We will send you 4 digit OTP to confirm your number
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 'മൻ കി ബാത്ത്' ലേക്ക് വീണ്ടും സ്വാഗതം, അഭിനന്ദനങ്ങൾ. 2026 എന്ന വർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഒരു വർഷത്തിന്റെ മുഴുവൻ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു - നിരവധി ഫോട്ടോഗ്രാഫുകൾ, നിരവധി ചർച്ചകൾ, രാജ്യത്തെ ഒന്നിപ്പിച്ച നിരവധി നേട്ടങ്ങൾ. 2025 ഓരോ ഭാരതീയനും അഭിമാനം തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമുക്ക് നൽകി. ദേശീയ സുരക്ഷ മുതൽ കായിക മേഖലകൾ വരെ, ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഭാരതം എല്ലായിടത്തും ശക്തമായ ഒരു മുദ്ര പതിപ്പിച്ചു. ഈ വർഷം, 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഇന്നത്തെ ഭാരതം അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലോകം വ്യക്തമായി കണ്ടു. 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ, ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും ചിത്രങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നു. ആളുകൾ അവരുടെ വികാരങ്ങൾ അവരുടേതായ രീതിയിൽ പ്രകടിപ്പിച്ചു.
സുഹൃത്തുക്കളേ, 'വന്ദേമാതരം' 150 വർഷം പൂർത്തിയാക്കിയപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നു. '#വന്ദേമാതരം150' ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ പ്രചാരണത്തിൽ നാട്ടുകാർ ആവേശത്തോടെ പങ്കെടുത്തു. സുഹൃത്തുക്കളേ, 2025 കായികരംഗത്തും അവിസ്മരണീയമായ ഒരു വർഷമായിരുന്നു. നമ്മുടെ പുരുഷ ക്രിക്കറ്റ് ടീം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടി. വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടി. Women’s Blind T20 ലോകകപ്പ് നേടി ഭാരതത്തിന്റെ പെൺമക്കൾ ചരിത്രം സൃഷ്ടിച്ചു. ഏഷ്യാ കപ്പ് ടി20യിലും അഭിമാനത്തോടെ ത്രിവർണ്ണ പതാക ഉയർത്തി. ഒരു പ്രതിബന്ധത്തിനും ആവേശത്തെ തടയാൻ കഴിയില്ലെന്ന് ലോക ചാമ്പ്യൻഷിപ്പിൽ നിരവധി മെഡലുകൾ നേടി പാരാ അത്ലറ്റുകൾ തെളിയിച്ചു. ശാസ്ത്ര-ബഹിരാകാശ മേഖലയിലും ഭാരതം വലിയ കുതിച്ചുചാട്ടം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഭാരതീയനായി ശുഭാൻഷു ശുക്ല മാറി. പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ശ്രമങ്ങളും 2025 ന്റെ മുഖമുദ്രയായി. ഭാരതത്തിലെ ചീറ്റകളുടെ എണ്ണം ഇപ്പോൾ 30-ൽ അധികമായി. 2025 ൽ വിശ്വാസം, സംസ്കാരം, ഭാരതത്തിന്റെ തനതായ പൈതൃകം എന്നിവയെല്ലാം ഒത്തുചേർന്നു. വർഷത്തിന്റെ തുടക്കത്തിൽ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. വർഷാവസാനം അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണച്ചടങ്ങ് ഓരോ ഭാരതീയനിലും അഭിമാനം നിറച്ചു. സ്വദേശിവസ്തുക്കളോടുള്ള ആവേശവും പ്രകടമായിരുന്നു. ഒരു ഭാരതീയന്റെ വിയർപ്പിൽ കുതിർന്നതും ഭാരത മണ്ണിന്റെ സുഗന്ധം നിറഞ്ഞതുമായ ഉല്പന്നങ്ങൾ മാത്രമാണ് ജനങ്ങൾ വാങ്ങുന്നത്. ഇന്ന്, 2025 ഭാരതത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വർഷം പല മേഖലകളിലും പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടിവന്നു എന്നതും സത്യമാണ്. ഇപ്പോൾ, 2026ൽ പുതിയ പ്രതീക്ഷകളോടും പുതിയ പ്രതിജ്ഞകളോടും കൂടി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം ഭാരതത്തെ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഭാരതത്തിന്റെ പ്രതീക്ഷയുടെ ഏറ്റവും വലിയ ഉറവിടം നമ്മുടെ യുവശക്തിയാണ്. ശാസ്ത്ര മേഖലയിലെ നമ്മുടെ നേട്ടങ്ങൾ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യയുടെ വികാസം എന്നിവ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഭാരതത്തിലെ യുവാക്കൾക്ക് എപ്പോഴും പുതിയത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, അവർ അത്രത്തോളം ബോധവാന്മാരുമാണ്. രാഷ്ട്രനിർമ്മാണത്തിൽ എങ്ങനെ തങ്ങളുടെ സംഭാവന കൂടുതൽ വർദ്ധിപ്പിക്കാമെന്ന് എന്റെ യുവ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. അവർക്ക് എങ്ങനെ അവരുടെ ആശയങ്ങൾ പങ്കിടാൻ കഴിയും? പല യുവസുഹൃത്തുക്കളും എന്റെ മുന്നിൽ അവരുടെ ആശയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്ന് ചോദിക്കുന്നു? നമ്മുടെ യുവ സഹപ്രവർത്തകരുടെ ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരമാണ് 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്'. ഇതിന്റെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം നടന്നു, ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് കുറച്ച് നാളുകൾക്കുള്ളിൽ നടക്കാൻ പോകുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം 12-ന് ദേശീയ യുവജന ദിനം ആഘോഷിക്കും. ഈ ദിവസം ഒരു 'യംഗ് ലീഡേഴ്സ് ഡയലോഗും' നടക്കും, ഞാൻ തീർച്ചയായും പങ്കെടുക്കും. നൂതനാശയങ്ങൾ, ഫിറ്റ്നസ്, സ്റ്റാർട്ടപ്പുകൾ, കൃഷി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നമ്മുടെ യുവാക്കൾ അവരുടെ ആശയങ്ങൾ പങ്കിടും. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ വളരെ ഉത്സുകനാണ്.
സുഹൃത്തുക്കളേ, ഈ പരിപാടിയിൽ നമ്മുടെ യുവാക്കളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നു. 50 ലക്ഷത്തിലധികം യുവാക്കൾ ഇതിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ഒരു ഉപന്യാസ മത്സരവും നടന്നു. ഈ മത്സരത്തിൽ തമിഴ്നാട് ഒന്നാമതും ഉത്തർപ്രദേശ് രണ്ടാമതും എത്തി.
സുഹൃത്തുക്കളേ, ഇന്ന്, രാജ്യമെമ്പാടുമുള്ള യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കുന്നു. യുവാക്കൾക്ക് അവരുടെ യോഗ്യതയും താൽപ്പര്യങ്ങളും അനുസരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി പ്ലാറ്റ്ഫോമുകൾ വികസിച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരു വേദിയാണ് 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ', ആശയങ്ങൾ പ്രവർത്തനത്തിലേക്ക് മാറ്റുന്ന മറ്റൊരു മാധ്യമം. സുഹൃത്തുക്കളേ, 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025' ഈ മാസം സമാപിച്ചു. ഈ ഹാക്കത്തണിൽ, 80-ലധികം സർക്കാർ വകുപ്പുകളുടെ 270-ലധികം പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ ഇടപെട്ട് പ്രവർത്തിച്ചു. ഗതാഗത പ്രശ്നം പോലുള്ള യഥാർത്ഥ ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ വിദ്യാർത്ഥികൾ നൽകി. ഇതിൽ 'സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ്'മായി ബന്ധപ്പെട്ട വളരെ രസകരമായ കാഴ്ചപ്പാടുകൾ യുവാക്കൾ പങ്കുവെച്ചു. സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള അവരുടെ ആശയങ്ങളും യുവാക്കൾ അവതരിപ്പിച്ചു. ഗ്രാമങ്ങളിലെ ഡിജിറ്റൽ ബാങ്കിംഗിനായുള്ള സൈബർ സുരക്ഷാ ഫ്രെയിം വർക്കിനെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി. കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിരവധി യുവാക്കൾ വ്യാപൃതരായിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ 7-8 വർഷത്തിനിടെ, 13 ലക്ഷത്തിലധികം വിദ്യാർത്ഥികളും 6,000-ത്തിലധികം സ്ഥാപനങ്ങളും 'സ്മാർട്ട് ഇന്ത്യ ഹാക്കത്തണിൽ' പങ്കെടുത്തിട്ടുണ്ട്. നൂറുകണക്കിന് പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങളും യുവാക്കൾ നൽകിയിട്ടുണ്ട്. ഇതുപോലുള്ള ഹാക്കത്തണുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ട്. ഈ ഹാക്കത്തണുകളുടെ ഭാഗമാകാൻ ഞാൻ എന്റെ യുവ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്നത്തെ ജീവിതം സാങ്കേതികവിദ്യയിൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ എടുത്തിരുന്ന മാറ്റങ്ങൾ ഇപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കുന്നു. ചിലപ്പോൾ, റോബോട്ടുകൾ മനുഷ്യർക്ക് പകരക്കാരാകുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മുടെ വേരുകളുമായി ബന്ധം പുലർത്തുന്നത് മനുഷ്യന്റെ വികാസത്തിന് നിർണായകമാണ്. നമ്മുടെ അടുത്ത തലമുറ പുതിയ ചിന്തകളും പുതിയ രീതികളും ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ മുറുകെ പിടിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
സുഹൃത്തുക്കളേ, നിങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെക്കുറിച്ച് കേട്ടിരിക്കണം. ഗവേഷണവും നൂതനാശയ വികസനവുമാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവിടത്തെ ചില വിദ്യാർത്ഥികൾ അവരുടെ പഠനത്തിലും ഗവേഷണത്തിലും, സംഗീതവും ഉൾപ്പെടുത്തണമെന്ന് കരുതി. അവിടെ നിന്നാണ് ഒരു ചെറിയ സംഗീത ക്ലാസ് ആരംഭിച്ചത്. വലിയ വേദിയോ വലിയ ബജറ്റോ ഇതിന് ആവശ്യമില്ലായിരുന്നു. ക്രമേണ, ഈ സംരംഭം വളർന്നു, ഇന്ന് നമ്മൾ അതിനെ 'ഗീതാഞ്ജലി IISc' എന്ന് വിളിക്കുന്നു. ഇത് ഇനി ഒരു ക്ലാസ് മാത്രമല്ല, കാമ്പസിന്റെ സാംസ്കാരിക കേന്ദ്രംതന്നെയാണ്. ഇത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം, നാടോടി പാരമ്പര്യങ്ങൾ, മറ്റ് ക്ലാസിക്കൽ വിഭാഗങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പരിശീലിക്കുന്നു. പ്രൊഫസർമാരും അവരുടെ കുടുംബങ്ങളും ഇതിനോടൊപ്പം ചേരുന്നു. ഇന്ന്, ഇരുനൂറിലധികം ആളുകൾ ഇതിന്റെ ഭാഗമാണ്. വിദേശത്തേക്ക് ചേക്കേറിയവർ പോലും ഓൺലൈനിൽ ചേരുകയും ഈ ഗ്രൂപ്പിന്റെ കണ്ണിയായിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.
സുഹൃത്തുക്കളേ, നമ്മുടെ വേരുകളുമായി ബന്ധം നിലനിർത്താനുള്ള ഈ ശ്രമം ഭാരതത്തിൽ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ താമസിക്കുന്ന ഭാരതീയരും ഇതിൽ പങ്കാളികളാകുന്നു. ഇതിന് ഒരുദാഹരണം, രാജ്യത്തിന് പുറത്ത് ദുബായ് ആണ്. അവിടെ താമസിക്കുന്ന കന്നഡ കുടുംബങ്ങൾ സ്വയം ഒരു പ്രധാന ചോദ്യം ഉന്നയിച്ചു: നമ്മുടെ കുട്ടികൾ സാങ്കേതിക ലോകത്ത് പുരോഗമിക്കുകയാണ്, പക്ഷേ അവർ സ്വന്തം ഭാഷയിൽ നിന്ന് അകന്നുപോകുകയാണോ? "കന്നഡ പാഠശാല" ജനിച്ചത് അങ്ങനെയാണ് - കുട്ടികളെ കന്നഡ എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഒരു ഉദ്യമം. ഇന്ന്, ആയിരത്തിലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ശരിക്കും, ‘കന്നഡ നാടു, നുഡി നമ്മ ഹെമ്മേ’. കന്നഡ ഭൂമിയും ഭാഷയും നമ്മുടെ അഭിമാനമാണ്.
സുഹൃത്തുക്കളേ, ഒരു പഴയ ചൊല്ലുണ്ട്: "മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്." മണിപ്പൂരിൽ നിന്നുള്ള ഒരു യുവാവായ മൊയിരാംഗ്ഥേം സേഠ് ഈ ചൊല്ല് വീണ്ടും സത്യമാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് 40 വയസ്സുപോലുമില്ല. മൊയിരാംഗ്ഥേം താമസിച്ചിരുന്ന മണിപ്പൂരിലെ ഉൾപ്രദേശത്ത് വൈദ്യുതിയുടെ ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ഈ വെല്ലുവിളി മറികടക്കാൻ, അദ്ദേഹം പ്രാദേശികമായ പരിഹാരമാർഗങ്ങളിൽ ഉറച്ചുനിന്നു, ഒടുവിൽ അദ്ദേഹത്തിന് പരിഹാരം ലഭിച്ചു. സൗരോർജ്ജം! നമ്മുടെ മണിപ്പൂരിൽ, സൗരോർജ്ജം ഉത്പാദിപ്പിക്കുന്നത് എന്തായാലും എളുപ്പമാണ്. അതിനാൽ, മൊയിരാംഗ്ഥേം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു കാമ്പെയ്ൻ ആരംഭിച്ചു, ഈ കാമ്പെയ്ൻ കാരണം, ഇന്ന് അദ്ദേഹത്തിന്റെ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ സൗരോർജ്ജം എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിലും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം സൗരോർജ്ജം ഉപയോഗിച്ചു എന്ന് എടുത്തുപറയണം. ഇന്ന്, അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാരണം, മണിപ്പൂരിലെ നിരവധി ഹെൽത്ത് സെന്ററുകളിൽ സൗരോർജ്ജം ലഭിക്കുന്നു. മണിപ്പൂരിലെ സ്ത്രീശക്തിക്കും ഈ പ്രവർത്തനത്തിൽ നിന്ന് ധാരാളം പ്രയോജനം ലഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും കലാകാരന്മാർക്കും ഇത് സഹായകമായി.
സുഹൃത്തുക്കളേ, ഇന്ന്, 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' പ്രകാരം, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സർക്കാർ ഏകദേശം 75,000 മുതൽ 80,000 രൂപ വരെ നൽകുന്നു. മൊയിരാംഗ്ഥേമിന്റെ ശ്രമങ്ങൾ വ്യക്തിപരമാണെങ്കിലും, സൗരോർജ്ജവുമായി ബന്ധപ്പെട്ട എല്ലാ കാമ്പെയ്നുകൾക്കും അവ പുതിയ പ്രചോദനം നൽകുന്നു. 'മൻ കി ബാത്ത്' വഴി ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി നമുക്ക് ജമ്മു കശ്മീരിലേക്ക് പോകാം. ജമ്മു കശ്മീരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെക്കുറിച്ചുള്ള ഒരു കഥ ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ, ജെഹൻപോര എന്നൊരു സ്ഥലമുണ്ട്. വർഷങ്ങളായി ആളുകൾ അവിടെ ചില കുന്നുകൾ കാണുന്നുണ്ടായിരുന്നു. ഇവ സാധാരണ കുന്നുകളായിരുന്നു, ഇവ എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീട്, ഒരു ദിവസം, ഒരു പുരാവസ്തു ഗവേഷകൻ ഇവയെ ശ്രദ്ധിച്ചു. അദ്ദേഹം ഈ പ്രദേശം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ, ഈ കുന്നുകൾ അസാധാരണമായി തോന്നി. ഇതിനെത്തുടർന്ന്, ഈ കുന്നുകളെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു. മുകളിൽ നിന്ന് ഫോട്ടോയെടുക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു, ഭൂമി മാപ്പ് ചെയ്തു. തുടർന്ന് ചില അത്ഭുതകരമായ കാര്യങ്ങൾ കണ്ടെത്തി. ഈ കുന്നുകൾ പ്രകൃതിദത്തമല്ലെന്ന് തെളിഞ്ഞു. അവ ഒരു വലിയ മനുഷ്യനിർമിത ഘടനയുടെ അവശിഷ്ടങ്ങളായിരുന്നു. അത് രസകരമായ ഒരു ബന്ധത്തിന് വഴി തെളിച്ചു. കശ്മീരിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ഫ്രാൻസിലെ ഒരു മ്യൂസിയത്തിന്റെ ആർക്കൈവുകളിൽ നിന്ന് പഴയതും മങ്ങിയതുമായ ഒരു ഫോട്ടോ കണ്ടെത്തി. ബാരാമുള്ളയുടെ ആ ഫോട്ടോയിൽ മൂന്ന് ബുദ്ധ സ്തൂപങ്ങൾ ദൃശ്യമായിരുന്നു. ഇവിടെ നിന്ന്, കാര്യങ്ങൾ വഴിതിരിഞ്ഞു. കശ്മീരിന്റെ മഹത്തായ ഭൂതകാലം നമുക്ക് വെളിപ്പെട്ടു. ഈ ചരിത്രം ഏകദേശം രണ്ടായിരം വർഷങ്ങൾ പഴക്കമുള്ളതാണ്. കശ്മീരിലെ ജെഹൻപോറയിലുള്ള ഈ ബുദ്ധസമുച്ചയം, കശ്മീരിന്റെ ഭൂതകാലത്തെയും അതിന്റെ സമ്പന്നമായ സ്വത്വത്തെയും ഓർമ്മിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഹൃദയസ്പർശിയായ ഒരുദ്യമത്തെക്കുറിച്ച് ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി ഫിജിയിൽ ഒരു അഭിനന്ദനീയമായ സംരംഭം നടക്കുന്നുണ്ട്. അവിടത്തെ പുതിയ തലമുറയെ തമിഴ് ഭാഷയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ തലങ്ങളിൽ തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഫിജിയിലെ റാക്കി-റാക്കി മേഖലയിലെ ഒരു സ്കൂളിൽ ആദ്യമായി തമിഴ് ദിനം ആഘോഷിച്ചു. ആ ദിവസം, കുട്ടികൾക്ക് അവരുടെ ഭാഷയിൽ അഭിമാനിതരാകാനുള്ള ഒരു വേദി ലഭിച്ചു. അവർ തമിഴിൽ കവിതകൾ ചൊല്ലി, പ്രസംഗങ്ങൾ നടത്തി, ആത്മവിശ്വാസത്തോടെ വേദിയിൽ അവരുടെ സംസ്കാരം പ്രദർശിപ്പിച്ചു.
സുഹൃത്തുക്കളേ, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തിനുള്ളിൽ തുടർച്ചയായി നടക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ പാർലമെന്റ് മണ്ഡലമായ കാശിയിൽ നാലാമത്തെ "കാശി തമിഴ് സംഗമം" നടന്നു. ഇപ്പോൾ, ഞാൻ നിങ്ങളുമായി ഒരു ഓഡിയോ ക്ലിപ്പ് പങ്കിടാൻ പോകുന്നു. തമിഴ് സംസാരിക്കാൻ ശ്രമിക്കുന്ന ഈ കുട്ടികൾ എവിടെ നിന്നുള്ളവരാണെന്ന് കേട്ട് ഊഹിക്കുക.
# (ഓഡിയോ ക്ലിപ്പ് 1 പായൽ) #
സുഹൃത്തുക്കളേ, തമിഴിൽ വളരെ ഒഴുക്കോടെ സംസാരിക്കുന്ന ഈ കുട്ടികൾ വാരണാസിയിലെ കാശിയിൽ നിന്നുള്ളവരാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അവരുടെ മാതൃഭാഷ ഹിന്ദിയാണ്, പക്ഷേ തമിഴ് ഭാഷയോടുള്ള അവരുടെ താല്പര്യമാണ് അവരെ തമിഴ് പഠിക്കാൻ പ്രേരിപ്പിച്ചത്. ഈ വർഷം, വാരണാസിയിൽ നടന്ന 'കാശി തമിഴ് സംഗമ' വേളയിൽ, തമിഴ് പഠിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി. 'തമിഴ് പഠിക്കുക - തമിഴ് കർക്കലാം' എന്ന വിഷയത്തിൽ, വാരണാസിയിലെ 50-ലധികം സ്കൂളുകളിൽ പ്രത്യേക കാമ്പെയ്നുകളും നടത്തി. ഇതിന്റെ ഫലങ്ങൾ ഈ ഓഡിയോ ക്ലിപ്പിൽ നമുക്ക് കേൾക്കാം.
# (ഓഡിയോ ക്ലിപ്പ് 2 വൈഷ്ണവി) #
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യവും വളരെ സമ്പന്നമാണ്. 'മൻ കി ബാത്തി'ൽ 'കാശി തമിഴ് സംഗമ'ത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കുട്ടികളിലും യുവാക്കളിലും തമിഴ് ഭാഷയോട് ഒരു പുതുതാൽപ്പര്യം ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു - ഇതാണ് ഭാഷയുടെ ശക്തി, ഇതാണ് ഭാരതത്തിന്റെ ഐക്യം.
സുഹൃത്തുക്കളേ, അടുത്ത മാസം നമ്മൾ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. അത്തരം അവസരങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, സ്വാതന്ത്ര്യ സമര സേനാനികളോടും ഭരണഘടനാ ഉപജ്ഞാതാക്കളോടും നമ്മൾ നന്ദിയുള്ളവരായിരിക്കും. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനായി ഒരു നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകി. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിന്റെ നിരവധി നായകന്മാർക്കും നായികമാർക്കും അർഹമായ ബഹുമാനം ലഭിച്ചില്ല. അത്തരമൊരു സ്വാതന്ത്ര്യ സമര സേനാനിയാണ് ഒഡീഷയിലെ പാർവതി ഗിരി. അവരുടെ ജന്മശതാബ്ദി 2026 ജനുവരിയിൽ ആഘോഷിക്കും. 16-ാം വയസ്സിൽ അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തു. സുഹൃത്തുക്കളേ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനുശേഷം, പാർവതി ഗിരി തന്റെ ജീവിതം സാമൂഹിക സേവനത്തിനും ആദിവാസി ക്ഷേമത്തിനുമായി സമർപ്പിച്ചു. അവർ നിരവധി അനാഥാലയങ്ങൾ സ്ഥാപിച്ചു. അവരുടെ പ്രചോദനാത്മകമായ ജീവിതം തലമുറകൾക്ക് വഴികാട്ടിയാണ്.
"പാർവതി ഗിരി ജിങ്കു ശ്രദ്ധാഞ്ജലി അർപ്പൺ കരുഛി. പാർവതിഗിരിക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു."
സുഹൃത്തുക്കളേ, നമ്മുടെ പൈതൃകം മറക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീരന്മാരുടെയും വീരാംഗനകളുടെയും മഹത്തായ കഥ അടുത്ത തലമുറയ്ക്ക് കൈമാറണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചപ്പോൾ സർക്കാർ ഒരു പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിലെ ഒരു ഭാഗം "അൺസങ് ഹീറോസ്" എന്ന് ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാന്മാരെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "മൻ കി ബാത്ത്" സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു അത്ഭുതകരമായ അവസരം നൽകുന്നു. ഇന്ന്, നമുക്കെല്ലാവർക്കും ആശങ്കാജനകമായി മാറിയിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തിറക്കി. ന്യുമോണിയ, യു.ടി.ഐ. പോലുള്ള നിരവധി രോഗങ്ങൾക്കെതിരെ ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ലെന്ന് അതിൽ പറയുന്നു. ഇത് നമുക്കെല്ലാവർക്കും വളരെയധികം ആശങ്കാജനകമാണ്. റിപ്പോർട്ട് അനുസരിച്ച്, ഇതിനുള്ള ഒരു പ്രധാന കാരണം ആളുകൾ അശ്രദ്ധമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതാണ്. ആൻറിബയോട്ടിക്കുകൾ ചിന്തിക്കാതെ കഴിക്കേണ്ട മരുന്നുകളല്ല. അവ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഇക്കാലത്ത്, ഒരു ഗുളിക കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ രോഗങ്ങളും അണുബാധകളും ആൻറിബയോട്ടിക്കുകളാൽ നിയന്ത്രിക്കപ്പെടാൻ കഴിയാതെയായി. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആൻറിബയോട്ടിക്കുകളുടെ കാര്യത്തിൽ ഇത് മനസ്സിൽ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ പറയുന്നതെന്തെന്നാൽ - മരുന്നുകൾക്ക് ഗൈഡൻസ് ആൻറിബയോട്ടിക്കുകൾക്ക് ഡോക്ടർ - ആവശ്യമാണ്. ഈ ശീലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പരമ്പരാഗത കലകൾ സമൂഹത്തെ ശാക്തീകരിക്കുക മാത്രമല്ല, ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാർസാപുരം ജില്ലയിലെ ലെയ്സ് ക്രാഫ്റ്റ് ഇപ്പോൾ രാജ്യമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. തലമുറകളായി സ്ത്രീകളുടെ കൈകളിലാണ് ഈ ലെയ്സ് ക്രാഫ്റ്റ്. രാജ്യത്തെ സ്ത്രീകൾ ഇത് വളരെ ക്ഷമയോടെയും കൃത്യതയോടെയും സംരക്ഷിച്ചു. ഇന്ന്, ഈ പാരമ്പര്യം പുതിയ രൂപത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ആന്ധ്രാപ്രദേശ് സർക്കാരും നബാർഡും സംയുക്തമായി കരകൗശല വിദഗ്ധരെ പുതിയ ഡിസൈനുകൾ പഠിപ്പിക്കുകയും അവർക്ക് മികച്ച നൈപുണ്യ പരിശീലനം നൽകുകയും പുതിയ വിപണികളുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാർസാപുരം ലെയ്സിന് ജിഐ ടാഗും ലഭിച്ചു. ഇന്ന്, 500-ലധികം ഉൽപ്പന്നങ്ങൾ ഇതിൽ നിന്ന് നിർമ്മിക്കുന്നു, കൂടാതെ 250-ലധികം ഗ്രാമങ്ങളിലായി ഏകദേശം 100,000 സ്ത്രീകൾക്ക് ഇതിൽ നിന്ന് തൊഴിൽ ലഭിക്കുന്നു.
സുഹൃത്തുക്കളേ, പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, തദ്ദേശീയരെ ശാക്തീകരിക്കുന്ന ആളുകളെ മുന്നിലെത്തിക്കാനുള്ള ഒരു വേദി കൂടിയാണ് 'മൻ കി ബാത്ത്'. മണിപ്പൂരിലെ ചുരാചാന്ദ്പൂരിലെ മാർഗരറ്റ് രാംതാർസിം അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. മണിപ്പൂരിലെ പരമ്പരാഗത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ - മുള, മരം എന്നിവയിൽ നിന്ന് നിർമ്മിച്ച വസ്തുക്കൾ എന്നിവയെല്ലാം വിശാലമായ കാഴ്ചപ്പാടോടെയാണ് അവർ നോക്കിയത്. ഇതുമൂലം ഒരു കരകൗശല കലാകാരിയിൽ നിന്ന് ജനങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഒരു വ്യക്തിയായി അവർ മാറി. ഇന്ന്, മാർഗരറ്റിന്റെ യൂണിറ്റിൽ 50-ലധികം കലാകാരന്മാർ ജോലി ചെയ്യുന്നു, അവരുടെ കഠിനാധ്വാനത്തിലൂടെ, ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ, മണിപ്പൂരിൽ നിന്നുള്ള മറ്റൊരു ഉദാഹരണം സേനാപതി ജില്ലയിലെ താമസക്കാരിയായ ചോഖോനെ കൃചേനയാണ്. അവരുടെ കുടുംബം മുഴുവനും പരമ്പരാഗത കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. കൃചേന ഈ പരമ്പരാഗത അനുഭവം കൂടുതൽ വിപുലീകരിച്ചു. അവർ പുഷ്പകൃഷി അഭിനിവേശമാക്കി. ഇന്ന്, അവർ ഈ ജോലിയെ വിവിധ വിപണികളുമായി ബന്ധിപ്പിക്കുകയും തന്റെ പ്രദേശത്തെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, പരമ്പരാഗത അറിവ് ആധുനിക ദർശനത്തോടൊപ്പം ഉപയോഗിക്കുമ്പോൾ, അത് സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാർഗമായി മാറുമെന്നതിന്റെ തെളിവാണ് ഈ ഉദാഹരണം. സമാനമായ
വിജയ കഥകൾ നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കുക.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ കാര്യം, വർഷം മുഴുവനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവാന്തരീക്ഷം നിലനിൽക്കുന്നു എന്നതാണ്. മാത്രമല്ല, സംസ്ഥാനങ്ങളുടെ പ്രാദേശിക ഉത്സവങ്ങളും നടക്കുന്നു. അതായത്, നിങ്ങൾ യാത്ര ചെയ്യാൻ തീരുമാനിച്ചാൽ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു കോണ്‍ അതിന്റേതായ സവിശേഷമായ ആഘോഷങ്ങൾക്കായി ഒരുങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അത്തരമൊരു ഉത്സവം നിലവിൽ റാൻ ഓഫ് കച്ചിൽ നടക്കുന്നുണ്ട്. ഈ വർഷം, കച്ച് റണോത്സവ് നവംബർ 23 ന് ആരംഭിച്ച് ഫെബ്രുവരി 20 വരെ തുടരും. കച്ചിന്റെ വൈവിധ്യമാർന്ന നാടോടി സംസ്കാരം - നാടോടി സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ എന്നിവ - ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. റാൻ ഓഫ് കച്ചിന്റെ ധവള ഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നത് തന്നെ ആനന്ദകരമായ ഒരു അനുഭവമാണ്. രാത്രിയിൽ, വൈറ്റ് റാൻ പ്രദേശത്ത് നിലാവ് പരക്കുമ്പോൾ, ആ കാഴ്ച അതിശയിപ്പിക്കുന്നതാണ്. റാൻ ഉത്സവിന്റെ ടെന്റ് സിറ്റി വളരെ ജനപ്രിയമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദേശത്തുനിന്നും പോലും 200,000-ത്തിലധികം ആളുകൾ റണോത്സവത്തിൽ പങ്കെടുത്തതായി എനിക്ക് വിവരം ലഭിച്ചു. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭാരതത്തിന്റെ വൈവിധ്യം ആസ്വദിക്കുകയും ചെയ്യുക.
സുഹൃത്തുക്കളേ, 2025 ലെ 'മൻ കി ബാത്ത്'ന്റെ അവസാന അദ്ധ്യായമാണിത്. 2026ൽ, ഇതേ ആവേശത്തോടെയും ഉത്സാഹത്തോടെയും അടുപ്പത്തോടെയും മനസ്സിലെ കാര്യങ്ങൾ പങ്കുവെക്കാൻ നമ്മൾ തീർച്ചയായും 'മൻ കി ബാത്ത്'ൽ ഒത്തുചേരും. 'മൻ കി ബാത്ത്' നമ്മളെയെല്ലാം പുതിയ ഊർജ്ജം, പുതിയ വിഷയങ്ങൾ, നാട്ടുകാരുടെ പ്രചോദനാത്മകമായ അസംഖ്യം കഥകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. എല്ലാ മാസവും ജനങ്ങൾ 'വികസിത ഭാരത'ത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പങ്കിടുന്ന നിരവധി സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നു. ഈ ദിശയിലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും പരിശ്രമങ്ങളും കാണുന്നത് ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഈ സന്ദേശങ്ങളെല്ലാം എന്നിലേക്ക് എത്തുമ്പോൾ, 'വികസിത ഭാരതം' എന്ന ദൃഢനിശ്ചയം തീർച്ചയായും സാക്ഷാത്ക്കരിക്കപ്പെടും. ഈ വിശ്വാസം എല്ലാ ദിവസവും കൂടുതൽ ശക്തമാകുന്നു. ഈ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയിൽ 2026 ഒരു പ്രധാന നാഴികക്കല്ലായിരിക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ജീവിതം സന്തോഷകരമാകട്ടെ. ഈ ആഗ്രഹത്തോടെ, ഈ അദ്ധ്യായത്തിന് വിടപറയുന്നതിനുമുമ്പ്, ഞാൻ തീർച്ചയായും പറയും - 'Fit India Movement' - നിങ്ങളെല്ലാവരും ശാരീരികക്ഷമതയിൽ ശ്രദ്ധിക്കണം. ഈ തണുപ്പുകാലം വ്യായാമത്തിന് വളരെ അനുയോജ്യമാണ്, വ്യായാമം ചെയ്യുക. 2026-ന്റെ എല്ലാ ആശംസകളും. നന്ദി. വന്ദേമാതരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 'മൻ കി ബാത്ത്' ലേക്ക് വീണ്ടും സ്വാഗതം, അഭിനന്ദനങ്ങൾ. 2026 എന്ന വർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഒരു വർഷത്തിന്റെ മുഴുവൻ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു - നിരവധി ഫോട്ടോഗ്രാഫുകൾ, നിരവധി ചർച്ചകൾ, രാജ്യത്തെ ഒന്നിപ്പിച്ച നിരവധി നേട്ടങ്ങൾ. 2025 ഓരോ ഭാരതീയനും അഭിമാനം തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമുക്ക് നൽകി. ദേശീയ സുരക്ഷ മുതൽ കായിക മേഖലകൾ വരെ, ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഭാരതം എല്ലായിടത്തും ശക്തമായ ഒരു മുദ്ര പതിപ്പിച്ചു. ഈ വർഷം, 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഇന്നത്തെ ഭാരതം അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലോകം വ്യക്തമായി കണ്ടു. 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ, ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും ചിത്രങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നു. ആളുകൾ അവരുടെ വികാരങ്ങൾ അവരുടേതായ രീതിയിൽ പ്രകടിപ്പിച്ചു.
സുഹൃത്തുക്കളേ, 'വന്ദേമാതരം' 150 വർഷം പൂർത്തിയാക്കിയപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നു. '#വന്ദേമാതരം150' ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ പ്രചാരണത്തിൽ നാട്ടുകാർ ആവേശത്തോടെ പങ്കെടുത്തു. സുഹൃത്തുക്കളേ, 2025 കായികരംഗത്തും അവിസ്മരണീയമായ ഒരു വർഷമായിരുന്നു. നമ്മുടെ പുരുഷ ക്രിക്കറ്റ് ടീം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടി. വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടി. Women’s Blind T20 ലോകകപ്പ് നേടി ഭാരതത്തിന്റെ പെൺമക്കൾ ചരിത്രം സൃഷ്ടിച്ചു. ഏഷ്യാ കപ്പ് ടി20യിലും അഭിമാനത്തോടെ ത്രിവർണ്ണ പതാക ഉയർത്തി. ഒരു പ്രതിബന്ധത്തിനും ആവേശത്തെ തടയാൻ കഴിയില്ലെന്ന് ലോക ചാമ്പ്യൻഷിപ്പിൽ നിരവധി മെഡലുകൾ നേടി പാരാ അത്ലറ്റുകൾ തെളിയിച്ചു. ശാസ്ത്ര-ബഹിരാകാശ മേഖലയിലും ഭാരതം വലിയ കുതിച്ചുചാട്ടം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഭാരതീയനായി ശുഭാൻഷു ശുക്ല മാറി. പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ശ്രമങ്ങളും 2025 ന്റെ മുഖമുദ്രയായി. ഭാരതത്തിലെ ചീറ്റകളുടെ എണ്ണം ഇപ്പോൾ 30-ൽ അധികമായി. 2025 ൽ വിശ്വാസം, സംസ്കാരം, ഭാരതത്തിന്റെ തനതായ പൈതൃകം എന്നിവയെല്ലാം ഒത്തുചേർന്നു. വർഷത്തിന്റെ തുടക്കത്തിൽ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. വർഷാവസാനം അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണച്ചടങ്ങ് ഓരോ ഭാരതീയനിലും അഭിമാനം നിറച്ചു. സ്വദേശിവസ്തുക്കളോടുള്ള ആവേശവും പ്രകടമായിരുന്നു. ഒരു ഭാരതീയന്റെ വിയർപ്പിൽ കുതിർന്നതും ഭാരത മണ്ണിന്റെ സുഗന്ധം നിറഞ്ഞതുമായ ഉല്പന്നങ്ങൾ മാത്രമാണ് ജനങ്ങൾ വാങ്ങുന്നത്. ഇന്ന്, 2025 ഭാരതത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വർഷം പല മേഖലകളിലും പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടിവന്നു എന്നതും സത്യമാണ്. ഇപ്പോൾ, 2026ൽ പുതിയ പ്രതീക്ഷകളോടും പുതിയ പ്രതിജ്ഞകളോടും കൂടി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം ഭാരതത്തെ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഭാരതത്തിന്റെ പ്രതീക്ഷയുടെ ഏറ്റവും വലിയ ഉറവിടം നമ്മുടെ യുവശക്തിയാണ്. ശാസ്ത്ര മേഖലയിലെ നമ്മുടെ നേട്ടങ്ങൾ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യയുടെ വികാസം എന്നിവ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഭാരതത്തിലെ യുവാക്കൾക്ക് എപ്പോഴും പുതിയത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, അവർ അത്രത്തോളം ബോധവാന്മാരുമാണ്. രാഷ്ട്രനിർമ്മാണത്തിൽ എങ്ങനെ തങ്ങളുടെ സംഭാവന കൂടുതൽ വർദ്ധിപ്പിക്കാമെന്ന് എന്റെ യുവ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. അവർക്ക് എങ്ങനെ അവരുടെ ആശയങ്ങൾ പങ്കിടാൻ കഴിയും? പല യുവസുഹൃത്തുക്കളും എന്റെ മുന്നിൽ അവരുടെ ആശയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്ന് ചോദിക്കുന്നു? നമ്മുടെ യുവ സഹപ്രവർത്തകരുടെ ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരമാണ് 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്'. ഇതിന്റെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം നടന്നു, ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് കുറച്ച് നാളുകൾക്കുള്ളിൽ നടക്കാൻ പോകുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം 12-ന് ദേശീയ യുവജന ദിനം ആഘോഷിക്കും. ഈ ദിവസം ഒരു 'യംഗ് ലീഡേഴ്സ് ഡയലോഗും' നടക്കും, ഞാൻ തീർച്ചയായും പങ്കെടുക്കും. നൂതനാശയങ്ങൾ, ഫിറ്റ്നസ്, സ്റ്റാർട്ടപ്പുകൾ, കൃഷി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നമ്മുടെ യുവാക്കൾ അവരുടെ ആശയങ്ങൾ പങ്കിടും. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ വളരെ ഉത്സുകനാണ്.
സുഹൃത്തുക്കളേ, ഈ പരിപാടിയിൽ നമ്മുടെ യുവാക്കളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നു. 50 ലക്ഷത്തിലധികം യുവാക്കൾ ഇതിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ഒരു ഉപന്യാസ മത്സരവും നടന്നു. ഈ മത്സരത്തിൽ തമിഴ്നാട് ഒന്നാമതും ഉത്തർപ്രദേശ് രണ്ടാമതും എത്തി.
സുഹൃത്തുക്കളേ, ഇന്ന്, രാജ്യമെമ്പാടുമുള്ള യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കുന്നു. യുവാക്കൾക്ക് അവരുടെ യോഗ്യതയും താൽപ്പര്യങ്ങളും അനുസരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി പ്ലാറ്റ്ഫോമുകൾ വികസിച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരു വേദിയാണ് 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ', ആശയങ്ങൾ പ്രവർത്തനത്തിലേക്ക് മാറ്റുന്ന മറ്റൊരു മാധ്യമം. സുഹൃത്തുക്കളേ, 'സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025' ഈ മാസം സമാപിച്ചു. ഈ ഹാക്കത്തണിൽ, 80-ലധികം സർക്കാർ വകുപ്പുകളുടെ 270-ലധികം പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ ഇടപെട്ട് പ്രവർത്തിച്ചു. ഗതാഗത പ്രശ്നം പോലുള്ള യഥാർത്ഥ ജീവിതത്തിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ വിദ്യാർത്ഥികൾ നൽകി. ഇതിൽ 'സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ്'മായി ബന്ധപ്പെട്ട വളരെ രസകരമായ കാഴ്ചപ്പാടുകൾ യുവാക്കൾ പങ്കുവെച്ചു. സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള അവരുടെ ആശയങ്ങളും യുവാക്കൾ അവതരിപ്പിച്ചു. ഗ്രാമങ്ങളിലെ ഡിജിറ്റൽ ബാങ്കിംഗിനായുള്ള സൈബർ സുരക്ഷാ ഫ്രെയിം വർക്കിനെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി. കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിരവധി യുവാക്കൾ വ്യാപൃതരായിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ 7-8 വർഷത്തിനിടെ, 13 ലക്ഷത്തിലധികം വിദ്യാർത്ഥികളും 6,000-ത്തിലധികം സ്ഥാപനങ്ങളും 'സ്മാർട്ട് ഇന്ത്യ ഹാക്കത്തണിൽ' പങ്കെടുത്തിട്ടുണ്ട്. നൂറുകണക്കിന് പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങളും യുവാക്കൾ നൽകിയിട്ടുണ്ട്. ഇതുപോലുള്ള ഹാക്കത്തണുകൾ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ട്. ഈ ഹാക്കത്തണുകളുടെ ഭാഗമാകാൻ ഞാൻ എന്റെ യുവ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്നത്തെ ജീവിതം സാങ്കേതികവിദ്യയിൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ എടുത്തിരുന്ന മാറ്റങ്ങൾ ഇപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കുന്നു. ചിലപ്പോൾ, റോബോട്ടുകൾ മനുഷ്യർക്ക് പകരക്കാരാകുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മുടെ വേരുകളുമായി ബന്ധം പുലർത്തുന്നത് മനുഷ്യന്റെ വികാസത്തിന് നിർണായകമാണ്. നമ്മുടെ അടുത്ത തലമുറ പുതിയ ചിന്തകളും പുതിയ രീതികളും ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തിന്റെ വേരുകൾ മുറുകെ പിടിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
സുഹൃത്തുക്കളേ, നിങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെക്കുറിച്ച് കേട്ടിരിക്കണം. ഗവേഷണവും നൂതനാശയ വികസനവുമാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവിടത്തെ ചില വിദ്യാർത്ഥികൾ അവരുടെ പഠനത്തിലും ഗവേഷണത്തിലും, സംഗീതവും ഉൾപ്പെടുത്തണമെന്ന് കരുതി. അവിടെ നിന്നാണ് ഒരു ചെറിയ സംഗീത ക്ലാസ് ആരംഭിച്ചത്. വലിയ വേദിയോ വലിയ ബജറ്റോ ഇതിന് ആവശ്യമില്ലായിരുന്നു. ക്രമേണ, ഈ സംരംഭം വളർന്നു, ഇന്ന് നമ്മൾ അതിനെ 'ഗീതാഞ്ജലി IISc' എന്ന് വിളിക്കുന്നു. ഇത് ഇനി ഒരു ക്ലാസ് മാത്രമല്ല, കാമ്പസിന്റെ സാംസ്കാരിക കേന്ദ്രംതന്നെയാണ്. ഇത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം, നാടോടി പാരമ്പര്യങ്ങൾ, മറ്റ് ക്ലാസിക്കൽ വിഭാഗങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പരിശീലിക്കുന്നു. പ്രൊഫസർമാരും അവരുടെ കുടുംബങ്ങളും ഇതിനോടൊപ്പം ചേരുന്നു. ഇന്ന്, ഇരുനൂറിലധികം ആളുകൾ ഇതിന്റെ ഭാഗമാണ്. വിദേശത്തേക്ക് ചേക്കേറിയവർ പോലും ഓൺലൈനിൽ ചേരുകയും ഈ ഗ്രൂപ്പിന്റെ കണ്ണിയായിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.
സുഹൃത്തുക്കളേ, നമ്മുടെ വേരുകളുമായി ബന്ധം നിലനിർത്താനുള്ള ഈ ശ്രമം ഭാരതത്തിൽ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ താമസിക്കുന്ന ഭാരതീയരും ഇതിൽ പങ്കാളികളാകുന്നു. ഇതിന് ഒരുദാഹരണം, രാജ്യത്തിന് പുറത്ത് ദുബായ് ആണ്. അവിടെ താമസിക്കുന്ന കന്നഡ കുടുംബങ്ങൾ സ്വയം ഒരു പ്രധാന ചോദ്യം ഉന്നയിച്ചു: നമ്മുടെ കുട്ടികൾ സാങ്കേതിക ലോകത്ത് പുരോഗമിക്കുകയാണ്, പക്ഷേ അവർ സ്വന്തം ഭാഷയിൽ നിന്ന് അകന്നുപോകുകയാണോ? "കന്നഡ പാഠശാല" ജനിച്ചത് അങ്ങനെയാണ് - കുട്ടികളെ കന്നഡ എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഒരു ഉദ്യമം. ഇന്ന്, ആയിരത്തിലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ശരിക്കും, ‘കന്നഡ നാടു, നുഡി നമ്മ ഹെമ്മേ’. കന്നഡ ഭൂമിയും ഭാഷയും നമ്മുടെ അഭിമാനമാണ്.
സുഹൃത്തുക്കളേ, ഒരു പഴയ ചൊല്ലുണ്ട്: "മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്." മണിപ്പൂരിൽ നിന്നുള്ള ഒരു യുവാവായ മൊയിരാംഗ്ഥേം സേഠ് ഈ ചൊല്ല് വീണ്ടും സത്യമാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് 40 വയസ്സുപോലുമില്ല. മൊയിരാംഗ്ഥേം താമസിച്ചിരുന്ന മണിപ്പൂരിലെ ഉൾപ്രദേശത്ത് വൈദ്യുതിയുടെ ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ഈ വെല്ലുവിളി മറികടക്കാൻ, അദ്ദേഹം പ്രാദേശികമായ പരിഹാരമാർഗങ്ങളിൽ ഉറച്ചുനിന്നു, ഒടുവിൽ അദ്ദേഹത്തിന് പരിഹാരം ലഭിച്ചു. സൗരോർജ്ജം! നമ്മുടെ മണിപ്പൂരിൽ, സൗരോർജ്ജം ഉത്പാദിപ്പിക്കുന്നത് എന്തായാലും എളുപ്പമാണ്. അതിനാൽ, മൊയിരാംഗ്ഥേം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു കാമ്പെയ്ൻ ആരംഭിച്ചു, ഈ കാമ്പെയ്ൻ കാരണം, ഇന്ന് അദ്ദേഹത്തിന്റെ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ സൗരോർജ്ജം എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിലും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം സൗരോർജ്ജം ഉപയോഗിച്ചു എന്ന് എടുത്തുപറയണം. ഇന്ന്, അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാരണം, മണിപ്പൂരിലെ നിരവധി ഹെൽത്ത് സെന്ററുകളിൽ സൗരോർജ്ജം ലഭിക്കുന്നു. മണിപ്പൂരിലെ സ്ത്രീശക്തിക്കും ഈ പ്രവർത്തനത്തിൽ നിന്ന് ധാരാളം പ്രയോജനം ലഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും കലാകാരന്മാർക്കും ഇത് സഹായകമായി.
സുഹൃത്തുക്കളേ, ഇന്ന്, 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' പ്രകാരം, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സർക്കാർ ഏകദേശം 75,000 മുതൽ 80,000 രൂപ വരെ നൽകുന്നു. മൊയിരാംഗ്ഥേമിന്റെ ശ്രമങ്ങൾ വ്യക്തിപരമാണെങ്കിലും, സൗരോർജ്ജവുമായി ബന്ധപ്പെട്ട എല്ലാ കാമ്പെയ്നുകൾക്കും അവ പുതിയ പ്രചോദനം നൽകുന്നു. 'മൻ കി ബാത്ത്' വഴി ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി നമുക്ക് ജമ്മു കശ്മീരിലേക്ക് പോകാം. ജമ്മു കശ്മീരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെക്കുറിച്ചുള്ള ഒരു കഥ ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ, ജെഹൻപോര എന്നൊരു സ്ഥലമുണ്ട്. വർഷങ്ങളായി ആളുകൾ അവിടെ ചില കുന്നുകൾ കാണുന്നുണ്ടായിരുന്നു. ഇവ സാധാരണ കുന്നുകളായിരുന്നു, ഇവ എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീട്, ഒരു ദിവസം, ഒരു പുരാവസ്തു ഗവേഷകൻ ഇവയെ ശ്രദ്ധിച്ചു. അദ്ദേഹം ഈ പ്രദേശം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ, ഈ കുന്നുകൾ അസാധാരണമായി തോന്നി. ഇതിനെത്തുടർന്ന്, ഈ കുന്നുകളെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു. മുകളിൽ നിന്ന് ഫോട്ടോയെടുക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു, ഭൂമി മാപ്പ് ചെയ്തു. തുടർന്ന് ചില അത്ഭുതകരമായ കാര്യങ്ങൾ കണ്ടെത്തി. ഈ കുന്നുകൾ പ്രകൃതിദത്തമല്ലെന്ന് തെളിഞ്ഞു. അവ ഒരു വലിയ മനുഷ്യനിർമിത ഘടനയുടെ അവശിഷ്ടങ്ങളായിരുന്നു. അത് രസകരമായ ഒരു ബന്ധത്തിന് വഴി തെളിച്ചു. കശ്മീരിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, ഫ്രാൻസിലെ ഒരു മ്യൂസിയത്തിന്റെ ആർക്കൈവുകളിൽ നിന്ന് പഴയതും മങ്ങിയതുമായ ഒരു ഫോട്ടോ കണ്ടെത്തി. ബാരാമുള്ളയുടെ ആ ഫോട്ടോയിൽ മൂന്ന് ബുദ്ധ സ്തൂപങ്ങൾ ദൃശ്യമായിരുന്നു. ഇവിടെ നിന്ന്, കാര്യങ്ങൾ വഴിതിരിഞ്ഞു. കശ്മീരിന്റെ മഹത്തായ ഭൂതകാലം നമുക്ക് വെളിപ്പെട്ടു. ഈ ചരിത്രം ഏകദേശം രണ്ടായിരം വർഷങ്ങൾ പഴക്കമുള്ളതാണ്. കശ്മീരിലെ ജെഹൻപോറയിലുള്ള ഈ ബുദ്ധസമുച്ചയം, കശ്മീരിന്റെ ഭൂതകാലത്തെയും അതിന്റെ സമ്പന്നമായ സ്വത്വത്തെയും ഓർമ്മിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഹൃദയസ്പർശിയായ ഒരുദ്യമത്തെക്കുറിച്ച് ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി ഫിജിയിൽ ഒരു അഭിനന്ദനീയമായ സംരംഭം നടക്കുന്നുണ്ട്. അവിടത്തെ പുതിയ തലമുറയെ തമിഴ് ഭാഷയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ തലങ്ങളിൽ തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം, ഫിജിയിലെ റാക്കി-റാക്കി മേഖലയിലെ ഒരു സ്കൂളിൽ ആദ്യമായി തമിഴ് ദിനം ആഘോഷിച്ചു. ആ ദിവസം, കുട്ടികൾക്ക് അവരുടെ ഭാഷയിൽ അഭിമാനിതരാകാനുള്ള ഒരു വേദി ലഭിച്ചു. അവർ തമിഴിൽ കവിതകൾ ചൊല്ലി, പ്രസംഗങ്ങൾ നടത്തി, ആത്മവിശ്വാസത്തോടെ വേദിയിൽ അവരുടെ സംസ്കാരം പ്രദർശിപ്പിച്ചു.
സുഹൃത്തുക്കളേ, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തിനുള്ളിൽ തുടർച്ചയായി നടക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ പാർലമെന്റ് മണ്ഡലമായ കാശിയിൽ നാലാമത്തെ "കാശി തമിഴ് സംഗമം" നടന്നു. ഇപ്പോൾ, ഞാൻ നിങ്ങളുമായി ഒരു ഓഡിയോ ക്ലിപ്പ് പങ്കിടാൻ പോകുന്നു. തമിഴ് സംസാരിക്കാൻ ശ്രമിക്കുന്ന ഈ കുട്ടികൾ എവിടെ നിന്നുള്ളവരാണെന്ന് കേട്ട് ഊഹിക്കുക.
# (ഓഡിയോ ക്ലിപ്പ് 1 പായൽ) #
സുഹൃത്തുക്കളേ, തമിഴിൽ വളരെ ഒഴുക്കോടെ സംസാരിക്കുന്ന ഈ കുട്ടികൾ വാരണാസിയിലെ കാശിയിൽ നിന്നുള്ളവരാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അവരുടെ മാതൃഭാഷ ഹിന്ദിയാണ്, പക്ഷേ തമിഴ് ഭാഷയോടുള്ള അവരുടെ താല്പര്യമാണ് അവരെ തമിഴ് പഠിക്കാൻ പ്രേരിപ്പിച്ചത്. ഈ വർഷം, വാരണാസിയിൽ നടന്ന 'കാശി തമിഴ് സംഗമ' വേളയിൽ, തമിഴ് പഠിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി. 'തമിഴ് പഠിക്കുക - തമിഴ് കർക്കലാം' എന്ന വിഷയത്തിൽ, വാരണാസിയിലെ 50-ലധികം സ്കൂളുകളിൽ പ്രത്യേക കാമ്പെയ്നുകളും നടത്തി. ഇതിന്റെ ഫലങ്ങൾ ഈ ഓഡിയോ ക്ലിപ്പിൽ നമുക്ക് കേൾക്കാം.
# (ഓഡിയോ ക്ലിപ്പ് 2 വൈഷ്ണവി) #
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യവും വളരെ സമ്പന്നമാണ്. 'മൻ കി ബാത്തി'ൽ 'കാശി തമിഴ് സംഗമ'ത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കുട്ടികളിലും യുവാക്കളിലും തമിഴ് ഭാഷയോട് ഒരു പുതുതാൽപ്പര്യം ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു - ഇതാണ് ഭാഷയുടെ ശക്തി, ഇതാണ് ഭാരതത്തിന്റെ ഐക്യം.
സുഹൃത്തുക്കളേ, അടുത്ത മാസം നമ്മൾ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. അത്തരം അവസരങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, സ്വാതന്ത്ര്യ സമര സേനാനികളോടും ഭരണഘടനാ ഉപജ്ഞാതാക്കളോടും നമ്മൾ നന്ദിയുള്ളവരായിരിക്കും. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനായി ഒരു നീണ്ട പോരാട്ടം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകി. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിന്റെ നിരവധി നായകന്മാർക്കും നായികമാർക്കും അർഹമായ ബഹുമാനം ലഭിച്ചില്ല. അത്തരമൊരു സ്വാതന്ത്ര്യ സമര സേനാനിയാണ് ഒഡീഷയിലെ പാർവതി ഗിരി. അവരുടെ ജന്മശതാബ്ദി 2026 ജനുവരിയിൽ ആഘോഷിക്കും. 16-ാം വയസ്സിൽ അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തു. സുഹൃത്തുക്കളേ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനുശേഷം, പാർവതി ഗിരി തന്റെ ജീവിതം സാമൂഹിക സേവനത്തിനും ആദിവാസി ക്ഷേമത്തിനുമായി സമർപ്പിച്ചു. അവർ നിരവധി അനാഥാലയങ്ങൾ സ്ഥാപിച്ചു. അവരുടെ പ്രചോദനാത്മകമായ ജീവിതം തലമുറകൾക്ക് വഴികാട്ടിയാണ്.
"പാർവതി ഗിരി ജിങ്കു ശ്രദ്ധാഞ്ജലി അർപ്പൺ കരുഛി. പാർവതിഗിരിക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു."
സുഹൃത്തുക്കളേ, നമ്മുടെ പൈതൃകം മറക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീരന്മാരുടെയും വീരാംഗനകളുടെയും മഹത്തായ കഥ അടുത്ത തലമുറയ്ക്ക് കൈമാറണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചപ്പോൾ സർക്കാർ ഒരു പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിലെ ഒരു ഭാഗം "അൺസങ് ഹീറോസ്" എന്ന് ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാന്മാരെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "മൻ കി ബാത്ത്" സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു അത്ഭുതകരമായ അവസരം നൽകുന്നു. ഇന്ന്, നമുക്കെല്ലാവർക്കും ആശങ്കാജനകമായി മാറിയിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തിറക്കി. ന്യുമോണിയ, യു.ടി.ഐ. പോലുള്ള നിരവധി രോഗങ്ങൾക്കെതിരെ ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ലെന്ന് അതിൽ പറയുന്നു. ഇത് നമുക്കെല്ലാവർക്കും വളരെയധികം ആശങ്കാജനകമാണ്. റിപ്പോർട്ട് അനുസരിച്ച്, ഇതിനുള്ള ഒരു പ്രധാന കാരണം ആളുകൾ അശ്രദ്ധമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതാണ്. ആൻറിബയോട്ടിക്കുകൾ ചിന്തിക്കാതെ കഴിക്കേണ്ട മരുന്നുകളല്ല. അവ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഇക്കാലത്ത്, ഒരു ഗുളിക കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ രോഗങ്ങളും അണുബാധകളും ആൻറിബയോട്ടിക്കുകളാൽ നിയന്ത്രിക്കപ്പെടാൻ കഴിയാതെയായി. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആൻറിബയോട്ടിക്കുകളുടെ കാര്യത്തിൽ ഇത് മനസ്സിൽ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ പറയുന്നതെന്തെന്നാൽ - മരുന്നുകൾക്ക് ഗൈഡൻസ് ആൻറിബയോട്ടിക്കുകൾക്ക് ഡോക്ടർ - ആവശ്യമാണ്. ഈ ശീലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പരമ്പരാഗത കലകൾ സമൂഹത്തെ ശാക്തീകരിക്കുക മാത്രമല്ല, ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാർസാപുരം ജില്ലയിലെ ലെയ്സ് ക്രാഫ്റ്റ് ഇപ്പോൾ രാജ്യമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. തലമുറകളായി സ്ത്രീകളുടെ കൈകളിലാണ് ഈ ലെയ്സ് ക്രാഫ്റ്റ്. രാജ്യത്തെ സ്ത്രീകൾ ഇത് വളരെ ക്ഷമയോടെയും കൃത്യതയോടെയും സംരക്ഷിച്ചു. ഇന്ന്, ഈ പാരമ്പര്യം പുതിയ രൂപത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ആന്ധ്രാപ്രദേശ് സർക്കാരും നബാർഡും സംയുക്തമായി കരകൗശല വിദഗ്ധരെ പുതിയ ഡിസൈനുകൾ പഠിപ്പിക്കുകയും അവർക്ക് മികച്ച നൈപുണ്യ പരിശീലനം നൽകുകയും പുതിയ വിപണികളുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാർസാപുരം ലെയ്സിന് ജിഐ ടാഗും ലഭിച്ചു. ഇന്ന്, 500-ലധികം ഉൽപ്പന്നങ്ങൾ ഇതിൽ നിന്ന് നിർമ്മിക്കുന്നു, കൂടാതെ 250-ലധികം ഗ്രാമങ്ങളിലായി ഏകദേശം 100,000 സ്ത്രീകൾക്ക് ഇതിൽ നിന്ന് തൊഴിൽ ലഭിക്കുന്നു.
സുഹൃത്തുക്കളേ, പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, തദ്ദേശീയരെ ശാക്തീകരിക്കുന്ന ആളുകളെ മുന്നിലെത്തിക്കാനുള്ള ഒരു വേദി കൂടിയാണ് 'മൻ കി ബാത്ത്'. മണിപ്പൂരിലെ ചുരാചാന്ദ്പൂരിലെ മാർഗരറ്റ് രാംതാർസിം അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. മണിപ്പൂരിലെ പരമ്പരാഗത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ - മുള, മരം എന്നിവയിൽ നിന്ന് നിർമ്മിച്ച വസ്തുക്കൾ എന്നിവയെല്ലാം വിശാലമായ കാഴ്ചപ്പാടോടെയാണ് അവർ നോക്കിയത്. ഇതുമൂലം ഒരു കരകൗശല കലാകാരിയിൽ നിന്ന് ജനങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന ഒരു വ്യക്തിയായി അവർ മാറി. ഇന്ന്, മാർഗരറ്റിന്റെ യൂണിറ്റിൽ 50-ലധികം കലാകാരന്മാർ ജോലി ചെയ്യുന്നു, അവരുടെ കഠിനാധ്വാനത്തിലൂടെ, ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ, മണിപ്പൂരിൽ നിന്നുള്ള മറ്റൊരു ഉദാഹരണം സേനാപതി ജില്ലയിലെ താമസക്കാരിയായ ചോഖോനെ കൃചേനയാണ്. അവരുടെ കുടുംബം മുഴുവനും പരമ്പരാഗത കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. കൃചേന ഈ പരമ്പരാഗത അനുഭവം കൂടുതൽ വിപുലീകരിച്ചു. അവർ പുഷ്പകൃഷി അഭിനിവേശമാക്കി. ഇന്ന്, അവർ ഈ ജോലിയെ വിവിധ വിപണികളുമായി ബന്ധിപ്പിക്കുകയും തന്റെ പ്രദേശത്തെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, പരമ്പരാഗത അറിവ് ആധുനിക ദർശനത്തോടൊപ്പം ഉപയോഗിക്കുമ്പോൾ, അത് സാമ്പത്തിക പുരോഗതിക്കുള്ള ഒരു പ്രധാന മാർഗമായി മാറുമെന്നതിന്റെ തെളിവാണ് ഈ ഉദാഹരണം. സമാനമായ
വിജയ കഥകൾ നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കുക.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ കാര്യം, വർഷം മുഴുവനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവാന്തരീക്ഷം നിലനിൽക്കുന്നു എന്നതാണ്. മാത്രമല്ല, സംസ്ഥാനങ്ങളുടെ പ്രാദേശിക ഉത്സവങ്ങളും നടക്കുന്നു. അതായത്, നിങ്ങൾ യാത്ര ചെയ്യാൻ തീരുമാനിച്ചാൽ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു കോണ്‍ അതിന്റേതായ സവിശേഷമായ ആഘോഷങ്ങൾക്കായി ഒരുങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അത്തരമൊരു ഉത്സവം നിലവിൽ റാൻ ഓഫ് കച്ചിൽ നടക്കുന്നുണ്ട്. ഈ വർഷം, കച്ച് റണോത്സവ് നവംബർ 23 ന് ആരംഭിച്ച് ഫെബ്രുവരി 20 വരെ തുടരും. കച്ചിന്റെ വൈവിധ്യമാർന്ന നാടോടി സംസ്കാരം - നാടോടി സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ എന്നിവ - ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. റാൻ ഓഫ് കച്ചിന്റെ ധവള ഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നത് തന്നെ ആനന്ദകരമായ ഒരു അനുഭവമാണ്. രാത്രിയിൽ, വൈറ്റ് റാൻ പ്രദേശത്ത് നിലാവ് പരക്കുമ്പോൾ, ആ കാഴ്ച അതിശയിപ്പിക്കുന്നതാണ്. റാൻ ഉത്സവിന്റെ ടെന്റ് സിറ്റി വളരെ ജനപ്രിയമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദേശത്തുനിന്നും പോലും 200,000-ത്തിലധികം ആളുകൾ റണോത്സവത്തിൽ പങ്കെടുത്തതായി എനിക്ക് വിവരം ലഭിച്ചു. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭാരതത്തിന്റെ വൈവിധ്യം ആസ്വദിക്കുകയും ചെയ്യുക.
സുഹൃത്തുക്കളേ, 2025 ലെ 'മൻ കി ബാത്ത്'ന്റെ അവസാന അദ്ധ്യായമാണിത്. 2026ൽ, ഇതേ ആവേശത്തോടെയും ഉത്സാഹത്തോടെയും അടുപ്പത്തോടെയും മനസ്സിലെ കാര്യങ്ങൾ പങ്കുവെക്കാൻ നമ്മൾ തീർച്ചയായും 'മൻ കി ബാത്ത്'ൽ ഒത്തുചേരും. 'മൻ കി ബാത്ത്' നമ്മളെയെല്ലാം പുതിയ ഊർജ്ജം, പുതിയ വിഷയങ്ങൾ, നാട്ടുകാരുടെ പ്രചോദനാത്മകമായ അസംഖ്യം കഥകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. എല്ലാ മാസവും ജനങ്ങൾ 'വികസിത ഭാരത'ത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പങ്കിടുന്ന നിരവധി സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നു. ഈ ദിശയിലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും പരിശ്രമങ്ങളും കാണുന്നത് ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഈ സന്ദേശങ്ങളെല്ലാം എന്നിലേക്ക് എത്തുമ്പോൾ, 'വികസിത ഭാരതം' എന്ന ദൃഢനിശ്ചയം തീർച്ചയായും സാക്ഷാത്ക്കരിക്കപ്പെടും. ഈ വിശ്വാസം എല്ലാ ദിവസവും കൂടുതൽ ശക്തമാകുന്നു. ഈ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയിൽ 2026 ഒരു പ്രധാന നാഴികക്കല്ലായിരിക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ജീവിതം സന്തോഷകരമാകട്ടെ. ഈ ആഗ്രഹത്തോടെ, ഈ അദ്ധ്യായത്തിന് വിടപറയുന്നതിനുമുമ്പ്, ഞാൻ തീർച്ചയായും പറയും - 'Fit India Movement' - നിങ്ങളെല്ലാവരും ശാരീരികക്ഷമതയിൽ ശ്രദ്ധിക്കണം. ഈ തണുപ്പുകാലം വ്യായാമത്തിന് വളരെ അനുയോജ്യമാണ്, വ്യായാമം ചെയ്യുക. 2026-ന്റെ എല്ലാ ആശംസകളും. നന്ദി. വന്ദേമാതരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 'മൻ കി ബാത്ത്'ലേക്ക് വീണ്ടും സ്വാഗതം. നവംബർ മാസം നിരവധി പ്രചോദനങ്ങളുമായാണ് വന്നത്. നവംബർ 26-ന്, 'ഭരണഘടനാ ദിന'ത്തിൽ സെൻട്രൽ ഹാളിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ വേളയിൽ രാജ്യവ്യാപകമായ പരിപാടികൾക്ക് ഗംഭീര തുടക്കമായി. നവംബർ 25-ന്, അയോധ്യയിലെ രാമക്ഷേത്രത്തിൽ ധർമ്മധ്വജം ഉയർത്തി. അതേ ദിവസം, കുരുക്ഷേത്രയിലെ ജ്യോതിസറിൽ പാഞ്ചജന്യ സ്മാരകം ഉദ്ഘാടനം ചെയ്തു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ലീപ്പ് എഞ്ചിൻ എം.ആർ.ഒ. സൗകര്യം ഞാൻ ഉദ്ഘാടനം ചെയ്തു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, അവ നന്നാക്കൽ, തുടങ്ങിയ മേഖലകളിൽ ഭാരതം ഒരു പ്രധാന ചുവടുവെച്ചു. കഴിഞ്ഞ ആഴ്ച, മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, ഐ.എൻ.എസ്. 'മാഹി' ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ആഴ്ച, സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് ഭാരതത്തിന്റെ ബഹിരാകാശ എക്കോ സംവിധാനത്തിന് ഒരു ' പുതിയ മാനം നൽകി. ഭാരതത്തിന്റെ പുതിയ ചിന്തയുടെയും, നൂതനാശയത്തിന്റെയും , യുവശക്തിയുടെയും പ്രതിഫലനമാണിത്.
സുഹൃത്തുക്കളേ, കാർഷിക മേഖലയിലും രാജ്യം ഒരു വലിയ നേട്ടം കൈവരിച്ചു. 357 ദശലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപാദനത്തോടെ ഭാരതം ഒരു ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. മുന്നൂറ്റി അമ്പത്തിയേഴ് ദശലക്ഷം ടൺ! 10 വർഷം മുമ്പുള്ളതിനേക്കാൾ, ഭാരതത്തിന്റെ ഭക്ഷ്യധാന്യ ഉൽപാദനം 100 ദശലക്ഷം ടൺ വർദ്ധിച്ചു. കായിക രംഗത്തും ഭാരതം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭാരതം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങൾ രാജ്യത്തിന്റേതാണ്, പൗരന്മാർക്കുള്ളതാണ്. ജനങ്ങളുടെ അത്തരം നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്'.
സുഹൃത്തുക്കളേ, മനസ്സിൽ സമർപ്പണവും; കൂട്ടായ ശക്തിയിലും ഒരു ടീമായി പ്രവർത്തിക്കുന്നതിലും വിശ്വാസവുമുണ്ടെങ്കിൽ, വീണുപോയതിനുശേഷം വീണ്ടും എഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, അതി കഠിനമായ പ്രവൃത്തികളിൽ പോലും വിജയം സുനിശ്ചിതമാണ്. ഉപഗ്രഹങ്ങളോ, ജി.പി.എസ്. സംവിധാനമോ, നാവിഗേഷൻ സൗകര്യങ്ങളോ ഇല്ലാത്ത ഒരു കാലഘട്ടം സങ്കൽപ്പിക്കൂ. അപ്പോഴും, നമ്മുടെ നാവികർ വലിയ കപ്പലുകളുമായി കടലിലേക്ക് പുറപ്പെട്ട് നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരുമായിരുന്നു. ഇപ്പോൾ, കടലുകളും കടന്ന് ബഹിരാകാശത്തിന്റെ അനന്തമായ ഉയരങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പര്യവേഷണം ചെയ്യുന്നു. വെല്ലുവിളി അവിടെയും ഒന്നുതന്നെ. ജി.പി.എസ്. സംവിധാനമോ ആശയവിനിമയ സംവിധാനങ്ങളോ ഇല്ല. നമ്മൾ എങ്ങനെ മുന്നേറും?
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സമൂഹമാധ്യമത്തിലെ ഒരു വീഡിയോ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വീഡിയോ ഐ.എസ്.ആർ.ഒ. സംഘടിപ്പിച്ച ഒരു അതുല്യമായ ഡ്രോൺ മത്സരത്തിന്റെതായിരുന്നു. ഈ വീഡിയോയിൽ, നമ്മുടെ രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് നമ്മുടെ Gen-Z, ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളിൽ ഡ്രോണുകൾ പറത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രോണുകൾ പറന്നുയരും, കുറച്ച് നിമിഷങ്ങൾ സന്തുലിതാവസ്ഥയിൽ തുടരും, എന്നിട്ട് പെട്ടെന്ന് നിലത്ത് ഇടിച്ചുവീഴും. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം അവിടെ പറക്കുന്ന ഡ്രോണുകൾക്ക് ജി.പി.എസ്. പിന്തുണ ഇല്ലായിരുന്നു. ചൊവ്വയിൽ ജി.പി.എസ്. സാധ്യമല്ല, അതിനാൽ ഡ്രോണുകൾക്ക് ബാഹ്യ സിഗ്നലുകളോ നിർദ്ദേശമോ ലഭിക്കില്ല. ഡ്രോണുകൾക്ക് അവയുടെ ക്യാമറകളുടെയും അവയിൽ സന്നിവേശം ചെയ്ത സോഫ്റ്റ്വെയറിന്റെയും സഹായത്തോടെ പറക്കേണ്ടി വന്നു. ആ ചെറിയ ഡ്രോണിന് നിലത്തെ പാറ്റേണുകൾ തിരിച്ചറിയുകയും ഉയരം അളക്കുകയും തടസ്സങ്ങൾ മനസ്സിലാക്കുകയും, സ്വന്തമായി സുരക്ഷിതമായ ലാൻഡിംഗ് കണ്ടെത്തുകയും വേണമായിരുന്നു. അതിനാൽ, ഡ്രോണുകൾ ഒന്നിനുപുറകെ ഒന്നായി നിലംപതിച്ചു.
സുഹൃത്തുക്കളേ, ഈ മത്സരത്തിൽ, പൂനെയിൽ നിന്നുള്ള യുവാക്കളുടെ ഒരു സംഘം ഒരു പരിധിവരെ വിജയം നേടി. അവരുടെ ഡ്രോണും പലതവണ വീണു, തകർന്നു. പക്ഷേ അവർ തോൽവി സമ്മതിച്ചില്ല. നിരവധി ശ്രമങ്ങൾക്ക് ശേഷം, ഈ ടീമിന്റെ ഡ്രോൺ ചൊവ്വയുടേതിന് സമാനമായ പരിതസ്ഥിതിയിൽ കുറച്ചുനേരം പറക്കുന്നതിൽ വിജയിച്ചു.
സുഹൃത്തുക്കളേ, ഈ വീഡിയോ കാണുമ്പോൾ, മറ്റൊരു രംഗം എന്റെ മനസ്സിലേക്ക് വന്നു: ചന്ദ്രയാൻ-2 ബന്ധം നഷ്ടപ്പെട്ട ദിവസം. ആ ദിവസം, രാജ്യം ഒന്നാകെ, പ്രത്യേകിച്ച് ശാസ്ത്രജ്ഞർ, നിമിഷനേരത്തേക്ക് നിരാശരായി. എന്നാൽ സുഹൃത്തുക്കളേ, തോൽവിക്ക് അവരെ തടയാനായില്ല. ആ ദിവസം തന്നെ അവർ ചന്ദ്രയാൻ-3ന്റെ വിജയഗാഥ എഴുതാൻ തുടങ്ങി. അതുകൊണ്ടാണ് ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തപ്പോൾ, അത് ഒരു ദൗത്യത്തിന്റെ വിജയം മാത്രമായിരുന്നില്ല. പരാജയത്തെ മറികടന്ന് കെട്ടിപ്പടുത്ത ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു. ഈ വീഡിയോയിൽ കാണുന്ന യുവാക്കളുടെ കണ്ണുകളിലും അതേ തിളക്കം ഞാൻ കണ്ടു. നമ്മുടെ യുവാക്കളുടെ സമർപ്പണവും ശാസ്ത്രജ്ഞരുടെ പ്രതിബദ്ധതയും കാണുമ്പോഴെല്ലാം എന്റെ ഹൃദയം ആവേശത്താൽ നിറയുന്നു. യുവാക്കളുടെ ഈ സമർപ്പണമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, തേനിന്റെ മധുരം നിങ്ങൾക്കെല്ലാവർക്കും പരിചിതമാണ്, പക്ഷേ ഇതിനു പിന്നിൽ എത്ര ആളുകളുടെ കഠിനാധ്വാനം, എത്ര പാരമ്പര്യങ്ങൾ, പ്രകൃതിയുമായി എത്രയോ സുന്ദരമായ കൂടിച്ചേരൽ എന്നിവ ഉണ്ടെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല.
സുഹൃത്തുക്കളേ, ജമ്മു കശ്മീരിലെ മലയോര പ്രദേശങ്ങളിൽ, സുലായി എന്ന് അറിയപ്പെടുന്ന കാട്ടുതുളസിയിൽ നിന്ന് തേനീച്ചകൾ തികച്ചും സവിശേഷമായ തേൻ ശേഖരിക്കുന്നു. വെളുത്ത നിറമുള്ള ഈ തേനിനെ രാംബൻ സുലായി ഹണി എന്ന് വിളിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാംബൻ സുലായി ഹണിക്ക് ജി.ഐ. ടാഗ് ലഭിച്ചു. ഇതിനുശേഷം, ഈ തേനിന് രാജ്യമെമ്പാടും അംഗീകാരം ലഭിച്ചു.
സുഹൃത്തുക്കളേ, ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ സസ്യങ്ങൾ തേൻ ഉൽപാദനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇവിടെ, 'ഗ്രാമജന്യ' എന്ന കർഷക സംഘടന ഈ പ്രകൃതിദത്ത സമ്മാനത്തിന് ഒരു പുതിയ ദിശ നൽകുന്നു. 'ഗ്രാമജന്യ' ഒരു ആധുനിക സംസ്കരണ യൂണിറ്റ് നിർമ്മിക്കുകയും ലാബ്, ബോട്ടിലിംഗ്, സംഭരണം, ഡിജിറ്റൽ ട്രാക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. ഇപ്പോൾ, ഈ തേൻ ഒരു ഉൽപ്പന്നമായി ബ്രാൻഡ് ചെയ്യപ്പെടുകയും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. രണ്ടായിരത്തിയഞ്ഞൂറിലധികം കർഷകർ ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ, കർണാടകയിൽ തന്നെയുള്ള തുംകുരു ജില്ലയിലെ "ശിവഗംഗ കാലഞ്ജിയ" എന്ന സംഘടനയുടെ ശ്രമങ്ങളും പ്രശംസനീയമാണ്. തുടക്കത്തിൽ ഓരോ അംഗത്തിനും രണ്ട് തേനീച്ചപ്പെട്ടികൾ നൽകുന്നു. ഇത് ചെയ്യുന്നതിലൂടെ, സംഘടന നിരവധി കർഷകരെ അതിന്റെ ദൗത്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ, ഈ സംഘടനയുമായി ബന്ധപ്പെട്ട കർഷകർ സംയുക്തമായി തേൻ വേർതിരിച്ചെടുക്കുകയും മനോഹരമായി പാക്കേജു ചെയ്യുകയും പ്രാദേശിക വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു. ഇത് അവർക്ക് ലക്ഷക്കണക്കിന് രൂപ നേടിക്കൊടുക്കുന്നു. അതുപോലുള്ള മറ്റൊരു ഉദാഹരണമാണ് നാഗാലാൻഡിലെ Cliff Honey Hunting. നാഗാലാൻഡിലെ ചോക്ക്ലാങ്കൻ ഗ്രാമത്തിൽ, ഖിയാമനി-യാങ്കൻ ഗോത്രം നൂറ്റാണ്ടുകളായി തേൻ ശേഖരിക്കുന്നു. ഇവിടെ, തേനീച്ചകൾ കൂടുണ്ടാക്കുന്നത് മരങ്ങളിലല്ല, ഉയർന്ന പാറക്കെട്ടുകളിലാണ്. അതിനാൽ, തേൻ ശേഖരിക്കുന്നതും വളരെ അപകടകരമാണ്. അതിനാൽ, ഇവിടെയുള്ള ആളുകൾ ആദ്യം തേനീച്ചകളോട് സൗമ്യമായി സംസാരിക്കുകയും, അവരുടെ അനുമതി തേടുകയും, തേനെടുക്കുന്നതിനു മുമ്പ് അവർ തേൻ ശേഖരിക്കാൻ വന്നതാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതം തേൻ ഉൽപാദനത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. 11 വർഷം മുമ്പ്, രാജ്യത്ത് തേൻ ഉൽപാദനം 76000 മെട്രിക് ടണ്ണായിരുന്നു. ഇപ്പോൾ അത് 1.5 ലക്ഷം മെട്രിക് ടൺ കവിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തേൻ കയറ്റുമതിയും മൂന്നിരട്ടിയിലധികം വർദ്ധിച്ചു. ഹണി മിഷൻ പരിപാടിയുടെ കീഴിൽ, ഖാദി ഗ്രാമോദ്യോഗ് ജനങ്ങൾക്കിടയിൽ 2.25 ലക്ഷത്തിലധികം തേനീച്ചപ്പെട്ടികൾ വിതരണം ചെയ്തു. ഇത് ആയിരക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകി. അതായത് രാജ്യത്തിന്റെ വിവിധ കോണുകളിൽ തേനിന്റെ മധുരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മധുരം കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മഹാഭാരത യുദ്ധം നടന്നത് ഹരിയാനയിലെ കുരുക്ഷേത്രയിലാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ അവിടെയുള്ള മഹാഭാരത അനുഭവ കേന്ദ്രത്തിൽ നിങ്ങൾക്ക് ഈ യുദ്ധം നേരിട്ട് അനുഭവിക്കാനും കഴിയും. ഈ അനുഭവ കേന്ദ്രത്തിൽ, 3D, ലൈറ്റ് & സൗണ്ട് ഷോ, ഡിജിറ്റൽ ടെക്നിക്ക് എന്നിവയിലൂടെ മഹാഭാരത കഥ പ്രദർശിപ്പിക്കുന്നു. നവംബർ 25 ന് ഞാൻ കുരുക്ഷേത്ര സന്ദർശിച്ചപ്പോൾ, ഈ അനുഭവ കേന്ദ്രം തന്ന അനുഭവം എന്നെ ആഹ്ലാദിപ്പിച്ചു. സുഹൃത്തുക്കളേ, കുരുക്ഷേത്രയിലെ ബ്രഹ്മ സരോവറിൽ നടന്ന അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുക്കാനായതും സവിശേഷമായിരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ദിവ്യഗ്രന്ഥമായ ഗീതയാൽ പ്രചോദിതരാകുന്നത് കണ്ട് ഞാൻ വികാരഭരിതനായി. യൂറോപ്പ്, മധ്യേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഉത്സവത്തിൽ പങ്കാളികളായി.
ഈ മാസം ആദ്യം, സൗദി അറേബ്യയിൽ ആദ്യമായി ഒരു പൊതു വേദിയിൽ ഗീത അവതരിപ്പിക്കപ്പെട്ടു. യൂറോപ്പിലെ ലാത്വിയയിലും ഒരു അവിസ്മരണീയ ഗീത മഹോത്സവം നടന്നു. ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ആവേശത്തോടെ പങ്കെടുത്തു.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തിൽ സമാധാനവും കരുണയും എപ്പോഴും പരമപ്രധാനമാണ്. രണ്ടാം ലോക മഹായുദ്ധം സങ്കൽപ്പിക്കൂ, നാലുപാടും നാശത്തിന്റെ ഭയാനകമായ അന്തരീക്ഷം. ഇത്രയും ദുഷ്കരമായ സമയത്ത് ഗുജറാത്തിലെ നവാനഗറിലെ ജാം സാഹിബ് മഹാരാജ ദിഗ്വിജയ് സിംഗ് നടത്തിയ മഹത്തായ പ്രവൃത്തി ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. ആ സമയത്ത്, ജാം സാഹിബ് ഒരു തന്ത്രപരമായ സഖ്യത്തെക്കുറിച്ചോ യുദ്ധതന്ത്രത്തെക്കുറിച്ചോ ചിന്തിച്ചില്ല. മറിച്ച്, രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ പോളിഷ് ജൂത കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഗുജറാത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് അഭയം നൽകിയ അദ്ദേഹം അവർക്ക് പുതുജീവൻ നൽകി, അത് ഇന്നും ഒരു മാതൃകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദക്ഷിണ ഇസ്രായേലിലെ മോശാവ് നേവാത്തിമ്മിൽ ജാം സാഹിബിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇത് വളരെ പ്രത്യേകതയുള്ള ഒരു ബഹുമതിയായിരുന്നു. കഴിഞ്ഞ വർഷം, പോളണ്ടിലെ വാർസോയിൽ ജാം സാഹിബിന്റെ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ നിമിഷം എനിക്ക് അവിസ്മരണീയമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഒരു വലിയ സമ്മേളനത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ പോയി. പ്രകൃതി കൃഷിക്കായി ദക്ഷിണഭാരതത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കണ്ട് എനിക്ക് വളരെ മതിപ്പു തോന്നി. ഉയർന്ന യോഗ്യതയുള്ള നിരവധി യുവ പ്രൊഫഷണലുകൾ ഇപ്പോൾ പ്രകൃതി കൃഷി മേഖല സ്വീകരിക്കുന്നു. ഞാൻ അവിടത്തെ കർഷകരോട് സംസാരിക്കുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. പ്രകൃതി കൃഷി ഭാരതത്തിന്റെ പുരാതന പാരമ്പര്യങ്ങളുടെ ഭാഗമാണ്, ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിന് അത് നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്.
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയുടെയും ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നിന്റെയും സംഗമം എക്കാലവും ഒരു അത്ഭുതകരമായ അനുഭവമാണ്. ഞാൻ "കാശി തമിഴ് സംഗമ"ത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഡിസംബർ 2 ന് കാശിയിലെ നമോഘാട്ടിൽ നാലാമത്തെ കാശി-തമിഴ് സംഗമം ആരംഭിക്കുന്നു. ഈ വർഷത്തെ കാശി-തമിഴ് സംഗമത്തിന് വളരെ രസകരമായ ഒരു പ്രമേയമുണ്ട്: തമിഴ് ആർജിക്കുക - തമിഴ് കട്രുക്കൊള്ളലാം. തമിഴ് ഭാഷയിൽ താല്പര്യമുള്ള എല്ലാവർക്കും കാശി-തമിഴ് സംഗമം ഒരു പ്രധാന വേദിയായി മാറിയിരിക്കുന്നു. കാശിയിലെ ജനങ്ങളുമായി ഞാൻ സംസാരിക്കുമ്പോഴെല്ലാം, കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകുന്നത് വളരെ നല്ലതാണെന്ന് അവർ എപ്പോഴും പറയും. ഇവിടെ അവർക്ക് പുതിയ എന്തെങ്കിലും പഠിക്കാനും പുതിയ ആളുകളെ കാണാനും അവസരമുണ്ട്. ഇത്തവണയും, തമിഴ്നാട്ടിൽ നിന്നുള്ള തങ്ങളുടെ സഹോദരീസഹോദരന്മാരെ വളരെ ആവേശത്തോടെ സ്വാഗതം ചെയ്യാൻ കാശിയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, "ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തിന്റെ" ആത്മാവിനെ ശക്തിപ്പെടുത്തുന്ന മറ്റ് വേദികളും പരിഗണിക്കുക. ഒരിക്കൽ കൂടി ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു:
तमिल कलाच्चारम उयर्वानद्
तमिल मोलि उयर्वानद्
तमिल इन्दियाविन पेरूमिदम् |
(മലയാളം വിവർത്തനം)
തമിഴ് സംസ്കാരം മഹത്തരമാണ്.
തമിഴ് ഭാഷ മഹത്തരമാണ്.
തമിഴ് ഇന്ത്യയുടെ അഭിമാനമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. കഴിഞ്ഞയാഴ്ച, മുംബൈയിൽ വെച്ച് ഐ.എൻ.എസ്. മാഹി ഭാരത നാവികസേനയിൽ ഉൾപ്പെടുത്തി. ചിലർ അതിന്റെ തദ്ദേശീയ രൂപകൽപ്പനയിൽ ആകൃഷ്ടരായി. അതേസമയം, പുതുച്ചേരിയിലെയും മലബാർ തീരത്തെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. വാസ്തവത്തിൽ, സമ്പന്നമായ ചരിത്ര പൈതൃകമുള്ള, മാഹി എന്ന സ്ഥലത്തിന്റെ പേരിലാണ് കപ്പലിന് 'മാഹി' എന്ന് പേരിട്ടിരിക്കുന്നത്. ഈ യുദ്ധക്കപ്പലിന്റെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പലരും ചൂണ്ടിക്കാട്ടി. നമ്മുടെ നാവികസേന സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. ഡിസംബർ 4 ന് നമ്മൾ നാവിക ദിനവും ആഘോഷിക്കും. നമ്മുടെ സൈനികരുടെ അദമ്യമായ ധൈര്യത്തെയും വീര്യത്തെയും ആദരിക്കുന്നതിനുള്ള വിശേഷ ദിവസമാണിത്.
സുഹൃത്തുക്കളേ, നാവികസേനയുമായി ബന്ധപ്പെട്ട ടൂറിസത്തിൽ താൽപ്പര്യമുള്ളവർക്ക്, നമ്മുടെ രാജ്യത്ത് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഗുജറാത്തിലെ സോമനാഥിനടുത്തുള്ള ഒരു ജില്ലയായ ദിയു, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഐ.എൻ.എസ്. ഖുക്രി സ്മാരകവും മ്യൂസിയവും ദിയുവിലുണ്ട്. ഏഷ്യയിലെ തന്നെ സവിശേഷ മ്യൂസിയമായ നേവൽ ഏവിയേഷൻ മ്യൂസിയവും ഗോവയിലുണ്ട്. ഫോർട്ട് കൊച്ചിയിലെ ഐ.എൻ.എസ്. ദ്രോണാചാര്യയിലാണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ മാരിടൈം ചരിത്രം ഭാരത നാവികസേനയുടെ പരിണാമം ഇവിടെ കാണാം. മുമ്പ് പോർട്ട് ബ്ലെയർ എന്നറിയപ്പെട്ടിരുന്ന ശ്രീവിജയപുരത്തുള്ള നേവൽ മറൈൻ മ്യൂസിയം ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്നതിന് പേരുകേട്ടതാണ്. കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിലെ യുദ്ധക്കപ്പൽ മ്യൂസിയത്തിൽ മിസൈലുകളുടെയും ആയുധങ്ങളുടെയും പകർപ്പുകൾ ഉണ്ട്. ഭാരത നാവികസേനയുമായി ബന്ധപ്പെട്ട ഒരു അന്തർവാഹിനി, ഹെലികോപ്റ്റർ, വ്യോമയാന മ്യൂസിയം എന്നിവ വിശാഖപട്ടണത്തുണ്ട്. നിങ്ങളെല്ലാവരോടും, പ്രത്യേകിച്ച് സൈനിക ചരിത്രത്തിൽ താൽപ്പര്യമുള്ളവരോട്, ഈ മ്യൂസിയങ്ങൾ സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ശൈത്യകാലം വന്നിരിക്കുന്നു, ശീതകാല ടൂറിസം സീസണും വന്നിരിക്കുന്നു. പല രാജ്യങ്ങളും ശൈത്യകാല സമ്പദ്വ്യവസ്ഥയുടെ നെടുംതൂണാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വിജയകരമായ വിന്റർ ഫെസ്റ്റിവൽ ഉം വിന്റർ സ്പോർട്സ് മോഡലും
പല രാജ്യങ്ങൾക്കുമുണ്ട്. സ്കീയിംഗ്, സ്നോബോർഡിംഗ്, സ്നോ ട്രെക്കിംഗ്, ഐസ് ക്ലൈംബിംഗ്, ഫാമിലി സ്നോ പാർക്കുകൾ തുടങ്ങിയ അനുഭവങ്ങൾ ഈ രാജ്യങ്ങൾ അവരുടെ മുഖമുദ്രയാക്കി മാറ്റിയിരിക്കുന്നു. അവർ അവരുടെ വിൻ്റർ ഫെസ്റ്റിവലുകളെയും ആകർഷണങ്ങളാക്കി മാറ്റി.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തും വിൻ്റർ ടൂറിസത്തിനുള്ള എല്ലാ സാധ്യതകളുമുണ്ട്. പർവതങ്ങളും സംസ്കാരവും അനന്തമായ സാഹസിക സാധ്യതകളും നമുക്കുണ്ട്. എനിക്ക് സന്തോഷമുണ്ട്. ഈ ദിവസങ്ങളിൽ, ഉത്തരാഖണ്ഡിലെ വിൻ്റർ ടൂറിസം ധാരാളം ആളുകളെ ആകർഷിക്കുന്നു. ഔലി, മുൻസ്യാരി, ചോപ്ത, ദെയാര തുടങ്ങിയ സ്ഥലങ്ങൾ ശീതകാലത്ത് വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, പിഥോറഗഡ് ജില്ലയിലെ പതിനാലായിരത്തിയഞ്ഞൂറിലധികം അടി ഉയരത്തിലുള്ള ആദി കൈലാസിൽ സംസ്ഥാനത്തെ ആദ്യത്തെ ഹൈ ആൾട്ടിറ്റ്യൂഡ് അൾട്രാ റൺ മാരത്തൺ സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 750-ലധികം അത്ലറ്റുകൾ ഇതിൽ പങ്കെടുത്തു. 60 കിലോമീറ്റർ ദൈർഘ്യമുള്ള 'ആദി കൈലാസ പരിക്രമ റൺ' പുലർച്ചെ 5 മണിക്ക് കിടുകിടെ വിറപ്പിക്കുന്ന തണുപ്പിൽ ആരംഭിച്ചു. ഇത്രയും തണുപ്പ് ഉണ്ടായിരുന്നിട്ടും, ജനങ്ങളുടെ ആവേശം കാണേണ്ടതായിരുന്നു. മൂന്ന് വർഷം മുമ്പ് വരെ, രണ്ടായിരത്തിൽ താഴെ വിനോദസഞ്ചാരികൾ മാത്രമേ ആദി കൈലാസം സന്ദർശിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഈ എണ്ണം മുപ്പതിനായിരത്തിലധികം ആയി വർദ്ധിച്ചു.
സുഹൃത്തുക്കളേ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്തരാഖണ്ഡിലും വിന്റർ ഗെയിംസ് സംഘടിപ്പിക്കാൻ പോകുന്നു. രാജ്യമെമ്പാടുമുള്ള കളിക്കാർ, സാഹസികത ഇഷ്ടപ്പെടുന്നവർ, കായിക പ്രേമികൾ എന്നിവർ ഈ പരിപാടിയിൽ ആവേശഭരിതരാണ്. സ്കീയിംഗ് ആയാലും സ്നോബോർഡിംഗ് ആയാലും, നിരവധി സ്നോ സ്പോർട്സുകൾക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിൻ്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും ഉത്തരാഖണ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഹോംസ്റ്റേയുമായി ബന്ധപ്പെട്ട് ഒരു പുതിയ നയവും രൂപീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, "Wed in India" (ഇന്ത്യയിൽ വിവാഹം കഴിക്കുക) ക്യാമ്പെയ്നും ശീതകാലത്ത് ഒരു പ്രത്യേക ആകർഷണമാണ്. ശീതകാല സുവർണ സൂര്യനോ പർവതങ്ങളിൽ നിന്ന് ഇറങ്ങുന്ന മൂടൽമഞ്ഞിന്റെ പുതപ്പോ ആകട്ടെ, ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കും
മലനിരകളും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിരവധി വിവാഹങ്ങൾ നടക്കുന്നുണ്ട്, പ്രത്യേകിച്ച് ഗംഗാ നദിയുടെ തീരങ്ങളിൽ.
സുഹൃത്തുക്കളേ, ഈ ശീതകാല മാസങ്ങളിൽ, ഹിമാലയൻ താഴ്വരകൾ ജീവിതത്തിൽ എന്നെന്നും ഓർക്കുന്ന അനുഭവമായി മാറുന്നു. ഈ ശീതകാലത്ത് നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഹിമാലയൻ താഴ്വരകൾ പരിഗണിക്കുക.
സുഹൃത്തുക്കളേ, ഞാൻ കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഭൂട്ടാൻ സന്ദർശിച്ചു. അത്തരം യാത്രകൾ വൈവിധ്യമാർന്ന ഇടപെടലുകൾക്കും ചർച്ചകൾക്കും അവസരങ്ങൾ നൽകുന്നു. ഈ യാത്രയ്ക്കിടെ, ഭൂട്ടാൻ രാജാവുമായും, മുൻ രാജാവായിരുന്ന നിലവിലെ രാജാവിന്റെ പിതാവുമായും പ്രധാനമന്ത്രിയുമായും ഞാൻ കൂടിക്കാഴ്ച നടത്തി. എല്ലാവരും ഒരേ കാര്യം ആവർത്തിച്ചു: ബുദ്ധമത അവശേഷിപ്പുകൾ, ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകൾ ഏൽപ്പിച്ചതിന് എല്ലാ ഭാരതീയരോടും അവർ നന്ദി പ്രകടിപ്പിക്കുകയായിരുന്നു. ഇത് കേൾക്കുമ്പോഴെല്ലാം എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞു.
സുഹൃത്തുക്കളേ, ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകളോടുള്ള സമാനമായ ആവേശം മറ്റ് പല രാജ്യങ്ങളിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രമാണ് ഈ പുണ്യ അവശേഷിപ്പുകൾ നാഷണൽ മ്യൂസിയത്തിൽ നിന്ന് റഷ്യയിലെ കൽമീകിയയിലേക്ക് കൊണ്ടുപോയത്. ബുദ്ധമതത്തിന് ഇവിടെ പ്രത്യേക പ്രാധാന്യമുണ്ട്. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ അവ കാണാൻ എത്തിയതായി ഞാൻ അറിഞ്ഞു. ഈ പുണ്യ അവശേഷിപ്പുകൾ മംഗോളിയ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയി. എല്ലായിടത്തും വലിയ ആവേശം അനുഭവപ്പെട്ടു. തായ്ലൻഡ് രാജാവും അവ സന്ദർശിച്ചു. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകളും ആയി ഇത്ര ആഴത്തിലുള്ള ബന്ധം കാണുന്നത് ഹൃദയസ്പർശിയാണ്. ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി ഇത്തരം സംരംഭങ്ങൾ എങ്ങനെ മാറുന്നുവെന്ന് കേൾക്കുന്നത് ആനന്ദമായി തോന്നി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'വോക്കൽ ഫോർ ലോക്കൽ' എന്ന മന്ത്രം സ്വീകരിക്കാൻ ഞാൻ നിങ്ങളെല്ലാവരോടും എപ്പോഴും അഭ്യർത്ഥിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജി-20 ഉച്ചകോടിയിൽ, നിരവധി ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ, ഞാൻ വീണ്ടും പറഞ്ഞു, 'Vocal for Local'. എന്റെ നാട്ടുകാർക്ക് വേണ്ടി ലോക നേതാക്കൾക്ക് ഞാൻ സമ്മാനിച്ച സമ്മാനങ്ങളിൽ ഈ വികാരം പ്രതിഫലിച്ചു. ജി-20 വേളയിൽ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നടരാജന്റെ ഒരു വെങ്കല പ്രതിമ ഞാൻ സമ്മാനിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിന്റെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ചോള കാലഘട്ടത്തിലെ കരകൗശലത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമാണിത്. രാജസ്ഥാനിലെ ഉദയ്പൂരിന്റെ അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളിക്കുതിരയുടെ രൂപം കാനഡ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തെലങ്കാനയിലെയും കരിംനഗറിലെയും പ്രശസ്തമായ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളി ബുദ്ധന്റെ രൂപം ജപ്പാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കരിംനഗറിന്റെ പരമ്പരാഗത ലോഹ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങളുള്ള ഒരു വെള്ളി കണ്ണാടി ഇറ്റലി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളത്തിലെ മാന്നാറിൽ നിന്നുള്ള ഒരു അതിമനോഹരമായ കരകൗശലവസ്തുവായ പിച്ചള ഉരുളി ഞാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഭാരതീയ കരകൗശല വസ്തുക്കൾ, കല, പാരമ്പര്യം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുക, നമ്മുടെ കരകൗശല വിദഗ്ധരുടെ കഴിവുകൾക്ക് ഒരു ആഗോള വേദി നൽകുക എന്നിവയായിരുന്നു എന്റെ ലക്ഷ്യം.
സുഹൃത്തുക്കളേ, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ' വോക്കൽ ഫോർ ലോക്കൽ എന്ന മനോഭാവം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിൽ ഞാൻ സന്തോഷിക്കുന്നു. ഈ വർഷം, ഉത്സവങ്ങൾക്കായി ഷോപ്പിംഗിനായി നിങ്ങൾ മാർക്കറ്റിൽ പോയപ്പോൾ, നിങ്ങൾക്കെല്ലാവർക്കും ഒരു കാര്യം അനുഭവപ്പെട്ടിരിക്കണം. ജനങ്ങളുടെ ഇഷ്ടങ്ങളിലും വീടുകളിൽ കൊണ്ടുവന്ന സാധനങ്ങളിലും, രാജ്യം സ്വദേശിയിലേക്ക് മടങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചന കാണാമായിരുന്നു. ആളുകൾ ഭാരതീയ ഉൽപ്പന്നങ്ങൾ സ്വമേധയാ തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ചെറിയ കടയുടമ പോലും ഈ മാറ്റം അനുഭവിച്ചു. ഇത്തവണ യുവാക്കൾ 'Vocal for Local' കാമ്പെയ്നും ത്വരിതപ്പെടുത്തി. വരും ദിവസങ്ങളിൽ, ക്രിസ്മസിനും പുതുവത്സരത്തിനും ഷോപ്പിംഗിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാൻ പോകുന്നു. ഞാൻ നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കട്ടെ, 'Vocal for Local' എന്ന മന്ത്രം ഓർമ്മിക്കുക, രാജ്യത്ത് നിർമ്മിക്കുന്നത് മാത്രം വാങ്ങുക, രാജ്യത്തെ ഒരു പൗരന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ചവ മാത്രം വിൽക്കുക.
പ്രിയപ്പെട്ട നാട്ടുകാരേ, ഭാരത കായികരംഗത്തിന്റെ ദൃഷ്ടിയിൽ ഈ മാസം ഒരു സൂപ്പർ ഹിറ്റായിരുന്നു. ഭാരതീയ വനിതാ ടീം ഐ.സി.സി. ലോകകപ്പ് നേടിയതോടെയാണ് ഇത് തുടങ്ങിയത്. എന്നാൽ അതിനുശേഷവും, കളിക്കളത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ കാണാനിടയായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ടോക്കിയോയിൽ ബധിര ഒളിമ്പിക്സ് നടന്നു, അവിടെ ഭാരതം 20 മെഡലുകൾ നേടി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. കബഡി ലോകകപ്പ് നേടി നമ്മുടെ വനിതാ താരങ്ങളും ചരിത്രം സൃഷ്ടിച്ചു. ടൂർണമെന്റിലുടനീളം അവരുടെ മികച്ച പ്രകടനം ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കി. ലോക ബോക്സിംഗ് കപ്പ് ഫൈനലിലും നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു, അവിടെ അവർ 20 മെഡലുകൾ നേടി.
സുഹൃത്തുക്കളേ, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നമ്മുടെ വനിതാ ടീം ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പ് നേടിയതാണ്. ഒരു മത്സരം പോലും തോൽക്കാതെ നമ്മുടെ ടീം ഈ ടൂർണമെന്റ് ജയിച്ചത് ശ്രദ്ധേയമാണ്. ഈ ടീമിലെ ഓരോ കളിക്കാരിയെക്കുറിച്ചും നമ്മുടെ നാട്ടുകാർക്ക് അഭിമാനമുണ്ട്. ഞാൻ ഈ ടീമുമായി പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി. തീർച്ചയായും, ഈ ടീമിന്റെ ആവേശവും അഭിനിവേശവും നമ്മെ പലതും പഠിപ്പിക്കുന്നു. ഈ വിജയം നമ്മുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്, അത് ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കും.
സുഹൃത്തുക്കളേ, ഇക്കാലത്ത് നമ്മുടെ രാജ്യത്ത് എൻഡ്യൂറൻസ് സ്പോർട്സ് എന്ന ഒരു പുതിയ കായിക സംസ്കാരം അതിവേഗം വളർന്നു വരുന്നു. എൻഡ്യൂറൻസ് സ്പോർട്സ് എന്ന് പറഞ്ഞാൽ, നിങ്ങളുടെ പരിധികൾ പരീക്ഷിക്കുന്ന കായിക പ്രവർത്തനങ്ങളെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, മാരത്തൺ, ബൈക്കത്തൺ പോലുള്ള പ്രത്യേക പരിപാടികൾ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ മാത്രമായി ഇത് പരിമിതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. രാജ്യത്തുടനീളം എല്ലാ മാസവും 1500-ലധികം എൻഡ്യൂറൻസ് സ്പോർട്സ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഈ പരിപാടികളിൽ പങ്കെടുക്കാൻ അത്ലറ്റുകൾ വളരെ ദൂരം സഞ്ചരിക്കുന്നു.
സുഹൃത്തുക്കളേ, എൻഡ്യൂറൻസ് സ്പോർട്സിന്റെ ഒരു ഉദാഹരണമാണ് അയൺമാൻ ട്രയാത്ത്ലൺ. നിങ്ങൾക്ക് ഒരു ദിവസത്തിൽ താഴെ സമയമേയുള്ളൂവെന്നും ഈ മൂന്ന് കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളോട് പറഞ്ഞു എന്ന് സങ്കൽപ്പിക്കുക:
സമുദ്രത്തിൽ 4 കിലോമീറ്റർ നീന്തുക, 180 കിലോമീറ്റർ സൈക്കിൾ ചവിട്ടുക, ഏകദേശം 42 കിലോമീറ്റർ മാരത്തൺ ഓടുക. ഇത് എങ്ങനെ സാധ്യമാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അസാമാന്യ ധൈര്യമുള്ള ആളുകൾക്ക് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടാണ് ഇതിനെ അയൺമാൻ ട്രയാത്ത്ലോൺ എന്ന് വിളിക്കുന്നത്. ഗോവയിൽ അടുത്തിടെ സമാനമായ ഒരു പരിപാടി നടന്നു. ഇക്കാലത്ത്, ആളുകൾ ഇത്തരം പരിപാടികളിൽ ആവേശത്തോടെ പങ്കെടുക്കുന്നു. നമ്മുടെ യുവ സുഹൃത്തുക്കൾക്കിടയിൽ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന മറ്റ് നിരവധി മത്സരങ്ങളുണ്ട്. ഇക്കാലത്ത്, ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ നിരവധി ആളുകൾ ഒത്തുകൂടുന്നു. ഇതെല്ലാം ഫിറ്റ്നസിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ്. സുഹൃത്തുക്കളേ, എല്ലാ മാസവും നിങ്ങളുമായി ഒത്തുചേരുന്നത് എനിക്ക് എപ്പോഴും ഒരു പുതിയ അനുഭവമാണ്. നിങ്ങളുടെ കഥകൾ, നിങ്ങളുടെ പരിശ്രമങ്ങൾ, എന്നെ വീണ്ടും പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ സന്ദേശങ്ങളിൽ നിങ്ങൾ അയയ്ക്കുന്ന നിർദ്ദേശങ്ങൾ, നിങ്ങൾ പങ്കിടുന്ന അനുഭവങ്ങൾ, ഭാരതത്തിന്റെ വൈവിധ്യത്തെ ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. അടുത്ത മാസം നമ്മൾ ഒത്തുചേരുമ്പോൾ, 2025 അവസാനിക്കാറാകും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തണുപ്പ് രൂക്ഷമാകും. - ശീതകാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത മാസം, ഞങ്ങൾ തീർച്ചയായും ചില പുതിയ വിഷയങ്ങളെക്കുറിച്ചും പുതിയ വ്യക്തികളെക്കുറിച്ചും ചർച്ച ചെയ്യും. നിങ്ങൾക്കെല്ലാവർക്കും വളരെ വളരെ നന്ദി. നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം, 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം. രാജ്യം മുഴുവൻ ഇപ്പോൾ ഉത്സവത്തിന്റെ തിരക്കിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും ദീപാവലി ആഘോഷിച്ചു, ഇപ്പോൾ ധാരാളം ആളുകൾ ഛഠ് പൂജയുടെ തിരക്കിലാണ്. വീടുകളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നു. ഓരോയിടത്തും പൂജാപീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. മാർക്കറ്റുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു ഭക്തിയുടെയും പാരമ്പര്യത്തിന്റെയും സംഗമം എല്ലായിടത്തും കാണാം. ഛഠ് വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളുടെ സമർപ്പണ മനോഭാവവും ഭക്തിയും ഏവർക്കും പ്രചോദനമേകുന്നു. സുഹൃത്തുക്കളേ, ഛഠ് ഉത്സവം, സംസ്കാരം, പ്രകൃതി, സമൂഹം എന്നിവ തമ്മിലുള്ള അഗാധ ഐക്യത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഛഠ് പീഠങ്ങളിൽ ഒന്നിക്കുന്നു. ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഈ ദൃശ്യം. നിങ്ങൾ രാജ്യത്തിന്റെയോ ലോകത്തിന്റെയോ ഏത് കോണിലായാലും, സൗകര്യം പോലെ ഛഠ് ഉത്സവത്തിൽ പങ്കെടുക്കുക. ഈ അതുല്യമായ അനുഭവത്തിൽ നിങ്ങൾ പങ്കാളികളാകുക. ഞാൻ ഛഠീ ദേവിയെ വണങ്ങുന്നു. എന്റെ എല്ലാ നാട്ടുകാർക്കും, പ്രത്യേകിച്ച് ബിഹാർ, ഝാർഖണ്ഡ്, പൂർവാഞ്ചൽ എന്നിവിടങ്ങളിലെ ജനങ്ങൾക്ക്, വളരെ സന്തോഷകരമായ ഒരു ഛഠ് ഉത്സവം ആശംസിക്കുന്നു.
സുഹൃത്തുക്കളേ, ഈ ഉത്സവവേളയിൽ, എന്റെ വികാരങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരു കത്തെഴുതി. ഉത്സവങ്ങളെ മുമ്പെന്നത്തേക്കാളും ഊർജ്ജസ്വലമാക്കിയ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച്, ഞാൻ കത്തിൽ പ്രതിപാദിച്ചു. എന്റെ കത്തിന് മറുപടിയായി, രാജ്യത്തെ നിരവധി പൗരന്മാർ എനിക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. തീർച്ചയായും, 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഭാരതീയനെയും അഭിമാനപൂരിതനാക്കി. ഒരിക്കൽ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിലനിന്നിരുന്ന പ്രദേശങ്ങളിൽ പോലും ഇത്തവണ സന്തോഷത്തിന്റെ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ കുട്ടികളുടെ ഭാവി അപകടത്തിലാക്കിയ മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.
ജി.എസ്.ടി. സമ്പാദ്യ ഉത്സവത്തെക്കുറിച്ച് ആളുകൾ വളരെ ആവേശത്തിലാണ്. ഇത്തവണ ഉത്സവകാലത്ത് മറ്റൊരു സന്തോഷകരമായ കാര്യം കൂടി കാണാൻ സാധിച്ചു. വിപണികളിൽ തദ്ദേശീയ വസ്തുക്കൾ വാങ്ങുന്നത് ഗണ്യമായി വർദ്ധിച്ചു. ആളുകൾ എനിക്ക് അയച്ച സന്ദേശങ്ങളിൽ, ഇത്തവണ അവർ വാങ്ങിയ തദ്ദേശീയ ഉൽപ്പന്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, എന്റെ കത്തിൽ, പാചക എണ്ണയുടെ ഉപഭോഗത്തിൽ 10 ശതമാനം കുറവ് വരുത്തണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു, ആളുകൾ ഇതിനോട് വളരെ പോസിറ്റീവായി പ്രതികരിച്ചു.
സുഹൃത്തുക്കളേ, ശുചിത്വത്തെക്കുറിച്ചും ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു. രാജ്യത്തെ മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള, വളരെ പ്രചോദനാത്മകമായ അത്തരം കഥകൾ, നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഛത്തീസ്ഗഡിലെ അംബികാപൂരിൽ, നഗരത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള ഒരു സവിശേഷ സംരംഭം തുടങ്ങിയിട്ടുണ്ട്. അംബികാപൂരിൽ ഗാർബേജ് കഫേകൾ നടത്തുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്ന ആളുകൾക്ക് വയറുനിറയെ ഭക്ഷണം നൽകുന്ന കഫേകളാണിവ. ഒരു കിലോഗ്രാം പ്ലാസ്റ്റിക് കൊണ്ടുവരുന്നവർക്ക് ഉച്ചഭക്ഷണമോ അത്താഴമോ ലഭിക്കും, അര കിലോഗ്രാം കൊണ്ടുവരുന്നവർക്ക് പ്രഭാതഭക്ഷണം ലഭിക്കും. ഈ കഫേകൾ നടത്തുന്നത് അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷനാണ്. സുഹൃത്തുക്കളേ, ബെംഗളൂരുവിലെ എഞ്ചിനീയർ കപിൽ ശർമ്മയും സമാനമായ ഒരു നേട്ടം കൈവരിച്ചിട്ടുണ്ട്. ബെംഗളൂരു തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നു, കപിൽ ഇവിടുത്തെ തടാകങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ക്യാമ്പയിൻ ആരംഭിച്ചു. കപിലിന്റെ സംഘം ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി 40 കിണറുകളും ആറ് തടാകങ്ങളും പുനരുജ്ജീവിപ്പിച്ചു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, അദ്ദേഹം തന്റെ ദൗത്യത്തിൽ കോർപ്പറേറ്റുകളെയും നാട്ടുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ സംഘടന, വൃക്ഷത്തൈ നടീൽ ക്യാമ്പെയ്നുകളിലും പങ്കാളിയാണ്. സുഹൃത്തുക്കളേ, ദൃഢനിശ്ചയം എടുത്താൽ, മാറ്റം അനിവാര്യമായും കൊണ്ടുവരാൻ കഴിയും എന്ന് അംബികാപൂരിലെയും ബെംഗളൂരുവിലേയും ഉദാഹരണങ്ങൾ കാണിക്കുന്നു.
സുഹൃത്തുക്കളേ, മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ മറ്റൊരു ഉദാഹരണം ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. പർവതങ്ങളിലും സമതലങ്ങളിലും വനങ്ങൾ നിലനിൽക്കുന്നു. ഈ കാടുകൾ മണ്ണിനെ നിലനിർത്തുന്നു. സമുദ്രതീരത്തുള്ള കണ്ടൽക്കാടുകൾക്കും സമാനമായ പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഉപ്പുരസമുള്ള സമുദ്രത്തിലും ചതുപ്പുനിലങ്ങളിലും കണ്ടൽക്കാടുകൾ വളരുന്നു. ഇത് സമുദ്ര ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്. സുനാമി അല്ലെങ്കിൽ ചുഴലിക്കാറ്റുകൾ പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ ഈ കണ്ടൽക്കാടുകൾ വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളേ, കണ്ടൽക്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി, ഗുജറാത്ത് വനം വകുപ്പ് ഒരു പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. അഞ്ച് വർഷം മുമ്പ്, അഹമ്മദാബാദിനടുത്തുള്ള ധോലേരയിൽ വനംവകുപ്പ് ടീമുകൾ കണ്ടൽച്ചെടികൾ നടാൻ തുടങ്ങി, ഇന്ന്, ധോലേര തീരത്ത് 3500 ഹെക്ടറിൽ കണ്ടൽക്കാടുകൾ വ്യാപിച്ചിരിക്കുന്നു. ഈ കണ്ടൽക്കാടുകളുടെ പ്രഭാവം പ്രദേശത്തുടനീളം ദൃശ്യമാണ്. അവിടത്തെ ആവാസ വ്യവസ്ഥയിൽ ഡോൾഫിനുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഞണ്ടുകളും മറ്റ് ജലജീവികളും മുമ്പത്തേക്കാളും വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, ദേശാടന പക്ഷികളും ഇപ്പോൾ വൻതോതിൽ എത്തിച്ചേരുന്നു. പരിസ്ഥിതിയിൽ നല്ല സ്വാധീനം ചെലുത്തുക മാത്രമല്ല, ധോലേരയിലെ മത്സ്യകർഷകർക്കും ഇത് ഗുണം ചെയ്യുന്നു.
സുഹൃത്തുക്കളേ, ധോലേരയ്ക്ക് പുറമേ, ഗുജറാത്തിലെ കച്ചിലും കണ്ടൽച്ചെടികളുടെ നടീൽ വലിയതോതിൽ നടക്കുന്നുണ്ട്. കോറി ക്രീക്കിൽ ഒരു 'കണ്ടൽ പഠന കേന്ദ്രം' സ്ഥാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, സസ്യങ്ങളുടെയും മരങ്ങളുടെയും പ്രത്യേക ഗുണമാണിത്. സ്ഥലം ഏതുതന്നെയായാലും, അവ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിന് സംഭാവന ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ വേദങ്ങൾ പറയുന്നത് –
धन्या महीरूहा येभ्यो,
निराशां यान्ति नार्थिनः ||
അതായത്, ആരെയും ഒരിക്കലും നിരാശപ്പെടുത്താത്ത മരങ്ങളും സസ്യങ്ങളും ഭാഗ്യവാന്മാർ. നമ്മൾ എവിടെ ജീവിച്ചാലും നമ്മളും മരങ്ങൾ നടണം. ‘ ഏക് പേട് മാ കെ നാം’ എന്ന ക്യാമ്പെയ്ൻ മുന്നോട്ട് കൊണ്ടുപോകണം.
പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിൽ' നമ്മൾ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? 'മൻ കി ബാത്തിൽ' നമ്മൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ സമൂഹത്തിന് എന്തെങ്കിലും നല്ലത്, നവീനമായ എന്തെങ്കിലും ചെയ്യാൻ, ആളുകളെ പ്രചോദിപ്പിക്കുന്നു എന്നതാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും പല കാഴ്ചപ്പാടുകളെയും മുന്നിൽ കൊണ്ടുവരുന്നു.
സുഹൃത്തുക്കളേ, ഏകദേശം അഞ്ച് വർഷം മുമ്പ് ഞാൻ ഈ പരിപാടിയിൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളെ കുറിച്ച് ചർച്ച ചെയ്തത് നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും. നമ്മുടെ പരിസ്ഥിതിയോടും സാഹചര്യങ്ങളോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്നതിനാൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളെ ദത്തെടുക്കാൻ ഞാൻ നാട്ടുകാരോടും നമ്മുടെ സുരക്ഷാ സേനയോടും അഭ്യർത്ഥിച്ചു. ഈ ദിശയിൽ നമ്മുടെ സുരക്ഷാ ഏജൻസികൾ പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബിഎസ്എഫും സിആർപിഎഫും അവരുടെ സ്ക്വാഡുകളിൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബിഎസ്എഫിന്റെ നായ പരിശീലനത്തിനുള്ള ദേശീയ പരിശീലന കേന്ദ്രം ഗ്വാളിയോറിലെ ടെകൻപൂരിലാണ്. ഇവിടെ, ഉത്തർപ്രദേശിലെ റാംപൂർ ഹൗണ്ടിനും, കർണാടകയിലെയും മഹാരാഷ്ട്രയിലെയും മുധോൾ ഹൗണ്ടിനും പ്രത്യേക ശ്രദ്ധ നൽകുന്നു. ഈ കേന്ദ്രത്തിൽ, സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും സഹായത്തോടെ നായ്ക്കളെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നു. ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളുടെ പരിശീലന മാനുവലുകൾ, അവയുടെ അതുല്യമായ ശക്തികൾ പുറത്തുകൊണ്ടുവരുന്നതിനായി മാറ്റിയെഴുതിയിട്ടുണ്ട്. മോൺഗ്രൽസ്, മുധോൾ ഹൗണ്ട്, കൊമ്പൈ, പാണ്ടിക്കോണ തുടങ്ങിയ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കൾക്ക് ബെംഗളൂരുവിലെ സിആർപിഎഫിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനം നൽകുന്നു. സുഹൃത്തുക്കളേ, കഴിഞ്ഞ വർഷം ലഖ്നൗവിൽ ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റ് സംഘടിപ്പിച്ചു. ആ സമയത്ത്, റിയ എന്ന പേരുള്ള ഒരു നായ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. ബിഎസ്എഫ് പരിശീലിപ്പിച്ച ഒരു മുധോൾ ഹൗണ്ടാണിത്. നിരവധി വിദേശയിനങ്ങളെ പിന്തള്ളി റിയ അവിടെ ഒന്നാം സമ്മാനം നേടി.
സുഹൃത്തുക്കളേ, ബിഎസ്എഫ് ഇപ്പോൾ തങ്ങളുടെ നായ്ക്കൾക്ക് വിദേശ പേരുകൾക്ക് പകരം ഇന്ത്യൻ പേരുകൾ നൽകുന്ന പാരമ്പര്യം ആരംഭിച്ചിരിക്കുന്നു. നമ്മുടെ തദ്ദേശീയയിനം നായ്ക്കളും ശ്രദ്ധേയമായ ധൈര്യം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് പട്രോളിംഗ് നടത്തുമ്പോൾ, സിആർപിഎഫിലെ ഒരു തദ്ദേശീയയിനം നായ 8 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഈ ദിശയിലുള്ള ശ്രമങ്ങൾക്ക് ബിഎസ്എഫിനെയും സിആർപിഎഫിനെയും ഞാൻ അഭിനന്ദിക്കുന്നു.
ഒക്ടോബർ 31നായി ഞാൻ കാത്തിരിക്കുകയാണ്. ഇത് ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ജന്മദിനമാണ്. ഈ ദിനത്തിൽ, ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം എല്ലാ വർഷവും പ്രത്യേക ആഘോഷങ്ങൾ നടത്താറുണ്ട്. ഏകതാ ദിന പരേഡും ഇവിടെ നടക്കുന്നു, ഈ പരേഡിൽ തദ്ദേശീയയിനം നായ്ക്കളുടെ ശക്തി വീണ്ടും പ്രദർശിപ്പിക്കപ്പെടും. നിങ്ങളും അതിന് സാക്ഷ്യം വഹിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം രാജ്യം മുഴുവൻ ആഘോഷിക്കുന്നു. ആധുനിക കാലത്ത് രാജ്യത്തെ ഏറ്റവും മഹത് വ്യക്തികളിൽ ഒരാളായിരുന്നു സർദാർ പട്ടേൽ. നിരവധി ഗുണങ്ങളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വം. അദ്ദേഹം വളരെ കഴിവുള്ള വിദ്യാർത്ഥിയായിരുന്നു. ഭാരതത്തിലും ബ്രിട്ടനിലും അദ്ദേഹം പഠനത്തിൽ മികവ് പുലർത്തി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭരായ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. നിയമരംഗത്ത് അദ്ദേഹത്തിന് കൂടുതൽ അംഗീകാരം നേടാമായിരുന്നു, പക്ഷേ ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം പൂർണ്ണമായും തന്റെ ജീവിതം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി സമർപ്പിച്ചു. ഖേഡ സത്യാഗ്രഹം മുതൽ ബോർസാദ് സത്യാഗ്രഹം വരെയുള്ള നിരവധി സമരങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ തലവനായിരുന്ന കാലം ചരിത്രപരമായിരുന്നു. ശുചിത്വത്തിനും നല്ല ഭരണത്തിനും അദ്ദേഹം മുൻതൂക്കം നൽകി. ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് നാം എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ ഉദ്യോഗസ്ഥ ഭരണ ചട്ടക്കൂടിന് ശക്തമായ അടിത്തറ പാകിയതും സർദാർ പട്ടേൽ ആണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങൾ നടത്തി. സർദാർ സാഹിബിന്റെ ജന്മവാർഷികമായ ഒക്ടോബർ 31 ന് രാജ്യമെമ്പാടും നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളേവരോടും അഭ്യർത്ഥിക്കുന്നു - ഒറ്റയ്ക്കല്ല, എല്ലാവരെയും കൂട്ടി. ഒരു തരത്തിൽ, ഇത് യുവാക്കളെ ബോധവൽക്കരിക്കാനുള്ള അവസരമായി മാറണം. റൺ ഫോർ യൂണിറ്റി ഐക്യത്തെ ശക്തിപ്പെടുത്തും. ഭാരതത്തിന്റെ ഐക്യത്തിന് ചുക്കാൻ പിടിച്ച ആ മഹാനായ വ്യക്തിക്ക് നാം നൽകുന്ന ആത്മാർത്ഥമായ ശ്രദ്ധാഞ്ജലിയാണിത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചായയുമായുള്ള എന്റെ ബന്ധം നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. പക്ഷേ ഇന്ന് 'മൻ കി ബാത്തി'ൽ കാപ്പിയെക്കുറിച്ച് ചർച്ച ചെയ്തുകൂടെ എന്ന് ഞാൻ ചിന്തിക്കുന്നു. കഴിഞ്ഞ വർഷം നമ്മൾ 'മൻ കി ബാത്തി'ൽ അരക്കു കാപ്പിയെക്കുറിച്ച് ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കുറച്ചു കാലം മുമ്പ് ഒഡിഷയിൽ നിന്നുള്ള നിരവധി ആളുകൾ കോരാപുട്ട് കാപ്പിയെക്കുറിച്ചുള്ള അവരുടെ ചിന്തകൾ എന്നോട് പങ്കുവെച്ചിരുന്നു. അവർ എനിക്ക് കത്തെഴുതി, 'മൻ കി ബാത്തി'ൽ കോരാപുട്ട് കാപ്പിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
സുഹൃത്തുക്കളേ, കോരാപുട്ട് കാപ്പിയുടെ രുചി അതിശയകരമാണെന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. മാത്രമല്ല, കാപ്പിയുടെ സ്വാദിനു പുറമേ കൃഷിയും ആളുകൾക്ക് ഗുണം ചെയ്യുന്നു. കോരാപുട്ടിൽ ചിലർ സ്വന്തം താല്പര്യത്തിൽ കാപ്പി കൃഷി ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് ലോകത്ത് അവർക്ക് നല്ല ശമ്പളമുള്ള ജോലികളുണ്ടായിരുന്നു, പക്ഷേ അവർ കാപ്പിയെ വളരെയധികം ഇഷ്ടപ്പെട്ടതിനാൽ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും അതിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. കാപ്പി ജീവിതത്തെ മാറ്റിമറിച്ച നിരവധി സ്ത്രീകളുമുണ്ട്. കാപ്പി അവർക്ക് ആദരവും സമ്പത്തും നൽകിയിട്ടുണ്ട്. സത്യം പറഞ്ഞാൽ:
കോരാപുട്ട് കാപ്പി ശരിക്കും രുചികരമാണ്! ഇത് ഒഡിഷയുടെ അഭിമാനമാണ്!
സുഹൃത്തുക്കളേ, ലോകമെമ്പാടും ഇന്ത്യൻ കാപ്പി വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അത് കർണ്ണാടകത്തിലെ ചിക്കമംഗളൂരുവായാലും, കൂർഗായാലും, ഹാസനായാലും. തമിഴ്നാട്ടിലെ പുലാനി, ഷെവറോയ്, നീലഗിരി, അണ്ണാമലൈ മേഖലകളായാലും, കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള ബിലിഗിരി മേഖലയായാലും, കേരളത്തിലെ വയനാട്, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങളായാലും, ഇന്ത്യൻ കാപ്പിയുടെ വൈവിധ്യം ശ്രദ്ധേയമാണ്. നമ്മുടെ വടക്കുകിഴക്കൻ മേഖലയും കാപ്പികൃഷിയിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ലോകമെമ്പാടും ഇന്ത്യൻ കാപ്പിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നു. - അതുകൊണ്ടാണ് കാപ്പിപ്രേമികൾ പറയുന്നത്:
India’s coffee is coffee at its finest.
It is brewed in India and loved by the World.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ 'മൻ കി ബാത്തിൽ' നമ്മുടെ എല്ലാവരുടെയും ഹൃദയത്തോട് ചേർന്നു നില്ക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. ഈ വിഷയം മറ്റൊന്നല്ല, നമ്മുടെ ദേശീയഗീതമാണ് - ഭാരതത്തിന്റെ ദേശീയഗീതമായ 'വന്ദേമാതര'ത്തെക്കുറിച്ച് ആദ്യവാക്കിൽ തന്നെ നമ്മുടെ ഹൃദയങ്ങളിൽ വികാരങ്ങളുടെ ഒരു തിരമാല ഉണർത്തുന്ന ഒരു ഗാനം. "വന്ദേമാതരം" എന്ന ഒറ്റ വാക്കിൽ വളരെയധികം ഉണർവ്വും ഊർജ്ജവും അടങ്ങിയിരിക്കുന്നു. സ്വാഭാവികമായും അത് ഭാരതമാതാവിന്റെ വാത്സല്യം നമുക്ക് പകർന്ന് തരുന്നു. ഭാരതാംബയുടെ മക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇത് നമ്മെ ബോധവാന്മാരാക്കുന്നു. വിഷമഘട്ടങ്ങളിൽ, 'വന്ദേമാതരം' എന്ന മന്ത്രം ചൊല്ലുന്നത് 140കോടി ഭാരതീയരുടെ മനസ്സിൽ ഐക്യത്തിന്റെ ഊർജ്ജം പകരുന്നു.
സുഹൃത്തുക്കളേ, ദേശസ്നേഹം, ഭാരതാംബയോടുള്ള സ്നേഹം, എന്നിവ വാക്കുകൾക്ക് അതീതമായ ഒരു വികാരമാണെങ്കിൽ, ആ അദൃശ്യമായ വികാരത്തിന് മൂർത്തമായ ശബ്ദം നൽകുന്ന ഗീതമാണ് 'വന്ദേമാതരം'. നൂറ്റാണ്ടുകളുടെ അടിമത്തത്താൽ ദുർബലമായ ഭാരതത്തിന് പുതുജീവൻ പകരാൻ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് ഇത് രചിച്ചത്. 'വന്ദേമാതരം' 19-ാം നൂറ്റാണ്ടിൽ എഴുതിയതാകാം, പക്ഷേ അതിന്റെ ആത്മാവ് ഭാരതത്തിന്റെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അനശ്വരബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. "മാതാ ഭൂമി: പുത്രോ അഹം പൃഥ്വിയ:" - ഭൂമി അമ്മയാണ്, ഞാൻ അവളുടെ കുട്ടിയാണ് - എന്ന് പറഞ്ഞുകൊണ്ട് വേദങ്ങൾ ഭാരത നാഗരികതയുടെ അടിത്തറ പാകിയ വികാരം. 'വന്ദേമാതരം' എഴുതിയതിലൂടെ, ബങ്കിം ചന്ദ്ര മാതൃരാജ്യത്തിനും അതിന്റെ മക്കൾക്കും ഇടയിലുള്ള അതേ ബന്ധം വികാരങ്ങളുടെ ലോകത്ത് ഒരു മന്ത്രത്തിന്റെ രൂപത്തിൽ സ്ഥാപിച്ചു.
സുഹൃത്തുക്കളേ, ഞാൻ പെട്ടെന്ന് വന്ദേമാതരത്തെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ, നവംബർ 7 ന്, വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളിൽ നാം കടക്കും. 150 വർഷങ്ങൾക്ക് മുമ്പ് വന്ദേമാതരം രചിക്കപ്പെട്ടു, ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആദ്യമായി ഇത് ആലപിച്ചത് 1896 ലാണ്.
സുഹൃത്തുക്കളേ, വന്ദേമാതരം എന്ന ഗീതത്തിൽ ദശലക്ഷക്കണക്കിന് നാട്ടുകാരുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ അപാരമായ അലയൊലികൾ അനുഭവപ്പെട്ടു. തലമുറകളായി വന്ദേമാതരത്തിന്റെ വരികളിൽ ഭാരതത്തിന്റെ ഓജസ്സും തേജസ്സുമുള്ള ഒരു രൂപം കാണാൻ കഴിഞ്ഞിട്ടുണ്ട്.
സുജലാം, സുഫലാം, മലയജ ശീതളാം,
സസ്യശ്യാമളം, മാതരം!
വന്ദേമാതരം!
അത്തരമൊരു ഭാരതത്തെ നാം കെട്ടിപ്പടുക്കണം. ഈ ശ്രമങ്ങളിൽ വന്ദേമാതരം എപ്പോഴും നമ്മുടെ പ്രചോദനമായിരിക്കും. അതിനാൽ, 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം നാം അവിസ്മരണീയമാക്കണം. വരും തലമുറകൾക്കായി ഈ സംസ്ക്കാരത്തെ നാം മുന്നോട്ട് കൊണ്ടുപോകണം. വരും കാലങ്ങളിൽ 'വന്ദേമാതരം'വുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ നടക്കും, രാജ്യമെമ്പാടും നിരവധി പരിപാടികൾ സംഘടിപ്പിക്കും. 'വന്ദേമാതരം'ത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കാൻ നാം ഏവരും സ്വമേധയാ ശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. #Vandemataram150 എന്നതിനൊപ്പം നിങ്ങളുടെ നിർദ്ദേശങ്ങൾ എനിക്ക് അയയ്ക്കുക. നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു, ഈ അവസരം ചരിത്രമാക്കാൻ നമുക്കെല്ലാവർക്കും ചേർന്ന് പ്രവർത്തിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സംസ്കൃതം എന്ന് കേൾക്കുമ്പോൾ തന്നെം നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് നമ്മുടെ 'ധർമ്മഗ്രന്ഥങ്ങൾ', 'വേദങ്ങൾ', 'ഉപനിഷത്തുകൾ', 'പുരാണങ്ങൾ', ശാസ്ത്രങ്ങൾ, പുരാതന അറിവ്, ആത്മീയത, തത്ത്വചിന്ത എന്നിവയാണ്. ഒരു കാലത്ത്, ഇവയ്ക്കൊപ്പം, സംസ്കൃതം ഒരു സംസാരഭാഷയുമായിരുന്നു. ആ കാലഘട്ടത്തിൽ, പഠനങ്ങളും ഗവേഷണങ്ങളും സംസ്കൃതത്തിലായിരുന്നു. നാടകങ്ങളും സംസ്കൃതത്തിൽ അവതരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ, അടിമത്ത കാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനുശേഷവും സംസ്കൃതം നിരന്തരമായ അവഗണന നേരിട്ടു. ഇത് യുവതലമുറയ്ക്ക് സംസ്കൃതത്തോടുള്ള താൽപ്പര്യം കുറയാൻ കാരണമായി. എന്നാൽ സുഹൃത്തുക്കളേ, കാലം മാറുന്നതിന് അനുസരിച്ച് സംസ്കൃതഭാഷയ്ക്ക് മാറ്റം വന്നു. സംസ്കാരത്തിന്റെയും സമൂഹമാധ്യമത്തിൻ്റെയും ലോകം സംസ്കൃതത്തിന് ഒരു പുതുജീവൻ നൽകിയിട്ടുണ്ട്. ഈയിടെയായി, നിരവധി യുവാക്കൾ സംസ്കൃതവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ നോക്കിയാൽ യുവാക്കൾ സംസ്കൃതത്തിലും സംസ്കൃത ഭാഷയെക്കുറിച്ചും സംസാരിക്കുന്ന നിരവധി റീലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. പലരും അവരുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സംസ്കൃതം പഠിപ്പിക്കുന്നു. അത്തരമൊരു യുവ ഉള്ളടക്ക സ്രഷ്ടാവ് ആണ് യാഷ് സലുന്ദ്കെ. ഒരു ഉള്ളടക്ക സ്രഷ്ടാവ് എന്ന നിലയിലും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലും യാഷ് അറിയപ്പെടുന്നു. സംസ്കൃതത്തിൽ സംസാരിച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന അദ്ദേഹത്തിന്റെ റീൽ ആളുകൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. അത് കേൾക്കൂ.
(AUDIO BYTE OF YASH’s SANSKRIT COMMENTARY)
സുഹൃത്തുക്കളേ, കമല, ജാൻഹവി എന്ന രണ്ട് സഹോദരിമാരുടെ പ്രവർത്തനങ്ങളും മികച്ചതാണ്. അവർ ആത്മീയത, തത്ത്വചിന്ത, സംഗീതം എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്നു. മറ്റൊരു യുവാവിന് ഇൻസ്റ്റാഗ്രാമിൽ "സംസ്കൃത ഛത്രോഹം" എന്ന പേരിൽ ഒരു ചാനൽ ഉണ്ട്. ഈ ചാനൽ നടത്തുന്ന യുവാക്കൾ സംസ്കൃതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക മാത്രമല്ല, സംസ്കൃതത്തിൽ നർമ്മ വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്നു. യുവാക്കൾ സംസ്കൃതത്തിലും ഈ വീഡിയോകൾ ആസ്വദിക്കുന്നു. നിങ്ങളിൽ പലരും സമഷ്ടിയുടെ വീഡിയോകൾ കണ്ടിരിക്കാം. സമഷ്ടി തന്റെ ഗാനങ്ങൾ സംസ്കൃതത്തിൽ വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുന്നു. മറ്റൊരു യുവാവാണ് ഭാവേഷ് ഭീമനാഥാനി. ഭാവേഷ് സംസ്കൃത ശ്ലോകങ്ങളെക്കുറിച്ചും ആത്മീയ തത്ത്വചിന്തയെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
സുഹൃത്തുക്കളേ, ഭാഷ ഏതൊരു നാഗരികതയുടെയും മൂല്യങ്ങളും പാരമ്പര്യങ്ങളും വഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി സംസ്കൃതം ഈ കടമ നിറവേറ്റിയിട്ടുണ്ട്. ചില യുവാക്കൾ ഇപ്പോൾ സംസ്കൃതത്തോടുള്ള കടമ നിറവേറ്റുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ ഞാൻ നിങ്ങളെ ഒരു ഫ്ലാഷ്ബാക്കിലേക്ക് കൊണ്ടുപോകാം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം സങ്കൽപ്പിക്കുക! ആ സമയത്ത്, സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിലുടനീളം ചൂഷണത്തിന്റെ എല്ലാ പരിധികളും ബ്രിട്ടീഷുകാർ ലംഘിച്ചിരുന്നു, ഹൈദരാബാദിലെ ദേശസ്നേഹികളായ ജനങ്ങളുടെ മേൽ നടന്ന അടിച്ചമർത്തൽ അതിലും ഭയാനകമായിരുന്നു. ക്രൂരനും നിർദ്ദയനുമായ നൈസാമിന്റെ ക്രൂരതകൾ സഹിക്കാൻ അവർ നിർബന്ധിതരായി. ദരിദ്രർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, ഗോത്ര സമൂഹങ്ങൾക്കും എതിരായ അതിക്രമങ്ങൾക്ക് അതിരുകളില്ലായിരുന്നു. അവരുടെ ഭൂമി പിടിച്ചെടുത്തു, കനത്ത നികുതി ചുമത്തി. ഈ അനീതിക്കെതിരെ പ്രതിഷേധിച്ചവരുടെ കൈകൾ പോലും വെട്ടിമാറ്റി.
സുഹൃത്തുക്കളേ, ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇരുപത് വയസ്സുള്ള ഒരു യുവാവ് ഈ അനീതിക്കെതിരെ നിലകൊണ്ടു. ഇന്ന്, ഒരു പ്രത്യേക കാരണത്താലാണ് ഞാൻ ഈ യുവാവിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. പേര് വെളിപ്പെടുത്തുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ ധീരതയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാം. സുഹൃത്തുക്കളേ, നൈസാമിനെതിരെ ഒരു വാക്ക് പറയുന്നത് പോലും കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്ത്, ഈ യുവാവ് സിദ്ദിഖി എന്ന നൈസാമിന്റെ ഉദ്യോഗസ്ഥനെ പരസ്യമായി വെല്ലുവിളിച്ചു. കർഷകരുടെ വിളകൾ കണ്ടുകെട്ടാൻ നൈസാം സിദ്ദിഖിയെ അയച്ചിരുന്നു. എന്നാൽ അടിച്ചമർത്തലിനെതിരായ ഈ പോരാട്ടത്തിൽ, ആ യുവാവ് സിദ്ദിഖിയെ കൊന്നു. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനും അദ്ദേഹത്തിന് കഴിഞ്ഞു. നൈസാമിന്റെ സ്വേച്ഛാധിപത്യ പോലീസിൽ നിന്ന് രക്ഷപ്പെട്ട്, ആ യുവാവ് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള അസമിലേക്ക് പലായനം ചെയ്തു.
സുഹൃത്തുക്കളേ, ഞാൻ പറയുന്ന മഹത് വ്യക്തി കൊമരം ഭീം ആണ്. ഒക്ടോബർ 22 ന് അദ്ദേഹത്തിന്റെ ജയന്തി ആഘോഷിച്ചു. കൊമരം ഭീം അധികകാലം ജീവിച്ചിരുന്നില്ല; അദ്ദേഹം 40 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളൂ, പക്ഷേ ജീവിച്ചിരുന്നകാലത്ത് അദ്ദേഹം എണ്ണമറ്റ ആളുകളുടെ, പ്രത്യേകിച്ച് ഗോത്ര സമൂഹത്തിന്റെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു. നൈസാമിനെതിരെ പോരാടുന്നവർക്ക് അദ്ദേഹം പുതിയ ശക്തി പകർന്നു. തന്ത്രപരമായ കഴിവുകൾക്കും അദ്ദേഹം പേരുകേട്ടവനായിരുന്നു. നൈസാമിന്റെ ശക്തിക്ക് അദ്ദേഹം ഒരു പ്രധാന വെല്ലുവിളി ആയിരുന്നു. 1940ൽ, നൈസാമിന്റെ ആളുകൾ അദ്ദേഹത്തെ വധിച്ചു. അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര പഠിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു.
കൊമരം ഭീംജിക്ക് എന്റെ വിനീതമായ ശ്രദ്ധാഞ്ജലികൾ, അദ്ദേഹം ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കും.
സുഹൃത്തുക്കളേ, അടുത്ത മാസം 15 ന് നമ്മൾ 'ഗോത്ര അഭിമാന ദിനം' ആഘോഷിക്കും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനമാണിത്. ഭഗവാൻ ബിർസ മുണ്ടയ്ക്ക് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അതുല്യമാണ്. ഝാർഖണ്ഡിലെ ഭഗവാൻ ബിർസ മുണ്ടയുടെ ഗ്രാമമായ ഉളിഹാട്ടു സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടത്തെ മണ്ണ് നെറ്റിയിൽ തൊട്ട് ഞാൻ ആദരാഞ്ജലി അർപ്പിച്ചു. ഭഗവാൻ ബിർസ മുണ്ടയെയും കൊമരം ഭീമിനെയും പോലെ, നമ്മുടെ ആദിവാസി സമൂഹത്തിൽ നിന്നുള്ള മറ്റ് നിരവധി മഹാന്മാർ ഉണ്ടായിട്ടുണ്ട്. അവരെക്കുറിച്ച് വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'നായി നിങ്ങളിൽ നിന്ന് എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നു. ഈ സന്ദേശങ്ങളിൽ നമുക്ക് ചുറ്റുമുള്ള കഴിവുള്ള ആളുകളെ കുറിച്ച് പലരും പരാമർശിക്കുന്നു. നമ്മുടെ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിൽപോലും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് അറിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സേവന മനോഭാവത്തിലൂടെ സാമൂഹിക പരിവർത്തനം നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ നിങ്ങൾക്ക് അറിയാമെങ്കിൽ, ദയവായി എന്നെ അറിയിക്കുക. എല്ലായ്പ്പോഴും എന്നപോലെ നിങ്ങളുടെ സന്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കും. അടുത്ത മാസം, പുതിയ വിഷയങ്ങളുമായി 'മൻ കി ബാത്തി'ന്റെ മറ്റൊരു അദ്ധ്യായത്തിൽ നാം വീണ്ടും ഒത്തുകൂടും. അതുവരെ, ഞാൻ നിങ്ങളോട് വിട പറയുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളിൽ നിന്ന് പഠിക്കുകയും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന "മൻ കി ബാത്തിൽ" നിങ്ങളോടൊപ്പം ചേരുന്നത് എനിക്ക് വളരെ സന്തോഷകരമായ ഒരനുഭവമാണ്. പരസ്പരം നമ്മുടെ ചിന്തകൾ പങ്കുവെച്ചുകൊണ്ടും, നമ്മുടെ "മൻ കി ബാത്ത്" പ്രകടിപ്പിച്ചുകൊണ്ടും, ഈ പരിപാടി 125 അധ്യായങ്ങൾ കടന്നുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്ന് ഈ പരിപാടിയുടെ 126-ാം അധ്യായമാണ്. ഈ ദിവസത്തിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഇന്ന് ഭാരതത്തിലെ രണ്ട് മഹാന്മാരുടെ ജന്മദിനമാണ്. ഞാൻ സംസാരിക്കുന്നത് രക്തസാക്ഷിയായ ഭഗത് സിംഗിനെയും ലതാ ദീദിയെയും കുറിച്ചാണ്.
സുഹൃത്തുക്കളേ, അനശ്വര രക്തസാക്ഷി ഭഗത് സിംഗ് ഓരോ ഭാരതീയനും, പ്രത്യേകിച്ച് രാജ്യത്തെ യുവാക്കൾക്ക്, ഒരു പ്രചോദനമാണ്. നിർഭയത്വം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നു. രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ്, ഭഗത് സിംഗ് ബ്രിട്ടീഷുകാർക്ക് ഒരു കത്ത് എഴുതി. അദ്ദേഹം പറഞ്ഞു, "എന്നെയും എന്റെ കൂട്ടുകാരെയും യുദ്ധത്തടവുകാരായി പരിഗണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അതുകൊണ്ട്, തൂക്കിലേറ്റിയല്ല, നേരിട്ട് വെടിയുതിർത്തുകൊണ്ടാണ് തങ്ങളുടെ ജീവൻ എടുക്കേണ്ടത്. ഇത് അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്തിന്റെ തെളിവാണ്. ഭഗത് സിംഗ് ദുരിതം പേറുന്ന ജനങ്ങളോട് വളരെ അനുഭാവം പുലർത്തുന്ന വ്യക്തി ആയിരുന്നു, അവരെ സഹായിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. രക്തസാക്ഷിയായ ഭഗത് സിംഗിന് ഞാൻ ആദരപൂർവ്വം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ലതാ മങ്കേഷ്കറുടെ ജന്മദിനം കൂടിയാണ്. ഭാരത സംസ്കാരത്തിലും സംഗീതത്തിലും താൽപ്പര്യമുള്ള ആർക്കും അവരുടെ ഗാനങ്ങൾ കേട്ട് വികാരഭരിതരാകാതിരിക്കാൻ കഴിയില്ല. അവരുടെ ഗാനങ്ങളിൽ മനുഷ്യവികാരങ്ങളെ ഉണർത്തുന്നതെല്ലാം അടങ്ങിയിരിക്കുന്നു. അവർ പാടിയ ദേശഭക്തി ഗാനങ്ങൾ ആളുകളെ വളരെയധികം പ്രചോദിപ്പിച്ചു. ഭാരത സംസ്കാരവുമായി അവർക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ലതാ ദീദിക്ക് ഞാൻ എന്റെ ഹൃദയാർദ്രമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സുഹൃത്തുക്കളേ, ലതാ ദീദിയെ പ്രചോദിപ്പിച്ച മഹാന്മാരിൽ വീർ സവർക്കറും ഉൾപ്പെടുന്നു, അദ്ദേഹത്തെ അവർ താത്യ എന്ന് വിളിച്ചു. വീർ സവർക്കറുടെയും നിരവധി ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ലതാ ദീദിയുമായുള്ള എന്റെ സ്നേഹബന്ധം എപ്പോഴും നിലനിന്നിരുന്നു. എല്ലാ വർഷവും അവർ മറക്കാതെ എനിക്ക് രാഖി അയച്ചുതരാറുണ്ടായിരുന്നു. മറാത്തി ലളിതസംഗീതത്തിലെ മഹാപ്രതിഭയായ സുധീർ ഫഡ്കെയാണ് എനിക്ക് ആദ്യം ലതാ ദീദിയെ പരിചയപ്പെടുത്തിതന്നത്. അവർ പാടിയതും സുധീർ സംഗീതം നൽകിയതുമായ "ജ്യോതി കലശ് ഛൽക്കെ" എന്ന ഗാനം എനിക്ക് വളരെ ഇഷ്ടമാണെന്ന് ഞാൻ ലതാദീദിയോട് പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, എന്നോടൊപ്പം നിങ്ങളും ഇത് ആസ്വദിക്കൂ.
(ഓഡിയോ)
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നവരാത്രിയുടെ ഈ സമയത്ത്, നാം ശക്തിയെ ആരാധിക്കുന്നു. നാം സ്ത്രീശക്തിയെ ആഘോഷിക്കുന്നു. വ്യവസായം മുതൽ കായികം വരെ, വിദ്യാഭ്യാസം മുതൽ ശാസ്ത്രം വരെ, ഏത് മേഖലയിലായാലും - നമ്മുടെ രാജ്യത്തിലെ പെൺമക്കൾ എല്ലായിടത്തും വെന്നിക്കൊടി പാറിക്കുന്നു. ഇന്ന്, സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള വെല്ലുവിളികളെ അവർ മറികടക്കുന്നു. ഞാൻ നിങ്ങളോട് ചോദിക്കട്ടെ: നിങ്ങൾക്ക് എട്ട് മാസം തുടർച്ചയായി കടലിൽ തങ്ങാൻ കഴിയുമോ? ഒരു പായ് വഞ്ചിയിൽ, അതായത്, കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വഞ്ചിയിൽ, അതും കടലിലെ കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മോശമാകാമെന്നിരിക്കെ, നിങ്ങൾക്ക് 50,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ? ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ആയിരം തവണ ചിന്തിക്കും, പക്ഷേ ഭാരതീയ നാവിക സേനയിലെ ധീരരായ രണ്ട് ഉദ്യോഗസ്ഥർ നാവിക സാഗർ പരിക്രമയിലൂടെ ഇത് സാക്ഷാത്ക്കരിച്ചു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് അവർ തെളിയിച്ചു. ഇന്ന്, 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് ഈ രണ്ട് സാഹസികരായ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ ലെഫ്റ്റനന്റ് കമാൻഡർ ദിൽനയാണ്, മറ്റൊരാൾ ലെഫ്റ്റനന്റ് കമാൻഡർ രൂപയാണ്. ഈ രണ്ട് ഉദ്യോഗസ്ഥരും നമ്മോടൊപ്പം ലൈനിലുണ്ട്.
പ്രധാനമന്ത്രി - ഹലോ.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - ഹലോ സർ.
പ്രധാനമന്ത്രി - നമസ്കാരം.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - നമസ്കാരം സർ.
പ്രധാനമന്ത്രി – ഇപ്പോൾ ലെഫ്റ്റനന്റ് കമാൻഡർ ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ രൂപയും എന്നോടൊപ്പം ലൈനിലുണ്ടല്ലോ.
ലെഫ്റ്റനന്റ് കമാൻഡർ ദിൽനയും രൂപയും - ഉണ്ട് സർ, രണ്ടുപേരുമുണ്ട്.
പ്രധാനമന്ത്രി - നിങ്ങൾ രണ്ടുപേർക്കും നമസ്കാരം. വണക്കം.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - വണക്കം സർ.
ലെഫ്റ്റനന്റ് കമാൻഡർ രൂപ - നമസ്കാരം സർ.
പ്രധാനമന്ത്രി – ശരി, ആദ്യമായി രാജ്യം നിങ്ങളെ രണ്ടുപേരെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ പറയൂ.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ ദിൽന. ഞാൻ ഭാരത നാവികസേനയിലെ ലോജിസ്റ്റിക്സ് കേഡറിൽ നിന്നാണ്. സർ, ഞാൻ 2014ൽ നാവികസേനയിൽ കമ്മീഷൻഡായി. സർ, ഞാൻ കേരളത്തിലെ കോഴിക്കോട്ടുകാരിയാണ്. സർ, എന്റെ അച്ഛൻ ആർമിയിലായിരുന്നു, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ ഭർത്താവും ഭാരതീയ നാവികസേനയിൽ ഒരു ഉദ്യോഗസ്ഥനാണ്, സർ, എന്റെ സഹോദരി എൻസിസിയിൽ ജോലി ചെയ്യുന്നു.
ലെഫ്റ്റനന്റ് കമാൻഡർ രൂപ - ജയ് ഹിന്ദ് സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ രൂപ, ഞാൻ 2017 ൽ നേവൽ ആർമമെന്റ് ഇർസ്പെക്ഷൻ കേഡറിൽ ചേർന്നു. എന്റെ അച്ഛൻ തമിഴ്നാട്ടുകാരനാണ്, എന്റെ അമ്മ പോണ്ടിച്ചേരിക്കാരിയാണ്. എന്റെ അച്ഛൻ വ്യോമസേനയിലായിരുന്നു, സർ, വാസ്തവത്തിൽ ഡിഫെൻസിൽ ചേരാൻ അദ്ദേഹമാണ് എനിക്ക് പ്രേരണയായത്. എന്റെ അമ്മ ഒരു വീട്ടമ്മയായിരുന്നു.
പ്രധാനമന്ത്രി - ശരി, ദിൽന, രൂപ, സാഗർ പരിക്രമയിലെ നിങ്ങളുടെ അനുഭവത്തെക്കുറിച്ച് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു, ഇത് എളുപ്പമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകണം, നിങ്ങൾക്ക് നിരവധി പ്രയാസങ്ങൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകണം.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - അതെ സർ. സർ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരവസരം ജീവിതത്തിൽ ഒരിക്കൽ നമുക്ക് ലഭിക്കുമെന്ന് ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു. ഈ സർക്കം നാവിഗേഷൻ ഭാരത നാവികസേനയും ഭാരത സർക്കാരും ഞങ്ങൾക്ക് നൽകിയ അത്തരമൊരവസരമായിരുന്നു. ഈ പര്യവേഷണത്തിൽ ഞങ്ങൾ ഏകദേശം നാൽപ്പത്തിയേഴായിരത്തി അഞ്ഞൂറ് കിലോമീറ്റർ സഞ്ചരിച്ചു സർ. ഞങ്ങൾ 2024 ഒക്ടോബർ 2-ന് ഗോവയിൽ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തി, ഈ പര്യവേഷണം പൂർത്തിയാക്കാൻ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളെടുത്തു സർ, ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസങ്ങളിലും ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു സർ.
പ്രധാനമന്ത്രി – (ശരിവെച്ച് മൂളുന്നു)
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഈ പര്യവേഷണത്തിനായി ഞങ്ങൾ മൂന്ന് വർഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷൻ മുതൽ കമ്മ്യൂണിക്കേഷൻ എമർജൻസി ഡിവൈസസ് എങ്ങനെ പ്രവർത്തിപ്പിക്കാം, ഡൈവിംഗ് എങ്ങനെ ചെയ്യാം, ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും എങ്ങനെ കൈകാര്യം ചെയ്യാം, ഉദാഹരണത്തിന് ഒരു മെഡിക്കൽ എമർജൻസി എങ്ങനെ കൈകാര്യം ചെയ്യാം. ഇതിന്റെയൊക്കെയെല്ലാം പരിശീലനം ഭാരത നാവികസേന ഞങ്ങൾക്ക് നൽകി, സർ. സർ, ഈ യാത്രയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷത്തെക്കുറിച്ച് പറയാം. അത് പോയിന്റ് നീമോയിൽ ഞങ്ങൾ ഭാരത പതാക ഉയർത്തി എന്നതാണ്. പോയിന്റ് നീമോ ലോകത്തിലെ ഏറ്റവും വിദൂരസ്ഥമായ സ്ഥലമാണ് സർ. അതിനോട് ഏറ്റവും അടുത്ത മനുഷ്യവാസമുണ്ടെങ്കിൽ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. ഒരു പായ് വഞ്ചിയിൽ അവിടെ എത്തിയ ആദ്യ ഭാരതീയരും, ആദ്യ ഏഷ്യക്കാരും, ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഞങ്ങൾ ആണ് സർ, ഇത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ് സർ.
പ്രധാനമന്ത്രി - വൗ, നിങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - നന്ദി സർ.
പ്രധാനമന്ത്രി: നിങ്ങളുടെ സഹപ്രവർത്തകയ്ക്കും എന്തെങ്കിലും പറയാനുണ്ടാകുമല്ലോ?
ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആളുകളുടെ എണ്ണം മൌണ്ട് എവറസ്റ്റ് കീഴടക്കിയവരുടെ എണ്ണത്തെയപേക്ഷിച്ച് കുറവാണ്. വാസ്തവത്തിൽ, ഒരു പായ് വഞ്ചിയിൽ സർക്കം നാവിഗേഷൻ നടത്തുന്ന ആളുകളുടെ എണ്ണം ബഹിരാകാശത്ത് പോയ ആളുകളുടെ എണ്ണത്തേക്കാൾ കുറവാണ്.
പ്രധാനമന്ത്രി: ശരി, ഇത്രയും സങ്കീർണ്ണമായ ഒരു യാത്രയ്ക്ക് വളരെ വലിയ ടീം വർക്ക് ആവശ്യമാണ്. ടീമിൽ നിങ്ങൾ രണ്ട് ഓഫീസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അത് എങ്ങനെ കൈകാര്യം ചെയ്തു?
ലെഫ്റ്റനന്റ് കമാൻഡർ രൂപ: അതെ സർ, ഇത്തരമൊരു യാത്രയ്ക്ക്, ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് കഠിനാധ്വാനം ചെയ്യേണ്ടിവന്നു, ലെഫ്റ്റനന്റ് കമാൻഡർ ദിൽന പറഞ്ഞതുപോലെ, ഞങ്ങൾ രണ്ടുപേർ മാത്രമേ ബോട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തന്നെയായിരുന്നു ബോട്ട് റിപ്പയർ ചെയ്യുന്നവർ, എഞ്ചിൻ മെക്കാനിക്കുകളും ഞങ്ങൾ തന്നെ. സെയിൽ മേക്കർ, മെഡിക്കൽ അസിസ്റ്റന്റ്, പാചകക്കാർ, ക്ലീനർമാർ, ഡൈവർമാർ, നാവിഗേറ്റർമാർ എല്ലാം. ഭാരതീയ നാവികസേന ഞങ്ങളുടെ ഈ നേട്ടത്തിന് വലിയ സംഭാവന നൽകി. അവർ ഞങ്ങൾക്ക് എല്ലാത്തരം പരിശീലനങ്ങളും നൽകി. വാസ്തവത്തിൽ, സർ, ഞങ്ങൾ നാല് വർഷമായി ഒരുമിച്ച് കപ്പൽ യാത്ര ചെയ്യുന്നു, അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ കരുത്തും ബലഹീനതയും ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഞങ്ങളുടെ വഞ്ചിയിൽ ഒരിക്കലും പരാജയപ്പെടാത്ത ഒരു ഉപകരണം ഉണ്ടായിരുന്നു എന്ന് ഞങ്ങൾ പറയുന്നത്. അത് ഞങ്ങളുടെ ടീം വർക്കാണ്.
പ്രധാനമന്ത്രി: ശരി, കാലാവസ്ഥ മോശമായിരുന്നപ്പോൾ, കാരണം കടലിന്റെ കാലാവസ്ഥ പ്രവചനാതീതമാണല്ലോ, നിങ്ങൾ ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തു?
ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, ഞങ്ങളുടെ യാത്രയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ഈ പര്യവേഷണത്തിൽ ഞങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് സർ, Southern Oceanൽ കാലാവസ്ഥ എപ്പോഴും മോശമാണ്. മൂന്ന് കൊടുങ്കാറ്റുകൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. സർ, ഞങ്ങളുടെ ബോട്ടിന് 17 മീറ്റർ നീളവും 5 മീറ്റർ വീതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ മൂന്ന് നില കെട്ടിടത്തേക്കാൾ വലിയ തിരമാലകൾ വന്നു സർ. ഞങ്ങളുടെ യാത്രയിൽ ഞങ്ങൾ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്. സർ, ഞങ്ങൾ അന്റാർട്ടിക്കയിൽ കപ്പൽ യാത്ര ചെയ്യുമ്പോൾ, താപനില 1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെ നേരിടേണ്ടിവന്നു. തണുപ്പിൽ നിന്ന് രക്ഷ നേടാനായി, ഞങ്ങൾ ആറോ ഏഴോ ലെയർ വസ്ത്രങ്ങൾ ധരിച്ചിരുന്നു, ഞങ്ങൾ മുഴുവൻ Southern Oceanനും മുറിച്ചുകടന്നത് അത്തരം 7 ലെയർ വസ്ത്രങ്ങളും ധരിച്ചാണ് സർ. ചിലപ്പോഴൊക്കെ ഞങ്ങൾ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് കൈകൾ ചൂടാക്കുമായിരുന്നു സർ, ചിലപ്പോൾ തീരെ കാറ്റില്ലാത്ത സാഹചര്യങ്ങളും ഉണ്ടായി. അപ്പോൾ പായ പൂർണ്ണമായും താഴ്ത്തി ഞങ്ങൾ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് സർ യഥാർത്ഥത്തിൽ നമ്മുടെ ക്ഷമ പരീക്ഷിക്കുന്നത്.
പ്രധാനമന്ത്രി - നമ്മുടെ രാജ്യത്തെ പെൺകുട്ടികൾ ഇത്തരം സാഹസിക ദൌത്യങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ ആളുകൾ അത്ഭുതപ്പെടും. ഈ സഞ്ചാരവേളയിൽ നിങ്ങൾ പല രാജ്യങ്ങളിൽ തങ്ങിയിട്ടുണ്ടല്ലോ. അവിടെ നിങ്ങൾക്ക് എന്തായിരുന്നു അനുഭവം? ഭാരതത്തിന്റെ രണ്ട് പെൺമക്കളെ കാണുമ്പോൾ ആളുകളുടെ മനസ്സിൽ അനവധി ചിന്തകൾ ഉണ്ടായിരുന്നിരിക്കണം.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - അതെ, സർ. ഞങ്ങൾക്ക് മികച്ച അനുഭവമാണ് ലഭിച്ചത്, സർ. എട്ട് മാസത്തിനുള്ളിൽ ഞങ്ങൾ നാല് സ്ഥലങ്ങളിൽ തങ്ങി, സർ: ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പോർട്ട് സ്റ്റാൻലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ.
പ്രധാനമന്ത്രി - ഓരോ സ്ഥലത്തും ശരാശരി എത്ര നാൾ തങ്ങിയിട്ടുണ്ടാവും?
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - സർ, ഞങ്ങൾ ഓരോ സ്ഥലത്തും 14 ദിവസം തങ്ങി, സർ.
പ്രധാനമന്ത്രി - ഒരിടത്ത് 14 ദിവസം?
ലെഫ്റ്റനന്റ് കമാൻഡർ ദിൽന - കറക്ട് സർ. സർ, ലോകത്തിന്റെ എല്ലാ കോണിലും ഞങ്ങൾ ഭാരതീയരെ കണ്ടു. വളരെ ക്രിയാത്മകമായും ആത്മവിശ്വാസത്തോടെയും അവർ ഭാരതത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളുടെ വിജയം അവർ സ്വന്തം വിജയമായി കണക്കാക്കുന്നതായി തോന്നി. ഓരോയിടത്തും ഞങ്ങൾക്ക് വ്യത്യസ്തമായ അനുഭവങ്ങളുണ്ടായി, വെസ്റ്റേൺ ഓസ്ട്രേലിയൻ പാർലമെന്റ് സ്പീക്കർ ഞങ്ങളെ ക്ഷണിച്ചു. അദ്ദേഹം ഞങ്ങളെ വളരെയധികം പ്രചോദിപ്പിച്ചു, ഞങ്ങൾക്ക് വളരെ അഭിമാനം തോന്നുന്ന കാര്യങ്ങളാണ് നടന്നത്. ഞങ്ങൾ ന്യൂസിലാൻഡിൽ പോയപ്പോൾ, മാവൂരി ജനത ഞങ്ങളെ സ്വാഗതം ചെയ്യുകയും നമ്മുടെ ഭാരത സംസ്കാരത്തോട് വലിയ ബഹുമാനം കാണിക്കുകയും ചെയ്തു, സർ. ഒരു പ്രധാന കാര്യം പറയാം, സർ, പോർട്ട് സ്റ്റാൻലി ഒരു വിദൂര ദ്വീപാണ്, സർ. ഇത് തെക്കേ അമേരിക്കയ്ക്കടുത്താണ്. അവിടെ ആകെ ജനസംഖ്യ 3,500 മാത്രമാണ്, സർ, പക്ഷേ അവിടെ ഞങ്ങൾ ഒരു കൊച്ചു ഭാരതം കണ്ടു, അവിടെ 45 ഭാരതീയർ ഉണ്ടായിരുന്നു. അവർ ഞങ്ങളെ സ്വന്തമായി കരുതി സ്വന്തം വീട്ടിലെപ്പോലത്തെ അനുഭവം പകർന്നു നൽകി.
പ്രധാനമന്ത്രി: ശരി, നിങ്ങളെപ്പോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തെ പെൺമക്കൾക്ക് നിങ്ങൾ രണ്ടുപേരും എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്?
ലെഫ്റ്റനന്റ് കമാൻഡർ രൂപ: സർ, ഞാൻ ലെഫ്റ്റനന്റ് കമാൻഡർ രൂപയാണ്. ആരെങ്കിലും നിറഞ്ഞ മനസ്സോടെ കഠിനാധ്വാനം ചെയ്താൽ, ഈ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ഞാൻ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എവിടെ നിന്നാണ്, എവിടെയാണ് ജനിച്ചത് എന്നത് പ്രശ്നമല്ല. സർ, ഭാരതത്തിലെ ചെറുപ്പക്കാരും സ്ത്രീകളും വലിയ സ്വപ്നങ്ങൾ കാണണമെന്നും ഭാവിയിൽ എല്ലാ പെൺകുട്ടികളും സ്ത്രീകളും പ്രതിരോധം, കായികം, സാഹസികത എന്നിവയിലൂടെ രാജ്യത്തിന് യശസ്സ് കൊണ്ടുവരണമെന്നുമുള്ളത് ഞങ്ങൾ രണ്ടുപേരുടെയും ആഗ്രഹമാണ്.
പ്രധാനമന്ത്രി: ദിൽന, രൂപ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ, നിങ്ങൾ കാണിച്ച അപാരമായ ധൈര്യത്തിൽ ഞാൻ പുളകിതനാകുന്നു. നിങ്ങൾ രണ്ടുപേർക്കും എന്റെ ഹൃദയംഗമമായ നന്ദി. നിങ്ങളുടെ കഠിനാധ്വാനം, വിജയം, നേട്ടങ്ങൾ നിസ്സംശയമായും രാജ്യത്തെ യുവാക്കളെയും സ്ത്രീകളെയും പ്രചോദിപ്പിക്കും. ഇതുപോലെ ത്രിവർണ്ണ പതാക പാറിക്കുന്നത് തുടരുക. നിങ്ങളുടെ ഭാവി ശ്രമങ്ങൾക്ക് എന്റെ മംഗളാശംസകൾ.
ലെഫ്റ്റനന്റ് കമാൻഡർ ദിൽന: നന്ദി സർ.
പ്രധാനമന്ത്രി: വളരെ നന്ദി. വണക്കം. നമസ്കാരം.
ലെഫ്റ്റനന്റ് കമാൻഡർ രൂപ: നമസ്കാരം സർ.
സുഹൃത്തുക്കളേ, നമ്മുടെ ഉത്സവങ്ങൾ ഭാരത സംസ്കാരത്തെ സജീവമായി നിലനിർത്തുന്നു. ദീപാവലിക്ക് ശേഷം വരുന്ന ഒരു പുണ്യ ഉത്സവമാണ് ഛഠ് പൂജ. സൂര്യദേവന് സമർപ്പിതമായ ഈ മഹോത്സവം സവിശേഷമാണ്. ഇതിൽ, ഞങ്ങൾ അസ്തമയ സൂര്യന് നിവേദ്യം അർപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഛഠ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ലോകമെമ്പാടും ഇത് ആഘോഷിക്കപ്പെടുന്നു. ഇന്ന് ഇത് ഒരു ആഗോള ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളേ, ഛഠ് പൂജയുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഒരു വലിയ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഛഠ് പൂജയെ യുനെസ്കോയുടെ Intangible Cultural Heritage list അതായത് അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഭാരത സർക്കാർ ശ്രമിക്കുന്നു. ഛഠ് പൂജയെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകൾക്ക് അതിന്റെ മഹത്വവും ദിവ്യത്വവും മനസ്സിലാക്കാൻ കഴിയും.
സുഹൃത്തുക്കളേ, കുറച്ചു കാലം മുമ്പ്, ഭാരത സർക്കാരിന്റെ സമാനമായ ശ്രമങ്ങൾ കാരണം, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജയും ഈ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തി. നമ്മുടെ സാംസ്കാരിക പരിപാടികൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചാൽ, ലോകം അവയെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും അവയിൽ പങ്കെടുക്കാൻ മുന്നോട്ട് വരികയും ചെയ്യും.
സുഹൃത്തുക്കളേ, ഒക്ടോബർ 2 ഗാന്ധി ജയന്തിയാണ്. സ്വദേശി ഉല്പന്നങ്ങൾ സ്വീകരിക്കണമെന്ന് ഗാന്ധിജി എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. അവയിൽ ഖാദി മുൻപന്തിയിലായിരുന്നു. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം, ഖാദിയുടെ ആകർഷണീയത മങ്ങുകയായിരുന്നു, എന്നാൽ കഴിഞ്ഞ 11 വർഷമായി, രാജ്യത്തെ ജനങ്ങൾക്ക് ഖാദിയോടുള്ള താല്പര്യം വർദ്ധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖാദി വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് കണ്ടിട്ടുണ്ട്. ഒക്ടോബർ 2 ന് ഏതെങ്കിലും ഒരു ഖാദി ഉൽപ്പന്നം വാങ്ങണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അത് തദ്ദേശീയമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുക. വോക്കൽ ഫോർ ലോക്കൽ എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെയ്ക്കുക.
സുഹൃത്തുക്കളേ, ഖാദി പോലെ തന്നെ, നമ്മുടെ കൈത്തറി, കരകൗശല മേഖലകളിലും ഗണ്യമായ മാറ്റങ്ങൾ വന്നിട്ടുള്ളത് കാണാം. പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിക്കുകയാണെങ്കിൽ അത്ഭുതകരമായ ഫലങ്ങൾ ഉണ്ടാകുമെന്നതിന് നിരവധി ഉദാഹരണങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് കാണാൻ കഴിയും. തമിഴ്നാട്ടിലെ യാഴ് നാച്ചുറൽസ് ഇതിനൊരു ഉദാഹരണമാണ്. ഇവിടെ, അശോക് ജഗദീഷനും പ്രേം സെൽവരാജും തങ്ങളുടെ കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിച്ച് ഒരു പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുല്ലും വാഴനാരും ഉപയോഗിച്ച് യോഗ മാറ്റുകൾ നിർമ്മിച്ചു, ഹെർബൽ ഡൈകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ ചായം പൂശി, 200 കുടുംബങ്ങൾക്ക് പരിശീലനം കൊടുത്ത് തൊഴിൽ നൽകി.
ഝാർഖണ്ഡിലെ ആശിഷ് സത്യവ്രത് സാഹു, ജോഹർഗ്രാം ബ്രാൻഡിലൂടെ ഗോത്ര നെയ്ത്തും വസ്ത്രങ്ങളും ആഗോളതലത്തിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ മറ്റ് രാജ്യങ്ങളിലെ ആളുകളും ഝാർഖണ്ഡിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ബോധവാന്മാരായി. ബിഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള സ്വീറ്റി കുമാരിയും സങ്കൽപ് ക്രിയേഷൻ ആരംഭിച്ചു. മിഥില പെയിന്റിംഗിനെ സ്ത്രീകളുടെ ഉപജീവനമാർഗമാക്കി അവർ മാറ്റി. ഇന്ന്, 500-ലധികം ഗ്രാമീണ സ്ത്രീകൾ അവരുമായി ചേർന്ന് സ്വാശ്രയത്വത്തിലേക്കുള്ള പാതയിൽ മുന്നേറുന്നു. ഈ വിജയഗാഥകളെല്ലാം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ പാരമ്പര്യങ്ങളിൽ നിരവധി വരുമാന സ്രോതസ്സുകൾ ഉണ്ടെന്നാണ്. ഇച്ഛാശക്തി ഉറച്ചതാണെങ്കിൽ വിജയം നമ്മെ കൈവിടില്ല.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ, നമ്മൾ വിജയദശമി ആഘോഷിക്കും. ഈ വിജയദശമി സവിശേഷമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായതിന്റെ 100-ാം വാർഷികമാണ് ഈ ദിവസം. ഒരു നൂറ്റാണ്ടിന്റെ ഈ യാത്ര അത്ഭുതകരവും, അഭൂതപൂർവവും, പ്രചോദനാത്മകവുമാണ്. 100 വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായപ്പോൾ, നൂറ്റാണ്ടുകളായി രാജ്യം അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ അടിമത്തം നമ്മുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത ഒരു സ്വത്വ പ്രതിസന്ധിയെ നേരിടുകയായിരുന്നു. നമ്മുടെ നാട്ടുകാർ അപകർഷതാബോധത്തിന്റെ ഇരകളായി മാറുകയായിരുന്നു. അതുകൊണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം, രാജ്യം പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽ നിന്ന് മുക്തമാകേണ്ടതും പ്രധാനമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, പരമാദരണീയനായ ഡോ. ഹെഡ്ഗേവാർ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, ഈ ഭഗീരഥയജ്ഞത്തിനായി, 1925-ൽ വിജയദശമിയുടെ ശുഭാവസരത്തിൽ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം ആർ.എസ്.എസ്. സ്ഥാപിച്ചു. ഡോ. സാഹിബിന്റെ വിയോഗത്തിനുശേഷം, ഏറ്റവും ആദരണീയനായ ഗുരുജി ദേശസേവനത്തിന്റെ ഈ മഹത്തായ യജ്ഞം മുന്നോട്ട് കൊണ്ടുപോയി. ഗുരുജി പറയാറുണ്ടായിരുന്നു, "രാഷ്ട്രായ സ്വാഹാ, ഇദം രാഷ്ട്രായ ഇദം ന മമ", അതായത് "ഇത് എന്റേതല്ല, ഇത് രാഷ്ട്രത്തിന്റേതാണ്". ഈ പ്രസ്താവന സ്വാർത്ഥതാൽപ്പര്യത്തിന് അതീതമായി ഉയർന്നുവന്ന് രാഷ്ട്രത്തോടുള്ള സമർപ്പണം സ്വീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഗുരുജി ഗോൾവാൾക്കറുടെ ഈ പ്രസ്താവന ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് ത്യാഗത്തിന്റെയും സേവനത്തിന്റെയും പാത കാണിച്ചുകൊടുത്തു. ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് സംഘത്തിന്റെ യഥാർത്ഥ ശക്തി. ഇന്ന്, നൂറു വർഷത്തിലേറെയായി ആർഎസ്എസ് അക്ഷീണം, നിരന്തരം ദേശസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് രാജ്യത്ത് എവിടെ ഒരു പ്രകൃതിദുരന്തം സംഭവിച്ചാലും ആദ്യം എത്തിച്ചേരുന്നത് ആർ.എസ്.എസ്. വളണ്ടിയർമാരാണെന്ന് നാം കാണുന്നത്. ലക്ഷോപലക്ഷം വളണ്ടിയർമാരുടെ ഓരോ പ്രവൃത്തിയിലും പരിശ്രമത്തിലും "രാഷ്ട്രം ആദ്യം", ‘Nation First’ എന്ന ഈ മനോഭാവം എപ്പോഴും പരമപ്രധാനമാണ്. ദേശസേവനത്തിന്റെ മഹത്തായ യജ്ഞത്തിനായി സ്വയം സമർപ്പിക്കുന്ന ഓരോ വളണ്ടിയർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്ത മാസം, ഒക്ടോബർ 7 മഹർഷി വാൽമീകി ജയന്തിയാണ്. വാൽമീകി മഹർഷിയോട് ഭാരതസംസ്കാരം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ശ്രീരാമന്റെ അവതാര കഥകൾ ഇത്രയും വിശദമായി നമുക്ക് പരിചയപ്പെടുത്തിയത് വാൽമീകി മഹർഷിയാണ്. രാമായണം പോലൊരു മഹത്തായ ഗ്രന്ഥം അദ്ദേഹം മനുഷ്യരാശിയ്ക്ക് നൽകി.
സുഹൃത്തുക്കളേ, രാമായണത്തിന്റെ ഈ സ്വാധീനം അതിൽ ഉൾക്കൊള്ളുന്ന ശ്രീരാമന്റെ ആദർശങ്ങളും മൂല്യങ്ങളും മൂലമാണ്. ഭഗവാൻ ശ്രീരാമൻ സേവനം, സമഭാവന, കരുണ എന്നിവയിലൂടെ എല്ലാവരേയും ആശ്ലേഷിച്ചു. അതുകൊണ്ടാണ് വാൽമീകി മഹർഷിയുടെ രാമായണത്തിലെ രാമൻ, ശബരി മാതാവിനോടും നിഷാദരാജനോടുംകൂടി പൂർണ്ണത കൈവരിക്കുന്നത്. സുഹൃത്തുക്കളേ, അതുകൊണ്ടാണ് അയോധ്യയിൽ രാമക്ഷേത്രം പണിതപ്പോൾ, അതിനോട് ചേർന്ന് നിഷാദരാജന്റെയും മഹർഷി വാൽമീകിയുടെയും ക്ഷേത്രങ്ങൾ നിർമ്മിച്ചത്. രാംലല്ല സന്ദർശിക്കാൻ നിങ്ങൾ അയോധ്യയിലേക്ക് പോകുമ്പോൾ മഹർഷി വാൽമീകിയുടെയും നിഷാദരാജന്റെയും ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കല, സാഹിത്യം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ കാര്യം, അവ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. അവയുടെ സുഗന്ധം എല്ലാ അതിരുകളെയും മറികടക്കുകയും ജനമനസ്സുകളെ സ്പർശിക്കുകയും ചെയ്യുന്നു. അടുത്തിടെ, പാരീസിലെ ഒരു സാംസ്കാരിക സ്ഥാപനമായ "സൗന്ത്ഖ് മണ്ഡപ" അതിന്റെ 50 വർഷം പൂർത്തിയാക്കി. ഭാരതീയ നൃത്തകലയെ ജനപ്രിയമാക്കുന്നതിൽ ഈ കേന്ദ്രം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പത്മശ്രീ ലഭിച്ച മിലേന സാൽവിനിയാണ് ഇത് സ്ഥാപിച്ചത്. "സൗന്ത്ഖ് മണ്ഡപ"വുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും അവരുടെ ഭാവി ശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഞാൻ ഇപ്പോൾ നിങ്ങൾക്കായി രണ്ട് ചെറിയ ഓഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്യുന്നു. ദയവായി അവ ശ്രദ്ധിക്കുക –
#ഓഡിയോ ക്ലിപ്പ് 1
ഇപ്പോൾ രണ്ടാമത്തെ ക്ലിപ്പ് കൂടി കേൾക്കൂ –
#ഓഡിയോ ക്ലിപ്പ് 2
സുഹൃത്തുക്കളേ, ഭൂപെൻ ഹസാരികയുടെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന് ഇവ സാക്ഷ്യം വഹിക്കുന്നു. വാസ്തവത്തിൽ, ശ്രീലങ്കയിൽ വളരെ പ്രശംസനീയമായ ഒരു ശ്രമം നടന്നിട്ടുണ്ട്. ഇതിൽ ഭൂപെൻദായുടെ പ്രശസ്തമായ "മനുഹെ-മനുഹർ ബാബേ" എന്ന ഗാനം ഉൾപ്പെടുന്നു, ഇത് ശ്രീലങ്കൻ കലാകാരന്മാർ സിംഹളയിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഓഡിയോ ഞാൻ നിങ്ങൾക്കായി പ്ലേ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അത് ശരിക്കും ഒരു അവിസ്മരണീയ സംഭവമായിരുന്നു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസം, ഭൂപെൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, ഒരു ദുഃഖകരമായ കാര്യം കൂടി സംഭവിയ്ക്കാൻ ഇയടയായി. സുബീൻ ഗർഗിന്റെ അകാല വിയോഗത്തിൽ ആളുകൾ ദു:ഖിതരാണ്. രാജ്യമെമ്പാടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഗായകനായിരുന്നു സുബീൻ ഗർഗ്. അസമീസ് സംസ്കാരവുമായി അദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. സുബീൻ ഗർഗ് എപ്പോഴും നമ്മുടെ ഓർമ്മകളിൽ നിലനിൽക്കും, അദ്ദേഹത്തിന്റെ മാസ്മരിക സംഗീതം വരും തലമുറകളെ ആകർഷിക്കും.
സുബീൻ ഗർഗ്, ആസിൽ
അഹോമോർ ഹമോസ്കൃതിർ, ഉജ്ജോൾ രത്നോ...
ജനോതാർ ഹൃദയയോത്, തേയോ ഹദായ് ജിയായ്, ഥാകീബോ
[വിവർത്തനം:
സുബീൻ, അസം സംസ്കാരത്തിലെ കോഹിനൂർ (ഏറ്റവും തിളക്കമുള്ള രത്നം) ആയിരുന്നു. അദ്ദേഹത്തിന്റെ ഭൌതികശരീരം നമ്മുടെ കൂടെയില്ലെങ്കിലും, അദ്ദേഹം നമ്മുടെ മനസ്സുകളിൽ എന്നെന്നും നിലനിൽക്കും.]
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യത്തിന്, ഒരു മികച്ച ദാർശനികനും തത്വചിന്തകനുമായ എസ്. എൽ. ഭൈരപ്പയെ നഷ്ടപ്പെട്ടു. എനിക്ക് ഭൈരപ്പയുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു, വിവിധ അവസരങ്ങളിൽ ഞങ്ങൾ നിരവധി വിഷയങ്ങളിൽ ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ യുവതലമുറയുടെ ചിന്തകൾക്ക് വഴികാട്ടിയായിരിക്കും. അദ്ദേഹത്തിന്റെ അനേകം, കന്നഡ ഭാഷാകൃതികളുടെ വിവർത്തനങ്ങൾ ലഭ്യമാണ്. നമ്മുടെ വേരുകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിമാനിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം നമ്മെ പഠിപ്പിച്ചു. എസ്. എൽ. ഭൈരപ്പയ്ക്ക് ഞാൻ എന്റെ ഹൃദയാർദ്രമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. യുവതലമുറയോട്, അദ്ദേഹത്തിന്റെ കൃതികൾ വായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനിയങ്ങോട്ട് ഒന്നിനുപിറകെ ഒന്നായി ഉത്സവങ്ങളും സന്തോഷങ്ങളും വരാനിരിക്കുന്നു. എല്ലാ ഉത്സവവേളകളിലും നാം ധാരാളം ഷോപ്പിംഗ് നടത്തുന്നു. ഇത്തവണ 'ജി.എസ്.ടി. സേവിംഗ്സ് ഫെസ്റ്റിവലും' നടക്കുന്നുണ്ട്.
സുഹൃത്തുക്കളേ, ഒരു ഉറച്ച തീരുമാനമെടുക്കുന്നതിലൂടെ, നമുക്ക് നമ്മുടെ ഉത്സവങ്ങളെ കൂടുതൽ സവിശേഷമാക്കാൻ കഴിയും. തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഇത്തവണ ഉത്സവങ്ങൾ ആഘോഷിക്കാൻ നമ്മൾ ദൃഢനിശ്ചയം എടുത്താൽ, നമ്മുടെ ആഘോഷങ്ങളുടെ തിളക്കം പലമടങ്ങ് വർദ്ധിക്കുന്നതായി കാണാൻ കഴിയും. 'വോക്കൽ ഫോർ ലോക്കൽ' എന്നത് നിങ്ങളുടെ ഷോപ്പിംഗ് മന്ത്രമാക്കുക. നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്ന സാധനങ്ങൾ മാത്രമേ നാം വാങ്ങുകയുള്ളൂ എന്ന് ദൃഢനിശ്ചയമെടുക്കുക. നമ്മുടെ നാട്ടുകാർ നിർമ്മിക്കുന്നത് മാത്രമേ നാം വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂ. നമ്മുടെ നാട്ടിലെ പൗരന്റെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയ സാധനങ്ങൾ മാത്രമേ നാം ഉപയോഗിക്കുകയുള്ളു. നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ, ഒരു സാധനം വാങ്ങുക മാത്രമല്ല, ഒരു കുടുംബത്തിന് പ്രതീക്ഷ നൽകുകയും ചെയ്യുന്നു, ഒരു കരകൗശല വിദഗ്ദ്ധന്റെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നു, ഒരു യുവസംരംഭകന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നു.
സുഹൃത്തുക്കളേ, ഉത്സവ അവസരങ്ങളിൽ നാമെല്ലാവരും നമ്മുടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ ശുചിത്വം വീടിന്റെ നാല് ചുവരുകളിൽ മാത്രം ഒതുങ്ങരുത്. തെരുവ്, പ്രദേശം, കമ്പോളം, ഗ്രാമം എന്നിങ്ങനെ എല്ലായിടത്തും ശുചിത്വം വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി മാറണം. സുഹൃത്തുക്കളേ, നമ്മുടെ നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളുടെ കാലമാണ്, ദീപാവലി ഒരു തരത്തിൽ ഒരു മഹോത്സവമാണ്. വരാനിരിക്കുന്ന ദീപാവലിക്ക് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, അതേ സമയം നാം സ്വയംപര്യാപ്തരാകണമെന്നും, രാജ്യത്തെ സ്വയംപര്യാപ്തമാക്കണമെന്നും, അതിലേക്കുള്ള പാത സ്വദേശിയിലൂടെ മാത്രമാണെന്നും ഞാൻ ആവർത്തിക്കുന്നു.
സുഹൃത്തുക്കളേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. പുതിയ കഥകളും പ്രചോദനങ്ങളുമായി അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരും. അതുവരെ, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഈ മഴക്കാലത്ത്, പ്രകൃതി ദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ വലിയ നാശനഷ്ടങ്ങൾ നാം കണ്ടു. വെള്ളപ്പൊക്കത്തിൽ വീടുകൾ നശിച്ചു, വയലുകൾ വെള്ളത്തിനടിയിലായി, കുടുംബങ്ങൾ തകർന്നു, പാലങ്ങളും റോഡുകളും ഒലിച്ചുപോയി, ആളുകളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഭാരതീയനെയും വേദനിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന നമ്മുടെയെല്ലാം തീരാവേദനയാണ്. പ്രതിസന്ധികൾ എവിടെയൊക്കെ വന്നുവോ, അവിടെയൊക്കെ നമ്മുടെ എൻ.ഡി.ആർ.എഫ്.-എസ്.ഡി.ആർ.എഫ്. ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ സേനകൾ, എല്ലാവരും ആളുകളെ രക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ചു. സൈനികർ സാങ്കേതികവിദ്യയുടെ സഹായവും സ്വീകരിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്നിഫർ ഡോഗുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ നിരവധി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഈ സമയത്ത്, ഹെലികോപ്റ്റർ വഴി ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു, പരിക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്തു. ദുരന്തസമയത്ത്, സൈന്യം സഹായവുമായി മുന്നോട്ടുവന്നു. നാട്ടുകാർ, സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, ഭരണകൂടം, എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ഈ ദുഷ്കരമായ സമയത്ത് മനുഷ്യത്വത്തെ മറ്റെന്തിനേക്കാളും ഉയർത്തിപ്പിടിച്ച ഓരോ പൗരനും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വെള്ളപ്പൊക്കത്തിന്റെയും മഴയുടെയും ഈ നാശനഷ്ടങ്ങൾക്കിടയിലും, ജമ്മു കശ്മീർ രണ്ട് പ്രത്യേക നേട്ടങ്ങൾ കൈവരിച്ചു. അധികം ആളുകൾ ഇത് ശ്രദ്ധിച്ചില്ല, ആ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ, നിങ്ങൾ വളരെ സന്തോഷിക്കും. ജമ്മു കശ്മീരിലുള്ള, പുൽവാമയിലെ ഒരു സ്റ്റേഡിയത്തിൽ വലിയ തോതിൽ ആളുകൾ ഒത്തുകൂടി. റെക്കോർഡ് പങ്കാളിത്തമായിരുന്നു ഇത്. പുൽവാമയിലെ ആദ്യ രാപ്പകൽ ക്രിക്കറ്റ് മത്സരം ഇവിടെ നടന്നിരുന്നു. നേരത്തെ ഇത് അസാധ്യമായിരുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ രാജ്യം മാറുകയാണ്. ജമ്മു കശ്മീർലെ വിവിധ ടീമുകൾ കളിക്കുന്ന 'റോയൽ പ്രീമിയർ ലീഗിന്റെ' ഭാഗമാണ് ഈ മത്സരം. പുൽവാമയിൽ ആയിരക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, രാത്രിയിൽ ക്രിക്കറ്റ് ആസ്വദിക്കുന്നു - ഈ കാഴ്ച ശരിക്കും കാണേണ്ടത് തന്നെയാണ്.
സുഹൃത്തുക്കളേ, ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാമത്തെ പരിപാടി രാജ്യത്തെ ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലായിരുന്നു, അതും ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്നു. ശരിക്കും, അത്തരമൊരു ഉത്സവം സംഘടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ജമ്മു കശ്മീരിൽ ജല കായിക വിനോദങ്ങളെ കൂടുതൽ ജനപ്രിയമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തിലുടനീളമുള്ള 800-ലധികം അത്ലറ്റുകൾ ഇതിൽ പങ്കെടുത്തു. വനിതാ അത്ലറ്റുകൾ ഒട്ടും പിന്നിലല്ല, അവരുടെ പങ്കാളിത്തവും പുരുഷന്മാരുടേതിന് തുല്യമായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ മധ്യപ്രദേശിനും, തുടർന്നുള്ള സ്ഥാനങ്ങൾ നേടിയ ഹരിയാനയ്ക്കും ഒഡീഷയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ. ജമ്മു കശ്മീർ സർക്കാരിന്റെയും അവിടുത്തെ ജനങ്ങളുടെയും ഊഷ്മളതയെയും ആതിഥ്യമര്യാദയെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഈ പരിപാടിയുടെ അനുഭവം നിങ്ങളുടെ മുന്നിൽ കൊണ്ടുവരണമെന്ന് ഞാൻ ആലോചിച്ചു, അതിൽ പങ്കെടുത്ത അത്തരം രണ്ട് കളിക്കാരുമായി സംസാരിച്ചു. അവരിൽ ഒരാൾ ഒഡീഷയിൽ നിന്നുള്ള രശ്മിത സാഹുവും മറ്റൊരാൾ ശ്രീനഗറിൽ നിന്നുള്ള മൊഹ്സിൻ അലിയുമാണ്, അവർക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേൾക്കാം.
പ്രധാനമന്ത്രി: രശ്മിത, നമസ്തേ!
രശ്മിത: നമസ്തേ സർ.
പ്രധാനമന്ത്രി: ജയ് ജഗന്നാഥ്.
രശ്മിത: ജയ് ജഗന്നാഥ് സർ.
പ്രധാനമന്ത്രി: രശ്മിത, ആദ്യം തന്നെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ.
രശ്മിത: നന്ദി സർ.
പ്രധാനമന്ത്രി: രശ്മിത, നിങ്ങളെയും നിങ്ങളുടെ കായിക യാത്രയെയും കുറിച്ച് അറിയാൻ ഞങ്ങളുടെ ശ്രോതാക്കൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, എനിക്കും വളരെ ആകാംക്ഷയുണ്ട്. പറയൂ!
രശ്മിത: സർ, ഞാൻ രശ്മിത സാഹു. ഒഡീഷയിൽ നിന്നാണ്. ഞാൻ ഒരു കനോയിംഗ് കായികതാരമാണ്. 2017 ൽ ഞാൻ സ്പോർട്സിൽ ചേർന്നു. ഞാൻ കനോയിംഗ് ആരംഭിച്ചു, ദേശീയ തലത്തിൽ, ചാമ്പ്യൻഷിപ്പിലും ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. എനിക്ക് 41 മെഡലുകൾ ലഭിച്ചിട്ടുണ്ട്. 13 സ്വർണ്ണം, 14 വെള്ളി, 14 വെങ്കല മെഡലുകൾ സർ.
പ്രധാനമന്ത്രി: ഈ കായിക ഇനത്തിൽ നിങ്ങൾക്ക് എങ്ങനെയാണ് താൽപ്പര്യം ഉണ്ടായത്? ആരാണ് ആദ്യം നിങ്ങളെ ഇതിലേക്ക് പ്രേരിപ്പിച്ചത്? നിങ്ങളുടെ കുടുംബത്തിൽ ഒരു കായിക അന്തരീക്ഷമുണ്ടോ?
രശ്മിത: ഇല്ല സർ. ഞാൻ വരുന്ന ഗ്രാമത്തിൽ അത്തരമൊരു കായിക വിനോദം ഉണ്ടായിരുന്നില്ല. നദിയിൽ ബോട്ടിംഗ് നടക്കുമ്പോൾ ഞാൻ നീന്താൻ പോയിരുന്നു. ഞാനും എന്റെ കൂട്ടുകാരും നീന്തുന്ന സമയത്ത് അവിടെ കനോയിംഗ്-കയാക്കിംഗിനായി ഒരു ബോട്ട് കടന്നുപോയി. പക്ഷേ, എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ ഞാൻ എന്റെ സുഹൃത്തിനോട് ചോദിച്ചു, ഇതെന്താണെന്ന്? എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു, ജഗത്പൂരിൽ ഒരു SAI സ്പോർട്സ് സെന്റർ ഉണ്ടെന്നും അവിടെ സ്പോർട്സ് സംഘടിപ്പിക്കാറുണ്ടെന്നും ഞാനും അവിടെ പോകാൻ പോകുന്നുവെന്നും. എനിക്ക് അത് വളരെ രസകരമായി തോന്നി. അപ്പോൾ ഇതെന്താണ്, എനിക്കറിയില്ലായിരുന്നു, കുട്ടികൾ വെള്ളത്തിൽ ഇത് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന്? ബോട്ടിംഗ് എങ്ങനെയെന്നും എനിക്കറിയില്ലായിരുന്നു. എനിക്കും പോകണമെന്ന് ഞാൻ അവനോട് പറഞ്ഞു. അവിടെ പോയി സംസാരിക്കാൻ അവൻ എന്നോട് പറഞ്ഞു. പിന്നെ ഞാൻ ഉടനെ വീട്ടിലേക്ക് പോയി, പപ്പാ എനിക്ക് പോകണം, പപ്പാ എനിക്ക് പോകണം എന്ന് പറഞ്ഞു. പിന്നെ പപ്പാ ശരി എന്ന് പറഞ്ഞു എന്നെ കൊണ്ടുപോയി. ആ സമയത്ത് ട്രയൽ ഉണ്ടായിരുന്നില്ല, കോച്ച് പറഞ്ഞു ഫെബ്രുവരിയിൽ ട്രയൽസ് നടക്കുന്നുണ്ടെന്ന്, ഫെബ്രുവരി, മാർച്ചിൽ ട്രയൽ സമയത്ത് നിങ്ങൾക്ക് വരാം. ഞാൻ ട്രയൽ സമയത്ത് അവിടെ പോയി.
പ്രധാനമന്ത്രി: ശരി രശ്മിത, കശ്മീരിൽ നടന്ന 'ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ' നിങ്ങളുടെ അനുഭവം എങ്ങനെയായിരുന്നു? നിങ്ങൾ ആദ്യമായാണോ കശ്മീരിൽ പോയത്?
രശ്മിത: അതെ സർ, ഞാൻ ആദ്യമായി കശ്മീരിലേക്ക് പോയി. ഖേലോ ഇന്ത്യ, ആദ്യത്തെ 'ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ' ഞങ്ങൾക്കായി അവിടെ സംഘടിപ്പിച്ചു. എനിക്ക് അതിൽ രണ്ട് ഇനങ്ങൾ ഉണ്ടായിരുന്നു. സിംഗിൾസ് 200 മീറ്ററും 500 മീറ്റർ ഡബിൾസും. രണ്ടിലും ഞാൻ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് സർ.
പ്രധാനമന്ത്രി: ഓ വൗ! നിങ്ങൾ രണ്ടും നേടി.
രശ്മിത: അതെ സർ.
പ്രധാനമന്ത്രി: ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ.
രശ്മിത: നന്ദി സർ.
പ്രധാനമന്ത്രി: ശരി രശ്മിത, ജല കായിക വിനോദങ്ങൾക്ക് പുറമെ, നിങ്ങളുടെ ഹോബികൾ എന്തൊക്കെയാണ്?
രശ്മിത: സർ, ജല കായിക വിനോദങ്ങൾക്ക് പുറമേ, എനിക്ക് ഓട്ടം വളരെ ഇഷ്ടമാണ്. അവധിക്കാലത്ത് ഞാൻ ഓടാൻ പോകാറുണ്ട്. ഫുട്ബോളും കളിക്കാറുണ്ട്. ഞാൻ അവിടെ പോകുമ്പോഴെല്ലാം ഓടുകയും ഫുട്ബോൾ കളിക്കുകയും ചെയ്യുന്നു, സർ.
പ്രധാനമന്ത്രി: അപ്പോൾ സ്പോർട്സ് നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു.
രശ്മിത: അതെ സർ, ഞാൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂളിൽ പഠിക്കുമ്പോൾ, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞാൻ ഒന്നാമതായിരുന്നു, ഞാൻ ഒരു ചാമ്പ്യനായിരുന്നു സർ.
പ്രധാനമന്ത്രി: രശ്മിത, നിങ്ങളെപ്പോലെ കായികരംഗത്ത് പുരോഗതി ആഗ്രഹിക്കുന്നവർക്ക് ഒരു സന്ദേശം നൽകണമെങ്കിൽ, നിങ്ങൾ എന്ത് നൽകും?
രശ്മിത: സർ, നിരവധി കുട്ടികളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല, പെൺകുട്ടികളാണെങ്കിൽ, അവർ എങ്ങനെ പുറത്തുപോകും? ചിലർ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കായികരംഗം ഉപേക്ഷിക്കുന്നു. ഖേലോ ഇന്ത്യ പദ്ധതിയിൽ, നിരവധി കുട്ടികൾക്ക് സാമ്പത്തിക സഹാവും മറ്റനവധി സഹായങ്ങളും ലഭിക്കുന്നു, അതുകൊണ്ട് നിരവധി കുട്ടികൾക്ക് മുന്നോട്ട് വരാൻ സാധിക്കുന്നു. സ്പോർട്സ് ഉപേക്ഷിക്കരുതെന്ന് ഞാൻ എല്ലാവരോടും പറയും. സ്പോട്സിലൂടെ വ്യക്തികൾക്ക് ഒരുപാട് മുന്നോട്ട് പോകാൻ കഴിയും. സ്പോർട്സ് എന്നാൽ കളി തന്നെയാണ്, പക്ഷേ അത് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. സ്പോർട്സ് മുന്നോട്ട് കൊണ്ടുപോയി ഭാരതത്തിനായി മെഡലുകൾ നേടേണ്ടത് നമ്മുടെ കടമയാണ് സർ.
പ്രധാനമന്ത്രി: ശരി, രശ്മിതാ, എനിക്ക് ഇത് ശരിക്കും ഇഷ്ടപ്പെട്ടു, നിങ്ങൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. നിങ്ങളുടെ അച്ഛനെയും എന്റെ ആശംസകൾ അറിയിക്കട്ടെ, കാരണം നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും, ഒരു മകൾക്ക് മുന്നോട്ട് പോകാൻ അദ്ദേഹം വളരെയധികം പ്രോത്സാഹനം നൽകി, എന്റെ ആശംസകൾ. നന്ദി.
രശ്മിതാ: നന്ദി സർ.
പ്രധാനമന്ത്രി: ജയ് ജഗന്നാഥ്.
രശ്മിതാ: ജയ് ജഗന്നാഥ് സർ.
പ്രധാനമന്ത്രി: മൊഹ്സിൻ അലി, നമസ്തേ!
മൊഹ്സിൻ അലി: നമസ്തേ സർ!
പ്രധാനമന്ത്രി: മൊഹ്സിൻ, നിങ്ങൾക്ക് ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ, നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകൾ.
മൊഹ്സിൻ അലി: നന്ദി സർ.
പ്രധാനമന്ത്രി: മൊഹ്സിൻ, ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ആദ്യമായി സ്വർണ്ണ മെഡൽ നേടിയത് നിങ്ങളാണ്, നിങ്ങൾക്ക് എന്തു തോന്നുന്നു?
മൊഹ്സിൻ അലി: സർ, എനിക്ക് വളരെ സന്തോഷമുണ്ട്, ഖേലോ ഇന്ത്യയിൽ കാശ്മീരിനെ പ്രതിനിധീകരിച്ച് ആദ്യ സ്വർണ്ണ മെഡൽ നേടിയതിൽ, എനിക്ക് അതിയായ സന്തോഷമുണ്ട്.
പ്രധാനമന്ത്രി: ആളുകൾക്കിടയിൽ എന്താണ് ചർച്ച?
മൊഹ്സിൻ അലി: ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് സർ, എന്റെ കുടുംബവും സന്തോഷത്തിലാണ്.
പ്രധാനമന്ത്രി: നിങ്ങളുടെ സ്കൂളിലുള്ളവരും സഹപാഠികളും?
മൊഹ്സിൻ അലി: സ്കൂളിലുള്ളവരും സഹപാഠികളും സന്തോഷത്തിലാണ്, കശ്മീരിലെ എല്ലാവരും എന്നോട് പറയുന്നത് നിങ്ങൾ ഒരു സ്വർണ്ണ മെഡൽ ജേതാവാണെന്ന്.
പ്രധാനമന്ത്രി: നിങ്ങൾ ഇപ്പോൾ ഒരു വലിയ സെലിബ്രിറ്റിയായി മാറിയിരിക്കുന്നു.
മൊഹ്സിൻ അലി: അതെ സർ!
പ്രധാനമന്ത്രി: നിങ്ങൾ എങ്ങനെയാണ് ജല കായിക വിനോദങ്ങളിൽ താൽപ്പര്യം വളർത്തിയെടുത്തത്, അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
മൊഹ്സിൻ അലി: എന്റെ കുട്ടിക്കാലത്ത്, ദാൽ തടാകത്തിലാണ് ഞാൻ ആ ബോട്ട് ആദ്യമായി കണ്ടത്, എന്റെ അച്ഛൻ എന്നോട് നീ ഓടിക്കുന്നോ എന്ന് ചോദിച്ചു, അതെ എനിക്കും അതിൽ താൽപ്പര്യമുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ സെന്ററിലെ മാഡത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി, പിന്നെ ബിൽക്വിസ് മാഡം എന്നെ പഠിപ്പിച്ചു.
പ്രധാനമന്ത്രി: ശരി, മൊഹ്സിൻ, രാജ്യമെമ്പാടുമുള്ള ആളുകൾ എത്തിയിരുന്നല്ലോ. ശ്രീനഗറിലും ദാൽ തടാകത്തിലും ആദ്യമായി ഒരു ജലവിനോദ പരിപാടി നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ എത്തിയിരുന്നു. ആ അനുഭവം എങ്ങനെയുണ്ടായിരുന്നു?
മൊഹ്സിൻ അലി: സർ, ഞങ്ങൾ വളരെ സന്തോഷത്തിലാണ്. എല്ലാവരും പറയുന്നത് ഇതൊരു നല്ല സ്ഥലമാണെന്നും ഇവിടെ എല്ലാം നല്ലതാണെന്നും സൗകര്യങ്ങൾ നല്ലതാണെന്നും ആണ്. ഖേലോ ഇന്ത്യയിൽ ഇവിടെ എല്ലാം നല്ലതായിരുന്നു.
പ്രധാനമന്ത്രി: നിങ്ങൾ എപ്പോഴെങ്കിലും കശ്മീരിന് പുറത്ത് കളിക്കാൻ പോയിട്ടുണ്ടോ?
മൊഹ്സിൻ അലി: അതെ സർ, ഞാൻ ഭോപ്പാൽ, ഗോവ, കേരളം, ഹിമാചൽ എന്നിവിടങ്ങളിൽ പോയിട്ടുണ്ട്.
പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾ ഭാരതം മുഴുവൻ കണ്ടിട്ടുണ്ട്.
മൊഹ്സിൻ അലി: അതെ സർ
പ്രധാനമന്ത്രി: ശരി, അത്രയധികം കളിക്കാർ അവിടെ വന്നിരുന്നു; അല്ലേ.
മൊഹ്സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിച്ചില്ലേ?
മൊഹ്സിൻ അലി: സർ, ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. ദാൽ തടാകത്തിലും ലാൽ ചൗക്കിലും ഞങ്ങൾ ഒരുമിച്ച് ചുറ്റിക്കറങ്ങി. ഞങ്ങൾ പഹൽഗാമിലേക്കും പോയി, അതെ സർ, മുഴുവൻ സ്ഥലവും ചുറ്റിക്കണ്ടു.
പ്രധാനമന്ത്രി: അതെ, ജമ്മു കശ്മീരിലെ കായിക പ്രതിഭ വളരെ അത്ഭുതകരമാണ്.
മൊഹ്സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ യുവാക്കൾക്ക് വളരെയധികം കഴിവുകളുണ്ട്, അവർ രാജ്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നവരാണ്.
മൊഹ്സിൻ അലി: സർ, ഒളിമ്പിക്സിൽ ഒരു മെഡൽ നേടുക എന്നതാണ് എന്റെ സ്വപ്നം.
പ്രധാനമന്ത്രി: വളരെ നന്നായി.
മൊഹ്സിൻ അലി: അതാണ് എന്റെ സ്വപ്നം സർ.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങളുടെ വാക്കുകൾ എന്നിൽ രോമാഞ്ചം ഉളവാക്കുന്നു.
മൊഹ്സിൻ അലി: സർ, അതാണ് എന്റെ സ്വപ്നം, ഒളിമ്പിക്സിൽ ഒരു മെഡൽ നേടുക. രാജ്യത്തിനുവേണ്ടി ദേശീയഗാനം ആലപിക്കുക എന്നത് എന്റെ ഒരേയൊരു സ്വപ്നമാണ്.
പ്രധാനമന്ത്രി: എന്റെ രാജ്യത്തെ ഒരു തൊഴിലാളി കുടുംബത്തിലെ മകൻ ഇത്ര വലിയ സ്വപ്നം കാണുന്നു, നമ്മുടെ രാജ്യം പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നേറുകയാണ്.
മൊഹ്സിൻ അലി: സർ, ഇത് വളരെയധികം പുരോഗമിക്കാൻ പോകുന്നു. ഖേലോ ഇന്ത്യ ഇവിടെ ഇത്രയധികം കാര്യങ്ങൾ ചെയ്ത ഭാരത സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഇത് ഇവിടെ ആദ്യമായാണ് സംഭവിച്ചത് സർ.
പ്രധാനമന്ത്രി: അതുകൊണ്ടാണ് നിങ്ങളുടെ സ്കൂളിലും പ്രോത്സാഹനം നൽകുന്നത്.
മൊഹ്സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: ശരി മൊഹ്സിൻ, നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, നിങ്ങളുടെ പിതാവിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം നിങ്ങളുടെ ജീവിതം പടുത്തുയർത്തിയത് കഠിനാധ്വാനം ചെയ്താണ്, നിങ്ങളുടെ പിതാവിന്റെ വാക്കുകൾക്ക് വില കല്പിച്ച് 10 വർഷം നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇത് ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനമാണ്, നിങ്ങളുടെ പിന്നിൽ കഠിനാധ്വാനം ചെയ്ത നിങ്ങളുടെ പരിശീലകനെയും ഞാൻ അഭിനന്ദിക്കുന്നു. എന്റെ ആശംസകൾ, ഒത്തിരി അഭിനന്ദനങ്ങൾ സഹോദരാ.
മൊഹ്സിൻ അലി: താങ്ക്യൂ സർ, നമസ്കാരം സർ, ജയ് ഹിന്ദ്!
സുഹൃത്തുക്കളേ, 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്ന വികാരം, രാജ്യത്തിന്റെ ഐക്യം, രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്, തീർച്ചയായും സ്പോർട്സ് അതിൽ വലിയ ഒരു പങ്കു വഹിക്കുന്നു, അതുകൊണ്ടാണ് കളിക്കുന്നവൻ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഞാൻ പറയുന്നത്. നമ്മുടെ രാജ്യം കൂടുതൽ ടൂർണമെന്റുകൾ കളിക്കുന്തോറും കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നു. നിങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ സഹതാരങ്ങൾക്കും എന്റെ ആശംസകൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ യുപിഎസ്സി എന്ന പേര് കേട്ടിട്ടുണ്ടാകും. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നായ സിവിൽ സർവീസസ് പരീക്ഷയും ഈ സ്ഥാപനം നടത്തുന്നു. സിവിൽ സർവീസസിലെ ഉന്നത വിജയം നേടിയവരുടെ പ്രചോദനാത്മകമായ വാക്കുകൾ നമ്മളെല്ലാവരും പലതവണ കേട്ടിട്ടുണ്ട്. ഈ യുവാക്കൾ ദുഷ്കരമായ സാഹചര്യങ്ങളിൽ പഠിക്കുകയും അവരുടെ കഠിനാധ്വാനത്തിലൂടെ ഈ സർവീസിൽ ഇടം നേടുകയും ചെയ്യുന്നു - എന്നാൽ സുഹൃത്തുക്കളേ, യുപിഎസ്സി പരീക്ഷയെക്കുറിച്ച് മറ്റൊരു സത്യമുണ്ട്. ആയിരക്കണക്കിന് കഴിവുള്ള ഉദ്യോഗാർത്ഥികളുണ്ട്, അവരുടെ കഠിനാധ്വാനവും മറ്റാരെക്കാളും കുറവല്ല, പക്ഷേ അവർക്ക് ചെറിയ വ്യത്യാസത്തിൽ അന്തിമ പട്ടികയിൽ എത്താൻ കഴിയുന്നില്ല. ഈ ഉദ്യോഗാർത്ഥികൾ മറ്റ് പരീക്ഷകൾക്കായി പുതുതായി തയ്യാറെടുക്കണം. ഇതിൽ അവരുടെ സമയവും പണവും നഷ്ടമാകുന്നു. അതിനാൽ, ഇപ്പോൾ അത്തരം മിടുക്കരായ വിദ്യാർത്ഥികൾക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിച്ചിട്ടുണ്ട്, അതിന്റെ പേര് 'പ്രതിഭ സേതു' എന്നാണ്. യുപിഎസ്സിയുടെ വിവിധ പരീക്ഷകളുടെ എല്ലാ ഘട്ടങ്ങളിലും വിജയിച്ച ഉദ്യോഗാർത്ഥികളുടെ ഡാറ്റ 'പ്രതിഭ സേതു'വിലുണ്ട്, പക്ഷേ അവരുടെ പേര് അന്തിമ മെറിറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടില്ല. ഈ പോർട്ടലിൽ പതിനായിരത്തിലധികം മിടുക്കരായ യുവാക്കളുടെ ഒരു ഡാറ്റാബാങ്ക് ഉണ്ട്. ചിലർ സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു, ചിലർ എഞ്ചിനീയറിംഗ് സർവീസുകളിൽ ചേരാൻ ആഗ്രഹിച്ചു, ചിലർ മെഡിക്കൽ സർവീസുകളുടെ എല്ലാ ഘട്ടങ്ങളും പാസായി, പക്ഷേ ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടില്ല - അത്തരം എല്ലാ ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ ഇപ്പോൾ 'പ്രതിഭ സേതു' പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ പോർട്ടലിൽ നിന്ന്, സ്വകാര്യ കമ്പനികൾക്ക് ഈ സമർത്ഥരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ നേടാനും അവരെ നിയമിക്കാനും കഴിയും. സുഹൃത്തുക്കളേ, ഈ ശ്രമത്തിന്റെ ഫലങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. ഈ പോർട്ടലിന്റെ സഹായത്തോടെ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഉടനടി ജോലി ലഭിച്ചു, ചെറിയ വ്യത്യാസത്തിൽ കുടുങ്ങിപ്പോയ യുവാക്കൾ ഇപ്പോൾ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം മുഴുവൻ ഭാരതത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതത്തിലെ മറഞ്ഞിരിക്കുന്ന സാധ്യതകളിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു മനോഹരമായ അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാലത്ത് പോഡ്കാസ്റ്റുകൾ വളരെ ഫാഷനാണെന്ന് നിങ്ങൾക്കറിയാം. വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റുകൾ വ്യത്യസ്ത ആളുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നു. അടുത്തിടെ, ഞാനും ചില പോഡ്കാസ്റ്റുകളിൽ പങ്കെടുത്തിരുന്നു. ലോകത്തിലെ വളരെ പ്രശസ്തനായ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള അത്തരമൊരു പോഡ്കാസ്റ്റ് ഉണ്ടായിരുന്നു. ആ പോഡ്കാസ്റ്റിൽ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു, ലോകമെമ്പാടുമുള്ള ആളുകൾ അത് ശ്രദ്ധിച്ചു. പോഡ്കാസ്റ്റ് ചർച്ച ചെയ്യപ്പെടുമ്പോൾ, ഞാൻ സംഭാഷണത്തിൽ ഒരു വിഷയം ഉന്നയിച്ചിരുന്നു. ഒരു ജർമ്മൻ കളിക്കാരൻ ആ പോഡ്കാസ്റ്റ് ശ്രദ്ധിച്ചു, ഞാൻ അതിൽ പരാമർശിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ വിഷയവുമായി അദ്ദേഹം വളരെയധികം ആഴത്തിൽ ഇടപെട്ടു, ആദ്യം അതിനെക്കുറിച്ച് ഗവേഷണം നടത്തി, തുടർന്ന് ജർമ്മനിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ആ വിഷയത്തിൽ ഭാരതവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു കത്ത് എഴുതുകയും ചെയ്തു. മോദിജി പോഡ്കാസ്റ്റിൽ എന്തു വിഷയത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും - ഒരു ജർമ്മൻ കളിക്കാരന് പ്രചോദനമായ ഈ വിഷയം എന്തായിരുന്നുവെന്ന് - മധ്യപ്രദേശിലെ ഷഹഡോളിന്റെ ഫുട്ബോൾ ആവേശവുമായി ബന്ധപ്പെട്ട ഒരു ഗ്രാമത്തെക്കുറിച്ച് പോഡ്കാസ്റ്റിൽ വിവരിച്ചിരുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. വാസ്തവത്തിൽ, രണ്ട് വർഷം മുമ്പ് ഞാൻ ഷഹഡോളിൽ പോയി അവിടെയുള്ള ഫുട്ബോൾ കളിക്കാരെ കണ്ടുമുട്ടിയിരുന്നു. പോഡ്കാസ്റ്റിനിടെ, ഒരു ചോദ്യത്തിന് മറുപടിയായി, ഷഹഡോളിലെ ഫുട്ബോൾ കളിക്കാരെക്കുറിച്ചും ഞാൻ പരാമർശിച്ചിരുന്നു. ജർമ്മൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമായ ഡയറ്റ്മർ ബെയേഴ്സ്ഡോർഫർ ഇക്കാര്യം കേൾക്കുകയും ഷഹഡോളിലെ യുവ ഫുട്ബോൾ കളിക്കാരുടെ ജീവിതയാത്ര അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ, അവിടെ നിന്നുള്ള കഴിവുള്ള ഫുട്ബോൾ കളിക്കാർ മറ്റ് രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോൾ ഈ ജർമ്മൻ പരിശീലകൻ ജർമ്മനിയിലെ ഒരു അക്കാദമിയിൽ ഷഹഡോളിലെ ചില കളിക്കാരെ പരിശീലിപ്പിക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുശേഷം, മധ്യപ്രദേശ് സർക്കാരും അദ്ദേഹത്തെ ബന്ധപ്പെട്ടു. ഷഹഡോളിൽ നിന്നുള്ള ഞങ്ങളുടെ ചില യുവ സുഹൃത്തുക്കൾ താമസിയാതെ പരിശീലന കോഴ്സിനായി ജർമ്മനിയിലേക്ക് പോകും. ഭാരതത്തിൽ ഫുട്ബോളിന്റെ ജനപ്രീതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണുന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്. സമയം ലഭിക്കുമ്പോഴെല്ലാം ഷഹഡോൾ സന്ദർശിക്കാനും അവിടെ നടക്കുന്ന കായിക വിപ്ലവം അടുത്തറിയാനും ഞാൻ ഫുട്ബോൾ പ്രേമികളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സൂറത്തിൽ താമസിക്കുന്ന ജിതേന്ദ്ര സിംഗ് റാത്തോഡിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷം തോന്നും. നിങ്ങളുടെ ഹൃദയം അഭിമാനത്താൽ നിറയും. ജിതേന്ദ്ര സിംഗ് റാത്തോഡ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ്. അദ്ദേഹം അത്ഭുതകരമായ സംരംഭം ഏറ്റെടുത്തിട്ടുണ്ട്, അത് ഓരോ ദേശസ്നേഹിക്കും വലിയ പ്രചോദനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭാരതമാതാവിന്റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സൈനികരെയും കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചുവരികയാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രക്തസാക്ഷികളായ ആയിരക്കണക്കിന് ധീര സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ പക്കലുണ്ട്. രക്തസാക്ഷികളുടെ ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഒരിക്കൽ, ഒരു രക്തസാക്ഷിയുടെ പിതാവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. രക്തസാക്ഷിയുടെ പിതാവ് പറഞ്ഞു, "എന്റെ മകൻ പോയാൽ എന്ത്, രാജ്യം സുരക്ഷിതമായിരിക്കും, അല്ലേ?" ഈ ഒരു കാര്യം ജിതേന്ദ്ര സിങ്ങിന്റെ ഹൃദയത്തിൽ ദേശസ്നേഹത്തോടുള്ള അതിശയകരമായ അഭിനിവേശം നിറച്ചു. ഇന്ന് അദ്ദേഹം നിരവധി രക്തസാക്ഷികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം രണ്ടായിരത്തിയഞ്ഞൂറ് രക്തസാക്ഷികളുടെ മാതാപിതാക്കളുടെ പാദം സ്പർശിച്ച മണ്ണ് കൊണ്ടുവന്നു. സായുധ സേനകളോടുള്ള അദ്ദേഹത്തിന്റെ അഗാധ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണിത്. ജിതേന്ദ്രയുടെ ജീവിതം നമ്മെ ദേശസ്നേഹത്തിന്റെ യഥാർത്ഥ പാഠം പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇക്കാലത്ത് വീടുകളുടെ മേൽക്കൂരകളിലും വലിയ കെട്ടിടങ്ങളിലും സർക്കാർ ഓഫീസുകളിലും സോളാർ പാനലുകൾ പലപ്പോഴും തിളങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ആളുകൾ ഇപ്പോൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും തുറന്ന മനസ്സോടെ അത് സ്വീകരിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യം സൂര്യദേവനാൽ അനുഗ്രഹിക്കപ്പെട്ടതാണ്. എങ്കിൽ പിന്നെ, അദ്ദേഹം നൽകുന്ന ഊർജ്ജം എന്തുകൊണ്ട് പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കൂടാ? സുഹൃത്തുക്കളേ, സൗരോർജ്ജം കർഷകരുടെ ജീവിതത്തെയും മാറ്റിമറിക്കുന്നു. അതേ വയലുകൾ, അതേ കഠിനാധ്വാനം, അതേ കർഷകർ, പക്ഷേ ഇപ്പോൾ അധ്വാനത്തിന് വളരെ വലിയ ഫലം ലഭിക്കുന്നു. സോളാർ പമ്പിൽ നിന്നും സോളാർ റൈസ് മില്ലുകളിൽ നിന്നുമാണ് ഈ മാറ്റം വരുന്നത്. ഇന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും നൂറുകണക്കിന് സോളാർ റൈസ് മില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ റൈസ് മില്ലുകൾ കർഷകരുടെ വരുമാനവും അവരുടെ മുഖത്തെ തിളക്കവും വർദ്ധിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ബിഹാറിലെ ദേവ്കി സോളാർ പമ്പിലൂടെ ഒരു ഗ്രാമത്തിന്റെ വിധി തന്നെ മാറ്റിമറിച്ചു. മുസാഫർപൂരിലെ രത്തൻപുര ഗ്രാമത്തിലെ താമസക്കാരിയായ ദേവ്കിയെ ഇപ്പോൾ ആളുകൾ സ്നേഹപൂർവ്വം "സോളാർ ദീദി" എന്ന് വിളിക്കുന്നു. ദേവ്കിയുടെ ജീവിതം സുഖകരമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ അവർ വിവാഹിതയായി. ഒരു ചെറിയ കൃഷിയിടം, നാല് കുട്ടികളുടെ ഉത്തരവാദിത്തം - ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം ഇല്ലായിരുന്നു. പക്ഷേ അവരുടെ ധൈര്യം ഒരിക്കലും തകർന്നില്ല. അവർ ഒരു സ്വയം സഹായ സംഘത്തിൽ ചേർന്നു, അവിടെ അവർക്ക് സോളാർ പമ്പിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. സോളാർ പമ്പിനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം സോളാർ ദീദിയുടെ സോളാർ പമ്പ് ഗ്രാമത്തിന്റെ ചിത്രം മാറ്റി. മുമ്പ് കുറച്ച് ഏക്കർ ഭൂമിക്ക് മാത്രമേ ജലസേചനം നൽകാൻ കഴിയുമായിരുന്നുള്ളൂ, ഇപ്പോൾ 40 ഏക്കറിലധികം പ്രദേശത്തിന് സോളാർ ദീദിയുടെ സോളാർ പമ്പിൽ നിന്ന് വെള്ളം ലഭിക്കുന്നു. ഗ്രാമത്തിലെ മറ്റ് കർഷകരും സോളാർ ദീദിയുടെ പ്രചാരണത്തിൽ പങ്കുചേർന്നു. അവരുടെ വിളകൾ പച്ചപിടിക്കാൻ തുടങ്ങി, അവരുടെ വരുമാനം വർദ്ധിച്ചു തുടങ്ങി. സുഹൃത്തുക്കളേ, മുമ്പ് ദേവ്കിയുടെ ജീവിതം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് അവർ പൂർണ്ണ ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യുന്നു, ഒരു സോളാർ ദീദിയായി മാറുന്നതിലൂടെ പണം സമ്പാദിക്കുന്നു. ഏറ്റവും രസകരമായ കാര്യം അവർ പ്രദേശത്തെ കർഷകരിൽ നിന്ന് യുപിഐ വഴി പണം വാങ്ങുന്നു എന്നതാണ്. ഇപ്പോൾ ഗ്രാമം മുഴുവൻ അവരെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. സൗരോർജ്ജം വൈദ്യുതിയുടെ ഒരു ഉറവിടം മാത്രമല്ല, എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ വെളിച്ചം കൊണ്ടുവരുന്ന ഒരു പുതിയ ശക്തി കൂടിയാണെന്ന് അവരുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും തെളിയിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്റ്റംബർ 15 ഭാരതത്തിന്റെ മഹാനായ എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ്. ആ ദിവസം നമ്മൾ എഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. എഞ്ചിനീയർമാർ യന്ത്രങ്ങൾ നിർമ്മിക്കുന്നവർ മാത്രമല്ല, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്ന കർമ്മയോഗികളാണ്. ഭാരതത്തിലെ ഓരോ എഞ്ചിനീയർക്കും ഞാൻ നന്ദി പറയുന്നു. അവർക്ക് എന്റെ ആശംസകൾ.
സുഹൃത്തുക്കളേ, ഭഗവാൻ വിശ്വകർമയെ ആരാധിക്കുന്ന പുണ്യവേളയും സെപ്റ്റംബറിൽ വരുന്നു. വിശ്വകർമ ജയന്തി സെപ്റ്റംബർ 17 ന് ആണ്. പരമ്പരാഗത കരകൗശല വസ്തുക്കൾ, കഴിവുകൾ, അറിവ് എന്നിവ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി കൈമാറുന്ന നമ്മുടെ വിശ്വകർമ സഹോദരന്മാർക്കും ഈ ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആശാരിമാർ, കമ്മാരന്മാർ, സ്വർണ്ണപ്പണിക്കാർ, കുശവന്മാർ, ശിൽപികൾ, എന്നിവർ എല്ലായ്പ്പോഴും ഭാരതത്തിന്റെ സമൃദ്ധിയുടെ അടിത്തറയാണ്. നമ്മുടെ ഈ വിശ്വകർമ സഹോദരന്മാരെ സഹായിക്കുന്നതിനായി, സർക്കാർ വിശ്വകർമ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
“അപ്പോൾ ഞാൻ സംസ്ഥാനങ്ങൾക്കായി ചെയ്തതോ അല്ലെങ്കിൽ നമ്മുടെ സർക്കാർ ഹൈദരാബാദിനായി ചെയ്തതോ ആയ കാര്യങ്ങൾ നിങ്ങൾ സർട്ടിഫിക്കറ്റിൽ എഴുതിയത് നന്നായിരുന്നു. പക്ഷേ, ഹൈദരാബാദിന്റെ കഥ ഇങ്ങനെയാണെന്ന് നിങ്ങൾക്കറിയാം. അത് ചെയ്യുന്നതിൽ ഞങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു രാജകുമാരനോ രാജാവിനോ വേണ്ടി ഞങ്ങൾ തെറ്റായ തീരുമാനം എടുക്കില്ലെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും, എല്ലാ രാജകുമാരന്മാർക്കും ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എല്ലാവർക്കും ഒരേ പരിഗണന ലഭിക്കും, എല്ലാവർക്കും എന്ത് സംഭവിക്കുന്നോ, അവർക്കും അത് തന്നെ സംഭവിക്കും. പക്ഷേ അവർക്ക് വേണ്ടി ഞങ്ങൾ ഒരു പ്രത്യേക കരാർ ഉണ്ടാക്കി.”
സുഹൃത്തുക്കളേ, ഇത് ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ശബ്ദമാണ്. ഹൈദരാബാദിലെ സംഭവങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള വേദന നിങ്ങൾക്ക് അനുഭവപ്പെട്ടല്ലോ. അടുത്ത മാസം, സെപ്റ്റംബറിൽ നമ്മൾ ഹൈദരാബാദ് ലിബറേഷൻ ഡെ ആഘോഷിക്കും. 'ഓപ്പറേഷൻ പോളോ'യിൽ പങ്കെടുത്ത എല്ലാ വീരന്മാരുടെയും ധൈര്യത്തെ നമ്മൾ ഓർക്കുന്ന മാസമാണിത്. 1947 ഓഗസ്റ്റിൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഹൈദരാബാദ് വ്യത്യസ്തമായ ഒരു സാഹചര്യത്തിലായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നൈസാമിന്റെയും റസാക്കർമാരുടെയും അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ത്രിവർണ്ണ പതാക ഉയർത്തിയതിനോ 'വന്ദേമാതരം' ചൊല്ലിയതിനോപോലും ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും ദരിദ്രരും പീഡിപ്പിക്കപ്പെട്ടു. അക്കാലത്ത് ഈ പ്രശ്നം വളരെ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് ബാബാ സാഹിബ് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ, സർദാർ പട്ടേൽ ഇക്കാര്യം സ്വയം ഏറ്റെടുത്തു. 'ഓപ്പറേഷൻ പോളോ' ആരംഭിക്കാൻ അദ്ദേഹം സർക്കാരിനെ സജ്ജമാക്കി. റെക്കോർഡ് സമയംകൊണ്ട് നമ്മുടെ സൈന്യം ഹൈദരാബാദിനെ നൈസാമിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുകയും അതിനെ ഭാരതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. രാജ്യം മുഴുവൻ ഈ വിജയം ആഘോഷിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ ലോകത്തിൽ എവിടെ പോയാലും, ഭാരത സംസ്കാരത്തിന്റെ സ്വാധീനം നിങ്ങൾക്ക് തീർച്ചയായും അവിടെ കാണാൻ കഴിയും, ഈ സ്വാധീനം ലോകത്തിലെ വലിയ നഗരങ്ങളിൽ മാത്രമല്ല, ചെറിയ നഗരങ്ങളിലും കാണാം. ഇറ്റലിയിലെ ഒരു ചെറിയ നഗരമായ ക്യാമ്പ്-റൊത്തോൻണ്ടോയിലും സമാനമായ ഒന്ന് കാണാനിടയായി. മഹർഷി വാൽമീകിയുടെ പ്രതിമ അവിടെ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്ഥലത്തെ മേയർ ഉൾപ്പെടെ പ്രദേശത്തെ നിരവധി പ്രധാന വ്യക്തികളും ഈ പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പ് റൊത്തോൻണ്ടോയിൽ താമസിക്കുന്ന ഭാരതീയ വംശജരായ ആളുകൾ മഹർഷി വാൽമീകിയുടെ പ്രതിമ സ്ഥാപിച്ചതിൽ വളരെ സന്തുഷ്ടരാണ്. മഹർഷി വാൽമീകിയുടെ സന്ദേശങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്നു.
സുഹൃത്തുക്കളേ, ഈ മാസം ആദ്യം, കാനഡയിലെ മിസിസാഗയിൽ 51 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമയും അനാച്ഛാദനം ചെയ്യപ്പെട്ടു. ഈ പരിപാടിയിൽ ആളുകൾ വളരെ ആവേശത്തിലായിരുന്നു. ശ്രീരാമന്റെ മഹത്തായ പ്രതിമയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഷെയർ ചെയ്തു.
സുഹൃത്തുക്കളേ, രാമായണത്തോടും ഭാരത സംസ്കാരത്തോടുമുള്ള ഈ സ്നേഹം ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തുന്നു. റഷ്യയിൽ പ്രശസ്തമായ ഒരു സ്ഥലമുണ്ട് - വ്ലാഡിവോസ്റ്റോക്ക്. ശൈത്യകാലത്ത് താപനില -20 (മൈനസ് ഇരുപത്) മുതൽ -30 (മൈനസ് മുപ്പത്) ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സ്ഥലമായി പലരും ഇതിനെ അറിയുന്നു. ഈ മാസം വ്ലാഡിവോസ്റ്റോക്കിൽ ഒരു അതുല്യ പ്രദർശനം നടന്നു. രാമായണത്തിലെ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി റഷ്യൻ കുട്ടികൾ വരച്ച ചിത്രങ്ങളും ഇതിൽ പ്രദർശിപ്പിച്ചു. ഇവിടെ ഒരു മത്സരവും സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരത സംസ്കാരത്തോട് വർദ്ധിച്ചുവരുന്ന അവബോധം കാണുന്നത് വളരെ സന്തോഷകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. ഈ സമയത്ത്, രാജ്യം മുഴുവൻ 'ഗണേഷ് ഉത്സവം' ആഘോഷിക്കുകയാണ്. വരും ദിവസങ്ങളിൽ നിരവധി ഉത്സവങ്ങൾ ഉണ്ടാകും. ഈ ഉത്സവങ്ങളിൽ, നിങ്ങൾ ഒരിക്കലും 'സ്വദേശി'യെക്കുറിച്ച് മറക്കരുത്. സമ്മാനങ്ങൾ, വസ്ത്രങ്ങൾ, അലങ്കാരങ്ങൾ, തോരണങ്ങൾ കൂടാതെ മറ്റെല്ലാം ഭാരതത്തിൽ നിർമ്മിക്കപ്പെട്ടവയായിരിക്കണം. ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും സ്വദേശിയായിരിക്കണം. 'ഇതാണ് സ്വദേശി', 'ഇതാണ് സ്വദേശി', 'ഇതാണ് സ്വദേശി' എന്ന് അഭിമാനത്തോടെ പറയുക. ഈ വികാരത്തോടെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. 'Vocal for Local' എന്ന ഒരു മന്ത്രം, ഒരു പാത 'ആത്മനിർഭർ ഭാരത്', ഒരേയൊരു ലക്ഷ്യം 'വികസിത ഭാരതം'.
സുഹൃത്തുക്കളേ, ഈ സന്തോഷത്തിനിടയിലും, നിങ്ങൾ എല്ലാവരും ശുചിത്വത്തിന് ഊന്നൽ നൽകണം, കാരണം ശുചിത്വം ഉള്ളിടത്ത് ഉത്സവങ്ങളുടെ സന്തോഷവും വർദ്ധിക്കുന്നു. സുഹൃത്തുക്കളേ, 'മൻ കി ബാത്തി'നായി നിങ്ങളുടെ സന്ദേശങ്ങൾ ധാരാളമായി എനിക്ക് അയച്ചുകൊണ്ടിരിക്കൂ. നിങ്ങളുടെ ഓരോ നിർദ്ദേശവും ഈ പരിപാടിക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ ഫീഡ്ബാക്ക് എനിക്ക് അയച്ചുകൊണ്ടിരിക്കൂ. അടുത്ത തവണ നമ്മൾ ഒത്തുചേരുമ്പോൾ, കൂടുതൽ പുതിയ വിഷയങ്ങൾ ചർച്ച ചെയ്യാം. വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.
സുഹൃത്തുക്കളേ, നിങ്ങൾ INSPIRE-MANAK അഭിയാനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത് കുട്ടികളുടെ ഇന്നോവേഷനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ്. ഇതിൽ, ഓരോ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ കുട്ടിയും ഒരു പുതിയ ഐഡിയ കൊണ്ടുവരുന്നു. ഇതുവരെ, ലക്ഷക്കണക്കിന് കുട്ടികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ചന്ദ്രയാൻ-3ന്ശേഷം, കുട്ടികളുടെ എണ്ണം ഇരട്ടിയായി. രാജ്യത്ത് സ്പേസ് സ്റ്റാർട്ടപ്പുകളും അതിവേഗം വളരുകയാണ്. അഞ്ച് വർഷം മുമ്പ്, 50-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്, സ്പേസ് സെക്ടറിൽമാത്രം 200-ലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടായിരിക്കുന്നു. സുഹൃത്തുക്കളേ, അടുത്ത മാസം, ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആണ്. നിങ്ങൾ അത് എങ്ങനെയാണ് ആഘോഷിക്കുന്നത്, പുതിയ ഐഡിയ വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ എനിക്ക് നമോ ആപ്പിൽ തീർച്ചയായും മെസ്സേജ് അയയ്ക്കണം.
സുഹൃത്തുക്കളേ, 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ, സയൻസ് ഒരു പുതിയ ഊർജ്ജത്തോടെ മുന്നോട്ട് പോകുകയാണ്. കുറച്ച് ദിവസം മുമ്പ്, നമ്മുടെ വിദ്യാർത്ഥികൾ ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിൽ മെഡലുകൾ കരസ്ഥമാക്കി. ദേവേഷ് പങ്കജ്, സന്ദീപ് കുച്ചി, ദെബ്ദത്ത് പ്രിയദർശി, ഉജ്ജ്വൽ കേസരി ഈ നാലുപേരും ഭാരതത്തിന്റെ യശസ്സ് ഉയർത്തി. മാത്സിന്റെ ലോകത്തും ഭാരതം തങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ നമ്മുടെ വിദ്യാർത്ഥികൾ 3 ഗോൾഡ്, 2 സിൽവർ, ഒരു ബ്രോൺസ് എന്നിങ്ങനെ മെഡലുകൾ നേടി. സുഹൃത്തുക്കളേ, അടുത്ത മാസം മുംബൈയിൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് നടക്കാൻ പോവുകയാണ്. അതിൽ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും പങ്കെടുക്കും. അത് ഇതുവരെയുള്ളതിൽ വെച്ച് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡ് ആയിരിക്കും. ഒരു തരത്തിൽ നോക്കിയാൽ, ഭാരതം ഇപ്പോൾ ഒളിമ്പിക്സിനായും ഒളിമ്പ്യാഡിനായും ഒരുപോലെ മുന്നോട്ട് കുതിക്കുകയാണെന്ന് കാണാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മൾക്കെല്ലാവർക്കും അഭിമാനം നൽകുന്ന ഒരു വാർത്ത കൂടി യുനെസ്കോയിൽ നിന്ന് വന്നിട്ടുണ്ട്. യുനെസ്കോ പന്ത്രണ്ട് മറാഠാ കോട്ടകളെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളായി അംഗീകരിച്ചിരിക്കുന്നു. പതിനൊന്ന് കോട്ടകൾ മഹാരാഷ്ട്രയിലും, ഒരു കോട്ട തമിഴ്നാട്ടിലുമാണുള്ളത്. ഓരോ കോട്ടയോടും ചരിത്രത്തിലെ ഓരോരോ താളുകൾ ചേർന്നിരിക്കുന്നു. ഓരോ കല്ലും ഒരു ചരിത്ര സംഭവത്തിന് സാക്ഷിയാണ്. സൽഹേർ കോട്ടയിലാണ് മുഗളരെ തോല്പിച്ചത്. ശിവനേരിയിലാണ് ഛത്രപതി ശിവാജി മഹാരാജ് ജനിച്ചത്. എതിരാളികൾക്ക് ഭേദിക്കാൻ കഴിയാത്ത കോട്ട. ഖാന്ദേരി കോട്ട, കടലിന്റെ നടുവിൽ നിർമ്മിച്ച അത്ഭുതകരമായ കോട്ട. ശത്രുക്കൾക്ക് അദ്ദേഹത്തെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ, ശിവജി മഹാരാജ് അസാധ്യമായതിനെ സാധ്യമാക്കി കാണിച്ചു. പ്രതാപ്ഗഡ് കോട്ട, അവിടെ അഫ്സൽഖാനെതിരെ വിജയം നേടി. ആ കഥയുടെ പ്രതിധ്വനി ഇന്നും കോട്ടയുടെ ഭിത്തികളിൽ അലയടിക്കുന്നു. വിജയദുർഗ്ഗ്, അവിടെ രഹസ്യ തുരങ്കങ്ങളുണ്ടായിരുന്നു, ഛത്രപതി ശിവാജി മഹാരാജിന്റെ ദീർഘവീക്ഷണത്തിന് തെളിവ് ഈ കോട്ടയിൽ കാണാം. ഞാൻ കുറച്ചുവർഷം മുൻപ് റായ്ഗഡ് സന്ദർശിച്ചിരുന്നു. അവിടെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് മുന്നിൽ നമസ്കരിച്ചു. ഈ അനുഭവം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെ അത്ഭുതകരമായ കോട്ടകളുണ്ട്, അവ ആക്രമണങ്ങളെ നേരിട്ടു, പ്രതികൂല കാലാവസ്ഥയുടെ പ്രഹരം സഹിച്ചു, പക്ഷേ ഒരിക്കലും ആത്മാഭിമാനം വെടിയാൻ അനുവദിച്ചില്ല. രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട, കുംഭൽഗഡ് കോട്ട, രൺഥംബോർ കോട്ട, ആമേർ കോട്ട, ജയ്സൽമേർ കോട്ട എന്നിവ ലോകപ്രസിദ്ധമാണ്. കർണാടകയിലെ ഗുൽബർഗ കോട്ടയും വളരെ വലുതാണ്. ചിത്രദുർഗ്ഗ കോട്ടയുടെ വലുപ്പം നിങ്ങളെ അത്ഭുതപ്പെടുത്തും, ആ കാലത്ത് ഈ കോട്ട എങ്ങനെ നിർമ്മിച്ചിട്ടുണ്ടാകും! സുഹൃത്തുക്കളേ, ഉത്തർപ്രദേശിലെ ബാന്ദയിൽ കാളിഞ്ചർ കോട്ടയുണ്ട്. മഹ്മൂദ് ഗസ്നവി പലതവണ ഈ കോട്ടയെ ആക്രമിച്ചു, ഓരോ തവണയും പരാജയപ്പെട്ടു. ബുന്ദേൽഖണ്ഡിൽ ഇതുപോലെയുള്ള പല കോട്ടകളുമുണ്ട്. ഗ്വാളിയോർ, ഝാൻസി, ദാതിയ, അജയ്ഗഡ്, ഗഡ്കുണ്ഡാർ, ചന്ദേരി. ഈ കോട്ടകൾ വെറും ഇഷ്ടികകളും കല്ലുകളുമല്ല. ഇവ നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്. സംസ്കാരവും സ്വാഭിമാനവും, ഇന്നും ഈ കോട്ടകളുടെ ഉയരമുള്ള മതിലുകളെ കവിഞ്ഞൊഴുകുന്നു. എല്ലാ പൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, ഈ കോട്ടകൾ സന്ദർശിക്കുക, നമ്മുടെ ചരിത്രം അറിയുക അഭിമാനം കൊള്ളുക. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, നേരം പുലർന്നു തുടങ്ങുന്ന സമയം - ബിഹാറിലെ മുസാഫർപൂർ നഗരം, തീയതി ഓഗസ്റ്റ് പതിനൊന്ന്, ആയിരത്തി തൊള്ളായിരത്തി എട്ട്. ഓരോ തെരുവും ഓരോ കവലയും, ഓരോ ചലനവും ആ സമയത്ത് നിലച്ചതുപോലെയായിരുന്നു. ജനങ്ങളുടെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നു, പക്ഷേ ഹൃദയങ്ങളിൽ അഗ്നി ജ്വലിച്ചു. ആളുകൾ ജയിൽ വളഞ്ഞു കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടെ ഒരു പതിനെട്ട് വയസ്സുകാരൻ യുവാവ്, ബ്രിട്ടീഷുകാർക്കെതിരെ തന്റെ രാജ്യസ്നേഹം പ്രകടിപ്പിച്ചതിന്റെ വില നൽകുകയായിരുന്നു. ജയിലിനുള്ളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ, ആ യുവാവിനെ തൂക്കിലേറ്റാൻ തയ്യാറെടുത്തു. ആ യുവാവിന്റെ മുഖത്ത് ഭയമുണ്ടായിരുന്നില്ല, മറിച്ച് അഭിമാനം നിറഞ്ഞിരുന്നു. രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറുള്ളവർക്ക് ഉണ്ടാകുന്ന അഭിമാനം. ആ ധീരൻ, ആ ധൈര്യശാലിയായ യുവാവ് ഖുദിറാം ബോസ്. വെറും പതിനെട്ട് വയസ്സിൽ അദ്ദേഹം കാണിച്ച ധൈര്യം, രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. അന്ന് പത്രങ്ങൾ എഴുതി – “ഖുദിറാം ബോസ് തൂക്കുകയറിനടുത്തേക്ക് നടന്നപ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു” എന്ന്. ഇങ്ങനെയുള്ള അനേകം ത്യാഗങ്ങൾക്കുശേഷം, നൂറ്റാണ്ടുകളുടെ തപസ്സിനുശേഷം, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ വീരന്മാർ തങ്ങളുടെ രക്തംകൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ നനച്ചു വളർത്തി. സുഹൃത്തുക്കളേ, ഓഗസ്റ്റ് മാസം അതുകൊണ്ടാണ് വിപ്ലവത്തിന്റെ മാസമാകുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി ലോകമാന്യ ബാല ഗംഗാധര തിലകിന്റെ പുണ്യതിഥിയാണ്. ഇതേ മാസം, ഓഗസ്റ്റ് എട്ടാം തീയതിയാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം’ ആരംഭിച്ചത്. പിന്നെ വരുന്നത് ഓഗസ്റ്റ് പതിനഞ്ചാണ്, നമ്മുടെ സ്വാതന്ത്ര്യ ദിനം, നമ്മൾ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കുന്നു, അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. പക്ഷേ സുഹൃത്തുക്കളേ, നമ്മുടെ സ്വാതന്ത്ര്യത്തോടൊപ്പം രാജ്യത്തിന്റെ വിഭജനത്തിന്റെ വേദനയും ചേർന്നിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ഓഗസ്റ്റ് പതിനാലാം തീയതി ‘വിഭജന ഭീകരത സ്മരണദിനമായി’ ആചരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ആയിരത്തി തൊള്ളായിരത്തി അഞ്ച് ഓഗസ്റ്റ് ഏഴാം തീയതി മറ്റൊരു വിപ്ലവം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഹാൻഡ്ലൂമിന് ഒരു പുതിയ ഊർജ്ജം നൽകി. ഈ സ്മരണയിൽ രാജ്യം എല്ലാ വർഷവും ഓഗസ്റ്റ് ഏഴാം തീയതി ‘നാഷണൽ ഹാൻഡ്ലൂം ഡേ’ ആഘോഷിക്കുന്നു. ഈ വർഷം ഓഗസ്റ്റ് ഏഴിന് ‘നാഷണൽ ഹാൻഡ്ലൂം ഡേ’യുടെ പത്ത് വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ ഖാദി എങ്ങനെയാണോ സ്വാതന്ത്ര്യ സമരത്തിന് പുതിയ ശക്തി നൽകിയത്, അതുപോലെ ഇന്ന് രാജ്യം, വികസിത ഭാരതമാകാൻ മുന്നോട്ട് പോകുമ്പോൾ, ‘ടെക്സ്റ്റൈൽ സെക്ടർ’ രാജ്യത്തിന്റെ ശക്തിയായി മാറുകയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സെക്ടറുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ വിജയത്തിന്റെ പല കഥകളും രചിച്ചു. മഹാരാഷ്ട്രയിലെ പൈഠൺ ഗ്രാമത്തിലെ കവിത ധവളെ ആദ്യം ഒരു ചെറിയ മുറിയിലായിരുന്നു ജോലി ചെയ്തിരുന്നത് - അവിടെ സ്ഥലമോ, സൗകര്യമോ ഉണ്ടായിരുന്നില്ല. അവർക്ക് സർക്കാരിൽ നിന്ന് സഹായം ലഭിച്ചു. ഇപ്പോൾ അവരിലെ പ്രതിഭ ഉയരങ്ങളിലേക്ക് പറക്കുകയാണ്. അവർ മൂന്നിരട്ടി കൂടുതൽ സമ്പാദിക്കുന്നുണ്ട്. സ്വന്തമായി നെയ്ത പൈഠണി സാരികൾ വിൽക്കുന്നുണ്ട്. ഒഡീഷയിലെ മയൂർഭഞ്ചിലും ഇതുപോലൊരു വിജയത്തിന്റെ കഥയുണ്ട്. ഇവിടെ അറുനൂറ്റമ്പതിലധികം ആദിവാസി സ്ത്രീകൾ സന്താലി സാരിയെ പുനരുജ്ജീവിപ്പിച്ചു. ഇപ്പോൾ ഈ സ്ത്രീകൾ ഓരോ മാസവും ആയിരങ്ങൾ സമ്പാദിക്കുന്നു. ഇവർ വെറും തുണി നെയ്യുകയല്ല, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. ബിഹാറിലെ നളന്ദയിൽ നിന്നുള്ള നവീൻ കുമാറിന്റെ നേട്ടവും പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ കുടുംബം തലമുറകളായി ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ ഏറ്റവും നല്ല കാര്യം എന്തെന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഈ മേഖലയിൽ ആധുനികരീതികളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ കുട്ടികൾ ഹാൻഡ്ലൂം ടെക്നോളജി പഠിക്കുന്നുണ്ട്. അവർ വലിയ ബ്രാൻഡുകളിൽ ജോലി ചെയ്യുകയും ചെയ്യുന്നു. ഈ മാറ്റം ഒരു കുടുംബത്തിന്റേത് മാത്രമല്ല, ഇത് ആ പരിസരത്തുള്ള അനേകം കുടുംബങ്ങളെയും മുന്നോട്ട് നയിക്കുന്നു.
സുഹൃത്തുക്കളേ ടെക്സ്റ്റൈൽ ഇന്ത്യയുടെ ഒരു സെക്ടർ മാത്രമല്ല, ഇത് നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉദാഹരണം കൂടിയാണ്. ഇന്ന് ടെക്സ്റ്റൈൽ അപ്പാരൽ മാർക്കറ്റ് വളരെ വേഗത്തിൽ വളരുകയാണ്, ഈ വളർച്ചയുടെ ഏറ്റവും നല്ല കാര്യം എന്തെന്നാൽ, ഗ്രാമങ്ങളിലെ സ്ത്രീകൾ, നഗരങ്ങളിലെ ഡിസൈനർമാർ, പ്രായമായ നെയ്ത്തുകാർ, സ്റ്റാർട്ടപ്പ് തുടങ്ങുന്ന നമ്മുടെ യുവാക്കൾ തുടങ്ങി എല്ലാവരും ഒരുമിച്ച് ഇതിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ്. ഇന്ന് ഭാരതത്തിൽ മൂവായിരത്തിലധികം ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പുകൾ സജീവമാണ്. പല സ്റ്റാർട്ടപ്പുകളും ഭാരതത്തിന്റെ ഹാൻഡ്ലൂം ഐഡന്റിറ്റിക്ക് ആഗോളതലത്തിൽ ഉന്നതി നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെ, രണ്ടായിരത്തി നാൽപ്പത്തിയേഴിലെ വികസിത ഭാരതത്തിലേക്കുള്ള വഴി സ്വാശ്രയത്വമാണ്. 'ആത്മനിർഭർ ഭാരത്' എന്നതിന്റെ ഏറ്റവും വലിയ അടിത്തറയാണ് ‘വോക്കൽ ഫോർ ലോക്കൽ’. ഭാരതത്തിൽ നിർമ്മിച്ച ഏതൊരു ഉൽപ്പന്നവുമാകട്ടെ, അത് ഉണ്ടാക്കാൻ ഒരു ഭാരതീയന്റെ വിയർപ്പ് വീണിട്ടുണ്ടെങ്കിൽ, അത് തന്നെ വാങ്ങുക, അത് തന്നെ വിൽക്കുക. ഇത് നമ്മുടെ ദൃഢനിശ്ചയമായിരിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതത്തിലെ വൈവിധ്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച നമ്മുടെ നാടൻ പാട്ടുകളിലും പാരമ്പര്യങ്ങളിലും കാണാം, ഇതിന്റെ ഭാഗമാണ് നമ്മുടെ ഭജനകളും കീർത്തനങ്ങളും. പക്ഷേ, കീർത്തനങ്ങളിലൂടെ കാട്ടുതീയിനെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ഒരു അത്ഭുതകരമായ കാര്യം നടക്കുന്നുണ്ട്. അവിടെ രാധാകൃഷ്ണ സങ്കീർത്തന മണ്ഡലി എന്ന പേരിൽ ഒരു സംഘമുണ്ട്. ഭക്തിയോടൊപ്പം ഈ സംഘം, ഇന്ന്, പരിസ്ഥിതി സംരക്ഷണത്തിന്റെ മന്ത്രവും ജപിക്കുന്നുണ്ട്. ഈ സംരംഭത്തിന് പ്രചോദനം പ്രമീള പ്രധാൻ ആണ്. കാടിനെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അവർ പരമ്പരാഗത ഗാനങ്ങളിൽ പുതിയ വരികളും പുതിയ സന്ദേശങ്ങളും ചേർത്തു. അവരുടെ സംഘം ഗ്രാമങ്ങൾ തോറും പോയി. വനങ്ങളിൽ തീ പിടിച്ചാൽ എത്ര നഷ്ടമുണ്ടാകുമെന്ന് അവർ പാട്ടുകളിലൂടെ അവിടത്തെ ആളുകൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഈ ഉദാഹരണം നമ്മളെ ഓർമ്മിപ്പിക്കുന്നത്, നമ്മുടെ നാടൻ പാരമ്പര്യങ്ങൾ കഴിഞ്ഞ കാലത്തെ ഒരു കാര്യം മാത്രമല്ലെന്നാണ്. അവയിൽ ഇന്നും സമൂഹത്തിന് വഴികാട്ടിയാവാനുള്ള ശക്തിയുണ്ട്. പ്രിയ ദേശവാസികളേ, ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ നമ്മുടെ ഉത്സവങ്ങളും പാരമ്പര്യങ്ങളുമാണ്. എന്നാൽ നമ്മുടെ സംസ്കാരത്തിന്റെ സജീവതയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. നമ്മുടെ വർത്തമാനത്തെയും ചരിത്രത്തെയും നിരന്തരം ഡോക്യുമെൻ്റ് ചെയ്തുകൊണ്ടിരിക്കുകയെന്നതാണ് ആ വശം. നമ്മുടെ യഥാർത്ഥ ശക്തി, നൂറ്റാണ്ടുകളായി കൈയെഴുത്തു രൂപത്തിൽ സംരക്ഷിക്കപ്പെട്ട അറിവാണ്. ഈ മാനുസ്ക്രിപ്റ്റുകളിൽ ശാസ്ത്രവും ചികിത്സാരീതികളും, സംഗീതവും, ദർശനവുമുണ്ട്, പിന്നെ ഏറ്റവും വലിയ കാര്യം ചിന്തയാണ്. അതിന് മനുഷ്യരാശിയുടെ ഭാവിയെ ശോഭനമാക്കാൻ കഴിയും. സുഹൃത്തുക്കളെ, ഇങ്ങനെയുള്ള അസാധാരണമായ അറിവിനെ, ഈ പാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്ത് ഓരോ കാലഘട്ടത്തിലും, ഇതിനെ തങ്ങളുടെ സാധനയാക്കി മാറ്റിയ ചില ആളുകളുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രചോദനാത്മക വ്യക്തിത്വമാണ് – തമിഴ് നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള മണി മാരൻ. അദ്ദേഹത്തിന് തോന്നി, ഇന്നത്തെ തലമുറ തമിഴ് പുരാലിഖിതങ്ങൾ വായിക്കാൻ പഠിച്ചില്ലെങ്കിൽ, ഭാവിയിൽ ഈ അമൂല്യ പൈതൃകം നഷ്ടപ്പെടുമെന്ന്, അതുകൊണ്ട് അദ്ദേഹം വൈകുന്നേരങ്ങളിൽ ക്ലാസ്സുകൾ തുടങ്ങി. അവിടെ വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന യുവാക്കൾ, ഗവേഷകർ എല്ലാവരും വന്ന് പഠിക്കാൻ തുടങ്ങി. മണി മാരൻ ആളുകളെ “തമിഴ് സുവടിയിയൽ” അതായത് പനയോലയിൽ എഴുതപ്പെട്ട കൈയഴുത്തുപ്രതികൾ വായിക്കാനും മനസ്സിലാക്കാനുമുള്ള രീതി പഠിപ്പിച്ചു. ഇന്ന് നിരന്തര ശ്രമങ്ങളിലൂടെ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ചില വിദ്യാർത്ഥികൾ ഈ കൈയെഴുത്തുപ്രതികളുടെ അടിസ്ഥാനത്തിൽ പരമ്പരാഗത ചികിത്സാ വ്യവസ്ഥയിൽ ഗവേഷണവും തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളേ ചിന്തിക്കൂ, ഇങ്ങനെയൊരു ശ്രമം രാജ്യമെങ്ങും നടന്നാൽ നമ്മുടെ പുരാതന വിജ്ഞാനം വെറും ചുവരുകളിൽ ഒതുങ്ങിനിൽക്കില്ല. അത് പുതിയ തലമുറയുടെ ബോധത്തിന്റെ ഭാഗമായി മാറും. ഈ ചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭാരത സർക്കാർ ഈ വർഷത്തെ ബഡ്ജറ്റിൽ ഒരു ചരിത്രപരമായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്, ‘ഗ്യാൻ ഭാരതം മിഷൻ’. ഈ മിഷന്റെ കീഴിൽ പുരാതന കൈയെഴുത്തുപ്രതികളെ ഡിജിറ്റൽ രൂപത്തിലാക്കും. പിന്നെ ഒരു നാഷണൽ ഡിജിറ്റൽ റെപ്പോസിറ്ററി ഉണ്ടാക്കും, അവിടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യവുമായി ബന്ധപ്പെടാൻ കഴിയും. എനിക്ക് നിങ്ങളോടൊരു അപേക്ഷയുണ്ട്, നിങ്ങൾ അത്തരമൊരു ശ്രമത്തിൽ പങ്കാളിയാണെങ്കിൽ അല്ലെങ്കിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ My Gov അല്ലെങ്കിൽ സാംസ്കാരിക മന്ത്രാലയവുമായി തീർച്ചയായും ബന്ധപ്പെടുക, കാരണം, ഇത് കേവലം കൈയെഴുത്തുപ്രതികൾ മാത്രമല്ല, ഇത് ഭാരതത്തിന്റെ ആത്മാവിന്റെ അധ്യായങ്ങളാണ്. ഇവയെ നമ്മൾ വരും തലമുറകൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളോട് ചുറ്റും എത്രതരം പക്ഷികളുണ്ട്, കുരുവികളുണ്ട് എന്ന് ചോദിച്ചാൽ എന്തു പറയും? ഒരുപക്ഷേ, എനിക്ക് ദിവസവും അഞ്ചാറ് പക്ഷികളെ കാണാൻ കഴിയുന്നു അല്ലെങ്കിൽ കുരുവികളെ കാണാൻ കഴിയുന്നു എന്നായിരിക്കും പറയുക. ചിലത് പരിചിതമായവയാണ്, ചിലത് അപരിചിതമായവ. എന്നാൽ നമ്മുടെ ചുറ്റും ഏതൊക്കെ പക്ഷി വർഗ്ഗങ്ങൾ ജീവിക്കുന്നു എന്ന് അറിയുന്നത് വളരെ രസകരമാണ്. അടുത്തിടെ ഇതുപോലൊരു ഗംഭീരമായ ശ്രമം നടന്നിട്ടുണ്ട്, സ്ഥലം അസമിലെ കാസിരംഗ ദേശീയോദ്യാനം. സാധാരണയായി ഈ പ്രദേശം അവിടുത്തെ റൈനോകൾ അഥവാ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ടതാണ് - എന്നാൽ ഇത്തവണ ചർച്ചാ വിഷയമായിരിക്കുന്നത്, ഇവിടുത്തെ പുൽമേടുകളും അവിടെ വസിക്കുന്ന കുരുവികളുമാണ്. ആദ്യമായി അവിടെ ഗ്രാസ്ലാൻഡ് ബേഡ് സെൻസസ് നടന്നു. അതിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമാകും. കാരണം, ഈ കണക്കെടുപ്പുകൊണ്ട് നാല്പതിലധികം പക്ഷി വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പല അപൂർവ്വ പക്ഷികളും ഉൾപ്പെടുന്നു. നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, ഇത്രയും പക്ഷികളെ എങ്ങനെ തിരിച്ചറിഞ്ഞെന്ന്! ഇതിൽ സാങ്കേതികവിദ്യ അത്ഭുതം കാണിച്ചു. സെൻസസ് നടത്തിയ സംഘം ശബ്ദം റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ സ്ഥാപിച്ചു. പിന്നെ കമ്പ്യൂട്ടറും AIയും ഉപയോഗിച്ച് ആ ശബ്ദങ്ങൾ വിശകലനം ചെയ്തു. ശബ്ദങ്ങളിൽ നിന്നുതന്നെ പക്ഷികളെ തിരിച്ചറിഞ്ഞു. അതും അവരെ ശല്യപ്പെടുത്താതെ. ഒന്ന് ആലോചിച്ചു നോക്കൂ! സാങ്കേതിക വിദ്യയും സംവേദനക്ഷമതയും ഒന്നിക്കുമ്പോൾ, പ്രകൃതിയെ ആഴത്തിൽ മനസ്സിലാക്കുന്നത് എത്ര എളുപ്പമാണ് എന്ന്. നമ്മൾ ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം, അതുവഴി നമുക്ക് നമ്മുടെ ജൈവവൈവിധ്യത്തെ തിരിച്ചറിയാനും അടുത്ത തലമുറയെയും ഇതിലേക്ക് ബന്ധിപ്പിക്കാനും സാധിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചിലപ്പോൾ ഏറ്റവും വലിയ വെളിച്ചം പൊട്ടിപ്പുറപ്പെടുന്നത്, ഇരുട്ട് ഏറ്റവും നിറഞ്ഞിടത്തു നിന്നാകും. അങ്ങനെയൊരു ഉദാഹരണമാണ് ഝാർഖണ്ഡിലെ ഗുംല ജില്ലയിലേത്. ഒരു കാലത്ത് ഈ പ്രദേശം മാവോയിസ്റ്റ് അക്രമങ്ങൾക്ക് പേരുകേട്ടതായിരുന്നു. ബാസിയ ബ്ലോക്കിലെ ഗ്രാമങ്ങൾ വിജനമായിക്കൊണ്ടിരുന്നു. ആളുകൾ ഭയത്തിന്റെ നിഴലിൽ ജീവിച്ചു. ജോലിയുടെ ഒരു സാധ്യതയും കണ്ടിരുന്നില്ല, ഭൂമി ഒഴിഞ്ഞുകിടന്നിരുന്നു, ചെറുപ്പക്കാർ പലായനം ചെയ്യുകയായിരുന്നു. പക്ഷേ പിന്നെ മാറ്റത്തിന്റെ വളരെ ശാന്തമായ ധീരമായ ഒരു തുടക്കം അവിടെ ഉണ്ടായി. ഓംപ്രകാശ് സാഹു എന്ന് പേരുള്ള ഒരു യുവാവ് അക്രമത്തിന്റെ വഴി ഉപേക്ഷിച്ചു. അദ്ദേഹം മത്സ്യകൃഷി തുടങ്ങി. പിന്നീട് തന്നെപ്പോലുള്ള പല കൂട്ടുകാരെയും ഇതിനായി പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പ്രയത്നത്തിന് ഫലമുണ്ടായി. ആദ്യം തോക്ക് പിടിച്ചിരുന്നവർ, ഇപ്പോൾ മീൻ വലകൾ പിടിച്ചിരിക്കുന്നു. സുഹൃത്തുക്കളേ, ഓംപ്രകാശ് സാഹുവിന്റെ തുടക്കം എളുപ്പമായിരുന്നില്ല. എതിർപ്പുണ്ടായി, ഭീഷണികൾ വന്നു, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം നഷ്ടപ്പെട്ടില്ല. ‘പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന’ വന്നപ്പോൾ അദ്ദേഹത്തിന് പുതിയ ശക്തി ലഭിച്ചു. സർക്കാരിൽ നിന്ന് പരിശീലനം ലഭിച്ചു. കുളം നിർമ്മിക്കാൻ സഹായം ലഭിച്ചു. കണ്ടുനിൽക്കെ, ഗുംലയിൽ, മത്സ്യവിപ്ലവം ആരംഭിച്ചു. ഇന്ന് ബാസിയ ബ്ലോക്കിലെ നൂറ്റമ്പതിലധികം കുടുംബങ്ങൾ മത്സ്യകൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലരും മുൻപ് നക്സൽ സംഘടനയിൽ ഉണ്ടായിരുന്നവരാണ്. ഇപ്പോൾ അവർ ഗ്രാമത്തിൽത്തന്നെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നു, മറ്റുള്ളവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ഗുംലയിലെ ഈ യാത്ര നമ്മെ പഠിപ്പിക്കുന്നത് മാർഗ്ഗം ശരിയാണെങ്കിൽ, മനസ്സിൽ വിശ്വാസമുണ്ടെങ്കിൽ, ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും വികസനത്തിന്റെ ദീപം തെളിയിക്കാൻ കഴിയുമെന്നാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങൾക്ക് അറിയാമോ ഒളിമ്പിക്സ് കഴിഞ്ഞാൽ ഏറ്റവും വലിയ കായിക മേള ഏതാണ് എന്ന്? ഇതിന്റെ ഉത്തരം ‘വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസ്’ ആണ്. ലോകമെമ്പാടുമുള്ള പോലീസ് ഉദ്യോഗസ്ഥർ, അഗ്നിശമനസേനാംഗങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ നടക്കുന്ന കായിക മേള. ഇത്തവണ ഈ ടൂർണമെന്റ് അമേരിക്കയിൽ നടന്നു, ഇതിൽ ഭാരതം ചരിത്രം രചിച്ചു. ഭാരതം ഏകദേശം അറുനൂറ് മെഡലുകൾ നേടി. എഴുപത്തിയൊന്ന് രാജ്യങ്ങളുടെ പട്ടികയിൽ നമ്മൾ മൂന്നാം സ്ഥാനത്തെത്തി. യൂണിഫോം ധരിച്ചവരുടെ കഠിനാധ്വാനം ഫലം കണ്ടു, അവർ രാവും പകലും രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നു. നമ്മുടെ ഈ കൂട്ടുകാർ ഇപ്പോൾ കായികരംഗത്തും നമ്മുടെ പതാക ഉയർത്തുന്നു. ഞാൻ എല്ലാ കളിക്കാർക്കും കോച്ചിംഗ് സംഘത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതുംകൂടി അറിയുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടായിരിക്കും, 2029-ൽ ഈ മേള ഭാരതത്തിലാണ് നടക്കുക. ലോകമെമ്പാടുമുള്ള കളിക്കാർ നമ്മുടെ രാജ്യത്തേക്ക് വരും. നമ്മൾ അവർക്ക് ഭാരതത്തിന്റെ ആതിഥ്യമര്യാദ കാണിച്ചു കൊടുക്കും. നമ്മുടെ കായിക സംസ്കാരം പരിചയപ്പെടുത്തും. കൂട്ടുകാരേ കഴിഞ്ഞ ദിവസങ്ങളിൽ, എനിക്ക്, നിരവധി യുവ അത്ലറ്റുകളുടെയും അവരുടെ രക്ഷിതാക്കളുടെയും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയിൽ ‘ഖേലോ ഭാരത് നയം 2025’ നന്നായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഈ നയത്തിന്റെ ലക്ഷ്യം വ്യക്തമാണ് - ഭാരതത്തെ ഒരു സ്പോർട്ടിംഗ് സൂപ്പർ പവർ ആക്കുക. ഗ്രാമവാസികൾ, ദരിദ്രർ, പെൺകുട്ടികൾ എന്നിവർക്കാണ് ഈ നയത്തിൽ മുൻഗണന കൊടുത്തിരിക്കുന്നത്. സ്കൂളുകളും കോളേജുകളും, ഇപ്പോൾ കായികവിനോദങ്ങളെ, ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നു. കായികരംഗവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ - അത് സ്പോർട്സ് മാനേജ്മെന്റ്സ് ആയാലും മാനുഫാക്ചറിംഗുമായി ബന്ധപ്പെട്ടതായാലും - അവർക്ക് എല്ലാ രീതിയിലും സഹായം നൽകും. ഒന്ന് സങ്കല്പിച്ചുനോക്കൂ, രാജ്യത്തെ യുവജനങ്ങൾ സ്വന്തമായി നിർമ്മിച്ച റാക്കറ്റും ബാറ്റും ബോളും ഉപയോഗിച്ച് കളിക്കുമ്പോൾ, ആത്മനിർഭർ മിഷന് എത്ര വലിയ ശക്തി ലഭിക്കും എന്ന്. സുഹൃത്തുക്കളേ, കായിക വിനോദങ്ങൾ ടീം സ്പിരിറ്റ് ഉണ്ടാക്കുന്നു. ഇത് ഫിറ്റനസിലേക്കും, ആത്മവിശ്വാസത്തിലേക്കും ഒരു ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിലേക്കുമുള്ള വഴിയാണ്. അതുകൊണ്ട് നന്നായി കളിക്കൂ നന്നായി വളരൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചില ആളുകൾക്ക് ചിലപ്പോൾ ഏതൊരു കാര്യവും അസാധ്യമായി തോന്നുന്നു. ഇത് നടക്കുമോ? എന്നാൽ രാജ്യം ഒരു ചിന്തയിലേക്ക് ഒരുമിച്ച് വന്നാൽ, അസാധ്യമായത് സാധ്യമാകും. ‘സ്വച്ഛ് ഭാരത് മിഷൻ’ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അടുത്ത് തന്നെ ഈ മിഷന് പതിനൊന്ന് വർഷം പൂർത്തിയാകും. എന്നാൽ, ഇതിന്റെ ശക്തിയും ആവശ്യകതയും അന്നും ഇന്നും ഒരുപോലെ തന്നെയാണ്. ഈ പതിനൊന്ന് വർഷങ്ങളിൽ ‘സ്വച്ഛ് ഭാരത് മിഷൻ’ ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ആളുകൾക്കിത് അവരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു, ഇതാണല്ലോ ശരിക്കുള്ള ജനപങ്കാളിത്തം. സുഹൃത്തുക്കളേ, എല്ലാ വർഷവും നടക്കുന്ന സ്വച്ഛ് സർവേ ഈ മനോഭാവത്തെ കൂടുതൽ ദൃഢമാക്കി. ഈ വർഷം രാജ്യത്തെ നാലായിരത്തി അഞ്ഞൂറിലധികം നഗരങ്ങളും ചെറുപട്ടണങ്ങളും ഇതിൽ ചേർന്നു. പതിനഞ്ച് കോടിയിലധികം ആളുകൾ ഇതിൽ പങ്കെടുത്തു. ഇത് സാധാരണ സംഖ്യയല്ല. ഇത് സ്വച്ഛ് ഭാരതിന്റെ ശബ്ദമാണ്. സുഹൃത്തുക്കളേ, ശുചിത്വപാലനത്തിൽ നമ്മുടെ നഗരങ്ങളും ചെറുപട്ടണങ്ങളും അവരുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നുണ്ട്, നഗരങ്ങൾ മാത്രമല്ല രാജ്യം മുഴുവനും ഈ രീതികൾ സ്വീകരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ കീർത്തി നഗറിലെ ആളുകൾ, മലകളിലെ വേസ്റ്റ് മാനേജ്മെന്റിന് പുതിയ മാതൃക സ്ഥാപിക്കുന്നുണ്ട്. അതുപോലെ മംഗളൂരുവിൽ ടെക്നോളജി ഉപയോഗിച്ച് ഓർഗാനിക് വേസ്റ്റ് മാനേജ്മെന്റ് നടക്കുന്നുണ്ട്. അരുണാചലിൽ റോയിംഗ് എന്നൊരു ചെറിയ നഗരമുണ്ട്. ഒരു സമയത്ത്, ഇവിടെയുള്ള ആളുകളുടെ ആരോഗ്യത്തിന് വേസ്റ്റ് മാനേജ്മെന്റ് വലിയൊരു ചലഞ്ചായിരുന്നു. ഇവിടുത്തെ ആളുകൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അവർ ‘ഗ്രീൻ റോയിംഗ് ഇനിഷ്യേറ്റീവ്’ തുടങ്ങി, പിന്നെ പുനരുപയോഗിക്കപ്പെട്ട വേസ്റ്റ് ഉപയോഗിച്ച് ഒരു പാർക്ക് തന്നെ ഉണ്ടാക്കി. അതുപോലെതന്നെ കരാടിൽ, വിജയവാഡയിൽ, വാട്ടർ മാനേജ്മെന്റിന് പുതിയ പല ഉദാഹരണങ്ങളും ഉണ്ടായിട്ടുണ്ട്. അഹമ്മദാബാദിലെ പുഴയോരങ്ങളുടെ ശുചീകരണവും രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ഭോപ്പാലിലെ ഒരു ടീമിന്റെ പേര് ‘സകാരാത്മക് സോച്ച്’ എന്നാണ്. ഇതിൽ ഇരുനൂറ് സ്ത്രീകളുണ്ട്. ഇവർ ശുചീകരണം മാത്രമല്ല നടത്തുന്നത്, ചിന്താഗതിയും മാറ്റുന്നു. ഒരുമിച്ച് നഗരത്തിലെ പതിനേഴ് പാർക്കുകൾ വൃത്തിയാക്കുക, തുണി സഞ്ചികൾ വിതരണം ചെയ്യുക, ഇവരുടെ ഓരോ ചുവടും ഓരോ സന്ദേശമാണ്. ഇങ്ങനെയുള്ള ശ്രമങ്ങൾ കാരണമാണ് ഭോപ്പാലും ഇപ്പോൾ സ്വച്ഛ് സർവേയിൽ ഒരുപാട് മുന്നോട്ട് വന്നത്. ലഖ്നൗവിലെ ഗോമതി നദി ടീമിനെക്കുറിച്ചും പറയേണ്ടത് അത്യാവശ്യമാണ്. പത്ത് വർഷമായി എല്ലാ ഞായറാഴ്ചയും, ക്ഷീണിക്കാതെ, നിർത്താതെ ഈ ടീമിലെ ആളുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഛത്തീസ്ഗഢിലെ ബിൽഹായുടെ ഉദാഹരണവും മികച്ചതാണ്. ഇവിടെ സ്ത്രീകൾക്ക് വേസ്റ്റ മാനേജ്മെന്റിൽ പരിശീലനം നൽകി, അവർ ഒരുമിച്ച് നഗരത്തിന്റെ ചിത്രം തന്നെ മാറ്റിമറിച്ചു. ഗോവയിലെ പനാജിയുടെ ഉദാഹരണവും നമുക്ക് പ്രചോദനം നൽകുന്നതാണ്. അവിടെ മാലിന്യം പതിനാറ് വിഭാഗങ്ങളിലായി വേർതിരിക്കുന്നു, അതിന്റെ നേതൃത്വവും സ്ത്രീകൾ തന്നെയാണ് വഹിക്കുന്നത്. പനാജിക്ക് രാഷ്ട്രപതിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ശുചിത്വം എന്നത് ഒരു നേരത്തെ, ഒരു ദിവസത്തെ കാര്യമല്ല. നമ്മൾ വർഷത്തിൽ എല്ലാ ദിവസവും, എല്ലാ നിമിഷവും ശുചിത്വത്തിന് മുൻഗണന നൽകിയാൽ മാത്രമേ രാജ്യം ശുചിയായി നിലനിൽക്കൂ.
സുഹൃത്തുക്കളേ സാവൻ മാസത്തിലെ മഴപെയ്ത്തിനിടയിൽ, രാജ്യം ഒരിക്കൽ കൂടി ഉത്സവങ്ങളുടെ ശോഭയാൽ അലങ്കരിക്കപ്പെടാൻ പോകുന്നു. ഇന്ന് ഹരിയാലി തീജ് ആണ്, പിന്നെ നാഗപഞ്ചമി, രക്ഷാബന്ധൻ, പിന്നെ നമ്മുടെ കുറുമ്പനായ കണ്ണന്റെ ജന്മദിനോത്സവമായ ജന്മാഷ്ടമി. ഈ ഉത്സവങ്ങളെല്ലാം നമ്മുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്, ഇവ പ്രകൃതിയോടുള്ള ബന്ധത്തിന്റെയും സന്തുലിതാവസ്ഥയുടെയും സന്ദേശവും നമുക്ക് നൽകുന്നു. നിങ്ങൾക്കെല്ലാവർക്കും ഈ പുണ്യ ഉത്സവങ്ങളുടെ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടേയിരിക്കുക. അടുത്ത മാസം രാജ്യത്തെ ജനങ്ങളുടെ കൂടുതൽ പുതിയ നേട്ടങ്ങളോടും പ്രചോദനങ്ങളോടും കൂടി ഒത്തുചേരാം. എല്ലാവർക്കും നല്ലത് വരട്ടെ. വളരെയധികം നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആരെങ്കിലും ഒരു തീർത്ഥാടനത്തിന് പുറപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് "പോകാം, സമയമായി" എന്നതാണ്. ഈ വികാരമാണ് നമ്മുടെ മതതീർത്ഥാടനങ്ങളുടെ ആത്മാവ്. ശരീരത്തെ അച്ചടക്കം പാലിക്കുന്നതിനും, മനസ്സിനെ ശുദ്ധീകരിക്കുന്നതിനും, പരസ്പര സ്നേഹത്തിനും സാഹോദര്യത്തിനും, ദൈവവുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു മാർഗമാണ് ഈ തീർത്ഥാടനങ്ങൾ. ഇതിനുപുറമെ, ഈ തീർത്ഥാടനങ്ങളുടെ മറ്റൊരു വലിയ വശവുമുണ്ട്. സേവനത്തിനുള്ള അവസരങ്ങളുടെ ഒരു വലിയ ആചാരം കൂടിയാണ് ഈ മത തീർത്ഥാടനങ്ങൾ. ഏതെങ്കിലും തീർത്ഥാടനം നടക്കുമ്പോൾ, തീർത്ഥാടനത്തിന് പോകുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ ഭണ്ഡാരങ്ങളും ഊട്ടുപുരകളും സജ്ജീകരിച്ചിട്ടുണ്ട്. ആളുകൾ റോഡരികുകളിൽ കുടിവെള്ള സ്റ്റാളുകൾ സ്ഥാപിക്കുന്നു. സേവന മനോഭാവത്തോടെ മെഡിക്കൽ ക്യാമ്പുകളും സൗകര്യങ്ങളും ഒരുക്കുന്നു. പലരും സ്വന്തം ചെലവിൽ സത്രങ്ങളും തീർത്ഥാടകർക്ക് താമസസൗകര്യങ്ങളും ഒരുക്കുന്നു. സുഹൃത്തുക്കളേ, വളരെക്കാലത്തിനുശേഷം, കൈലാസ മാനസരോവർ യാത്ര വീണ്ടും ആരംഭിച്ചു. കൈലാസ മാനസരോവർ എന്നാൽ ശിവന്റെ വാസസ്ഥലം എന്നാണ്. ഹിന്ദു, ബുദ്ധ, ജൈന എന്നിങ്ങനെ എല്ലാ പാരമ്പര്യങ്ങളിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായി കൈലാസത്തെ കണക്കാക്കുന്നു.
സുഹൃത്തുക്കളേ, ജൂലൈ 3 മുതൽ വിശുദ്ധ അമർനാഥ് യാത്ര ആരംഭിക്കാൻ പോകുന്നു, പുണ്യമായ ശ്രാവണ മാസത്തിനും ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭഗവാൻ ജഗന്നാഥന്റെ രഥയാത്രയും നമ്മൾ കണ്ടു. ഒഡീഷ, ഗുജറാത്ത് അല്ലെങ്കിൽ രാജ്യത്തിന്റെ മറ്റേതെങ്കിലും കോണിൽ ആകട്ടെ, ലക്ഷക്കണക്കിന് ഭക്തർ ഈ യാത്രയിൽ പങ്കെടുക്കാറുണ്ട്. വടക്ക് നിന്ന് തെക്ക് വരെയും, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും, ഈ യാത്രകൾ 'ഏക ഭാരതം-ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പ്രതിഫലനമാണ്. നാം നമ്മുടെ മതപരമായ യാത്ര ഭക്തിയോടെയും, പൂർണ്ണ സമർപ്പണത്തോടെയും, പൂർണ്ണ അച്ചടക്കത്തോടെയും പൂർത്തിയാക്കുമ്പോൾ, നമുക്ക് അതിന്റെ ഫലങ്ങളും ലഭിക്കും. യാത്രകൾ നടത്തുന്ന എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. സേവന മനോഭാവത്തോടെ ഈ യാത്രകൾ വിജയകരവും സുരക്ഷിതവുമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ ഇപ്പോൾ രാജ്യത്തിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ആഗോള സ്ഥാപനങ്ങൾ ഈ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. WHO (World Health Organisation) അതായത് ‘ലോകാരോഗ്യ സംഘടന’യും ILO (International Labour Organisation) അതായത് അന്താരാഷ്ട്ര തൊഴിൽ സംഘടനയും രാജ്യത്തിന്റെ ഈ നേട്ടങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ആദ്യത്തെ നേട്ടം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. നിങ്ങളിൽ പലരും ഒരു നേത്രരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും - ട്രാക്കോമ. ബാക്ടീരിയ വഴിയാണ് ഈ രോഗം പടരുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം സാധാരണമായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, ഈ രോഗം ക്രമേണ കാഴ്ചശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ട്രാക്കോമയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാൻ ഞങ്ങൾ തീരുമാനിച്ചു. ‘ലോകാരോഗ്യ സംഘടന’ അതായത് WHO ഭാരതത്തെ ട്രാക്കോമ രഹിത രാജ്യമായി പ്രഖ്യാപിച്ചു എന്ന കാര്യം നിങ്ങളോട് പറയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇപ്പോൾ ഭാരതം ഒരു ട്രാക്കോമ രഹിത രാജ്യമായി മാറിയിരിക്കുന്നു. ഈ രോഗത്തിനെതിരെ അക്ഷീണം പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ വിജയം നമ്മുടെ ആരോഗ്യ പ്രവർത്തകരുടേതാണ്. ‘സ്വച്ഛ് ഭാരത് അഭിയാൻ’ ഇത് ഇല്ലാതാക്കുന്നതിൽ വളരെയധികം സഹായിച്ചു. ‘ജൽ ജീവൻ മിഷനും’ ഈ വിജയത്തിന് വളരെയധികം സംഭാവന നൽകി. ഇന്ന് പൈപ്പ് വഴി എല്ലാ വീട്ടിലും ശുദ്ധജലം എത്തുമ്പോൾ, അത്തരം രോഗങ്ങളുടെ സാധ്യത കുറഞ്ഞു. ഭാരതം ഈ രോഗത്തെ നേരിടുക മാത്രമല്ല, അതിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്തതിനെ ലോകാരോഗ്യ സംഘടന (WHO) പ്രശംസിച്ചു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്, അടുത്തിടെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ, വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നു. ഭാരതത്തിലെ ജനസംഖ്യയുടെ 64%-ത്തിലധികം പേർക്ക് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക സുരക്ഷ - ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണപരിധികളിൽ ഒന്നാണിത്. ഇന്ന് രാജ്യത്തെ ഏകദേശം 95 കോടി (തൊണ്ണൂറ്റി അഞ്ച് കോടി) ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, അതേസമയം 2015 വരെ സർക്കാർ പദ്ധതികൾ 25 കോടിയിൽ താഴെ ആളുകളിൽ മാത്രമേ എത്തിയിരുന്നുള്ളൂ.
സുഹൃത്തുക്കളേ, ഭാരതത്തിൽ, ആരോഗ്യം മുതൽ സാമൂഹിക സുരക്ഷ വരെ, എല്ലാ മേഖലകളിലും രാജ്യം ഒരു പൂർണ്ണതയോടെ മുന്നേറുകയാണ്. ഇവ സാമൂഹിക നീതിയുടെ മികച്ച ചിത്രങ്ങൾ കൂടിയാണ്. വരാനിരിക്കുന്ന കാലം കൂടുതൽ മികച്ചതായിരിക്കുമെന്നും, ഭാരതം ഓരോ ഘട്ടത്തിലും കൂടുതൽ ശാക്തീകരിക്കപ്പെടുമെന്നും ഈ വിജയങ്ങൾ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പൊതുജനപങ്കാളിത്തത്തിന്റെ ശക്തിയാൽ വലിയ പ്രതിസന്ധികളെ നേരിടാൻ കഴിയും. ഞാൻ നിങ്ങൾക്കായി ഒരു ഓഡിയോ പ്ലേ ചെയ്യാം, ഈ ഓഡിയോയിൽ ആ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും. ആ പ്രതിസന്ധി എത്ര വലുതായിരുന്നു, ആദ്യം അത് കേൾക്കൂ, മനസ്സിലാക്കൂ.
#Audio #
[आखिर ये जो ज़ुल्म हुआ दो साल तक, जुल्म तो 5-7 साल से शुरू हो गया था | मगर वो शिखर पर पहुँच गया है दो साल में, जब emergency लोगों पर थोप दी और अमानुषीय बर्ताव लोगों के साथ किया गया | लोगों के स्वतंत्रता के हक छीन लिए गए, अखबारों को कोई स्वतंत्रता न रही | न्यायालय बिल्कुल निर्बल बना दिए गए | और जिस ढंग से एक लाख से ज्यादा लोगों को jail में बंद कर दिये, और फिर अपने मनमानी राज की ओर से होती रही | उसकी मिसाल दुनिया के इतिहास में भी मिलना मुश्किल है ]
സുഹൃത്തുക്കളേ, ഈ ശബ്ദം രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി മൊറാർജി ഭായ് ദേശായിയുടേതാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് അദ്ദേഹം ഹ്രസ്വമായും എന്നാൽ വളരെ വ്യക്തമായും സംസാരിച്ചു. ആ കാലഘട്ടം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ! അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ അടിമയായി നിലനിർത്താനും ഉദ്ദേശിച്ചു. ആ കാലയളവിൽ, ആളുകളെ വലിയ തോതിൽ പീഡിപ്പിച്ചു. ഒരിക്കലും മറക്കാനാവാത്ത അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ജോർജ്ജ് ഫെർണാണ്ടസ് സാഹിബിനെ ചങ്ങലകളിൽ ബന്ധിച്ചു. നിരവധി പേരെ കഠിനമായി പീഡിപ്പിച്ചു. ആരെയും ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യാമായിരുന്നു. വിദ്യാർത്ഥികളെയും പീഡിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെട്ടു. സുഹൃത്തുക്കളേ, ആ കാലയളവിൽ അറസ്റ്റിലായ ആയിരക്കണക്കിന് ആളുകൾ അത്തരം മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്ക് വിധേയരായി. എന്നാൽ ഇതാണ് ഇന്ത്യയിലെ ജനങ്ങളുടെ ശക്തി, അവർ വഴങ്ങിയില്ല, തകർന്നില്ല, ജനാധിപത്യവുമായി ഒരു വിട്ടുവീഴ്ചയും സ്വീകരിച്ചില്ല. ആത്യന്തികമായി, ജനങ്ങൾ വിജയിച്ചു - അടിയന്തരാവസ്ഥ പിൻവലിച്ചു, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ബാബു ജഗ്ജീവൻ റാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി പ്രകടിപ്പിച്ചിരുന്നു.
#Audio #
[बहनों और भाइयो, पिछला चुनाव, चुनाव नहीं था | भारत की जनता का एक महान अभियान था | उस समय की परिस्थितियों को बदल देने का तानाशाही की धारा को मोड़ देने का और भारत में प्रजातंत्र के बुनियाद को मजबूत कर देने का[
അടൽ ബിഹാരി വാജ്പേയ് അന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് നമ്മൾ തീർച്ചയായും കേൾക്കേണ്ടതാണ്. –
#Audio #
[बहनों और भाइयो, देश में जो कुछ हुआ, उसे केवल चुनाव नहीं कह सकते | एक शांतिपूर्ण क्रांति हुई है | लोकशक्ति की लहर ने लोकतंत्र की हत्या करने वालों को इतिहास के कूड़ेदान में फेंक दिया है[
സുഹൃത്തുക്കളേ, രാജ്യത്ത് അടിയന്തിരാവസ്ഥ അടിച്ചേൽപിച്ചതിന്റെ 50 വർഷം തികഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അന്ന് നാം 'സംവിധാൻ ഹത്യാ ദിവസ്' ആചരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയ എല്ലാവരെയും നാം എപ്പോഴും ഓർക്കണം. നമ്മുടെ ഭരണഘടന ശക്തമായി നിലനിർത്താനായി ജാഗ്രത പാലിക്കാൻ ഇത് നമ്മെ പ്രചോദിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു ചിത്രം സങ്കൽപ്പിക്കുക. പ്രഭാത സൂര്യൻ കുന്നുകളെ സ്പർശിക്കുന്നു, പതുക്കെ വെളിച്ചം സമതലങ്ങളിലേക്ക് നീങ്ങുന്നു, ആ വെളിച്ചത്തിനൊപ്പം, ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ മുന്നോട്ട് നീങ്ങുന്നു. വിസിൽ മുഴങ്ങുന്നു, ഏതാനും നിമിഷങ്ങൾക്കുള്ളിൽ മൈതാനത്ത് കരഘോഷങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങുന്നു. ഓരോ പാസിലും ഓരോ ഗോളിലും ആളുകളുടെ ആവേശം വർദ്ധിക്കുന്നു. എന്തൊരു മനോഹരമായ ലോകമാണിതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം! സുഹൃത്തുക്കളേ, ഈ ചിത്രം അസമിലെ ഒരു പ്രധാന പ്രദേശമായ ബോഡോലാൻഡിന്റെ യാഥാർത്ഥ്യമാണ്. ബോഡോലാൻഡ് ഇന്ന് ഒരു പുതിയ രൂപത്തോടെ രാജ്യത്തിന് മുന്നിൽ നിൽക്കുന്നു. ഇവിടുത്തെ യുവാക്കൾക്കുള്ള ഊർജ്ജവും ആത്മവിശ്വാസവും ഫുട്ബോൾ മൈതാനത്താണ് ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. ബോഡോ ടെറിട്ടോറിയൽ ഏരിയയിലാണ് ബോഡോലാൻഡ് സി.ഇ.എം. കപ്പ് സംഘടിപ്പിക്കുന്നത്. ഇത് വെറുമൊരു ടൂർണമെന്റ് മാത്രമല്ല, മറിച്ച് ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായി മാറിയിരിക്കുന്നു. മൂവായിരത്തി എഴുനൂറിലധികം ടീമുകൾ, ഏകദേശം എഴുപതിനായിരം കളിക്കാർ, പങ്കെടുക്കുന്നവരിൽ വലിയൊരു പങ്ക് നമ്മുടെ പെൺമക്കൾ. ബോഡോലാൻഡിലെ ഒരു വലിയ മാറ്റത്തിന്റെ കഥയാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ബോഡോലാൻഡ് ഇപ്പോൾ അതിന്റെ തിളക്കം വർദ്ധിപ്പിക്കുകയാണ്. സുഹൃത്തുക്കളേ, പോരാട്ടം ഈ പ്രദേശത്തിന്റെ മുഖമുദ്രയായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവിടുത്തെ യുവാക്കൾക്ക് മുന്നേറാനുള്ള സാധ്യതകൾ പരിമിതമായിരുന്നു. എന്നാൽ ഇന്ന് അവരുടെ കണ്ണുകളിൽ പുതിയ സ്വപ്നങ്ങളും അവരുടെ ഹൃദയങ്ങളിൽ സ്വാശ്രയത്വത്തിന്റെ ധൈര്യവുമുണ്ട്. ഇവിടെ നിന്നുള്ള ഫുട്ബോൾ കളിക്കാർ ഇപ്പോൾ ഉന്നതതലങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഹാലിചരൺ നാർസാരി, ദുർഗ ബോറോ, അപുർബ നാർസാരി, മൻബീർ ബസുമതാരി - ഇവ ഫുട്ബോൾ കളിക്കാരുടെ പേരുകൾ മാത്രമല്ല - ബോഡോലാൻഡിനെ കളത്തിൽ നിന്ന് ദേശീയ വേദിയിലേക്ക് എത്തിച്ച പുതിയ തലമുറയുടെ സ്വത്വമാണ്. അവരിൽ പലരും പരിമിതമായ സാഹചര്യങ്ങളില്‍ പരിശീലിച്ചു, പലരും ബുദ്ധിമുട്ടുള്ള പരിതഃസ്ഥിതികളിൽ അവരുടെ വഴി കണ്ടെത്തി, ഇന്ന് രാജ്യത്തെ നിരവധി കൊച്ചുകുട്ടികൾ അവരുടെ പേര് സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുടെ കഴിവുകൾ വികസിപ്പിക്കണമെങ്കിൽ, ആദ്യം നമ്മുടെ ശാരീരികക്ഷമതയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സുഹൃത്തുക്കളേ, ഫിറ്റ്നസിനായുള്ള എന്റെ ഒരു നിർദ്ദേശം നിങ്ങൾ ഓർക്കുന്നുണ്ടോ, അമിതവണ്ണം കുറയ്ക്കൂ! ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കൂ, അതുവഴി അമിതവണ്ണം കുറയ്ക്കൂ. നിങ്ങൾ ആരോഗ്യവാനായിരുന്നാൽ, ജീവിതത്തിൽ നിങ്ങൾ സൂപ്പർ ഹിറ്റാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഭാരതം, പ്രാദേശിക, ഭാഷാ, സാംസ്കാരിക വൈവിധ്യത്തിന് പേരുകേട്ടതുപോലെ, കലകളുടേയും കരകൗശലങ്ങളുടേയും കഴിവുകളുടേയും വൈവിധ്യവും നമ്മുടെ രാജ്യത്തിന്റെ ഒരു മികച്ച ഗുണമാണ്. നിങ്ങൾ ഏത് മേഖലയിലേക്ക് പോയാലും, അവിടെ ചില പ്രത്യേകവും പ്രാദേശികവുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും. 'മൻ കി ബാത്തിൽ' രാജ്യത്തിന്റെ അത്തരം സവിശേഷ ഉൽപ്പന്നങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. അത്തരമൊരു ഉൽപ്പന്നമാണ് മേഘാലയയിലെ എറി സിൽക്ക്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതിന് ജി.ഐ. ടാഗ് ലഭിച്ചു. എറി സിൽക്ക് മേഘാലയയുടെ ഒരു പൈതൃകം തന്നെയാണ്. അവിടുത്തെ ഗോത്രങ്ങൾ, പ്രത്യേകിച്ച് ഖാസി സമൂഹത്തിലെ ആളുകൾ, തലമുറകളായി അത് സംരക്ഷിച്ചു പോന്നു; അവരുടെ കഴിവുകൾ കൊണ്ട് അതിനെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പട്ടിനെ മറ്റ് തുണിത്തരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത അത് നിർമ്മിക്കുന്ന രീതിയാണ്. ഈ പട്ട് നിർമ്മിക്കാൻ പട്ടുനൂൽപ്പുഴുക്കളെ കൊല്ലുന്നില്ല, അതിനാൽ ഇതിനെ അഹിംസ സിൽക്ക് എന്നും വിളിക്കുന്നു. ഇന്ന്, അക്രമരഹിതവും പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്തതുമായ ഉൽപ്പന്നങ്ങൾക്കായുള്ള ആവശ്യം ലോകത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ മേഘാലയയിലെ എറി സിൽക്ക് ആഗോള വിപണിക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നമാണ്. മറ്റൊരു പ്രത്യേകത, ഈ പട്ട് ശൈത്യകാലത്ത് നിങ്ങൾക്ക് ചൂടു നൽകുകയും വേനൽക്കാലത്ത് തണുപ്പ് നൽകുകയും ചെയ്യുന്നു എന്നതാണ്. ഈ ഗുണം ഈ പട്ടിനെ മിക്ക പ്രദേശങ്ങൾക്കും അനുയോജ്യമാക്കുന്നു. മേഘാലയയിലെ സ്ത്രീകൾ ഇപ്പോൾ സ്വയം സഹായ ഗ്രൂപ്പുകളിലൂടെ ഈ പൈതൃകത്തെ വലിയ തോതിൽ മുന്നോട്ട് കൊണ്ടുപോകുന്നു. എറി സിൽക്കിന് ജി.ഐ. ടാഗ് ലഭിച്ചതിൽ ഞാൻ മേഘാലയയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. എറി സിൽക്ക് വസ്ത്രങ്ങൾ തീർച്ചയായും പരീക്ഷിച്ചുനോക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അതെ, നിങ്ങൾ എപ്പോഴും ഖാദി, കൈത്തറി കരകൗശലവസ്തുക്കൾ, വോക്കൽ ഫോർ ലോക്കൽ എന്നിവയും ഓർമ്മിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾ ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുകയും വ്യാപാരികൾ ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുകയും ചെയ്താൽ, അതുവഴി 'ആത്മനിർഭർ ഭാരത് അഭിയാൻ' എന്ന ആശയത്തിന് പുതിയ ഊർജ്ജം ലഭിക്കുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സത്രീകൾ നയിക്കുന്ന വികനസത്തിന്റെ മന്ത്രം ഭാരതത്തിന് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാൻ സജ്ജമാണ്. നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളും ഇന്ന് അവർക്കുവേണ്ടി മാത്രമല്ല, മുഴുവൻ സമൂഹത്തിനും വേണ്ടി ഒരു പുതിയ ദിശ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ ഭദ്രാചലത്തിലെ സ്ത്രീകളുടെ വിജയത്തെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. ഈ സ്ത്രീകൾ വയലുകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു. ഉപജീവനത്തിനായി ദിവസം മുഴുവൻ അവർ കഠിനാധ്വാനം ചെയ്തിരുന്നു. ഇന്ന് അതേ സ്ത്രീകൾ തിന മില്ലെറ്റിൽ നിന്ന് ബിസ്കറ്റ് ഉണ്ടാക്കുന്നു. ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് 'ഭദ്രാദ്രി മില്ലറ്റ് മാജിക്' എന്ന പേരിൽ ഈ ബിസ്കറ്റുകൾ വിൽക്കുന്നു. ഭദ്രാചലത്തിലെ ഈ സ്ത്രീകൾ സ്വയം സഹായ സംഘത്തിൽ ചേർന്ന് പരിശീലനം നേടി. സുഹൃത്തുക്കളേ, ഈ സ്ത്രീകൾ മറ്റൊരു അഭിനന്ദനീയമായ പ്രവൃത്തി ചെയ്തു. ഇവർ 'ഗിരി സാനിറ്ററി പാഡുകൾ' നിർമ്മിക്കാൻ തുടങ്ങി. വെറും മൂന്ന് മാസത്തിനുള്ളിൽ, 40,000 പാഡുകൾ നിർമ്മിച്ച് സ്കൂളുകളിലും സമീപത്തുള്ള ഓഫീസുകളിലും എത്തിച്ചു - അതും വളരെ കുറഞ്ഞ വിലയ്ക്ക്.
സുഹൃത്തുക്കളേ, കർണാടകയിലെ കൽബുർഗിയിലെ സ്ത്രീകളുടെ നേട്ടവും മികച്ചതാണ്. അവർ ചോളം കൊണ്ടുള്ള റൊട്ടി ഒരു ബ്രാൻഡാക്കി. അവർ രൂപീകരിച്ച സഹകരണ സംഘത്തിൽ, പ്രതിദിനം മൂവായിരത്തിലധികം റൊട്ടികൾ പാകം ചെയ്യപ്പെടുന്നു. ഈ റൊട്ടികളുടെ സുഗന്ധം ഇപ്പോൾ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ബെംഗളൂരുവിൽ ഒരു പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ഓൺലൈൻ ഭക്ഷണ പ്ലാറ്റ്ഫോമുകളിൽ ഓർഡറുകൾ വരുന്നു. കൽബുർഗി റൊട്ടി ഇപ്പോൾ വലിയ നഗരങ്ങളിലെ അടുക്കളകളിലേക്ക് എത്തുന്നു. ഇത് സ്ത്രീകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അവരുടെ വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ കഥകളിൽ വ്യത്യസ്ത മുഖങ്ങളുണ്ട്. പക്ഷേ ആ മുഖങ്ങളിലെ തിളക്കം ഒന്നുതന്നെയാണ്. ഈ തിളക്കം ആത്മവിശ്വാസത്തിന്റെയും സ്വാശ്രയത്വത്തിന്റെയുമാണ്. അങ്ങനെയൊരാളാണ് മധ്യപ്രദേശിൽ നിന്നുള്ള സുമ ഉയികെ. സുമയുടെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ബാലാഘാട്ട് ജില്ലയിലെ കടംഗി ബ്ലോക്കിലെ സ്വയം സഹായ സംഘത്തിൽ നിന്ന് സുമ കൂൺകൃഷിയിലും കന്നുകാലിപരിപാലനത്തിലും പരിശീലനം നേടി. ഇതിലൂടെ അവർ സ്വയംപര്യാപ്തതയിലേക്കുള്ള പാത കണ്ടെത്തി. സുമ ഉയികെയുടെ വരുമാനം വർദ്ധിച്ചപ്പോൾ, അവർ തന്റെ പ്രവർത്തനങ്ങളും വൻതോതിലാക്കി. ചെറിയ രീതിയിൽ ആരംഭിച്ച ഈ യാത്ര ഇപ്പോൾ 'ദീദി കാന്റീനിലും' 'തെർമൽ തെറാപ്പി സെന്ററിലും' വരെ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള അസംഖ്യം സ്ത്രീകൾ അവരുടെയും രാജ്യത്തിന്റെയും വിധി മാറ്റിക്കൊണ്ടിരിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്തിടെ വിയറ്റ്നാമിൽ നിന്നുള്ള നിരവധി ആളുകൾ വിവിധ മാധ്യമങ്ങളിലൂടെ എനിക്ക് അവരുടെ സന്ദേശങ്ങൾ അയച്ചു. ഈ സന്ദേശങ്ങളുടെ ഓരോ വരിയിലും ഭക്തിയും അടുപ്പവും ഉണ്ടായിരുന്നു. അവരുടെ വികാരങ്ങൾ ഹൃദയസ്പർശിയായിരുന്നു. ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരം നൽകിയതിന് അവർ ഭാരതത്തോട് നന്ദി പ്രകടിപ്പിക്കുകയായിരുന്നു. അവരുടെ വാക്കുകളിലെ വികാരം ഏതൊരു ഔപചാരിക നന്ദിയെക്കാളും മേലേയായിരുന്നു.
സുഹൃത്തുക്കളേ, ശ്രീബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ആദ്യം കണ്ടെത്തിയത് ആന്ധ്രാപ്രദേശിലെ പാൽനാട് ജില്ലയിലെ നാഗാർജുനകൊണ്ടയിലാണ്. ഈ സ്ഥലത്തിന് ബുദ്ധമതവുമായി അഗാധമായ ബന്ധമുണ്ട്. ശ്രീലങ്ക, ചൈന തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ മാസം ശ്രീബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ഭാരതത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കൊണ്ടുപോയി. അവിടെ 9 വ്യത്യസ്ത സ്ഥലങ്ങളിൽ അവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ഈ പ്രവൃത്തി ഒരു തരത്തിൽ വിയറ്റ്നാമിന്റെ ഒരു ദേശീയ ഉത്സവമായി മാറി. ഏകദേശം 10 കോടി ജനസംഖ്യയുള്ള വിയറ്റ്നാമിൽ, ഒന്നര കോടിയിലധികം ആളുകൾ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ സന്ദർശിച്ചുവെന്ന് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ! സോഷ്യൽ മീഡിയയിൽ ഞാൻ കണ്ട ചിത്രങ്ങളും വീഡിയോകളും ഭക്തിക്ക് പരിധികളില്ലെന്ന് എന്നെ ബോധ്യപ്പെടുത്തി. മഴയായാലും പൊള്ളുന്ന വെയിലായാലും ആളുകൾ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുകയുണ്ടായി. കുട്ടികൾ, പ്രായമായവർ, ദിവ്യാംഗർ, എല്ലാവരും വികാരഭരിതരായിരുന്നു. വിയറ്റ്നാം പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ, എല്ലാവരും നമ്രശിരസ്ക്കരരായി. ഈ പ്രദർശനത്തോടുള്ള ആദരവ് അവിടത്തെ ജനങ്ങളെ വളരെ ആഴത്തിൽ സ്പർശിച്ചതിനാൽ വിയറ്റ്നാം സർക്കാർ അത് 12 ദിവസത്തേക്ക് കൂടി നീട്ടാൻ അഭ്യർത്ഥിച്ചു, ഭാരതം സന്തോഷത്തോടെ അത് സ്വീകരിച്ചു.
സുഹൃത്തുക്കളേ, ഭഗവാൻ ബുദ്ധന്റെ ചിന്തകൾക്ക് രാജ്യങ്ങളെയും സംസ്കാരങ്ങളെയും ആളുകളെയും ബന്ധിപ്പിക്കാൻ ശക്തിയുണ്ട്. നേരത്തെ, ഭഗവാൻ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ തായ്ലൻഡിലേക്കും മംഗോളിയയിലേക്കും കൊണ്ടുപോയി, അവിടെയും ഇതേ ആദരവ് കാണപ്പെട്ടു. നിങ്ങളുടെ സംസ്ഥാനത്തെ ബുദ്ധമത കേന്ദ്രങ്ങൾ തീർച്ചയായും സന്ദർശിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത് ഒരു ആത്മീയ അനുഭവമായിരിക്കും, അതുപോലെ തന്നെ നമ്മുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെടാനുള്ള ഒരു അത്ഭുതകരമായ അവസരവുമായിരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ മാസം നാമെല്ലാവരും 'ലോക പരിസ്ഥിതി ദിനം' ആഘോഷിച്ചു. നിങ്ങളുടെ ആയിരക്കണക്കിന് സന്ദേശങ്ങൾ എനിക്ക് ലഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ട അവരുടെ ചുറ്റുമുള്ള സുഹൃത്തുക്കളെക്കുറിച്ച് പലരും എന്നോട് പറഞ്ഞു, തുടർന്ന് മുഴുവൻ സമൂഹവും അവരോടൊപ്പം ചേർന്നു. എല്ലാവരുടെയും ഈ സംഭാവന നമ്മുടെ ഭൂമിക്ക് വലിയ ശക്തിയായി മാറുകയാണ്. പൂനെയിലെ ശ്രീ രമേശ് ഖർമലെയുടെ പ്രവർത്തനങ്ങൾ അറിയുന്നത് നിങ്ങൾക്ക് വളരെയധികം പ്രചോദനം നൽകും. ആഴ്ചയുടെ അവസാനം ആളുകൾ വിശ്രമിക്കുമ്പോൾ, രമേശും കുടുംബവും കാർഷികോപകരണങ്ങളുമായി പുറപ്പെട്ടു. എവിടേയ്ക്കാണെന്ന് നിങ്ങൾക്കറിയാമോ? ജുന്നാറിലെ കുന്നുകളിലേക്ക്. വെയിലായാലും കുത്തനെയുള്ള കയറ്റമായാലും അവരുടെ ചുവടുകൾ നിലയ്ക്കുന്നില്ല. അവർ കുറ്റിക്കാടുകൾ വൃത്തിയാക്കുന്നു, വെള്ളം നിലനിർത്താൻ കിടങ്ങുകൾ കുഴിക്കുന്നു, വിത്തുകൾ വിതയ്ക്കുന്നു. വെറും രണ്ട് മാസത്തിനുള്ളിൽ അവർ 70 കിടങ്ങുകൾ ഉണ്ടാക്കി. രമേശ് നിരവധി ചെറിയ കുളങ്ങൾ നിർമ്മിച്ചു, നൂറുകണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു. അദ്ദേഹം ഒരു ഓക്സിജൻ പാർക്കും നിർമ്മിക്കുന്നു. അതിന്റെ ഫലമായി പക്ഷികൾ ഇവിടെ തിരിച്ചെത്തിത്തുടങ്ങി, വന്യജീവികൾക്ക് പുതുജീവൻ ലഭിച്ചു.
സുഹൃത്തുക്കളേ, പരിസ്ഥിതിക്ക് വേണ്ടിയുള്ള മറ്റൊരു മനോഹരമായ സംരംഭം ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ കാണാൻ ഇടയായി. ഇവിടെ മുനിസിപ്പൽ കോർപ്പറേഷൻ 'മിഷൻ ഫോർ മില്യൺ ട്രീസ്' ക്യാമ്പെയ്ൻ ആരംഭിച്ചു. ലക്ഷ്യം - ലക്ഷക്കണക്കിന് മരങ്ങൾ നടുക. ഈ ക്യാമ്പെയ്നിന്റെ പ്രത്യേകത 'സിന്ദൂർ ഫോറസ്റ്റ്' ആണ്. ഈ ക്യാമ്പ് ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാർക്ക് സമർപ്പിച്ചിരിക്കുന്നു. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച ആ ധീരരായ ആളുകളുടെ സ്മരണയ്ക്കായി സിന്ദൂർ ചെടികൾ നടുന്നു. ഇവിടെ മറ്റൊരു ക്യാമ്പെയ്നിന് ഒരു പുതിയ ദിശ ലഭിക്കുന്നു. - 'ഏക് പേഡ് മാ കേ നാം'. ഈ ക്യാമ്പെയ്നിന് കീഴിൽ, രാജ്യത്ത് കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു. നിങ്ങളുടെ ഗ്രാമത്തിലോ നഗരത്തിലോ നടക്കുന്ന അത്തരം ക്യാമ്പെയ്നുകളിൽ നിങ്ങളും പങ്കെടുക്കണം. മരങ്ങൾ നടുക, ജലം സംരക്ഷിക്കുക, ഭൂമിയെ സേവിക്കുക, കാരണം നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ, നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കുകയാണ്.
സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലെ ഒരു ഗ്രാമവും മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് 'പാട്ടോദ'. ഇതൊരു കാർബൺ ന്യൂട്രൽ ഗ്രാമ പഞ്ചായത്താണ്. ഈ ഗ്രാമത്തിൽ, ആരും വീടിന് പുറത്ത് മാലിന്യം വലിച്ചെറിയാറില്ല. എല്ലാ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ സംവിധാനമുണ്ട്. ഇവിടെ, മലിനജലവും സംസ്കരിക്കപ്പെടുന്നു. വൃത്തിയാക്കാതെ ഒരു വെള്ളവും നദിയിലേക്ക് പോകുന്നില്ല. ഇവിടെ, ചാണകവറളി ഉപയോഗിച്ച് അന്ത്യകർമങ്ങൾ നടത്തുന്നു, ആ ചാരത്തിൽ മരിച്ചയാളുടെ പേരിൽ ഒരു ചെടി നടുന്നു. ഈ ഗ്രാമത്തിലെ ശുചിത്വവും കാണേണ്ടതാണ്. ചെറിയ ശീലങ്ങൾ കൂട്ടായ ദൃഢനിശ്ചയമായി മാറുമ്പോൾ, വലിയ മാറ്റം ഉറപ്പാണ്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഈ സമയത്ത് എല്ലാവരുടെയും കണ്ണുകൾ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലാണ്. ഭാരതം ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്നലെ ഞാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുമായും സംസാരിച്ചു. ശുഭാൻഷുവുമായുള്ള എന്റെ സംഭാഷണവും നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇനി, ശുഭാൻഷു കുറച്ച് ദിവസം കൂടി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കേണ്ടതുണ്ട്. ഈ ദൗത്യത്തെക്കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കും, പക്ഷേ, 'മൻ കി ബാത്തിന്റെ' അടുത്ത അദ്ധ്യായത്തിൽ.
ഇനി ഈ അദ്ധ്യായത്തിൽ നിങ്ങളോട് വിടപറയാനുള്ള സമയമായി. എന്നാൽ സുഹൃത്തുക്കളേ, പോകുന്നതിനു മുമ്പ് ഒരു പ്രത്യേക ദിവസത്തെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റന്നാൾ, അതായത് ജൂലൈ 1, വളരെ പ്രധാനപ്പെട്ട രണ്ട് തൊഴിൽമേഖലകളിലുള്ളവരെ - ഡോക്ടർമാരെയും സി.എ.മാരെയും - നാം ആദരിക്കുന്നു. രണ്ടും സമൂഹത്തിന്റെ തൂണുകളാണ്, അവർ നമ്മുടെ ജീവിതം മികച്ചതാക്കുന്നു. ഡോക്ടർമാർ നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷകരാണ്, ചാർട്ടേഡ് അക്കൗണ്ടന്റ് സാമ്പത്തിക ജീവിതത്തിന്റെ വഴികാട്ടിയാണ്. എല്ലാ ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും എന്റെ ആശംസകൾ.
സുഹൃത്തുക്കളേ, നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി ഞാൻ എപ്പോഴും കാത്തിരിക്കുന്നു. 'മൻ കി ബാത്തിന്റെ' അടുത്ത അദ്ധ്യായം നിങ്ങളുടെ നിർദ്ദേശങ്ങളാൽ കൂടുതൽ സമ്പന്നമായിരിക്കും. പുതിയ കാര്യങ്ങളുമായി, പുതിയ പ്രചോദനങ്ങളുമായി, നമ്മുടെ നാട്ടുകാരുടെ പുതിയ നേട്ടങ്ങളുമായി നമ്മൾ വീണ്ടും ഒത്തുകൂടും. വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.
സുഹൃത്തുക്കളെ, 'ഓപ്പറേഷൻ സിന്ദൂർ' വെറുമൊരു സൈനിക ദൗത്യമല്ല, നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഭാരതത്തിന്റെയും ചിത്രമാണിത്. ഈ ചിത്രം മുഴുവൻ രാജ്യത്തെയും ദേശഭക്തിഭാവത്താൽ നിറയ്ക്കുകയും ത്രിവർണ്ണ പതാകയെ ശോഭിപ്പിക്കുകയും ചെയ്തു. രാജ്യത്തെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ത്രിവർണ പതാകാ യാത്രകൾ നടത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്തിന്റെ സൈന്യത്തിന് അഭിവാദ്യം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ത്രിവർണ്ണ പതാക കൈകളിൽ പിടിച്ചുകൊണ്ട് പുറത്തിറങ്ങി. പല നഗരങ്ങളിലും, ധാരാളം യുവാക്കൾ സിവിൽ ഡിഫൻസ് വാളണ്ടിയർമാരാകാൻ ഒത്തുകൂടി, ചണ്ഡീഗഡിന്റെ വീഡിയോകൾ വളരെയധികം വൈറലാകുന്നത് നമ്മൾ കണ്ടു. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതപ്പെട്ടു, പ്രതിജ്ഞാ ഗീതങ്ങൾ ആലപിക്കപ്പെട്ടു. കൊച്ചുകുട്ടികൾ വലിയ സന്ദേശങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ഞാൻ ബിക്കാനീറിൽ പോയിരുന്നു. അവിടത്തെ കുട്ടികൾ എനിക്ക് സമാനമായ ഒരു പെയിന്റിംഗ് സമ്മാനിച്ചു. 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, നിരവധി കുടുംബങ്ങൾ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. ബിഹാറിലെ കട്ടിഹാറിലും, യുപിയിലെ കുശിനഗറിലും, മറ്റ് പല നഗരങ്ങളിലും, ഈ കാലയളവിൽ ജനിച്ച കുട്ടികൾക്ക് 'സിന്ദൂർ' എന്ന് പേരിട്ടു.
സുഹൃത്തുക്കളേ, നമ്മുടെ സൈനികർ ഭീകര കേന്ദ്രങ്ങൾ തകർത്തു, അത് അവരുടെ അജയ്യമായ ധൈര്യമായിരുന്നു, അതിൽ ഭാരതത്തിൽ നിർമ്മിച്ച ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ശക്തിയും ഉൾപ്പെട്ടിരുന്നു. 'സ്വയംപര്യാപ്ത ഭാരതം' എന്ന ദൃഢനിശ്ചയവും ഉണ്ടായിരുന്നു. ഈ വിജയത്തിൽ നമ്മുടെ എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും മറ്റെല്ലാവരുടെയും പരിശ്രമം പങ്കുചേർന്നിട്ടുണ്ട്. ഈ പ്രചാരണത്തിനുശേഷം, 'വോക്കൽ ഫോർ ലോക്കൽ' എന്ന വിഷയത്തിൽ ഒരു പുതിയ ഊർജ്ജം രാജ്യമെമ്പാടും കാണപ്പെടുകയാണ്. ഇതിൽ പലതും ഹൃദയത്തെ സ്പർശിക്കുന്നതാണ്. ഒരു രക്ഷിതാവ് പറഞ്ഞു, "ഇനി ഞങ്ങളുടെ കുട്ടികൾക്കായി ഭാരതത്തിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങൂ. ദേശസ്നേഹം കുട്ടിക്കാലം മുതൽ ആരംഭിക്കും." ചില കുടുംബങ്ങൾ പ്രതിജ്ഞ എടുത്തിട്ടുള്ളത് - "നമ്മുടെ അടുത്ത അവധിക്കാലം രാജ്യത്തെ ഏതെങ്കിലും മനോഹരമായ സ്ഥലത്ത് ചെലവഴിക്കും" എന്നാണ്. നിരവധി യുവാക്കൾ ‘Wed in India’ എന്ന തീരുമാനമെടുത്ത് ഭാരതത്തിൽ നിന്നുതന്നെ വിവാഹം കഴിക്കും. "ഇനി എന്ത് സമ്മാനം നൽകിയാലും അത് ഏതെങ്കിലും ഭാരതീയ കരകൗശല വിദഗ്ധരുടെ കൈകളാൽ നിർമ്മിക്കപ്പെട്ടതായിരിക്കും" എന്നും ചിലർ പറയുന്നു.
സുഹൃത്തുക്കളേ, ഇതാണ് ഭാരതത്തിന്റെ യഥാർത്ഥ ശക്തി - 'ജനമനസ്സുകളുടെ ഒത്തൊരുമ, പൊതുജന പങ്കാളിത്തം'. ഈ അവസരത്തിൽ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം - നമ്മുടെ ജീവിതത്തിൽ സാധ്യമാകുന്നിടത്തെല്ലാം രാജ്യത്ത് നിർമ്മിച്ച സാധനങ്ങൾക്ക് മുൻഗണന നൽകുമെന്ന്, ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. - ഇത് വെറും സാമ്പത്തിക സ്വാശ്രയത്വത്തിന്റെ കാര്യമല്ല, രാഷ്ട്രനിർമ്മാണത്തിലെ പങ്കാളിത്തത്തിന്റെ ഒരു വികാരമാണ്. നമ്മുടെ ഒരു ചുവടുവെപ്പ് ഭാരതത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനയായി മാറും.
സുഹൃത്തുക്കളേ, എവിടെയെങ്കിലും ബസിൽ യാത്ര ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷേ, ആദ്യമായി ഒരു ബസ് വന്ന ഒരു ഗ്രാമത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. അവിടത്തെ ജനങ്ങൾ വർഷങ്ങളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ബസ് ആദ്യമായി ഗ്രാമത്തിൽ എത്തിയപ്പോൾ, ആളുകൾ താളമേളങ്ങളോടെയാണ് അതിനെ സ്വീകരിച്ചത്. ബസ് കണ്ടപ്പോൾ ആളുകൾ സന്തോഷിച്ചു. ഗ്രാമത്തിൽ നല്ല ഒരു റോഡുണ്ടായിരുന്നു, ആളുകൾക്ക് അത് ആവശ്യമായിരുന്നു, പക്ഷേ മുമ്പ് ഇവിടെ ഒരു ബസും ഓടിയിരുന്നില്ല. കാരണം, ഈ ഗ്രാമം മാവോയിസ്റ്റ് ആക്രമണങ്ങളുടെ പിടിയിലായിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് ഈ സ്ഥലം, ഈ ഗ്രാമത്തിന്റെ പേര് കാട്ടേഝരി എന്നാണ്. കാട്ടേഝരിയിലെ ഈ മാറ്റം ചുറ്റുമുള്ള പ്രദേശം മുഴുവൻ അനുഭവപ്പെടുന്നു. ഇപ്പോൾ ഇവിടുത്തെ സ്ഥിതി വേഗത്തിൽ സാധാരണ നിലയിലേക്ക് വരുകയാണ്. മാവോയിസത്തിനെതിരായ കൂട്ടായ പോരാട്ടത്തിന്റെ ഫലമായി, ഇപ്പോൾ അത്തരം പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബസ് വരുന്നതോടെ തങ്ങളുടെ ജീവിതം വളരെ സുഗമമാകുമെന്ന് ഗ്രാമവാസികൾ പറയുന്നു.
സുഹൃത്തുക്കളെ, ഛത്തീസ്ഗഢിൽ നടന്ന ബസ്തർ ഒളിമ്പിക്സിനെക്കുറിച്ചും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സയൻസ് ലാബിനെക്കുറിച്ചും 'മൻ കി ബാത്തി'ൽ നമ്മൾ ഇതിനകം ചർച്ച ചെയ്തുകഴിഞ്ഞു. ഇവിടുത്തെ കുട്ടികൾക്ക് ശാസ്ത്രത്തോട് അഭിനിവേശമുണ്ട്. അവർ കായികരംഗത്തും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ എത്രത്തോളം ധൈര്യശാലികളാണെന്ന് ഇത്തരം ശ്രമങ്ങൾ കാണിക്കുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും ജീവിതം മെച്ചപ്പെടുത്താനുള്ള പാതയാണ് ഈ ആളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ദന്തേവാഡ ജില്ലയുടെ വിജയം മികച്ചതാണെന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. പത്താം ക്ലാസ് ഫലങ്ങളിൽ ഏകദേശം തൊണ്ണൂറ്റി അഞ്ച് ശതമാനം വിജയത്തോടെ ഈ ജില്ല ഒന്നാം സ്ഥാനത്തെത്തി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഈ ജില്ല ഛത്തീസ്ഗഡിൽ ആറാം സ്ഥാനം നേടി. ചിന്തിക്കൂ! ഒരുകാലത്ത് മാവോയിസം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന ദന്തേവാഡയിൽ ഇന്ന് വിദ്യാഭ്യാസത്തിന്റെ പതാക ഉയർന്നു പറക്കുന്നു. അത്തരം മാറ്റങ്ങൾ നമ്മളെയെല്ലാം അഭിമാനപുളകിതരാക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ സിംഹങ്ങളുമായി ബന്ധപ്പെട്ട ഒരു സന്തോഷവാർത്ത ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം, ഗുജറാത്തിലെ ഗിറിലെ സിംഹങ്ങളുടെ എണ്ണം 674 ൽ നിന്ന് 891 ആയി വർദ്ധിച്ചു. Six Hundred and Seventy four ൽ നിന്ന് Eight Hundred and Ninety one! സിംഹ സെൻസസിന് ശേഷം വെളിപ്പെടുത്തിയ ഈ സിംഹങ്ങളുടെ എണ്ണം വളരെ സന്തോഷകരമാണ്. സുഹൃത്തുക്കളേ, നിങ്ങളിൽ പലർക്കും ഈ മൃഗ സെൻസസ് എങ്ങനെയാണ് നടക്കുന്നതെന്ന് അറിയാൻ താൽപ്പര്യമുണ്ടാകും? ഈ പ്രക്രിയ വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിംഹ സെൻസസ് 11 ജില്ലകളിലായി, 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നടത്തിയെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. സെൻസസിനായി, ടീമുകൾ ഈ പ്രദേശങ്ങൾ Round the clock അതായത് 24 മണിക്കൂറും നിരീക്ഷിച്ചു. ഈ കാമ്പെയ്നിൽ ഉടനീളം വെരിഫിക്കേഷനും ക്രോസ് വെരിഫിക്കേഷനും നടത്തി. ഇതോടെ, സിംഹങ്ങളെ എണ്ണുന്ന ജോലി വളരെ കൃത്യതയോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.
സുഹൃത്തുക്കളേ, ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാണിക്കുന്നത് സമൂഹത്തിൽ ഉടമസ്ഥാവകാശബോധം ശക്തമാകുമ്പോൾ, എത്ര അത്ഭുതകരമായ ഫലങ്ങൾ കൈവരിക്കാനാകുമെന്നാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഗിറിലെ സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ, അവിടത്തെ ജനങ്ങൾ ഒത്തുചേർന്ന് മാറ്റം കൊണ്ടുവരാൻ മുൻകൈയെടുത്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം, ആഗോളതലത്തിലെ മികച്ച രീതികളും അവിടെ സ്വീകരിച്ചു. ഈ സമയത്ത്, വനം ഓഫീസർ തസ്തികയിലേക്ക് വൻതോതിൽ സ്ത്രീകളെ വിന്യസിച്ച ആദ്യത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. ഇന്ന് നാം കാണുന്ന ഈ മാറ്റങ്ങൾക്ക് ഇവയെല്ലാം കാരണമായിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിനായി, നമ്മൾ എപ്പോഴും ഇതുപോലെ ബോധവാന്മാരായിരിക്കണം, ജാഗ്രത പാലിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ്, ഞാൻ ആദ്യത്തെ റൈസിംഗ് നോർത്ത് ഈസ്റ്റ് ഉച്ചകോടിയിൽ പങ്കെടുത്തു. അതിനുമുമ്പ്, വടക്കുകിഴക്കൻ മേഖലയുടെ ശക്തിക്കായി സമർപ്പിച്ച 'അഷ്ടലക്ഷ്മി മഹോത്സവം' ഞങ്ങൾ ആഘോഷിച്ചു. വടക്കുകിഴക്കൻ മേഖലയുടെ കാര്യംതന്നെ കുറച്ചു വ്യത്യസ്തമാണ്. അതിന്റെ സാധ്യത, കഴിവ്, ശരിക്കും അത്ഭുതകരമാണ്. ക്രാഫ്റ്റഡ് ഫൈബേഴ്സിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ ഞാൻ മനസ്സിലാക്കി. ക്രാഫ്റ്റഡ് ഫൈബേഴ്സ് വെറുമൊരു ബ്രാൻഡ് മാത്രമല്ല, സിക്കിമിന്റെ പാരമ്പര്യത്തിന്റെയും നെയ്ത്ത് കലയുടെയും ഇന്നത്തെ ഫാഷൻ ചിന്തയുടെയും മനോഹരമായ സംയോജനമാണിത്. ഡോ. ചെവാങ് നോർബു ഭൂട്ടിയയാണ് ഇതിന് തുടക്കം കുറിച്ചത്. അദ്ദേഹം തൊഴിൽപരമായി ഒരു വെറ്ററിനറി ഡോക്ടറാണ്, കൂടാതെ സിക്കിമിന്റെ സംസ്കാരത്തിന്റെ യഥാർത്ഥ ബ്രാൻഡ് അംബാസഡറുമാണ്. നെയ്ത്തിന് ഒരു പുതിയ മാനം നൽകേണ്ടതല്ലേ എന്ന് അദ്ദേഹം ചിന്തിച്ചു! ഈ ചിന്തയിൽ നിന്നാണ് ക്രാഫ്റ്റഡ് ഫൈബേഴ്സ് പിറന്നത്. പരമ്പരാഗത നെയ്ത്ത് ആധുനിക ഫാഷനുമായി സംയോജിപ്പിച്ച് അവർ അതിനെ ഒരു സാമൂഹിക സംരംഭമാക്കി മാറ്റി. ഇപ്പോൾ ഇവിടെ വസ്ത്രങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, ജീവിതങ്ങളും അവിടെ നെയ്തെടുക്കപ്പെടുന്നു. അവർ തദ്ദേശീയർക്ക് നൈപുണ്യ പരിശീലനം നൽകുന്നു, അതുവഴി അവരെ സ്വയംപര്യാപ്തരാക്കുന്നു. ഗ്രാമീണ നെയ്ത്തുകാരെയും, മൃഗപരിപാലകരെയും, സ്വയം സഹായ സംഘങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ, ഡോ. ഭൂട്ടിയ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ന്, തദ്ദേശീയ സ്ത്രീകളും കരകൗശല വിദഗ്ധരും അവരുടെ കഴിവുകളിൽ നിന്ന് നല്ല പണം സമ്പാദിക്കുന്നു. ഷാളുകൾ, സ്റ്റോളുകൾ, കയ്യുറകൾ, സോക്സുകൾ എന്നിവയെല്ലാം പ്രാദേശിക കരകൗശലനാരുകൾ കൊണ്ട് നിർമ്മിക്കുന്നുണ്ട്. ഇതിൽ ഉപയോഗിക്കുന്ന രോമം സിക്കിമിലെ മുയലുകളിൽ നിന്നും ആടുകളിൽ നിന്നുമാണ് എടുക്കുന്നത്. നിറങ്ങളും പൂർണ്ണമായും പ്രകൃതിദത്തമാണ് - രാസവസ്തുക്കളില്ല, പ്രകൃതിയുടെ നിറങ്ങൾ മാത്രം. സിക്കിമിന്റെ പരമ്പരാഗത നെയ്ത്തിനും സംസ്കാരത്തിനും ഡോ. ഭൂട്ടിയ ഒരു പുതിയ മാനം നൽകി. പാരമ്പര്യവും അഭിനിവേശവും കൂടിച്ചേർന്നാൽ ലോകത്തെ എത്രമാത്രം ആകർഷിക്കാൻ കഴിയുമെന്ന് ഡോ. ഭൂട്ടിയയുടെ പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ഒരു കലാകാരനും ജീവിക്കുന്ന പ്രചോദനവുമായ ഒരു മഹാനായ വ്യക്തിയെക്കുറിച്ചാണ്. പേര് - ജീവൻ ജോഷി, പ്രായം 65 വയസ്സ്. ഇനി സങ്കൽപ്പിച്ചു നോക്കൂ, പേരിൽ തന്നെ ജീവൻ ഉള്ളവർ എത്രമാത്രം ഊർജ്ജസ്വലരായിരിക്കും എന്ന്. ജീവൻ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് താമസിക്കുന്നത്. കുട്ടിക്കാലത്ത് പോളിയോ അദ്ദേഹത്തിന്റെ കാലുകളുടെ ശക്തി കവർന്നെടുത്തു, പക്ഷേ പോളിയോയ്ക്ക് അദ്ദേഹത്തിന്റെ ധൈര്യം കവർന്നെടുക്കാൻ കഴിഞ്ഞില്ല. നടത്തത്തിന്റെ വേഗത കുറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മനസ്സ് ഭാവനയുടെ ഓരോ ഭ്രമണപഥത്തിലും പറന്നുകൊണ്ടിരുന്നു. ഈ പറക്കലിൽ ജീവൻ ഒരു അതുല്യമായ കലയ്ക്ക് ജന്മം നൽകി - 'ബഗേറ്റ്' എന്ന് പേരിട്ടു. ഇതിൽ, പൈൻ മരങ്ങളിൽ നിന്ന് വീഴുന്ന ഉണങ്ങിയ പുറംതൊലി ഉപയോഗിച്ച് അവർ മനോഹരമായ കലാസൃഷ്ടികൾ നിർമ്മിക്കുന്നു. ആളുകൾ പൊതുവെ ഉപയോഗശൂന്യമെന്ന് കരുതുന്ന ആ പുറംതൊലി - ജീവന്റെ കൈകളിൽ എത്തുന്നതോടെ ഒരു പൈതൃകമായി മാറുന്നു. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയിലും ഉത്തരാഖണ്ഡിലെ മണ്ണിന്റെ സുഗന്ധമുണ്ട്. ചിലപ്പോൾ ഈ വാദ്യങ്ങളിൽ പർവതങ്ങളുടെ ആത്മാവ് കുടികൊള്ളുന്നതായി തോന്നും. ജീവിതം നയിക്കുക എന്നത് വെറുമൊരു കലയല്ല, അതൊരു സാധനയാണ്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ ഈ കലയ്ക്കായി സമർപ്പിച്ചു. സാഹചര്യം എന്തുതന്നെയായാലും, ഉദ്ദേശ്യം ശക്തമാണെങ്കിൽ, അസാധ്യമായി ഒന്നുമില്ലെന്ന് ജീവൻ ജോഷിയെപ്പോലുള്ള കലാകാരന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ജീവൻ എന്നാണ്, ജീവിതം നയിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹം ശരിക്കും കാണിച്ചുതന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് വയലുകളിൽ പണിയെടുക്കുന്നതിനൊപ്പം ആകാശത്തിന്റെ ഉയരങ്ങളിൽ പണിയെടുക്കുന്ന നിരവധി സ്ത്രീകളുണ്ട്. അതെ! കേട്ടത് ശരിയാണ്, ഇപ്പോൾ ഗ്രാമത്തിലെ സ്ത്രീകൾ ഡ്രോൺ ദീദികളായി മാറി ഡ്രോണുകൾ പറത്തുകയും കൃഷിയിൽ പുതിയൊരു വിപ്ലവം കൊണ്ടുവരികയും ചെയ്യുന്നു.
സുഹൃത്തുക്കളെ, തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിൽ, കുറച്ചു കാലം മുമ്പ് വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന സ്ത്രീകൾ, ഇന്ന് ഡ്രോണിന്റെ സഹായത്തോടെ 50 ഏക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്ന ജോലി പൂർത്തിയാക്കുന്നു. രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും. സൂര്യന്റെ ചൂടില്ല, വിഷ രാസവസ്തുക്കളുടെ അപകടസാധ്യതയുമില്ല. സുഹൃത്തുക്കളേ, ഗ്രാമവാസികളും ഈ മാറ്റത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. ഇപ്പോൾ ഈ സ്ത്രീകൾ 'ഡ്രോൺ ഓപ്പറേറ്റർമാർ' എന്നല്ല, മറിച്ച് Sky Warriors' എന്നാണ് അറിയപ്പെടുന്നത്. സാങ്കേതികവിദ്യയും ദൃഢനിശ്ചയവും ഒരുമിച്ച് പോകുമ്പോഴാണ് മാറ്റം സംഭവിക്കുന്നതെന്ന് ഈ സ്ത്രീകൾ നമ്മോട് പറയുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 'അന്താരാഷ്ട്ര യോഗ ദിന'ത്തിന് ഇനി ഒരു മാസത്തിൽ താഴെ മാത്രമേ സമയം ശേഷിക്കുന്നുള്ളൂ. നിങ്ങൾ ഇപ്പോഴും യോഗയിൽ നിന്ന് അകലെയാണെങ്കിൽ ഇപ്പോൾ തന്നെ യോഗയുമായി ബന്ധപ്പെടണമെന്ന് ഈ അവസരം നമ്മെ ഓർമ്മിപ്പിക്കുന്നു. യോഗ നിങ്ങളുടെ ജീവിതരീതിയെ തന്നെ മാറ്റും. സുഹൃത്തുക്കളേ, 2015 ജൂൺ 21 ന് 'യോഗ ദിനം' ആരംഭിച്ചതു മുതൽ, അതിനോടുള്ള അടുപ്പം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും, ലോകമെമ്പാടുമുള്ള ജനങ്ങളുടെ 'യോഗ ദിന'ത്തോടുള്ള ആവേശവും ഉത്സാഹവും ദൃശ്യമാണ്. വിവിധ സ്ഥാപനങ്ങൾ അവരുടെ തയ്യാറെടുപ്പുകൾ പങ്കിടുന്നു. കഴിഞ്ഞ വർഷങ്ങളിലെ ഫോട്ടോകൾ എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. ചില വർഷങ്ങളായി, വിവിധ രാജ്യങ്ങളിൽ ആളുകൾ യോഗ ചെയിൻ, യോഗ റിംഗുകൾ എന്നിവ നിർമ്മിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നാല് തലമുറകൾ ഒരുമിച്ച് യോഗ ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. പലരും യോഗയ്ക്കായി തങ്ങളുടെ നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങൾ തിരഞ്ഞെടുത്തു. ഇത്തവണ യോഗ ദിനം രസകരമായ രീതിയിൽ ആഘോഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം.
സുഹൃത്തുക്കളെ, ആന്ധ്രാപ്രദേശ് സർക്കാർ യോഗആന്ധ്ര പ്രചാരണം ആരംഭിച്ചിരിക്കുന്നു. സംസ്ഥാനം മുഴുവൻ യോഗ സംസ്കാരം വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പ്രചാരണത്തിന് കീഴിൽ, യോഗ ചെയ്യുന്ന 10 ലക്ഷം പേർക്കുള്ള ഒരു പൂൾ നിർമ്മിക്കുന്നു. ഈ വർഷം വിശാഖപട്ടണത്ത് നടക്കുന്ന 'യോഗ ദിന' പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിക്കും. ഇത്തവണയും നമ്മുടെ യുവ സുഹൃത്തുക്കൾ രാജ്യത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട പ്രശസ്തമായ സ്ഥലങ്ങളിൽ യോഗ ചെയ്യാൻ പോകുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിരവധി യുവാക്കൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും യോഗ ശൃംഖലയുടെ ഭാഗമാകുമെന്നും പ്രതിജ്ഞയെടുത്തു. നമ്മുടെ കോർപ്പറേറ്റുകളും ഇക്കാര്യത്തിൽ പിന്നിലല്ല. ചില സ്ഥാപനങ്ങൾ ഓഫീസിൽ തന്നെ യോഗ പരിശീലനത്തിനായി പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ചില സ്റ്റാർട്ടപ്പുകൾ 'ഓഫീസ് യോഗ സമയം' നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ പോയി യോഗ പഠിപ്പിക്കാൻ തയ്യാറെടുക്കുന്നവരുമുണ്ട്. ആരോഗ്യത്തെയും ഫിറ്റ്നസിനെയും കുറിച്ചുള്ള ആളുകളുടെ ഈ അവബോധം എനിക്ക് വളരെയധികം സന്തോഷം നൽകുന്നു.
സുഹൃത്തുക്കളെ, 'യോഗ ദിന'ത്തോടൊപ്പം, ആയുർവേദ മേഖലയിലും സമാനമായ ഒന്ന് സംഭവിച്ചു, അതിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷമുണ്ടാകും. ഇന്നലെ, അതായത് മെയ് 24 ന്, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെയും എന്റെ സുഹൃത്ത് തുളസി ഭായിയുടെയും സാന്നിധ്യത്തിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ഈ കരാറോടെ, International Classification of Health Interventionsന് കീഴിൽ ഒരു സമർപ്പിത പരമ്പരാഗത വൈദ്യ മൊഡ്യൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള കൂടുതൽ കൂടുതൽ ആളുകൾക്ക് ആയുഷ് ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കുന്നതിന് ഈ സംരംഭം സഹായിക്കും.
സുഹൃത്തുക്കളേ, നിങ്ങൾ സ്കൂളുകളിൽ ബ്ലാക്ക്ബോർഡ് കണ്ടിട്ടുണ്ടാകും, പക്ഷേ ഇപ്പോൾ ചില സ്കൂളുകളിൽ ‘Sugar Board' സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് - ബ്ലാക്ക്ബോർഡ് അല്ല, ‘Sugar Board'! സി.ബി.എസ്.ഇ.യുടെ ഈ അസാധാരണമായ സംരംഭത്തിന്റെ ലക്ഷ്യം കുട്ടികളെ അവരുടെ പഞ്ചസാര ഉപഭോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്. എത്ര അളവെടുക്കണമെന്നും, എത്ര പഞ്ചസാര കഴിക്കണമെന്നും അറിയുന്നതിലൂടെ, കുട്ടികൾ ആരോഗ്യകരമായ ഓപ്ഷനുകൾ സ്വയം തിരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു അതുല്യമായ ശ്രമമാണ്, അതിന്റെ സ്വാധീനം വളരെ പോസിറ്റീവ് ആയിരിക്കും. കുട്ടിക്കാലം മുതൽ തന്നെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് ഇത് വളരെ സഹായകരമാണെന്ന് തെളിയിക്കാനാകും. പല മാതാപിതാക്കളും ഇതിനെ അഭിനന്ദിച്ചിട്ടുണ്ട്, ഞാൻ വിശ്വസിക്കുന്നു - ഓഫീസുകളിലും കാന്റീനുകളിലും സ്ഥാപനങ്ങളിലും ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കണമെന്ന്, എല്ലാത്തിനുമുപരി, ആരോഗ്യമുണ്ടെങ്കിൽ എല്ലാം ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. Strong Indiaയുടെ അടിത്തറയാണ് ഫിറ്റ് ഇന്ത്യ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വച്ഛ് ഭാരതത്തെക്കുറിച്ച് പറയുമ്പോൾ 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് പിന്തിരിയാൻ ആവില്ലല്ലോ? നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം തലത്തിൽ ഈ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് ഒരു ഉദാഹരണം പറയാൻ ആഗ്രഹിക്കുന്നു, ശുചിത്വത്തിനായുള്ള ദൃഢനിശ്ചയം ഗിരി സമാനമായ വെല്ലുവിളികളെ പോലും പരാജയപ്പെടുത്തി. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, ഒരാൾ മഞ്ഞുമൂടിയ മലനിരകളിൽ കയറുകയാണ്, ശ്വസിക്കാൻ പ്രയാസമുള്ള അവിടെ, ഓരോ ചുവടുവയ്പ്പിലും ജീവന് ഭീഷണിയുണ്ട്, എന്നിട്ടും ആ വ്യക്തി സ്ഥലം വൃത്തിയാക്കുന്ന തിരക്കിലാണ്. നമ്മുടെ ഐ.ടി.ബി.പി. ടീമുകളിലെ അംഗങ്ങളും സമാനമായ ഒന്ന് ചെയ്തിട്ടുണ്ട്. ഈ ടീം മകാലു പർവതം പോലെ ലോകത്തിലെ ഏറ്റവും ദുഷ്കരമായ കൊടുമുടികൾ കയറാൻ പോയി. പക്ഷേ സുഹൃത്തുക്കളേ, അവർ മല കയറുക മാത്രമല്ല ചെയ്തത്, തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ദൗത്യം കൂടി കൂട്ടിച്ചേർത്തു, അത് 'ശുചിത്വം' എന്നതായിരുന്നു. കൊടുമുടിക്ക് സമീപം കിടന്നിരുന്ന മാലിന്യം നീക്കം ചെയ്യാൻ അവർ മുൻകൈയെടുത്തു. ഒന്ന് ചിന്തിച്ചു നോക്കൂ, ടീം അംഗങ്ങൾ 150 കിലോയിലധികം ജൈവ വിസർജ്ജ്യമല്ലാത്ത മാലിന്യങ്ങൾ താഴ്വാരത്തിലെത്തിച്ചു. അത്രയും ഉയരത്തിൽ വൃത്തിയാക്കൽ എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇത് കാണിക്കുന്നത് ദൃഢനിശ്ചയമുള്ളിടത്ത് പാത തനിയെ സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
സുഹൃത്തുക്കളേ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമുണ്ട് - പേപ്പർ മാലിന്യവും പുനരുപയോഗവും. നമ്മുടെ വീടുകളിലും ഓഫീസുകളിലും ദിവസവും ധാരാളം കടലാസ് മാലിന്യങ്ങൾ പുറന്തള്ളുന്നു. ഒരുപക്ഷേ, നമ്മൾ ഇത് സാധാരണമാണെന്ന് കരുതുന്നു, പക്ഷേ രാജ്യത്തെ മാലിന്യത്തിന്റെ നാലിലൊന്ന് ഭാഗവും കടലാസുമായി ബന്ധപ്പെട്ടതാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇന്ന് എല്ലാവരും ഈ ദിശയിൽ ചിന്തിക്കേണ്ടതുണ്ട്. ഭാരതത്തിലെ നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിശാഖപട്ടണം, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ പേപ്പർ പുനരുപയോഗത്തിന് നൂതനമായ രീതികൾ സ്വീകരിക്കുന്നുണ്ട്. ചിലർ പുനരുപയോഗിച്ച പേപ്പറിൽ നിന്ന് പാക്കേജിംഗ് ബോർഡുകൾ നിർമ്മിക്കുന്നു, ചിലർ ഡിജിറ്റൽ രീതികളിലൂടെ പത്ര പുനരുപയോഗം എളുപ്പമാക്കുന്നു. ജാൽന പോലുള്ള നഗരങ്ങളിലെ ചില സ്റ്റാർട്ടപ്പുകൾ 100 ശതമാനം പുനരുപയോഗിച്ച വസ്തുക്കളിൽ നിന്ന് പാക്കേജിംഗ് റോളുകളും പേപ്പർ കോറുകളും നിർമ്മിക്കുന്നു. ഒരു ടൺ പേപ്പർ പുനരുപയോഗം ചെയ്യുന്നത് 17 മരങ്ങൾ മുറിക്കുന്നത് തടയുകയും ആയിരക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് നിങ്ങൾക്ക് പ്രചോദനം നൽകും. ഇനി ഒന്ന് ചിന്തിക്കൂ. ഇത്രയും ദുഷ്കരമായ സാഹചര്യങ്ങളിൽ പർവതാരോഹകർക്ക് മാലിന്യം തിരികെ കൊണ്ടുവരാൻ കഴിയുമ്പോൾ, നമ്മുടെ വീട്ടിലോ ഓഫീസിലോ പേപ്പർ വേർതിരിക്കുന്നതിലൂടെ പുനരുപയോഗത്തിന് നമ്മളും തീർച്ചയായും പ്രയത്നിക്കണം. രാജ്യത്തിനുവേണ്ടി എനിക്ക് എന്തെല്ലാം മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തെ ഓരോ പൗരനും ചിന്തിക്കുമ്പോൾ മാത്രമേ നമുക്ക് ഒരുമിച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ.
സുഹൃത്തുക്കളെ, ഖേലോ ഇന്ത്യ ഗെയിംസ് കഴിഞ്ഞകാലത്ത് വലിയ ഹിറ്റായിരുന്നു. ബീഹാറിലെ അഞ്ച് നഗരങ്ങൾ ഖേലോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിച്ചു. അവിടെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവിടെ എത്തിയ കായികതാരങ്ങളുടെ എണ്ണം അയ്യായിരത്തിലധികമായിരുന്നു. ബീഹാറിന്റെ കായിക താല്പര്യത്തെയും ബീഹാറിലെ ജനങ്ങൾക്ക് തങ്ങളോടുള്ള സൗഹാർദ്ദത്തെയും ഈ കായികതാരങ്ങൾ വളരെയധികം പ്രശംസിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ബീഹാറിന്റെ ഭൂമി വളരെ സവിശേഷമാണ്, ഈ പരിപാടിയിൽ ഇവിടെ നിരവധി സവിശേഷമായ കാര്യങ്ങൾ സംഭവിച്ചു. ഒളിമ്പിക് ചാനൽ വഴി ലോകം മുഴുവൻ എത്തിയ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ആദ്യ പതിപ്പായിരുന്നു ഇത്. ലോകമെമ്പാടുമുള്ള ആളുകൾ നമ്മുടെ യുവ കളിക്കാരുടെ കഴിവുകൾ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാ മെഡൽ ജേതാക്കളെയും, പ്രത്യേകിച്ച് മികച്ച മൂന്ന് വിജയികളായ മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഇത്തവണ ഖേലോ ഇന്ത്യയിൽ ആകെ 26 റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടു. ഭാരോദ്വഹന ഇനങ്ങളിൽ മഹാരാഷ്ട്രയുടെ അസ്മിത ധോനെ, ഒഡീഷയുടെ ഹർഷവർദ്ധൻ സാഹു, ഉത്തർപ്രദേശിന്റെ തുഷാർ ചൗധരി എന്നിവരുടെ മികച്ച പ്രകടനങ്ങൾ എല്ലാവരുടെയും ഹൃദയം കീഴടക്കി. അതേസമയം മഹാരാഷ്ട്രയിൽ നിന്നുള്ള സായിരാജ് പർദേശി മൂന്ന് റെക്കോഡുകൾ സൃഷ്ടിച്ചു. അത്ലറ്റിക്സിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഖാദിർ ഖാനും ഷെയ്ഖ് ജീഷാനും രാജസ്ഥാനിൽ നിന്നുള്ള ഹൻസ്രാജും മിന്നും പ്രകടനം നടത്തി. ഇത്തവണ ബീഹാറും 36 മെഡലുകൾ നേടി. സുഹൃത്തുക്കളേ, കളിക്കുന്നവൻ ശോഭിക്കുന്നു. യുവ കായിക പ്രതിഭകൾ ഈ ടൂർണമെന്റിനെ വളരെയധികം വിലമതിക്കുന്നുണ്ട്. ഇത്തരം പരിപാടികൾ ഭാരതത്തിന്റെ കായികരംഗത്തിന്റെ ഭാവി കൂടുതൽ മെച്ചപ്പെടുത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മെയ് 20 ന് 'ലോക തേനീച്ച ദിനം' ആഘോഷിച്ചു, തേൻ വെറും മധുരം മാത്രമല്ല, ആരോഗ്യത്തിന്റെയും സ്വയംതൊഴിലിന്റെയും സ്വാശ്രയത്വത്തിന്റെയും ഒരു ഉദാഹരണം കൂടിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഭാരത്തിൽ തേനീച്ച വളർത്തലിൽ ഒരു മധുര വിപ്ലവം ഉണ്ടായിട്ടുണ്ട്. ഇന്നേയ്ക്ക് 10 - 11 വർഷങ്ങൾക്ക് മുമ്പ്, ഭാരതത്തിൽ തേൻ ഉത്പാദനം ഒരു വർഷത്തിൽ ഏകദേശം 70-75 ആയിരം മെട്രിക് ടൺ ആയിരുന്നു. ഇന്ന് അത് ഏകദേശം 1.25 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. അതായത് തേൻ ഉൽപാദനത്തിൽ ഏകദേശം 60% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തേൻ ഉൽപാദനത്തിലും കയറ്റുമതിയിലും ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി നമ്മൾ മാറിയിരിക്കുന്നു. സുഹൃത്തുക്കളേ, ഈ പോസിറ്റീവ് ഫലത്തിൽ 'ദേശീയ തേനീച്ച വളർത്തൽ', 'തേൻ ദൗത്യം' എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഇതിന്റെ കീഴിൽ, തേനീച്ച വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് കർഷകർക്ക് പരിശീലനവും ഉപകരണങ്ങളും നൽകുകയും വിപണിയിലേക്കുള്ള അവരുടെ നേരിട്ടുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, ഈ മാറ്റം കണക്കുകളിൽ മാത്രമല്ല, ഗ്രാമഭൂമികയിലും വ്യക്തമായി കാണാം. ഉദാഹരണത്തിന് ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ ആദിവാസി കർഷകർ 'സോൻ ഹണി' എന്ന പേരിൽ ശുദ്ധമായ ജൈവ തേൻ ബ്രാൻഡ് സൃഷ്ടിച്ചു. ഇന്ന് ജി.ഇ.എം. ഉൾപ്പെടെയുള്ള നിരവധി ഓൺലൈൻ പോർട്ടലുകളിൽ ആ തേൻ വിൽക്കപ്പെടുന്നു, അതായത്, ഗ്രാമത്തിന്റെ കഠിനാധ്വാനം ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്നു. അതുപോലെ, ഉത്തർപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളും യുവാക്കളും ഇപ്പോൾ തേൻ സംരംഭകരായി മാറിയിരിക്കുന്നു. സുഹൃത്തുക്കളേ, ഇപ്പോൾ തേനിന്റെ അളവിൽ മാത്രമല്ല, അതിന്റെ പരിശുദ്ധിയിലും പഠനം നടക്കുന്നു. ചില സ്റ്റാർട്ടപ്പുകൾ ഇപ്പോൾ AI, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് തേനിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അടുത്ത തവണ തേൻ വാങ്ങുമ്പോൾ, ഈ തേൻ സംരംഭകർ നിർമ്മിക്കുന്ന തേൻ പരീക്ഷിച്ചു നോക്കൂ. ഒരു പ്രാദേശിക കർഷകനിൽ നിന്നോ ഒരു വനിതാ സംരംഭകനിൽ നിന്നോ തേൻ വാങ്ങാൻ ശ്രമിക്കുക. കാരണം അതിന്റെ ഓരോ തുള്ളിയിലും രുചി മാത്രമല്ല, ഭാരതത്തിന്റെ കഠിനാധ്വാനവും പ്രതീക്ഷയും കൂടിക്കലർന്നിരിക്കുന്നു. ഈ തേനിന്റെ മധുരം സ്വാശ്രയ ഭാരതത്തിന്റെ സ്വാദാണ്.
സുഹൃത്തുക്കളേ, തേനുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, മറ്റൊരു സംരംഭത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. തേനീച്ചകളെ സംരക്ഷിക്കേണ്ടത് പരിസ്ഥിതിയുടെ മാത്രമല്ല, നമ്മുടെ കൃഷിയുടെയും ഭാവി തലമുറയുടെയും കൂടി ഉത്തരവാദിത്തമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. പൂനെ നഗരത്തിൽ നിന്നുള്ള ഒരു ഉദാഹരണമാണിത്, സുരക്ഷാ കാരണങ്ങളാലോ ഭയം കൊണ്ടോ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് ഒരു തേനീച്ചക്കൂട് നീക്കം ചെയ്തു. പക്ഷേ ഈ സംഭവം ഒരാളെ എന്തോ ചിന്തിക്കാൻ പ്രേരിപ്പിച്ചു. അമിത് എന്ന ചെറുപ്പക്കാരൻ തേനീച്ചകളെ നീക്കം ചെയ്യുന്നതിനു പകരം അവയെ രക്ഷിക്കണമെന്ന് തീരുമാനിച്ചു. അവൻ സ്വയം പഠിച്ചു, തേനീച്ചകളെക്കുറിച്ച് ഗവേഷണം നടത്തി, മറ്റുള്ളവരെയും ഉൾപ്പെടുത്താൻ തുടങ്ങി. ക്രമേണ അദ്ദേഹം ഒരു ടീം രൂപീകരിച്ചു, അതിന് അദ്ദേഹം ബീ ഫ്രണ്ട്സ്, അതായത് 'ബീ-മിത്ര്' എന്ന് പേരിട്ടു. ഇപ്പോൾ ഈ തേനീച്ച സുഹൃത്തുക്കൾ തേനീച്ചക്കൂടുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുന്നു, അങ്ങനെ ആളുകൾക്ക് ഒരു അപകടവും ഉണ്ടാകില്ല, തേനീച്ചകളും ജീവനോടെ നിലനിൽക്കും. അമിത്തിന്റെ ഈ ശ്രമത്തിന്റെ ഫലവും വളരെ വലുതാണ്. തേനീച്ചകളുടെ കോളനികൾ സംരക്ഷിക്കപ്പെടുന്നു. തേൻ ഉൽപാദനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഏറ്റവും പ്രധാനമായി, ആളുകൾക്കിടയിൽ അവബോധവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി ഇണങ്ങി പ്രവർത്തിക്കുമ്പോൾ എല്ലാവർക്കും പ്രയോജനം ലഭിക്കുമെന്ന് ഈ സംരംഭം നമ്മെ പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ന്റെ ഈ അദ്ധ്യായത്തിൽ ഇത്രമാത്രം. രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങളും സമൂഹത്തിനായുള്ള അവരുടെ ശ്രമങ്ങളും എനിക്ക് അയച്ചു തന്നുകൊണ്ടിരിക്കുക. 'മൻ കി ബാത്തി'ന്റെ അടുത്ത അദ്ധ്യായത്തിൽ നമുക്ക് വീണ്ടും ഒത്തുചേരാം; നമ്മുടെ നാട്ടുകാരുടെ പുതിയ വിഷയങ്ങളും നേട്ടങ്ങളും നമ്മൾ ചർച്ച ചെയ്യും. നിങ്ങളുടെ സന്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. എല്ലാവർക്കും വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.
സുഹൃത്തുക്കളേ, ഭാരതീയർക്ക് ഈ വിഷയത്തിലുള്ള രോഷം ആഗോളതലത്തിലുമുണ്ട്. ഈ ഭീകരാക്രമണത്തിനുശേഷം, ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുന്നു. ആഗോള നേതാക്കളും എന്നെ വിളിച്ചിട്ടുണ്ട്, കത്തുകൾ എഴുതിയിട്ടുണ്ട്, സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഈ ഹീനമായ ഭീകരാക്രമണത്തെ എല്ലാവരും ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഭീകരതയ്ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഭാരതീയർക്കൊപ്പം നിലകൊള്ളുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഞാൻ ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു, തീർച്ചയായും നീതി നടപ്പാക്കപ്പെടും. ഈ ആക്രമണത്തിലെ കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും.
സുഹൃത്തുക്കളേ, രണ്ട് ദിവസം മുമ്പ് നമ്മുടെ രാജ്യത്തെ മഹാനായ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗനെ നമുക്ക് നഷ്ടപ്പെട്ടു. കസ്തൂരിരംഗനെ ഞാൻ കാണുമ്പോഴെല്ലാം, ഭാരതത്തിലെ യുവാക്കളുടെ കഴിവുകൾ, ആധുനിക വിദ്യാഭ്യാസം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ധാരാളം ചർച്ച ചെയ്യാറുണ്ടായിരുന്നു. ഭാരതത്തിന്റെ ശാസ്ത്രം, വിദ്യാഭ്യാസം, ബഹിരാകാശ പദ്ധതി എന്നിവയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒ.യ്ക്ക് ഒരു പുതിയ മുഖം ലഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിച്ച ബഹിരാകാശ പദ്ധതികൾ ഭാരതത്തിന്റെ ശ്രമങ്ങൾക്ക് ആഗോള അംഗീകാരം നേടിത്തന്നു. ഭാരതം ഇന്ന് ഉപയോഗിക്കുന്ന പല ഉപഗ്രഹങ്ങളും ഡോ. കസ്തൂരിരംഗന്റെ മേൽനോട്ടത്തിലാണ് വിക്ഷേപിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു, അതിൽ നിന്ന് യുവതലമുറയ്ക്ക് പലതും പഠിക്കാൻ കഴിയും. അദ്ദേഹം എപ്പോഴും ഇന്നൊവേഷന് പ്രാധാന്യം നൽകി. പുതിയ എന്തെങ്കിലും പഠിക്കുക, അറിയുക, ചെയ്യുക എന്ന ദർശനം വളരെ പ്രചോദനകരമാണ്. രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിൽ ഡോ. കെ. കസ്തൂരിരംഗനും വലിയ പങ്കുവഹിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആധുനിക ആവശ്യങ്ങൾക്കനുസൃതമായി Forward Looking Education എന്ന ആശയം ഡോ. കസ്തൂരിരംഗൻ മുന്നോട്ടുവച്ചു. രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനവും രാഷ്ട്രനിർമ്മാണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും എന്നും ഓർമ്മിക്കപ്പെടും. ഞാൻ ഡോ. കെ. കസ്തൂരിരംഗന്‍ എന്റെ വിനീതമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, ഈ ഏപ്രിൽ മാസം ആര്യഭട്ട ഉപഗ്രഹം വിക്ഷേപിച്ചതിന്റെ 50-ാം വാർഷികമാണ്. ഇന്ന്, നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ, 50 വർഷത്തെ ഈ യാത്ര ഓർക്കുമ്പോൾ, നമ്മൾ എത്ര ദൂരം പിന്നിട്ടിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ പറക്കൽ അന്ന് കാലത്ത് ആത്മവിശ്വാസത്തിന്റെ അടിത്തറയിലാണ് ആരംഭിച്ചത്. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അഭിനിവേശമുള്ള ചില യുവ ശാസ്ത്രജ്ഞർക്ക് - ഇന്നത്തെപ്പോലെ ആധുനിക വിഭവങ്ങളോ ലോകത്തിന്റെ സാങ്കേതികവിദ്യയോ ഇല്ലായിരുന്നു - എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിവ്, സമർപ്പണം, കഠിനാധ്വാനം, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അഭിനിവേശം എന്നിവയായിരുന്നു. കാളവണ്ടികളിലും സൈക്കിളുകളിലും നിർണായക ഉപകരണങ്ങൾ വഹിച്ചുകൊണ്ട് പോകുന്ന നമ്മുടെ ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. രാഷ്ട്രത്തോടുള്ള ആ സമർപ്പണവും സേവന മനോഭാവവും കാരണമാണ് ഇന്ന് ഇത്രയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇന്ന് ഭാരതം ഒരു ആഗോള ബഹിരാകാശ ശക്തിയായി മാറിയിരിക്കുന്നു. 104 ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ചുകൊണ്ട് നമ്മൾ ഒരു റെക്കോർഡ് സൃഷ്ടിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി നമ്മൾ മാറിയിരിക്കുന്നു. ഭാരതം ചൊവ്വ ഭ്രമണപഥ ദൗത്യം വിക്ഷേപിച്ചു, ആദിത്യ-എൽ1 ദൗത്യത്തിലൂടെ നമ്മൾ സൂര്യന് വളരെ അടുത്തെത്തി. ഇന്ന് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാൽ വിജയകരവുമായ ബഹിരാകാശ പദ്ധതിക്ക് ഭാരതം നേതൃത്വം നൽകുന്നു. ലോകത്തിലെ പല രാജ്യങ്ങളും അവരുടെ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും ഐ.എസ്.ആർ.ഒ.യുടെ സഹായം തേടുന്നു.
സുഹൃത്തുക്കളേ, ഐ.എസ്.ആർ.ഒ. ഉപഗ്രഹം വിക്ഷേപിക്കുന്നത് കാണുമ്പോൾ നമുക്ക് അഭിമാനം തോന്നും. 2014-ൽ പി.എസ്.എൽ.വി-സി-23 വിക്ഷേപണം കണ്ടപ്പോഴും എനിക്ക് സമാനമായ ഒരു തോന്നൽ ഉണ്ടായി. 2019-ൽ ചന്ദ്രയാൻ-2 ലാൻഡിംഗ് സമയത്ത് പോലും ഞാൻ ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ സെന്ററിൽ ഉണ്ടായിരുന്നു. ആ സമയത്ത് ചന്ദ്രയാന്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല, ശാസ്ത്രജ്ഞർക്ക് അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. പക്ഷേ, ശാസ്ത്രജ്ഞരുടെ ക്ഷമയും വിജയം നേടാനുള്ള അവരുടെ തീക്ഷ്ണതയും ഞാൻ എന്റെ കണ്ണുകളാൽ കാണുന്നുണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അതേ ശാസ്ത്രജ്ഞർ ചന്ദ്രയാൻ -3 വിജയകരമാക്കിയത് ലോകം മുഴുവൻ കണ്ടു.
സുഹൃത്തുക്കളെ, ഇപ്പോൾ ഭാരതം അതിന്റെ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കും തുറന്നുകൊടുത്തിരിക്കുന്നു. ഇന്ന് നിരവധി യുവാക്കൾ സ്പേസ് സ്റ്റാർട്ടപ്പിൽ വെന്നിക്കൊടി പാറിക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് ഈ മേഖലയിൽ ഒരു കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്ന് രാജ്യത്ത് 325-ലധികം സ്പേസ് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന കാലം ബഹിരാകാശത്ത് നിരവധി പുതിയ സാധ്യതകൾ കൊണ്ടുവരും. ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കാൻ പോകുന്നു. ഗഗൻയാൻ, സ്പാഡെക്സ്, ചന്ദ്രയാൻ-4 തുടങ്ങിയ നിരവധി സുപ്രധാന ദൗത്യങ്ങളുമായി രാജ്യം തിരക്കിലാണ്. വീനസ് ഓർബിറ്റർ മിഷനിലും മാർസ് ലാൻഡർ മിഷനിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ അവരുടെ നൂതനാശയങ്ങൾ കൊണ്ട് നാട്ടുകാർക്ക് അഭിമാനം പകരാൻ പോകുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ മാസം മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഭയാനകമായ ചിത്രങ്ങൾ നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും. ഭൂകമ്പം അവിടെ വലിയ നാശം വിതച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകൾക്ക് ഓരോ ശ്വാസവും, ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് മ്യാൻമറിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്കായി ഭാരതം ഉടൻ തന്നെ ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചത്. വ്യോമസേനയുടെ വിമാനങ്ങൾ മുതൽ നാവികസേനയുടെ കപ്പലുകൾ വരെ എല്ലാം മ്യാൻമറിനെ സഹായിക്കാൻ അയച്ചു. അവിടെ ഭാരത സംഘം ഒരു ഫീൽഡ് ആശുപത്രി തയ്യാറാക്കി. സുപ്രധാന കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ എഞ്ചിനീയർമാരുടെ ഒരു സംഘം സഹായിച്ചു. ഭാരതത്തിൽ നിന്നുള്ള സംഘം അവിടെ പുതപ്പുകൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ എത്തിച്ചു. ഈ സമയത്ത്, ഈ ടീമിന് അവിടെയുള്ള ആളുകളിൽ നിന്ന് ധാരാളം പ്രശംസ ലഭിച്ചു.
സുഹൃത്തുക്കളേ, ഈ പ്രതിസന്ധി ഘട്ടത്തിൽ ധൈര്യത്തിന്റെയും ക്ഷമയുടെയും ജ്ഞാനത്തിന്റെയും ഹൃദയസ്പർശിയായ നിരവധി ഉദാഹരണങ്ങൾ വെളിച്ചത്തുവന്നു. 18 മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വൃദ്ധയെ ഭാരതത്തിന്റെ ടീം രക്ഷപ്പെടുത്തി. ഇപ്പോൾ ടിവിയിൽ 'മൻ കി ബാത്ത്' കാണുന്നവർക്ക് ആ വൃദ്ധയുടെ മുഖവും കാണുന്നുണ്ടാകണം. അവർക്ക് ഓക്സിജന്റെ അളവ് സ്ഥിരപ്പെടുത്തുന്നത് മുതൽ പരിക്കുകൾ ചികിത്സിക്കുന്നതുവരെ സാധ്യമായ എല്ലാ ചികിത്സകളും ഭാരതത്തിൽ നിന്നുള്ള സംഘം നൽകി. ഈ വൃദ്ധയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, അവർ ഞങ്ങളുടെ ടീമിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. ഭാരത രക്ഷാസംഘം കാരണമാണ് തനിക്ക് പുതുജീവൻ ലഭിച്ചതെന്ന് അവർ പറഞ്ഞു. ഭാരത രക്ഷാസംഘം കാരണമാണ് തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടെത്താൻ കഴിഞ്ഞതെന്ന് പലരും ഞങ്ങളുടെ ടീമിനോട് പറഞ്ഞു.
സുഹൃത്തുക്കളേ, ഭൂകമ്പത്തിനുശേഷം, മ്യാൻമറിലെ മാണ്ഡലയിലുള്ള ഒരു ആശ്രമത്തിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നൊരു ആശങ്കയുണ്ടായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തകർ ഇവിടെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി, അതുവഴി ബുദ്ധ സന്യാസിമാരിൽ നിന്ന് അവർക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു. ഓപ്പറേഷൻ ബ്രഹ്മയിൽ പങ്കെടുത്ത എല്ലാവരിലും ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്. നമുക്ക് നമ്മുടെ പാരമ്പര്യമുണ്ട്, നമ്മുടെ മൂല്യങ്ങളുണ്ട്, 'വസുധൈവ കുടുംബകം' - ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന വികാരമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ലോക സുഹൃത്തെന്ന നിലയിൽ ഭാരതത്തിന്റെ സന്നദ്ധതയും മാനവികതയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും നമ്മുടെ മുഖമുദ്രയായി മാറുകയാണ്.
സുഹൃത്തുക്കളേ, ആഫ്രിക്കയിലെ എത്യോപ്യയിലെ പ്രവാസിഭാരതീയരുടെ നൂതനമായ ഒരു ശ്രമത്തെക്കുറിച്ച് എനിക്ക് അറിയാൻ കഴിഞ്ഞു. എത്യോപ്യയിൽ താമസിക്കുന്ന ഭാരതീയർ, ജനനം മുതൽ ഹൃദ്രോഗം ബാധിച്ച കുട്ടികളെ ചികിത്സയ്ക്കായി ഭാരതത്തിലേക്ക് അയയ്ക്കാൻ മുൻകൈയെടുത്തു. ഭാരതീയ കുടുംബങ്ങൾ അത്തരം നിരവധി കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. പണത്തിന്റെ അഭാവം മൂലം ഒരു കുട്ടിയുടെ കുടുംബത്തിന് ഭാരതത്തിലേക്ക് വരാൻ കഴിയുന്നില്ലെങ്കിൽ, അതിനുള്ള ക്രമീകരണങ്ങളും നമ്മുടെ പ്രവാസി സഹോദരീ സഹോദരന്മാർ ചെയ്യുന്നുണ്ട്. ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്ന എത്യോപ്യയിലെ എല്ലാ ദരിദ്രരായ കുട്ടികൾക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം. പ്രവാസിഭാരതീയരുടെ ഈ മഹത്തായ പ്രവർത്തനത്തിന് എത്യോപ്യയിൽ വലിയ പ്രശംസ ലഭിക്കുന്നു. ഭാരതത്തിലെ മെഡിക്കൽ സൗകര്യങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഭാരതവും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വലിയ അളവിൽ വാക്സിൻ അയച്ചിരുന്നു. റാബിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ തുടങ്ങിയ അപകടകരമായ രോഗങ്ങൾ തടയാൻ ഈ വാക്സിൻ ഉപയോഗപ്രദമാകും. ഈ ആഴ്ച, നേപ്പാളിന്റെ അഭ്യർത്ഥനപ്രകാരം, ഭാരതം മരുന്നുകളുടെയും വാക്സിനുകളുടെയും വലിയൊരു ശേഖരം നേപ്പാളിലേക്ക് അയച്ചു. ഇത് തൽസീമിയ, സിക്കിൾസെൽ രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കും. മാനവരാശിയെ സേവിക്കുന്ന കാര്യത്തിൽ ഭാരതം എപ്പോഴും മുൻപന്തിയിലാണ്, ഭാവിയിലും അത്തരം എല്ലാ ആവശ്യങ്ങളിലും മുൻപന്തിയിൽ തന്നെ തുടരും.
സുഹൃത്തുക്കളേ, നമ്മൾ ദുരന്തനിവാരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഏതൊരു പ്രകൃതി ദുരന്തത്തെയും നേരിടുമ്പോൾ, നിങ്ങളുടെ ജാഗ്രത വളരെ പ്രധാനമാണ്. ഇതിനായുള്ള ജാഗ്രതാ സന്ദേശം ഇപ്പോൾ നിങ്ങളുടെ മൊബൈലിലെ ഒരു പ്രത്യേക ആപ്പിൽ നിന്ന് ലഭിക്കും. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഈ ആപ്പിന് കഴിയും, ഇതിന്റെ പേര് 'സചേത്' എന്നാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) ആണ് ‘സചേത് ആപ്പ്’ തയ്യാറാക്കിയത്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ, സുനാമി, കാട്ടുതീ, ഹിമപാതം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് അല്ലെങ്കിൽ മിന്നൽ പോലുള്ള ദുരന്തങ്ങളായാലും, 'സചേത് ആപ്പ്' നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും പരിരക്ഷിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഈ ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കും. 'സചേത് ആപ്പ്' പ്രാദേശിക ഭാഷകളിലും ധാരാളം വിവരങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത. നിങ്ങൾ ഈ ആപ്പ് പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കിടുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഭാരതത്തിന്റെ കഴിവുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നത് നാം കാണുന്നു. ഭാരതത്തിലെ യുവാക്കൾ ഭരതത്തോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു, ഏതൊരു രാജ്യത്തെയും യുവാക്കളുടെ താൽപ്പര്യമാണ് രാജ്യത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കുന്നത്. ഇന്ന് ഭാരതത്തിലെ യുവാക്കൾ Science, Technology, Innovation എന്നിവയിലേക്ക് നീങ്ങുകയാണ്. പിന്നോക്കാവസ്ഥയ്ക്കും മറ്റ് കാരണങ്ങൾക്കും പേരുകേട്ട പ്രദേശങ്ങളിൽ പോലും, യുവാക്കൾ നമുക്ക് ആത്മവിശ്വാസം നൽകുന്ന അത്തരം പുതിയ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ശാസ്ത്ര കേന്ദ്രം ഇക്കാലത്ത് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. കുറച്ചു കാലം മുമ്പ് വരെ, ദന്തേവാഡ അക്രമത്തിനും അസ്വസ്ഥതയ്ക്കും മാത്രം പേരുകേട്ടതായിരുന്നു, എന്നാൽ ഇപ്പോൾ, അവിടെയുള്ള ഒരു ശാസ്ത്ര കേന്ദ്രം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പുതിയ പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുന്നു. കുട്ടികൾക്ക് ഈ സയൻസ് സെന്റർ സന്ദർശിക്കുന്നത് വളരെ ഇഷ്ടമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ മെഷീനുകളും പുതിയ ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ അവർ ഇപ്പോൾ പഠിക്കുന്നു. 3D പ്രിന്ററുകൾ, റോബോട്ടിക് കാറുകൾ എന്നിവയെക്കുറിച്ചും മറ്റ് നൂതന കാര്യങ്ങളെക്കുറിച്ചും പഠിക്കാൻ അവർക്ക് അവസരം ലഭിച്ചു. കുറച്ചു കാലം മുമ്പ്, ഗുജറാത്ത് സയൻസ് സിറ്റിയിൽ ഞാൻ സയൻസ് ഗാലറികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ഗാലറികൾ ആധുനിക ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചും ശാസ്ത്രം ഉപയോഗിച്ച് നമുക്കുവേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും നമുക്ക് നേർക്കാഴ്ച നൽകുന്നു. ഈ ഗാലറികൾ അവിടത്തെ കുട്ടികൾക്കിടയിൽ വളരെയധികം ആവേശമുണ്ടാക്കുന്നുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. ശാസ്ത്രത്തോടും നവീനാശയങ്ങളോടുമുള്ള ഈ വർദ്ധിച്ചുവരുന്ന താല്പര്യം ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കും എന്നത് ഉറപ്പാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി നമ്മുടെ 140 കോടി പൗരന്മാരാണ്, അവരുടെ കഴിവും ഇച്ഛാശക്തിയുമാണ്. കോടിക്കണക്കിന് ആളുകൾ ഒരുമിച്ച് ഒരു പ്രചാരണത്തിന് ചേരുമ്പോൾ, അതിന്റെ പ്രഭാവം വളരെ വലുതാണ്. ഇതിന് ഒരു ഉദാഹരണമാണ് 'ഏക് പേഡ് മാ കേ നാം' - ഈ പ്രചാരണം നമ്മെ പ്രസവിച്ച അമ്മയുടെ പേരിലാണ്, മാത്രമല്ല നമ്മെ മടിയിൽ വഹിക്കുന്ന ഭൂമിമാതാവിനും വേണ്ടിയുള്ളതാണ്. സുഹൃത്തുക്കളെ, ജൂൺ 5, ലോക പരിസ്ഥിതി ദിനത്തിൽ, ഈ പ്രചാരണം ഒരു വർഷം പൂർത്തിയാകുന്നു. ഈ ഒരു വർഷത്തിനുള്ളിൽ, ഈ പ്രചാരണത്തിന് കീഴിൽ, രാജ്യത്തുടനീളം അമ്മയുടെ പേരിൽ 140 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഭാരതത്തിന്റെ ഈ സംരംഭം കണ്ട്, രാജ്യത്തിന് പുറത്തുള്ള ആളുകളും അവരുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. നിങ്ങളും ഈ പ്രചാരണത്തിന്റെ ഭാഗമാകണം, അങ്ങനെ ഒരു വർഷം പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ പങ്കാളിത്തത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം.
സുഹൃത്തുക്കളേ, മരങ്ങൾ തണുപ്പ് നൽകുന്നുവെന്നും മരങ്ങളുടെ തണൽ ചൂടിൽ നിന്ന് ആശ്വാസം നൽകുന്നുവെന്നും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഞാൻ കണ്ടു, അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഈ മരങ്ങൾ അഹമ്മദാബാദിലെ പച്ചപ്പ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, സബർമതി നദിയിൽ റിവർ ഫ്രണ്ട് നിർമ്മാണവും കാങ്കരിയ തടാകം പോലുള്ള ചില തടാകങ്ങളുടെ പുനർനിർമ്മാണവും കാരണം ഇവിടുത്തെ ജലാശയങ്ങളുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഗോളതാപനത്തിനെതിരെ പോരാടുന്ന പ്രധാന നഗരങ്ങളിലൊന്നായി അഹമ്മദാബാദ് മാറിയിട്ടുണ്ടെന്ന് ഇപ്പോൾ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. അവിടത്തെ ആളുകളും ഈ മാറ്റം അന്തരീക്ഷത്തിലെ തണുപ്പായി അനുഭവിക്കുന്നുണ്ട്. അഹമ്മദാബാദിൽ നട്ടുപിടിപ്പിച്ച മരങ്ങൾ അവിടെ പുതിയ അഭിവൃദ്ധി കൊണ്ടുവരാൻ കാരണമാകുകയാണ്. ഭൂമിയുടെ ആരോഗ്യം നിലനിർത്തുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനും, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഒരു മരം നടാൻ ഞാൻ നിങ്ങളോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഒരു പഴഞ്ചൊല്ലുണ്ട്, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്'. പുതിയ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുമ്പോൾ, തീർച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തും. മലകളിൽ വളരുന്ന ആപ്പിൾ നിങ്ങൾ ധാരാളം കഴിച്ചിട്ടുണ്ടാകും. പക്ഷേ, നിങ്ങൾ കർണാടകയിൽ നിന്നുള്ള ആപ്പിൾ രുചിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ, അപ്പോൾ നിങ്ങൾ അത്ഭുതപ്പെടും. സാധാരണയായി നമ്മൾ മനസ്സിലാക്കുന്നത് ആപ്പിൾ മലനിരകളിൽ മാത്രമേ വളരുന്നുള്ളൂ എന്നാണ്. എന്നാൽ കർണാടകയിലെ ബാഗൽകോട്ടിൽ താമസിക്കുന്ന ശ്രീ. ഷെയ്ൽ തേലി സമതലങ്ങളിൽ ആപ്പിൾ കൃഷി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുലാലി ഗ്രാമത്തിൽ, 35 ഡിഗ്രിയിൽ കൂടുതൽ താപനിലയിൽ പോലും ആപ്പിൾ മരങ്ങൾ കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, ശ്രീ ഷെയ്ൽ തേലിക്ക് കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്നു, അതിനാൽ അദ്ദേഹം ആപ്പിൾ കൃഷിയും പരീക്ഷിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം നട്ടുപിടിപ്പിച്ച ആപ്പിൾ മരങ്ങളിൽ ധാരാളം ആപ്പിൾ വളരുന്നു, അവ വിറ്റ് അദ്ദേഹത്തിന് നല്ല വരുമാനം ലഭിക്കുന്നു.
സുഹൃത്തുക്കളേ, ആപ്പിളിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്ന ഈ സമയത്ത്, നിങ്ങൾ കിന്നൗരി ആപ്പിളിന്റെ പേര് തീർച്ചയായും കേട്ടിട്ടുണ്ടാകും. ആപ്പിളിന് പേരുകേട്ട കിന്നൗറിൽ കുങ്കുമപ്പൂ ഉത്പാദനം ആരംഭിച്ചു. പൊതുവെ ഹിമാചലിൽ കുങ്കുമപ്പൂ കൃഷി കുറവായിരുന്നു, എന്നാൽ ഇപ്പോൾ കിന്നൗറിലെ മനോഹരമായ സാംഗ്ല താഴ്വരയിലും കുങ്കുമപ്പൂ കൃഷി ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ വയനാട്ടിൽ നിന്നാണ് ഇത്തരത്തിലൊരു ഉദാഹരണം. കുങ്കുമപ്പൂവ് വളർത്തുന്നതിലും ഇവിടെ വിജയം കൈവരിക്കാൻ കഴിഞ്ഞു. വയനാട്ടിൽ ഈ കുങ്കുമപ്പൂവ് ഏതെങ്കിലും വയലിലോ മണ്ണിലോ വളർത്തുന്നില്ല, മറിച്ച് എയറോപോണിക്സ് ടെക്നിക് ഉപയോഗിച്ചാണ് വളർത്തുന്നത്. ലിച്ചിയുടെ ഉൽപാദനത്തിലും സമാനമായ ഒരു അത്ഭുതം സംഭവിച്ചിട്ടുണ്ട്. ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ലിച്ചി വളരുന്നുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദക്ഷിണേന്ത്യയിലും രാജസ്ഥാനിലും ലിച്ചി ഉത്പാദിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുവീര അരസ് കാപ്പി കൃഷി ചെയ്തിരുന്നു. അദ്ദേഹം കൊടൈക്കനാലിൽ ലിച്ചി മരങ്ങൾ നട്ടുപിടിപ്പിച്ചു, ഏഴ് വർഷത്തെ കഠിനാധ്വാനത്തിനുശേഷം മരങ്ങൾ കായ്ക്കാൻ തുടങ്ങി. ലിച്ചി കൃഷിയിലെ വിജയം സമീപത്തുള്ള മറ്റ് കർഷകർക്കും പ്രചോദനമായി. രാജസ്ഥാനിൽ ലിച്ചി കൃഷി ചെയ്യുന്നതിൽ ജിതേന്ദ്ര സിംഗ് റണാവത് വിജയം നേടിയിട്ടുണ്ട്. ഈ ഉദാഹരണങ്ങളെല്ലാം വളരെ പ്രചോദനാത്മകമാണ്. നമ്മൾ പുതിയ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയും ബുദ്ധിമുട്ടുകൾക്കിടയിലും സ്ഥിരോത്സാഹം കാണിക്കുകയും ചെയ്താൽ, അസാധ്യമായത് പോലും സാധ്യമാക്കാൻ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ്. മെയ് മാസം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇന്നു മുതൽ ഏകദേശം 108 വർഷം പിന്നിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകട്ടെ. 1917-ൽ, ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് സ്വാതന്ത്ര്യത്തിനായുള്ള ഒരു അതുല്യമായ പോരാട്ടം നടക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരതകൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ദരിദ്രരുടെയും, അധഃസ്ഥിതരുടെയും, കർഷകരുടെയും മേലുള്ള ചൂഷണം മനുഷ്യത്വരഹിതമായ തലങ്ങൾ കടന്നിരുന്നു. ബിഹാറിലെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ കർഷകരെ ഇൻഡിഗോ കൃഷി ചെയ്യാൻ ബ്രിട്ടീഷുകാർ നിർബന്ധിക്കുകയായിരുന്നു. നീലം കൃഷി കാരണം കർഷകരുടെ വയലുകൾ തരിശായിക്കൊണ്ടിരുന്നു, പക്ഷേ ബ്രിട്ടീഷ് ഗവൺമെന്റിന് അതിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഗാന്ധിജി 1917-ൽ ബിഹാറിലെ ചമ്പാരനിൽ എത്തി. കർഷകർ ഗാന്ധിജിയോട് പറഞ്ഞു - ഞങ്ങളുടെ ഭൂമി മരിക്കുകയാണ്, ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് കർഷകരുടെ കഷ്ടപ്പാടുകൾ ഗാന്ധിജിയുടെ മനസ്സിൽ ഒരു ദൃഢനിശ്ചയത്തിന് കാരണമായി. അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ചത്. ബാപ്പുവിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രധാന പരീക്ഷണമായിരുന്നു 'ചമ്പാരൻ സത്യാഗ്രഹം'. ബാപ്പുവിന്റെ സത്യാഗ്രഹത്തിൽ മുഴുവൻ ബ്രിട്ടീഷ് ഭരണവും ഇളകിമറിഞ്ഞു. കർഷകരെ ഇൻഡിഗോ കൃഷി ചെയ്യാൻ നിർബന്ധിക്കുന്ന നിയമം ബ്രിട്ടീഷുകാർക്ക് നിർത്തിവയ്ക്കേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തിന് പുതിയ ആത്മവിശ്വാസം പകരുന്ന ഒരു വിജയമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയായി മാറിയ ബിഹാറിന്റെ മറ്റൊരു സുപുത്രനും ഈ സത്യാഗ്രഹത്തിൽ വലിയ സംഭാവന നൽകിയെന്ന് നിങ്ങൾക്ക് അറിയുമായിരിക്കും. അദ്ദേഹം ഒരു മഹാനായ വ്യക്തിയായിരുന്നു - ഡോ. രാജേന്ദ്ര പ്രസാദ്. 'ചമ്പാരൻ സത്യാഗ്രഹ'ത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതി - 'സത്യാഗ്രഹ ഇൻ ചമ്പാരൻ', എല്ലാ യുവാക്കളും ഈ പുസ്തകം വായിക്കണം. സഹോദരീ സഹോദരന്മാരേ, സ്വാതന്ത്ര്യസമരത്തിന്റെ മായാത്ത നിരവധി അധ്യായങ്ങൾ ഏപ്രിൽ മാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാന്ധിജിയുടെ 'ദണ്ഡി മാർച്ച്' ഏപ്രിൽ 6 ന് പൂർത്തിയായി. മാർച്ച് 12 ന് ആരംഭിച്ച് 24 ദിവസം നീണ്ടുനിന്ന ഈ യാത്ര ബ്രിട്ടീഷുകാരെ പിടിച്ചുലച്ചിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ഏപ്രിലിൽ തന്നെയാണ്. ആ രക്തരൂഷിത ചരിത്രത്തിന്റെ അടയാളങ്ങൾ പഞ്ചാബിന്റെ മണ്ണിൽ ഇപ്പോഴും ഉണ്ട്.
സുഹൃത്തുക്കളെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, മെയ് 10 ന്, ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വാർഷികവും വരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ആ ആദ്യ പോരാട്ടത്തിൽ ജ്വലിച്ച തീപ്പൊരി പിന്നീട് ലക്ഷക്കണക്കിന് പോരാളികൾക്ക് ഒരു ദീപമായി മാറി. ഇക്കഴിഞ്ഞ ഏപ്രിൽ 26 ന്, 1857 ലെ വിപ്ലവത്തിലെ മഹാനായ നായകനായ ബാബു വീർ കുവർ സിങ്ങിന്റെ ചരമവാർഷികവും നമ്മൾ ആചരിച്ചു. ബിഹാറിലെ മഹാനായ യോദ്ധാവിൽ നിന്ന് മുഴുവൻ രാജ്യത്തിനും പ്രചോദനം ലഭിക്കുന്നു. അത്തരം ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ അനശ്വര പ്രചോദനങ്ങൾ നാം സജീവമായി നിലനിർത്തണം. അവരിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജം അമൃതകാലത്തിനായുള്ള നമ്മുടെ പ്രതിജ്ഞകൾക്ക് പുതിയ ശക്തി നൽകുന്നു.
സുഹൃത്തുക്കളെ, 'മൻ കി ബാത്തി'ന്റെ ഈ നീണ്ട യാത്രയിൽ നിങ്ങൾ ഈ പരിപാടിയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന നേട്ടങ്ങൾ 'മൻ കി ബാത്ത്' വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു. അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുകൂടി രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചും മഹത്തായ പാരമ്പര്യത്തെക്കുറിച്ചും പുതിയ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കും. സമർപ്പണത്തിലൂടെയും സേവനമനോഭാവത്തിലൂടെയും സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്ന അത്തരം ആളുകളെക്കുറിച്ച് നമുക്ക് അറിയാൻ കഴിയും. എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് അയച്ചുതരിക. നന്ദി, നമസ്ക്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -
കന്നടയിൽ എല്ലാവർക്കും ഉഗാദി ഉത്സവ ആശംസകൾ.
അടുത്ത സന്ദേശം -
തെലുങ്കിൽ എല്ലാവർക്കും ഉഗാദി ഉത്സവ ആശംസകൾ.
ഇതാ മറ്റൊരു കത്തിൽ കൊങ്കണിയിൽ എഴുതിയിരിക്കുന്നു –
സൻസാർ പട് വ ആശംസകൾ
അടുത്ത സന്ദേശം മറാത്തിയിലാണ്,
ഗുഡി പട് വ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ
ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ മലയാളത്തിൽ എഴുതിയിരിക്കുന്നു,
എല്ലാവർക്കും വിഷു ആശംസകൾ.
തമിഴിൽ മറ്റൊരു സന്ദേശമുണ്ട് -
എല്ലാവർക്കും പുതുവത്സരാശംസകൾ
സുഹൃത്തുക്കളേ, ഇവ വ്യത്യസ്ത ഭാഷകളിൽ അയച്ച സന്ദേശങ്ങാളാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇതിന്റെ കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന വിശേഷം ഇതാണ്. ഇന്ന് മുതലോ അടുത്തുതന്നെയുള്ള ദിവസങ്ങളിലോ നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുതുവർഷം ആരംഭിക്കുകയാണ്. ഈ സന്ദേശങ്ങളെല്ലാം പുതുവത്സരാശംസകളും വിവിധ ഉത്സവങ്ങളും നിറഞ്ഞതാണ്. അതുകൊണ്ടാണ് ആളുകൾ എനിക്ക് വ്യത്യസ്ത ഭാഷകളിൽ ആശംസകൾ അയച്ചത്.
സുഹൃത്തുക്കളെ, ഇന്ന് കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഉഗാദി ഉത്സവം വളരെ ഗംഭീരമായി ആഘോഷിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് ഗുഡി പട്വ ആഘോഷിക്കുകയാണ്. നമ്മുടെ വൈവിധ്യപൂർണ്ണമായ രാജ്യത്ത്, വരും ദിവസങ്ങളിൽ, വിവിധ സംസ്ഥാനങ്ങൾ അസമിൽ 'റൊങ്കാലി ബിഹു', ബംഗാളിൽ 'പൊയില ബോയ്ഷാഖ്', കശ്മീരിൽ 'നവ്രേ' എന്നിവ ആഘോഷിക്കും. അതുപോലെ, ഏപ്രിൽ 13 നും 15 നും ഇടയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഉത്സവങ്ങൾ നടക്കും. ഇതുമായി ബന്ധപ്പെട്ട് ആവേശത്തിന്റെ ഒരു അന്തരീക്ഷമുണ്ട്, ഈദ് പെരുന്നാൾ കൂടി വരുന്നു. അതായത് ഈ മാസം മുഴുവൻ ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഉത്സവങ്ങളുടെ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ ഈ ഉത്സവങ്ങൾ വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കാം, പക്ഷേ ഭാരതത്തിന്റെ വൈവിധ്യത്തിൽ ഐക്യം എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് അവ കാണിക്കുന്നു. ഈ ഐക്യബോധം നാം നിരന്തരം ശക്തിപ്പെടുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളേ, പരീക്ഷ വരുമ്പോൾ, ഞാൻ എന്റെ യുവ സുഹൃത്തുക്കളുമായി പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യും. ഇപ്പോൾ പരീക്ഷകൾ കഴിഞ്ഞു. പല സ്കൂളുകളിലും, ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതിനുശേഷം, വേനൽക്കാല അവധി ദിവസങ്ങൾ വരും. വർഷത്തിലെ ഈ സമയത്തിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞാനും എന്റെ കൂട്ടുകാരും ദിവസം മുഴുവൻ എന്തെങ്കിലും കുസൃതികൾ കാണിച്ചിരുന്ന എന്റെ കുട്ടിക്കാലം ഞാൻ ഓർക്കുന്നു. എന്നാൽ അതേ സമയം, ഞങ്ങൾ സൃഷ്ടിപരമായ എന്തെങ്കിലും ചെയ്തു, പഠിച്ചു. വേനൽക്കാലത്ത് പകലിന് ദൈർഘ്യം കൂടുതലാണ്, കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പുതിയൊരു ഹോബി ഏറ്റെടുക്കാനും നിങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഇന്ന്, കുട്ടികൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന അത്തരം വേദികൾക്ക് ഒരു കുറവുമില്ല. ഉദാഹരണത്തിന്, ഏതെങ്കിലും സ്ഥാപനം ഒരു ടെക്നോളജി ക്യാമ്പ് നടത്തുകയാണെങ്കിൽ, കുട്ടികൾക്ക് അവിടെ ആപ്പുകൾ നിർമ്മിക്കുന്നതിനൊപ്പം ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിനെക്കുറിച്ച് പഠിക്കാനും കഴിയും. പരിസ്ഥിതി, നാടകം അല്ലെങ്കിൽ നേതൃത്വപാടവം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ കോഴ്സുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്കും അവയിൽ ചേരാം. പ്രസംഗമോ നാടകമോ പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്, ഇവ കുട്ടികൾക്ക് വളരെ ഉപയോഗപ്രദമാണ്. ഇതിനെല്ലാം പുറമേ, ഈ അവധിക്കാലത്ത് പല സ്ഥലങ്ങളിലും നടക്കുന്ന സന്നദ്ധപ്രവർത്തനങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള അവസരവും നിങ്ങൾക്കുണ്ട്. അത്തരം പരിപാടികളെക്കുറിച്ച് എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്. ഏതെങ്കിലും സംഘടന, സ്കൂൾ, സാമൂഹിക സ്ഥാപനം അല്ലെങ്കിൽ ശാസ്ത്ര കേന്ദ്രം ഇത്തരം വേനൽക്കാല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണെങ്കിൽ, അത് #MyHolidays-ൽ ഷെയർ ചെയ്യുക. ഇങ്ങനെ ചെയ്താൽ രാജ്യമെമ്പാടുമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും.
എന്റെ യുവസുഹൃത്തുക്കളെ, ഈ വേനൽക്കാല അവധിക്കാലത്തിനായി തയ്യാറാക്കിയ My-bharat ആ പ്രത്യേക കലണ്ടറിനെക്കുറിച്ച് ഇന്ന് ഞാൻ നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ കലണ്ടറിന്റെ ഒരു പകർപ്പ് ഇപ്പോൾ എന്റെ മുമ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ കലണ്ടറിലെ ചില അതുല്യമായ ശ്രമങ്ങൾ ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. My-bharat പഠനയാത്രയിലെന്നപോലെ, ഞങ്ങളുടെ 'ജൻ ഔഷധി കേന്ദ്രങ്ങൾ' എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. വൈബ്രന്റ് വില്ലേജ് കാമ്പെയ്നിന്റെ ഭാഗമാകുന്നതിലൂടെ അതിർത്തി ഗ്രാമങ്ങളിൽ നിങ്ങൾക്ക് ഒരു സവിശേഷ അനുഭവം നേടാൻ കഴിയും. ഇതോടൊപ്പം, നിങ്ങൾക്ക് തീർച്ചയായും അവിടെയുള്ള സാംസ്കാരിക, കായിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയും. അംബേദ്കർ ജയന്തി ദിനത്തിൽ പദയാത്രയിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും കഴിയും. കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്, അവരുടെ അവധിക്കാല അനുഭവങ്ങൾ #HolidayMemories-മായി പങ്കിടണം. വരാനിരിക്കുന്ന ‘മൻ കി ബാത്തി’ൽ നിങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വേനൽക്കാലം ആരംഭിക്കുമ്പോൾ തന്നെ, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജലസംരക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. പല സംസ്ഥാനങ്ങളിലും ജലകൊയ്ത്തും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നിട്ടുണ്ട്. ജലവൈദ്യുത മന്ത്രാലയവും വിവിധ സന്നദ്ധ സംഘടനകളും ഈ ദിശയിൽ പ്രവർത്തിക്കുന്നു. രാജ്യത്ത് ആയിരക്കണക്കിന് കൃത്രിമ കുളങ്ങൾ, ചെക്ക് ഡാമുകൾ, കുഴൽക്കിണർ റീചാർജ്, കമ്മ്യൂണിറ്റി സോക്ക് പിറ്റുകൾ എന്നിവ നിർമ്മിക്കപ്പെടുന്നു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും 'Catch the rain' എന്ന പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ പ്രചാരണം സർക്കാരിന്റെതല്ല, മറിച്ച് സമൂഹത്തിന്റേതാണ്, സാധാരണക്കാരുടെതാണ്. കൂടുതൽ കൂടുതൽ ആളുകളെ ജലസംരക്ഷണവുമായി ബന്ധിപ്പിക്കുന്നതിനായി, ജലസംരക്ഷണത്തെക്കുറിച്ചുള്ള പൊതുജനപങ്കാളിത്ത കാമ്പെയ്നും നടത്തുന്നു. നമുക്ക് ലഭിച്ച പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറുക എന്നതാണ് നമ്മുടെ ശ്രമം.
സുഹൃത്തുക്കളേ, മഴത്തുള്ളികളെ സംരക്ഷിക്കുന്നതിലൂടെ നമുക്ക് ധാരാളം വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ കാമ്പെയ്നിന്റെ കീഴിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഭൂതപൂർവമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. രസകരമായ ഒരു സ്ഥിതിവിവരക്കണക്ക് ഞാൻ നിങ്ങൾക്ക് നൽകട്ടെ. കഴിഞ്ഞ 7-8 വർഷത്തിനുള്ളിൽ, പുതുതായി നിർമ്മിച്ച ടാങ്കുകൾ, കുളങ്ങൾ, മറ്റ് ജല റീചാർജ് ഘടനകൾ എന്നിവയിലൂടെ 11 ബില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം സംരക്ഷിക്കപ്പെട്ടു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും 11 ബില്യൺ ക്യുബിക് മീറ്റർ വെള്ളം എത്രയുണ്ടാകുമെന്ന്?
സുഹൃത്തുക്കളേ, ഭക്രനംഗൽ അണക്കെട്ടിൽ അടിഞ്ഞുകൂടുന്ന വെള്ളത്തിന്റെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഈ വെള്ളമാണ് ഗോവിന്ദ് സാഗർ തടാകത്തിന് രൂപം നൽകുന്നത്. ഈ തടാകത്തിന്റെ നീളം തന്നെ 90 കിലോമീറ്ററിൽ കൂടുതലാണ്. ഈ തടാകത്തിൽ പോലും 9-10 ബില്യൺ ക്യുബിക് മീറ്ററിൽ കൂടുതൽ വെള്ളം സംരക്ഷിക്കാൻ കഴിയില്ല. 9-10 ബില്യൺ ക്യുബിക് മീറ്റർ മാത്രം! ചെറിയ പരിശ്രമങ്ങളിലൂടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ബില്യൺ ക്യുബിക് മീറ്റർ വെള്ളം സംരക്ഷിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു - ഇതൊരു മികച്ച ശ്രമമല്ലേ!
സുഹൃത്തുക്കളേ, കർണാടകയിലെ ഗഡാഗ് ജില്ലയിലെ ജനങ്ങളും ഈ ദിശയിൽ ഒരു മാതൃക കാണിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇവിടുത്തെ രണ്ട് ഗ്രാമങ്ങളിലെ തടാകങ്ങൾ പൂർണ്ണമായും വറ്റിപ്പോയി. മൃഗങ്ങൾക്കു പോലും കുടിക്കാൻ വെള്ളം കിട്ടാത്ത ഒരു കാലം വന്നു. ക്രമേണ തടാകം പുല്ലും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞു. എന്നാൽ ഗ്രാമത്തിലെ ചിലർ തടാകം പുനരുജ്ജീവിപ്പിക്കാൻ തീരുമാനിക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 'ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുണ്ടെന്ന്' അവർ പറയുന്നു. ഗ്രാമവാസികളുടെ പരിശ്രമം കണ്ട്, സമീപത്തുള്ള സാമൂഹിക സംഘടനകളും അവരോടൊപ്പം ചേർന്നു. എല്ലാവരും ഒരുമിച്ച് മാലിന്യവും ചെളിയും വൃത്തിയാക്കി, കുറച്ച് സമയത്തിനുശേഷം തടാക പ്രദേശം പൂർണ്ണമായും വൃത്തിയായി. ഇപ്പോൾ ആളുകൾ മഴക്കാലത്തിനായി കാത്തിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ, Catch the rain' എന്ന പ്രചാരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണിത്. സുഹൃത്തുക്കളേ, നിങ്ങളുടെ നാട്ടിൽ നിങ്ങൾക്കും ഇത്തരം ശ്രമങ്ങളിൽ പങ്കുചേരാം. ഈ ബഹുജന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ ഇപ്പോൾ തന്നെ ആസൂത്രണം ആരംഭിക്കണം, ഒരു കാര്യം കൂടി നിങ്ങൾ ഓർമ്മിക്കണം - സാധ്യമെങ്കിൽ, വേനൽക്കാലത്ത് നിങ്ങളുടെ വീടിന് മുന്നിൽ ഒരു പാത്രം തണുത്ത വെള്ളം സൂക്ഷിക്കുക. വീടിന്റെ മേൽക്കൂരയിലോ വരാന്തയിലോ പക്ഷികൾക്കായി വെള്ളം വയ്ക്കുക. ഈ നല്ല പ്രവൃത്തി ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് എത്ര സുഖം തോന്നുമെന്ന് നോക്കൂ.
സുഹൃത്തുക്കളേ, ഇനി ‘മൻ കി ബാത്തിൽ’ ധൈര്യത്തിന്റെ പറക്കലിനെക്കുറിച്ച് സംസാരിക്കാം! വെല്ലുവിളികൾക്കിടയിലും അഭിനിവേശം പ്രകടിപ്പിക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ, കളിക്കാർ അവരുടെ സമർപ്പണവും കഴിവും കൊണ്ട് വീണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്തവണ മുമ്പത്തേക്കാൾ കൂടുതൽ കളിക്കാർ ഈ ഗെയിമുകളിൽ പങ്കെടുത്തു. പാരാ സ്പോർട്സ് എത്രത്തോളം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഇത് കാണിക്കുന്നു. ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും അവരുടെ മികച്ച പരിശ്രമത്തിന് ഞാൻ അഭിനന്ദിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഹരിയാന, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരെ ഞാൻ അഭിനന്ദിക്കുന്നു. ഈ മത്സരങ്ങളിൽ, നമ്മുടെ ദിവ്യാംഗരായ കളിക്കാർ 18 ദേശീയ റെക്കോർഡുകൾ സൃഷ്ടിച്ചു. അതിൽ 12 എണ്ണം നമ്മുടെ വനിതാ കളിക്കാരുടെ പേരുകളിലായിരുന്നു. ഈ വർഷത്തെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു എനിക്ക് ഒരു കത്തെഴുതി. അദ്ദേഹത്തിന്റെ കത്തിൽ നിന്ന് കുറച്ച് ഭാഗം ഞാൻ വായിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എഴുതിയിട്ടുണ്ട്-
"മെഡൽ നേടുന്നത് വളരെ സവിശേഷമാണ്, പക്ഷേ ഞങ്ങളുടെ പോരാട്ടം വേദിയിൽ നിൽക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഞങ്ങൾ എല്ലാ ദിവസവും പോരാടുന്നുണ്ട്. ജീവിതം നമ്മെ പല തരത്തിൽ പരീക്ഷിക്കുന്നു, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നമ്മുടെ പോരാട്ടം മനസ്സിലാകൂ. ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു. ഞങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങൾ ആരെക്കാളും മോശക്കാരല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."
വൗ! ജോബി മാത്യു, താങ്കൾ നന്നായി എഴുതിയിരിക്കുന്നു, അതിശയകരമാംവിധം എഴുതിയിരിക്കുന്നു. ഈ കത്തിന് ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ജോബി മാത്യുവിനോടും ഞങ്ങളുടെ എല്ലാ ദിവ്യാംഗ സുഹൃത്തുക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.
സുഹൃത്തുക്കളേ, ഡൽഹിയിൽ നടന്ന മറ്റൊരു മഹത്തായ പരിപാടി ആളുകളെ വളരെയധികം പ്രചോദിപ്പിക്കുകയും അവരിൽ ആവേശം നിറയ്ക്കുകയും ചെയ്തു. ഒരു നൂതന ആശയമായിട്ടാണ് ഫിറ്റ് ഇന്ത്യ കാർണിവൽ ആദ്യമായി സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 25,000 ത്തോളം പേർ ഇതിൽ പങ്കെടുത്തു. അവർക്കെല്ലാവർക്കും ഒരേ ലക്ഷ്യമായിരുന്നു - ഫിറ്റ്നസ് നിലനിർത്തുക, ഫിറ്റ്നസിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക. ഈ പരിപാടിയിൽ പങ്കെടുത്ത ആളുകൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. നിങ്ങളുടെ പ്രദേശങ്ങളിലും ഇത്തരം കാർണിവലുകൾ സംഘടിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ സംരംഭത്തിൽ My-Bharat നിങ്ങൾക്ക് വളരെ സഹായകരമാകും.
സുഹൃത്തുക്കളേ, നമ്മുടെ തദ്ദേശീയ കളികൾ ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡിനെ നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ഗാനമായ "റൺ ഇറ്റ് അപ്പ്" വളരെ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. കളരിപ്പയറ്റ്, ഗട്ക, താങ്-ട തുടങ്ങിയ നമ്മുടെ പരമ്പരാഗത ആയോധനകലകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻകൈൻഡിന്റെ പരിശ്രമത്തിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ കഴിയുന്നു എന്നതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എല്ലാ മാസവും MyGov-ലൂടെയും NaMo ആപ്പിലൂടെയും നിങ്ങളിൽ നിന്ന് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. പല സന്ദേശങ്ങളും എന്റെ ഹൃദയത്തെ സ്പർശിക്കുന്നു, ചിലത് എന്നിൽ അഭിമാനം നിറയ്ക്കുന്നു. പലപ്പോഴും ഈ സന്ദേശങ്ങളിൽ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അതുല്യമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്തവണ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സന്ദേശം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വാരണാസിയിൽ നിന്നുള്ള അഥർവ കപൂർ, മുംബൈയിൽ നിന്നുള്ള ആര്യഷ് ലിഖ, ആട്രി മാൻ എന്നിവർ എന്റെ മൗറീഷ്യസ് സന്ദർശനത്തെക്കുറിച്ചുള്ള അവരുടെ വികാരങ്ങൾ എഴുതി അയച്ചു. ഈ യാത്രയിൽ ഗീത് ഗവായിയുടെ പ്രകടനം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ലഭിച്ച നിരവധി കത്തുകളിൽ സമാനമായ വികാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മൗറീഷ്യസിൽ ഗീത് ഗവായിയുടെ അസാമാന്യമായ പ്രകടനത്തിനിടെ ഞാൻ അനുഭവിച്ചത് ശരിക്കും അത്ഭുതകരമായിരുന്നു.
സുഹൃത്തുക്കളേ, നമ്മൾ നമ്മുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, എത്ര വലിയ കൊടുങ്കാറ്റ് വന്നാലും, അതിന് നമ്മെ പിഴുതെറിയാൻ കഴിയില്ല. ഒന്ന് ചിന്തിച്ചു നോക്കൂ, ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ നിന്ന് നിരവധി ആളുകൾ മൗറീഷ്യസിലേക്ക് കരാറുകാരായി പോയി. അടുത്തതായി എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ കാലക്രമേണ അവർ അവിടെ സ്ഥിരതാമസമാക്കി. മൗറീഷ്യസിൽ അവർ വലിയൊരു പേര് സമ്പാദിച്ചു. അവർ അവരുടെ പൈതൃകം കാത്തുസൂക്ഷിക്കുകയും അവരുടെ വേരുകളുമായി ബന്ധം പുലർത്തുകയും ചെയ്തു. മൗറീഷ്യസ് മാത്രമല്ല അത്തരമൊരു ഉദാഹരണം. കഴിഞ്ഞ വർഷം ഞാൻ ഗയാനയിൽ പോയപ്പോൾ, അവിടുത്തെ ചൗട്ടാൽ പ്രകടനം എന്നെ വളരെയധികം ആകർഷിച്ചു.
സുഹൃത്തുക്കളേ, ഇനി ഞാൻ നിങ്ങൾക്കായി ഒരു ഓഡിയോ പ്ലേ ചെയ്യട്ടെ.
#(ഓഡിയോ ക്ലിപ്പ് ഫിജി)#
ഇത് നമ്മുടെ രാജ്യത്തിന്റെ ഏതോ ഭാഗത്തെക്കുറിച്ചാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ അത് ഫിജിയുമായി ബന്ധപ്പെട്ടതാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇതാണ് ഫിജിയിലെ വളരെ പ്രശസ്തമായ 'ഫാഗ്വാ ചൗട്ടാൽ'. ഈ പാട്ടുകളും സംഗീതവും എല്ലാവരെയും ആവേശം കൊള്ളിക്കുന്നു. ഞാൻ നിങ്ങൾക്കായി മറ്റൊരു ഓഡിയോ പ്ലേ ചെയ്യട്ടെ.
#(ഓഡിയോ ക്ലിപ്പ് സുരിനാം)#
ഈ ഓഡിയോ സുരിനാമിലെ 'ചൗട്ടൽ' ആണ്. ഈ പരിപാടി ടിവിയിൽ കാണുന്ന നാട്ടുകാർക്ക് സുരിനാമിന്റെ പ്രസിഡന്റും എന്റെ സുഹൃത്ത് ശ്രീ.ചാൻ സന്തോഖിയും ഇത് ആസ്വദിക്കുന്നത് കാണാൻ കഴിയും. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ഈ കൂട്ടായ്മകളുടെയും ഗാനങ്ങളുടെയും പാരമ്പര്യം വളരെ ജനപ്രിയമാണ്. ഈ രാജ്യങ്ങളിലെല്ലാം ആളുകൾ രാമായണം ധാരാളം വായിക്കുന്നു. ഫഗ്വ ഇവിടെ വളരെ പ്രശസ്തമാണ്, എല്ലാ ഭാരതീയ ഉത്സവങ്ങളും പൂർണ്ണ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. അവരുടെ പല ഗാനങ്ങളും ഭോജ്പുരി, അവധി, അല്ലെങ്കിൽ ഒരു മിശ്രിത ഭാഷയിലാണ്, ഇടയ്ക്കിടെ ബ്രജ്, മൈഥിലി എന്നിവയും ഉപയോഗിക്കുന്നു. ഈ രാജ്യങ്ങളിൽ നമ്മുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
സുഹൃത്തുക്കളേ, വർഷങ്ങളായി ഭാരതീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അത്തരം നിരവധി സംഘടനകൾ ലോകത്തിലുണ്ട്. അത്തരത്തിലുള്ള ഒരു സംഘടനയാണ് - 'സിംഗപ്പൂർ ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റി'. ഭാരതീയ നൃത്തം, സംഗീതം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഈ സംഘടന അതിന്റെ മഹത്തായ 75 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ അവസരവുമായി ബന്ധപ്പെട്ട പരിപാടിയിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ. തർമൻ ഷൺമുഖരത്നം വിശിഷ്ടാതിഥിയായിരുന്നു. ഈ സംഘടനയുടെ ശ്രമങ്ങളെ അദ്ദേഹം വളരെയധികം അഭിനന്ദിച്ചു. ഈ ടീമിന് എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ, 'മൻ കി ബാത്തി'ൽ നമ്മൾ പലപ്പോഴും ജനങ്ങളുടെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളും ഉന്നയിക്കാറുണ്ട്. ചിലപ്പോൾ വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്നു. ഇത്തവണ 'മന് കീ ബാത്തി'ല്‍, നമ്മളെല്ലാവരുമായും നേരിട്ട് ബന്ധപ്പെട്ട ഒരു വെല്ലുവിളിയെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതാണ് 'ടെക്സ്റ്റൈൽ വേസ്റ്റ്' എന്ന വെല്ലുവിളി. ഈ തുണി മാലിന്യത്തിൽ പുതിയതായി എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും? വാസ്തവത്തിൽ, തുണിത്തരങ്ങളുടെ മാലിന്യം ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്ന ഒരു പുതിയ പ്രധാന കാരണമായി മാറിയിരിക്കുന്നു. ഇക്കാലത്ത്, പഴയ വസ്ത്രങ്ങൾ എത്രയും വേഗം ഉപേക്ഷിച്ച് പുതിയത് വാങ്ങുന്ന പ്രവണത ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. നിങ്ങൾ ധരിക്കാതെ ഉപേക്ഷിക്കുന്ന പഴയ വസ്ത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് തുണി മാലിന്യമായി മാറുന്നു. ഈ വിഷയത്തിൽ ആഗോളതലത്തിൽ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഒരു ഗവേഷണം വെളിപ്പെടുത്തിയത് തുണിത്തരങ്ങളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ പുതിയ വസ്ത്രങ്ങളാക്കി മാറ്റുന്നുള്ളൂ എന്നാണ് - ഒരു ശതമാനത്തിൽ താഴെ മാത്രം! ലോകത്ത് ഏറ്റവും കൂടുതൽ തുണി മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ഭാരതം. ഇതിനർത്ഥം നമ്മളും ഒരു വലിയ വെല്ലുവിളി നേരിടുന്നു എന്നാണ്. പക്ഷേ, ഈ വെല്ലുവിളി നേരിടാൻ നമ്മുടെ രാജ്യത്ത് നിരവധി പ്രശംസനീയമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഭാരതത്തിലെ നിരവധി സ്റ്റാർട്ടപ്പുകൾ ടെക്സ്റ്റൈൽസ് റിക്കവറി ഫെസിലിറ്റീസ് എന്ന വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന അത്തരം നിരവധി ടീമുകളുണ്ട്. സുസ്ഥിര ഫാഷനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിരവധി യുവ സുഹൃത്തുക്കൾ പങ്കാളികളാണ്. അവർ പഴയ വസ്ത്രങ്ങളും ചെരിപ്പുകളും പുനരുപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നു. അലങ്കാര വസ്തുക്കൾ, ഹാൻഡ്ബാഗുകൾ, സ്റ്റേഷനറി വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ തുണി മാലിന്യത്തിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. ഇന്ന് പല സംഘടനകളും 'സർക്കുലർ ഫാഷൻ ബ്രാൻഡിനെ' ജനപ്രിയമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഡിസൈനർ വസ്ത്രങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന പുതിയ വാടക പ്ലാറ്റ്ഫോമുകളും തുറക്കുന്നുണ്ട്. ചില സംഘടനകൾ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കാവുന്നതാക്കി ദരിദ്രർക്ക് വിതരണം ചെയ്യുന്നു.
സുഹൃത്തുക്കളേ, ചില നഗരങ്ങൾ തുണി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയൊരു അടയാളം സൃഷ്ടിക്കുന്നുണ്ട്. ഹരിയാനയിലെ പാനിപ്പത്ത് ടെക്സ്റ്റൈൽ റീസൈക്ലിംഗിന്റെ ആഗോള കേന്ദ്രമായി വളരുകയാണ്. നൂതന സാങ്കേതിക പരിഹാരങ്ങളിലൂടെ ബെംഗളൂരു വ്യത്യസ്ത മുദ്ര പതിപ്പിക്കുകയാണ്. തുണിത്തരങ്ങളുടെ പകുതിയിലധികവും ഇവിടെയാണ് ശേഖരിക്കുന്നത്, ഇത് നമ്മുടെ മറ്റ് നഗരങ്ങൾക്കും ഒരു മാതൃകയാണ്. അതുപോലെ, തമിഴ്നാട്ടിലെ തിരുപ്പൂർ Waste water treatmentഉം, Renewable energyയിലൂടെ Textile waste management പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഫിറ്റ്നസിനൊപ്പം എണ്ണവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു ദിവസം എത്ര ചുവടുകൾ നടന്നു എന്നതിന്റെ എണ്ണവും, ഒരു ദിവസം എത്ര കലോറി കഴിച്ചു എന്നതിന്റെ എണ്ണവും, എത്ര കലോറി കത്തിച്ചു കളഞ്ഞു എന്നതിന്റെ എണ്ണവും, ഇത്രയും എണ്ണങ്ങൾക്കിടയിൽ, മറ്റൊരു കൗണ്ട്ഡൗൺ ആരംഭിക്കാൻ പോകുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള കൗണ്ട്ഡൗൺ. യോഗ ദിനത്തിന് ഇനി 100 ദിവസത്തിൽ താഴെ മാത്രം. ഇതുവരെ നിങ്ങളുടെ ജീവിതത്തിൽ യോഗ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഇപ്പോൾ തന്നെ അത് ചെയ്യുക, ഇനിയും വൈകിയിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുമ്പ് 2015 ജൂൺ 21 നാണ് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്. ഇപ്പോൾ ഈ ദിവസം യോഗയുടെ മഹോത്സവ രൂപമായി മാറിയിരിക്കുന്നു. ഭാരതം മനുഷ്യരാശിക്ക് നൽകുന്ന വിലയേറിയ സമ്മാനമാണിത്, ഭാവി തലമുറകൾക്ക് ഇത് വളരെ ഉപയോഗപ്രദമാകും. 2025 ലെ യോഗ ദിനത്തിന്റെ പ്രമേയം 'Yoga for one earth one health' എന്നതാണ്. അതായത് യോഗയിലൂടെ ലോകം മുഴുവൻ ആരോഗ്യകരമാക്കാൻ നാം ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ലോകമെമ്പാടും നമ്മുടെ യോഗയെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള ജിജ്ഞാസ വർദ്ധിച്ചുവരുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. യോഗയും ആയുർവേദവും ആരോഗ്യത്തിനുള്ള മികച്ച മാർഗമായി കണക്കാക്കി ധാരാളം യുവാക്കൾ അവ സ്വീകരിക്കുന്നു. ഇപ്പോൾ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയെപ്പോലെ. ആയുർവേദം അവിടെ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ബ്രസീൽ സന്ദർശന വേളയിൽ ഞാൻ ചിലി പ്രസിഡന്റിനെ കണ്ടു. ആയുർവേദത്തിന്റെ ഈ ജനപ്രീതിയെക്കുറിച്ച് ഞങ്ങൾക്കിടയിൽ ധാരാളം ചർച്ചകൾ നടന്നു. സോമോസ് ഇന്ത്യ എന്നൊരു ടീമിനെക്കുറിച്ച് ഞാൻ അറിഞ്ഞു. സ്പാനിഷിൽ അതിന്റെ അർത്ഥം - നമ്മൾ ഇന്ത്യയാണ്. ഒരു പതിറ്റാണ്ടോളമായി യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ടീം ഏർപ്പെട്ടിരിക്കുന്നു. ചികിത്സയിലും വിദ്യാഭ്യാസ പരിപാടികളിലുമാണ് അവരുടെ ശ്രദ്ധ. ആയുർവേദം, യോഗ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്പാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കുറിച്ച് മാത്രം പറയുകയാണെങ്കിൽ, ഏകദേശം ഒൻപതിനായിരം ആളുകൾ അവരുടെ വിവിധ പരിപാടികളിലും കോഴ്സുകളിലും പങ്കെടുത്തു. ഈ ടീമുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമത്തിന് ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി 'മൻ കി ബാത്തി'ൽ ഒരു രസകരമായ ചോദ്യം! നിങ്ങൾ എപ്പോഴെങ്കിലും ഒരു പുഷ്പ യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ! മരങ്ങളിൽ നിന്നും ചെടികളിൽ നിന്നും വളരുന്ന ചില പൂക്കൾ ക്ഷേത്രങ്ങളിലേക്ക് സഞ്ചരിക്കുന്നു. ചില പൂക്കൾ വീടിനെ മനോഹരമാക്കുന്നു, ചിലത് സുഗന്ധദ്രവ്യങ്ങളിൽ ലയിച്ച് എല്ലായിടത്തും സുഗന്ധം പരത്തുന്നു. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് മറ്റൊരു പൂക്കളുടെ യാത്രയെക്കുറിച്ച് പറയാം. മഹുവ പൂക്കളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. നമ്മുടെ ഗ്രാമങ്ങളിലെ ആളുകൾക്ക്, പ്രത്യേകിച്ച് ആദിവാസി സമൂഹത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഹുവ പൂക്കളുടെ യാത്ര ഇപ്പോൾ ഒരു പുതിയ പാതയിലേക്ക് ആരംഭിച്ചിരിക്കുന്നു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് മഹുവ പൂക്കളിൽ നിന്ന് കുക്കീസ് നിർമ്മിക്കുന്നത്. രാജഖോ ഗ്രാമത്തിലെ നാല് സഹോദരിമാരുടെ പരിശ്രമം മൂലം ഈ കുക്കീസ് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ത്രീകളുടെ ആവേശം കണ്ട്, ഒരു വലിയ കമ്പനി അവർക്ക് ഫാക്ടറിയിൽ ജോലി ചെയ്യാൻ പരിശീലനം നൽകി. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രാമത്തിലെ നിരവധി സ്ത്രീകൾ അവർക്കൊപ്പം ചേർന്നു. അവർ നിർമ്മിക്കുന്ന മഹുവ കുക്കീസിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലും രണ്ട് സഹോദരിമാർ മഹുവ പൂക്കളിൽ ഒരു പുതിയ പരീക്ഷണം നടത്തി. ഇവ ഉപയോഗിച്ച് അവർ പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നു, ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. അവരുടെ വിഭവങ്ങളിലും ആദിവാസി സംസ്കാരത്തിന്റെ മധുരമുണ്ട്.
സുഹൃത്തുക്കളേ, മറ്റൊരു അത്ഭുതകരമായ പുഷ്പത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, അതിന്റെ പേര് 'കൃഷ്ണ കമൽ' എന്നാണ്. ഗുജറാത്തിലെ ഏക്താ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ഈ കൃഷ്ണ കമലത്തെ നിങ്ങൾക്ക് ധാരാളം കാണാൻ കഴിയും. ഈ പൂക്കൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഏക്താ നഗറിലെ ആരോഗ്യ വനം, ഏക്താ നഴ്സറി, വിശ്വ വനം, മിയാവാക്കി വനം എന്നിവിടങ്ങളിലെ ആകർഷണ കേന്ദ്രമായി ഈ കൃഷ്ണ കമലം മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് കൃഷ്ണ കമലങ്ങൾ ഇവിടെ ആസൂത്രിതമായ രീതിയിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചുറ്റും നോക്കിയാൽ, പൂക്കളുടെ രസകരമായ യാത്രകൾ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ പ്രദേശത്തെ പൂക്കളുടെ അത്തരമൊരു അതുല്യമായ യാത്രയെക്കുറിച്ച് നിങ്ങൾ എനിക്ക് എഴുതണം.
എന്റെ പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും വിവരങ്ങളും എപ്പോഴും എന്നോടൊപ്പം പങ്കുവെക്കുക. നിങ്ങളുടെ ചുറ്റും എന്തെങ്കിലും സംഭവിക്കുന്നുണ്ടാകാം, അത് സാധാരണമാണെന്ന് തോന്നാം, പക്ഷേ മറ്റുള്ളവർക്ക് ആ വിഷയം വളരെ രസകരവും പുതിയതുമായിരിക്കാം. നമ്മുടെ നാട്ടുകാരെക്കുറിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം നമ്മൾ വീണ്ടും കണ്ടുമുട്ടും. എല്ലാവർക്കും വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.
സുഹൃത്തുക്കളെ, വരുംദിവസങ്ങളിൽ നമ്മൾ 'ദേശീയ ശാസ്ത്ര ദിനം' ആഘോഷിക്കാൻ പോകുന്നു. നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും ശാസ്ത്രത്തിൽ താൽപ്പര്യവും അഭിനിവേശവും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതുസംബന്ധിച്ച് എനിക്ക് ഒരു ആശയമുണ്ട്, അതിനെ നിങ്ങൾക്ക് ‘One Day as a Scientist' എന്ന് വിളിക്കാം, അതായത്, നിങ്ങൾ ഒരു ശാസ്ത്രജ്ഞനായി ഒരു ദിവസം ചെലവഴിക്കാൻ ശ്രമിക്കണം. നിങ്ങളുടെ സൗകര്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഏത് ദിവസവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ആ ദിവസം, നിങ്ങൾ റിസർച്ച് ലാബ്, പ്ലാനറ്റോറിയം അല്ലെങ്കിൽ ബഹിരാകാശ കേന്ദ്രം പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണം. ഇത് ശാസ്ത്രത്തോടുള്ള നിങ്ങളുടെ ജിജ്ഞാസ കൂടുതൽ വർദ്ധിപ്പിക്കും. ബഹിരാകാശവും ശാസ്ത്രവും പോലെ, ഭാരതം അതിവേഗം ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്ന മറ്റൊരു മേഖലയുണ്ട് - ഈ മേഖല AI അതായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. അടുത്തിടെ, ഒരു വലിയ AI സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാൻ പാരീസിലേക്ക് പോയി. അവിടെ, ഈ മേഖലയിലെ ഭാരതത്തിന്റെ പുരോഗതിയെ ലോകം മുക്തകണ്ഠം പ്രശംസിച്ചു. നമ്മുടെ രാജ്യത്തെ ആളുകൾ ഇന്ന് AI ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കുന്നത് എന്ന് നമ്മൾ കാണുന്നുണ്ട്. ഉദാഹരണത്തിന്, തെലങ്കാനയിലെ അദിലാബാദിലുള്ള ഒരു സർക്കാർ സ്കൂളിൽ ശ്രീ. ഥോടാസം കൈലാഷ് എന്നൊരു അധ്യാപകനുണ്ട്. ഡിജിറ്റൽ ഗാനങ്ങളിലും സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം നമ്മുടെ പല ഗോത്ര ഭാഷകളെയും സംരക്ഷിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. AI ഉപകരണങ്ങളുടെ സഹായത്തോടെ കൊളാമി ഭാഷയിൽ ഒരു ഗാനം രചിച്ചുകൊണ്ട് അദ്ദേഹം അത്ഭുതം സൃഷ്ടിച്ചു. കൊളാമിക്ക് പുറമെ മറ്റ് പല ഭാഷകളിലും ഗാനങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം AI ഉപയോഗിക്കുന്നു. നമ്മുടെ ആദിവാസി സഹോദരീ സഹോദരന്മാർക്ക് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ട്രാക്കുകൾ വളരെയധികം ഇഷ്ടമാണ്. ബഹിരാകാശ മേഖലയായാലും നിർമ്മിത ബുദ്ധിയായാലും, നമ്മുടെ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ഒരു പുതിയ വിപ്ലവത്തിന് ജന്മം നൽകുകയാണ്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഭാരതത്തിലെ ജനങ്ങൾ ഒട്ടും പിന്നിലല്ല.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അടുത്ത മാസം, മാർച്ച് 8 'അന്താരാഷ്ട്ര വനിതാ ദിനം' ആണ്. നമ്മുടെ സ്ത്രീശക്തിയെ ആദരിക്കാൻ ഇതൊരു സവിശേഷ അവസരമാണ്. ദേവീ മാഹാത്മ്യത്തിൽ പറയുന്നു –
വിദ്യാ: സമസ്താ: തവ ദേവീ ഭേദാ:
സ്ത്രീയ: സമസ്താ: സകലാ ജഗത്സു|
അതായത്, എല്ലാ അറിവും ദേവിയുടെ വിവിധ രൂപങ്ങളുടെ പ്രകടനമാണ്, ലോകത്തിലെ എല്ലാ സ്ത്രീശക്തികളിലും അവൾ പ്രതിഫലിക്കുന്നു. നമ്മുടെ സംസ്കാരത്തിൽ, പെൺമക്കളോടുള്ള ബഹുമാനം പരമപ്രധാനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിർമ്മാണത്തിലും രാജ്യത്തിന്റെ മാതൃശക്തി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ദേശീയ പതാക അവതരിപ്പിച്ചുകൊണ്ട് ഹൻസ മേഹ്ത്ത പറഞ്ഞ കാര്യങ്ങൾ അവരുടെ ശബ്ദത്തിൽ ഞാൻ നിങ്ങളുമായി പങ്കിടുന്നു.
# ഓഡിയോ: -
It is in the fitness of things that this first flag that will fly over this august house should be a gift from the women of India. We have dawn the saffron colour; we have fought, suffered and sacrificed in the cause of our country’s freedom. We have today attained our goal. In presenting this symbol of our freedom, we once more offer our services to the nation. We pledge ourselves to work for a great India, for building up a nation that will be a nation among nations. We pledge ourselves for a working for a greater cause to maintain the freedom that we have achieved.
സുഹൃത്തുക്കളേ, നമ്മുടെ ദേശീയ പതാകയുടെ രൂപകല്പന മുതൽ അതിനുവേണ്ടി നമ്മുടെ രാജ്യത്തുടനീളം സ്ത്രീകൾ നടത്തിയ ത്യാഗങ്ങൾവരെയുള്ള സംഭാവനകളെ ഹൻസ മേഹ്ത്ത എടുത്തുപറഞ്ഞു. നമ്മുടെ ത്രിവർണ്ണ പതാകയിലെ കാവി നിറത്തിലും ഈ വികാരം പ്രതിഫലിക്കുന്നുവെന്ന് അവർ വിശ്വസിച്ചു. ഭാരതത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിൽ നമ്മുടെ സ്ത്രീശക്തി വിലപ്പെട്ട സംഭാവന നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു - ഇന്ന് അവരുടെ വാക്കുകൾ സത്യമാണെന്ന് തെളിഞ്ഞു. ഏത് മേഖലയിലേക്ക് നോക്കിയാലും സ്ത്രീകളുടെ സംഭാവന എത്രത്തോളം വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.
സുഹൃത്തുക്കളെ, ഇത്തവണ വനിതാ ദിനത്തിൽ, നമ്മുടെ സ്ത്രീശക്തിക്കായി സമർപ്പിക്കുന്ന ഒരു സംരംഭം ഞാൻ ഏറ്റെടുക്കാൻ പോകുന്നു. ഈ പ്രത്യേക അവസരത്തിൽ, എക്സ്, ഇൻസ്റ്റാഗ്രാംപോലുള്ള എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യത്തെ പ്രചോദനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഒരു ദിവസത്തേക്ക് ഞാൻ കൈമാറാൻ പോകുന്നു. വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ച അത്തരം സ്ത്രീകൾ, വ്യത്യസ്ത മേഖലകളിൽ നൂതനാശയങ്ങൾ കണ്ടെത്തി അവരുടേതായ വ്യക്തിത്വം സൃഷ്ടിച്ചിട്ടുണ്ട്. മാർച്ച് 8 ന് അവർ തന്റെ ജോലിയും അനുഭവങ്ങളും നാട്ടുകാരുമായി പങ്കിടും. വേദി എന്റേതായിരിക്കാം, പക്ഷേ അത് അവർ നേരിട്ട വെല്ലുവിളികളെയും അവരുടെ അനുഭവങ്ങളെയും നേട്ടങ്ങളെയും കുറിച്ചായിരിക്കും. ഈ അവസരം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമോആപ്പിൽ സൃഷ്ടിച്ച പ്രത്യേക ഫോറത്തിലൂടെ ഈ പരിപാടിയുടെ ഭാഗമാകൂ, എന്റെ എക്സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി നിങ്ങളുടെ സന്ദേശം ലോകമെമ്പാടും എത്തിക്കൂ. അതിനാൽ, ഇത്തവണ വനിതാ ദിനത്തിൽ, നമുക്കെല്ലാവർക്കും അജയ്യമായ സ്ത്രീശക്തിയെ ആഘോഷിക്കാം, ബഹുമാനിക്കാം, അഭിവാദ്യം ചെയ്യാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിന്റെ ആവേശം ആസ്വദിക്കാൻ നിങ്ങളിൽ പലരും ഉണ്ടായിരുന്നിരിക്കാം. രാജ്യത്തുടനീളമുള്ള 11,000-ത്തിലധികം കായികതാരങ്ങൾ അതിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സംഭവം ദേവഭൂമിയുടെ ഒരു പുതിയ രൂപം അവതരിപ്പിച്ചു. രാജ്യത്തെ ശക്തമായ ഒരു കായിക ശക്തിയായി ഉത്തരാഖണ്ഡ് ഇപ്പോൾ വളർന്നുവരികയാണ്. ഉത്തരാഖണ്ഡിലെ കളിക്കാരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇത്തവണ ഉത്തരാഖണ്ഡ് ഏഴാം സ്ഥാനത്താണ് - വ്യക്തികളെയും സമൂഹങ്ങളെയും മുഴുവൻ സംസ്ഥാനത്തെയും പരിവർത്തനം ചെയ്യുന്ന കായിക ശക്തിയാണിത്. ഇത് ഭാവി തലമുറകളെ പ്രചോദിപ്പിക്കുമ്പോൾ തന്നെ, മികവിന്റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് രാജ്യമെമ്പാടും ഈ കളികളിലെ ചില അവിസ്മരണീയ പ്രകടനങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഈ ഗെയിമുകളിൽ പരമാവധി സ്വർണ്ണ മെഡലുകൾ നേടിയതിന് സർവീസസ് ടീമിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഓരോ കളിക്കാരനെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ നിരവധി കളിക്കാർ 'ഖേലോ-ഇന്ത്യ' പ്രചാരണത്തിന്റെ ഫലമാണ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള സാവൻ ബർവാൾ, മഹാരാഷ്ട്രയിൽ നിന്നുള്ള കിരൺ മാത്രേ, തേജസ് ഷിർസെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ജ്യോതി യാരാജി എന്നിവരെല്ലാം രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകിയവരാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ജാവലിൻ ത്രോ താരം സച്ചിൻ യാദവ്, ഹരിയാനയിൽ നിന്നുള്ള ഹൈജമ്പ് താരം പൂജ, കർണാടകയിൽ നിന്നുള്ള നീന്തൽ താരം ധിനിധി ദേശിന്ധു എന്നിവർ നാടിന്റെ ഹൃദയം കീഴടക്കി, മൂന്ന് പുതിയ ദേശീയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ വർഷത്തെ ദേശീയ ഗെയിംസിലെ കൗമാര ചാമ്പ്യന്മാരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. 15 വയസ്സുള്ള ഷൂട്ടർ ഗാവിൻ ആന്റണി, ഉത്തർപ്രദേശിൽ നിന്നു വന്ന16 വയസ്സുള്ള ഹാമർ ത്രോ കളിക്കാരി അനുഷ്ക യാദവ്, മധ്യപ്രദേശിൽ നിന്നു വന്ന19 വയസ്സുള്ള പോൾവാൾട്ട് താരം ദേവ് കുമാർ മീണ എന്നിവർ ഭാരതത്തിന്റെ കായിക ഭാവി വളരെ കഴിവുള്ള ഒരു തലമുറയുടെ കൈകളിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസ് തെളിയിച്ചത് ഒരിക്കലും തോൽവി അംഗീകരിക്കാത്തവർ തീർച്ചയായും 'ജയിക്കും' എന്നാണ്. സൌകര്യങ്ങൾ കൊണ്ട് ആരും ചാമ്പ്യന്മാരാകില്ല. നമ്മുടെ യുവകായികതാരങ്ങളുടെ ദൃഢനിശ്ചയവും അച്ചടക്കവും കൊണ്ട് ഭാരതം ഇന്ന് ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഡെറാഡൂണിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ, ഞാൻ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിച്ചു, അത് രാജ്യത്ത് ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു - ഈ വിഷയം 'പൊണ്ണത്തടി' ആണ്. ഉറച്ചതും ആരോഗ്യമുള്ളതുമായ ഒരു രാഷ്ട്രമായി മാറണമെങ്കിൽ, നാം പൊണ്ണത്തടി എന്ന പ്രശ്നത്തെ നേരിടേണ്ടിവരും. ഒരു പഠനമനുസരിച്ച്, ഇന്ന് എട്ടിൽ ഒരാൾ വീതം പൊണ്ണത്തടിയുടെ പ്രശ്നത്താൽ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊണ്ണത്തടി കേസുകൾ ഇരട്ടിയായി, എന്നാൽ അതിലും ആശങ്കാജനകമായ കാര്യം കുട്ടികളിലെ പൊണ്ണത്തടിയുടെ പ്രശ്നവും നാലിരട്ടിയായി വർദ്ധിച്ചു എന്നതാണ്. 2022-ൽ ലോകമെമ്പാടുമുള്ള ഏകദേശം 250 കോടി ആളുകൾക്ക് അമിതഭാരമുണ്ടായിരുന്നുവെന്ന് WHO ഡാറ്റ കാണിക്കുന്നു, ഈ സ്ഥിതിവിവരക്കണക്കുകൾ വളരെ ഗൗരവമുള്ളതാണ്, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നമ്മളെയെല്ലാം ചിന്താധീനരാക്കുന്നു. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി പല തരത്തിലുള്ള പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്നു. "പാചക എണ്ണയുടെ ഉപഭോഗം പത്ത് ശതമാനം (10%) കുറയ്ക്കുക" എന്ന ഒരു രീതി പോലെ, ചെറിയ ശ്രമങ്ങളിലൂടെ നമുക്കെല്ലാവർക്കും ഒരുമിച്ച് ഈ വെല്ലുവിളിയെ നേരിടാൻ കഴിയും. എല്ലാ മാസവും 10% എണ്ണ കുറച്ച് ഉപയോഗിക്കുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പാചക എണ്ണ വാങ്ങുമ്പോൾ, അതിൽ 10% കുറവ് വാങ്ങാമെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും അത്. ഇന്ന്, 'മൻ കി ബാത്ത്' വഴി ഈ വിഷയത്തെക്കുറിച്ച് ചില പ്രത്യേക സന്ദേശങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പൊണ്ണത്തടിയെ വിജയകരമായി മറികടന്ന ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രയിൽ നിന്ന് നമുക്ക് ആരംഭിക്കാം:
# ഓഡിയോ
सभी को नमस्ते, मैं नीरज चोपड़ा आज आप सभी को बताना चाहता हूँ कि हमारे माननीय प्रधानमंत्री श्री नरेंद्र मोदी जी ने ‘मन की बात’ में इस बार Obesity के बारे में चर्चा की है, जो हमारे देश के लिए बहुत ही अहम मुद्दा है, और मैं कहीं ना कहीं इस बात को खुद से भी relate करता हूँ, क्योंकि जब मैंने ground पर जाना start किया था तो उस टाइम में भी मेरा भी काफी मोटापा था और जब मैंने training start की अच्छा खाना start किया तो काफी health में मेरे सुधार आया और उसके बाद जब मैं एक professional athlete बन गया तो उसमें भी मेरी काफी help मिली और साथ में बताना चाहूंगा कि जो parents हैं वो खुद भी outdoor sport कोई न कोई खेलें और अपने बच्चों को भी लेकर जाएँ और एक अच्छा healthy life style बनाएं, अच्छा खाएं और अपने शरीर को एक घंटा या जितना भी time आप दे सकते हैं दिन में वो दें exercise के लिए | और मैं एक बात और add करना चाहूंगा अभी हाल ही में हमारे प्रधानमंत्री जी ने बोला था कि जो खाने में use होने वाला oil है उसको 10% तक कम करें, क्योंकि कई बार हम काफी तली हुई चीजें ऐसी चीजें खा लेते हैं जिससे obesity पर काफी impact पड़ता है | तो मैं सभी को कहना चाहूँगा कि इन चीजों से बचें और अपनी health का ध्यान रखें | बस यही आपसे मैं गुजारिश करता हूँ और साथ उठकर हम अपने देश को ऊपर उठायेंगे, धन्यवाद |
വളരെ നന്ദി നീരജ്. പ്രശസ്ത കായികതാരം നിഖത് സറീൻ ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്:
# ഓഡിയോ
Hi मेरा नाम निखत ज़रीन है और मैं two times world boxing champion हूं | जैसे कि हमारे प्रधानमंत्री नरेंद्र मोदी जी ने ‘मन की बात’ में Obesity को लेकर जिक्र किया है and I think it’s a national concern हमें अपनी health को लेकर serious होना चाहिए because मोटापा जितनी जल्दी से फैल रहा है हमारे इंडिया में, उसको हमें रोकना चाहिए, और कोशिश यही करनी चाहिए कि हम जितना हो सके Healthy life style follow करें | मैं खुद एक athlete हो के कोशिश करती हूं कि मैं Healthy diet follow करूं because अगर मैंने गलती से भी unhealthy diet ले लिया है या मैंने oily चीजे खा ली तो जिसकी वजह से मेरे performance पे impact पड़ता है और मैं Ring में जल्दी थक जाती हूँ and मैं कोशिश यही करती हूँ कि मैं जितना हो सके edible oil जैसी चीजों को मैं कम इस्तेमाल करूँ और उसकी जगह Healthy diet follow करूँ और daily physical activity करूँ जिसकी वजह से मैं हमेशा fit रहती हूँ and I think हम जैसे common लोग जो हैं, जो daily job पर जाते हैं, काम पर जाते हैं, and I think हर किसी को Health को लेकर serious होना चाहिए और कुछ ना कुछ daily physical activity करनी चाहिए जिसकी वजह से हमें बीमारियों जैसे Heart Attack है और Cancer जैसे बीमारियों से हम दूर रहें और अपने आप को fit रखे ‘क्योंकि हम Fit तो India Fit’.
നിഖത് ചില പ്രസക്തമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനി ഡോ. ദേവി ഷെട്ടി എന്താണ് പറയുന്നതെന്ന് നമുക്ക് കേൾക്കാം. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അദ്ദേഹം വളരെ ആദരണീയനായ ഒരു ഡോക്ടറാണ്, അദ്ദേഹം ഈ വിഷയത്തിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു:
# ഓഡിയോ
I would like to thank our Honorable Prime Minister for creating an awareness about obesity in his most popular ‘Mann Ki Baat’ programme. Obesity today is not a cosmetic problem; it is a very serious medical problem. Majority of the youngsters in India today are obese. The main cause of obesity today is poor quality of food intake especially excess intake of carbohydrates that is rice, chapatti and sugar and of course large consumption of oil. Obesity leads to major medical problems like heart disease, high blood pressure, fatty liver and many other complications. So my advice to all the youngsters; Start exercising control your diet and be very very active and watch your weight. Once again I would like to wish all of you very very happy healthy future, Good Luck and God Bless.
സുഹൃത്തുക്കളേ, ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതും അമിതവണ്ണം നിയന്ത്രിക്കുന്നതും നമ്മുടെ വ്യക്തിപരമായ തീരുമാനം മാത്രമല്ല, കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഭക്ഷണത്തിൽ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകും. നമ്മുടെ ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നമ്മുടെ ഭാവി കൂടുതൽ ശക്തവും, ആരോഗ്യകരവും, രോഗരഹിതവുമാക്കാൻ കഴിയും. അതിനാൽ, ഒട്ടും വൈകാതെ, ഈ ദിശയിലുള്ള നമ്മുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കുകയും അത് നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കുകയും വേണം. നമുക്കെല്ലാവർക്കും ഒരുമിച്ച് ഇത് വളരെ ഫലപ്രദമായി കളികളിലൂടെ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, ഇന്ന് മൻ കി ബാത്തിന്റെ ഈ അദ്ധ്യായത്തിന് ശേഷം, ഞാൻ 10 ആളുകളോട് അഭ്യർത്ഥിക്കുകയും വെല്ലുവിളിക്കുകയും ചെയ്യും, നിങ്ങൾക്ക് ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കാൻ കഴിയുമോ? പുതിയ 10 പേർക്ക് ഇതേ വെല്ലുവിളി നൽകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് അമിതവണ്ണത്തിനെതിരെ പോരാടാൻ വളരെയധികം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, Asiatic Lion, Hangul, Pygmy Hogs, Lion-tailed Macaque എന്നിവ തമ്മിലുള്ള സാമ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇതിനുള്ള ഉത്തരം, ഇവയെല്ലാം ലോകത്ത് മറ്റൊരിടത്തും കാണുന്നില്ല എന്നതാണ്, നമ്മുടെ രാജ്യത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്. ശരിക്കും, നമുക്ക് സസ്യജന്തുജാലങ്ങളുടെ വളരെ ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥയുണ്ട്, ഈ വന്യജീവികൾ നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. നമ്മുടെ ദേവീദേവന്മാരുടെ വാഹനങ്ങളായും നിരവധി മൃഗങ്ങളെ കാണുന്നു. മധ്യഭാരതത്തിലെ പല ഗോത്രങ്ങളും ബാഗേശ്വരനെ ആരാധിക്കുന്നു. മഹാരാഷ്ട്രയിൽ വാഗോബയെ ആരാധിക്കുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. അയ്യപ്പ ഭഗവാന് കടുവയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുന്ദർവനത്തിൽ ആരാധിക്കപ്പെടുന്ന ബോൺബീബിയുടെ വാഹനം കടുവയാണ്. കർണാടകയിലെ ഹുളിവേഷ, തമിഴ്നാട്ടിലെ പുലി, കേരളത്തിലെ പുലികളി തുടങ്ങി പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട നിരവധി സാംസ്കാരിക നൃത്തങ്ങൾ നമുക്കുണ്ട്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എന്റെ ഗോത്ര സഹോദരീസഹോദരന്മാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കർണാടകയിലെ ബിആർടി ടൈഗർ റിസർവിൽ കടുവകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടായിട്ടുണ്ട്. ഇതിനുള്ള ബഹുമതി കടുവയെ ആരാധിക്കുന്ന സോളിഗ ഗോത്രങ്ങൾക്കാണ്. ഇക്കാരണത്താൽ, ഈ പ്രദേശത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലെന്നു തന്നെ പറയാം. ഗിറിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലും ഗുജറാത്തിലെ ജനങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രകൃതിയുമായുള്ള സഹവർത്തിത്വം എന്താണെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു. സുഹൃത്തുക്കളേ, ഈ ശ്രമങ്ങൾ കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുവകൾ, പുള്ളിപ്പുലികൾ, ഏഷ്യൻ സിംഹങ്ങൾ, കാണ്ടാമൃഗങ്ങൾ, ബാരസിംഗ മാനുകൾ എന്നിവയുടെ എണ്ണം അതിവേഗം വർദ്ധിച്ചു, ഭാരതത്തിലെ വന്യജീവികളുടെ വൈവിധ്യം എത്ര മനോഹരമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഏഷ്യാറ്റിക് സിംഹങ്ങളെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് കാണപ്പെടുന്നത്, അതേസമയം കടുവകളുടെ ആവാസവ്യവസ്ഥ ഭാരതത്തിന്റെ കിഴക്ക്, മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ്. അതേസമയം കാണ്ടാമൃഗങ്ങൾ വടക്കുകിഴക്കൻ ഭാഗത്താണ് കാണപ്പെടുന്നത്. ഭാരതത്തിന്റെ ഓരോ ഭാഗവും പ്രകൃതിയോട് സംവേദനക്ഷമതയുള്ളവരാണെന്ന് മാത്രമല്ല, വന്യജീവി സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുമായി നിരവധി തലമുറകൾക്ക് ബന്ധമുള്ള അനുരാധ റാവ്നെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അനുരാധ ചെറുപ്രായത്തിൽ തന്നെ മൃഗസംരക്ഷണത്തിനായി സ്വയം സമർപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി അവർ മാനുകളെയും മയിലുകളെയും സംരക്ഷിക്കുന്നത് ദൗത്യമാക്കി മാറ്റി. ഇവിടുത്തെ ആളുകൾ അവരെ 'Deer Woman' എന്നാണ് വിളിക്കുന്നത്. അടുത്ത മാസം ആദ്യം നമ്മൾ ലോക വന്യജീവി ദിനം ആഘോഷിക്കും. വന്യജീവി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ മേഖലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട് എന്നത് എനിക്ക് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്.
സുഹൃത്തുക്കളെ, ഇത് ബോർഡ് പരീക്ഷാ കാലമാണ്. എന്റെ യുവ സുഹൃത്തുക്കൾക്ക്, അതായത് എക്സാം വാരിയേഴ്സിന്, അവരുടെ പരീക്ഷകൾക്ക് എല്ലാ ആശംസകളും നേരുന്നു. യാതൊരു സമ്മർദ്ദവുമില്ലാതെ പൂർണ്ണമായ പോസിറ്റീവ് മനോഭാവത്തോടെയാണ് നിങ്ങൾ പരീക്ഷ എഴുതേണ്ടത്. എല്ലാ വർഷവും 'പരീക്ഷ പേ ചർച്ച'യിൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് എക്സാം വാരിയേഴ്സുമായി സംസാരിക്കാറുണ്ട്. ഈ പരിപാടി ഇപ്പോൾ ഒരു സ്ഥാപനത്തിന്റെ രൂപം സ്വീകരിക്കുന്നതിലും Institutionalise ചെയ്യപ്പെടുന്നതിലും എനിക്ക് സന്തോഷമുണ്ട്. പുതിയ പുതിയ Expertകളും അതിൽ ചേരുന്നു. ഈ വർഷം ഞങ്ങൾ 'പരീക്ഷ പേ ചർച്ച' പുതിയൊരു രൂപത്തിൽ നടത്താൻ ശ്രമിച്ചു. വിദഗ്ദ്ധർക്കൊപ്പം, എട്ട് വ്യത്യസ്ത അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള പരീക്ഷകൾ മുതൽ ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യം വരെയുള്ള വിഷയങ്ങളും ഭക്ഷണപാനീയങ്ങളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഉന്നത വിജയം നേടിയവരും അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചു. ഇതുസംബന്ധിച്ച് നിരവധി യുവാക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും എനിക്ക് കത്തുകൾ എഴുതിയിട്ടുണ്ട്. ഈ ഫോർമാറ്റ് വളരെ ഇഷ്ടപ്പെട്ടുവെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്, കാരണം ഇതിൽ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോലും, ഈ അദ്ധ്യായങ്ങൾ നമ്മുടെ യുവ സുഹൃത്തുക്കൾ ധാരാളം കണ്ടു. ഡൽഹിയിലെ സുന്ദർ നഴ്സറിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്നതും നിങ്ങളിൽ പലർക്കും ഇഷ്ടപ്പെട്ടു. 'പരീക്ഷ പേ ചർച്ച'യുടെ ഈ അദ്ധ്യായങ്ങൾ ഇതുവരെ കാണാൻ കഴിയാത്ത നമ്മുടെ യുവ സുഹൃത്തുക്കൾ തീർച്ചയായും ഇത് കാണണം. ഈ അദ്ധ്യായങ്ങളെല്ലാം NaMoApp-ൽ ലഭ്യമാണ്. എക്സാം വാരിയേഴ്സിനുള്ള എന്റെ സന്ദേശം ഒരിക്കൽ കൂടി "Be Happy and Stress Free".
എന്റെ പ്രിയ സുഹൃത്തുക്കളെ, ഇത്തവണ മൻ കി ബാത്തിൽ എനിക്ക് ഇത്രമാത്രം. അടുത്ത മാസം നമ്മൾ വീണ്ടും പുതിയ വിഷയങ്ങളുമായി 'മൻ കി ബാത്തിൽ ഒത്തുചേരും. നിങ്ങൾ എനിക്ക് കത്തുകളും സന്ദേശങ്ങളും അയച്ചുകൊണ്ടിരിക്കുക. ആരോഗ്യത്തോടെയിരിക്കുക, ആനന്ദത്തോടെ ഇരിയ്ക്കുക. വളരെ നന്ദി. നമസ്ക്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 2025 ലെ ആദ്യത്തെ 'മൻ കി ബാത്ത്' പ്രക്ഷേപണമാണിത്. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. എല്ലാ തവണയും മാസത്തിലെ അവസാന ഞായറാഴ്ചയാണ് ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നത്. എന്നാൽ ഇത്തവണ, നമ്മൾ ഒരാഴ്ച മുമ്പ് ഒത്തുചേരുന്നു, നാലാമത്തെ ഞായറാഴ്ചയ്ക്ക് പകരം മൂന്നാമത്തെ ഞായറാഴ്ച. കാരണം അടുത്ത ഞായറാഴ്ച, 'റിപ്പബ്ലിക് ദിനം' ആണ്. എന്റെ എല്ലാ നാട്ടുകാർക്കും മുൻകൂട്ടി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.
സുഹൃത്തുക്കളെ, ഇത്തവണത്തെ 'റിപ്പബ്ലിക് ദിനം' വളരെ പ്രത്യേകതയുള്ളതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികമാണിത്. ഭരണഘടന നടപ്പിലാക്കിയതിന്റെ 75 വർഷങ്ങൾ ഈ വർഷം പൂർത്തിയാകുന്നു. നമ്മുടെ പവിത്രമായ ഭരണഘടന, നമുക്ക് നൽകിയ ഭരണഘടനാ അസംബ്ലിയിലെ എല്ലാ മഹാന്മാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഭരണഘടനാ അസംബ്ലിയുടെ സമയത്ത്, നിരവധി വിഷയങ്ങളെക്കുറിച്ച് നീണ്ട ചർച്ചകൾ നടന്നു. ആ ചർച്ചകൾ, ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളുടെ ചിന്തകൾ, അവരുടെ വാക്കുകൾ, നമ്മുടെ ഏറ്റവും വലിയ സ്വത്താണ്. ഇന്നത്തെ 'മൻ കി ബാത്തി'ൽ എന്റെ ശ്രമം ചില മഹത് നേതാക്കളുടെ യഥാർത്ഥ ശബ്ദം നിങ്ങളെ കേൾപ്പിക്കുക എന്നതാണ്.
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി അതിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ, ബാബാ സാഹിബ് അംബേദ്കർ പരസ്പര സഹകരണത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിസംബോധന ഇംഗ്ലീഷിലാണ്. അതിൽ നിന്നുള്ള ഒരു ഭാഗം ഞാൻ കേൾപ്പിക്കാം. -
“So far as the ultimate goal is concerned, I think none of us need have any apprehensions. None of us need have any doubt, but my fear which I must express clearly is this, our difficulty as I said is not about the ultimate future. Our difficulty is how to make the heterogeneous mass that we have today, take a decision in common and march in a cooperative way on that road which is bound to lead us to unity. Our difficulty is not with regard to the ultimate; our difficulty is with regard to the beginning.”
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി ഐക്യത്തോടെയും ഒരേ അഭിപ്രായത്തോടെയും ആയിരിക്കണമെന്നും പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ബാബാ സാഹിബ് ഊന്നിപറയുകയായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ മറ്റൊരു ഓഡിയോ ക്ലിപ്പ് ഞാൻ കേൾപ്പിക്കാം. ഈ ഓഡിയോ നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ തലവനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റേതാണ്. ഡോ. രാജേന്ദ്ര പ്രസാദ് പറയുന്നത് നമുക്ക് കേൾക്കാം –
“हमारा इतिहास बताता है और हमारी संस्कृति सिखाती है कि हम शांति प्रिय हैं और रहे हैं | हमारा साम्राज्य और हमारी फतह दूसरी तरह की रही है, हमने दूसरो को जंजीरो से, चाहे वो लोहे की हो या सोने की, कभी नहीं बांधने की कोशिश की है | हमने दूसरों को अपने साथ, लोहे की जंजीर से भी ज्यादा मजबूत मगर सुंदर और सुखद रेशम के धागे से बांध रखा है और वो बंधन धर्म का है, संस्कृति का है, ज्ञान का है | हम अब भी उसी रास्ते पर चलते रहेंगे और हमारी एक ही इच्छा और अभिलाषा है, वो अभिलाषा ये है कि हम संसार में सुख और शांति कायम करने में मदद पहुंचा सकें और संसार के हाथों में सत्य और अहिंसा वो अचूक हथियार दे सकें जिसने हमें आज आजादी तक पहुंचाया है | हमारी जिंदगी और संस्कृति में कुछ ऐसा है जिसने हमें समय के थपेड़ों के बावजूद जिंदा रहने की शक्ति दी है | अगर हम अपने आदर्शों को सामने रखे रहेंगे तो हम संसार की बड़ी सेवा कर पाएंगे |”
സുഹൃത്തുക്കളേ, മാനുഷിക മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഡോ. രാജേന്ദ്ര പ്രസാദ് പറയുകയായിരുന്നു. ഇനി ഞാൻ നിങ്ങളെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ശബ്ദം കേൾപ്പിക്കട്ടെ. അവസരങ്ങളുടെ തുല്യത എന്ന വിഷയം അദ്ദേഹം ഉന്നയിച്ചു. ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞു –
“I hope sir that we shall go ahead with our work in spite of all difficulties and thereby help to create that great India which will be the motherland of not this community or that, not this class or that, but of every person, man, woman and child inhabiting in this great land irrespective of race, caste, creed or community. Everyone will have an equal opportunity, so that he or she can develop himself or herself according to best talent and serve the great common motherland of India.”
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി ചർച്ചയിൽ നിന്നുള്ള ഈ യഥാർത്ഥ ഓഡിയോ കേട്ട് നിങ്ങൾക്കും ആസ്വദിക്കാൻ കഴിഞ്ഞിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ പൌരന്മാർ ഈ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ പോലും അഭിമാനിക്കുന്ന ഒരു ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കണം.
സുഹൃത്തുക്കളെ, റിപ്പബ്ലിക് ദിനത്തിന് ഒരു ദിവസം മുമ്പുള്ള ജനുവരി 25 നാണ് ദേശീയ വോട്ടർ ദിനം. 'ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ' സ്ഥാപിതമായ ദിവസമായതിനാൽ ഈ ദിവസം പ്രധാനമാണ്. നമ്മുടെ ഭരണഘടനാ ശിൽപികൾ നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തിനും ഭരണഘടനയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകിയിട്ടുണ്ട്. 1951-52 ൽ രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, രാജ്യത്തെ ജനാധിപത്യം നിലനിൽക്കുമോ എന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, നമ്മുടെ ജനാധിപത്യം എല്ലാ ആശങ്കകളും തെറ്റാണെന്ന് തെളിയിച്ചു - എല്ലാത്തിനുമുപരി, ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. കഴിഞ്ഞ ദശകങ്ങളിൽ രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വോട്ടിംഗ് പ്രക്രിയ കാലാകാലങ്ങളിൽ ആധുനികവൽക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന് ഞാൻ നന്ദി പറയുന്നു. ജനശക്തിക്ക് കൂടുതൽ ശക്തി പകരാൻ കമ്മീഷൻ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ചു. നീതിയുക്തമായ തിരഞ്ഞെടുപ്പുകൾക്കുള്ള പ്രതിബദ്ധതയ്ക്ക് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്റെ രാജ്യത്തെ പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നത് അവരുടെ വോട്ടവകാശം പരമാവധി വിനിയോഗിക്കാനും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനും ഈ പ്രക്രിയയെ ശക്തിപ്പെടുത്താനുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പ്രയാഗ്രാജിൽ മഹാ കുംഭമേള ആരംഭിച്ചു. മറക്കാനാവാത്ത ഒരു ജനക്കൂട്ടം, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാഴ്ച, സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമം! ഇത്തവണ കുംഭമേളയിൽ നിരവധി ദിവ്യയോഗങ്ങൾ രൂപപ്പെടുകയാണ്. ഈ കുംഭമേള നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ സംഗമപുളിനത്തിൽ ഒത്തുകൂടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുവരുന്ന ഈ പാരമ്പര്യത്തിൽ എവിടെയും വിവേചനമോ ജാതീയതയോ ഇല്ല. ഇതിൽ, ഭാരതത്തിന്റെ തെക്ക് ഭാഗത്തുനിന്നും, ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നു. കുംഭമേളയിൽ ധനികരും ദരിദ്രരും എല്ലാവരും ഒന്നാകുന്നു. എല്ലാവരും സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കുന്നു, ഊട്ടുപുരകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, പ്രസാദം കഴിക്കുന്നു - അതുകൊണ്ടാണ് 'കുംഭം' ഐക്യത്തിന്റെ മഹാകുംഭമെന്നു പറയപ്പെടുന്നത്. നമ്മുടെ പാരമ്പര്യങ്ങൾ മുഴുവൻ ഭാരതത്തെയും എങ്ങനെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് കുംഭമേള നമുക്ക് പറഞ്ഞുതരുന്നു. വടക്ക് മുതൽ തെക്ക് വരെ വിശ്വാസങ്ങൾ പിന്തുടരുന്നതിനുള്ള രീതികൾ ഒന്നുതന്നെയാണ്. ഒരു വശത്ത് പ്രയാഗ്രാജ്, ഉജ്ജയിൻ, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ കുംഭമേള സംഘടിപ്പിക്കുമ്പോൾ, തെക്ക് ഭാഗത്ത് ഗോദാവരി, കൃഷ്ണ, നർമ്മദ, കാവേരി നദികളുടെ തീരങ്ങളിലാണ് പുഷ്കരം സംഘടിപ്പിക്കുന്നത്. ഈ രണ്ട് ഉത്സവങ്ങളും നമ്മുടെ പുണ്യനദികളുമായും അവയുടെ വിശ്വാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, കുംഭകോണം മുതൽ തിരുക്കടയൂർ വരെയും, കൂടവാസൽ മുതൽ തിരുച്ചെറൈവരെയും, കുംഭമേളയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്.
സുഹൃത്തുക്കളേ, ഇത്തവണ കുംഭമേളയിൽ യുവാക്കളുടെ പങ്കാളിത്തം വളരെ വിശാലമായി കാണപ്പെട്ടത് നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും, യുവതലമുറ അവരുടെ നാഗരികതയുമായി ബന്ധപ്പെടുമ്പോൾ തന്നെ അവരുടെ വേരുകൾ ശക്തിപ്പെടുന്നു എന്നതും സത്യമാണ്. അപ്പോൾ അതിന്റെ സുവർണ്ണ ഭാവിയും ഉറപ്പാക്കപ്പെടുന്നു. ഇത്തവണ കുംഭമേളയുടെ ഡിജിറ്റൽ footprints വലിയ തോതിൽ നമുക്ക് കാണാൻ കഴിയുന്നു. കുംഭമേളയുടെ ഈ ആഗോള പ്രശസ്തി ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിൽ ഒരു വലിയ 'ഗംഗാസാഗർ' മേളയും സംഘടിപ്പിച്ചിരുന്നു. സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ ഈ മേളയിൽ മുങ്ങിക്കുളിച്ചു. 'കുംഭം', 'പുഷ്കരം', 'ഗംഗാസാഗർ മേള' - നമ്മുടെ ഈ ഉത്സവങ്ങൾ നമ്മുടെ സാമൂഹിക ഇടപെടലും, മൈത്രിയും, ഐക്യവും പ്രോത്സാഹിപ്പിക്കുന്നു. ഈ ഉത്സവങ്ങൾ ഭാരതത്തിലെ ജനങ്ങളെ ഭാരതത്തിന്റെ പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ വേദങ്ങൾ ലോകത്തിലെ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലെണ്ണത്തിന് ഊന്നൽ നൽകിയതുപോലെ. നമ്മുടെ ഉത്സവങ്ങളും പാരമ്പര്യവും ആത്മീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം എന്നീ എല്ലാ വശങ്ങളെയും ശക്തിപ്പെടുത്തുന്നു.
സുഹൃത്തുക്കളെ, ഈ മാസം 'പൗഷ ശുക്ല ദ്വാദശി' ദിനത്തിൽ രാംലലയിലെ പ്രാണ പ്രതിഷ്ഠാ ഉത്സവത്തിന്റെ ഒന്നാം വാർഷികം നമ്മൾ ആഘോഷിച്ചു. ഈ വർഷത്തെ 'പൗഷ ശുക്ല ദ്വാദശി' ജനുവരി 11നായിരുന്നു. ഈ ദിവസം, ലക്ഷക്കണക്കിന് രാമഭക്തർ അയോധ്യയിൽ രാം ലലയെ ദർശിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. ഭാരതത്തിന്റെ സാംസ്കാരിക അവബോധത്തിന്റെ പുനഃസ്ഥാപനത്തിന്റെ ദ്വാദശിയാണ് പ്രാണപ്രതിഷ്ഠയുടെ ഈ ദ്വാദശി. അതുകൊണ്ട്, ഈ പൗഷ ശുക്ല ദ്വാദശി ദിനം ഒരു തരത്തിൽ പ്രതിഷ്ഠ ദ്വാദശി ദിനമായും മാറിയിരിക്കുന്നു. വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ, നമ്മുടെ പൈതൃകം സംരക്ഷിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, 2025 ന്റെ തുടക്കത്തിൽ തന്നെ ഭാരതം ബഹിരാകാശ മേഖലയിൽ നിരവധി ചരിത്ര നേട്ടങ്ങൾ കൈവരിച്ചു. ഇന്ന്, ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ പിക്സൽ, ഭാരതത്തിലെ ആദ്യത്തെ സ്വകാര്യ Satellite Constellation ആയ 'ഫയർഫ്ലൈ' വിജയകരമായി വിക്ഷേപിച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ഹൈപ്പർ സ്പെക്ട്രൽ Satellite Constellation ആണിത്. ഈ നേട്ടം ഭാരതത്തെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒരു നേതാവാക്കി മാറ്റി എന്നു മാത്രമല്ല, സ്വയംപര്യാപ്ത ഭാരതത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പു കൂടിയായി. ഈ വിജയം നമ്മുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളരുന്ന ശക്തിയുടെയും നവീകരണത്തിന്റെയും പ്രതീകമാണ്. ഈ നേട്ടത്തിന്, പിക്സൽ, ഐഎസ്ആർഒ, ഇൻ-സ്പേസ് എന്നീ സ്ഥാപനങ്ങളുടെ ടീമിനെ മുഴുവൻ രാജ്യത്തിന്റെയും പേരിൽ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശ മേഖലയിൽ മറ്റൊരു പ്രധാന നേട്ടം കൈവരിച്ചു. നമ്മുടെ ശാസ്ത്രജ്ഞർ ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിംഗ് നടത്തിയിട്ടുണ്ട്. രണ്ട് ബഹിരാകാശ പേടകങ്ങൾ ബഹിരാകാശത്ത് ബന്ധിപ്പിക്കുന്ന പ്രക്രിയയെ സ്പേസ് ഡോക്കിംഗ് എന്ന് വിളിക്കുന്നു. ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശത്തെ ക്രൂ ദൗത്യങ്ങളിലേക്കും സാധനങ്ങൾ അയയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ പ്രധാനമാണ്. ഈ വിജയം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി.
സുഹൃത്തുക്കളേ, നമ്മുടെ ശാസ്ത്രജ്ഞരും ബഹിരാകാശത്ത് സസ്യങ്ങൾ വളർത്താനും അവയെ ജീവനോടെ നിലനിർത്താനും ശ്രമിക്കുന്നു. ഇതിനായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ പയറുവർഗ്ഗ വിത്തുകൾ തിരഞ്ഞെടുത്തു. ഡിസംബർ 30 ന് അയച്ച ഈ വിത്തുകൾ ബഹിരാകാശത്ത് തന്നെ മുളച്ചു. ഭാവിയിൽ ബഹിരാകാശത്ത് പച്ചക്കറികൾ വളർത്തുന്നതിനുള്ള വഴി തുറക്കുന്ന വളരെ പ്രചോദനാത്മകമായ ഒരു പരീക്ഷണമാണിത്. നമ്മുടെ ശാസ്ത്രജ്ഞർ എത്രത്തോളം പുരോഗമനപരമായ ചിന്താഗതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, മറ്റൊരു പ്രചോദനാത്മകമായ സംരംഭത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഐഐടി മദ്രാസിലെ എക്സ്റ്റെം സെന്റർ ബഹിരാകാശ നിർമ്മാണത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നു. 3D–Printed buildings, Metal foams, ബഹിരാകാശത്തെ ഒപ്റ്റിക്കൽ ഫൈബറുകൾ തുടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് ഈ കേന്ദ്രം ഗവേഷണം നടത്തുന്നു. വെള്ളമില്ലാതെ കോൺക്രീറ്റ് നിർമ്മിക്കുന്നത് പോലുള്ള വിപ്ലവകരമായ രീതികളും ഈ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എക്സ്റ്റീമിന്റെ ഈ ഗവേഷണം ഭാരതത്തിന്റെ ഗഗൻയാൻ ദൗത്യത്തെയും ഭാവി ബഹിരാകാശ നിലയത്തെയും ശക്തിപ്പെടുത്തും. ഇത് നിർമ്മാണത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ പുതിയ വഴികൾ തുറക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, ഭാവിയിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ഭാരതത്തിലെ ശാസ്ത്രജ്ഞർ, Innovators - എത്രത്തോളം ദീർഘവീക്ഷണമുള്ളവരാണെന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങളെല്ലാം. ഇന്ന് നമ്മുടെ രാജ്യം ബഹിരാകാശ സാങ്കേതികവിദ്യയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഭാരതത്തിലെ ശാസ്ത്രജ്ഞർക്ക്, Innovatorsന്, യുവ സംരംഭകർക്ക് - മുഴുവൻ രാജ്യത്തിന്റെ പേരിൽ ഞാൻ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അത്ഭുതകരമായ സൗഹൃദത്തിന്റെ ചിത്രങ്ങൾ നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകും; മൃഗങ്ങളുടെ വിശ്വസ്തതയുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. വളർത്തുമൃഗങ്ങളായാലും വന്യമൃഗങ്ങളായാലും, അവയ്ക്ക് മനുഷ്യരുമായുള്ള ബന്ധം ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും, മനുഷ്യർക്ക് അവയുടെ വികാരങ്ങളും ആംഗ്യങ്ങളും നന്നായി മനസ്സിലാക്കാൻ കഴിയും. മൃഗങ്ങളും സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു. അസമിൽ നിന്നുള്ള ഒരു ഉദാഹരണം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. ആസാമിൽ 'നൗഗാവ്' എന്നൊരു സ്ഥലമുണ്ട്. നമ്മുടെ രാജ്യത്തെ മഹാനായ ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം കൂടിയാണ് 'നൗഗാവ്'. ഈ സ്ഥലം വളരെ മനോഹരമാണ്. ആനകൾക്ക് വലിയൊരു ആവാസ വ്യവസ്ഥയും ഇവിടെയുണ്ട്. ഈ പ്രദേശത്ത് ആനക്കൂട്ടങ്ങൾ വിളകൾ നശിപ്പിക്കുന്ന നിരവധി സംഭവങ്ങൾ നടന്നിരുന്നു, കർഷകർ ബുദ്ധിമുട്ടിയിരുന്നു, ഇതുമൂലം ചുറ്റുമുള്ള 100 ഓളം ഗ്രാമങ്ങളിലെ ആളുകൾ വളരെ അസ്വസ്ഥരായിരുന്നു, പക്ഷേ ഗ്രാമവാസികൾക്കും ആനകളുടെ നിസ്സഹായത മനസ്സിലായി. വിശപ്പടക്കാനാണ് ആനകൾ വയലുകളിലേക്ക് നീങ്ങുന്നതെന്ന് അവർക്ക് അറിയാമായിരുന്നു, അതിനാൽ ഗ്രാമവാസികൾ ഇതിനൊരു പരിഹാരം കണ്ടെത്താൻ ആലോചിച്ചു. 'ഹാത്തി ബന്ധു' എന്ന പേരിൽ ഗ്രാമീണരുടെ ഒരു സംഘം രൂപീകരിച്ചു. 'ഹാത്തി ബന്ധു' അവരുടെ ബുദ്ധിശക്തി പ്രകടിപ്പിക്കുകയും ഏകദേശം 265 ഏക്കർ തരിശുഭൂമിയിൽ ഒരു അതുല്യമായ ശ്രമം നടത്തുകയും ചെയ്തു. ഇവിടെ ഗ്രാമവാസികൾ ഒരുമിച്ച് നേപ്പിയർ പുല്ല് നട്ടുപിടിപ്പിച്ചു. ആനകൾക്ക് ഈ പുല്ല് വളരെ ഇഷ്ടമാണ്. ഇതിന്റെ ഫലമായി ആനകൾ വയലുകളിലേക്ക് പോകുന്നത് കുറഞ്ഞു. ആയിരക്കണക്കിന് ഗ്രാമീണർക്ക് ഇത് വലിയ ആശ്വാസമാണ്. ആനകൾക്കും ഗ്രാമവാസികളുടെ പരിശ്രമം പ്രയോജനം ചെയ്തു.
സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരവും പൈതൃകവും നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ ചുറ്റുമുള്ള മൃഗങ്ങളോടും പക്ഷികളോടും സ്നേഹമപുലർത്തി ജീവിക്കാനാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് രണ്ട് പുതിയ കടുവ സംരക്ഷണ കേന്ദ്രങ്ങൾ കൂടി രൂപീകരിക്കപ്പെട്ടു എന്നത് നമുക്കെല്ലാവർക്കും വളരെയധികം സന്തോഷകരമായ കാര്യമാണ്. ഇതിൽ ഒന്ന് ഛത്തീസ്ഗഢിലെ ഗുരു ഗാസിദാസ്-തമോർ പിംഗ്ല കടുവ സംരക്ഷണ കേന്ദ്രവും മറ്റൊന്ന് മധ്യപ്രദേശിലെ രാതാപാനി കടുവ സംരക്ഷണ കേന്ദ്രവുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാമി വിവേകാനന്ദൻ പറഞ്ഞിരുന്നു, തന്റെ ആശയത്തിൽ അഭിനിവേശമുള്ള വ്യക്തിക്ക് മാത്രമേ തന്റെ ലക്ഷ്യം നേടാൻ കഴിയൂ എന്ന്. ഏതൊരു ആശയവും വിജയകരമാക്കുന്നതിന്, നമ്മുടെ അഭിനിവേശവും സമർപ്പണവുമാണ് ഏറ്റവും പ്രധാനം. പൂർണ്ണമായ സമർപ്പണവും ഉത്സാഹവും ഉണ്ടെങ്കിൽ മാത്രമേ നവീകരണത്തിലേക്കും സർഗ്ഗാത്മകതയിലേക്കും വിജയത്തിലേക്കും ഉള്ള പാത കണ്ടെത്താൻ കഴിയൂ. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ, 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗി'ൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വന്ന യുവ സുഹൃത്തുക്കളോടൊപ്പം ഞാൻ എന്റെ മുഴുവൻ ദിവസവും അവിടെ ചെലവഴിച്ചു. സ്റ്റാർട്ടപ്പുകൾ, സംസ്കാരം, സ്ത്രീകൾ, യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചുള്ള ആശയങ്ങൾ യുവാക്കൾ പങ്കുവെച്ചു. ഈ പരിപാടി എനിക്ക് വളരെ അവിസ്മരണീയമായിരുന്നു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാർട്ടപ്പ് ഇന്ത്യ അതിന്റെ 9 വർഷം പൂർത്തിയാക്കി. കഴിഞ്ഞ 9 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് ആരംഭിച്ച സ്റ്റാർട്ടപ്പുകളിൽ പകുതിയിലധികവും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളതാണ്, ഇത് കേൾക്കുമ്പോൾ ഓരോ ഭാരതീയന്റെയും ഹൃദയം സന്തോഷിക്കുന്നു, അതായത് നമ്മുടെ സ്റ്റാർട്ടപ്പ് സംസ്കാരം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളിലെ പകുതിയിലധികം സ്റ്റാർട്ടപ്പുകളും നയിക്കുന്നത് നമ്മുടെ പെൺമക്കളാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അംബാല, ഹിസാർ, കാംഗ്ര, ചെങ്കൽപ്പട്ട്, ബിലാസ്പൂർ, ഗ്വാളിയോർ, വാഷിം തുടങ്ങിയ നഗരങ്ങൾ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് കേൾക്കുമ്പോൾ, മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. നാഗാലാൻഡ് പോലുള്ള ഒരു സംസ്ഥാനത്ത്, കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പുകളുടെ രജിസ്ട്രേഷൻ 200% ത്തിലധികം വർദ്ധിച്ചു. മാലിന്യ സംസ്കരണം, Non Renewable Energy, ബയോടെക്നോളജി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് ഏറ്റവും കൂടുതൽ കാണുന്നത്. ഇവ പരമ്പരാഗത മേഖലകളല്ല, പക്ഷേ നമ്മുടെ യുവസുഹൃത്തുക്കളും പരമ്പരാഗത രീതികൾക്കപ്പുറം ചിന്തിക്കുന്നു, അതിനാൽ അവർ വിജയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, 10 വർഷം മുമ്പ് ഒരാൾ സ്റ്റാർട്ടപ്പ് മേഖലയിലേക്ക് കടക്കുന്നുവെന്ന് പറയുമ്പോൾ, അദ്ദേഹത്തിന് പലതരം പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സ്റ്റാർട്ടപ്പ് എന്നാൽ എന്താണ് എന്ന് ഒരാൾ! അപ്പോൾ ആരോ പറഞ്ഞു, ഇത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് ! പക്ഷേ ഇപ്പോൾ നോക്കൂ, ഒരു ദശാബ്ദത്തിനുള്ളിൽ എത്ര വലിയ മാറ്റമാണ് സംഭവിച്ചതെന്ന്. ഭാരതത്തിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ അവസരങ്ങൾ നിങ്ങളും പൂർണ്ണമായി പ്രയോജനപ്പെടുത്തണം. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾക്കും പുതിയ ചിറകുകൾ ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നല്ല ഉദ്ദേശ്യങ്ങളോടും നിസ്വാർത്ഥ മനോഭാവത്തോടും കൂടി ചെയ്യുന്ന പ്രവൃത്തിക്ക് ദൂരവ്യാപകമായ ഫലങ്ങളുണ്ടാകും. നമ്മുടെ 'മൻ കി ബാത്ത്' ഇതിനുള്ള ഒരു വലിയ വേദിയാണ്. നമ്മുടേതുപോലുള്ള വിശാലമായ ഒരു രാജ്യത്ത്, വിദൂര പ്രദേശങ്ങളിൽ പോലും ആരെങ്കിലും നല്ല പ്രവൃത്തികൾ ചെയ്യുന്നുണ്ടെങ്കിൽ, കർത്തവ്യബോധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുവെങ്കിൽ, അവരുടെ പരിശ്രമങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണിത്. അരുണാചൽ പ്രദേശിൽ സേവനത്തിന്റെ ഒരു സവിശേഷ മാതൃകയാണ് ശ്രീ. ദീപക് നാബാം കാഴ്ചവച്ചത്. ശ്രീ. ദീപക് ഇവിടെ ഒരു ലിവിംഗ് ഹോം നടത്തുന്നു. മാനസികവൈകല്യമുള്ളവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായമായവർ എന്നിവരെ സേവിക്കുന്നിടത്ത്, മയക്കുമരുന്നിന് അടിമകളായവരെയും ഇവിടെ പരിചരിക്കുന്നു. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവർക്കും, അക്രമത്തിന് ഇരയായ കുടുംബങ്ങൾക്കും, സഹായമില്ലാതെ വീടില്ലാത്തവർക്കും പിന്തുണ നൽകുന്നതിനായി ശ്രീ. ദീപക് നാബാം ഒരു ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സേവനം ഒരു സ്ഥാപനത്തിന്റെ രൂപത്തിലായിരിക്കുന്നു. അദ്ദേഹത്തിന്റെ സംഘടനയ്ക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ നഴ്സായി ജോലി ചെയ്യുന്ന ശ്രീമതി. കെ. ഹിൻഡുംബിയുടെ പ്രവൃത്തികളും വളരെ പ്രചോദനകരമാണ്. 18 വർഷം മുമ്പ് അവർ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചു, പക്ഷേ ഇന്നും അവർ മുമ്പത്തെപ്പോലെ തന്നെ അനുകമ്പയോടും വാത്സല്യത്തോടും കൂടി ആളുകളെ സേവിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ലക്ഷദ്വീപിലെ ശ്രീ. കെ ജി മുഹമ്മദിന്റെ ശ്രമങ്ങളും അത്ഭുതകരമാണ്. അവരുടെ കഠിനാധ്വാനം കാരണം മിനിക്കോയ് ദ്വീപിലെ സമുദ്ര ആവാസവ്യവസ്ഥ കൂടുതൽ ശക്തമാവുകയാണ്. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി അദ്ദേഹം നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ മികച്ച നാടൻ പാട്ടിനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷം കെ.ജി. മുഹമ്മദ് അവിടെയുള്ള മ്യൂസിയവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് മറ്റൊരു വളരെ നല്ല വാർത്ത കൂടിയുണ്ട്. നിക്കോബാർ ജില്ലയിലെ Virgin Coconut oil ന് അടുത്തിടെ ജിഐ ടാഗ് ലഭിച്ചു. Virgin Coconut oilന് ജിഐ ടാഗ് ലഭിച്ചതിനുശേഷം മറ്റൊരു പുതിയ സംരംഭം കൂടി അവർ ആരംഭിച്ചിരിക്കുന്നു. ഈ എണ്ണയുടെ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു, അവർക്ക് മാർക്കറ്റിംഗിലും ബ്രാൻഡിംഗിലും പ്രത്യേക പരിശീലനവും നൽകുന്നു. നമ്മുടെ ഗോത്ര സമൂഹങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. ഭാവിയിൽ നിക്കോബാറിലെ Virgin Coconut oil ലോകമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതിൽ ഏറ്റവും വലിയ സംഭാവന ആൻഡമാൻ നിക്കോബാറിലെ വനിതാ സ്വയം സഹായ സംഘങ്ങളുടേതായിരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു നിമിഷം ഈ ഒരു ദൃശ്യം സങ്കൽപ്പിക്കുക - കൊൽക്കത്തയിലാണ്. ജനുവരി സമയം. രണ്ടാം ലോക മഹായുദ്ധം അതിന്റെ ഉച്ചസ്ഥായിയിലാണ്, ഭാരതത്തിൽ ബ്രിട്ടീഷുകാർക്കെതിരായ രോഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള ഒരു വീടിനു ചുറ്റും പോലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നു. അതേസമയം, രാത്രിയുടെ ഇരുട്ടിൽ, ഒരു ബംഗ്ലാവിൽ നിന്ന് കാറിൽ, തവിട്ട് നിറത്തിലുള്ള നീളമുള്ള കോട്ടും പാന്റും കറുത്ത തൊപ്പിയും ധരിച്ച ഒരാൾ പുറത്തിറങ്ങി വരുന്നു. നിരവധി സുരക്ഷാ ചെക്ക്പോസ്റ്റുകൾ കടന്ന് അയാൾ ഗോമോ എന്ന റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. ഈ സ്റ്റേഷൻ ഇപ്പോൾ ജാർഖണ്ഡിലാണ്. ഇവിടെ നിന്ന് അയാൾ ഒരു ട്രെയിൻ പിടിച്ച് മുന്നോട്ട് നീങ്ങുന്നു. പിന്നീട്, അഫ്ഗാനിസ്ഥാൻ വഴി അദ്ദേഹം യൂറോപ്പിലെത്തുന്നു - ബ്രിട്ടീഷ് ഭരണത്തിന്റെ അഭേദ്യമായ കോട്ടകൾക്കിടയിലും ഇതെല്ലാം സംഭവിക്കുകയാണ്.
സുഹൃത്തുക്കളേ, ഈ കഥ നിങ്ങൾക്ക് ഒരു സിനിമാ രംഗം പോലെ തോന്നിയേക്കാം. ഇത്രയധികം ധൈര്യം കാണിക്കാൻ മാത്രം ആരാണിയാൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. യഥാർത്ഥത്തിൽ ആ വ്യക്തി മറ്റാരുമല്ല, നമ്മുടെ രാജ്യത്തെ മഹനീയ വ്യക്തിത്വം നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അത്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23, നമ്മൾ ഇപ്പോൾ 'പരാക്രം ദിവസ്' ആയി ആഘോഷിക്കുന്നു. ഈ കഥ അദ്ദേഹത്തിന്റെ ധീരതയുടെ ഒരു നേർക്കാഴ്ച നൽകുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ്, അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെട്ട അതേ വീട് ഞാൻ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ കാർ ഇപ്പോഴും അവിടെയുണ്ട്. ആ അനുഭവം എനിക്ക് വളരെ പ്രത്യേകതയുള്ളതായിരുന്നു. നേതാജി ദീർഘവീക്ഷണമുള്ളയാളായിരുന്നു. ധൈര്യം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ രൂഢമൂലമായിരുന്നു. ഇതുമാത്രമല്ല, വളരെ കാര്യക്ഷമനായ ഒരു ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. വെറും 27 വയസ്സുള്ളപ്പോൾ അദ്ദേഹം കൊൽക്കത്ത കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി, അതിനുശേഷം അദ്ദേഹം മേയറുടെ ഉത്തരവാദിത്തവും ഏറ്റെടുത്തു. ഒരു ഭരണാധികാരി എന്ന നിലയിലും അദ്ദേഹം നിരവധി മികച്ച പ്രവർത്തനങ്ങൾ ചെയ്തു. പഠനത്തിന് സ്കൂളുകൾ, പാവപ്പെട്ട കുട്ടികൾക്ക് പാൽ, പോഷകാഹാരം എന്നിവ ലഭ്യമാക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു. നേതാജി സുഭാഷിനും റേഡിയോയുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. അദ്ദേഹം സ്ഥാപിച്ച 'ആസാദ് ഹിന്ദ് റേഡിയോ'യിൽ ആളുകൾ അദ്ദേഹത്തെ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു. വിദേശ ഭരണത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പുതിയ ശക്തി നൽകി. ‘ആസാദ് ഹിന്ദ് റേഡിയോ’യിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, പഞ്ചാബി, പഷ്തു, ഉറുദു ഭാഷകളിൽ വാർത്താ ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഞാൻ വന്ദിക്കുന്നു. രാജ്യമെമ്പാടുമുള്ള യുവാക്കളോട് അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര വായിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഈ 'മൻ കി ബാത്ത്' പരിപാടി എന്നെ എല്ലായ്പ്പോഴും രാജ്യത്തിന്റെ കൂട്ടായ പരിശ്രമങ്ങളുമായി, നിങ്ങളുടെ എല്ലാവരുടെയും കൂട്ടായ ഇച്ഛാശക്തിയുമായി ബന്ധിപ്പിക്കുന്നു. എല്ലാ മാസവും നിങ്ങളുടെ ധാരാളം നിർദ്ദേശങ്ങളും ആശയങ്ങളും എനിക്ക് ലഭിക്കുന്നു, ഓരോ തവണയും ഈ ആശയങ്ങൾ കാണുമ്പോൾ, ഭാരതത്തെ വികസിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലുള്ള എന്റെ വിശ്വാസം കൂടുതൽ വർദ്ധിക്കുന്നു. ഭാരതത്തെ ഏറ്റവും മികച്ചതാക്കാൻ നിങ്ങളെല്ലാവരും ഇതുപോലെ പ്രവർത്തിക്കുന്നത് തുടരണം. ‘മൻ കി ബാത്തിന്റെ’ ഈ അദ്ധ്യായത്തിൽ ഇത്രമാത്രം. ഭാരതത്തിന്റെ നേട്ടങ്ങളുടെയും പ്രതിജ്ഞകളുടെയും പുതിയ കഥകളുമായി അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുകൂടും. വളരെ നന്ദി. നമസ്ക്കാരം!

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. 2025 വന്നെത്തിയിരിക്കുന്നു, നമ്മുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു. 2025 ജനുവരി 26 ന്നമ്മുടെ ഭരണഘടന അതിന്റെ 75 വർഷം പൂർത്തിയാക്കാൻ പോകുന്നു. ഇത് നമുക്കെല്ലാവർക്കും വളരെ അഭിമാനകരമായ കാര്യമാണ്. നമ്മുടെ ഭരണഘടനയുടെ ശില്പികള് നമുക്ക് കൈമാറിയ ഭരണഘടന കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. ഭരണഘടന നമുക്ക് നമ്മെ നയിക്കുന്ന വെളിച്ചമാണ്, അത് നമ്മുടെ വഴികാട്ടിയാണ്. ഇന്ത്യൻ ഭരണഘടന കാരണമാണ് ഇന്ന് ഞാൻ ഇവിടെ നില്‍ക്കുന്നത്, എനിയ്ക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയുന്നത്. ഈ വർഷം ഭരണഘടനാദിനമായ നവംബർ 26 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നിരവധി പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനായി constitution75.com എന്ന പേരിൽ ഒരു പ്രത്യേക വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ, ഭരണഘടനയുടെ ആമുഖം വായിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീഡിയോ അപ് ലോഡ് ചെയ്യാം. നിങ്ങൾക്ക് വിവിധഭാഷകളിൽ ഭരണഘടന വായിക്കാനും ഭരണഘടനയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. മന് കീ ബാത്തിന്റെ ശ്രോതാക്കളോടും സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളോടും കോളേജുകളില്‍ പോകുന്ന യുവാക്കളോടും ഈ വെബ്സൈറ്റ് സന്ദർശിച്ച് അതിന്റെ ഭാഗമാകാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളെ, അടുത്തമാസം 13 മുതൽ പ്രയാഗ് രാജിൽ മഹാകുംഭമേള നടക്കുന്നുണ്ട്. നിലവിൽ സംഗമതീരത്ത് വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക്മുമ്പ് ഞാൻ പ്രയാഗ് രാജിലേക്ക് പോയസമയത്ത് ഹെലികോപ്റ്ററിൽ നിന്ന് കുംഭമേള പ്രദേശം മുഴുവൻ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നിയിരുന്നു. എത്ര വിശാലം! എത്ര മനോഹരം! എത്ര ഗംഭീരം!
മഹാകുംഭമേളയുടെ പ്രത്യേകത അതിന്റെ വിശാലതയിൽ മാത്രമല്ല, അതിന്റെ വൈവിധ്യത്തിലുമുണ്ട്. കോടിക്കണക്കിന് ആളുകൾ ഈ പരിപാടിയിൽ ഒത്തുകൂടുന്നു. ലക്ഷക്കണക്കിന് സന്യാസിമാർ, ആയിരക്കണക്കിന് സംസ്കാരങ്ങൾ, നൂറുകണക്കിന് സമുദായങ്ങൾ, നിരവധി മഠങ്ങൾ തുടങ്ങി എല്ലാവരും ഈ പരിപാടിയുടെ ഭാഗമാകുന്നു. ഒരിടത്തും വിവേചനമില്ല, ആരും വലുതല്ല, ആരും ചെറുതല്ല. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഇത്തരമൊരു രംഗം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ കുംഭമേള ഐക്യത്തിന്റെ മഹത്തായ കുംഭമേളയാകുന്നത്. ഈ വർഷത്തെ മഹാകുംഭമേളയും ഐക്യത്തിന്റെ മഹാകുംഭമേളയെന്ന മന്ത്രത്തെ ശക്തിപ്പെടുത്തും. കുംഭമേളയില്‍ പങ്കെടുക്കുമ്പോൾ ഐക്യത്തിന്റെ ഈ പ്രതിജ്ഞ നമ്മോടൊപ്പം തിരികെ കൊണ്ടുവരണമെന്ന് ഞാൻ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സമൂഹത്തിലെ വിഭാഗീയതയും വിദ്വേഷവും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയും നമുക്കെടുക്കാം. ഏതാനും വാക്കുകളിൽ പറയേണ്ടിവന്നാൽ ഞാൻ ഇങ്ങനെ പറയും...
മഹാകുംഭമേളയുടെ സന്ദേശം, രാജ്യംമുഴുവന്‍ ഒന്നാവണം.
മഹാകുംഭമേളയുടെ സന്ദേശം, രാജ്യംമുഴുവന്‍ ഒന്നാവണം.
ഇത് മറ്റൊരുരീതിയിൽ പറയേണ്ടിവന്നാൽ, ഞാൻപറയും..
തടസ്സമില്ലാതൊഴുകും ഗംഗപോലെ, നമ്മുടെ സമൂഹം അവിഭാജനീയം..
തടസ്സമില്ലാതൊഴുകും ഗംഗപോലെ, നമ്മുടെ സമൂഹം അവിഭാജനീയം..
സുഹൃത്തുക്കളെ, ഇത്തവണ പ്രയാഗ് രാജിൽ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഡിജിറ്റൽ മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കും. ഡിജിറ്റൽ നാവിഗേഷന്റെ സഹായത്തോടെ, നിങ്ങൾക്ക് വിവിധ കടവുകൾ, ക്ഷേത്രങ്ങൾ, സന്യാസിമാരുടെ മഠങ്ങൾ എന്നിവയിലേക്കുള്ള വഴി ലഭിക്കും. ഈ നാവിഗേഷൻ സംവിധാനം പാർക്കിംഗ് സ്ഥലത്തെത്താനും നിങ്ങളെ സഹായിക്കും. ഇതാദ്യമായാണ് കുംഭമേളയിൽ നിർമ്മിത ബുദ്ധി ചാറ്റ് ബോട്ട് ( AI Chatbot) ഉപയോഗിക്കുന്നത്. എ ഐ ചാറ്റ് ബോട്ട് വഴി കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും 11 ഭാരതീയ ഭാഷകളിൽ ലഭിക്കും. ഈ ചാറ്റ് ബോട്ട് ഉപയോഗിച്ച്, വിവരങ്ങൾ ടൈപ്പ് ചെയ്യുന്നതിലൂടെയോ സംസാരിക്കുന്നതിലൂടെയോ ആർക്കും ഏത് തരത്തിലുള്ള സഹായവും ആവശ്യപ്പെടാം. മേള നടക്കുന്ന പ്രദേശം മുഴുവൻ എ.ഐ അടിസ്ഥാനമാക്കിയ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. കുംഭമേളയിൽ ആരെങ്കിലും തന്റെ പരിചയക്കാരനിൽ നിന്ന് വേർപിരിയുകയാണെങ്കിൽ, ഈ ക്യാമറകള്‍ അവരെ കണ്ടെത്താൻ സഹായിക്കും. ഭക്തർക്ക് ഡിജിറ്റൽ ലോസ്റ്റ് ആൻ്റ് ഫൗണ്ട് സൗകര്യവും ലഭിക്കും. ഗവൺമെൻ്റ് അംഗീകരിച്ച ടൂർപാക്കേജുകൾ, താമസം, ഹോംസ്റ്റേകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും തീർത്ഥാടകർക്ക് മൊബൈലിൽ നൽകും. മഹാകുംഭമേളയ്ക്ക് പോകുകയാണെങ്കിൽ നിങ്ങളും, ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക, മാത്രമല്ല നിങ്ങൾ ‘#ഏകതാ കാ മഹാ കുംഭ്’നോടൊപ്പം സെൽഫി തീർച്ചയായും പങ്കിടുക.
സുഹൃത്തുക്കളേ, ‘മൻ കി ബാത്തിൽ’ അതായത് എം.കെ.ബി.യിൽ, നമ്മൾ ഇപ്പോൾ കെ.ടി.ബി.യെക്കുറിച്ച് സംസാരിക്കും, മുതിർന്നവർക്കിടയിൽ, പലർക്കും കെ.ടി.ബി.യെക്കുറിച്ച് അറിയില്ല. എന്നാൽ കുട്ടികളോട് ചോദിക്കൂ, കെ.റ്റി.ബി അവർക്കിടയിൽ വളരെ സൂപ്പർഹിറ്റാണ്. കെ.റ്റി.ബി. എന്നാൽ കൃഷ്, ത്രിഷ്, ബാൾട്ടിബോയ്. കുട്ടികളുടെ പ്രിയപ്പെട്ട ആനിമേഷൻ സീരീസിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും, അതിന്റെ പേര് കെ.റ്റി.ബി- ഭാരത് ഹേ ഹം എന്നാണ്, ഇപ്പോൾ അതിന്റെ രണ്ടാം സീസണും എത്തിയിരിക്കുന്നു. അധികം ചർച്ച ചെയ്യപ്പെടാത്ത ഭാരത സ്വാതന്ത്ര്യ സമരത്തിലെ നായകന്മാരെയും നായികമാരെയും കുറിച്ച് ഈ മൂന്ന് ആനിമേഷൻ കഥാപാത്രങ്ങൾ നമ്മോട് പറയുന്നു. അടുത്തിടെ ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കെ.ടി.ബി.യുടെ സീസൺ-2 വളരെ സവിശേഷമായ ശൈലിയിൽ അവതരിപ്പിച്ചു. ഈ പരമ്പര പല ഭാരതീയ ഭാഷകളിൽ മാത്രമല്ല വിദേശ ഭാഷകളിലും സംപ്രേക്ഷണം ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യം. ദൂരദർശനിലും മറ്റ് ഒ.റ്റി.റ്റി. പ്ലാറ്റ്ഫോമുകളിലും ഇത് കാണാൻ കഴിയും.
സുഹൃത്തുക്കളേ, നമ്മുടെ ആനിമേഷൻ സിനിമകളുടെയും സാധാരണ സിനിമകളുടെയും ടി.വി സീരിയലുകളുടെയും ജനപ്രീതി ഭാരതത്തിന്റെ സർഗ്ഗാത്മക വ്യവസായത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് കാണിക്കുന്നു. ഈ വ്യവസായം രാജ്യത്തിന്റെ പുരോഗതിയിൽ വലിയ സംഭാവന നൽകുന്നുവെന്ന് മാത്രമല്ല, നമ്മുടെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. നമ്മുടെ സിനിമ-വിനോദ വ്യവസായം വളരെ വലുതാണ്. രാജ്യത്തെ പല ഭാഷകളിലും സിനിമകൾ നിർമ്മിക്കപ്പെടുകയും ക്രിയേറ്റീവ് കണ്ടന്റ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 'ഏക് ഭാരത് - ശ്രേഷ്ഠ ഭാരത്' എന്ന വികാരത്തെ ശക്തിപ്പെടുത്തിയതിനാൽ, നമ്മുടെ സിനിമാ-വിനോദ വ്യവസായത്തെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ, 2024-ൽ നമ്മൾ സിനിമാമേഖലയിലെ പല മഹാരഥന്മാരുടേയും നൂറാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വ്യക്തികളാണ് ഭാരതീയ സിനിമയ്ക്ക് ലോകതലത്തിൽ അംഗീകാരം നേടിത്തന്നത്. രാജ് കപൂർ ഭാരതത്തിന്റെ മൃദുശക്തിയെ ലോകത്തിന് പരിചയപ്പെടുത്തിയത് സിനിമകളിലൂടെയാണ്. എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന മാന്ത്രികത റഫി സാഹബിന്റെ ശബ്ദത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം അത്ഭുതകരമായിരുന്നു. ഭക്തിഗാനങ്ങളോ പ്രണയഗാനങ്ങളോ നൊമ്പരമുണർത്തുന്ന ഗാനങ്ങളോ ആകട്ടെ, തന്റെ ശബ്ദംകൊണ്ട് എല്ലാ വികാരങ്ങളെയും അദ്ദേഹം ജീവനുള്ളതാക്കി. ഇന്നും യുവതലമുറ അദ്ദേഹത്തിന്റെ ഗാനങ്ങൾ അതേ തീവ്രതയോടെ കേൾക്കുന്നു എന്നതിൽ നിന്ന് ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ മഹത്വം അളക്കാൻ കഴിയും - ഇതാണ് കാലാതീതമായ കലയുടെ സ്വത്വം. അക്കിനേനി നാഗേശ്വര റാവു തെലുങ്ക് സിനിമയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. അദ്ദേഹത്തിന്റെ സിനിമകൾ ഭാരതീയ പാരമ്പര്യങ്ങളും മൂല്യങ്ങളും വളരെ നന്നായി അവതരിപ്പിച്ചു. തപൻ സിൻഹയുടെ സിനിമകൾ സമൂഹത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകി. അദ്ദേഹത്തിന്റെ സിനിമകളിൽ സാമൂഹിക ബോധത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം അടങ്ങിയിരുന്നു. ഈ സെലിബ്രിറ്റികളുടെ ജീവിതം നമ്മുടെ സിനിമാ വ്യവസായത്തിനാകെ പ്രചോദനമാണ്.
സുഹൃത്തുക്കളേ, നിങ്ങൾക്ക് മറ്റൊരു സന്തോഷവാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ സർഗ്ഗാത്മക കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വലിയ അവസരമാണ് വരുന്നത്. അടുത്ത വർഷം, വേൾഡ് ഓഡിയോ വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റ് അതായത് വേവ്സ് ഉച്ചകോടി നമ്മുടെ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കാൻ പോകുന്നു. ലോകത്തെ വ്യവസായ പ്രമുഖർ ഒത്തുകൂടുന്ന ദാവോസിനെക്കുറിച്ച് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. അതുപോലെ, WAVES ഉച്ചകോടിയിൽ, ലോകത്തെ മാധ്യമ, വിനോദ വ്യവസായ രംഗത്തെ പ്രമുഖരും ക്രിയേറ്റീവ് ലോകത്തെ ആളുകളും ഭാരതത്തിലെത്തും. ഭാരതത്തെ ആഗോള ഉള്ളടക്ക നിർമ്മാണത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉച്ചകോടി. ഈ ഉച്ചകോടിയുടെ ഒരുക്കങ്ങളിൽ നമ്മുടെ രാജ്യത്തെ യുവ സൃഷ്ടികർത്താക്കളും ആവേശത്തോടെ പങ്കെടുക്കുന്നു എന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് നാം നീങ്ങുമ്പോൾ, നമ്മുടെ ക്രിയാത്മക സമ്പദ് വ്യവസ്ഥ ഒരു പുതിയ ഊർജ്ജം കൊണ്ടുവരുന്നു. നിങ്ങൾ ഒരു തുടക്കക്കാരനോ, അറിയപ്പെടുന്ന കലാകാരനോ, ബോളിവുഡുമായി ബന്ധപ്പെട്ട ആളോ, പ്രാദേശിക സിനിമ-ടി.വി. വ്യവസായത്തിലെ പ്രൊഫഷണലോ, ആനിമേഷൻ, ഗെയിമിംഗ് അല്ലെങ്കിൽ വിനോദ സാങ്കേതിക വിദ്യയിൽ വിദഗ്ദ്ധനോ ആകട്ടെ - ഭാരതത്തിലെ മുഴുവൻ വിനോദ, സർഗ്ഗാത്മക വ്യവസായത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങളെല്ലാവരും വേവ്സ് ഉച്ചകോടിയുടെ ഭാഗമാകണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഭാരതീയ സംസ്കാരത്തിന്റെ പ്രകാശം പരക്കുന്നതെങ്ങനെയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ആഗോള വികാസത്തിന് സാക്ഷ്യം വഹിക്കുന്ന മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ശ്രമങ്ങളെക്കുറിച്ച് ഇന്ന് ഞാൻ നിങ്ങളോട് പറയാം. അവയെല്ലാം പരസ്പരം കിലോമീറ്ററുകൾ അകലെയാണ്. എന്നാൽ ഭാരതത്തെ അറിയാനും നമ്മുടെ സംസ്കാരത്തിൽ നിന്ന് പഠിക്കാനുമുള്ള അവരുടെ ആഗ്രഹം ഒന്നുതന്നെയാണ്.
സുഹൃത്തുക്കളേ, ചിത്രങ്ങളുടെ ലോകം എത്രത്തോളം നിറങ്ങളാൽ നിറയുന്നുവോ അത്രത്തോളം മനോഹരമാകും. നിങ്ങളിൽ ടി.വി.യിലൂടെ 'മൻ കി ബാത്ത്' വീക്ഷിക്കുന്നവർക്ക് ഇപ്പോൾ ടി.വി.യിൽ ചില പെയിന്റിംഗുകൾ കാണാൻ കഴിയും. ഈ ചിത്രങ്ങളിൽ ദേവീദേവന്മാരേയും നൃത്തകലകളേയും മഹത്തായ വ്യക്തികളേയും കാണുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷം തോന്നും. ഇവയിൽ നിങ്ങൾക്ക് മൃഗങ്ങളെ കാണാൻ കഴിയും, കൂടാതെ ഭാരതത്തിൽ കാണപ്പെടുന്ന മറ്റു പലതും. 13 വയസ്സുള്ള ഒരു പെൺകുട്ടി വരച്ച താജ്മഹലിന്റെ അതിമനോഹരമായ ഒരു പെയിന്റിംഗും ഇതിൽ ഉൾപ്പെടുന്നു. ദിവ്യാംഗയായ ഈ പെൺകുട്ടി വായ് കൊണ്ടാണ് ഈ പെയിന്റിംഗ് ഒരുക്കിയതെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഏറ്റവും രസകരമായ കാര്യം, ഈ ചിത്രങ്ങൾ നിർമ്മിച്ചവർ ഭാരതത്തിൽ നിന്നുള്ളവരല്ല, ഈജിപ്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഈജിപ്തിൽ നിന്നുള്ള 23 ആയിരത്തോളം വിദ്യാർത്ഥികൾ ഒരു പെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്തു. അവിടെ ഭാരതത്തിന്റെ സംസ്കാരവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധവും പ്രതിപാദിക്കുന്ന ചിത്രങ്ങൾ തയ്യാറാക്കേണ്ടിയിരുന്നു. ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ യുവാക്കളേയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ സർഗ്ഗാത്മകതയെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
സുഹൃത്തുക്കളേ, തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വേ. അവിടെ താമസിക്കുന്ന ഭാരതീയരുടെ എണ്ണം ആയിരം വരില്ല. പരാഗ്വേയിൽ അത്ഭുതകരമായ ഒരു ശ്രമമാണ് നടക്കുന്നത്. എറിക്ക ഹ്യൂബർ അവിടെയുള്ള ഇന്ത്യൻ എംബസിയിൽ സൗജന്യ ആയുർവേദ കൺസൾട്ടേഷൻ നൽകുന്നു. ഇന്ന്, ആയുർവേദ ഉപദേശം തേടി നാട്ടുകാരും വലിയ തോതിൽ അവരെ സമീപിക്കുന്നു. എറിക്ക ഹ്യൂബർ എഞ്ചിനീയറിംഗ് ആണ് പഠിച്ചതെങ്കിലും അവളുടെ മനസ്സ് ആയുർവേദത്തിലായിരുന്നു. ആയുർവേദവുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്തിരുന്ന അവൾ കാലക്രമേണ അതിൽ പ്രാവീണ്യം നേടി.
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണെന്നതും ഓരോ ഭാരതീയനും അതിൽ അഭിമാനിക്കുന്നുവെന്നതും നമുക്ക് അഭിമാനകരമായ കാര്യമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇത് പഠിക്കുന്ന ആളുകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനം ഫിജിയിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സഹായത്തോടെ തമിഴ് ടീച്ചിംഗ് പരിപാടി ആരംഭിച്ചു. കഴിഞ്ഞ 80 വർഷത്തിനിടെ ആദ്യമായാണ് തമിഴ് ഭാഷയിൽ പരിശീലനം ലഭിച്ച അധ്യാപകർ ഫിജിയിൽ ഈ ഭാഷ പഠിപ്പിക്കുന്നത്. ഇന്ന് ഫിജിയൻ വിദ്യാർത്ഥികൾ തമിഴ് ഭാഷയും സംസ്കാരവും പഠിക്കാൻ വലിയ താല്പര്യം കാണിക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
സുഹൃത്തുക്കളെ, ഈ കാര്യങ്ങൾ, ഈ സംഭവങ്ങൾ വെറും വിജയഗാഥകൾ മാത്രമല്ല. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ കഥകൾ കൂടിയാണ്. ഈ ഉദാഹരണങ്ങൾ നമ്മിൽ അഭിമാനം നിറയ്ക്കുന്നു. കല മുതൽ ആയുർവേദം വരെയും ഭാഷയിൽ നിന്ന് സംഗീതം വരെയും ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഭാരതത്തിൽ ഉണ്ട്.
സുഹൃത്തുക്കളേ, ഈ ശൈത്യകാലത്ത് കായികവും കായികക്ഷമതയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടക്കുന്നു. ആളുകൾ ഫിറ്റ്നസ് അവരുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാശ്മീരിലെ സ്കീയിംഗ് മുതൽ ഗുജറാത്തിൽ പട്ടം പറത്തൽ വരെ എല്ലായിടത്തും കായിക ആവേശമാണ് കാണുന്നത്. #SundayOnCycle, #CyclingTuesday തുടങ്ങിയ പ്രചാരണങ്ങൾ വഴി സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് വരാനിരിക്കുന്ന മാറ്റത്തിന്റേയും യുവ സുഹൃത്തുക്കളുടെ ആവേശത്തിന്റേയും അഭിനിവേശത്തിന്റേയും പ്രതീകമായ ഒരു അതുല്യമായ കാര്യം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ബസ്തറിൽ ഒരു അതുല്യ ഒളിമ്പിക്സ് ആരംഭിച്ചതായി നിങ്ങൾക്കറിയാമോ? അതെ, ആദ്യമായി നടന്ന ബസ്തർ ഒളിമ്പിക്സോടെ ബസ്തറിൽ ഒരു പുതിയ വിപ്ലവം പിറവിയെടുക്കുകയാണ്. ബസ്തർ ഒളിമ്പിക്സ് എന്ന സ്വപ്നം യാഥാർഥ്യമായത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരിക്കൽ മാവോയിസ്റ്റ് അക്രമത്തിന് സാക്ഷ്യം വഹിച്ച ഒരു പ്രദേശത്താണ് ഇത് സംഭവിക്കുന്നതെന്ന് അറിയുമ്പോൾ നിങ്ങൾക്കും സന്തോഷമാകും. ബസ്തർ ഒളിമ്പിക്സിന്റെ ചിഹ്നങ്ങൾ - 'ഫോറസ്റ്റ് ബഫല്ലോ' (കാട്ടുപോത്ത്), 'പഹാരി മൈന' (കാട്ടുമൈന) എന്നിവയാണ്. ബസ്തറിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഇത് കാണിക്കുന്നത്. ഈ ബസ്തർ ഖേൽ മഹാകുംഭമേളയുടെ അടിസ്ഥാനമന്ത്രം ഇതാണ് -
'കർസായ് താ ബസ്തർ ബർസായ് താ ബസ്തർ'
അതായത് ‘ബസ്തർ കളിക്കും - ബസ്തർ ജയിക്കും’.
7 ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തി അറുപത്തയ്യായിരം കളിക്കാർ ആദ്യമായി ബസ്തർ ഒളിമ്പിക്സിൽ പങ്കെടുത്തു. ഇത് വെറുമൊരു കണക്കല്ല - ഇത് നമ്മുടെ യുവാക്കളുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ്. അത്ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ, ഫുട്ബോൾ, ഹോക്കി, ഭാരോദ്വഹനം, കരാട്ടെ, കബഡി, ഖോ-ഖോ, വോളിബോൾ - എല്ലാ കായികയിനങ്ങളിലും നമ്മുടെ യുവാക്കൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. കാരി കശ്യപിന്റെ കഥ എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള കാരി അമ്പെയ്ത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. അവൾ പറയുന്നു - "ബസ്തർ ഒളിമ്പിക്സ് ഞങ്ങൾക്ക് കളിസ്ഥലം മാത്രമല്ല, ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള അവസരവും നൽകി." സുക്മയിലെ പായൽ കവാസിയുടെ വാക്കുകൾ നൽകുന്ന പ്രചോദനവും ചെറുതല്ല. ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയ പായൽ പറയുന്നു - "അച്ചടക്കവും കഠിനാധ്വാനവും കൊണ്ട് ഒരു ലക്ഷ്യവും അസാധ്യമല്ല". സുഖ്മയിലെ ദോർണാപാലിലെ പുനെം സന്നായുടെ കഥ നവഭാരതത്തിന്റെ പ്രചോദനാത്മക കഥയാണ്. ഒരു കാലത്ത് നക്സലൈറ്റ് സ്വാധീനത്തിൽ പെട്ടിരുന്ന പുനെം ഇന്ന് വീൽചെയറിൽ ഓടിനടന്ന് മെഡലുകൾ നേടുകയാണ്. അദ്ദേഹത്തിന്റെ ധൈര്യവും ആത്മവിശ്വാസവും എല്ലാവർക്കും പ്രചോദനമാണ്. കൊടഗാവിലെ അമ്പെയ്ത്ത് താരം രഞ്ജു സോറിയെ 'ബസ്തർ യൂത്ത് ഐക്കൺ' ആയി തിരഞ്ഞെടുത്തു. വിദൂര പ്രദേശങ്ങളിലെ യുവാക്കൾക്ക് ദേശീയ തലത്തിലെത്താൻ ബസ്തർ ഒളിമ്പിക്സ് അവസരം നൽകുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, ബസ്തർ ഒളിംപിക്സ് ഒരു കായികവേദി മാത്രമല്ല, ഇത് വികസനത്തിന്റെയും കായികമത്സരങ്ങളുടേയും സംഗമവേദിയാണ്. ഇവിടെ നമ്മുടെ യുവാക്കൾ അവരുടെ കഴിവുകൾ മാറ്റുരയ്ക്കുകയും നവഭാരതം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
- ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നിങ്ങളുടെ പ്രദേശത്ത് ഇത്തരം കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുക.
- നിങ്ങളുടെ പ്രദേശത്തെ കായിക പ്രതിഭകളുടെ കഥകൾ
#ഖേലേഗാ ഭാരത് - ജീതേഗ ഭാരതുമായി പങ്കിടുക.
- പ്രാദേശിക കായിക പ്രതിഭകൾക്ക് വളരാനുള്ള അവസരം നൽകുക.
ഓർക്കുക, സ്പോർട്സ് ശാരീരിക വളർച്ചയിലേക്ക് നയിക്കുക മാത്രമല്ല, സ്പോർട്സ്മാൻ സ്പിരിറ്റിലൂടെ സമൂഹത്തെ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമം കൂടിയാണ്. അതിനാൽ ധാരാളം കളിക്കുക, കളിയിലൂടെ പ്രശോഭിക്കുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ രണ്ട് വലിയ നേട്ടങ്ങൾ ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു, ഇത് കേട്ട് നിങ്ങൾക്കും അഭിമാനിക്കാം. ഈ രണ്ട് വിജയങ്ങളും കൈവരിച്ചത് ആരോഗ്യരംഗത്താണ് – ഇതിൽ ആദ്യത്തേത് മലേറിയയ്ക്കെതിരായ പോരാട്ടത്തിൽ. നാലായിരം വർഷമായി മലേറിയ മനുഷ്യരാശിക്ക് വലിയ വെല്ലുവിളിയാണ്, സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരോഗ്യരംഗത്ത് നമുക്കുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു മലേറിയ. ഒരു മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ കൊല്ലുന്ന പകർച്ചവ്യാധികളിൽ മലേറിയ മൂന്നാമതാണ്. ഇന്ന്, ഭാരതീയർ ഒരുമിച്ച് ഈ വെല്ലുവിളിയെ ശക്തമായി നേരിട്ടുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും - ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു - "ഭാരതത്തിൽ 2015 നും 2023 നും ഇടയിൽ മലേറിയ കേസുകളുടെ എണ്ണത്തിലും തുടർന്നുണ്ടായ മരണത്തിലും 80 ശതമാനം കുറവുണ്ടായി. ഇത് ഒരു ചെറിയ നേട്ടമല്ല. ജനപങ്കാളിത്തത്തോടെയാണ് ഈ വിജയം നേടിയതെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഭാരത്തിന്റെ ഓരോ കോണിൽനിന്നും, ഓരോ ജില്ലയിൽനിന്നും എല്ലാപേരും ഈ പ്രചാരണത്തിന്റെ ഭാഗമായി. അസമിലെ ജോർഹട്ടിലെ തേയിലത്തോട്ടങ്ങളിലെ മലേറിയ നാല് വർഷം മുമ്പുവരെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ തേയിലത്തോട്ട നിവാസികൾ ഒറ്റക്കെട്ടായി ഇതിനെ തുടച്ചുനീക്കാൻ ശ്രമിച്ചപ്പോൾ വലിയതോതിൽ വിജയം കണ്ടു. ഈ ശ്രമത്തിൽ, അവർ സാങ്കേതികവിദ്യയെയും സമൂഹ മാധ്യമത്തെയും പൂർണ്ണമായും ഉപയോഗിച്ചു. അതുപോലെ, ഹരിയാനയിലെ കുരുക്ഷേത്രജില്ലയും മലേറിയ നിയന്ത്രിക്കുന്നതിന് വളരെ നല്ല മാതൃകയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ, മലേറിയ നിരീക്ഷണത്തിൽ പൊതുജനപങ്കാളിത്തം വളരെ വിജയകരമായിരുന്നു. തെരുവ്നാടകങ്ങളിലൂടെയും റേഡിയോയിലൂടെയും സന്ദേശങ്ങൾ ഊന്നിപ്പറഞ്ഞത് കൊതുകുകളുടെ പ്രജനനം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. രാജ്യത്തുടനീളമുള്ള ഇത്തരം ശ്രമങ്ങളിലൂടെയാണ് മലേറിയയ്ക്കെതിരായ പോരാട്ടം കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞത്.
സുഹൃത്തുക്കളെ, നമ്മുടെ അവബോധവും നിശ്ചയദാർഢ്യവുംകൊണ്ട് നമുക്ക് എന്തും നേടാനാകും എന്നതിന്റെ മറ്റൊരു ഉദാഹരണം ക്യാൻസറിനെതിരായ പോരാട്ടമാണ്. ലോകപ്രശസ്ത മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ പഠനം തീർച്ചയായും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ ജേണൽ പ്രകാരം ഭാരതത്തിൽ കൃത്യസമയത്ത് ക്യാൻസർ ചികിത്സ ആരംഭിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചു. കൃത്യസമയത്ത് ചികിത്സ എന്നാൽ ക്യാൻസർരോഗിയുടെ ചികിത്സ 30 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നു എന്നതാണ്, ആയുഷ്മാൻ ഭാരത് യോജന ഇതിൽ വലിയ പങ്കുവഹിച്ചു. ഈ പദ്ധതിമൂലം 90 ശതമാനം ക്യാൻസർരോഗികൾക്കും കൃത്യസമയത്ത് ചികിത്സ ആരംഭിക്കാൻ കഴിഞ്ഞു. പണ്ട് പണമില്ലാത്തതിനാൽ പാവപ്പെട്ട രോഗികൾ ക്യാൻസർ പരിശോധനകളെയും ചികിത്സയെയും ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, ‘ആയുഷ്മാൻ ഭാരത് യോജന’ അവർക്ക് വലിയ പിന്തുണയായി മാറിയിരിക്കുന്നു. ഇപ്പോൾ അവർ ചികിൽസിക്കാൻ സ്വയം മുന്നിട്ടിറങ്ങുകയാണ്. ‘ആയുഷ്മാൻ ഭാരത് യോജന’ ക്യാൻസർ ചികിത്സയിലെ സാമ്പത്തികപ്രശ്നങ്ങൾ ഒരു പരിധിവരെ കുറച്ചു. ഇന്ന് ക്യാൻസർ ചികിത്സയെക്കുറിച്ച് മുമ്പെന്നത്തേക്കാളും ആളുകൾ കൂടുതൽ അവബോധമുള്ളവരായി മാറിയിരിക്കുന്നു എന്നതാണ് നല്ല കാര്യം. ഈ നേട്ടത്തില്‍ നമ്മുടെ ആരോഗ്യപരിപാലനസംവിധാനത്തിന്റെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതികജീവനക്കാരുടെയും എത്രമാത്രം പങ്കാളിത്തമുണ്ടോ, അതുപോലെ എന്റെ സഹോദരീ സഹോദരന്മാരെ, നിങ്ങൾക്കും വലിയ പങ്കുണ്ട്. എല്ലാവരുടെയും ശ്രമങ്ങൾ ക്യാൻസറിനെ പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി. ഈ വിജയത്തിന്റെ ക്രെഡിറ്റ് ബോധവൽക്കരണം പ്രചരിപ്പിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്യാൻസറിനെ പ്രതിരോധിക്കാൻ ഒരേയൊരു മന്ത്രമേയുള്ളൂ - Awareness, Action, Assurance. Awareness എന്നാൽ ക്യാൻസറിനെയും അതിന്റെ ലക്ഷണങ്ങളെയുംകുറിച്ച് ബോധവാനായിരിക്കുക, Action, എന്നാൽ സമയബന്ധിതമായ രോഗനിർണയവും ചികിത്സയും, Assurance എന്നാൽ രോഗികൾക്ക് എല്ലാ സഹായവും ലഭ്യമാണെന്ന വിശ്വാസമാണ്. നമുക്ക് ഒരുമിച്ച് ക്യാൻസറിനെതിരായ ഈ പോരാട്ടം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാം, കഴിയുന്നത്ര രോഗികളെ സഹായിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ഒഡീഷയിലെ കാലാഹാണ്ടിയിൽ വെള്ളത്തിന്റെ ദൗര്‍ലഭ്യവും, വിഭവ ദൗർലഭ്യവും ഉണ്ടായിരുന്നിട്ടും വിജയത്തിന്റെ പുതിയ കഥയെഴുതുന്ന ഒരു ശ്രമത്തെക്കുറിച്ചാണ്. ഇതാണ് കാലാഹാണ്ടിയുടെ 'പച്ചക്കറിവിപ്ലവം'. ഒരുകാലത്ത് കർഷകർ നാടുവിടാൻ നിർബന്ധിതരായിരുന്നിടത്ത്, ഇന്ന് കാലഹണ്ടിയിലെ ഗോലമുണ്ടബ്ലോക്ക് ഒരു പച്ചക്കറികേന്ദ്രമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്? വെറും 10 കർഷകരടങ്ങുന്ന ഒരു ചെറിയ സംഘത്തിലൂടെ ആയിരുന്നു തുടക്കം. ഇവർ സംഘം ചേർന്ന് ഒരു FPO സ്ഥാപിച്ചു - 'കർഷക ഉത്പാദക സംഘടന', കൃഷിയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങി, ഇന്ന് ഇവരുടെ എഫ്.പി.ഒ. കോടികളുടെ ബിസിനസ്സ് ചെയ്യുന്നു. ഇന്ന് 45 സ്ത്രീ കർഷകർ ഉൾപ്പെടെ 200-ലധികം കർഷകർ ഈ എഫ്.പി.ഒ.യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവർ ചേർന്ന് 200 ഏക്കറിൽ തക്കാളിയും 150 ഏക്കറിൽ കയ്പയ്ക്കയും ഉത്പാദിപ്പിക്കുന്നു. ഇപ്പോൾ ഈ എഫ്.പി.ഒയുടെ വാർഷിക വിറ്റുവരവും 1.5 കോടിയിലേറെയായി ഉയർന്നു. ഇന്ന് കാലാഹാണ്ടിയിൽ നിന്നുള്ള പച്ചക്കറികൾ ഒഡീഷയിലെ വിവിധ ജില്ലകളിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും എത്തുന്നു, അവിടെയുള്ള കർഷകർ ഇപ്പോൾ ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ പുതിയ കൃഷി സാങ്കേതികവിദ്യകൾ പഠിക്കുന്നു.
സുഹൃത്തുക്കളേ, നിശ്ചയദാർഢ്യവും കൂട്ടായ പ്രയത്നവുംകൊണ്ട് നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലായെന്ന് കാലാഹാണ്ടിയുടെ ഈ വിജയം നമ്മെ പഠിപ്പിക്കുന്നു. ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു:-
• നിങ്ങളുടെ പ്രദേശത്ത് FPO പ്രോത്സാഹിപ്പിക്കുക
* കർഷക ഉത്പാദക സംഘടനകളിൽ ചേരുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുക.
ഓർക്കുക – ചെറിയ തുടക്കങ്ങളിൽനിന്നുപോലും വലിയ മാറ്റങ്ങൾ സാധ്യമാണ്. നമുക്കു വേണ്ടത് നിശ്ചയദാർഢ്യവും ഐക്യബോധവുമാണ്.
സുഹൃത്തുക്കളേ, ഇന്നത്തെ 'മൻ കി ബാത്തിൽ' നമ്മുടെ ഭാരതം നാനാത്വത്തിൽ ഏകത്വത്തോടെ എങ്ങനെ മുന്നേറുന്നുവെന്ന് കേട്ടു. അത് കായികമേഖലയായാലും ശാസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളായാലും - ഭാരതം എല്ലാ മേഖലകളിലും പുതിയ ഉയരങ്ങൾ തൊടുകയാണ്. ഒരു കുടുംബമെന്ന നിലയിൽ, നമ്മൾ എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കുകയും പുതിയ വിജയങ്ങൾ നേടുകയും ചെയ്തു. 2014-ൽ ആരംഭിച്ച 'മൻ കി ബാത്ത്' രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെ ജീവനുള്ള രേഖയായി മാറിയതായി 116 അദ്ധ്യായങ്ങളിലൂടെ ഞാൻ കണ്ടു. നിങ്ങൾ എല്ലാവരും ഈ പരിപാടി നെഞ്ചിലേറ്റി, നിങ്ങളുടേതാക്കി. എല്ലാ മാസവും നിങ്ങൾ നിങ്ങളുടെ ആശയങ്ങളും പരിശ്രമങ്ങളും പങ്കിട്ടു. ചിലപ്പോഴൊക്കെ ഒരു യുവ നൂതനാശയം ആകർഷിച്ചു, ചിലപ്പോൾ മകളുടെ നേട്ടത്തിൽ അഭിമാനിച്ചു. നിങ്ങളുടെ എല്ലാവരുടെയും പങ്കാളിത്തമാണ് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും പോസിറ്റീവ് എനർജി ഒരുമിച്ച് കൊണ്ടുവരുന്നത്. ഈ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി 'മൻ കി ബാത്ത്' മാറി, ഇപ്പോൾ 2025 വാതിലിൽ മുട്ടുകയാണ്. വരും വർഷത്തിൽ, 'മൻ കി ബാത്തിലൂടെ' കൂടുതൽ പ്രചോദനാത്മകമായ ശ്രമങ്ങൾ നമുക്ക് പങ്കിടാം. രാജ്യത്തെ ജനങ്ങളുടെ സദ് ചിന്തയും നവീകരണ മനോഭാവവും കൊണ്ട് ഭാരതം പുതിയ ഉയരങ്ങൾ തൊടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ള അതുല്യമായ ശ്രമങ്ങൾ #Mannkibaat-മായി പങ്കിടുന്നത് തുടരുക. അടുത്ത വർഷത്തെ എല്ലാ ‘മൻ കി ബാത്തി’ലും നമുക്ക് പരസ്പരം പങ്കുവെക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാവർക്കും 2025ന്റെ ഒരായിരം ശുഭാശംസകൾ. ആരോഗ്യവാന്മാരായിരിക്കുക, സന്തോഷവാന്മാരായിരിക്കുക, ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കാളികൾ ആവുക, സ്വയം ആരോഗ്യം ശ്രദ്ധിക്കുക. ജീവിതത്തിൽ മുന്നേറുക. വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മൻ കി ബാത്ത്' എന്നാൽ രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുക, രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുക, ജനങ്ങളുടെ കഴിവുകളെക്കുറിച്ച് സംസാരിക്കുക, 'മൻ കി ബാത്ത്' എന്നാൽ രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് സംസാരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ആഗ്രഹാഭിലാഷങ്ങൾ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ, മാസത്തിലുടനീളം ഞാൻ 'മൻ കി ബാത്തിന്' വേണ്ടി കാത്തിരിക്കുന്നു. നിരവധി സന്ദേശങ്ങൾ, അനവധി സന്ദേശങ്ങൾ! കഴിയുന്നത്ര സന്ദേശങ്ങൾ വായിക്കാനും നിങ്ങളുടെ നിർദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കാനും ഞാൻ പരമാവധി ശ്രമിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ് - ഇന്ന് എൻ.സി.സി. ദിനമാണ്. എൻ.സി.സി.യുടെ പേര് വരുമ്പോൾ തന്നെ നമ്മുടെ സ്കൂൾ-കോളേജ് കാലത്തെ ഓർമ്മ വരും. ഞാൻ തന്നെ ഒരു എൻ.സി.സി കേഡറ്റായിരുന്നു, അതിനാൽ അതിൽ നിന്ന് നേടിയ അനുഭവം എനിക്ക് വിലമതിക്കാനാവാത്തതാണെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും. 'എൻ.സി.സി.' യുവാക്കളിൽ അച്ചടക്ക – നേതൃത്വ - സേവന മനോഭാവങ്ങൾ വളർത്തുന്നു. നിങ്ങൾ ചുറ്റുപാടും കണ്ടിട്ടുണ്ടാകണം, ഏത് ദുരന്തമുണ്ടായാലും, അത് വെള്ളപ്പൊക്ക സാഹചര്യമോ, ഭൂകമ്പമോ, ഏത് അപകടമോ ആകട്ടെ, സഹായിക്കാൻ തീർച്ചയായും NCC കേഡറ്റുകൾ ഉണ്ടാകും. ഇന്ന് രാജ്യത്ത് എൻ.സി.സി.യെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2014ൽ, 14 ലക്ഷം യുവാക്കൾ എൻ.സി.സി.യിൽ ചേർന്നിരിക്കുന്നു. ഇപ്പോൾ 2024ൽ, 20 ലക്ഷത്തിലധികം യുവാക്കൾ എൻ.സി.സി.യിൽ ചേർന്നു. മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ അയ്യായിരം പുതിയ സ്കൂളുകളിലും കോളേജുകളിലും എൻ.സി.സി. സൗകര്യമുണ്ട്, ഏറ്റവും വലിയ കാര്യം മുൻപൊക്കെ എൻ.സി.സി.യിലെ ഗേൾസ് കേഡറ്റുകളുടെ എണ്ണം 25 ശതമാനത്തിനടുത്തായിരുന്നു. ഇപ്പോൾ എൻ.സി.സി.യിലെ ഗേൾസ് കേഡറ്റുകളുടെ എണ്ണം ഏകദേശം 40% ആയി വർദ്ധിച്ചു. അതിർത്തിയിൽ താമസിക്കുന്ന കൂടുതൽ യുവാക്കളെ എൻ.സി.സി.യുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണവും തുടർച്ചയായി നടക്കുന്നുണ്ട്. പരമാവധിപേർ എൻ.സി.സി.യിൽ ചേരാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഏത് കരിയർ പിന്തുടരുന്നുണ്ടെങ്കിലും, നിങ്ങളുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിന് എൻ.സി.സി. വളരെയധികം സഹായിക്കുമെന്ന് നിങ്ങൾക്ക് ബോധ്യമാകും.
സുഹൃത്തുക്കളേ, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. യുവമനസ്സുകൾ ഒത്തുചേരുകയും രാജ്യത്തിന്റെ ഭാവി യാത്രയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ, തീർച്ചയായും വ്യക്തമായ പാതകൾ തെളിഞ്ഞുവരും. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12നാണ് രാജ്യം യുവജനദിനം ആഘോഷിക്കുന്നതെന്ന് നിങ്ങൾക്കറിയാം. അടുത്ത വർഷം സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മവാർഷികമാണ്. ഇത്തവണ അത് വളരെ വിശേഷപ്പെട്ട രീതിയിലായിരിക്കും ആഘോഷിക്കുക. ഈ അവസരത്തിൽ, ജനുവരി 11-12 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ യുവജന ആശയങ്ങളുടെ മഹാകുംഭം നടക്കുകയാണ്, ഈ സംരംഭത്തിന്റെ പേര് 'വികസിത ഭാരതം യുവ നേതാക്കളുടെ സംവാദം' എന്നാണ്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും കോടിക്കണക്കിന് യുവജനങ്ങൾ ഇതിൽ പങ്കെടുക്കും. ഗ്രാമം, ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരം യുവാക്കൾ ഭാരത് മണ്ഡപത്തിൽ 'വികസിത ഭാരതം യുവ നേതാക്കളുടെ സംവാദ'ത്തിനായി ഒത്തുചേരും. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ, പുതിയ യുവാക്കളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ, രാഷ്ട്രീയത്തിൽ ചേരാൻ ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് ആഹ്വാനം ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാവും. ഇതിനായി രാജ്യത്ത് വിവിധ പ്രത്യേക പ്രചാരണ പരിപാടികൾ നടത്തും. 'വികസിത ഭാരതം യുവനേതാക്കളുടെ സംവാദം' ഇത്തരത്തിലുള്ള ഒരു ശ്രമമാണ്. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധർ ഈ പരിപാടിയിൽ പങ്കെടുക്കും. നിരവധി ദേശീയ അന്തർദേശീയ പ്രമുഖരും പങ്കെടുക്കും. ഞാനും പരമാവധി അതിൽ ഉണ്ടാകും. യുവാക്കൾക്ക് അവരുടെ ആശയങ്ങൾ നേരിട്ട് നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഈ ആശയങ്ങളെ എങ്ങനെയാണ് രാജ്യത്തിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുക? ഒരു കോൺക്രീറ്റ് റോഡ് മാപ്പ് എങ്ങനെ സൃഷ്ടിക്കാം? ഇതിനുള്ള രൂപരേഖ തയ്യാറാക്കും, അതിനാൽ തയ്യാറാകൂ, രാജ്യത്തിന്റെ ഭാവി തലമുറയായ ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ പോകുന്നവർക്ക് ഇതൊരു വലിയ അവസരമാണ്. നമുക്കൊരുമിച്ച് രാജ്യം കെട്ടിപ്പടുക്കാം, രാജ്യത്തെ വികസിപ്പിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിൽ' നമ്മൾ പലപ്പോഴും ഇത്തരം യുവാക്കളെ കുറിച്ച് സംസാരിക്കാറുണ്ട്. നമുക്ക് ചുറ്റും നോക്കിയാൽ, കാണുന്നവരിൽ പലർക്കും ഏതെങ്കിലും രീതിയിലുള്ള സഹായമോ, വിവരങ്ങളോ ആവശ്യമുള്ളതായി കാണാം. നിസ്വാർത്ഥമായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ജനങ്ങളുടെ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന നിരവധി യുവാക്കൾ ഉണ്ട്. ചില യുവാക്കൾ ഒത്തുചേർന്ന് ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, ലഖ്നൗവിലെ താമസക്കാരൻ വീരേന്ദ്രൻ മുതിർന്ന പൌരന്മാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് എടുത്തുകൊടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാം നിയമപ്രകാരം എല്ലാ പെൻഷൻകാരും വർഷത്തിലൊരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. 2014 വരെ പ്രായമായവർ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് ബാങ്കുകളിൽ പോയി സമർപ്പിക്കണമായിരുന്നു. ഇത് പ്രായംചെന്നവർക്ക് എത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് ഈ സമ്പ്രദായം മാറി. കാര്യങ്ങൾ കൂടുതൽ ലളിതമായി. അവർക്ക് ഇതിനായി ഇപ്പോൾ ബാങ്കുകളിലേയ്ക്ക് പോകേണ്ടതില്ല. സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിൽ മുതിർന്ന പൌരന്മാർക്ക് ഉണ്ടാകുന്ന അസൌകര്യങ്ങൾ ഇല്ലാതാക്കുന്നതിൽ വീരേന്ദ്രനെപ്പോലുള്ള യുവാക്കൾക്കൊരു വലിയ പങ്കുണ്ട്. ഈ യുവാക്കൾ പ്രദേശത്തെ മുതിർന്നവരെ ബോധവൽക്കരിക്കുക മാത്രമല്ല സാങ്കേതികവിദ്യാനിപുണരാക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ഇന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. ഇവരിൽ രണ്ട് ലക്ഷത്തിലധികം പേർ 80 വയസ്സ് പിന്നിട്ട വയോധികരാണ്.
സുഹൃത്തുക്കളേ പലനഗരങ്ങളിലും യുവാക്കൾ മുതിർന്ന പൌരന്മാരെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമാക്കാൻ മുൻകൈയെടുക്കുന്നുണ്ട്. ഭോപാലിലെ മഹേഷ് തന്റെ ചുറ്റുവട്ടത്തുള്ള ധാരാളം പ്രായംചെന്ന ആൾക്കാരെ മൊബൈൽ ഉപയോഗിച്ച് പണമിടപാട് നടത്താൻ പഠിപ്പിച്ചു. ഇവരുടെയെല്ലാം കൈയിൽ സ്മാർട്ട് ഫോണുകൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ ശരിയായ ഉപയോഗം പറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഡിജിറ്റൽ അറസ്റ്റിന്റെ അപകടത്തിൽ നിന്ന് വയോജനങ്ങളെ രക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ രാജീവ് ആളുകളെ ഡിജിറ്റൽ അറസ്റ്റ് എന്ന അപകടത്തിൽനിന്ന് ഒഴിവാകാൻ വേണ്ട ബോധവൽക്കരണം നൽകുന്നു. മൻ കി ബാത്തിന്റെ കഴിഞ്ഞ അദ്ധ്യായത്തിൽ ഞാൻ ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഏറ്റവും വലിയ ഇരകളാകുന്നത് ഏറ്റവും കൂടുതൽ മുതിർന്ന പൌരന്മാരാണ്. അതുകൊണ്ടുതന്നെ അവരെ ബോധവൽക്കരിക്കുകയും സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും അവരെ രക്ഷിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റൽ അറസ്റ്റ് എന്നൊരു കാര്യത്തിന് സർക്കാരിന് ഒരു സാധ്യതയുമില്ലായെന്ന് നമ്മൾ ആവർത്തിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് പച്ചക്കള്ളമാണ്, ആളുകളെ കുടുക്കാനുള്ള ഗൂഢാലോചനയാണ്. നമ്മുടെ യുവസുഹൃത്തുക്കൾ ഈ പ്രവർത്തനത്തിൽ പൂർണ്ണമായ സംവേദനക്ഷമതയോടെ പങ്കെടുക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിവസങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ കുട്ടികളിൽ സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും പുസ്തകങ്ങളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനുമാണ് ശ്രമം - 'പുസ്തകങ്ങൾ' മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണെന്ന് പറയപ്പെടുന്നു, ഇപ്പോൾ ഈ സൗഹൃദം ശക്തിപ്പെടുത്താൻ ലൈബ്രറിയേക്കാൾ മികച്ച സ്ഥലം എന്തായിരിക്കും? ചെന്നൈയിൽ നിന്നുള്ള ഒരു ഉദാഹരണം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ കുട്ടികൾക്കായി ഒരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്, അത് സർഗ്ഗാത്മകതയുടെയും പഠനത്തിന്റെയും കേന്ദ്രമായി മാറി. ഇത് ‘പ്രകൃത് അറിവകം’ എന്നറിയപ്പെടുന്നു. സാങ്കേതികവിദ്യയുടെ ലോകവുമായി ബന്ധപ്പെട്ട ശ്രീറാം ഗോപാലന്റെ സംഭാവനയാണ് ഈ ലൈബ്രറിയുടെ ആശയം. വിദേശത്ത് ജോലി ചെയ്യുന്നതിനിടയിൽ, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ ലോകവുമായി അദ്ദേഹം ബന്ധപ്പെട്ടു. പക്ഷേ, കുട്ടികളിൽ വായിക്കാനും പഠിക്കാനുമുള്ള ശീലം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നു. ഭാരതത്തിൽ തിരിച്ചെത്തിയശേഷം അദ്ദേഹം ‘പ്രകൃത് അറിവകം’ തയ്യാറാക്കി. കുട്ടികൾ വായിക്കാൻ മത്സരിക്കുന്ന മൂവായിരത്തിലധികം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾക്ക് പുറമെ ഈ ലൈബ്രറിയിൽ നടക്കുന്ന നിരവധി പ്രവർത്തനങ്ങളും കുട്ടികളെ ആകർഷിക്കുന്നു. സ്റ്റോറി ടെല്ലിംഗ് സെഷനുകളോ ആർട്ട് വർക്ക്ഷോപ്പുകളോ മെമ്മറി പരിശീലന ക്ലാസുകളോ റോബോട്ടിക്സ് പാഠങ്ങളോ പബ്ലിക് സ്പീക്കിംഗോ ആകട്ടെ, എല്ലാവർക്കും ആസ്വദിക്കാൻ എന്തെങ്കിലും ഉണ്ട്.
സുഹൃത്തുക്കളേ, 'ഫുഡ് ഫോർ തോട്ട്' ഫൗണ്ടേഷൻ ഹൈദരാബാദിൽ നിരവധി മികച്ച ലൈബ്രറികൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിയുന്നത്ര വിഷയങ്ങളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ കിട്ടുമെന്ന് ഉറപ്പാക്കാനാണ് അവരുടെ ശ്രമം. ബീഹാറിൽ ഗോപാൽഗഞ്ചിലെ 'പ്രയോഗ് ലൈബ്രറി' സമീപ നഗരങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഈ ലൈബ്രറിയിൽ നിന്ന് 12 ഓളം ഗ്രാമങ്ങളിലെ യുവാക്കൾക്ക് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്, ഇതോടൊപ്പം പഠനത്തിന് സഹായിക്കുന്നതിന് ആവശ്യമായ മറ്റ് സൗകര്യങ്ങളും ലൈബ്രറി ഒരുക്കുന്നുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഉപയോഗപ്രദമായ ചില ലൈബ്രറികളുണ്ട്. സമൂഹത്തെ ശാക്തീകരിക്കുന്നതിന് ഇന്ന് ലൈബ്രറി വളരെ നന്നായി ഉപയോഗിക്കപ്പെടുന്നു എന്നത് ശരിക്കും സന്തോഷകരമാണ്. പുസ്തകങ്ങളുമായുള്ള നിങ്ങളുടെ സൗഹൃദം വർദ്ധിപ്പിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെ മാറുന്നുവെന്ന് കാണുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ മെനിഞ്ഞാന്ന് രാത്രി തെക്കേ അമേരിക്കയിലെ ഗയാനയിൽ നിന്ന് മടങ്ങി. ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഗയാനയിലും ഒരു 'മിനി ഭാരതം' ഉണ്ട്. ഏകദേശം 180 വർഷങ്ങൾക്ക് മുമ്പ്, ഭാരതത്തിൽ നിന്നുള്ള ആളുകളെ വയലുകളിലും മറ്റ് ജോലികൾക്കുമായി ഗയാനയിലേക്ക് കൊണ്ടുപോയി. ഇന്ന്, ഗയാനയിലെ ഭാരതവംശജരായ ആളുകൾ രാഷ്ട്രീയം, ബിസിനസ്സ്, വിദ്യാഭ്യാസം, സംസ്കാരം എന്നീ എല്ലാ മേഖലകളിലും ഗയാനയെ നയിക്കുന്നു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഭാരത വംശജനാണ്, ഭാരത പൈതൃകത്തിൽ അദ്ദേഹം അഭിമാനിക്കുന്നു. ഞാൻ ഗയാനയിൽ ആയിരുന്നപ്പോൾ, എന്റെ മനസ്സിൽ ഒരു ചിന്ത വന്നു - അത് ഞാൻ നിങ്ങളുമായി 'മൻ കി ബാത്തിൽ' പങ്കിടുന്നു. ഗയാനയെപ്പോലെ, ലോകത്തിലെ ഡസൻ കണക്കിന് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഭാരതീയരുണ്ട്. അവരുടെ പൂർവ്വികർക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ്, 200-300 വർഷങ്ങൾക്ക് മുമ്പുള്ള സ്വന്തം കഥകളുണ്ട്. വിവിധ രാജ്യങ്ങളിൽ ഭാരത കുടിയേറ്റക്കാർ തങ്ങളുടെ മുദ്ര പതിപ്പിച്ചതിന്റെ കഥകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ! അവിടെനിന്ന് അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതെങ്ങനെ! എങ്ങനെയാണ് അവർ തങ്ങളുടെ ഭാരത പൈതൃകം നിലനിർത്തിയത്? നിങ്ങൾ അത്തരം യഥാർത്ഥ കഥകൾ കണ്ടെത്തി പങ്കിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. #IndianDiasporaStories-മായി NaMo ആപ്പിലോ MyGov-ലോ നിങ്ങൾക്ക് ഈ സ്റ്റോറികൾ പങ്കിടാം.
സുഹൃത്തുക്കളേ, ഒമാനിൽ നടക്കുന്ന അസാധാരണമായ ഒരു പ്രോജക്ടിനെ കുറിച്ചറിഞ്ഞാൽ നിങ്ങൾക്ക് വളരെ രസകരമായി തോന്നും. ഒമാനിൽ നിരവധി ഭാരത കുടുംബങ്ങൾ നൂറ്റാണ്ടുകളായി താമസിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഗുജറാത്തിലെ കച്ചിൽ നിന്ന് സ്ഥിരതാമസമാക്കിയവരാണ്. ഈ ആളുകൾ വ്യാപാരത്തിന്റെ പ്രധാന കണ്ണികൾ സൃഷ്ടിച്ചു. ഇന്നും അവർക്ക് ഒമാനി പൗരത്വമുണ്ട്, പക്ഷേ അവരുടെ സിരകളിൽ ഭാരതീയത രൂഢമൂലമാണ്. ഒമാനിലെ ഭാരത എംബസിയുടെയും നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ ഒരു സംഘം, ഈ കുടുംബങ്ങളുടെ ചരിത്രം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് രേഖകളാണ് ഈ കാമ്പയിന് കീഴിൽ ഇതുവരെ ശേഖരിച്ചത്. ഡയറി, അക്കൗണ്ട് ബുക്ക്, ലെഡ്ജറുകൾ, കത്തുകൾ, ടെലിഗ്രാമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകളിൽ ചിലത് 1838 മുതലുള്ളവയാണ്. ഈ രേഖകൾ ഏറെ വൈകാരികത നിറഞ്ഞതാണ്. വർഷങ്ങൾക്കുമുമ്പ് അവർ ഒമാനിൽ എത്തിയപ്പോൾ അവർ നയിച്ച ജീവിതം, അവർ എന്തെല്ലാം സന്തോഷങ്ങളും സങ്കടങ്ങളും നേരിട്ടു, ഒമാനിലെ ജനങ്ങളുമായുള്ള അവരുടെ ബന്ധം എങ്ങനെയായിരുന്നു - ഇതെല്ലാം ഈ രേഖകളുടെ ഭാഗമാണ്. ‘Oral History Project’ ഈ ദൗത്യത്തിന്റെ ഒരു പ്രധാന അടിത്തറയാണ്. അവിടെയുള്ള മുതിർന്ന ആളുകൾ ഈ ദൗത്യത്തിലെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആളുകൾ അവിടെ താമസിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജക്ടിന്റെ ഭാഗമായി വിശദമാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ, സമാനമായ ഒരു ‘Oral History Project’ ഭാരതത്തിലും നടക്കുന്നുണ്ട്. രാജ്യവിഭജന കാലത്തെ ഇരകളുടെ അനുഭവങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ ചരിത്രസ്നേഹികൾ ശേഖരിക്കുന്നത്. ഇപ്പോൾ വിഭജനത്തിന്റെ ഭീകരത കണ്ടവർ വളരെ കുറച്ചുപേർ മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ ഈ ശ്രമത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.
സുഹൃത്തുക്കളേ, ഏത് രാജ്യമാണോ, ഏത് സ്ഥലമാണോ, അതിന്റെ ചരിത്രം സംരക്ഷിക്കുന്നത്, അതിന്റെ ഭാവിയും സുരക്ഷിതമാണ്. ഈ ചിന്ത മനസ്സിൽ വെച്ചുകൊണ്ട്, ഗ്രാമങ്ങളുടെ ചരിത്രം സംരക്ഷിക്കുന്നതിനായി ഒരു ഡയറക്ടറി സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമം നടന്നു. ഭാരതത്തിന്റെ പുരാതന കടൽ യാത്രാ ശേഷിയുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കുന്നതിനുള്ള പ്രചാരണവും രാജ്യത്ത് നടക്കുന്നു. ഇത് കൂടാതെ ലോത്തലിൽ ഒരു വലിയ മ്യൂസിയം നിർമ്മിക്കുന്നുണ്ട്. നിങ്ങളുടെ അറിവിൽ ഏതെങ്കിലും കൈയ്യെഴുത്തുപ്രതിയോ, ചരിത്രരേഖയോ, കൈയെഴുത്തു പകർപ്പോ ഉണ്ടെങ്കിൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സഹായത്തോടെ അവ സുരക്ഷിതമാക്കാം.
സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ലൊവാക്യയിൽ നടക്കുന്ന മറ്റൊരു ശ്രമത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. ഇവിടെ ആദ്യമായി നമ്മുടെ ഉപനിഷത്തുകൾ സ്ലോവാക് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഈ ശ്രമങ്ങൾ ഭാരത സംസ്കാരത്തിന്റെ ആഗോള സ്വാധീനം വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ, അവരുടെ ഹൃദയങ്ങളിൽ ഭാരതം വസിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്ന രാജ്യത്തിന്റെ അത്തരമൊരു നേട്ടം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ അത് ചെയ്തില്ലെങ്കിൽ, ഒരുപക്ഷേ ഖേദിച്ചേക്കാം. ഏതാനും മാസങ്ങൾക്കുമുമ്പ് ഞങ്ങൾ ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ കാമ്പയിനിൽ വളരെ ആവേശത്തോടെ പങ്കെടുത്തു. ഈ കാമ്പയിൻ 100 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നൂറു കോടി മരങ്ങൾ, അതും വെറും അഞ്ച് മാസത്തിനുള്ളിൽ - ഇത് സാധ്യമായത് നമ്മുടെ നാട്ടുകാരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി അറിയുമ്പോൾ നിങ്ങൾ അഭിമാനിക്കും. ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിൻ ഇപ്പോൾ ലോകത്തിലെ മറ്റു രാജ്യങ്ങളിലും വ്യാപിക്കുകയാണ്. ഞാൻ ഗയാനയിലായിരുന്നപ്പോൾ അവിടെയും ഈ പ്രചാരണത്തിന് സാക്ഷിയായി. അവിടെ ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും അദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മയും കുടുംബത്തിലെ മറ്റുള്ളവരും ചേർന്ന് ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പെയ്നിൽ എന്നോടൊപ്പം ചേർന്നു.
സുഹൃത്തുക്കളേ, ഈ പ്രചാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്നു. 'ഏക് പേട് മാം കെ നാം' കാമ്പെയ്നിന് കീഴിൽ, മധ്യപ്രദേശിലെ ഇൻഡോറിൽ മരങ്ങൾ നട്ടുപിടിപ്പിച്ചതിൽ ഒരു റെക്കോർഡ് സൃഷ്ടിച്ചു - 24 മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിലധികം മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചു. ഈ പ്രചാരണം കാരണം, ഇൻഡോറിലെ രേവതി ഹിൽസിലെ തരിശായ പ്രദേശങ്ങൾ ഇപ്പോൾ ഗ്രീൻ സോണായി മാറും. രാജസ്ഥാനിലെ ജയ്സാൽമീറിൽ ഈ കാമ്പെയ്ൻ ഒരു അദ്വിതീയ റെക്കോർഡ് സൃഷ്ടിച്ചു - ഇവിടെ ഒരു സംഘം സ്ത്രീകൾ ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തയ്യായിരം മരങ്ങൾ നട്ടു. അമ്മമാർ അവരുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്തു. ഇവിടെ, അയ്യായിരത്തിലധികം ആളുകൾ ഒരുമിച്ച് ഒരിടത്ത് മരങ്ങൾ നട്ടു - ഇതും ഒരു റെക്കോർഡാണ്. ‘ഏക് പേട് മാം കെ നാം’ എന്ന കാമ്പയിന് കീഴിൽ നിരവധി സാമൂഹിക സംഘടനകൾ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കുന്നിടത്തെല്ലാം പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഒരു സമ്പൂർണ്ണ പരിസ്ഥിതി വ്യവസ്ഥ വികസിക്കണമെന്ന് ഉറപ്പാക്കാനാണ് സംഘടനകളുടെ ശ്രമം. അതുകൊണ്ടാണ് ഈ സംഘടനകൾ ചിലയിടങ്ങളിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ച് പക്ഷികൾക്ക് കൂടുണ്ടാക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. ബീഹാറിൽ 75 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 'ജീവിക' സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ ക്യാമ്പയിൻ നടത്തുന്നു. ഈ സ്ത്രീകളുടെ ശ്രദ്ധ ഫലവൃക്ഷങ്ങളിലാണ്, അതുവഴി അവർക്ക് ഭാവിയിൽ വരുമാനം നേടാനാകും.
സുഹൃത്തുക്കളേ, ഈ ക്യാമ്പയിനിൽ ചേരുന്നതിലൂടെ ഏതൊരു വ്യക്തിക്കും തന്റെ അമ്മയുടെ പേരിൽ ഒരു മരം നടാം. നിങ്ങളുടെ അമ്മ കൂടെയുണ്ടെങ്കിൽ അവരെയും കൂട്ടിക്കൊണ്ടുപോയി ഒരു മരം നടാം, അല്ലാത്തപക്ഷം അവരുടെ ഫോട്ടോ എടുത്ത് നിങ്ങൾക്ക് ഈ കാമ്പയിനിന്റെ ഭാഗമാകാം. വൃക്ഷത്തിനൊപ്പമുള്ള നിങ്ങളുടെ സെൽഫി mygov.in-ലും നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം. അമ്മ നമുക്കുവേണ്ടി ചെയ്യുന്ന എല്ലാത്തിനും അമ്മയോടുള്ള കടം നമുക്ക് ഒരിക്കലും വീട്ടാൻ കഴിയില്ല, പക്ഷേ അവരുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിച്ചാൽ, അവരുടെ സാന്നിധ്യം എന്നെന്നേക്കുമായി നിലനിർത്താം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങളുടെ വീടിന്റെ മേൽക്കൂരയിലോ മരങ്ങളിലോ കുരുവികൾ ചിലയ്ക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിരിക്കണം. കുരുവി തമിഴിലും മലയാളത്തിലും കുരുവി എന്നും തെലുങ്കിൽ പിച്ചുക എന്നും കന്നഡയിൽ ഗുബ്ബി എന്നും അറിയപ്പെടുന്നു. എല്ലാ ഭാഷയിലും സംസ്കാരത്തിലും കുരുവികളെക്കുറിച്ച് കഥകൾ പറയാറുണ്ട്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യം നിലനിർത്തുന്നതിൽ കുരുവികൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു, എന്നാൽ ഇന്ന് നഗരങ്ങളിൽ കുരുവികൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം മൂലം കുരുവികൾ നമ്മിൽ നിന്ന് അകന്നുപോയി. ചിത്രങ്ങളിലോ വീഡിയോകളിലോ മാത്രം കുരുവികളെ കണ്ടിട്ടുള്ള നിരവധി കുട്ടികൾ ഇന്നത്തെ തലമുറയിലുണ്ട്. അത്തരം കുട്ടികളുടെ ജീവിതത്തിൽ ഈ മനോഹര പക്ഷിയെ തിരികെ കൊണ്ടുവരാൻ ചില അതുല്യമായ ശ്രമങ്ങൾ നടക്കുന്നു. കുരുവികളുടെ എണ്ണം വർധിപ്പിക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി, ചെന്നൈയിലെ കൂടുഗൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആളുകൾ സ്കൂളുകളിൽ പോയി, നിത്യജീവിതത്തിൽ കുരുവികൾ എത്ര പ്രധാനമാണെന്ന് കുട്ടികളോട് പറയുന്നു. കുരുവികളുടെ കൂടുണ്ടാക്കാൻ ഈ സ്ഥാപനങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ആളുകൾ മരംകൊണ്ടുള്ള ചെറിയ വീട് ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഇതിൽ കുരുവികൾക്ക് തങ്ങാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കി. ഏതെങ്കിലും കെട്ടിടത്തിന്റെ പുറം ഭിത്തിയിലോ മരത്തിലോ സ്ഥാപിക്കാവുന്ന വീടുകളാണിത്. കുട്ടികൾ ഈ കാമ്പയിനിൽ ആവേശത്തോടെ പങ്കെടുക്കുകയും കുരുവികൾക്ക് കൂട്ടത്തോടെ കൂടുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്തരത്തിലുള്ള പതിനായിരം കൂടുകളാണ് കുരുവികൾക്കായി സംഘടന ഒരുക്കിയത്. കൂടുഗൽ ട്രസ്റ്റിന്റെ ഈ സംരംഭം മൂലം സമീപ പ്രദേശങ്ങളിൽ കുരുവികളുടെ എണ്ണം വർധിച്ചു തുടങ്ങിയിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ ചുറ്റുപാടിൽ അത്തരം ശ്രമങ്ങൾ നടത്തുകയാണെങ്കിൽ, തീർച്ചയായും കുരുവികൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും.
സുഹൃത്തുക്കളേ, കർണാടകയിലെ മൈസൂരൂവിലെ ഒരു സംഘടന കുട്ടികൾക്കായി ‘ഏർലി ബേർഡ്’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു. കുട്ടികൾക്ക് പക്ഷികളെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ഈ സംഘടന ഒരു പ്രത്യേക ലൈബ്രറി നടത്തുന്നു. മാത്രമല്ല, കുട്ടികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിനായി 'നേച്ചർ എജ്യുക്കേഷൻ കിറ്റ്' തയ്യാറാക്കിയിട്ടുണ്ട്. ഈ കിറ്റിൽ കുട്ടികൾക്കുള്ള സ്റ്റോറി ബുക്ക്, ഗെയിമുകൾ, ആക്റ്റിവിറ്റി ഷീറ്റുകൾ, ജിഗ്-സോ പസിലുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംഘടന നഗരത്തിലെ കുട്ടികളെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുകയും പക്ഷികളെക്കുറിച്ച് പറയുകയും ചെയ്യുന്നു. ഈ സംഘടനയുടെ ശ്രമഫലമായി കുട്ടികൾ പലതരം പക്ഷികളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് അവരുടെ ചുറ്റുപാടുകൾ കാണുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള വ്യത്യസ്തമായ ഒരു രീതിയും ഇത്തരം ശ്രമങ്ങളിലൂടെ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആരെങ്കിലും 'സർക്കാർ ഓഫീസ്' എന്ന് പറഞ്ഞാലുടൻ നിങ്ങളുടെ മനസ്സിലേക്ക് വരുന്നത് ഫയലുകളുടെ കൂമ്പാരത്തിന്റെ ചിത്രമായിരിക്കും. സിനിമകളിലും സമാനമായ എന്തെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. സർക്കാർ ഓഫീസുകളിലെ ഈ ഫയലുകളുടെ കൂമ്പാരങ്ങളിൽ എത്രയോ തമാശകൾ, എത്രയെത്ര കഥകൾ എഴുതിയിരിക്കുന്നു. വർഷങ്ങളായി, ഈ ഫയലുകൾ ഓഫീസിൽ കിടന്നു പൊടി നിറഞ്ഞു അവിടെ മലിനമാകാൻ തുടങ്ങി - പതിറ്റാണ്ടുകൾ പഴക്കമുള്ള ഫയലുകളും സ്ക്രാപ്പുകളും നീക്കം ചെയ്യുന്നതിനായി പ്രത്യേക ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചു. ഈ കാമ്പയിൻ സർക്കാർ വകുപ്പുകളിൽ അത്ഭുതകരമായ ഫലങ്ങൾ നൽകി എന്നറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും. ഇത്തരം ശുചീകരണയജ്ഞങ്ങളിലൂടെ ഓഫീസുകളിൽ ധാരാളം സ്ഥലം ലാഭിക്കാനായിട്ടുണ്ട്. ഇത് ഓഫീസിൽ ജോലി ചെയ്യുന്നവരിൽ ഉടമസ്ഥാവകാശബോധവും ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ജോലിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്ന ബോധവും അവർക്കുണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളെ, എവിടെ വൃത്തിയുണ്ടോ അവിടെ ലക്ഷ്മീദേവി കുടികൊള്ളുമെന്ന് മുതിർന്നവർ പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. ‘മാലിന്യത്തിൽ നിന്നും മാണിക്യം’ എന്ന ആശയം ഇവിടെ വളരെ പഴക്കമുള്ളതാണ്. ഉപയോഗശൂന്യമെന്ന് കരുതുന്ന സാധനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും 'യുവാക്കൾ' മാലിന്യത്തിൽ നിന്ന് വരുമാനമുണ്ടാക്കുന്നു. പലതരത്തിലുള്ള നൂതനാശയങ്ങൾ നടപ്പിലാക്കുന്നു. ഇതിലൂടെ അവർ പണം സമ്പാദിക്കുന്നു, തൊഴിൽ മാർഗങ്ങൾ വികസിപ്പിക്കുന്നു. ഈ യുവാക്കൾ അവരുടെ ശ്രമങ്ങളിലൂടെ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. മുംബൈയിലെ രണ്ട് പെൺമക്കളുടെ ഈ ശ്രമം ശരിക്കും പ്രചോദനം നൽകുന്നതാണ്. അക്ഷര, പ്രകൃതി എന്നീ പേരുള്ള ഈ രണ്ട് പെൺമക്കളാണ് ക്ലിപ്പിംഗുകൾ കൊണ്ട് ഫാഷൻ സാമഗ്രികൾ ഉണ്ടാക്കുന്നത്. വസ്ത്രങ്ങൾ മുറിക്കുമ്പോഴും തുന്നുമ്പോഴും ബാക്കിവരുന്ന ക്ലിപ്പിംഗുകൾ ഉപയോഗശൂന്യമായി കണക്കാക്കി വലിച്ചെറിയുന്നതും നിങ്ങൾക്കറിയാം. അക്ഷരയുടെയും പ്രകൃതിയുടെയും സംഘം ആ തുണ്ടുതുണികൾ ഫാഷൻ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. ക്ലിപ്പിംഗുകൾ കൊണ്ട് നിർമ്മിച്ച തൊപ്പികൾ, ബാഗുകൾ എന്നിവ ചൂടപ്പംപോലെ വിറ്റഴിക്കുന്നു.
സുഹൃത്തുക്കളേ, യു.പി.യിലെ കാൺപൂരിലും ശുചിത്വവുമായി ബന്ധപ്പെട്ട് നല്ല സംരംഭങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ചിലർ എല്ലാ ദിവസവും മോണിംഗ് വാക്ക് നടത്തുകയും ഗംഗയുടെ ഘാട്ടുകളിൽ വിതറുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിന് 'കാൻപൂർ പ്ലോഗേഴ്സ് ഗ്രൂപ്പ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ചില സുഹൃത്തുക്കൾ ചേർന്നാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ക്രമേണ ഇതൊരു വലിയ ജനപങ്കാളിത്തമുള്ള പ്രചാരണമായി മാറി. നഗരത്തിലെ നിരവധി ആളുകൾ അതിൽ ചേർന്നു. അതിലെ അംഗങ്ങൾ ഇപ്പോൾ കടകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാലിന്യത്തിൽ നിന്ന് റീസൈക്കിൾ പ്ലാന്റിൽ ട്രീ ഗാർഡുകൾ തയ്യാറാക്കുന്നു, അതായത്, ഈ ഗ്രൂപ്പിലെ ആളുകൾ മാലിന്യത്തിൽ നിന്ന് നിർമ്മിച്ച ട്രീ ഗാർഡുകൾ ഉപയോഗിച്ച് ചെടികളെ സംരക്ഷിക്കുന്നു.
സുഹൃത്തുക്കളേ, ചെറിയ ചെറിയ പ്രയത്നങ്ങളിലൂടെ എത്ര വലിയ വിജയം നേടാം എന്നതിന്റെ ഉദാഹരണമാണ് അസമിലെ ഇതിഷ. ഡൽഹിയിലും പൂനെയിലുമാണ് ഇതിഷയുടെ വിദ്യാഭ്യാസം. കോർപ്പറേറ്റ് ലോകത്തിന്റെ തിളക്കവും ഗ്ലാമറും ഉപേക്ഷിച്ച് അരുണാചലിലെ സാംഗ്തി താഴ്വര വൃത്തിയാക്കുന്ന തിരക്കിലാണ് ഇതിഷ. വിനോദസഞ്ചാരികൾ കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ ധാരാളമായി അവിടെ കുമിഞ്ഞുകൂടാൻ തുടങ്ങി. ഒരുകാലത്ത് ശുദ്ധമായിരുന്ന നദി പ്ലാസ്റ്റിക് മാലിന്യം മൂലം മലിനമായി. ഇത് ശുചീകരിക്കാൻ നാട്ടുകാരുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഇതിഷ. ഇവരുടെ സംഘത്തിലെ ആളുകൾ അവിടെ വരുന്ന വിനോദസഞ്ചാരികളെ ബോധവൽക്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ താഴ്വരയിലാകെ മുളകൊണ്ട് നിർമ്മിച്ച ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇത്തരം ശ്രമങ്ങൾ ഭാരതത്തിന്റെ ശുചിത്വ കാമ്പയിന് ഊർജം പകരുന്നു. ഇതൊരു തുടർച്ചയായ പ്രചാരണമാണ്. ഇത് നിങ്ങളുടെ ചുറ്റുപാടും സംഭവിക്കുന്നുണ്ടാകണം. അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങൾ എനിക്ക് എഴുതിക്കൊണ്ടിരിക്കണം.
സുഹൃത്തുക്കളേ, 'മൻ കി ബാത്തിന്റെ' ഈ എപ്പിസോഡിൽ തൽക്കാലം ഇത്രമാത്രം. ഈ മാസം മുഴുവൻ നിങ്ങളുടെ പ്രതികരണങ്ങൾക്കും കത്തുകൾക്കും നിർദ്ദേശങ്ങൾക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നു. എല്ലാ മാസവും വരുന്ന നിങ്ങളുടെ സന്ദേശങ്ങൾ, ഈ പരിപാടി കൂടുതൽ മികച്ചതാക്കാൻ എന്നെ പ്രചോദിപ്പിക്കുന്നു. അടുത്ത മാസം, ‘മൻ കി ബാത്തിന്റെ’ മറ്റൊരു ലക്കത്തിൽ നമുക്ക് വീണ്ടും ഒത്തുചേരാം - രാജ്യത്തിന്റെയും നാട്ടുകാരുടെയും പുതിയ നേട്ടങ്ങളുമായി. അതുവരെ, എല്ലാ നാട്ടുകാർക്കും എന്റെ ആശംസകൾ. വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്‍ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.
സുഹൃത്തുക്കളേ, നമ്മുടെ ഭാരതം ഓരോ കാലഘട്ടത്തിലും ചില വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്, ഓരോ കാലഘട്ടത്തിലും ഇത്തരം വെല്ലുവിളികളെ നേരിടാനായി ഇവിടെ അസാധാരണക്കാരായ ഭാരതീയർ ജനിച്ചിട്ടുമുണ്ട്. ഇന്നത്തെ 'മൻ കി ബാത്തിൽ', ഉറച്ച ധൈര്യവും ദീർഘവീക്ഷണവുമുള്ള അത്തരം രണ്ട് മഹാനായകന്മാരെ പറ്റി നമുക്ക് ചർച്ച ചെയ്യാം. അവരുടെ 150-ാം ജന്മദിനം ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചിട്ടുണ്ട്. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ഒക്ടോബർ 31 മുതൽ ആരംഭിക്കും. ഇതിനുശേഷം നവംബർ 15 മുതൽ ബിർസ മുണ്ട പ്രഭുവിന്റെ 150-ാം ജന്മവാർഷികം ആരംഭിക്കും. വ്യത്യസ്തമായ വെല്ലുവിളികൾ നേരിട്ടവർ ആയിരുന്നു ഈ രണ്ട് മഹാന്മാർ, എങ്കിലും 'രാജ്യത്തിന്റെ ഐക്യം' എന്ന കാഴ്ചപ്പാട് രണ്ടുപേർക്കും ഒന്നായിരുന്നു.
സുഹൃത്തുക്കളെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇത്തരം മഹദ് വ്യക്തികളുടെ ജന്മദിനങ്ങൾ പുത്തൻ ഊർജ്ജവുമായി ആഘോഷിക്കുന്നതിലൂടെ രാജ്യം പുതുതലമുറയ്ക്ക് പ്രേരണയും പ്രചോദനവും നൽകി വരികയാണ്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം നാം ആഘോഷിച്ചത് എത്രമാത്രം സവിശേഷമായ രീതിയിലായിരുന്നുവെന്ന് നിങ്ങൾക്കോർയുണ്ടാകും. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ ആഫ്രിക്കയിലെ ചെറിയ ഗ്രാമങ്ങൾവരെ, ലോകമെമ്പാടുമുള്ള ആളുകൾ ഭാരതത്തിന്റെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം അറിയുകയും, മനസ്സിലാക്കുകയും അവ ജീവിതത്തിൽ കണ്ടെത്തുകയും ചെയ്തു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ, ഭാരതീയർ മുതൽ വിദേശികൾവരെ ഏവരും ആധുനിക പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഉപദേശങ്ങളുടെ പ്രസക്തി മനസ്സിലാക്കി, പുതിയ ആഗോള സാഹചര്യങ്ങളിൽ അവ അറിയാൻ തുടങ്ങി. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികം നാം ആഘോഷിച്ചപ്പോൾ, രാജ്യത്തെ യുവജനങ്ങൾ ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ശക്തിയുടെ പുതിയ നിർവചനങ്ങൾ മനസ്സിലാക്കുകയുണ്ടായി. നമ്മുടെ മഹാന്മാരുടെ ചിന്തകൾ മൺമറഞ്ഞു പോയിട്ടില്ലയെന്ന് ഇത്തരം ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കി. മറിച്ച്, അവരുടെ ജീവിതം നമ്മുടെ വർത്തമാനകാലത്തിന് ഭാവിയിലേക്കുള്ള വഴി കാട്ടുന്നു.
സുഹൃത്തുക്കളേ, ഈ മഹാരഥന്മാരുടെ 150-ാം ജന്മവാർഷികം ദേശീയതലത്തിൽ ആഘോഷിക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ പങ്കാളിത്തം മാത്രമേ ഈ പ്രചാരണത്തിന് ജീവൻ നൽകുകയും അതിനെ സജീവമാക്കുകയും ചെയ്യുകയുള്ളൂ. ഈ പ്രചരണത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ പട്ടേലുമായി ബന്ധപ്പെട്ട നിങ്ങളുടെ ചിന്തകളും പ്രവർത്തനങ്ങളും #Sardar150-മായി പങ്കിടുകയും ‘ധർത്തി-ആബ’ (ഭൂമിയുടെ പിതാവ്) എന്നറിയപ്പെടുന്ന ബിർസ മുണ്ടയുടെ പ്രേരണാപ്രദമായ വസ്തുതകൾ #BirsaMunda150-ലൂടെ ലോകത്തിനു മുന്നിലേക്ക് കൊണ്ടുവരികയും ചെയ്യണം. നമുക്കൊരുമിച്ച് ഈ ഉത്സവം ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വത്തിന്റെ ആഘോഷമാക്കാം, പൈതൃകത്തിലൂടെയുള്ള വികസനത്തിന്റെ ആഘോഷമാക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "ഛോട്ടാ ഭീം" ടിവിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ ആ നാളുകൾ നിങ്ങൾ ഓർക്കുന്നുണ്ടാകും. കുട്ടികൾക്ക് ഒരിക്കലും 'ഛോട്ടാ ഭീമിനെ' മറക്കാൻ കഴിയില്ല. എന്തൊരു ആവേശം ആയിരുന്നു അവർക്ക്! അതുപോലെ 'ഢോലക്പൂർ കാ ഢോൽ' ഇന്ന് ഭാരതത്തിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലേയും ധാരാളം കുട്ടികളെ ആകർഷിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. അതുപോലെ, നമ്മുടെ മറ്റ് ആനിമേഷൻ സീരിയലുകളായ ‘കൃഷ്ണ’, ‘ഹനുമാൻ’, ‘മോട്ടു-പതലു’ എന്നിവയ്ക്കും ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യൻ ആനിമേഷൻ കഥാപാത്രങ്ങൾ, ഇവിടെയുള്ള ആനിമേഷൻ സിനിമകൾ എന്നിവ അവയുടെ ഉള്ളടക്കവും സർഗ്ഗാത്മകതയും കാരണം ലോകമെമ്പാടും ഇഷ്ടപ്പെടുന്നു. സ്മാർട്ട്ഫോൺ മുതൽ സിനിമാ സ്ക്രീൻവരെ, ഗെയിമിംഗ് കൺസോൾ മുതൽ വെർച്വൽ റിയാലിറ്റിവരെ, എല്ലായിടത്തും ആനിമേഷൻ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ആനിമേഷൻ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് ഭാരതം. ഭാരതത്തിന്റെ ഗെയിമിംഗ് മേഖലയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഗെയിമുകളും ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഭാരതത്തിലെ പ്രമുഖ ഗെയിമർമാരെ ഞാൻ കണ്ടിരുന്നു. അവരിലൂടെ ഇന്ത്യൻ ഗെയിമുകളുടെ അതിശയകരമായ സർഗ്ഗാത്മകതയും ഗുണനിലവാരവും അറിയാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചു. തീർച്ചയായും, സർഗ്ഗാത്മക ഊർജ്ജത്തിന്റെ ഒരു തരംഗമാണ് ഇന്ന് രാജ്യത്ത് അലയടിക്കുന്നത്. ആനിമേഷൻ ലോകത്ത് 'മെയ്ഡ് ഇൻ ഇന്ത്യ', 'മെയ്ഡ് ബൈ ഇൻഡ്യൻസ്' എന്നിവ പ്രബലമായിരിക്കുന്നു. ഇന്ന് ഭാരത പ്രതിഭകളും വിദേശ നിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു എന്നറിയുന്നത് എന്ത് സന്തോഷം തരുന്ന കാര്യമാണ്. ഇപ്പോഴത്തെ സ്പൈഡർമാൻ ആയാലും ട്രാൻസ്ഫോർമർ ആയാലും, ഈ രണ്ട് സിനിമകളിലും ഹരിനാരായൺ രാജീവിന്റെ സംഭാവനകളെ ജനങ്ങൾ വളരെയധികം വിലമതിച്ചിട്ടുണ്ട്. ഭാരതത്തിലെ ആനിമേഷൻ സ്റ്റുഡിയോകൾ ഡിസ്നി, വാർണർ ബ്രദേഴ്സ് തുടങ്ങിയ ലോകപ്രശസ്ത നിർമ്മാണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ യുവാക്കൾ നമ്മുടെ സംസ്കാരത്തിനെ പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ ഇന്ത്യൻ ഉള്ളടക്കം തയ്യാറാക്കുകയാണ്. ഇവ ലോകമെമ്പാടും കണ്ടുവരുന്നു. ആനിമേഷൻ മേഖല ഇന്ന് മറ്റു വ്യവസായങ്ങൾക്ക് ശക്തി പകരുന്ന ഒരു വ്യവസായമേഖലയായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ വി. ആർ ടൂറിസം ഇക്കാലത്ത് വളരെ പ്രശസ്തമാണ്. ഒരു വെർച്വൽ ടൂർ വഴി നിങ്ങൾക്ക് അജന്ത ഗുഹകൾ കാണാം, കൊണാർക്ക് ക്ഷേത്രത്തിന്റെ ഇടനാഴികളിലൂടെ നടക്കാം, അല്ലെങ്കിൽ വാരണാസിയിലെ പടിക്കെട്ടുകൾ സന്ദർശിക്കാം. ഈ വി.ആർ. ആനിമേഷനുകളെല്ലാം തയ്യാറാക്കിയത് ഭാരതീയരാണ്. വി.ആർ. വഴി ഈ സ്ഥലങ്ങൾ കണ്ടതിനുശേഷം പലരും ഈ ടൂറിസ്റ്റ് സ്ഥലങ്ങൾ യഥാർത്ഥത്തിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. അതായത് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ വെർച്വൽ ടൂർ, ആളുകളുടെ മനസ്സിൽ ജിജ്ഞാസ സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറിയിരിക്കുന്നു. ഇന്ന്, ഈ മേഖലയിൽ, ആനിമേറ്റർമാരുടെയും അതുപോലെ തന്നെ സ്റ്റോറി ടെല്ലർമാർ, എഴുത്തുകാർ, വോയ്സ് ഓവർ ആർട്ടിസ്റ്റ്, സംഗീതജ്ഞർ, ഗെയിം ഡെവലപ്പർമാർ, വി.ആർ., എ.ആർ. വിദഗ്ധർ എന്നിവരുടെ സേവനങ്ങളുടെ ആവശ്യവും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, ഭാരതത്തിലെ യുവാക്കളോട് ഞാൻ പറയുന്നത് ഇതാണ് - നിങ്ങളുടെ സർഗ്ഗാത്മകത വികസിപ്പിക്കുക. ആർക്കറിയാം, ലോകത്തിലെ അടുത്ത സൂപ്പർ ഹിറ്റ് ആനിമേഷൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് പുറത്തുവന്നേക്കാം! അടുത്ത വൈറൽ ഗെയിം നിങ്ങളുടെ സൃഷ്ടിയായിരിക്കാം! വിദ്യാഭ്യാസ ആനിമേഷനുകളിലെ നിങ്ങളുടെ പുതിയ ആശയങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും. ഈ ഒക്ടോബർ 28-ന് അതായത് നാളെ 'ലോക ആനിമേഷൻ ദിനം' ആഘോഷിക്കുന്നു. വരൂ, ഭാരതത്തെ ആഗോള ആനിമേഷൻ പവർ ഹൗസാക്കി മാറ്റാൻ നമുക്ക് ദൃഢനിശ്ചയം എടുക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാമി വിവേകാനന്ദൻ ഒരിക്കൽ വിജയത്തിന്റെ ഒരു മന്ത്രം പറഞ്ഞു തന്നിരുന്നു, അദ്ദേഹത്തിന്റെ മന്ത്രം ഇതായിരുന്നു - 'ഒരു ആശയം എടുക്കുക, ആ ആശയത്തെ നമ്മുടെ ജീവിതമാക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, സ്വപ്നം കാണുക, അതിലൂടെ ജീവിക്കാൻ തുടങ്ങുക.' ഇന്ന് ‘ആത്മനിർഭർ ഭാരത്’ കാമ്പയിനും ഈ മന്ത്രം അനുസരിക്കുന്നു. ഇന്ന് ഈ പ്രചരണം നമ്മുടെ പൊതു ബോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിരന്തരമായി ഓരോ ഘട്ടത്തിലും ഈ മന്ത്രം നമുക്ക് പ്രേരണയും പ്രചോദനവും നല്കുന്നു. സ്വാശ്രയത്വം നമ്മുടെ നയം മാത്രമല്ല, അത് നമ്മുടെ അഭിനിവേശവും കൂടിയാണ്. ഏറെ വർഷങ്ങൾ ആയിട്ടില്ല, 10 വർഷം മുൻപുള്ള ഒരു കാര്യമാണ്, ഭാരതത്തിൽ ചില സങ്കീർണ്ണ സാങ്കേതിക വിദ്യകൾ വികസിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ ആരും അത് വിശ്വസിച്ചില്ല, പലരും പരിഹസിക്കുകയും എന്നാൽ ഇന്ന് അതേ ആളുകൾ നമ്മുടെ നാടിന്റെ വിജയം കണ്ട് അമ്പരന്നു നിൽക്കുന്നു. എല്ലാ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഭാരതം ഇന്ന് സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് മുന്നേറുന്നു. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, ഒരു കാലത്ത് മൊബൈൽ ഫോണുകളുടെ ഇറക്കുമതിക്കാരായിരുന്ന ഭാരതം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാവായി മാറിയിരിക്കുന്നു. ഒരിക്കൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയിരുന്ന ഭാരതം ഇന്ന് 85 രാജ്യങ്ങളിലേക്കും അവ കയറ്റുമതി ചെയ്യുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ന് ഭാരതം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി മാറിയിരിക്കുന്നു. എന്നെ വളരെയേറെ ആഹ്ലാദിപ്പിച്ച ഒരു കാര്യം എന്താണെന്ന് വച്ചാൽ, ഇന്ന് ഈ സ്വാശ്രയ ഭാരതം എന്ന പ്രചരണം ഒരു ഗവൺമെന്റ് പ്രചരണം മാത്രമല്ല, മറിച്ച് ഇത് ഒരു ബഹുജന പ്രചരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നമുക്ക് വിജയം കൈവരിക്കാൻ കഴിയുന്നു. ഉദാഹരണത്തിന്, ഈ മാസം നാം ലഡാക്കിലെ ഹാൻലെയിൽ ഏഷ്യയിലെ ഏറ്റവും വലിയ 'ഇമേജിംഗ് ടെലിസ്കോപ്പ് ആയ MACE ഉദ്ഘാടനം ചെയ്തു. 4300 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ ! ഇത് 'മെയ്ഡ് ഇൻ ഇന്ത്യ' ആണ്. ഒന്ന് ആലോചിച്ച് നോക്കൂ, മൈനസ് 30 ഡിഗ്രി തണുപ്പുള്ള ഒരു സ്ഥലത്ത്, ഓക്സിജൻ പോലും ശരിയായി കിട്ടാത്ത സ്ഥലത്ത്, നമ്മുടെ ശാസ്ത്രജ്ഞരും പ്രാദേശിക വ്യവസായമേഖലയും ചെയ്ത ഇക്കാര്യം ഏഷ്യയിലെ ഒരു ദേശത്തും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഹാൻലെയിലെ ദൂരദർശിനി വിദൂരമായ ലോകത്തെ കാണുന്നുണ്ടാകാം, പക്ഷേ അത് നമുക്ക് ഒരു കാര്യംകൂടി കാണിച്ചുതരുന്നു, അത് സ്വാശ്രയ ഭാരതത്തിന്റെ ശക്തിയാണ്.
സുഹൃത്തുക്കളേ, നിങ്ങളും ഒരു കാര്യം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭാരതം സ്വയംപര്യാപ്തത കൈവരിച്ചതിന്റെയും അതിനുള്ള ശ്രമങ്ങളുടെയും പരമാവധി ഉദാഹരണങ്ങൾ പങ്കിടുക. നിങ്ങളുടെ അയൽപക്കത്ത് നിങ്ങൾ കണ്ട പുതിയ കണ്ടുപിടുത്തം ഏതാണ്, ഏത് പ്രാദേശിക സ്റ്റാർട്ട്-അപ്പ് ആണ് നിങ്ങളെ ഏറ്റവും ആകർഷിച്ചത്, ഈ വിവരങ്ങൾ #AatmanirbharInnovation എന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിക്കുകയും സ്വാശ്രയഭാരതത്തെ ആഘോഷിക്കുകയും ചെയ്യുക. ഉത്സവങ്ങളുടെ ഈ സീസണിൽ, സ്വാശ്രയഭാരതത്തിന്റെ ഈ പ്രചരണത്തെ നമുക്കേവർക്കും ചേർന്ന് കൂടുതൽ ശക്തിപ്പെടുത്താം. വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം ഓർത്തുകൊണ്ട് സാധനങ്ങൾ വാങ്ങുക . ഇത് പുതിയ ഭാരതമാണ്, ഇവിടെ അസാധ്യം എന്നത് ഒരു വെല്ലുവിളി മാത്രമാണ്. ഇവിടെ മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ മേക്ക് ഫോർ വേൾഡ് ആയി മാറിയിരിക്കുന്നു, ഇവിടെ ഓരോ പൗരനും ഒരു നൂതനാശയക്കാരാണ്, ഓരോ വെല്ലുവിളിയും അവസരമാണ്. നമുക്ക് ഭാരതത്തെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം നവീകരണത്തിന്റെ ആഗോള ശക്തികേന്ദ്രമായി പുഷ്ടിപ്പെടുത്തുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ നിങ്ങൾക്ക് ഒരു ശബ്ദശകലം കേൾപ്പിക്കാം
Fraud Caller 1: Hello
Victim : सर नमस्ते सर
Fraud Caller 1: नमस्ते
Victim : सर बोलिये सर
Fraud Caller 1: देखिये ये जो आपने FIR नंबर मुझे send किया है, इस नंबर के खिलाफ 17 complaints हैं हमारे पास, आप ये नंबर use कर रहे हैं?
Victim : मैं ये नहीं use करता हूँ सर
Fraud Caller 1: अभी कहाँ से बात कर रहे हो?
Victim : सर कर्नाटका सर, अभी घर में हूँ सर
Fraud Caller 1: Ok, चलिए आप अपने statement record कारवाईये ताकि ये नंबर block कर लिया जाए | future में आपको कोई problem न हो, Ok
Victim : Yes Sir
Fraud Caller 1: अभी मैं आपको connect कर रहा हूँ, ये आपका Investigation Officer है | आप अपनी statement record कारवाईये ताकि ये नंबर block कर दिया जाए, Ok
Victim : Yes Sir
Fraud Caller 1: हाँ जी बताइये, क्या मैं किसके साथ बात कर रहा हूँ? अपना आधार कार्ड मुझे show कीजिएगा, verify करने के लिए बताईये
Victim : सर मेरे पास अभी नहीं है सर आधार कार्ड सर, please sir
Fraud Caller 1: फोन, आपके फोन में है?
Victim : नहीं सर
Fraud Caller 1: फोन में आधार कार्ड की picture नहीं है आपके पास?
Victim : नहीं सर
Fraud Caller 1: नंबर याद है आपको?
Victim : सर नहीं है सर, नंबर भी याद नहीं है सर
Fraud Caller 1: हमने सिर्फ verify करना है, ok, verify करने के लिए
Victim : नहीं सर
Fraud Caller 1: आप डरिए न, डरिए न, अगर आपने कुछ नहीं किया है तो आप डरिए न
Victim : हाँ सर, हाँ सर
Fraud Caller 1: आपके पास आधार कार्ड है तो मुझे दिखा दीजिये verify करने के लिए
Victim : नहीं सर, नहीं सर, मैं गाँव पर आया था सर उधर घर में है सर
Fraud Caller 1: Ok
दूसरी आवाज May I come in sir
Fraud Caller 1: Come in
Fraud Caller 2: जय हिन्द
Fraud Caller 1: जय हिन्द
Fraud Caller 1: इस व्यक्ति की one sided video call record करो as per the protocol, ok.
ഈ ഓഡിയോ, വെറുതെ വിവരങ്ങൾ നൽകുന്നത്തിനു വേണ്ടിയുള്ളതല്ല, ഇതൊരു നേരമ്പോക്ക് ഓഡിയോയും അല്ല, വളരെ ഗൗരവമായ ആശങ്കയാണ് ഈ ഓഡിയോ പങ്കുവക്കുന്നത്. നിങ്ങൾ ഇപ്പോൾ കേട്ട സംഭാഷണം ഡിജിറ്റൽ അറസ്റ്റിന്റെ തട്ടിപ്പിനെക്കുറിച്ചാണ്. ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ, വിളിക്കുന്നവർ, ചിലപ്പോൾ പോലീസ്, ചിലപ്പോൾ C.B.I, ചിലപ്പോൾ നർക്കോട്ടിക്സ്, ചിലപ്പോൾ R.B.I, വിവിധ ലേബലുകൾ പ്രയോഗിക്കുകയും വ്യാജ ഉദ്യോഗസ്ഥർ ചമഞ്ഞ് സംസാരിക്കുകയും വളരെ ആത്മവിശ്വാസത്തോടെ അത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ‘മൻ കി ബാത്ത്’ ശ്രോതാക്കളിൽ പലരും എന്നോട് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് സംഘം എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഞാൻ നിങ്ങളോട് പറഞ്ഞു തരാം, ഒപ്പം ഈ അപകടകരമായ ചതിക്കുഴി എന്താണെന്നും ഇതിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്, മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്.
ആദ്യത്തെനീക്കം – നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, അവർ ശേഖരിച്ചു വക്കുന്നു. “നിങ്ങൾ കഴിഞ്ഞ മാസം ഗോവയിൽപോയി, അല്ലേ? നിങ്ങളുടെ മകൾ ഡൽഹിയിൽ പഠിക്കുന്നു അല്ലേ? നിങ്ങളെ അമ്പരപ്പിക്കുംവിധം അവർ നിങ്ങളെ കുറിച്ച് ധാരാളം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാകും. രണ്ടാമത്തെനീക്കം - ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക, യൂണിഫോം, ഗവൺമെന്റ് ഓഫീസിന്റെ സജ്ജീകരണം, നിയമവിഭാഗങ്ങൾ, ഫോണിൽ സംസാരിക്കുമ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻപോലും കഴിയാത്തവിധം, അവർ നിങ്ങളെ ഭയപ്പെടുത്തും. തുടർന്ന് അവരുടെ മൂന്നാമത്തെ തന്ത്രം ആരംഭിക്കുന്നു. സമയത്തിന്റെ സമ്മർദ്ദം, 'ഇപ്പോൾ നിങ്ങൾ തീരുമാനിക്കണം, അല്ലാത്തപക്ഷം നിങ്ങളെ അറസ്റ്റ്ചെയ്യേണ്ടി വരും' – ഈ ആളുകൾ ഇരയുടെ മേൽ വളരെയധികം മാനസികസമ്മർദ്ദം ചെലുത്തുന്നു, അങ്ങനെ ഇര ഭയപ്പെടുന്നു. ഡിജിറ്റൽ അറസ്റ്റിന്റെ ഇരകളിൽ എല്ലാ വിഭാഗത്തിലും പ്രായത്തിലുമുള്ള ആളുകളുണ്ട്. ഭയംമൂലം ജനങ്ങൾക്ക് തങ്ങളുടെ അധ്വാനത്തിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ടതില്ല. ഒരു അന്വേഷണ ഏജൻസിയും ഫോൺ കോളിലൂടെയോ വീഡിയോകോളിലൂടെയോ ഇതുപോലെ അന്വേഷണം നടത്തുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ സുരക്ഷയുടെ മൂന്നു ഘട്ടങ്ങൾ ഞാൻ നിങ്ങളോട് പറയാം. 'നിൽക്കൂ – ചിന്തിക്കൂ – നടപടി സ്വീകരിക്കൂ'. കോൾ വന്നയുടൻ, സംയമനം പാലിക്കുക. പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക, തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്, സാധ്യമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു റിക്കാർഡിംഗ് നടത്തുക. ഇതിനുശേഷം രണ്ടാംഘട്ടം വരുന്നു, ഒരു ഗവൺമെന്റ് ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ആദ്യഘട്ടം, രണ്ടാംഘട്ടം കഴിഞ്ഞു. ഇനി ഞാൻ മൂന്നാംഘട്ടം പറയാം. 'നടപടി സ്വീകരിക്കുക'. നാഷണൽ സൈബർ ഹെൽപ്ലൈൻ 1930 ഡയൽ ചെയ്യുക, cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യുക, കുടുംബത്തെയും പോലീസിനെയും അറിയിക്കുക, തെളിവുകൾ സൂക്ഷിക്കുക. 'നിൽക്കൂ', 'ചിന്തിക്കൂ', 'നടപടി' സ്വീകരിക്കൂ, ഈ മൂന്നു ഘട്ടങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയുടെ സംരക്ഷകനാകും.
സുഹൃത്തുക്കളേ, നിയമത്തിൽ ഡിജിറ്റൽ അറസ്റ്റ്പോലൊരു സംവിധാനമില്ലെന്ന് ഞാൻ വീണ്ടും പറയുന്നു, അത് വെറും തട്ടിപ്പാണ്., വഞ്ചന, നുണ ഒരു കൂട്ടം കുബുദ്ധികളുടെ പണിയാണ്, ഇത് ചെയ്യുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണ്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ എല്ലാ അന്വേഷണ ഏജൻസികളും സംസ്ഥാന ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സൃഷ്ടിക്കുന്നതിനായി നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. ഇത്തരം തട്ടിപ്പിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വീഡിയോകാൾ ഐഡികൾ ഏജൻസികൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് സിംകാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏജൻസികൾ അവരുടെ ജോലിചെയ്യുന്നു, എന്നാൽ ഡിജിറ്റൽ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകൾ ഒഴിവാക്കാൻ, എല്ലാവരുടെയും അവബോധം, ഓരോ പൗരന്റെയും അവബോധം വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള സൈബർതട്ടിപ്പിന് ഇരയാകുന്നവർ ഇതിനെ കുറിച്ച് കഴിയുന്നത്ര ആളുകളോട് പറയണം. ബോധവൽക്കരണത്തിനായി നിങ്ങൾക്ക് #SafeDigitalIndia ഉപയോഗിക്കാം. സൈബർ തട്ടിപ്പിനെതിരെയുള്ള പ്രചരണത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ഞാൻ സ്കൂളുകളോടും കോളേജുകളോടും ആവശ്യപ്പെടും. സമൂഹത്തിലെ എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ നമുക്ക് ഈ വെല്ലുവിളിയെ നേരിടാൻകഴിയൂ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്കൂൾ കുട്ടികളിൽ പലരും കാലിഗ്രാഫിയിൽ വളരെ താല്പര്യമുള്ളവരാണ്. ഇതിലൂടെ നമ്മുടെ കൈയക്ഷരം ശുദ്ധവും മനോഹരവും ആകർഷകവുമാക്കുന്നു. ഇന്ന് ജമ്മുകാശ്മീരിൽ പ്രാദേശിക സംസ്കാരത്തെ ജനകീയമാക്കാൻ ഇത് ഉപയോഗിക്കുന്നു. ഇവിടെ, അനന്തനാഗിലെ ശ്രീമതി. ഫിർദൗസ ബഷീറിന് കാലിഗ്രാഫിയിൽ വൈദഗ്ദ്ധ്യമുണ്ട്, ഇതിലൂടെ അവർ പ്രാദേശിക സംസ്കാരത്തിന്റെ പലവശങ്ങളും ജനങ്ങളിലേക്ക് കൊണ്ട് വരുന്നു. ശ്രീമതി. ഫിർദൗസിയുടെ കാലിഗ്രാഫി നാട്ടുകാരെ പ്രത്യേകിച്ച് യുവാക്കളെ ആകർഷിച്ചിട്ടുണ്ട്. ഉധംപൂരിലെ ശ്രീ. ഗോരിനാഥും സമാനമായ ശ്രമം നടത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സാരംഗിയിലൂടെ ഡോഗ്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധരൂപങ്ങൾ സംരക്ഷിക്കുന്ന തിരക്കിലാണ് അദ്ദേഹം. സാരംഗിയുടെ ഈണങ്ങൾക്കൊപ്പം അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട പുരാതനകഥകളും ചരിത്രസംഭവങ്ങളും രസകരമായി പറയുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപോലും സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നിരവധി അസാമാന്യ വ്യക്തികളെ കാണാം. ഡി. വൈകുണ്ഠം 50 വർഷത്തോളമായി ചെറിയാൽ ആർട്ടിനെ ജനകീയമാക്കുന്നതിൽ വ്യാപൃതനാണ്. തെലങ്കാനയുമായി ബന്ധപ്പെട്ട ഈ കലയെ മുന്നോട്ട്കൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ ശ്രമം അതിശയകരമാണ്. ചെറിയാൽ പെയിന്റിംഗ് തയ്യാറാക്കുന്ന രീതി സമാനതകളില്ലാത്തതാണ്. ഇതൊരു സ്ക്രോൾപോലെ 'കഥകൾ' ആവിഷ്കരിക്കുന്നു. ഇതിൽ നമ്മുടെ ചരിത്രത്തിന്റെയും പുരാണങ്ങളുടെയും പൂർണ്ണമായ ഒരു ദൃശ്യം ലഭിക്കും. അതുപോലെ തന്നെ ഛത്തീസ്ഗഡിലെ നാരായൺപൂരിലെ ശ്രീ. ബുടളൂ റാം മാഥ്ര, അബുഝ്മാടിയ ഗോത്രത്തിന്റെ നാടോടികലകളെ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം ഈ ദൗത്യത്തിൽ മുഴുകിയിരിക്കുന്നു. 'ബേട്ടി ബചാവോ - ബേട്ടി പഠാവോ', 'സ്വച്ഛ്ഭാരത്' തുടങ്ങിയ പ്രചാരണങ്ങളുമായി ആളുകളെ ബന്ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കലാവിരുത് ഏറെ ഫലപ്രദമാണ്.
സുഹൃത്തുക്കളേ, കാശ്മീരിലെ സമതലങ്ങൾ മുതൽ ഛത്തീസ്ഗഢിലെ വനങ്ങൾവരെ നമ്മുടെ കലയും സംസ്കാരവും എങ്ങനെ പുതിയ നിറങ്ങൾ പരത്തുന്നു എന്നതിനെ കുറിച്ചാണ് നാം ഇപ്പോൾ സംസാരിച്ചത്, പക്ഷേ ഇത് ഇവിടെ അവസാനിക്കുന്നില്ല. നമ്മുടെ ഈ കലകളുടെ സൗരഭ്യം ഏറെ അകലെയും പരക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾ ഭാരതീയ കലയിലും സംസ്കാരത്തിലും മുഴുകുകയാണ്. ഉധംപൂരിലെ പ്രതിധ്വനിക്കുന്ന സാരംഗിയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുമ്പോൾ, ആയിരക്കണക്കിനു മൈലുകളകലെ, റഷ്യൻ നഗരമായ യാകുത്സ്കിൽ, ഭാരതീയകലയുടെ മധുരരാഗം പ്രതിധ്വനിക്കുന്നതെങ്ങനെയെന്നു ഞാൻ ഓർത്തുപോകുന്നു. ഒരു ശീതകാലദിനം, മൈനസ് 65 ഡിഗ്രി താപനില, ചുറ്റും മഞ്ഞിന്റെ വെളുത്ത പുതപ്പ്. ഒരു തിയേറ്ററിലെ പ്രേക്ഷകർ കാളിദാസന്റെ "അഭിജ്ഞാനശാകുന്തളം" കണ്ട് മനംമയങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരമായ യാകുത്സ്കിൽ ഭാരതീയ സാഹിത്യത്തിന്റെ ഊഷ്മളത. നിങ്ങൾക്ക് ഊഹിക്കാനാകുമോ? ഇത് ഭാവനയല്ല സത്യമാണ് – നമ്മിൽ അഭിമാനവും ആനന്ദവും നിറയ്ക്കുന്ന ഒരു സത്യം.
സുഹൃത്തുക്കളേ, ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ ലാവോസിൽ പോയിരുന്നു. നവരാത്രിയുടെ സമയമായിരുന്നു, അവിടെ ഞാൻ ഒരു അത്ഭുതം കണ്ടു. പ്രാദേശിക കലാകാരന്മാർ, ലാവോസിലെ രാമായണമായ ‘ഫ്ര ലാക് ഫ്രാ രാം’ അവതരിപ്പിക്കുകയായിരുന്നു. രാമായണത്തോടുള്ള നമ്മുടെ അതേ ഭക്തി, അദ്ദേഹത്തിന്റെ സ്വരത്തിലെ അതേ സമർപ്പണം. അതുപോലെ കുവൈറ്റിൽ ശ്രീ. അബ്ദുല്ല അൽബറൂൺ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ കൃതി ഒരു വിവർത്തനം മാത്രമല്ല, രണ്ട് മഹത്തായ സംസ്കാരങ്ങൾ തമ്മിലുള്ള പാലമാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങൾ അറബ് ലോകത്ത് ഭാരതീയ സാഹിത്യത്തെക്കുറിച്ച് ഒരു പുതിയ ധാരണ വളർത്തിയെടുക്കുന്നു. പ്രചോദനാത്മകമായ മറ്റൊരു ഉദാഹരണം പെറുവിൽ നിന്നാണ് – ശ്രീമതി. എർലിൻഡ ഗാർഷ്യ അവിടെ യുവാക്കളെ ഭരതനാട്യം പഠിപ്പിക്കുന്നു, ശ്രീമതി. മരിയ വാൽഡെസ് ഒഡീസി നൃത്തം പരിശീലിപ്പിക്കുന്നു. തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും ഭാരതീയ ശാസ്ത്രീയ നൃത്തങ്ങളുടെ പ്രചാരം തരംഗമാകുന്നുണ്ട്.
സുഹൃത്തുക്കളേ, വിദേശ മണ്ണിൽ ഭാരതത്തിന്റെ ഈ ഉദാഹരണങ്ങൾ ഭാരതസംസ്കാരത്തിന്റെ ശക്തി എത്ര അത്ഭുതകരമാണെന്ന് കാണിക്കുന്നു. ഇവ ലോകത്തെ നിരന്തരം നമ്മിലേക്ക് ആകർഷിക്കുന്നു.
‘എവിടെയെല്ലാം കലകളുണ്ടോ അവിടെയെല്ലാം ഭാരതമുണ്ട്’
‘എവിടെയെല്ലാം സംസ്ക്കാരമുണ്ടോ അവിടെയും ഭാരതമുണ്ട്’
ഇന്ന് ലോകത്തെമ്പാടുമുള്ള ആളുകൾ ഭാരതത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു, ഭാരതീയരെ അറിയാൻ ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങളോടെല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾക്ക് ചുറ്റുമുള്ള ഇത്തരം സാംസ്കാരിക സംരംഭങ്ങൾ #CulturalBridges-മായി പങ്കിടുക. അത്തരം ഉദാഹരണങ്ങൾ നമ്മൾ 'മൻ കി ബാത്തിൽ' കൂടുതൽ ചർച്ച ചെയ്യും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാജ്യത്തിന്റെ നല്ലൊരുപാതിയും തണുപ്പുകാലം ആരംഭിച്ചിരിക്കുന്നു, എന്നാൽ ഫിറ്റ്നസിനോടുള്ള അഭിനിവേശം, ഫിറ്റ്ഇന്ത്യയുടെ ഊർജം – ഇവയ്ക്ക് ഒരു കാലാവസ്ഥയിലും മാറ്റം വരുന്നില്ല. ആരോഗ്യത്തോടെ ഇരിക്കാൻ ശീലമുള്ള ഒരാൾ തണുപ്പും ചൂടും മഴയും ഒന്നും കാര്യമാക്കാറില്ല. ഭാരതത്തിലെ ആളുകൾ ഇപ്പോൾ ഫിറ്റ്നസിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള പാർക്കുകളിൽ ആളുകളുടെ എണ്ണം വർദ്ധിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. പ്രായമായവരും യുവാക്കളും കുടുംബങ്ങളും പാർക്കിൽ ഉലാത്തുന്നതും യോഗ ചെയ്യുന്നതും കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഞാൻ ഓർക്കുന്നു, യോഗാദിനത്തിൽ ശ്രീനഗറിൽ ആയിരുന്നപ്പോൾ, മഴയെ വകവെക്കാതെ, നിരവധി ആളുകൾ 'യോഗ'ക്കായി ഒത്തുകൂടി. കുറച്ചു ദിവസങ്ങൾക്ക്മുമ്പ്, ശ്രീനഗറിൽ നടന്ന മാരത്തണിൽ, ഫിറ്റ്നസ് നിലനിർത്താനുള്ള അതേ ആവേശം ഞാൻ കണ്ടു. ഫിറ്റ്ഇന്ത്യ എന്ന ഈ വികാരം ഇപ്പോൾ ഒരു ബഹുജനപ്രസ്ഥാനമായി മാറുകയാണ്.
സുഹൃത്തുക്കളെ, നമ്മുടെ സ്കൂളുകൾ ഇപ്പോൾ കുട്ടികളുടെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നത് കാണുന്നതിൽ എനിക്കും സന്തോഷമുണ്ട്. ഫിറ്റ് ഇന്ത്യ സ്കൂൾ അവേഴ്സ് ഒരു അതുല്യ സംരംഭം കൂടിയാണ്. വിവിധ ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കായി സ്കൂളുകൾ അവരുടെ കുറച്ചു സമയം മാറ്റിയിട്ട് അവരുടെ ആദ്യ പീരിയഡ് വിനിയോഗിക്കുന്നു. പല സ്കൂളുകളിലും, ചില ദിവസങ്ങളിൽ കുട്ടികളെ യോഗ ചെയ്യിപ്പിക്കുന്നു, ചില ദിവസങ്ങളിൽ എയ്റോബിക് സെഷനുകൾ ഉണ്ട്, ചില ദിവസങ്ങളിൽ സ്പോർട്സ് പരിശീലനം നൽകുന്നു, ചില ദിവസങ്ങളിൽ ഖോ-ഖോ, കബഡി തുടങ്ങിയ പരമ്പരാഗത കളികളിൽ ഏർപ്പെടുന്നു. അതിന്റെ ഫലവും വളരെ ഗംഭീരമാണ്. ഹാജർ നില മെച്ചപ്പെടുന്നു, കുട്ടികളുടെ ഏകാഗ്രത വർധിക്കുന്നു, കുട്ടികളും ഉല്ലസിക്കുന്നു.
സുഹൃത്തുക്കളേ, ആരോഗ്യത്തിന്റെ ഈ ഊർജ്ജം ഞാൻ എല്ലായിടത്തും കാണുന്നു. 'മൻ കി ബാത്' കേൾക്കുന്ന നിരവധിപേർ അവരുടെ അനുഭവങ്ങൾ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ചില ആളുകൾ വളരെ രസകരമായ പരീക്ഷണങ്ങൾ നടത്തുന്നു. ഉദാഹരണത്തിന്, ഫാമിലിഫിറ്റ്നസ് മണിക്കൂർ എന്നതിനർത്ഥം ഒരു കുടുംബം എല്ലാ വാരാന്ത്യത്തിലും ഒരുമണിക്കൂർ ഫാമിലിഫിറ്റ്നസ് ആക്റ്റിവിറ്റിക്കായി നീക്കിവയ്ക്കുന്നു എന്നാണ്. മറ്റൊരു ഉദാഹരണം തദ്ദേശീയ കളികളുടെ പുനരുജ്ജീവനമാണ്, അതായത്, ചില കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പരമ്പരാഗത ഗെയിമുകൾ പഠിപ്പിക്കുന്നു, കളിപ്പിക്കുന്നു. നിങ്ങളും #fitIndia എന്ന പ്ലാറ്റ്ഫോമിൽ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ഫിറ്റ്നസ് റുട്ടീൻ പങ്കിടൂ . രാജ്യത്തെ ജനങ്ങൾക്ക് ഒരു പ്രധാനപ്പെട്ട വിവരം നല്കാൻ ആഗ്രഹിക്കുന്നു. ഇത്തവണയും ദീപാവലി ആഘോഷം സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണ്. എല്ലാവർഷവും ഒക്ടോബർ 31-ന് "ദേശീയ ഏകതാദിനത്തിൽ" നാം 'റൺ ഫോർ യൂണിറ്റി' സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും ദീപാവലി പ്രമാണിച്ച് ഒക്ടോബർ 29-ന് അതായത് ചൊവ്വാഴ്ച 'റൺ ഫോർ യൂണിറ്റി' സംഘടിപ്പിക്കും. ഇതിൽ പരമാവധി പങ്കാളികളാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – ദേശീയ ഐക്യത്തിന്റെ മന്ത്രത്തോടൊപ്പം, എല്ലായിടത്തും ഫിറ്റ്നസ് മന്ത്രവും പ്രചരിപ്പിക്കുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിൽ' ഇക്കാലമത്രയും നിങ്ങൾ പ്രതികരണങ്ങൾ അയച്ചതുപോലെ ഇനിയും അയച്ചുകൊണ്ടിരിക്കണം. ഇത് ഉത്സവങ്ങളുടെ കാലമാണ്. ധൻതേരസ്, ദീപാവലി, ഛഠ് പൂജ, ഗുരുനാനാക്ക് ജയന്തി, തുടങ്ങിയ എല്ലാ ഉത്സവങ്ങൾക്കായും 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് ഞാൻ ആശംസകൾ നേരുന്നു. വരൂ, ഏവർക്കും പൂർണ്ണ ഉത്സാഹത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാം - വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം ഓർക്കൂ, പ്രാദേശിക കടയുടമകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ ഉത്സവസമയത്ത് നിങ്ങളുടെ വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. ഒരിക്കൽകൂടി, വരാനിരിക്കുന്ന ഉത്സവങ്ങൾക്ക് എല്ലാവർക്കും ആശംസകൾ. നന്ദി.


എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.
സുഹൃത്തുക്കളേ, ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്കും വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്, അതിനാൽ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നമ്മുടെ ചില യുവ സഹപ്രവർത്തകരുമായി ഇന്ന് 'മൻ കി ബാത്തിൽ' സംസാരിക്കാമെന്നു ഞാൻ ചിന്തിച്ചു. സ്പേസ്ടെക് സ്റ്റാർട്ട്-അപ്പ് ഗാലക്സ്ഐയുടെ ടീം എന്നോട് സംസാരിക്കാൻ ചേരുന്നു. ഐ.ഐ.ടി. മദ്രാസിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഈ സ്റ്റാർട്ട്-അപ്പ് ആരംഭിച്ചത്. ഈ ചെറുപ്പക്കാരെല്ലാം ഇന്ന് ഫോൺ ലൈനിൽ ഞങ്ങളോടൊപ്പം ഉണ്ട് - സുയഷ്, ഡെനിൽ, രക്ഷിത്, കിഷൻ കൂടാതെ പ്രണീത്. ഈ യുവാക്കളുടെ അനുഭവങ്ങൾ നമുക്ക് മനസ്സിലാക്കാം.
പ്രധാനമന്ത്രി : ഹലോ!
എല്ലാ യുവാക്കളും : ഹലോ!
പ്രധാനമന്ത്രി : നമസ്ക്കാരം!
എല്ലാ യുവാക്കളും (ഒരുമിച്ച്): നമസ്ക്കാരം സർ!
പ്രധാനമന്ത്രി : സുഹൃത്തുക്കളേ, ഐ.ഐ.ടി. മദ്രാസ് കാലത്തുള്ള നിങ്ങളുടെ സൗഹൃദം ഇപ്പോഴും ദൃഢമായിരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഒരുമിച്ച് GalaxEye ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്ന് എനിക്കും അക്കാര്യത്തെക്കുറിച്ച് അറിയണം. എന്നോട് പറയൂ. ഇതോടൊപ്പം, നിങ്ങളുടെ സാങ്കേതികവിദ്യയിൽ നിന്ന് രാജ്യത്തിന് എത്രമാത്രം പ്രയോജനം ലഭിക്കുമെന്ന് പറയൂ.
സുയഷ് : അതെ, എന്റെ പേര് സുയഷ്. അങ്ങ് പറഞ്ഞതുപോലെ ഞങ്ങൾ ഒരുമിച്ചാണ്. ഐ.ഐ.ടി. മദ്രാസിൽ വച്ചാണ് എല്ലാവരും ഒത്തുകൂടിയത്. ഞങ്ങൾ എല്ലാവരും വ്യത്യസ്ത വർഷങ്ങളിൽ അവിടെ പഠിക്കുകയായിരുന്നു. എൻജിനീയറിംഗ് ആയിരുന്നു. തുടർന്ന് ഹൈപ്പർലൂപ്പ് എന്നൊരു പ്രോജക്ട് ഉണ്ടെന്ന് അന്ന് ഞങ്ങൾ അറിഞ്ഞു. ഞങ്ങൾ ഒരുമിച്ച് അത് ചെയ്യാൻ തീരുമാനിച്ചു. അതേ സമയം, ഞങ്ങൾ ഒരു ടീം ആരംഭിച്ചു, അതിന്റെ പേര് 'ആവിഷ്കാർ ഹൈപ്പർലൂപ്പ്' എന്നായിരുന്നു, അതുമായി ഞങ്ങളും അമേരിക്കയിലേക്ക് പോയി. ആ വർഷം ഏഷ്യയിൽ നിന്ന് അവിടെ പോയി ഞങ്ങളുടെ രാജ്യത്തിന്റെ പതാക കൈവശം വച്ച ഏക ടീം ഞങ്ങളായിരുന്നു. ഞങ്ങൾ അത് ഉയർത്തി. ലോകമെമ്പാടുമുള്ള ഏകദേശം 1500 ടീമുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 20 ടീമുകളിൽ ഞങ്ങളും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി : നന്നായി! കൂടുതൽ കേൾക്കുന്നതിന് മുമ്പ്, ഇതിന് നിങ്ങളെ അഭിനന്ദിക്കട്ടെ, ഞാൻ…
സുയഷ് : അങ്ങേയ്ക്ക് വളരെ നന്ദി. അതേ നേട്ടത്തിനിടയിൽ ഞങ്ങളുടെ സൗഹൃദം ഈ രീതിയിൽ ആഴത്തിലായി. ബുദ്ധിമുട്ടുള്ള പ്രോജക്ടുകൾ ചെയ്യാനുള്ള ആത്മവിശ്വാസവും നമുക്ക് ലഭിച്ചു. അതേ സമയം, SpaceXഉം താങ്കൾ ബഹിരാകാശത്ത് തുറന്നിട്ട സ്വകാര്യവൽക്കരണവും നോക്കുമ്പോൾ, 2020-ൽ ഒരു സുപ്രധാന തീരുമാനവും വന്നു. ഞങ്ങൾ അതിൽ വളരെ ആവേശഭരിതരായിരുന്നു. ഞങ്ങൾ എന്താണ് നിർമ്മിക്കുന്നതെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും പറയാൻ രക്ഷിത്തിനെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു?
രക്ഷിത് : അതെ, എന്റെ പേര് രക്ഷിത്. ഈ സാങ്കേതികവിദ്യയിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കും? ഞാൻ ഇതിന് ഉത്തരം നൽകാം.
പ്രധാനമന്ത്രി : രക്ഷിത്, നിങ്ങൾ ഉത്തരാഖണ്ഡിൽ എവിടെ നിന്നാണ്?
രക്ഷിത് : സർ, ഞാൻ അൽമോറയിൽ നിന്നാണ്.
പ്രധാനമന്ത്രി : അപ്പോൾ ബാൽ മിഠായിക്കാരനാണ് താങ്കൾ.
രക്ഷിത് : അതെ സർ. അതെ സർ. ബാൽ മിഠായി ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്.
പ്രധാനമന്ത്രി : നമ്മുടെ ലക്ഷ്യ സെൻ, ഇല്ലേ? അവൻ സ്ഥിരമായി എനിക്ക് ബാൽ മിഠായിയെ കൊണ്ടുവരുന്നു. അതെ രക്ഷിത് പറയൂ.
രക്ഷിത് : അപ്പോൾ നമ്മുടെ ഈ സാങ്കേതികവിദ്യയ്ക്ക് ബഹിരാകാശത്ത് നിന്ന് മേഘങ്ങളിലൂടെ കാണാൻ കഴിയും, രാത്രിയിൽ പോലും അത് കാണാൻ കഴിയും, അതിനാൽ ഇത് ഉപയോഗിച്ച് നമുക്ക് എല്ലാ ദിവസവും രാജ്യത്തിന്റെ ഏത് കോണിന്റെയും വ്യക്തമായ ചിത്രം എടുക്കാം. രണ്ട് മേഖലകൾ വികസിപ്പിക്കുന്നതിന് ഞങ്ങൾ ഈ ഡാറ്റ ഉപയോഗിക്കും. ഭാരതത്തെ അതീവ സുരക്ഷിതമാക്കുക എന്നതാണ് ആദ്യത്തേത്. ഞങ്ങൾ എല്ലാ ദിവസവും നമ്മുടെ അതിർത്തികളും സമുദ്രങ്ങളും കടലുകളും നിരീക്ഷിക്കും. ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സായുധ സേനയ്ക്ക് വിവരങ്ങൾ നൽകുകയും ചെയ്യും. രണ്ടാമത്തേത് ഭാരതത്തിലെ കർഷകരെ ശാക്തീകരിക്കുക എന്നതാണ്. അതിനാൽ ഭാരതത്തിലെ ചെമ്മീൻ കർഷകർക്കായി ബഹിരാകാശത്ത് നിന്ന് നിലവിലെ ചെലവിന്റെ 1/10-ൽ നിന്ന് അവരുടെ കുളങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം അളക്കാൻ കഴിയുന്ന ഒരു Product ഞങ്ങൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. ആഗോളതാപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിന് മുന്നോട്ട് പോകാനും ലോകത്തിന് മികച്ച നിലവാരമുള്ള ഉപഗ്രഹ ചിത്രങ്ങൾ സൃഷ്ടിക്കാനും മികച്ച ഗുണനിലവാരമുള്ള സാറ്റലൈറ്റ് ഡാറ്റ ലോകത്തിന് നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി : നിങ്ങളുടെ കൂട്ടരും ജയ് ജവാൻ, ജയ് കിസാൻ എന്ന് പറയും എന്നാണ് ഇതിനർത്ഥം.
രക്ഷിത് : അതെ സർ, തീർച്ചയായും.
പ്രധാനമന്ത്രി : സുഹൃത്തുക്കളേ, നിങ്ങൾ വളരെ നല്ല ജോലിയാണ് ചെയ്യുന്നത്, നിങ്ങളുടെ സാങ്കേതികവിദ്യയുടെ കൃത്യത എന്താണെന്ന് എനിക്കും അറിയാൻ ആഗ്രഹമുണ്ട് .
രക്ഷിത് : സർ, നമുക്ക് 50 സെന്റീമീറ്ററിൽ താഴെയുള്ള റെസലൂഷനിലേക്ക് പോകാനാകും. ഒരു സമയം ഏകദേശം 300 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണ്ണം നമുക്ക് ചിത്രീകരിക്കാൻ കഴിയും.
പ്രധാനമന്ത്രി : ഉറപ്പായും, ഇത് കേൾക്കുമ്പോൾ നാട്ടുകാർ അഭിമാനിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ മറ്റൊരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
രക്ഷിത് : തീർച്ചയായും സർ.
പ്രധാനമന്ത്രി:ബഹിരാകാശ ആവാസവ്യവസ്ഥ വളരെ ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ടീം ഇപ്പോൾ എന്ത് മാറ്റങ്ങളാണ് കാണുന്നത്?
കിഷൻ : എന്റെ പേര് കിഷൻ, GalaxEye ലോഞ്ച് ചെയ്തതിനുശേഷം ഇൻ-സ്പേസ് വരുന്നത് ഞങ്ങൾ കണ്ടു, കൂടാതെ 'ജിയോ-സ്പേഷ്യൽ ഡാറ്റാ പോളിസി', ‘ഇന്ത്യ സ്പേസ് പോളിസി' എന്നിങ്ങനെയുള്ള നിരവധി പോളിസികൾ വരുന്നതും ഞങ്ങൾ കണ്ടു, കഴിഞ്ഞ 3 വർഷത്തിനിടയിൽ, ഒരുപാട് മാറ്റങ്ങൾ വരുന്നതും ഒരുപാട് പ്രക്രിയകൾ, ധാരാളം അടിസ്ഥാന സൗകര്യങ്ങളും, ധാരാളം സൗകര്യങ്ങളും, ഐ.എസ്.ആർ.ഒ. ലഭ്യമാക്കിയതും വളരെ നല്ല രീതിയിലുള്ളതുമാണ്. ഐ.എസ്.ആർ.ഒ.യിൽ പോയി ഹാർഡ്വെയർ പരിശോധിക്കുന്നത്പോലെ, ഇത് ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാം. 3 വർഷം മുമ്പ്, ആ പ്രക്രിയകൾ അത്രയൊന്നും ഉണ്ടായിരുന്നില്ല, ഇത് ഞങ്ങൾക്കും മറ്റ് പല സ്റ്റാർട്ടപ്പുകൾക്കും വളരെ സഹായകരമാണ്. സമീപകാല എഫ്.ഡി.ഐ. നയങ്ങൾ കാരണം, സൗകര്യങ്ങളുടെ ലഭ്യത കാരണം, സ്റ്റാർട്ടപ്പുകൾക്ക് വരാൻ ധാരാളം പ്രോത്സാഹനമുണ്ട്, വികസനം സാധാരണയായി വളരെ ബുദ്ധിമുട്ടുള്ള അത്തരം ഒരു മേഖലയിൽ അത്തരം സ്റ്റാർട്ടപ്പുകൾക്ക് വളരെ എളുപ്പത്തിലും വളരെ നന്നായി വരാനും വികസിപ്പിക്കാനും കഴിയും. ചെലവേറിയതും സമയമെടുക്കുന്നതും ആയവ ഉണ്ടായിരിക്കേ നിലവിലെ പോളിസികളും ഇൻ-സ്പേസും വന്നതിന് ശേഷം സ്റ്റാർട്ടപ്പുകൾക്ക് പലതും എളുപ്പമായി. എന്റെ സുഹൃത്ത് ഡെനിൽ ചാവ്ഡയും ഇതേക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി : ഡെനിൽ, പറയൂ...
ഡെനിൽ : സർ, ഞങ്ങൾ ഒരു കാര്യം കൂടി നിരീക്ഷിച്ചു, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ചിന്താഗതിയിൽ ഒരു മാറ്റം ഞങ്ങൾ കണ്ടു. നേരത്തെ അവർക്ക് ഉപരിപഠനത്തിന് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അവിടെയും ബഹിരാകാശ ഡൊമെയ്നിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിച്ചു, എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഒരു ബഹിരാകാശ ഇക്കോ സിസ്റ്റം വളരെ നന്നായി വരുന്നതിനാൽ, അതിനാലാണ് അവർ ഇന്ത്യയിൽ തിരിച്ചെത്തി ഈ ഇക്കോയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. സിസ്റ്റത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നത്. അതിനാൽ, ഞങ്ങൾക്ക് വളരെ നല്ല അഭിപ്രായം ലഭിച്ചു, ഇത് കാരണം, ചില ജനങ്ങൾ ഞങ്ങളുടെ സ്വന്തം കമ്പനിയിൽ ജോലിക്ക് തിരികെ വരുന്നു.
പ്രധാനമന്ത്രി : കിഷനും ഡെനിലും നിങ്ങൾ രണ്ടുപേരും, സൂചിപ്പിച്ചപോലെ, ഒരു മേഖലയിൽ ഒരു പരിഷ്കാരം ഉണ്ടാകുമ്പോൾ, പരിഷ്കരണത്തിന് എത്രയധികം ഫലങ്ങളുണ്ടാകുമെന്ന് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്ന് ഞാൻ കരുതുന്നു. എത്രപേർക്ക് അത് പ്രയോജനപ്പെടുന്നു. നിങ്ങളുടെ വിവരണത്തിൽ നിന്ന്, നിങ്ങൾ ആ മേഖലയിലായതിനാൽ, അത് തീർച്ചയായും നിങ്ങളുടെ മനസ്സിലേക്ക് വരുന്നു, കൂടാതെ രാജ്യത്തെ യുവാക്കൾ ഇപ്പോൾ ഈ രംഗത്ത് അവരുടെ ഭാവി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾ നിരീക്ഷിച്ചു. നിങ്ങളുടെ നിരീക്ഷണം വളരെ നല്ലതാണ്. മറ്റൊരു ചോദ്യം, സ്റ്റാർട്ടപ്പുകളിലും ബഹിരാകാശ മേഖലയിലും വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.
പ്രണിത് : ഞാൻ പ്രണിത് ആണ് സംസാരിക്കുന്നത്, ഞാൻ ഉത്തരം പറയാം.
പ്രധാനമന്ത്രി: അതെ പ്രണിത്, പറയൂ.
പ്രണീത് : സർ, എന്റെ കുറച്ച് വർഷത്തെ അനുഭവത്തിൽ നിന്ന് രണ്ട് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, നിങ്ങൾ സ്വയം Start-up ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് അവസരം, കാരണം ലോകമെമ്പാടും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ, ഇതിനർത്ഥം നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടെന്നാണ്. 24-ാം വയസ്സിൽ, അടുത്ത വർഷം ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ചിന്തിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. അതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ സർക്കാർ ചില പ്രധാന തീരുമാനങ്ങൾ എടുക്കും, അതിൽ ഞങ്ങളുടെ ഒരു ചെറിയ സംഭാവനയുണ്ട്. അത്തരം ചില ദേശീയ പ്രത്യാഘാത പദ്ധതികളിൽ പ്രവർത്തിക്കുക, ഇത് അത്തരമൊരു വ്യവസായമാണ്, ഇത് അത്തരമൊരു സമയമാണ്, ഈ ബഹിരാകാശ വ്യവസായം ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. അതിനാൽ, ഇത് സ്വാധീനത്തിന് മാത്രമല്ല, അവരുടെ സ്വന്തം സാമ്പത്തിക വളർച്ചയ്ക്കും ആഗോള പ്രശ്നം പരിഹരിക്കാനുമുള്ള അവസരമാണെന്ന് എന്റെ യുവസുഹൃത്തുക്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്നാംതമ്മിൽ പറയാറുണ്ട്, വലുതാകുമ്പോൾ നടന്മാരാകും, കായികതാരങ്ങൾ ആകും എന്ന് കുട്ടിക്കാലത്ത് പറയാറുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവിടെ ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. എന്നാൽ ഇന്ന്നാംകേൾക്കുന്നുണ്ടെങ്കിൽ, ഒരാൾ വലുതാകുമ്പോൾ, ഒരു സംരംഭകനാകാൻ ആഗ്രഹിക്കുന്നു, അയാൾക്ക് ബഹിരാകാശ വ്യവസായത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ഈ മുഴുവൻ പരിവർത്തനത്തിലും ഞങ്ങൾ ഒരു ചെറിയ പങ്ക് വഹിക്കുന്നു എന്നത് ഞങ്ങൾക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.
പ്രധാനമന്ത്രി: സുഹൃത്തുക്കളേ, ഒരു തരത്തിൽ പറഞ്ഞാൽ, പ്രണീത്, കിഷൻ, ഡെനിൽ, രക്ഷിത്, സുയഷ്, നിങ്ങളുടെ സൗഹൃദം എത്രത്തോളം ദൃഢമാണോ അത്രയും ശക്തമാണ് നിങ്ങളുടെ സ്റ്റാർട്ടപ്പ്. അതുകൊണ്ടാണ് നിങ്ങൾ വളരെ മനോഹരമായ ഒരു ജോലി ചെയ്യുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐ.ഐ.ടി. മദ്രാസ് സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു, ആ സ്ഥാപനത്തിന്റെ മികവ് നേരിട്ട് അനുഭവിച്ചറിഞ്ഞു. എന്തായാലും, ലോകമെമ്പാടും ഐ.ഐ.ടി.യോട് ബഹുമാനമുണ്ട്, അവിടെ നിന്ന് പുറത്തുവരുന്ന നമ്മുടെ ജനങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുമ്പോൾ, അവർ തീർച്ചയായും എന്തെങ്കിലും നല്ല രീതിയിൽ സംഭാവന ചെയ്യുന്നു. നിങ്ങൾക്കും ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ സ്റ്റാർട്ടപ്പുകൾക്കും ഞാൻ ആശംസകൾ നേരുന്നു, സുഹൃത്തുക്കളായ നിങ്ങളുടെ അഞ്ച് പേരോടും സംസാരിക്കുന്നത് ഞാൻ ആസ്വദിച്ചു. നന്നായി, സുഹൃത്തുക്കളെ വളരെ നന്ദി.
സുയഷ് : വളരെ നന്ദി!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയ സംവിധാനവുമായി ബന്ധിപ്പിക്കാൻ ഈ വർഷം ഞാൻ ചുവപ്പ് കോട്ടയിൽ നിന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനോട് എനിക്ക് അതിഗംഭീരമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളിൽ വലിയൊരു വിഭാഗം രാഷ്ട്രീയത്തിൽ വരാൻ തയ്യാറാണെന്ന് ഇത് കാണിക്കുന്നു. അവർ ശരിയായ അവസരവും ശരിയായ മാർഗനിർദേശവും തേടുകയാണ്. രാജ്യത്തുടനീളമുള്ള യുവാക്കളിൽ നിന്ന് ഈ വിഷയത്തിൽ എനിക്ക് കത്തുകളും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ എനിക്ക് പല തരത്തിലുള്ള നിർദ്ദേശങ്ങളും അയച്ചിട്ടുണ്ട്. ഇത് തങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്ന് ചില യുവാക്കൾ കത്തിൽ എഴുതിയിട്ടുണ്ട്. മുത്തച്ഛനോ മാതാപിതാക്കൾക്കോ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തതിനാൽ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ്റില്ല. താഴെത്തട്ടിൽ പ്രവർത്തിച്ച് നല്ല അനുഭവപരിചയമുണ്ടെന്നും അതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ സഹായിക്കുമെന്നും ചില യുവാക്കൾ എഴുതി. കുടുംബ രാഷ്ട്രീയം പുതിയ പ്രതിഭകളെ അടിച്ചമർത്തുന്നുവെന്നും ചില യുവാക്കൾ എഴുതി. ഇത്തരം ശ്രമങ്ങൾ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചില യുവാക്കൾ പറഞ്ഞു. ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ അയച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇനി നമ്മുടെ കൂട്ടായ പ്രയത്നത്തിലൂടെ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത ഇത്തരം യുവാക്കൾക്കും രാഷ്ട്രീയത്തിൽ മുന്നോട്ടു വരാൻ കഴിയുമെന്നും അവരുടെ അനുഭവസമ്പത്തും അവരുടെ ആവേശവും രാജ്യത്തിന് ഉപകാരപ്രദമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ, സ്വാതന്ത്ര്യ സമര കാലത്ത് പോലും രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത നിരവധി ജനങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും മുന്നോട്ട് വന്നിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി അവർ സ്വയം ത്യാഗം ചെയ്തു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇന്ന് നമുക്ക് വീണ്ടും അതേ മനോഭാവം ആവശ്യമാണ്. എന്റെ എല്ലാ യുവസുഹൃത്തുക്കളും തീർച്ചയായും ഈ കാമ്പെയ്നിൽ ചേരാൻ ഞാൻ പറയും. നിങ്ങളുടെ ഈ നടപടി നിങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയെ മാറ്റിമറിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ ‘ഹർ ഘർ തിരംഗ ഔർ പൂരാ ദേശ് തിരംഗ’ എന്ന പ്രചാരണം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. ഈ കാമ്പെയ്നുമായി ബന്ധപ്പെട്ട അതിശയിപ്പിക്കുന്ന ചിത്രങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. വീടുകളിൽ ത്രിവർണ്ണ പതാക പാറുന്നത്നാംകണ്ടു. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ത്രിവർണ്ണ പതാക കണ്ടു. ജനങ്ങൾ അവരുടെ കടകളിലും ഓഫീസുകളിലും ത്രിവർണ്ണ പതാക വയ്ക്കുന്നു. ജനങ്ങൾ അവരുടെ ഡെസ്ക്ടോപ്പുകളിലും മൊബൈലുകളിലും വാഹനങ്ങളിലും ത്രിവർണ്ണ പതാക പതിപ്പിച്ചു. ജനങ്ങൾ ഒരുമിച്ച് ചേരുകയും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, എല്ലാ പ്രചാരണത്തിനും ഉത്തേജനം ലഭിക്കുന്നു. നിങ്ങളുടെ ടിവി സ്ക്രീനിൽ ഇപ്പോൾ കാണുന്ന ചിത്രങ്ങൾ ജമ്മു കശ്മീരിലെ റിയാസിയിൽ നിന്നുള്ളതാണ്. ഇവിടെ 750 മീറ്റർ നീളമുള്ള പതാകയുമായി ഒരു തിരംഗ റാലി സംഘടിപ്പിച്ചു. ഈ റാലി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ ബ്രിഡ്ജിലാണ് നടന്നത്. ഈ ചിത്രങ്ങൾ കണ്ടവർക്കെല്ലാം സന്തോഷം തോന്നി. ശ്രീനഗറിലെ ദാൽ തടാകത്തിൽ തിരംഗ യാത്രയുടെ മനോഹരമായ ചിത്രങ്ങൾ ഞങ്ങൾ എല്ലാവരും കണ്ടു. അരുണാചൽ പ്രദേശിലെ കിഴക്കൻ കാമേംഗ് ജില്ലയിൽ 600 അടി നീളമുള്ള ത്രിവർണ പതാകയുമായി ഒരു യാത്രയും നടത്തി. അതുപോലെ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ, എല്ലാ പ്രായത്തിലുമുള്ള ജനങ്ങൾ ഇത്തരം തിരംഗ യാത്രകളിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ഇപ്പോൾ ഒരു സാമൂഹിക ഉത്സവമായി മാറുകയാണ്, നിങ്ങളും ഇത് അനുഭവിച്ചിരിക്കണം. ജനങ്ങൾ അവരുടെ വീടുകൾ ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിക്കുന്നു. ‘സ്വയം സഹായ സംഘങ്ങളുമായി’ ബന്ധപ്പെട്ട സ്ത്രീകൾ ലക്ഷക്കണക്കിന് പതാകകൾ തയ്യാറാക്കുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ത്രിവർണ്ണ പതാകയുടെ നിറമുള്ള സാധനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെ എല്ലാ കോണുകളിലും കരയിലും വെള്ളത്തിലും ആകാശത്തും എല്ലായിടത്തും നമ്മുടെ പതാകയുടെ മൂന്ന് നിറങ്ങൾ കാണപ്പെട്ടു. അഞ്ച് കോടിയിലധികം സെൽഫികളും ഹർ ഘർ തിരംഗ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കാമ്പെയ്ൻ രാജ്യത്തെ മുഴുവൻ ഒരുമിപ്പിച്ചിരിക്കുന്നു, ഇതാണ് 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്'.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മനുഷ്യരുടെയും മൃഗങ്ങളുടെയും സ്നേഹത്തെക്കുറിച്ചുള്ള എത്രയോ സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും! എന്നാൽ അസമിൽ ഒരു യഥാർത്ഥ കഥയാണ് ഇപ്പോൾ നടക്കുന്നത്. അസമിലെ ടിൻസുകിയ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ബാരേകുരിയിൽ മൊറാൻ സമുദായത്തിലെ ജനങ്ങൾ താമസിക്കുന്നു, ഈ ഗ്രാമത്തിൽ 'ഹൂലോക്ക് ഗിബ്ബൺ' താമസിക്കുന്നു, ഇവിടെ 'ഹോളോ ബന്ദർ' എന്ന് വിളിക്കപ്പെടുന്നു. ഹൂലോക്ക് ഗിബ്ബൺസ് ഈ ഗ്രാമത്തിൽ തന്നെ തങ്ങളുടെ വീട് ഉണ്ടാക്കിയിട്ടുണ്ട്. അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും - ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ഹൂലോക്ക് ഗിബ്ബണുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ഗ്രാമവാസികൾ ഇപ്പോഴും അവരുടെ പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്നു. അതിനാൽ, ഗിബ്ബൺസുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവർ ചെയ്തു. ഗിബ്ബൺസ് വാഴപ്പഴം ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ വാഴകൃഷിയും തുടങ്ങി. ഇതുകൂടാതെ, ഗിബ്ബൺസിന്റെ ജനനവും മരണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ സ്വന്തം ജനങ്ങൾക്ക് ചെയ്യുന്നതുപോലെ നിറവേറ്റാനും അവർ തീരുമാനിച്ചു. അവർ ഗിബ്ബണുകൾക്ക് പേരുകളും നൽകിയിട്ടുണ്ട്. അടുത്തകാലത്ത് വൈദ്യുതക്കമ്പികൾ സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ഗിബ്ബൺസിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രാമത്തിലെ ജനങ്ങൾ ഈ വിഷയം സർക്കാരിന് മുന്നിൽ വയ്ക്കുകയും താമസിയാതെ ഇതിന് പരിഹാരം കാണുകയും ചെയ്തു. ഇപ്പോൾ ഈ ഗിബ്ബണുകൾ ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, അരുണാചൽപ്രദേശിൽ നിന്നുള്ള നമ്മുടെ യുവസുഹൃത്തുക്കളും മൃഗങ്ങളോടുള്ള അവരുടെ സ്നേഹത്തിൽ ആർക്കും പിന്നിലല്ല. അരുണാചലിലെ നമ്മുടെ ചില യുവസുഹൃത്തുക്കൾ 3-D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു - എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം കൊമ്പിനും പല്ലിനുമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ നിന്ന് രക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു. നാബം ബാപ്പുവിന്റെയും ലിഖ നാനയുടെയും നേതൃത്വത്തിൽ ഈ സംഘം മൃഗങ്ങളുടെ വിവിധ ഭാഗങ്ങളുടെ 3-ഡി പ്രിന്റിംഗ് നടത്തുന്നു. കൊമ്പായാലും, മൃഗങ്ങളുടെ പല്ലുകളായാലും, ഇതെല്ലാം 3-ഡി പ്രിന്റിംഗിലൂടെയാണ് തയ്യാറാക്കുന്നത്. വസ്ത്രങ്ങളും തൊപ്പികളും പോലുള്ളവ ഇതിൽ നിന്നാണ് നിർമ്മിക്കുന്നത്. ബയോ-ഡീഗ്രേഡബിൾ മെറ്റീരിയൽ ഉപയോഗിക്കുന്ന ഒരു മികച്ച ബദലാണിത്. ഇത്തരം വിസ്മയകരമായ പ്രയത്നങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നമ്മുടെ മൃഗങ്ങളെ സംരക്ഷിക്കാനും പാരമ്പര്യം തുടരാനും ഈ മേഖലയിൽ കൂടുതൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരണമെന്ന് ഞാൻ പറയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മധ്യപ്രദേശിലെ ഝാബുവയിൽ അത്ഭുതകരമായ ചിലത് സംഭവിക്കുന്നു, അത് നിങ്ങൾ അറിഞ്ഞിരിക്കണം. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാർ അവിടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. 'വേസ്റ്റ് ടു വെൽത് ' എന്ന സന്ദേശം യാഥാർത്ഥ്യമാക്കി ഈ സഹോദരങ്ങൾ നമുക്ക് കാണിച്ചുതന്നു. ഝാബുവയിലെ ഒരു പാർക്കിലെ മാലിന്യത്തിൽ നിന്ന് ഈ സംഘം അതിശയകരമായ കലാസൃഷ്ടികൾ ഉണ്ടാക്കി. ഇതിനായി പരിസരപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും വേണ്ട. കുപ്പികൾ, ടയർ, പൈപ്പുകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. ഹെലികോപ്റ്ററുകൾ, കാറുകൾ, പീരങ്കികൾ എന്നിവയും ഈ കലാസൃഷ്ടികളിൽ ഉൾപ്പെടുന്നു. മനോഹരമായ തൂങ്ങിക്കിടക്കുന്ന പൂച്ചട്ടികളും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഉപയോഗം കഴിഞ്ഞ ടയറുകൾ സുഖപ്രദമായ ബെഞ്ച് ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. Reduce, re-use, re-cycle എന്ന മന്ത്രം ശുചീകരണ തൊഴിലാളികളുടെ ഈ സംഘം സ്വീകരിച്ചു. അവരുടെ ശ്രമഫലമായി പാർക്ക് വളരെ മനോഹരമായി കാണാൻ തുടങ്ങി. ഇത് കാണാൻ പ്രദേശവാസികൾ മാത്രമല്ല സമീപജില്ലകളിൽ താമസിക്കുന്നവരും ഇവിടെ എത്തുന്നുണ്ട്.
സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ രാജ്യത്ത് നിരവധി സ്റ്റാർട്ട്-അപ്പ് ടീമുകളും പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അത്തരം ശ്രമങ്ങളിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഇ-കോൺഷ്യസ് എന്ന പേരിൽ ഒരു സംഘമുണ്ട്. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ മാലിന്യം പരന്നുകിടക്കുന്നത് കണ്ടാണ് അവർക്ക് ഈ ആശയം വന്നത്. ഇത്തരക്കാരുടെ മറ്റൊരു സംഘം ഇക്കോകാരി എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് വ്യത്യസ്തമായ മനോഹരമായ വസ്തുക്കളാണ് അവർ നിർമ്മിക്കുന്നത്.
സുഹൃത്തുക്കളേ, നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മറ്റൊരു മേഖലയാണ് ടോയ് റീസൈക്ലിംഗ്. എത്ര പെട്ടെന്നാണ് കളിപ്പാട്ടങ്ങൾ മടുപ്പിക്കുന്നതെന്നും നിങ്ങൾക്കറിയാം, അതേസമയം ആ കളിപ്പാട്ടങ്ങളുടെ സ്വപ്നം നെഞ്ചിലേറ്റുന്ന കുട്ടികളുമുണ്ട്. നിങ്ങളുടെ കുട്ടികൾ ഇനി കളിക്കാത്ത കളിപ്പാട്ടങ്ങൾ അവർ തുടർന്നും ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്ക് സംഭാവന ചെയ്യാം. പരിസ്ഥിതി സംരക്ഷണത്തിനുള്ള നല്ലൊരു വഴി കൂടിയാണിത്.നാംഎല്ലാവരും ഒരുമിച്ച് പരിശ്രമിച്ചാൽ മാത്രമേ പരിസ്ഥിതി കൂടുതൽ ശക്തമാകൂ, നാടും പുരോഗതി പ്രാപിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാം ഓഗസ്റ്റ് 19 ന് രക്ഷാബന്ധൻ ആഘോഷിച്ചു. അതേ ദിവസം തന്നെ ലോകമെമ്പാടും ‘ലോക സംസ്കൃത ദിനം’ ആചരിച്ചു. ഇന്നും ഭാരതത്തിലും വിദേശത്തും ജനങ്ങൾക്ക് സംസ്കൃതത്തോട് പ്രത്യേക ആസക്തിയുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും സംസ്കൃത ഭാഷയെക്കുറിച്ച് വിവിധ തരത്തിലുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. തുടരുന്നതിന് മുമ്പ്, നിങ്ങൾക്കായി ഒരു ചെറിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്യട്ടെ:
play audio
സുഹൃത്തുക്കളേ, ഈ ഓഡിയോ യൂറോപ്പിലെ ലിത്വാനിയയുമായി ബന്ധപ്പെട്ടതാണ്. അവിടെ ഒരു പ്രൊഫസർ വൈറ്റിസ് വിദൂനാസ് ഒരു അതുല്യമായ ശ്രമം നടത്തി അതിന് പേരിട്ടു - 'സംസ്കൃത ഓൺ ദി റിവേഴ്സ് ' നേരീസ് നദിയുടെ തീരത്ത് ഒരു സംഘം ജനങ്ങൾ ഒത്തുകൂടി വേദങ്ങളും ഗീതയും ചൊല്ലി. ഇവിടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം ശ്രമങ്ങൾ തുടരുകയാണ്. സംസ്കൃതത്തെ മുന്നോട്ട് നയിക്കുന്ന ഇത്തരം ശ്രമങ്ങൾ നിങ്ങളും മുന്നോട്ട് കൊണ്ടുവരിക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യം നിലനിർത്താൻ, നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതരീതികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഫിറ്റ്നസിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ "ഫിറ്റ് ഇന്ത്യ കാമ്പയിൻ" ആരംഭിച്ചു. ഇന്ന്, എല്ലാ പ്രായത്തിലും വിഭാഗത്തിലും ഉള്ള ജനങ്ങൾ ആരോഗ്യം നിലനിർത്താൻ യോഗ സ്വീകരിക്കുന്നു. ജനങ്ങൾ ഇപ്പോൾ അവരുടെ പ്ലേറ്റുകളിൽ സൂപ്പർഫുഡ് മില്ലറ്റുകൾക്ക് സ്ഥാനം നൽകാൻ തുടങ്ങിയിരിക്കുന്നു. എല്ലാ കുടുംബങ്ങളും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുകയാണ് ഈ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം.
സുഹൃത്തുക്കളേ, നമ്മുടെ കുടുംബം, നമ്മുടെ സമൂഹം, നമ്മുടെ രാജ്യം, അവരുടെ എല്ലാവരുടെയും ഭാവി നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, കുട്ടികളുടെ നല്ല ആരോഗ്യത്തിന്, അവർക്ക് ശരിയായ പോഷകാഹാരം തുടർന്നും ലഭിക്കുന്നത് പ്രധാനമാണ്. കുട്ടികളുടെ പോഷകാഹാരമാണ് രാജ്യത്തിന്റെ മുൻഗണന. വർഷം മുഴുവനും അവരുടെ പോഷകാഹാരത്തിൽനാംശ്രദ്ധിക്കുന്നുണ്ടെങ്കിലും, ഒരു മാസത്തേക്ക്, രാജ്യം അതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതിനായി എല്ലാ വർഷവും സെപ്റ്റംബർ 1നും 30നും ഇടയിൽ പോഷകാഹാരമാസം ആചരിക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്, പോഷകാഹാരമേള, അനീമിയ ക്യാമ്പുകൾ, നവജാത ശിശുക്കളുള്ള ഗൃഹം സന്ദർശിക്കൽ, സെമിനാറുകൾ, വെബിനാറുകൾ തുടങ്ങി നിരവധി മാർഗങ്ങൾ അവലംബിക്കുന്നു. അങ്കണവാടികളുടെ കീഴിൽ പലയിടത്തും Mother and Child കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗർഭിണികൾ, നവജാത ശിശുക്കളുടെ അമ്മമാർ എന്നിവരെ കണ്ടെത്തുകയും അവരെ തുടർച്ചയായി നിരീക്ഷിക്കുകയും അവരുടെ പോഷകാഹാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം പോഷകാഹാര പ്രചാരണവും പുതിയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയിരുന്നു. ‘പോഷൻ ഭി പഠായി ഭി’ എന്ന ഈ കാമ്പെയ്നിലൂടെ കുട്ടികളുടെ സന്തുലിത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിങ്ങളുടെ പ്രദേശത്തെ പോഷകാഹാര ബോധവൽക്കരണ കാമ്പെയ്നിൽ നിങ്ങളും ചേരണം. പോഷകാഹാരക്കുറവിനെതിരായ ഈ പോരാട്ടത്തിൽ നിങ്ങളുടെ ചെറിയ പരിശ്രമം വളരെയധികം സഹായിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണത്തെ 'മൻ കി ബാത്തിൽ' ഇത്രമാത്രം. 'മൻ കി ബാത്തിൽ' നിങ്ങളോട് സംസാരിക്കുന്നത് എനിക്ക് എപ്പോഴും വലിയ സന്തോഷമാണ്. ഹൃദ്യമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്ന് ചിന്തകൾ പങ്കുവെക്കുന്നതുപോലെ തോന്നുന്നു. ഞാൻ നിങ്ങളുടെ ഹൃദയങ്ങളുമായി ചേരുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി ഉത്സവങ്ങൾ വരുന്നു. നിങ്ങൾക്കെല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു. ജന്മാഷ്ടമി ആഘോഷവുമുണ്ട്. അടുത്ത മാസമാദ്യം ഗണേശ ചതുർത്ഥി ഉത്സവവുമുണ്ട്. ഓണാഘോഷവും അടുത്തു. മീലാദ്-ഉൻ-നബി ആശംസകളും നേരുന്നു.
സുഹൃത്തുക്കളേ, ഈ മാസം 29 'തെലുങ്ക് ഭാഷാ ദിനം' കൂടിയാണ്. ഇത് ശരിക്കും ഒരു അത്ഭുതകരമായ ഭാഷയാണ്. ലോകമെമ്പാടുമുള്ള എല്ലാ തെലുങ്ക് സംസാരിക്കുന്നവർക്കും ഞാൻ തെലുഗു ഭാഷാ ദിനാശംസകൾ നേരുന്നു.
‘പ്രപഞ്ച വ്യാപ്തംഗ ഉന്ന,
തെലുഗു വാരികി,
തെലുഗു ഭാഷാ ദിനോത്സവ് ശുഭാകാംക്ഷലു’
സുഹൃത്തുക്കളേ, ഈ മഴക്കാലത്ത് ജാഗ്രത പാലിക്കാനും 'ക്യാച്ച് ദ റെയിൻ മൂവ്മെന്റിന്റെ' ഭാഗമാകാനും എല്ലാവരോടുമുള്ള എന്റെ അഭ്യർത്ഥന വീണ്ടും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ഏക് പേഡ് മാ കേ നാം’ കാമ്പെയ്നിനെക്കുറിച്ച് നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിയുന്നത്ര മരങ്ങൾ നട്ടുപിടിപ്പിക്കുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. വരും ദിവസങ്ങളിൽ പാരിസിൽ പാരാലിമ്പിക്സിന് തുടക്കമാകും. ദിവ്യാംഗരായ നമ്മുടെ സഹോദരങ്ങൾ അവിടെ എത്തിയിട്ടുണ്ട്. 140 കോടി ഭാരതീയർ തങ്ങളുടെ കായികതാരങ്ങളെയും കളിക്കാരെയും സന്തോഷിപ്പിക്കുന്നു. #cheer4bharat ഉപയോഗിച്ച് നിങ്ങളുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താലും. അടുത്ത മാസം നമുക്ക് വീണ്ടും ഒത്തുചേരാം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം. അതുവരെ എനിക്ക് വിട തരു. വളരെ നന്ദി. നമസ്കാരം

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൻ കി ബാത്തിലേക്ക് സ്വാഗതം,
നിലവിൽ പാരീസ് ഒളിമ്പിക്സ് ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമാണ്. ലോകവേദിയിൽ ത്രിവർണപതാക ഉയർത്താനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും ഒളിമ്പിക്സ് നമ്മുടെ കായികതാരങ്ങൾക്ക് അവസരം നൽകുന്നു. നമുക്ക് നമ്മുടെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാം. ഭാരതത്തിന് അഭിവാദ്യങ്ങൾ.
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.
സുഹൃത്തുക്കളേ, ഇന്നത്തെ മൻ കി ബാത്തിൽ ഞാൻ ഈ യുവ വിജയികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ ഫോണിൽ നമ്മളുമായി സംവദിക്കുന്നു.
പ്രധാനമന്ത്രി- നമസ്തേ സുഹൃത്തുക്കളെ, എല്ലാ സുഹൃത്തുക്കളെയും മൻ കി ബാത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾ എല്ലാവരും എങ്ങനെയുണ്ട്? വിദ്യാർത്ഥികൾ- ഞങ്ങൾ സുഖമായിരിക്കുന്നു സർ.
പ്രധാനമന്ത്രി - സുഹൃത്തുക്കളേ, മൻ കി ബാത്തിലൂടെ നിങ്ങളുടെ എല്ലാവരുടെയും അനുഭവങ്ങൾ അറിയാൻ ഭാരതീയർ വളരെ ആകാംക്ഷയിലാണ്. ആദിത്യനിലും സിദ്ധാർത്ഥിലും നിന്നാണ് ഞാൻ തുടങ്ങുന്നത്. നിങ്ങൾ പൂനെയിലാണ്, ആദ്യം ഞാൻ നിങ്ങളിൽ നിന്ന് തുടങ്ങും. ഒളിമ്പ്യാഡിനിടെ നിങ്ങൾക്ക് അനുഭവപ്പെട്ട കാര്യങ്ങൾ ഞങ്ങളോട് എല്ലാവരോടും പങ്കിടുക.
ആദിത്യൻ - എനിക്ക് ഗണിതത്തിൽ കുറച്ചു താല്പര്യമുണ്ടായിരുന്നു. എന്നെ ആറാം ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചത് എന്റെ ടിച്ചറായ പ്രകാശ് സാറാണ്. അദ്ദേഹം എനിക്ക് ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിച്ചു, എനിക്ക് പഠിക്കാൻ കഴിഞ്ഞു. എനിക്ക് അവസരം ലഭിച്ചു.
പ്രധാനമന്ത്രി - നിങ്ങളുടെ കൂട്ടുകാരൻ എന്താണ് പറയുന്നത്?
സിദ്ധാർത്ഥ് - സർ, ഞാൻ സിദ്ധാർത്ഥ് ആണ്, ഞാൻ പൂനെയിൽ നിന്നാണ്. ഞാൻ പന്ത്രണ്ടാം ക്ലാസ് പാസ്സായതേയുള്ളൂ. ഇത് രണ്ടാം തവണയാണ് ഐ എം ഒ.യിൽ പങ്കെടുക്കുന്നത്. എനിക്ക് ഗണിതത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു. ഞാൻ ആറിൽ പഠിക്കുമ്പോൾ, പ്രകാശ് സാർ ഞങ്ങളെ രണ്ടുപേരെയും പരിശീലിപ്പിച്ചു. ഞങ്ങളെ വളരെയധികം സഹായിച്ചു. ഇപ്പോൾ ഞാൻ കോളേജിൽ സി എം ഐ പഠിക്കുന്നു. ഞാൻ കണക്കും സി.എസ്സും പഠിച്ചുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി - ശരി, അർജുൻ ഇപ്പോൾ ഗാന്ധിനഗറിലാണെന്നും, കനവ് ഗ്രേറ്റർ നോയിഡയിൽ നിന്നാണെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. അർജുൻ, കനവ് ഞങ്ങൾ ഒളിമ്പ്യാഡിനെ കുറിച്ച് ചർച്ച ചെയ്തു, എന്നാൽ നിങ്ങൾ രണ്ടുപേരും നിങ്ങളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഞങ്ങളോട് പറയുകയാണെങ്കിൽ, ഒപ്പം നിങ്ങളുടെ പ്രത്യേക അനുഭവം പങ്കിടുകയാണെങ്കിൽ, നമ്മുടെ ശ്രോതാക്കൾക്ക് അത് പ്രിയങ്കരമാകും.
അർജുൻ - ഹലോ സർ, ജയ് ഹിന്ദ്, ഞാൻ അർജുനാണ്.
പ്രധാനമന്ത്രി - ജയ് ഹിന്ദ് അർജുൻ.
അർജുൻ - ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത്, എന്റെ അമ്മ ശ്രീമതി ആശാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് പ്രൊഫസറാണ്. എന്റെ അച്ഛൻ ശ്രീ. അമിത് ഗുപ്ത ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഒന്നാമതായി, എന്റെ വിജയത്തിന്റെ ക്രെഡിറ്റ് എന്റെ മാതാപിതാക്കൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കുടുംബത്തിലെ ഒരു അംഗം ഇത്തരമൊരു മത്സരത്തിന് തയ്യാറെടുക്കുമ്പോൾ അത് ആ അംഗത്തിന്റെ മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെയും പോരാട്ടമാണെന്ന് എനിക്ക് തോന്നുന്നു. പ്രധാനമായും നമ്മുടെ പേപ്പറിൽ മൂന്ന് ചോദ്യങ്ങൾക്ക് നാലര മണിക്കൂർ, ഒരു ചോദ്യത്തിന് ഒന്നര മണിക്കൂർ - അതിനാൽ ഒരു ചോദ്യം പരിഹരിക്കാൻ എത്ര സമയമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിനാൽ, വീട്ടിൽ വളരെ കഠിനാധ്വാനം ചെയ്യണം. ചോദ്യങ്ങളുമായി മണിക്കൂറുകൾ ചിലവഴിക്കേണ്ടിവരുന്നു. ചിലപ്പോൾ ഒരു ദിവസം, അല്ലെങ്കിൽ ഓരോ ചോദ്യത്തിനും മൂന്നു ദിവസം പോലും. അതിനാൽ ഇതിനായി നമ്മൾ ഓൺലൈനിൽ ചോദ്യങ്ങൾ കണ്ടെത്തണം. ഞങ്ങൾ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ പരീശീലിക്കുന്നു. അതുപോലെതന്നെ, ഞങ്ങൾ ക്രമേണ കഠിനാധ്വാനം ചെയ്യുമ്പോൾ, ഞങ്ങളുടെ അനുഭവം വർദ്ധിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചോദ്യങ്ങൾ പരിഹരിക്കാനുള്ള ഞങ്ങളുടെ കഴിവ് വർദ്ധിക്കുന്നു. ഇത് ഗണിതശാസ്ത്രത്തിൽ മാത്രമല്ല, ജിവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മെ സഹായിക്കുന്നു.
പ്രധാനമന്ത്രി - ശരി, കനവ്, എന്തെങ്കിലും പ്രത്യേക അനുഭവം ഉണ്ടെങ്കിൽ എന്നോട് പറയാമോ, ഈ തയ്യാറെടുപ്പിലെല്ലാം പ്രത്യേകമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് നമ്മുടെ യുവസുഹൃത്തുക്കൾ അറിഞ്ഞാൽ വളരെ സന്തോഷിക്കും.
കനവ് തൽവാർ - എന്റെ പേര് കനവ് തൽവാർ, ഞാൻ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് താമസിക്കുന്നത്, ഞാൻ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കണക്ക് എന്റെ പ്രിയപ്പെട്ട വിഷയമാണ്. എനിക്ക് കുട്ടിക്കാലം മുതൽ കണക്ക് വളരെ ഇഷ്ടമാണ്. കുട്ടിക്കാലത്ത് അച്ഛൻ എന്നെ പസിലുകൾ ചെയ്യിപ്പിക്കുമായിരുന്നു. അതിനാൽ എന്റെ താൽപര്യം വർദ്ധിച്ചു. ഏഴാം ക്ലാസ് മുതൽ ഒളിമ്പ്യാഡിന് തയ്യാറെടുക്കാൻ തുടങ്ങി. എന്റെ സഹോദരിക്ക് ഇതിൽ വലിയ പങ്കുണ്ട്. ഒപ്പം എന്റെ മാതാപിതാക്കളും ഏപ്പോഴും എന്നെ പിന്തുണച്ചു. ഈ ഒളിമ്പ്യാഡ് എച്ച് ബി സി എസ് സി നടത്തുന്നു. കൂടാതെ ഇത് അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയയാണ്. കഴിഞ്ഞവർഷം ഞാൻ ടീമിൽ ഇല്ലായിരുന്നു. പക്ഷേ, ടീമിൽ ഇടം നേടുന്നതിന് വളരെ അടുത്തെത്തിയിരുന്നു. ഇല്ലാതിരുന്നപ്പോൾ വളരെ സങ്കടപ്പെട്ടു. ഒന്നുകിൽ നമ്മൾ ജയിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു എന്ന് എന്റെ മാതാപിതാക്കൾ എന്നെ പറഞ്ഞു മനസ്സിലാക്കി. പിന്നെ പ്രധാനം അതിലേക്കുള്ള യാത്രയാണ്, വിജയമല്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇതാണ് - 'നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക, നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യുക'. വിജയത്തിലേക്കുള്ള യാത്രയാണ് പ്രധാനം, വിജയമല്ല. നമുക്ക് വിജയം ലഭിച്ചുകൊണ്ടേയിരിക്കും, നാം നമ്മുടെ വിഷയത്തെ സ്നേഹിക്കുന്നുവെങ്കിൽ. ഒപ്പം യാത്ര ആസ്വദിക്കൂ.
പ്രധാനമന്ത്രി - അപ്പോൾ കനവ്, നിങ്ങൾക്ക് ഗണിതത്തിലും താൽപ്പര്യമുണ്ട്, സാഹിത്യത്തിലും താൽപ്പര്യമുള്ളതുപോലെ നിങ്ങൾ സംസാരിക്കുന്നു!
കനവ് തൽവാർ - അതെ സർ, കുട്ടിക്കാലത്ത് ഞാനും സംവാദങ്ങളും പ്രസംഗങ്ങളും ചെയ്യുമായിരുന്നു.
പ്രധാനമന്ത്രി - ശരി, നമുക്ക് ആനന്ദോമിനോട് സംസാരിക്കാം. ആനന്ദോ, നിങ്ങൾ ഇപ്പോൾ ഗുവാഹത്തിയിലാണ്, നിങ്ങളുടെ പങ്കാളി റുഷിൽ, മുംബൈയിലാണ്. നിങ്ങൾ രണ്ടുപേരോടും എനിക്ക് ഒരു ചോദ്യമുണ്ട്. നോക്കൂ, ഞാൻ പരീക്ഷയെക്കുറിച്ച് ചർച്ചചെയ്യുന്നത് തുടരുന്നു. പരീക്ഷയെക്കുറിച്ച് ചർച്ചചെയ്യുന്നതിനു പുറമേ, മറ്റ് പ്രോഗ്രാമുകളിലും ഞാൻ വിദ്യാർത്ഥികളുമായി ഇടപഴകുന്നു. പല വിദ്യാർത്ഥികളും ഗണിതത്തെ ഭയക്കുന്നതിനാൽ അതിന്റെ പേര് കേൾക്കുമ്പോൾ തന്നെ അവർ പരിഭ്രാന്തരാകുന്നു. ഗണിതവുമായി എങ്ങനെ ചങ്ങാത്തം കൂടാമെന്ന് പറയാമോ?
റുഷിൽ മാത്തൂർ - സർ, ഞാൻ റുഷിൽ മാത്തൂർ. നമ്മൾ ചെറുതായിരിക്കുമ്പോൾ, ആദ്യം സങ്കലനം പഠിക്കുന്നു. ക്യാരി ഫോർവേർഡിനെ കുറിച്ച് പഠിപ്പിക്കുന്നു. എന്നാൽ ക്യാരീ ഫോർവേർഡ് എന്തുകൊണ്ട് എന്നതിനെ കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തരുന്നില്ല. കൂട്ടുപലിശയെക്കുറിച്ച് പഠിക്കുമ്പോൾ കൂട്ടുപലിശ എന്ന സൂത്രവാക്യം എവിടെ നിന്ന് വരുന്നു എന്നത് നാം ഒരിക്കലും ചോദിക്കില്ല. ഗണിതശാസ്ത്രം യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനും പ്രശ്നപരിഹാരത്തിനുമുള്ള ഒരു കലയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും ഗണിതത്തിലേക്ക് ഒരു പുതിയ ചോദ്യം ഉന്നയിച്ചാൽ, അത് എന്തുകൊണ്ടാണ് നമ്മൾ ഇത് ചെയ്യുന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഞാൻ കരുതുന്നു, ചിന്തിക്കുന്നത് ആളുകളുടെ ഗണിതശാസ്ത്രത്തിലുള്ള താൽപ്പര്യം വളരെയധികം വർദ്ധിപ്പിക്കും. കാരണം, നമുക്ക് എന്തെങ്കിലും മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നമുക്ക് ഭയം തോന്നാൻ തുടങ്ങും. ഇതുകൂടാതെ, കണക്ക് വളരെ യുക്തിസഹമായ ഒരു വിഷയമാണെന്ന് എല്ലാവരും കരുതുന്നുവെന്നും ഞാൻ ചിന്തിക്കുന്നു. എന്നാൽ ഇത് കൂടാതെ, സർഗ്ലാത്മകതയും ഗണിതത്തിൽ വളരെ പ്രധാനമാണ്. കാരണം സർഗ്ലാത്മകതയിലൂടെ മാത്രമേ ഒളിമ്പ്യാഡിൽ വളരെ ഉപയോഗപ്രദമായ പരിഹാരങ്ങൾ നമുക്ക് ചിന്തിക്കാൻ കഴിയൂ. അതിനാൽ ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഗണിത ഒളിമ്പ്യാഡിനും വളരെ പ്രധാനപ്പെട്ട പ്രസക്തിയുണ്ട്.
പ്രധാനമന്ത്രി - ആനന്ദോ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നോ?
ആനന്ദോ ഭാദുരി - നമസ്തേ പ്രധാനമന്ത്രി, ഞാൻ ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരിയാണ്. ഞാൻ പന്ത്രണ്ടാം ക്ലാസ് പാസ്സായതേയുള്ളൂ. ആറിലും ഏഴിലും ഞാൻ ഇവിടെ ലോക്കൽ ഒളിമ്പ്യാഡിൽ പങ്കെടുത്തു. അതിൽ നിന്നാണ് താൽപ്പര്യമുണ്ടായത്. ഇത് എന്റെ രണ്ടാമത്തെ ഐ എം ഒ ആയിരുന്നു. രണ്ടും മികച്ച ഐ എം ഒ ആയി കാണപ്പെടുന്നു. റുഷിൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. കൂടാതെ ഗണിതത്തെ ഭയപ്പെടുന്നവർക്ക് വളരെയധികം ധൈര്യം ആവശ്യമാണെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം നമ്മളെ കണക്ക് പഠിപ്പിക്കുന്നത് എങ്ങനെയാണെന്നുവച്ചാൽ, ഒരു ഫോർമുല നൽകി, അത് മനഃപാഠമാക്കുന്നു. തുടർന്ന് ആ ഫോർമുല ഉപയോഗിച്ച് 100 ചോദ്യങ്ങൾ പഠിക്കുന്നു. ഫോർമുല മനസ്സിലായോ ഇല്ലയോ, അത് വ്യക്തമല്ല. ചോദ്യങ്ങൾ ചോദിക്കുക, അത് തുടരുക.
ഫോർമുലയും മനഃപാഠമാക്കും. പിന്നെ പരീക്ഷയിൽ ഫോർമുല മറന്നാൽ എന്ത് ചെയ്യും? അതിനാൽ, റുഷിൽ പറഞ്ഞ സൂത്രവാക്യം മനസിലാക്കുക. തുടർന്ന് ധൈര്യത്തോടെ കാണുക. നിങ്ങൾ ഫോർമുല ശരിയായി മനസ്സിലാക്കിയാൽ 100 ചോദ്യങ്ങൾ ചോദിക്കേണ്ടിവരില്ല, മറിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങൾ മതിയാകും. കണക്കിനെ ഭയപ്പെടേണ്ടതില്ല.
പ്രധാനമന്ത്രി - ആദിത്യൻ, സിദ്ധാർത്ഥ്, ആദ്യം സംസാരിക്കുമ്പോൾ നിങ്ങൾക്ക് ശരിയായി സംസാരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ സുഹൃത്തുക്കളെയെല്ലാം കേട്ട്, നിങ്ങൾക്കും എന്തെങ്കിലും പറയാൻ തീർച്ചയായും ആഗ്രഹമുണ്ടാകും. നിങ്ങളുടെ അനുഭവം നല്ല രീതിയിൽ പങ്കുവെക്കാമോ?
സിദ്ധാർത്ഥ്- മറ്റ് പല രാജ്യങ്ങളുമായി ഇടപെടാൻ കഴിഞ്ഞു. അവിടെ നിരവധി സംസ്കാരങ്ങൾ ഉണ്ടായിരുന്നു, മറ്റ് വിദ്യാർത്ഥികളുമായി ഇടപഴകുന്നതും ബന്ധപ്പെടുന്നതും വളരെ നല്ലതാണ്, കൂടാതെ നിരവധി പ്രശസ്ത ഗണിതശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി. അതെ ആദിത്യ
ആദിത്യ - ഇത് വളരെ നല്ല അനുഭവമായിരുന്നു, അവർ ഞങ്ങളെ ബാത്ത് സിറ്റി കാണിച്ചുതന്നു, വളരെ നല്ല കാഴ്ചകൾ കണ്ടു, ഞങ്ങളെ പാർക്കുകളിൽ കൊണ്ടുപോയി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്കും കൊണ്ടുപോയി. അതിനാൽ അത് വളരെ നല്ല അനുഭവമായിരുന്നു.
പ്രധാനമന്ത്രി - സുഹൃത്തുക്കളേ, നിങ്ങളോട് സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. കാരണം ഇത്തരത്തിലുള്ള ഗെയിമിന് വളരെയധികം ശ്രദ്ധ ആവശ്യമാണെന്നും ഒരാളുടെ മസ്തിഷ്ക്കം എത്രമാത്രം ഇതിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. കുടുംബാംഗങ്ങളും ഒരുപക്ഷേ ചിന്തിച്ചു തുടങ്ങും ഇത് എന്താണ്? ഗുണിച്ചും ഹരിച്ചും, ഗുണിച്ചും ഹരിച്ചും കൊണ്ടേയിരിക്കുന്നു. എങ്കിലും നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾ രാജ്യത്തിന് അഭിമാനവും പേരും കൊണ്ടുവന്നു. നന്ദി സുഹൃത്തുക്കളെ.
വിദ്യാർത്ഥികൾ - നന്ദി
പ്രധാനമന്ത്രി - നന്ദി.
വിദ്യാർത്ഥികൾ - നന്ദി സർ, ജയ് ഹിന്ദ്.
പ്രധാനമന്ത്രി - ജയ് ഹിന്ദ് - ജയ് ഹിന്ദ്.
നിങ്ങൾ വിദ്യർത്ഥികളോടു സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മൻ കി ബാത്തിൽ പങ്കെടുത്തതിന് എല്ലാവർക്കും വളരെ നന്ദി. ഈ യുവ ഗണിതവിദഗ്ധരുടെ വാക്കുകൾ കേട്ട് മറ്റ് യുവാക്കൾക്കും ഗണിതം ആസ്വദിക്കാൻ പ്രചോദനം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മൻ കി ബാത്തിൽ', ഓരോ ഭാരതീയനും അഭിമാനിക്കുന്ന ഒരു വിഷയം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിനുമുൻപ്, ഞാൻ നിങ്ങളോട് ഒരുകാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചരായിദോ മൈദാം എന്ന പേര് കേട്ടിട്ടുണ്ടോ? ഇതുവരെ കേട്ടിട്ടില്ലെങ്കിൽ നിങ്ങൾ ഈ പേര് വീണ്ടും വീണ്ടും കേൾക്കും. അത് വളരെ ആവേശത്തോടെ മറ്റുള്ളവരോട് പറയും. യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ അസമിലെ ചരായ്ദോ മൈദാം എന്ന പേര് ഉൾപ്പെടുത്താൻ പോകുകയാണ്. ഈ പട്ടികയിൽ, ഇത് ഭാരതത്തിന്റെ 43-ാമത്തെയും വടക്കു കിഴക്കൻ ഭാരതത്തിന്റെ ആദ്യത്തെ സൈറ്റുമായിരിക്കും.
സുഹൃത്തുക്കളേ, എന്താണ് ചരായിദോ മൈദാം? എന്താണ് ഇതിനു ഇത്രയേറെ പ്രത്യേകത? എന്ന ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ തീർച്ചയായും വരുന്നുണ്ടാകും. ചരായ്ദോ എന്നാൽ കുന്നുകളിലെ തിളങ്ങുന്ന നഗരം (shining city on the hill) എന്നാണർത്ഥം. അഹോം രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഇത്. അഹോം രാജവംശത്തിലെ ജനങ്ങൾ പരമ്പരാഗതമായി തങ്ങളുടെ പൂർവ്വികരുടെ മൃതദേഹങ്ങളും അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും മൈദാമിൽ സൂക്ഷിച്ചിരുന്നു. മൈദാം ഒരു കുന്ന് പോലെയുള്ള ഘടനയാണ്. അതിനുമുകളിൽ മണ്ണ് മൂടിയിരിക്കുന്നു. താഴെ ഒന്നോ അതിലധികമോ മുറികളുണ്ട്. അഹോം രാജ്യത്തിലെ അന്തരിച്ച രാജാക്കന്മാരോടും വിശിഷ്ടാതിഥികളോടുമുള്ള ആദരവിന്റെ പ്രതീകമാണ് ഈ മൈദാം. നമ്മുടെ പൂർവികരോട് ആദരവ് പ്രകടിപ്പിക്കുന്ന ഈ രീതി വളരെ സവിശേഷമാണ്. ഇവിടെ സമൂഹാരാധനയും നടന്നുവന്നിരുന്നു.
സുഹൃത്തുക്കളേ, അഹോം സാമ്രാജ്യത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ നിങ്ങളെ കൂടുതൽ ആശ്ചര്യപ്പെടുത്തും. 13-ാം നൂറ്റാണ്ട് മുതൽ 29-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു. ഒരു സാമ്രാജ്യം ഇത്രയും കാലം നിലനിൽക്കുക എന്നത് വലിയ കാര്യമാണ്. ഒരുപക്ഷേ, അഹോം സാമ്രാജ്യത്തിന്റെ തത്വങ്ങളും വിശ്വാസങ്ങളും വളരെ ശക്തമായിരുന്നു. അതാകാം ഈ രാജവംശത്തെ ഇത്രയും കാലം നിലനിർത്തിയത്. ഈ വർഷം മാർച്ച് ഒമ്പതിന്, മഹാനായ അഹോം യോദ്ധാവ് ലസിത് ബോർഫുകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായതായി ഞാൻ ഓർക്കുന്നു. ഈ പരിപാടിയിൽ, അഹോം സമുദായത്തിന്റെ ആത്മീയപാരമ്പര്യം പിന്തുടർന്നപ്പോൾ എനിക്ക് വൃത്യസ്തമായ അനുഭവമുണ്ടായി. ലസിത് മൈദാമിൽ അഹോം സമുദായത്തിന്റെ പൂർവ്വികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായത് വലിയ കാര്യമാണ്. ഇപ്പോൾ ചരായ്ദോ മൈദാം ലോക പൈതൃക സ്ഥലമായി മാറുന്നത് കൂടുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്തുമെന്നാണ് അർത്ഥമാക്കുന്നത്. നിങ്ങളുടെ ഭാവി യാത്രാപദ്ധതികളിൽ തീർച്ചയായും ഈ സൈറ്റ് ഉൾപ്പെടുത്തുക.
സുഹൃത്തുക്കളേ, ഒരു രാജ്യത്തിന് തന്റെ സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതിലൂടെ മാത്രമേ മുന്നോട്ട് പോകാനാവൂ. ഭാരതത്തിലും ഇത്തരം നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമമാണ് - പ്രൊജക്റ്റ് പരി... ഇപ്പോൾ പരി എന്നുകേട്ട് നിങ്ങൾ ആശയക്കുഴപ്പത്തിലാകണ്ട... ഈ PARI സ്വർഗ്ലീയഭാവനയല്ല. മറിച്ച് ഭൂമിയെ ഒരു സ്വർഗ്ഗമാക്കുകയാണ്. PARI എന്നാൽ Public Art of India. Public Art നെ ജനകീയമാക്കുന്നതിന് വളർന്നുവരുന്ന കലാകാരന്മാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി പ്രൊജക്റ്റ് PARI മാറുകയാണ്. നിങ്ങൾ കണ്ടിട്ടുണ്ടാവും, വഴിയോരങ്ങളിലും ചുവരുകളിലും അടിപ്പാതകളിലും അതിമനോഹരമായ ചിത്രങ്ങൾ കാണാം. PARI യുമായി ബന്ധപ്പെട്ട അതേ കലാകാരന്മാരാണ് ഈ ചിത്രങ്ങളും ഈ കലാരൂപങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇത് നമ്മുടെ പൊതുസ്ഥലങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുമ്പോൾ, നമ്മുടെ സംസ്കാരത്തെ കൂടുതൽ ജനകീയമാക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ഡൽഹിയിലെ ഭാരത് മണ്ഡപം എടുക്കാം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അതിശയകരമായ കലാസൃഷ്ടികൾ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. ഡൽഹിയിലെ ചില അണ്ടർപാസുകളിലും ഫ്ളൈ ഓവറുകളിലും ഇത്തരം മനോഹരമായ പൊതു കലകൾ കാണാം. പൊതുകലയിൽ കൂടുതൽ പ്രവർത്തിക്കാൻ കല-സാംസ്കാരിക പ്രേമികളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ വേരുകളിൽ അഭിമാനിക്കുന്ന സുഖകരമായ ഒരനുഭവം നൽകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൻ കി ബാത്തിൽ, ഇനി നമുക്ക് 'നിറങ്ങളെക്കുറിച്ച് സംസാരിക്കാം - ഹരിയാനയിലെ റോഹ്തക് ജില്ലയിലെ 250 ലധികം സ്ത്രീകളുടെ ജീവിതത്തിൽ സമൃദ്ധിയുടെ വർണ്ണങ്ങൾ നിറച്ച നിറങ്ങൾ. കൈത്തറിവ്യവസായവുമായി ബന്ധപ്പെട്ടിരുന്ന ഈ സ്ത്രീകൾ ചെറുകിട കടകൾ നടത്തിയും കൂലിപ്പണി ചെയ്തും ഉപജീവനം നടത്തിയിരുന്നു. എന്നാൽ എല്ലാവർക്കും മുന്നോട്ട് പോകാനുള്ള ആഗ്രഹമുണ്ടാവുമല്ലോ. ഇതിനായി ഇവർ — 'UNNATI സ്വയംസഹായസംഘത്തിൽ ചേരാൻ തീരുമാനിച്ചു. ഈ ഗ്രൂപ്പിൽ ചേർന്ന് ബ്ലോക്ക് പ്രിന്റിംഗിലും ഡൈയിംഗിലും പരിശീലനം നേടി. വസ്ത്രങ്ങളിൽ നിറങ്ങളുടെ മാസ്മരികത വിതറുന്ന ഈ സ്ത്രീകൾ ഇന്ന് ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. ഇവർ നിർമിച്ച ബെഡ് കവറുകൾ, സാരികൾ, ദുപ്പട്ട എന്നിവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്.
സുഹൃത്തുക്കളേ, റോഹ്തക്കിൽ നിന്നുള്ള ഈ സ്ത്രീകളെപ്പോലെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള കരകൗശല വിദഗ്ധർ കൈത്തറിയെ ജനകീയമാക്കുന്ന തിരക്കിലാണ്. അത് ഒഡീഷയിലെ 'സംബൽപുരി സാരി ആയിക്കോട്ടെ, മധ്യപ്രദേശിലെ മഹേശ്വരി സാരിയോ, മഹാരാഷ്ട്രയിലെ 'പൈതാനിയോ അതുമല്ലെങ്കിൽ വിദർഭയുടെ 'ഹാൻഡ് ബ്ലോക്ക് പ്രിന്റുകളോ', ഹിമാചലിലെ 'ബൂട്ടിക്കോ'യുടെ ഷാളുകളോ കമ്പിളിവസ്ത്രങ്ങളോ, അല്ലെങ്കിൽ ജമ്മു-കാശ്മീരിലെ കനി ഷാളുകളോ ആകട്ടെ. കൈത്തറി കരകശല വിദഗ്ധരുടെ സൃഷ്ടികൾ രാജ്യത്തിന്റെ എല്ലാ കോണിലും ദൃശ്യമാണ്. നിങ്ങൾ ഇത് അറിഞ്ഞിരിക്കണം. കുറച്ച് ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് ഏഴിന് നാം 'ദേശീയ കൈത്തറിദിനം' ആഘോഷിക്കും. ഇക്കാലയളവിൽ കൈത്തറി ഉൽപന്നങ്ങൾ വളരെ വിജയകരമായി തന്നെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടി. ഇപ്പോൾ പല സ്വകാര്യ കമ്പനികളും Al വഴി കൈത്തറി ഉൽപ്പന്നങ്ങളും സുസ്ഥിര ഫാഷനും പ്രോത്സാഹിപ്പിക്കുന്നു. Kosha Al, Handloom India, D-Junk, Novatax, Brahmaputra Fables തുടങ്ങി നിരവധി സ്റ്റാർട്ടപ്പുകളും കൈത്തറി ഉൽപന്നങ്ങൾ ജനകീയമാക്കുന്നതിൽ തിരക്കിലാണ്. ഇത്തരം നാടൻ ഉൽപന്നങ്ങൾ ജനകീയമാക്കാൻ പലരും ശ്രമിക്കുന്നത് കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി. നിങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങൾ 'ഹാഷ്ടാഗ് മൈ പ്രൊഡക്റ്റ് മൈ പ്രൈഡ്' (#MyProductMyPride) എന്ന പേരിൽ സമൂഹമാധ്യമത്തിൽ അപ്പ്ലോഡ് ചെയ്യുക. നിങ്ങളുടെ ഈ ചെറിയ ശ്രമം ഒരുപാട് പേരുടെ ജീവിതം മാറ്റിമറിക്കും.
സുഹൃത്തുക്കളേ, കൈത്തറിക്കൊപ്പം, ഖാദിയെക്കുറിച്ച് സംസാരിക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. മുമ്പൊരിക്കലും ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത, എന്നാൽ ഇന്ന് അഭിമാനത്തോടെ ഖാദി ധരിക്കുന്ന നിരവധി ആളുകൾ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കണം. ഖാദി ഗ്രാമവ്യവസായത്തിന്റെ വിറ്റുവരവ് ആദ്യമായി ഒന്നരലക്ഷം കോടി കടന്നിരിക്കുന്നു എന്ന കാര്യത്തിലും സന്തോഷമുണ്ട്. സങ്കൽപ്പിക്കുക, ഒന്നരലക്ഷം കോടി രൂപ - ഖാദിയുടെ വിൽപന എത്രമാത്രം വർധിച്ചുവെന്ന് നിങ്ങൾക്കറിയാമോ? 400 ശതമാനം. ഖാദിയുടെയും കൈത്തറിയുടെയും ഈ വർദ്ധിച്ചുവരുന്ന വിൽപ്പന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഭൂരിഭാഗം സ്ത്രീകളും ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. എനിക്ക് നിങ്ങളോട് വീണ്ടും ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾക്ക് വൃത്യസ്ത തരം വസ്ത്രങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ ഇതുവരെ ഖാദിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ, ഈവർഷം മുതൽ ആരംഭിക്കുക. ഓഗസ്റ്റ് മാസം വന്നിരിക്കുന്നു, ഇത് സ്വാതന്ത്ര്യത്തിന്റെ മാസമാണ്, വിപ്ലവത്തിന്റെ മാസമാണ്. ഖാദി വാങ്ങാൻ ഇതിലും നല്ല അവസരം മറ്റെന്താണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മയക്കുമരുന്നിന്റെ വെല്ലുവിളിയെക്കുറിച്ച് ഞാൻ നിങ്ങളുമായി മൻ കി ബാത്തിൽ പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ കുട്ടി മയക്കുമരുന്നിന് ഇരയാകുമോ എന്ന ആശങ്കയിലാണ് ഓരോ കുടുംബവും. ഇത്തരക്കാരെ സഹായിക്കാൻ സർക്കാർ 'മാനസ്' എന്ന പേരിൽ ഒരു പ്രത്യേകകേന്ദ്രം തുറന്നിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിലെ വലിയൊരു ചുവടുവയ്പാണിത്. 'മാനസ്' എന്ന ഹെൽപ്പ് ലൈനും പോർട്ടൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. സർക്കാർ 1933 എന്ന ടോൾഫ്രീ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ വിളിച്ചാൽ ആർക്കും ആവശ്യമായ ഉപദേശം അല്ലെങ്കിൽ പുനരധിവാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഈ നമ്പറിൽ വിളിച്ച് "നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ'യുമായി പങ്കിടാം. മാനസുമായി പങ്കിടുന്ന വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കും. ഭാരതത്തെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജനങ്ങളോടും കുടുംബങ്ങളോടും സംഘടനകളോടും മാനസ് ഹെൽപ്പ് ലൈൻ പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാളെ ലോകമെമ്പാടും കടുവ ദിനം ആഘോഷിക്കും. കടുവകൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. നമ്മളെല്ലാവരും കടുവയുമായി ബന്ധപ്പെട്ട കഥകൾ കേട്ട് വളർന്നവരാണ്. കാടിന്റെ ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കെല്ലാം കടുവയുമായി ഇണങ്ങി ജീവിക്കുന്നത് എങ്ങനെയെന്ന് അറിയാം. നമ്മുടെ രാജ്യത്ത് മനുഷ്യരും കടുവകളും തമ്മിൽ ഒരിക്കലും സംഘർഷമുണ്ടാകാത്ത നിരവധി ഗ്രാമങ്ങളുണ്ട്. എന്നാൽ, ഇവിടങ്ങളിലും കടുവകളുടെ സംരക്ഷണത്തിനായി അഭൂതപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജനപങ്കാളിത്തത്തിന്റെ ഇത്തരമൊരു ശ്രമമാണ് 'കുൽഹാഡി ബന്ദ് പഞ്ചായത്ത്”. രാജസ്ഥാനിലെ രൺധമ്പോറിലാണ് രസകരമായ ഈ കാമ്പയിൻ ആരംഭിച്ചത്. കോടാലിയുമായി കാട്ടിൽ കയറില്ലെന്നും മരം മുറിക്കില്ലെന്നും പ്രാദേശിക സമൂഹങ്ങൾ സ്വമേധയാ പ്രതിജ്ഞയെടുത്തു. ഈയൊരു തീരുമാനത്തോടെ ഇവിടുത്തെ കാടുകൾ വീണ്ടും ഹരിതാഭമാവുകയും കടുവകൾക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി ടൈഗർ റിസർവ്. ഇവിടുത്തെ പ്രാദേശിക സമുദായങ്ങൾ, പ്രത്യേകിച്ച് ഗോണ്ട്, മാന ഗോത്രങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാർ ഇക്കോ- ടൂറിസത്തിലേക്ക് അതിവേഗ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. ഇവിടെ കടുവകളുടെ സ്വൈരവിഹാരം വർധിക്കുന്നതിന് അവർ വനത്തെ ആശ്രയിക്കുന്നത് കുറച്ചു. ആന്ധ്രാപ്രദേശിലെ നല്ലാമലായിലെ കുന്നുകളിൽ താമസിക്കുന്ന 'ചേഞ്ചു' ഗോത്രത്തിന്റെ പ്രയത്നവും നിങ്ങളെ അത്ഭുതപ്പെടുത്തും. ടൈഗർ ട്രാക്കേഴ്സ് എന്നനിലയിൽ, വന്യമൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ ശേഖരിച്ചു. ഇതോടൊപ്പം പ്രദേശത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരീക്ഷിച്ചുവരുന്നു. അതുപോലെ, ഉത്തർപ്രദേശിലെ പീലിഭീത്തിൽ നടക്കുന്ന 'ബാഘ് മിത്ര പരിപാടിയും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇതിന് കിഴിൽ, 'ബാഘ് മിത്ര' ആയി പ്രവർത്തിക്കാൻ പ്രദേശവാസികൾക്ക് പരിശീലനം നൽകുന്നു. കടുവകളും മനുഷ്യരും തമ്മിൽ ഒരു സംഘട്ടനവും ഉണ്ടാകാതിരിക്കാൻ ഈ 'ബാഘ് മിത്ര്” പൂർണശ്രദ്ധ ചെലുത്തുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയിൽ ചില ശ്രമങ്ങൾ മാത്രമേ ഞാൻ ഇവിടെ ചർച്ച ചെയ്തിട്ടുള്ളൂ. എന്നാൽ പൊതുജനപങ്കാളിത്തം കടുവകളുടെ സംരക്ഷണത്തിൽ വളരെയധികം സഹായിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തരം ശ്രമങ്ങൾ മൂലം ഭാരതത്തിൽ ഓരോവർഷവും കടുവകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ കടുവകളിൽ 70 ശതമാനവും നമ്മുടെ രാജ്യത്താണെന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷവും അഭിമാനവും തോന്നും. ചിന്തിക്കുക, 70 ശതമാനം കടുവകൾ. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ധാരാളം കടുവ സങ്കേതങ്ങൾ ഉള്ളത്.
സുഹൃത്തുക്കളെ, കടുവകൾ പെരുകുന്നതിനൊപ്പം നമ്മുടെ നാട്ടിലെ വനമേഖലയും അതിവേഗം വർധിച്ചുവരികയാണ്. ഇതിലും സമൂഹത്തിന്റെ പ്രയത്നത്താൽ വൻവിജയമാണ് കൈവരിക്കുന്നത്. കഴിഞ്ഞ ‘മൻ കി ബാത്ത്" പരിപാടിയിൽ ഏക് പേട് മാ കേ നാം' എന്ന പരിപാടിയെ കുറിച്ച് ഞാൻ നിങ്ങളുമായി ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വലിയൊരു വിഭാഗം ആളുകൾ ഈ കാമ്പയിന് ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കുറച്ച് ദിവസങ്ങൾക്കുമുമ്പ്, ശുചിത്വത്തിന് പേരുകേട്ട ഇൻഡോറിൽ ഒരു അത്ഭുതകരമായ പരിപാടി നടന്നു. 'ഏക് പേട് മാ കേ നാം'എന്ന പരിപാടിയിൽ ഒറ്റദിവസം കൊണ്ട് രണ്ടുലക്ഷത്തിലധികം വൃക്ഷത്തൈകളാണ് ഇവിടെ നട്ടത്. സ്വന്തം അമ്മയുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ കാമ്പെയ്നിൽ നിങ്ങളും പങ്കാളിയാകണം. ഒരു സെൽഫി എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുക. ഈ കാമ്പെയ്നിൽ ചേരുന്നതിലൂടെ, തങ്ങളുടെ അമ്മയ്ക്കും ഭൂമാതാവിനും - ഇവരിരുവർക്കും - വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തുവെന്ന് നിങ്ങൾക്ക് അനുഭവപ്പെടും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓഗസ്റ്റ് 15 വിദൂരമല്ല. ഓഗസ്റ്റ് 15 നോട് ഇപ്പോൾ 'ഹർ ഘർ തിരംഗ അഭിയാൻ' എന്ന ഒരു കാമ്പെയ്ൻ കൂടി ബന്ധപ്പെട്ടു കിടക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എല്ലാവരുടെയും ആവേശം ഹർ ഘർ തിരംഗ അഭിയാൻ' രാജ്യമെമ്പാടും ഉയർന്നതാണ്. ദരിദ്രനോ, പണക്കാരനോ, ചെറിയ വീടോ, വലിയ വീടോ ആകട്ടെ, ത്രിവർണപതാകയുയർത്തി എല്ലാവർക്കും അഭിമാനിക്കാം. ത്രിവർണപതാകയ്ക്കൊപ്പം സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലും ആവേശം കണ്ടുവരുന്നു. ഒരു കോളനിയിലോ സൊസൈറ്റിയിലോ ഉള്ള എല്ലാ വീട്ടിലും ത്രിവർണ്ണപതാക പാറിക്കളിക്കുമ്പോൾ, താമസിയാതെ മറ്റ് വീടുകളിലും ത്രിവർണ്ണപതാക പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. അതായത്, 'ഹർ ഘർ തിരംഗ അഭിയാൻ - ത്രിവർണ്ണപതാകയുടെ പ്രൗഢിയിൽ ഒരു അതുല്യമായ ഉത്സവം സൃഷ്ടിച്ചു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പലതരം നൂതനാശയങ്ങളും വന്നുതുടങ്ങിയിരിക്കുന്നു. ഓഗസ്റ്റ് 15 അടുക്കുമ്പോൾ, ത്രിവർണ്ണപതാക പ്രദർശിപ്പിക്കുന്നതിനുള്ള വിവിധതരം ഉൽപ്പന്നങ്ങൾ വീടുകളിലും ഓഫീസുകളിലും കാറുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ചില ആളുകൾ 'തിരംഗ' അവരുടെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്യുന്നു. ത്രിവർണ്ണപതാകയെക്കുറിച്ചുള്ള ഈ സന്തോഷം, ഈ ആവേശം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ, മുമ്പത്തെപ്പോലെ ഈ വർഷവും നിങ്ങൾ തീർച്ചയായും ത്രിവർണ്ണപതാകയ്ക്കൊപ്പമുള്ള നിങ്ങളുടെ സെൽഫി 'harghartiranga.com' ൽ അപ്ലോഡ് ചെയ്യുമല്ലോ. ഒരുകാര്യം കൂടി നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർഷവും ആഗസ്റ്റ് 15 ന് മുമ്പ് നിങ്ങൾ എനിക്ക് ധാരാളം നിർദ്ദേശങ്ങൾ അയക്കാറുണ്ട്. ഈ വർഷവും നിങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും അയക്കണം. MyGov അല്ലെങ്കിൽ NaMo ആപ്പിലും നിങ്ങളുടെ നിർദ്ദേശങ്ങൾ അയയ്ക്കാം. ഓഗസ്റ്റ് 15 ന് ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കഴിയുന്നത്ര നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിന്റെ' നിങ്ങളോടൊപ്പമുള്ള ഈ അദ്ധ്യായം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. രാജ്യത്തിന്റെ പുതിയ നേട്ടങ്ങളും പൊതുജന പങ്കാളിത്തത്തിനായുള്ള പുതിയ ശ്രമങ്ങളുമായി അടുത്ത തവണ വീണ്ടും ഒത്തുചേരാം. നിങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും മൻ കി ബാത്തിലേക്ക് അയക്കുക. വരും നാളുകളിൽ നിരവധി ഉത്സവങ്ങളും വരുന്നുണ്ട്. എല്ലാ ഉത്സവാഘോഷങ്ങൾക്കും നിങ്ങൾക്ക് ആശംസകൾ നേരുന്നു. കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആസ്വദിക്കൂ. രാജ്യത്തിന് വേണ്ടി പുതിയ എന്തെങ്കിലും ചെയ്യാനുള്ള ഊർജം നിരന്തരം നിലനിർത്തുക.
വളരെ നന്ദി. നമസ്കാരം

ന്യൂഡൽഹി : 30 ജൂൺ 2024
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നമസ്കാരം. ഫെബ്രുവരി മുതല്‍ നാമെല്ലാവരും കാത്തിരുന്ന ദിവസം ഇന്ന് വന്നെത്തി. 'മന് കി ബാത്തിലൂടെ' ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും ഇടയിലേക്ക് വന്നിരിക്കുന്നു. വളരെ മനോഹരമായ ഒരു ചൊല്ലുണ്ട് - 'ഇതി വിദ പുനര്‍മിലനായ', അതിന്റെ അര്‍ത്ഥവും അത്രതന്നെ മനോഹരമാണ്, വീണ്ടും കണ്ടുമുട്ടാന്‍ വേണ്ടി ഞാന്‍ യാത്ര പറയുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാന്‍ നിങ്ങളെ വീണ്ടും കാണുമെന്ന് ഫെബ്രുവരിയില്‍ നിങ്ങളോട് പറഞ്ഞത് ഈ ആവേശത്തിലാണ്. ഇന്ന് 'മന് കി ബാത്തിലൂടെ' ഞാന്‍ നിങ്ങളുടെ ഇടയില്‍ വീണ്ടും എത്തിയിരിക്കുന്നു. നിങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നുവെന്നും വീട്ടില്‍ എല്ലാവരുടെയും ആരോഗ്യം നന്നായിരിക്കുന്നുവെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ മണ്‍സൂണ്‍ വന്നിരിക്കുന്നു, മണ്‍സൂണ്‍ വരുമ്പോള്‍ മനസ്സും സന്തോഷിക്കുന്നു. ഇന്ന് മുതല്‍ ഒരിക്കല്‍ കൂടി 'മന് കി ബാത്തില്‍' നമ്മള് ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലും രാജ്യത്തിലും മാറ്റം കൊണ്ടുവരുന്ന നാട്ടുകാരെക്കുറിച്ചാണ്. നമ്മുടെ സമ്പന്നമായ സംസ്കാരവും മഹത്തായ ചരിത്രവും വികസിത ഭാരതത്തിനായുള്ള ശ്രമങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം.
സുഹൃത്തുക്കളേ, ഫെബ്രുവരി മുതല്‍ ഇന്നുവരെ, മാസത്തിലെ അവസാന ഞായറാഴ്ച അടുക്കുമ്പോഴെല്ലാം, നിങ്ങളുമായുള്ള ഈ ആശയവിനിമയം എനിക്ക് വല്ലാതെ നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ മാസങ്ങളില്‍ നിങ്ങള്‍ എനിക്ക് ലക്ഷക്കണക്കിന് സന്ദേശങ്ങള്‍ അയച്ചത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. 'മന് കി ബാത്ത്' റേഡിയോ പരിപാടി ഏതാനും മാസങ്ങളായി നിര്‍ത്തലാക്കിയിരുന്നു. പക്ഷേ 'മന് കി ബാത്തിന്റെ' ആത്മാവ് രാജ്യത്ത്, സമൂഹത്തില്‍, എല്ലാ ദിവസവും ചെയ്യുന്ന നല്ല പ്രവൃത്തികളില്‍, നിസ്വാര്‍ത്ഥ മനോഭാവത്തോടെ ചെയ്യുന്ന ജോലികളില്‍ നിലനിന്നു, അത് സമൂഹത്തില്‍ ധനാത്മക സ്വാധീനം ചെലുത്തുന്നു - ഇത് തടസ്സമില്ലാതെ തുടരണം. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കിടയില്‍, ഹൃദയസ്പര്‍ശിയായ ഇത്തരം വാര്‍ത്തകള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം.
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ജൂണ്‍ 30 വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. നമ്മുടെ ആദിവാസി സഹോദരങ്ങളും സഹോദരിമാരും ഈ ദിവസം 'ഹൂല്‍ ദിവസ്' ആയി ആഘോഷിക്കുന്നു. വിദേശ ഭരണാധികാരികളുടെ അതിക്രമങ്ങളെ ശക്തമായി എതിര്‍ത്ത ധീരനായ സിദ്ധോ-കാന്‍ഹുവിന്റെ അദമ്യമായ ധൈര്യവുമായി ഈ ദിനം ബന്ധപ്പെട്ടിരിക്കുന്നു. ധീരനായ സിദ്ധോ-കാന്‍ഹു ആയിരക്കണക്കിന് സന്‍ഥാലി യുവാക്കളെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടി. ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് സംഭവിച്ചത് 1855 ലാണ്. അതായത്, 1857 ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് രണ്ട് വര്‍ഷം മുമ്പ്, ഝാര്‍ഖണ്ഡിലെ സന്ഥാല് പ്രവിശ്യയിലെ നമ്മുടെ ആദിവാസി സഹോദരങ്ങള്‍ വിദേശ ഭരണാധികാരികള്‍ക്കെതിരെ ആയുധമെടുത്തപ്പോഴാണ് ഇത് സംഭവിച്ചത്. നമ്മുടെ സന്‍ഥാലി സഹോദരീസഹോദരന്മാരോട് ബ്രിട്ടീഷുകാര്‍ നിരവധി അതിക്രമങ്ങള്‍ നടത്തുകയും അവര്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ പോരാട്ടത്തില്‍ അത്ഭുതകരമായ ധീരത കാണിച്ച് ധീരന്മാരായ സിദ്ധോയും കാന്‍ഹുവും രക്തസാക്ഷികളായി. ഝാര്‍ഖണ്ഡിന്റെ ഈ അനശ്വരപുത്രന്മാരുടെ ത്യാഗം ഇന്നും നാട്ടുകാരെ പ്രചോദിപ്പിക്കുന്നു. സന്‍ഥാലി ഭാഷയില്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഗാനത്തില്‍ നിന്നുള്ള ഒരു ഭാഗം നമുക്ക് കേള്‍ക്കാം.
Play audio clip
എന്റെ പ്രിയ സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധം ഏതാണെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍, നിങ്ങള്‍ തീര്‍ച്ചയായും പറയും - 'അമ്മ'. നമ്മുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന പദവി അമ്മയ്ക്കാണ്. എല്ലാ വേദനകളും സഹിച്ചും അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ഓരോ അമ്മയും തന്റെ കുഞ്ഞിനോട് അളവറ്റ വാത്സല്യവും ചൊരിയുന്നു. നമുക്ക് ജന്മം നല്കിയ അമ്മയുടെ ഈ സ്നേഹം നമുക്കെല്ലാവര്‍ക്കും ഒരു കടം പോലെയാണ്, അത് വീട്ടാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ചിന്തിച്ചു, നമുക്ക് അമ്മയ്ക്ക് വേണ്ടി ഒന്നും നല്കാന് കഴിയില്ല, പക്ഷേ നമുക്ക് മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇക്കാര്യം കണക്കിലെടുത്ത്, ഈ വര്‍ഷം ലോക പരിസ്ഥിതിദിനത്തില്‍ ഒരു പ്രത്യേക കാമ്പെയ്ന് ആരംഭിച്ചു. ഈ പദ്ധതിയുടെ പേര് - 'ഏക് പേട് മാ കേ നാം' (അമ്മയുടെ പേരില്‍ ഒരു മരം). അമ്മയുടെ പേരില്‍ ഞാനും ഒരു മരം നട്ടിട്ടുണ്ട്. ലോകത്തിലെ എല്ലാ പൗരന്മാരോടും അമ്മമാരോടൊപ്പമോ അവരുടെ പേരുകളിലോ ഒരു മരം നടാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമ്മമാരുടെ സ്മരണയ്ക്കായി അല്ലെങ്കില്‍ അവരുടെ ബഹുമാനാര്‍ത്ഥം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന് അതിവേഗം വളരുന്നത് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആളുകള്‍ അവരുടെ അമ്മമാര്‍ക്കൊപ്പമോ അവരുടെ ഫോട്ടോകള്‍ക്കൊപ്പമോ മരം നട്ടുപിടിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നു. എല്ലാവരും അവരുടെ അമ്മമാര്‍ക്ക് വേണ്ടി മരം നട്ടുപിടിപ്പിക്കുന്നു - അവര്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും, അവര്‍ ജോലി ചെയ്യുന്ന സ്ത്രീകളായാലും വീട്ടമ്മമാരായാലും. അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ എല്ലാവര്ക്കും തുല്യ അവസരമാണ് ഈ കാമ്പയിന് നല്‍കിയത്. #plant4Mother #ഏക് പേട് മാ കെ നാം എന്നിവയോടൊപ്പം അവരുടെ ഫോട്ടോകള്‍ പങ്കിടുമ്പോള്‍ അവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്നു.
സുഹൃത്തുക്കളേ, ഈ പ്രചാരണത്തിന് മറ്റൊരു ഗുണം കൂടിയുണ്ട്. ഭൂമിയും ഒരു അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്നു. നമ്മുടെ എല്ലാ ജീവിതങ്ങളുടെയും അടിസ്ഥാനം ഭൂമിയാണ്. അതിനാല്‍ അമ്മയായ ഭൂമിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. അമ്മയുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന് നമ്മുടെ അമ്മയെ ബഹുമാനിക്കുക മാത്രമല്ല ഭൂമാതാവിനെ സംരക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ ദശകത്തില്‍, എല്ലാവരുടെയും ശ്രമഫലമായി, ഭാരതത്തില്‍ അഭൂതപൂര്‍വമായി വനവിസ്തൃതി വര്‍ധിച്ചു. അമൃത് മഹോത്സവവേളയില്‍ രാജ്യത്തുടനീളം 60,000 ത്തിലധികം അമൃത് സരോവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇനി അമ്മയുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രചാരണം വേഗത്തിലാക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ അതിവേഗം അതിന്റെ വര്‍ണ്ണങ്ങള്‍ പരത്തുകയാണ്. പിന്നെ മഴക്കാലത്ത് എല്ലാവരും വീടുകളില്‍ തിരയാന്‍ തുടങ്ങുന്നത് കുടയാണ്. ഇന്ന് 'മന് കി ബാത്തില്‍' ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒരു പ്രത്യേകതരം കുടയെക്കുറിച്ചാണ്. ഈ കുടകള്‍ ഉണ്ടാക്കുന്നത് നമ്മുടെ കേരളത്തിലാണ്. യഥാര്‍ത്ഥത്തില്‍, കേരള സംസ്കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രധാന ഭാഗമാണ് കുടകള്‍. എന്നാല്‍ ഞാന്‍ പറയുന്ന കുടകള്‍ 'കാര്‍ത്തുമ്പി കുടകള്‍' ആണ്. അവ കേരളത്തിലെ അട്ടപ്പാടിയിലാണ് തയ്യാറാക്കുന്നത്. ഈ വര്‍ണ്ണാഭമായ കുടകള്‍ വളരെ മനോഹരമാണ്. ഈ കുടകള്‍ നമ്മുടെ കേരളത്തിലെ ആദിവാസി സഹോദരിമാരാണ് ഒരുക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ന് രാജ്യത്തുടനീളം ഈ കുടകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയും ഇവ വില്‍ക്കുന്നുണ്ട്. 'വട്ടലക്കി സഹകരണ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി'യുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ സ്ത്രീശക്തിയാണ് ഈ സഹകരണസംഘത്തെ നയിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭകത്വത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചത്. ഈ സൊസൈറ്റി ഒരു മുള കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ് ഇക്കൂട്ടര്‍. തങ്ങളുടെ കുടകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുക മാത്രമല്ല, അവരുടെ പാരമ്പര്യവും സംസ്കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയാണ് അവരുടെ ലക്ഷ്യം. ഇന്ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ് കാര്‍ത്തുമ്പി കുട. വോക്കല്‍ ഫോര്‍ ലോക്കലിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്താണ്?
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്ത മാസം ഈ സമയമാകുമ്പോഴേക്കും പാരീസ് ഒളിമ്പിക്സ് ആരംഭിക്കും. ഒളിമ്പിക് ഗെയിംസില്‍ ഭാരതീയ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളെല്ലാവരും കാത്തിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാരതീയ ടീമിന് ഒളിമ്പിക് ഗെയിംസിന് എല്ലാ ആശംസകളും നേരുന്നു. ടോക്കിയോ ഒളിമ്പിക്സിന്റെ ഓര്‍മ്മകള്‍ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ ഇപ്പോഴും മായാതെ നില്ക്കുന്നു. ടോക്കിയോയിലെ നമ്മുടെ കളിക്കാരുടെ പ്രകടനം ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കി. ടോക്കിയോ ഒളിമ്പിക്സിന് ശേഷം, നമ്മുടെ കായികതാരങ്ങള്‍ പാരീസ് ഒളിമ്പിക്സിനായി പൂര്‍ണ്ണമനസ്സോടെ തയ്യാറെടുക്കുകയായിരുന്നു. നമ്മള് എല്ലാ കളിക്കാരെയും കൂട്ടിച്ചേര്‍ത്താല്‍, അവരെല്ലാം ഏകദേശം തൊള്ളായിരത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് വളരെ വലിയ സംഖ്യയാണ്.
സുഹൃത്തുക്കളേ, പാരീസ് ഒളിമ്പിക്സില്‍ നിങ്ങള്‍ക്ക് ആദ്യമായി ചില കാര്യങ്ങള്‍ കാണാന്‍ കഴിയും. ഷൂട്ടിങ്ങില്‍ നമ്മുടെ താരങ്ങളുടെ പ്രതിഭയാണ് മുന്നില്‍ വരുന്നത്. ടേബിള്‍ ടെന്നീസില്‍ പുരുഷ-വനിതാ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. നമ്മളുടെ ഷൂട്ടര്‍ പെണ്‍കുട്ടികളും ഇന്ത്യന്‍ ഷോട്ട്ഗണ്‍ ടീമില്‍ ഉള്‍പ്പെടുന്നു. ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഗുസ്തി, കുതിരസവാരി വിഭാഗങ്ങളില്‍ ഇത്തവണ നമ്മുടെ ടീമിലെ കളിക്കാര്‍ മത്സരിക്കും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാം ഇത്തവണ കായികരംഗത്ത് വേറിട്ടൊരു ആവേശം കാണുമെന്ന്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നമ്മള് മികച്ച പ്രകടനം കാഴ്ചവെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ചെസ്, ബാഡ്മിന്റണ്‍ എന്നിവയിലും നമ്മുടെ താരങ്ങള്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഒളിമ്പിക്സിലും നമ്മുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍. ഈ ഗെയിമുകളില്‍ നമ്മള് മെഡലുകള്‍ നേടും. ഒപ്പം ഭാരതീയരുടെ ഹൃദയം കീഴടക്കും. വരും ദിവസങ്ങളില്‍ ഭാരതീയ ടീമിനെ കാണാന്‍ എനിക്കും അവസരം ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ പേരില്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കും. അതെ.. ഇത്തവണ നമ്മുടെ ഹാഷ്ടാഗ് #Cheer4Bharat ആണ്. ഈ ഹാഷ്ടാഗിലൂടെ നമുക്ക് നമ്മുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കണം... അവരുടെ ആവേശം വര്‍ധിപ്പിക്കണം. അതിനാല്‍ ഊര്‍ജം നിലനിര്‍ത്തുക...നിങ്ങളുടെ ഈ ഊര്‍ജം .ഭാരതത്തിന്റെ മാന്ത്രികത ലോകത്തിന് മുന്നില്‍ കാണിക്കാന്‍ സഹായിക്കും. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഒരു ചെറിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്യുന്നു.
Play audio clip
ഈ റേഡിയോ പരിപാടി കേട്ട് നിങ്ങളും അത്ഭുതപ്പെട്ടു, അല്ലേ? അതിനാല്‍ വരൂ, അതിന്റെ പിന്നിലെ മുഴുവന്‍ കഥയും നമുക്ക് കേള്‍ക്കാം. യഥാര്‍ത്ഥത്തില്‍ ഇത് കുവൈറ്റ് റേഡിയോയുടെ പ്രക്ഷേപണത്തിന്റെ ഒരു ക്ലിപ്പാണ്. ഇനി നമ്മള് കുവൈറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ കരുതും, പിന്നെ ഹിന്ദി എങ്ങനെ അവിടെ വന്നു? എന്നതിനെ കുറിച്ചും. യഥാര്‍ത്ഥത്തില്‍, കുവൈറ്റ് സര്‍ക്കാര്‍ അതിന്റെ ദേശീയ റേഡിയോയില്‍ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ട്. അതും ഹിന്ദിയില്‍. എല്ലാ ഞായറാഴ്ചകളിലും അരമണിക്കൂറോളം 'കുവൈത്ത് റേഡിയോ'യില്‍ ഇത് പ്രക്ഷേപണം ചെയ്യുന്നു. ഭാരതീയ സംസ്കാരത്തിന്റെ വിവിധ നിറങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കലാലോകവുമായി ബന്ധപ്പെട്ട നമ്മുടെ സിനിമകളും ചര്‍ച്ചകളും അവിടെയുള്ള ഭാരതീയ സമൂഹത്തിനിടയില്‍ വളരെ ജനപ്രിയമാണ്. കുവൈറ്റിലെ നാട്ടുകാരും ഇതില്‍ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ മഹത്തായ സംരംഭം സ്വീകരിച്ചതിന് കുവൈറ്റ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.
സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരം ഇന്ന് ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നതില്‍ ഏത് ഭാരതീയനാണ് സന്തോഷിക്കാത്തത്? ഇപ്പോള്‍, തുര്‍ക്ക്മെനിസ്ഥാനില്‍, ഈ വര്‍ഷം മെയ് മാസത്തില്‍ ദേശീയ കവിയുടെ 300-ാം ജന്മദിനം ആഘോഷിച്ചു. ഈ അവസരത്തില്‍, ലോകത്തിലെ പ്രശസ്തരായ 24 കവികളുടെ പ്രതിമകള്‍ തുര്‍ക്ക്മെനിസ്ഥാന്‍ പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ഈ പ്രതിമകളിലൊന്ന് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെതാണ്. ഇത് ഭാരതത്തിന് ലഭിച്ച ബഹുമതിയാണ്, ഗുരുദേവന് ലഭിച്ച ബഹുമതിയാണ്. അതുപോലെ, ജൂണ്‍ മാസത്തില്‍ രണ്ട് കരീബിയന്‍ രാജ്യങ്ങളായ സുരിനാമും സെന്റ് വിന്‍സെന്റും ഗ്രനേഡൈന്‍സും തങ്ങളുടെ ഭാരതീയ പൈതൃകം തികഞ്ഞ ഉത്സാഹത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. സുരിനാമിലെ ഭാരതീയസമൂഹം എല്ലാ വര്‍ഷവും ജൂണ്‍ 5 ഭാരതീയ ആഗമന ദിനമായും പ്രവാസി ദിനമായും ആഘോഷിക്കുന്നു. ഹിന്ദിയ്ക്കൊപ്പം ഭോജ്പുരിയും ഇവിടെ വ്യാപകമായി സംസാരിക്കപ്പെടുന്നു. സെന്റ് വിന്‍സെന്റിലും ഗ്രനേഡൈന്‍സിലും താമസിക്കുന്ന ഭാരതീയ വംശജരായ നമ്മുടെ സഹോദരീസഹോദരന്മാരുടെ എണ്ണവും ആറായിരത്തോളം വരും. അവരെല്ലാം തങ്ങളുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ്. ജൂണ്‍ ഒന്നിന് അവര്‍ ഭാരതീയ ആഗമന ദിനം വളരെ ആവേശത്തോടെ ആഘോഷിച്ചതിന്റെ പിന്നില്‍ ഈ വികാരം വ്യക്തമായി പ്രതിഫലിക്കുന്നു. ഭാരതീയ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും വിപുലീകരണം ലോകമെമ്പാടും കാണുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ, ഈ മാസം ലോകം മുഴുവന്‍ പത്താമത് യോഗ ദിനം വളരെ ആവേശത്തോടെയും തീവ്രതയോടെയും ആഘോഷിച്ചു. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. കാശ്മീരില്‍ യുവാക്കള്‍ക്കൊപ്പം സഹോദരിമാരും പെണ്മക്കളും യോഗ ദിനത്തില്‍ ആവേശത്തോടെ പങ്കെടുത്തു. യോഗാ ദിനാചരണം പുരോഗമിക്കുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ പിറന്നിരിക്കുകയാണ്. ലോകമെമ്പാടും നിരവധി അത്ഭുതകരമായ നേട്ടങ്ങള്‍ യോഗ കൈവരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ആദ്യമായി ഒരു വനിത അല്‍ ഹനൂഫ് സാദ് യോഗ പ്രോട്ടോക്കോള്‍ നയിച്ചു. ഇതാദ്യമായാണ് ഒരു സൗദി വനിത ഒരു പ്രധാന യോഗ സമ്മേളനത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇത്തവണ യോഗാ ദിനത്തില്‍ ഈജിപ്തില്‍ ഫോട്ടോ മത്സരം സംഘടിപ്പിച്ചിരുന്നു. നൈല്‍ നദിക്കരയിലും പിരമിഡുകള്‍ക്ക് മുന്നിലും ചെങ്കടലിന്റെ ബീച്ചുകളിലും ലക്ഷക്കണക്കിന് ആളുകള്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ വളരെ ജനപ്രിയമായി. മാര്‍ബിള്‍ ബുദ്ധ പ്രതിമയ്ക്ക് പേരുകേട്ട മ്യാന്മറിലെ മാരവിജയ പഗോഡ കോംപ്ലക്സ് ലോകപ്രശസ്തമാണ്. ജൂണ്‍ 21 ന് ഇവിടെയും ഒരു അത്ഭുതകരമായ യോഗ സെഷന് സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീലങ്കയിലെ യുനെസ്കോ പൈതൃക സ്ഥലമായി പേരുകേട്ട ഗാലെ ഫോര്‍ട്ടില്‍ അവിസ്മരണീയമായ ഒരു യോഗ സെഷനും നടന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഒബ്സര്‍വേഷന്‍ ഡെക്കിലും ആളുകള്‍ യോഗ ചെയ്തു. ആദ്യമായി വലിയ തോതില്‍ സംഘടിപ്പിച്ച യോഗാ ദിന പരിപാടിയില്‍ മാര്‍ഷല്‍ ഐലന്‍ഡ്സ് പ്രസിഡന്റും പങ്കെടുത്തു. ഭൂട്ടാനിലെ തിമ്പുവിലും ഒരു വലിയ യോഗാ ദിന പരിപാടി സംഘടിപ്പിച്ചു, അതില്‍ എന്റെ സുഹൃത്ത് പ്രധാനമന്ത്രി ടോബ്ഗേയും പങ്കെടുത്തു. അതായത്, ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകളുടെ വിശാലദൃശ്യങ്ങള്‍ നാമെല്ലാവരും കണ്ടു. യോഗാ ദിനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഞാനും നിങ്ങളോട് മുന്‍പും അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. യോഗ ഒരു ദിവസത്തെ പരിശീലനമാക്കി മാറ്റരുത്. നിങ്ങള്‍ പതിവായി യോഗ ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ അനുഭവപ്പെടും.
സുഹൃത്തുക്കളേ, ലോകമെമ്പാടും വലിയ ഡിമാന്‍ഡുള്ള ഭാരതത്തിന്റെ നിരവധി ഉല്‍പ്പന്നങ്ങളുണ്ട്, കൂടാതെ ഭാരതത്തിന്റെ ഏതെങ്കിലും പ്രാദേശിക ഉല്‍പ്പന്നം ആഗോളതലത്തില്‍ വരുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുക സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു ഉല്‍പ്പന്നമാണ് 'അരക്കു കാപ്പി' ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാ രാമ രാജു ജില്ലയിലാണ് അരക്കു കാപ്പി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്. സമ്പന്നമായ സ്വാദിനും സുഗന്ധത്തിനും പേരുകേട്ടതാണ് ഇത്. ഒന്നരലക്ഷത്തോളം ആദിവാസി കുടുംബങ്ങള്‍ അരക്കു കാപ്പി കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അരക്കു കാപ്പിയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ ഗിരിജന്‍ സഹകരണസംഘം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ കര്‍ഷക സഹോദരങ്ങളെ ഒന്നിപ്പിക്കുകയും അരക്കു കാപ്പി കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതും ഈ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൊണ്ട ദോര ആദിവാസി സമൂഹത്തിനും ഇതുവഴി ഏറെ പ്രയോജനം ലഭിച്ചിട്ടുണ്ട്. പണം സമ്പാദിക്കുന്നതിനൊപ്പം മാന്യമായ ജീവിതവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരിക്കല്‍ വിശാഖപട്ടണത്ത് വെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗാരുവിനോടൊപ്പം ഈ കാപ്പി ആസ്വദിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ രുചിയെക്കുറിച്ചൊന്നും ചോദിക്കരുത്! ഈ കോഫി അതിശയകരമാണ്! അരക്കു കോഫി നിരവധി ഗ്ലോബല്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും കാപ്പി ഹിറ്റായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അരക്കു കാപ്പിയും ആസ്വദിക്കണം.
സുഹൃത്തുക്കളേ, ജമ്മു കാശ്മീരിലെ ജനങ്ങളും പ്രാദേശിക ഉല്പന്നങ്ങള് ആഗോള ഉല്‍പ്പന്നമാക്കുന്നതില്‍ പിന്നിലല്ല. കഴിഞ്ഞ മാസം ജമ്മു കാശ്മീര്‍ നേടിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് മാതൃകയാണ്. ഇവിടെയുള്ള പുല്‍വാമയില്‍ നിന്നാണ് ആദ്യമായി സ്നോ പീസ് ലണ്ടനിലേക്ക് അയച്ചത്. കാശ്മീരില്‍ വിളയുന്ന വിദേശ പച്ചക്കറികള്‍ എന്തുകൊണ്ട് ലോക ഭൂപടത്തില്‍ കൊണ്ടുവന്നുകൂടാ എന്ന ആശയം ചിലര്‍ക്കുണ്ടായി. തുടര്‍ന്ന് ചകുര ഗ്രാമത്തിലെ അബ്ദുള്‍ റഷീദ് മീറാണ് ഇതിനായി ആദ്യം രംഗത്തെത്തിയത്. ഗ്രാമത്തിലെ മറ്റ് കര്‍ഷകരുടെ ഭൂമി സംയോജിപ്പിച്ച് അദ്ദേഹം സ്നോ പീസ് വളര്‍ത്താന്‍ തുടങ്ങി. താമസിയാതെ കാശ്മീരില്‍ നിന്ന് ലണ്ടനിലേക്ക് സ്നോ പീസ് എത്താന്‍ തുടങ്ങി ഈ വിജയം ജമ്മു കാശ്മീരിലെ ജനങ്ങളുടെ സമൃദ്ധിക്ക് പുതിയ വാതിലുകള്‍ തുറന്നു. നമ്മുടെ നാട്ടില്‍ ഇത്തരം തനത് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു കുറവുമില്ല. അത്തരം ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ #myproductsmypride-മായി പങ്കിടണം. വരാനിരിക്കുന്ന 'മന് കി ബാത്തില്‍' ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.
മമ പ്രിയ :ദേശവാസിന്‍:
അദ്യ അഹം കിഞ്ചിത് ചര്‍ച്ച സംസ്കൃത ഭാഷയാ ആരംഭേ
'മന് കി ബാത്തില്‍' ഞാന്‍ പെട്ടെന്ന് സംസ്കൃതത്തില്‍ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം? ഇതിന് കാരണം, ഇന്ന് സംസ്കൃതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ദിവസമാണ്! ഇന്ന്, ജൂണ്‍ 30 ന്, ആകാശവാണി അതിന്റെ സംസ്കൃത ബുള്ളറ്റിന് പ്രക്ഷേപണം ചെയ്തതിന്റെ 50 വര്‍ഷം തികയുകയാണ്. ഈ ബുള്ളറ്റിന് 50 വര്‍ഷമായി തുടര്‍ച്ചയായി നിരവധി ആളുകളെ സംസ്കൃതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആകാശവാണി കുടുംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, പുരാതന ഭാരതീയ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും പുരോഗതിയില്‍ സംസ്കൃതത്തിന് വലിയ പങ്കുണ്ട്. നാം സംസ്കൃതത്തെ ബഹുമാനിക്കുകയും നമ്മുടെ ദൈനംദിന ജീവിതവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ പലരും ഇത്തരമൊരു ശ്രമം നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ ഒരു പാര്‍ക്കുണ്ട് - കബ്ബണ്‍ പാര്‍ക്ക്! ഇവിടെയുള്ളവര്‍ ഈ പാര്‍ക്കില്‍ ഒരു പുതിയ പരമ്പര ആരംഭിച്ചു. ഇവിടെ ആഴ്ചയില്‍ ഒരിക്കല്‍, എല്ലാ ഞായറാഴ്ചയും, കുട്ടികളും യുവാക്കളും മുതിര്‍ന്നവരും പരസ്പരം സംസ്കൃതത്തില്‍ സംസാരിക്കുന്നു. ഇത് മാത്രമല്ല, സംസ്കൃതത്തില്‍ മാത്രം നിരവധി സംവാദ സെഷനുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. അവരുടെ സംരംഭത്തിന്റെ പേര് - സംസ്കൃത വാരാന്ത്യം! ഒരു വെബ്സൈറ്റിലൂടെ ശ്രീമതി സമഷ്ടി ഗുബ്ബിയാണ് ഇത് ആരംഭിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഈ ശ്രമം ബെംഗളൂരുവിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. നമ്മളെല്ലാവരും അത്തരം ശ്രമങ്ങളില്‍ പങ്കാളികളാകുകയാണെങ്കില്‍, ലോകത്തിലെ പുരാതനവും ശാസ്ത്രീയവുമായ ഒരു ഭാഷയില്‍ നിന്ന് നമുക്ക് ധാരാളം പഠിക്കാനാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കി ബാത്തിന്റെ' ഈ അദ്ധ്യായത്തില്‍ നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഈ പരമ്പര പഴയതുപോലെ തുടരും. ഇനി ഒരാഴ്ച കഴിഞ്ഞ് വിശുദ്ധ രഥയാത്ര ആരംഭിക്കാന്‍ പോകുന്നു. മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എല്ലാ രാജ്യക്കാര്‍ക്കും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമര്‍നാഥ് യാത്രയും ആരംഭിച്ചു, അടുത്ത ദിവസങ്ങളില്‍ പണ്ഡര്‍പൂര്‍ വാരിയും ആരംഭിക്കാന്‍ പോകുന്നു. ഈ യാത്രകളില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. കച്ചി പുതുവത്സരം - ആഷാഢി ബീജ് ഉത്സവം വരാന്‍ പോകുന്നു.. എല്ലാ ഉത്സവങ്ങള്‍ക്കും-ആഘോഷങ്ങള്‍ക്കും നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പോസിറ്റീവിറ്റിയുമായി ബന്ധപ്പെട്ട പൊതു പങ്കാളിത്തത്തിന്റെ ഇത്തരം ശ്രമങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും പങ്കുവെയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത മാസം നിങ്ങളുമായി വീണ്ടും കണ്ടുമുട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അതുവരെ നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും പരിപാലിക്കുക. വളരെ നന്ദി. നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന് കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 8 ന് നാം 'വനിതാദിനം' ആഘോഷിക്കും. രാജ്യത്തിന്റെ വികസന യാത്രയില്‍ സ്ത്രീ ശക്തിയുടെ സംഭാവനകളെ അഭിവാദ്യം ചെയ്യാനുള്ള അവസരമാണ് ഈ പ്രത്യേക ദിനം. സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ ലോകം അഭിവൃദ്ധി പ്രാപിക്കൂ എന്ന് മഹാകവി ഭാരതിയാര്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ സ്ത്രീശക്തി ഓരോ മേഖലയിലും പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഗ്രാമങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും ഡ്രോണുകള്‍ പറത്തുമെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആരാണ് കരുതിയിരുന്നത്? എന്നാല്‍ ഇന്ന് ഇത് സാധ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാ ഗ്രാമാന്തരങ്ങളിലും ഡ്രോണ്‍ ദീദിയെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നു. നമോ ഡ്രോണ്‍ ദീദി, എല്ലാവരുടെയും നാവിന് തുമ്പില്‍ അതേയുള്ളൂ, നമോ ഡ്രോണ്‍ ദീദി. എല്ലാവരും അവരെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു വലിയ കൗതുകം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ മന് കി ബാത്തില്‍ എന്തുകൊണ്ട് നമോ ഡ്രോണ്‍ ദീദിയോട് സംസാരിച്ചുകൂടാ എന്ന് ഞാനും ചിന്തിച്ചത്. നമോ ഡ്രോണ്‍ ദീദി സുനിതാ ജി ഇപ്പോള്‍ നമ്മോടൊപ്പം ചേരുന്നു. അവര്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിനിയാണ്. നമുക്ക് അവരോട് സംസാരിക്കാം.
മോദി ജി: സുനിതാ ദേവി ജി, നമസ്കാരം.
സുനിതാ ദേവി: നമസ്കാരം
മോദി ജി: ശരി സുനിതാ ജി, ആദ്യം എനിക്ക് നിങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ കുടുംബത്തെക്കുറിച്ചും അറിയണം. അതിനെക്കുറിച്ച് പറയൂ.
സുനിതാദേവി: സര്, ഞങ്ങളുടെ കുടുംബത്തില്‍ രണ്ട് കുട്ടികളുണ്ട്, ഞാനും ഭര്‍ത്താവും അമ്മയുമുണ്ട്.
മോദി ജി: സുനിതാ ജി നിങ്ങളുടെ വിദ്യാഭ്യാസം?
സുനിതാ ദേവി: സര്, ഞാന്‍ ബിഎ അവസാനവര്‍ഷം പഠിക്കുന്നു.
മോദി ജി: പിന്നെ വീട്ടിലെ ബിസിനസ്സും മറ്റും എന്താണ്?
സുനിതാ ദേവി: കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നു.
മോദി ജി: അതിരിക്കട്ടെ, ഈ ഡ്രോണ്‍ ദീദി ആകാനുള്ള നിങ്ങളുടെ യാത്ര എങ്ങനെ ആരംഭിച്ചു? നിങ്ങള്‍ക്ക് എവിടെ നിന്നാണ് പരിശീലനം ലഭിച്ചത്? എന്തെന്ത് തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചു, തുടക്കം മുതലുള്ള കാര്യങ്ങള്‍ അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
സുനിതാ ദേവി: അതെ സര്, ഞങ്ങളുടെ പരിശീലനം അലഹബാദിലെ ഫുല്‍പൂര്‍ ഇഫ്കോ കമ്പനിയിലാണ് നടന്നത്. ഞങ്ങള്‍ അവിടെ നിന്നാണ് പരിശീലനം നേടിയത്.
മോദി ജി: അപ്പോള്‍ അതുവരെ നിങ്ങള്‍ ഡ്രോണുകളെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നോ?
സുനിതാദേവി: സര്, കേട്ടിട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ അങ്ങനെയൊന്ന് സീതാപൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍, ഞങ്ങള്‍ കാണാന്‍ ഇടയായി. ആദ്യമായി ഞങ്ങള്‍ അവിടെ വച്ചാണ് ഡ്രോണ്‍ കാണുന്നത്.
മോദി ജി: സുനിതാ ജീ, നിങ്ങള്‍ ആദ്യദിവസം പോയല്ലോ, അവിടെ നടന്ന കാര്യങ്ങളാണ് എനിക്ക് അറിയേണ്ടത്.
സുനിതാ ദേവി: ശരി സര്
മോദി ജി: ആദ്യദിവസം തന്നെ നിങ്ങളെ ഡ്രോണ്‍ കാണിച്ചിട്ടുണ്ടാകും. പിന്നെ ബോര്‍ഡില്‍ എന്തെങ്കിലും പഠിപ്പിച്ചിരിക്കണം, കടലാസില്‍ എഴുതി പഠിപ്പിച്ചിരിക്കണം, പിന്നെ തുറസ്സായ സ്ഥലത്ത് കൊണ്ടുപോയി പരിശീലിച്ചിരിക്കണം. എന്തെല്ലാം കാര്യങ്ങള്‍ നടന്നുവെന്ന് വിശദീകരിക്കാമോ?
സുനിതാദേവി: തീര്‍ച്ചയായും സര്. ആദ്യദിവസം ഞങ്ങള്‍ പോയി. രണ്ടാം ദിവസം മുതല്‍ ഞങ്ങളുടെ പരിശീലനം ആരംഭിച്ചു. ആദ്യം തിയറി പഠിപ്പിച്ചു. പിന്നെ ക്ലാസ്സ് രണ്ടു ദിവസം. ക്ലാസില്‍ ഡ്രോണിന്റെ ഭാഗങ്ങള്‍ ഏതൊക്കെ, എങ്ങനെ എന്തൊക്കെ ചെയ്യണം - ഇതെല്ലാം തിയറിയില്‍ പഠിപ്പിച്ചു. മൂന്നാം ദിവസം ഞങ്ങള്‍ക്ക് പരീക്ഷയുണ്ടായിരുന്നു. കമ്പ്യൂട്ടറിലായിരുന്നു പരീക്ഷ. അതായത് ആദ്യം ക്ലാസ് നടത്തി, തുടര്‍ന്ന് ടെസ്റ്റ് നടത്തി. പിന്നെ പ്രാക്ടിക്കല്‍ നടത്തി, ഡ്രോണ്‍ എങ്ങനെ പറത്തണം, എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയവ പ്രായോഗിക രൂപത്തില്‍ പഠിപ്പിച്ചു.
മോദി ജി: അപ്പോള്‍ ഡ്രോണിന്റെ ജോലി എന്താണെന്ന് എങ്ങനെ പഠിപ്പിച്ചു?
സുനിതാദേവി: സര്, ഡ്രോണിന്റെ ജോലിയോ. അതായത് വിളവെടുക്കാറായി എന്നു വിചാരിക്കുക. മഴ കാരണമോ അതോ മറ്റെന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളിലോ വിളവെടുക്കാന്‍ പാടത്ത് ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ തൊഴിലാളികള്‍ എങ്ങനെ പാടത്തേക്ക് പോകും. അപ്പോള്‍ ഡ്രോണിനെ കൊണ്ട് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. വയലില്‍ പോലും ഇറങ്ങേി വരുന്നില്ല. നമുക്ക് ഡ്രോണ്‍ ഉപയോഗിച്ച് വരമ്പില്‍ നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാം. പാടത്തിനുള്ളില്‍ വിളവിനെ ബാധിക്കുന്ന കീടങ്ങള്‍ ഉണ്ടെന്ന് വയ്ക്കുക. നമ്മള് വളരെ ശ്രദ്ധിക്കണം, അക്കാര്യത്തില്‍ നമുക്ക്് ഒരു ബുദ്ധിമുട്ടുമില്ല. കര്‍ഷകര്‍ക്കും ഇത് വളരെ നല്ലതാണ്. സര്, ഞങ്ങള്‍ ഇതുവരെ 35 ഏക്കറില്‍ സ്േ്രപ അടിച്ചു കഴിഞ്ഞു.
മോദി ജി: അപ്പോള്‍ കര്‍ഷകര്‍ക്കും അതിന്റെ ഗുണങ്ങള്‍ മനസ്സിലായിത്തുടങ്ങിയല്ലേ?
സുനിതാദേവി: അതെ സര്, കര്‍ഷകര്‍ വളരെ സംതൃപ്തരാണ്. ഞങ്ങള്‍ക്ക് വളരെ നല്ലതായി തോന്നുന്നുണ്ടെന്ന് അവര്‍ പറയുന്നു. സമയവും ലാഭിക്കുന്നു. എല്ലാം ഡ്രോണ്‍ തന്നെ നോക്കിക്കൊള്ളും. വെള്ളം, മരുന്ന് എല്ലാം കൂടെ കരുതും. നാം പറഞ്ഞുകൊടുത്താല്‍ മതി, എവിടെ നിന്ന് എവിടെ വരെയാണ് കൃഷിയിടം എന്ന്. മുഴുവന്‍ ജോലിയും അരമണിക്കൂറിനുള്ളില്‍ ചെയ്തുതീര്‍ക്കും.
മോദി ജി: അപ്പോള്‍ ഈ ഡ്രോണ്‍ കാണാന്‍ മറ്റുള്ളവരും വരുന്നുണ്ടാകും അല്ലേ?
സുനിതാദേവി: സര്, വലിയ തിരക്കുണ്ട്, ഡ്രോണ്‍ കാണാന്‍ ധാരാളം ആളുകള്‍ വരുന്നു. വന്‍കിട കര്‍ഷകര്‍, ഞങ്ങള്‍ നിങ്ങളെ സ്പ്രേ ചെയ്യാന്‍ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് നമ്പറും വാങ്ങാറുണ്ട്.
മോദി ജി: ശരി. ലഖ്പതി ദീദിയാക്കാനുള്ള ദൗത്യം എനിക്കുള്ളതിനാല്, ഇന്ന് രാജ്യത്തുടനീളമുള്ള സഹോദരിമാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, ഒരു ഡ്രോണ്‍ ദീദി ആദ്യമായി എന്നോട് സംവദിക്കുന്നു. അപ്പോള്‍, നിങ്ങള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്?
സുനിതാ ദേവി: ഇന്ന് ഞാന്‍ ഒരേയൊരു ഡ്രോണ്‍ ദീദിയാണ്. എന്നെപ്പോലെ ആയിരക്കണക്കിന് സഹോദരിമാര്‍ ഡ്രോണ്‍ ദീദിയാകാന്‍ മുന്നോട്ട് വരണം. അപ്പോള്‍ എനിക്കേറെ സന്തോഷമാകും. നിലവില്‍ ഞാന്‍ മാത്രമേയുള്ളൂ. ആയിരക്കണക്കിന് പേര് എന്നോടൊപ്പം ചേര്‍ന്നാല്‍ അവരും ഡ്രോണ്‍ ദീദി എന്നറിയപ്പെടും. ഞാന്‍ ഒറ്റയ്ക്കല്ലെന്നറിയുമ്പോള്‍ എനിക്ക് സന്തോഷമാകും.
മോദി ജി: സുനിതാ ജീ അങ്ങനെയാവട്ടെ. നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. നമോ ഡ്രോണ്‍ ദീദി, രാജ്യത്തെ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച മാധ്യമമായി ഇത് മാറുകയാണ്. എന്റെ എല്ലാവിധ ആശംസകളും.
സുനിതാ ദേവി: നന്ദി, വളരെ നന്ദി സര്.
മോദി ജി: നന്ദി
സുഹൃത്തുക്കളേ, ഇന്ന് സ്ത്രീശക്തി പിന്നോക്കം പോയ ഒരു മേഖലയും നമ്മുടെ രാജ്യത്തില്ല. ജൈവകൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവയാണ് സ്ത്രീകള്‍ തങ്ങളുടെ നേതൃത്വപാടവം തെളിയിച്ച മറ്റ് മേഖലകള്‍. രാസപദാര്‍ത്ഥങ്ങള്‍ മൂലം നമ്മുടെ ഭൂമി എന്തെല്ലാം യാതനകളും വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുവോ അവയില്‍ നിന്നെല്ലാം നമ്മുടെ മാതൃഭൂമിയെ രക്ഷിക്കുന്നതില്‍ രാജ്യത്തിലെ സ്ത്രീശക്തി വലിയ പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്ത് പലയിടത്തും സ്ത്രീകള്‍ ഇപ്പോള്‍ ജൈവകൃഷി വികസിപ്പിക്കുന്നുണ്ട്. ഇന്ന് 'ജല്‍ ജീവന് മിഷന്റെ' കീഴില്‍ രാജ്യത്ത് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ജലസമിതികള്‍ക്കും വലിയ പങ്കുണ്ട്. ഈ ജലസമിതിയുടെ നേതൃത്വം സ്ത്രീകളാണ് വഹിക്കുന്നത്. ഇതിനുപുറമെ, നമ്മുടെ സഹോദരിമാരും പെണ്മക്കളും ജലസംരക്ഷണത്തിനായുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്നു. അത്തരത്തിലുള്ള ഒരു സ്ത്രീയാണ് കല്യാണി പ്രഫുല്ല പാട്ടീല്‍. അവര്‍ മഹാരാഷ്ട്ര സ്വദേശിനിയാണ്. അവര്‍ എന്നോടൊപ്പം ഫോണില്‍ സംസാരിക്കാന്‍ എത്തിയിട്ടുണ്ട്്. വരൂ, കല്യാണി പ്രഫുല്ല പാട്ടീലിനോട് സംസാരിക്കാം. അവരുടെ അനുഭവം മനസ്സിലാക്കാം.
പ്രധാനമന്ത്രി - കല്യാണി ജി നമസ്തേ
കല്യാണി ജി - നമസ്തേ സര്.
പ്രധാനമന്ത്രി - കല്യാണി ജി, ആദ്യം നിങ്ങളെയും കുടുംബത്തെയും ജോലിയെയും കുറിച്ച് പറയൂ.
കല്യാണി ജി - സര്, ഞാന്‍ എം.എസ്.സി മൈക്രോബയോളജി ആണ്. എന്റെ വീട്ടില്‍ ഭര്‍ത്താവും അമ്മായിയമ്മയും രണ്ട് കുട്ടികളുമുണ്ട്. ഞാന്‍ മൂന്ന് വര്‍ഷമായി ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്നു.
പ്രധാനമന്ത്രി - എന്നിട്ട് ഗ്രാമത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടോ? താങ്കള്‍ക്ക് അടിസ്ഥാനപരമായ അറിവുണ്ട്. പഠനവും ഈ മേഖലയിലാണ്. കൃഷിയില്‍ എന്തൊക്കെ പുതിയ പരീക്ഷണങ്ങളാണ് നിങ്ങള്‍ നടത്തിയത്?
കല്യാണി ജി - സര്, ഞങ്ങള്‍ പത്ത് തരം സസ്യങ്ങള്‍ ശേഖരിച്ച്, അതില്‍ നിന്ന് ഒരു ജൈവ സ്പ്രേ ഉണ്ടാക്കി. കീടനാശിനികളും മറ്റും തളിക്കുമ്പോള്‍ കീടങ്ങളോടൊപ്പം മിത്രകീടങ്ങളും നശിക്കുന്നു. നമ്മുടെ മണ്ണിന് മലിനീകരണമുണ്ടാക്കുന്നു. രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുന്നത് മൂലം നമ്മുടെ ശരീരത്തില്‍ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. അതുകാരണം ഞങ്ങള്‍ ചെറിയതോതില്‍ മാത്രം കീടനാശിനികള്‍ ഉപയോഗിച്ചു വരുന്നു.
പ്രധാനമന്ത്രി - അതായത് നിങ്ങള്‍ പൂര്‍ണ്ണമായും ജൈവകൃഷിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കല്യാണി ജി - അതെ, ഞങ്ങളുടെ പരമ്പരാഗത കൃഷിരീതി എങ്ങനെയായിരുന്നുവോ അതോപോലെയാണ് സര്, കഴിഞ്ഞവര്‍ഷം ഞങ്ങള്‍ കൃഷിചെയ്തത്.
പ്രധാനമന്ത്രി - ജൈവകൃഷിയില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവം എന്താണ്?
കല്യാണി ജി - സാര്‍, ഞങ്ങളുടെ സ്ത്രീകളില്ലേ, അവരുടെ ചെലവ് കുറഞ്ഞു. അവരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ ഉണ്ടല്ലോ അതൊരു പരിഹാരമായി മുന്നില്‍ കണ്ടുകൊണ്ട് കീടനാശിനിമുക്തമായ കൃഷിരീതി അവലംബിച്ചു. കാരണം ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നു. നമ്മുടെ ഗ്രാമങ്ങളിലും അതിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. അതിനാല്‍, നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കണമെങ്കില്‍, ഈ പാത സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ നമ്മുടെ സ്ത്രീകളും ഇതില്‍ സജീവ പങ്കാളിത്തം കാണിച്ചു വരുന്നു.
പ്രധാനമന്ത്രി - ശരി കല്യാണി ജി, ജലസംരക്ഷണത്തിനുവേണ്ടിയും നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതിനുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്തത്?
കല്യാണി ജി - സര്, പ്രൈമറി സ്കൂള്‍, അങ്കണവാടി, ഗ്രാമപഞ്ചായത്ത് കെട്ടിടം തുടങ്ങി ഞങ്ങളുടെ ഗവണ്മെന്റിന്റെ എല്ലാ കെട്ടിടങ്ങളിലെയും മഴവെള്ളം മുഴുവന്‍ ഞങ്ങള്‍ ഒരിടത്ത് സംഭരിച്ചു. റീചാര്‍ജ് ഷാഫ്റ്റ് അതായത് മഴവെള്ളം ഒലിച്ചുപോകാതെ ഗ്രൗണ്ടിനുള്ളില്‍ പെര്‍കോലേറ്റ് ചെയ്യുണം. അതനുസരിച്ച് ഞങ്ങളുടെ ഗ്രാമത്തില്‍ 20 റീചാര്‍ജ് ഷാഫ്റ്റുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 50 റീചാര്‍ജ് ഷാഫ്റ്റുകള്‍ക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ട്. ആ ജോലിയും ഉടന്‍ ആരംഭിക്കാന്‍ പോകുന്നു.
പ്രധാനമന്ത്രി - കല്യാണി ജി, നിങ്ങളോട് സംസാരിച്ചതില്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍.
കല്യാണി ജി - നന്ദി സര്, നന്ദി സര്. താങ്കളോട് സംസാരിക്കാനായതില്‍ എനിക്കും വളരെ സന്തോഷമുണ്ട്. എന്റെ ജീവിതം പൂര്‍ണ്ണമായും സാര്‍ത്ഥകമായെന്നു ഞാന്‍ കരുതുന്നു.
പ്രധാനമന്ത്രി - സേവനം തുടരുക. നിങ്ങളുടെ പേര് തന്നെ കല്യാണി എന്നാണല്ലോ. അപ്പോള്‍ ക്ഷേമകാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. നമസ്കാരം
കല്യാണി ജി - നന്ദി സര്. നന്ദി
സുഹൃത്തുക്കളേ, ശ്രീമതി സുനിതയായാലും ശ്രീമതി കല്യാണിയായാലും വ്യത്യസ്ത മേഖലകളിലെ സ്ത്രീശക്തിയുടെ വിജയം വളരെ പ്രചോദനകരമാണ്. നമ്മുടെ സ്ത്രീശക്തിയുടെ ഈ മനോഭാവത്തെ ഒരിക്കല്‍ക്കൂടി ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും എല്ലാവരുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടെ സഹായത്തോടെ, വന്യമൃഗങ്ങളോടൊത്തു പോകാന്‍ ഇത് ഇപ്പോള്‍ നമ്മെ സഹായിക്കുന്നുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മാര്‍ച്ച് 3, ലോക വന്യജീവി ദിനമാണ്. വന്യമൃഗ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഈവര്‍ഷം, ലോക വന്യജീവിദിന പ്രമേയത്തില്‍ ഡിജിറ്റല്‍ ഇന്നൊവേഷന് പരമപ്രധാനമായി നിലനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവികളുടെ സംരക്ഷണത്തിനായി സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ശ്രമഫലമായി രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം 250 ലധികമായിട്ടുണ്ട് ചന്ദ്രപൂര്‍ ജില്ലയില്‍ മനുഷ്യരും കടുവകളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടിവരുന്നു. ഇവിടെ ഗ്രാമത്തിന്റെയും വനത്തിന്റെയും അതിര്‍ത്തിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിന് സമീപം കടുവ വരുമ്പോഴെല്ലാം, എ.ഐ യുടെ സഹായത്തോടെ, പ്രദേശവാസികള്‍ക്ക് അവരുടെ മൊബൈലില്‍ ഒരു മുന്നറിയിപ്പ് ലഭിക്കുന്നു. ഇന്ന്, ഈ സംവിധാനം മൂലം ഈ കടുവാ സങ്കേതത്തിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വളരെയധികം സൗകര്യപ്രദമാവുകയും കടുവകള്‍ക്കും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇന്ന് യുവ സംരംഭകരും വന്യമൃഗ സംരക്ഷണത്തിനും ഇക്കോ-ടൂറിസത്തിനുമായി പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടുവരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍, റോട്ടോര്‍ പ്രിസിഷന്‍ ഗ്രൂപ്പുകള്‍ വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കെന്‍ നദിയിലെ മുതലകളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ ബംഗളൂരുവിലെ ഒരു കമ്പനി 'ബഗീര', 'ഗരുഡ' എന്നീ പേരുകളില്‍ ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബഗീര ആപ്പ് ഉപയോഗിച്ച്, ജംഗിള്‍ സഫാരി സമയത്ത് വാഹനത്തിന്റെ വേഗതയും മറ്റ് പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനാകും. രാജ്യത്തെ പല ടൈഗര്‍ റിസര്‍വുകളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗരുഡ ആപ്പിനെ ഏതെങ്കിലും സിസിടിവിയുമായി ബന്ധിപ്പിക്കുന്നതിലൂടെ തത്സമയ അലര്‍ട്ടുകള്‍ ലഭിക്കാന്‍ തുടങ്ങുന്നു. വന്യമൃഗ സംരക്ഷണത്തിനായുള്ള ഇത്തരം ഓരോ ശ്രമങ്ങളിലും നമ്മുടെ രാജ്യത്തിന്റെ ജൈവവൈവിധ്യം കൂടുതല്‍ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിയോടും വന്യജീവികളോടും പരസ്പര സഹവര്‍ത്തിത്വത്തിലാണ് നാം ജീവിക്കുന്നത്. മഹാരാഷ്ട്രയിലെ മെല്‍ഘാ കടുവാ സങ്കേതത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പോയാല്‍, നിങ്ങള്‍ക്കത് സ്വയം അനുഭവപ്പെടും. ഈ കടുവാസങ്കേതത്തിന് സമീപമുള്ള ഖട്കലി ഗ്രാമത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ തങ്ങളുടെ വീടുകള്‍ ഹോം സ്റ്റേകളാക്കി മാറ്റിയിട്ടുണ്ട്. ഇത് അവര്‍ക്ക് വലിയ വരുമാന മാര്‍ഗമായി മാറുകയാണ്. ഇതേ ഗ്രാമത്തില്‍ താമസിക്കുന്ന കോര്‍കു ഗോത്രത്തില്‍പ്പെട്ട ശ്രീ പ്രകാശ് ജാംകര്‍ തന്റെ രണ്ട് ഹെക്ടര്‍ സ്ഥലത്ത് ഏഴ് മുറികളുള്ള ഹോം സ്റ്റേ തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹോം സ്റ്റേയില്‍ താമസിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണവും പാനീയവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം ചെയ്തു വരുന്നു. അദ്ദേഹത്തിന്റെ വീടിനുചുറ്റും ഔഷധച്ചെടികള്‍ക്കൊപ്പം മാവ്, കാപ്പി എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുകയും മാത്രമല്ല, മറ്റ് ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൃഗസംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മള് പലപ്പോഴും പശുക്കളേയും എരുമകളേയും കുറിച്ച് മാത്രമാണ് പറയാറ്. എന്നാല്‍ ആടും ഒരു മൃഗസമ്പത്താണ്. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു രാജ്യത്തിന്റെ വിവിധ മേഖലകളിലെ നിരവധി ആളുകള്‍ ആടുവളര്‍ത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒഡീഷയിലെ കലഹന്ദിയില്‍, ആടുവളര്‍ത്തല്‍ ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപാധിയായി മാറിയിരിക്കുന്നു. ഈ ശ്രമത്തിനു പിന്നില്‍ ശ്രീമതി ജയന്തി മഹാപാത്രയുടെയും ഭര്‍ത്താവ് ശ്രീമാന്‍. ബിരേന്‍ സാഹുവിന്റെയും വലിയൊരു നിശ്ചയദാര്‍ഢ്യമുണ്ട്. ഇരുവരും ബംഗളൂരുവില്‍ മാനേജ്മെന്റ് പ്രൊഫഷണലുകളായിരുന്നു. എന്നാല്‍ ഇടവേളയെടുത്ത് കലഹന്ദിയിലെ സാലേഭട്ട ഗ്രാമത്തിലേക്ക് വരാന്‍ തീരുമാനിച്ചു. ഇവിടുത്തെ ഗ്രാമീണരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം അവരെ ശാക്തീകരിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ ആഗ്രഹിച്ചു. സേവനവും അര്‍പ്പണബോധവും നിറഞ്ഞ ഈ ചിന്തയില്‍ അവര്‍ മണികാസ്തു അഗ്രോ സ്ഥാപിച്ച് കര്‍ഷകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശ്രീമതി ജയന്തിയും ശ്രീമാന്‍. ബിരേനും ചേര്‍ന്ന് അവിടെ രസകരമായ ഒരു മണികാസ്തു ഗോട്ട് ബാങ്ക് തുറന്നിട്ടുണ്ട്. അവര്‍ ആടുവളര്‍ത്തല്‍ സാമൂഹിക തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഡസന്‍ കണക്കിന് ആടുകളുണ്ട്. മണികാസ്തു ആട് ബാങ്ക് കര്‍ഷകര്‍ക്കായി സമ്പൂര്‍ണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് 24 മാസത്തേക്ക് രണ്ട് ആടുകളെയാണ് നല്‍കുന്നത്. ആടുകള്‍ 2 വര്‍ഷത്തിനുള്ളില്‍ 9 മുതല്‍ 10 വരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നു. അതില്‍ 6 കുട്ടികളെ ബാങ്കില്‍ സൂക്ഷിക്കുന്നു. ബാക്കിയുള്ളവ ആടുകളെ വളര്‍ത്തുന്ന അതേ കുടുംബത്തിന് നല്കുന്നു. മാത്രമല്ല, ആടുകളുടെ പരിപാലനത്തിനും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ന് 50 ഗ്രാമങ്ങളില്‍ നിന്നുള്ള 1000-ലധികം കര്‍ഷകര്‍ ഈ ദമ്പതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവരുടെ സഹായത്താല്‍ മൃഗസംരക്ഷണ മേഖലയില്‍ സ്വാശ്രയത്വത്തിലേക്ക് നീങ്ങുകയാണ് ഗ്രാമവാസികള്‍. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാനും സ്വയം പര്യാപ്തരാക്കാനും വിവിധ മേഖലകളില്‍ വിജയിച്ച പ്രൊഫഷണലുകള്‍ പുതിയ രീതികള്‍ അവലംബിക്കുന്നത് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഇവരുടെ ഈ പ്രയത്നങ്ങള്‍ എല്ലാവര്ക്കും പ്രചോദനമാകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സംസ്കാരം നല്കുന്ന പാഠം ഇതാണ്, 'പരമാര്‍ത്ഥ പരമോ ധര്‍മ്മഃ' അതായത് മറ്റുള്ളവരെ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ കടമ. ഈ വികാരത്തെ പിന്തുടര്ന്ന്, നമ്മുടെ രാജ്യത്ത് എണ്ണമറ്റ ആളുകള്‍ നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കുന്നതിനായി അവരുടെ ജീവിതം സമര്‍പ്പിക്കുന്നു. അത്തരത്തിലൊരാളാണ് ബീഹാറിലെ ഭോജ്പൂരിലെ ശ്രീ. ഭീം സിംഗ് ഭവേഷ്. അദ്ദേഹത്തിന്റെ പ്രദേശത്തെ മുസഹര്‍ ജാതിയില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വലിയ മതിപ്പാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങളോട് ഇവരെക്കുറിച്ച് സംസാരിക്കാത്തത് എന്ന് ഞാന്‍ ചിന്തിച്ചത്. ബിഹാറിലെ വളരെ ബഹിഷ്കൃതവും ദരിദ്രവുമായ സമൂഹമാണ് മുസഹര്‍. ശ്രീ. ഭീം സിംഗ് ഭവേഷ് ഈ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു, അതുവഴി അവരുടെ ഭാവി ശോഭനമാകുമല്ലോ. മുസഹര്‍ വിഭാഗത്തില്‍പ്പെട്ട എണ്ണായിരത്തോളം കുട്ടികളെ അദ്ദേഹം സ്കൂളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വലിയ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. അതുവഴി കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നു. ആവശ്യമായ രേഖകള്‍ ഉണ്ടാക്കുന്നതിനും അവരുടെ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും ശ്രീ. ഭീം സിംഗ് തന്റെ സമുദായാംഗങ്ങളെ സഹായിക്കുന്നു. ഇതുമൂലം ഗ്രാമവാസികളുടെ അവശ്യ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമായി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായപ്പോള്‍, ശ്രീ. ഭീം സിംഗ് തന്റെ പ്രദേശത്തെ ജനങ്ങളെ വാക്സിനേഷന് എടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. ശ്രീ. ഭീം സിംഗ് ഭവേഷിനെ പോലെ സമൂഹത്തില്‍ ഇത്തരം അനേകം മഹത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ നാം നമ്മുടെ കടമകള്‍ നിര്‍വഹിക്കുകയാണെങ്കില്‍, അത് ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വളരെ സഹായകമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യങ്ങളിലും നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്ത നിറങ്ങളിലുമാണ് നിലകൊള്ളുന്നത്. ഭാരതീയ സംസ്കാരം സംരക്ഷിക്കാനും മനോഹരമാക്കാനും എത്രപേര്‍ നിസ്വാര്‍ത്ഥമായി പരിശ്രമിക്കുന്നുവെന്നത് കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ആളുകളെ കാണാം. ഇവരില്‍ വലിയൊരു വിഭാഗം ഭാഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലെ ശ്രീ. മുഹമ്മദ് മന്‍ഷാ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോജ്രി ഭാഷയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗോത്ര സമുദായമായ ഗുജ്ജര്‍ ബക്കര്‍വാള്‍ സമുദായത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. കുട്ടിക്കാലത്ത് പഠിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്ന അദ്ദേഹം ദിവസവും 20 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നു. അത്തരം വെല്ലുവിളികള്‍ക്കിടയില്‍, അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. തന്റെ ഭാഷ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. സാഹിത്യരംഗത്ത് ശ്രീ. മാന്‍ഷയുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. ഏകദേശം 50 വാല്യങ്ങളായി സംരക്ഷിച്ച കവിതകളും നാടന്‍ പാട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ ഗോജ്രി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, അരുണാചല്‍ പ്രദേശിലെ തിരപ്പിലെ ശ്രീ. ബന്‍വങ് ലോസു ഒരു അധ്യാപകനാണ്. വാഞ്ചോ ഭാഷയുടെ വികസനത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, അസമിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു. അദ്ദേഹം ഒരു ഭാഷാവിദ്യാലയം സ്ഥാപിച്ചിട്ടുണ്ട്. വാഞ്ചോ ഭാഷയുടെ ലിപിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. വാഞ്ചോ ഭാഷയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ വരും തലമുറകളെയും അദ്ദേഹം ആ ഭാഷ പഠിപ്പിക്കുന്നു.
സുഹൃത്തുക്കളേ, പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും തങ്ങളുടെ സംസ്കാരവും ഭാഷയും സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. കര്‍ണാടകയിലെ ശ്രീ. വെങ്കപ്പ അംബാജി സുഗേത്കറിന്റെ ജീവിതവും ഇക്കാര്യത്തില്‍ വളരെ പ്രചോദനകരമാണ്. ഇവിടുത്തെ ബാഗല്‍കോട്ടില്‍ താമസിക്കുന്ന ശ്രീ. സുഗേത്കര്‍ ഒരു നാടോടി ഗായകനാണ്. 1000-ലധികം ഗോന്ദലി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം ഈ ഭാഷയില്‍ കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫീസ് ഈടാക്കാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം പരിശീലനവും നല്‍കിയിട്ടുണ്ട്. നമ്മുടെ സംസ്കാരത്തെ തുടര്‍ച്ചയായി സമ്പന്നമാക്കുന്ന, ഉല്ലാസവും ഉത്സാഹവും നിറഞ്ഞ അത്തരം ആളുകള്‍ക്ക് ഭാരതത്തില്‍ കുറവില്ല. നിങ്ങളും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങളുടേതായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് അത് വളരെ സംതൃപ്തി നല്‍കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ട് ദിവസം മുമ്പ് ഞാന്‍ വരാണസിയില്‍ ആയിരുന്നു, അവിടെ ഞാന്‍ വളരെ മനോഹരമായ ഒരു ഫോട്ടോ പ്രദര്‍ശനം കണ്ടു. കാശിയിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കള്‍ ക്യാമറയില്‍ പകര്‍ത്തിയ നിമിഷങ്ങള്‍ വിസ്മയകരമാണ്. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ നിരവധി ഫോട്ടോകള്‍ അതിലുണ്ട്. തീര്‍ച്ചയായും, ഇന്ന് മൊബൈല്‍ കൈയിലുള്ളവരെല്ലാം ഓരോ കണ്ടന്റ് ക്രിയേറ്ററായി മാറിയിരിക്കുന്നു. ആളുകളെ അവരുടെ കലാവിരുതും പ്രതിഭയും പ്രദര്‍ശിപ്പിക്കുന്നതില്‍ സൂഹ്യമാധ്യമങ്ങളും വളരെയധികം സഹായിക്കുന്നുണ്ട്. ഭാരതത്തിലെ നമ്മുടെ യുവസുഹൃത്തുക്കള്‍ കണ്ടന്റ് ക്രിയേഷന് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. അത് ഏത് സാമൂഹ്യ മാധ്യമ രംഗത്തായാലും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്തമായ ഉള്ളടക്കം പങ്കിടുന്ന യുവ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് തീര്‍ച്ചയായും കണാനാകും. അത് വിനോദസഞ്ചാരമായാലും സാമൂഹികകാരണങ്ങളായാലും പൊതു പങ്കാളിത്തമോ പ്രചോദനാത്മകമായ ജീവിതയാത്രയോ ആയാലും ഇവയുമായി ബന്ധപ്പെട്ട വിവിധതരം ഉള്ളടക്കങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. കണ്ടന്റ് ക്രിയേഷന് സൃഷ്ടിക്കുന്ന യുവാക്കളുടെ ശബ്ദം ഇന്ന് രാജ്യത്തെ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. അവരുടെ കഴിവുകളെ ആദരിക്കുന്നതിനായി രാജ്യത്ത് നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇതിനുകീഴില്‍, സാമൂഹിക മാറ്റത്തിന്റെ ഫലപ്രദമായ ശബ്ദങ്ങളായി മാറാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിവിധ വിഭാഗങ്ങളില്‍ മാറ്റം സൃഷ്ടിക്കുന്നവരെ ആദരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഈ മത്സരം MyGov-ല്‍ നടന്നുവരുന്നു.
ഇതില്‍ ചേരാനായി ഞാന്‍ കണ്ടന്റ് ക്രിയേറ്റേഴ്സിനോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഇത്തരം നിലവാരമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ അറിയാമെങ്കില്‍, തീര്‍ച്ചയായും അവരെ നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് മറ്റൊരു കാമ്പയിന് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട് - 'എന്റെ ആദ്യ വോട്ട് രാഷ്ട്രത്തിനായി' (മേരാ പെഹ്ല വോട്ട് - ദേശ് കേലിയേ'.) ഇതിലൂടെ പരമാവധി കന്നിവോട്ടര്‍മാരോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവേശവും ഊര്‍ജവും നിറഞ്ഞ യുവശക്തിയില്‍ ഭാരതത്തിന് അഭിമാനമുണ്ട്. നമ്മുടെ യുവ സുഹൃത്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എത്രത്തോളം പങ്കെടുക്കുന്നുവോ അത്രത്തോളം അതിന്റെ ഫലം രാജ്യത്തിന് ഗുണകരമാകും. ആദ്യമായി വോട്ട് ചെയ്യുന്നവരോട് റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 18 വയസ്സ് തികയുമ്പോള്‍, 18-ാം ലോക്സഭയിലേക്ക് അംഗത്തെ തിരഞ്ഞെടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. അതായത് ഇവര്‍ ഈ 18-ാം ലോക്സഭയിലെ യുവ പ്രതീക്ഷയുടെ പ്രതീകമാകും. അതിനാല്‍ നിങ്ങളുടെ വോട്ടിന്റെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ ഈ തിരക്കിനിടയിലും, യുവാക്കളായ നിങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക മാത്രമല്ല, ഈ കാലയളവിലെ ചര്‍ച്ചകളെയും സംവാദങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഒപ്പം ഓര്‍മ്മയിരിക്കട്ടെ 'എന്റെ ആദ്യ വോട്ട് രാഷ്ട്രത്തിനായി'. രാജ്യത്തെ സ്വാധീനിക്കുന്നവര്‍, കായികലോകം, സിനിമ വ്യവസായം, സാഹിത്യലോകം, മറ്റ് പ്രൊഫഷണലുകള്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലൂടെ സ്വാധീനം ചെലുത്തുന്നവരും ഈ കാമ്പെയ്നില്‍ സജീവമായി പങ്കെടുക്കുകയും ആദ്യ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, 'മന് കി ബാത്തിന്റെ' ഈ ഭാഗത്തില്‍ ഇത്രമാത്രം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്, കഴിഞ്ഞ തവണത്തെ പോലെ മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 110 എപ്പിസോഡുകളില്‍ സര്‍ക്കാരിന്റെ നിഴലില്‍ നിന്ന് ഞങ്ങള്‍ അതിനെ അകറ്റി നിര്‍ത്തിയത് 'മന് കി ബാത്തിന്റെ' വന്‍ വിജയമാണ്. 'മന് കി ബാത്തില്‍' രാജ്യത്തിന്റെ കൂട്ടായ ശക്തിയെക്കുറിച്ച് സംസാരിക്കുന്നു. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍, ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തയ്യാറാക്കിയ പരിപാടിയാണിത്. എന്നിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഈ ദിവസങ്ങളില്‍ രാഷ്ട്രീയ മര്യാദകള്‍ പാലിച്ച് അടുത്ത മൂന്ന് മാസത്തേക്ക് 'മന് കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നതല്ല. ഇനി നിങ്ങളുമായി 'മന് കി ബാത്തില്‍' സംവദിക്കുമ്പോള്‍, അത് 'മന് കി ബാത്തിന്റെ' 111-ാം ഭാഗമായിരിക്കും. അടുത്ത തവണ 'മന് കി ബാത്ത്' ആരംഭിക്കുന്നത് ശുഭസൂചകമായ 111 എന്ന സംഖ്യയിലാണ്. ഇതിലും മികച്ചത് മറ്റെന്താണ്. പക്ഷേ സുഹൃത്തുക്കളേ, നിങ്ങള്‍ എനിക്കായി ഒരുകാര്യം ചെയ്തുകൊണ്ടേയിരിക്കണം. 'മന് കി ബാത്ത്' മൂന്ന് മാസത്തേക്ക് നിലച്ചേക്കാം, പക്ഷേ രാജ്യത്തിന്റെ നേട്ടങ്ങള്‍ ഒരുനിമിഷം പോലും നിലയ്ക്കുന്നില്ല. അതിനാല്‍, സമൂഹത്തിന്റെയും രാജ്യത്തിന്റെയും നേട്ടങ്ങള്‍ 'മന് കി ബാത്' ഹാഷ്ടാഗില് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുക. കുറച്ചുനാള്‍ മുമ്പ് ഒരു യുവാവ് എനിക്ക് ഒരു നല്ല നിര്‍ദ്ദേശം നല്കി. ചെറിയ ചെറിയ വീഡിയോകള്‍ യൂട്യൂബ് ഷോര്‍ട്സ് രൂപത്തില്‍ ഷെയര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതിനാല്‍ മന് കി ബാത്തിന്റെ' ശ്രോതാക്കളോട് അത്തരം ഹ്രസ്വചിത്രങ്ങള്‍ വ്യാപകമായി പങ്കിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, അടുത്ത തവണ ഞാന്‍ നിങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍, പുതിയ ഊര്‍ജ്ജവും പുതിയ അറിവുകളുമായി ഞാന്‍ നിങ്ങളെ കാണും. സുരക്ഷിതരായിരിക്കുക. വളരെ നന്ദി. നമസ്കാരം.

ന്യൂഡൽഹി : 28 ജനുവരി 2024
നമസ്ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന് കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള് എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന് രാമന്, സീതാമാതാവ്, ലക്ഷ്മണന് എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.
സുഹൃത്തുക്കളേ, അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഒരു ചരടില്‍ ചേര്‍ത്തതായി തോന്നുന്നു. എല്ലാവരുടെയും വികാരങ്ങള്‍ ഒന്നുതന്നെ, എല്ലാവരുടെയും ഭക്തി ഒന്നുതന്നെ, എല്ലാവരുടെയും വാക്കുകളില്‍ രാമന്, എല്ലാവരുടെയും ഹൃദയത്തില്‍ രാമന്. ഈ സമയത്ത്, രാജ്യത്തെ നിരവധി ആളുകള്‍ 'രാംഭജന്‍' ആലപിക്കുകയും ശ്രീരാമന്റെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ജനുവരി 22 ന് വൈകുന്നേരം രാജ്യം മുഴുവന്‍ രാംജ്യോതി കത്തിച്ച് ദീപാവലി ആഘോഷിച്ചു. ഈ സമയത്ത്, ഒരു വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഒരു പ്രധാന അടിസ്ഥാനമായ കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടു. മകരസംക്രാന്തി മുതല്‍ ജനുവരി 22 വരെ ശുചിത്വ കാമ്പയിന് നടത്തണമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ 'ഭക്തിയോടെ അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ വൃത്തിയാക്കിയത് എനിക്ക് നന്നായി തോന്നി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും എനിക്ക് എത്രപേര്‍ അയച്ചുതന്നിട്ടുണ്ട്! ഈ വികാരത്തിന് വിരമമരുത്, ഈ പ്രചാരണം അവസാനിക്കുകയും അരുത്. കൂട്ടായ്മയുടെ ഈ ശക്തി നമ്മുടെ രാജ്യത്തെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ ജനുവരി 26ലെ പരേഡ് വളരെ ഗംഭീരമായിരുന്നു, എന്നാല്‍ പരേഡില്‍ സ്ത്രീശക്തി കണ്ടതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്, കേന്ദ്ര സുരക്ഷാ സേനയുടെയും ഡല്‍ഹി പോലീസിന്റെയും വനിതാ സംഘങ്ങള്‍ മാര്‍ച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അഭിമാനപൂരിതരായി. വനിതാസംഘത്തിന്റെ ഘോഷയാത്രയും അവരുടെ ഏകോപനവും കണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ആവേശത്തിലായി. ഇത്തവണ പരേഡില്‍ അണിനിരന്ന 20 സ്ക്വാഡുകളില്‍ 11 സ്ക്വാഡുകളും വനിതകള്‍ മാത്രമായിരുന്നു. കടന്നുവന്ന ഫ്ളോട്ടുകളില്‍ എല്ലാ അഭിനേതാക്കളും സ്ത്രീകളാണെന്ന് ഞങ്ങള്‍ കണ്ടു. നടന്ന സാംസ്കാരിക പരിപാടികളില്‍ ആയിരത്തഞ്ഞൂറോളം പുത്രിമാര്‍ പങ്കെടുത്തു. നിരവധി കലാകാരികള്‍ ശംഖ്, നാദസ്വരം, നഗാഢ തുടങ്ങിയ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ചു. ഡി.ആര്.ഡി.ഒ. പുറത്തിറക്കിയ ടാബ്ലോയും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ജലം, ഭൂമി, ആകാശം, സൈബര്‍ലോകം, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് അത് കാണിച്ചുതന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം എന്ന മന്ത്രവുമായി മുന്നേറുകയാണ്.
സുഹൃത്തുക്കളേ, നിങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജുന അവാര്‍ഡ് ചടങ്ങ് കണ്ടിരിക്കണം. ഇതില്‍ രാജ്യത്തെ വാഗ്ദാനങ്ങളായ നിരവധി കളിക്കാരെയും കായികതാരങ്ങളെയും രാഷ്ട്രപതിഭവനില്‍ ആദരിച്ചിട്ടുണ്ട്. ഇവിടെയും ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു അര്‍ജുന അവാര്‍ഡ് ലഭിച്ച പെണ്‍കുട്ടികളും അവരുടെ ജീവിതവും. ഇത്തവണ 13 വനിതാ കായികതാരങ്ങള്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ഈ വനിതാ അത്ലറ്റുകള് നിരവധി വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ഭാരതത്തിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. ധീരരും കഴിവുറ്റവരുമായ ഈ കളിക്കാര്‍ക്ക് മുന്നില്‍ ശാരീരിക വെല്ലുവിളികള്‍ക്കും സാമ്പത്തിക വെല്ലുവിളികള്‍ക്കും നിലനില്ക്കാന് കഴിഞ്ഞില്ല. മാറുന്ന ഭാരതത്തില്‍, രാജ്യത്തെ നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും എല്ലാ മേഖലകളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച മറ്റൊരു മേഖലയുണ്ട്, അത് സ്വയം സഹായസംഘങ്ങളാണ്. ഇന്ന്, രാജ്യത്ത് വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു, അവരുടെ പ്രവര്‍ത്തന വ്യാപ്തിയും വളരെയധികം വികസിച്ചു. എല്ലാ ഗ്രാമങ്ങളിലെയും വയലുകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷിയില്‍ സഹായിക്കുന്ന നമോ ഡ്രോണ്‍ ദീദികളെ നിങ്ങള്‍ കാണുന്ന ആ ദിവസം വിദൂരമല്ല. യു.പി.യിലെ ബഹ്റായിച്ചില്‍ സ്ത്രീകള്‍ നാടന്‍ ചേരുവകള്‍ ഉപയോഗിച്ച് ജൈവവളവും ജൈവകീടനാശിനിയും തയ്യാറാക്കുന്നത് ഞാന്‍ അറിഞ്ഞു. സ്വയംസഹായ സംഘങ്ങളുമായി ബന്ധമുള്ള നിബിയ ബേഗംപൂര്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ചാണകവും വേപ്പിലയും പലതരം ഔഷധസസ്യങ്ങളും ചേര്‍ത്താണ് ജൈവവളം തയ്യാറാക്കുന്നത്. അതുപോലെ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മുളക് എന്നിവയുടെ പേസ്റ്റ് ഉണ്ടാക്കി ഈ സ്ത്രീകള്‍ ജൈവകീടനാശിനി തയ്യാറാക്കുന്നു. ഈ സ്ത്രീകള്‍ ഒരുമിച്ച് 'ഉന്നതി ബയോളജിക്കല്‍ യൂണിറ്റ്'എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ജൈവ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ ഈ സംഘടന ഈ സ്ത്രീകളെ സഹായിക്കുന്നു. ഇവര്‍ നിര്‍മ്മിക്കുന്ന ജൈവവളം, ജൈവകീടനാശിനി എന്നിവയുടെ ആവശ്യവും തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇന്ന്, സമീപഗ്രാമങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം കര്‍ഷകര്‍ അവരില്‍ നിന്ന് ജൈവഉല്പ്പന്നങ്ങള് വാങ്ങുന്നു. ഇതുമൂലം, സ്വയം സഹായസംഘങ്ങളുമായി ബന്ധപ്പെട്ട ഈ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിച്ചു, അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സമൂഹത്തെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ ശ്രമങ്ങളെ 'മന് കി ബാത്തില്‍' ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ദിവസം മുമ്പ് രാജ്യം പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 'മന് കി ബാത്തില്‍' ഇത്തരം പൗരന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണ്. അടിത്തട്ടിലുള്ളവരുമായി ഇടപഴകി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നിരവധി നാട്ടുകാര്‍ക്ക് ഇത്തവണയും പത്മസമ്മാന്‍ ലഭിച്ചു. ഈ പ്രചോദകരായ ആളുകളുടെ ജീവിതയാത്രയെക്കുറിച്ച് അറിയാന്‍ രാജ്യത്തുടനീളം വളരെയധികം ആകാംക്ഷയുണ്ട്. മാധ്യമതലക്കെട്ടുകളില്‍ നിന്ന് മാറി, പത്രങ്ങളുടെ മുന്‍ പേജുകളില്‍ നിന്ന് മാറി, ഒരു ലൈംലൈറ്റും ഇല്ലാതെ സാമൂഹിക സേവനത്തില്‍ മുഴുകി. ഇക്കൂട്ടരെ കുറിച്ച് നമ്മള് ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടായിരിക്കില്ല. പത്മ പുരസ്ക്കാര പ്രഖ്യാപനത്തിന് ശേഷം ഇത്തരക്കാര്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ആളുകള്‍ അവരെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു, കാത്തിരിക്കുന്നു. ഈ പത്മ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗവും അവരവരുടെ മേഖലകളില്‍ വളരെ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ചിലര്‍ ആംബുലന്‍സ് സേവനം നല്കുന്നു, ചിലര്‍ നിരാലംബര്‍ക്ക് തലയ്ക്ക് മുകളില്‍ മേല്‍ക്കൂര ഒരുക്കുന്നു. ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ട്. 650 ലധികം ഇനം നെല്ലുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച ഒരാളുമുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതിരിക്കാന്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്നവരുമുണ്ട്. നിരവധി ആളുകള്‍ സ്വയം സഹായ ഗ്രൂപ്പുകളുമായി, പ്രത്യേകിച്ച് നാരി ശക്തി കാമ്പെയ്നുമായി ആളുകളെ ബന്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബഹുമതി ലഭിച്ചവരില്‍ 30 പേര് സ്ത്രീകളാണെന്നതില്‍ നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. താഴെത്തട്ടിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെയും രാജ്യത്തെയും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ സ്ത്രീകള്‍.
സുഹൃത്തുക്കളേ, പത്മ പുരസ്കാര ജേതാക്കളില്‍ ഓരോരുത്തരുടെയും സംഭാവനകള്‍ രാജ്യക്കാര്‍ക്ക് പ്രചോദനമാണ്. ശാസ്ത്രീയനൃത്തം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, നാടകം, ഭജന എന്നിവയില്‍ രാജ്യത്തിന് കീര്‍ത്തി വരുത്തുന്നവരാണ് ഇത്തവണ ബഹുമതികള്‍ ഏറ്റുവാങ്ങുന്നത്. പ്രാകൃതം, മാളവി, ലംബാഡി 'ഭാഷകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിനും പൈതൃകത്തിനും പുതിയ ഉയരങ്ങള്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്നും നിരവധിപേര്‍ പത്മ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ഫ്രാന്‍സ്, തായ്വാന്, മെക്സിക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ ദശകത്തില്‍ പത്മപുരസ്കാരങ്ങളുടെ സമ്പ്രദായം പൂര്‍ണ്ണമായും മാറിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇപ്പോഴത് ജനകീയ പദ്മമായി മാറി. പത്മപുരസ്കാര സമ്പ്രദായത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ആളുകള്‍ക്ക് സ്വയം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവസരമുണ്ട്. 2014-നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചതിന് കാരണം ഇതാണ്. പത്മപുരസ്കാരത്തിന്റെ അന്തസ്സും അതിന്റെ വിശ്വാസ്യതയും ബഹുമാനവും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് കാണിക്കുന്നു. പത്മ പുരസ്കാരം ലഭിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓരോ ജീവനും ഓരോ ലക്ഷ്യമുണ്ടെന്ന് പറയപ്പെടുന്നു, എല്ലാവരും ജനിച്ചത് ഒരു ലക്ഷ്യം നിറവേറ്റാനാണ്. അതിനായി ആളുകള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ തികഞ്ഞ ഭക്തിയോടെ നിര്‍വഹിക്കുന്നു. ചിലര്‍ സാമൂഹ്യസേവനത്തിലൂടെയും, ചിലര്‍ പട്ടാളത്തില്‍ ചേര്‍ന്നും, ചിലര്‍ വരും തലമുറയെ പഠിപ്പിച്ചുകൊണ്ടും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് നാം കണ്ടു, എന്നാല്‍ സുഹൃത്തുക്കളേ, ജീവിതാവസാനത്തിനു ശേഷവും സാമൂഹിക ജീവിതത്തോടുള്ള കടമകള്‍ നിറവേറ്റുന്ന ചിലര്‍ നമുക്കിടയിലുണ്ട്. അതിനുള്ള അവരുടെ മാധ്യമം അവയവദാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത ആയിരത്തിലധികം ആളുകള്‍ രാജ്യത്തുണ്ട്. ഈ തീരുമാനം എളുപ്പമല്ല, എന്നാല്‍ ഈ തീരുമാനം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങളെ മാനിച്ച കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന്, രാജ്യത്തെ പല സംഘടനകളും ഈ ദിശയില്‍ വളരെ പ്രചോദനാത്മകമായ ശ്രമങ്ങള്‍ നടത്തുന്നു. ചില സംഘടനകള്‍ അവയവദാനത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു, ചില സംഘടനകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള ആളുകളെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ മൂലം രാജ്യത്ത് അവയവദാനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ജനങ്ങളുടെ ജീവന് രക്ഷിക്കപ്പെടുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രോഗികളുടെ ജീവിതം സുഗമമാക്കുകയും അവരുടെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ അത്തരമൊരു നേട്ടം ഞാന്‍ ഇപ്പോള്‍ നിങ്ങളുമായി പങ്കിടുന്നു. ചികിത്സയ്ക്കായി ആയുര്‍വേദം, സിദ്ധ അല്ലെങ്കില്‍ യുനാനി സമ്പ്രദായത്തില്‍ നിന്ന് സഹായം ലഭിക്കുന്ന നിരവധി ആളുകള്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകും. എന്നാല്‍ ഇതേ രീതിയിലുള്ള മറ്റേതെങ്കിലും ഡോക്ടറിലേക്ക് പോകുമ്പോള്‍ അവരുടെ രോഗികള്‍ പ്രശ്നങ്ങള്‍ നേരിടുന്നു. ഈ ചികിത്സാസമ്പ്രദായങ്ങളില്‍, രോഗങ്ങളുടെ പേരുകള്‍ക്കും ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും ഒരേ ഭാഷ ഉപയോഗിക്കാറില്ല. ഓരോ ഡോക്ടറും രോഗത്തിന്റെ പേരും ചികിത്സയുടെ രീതികളും അവരുടേതായ രീതിയില്‍ എഴുതുന്നു. ഇത് ചിലപ്പോള്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ആയുഷ് മന്ത്രാലയം ആയുര്‍വേദം, സിദ്ധ, യുനാനി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഡാറ്റയും ടെര്‍മിനോളജിയും തരംതിരിച്ചതില്‍ സന്തോഷമുണ്ട്. ഇരുവരുടെയും ശ്രമഫലമായി ആയുര്‍വേദം, യുനാനി, സിദ്ധ വൈദ്യം എന്നിവയിലെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട പദങ്ങള്‍ ക്രോഡീകരിച്ചു. ഈ കോഡിംഗിന്റെ സഹായത്തോടെ, ഇപ്പോള്‍ എല്ലാ ഡോക്ടര്‍മാരും അവരുടെ കുറിപ്പടികളിലോ സ്ലിപ്പുകളിലോ ഒരേ ഭാഷ എഴുതും. ആ സ്ലിപ്പുമായി മറ്റൊരു ഡോക്ടറുടെ അടുത്ത് പോയാല്‍, ആ സ്ലിപ്പില്‍ നിന്ന് മാത്രമേ ഡോക്ടര്‍ക്ക് അതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കൂ എന്നതാണ് ഇതിന്റെ ഒരു നേട്ടം. നിങ്ങളുടെ അസുഖം, ചികിത്സ, എന്ത് മരുന്നുകളാണ് കഴിക്കുന്നത്, എത്ര നാളായി ചികിത്സ തുടരുന്നു, ഏതൊക്കെ കാര്യങ്ങളോട് നിങ്ങള്‍ക്ക് അലര്‍ജിയുണ്ട ഇവ അറിയാന്‍ ആ സ്ലിപ്പ് നിങ്ങളെ സഹായിക്കും. ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായിരിക്കും ഇതിന്റെ മറ്റൊരു നേട്ടം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ക്ക് രോഗം, മരുന്നുകള്‍, അതിന്റെ ഫലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കും. ഗവേഷണം വര്‍ദ്ധിക്കുകയും നിരവധി ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ചേരുകയും ചെയ്യുമ്പോള്‍, ഈ മെഡിക്കല്‍ സംവിധാനങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും അവയോടുള്ള ആളുകളുടെ ചായ്വ് വര്‍ദ്ധിക്കുകയും ചെയ്യും. ഈ ആയുഷ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട നമ്മളുടെ ഡോക്ടര്‍മാര്‍ ഈ കോഡിംഗ് എത്രയും വേഗം സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, ഞാന്‍ ആയുഷ് സമ്പ്രദായത്തെക്കുറിച്ച് പറയുമ്പോള്‍, യാനുങ് ജമോഹ് ലാഗോവിന്റെ ചിത്രവും എന്റെ കണ്മുന്നില് വരുന്നു. അരുണാചല്‍ പ്രദേശിലെ താമസക്കാരിയായ ശ്രീമതി. യാനുങ് ഒരു പച്ചമരുന്ന് വിദഗ്ധയാണ്. ആദിവാസി ഗോത്രത്തിന്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായം പുന:രുജ്ജീവിപ്പിക്കാന്‍ അവര്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഭാവനയ്ക്കുള്ള പത്മപുരസ്കാരവും ഇത്തവണ അവര്ക്ക്് ലഭിച്ചിട്ടുണ്ട്. അതുപോലെ ഇത്തവണ ഛത്തീസ്ഗഢിലെ ഹേംചന്ദ് മാഞ്ചിക്കും പത്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വൈദ്യരാജ് ഹേംചന്ദ് മാഞ്ചിയും ആയുഷ് സമ്പ്രദായത്തിന്റെ സഹായത്തോടെ ആളുകളെ ചികിത്സിക്കുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ പാവപ്പെട്ട രോഗികളെ സേവിക്കുന്നു. നമ്മുടെ രാജ്യത്ത് മറഞ്ഞിരിക്കുന്ന ആയുര്‍വേദത്തിന്റെയും ഔഷധസസ്യത്തിന്റെയും നിധി സംരക്ഷിക്കുന്നതില്‍ ശ്രീമതി. യാനുങ്ങിനെയും ശ്രീ. ഹേംചന്ദിനെയും പോലുള്ളവര്‍ക്ക് വലിയ പങ്കുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കി ബാത്തിലൂടെ' നമ്മള് തമ്മിലുള്ള ബന്ധത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും ഈ കാലഘട്ടത്തില്‍ പോലും, രാജ്യത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമാണ് റേഡിയോ. റേഡിയോയുടെ ശക്തിക്ക് എത്രമാത്രം മാറ്റം കൊണ്ടുവരാന്‍ കഴിയും എന്നതിന്റെ അതുല്യമായ ഉദാഹരണമാണ് ഛത്തീസ്ഗഢില്‍ കാണുന്നത്. കഴിഞ്ഞ 7 വര്‍ഷമായി റേഡിയോയില്‍ ഒരു ജനപ്രിയ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നുണ്ട്, അതിന്റെ പേര് ''ഹമര്‍ ഹാത്തി ഹമര്‍ ഗോഠ്'' എന്നാണ്. റേഡിയോയും ആനയും തമ്മില്‍ എന്ത് ബന്ധമുണ്ടെന്ന് പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതാണ് റേഡിയോയുടെ സൗന്ദര്യം. ഛത്തീസ്ഗഢില്‍, ഈ പരിപാടി എല്ലാ വൈകുന്നേരവും ആകാശവാണി, അംബികാപൂര്‍, റായ്പൂര്‍, ബിലാസ്പൂര്‍, റായ്ഗഡ് എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്യപ്പെടുന്നു, ഛത്തീസ്ഗഡിലെയും പരിസര പ്രദേശങ്ങളിലെയും വനങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഈ പരിപാടി ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 'ഹമര്‍ ഹാത്തി ഹമര്‍ ഗോഠ്' എന്ന പരിപാടിയില്‍ ആനക്കൂട്ടം ഏത് വനമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്നുണ്ട്. ഈ വിവരം ഇവിടുത്തെ ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ്. ആനക്കൂട്ടം എത്തിയ വിവരം റേഡിയോയിലൂടെ ജനം അറിഞ്ഞയുടന്‍ ജാഗരൂകരാകും. ആനകള്‍ കടന്നുപോകുന്ന റോഡുകളിലൂടെയുള്ള അപകടം ഒഴിവായി. ഒരു വശത്ത്, ഇത് ആനക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ സാധ്യത കുറയ്ക്കുന്നു, മറുവശത്ത് ഇത് ആനകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാന്‍ സഹായിക്കുന്നു. ഈ ഡാറ്റയുടെ ഉപയോഗം ഭാവിയില്‍ ആനകളുടെ സംരക്ഷണത്തിനും സഹായിക്കും. ഇവിടെ ആനകളുമായി ബന്ധപ്പെട്ട വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതോടെ കാടിന്റെ ചുറ്റുപാടില്‍ താമസിക്കുന്നവര്‍ക്ക് ആനകലുമായി ചങ്ങാത്തം കൂടാനും സൗകര്യമായി. രാജ്യത്തെ മറ്റ് വനമേഖലകളില്‍ താമസിക്കുന്നവര്‍ക്കും ഛത്തീസ്ഗഡിന്റെ ഈ അതുല്യമായ സംരംഭവും അതിന്റെ അനുഭവങ്ങളും പ്രയോജനപ്പെടുത്താം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ജനുവരി 25-ന് നാമെല്ലാവരും ദേശീയ വോട്ടര്‍ ദിനം ആഘോഷിച്ചു. നമ്മുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് ഇത് സുപ്രധാന ദിനമാണ്. ഇന്ന് രാജ്യത്ത് ഏകദേശം 96 കോടി വോട്ടര്‍മാരുണ്ട്. ഈ കണക്ക് എത്ര വലുതാണെന്ന് അറിയാമോ? ഇത് അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിരട്ടിയാണ്. ഇത് യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ ഒന്നര ഇരട്ടിയാണ്. പോളിംഗ് സ്റ്റേഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇന്ന് രാജ്യത്ത് അവയുടെ എണ്ണം ഏകദേശം 10.5 ലക്ഷത്തോളം വരും. ഭാരതത്തിലെ ഓരോ പൗരനും അവന്റെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ പ്രാപ്തമാക്കുന്നതിന് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു വോട്ടര്‍ മാത്രമുള്ള അത്തരം സ്ഥലങ്ങളില്‍ പോലും പോളിംഗ് ബൂത്തുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ലോകത്തെ പല രാജ്യങ്ങളിലും വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ ഭാരതത്തില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുന്നത് രാജ്യത്തിന് ആവേശം പകരുന്ന കാര്യമാണ്. 1951-52 ല്‍ രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 45 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് ഈ കണക്ക് ഗണ്യമായി വര്‍ദ്ധിച്ചു. രാജ്യത്ത് വോട്ടര്‍മാരുടെ എണ്ണം മാത്രമല്ല, പോളിംഗ് ശതമാനവും വര്‍ദ്ധിച്ചു. നമ്മുടെ യുവവോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ കമ്മ്യൂണിറ്റി തലത്തില്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എവിടെയൊക്കെയോ ആളുകള്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ചിലയിടത്ത് പെയിന്റിംഗുകള്‍ ഉണ്ടാക്കി, ചിലയിടത്ത് യുവാക്കള്‍ തെരുവ് നാടകങ്ങളിലൂടെ ആകര്‍ഷിക്കപ്പെടുന്നു. അത്തരത്തിലുള്ള ഓരോ ശ്രമങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ ആഘോഷത്തിന് വ്യത്യസ്ത നിറങ്ങള്‍ നല്കുന്നു. 'മന് കി ബാത്തിലൂടെ' ഞാന്‍ എന്റെ ആദ്യ വോട്ടര്‍മാരോട് തീര്‍ച്ചയായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് പറയും. നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടലിലൂടെയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയും അവര്‍ക്ക് ഇത് എളുപ്പത്തില്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ഒരു വോട്ടിന് രാജ്യത്തിന്റെ ഭാഗധേയം മാറ്റാനും രാജ്യത്തിന്റെ ഭാഗധേയം നിര്‍മ്മിക്കാനും കഴിയുമെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ജനുവരി 28, വിവിധ കാലഘട്ടങ്ങളില്‍ രാജ്യസ്നേഹത്തിന്റെ മാതൃക കാട്ടിയ ഇന്ത്യയിലെ രണ്ട് മഹത്വ്യക്തികളുടെ ജന്മദിനം കൂടിയാണ്. ഇന്ന് രാജ്യം, പഞ്ചാബ് കേസരി ലാലാ ലജ്പത് റായ് ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വൈദേശിക ഭരണത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ തന്റെ ജീവന് ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു ലാലാജി. ലാലാജിയുടെ വ്യക്തിത്വം സ്വാതന്ത്ര്യസമരത്തില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. അദ്ദേഹം വളരെ ദീര്‍ഘദര്‍ശിയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും മറ്റ് നിരവധി സ്ഥാപനങ്ങളുടെയും സൃഷ്ടിയില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുക മാത്രമല്ല, രാജ്യത്തിന് സാമ്പത്തിക ശക്തി നല്‍കുകയെന്ന കാഴ്ചപ്പാടും അദ്ദേഹത്തിന്റെ ചിന്തയുടെ പ്രധാന ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ത്യാഗവും ഭഗത് സിംഗിനെ വളരെയധികം സ്വാധീനിച്ചു. ഇന്ന് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയെ ആദരവോടെ ഓര്‍ക്കേണ്ട ദിനംകൂടിയാണ്. ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തില്‍ നമ്മുടെ സൈന്യത്തെ നയിച്ചുകൊണ്ട് അദ്ദേഹം ധീരതയുടെയും ശൗര്യത്തിന്റെയും മാതൃക കാണിച്ചു. നമ്മുടെ സൈന്യത്തെ കൂടുതല്‍ ശക്തമാക്കിയതില്‍ അദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഭാരതത്തിന്റെ കായികലോകം ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ തൊടുകയാണ്. കായികലോകത്ത് പുരോഗതി കൈവരിക്കുന്നതിന് കളിക്കാര്‍ക്ക് കളിക്കാന്‍ കഴിയുന്നത്ര അവസരങ്ങള്‍ ലഭിക്കുകയും മികച്ച സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ രാജ്യത്ത് സംഘടിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇത് മനസ്സില്‍ വെച്ചാണ് ഇന്ന് ഭാരതത്തില്‍ പുതിയ സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ അയ്യായിരത്തിലധികം കായികതാരങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഭാരതത്തില്‍ അത്തരം പുതിയ പ്ലാറ്റ്ഫോമുകള് തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അതില്‍ കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. അത്തരമൊരു പ്ലാറ്റ്ഫോം സൃഷ്ടിച്ചു, ബീച്ച് ഗെയിംസ്, അത് ദിയുവില്‍ സംഘടിപ്പിച്ചു. സോമനാഥിനോട് വളരെ അടുത്തുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണ് 'ദിയു' എന്ന് നിങ്ങള്‍ക്കറിയാം. ഈ വര്‍ഷം ആദ്യം തന്നെ ദിയുവില്‍ ഈ ബീച്ച് ഗെയിമുകള്‍ സംഘടിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ആദ്യത്തെ മള്‍ട്ടി സ്പോര്‍ട്സ് ബീച്ച് ഗെയിമായിരുന്നു ഇത്. വടംവലി, കടല്‍നീന്തല്‍, പെന്‍കാക്സിലാറ്റ്, മല്‍ഖാംബ്, ബീച്ച് വോളിബോള്‍, ബീച്ച് കബഡി, ബീച്ച് സോക്കര്‍, ബീച്ച് ബോക്സിംഗ് തുടങ്ങിയ മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍, ഓരോ മത്സരാര്‍ത്ഥിക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു, ഈ ടൂര്‍ണമെന്റില്‍ കടലുമായി യാതൊരു ബന്ധവുമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കളിക്കാര്‍ എത്തിയെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. കടല്‍ത്തീരമില്ലാത്ത മധ്യപ്രദേശാണ് ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതും. സ്പോര്‍ട്സിനോടുള്ള ഈ സമീപനം ഏതൊരു രാജ്യത്തെയും കായിക ലോകത്തെ രാജാവാക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ മന് കി ബാത്തില്‍' എന്നോടൊപ്പം ഇത്രമാത്രം. ഫെബ്രുവരിയില്‍ നിങ്ങളോട് വീണ്ടും സംസാരിക്കും. രാജ്യത്തെ ജനങ്ങളുടെ കൂട്ടായതും വ്യക്തിഗതമായതും ആയ പ്രയത്നത്തിലൂടെ രാജ്യം എങ്ങനെ പുരോഗമിക്കുന്നു എന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. സുഹൃത്തുക്കളേ, നാളെ 29 ന് രാവിലെ 11 മണിക്ക് 'പരീക്ഷാ പേ ചര്‍ച്ച'യും' ഉണ്ടായിരിക്കും. ''പരീക്ഷ പേ ചര്‍ച്ച'യുടെ ഏഴാം പതിപ്പാണിത്. ഞാന്‍ എപ്പോഴും കാത്തിരിക്കുന്ന ഒരു പരിപാടിയാണിത്. ഇത് എനിക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ അവസരം നല്കുന്നു, കൂടാതെ അവരുടെ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കാനും ഞാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ 7 വര്‍ഷമായി 'പരീക്ഷാ പേ ചര്‍ച്ച'' വിദ്യാഭ്യാസവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംവദിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. ഇത് വളരെ നല്ല മാധ്യമമായി മാറി. ഇത്തവണ 2.25 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ഇന്‍പുട്ടുകള്‍ നല്‍കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. 2018 ല്‍ ഞങ്ങള്‍ ഈ പ്രോഗ്രാം ആദ്യമായി ആരംഭിക്കുമ്പോള്‍ ഈ എണ്ണം 22,000 മാത്രമായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പരീക്ഷാ സമ്മര്‍ദ്ദത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമായി നിരവധി നൂതനമായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. നാളെ നിങ്ങളെല്ലാവരോടും, പ്രത്യേകിച്ച് യുവജനങ്ങളോടും, വിദ്യാര്‍ത്ഥികളോടും, റെക്കോര്‍ഡ് സംഖ്യകളില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോട് സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. 'മന് കി ബാത്തിന്റെ' ഈ അധ്യായത്തില്‍ ഈ വാക്കുകളോടെ ഞാന്‍ നിങ്ങളോട് വിടപറയുന്നു. ഉടന്‍ വീണ്ടും കാണാം, നന്ദി.

നമസ്ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന് കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന് കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന് കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള് കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.
സുഹൃത്തുക്കളേ, 'മന് കി ബാത്ത്' കേട്ട പലരും എനിക്ക് കത്തുകള്‍ എഴുതുകയും അവരുടെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 140 കോടി ഭാരതീയരുടെ കരുത്തിലൂടെയാണ് ഈ വര്‍ഷം നമ്മുടെ രാജ്യം നിരവധി സവിശേഷ നേട്ടങ്ങള്‍ കൈവരിച്ചത്. അതേ വര്‍ഷം തന്നെ, വര്‍ഷങ്ങളായി കാത്തിരുന്ന 'നാരി ശക്തി വന്ദന്‍ നിയമം' പാസാക്കി. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായതില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധി ആളുകള്‍ കത്തുകള്‍ എഴുതി. ജി20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ച് പലരും എന്നെ ഓര്‍മ്മിപ്പിച്ചു.
സുഹൃത്തുക്കളേ, ഇന്ന് ഇന്ത്യയുടെ എല്ലാ കോണുകളും ആത്മവിശ്വാസം നിറഞ്ഞതാണ്, വികസിത ഇന്ത്യയുടെ ആത്മാവ്, സ്വാശ്രയത്വത്തിന്റെ ആത്മാവ്. 2024 ലും നാം അതേ ചൈതന്യവും വേഗതയും നിലനിര്‍ത്തേണ്ടതുണ്ട്. ഓരോ ഭാരതീയനും 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സന്ദേശത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് ദീപാവലിയിലെ റെക്കോര്‍ഡ് ബിസിനസ് തെളിയിച്ചു.
സുഹൃത്തുക്കളേ, ഇന്നും ചന്ദ്രയാന്‍ 3 ന്റെ വിജയത്തെക്കുറിച്ച് ധാരാളം ജനങ്ങൾ എനിക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നു. എന്നെപ്പോലെ നിങ്ങളും നമ്മുടെ ശാസ്ത്രജ്ഞരെയും പ്രത്യേകിച്ച് വനിതാ ശാസ്ത്രജ്ഞരെയും കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, നാട്ടുനാട്ടുവിന് ഓസ്കാർ കിട്ടിയപ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചു. 'ദ എലിഫന്റ് വിസ്പേഴ്സ് 'നു ലഭിച്ച ബഹുമതി കേട്ടപ്പോള്‍ ആരാണ് സന്തോഷിക്കാത്തത്? ഇവയിലൂടെ ലോകം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകത കാണുകയും പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധം മനസ്സിലാക്കുകയും ചെയ്തു. ഈ വര്‍ഷം കായികരംഗത്തും നമ്മുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകളും ഏഷ്യന്‍ പാരാ ഗെയിംസില്‍ 111 മെഡലുകളും നമ്മുടെ കളിക്കാര്‍ നേടി. ക്രിക്കറ്റ് ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ഏവരുടെയും ഹൃദയം കീഴടക്കി. അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയം വളരെ പ്രചോദനകരമാണ്. പല കായിക ഇനങ്ങളിലും താരങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് കീര്‍ത്തി സമ്മാനിച്ചു. ഇപ്പോള്‍ 2024 ല്‍ പാരീസ് ഒളിമ്പിക്സ് സംഘടിപ്പിക്കും, അതിനായി രാജ്യം മുഴുവന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ, നാം ഒരുമിച്ച് പരിശ്രമിച്ചപ്പോഴെല്ലാം അത് നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയില്‍ വളരെ ഗുണാത്മക സ്വാധീനം ചെലുത്തി. ആസാദി കാ അമൃത് മഹോത്സവ്, 'മേരി മാട്ടി മേരാ ദേശ്' തുടങ്ങിയ വിജയകരമായ പ്രചാരണങ്ങള്‍ സഫലമായ അനുഭവമായി. ഇതില്‍ കോടിക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തത്തിന് നാമെല്ലാം സാക്ഷികളാണ്, 70,000 അമൃത് തടാകങ്ങളുടെ നിര്‍മ്മാണവും നമ്മളുടെ കൂട്ടായ നേട്ടമാണ്.
സുഹൃത്തുക്കളേ, നവീകരണത്തിന് പ്രാധാന്യം നല്‍കാത്ത ഒരു രാജ്യത്തിന്റെ വികസനം നിലയ്ക്കുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ഭാരതം ഇന്നൊവേഷന് ഹബ്ബായി മാറുന്നത് നമ്മള് നിരന്തരം മുന്നേറും എന്നതിന്റെ പ്രതീകമാണ്. 2015-ല്‍ ഗ്ലോബല്‍ ഇന്നൊവേഷന് സൂചികയില്‍ നമ്മള് 81-ാം സ്ഥാനത്തായിരുന്നു ഇന്ന് നമ്മളുടെ സ്ഥാനം 40 ആണ്. ഈ വര്‍ഷം, ഇന്ത്യയില്‍ ഫയല്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണം ഉയര്‍ന്നതാണ്, അതില്‍ 60% ആഭ്യന്തര ഫണ്ടുകളില്‍ നിന്നുള്ളതാണ്. ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സര്‍വകലാശാലകളാണ് ഇത്തവണ ഇടംപിടിച്ചത്. ഈ നേട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങിയാല്‍, അത് ഒരിക്കലും പൂര്‍ത്തിയാകില്ല. ഇത് ഭാരതത്തിന്റെ സാധ്യതകള്‍ എത്രത്തോളം ഫലപ്രദമാണെന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ച മാത്രമാണ് രാജ്യത്തിന്റെ ഈ വിജയങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളുടെ ഈ നേട്ടങ്ങളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊണ്ട് അവരില്‍ അഭിമാനം കൊള്ളണം, പുതിയ തീരുമാനങ്ങള്‍ എടുക്കണം. ഒരിക്കല്‍ കൂടി, എല്ലാവര്ക്കും സന്തോഷകരമായ 2024 ആശംസിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ, ഇന്ത്യയെക്കുറിച്ച് എല്ലായിടത്തും ഉള്ള പ്രതീക്ഷയും ആവേശവും നാം ചര്‍ച്ചചെയ്തു. ഈ പ്രതീക്ഷയും പ്രത്യാശയും വളരെ നല്ലതാണ്. ഇന്ത്യ വികസിക്കുമ്പോള്‍ യുവാക്കള്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. എന്നാല്‍ യുവാക്കള്‍ സമര്‍ത്ഥരാകുമ്പോള്‍ അതില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. ഇക്കാലത്ത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് എത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന് നാം കാണുന്നു. ഇത് നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ 'മന് കി ബാത്തിന്', ഫിറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട ഇന്‍പുട്ടുകള്‍ അയയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ നല്കിയ പ്രതികരണം എന്നില്‍ ആവേശം നിറച്ചു. ധാരാളം സ്റ്റാര്‍ട്ടപ്പുകളും 'നമോ' ആപ്പില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയച്ചിട്ടുണ്ട്, അവര്‍ അവരുടെ അനന്യമായ പല ശ്രമങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ ശ്രമഫലമായി 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരിച്ചു. ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം അവസരങ്ങള്‍ സമ്മാനിച്ചു. ലഖ്നൗവില്‍ നിന്ന് ആരംഭിച്ച കിറോസ് ഫുഡ്സ്, പ്രയാഗ്രാജിന്റെ ഗ്രാന്‍ഡ്മാ മില്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍ റിച്ച് ഓര്‍ഗാനിക് ഇന്ത്യ' തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പിനോ ഹെല്‍ത്ത് ഫുഡ്സ്, അര്‍ബോറിയല്‍, കീറോസ് ഫുഡ് എന്നിവയുമായി ബന്ധപ്പെട്ട യുവാക്കള്‍ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളെക്കുറിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. ബെംഗളൂരുവിലെ അണ്‍ബോക്സ് ഹെല്‍ത്തുമായി ബന്ധപ്പെട്ട യുവാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണക്രമം തിരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കുന്നതെങ്ങനെയെന്നും പറഞ്ഞു. ശാരീരിക ആരോഗ്യത്തോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതിനാല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട പരിശീലകരുടെ ആവശ്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 'ജോഗോ ടെക്നോളജീസ്'പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഈ ആവശ്യം നിറവേറ്റാന്‍ സഹായിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ശാരീരിക ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വശം മാനസിക ആരോഗ്യമാണ്. മുംബൈ ആസ്ഥാനമായുള്ള 'ഇന്‍ഫിഹീല്‍', 'യുവര്‍ ദോസ്ത്' തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് മാത്രമല്ല, ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗിക്കുന്നു. സുഹൃത്തുക്കളേ, എനിക്ക് ഇവിടെ കുറച്ച് സ്റ്റാര്‍ട്ടപ്പുകളുടെ പേര് മാത്രമേ എടുക്കാന്‍ കഴിയൂ, കാരണം ലിസ്റ്റ് വളരെ നീണ്ടതാണ്. ഫിറ്റ് ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള നൂതന ആരോഗ്യ സംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് എനിക്ക് എഴുതുന്നത് തുടരാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്ന അറിയപ്പെടുന്ന ആളുകളുടെ അനുഭവങ്ങളും നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ആദ്യ സന്ദേശം ശ്രീ.സദ്ഗുരു ജഗ്ഗി വാസുദേവില്‍ നിന്നാണ് ഫിറ്റ്നസ്, പ്രത്യേകിച്ച് ഫിറ്റ്നസ് ഓഫ് ദി മൈന്‍ഡ്, അതായത് മാനസികാരോഗ്യം ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കിടും.
ഓഡിയോ*
ഈ മന് കി ബാത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്.
മാനസികാസ്വാസ്ഥ്യങ്ങളും, നമ്മുടെ ന്യൂറോളജിക്കൽ സംവിധാനത്തെ നാം എങ്ങനെ നിലനിർത്തുന്നു എന്നതും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോളജിക്കൽ സിസ്റ്റത്തെ നാം ജാഗ്രതയോടെ ചലനാത്മകമായും അസ്വസ്ഥതകളില്ലാതെയും നിലനിർത്തുന്നത് നമ്മുടെ ഉള്ളിൽ എത്രമാത്രം സന്തോഷം പകരുന്നു എന്നത് എങ്ങനെയാണു തീരുമാനിക്കുക? സമാധാനം, സ്നേഹം, സന്തോഷം, ആനന്ദം, വേദന, വിഷാദം, ഉന്മേഷം എന്നിങ്ങനെ നാം വിളിക്കുന്ന എല്ലാത്തിനും രാസപരവും നാഡീശാസ്ത്രപരവുമായ അടിസ്ഥാനമുണ്ട്. പുറത്തുനിന്നുള്ള രാസവസ്തുക്കൾ ചേർത്ത് ശരീരത്തിനുള്ളിലെ രാസ അസന്തുലിതാവസ്ഥ പരിഹരിക്കാനാണു ഫാർമക്കോളജി പ്രധാനമായും ശ്രമിക്കുന്നത്. മാനസികാസ്വാസ്ഥ്യങ്ങളും ഈ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു. ഒരു വ്യക്തി ഗുരുതരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ മരുന്നുകളുടെ രൂപത്തിൽ പുറത്തുനിന്നുള്ള രാസവസ്തുക്കൾ കഴിക്കേണ്ടത് ആവശ്യമാണെന്നു നാം മനസിലാക്കേണ്ടതുണ്ട്. ആന്തരികമായ മികച്ച മാനസികാരോഗ്യ സാഹചര്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്; അഥവാ, നമുക്കുള്ളിലെ സമചിത്തതയാർന്ന രസതന്ത്രത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും രസതന്ത്രത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക്, ഒരു സമൂഹത്തിന്റെയും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെയും മുഴുവൻ മാനവികതയിലേക്കും സാംസ്കാരിക ജീവിതത്തിലേക്കും കൊണ്ടുവരേണ്ട ഒന്നാണ്. നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചു മനസിലാക്കേണ്ടതു വളരെ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ സ്വബോധം എന്നതു ദുർബലമായ ഒരവസ്ഥയാണ്. നാം അതിനെ സംരക്ഷിക്കണം; അതിനെ പരിപോഷിപ്പിക്കണം. ഇതിനായി, യോഗാ സംവിധാനത്തിൽ പ്രക്രിയകളെ പൂർണമായും ആന്തരികമാക്കുന്ന നിരവധി തലത്തിലുള്ള സമ്പ്രദായങ്ങളുണ്ട്. ഏവർക്കും അവരുടെ രസതന്ത്രത്തിനു സമചിത്തതയും, അവരുടെ ന്യൂറോളജിക്കൽ സംവിധാനത്തിനു സുനിശ്ചിതമായ ശാന്തതയും കൊണ്ടുവരാൻ കഴിയുന്ന ലളിതമായ പരിശീലനങ്ങളായി അതു ചെയ്യാൻ കഴിയും. ആന്തരിക സൗഖ്യത്തിന്റെ സാങ്കേതികവിദ്യകളെയാണു നാം യോഗിക് ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്. നമുക്ക് അതു സാധ്യമാക്കാം.
പൊതുവേ, ശ്രീ. സദ്ഗുരു തന്റെ കാഴ്ചപ്പാടുകള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധനാണ്.
വരൂ, ഇപ്പോള്‍ നമുക്ക് പ്രശസ്ത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍ ജി പറയുന്നത് കേള്‍ക്കാം.
**ഓഡിയോ*
''നമസ്കാരം 'മന് കി ബാത്തി'ലൂടെ' എന്റെ നാട്ടുകാരോട് ചിലത് പറയാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ സംരംഭം, എന്റെ ഫിറ്റ്നസ് മന്ത്രം നിങ്ങളുമായി പങ്കിടാന്‍ എന്നെ പ്രേരിപ്പിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആദ്യ നിര്‍ദ്ദേശം 'ഒരു മോശം ഭക്ഷണക്രമത്തെ പരിശീലിപ്പിക്കാന്‍ കഴിയില്ല' എന്നതാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ എപ്പോള്‍ കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. അടുത്തിടെ, പ്രധാനമന്ത്രി മോദിജി എല്ലാവരേയും തിന കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിരമായ കൃഷിയെ സഹായിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. പതിവ് വ്യായാമവും 7 മണിക്കൂര്‍ പൂര്‍ണ്ണ ഉറക്കവും ശരീരത്തിന് വളരെ പ്രധാനമാണ്. ഇത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന് വളരെയധികം അച്ചടക്കവും സ്ഥിരതയും ആവശ്യമാണ്. ഫലം ലഭിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ ദിവസവും സ്വയം വ്യായാമം ചെയ്യാന്‍ തുടങ്ങും. നിങ്ങളോട് എല്ലാവരോടും സംസാരിക്കാനും എന്റെ ഫിറ്റ്നസ് മന്ത്രം പങ്കിടാനും എനിക്ക് അവസരം നല്കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി.''
ശ്രീമതി. ഹര്‍മന്‍പ്രീതിനെപ്പോലുള്ള ഒരു പ്രതിഭാധനയായ കളിക്കാരിയുടെ വാക്കുകള്‍ തീര്‍ച്ചയായും നിങ്ങളെയെല്ലാം പ്രചോദിപ്പിക്കും.
വരൂ, ഗ്രാന്‍ഡ്മാസ്റ്റര്‍ ശ്രീ. വിശ്വനാഥന് ആനന്ദ് പറയുന്നത് കേള്‍ക്കൂ. നമ്മുടെ 'ചെസ്' ഗെയിമിന് മാനസിക ക്ഷമത എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
**ഓഡിയോ**
നമസ്തേ, ഞാൻ വിശ്വനാഥൻ ആനന്ദ്. ഞാൻ ചെസ്സ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ശാരീരികവും മാനസികവുമായ കരുത്തിനായി എന്താണ് ദിവസവും ചെയ്യുന്നത് എന്ന് പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ചെസിന് വളരെയധികം ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. അതിനാൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു പറയാം. അത് എന്നെ ആരോഗ്യക്ഷമമായും ഊർജസ്വലമായും നിലനിർത്തുന്നു. ഞാൻ ആഴ്ചയിൽ രണ്ട് തവണ യോഗ ചെയ്യുന്നു, ആഴ്ചയിൽ രണ്ട് തവണ ഞാൻ കാർഡിയോ ചെയ്യുന്നു. ഫ്ളെക്സിബിലിറ്റി, സ്ട്രെച്ചിങ്, ഭാരമുയർത്തൽ പരിശീലനം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ആഴ്ചയിൽ ഒരു ദിവസം അവധി എടുക്കാറുണ്ട്. ഇവയെല്ലാം ചെസ്സിന് വളരെ പ്രധാനമാണ്. 6 അല്ലെങ്കിൽ 7 മണിക്കൂർ നീണ്ടുനിൽക്കുന്ന തീവ്രമായ മാനസിക പ്രയത്നത്തിന് നിങ്ങൾക്ക് കരുത്ത് ആവശ്യമാണ്. അതോടൊപ്പം നിങ്ങൾക്ക് ഫ്ളെക്സിബിളായും ആശ്വാസത്തോടെയും നിലകൊള്ളാൻ കഴിയണം. കൂടാതെ, ചില പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ നിങ്ങളുടെ ശ്വാസം നിയന്ത്രിക്കാനുള്ള കഴിവ് സഹായകമാകും. ഇത് ചെസ്സ് മത്സരത്തിലാണ് സാധാരണയായി ഗുണം ചെയ്യാറുള്ളത്. എല്ലാ ‘മൻ കീ ബാത്’ ശ്രോതാക്കൾക്കുമുള്ള എന്റെ ഫിറ്റ്നസ് ടിപ്പ് ശാന്തത പാലിക്കുക, നമുക്കു മുന്നിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഫിറ്റ്നസ് ടിപ്പ് രാത്രിയിൽ മികച്ച രീതിയിൽ ഉറങ്ങുക എന്നതാണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്നസ് ടിപ്പ്. രാത്രിയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായി ഉറങ്ങരുത്. കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി നല്ല ഉറക്കം ലഭിക്കാൻ നാം പരമാവധി ശ്രമിക്കണം. കാരണം അതിലൂടെ അടുത്ത ദിവസം പകൽ ശാന്തമായ രീതിയിൽ കടന്നുപോകാൻ നിങ്ങൾക്കു കഴിയും. നിങ്ങൾ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്; നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണത്തിലാണ് നിങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഉറക്കമാണ് ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്നസ് ടിപ്പ്.
വരൂ, ഇനി നമുക്ക് ശ്രീ. അക്ഷയ് കുമാര്‍ പറയുന്നത് കേള്‍ക്കാം.
**ഓഡിയോ**
''ഹലോ, ഞാന്‍ അക്ഷയ് കുമാര്‍, ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രിയോട് ഞാന്‍ ആദ്യം നന്ദി പറയുന്നു, അദ്ദേഹത്തിന്റെ 'മന് കി ബാത്തില്‍' എന്റെ 'മന് കി ബാത്ത്' നിങ്ങളോട് പറയാന്‍ എനിക്ക് ഒരു ചെറിയ അവസരം കൂടി ലഭിച്ചു. എനിക്ക് ഫിറ്റ്നസിനോട് താല്‍പ്പര്യമുള്ളത് പോലെ, സ്വാഭാവികമായ രീതിയില്‍ ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും എനിക്ക് താല്‍പ്പര്യമുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഫാന്‍സി ജിമ്മിനെക്കാള്‍ എനിക്ക് ഇഷ്ടം പുറത്ത് നീന്തല്‍, ബാഡ്മിന്റണ്‍ കളിക്കുക, പടികള്‍ കയറുക, വ്യായാമം ചെയ്യുക, നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശുദ്ധമായ നെയ്യ് ശരിയായ അളവില്‍ കഴിച്ചാല്‍ നമുക്ക് ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, തടി കൂടുമോ എന്ന ഭയത്താല്‍ പല ആണ്‍കുട്ടികളും പെണ്‍കുട്ടികളും നെയ്യ് കഴിക്കാറില്ല. നമ്മുടെ ഫിറ്റ്നസിന് നല്ലതും ചീത്തയും എന്താണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സിനിമാ താരങ്ങളുടെ ശരീരത്തിലേക്ക് നോക്കാതെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണ് ജീവിതശൈലി മാറ്റേണ്ടത്. താരങ്ങള്‍ പലപ്പോഴും സ്ക്രീനില്‍ കാണുന്നതുപോലെയല്ല. പലതരം ഫില്‍ട്ടറുകളും സ്പെഷ്യല്‍ ഇഫക്റ്റുകളും ഉപയോഗിക്കുന്നു, അവ കണ്ടതിനുശേഷം, നമ്മുടെ ശരീരം മാറ്റാന്‍ നമ്മള് തെറ്റായ കുറുക്കുവഴികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇക്കാലത്ത്, പലരും സ്റ്റിറോയിഡുകള്‍ കഴിച്ച് ഈ സിക്സ് പാക്കിലേക്കോ എയ്റ്റ് പാക്കിലേക്കോ പോകുന്നു. സുഹൃത്തേ, അത്തരം കുറുക്കുവഴികളിലൂടെ ശരീരം പുറത്തു നിന്ന് വീര്‍ക്കുന്നുണ്ടെങ്കിലും ഉള്ളില്‍ നിന്ന് പൊള്ളയായി തുടരുന്നു. കുറുക്കുവഴി നിങ്ങളുടെ ജീവിതത്തെ ചെറുതാക്കുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് കുറുക്കുവഴിയല്ല വേണ്ടത്, ദീര്‍ഘകാല ഫിറ്റ്നസ് ആണ് വേണ്ടത്. സുഹൃത്തുക്കളേ, ഫിറ്റ്നസ് ഒരുതരം തപസ്സാണ്. ഇൻസ്റ്റന്റ് കോഫിയോ, ടു മിനിട്സ് ന്യൂഡിൽസോ അല്ല. ഈ പുതുവര്‍ഷത്തില്‍ തീരുമാനമെടുക്കൂ! രാസവസ്തുക്കള്‍ ഇല്ല, കുറുക്കുവഴിയിലുള്ള വ്യായാമം ഇല്ല. യോഗ, നല്ല ഭക്ഷണം, കൃത്യസമയത്ത് ഉറക്കം, കുറച്ച് ധ്യാനം, ഏറ്റവും പ്രധാനം നിങ്ങള്‍ നിങ്ങളായിരിക്കുക. ഇന്നു മുതല്‍ ഫില്‍ട്ടര്‍ ജീവിതം നയിക്കരുത്, ഫിറ്റര്‍ ജീവിതം നയിക്കുക. ശ്രദ്ധപുലര്‍ത്തുക. ജയ് മഹാകാല്‍.''
ഈ മേഖലയില്‍ മറ്റ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്, അതിനാല്‍ ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു യുവ സ്റ്റാര്‍ട്ടപ്പ് സ്ഥാപകനുമായി ഇത് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ചിന്തിച്ചു.
ഓഡിയോ*
''നമസ്ക്കാരം, എന്റെ പേര് ഋഷഭ് മല്‍ഹോത്ര, ഞാന്‍ ബാംഗ്ലൂരില്‍ നിന്നാണ്. 'മന് കി ബാത്തില്‍' ഫിറ്റ്നസ് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഞാന്‍ തന്നെ ഫിറ്റ്നസിന്റെ ലോകത്താണ്, ഞങ്ങള്‍ക്ക് ബംഗളുരുവില്‍ 'സ്റ്റേ സ്ട്രോങ്' എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് ഉണ്ട്. ഭാരതത്തിന്റെ പരമ്പരാഗത വ്യായാമത്തെ മുന്നോട്ട് കൊണ്ടുവരുന്നതിനാണ് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പരമ്പരാഗത വ്യായാമമായ 'ഗദ വ്യായാമം' വളരെ അത്ഭുതകരമായ ഒരു വ്യായാമമാണ്. ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഗദയിലും മുഗ്ദര്‍ വ്യായാമത്തിലും മാത്രമാണ്. ഗദ ഉപയോഗിച്ച് എങ്ങനെയാണ് എല്ലാ പരിശീലനവും ചെയ്യുന്നതെന്നറിയുമ്പോള്‍ ആളുകള്‍ ആശ്ചര്യപ്പെടുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഭാരതത്തില്‍ പരിശീലിക്കുന്നുണ്ടെന്നും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ചെറുതും വലുതുമായ വേദികളില്‍ നിങ്ങള്‍ ഇത് കണ്ടിരിക്കണം, ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ ഞങ്ങള്‍ അത് ആധുനിക രൂപത്തില്‍ തിരികെ കൊണ്ടുവന്നു. രാജ്യത്തുടനീളം ഞങ്ങള്‍ക്ക് വളരെയധികം സ്നേഹവും മികച്ച പ്രതികരണവും ലഭിച്ചു.
'മന് കി ബാത്തി'ലൂടെ' ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇതുകൂടാതെ, ഭാരതത്തില്‍ നിരവധി പുരാതന വ്യായാമങ്ങളും ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട രീതികളും ഉണ്ട്, അത് നമ്മള് സ്വീകരിക്കുകയും പഠിപ്പിക്കുകയും വേണം. ഞാന്‍ ഫിറ്റ്നസ് ലോകത്തില്‍ നിന്നുള്ള ആളാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിഗത നുറുങ്ങ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഗദാ വ്യായാമത്തിലൂടെ നിങ്ങളുടെ ശക്തി, ബലം, ഭാവം, ശ്വസനം എന്നിവ മെച്ചപ്പെടുത്താന്‍ കഴിയും, അതിനാല്‍ ഗദാ വ്യായാമം സ്വീകരിച്ച് മുന്നോട്ട് കൊണ്ടുപോകുക. ജയ് ഹിന്ദ്.''
സുഹൃത്തുക്കളേ, എല്ലാവരും അവരവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചു, എന്നാല്‍ എല്ലാവര്ക്കും ഒരേ മന്ത്രം ഉണ്ട് 'ആരോഗ്യമായിരിക്കുക, ശാരീരിക്ഷമതയുള്ളവരായിരിക്കുക'. 2024 ആരംഭിക്കാന്‍ നിങ്ങളുടെ ഫിറ്റ്നസിനേക്കാള്‍ വലിയ പ്രതിജ്ഞ എന്തായിരിക്കും?
എന്റെ കുടുംബാംഗങ്ങളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാശിയില്‍ ഒരു പരീക്ഷണം നടന്നു, അത് 'മന് കി ബാത്ത്' ശ്രോതാക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. കാശിതമിഴ് സംഗമത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തമിഴ്നാട്ടില്‍ നിന്ന് കാശിയില്‍ എത്തിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. അവരുമായി ആശയവിനിമയം നടത്താന്‍ ആദ്യമായി ഞാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് AI ടൂള്‍ ഭാഷിണി പരസ്യമായി ഉപയോഗിച്ചു. ഞാന്‍ ഹിന്ദിയില്‍ സ്റ്റേജില്‍ നിന്ന് അഭിസംബോധന ചെയ്യുകയായിരുന്നു, എന്നാല്‍ AI ടൂള്‍ ഭാഷിണി കാരണം, അവിടെയുണ്ടായിരുന്ന തമിഴ്നാട്ടുകാര്‍ അതേ സമയം തമിഴില്‍ എന്റെ പ്രഭാഷണം കേള്‍ക്കുന്നുണ്ടായിരുന്നു. കാശിതമിഴ് സംഗമത്തിനെത്തിയ ആളുകള്‍ ഈ പരീക്ഷണത്തില്‍ ആവേശഭരിതരായി. ഒരു ഭാഷയില്‍ പ്രഭാഷണം നടത്തുകയും പൊതുജനങ്ങള്‍ തത്സമയം സ്വന്തം ഭാഷയില്‍ അതേ പ്രസംഗം കേള്‍ക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല. സിനിമാ ഹാളില്‍ അകയുടെ സഹായത്തോടെ തത്സമയ വിവര്‍ത്തനം പൊതുജനങ്ങള്‍ കേള്‍ക്കുമ്പോള്‍ സിനിമകളുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. നമ്മുടെ സ്കൂളുകളിലും ആശുപത്രികളിലും കോടതികളിലും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ എത്ര വലിയ മാറ്റം സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. തത്സമയ വിവര്ത്തനവുമായി ബന്ധപ്പെട്ട അക ഉപകരണങ്ങള്‍ കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും അവയെ 100% പണിക്കുറവ് തീര്‍ന്നതാക്കാനും ശ്രമിക്കണമെന്ന് ഇന്നത്തെ യുവതലമുറയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, മാറുന്ന കാലത്ത് നമ്മുടെ ഭാഷകളെ സംരക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും വേണം. ഝാര്‍ഖണ്ഡിലെ ഒരു ആദിവാസി ഗ്രാമത്തെക്കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ ഗ്രാമം അതിന്റെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു അതുല്യമായ സംരംഭം സ്വീകരിച്ചു. ഗഢ്വാ ജില്ലയിലെ മംഗലോ ഗ്രാമത്തില്‍ കുഡുഖ് ഭാഷയിലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. ഈ സ്കൂളിന്റെ പേര്, 'കാര്‍ത്തിക് ഉരാംവ് ആദിവാസി കുഡൂഖ് സ്കൂള്‍' എന്നാണ്. 300 ആദിവാസി കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കുഡൂഖ് ഭാഷയാണ് ഉരാംവ് ഗോത്രവര്‍ഗക്കാരുടെ മാതൃഭാഷ. കുഡൂഖ് ഭാഷയ്ക്കും അതിന്റേതായ ലിപിയുണ്ട്, അത് 'തോലാംഗ് സിക്കി' എന്നറിയപ്പെടുന്നു. ഈ ഭാഷയ്ക്ക് ക്രമേണ വംശനാശം സംഭവിച്ചുകൊണ്ടിരുന്നു, ഇത് സംരക്ഷിക്കാന്‍ ഈ സമൂഹം സ്വന്തം ഭാഷയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഈ സ്കൂള്‍ ആരംഭിച്ച അരവിന്ദ് ഉരാംവ് പറയുന്നു, ആദിവാസി കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതിനാല്‍ ഗ്രാമത്തിലെ കുട്ടികളെ അവരുടെ മാതൃഭാഷയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മെച്ചപ്പെട്ട ഫലം നല്കി തുടങ്ങിയപ്പോള്‍ ഗ്രാമവാസികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. സ്വന്തം ഭാഷയിലുള്ള പഠനം മൂലം കുട്ടികളുടെ പഠനവേഗവും വര്‍ധിച്ചു. നമ്മുടെ നാട്ടില്‍ ഭാഷാപ്രശ്നങ്ങള്‍ കാരണം പല കുട്ടികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു കുട്ടിയുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഭാഷ ഒരു തടസ്സമാകരുത് എന്നതിനാണ് നമ്മുടെ ശ്രമം.
സുഹൃത്തുക്കളേ, ഓരോ കാലഘട്ടത്തിലും നമ്മുടെ ഭാരതഭൂമിയെ അഭിമാനത്താല്‍ നിറച്ചത് രാജ്യത്തിന്റെ അനന്യരായ പുത്രിമാരാണ്. സാവിത്രിഭായ് ഫുലെയും റാണി വേലു നാച്ചിയാരും രാജ്യത്തിന്റെ അത്തരത്തിലുള്ള രണ്ട് വ്യക്തിത്വങ്ങളാണ്. അവരുടെ വ്യക്തിത്വം ഒരു വിളക്കുമാടം പോലെയാണ്, അത് എല്ലാ കാലഘട്ടത്തിലും സ്ത്രീശക്തിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി കാണിക്കും. ഇന്ന് മുതല്‍ ഏതാനും ദിവസങ്ങള്‍, ജനുവരി 3 ന്, നാമെല്ലാവരും ഇരുവരുടെയും ജന്മദിനം ആഘോഷിക്കും. സാവിത്രിഭായ് ഫൂലെ എന്ന പേര് നമ്മുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നമ്മുടെ മുന്നിലെത്തുന്നത് വിദ്യാഭ്യാസസാമൂഹ്യ പരിഷ്കരണ രംഗങ്ങളിലെ അവരുടെ സംഭാവനയാണ്. സ്ത്രീകളുടെയും അധ:സ്ഥിതരുടെയും വിദ്യാഭ്യാസത്തിന് വേണ്ടി അവര്‍ എപ്പോഴും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. അവര്‍ തന്റെ കാലത്തേക്കാള്‍ വളരെ മുന്നിലായിരുന്നു. തെറ്റായ ആചാരങ്ങളെ എതിര്‍ക്കുന്നതില്‍ അവര്‍ എപ്പോഴും ശബ്ദമുയര്‍ത്തി. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ ശാക്തീകരണത്തില്‍ അവര്‍ക്ക് ദൃഢമായ വിശ്വാസമുണ്ടായിരുന്നു. മഹാത്മാ ഫൂലെയോടൊപ്പം പെണ്‍കുട്ടികള്‍ക്കായി നിരവധി സ്കൂളുകള്‍ തുടങ്ങി. അദ്ദേഹത്തിന്റെ കവിതകള്‍ ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്തു. ആവശ്യങ്ങളില്‍ പരസ്പരം സഹായിക്കാനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും അദ്ദേഹം എപ്പോഴും ആളുകളെ പ്രേരിപ്പിച്ചു. അവര്‍ എത്ര ദയയുള്ളവരായിരുന്നുവെന്ന് വാക്കുകളില്‍ സംഗ്രഹിക്കാന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ പട്ടിണിയുണ്ടായപ്പോള്‍, സാവിത്രിഭായിയും മഹാത്മാ ഫൂലെയും തങ്ങളുടെ വീടിന്റെ വാതിലുകള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുറന്നുകൊടുത്തു. സാമൂഹിക നീതിയുടെ അത്തരമൊരു ഉദാഹരണം വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. അവിടെ പ്ലേഗ് ഭീതി വ്യാപിച്ചപ്പോള്‍ അദ്ദേഹം ജനസേവനത്തില്‍ മുഴുകി. ഈ സമയത്ത്, അവര്‍ ഈ രോഗത്തിന് ഇരയായി. മാനവികതയ്ക്ക് വേണ്ടി സമര്‍പ്പിച്ച അവരുടെ ജീവിതം ഇന്നും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്.
സുഹൃത്തുക്കളെ, വൈദേശിക ഭരണത്തിനെതിരെ പോരാടിയ രാജ്യത്തെ നിരവധി മഹത്തുക്കളില്‍ ഒരാളാണ് റാണി വേലു നാച്ചിയാര്‍. തമിഴ്നാട്ടിലെ എന്റെ സഹോദരങ്ങളും സഹോദരിമാരും ഇപ്പോഴും അവരെ വീര മംഗൈ എന്ന പേരില്‍ ഓര്‍ക്കുന്നു, അതായത് ധീരയായ സ്ത്രീ. റാണി വേലു നാച്ചിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രകടിപ്പിച്ച പരാക്രമവും അവര്‍ കാണിച്ച ധീരതയും വളരെ പ്രചോദനകരമാണ്. അവിടെ രാജാവായിരുന്ന അവരുടെ ഭര്‍ത്താവ് ബ്രിട്ടീഷുകാര്‍ ശിവഗംഗ സാമ്രാജ്യത്തിനെതിരെ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. രാജ്ഞി വേലു നാച്ചിയാരും മകളും ശത്രുക്കളില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. അവര്‍ വര്‍ഷങ്ങളോളം സംഘടന രൂപീകരിക്കുന്നതിലും മരുത് സഹോദര•ാരോടൊപ്പം സൈന്യത്തെ സജ്ജമാക്കുന്നതിലും അവരുടെ സേനാനായകര്‍ക്കൊപ്പം ആമഗ്നയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമ്പൂര്‍ണ തയ്യാറെടുപ്പോടെ യുദ്ധം ആരംഭിച്ച അവര്‍ വളരെ ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പോരാടി. റാണി വേലു നാച്ചിയാര്‍ സേനയില്‍ ആദ്യമായി ഓള് വിമന്‍ ഗ്രൂപ്പ് രൂപീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈ രണ്ട് ധീര വനിതകള്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ, ഗുജറാത്തില്‍ ഡായരയുടെ ഒരു പാരമ്പര്യമുണ്ട്. രാത്രി മുഴുവനും ആയിരക്കണക്കിന് ആളുകള്‍ ഡായരയില്‍ ചേരുകയും വിനോദത്തോടൊപ്പം അറിവ് നേടുകയും ചെയ്യുന്നു. ഈ ഡായരയില്‍ നാടന്‍ സംഗീതം, നാടന്‍ സാഹിത്യം, നര്‍മ്മം എന്നീ ത്രിമൂര്‍ത്തികള്‍ ഏവരുടെയും മനസ്സില്‍ ആനന്ദം നിറയ്ക്കുന്നു. ശ്രീ. ജഗദീഷ് ത്രിവേദി ഈ ഡായരയിലെ പ്രശസ്തനായ കലാകാരനാണ്. ഹാസ്യനടനെന്ന നിലയില്‍, ശ്രീ. ജഗദീഷ് ത്രിവേദി 30 വര്‍ഷത്തിലേറെയായി തന്റെ സ്വാധീനം നിലനിര്‍ത്തി. അടുത്തിടെ ശ്രീ. ജഗദീഷ് ത്രിവേദിയില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു, അതിനോടൊപ്പം അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പുസ്തകവും അയച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പേര് സോഷ്യല്‍ ഓഡിറ്റ് ഓഫ് സോഷ്യല്‍ സര്‍വീസ്. ഈ പുസ്തകം വളരെ അദ്വിതീയമാണ്. അതില്‍ ഒരു കണക്ക് പുസ്തകമുണ്ട്, ഈ പുസ്തകം ഒരുതരം ബാലന്‍സ് ഷീറ്റാണ്. ശ്രീ. ജഗദീഷ് ത്രിവേദിക്ക് കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഏതൊക്കെ പ്രോഗ്രാമുകളില്‍ നിന്ന് എത്ര വരുമാനം ലഭിച്ചു, അത് എവിടെ ചെലവഴിച്ചു എന്നതിന്റെ പൂര്‍ണ്ണമായ വിവരണം പുസ്തകത്തില്‍ നല്കിയിരിക്കുന്നു.
സ്കൂള്‍, ആശുപത്രി, ലൈബ്രറി, ദിവ്യാംഗരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍. 6 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവഴിച്ചതിനാല്‍ ഈ ബാലന്‍സ് ഷീറ്റ് അദ്വിതീയമാണ്. പുസ്തകത്തില്‍ ഒരിടത്ത് എഴുതിയിരിക്കുന്നതുപോലെ, 2022 ല്‍, തന്റെ പ്രോഗ്രാമുകളില്‍ നിന്ന് അദ്ദേഹം നേടിയത് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി അറുനൂറ്റി എഴുപത്തിനാല് രൂപയാണ്. സ്കൂള്‍, ഹോസ്പിറ്റല്‍, ലൈബ്രറി എന്നിവയ്ക്കായി അദ്ദേഹം രണ്ടു കോടി മുപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി അറുനൂറ്റി എഴുപത്തിനാല് രൂപ ചെലവഴിച്ചു. ഒരു രൂപപോലും കൈയില്‍ അവശേഷിപ്പിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നിലും രസകരമായ ഒരു സംഭവമുണ്ട്. ഒരിക്കല്‍ ശ്രീ ജഗദീഷ് പറഞ്ഞത്, 2017-ല്‍ തനിക്ക് 50 വയസ്സ് തികയുമ്പോള്‍, തന്റെ പരിപാടികളില്‍ നിന്നുള്ള വരുമാനം വീട്ടിലേക്ക് കൊണ്ടുപോകാതെ സമൂഹത്തിന് വേണ്ടി ചെലവഴിക്കുമെന്നാണ്. 2017 മുതല്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 9.25 കോടി രൂപ ചെലവഴിച്ചു. ഒരു ഹാസ്യനടന് തന്റെ വാക്കുകള്‍ കൊണ്ട് എല്ലാവരെയും ചിരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, എത്രമാത്രം സംവേദനക്ഷമതയിലാണ് അദ്ദേഹം ജീവിക്കുന്നതെന്ന് ശ്രീ. ജഗദീഷ് ത്രിവേദിയുടെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് മൂന്ന് പി.എച്ച്.ഡി. ബിരുദങ്ങളും ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. 75 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്, അവയില്‍ പലതും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ശ്രീ. ജഗദീഷ് ത്രിവേദിയുടെ സാമൂഹിക പ്രവര്‍ത്തനത്തിന് എല്ലാ ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളെ, അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ഉത്സാഹവും ആവേശവുമാണ്. ആളുകള്‍ അവരുടെ വികാരങ്ങള്‍ വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീരാമനെയും അയോധ്യയെയും കുറിച്ച് നിരവധി പുതിയ ഗാനങ്ങളും പുതിയ ഭജനുകളും രചിക്കപ്പെട്ടത് നിങ്ങള്‍ കണ്ടിരിക്കണം. പലരും പുതിയ കവിതകളും എഴുതുന്നുണ്ട്. ഇതില്‍ പരിചയസമ്പന്നരായ നിരവധി കലാകാരന്മാരുണ്ട്, പുതുതായി ഉയര്‍ന്നുവരുന്ന യുവ കലാകാരന്മാരും മനസ്സിനെ ത്രസിപ്പിക്കുന്ന ഭജനുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ സോഷ്യല്‍ മീഡിയയില്‍ ചില പാട്ടുകളും ഭജനുകളും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ കലാലോകം അതിന്റേതായ തനത് ശൈലിയില്‍ പങ്കാളികളാകുകയാണെന്ന് തോന്നുന്നു. ഒരു കാര്യം എന്റെ മനസ്സിലേക്ക് വരുന്നു, അത്തരം എല്ലാ സൃഷ്ടികളും ഒരു പൊതു ഹാഷ് ടാഗ് ഉപയോഗിച്ച് നമ്മള് എല്ലാവരും പങ്കിടണം. ശ്രീറാം ഭജന്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വികാരങ്ങളുടെയും ഭക്തിയുടെയും ഈ ശേഖരം അത്തരമൊരു പ്രവാഹമായി മാറും. അതില്‍ എല്ലാം രാമമയമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് 'മന് കി ബാത്തില്‍' ഇത്രമാത്രം. 2024ലേക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഭാരതത്തിന്റെ നേട്ടങ്ങള്‍ ഓരോ ഭാരതീയന്റെയും നേട്ടങ്ങളാണ്. പഞ്ചപ്രണങ്ങളെ ധ്യാനിച്ചുകൊണ്ട് ഭാരതത്തിന്റെ വികസനത്തിനായി നാം തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. നമ്മള് എന്ത് ജോലി ചെയ്താലും എന്ത് തീരുമാനമെടുത്താലും അതില്‍ നിന്ന് രാജ്യത്തിന് എന്ത് ലഭിക്കും, അത് രാജ്യത്തിന് എന്ത് നേട്ടമുണ്ടാക്കും എന്നതായിരിക്കണം നമ്മുടെ പ്രഥമ മാനദണ്ഡം. രാജ്യം ആദ്യം, ഇതിലും വലിയ മന്ത്രമില്ല. ഈ മന്ത്രം പിന്‍പറ്റി നമ്മള് ഭാരതീയര്‍ നമ്മുടെ രാജ്യത്തെ വികസിതവും സ്വാശ്രയവുമാക്കും. 2024-ല്‍ നിങ്ങളെല്ലാവരും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തട്ടെ, നിങ്ങള്‍ എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ, ശാരീരികക്ഷമതയുള്ളവരായിരിക്കട്ടെ, സന്തോഷത്തോടെയിരിക്കട്ടെ ഇതാണ് എന്റെ പ്രാര്‍ത്ഥന. 2024-ല്‍ രാജ്യത്തെ ജനങ്ങളുടെ പുതിയ നേട്ടങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി നമ്മള് ചര്‍ച്ച ചെയ്യും. വളരെ നന്ദി !

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ, നവംബർ 26-എന്ന ഈ ദിവസം മറ്റൊരു കാരണത്താലും വളരെ പ്രധാനപ്പെട്ടതാണ്. 1949 ൽ ഇതേ ദിവസമാണ് ഭരണഘടനാ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. 2015 ൽ ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം ഉരുത്തിരിഞ്ഞു വന്നത് ഞാൻ ഓർക്കുന്നു. അതിനുശേഷം എല്ലാ വർഷവും ഈ ദിവസം നമ്മൾ ഭരണഘടനാ ദിനമായി ആഘോഷിച്ചു വരുന്നു. എന്റെ എല്ലാ നാട്ടുകാർക്കും ഭരണഘടനാ ദിന ശുഭാശംസകൾ നേരുന്നു. അതോടൊപ്പം നമ്മൾ ഒന്നു ചേർന്ന് പൗരന്മാരുടെ കടമകൾക്ക് മുൻഗണന നൽകികൊണ്ട് വികസിത ഭാരതം എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റും.
സുഹൃത്തുക്കളേ, ഭരണഘടന നിർമ്മാണത്തിന് 2 വർഷവും 11 മാസവും 18 ദിവസവും എടുത്തുവെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ശ്രീ സച്ചിദാനന്ദ് സിൻഹ അറുപതിലധികം രാജ്യങ്ങളുടെ ഭരണഘടനയെക്കുറിച്ച് നീണ്ട ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരട് തയ്യാറാക്കിയ ശേഷം അവസാന രൂപം നൽകുന്നതിന് മുമ്പ് അതിൽ രണ്ടായിരത്തിലധികം ഭേദഗതികൾ വരുത്തി. 1950-ൽ ഭരണഘടന നിലവിൽ വന്നതിന് ശേഷവും ഇന്നുവരെ ആകെ 106 തവണ ഭരണഘടന ഭേദഗതി നടത്തിയിട്ടുണ്ട്. സമയവും സാഹചര്യവും രാജ്യത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്ത് വിവിധ സർക്കാരുകൾ വിവിധ സമയങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ, ഭരണഘടനയുടെ ആദ്യ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ വേണ്ടി ഉള്ളതായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനയുടെ 44-ാം ഭേദഗതിയിലൂടെ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച തെറ്റുകൾ തിരുത്തപ്പെട്ടു.
സുഹൃത്തുക്കളേ, ഭരണഘടനാസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളിൽ 15 പേർ സ്ത്രീകളാണ്. എന്നതും വളരെ പ്രചോദനപരമാണ്. അക്കൂട്ടത്തിലൊരാളായ ശ്രീമതി. ഹൻസ മേത്ത സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടി ശബ്ദമുയർത്തിയിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് ഭരണഘടനാപരമായി വോട്ടവകാശം നൽകിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു ഭാരതം. രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകുമ്പോൾ മാത്രമേ എല്ലാവർക്കും വികസനം സാധ്യമാകൂ. ഭരണഘടനാ നിർമ്മാതാക്കളുടെ ദീർഘവീക്ഷണത്തെ പിന്തുടർന്ന് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ 'നാരി ശക്തി വന്ദൻ അധിനിയം' (എന്നറിയപ്പെടുന്ന വനിതാസംവരണബിൽ - 2023) പാസാക്കിയതിൽ ഞാൻ സംതൃപ്തനാണ്. 'നാരി ശക്തി വന്ദൻ നിയമം'നമ്മുടെ ജനാധിപത്യത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുവാനും ഇത് ഒരുപോലെ സഹായകമാകും.
എന്റെ കുടുംബാംഗങ്ങളെ, രാഷ്ട്രനിർമ്മാണത്തിന്റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ, ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നോട്ടു പോകുന്നതിൽ നിന്ന് തടയാനാവില്ല. ഇന്ന്, ഭാരതത്തിലും പല മാറ്റങ്ങൾക്കും നേതൃത്വം നൽകുന്നത് രാജ്യത്തെ 140 കോടി ജനങ്ങളാണെന്നത് സ്പഷ്ടമായി കാണാവുന്നതാണ്. അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവകാലത്ത് നമ്മൾ കണ്ടത്. കഴിഞ്ഞ മാസത്തെ 'മൻ കി ബാത്തിൽ' ഞാൻ വോക്കൽ ഫോർ ലോക്കൽ, അതായത് പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ദീപാവലി, ഭയ്യാ ദൂജ്, ഛാഠ് തുടങ്ങിയ ഉത്സവദിനങ്ങളിൽ 4 ലക്ഷം കോടിയിലധികം രൂപയുടെ ബിസിനസ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്ത് നടന്നത്. ഈ കാലയളവിൽ, ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾക്കിടയിൽ അത്യധികമായ ഉത്സാഹം കണ്ടു. ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ പോലും കടയിൽ നിന്ന് എന്തെങ്കിലും വാങ്ങുമ്പോൾ അതിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് മാത്രമല്ല, ഇപ്പോൾ ആളുകൾ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉത്പാദകരാജ്യം ഏതെന്ന് പരിശോധിക്കാൻ മറക്കാറില്ല.
സുഹൃത്തുക്കളേ, 'സ്വച്ഛ് ഭാരത് യജ്ഞ'ത്തിന്റെ വിജയം അതിനുതന്നെ പ്രചോദനമായി മാറുന്നതുപോലെ, വോക്കൽ ഫോർ ലോക്കലിന്റെ വിജയം വികസിത ഭാരതം - സമൃദ്ധഭാരതത്തിനായുള്ള കവാടം തുറക്കുകയാണ്. വോക്കൽ ഫോർ ലോക്കൽ എന്ന ഈ കാമ്പയിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. വോക്കൽ ഫോർ ലോക്കൽ യജ്ഞം തൊഴിൽ ലഭിക്കും എന്നുള്ളതിന് ഗ്യാരന്റിയാണ്. ഇത് വികസനത്തിന്റെ, രാജ്യത്തിന്റെ സന്തുലിതമായ വികസനത്തിന്റെ ഉറപ്പാണ്. ഇതിലൂടെ നഗരവാസികൾക്കും ഗ്രാമീണർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നു. ഇതിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവിനുള്ള വഴിയൊരുങ്ങുന്നു. മാത്രമല്ല, എങ്ങാനും ആഗോള സമ്പദ് വ്യവസ്ഥയിൽ
ല്‍ ഉയർച്ച താഴ്ചകൾ ഉണ്ടായാൽ, വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം നമ്മുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഭാരതീയ ഉൽപന്നങ്ങളോടുള്ള ഈ വികാരം ഉത്സവങ്ങളിൽ മാത്രം ഒതുങ്ങരുത്. ഇപ്പോൾ വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഭാരതത്തിൽ നിർമ്മിച്ച ഉൽപന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം. അതെ, വിവാഹം എന്ന വിഷയം വരുമ്പോൾ ചില സന്ദർഭങ്ങളിൽ വളരെക്കാലമായി എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എന്റെ മനസ്സിലെ വേദന, അത് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ആരോട് പറയും? ഈയിടെയായി ചില കുടുംബങ്ങളിൽ വിദേശത്ത് പോയി വിവാഹം കഴിക്കാനുള്ള പുതിയ രീതി കണ്ടുവരുന്നു. ഇത് ആവശ്യമാണോ? നമ്മുടെ മണ്ണിൽ, നമ്മുടെ ജനങ്ങൾക്കിടയിൽ നമ്മൾ വിവാഹങ്ങൾ ആഘോഷിച്ചാൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ നിലനിൽക്കും. രാജ്യത്തെ ജനങ്ങൾക്ക് നിങ്ങളുടെ വിവാഹത്തിൽ എന്തെങ്കിലുമെക്കെ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും, പാവപ്പെട്ടവർപോലും നിങ്ങളുടെ വിവാഹത്തെക്കുറിച്ച് സ്വന്തം മക്കളോട് പറയും. വോക്കൽ ഫോർ ലോക്കൽ എന്ന ഈ ദൗത്യം നിങ്ങൾക്ക് വിപുലീകരിക്കുവാൻ കഴിയുമോ? എന്തുകൊണ്ട് ഇത്തരം വിവാഹം പോലുള്ള ചടങ്ങുകൾ സ്വന്തം നാട്ടിൽ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്ന് ഒരുപക്ഷേ, ഉണ്ടാകില്ലായിരിക്കാം. എന്നാൽ, അത്തരം പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയാൽ സംവിധാനവും വികസിക്കും. ഇത് വളരെ ഉന്നത കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്റെ വേദന തീർച്ചയായും ആ ഉന്നത കുടുംബങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കുടുംബക്കാരേ, ഈ ഉത്സവ സീസണിൽ മറ്റൊരു വലിയ ട്രെൻഡ് കാണുന്നുണ്ട്. ദീപാവലി പ്രമാണിച്ച് പണം നൽകി സാധനങ്ങൾ വാങ്ങുന്ന പ്രവണത ക്രമേണ കുറയുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ്. അതായത്, ഇപ്പോൾ ആളുകൾ കൂടുതൽ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു. ഇതും വളരെ പ്രോത്സാഹനജനകമാണ്. നിങ്ങൾക്ക് ഒരു കാര്യം കൂടി ചെയ്യാം. ഒരു മാസത്തേക്ക് നിങ്ങൾ യു.പി.ഐ. വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ മീഡിയം വഴിയോ മാത്രമേ പണമടയ്ക്കുകയുള്ളൂ എന്നും ക്യാഷ് പേയ്മെന്റ് നടത്തില്ലെന്നും നിങ്ങൾ തീരുമാനിക്കുന്നു. ഭാരതത്തിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ വിജയമാണ് ഇത് തികച്ചും സാധ്യമാക്കിയത്. ഒരു മാസം കഴിയുമ്പോൾ, നിങ്ങളുടെ അനുഭവങ്ങളും ഫോട്ടോകളും എനിക്ക് തീർച്ചയായും ഷെയർ ചെയ്യണം. ഇപ്പോൾതന്നെ നിങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളേ, നമ്മുടെ യുവസുഹൃത്തുക്കൾ രാജ്യത്തിന് മറ്റൊരു വലിയ സന്തോഷവാർത്ത നൽകിയിട്ടുണ്ട്, അത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒന്നാണ്. ഇന്റലിജൻസ്, ഐഡിയ, ഇന്നൊവേഷൻ ഇവ ഇന്ന് ഇന്ത്യൻ യുവാക്കളുടെ ഐഡന്റിറ്റിയാണ്. സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ അവരുടെ ബൗദ്ധിക സ്വത്തുക്കളിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകണം. ഇത് തന്നെ രാജ്യത്തിന്റെ കഴിവ് വർധിപ്പിക്കുന്ന ഒരു പ്രധാന പുരോഗതിയാണ്. 2022-ൽ ഭാരതീയരിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളിൽ 31 ശതമാനത്തിലധികം വർധനവുണ്ടായി എന്നറിയുന്നത് നിങ്ങൾക്ക് സന്തോഷകരമായ കാര്യമാണ്. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ വളരെ രസകരമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. പേറ്റന്റ് ഫയൽ ചെയ്യുന്നതിൽ മുൻപന്തിയിലുള്ള 10 രാജ്യങ്ങളിൽ പോലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തിന് എന്റെ യുവസുഹൃത്തുക്കളെ ഞാൻ അഭിനന്ദിക്കുന്നു. ഓരോ ചുവടുവെയ്പിലും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് എന്റെ യുവസുഹൃത്തുക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സർക്കാർ വരുത്തിയ ഭരണപരവും നിയമപരവുമായ പരിഷ്കാരങ്ങൾക്ക് ശേഷം ഇന്ന് നമ്മുടെ യുവജനങ്ങൾ പുത്തൻ ഊർജത്തോടെ വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. 10 വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ന് നമ്മുടെ പേറ്റന്റുകൾക്ക് 10 മടങ്ങ് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. പേറ്റന്റിലൂടെ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് വർദ്ധിക്കുക മാത്രമല്ല, പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. മാത്രമല്ല, ഇത് നമ്മുടെ സ്റ്റാർട്ടപ്പുകളുടെ ശക്തിയും കഴിവും വർദ്ധിപ്പിക്കുന്നു. ഇന്ന് നമ്മുടെ സ്കൂൾ കുട്ടികളിലും നവീകരണത്തിന്റെ മനോഭാവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അടൽ ടിങ്കറിംഗ് ലാബ്, അടൽ ഇന്നൊവേഷൻ മിഷൻ, കോളേജുകളിൽ ഇൻകുബേഷൻ സെന്ററുകൾ, സ്റ്റാർട്ട്അപ്പ് ഇന്ത്യ കാമ്പയിൻ തുടങ്ങി നിരന്തരമായ പരിശ്രമത്തിന്റെ ഫലങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. ഭാരതത്തിന്റെ യുവശക്തിയുടെ നവീകരണ ശക്തിയുടെ നേരിട്ടുള്ള ഉദാഹരണങ്ങളാണ്. ഈ ആവേശത്തോടെ മുന്നോട്ട് പോകുന്നതിലൂടെ, വികസിത ഭാരതം എന്ന കാഴ്ചപ്പാട് നാം കൈവരിക്കും, അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത് 'ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ'.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, കുറച്ചുകാലം മുമ്പ് 'മൻ കി ബാത്തിൽ' ഞാൻ ഭാരതത്തിൽ സംഘടിപ്പിക്കുന്ന മേളകളെകുറിച്ച് ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അന്ന് മേളകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഷെയർ ചെയ്യുന്ന ഒരു മത്സരം എന്ന ആശയവും ഉരുതിരിഞ്ഞുവന്നു. സാംസ്കാരിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മേള മൊമെന്റ്സ് കോൺടെസ്റ്റും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ അതിൽ പങ്കെടുത്തുവെന്നും നിരവധി ആളുകൾ സമ്മാനങ്ങൾ നേടിയെന്നും അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. കൊൽക്കത്ത നിവാസിയായ ശ്രീ. രാജേഷ് ധരന്‍ 'ചരക് മേള'യിലെ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്നയാളുടെ അതിശയകരമായ ഫോട്ടോയ്ക്ക് സമ്മാനം കിട്ടി. ബംഗാളിലെ ഗ്രാമങ്ങളിൽ ഈ മേള വളരെ ജനപ്രിയമാണ്. വാരണാസിയിലെ ഹോളി പ്രദർശിപ്പിച്ചതിന് ശ്രീ. അനുപം സിംഗിന് 'മേള പോർട്രെയ്റ്റ്സ്' പുരസ്ക്കാരം ലഭിച്ചു. 'കുൽസായി ദസറ'യുമായി ബന്ധപ്പെട്ട ആകർഷകമായ പ്രദർശനം കാണിച്ചതിനാണ് ശ്രീ.അരുൺ കുമാർ നലിമേലക്ക് സമ്മാനം ലഭിച്ചത്. അതുപോലെ, മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീമാൻ രാഹുൽ അയച്ച പണ്ഡർപൂറിന്റെ ഭക്തി കാണിക്കുന്ന ഫോട്ടോ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ഫോട്ടോകളിൽ ഉൾപ്പെടുന്നു. ഈ മത്സരത്തിൽ, മേളകളിൽ കാണപ്പെടുന്ന പ്രാദേശിക വിഭവങ്ങളുടെ നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പുരലിയ നിവാസിയായ ശ്രീ. അലോക് അവിനാഷിന്റെ ചിത്രമാണ് സമ്മാനാർഹമായത്. അദ്ദേഹം ഒരു മേളയിൽ കണ്ട ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്ഷണ-പാനീയങ്ങളുടെ ചിത്രം അയച്ചിരുന്നു. ഭഗോറിയ ഫെസ്റ്റിവലിൽ സ്ത്രീകൾ കുൽഫി ആസ്വദിക്കുന്ന ശ്രീ. പ്രണബ് ബസാകിന്റെ ചിത്രവും സമ്മാനം നേടി. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന ഒരു ഗ്രാമ മേളയിൽ സ്ത്രീകൾ ഭജിയ രുചിക്കുന്ന ഫോട്ടോ ശ്രീമതി. റുമേല അയച്ചിരുന്നു അതിനും സമ്മാനം ലഭിച്ചു.
സുഹൃത്തുക്കളേ, 'മൻ കി ബാത്തിലൂടെ', ഇന്ന് എല്ലാ ഗ്രാമങ്ങൾക്കും എല്ലാ സ്കൂളുകൾക്കും, എല്ലാ പഞ്ചായത്തുകൾക്കും ഇത്തരം മത്സരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടുണ്ട്. ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ശക്തി വളരെ കൂടുതലാണ്, സാങ്കേതികവിദ്യയും മൊബൈലും എല്ലാ വീടുകളിലും എത്തികഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാദേശിക ഉത്സവങ്ങളോ ഉൽപ്പന്നങ്ങളോ ഏതുമാകട്ടെ, അവയെ ആഗോളവൽക്കരിക്കാൻ കഴിയും ഇവയിലൂടെ.
സുഹൃത്തുക്കളേ, ഗ്രാമഗ്രാമാന്തരങ്ങളിൽ നടക്കുന്ന മേളകൾ പോലെതന്നെ നമ്മുടെ പലതരത്തിലുള്ള നൃത്തങ്ങൾക്കും അതിന്റേതായ പാരമ്പര്യമുണ്ട്. ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ വളരെ പ്രശസ്തമായ ഒരു നൃത്തമുണ്ട്, അതിനെ 'ഛഊ' എന്ന് വിളിക്കുന്നു. നവംബർ 15 മുതൽ 17 വരെ ശ്രീനഗറിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയവുമായി 'ഛഊ' ഉത്സവം സംഘടിപ്പിച്ചു. ഈ പരിപാടിയിൽ എല്ലാവരും 'ഛഊ' നൃത്തം ആസ്വദിച്ചു. ശ്രീനഗറിലെ യുവാക്കൾക്ക് 'ഛഊ' നൃത്തത്തിൽ പരിശീലനം നൽകുന്നതിനായി ഒരു ശിൽപശാലയും സംഘടിപ്പിച്ചു. അതുപോലെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് 'കഠുആ' ജില്ലയിൽ 'ബസോഹലി ഉത്സവ്' സംഘടിപ്പിച്ചിരുന്നു. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഈ ഉത്സവത്തിൽ കലകളും നാടോടി നൃത്തവും പരമ്പരാഗത രാംലീലയും സംഘടിപ്പിച്ചു.
സുഹൃത്തുക്കളേ, ഭാരതസംസ്കാരത്തിന്റെ സൗന്ദര്യം സൗദി അറേബ്യയിലും അനുഭവപ്പെട്ടു. ഈ മാസത്തിൽ സൗദി അറേബ്യയിൽ 'സംസ്കൃത ഉത്സവ്' എന്ന പേരിൽ ഒരു പരിപാടി നടന്നു. പരിപാടി മുഴുവനും സംസ്കൃതത്തിലായിരുന്നതിനാൽ ഇത് വളരെ സവിശേഷമായിരുന്നു. സംഭാഷണങ്ങൾ, സംഗീതം, നൃത്തം, എല്ലാം സംസ്കൃതത്തിലായിരുന്നു. ഇതിൽ നാട്ടുകാരുടെ പങ്കാളിത്തവും കണ്ടു.
എന്റെ കുടുംബാംഗങ്ങളേ, 'ശുചിത്വ ഭാരതം' ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ പ്രിയപ്പെട്ട വിഷയമായി മാറിയിരിക്കുന്നു, ഇത് എന്റെ പ്രിയപ്പെട്ട വിഷയം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്തകൾ ലഭിച്ചാൽ എന്റെ മനസ്സ് അതിലേക്ക് പോകുന്നു. സ്വാഭാവികമായി അപ്പോൾ 'മൻ കി ബാത്തിൽ' അതിന് ഇടം ലഭിക്കുന്നു. ശുചിത്വ ഭാരത യജ്ഞം ശുചിത്വത്തെയും പൊതു ശുചിത്വത്തെയും കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തി. ഇന്ന് ഈ സംരംഭം ദേശീയ ചൈതന്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു, ഇത് കോടിക്കണക്കിന് നാട്ടുകാരുടെ ജീവിതം മെച്ചപ്പെടുത്തി. ഈ കാമ്പയിൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ, കൂട്ടായ പങ്കാളിത്തത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അഭിനന്ദനാർഹമായ ഒരു ശ്രമം സൂറത്തിൽ കണ്ടു. യുവാക്കളുടെ ഒരു സംഘം ഇവിടെ ''പ്രോജക്റ്റ് സൂറത്ത്'' ആരംഭിച്ചിട്ടുണ്ട്. ശുചിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഉത്തമ മാതൃകയായ ഒരു മാതൃകാ നഗരമായി സൂറത്തിനെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. 'സഫായി സൺഡേ' എന്ന പേരിൽ ആരംഭിച്ച ഈ ശ്രമത്തിൻ കീഴിൽ, സൂറത്തിലെ യുവാക്കൾ ആദ്യം പൊതുസ്ഥലങ്ങളും ഡുമാസ് ബീച്ചും വൃത്തിയാക്കിയിരുന്നു. പിന്നീട്, ഇവർ താപി നദിയുടെ തീരം വൃത്തിയാക്കുന്നതിൽ പൂർണ്ണമനസ്സോടെ ഏർപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ടവരുടെ എണ്ണം 50,000 ത്തിലധികം വർദ്ധിച്ചുവെന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകുമല്ലോ. ജനപിന്തുണ ലഭിച്ചതോടെ സംഘത്തിന്റെ ആത്മവിശ്വാസം വർധിച്ചു. അതിനുശേഷം മാലിന്യം ശേഖരിക്കുന്ന ജോലിയും അവർ തുടങ്ങി. ലക്ഷക്കണക്കിന് കിലോ മാലിന്യമാണ് ഈ സംഘം നീക്കം ചെയ്തതെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. താഴെത്തട്ടിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
സുഹൃത്തുക്കളേ, ഗുജറാത്തിൽ നിന്ന് മറ്റൊരു വിവരം വന്നിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അവിടെ അംബാജിയിൽ 'ഭാദരവി പൂനം മേള' സംഘടിപ്പിച്ചിരുന്നു. ഈ മേളയിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. എല്ലാ വർഷവും ഈ മേള നടക്കുന്നു. മേളയ്ക്കെത്തിയവർ ഗബ്ബർ ഹില്ലിന്റെ വലിയൊരു ഭാഗത്ത് ശുചീകരണ യജ്ഞം നടത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രങ്ങളുടെ പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിക്കാനുള്ള ഈ കാമ്പയിൻ വളരെ പ്രചോദനകരമാണ്.
സുഹൃത്തുക്കളേ, ഞാൻ എപ്പോഴും പറയാറുണ്ട് ശുചിത്വം എന്നത് ഒരു ദിവസത്തിലോ ഒരാഴ്ചയിലോ ഒതുങ്ങുന്ന യജ്ഞമല്ല. മറിച്ച് അത് ജീവിതത്തിലുടനീളം നടപ്പിലാക്കേണ്ട കാര്യമാണ്. ജീവിതം മുഴുവൻ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ഉഴിഞ്ഞുവെച്ച ആളുകളെയും നമുക്ക് ചുറ്റും കാണാം. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ താമസിക്കുന്ന ശ്രീ. ലോഗനാഥൻ സമാനതകളില്ലാത്ത ആളാണ്. കുട്ടിക്കാലത്ത്, പാവപ്പെട്ട കുട്ടികളുടെ കീറിയ വസ്ത്രങ്ങൾ കണ്ട് അദ്ദേഹം പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനുശേഷം, അത്തരം കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അവർക്കായി ദാനം ചെയ്യുവാനും തുടങ്ങി. പണത്തിന്റെ ദൗർലഭ്യം ഉണ്ടായപ്പോൾ, ശ്രീ. ലോഗനാഥൻ ടോയ്ലറ്റുകൾ പോലും വൃത്തിയാക്കി, അങ്ങനെ അവശരായ കുട്ടികളെ സഹായിക്കാൻ കഴിഞ്ഞു. അദ്ദേഹം കഴിഞ്ഞ 25 വർഷമായി തികഞ്ഞ അർപ്പണബോധത്തോടെ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു, ഇതുവരെ 1500ലധികം കുട്ടികളെ സഹായിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. രാജ്യത്തുടനീളം നടക്കുന്ന ഇത്തരം നിരവധി ശ്രമങ്ങൾ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, പുതിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണർത്തുകയും ചെയ്യുന്നു.
എന്റെ കുടുംബാംഗങ്ങളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് 'ജലസുരക്ഷ'യാണ്. ജലം സംരക്ഷിക്കുക എന്നത് ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഒട്ടും കുറവല്ല. ഈ കൂട്ടായ്മയോടെ ഏതൊരു പ്രവൃത്തിയും ചെയ്യുമ്പോൾ നാം വിജയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ എല്ലാ ജില്ലകളിലും നിർമ്മിക്കുന്ന 'അമൃത സരോവർ' ഇതിന് ഉദാഹരണമാണ്. 'അമൃത് മഹോത്സവ'ത്തോടനുബന്ധിച്ച് നിർമ്മിച്ച 65,000ത്തിലധികം 'അമൃത് സരോവരങ്ങൾ' വരും തലമുറകൾക്ക് പ്രയോജനപ്പെടും. 'അമൃത് സരോവർ' നിർമ്മിച്ചിടത്തെല്ലാം ജലസംരക്ഷണത്തിന്റെ പ്രധാന സ്രോതസ്സായി അവ നിലനിൽക്കത്തക്കവിധം നിരന്തരം പരിപാലിക്കപ്പെടേണ്ടതും ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളേ, ജലസംരക്ഷണത്തെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾക്കിടയിൽ ഗുജറാത്തിലെ അമരേലിയിൽ നടന്ന 'ജൽ ഉത്സവ'ത്തെപ്പറ്റിയും ഞാൻ അറിഞ്ഞു. ഗുജറാത്തിൽ വറ്റാതൊഴുകുന്ന നദികളുടെ അഭാവവുമുണ്ട്, അതിനാൽ ആളുകൾക്ക് കൂടുതലും മഴവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞ 20-25 വർഷങ്ങളിൽ, സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും ശ്രമഫലമായി അവിടെ സ്ഥിതിഗതികൾ തീർച്ചയായും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ 'ജൽ ഉത്സവ'ത്തിന് അതിന്റേതായ വലിയ പങ്കുണ്ട്. അമരേലിയിൽ നടന്ന 'ജൽ ഉത്സവവേളയിൽ, ജലസംരക്ഷണത്തെക്കുറിച്ചും തടാകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിച്ചു. ഇതിൽ ജല കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ജലസുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ആ പരിപാടിയിൽ പങ്കെടുത്ത ആളുകൾക്ക് ത്രിവർണ ജലധാര വളരെ ഇഷ്ടപ്പെട്ടു. സൂറത്തിലെ വജ്രവ്യാപാരത്തിൽ പേരെടുത്ത സാവ്ജി ഭായ് ഢോലകിയയുടെ ഫൗണ്ടേഷനാണ് ഈ ജലോത്സവം സംഘടിപ്പിച്ചത്. ഇതിൽ പങ്കാളികളായ ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു, ജലസംരക്ഷണത്തിനായി സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാവിധ ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളെ, ഇന്ന് ലോകമെമ്പാടും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുന്നു. നമ്മൾ ഒരാളെ ഒരു നൈപുണ്യം (സ്ക്കിൽ) പഠിപ്പിക്കുമ്പോൾ, അവന് ഒരു വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു വരുമാന മാർഗ്ഗവും കൂടിയാണ് നൽകുന്നത്. ഒരു സ്ഥാപനം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. ഈ സ്ഥാപനം ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ്. അതിന്റെ പേര് 'ബെൽജിപുരം യൂത്ത് ക്ലബ്ബ്' എന്നാണ്. നൈപുണ്യ വികസനത്തിൽ കേന്ദ്രീകരിച്ച്, ബെൽജിപുരം യൂത്ത് ക്ലബ്' 7000 ത്തോളം സ്ത്രീകളെ ശാക്തീകരിച്ചു. ഇന്ന് ഈ സ്ത്രീകളിൽ ഭൂരിഭാഗവും സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്നു. ബാലവേല ചെയ്യുന്ന കുട്ടികളെ എന്തെങ്കിലും വൈദഗ്ധ്യമോ മറ്റോ പഠിപ്പിച്ച് ആ ദുഷിച്ച വലയത്തിൽ നിന്ന് കരകയറാൻ ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്. 'ബെൽജിപുരം യൂത്ത് ക്ലബ്ബിന്റെ' ടീം ഫാർമർ പ്രൊഡക്റ്റ് ഓർഗനൈസേഷൻ അല്ലെങ്കിൽ എഫ്. പി. ഒ.യുമായി ബന്ധപ്പെട്ട കർഷകർക്ക് പുതിയ നൈപുണ്യങ്ങൾ പഠിപ്പിച്ചു. അതിലൂടെ ധാരാളം കർഷകരെ ശാക്തീകരിച്ചു. ഈ യൂത്ത് ക്ലബ്ബ് എല്ലാ ഗ്രാമങ്ങളിലും ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. നിരവധി ശൗചാലയങ്ങളുടെ നിർമാണത്തിനും ഇത് സഹായഹസ്തം നീട്ടുന്നു. നൈപുണ്യ വികസനത്തിനായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരെയും ഞാൻ അഭിനന്ദിക്കുന്നു പ്രശംസിക്കുന്നു. ഇന്ന്, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നൈപുണ്യ വികസനത്തിന് ഇത്തരം കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്.
സുഹൃത്തുക്കളേ, ഒരു ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമം ഉണ്ടാകുമ്പോൾ, വിജയത്തിന്റെ ഉയരവും വർദ്ധിക്കുന്നു. ലഡാക്കിന്റെ പ്രചോദനപരമായ ഒരു ഉദാഹരണം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പഷ്മിന ഷാളിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം. ലഡാക്കി പഷ്മിനയെ കുറിച്ചും കുറച്ചു കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. 'ലൂംസ് ഓഫ് ലഡാക്ക്' എന്ന പേരിൽ ലോകമെമ്പാടുമുള്ള വിപണികളിൽ ലഡാക്കി പഷ്മിന എത്തിക്കൊണ്ടിരിക്കുന്നു. 15 ഗ്രാമങ്ങളിൽ നിന്നുള്ള 450 ലധികം സ്ത്രീകൾ ഇത് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. മുമ്പ് അവർ തങ്ങളുടെ ഉൽപന്നങ്ങൾ അവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമായിരുന്നു വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ ഇന്ത്യയുടെ ഈ കാലഘട്ടത്തിൽ, അവർ നിർമ്മിച്ച വസ്തുക്കൾ രാജ്യത്തും ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. അതായത് നമ്മുടെ ലോക്കൽ ഇപ്പോൾ ഗ്ലോബലായി മാറുകയാണ്. ഇതിലൂടെ ഈ സ്ത്രീകളുടെ വരുമാനവും വർദ്ധിച്ചു.
സുഹൃത്തുക്കളേ, സ്ത്രീശക്തിയുടെ ഇത്തരം വിജയങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കാണാം. ഇത്തരം കാര്യങ്ങൾ പരമാവധി പ്രചരിപ്പിക്കുകയാണ് വേണ്ടത്. ഇത് പറയാൻ 'മൻ കി ബാത്ത്'നേക്കാൾ മികച്ചത് മറ്റെന്തുണ്ട്? അതുകൊണ്ട് നിങ്ങളും ഇത്തരം ഉദാഹരണങ്ങൾ പരമാവധി എന്നോടു പങ്കുവയ്ക്കുക. അവയെ നിങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരാൻ ഞാനും പരമാവധി ശ്രമിക്കും.
എന്റെ കുടുംബാംഗങ്ങളേ, 'മൻ കി ബാത്തിൽ' നമ്മൾ സമൂഹത്തിൽ വലിയ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അത്തരം കൂട്ടായ ശ്രമങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വീടുകളിലും റേഡിയോ കൂടുതൽ ജനകീയമാക്കി എന്നതാണ് 'മൻ കി ബാത്തിന്റെ' മറ്റൊരു നേട്ടം. MY GOV ൽ, ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള ശ്രീ. രാം സിംഗ് ബൗദ്ധ്ലിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി റേഡിയോ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് ശ്രീ. രാം സിംഗ്. 'മൻ കി ബാത്തി'ന് ശേഷം തന്റെ റേഡിയോ മ്യൂസിയത്തെകുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ കൂടുതൽ വർധിച്ചതായി അദ്ദേഹം പറയുന്നു. അതുപോലെ, 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അഹമ്മദാബാദിനടുത്തുള്ള 'തീർഥധാം - പ്രേരണ തീർഥ്' രസകരമായ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള നൂറിലധികം പുരാതന റേഡിയോകൾ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 'മൻ കി ബാത്തി'ന്റെ ഇതുവരെയുള്ള എല്ലാ അധ്യായങ്ങളും ഇവിടെ കേൾക്കാം. 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകൾ അവരുടെ സ്വന്തം തൊഴിലുകൾ, എങ്ങനെ തുടങ്ങിയെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊരു ഉദാഹരണമാണ് കർണാടകയിലെ ചാമരാജനഗറിലെ ശ്രീമതി. വർഷയുടേത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ 'മൻ കി ബാത്ത്' പ്രേരിപ്പിച്ചു. ഈ പരിപാടിയുടെ ഒരു അധ്യായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ വാഴയിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീമതി. വർഷയുടെ ഈ ഉദ്യമം മറ്റ് ആളുകൾക്കും തൊഴിലവസരങ്ങൾ കൊണ്ടുവന്നു.
എന്റെ കുടുംബാംഗങ്ങളെ, നാളെ നവംബർ 27-ന് കാർത്തിക് പൂർണിമ ഉത്സവമാണ്. 'ദേവ് ദീപാവലി'യും ഈ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. കാശിയിലെ 'ദേവ് ദീപാവലി' കാണാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. ഇത്തവണ എനിക്ക് കാശിയിലേക്ക് പോകാൻ കഴിയില്ല. പക്ഷേ, തീർച്ചയായും 'മൻ കി ബാത്തിലൂടെ' ഞാൻ എന്റെ ബനാറസിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. ഇത്തവണയും കാശിയിലെ ഘാട്ടുകളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയും. മനോഹരമായ ആരതിയും, ലേസർ ഷോയും ഉണ്ടാകും. ഭാരതത്തിൽനിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ 'ദേവ് ദീപാവലി' ആസ്വദിക്കും.
സുഹൃത്തുക്കളേ, നാളെ പൗർണ്ണമി ദിനം, ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ് കൂടിയാണ്. ഗുരുനാനാക്ക് ജിയുടെ അമൂല്യമായ സന്ദേശങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ എന്നും പ്രചോദനവും പ്രസക്തവുമാണ്. ഇത് നമ്മെ എളിമയും സൗമനസ്യവും മറ്റുള്ളവരോട് അർപ്പണബോധവും ഉള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നു. ഗുരുനാനാക് ജി പകർന്നു നൽകിയ സേവനമനോഭാവത്തിന്റെയും സേവന പ്രവർത്തിയുടെയും പാഠങ്ങൾ ലോകമെമ്പാടുമുള്ള നമ്മുടെ സിഖ് സഹോദരീസഹോദരന്മാർ അനുവർത്തിക്കുന്നതായി കാണാം. 'മൻ കി ബാത്തിന്റെ' എല്ലാ ശ്രോതാക്കൾക്കും ഞാൻ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവിന്റെ ശുഭാശംസകൾ നേരുന്നു.
എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. കണ്ണടച്ച് തുറക്കുന്നത്ര വേഗത്തിൽ 2023 അതിന്റെ അവസാനത്തിലേക്ക് നീങ്ങുകയാണ്. എല്ലായ്പോഴത്തെയും പോലെ ഞാനും നിങ്ങളും ഈ വർഷം ഇത്ര പെട്ടെന്ന് കടന്നുപോയോ എന്ന് ചിന്തിക്കുന്നു അല്ലേ. എന്നാൽ ഈ വർഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം അപാരമായ നേട്ടങ്ങളുടെ വർഷമായിരുന്നു എന്നതും സത്യമാണ്. ഭാരതത്തിന്റെ നേട്ടങ്ങൾ ഓരോ ഭാരതീയന്റെയും നേട്ടങ്ങളാണ്. ഭാരതീയരുടെ ഇത്തരം നേട്ടങ്ങളെ ഉയർത്തിക്കാട്ടാനുള്ള ശക്തമായ മാധ്യമമായി ''മൻ കി ബാത്ത്''മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ നാട്ടുകാരുടെ എണ്ണമറ്റ നേട്ടങ്ങളെക്കുറിച്ച് അടുത്ത തവണ വീണ്ടും ഞാൻ നിങ്ങളോട് സംവദിക്കും അതുവരെ എനിക്ക് വിട നൽകൂ. വളരെ വളരെ നന്ദി നമസ്കാരം.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്ക്കാരം. ''മന് കി ബാത്തി'ലേയ്ക്ക് ഏവര്‍ക്കും വീണ്ടും സ്വാഗതം. രാജ്യത്തുടനീളം ഉത്സവങ്ങളുടെ ആവേശം അലതല്ലുന്ന സമയത്താണ് ഈ അധ്യായം നടക്കുന്നത്. വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.
സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ 'മന് കി ബാത്ത്' തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു, ഇത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.
സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളോട് ഒരു അഭ്യര്‍ത്ഥന കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വളരെ നിര്‍ബന്ധപൂര്‍വ്വം അക്കാര്യം ആവര്‍ത്തിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വിനോദസഞ്ചാരത്തിനോ തീര്‍ത്ഥാടനത്തിനോ പോകുകയാണെങ്കില്‍, അവിടെയുള്ള പ്രാദേശിക കലാകാരന്മാര് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങണം. യാത്രയില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ബജറ്റില്‍ പ്രധാന മുന്‍ഗണനയായി പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി തുടരുക. അത് 10 ശതമാനമായാലും, 20 ശതമാനമായാലും, നിങ്ങളുടെ ബജറ്റ് അനുവദിക്കുന്നത്രയും തുക പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കുക.
സുഹൃത്തുക്കളെ, എല്ലാ തവണയുംപോലെ, ഇത്തവണയും, നമ്മുടെ ഉത്സവങ്ങളില്‍, നമ്മുടെ മുന്‍ഗണന 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിനാകണം. അങ്ങനെ നമുക്ക് ഒരുമിച്ച് നമ്മുടെ സ്വപ്നമായ 'സ്വാശ്രയ ഭാരതം' എന്ന സ്വപ്നം സാക്ഷാത്കരിക്കാം, ഇപ്രാവശ്യം, എന്റെ നാട്ടുകാരില്‍ ഒരാളുടെ വിയര്‍പ്പിന്റെ മണമുള്ള, എന്റെ നാട്ടിലെ ഒരു യുവാവിന്റെ കഴിവ് കൊണ്ട് ഉണ്ടാക്കിയ ഉല്‍പ്പന്നം കൊണ്ട് നമുക്ക് നമ്മുടെ വീട് അലങ്കരിക്കാം. ആ ഉല്‍പ്പന്നം നമ്മുടെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്കിയിട്ടുള്ളതാകാം, അവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യം ഉള്ളതാകാം. അത്തരം പ്രാദേശിക വസ്തുക്കള്‍ നമുക്ക് വാങ്ങാം. പക്ഷേ, നിങ്ങള്‍ ഒരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ഈ ആവേശം ഫെസ്റ്റിവല്‍ ഷോപ്പിംഗില്‍ മാത്രം ഒതുങ്ങുന്നില്ല, ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്, ആളുകള്‍ ദീപാവലി ദിനത്തില്‍ വിളക്കുകള്‍ വാങ്ങുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അങ്ങനെ അല്ല ചെയ്യേണ്ടത്. ഇത് ഒരു തുടക്കം മാത്രമാണ്. നമുക്ക് വളരെയേറെ മുന്നേറേണ്ടതുണ്ട്, ജീവിതത്തിന്റെ ഏത് ആവശ്യങ്ങള്‍ക്കു വേണ്ടിയായാലും നമ്മുടെ രാജ്യത്ത്, ഇപ്പോള്‍ എല്ലാം ലഭ്യമാണ്. ഈ കാഴ്ചപ്പാട് ചെറുകിട കച്ചവടക്കാരില്‍ നിന്നും വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് ഹബ്ബായി മാറുകയാണ്. പല വലിയ ബ്രാന്‍ഡുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. നാം ആ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉത്തേജനം ലഭിക്കും. അതിലൂടെ ലോക്കലിനു വോക്കല്‍ ലഭിക്കും. അതെ, അത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, നമ്മുടെ നാടിന്റെ അഭിമാനമായ യു.പി.ഐ. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലൂടെ പെയ്മെന്റ് നടത്തുന്നത് ശീലമാക്കുക. ആ ഉല്‍പ്പന്നത്തോടൊപ്പമോ ആ കരകൗശല വിദഗ്ധനോടൊപ്പമോ ഒരു സെല്‍ഫി നമോ ആപ്പിലൂടെ
എനിക്ക് ഷെയര്‍ ചെയ്യുക. അതും Made in India സ്മാര്‍ട്ട് ഫോണിലൂടെ. ആ പോസ്റ്റുകളില്‍ ചിലത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടും, അതുവഴി മറ്റുള്ളവര്‍ക്കും 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിലേക്ക് പ്രചോദനം ലഭിക്കും.
സുഹൃത്തുക്കളേ, നിങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിച്ചതും ഭാരതീയര്‍ നിര്‍മ്മിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ദീപാവലി തിളക്കമാര്‍ന്നതാക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ചെറിയ ആവശ്യങ്ങളും പ്രാദേശികമായി നിറവേറ്റുകയും ചെയ്യുമ്പോള്‍, ദീപാവലിയുടെ തിളക്കം വര്‍ദ്ധിക്കും. അതോടൊപ്പം ആ കരകൗശല വിദഗ്ധരുടെ ജീവിതത്തില്‍ ഒരു പുതിയ ദീപാവലി വരും. ജീവിതത്തില്‍ ഒരു പുതിയ പ്രഭാതം വിടരും. അവരുടെ ജീവിതം മെച്ചപ്പെടും. ഭാരതത്തെ സ്വയം പര്യാപ്തമാക്കുക, 'മേക്ക് ഇന്‍ ഇന്ത്യ' തിരഞ്ഞെടുക്കുന്നത് തുടരുക, അതുവഴി നിങ്ങളോടൊപ്പം കോടിക്കണക്കിന് പൗരന്മാരുടെ ദീപാവലി അതിശയകരവും സജീവവും തിളക്കമുറ്റതും രസകരവുമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഒക്ടോബര്‍ 31 നമുക്കെല്ലാവര്‍ക്കും വളരെ സവിശേഷമായ ദിവസമാണ്. ഈ ദിവസം നാം ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നു. നമ്മള് ഭാരതീയര്‍ പല കാരണങ്ങളാല്‍ അദ്ദേഹത്തെ ഓര്‍ക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ കാരണം രാജ്യത്തെ 580ലധികം നാട്ടുരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച അനുപമമായ പങ്കാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലാണ് ഐക്യദിനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ് നടക്കുന്നത്. ഇതുകൂടാതെ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥത്തില്‍ വളരെ സവിശേഷമായ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈയിടെ നാട്ടിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും എല്ലാ വീടുകളില്‍ നിന്നും മണ്ണ് ശേഖരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. എല്ലാ വീടുകളില്‍നിന്നും മണ്ണ് ശേഖരിച്ച് കലശത്തില്‍ സൂക്ഷിച്ച ശേഷം അമൃതകലശ യാത്രകള്‍ പുറപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശേഖരിച്ച മണ്ണുമായി ആയിരക്കണക്കിന് അമൃതകലശ യാത്രകള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുകയാണ്. ഇവിടെ ഡല്‍ഹിയില്‍ ആ മണ്ണ് കൂറ്റന്‍ ഭാരതകലശത്തില്‍ ഇടും, ഈ പുണ്യമണ്ണുകൊണ്ട് ഡല്‍ഹിയില്‍ 'അമൃത് വാടിക' പണിയും. രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള അമൃത് മഹോത്സവത്തിന്റെ മഹത്തായ പൈതൃകസ്മാരകമായി ഇത് നിലനില്ക്കും. കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യത്തുടനീളം നടന്നുവരുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ഒക്ടോബര്‍ 31ന് സമാപിക്കും. നിങ്ങളെല്ലാവരും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉത്സവങ്ങളിലൊന്നായി ഇതിനെ മാറ്റി, തങ്ങളുടെ പോരാളികളെ ആദരിക്കുന്നതിലൂടെ, എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിലൂടെ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ആളുകള്‍ അവരുടെ പ്രാദേശിക ചരിത്രത്തിന് ഒരു പുതിയ വ്യക്തിത്വം നല്കി. ഈ കാലയളവില്‍, സാമൂഹിക സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണങ്ങളും കണ്ടു.
സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു സന്തോഷവാര്‍ത്ത പറയുകയാണ്, പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അഭിനിവേശവും സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവുമുള്ള എന്റെ യുവാക്കളോടും യുവതികളോടും പറയുകയാണ്. ഈ സന്തോഷവാര്‍ത്ത എന്റെ നാട്ടുകാര്‍ക്ക് മാത്രമല്ല, യുവസുഹൃത്തുക്കളേ, നിങ്ങള്‍ക്കും കൂടി ഉള്ളതാണ്. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബര്‍ 31 ന്, രാജ്യവ്യാപകമായി ഒരു വലിയ സംഘടനയുടെ അടിത്തറ പാകുകയാണ്, അതും സര്‍ദാര്‍ സാഹിബിന്റെ ജന്മദിനത്തില്. ഈ സംഘടനയുടെ പേര് 'മേര യുവ ഭാരത്', അതായത് MYBharat. MYBharat ഓര്ഗനൈസേഷന് ഭാരതത്തിലെ യുവാക്കള്‍ക്ക് വിവിധ രാഷ്ട്ര നിര്‍മ്മാണ പരിപാടികളില്‍ സജീവ പങ്ക് വഹിക്കാന്‍ അവസരം ലഭിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഭാരതത്തിന്റെ യുവശക്തിയെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു അതുല്യമായ യത്നമാണിത്. യുവഭാരതത്തിന്റെ വെബ്സൈറ്റായ MYBharat ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ഞാന്‍ യുവാക്കളോട് വീണ്ടും വീണ്ടും പറയാന്‍ ആഗ്രഹിക്കുകയാണ്, എന്റെ രാജ്യത്തെ എല്ലാ പുത്രന്മാരും പുത്രിമാരും, MYBharat.Gov.inല്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ പ്രോഗ്രാമുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യുകയും ചെയ്യുക. മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം കൂടിയാണ് ഒക്ടോബര്‍ 31. അവര്‍ക്ക് എന്റെ ഹൃദയം തൊട്ടുള്ള ആദരാഞ്ജലി അര്‍പ്പിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ സാഹിത്യം, 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വികാരത്തെ ആഴത്തിലാക്കാനുള്ള മികച്ച മാധ്യമങ്ങളില്‍ ഒന്നാണ്. തമിഴ്നാടിന്റെ മഹത്തായ പൈതൃകവുമായി ബന്ധപ്പെട്ട വളരെ പ്രചോദനാത്മകമായ രണ്ട് ശ്രമങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശസ്ത തമിഴ് എഴുത്തുകാരി സഹോദരി ശ്രീമതി ശിവശങ്കരിയെക്കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ ഒരു പ്രോജക്റ്റ് ചെയ്തിട്ടുണ്ട് Knit India, through Literature, അതിന്റെ അര്‍ത്ഥം സാഹിത്യത്തിലൂടെ രാജ്യത്തെ ബന്ധിപ്പിക്കുക എന്നതാണ്. കഴിഞ്ഞ 16 വര്‍ഷമായി അവര്‍ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയിലൂടെ അവര്‍ 18 ഭാരതീയ ഭാഷകളില്‍ എഴുതപ്പെട്ട കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഇംഫാല്‍ മുതല്‍ ജയ്സാല്‍മീര്‍ വരെയും രാജ്യത്തുടനീളം അവര്‍ നിരവധി തവണ സഞ്ചരിച്ചു. അങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരെയും കവികളെയും അഭിമുഖം നടത്താന്‍ കഴിഞ്ഞു. ശ്രീമതി ശിവശങ്കരി വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. ഇത് തമിഴിലും ഇംഗ്ലീഷിലും ഉണ്ട്. ഈ പ്രോജക്റ്റില്‍ നാല് വലിയ വാല്യങ്ങളുണ്ട്, ഓരോ വാല്യവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ, കന്യാകുമാരിയിലെ ശ്രീ. എ. കെ. പെരുമാളിന്റെ പ്രവര്‍ത്തനവും വളരെ പ്രചോദനകരമാണ്. തമിഴകത്തിന്റെ കഥപറച്ചില്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനായി അദ്ദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നാടന്‍ കലാരൂപങ്ങള്‍ കണ്ടെത്തി അവയെ തന്റെ പുസ്തകത്തിന്റെ ഭാഗമാക്കുന്നു. അത്തരത്തിലുള്ള നൂറോളം പുസ്തകങ്ങള്‍ അദ്ദേഹം ഇതുവരെ എഴുതിയിട്ടുണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് കൂടാതെ ശ്രീ. പെരുമാളിന് മറ്റൊരു അഭിനിവേശമുണ്ട്. തമിഴ്നാട്ടിലെ ക്ഷേത്രസംസ്കാരത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. അവിടത്തെ നാടന്‍ കലാകാരന്മാര്ക്ക് പ്രയോജനപ്പെടുന്ന തുകല്‍ പാവകളെ കുറിച്ച് അദ്ദേഹം ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ശ്രീമതി. ശിവശങ്കരിയുടെയും ശ്രീ. എ. കെ. പെരുമാളിന്റെയും പ്രയത്നം എല്ലാവര്ക്കും മാതൃകയാണ്. നമ്മുടെ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ പേര്, രാജ്യത്തിന്റെ അഭിമാനം, എല്ലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അതിന്റെ സംസ്കാരം സംരക്ഷിക്കുന്നതിനുള്ള ഇത്തരം ഓരോ ശ്രമങ്ങളിലും ഭാരതം അഭിമാനിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, നവംബര്‍ 15 ന് രാജ്യം മുഴുവന്‍ ആദിവാസി അഭിമാന ദിനം ആഘോഷിക്കും. ഈ പ്രത്യേക ദിവസം ബിര്‍സ മുണ്ട ഭഗവാന്റെ ജന്മവാര്‍ഷികമാണ്. നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലാണ് ബിര്‍സ മുണ്ട പ്രഭു കുടികൊള്ളുന്നത്. യഥാര്‍ത്ഥ ധൈര്യം എന്താണെന്നും ഓരോരുത്തരും തന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ചുനില്ക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് പഠിക്കാം. അദ്ദേഹം ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചില്ല. അനീതിക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഓരോ വ്യക്തിക്കും ആദരവും സമത്വവുമുള്ള ജീവിതം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബിര്‍സ മുണ്ട പ്രഭു എപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ഇന്നും നമ്മുടെ ആദിവാസി സഹോദരങ്ങള്‍ പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി എല്ലാ വിധത്തിലും ഉള്ള സമര്‍പ്പണം ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. നമുക്കെല്ലാവര്‍ക്കും, നമ്മുടെ ആദിവാസി സഹോദരങ്ങളുടെ ഈ പ്രവര്‍ത്തനം വലിയ പ്രചോദനമാണ്.
സുഹൃത്തുക്കളെ, നാളെ അതായത് ഒക്ടോബര്‍ 30 ഗോവിന്ദ് ഗുരുജിയുടെ ചരമവാര്‍ഷികം കൂടിയാണ്. ഗോവിന്ദ് ഗുരുജിക്ക് നമ്മുടെ ഗുജറാത്തിലെയും രാജസ്ഥാനിലെയും ഗോത്രവര്‍ഗക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ഗോവിന്ദ് ഗുരുജിക്കും ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നവംബര്‍ മാസത്തില്‍ നമ്മള് മാന്‍ഗഢ് കൂട്ടക്കൊലയുടെ വാര്‍ഷികവും ആചരിക്കുന്നു. ആ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായ ഭാരതമാതാവിന്റെ എല്ലാ സന്താനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ, ഭാരതത്തിന് ഗോത്ര യോദ്ധാക്കളുടെ സമ്പന്നമായ ചരിത്രമുണ്ട്. അനീതിക്കെതിരെ മഹാനായ തില്‍കാമാഞ്ചിയുടെ കാഹളം മുഴങ്ങിയത് ഈ ഭാരത മണ്ണിലാണ്. ഈ മണ്ണില്‍ നിന്നാണ് സിദ്ധോകാന്‍ഹു സമത്വത്തിനായി ശബ്ദം ഉയര്‍ത്തിയത്. ടന്‍ട്യാഭീല്‍ എന്ന പോരാളി നമ്മുടെ മണ്ണില്‍ ജനിച്ചതില്‍ നമുക്ക് അഭിമാനിക്കാം. രക്തസാക്ഷി വീര്‍ നാരായണ്‍ സിങ്ങിനെ നമുക്ക് പൂര്‍ണ ഭക്തിയോടെ സ്മരിക്കാം. വളരെ പ്രയാസകരമായ സാഹചര്യങ്ങളില്‍ തന്റെ ആള്‍ക്കാര്‍ക്കൊപ്പം നിന്നവന്. ധൈര്യശാലി, അത് രാംജി ഗോണ്ടായാലും വീര്‍ ഗുണ്ടാധൂരായാലും ഭീമാനായകായാലും അവരുടെയൊക്കെ ധൈര്യം ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. അല്ലൂരി സീതാറാം രാജു ആദിവാസിസഹോദരന്മാരില്‍ പകര്‍ന്നു നല്കിയ ഊര്‍ജ്ജം രാജ്യം ഇന്നും ഓര്‍ക്കുന്നു. നോര്‍ത്ത് ഈസ്റ്റിലെ കിയാങ് നൊബാംഗ്, റാണി ഗൈഡിന്‍ലിയു തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളില്‍ നിന്നും നമുക്ക് ധാരാളം പ്രചോദനം ലഭിക്കുന്നു. രാജമോഹിനി ദേവി, റാണി കമലാപതി തുടങ്ങിയ നായികമാരെ രാജ്യത്തിന് ലഭിച്ചത് ആദിവാസി സമൂഹത്തില്‍ നിന്നാണ്. ഗോത്ര സമൂഹത്തെ പ്രചോദിപ്പിച്ച രാജ്ഞി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികമാണ് രാജ്യം ഇപ്പോള്‍ ആഘോഷിക്കുന്നത്. രാജ്യത്തെ കൂടുതല്‍ കൂടുതല്‍ യുവജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ആദിവാസി വ്യക്തിത്വങ്ങളെക്കുറിച്ച് അറിയുകയും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാഷ്ട്രത്തിന്റെ ആത്മാഭിമാനവും ഉന്നമനവും എല്ലായ്പ്പോഴും പരമപ്രധാനമായി കാത്തുസൂക്ഷിക്കുന്ന ഗോത്രവര്‍ഗ സമൂഹത്തോട് രാജ്യം നന്ദിയുള്ളവരാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ഉത്സവകാലത്ത്, ഈ സമയത്ത് രാജ്യത്ത് കായികരംഗത്തും കൊടി പാറുകയാണ്. അടുത്തിടെ, ഏഷ്യന്‍ ഗെയിംസിനുശേഷം, പാരാ ഏഷ്യന്‍ ഗെയിംസിലും ഭാരത താരങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ ഗെയിമുകളില്‍ 111 മെഡലുകള്‍ നേടി ഭാരതം പുതിയ ചരിത്രം സൃഷ്ടിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് സമ്മര്‍ ഗെയിംസിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ബെര്‍ലിനിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. ബുദ്ധിപരമായ െവല്ലുവിളികള്‍ നേരിടുന്ന നമ്മുടെ കായികതാരങ്ങള്‍ക്ക് ഈ മത്സരം ഒരു മികച്ച അവസരമാണ്, ഇതിലൂടെ അവരുടെ കായികക്ഷമത പുറത്തുവരുന്നു. ഈ മത്സരത്തില്‍ 75 സ്വര്‍ണമടക്കം 200 മെഡലുകളാണ് ഇന്ത്യന്‍ ടീം നേടിയത്. റോളര്‍ സ്കേറ്റിംഗോ ബീച്ച് വോളിബോളോ ഫുട്ബോളോ ലാണ് ടെന്നീസോ ആകട്ടെ, ഇന്ത്യന്‍ കളിക്കാര്‍ മെഡലുകള്‍ കൊയ്തെടുത്തു. ഈ മെഡല്‍ ജേതാക്കളുടെ ജീവിതയാത്ര തികച്ചും പ്രചോദനാത്മകമാണ്. ഗോള്‍ഫില്‍ ഹരിയാനയുടെ രണ്‍വീര്‍സൈനി സ്വര്‍ണം നേടി. കുട്ടിക്കാലം മുതല്‍ ഓട്ടിസം ബാധിതനായ രണ്‍വീറിനെ സംബന്ധിച്ചിടത്തോളം ഗോള്‍ഫിനോടുള്ള അഭിനിവേശം കുറയ്ക്കാന്‍ ഒരു വെല്ലുവിളിക്കും കഴിഞ്ഞില്ല. കുടുംബത്തിലെ എല്ലാവരും ഇന്ന് ഗോള്‍ഫ് കളിക്കാരായി മാറിയെന്ന് അവന്റെ അമ്മപോലും പറയുന്നു. പുതുച്ചേരിയില്‍ നിന്നുള്ള 16 കാരനായ ടി.വിശാല്‍ നാല് മെഡലുകള്‍ നേടി. ഗോവയുടെ സിയ സരോദേ പവര്‍ലിഫ്റ്റിംഗില്‍ 2 സ്വര്‍ണമടക്കം നാല് മെഡലുകള്‍ നേടി. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടിട്ടും തളരാന്‍ അദ്ദേഹം തയ്യാറായില്ല. ഛത്തീസ്ഗഢിലെ ദുര്‍ഗ് നിവാസിയായ അനുരാഗ് പ്രസാദ് പവര്‍ലിഫ്റ്റിംഗില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. സൈക്ലിങ്ങില്‍ രണ്ട് മെഡലുകള്‍ നേടിയ ഝാര്‍ഖണ്ഡിന്റെ ഇന്ദു പ്രകാശിന്റെ കഥയാണ് അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥ. വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും, ദാരിദ്ര്യം തന്റെ വിജയത്തിനു മുന്നില്‍ മതിലായി മാറാന്‍ ഇന്ദു അനുവദിച്ചില്ല. ഈ കായിക ഇനങ്ങളിലെ ഭാരതതാരങ്ങളുടെ വിജയം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മറ്റ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഗ്രാമത്തില്‍, നിങ്ങളുടെ ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളില്‍, ഈ കായിക ഇനത്തില്‍ പങ്കെടുക്കുകയോ വിജയിക്കുകയോ ചെയ്ത അത്തരം കുട്ടികളുടെ അടുത്തേക്ക് സ്വന്തം കുടുംബത്തോടൊപ്പം പോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരെ അഭിനന്ദിക്കുക. ആ കുട്ടികളോടൊപ്പം ചില നിമിഷങ്ങള്‍ ചിലവഴിക്കുക. നിങ്ങള്‍ക്ക് ഒരു പുതിയ അനുഭവം ഉണ്ടാകും. ദൈവം അവനില്‍ ഒരു ശക്തി നിറച്ചിട്ടുണ്ട്. അത് കാണാന്‍ നിങ്ങള്‍ക്കും അവസരം ലഭിക്കും. ഉറപ്പായും നിങ്ങള്‍ പോകണം.
എന്റെ കുടുംബാംഗങ്ങളെ, നിങ്ങള്‍ എല്ലാവരും ഗുജറാത്തിലെ തീര്‍ത്ഥാടന കേന്ദ്രമായ അംബാജി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇതൊരു പ്രധാനപ്പെട്ട ശക്തിപീഠമാണ്. ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നും ധാരാളം ഭക്തര്‍ മാ അംബയെ കാണാന്‍ ഇവിടെ എത്തിച്ചേരുന്നു. ഇവിടെ ഗബ്ബര്‍ പര്‍വതത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ക്ക് വ്യത്യസ്തതരം യോഗാസനങ്ങളുടെയും ആസനങ്ങളുടെയും ചിത്രങ്ങള്‍ ദൃശ്യമാകും. ഈ പ്രതിമകളുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? യഥാര്‍ത്ഥത്തില്‍ ഇവ സ്ക്രാപ്പില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തരത്തില്‍ ജങ്ക് കൊണ്ട് നിര്‍മ്മിച്ചതും അതിശയിപ്പിക്കുന്നതുമായ ശില്പങ്ങളുണ്ട്. അതായത് ഈ പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉപയോഗിച്ചതും ജങ്കില്‍ വലിച്ചെറിയുന്നതുമായ പഴയ വസ്തുക്കളില്‍ നിന്നാണ്. അംബാജി ശക്തിപീഠത്തില്‍ മാതൃദേവതയുടെ ദര്‍ശനത്തോടൊപ്പം ഈ പ്രതിമകളും ഭക്തരുടെ ആകര്‍ഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. ഈ ശ്രമത്തിന്റെ വിജയം കാണുമ്പോള്‍ ഒരു നിര്‍ദ്ദേശം കൂടി മനസ്സില്‍ വരുന്നുണ്ട്. പാഴ്വസ്തുക്കളില് നിന്ന് ഇത്തരം കലാശില്പങ്ങള് ഉണ്ടാക്കാന്‍ കഴിയുന്ന നിരവധിപേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അതുകൊണ്ട് ഗുജറാത്ത് ഗവണ്മെന്റിനോട് ഒരു മത്സരം തുടങ്ങാനും അത്തരക്കാരെ ക്ഷണിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗബ്ബര്‍ പര്‍വതത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ ശ്രമം രാജ്യത്തുടനീളമുള്ള വേസ്റ്റ് ടു വെല്‍ത്ത്' കാമ്പെയ്നിന് ആളുകളെ പ്രചോദിപ്പിക്കും.
സുഹൃത്തുക്കളേ, സ്വച്ഛ് ഭാരത്, 'വേസ്റ്റ് ടു വെല്‍ത്ത്' എന്നിവയെ കുറിച്ച് പറയുമ്പോഴെല്ലാം, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലുള്ള അക്ഷര്‍ ഫോറം എന്ന പേരിലുള്ള ഒരു സ്കൂള്‍, കുട്ടികളില്‍ സുസ്ഥിര വികസനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുവരുന്നു. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ ആഴ്ചയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു, ഇത് ഇഷ്ടിക, താക്കോല്‍ ചെയിന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പുനരുപയോഗം; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കല്‍ ഇവയില്‍ ഇവിടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ പരിസ്ഥിതിയെ കുറിച്ചുള്ള ഈ അവബോധം ഈ കുട്ടികളെ രാജ്യത്തിന്റെ കര്‍ത്തവ്യബോധമുള്ള പൗരന്മാരാക്കുന്നതിന് വളരെയധികം സഹായിക്കും.
എന്റെ കുടുംബാംഗങ്ങളേ, സ്ത്രീശക്തിയുടെ സാമര്‍ത്ഥ്യം കാണാന്‍ കഴിയാത്ത ഒരു മേഖലയും ഇന്ന് ജീവിതത്തിലില്ല. അവളുടെ നേട്ടങ്ങള്‍ എല്ലായിടത്തും വാഴ്ത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍, ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭക്തിയുടെ ശക്തി പ്രകടിപ്പിച്ച ഒരു സ്ത്രീസന്യാസിയെ കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ആദരണീയയായ സന്യാസിനി മീരാബായിയുടെ 525-ാം ജന്മദിനമാണ് ഈ വര്‍ഷം രാജ്യം ആഘോഷിക്കുന്നത്. പല കാരണങ്ങളാല്‍ രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് അവര്‍ ഒരു പ്രചോദനാത്മക ശക്തിയാണ്. നിങ്ങള്‍ക്ക് സംഗീതത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മീരാബായ് സംഗീതത്തോടുള്ള സമര്‍പ്പണത്തിന്റെ മഹത്തായ ഉദാഹരണമാണ്. നിങ്ങള്‍ കവിതയെ സ്നേഹിക്കുന്ന ആളാണെങ്കില്‍, ഭക്തിയില്‍ മുഴുകിയിരിക്കുന്ന മീരാഭായിയുടെ ഭജനകള്‍, നിങ്ങള്‍ക്ക് മറ്റൊരു ആനന്ദം നല്കുന്നു, നിങ്ങള്‍ ദൈവിക ശക്തിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, മീരാബായിയുടെ ശ്രീകൃഷ്ണനിലെ സ്വാംശീകരണം നിങ്ങള്‍ക്ക് ഒരു വലിയ പ്രചോദനമായി മാറും. മീരാഭായി വിശുദ്ധ രവിദാസിനെ തന്റെ ഗുരുവായി കണക്കാക്കി അവള് പറയാറുണ്ടായിരുന്നു.
'ഗുരു മിലിയ രൈദാസ്, ദീന്‍ഹി ഗ്യാന്‍കി ഗുട്കി.
(രൈദാസ് എന്ന ഗുരുവിനെ നേടി, അറിവിന്റെ ഔഷധം നേടി)
രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും മീരാഭായ് ഇപ്പോഴും പ്രചോദനമാണ്. ആ കാലഘട്ടത്തിലും അവര്‍ തന്റെ ആന്തരിക ശബ്ദം കേള്‍ക്കുകയും യാഥാസ്ഥിതിക ആശയങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു. ഒരു സന്യാസിനിയായിട്ടും അവര്‍ നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. രാജ്യം പലതരത്തിലുള്ള ആക്രമണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഭാരതീയ സമൂഹത്തെയും സംസ്കാരത്തെയും ശക്തിപ്പെടുത്താന്‍ അവര്‍ മുന്നിട്ടിറങ്ങി. ലാളിത്യത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന് മീരാഭായിയുടെ ജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നു. ഞാന്‍ വിശുദ്ധ മീരാഭായിയെ വണങ്ങുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഇത്തവണത്തെ 'മന് കി ബാത്തില്‍' ഇത്രയും മാത്രം. നിങ്ങള്‍ എല്ലാവരുമായുള്ള ഓരോ ഇടപെടലുകളും എന്നില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നു. പ്രതീക്ഷയും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കഥകള്‍ നിങ്ങളുടെ സന്ദേശങ്ങളില്‍ എന്നെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. സ്വാശ്രയ ഭാരതം പ്രചാരണത്തിന് ഊന്നല്‍ നല്‍കണമെന്ന് ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, ലോക്കലിനു വേണ്ടി വോക്കല്‍ ആകുക. നിങ്ങളുടെ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുക, നിങ്ങളുടെ പ്രദേശവും നഗരവും വൃത്തിയായി സൂക്ഷിക്കുക, നിങ്ങള്‍ക്കറിയാവുന്നതുപോലെ, സര്‍ദാര്‍ സാഹബിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് രാജ്യം ഐക്യദിനമായി ആഘോഷിക്കുന്നു, രാജ്യത്ത് പലയിടത്തും ഐക്യത്തിനായി റണ്‍ ഫോര്‍ യൂണിറ്റി എന്ന പരിപാടി സംഘടിപ്പിക്കുന്നു. നിങ്ങളും ഒക്ടോബര്‍ 31ന് റണ്‍ ഫോര്‍ യൂണിറ്റി പ്രോഗ്രാം സംഘടിപ്പിക്കൂ. അത്തരം പരിപാടികളില്‍ നിങ്ങളും വന്‍തോതില്‍ ചേരുകയും ഐക്യത്തിന്റെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും വേണം. വരാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. നിങ്ങള്‍ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷമായി ഉത്സവങ്ങള്‍ ആഘോഷിക്കൂ. ഏവരും ആരോഗ്യത്തോടെയിരിക്കുക, സന്തോഷമായിരിക്കുക, ഇതാണ് എന്റെ ആഗ്രഹം. കൂടാതെ ദീപാവലി സമയത്ത് തീപിടുത്തം ഉണ്ടാകാന്‍ സാധ്യതയുള്ള അബദ്ധങ്ങള്‍ ചെയ്യരുത്. ആരുടെയെങ്കിലും ജീവന് അപകടത്തിലാണെങ്കില്‍, നിങ്ങള്‍ സ്വയം പരിപാലിക്കുകയും മുഴുവന്‍ പ്രദേശത്തെയും പരിപാലിക്കുകയും വേണം. ഒത്തിരി ഒത്തിരി ആശംസകള്‍. വളരെ നന്ദി.

ന്യൂഡൽഹി : 2023 സെപ്റ്റംബർ 24
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.
എന്റെ കുടുംബാംഗങ്ങളെ, ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനുശേഷം ജി-20യുടെ അതിശയകരമായ നടത്തിപ്പ് ഓരോ ഇന്ത്യക്കാരന്റെയും സന്തോഷം ഇരട്ടിയാക്കി. ഭാരതമണ്ഡപം സ്വയം ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുന്നു. ആളുകള്‍ അതിനോടൊപ്പം സെല്‍ഫികള്‍ എടുക്കുകയും അഭിമാനത്തോടെ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ ജി-20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ പൂര്‍ണമായി പൂര്‍ണ അംഗമാക്കിക്കൊണ്ട് ഇന്ത്യ അതിന്റെ നേതൃത്വ പ്രഭാവം തെളിയിച്ചു. ഭാരതം വളരെ സമ്പന്നമായിരുന്ന സമയത്ത്, നമ്മുടെ രാജ്യത്തും ലോകത്തും സില്‍ക്ക് റൂട്ടിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഈ സില്‍ക്ക് റൂട്ട് ഒരു വലിയ വ്യാപാരമാധ്യമം ആയിരുന്നു. ഇപ്പോള്‍ ആധുനികകാലത്ത്, ജി-20യില്‍ മറ്റൊരു സാമ്പത്തിക ഇടനാഴി ഭാരതം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഡ്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണിത്. ഈ ഇടനാഴി അടുത്ത നൂറുകണക്കിന് വര്‍ഷത്തേക്ക് ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായിരിക്കും, ഈ ഇടനാഴി ഭാരത മണ്ണില്‍ ആരംഭിച്ചു എന്ന് ചരിത്രം എല്ലായിപ്പോഴും ഓര്‍ക്കും.
സുഹൃത്തുക്കളെ, ജി-20 ഉച്ചകോടിയില്‍, ഈ പരിപാടിയുമായി ഭാരതത്തിന്റെ യുവശക്തി ബന്ധപ്പെട്ട രീതിയെ കുറിച്ച് ഇന്ന് ഒരു പ്രത്യേക ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്. ഈ വര്‍ഷം മുഴുവന്‍ രാജ്യത്തെ പല സര്‍വ്വകലാശാലകളിലും ജി-20യുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു. ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ആവേശകരമായ പരിപാടി ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നു - ‘G-20 University connect Programme’ ഈ പരിപാടിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരസ്പരം ബന്ധപ്പെടും. ഐ.ഐ.ടി.കള്‍, ഐ.ഐ.എം.മുകള്‍, എന്‍.ഐ.ടി.കള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ നിരവധി പ്രശസ്ത സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കും. നിങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ഥിയാണെങ്കില്‍ സെപ്റ്റംബര്‍ 26ന് ഈ പരിപാടി തീര്‍ച്ചയായും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും അതില്‍ പങ്കുചേരുക. ഭാരതത്തിന്റെ ഭാവിയിലും യുവാക്കളുടെ ഭാവിയിലും രസകരമായ നിരവധി കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ഞാനും ഈ പ്രോഗ്രാമില്‍ പങ്കെടുക്കും. കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ഞാനും കാത്തിരിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, രണ്ടുദിവസത്തിനുശേഷം സെപ്റ്റംബര്‍ 27 'ലോക ടൂറിസം ദിന'മാണ്. ചില ആളുകള്‍ ടൂറിസത്തെ കറങ്ങിനടക്കല്‍ മാത്രമായി കാണുന്നു. പക്ഷേ, ടൂറിസത്തിന്റെ വളരെ വലിയ ഭാഗം തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപത്തില്‍ ഏതെങ്കിലും മേഖല ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അത് ടൂറിസം മേഖലയാണെന്ന് പറയപ്പെടുന്നു. ടൂറിസം മേഖല വികസിപ്പിക്കാന്‍ ഏതൊരു രാജ്യത്തോടുമുള്ള ഗുഡ് വിൽ അതിനോടുള്ള ആകര്‍ഷണം എന്നിവ വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതത്തോടുള്ള ആകര്‍ഷണം വളരെയധികം വര്‍ദ്ധിച്ചു. ജി-20 വിജയകരമായി സംഘടിപ്പിച്ചതിനുശേഷം, ഭാരതത്തോട് ലോക ജനതയുടെ താല്പര്യം കൂടുതല്‍ വര്‍ദ്ധിച്ചു.
സുഹൃത്തുക്കളെ, ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തി. അവര്‍ ഇവിടുത്തെ വൈവിധ്യങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, വ്യത്യസ്തതരം ഭക്ഷണം, നമ്മുടെ പൈതൃകം എന്നിവ പരിചയപ്പെട്ടു. ഇവിടെയെത്തുന്ന പ്രതിനിധികള്‍ നേടിയ അതിശയകരമായ അനുഭവങ്ങള്‍ ടൂറിസത്തെ കൂടുതല്‍ വികസിപ്പിക്കും. ഇന്ത്യയില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട ധാരാളം ലോക പൈതൃക സ്ഥലങ്ങള്‍ ഉണ്ടെന്നും അവയുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ശാന്തിനികേതനും കര്‍ണാടകയിലെ വിശുദ്ധ ഹൊയ്സാല ക്ഷേത്രങ്ങളും ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഈ അത്ഭുതകരമായ നേട്ടത്തിന് ഞാന്‍ എല്ലാ നാട്ടുകാരെയും അഭിനന്ദിക്കുന്നു. 2018 ല്‍ ശാന്തിനികേതന്‍ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ഒരു പുരാതന സംസ്കൃത ശ്ലോകത്തില്‍ നിന്നാണ് ശാന്തിനികേതന്‍ എന്ന മുദ്രാവാക്യം സ്വീകരിച്ചത്. ആ വാക്യം ഇതാണ്-
''എത്ര വിശ്വം ഭവത്യേക നീടം''
ഇവിടെ ലോകത്തെ മുഴുവന്‍ ഒരു ചെറിയ കൂട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നാണ് അതിന്റെ അര്‍ത്ഥം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ മികച്ച വാസ്തുവിദ്യയ്ക്ക് പേരുകേട്ടവയാണ്. ഈ ക്ഷേത്രങ്ങള്‍ക്ക് യുനെസ്കോയില്‍ നിന്ന് അംഗീകാരം ലഭിക്കുന്നത് ക്ഷേത്രനിര്‍മാണത്തിന്റെ ഭാരത പാരമ്പര്യത്തിനുള്ള ആദരവ് കൂടിയാണ്. ഭാരതത്തിലെ ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയിരിക്കുന്നു. നമ്മുടെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളെ കൂടുതല്‍ കൂടുതല്‍ ലോക പൈതൃക കേന്ദ്രങ്ങളായി അംഗീകരിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമമാണിത്. നിങ്ങള്‍ എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുമ്പോഴെല്ലാം ഭാരതത്തിന്റെ വൈവിധ്യം കാണാന്‍ ശ്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം മനസ്സിലാകും, കൂടുതല്‍ പൈതൃക സ്ഥലങ്ങള്‍ കാണുക. ഇതിലൂടെ, നിങ്ങള്‍ രാജ്യത്തിന്റെ മഹത്തായ ചരിത്രം പരിചയപ്പെടുക മാത്രമല്ല, പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യും.
എന്റെ കുടുംബാംഗങ്ങളെ, ഭാരതീയ സംസ്കാരവും ഭാരതീയ സംഗീതവും ഇപ്പോള്‍ ആഗോളമായി മാറി. ലോകമെമ്പാടുമുള്ള ആളുകളുടെ പാരസ്പര്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടി നടത്തിയ അവതരണത്തിന്റെ ഒരു ചെറിയ ഓഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.
### (MKB EP 105 AUDIO BYTE 1) ###
ഇത് കേട്ട് നിങ്ങളും ആശ്ചര്യപ്പെട്ടു അല്ലേ! ആ മധുരമായ ശബ്ദവും ഓരോ വാക്കിലും പ്രതിഫലിക്കുന്ന വികാരങ്ങളും ശ്രവിക്കുമ്പോള്‍ ദൈവത്തോടുള്ള അവരുടെ അടുപ്പം എത്രമാത്രമാണെന്ന് നമുക്കും അനുഭവിക്കാന്‍ കഴിയും. ഈ ശ്രുതിമധുരമായ ശബ്ദം ജര്‍മനിയില്‍ നിന്നുള്ള ഒരു മകളുടെതാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ ഒരുപക്ഷേ കൂടുതല്‍ ആശ്ചര്യപ്പെടും. ഈ മകളുടെ പേര് കൈസ്മി. 21 കാരിയായ കൈസ്മി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്. ജര്‍മ്മനിയില്‍ താമസിക്കുന്ന കൈസ്മി ഒരിക്കലും ഭാരതത്തിലേക്ക് വന്നിട്ടില്ല. പക്ഷേ, അവര്‍ ഭാരതീയ സംഗീതത്തിന്റെ ആരാധികയാണ്. ഒരിക്കലും ഭാരതത്തെ കണ്ടിട്ടില്ല. ഭാരതീയ സംഗീതത്തോടുള്ള അവളുടെ താല്പര്യം വളരെ പ്രചോദനാത്മകമാണ് . കൈസ്മി ജന്മനാ അന്ധയാണ് പക്ഷേ, ഈ ബുദ്ധിമുട്ടുള്ള വെല്ലുവിളി അസാധാരണമായ നേട്ടങ്ങളില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തിയില്ല. സംഗീതത്തോടും സര്‍ഗാത്മകതയോടുമുള്ള അഭിനിവേശം കാരണം കുട്ടിക്കാലം മുതല്‍ അവള് പാടാന്‍ തുടങ്ങി. വെറും മൂന്നു വയസ്സുള്ളപ്പോള്‍ ആഫ്രിക്കന്‍ ഡ്രമ്മിങ് ആരംഭിച്ചു. 5-6 വര്‍ഷം മുമ്പാണ് അവള് ഭാരതീയ സംഗീതത്തെ പരിചയപ്പെട്ടത്. ഭാരതത്തിന്റെ സംഗീതം അവളെ വളരെയധികം ആകര്‍ഷിച്ചു - അവള് അതില്‍ പൂര്‍ണമായും മുഴുകി. തബല വായിക്കാനും അവള് പഠിച്ചു. നിരവധി ഭാരതീയ ഭാഷകളില്‍ പാടുന്നതില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രചോദനാത്മകമായ കാര്യം. സംസ്കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, മറാഠി, ഉറുദു ഭാഷകളിലെല്ലാം അവള് തന്റെ സ്വരം ചേര്‍ത്തുവച്ചു. ഒരാള്‍ക്ക് മറ്റൊരു അപരിചിതമായ ഭാഷയുടെ രണ്ടോ മൂന്നോ വരികള്‍ സംസാരിക്കേണ്ടിവരുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയും, പക്ഷേ, കൈസ്മിയെ സംബന്ധിച്ചിടത്തോളം ഇത് വെറും നിസ്സാരകാര്യം പോലെയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി, കന്നഡയില്‍ അവള് ആലപിച്ച ഒരു ഗാനം ഞാനിവിടെ പങ്കിടുന്നു.
### (MKB EP 105 AUDIO BYTE 2) ###
ഭാരതീയ സംസ്ക്കാരത്തോടും, സംഗീതത്തോടുമുള്ള ജര്‍മ്മന്‍കാരിയായ കൈസ്മിയുടെ ഈ അഭിനിവേശത്തെ ഞാന്‍ അഗാധമായി അഭിനന്ദിക്കുന്നു. അവളുടെ പരിശ്രമം ഓരോ ഭാരതീയന്റെയും മനസ്സ് കീഴടക്കും.
എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസത്തെ എല്ലായിപ്പോഴും ഒരു സേവനമായി കാണുന്നു. അതേ മനോഭാവത്തോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ഉത്തരാഖണ്ഡിലെ അത്തരം ചില യുവാക്കളെക്കുറിച്ച് ഞാനറിഞ്ഞു. നൈനിറ്റാൾ ജില്ലയിലെ ചില യുവാക്കള്‍ കുട്ടികള്‍ക്കായി ഒരു പ്രത്യേക കുതിര ലൈബ്രറി ആരംഭിച്ചു. ഈ ലൈബ്രറിയുടെ ഏറ്റവും വലിയ സവിശേഷത, ഏറ്റവും അപ്രാപ്യമായ പ്രദേശങ്ങളില്‍പോലും പുസ്തകങ്ങള്‍ ഇതിലൂടെ കുട്ടികളിലേക്ക് എത്തുന്നു എന്നതാണ്, അതുമാത്രമല്ല, ഈ സേവനം തികച്ചും സൗജന്യമാണ്. ഇതുവരെ നൈനിറ്റാളിലെ 12 ഗ്രാമങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ മഹത്തായ പരിപാടിയില്‍ സഹായിക്കാന്‍ നാട്ടുകാരും മുന്നോട്ടു വരുന്നുണ്ട്. വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ പുസ്തകങ്ങള്‍ക്ക് പുറമേ 'കവിതകള്‍' 'കഥകള്‍' 'ധാര്‍മിക വിദ്യാഭ്യാസം' എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള പൂര്‍ണ അവസരം ഈ കുതിര ലൈബ്രറിയിലൂടെ ലഭിക്കുന്നു. ഈ അതുല്യമായ ലൈബ്രറി കുട്ടികള്‍ക്കും വളരെ ഇഷ്ടമാണ്.
സുഹൃത്തുക്കളെ, ഹൈദരാബാദിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട അത്തരം ഒരു സവിശേഷ ശ്രമത്തെക്കുറിച്ച് ഞാനറിഞ്ഞു. ഇവിടെ ഏഴാം ക്ലാസില്‍ പഠിക്കുന്ന 'ആകര്‍ഷണ സതീഷ്' എന്ന പെണ്‍കുട്ടി അത്ഭുതം സൃഷ്ടിച്ചു. വെറും പതിനൊന്നാം വയസ്സില്‍, അവള് ഒന്നോ രണ്ടോ അല്ല മറിച്ച് കുട്ടികള്‍ക്കായി ഏഴോളം ലൈബ്രറികള്‍ നടത്തുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. രണ്ടുവര്‍ഷം മുമ്പ് മാതാപിതാക്കള്‍ക്കൊപ്പം ക്യാന്‍സര്‍ ആശുപത്രിയില്‍ പോയപ്പോഴാണ് 'ആകര്‍ഷണ'യ്ക്ക് ഇതിന് പ്രചോദനം ലഭിച്ചത്. അവളുടെ അച്ഛന് അവിടെ ആവശ്യക്കാരെ സഹായിക്കാന്‍ പോയതായിരുന്നു. അവിടത്തെ കുട്ടികള്‍ അദ്ദേഹത്തോട് 'കളറിംഗ് പുസ്തകങ്ങള്‍' ആവശ്യപ്പെട്ടു, ഇക്കാര്യം ഈ കൊച്ചുമിടുക്കിയെ വളരെയധികം സ്പര്‍ശിച്ചു, അവര്‍ക്കുവേണ്ടി വ്യത്യസ്തതരം പുസ്തകങ്ങള്‍ ശേഖരിക്കാന്‍ അവള് തീരുമാനിച്ചു. അയല്‍ക്കാര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവരില്‍ നിന്ന് അവള് ധാരാളം പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അതേ ക്യാന്‍സര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി ആദ്യത്തെ ലൈബ്രറി തുറന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകും. പാവപ്പെട്ട കുട്ടികള്‍ക്കായി ഈ പെണ്‍കുട്ടി വിവിധ സ്ഥലങ്ങളില്‍ തുറന്ന 7 ലൈബ്രറികളിലായി ആറായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ കുഞ്ഞ് 'ആകര്‍ഷണ' ചെയ്ത ഒരു വലിയ കാര്യം, അത് ചെയ്യുന്ന രീതി, അത് എല്ലാവരെയും പ്രചോദിപ്പിക്കും.
സുഹൃത്തുക്കളെ, ഇന്നത്തെ യുഗം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ഇ-ബുക്കുകളുടെയും യുഗം ആണെന്നത് ശരിയാണ്, പക്ഷേ, പുസ്തകങ്ങള്‍ ഇപ്പോഴും എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരു നല്ല സുഹൃത്തിന്റെ പങ്ക് വഹിക്കുന്നു. അതുകൊണ്ട് പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.
എന്റെ കുടുംബാംഗങ്ങളേ, നമ്മുടെ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്,
'ജീവേഷു കരുണാ ചാപി, മൈത്രീ തേഷു വിധീയതാം'
അതായത്, മൃഗങ്ങളോട് അനുകമ്പ കാണിക്കുക, അവയെ നിങ്ങളുടെ ചങ്ങാതിമാരാക്കുക. നമ്മുടെ മിക്ക ദൈവങ്ങളുടെയും വാഹനം മൃഗങ്ങളും പക്ഷികളുമാണ്. പലരും ദേവാലയത്തില്‍ പോകുന്നു, ദൈവത്തെ കാണുന്നു, പക്ഷേ അവരുടെ വാഹനമായ പക്ഷി മൃഗാദികളെ അധികം ശ്രദ്ധിക്കുന്നില്ല. ഈ പക്ഷി മൃഗാദികള്‍ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമായി തുടരണം, എല്ലാ സാധ്യതകളും വച്ച് നാം അവയെ സംരക്ഷിക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ആനകള്‍ എന്നിവയുടെ എണ്ണത്തില്‍ പ്രോത്സാഹനജനകമായ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ ഭൂമിയില്‍ വസിക്കുന്ന മറ്റ് മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും തുടര്‍ച്ചയായി നടക്കുന്നു. അങ്ങനെയൊരു മഹത്തായ ശ്രമമാണ് രാജസ്ഥാനിലെ പുഷ്കറില്‍ നടക്കുന്നത്. ഇവിടെ, ശ്രീ. സുഖ്ദേവ് ഭട്ടും സംഘവും വന്യജീവികളെ സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അദ്ദേഹത്തിന്റെ ടീമിന്റെ പേര് എന്താണെന്ന് അറിയാമോ? 'കോബ്ര' എന്നാണ് ടീമിന്റെ പേര്. ഇത് അപകടകരമായ പേരാണ്, കാരണം അദ്ദേഹത്തിന്റെ ടീം ഈ പ്രദേശത്ത് അപകടകരമായ പാമ്പുകളെ രക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ധാരാളം ആളുകള്‍ ഈ ടീമുമായി ബന്ധപ്പെട്ടിരിക്കുന്നു. വെറുമൊരു വിളിയില്‍ സ്ഥലത്തെത്തി അവര്‍ അവരുടെ ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. ശ്രീ. സുഖ്ദേവിന്റെ ഈ സംഘം ഇതുവരെ 30,000 ത്തിലധികം വിഷപ്പാമ്പുകളുടെ ജീവന് രക്ഷിച്ചു. ഈ പരിശ്രമത്തിലൂടെ അവര്‍ ജനങ്ങളെയും അപകടത്തില്‍ നിന്നും രക്ഷിക്കുന്നു, പ്രകൃതിയും സംരക്ഷിക്കുന്നു. രോഗബാധിതരായ മറ്റ് മൃഗങ്ങളെ സേവിക്കുന്ന ജോലിയിലും ഈ ടീം ഏര്‍പ്പെട്ടെിരിക്കുന്നു.
സുഹൃത്തുക്കളേ, ഓട്ടോഡ്രൈവര്‍ ശ്രീ. എം. രാജേന്ദ്രപ്രസാദും തമിഴ്നാട്ടിലെ ചെന്നൈയില്‍ ഒരു മഹത്തായ ജോലി ചെയ്യുന്നു. കഴിഞ്ഞ 25-30 വര്‍ഷമായി പ്രാവുകളെ സേവിക്കുന്ന ജോലിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് സ്വന്തം വീട്ടില്‍ 200ലധികം പ്രാവുകള്‍ ഉണ്ട്. ഭക്ഷണം, വെള്ളം, ആരോഗ്യം തുടങ്ങി പക്ഷികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി അവര്‍ അവയെ പൂര്‍ണ്ണമായും പരിപാലിക്കുന്നു. ഇതിനായി ധാരാളം പണം ചിലവാകുന്നുണ്ട്, പക്ഷേ അദ്ദേഹം തന്റെ സേവനത്തില്‍ ഉറച്ചുനില്‍ക്കുന്നു.
സുഹൃത്തുക്കളേ, നല്ല ഉദ്ദേശത്തോടെ ഇത്തരം ജോലി ചെയ്യുന്നവരെ കാണുമ്പോള്‍ ശരിക്കും ഒരുപാട് ആശ്വാസവും സന്തോഷവും ലഭിക്കുന്നു. അത്തരത്തിലുള്ള ചില അദ്ഭുതകരമായ ശ്രമങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അവ ഷെയര്‍ ചെയ്യുക.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലം ഓരോ പൗരന്റെയും രാജ്യത്തിനുവേണ്ടിയുള്ള കടമയുടെ കാലഘട്ടമാണ്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും കഴിയൂ. കര്‍ത്തവ്യബോധം നമ്മെ എല്ലാവരെയും ഒറ്റ നൂലില്‍ ബന്ധിപ്പിക്കുന്നു. യു.പി.യിലെ സംഭലില്‍ അത്തരമൊരു കര്‍ത്തവ്യബോധത്തിന്റെ ഉദാഹരണം കണ്ടു, അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സങ്കല്പ്പിച്ചു നോക്കു, 70ലധികം ഗ്രാമങ്ങളുണ്ട്, ആയിരക്കണക്കിന് ജനസംഖ്യയുണ്ട്, എല്ലാ ആളുകളും ഒത്തുചേരുകയും ഒരു ലക്ഷ്യം നേടുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ, പക്ഷേ സംഭലിലെ ആളുകള്‍ അത് ചെയ്തു കാണിച്ചു. പൊതുപങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ മാതൃകയാണ് ഇക്കൂട്ടര്‍ ഒരുമിച്ച് സ്ഥാപിച്ചത്. യഥാര്‍ത്ഥത്തില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഈ പ്രദേശത്ത് 'സോത്' എന്ന പേരില്‍ ഒരു നദി ഉണ്ടായിരുന്നു. അംരോഹയില്‍ നിന്ന് ആരംഭിച്ച് സംഭലിലൂടെ ബദായുവിലേക്ക് ഒഴുകുന്ന ഈ നദി ഒരു കാലത്ത് ഈ പ്രദേശത്തെ ജീവദാതാവായി അറിയപ്പെട്ടിരുന്നു. ഇവിടുത്തെ കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സ് ആയിരുന്ന ഈ നദിയില്‍ വെള്ളം തുടര്‍ച്ചയായി ഒഴുകിയിരുന്നതാണ്. കാലക്രമേണ നദിയുടെ ഒഴുക്ക് കുറഞ്ഞു, നദി ഒഴുകുന്ന പാതകള്‍ കയ്യേറുകയും ഈ നദി ഇല്ലാതാവുകയും ചെയ്തു. നദിയെ മാതാവായി കരുതുന്ന നമ്മുടെ രാജ്യത്ത്, ഈ ഉറവിട നദിയെ പുനരുജ്ജീവിപ്പിക്കാന്‍ സംഭല്‍ നിവാസികള്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എഴുപതിലധികം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സോത് നദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും ഒപ്പം ചേര്‍ത്തു . ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ തന്നെ ഈ ആളുകള്‍ നദിയുടെ 100 കിലോമീറ്ററിലധികം പുനരുജ്ജീവിപ്പിച്ചുവെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. മഴക്കാലം തുടങ്ങിയതോടെ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു, സോത് നദിയില്‍ വെള്ളം നിറഞ്ഞൊഴുകി. ഇത് ഇവിടുത്തെ കര്‍ഷകര്‍ക്ക് വലിയ സന്തോഷത്തിനുള്ള അവസരം ഒരുക്കി. ആളുകള്‍ നദിയുടെ തീരത്ത് പതിനായിരത്തിലധികം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചതിനാല്‍ അതിന്റെ തീരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. കൊതുകുകള്‍ പെരുകാതിരിക്കാന്‍ മുപ്പതിനായിരത്തിലധികം ഗാംബൂസിയ മത്സ്യങ്ങളെയും നദിയിലെ വെള്ളത്തില്‍ തുറന്നുവിട്ടിട്ടുണ്ട്. സുഹൃത്തുക്കളേ, ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏറ്റവും വലിയ വെല്ലുവിളികളെ അതിജീവിച്ച് വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് സോത് നദിയുടെ ഉദാഹരണം നമ്മോട് പറയുന്നത്. കര്‍ത്തവ്യത്തിന്റെ പാതയിലൂടെ നടന്നാല്‍, നിങ്ങള്‍ക്കും ചുറ്റുമുള്ള ഇത്തരം നിരവധി മാറ്റങ്ങളുടെ കാരണമാകാം.
എന്റെ കുടുംബാംഗങ്ങളേ, ഉദ്ദേശ്യങ്ങള്‍ ദൃഢവും എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹവും ഉള്ളപ്പോള്‍, ഒരു ജോലിയും ബുദ്ധിമുട്ടായിരിക്കില്ല. പശ്ചിമബംഗാളിലെ ശ്രീമതി.ശകുന്തളാ സര്‍ദാര്‍ ഇത് തികച്ചും ശരിയാണെന്ന് തെളിയിച്ചു. ഇന്ന് അവര്‍ മറ്റ് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു. ജംഗല്‍ മഹലിലെ ശാത്നാല ഗ്രാമത്തിലെ താമസക്കാരിയാണ് ശ്രീമതി.ശകുന്തള. ദിവസേന കൂലിപ്പണി ചെയ്താണ് അവരുടെ കുടുംബം ഉപജീവനം നടത്തിയിരുന്നത്. അവരുടെ കുടുംബത്തിന് നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടായിരുന്നു. പുതിയ വഴിയിലൂടെ അവര്‍ നടക്കാന്‍ തീരുമാനിക്കുകയും വിജയം കൈവരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അവര്‍ ഈ നേട്ടം എങ്ങനെ കൈവരിച്ചു എന്ന് അറിയാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാവും! അതാണ് ഒരു തയ്യല്‍ മെഷീന്. ഒരു തയ്യല്‍ മെഷീന് ഉപയോഗിച്ച് അവര്‍ 'സാല്' ഇലകളില്‍ മനോഹരമായ ഡിസൈനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അവരുടെ ഈ കഴിവ് മുഴുവന്‍ കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചു. അവര്‍ നിര്‍മ്മിച്ച ഈ അത്ഭുതകരമായ കരകൗശലത്തിന് ആവശ്യക്കാര്‍ കൂടിക്കൂടി വരികയാണ്. ശകുന്തളയുടെ ഈ കഴിവ് അവളുടെ ജീവിതം മാത്രമല്ല, 'സാല്' ഇലകള്‍ ശേഖരിക്കുന്ന നിരവധി ആളുകളുടെ ജീവിതത്തെയും മാറ്റിമറിച്ചു. ഇപ്പോള്‍, നിരവധി സ്ത്രീകള്‍ക്ക് അവര്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. ഒരുകാലത്ത് കൂലിപ്പണിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബം ഇന്ന് മറ്റുള്ളവരെ സ്വയം തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇത് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ, ദിവസക്കൂലിയെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബത്തെ അവര്‍ സ്വന്തം കാലില്‍ നിര്‍ത്തി. ഇത് അവരുടെ കുടുംബത്തിന് മറ്റ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്കി. ഒരു കാര്യം കൂടി സംഭവിച്ചു, ശകുന്തളയുടെ അവസ്ഥ മെച്ചപ്പെട്ടപ്പോള്‍, അവര്‍ സമ്പാദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു, അങ്ങനെ അവരുടെ മക്കളുടെ ഭാവിയും ശോഭനമാകട്ടെ. ശകുന്തളയുടെ അധ്വാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഭാരതത്തിലെ ജനങ്ങള്‍ ഇത്തരം കഴിവുകളാല്‍ സമ്പന്നരാണ് - നിങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുക, അവര്‍ ചെയ്യുന്ന അത്ഭുതങ്ങള്‍ എന്താണെന്ന് കാണുക.
എന്റെ കുടുംബാംഗങ്ങളെ, ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ബാപ്പുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ലോകനേതാക്കള്‍ ഒരുമിച്ച് രാജ്ഘട്ടിലെത്തി. ഇന്നും ലോകമെമ്പാടും ബാപ്പുവിന്റെ ചിന്തകള്‍ എത്രത്തോളം പ്രസക്തമാണ് എന്നതിന്റെ വലിയ തെളിവാണിത്. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തുടനീളം ശുചിത്വവുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കേന്ദ്ര ഗവൺമെൻ്റിന്റെ എല്ലാ ഓഫീസുകളിലും ''സ്വച്ഛതാ ഹി സേവാ അഭിയാന്'' വളരെ ആവേശത്തോടെയാണ് നടക്കുന്നത്. ''ഇന്ത്യന്‍ സ്വച്ഛത ലീഗി'ലും മികച്ച പങ്കാളിത്തം കാണുന്നുണ്ട്. ഇന്ന് മന് കി ബാത്തിലൂടെ'എല്ലാ നാട്ടുകാരോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട ഒരു വലിയ പരിപാടി ഒക്ടോബര്‍ 1 ന് അതായത് ഞായറാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കാന്‍ പോകുന്നു. നിങ്ങളും സമയം കണ്ടെത്തി ശുചിത്വവുമായി ബന്ധപ്പെട്ട ഈ കാമ്പയിനില്‍ പങ്കെടുക്കണം. നിങ്ങളുടെ തെരുവിലോ അയല്പക്കത്തോ പാര്‍ക്കിലോ നദിയിലോ തടാകത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ നടക്കുന്ന ശുചീകരണ കാമ്പയിനില്‍ നിങ്ങള്‍ക്ക്ചേരാം, അമൃത് സരോവര്‍ നിര്‍മ്മിച്ചിടത്തെല്ലാം ശുചിത്വം പാലിക്കണം. ഈ ശുചിത്വ പ്രവൃത്തി ഗാന്ധിജിക്കുള്ള യഥാര്‍ത്ഥ ആദരവായിരിക്കും. ഗാന്ധിജയന്തിയുടെ ഈ അവസരത്തില്‍ നിങ്ങള്‍ എതെങ്കിലും ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങണം എന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ നാട്ടിലും ഉത്സവകാലം ആരംഭിച്ചിരിക്കുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പുതിയ എന്തെങ്കിലും വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടാകാം. നവരാത്രി കാലത്ത് മംഗളകര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ ചിലരെങ്കിലും കാത്തിരിക്കുന്നുണ്ടാവും. ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും ഈ അന്തരീക്ഷത്തില്‍, ‘’vocal for local’'ന്റെ മന്ത്രവും നിങ്ങള്‍ കഴിയുന്നിടത്തോളം ഓര്‍ക്കണം. നിങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങുക, ഭാരതീയമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക, ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം സമ്മാനിക്കുക. നിങ്ങളുടെ ചെറിയ സന്തോഷം മറ്റൊരാളുടെ കുടുംബത്തിന്റെ വലിയ സന്തോഷത്തിന് കാരണമാകും. നിങ്ങള്‍ വാങ്ങുന്ന ഭാരതീയമായ സാധനങ്ങള്‍ നമ്മുടെ തൊഴിലാളികള്‍ക്കും, പണിക്കാര്‍ക്കും, കരകൗശല തൊഴിലാളികള്‍ക്കും, മറ്റ് വിശ്വകര്‍മ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും. ഇപ്പോള്‍ പല സ്റ്റാര്‍ട്ടപ്പുകളും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിങ്ങള്‍ പ്രാദേശിക സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഈ യുവാക്കള്‍ക്കും പ്രയോജനം ലഭിക്കും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, ഇന്നത്തെ 'മന് കി ബാത്തില്‍' ഇത്രമാത്രം. അടുത്ത തവണ ഞാന്‍ നിങ്ങളെ 'മന് കി ബാത്തില്‍' കാണുമ്പോള്‍ നവരാത്രിയും ദസറയും കടന്നുപോകും. ഈ ഉത്സവകാലത്ത്, നിങ്ങള്‍ക്ക് എല്ലാ ആഘോഷങ്ങളും നിറഞ്ഞ ഉത്സാഹത്തോടെ ആഘോഷിക്കാന്‍ കഴിയട്ടെ, നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം ഉണ്ടാകട്ടെ, ഇതാണ് എന്റെ ആഗ്രഹം. ഈ ഉത്സവങ്ങളില്‍ നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍. കൂടുതല്‍ പുതിയ വിഷയങ്ങളുമായി, നമ്മുടെ നാട്ടുകാരുടെ പുതിയ വിജയകഥളുമായി നിങ്ങളെ വീണ്ടും കാണും. നിങ്ങള്‍ എനിക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കണം, നിങ്ങളുടെ അനുഭവങ്ങള്‍ പങ്കിടാന്‍ മറക്കരുത്. ഞാന്‍ കാത്തിരിക്കും വളരെ വളരെ നന്ദി. നമസ്കാരം.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന് കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന് കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.
''ആകാശത്ത് തല ഉയര്‍ത്തി
മേഘങ്ങളെ ഭേദിച്ച്
വെളിച്ചം പരത്തുന്നതിനായി
സൂര്യന് ഉദിച്ചതേയുള്ളു.
ദൃഢനിശ്ചയത്തോടെ
എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്
ഇരുട്ടിനെ അകറ്റാനായി
സൂര്യന് ഉദിച്ചതേയുള്ളു
ആകാശത്ത് തല ഉയര്‍ത്തി
മേഘങ്ങളെ ഭേദിച്ചുകൊണ്ട്
സൂര്യന് ഉദിച്ചതേയുള്ളു.''
എന്റെ കുടുംബാംഗങ്ങളെ, ആഗസ്റ്റ് 23 ന്, ചന്ദ്രനിലും ദൃഢമായ നിശ്ചയത്തിന്റെ സൂര്യന് ഉദിക്കുന്നുണ്ടെന്ന് ഇന്ത്യയും ഇന്ത്യയുടെ ചന്ദ്രയാനും തെളിയിച്ചു. ഏത് സാഹചര്യത്തിലും വിജയിക്കാന്‍ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന നവഇന്ത്യയുടെ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാന്‍ മിഷന് മാറി.
സുഹൃത്തുക്കളേ, ഈ ദൗത്യത്തിന്റെ ഒരുവശം ഞാന്‍ ഇന്ന് നിങ്ങളോടെല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ പ്രാവശ്യം ഞാന്‍ ചുവപ്പുകോട്ടയിൽ നിന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമല്ലോ, സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം ഒരു ദേശീയ സ്വഭാവമായി നാം ശക്തിപ്പെടുത്തണമെന്ന്. സ്ത്രീശക്തി ചേരുന്നിടത്ത് അസാധ്യമായതും സാധ്യമാകും. ഇന്ത്യയുടെ മിഷന് ചന്ദ്രയാന്‍ സ്ത്രീശക്തിയുടെ തത്സമയ ഉദാഹരണം കൂടിയാണ്. നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ഈ ദൗത്യത്തിലുടനീളം നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പ്രോജക്ട് ഡയറക്ടര്‍, വിവിധ സംവിധാനങ്ങളുടെ പ്രോജക്ട് മാനേജര്‍ തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പുത്രിമാര്‍ ഇപ്പോള്‍ അനന്തമായി കണക്കാക്കുന്ന ബഹിരാകാശത്തെപോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിന്റെ പെണ്മക്കള് അഭിവാഞ്ഛകരാകുമ്പോള്‍, ആ രാജ്യം വികസിക്കുന്നതില്‍ നിന്ന് ആര്‍ക്കാണ് തടയാന്‍ കഴിയുക!
സുഹൃത്തുക്കളേ, നാം ഇത്രയും ഉയരങ്ങള്‍ കീഴടക്കി, കാരണം ഇന്ന് നമ്മുടെ സ്വപ്നങ്ങള്‍ വലുതാണ്, നമ്മുടെ പരിശ്രമവും വലുതാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കൊപ്പം മറ്റ് മേഖലകളും ചന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗങ്ങളെല്ലാം തയ്യാറാക്കുന്നതിനും സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റുന്നതിനും നിരവധി രാജ്യക്കാര്‍ സംഭാവന നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും പരിശ്രമം കൂടിയായപ്പോള്‍ വിജയവും കൈവരിച്ചു. ചന്ദ്രയാന്‍ 3 ന്റെ ഏറ്റവും വലിയ വിജയമാണിത്. ഭാവിയിലും നമ്മുടെ ബഹിരാകാശമേഖല എല്ലാവരുടെയും പ്രയത്നത്താല്‍ ഇതുപോലുള്ള എണ്ണമറ്റ വിജയങ്ങള്‍ കൈവരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, സെപ്റ്റംബര്‍ മാസം ഇന്ത്യയുടെ അനന്തസാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അടുത്തമാസം നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യ പൂര്‍ണസജ്ജമാണ്. 40 രാജ്യങ്ങളുടെ തലവന്മാരും നിരവധി ആഗോളസംഘടനകളും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനമായ ഡല്‍ഹിയിലെത്തുന്നുണ്ട്. ജി-20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്. അതിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ത്യ ജി-20യെ കൂടുതല്‍ സര്‍വ്വാശ്ലേഷിയായ ഫോറമാക്കി മാറ്റി. ഇന്ത്യയുടെ ക്ഷണപ്രകാരം ആഫ്രിക്കന്‍ യൂണിയനും ജി-20യില്‍ ചേര്‍ന്നു, ആഫ്രിക്കയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിലെ ഈ സുപ്രധാന വേദിയില്‍ എത്തി. സുഹൃത്തുക്കളേ, കഴിഞ്ഞവര്‍ഷം ബാലിയില്‍ നടന്ന ജി-20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിനുശേഷം, നമ്മില്‍ അഭിമാനം നിറയ്ക്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിച്ചു. ഡല്‍ഹിയിലെ വലിയ പരിപാടികളുടെ പാരമ്പര്യത്തില്‍നിന്ന് മാറി ഞങ്ങള്‍ അത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് കൊണ്ടുപോയി. രാജ്യത്തെ 60 നഗരങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം യോഗങ്ങള്‍ സംഘടിപ്പിച്ചു. ജി-20 പ്രതിനിധികള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ അവരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും നമ്മുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യവും ഈ പ്രതിനിധികളില്‍ വളരെയധികം മതിപ്പുളവാക്കി. ഇന്ത്യയില്‍ ഇത്രയധികം സാധ്യതകളുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു.
സുഹൃത്തുക്കളേ, ജി-20യുടെ നമ്മുടെ പ്രസിഡന്‍സി ഒരു ജനകീയ പ്രസിഡന്‍സിയാണ്, അതില്‍ പൊതുജന പങ്കാളിത്തത്തിന്റെ ആത്മാവ് മുന്‍പന്തിയിലാണ്. ജി-20, അക്കാദമിക , സിവില്‍ സൊസൈറ്റി, യുവജനങ്ങള്‍, സ്ത്രീകള്‍, നമ്മുടെ പാര്‍ലമെന്റെ്, സംരംഭകര്‍, നഗരഭരണവുമായി ബന്ധപ്പെട്ട ആളുകള്‍ തുടങ്ങിയവര്‍ ജു-20യുടെ പതിനൊന്ന് എന്‍ഗേജ്മെന്റെ് ഗ്രൂപ്പുകളില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടികളുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒന്നര കോടിയിലധികം ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. പൊതുപങ്കാളിത്തത്തിനായുള്ള ഞങ്ങളുടെ ഈ ശ്രമത്തില്‍, ഒന്നല്ല , രണ്ട് ലോകറെക്കോര്‍ഡുകളും സൃഷ്ടിക്കപ്പെട്ടു. വാരാണസിയില്‍ നടന്ന ജി-20 ക്വിസില്‍ 800 സ്കൂളുകളില്‍ നിന്നുള്ള ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തത് പുതിയ ലോകറെക്കോര്‍ഡായി. അതോടൊപ്പം ലംബാനി കരകൗശലവിദഗ്ധരും വിസ്മയം തീര്‍ത്തു. ഏകദേശം 1800 യൂണിക് പാച്ചുകളുടെ ഒരു അത്ഭുതകരമായ ശേഖരം സൃഷ്ടിച്ചുകൊണ്ട് 450 കരകൗശലവിദഗ്ധര്‍ അവരുടെ വൈദഗ്ധ്യവും കരകൗശലവും പ്രദര്‍ശിപ്പിച്ചു. ജി-20യില്‍ എത്തിയ ഓരോ പ്രതിനിധിയും നമ്മുടെ രാജ്യത്തിന്റെ കലാവൈവിധ്യം കണ്ട് അത്ഭുതപ്പെട്ടു. അത്തരത്തിലൊരു അത്ഭുതകരമായ പരിപാടിയാണ് സൂറത്തില്‍ സംഘടിപ്പിച്ചത്. അവിടെ നടന്ന സാരി വാക്കത്തോണില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000 സ്ത്രീകള്‍ പങ്കെടുത്തു. ഈ പരിപാടി സൂറത്തിലെ ടെക്സ്റ്റൈല്‍ വ്യവസായത്തിന് ഉത്തേജനം നല്‍കുക മാത്രമല്ല, 'വോക്കല്‍ ഫോര്‍ ലോക്കല്‍' ഉത്തേജനം നേടുകയും ലോക്കലിനെ ഗ്ലോബല്‍ ആക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. ശ്രീനഗറില്‍ നടന്ന ജി-20 യോഗത്തിന് ശേഷം കശ്മീരില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നമുക്ക് ഒരുമിച്ച് ജി-20 സമ്മേളനം വിജയിപ്പിക്കാമെന്നും രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാമെന്നും എല്ലാ രാജ്യക്കാരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ, 'മന് കി ബാത്ത്'ന്റെ അധ്യായങ്ങളില്‍, നമ്മുടെ യുവതലമുറയുടെ സാധ്യതകളെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ന്, നമ്മുടെ യുവാക്കള്‍ തുടര്‍ച്ചയായി പുതിയ വിജയങ്ങള്‍ കൈവരിക്കുന്ന ഒരു മേഖലയാണ് കായികരംഗം. ഇന്ന് 'മന് കി ബാത്തില്‍' ഞാന്‍ സംസാരിക്കുന്നത് അടുത്തിടെ നമ്മുടെ കളിക്കാര്‍ ദേശീയപതാക ഉയര്‍ത്തിയ ഒരു ടൂര്‍ണമെന്റെിനെക്കുറിച്ചാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യൂണിവേഴ്സിറ്റി ഗെയിംസ് ചൈനയില്‍ നടന്നിരുന്നു. ഈ കളികളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ഇത്തവണ നമ്മുടെ കളിക്കാര്‍ ആകെ 26 മെഡലുകള്‍ നേടി, അതില്‍ 11 എണ്ണം സ്വര്‍ണ്ണമെഡലുകളാണ്. 1959 മുതല്‍ നടന്ന എല്ലാ വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസുകളിലും നേടിയ എല്ലാ മെഡലുകളും ചേര്‍ത്താലും ഈ സംഖ്യ പതിനെട്ടിലെ എത്തുന്നുള്ളൂ. ഇത്തവണ നമ്മുടെ കളിക്കാര്‍ നേടിയത് 26 മെഡലുകള്‍. അതറിയുമ്പോള്‍ നമ്മള് സന്തോഷിക്കേണ്ടതാണ്. അതിനാല്‍, ചില യുവകായികതാരങ്ങളും ലോകയൂണിവേഴ്സിറ്റി ഗെയിംസില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഫോണ്‍ ലൈനില്‍ എന്നോടൊപ്പം ചേരുന്നു. അവരെകുറിച്ച് ആദ്യം പറയാം. യു.പി. സ്വദേശിനിയായ പ്രഗതി ആര്‍ച്ചറിയില്‍ മെഡല്‍ നേടിയിട്ടുണ്ട്. അസം സ്വദേശിയായ അംലാന്‍ അത്ലറ്റിക്സില് മെഡല്‍ നേടിയിട്ടുണ്ട്. യു.പി. സ്വദേശിനിയായ പ്രിയങ്ക റേസ് വാക്കില്‍ മെഡല്‍ നേടിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയായ അഭിധന്യ ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിട്ടുണ്ട്.
മോദിജി : ഹലോ എന്റെ പ്രിയ യുവകളിക്കാരേ നമസ്ക്കാരം.
യുവതാരം : നമസ്ക്കാരം സര്.
മോദിജി : നിങ്ങളോട് സംസാരിച്ചതിനുശേഷം എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടീം എന്ന നിലയില്‍ നിങ്ങള്‍ ഇന്ത്യയുടെ പേര് പ്രശസ്തമാക്കി. ആദ്യംതന്നെ നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസിലെ നിങ്ങളുടെ പ്രകടനത്തിലൂടെ നിങ്ങള്‍ ഓരോ രാജ്യക്കാരനും അഭിമനം കൊള്ളിച്ചു . അതിനാല്‍, ആദ്യം ഞാന്‍ നിങ്ങളെ ഒരുപാട് അഭിനന്ദിക്കുന്നു. പ്രഗതി, നിങ്ങളില്‍നിന്നും തുടങ്ങുകയാണ്. രണ്ട് മെഡലുകള്‍നേടി ഇവിടെനിന്ന് പോകുമ്പോള്‍ എന്താണ് തോന്നിയതെന്ന് ആദ്യം പറയൂ? ഇത്രയും വലിയ വിജയം നേടിയപ്പോള്‍, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?
പ്രഗതി : സാര്‍, എനിക്ക് അഭിമാനം തോന്നി, എന്റെ രാജ്യത്തിന്റെ പതാക ഇത്രയും ഉയരത്തില്‍ ഉയര്‍ത്തി ഇവിടെ വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഒരിക്കല്‍ ഞാന്‍ ഗോള്‍ഡ്ഫൈറ്റില്‍ എത്തിയപ്പോള്‍ എനിക്ക് അത് നഷ്ടപ്പെട്ടു, അതില്‍ ഖേദിക്കുന്നു. പക്ഷെ രണ്ടാമതും മനസ്സില്‍ തോന്നിയത് ഇപ്പൊ എന്തുതന്നെ സംഭവിച്ചാലും ഉയര്‍ത്തിയ പതാകയെ താഴേക്ക് ഇറക്കില്ല എന്നാണ്. എല്ലാ സാഹചര്യങ്ങളിലും അത് ഏറ്റവും ഉയര്‍ന്നു പറക്കണം. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ വിജയിച്ചപ്പോള്‍, അതേ പോഡിയത്തില്‍ ഞങ്ങള്‍ വളരെ നന്നായി ആഘോഷിച്ചു. ആ നിമിഷം വളരെ നല്ലതായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം അഭിമാനം തോന്നി.
മോദിജി : പ്രഗതി, നിങ്ങള്‍ ശാരീരികമായി ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിക്കുകയായിരുന്നു. അതില്‍ നിന്നാണ് നിങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതു തന്നെ രാജ്യത്തെ യുവജനങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്?
പ്രഗതി : സാര്‍, 2020 മെയ് 5-ന് എനിക്ക് മസ്തിഷ്ക രക്തസ്രാവം ഉണ്ടായി. ഞാന്‍ വന്റിലേറ്ററിലായിരുന്നു. ഞാന്‍ അതിജീവിക്കുമോ ഇല്ലയോ എന്നതിന് ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല, അതിജീവിച്ചാലും എങ്ങനെ? പക്ഷേ, എനിക്ക് ഗ്രൗണ്ടില്‍ തിരികെ എത്തണം, അമ്പെയ്യണം എന്നുള്ള ചിന്ത ഉള്ളില്‍നിന്ന് എനിക്ക് ധൈര്യം തന്നു. ആ ചിന്ത എന്റെ ജീവന് രക്ഷിച്ചു. എന്റെ ജീവന് തിരികെ കിട്ടിയത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹംകൊണ്ടും പിന്നെ ഡോക്ടര്‍, പിന്നെ അമ്പെയ്ത്ത് എന്ന ചിന്ത കൊണ്ടുമാണ്.
മോദിജി : അംലാനും നമ്മുടെ കൂടെയുണ്ട്. അംലന്‍, അത്ലറ്റിക്സില് നിങ്ങള്‍ എങ്ങനെയാണ് ഇത്രയധികം താല്പര്യം വളര്‍ത്തിയെടുത്തതെന്ന് എന്നോട് പറയൂ!
അംലന്‍ : നമസ്ക്കാരം സാര്‍.
മോദിജി : നമസ്ക്കാരം, നമസ്ക്കാരം
അംലന്‍ : സാര്‍, എനിക്ക് നേരത്തെ അത്ലറ്റിക്സില് വലിയ താല്പര്യമില്ലായിരുന്നു. ഫുട്ബോളിലായിരുന്നു കൂടുതല്‍ കമ്പം. എന്നാല്‍ എന്റെ സഹോദരന്റെ സുഹൃത്ത് എന്നോടു പറഞ്ഞു, അംലാന്‍ നീ അത്ലറ്റിക്സിന്റെ മത്സരത്തിനും പോകണമെന്ന്. അങ്ങനെ ഞാന്‍ ഓക്കേ എന്ന് കരുതി ആദ്യമായി സ്റ്റേറ്റ്മീറ്റ് കളിച്ചപ്പോള്‍ അതില്‍ തോറ്റു. തോല്‍വി എനിക്കിഷ്ടപ്പെട്ടില്ല. അങ്ങനെ അതിനിടയില്‍ ഞാന്‍ അത്ലറ്റിക്സില് കയറി. പിന്നെ മെല്ലെ രസിച്ചു തുടങ്ങി. അങ്ങനെ അത് എന്നില്‍ താല്പര്യം ജനിപ്പിച്ചു.
മോദിജി : അംലാന്‍ നിങ്ങള്‍ എവിടെയാണ് കൂടുതലായി പ്രാക്ടീസ് ചെയ്തതെന്ന്! എന്നോട് പറയൂ.
അംലന്‍ : ഞാന്‍ കൂടുതലും ഹൈദരാബാദില്‍ സായ്റെഡ്ഡി സാറിന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്തിട്ടുള്ളത്. അതിനുശേഷം ഭുവനേശ്വറിലേക്ക് മാറി. അവിടെനിന്നാണ് ഞാന്‍ പ്രൊഫഷണലായി തുടങ്ങിയത്.
മോദിജി : ശരി, പ്രിയങ്കയും ഞങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയങ്ക, നിങ്ങള്‍ 20 കിലോമീറ്റര്‍ റേസ്വാക്ക് ടീമിന്റെ ഭാഗമായിരുന്നു. രാജ്യം മുഴുവന്‍ ഇന്ന് നിങ്ങളെ ശ്രദ്ധിക്കുന്നു, അവര്‍ക്ക് ഈ കായികയിനത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. ഇതിന് എന്തു തരത്തിലുള്ള കഴിവുകള്‍ ആവശ്യമാണെന്ന് നിങ്ങള്‍ എന്നോട് പറയൂ. നിങ്ങളുടെ കരിയര്‍ എവിടെ നിന്ന് എവിടെ എത്തി?
പ്രിയങ്ക : എന്റെ ഇനം വളരെ പ്രയാസമുള്ളതാണ്. കാരണം ഞങ്ങള്‍ക്ക് അഞ്ച് വിധികര്‍ത്താക്കള്‍ ഉണ്ട്. ഓടിയാലും നമ്മളെ പുറത്താക്കും അല്ലെങ്കില്‍ റോഡില്‍ നിന്ന് അല്പം ഇറങ്ങിയാലും ഒരു ചാട്ടം ഉണ്ടായാല്‍പോലും അവര്‍ ഞങ്ങളെ പുറത്താക്കും. അല്ലെങ്കില്‍ നമ്മള് മുട്ടുകുത്തിയാലും അവര്‍ ഞങ്ങളെ പുറത്താക്കുന്നു, എനിക്ക് മുന്നറിയിപ്പ്പോലും നല്കി. അതിനുശേഷം, ഞാന്‍ എന്റെ വേഗത വളരെ നിയന്ത്രിച്ചു, എങ്ങനെയെങ്കിലും എന്റെ ടീം മെഡല്‍ നേടണം എന്നായിരുന്നു. കാരണം, ഞങ്ങള്‍ ഇവിടെ വന്നത് രാജ്യത്തിന് വേണ്ടിയാണ്, വെറുംകൈയ്യോടെ പോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.
മോദിജി : അച്ഛനും, സഹോദരനും സുഖമായിരിക്കുന്നോ?
പ്രിയങ്ക : അതെ സര്, സുഖമായിരിക്കുന്നു. താങ്കള്‍ ഞങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ശരിക്കും അത് ഞങ്ങള്‍ക്ക് വളരെ സന്തോഷമാണ് നല്‍കുന്നത്. എന്തെന്നാല്‍ വേള്‍ഡ് യൂണിവേഴ്സിറ്റിപോലുള്ള കളികള്‍ക്ക് ഇന്ത്യയില്‍ അത്ര അംഗീകാരമൊന്നും ലഭിച്ചിരുന്നില്ല. പക്ഷെ, ഇപ്പോള്‍ വളരെയധികം സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. ഞങ്ങള്‍ ട്വീറ്റ് കാണുന്നുണ്ട്. ഇത്ര മെഡല്‍ ഞങ്ങള്‍ നേടി എന്ന് ധാരാളംപേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഒളിംമ്പിക്സ്പോലെ എല്ലാവരും ഇതിനെ അംഗീകരിക്കുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.
മോദിജി : പ്രിയങ്ക, ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഒരു വലിയ പേര് ഉണ്ടാക്കിയിരിക്കുകയാണ്. ഇനി നമുക്ക് അഭിധന്യയോട് സംസാരിക്കാം.
അഭിധന്യ : നമസ്കാരം സാര്‍.
മോദിജി : താങ്കളെകുറിച്ച് പറയൂ.
അഭിധന്യ : സാര്‍, ഞാന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നാണ്. ഷൂട്ടിംഗില്‍ 25 മീറ്റര്‍ സ്പോര്‍ട്സ് പിസ്റ്റളിലും 10 മീറ്റര്‍ എയര്‍പിസ്റ്റളിലും ഞാന്‍ പങ്കെടുത്തു. എന്റെ മാതാപിതാക്കള്‍ രണ്ടുപേരും ഹൈസ്കൂള്‍ അധ്യാപകരാണ്, അതിനാല്‍ ഞാന്‍ 2015 ല്‍ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കോലാപ്പൂരില്‍ അത്ര സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. വഡ്ഗാവില്‍നിന്ന് കോലാപ്പൂരിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ഒന്നര മണിക്കൂര്‍ വേണം, പിന്നെ തിരികെ വരാന്‍ ഒന്നര മണിക്കൂര്‍, പിന്നെ നാല് മണിക്കൂര്‍ ട്രെയിനിംഗ്, അങ്ങനെ 6, 7 മണിക്കൂര്‍. അങ്ങനെ ട്രെയിനിങ്ങിന് വരുകയും പോകുകയും ചെയ്യാറുണ്ടായിരുന്നു, അതിനാല്‍ എന്റെ സ്കൂളും മിസ് ചെയ്യുമായിരുന്നു, അപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞു, ഒരു കാര്യം ചെയ്യൂ, ശനി, ഞായര്‍ ഞങ്ങള്‍ നിന്നെ ഷൂട്ടിംഗ് റേഞ്ചിലേക്ക് കൊണ്ടുപോകാം, ബാക്കി സമയം നിങ്ങള്‍ മറ്റ് ഗെയിമുകള്‍ ചെയ്യുക. അങ്ങനെ ഞാന്‍ കുട്ടിക്കാലത്ത് ഒരുപാട് കളികള്‍ കളിക്കുമായിരുന്നു, കാരണം എന്റെ മാതാപിതാക്കള്‍ക്ക് സ്പോര്‍ട്സില്‍ വലിയ താല്പര്യമുണ്ടായിരുന്നു. പക്ഷേ, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, സാമ്പത്തികസഹായം അത്രയൊന്നും ഉണ്ടായിരുന്നില്ല, അത്രയും അറിവുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഒരു വലിയ സ്വപ്നം ഉണ്ടായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യത്തിനായി ഞാന്‍ മെഡല്‍ നേടണമെന്ന്. അങ്ങനെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ സ്പോര്‍ട്സിനോട് വളരെയധികം താല്പര്യം കാണിച്ചിരുന്നു. പിന്നെ ഞാന്‍ തായ്ക്വാന്‍ഡോയും ചെയ്തിട്ടുണ്ട്, അതും ഞാന്‍ ബ്ലാക്ക്ബെല്‍റ്റാണ്, ബോക്സിംഗ്, ജൂഡോ, ഫെന്‍സിങ്, ഡിസ്കസ് ത്രോ തുടങ്ങി നിരവധി ഗെയിമുകള്‍ ചെയ്തശേഷം 2015-ന് ഷൂട്ടിംഗിലേക്ക് തിരിഞ്ഞു. പിന്നെ 2, 3 വര്‍ഷം ഒരുപാട് കഷ്ടപ്പെട്ട് മലേഷ്യയില്‍ വെച്ച് ആദ്യമായി യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പിന് സെലക്ട് ആവുകയും അതില്‍ വെങ്കല മെഡല്‍ കിട്ടുകയും ചെയ്തു. അങ്ങനെ ശരിക്കും അവിടെനിന്ന് മുന്‍പോട്ടു പോകാനുള്ള ഊര്‍ജം കിട്ടി. പിന്നെ എന്റെ സ്കൂള്‍ എനിക്കായി ഒരു ഷൂട്ടിംഗ് റേഞ്ച് ഉണ്ടാക്കി. പിന്നെ ഞാന്‍ അവിടെ പരിശീലനം നടത്തി. പിന്നെ അവര്‍ എന്നെ പരിശീലനത്തിനായി പൂനെയിലേക്ക് അയച്ചു. ഇവിടെ ഗഗന്‍നാരംഗ് സ്പോര്‍ട്സ് ഫൗണ്ടേഷന് ഗണ്‍ ഫോര്‍ ഗ്ലോറിയ്ക്ക് കീഴില്‍ പരിശീലനം നടത്തുന്നു, ഇപ്പോള്‍ ഗഗന്‍സാര്‍ എന്നെ വളരെയധികം പിന്തുണയ്ക്കുകയും എന്റെ ഗെയിമിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മോദിജി : ശരി, നിങ്ങള്‍ നാലുപേര്‍ക്കും എന്നോട് എന്തെങ്കിലും പറയണമെങ്കില്‍, അത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രഗതി, അംലന്‍, പ്രിയങ്ക, അഭിധന്യ നിങ്ങളെല്ലാവരും എന്നോടൊപ്പമാണ്, അതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പറയണമെങ്കില്‍, ഞാന്‍ തീര്‍ച്ചയായും അത് കേള്‍ക്കാന്‍ തയ്യാറാണ്.
അംലന്‍ : സര്, എനിക്കൊരു ചോദ്യമുണ്ട് സര്.
മോദിജി : ചോദിച്ചോളൂ.
അംലന്‍ : ഏത് കായികവിനോദമാണ് സാര്‍ അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടം?
മോദിജി : സ്പോര്‍ട്സ് ലോകത്ത് ഇന്ത്യ ഒരുപാട് വളരണം, അതുകൊണ്ടാണ് ഞാന്‍ ഇവയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ, ഹോക്കി, ഫുട്ബോള്‍, കബഡി, ഖോഖോ ഇവ നമ്മുടെ നാടുമായി ബന്ധപ്പെട്ട ഗെയിമുകളാണ്, ഇതിലൊന്നും നമ്മള് പിന്നിലാകരുത്, നമ്മുടെ ആളുകള്‍ അമ്പെയ്ത്ത് നന്നായി ചെയ്യുന്നതായി ഞാന്‍ കാണുന്നു, അവര്‍ ഷൂട്ടിംഗില്‍ നന്നായി ചെയ്യുന്നു. രണ്ടാമതായി, നമ്മുടെ ചെറുപ്പക്കാര്‍ക്കും നമ്മുടെ കുടുംബങ്ങള്‍ക്കുപോലും സ്പോര്‍ട്സിനോട് നേരത്തെ ഉണ്ടായിരുന്ന വികാരം ഇല്ലെന്ന് ഞാന്‍ കാണുന്നു. മുമ്പ് കുട്ടി കളിക്കാന്‍ പോകുമ്പോള്‍, അവര്‍ തടയുമായിരുന്നു, ഇപ്പോള്‍, ഒരുപാട് മാറി, നിങ്ങള്‍ നേടിയെടുക്കുന്ന വിജയം എല്ലാ കുടുംബങ്ങളെയും പ്രചോദിപ്പിക്കുന്നു. എല്ലാ കളിയിലും നമ്മുടെ കുട്ടികള്‍ എവിടെ പോയാലും രാജ്യത്തിന്വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണ് തിരിച്ചു വരുന്നത്. ഈ വാര്‍ത്തകള്‍ ഇന്ന് രാജ്യത്ത് പ്രാധാന്യത്തോടെ കാണിക്കുന്നു, പറയപ്പെടുന്നു, സ്കൂളുകളിലും കോളേജുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നു. അത്പോകട്ടെ! എനിക്കിത് വളരെ ഇഷ്ടമായി. എല്ലാവര്ക്കും എന്റെ ഭാഗത്തുനിന്നും ഒത്തിരി അഭിനന്ദനങ്ങള്‍. ഒരുപാട് അഭിനന്ദനങ്ങള്‍.
യുവതാരം : വളരെ നന്ദി! നന്ദി സാര്‍! നന്ദി.
മോദിജി : നന്ദി, നമസ്ക്കാരം.
എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ ഓഗസ്റ്റ് 15ന് രാജ്യം 'സബ് കാ പ്രയാസിന്റെ' ശക്തി കണ്ടു. എല്ലാ പൗരന്മാരുടെയും പരിശ്രമമാണ് 'ഹര് ഘര്‍ തിരംഗ അഭിയാന്' യഥാര്‍ത്ഥത്തില്‍ 'ഹര് മന് തിരംഗ അഭിയാന്' ആക്കിയത്. ഈ പ്രചാരണത്തിനിടെ നിരവധി റെക്കോര്‍ഡുകളും ഉണ്ടാക്കി. കോടികള്‍ മുടക്കിയാണ് ആളുകള്‍ ത്രിവര്ണപതാകകള് വാങ്ങിയത്. ഒന്നരലക്ഷം പോസ്റ്റോഫീസുകളിലൂടെ ഒന്നരകോടി ത്രിവര്‍ണ പതാകകള്‍ വിറ്റു. ഇതുമൂലം നമ്മുടെ തൊഴിലാളികളും നെയ്ത്തുകാരും പ്രത്യേകിച്ച് സ്ത്രീകളും നൂറുകണക്കിന് കോടി രൂപ സമ്പാദിച്ചു. ത്രിവര്‍ണപതാകയ്ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് പുതിയ റെക്കോര്‍ഡാണ് ഇത്തവണ നമ്മുടെ നാട്ടുകാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15വരെ അഞ്ച്കോടിയോളം രാജ്യക്കാര്‍ ത്രിവര്‍ണപതാകയുമായി സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതും 10 കോടി കവിഞ്ഞു.
സുഹൃത്തുക്കളേ, ഇപ്പോള്‍ രാജ്യസ്നേഹം ഉയര്‍ത്തിക്കാട്ടുന്ന 'മേരി മാട്ടി, മേരാ ദേശ്' എന്ന പ്രചാരണം രാജ്യത്ത് സജീവമാണ്. സെപ്തംബര്‍ മാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഓരോ വീടുകളില്‍നിന്നും മണ്ണ് ശേഖരിക്കാനുള്ള പ്രചാരണം നടത്തും. നാടിന്റെ പുണ്യമണ്ണ് ആയിരക്കണക്കിന് അമൃതകലശങ്ങളില്‍ നിക്ഷേപിക്കും. ഒക്ടോബര്‍ അവസാനം അമൃതകലശയാത്രയുമായി ആയിരങ്ങള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തും. ഈ മണ്ണില്‍ നിന്നു മാത്രമേ ഡല്‍ഹിയില്‍ അമൃതവാടിക നിര്‍മിക്കൂ. ഓരോ പൗരന്റേയും പ്രയത്നം ഈ കാമ്പയിന് വിജയകരമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ എനിക്ക് സംസ്കൃതഭാഷയില്‍ ധാരാളം കത്തുകള്‍ ലഭിച്ചു. സാവന്‍മാസത്തിലെ പൗര്‍ണ്ണമി, ഈ തീയതിയില്‍ ലോക സംസ്കൃതദിനം ആഘോഷിക്കുന്നു എന്നതാണ് ഇതിന് കാരണം.
എല്ലാവര്ക്കും ലോക സംസ്കൃത ദിനാശംസകള്‍ :
ലോക സംസ്കൃതദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നാണ് സംസ്കൃതം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അനേകം ആധുനികഭാഷകളുടെ മാതാവ് എന്നും ഇതിനെ വിളിക്കുന്നു. പൗരാണികതയ്ക്കൊപ്പം, സംസ്കൃതം അതിന്റെ ശാസ്ത്രീയതയ്ക്കും വ്യാകരണത്തിനും പേരുകേട്ടതാണ്. ഇന്ത്യയെക്കുറിച്ചുള്ള പുരാതന അറിവ് ആയിരക്കണക്കിന് വര്‍ഷങ്ങളായി സംസ്കൃതഭാഷയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യോഗ, ആയുര്‍വേദം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ സംസ്കൃതം പഠിക്കുന്നു. പല സ്ഥാപനങ്ങളും ഈ ദിശയില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്, സംസ്കൃതം പ്രൊമോഷന് ഫൗണ്ടേഷന്, യോഗയ്ക്ക് സംസ്കൃതം, ആയുര്‍വേദത്തിന് സംസ്കൃതം, ബുദ്ധമതത്തിന് സംസ്കൃതം എന്നിങ്ങനെ നിരവധി കോഴ്സുകള്‍ നടത്തുന്നു. ജനങ്ങളെ സംസ്കൃതം പഠിപ്പിക്കാന്‍ 'സംസ്കൃത ഭാരതി' ഒരു പ്രചാരണം നടത്തുന്നു. ഇതില്‍ 10 ദിവസത്തെ 'സംസ്കൃത സംഭാഷണ ശിബിരത്തിൽ ' പങ്കെടുക്കാം. ഇന്ന് ജനങ്ങള്‍ക്കിടയില്‍ സംസ്കൃതത്തെക്കുറിച്ചുള്ള അവബോധവും അഭിമാനവും വര്‍ദ്ധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന് പിന്നില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പ്രത്യേക സംഭാവനയുമുണ്ട്. ഉദാഹരണത്തിന് 2020-ല്‍ മൂന്ന് സംസ്കൃത ഡീംഡ് സര്‍വ്വകലാശാലകളെ കേന്ദ്രസര്‍വ്വകലാശാലകളാക്കി. സംസ്കൃത സര്‍വ്വകലാശാലകളുടെ നിരവധി കോളേജുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഐ.ഐ.ടി, ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളില്‍ സംസ്കൃതകേന്ദ്രങ്ങള്‍ പ്രചാരംനേടി.
സുഹൃത്തുക്കളേ, പലപ്പോഴും നിങ്ങള്‍ ഒരുകാര്യം അനുഭവിച്ചിട്ടുണ്ടാകും, വേരുകളുമായി ബന്ധപ്പെടാന്‍, നമ്മുടെ സംസ്കാരവുമായി ബന്ധപ്പെടാന്‍, നമ്മുടെ പാരമ്പര്യം വളരെ ശക്തമായ ഒരു മാധ്യമമാണ് നമ്മുടെ മാതൃഭാഷ. നാം നമ്മുടെ മാതൃഭാഷയുമായി ബന്ധപ്പെടുമ്പോള്‍, സ്വാഭാവികമായും നമ്മുടെ സംസ്കാരവുമായി നാം ബന്ധപ്പെടുന്നു. നാം നമ്മുടെ സംസ്കാരവുമായി ബന്ധപ്പെടുന്നു, നാം നമ്മുടെ പാരമ്പര്യവുമായി ബന്ധപ്പെടുന്നു, നമ്മുടെ പ്രാചീന പ്രൗഢിയുമായി നാം ബന്ധപ്പെടുന്നു. അതുപോലെ, ഇന്ത്യക്ക് മറ്റൊരു മാതൃഭാഷയുണ്ട്, മഹത്തായ തെലുങ്ക്ഭാഷ. ഓഗസ്റ്റ് 29 തെലുങ്ക്ദിനമായി ആഘോഷിക്കും.
തെലുങ്ക്ഭാഷാ ദിനാശംസകള്‍.
തെലുങ്ക്ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ഇന്ത്യന്‍ സംസ്കാരത്തിന്റെ അമൂല്യമായ നിരവധി രത്നങ്ങള്‍ തെലുങ്ക്ഭാഷയുടെ സാഹിത്യത്തിലും പൈതൃകത്തിലും മറഞ്ഞിരിക്കുന്നു. തെലുങ്കിന്റെ ഈ പൈതൃകത്തിന്റെ പ്രയോജനം രാജ്യത്തിനാകെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നിരവധി ശ്രമങ്ങളും നടക്കുന്നുണ്ട്.
എന്റെ കുടുംബാംഗങ്ങളെ, 'മന് കി ബാത്തിന്റെ' പല അധ്യായങ്ങളിലും നമ്മള് ടൂറിസത്തെകുറിച്ച് സംസാരിച്ചിട്ടുണ്ട്. വസ്തുക്കളും സ്ഥലങ്ങളും നേരില്‍ കാണുന്നതും മനസ്സിലാക്കുന്നതും അതില്‍ കുറച്ച് നിമിഷങ്ങള്‍ ജീവിക്കുന്നതും വ്യത്യസ്തമായ അനുഭവം നല്കുന്നു. സമുദ്രത്തെ എത്ര വര്‍ണ്ണിച്ചാലും സമുദ്രം കാണാതെ നമുക്ക് അതിന്റെ വിശാലത അനുഭവിക്കാന്‍ കഴിയില്ല. ഹിമാലയത്തെക്കുറിച്ച് എത്ര പറഞ്ഞാലും ഹിമാലയം കാണാതെ നമുക്ക് അതിന്റെ സൗന്ദര്യം വിലയിരുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് അവസരം കിട്ടുമ്പോഴെല്ലാം നമ്മുടെ നാടിന്റെ സൗന്ദര്യവും വൈവിധ്യവും കാണാന്‍ പോകണമെന്ന് ഞാന്‍ നിങ്ങളോട് പലപ്പോഴും ആവശ്യപ്പെടുന്നത്. ലോകത്തിന്റെ എല്ലാ കോണിലും തിരഞ്ഞാലും പലപ്പോഴും നമ്മള് നമ്മുടെ രാജ്യത്തിന്റെ ചില മികച്ച ഭാഗങ്ങള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ അറിയാതെ പോകുന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം നഗരത്തിന്റെ ചരിത്രസ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല എന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ധന്‍പാല്‍ജിയുടെ കാര്യത്തിലും സമാനമായ ചിലത് സംഭവിച്ചു. ധനപാല്‍ജി ബാംഗ്ലൂരിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം 17 വര്‍ഷംമുമ്പ്, അദ്ദേഹം സൈറ്റ് സീയിങ് വിങ്ങിന്റെ ചുമതലയേറ്റു. 'ബാംഗ്ലൂര്‍ ദര്‍ശിനി' എന്ന പേരിലാണ് ഇപ്പോള്‍ അതിനെ ആളുകള്‍ അറിയുന്നത്. നഗരത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നത് ധനപാല്‍ജിയായിരുന്നു. അത്തരമൊരു യാത്രയില്‍, ബാംഗ്ലൂരിലെ ടാങ്കിനെ 'സെന്‍കി ടാങ്ക്' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ടൂറിസ്റ്റ് അദ്ദേഹത്തോട് ചോദിച്ചു. ഉത്തരം അറിയാത്തതില്‍ അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. അത്തരമൊരു സാഹചര്യത്തില്‍, സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ പൈതൃകം അറിയാനുള്ള ആവേശത്തില്‍ അദ്ദേഹം നിരവധി കല്ലുകളും ലിഖിതങ്ങളും കണ്ടെത്തി. ധന്‍പാല്‍ജിയുടെ മനസ്സ് ഈ ജോലിയില്‍ മുഴുകിയതിനാല്‍ അദ്ദേഹം എപ്പിഗ്രഫിയില്‍ ഡിപ്ലോമയും ചെയ്തു, അതായത് ലിഖിതങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍. ഇപ്പോള്‍ വിരമിച്ചെങ്കിലും, ബെംഗളൂരുവിന്റെ ചരിത്രം അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഇപ്പോഴും സജീവമാണ്.
സുഹൃത്തുക്കളേ, ബ്രയാന്‍ഡി ഖാര്‍പ്രനെക്കുറിച്ച് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. മേഘാലയ നിവാസിയായ അദ്ദേഹത്തിന് സ്പീലിയോളജിയില്‍ വലിയ താല്പര്യമുണ്ട്. ലളിതമായ ഭാഷയില്‍, അതിനര്‍ത്ഥം ഗുഹകളെക്കുറിച്ചുള്ള പഠനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുപാട് കഥാപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് ഈ താല്പര്യം അദ്ദേഹത്തില്‍ ഉടലെടുത്തത്. 1964-ല്‍, ഒരു സ്കൂള്‍വിദ്യാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം തന്റെ ആദ്യപര്യവേക്ഷണം നടത്തി. 1990-ല്‍ അദ്ദേഹം തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഒരു അസോസിയേഷന് സ്ഥാപിക്കുകയും അതിലൂടെ മേഘാലയയിലെ അജ്ഞാത ഗുഹകളെക്കുറിച്ച് അറിയാനും തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍, അദ്ദേഹം തന്റെ സംഘത്തോടൊപ്പം മേഘാലയയില്‍ 1700 ലധികം ഗുഹകള്‍ കണ്ടെത്തുകയും സംസ്ഥാനത്തെ ലോകഗുഹഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ ചില ഗുഹകള്‍ മേഘാലയയിലാണ്. ബ്രയാന്‍ജിയും സംഘവും ഗുഹജന്തുജാലങ്ങളെ രേഖപ്പെടുത്തി, അതായത് ഗുഹയിലെ ജീവികള്‍, ലോകത്ത് മറ്റെവിടെയും കാണുന്നില്ല. ഈ ടീമിന്റെ മുഴുവന്‍ ശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു, അതോടൊപ്പം മേഘാലയയിലെ ഗുഹകള്‍ സന്ദര്‍ശിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ക്ഷീരമേഖലയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതില്‍ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ ബനാസ് ഡെയറിയുടെ രസകരമായ ഒരു സംരംഭത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഡെയറിയാണ് ബനാസ് ഡെയറി. പ്രതിദിനം ശരാശരി 75 ലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ സംസ്കരിക്കുന്നത്. ഇതിന്ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും അയയ്ക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ കൃത്യസമയത്ത് പാല് എത്തിക്കുന്നതിന്, ഇതുവരെ ടാങ്കറുകളുടെയോ മില്‍ക്ക് ട്രെയിനുകളുടെയോ പിന്തുണ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിലും വെല്ലുവിളികള്‍ കുറവായിരുന്നില്ല. ഒന്നാമതായി, ലോഡിംഗ്, അണ്‍ലോഡിംഗ് എന്നിവയ്ക്ക് ധാരാളം സമയമെടുക്കും, ചിലപ്പോള്‍ പാലും കേടായി പോകും . ഈ പ്രശ്നം മറികടക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ പരീക്ഷണം നടത്തി. പാലന്‍പൂരില്‍നിന്ന് ന്യൂ റിവാറിയിലേക്ക് ട്രക്ക്-ഓണ്‍-ട്രാക്ക് സൗകര്യം റെയില്‍വേ ആരംഭിച്ചു. ഇതില്‍ പാല് ട്രക്കുകള്‍ നേരിട്ട് ട്രെയിനില്‍ കയറ്റുന്നു. അതായത് ഗതാഗതത്തിന്റെ പ്രധാന പ്രശ്നം ഇതോടെ ഇല്ലാതായി. ട്രക്ക്-ഓണ്‍-ട്രാക്ക് സൗകര്യത്തിന്റെ ഫലങ്ങള്‍ വളരെ തൃപ്തികരമാണ്. നേരത്തെ 30 മണിക്കൂര്‍കൊണ്ട് എത്തിയിരുന്ന പാല് ഇപ്പോള്‍ പകുതിയില്‍ താഴെ സമയത്തിനുള്ളില്‍ എത്തുന്നു. ഇതുവഴി ഇന്ധനം മൂലമുണ്ടാകുന്ന മലിനീകരണം ഇല്ലാതാകുന്നു. ഇന്ധനച്ചെലവും ലാഭിക്കുന്നുണ്ട്. ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്കും ഇതില്‍നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു, അവരുടെ ജീവിതം എളുപ്പമായി.
സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ ഡെയറികളും കൂട്ടായ പ്രയത്നത്താല്‍ ആധുനികചിന്താഗതിയില്‍ മുന്നേറുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ദിശയില്‍ ബനാസ് ഡെയറിയും ഒരു ചുവടുവെപ്പ് നടത്തിയതെങ്ങനെയെന്ന് സീഡ്ബോള്‍ ട്രീപ്ലാന്റേഷന്‍ കാമ്പയിനിലൂടെ അറിയാം. വാരണാസി മില്‍ക്ക് യൂണിയന് നമ്മുടെ ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വളം പരിപാലനം നടത്തുന്നു. മലബാര്‍ മില്‍ക്ക് യൂണിയന് ഡെയറി ഓഫ് കേരളയുടെ പ്രയത്നവും അതുല്യമാണ്. മൃഗങ്ങളുടെ രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുര്‍വേദമരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ക്ഷീരവിഭവങ്ങള്‍ സ്വീകരിച്ച് വൈവിധ്യവല്‍ക്കരിക്കുന്ന നിരവധിപേരുണ്ട്. രാജസ്ഥാനിലെ കോട്ടയില്‍ ഡെയറിഫാം നടത്തുന്ന അമന്‍പ്രീത് സിംഗിനെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ക്ഷീരോല്പാദനത്തോടൊപ്പം ബയോഗ്യാസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രണ്ടു ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇതുമൂലം അവരുടെ വൈദ്യുതിചെലവ് 70 ശതമാനത്തോളം കുറഞ്ഞു. അദ്ദേഹത്തിന്റെ ഈ ശ്രമം രാജ്യത്തുടനീളമുള്ള ക്ഷീരകര്‍ഷകര്‍ക്ക് പ്രചോദനമാകും. ഇന്ന് പല വന്‍കിട ഡെയറികളും ബയോഗ്യാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രേരിതമായ മൂല്യം കൂട്ടിച്ചേര്‍ക്കല്‍ വളരെ ആവേശകരമാണ്. ഇത്തരം പ്രവണതകള്‍ രാജ്യത്തുടനീളം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ കുടുംബാംഗങ്ങളെ, ഇന്ന് മന് കി ബാത്തില്‍ ഇത്രമാത്രം. ഇപ്പോള്‍ ഉത്സവങ്ങളുടെ കാലവും വന്നിരിക്കുന്നു. എല്ലാവര്ക്കും മുന്‍കൂറായി രക്ഷാബന്ധന് ആശംസകള്‍. ആഘോഷവേളയില്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രംകൂടി ഓര്‍ക്കണം. 'സ്വാശ്രയ ഇന്ത്യ' എന്ന ഈ കാമ്പയിന് ഓരോ രാജ്യക്കാരന്റെയും സ്വന്തം കാമ്പെയ്നാണ്. ഉത്സവാന്തരീക്ഷം ഉള്ളപ്പോള്‍, നമ്മുടെ വിശ്വാസസ്ഥലങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം, എന്നന്നേയ്ക്കും. അടുത്ത തവണ 'മന് കി ബാത്ത്' വരുമ്പോള്‍, ചില പുതിയ വിഷയങ്ങളുമായി നിങ്ങളെ കാണാം. നാട്ടുകാരുടെ ചില പുതിയ ശ്രമങ്ങളെക്കുറിച്ചും അവയുടെ വിജയത്തെക്കുറിച്ചും നമുക്ക് പിന്നീട് മനസ്സ് നിറഞ്ഞ് ചര്‍ച്ച ചെയ്യാം. അതുവരേക്കും വിട വാങ്ങുന്നു. നന്ദി, നമസ്ക്കാരം

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം, 'മന് കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.
സുഹൃത്തുക്കളേ, അതുപോലെ മഴക്കാലം 'വൃക്ഷങ്ങള്‍ നടുന്നതിനും' 'ജലസംരക്ഷണത്തിനും' പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ 'അമൃത് മഹോത്സവ'ത്തില്‍ നിര്‍മ്മിച്ച അറുപതിനായിരത്തിലധികം അമൃത് സരോവരങ്ങളിലും ശോഭ വര്‍ദ്ധിച്ചു. അമ്പതിനായിരത്തിലധികം അമൃത് സരോവരങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. പൂര്ണ്ണബോധത്തോടും ഉത്തരവാദിത്തത്തോടുംകൂടി 'ജല സംരക്ഷണ'ത്തിനായി നമ്മുടെ നാട്ടുകാർ പുതിയപുതിയ ശ്രമങ്ങള്‍ നടത്തുകയാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, കുറച്ചുനാള്‍ മുമ്പ് ഞാന്‍, എം.പി.യിലെ ഷഹ്ദോലിലേക്ക് പോയിരുന്നു. അവിടെവെച്ച് ഞാന്‍ പകരീയ ഗ്രാമത്തിലെ ആദിവാസി സഹോദരന്മാരെയും സഹോദരിമാരെയും കണ്ടിരുന്നു. പ്രകൃതിയെയും വെള്ളത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്തിയിരുന്നു. പകരീയ ഗ്രാമത്തിലെ ആദിവാസി സഹോദരന്മാരും സഹോദരിമാരും ഇതിനുള്ള പ്രയത്നവും ആരംഭിച്ചിരുന്നു. ഇവിടെ ഭരണകൂടത്തിന്റെ സഹായത്തോടെ ജനങ്ങള്‍ നൂറോളം കിണറുകള്‍ വാട്ടർ റീചാർജ്ജ് സിസ്റ്റത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മഴവെള്ളം ഇപ്പോള്‍ ഈ കിണറുകളിലേക്ക് പോകുന്നു, കിണറുകളില്‍ നിന്നുള്ള ഈ വെള്ളം ഭൂമിയ്ക്കടിയിലേക്ക് പോകുന്നു. ഇത് ക്രമേണ പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ് മെച്ചപ്പെടുത്തും. ഇപ്പോള്‍ പ്രദേശത്തെ 800 ഓളം കിണറുകള്‍ റീചാര്‍ജിനായി ഉപയോഗിക്കാനാണ് ഗ്രാമത്തിലുള്ള എല്ലാവരും ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുംകൂടി ഇത്തരം പ്രോത്സാഹജനകമായ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ ഒരു ദിവസംകൊണ്ട് 30 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച വാര്‍ത്തയാണ് ലഭിച്ചത്. ഈ കാമ്പയിന് ആരംഭിച്ചത് സംസ്ഥാന സര്‍ക്കാരാണ്. അത് പൂര്‍ത്തിയാക്കിയത് അവിടെയുള്ള ജനങ്ങളാണ്. ഇത്തരം ശ്രമങ്ങള്‍ പൊതുജനപങ്കാളിത്തത്തിന്റെയും പൊതുബോധത്തിന്റെയും വലിയ മഹത്തായ ഉദാഹരണങ്ങളാണ്. മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ജലം സംരക്ഷിക്കാനുമുള്ള ഈ ശ്രമങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ വിശുദ്ധമാസമായ 'സാവന്‍' നടന്നുകൊണ്ടിരിക്കുകയാണ്. സദാശിവ മഹാദേവനെ ആരാധിക്കുന്നതോടൊപ്പം 'സാവന്‍' പച്ചപ്പും സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മികതയോടൊപ്പം സാംസ്കാരികദൃഷ്ടിയിലും 'സാവന്‍' വളരെ പ്രാധാന്യമര്‍ഹിക്കുന്നു. - സാവന്‍ ഊഞ്ഞാലാട്ടം, സാവന്‍ മെഹന്ദി, സാവന്‍ ആഘോഷങ്ങള്‍ - അതായത് 'സാവന്‍' എന്നതിന്റെ അര്‍ത്ഥം സന്തോഷവും ഉല്ലാസവും എന്നാണ്.
സുഹൃത്തുക്കളേ, ഈ വിശ്വാസത്തിനും നമ്മുടെ ഈ പാരമ്പര്യത്തിനും മറ്റൊരു വശംകൂടിയുണ്ട്. നമ്മുടെ ഈ ഉത്സവങ്ങളും പാരമ്പര്യങ്ങളും നമ്മെ ക്രിയാത്മകമാക്കുന്നു. 'സാവന്‍'മാസത്തില്‍ ശിവനെ ആരാധിക്കുന്നതിനായി നിരവധി ഭക്തര്‍ കന്‍വാര്‍ യാത്രയ്ക്കായി പുറപ്പെടുന്നു. ഈ ദിവസങ്ങളില്‍ 12 ജ്യോതിര്‍ലിംഗങ്ങളിലും ഒരുപാട് വിശ്വാസികള്‍ എത്തിച്ചേരുന്നു. ബനാറസില്‍ എത്തുന്നവരുടെ എണ്ണവും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ഇപ്പോള്‍ പ്രതിവര്‍ഷം 10 കോടിയിലധികം വിനോദസഞ്ചാരികളാണ് കാശിയിലെത്തുന്നത്. അയോധ്യ, മഥുര, ഉജ്ജയിന്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ദരിദ്രരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. അവരുടെ ഉപജീവനം നടക്കുന്നു. ഇതെല്ലാം നമ്മുടെ സാംസ്കാരിക ബഹുജന ഉണര്‍വിന്റെ ഫലമാണ്. ഇതിന്റെ ദര്‍ശനത്തിനായി ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ തീര്ഥാടനകേന്ദങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അമര്‍നാഥ് യാത്രയ്ക്കായി കാലിഫോര്‍ണിയയില്‍ നിന്ന് ഇവിടെയെത്തിയ അത്തരത്തിലുള്ള രണ്ട് അമേരിക്കന്‍ സുഹൃത്തുക്കളെകുറിച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങളെക്കുറിച്ച് ഈ വിദേശ അതിഥികള്‍ എവിടെയോ കേട്ടിരുന്നു. അതില്‍ നിന്ന് അവര്‍ക്ക് വളരെയധികം പ്രചോദനം ലഭിച്ചു. അതിനാല്‍ അവര്‍ നേരിട്ട് അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കാന്‍ എത്തി. ഭോലേനാഥിന്റെ അനുഗ്രഹമായാണ് അവര്‍ ഇതിനെ കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്, എല്ലാവരേയും സ്വീകരിക്കുന്നു, എല്ലാവര്ക്കും എന്തെങ്കിലും നല്കുന്നു. അതുപോലെതന്നെ ഒരു വനിത, ഫ്രഞ്ച് വംശജയാണ് – ഷാര്‍ലറ്റ് ഷോപ്പ പണ്ട് ഞാന്‍ ഫ്രാന്‍സില്‍ പോയപ്പോള്‍ അവരെ കണ്ടിരുന്നു. ഷാര്‍ലറ്റ് ഷോപ്പ ഒരു യോഗ പ്രാക്ടീഷണര്‍, അതായത് യോഗ ടീച്ചറാണ്. അവര്‍ക്ക് 100 വയസ്സിലേറെ പ്രായമുണ്ട്. അവര്‍ സെഞ്ച്വറി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി അവര്‍ യോഗ പരിശീലിക്കുന്നു. അവര്‍ അവരുടെ ആരോഗ്യത്തിന്റെയും ഈ 100 വയസ്സിന്റെയും ക്രെഡിറ്റ് യോഗയ്ക്ക് മാത്രം നല്കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ യോഗ ശാസ്ത്രത്തെയും അതിന്റെ ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ മുഖമായി അവര്‍ മാറി. അവരില്‍ നിന്ന് എല്ലാവരും പഠിക്കണം. നമ്മള് നമ്മുടെ പൈതൃകത്തെ ഉള്‍ക്കൊള്ളുക മാത്രമല്ല, ഉത്തരവാദിത്തത്തോടെ അതിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യണം. ഈ ദിവസങ്ങളില്‍ ഉജ്ജയിനില്‍ അത്തരമൊരു ശ്രമം നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 ചിത്രകാരന്മാരാണ് പുരാണങ്ങളെ അടിസ്ഥാനമാക്കി ആകര്‍ഷകമായ ചിത്രകഥകള്‍ നിര്‍മ്മിക്കുന്നത്. ബുന്ധി ശൈലി, നാഥ്ദ്വാര ശൈലി, പഹാഡി ശൈലി, അപഭ്രംശ് ശൈലി എന്നിങ്ങനെ വ്യത്യസ്തമായ ശൈലികളില്‍ ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടും. ഇവ ഉജ്ജയിനിലെ ത്രിവേണി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. അതായത്, കുറച്ച് കാലത്തിന് ശേഷം നിങ്ങള്‍ ഉജ്ജയിനിലേക്ക് പോകുമ്പോള്‍ മഹാകാല്‍ മഹാലോകിനൊപ്പം മറ്റൊരു ദിവ്യസ്ഥലവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
സുഹൃത്തുക്കളേ, ഉജ്ജയിനിയില്‍ നിര്‍മ്മിച്ച ഈ ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍, മറ്റൊരു അതുല്യമായ പെയിന്റിംഗ് ഓര്‍മ്മ വരുന്നു. രാജ്കോട്ടിലെ കലാകാരനായ പ്രഭാത് സിംഗ് മൊഡുഭായ് ബര്ഹാത്താണ് ഈ ചിത്രം വരച്ചത്. ഛത്രപതി വീര്‍ ശിവജി മഹാരാജിന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. പട്ടാഭിഷേകത്തിനുശേഷം ഛത്രപതി ശിവജി മഹാരാജ് തന്റെ കുലദേവിയായ 'തുള്‍ജാ മാത'യെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ആര്‍ട്ടിസ്റ്റ് പ്രഭാത് ഭായ് ചിത്രീകരിച്ചിരുന്നു. അപ്പോള്‍ അക്കാലത്തെ അന്തരീക്ഷം എന്തായിരുന്നു എന്ന് കാണാം. നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും നിലനിര്‍ത്താന്‍, അവയെ നമ്മള് സംരക്ഷിക്കുകയും അത് ഉള്ക്കൊണ്ട്ജീവിക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും വേണം. ഇന്ന്, ഈ ദിശയില്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പരിസ്ഥിതി, സസ്യജാലങ്ങള്‍, ജന്തുജാലങ്ങള്‍, ജൈവ വൈവിധ്യം തുടങ്ങിയ വാക്കുകള്‍ പലപ്പോഴും കേള്‍ക്കുമ്പോള്‍ ചിലര്‍ വിചാരിക്കുന്നത് ഇവ സ്പെഷ്യലൈസ് വിഷയങ്ങളാണെന്നും വിദഗ്ധരുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നുമാണ്. പക്ഷേ അങ്ങനെയല്ല. നമ്മള് പ്രകൃതിയെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കില്‍, നമ്മുടെ ചെറിയ പരിശ്രമങ്ങള്‍ കൊണ്ട് പോലും നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയും. തമിഴ്നാട്ടിലെ വാടാവല്ലിയിലുള്ള സുഹൃത്താണ് ശ്രീ. സുരേഷ് രാഘവന്. ശ്രീ. രാഘവന്് ചിത്രകലയോട് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, പെയിന്റിംഗ് കലയുമായും ക്യാന്വാസുമായും ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ തന്റെ ചിത്രങ്ങളിലൂടെ സസ്യങ്ങളെയും മൃഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രീ. രാഘവന് തീരുമാനിച്ചു. അദ്ദേഹം വിവിധ സസ്യജന്തുജാലങ്ങളുടെ പെയിന്റിംഗുകള്‍ നിര്‍മ്മിച്ച് അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. വംശനാശത്തിന്റെ വക്കിലുള്ള അത്തരം ഡസന്‍ കണക്കിന് പക്ഷികളുടെയും മൃഗങ്ങളുടെയും ഓര്‍ക്കിഡുകളുടെയും ചിത്രങ്ങള്‍ അദ്ദേഹം ഇതുവരെ വരച്ചിട്ടുണ്ട്. കലയിലൂടെ പ്രകൃതിയെ സേവിക്കുന്ന ഈ ഉദാഹരണം ശരിക്കും അത്ഭുതകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു രസകരമായ കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു അത്ഭുതകരമായ ആവേശം പ്രത്യക്ഷപ്പെട്ടു. നൂറിലധികം അപൂര്‍വവും പുരാതനവുമായ പുരാവസ്തുക്കള്‍ അമേരിക്ക നമുക്ക് തിരികെ നല്കിയിരിക്കുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഈ പുരാവസ്തുക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവാക്കള്‍ തങ്ങളുടെ പൈതൃകത്തില്‍ അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിച്ച ഈ പുരാവസ്തുക്കള്‍ 2500 മുതല്‍ 250 വര്‍ഷം വരെ പഴക്കമുള്ളവയാണ്. ഈ അപൂര്‍വ സാധനങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും. ടെറാക്കോട്ട, കല്ല്, ലോഹം, മരം എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് നിങ്ങളില്‍ അത്ഭുതം ഉളവാക്കും. നിങ്ങള്‍ അവയെ കണ്ടാല്‍ നോക്കിക്കൊണ്ടുതന്നെ നില്ക്കും. പതിനൊന്നാം നൂറ്റാണ്ടിലെ മനോഹരമായ ഒരു മണല്‍ക്കല്ല് ശില്പവും ഇവയില്‍ കാണാം. ഇത് മധ്യപ്രദേശില്‍ നിന്നുള്ള ഒരു 'അപ്സര' നൃത്തത്തിന്റെ കലാസൃഷ്ടിയാണ്. ചോള കാലഘട്ടത്തിലെ നിരവധി വിഗ്രഹങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ദേവിയുടെയും മുരുകന്റെയും വിഗ്രഹങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. അവ തമിഴ്നാടിന്റെ സമ്പന്നമായ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ള ഗണപതിയുടെ വെങ്കല പ്രതിമയും ഇന്ത്യയ്ക്ക് മടക്കിനല്‍കിയിട്ടുണ്ട്. ലളിതാസനത്തില്‍ ഇരിക്കുന്ന ഉമാമഹേശ്വര വിഗ്രഹം 11-ാം നൂറ്റാണ്ടിലേതാണെന്ന് പറയപ്പെടുന്നു. അതില്‍ ഇരുവരും നന്ദിയുടെ പുറത്ത് ഇരിക്കുന്നു. ജൈന തീര്‍ത്ഥങ്കരരുടെ രണ്ട് ശിലാവിഗ്രഹങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൂര്യദേവന്റെ രണ്ട് വിഗ്രഹങ്ങളും നിങ്ങളുടെ മനസ്സിനെ ആകര്‍ഷിക്കും. ഇതിലൊന്ന് മണല്‍ക്കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരിച്ചയച്ച സാധനങ്ങളുടെ കൂട്ടത്തില്‍ സമുദ്രമഥനത്തിന്റെ കഥ മുന്നില്‍ കൊണ്ടുവരുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പാനലും ഉണ്ട്. 16, 17 നൂറ്റാണ്ടിലെ ഈ പാനല്‍ ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ, ഞാന്‍ ഇവിടെ വളരെ കുറച്ച് പേരുകള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്നാല്‍ നോക്കൂ, ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. നമ്മുടെ ഈ വിലപ്പെട്ട പൈതൃകം തിരികെ നല്കിയ അമേരിക്കന്‍ സര്‍ക്കാരിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2016 ലും 2021 ലും ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴും നിരവധി പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെയെത്തി. അത്തരം ശ്രമങ്ങളിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ കവര്‍ച്ച തടയാന്‍ രാജ്യത്തുടനീളം അവബോധം വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തോടുള്ള നാട്ടുകാരുടെ അടുപ്പം കൂടുതല്‍ ആഴത്തിലാക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ദേവഭൂമി ഉത്തരാഖണ്ഡിലെ ചില അമ്മമാരും സഹോദരിമാരും എനിക്കെഴുതിയ കത്തുകള്‍ ഹൃദയസ്പര്‍ശിയാണ്. അവരുടെ മകന്, സഹോദരന് അവര്‍ നിരവധി അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ എഴുതിയത് ഇങ്ങനെയാണ് 'നമ്മുടെ സാംസ്കാരിക പൈതൃകമായ 'ഭോജ പത്രം' അവരുടെ ഉപജീവന മാര്‍ഗ്ഗമായി മാറുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു വലിയ കാര്യമാണോ എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകും?
സുഹൃത്തുക്കളേ, ഈ കത്ത് എനിക്ക് എഴുതിയത് ചമോലി ജില്ലയിലെ നീതി-മാണ താഴ്വരയിലെ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 'ഭോജ പത്ര'ത്തില്‍ എനിക്ക് ഒരു അതുല്യ കലാസൃഷ്ടി സമ്മാനിച്ചിരുന്നു. ഈ സമ്മാനം കിട്ടിയപ്പോള്‍ ഞാനും വല്ലാതെ വികാരാധീനനായി. എല്ലാത്തിനുമുപരി, പുരാതന കാലം മുതല്‍, നമ്മുടെ വേദശാസ്ത്രങ്ങളും ഗ്രന്ഥങ്ങളും ഈ 'ഭോജ പത്ര'ങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതവും ഈ 'ഭോജ പത്ര'ത്തില്‍ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ദേവഭൂമിയിലെ ഈ സ്ത്രീകള്‍ ഈ 'ഭോജ പത്ര'ത്തില്‍ നിന്ന് വളരെ മനോഹരമായ പുരാവസ്തുക്കളും സ്മൃതിചിഹ്നങ്ങളും നിര്‍മ്മിക്കുന്നു. മാണ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ അവരുടെ അതുല്യമായ പരിശ്രമത്തെ ഞാന്‍ അഭിനന്ദിച്ചിരുന്നു. ദേവഭൂമി സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളോട് അവരുടെ സന്ദര്‍ശന വേളയില്‍ കഴിയുന്നത്ര പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് അവിടെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന്, 'ഭോജ പത്ര'ത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വളരെ ഇഷ്ടമാണ്. മാത്രമല്ല, അവ നല്ല വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നു. ഭോജ പത്ര'ത്തിന്റെ ഈ പുരാതന പൈതൃകം ഉത്തരാഖണ്ഡിലെ സ്ത്രീകളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പുതിയ പുതിയ വര്‍ണ്ണങ്ങള്‍ നിറയ്ക്കുകയാണ്. ഭോജ പത്ര'ത്തില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
അപൂര്‍വയിനം 'ഭോജ പത്ര'ത്തെ സംരക്ഷിക്കാനുള്ള കാമ്പയിനും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കാലത്ത് രാജ്യത്തിന്റെ അവസാന അറ്റം എന്ന് കരുതിയിരുന്ന പ്രദേശങ്ങള്‍ ഇന്ന് രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കണക്കാക്കി വികസിപ്പിക്കുകയാണ്. നമ്മുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിക്കുള്ള ഉപാധി കൂടിയാണ് ഈ ശ്രമം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണത്തെ 'മന് കി ബാത്തില്‍', എനിയ്ക്ക് മനസ്സിന് ഒരുപാട് സന്തോഷം നല്കുന്ന കത്തുകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോയിവന്ന മുസ്ലീം സ്ത്രീകളാണ് ഈ കത്തുകള്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ യാത്ര പല കാര്യങ്ങളാലും വളരെ പ്രത്യേകതയുള്ളതാണ്. പുരുഷ സഹചാരിയോ, അഥവാ മെഹ്റമോ ഇല്ലാതെ ഹജ്ജ് ചെയ്ത സ്ത്രീകളാണിവര്‍, അന്‍പതോ, നൂറോ അല്ല, നാലായിരത്തിലധികം പേര് - ഇത് ഒരു വലിയ മാറ്റമാണ്. നേരത്തെ, മെഹ്റമില്ലാതെ മുസ്ലീം സ്ത്രീകള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. 'മന് കി ബാത്തിലൂടെ' സൗദി അറേബ്യ ഗവണ്മെന്റിനോടുള്ള എന്റെ ഹൃദയംഗമമായ നന്ദിയും ഞാന്‍ അറിയിക്കുന്നു. മെഹ്റമില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കായി പ്രത്യേകം വനിതാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹജ്ജ് നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ പ്രശംസനീയമാണ്. നമ്മുടെ മുസ്ലീം അമ്മമാരും സഹോദരിമാരും ഇതിനെക്കുറിച്ച് എനിക്ക് ധാരാളം എഴുതിയിട്ടുണ്ട്. ഇപ്പോള്‍, കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നു. 'ഹജ്ജ് തീര്‍ഥാടന'ത്തില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍, പ്രത്യേകിച്ച് നമ്മുടെ അമ്മമാരും സഹോദരിമാരും കത്തെഴുതി നല്കിയ അനുഗ്രഹങ്ങള്‍, അതുതന്നെ വളരെ പ്രചോദനകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജമ്മു കശ്മീരില്‍ മ്യൂസിക്കല്‍ നൈറ്റ്സ്,ഉയർന്ന പ്രദേശങ്ങളിൽ ബൈക്ക് റാലികള്‍, ചണ്ഡീഗഢിലെ പ്രാദേശിക ക്ലബ്ബുകള്‍, പഞ്ചാബില്‍ നിരവധി സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍, നമ്മള് ചിന്തിക്കുന്നത് വിനോദത്തെയും സാഹസികതയെയും കുറിച്ചാണെന്ന് തോന്നുന്നു. എന്നാല്‍, സംഗതി മറ്റൊന്നാണ്, ഈ സംഭവവും ഒരു 'പൊതു ഉദ്ദേശ്യവുമായി' ബന്ധപ്പെട്ടതാണ്. ആ പൊതു കാരണമാണ് മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം. ജമ്മു കശ്മീരിലെ യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാന്‍ നിരവധി നൂതന ശ്രമങ്ങള്‍ നടന്നുവരുന്നു. മ്യൂസിക്കല്‍ നൈറ്റ്, ബൈക്ക് റാലി തുടങ്ങിയ പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. ചണ്ഡീഗഢില്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്, പ്രാദേശിക ക്ലബ്ബുകളെ ഇതിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അവര്‍ ഇതിനെ VADA ക്ലബ്ബുകള്‍ എന്ന് വിളിക്കുന്നു. VADA എന്നാല്‍ Victory Against Drug Abuse (മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ വിജയം) എന്നാണ് അര്‍ത്ഥമാക്കുന്നത്. പഞ്ചാബില്‍ നിരവധി സ്പോര്‍ട്സ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്, അത് ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മയക്കുമരുന്നില്‍നിന്നും മുക്തി നേടുന്നതിനുമായി ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടത്തുന്നു. മയക്കുമരുന്നിനെതിരായ പ്രചാരണത്തില്‍ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹനജനകമാണ്. ഈ ശ്രമങ്ങള്‍ ഇന്ത്യയില്‍ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിന് വളരെയധികം ശക്തി നല്കുന്നു. രാജ്യത്തിന്റെ ഭാവിതലമുറയെ രക്ഷിക്കണമെങ്കില്‍ അവരെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തണം. ഈ ചിന്തയോടെ, 'ലഹരി മുക്ത ഭാരത് അഭിയാന്' 2020 ഓഗസ്റ്റ് 15 ന് ആരംഭിച്ചിരുന്നു. 11കോടിയിലധികം ആളുകള്‍ ഈ കാമ്പെയ്നുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാഴ്ച മുമ്പ് ഇന്ത്യ മയക്കുമരുന്നിനെതിരെ വന്‍ നടപടി സ്വീകരിച്ചിരുന്നു. ഒന്നരലക്ഷം കിലോയോളം വരുന്ന മയക്കുമരുന്ന് പിടികൂടിയ ശേഷം നശിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ അതുല്യ റെക്കോര്‍ഡും ഇന്ത്യ സൃഷ്ടിച്ചു. 12,000 കോടിയിലധികം രൂപയാണ് ഈ മരുന്നുകളുടെ വില. ഈ മഹത്തായ ലഹരി മുക്ത കാമ്പെയ്നില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മദ്യപാനം കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനാകെ ഒരു വലിയ പ്രശ്നമായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ഈ അപകടം എന്നെന്നേക്കുമായി അവസാനിക്കണമെങ്കില്‍, നാമെല്ലാവരും ഒറ്റക്കെട്ടായി ഈ ദിശയില്‍ മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മയക്കുമരുന്നിനെക്കുറിച്ചും യുവതലമുറയെക്കുറിച്ചും സംസാരിക്കുമ്പോള്‍, മധ്യപ്രദേശില്‍ നിന്നുള്ള പ്രചോദനാത്മകമായ ഒരു യാത്രയെക്കുറിച്ച് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് മിനി ബ്രസീലിന്റെ പ്രചോദനാത്മകമായ യാത്ര. മധ്യപ്രദേശില്‍ മിനി ബ്രസീല്‍ എങ്ങനെയാണ് വന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം, അതാണ് ട്വിസ്റ്റ്. എം.പി.യിലെ ഷഹ്ദോളിലെ ഒരു ഗ്രാമമാണ് ബിച്ചാര്‍പൂര്‍. ബിച്ചാര്‍പൂര്‍ 'മിനി ബ്രസീല്‍' എന്നാണ് അറിയപ്പെടുന്നത്. 'മിനി ബ്രസീല്‍' എന്ന് വിളിക്കപ്പെടാന്‍ കാരണം ഇന്ന് ഈ ഗ്രാമം ഫുട്ബോളിലെ വളര്‍ന്നുവരുന്ന താരങ്ങളുടെ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു എന്നതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ ഷഹ്ദോളില്‍ പോയപ്പോള്‍, അത്തരം നിരവധി ഫുട്ബോള്‍ കളിക്കാരെ അവിടെ വച്ച് കണ്ടുമുട്ടി. നമ്മുടെ നാട്ടുകാരും പ്രത്യേകിച്ച് നമ്മുടെ യുവസുഹൃത്തുക്കളും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി.
സുഹൃത്തുക്കളേ, ബിച്ചാര്‍പൂര്‍ ഗ്രാമം മിനി ബ്രസീലായി മാറാനുള്ള യാത്ര ആരംഭിച്ചത് രണ്ട് രണ്ടര പതിറ്റാണ്ട് മുമ്പാണ്. അക്കാലത്ത്, ബിച്ചാര്‍പൂര്‍ ഗ്രാമം അനധികൃത മദ്യത്തിന് കുപ്രസിദ്ധമായിരുന്നു. ലഹരിയുടെ പിടിയിലായിരുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതിയുടെ ഏറ്റവും വലിയ ആഘാതമേറ്റത് ഇവിടെയുള്ള യുവാക്കൾക്കാണ് . മുന്‍ ദേശീയ താരവും പരിശീലകനുമായ റയീസ് അഹമ്മദ് ഈ യുവാക്കളുടെ കഴിവ് തിരിച്ചറിഞ്ഞു. ശ്രീ. റയീസിന്റെ കാര്യമായ ഉരകരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു, പക്ഷേ, അദ്ദേഹം യുവാക്കളെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ഫുട്ബോള്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫുട്ബോള്‍ ഇവിടെ വളരെ പ്രചാരത്തിലായി. ബിച്ചാര്‍പൂര്‍ ഗ്രാമം തന്നെ ഫുട്ബോളുമായി ബന്ധപ്പെട്ട് അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഫുട്ബോള്‍ വിപ്ലവം എന്നൊരു പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. ഈ പരിപാടിയിലൂടെ യുവാക്കളെ ഈ ഗെയിമുമായി ബന്ധിപ്പിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഈ പരിപാടി വളരെ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഇവിടെനിന്ന് ഉയര്‍ന്നുവന്ന 40-ലധികം ദേശീയ-സംസ്ഥാന താരങ്ങള്‍. ഈ ഫുട്ബോള്‍ വിപ്ലവം ഇപ്പോള്‍ സമീപപ്രദേശമാകെ പതിയെ പടരുകയാണ്. 1200-ലധികം ഫുട്ബോള്‍ ക്ലബ്ബുകള്‍ ഷഹ്ദോളിലും പരിസര പ്രദേശങ്ങളിലും രൂപീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ കളിക്കുന്ന ധാരാളം കളിക്കാര്‍ ഇവിടെ നിന്ന് ഉയര്‍ന്നുവരുന്നു. മുന്‍കാല ഫുട്ബോള്‍ താരങ്ങളും പരിശീലകരും ഇന്ന് ഇവിടെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. നിങ്ങള്‍ ചിന്തിച്ചുനോക്കൂ, അനധികൃത മദ്യത്തിന് പേരുകേട്ട, മയക്കുമരുന്നിന് കുപ്രസിദ്ധമായ ഒരു ആദിവാസി മേഖല ഇപ്പോള്‍ രാജ്യത്തിന്റെ ഫുട്ബോള്‍ നഴ്സറിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത് - എവിടെ അതിയായ അഗ്രഹമുണ്ടോ, അവിടെ ഒരു വഴിയുമുണ്ട്. നമ്മുടെ നാട്ടില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. അവരെ കണ്ടെത്തുക, മിനുക്കിയെടുക്കു എന്നതാണ് പ്രധാനം. ഇതിലൂടെ, ഈ യുവാക്കള്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുകയും രാജ്യത്തിന്റെ വികസനത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍, നാമെല്ലാവരും തികഞ്ഞ ആവേശത്തോടെ 'അമൃത് മഹോത്സവം' ആഘോഷിക്കുകയാണ്. 'അമൃത് മഹോത്സവ'ത്തോടനുബന്ധിച്ച് രാജ്യത്ത് ഏകദേശം രണ്ട് ലക്ഷത്തോളം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികൾ ഒന്നിനൊന്ന് മെച്ചമായി വൈവിധ്യത്തിന്റെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. റെക്കോര്‍ഡ് സംഖ്യയില്‍ യുവാക്കള്‍ പങ്കെടുത്തു എന്നതും സംഘാടനത്തിന്റെ ഭംഗി കൂട്ടുന്നു. ഇതിലൂടെ നമ്മുടെ യുവാക്കള്‍ക്ക് നാട്ടിലെ മഹത്തായ വ്യക്തിത്വങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ആദ്യത്തെ കുറച്ച് മാസങ്ങളെ കുറിച്ച് മാത്രം പറഞ്ഞാല്‍, പൊതുജന പങ്കാളിത്തവുമായി ബന്ധപ്പെട്ട രസകരമായ നിരവധി പരിപാടികള്‍ക്ക് നമുക്ക് കാണാന്‍ കഴിഞ്ഞു. ദിവ്യാംഗരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച 'റൈറ്റേഴ്സ് മീറ്റ്' അങ്ങനെയൊരു പരിപാടിയായിരുന്നു. ഇതിലെ ജനപങ്കാളിത്തം റെക്കോര്‍ഡാണ്. അതേ സമയം, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ 'ദേശീയ സംസ്കൃത സമ്മേളനം' സംഘടിപ്പിച്ചു. നമ്മുടെ ചരിത്രത്തില്‍ കോട്ടകളുടെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ചിത്രീകരിക്കുന്ന ഒരു കാമ്പെയ്ന്, 'കോട്ടകളും കഥകളും' അതായത് കോട്ടകളുമായി ബന്ധപ്പെട്ട കഥകളും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു.
സുഹൃത്തുക്കളേ, ഇന്ന്, രാജ്യമെമ്പാടും 'അമൃത് മഹോത്സവ'ത്തിന്റെ പ്രതിധ്വനികളുയരുമ്പോള്, ആഗസ്റ്റ് 15 അടുത്തെത്തിയിരിക്കെ, രാജ്യത്ത് മറ്റൊരു വലിയ പ്രചാരണം ആരംഭിക്കാന്‍ പോകുന്നു. വീരമൃത്യു വരിച്ച ധീരവനിതകളെയും വീരന്മാരെയും ആദരിക്കുന്നതിനായി 'മേരി മാട്ടി, മേരാ ദേശ്' (എന്റെ മണ്ണ്, എന്റെ രാജ്യം) ക്യാമ്പയിന് ആരംഭിക്കും. ഇതിന് കീഴില്‍, നമ്മുടെ അനശ്വര രക്തസാക്ഷികളുടെ സ്മരണയ്ക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. ഈ വ്യക്തിത്വങ്ങളുടെ സ്മരണയ്ക്കായി രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ലിഖിതങ്ങള്‍ സ്ഥാപിക്കും. ഈ പ്രചാരണത്തിന് കീഴില്‍ രാജ്യത്തുടനീളം 'അമൃത് കലശ് യാത്ര'യും നടത്തും. രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളില്‍നിന്നും, എല്ലാ കോണുകളില്‍ നിന്നും 7500 കലശങ്ങളില്‍ മണ്ണ് ശേഖരിച്ച് ഈ 'അമൃത് കലശ യാത്ര' രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെടികളും ഈ യാത്രയ്ക്കൊപ്പം കൊണ്ടുവരും. 7500 കലശങ്ങളില്‍ വന്ന മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം ‘'അമൃത് വാടിക'’നിര്‍മ്മിക്കും. ഈ 'അമൃത് വാടിക' 'ഏക ഭാരതം ശ്രേഷ്ട ഭാരതം' എന്നതിന്റെ മഹത്തായ പ്രതീകമായും മാറും. കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയില്‍ നിന്ന് അമൃത കാലത്തെ 25 വര്‍ഷത്തെ 'പഞ്ചപ്രാണന്‍'എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. 'മേരി മാട്ടി മേരാ ദേശ്' കാമ്പെയ്നില്‍ പങ്കെടുത്ത്, ഈ 'പഞ്ചജീവനുകള്' നിറവേറ്റുന്നതിനായി നമ്മള് പ്രതിജ്ഞയെടുക്കും. രാജ്യത്തിന്റെ പവിത്രമായ മണ്ണില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സെല്‍ഫി yuva.gov.in ല്‍ തീര്‍ച്ചയായും അപ്ലോഡ് ചെയ്യണം. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍, രാജ്യം മുഴുവന്‍ 'ഹര് ഘര്‍ തിരംഗ അഭിയാന്'നിനുവേണ്ടി ഒത്തുചേര്‍ന്നതുപോലെ, ഇത്തവണയും എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ പാരമ്പര്യം തുടരണം. ഈ പരിശ്രമങ്ങളിലൂടെ, നാം നമ്മുടെ കടമകള്‍ തിരിച്ചറിയും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടന്ന എണ്ണമറ്റ ത്യാഗങ്ങള്‍ നാം തിരിച്ചറിയും, സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിയും. അതുകൊണ്ട് രാജ്യത്തെ ഓരോ പൗരനും ഈ ശ്രമങ്ങളില്‍ തീര്‍ച്ചയായും പങ്കാളിയാവണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ 'മന് കി ബാത്തി'ല്‍ ഇത്രമാത്രം. ഇനി നമ്മള് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഗസ്ത് 15-ന് നടക്കുന്ന ഈ മഹത്തായ സ്വാതേ്രന്ത്യാത്സവത്തിന്റെ ഭാഗമാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് വെടിഞ്ഞവരെ എന്നും ഓര്‍ക്കണം. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമ്മള് രാവും പകലും പ്രയത്നിക്കണം, ജനങ്ങളുടെ ഈ കഠിനാധ്വാനവും കൂട്ടായ പരിശ്രമവും മുന്നില്‍ കൊണ്ടുവരാനുള്ള ഒരു മാധ്യമം മാത്രമാണ് 'മന് കി ബാത്ത്'. പുതിയ ചില വിഷയങ്ങളുമായി അടുത്ത തവണ കാണാം. വളരെയധികം നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം, ഒരിക്കല്‍ കൂടി 'മന് കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന് കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
സുഹൃത്തുക്കളേ, പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ നല്ല പ്രവൃത്തി ചെയ്തു, വലിയ കാര്യം ചെയ്തുവെന്ന് പലരും പറയാറുണ്ട്. 'മന് കി ബാത്' ശ്രോതാക്കളില്‍ പലരും അവരുടെ കത്തുകളില്‍ ഇങ്ങനെ വളരെയധികം പ്രശംസിക്കാറുണ്ട്. ചിലര്‍ പറയുന്നു, ഇത് ചെയ്തു, അത് ചെയ്തു, നല്ലത് ചെയ്തു, നന്നായി ചെയ്തു, ഇത് കുറച്ചുകൂടി നന്നായി ചെയ്തു, ഇത് മനോഹരമായി ചെയ്തു എന്നൊക്കെ. പക്ഷേ, ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രയത്നവും കഠിനാധ്വാനവും ഇച്ഛാശക്തിയും കാണുമ്പോള്‍, ഞാന്‍ വിനയാന്വിതനായി പോകുന്നു. എത്ര വലിയ ലക്ഷ്യമായാലും, എത്ര കഠിനമായ വെല്ലുവിളിയായാലും, ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ കൂട്ടായ ശക്തിയും പ്രയത്നവും കൈമുതലാക്കി എല്ലാ വെല്ലുവിളികളും നേരിടുന്നു. രണ്ട് മൂന്ന് ദിവസം മുമ്പ്, രാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്ത് എത്ര വലിയ ചുഴലിക്കാറ്റ് വീശിയടിച്ചുവെന്ന് നാം കണ്ടു. ശക്തമായ കാറ്റ്, കനത്ത മഴ. 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് കച്ചില്‍ വന്‍നാശം വിതച്ചെങ്കിലും ഇത്രയും അപകടകരമായ ചുഴലിക്കാറ്റിനെ കച്ചിലെ ജനങ്ങള്‍ നേരിട്ട ധൈര്യവും തയ്യാറെടുപ്പും അനിതരസാധാരണമാണ്. രണ്ട് ദിവസത്തിന് ശേഷം, കച്ചിലെ ജനങ്ങളും അവരുടെ പുതുവര്‍ഷം അതായത് 'ആഷാഢി ബീജ്' ആഘോഷിക്കാന്‍ പോകുന്നു. കച്ചിലെ മഴയുടെ തുടക്കത്തിന്റെ പ്രതീകമായി 'ആഷാഢി ബീജ്' കണക്കാക്കപ്പെടുന്നു എന്നതും യാദൃശ്ചികമാണ്. ഇത്രയും വര്‍ഷമായി ഞാന്‍ കച്ചിലേക്ക് വരികയും പോവുകയും ചെയ്യുന്നു, അവിടെയുള്ള ആളുകളെ സേവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇതിലൂടെ കച്ചിലെ ജനങ്ങളുടെ ധൈര്യവും അതിജീവനശക്തിയും എനിക്ക് നന്നായി അറിയാം. രണ്ട് പതിറ്റാണ്ട് മുമ്പ് ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഒരിക്കലും കരകയറില്ലെന്ന് പറയപ്പെട്ടിരുന്ന കച്ച് ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ജില്ലകളിലൊന്നാണ്. 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശത്തില്‍നിന്ന് അതിവേഗം കച്ചിലെ ജനങ്ങള്‍ ഉയര്‍ന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളേ, പ്രകൃതിദുരന്തങ്ങള്‍ സംഭവിയ്ക്കുന്നത് തടയാന്‍ ആര്‍ക്കും ആവില്ല. പക്ഷേ, വര്‍ഷങ്ങളായി ഇന്ത്യ വികസിപ്പിച്ചെടുത്ത ദുരന്തനിവാരണ സംവിധാനത്തിന്റെ കരുത്ത് ഇന്ന് ഒരു മാതൃകയായി മാറുകയാണ്. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാന്‍ ഒരു മികച്ച മാര്‍ഗമാണ് പ്രകൃതി സംരക്ഷണം. ഇന്ന് മഴക്കാലത്ത് ഈ ദിശയിലുള്ള നമ്മുടെ ഉത്തരവാദിത്തം പൂര്‍വാധികം വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഇന്ന് 'കാച്ച് ദ റെയിന്‍' പോലുള്ള പ്രചാരണങ്ങളിലൂടെ രാജ്യം കൂട്ടായ ശ്രമങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മാസം 'മന് കി ബാത്തില്‍' ജലസംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് നമ്മള് ചര്‍ച്ച ചെയ്തിരുന്നു. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചു നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന ആളുകളെ കുറിച്ച് ഇത്തവണയും കത്തെഴുതി അറിയിച്ചിട്ടുണ്ട്. അത്തരത്തിലൊരു സുഹൃത്താണ് യു.പി.യിലെ ബാന്ദ ജില്ലയിലെ തുളസിറാം യാദവ്. ലുക്ത്തര ഗ്രാമപഞ്ചായത്തിന്റെ തലവനാണ് തുളസിറാം യാദവ്. ബാന്ദ, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ഈ വെല്ലുവിളികളെ മറികടക്കാന്‍ ഗ്രാമത്തിലെ ജനങ്ങളെയും ഒപ്പം കൂട്ടി ശ്രീ.തുളസിറാം പ്രദേശത്ത് 40ലധികം കുളങ്ങള്‍ നിര്‍മ്മിച്ചു. വയലുകളിലെ വെള്ളം വയലുകള്‍ക്കും, ഗ്രാമങ്ങളിലെ വെള്ളം ഗ്രാമങ്ങള്‍ക്കും ഇതായിരുന്നു ശ്രീ.തുളസിറാമിന്റെ ദൗത്യത്തിന്റെ അടിസ്ഥാനം. അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമായി ആ ഗ്രാമത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് മെച്ചപ്പെടുന്നു. അതുപോലെ യു.പി. ഹാപുര്‍ ജില്ലയില്‍ പ്രവാഹലുപ്തമായ ഒരു നദിയെ ജനങ്ങള്‍ കൂട്ടായ്മയിലൂടെ പുന:രുജ്ജീവിപ്പിച്ചു. ഇവിടെ പണ്ട് 'നീം' എന്നൊരു നദി ഉണ്ടായിരുന്നു. കാലക്രമേണ ആ നദി അപ്രത്യക്ഷമായി. പക്ഷേ, പ്രദേശിക സ്മൃതികളിലും നാടോടിക്കഥകളിലും ഈ നദി എല്ലായ്പ്പോഴും ഓര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍, തങ്ങളുടെ ഈ പ്രകൃതിദത്ത പൈതൃകത്തെ പുന:രുജ്ജീവിപ്പിക്കാന്‍ ആളുകള്‍ തീരുമാനിച്ചു. ജനങ്ങളുടെ കൂട്ടായ പ്രയത്നത്താല്‍ ഇപ്പോള്‍ 'നീം'നദി വീണ്ടും പ്രവാഹസന്നദ്ധമായിരിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനം അമൃത് സരോവര്‍ എന്ന പേരില്‍ വികസിപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഈ നദികളും കനാലുകളും തടാകങ്ങളും ജലസ്രോതസ്സുകള്‍ മാത്രമല്ല, ജീവിതത്തിന്റെ നിറങ്ങളും വികാരങ്ങളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലും സമാനമായ ഒരു ദൃശ്യം കണ്ടിരുന്നു. ഈ പ്രദേശം മിക്കവാറും വരള്‍ച്ചയുടെ പിടിയിലാണ്. അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 'നിലവണ്ടെ' അണക്കെട്ടിന്റെ കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പരീക്ഷണത്തിനായി കനാലില്‍ വെള്ളം തുറന്നുവിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ശരിക്കും വൈകാരികമായിരുന്നു. ഹോളി, ദീപാവലി ഉത്സവംപോലെ ഗ്രാമത്തിലെ ജനങ്ങള്‍ നൃത്തം ചെയ്യുകയായിരുന്നു.
സുഹൃത്തുക്കളെ, മാനേജ്മെന്റിന്റെ കാര്യം പറയുമ്പോള്‍, ഇന്ന് ഞാന്‍ ഛത്രപതി ശിവാജി മഹാരാജിനെയും ഓര്‍ക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയ്ക്കൊപ്പം, അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും ഭരണനിര്‍വഹണപാടവത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ചും, ഛത്രപതി ശിവാജി മഹാരാജ് ജലവിഭവ വിനിയോഗത്തിനെയും നാവികസേനയെയും സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അവ ഇപ്പോഴും ഇന്ത്യന്‍ ചരിത്രത്തിന്റെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നവയാണ്. അദ്ദേഹം നിര്‍മ്മിച്ച കോട്ടകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കടലിന് നടുവില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു. ഈ മാസം ആദ്യം ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വര്‍ഷം തികഞ്ഞു. ഈ സന്ദര്‍ഭം വലിയ ആഘോഷമായി കൊണ്ടാടുന്നു. ഈ സമയത്ത് മഹാരാഷ്ട്രയിലെ റായ്ഗഡ് കോട്ടയില്‍ ഇതുമായി ബന്ധപ്പെട്ട വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് 2014-ല്‍ ആ പുണ്യഭൂമിയില്‍ പ്രണാമം അര്‍പ്പിക്കാന്‍ റായ്ഗഢില് പോകാനുള്ള ഭാഗ്യം എനിക്കുണ്ടായതായി ഓര്‍ക്കുന്നു. ഈ അവസരത്തില്‍ ഛത്രപതി ശിവജി മഹാരാജിന്റെ ഭരണനിര്‍വഹണ വൈദഗ്ധ്യം അറിയേണ്ടതും അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, അദ്ദേഹത്തില്‍ നിന്ന് പഠിക്കാം. ഇത് നമ്മുടെ പൈതൃകത്തില്‍ അഭിമാനബോധം വളര്‍ത്തുകയും ഭാവിയിലേക്കുള്ള നമ്മുടെ കടമകള്‍ നിര്‍വഹിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാമസേതു പണിയാന്‍ മുന്നിട്ടിറങ്ങിയ രാമായണത്തിലെ ചെറിയ അണ്ണാറാക്കണനെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കണം. ഉദ്ദേശ്യം നല്ലതാണെങ്കില്‍, പ്രയത്നങ്ങളില്‍ സത്യസന്ധതയുണ്ടെങ്കില്‍, ഒരു ലക്ഷ്യവും പ്രയാസകരമല്ല എന്നതാണ് ഇതിനര്‍ത്ഥം. ഈ ഉദാത്തമായ ഉദ്ദേശത്തോടെ ഇന്ത്യയും ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടുകയാണ്. ടി.ബി അഥവാ ക്ഷയ രോഗം ആണ് ആ വെല്ലുവിളി. 2025-ഓടെ ക്ഷയരോഗമുക്ത ഭാരതം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളത്. തീര്‍ച്ചയായും വളരെ വലിയ ഒരു കടമ്പയാണത്. ടി.ബി. എന്നു കേള്‍ക്കുമ്പോള്‍ തന്നെ കുടുംബാംഗങ്ങള്‍ പോലും അകന്നു പോകുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. എന്നാല്‍ ഇന്ന് ക്ഷയരോഗിയെ കുടുംബാംഗമായി കണ്ട് അവരെ സഹായിച്ചുവരുന്ന പ്രവണതയാണുള്ളത്. ഈ ക്ഷയരോഗത്തെ വേരോടെ ഇല്ലാതാക്കാന്‍ നിക്ഷയ് മിത്ര് അംഗങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് നിരവധി സാമൂഹിക സംഘടനകള്‍ നിക്ഷയ് മിത്രങ്ങളായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ആയിരക്കണക്കിന് ആളുകള്‍ തന്നെ മുന്നോട്ട് വന്ന് ടി.ബി. രോഗികളെ ദത്തെടുത്തിട്ടുണ്ട്. ക്ഷയരോഗികളെ സഹായിക്കാന്‍ എത്രയെത്ര കുട്ടികളാണ് വന്നിരിക്കുന്നത്. ജനപങ്കാളിത്തമാണ് ഈ പ്രചാരണത്തിന്റെ ഏറ്റവും വലിയ ശക്തി. ഈ പങ്കാളിത്തം മൂലം ഇന്ന് 10 ലക്ഷത്തിലധികം ടി.ബി. രോഗികളെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പുണ്യപ്രവൃത്തി ചെയ്തത് ഏകദേശം 85,000ത്തോളം നിക്ഷയ് മിത്രങ്ങളാണ്. രാജ്യത്തെ നിരവധി സര്‍പഞ്ചുമാര്‍, ഗ്രാമത്തലവന്മാര് തുടങ്ങിയവര്‍ ടി.ബി. നിര്‍മ്മാര്‍ജ്ജനം എന്ന ഈ കടമ എറ്റെടുത്തിരിക്കുന്നുവെന്നു അറിയുമ്പോള്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു.
നൈനിറ്റാളിലെ ഒരു ഗ്രാമത്തിലെ നിക്ഷയ് മിത്രയായ ശ്രീ. ദീകര്‍ സിംഗ് മേവാടി ആറ് ടി.ബി. രോഗികളെ ദത്തെടുത്തു. അതുപോലെ, കിന്നൗറിലെ ഒരു ഗ്രാമപഞ്ചായത്ത് മേധാവി ശ്രീ. ഗ്യാന്‍ സിംഗ്, അദ്ദേഹത്തിന്റെ ബ്ലോക്കിലെ ടി.ബി. രോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കുന്നതില് ഏര്‍പ്പെട്ടിരിക്കുകയാണ്. ടി.ബി. മുക്ത ഭാരതം എന്ന പ്രചരണത്തില്‍ പങ്കാളികളാകാന്‍ നമ്മുടെ കുട്ടികളും യുവസുഹൃത്തുക്കളും ഒട്ടും പിന്നിലല്ല. ഹിമാചല്‍ പ്രദേശിലെ ഊനായിലുള്ള 7 വയസ്സുകാരി നളിനി സിംഗിന്റെ പ്രവൃത്തി നോക്കൂ. നളിനി അവളുടെ പോക്കറ്റ് മണിയില്‍ നിന്ന്, ടി.ബി. രോഗികളെ സഹായിക്കുന്നു. കുട്ടികള്‍ സമ്പാദ്യകുടുക്ക (പിഗ്ഗി ബാങ്ക്) എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാം, എന്നാല്‍ മദ്ധ്യപ്രദേശിലെ കട്നി ജില്ലയില്‍ നിന്ന് 13 വയസ്സുള്ള മീനാക്ഷിയും, പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് 11 വയസ്സുള്ള ബശ്വര്‍ മുഖര്‍ജിയും വ്യത്യസ്തരായ രണ്ടു കുട്ടികളാണ്. ഈ രണ്ട് കുട്ടികളും തങ്ങളുടെ കുടുക്കയിലെ പണം ടി.ബി. മുക്ത ഭാരത പ്രചാരണത്തിനായി നല്കി. ഈ ഉദാഹരണങ്ങളെല്ലാം വൈകാരികമാണെന്നതിനുപുറമെ, വളരെ പ്രചോദനാത്മകവുമാണ്. ഇത്രയും ചെറുപ്പത്തില്‍ തന്നെ വലുതായി ചിന്തിക്കുന്ന ഈ കുട്ടികളെയെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യാന്‍ എപ്പോഴും തയ്യാറാണ് എന്നത് നമ്മള് ഭാരതീയരുടെ സ്വഭാവമാണ്. നാം നമ്മുടേതിനെ സ്നേഹിക്കുകയും പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അതിനൊരു ഉദാഹരണം ആണ് ജപ്പാന്റെ 'മിയാവാക്കി' എന്ന സാങ്കേതിക വിദ്യ. ചില സ്ഥലങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമായിട്ടില്ലെങ്കില്‍, ആ പ്രദേശം വീണ്ടും ഹരിതാഭമാക്കാന്‍ മിയാവാക്കി വിദ്യ വളരെ നല്ല മാര്‍ഗമാണ്. മിയാവാക്കി വനങ്ങള്‍ അതിവേഗം വ്യാപിക്കുകയും രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്കുള്ളില്‍ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത് വളരെ വേഗത്തില്‍ പടരുകയാണ്. കേരളത്തില്‍ നിന്നുള്ള അധ്യാപകനായ ശ്രീ. റാഫി രാംനാഥ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തിന്റെ മുഖം മാറ്റി. യഥാര്‍ത്ഥത്തില്‍, ശ്രീ. രാംനാഥ് തന്റെ വിദ്യാര്‍ത്ഥികളോട് പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തില്‍ വിശദീകരിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം തന്നെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ പൂന്തോട്ടം ഇപ്പോള്‍ ഒരു ജൈവവൈവിധ്യ മേഖലയായി മാറിയിരിക്കുന്നു. തന്റെ ഈ വിജയം അദ്ദേഹത്തെ കൂടുതല്‍ പ്രചോദിപ്പിച്ചു. ഇതിനുശേഷം ശ്രീ. റാഫി 'മിയാവാക്കി'യുടെ സാങ്കേതികതയില്‍ ഒരു മിനി ഫോറസ്റ്റ് ഉണ്ടാക്കി അതിന് 'വിദ്യാവനം' എന്ന് പേരിട്ടു. ഒരു അദ്ധ്യാപകന് മാത്രമേ ഇത്രയും മനോഹരമായ പേര് ഇടാന്‍ കഴിയൂ - 'വിദ്യാവനം'. ശ്രീ.രാംനാഥിന്റെ ഈ 'വിദ്യാവനത്തില്‍' 115 ഇനങ്ങളിലുള്ള 450-ലധികം മരങ്ങള്‍ ഒരു ചെറിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയെ സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ സഹായിക്കുന്നു. സമീപത്തെ സ്കൂള്‍ കുട്ടികള്‍, സാധാരണ പൗരന്മാര് തുടങ്ങി ധാരാളം പേര് ഈ മനോഹരമായ സ്ഥലം കാണാന്‍ തടിച്ചുകൂടുന്നു. മിയാവാക്കി മരങ്ങള്‍ നഗരങ്ങളില്‍ പോലും എളുപ്പത്തില്‍ വളര്‍ത്താം. ഗുജറാത്തിലെ കേവഡിയാറിലെ ഏക്താ നഗറില്‍ കുറച്ചുനാള്‍ മുമ്പ് ഞാന്‍ മിയാവാക്കി വനം ഉദ്ഘാടനം ചെയ്തിരുന്നു.
കച്ചിലും 2001-ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി 'മിയാവാക്കി' ശൈലിയില്‍ സ്മാരക വനം നിര്‍മിച്ചിട്ടുണ്ട്. കച്ച് പോലെയുള്ള ഒരു സ്ഥലത്തെ അതിന്റെ വിജയം, പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ പ്രതികൂലമായിരിക്കെ പോലും ഈ സാങ്കേതികോപായം എത്രത്തോളം ഫലപ്രദമാണെന്ന് കാണിക്കുന്നു. അതുപോലെ അംബാജിയിലും പാവാഗഡിലും 'മിയാവാക്കി' രീതിയിലൂടെ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ലഖ്നൗവിലെ അലീഗഞ്ചിലും 'മിയാവാക്കി' പൂന്തോട്ടം ഒരുക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ, മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി 60-ലധികം വനങ്ങള്‍ വച്ചു പിടിപ്പിച്ചു വരുന്നു. ഇന്ന് ഈ സാങ്കേതികോപായം ലോകമെമ്പാടും ഇഷ്ടപ്പെടുന്നു. സിംഗപ്പൂര്‍, പാരീസ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മിയാവാക്കിയുടെ രീതിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ എന്റെ നാട്ടുകാരോട്, പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഭൂമിയെയും പ്രകൃതിയെയും ഹരിതാഭവും ശുചിത്വപൂര്‍ണ്ണമാക്കുന്നതില്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കാനാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് ജമ്മു കാശ്മീരിനെക്കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ചിലപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ടൂറിസം കാരണം, ചിലപ്പോള്‍ ജി 20 യുടെ മികച്ച സംഘാടനം നിമിത്തം കാശ്മീരിലെ 'നാദ്രു' രാജ്യത്തിന് പുറത്തും എങ്ങനെ പ്രിയങ്കരമാകുന്നു എന്ന് മുമ്പ് ഞാന്‍ 'മന് കി ബാത്തില്‍' നിങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ജനങ്ങള്‍ ഒരു അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്തിരിക്കുന്നു. ബാരാമുള്ളയില്‍ ഏറെ നാളായി കൃഷി നടക്കുന്നുണ്ടെങ്കിലും ഇവിടെ പാലിന് ക്ഷാമം നേരിട്ടിരുന്നു. ബാരാമുള്ളയിലെ ജനങ്ങള്‍ ഈ വെല്ലുവിളി ഒരു അവസരമായി ഏറ്റെടുത്തു. വലിയൊരു വിഭാഗം ആളുകള്‍ ഇവിടെ ക്ഷീരോത്പാദനം തുടങ്ങി. ഈ ജോലിക്ക് ഏറ്റവും മുന്‍നിരയില്‍ അണി നിരന്നത് ഇവിടത്തെ സ്ത്രീകളാണ്. ഇശ്രത്ത് നബി അതിനൊരുദാഹരണമാണ്. ബിരുദധാരിണിയായ ഇശ്രത്ത് മീര്‍ സിസ്റ്റേഴ്സ് ഡയറി ഫാം തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 150 ലിറ്റര്‍ പാലാണ് അവരുടെ ഡയറി ഫാമില്‍ നിന്ന് വിറ്റഴിക്കുന്നത്. സോപോറില്‍ നിന്നുള്ള അത്തരമൊരു സുഹൃത്താണ് വസീം അനായത്ത്. വസീമിന് രണ്ട് ഡസനിലധികം കന്നുകാലികളുണ്ട്. അദ്ദേഹം പ്രതിദിനം ഇരുനൂറിലധികം ലിറ്റര്‍ പാല് വില്‍ക്കുന്നു. മറ്റൊരു യുവാവായ ആബിദ് ഹുസൈനും ക്ഷീരോത്പാദകനാണ്. അദ്ദേഹത്തിന്റെ ജോലിയും അഭിവൃദ്ധിപ്പെടുന്നു. ഇത്തരക്കാരുടെ കഠിനാധ്വാനം കാരണം പ്രതിദിനം 5.5 ലക്ഷം ലിറ്റര്‍ പാലാണ് ബാരാമുള്ളയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബാരാമുള്ള മുഴുവന്‍ പുതിയ ധവളവിപ്ലവത്തിന്റെ പ്രതീകമായി മാറുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 500-ലധികം ഡയറി യൂണിറ്റുകള്‍ ഇവിടെ വന്നു. നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗവും സാധ്യതകള്‍ നിറഞ്ഞതാണ് എന്നതിന്റെ തെളിവാണ് ബാരാമുള്ളയിലെ ക്ഷീര വ്യവസായം. ഏത് ലക്ഷ്യവും നേടിയെടുക്കുന്നതിലൂടെ ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തി കാണാനാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ മാസം കായിക ലോകത്ത് നിന്ന് ഇന്ത്യയെ സംബന്ധിച്ച് ആഹ്ളാദ കരമായ നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ആദ്യമായി നേടിയാണ് ഇന്ത്യന്‍ ടീം ത്രിവര്‍ണപതാകയുടെ പ്രതാപം ഉയര്‍ത്തിയത്. ഈ മാസം നമ്മുടെ പുരുഷ ഹോക്കി ടീം ജൂനിയര്‍ ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. ഇതോടെ ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജയം നേടിയ ടീമായി നാം മാറി. നമ്മുടെ ജൂനിയര്‍ ടീമും ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഈ ടൂര്‍ണമെന്റിലെ ആകെ സ്വര്‍ണത്തില്‍ 20 ശതമാനവും ഇന്ത്യയുടെ അക്കൗണ്ടില്‍ മാത്രം എത്തിയിട്ടുണ്ട്. ഈ ജൂണില്‍ ഏഷ്യന്‍ അണ്ടര്‍ ട്വന്റി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും നടന്നിരുന്നു. ഇതില്‍ 45 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.
സുഹൃത്തുക്കളേ, ഒരു കാലത്ത് നമ്മള് അന്താരാഷ്ട്ര മേളകളെകുറിച്ച് അറിഞ്ഞിരുന്നു, പക്ഷേ, അവയില്‍ പലപ്പോഴും ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. പക്ഷേ, ഇന്ന്, കഴിഞ്ഞ ഏതാനും ആഴ്ചകളിലെ വിജയങ്ങള്‍ മാത്രമാണ് ഞാന്‍ പരാമര്‍ശിക്കുന്നത്, എന്നിട്ടും നമ്മുടെ പട്ടിക വളരെ നീണ്ടതാണ്. ഇതാണ് നമ്മുടെ യുവത്വത്തിന്റെ യഥാര്‍ത്ഥ ശക്തി. നിരവധി കായിക മത്സരങ്ങളില്‍ ഇതാദ്യമായി ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിക്കുന്നു. ഉദാഹരണത്തിന്, ലോംഗ്ജമ്പില്‍, പാരീസ് ഡയമണ്ട് ലീഗ് പോലുള്ള അഭിമാനകരമായ ഇനങ്ങളില്‍ ശ്രീ. മുരളിശ്രീശങ്കര്‍ രാജ്യത്തിനായി വെങ്കലം നേടിയിട്ടുണ്ട്. ഈ മത്സര ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അത്തരത്തിലുള്ള ഒരു വിജയം കിര്‍ഗിസ്ഥാനിലും നമ്മുടെ അണ്ടർ 17 വനിതാ ഗുസ്തി ടീം നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഈ കായികതാരങ്ങളെയും അവരുടെ മാതാപിതാക്കളെയും പരിശീലകരെയും അവരുടെ പരിശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യാന്തര മത്സരങ്ങളില്‍ രാജ്യം നേടിയ ഈ വിജയത്തിന് പിന്നില്‍ ദേശീയ തലത്തിലുള്ള നമ്മുടെ കായിക താരങ്ങളുടെ കഠിനാധ്വാനമുണ്ട്. ഇന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ആവേശത്തോടെ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. കളിക്കാര്‍ക്ക് കളിക്കാനും ജയിക്കാനും തോല്‍വിയില്‍ നിന്ന് പഠിക്കാനും അവ അവസരം നല്കുന്നു. ഉദാഹരണത്തിന്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഈയിടെ ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത യുവാക്കളില്‍ വലിയ ആവേശവും ഉത്സാഹവും കാണാന്‍ കഴിഞ്ഞു. ഈ ഗെയിമുകളില്‍ പതിനൊന്ന് റെക്കോര്‍ഡുകള്‍ നമ്മുടെ യുവാക്കള്‍ തകര്‍ത്തു. ഇതില്‍ പഞ്ചാബ് സര്‍വകലാശാല, അമൃത്സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാല, കര്‍ണാടകയിലെ ജെയിന് സര്‍വകലാശാല എന്നിവയാണ് മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
സുഹൃത്തുക്കളേ, ഇത്തരം ടൂര്‍ണമെന്റുകളുടെ ഒരു പ്രധാന വശം യുവ കളിക്കാരുടെ പ്രചോദനാത്മകമായ നിരവധി കഥകള്‍ മുന്നിലെത്തുന്നു എന്നതാണ്. അസമിലെ കോട്ടണ്‍ യൂണിവേഴ്സിറ്റിയിലെ അന്യതം രാജ്കുമാര് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ തുഴച്ചില്‍ ഇനത്തില്‍ പങ്കെടുത്ത ആദ്യ ദിവ്യാംഗ അത്ലറ്റായി. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിട്ടും ഷോട്ട്പുട്ടില്‍ ബര്‍കത്തുല്ല സര്‍വകലാശാലയിലെ നിധി പവയ്യ സ്വര്‍ണമെഡല്‍ നേടി. കഴിഞ്ഞ വര്‍ഷം കണങ്കാലിനേറ്റ പരിക്ക് മൂലം ബംഗളൂരുവില്‍ പരാജയപ്പെട്ട സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയിലെ ശുഭം ഭണ്ഡാരെ ഇത്തവണ സ്റ്റീപ്പിള്‍ ചേസിലെ സ്വര്‍ണ മെഡല്‍ ജേതാവായി. ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയിലെ സരസ്വതി കുണ്ടുവാണ് അവരുടെ കബഡി ടീമിന്റെ ക്യാപ്റ്റന്‍. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അവര്‍ ഇവിടെ എത്തിയത്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പല കായികതാരങ്ങള്‍ക്കും ടോപ്സ് സ്കീമില്‍ നിന്ന് ധാരാളം സഹായം ലഭിക്കുന്നുണ്ട്. നമ്മുടെ കളിക്കാര്‍ എത്രത്തോളം അധ്വാനിക്കുന്നുവോ അത്രത്തോളം ഉയരങ്ങളിൽ അവരെത്തും .
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജൂണ്‍ 21 ഇതാ സമാഗതമായിരിക്കുന്നു. ഇത്തവണയും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള ആളുകള്‍ രാജ്യാന്തര യോഗ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'വസുധൈവ കുടുംബക'ത്തിന് യോഗ, എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. അതായത് എല്ലാവരുടെയും ക്ഷേമത്തിനായുള്ള യോഗ, 'ഒരു ലോകം ഒരു കുടുംബം'. എല്ലാവരേയും ഒന്നിപ്പിക്കുകയും ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്യുന്ന യോഗയുടെ ചൈതന്യം ഇത് പ്രകടിപ്പിക്കുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും രാജ്യത്തിന്റെ എല്ലാ കോണുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും.
സുഹൃത്തുക്കളേ, ഇത്തവണ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കും. സോഷ്യല്‍ മീഡിയയില്‍ പോലും യോഗാദിനത്തോട് വലിയ ആവേശമാണ് ഞാന്‍ കാണുന്നത്. സുഹൃത്തുക്കളേ, നിങ്ങളുടെ ജീവിതത്തില്‍ യോഗ സ്വീകരിക്കണമെന്നും അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇപ്പോഴും യോഗയുമായി ബന്ധപ്പെട്ടിട്ടില്ലെങ്കില്‍, ജൂണ്‍ 21 ഇതിനുള്ള മികച്ച അവസരമാണ്. എന്തായാലും യോഗയില്‍ അധികം ചടുലതയുടെ ആവശ്യമില്ല. നോക്കൂ, നിങ്ങള്‍ യോഗയില്‍ ചേരുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റമുണ്ടാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റന്നാള്‍ അതായത് ജൂണ്‍ 20 ചരിത്രപരമായ രഥയാത്രയുടെ ദിവസമാണ്. രഥയാത്രയ്ക്ക് ലോകമെമ്പാടും ഒരു പ്രത്യേക വ്യക്തിത്വമുണ്ട്. ഭഗവാന് ജഗന്നാഥന്റെ രഥയാത്ര രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ ആര്‍ഭാടത്തോടെയാണ് നടക്കുന്നത്. ഒഡീഷയിലെ പുരിയിലെ രഥയാത്ര അത്ഭുതകരമാണ്. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ അഹമ്മദാബാദിലെ വലിയ രഥയാത്രയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കുമായിരുന്നു. ഈ രഥയാത്രകളില്‍ രാജ്യമെമ്പാടുമുള്ള ആളുകള്‍, എല്ലാ സമൂഹവും, എല്ലാ ശ്രേണിയിലുള്ളവരും ഒത്തുചേരുന്ന രീതി തന്നെ മാതൃകാപരമാണ്. വിശ്വാസത്തോടൊപ്പം 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' എന്നതിന്റെ പ്രതിഫലനം കൂടിയാണിത്. ഈ പുണ്യ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. എല്ലാ നാട്ടുകാര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നല്കി ജഗന്നാഥന് അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ പാരമ്പര്യവും സംസ്കാരവുമായി ബന്ധപ്പെട്ട ഉത്സവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രാജ്യത്തെ രാജ്ഭവനുകളില്‍ നടക്കുന്ന ശ്രദ്ധേയമായ പരിപാടികളെ കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്തെ രാജ്ഭവനുകള്‍ സാമൂഹികവും വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളാല്‍ തിരിച്ചറിയപ്പെടുകയാണ്. ഇന്ന് നമ്മുടെ രാജ്ഭവന്, ടി.ബി.മുക്ത ഭാരതം എന്ന കാമ്പെയ്നിന്റെയും ജൈവ കൃഷിയുമായി ബന്ധപ്പെട്ട കാമ്പെയ്നിന്റെയും പതാകവാഹകരാകുകയാണ്. മുന്‍കാലങ്ങളില്‍, ഗുജറാത്ത്, ഗോവ, തെലങ്കാന, മഹാരാഷ്ട്ര, സിക്കിം എന്നിങ്ങനെ വ്യത്യസ്തമായ രാജ്ഭവനുകള്‍ സ്ഥാപക ദിനങ്ങള്‍ ആഘോഷിച്ച ആവേശം തന്നെ ഇതിന് ഉദാഹരണമാണ്. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തെ ശാക്തീകരിക്കുന്ന ഒരു അത്ഭുതകരമായ സംരംഭമാണിത്.
സുഹൃത്തുക്കളേ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. നമ്മുടെ ജനാധിപത്യ ആശയങ്ങളെ നാം പരമപ്രധാനമായി കണക്കാക്കുന്നു. നമ്മുടെ ഭരണഘടനയെ നാം പരമപ്രധാനമായി കണക്കാക്കുന്നു, അതിനാല്‍ ജൂണ്‍ 25 നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ദിവസം. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിര്‍ത്തു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ അക്കാലത്ത് വളരെയധികം പീഡിപ്പിക്കപ്പെട്ടു, ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് നടുങ്ങുന്നു. ഈ ക്രൂരതകള്‍ക്ക് പോലീസും ഭരണകൂടവും നല്കിയ ശിക്ഷയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'സംഘര്‍ഷ് മേ ഗുജറാത്ത്' എന്ന പേരില്‍ ഒരു പുസ്തകം എഴുതാന്‍ അക്കാലത്ത് എനിക്കും അവസരം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അടിയന്തരാവസ്ഥയെക്കുറിച്ച് എഴുതിയ മറ്റൊരു പുസ്തകം എന്റെ മുന്നില്‍ വന്നു 'ടോർചർ ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് ഇൻ ഇന്ത്യ'. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരോട് ഭരണകൂടം എങ്ങനെയാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്ന് വിവരിക്കുന്നു. ഈ പുസ്തകത്തില്‍ നിരവധി കേസ് സ്റ്റഡീസ് ഉണ്ട്. ധാരാളം ചിത്രങ്ങളുണ്ട്. നാം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ നാം അവലോകനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും ഇന്നത്തെ യുവതലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, വര്‍ണ്ണാഭമായ മുത്തുകളാല്‍ അലങ്കരിച്ച മനോഹരമായ ഒരു മാലയാണ് 'മന് കി ബാത്ത്', ഓരോ മുത്തും അദ്വിതീയവും അമൂല്യവുമാണ്. ഈ പരിപാടിയുടെ ഓരോ അദ്ധ്യായവും ജീവസ്സുറ്റതാണ്. കൂട്ടായ്മയുടെ വികാരത്തോടൊപ്പം, സമൂഹത്തോടുള്ള കടമയും സേവന ബോധവും ഇത് നമ്മില്‍ നിറയ്ക്കുന്നു. സാധാരണയായി നാം കേള്‍ക്കാത്തതും വായിക്കാത്തതുമായ നിരവധി വിഷയങ്ങളെ കുറിച്ച് ഇവിടെ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 'മന് കി ബാത്തില്‍' ഒരു വിഷയം പരാമര്‍ശിച്ചതിനെ തുടര്‍ന്ന് എത്രയോ പേര്‍ക്ക് പുതിയ പ്രചോദനം ലഭിച്ചുവെന്ന് നാം പലപ്പോഴും കാണാറുണ്ട്. ഈയിടെ എനിക്ക് രാജ്യത്തെ പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി ആനന്ദാ ശങ്കര്‍ ജയന്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ആ കത്തില്‍, കഥ പറയലിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്ത 'മന് കി ബാത്ത്'ന്റെ അദ്ധ്യായത്തെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. ആ പരിപാടിയില്‍, ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ കഴിവുകളെ നാം അഭിനന്ദിച്ചിരുന്നു. 'മന് കി ബാത്തി'ന്റെ ആ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആനന്ദാ ശങ്കര്‍ ജയന്ത് 'കുട്ടി കഹാനി'' ഒരുക്കിയിരിക്കുന്നു. വിവിധ ഭാഷകളിലുള്ള കുട്ടികള്‍ക്കായുള്ള മികച്ച കഥകളുടെ സമാഹാരമാണിത്. ഈ ശ്രമവും വളരെ നല്ലതാണ്. കാരണം ഇത് നമ്മുടെ സംസ്കാരത്തോടുള്ള കുട്ടികളുടെ അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഈ കഥകളുടെ രസകരമായ ചില വീഡിയോകളും അവര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആനന്ദാ ശങ്കര്‍ ജയന്തിന്റെ ഈ പ്രയത്നത്തെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം, നാട്ടുകാരുടെ നല്ല പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നിയതിനാലാണ്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവര്‍ തങ്ങളുടെ കഴിവുകള്‍ കൊണ്ട് രാജ്യത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയില്‍ പുതിയ ഉന്മേഷം നിറയ്ക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ശക്തിയാണിത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണ 'മന് കി ബാത്തില്‍' ഇത്ര മാത്രം. പുതിയ വിഷയങ്ങളുമായി അടുത്ത തവണ വീണ്ടും കാണാം. മഴക്കാലമാണ്, അതിനാല്‍ നിങ്ങളുടെ ആരോഗ്യം നന്നായി സൂക്ഷിക്കുക. സമീകൃതാഹാരം കഴിക്കുക, ആരോഗ്യവാനായിരിക്കുക. യോഗ ചെയ്യുക. ഇപ്പോള്‍ പല സ്കൂളുകളിലും വേനല്‍ അവധിയും അവസാനിക്കാനിരിക്കുകയാണ്. അവസാന ദിവസത്തെക്കായി ഹോംവർക്ക് മാറ്റി വയ്ക്കരുതെന്നു ഞാന്‍ കുട്ടികളോട് പറയുന്നു. ജോലി പൂര്‍ത്തിയാക്കി സുഖമായിരിക്കുക.
വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന് കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന് കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന് കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന് കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന് കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന് കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന് കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ ദിവസങ്ങളില്‍ 'മന് കി ബാത്തി'ല്‍ നാം കാശീ-തമിഴ് സംഗമത്തെക്കുറിച്ചും സൗരാഷ്ട്ര-തമിഴ് സംഗമത്തെക്കുറിച്ചും സംസാരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാരാണസിയില്‍ കാശീ-തെലുങ്ക് സംഗമം നടന്നത്. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന സങ്കല്പത്തിന് ശക്തിയേകുന്ന മറ്റൊരു ഉദ്യമംകൂടി രാജ്യത്തു നടന്നു. ആ ഉദ്യമമാണ് യുവസംഗമം. ഈ ഉദ്യമത്തെക്കുറിച്ച് വിസ്തരിച്ച്, ഈ ശ്രേഷ്ഠമായ ഉദ്യമത്തിലേര്പ്പെട്ടിരിക്കുന്നവരോടുതന്നെ ചോദിക്കാമെന്നു ഞാന്‍ കരുതി. എന്നോടൊപ്പം ഇപ്പോള്‍ ഫോണില്‍ രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നിട്ടുണ്ട്. ഒരാള്‍ അരുണാചല്‍ പ്രദേശിലെ ഗ്യാമര്ന്യോകുംജി. മറ്റേയാള്‍ ബീഹാറിന്റെ പുത്രി വിശാഖാ സിംഹ്ജി. വരൂ, ആദ്യം നമുക്ക് ഗ്യാമര്ന്യോകുമായി സംസാരിക്കാം.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, നമസ്ക്കാരം.
ഗ്യാമര്‍ : നമസ്ക്കാരം മോദിജി.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, ആദ്യം ഞാന്‍ താങ്കളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
ഗ്യാമര്‍ : മോദിജി, താങ്കള്‍ താങ്കളുടെ വിലപ്പെട്ട സമയം എന്നോട്
സംസാരിക്കാന്‍ കണ്ടെത്തിയതിന് ആദ്യം തന്നെ ഞാന്‍ താങ്കളോടും കേന്ദ്ര ഗവണ്മെന്റിനോടുമുള്ള എന്റെ കടപ്പാട് അറിയിക്കട്ടെ. അരുണാചല്‍പ്രദേശിലെ National Institute of Technology യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍.
പ്രധാനമന്ത്രി : വീട്ടില്‍ അച്ഛനും മറ്റും എന്തുചെയ്യുന്നു?
ഗ്യാമര്‍ : എന്റെ അച്ഛന് ചില്ലറ വ്യാപാരങ്ങളും കുറച്ച് കൃഷികാര്യങ്ങളുമായി കഴിയുന്നു.
പ്രധാനമന്ത്രി : 'യുവസംഗമ'ത്തെപ്പറ്റി താങ്കള്‍ എങ്ങിനെയറിഞ്ഞു? 'യുവ
സംഗമ'ത്തിന് എവിടെപ്പോയി? എങ്ങിനെ പോയി? എങ്ങനുണ്ടായിരുന്നു ?
ഗ്യാമര്‍ : മോദിജീ, 'യുവസംഗമ'ത്തിന് ഞങ്ങളുടെ സ്ഥാപനം, NITയില്‍
നിന്നാണ് എനിയ്ക്ക് ഇതില്‍ പങ്കെടുക്കാനാകുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചു. ഇത് നല്ലൊരു പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി. ഇതിലൂടെ ഏകഭാരതം ശ്രേഷ്ഠഭാരതം ദർശനത്തിലും പങ്കാളിയാകാന്‍ സാധിയ്ക്കും. എനിക്ക് കുറച്ചു നല്ല കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം കിട്ടുമല്ലോ. താമസിയാതെ ഞാന്‍ വെബ് സൈറ്റില്‍ പോയി enrol ചെയ്തു. എന്റെ അനുഭവം വളരെ രസാവഹമായിരുന്നു. വളരെ നല്ലതായിരുന്നു.
പ്രധാനമന്ത്രി : എന്തെങ്കിലും സെലക്ട് ചെയ്യേണ്ടിവന്നോ?
ഗ്യാമര്‍ : വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തപ്പോള്‍ അരുണാചല്‍പ്രദേശില്‍
ഉള്ളവര്‍ക്ക് രണ്ട് IIT ഉണ്ടായിരുന്നു. ആദ്യത്തേത് ആന്ധ്രാപദേശിലെ Central University തിരുപ്പതി ആയിരുന്നു. രണ്ടാമത്തേത് Central University രാജസ്ഥാനായിരുന്നു. ഞാന്‍ first preferenc നല്‍കിയത് രാജസ്ഥാനായിരുന്നു. second preference IIT തിരുപ്പതിയ്ക്കും നല്കി. അപ്പോള്‍ എന്നെ രാജസ്ഥാനിലേയ്ക്ക് സെലക്ട് ചെയ്തു. അങ്ങനെ ഞാന്‍ രാജസ്ഥാനില്‍ പോയി.
പ്രധാനമന്ത്രി : താങ്കളുടെ രാജസ്ഥാന് യാത്ര എങ്ങിനെയുണ്ടായിരുന്നു? ആദ്യ തവണയല്ലേ രാജസ്ഥാനില്‍ പോയത്?
ഗ്യാമര്‍ : അതേ, ഞാന്‍ ആദ്യമായിട്ടാണ് അരുണാചലില്‍ നിന്ന് പുറത്തു പോയത്. ഞാന്‍ രാജസ്ഥാനിലെ കോട്ടയും മറ്റും സിനിമയിലും ഫോണിലുമേ കണ്ടിട്ടുള്ളൂ. ഞാന്‍ ആദ്യതവണ പോയപ്പോള്‍ എന്റെ അനുഭവം വളരെ നല്ലതായിരുന്നു. അവിടുത്തെ ആളുകള്‍ വളരെ നല്ലവരാണ്. ഞങ്ങളോടുള്ള പെരുമാറ്റം ഏറെ നല്ലതായിരുന്നു. ഞങ്ങള്‍ക്ക് അവിടെ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. രാജസ്ഥാനിലെ വലിയ തടാകങ്ങള്‍ കണ്ടു. അവിടുത്തെ ആളുകള്‍ നടത്തുന്ന Rain water harvesting ഇതെല്ലാം പുതിയ അറിവായിരുന്നു. ഇതെനിക്ക് ഒട്ടും അറിയാത്ത കാര്യമായിരുന്നു. രാജസ്ഥാന് സന്ദര്‍ശനം എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.
പ്രധാനമന്ത്രി : നോക്കൂ, താങ്കള്‍ക്ക് ഏറ്റവും വലിയ പ്രയോജനമുണ്ടായത് ഇതാണ്.
എന്തെന്നാല്‍, അരുണാചല്‍ വീരന്മാരുടെ ഭൂമിയാണ്, രാജസ്ഥാനും
വീരന്മാരുടെ ഭൂമിയാണ്. രാജസ്ഥാനില്‍ നിന്ന് സൈന്യത്തിലും അനേകംപേര്‍ ചേര്‍ന്നിട്ടുണ്ട്. അരുണാചലിന്റെ അതിര്‍ത്തിയില്‍ രാജസ്ഥാനിലെ സൈനികരെ കാണുമ്പോള്‍ രാജസ്ഥാനില്‍ പോയ കാര്യം താങ്കള്‍ അവരോട് പറയും. അപ്പോള്‍ അവരോടുള്ള താങ്ക
ളുടെ അടുപ്പം കുറച്ചുകൂടി വര്‍ദ്ധിക്കും. ശരി, പല സമാനതകളും താങ്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവും. അരുണാചലിലും ഇങ്ങനെ
യാണല്ലോ എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടാകും.
ഗ്യാമര്‍ : മോദിജി എന്റെ ശ്രദ്ധയില്‍പെട്ട ഒരു സമാനത ദേശപ്രേമമാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന കാഴ്ചപ്പാടും തോന്നലും ഞാന്‍
അവിടെ കണ്ടു. അരുണാചലിലെ ആളുകളും ഭാരതീയരായതില്‍ സ്വയം അഭിമാനിക്കുന്നവരാണ്. രാജസ്ഥാനിലെ ആളുകളും പ്രത്യേ
കിച്ച് യുവതലമുറ ജന്മനാടിനെയോര്‍ത്ത് അഭിമാനിക്കുന്നവരാണ്. ഇതെനിയ്ക്ക് ശരിക്കും അനുഭവപ്പെട്ട കാര്യമാണ്. ഞാന്‍ അവിടെ
അനേകം യുവാക്കളുമായി interact ചെയ്യുകയും സംസാരിക്കുകയും
ചെയ്തു. ഭാരതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം
അതായത് തികഞ്ഞ ദേശസ്നേഹം രണ്ട് സംസ്ഥാനങ്ങളിലും
ഒരുപോലെ കണ്ട സമാനതയാണ്.
പ്രധാനമന്ത്രി : ഇപ്പോഴും അവിടുത്തെ കൂട്ടുകാരുമായുള്ള അടുപ്പം തുടരുന്നുണ്ടോ? അതോ നാട്ടില്‍ വന്നപ്പോള്‍ അവരെ മറന്നോ?
ഗ്യാമര്‍ : ഞങ്ങള്‍ പരിചയം തുടരുന്നുണ്ട്.
പ്രധാനമന്ത്രി : ശരി. താങ്കള്‍ Social media യില്‍ active ആണോ?
ഗ്യാമര്‍ : അതേ, ഞാന്‍ active ആണ്.
പ്രധാനമന്ത്രി : എന്നാല്‍ താങ്കള്‍ ബ്ലോഗ് എഴുതണം. താങ്കളുടെ യുവസംഗമത്തിന്റെ അനുഭവം എന്തായിരുന്നു, അതില്‍ എങ്ങിനെ enrol ചെയ്തു, രാജസ്ഥാനിലെ അനുഭവം എങ്ങിനെയായിരുന്നു. ഇതെല്ലാം
എഴുതണം. അപ്പോള്‍ 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്റെ മഹത്വം എന്താണെന്നും, ഈ പദ്ധതി എന്താണെന്നും നാടെങ്ങുമുള്ള യുവാക്കള്‍ക്ക് മനസ്സിലാകും. യുവാക്കള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എഴുതണം. താങ്കളുടെ മുഴുവന്‍ അനുഭവങ്ങളും അടങ്ങുന്ന Blog തയ്യാറാക്കണം. അപ്പോള്‍ അനേകംപേര്‍ക്ക് ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി : ഗ്യാമര്ജീ, താങ്കളോട് സംസാരിച്ചപ്പോള്‍ വളരെ നന്നായി തോന്നി. നിങ്ങള്‍ യുവാക്കള്‍ ദേശത്തിനുവേണ്ടി, ദേശത്തിന്റെ ഉജ്ജ്വലമായ ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. എന്തെന്നാല്‍ ഈ 25വര്‍ഷങ്ങള്‍ താങ്കള്‍ക്കും താങ്കളുടെ ദേശത്തിനും അത്യന്തം മഹത്വപൂര്‍ണമാണ്. എന്റെ ഹൃദയപൂര്‍വ്വമായ മംഗളാശംസകള്‍. നന്ദി.
ഗ്യാമര്‍ : മോദിജീ അങ്ങേയ്ക്കും നന്ദി.
പ്രാധാനമന്ത്രി : നമസ്ക്കാരം സഹോദരാ.
കൂട്ടുകാരേ, അരുണാചലിലെ ആളുകള്‍ ഏറെ ആത്മീയത ഉള്ളവരാണ്. അവരോടു സംസാരിക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. യുവസംഗമത്തില്‍ ഗ്യാമറുടെ അനുഭവം ഏറെ നന്നായിരുന്നു. ഇനി ബീഹാറിന്റെ പുത്രിയായ വിശാഖസിംഹയോട് സംസാരിക്കാം.
പ്രധാനമന്ത്രി : വിശാഖാജി, നമസ്ക്കാരം.
വിശാഖാ : ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ആദ്യമേ തന്നെ എന്റെ നമസ്ക്കാരം. എന്റെ കൂടെയുള്ള എല്ലാ പ്രതിനിധികളുടേയും പേരിലും താങ്കള്‍ക്ക് അനേകമനേകം നമസ്ക്കാരം.
പ്രധാനമന്ത്രി : ശരി, വിശാഖ, ആദ്യം സ്വയം പരിചയപ്പെടുത്തു. പിന്നീട് എനിക്ക്
യുവസംഗമത്തെക്കുറിച്ചും അറിയാനുണ്ട്.
വിശാഖാ : ബീഹാറിലെ സാസാറാം എന്നു പേരായ പട്ടണത്തിലെ താമസക്കാരിയാണു ഞാന്‍. എന്റെ കോളേജിലെ Whatsapp groupse message മുഖേനയാണ് എനിക്ക് യുവസംഗമത്തെക്കുറിച്ച് ആദ്യമായി അറിയാനിടയായത്. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. അതെന്താണെന്നു വിശദമായി മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍
എനിക്ക് മനസ്സിലായി അത് പ്രധാനമന്ത്രിയുടെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' പദ്ധതി മുഖേനയുള്ള യുവസംഗമം ആണെന്ന്. അതിനുശേഷം ഞാന്‍ അതിനായി apply ചെയ്തു. apply ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ join ചെയ്യാനായി വളരെ excited ആയിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങി തമിഴ്നാട്ടില്‍പോയി മടങ്ങിയെത്തി. അവിടെനിന്നും കിട്ടിയ ആ exposure ഏറെയാണ്. ആ പരിപാടിയിൽ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ അതിയായ അഭിമാനം ഉണ്ട്. I feel proud that I have been the part of this programme.. ആ പരിപാടിയിൽ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഭാരതത്തിലെ പല പ്രദേശങ്ങളിലെ സംസ്ക്കാരത്തെ adopt ചെയ്യാന്‍ അവസരം തരുന്ന ഇത്രയും മഹത്തായ ഒരു കാര്യപരിപാടി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ച താങ്കളോടു എന്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ.
പ്രധാനമന്ത്രി : വിശാഖാ, താങ്കള്‍ എന്താണ് പഠിക്കുന്നത്?
വിശാഖ : ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പ്രധാനമന്ത്രി : വിശാഖാ, ഏതു സംസ്ഥാനത്തു് പോകണം, എവിടെ ചേരണം എന്നുള്ള തീരുമാനം താങ്കള്‍ എങ്ങിനെയാണ് എടുത്തത്?
വിശാഖ : യുവസംഗമത്തെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയ
പ്പോള്‍ എനിയ്ക്ക് മനസ്സിലായി ബീഹാറിലെ delegates നെ
തമിഴ്നാട്ടിലെ delegates മായാണ് exchange ചെയ്യുന്നത് എന്ന്. നമ്മുടെ
രാജ്യത്തിലെ വളരെ സംസ്ക്കാരസമ്പന്നമായ സ്റ്റേറ്റാണ് തമിഴ്നാട്.
ബീഹാറിലുള്ളവരെ തമിഴ്നാട്ടിലേയ്ക്കാണ് അയയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ എങ്ങിനെ Form fill ചെയ്യണം, അവിടെ പോകണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാന്‍ അത് ഏറെ സഹായകരമായി. എനിയ്ക്ക് അതില്‍പങ്കെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ എനിയ്ക്ക് വളരെ അഭിമാനം തോന്നുന്നു. ഏറെ സന്തോഷവും.
പ്രധാനമന്ത്രി : താങ്കള്‍ ആദ്യാമായാണോ തമിഴ്നാട്ടില്‍ പോയത്?
വിശാഖ : അതെ, ആദ്യമായാണ് ഞാന്‍ പോയത്.
പ്രധാനമന്ത്രി : ഏതെങ്കിലും പ്രത്യേകതയുള്ള സ്മരണയില്‍ വരുന്ന കാര്യം പറയാമോ? നാട്ടിലെ യുവജനങ്ങൾ താങ്കള്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്.
വിശാഖ : എന്റെ യാത്രയില്‍ നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു. ഓരോ
പടവിലും ഞങ്ങള്‍ വളരെ നല്ല കാര്യങ്ങള്‍ പഠിച്ചു. തമിഴ്നാട്ടില്‍ എനിയ്ക്ക് വളരെ നല്ല കൂട്ടുകാരെ ലഭിച്ചു. അവിടത്തെ സംസ്ക്കാരവും ഇഷ്ടമായി. അവിടത്തെ ആളുകളെ ഞാന്‍ കണ്ടു. അവിടെ ഞാന്‍ കണ്ട പ്രധാനകാര്യം അവിടെയുള്ള ആര്‍ക്കും ISRO സന്ദര്‍ശിക്കാനുള്ള അവസരം കിട്ടാറില്ല. എന്നാല്‍ പ്രതിനിധികളായി ചെന്ന ഞങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചു. തമിഴ്നാട്ടിലെ രാജ്ഭവനില്‍ പോകാനും തമിഴ്നാട് ഗവര്‍ണറെ കാണാനും സാധിച്ചത് ഒരു നല്ല അനുഭവമായിരുന്നു. ഈ രണ്ട് സന്ദര്‍ശനങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. 'യുവസംഗമം' വഴി ഞങ്ങള്‍ക്ക് ലഭിച്ച ഈ രണ്ട് അവസരങ്ങള്‍ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എനിയ്ക്ക് തോന്നുന്നു. ഇത് രണ്ടും ഞാന്‍ ഏറെ ഓര്‍ക്കാനിഷ്ടപ്പെടുന്ന അനുഭവങ്ങളായിരുന്നു.
പ്രധാനമന്ത്രി : ബീഹാറിലെയും തമിഴ്നാട്ടിലെയും ഭക്ഷണരീതി വ്യത്യസ്തങ്ങളാണ്.
വിശാഖ : അതെ.
പ്രധാനമന്ത്രി : പൂര്‍ണമായി അവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞോ?
വിശാഖ : ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങ
ളാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് ദോശ, ഇഡ്ഡലി, സാമ്പാര്‍, ഊത്തപ്പം, വട, ഉപ്പുമാവ് എല്ലാം ലഭിച്ചു. ആദ്യം ഭക്ഷിച്ചപ്പോള്തന്നെ ഞങ്ങള്‍ക്ക് നല്ല ഭക്ഷണമായി തോന്നി. അവിടുത്തെ ഭക്ഷണം നല്ല healthy ആണ്. വാസ്തവത്തില്‍ രുചിയുടെ കാര്യത്തിലും വളരെ നല്ലതുതന്നെ. ഞങ്ങളുടെ ഉത്തരേന്ത്യന്‍ ഭക്ഷണത്തേക്കാള്‍ വളരെ വ്യത്യസ്തമായ ഭക്ഷണമാണ്. എനിയ്ക്കവിടുത്തെ ഭക്ഷണവും ആളുകളും രണ്ടും വളരെ ഇഷ്ടമായി.
പ്രധാനമന്ത്രി : ഇപ്പോള്‍ തമിഴ്നാട്ടില്‍ മിത്രങ്ങള്‍ ഉണ്ടായിരിക്കുമല്ലോ?
വിശാഖ : തീര്‍ച്ചയായും. ഞങ്ങള്‍ അവിടെ ആദ്യം NIT (Trichy) യിലാണ് താമസിച്ചത്. പിന്നെ IIT മദ്രാസില്‍ പോയി. ഈ രണ്ടിടത്തേയും
വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തമുണ്ടായി. ഇടയ്ക്ക് IIT യുടെ welcome ceremony ഉണ്ടായിരുന്നു. അതില്‍ അടുത്തുള്ള കോളേജുകളിലെ അനേകം വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു. ഞങ്ങള്‍ ആ വിദ്യാര്‍ത്ഥികളുമായി Interact ചെയ്തു. അവരെപരിചയപ്പെട്ടത് എനിക്ക് വളരെ നല്ലതായി തോന്നി. പലരും എന്റെ കൂട്ടുകാരുമായി. തമിഴ്നാട്ടില്‍നിന്നു ബീഹാറിലേയ്ക്കു വന്ന പ്രതിനിധികളുമായും ഞങ്ങള്‍ സംവദിക്കുകയുണ്ടായി. ഇപ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്, അതില്‍ സന്തോഷവും തോന്നുന്നു.
പ്രധാനമന്ത്രി : വിശാഖ, താങ്കള്‍ Blog എഴുതണം. താങ്കളുടെ അനുഭവങ്ങളെക്കുറിച്ചെല്ലാം social media യില്‍ എഴുതണം. ഈ യുവസംഗമത്തെ
ക്കുറിച്ചും 'ഏകഭാരതം ശ്രേഷ്ഠഭാരത'ത്തെക്കുറിച്ചും എല്ലാം.
തമിഴ്നാട്ടില്‍ താങ്കള്‍ക്ക് ലഭിച്ച ആത്മബന്ധത്തെക്കുറിച്ചും, സ്വാഗതത്തെയും സല്‍ക്കാരത്തെയും കുറിച്ചുമെല്ലാം എഴുതണം. തമിഴ്നാട്ടിലെ ആള്‍ക്കാരില്‍നിന്നു ലഭിച്ച സ്നേഹത്തെക്കുറിച്ചുമെല്ലാം നമ്മുടെ നാട്ടുകാരോട് താങ്കള്‍ പറയണം. എന്താ എഴുതുമല്ലോ അല്ലേ?
വിശാഖ : തീര്‍ച്ചയായും.
പ്രധാനമന്ത്രി : താങ്കള്‍ക്ക് എന്റെ എല്ലാ മംഗളാശംസകളും. വളരെ വളരെ നന്ദി.
വിശാഖ : Thank you so much, നമസ്ക്കാരം.
ഗ്യാമറിനും, വിശാഖയ്ക്കും എന്റെ അനേകമനേകം മംഗളാശംസകള്‍. യുവസംഗമത്തില്നിന്നു നിങ്ങള്‍ക്കു ലഭിച്ച പാഠങ്ങള്‍ ജീവിതകാലം മുഴുവനും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കട്ടെ. അതാണ് നിങ്ങള്‍ക്കുള്ള എന്റെ മംഗളാശംസകള്‍.
സുഹൃത്തുക്കളെ, ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. നമ്മുടെ രാജ്യത്ത് കാണാനേറെയുണ്ട്. അതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം 'യുവസംഗമം' എന്ന പേരില്‍ ഉത്കൃഷ്ടമായൊരു പരിപാടി ആസൂത്രണം ചെയ്തത്. ആളുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പരസ്പരം ഒത്തുചേരലിനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളവയാണ് ഇതിന്റെ ഉദ്ദേശ്യം. വിഭിന്നങ്ങളായ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. 'യുവസംഗമ'ത്തില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുന്നു. അവര്‍ക്ക് പലതരത്തിലുള്ള ആള്‍ക്കാരുമായും ഒത്തുചേരാനുള്ള അവസം ലഭിക്കുന്നു. യുവസംഗമത്തിന്റെ first round ല്‍ ഏകദേശം 1200 ഓളം യുവജനങ്ങള്‍ രാജ്യത്തിലെ 22 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍, ആയുഷ്ക്കാലം മുഴുവനും ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന ഓര്‍മ്മകളുമായാണ് മടങ്ങിയെത്തിയത്. അനേകം വലിയ വലിയ കമ്പനികളിലെ CEO മാരും, Business leaders ഉം, bag packers നെപ്പോലെ ഭാരത്തില്‍ സമയം ചെലവഴിച്ചത് നാം കണ്ടു. ഞാന്‍ മറ്റു ദേശങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും അവര്‍ പറയാറുണ്ട്, ചെറുപ്പകാലത്ത് അവര്‍ ഭാരതത്തില്‍ ചുറ്റിക്കറങ്ങാന്‍ എത്തിയിട്ടുണ്ട് എന്ന്. നമ്മുടെ ഭാരതത്തില്‍ കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ജപ്പാനിലെ ഹിരോഷിമയിലായിരുന്നു. അവിടെ Hiroshima Peace Memorial Museum ത്തില്‍ പോകാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അതെന്നെ വികാരം കൊള്ളിച്ച അനുഭവമായിരുന്നു. നാം ചരിത്രസ്മൃതികളെ സംരക്ഷിച്ച് വയ്ക്കുമ്പോള്‍ അവ വരുംതലമുറകള്‍ക്ക് ഏറെ സഹായകമായി തീരുന്നു. മ്യൂസിയങ്ങളില്‍ നിന്ന് നമുക്ക് പല പുതിയ പാഠങ്ങളും ലഭിക്കുന്നു, പലതും അവിടെനിന്നും നമുക്ക് പഠിക്കാനും കിട്ടുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ International Museum Expo സംഘടിപ്പിക്കപ്പെട്ടു. ഇത് ലോകത്തിലെ 1200 ല്‍ പരം മ്യൂസിയങ്ങളിലെ വൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നമ്മുടെ ഭാരതത്തില്‍ നമ്മുടെ കഴിഞ്ഞ കാലത്തെ പ്രദര്‍ശിപ്പിക്കുന്ന പലതരം മ്യൂസിയങ്ങളുണ്ട്. ഗുരുഗ്രാമത്തില്‍ ഒരു വിശിഷ്ടമായ മ്യൂസിയമുണ്ട് അതാണ് Museo Camera. ഇവിടെ 1860 ന് ശേഷമുള്ള 8000 ല്‍ അധികം ക്യാമറകളുടെ ശേഖരണം ലഭ്യമാണ്. തമിഴ്നാട്ടിലെ Museum of possibilities ദിവ്യാംഗരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. മുംബൈയിലെ 'ഛത്രപതി ശിവാജി മഹാരാജ് വാസ്തുസംഗ്രഹാലയം' 70,000 ലധികം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ്. 2010 ല്‍ സ്ഥാപിച്ച Indian Memory Project ഒരുതരത്തിലുള്ള Online Museum ആണ്. ഇത് ലോകത്തെ എല്ലാ ഭാഗങ്ങളില്‍നിന്നും അയയ്ക്കുന്ന ചിത്രങ്ങളും കഥകളുംവഴി ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ കണ്ണികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നു. വിഭജനത്തിന്റെ ഭയത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ഭാരതത്തില്‍ പുതിയപുതിയതരത്തിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആദിവാസീസഹോദരീസഹോരന്മാരുടെ സംഭാവനകളെ അനുസ്മരിച്ച് 10 പുതിയ മ്യൂസിയങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയലിലെ ബിപ്ലോബി ഭാരത് ഗ്യാലറി, ജാലിയന്‍വാലാ ബാഗ് മെമ്മോറിയലിന്റെ പുന:രുദ്ധാരണം, ഡല്‍ഹിയിലെ ഭാരതത്തിലെ എല്ലാ മുന്‍പ്രധാനമന്ത്രിമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട PM മ്യൂസിയം എന്നിവയും ദേശത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലെതന്നെ National War Memorial ഉം Police Memorial ഉം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ദിവസവും അനേകംപേര്‍ എത്തുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദണ്ഡിമെമ്മോറിയലും,Statue of Unity Museum ഉം ഉണ്ട്. എനിയ്ക്ക് ഇത് ഇവിടെ നിര്‍ത്തേണ്ടിവരുന്നു. എന്തെന്നാല്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളുടെയും വളരെ വലുതാണ്. ആദ്യമായി രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളെയുംപറ്റി ആവശ്യമായ അറിവുകളെ ക്രോഡീകരിച്ചിട്ടുണ്ട്. മ്യൂസിയം ഏത് details നെ ആധാരമാക്കിയാണ്, അവിടെ ഏതെല്ലാം തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്, contact details എന്താണ് - ഇക്കാര്യങ്ങളെയെല്ലാം online directory ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് സൗകര്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ ഈ മ്യൂസിയങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകണമെന്നാണ്. നിങ്ങള്‍ അവിടുത്തെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ # Museum Memorial ല്‍ share ചെയ്യാനും മറക്കരുത്. ഇതിലൂടെ നമ്മുടെ മഹത്തായ സംസ്ക്കാരത്തോടൊപ്പം നമ്മള് ഭാരതീയരുടെ ഒരുമ കുറച്ചുകൂടി ദൃഢമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ കേട്ടിട്ടുണ്ടാകും - 'വെള്ളമാണെല്ലാം.' വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ അമൃതസരോവരങ്ങള്‍ പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ അമൃതപ്രയത്നം ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.
സുഹൃത്തുക്കളേ, നാം ഓരോ വേനല്‍ക്കാലത്തും ജലദൗര്‍ലഭ്യംമൂലമുള്ള വെല്ലുവിളികളെപറ്റി സംവദിക്കാറുണ്ട്. ഇപ്രാവശ്യവും നമ്മള് ജലത്തെപ്പറ്റി ചര്‍ച്ചചെയ്യും. ചര്‍ച്ചാവിഷയം ജലസംരക്ഷണത്തിനുള്ള start ups നൈ പറ്റിയായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ് ആണ് FluxGen. ഈ സ്റ്റാര്‍ട്ട് അപ് IOT യുടെ ടെക്നിക്കിലൂടെ Water management പോംവഴി ഉണ്ടാക്കുന്നു. ഈ ടെക്നോളജി ജലത്തിന്റെ ഉപയോഗത്തിന്റെ patterns പറഞ്ഞുതരുന്നു. അങ്ങനെ ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് സഹായകമാകുന്നു. മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് LivNSense ഇത് Artificial Intelligence, Machine Learning ഇവയില്‍ അധിഷ്ഠിതമായ പ്ലാറ്റ്ഫോം ആണ്. ഇതിന്റെ സഹായത്താല്‍ Water distribution ഫലപ്രദമായി നിരീക്ഷിക്കാനാകും. ഇതിലൂടെ എവിടെ, എത്ര വെള്ളം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാകും. മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് 'കുംഭികാഗസ്'. 'കുംഭികാഗസ്' സ്റ്റാര്‍ട്ട് അപ്പ് ഒരു പ്രത്യേക തൊഴില്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ 'ജലകുംഭി' (ജലസസ്യം)ല്‍നിന്ന് കടലാസ് നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നു. അതായത് പലപ്പോഴും ജലസ്ത്രോതസ്സുകള്‍ക്ക് പ്രശ്നമായി തീരാറുള്ള 'ജലകുംഭി'യില്നിന്ന് ഇപ്പോള്‍ കടലാസ്സ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ, പല യുവാക്കളും innovation നും technology യും മുഖേനയുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ യുവാക്കളെപ്പോലെ നമ്മുടെ സമൂഹത്തെ ജാഗരൂകരാക്കുന്ന മഹത്തായ യത്നത്തില്‍ മുഴുകുന്ന ഒട്ടേറെ യുവാക്കളും നമുക്കിടയിലുണ്ട്. ഇവിടുത്തെ യുവാക്കള്‍ ജലസംരക്ഷണത്തിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ജലസംരക്ഷണത്തിനായി ബോധവല്‍ക്കരിക്കുന്നു. വിവാഹംപോലുള്ള ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍പോയി യുവാക്കളുടെ സംഘം ജലത്തിന്റെ ദുരുപയോഗം എങ്ങനെ തടയാനാകുമെന്നുള്ള അറിവ് പകര്‍ന്നുനല്‍കുന്നു.ജാര്‍ഖണ്ഡിലെ ഖൂണ്‍ട്ടി ജില്ലയിലും ജലത്തിന്റെ സദുപയോഗത്തിന് പ്രേരണ നല്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഖൂണ്‍ട്ടിയില്‍ ജലത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനായി ബോരിഅണക്കെട്ട് നിര്‍മ്മിച്ചു. ബോരിഅണക്കെട്ടില്‍ നിന്നും ജലം സംഭരിക്കുന്നതു കാരണം ഇവിടെ പച്ചക്കറികളും സസ്യജാലങ്ങളും ഉണ്ടായിത്തുടങ്ങി. അതിനില്‍നിന്ന് ആളുകളുടെ ആദായവും വര്‍ദ്ധിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അതോടെ സാധിതമായിട്ടുണ്ട്. ജനപങ്കാളിത്തത്തിന്റെ പരിശ്രമങ്ങള്‍ അനേകം പരിവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുള്ളതിന്റെ ആകര്‍ഷകമായ ഉദാഹരണമാണ് ഖൂണ്‍ട്ടി. ഇവിടത്തെ ആളുകളെ ഈ സദുദ്യമത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി 'ജയ് ജവാന് ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് വിജ്ഞാന്' എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ 'ജയ് അനുസന്ധാ'നെക്കുറിച്ചു സംസാരിച്ചു. 'മന് കി ബാത്ത്'ലിന്ന് ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും പറയാം. മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്മെന്റും ഏറ്റെടുത്തു. നിഷ്ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്ക്കാര് ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ Agro farming നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍ കയറ്റുമതിക്കായി ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്നം മന് കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മെയ് 28, മഹാനായ സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സാവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സാവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജൂണ്‍ 4 ന് സന്ത് കബീര്‍ദാസിന്റെ ജയന്തിയാണ്. കബീര്‍ദാസ് നമുക്ക് കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്,
''കബീരാ കുആം ഏക് ഹെ, പാനി ഭരെ അനേക് ക
ബര്ത്തന് മെം ഹീ ഭേദ് ഹെ, പാനി സബ് മെം ഏക് കക''
(കിണര്‍ ഒന്ന്, വെള്ളം കോരുന്നവര്‍ പലര്
പാത്രങ്ങള്‍ പലത്, വെള്ളം എല്ലാത്തിലും ഒന്ന്.)
അതായത് പലതരം ആളുകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിന് വരുന്നു. എന്നാല്‍ കിണറിന് എല്ലാവരും ഒരുപോലെയാണ്. വെള്ളം എല്ലാ പാത്രങ്ങളിലും ഒന്നുതന്നെയാണ്. സന്ത് കബീര്‍ സമൂഹത്തിലെ എല്ലാ വിവേചനപരമായ ദുരാചാരങ്ങളെയും എതിര്‍ത്തു. സമൂഹത്തിനെ ഉണര്‍ത്തുന്നതിന് അദ്ദേഹം യത്നിച്ചു. ഇന്ന് രാജ്യം വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നാം കബീറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ശക്തമാക്കാന്‍ ഇനിയും യത്നിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ ഞാന്‍ രാജ്യത്തിലെ ഒരു മഹാനായ വ്യക്തിയെക്കുറിച്ച് പറയാന്‍ പോകുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും, സിനിമാലോകത്തും തന്റെ അത്ഭുതപ്രതിഭയുടെ ബലത്തില്‍ അനശ്വരനായ വ്യക്തിയാണ്. ഈ മഹാത്മാവിന്റെ പേരാണ് എന്‍. ടി. രാമറാവു. അദ്ദേഹം എന്‍.ടി.ആര്. എന്ന പേരിലും നമ്മുടെ ഇടയില്‍ അറിയപ്പെടുന്നു. ഇന്ന് എന്‍.ടി.ആറിന്റെ 100-ാം ജയന്തിയാണ്. തന്റെ ബഹുമുഖപ്രതിഭമൂലം അദ്ദേഹം തെലുങ്ക് സിനിമയിലെ മഹാനായകനായി എന്നു മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രവുമായി. അദ്ദേഹം 300ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളകാര്യം നിങ്ങള്‍ക്കറിയാമോ. അദ്ദേഹം അനേകം ചരിത്രപുരുഷന്മാര്ക്ക് തന്റെ അഭിനയമികവിലൂടെ ജീവനേകി. ഭഗവാന് കൃഷ്ണന്, രാമന് ഇങ്ങനെയുള്ള അനേകം റോളുകളില്‍ എന്‍.ടി.ആറിന്റെ അഭിനയം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമൂലം അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്‍.ടി.ആര്. സിനിമാലോകത്തോടൊപ്പം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. രാഷ്ട്രീയത്തിലും ആദ്ദേഹത്തിന് ജനങ്ങളുടെ സ്നേഹാശീര്‍വാദങ്ങള്‍ വേണ്ടുവോളം ലഭിച്ചു. രാജ്യത്തിലും, ലോകത്തിലും ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ കുടികൊള്ളുന്ന എന്‍.ടി.രാമറാവുവിന് ഞാന്‍ എന്റെ വീനീതമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കി ബാത്ത്'ല്‍ ഇപ്രാവശ്യം ഇത്രമാത്രം. അടുത്തപ്രാവശ്യം കുറച്ചു പുതിയ വിഷയങ്ങളുമായി നിങ്ങളുടെ അടുത്തെത്താം. അപ്പോഴേയ്ക്കും ചില പ്രദേശങ്ങളില്‍ ചൂടു കുറേയധികം വര്‍ദ്ധിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ മഴയും ആരംഭിയ്ക്കും. കാലാവസ്ഥയിലെ ഏത് പരിതസ്ഥിതിയിലും നിങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിയ്ക്കണം. ജൂണ്‍ 21 ന് നാം അന്താരാഷ്ട്രാ യോഗാദിനം ആചരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ദേശവിദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ തയ്യാറെടുപ്പുകളെക്കുറിച്ച് സ്വന്തം 'മന് കി ബാത്ത്', നിങ്ങളുടെ മനസ്സ് പറയുന്നത് എന്നെ എഴുതി അറിയിക്കുക. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചും എന്തെങ്കിലും അറിവ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് എന്നെ അറിയിക്കുക. കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ 'മന് കി ബാത്ത്'ല്‍ സ്വീകരിക്കാനായിരിക്കും എന്റെ ശ്രമം. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും നന്ദി. ഇനി അടുത്തമാസം കാണാം. അതുവരെ വിട. നമസ്ക്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന് കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന് കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന് കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന് കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.
സുഹൃത്തുക്കളേ, 2014 ഒക്ടോബര്‍ 3 വിജയദശമിയുടെ ഉത്സവമായിരുന്നു, വിജയദശമി ദിനത്തില്‍ നമ്മളെല്ലാവരും ചേര്‍ന്ന് 'മന് കി ബാത്ത്' യാത്ര ആരംഭിച്ചു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഉത്സവമാണ് വിജയദശമി. രാജ്യത്തെ ജനങ്ങളുടെ നന്മയുടെയും ധന്യാത്മകതയുടെയും അതുല്യമായ ഉത്സവമായി 'മന് കി ബാത്ത്' മാറിയിരിക്കുന്നു. എല്ലാ മാസവും വരുന്ന, നമ്മളെല്ലാവരും കാത്തിരിക്കുന്ന ഒരു ഉത്സവം. ഇതില്‍ നമ്മള് പോസിറ്റിവിറ്റി ആഘോഷിക്കുന്നു. ഇതിലെ ജനപങ്കാളിത്തവും നമ്മള് ആഘോഷിക്കുന്നു. 'മന് കി ബാത്ത്' ആരംഭിച്ച് ഇത്രയും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഓരോ അദ്ധ്യായവും അത്രയധികം സവിശേഷമായിരുന്നു. ഓരോ തവണയും, പുതിയ ഉദാഹരണങ്ങളുടെ പുതുമ, ഓരോ തവണയും നമ്മുടെ നാട്ടുകാരുടെ പുതിയ വിജയങ്ങളുടെ പരിണാമം. 'മന് കി ബാത്തില്‍', രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ചേര്‍ന്നു.‘ബേടീ ബച്ചാവോ, ബേടീ പഠാവോ ആയാലും സ്വച്ഛ് ഭാരത് പ്രസ്ഥാനമായാലും ഖാദി മഹോത്സവമായാലും പ്രകൃതി സ്നേഹത്തിന്റെ കാര്യമായാലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാലും അമൃത് സരോവര്‍ ആയാലും 'മന് കി ബാത്ത്' ഇവയെല്ലാം ഉള്‍ക്കൊണ്ടു. നിങ്ങള്‍ അതിനെ വലിയ പ്രസ്ഥാനമാക്കി നിങ്ങള്‍ അതു സൃഷ്ടിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി 'മന് കി ബാത്ത്' പങ്കുവെച്ചപ്പോള്‍ അത് ലോകം മുഴുവന്‍ ചര്‍ച്ചയായി.
സുഹൃത്തുക്കളേ, 'മന് കി ബാത്ത്' എനിക്ക് മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കുന്നതുപോലെയാണ്. എനിക്ക് ഒരു വഴികാട്ടി ഉണ്ടായിരുന്നു ശ്രീ ലക്ഷ്മണറാവു ജി ഇനാംദാര്‍. ഞങ്ങള്‍ അദ്ദേഹത്തെ വക്കീല്‍ സാഹിബ് എന്നാണ് വിളിച്ചിരുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. നിങ്ങളുടെ മുന്നില്‍ ആരായാലും, അത് നിങ്ങളോടൊപ്പമായാലും, നിങ്ങളുടെ എതിരാളിയായാലും, അവരുടെ നല്ല ഗുണങ്ങള്‍ അറിയാനും അവരില്‍ നിന്ന് പഠിക്കാനും ശ്രമിക്കണം. അദ്ദേഹത്തിന്റെ ഈ കാര്യം എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ നിന്ന് പഠിക്കാനുള്ള മികച്ച മാധ്യമമായി 'മന് കി ബാത്ത്' മാറി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ പരിപാടി ഒരിക്കലും നിങ്ങളെ എന്നില്‍ നിന്ന് അകലാന്‍ അനുവദിച്ചില്ല. ഞാന്‍ ഓര്‍ക്കുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെയുള്ള സാധാരണക്കാരെ കാണുന്നതും അവരുമായി ഇടപഴകുന്നതും സ്വാഭാവികമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തനസമയവും അങ്ങനെയാണ്, ജനങ്ങളുമായി കണ്ടുമുട്ടാന്‍ നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ 2014-ല്‍ ഡല്‍ഹിയിലെത്തിയശേഷം ഇവിടുത്തെ ജീവിതം വളരെ വ്യത്യസ്തമാണെന്ന് ഞാന്‍ കണ്ടെത്തി. ജോലിയുടെ സ്വഭാവം വ്യത്യസ്തമാണ്, ഉത്തരവാദിത്തം വ്യത്യസ്തമാണ്, സാഹചര്യങ്ങളുടെയും പരിതസ്ഥിതിയുടെയും ബന്ധനങ്ങള്‍, സുരക്ഷിതത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍, സമയപരിധി. ആദ്യ ദിവസങ്ങളില്‍, എന്തോ വ്യത്യസ്തമായി, ശൂന്യമായി തോന്നി. അന്‍പത് വര്‍ഷം മുമ്പ്, ഞാന്‍ രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകുന്നതിനുവേണ്ടിയല്ല ഞാന്‍ എന്റെ വീട് അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചത് എന്റെ എല്ലാമായ നാട്ടുകാരെ, അവരെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. 'മന് കി ബാത്ത്' എന്റെ ഈ വെല്ലുവിളിയ്ക്ക് ഒരു പരിഹാരം നല്കി. സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗം അതു നല്കി. പദവിയും പ്രോട്ടോക്കോളും വ്യവസ്ഥിതിയിലും പൊതുവികാരത്തിലും ഒതുങ്ങി, കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം, എന്റെ വികാരങ്ങളും ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി. എല്ലാ മാസവും ഞാന്‍ എന്റെ രാജ്യത്തിലെ ജനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സന്ദേശങ്ങള്‍ വായിക്കുന്നു, എല്ലാ മാസവും ഞാന്‍ രാജ്യക്കാരുടെ ഒരു അത്ഭുതകരമായ രൂപം ദര്‍ശിക്കുന്നു. ജനങ്ങളുടെ തപസ്സിന്റെയും ത്യാഗത്തിന്റെയും പരമാവധി ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് അല്പംപോലും അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം 'മന് കി ബാത്ത്' ഒരു പരിപാടിയല്ല, എനിക്കത് വിശ്വാസവും ആരാധനയും ഉപവാസവുമാണ്. ആളുകള്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഒരു തളികയില്‍ പ്രസാദം കൊണ്ടുപോകും. എന്നെ സംബന്ധിച്ചിടത്തോളം 'മന് കി ബാത്ത്' ദൈവതുല്യരായ പൊതുജനം എന്ന ജനാര്‍ദനന്റെ കാല്ക്കല് പ്രസാദത്തിന്റെ ഒരു തളിക പോലെയാണ്. 'മന് കി ബാത്ത്' എന്റെ മനസ്സിന്റെ ഒരു ആത്മീയ യാത്രയായി മാറിക്കഴിഞ്ഞിരിക്കുന്നു.
'മന് കി ബാത്ത്' സ്വയം എന്നത് നിന്ന് സമൂഹത്തിലേക്കുള്ള യാത്രയാണ്.
'മന് കി ബാത്' ഞാന്‍ എന്നത് എന്നില്‍ നിന്ന് നമ്മളിലേക്കുള്ള യാത്രയാണ്.
ഞാനല്ല, നിങ്ങളാണതിന്റെ സാംസ്കാരിക ലക്ഷ്യം.
നിങ്ങള്‍ സങ്കല്പിക്കുക, എന്റെ നാട്ടുകാരില്‍ ഒരാള്‍ നാല്പതോളം വര്‍ഷമായി വിജനമായ കുന്നുകളിലും തരിശുനിലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. എത്രയോപേര്‍ മുപ്പതോളം വര്‍ഷമായി ജലസംരക്ഷണത്തിനായി കിണറുകളും കുളങ്ങളും ഉണ്ടാക്കുന്നു, അവ വൃത്തിയാക്കുന്നു. ചിലര്‍ 25, 30 വര്‍ഷമായി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ പാവപ്പെട്ടവരെ ചികിത്സയില്‍ സഹായിക്കുന്നു. 'മന് കി ബാത്തില്‍' പലതവണ അങ്ങനെ ഉള്ളവരെ പരാമര്‍ശിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു. ആകാശവാണി സഹപ്രവര്‍ത്തകര്‍ക്ക് ഇത് വീണ്ടും വീണ്ടും ശബ്ദലേഖനം ചെയ്യേണ്ടിവന്നു. ഇന്ന് പോയകാലങ്ങള്‍ പലതും എന്റെ കണ്മുന്നില് തെളിയുന്നു. എന്നെ ഈ അധ്വാനം നിരന്തരം പ്രയത്നത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്നു.
സുഹൃത്തുക്കളേ, 'മന് കി ബാത്തില്‍' നമ്മള് പരാമര്‍ശിക്കുന്ന ആളുകളെല്ലാം ഈ പരിപാടിയെ സജീവമാക്കിയ ഞങ്ങളുടെ ഹീറോകളാണ്. ഇന്ന്, നൂറാം അദ്ധ്യായത്തിന്റെ സോപാനത്തില്‍ എത്തിനില്ക്കുമ്പോള്, ഈ എല്ലാ നായകന്മാരുടെയും യാത്രയെക്കുറിച്ച് അറിയാന്‍ നമ്മള് ഒരിക്കല്‍ കൂടി പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് നമ്മള് ചില സഹപ്രവര്‍ത്തകരുമായി സംസാരിക്കാനും ശ്രമിക്കുകയാണ്. ഹരിയാനയിലെ സഹോദരന് സുനില്‍ ജഗ്ലാന് എന്നോടൊപ്പം ചേരുന്നു. ഹരിയാനയില്‍ ലിംഗാനുപാതത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ഹരിയാനയില്‍ നിന്ന് തന്നെ 'ബേട്ടി ബച്ചാവോബേട്ടി പഠാവോ' എന്ന കാമ്പെയ്ന് ആരംഭിക്കുകയും ചെയ്തതിനാലാണ് ശ്രീ. സുനില്‍ ജഗ്ലാന് എന്റെ മനസ്സില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയത്. അതിനിടയില്‍ സുനില്‍ജിയുടെ 'സെല്‍ഫി വിത്ത് ഡോട്ടര്‍' എന്ന കാമ്പെയ്ന് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാനും അദ്ദേഹത്തില്‍ നിന്ന് പഠിച്ച് 'മന് കി ബാത്തില്‍' ഉള്‍പ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 'സെല്‍ഫി വിത്ത് ഡോട്ടര്‍' ആഗോള പ്രചാരണമായി മാറി. ഇതിലെ വിഷയം സെല്‍ഫിയല്ല, സാങ്കേതികവിദ്യയല്ല, ഇതില്‍ daughterക്ക് അതായത് മകള്‍ക്ക് പ്രാധാന്യം നല്കി. ജീവിതത്തില്‍ മകള്‍ക്കുള്ള പ്രാധാന്യം എത്രമാത്രം വലുതാണ്, അത് ഈ കാമ്പയിനിലൂടെ വെളിപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ഹരിയാനയില്‍ ലിംഗാനുപാതം മെച്ചപ്പെട്ടത്. വരൂ നമുക്ക് ശ്രീ. സുനിലുമായി സംസാരിക്കാം.
പ്രധാനമന്ത്രി : നമസ്ക്കാരം ശ്രീ. സുനില്‍
സുനില്‍ : നമസ്ക്കാരം സര്, സാറിന്റെ ശബ്ദം കേട്ടപ്പോള്‍ എന്റെ സന്തോഷം ഒരുപാട് വര്‍ദ്ധിച്ചു.
പ്രധാനമന്ത്രി : ശ്രീ. സുനില്‍ എല്ലാവരും ഓര്‍ക്കുന്നത് 'സെല്‍ഫി വിത്ത് ഡോട്ടര്‍' ആണ്... ഇപ്പോള്‍ അത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
സുനില്‍ : പ്രധാനമന്ത്രിജി, വാസ്തവത്തില്‍, പെണ്മക്കളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ഞങ്ങളുടെ സംസ്ഥാനമായ ഹരിയാനയില്‍ നിന്ന് താങ്കള്‍ ആരംഭിച്ച, താങ്കളുടെ നേതൃത്വത്തില്‍ രാജ്യം മുഴുവന്‍ വിജയിപ്പിക്കാന്‍ ശ്രമിച്ച, നാലാമത്തെ പാനിപ്പത്ത് യുദ്ധം. എനിക്കും പെണ്മക്കളുടെ അച്ഛന്മാര്ക്കും, പെണ്മക്കളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഇത് വളരെ വലിയ കാര്യമാണ്.
പ്രധാനമന്ത്രി : സുനില്‍ ജി, നിങ്ങളുടെ മകള്‍ ഇപ്പോള്‍ എങ്ങനെയുണ്ട്, ഇപ്പോള്‍ അവള് എന്താണ് ചെയ്യുന്നത്?
സുനില്‍ : സര്, എന്റെ പെണ്മക്കള് നന്ദിനിയും യാചികയുമാണ്, ഒരാള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു, ഒരാള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു, അവര്‍ അങ്ങയുടെ വലിയ ആരാധികമാരാണ്. പ്രധാനമന്ത്രി അങ്ങേയ്ക്ക് നന്ദി’എന്ന പേരില്‍ അവര്‍ അവരുടെ സഹപാഠികളെയും കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു.
പ്രധാനമന്ത്രി : നന്നായി! നല്ല മകള്‍! അവള്‍ക്ക് എന്റെയും 'മന് കി ബാത്തി'ന്റെ ശ്രോതാക്കളുടെയും പേരില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ നല്കുന്നു.
സുനില്‍ : വളരെ നന്ദി, അങ്ങ് കാരണം, രാജ്യത്തെ പെണ്മക്കളുടെ മുഖത്ത് പുഞ്ചിരി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി : വളരെ നന്ദി സുനില്‍ ജി.
സുനില്‍ : നന്ദി.
സുഹൃത്തുക്കളേ, 'മന് കി ബാത്തില്‍' രാജ്യത്തിന്റെ സ്ത്രീശക്തിയുടെ നൂറുകണക്കിന് പ്രചോദനാത്മകമായ കഥകള്‍ പരാമര്‍ശിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നമ്മുടെ സൈന്യമായാലും കായികലോകമായാലും, ഞാന്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അത് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദേഉര്‍ ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ച് നമ്മള് ചര്‍ച്ച ചെയ്തതുപോലെ. ഈ സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങള്‍ മുഖേന ഗ്രാമത്തിലെ നാല്ക്കവലകള്, റോഡുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നടത്തുന്നു. അതുപോലെ, ആയിരക്കണക്കിന് പരിസ്ഥിതി സൗഹൃദ ടെറാക്കോട്ട കപ്പുകള്‍ കയറ്റുമതി ചെയ്ത തമിഴ്നാട്ടിലെ ആദിവാസി സ്ത്രീകളില്‍ നിന്നും രാജ്യം വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടു. വെല്ലൂരിലെ നാഗനദിയെ പുനരുജ്ജീവിപ്പിക്കാന്‍ തമിഴ്നാട്ടില്‍ തന്നെ 20,000 സ്ത്രീകള്‍ ഒത്തുകൂടി. നമ്മുടെ സ്ത്രീശക്തിയുടെ നേതൃത്വത്തില്‍ ഇത്തരം നിരവധി കാമ്പെയ്നുകള്‍ക്ക് നേതൃത്വം നല്‍കുകയും അവരുടെ ശ്രമങ്ങളെ മുന്നില്‍ കൊണ്ടുവരാനുള്ള വേദിയായി 'മന് കി ബാത്ത്' മാറുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ഒരു വ്യക്തി എത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പേര് മന്‍സൂര്‍ അഹമ്മദ്. 'മന് കി ബാത്തില്‍', ജമ്മു കശ്മീരിലെ പെന്‍സില്‍ സ്ലേറ്റുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശ്രീ. മന്‍സൂര്‍ അഹമ്മദിനെ പരാമര്‍ശിച്ചത്.
പ്രധാനമന്ത്രി : ശ്രീ. മന്‍സൂര്‍, സുഖമാണോ?
മന്‍സൂര്‍ ജി : നന്ദി സര്... സുഖമായിരിക്കുന്നു സര്.
പ്രധാനമന്ത്രി : 'മന് കി ബാത്തി'ന്റെ നൂറാം അദ്ധ്യായത്തില്‍ നിങ്ങളോട് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
മന്‍സൂര്‍ ജി : നന്ദി സര്.
പ്രധാനമന്ത്രി : ശരി, പെന്‍സില്‍സ്ലേറ്റ് കൊണ്ടുള്ള ജോലി എങ്ങനെപോകുന്നു?
മന്‍സൂര്‍ ജി : വളരെ നന്നായി പോകുന്നു സാര്‍, വളരെ നന്നായി. താങ്കള്‍ എന്നെക്കുറിച്ച് 'മന് കി ബാത്ത്'ല്‍ പറഞ്ഞതു മുതല്‍ സര്, എന്റെ ജോലി വളരെയധികം വര്‍ദ്ധിച്ചു. മറ്റുള്ളവര്‍ക്കും ധാരാളം തൊഴില്‍ നല്കാന് സാധിച്ചു.
പ്രധാനമന്ത്രി : ഇപ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടാവും?
മന്‍സൂര്‍ ജി : ഇപ്പോള്‍ എനിക്ക് 200 അധികം ഉണ്ട്...
പ്രധാനമന്ത്രി : ആണോ! എനിക്ക് വളരെ സന്തോഷമുണ്ട്.
മന്‍സൂര്‍ ജി : അതെ സര്... അതെ സര്.... ഇപ്പോള്‍ ഞാന്‍ ഇത് രണ്ട് മാസത്തിനുള്ളില്‍ വിപുലീകരിക്കുകയാണ്, 200 പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും.
പ്രധാനമന്ത്രി : കൊള്ളാം! കേള്‍ക്കൂ മന്‍സൂര്‍ ജി.
മന്‍സൂര്‍ ജി : അതേ സര്.
പ്രധാനമന്ത്രി നിങ്ങള്‍ പറഞ്ഞത് ഞാന്‍ നന്നായി ഓര്‍ക്കുന്നു, ഇത്തരമൊരു പേരോ പെരുമയോ ഇല്ലാത്ത ഒരു ജോലിയാണ് ഇതെന്ന് അന്ന് നിങ്ങള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് അതില്‍ ഒരുപാട് സങ്കടവും ഉണ്ടായിരുന്നു, ഇതുമൂലം നിങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. അതും നിങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാവരും നിങ്ങളുടെ ജോലി തിരിച്ചറിയുന്നു, കൂടാതെ 200 ലധികം പേര്‍ക്ക് തൊഴിലും നല്കുന്നു.
മന്‍സൂര്‍ ജി : അതെ സര്... അതെ സര്.
പ്രധാനമന്ത്രി : പുതിയ വിപുലീകരണങ്ങള്‍ നടത്തി 200 പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ വലിയ സന്തോഷത്തിന്റെ വാര്‍ത്ത നല്കി.
മന്‍സൂര്‍ ജി : സര്, ഇവിടെയുള്ള കര്‍ഷകര്‍പോലും ഇതില്‍നിന്ന് ധാരാളം ലാഭം നേടി. 2000ന് വിറ്റിരുന്ന മരത്തിന് ഇപ്പോള്‍ 5000 ആയി സര്. അന്നുമുതല്‍ ഇതിനും ഡിമാന്‍ഡ് വര്‍ധിച്ചു. അതും സ്വന്തം ഐഡന്റിറ്റിയായി. സര്, എനിക്ക് ഇതിനുള്ള നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇതിനെ വിപുലീകരിച്ച് രണ്ട് രണ്ടര മാസത്തിനുള്ളില്‍ രണ്ട് നാല് ഗ്രാമങ്ങളില്‍ എത്രയെത്ര ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടോ അവരെ നമ്മളുള്‍ക്കൊള്ളുകയും അവര്‍ക്ക് നിത്യനിദാനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യും സര്.
പ്രധാനമന്ത്രി : മന്‍സൂര്‍ ജിയെ കണ്ടു പഠിക്കുക, Vocal for Local ന്റെ ശക്തി എത്ര മഹത്തരമാണെന്ന് അദ്ദേഹം മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് കാണിച്ചു.
മന്‍സൂര്‍ ജിഅതെ സര്.
പ്രധാനമന്ത്രി നിങ്ങള്‍ക്കും ഗ്രാമത്തിലെ എല്ലാ കര്‍ഷകര്‍ക്കും ഒപ്പം നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി സഹോദരാ.
മന്‍സൂര്‍ ജി : നന്ദി സര്.
സുഹൃത്തുക്കളെ, കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ നെറുകയില്‍ എത്തിയ എത്രയോ പ്രതിഭകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. വിശാഖപട്ടണത്തില്‍ നിന്നുള്ള വെങ്കട്ട് മുരളി പ്രസാദ് ഒരു സ്വാശ്രയ ഇന്ത്യ ചാര്‍ട്ട് പങ്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നു. പരമാവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം എങ്ങനെ ഉപയോഗിക്കുമെന്ന് അദ്ദേഹം അതില്‍ പറഞ്ഞിരുന്നു. ബേട്ടിയയിലെ പ്രമോദ് ജി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചപ്പോള്‍, അല്ലെങ്കില്‍ ഗര്‍മുക്തേശ്വറിലെ ശ്രീ. സന്തോഷ് പായകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാവരുടെയും മുന്നില്‍ എത്തിക്കാനുള്ള മാധ്യമമായി 'മന് കി ബാത്ത്' മാറി. മേക്ക് ഇന്‍ ഇന്ത്യ മുതല്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ വരെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഞങ്ങള്‍ 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളേ, കുറച്ച് അദ്ധ്യായങ്ങള്‍ക്ക് മുമ്പ് മണിപ്പൂരിന്റെ സഹോദരി വിജയശാന്തി ദേവിയെക്കുറിച്ചും ഞാന്‍ പരാമര്‍ശിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ശ്രീമതി. വിജയശാന്തി താമരനാരുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു. അവരുടെ ഈ അതുല്യമായ പരിസ്ഥിതി സൗഹൃദ ആശയം 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്യപ്പെടുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനപ്രിയമാവുകയും ചെയ്തു. ഇന്ന് ശ്രീമതി. വിജയശാന്തി ഫോണില്‍ നമ്മളോടൊപ്പമുണ്ട്.
പ്രധാനമന്ത്രി : നമസ്കാരം വിജയശാന്തി ജി ! താങ്കൾക്ക് സുഖമാണോ?
വിജയശാന്തി: സർ, എനിക്ക് സുഖമാണ്.
പ്രധാനമന്ത്രി: താങ്കളുടെ ജോലി എങ്ങനെ പോകുന്നു?
വിജയശാന്തി: സർ, ഇപ്പോഴും എന്റെ 30 സ്ത്രീകൾക്കൊപ്പം ജോലി ചെയ്യുന്നു
പ്രധാനമന്ത്രി: ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ ടീം 30 പേരിലെത്തി !
വിജയശാന്തി: അതെ സർ, ഈ വർഷവും എന്റെ പ്രദേശത്ത് 100 സ്ത്രീകളുമായി കൂടുതൽ വിപുലീകരിക്കുന്നു
പ്രധാനമന്ത്രി: അപ്പോൾ നൂറാണ് നിങ്ങളുടെ ലക്ഷ്യം
വിജയശാന്തി: അതെ ,100 സ്ത്രീകൾ
പ്രധാനമന്ത്രി: ഇപ്പോൾ ആളുകൾക്ക് ഈ താമരത്തണ്ട് നാരുകൾ പരിചിതമാണല്ലേ ?
വിജയശാന്തി: അതെ സർ, 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള എല്ലാവർക്കും അറിയാം.
പ്രധാനമന്ത്രി: അതിനാൽ ഇപ്പോൾ ഇത് വളരെ ജനപ്രിയമാണ്
വിജയശാന്തി: അതെ സർ, പ്രധാനമന്ത്രി 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് എല്ലാവർക്കും താമര നാരിനെക്കുറിച്ച് അറിയാം
പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾക്കും വിപണി കിട്ടിയോ?
വിജയശാന്തി: അതെ എനിക്ക് യുഎസ്എയിൽ നിന്ന് ഒരു മാർക്കറ്റ് ലഭിച്ചു, അവർ മൊത്തമായി, ധാരാളം അളവിൽ വാങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷേ യുഎസിലേക്കും അയയ്ക്കാൻ ഈ വർഷം മുതൽ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു
പ്രധാനമന്ത്രി: അപ്പോൾ താങ്കൾ ഇപ്പോൾ കയറ്റുമതിക്കാരിയായി
വിജയശാന്തി: അതെ സർ, ഈ വർഷം മുതൽ ഞാൻ ഇന്ത്യയിൽ നിർമ്മിച്ച ഞങ്ങളുടെ ഉൽപ്പന്നം ലോട്ടസ് ഫൈബർ കയറ്റുമതി ചെയ്യുന്നു
പ്രധാനമന്ത്രി: അതിനാൽ, ഞാൻ വോക്കൽ ഫോർ ലോക്കൽ എന്നും ഇപ്പോൾ ലോക്കൽ ഫോർ ഗ്ലോബൽ എന്നും പറയുന്ന പോലെ
വിജയശാന്തി:അതെ സർ, എന്റെ ഉൽപ്പന്നം ലോകമെമ്പാടും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
പ്രധാനമന്ത്രി: അതിനാൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് ആശംസകൾ നേരുന്നു
വിജയശാന്തി: നന്ദി സർ
പ്രധാനമന്ത്രി: നന്ദി, നന്ദി വിജയശാന്തി
വിജയശാന്തി: നന്ദി സർ
സുഹൃത്തുക്കളേ, 'മന് കി ബാത്തിന്' മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 'മന് കി ബാത്തിലൂടെ' നിരവധി ബഹുജന പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത് ശക്തി പ്രാപിച്ചു. ഉദാഹരണത്തിന്, നമ്മുടെ കളിപ്പാട്ടങ്ങളും കളിപ്പാട്ട വ്യവസായവും പുന:സ്ഥാപിക്കാനുള്ള ദൗത്യം ആരംഭിച്ചതും 'മന് കി ബാത്തില്‍' ആയിരുന്നല്ലോ. നമ്മുടെ നാടന്‍ നായ്ക്കളായ ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ തുടക്കവും കുറിച്ചത് 'മന് കി ബാത്ത്'ലൂടെയാണ്. പാവപ്പെട്ട ചെറുകിട കച്ചവടക്കാരോട് വിലപേശില്ല, തര്‍ക്കിക്കില്ല എന്നൊരു പ്രചാരണം കൂടി ഞങ്ങള്‍ തുടങ്ങിയിരുന്നു. 'ഹര് ഘര്‍ തിരംഗ' കാമ്പയിന് ആരംഭിച്ചപ്പോഴും ഈ പ്രമേയവുമായി രാജ്യത്തെ ജനങ്ങളെ ബന്ധിപ്പിക്കുന്നതില്‍ 'മന് കി ബാത്' വലിയ പങ്കുവഹിച്ചു. അത്തരം ഓരോ ഉദാഹരണങ്ങളും സമൂഹത്തില്‍ മാറ്റത്തിന് കാരണമായി. സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന അതേ ദൗത്യം ശ്രീ. പ്രദീപ് സാംഗ്വാനും ഏറ്റെടുത്തിട്ടുണ്ട്. 'മന് കി ബാത്തില്‍' ഞങ്ങള്‍ ശ്രീ. പ്രദീപ് സാങ്വാന്റെ' ഹീലിംഗ് ഹിമാലയസ്' കാമ്പെയ്നെക്കുറിച്ച് ചര്‍ച്ച ചെയ്തു. അദ്ദേഹം ഞങ്ങളുടെ ഫോണ്‍ ലൈനില്‍ ഉണ്ട്.
മോദി ജി : ശ്രീ. പ്രദീപ് നമസ്കാരം!
പ്രദീപ് ജി : സര് ജയ് ഹിന്ദ് ്യു
മോദി ജി : ജയ് ഹിന്ദ്, ജയ് ഹിന്ദ്, സഹോദരാ! സുഖമാണോ?
പ്രദീപ് ജി : വളരെ സുഖമായിരിക്കുന്നു സര്. നിങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ കുറച്ചു കൂടെ സന്തോഷമായി.
മോദി ജി : നിങ്ങള്‍ ഹിമാലയത്തിനു ഹീൽ എന്ന കാര്യം ചിന്തിച്ചു.
പ്രദീപ് ജി : അതെ സര്.
മോദിജി : പ്രചാരണവും ആരംഭിച്ചു. ഈ ദിവസങ്ങളില്‍ നിങ്ങളുടെ പ്രചാരണം എങ്ങനെ പോകുന്നു?
പ്രദീപ് ജി : സര് വളരെ നന്നായി പോകുന്നു. 2020 മുതല്‍, അഞ്ച് വര്‍ഷം കൊണ്ട് നമ്മള് ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു.
മോദി ജി : കൊള്ളാമല്ലോ!
പ്രദീപ് ജി : അതേ സര്, തുടക്കത്തില്‍ വളരെ വികാരവിവശനായിരുന്നു, ഇക്കാര്യം ഏറ്റെടുത്തിട്ട് ജീവിതകാലം മുഴുവന്‍ ചെയ്താലും ഇതു ചെയ്യാന്‍ പറ്റുമോ അതോ പറ്റില്ലേ എന്നോര്‍ത്ത് കുറച്ചൊക്കെ support കിട്ടി, പക്ഷെ സത്യമായും 2020 വരെ ഞങ്ങള്‍ ഒരുപാട് പ്രയാസപ്പെട്ടിരുന്നു . വളരെ കുറച്ചു ആളുകള്‍ മാത്രമേ സഹകരിച്ചുള്ളൂ. മിക്കവാറും ആളുകള്‍ക്ക് പിന്തുണ തരാന്‍ പറ്റുന്നില്ലായിരുന്നു. ഞങ്ങളുടെ പ്രയത്നത്തിനു അംഗീകാരം തരുന്നില്ലായിരുന്നു. പക്ഷെ 2020ന് ശേഷം 'മന് കീ ബാത്തി'ല്‍ പരാമര്‍ശിച്ചതിനു ശേഷം കാര്യങ്ങള്‍ വളരെ വേഗത്തിലായിരുന്നു. എന്നുവെച്ചാല്‍ ആദ്യം കൊല്ലത്തില്‍ ഞങ്ങള്‍ക്ക് 6, 7 ശുചീകരണ യജ്ഞം നടത്താന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, 10 വരെ ശുചീകരണ യജ്ഞം നടത്താന്‍ കഴിഞ്ഞിരുന്നു. ഇന്ന് ഞങ്ങള്‍ നിത്യേന അഞ്ചു ടണ്‍ മാലിന്യം ശേഖരിക്കുന്നു. വേറെ വേറെ സ്ഥലങ്ങളിൽ നിന്ന്.
മോദി ജി : അതു കൊള്ളാം
പ്രദീപ് ജി : ഞാന്‍ ഒരു സമയത്ത് നിർത്തിവയ്ക്കേണ്ട അവസ്ഥയിൽ ആയിരുന്നു. താങ്കള്‍ വിശ്വസിക്കില്ല 'മന് കീ ബാത്തി'ല്‍ പരാമര്‍ശിച്ചതിനുശേഷം കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്തതാണ് സംഭവിച്ചത്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. മാത്രമല്ല, കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്ത അത്രയുമധികം speed up ആയി. അതിനാൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്, ഞങ്ങളെപ്പോലുള്ളവരെ താങ്കള്‍ എങ്ങനെ കണ്ടെത്തുന്നുവെന്ന് എനിക്കറിയില്ല. ഇത്രയും വിദൂര പ്രദേശത്ത് ആരാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ ഇരുന്നു ജോലി ചെയ്യുന്നു. ഞങ്ങള്‍ ഇത്രയും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ altitude ലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. താങ്കള്‍ ഞങ്ങളെ അവിടെ കണ്ടെത്തി. നമ്മുടെ ജോലി ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ അന്നും ഇന്നും നമ്മുടെ രാജ്യത്തിന്റെ ആദ്യ സേവകനോട് സംസാരിക്കാന്‍ കഴിയുന്നത് വളരെ വൈകാരികമായ നിമിഷമായി ഞാന്‍ കാണുന്നു. ഇതിലും കൂടുതലായി എനിക്ക് മറ്റൊരു സൗഭാഗ്യവുമില്ല.
മോദി ജി : ശ്രീ. പ്രദീപ്! നിങ്ങള്‍ ഹിമാലയത്തിന്റെ കൊടുമുടികളില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാധന ചെയ്യുകയാണ്, നിങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍, പര്‍വതങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ എങ്ങനെ പങ്കെടുക്കുന്നു എന്നത് ആളുകള്‍ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രദീപ് ജി : അതെ സര്.
മോദി ജി : നിങ്ങള്‍ പറഞ്ഞതുപോലെ ഇപ്പോള്‍ ഒരു വലിയ ടീം രൂപീകരിക്കപ്പെടുന്നുണ്ടെന്നും നിങ്ങള്‍ ദിവസേന ഇത്രയും വലിയ ജോലികള്‍ ചെയ്യുന്നുവെന്നും...
പ്രദീപ് ജി : അതെ സര്.
മോദി ജി : എനിക്കറിയാം നിങ്ങളുടെ ശ്രമങ്ങളും ചര്‍ച്ചകളും കാരണം ഇപ്പോള്‍ എത്രയധികം പര്‍വതാരോഹകര്‍ ശുചിത്വവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന്.
പ്രദീപ് ജി : അതെ സര്! ഒരുപാട്.
മോദിജി : ഇത് നല്ല കാര്യമാണ്, നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ പ്രയത്നത്താല്‍ മാലിന്യവും ഒരു സമ്പത്താണ് എന്ന ചിന്ത ജനങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കുന്നു. പരിസ്ഥിതിയും നമ്മള് അഭിമാനിക്കുന്ന ഹിമാലയവും ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു. അതില്‍ സാധാരണക്കാരനും പങ്കെടുക്കുന്നു.
ശ്രീ. പ്രദീപ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ നന്ദി സഹോദരാ.
പ്രദീപ് ജി : നന്ദി സര് വളരെ നന്ദി ജയ് ഹിന്ദ്!
സുഹൃത്തുക്കളേ, ഇന്ന് രാജ്യത്ത് ടൂറിസം വളരെ വേഗത്തില്‍ വളരുകയാണ്. അത് നമ്മുടെ പ്രകൃതി വിഭവങ്ങളായാലും, നദികളായാലും, മലകളായാലും, കുളങ്ങളായാലും, നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായാലും, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തിന് ഏറെ സഹായകമാകും. വിനോദസഞ്ചാരത്തിലെ ശുചിത്വത്തോടൊപ്പം, Incredible India movement ഞങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ പ്രസ്ഥാനം മൂലം ആളുകള്‍ക്ക് ചുറ്റും മാത്രമുള്ള ഇത്തരം സ്ഥലങ്ങളെക്കുറിച്ച് ആദ്യമായി അറിയാന്‍ കഴിഞ്ഞു. വിദേശ വിനോദസഞ്ചാരത്തിന് പോകുന്നതിന് മുമ്പ്, നമ്മുടെ രാജ്യത്തെ കുറഞ്ഞത് 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവ നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്താവരുത് മറ്റു സംസ്ഥാനങ്ങളിലാവണം. അതുപോലെ, ക്ലീന്‍ സിയാച്ചിന്‍, single use plastic, e-waste തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചു. ഇന്ന്, ലോകം മുഴുവന്‍ ആശങ്കാകുലരാകുന്ന പാരിസ്ഥിതിക പ്രശ്നം പരിഹരിക്കുന്നതില്‍ 'മന് കി ബാത്തിന്റെ' ഈ ശ്രമം വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ, ഇത്തവണ യുനെസ്കോ യുടെ ഡി ജി ഓഡ്രി അസൂലേയില്‍ (Audrey Azoulay) നിന്ന് 'മന് കി ബാത്' സംബന്ധിച്ച് എനിക്ക് മറ്റൊരു പ്രത്യേക സന്ദേശം ലഭിച്ചു. 100 അദ്ധ്യായങ്ങളുള്ള ഈ അത്ഭുതകരമായ യാത്രയ്ക്ക് അദ്ദേഹം നമ്മുടെ എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍ നേര്‍ന്നു. കൂടാതെ, അവര്‍ ചില ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. യുനെസ്കോയുടെ ഡിജിയുടെ അഭിപ്രായം നമുക്ക് ആദ്യം കേള്‍ക്കാം.
ഡിജി യുനെസ്കോ: നമസ്തേ എക്സലൻസി, പ്രിയപ്പെട്ട പ്രധാനമന്ത്രി, ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ ലഭിച്ച ഈ അവസരത്തിന് യുനെസ്കോയെ പ്രതിനിധീകരിച്ച് ഞാൻ നന്ദി പറയുന്നു. യുനെസ്കോയ്ക്കും ഇന്ത്യയ്ക്കും ഒരു നീണ്ട പൊതു ചരിത്രമുണ്ട്. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, വിജ്ഞാനം എന്നിവയുടെ എല്ലാ മേഖലകളിലും നമുക്ക് വളരെ ശക്തമായ പങ്കാളിത്തമുണ്ട്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ന് ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2030-ഓടെ ലോകത്തിലെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ യുനെസ്കോ അതിന്റെ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യൻ മാർഗം ദയവായി വിശദീകരിക്കാമോ. സംസ്കാരത്തെ പിന്തുണയ്ക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനുമായി യുനെസ്കോയും പ്രവർത്തിക്കുന്നു, ഈ വർഷം ഇന്ത്യയാണ് ജി20 അധ്യക്ഷൻ. ഈ പരിപാടിക്കായി ലോക നേതാക്കൾ ഡൽഹിയിലെത്തും. ശ്രേഷ്ഠൻ, എങ്ങനെയാണ് ഇന്ത്യ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ നിർത്താൻ ആഗ്രഹിക്കുന്നത്? ഈ അവസരത്തിന് ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് നന്ദി പറയുകയും നിങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.... ഉടൻ കാണാം. വളരെ നന്ദി.
പ്രധാനമന്ത്രി മോദി: നന്ദി, എക്സലൻസി, നൂറാമത് 'മൻ കിബാത്ത്' പരിപാടിയിൽ നിങ്ങളുമായി സംവദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന പ്രശ്നങ്ങൾ താങ്കൾ ഉന്നയിച്ചതിൽ എനിക്കും സന്തോഷമുണ്ട്.
സുഹൃത്തുക്കളേ, വിദ്യാഭ്യാസവും സാംസ്കാരിക സംരക്ഷണവും സംബന്ധിച്ച ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് യുനെസ്കോയുടെ ഡിജി അറിയാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് വിഷയങ്ങളും 'മന് കി ബാത്തിന്റെ' പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചായാലും സംസ്കാരത്തെക്കുറിച്ചായാലും, അത് സംരക്ഷിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആയാലും, ഇത് ഇന്ത്യയുടെ പുരാതന പാരമ്പര്യമാണ്. ഈ ദിശയില്‍ രാജ്യം ഇന്ന് നടത്തുന്ന പ്രവര്‍ത്തനം ശരിക്കും ശ്ലാഘനീയമാണ്. അത് ദേശീയ വിദ്യാഭ്യാസ നയമായാലും പ്രാദേശിക ഭാഷയില്‍ പഠിക്കാനുള്ള ഓപ്ഷനായാലും വിദ്യാഭ്യാസത്തില്‍ സാങ്കേതിക സംയോജനമായാലും അത്തരം നിരവധി ശ്രമങ്ങള്‍ കാണാന്‍ സാധിക്കും, മഹത്തായ ഉദാഹരണമായി. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും കൊഴിഞ്ഞു പോകൽ നിരക്ക് കുറയ്ക്കുന്നതിനുമായി ഗുജറാത്തില്‍ പൊതുപങ്കാളിത്തത്തോടെ 'ഗുണോത്സവവും ശാല പ്രവേശനോത്സവവും' തുടങ്ങിയ പരിപാടികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തു തുടങ്ങിയിരുന്നു. 'മന് കി ബാത്തില്‍', വിദ്യാഭ്യാസത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ ഞങ്ങള്‍ എടുത്തുകാണിച്ചു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒഡീഷയിലെ ചായക്കച്ചവടക്കാരനായ പരേതനായ ഡി. പ്രകാശ് റാവുവിനെ കുറിച്ച് നമ്മള് ഒരിക്കല്‍ ചര്‍ച്ച ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ നടത്തുന്ന സഞ്ജയ് കശ്യപ്, കോവിഡ് കാലത്ത് നിരവധി കുട്ടികളെ ഇ-ലേണിംഗിലൂടെ സഹായിച്ച ഹേമലത എന്‍.കെ. അതെ, 'മന് കി ബാത്തില്‍' അത്തരം നിരവധി അധ്യാപകരുടെ ഉദാഹരണങ്ങള്‍ നമ്മള് ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ട്. 'മന് കി ബാത്തില്‍' സാംസ്കാരിക സംരക്ഷണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ സ്ഥിരമായ സ്ഥാനം നല്‍കിയിട്ടുണ്ട്.
ലക്ഷദീപിന്റെ കുമ്മെൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബായാലും, കര്‍ണാടകയിലെ ക്വേംശ്രീ ജിയുടെ 'കലാചേതന'പോലുള്ള പ്ലാറ്റ്ഫോമായാലും, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ കത്തുകളെഴുതി അത്തരം ഉദാഹരണങ്ങള്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ദേശസ്നേഹത്തെ കുറിച്ചുള്ള 'ഗീത്', 'ലോരീ', 'രംഗോലി' എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് മത്സരങ്ങളെക്കുറിച്ചും നമ്മള് സംസാരിച്ചു. നിങ്ങള്ക്ക്് ഓര്‍മയുണ്ടാവും, ഒരിക്കല്‍ ഞങ്ങള്‍ രാജ്യത്തുടനീളമുള്ള സ്റ്റോറി ടെല്ലര്‍മാരുമായി, സ്റ്റോറി ടെല്ലിംഗിലൂടെയുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന അചഞ്ചലമായ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നാം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വര്‍ഷത്തില്‍ തന്നെയാണ് നാം ജി-20 യുടെ അധ്യക്ഷത കൂടി വഹിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം വൈവിധ്യമാര്‍ന്ന ആഗോള സംസ്കാരങ്ങളെ സമ്പന്നമാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം കുറച്ചുകൂടി ശക്തമായിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മുടെ ഉപനിഷത്തുകളില്‍ നിന്നുള്ള ഒരു മന്ത്രം നൂറ്റാണ്ടുകളായി നമ്മുടെ മനസ്സിനെ പ്രചോദിപ്പിക്കുന്നു.
ചരൈവേതി ചരൈവേതി ചരൈവേതി
ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ.
ചരൈവേതിയുടെ ഭാവസൗന്ദര്യം ഉള്‍ക്കൊണ്ട് ഇന്ന് നമ്മള് 'മന് കി ബാത്തിന്റെ' 100-ാം അദ്ധ്യായം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതില്‍, 'മന് കി ബാത്ത്' ഒരു ജപമാലയുടെ നൂല് പോലെയാണ്, ഓരോ മുത്തുകളും ഒരുമിച്ച് ചേര്‍ത്ത് വെയ്ക്കുന്നു. ഓരോ അദ്ധ്യായത്തിലും, ജനങ്ങളുടെ സേവനവും കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഈ പരിപാടിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോരുത്തരും മറ്റ് രാജ്യക്കാര്‍ക്ക് പ്രചോദനമായി മാറുന്നു. ഒരു തരത്തില്‍, 'മന് കി ബാത്തിന്റെ' ഓരോ അദ്ധ്യായവും അടുത്ത അദ്ധ്യായത്തിന് കളമൊരുക്കുന്നു. 'മന് കി ബാത്ത്' എന്നും സദ്ഭാവന, സേവന മനോഭാവം, കര്‍ത്തവ്യബോധം എന്നിവയാല്‍ മുന്നോട്ട് പോയിട്ടുണ്ട്. ഈ പോസിറ്റിവിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് രാജ്യത്തെ മുന്നോട്ട് നയിക്കും, അതിനെ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകും, 'മന് കി ബാത്തിന്റെ' തുടക്കം ഇന്ന് രാജ്യത്ത് ഒരു പുതിയ പാരമ്പര്യമായി മാറുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഓരോരുത്തരുടെയും പ്രയത്നത്തിന്റെ ആഴം കാണുന്ന ഒരു പാരമ്പര്യം.
സുഹൃത്തുക്കളേ, ഈ മുഴുവന്‍ പരിപാടിയും വളരെ ക്ഷമയോടെ ശബ്ദലേഖനം ചെയ്ത ആകാശവാണിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇന്ന് ഞാന്‍ നന്ദി പറയുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ പ്രാദേശിക ഭാഷകളിലേക്ക് 'മന് കി ബാത്' വിവര്‍ത്തനം ചെയ്ത വിവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്. ദൂരദര്‍ശന്റെയും MyGovയുടെയും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇടവേളകളില്ലാതെ 'മന് കി ബാത്ത്' കാണിക്കുന്ന രാജ്യത്തുടനീളമുള്ള എല്ലാ ടിവി ചാനലുകളോടും ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു, 'മന് കി ബാത്' പരസ്യങ്ങളുടെ ഇടവേള ഇല്ലാതെ കാണിക്കുന്നവരോടും എന്റെ നന്ദി അറിയിക്കുന്നു. അവസാനമായി, 'മന് കീ ബാത്തി'നെ താങ്ങി നിര്‍ത്തുന്ന ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തില്‍ വിശ്വാസമുള്ള ജനങ്ങള്‍ അവര്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പ്രചോദനവും ശക്തിയും കൊണ്ട് മാത്രമാണ് ഇതെല്ലാം സാധ്യമായത്.
സുഹൃത്തുക്കളേ, ഇന്ന് എനിക്ക് ഒരുപാട് പറയാനുണ്ട്, പക്ഷെ സമയവും വാക്കുകളും ഒരുപോലെ കുറവാണ്. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ വൈകാരികാവസ്ഥ മനസ്സിലാക്കുമെന്നും എന്റെ ആശയങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, 'മന് കി ബാത്തിന്റെ' സഹായത്തോടെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് ഇനിയും ഉണ്ടാവും. അടുത്ത മാസം നമ്മള് വീണ്ടും കാണും. പുതിയ വിഷയങ്ങളും പുതിയ വിവരങ്ങളുമായി ജനങ്ങളുടെ വിജയങ്ങള്‍ വീണ്ടും ആഘോഷിക്കും, അതുവരെ എനിക്ക് വിട തന്നാലും. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും നന്നായി സംരക്ഷിക്കൂ.
വളരെ വളരെ നന്ദി. നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കീ ബാത്തി'ലേയ്ക്ക് ഒരിക്കല്‍ക്കൂടി നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് ഈ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മനസ്സിലും മസ്തിഷക്കത്തിലും എത്രയെത്ര ഭാവനകളാണ് പൊന്തിവരുന്നത്.
'മന് കി ബാത്തി'ലൂടെ നിങ്ങളും ഞാനുമായുള്ള ബന്ധം 99-ാം പടവിലെത്തിനില്ക്കുകയാണ്. 99-ന്റെ കറക്കം വളരെ കഠിനമാണെന്നു സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്. ക്രിക്കറ്റിലും നെര്‍വസ് നയന്റീസ് വളരെ ദുഷ്ക്കരമായ സന്ധിയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, ഭാരതത്തിലെ ജനങ്ങളുടെ 'മന് കി ബാത്തി'ലാകട്ടെ, അതിന്റെ പ്രചോദനം മറ്റൊരുവിധത്തിലാണ്. 'മന് കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ വളരെ ഉത്സാഹത്തിലാണെന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്ക് ധാരാളം സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു, ഫോണ്‍കാള്‍കളും വന്നുകൊണ്ടിരിക്കുന്നു. ഇന്നു നാം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുമ്പോള്‍, നിങ്ങളുടെ എല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ അക്ഷമനായി കാത്തിരിക്കുകയാണ്. കാത്തിരിപ്പ് എല്ലായ്പ്പോഴും ഉണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ കാത്തിരിപ്പ് കുറച്ചു കൂടുതലാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 30 നുള്ള 'മന് കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെ ഏറെ അവിസ്മരണീയമാക്കിത്തീര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്ഷന് മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.
സുഹൃത്തുക്കളേ, ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ഈ കാലഘട്ടത്തില്‍ അവയവദാനം മറ്റുള്ളവര്‍ക്ക് ജീവന് കൊടുക്കാനുള്ള വളരെ വലിയ മാധ്യമമായി കഴിഞ്ഞിട്ടുണ്ട്. മരണശേഷം ഒരു വ്യക്തിയുടെ ശരീരം ദാനം ചെയ്യുമ്പോള്‍, അതില്‍നിന്ന് എട്ടോ, ഒന്‍പതോ പേര്‍ക്ക് പുതിയ ജീവന് ലഭിക്കാനുള്ള സാദ്ധ്യതയാണുള്ളതെന്ന് പറയപ്പെടുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചിട്ടുള്ളതായി കാണുന്നത് സന്തോഷകരംതന്നെ. 2013-ല്‍ നമ്മുടെ രാജ്യത്ത് ഓര്‍ഗന്‍ ഡൊനേഷന്റെ കേസ്സുകള്‍ അയ്യായിരത്തിലും കുറവായിരുന്നു. പക്ഷേ, 2022-ല്‍ ആ സംഖ്യ വര്‍ദ്ധിച്ച് പതിനയ്യായിരത്തിലുമധികമായിരിക്കുന്നു. അവയവദാനം നടത്തുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും വാസ്തവത്തില്‍ വലിയ പുണ്യമാണ് ചെയ്യുന്നത്.
സുഹൃത്തുക്കളേ, അങ്ങനെയുള്ള പുണ്യം ചെയ്യുന്നയാളുകളുടെ മനസ്സു പറയുന്നത് അറിയാനും അതിനെ നാട്ടുകാരുമായി പങ്കുവെയ്ക്കാനും എന്റെ മനസ്സ് ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് 'മന് കീ ബാത്തി'ല്‍ ഓമനയായ ഒരു മകളുടെ, ഒരു സുന്ദരികുട്ടിയുടെ അച്ഛനും അമ്മയും നമ്മോടൊപ്പം ചേരുകയാണ്. അച്ഛന്റെ പേര് സുപ്രീത് കൗര്‍. ഈ കുടുംബം പഞ്ചാബിലെ അമൃതസറിലാണ് വസിക്കുന്നത്. അനേകം നേര്‍ച്ചകള്‍ക്കുശേഷമാണ് അവര്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ സ്നേഹപുരസ്സരം അവള്‍ക്ക് പേരിട്ടു. - അബാബത്ത് കൗര്‍. അബാബത്ത് എന്നാലര്‍ത്ഥം മറ്റുള്ളവരെ സേവിക്കുക, മറ്റുള്ളവരുടെ ദു:ഖമകറ്റുക എന്നാണ്. കേവലം 39 ദിവസം പ്രായമായിരുന്നപ്പോള്‍ അവള് ഈ ലോകത്തോടു വിടപറഞ്ഞു. എന്നാല്‍ സുഖ്വീര്‍സിംഗ്സന്ധുവും അദ്ദേഹത്തിന്റെ പത്നി സുപ്രീത്കൗറും കുടുംബവും പ്രചോദനാത്മകമായി ഒരു തീരുമാനമെടുത്തു. ആ തീരുമാനമിതായിരുന്നു. 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവം ദാനം ചെയ്യുക. നമ്മോടൊപ്പം ഇപ്പോള്‍ ഫോണ്‍ലൈനില്‍ സുഖ്ബീര്‍സിംഗും അദ്ദേഹത്തിന്റെ ശ്രീമതിയും ഉണ്ട്. വരൂ, നമുക്ക് അവരോട് സംസാരിക്കാം.
ബഹു. പ്രധാനമന്ത്രി : നമസ്തേ ശ്രീ. സുഖബീര്‍.
സുഖ്ബീര്‍ സിംഗ് : നമസ്തേ ആദരണീയനായ പ്രധാനമന്ത്രി, സത്ശ്രീഅകാല്‍.
ബഹു. പ്രധാനമന്ത്രി : സത്ശ്രീഅകാല്‍, സത്ശ്രീഅകാല്‍ ശ്രീസുഖ്ബീര്‍. ഞാന്‍ ഇന്ന് 'മന് കീ ബാത്തി'നെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അപ്പോള്‍ എനിക്കുതോന്നി അബാബത്തിന്റെ കാര്യം നമ്മെ വളരെ സ്വാധീനിക്കുന്ന ഒന്നാണ്. അത് താങ്കളുടെ നാവില്‍നിന്നുതന്നെ കേള്‍ക്കണം. എന്തെന്നാല്‍ വീട്ടില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ധാരാളം സ്വപ്നങ്ങളും സന്തോഷവും ഉണ്ടാകുന്നു. എന്നാല്‍, ആ മകള്‍ ഇത്ര പെട്ടെന്ന് വിട്ടുപിരിയുമ്പോള്‍ ആ ദു:ഖം എത്രമാത്രം കഠിനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ എപ്രകാരമാണ് ഈ തീരുമാനമെടുത്തത്? എല്ലാ കാര്യങ്ങളും ഞാനറിയാനാഗ്രഹിക്കുന്നു.
സുഖ്ബീര്‍ : സര്, ഈശ്വരന് ഞങ്ങള്‍ക്ക് വളരെ നല്ലൊരു കുഞ്ഞിനെ തന്നു, അരുമയായ പുത്രി ഞങ്ങളുടെ വീട്ടില്‍ വന്നു. കുഞ്ഞിന്റെ ജനനസമയത്തുതന്നെ ഞങ്ങളറിഞ്ഞു അതിന്റെ തലച്ചോറിലെ ചില ഞരമ്പുകള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ടെന്നും അതിനാല്‍ കുഞ്ഞിന്റെ ഹൃദയത്തിന് വലിപ്പം കൂടിവരുന്നു എന്നും. അപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു. ഇത്രയും ആരോഗ്യമുള്ള സുന്ദരിയായ കുഞ്ഞ് ഇത്രയും വലിയ പ്രശ്നവുമായാണല്ലേ ജനിച്ചത്. ആദ്യത്തെ 24 ദിനങ്ങള്‍ കുഞ്ഞ് വളരെ നോര്‍മല്‍ ആയിരുന്നു. പെട്ടെന്ന് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഞങ്ങളുടനെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവൻ വീണ്ടെടുത്തു . പക്ഷേ, ഇത്രയും ചെറിയകുഞ്ഞിന്റെ പ്രശ്നമെന്താണെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. ഇത്രയും ചെറിയ കുഞ്ഞിന്റെ ഹൃദയം നിന്നുപോയതല്ലേ. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവിടെനിന്നും ഞങ്ങള്‍ ചണ്ഡിഗഡിലെ പി ജി ഐയിൽ കൊണ്ടുപോയി. അവിടെ കുഞ്ഞ് അസുഖത്തോട് സധൈര്യം പൊരുതി. പക്ഷേ, രോഗത്തിന്, ഈ കുഞ്ഞുപ്രായത്തില്‍ ചികിത്സ അസാധ്യമായിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ഒരാറുമാസമെങ്കിലുമായാല്‍ കുഞ്ഞിന് ഓപ്പറേഷന് ചെയ്യാമായിരുന്നു. പക്ഷേ, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കുഞ്ഞിന് വെറും 39 ദിവസം പ്രായമായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു വീണ്ടും ഹൃദയാഘാതം വന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞാനും ഭാര്യയുംകൂടി വളരെയേറെ വിഷമത്തോടെ ഒരു തീരുമാനത്തിലെത്തി. പല തവണ മരണത്തിന്റെ വക്കിലെത്തിയിട്ടും ധീരമായി പൊരുതി തിരിച്ചുവന്ന ഈ കുഞ്ഞിന്റെ ജനനത്തിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന്. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ കുഞ്ഞിന്റെ അവയവദാനം ചെയ്തുകൂടാ എന്ന്. ഒരുപക്ഷേ, ആരുടെയെങ്കിലും ജീവിതത്തിനെ അത് പ്രകാശമാനമാക്കിയാലോ! ഞങ്ങളുടനെ പി ജി ഐയിലെ യിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പോയി. ഇത്രയും ചെറിയ കുഞ്ഞിന്റെ കിഡ്നി മാത്രമേ എടുക്കാന്‍ പറ്റുകയുള്ളു എന്ന് അവര്‍ പറഞ്ഞു. ദൈവം ധൈര്യം തന്നു. ഗുരുനാനക് സാഹബിന്റെ ദര്‍ശനമാണിതെന്നോര്‍ത്ത് ഞങ്ങള്‍ തീരുമാനമെടുത്തു.
ബഹു. പ്രധാനമന്ത്രി : ഗുരുക്കന്മാര് പകര്‍ന്നുതന്ന അറിവ് താങ്കള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു. ശ്രീമതി. സുപ്രീത് അവിടെയുണ്ടോ? അവരോട് സംസാരിക്കാന്‍ സാധിക്കുമോ?
സുഖ്ബീര്‍ : അതെ സര്.
സുപ്രീത് : ഹലോ.
ബഹു. പ്രധാനമന്ത്രി : ശ്രീമതി സുപ്രീത് ഞാന്‍ താങ്കളെ പ്രണമിക്കുന്നു.
സുപ്രീത് : നമസ്ക്കാരം സാര്‍, നമസ്ക്കാരം. താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയേറെ അഭിമാനിക്കുന്നു.
ബഹു. പ്രധാനമന്ത്രി : താങ്കള്‍ ഇത്രയും വലിയ ഒരു കാര്യം ചെയ്തു. പിന്നെ ഈ കാര്യങ്ങളെല്ലാം ലോകമറിയുമ്പോള്‍ ഇനി ധാരാളംപേര്‍ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ മുന്നോട്ട് വരും എന്ന് ഞാന്‍ കരുതുന്നു. അബാബത്തിന്റെ സംഭാവന വളരെ വലുതാണ്.
സുപ്രീത് : സര്, ഗുരു നാനക്ക് ദേവന്റെ അനുഗ്രഹമാണ് ഞങ്ങള്‍ക്ക് അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം നല്‍കിയത്.
ബഹു. പ്രധാനമന്ത്രി : ഗുരുക്കന്മാരുടെ അനുഗ്രഹമില്ലെങ്കില്‍ ഒന്നുംതന്നെ നടക്കുകയില്ല.
സുപ്രീത് : തീര്‍ച്ചയായും, സര്, തീര്‍ച്ചയായും.
പ്രധാനമന്ത്രി : സുഖ്ബീര്‍ ജി, താങ്കള്‍ ആശുപത്രിയിലുള്ളപ്പോഴായിരിക്കുമല്ലോ ഹൃദയത്തെ മഥിക്കുന്ന വാര്‍ത്ത ഡോക്ടര്‍ താങ്കളോട് പറഞ്ഞത്. അതിനുശേഷവും സ്വസ്ഥമായ മനസ്സോടെ താങ്കളും ശ്രീമതിയും ഇത്രയും വലിയൊരു തീരുമാനമെടുത്തു. ഗുരുജനങ്ങള്‍ ഉദ്ബോധിപ്പിച്ചിട്ടുള്ളതുപോലുള്ള ഉദാരമായ ആശയം. അബാബത്തിന്റെ അര്‍ത്ഥം സാമാന്യഭാഷയില്‍ പറയാമെങ്കില്‍ അതു വളരെ ഉപകാരമായിരിക്കും. നിങ്ങള്‍ ഈ തീരുമാനമെടുത്ത നിമിഷത്തെപ്പറ്റി കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്.
സുഖ്ബീര്‍ : സര്, വാസ്തവത്തിൽ ഞങ്ങള്‍ക്കൊരു കുടുംബ സുഹൃത്ത് ഉണ്ട്. പ്രിയ. അവര്‍ അവയവദാനം ചെയ്തയാളാണ്. അവരില്‍നിന്നും ഞങ്ങള്‍ക്ക് പ്രചോദനം കിട്ടിയിട്ടുണ്ട്. ആ സമയം ഞങ്ങള്‍ക്ക് തോന്നിയതിങ്ങനെയാണ്. നമ്മുടെ ശരീരം പഞ്ചതത്വത്തില്‍ ലയിച്ചുചേരും. ആരെങ്കിലും നമ്മെ പിരിയുമ്പോള്‍ അതായത് നമ്മെ വിട്ടുപോകുമ്പോള്‍ നാം ശരീരത്തെ ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. പക്ഷേ, അവരുടെ അവയവം ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടാല്‍ അതു വളരെ നല്ല കാര്യമാണ്. ഡോക്ടര്‍മാര്‍ ഞങ്ങളോട് നിങ്ങളുടെ മകളാണ് വിജയകരമായി ട്രാന്സ്പ്ലാന്റേഷന് നടത്താനായ ഇന്ത്യയിലെ ഏറ്റവും ചെറുപ്രായക്കാരിയായ ദാതാവ് എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നി. ഞങ്ങളുടെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നു. ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഈ പ്രായംവരെ ഞങ്ങള്‍ക്കു കൊടുക്കാന്‍ കഴിയാതിരുന്ന സല്‍പ്പേര് ഒരു കൊച്ചുകുഞ്ഞ് വന്ന് അല്പനാളുകള്ക്കുള്ളില് ഞങ്ങള്‍ക്കു നല്കി. ഞങ്ങളുടെ യശസ്സ് ഉയര്‍ത്തി. അതിലും വലിയ കാര്യം ഞങ്ങള്‍ക്ക് ഇന്ന് അങ്ങുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. ഞങ്ങള്‍ക്ക് അതില്‍ അഭിമാനം തോന്നുന്നു.
പ്രധാനമന്ത്രി : സുഖ്ബീര്‍ ജി, ഇന്ന് താങ്കളുടെ കുഞ്ഞിന്റെ ഒരു അവയവം മാത്രമല്ല ജീവിച്ചിരിക്കുന്നത്. താങ്കളുടെ മകള്‍ മാനവീയതയുടെ അമരഗാഥയിലെ അമരയായ യാത്രക്കാരിയായിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ശരീരത്തിലെ ഒരു അവയവത്തിലൂടെ അവള് ഇന്നും ജീവിക്കുന്നു. ഈ സല്‍പ്രവര്‍ത്തിക്ക് താങ്കളേയും താങ്കളുടെ ശ്രീമതിയേയും കുടുംബത്തേയും ഞാന്‍ ശ്ലാഘിക്കുന്നു.
സുഖ്ബീര്‍ : നന്ദി സർ
സുഹൃത്തുക്കളേ, അവയവ ദാനത്തിന്റെ പിന്നിലെ ഏറ്റവും വലിയ ചേതോവികാരം പോകുന്ന പോക്കില്‍ ആര്‍ക്കെങ്കിലും ഗുണം ചെയ്യുക, ആരുടെയെങ്കിലും ജീവനു രക്ഷനല്കുക എന്നതാണല്ലോ. അവയവദാനത്തിനായി കാത്തിരിക്കുന്നവര്‍ക്കറിയാം ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും എത്ര വിഷമം പിടിച്ചതാണെന്ന്. അങ്ങനെയിരിക്കെ, ആരെങ്കിലും അവയവദാനത്തിനോ, ശരീരദാനത്തിനോ തയ്യാറായിവരുമ്പോള്‍, അയാളില്‍ ഈശ്വരരൂപമാണ് നാം ദര്‍ശിക്കുന്നത്. ഝാര്‍ഖണ്ഡില്‍ താമസിക്കുന്ന സ്നേഹലതാചൗധരി ഈശ്വരനായി വന്ന് മറ്റുള്ളവര്‍ക്ക് ജീവിതം കൊടുത്ത ഒരു വനിതയാണ്. 63 വയസു പ്രായമുള്ള സ്നേഹലതാചൗധരി തന്റെ ഹൃദയവും വൃക്കയും കരളും ദാനം ചെയ്ത് വിടവാങ്ങി. ഇന്ന് 'മന് കീ ബാത്തി'ല്‍ അവരുടെ മകന് അഭിജിത്ത് നമ്മോടൊപ്പമുണ്ട്. വരൂ, അയാള്‍ പറയുന്നത് കേള്‍ക്കാം.
പ്രധാനമന്ത്രി : അഭിജിത്ത് ജി, നമസ്ക്കാരം.
അഭിജിത്ത് : നമസ്ക്കാരം സര്.
പ്രധാനമന്ത്രി : അഭിജിത്ത് ജി, നിങ്ങളുടെ അമ്മ നിങ്ങള്‍ക്കു ജന്മം തന്നു. ഒരുതരത്തില്‍ നിങ്ങള്‍ക്കു ജീവിതം തന്നെ തന്നു. നിങ്ങളുടെ ആ അമ്മ മരണശേഷവും അനേകംപേര്‍ക്കു ജീവിതം കൊടുത്തു. അവരുടെ മകനെന്ന നിലയില്‍ നിങ്ങള്‍ തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാകും.
അഭിജിത്ത് : തീര്‍ച്ചയായും സര്.
പ്രധാനമന്ത്രി : താങ്കളുടെ അമ്മയെപ്പറ്റി പറയാമോ? ഏതു ചുറ്റുപാടിലാണ് അവയവദാനം ചെയ്യാന്‍ തീരുമാനിച്ചത്?
അഭിജിത്ത് : ഝാര്‍ഖണ്ഡിലെ സരായികേല എന്ന ചെറിയ ഗ്രാമത്തിലാണ് എന്റെ അമ്മയും അച്ഛനും താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി അവര്‍ എന്നും പ്രഭാതസവാരി നടത്തുമായിരുന്നു. അന്നും രാവിലെ 4 മണിയ്ക്ക് അവര്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു മോട്ടോര്‍സൈക്കിള്‍ അമ്മയെ പിന്നില്‍നിന്നും ഇടിച്ചുവീഴ്ത്തി. നിലത്തുവീണ അമ്മയുടെ തലയ്ക്ക് സാരമായ മുറിവേറ്റു. ഉടന്‍തന്നെ അമ്മയെ സരായികേലയിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ മുറിവില്‍ മരുന്നുവെച്ച് കെട്ടിയെങ്കിലും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. പിന്നെ അമ്മയ്ക്ക് ബോധവുമില്ലതായി. ഉടന്‍തന്നെ അമ്മയെ ഞങ്ങള്‍
ടാറ്റ മെയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ ഓപ്പറേഷന് ചെയ്തു. 48 മണിക്കൂര്‍ നിരീക്ഷിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞങ്ങള്‍ അമ്മയെ വിമാനത്തില്‍ ഡല്‍ഹിയിലെഎയിംസിൽ കൊണ്ടുപോയി. അവിടെ 7-8 ദിവസം ചികിത്സ നടന്നു. അതിനുശേഷം പെട്ടെന്ന് രക്തസമ്മര്‍ദ്ദം താഴുകയും മസ്തിഷ്ക്കമരണം സംഭവിക്കുകയും ചെയ്തു. ഡോക്ടര്‍ പ്രോട്ടോക്കോള്‍ പ്രകാരം എങ്ങനെയാണ് അവയവദാനം ചെയ്യുന്നതെന്ന് പറഞ്ഞുതന്നു. ഞങ്ങള്‍ ആദ്യം അച്ഛനോട് ഒന്നും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഇതംഗീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലോ. ഞങ്ങള്‍ അദ്ദേഹത്തോട് അവയവദാനത്തിന്റെ കാര്യങ്ങള്‍ നടക്കുകയാണ് എന്നുമാത്രം സൂചിപ്പിച്ചു. അപ്പോള്‍ അച്ഛന് പറയുകയാണ് അത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. നമ്മളത് ചെയ്യണമെന്ന്. അമ്മ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ആദ്യം വിഷമിച്ച ഞങ്ങള്‍ അവയവദാനത്തിന്റെ കാര്യത്തില്‍ തീരുമാനമായപ്പോള്‍ ഒരു പോസിറ്റീവ് ചുറ്റുപാടിലായി. രാത്രി 8 മണിയ്ക്ക് കൗണ്‍സലിംഗ് നടന്നു. അടുത്ത ദിവസം ഞങ്ങള്‍ അവയവദാനം ചെയ്തു. ഇതില്‍ അമ്മയുടെ ചിന്ത വലുതായിരുന്നു. നേത്രദാനത്തിലും അതുപോലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അവര്‍ ആക്ടീവ് ആയിരുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കണം അച്ഛന് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിഞ്ഞതും.
പ്രധാനമന്ത്രി : അവയവങ്ങള്‍ എത്രപേര്‍ക്ക് പ്രയോജനപ്പെട്ടു?
അഭിജിത്ത് : അമ്മയുടെ ഹൃദയം, രണ്ട് കിഡ്നി, കരള്‍, രണ്ട് കണ്ണുകള്‍ ഇത്രയും ഡൊനേറ്റ് ചെയ്തു. നാലുപേര്‍ക്ക് ജീവനും രണ്ടുപേര്‍ക്ക് കാഴ്ചയും കിട്ടി.
പ്രധാനമന്ത്രി : അഭിജിത്ത്, താങ്കളുടെ അച്ഛനും അമ്മയും ആദരണീയരാണ്. ഞാനവരെ നമിക്കുന്നു. അച്ഛന്റെ നേതൃത്വത്തില്‍ താങ്കളുടെ കുടുംബത്തിന്റെ ഈ തീരുമാനം വളരെ പ്രചോദനാത്മകമാണ്. അമ്മ സ്വയം ഒരു പ്രചോദനം തന്നെയാണ്. എങ്കിലും അമ്മ പകര്‍ന്നുതന്നിട്ടുള്ള പാരമ്പര്യം തലമുറകള്‍ കഴിഞ്ഞാലും വളരെ ശക്തമായി തുടരുന്നുണ്ട്. അവയവദാനത്തില്‍ താങ്കളുടെ അമ്മയുടെ പ്രചോദനം ഇന്ന് രാജ്യം മുഴുവനും എത്തിയിരിക്കുന്നു. ഞാന്‍ ഈ പവിത്രമായ, മഹത്തായ കാര്യത്തില്‍ താങ്കളുടെ കുടുംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നന്ദി അഭിജിത്ത് താങ്കളുടെ പിതാവിനോട് എന്റെ പ്രണാമം പറയണം.
അഭിജിത്ത് : തീര്‍ച്ചയായും. നന്ദി.
സുഹൃത്തുക്കളേ, 39 ദിവസം പ്രായമുള്ള അബാബത്ത് കൗര്‍, 63 വയസ്സ് പ്രായമായ സ്നേഹലത ചൗധരി ഇവരെപ്പോലെയുള്ള ദാനവീരര്‍, നമുക്ക് ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. നമ്മുടെ രാജ്യത്ത് ആരോഗ്യകരമായ ജീവിതം പ്രതീക്ഷിച്ച്, അവയവദാനം നടത്താന്‍ തയ്യാറായവരെ കാത്തിരിക്കുന്ന എത്രയോ ആവശ്യക്കാര്‍ ഉണ്ട്. അവയവദാനത്തെ സുകരമാക്കിത്തീര്‍ക്കാനും അവയവദാനത്തിനു പ്രോത്സാഹനം നല്കുവാനുമായി രാജ്യത്തിനാകെ ഒരൊറ്റ നയം രൂപീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. അതില്‍ സംസ്ഥാനങ്ങളുടെ വാസസ്ഥല നിബന്ധന മാറ്റണമെന്നുള്ള തീരുമാനമായിട്ടുണ്ട്. അതായത് ഇനിയിപ്പോള്‍ രാജ്യത്തെ ഏതു സംസ്ഥാനത്തിലും പോയി രോഗിക്ക് അവയവം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അവയവദാനത്തിനായുള്ള പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ക്കിടയില്‍ എന്റെ നാട്ടുകാരോട് എന്റെ അഭ്യര്‍ത്ഥനയിതാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവയവദാനത്തിനായി മുന്നോട്ടുവരണം. താങ്കളുടെ ഒരു തീരുമാനം അനേകരുടെ ജീവന് രക്ഷിക്കും. ജീവിതം നല്‍കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത് നവരാത്രികാലമാണ്. ശക്തിയുടെ ഉപാസനയുടെ സമയമാണ്. ഇന്ന് ഭാരതത്തില്‍ പുതുതായി രൂപമെടുത്തുവരുന്ന ശക്തിയുടെ വളരെ വലിയൊരു പങ്ക് സ്ത്രീശക്തിയുടേതാണ്. ഈയിടെയായി എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. നിങ്ങള്‍, സോഷ്യല്‍മീഡിയയില്‍, ഏഷ്യയിലെ പ്രഥമ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി. സുരേഖായാദവിനെ തീര്‍ച്ചയായും കണ്ടിട്ടുണ്ടാകും. സുരേഖ വന്ദേ ഭാരത് എക്സ്പ്രസിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായി. മറ്റൊരു റിക്കാര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ മാസത്തില്‍തന്നെ, പ്രൊഡ്യൂസറായ ഗുനീത്മോംഗായും ഡയറക്ടറായ കാര്‍ത്തികി ഗോണ്‍സാല്‍വിസും " എലെഫന്റ്റ് വിസ്പറേഴ്സ് " എന്ന തങ്ങളുടെ ഡോക്യുമെന്ററിയ്ക്ക് ഓസ്കർ വിജയകളായി രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചു. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ശ്രീമതി. ജ്യോതിര്‍മയി മോഹന്തിജിയും നമ്മുടെ രാജ്യത്തിന് വലിയൊരു നേട്ടം സമ്മാനിച്ചിട്ടുണ്ട്. ശ്രീമതി. ജ്യോതിര്‍മയിയ്ക്ക് കെമിസ്ട്രിയിലും കെമിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും ഐ യു പി എ സി യുടെ പ്രത്യേക അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാരതത്തിലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ടി -20 ലോക കപ്പിൽ വിജയം നേടി പുതിയ ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രീയത്തിലേയ്ക്ക് കണ്ണോടിച്ചാല്‍ ഒരു പുതിയ തുടക്കം നാഗാലാന്‍ഡിലും ഉണ്ടായിട്ടുണ്ട്. 75 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി നാഗാലാന്‍ഡില്‍ രണ്ടു വനിതാ സാമാജികര്‍ വിജയികളായി നിയമസഭയിലെത്തി. ഇവരിലൊരാളെ നാഗാലാന്‍ഡ് മന്ത്രിസഭയില്‍ മന്ത്രിയുമാക്കി. അതായത് നാഗാലാന്‍ഡിലെ ജനങ്ങള്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും ലഭിച്ചു.
സുഹൃത്തുക്കളേ, കുറച്ചുദിവസം മുമ്പ് ഞാന്‍ തുര്‍ക്കിയിലെ വിനാശകാരിയായ ഭൂകമ്പത്തിനുശേഷം അവിടത്തെ ആളുകളെ സഹായിക്കാനായി പോയ ധീരരായ പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവരെല്ലാംതന്നെ എൻ ഡി ആർ എഫ് സ്ക്വാഡിലെ അംഗങ്ങളായിരുന്നു. അവരുടെ ധൈര്യത്തെയും സാമര്‍ത്ഥ്യത്തെയും ലോകം മുഴുവന്‍ വാഴ്ത്തി. ഐക്യരാഷ്ട്ര ദൗത്യത്തിന്റെ അധീനതയിലുള്ള ശാന്തിസേനയിലെ വനിതാ പ്ലാറ്റൂണിൽ ഭാരതം അവരെ നിയോഗിച്ചിട്ടുണ്ട്.
ഇന്ന് നമ്മുടെ രാജ്യത്തെ പെണ്മക്കള്, നമ്മുടെ മൂന്നു സേനാവിഭാഗത്തിലും ധീരതയുടെ പതാക പാറിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ കോംബാറ് യൂണിറ്റ് എ യിൽ കമാൻഡ് നിയമനം കരസ്ഥമാക്കിയ ആദ്യത്തെ വനിതാ വ്യോമ സേനാ ഓഫീസറാണ്. അവര്‍ക്ക് ഏകദേശം മൂവായിരം മണിക്കൂര്‍ നേരത്തെ പറക്കൽ പരിചയം ഉണ്ട്. അതുപോലെ ഭാരതീയസേനയിലെ ധീരനായ ക്യാപ്റ്റന്‍ ശിവാചൗഹാന്‍ സിയാചിനില്‍ നിയോഗിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറാണ്. മൈനസ് 60 ഡിഗ്രി (-60)വരെ താപനില താഴുന്ന സിയാച്ചിനില്‍ ശിവ മൂന്നു മാസക്കാലത്തേയ്ക്ക് നിയുക്തയാണ്.
സുഹൃത്തുക്കളേ, ഈ പട്ടിക വളരെ വലുതാണ്. അതുകൊണ്ടുതന്നെ എല്ലാം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ എല്ലാ വനിതകളും, നമ്മുടെ പെണ്‍മക്കളെല്ലാവും ഇന്ന് ഭാരതത്തിനും ഭാരതത്തിന്റെ സ്വപ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീശക്തിയുടെ ഈ ഊര്‍ജ്ജമാണ് വികസിത ഭാരതത്തിന്റെ പ്രാണവായു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിനങ്ങളില്‍ ലോകം മുഴുവന്‍ ശുദ്ധമായ ഊര്‍ജ്ജം, പുനരുപയോഗ ഊർജ്ജത്തെ കുറിച്ച് ധാരാളം സംസാരം നടക്കുന്നുണ്ട്. ഞാന്‍ വിദേശിയരെക്കാണുമ്പോള്‍ അവര്‍ ഈ രംഗത്ത് ഭാരതത്തിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വിശേഷിച്ചും സൗരോര്‍ജ്ജത്തിന്റെ രംഗത്ത് വേഗത്തിലുള്ള മുന്നേറ്റം വലിയൊരു നേട്ടംതന്നെയാണ്. ഭാരതീയര്‍ നൂറ്റാണ്ടുകളായിട്ട് സൂര്യനുമായി ബന്ധമുള്ളവരാണല്ലോ. സൂര്യന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയഅവബോധവും സൂര്യനെ ഉപാസിക്കുന്ന പാരമ്പര്യവും ഇവിടെയല്ലാതെ വേറെയെങ്ങും കാണാന്‍ കിട്ടുകയില്ല. ഇന്ന് ഓരോ ഭാരതീയനും സൗരോര്‍ജ്ജത്തിന്റെ മഹത്വം മനസ്സിലാക്കുകയും ശുദ്ധ ഊർജ്ജത്തിൽ തങ്ങളുടെ സംഭാവന നല്കാന് ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും പരിശ്രമത്തിന്റെ ഈ ചേതനയാണ് ഇന്ന് ഭാരതത്തിന്റെ സൗരോജ്ജ ദൗത്യത്തെ മുന്നോട്ട് നയിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനയിലെ ഇതുപോലൊരു മെച്ചപ്പെട്ട പരിശ്രമം എന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇവിടത്തെ എം എസ ആർ -ഒലിവ് ഹൗസിങ് സൊസൈറ്റിയിലെ - അംഗങ്ങള്‍ കുടിവെള്ളം, ലിഫ്റ്റ്, ലൈറ്റ് തുടങ്ങി സാമൂഹിക ഉപയോഗത്തിനുള്ള സംവിധാനങ്ങള്‍ സൗരോര്‍ജ്ജത്താല്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അവര്‍ സോളാർ പാനൽ ഘടിപ്പിച്ചു. ഇന്ന് ഈ സോളാര്‍ പാനലുകളില്‍നിന്നും പ്രതിവര്‍ഷം ഏകദേശം 90,000 കിലോവാട്ട് അവർ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇതില്‍നിന്നും പ്രതിമാസം ഏകദേശം 40,000 രൂപ അവര്‍ക്ക് ലഭിക്കാന്‍ സാധിക്കുന്നു. ഈ ലാഭം സൊസൈറ്റിയിലെ എല്ലാപേര്‍ക്കും ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, പൂനയിലെപ്പോലെ ദാമന്‍-ദിയുലെ ഒരു ജില്ലയായ ദിയുവിലെ ജനങ്ങളും ഒരു അതിശയകരമായ കാര്യം ചെയ്തു കാണിച്ചു. ഈ ദിയു സോമനാഥിന്റെ അടുത്താണെന്ന് താങ്കള്‍ക്കറിവുള്ളതാണല്ലോ. ഭാരതത്തില്‍ പകല്‍സമയം എല്ലാ ആവശ്യങ്ങള്‍ക്കും 100% ശുദ്ധ ഊർജ്ജം ഉപയോഗിക്കുന്ന ആദ്യത്തെ ജില്ലയാണ് ദിയു. അവരുടെ കഠിനപ്രയത്നമാണ് അവരുടെ വിജയരഹസ്യം. ഒരു കാലത്ത് വൈദ്യുതോത്പാദനം ഇവിടെ ഒരു വെല്ലുവിളിയായിരുന്നു. ഇതിന് പ്രതിവിധിയായി അവര്‍ സൗരോർജത്തെ തിരഞ്ഞെടുത്തു. അവിടത്തെ തരിശ്ശ് ഭൂമിയിലും അനേകം കെട്ടിടങ്ങളിലും അവര്‍ സോളാർ പാനലുകൾ ഘടിപ്പിച്ചു. പകല്‍സമയം എത്ര ഊര്‍ജ്ജം ആവശ്യമുണ്ടോ അതിനെക്കാള്‍ കൂടുതല്‍ ഈ പാനലുകളില്‍ നിന്നും അവര്‍ ഇപ്പോള്‍ ഉണ്ടാക്കുന്നു. ഈ സൗരോർജ്ജ പദ്ധതിയിൽ നിന്നും വൈദ്യുതി വാങ്ങുന്നവകയിലും ഏകദേശം 52 കോടി രൂപ അവര്‍ ലാഭിക്കുന്നു. ഇതിനാല്‍ പരിസ്ഥിതിയും മെച്ചപ്പെടുന്നു.
സുഹൃത്തുക്കളേ, പൂനയിലെയും ദിയുവിലെയും ജനങ്ങള്‍ എന്താണോ പ്രവര്‍ത്തിച്ചു കാണിച്ചത് ആ പരിശ്രമം രാജ്യത്തുടനീളം പല ഭാഗത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രകൃതി വിഷയത്തില്‍ ഭാരതീയര്‍ക്ക് എത്രമാത്രം വൈകാരികതയുണ്ടെന്നും നമ്മുടെ രാജ്യം ഭാവിതലമുറയെപ്പറ്റി എത്രമാത്രം ജാഗരൂകരാണെന്നും ഇതില്‍നിന്നും നാം മനസ്സിലാക്കുന്നു. ഇപ്രകാരമുള്ള എല്ലാ പരിശ്രമങ്ങളെയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് കാലത്തിനൊപ്പവും പരിസ്ഥിതികള്‍ക്കനുസരിച്ചും ധാരാളം സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇവ നമ്മുടെ സംസ്ക്കാരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും അതിന് നിത്യം നൂതന പ്രാണശക്തി നല്‍കുകയും ചെയ്യുന്നു. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് കാശിയില്‍ ഇങ്ങനെയൊരു സമ്പ്രദായം തുടങ്ങി. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമായി കാശിക്കും തമിഴ്പ്രദേശങ്ങള്‍ക്കുമിടയ്ക്ക് നൂറ്റാണ്ടുകളായി നിലനിന്ന ചരിത്രപരവും സാംസ്ക്കാരികവുമായ ബന്ധം ആഘോഷിക്കപ്പെട്ടു. ''ഏകഭാരതം ശ്രേഷ്ഠഭാരതം'' എന്ന വികാരം നമ്മുടെ ദേശത്തിന് ശക്തി പകരുന്നു. നാം എപ്പോഴാണോ പരസ്പരം മനസ്സിലാക്കുന്നത്, പഠിക്കുന്നത്, അപ്പോള്‍ ഏകതയുടെ ഈ വൈകാരികത കുറേക്കൂടി ദൃഢമാകുന്നു. ഐക്യത്തിന്റെ ഈ സ്പിരിറ്റിനോടൊപ്പം അടുത്തമാസം ഗുജറാത്തിലെ വിവിധഭാഗങ്ങളില്‍ സൗരാഷ്ട്ര-തമിഴ് സംഗമം നടക്കാന്‍ പോകുകയാണ്. 'സൗരാഷ്ട്ര-തമിഴ് സംഗമം'. ഏപ്രില്‍ 17 മുതല്‍ 30 വരെ നടക്കും. 'മന് കീ ബാത്തി'ലെ കുറച്ചു ശ്രോതാക്കളെങ്കിലും ചിന്തിക്കും, ഗുജറാത്തിലെ സൗരാഷ്ട്രക്ക് തമിഴ്നാടുമായി എന്താണു ബന്ധമെന്ന്. വാസ്തവത്തില്‍ ശതാബ്ദങ്ങള്‍ക്കു മുമ്പ് സൗരാഷ്ട്രയിലെ അനേകമാളുകള്‍ തമിഴ്നാടിന്റെ വ്യത്യസ്തമേഖലകളില്‍ വസിച്ചിരുന്നു. ആ ആളുകള്‍ ഇന്നും 'സൗരാഷ്ട്രീയ തമിഴര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. അവരുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും സാമൂഹികസംസ്ക്കാരങ്ങളിലും ഇന്നും സൗരാഷ്ട്രത്തിന്റെ ഒളിമിന്നല്‍ ദര്‍ശിക്കാവുന്നതാണ്. ഈ സംഘാടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അനേകംപേര്‍ എനിക്ക് പ്രശംസാനിര്‍ഭരമായ കത്തുകളെഴുതുകയുണ്ടായി. മധുരയില്‍ താമസിക്കുന്ന ജയചന്ദ്രന് വളരെ വികാരത്തോടെ ഒരു കാര്യം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. ''ആയിരം വര്‍ഷങ്ങള്‍ക്കുശേഷം, ആദ്യമായി ഒരാള്‍ സൗരാഷ്ട്ര-തമിഴ് ബന്ധത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നു. സൗരാഷ്ട്രയില്‍നിന്ന് തമിഴ്നാട്ടില്‍വന്നു താമസിക്കുന്ന ആളുകളെപ്പറ്റി ചോദഗിച്ചിരിക്കുന്നു.'' ജയചന്ദ്രന്റെ ഈ വാക്കുകള്‍ ആയിരക്കണക്കിനു സഹോദരീസഹോദരന്മാരുടെ അഭിപ്രായപ്രകടനമാണ് .
സുഹൃത്തുക്കളേ, 'മന് കീ ബാത്തി'ലെ ശ്രോതാക്കളോട് ആസാമുമായി ബന്ധപ്പെട്ട ഒരു വിവരം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പനത്തെ ബലപ്പെടുത്തുന്നതാണ്. നാ വീര്‍ ലാസിത് ബോര്‍ഫുക്കന്റെ 400-ാം ജയന്തി ആഘോഷിക്കുകയാണെന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. വീര്‍ ലാസിത് ബോര്‍ഫുക്കന്‍ അടിച്ചമര്‍ത്തലിന്റെ മുഗള്‍ ഭരണത്തില്‍നിന്നു ഗുവാഹട്ടിയെ മോചിപ്പിച്ച വ്യക്തിയാണ്. ഇന്ന് നമ്മുടെ രാജ്യം ഈ മഹാനായ യോദ്ധാവിന്റെ അദമ്യമായ ധൈര്യത്തെ തിരിച്ചറിയുന്നു. കുറച്ചുദിവസം മുമ്പ് ലാസിത് ബോര്‍ഫുക്കന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രബന്ധരചനാ ഉദ്യമം നടത്തുകയുണ്ടായി. അതിലേയ്ക്ക് ഏകദേശം 45 ലക്ഷംപേര്‍ പ്രബന്ധങ്ങള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. ഇപ്പോള്‍ അതൊരു ഗിന്നസ് റെക്കോർഡ് ആയിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളതറിയുമ്പോള്‍ നിങ്ങള്‍ക്കേറെ സന്തോഷം തോന്നും. വീര്‍ലാസിത് ബോര്‍ഫുക്കനെക്കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ 23 വ്യത്യസ്ത ഭാഷകളില്‍ എഴുതപ്പെട്ടവയും അയയ്ക്കപ്പെട്ടവയുമാണെന്നറിയുന്നത് വളരെ വലിയ കാര്യമാണ് വളരെ സന്തോഷം തരുന്ന കാര്യവുമാണ്. അസമിസ് ഭാഷ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ബോഡോ, നേപ്പാളി, സംസ്കൃതം, സന്താളി എന്നീ ഭാഷകളിലും ആളുകള്‍ പ്രബന്ധങ്ങള്‍ അയച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാവരേയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കാശ്മീരിനെയോ ശ്രീനഗറിനെയോ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം അവിടത്തെ താഴ്വരകളുടെയും ദാൽ തടാകത്തിന്റെയും ചിത്രങ്ങളാണ് മുന്നിലെത്തുക. നമ്മളിലോരോരുത്തരും ദാൽ തടാകത്തിലെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കും, പക്ഷേ, ദാൽ തടാകത്തില്‍ വിശേഷിച്ചൊരു കാര്യമുണ്ട്. ദാൽ തടകം സ്വാദിഷ്ടമായ താമരത്തണ്ടിന് പ്രസിദ്ധമാണ്. താമരത്തണ്ട് നമ്മുടെ രാജ്യത്തെ വിഭിന്നസ്ഥലങ്ങളില്‍ വ്യത്യസ്തപേരുകളില്‍ അറിയപ്പെടുന്നു. കാശ്മീരില്‍ ഇതിനെ നാദരു എന്നു പറയുന്നു. കാശ്മീരിലെ നാദരുവിന്റെ ഡിമാന്റ് നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഡിമാന്റ് കണക്കിലെടുത്തുകൊണ്ട് ഡാല്‍തടാകത്തില്‍ നാദരു കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഒരു എഫ് പി ഒ ഉണ്ടാക്കിയിട്ടുണ്ട്. ഈ എഫ് പി ഒ യില്‍ ഏകദേശം 250 കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഈ കര്‍ഷകര്‍ തങ്ങളുടെ നാദരു വിദേശങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുസമയം മുമ്പുതന്നെ ഈ കര്‍ഷകര്‍ 2 ലോഡ് യു എ ഇ യിലേയ്ക്ക് കയറ്റി അയച്ചു. ഇതിന്റെ വിജയം കാശ്മീരിന്റെ പേരിലാണ്. ഒപ്പം ഇതിലൂടെ നൂറകണക്കിന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, കാശ്മീരിലെ ആളുകളുടെ കൃഷിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രയത്നവും ഇക്കാലത്ത് വജയത്തിന്റെ സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു. വിജയത്തിന്റെ സുഗന്ധം എന്നു ഞാന്‍ പറയുന്നതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കാര്യം സുഗന്ധത്തിന്റേതുതന്നെയാണ്. ജമ്മു കാശ്മീരിലെ ഡോഡാജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഭദര്‍വാഹ്. ഇവിടത്തെ കര്‍ഷകര്‍, ദശകങ്ങളായി ചോളം (മക്ക) കൃഷിചെയ്തു വരികയായിരുന്നു. എന്നാല്‍ കുറച്ചു കര്‍ഷകര്‍ അല്പം മാറിചിന്തിച്ചു. അവര്‍ പുഷ്പകൃഷി ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ഇവിടത്തെ ഏകദേശം 2500 കര്‍ഷകര്‍ ലാവണ്ടർ കൃഷി ചെയ്യുന്നു. ഇവര്‍ക്ക് കേന്ദ്രഗവണ്മെന്റിന്റെ അരോമ മിഷനിൽ നിന്നും സഹായം ലഭിക്കുന്നു. ഈ പുതിയ കൃഷി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ലാവന്‍ഡറിനോടൊപ്പം ഇവരുടെ വിജയത്തിന്റെ സുഗന്ധവും അങ്ങു വളരെ ദൂരം വ്യാപിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇന്ന് കാശ്മീരിന്റെ കാര്യമോ, പുഷ്പങ്ങളുടെ കാര്യമോ സുഗന്ധത്തിന്റെ കാര്യമോ പറയുമ്പോള്‍ താമരപ്പൂവില്‍ പരിലസിക്കുന്ന ശാരദാംബയുടെ ഓര്‍മ്മ വരിക വളരെ സ്വാഭാവികമാണ്. കുറച്ചുദിവസംമുമ്പ് കുപ്വാടായില്‍ ശാരദാംബാക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി. ശാരദാപീഠ ദര്‍ശനത്തിനായി പണ്ട് ആളുകള്‍ പോയിക്കൊണ്ടിരുന്ന വഴിയിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലവാസികള്‍ ആ ക്ഷേത്രനിര്‍മ്മാണത്തിന് വളരെ സഹായിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ ആളുകളെ ഈ ശുഭകാര്യത്തിന് ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്രാവശ്യം 'മന് കീ ബാത്തി'ല്‍ ഇത്രമാത്രം. അടുത്ത പ്രാവശ്യം 'മന് കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍ നമുക്ക് വീണ്ടും കാണാം. നിങ്ങളെല്ലാവരും അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കുക. മാര്‍ച്ച്മാസത്തില്‍ നാം, ഹോളി മുതല്‍ നവരാത്രിവരെ പലപല ആഘോഷങ്ങളുടേയും ഉത്സവത്തങ്ങളുടേയും തിരക്കിലാണ്. റംസാന്റെ പുണ്യമാസവും ആരംഭിച്ചുകഴിഞ്ഞു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീരാമനവമി മഹോത്സവവും വരുകയായി. അതിനുശേഷം മഹാവീര്‍ജയന്തി, ദുഃഖ വെള്ളി ,ഈസ്റ്റർ എന്നിവ വരും. ഏപ്രില്‍ മാസത്തില്‍ നാം ഭാരതത്തിലെ രണ്ടു മഹാന്മാരുടെ ജയന്തിയും ആഘോഷിക്കും. ആ രണ്ടുപേര്‍ - മഹാത്മാ ജ്യോതിബാഫുലേയും, ബാബാ സാഹബ് അംബേദ്ക്കറും. ഈ രണ്ടു മഹാന്മാരും സമൂഹത്തിലെ വിവേചനം അകറ്റാനായി അഭൂതപൂര്‍വ്വമായ സംഭാവനകള്‍ നല്കിയവരാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍, നമുക്ക് ഇപ്രകാരമുള്ള മഹാന്മാരായ വ്യക്തിത്വങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. അവരില്‍നിന്നു നിരന്തരം പ്രേരണ സ്വീകരിക്കാനുമുണ്ട്. നാം കര്‍ത്തവ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം. സുഹൃത്തുക്കളേ, ഈയിടെയായി ചില സ്ഥലങ്ങളില്‍ കൊറോണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നാമെല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്, വൃത്തിയുടെ കാര്യത്തിലും ശ്രദ്ധപുലര്‍ത്തണം. അടുത്ത മാസം 'മന് കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍, നമുക്ക് വീണ്ടും കാണാം. അതുവരെ വിട.
നന്ദി, നമസ്ക്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം.
'മന് കി ബാത്തിന്റെ' ഈ 98-ാം അദ്ധ്യായത്തില്‍ നിങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇരുപതാം നൂറ്റാണ്ടിലേക്കുള്ള ഈ യാത്രയില്‍, നിങ്ങള്‍ എല്ലാവരും 'മന് കി ബാത്'നെ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാക്കി മാറ്റി. എല്ലാ മാസവും ലക്ഷക്കണക്കിന് സന്ദേശങ്ങളിലൂടെ നിരവധിപേരുടെ 'മന് കി ബാത്ത്' എന്നിലേക്ക് എത്തുന്നു. നിങ്ങളുടെ മനസ്സിന്റെ ശക്തി നിങ്ങള്‍ക്കറിയാം, അതുപോലെ, സമൂഹത്തിന്റെ ശക്തിക്കൊപ്പം രാജ്യത്തിന്റെ ശക്തി എങ്ങനെ വര്‍ദ്ധിക്കുന്നുവെന്ന് 'മന് കി ബാത്തി'ന്റെ വിവിധ എപ്പിസോഡുകളില്‍ നാം കാണുകയും മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് 'മന് കി ബാത്തില്‍' നാം സംസാരിച്ച ദിവസം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ഇന്ത്യന്‍ കായികരംഗത്ത് ചേരാനും അവ ആസ്വദിക്കാനും പഠിക്കാനും രാജ്യത്ത് ഒരു തരംഗം ഉയര്‍ന്നിരുന്നു. 'മന് കി ബാത്തില്‍' ഇന്ത്യന്‍ കളിപ്പാട്ടങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അതിനെയും പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന തരത്തില്‍ ക്രേസായി മാറിയിരിക്കുകയാണ്. 'മന് കി ബാത്തില്‍' ഇന്ത്യന്‍ കഥാകഥന ശൈലികളെക്കുറിച്ച് സംസാരിച്ചപ്പോള്‍, അവയുടെ പ്രശസ്തിയും ദൂരവ്യാപകമായി എത്തി. ഇന്ത്യന്‍ കഥാകഥന സമ്പ്രദായങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, അതായത് ഏകതാ ദിവസത്തിന്റെവേളയില്‍, 'മന് കി ബാത്തില്‍' നാം മൂന്ന് മത്സരങ്ങളെക്കുറിച്ച് സംസാരിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 'ദേശഭക്തിഗീതം', 'താരാട്ട് പാട്ട്', 'രംഗോലി' എന്നീ മത്സരങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. രാജ്യത്തുടനീളമുള്ള 700ലധികം ജില്ലകളില്‍ നിന്നായി 5 ലക്ഷത്തിലധികംപേര്‍ ആവേശപൂര്‍വ്വം ഈ മത്സരത്തില്‍ പങ്കെടുത്തുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും 20ലധികം ഭാഷകളില്‍ അവരുടെ എന്‍ട്രികള്‍ അയക്കുകയും ചെയ്തു. ഈ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളോരോരുത്തരും നിങ്ങളുടേതായ രീതിയില്‍ ചാമ്പ്യന്മാരാണ്, കലാന്വേഷകരാണ്. നിങ്ങളുടെ രാജ്യത്തിന്റെ വൈവിധ്യത്തോടും സംസ്കാരത്തോടും നിങ്ങള്‍ക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് നിങ്ങളേവരും തെളിയിച്ചിട്ടുമുണ്ട്.
സുഹൃത്തുക്കളേ, ഇന്ന് ഈ അവസരത്തില്‍ വളരെ സ്വാഭാവികമായി ലതാമങ്കേഷ്കര്‍ജിയെ ഓര്‍ത്തുപോകുന്നു. കാരണം, ഈ മത്സരം ആരംഭിച്ച ദിവസം, ലതാ ദീദി ട്വീറ്റ് ചെയ്യുകയും ഈ പരിപാടിയില്‍ ചേരാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.
ഉറങ്ങൂ, ഉറങ്ങൂ, കുഞ്ഞേ,
ഉറങ്ങുക, എന്റെ വിവേകമുള്ള പൈതലേ ,
പകല്‍ പോയി, ഇരുട്ടായി,
നിദ്രാദേവി വരും.
നക്ഷത്രങ്ങളുടെ പൂന്തോട്ടത്തില്‍ നിന്ന്
സ്വപ്നങ്ങളെ വെട്ടിമുറിക്കും
ഉറങ്ങുറങ്ങൂ,
രാരീ രാരീ രാരാ ഓ
രാരാരീ രാരീരാരോ
അസമിലെ കാംരൂപ് ജില്ലയില്‍ താമസിക്കുന്ന ദിനേശ് ഗോവാലയാണ് ഈ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത്. നാടന്‍ മണ്‍പാത്രങ്ങളും ലോഹപാത്രങ്ങളും ഉണ്ടാക്കുന്ന കരകൗശല വിദഗ്ധരുടെ ജനകീയ കരകൗശലത്തിന്റെ മുദ്ര അദ്ദേഹം എഴുതിയ താരാട്ടിലുണ്ട്.
കുലാലന് ചേട്ടന് സഞ്ചിയുമായി വന്നു
സഞ്ചിയില്‍ എന്താണ്?
സഞ്ചി തുറന്നപ്പോള്‍ കണ്ടല്ലോ ഉള്ളില്‍
ഉണ്ടൊരു പാത്രം മനോഹരം!
പാവക്കുട്ടി കുലാലനോടു ചൊല്ലി,
പാത്രമിതെങ്ങനുണ്ട്?
പാട്ടുകളും താരാട്ട് പാട്ടുകളും പോലെ രംഗോലി മത്സരവും വളരെ ജനപ്രിയമായിരുന്നു. പങ്കെടുത്തവര്‍ ഒന്നിനൊന്ന് മനോഹരമായ രംഗോലികള്‍ ഉണ്ടാക്കി അയച്ചു തന്നിരുന്നു. പഞ്ചാബില്‍ നിന്നുള്ള കമല്‍ കുമാറാണ് ഇതില്‍ വിജയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും അമര്‍ ശഹീദ് വീര്‍ ഭഗത് സിംഗിന്റെയും രംഗോലി അദ്ദേഹം വളരെ മനോഹരമായി നിര്‍മ്മിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള സച്ചിന് നരേന്ദ്ര അവ്സാരി ജാലിയന്‍വാലാബാഗും അതിന്റെ കൂട്ടക്കൊലയും ശഹീദ് ഉധം സിങ്ങിന്റെ ധീരതയും തന്റെ രംഗോലിയില്‍ പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ താമസിക്കുന്ന ഗുരുദത്ത് വാന്‍ഡേക്കര്‍ ഗാന്ധിജിയുടെ രംഗോലി ഉണ്ടാക്കി, പുതുച്ചേരിയില്‍ നിന്നുള്ള മാലതീശെല്‍വവും നിരവധി മഹത്തായ സ്വാതന്ത്ര്യസമര സേനാനികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദേശഭക്തിഗാന മത്സരത്തിലെ വിജയി ശ്രീമതി. ടി.വിജയ്ദുര്‍ഗ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. തെലുങ്കിലാണ് എന്‍ട്രി അയച്ചത്. അവരുടെ പ്രദേശത്തെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി നരസിംഹറെഡ്ഡി ഗാരുവില്‍ നിന്ന് അവര്‍ വളരെയധികം പ്രചോദനം നേടിയിട്ടുണ്ട്. വിജയ് ദുര്‍ഗയുടെ രചനയുടെ ഒരു ഭാഗം കേള്‍ക്കൂ.
റെയ്നൗഡ് പ്രവിശ്യയിലെ സൂര്യദേവാ ,
ഹേ ധീര നരസിംഹാ!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ
അങ്കുരം നീയെ, അങ്കുശം നീയെ,
ബ്രിട്ടീഷുകാരുടെ അന്യായവും നിരങ്കുശവുമായ
അടിച്ചമര്‍ത്തല്‍ ഭരണം കണ്ട്
നിന്റെ രക്തം തിളച്ചു, അഗ്നി ജ്വലിച്ചു!
റെയ്നൗഡ് പ്രവിശ്യയിലെ സൂര്യദേവാ,
ഹേ ധീര നരസിംഹാ!
തെലുങ്ക് കഴിഞ്ഞാല്‍ ഇനി മൈഥിലിയിലെ ഒരു ക്ലിപ്പ് കേട്ട് നോക്കാം. ശ്രീ. ദീപക്വത്സായാണ് ഇത് അയച്ചിട്ടുള്ളത്. ഈ മത്സരത്തില്‍ അദ്ദേഹം സമ്മാനവും നേടിയിട്ടുണ്ട്.
ഭാരതം ലോകത്ത്തിനഭ്മാനം സോദരാ
മഹത്തരമീ നമ്മുടെ നാട്
മൂന്ന് വശവും കടലാല്‍ ചുറ്റപ്പെട്ട,
വടക്കോ ശക്തിയായി കൈലാസം.
ഗംഗ, യമുന, കൃഷ്ണ, കാവേരി,
കോസി, കമല ബലാനും,
മഹത്തായ നമ്മുടെ രാജ്യം.
ത്രിവര്ണപതാകയില് ഉണ്ട് നമ്മുടെ പ്രാണന്
സുഹൃത്തുക്കളേ, നിങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മത്സരത്തില്‍ വന്ന അത്തരം എന്‍ട്രികളുടെ പട്ടിക വളരെ നീണ്ടതാണ്. നിങ്ങള്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ വൈബ്സൈറ്റിലേക്ക് പോകുക, നിങ്ങളുടെ കുടുംബത്തോടൊപ്പം അവ കാണുക, കേള്‍ക്കുക നിങ്ങള്‍ക്ക് അവയില്‍ നിന്ന് ധാരാളം പ്രചോദനം ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ബനാറസിനെക്കുറിച്ചോ, ഷെഹ്നായിയെക്കുറിച്ചോ, ഉസ്താദ് ബിസ്മില്ലാ ഖാനെയെക്കുറിച്ചോ ആകട്ടെ, എന്റെ ശ്രദ്ധ അതിലേക്ക് പോകുക സ്വാഭാവികമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 'ഉസ്താദ് ബിസ്മില്ലാ ഖാന് യൂത്ത് അവാര്‍ഡുകള്‍' വിതരണം ചെയ്യുകയുണ്ടായി ഈ പുരസ്കാരങ്ങള്‍ സംഗീതത്തിലും കലാരംഗത്തും ഉയര്‍ന്നുവരുന്ന, കഴിവുള്ള കലാകാരന്മാര്ക്കാണ് നല്‍കുന്നത്. ഇവ കലാ-സംഗീത ലോകത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനൊപ്പം, അവരുടെ അഭിവൃദ്ധിയ്ക്കും വേണ്ടവിധം സംഭാവന ചെയ്യുന്നു. കാലക്രമേണ ജനപ്രീതി ക്ഷയിച്ചുകൊണ്ടിരുന്ന വാദ്യോപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്കിയ കലാകാരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇനി എല്ലാവരും ഈ രാഗം ശ്രദ്ധയോടെ കേള്‍ക്കുക.
ഇത് ഏത് ഉപകരണമാണെന്ന് അറിയാമോ? ഒരു പക്ഷെ അറിയില്ലായിരിക്കാം! ഈ ഉപകരണത്തിന്റെ പേര് 'സുര്‍സിംഗാര്‍' എന്നാണ്, ഈ രാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജയദീപ് മുഖര്‍ജിയാണ്. ഉസ്താദ് ബിസ്മില്ലാഖാന് അവാര്‍ഡ് ലഭിച്ച യുവാക്കളില്‍ ജയദീപും ഉള്‍പ്പെടുന്നു. കഴിഞ്ഞ 50-കള്‍ക്കും 60-കള്‍ക്കും ശേഷം ഈ വാദ്യത്തിന്റെ നാദം കേള്‍ക്കുന്നത് അപൂര്‍വമായിരുന്നു, എന്നാല്‍ സുര്‍സിംഗാറിനെ വീണ്ടും ജനപ്രിയമാക്കാന്‍ ജയദീപ് പരമാവധി ശ്രമിക്കുന്നു. അതുപോലെ, മാന്‍ഡലിന്‍ എന്ന കര്‍ണാടക വാദ്യോപകരണത്തിന് ഈ പുരസ്കാരം ലഭിച്ച സഹോദരി ശ്രീമതി. ഉപ്പല്‍പു നാഗമണിയുടെ പ്രയത്നവും വളരെ പ്രചോദനകരമാണ്. അതേസമയം, വാര്‍ക്കാരി കീര്ത്തനത്തിന് ശ്രീ.സംഗ്രാം സിംഗ് സുഹാസ് ഭണ്ഡാരെക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ സംഗീത കലാകാരന്മാര് മാത്രമല്ല ഉള്ളത് ശ്രീമതി. വി. ദുര്‍ഗാദേവി ഈ പുരസ്കാരം നേടിയത് 'കരകാട്ടം' എന്ന പുരാതന നൃത്തരൂപത്തിനാണ്. ഈ അവാര്‍ഡിന്റെ മറ്റൊരു ജേതാവായ ശ്രീ. രാജ്കുമാര് നായക് തെലങ്കാനയിലെ 31 ജില്ലകളിലായി 101 ദിവസം നീണ്ടുനിന്ന പെരിണി ഒഡീസി സംഘടിപ്പിച്ചു. പെരിണി രാജ്കുമാര് എന്ന പേരിലാണ് ഇന്ന് ആളുകള്‍ അദ്ദേഹത്തെ അറിയുന്നത്. കാകതീയ രാജവംശത്തിന്റെ കാലത്ത് പരമശിവനു വേണ്ടിയുള്ള നൃത്തമായ പെരിണി നാട്യം വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഈ രാജവംശത്തിന്റെ വേരുകള്‍ ഇന്നത്തെ തെലങ്കാനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈഖോം സുര്‍ചന്ദ്ര സിംഗ് ആണ് മറ്റൊരു അവാര്‍ഡ് ജേതാവ്. മൈയ്തേയ്പുംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഉപകരണം മണിപ്പൂരിന്റേതാണ്. റാജുല-മലുഷാഹി, ന്യൂലി, ഹുഡ്കബോല്‍, ജാഗര്‍ തുടങ്ങിയ വിവിധ സംഗീത രൂപങ്ങളെ ജനപ്രിയമാക്കുന്ന ദിവ്യാംഗ കലാകാരനാണ് പൂരണ്‍സിംഗ്. അവയുമായി ബന്ധപ്പെട്ട നിരവധി ഓഡിയോ റെക്കോര്‍ഡിംഗുകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ നാടോടി സംഗീതത്തില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച് ശ്രീ.പൂരണ്‍സിംഗ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സമയപരിമിതിമൂലം എല്ലാ അവാര്‍ഡ് ജേതാക്കളെയും പറ്റി ഇവിടെ പറയാന്‍ കഴിഞ്ഞേക്കില്ല, എങ്കിലും നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പെര്‍ഫോമിംഗ് ആര്‍ട്സ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ഈ കലാകാരന്മാരെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലുള്ള എല്ലാവര്ക്കും പ്രചോദനം നല്‍കുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അതിവേഗം സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്ത്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി എല്ലാ കോണിലും ദൃശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു ആപ്പാണ് ഇ-സഞ്ജീവനി. ഈ ആപ്പില്‍ നിന്നുള്ള സൗകര്യമാണ് ടെലികണ്‍സള്‍ട്ടേഷന്‍. അതായത് ദൂരെ ഇരുന്നുകൊണ്ട്, വീഡിയോ കോണ്‍ഫറന്‍സിലൂടെ, നിങ്ങളുടെ രോഗത്തെക്കുറിച്ച് ഡോക്ടറെ സമീപിക്കുന്ന രീതി. ഇതുവരെ, ഈ ആപ്പ് ഉപയോഗിക്കുന്ന ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം 10 കോടി കവിഞ്ഞു. നിങ്ങള്‍ക്ക് ഊഹിക്കാം വീഡിയോ കോണ്‍ഫറന്‍സിലൂടെ 10 കോടി കൂടിയാലോചനകള്‍! രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം ഇതൊരു വലിയ നേട്ടമാണ്. ഈ നേട്ടത്തിന്, ഈ സൗകര്യം പ്രയോജനപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാരെയും രോഗികളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. കൊറോണയുടെ കാലത്ത് ഇ-സഞ്ജീവനി ആപ്പ് ടെലി കണ്സള്ട്ടേഷന് നടത്തുന്ന ആളുകള്‍ക്ക് വലിയ അനുഗ്രഹമായി മാറിയത് നാം കണ്ടു. ഒരു ഡോക്ടറോടും രോഗിയോടും 'മന് കി ബാത്തില്‍' ഇതിനെക്കുറിച്ച് സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് നിങ്ങളോട് ഈ കാര്യം അറിയിക്കുകയും ചെയ്താലോ എന്ന് ഞാനും ചിന്തിച്ചു. ടെലി കണ്സള്ട്ടേഷന് ജനങ്ങള്‍ക്ക് എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ ശ്രമിക്കാം. ഞങ്ങളുടെ കൂടെ സിക്കിമില്‍ നിന്നുള്ള ഡോ. മദന്‍ മണിയും ഉണ്ട്. ഡോ. മദന്‍ മണി സിക്കിം സ്വദേശിയാണ്, ധന്‍ബാദില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയതിനു ശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം.ഡി. ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകള്‍ക്ക് അദ്ദേഹം ടെലി കണ്സള്ട്ടേഷന് നല്കി.
പ്രധാനമന്ത്രി : നമസ്കാരം... നമസ്കാരം ശ്രീ. മദന്‍ മണി.
ഡോ. മദന്‍ മണി : ഹലോ നമസ്കാരം സര്.
പ്രധാനമന്ത്രി : ഞാന്‍ നരേന്ദ്ര മോദിയാണ് സംസാരിക്കുന്നത്.
ഡോ. മദന്‍ മണി : അതെ. നമസ്തെ സര്.
പ്രധാനമന്ത്രി : നിങ്ങള്‍ ബനാറസില്‍ പഠിച്ചിട്ടുണ്ടോ?
ഡോ. മദന്‍ മണി : സര്, ഞാന്‍ ബനാറസില്‍ പഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി : നിങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം അവിടെയാണോ നടന്നത്?
ഡോ. മദന്‍ മണി : അതെ... അതെ.
പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസില്‍ ആയിരുന്നപ്പോള്‍ ഉള്ള അന്നത്തെ ബനാറസും ഇന്നത്തെ മാറിയ ബനാറസും കാണാന്‍ പോയിട്ടുണ്ടോ?
ഡോ. മദന്‍ മണി : ഞാന്‍ സിക്കിമില്‍ എത്തിയതിന് ശേഷം എനിക്ക് ബനാറസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഒരുപാട് മാറിയെന്ന് ഞാന്‍ കേട്ടു.
പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസ് വിട്ടിട്ട് എത്ര വര്‍ഷം കഴിഞ്ഞു?
ഡോ. മദന്‍ മണി : 2006-ല്‍ ഞാന്‍ ബനാറസ് വിട്ടു.
പ്രധാനമന്ത്രി : ഓ... എങ്കില്‍ നിങ്ങള്‍ പോകണം.
ഡോ. മദന്‍ മണി : ശരി സാര്‍.
പ്രധാനമന്ത്രി : ശരി, ദൂരെയുള്ള പര്‍വതങ്ങളില്‍ താമസിക…

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം.
2023-ലെ ആദ്യത്തെ 'മന് കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ, ഡെറാഡൂണില്‍ നിന്നുള്ള വത്സല്‍ എനിക്ക് എഴുതി, ഞാന്‍ എപ്പോഴും ജനുവരി 25 ആകാന്‍ കാത്തിരിക്കാറുണ്ട്, കാരണം അന്നാണല്ലോ പത്മാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്, അതുകൊണ്ട് ജനുവരി 25 വൈകുന്നേരംതന്നെ ജനുവരി 26-ന്റെ ആവേശം നിറയുന്നു. താഴേത്തട്ടില്‍ തങ്ങളുടെ സമര്‍പ്പണത്തിലൂടെയും സേവനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ചവര്‍ പീപ്പിള്‍സ് പത്മയിലൂടെ ആദരിക്കപ്പെടുന്നതിലുള്ള സന്തോഷം പലരും പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ പത്മാപുരസ്കാരജേതാക്കളില്‍ ആദിവാസിസമൂഹത്തിനും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മികച്ച പ്രാതിനിധ്യമുണ്ട്. ആദിവാസി ജീവിതം നഗരങ്ങളിലെ തിരക്കുകളില്‍ നിന്നും വ്യത്യസ്തമാണ്, അവര്‍ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. ഇതൊക്കെയാണെങ്കിലും, ആദിവാസി സമൂഹങ്ങള്‍ അവരുടെ പാരമ്പര്യം സംരക്ഷിക്കാന്‍ എപ്പോഴും താല്പര്യപ്പെടുന്നു. ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കാനും അവയില്‍ ഗവേഷണം നടത്താനും ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ ടോട്ടോ, ഹോ, കുയി, കുവി, മാണ്ടാ തുടങ്ങിയ ഗോത്രഭാഷകളില്‍ പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് പത്മാ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതു നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ കാര്യമാണ്. ധാനീറാം ടോട്ടോ, ജാനും സിംഗ് സോയ്, ബി. രാമകൃഷ്ണറെഡ്ഡി തുടങ്ങിയവരുടെ പേര് ഇപ്പോള്‍ രാജ്യം മുഴുവന്‍ പരിചിതമായി. സിദ്ധി, ജറാവ, ഓങ്കി തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഹീരാഭായ് ലോബി, രത്തന്‍ ചന്ദ്രകര്‍, ഈശ്വര്‍ ചന്ദ്ര വര്‍മ്മ എന്നിവരെപ്പോലുള്ളവരെയും ഇത്തവണ ആദരിച്ചിട്ടുണ്ട്. ആദിവാസി സമൂഹങ്ങള്‍ നമ്മുടെ ഭൂമിയുടെ, നമ്മുടെ പൈതൃകത്തിന്റെ അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തില്‍ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നത് പൊതുതലമുറയ്ക്കും പ്രചോദനമാകും. നക്സല്‍ ബാധിതമായിരുന്ന പ്രദേശങ്ങളില്‍പോലും ഈ വര്‍ഷം പത്മ പുരസ്കാരങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങികേള്‍ക്കുന്നു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായവരെ പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. ഇതിനായി, കാങ്കറിലെ, മരംകൊണ്ട് ശില്പം പണിയുന്ന അജയ്കുമാര്‍ മണ്ഡാവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝാടിപ്പട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി ഗുണെ എന്നിവര്‍ക്കും ഈ ബഹുമതി ലഭിച്ചു. അതുപോലെ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തനതു സംസ്കാരം സംരക്ഷിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന രാംകുയിവാങ്ബെനിയുമെ, വിക്രം ബഹാദൂര്‍ ജമാതിയ, കര്‍മ്മാവാങ്ചു എന്നിവരെയും ആദരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഇത്തവണ പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചവരില്‍ സംഗീതലോകത്തെ സമ്പന്നമാക്കിയ നിരവധിപേരുണ്ട്. സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. ഓരോരുത്തരുടെയും സംഗീതാസ്വാദനം വ്യത്യസ്തമായിരിക്കാം, എന്നാല്‍ സംഗീതം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സന്തൂര്‍, ബംഹും, ദ്വിതാര തുടങ്ങിയ നമ്മുടെ പരമ്പരാഗത സംഗീതോപകരണള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയവരും ഇത്തവണ പത്മ പുരസ്കാര ജേതാക്കളുടെ കൂട്ടത്തിലുണ്ട്. ഗുലാം മുഹമ്മദ് സാസ്, സു-പോങ്, രി-സിംഗ്ബോര്‍ കുര്‍ക്ക-ലാംഗ്, മുനി-വെങ്കടപ്പ, മംഗള്‍ കാന്തി റായ് എന്നിങ്ങനെ എത്ര പേരുകള്‍ നാനാ ദിക്കിലും ചര്‍ച്ച ചെയ്യപ്പെടുന്നു.
സുഹൃത്തുക്കളേ, പത്മപുരസ്കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണ്, അവര്‍ എപ്പോഴും രാജ്യത്തെ സര്‍വ്വപ്രധാനമായി കാണുകയും രാഷ്ട്രം ഒന്നാമത് എന്ന തത്വത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ്. സമര്‍പ്പണഭാവത്തോടെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരുന്ന അവര്‍ അതിനുള്ള പ്രതിഫലമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ക്കുവേണ്ടിയാണോ അവര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ മുഖത്തെ സംതൃപ്തിയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്. അര്‍പ്പണബോധമുള്ള അത്തരം ആളുകളെ ആദരിക്കുന്നതിലൂടെ നമ്മുടെ ദേശവാസികളുടെ അഭിമാനം വര്‍ദ്ധിക്കുകയാണ്. എല്ലാ പത്മ അവാര്‍ഡുജേതാക്കളുടെയും പേരുകള്‍ ഇവിടെ പരാമര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല. പക്ഷേ, ഈ പത്മ അവാര്‍ഡ് ജേതാക്കളുടെ പ്രചോദനാത്മക ജീവിതത്തെക്കുറിച്ച് വിശദമായി അറിയാനും മറ്റുള്ളവരോട് പറയാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മള് സ്വാതന്ത്ര്യത്തിന്രെ അമൃത് മഹോത്സവത്തില്‍ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രസകരമായ ഒരു പുസ്തകത്തെക്കുറിച്ചും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ച ഈ പുസ്തകം വളരെ രസകരമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 'ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് ഈ പുസ്തകത്തിന്റെ പേര്, അതില്‍ നിരവധി മികച്ച ലേഖനങ്ങള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ, നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്നതില്‍ ഇന്ത്യക്കാരായ നമുക്ക് അഭിമാനമുണ്ട്. ജനാധിപത്യം നമ്മുടെ സിരകളില്‍ ഉണ്ട്; നമ്മുടെ സംസ്കാരത്തിലുണ്ട്; നൂറ്റാണ്ടുകളായി അത് നമ്മുടെ പ്രവര്‍ത്തികളുടെ അവിഭാജ്യഘടകമാണ്. സ്വാഭാവികമായി തന്നെ നമ്മള് ഒരു ജനാധിപത്യ സമൂഹമാണ്. ഡോ. അംബേദ്ക്കര്‍, ബുദ്ധസന്യാസിസംഘത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനോട് ഉപമിച്ചിരുന്നു. Motions, Resolutions, Quorum വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഇവയ്ക്കെല്ലാം കൃത്യമായ നിയമങ്ങള്‍ ഉള്ള ഒരു സംവിധാനമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അക്കാലത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നാണ് ഭഗവാന് ബുദ്ധന് പ്രചോദനം ലഭിച്ചത് എന്ന് ബാബാസാഹിബ് വിശ്വസിച്ചു.
സുഹൃത്തുക്കളേ, തമിഴ്നാട്ടില്‍ ചെറുതും എന്നാല്‍ പ്രശസ്തവുമായ ഒരു ഗ്രാമമുണ്ട് ഉതിര്‍മേരൂര്‍. ഇവിടെയുള്ള 1100-1200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശിഖാലിഖിതം ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്നു. ഈ ലിഖിതം ഒരു മിനിഭരണഘടനപോലെയാണ്. ഗ്രാമസഭ എങ്ങനെ നടത്തണമെന്നും അതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയായിരിക്കണമെന്നും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ജനാധിപത്യമൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് 12-ാം നൂറ്റാണ്ടിലെ ഭഗവാന് ബസവേശ്വരന്റെ അനുഭവ മണ്ഡപം. ഇവിടെ സ്വതന്ത്രസംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അത് മാഗ്നാകാര്‍ട്ടയ്ക്ക് മുമ്പാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വാറങ്കലിലെ കാകതീയ രാജവംശത്തിലെ രാജാക്കന്മാരുടെ, റിപ്പബ്ലിക്കന്‍ പാരമ്പര്യങ്ങളും വളരെ പ്രസിദ്ധമായിരുന്നു. ഭക്തിപ്രസ്ഥാനം പടിഞ്ഞാറന്‍ ഇന്ത്യയിലെ ജനാധിപത്യസംസ്കാരത്തെ മുന്നോട്ട് നയിച്ചു. ഗുരു നാനാക്ക് ദേവ്ജിയുടെ സമവായ മാര്‍ഗ്ഗങ്ങള്‍ വെളിച്ചംവീശുന്ന സിഖുകാര്‍ക്കിടയിലെ ജനാധിപത്യ ചൈതന്യത്തെക്കുറിച്ചുള്ള ഒരു ലേഖനവും India the Mother of Democracy എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യഭാരതത്തിലെ ഒറാവ്, മുണ്ട ഗോത്രങ്ങളില്‍ സമൂഹം പൊതുധാരണയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യത്തിന്റെ അന്തര്‍ധാര സജീവമായിരുന്നു എന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, ഈ വിഷയത്തെക്കുറിച്ച് നമ്മള് നിരന്തരം ആഴത്തില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ലോകത്തെ അറിയിക്കുകയും വേണം. ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെ അന്തസത്തയെ കൂടുതല്‍ ശക്തിപ്പെടുത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, യോഗ ദിനവും, നമ്മുടെ വിവിധതരം ചെറുധാന്യങ്ങളും തമ്മില്‍ പൊതുവായി എന്താണുള്ളത് എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ ഈ താരതമ്യം എങ്ങനെ എന്ന് നിങ്ങള്‍ ചിന്തിക്കും ! രണ്ടിനും ഒരുപാട് സാമ്യമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വാസ്തവത്തില്‍, ഇന്ത്യയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര യോഗാദിനവും, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷവും ആചരിക്കാന്‍ തീരുമാനിച്ചത്. രണ്ടാമതൊരു കാര്യം എന്തെന്നാല്‍ യോഗ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ചെറുധാന്യങ്ങളും ആരോഗ്യസംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. മൂന്നാമത്തേത് കൂടുതല്‍ പ്രധാനമാണ് - മുന്‍പ് പറഞ്ഞ രണ്ടു കാര്യങ്ങളിലും പൊതുജനപങ്കാളിത്തം വിപ്ലവംതന്നെ സൃഷ്ടിക്കുന്നു എന്നതാണത്. വലിയ തോതില്‍ സജീവപങ്കാളിത്തം നടത്തി ആളുകള്‍ യോഗവും ഫിറ്റ്നസ്സും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതുപോലെ, ആളുകള്‍ വലിയ തോതില്‍ ചെറുധാന്യങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇപ്പോള്‍ അവര്‍ millets ഭക്ഷണത്തിന്റെ ഭാഗമാക്കികൊണ്ടിരിക്കുകയാണ്. ഈ മാറ്റം വലിയതോതില്‍ പ്രകടമാണ്. പരമ്പരാഗതമായി millets ഉല്പാദിപ്പിച്ചിരുന്ന ചെറുകിട കര്‍ഷകര്‍ ഒരു വശത്ത് വലിയ ആവേശത്തിലാണ്. millets ന്റെ പ്രാധാന്യം ലോകം ഇപ്പോള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്. മറുവശത്ത്, മില്ലറ്റുകള് വിപണനം ചെയ്യാനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ശ്രമങ്ങള്‍ എഫ്. പി. ഒ. കളും സംരംഭകരും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ആന്ധ്രാപ്രദേശിലെ നന്ദിയാല്‍ ജില്ലയില്‍ താമസിക്കുന്ന കെ. വി. രാമ സുബ്ബ റെഡ്ഡി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന മില്ലറ്റ് വിഭവങ്ങളുടെ രുചിയുടെ പ്രചാരംമൂലം അവര്‍ ഗ്രാമത്തില്‍ ഒരു മില്ലറ്റ് സംസ്ക്കരണ യൂണിറ്റ് തന്നെ ആരംഭിച്ചു. സുബ്ബ റെഡ്ഡി, തിനയുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും അത് അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ അലിബാഗിന് സമീപമുള്ള കെനാദ് ഗ്രാമത്തില്‍ താമസിക്കുന്ന ശര്‍മ്മിള ഓസ്വാള്‍ കഴിഞ്ഞ 20 വര്‍ഷമായി ചെറുധാന്യങ്ങളുടെ ഉല്പാദനത്തില് അതുല്യമായ സംഭാവനകള്‍ നല്കുന്നു. അവര്‍ കര്‍ഷകര്‍ക്ക് Smart Agriculture പരിശീലനം നല്‍കിവരികയാണ്. അവരുടെ പരിശ്രമം തിനയുടെ വിളവു മാത്രമല്ല, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ, ഛത്തീസ്ഗഡിലെ റായ്ഗഡ് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇവിടെ മില്ലറ്റ്സ് കഫേ സന്ദര്‍ശിക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പുമാത്രം ആരംഭിച്ച ഈ മില്ലറ്റ്സ് കഫേയില്‍; ചീല, ദോശ, മോമോസ്, പിസ്സ, മഞ്ചൂറിയന്‍ തുടങ്ങിയ ഇനങ്ങളാണ് ഏറെ പ്രചാരം നേടിയിട്ടുള്ളത്.
സുഹൃത്തുക്കളേ, ഞാന്‍ ഒരു കാര്യംകൂടി ചോദിച്ചോട്ടെ? സംരംഭകന് എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍, Milletpreneurs എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒഡീഷയിലെ Milletpreneurs ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആദിവാസി ജില്ലയായ സുന്ദര്‍ഗഡിലെ ആയിരത്തി അഞ്ഞൂറോളം സ്ത്രീകളുടെ സ്വയംസഹായസംഘം, ഒഡീഷ മില്ലറ്റ്സ് മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. മില്ലറ്റ്സ് കൊണ്ട് കുക്കീസ്, രസഗുള, കുറുമ, ഗുലാബ് ജാം, കേക്ക് എന്നിവ ഇവിടെ സ്ത്രീകള്‍ ഉണ്ടാക്കുന്നു. വിപണിയില്‍ ഇവയ്ക്ക് വലിയ ഡിമാന്റ് ഉള്ളതിനാല്‍, സ്ത്രീകളുടെ വരുമാനവും വര്‍ദ്ധിക്കുന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ അലന്ദ് ഭൂതായ് മില്ലറ്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടുത്തെ ഖാക്രയും, ബിസ്കറ്റും, ലഡ്ഡുവും ആളുകളെ ആകര്‍ഷിക്കുന്നു. കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയില്‍, ഹുല്‍സൂര്‍ മില്ലറ്റ് പ്രൊഡ്യൂസര്‍ കമ്പനിയിലെ വനിതകള്‍ മില്ലറ്റ് കൃഷി ചെയ്യുന്നതിനൊപ്പം അവയുടെ ആട്ടയും തയ്യാറാക്കുന്നു. ഇതുമൂലം അവരുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ഝത്തീസ്ഗഢിലെ പ്രകൃതികൃഷി ചെയ്യുന്ന സന്ദീപ് ശര്‍മ്മയുടെ എഫ്. പി. ഒ.യില്‍ ചേര്‍ന്നു. ബിലാസ്പൂരിലെ ഈ എഫ്. പി. ഒ. 8 തരം മില്ലറ്റ് പൊടികളും അതിന്റെ വിഭവങ്ങളും ഉണ്ടാക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ജി20 ഉച്ചകോടികള്‍ ഇന്ത്യയുടെ എല്ലാ ദിക്കിലും തുടര്‍ച്ചയായി നടക്കുന്നുണ്ട്, ജി20 ഉച്ചകോടി നടക്കുന്നിടത്തെല്ലാം, Millets കൊണ്ട് ഉണ്ടാക്കുന്ന, പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ബജ്റ കൊണ്ടുണ്ടാക്കിയ കിച്ചടി, പോഹ, ഖീര്‍, റൊട്ടി തുടങ്ങിയ വിഭവങ്ങളും റാഗി കൊണ്ടുണ്ടാക്കിയ പായസം, പൂരി, ദോശ എന്നിവയും അവിടെ വിളമ്പുന്നു. മില്ലറ്റില്‍ നിന്ന് നിര്‍മ്മിച്ച ആരോഗ്യ പാനീയങ്ങള്‍, Cereals, നൂഡില്‍സ് എന്നിവ എല്ലാ ജി 20 വേദികളിലെയും മില്ലറ്റ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ മിഷനുകളും അവയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ ഈ ശ്രമവും ലോകത്ത് Millettsന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് കരുത്ത് പകരുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് Milletല്‍ നിന്ന് ഉണ്ടാക്കാന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുതിയ പല വിഭവങ്ങളും പുതുതലമുറയ്ക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ട് എന്നതും എനിക്ക് സന്തോഷം നല്കുന്നു. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന് ഇത്തരമൊരു അത്ഭുതകരമായ തുടക്കം നല്‍കിയതിനും അത് തുടരുന്നതിനും 'മന് കി ബാത്ത്' ശ്രോതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ആരെങ്കിലും ടൂറിസ്റ്റ് ഹബ് ഗോവയെ കുറിച്ച് നിങ്ങളോട് പറയുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്? ഗോവ എന്ന പേര് വന്നാലുടന്‍ മനോഹരമായ തീരപ്രദേശങ്ങളും, ബീച്ചുകളും, ഇഷ്ടഭക്ഷണ വസ്തുക്കളും മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ മാസം ഗോവയില്‍ നടന്ന ഒരു സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇന്ന് 'മന് കി ബാത്തില്‍' ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗോവയില്‍ നടന്ന ആ സംഭവമാണ് പര്‍പ്പിള്‍ ഫെസ്റ്റ്. ജനുവരി 6 മുതല്‍ 8 വരെ പനാജിയിലാണ് ഈ ഫെസ്റ്റ് സംഘടിപ്പിച്ചത്. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ഒരു അതുല്യമായ ശ്രമമായിരുന്നു ഇത്. പര്‍പ്പിള്‍ ഫെസ്റ്റ് നമ്മുടെ 50,000ത്തിലധികം സഹോദരങ്ങള്‍ പങ്കെടുത്ത മഹത്തായ ഒരു ഉദ്യമമായിരുന്നു എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നുണ്ടോ. ഇനി 'മീരാമാര്‍ ബീച്ച്' പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമെന്നത് ഇവിടെയെത്തിയ ദിവ്യാംഗരില്‍ ആവേശമുണര്‍ത്തി. 'മീരാമാര്‍ ബീച്ച്' നമ്മുടെ ദിവ്യാംഗ് സഹോദരീസഹോദരന്മാര്ക്ക് ഗോവയിലെ accessible ബീച്ചുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ക്രിക്കറ്റ് ടൂര്‍ണമെന്റ്, ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്, മാരത്തണ്‍ മത്സരം എന്നിവയ്ക്കൊപ്പം Deaf-blind കണ്‍വെന്‍ഷനും ഇവിടെ സംഘടിപ്പിച്ചിരുന്നു. യുണീക്ക് ബേര്‍ഡ് വാച്ചിംഗ് പ്രോഗ്രാമിന് പുറമെ ഒരു സിനിമയും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടെ എല്ലാ ദിവ്യാംഗ സഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. പര്‍പ്പിള്‍ ഫെസ്റ്റിന്റെ ഒരു പ്രത്യേക കാര്യം രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തമായിരുന്നു. ദിവ്യാംഗ് ഫ്രണ്ട്ലി ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവിടെ പ്രദര്‍ശിപ്പിച്ചു. ദിവ്യാംഗരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ ഈ ഫെസ്റ്റില്‍ കണ്ടു. പര്‍പ്പിള്‍ ഫെസ്റ്റ് വിജയിപ്പിച്ചതിന്, അതില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതോടൊപ്പം, ഇത് സംഘടിപ്പിക്കാന്‍ രാവും പകലും മറന്നു പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. Accessible ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് അത്തരം പ്രചാരണങ്ങള്‍ വളരെ ഫലപ്രദമാണെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ 'മന് കി ബാത്തില്‍', ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ നിങ്ങള്‍ക്ക് സന്തോഷവും അഭിമാനവും അനുഭവപ്പെടും, നിങ്ങളുടെ മനസ്സ് പറയും കൊള്ളാം സഹോദരാ കൊള്ളാം! മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നു! രാജ്യത്തെ ഏറ്റവും പഴയ സയന്‍സ് സ്ഥാപനങ്ങളിലൊന്നായ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അതായത് IISc ഒരു മികച്ച മാതൃക അവതരിപ്പിക്കുന്നു. 'മന് കി ബാത്തില്‍', ഞാന്‍ മുമ്പ് പറഞ്ഞത് പോലെ, ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തിന് പിന്നിലെ പ്രചോദനം ഇന്ത്യയിലെ രണ്ട് മഹാരഥന്മാരായ, ജംഷേഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും ആണ്. എനിക്കും നിങ്ങള്‍ക്കും സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന പ്രോത്സാഹജനകമായ ഒരു കാര്യം 2022-ല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ 145 പേറ്റന്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്താണ് ഇതിനര്‍ത്ഥം - ഓരോ അഞ്ച് ദിവസത്തിലും രണ്ട് പേറ്റന്റുകള്‍. ഈ റെക്കോര്‍ഡ് അത്ഭുതകരമാണ്. ഈ വിജയത്തിന് IIScയുടെ ടീമിനെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇന്നത്തെ ഇന്ത്യയുടെ റാങ്കിംഗ്, Patent filing ല്‍ 7ാം സ്ഥാനത്തും Trade Marks ല്‍ 5ാം സ്ഥാനത്തുമാണ്. പേറ്റന്റിനെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധനവുണ്ടായി. ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സിലും ഇന്ത്യയുടെ റാങ്കിംഗ് വളരെയധികം മെച്ചപ്പെട്ടു, ഇപ്പോള്‍ അത് 40-ാം സ്ഥാനത്തെത്തി, 2015-ല്‍, ആഗോള ഇന്നൊവേഷന് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തിന് പിന്നിലായിരുന്നു. രസകരമായ ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി, ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം വിദേശ ഫയലിംഗിനെക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ വളരുന്ന ശാസ്ത്രസാധ്യതകള്‍ ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സമ്പദ്വ്യവസ്ഥയില് അറിവ് പരമപ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ Innovators ന്റെയും അവരുടെ പേറ്റന്റുകളുടെയും കരുത്തില്‍ ഇന്ത്യയുടെ Techade എന്ന സ്വപ്നം തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതോടെ, ലോകോത്തര സാങ്കേതിക വിദ്യയും സ്വന്തം രാജ്യത്ത് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, തെലങ്കാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ വിജയ്യുടെ ഒരു പോസ്റ്റ് ഞാന്‍ NaMoAppല്‍ കണ്ടു. ഇതില്‍ വിജയ് ഇലക്ട്രോണിക് മാലിന്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇത് 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. നേരത്തെയും ഈ പരിപാടിയില്‍ നമ്മള് 'വേസ്റ്റ് ടു വെല്‍ത്ത്' എന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, ഇന്ന് നമുക്ക് ഇ-വേസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
സുഹൃത്തുക്കളേ, ഇന്ന് എല്ലാ വീട്ടിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ സാധാരണമായിരിക്കുന്നു. അവയുടെ എണ്ണം രാജ്യത്തുടനീളം കോടിക്കണക്കിന് വരും. ഇന്നത്തെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഭാവിയിലെ ഇ-വേസ്റ്റ് കൂടിയാണ്. ആരെങ്കിലും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴോ പഴയ ഉപകരണം മാറ്റി വാങ്ങുമ്പോഴോ, അത് ശരിയായ രീതിയില്‍ dispose ചെയ്തോ ഇല്ലയോ എന്നത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇ-മാലിന്യം ശരിയായി സംസ്കരിച്ചില്ലെങ്കില്‍ അത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യും. പക്ഷേ, ശ്രദ്ധാപൂര്‍വം ചെയ്താല്‍, റീസൈക്കിള്‍, റീ യൂസ് എന്നിവ വഴിയുള്ള സര്‍ക്കുലര്‍ എക്കണോമിക്ക് ഇത് കരുത്ത് പകരും. പ്രതിവര്‍ഷം 50 ദശലക്ഷം ടണ്‍ ഇ-മാലിന്യം തള്ളപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ നിര്‍മ്മിച്ച എല്ലാ Commercial plane കളുടെയും ഭാരം കൂട്ടിച്ചേര്‍ത്താലും നാം പുറത്തു വിടുന്ന ഇ-മാലിന്യത്തിന്റെ അളവ് അതിലും കൂടുതലായിരിക്കും. ഓരോ സെക്കന്‍ഡിലും 800 ലാപ്ടോപ്പുകള് വലിച്ചെറിയപ്പെടുന്നതിനു തുല്യമാണിത്. വ്യത്യസ്തമായ പ്രക്രിയകളിലൂടെ ഈ ഇ-മാലിന്യത്തില്‍ നിന്ന് ഏകദേശം 17 തരം വിലയേറിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ഇതില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, നിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ ഇ-മാലിന്യത്തിന്റെ സദുപയോഗം മാലിന്യത്തെ സമ്പത്താക്കുന്നതിന് തുല്യമാണ്. ഈ ദിശയില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ന് കുറവില്ല. ഇന്ന്, ഏകദേശം 500 ഇ-വേസ്റ്റ് റീസൈക്ലറുകള്‍ ഈ മേഖലയിലുണ്ട്. നിരവധി പുതിയ സംരംഭകര്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖല നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഇ-പരിസര അത്തരത്തിലുള്ള ഒരു ശ്രമത്തിലാണ്. ഈ സ്ഥാപനം പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ നിന്ന് വിലയേറിയ ലോഹങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ, മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന Ecoreco മൊബൈല്‍ ആപ്പ് വഴി ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ എട്ടെറോ റീസൈക്ലിംഗ് ഈ മേഖലയില്‍ നിരവധി പേറ്റന്റുകള്‍ ലോകമെമ്പാടും നേടിയിട്ടുണ്ട്. സ്വന്തമായി ഇവേസ്റ്റ് റീസൈക്ലിംഗ് ടെക്നോളജി തയ്യാറാക്കിയതിലൂടെ ഇത് വളരെയധികം പേര് സമ്പാദിച്ചു. മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് 'കബാഡീവാല' വഴിയും ടണ്‍ കണക്കിന് ഇ-മാലിന്യങ്ങളാണ് ഭോപ്പാലില്‍ ശേഖരിക്കുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയെല്ലാം ഇന്ത്യയെ ഒരു ഗ്ലോബല്‍ റീസൈക്ലിംഗ് ഹബ്ബാക്കി മാറ്റാന്‍ സഹായിക്കുന്നു, പക്ഷേ, ഇത്തരം സംരംഭങ്ങളുടെ വിജയത്തിന് ആവശ്യമായ ഒരു വ്യവസ്ഥ കൂടിയുണ്ട് സുരക്ഷിതമായ, ഉപയോഗപ്രദമായ ഇ-മാലിന്യ നിര്‍മാര്‍ജന രീതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. നിലവില്‍ പ്രതിവര്‍ഷം 15-17 ശതമാനം ഇ-മാലിന്യം മാത്രമാണ് പുനരുപയോഗം ചെയ്യുന്നതെന്ന് ഇ-വേസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഈ ദിശയിലുള്ള ഇന്ത്യയുടെ, മൂര്‍ത്തമായ ശ്രമങ്ങളെക്കുറിച്ച് നമ്മള് തുടര്‍ച്ചയായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യ അതിന്റെ തണ്ണീര്‍ത്തടങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടാകും. തണ്ണീര്‍ത്തടങ്ങള്‍ എന്താണെന്ന് ചില ശ്രോതാക്കള്‍ ചിന്തിച്ചേക്കാം. ചതുപ്പുനിലം പോലെയുള്ള ഭൂമിയില്‍ വര്‍ഷം മുഴുവനും വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങളെയാണ് തണ്ണീര്‍ത്തടങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 2-നാണ് ലോക തണ്ണീര്‍ത്തട ദിനം. നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തണ്ണീര്‍ത്തടങ്ങള്‍ വളരെ പ്രധാനമാണ്, കാരണം നിരവധി പക്ഷികളും മൃഗങ്ങളും അവയെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനൊപ്പം, വെള്ളപ്പൊക്ക നിയന്ത്രണവും ഭൂഗര്‍ഭജല റീചാര്‍ജും അവ ഉറപ്പാക്കുന്നു. അന്താരാഷ്ട്ര പ്രാധാന്യമുള്ള അത്തരം തണ്ണീര്‍ത്തടങ്ങളാണ് റാംസര്‍ സൈറ്റുകള്‍ എന്ന് നിങ്ങളില്‍ പലരും അറിഞ്ഞിരിക്കണം. തണ്ണീര്‍ത്തടങ്ങള്‍ എതെങ്കിലും ഒരു രാജ്യത്തായിരിക്കാം, പക്ഷേ അവ Ramsar sites ആകുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ അവയെ റാംസര്‍ സൈറ്റുകളായി പ്രഖ്യാപിക്കൂ. റാംസര്‍ സൈറ്റുകളില്‍ 20,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജലപക്ഷികള്‍ ഉണ്ടായിരിക്കണം. പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഒരു വലിയ സംഖ്യ ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍, അമൃത് മഹോത്സവത്തില്‍ റാംസര്‍ സൈറ്റുകളുമായി ബന്ധപ്പെട്ട ഒരു നല്ല വിവരം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ മൊത്തം റാംസര്‍ സൈറ്റുകളുടെ എണ്ണം 75 ആയി വര്‍ദ്ധിച്ചു. അതേസമയം, 2014-ന് മുമ്പ് രാജ്യത്ത് 26 റാംസര്‍ സൈറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ജൈവവൈവിധ്യം സംരക്ഷിച്ച പ്രാദേശിക സമൂഹം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നമ്മുടെ ചിരപുരാതന സംസ്കാരത്തിനും പാരമ്പര്യത്തിനുമുള്ള ആദരവ് കൂടിയാണിത്. ഇന്ത്യയിലെ ഈ തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ പ്രകൃതിദത്തമായ സാധ്യതകളുടെ ഒരു ഉദാഹരണം കൂടിയാണ്. ഒഡീഷയിലെ ചില്‍ക്ക തടാകം 40-ലധികം ഇനം ജലപക്ഷികള്‍ക്ക് അഭയം നല്കുന്നു. ലോക്താക്കിലെ കൈബുള്‍ലാംജാ Swamp deer കളുടെ ഏക സ്വാഭാവിക ആവാസകേന്ദ്രമായി കണക്കാക്കപ്പെടുന്നു. തമിഴ്നാട്ടിലെ വേഡന്തങ്കലിനെ 2022-ല്‍ റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചു. ഇവിടുത്തെ പക്ഷികളെ സംരക്ഷിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സമീപത്തെ കര്‍ഷകര്‍ക്കാണ്. കാശ്മീരിലെ പഞ്ചാധ് നാഗ് സമൂഹം അവരുടെ Annual Fruit Blossom Festival നോടനുബന്ധിച്ച് ഗ്രാമത്തിലെ അരുവികള്‍ വൃത്തിയാക്കാന്‍ ഒരു ദിവസം ചെലവഴിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക റാംസര്‍ സൈറ്റുകള്‍ക്കും തനതായ സാംസ്കാരിക പൈതൃകമുണ്ട്. മണിപ്പൂരിലെ ലോക്ക്ടാക്കും പുണ്യ തടാകമായ രേണുകയും അതാതിടങ്ങളിലെ സംസ്കാരങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ശാകംഭരി ദേവിയുമായി സാംബാര്‍ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളുടെ ഈ വിപുലീകരണം സാധ്യമായത് റാംസര്‍ സൈറ്റുകള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ പ്രയത്നം കൊണ്ടാണ്. അത്തരത്തില്‍ പ്രവര്ത്തിയക്കുന്ന എല്ലാവരെയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു, 'മന് കി ബാത്ത്' ശ്രോതാക്കളുടെ പേരില്‍, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണ നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, കഠിനമായ ശൈത്യകാലമാണ്. ഈ ശൈത്യകാലത്ത്, ആളുകള്‍ പര്‍വതങ്ങളില്‍ മഞ്ഞുവീഴുന്നതും ആസ്വദിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്ന അത്തരം ചില ചിത്രങ്ങള്‍ ജമ്മു കശ്മീരില്‍ നിന്നാണ് വന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുന്നു. മഞ്ഞുമൂടിയിരിക്കുന്നതിനാല്‍, നമ്മുടെ കാശ്മീര്‍ താഴ്വര എല്ലാ വര്‍ഷത്തേയുംപോലെ ഇത്തവണയും വളരെ മനോഹരമായിരിക്കുന്നു. ബനിഹാലില്‍ നിന്ന് ബട്ഗാമിലേക്ക് പോകുന്ന ട്രെയിനിന്റെ വീഡിയോയും ആളുകള്‍ പ്രത്യേകം ഇഷ്ടപ്പെടുന്നു. മനോഹരമായ മഞ്ഞുവീഴ്ച, ചുറ്റിലും മഞ്ഞിന്റെ വെളുത്ത പുതപ്പ്. ഈ ദൃശ്യം യക്ഷിക്കഥകളെപോലും അമ്പരപ്പിക്കുന്നതാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇത് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ ചിത്രങ്ങളല്ല; നമ്മുടെ നാട്ടിലെ കാശ്മീരിന്റെ ചിത്രങ്ങളാണ്.
ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി 'ഈ സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായി എന്താണുള്ളത്?' ഇത് തികച്ചും ശരിയാണ് അതുകൊണ്ടാണ് കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിളിക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങളും കാശ്മീരിലേക്ക് ഒരു യാത്ര പോകണമെന്ന് കരുതുന്നുണ്ടാവും. നിങ്ങളും പോകണം ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാശ്മീരിലെ മഞ്ഞുമൂടിയ മലനിരകള്‍ക്കും, പ്രകൃതിഭംഗിക്കുമൊപ്പം കാണാനും അറിയാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കാശ്മീരിലെ സയ്യിദാബാദില്‍ വിന്റര്‍ ഗെയിംസ് സംഘടിപ്പിച്ചു. ആ ഗെയിമുകളുടെ തീം സ്നോ ക്രിക്കറ്റ്! ആയിരുന്നു. സ്നോ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമായ ഗെയിമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. കശ്മീരി യുവാക്കള്‍ മഞ്ഞില്‍ ക്രിക്കറ്റിനെ കൂടുതല്‍ വിസ്മയിപ്പിക്കുന്നു. ഇതിലൂടെ പിന്നീട് ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന കശ്മീരിയുവതാരങ്ങളെ കണ്ടെടുക്കാനാകും. ഇത് ഒരു തരത്തില്‍ ഖേലോ ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയാണ്. കാശ്മീരി യുവാക്കള്‍ക്കിടയില്‍ കായികരംഗത്ത് വലിയ ആവേശമാണ്. വരും നാളുകളില്‍ ഈ യുവാക്കളില്‍ പലരും രാജ്യത്തിനായി മെഡലുകള്‍ നേടും; ത്രിവര്‍ണ്ണ പതാക പാറി കളിക്കും. അടുത്ത തവണ നിങ്ങള്‍ കാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍, ഇതുപോലുള്ള പരിപാടികള്‍ കാണാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ യാത്രയെ കൂടുതല്‍ അവിസ്മരണീയമാക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ തുടരണം. 'പൊതു പങ്കാളിത്തത്തിലൂടെ', 'എല്ലാവരുടെയും പരിശ്രമത്തിലൂടെ', 'രാജ്യത്തോടുള്ള കടമകള്‍ ഓരോരുത്തരും നിര്‍വ്വഹിക്കുന്നതിലൂടെ' നമ്മുടെ റിപ്പബ്ലിക്ക് ശക്തമാകുന്നു, അത്തരം കര്‍ത്തവ്യ ബോധമുള്ള പോരാളികളുടെ ഉച്ചത്തിലുള്ള ശബ്ദമാണ് നമ്മുടെ 'മന് കി ബാത്ത്' എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അങ്ങനെയുള്ള കര്‍ത്തവ്യ നിരതരായ ആളുകളുടെ രസകരവും പ്രചോദനാത്മകവുമായ കഥകളുമായി അടുത്ത തവണ വീണ്ടും കണ്ടുമുട്ടാം. വളരെയധികം നന്ദി.

ഇന്ന് നാം 'മന് കി ബാത്തി'ന്റെ 96-ാം അദ്ധ്യായത്തില്‍ ഒത്തു ചേരുകയാണല്ലോ. 'മന് കി ബാത്തി'ന്റെ അടുത്ത അദ്ധ്യായം 2023 ലെ ആദ്യത്തേതായിരിക്കുമല്ലോ. നിങ്ങള്‍ അയച്ചിരിക്കുന്ന സന്ദേശങ്ങളില്‍, കടന്നുപോകുന്ന 2022 നെ കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വര്‍ത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉള്ള ഒരുക്കങ്ങള്‍ക്കു പ്രേരണ നല്കുന്നു. 2022 ല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കഴിവിന്റേയും സഹകരണത്തിന്റേയും പ്രതിജ്ഞയുടെയും വിജയത്തിന്റേയും വ്യാപ്തി വളരെ വളരെ കൂടുതലായതിനാല്‍ അവയെല്ലാം 'മന് കി ബാത്തി'ല്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസമായിരിക്കും. 2022 പല കാരണങ്ങളാലും വളരെ പ്രോത്സാഹനജനകവും, ആശ്ചര്യകരവും ആയിരുന്നു. ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. ഈ വര്‍ഷംതന്നെ അമൃതകാലത്തിന്റെ ശുഭാരംഭവും കുറിച്ചു. ഈ വര്‍ഷം നമ്മുടെ രാജ്യം പുതിയ വേഗത കൈവരിച്ചു. എല്ലാ ജനങ്ങളും ഒന്നിനൊന്ന് മെച്ചമായി പ്രവര്‍ത്തിച്ചു. 2022 ലെ വിജയങ്ങളിലൂടെ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. 2022 എന്നാല്‍ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷം, 2022 അതായത് ഭാരതം 220 കോടി വാക്സിന് എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്ന വര്‍ഷം, 2022 അതായത് രാജ്യത്തെ ഓരോ പൗരനും 'സ്വാശ്രയ ഭാരതം' എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐ. എന്‍. എസ്. വിക്രാന്തിനെ സ്വാഗതം ചെയ്ത വര്‍ഷം. 2022 എന്നാല്‍ ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ച വര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022. കളിക്കളത്തിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കൂടാതെ, നമ്മുടെ വനിതാ ഹോക്കിടീമിന്റെ വിജയത്തിലും ഒക്കെ നമ്മുടെ യുവതയുടെ ശക്തമായ കരുത്താണ് പ്രകടമായത്.
സുഹൃത്തുക്കളേ ! ഇവയ്ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന് കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കപ്പെടുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ നമ്മുടെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും.
കൂട്ടുകാരേ, ഈ വര്‍ഷം ഭാരതത്തിന് ജി-20 രാജ്യങ്ങളുടെ അദ്ധ്യക്ഷപദം എന്ന ചുമതല ലഭിച്ചിരിക്കുകയാണ്. ഞാന്‍ കഴിഞ്ഞ പ്രാവശ്യം ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നുവല്ലോ. 2023 ല്‍ ജി-20 രാജ്യങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണം. ഈ സമ്മേളനത്തെ നമുക്ക് ഒരു ജനകീയ വിപ്ലവമാക്കി മാറ്റേണ്ടതുണ്ട്.
എന്റെ പ്രിയമുള്ള നാട്ടുകാരേ ! ലോകം മുഴുവന്‍ ഇന്ന് അത്യാഡംബരപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിക്കുകയാണ്. യേശുദേവന്റെ ജീവിതവും, അദ്ദേഹം തന്ന പാഠങ്ങളും അനുസ്മരിക്കേണ്ട ദിവസമാണിന്ന്. ഞാന്‍ നിങ്ങള്ക്കെല്ലാപേര്ക്കും കോടികോടി ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.
കൂട്ടുകാരേ! ഇന്ന് നമ്മുടെ ആരാദ്ധ്യനായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണല്ലോ. അദ്ദേഹം മഹാനായ ഒരു രാജ്യതന്ത്രജ്ഞനായിരുന്നു. അദ്ദേഹം നമുക്ക് അസാധാരണമായ നേതൃത്വം നല്കി. ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ അദ്ദേഹത്തിനു പ്രത്യേക സ്ഥാനം ഉണ്ട്. എനിക്ക് കല്കട്ടയില് നിന്നും ആസ്ഥാജിയുടെ കത്ത് കിട്ടി. ഈ കത്തില്‍ അവര്‍ അടുത്തകാലത്ത് നടത്തിയ ദില്ലിയാത്രയെപ്പറ്റി പറയുന്നു. ഈ യാത്രയില്‍ PM Museum കാണുവാന്‍ സമയം കണ്ടെത്തി എന്ന് അവര്‍ എഴുതുന്നു. ഈ മ്യൂസിയത്തില്‍ അടല്‍ജിയുടെ ഫോട്ടോയ്ക്ക് ഒപ്പം അവര്‍ നിന്നെടുത്ത ചിത്രം അവര്‍ക്കു എന്നെന്നും ഓര്‍മ്മിക്കത്തക്കതായി. അടല്‍ജിയുടെ ഗ്യാലറിയില്‍ നാടിനുവേണ്ടി അദ്ദേഹം നല്‍കിയിട്ടുള്ള അമൂല്യ സംഭാവനകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. അടിസ്ഥാനസൗകര്യവികസനമാകട്ടെ, വിദ്യാഭ്യാസമേഖലയാകട്ടെ വിദേശനീതിയാകട്ടെ അദ്ദേഹം നാടിനെ ഓരോ മേഖലയിലും പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ യത്നിച്ചു. ഞാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഹൃദയപൂര്‍വ്വം നമിക്കുന്നു.
കൂട്ടുകാരേ ! നാളെ 26 ഡിസംബര്‍ 'വീര്ബാലദിവസ്' ആകുന്നു. എനിക്ക് ഇതോടനുബന്ധിച്ച് ദില്ലിയില്‍ ജോരാവര്‍ സിംഹിന്റെയും ഫത്തേഹ്സിംഹിന്റെയും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. രാജ്യം ഇവരുടെയും ഇവരുടെ അമ്മ ഗുജരിയുടെയും ജീവാര്‍പ്പണം എന്നും സ്മരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ! നമ്മുടെ ഇവിടെ ഒരു ചൊല്ലുണ്ടല്ലോ - 'സത്യം കിമ പ്രമാണം, പ്രത്യക്ഷം കിമ പ്രമാണം' - അതായത് സത്യത്തിനു തെളിവ് ആവശ്യമില്ല, പ്രത്യക്ഷത്തില്‍ കാണുന്നതിനും തെളിവിന്റെ ആവശ്യം ഇല്ല. പക്ഷേ, കാര്യം ആധുനിക മെഡിക്കല്‍ സയന്സിന്റേതാകുമ്പോള് അവിടെ ഏറ്റവും മുഖ്യം തെളിവാണ്. Evidence ആണ്. നൂറ്റാണ്ടുകളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന യോഗാഭ്യാസം, ആയുര്‍വ്വേദം എന്നീ ശാസ്ത്രങ്ങള്‍ക്ക് Evidence based research ന്റെ കുറവ് എപ്പോഴും ഒരു വെല്ലുവിളിയായിട്ടുണ്ട്. ഈ ചികിത്സാരീതികള്വഴി ഫലം കാണപ്പെടും. പക്ഷേ, തെളിവ് കാണില്ല. എന്നാല്‍ Evidence based medicine ന്റെ യുഗത്തില്‍ യോഗയും ആയ്യുര്‍വ്വേദവും ആധുനികയുഗത്തിന്റെ നിരീക്ഷണപരീക്ഷണങ്ങളാകുന്ന മാറ്റുരയ്ക്കലിനു വിധേയമായി വിജയം കൈവരിക്കുന്നു എന്നുള്ളത് എനിക്ക് ഏറെ സന്തോഷം നല്കുന്നു.
നിങ്ങള്‍ തീര്‍ച്ചയായും മുംബൈയിലെ ടാറ്റാമെമ്മോറിയല്‍ സെന്ററിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണം, നവീകരണം, ക്യാന്‍സര്‍കെയര്‍ തുടങ്ങിയവയില്‍ വളരെ പേരെടുത്തിട്ടുണ്ട്. ഈ സെന്റര്‍ നടത്തിയ ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായി Breast Cancer രോഗികള്‍ക്ക് യോഗ വളരെ ഫലപ്രദമാണെന്നു കണ്ടു. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ അമേരിക്കയില്‍ നടന്ന വളരെ പ്രശസ്തമായ ഒരു Breast Cancer Conference ല്‍ അവതരിപ്പിച്ചു. ഈ ഫലങ്ങള്‍ക്ക് ലോകത്തെ പല Expertsന്റെയും ശ്രദ്ധ നേടാന്‍ കഴിഞ്ഞു. കാരണമുണ്ട്. രോഗികള്‍ക്ക് യോഗ എങ്ങനെയാണ് ഫലപ്രദമാകുന്നതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഈ സെന്ററിന്റെ ഗവേഷണഫലമനുസരിച്ച് ക്യാന്‍സര്‍ രോഗികളില്‍ വീണ്ടും രോഗം വരുകയും മരണം എന്ന അവകടസാദ്ധ്യത ഉണ്ടാകുകയും ചെയ്യുന്ന പ്രവണതക്ക് 15% കുറവ് കൃത്യമായ യോഗപരിശീലനത്തിലൂടെ ഉണ്ടായതായി കാണുന്നു. ഭാരതീയ പാരമ്പര്യചികിത്സയില്‍ പാശ്ചാത്യര്‍ വളരെ കടുത്ത മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തിയ ആദ്യത്തെ ഉദാഹരണമാണിത്. അതോടൊപ്പംതന്നെ Breast Cancer വന്ന സ്ത്രീകളില്‍ യോഗായിലൂടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും എന്ന കാര്യത്തില്‍ ഇത് ആദ്യ പഠനവുമാണ്. ഇതിന്റെ ദീര്‍ഘകാലനേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ അവരുടെ പഠനങ്ങളുടെ ഫലങ്ങള്‍ പാരീസില്‍ നടന്ന European Society of Medical Oncology യുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ ! ഇന്നത്തെ ഈ യുഗത്തില്‍ ഭാരതീയ ചികിത്സാ പദ്ധതികള്‍ കൂടുതല്‍ തെളിവുകളെ ആധാരമാക്കിയുള്ളതാകുന്നതനുസരിച്ച് ലോകം മുഴുവന്‍ അവയ്ക്ക് സ്വീകാര്യതയേറിക്കൊണ്ടിരിക്കും എന്ന ചിന്തയില്‍ ഡല്‍ഹിയിലെ AIIMS ലും ഒരു പരിശ്രമം നടന്നുവരുന്നുണ്ട്. നമ്മുടെ പാരമ്പര്യ ചികിത്സാപദ്ധതികളെ സാധൂകരിക്കുന്നതിനുവേണ്ടി ആറുമാസം മുമ്പ് Centre for Integrative Medicine and Research സ്ഥാപിതമായിട്ടുണ്ട്. ഇതില്‍ ഏറ്റവും സമകാലികവും ആധുനികവുമായ സമ്പ്രദായങ്ങളും ഗവേഷണരീതികളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സെന്റര്‍ തുടക്കത്തില്‍തന്നെ പ്രസിദ്ധമായ പല International Journal കളില്‍ ഇരുപതോളം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Syncope ബാധിച്ച രോഗികള്‍, യോഗാഭ്യാസം വഴി നേടിയ പുരോഗതിയെ കുറിച്ച് American College of Cardiology journal ല്‍ പബ്ലിഷ് ചെയ്ത ഒരു പേപ്പറില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെതന്നെ Neurology journal ലെ ഒരു പേപ്പറില്‍ യോഗാഭ്യാസം വഴി മൈഗ്രേന് ബാധിച്ചവര്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതിനു പുറമെ, മറ്റു പല രോഗങ്ങള്‍ക്കും യോഗാഭ്യാസം വഴി ലഭിക്കാവുന്ന നേട്ടങ്ങളെപറ്റി പഠനങ്ങള്‍ നടന്നുവരുന്നു. ഉദാഹരണത്തിനു ഹൃദ്രോഗം, Depression, Sleep disorder ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍.
കൂട്ടുകാരേ! കുറച്ചു ദിവസങ്ങള്‍ മുന്‍പ് World Ayurveda Congress ല്‍ പങ്കെടുക്കുന്നതിനായി ഞാന്‍ ഗോവയില്‍ ആയിരുന്നു. അതില്‍ 40 ലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 550തിലധികം Scientific Papers അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഉള്‍പ്പെടെ ഏകദേശം 215 കമ്പനികള്‍ അവരുടെ വിവിധ ഉത്പന്നങ്ങള്‍ Exhibition ല്‍ പ്രദര്‍ശിപ്പിച്ചു. നാലുദിവസം നീണ്ട ഈ Expo യില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ ആസ്വദിച്ചു. ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ ലോകമെമ്പാടുനിന്നു വന്ന ആയുര്‍വ്വേദ വിദഗ്ദ്ധരോട് Evidence based research നെ പറ്റി ഞാന്‍ ആവര്‍ത്തിച്ചു. കൊറോണ മഹാമാരിയുടെ ഈ കാലത്ത് യോഗയുടേയും ആയുര്‍വ്വേദത്തിന്റെയും ശക്തി നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട Evidence based research മഹത്വമുള്ളതായിരിക്കും. യോഗയും ആയുര്വ്വേദവുംപോലുള്ള നമ്മുടെ പരമ്പരാഗത ചികിത്സാപദ്ധതികലെപറ്റി എന്തെങ്കിലും അറിവ് നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങള്‍ അവ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആരോഗ്യവുമായി ബന്ധപ്പെട്ട പല വെല്ലുവിളികളിലും നാം വിജയം കൈവരിച്ചിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ പെരുമയും നമ്മുടെ Medical Experts നും ശാസ്ത്രജ്ഞര്‍ക്കും. നമ്മുടെ ജനങ്ങളുടെ ഇച്ഛാശക്തിയ്ക്കും അവകാശപ്പെട്ടതാണ്. ഭാരതത്തില്‍ നിന്ന് Small poxഉം Polioയും 'Guinea Worm'ഉം ഒക്കെ എന്നേ ഓടിയൊളിച്ചു.
ഇന്ന് 'മന് കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ ഇപ്പോള്‍ അവസാനവക്കിലെത്തിയ മറ്റൊരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ വെല്ലുവിളിയുടെ പേരാണ് കരിമ്പനി. മണലീച്ച കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കരിമ്പനി പിടിച്ച ഒരാളിന് മാസങ്ങളോളം പനിയുണ്ടാകും. ശരീരത്തില്‍ രക്തം കുറയും, ശരീരം ദുര്‍ബലമാകും, ശരീരഭാരം കുറയുകയും ചെയ്യും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആര്‍ക്കും ഈ രോഗം വരാം. എന്നാല്‍, എല്ലാപേരുടേയും ശ്രമഫലമായി 'കരിമ്പനി' എന്ന ഈ രോഗം വളരെ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ കരിമ്പനി 4 സംസ്ഥാനങ്ങളിലെ 50 ല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ രോഗം ബീഹാറിലും ഝാര്‍ഘണ്ഡിലും ഉള്ള നാലു ജില്ലകളിലേയ്ക്ക് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീഹാറിലേയും ഝാര്‍ഘണ്ഡിലേയും ജനങ്ങളുടെ കഴിവിലും ജാഗ്രതയിലും എനിക്ക് വിശ്വാസമുണ്ട്. മാത്രമല്ല, ഈ നാലു ജില്ലകളില്‍കൂടി 'കരിമ്പനി' ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അവര്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്. കരിമ്പനി ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. രണ്ടു കാര്യങ്ങള്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മണലീച്ച - Sand fly യെ നിയന്ത്രിക്കണം. രണ്ടാമത്തേത് എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയണം. ചികിത്സിക്കണം. കരിമ്പനിയുടെ ചികിത്സ എളുപ്പമാണ്. ഇതിന് പ്രയോജനപ്പെടുന്ന മരുന്നുകളാകട്ടെ വളരെ ഫലപ്രദവും. നിങ്ങള്‍ ജാഗ്രത പാലിക്കണം. അത്രമാത്രം. പനി വന്നാല്‍ വകവക്കാതിരിക്കരുത്. മണലീച്ചയെ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ തളിക്കുകയും വേണം. ഒന്നു ചിന്തിച്ചു നോക്കൂ! നമ്മുടെ രാജ്യം കരിമ്പനിയില്‍ നിന്നും മുക്തരാകുമ്പോള്‍ അത് നമ്മള്‍ക്ക് എത്ര സന്തോഷം നല്‍കുന്നതായിരിക്കും. ഭാരതത്തെ 2025 ആകുമ്പോള്‍ ക്ഷയരോഗത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചുകാണും. കഴിഞ്ഞ ദിവസങ്ങളില്‍ 'ടി. ബി. മുക്ത ഭാരതയജ്ഞം' തുടങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ടി. ബി. രോഗികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ഇവര്‍ ക്ഷയരോഗികളുടെ ക്ഷയമില്ലാത്ത കൂട്ടുകാരായി അവരെ പരിചരിക്കുന്നു. അവര്‍ക്കു ധനസഹായം നല്കുന്നു. ജനസേവനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഈ ശക്തി കൈവരിക്കാന്‍ ബുദ്ധിമുട്ടുള്ള ഓരോ ലക്ഷ്യവും കൈവരിച്ചു കാണിച്ചുതരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും ഗംഗയുമായി ദൃഢബന്ധമാണുള്ളത്. ഗംഗാജലം നമ്മുടെ ജീവിതധാരയുടെ അവിഭാജ്യഘടകമാണ്. നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
''നമാമി ഗംഗേ തവ പാദപങ്കജം
സുര അസുരൈഹി വന്ദിത ദിവ്യരൂപം |
ഭക്തിം ച മുക്തിം ച ദദാസി നിത്യം
ഭാപാനുസാരേണ സദാ നരാണാം ||''
അതായത് ''അല്ലയോ ഗംഗാമാതാവേ ! അവിടുത്തെ ഭക്തര്‍ക്ക് അവരുടെ ആഗ്രഹം അനുസരിച്ച് ലൗകികസുഖം, ആനന്ദം, മോക്ഷം ഇവ പ്രദാനം ചെയ്യുന്നു. എല്ലാപേരും അവിടുത്തെ പവിത്രചരണങ്ങള് വന്ദിക്കുന്നു. ഞാനും താങ്കളുടെ പവിത്ര ചരണങ്ങള്‍ വന്ദിക്കുന്നു. ഞാനും അവിടുത്തെ പവിത്ര ചരണങ്ങളില്‍ പ്രണാമം അര്‍പ്പിക്കുന്നു.'' യുഗങ്ങളായി കളകളമൊഴുകുന്ന ഗംഗയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളുടെ വളരെ വലിയ ഉത്തരവാദിത്വം ആകുന്നു. ഈ ഉദ്ദേശത്തോടെയാണ് 8 വര്‍ഷം മുന്‍പ് നമ്മള് 'നമാമി ഗംഗേ അഭിയാ'നിനു തുടക്കം കുറിച്ചത്. ഭാരതത്തിന്റെ ഈ ശ്രമത്തിനു ലോകത്തിന്റെ മുഴുവന്‍ പ്രശംസ കിട്ടുന്നു എന്നുള്ളത് നമ്മള്‍ക്ക് അഭിമാനം നല്കുന്ന കാര്യം ആകുന്നു. യുണൈറ്റഡ് നേഷന്‍സ് 'നമാമി ഗംഗേ' പദ്ധതിയെ, ആവാസവ്യവസ്ഥയെ പുന:രുജ്ജീവിപ്പിക്കുന്ന ലോകത്തിലെ Top Ten Initiatives ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 160 ഇത്തരം സംരംഭങ്ങളില്‍ 'നമാമി ഗംഗേ'യ്ക്കു ആണ് ഈ ആദരവ് ലഭിച്ചത് എന്നുള്ളത് കൂടുതല്‍ സന്തോഷപ്രദമാണ്.
കൂട്ടുകാരേ ! 'നമാമി ഗംഗേ' പരിപാടിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം ജനങ്ങളുടെ നിരന്തരമായ പങ്കാളിത്തമാണ്. 'നമാമി ഗംഗേ' പരിപാടിയില്‍ ഗംഗ സംരക്ഷകരുടെയും ഗംഗ ദൂതന്മാരുടെയും പങ്ക് വളരെ വലുതാണ്. അവര്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക കടവുകള്‍ വൃത്തിയാക്കുക, ഗംഗ ആരതി വഴി തെരുവുനാടകം സംഘടിപ്പിക്കുക, പെയിന്റിംഗും കവിതകളും വഴിയും അവബോധം സൃഷ്ടിക്കുക, ഇവയില്‍ വ്യാപൃതരാണ്. ഈ പരിപാടി വഴി ജൈവവൈവിധ്യമേഖലയിലും വളരെ മെച്ചം കാണപ്പെടുന്നു. 'ഹില്‍സാ' മൽസ്യങ്ങളുടെയും ഗംഗ ഡോള്ഫിന്കളുടെയും ആമകളുടെയും വിവിധ വംശങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഗംഗയുടെ ആവാസവ്യവസ്ഥ വൃത്തിയായതോടെ ഉപജീവനത്തിന്റെ മറ്റ് അവസരങ്ങളും വര്‍ദ്ധിക്കുകയാണ്. ഇവിടെ ഞാന്‍, ജൈവ വൈവിധ്യത്തെ മുന്‍നിര്‍ത്തി തയ്യാര്‍ ആക്കിയിട്ടുള്ള 'ജലജ് ആജീവിക മണ്ഡലി'നെ (Jalaj aajeevika mandel)പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ വിനോദസഞ്ചാരി ബോട്ട് സഫാരികൾ കള്‍ 26 സ്ഥലങ്ങളില്‍ ആരംഭിച്ചു. . 'നമാമി ഗംഗേ' ദൗത്യത്തിന്റെ വ്യാപ്തി, അതിന്റെ പരിധി നദിയുടെ വൃത്തിയാക്കലിനെക്കാള് എത്രയോ വലുതാണെന്നത് ഉറപ്പായ കാര്യമാണല്ലോ. ഈ പരിപാടി നമ്മുടെ ഇഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും നേര്സാക്ഷ്യമാകുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്തിനുതന്നെ ഒരു പുതുവഴികാട്ടികൂടി ആകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ ഇഛാശക്തി ദൃഢമാകുമ്പോള്‍ വളരെ വലിയ വെല്ലുവിളിപോലും എളുപ്പമാകുന്നു. ഇതിനുദാഹരണം നല്‍കിയത് സിക്കിമിലെ 'ഥേഗു' ഗ്രാമത്തിലെ 'സംഗേ ശേര്പ്പാജി'യാണ്. ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷങ്ങളായി 12,000 അടിയിലേറെ ഉയരമുള്ള ഇടിത്തില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംഗേജി സാംസ്കാരിക പൗരാണിക മഹത്വമുള്ള Tsomgo (സോമഗോ)തടാകം വൃത്തിയായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അശ്രാന്ത പരിശ്രമം വഴി അദ്ദേഹം ഈ glacier തടാകത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.
2008 ല്‍ ശ്രീ സംഗേ ശേര്പ്പ ശുചിത്വയജ്ഞം ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെയേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് അദ്ദേഹത്തിന്റെ നല്ല കാര്യങ്ങള്‍ക്ക് യുവാക്കളുടേയും ഗ്രാമീണരുടേയും മാത്രമല്ല പഞ്ചായത്തിന്റെപോലും പൂര്‍ണ്ണ പിന്തുണ ലഭിച്ചു. ഇപ്പോള്‍ നിങ്ങള്‍ സോമഗോ തടാകം കാണാന്‍ പോയാല്‍ അവിടെ നാലുചുറ്റും വലിയ വലിയ ചവര്‍ സംഭരണികള്‍ കാണാം. ഇവിടെ ശേഖരിക്കുന്ന ചപ്പുചവറുകള്‍ പുന:ര്ചംക്രമണത്തിന് അയക്കുന്നു. ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ ചപ്പുചവറുകള്‍ അവിടവിടെ വലിച്ചെറിയാതിരിക്കാനായി തുണികൊണ്ടുണ്ടാക്കിയ Garbage bagകള്‍ നല്കുന്നു. ഇപ്പോള്‍ വളരെ വൃത്തിയായ ശുചിത്വമുള്ള ഈ തടാകം കാണുന്നതിനായി ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തുന്നു. സോമഗോ തടാകസംരക്ഷണത്തിന്റെ ഈ ഉത്തമമായ പ്രയത്നത്തിന് ശ്രീ. സംഗേ ശേര്പ്പയെ പല സ്ഥാപനങ്ങളും ആദരിച്ചു. ഇതുപോലുള്ള പ്രയത്നങ്ങളുടെ ഫലമെന്നോണം ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി സിക്കിം പരിഗണിക്കപ്പെടുന്നു. ഞാന്‍ ശ്രീ. സംഗേ ശേര്പ്പയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ കര്‍മ്മത്തില്‍ പങ്കുചേരുന്ന രാജ്യം മുഴുവനുമുള്ള ജനങ്ങളേയും ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദിക്കുന്നു.
കൂട്ടുകാരേ ! 'ശുചിത്വ ഭാരത മിഷന്' ഇന്ന് ഓരോ ഭാരതീയന്റേയും മനസ്സില്‍ കുടിയേറിക്കഴിഞ്ഞു എന്നത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. 2014 ല്‍ ഈ ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇതിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍ ശ്രേഷ്ഠമായ പല പ്രയത്നങ്ങളും നടത്തി. ഇങ്ങനെയുള്ള പ്രയത്നങ്ങള്‍ സമൂഹത്തില്‍ മാത്രമല്ല, ഗവണ്മെന്റിന്റെ ഭാഗത്തും നടക്കുന്നുണ്ട്. ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിലൂടെ ആവശ്യമില്ലാത്ത സാധനസാമഗ്രികള്‍ നീക്കം ചെയ്യുന്നതിലൂടെ ഓഫീസുകളിലെ സ്ഥലസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. പുതിയ സ്ഥലം ലഭിക്കുകയും ചെയ്യുന്നു. മുന്‍പ് സ്ഥലം കിട്ടാത്തതിനാല്‍ വളരെ ദൂരെ ഓഫീസ് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കേണ്ടിവന്നിരുന്നു. ഇവിടെ ഈ വൃത്തിയാക്കല്‍ മുഖാന്തിരം ഒരു സ്ഥലത്തുതന്നെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുംബൈ, അഹമ്മദാബാദ്, കല്‍ക്കത്ത, ഷില്ലോങ് എന്നിങ്ങനെ പല നഗരങ്ങളിലെ അവരുടെ ഓഫീസുകളില്‍ വളരെയധികം പ്രയാസപ്പെട്ട് ഈരണ്ട് മുമൂന്ന് നിലകള്‍ വൃത്തിയാക്കി അവയെ പുതിയ കര്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതു ശുചിത്വം നിമിത്തമായുള്ള നമ്മുടെ വിഭവശേഷിയുടെ പരമാവധി ഉപയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ്. സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ അതുപോലെതന്നെ ഓഫീസുകളില്‍ നടക്കുന്ന ഈ യജ്ഞം എല്ലാവവിധത്തിലും നമ്മുടെ രാജ്യത്തിനുതന്നെ ഉപയോഗപ്രദമാവുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ രാജ്യത്തില്‍ കലയും സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു പുതിയ ഉണര്‍വ്വ്, പുതിയ ചൈതന്യം കണ്ടുവരുന്നു. 'മന് കി ബാത്തി'ല്‍ ഞാന്‍ പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് പല ഉദാഹരണങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ട്. കലയും സാഹിത്യവും സംസ്കാരവും സമുഹത്തിന്റെ മുതല്‍കൂട്ടാണ്. ഇവയെ മുന്പോട്ട് കൊണ്ടുപോകേണ്ട ചുമതല മുഴുവന്‍ സമൂഹത്തിനാണ്. ഇത്തരത്തിലൊരു ശ്രമം ലക്ഷദ്വീപില്‍ നടക്കുന്നു. അവിടെ കല്പേനി ദ്വീപില്‍ 'കൂമേല്‍ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബ്' എന്ന ക്ലബ്ബ് ഉണ്ട്. ഈ ക്ലബ്ബ് തദ്ദേശ സംസ്കാരവും പരമ്പരാഗതകലകളും സംരക്ഷിക്കുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു. ഈ ക്ലബ്ബില്‍ യുവാക്കള്‍ക്ക് തദ്ദേശകലകളായ കോല്‍കളി, പരിചമുട്ട് കിളിപ്പാട്ട് തുടങ്ങിയ പരമ്പരാഗത ഗാനങ്ങള്‍ ആലപിക്കുന്നതിനും പരിശീലനം നല്കുന്നു. അതായത്, പൈതൃകം പുതിയ തലമുറയുടെ കൈകളില്‍ സുരക്ഷിതമാകുന്നു, വികസിക്കുന്നു. കൂട്ടുകാരേ ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്തു മാത്രമല്ല, വിദേശരാജ്യങ്ങളിലും നടക്കുന്നു എന്നത് എനിക്കു വളരെ സന്തോഷം നല്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ദുബായിലെ കളരി ക്ലബ്ബിന്റെ പേരു ചേര്‍ക്കപ്പെട്ടു എന്ന് ഈ അടുത്തിടെ ദുബായിയില്‍ നിന്നും വാര്‍ത്ത വന്നു. ദുബായ് ക്ലബ്ബ് റെക്കോഡ് നേടിയെങ്കില്‍ അതില്‍ ഭാരതത്തിന് എന്തു ബന്ധം എന്ന് ആരും ചിന്തിച്ചുപോകും. ഈ റെക്കോഡ് ശരിക്കും ഭാരതത്തിലെ പ്രാചീന ആയോധനകലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുബായിലെ കളരിക്ലബ്ബ്, ദുബായ് പൊലീസുമായി ചേര്‍ന്ന് ഈ പദ്ധതി ആസൂത്രണം ചെയ്ത് യു.എ.ഇ.യുടെ ദേശീയദിവസത്തില് പ്രദര്‍ശിപ്പിക്കുകയായിരുന്നു. പരിപാടിയില്‍ നാലുവയസ്സുള്ള കുട്ടികള്‍ മുതല്‍ അറുപതുവയസ്സുള്ള ആള്ക്കാര് വരെ കളരിപ്പയറ്റില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. പല പല തലമുറകള്‍ എങ്ങനെയാണ് നമ്മുടെ പ്രാചീനമായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ! പൂര്‍ണ്ണ മന:സാന്നിദ്ധ്യത്തോടെ അവര്‍ മുന്നേറുന്നു എന്നതിന്റെ ആശ്ചര്യജനകമായ ഉദാഹരണമാണിത്.
സുഹൃത്തുക്കളേ ! 'മന് കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ കര്‍ണ്ണാടകയിലെ ഗഡക് ജില്ലയില്‍ താമസിക്കുന്ന 'ക്വേമശ്രീ'യെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു. 'ക്വേമശ്രീ' തെക്കന്‍ കര്‍ണ്ണാടകയിലെ കലയേയും സംസ്ക്കാരത്തേയും പുനര്‍ജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരന്തരമായ പ്രയത്നത്തിലാണ്. അവരുടെ തപസ്സ് എത്ര മഹത്തരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. മുന്‍പ് അവരുടെ ജോലി ഹോട്ടല്‍ മാനേജുമെന്റായിരുന്നു. എന്നാല്‍ സ്വന്തം സംസ്ക്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ അഗാധമായ അടുപ്പം കാരണം അവര്‍ ഇതിനെ സ്വന്തം ദൗത്യമായി ഏറ്റെടുത്തു. അവര്‍ 'കലാചേതന' എന്ന ഒരു സ്റ്റേജ് ഉണ്ടാക്കി. ഇത് ഇന്ന് കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തും വിദേശങ്ങളിലുമുള്ള കലാകാരന്മാരുടെ ധാരാളം പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഇതില്‍ തദ്ദേശകലകളും സംസ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം പുതുമയാര്‍ന്ന കാര്യങ്ങളും ചെയ്യുന്നു.
കൂട്ടുകാരേ ! സ്വന്തം കലകളോടും സംസ്ക്കാരത്തോടുമുള്ള ജനങ്ങളുടെ ഈ ഉത്സാഹം 'സ്വന്തം പൈതൃകത്തില്‍ അഭിമാനം' എന്ന വികാരത്തിന്റെ പ്രകടനം തന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇങ്ങനെയുള്ള എത്ര വര്‍ണ്ണങ്ങളാണ് ചിതറിക്കിടക്കുന്നത് ! അവ അലങ്കരിച്ച് ഒരുക്കുന്നതിനും സംരക്ഷിക്കുന്നതിനും നമ്മളും നിരന്തരമായി പ്രയത്നിക്കേണ്ടതാണ്.
എന്റെ പ്രിയ സുഹൃത്തുക്കളേ ! നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുളകൊണ്ടുള്ള അനേകം ഭംഗിയാര്‍ന്ന ഉപയോഗമുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആദിവാസി പ്രദേശങ്ങളില്‍ ഇവ ഉണ്ടാക്കാന്‍ വൈദഗ്ദ്ധ്യമുള്ള ശില്പികളും കലാകാരന്മാരും ഉണ്ട്. ഭാരതം മുളകളുമായി ബന്ധപ്പെട്ട ഇംഗ്ലീഷുകാരുടെ കാലത്തുള്ള നിയമങ്ങള്‍ മാറ്റിയതോടെ, ഇവയ്ക്ക് ഒരു വലിയ കമ്പോളം തന്നെ ഉണ്ടായിരിക്കുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലുള്ള പ്രദേശങ്ങളിലെ ആദിവാസികള്‍ മുളകൊണ്ട് പല ഭംഗിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മുളകൊണ്ട് ഉണ്ടാക്കുന്ന പെട്ടികള്‍, കസേരകള്‍, ചായകോപ്പകള്‍, കുട്ടകള്‍, ട്രേകള്‍ ഇവ വളരെയധികം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇവര്‍ മുളയുടെ ഇലകൊണ്ട് മനോഹര വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുന്നു. ഇതുവഴി ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, അവരുടെ കഴിവുകള്‍ക്കു അംഗീകാരവും ലഭിക്കുന്നു.
ഒരു ദമ്പതികള്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് പല അതുല്യമായ ഉല്പന്നങ്ങള് ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നു. കര്‍ണ്ണാടകത്തിലെ ശിവമോഗയിലെ സുരേഷും അദ്ദേഹത്തിന്റെ പത്നി മൈഥിലിയുമാണ് ഈ ദമ്പതികള്‍. ഇവര്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് ട്രേ, പ്ലേയ്റ്റ്, ഹാന്‍ഡ് ബാഗ് തുടങ്ങിയ പല അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നു. ഈ നൂലില്‍ നിന്നുണ്ടാക്കുന്ന chappalകള്‍ ആളുകള്‍ വളരെ ഇഷ്ടപ്പെടുന്നു. ഇവരുടെ ഉല്പന്നങ്ങള് ഇന്നു ലണ്ടനിലും യൂറോപ്പിലെ മറ്റു കമ്പോളങ്ങളിലും വില്ക്കപ്പെടുന്നു. നമ്മുടെ പ്രകൃതിദത്തമായ വിഭവങ്ങളും പരമ്പരാഗത കഴിവുകളുടെ മികവുമാണ് എല്ലാരെയും ആകര്‍ഷിക്കുന്നത്. ഭാരതത്തിന്റെ ഈ പരമ്പരാഗത അറിവില്‍ ലോകം സുസ്ഥിരമായ ഭാവിയിലേയ്ക്കുള്ള വഴിയാണ് കാണുന്നത്. ആയതിനാല്‍ നാം സ്വയം ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതാണ്. നമ്മളും ഇങ്ങനെയുള്ള തദ്ദേശീയമായ ഉല്പന്നങ്ങള് ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ഉപഹാരമായി നല്‍കുകയും വേണം. ഇതുവഴി നമ്മുടെ സ്വത്വം ശക്തമാകും; തദ്ദേശീയമായ സമ്പദ്വ്യവസ്ഥ ശക്തമാകും; ധാരാളം ആള്‍ക്കാരുടെ ഭാവി ശോഭനമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! ഇനി നാം പതുക്കെ പതുക്കെ 'മന് കി ബാത്തി'ന്റെ 100-ാം പതിപ്പി ലേയ്ക്ക് മുന്നേറുകയാണ്. എനിക്ക് നമ്മുടെ ജനങ്ങളുടെ ധാരാളം കത്തുകള്‍ കിട്ടി, ഈ കത്തുകളില്‍ നൂറാമത്തെ പതിപ്പിനെക്കുറിച്ച് വലിയ ജിജ്ഞാസയാണ് പ്രകടമാക്കിയിട്ടുള്ളത്. നൂറാമത്തെ പതിപ്പില്‍ നാം എന്തു പറയണം? അതിനെ എങ്ങനെ വിശേഷപ്പെട്ടതാക്കാം? ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ എനിക്ക് അയച്ചാല്‍ വളരെ നന്നായിരിക്കും. അടുത്ത തവണ നമുക്ക് 2023 ല്‍ വീണ്ടും കാണാം. ഞാന്‍ നിങ്ങള്ക്കെല്ലാപേര്ക്കും 2023 ന്റെ നവവര്‍ഷാശംസകള്‍ നേരുന്നു. 2023 ഉം നമ്മുടെ രാജ്യത്തിന് വിശേഷപ്പെട്ടതാകട്ടെ. നമ്മുടെ രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ. നമുക്ക് ഒത്തൊരുമിച്ച് പ്രതിജ്ഞയെടുക്കാം, അത് നിറവേറ്റുകയും വേണം. ഈ സമയത്ത് മിക്കവരും അവധി ആഘോഷിക്കുന്ന മാനസികാവസ്ഥയിലാണ്. നിങ്ങള്‍ ഉത്സവങ്ങളെ, ഈ അവസരങ്ങളെ ആനന്ദപ്രദമാക്കുവിന്, പക്ഷേ, അല്പം ജാഗ്രത പാലിക്കണമെന്നുമാത്രം. ലോകത്ത് പലരാജ്യങ്ങളിലും കൊറോണ വര്ദ്ധിച്ചുവരികയാണെന്നകാര്യം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. മാസ്ക്ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ ജാഗ്രതകള്‍ പാലിക്കുക. കൂടുതല്‍ ശ്രദ്ധിക്കുക. നമ്മള് ജാഗ്രത പാലിച്ചാല്‍ സുരക്ഷിതരായിരിക്കും എന്നു മാത്രമല്ല നമ്മുടെ വിനോദത്തിനും സന്തോഷത്തിനും തടസ്സം ഉണ്ടാകുകയും ഇല്ല. ഇതോടൊപ്പം നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ക്കൂടി കോടികോടി ശുഭാശംസകള്‍ ! ആയിരമായിരം നന്ദി. നമസ്ക്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം
ഒരിക്കല്‍ കൂടി 'മന് കി ബാത്തില്‍' നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടി 95-ാം അദ്ധ്യായമാണ്. മന് കി ബാത്തിന്റെ' നൂറിലേക്ക് നമ്മള് അതിവേഗം നീങ്ങുകയാണ്. 130 കോടി നാട്ടുകാരുമായി ബന്ധപ്പെടാനുള്ള മറ്റൊരു മാധ്യമമാണ് എനിയ്ക്കീ പരിപാടി. ഓരോ അദ്ധ്യായത്തിന് മുമ്പും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ധാരാളം കത്തുകള്‍ വായിക്കുന്നതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ ഓഡിയോ സന്ദേശങ്ങള്‍ കേള്‍ക്കുന്നതും എനിക്ക് ഒരു ആത്മീയ അനുഭവം പോലെയാണ്.
സുഹൃത്തുക്കളേ, ഒരു അദ്വിതീയ സമ്മാനത്തിന്റെ ചര്‍ച്ചയോടെ ഇന്നത്തെ പരിപാടി ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയില്‍ നെയ്ത്തുകാരനായ ഒരു സഹോദരനുണ്ട്. യെല്‍ധി ഹരിപ്രസാദ് ഗാരു. സ്വന്തം കൈകൊണ്ട് നെയ്ത ജി-20 ലോഗോ അദ്ദേഹം എനിക്ക് അയച്ചുതന്നിട്ടുണ്ട്. ഈ അത്ഭുതകരമായ സമ്മാനം കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ശ്രീ. ഹരിപ്രസാദ് തന്റെ കലയില്‍ വളരെ നിപുണനാണ്, അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. കൈകൊണ്ട് നെയ്ത ജി-20 ലോഗോയ്ക്കൊപ്പം ശ്രീ. ഹരിപ്രസാദ് എനിക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം ഇതില്‍ എഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ ഈ നേട്ടത്തിന്റെആഹ്ളാദത്തിലാണ് അദ്ദേഹം സ്വന്തം കൈകൊണ്ട് ജി-20ന്റെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നെയ്ത്തിന്റെ ഈ അത്ഭുതകരമായ കഴിവ് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച അദ്ദേഹം ഇന്ന് തികഞ്ഞ ആവേശത്തോടെ അതില്‍ ഏര്‍പ്പെടുന്നു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് ജി-20 ലോഗോയും ഇന്ത്യയുടെ പ്രസിഡന്‍സിയുടെ വെബ്സൈറ്റും പ്രകാശനം ചെയ്യാനുള്ള അവസരം ലഭിച്ചു. ഒരു ജനകീയ മത്സരത്തിലൂടെയാണ് ഈ ലോഗോ തിരഞ്ഞെടുത്തത്. ഹരിപ്രസാദ് ഗാരു അയച്ച ഈ സമ്മാനം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു ചിന്ത വന്നു. തെലങ്കാനയിലെ ഒരു ജില്ലയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പോലും ജി-20 പോലുള്ള ഉച്ചകോടിയുമായി എത്രമാത്രം ബന്ധമുണ്ടെന്ന് കാണുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇന്ന്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ പലരും എനിക്ക് കത്തയച്ചിട്ടുണ്ട്, രാജ്യം ഇത്രയും വലിയ ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ ഹൃദയം അഭിമാനപൂരിതമായെന്ന്. പൂനെയില്‍ നിന്നുള്ള ശ്രീ.സുബ്ബറാവു ചില്ലാരയുടെയും കൊല്‍ക്കത്തയില്‍ നിന്നുള്ള ശ്രീ.തുഷാര്‍ ജഗ്മോഹന്റെയും സന്ദേശവും ഞാന്‍ നിങ്ങളെ അറിയിക്കാം. ജി-20നെ സംബന്ധിച് പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അവര്‍ വളരെയധികം അഭിനന്ദിച്ചു.
സുഹൃത്തുക്കളേ, ജി-20 ന് ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് 'ഭാഗവും ലോക വ്യാപാരത്തില്‍ നാലില്‍ മൂന്ന് പങ്കും ലോക ജിഡിപിയില്‍ 85% വിഹിതവുമുണ്ട്. നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. 3 ദിവസത്തിന് ശേഷം, അതായത് ഡിസംബര്‍ 1 മുതല്‍, ഇന്ത്യ ഇത്രയും വലിയ ഒരു സംഘടനയുടെ, ഇത്രയും ശക്തമായ ഒരു സംഘടനയുടെ അധ്യക്ഷത വഹിക്കാന്‍ പോകുന്നു. എത്ര മഹത്തായ അവസരമാണ് ഇന്ത്യയ്ക്ക്, ഓരോ ഇന്ത്യക്കാരനും ലഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഇന്ത്യക്ക് ഈ ഉത്തരവാദിത്തം ലഭിച്ചതിനാല്‍ ഇത് കൂടുതല്‍ സവിശേഷമായി മാറുന്നു.
സുഹൃത്തുക്കളേ, ജി-20 ന്റെ അധ്യക്ഷസ്ഥാനം നമുക്ക് ഒരു മികച്ച അവസരമായി മാറിയിരിക്കുന്നു. നാം ഈ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുകയും ആഗോള നന്മ, ലോകക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. സമാധാനമോ ഐക്യമോ, പരിസ്ഥിതിയോടുള്ള സംവേദനക്ഷമതയോ അല്ലെങ്കില്‍ സുസ്ഥിര വികസനമോ ആകട്ടെ, ഇവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ പക്കല്‍ പരിഹാരമുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വിഷയം നമ്മള് നല്‍കിയത് വസുധൈവ കുടുംബകത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. നാം എപ്പോഴും പറയും, –
ഓം സര്‍വേഷാം സ്വസ്തിര് ഭവതു
സര്‍വേഷാം ശാന്തിര് ഭവതു
സര്‍വേഷാം പൂര്‍ണം ഭവതു
സര്‍വേഷാം മംഗളം ഭവതു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അതായത്, എല്ലാവര്ക്കും ക്ഷേമവും, എല്ലാവര്ക്കും സമാധാനവും, എല്ലാവര്ക്കും പൂര്‍ണതയും, എല്ലാവര്ക്കും സമൃദ്ധിയും ഉണ്ടാകണം. വരും ദിവസങ്ങളില്‍ ജി-20ഉമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നിങ്ങളുടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സംസ്കാരത്തിന്റെ വിവിധവും വിശിഷ്ടവുമായ വര്‍ണ്ണങ്ങള്‍ നിങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ, ജി-20 ലേക്ക് വരുന്ന ആളുകള്‍ ഇപ്പോള്‍ പ്രതിനിധികളായി വന്നാലും, ഭാവിയിലെ വിനോദസഞ്ചാരികളായി അവര്‍ എത്തുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളോടെല്ലാം എനിക്ക് ഒരു അഭ്യര്‍ത്ഥനകൂടിയുണ്ട്. പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട് അഭ്യര്‍ത്ഥനയുണ്ട്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ നിങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജി-20ന്റെ ഭാഗമാകണം. ജി-20ന്റെ ഇന്ത്യന്‍ ലോഗോ വളരെ കൂളായി സ്റ്റൈലായി വസ്ത്രങ്ങളില്‍ ചേര്‍ക്കാം, ആലേഖനം ചെയ്യാം. സ്കൂളുകളോടും, കോളേജുകളോടും, സര്‍വ്വകലാശാലകളോടും ജി-20 യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അതത് സ്ഥലങ്ങളില്‍ അവസരമൊരുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. www.g20.in എന്ന വെബ്സൈറ്റില്‍ പോയാല്‍ നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അവിടെ ധാരാളം കാര്യങ്ങള്‍ കണ്ടെത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നവംബര്‍ 18-ന്, ബഹിരാകാശ മേഖലയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നത് രാജ്യം മുഴുവന്‍ കണ്ടു. ഈ ദിവസം, ഇന്ത്യയുടെ സ്വകാര്യമേഖല രൂപകല്പന ചെയ്ത് തയ്യാറാക്കിയ ആദ്യ റോക്കറ്റ് ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ചു. 'വിക്രം-എസ്' എന്നാണ് ഈ റോക്കറ്റിന്റെ പേര്. തദ്ദേശീയമായ ബഹിരാകാശ സ്റ്റാര്‍ട്ടപ്പിന്റെ ഈ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചരിത്രപരമായ പറക്കല്‍ നടത്തിയപ്പോള്‍ തന്നെ ഓരോ ഇന്ത്യക്കാരനും അത് അഭിമാനമായി.
സുഹൃത്തുക്കളേ, 'വിക്രം-എസ്' റോക്കറ്റ് നിരവധി സവിശേഷതകള്‍കൊണ്ട് സജ്ജമാണ്. ഇത് മറ്റ് റോക്കറ്റുകളേക്കാള്‍ ഭാരം കുറഞ്ഞതും ചെലവ്കുറഞ്ഞതുമാണ്. ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങളുടെ ചെലവിനേക്കാള്‍ വളരെ കുറവാണ് ഇതിന്റെ നിർമ്മാണ ചെലവ് . കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരം, ബഹിരാകാശ സാങ്കേതികവിദ്യയില്‍, ഇപ്പോള്‍ അത് ഇന്ത്യയുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു. ഈ റോക്കറ്റ് നിര്‍മ്മിക്കാന്‍ മറ്റൊരു ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു. ഈ റോക്കറ്റിന്റെ ചില പ്രധാന ഭാഗങ്ങള്‍ 3ഡി പ്രിന്റിംഗ് വഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. യഥാര്‍ത്ഥത്തില്‍, 'വിക്രംഎസ്' വിക്ഷേപണ ദൗത്യത്തിന് നല്കിയ 'പ്രാരംഭ്' എന്ന പേര് തികച്ചും അനുയോജ്യമാണ്. ഇത് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നു. രാജ്യത്ത് ആത്മവിശ്വാസം നിറഞ്ഞ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്. ഒരു കാലത്ത് കടലാസ് വിമാനം കൈകൊണ്ട് പറത്തിയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വിമാനം നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ആകാശത്ത് രൂപങ്ങള്‍ വരച്ചിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ റോക്കറ്റ് നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. സ്വകാര്യ മേഖലയ്ക്ക് ഇടം തുറന്നതോടെ യുവാക്കളുടെ ഈ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുകയാണ്. റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഈ യുവാക്കള്‍ പറയുന്നു ആകാശത്തിന് അതിരുകളില്ല.
സുഹൃത്തുക്കളേ, ബഹിരാകാശ മേഖലയിലെ വിജയം അയല്‍രാജ്യങ്ങളുമായും ഇന്ത്യ പങ്കിടുന്നു. ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇന്നലെയാണ് ഇന്ത്യ വിക്ഷേപിച്ചത്. ഈ ഉപഗ്രഹം ഭൂട്ടാന്റെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ അയയ്ക്കും. ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം ശക്തമായ ഇന്ത്യ-ഭൂട്ടാന് ബന്ധത്തിന്റെ പ്രതിഫലനമാണ്.
സുഹൃത്തുക്കളേ, കഴിഞ്ഞ ചില 'മന് കി ബാത്ത്' അദ്ധ്യായങ്ങളില്‍ നമ്മള് ബഹിരാകാശം, സാങ്കേതികവിദ്യ, ഇന്നൊവേഷന് എന്നിവയെക്കുറിച്ച് ധാരാളം സംസാരിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ഇതിന് രണ്ട് പ്രത്യേക കാരണങ്ങളുണ്ട്, ഒന്ന് നമ്മുടെ യുവാക്കള്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നതാണ്. They are thinking big and achieving big ഇപ്പോള്‍ ചെറിയ നേട്ടങ്ങളില്‍ അവര്‍ തൃപ്തരാകാന്‍ പോകുന്നില്ല.
രണ്ടാമതായി, നവീകരണത്തിന്റെയും മൂല്യനിര്‍മ്മിതിയുടെയും ഈ ആവേശകരമായ യാത്രയില്‍, അവര്‍ തങ്ങളുടെ യുവസഹപ്രവര്ത്തകരെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. സുഹൃത്തുക്കളേ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതുമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമുക്ക് എങ്ങനെ ഡ്രോണുകളെ മറക്കാനാകും? ഡ്രോണുകളുടെ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ നിന്ന് ഡ്രോണുകള്‍ വഴി ആപ്പിള്‍ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് നമ്മള് കണ്ടു. ഹിമാചലിലെ ഒരു വിദൂര ജില്ലയാണ് കിന്നൗര്‍. ഈ സീസണില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇത്രയും മഞ്ഞുവീഴ്ചയോടെ, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുമായുള്ള കിന്നൗറിന്റെ ബന്ധം ആഴ്ചകളോളം വളരെ പ്രയാസകരമാണ്. അത്തരമൊരു സാഹചര്യത്തില്‍, അവിടെ നിന്നുള്ള ആപ്പിള്‍ നീക്കവും വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഡ്രോണ്‍ സാങ്കേതികവിദ്യായുടെ സഹായത്തോടെ ഹിമാചലിലെ സ്വാദിഷ്ടമായ കിന്നൗരി ആപ്പിള്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങും. ഇത് നമ്മുടെ കര്‍ഷക സഹോദരങ്ങളുടെ ചെലവ് കുറയ്ക്കും. ആപ്പിള്‍ കൃത്യസമയത്ത് വിപണിയില്‍ എത്തും, ആപ്പിള്‍ പാഴാകുന്നത് കുറയും.
സുഹൃത്തുക്കളേ, നേരത്തെ സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടുകാര്‍ തങ്ങളുടെ നൂതനാശയങ്ങളിലൂടെ സാധ്യമാക്കുന്നു. ഇത് കണ്ടാല്‍ ആരാണ് സന്തോഷിക്കാത്തത്? സമീപ വര്‍ഷങ്ങളില്‍, നമ്മുടെ രാജ്യം നേട്ടങ്ങളുടെ ഒരു നീണ്ട പാതയില്‍ എത്തിയിരിക്കുന്നു. നമ്മള് ഭാരതീയര്‍ പ്രത്യേകിച്ച് നമ്മുടെ യുവതലമുറ ഈ യാത്ര ഇപ്പോള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കായി ഞാന്‍ ഒരു ശബ്ദശകലം കേള്‍പ്പിക്കാം .....
(ഗാനം )
നിങ്ങളെല്ലാം എപ്പോഴെങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാകും. എല്ലാത്തിനുമുപരി, ഇത് ബാപ്പുവിന്റെ പ്രിയപ്പെട്ട ഗാനമാണ്, പക്ഷേ ഇത് പാടിയ ഗായകര്‍ ഗ്രീസില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ തീര്‍ച്ചയായും അതിശയിക്കും! ഈ കാര്യം നിങ്ങളില്‍ അഭിമാനം നിറയ്ക്കും. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗ്രീസ് ഗായകന് 'കോണ്‍സ്റ്റാന്റിനോസ് കലൈറ്റ്സിസ്' ആണ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്ഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്. എന്നാല്‍ ഇന്ന് ഞാന്‍ അത് ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാരണത്താലാണ്. അദ്ദേഹത്തിന് ഇന്ത്യയോടും ഇന്ത്യന്‍ സംഗീതത്തോടും വലിയ അഭിനിവേശമുണ്ട്. കഴിഞ്ഞ 42 (നാല്പത്തിരണ്ട്) വര്‍ഷങ്ങളില്‍ അദ്ദേഹം മിക്കവാറും എല്ലാ വര്‍ഷവും ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ ഉത്ഭവം, വ്യത്യസ്ത ഇന്ത്യന്‍ സംഗീത സംവിധാനങ്ങള്‍, വ്യത്യസ്തതരം രാഗങ്ങള്‍, താളങ്ങള്‍, രസങ്ങള്‍, വ്യത്യസ്ത ഘരാനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പഠിച്ചു. ഇന്ത്യന്‍ സംഗീതത്തിലെ നിരവധി മഹാരഥന്മാരുടെ സംഭാവനകളെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയിലെ ക്ലാസിക്കല്‍ നൃത്തങ്ങളുടെ വ്യത്യസ്ത വശങ്ങളും അദ്ദേഹം അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഈ അനുഭവങ്ങളെല്ലാം അദ്ദേഹം വളരെ മനോഹരമായി ഒരു പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. 'ഇന്ത്യന്‍ മ്യൂസിക്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഏകദേശം 760 ചിത്രങ്ങള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹം തന്നെ എടുത്തതാണ്. മറ്റുരാജ്യങ്ങളില്‍ ഇന്ത്യന്സംസ്കാരത്തോടുള്ള അഭിനിവേശവും താല്പര്യവും ആനന്ദദായകമാണ്.
സുഹൃത്തുക്കളെ, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമുക്ക് അഭിമാനം നിറയ്ക്കാന്‍ പോകുന്ന മറ്റൊരു വാര്‍ത്ത വന്നു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സംഗീതോപകരണങ്ങളുടെ കയറ്റുമതി മൂന്നര മടങ്ങ് വര്ധിച്ചുവെന്നറിയുമ്പോള് നിങ്ങള്‍ക്ക് സന്തോഷമാകും. ഇലക്ട്രിക്കല്‍ മ്യൂസിക്കല്‍ ഇന്സ്ട്രുമെന്റിനെക്കുറിച്ച് പറയുമ്പോള്‍, അവയുടെ കയറ്റുമതി 60 മടങ്ങ് വര്‍ദ്ധിച്ചു. ലോകമെമ്പാടും ഭാരതീയ സംസ്കാരത്തോടും സംഗീതത്തോടുമുള്ള ആവേശം വര്‍ധിച്ചുവരുന്നു എന്നാണ് ഇത് കാണിക്കുന്നത്. യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളാണ് ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലയുടെയും സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട് എന്നത് നമ്മുടെ എല്ലാവരുടെയും ഭാഗ്യമാണ്.
സുഹൃത്തുക്കളേ, 'നിതി ശതക'ത്തിലൂടെ മഹാനായ ഋഷികവി ഭര്‍തൃഹരിയെ നമുക്കെല്ലാവര്‍ക്കും അറിയാം. കല, സംഗീതം, സാഹിത്യം എന്നിവയോടുള്ള നമ്മുടെ അടുപ്പമാണ് മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ സ്വത്വമെന്ന് അദ്ദേഹം ഒരു ശ്ലോകത്തില്‍ പറയുന്നു. വാസ്തവത്തില്‍, നമ്മുടെ സംസ്കാരം അതിനെ മാനവികതയ്ക്ക് അപ്പുറം ദൈവികതയിലേക്ക് കൊണ്ടുപോകുന്നു. വേദങ്ങളില്‍ സാമവേദത്തെ നമ്മുടെ വൈവിധ്യമാര്‍ന്ന സംഗീതത്തിന്റെ ഉറവിടം എന്ന് വിളിക്കുന്നു. മാതാവ് സരസ്വതിയുടെ വീണയോ, ഭഗവാന് കൃഷ്ണന്റെ പുല്ലാങ്കുഴലോ, ഭോലേനാഥിന്റെ ഡമരു ആകട്ടെ, നമ്മുടെ ദേവീദേവന്മാരും സംഗീതത്തില്‍ നിന്ന് അകലെയല്ല. നമ്മള് ഇന്ത്യക്കാര്‍ എല്ലാറ്റിലും സംഗീതം കണ്ടെത്തുന്നു. നദിയുടെ ഓളങ്ങള്‍, മഴത്തുള്ളികള്‍, പക്ഷികളുടെ ചിലക്കല്‍ അല്ലെങ്കില്‍ കാറ്റില്‍ പ്രതിധ്വനിക്കുന്ന ശബ്ദങ്ങള്‍, സംഗീതം നമ്മുടെ സംസ്കാരത്തില്‍ എല്ലായിടത്തും ഉണ്ട്. ഈ സംഗീതം ശരീരത്തിന് വിശ്രമം നല്‍കുക മാത്രമല്ല, മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സംഗീതം നമ്മുടെ സമൂഹത്തെയും ബന്ധിപ്പിക്കുന്നു. ഭാംഗ്രയ്ക്കും ലാവണിക്കും ഉന്മേഷവും സന്തോഷവും ഉണ്ടെങ്കില്‍, രബീന്ദ്രസംഗീതം നമ്മുടെ ആത്മാവിനെ ഉണര്‍ത്തുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് വ്യത്യസ്തമായ സംഗീത പാരമ്പര്യമുണ്ട്. പരസ്പരം പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ അത് നമ്മെ പ്രചോദിപ്പിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുടെ സംഗീത രൂപങ്ങള്‍ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുക മാത്രമല്ല, ലോക സംഗീതത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സംഗീതത്തിന്റെ പ്രശസ്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു. ഒരു ശബ്ദശകലം കൂടി കേള്‍പ്പിക്കാം.
(ഗാനം )
വീടിനടുത്തുള്ള ഏതോ ക്ഷേത്രത്തില്‍ ഭജന കീര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഈ ശബ്ദം ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്നും നിങ്ങളിലേക്ക് എത്തിയിരിക്കുന്നു. 19, 20 നൂറ്റാണ്ടുകളില്‍ ഇവിടെ നിന്ന് ധാരാളം ആളുകള്‍ ഗയാനയിലേക്ക് പോയി. ഇന്ത്യയുടെ പല പാരമ്പര്യങ്ങളും അവര്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ഉദാഹരണത്തിന്, നമ്മള് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുമ്പോള്‍, ഗയാനയിലും ഹോളിയുടെ വര്ണ്ണങ്ങളെക്കുറിച്ചു ഉച്ചത്തില്‍ സംസാരിക്കുന്നു. ഹോളിയുടെ നിറങ്ങളുള്ളിടത്ത് ഫഗ്വയുടെ അഥവാ ഫഗുവയുടെ സംഗീതവും ഉണ്ട്. ഗയാനയിലെ ഫഗ്വയില് ശ്രീരാമനും കൃഷ്ണനും ഉള്‍പ്പെടുന്ന വിവാഹഗാനങ്ങള്‍ ആലപിക്കുന്ന ഒരു പ്രത്യേക പാരമ്പര്യമുണ്ട്. ഈ ഗാനങ്ങളെ 'ചൗതാല്‍' എന്നാണ് വിളിക്കുന്നത്. നമ്മുടെ ഇവിടെയുള്ള അതേതരം ഈണത്തിലും ഉയര്‍ന്ന പിച്ചിലുമാണ് അവ പാടുന്നത്. ഇത് മാത്രമല്ല, ചൗതാല്‍ മത്സരവും ഗയാനയില്‍ നടക്കുന്നു. അതുപോലെ, നിരവധി ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഫിജിയിലേക്ക് പോയി. അവര്‍ പരമ്പരാഗത ഭജന്കീര്ത്തനങ്ങള് പാടുമായിരുന്നു , പ്രധാനമായും രാമചരിതമാനസില്‍ നിന്നുള്ള ഈരടികള്‍. ഫിജിയില്‍ ഭജന്കീര്ത്തനവുമായി ബന്ധപ്പെട്ട നിരവധി സഭകളും അവര്‍ രൂപീകരിച്ചു. ഇന്നും ഫിജിയില്‍ രാമായണ മണ്ഡലികള്‍ എന്ന പേരില്‍ രണ്ടായിരത്തിലധികം ഭജനകീര്ത്തന മണ്ഡലികളുണ്ട്. ഇന്ന് എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും അവരെ കാണാം. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഈ ഇന്ത്യന്‍ സംഗീത പ്രേമികളുടെ പട്ടിക വളരെ നീണ്ടതാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാരമ്പര്യമുള്ള നാടുകളില്‍ ഒന്നാണ് നമ്മുടെ രാജ്യം എന്നതില്‍ നാമെല്ലാവരും എപ്പോഴും അഭിമാനിക്കുന്നു. അതിനാല്‍, നമ്മുടെ പാരമ്പര്യങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കേണ്ടതും അത് പ്രോത്സാഹിപ്പിക്കേണ്ടതും കഴിയുന്നത്ര മുന്നോട്ട് കൊണ്ടുപോകേണ്ടതും നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ചില സുഹൃത്തുക്കള്‍ അത്തരത്തിലുള്ള പ്രശംസനീയമായ ഒരു ശ്രമം നടത്തുകയാണ്. ഈ പ്രയത്നം എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിനാല്‍ 'മന് കി ബാത്ത് ' ശ്രോതാക്കളുമായി ഇത് പങ്കിടാമെന്നു ഞാന്‍ കരുതി.
സുഹൃത്തുക്കളേ, നാഗാലാന്‍ഡിലെ നാഗാ സമൂഹത്തിന്റെ ജീവിതശൈലി, അവരുടെ കല, സംസ്കാരം, സംഗീതം ഇത് എല്ലാവരെയും ആകര്‍ഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിതവും അവരുടെ കഴിവുകളും സുസ്ഥിരമായ ജീവിതശൈലിയെ മികച്ചതാക്കി മാറ്റുന്ന ഒന്നാണ്. ഈ പാരമ്പര്യങ്ങളും കഴിവുകളും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി അവിടെയുള്ള ആളുകള്‍ ഒരു സംഘടന രൂപീകരിച്ചു, അതിന്റെ പേര് 'ലിഡിക്രോയു'. ഈ സംഘടന നാഗാസംസ്കൃതിയുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിവിധതലങ്ങള്‍ പുന:രുജ്ജീവിപ്പിച്ചു. ഉദാഹരണത്തിന്, നാഗ നാടോടി സംഗീതം അതില്‍ തന്നെ വളരെ സമ്പന്നമായ ഒരു വിഭാഗമാണ്. ഈ സംഘടന നാഗ മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ അത്തരം മൂന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നാടോടി സംഗീതവും നാടോടി നൃത്തവുമായി ബന്ധപ്പെട്ട ശില്പശാലകളും ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നു. ഇതിനെല്ലാം യുവാക്കള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇത് മാത്രമല്ല, പരമ്പരാഗത നാഗാലാന്‍ഡ് ശൈലിയിലുള്ള വസ്ത്ര നിര്‍മ്മാണം, തയ്യല്‍, നെയ്ത്ത് എന്നിവയിലും യുവാക്കള്‍ക്ക് പരിശീലനം നല്കുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളയില്‍ നിന്ന് പലതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. പുതുതലമുറയിലെ യുവാക്കളെയും മുള ഉല്പന്നങ്ങള് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. ഇതോടെ, ഈ യുവാക്കള്‍ അവരുടെ സംസ്കാരവുമായി ബന്ധപ്പെടുക മാത്രമല്ല, അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ലിഡിക്രോയുവിലെ ആളുകള്‍ കൂടുതല്‍ കൂടുതല്‍ നാഗ നാടോടി സംസ്കാരത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു, അറിയിക്കാനും ശ്രമിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങളുടെ പ്രദേശത്തും അത്തരം സാംസ്കാരിക ശൈലികളും പാരമ്പര്യങ്ങളും ഉണ്ടാകും. നിങ്ങള്‍ക്കും നിങ്ങളുടെ മേഖലകളില്‍ അത്തരം ശ്രമങ്ങള്‍ നടത്താം. എവിടെയെങ്കിലും ഇത്തരം അതുല്യമായ ശ്രമങ്ങള്‍ നടക്കുന്നതായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ ആ വിവരം എന്നോടും പങ്കുവയ്ക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ നാട്ടില്‍ പറയുന്നത് 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നല്ലേ? അതായത്, ആരെങ്കിലും വിദ്യ ദാനം ചെയ്യുന്നുവെങ്കില്‍, അവന് സമൂഹത്തിന്റെ താല്‍പ്പര്യത്തിനായി ഏറ്റവും വലിയ ജോലി ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് ഒരു ചെറിയ വിളക്കിന് പോലും സമൂഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കാന്‍ കഴിയും. ഇന്ന് രാജ്യത്തുടനീളം ഇത്തരം നിരവധി ശ്രമങ്ങള്‍ നടക്കുന്നുവെന്നത് എനിക്ക് വലിയ സന്തോഷം നല്കുന്നു. യുപിയുടെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 70-80 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദോയിയിലെ ഒരു ഗ്രാമമാണ് ബന്‍സ. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഉണര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ ഗ്രാമത്തിലെ ശ്രീ. ജതിന് ലളിത് സിംഗിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ശ്രീ. ജതിന് ഇവിടെ 'കമ്മ്യൂണിറ്റി ലൈബ്രറി ആന്‍ഡ് റിസോഴ്സ് സെന്റെര്' ആരംഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, കമ്പ്യൂട്ടര്‍, നിയമം, നിരവധി സര്‍ക്കാര്‍ പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട 3000ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കേന്ദ്രത്തിലുണ്ട്. ഈ ഗ്രന്ഥശാലയില്‍ കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട് . കോമിക് പുസ്തകങ്ങളോ, കളിപ്പാട്ടങ്ങളോ ആകട്ടെ, കുട്ടികള്‍ക്ക് അവ വളരെ ഇഷ്ടമാണ്. കളിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് കൊച്ചുകുട്ടികള്‍ ഇവിടെയെത്തുന്നത്. അത് ഓഫ്ലൈനായാലും ഓണ്‍ലൈന്‍ വിദ്യാഭ്യാസമായാലും 40 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ഈ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ നയിക്കുന്ന തിരക്കിലാണ്. ഗ്രാമത്തിലെ 80 ഓളം വിദ്യാര്‍ത്ഥികള്‍ ദിവസവും ഈ ലൈബ്രറിയില്‍ പഠിക്കാന്‍ എത്തുന്നു.
സുഹൃത്തുക്കളേ, ഝാര്‍ഖണ്ഡിലെ ശ്രീ. സഞ്ജയ് കശ്യപും പാവപ്പെട്ട കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള് നല്കുന്നു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ശ്രീ. സഞ്ജയ്ക്ക് നല്ല പുസ്തകങ്ങളുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകങ്ങളുടെ അഭാവം മൂലം തന്റെ പ്രദേശത്തെ കുട്ടികളുടെ ഭാവി ഇരുളടയാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ ദൗത്യം നിമിത്തം, ഇന്ന് ഝാര്‍ഖണ്ഡിലെ പല ജില്ലകളിലെയും കുട്ടികള്‍ക്ക് അദ്ദേഹം ഒരു 'ലൈബ്രറി മാന്‍' ആയി മാറിയിരിക്കുന്നു. ശ്രീ. സഞ്ജയ്ക്ക് ജോലി ലഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ നാട്ടില്‍ ആദ്യമായി ലൈബ്രറി നിര്‍മ്മിച്ചു. ജോലിക്കിടെ സ്ഥലംമാറ്റം ലഭിച്ചിടത്തെല്ലാം ദരിദ്രരും ആദിവാസികളുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലൈബ്രറി തുറക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഇത് ചെയ്യുന്നതിനിടയില്‍, ഝാര്‍ഖണ്ഡിലെ പല ജില്ലകളിലും അദ്ദേഹം കുട്ടികള്‍ക്കായി ലൈബ്രറികള്‍ തുറന്നിട്ടുണ്ട്. ഒരു ലൈബ്രറി തുറക്കുക എന്ന അദ്ദേഹത്തിന്റെ ദൗത്യം ഇന്ന് ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ രൂപത്തിലാണ്. ശ്രീ. സഞ്ജയോ ശ്രീ. ജതിനോ ആകട്ടെ, അവരുടെ അത്തരം നിരവധി ശ്രമങ്ങള്‍ക്ക് ഞാന്‍ അവരെ പ്രത്യേകം അഭിനന്ദിക്കുന്നു
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ വൈദ്യശാസ്ത്രരംഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട. എന്നാല്‍ ചില രോഗങ്ങള്‍ ഇന്നും നമുക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. അത്തരത്തിലുള്ള ഒരു രോഗമാണ് മസ്കുലര്‍ ഡിസ്ട്രോഫി! ഇത് പ്രധാനമായും ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒരു ജനിതക രോഗമാണ്. അതില്‍ ശരീരത്തിന്റെ പേശികള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. നിത്യജീവിതത്തിലെ ചെറിയ ജോലികള്‍ പോലും ചെയ്യാന്‍ രോഗിക്ക് ബുദ്ധിമുട്ടാകുന്നു. ഇത്തരം രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും വലിയ സേവനം ആവശ്യമാണ്. ഹിമാചല്‍ പ്രദേശിലെ സോളനില്‍ അത്തരമൊരു കേന്ദ്രമുണ്ട്. ഇത് മസ്കുലര്‍ ഡിസ്ട്രോഫി രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതിയ കിരണമായി മാറി. ഇന്ത്യന്‍ അസോസിയേഷന് ഓഫ് മസ്കുലര്‍ ഡിസ്ട്രോഫിയുടെ കീഴിലുള്ള ഈ കേന്ദ്രത്തിന്റെ പേര് 'മാനവ് മന്ദിര്‍' എന്നാണ്. മാനവ് മന്ദിര്‍ അതിന്റെ പേരിന് അനുസൃതമായി മനുഷ്യസേവനത്തിന്റെ മികച്ച ഉദാഹരണമാണ്. മൂന്ന് നാല് വര്‍ഷം മുമ്പാണ് ഇവിടെ രോഗികള്‍ക്കുള്ള ഒപിഡിയും അഡ്മിഷന് സേവനവും ആരംഭിച്ചത്. 50 ഓളം രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യവും മാനവ് മന്ദിരത്തിലുണ്ട്. ഫിസിയോതെറാപ്പി, ഇലക്ട്രോതെറാപ്പി, ജലചികിത്സ എന്നിവയ്ക്കൊപ്പം യോഗ-പ്രാണായാമം ഇവയുടെയും സഹായത്തോടെ ഇവിടെ ചികിത്സിക്കുന്നു.
സുഹൃത്തുക്കളെ, എല്ലാത്തരം ഹൈടെക് സൗകര്യങ്ങളിലൂടെയും ഈ കേന്ദ്രം രോഗികളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. മസ്കുലര്‍ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട ഒരു വെല്ലുവിളി അതിനെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. അതുകൊണ്ടാണ് ഈ കേന്ദ്രം ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം രോഗികള്‍ക്കായി ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഏറെയും മസ്കുലര്‍ ഡിസ്ട്രോഫി ബാധിതര്‍ തന്നെയാണ് എന്നതാണ്. സാമൂഹിക പ്രവര്‍ത്തക ശ്രീമതി. ഊര്‍മ്മിളാ ബാല്‍ദി ഇന്ത്യന്‍ അസോസിയേഷന് ഓഫ് മസ്കുലര്‍ ഡിസ്ട്രോഫി അദ്ധ്യക്ഷ ബഹന്‍ സഞ്ജന ഗോയല്‍, കൂടാതെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിപുല്‍ ഗോയല്‍ എന്നിവര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കഠിനാധ്വാനം ചെയ്യുന്നു. മാനവ് മന്ദിറിനെ ഒരു ആശുപത്രി ആയും ഗവേഷണ കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതോടെ രോഗികള്‍ക്ക് ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കും. ഈ ദിശയില്‍ ശ്രമിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു, കൂടാതെ മസ്കുലര്‍ ഡിസ്ട്രോഫി നേരിടുന്ന എല്ലാ ആളുകള്‍ക്കും സൗഖ്യം നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ 'മന് കി ബാത്തില്‍' നമ്മള് ചര്‍ച്ച ചെയ്തത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ്ജത്തിന്റെയും ആവേശത്തിന്റെയും ഉദാഹരണങ്ങളാകുന്നതെങ്ങനെ? എന്നതാണ്. ഇന്ന് ഓരോ പൗരനും ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍, എല്ലാ തലത്തിലും രാജ്യത്തിന് വേണ്ടി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ തന്നെ, ജി-20 പോലെയുള്ള ഒരു അന്താരാഷ്ട്ര ലക്ഷ്യത്തില്‍, നമ്മുടെ ഒരു നെയ്ത്തുകാരന് തന്റെ ഉത്തരവാദിത്തം മനസ്സിലാക്കുകയും അത് നിറവേറ്റാന്‍ മുന്നോട്ട് വരികയും ചെയ്തു. അതുപോലെ, ആരെങ്കിലും പരിസ്ഥിതിക്ക് വേണ്ടി പരിശ്രമിക്കുന്നു, ഒരാള്‍ വെള്ളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അങ്ങനെ പലരും വിദ്യാഭ്യാസം, വൈദ്യം, ശാസ്ത്ര സാങ്കേതിക വിദ്യ മുതല്‍ സംസ്കാരം പാരമ്പര്യങ്ങള്‍ വരെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കാരണം, ഇന്ന് നമ്മുടെ ഓരോ പൗരനും അവന്റെ/അവളുടെ കടമ മനസ്സിലാക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പൗരന്മാരില് അത്തരം കര്‍ത്തവ്യബോധം വരുമ്പോള്‍, അതിന്റെ സുവര്‍ണ്ണ ഭാവി സ്വയമേവ തീരുമാനിക്കപ്പെടുന്നു, കൂടാതെ, രാജ്യത്തിന്റെ സുവര്‍ണ്ണ ഭാവിയിലാണ് നമ്മുടെ എല്ലാവരുടെയും സുവര്‍ണ്ണ ഭാവി.
രാജ്യവാസികളുടെ പ്രയത്നത്തിന് ഞാന്‍ ഒരിക്കല്‍ കൂടി അവരെ അഭിവാദ്യം ചെയ്യുന്നു. അടുത്ത മാസം നാം വീണ്ടും കാണും, ഇത്തരം രസകരമായ നിരവധി വിഷയങ്ങളെക്കുറിച്ച് തീര്‍ച്ചയായും സംസാരിക്കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയയ്ക്കുന്നത് തുടരുക.
നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് സൂര്യോപാസനയുടെ മഹോത്സവമായ 'ഛഠ്' ആഘോഷിക്കുകയാണ്. 'ഛഠ്' മഹോത്സവത്തില്‍ പങ്കുചേരാനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ സ്വന്തം ഗ്രാമങ്ങളില്‍, സ്വന്തം വീടുകളില്‍ തങ്ങളുടെ കുടുംബങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 'ഛഠ്' മഹോത്സവത്തിന്റെ ദേവി എല്ലാവരുടെയും സമൃദ്ധിക്കും മംഗളത്തിനുമായുള്ള ആശീര്‍വാദം നല്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.
സുഹൃത്തുക്കളെ, നമ്മുടെ സംസ്കാരവും, വിശ്വാസങ്ങളും പ്രകൃതിയുമായി എത്രമാത്രം ഗാഢമായ ബന്ധം പുലര്‍ത്തുന്നുവെന്നുള്ളതിന്റെ തെളിവാണ് സൂര്യോപാസനയുടെ പാരമ്പര്യം. ഈ പൂജയിലൂടെ നമ്മുടെ ജീവിതത്തില്‍ സൂര്യപ്രകാശത്തിന്റെ മഹത്വം സ്പഷ്ടമാകുന്നു. ഒപ്പം, ഉയര്‍ച്ചതാഴ്ചകള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന സന്ദേശവും ഇതു നല്കുന്നു. അതുകൊണ്ടുതന്നെ ഓരോപരിതസ്ഥിതിയിലും ഒരു സമാനമായ ഭാവം നാം പുലര്‍ത്തേണ്ടതാണ്. 'ഛഠ്'മാതവിന്റെ പൂജയ്ക്ക് പലതരത്തിലുള്ള ഫലങ്ങളും പലഹാരങ്ങളും പ്രസാദമായി അര്‍പ്പിക്കപ്പെടുന്നു. ഇതിന്റെ വ്രതവും കഠിനമായ സാധനയില്‍ കുറവായതല്ല. ഇതില്‍ പൂജയ്ക്കുപയോഗിക്കുന്ന വസ്തുക്കളെല്ലാംതന്നെ സമൂഹത്തിലെ പല ആള്ക്കാര് ഒരുമിച്ചു ചേര്‍ന്നു തയ്യാറാക്കുന്നവയാണ് എന്നുള്ളതാണ് 'ഛഠ്' പൂജയുടെ ഒരു പ്രത്യേകത. ഇതില്‍ ഈറ കൊണ്ടുള്ള കുട്ടയോ വട്ടിയോ ഉപയോഗിക്കുന്നു. മണ്‍ചിരാതുകള്‍ക്ക് അവയുടേതായ മഹത്വം ഉണ്ട്. കടല ഉല്പാദിപ്പിക്കുന്ന കൃഷിക്കാര്‍ക്കും, ബതാഷ എന്ന മധുരപലഹാരം ഉണ്ടാക്കുന്ന ചെറിയ സംരംഭകര്‍ക്കും സമൂഹത്തില്‍ മഹത്തായ സ്ഥാനം ലഭിക്കുന്നു. ഇവരുടെ സഹകരണം ഇല്ലാതെ 'ഛഠ്' പൂജ നടത്താനേ കഴിയുകയില്ല. 'ഛഠ്' ഉത്സവം നമ്മുടെ ജീവിതത്തില്‍ ശുചിത്വത്തിന്റെ മഹത്വത്തിനും ഊന്നല്‍ കൊടുക്കുന്നു. ഈത്സം ആഗതമാകുന്നതോടെ സാമൂഹികതലത്തില്‍ നിരത്തുകള്‍, നദികള്‍, കടവുകള്‍, ജലത്തിന്റെ വിവിധ സ്രോതസ്സുകള്‍ എന്നിവയെല്ലാം ശുചിയാക്കപ്പെടുന്നു. 'ഛഠ്' ഉത്സവം 'ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്നതിനും ഉദാഹരണമാണ്. ഇന്ന് ബീഹാറിലെയും പൂര്‍വ്വാഞ്ചലിലെയും ആള്ക്കാര് നാടിന്റെ ഏതു കോണിലായിരുന്നാലും അവിടെ 'ഛഠ്' ഉത്സവം ആഘോഷിക്കുന്നു. ദില്ലി, മുംബൈ അടക്കം മഹാരാഷ്ട്രയിലെ ഓരോ ജില്ലയിലും ഗുജറാത്തിന്റെ പല ഭാഗങ്ങളിലും 'ഛഠ്' ഉത്സവം വലിയതോതില്‍ സംഘടിപ്പിക്കപ്പെടുന്നു. എന്റെ ഓര്‍മ്മയില്‍, പണ്ട് ഗുജറാത്തില്‍ ഇത്രയും വലിയതോതില്‍ 'ഛഠ്' പൂജ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഗുജറാത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 'ഛഠ്' പൂജയുടെ ആഘോഷം നടക്കുന്നതായി കാണാം. ഇതു കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. വിദേശങ്ങളില്‍ നിന്നുപോലും 'ഛഠ്' പൂജകളുടെ ഭാവ്യമായ ചിത്രങ്ങള്‍ വരുന്നതായി കാണാം. അതായത് ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളപ്പെടുത്തലുകള്‍ മുക്കിലും മൂലയിലും വര്‍ദ്ധിച്ചവരുന്നതായി കാണാം. ഈ മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ വിശ്വാസിക്കും എന്റെ അനേകമനേകം മംഗളാശംസകള്‍.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന് നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.
തമിഴ്നാട്ടില്‍ കാഞ്ചീപുരത്ത് ഒരു കര്‍ഷകനുണ്ട്. പേര് ശ്രീ. കെ. ഏഴിലന് . അദ്ദേഹം 'പി. എം. കുസുമ് യോജന'യെ പ്രയോജനപ്പെടുത്തി തന്റെ പാടത്ത് പത്തു കുതിരശക്തിയുടെ സൗരോര്‍ജ്ജ പമ്പ് സെറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് കൃഷികാര്യങ്ങള്‍ക്ക് വൈദ്യുതിച്ചെലവ് വഹിക്കേണ്ടിവരുന്നില്ല. കൃഷിഭൂമി നനക്കുന്നതിന് അദ്ദേഹം സര്‍ക്കാര്‍ വൈദ്യുതിവിതരണത്തെ ആശ്രയിക്കുന്നില്ല. ഇതുപോലെതന്നെ രാജസ്ഥാനിലെ ഭരത്പൂറില്‍ 'പി. എം. കുസുമ് യോജന'യുടെ മറ്റൊരു ഗുണഭോക്താവായ കര്‍ഷകനാണ് കമല്‍ജിമീണ. കമല്‍ജി വയലില്‍ സോളാര്‍പമ്പ് വച്ചതുമൂലം അദ്ദേഹത്തിന്റെ മുതല്‍മുടക്ക് കുറഞ്ഞിട്ടുണ്ട്. ചെലവ് കുറഞ്ഞപ്പോള്‍ ആദായവും വര്‍ദ്ധിച്ചു. കമല്‍ജി സോളാര്‍ വൈദ്യുതി ഉപയോഗിച്ച് അനേകം ചെറുകിട വ്യസായങ്ങളും നടത്തിവരുന്നു. അദ്ദേഹത്തിന് നാട്ടില്‍ മരപ്പണിയുണ്ട്. പശുവിന്റെ ചാണകത്തില്‍നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. ഇതിനെല്ലാം സോളാര്‍ വൈദ്യുതി ഉപയോഗിച്ചു വരുന്നു. അദ്ദേഹം 10 - 12 ആളുകള്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. അതായത് 'കുസുമ് യോജന'യിലൂടെ കമല്‍ജിയുടെ സംരംഭത്തിന്റെ സുഗന്ധം അനേകം ആളുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ മാസം മുഴുവനും വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതിബില്ലിന്റെ സ്ഥാനത്ത് വൈദ്യുതിയുടെ പൈസ ലഭിക്കുന്നതായി സങ്കല്പ്പിക്കാന് സാധിക്കുമോ? സൗരോര്‍ജ്ജം ഇതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ ആദ്യ സൂര്യഗ്രാമമായ ഗുജറാത്തിലെ മോഢേരയെപ്പറ്റി നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. മോഢേര സൂര്യഗ്രാമത്തിലെ അധികം വീടുകളും സൗരോര്ജ്ജംകൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവിടത്തെ ഈ വീടുകളില്‍ മാസാവസാനം വൈദ്യുതിബില്‍ വരുന്നില്ല, പകരം വൈദ്യുതിയില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ ചെക്കാണ് ലഭിക്കുന്നത്. ഇതുകണ്ടിട്ട് ഇപ്പോള്‍ രാജ്യത്തെ അനേകം ഗ്രാമങ്ങളിലെ ആളുകള്‍ കത്തുകളിലൂടെ എന്നോടു പറയുന്നു അവരുടെ ഗ്രാമങ്ങളും സൂര്യഗ്രാമങ്ങളാക്കി മാറ്റണമെന്ന്. അതായത് ഭാരതത്തില്‍ സൂര്യഗ്രാമങ്ങളുടെ നിര്‍മ്മാണം വളരെ വലിയ ജനകീയപ്രസ്ഥാനമാകുന്ന ദിവസം വിദൂരമല്ല. മോഢേര ഗ്രാമവാസികള്‍ ഇതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞല്ലോ.
വന്നാലും, 'മന് കി ബാത്തി'ന്റെ ശ്രോതാക്കളെ, മോഢേരയിലെ നാട്ടുകാരെ പരിചയപ്പെടുത്താം. ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ശ്രീമാന്‍ വിപിന്‍ഭായി പട്ടേല്‍ നമ്മളോട് ചേരുന്നു.
പ്രധാനമന്ത്രി : വിപിന്‍ഭായ് നമസ്തെ. ഇപ്പോള്‍ മോഢേര നമ്മുടെ നാട്ടിനു മുഴുവന്‍ ഒരു മാതൃകയായി ചര്‍ച്ചചെയ്യപ്പെടുകയാണ്. താങ്കളോട് ബന്ധുക്കളോ, പരിചയക്കാരോ ചോദിച്ചാല്‍ എന്തു പ്രയോജനമുണ്ടായി എന്നു പറയും?
വിപിന്‍ജി : സാര്‍, ഞങ്ങളോട് ചോദിച്ചാല്‍ ഞങ്ങള്‍ പറയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന ലൈറ്റിന്റെ ബില്ല് ഇപ്പോള്‍ സീറോ ആയെന്ന്. വല്ലപ്പോഴും 70 രൂപ യുടെ ബില്ല് ലഭിക്കാറുണ്ട്. ഗ്രാമത്തിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി : അതായത് മുമ്പ് ഉണ്ടായിരുന്ന വൈദ്യുതബില്ലിന്റെ ചിന്ത ഇപ്പോഴില്ല.
വിപിന്‍ജി : അതെ സാര്‍, അക്കാര്യം ശരിയാണ്. ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് ആ ടെന്‍ഷനില്ല. സാര്‍ ചെയ്തത് വളരെ നല്ല കാര്യമാണെന്നാണ് നാട്ടുകാര്‍ക്ക് എല്ലാവര്ക്കും തോന്നുന്നത്. സാര്‍ അവലെല്ലാവരും സന്തോഷവാന്മാരാണ്.
പ്രധാനമന്ത്രി : ഇപ്പോള്‍ സ്വന്തം വീട്ടില്‍ത്തന്നെ വൈദ്യുതി ഫാക്ടറിയുടെ യജമാനനായി അല്ലേ. സ്വന്തം വീടിന്റെ മച്ചില്‍ത്തന്നെ വൈദ്യുതി ഉണ്ടാകുന്നു.
വിപിന്‍ജി : അതെ സാര്‍. ശരിയാണ്.
പ്രധാനമന്ത്രി : ഇപ്പോഴുണ്ടായ ഈ മാറ്റം ഗ്രാമത്തിലെ ആളുകളിലുണ്ടാക്കിയ സ്വാധീനമെന്താണ്?
വിപിന്‍ജി : സാര്‍, ഗ്രാമത്തിലെ ആളുകള്‍ കൃഷി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വൈദ്യുതി പ്രശ്നത്തില്‍നിന്ന് മോചനം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ വൈദ്യുതി ബില്‍ അടക്കണമെന്ന ആകുലതയില്ല.
പ്രധാനമന്ത്രി : അതായത് വൈദ്യുതിബില്ലും വരുന്നില്ല, സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തു.
വിപിന്‍ജി : സാര്‍, വ്യാകുലത മാറി. സാര്‍ വന്ന് ഇവിടെ 3D ഷോ ഉദ്ഘാടനം ചെയ്തതോടെ മോഢേരാഗ്രാമം പ്രകാശപൂരിതമായി. പിന്നെ ആ സെക്രട്ടറി വന്നില്ലേ സാര്‍....
പ്രധാനമന്ത്രി : അതെ, അതെ.
വിപിന്‍ജി : അദ്ദേഹം ഗ്രാമത്തില്‍ പ്രസിദ്ധനായി സാര്‍.
പ്രധാനമന്ത്രി : അതെ. യു. എന്‍. സെക്രട്ടറി ജനറല്‍. അദ്ദേഹത്തിന്റെ തന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സഹോദരന് ഇത്ര വലിയ കാര്യം ചെയ്തിരിക്കുന്നു. ഞാന്‍ അവിടെപോയി കാണാന്‍ ആഗ്രഹിക്കുന്നു. വിപിന്‍ ഭായ് താങ്കള്‍ക്കും താങ്കളുടെ ഗ്രാമത്തിലെ എല്ലാ നിവാസികള്‍ക്കും എന്റെ വളരെവളരെ മംഗളാശംസകള്‍. ലോകം താങ്കളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളും. സൗരോര്‍ജ്ജത്തിന്റെ മുന്നേറ്റം വീടുവീടാന്തരം ഉണ്ടാകും.
വിപിന്‍ജി : ശരി സാര്‍. ഞങ്ങള്‍ അവരോടെല്ലാം പറയും, സഹോദരന്മാരെ തങ്കള്‍ സോളാര്‍ സ്ഥാപിക്കണമെന്ന്. താങ്കളുടെ പൈസകൊണ്ട് സ്ഥാപിച്ചാലും വളരെ ലാഭമാണ്.
പ്രധാനമന്ത്രി : അതെ. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കൂ. താങ്കള്‍ക്ക് മംഗളാശംസകള്‍. നന്ദി.
വിപിന്‍ജി : Thank you sir, Thank you sir, താങ്കളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എന്റെ ജീവിതം ധന്യമായി.
വിപിന്‍ ഭായ് വളരെ വളരെ നന്ദി.
വന്നാലും ഇനി മോഢേര ഗ്രാമത്തിലെ സഹോദരി വര്‍ഷയോടും സംസാരിക്കാം.
വര്‍ഷാബെന്‍ : ഹലോ, നമസ്തെ സാര്‍,
പ്രധാനമന്ത്രി : വര്‍ഷാബെന്‍ നമസ്തെ, നമസ്തെ. താങ്കള്‍ക്ക് സുഖമാണോ?
വര്‍ഷാബെന്‍ : ഞങ്ങള്‍ക്ക് വളരെ സുഖമാണ് സാര്‍. താങ്കള്‍ എങ്ങനെ?
പ്രധാനമന്ത്രി : എനിക്കും വളരെ സുഖമാണ്.
വര്‍ഷാബെന്‍ : താങ്കളോട് സംസാരിച്ചതില്‍ ഞാന്‍ ധന്യയായി സാര്‍.
പ്രധാനമന്ത്രി : ശരി വര്‍ഷാബെന്‍.
വര്‍ഷാബെന്‍ : ശരി.
പ്രധാനമന്ത്രി : താങ്കള്‍ മോഢേരയിലെ ~ഒരു സൈനിക കുടുംബത്തിലെയാണല്ലേ?
വര്‍ഷാബെന്‍ : ഞാന്‍ സൈനിക കുടുംബത്തിലെയാണ്. വിമുക്ത ഭടന്റെ ഭാര്യയാണ് സംസാരിക്കുന്നത് സാര്‍.
പ്രധാനമന്ത്രി : എങ്കില്‍ ഭാരതത്തില്‍ എവിടെയൊക്കെ പോകാനുള്ള അവസരം താങ്കള്‍ക്കു ലഭിച്ചു?
വര്‍ഷാബെന്‍ : രാജസ്ഥാനില്‍, ഗാന്ധിനഗറില്‍, കഛരാകാംഝോര്‍ ജമ്മുവില്‍ ഒക്കെ കൂടെ താമസിക്കാന്‍ അവസരം ലഭിച്ചു. നല്ല സൗകര്യം ഇവിടങ്ങളില്‍ കിട്ടി സാര്‍.
പ്രധാനമന്ത്രി : അതെ. അദ്ദേഹം സൈന്യത്തിലായതുകൊണ്ട് താങ്കള്‍ നല്ല ഹിന്ദി സംസാരിക്കുന്നുണ്ട്.
വര്‍ഷാബെന്‍ : അതെ അതെ. പഠിച്ചു സാര്‍.
പ്രധാനമന്ത്രി : പറഞ്ഞാലും, മോഢേരയില്‍ വലിയ മാറ്റം വന്നിരിക്കുകയാണല്ലോ. Solar Roof Top Plant താങ്കളും സ്ഥാപിച്ചോ? തുടക്കത്തില്‍ ആളുകള്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് തോന്നിക്കാണും ഇവര്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്? ഇവര്‍ എന്താണ് ചെയ്യുന്നതെന്ന്? ഇങ്ങനെ വൈദ്യുതി വരുമോ എന്ന്? ഇങ്ങനെയെല്ലാം മനസ്സില്‍ തോന്നിക്കാണും. ഇപ്പോഴത്തെ അനുഭവമെന്താണ്? ഇതിന്റെ ഗുണമുണ്ടായോ?
വര്‍ഷാബെന്‍ : ധാരാളം സാര്‍, ഗുണം മാത്രമെ ഉണ്ടായുള്ളൂ സാര്‍. താങ്കള്‍ കാരണം ഞങ്ങലുടെ ഗ്രാമത്തില്‍ എന്നും ദീപാവലി ആഘോഷിക്കുന്നു. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നു. ഒട്ടും തന്നെ ബില്ലും വരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ ഇലക്ട്രിക് സാധനങ്ങളെല്ലാം കൊണ്ടു വച്ചിട്ടുണ്ട്. എല്ലാം ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാം താങ്കള്‍ കാരണമാണ് സാര്‍. ബില്ലു വരുന്നില്ല. അതുകൊണ്ടുതന്നെ Free mindഓടെ എല്ലാം use ചെയ്യുന്നു.
പ്രധാനമന്ത്രി : അതു ശരിതന്നെ. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ചും താങ്കള്‍ ചിന്തിക്കുന്നു.
വര്‍ഷാബെന്‍ : അതെ സര്. ചിന്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് Free mindഓടെ വാഷിംഗ് മെഷീന്, എ. സി. എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്നു.
പ്രധാനമന്ത്രി : ഇക്കാരണത്താല്‍ ഗ്രാമത്തിലെ മറ്റാളുകളും സന്തുഷ്ടരാണോ?
വര്‍ഷാബെന്‍ : വളരെവളരെ സന്തുഷ്ടരാണ് സാര്‍.
പ്രധാനമന്ത്രി : ശരി, നിങ്ങളുടെ ഭര്‍ത്താവ് അവിടത്തെ സൂര്യക്ഷേത്രത്തില് ജോലി ചെയ്യുകയല്ലേ? അവിടെ 'ലൈറ്റ് ഷോ' നടന്നല്ലോ. ഇത്രയും വലിയ ഇവന്റ് നടന്നു. ഇപ്പോള്‍ ലോകം മുഴുവനുമുള്ള അതിഥികള്‍ അവിടെവന്നുകൊണ്ടിരിക്കുന്നു.
വര്‍ഷാബെന്‍ : ലോകം മുഴുവനുമുള്ള വിദേശികള്‍ വരുന്നുണ്ട്. ഞങ്ങളുടെ ഗ്രാമത്തെ താങ്കള്‍ ലോക പ്രസിദ്ധമാക്കിതീര്‍ത്തിരിക്കുന്നു.
പ്രധാനമന്ത്രി : അപ്പോള്‍ ഇപ്പോള്‍ താങ്കളുടെ ഭര്‍ത്താവിന്റെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കും അല്ലേ? ഇത്രയധികം അതിഥികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് എത്തിച്ചേരുകയല്ലേ?
വര്‍ഷാബെന്‍ : എത്ര ജോലിഭാരം കൂടിയാലും ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. സര്, അതൊരു പ്രശ്നമേ അല്ല. അതില്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഭര്‍ത്താവിനും ഒരു ബുദ്ധിമുട്ടുമില്ല. താങ്കള്‍ ഞങ്ങളുടെ ഗ്രാമത്തെ പുരോഗതിയിലേക്കു നയിച്ചാലും.
പ്രധാനമന്ത്രി : നമുക്കെല്ലാം ഒരുമിച്ചു ചേര്‍ന്നു ഗ്രാമത്തെ പുരോഗതിയിലേക്കു നയിക്കാം.
വര്‍ഷാബെന്‍ : ശരി ശരി, സര് ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്.
പ്രധാനമന്ത്രി : ഞാന്‍ മോഢേരായിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. കാരണം, ആ ഗ്രാമം ഈ പദ്ധതിയെ സ്വീകരിച്ചും തങ്ങളുടെ സ്വന്തം വീടുകളില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് അവര്‍ക്ക് വിശ്വാസമായി.
വര്‍ഷാബെന്‍ : 24 മണിക്കൂറും. സര് ഞങ്ങളുടെ വീട്ടില്‍ വൈദ്യുതി ലഭിക്കുന്നു. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
പ്രധാനമന്ത്രി : ശരി, താങ്കള്‍ക്ക് എന്റെ മംഗളാശംസകള്‍. മിച്ചംവന്ന പണം കുട്ടികളുടെ നന്മയ്ക്കായി ചിലവഴിക്കൂ. ആ പണത്തിന്റെ സദുപയോഗം നടക്കട്ടെ, താങ്കളുടെ ജീവിതത്തിനും പ്രയോജനമുണ്ടാകട്ടെ. താങ്കള്‍ക്കെന്റെ മംഗളാശംസകള്‍. മോഢേരയിലെ എല്ലാവര്ക്കും എന്റെ നമസ്ക്കാരം.
സുഹൃത്തുക്കളെ, വര്‍ഷാബെന്നും, വിപിന്‍ഭായിയും പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പ്രചോദനമാണ്. മോഢേരയിലെ ഈ അനുഭവം രാജ്യം മുഴുവനും ആവര്‍ത്തിക്കേണ്ടതാണ്. സൂര്യന്റെ ശക്തി, ഇപ്പോള്‍ പണവും ലാഭപ്പെടുത്തുന്നു. വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. ജമ്മുകാശ്മീരിലെ, ശ്രീനഗറിലെ ഒരു സുഹൃത്തുണ്ട്. പേര് മന്‍സൂര്‍ അഹമ്മദ് ലര്‍ഹ്വാള്‍. കാശ്മീരില്‍ തണുപ്പു കാരണം വൈദ്യുതിച്ചെലവ് വളരെ കൂടുതലാണ്. അതുക കാരണം മന്‍സൂറിന്റെ വൈദ്യുതി ബില്ല് നാലായിരംരൂപയിലധികമാകുമായിരുന്നു. മന്‍സൂര്‍ തന്റെ വീട്ടില്‍ സോളാര്‍ Roof Top Plant സ്ഥാപിച്ചതിനുശേഷം അയാളുടെ ചെലവ് പകുതിയിലും കുറഞ്ഞിരിക്കുകയാണ്. അപ്രകാരം തന്നെ, ഒഡീഷയിലെ (ഒരു മകള്‍) കുന്നീദേവുരി, സൗര്‍ജ്ജത്തെ തനിക്കൊപ്പം മറ്റു സ്ത്രീകളുടേയും തൊഴിലാക്കിക്കൊണ്ടിരിക്കുകയാണ്. കുന്നി ഒഡീഷയിലെ കേന്ദുഛര്‍ ജില്ലയിലെ കര്‍ദാപാല്‍ ഗ്രാമത്തില്‍ താമസിക്കുന്നു. അവര്‍ ആദിവാസി സ്ത്രീകള്‍ക്ക് സോളാര്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന റീലിംഗ് മെഷീനില്‍ പട്ടുനൂല്‍ നെയ്ത്തിന്റെ ട്രെയിനിംഗ് കൊടുക്കുകയാണ്. സോളാര്‍ മെഷീനായതു കാരണം ഈ സത്രീകള്‍ക്ക് വൈദ്യുതി ബില്ലിന്റെ ഭാരം ഉണ്ടാകുന്നില്ല. അവര്‍ക്കു വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് സൂര്യദേവന്റെ സൗരോര്‍ജ്ജത്തിന്റെ വരദാനം. വരദാനംവും പ്രസാദവും എത്ര വലുതാകുന്നുവോ അത്രകണ്ടു നല്ലതായി ഭവിക്കുന്നു. അതുകൊണ്ട്, ഞാന്‍ താങ്കളോട് അപേക്ഷിക്കുകയാണ്, താങ്കളും അതില്‍ പങ്കുചേരുക, മറ്റുള്ളവരെ പങ്കാളികളാക്കുകരയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് സൂര്യനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ എന്റെ ശ്രദ്ധ ടുമരലലേക്ക് പോകുന്നു. കാരണം, നമ്മുടെ രാജ്യം Solar Sectortനാടൊപ്പം Space Sectorലും അത്ഭുതം സൃഷ്ടിക്കുകയാണ്. ലോകം മുഴുവനും ഇന്ന് ഭാരതത്തിന്റെ നേട്ടത്തില്‍ ആശ്ചര്യഭരിതരാണ്. 'മന് കീ ബാത്ത്'ലെ ശ്രോതാക്കളോട് ഇക്കാര്യത്തെപ്പറ്റി പറഞ്ഞ് അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കാമെന്ന് ഞാന്‍ കരുതുകയാണ്.
സുഹൃത്തുക്കളെ, കുറച്ചു നാളുകള്‍ക്കു മുമ്പ് നിങ്ങള്‍ കണ്ടിരിക്കും, ഭാരതം ഒറ്റയടിക്ക് 36 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തില്‍ സ്ഥാപിച്ചത്. ദീപാവലിക്ക് ഒരു ദിവസംമുമ്പ് കൈവന്ന ഈ വിജയം ഒരുതരത്തില്‍ നമ്മുടെ യുവാക്കള്‍ രാജ്യത്തിനു നല്കിയ Special Diwal gift ആണ്. ഈ ലോഞ്ചിംഗ് കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കഛ് മുതല്‍ കൊഹിമവരെ, രാജ്യമാകമാനം Digital Digital connectivity ശക്തിപ്പെടുത്തും. ഇതിന്റെ സഹായത്താല്‍ വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ക്കും രാജ്യത്തെ മറ്റു ഭാഗങ്ങളുമായി അനായാസം ബന്ധം സ്ഥാപിക്കാന്‍ കഴിയും. രാജ്യം സ്വയം പര്യാപ്തമാകുമ്പോള്, എപ്രകാരം വിജയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കെത്തിച്ചേരുന്നു എന്നുള്ളതിനും ഉദാഹരണമാണിത്. നിങ്ങളോട് ഇക്കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് പഴയകാലം ഓര്‍മ്മ വരുകയാണ്. Cryogenic Rocket Technology ഭാരതത്തിനു നല്കുന്നതു നിഷേധിച്ച കാര്യം. പക്ഷെ ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ സ്വദേശി ടെക്നോളജി വികസിപ്പിക്കുക മാത്രല്ല, ഇന്ന് അതിന്റെ സഹായത്തോടെ ഒറ്റയടിക്ക് ഡസന്‍കണക്കിന് സാറ്റലൈറ്റ്സ് ബഹിരാകാശത്തേയ്ക്കയയ്ക്കുകയും ചെയ്യുന്നു. ഈ ലോഞ്ചിംഗോടെ ഭാരതം Global Commercial Market ലെ ശക്തിയുള്ള Player ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ബഹിരാകാശമേഖലയില്‍ ഭാരതത്തിന് മുമ്പില്‍ സാദ്ധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ, വികസിത ഭാരതത്തിന്റെ ഉറച്ച വിശ്വാസവുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിന് ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഭാരതത്തില്‍, മുമ്പ് Space Sector സര്‍ക്കാര്‍ നയങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. Space Sector ഭാരതത്തിലെ യുവജനങ്ങള്‍ക്കായി ഭാരതത്തിലെ Private Sector നായി തുറന്നുകൊടുക്കപ്പെട്ടപ്പോള്‍, ആ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. ഭാരതത്തിലെ Indtsury ഉം Startups ഉം ഈ മേഖലയില്‍ പുതിയ പുതിയ Innovations ഉം പുതുപുത്തന്‍ Technologyകളും കൈവരിക്കുന്നതിന് ശ്രമിക്കുന്നു. പ്രത്യേകിച്ച് കി ടുമരല ന്റെ സഹകരണത്തോടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. കി ടുമരല മുഖേന സര്‍ക്കാരിതര കമ്പനികള്‍ക്കും തങ്ങളുടെ Payloads നും Satellite launch ചെയ്യുന്നതിനുമുള്ള സൗകര്യം ലഭിക്കുന്നു. Startupകളോടും Innovaterമാരോടും Space Sectorല്‍ ഭാരതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വലിയ അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിദ്യാര്‍ത്ഥികളെപ്പറ്റി പറയുമ്പോള്‍, യുവശക്തിയെക്കുറിച്ച് പറയുമ്പോള്‍, നേതൃത്വ ശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, എന്റെ മനസ്സില്‍ തേയ്മാനം സംഭവിച്ചതും പഴകിയതുമായ ധാരണകളാണ് കുടികൊള്ളുന്നത്. Student powerനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, അതിനെ വിദ്യാര്‍ത്ഥിസംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അതിന്റെ പരിധിസീമിതമാക്കുന്നതായാണ് പലപ്പോഴും നാം കാണുന്നത്. എന്നാല്‍ Student powerന്റെ പരിധി വളരെ വലുതാണ്, വളരെ വിശാലമാണ്. Student power ഭാരതത്തിനെ powerful ആക്കാനുള്ള ആധാരമാണ്. ഒടുവില്‍ ഇന്നത്തെ യുവാക്കള്‍തന്നെ ഭാരതത്തിനെ 2047 വരെ കൊണ്ടുപോകും. ഭാരതം ശതാബ്ധി ആഘോഷിക്കുമ്പോള്‍ യുവാക്കളുടെ ഈ ശക്തി, അവരുടെ പ്രയത്നം, അവരുടെ വിയര്‍പ്പ്, അവരുടെ പ്രതിഭ ഭാരതത്തെ ഇന്നു സങ്കല്‍പ്പിക്കുന്ന ഉയര്‍ച്ചയില്‍ എത്തിക്കും. നമ്മുടെ ഇന്നത്തെ യുവാക്കള്‍ എപ്രകാരമാണോ രാജ്യത്തിനുവേണ്ടി യത്നിക്കുന്നത്, Nation buildingല്‍ പങ്കാളിയാകുന്നത്. ഇതു കണ്ടിട്ട് എന്റെ വിശ്വാസം ഒരുപാട് വര്‍ദ്ധിക്കുന്നു. എപ്രകാരമാണോ നമ്മുടെ യുവാക്കള്‍ ഹക്കത്തോണുകളില്‍ പ്രശ്നപരിഹാരം നടത്തുന്നത്, രാത്രിയില്‍ ഉണര്‍ന്നിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് അത് വളരെ പ്രോല്‍സാഹനജനകമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഹക്കത്തോണുകള്‍ രാജ്യത്തിലെ ലക്ഷക്കണക്കിന് യുവാക്കള്‍ ചേര്‍ന്ന് അനേകം വെല്ലുവിളികളെ പരിഹരിച്ച്, രാജ്യത്തിന് പുതിയ പരിഹാരം നല്കി.
സുഹൃത്തുക്കളെ, ഞാന്‍ ചുവപ്പുകോട്ടയില്‍നിന്ന് 'ജയ് അനുസന്ധാന്‍' ആഹ്വാനം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണും. ഞാന്‍ ഈ ദശകത്തെ ഭാരതത്തിന്റെ Techade ആക്കുന്ന കാര്യവും പറഞ്ഞിരുന്നു. IIT വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യം ഏറ്റെടുത്തത് എനിക്ക് വളരെ അഭികാമ്യമായിത്തോന്നി. ഈ മാസം, ഒക്ടോബര്‍ 14 - 15 തീയതികളില്‍ 23 IIT കളും തങ്ങളുടെ Innovations ഉം Research Research Projects ഉം പ്രദര്‍ശിപ്പിക്കാനായിട്ട് ആദ്യമായിട്ട് ഒറ്റ വേദിയിലെത്തി. ഈ പരിപാടിയില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഗവേഷകരും പങ്കെടുത്തു. അവര്‍ 75 ലധികം ഗുണമേന്മയുള്ള പ്രൊജെക്ടുകള്‍ പ്രദര്‍ശിപ്പിച്ചു. Healthcare, Agriculture, Robotics, Semi conductors, 5 G Communications ഇങ്ങനെയുള്ള വലിയ themes ഉള്ള പ്രൊജെക്ടുകള്‍ ആണ് ഉണ്ടാക്കിയിരുന്നത്. ഈ എല്ലാ പ്രൊജെക്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഞാന്‍ കുറച്ചു പ്രൊജെക്ടുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. IIT ഭുവനേശ്വറിലെ ഒരു ടീം നവജാതശിശുക്കള്‍ക്കുവേണ്ടി Portable ventilator വികസിപ്പിച്ചെടുത്തു. ഇത് ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ഉപയോഗം വിദൂരസ്ഥലങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാം. ഇത് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വളരെ സഹായകമാണെന്ന് തെളിഞ്ഞിരിക്കുന്നു. Eletcric mobiltiy യാകട്ടെ, Drone Technology യാകട്ടെ, 5 G യാകട്ടെ നമ്മുടെ അനേകം വിദ്യാര്‍ത്ഥികള്‍ ഇവയോട് ബന്ധപ്പെട്ട പുതിയ ടെക്നോളജി വികസിപ്പിക്കുന്നതില്‍ പങ്കാളികളാകുന്നു. അനേകം IIT കള്‍ ചേര്‍ന്ന് പ്രാദേശിക ഭാഷകളുടെ പഠനം സുഗമമാക്കുന്ന ഒരു ബഹുഭാഷി പ്രൊജക്ടിലും പ്രവര്‍ത്തിക്കുന്നു. ഈ Project പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനും വളരെ സഹായിക്കും. IIT മദ്രാസും IIT കാന്‍പുറും ഭാരതത്തിലെ 5 G Testലെ bed തയ്യാറാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇത് ഒരു ഗംഭീരതുടക്കമാണ്. ഭാവിയില്‍ ഇത്തരം ധാരാളം പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. IIT കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് സ്ഥാപനങ്ങളും ഗവേഷണകാര്യങ്ങളിലും വികസനകാര്യങ്ങളിലും വേഗത കൂട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പരിസ്ഥിതിയെക്കുറിച്ചുള്ള സൂക്ഷ്മബോധം നമ്മുടെ സമൂഹത്തിലെ ഓരോ അംശത്തിലും ഉണ്ട്. ഇത് നമുക്ക് നമ്മുടെ ചുറ്റിനും കാണാന്‍ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ജീവന്‍പോലും അര്‍പ്പിക്കാന്‍ തയ്യാറാകുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവല്ല.
കര്‍ണ്ണാടകത്തിലെ ബാംഗ്ളൂരില്‍ താമസിക്കുന്ന സുരേഷ്കുമാറില്‍നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. അദ്ദേഹത്തിന് പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തിന് ഉത്ക്കടമായ താല്പര്യമാണുള്ളത്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പട്ടണത്തിലെ സഹകാര്‍നഗറിലെ ഒരു വനം വീണ്ടും ഹരിതാഭമാക്കുമെന്ന പ്രതിജ്ഞയെടുത്തു. ഇത് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം നട്ടുപിടിപ്പിച്ച ചെടികള്‍ ഇന്ന് 40 അടിയോളം ഉയരമുള്ള വന്മരങ്ങളായിരിക്കുന്നു. ഇന്ന് ഇവയുടെ സൗന്ദര്യം ആരുടെയും മനംകവരുന്നു. ഇതില്‍ അവിടത്തെ താമസക്കാരും വളരെ അഭിമാനിക്കുന്നു. സുരേഷ്കുമാര്‍ മറ്റൊരു അത്ഭുതവും ചെയ്തിട്ടുണ്ട്. അദ്ദേഹം കന്നട ഭാഷയെയും സംസ്കാരത്തെയും വളര്‍ത്തുന്നതിന് സഹകരാര്‍ നഗറില്‍ ഒരു Bus Shelter ഉം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം നൂറുകണക്കിന് ആളുകള്‍ക്ക് കന്നടയില്‍ എഴുതിയ Brass plate കളും നല്കി കഴിഞ്ഞു. Ecology ഉം Culture ഉം ഒരുമിച്ച് വികസിക്കുക, പൂക്കുക, കായ്ക്കുക, ചിന്തിച്ചുനോക്കൂ എത്ര വലിയ കാര്യമാണ്.
സുഹൃത്തുക്കളേ, ഇന്ന് Eco-friendly Living, Eco-friendly products എന്നീ കാര്യങ്ങളില്‍ ജനങ്ങളില്‍ മുമ്പുള്ളതിലുമധികം അവബോധം കാണപ്പെടുന്നുണ്ട്. എനിക്ക് തമിഴ്നാട്ടിലെ ഇങ്ങനെയുള്ള ഒരു രസകരമായ കാര്യം അറിയാനുള്ള അവസരമുണ്ടായി. ഈ ശ്രദ്ധേയമായ കാര്യം കോയമ്പത്തൂരിലെ അണൈക്കട്ടിയിലെ ആദിവാസി സ്ത്രീകളുടെ ഒരു ടീമിന്റേതാണ്. ഈ സ്ത്രീകള്‍ കയറ്റുമതി ചെയ്യുന്നതിനായി 10,000 Eco friendly ടെറാകോട്ടാ Tea cup കള്‍ നിര്‍മ്മിച്ചു. ഈ ടെറാക്കോട്ട റ്റീ കപ്പുകള്‍ ഉണ്ടാക്കുന്ന മുഴുവന്‍ ചുമതലയും ഈ സ്ത്രീകള്‍തന്നെ നിര്‍വഹിച്ചു എന്നതാണ് അത്ഭുതം. Clay mixing മുതല്‍ Final packaging വരെ എല്ലാ കാര്യങ്ങളും അവര്‍ സ്വയം ചെയ്തു. ഇതിനുവേണ്ടി അവര്‍ പരിശീലനം നടത്തിയിരുന്നു. ഈ അത്ഭുതകരമായ കാര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
സുഹൃത്തുക്കളെ, തൃപുരയിലെ കുറച്ചു ഗ്രാമങ്ങളും വളരെ മികച്ച പാഠങ്ങളാണ് നല്‍കിയത്. നിങ്ങള്‍ Biovillageനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. എന്നാല്‍ ത്രിപുരയിലെ കുറച്ചു ഗ്രാമങ്ങള്‍ Bio village 2 ന്റെ പടി കയറിക്കഴിഞ്ഞു. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ കുറക്കാമെന്നതിനാണ് Bio village 2 ഊന്നല്‍ കൊടുക്കുന്നത്. ഇതില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ പൂര്‍ണ്ണശ്രദ്ധ നല്കുന്നു. Solar energy, Biogas, Bee keeping, Bio fertilizers ഈ കാര്യങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റത്തിന് Bio village 2 വളരെ പ്രാധാന്യമേകുന്നു. ഞാന്‍ രാജ്യത്തെ വിവിധഭാഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കാണിക്കുന്ന ഉത്സാഹത്തില്‍ വളരെ സന്തോഷവാനാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍, പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി Mission Life ഉം Launch ചെയ്യപ്പെട്ടു. Mission life ന്റെ പ്രത്യക്ഷ സിദ്ധാന്തമാണ്. പരിസ്ഥിതിക്ക് കോട്ടം വരാത്തരീതിയിലുള്ള ജീവിതശൈലിക്ക്, lifestyle ന് പ്രോത്സാഹനം നല്‍കുക എന്നത്. നിങ്ങളും Mission life മനസ്സിലാക്കണം, അതിനെ സ്വീകരിക്കാന്‍ പ്രയത്നിക്കണമെന്നതും എന്റെ ആഗ്രഹമാണ്.
സുഹൃത്തുക്കളെ, നാളെ 31 ഒക്ടോബര്‍ ദേശീയ ഏകതാദിവസമാണ്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മജയന്തിയുടെ പുണ്യദിനമാണ്. ഈ ദിവസം രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലും Run for unity സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഓട്ടം ദേശീയ ഐക്യം ദൃഢപ്പെടുത്തുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഇത് നമ്മുടെ ദേശീയകായിക മേളകള്‍ക്കിടയിലും കാണപ്പെട്ടു. 'ജൂഡേഗാ ഇന്ത്യ തൊ ജീതേഗാ ഇന്ത്യ' (ഇന്ത്യ ഒരുമിച്ചാല്‍ ഇന്ത്യ ജയിക്കും.) ഈ വേലാല ഓടെ നടന്ന ദേശീയ കായികമേള ഐക്യത്തിന്റെ ദൃഢസന്ദേശം നല്‍കിയതിനൊപ്പം ഭാരത്തിന്റെ കായികവിനോദസംസ്കാരത്തെയും വികസിപ്പിച്ചു. ഭാരതത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള ദേശീയ കായികമേളകളില്‍ ഏറ്റവും വലുതായിരുന്നു ഇതെന്നത് താങ്കള്‍ സന്തോഷമേകും. ഇതില്‍ 36തരം കളികളുണ്ടായിരുന്നു. ഏഴ് പുതിയതും, രണ്ട് സ്വദേശി മത്സരയിനങ്ങളായ യോഗാസനവും, മല്ലഖമ്പും ഉണ്ടായിരുന്നു. സ്വര്‍ണ്ണമെഡല്‍ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്ന മൂന്നു ടീമുകളാണ് സര്‍വീസസ്സ ടീം, മഹാരാഷ്ട്ര, ഹരിയാന. ഈ മേളയില്‍ ആറ് ദേശീയ റെക്കോര്‍ഡുകളും, അറുപതോളം National games റെക്കോര്‍ഡുകളും കുറിക്കപ്പെട്ടു. മെഡല്‍ ജേതാക്കളെയും പുതിയ റിക്കാര്‍ഡു സൃഷ്ടാക്കളെയും ഈ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ കളിക്കാര്‍ക്ക് നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, ഗുജറാത്തില്‍ നടന്ന ദേശീയ കായികമേളയുടെ വിജയകരമായ സംഘാടനത്തില്‍ പങ്കുചേര്‍ന്ന എല്ലാവരേയും ആത്മാര്‍ത്ഥമായി പ്രശംസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തില്‍ ദേശീയകായികമേള 'നവരാത്രി'യ്ക്കിടയ്ക്കാണ് നടന്നത് എന്ന നിങ്ങള്‍ക്കറിവുള്ളതാണല്ലോ. ഈ മേളയുടെ സംഘാടനത്തിനുമുമ്പായി ഒരിക്കല്‍ എന്റെ മനസ്സിലും തോന്നി, ഗുജറാത്താകെ നവരാത്രി ഉത്സവത്തിലമര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ ആളുകള്‍ ഈ കായികമേള എങ്ങനെ ആസ്വദിക്കും എന്ന്. ഇത്രയും വലിയ സജ്ജീകരണങ്ങള്‍ ഒരുവശത്ത്. മറുവശത്ത് നവരാത്രിയിലെ ഗര്‍ബാ തുടങ്ങിയവയുടെ ഏര്‍പ്പാടുകളും. ഇക്കാര്യങ്ങളെല്ലാം ഒരുമിച്ച് ഗുജറാത്ത് എങ്ങനെ നിര്‍വ്വഹിക്കും? എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ തങ്ങളുടെ ആതിഥ്യംകൊണ്ട് എല്ലാ അതിഥികളെയും സന്തോഷിപ്പിച്ചു. അഹമ്മദാബാദില്‍ National games നിടയില്‍ അവതരിപ്പിച്ച കല, കായിക, സാംസ്കാരിക സംഗമം എല്ലാവരേയും ഉല്ലാസഭരിതരാക്കുന്നതായിരുന്നു. പകല്‍ മുഴുവനും കളിയില്‍ പങ്കെടുത്തിരുന്നകളിക്കാരും വൈകുന്നേരങ്ങളില്‍ ഗര്‍ബയുടെയും ദാണ്ഡിയയുടെയും ആസ്വാദനത്തില്‍ മുഴുകി. അവര്‍ ഗുജറാത്തി ഭക്ഷണത്തിന്റെയും നവരാത്രി ആഘോഷത്തിന്റെയും ചിത്രങ്ങള്‍ Social media യില്‍ ധാരാളം ഷെയര്‍ചെയ്തു. അതു കാണുന്നതുതന്നെ നമുക്ക് വളരെ ആനന്ദദായകമായിരുന്നു. ഇത്തരത്തിലുള്ള കളികളിലൂടെ ഭാരതത്തിലെ വിവിധ സംസ്ക്കാരങ്ങലെക്കുറിച്ചുള്ള അറിവും നമുക്ക് ലഭിക്കുന്നു. ഇവ 'ഏക ഭാരതം - ശ്രേഷ്ഠ ഭാരതം' എന്ന വികാരത്തെയും ഏറെ ശക്തിപ്പെടുത്തുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നവംബര്‍ മാസത്തിലെ 15-ാം തീയതി നമ്മുടെ രാജ്യം 'ജനജാതീയ ഗൗരവദിവസ്' ആയി ആഘോഷിക്കും. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, നമ്മുടെ രാജ്യം കഴിഞ്ഞ വര്‍ഷം, ഭഗവാന് ബിര്‍സാമുണ്ടായുടെ ജന്മജയന്തിദിനത്തെ ആദിവാസി പൈതൃകത്തിന്റെയും മഹത്വത്തിന്റെയും ദിനമായി ആചരിക്കാന്‍ തുടങ്ങി. ഭഗവാന് ബിര്‍സാമുണ്ട തന്റെ അല്പകാല ജീവിതത്തിനിടയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ലക്ഷക്കണക്കിനാളുകലെ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും, ആദിവാസി സംസ്കാരത്തിന്റെ സംരക്ഷണത്തിനും ആയി അദ്ദേഹം തന്റെ ജീവന്‍തന്നെ ബലിയര്‍പ്പിച്ചു ധര്‍ത്തി ആബാ ബിര്‍സാമുണ്ടയില്‍ നിന്നു ഏറെ കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. സുഹൃത്തുക്കളെ, ധര്‍ത്തി ആബാ ബിര്‍സാമുണ്ടായുടെ കാര്യം പറയുമ്പോള്‍, അദ്ദേഹത്തിന്റെ അല്പകാല ജീവിതത്തിലേയ്ക്കു കണ്ണോടിയ്ക്കുമ്പോള്‍, നമുക്ക് വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു പഠിക്കാനുണ്ട്. ധര്‍ത്തി ആബാ പറഞ്ഞിട്ടുണ്ട് - ''ഈ ഭൂമി നമ്മുടേതാണ്, നാം ഇതിന്റെ സംരക്ഷകരാണ്.'' അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ മാതൃഭൂമിയോടുള്ള കര്‍ത്തവ്യഭാവനയുണ്ട്. പരിസ്ഥിതിക്കായുള്ള നമ്മുടെ കര്‍ത്തവ്യബോധവുമുണ്ട്. നാം ഒരിക്കലും ആദിവാസി സംസ്ക്കാരത്തെ വിസ്മരിച്ചുകൂടാ, അതില്‍നിന്ന് അണുകിട വ്യതിചലിക്കുകയുമരുത്. ഇക്കാര്യത്തില്‍ അദ്ദേഹം എല്ലായ്പ്പോഴും ഊന്നല്‍കൊടുത്തിരുന്നു. നമ്മുടെ രാജ്യത്തെ ആദിവാസി സമൂഹങ്ങളില്‍നിന്ന് പ്രകൃതിയേയും പരിസ്ഥിതിയേയുംക്കുറിച്ച് നമുക്ക് ഇന്നും ഏറം പഠിക്കാനുണ്ട്.
സുഹൃത്തുക്കളെ, കഴിഞ്ഞവര്‍ഷം ഭഗവാന് ബിര്‍സാമുണ്ട ജയന്തിയുടെ അവസരത്തില്‍ എനിക്ക് റാഞ്ചിയിലെ ഭഗവാന് ബിര്‍സാമുണ്ട മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു. സമയം കിട്ടിയാല്‍ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ തീര്‍ച്ചയായും എത്തണം എന്നാണ് എനിക്ക് യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നവംബര്‍ ഒന്നിന്, അതായത് മറ്റന്നാള്‍ ഞാന്‍ ഗുജറാത്ത് - രാജസ്ഥാന് ബോര്‍ഡറിലുള്ള മാന്‍ഗഢിലുണ്ടാകും എന്നുള്ള കാര്യവും നിങ്ങളോട് പറയാനാഗ്രഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലും , നമ്മുടെ സമൃദ്ധമായ ആദിവാസി പാരമ്പര്യത്തിനും മാന്‍ഗഢിന് വിശിഷ്ടമായ സ്ഥാനമാണുള്ളത്. ഇവിടെ 1913 നവംബറില്‍ ഒരു ഭീഷണമായ കൂട്ടക്കൊല നടന്നു. ബ്രിട്ടീഷുകാര്‍ പ്രദേശവാസികളായ ആദിവാസികളെ ദാരുണമായി കൊലചെയ്തു. ഈ കൂട്ടക്കൊലയില്‍ ആയിരത്തിലധികം ആദിവാസികള്‍ക്ക് പ്രാണന് വെടിയേണ്ടിവന്നു എന്നതാണ് പറയപ്പെടുന്നത്. ഈ ആദിവാസി പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഗോവിന്ദ്ഗുരു ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമേകുന്നതാണ്. ഇന്ന് ഞാന്‍ ആ എല്ലാ ആദിവാസിരക്ഷസാക്ഷികളെയും, ഗോവിന്ദഗുരുവിന്റെ അദമ്യമായ ധൈര്യത്തെയും ശൗര്യത്തെയും നമിക്കുന്നു. നമ്മള് ഈ അമൃതകാലത്തില്‍ ഭഗവാന് ബിര്‍സമുണ്ടയുടെയും ഗോവിന്ദഗുരുവിന്റെയും മറ്റു സ്വാതന്ത്ര്യസമരസേനാനികളുടെയും ആദര്‍ശങ്ങള്‍ എത്ര നിഷ്ഠയോടെ പാലിക്കുമോ അത്രത്തോളം നമ്മുടെ നാട് ഔന്നത്യത്തിലെത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, വരുന്ന നവംബര്‍ 8-ാം തീയതി 'ഗുരു പുരബ്' ആണ്. ഗുരുനാനാക്കിന്റെ ഈ പ്രകാശോല്സവം എത്രത്തോളം നമ്മുടെ വിശ്വാസത്തിന് മഹത്വപൂര്‍ണ്ണമാണോ അത്രത്തോളം തന്നെ നമുക്ക് ഇതില്‍നിന്ന് പഠിക്കാനും പറ്റും. ഗുരു നാനാക്ക് ദേവ് തന്റെ സമ്പൂര്‍ണ്ണ ജീവിതംകൊണ്ട് മനുഷ്യത്വത്തെ പ്രകാശപൂരിതമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നാട് ഈ ഗുരുവിന്റെ പ്രകാശത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് ഒരുപാട് പ്രയത്നിച്ചു. നമുക്ക് ഗുരു നാനാക്ക് ദേവിന്റെ 550-ാം പ്രകാശോല്സവം ദേശ-വിദേശങ്ങളില്‍ വ്യാപകമായ തോതില്‍ ആഘോഷിക്കുന്നതിനുള്ള സൗഭാഗ്യം ലഭിച്ചു. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം കര്‍താര്‍പുര്‍ സാഹബ് ഇടനാഴി നിര്‍മ്മിച്ചു എന്നതും സന്തോഷകരമാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് എനിക്ക് ഹേമകുണ്ട് സാഹിബിനുവേണ്ട റോപ്വേയുടെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യമുണ്ടായി. നമുക്ക് നമ്മുടെ ഗുരുക്കന്മാരുടെ ദര്‍ശനങ്ങള്‍ നിരന്തരം പഠിക്കണം. നമ്മളെ അവര്‍ക്കുവേണ്ടി സമര്‍പ്പിക്കണം. ഇതേ ദിവസം കാര്‍ത്തിക പൂര്‍ണ്ണിമയുമാണ്. ഈ ദിവസം നമ്മള് തീര്‍ത്ഥങ്ങളില്‍, നദികളില്‍ കുളിക്കും. സേവനം നടത്തും, ദാനം ചെയ്യും. വരുംദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും അവയുടെ പിറവി ദിവസവും ആഘോഷിക്കും. ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ പിറവി ആഘോഷിക്കും. കര്‍ണ്ണാടക രാജ്യോല്‍സവം ആഘോഷിക്കും. ഇതുപോലെതന്നെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന ഈ സംസ്ഥാനങ്ങളും പിറവി ദിവസം ആഘോഷിക്കും. ഞാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിന് മറ്റൊന്നില്‍നിന്ന് പഠിക്കുന്നതിന്, സഹകരിക്കുന്നതിന്, ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഉള്ള സ്പിരിറ്റ് എത്ര ശക്തിമത്താണോ രാജ്യം അത്രത്തോളം മുന്നേറും. എനിക്ക് വിശ്വാസമുണ്ട് നമ്മള് ഈ വികാരത്തോടെ മുന്നേറുമെന്ന്. നിങ്ങള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ആരോഗ്യവാന്മാരാകണം. 'മന് കി ബാത്തി'ന്റെ അടുത്ത കൂടിക്കാഴ്ച്ചവരെ എനിക്ക് വിട നല്കിയാലും.
നന്ദി നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന് രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.
സുഹൃത്തുക്കളേ, ഒരു 'ടാസ്ക് ഫോഴ്' രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്ക് ഫോഴ്സ് ചീറ്റകളെ നിരീക്ഷിക്കുകയും അവയ്ക്ക് ഇവിടുത്തെ പരിസ്ഥിതിയില്‍ എത്രമാത്രം ഇടകലരാന്‍ സാധിച്ചുവെന്ന് പരിശോധിക്കുകയും ചെയ്യും. ഏതാനും മാസങ്ങള്‍ക്കുശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ കഴിയും. എന്നാല്‍ അതുവരെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കുറച്ച് ജോലികള്‍ ഏല്‍പ്പിക്കുന്നു, ഇതിനായി MyGov പ്ലാറ്റ്ഫോമില്‍ ഒരുമത്സരം സംഘടിപ്പിക്കും, ഇതിനെ കുറിച്ച് ചില കാര്യങ്ങള്‍ ആളുകളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചീറ്റപ്പുലികളുടെ കാര്യവുമായി നാം നടത്തുന്ന പ്രചാരണത്തിന് എന്ത് പേരിടണം! ഈ ചീറ്റകള്‍ക്കെല്ലാം പേരിടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇതില്‍ ഓരോന്നിനെയും ഏത് പേരിലാണ് വിളിക്കേണ്ടത്? ഈ പേരിടല്‍ പരമ്പരാഗതമാണെങ്കില്, അത് വളരെ നല്ലതായിരിക്കും. കാരണം, നമ്മുടെ സമൂഹവും സംസ്കാരവും പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെട്ട എന്തും നമ്മെ സ്വാഭാവികമായും നമ്മിലേക്ക് തന്നെ ആകര്‍ഷിക്കുന്നു. അതുമാത്രമല്ല, നിങ്ങള്‍ ഇതും പറയണം, എല്ലാത്തിനുമുപരി, മനുഷ്യര്‍ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന്! നമ്മുടെ മൗലിക കര്‍ത്തവ്യങ്ങളില്‍ പോലും മൃഗങ്ങളോടുള്ള ബഹുമാനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു - സമ്മാനമായി ചീറ്റകളെ ആദ്യം കാണുവാനുള്ള അവസരം ഒരുപക്ഷെ നിങ്ങള്‍ക്കായിരിക്കും!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് സെപ്തംബര്‍ 25, രാജ്യത്തിന്റെ മഹാനായ സുപുത്രനും മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായി ഈ ദിനം ആഘോഷിക്കുന്നു. ഏതൊരു രാജ്യത്തെയും യുവാക്കള്‍ അവരുടെ സ്വത്വത്തിലും അഭിമാനത്തിലും എത്രത്തോളം അഭിമാനിക്കുന്നുവോ അത്രയധികം അവരുടെ മൗലിക ആശയങ്ങളും തത്ത്വചിന്തകളും അവരെ ആകര്‍ഷിക്കുന്നു. ദീന്‍ദയാല്‍ജിയുടെ ചിന്തകളുടെ ഏറ്റവും വലിയ സവിശേഷത, ലോകത്തെ വലിയ പ്രക്ഷോഭങ്ങള്‍ അദ്ദേഹം തന്റെ ജീവിതകാലത്ത് ദര്‍ശിച്ചു എന്നതാണ്. പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ സാക്ഷിയായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 'ഏകാത്മമാനവദര്‍ശനം, അന്ത്യോദയ' എന്നീ സമ്പൂര്‍ണ ഭാരതീയ ആശയങ്ങള്‍ രാജ്യത്തിനു മുന്നില്‍ വെച്ചത്. ദീന്‍ദയാല്‍ജിയുടെ 'ഏകാത്മമാനവദര്‍ശന്‍' സംഘര്‍ഷങ്ങളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും സ്വാതന്ത്ര്യം നല്കുന്ന ഒരു ആശയമാണ്. ഇതിലൂടെ മനുഷ്യരെ തുല്യരായി കാണുന്ന ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിനു മുന്നില്‍ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട് - 'ആത്മവത് സര്‍വഭൂതേഷു', അതായത്, എല്ലാ ജീവികളെയും നമ്മള് നമ്മളായി കണക്കാക്കണം, നമ്മളുടെ എന്നപോലെ പെരുമാറണം. ആധുനികവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടില്‍പോലും ഭാരതീയ ദര്‍ശനം ലോകത്തെ എങ്ങനെ നയിക്കുമെന്ന് ദീന്‍ദയാല്‍ജി പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നിലനിന്നിരുന്ന അപകര്‍ഷതാബോധത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ചുകൊണ്ട് ഒരുതരത്തില്‍ അദ്ദേഹം നമ്മുടെസ്വന്തം ബൗദ്ധിക ബോധത്തെ ഉണര്‍ത്തി. അദ്ദേഹം പറയാറുണ്ടായിരുന്നു - 'നമ്മുടെസംസ്കാരവും സ്വത്വവും പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ നമ്മുടെസ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകൂ'. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍ അവസാന ചുവടുവെയ്ക്കുന്ന വ്യക്തിയിലാണെന്ന് ദീന്‍ദയാല്‍ ഉപാധ്യായ പറയാറുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ദീന്ദയാല്ജിയെ നാം എത്രയധികം അറിയുന്നുവോ, എത്രത്തോളം അദ്ദേഹത്തില്‍നിന്ന് പഠിക്കുന്നുവോ, അത്രയധികം നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അതായത് സെപ്റ്റംബര്‍ 28 ന്, അമൃത്മഹോത്സവത്തിന്റെ ഒരു പ്രത്യേക ദിവസം വരുന്നു. ഈ ദിവസം നാം ഭാരതമാതാവിന്റെ ധീരപുത്രനായ ഭഗത്സിംഗിന്റെ ജന്മദിനം ആഘോഷിക്കും. ഭഗത്സിംഗിന്റെ ജന്മവാര്ഷികത്തിന് തൊട്ടുമുമ്പ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇനി ഷഹീദ് ഭഗത്സിംഗിന്റെ പേര് നല്‍കാനാണ് തീരുമാനം. ഈ തീരുമാനത്തിന് ഏറെനാളായി കാത്തിരിക്കുന്നു. ഇതിന് ഞാന്‍ ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന കൂടാതെ രാജ്യത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അവരുടെ ആദര്‍ശങ്ങള്‍ പിന്തുടര്ന്ന്, അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കാം. ഇത് അവര്‍ക്ക് നമ്മുടെ ആദരാഞ്ജലിയാണ്. രക്തസാക്ഷികളുടെ സ്മാരകങ്ങള്‍, അവരുടെ പേരിലുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ എന്നിവ നമ്മെ കര്‍ത്തവ്യപഥത്തില്‍ പ്രചോദിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കര്‍ത്തവ്യപഥില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് രാജ്യം അങ്ങനെയൊരു ഒരു ശ്രമംനടത്തി, ഇപ്പോള്‍ ഷഹീദ് ഭഗത്സിംഗിന്റെ പേര് ചണ്ഡിഗഢ് വിമാനത്താവളത്തിന് നല്‍കുന്നത് ഈ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട പ്രത്യേക ദിവസങ്ങള്‍ അമൃത്മഹോത്സവത്തില്‍ ആഘോഷിക്കുന്നതു പോലെ, എല്ലാ യുവാക്കളും സെപ്തംബര്‍ 28 ന് പുതിയ എന്തെങ്കിലും ചുവടുവെയ്പുകള്‍ പരീക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്തംബര്‍ 28 ന് ആഘോഷിക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും മറ്റൊരു കാരണമുണ്ട്. അത് എന്താണെന്ന് അറിയുക! ഞാന്‍ രണ്ട് വാക്കുകള്‍ മാത്രമേ പറയൂ, പക്ഷേ നിങ്ങളുടെ ആവേശം നാലിരട്ടി വര്‍ദ്ധിക്കുമെന്ന് എനിക്കറിയാം. ഈ രണ്ട് വാക്കുകളാണ് - സര്‍ജിക്കല്‍ സ്ട്രൈക്ക്. ആവേശം ഇരട്ടിച്ചില്ലേ! നമ്മുടെ നാട്ടില്‍ നടക്കുന്ന അമൃത്മഹോത്സവത്തിന്റെ പ്രചാരണം നമുക്ക് ആവേശത്തോടെ ആഘോഷിക്കാം, എല്ലാവരുമായും സന്തോഷം പങ്കിടാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജീവിതപോരാട്ടങ്ങളാല് വേദനിക്കുന്ന ഒരുവ്യക്തിക്ക് മുന്നില്‍ ഒരു തടസ്സത്തിനും നില്‍ക്കാനാവില്ല എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍, ശാരീരിക വെല്ലുവിളികളെ നേരിടുന്ന ചില സഹയാത്രികരെയും നാം കാണുന്നു. ഒന്നുകില്‍ കേള്‍ക്കാന്‍ പറ്റാത്തവരും, അല്ലെങ്കില്‍ സംസാരിച്ച ്പ്രകടിപ്പിക്കാന് കഴിയാത്തവരും ധാരാളമുണ്ട്. അത്തരം കൂട്ടുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണ ആംഗ്യഭാഷയാണ്. എന്നാല്‍ ആംഗ്യഭാഷക്ക് വ്യക്തമായ ആംഗ്യങ്ങളോ മാനദണ്ഡങ്ങളോ ഇല്ലെന്നതായിരുന്നു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരുവലിയ പ്രശ്നം. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലനകേന്ദ്രം 2015 ല്‍ സ്ഥാപിതമായി. ഇതുവരെയുള്ള ശ്രമഫലമായി പതിനായിരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടു ഈ സ്ഥാപനം തയ്യാറാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടുദിവസം മുമ്പ്, അതായത് സെപ്തംബര്‍ 23 ന്ആംഗ്യഭാഷാദിനത്തില്, നിരവധി സ്കൂള്‍ കോഴ്സുകളും ആംഗ്യഭാഷയില്‍ ആരംഭിച്ചിട്ടുണ്ട്. ആംഗ്യഭാഷയുടെ നിശ്ചിത നിലവാരം നിലനിര്‍ത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയത്തിലും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിര്‍മ്മിച്ച ആംഗ്യഭാഷയുടെ നിഘണ്ടു, അതിന്റെ വീഡിയോകള്‍ ഉണ്ടാക്കി തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. യൂട്യൂബില്‍, നിരവധി ആളുകള്‍, നിരവധി സ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ അവരുടെ ചാനലുകള്‍ ആരംഭിച്ചിട്ടുണ്ട്. അതായത്, 7-8 വര്‍ഷംമുമ്പ് ആംഗ്യഭാഷയെക്കുറിച്ച് രാജ്യത്ത് കാമ്പെയ്ന് ആരംഭിച്ചിരുന്നു, ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ ദശലക്ഷക്കണക്കിന് ദിവ്യാംഗരായ എന്റെ സഹോദരീ സഹോദരന്മാര്ക്ക് ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹരിയാനയില്‍ നിന്നുള്ള ശ്രീമതി പൂജ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ വളരെ സന്തുഷ്ടയാണ്. നേരത്തെ അവര്‍ക്ക് മകനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2018 ല്‍ ആംഗ്യഭാഷാ പരിശീലനം നേടിയശേഷം, അമ്മയുടെയും മകന്റെയും ജീവിതം എളുപ്പമായി. ശ്രീമതി പൂജയുടെ മകനും ആംഗ്യഭാഷ പഠിച്ചു. അവന് തന്റെ സ്കൂളില്‍ കഥപറച്ചിലില്‍ സമ്മാനം നേടി അത് തെളിയിച്ചു. അതുപോലെ ശ്രീമതി ടിങ്കയ്ക്ക് കേള്‍വിശക്തിയില്ലാത്ത ആറുവയസ്സുള്ള ഒരു മകളുണ്ട്. ശ്രീമതി ടിങ്ക മകള്‍ക്ക് ആംഗ്യഭാഷ കോഴ്സ് നല്‍കിയിരുന്നുവെങ്കിലും അവള്‍ക്ക് ആംഗ്യഭാഷ അറിയില്ലായിരുന്നു, ഇക്കാരണത്താല്‍ അവര്‍ക്ക് മകളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ടിങ്കാജിയും ആംഗ്യഭാഷാ പരിശീലനം നേടിയിട്ടുണ്ട്. അമ്മയും മകളും ഇപ്പോള്‍ പരസ്പരം ഒരുപാട് സംസാരിക്കുന്നു. കേരളത്തിലെ ശ്രീമതി മഞ്ജുവിനും ഈ പ്രയത്നങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീമതി മഞ്ജുവിന് ജന്മനാ കേള്‍വിശക്തി ഇല്ലായിരുന്നു, ഇതു മാത്രമല്ല, അവരുടെ മാതാപിതാക്കളുടെ സ്ഥിതിയും ഇതുതന്നെ ആയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആംഗ്യഭാഷ മുഴുവന്‍ കുടുംബത്തിനും ആശയവിനിമയത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ശ്രീമതി മഞ്ജു സ്വയം ഒരു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇന്ത്യന്‍ ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി മന്‍കിബാത്തില്‍ ഞാനും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇതോടെ, ദിവ്യാംഗരായ സഹജീവികളെ കൂടുതല്‍ കൂടുതല്‍ സഹായിക്കാന്‍ നമുക്ക് കഴിയും. സഹോദരീ സഹോദരന്മാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രെയില്‍ ലിപിയില്‍ എഴുതിയ ഹേം കോഷിന്റെ ഒരു കോപ്പി എനിക്കും കിട്ടി. അസമീസ് ഭാഷയിലെ ഏറ്റവും പഴയ നിഘണ്ടുകളിലൊന്നാണ് ഹേംകോഷ്. 19-ാം നൂറ്റാണ്ടിലാണ് ഇത് തയ്യാറാക്കിയത്. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഹേമചന്ദ്ര ബറുവയാണ് ഇത് എഡിറ്റ് ചെയ്തത്. ഹേംകോഷിന്റെ ബ്രെയില്‍ പതിപ്പിന് ഏകദേശം 10,000 പേജുകളാണുള്ളത്. കൂടാതെ 15-ലധികം വാല്യങ്ങളിലായി ഇത് പ്രസിദ്ധീകരിക്കാന്‍ പോകുകയാണ്. ഇതില്‍ ഒരുലക്ഷത്തിലധികം വാക്കുകള്‍ പരിഭാഷപ്പെടുത്തേണ്ടതുണ്ട്. ഈ സംവേദനാത്മകമായ പ്രയത്നത്തെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ദിവ്യാംഗരായ സഹജീവികളുടെ കഴിവും മികവും വര്‍ധിപ്പിക്കുന്നതില്‍ അത്തരത്തിലുള്ള ഓരോ ശ്രമവും വളരെയേറെ മുന്നോട്ട് പോകുന്നു. ഇന്ന് പാരാ സ്പോര്‍ട്സിലും ഇന്ത്യ വിജയക്കൊടി പാറിക്കുകയാണ്. പല ടൂര്‍ണമെന്റുകളിലും നമ്മളെല്ലാം ഇതിന് സാക്ഷികളായിരുന്നു. ഇന്ന് താഴെത്തട്ടില്‍ ദിവ്യാംഗരുടെ ഇടയില്‍ ഫിറ്റ്നസ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്. ഇത് ദിവ്യാംഗരുടെ ആത്മവിശ്വാസത്തിന് ഏറെ കരുത്ത് പകരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സൂറത്തിലെ ഒരു പെണ്‍കുട്ടി അന്വിയെ കണ്ടു. അന്വിയുമായും അവളുടെ യോഗയുമായുമുള്ള എന്റെ കണ്ടുമുട്ടല്‍ അവിസ്മരണീയമാണ്, മന്‍കിബാത് ശ്രോതാക്കളോട് അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ജന്മനാ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അന്‍വി കുട്ടിക്കാലം മുതല്‍ ഗുരുതരമായ ഹൃദ്രോഗവുമായി മല്ലിടുന്നു. മൂന്ന്മാസം മാത്രം പ്രായമുള്ളപ്പോള്‍ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിക്ക് വിധേയയാകേണ്ടിയും വന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അന്വിയോ അവളുടെ മാതാപിതാക്കളോ തോല്‍വിക്കു വഴങ്ങിയില്ല. അന്വിയുടെ മാതാപിതാക്കള്‍ ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ശേഖരിക്കുകയും അന്‍വി മറ്റുള്ളവരെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഒരുഗ്ലാസ് വെള്ളം എങ്ങനെ ഉയര്‍ത്താം, ഷൂലെയ്സ് എങ്ങനെ കെട്ടാം, വസ്ത്രങ്ങള്‍ ബട്ടണ്‍ എങ്ങനെ ഇടാം, തുടങ്ങിയ ചെറിയ കാര്യങ്ങള്‍ അവര്‍ അന്വിയെ പഠിപ്പിക്കാന്‍ തുടങ്ങി. സാധനങ്ങളുടെ സ്ഥാനം എന്താണ്, എന്താണ് നല്ലശീലങ്ങള്‍, ഇതെല്ലാം അവര്‍ വളരെ ക്ഷമയോടെ അന്വിയെ പഠിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ അന്‍വി പഠിക്കാനുള്ള മനസ്സ് കാണിച്ചതും കഴിവ് തെളിയിച്ചതും മാതാപിതാക്കളുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ചു. അവര്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പ്രശ്നം വളരെ ഗുരുതരമായിരുന്നു. അന്വിക്ക് സ്വന്തം കാലില്‍ നില്ക്കാന് പോലും കഴിഞ്ഞിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ പോലും അവളുടെ മാതാപിതാക്കള്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യമായി യോഗ പഠിപ്പിച്ച കോച്ചിന്റെ അടുത്തു ചെന്നപ്പോള്‍ അവര്‍ ഈ നിഷ്കളങ്കയായ പെണ്‍കുട്ടിക്ക് യോഗ ചെയ്യാന്‍ കഴിയുമോ എന്ന വലിയ ആശയക്കുഴപ്പത്തിലായിരുന്നു! എന്നാല്‍ അന്വിയുടെ സ്വാഭാവിക പ്രകൃതി എന്തെന്ന് പരിശീലകനുപോലും അറിയില്ലായിരുന്നു. അമ്മയോടൊപ്പം യോഗ അഭ്യസിക്കാന്‍ തുടങ്ങിയ അവള് ഇപ്പോള്‍ യോഗയില്‍ വിദഗ്ധയായി മാറിയിരിക്കുന്നു. ഇന്ന് അന്‍വി രാജ്യത്തുടനീളമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്യുന്നു. യോഗ അന്വിക്ക് പുതുജീവന്‍ നല്കി. അന്‍വി യോഗയെ ഉള്‍ക്കൊണ്ട്, ജീവിതത്തെ ഉള്‍ക്കൊള്ളുന്നു. യോഗ അന്വിയുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തി, ഇപ്പോള്‍ അവളുടെ ആത്മവിശ്വാസം അതിശയകരമായി വര്‍ദ്ധിച്ചുവെന്ന് അന്വിയുടെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു. യോഗ അന്വിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തു. രാജ്യത്തും വിദേശത്തുമുള്ള മന്‍കിബാത്ത് ശ്രോതാക്കളോട് യോഗയിലൂടെ അന്വിക്ക് ലഭിച്ച ഗുണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്നതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യോഗയുടെ ശക്തി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്‍വി ഒരു മികച്ച കേസ് സ്റ്റഡിയാണെന്ന് ഞാന്‍കരുതുന്നു. ശാസ്ത്രജ്ഞര്‍ മുന്നോട്ടു വന്ന് അന്വിയുടെ വിജയം പഠിക്കുകയും യോഗയുടെ ശക്തി ലോകത്തെ പരിചയപ്പെടുത്തുകയും വേണം. ലോകമെമ്പാടുമുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് അത്തരം ഗവേഷണങ്ങള്‍ വലിയ സഹായകമാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ യോഗ വളരെയധികം സഹായിക്കുന്നു. യോഗയുടെ അത്തരം ശക്തി കണക്കിലെടുത്താണ് ണ് ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് ഇപ്പോള്‍ ഐക്യരാഷ്ട്രസഭ ഇന്ത്യയുടെ മറ്റൊരു ശ്രമത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. 2017 ല്‍ ആരംഭിച്ച ഒരു ശ്രമമാണിത് -'ഇന്ത്യ ഹൈപ്പര്ടെന്ഷന് കണ്ട്രോള് ഇനിഷ്യേറ്റീവ്'. ഇതിന ്കീഴില്, രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ സേവനകേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. ഈ സംരംഭം അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ആകര്‍ഷിച്ച രീതി അഭൂതപൂര്‍വമാണ്. ചികില്‍സിച്ചവരില്‍ പകുതിയോളം പേരുടെ രക്തസമ്മര്‍ദം നിയന്ത്രിതമാണ് എന്നത് നമുക്കെല്ലാവര്‍ക്കും പ്രോത്സാഹനജനകമായ കാര്യമാണ്. ഈ ഉദ്യമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് ഇത് വിജയകരമായി.
സുഹൃത്തുക്കളേ, മനുഷ്യജീവിതത്തിന്റെ വികസനയാത്ര തുടര്‍ച്ചയായി, ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് കടലായാലും നദിയായാലും കുളമായാലും. 7500 കിലോമീറ്ററിലധികം നീണ്ട കടല്ത്തീരമുള്ളതിനാല് കടലുമായുള്ള നമ്മുടെ ബന്ധം അഭേദ്യമായി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ ഭാഗ്യമാണ്. ഈ തീരദേശ അതിര്‍ത്തി പല സംസ്ഥാനങ്ങളിലൂടെയും ദ്വീപുകളിലൂടെയും കടന്നു പോകുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയുടെ സംസ്കാരം ഇവിടെ തഴച്ചുവളരുന്നത് കാണാം. ഇതുമാത്രമല്ല, ഈ തീരപ്രദേശങ്ങളിലെ ഭക്ഷണസാധനങ്ങള്‍ ഏറെ ആളുകളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഈ സന്തോഷകരമായ കാര്യങ്ങള്‍ക്കും സങ്കടകരമായ ഒരു വശമുണ്ട്. നമ്മുടെ ഈ തീരപ്രദേശങ്ങള്‍ നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നു. കാലാവസ്ഥാവ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായി തുടരുന്നു, മറുവശത്ത്, നമ്മുടെ ബീച്ചുകളിലെ മാലിന്യം നമ്മെ അസ്വസ്ഥമാക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി ഗൗരവമേറിയതും നിരന്തരവുമായ പരിശ്രമങ്ങള്‍ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 'സ്വച്ഛ് സാഗര്‍ - സുരക്ഷിത് സാഗര്‍' എന്ന തീരദേശ ശുചീകരണ പ്രയത്നത്തെ കുറിച്ച് ഇവിടെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജൂലൈ അഞ്ചിന് ആരംഭിച്ച ഈ പ്രചാരണം വിശ്വകര്‍മ ജയന്തി ദിനമായ സെപ്റ്റംബര്‍ 17ന് അവസാനിച്ചു. ഈദിവസം തീരദേശ ശുചീകരണദിനം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ആരംഭിച്ച ഈ പ്രചാരണം 75 ദിവസം നീണ്ടുനിന്നു. ഇതില്‍ പൊതുജന പങ്കാളിത്തം പ്രകടമായിരുന്നു. ഈ ശ്രമത്തിനിടയില്‍, രണ്ടരമാസക്കാലം മുഴുവന്‍ നിരവധി ശുചീകരണ പരിപാടികള്‍ നടക്കുന്നതായി കണ്ടു. ഗോവയില്‍ നീണ്ട മനുഷ്യച്ചങ്ങല തീര്‍ത്തു. കാക്കിനാടയിലെ ഗണപതി നിമജ്ജന വേളയില്‍ പ്ലാസ്റ്റിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു, എന്‍.എസ്.എസിന്റെ 5000 യുവസുഹൃത്തുക്കള്‍ 30 ടണ്ണിലധികം പ്ലാസ്റ്റിക് ശേഖരിച്ചു. ഒഡീഷയില്‍ മൂന്ന് ദിവസത്തിനുള്ളില്‍, 20,000 ത്തിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബത്തെയും ചുറ്റുമുള്ള ആളുകളെയും 'ശുദ്ധമായ കടലിനും സുരക്ഷിതമായ കടലിനും' വേണ്ടി പ്രയത്നിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ ക്യാമ്പയിനില്‍ പങ്കെടുത്ത എല്ലാ ആളുകളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി, പ്രത്യേകിച്ച് നഗരങ്ങളിലെ മേയര്‍മാരുമായും പഞ്ചായത്ത് തലവന്മാരുമായും ഞാന്‍ ആശയവിനിമയം നടത്തുമ്പോള്‍, ശുചിത്വം, നൂതനമായ രീതികള്‍ സ്വീകരിക്കല്‍ തുടങ്ങിയ ശ്രമങ്ങളില്‍ പ്രാദേശിക സമൂഹങ്ങളെയും പ്രാദേശിക സംഘടനകളെയും ഉള്‍പ്പെടുത്താന്‍ ഞാന്‍ അവരോട് പറയാറുണ്ട്.
ബംഗളൂരുവില്‍ ഒരു ടീമുണ്ട് - 'യൂത്ത് ഫോര്‍ പരിവര്‍ത്തന്‍'. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സംഘം ശുചീകരണത്തിലും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിക്കുന്നു. അവരുടെ മുദ്രാവാക്യം വളരെ വ്യക്തമാണ് - 'പരാതി നിര്‍ത്തുക, പ്രവര്‍ത്തിക്കാന്‍ തുടങ്ങുക' (സ്റ്റോപ്പ് കംപ്ലൈയിനിംഗ് സ്റ്റാര്‍ട്ട് ആക്ഷന്‍). ഈ സംഘം ഇതുവരെ നഗരത്തിലുടനീളം 370 ലധികം സ്ഥലങ്ങള്‍ മനോഹരമാക്കി. യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ കാമ്പയിന് എല്ലായിടത്തും 100 മുതല്‍ 150 വരെ പൗരന്മാരെ യോജിപ്പിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ ആരംഭിക്കുന്ന ഈ പരിപാടി ഉച്ചവരെ തുടരും. ഈ ജോലിയില്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ചുവരുകള്‍ പെയിന്റ് ചെയ്യുക, ആര്‍ട്ടിസ്റ്റിക് സ്കെച്ചുകള്‍ നിര്‍മ്മിക്കുക എന്നിവയും ചെയ്യുന്നു. പല സ്ഥലങ്ങളിലും, പ്രശസ്തരായ ആളുകളുടെ സ്കെച്ചുകളും അവരുടെ പ്രചോദനാത്മകമായ ഉദ്ധരണികളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ബംഗളൂരുവിലെ യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ ശ്രമങ്ങളെ പിന്തുടര്ന്ന്, മീററ്റിലെ 'കബാട് സെ ജുഗാഡ്' പ്രചാരണത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നഗരത്തിന്റെ സൗന്ദര്യവല്ക്കരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രചാരണം. ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴയ ടയറുകള്‍, ഡ്രമ്മുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നുവെന്നതാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ പൊതുസ്ഥലങ്ങള്‍ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കാമ്പയിന്. ഈ പ്രചാരണത്തില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ സമയത്ത് രാജ്യമെമ്പാടും ഉത്സവ ആവേശമാണ്. നാളെ നവരാത്രിയുടെ ആദ്യദിനമാണ്. ഇതില്‍ നാം ദേവിയുടെ ആദ്യരൂപമായ 'മാ ശൈലപുത്രി'യെ ആരാധിക്കും. ഇതു മുതല്‍ ഒമ്പത് ദിവസം നിയമം, സംയമം, പിന്നെ വ്രതാനുഷ്ഠാനവും ഉണ്ടാകും. തുടര്‍ന്ന് വിജയദശമിയുടെ ഉത്സവവും നടക്കും. അതായത്, ഒരുതരത്തില്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാകും നമ്മുടെ വിശ്വാസത്തിനും ആത്മീയതയ്ക്കും ഒപ്പം എത്ര ആഴത്തിലുള്ള സന്ദേശവും നമ്മുടെ ഉത്സവങ്ങളില്‍ മറഞ്ഞിരിക്കുന്നു എന്ന്. അച്ചടക്കത്തിലൂടെയും സംയമനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിക്കുക, അതിനുശേഷം വിജയത്തിന്റെ ഉത്സവം. ഇതുതന്നെയാണ് ജീവിതത്തിലെ ഏത് ലക്ഷ്യവും കൈവരിക്കാനുള്ള മാര്‍ഗ്ഗവും. ദസറയ്ക്ക് ശേഷം ധന്തേരസും ദീപാവലിയും കൂടി വരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞവര്‍ഷങ്ങളില്‍ നിന്ന്, രാജ്യത്തിന്റെ ഒരു പുതിയ സന്ദേശവും കൂടി നമ്മുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതാണ് 'വോക്കല്‍ ഫോര്‍ ലോക്കല്‍'. ഇപ്പോള്‍ നമ്മള് ഉത്സവങ്ങളുടെ സന്തോഷത്തില്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കരകൗശലവിദഗ്ധരെയും ശില്പികളെയും, വ്യാപാരികളെയും കൂടി ഉള്‍പ്പെടുത്തുന്നു. ഒക്ടോബര്‍ രണ്ടിന് ബാപ്പുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ഈ കാമ്പയിന് കൂടുതല്‍ ശക്തമാക്കാന്‍ നാം പ്രതിജ്ഞയെടുക്കണം. ഖാദി, കൈത്തറി, കരകൗശലവസ്തുക്കള്‍, ഈ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം തീര്‍ച്ചയായും ലോക്കല്‍ സാധനങ്ങള്‍കൂടി വാങ്ങുക. ഈ ഉത്സവങ്ങളുടെ യഥാര്‍ത്ഥ സന്തോഷം കിട്ടുന്നത് എല്ലാവരും ഈ ഉത്സവത്തിന്റെ ഭാഗമാകുമ്പോഴാണ്. അതിനാല്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരെയും നാം പിന്തുണയ്ക്കേണ്ടതുണ്ട്. ഉത്സവവേളയില്‍ നമ്മള് നല്കുന്ന ഏത് സമ്മാനത്തിലും ഇത്തരത്തിലുള്ള ഉല്‍പ്പന്നം ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഈ സമയത്ത്, ഈ പ്രചാരണവും വിശേഷപ്പെട്ടതാണ്. കാരണം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ഞങ്ങള്‍ സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം കൂടി ഏറ്റെടുക്കുന്നു. അത്, അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ആയിരിക്കും. അതുകൊണ്ടാണ് ഖാദിയിലോ കൈത്തറിയിലോ കരകൗശല വസ്തുക്കളിലോ ഈ ഉല്‍പ്പന്നം വാങ്ങാനും ഇത്തവണ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനും
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഉത്സവവേളകളില്‍ സാധനങ്ങള്‍ പൊതിയുന്നതിനും വാങ്ങിക്കൊണ്ടു പോകുന്നതിനും പ്ലാസ്റ്റിക് ബാഗുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് നാം കണ്ടതാണ്. ശുചിത്വത്തിന്റെ ഉത്സവവേളകളില്‍ പോളിത്തീന്റെ വിനാശകരമായ മാലിന്യം നമ്മുടെ ഉത്സവങ്ങളുടെ അന്തസത്തയ്ക്കും എതിരാണ്. അതുകൊണ്ട് തന്നെ നാം തദ്ദേശീയമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് അല്ലാത്ത ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചണം, പരുത്തി, വാഴനാര്, അത്തരം നിരവധി പരമ്പരാഗത ബാഗുകളുടെ ഉപയോഗപ്രവണത വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവവേളകളില്‍ അവയെ പ്രോത്സാഹിപ്പിക്കേണ്ടതും ശുചിത്വത്തോടൊപ്പം നമ്മുടെ ആരോഗ്യവും പരിസ്ഥിതിയും പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്-
'പരഹിത് സരിസ് ധര്‍മ് നഹീ ഭായീ' - അതായത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക എന്നതിലുപരി, മറ്റുള്ളവരെ സേവിക്കുന്നതിലുപരി, മറ്റൊരു ധര്‍മ്മവുമില്ല. ഈയിടെ, ഈ സാമൂഹിക സേവനമനോഭാവത്തിന്റെ മറ്റൊരു ദൃശ്യം രാജ്യം കണ്ടു. ആളുകള്‍ മുന്നോട്ട് വന്ന് കഷ്ടപ്പെടുന്ന, എതെങ്കിലും ടി.ബി ബാധിച്ച രോഗിയെ ദത്തെടുക്കുന്നു. അവന്റെ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് സൗകര്യമൊരുക്കുന്നു. യഥാര്‍ത്ഥത്തില്‍, ഇത് ക്ഷയരോഗവിമുക്ത ഇന്ത്യ ക്യാമ്പെയ്നിന്റെ ഭാഗമാണ്, ഇതിന്റെ വിജയത്തിന് പിന്നില്‍ പൊതുജന പങ്കാളിത്തമാണ്, ഇത് ജനങ്ങളുടെ കടമയുമാണ്. ശരിയായ പോഷകാഹാരം, ശരിയായ സമയത്ത് ശരിയായ മരുന്നുകള്‍ എന്നിവയാല്‍ ടി.ബി ഭേദമാക്കാന്‍ കഴിയും. ജന പങ്കാളിത്തം ഉണ്ടെങ്കില്‍ 2025 ഓടെ ഇന്ത്യ തീര്‍ച്ചയായും ക്ഷയരോഗത്തില്‍ നിന്ന് മുക്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് മനസ്സിനെ സ്പര്‍ശിക്കുന്ന ഇത്തരമൊരു കാര്യത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമ ദത്തെടുക്കല്‍ പരിപാടിയെക്കുറിച്ച് ആദിവാസി മേഖലയില്‍ താമസിക്കുന്ന ശ്രീമതി ജിനു റാവതിയ എഴുതിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 50 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ഇതില്‍ ജിനുവിന്റെ ഗ്രാമവും ഉള്‍പ്പെടും. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലെ ജനങ്ങളില്‍ രോഗം വരാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നു. കൂടാതെ അസുഖം വരുമ്പോള്‍ സഹായിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജീവകാരുണ്യത്തിന്റെ ഈ മനോഭാവം ഗ്രാമീണരുടെ ജീവിതത്തില്‍ പുതിയ സന്തോഷം കൊണ്ടുവന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, മന് കി ബാത്തില്‍ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ പരിപാടിയിലൂടെ, ചില പഴയ വിഷയങ്ങളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ നമുക്ക് അവസരം ലഭിക്കുന്നു. കഴിഞ്ഞ മാസം മന് കി ബാത്തില്‍ ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ചും 2023 'അന്താരാഷ്ട്ര മില്ലറ്റ് ഇയര്‍' ആയി ആഘോഷിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ആളുകള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ട്. അത്തരത്തിലുള്ള നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ എങ്ങനെയാണ് ചെറുധാന്യങ്ങളെ അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയതെന്ന് പറയുന്നു. തിനവിളകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ചും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയാണ്. ആളുകളുടെ ഈ ആവേശം കണ്ടിട്ട്, ഇതില്‍ ഒരു ഇ-ബുക്ക് തയ്യാറാക്കണമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ആളുകള്‍ക്ക് ചെറുധന്യങ്ങളില് നിന്ന് ഉണ്ടാക്കുന്ന വിഭവങ്ങളും അവരുടെ അനുഭവങ്ങളും പങ്കിടാം. അങ്ങനെ, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്. ചെറുധാന്യങ്ങളെ കുറിച്ചുള്ള ഒരു പബ്ലിക് എന്സൈക്ലോപീഡിയയും നമുക്ക് തയ്യാറാക്കാന്‍ കഴിയും. തുടര്‍ന്ന് അത് MyGovപോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാം.
സുഹൃത്തുക്കളേ, ഇത്തവണത്തെ മന് കി ബാത്തില്‍ ഇതൊക്കെയാണ് പറയാനുള്ളത്, എന്നാല്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗെയിംസിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. സെപ്റ്റംബര്‍ 29 മുതലാണ് ഗുജറാത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇത് വളരെ സവിശേഷമായ ഒരു അവസരമാണ്, കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ കായികമത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും എന്റെ ശുഭാശംസകള്‍. ഈദിവസം കളിക്കാരുടെ ആവേശം വര്‍ദ്ധിപ്പിക്കാന്‍, ഞാനും അവരുടെ ഇടയിലുണ്ടാകും. നിങ്ങള്‍ എല്ലാവരും ദേശീയ ഗെയിംസ് പിന്തുടരുകയും, തങ്ങളുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇന്നത്തേക്ക് ഞാന്‍ വിടപറയുന്നു. അടുത്ത മാസം മന് കി ബാത്തില്‍ പുതിയ വിഷയങ്ങളുമായി നാം വീണ്ടും കാണും.
നന്ദി നമസ്കാരം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
ഈ ആഗസ്റ്റ് മാസത്തില്‍, നിങ്ങളുടെ എല്ലാ കത്തുകളും സന്ദേശങ്ങളും കാര്‍ഡുകളും എന്റെ ഓഫീസിനെ ത്രിവര്‍ണ്ണമാക്കി. ത്രിവര്‍ണ പതാക വഹിക്കാത്തതോ ത്രിവര്‍ണ പതാകയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കാത്തതോ ആയ ഒരു കത്തും ഞാന്‍ കണ്ടില്ല. കുട്ടികളും യുവസുഹൃത്തുക്കളും അമൃത മഹോത്സവത്തിന്റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ മാസത്തില്‍, നമ്മുടെ രാജ്യത്ത്, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയാണ്. അമൃത് മഹോത്സവത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ഈ പ്രത്യേക അവസരത്തില്‍, രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നാം കണ്ടത്. എല്ലായിടത്തും ഒരു ഉണര്‍വ് അനുഭവപ്പെട്ടു. ഇത്രയും വലിയ രാജ്യം, ഏറെ വൈവിധ്യങ്ങള്‍, എന്നാല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, എല്ലാവരും ഒരേ മനസ്സായി ഒഴുകുന്നതായി തോന്നി. ത്രിവര്‍ണ പതാകയുടെ അഭിമാനത്തിന്റെ ആദ്യ കാവല്‍ക്കാരായി ഏവരും മുന്നോട്ട് വന്നു. ശുചീകരണ യജ്ഞത്തിലും വാക്സിനേഷന് കാമ്പെയ്നിലും രാജ്യത്തിന്റെ ഉണര്‍വ് നാം കണ്ടിരുന്നു. അമൃത് മഹോത്സവത്തില്‍ രാജ്യസ്നേഹത്തിന്റെ അതേ ചൈതന്യം നമുക്ക് വീണ്ടും കാണാന്‍ കഴിഞ്ഞു. നമ്മുടെ പട്ടാളക്കാര്‍ ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളിലും രാജ്യത്തിന്റെ അതിര്‍ത്തികളിലും കടലിന്റെ നടുവിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ത്രിവര്‍ണ പതാക പ്രചരണത്തിനായി വ്യത്യസ്തമായ നൂതന ആശയങ്ങളുമായി ആളുകളും എത്തി, ചെറുപ്പക്കാരനായ ശ്രീ കൃഷ്ണീല്‍ അനിലിനെ പോലെ. ശ്രീ അനില്‍ ഒരു പസില്‍ കലാകാരനാണ്, അദ്ദേഹം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മനോഹരമായ ത്രിവര്‍ണ്ണ പതാകയുടെ മൊസൈക് ആര്‍ട്ട് സൃഷ്ടിച്ചു. കര്‍ണാടകയിലെ കോലാറില്‍ 630 അടി നീളവും 205 അടി വീതിയുമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ വേറിട്ട കാഴ്ച സമ്മാനിച്ചത്. ദിഘാലിപുഖുരി യുദ്ധസ്മാരകത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതിനായി അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം കൈകൊണ്ട് 20 അടി നീളമുള്ള ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. അതുപോലെ ഇന്‍ഡോറിലെ ആളുകള്‍ മനുഷ്യച്ചങ്ങലയിലൂടെ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി. ചണ്ഡീഗഢില്‍ യുവാക്കള്‍ ഭീമാകാരമായ മനുഷ്യ ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. ഈ രണ്ട് ശ്രമങ്ങളും ഗിന്നസ് റെക്കോര്‍ഡിലും ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടയില്‍, ഹിമാചല്‍ പ്രദേശിലെ ഗംഗോട്ട് പഞ്ചായത്തില്‍ നിന്ന് പ്രചോദനാത്മകമായ ഒരു ഉദാഹരണം കൂടി കണ്ടു. ഇവിടെ പഞ്ചായത്തിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ അതിഥി തൊഴിലാളികളുടെ മക്കളെ മുഖ്യാതിഥികളായി ഉള്‍പ്പെടുത്തി.
സുഹൃത്തുക്കളേ, അമൃത് മഹോത്സവത്തിന്റെ ഈ നിറങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കണ്ടു. ബോട്സ്വാനയില് താമസിക്കുന്ന പ്രാദേശിക ഗായകര്‍ 75 ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചു. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് ഈ 75 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വലിയ പ്രത്യേകത. അതുപോലെ, നമീബിയയില്‍ ഇന്തോ-നമീബിയന്‍ സാംസ്കാരിക-പരമ്പരാഗത ബന്ധങ്ങളെക്കുറിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ഒരു സന്തോഷകരമായ കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേന്ദ്ര ഗവണ്മെന്റിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ അവര്‍ 'സ്വരാജ്' ദൂരദര്ശന് സീരിയലിന്റെ പ്രദര്‍ശനം നടത്തി. ആ പ്രഥമ പ്രദര്‍ശനത്തിന് പോകാന്‍ എനിക്ക് അവസരം ലഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അറിയപ്പെടാതെ പോയ നായകന്മാരുടെയും നായികമാരുടെയും പ്രയത്നങ്ങള്‍ രാജ്യത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള മഹത്തായ സംരംഭമാണിത്. എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നു. അത് 75 ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഇത് സ്വയം കാണാനും നിങ്ങളുടെ വീട്ടിലെ കുട്ടികളെ കാണിക്കാനും സമയമെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, തിങ്കളാഴ്ച സ്കൂള്‍-കോളേജ് തുറക്കുമ്പോള്‍ അത് റെക്കോര്‍ഡുചെയ്ത് സ്കൂള്‍-കോളേജുകാര്‍ക്കും ഒരു പ്രത്യേക പ്രോഗ്രാം തയ്യാറാക്കാം. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പിറവിയിലെ ഈ മഹാരഥന്മാരേ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഒരു പുതിയ അവബോധം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2023 ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. രാജ്യത്തിന് വേണ്ടി, സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വേണ്ടി, നമ്മള് ചെയ്തുകൊണ്ടിരുന്ന എഴുത്തു പരിപാടികള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പൂര്‍വ്വികരുടെ അറിവും ദീര്ഘദൃഷ്ടിയും ദര്‍ശനവും ധ്യാനവും ഇന്നും എത്ര പ്രധാനമാണ്. അതിലേക്ക് ആഴ്ന്നിറങ്ങുമ്പോള് നമ്മില്‍ വിസ്മയം നിറയുന്നു. നമ്മുടെ ഋഗ്വേദം, ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ഋഗ്വേദത്തില്‍ ഇങ്ങനെ പറയുന്നു:-
'ഒമാന്‍-മാപോ മാനുഷി: അമൃക്തം ധാത് തൊകായ് തനയായ് ശം യോ:
യൂയം ഹിഷ്ഠ ഭിഷജോ മാതൃതമ വിശ്വസ്യ സ്ഥാതു: ജഗതോ ജനിത്രി:'
അര്‍ത്ഥം - ഓ ജലമേ, നീ മനുഷ്യരാശിയുടെ ഏറ്റവും നല്ല സുഹൃത്താണ്. നീ ജീവദാതാവാണ്, ഭക്ഷണം നിന്നില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു, നിന്നില്‍ നിന്നാണ് ഞങ്ങളുടെ മക്കള്‍ക്ക് ഹിതകരമായ് കാര്യങ്ങള്‍ നടക്കുന്നത്. അങ്ങ് ഞങ്ങളുടെ സംരക്ഷകനാണ്, എല്ലാ തിന്മകളില് നിന്നും ഞങ്ങളെ അകറ്റുന്നു. നീയാണ് ഏറ്റവും നല്ല ഔഷധം, നീയാണ് ഈ പ്രപഞ്ചത്തിന്റെ പരിപാലകന്.
ചിന്തിച്ചു നോക്കൂ, ജലത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സംസ്കാരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ അറിവ് കാണുമ്പോള്‍, നമുക്ക് ആവേശം തോന്നുന്നു, എന്നാല്‍ രാഷ്ട്രം ഈ അറിവിനെ അതിന്റെ ശക്തിയായി സ്വീകരിക്കുമ്പോള്‍, അവരുടെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുന്നു.
മന് കി ബാത്തില്‍ ഞാന്‍ നാല് മാസം മുമ്പ് അമൃത് സരോവരത്തെക്കുറിച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കും. അതിനുശേഷം, വിവിധ ജില്ലകളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഒത്തുകൂടി. സന്നദ്ധ സംഘടനകള്‍ ഒത്തുകൂടി, നാട്ടുകാര്‍ ഒത്തുകൂടി. ക്രമേണ, അമൃത് സരോവര്‍ നിര്‍മ്മാണം ഒരു ബഹുജന പ്രസ്ഥാനമായി മാറി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍, തന്റെ കടമകള്‍ തിരിച്ചറിയുകയും വരുംതലമുറകളോട് കരുതലും ഉണ്ടാകുമ്പോള്‍, കരുത്തും കൂടി ചേരുകയും, ദൃഢനിശ്ചയം ഉദാത്തമാവുകയും ചെയ്യും. തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് ഒരു മഹത്തായ ശ്രമത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞു. ഇവിടെ ഒരു പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു, അതിന്റെ പേര് 'മംഗ്ത്യ-വാല്യഥാണ്ട' എന്നാണ്. വനമേഖലയോട് ചേര്‍ന്നാണ് ഈ ഗ്രാമം. മഴക്കാലത്ത് ധാരാളം വെള്ളം കെട്ടിക്കിടക്കുന്ന ഒരു സ്ഥലം ഗ്രാമത്തിനടുത്തായി ഉണ്ടായിരുന്നു. ഗ്രാമവാസികള്‍ മുന്‍കൈയെടുത്ത്, ഇപ്പോള്‍ ഈ സ്ഥലം അമൃത് സരോവര്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിക്കുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ പെയ്ത മഴയില്‍ ഈ തടാകത്തില്‍ നല്ല പോലെ വെള്ളം നിറഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ മണ്ഡ്ലയിലെ മോച്ച ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച അമൃത് സരോവരത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഈ അമൃത് സരോവര്‍ കാന്ഹ ദേശീയ ഉദ്യാനത്തിനടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാല്‍ ഈ പ്രദേശത്തിന്റെ ഭംഗി കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലളിത്പൂരില്‍ പുതുതായി നിര്‍മിച്ച ഷഹീദ് ഭഗത്സിംഗ് അമൃത് സരോവറും ഏറെ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. നിവാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ഈ തടാകം നാല് ഏക്കറില്‍ പരന്നുകിടക്കുന്നു. തടാകത്തിന്റെ തീരത്തുള്ള തോട്ടം അതിന്റെ ഭംഗി കൂട്ടുന്നു. തടാകത്തിന് സമീപമുള്ള, 35 അടി ഉയരമുള്ള ത്രിവര്‍ണ്ണ പതാക കാണാന്‍ ദൂരദിക്കുകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. അമൃത് സരോവരത്തിന്റെ ഈ പ്രചാരണം കര്‍ണാടകയിലും തകൃതിയായി നടക്കുകയാണ്. ഇവിടെ ബാഗല്‍കോട്ട് ജില്ലയിലെ ബില്കേരൂര് ഗ്രാമത്തില്‍ ആളുകള്‍ വളരെ മനോഹരമായ അമൃത് സരോവര്‍ നിര്‍മ്മിച്ചു. വാസ്തവത്തില്‍, ഈ പ്രദേശത്ത്, മലയില്‍ നിന്ന് വെള്ളം ഇറങ്ങി, കര്‍ഷകര്‍ക്കും അവരുടെ വിളകള്‍ക്കും നാശനഷ്ടം കാരണം ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയായിരുന്നു. അമൃത് സരോവര്‍ നിര്‍മ്മിക്കാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം മുഴുവന്‍ ഒഴുക്കി മാറ്റി. ഇതോടെ പ്രദേശത്തെ വെള്ളപ്പൊക്ക പ്രശ്നത്തിനും പരിഹാരമായി. അമൃത് സരോവര്‍ അഭിയാന് ഇന്നത്തെ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മാത്രമല്ല, വരും തലമുറകള്‍ക്കും അത്രയും തന്നെ ആവശ്യമാണ്. ഈ പ്രചാരണത്തിന് കീഴില്‍, പല സ്ഥലങ്ങളിലും പഴയ ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുന്നു. മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനും അമൃത് സരോവര്‍ ഉപയോഗിക്കുന്നു. ഈ കുളങ്ങള്‍ കാരണം സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വര്‍ധിച്ചു. അതോടൊപ്പം അവയ്ക്ക് ചുറ്റും പച്ചപ്പും വളരുന്നു. ഇത് മാത്രമല്ല, അമൃത് സരോവറില്‍ മത്സ്യകൃഷി നടത്താനുള്ള ഒരുക്കങ്ങളിലും പലയിടത്തും ആളുകള്‍ വ്യാപൃതരാണ്. അമൃത് സരോവര്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കാനും ജലസംരക്ഷണത്തിനുമുള്ള ഈ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ ശക്തി നല്‍കാനും അവരെ മുന്നോട്ട് കൊണ്ടുപോകാനും ഞാന്‍ നിങ്ങളോട്, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അസമിലെ ബൊംഗായിഗാവില്‍ ശ്രദ്ധാര്‍ഹമായ ഒരു പദ്ധതി പ്രവര്‍ത്തിക്കുന്നു- പ്രോജക്റ്റ് സമ്പൂര്‍ണ. പോഷകാഹാരക്കുറവിനെതിരെ പോരാടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഈ പോരാട്ടത്തിന്റെ രീതിയും വളരെ സവിശേഷമാണ്. ഇതിന് കീഴില്‍, അങ്കണവാടിയിലെ ആരോഗ്യമുള്ള ഒരു കുട്ടിയുടെ അമ്മ എല്ലാ ആഴ്ചയും പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയുടെ അമ്മയെ കാണുകയും പോഷകാഹാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അതായത്, ഒരു അമ്മ മറ്റൊരു അമ്മയുടെ സുഹൃത്തായി മാറുന്നു, അവളെ സഹായിക്കുന്നു, അവളെ പഠിപ്പിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ, ഈ മേഖലയില്‍, ഒരു വര്‍ഷത്തിനുള്ളില്‍, 90 ശതമാനത്തിലധികം കുട്ടികളുടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പാട്ടും സംഗീതവും സ്തുതിഗീതങ്ങളും ഉപയോഗിക്കാനാകുമോ? മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ 'മേരാ ബച്ചാ അഭിയാന്' പരിപാടിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. ഇതിന് കീഴില്‍, ജില്ലയില്‍ ഭജന-കീര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ പോഷകാഹാര ഗുരുക്കള്‍ എന്ന് വിളിക്കപ്പെടുന്ന അധ്യാപകരെ വിളിച്ചു. സ്ത്രീകള്‍ ഒരുപിടി ധാന്യം അങ്കണവാടിയിലേക്ക് കൊണ്ടുവരികയും ഈ ധാന്യം ഉപയോഗിച്ച് ശനിയാഴ്ചകളില്‍ 'ബാല്‍ഭോജ്' സംഘടിപ്പിക്കുകയും ചെയ്യുന്ന മട്കാ പരിപാടിയും നടന്നു. ഇങ്ങനെ അങ്കണവാടികളില്‍ കുട്ടികളുടെ ഹാജര്‍ വര്‍ധിച്ചതോടെ പോഷകാഹാരക്കുറവും കുറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഝാര്‍ഖണ്ഡില്‍ തികച്ചും സമാനതകളില്ലാത്ത ഒരു പ്രചരണവും നടക്കുന്നു. ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് പാമ്പ്-ഏണി കളി ഒരുക്കിയിരിക്കുന്നത്. ഈ കളിയിലൂടെ കുട്ടികള്‍ നല്ലതും ചീത്തയുമായ ശീലങ്ങളെ കുറിച്ച് പഠിക്കുന്നു.
സുഹൃത്തുക്കളേ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട നിരവധി നൂതന പരീക്ഷണങ്ങളെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, കാരണം വരുംമാസത്തില്‍ നാമെല്ലാവരും ഈ പ്രചാരണത്തില്‍ ചേരേണ്ടതുണ്ട്. സെപ്തംബര്‍ മാസം ഉത്സവങ്ങള്‍ക്കും പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സമര്‍പ്പിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നമ്മള് പോഷണമാസം ആഘോഷിക്കുന്നു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നു. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതുജന പങ്കാളിത്തവും പോഷകാഹാര പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍, അങ്കണവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചു. പുരോഗതി പ്രതീക്ഷിക്കുന്ന എല്ലാ ജില്ലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്മക്കളെ പോഷണ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. പോഷകാഹാരക്കുറവിന്റെ പ്രശ്നത്തിനുള്ള പരിഹാരം ഈ ഘട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല - ഈ പോരാട്ടത്തില്‍, മറ്റ് പല സംരംഭങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ജല്‍ ജീവന് മിഷനെ എടുക്കുക, ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഈ ദൗത്യവും വലിയ സ്വാധീനം ചെലുത്തും. പോഷകാഹാരക്കുറവിന്റെ വെല്ലുവിളികളെ നേരിടുന്നതില്‍ സാമൂഹിക അവബോധ ശ്രമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വരുന്ന പോഷകാഹാര മാസത്തില്‍ മാല്‍ന്യൂട്രീഷന്‍ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചെന്നൈയില്‍ നിന്നുള്ള ശ്രീമതി ശ്രീദേവീ വരദരാജന് എനിക്കൊരു ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പ് അയച്ചു. അവര്‍ MyGov- യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്- പുതുവര്‍ഷം വരാന്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. വരുന്ന പുതുവത്സരം മില്ലറ്റു (തിന വിള) കളുടെ അന്താരാഷ്ട്ര വര്‍ഷമായി ആഘോഷിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാജ്യത്തിന്റെ ഒരു തിന വിള മാപ്പും അവര്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. മന് കി ബാത്തില്‍ വരാനിരിക്കുന്ന എപ്പിസോഡില്‍ നിങ്ങള്‍ക്ക് ഇത് ചര്‍ച്ച ചെയ്യാമോ എന്നും ചോദിച്ചു? എന്റെ നാട്ടുകാരില്‍ ഇത്തരമൊരു മനോഭാവം കാണുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. 2023 അന്താരാഷ്ട്ര തിന വിള വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം പാസാക്കിയത് നിങ്ങള്‍ ഓര്‍ക്കും. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും വളരെ സന്തോഷം തോന്നും. ഇന്ന്, ലോകമെമ്പാടും, നാടന്‍ ധാന്യമായ തിന വിളകളോടുള്ള ആവേശം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് എന്റെ ഒരു പരിശ്രമം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറെകാലങ്ങളായി വിദേശ അതിഥികള്‍ ഇന്ത്യയില്‍ വരുമ്പോള്‍, രാഷ്ട്രത്തലവന്മാര് ഇന്ത്യയില്‍ വരുമ്പോള്‍, ഇന്ത്യയിലെ തിനവിളകള്‍ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ബഹുമാന്യരായ ഇവര്‍, ഈ വിഭവം ഇഷ്ടപ്പെടുന്നു എന്നാണ് എനിക്ക് മനസിലാക്കാനായത്. മാത്രമല്ല അവര്‍ നമ്മുടെ നാടന്‍ ധാന്യങ്ങളെക്കുറിച്ച്, മില്ലറ്റുകളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. തിന വിളകള്‍, നാടന്‍ധാന്യങ്ങള്‍ ഇവയെല്ലാം, പുരാതനകാലം മുതല്‍ നമ്മുടെ കൃഷി, സംസ്കാരം, നാഗരികത എന്നിവയുടെ ഭാഗമാണ്. നമ്മുടെ വേദങ്ങളില്‍ തിന വിളകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെതന്നെ പുറനാനൂറിലും തൊല്‍കാപ്പിയത്തിലും പറയുന്നുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പോയാല്‍ അവിടെയുള്ളവരുടെ ഭക്ഷണത്തില്‍ പലതരത്തിലുള്ള തിന വിളകള്‍ തീര്‍ച്ചയായും കാണും. നമ്മുടെ സംസ്കാരം പോലെ തന്നെതിന വിളകള്‍ക്കും വൈവിധ്യം ഏറെയുണ്ട്. ജോവര്‍, ബജ്റ, റാഗി, സാവന്‍, കങ്നി, ചീന, കൊഡോ, കുട്ട്കി, കുട്ടു, ഇവയെല്ലാം തിന വിളകള്‍ ആണ് . ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിന വിളകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, അതിനാല്‍ ഈ സംരംഭം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കാരായ നമ്മുടെ ചുമലിലുമാണ്. നാമെല്ലാവരും ചേര്‍ന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണം. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തിന വിളകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും വേണം.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് നന്നായി അറിയാം, തിന വിളകള്‍ കര്‍ഷകര്‍ക്കും പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനകരമാണ്. വാസ്തവത്തില്‍, വിള വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാകും. ഇതിന് കൂടുതല്‍ വെള്ളം ആവശ്യമില്ല. നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് തിന വിളകള്‍ പ്രത്യേകിച്ചും പ്രയോജനകരമാണ്. അവയുടെ വൈക്കോലും മികച്ച കാലിത്തീറ്റയായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത്, യുവതലമുറ ആരോഗ്യകരമായ ജീവിതത്തിലും ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ രീതിയില്‍, തിന വിളകളില്‍ ധാരാളം പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പലരും ഇതിനെ സൂപ്പര്‍ ഫുഡ് എന്ന് വിളിക്കുന്നു. തിന വിളകള്‍ക്ക് ഒന്നല്ല, പല ഗുണങ്ങളുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു. ഇതോടൊപ്പം ഉദര, കരള്‍രോഗങ്ങള്‍ തടയുന്നതിനും ഇവ സഹായകമാണ്. നമ്മള് കുറച്ചുമുമ്പ് പോഷകാഹാരക്കുറവിനെക്കുറിച്ച് സംസാരിച്ചു. ഊര്‍ജവും പ്രോട്ടീനും നിറഞ്ഞതിനാല്‍ പോഷകാഹാരക്കുറവിനെതിരെ പോരാടാനും തിന വിളകള്‍ വളരെ പ്രയോജനകരമാണ്. ഇന്ന് രാജ്യത്ത് തിന വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, കര്‍ഷക ഉല്പാദക സംഘടനകള്‍ ( എഫ്.പി.ഒ) പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതുവഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയും. എന്റെ കര്‍ഷക സഹോദരീസഹോദരന്മാരോട് തിന വിളകള്‍, അതായത് നാടന്‍ ധാന്യങ്ങള്‍, കൂടുതല്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തിന വിളകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഉയര്‍ന്നുവരുന്നത് സന്തോഷകരമാണ്. ഇവയില്‍ ചിലര്‍ മില്ലറ്റ് കുക്കികള്‍ ഉണ്ടാക്കുന്നു, ചിലര്‍ മില്ലറ്റ് പാന്‍ കേക്കുകളും ദോശയും ഉണ്ടാക്കുന്നു. മില്ലറ്റ് എനര്‍ജി ബാറുകളും മില്ലറ്റ് ബ്രേക്ക്ഫാസ്റ്റും തയ്യാറാക്കുന്ന ചിലരുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവ സീസണില്‍, മിക്ക വിഭവങ്ങളിലും നമുക്ക് മില്ലറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഇത്തരം വിഭവങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം, അതുവഴി തിനവിളകളെകളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയിലെ ജോര്‍സിംഗ് ഗ്രാമത്തില്‍ നിന്ന് ഞാന്‍ ഒരു വാര്‍ത്ത കണ്ടു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു മാറ്റത്തെ കുറിച്ചായിരുന്നു ഈ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍, ഈ മാസം ജോര്‍സിംഗ് ഗ്രാമത്തില്‍, 4-ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വാതന്ത്ര്യദിനം മുതല്‍ ആരംഭിച്ചു. ഗ്രാമത്തില്‍ വൈദ്യുതി എത്തിയപ്പോള്‍ മുമ്പ് ആളുകള്‍ സന്തോഷിച്ചതുപോലെ, ഇപ്പോള്‍, പുതിയ ഇന്ത്യയില്‍, 4-ജി എത്തുമ്പോള്‍ അതേ സന്തോഷം അനുഭവിക്കുന്നു. അരുണാചല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ 4-ജിയുടെ രൂപത്തില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടായി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒരു പുതിയ പ്രഭാതം കൊണ്ടുവന്നു. ഒരുകാലത്ത് വന്‍ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന സൗകര്യങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളിലേക്കും എത്തിച്ചു. ഇതുമൂലം രാജ്യത്ത് പുതിയ ഡിജിറ്റല്‍ സംരംഭകര്‍ ജനിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ശ്രീ സേഠാ സിംഗ് റാവത്ത് 'ദര്‍ജി ഓണ്‍ലൈന്‍' ഇ-സ്റ്റോര്‍ നടത്തുന്നു. എന്താണ് സംഭവമെന്ന് നിങ്ങള്‍ ചിന്തിക്കും, തയ്യല്ക്കാരന് ഓണ്‍ലൈനില്‍! യഥാര്‍ത്ഥത്തില്‍, സേഠാ സിംഗ് റാവത്ത് കോവിഡിന് മുമ്പ് തയ്യല്‍ ജോലി ചെയ്യാറുണ്ടായിരുന്നു.കോവിഡ് വന്നപ്പോള്‍ ശ്രീ റാവത്ത് ഈ വെല്ലുവിളി ഒരു ബുദ്ധിമുട്ടായിട്ടല്ല, മറിച്ച് ഒരു അവസരമായാണ് എടുത്തത്. അദ്ദേഹം 'കോമണ്‍ സര്‍വീസ് സെന്ററില്‍' അതായത് സി എസ് സി ഇ-സ്റ്റോറില്‍ ചേര്‍ന്നു, ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ വന്‍തോതില്‍ മാസ്കുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നത് അദ്ദേഹം കണ്ടു. അയാള്‍ കുറച്ച് സ്ത്രീകളെ ജോലിക്ക് നിയോഗിച്ച് മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇതിനുശേഷം അദ്ദേഹം 'ദര്‍ജി ഓണ്‍ലൈന്‍' എന്ന പേരില്‍ തന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു. അതില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ വില്ക്കാന് തുടങ്ങി. ഇന്ന്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയില്‍, ശ്രീ സേഠാ സിംഗിന്റെ പ്രവര്‍ത്തനം വളരെയധികം വര്‍ദ്ധിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നു. നൂറുകണക്കിന് സ്ത്രീകള്‍ക്ക് അദ്ദേഹം ഇവിടെ തൊഴില്‍ നല്‍കിയിട്ടുണ്ട്. യു പി യിലെ ഉന്നാവില്‍ താമസിക്കുന്ന ശ്രീ ഓംപ്രകാശ് സിംഗിനെ ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സംരംഭകനാക്കി. അദ്ദേഹം തന്റെ ഗ്രാമത്തില്‍ ആയിരത്തിലധികം ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ സ്ഥാപിച്ചു. ശ്രീ ഓംപ്രകാശ് തന്റെ കോമണ്‍ സര്‍വീസ് സെന്ററിന് ചുറ്റും ഒരു സൗജന്യ വൈഫൈ സോണും സൃഷ്ടിച്ചിട്ടുണ്ട്. അത് ആവശ്യക്കാര്‍ക്ക് വളരെയധികം സഹായകരമാണ്. ശ്രീ ഓംപ്രകാശിന്റെ ജോലിഭാരം വര്‍ധിച്ചതിനാല്‍ അദ്ദേഹം 20-ലധികം പേരെ ജോലിക്കെടുത്തു. ഇവര്‍ ഗ്രാമങ്ങളിലെ സ്കൂളുകള്‍, ആശുപത്രികള്‍, തഹസില്‍ദാര്‍ ഓഫീസുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന് നല്‍കുകയും അതിലൂടെ തൊഴില്‍ നേടുകയും ചെയ്യുന്നു. കോമണ്‍ സര്‍വീസ് സെന്റര്‍ പോലെ, ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍, അതായത് ജി ഇ എം പോര്‍ട്ടലില്‍ ഇത്തരം എത്ര വിജയഗാഥകള്‍ കാണുന്നു.
സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ നിന്ന് എനിക്ക് അത്തരം നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു, അത് ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എന്നോട് പങ്കിടുന്നു. നമ്മുടെ യുവസുഹൃത്തുക്കള്‍ പഠിക്കുകയും അറിവുനേടുകയും ചെയ്യുന്ന രീതിയെ ഇന്റര്‍നെറ്റ് മാറ്റിമറിച്ചു. ഉദാഹരണത്തിന്, യു പി.യിലെ ഗുഡിയ സിംഗ് ഉന്നാവിലെ അമോയ ഗ്രാമത്തിലുള്ള അവളുടെ ഭര്‍തൃഗൃഹത്തില്‍ വന്നപ്പോള്‍, അവള് തന്റെ പഠനത്തെക്കുറിച്ച് വിഷമിച്ചു. പക്ഷേ, ഭാരത് നെറ്റ് അവളുടെ ആശങ്ക പരിഹരിച്ചു. ഗുഡിയ ഇന്റര്‍നെറ്റിലൂടെ തന്റെ പഠനം തുടര്‍ന്നു. ബിരുദവും പൂര്‍ത്തിയാക്കി. ഗ്രാമ-ഗ്രാമങ്ങളിലെ അത്തരത്തിലുള്ള എത്രയോ ജീവിതങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്നിലൂടെ പുതിയ ശക്തി പ്രാപിക്കുന്നു. ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സംരംഭകരെ കുറിച്ച് നിങ്ങള്‍ക്ക് കഴിയുന്നത്ര എനിക്ക് എഴുതുകയും അവരുടെ വിജയഗാഥകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കുകയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള മന് കി ബാത്ത് ശ്രോതാവായ ശ്രീ രമേഷില്‍ നിന്ന് കുറച്ചുനാള്‍ മുന്‍പ് എനിക്ക് ഒരു കത്ത് ലഭിച്ചു. ശ്രീ രമേഷ് തന്റെ കത്തില്‍ പര്‍വതങ്ങളുടെ നിരവധി ഗുണങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വതങ്ങളിലെ വാസസ്ഥലങ്ങള്‍ വളരെ ദൂരെയായിരിക്കാം, എന്നാല്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം വളരെ അടുത്താണ് എന്ന് അദ്ദേഹം എഴുതി. തീര്‍ച്ചയായും, പര്‍വതങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതത്തില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാന്‍ കഴിയും. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ അകപ്പെട്ടില്ലെങ്കില്‍ നമുക്ക് അവയെ അനായാസം തരണം ചെയ്യാം, രണ്ടാമത്തേത്, പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് നമുക്ക് എങ്ങനെ സ്വയംപര്യാപ്തരാകാം എന്നതാണ്, മലനിരകളുടെ ജീവിതശൈലിയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ആടുത്ത പാഠം. ഞാന്‍ സൂചിപ്പിച്ച ആദ്യ പാഠം, അതിന്റെ മനോഹരമായ ഒരു ചിത്രം ഈ ദിവസങ്ങളില്‍ സ്പിതി മേഖലയില്‍ കാണുന്നു. സ്പിതി ഒരു ആദിവാസി മേഖലയാണ്. ഇവിടെ, ഈ ദിവസങ്ങളില്‍ പട്ടാണി പയര്‍ പറിക്കല്‍ നടക്കുന്നു. മലയോര ഫാമുകളില്‍ ഇത് ശ്രമകരവും ബുദ്ധിമുട്ടുള്ളതുമായ ജോലിയാണ്. എന്നാല്‍ ഇവിടെ, ഗ്രാമത്തിലെ സ്ത്രീകള്‍ ഒത്തുകൂടി, പരസ്പരം പറമ്പില്‍ നിന്ന് പയറ് പറിക്കുന്നു. ഈ ജോലിയ്ക്കൊപ്പം 'ഛപ്രാ മാഝി ഛപ്രാ' എന്ന പ്രാദേശിക ഗാനവും സ്ത്രീകള്‍ ആലപിക്കുന്നു. അതായത് ഇവിടെ പരസ്പര സഹകരണവും നാടോടി പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണം സ്പിതിയിലും കാണാം. സ്പിതിയില്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ ചാണകം ഉണക്കി ചാക്കില്‍ നിറയ്ക്കുന്നു. ശൈത്യകാലം വരുമ്പോള്‍, ഈ ചാക്കുകള്‍ പശു താമസിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നു, അതിനെ ഇവിടെ ഖൂദ് എന്ന് വിളിക്കുന്നു. മഞ്ഞുവീഴ്ചയ്ക്കിടയിലും ഈ ചാക്കുകള്‍ പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് സംരക്ഷണം നല്കുന്നു. മഞ്ഞുകാലം കഴിഞ്ഞാല്‍ ഈ ചാണകം വയലുകളില്‍ വളമായി ഉപയോഗിക്കുന്നു. അതായത്, മൃഗങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവയുടെ സംരക്ഷണം, കൂടാതെ വയലുകള്‍ക്ക് വളം. കൃഷിച്ചെലവും കുറവാണ്, പാടത്ത് വിളവും കൂടുതലാണ്. അതുകൊണ്ടാണ് ഈ പ്രദേശം ഇക്കാലത്ത് പ്രാകൃതിക കൃഷിക്ക് പ്രചോദനമാകുന്നത്.
സുഹൃത്തുക്കളേ, നമ്മുടെ മറ്റൊരു മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലും ഇത്തരം അഭിനന്ദനാര്‍ഹമായ നിരവധി ശ്രമങ്ങള്‍ കാണുന്നുണ്ട്. പലതരത്തിലുള്ള ഔഷധങ്ങളും സസ്യങ്ങളും ഉത്തരാഖണ്ഡില്‍ കാണപ്പെടുന്നു. അവ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അതിലൊന്നാണ് ബേഡു എന്ന ഫലം. ഹിമാലയന്‍ അത്തി എന്നും ഇത് അറിയപ്പെടുന്നു. ഈ പഴത്തില്‍, ധാതുക്കളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. ആളുകള്‍ ഇത് പഴമായി മാത്രമല്ല ഉപയോഗിക്കുന്നത്. പല രോഗങ്ങളുടെയും ചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഈ പഴത്തിന്റെ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇപ്പോള്‍ ബേഡു ജ്യൂസ്, ജാം, ചട്ണി, അച്ചാറുകള്‍, ഉണക്കിയെടുത്ത ഡ്രൈ ഫ്രൂട്ട്സ് എന്നിവ വിപണിയില്‍ എത്തിയിട്ടുണ്ട്. പിത്തോറഗഡ് ഭരണകൂടത്തിന്റെ മുന്‍കൈയും നാട്ടുകാരുടെ സഹകരണവും കൊണ്ട് വ്യത്യസ്ത രൂപങ്ങളില്‍ ബേഡുവിനെ വിപണിയിലെത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പഹാഡീ ഫിഗ് എന്ന പേരില്‍ ബേഡുവിനെ ഓണ്‍ലൈന്‍ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതുമൂലം കര്‍ഷകര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗം ലഭിച്ചുവെന്നു മാത്രമല്ല, ബേഡുവിന്റെ ഔഷധഗുണത്തിന്റെ ഖ്യാതി ദൂരവ്യാപകമായി എത്തിത്തുടങ്ങി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന് കി ബാത്തിന്റെ തുടക്കത്തില്‍ നാം സ്വാതന്ത്ര്യത്തിന്റെു അമൃത് മഹോത്സവത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്വാതന്ത്ര്യദിനം എന്ന മഹത്തായ ആഘോഷത്തോടൊപ്പം ഇനിയുമേറെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ വരാനിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഗണപതിയുടെ ആരാധനയുടെ ഉത്സവം ഗണേശ ചതുര്‍ത്ഥി ആണ്. ഗണപതി ചതുര്‍ത്ഥി, അതായത് ഗണപതി ബപ്പയുടെ അനുഗ്രഹത്തിന്റെ ഉത്സവം. ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ആഗസ്റ്റ് 30-നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിലും നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അര്‍ത്ഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവങ്ങള്‍ക്കൊപ്പം, നാളെ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന്, ദേശീയ കായിക ദിനമായും ആഘോഷിക്കും. നമ്മുടെ യുവ കളിക്കാര്‍ ആഗോള വേദികളില്‍ ത്രിവര്‍ണ്ണ പതാകയുടെ മഹത്വം ഉയര്‍ത്തുന്നത് തുടരട്ടെ, ഇത് ധ്യാന്‍ചന്ദ് ജിക്കുള്ള നമ്മുടെ ആദരാഞ്ജലിയാകും. നമുക്കെല്ലാവര്‍ക്കും രാജ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കാം. ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. അടുത്തമാസം, വീണ്ടും മന് കി ബാത്തിലൂടെ നിങ്ങളുമായി ഒത്തുചേരാം .
വളരെയധികം നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
ഇത് മന് കി ബാത്തിന്റെ 91-ാം പതിപ്പാണ്. നമ്മള് മുന്‍പ് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പല പല വിഷയങ്ങളിലും സ്വന്തം അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഇപ്രാവശ്യത്തെ മന് കി ബാത്തിന് ഒരു പ്രധാന സവിശേഷതയുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു എന്നതാണ് കാരണം. നാമെല്ലാവരും വളരെ അത്ഭുതകരമായ, ചരിത്രപരമായ ആ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുകയാണ്. ഈശ്വരന് ഈ വലിയ ഭാഗ്യമാണ് നമുക്ക് തന്നിരിക്കുന്നത്.
നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മള് അടിമത്തത്തിന്റെ കാലത്താണ് ജനിച്ചിരുന്നതെങ്കില്‍ ഈ ഒരു ദിവസത്തെ കുറിച്ച് നമുക്ക് സങ്കല്പിക്കാന് സാധിക്കുമായിരുന്നോ? അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ആ പിടച്ചില്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള ആ പാരവശ്യം എത്ര വലുതായിരുന്നിരിക്കും. ആ കാലത്തായിരുന്നെങ്കില്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ഭാരതീയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി, മല്ലടിച്ച് ജീവത്യാഗം ചെയ്യുന്നത് നമ്മളും കാണുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ ഹിന്ദുസ്ഥാന്‍ എന്നാണ് സ്വാതന്ത്ര്യം നേടുന്നത് എന്ന സ്വപ്നവുമായിട്ടായിരിക്കും ഓരോ പ്രഭാതത്തിലും നാം ഉണരുക. ഒരുപക്ഷേ, നമ്മളും 'വന്ദേമാതരം' പാടിക്കൊണ്ട്, 'ഭാരത് മാതാ കി ജയ്' വിളിച്ചുകൊണ്ട് വരും തലമുറയ്ക്കു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുമായിരുന്നു. സ്വന്തം യുവത്വം ഹോമിക്കുമായിരുന്നു.
സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള് എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി മാറിയിരിക്കുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. സമൂഹത്തിലെ ഓരോ വിഭാഗത്തില്‍പ്പെട്ടവരും ഇതുമായി ബന്ധപ്പെട്ട് പല പരിപാടികളിലും പങ്കെടുക്കുന്നു. ഇതില്‍ ഒരു പരിപാടിയാണ് ഈ മാസം ആദ്യം മേഘാലയയില്‍ നടന്നത്. മേഘാലയയിലെ വീരനായ യോദ്ധാവ് യു. ടിരോത് സിംഗിന്റെ ചരമദിനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സ്മരിച്ചു. ഖാസി ഹില്‍സില്‍ അധികാരം സ്ഥാപിക്കാനും അവിടത്തെ സംസ്കാരത്തിന് പ്രഹരം ഏല്‍പ്പിക്കാനും ശ്രമിച്ച വെള്ളക്കാരുടെ ഗൂഢാലോചനയെ ചെറുത്തു തോല്‍പ്പിക്കാന്‍ ടിരോത് സിംഗ് ശ്രമിച്ചു. ചരമദിന പരിപാടിയില്‍ ഒരുപാട് കലാകാരന്മാര് മനോഹരമായി അവരവരുടെ കലാവൈഭവം പ്രകടിപ്പിച്ചു. അതുവഴി ചരിത്രത്തെ ജീവസ്സുറ്റതാക്കി. ഇതില്‍ മേഘാലയയുടെ മഹത്തായ സംസ്കാരം വിളിച്ചോതുന്ന ഒരു കാര്‍ണിവല്‍ അവതരിപ്പിക്കപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കര്‍ണ്ണാടകയില്‍ 'അമൃത ഭാരതീ കന്നടാര്‍ത്ഥി' എന്ന പേരില്‍ ഒരു പാരിപാടി സംഘടിപ്പിക്കപ്പെട്ടു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ 75 സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ഗംഭീരമായ പരിപാടി നടത്തപ്പെട്ടു. അതില്‍ കര്‍ണ്ണാടകത്തിലെ മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിക്കുന്നതിനോടൊപ്പം പ്രാദേശിക സാഹിത്യസംബന്ധിയായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും ശ്രമം നടന്നു.
സുഹൃത്തുക്കളേ, ഈ ജൂലായില്‍ 'സ്വാതന്ത്ര്യത്തിന്റെ തീവണ്ടിയും റെയില്‍വേ സ്റ്റേഷനും' എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പങ്കിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല റെയില്‍വേ സ്റ്റേഷനുകളും നമ്മുടെ നാട്ടിലുണ്ട്. ഈ റെയില്‍വേ സ്റ്റേഷനുകളെ കുറിച്ച് അറിയുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടും. ഝാര്‍ഖണ്ഡിലെ 'ഗോമോ ജംഗ്ഷന്' ഇപ്പോള്‍ 'നേതാജി സുഭാഷ്ചന്ദ്രബോസ് ജംഗ്ഷന് ഗോമോ' എന്നാണ് ഔദ്യോഗികമായി ഇപ്പോള്‍ അറിയപ്പെടുന്നത്. എന്തുകൊണ്ടെന്നറിയാമോ? കാല്‍കാ മെയിലില്‍ സഞ്ചരിക്കവേ ഇതേ സ്റ്റേഷനില്‍ വെച്ചാണ് സുഭാഷ് ചന്ദ്രബോസിന് ബ്രിട്ടീഷുകാരെ കബളിപ്പിക്കാനായത്. നിങ്ങളെല്ലാവരും ലഖ്നൗവിന് അടുത്തുള്ള കാകോരി റെയില്‍വേ സ്റ്റേഷനെപ്പറ്റി കേട്ടുകാണും. രാമപ്രസാദ ബിസ്മില്‍, അശ്ഫാക് ഉല്ലാഖാന് മുതലായ ധീരന്മാരുടെ പേരുകള്‍ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതുവഴി യാത്ര ചെയ്ത ഇംഗ്ലീഷുകാരുടെ ഖജനാവ് കൊള്ളയടിക്കുകവഴി ഈ ധീര വിപ്ലവകാരികള്‍ അവരുടെ ശക്തി അറിയിക്കുകയാണ് ചെയ്തത്. നിങ്ങള്‍ തമിഴ്നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു തൂത്തുക്കുടി ജില്ലയിലെ 'വാഞ്ചി മണിയാച്ചി ജംഗ്ഷനെ'പ്പറ്റി അറിയാന്‍ കഴിയും. ഈ സ്റ്റേഷന് തമിഴ് സ്വാതന്ത്ര്യസമരസേനാനി വാഞ്ചിനാഥന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് 25 വയസ്സുകാരന് വാഞ്ചി ബ്രിട്ടീഷ് കളക്ടര്‍ക്ക് അദ്ദേഹത്തിന്റെ ചെയ്തിയ്ക്കു ശിക്ഷ നല്‍കിയത്.
സുഹൃത്തുക്കളേ, ആ പട്ടിക വളരെ വലുതാണ്. രാജ്യത്തിലെ ഇരുപത്തിനാല് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 75 റെയില്‍വേ സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ 75 റെയില്‍വേ സ്റ്റേഷനുകളും വളരെ ഭംഗിയായി അലങ്കരിക്കുകയാണ്. ഈ സ്റ്റേഷനുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളും നിങ്ങളുടെ സമീപത്തുള്ള ഐതിഹാസികമായ സ്റ്റേഷന് തീര്‍ച്ചയായും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്തുക തന്നെ വേണം. അപ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതുവരെ നമുക്ക് അറിയാന്‍ കഴിയാതിരുന്ന ചരിത്രത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ കഴിയും. സ്വന്തം സ്കൂളിലെ ചെറിയ കുട്ടികളെ ഇങ്ങനെയുള്ള സ്റ്റേഷനുകളില്‍ കൊണ്ടുപോയി സംഭവങ്ങളെല്ലാം അവരെ പറഞ്ഞു കേള്‍പ്പിക്കുകയും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം എന്നാണ് സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും എനിക്കു പറയാനുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര് ഘര്‍ തിരംഗ, ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക' എന്ന സവിശേഷമായ പരിപാടി സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നിങ്ങളും സ്വന്തം വീടുകളില്‍ തീര്‍ച്ചയായും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം. ത്രിവര്‍ണ്ണ പതാക നമ്മെ ഐക്യപ്പെടുത്തുന്നു, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടു മുതല്‍ 15 വരെ ത്രിവര്‍ണ്ണ പതാകയെ സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ പിക്ചറാക്കാനുള്ള ഒരു നിര്‍ദ്ദേശവും ഞാന്‍ നിങ്ങളുടെ മുന്നില്‍ വെയ്ക്കുകയാണ്. ആഗസ്റ്റ് രണ്ട് എന്ന തീയതിക്ക് നമ്മുടെ ത്രിവര്‍ണ്ണ പതാകയുമായി ഒരു വിശേഷബന്ധം ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ? പിംഗലി വെങ്കയ്യയുടെ ജന്മ വാര്‍ഷിക ദിനമാണ് അന്ന്. അദ്ദേഹമാണ് നമ്മുടെ ദേശീയപതാക രൂപകല്‍പ്പന ചെയ്തത്. ഞാന്‍ ആദരപൂര്‍വ്വം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്. നമ്മുടെ ദേശീയപതാകയെ കുറിച്ച് സംസാരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മാഡം കാമാ എന്ന വിപ്ലവകാരിയായ മഹതിയെ സ്മരിക്കുകയാണ്. ത്രിവര്‍ണ്ണ പതാക രൂപകല്‍പ്പന ചെയ്തതില്‍ അവരുടെ പങ്ക് വളരെ മഹത്തരമാണ്.
പ്രിയമുള്ള സുഹൃത്തുക്കളേ, നമ്മള് നാട്ടുകാരെല്ലാവരും വളരെ നിഷ്ഠയോടു കൂടി സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റണം എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും മഹത്തായ സന്ദേശം. എന്നാല്‍ മാത്രമേ എണ്ണമറ്റ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം നമുക്ക് പൂര്‍ണ്ണമാക്കാന്‍ കഴിയൂ. അവരുടെ സ്വപ്നത്തിലെ ഭാരതം കെട്ടിപ്പടുക്കാന്‍ കഴിയൂ. അതുകൊണ്ട് ഇനി വരാന്‍ പോകുന്ന 25 വര്‍ഷം എന്ന ആ അമൃതകാലഘട്ടം ഓരോ ഭാരതീയനും കര്‍ത്തവ്യം നിറവേറ്റാനുള്ള കാലം പോലെ തന്നെയാണ്. രാജ്യത്തെ സ്വതന്ത്രമാക്കിയ നമ്മുടെ ധീരസേനാനികള്‍ ഈ ചുമതല നമ്മെ ഏല്‍പ്പിച്ചിട്ടാണ് കടന്നുപോയത്. അത് നമുക്ക് പൂര്‍ണ്ണമായും നിറവേറ്റേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കൊറോണയ്ക്കെതിരായി നമ്മുടെ യുദ്ധം ഇപ്പോഴും നിലനില്ക്കുന്നു. ലോകം മുഴുവന്‍ ഇപ്പോഴും ഇതുമായി മല്ലിടുന്നു. ജനങ്ങള്‍ക്ക് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിലുള്ള ഏറിവരുന്ന താല്പര്യം ഇതില്‍ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ പദ്ധതി എത്രമാത്രം ഫലപ്രദമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആയുഷ് ആഗോളതലത്തില്‍ ഇതിനായി പ്രധാന പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ലോകത്തെമ്പാടും ആയുര്‍വേദത്തിനോടും ഭാരതീയ മരുന്നുകളോടുമുള്ള താല്പര്യം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആയുഷ് എക്സ്പോര്‍ട്ടില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതിനു കാരണം ഇതാണ്. മാത്രമല്ല, ഈ മേഖലയില്‍ പല പുതിയ സ്റ്റാര്‍ട്ടപ്പുകളും വരുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. ഈ അടുത്തകാലത്ത് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് നടന്നു. ഈ ഉച്ചകോടിയില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊപ്പോസലുകള്‍ കിട്ടി എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേയ്ക്കാം. കൊറോണക്കാലത്ത് ഔഷധസസ്യങ്ങളുടെ റിസര്‍ച്ചില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വളരെയധികം ഗവേഷണപഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇത് എന്തായാലും നല്ലൊരു തുടക്കമാണ്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട് മഹത്തരമായ പ്രയത്നങ്ങള്‍ നടക്കുന്നു. ഈ ജൂലൈ മാസത്തില്‍ തന്നെ 'ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം' ലോഞ്ച് ചെയ്യപ്പെട്ടു. നമ്മുടെ വേരുകളുമായി ചേരുന്നതിന് ഡിജിറ്റല്‍ ലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉദാഹരണമാണ് ഇത്. സംരക്ഷിത ചെടികള്‍ അഥവാ ചെടികളുടെ ഭാഗങ്ങളുടെ ഡിജിറ്റല്‍ ഇമേജിന്റെ താല്പര്യജനകമായ സംഗ്രഹമാണ് ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം. ഇവ വെബുകളില്‍ സുലഭമാണ്. ഈ വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ ഒരുലക്ഷത്തിലധികം സ്പെസിമെന്‍സുമായി ബന്ധപ്പെട്ട് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ലഭ്യമാണ്. ഭാരതത്തിന്റെ സസ്യവൈവിദ്ധ്യത്തിന്റെ സമൃദ്ധമായ ചിത്രം വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ കാണപ്പെടുന്നു. ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം ഭാരതീയ സസ്യജാലങ്ങളുടെ ഗവേഷണത്തിന് മഹത്തായ റിസോഴ്സ് ആകുമെന്ന് ഞാന്‍ കരുതുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന് കീ ബാത്തിലൂടെ ഓരോ പ്രാവശ്യവും നമ്മള്, നമ്മളില്‍ ആഹ്ലാദമുണര്‍ത്തുന്ന, നമ്മുടെ നാട്ടുകാരുടെ വിജയഗാഥകള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. അങ്ങനെയുള്ള വിജയഗാഥ ചുണ്ടില്‍ പുഞ്ചിരി പടര്‍ത്തുമെങ്കില്‍, നാവില്‍ മാധുര്യം ഉണര്ത്തുമെങ്കില് അതിനെ നമ്മള് സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ എന്നുപറയും. നമ്മുടെ കൃഷിക്കാര്‍ ഈയിടെ തേന്‍ ഉല്പാദനത്തില് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തേനിന്റെ മാധുര്യം നമ്മുടെ കൃഷിക്കാരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്. അവരുടെ വരുമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. ഹരിയാനയിലെ യമുനാ നഗറില്‍ സുഭാഷ് കംബോജ് എന്നു പേരുള്ള തേനീച്ച വളര്ത്തുകാരന് സുഹൃത്തുണ്ട്. ശാസ്ത്രീയമായി തേനീച്ച പരിപാലനം ചെയ്യുവാനുള്ള പരിശീലനം സിദ്ധിച്ചയാളാണ് ശ്രീ സുഭാഷ്. അദ്ദേഹം കേവലം ആറ് കൂടുമായാണ് ആദ്യം സംരംഭം ആരംഭിച്ചത്. ഇന്ന് അദ്ദേഹം ഏകദേശം രണ്ടായിരം കൂടുകളില്‍ തേനീച്ചകളെ വളര്‍ത്തുന്നുണ്ട്. അദ്ദേഹം ഉല്പാദിപ്പിക്കുന്ന തേന്‍ പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. ജമ്മുവിലെ പല്ലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീ വിനോദ് കുമാര്‍ 1500 ലധികം തേനീച്ച കോളനികള്‍ പരിപാലിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അദ്ദേഹം റാണി തേനീച്ച പരിപാലനത്തില്‍ പരിശീലനം നേടി. ഇതിലൂടെ അദ്ദേഹം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. ശ്രീ മധുകേശ്വര്‍ ഹെഗ്ഡേ കര്‍ണ്ണാടകത്തിലെ ഒരു കൃഷിക്കാരനാണ്. താന്‍ ഭാരത സര്‍ക്കാരില്‍ നിന്നും 50 തേനീച്ച കോളനികള്‍ക്കായുള്ള സബ്സിഡി എടുത്തിരുന്നു എന്ന് ശ്രീ മധുകേശ്വര്‍ പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ പക്കല്‍ 800 ല്‍പ്പരം കോളനികള്‍ ഉണ്ടെന്നു മാത്രമല്ല, ധാരാളം ടണ്‍ തേന്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ പല പുതുമകളും ആവിഷ്ക്കരിച്ചു. ഞാവല്‍ തേന്‍, തുളസി തേന്‍, നെല്ലിക്ക തേന്‍ തുടങ്ങിയ സസ്യങ്ങളില്‍ നിന്ന് എടുക്കുന്ന തേനിന്റെ വിവിധ ഇനങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. ശ്രീ മധുകേശ്വറിന്റെ തേനുല്പാദനത്തിലെ പുതുമയും വിജയവും അദ്ദേഹത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്നതു തന്നെയാണ്.
സുഹൃത്തുക്കളേ, തേനിന് നമ്മുടെ പരമ്പരാഗത ആരോഗ്യശാസ്ത്രത്തില്‍ എത്രയേറെ പ്രാധാന്യമാണുള്ളതെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തേനിനെ അമൃത് എന്നാണ് പറഞ്ഞിരിക്കുന്നത്. തേന്‍ നമുക്ക് സ്വാദ് മാത്രമല്ല, ആരോഗ്യവും പ്രദാനം ചെയ്യുന്നു. തേന്‍ ഉല്പാദനരംഗത്ത് ഇന്ന് അനേകം സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ഡിഗ്രി എടുത്ത യുവാക്കളും ഇതില്‍ സ്വയംതൊഴില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് യു പിയിലെ ഖോരക്പുരിലെ ശ്രീ നിമിത് സിംഗ്. ശ്രീ നിമിത് ബി ടെക്കുകാരനാണ്. അദ്ദേഹത്തിന്റെ അച്ഛന് ഡോക്ടറുമാണ്. എന്നാല്‍ പഠിത്തം കഴിഞ്ഞശേഷം ശ്രീ നിമിത് ജോലിക്കു പകരം സ്വയംതൊഴില്‍ ചെയ്യാനുള്ള തീരുമാനം എടുത്തു. അദ്ദേഹം തേന്‍ ഉല്പാദനം തൊഴിലായി സ്വീകരിച്ചു. ഗുണനിലവാര പരിശോധനകള്‍ക്കായി ലഖ്നൗവില്‍ സ്വന്തമായി ഒരു ലാബും ഉണ്ടാക്കി. ശ്രീ നിമിത് ഇപ്പോള്‍ തേനില്‍ നിന്നും മെഴുകില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. കൂടാതെ പല നാട്ടില്‍ പോയി കര്‍ഷകര്‍ക്ക് പരിശീലനവും നല്കുന്നു. ഇതുപോലുള്ള ചെറുപ്പക്കാരുടെ ശ്രമഫലമായാണ് നമ്മുടെ രാജ്യം ഇന്ന് ഇത്ര വലിയ തേന്‍ ഉല്പാദക രാജ്യമായി മാറുന്നത്. നമ്മുടെ രാജ്യത്ത് തേനിന്റെ കയറ്റുമതി കൂടി എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നമ്മുടെ രാജ്യം നാഷണല്‍ ബീ കീപ്പിംഗ് ആന്‍ഡ് ഹണി മിഷന് എന്ന പദ്ധതി തുടങ്ങി. കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിച്ചു. അങ്ങനെ നമ്മുടെ തേനിന്റെ മാധുര്യം ലോകമെമ്പാടും വ്യാപിച്ചു. ഈ മേഖലയില്‍ ഇനിയും വലിയ സാധ്യതകളുണ്ട്. നമ്മുടെ യുവാക്കള്‍ ഇത്തരം അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് ഹിമാചല്‍ പ്രദേശിലെ മന് കീ ബാത്ത് ശ്രോതാവ് ശ്രീമാന്‍ ആശിഷ് ബഹല്‍ജീയുടെ കത്ത് കിട്ടി. അദ്ദേഹം കത്തില്‍ ചമ്പയിലെ 'മിഞ്ചര്‍ മേള'യെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ചോളത്തിന്റെ പൂവിനെയാണ് മിഞ്ചര്‍ എന്നുപറയുന്നത്. ചോളം പൂവിടുമ്പോള്‍ മിഞ്ചര്‍ മേള അഥവാ മിഞ്ചര്‍ ഉത്സവം ആഘോഷിക്കുന്നു. ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ടൂറിസ്റ്റുകള്‍ പങ്കെടുക്കാന്‍ വരും. യാദൃശ്ചികം എന്നുപറയട്ടെ, ഇപ്പോള്‍ മിഞ്ചര്‍ മേള നടക്കുകയാണ്. നിങ്ങള്‍ ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ പര്യടനം നടത്തുകയാണെങ്കില്‍ ഈ ഉത്സവം കാണാന്‍ ചമ്പയില്‍ പോകാവുന്നതാണ്. ചമ്പ വളരെ മനോഹരമായ പ്രദേശമായതുകൊണ്ടാണ് അവിടത്തെ നാടന്‍പാട്ടുകളില്‍ ഇടയ്ക്കിടെ ഇങ്ങനെ പറയുന്നത് - 'ചമ്പേ ഇക് ദിന് ഓണാ കനേ മഹീനാ റൈണാ' - അതായത് ആരോണോ ഒരു ദിവസത്തേക്ക് ചമ്പയില്‍ വരുന്നത് അവന് ഈ പ്രദേശത്തെ മനോഹാരിത കണ്ട് ഒരുമാസം വരെ ഇവിടെ തങ്ങുന്നു.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് വലിയ സാംസ്കാരിക മഹത്വം ഉണ്ട്. ഉത്സവങ്ങള്‍ ജനങ്ങളെയും മനസ്സുകളെയും ഒന്നിപ്പിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കാലത്തിനുശേഷം 'ഖരീഫ്' വിളകള്‍ പാകമാകുമ്പോള്‍ സെപ്റ്റംബറില്‍ ഷിംലയില്‍, മാണ്ഡിയില്‍, കുള്ളുവില്‍. സോലനില്‍ 'സൈരി' അഥവാ 'സൈര്‍' ആഘോഷിക്കുന്നു. സെപ്റ്റംബറില്‍ തന്നെയാണ് 'ജാഗ്ര'യും വരുന്നത്. ജാഗ്ര ഉത്സവത്തില്‍ 'മഹാസു' ദേവനെ ആഹ്വാനം ചെയ്ത് 'ബീസു' ഗാനം ആലപിക്കും. മഹാസു ദേവന്റെ ഈ ജാഗ്ര ഷിംലയിലും കിന്നൗറിലും സിര്‍മൗറിനും ഒപ്പം ഉത്തരാഖണ്ഡിലും ആഘോഷിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ആദിവാസികളുടെ ഇടയില്‍ പല പരമ്പരാഗത മേളകളും അതായത് ഉത്സവങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ ആദിവാസികളുടെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ളവയാണെങ്കില്‍ ചിലത് ആദിവാസി സമൂഹത്തിന്റെ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണമായി നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ തെലുങ്കാനയിലെ മേഡാരമിലെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമക്ക-സരളമ്മ ജാത്ര മേള കാണാന്‍ പോകണം. ഈ ഉത്സവം തെലുങ്കാനയിലെ മഹാകുംഭമേള എന്നാണ് അറിയപ്പെടുന്നത്. സരളമ്മയെന്നും സമക്ക എന്നും പേരുള്ള രണ്ട് ആദിവാസി നായികമാരായ മഹിളകളെ ആദരിക്കുന്ന ആഘോഷമാണ് സരളമ്മ സമക്ക ജാത്ര മേള. ഇത് തെലുങ്കാനയിലെ മാത്രമല്ല, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെയും കോയാ ആദിവാസി സമൂഹത്തിന്റെയും ആരാധനയുടെ, വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആന്ധ്രാപ്രദേശിലെ മാരിദമ്മയുടെ ഉത്സവവും ആദിവാസി സമൂഹത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ആഘോഷമാണ്. ജേഷ്ഠമാസത്തിലെ അമാവാസി മുതല്‍ ആഷാഢമാസത്തിലെ അമാവാസി വരെ നീളുന്നതാണ് ഈ ഉത്സവം. ഇവിടത്തെ ആദിവാസി സമൂഹം ഇതിനെ ശക്തിയുടെ ഉപാസനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവിടെ കിഴക്കന്‍ ഗോദാവരിയിലെ പെധാപുരത്ത് മാരിദമ്മയുടെ ഒരു ക്ഷേത്രമുണ്ട്. അതുപോലെ രാജസ്ഥാനിലെ ഗരാസിയ എന്ന ആദിവാസി സമൂഹം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം 'സിയാവാ മേള' അഥവാ 'മന്‍ഖാരോ മേള' സംഘടിപ്പിക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തറില്‍ നാരായണപുരത്തെ 'മാവലി മേള' വളരെ സവിശേഷതയാര്‍ന്ന ഉത്സവമാണ്. സമീപത്തുള്ള മദ്ധ്യപ്രദേശിലെ 'ഭഗോരിയ മേള' വളരെ പ്രസിദ്ധമാണ്. ഭോജരാജാവിന്റെ കാലത്താണ് ഭഗോരിയ മേളയ്ക്ക് തുടക്കം കുറിച്ചതെന്നും പറയപ്പെടുന്നു. അന്ന് കാസൂംര എന്നും ബാലൂന് എന്നും പേരുള്ള ഭീല്‍ രാജാക്കന്മാര് അവരവരുടെ തലസ്ഥാനത്താണ് ആദ്യം ഈ ഉത്സവം സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇക്കാലം വരെ ഈ ഉത്സവം അതേ ഉത്സാഹത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഗുജറാത്തില്‍ 'തരണേതര്‍', 'മാധോപുര്‍' തുടങ്ങി വളരെ പ്രസിദ്ധമായ പല ഉത്സവങ്ങളുമുണ്ട്. ഉത്സവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ ജീവിതത്തിന്റെ ഊര്‍ജ്ജസ്രോതസ്സാകുന്നു. നിങ്ങളുടെ സമീപപ്രദേശങ്ങളിലും ഇതുപോലുള്ള അനേകം ഉത്സവങ്ങള്‍ ഉണ്ടാകാം. ഈ ആധുനികകാലത്ത് സമൂഹത്തിലെ ഇതുപോലുള്ള പുരാതന കണ്ണികള്‍ 'ഏകഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പത്തെ ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാ ണ്. നമ്മുടെ യുവാക്കള്‍ തീര്‍ച്ചയായും ഇവയുമായി ബന്ധപ്പെടണം. എപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനെയുള്ള ഉത്സവങ്ങളില്‍ പോകണം. അവിടത്തെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും വേണം. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും പ്രധാന ഹാഷ് ടാഗ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിലൂടെ ഈ ആഘോഷങ്ങളെ കുറിച്ച് മറ്റുള്ളവരും അറിയും. സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സാംസ്കാരിക മന്ത്രാലയം ഒരു മത്സരം സംഘടിപ്പിക്കുന്നു. അതില്‍ ഉത്സവങ്ങളുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സമ്മാനം നല്കപ്പെടും. അപ്പോള്‍ പിന്നെ അമാന്തിക്കുന്നതെന്തിനാണ്! ഉത്സവങ്ങള്‍ കാണുക, ചിത്രങ്ങള്‍ പങ്കുവെയ്ക്കുക. സമ്മാനം ഒരുപക്ഷേ നിങ്ങള്‍ക്കാണെങ്കിലോ!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്ക് ഓര്‍മ്മ കാണും, മന് കി ബാത്തിന്റെ ഒരു ലക്കത്തില്‍ ഭാരതത്തിന് കളിപ്പാട്ട കയറ്റുമതിയുടെ പവര്‍ ഹൗസ് ആകാനുള്ള എല്ലാ കഴിവും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. സ്പോര്‍ട്സിലും ഗയിംസിലും ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തെ കുറിച്ചു ഞാന്‍ വിശേഷിച്ചു ചര്‍ച്ച ചെയ്തു. ഭാരതത്തിന്റെ തദ്ദേശീയ കളിപ്പാട്ടങ്ങള്‍ നമ്മുടെ പാരമ്പര്യത്തിനും പ്രകൃതിക്കും അനുകൂലമാണ്. പരിസ്ഥിതി സൗഹൃദവുമാണ്. ഞാനിന്ന് നിങ്ങളോട് ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ വിജയം പങ്കിടാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും ബലത്തില്‍ നമ്മുടെ കളിപ്പാട്ട വ്യവസായം ഇത്രയധികം വിജയം വരിക്കുമെന്ന് ആരും തന്നെ സങ്കല്പിച്ചിട്ടുണ്ടാകില്ല. ഇന്നിപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ എല്ലായിടത്തു നിന്നും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നുതന്നെ മുഴങ്ങിക്കേള്‍ക്കുന്നു. ഇന്ത്യയിലിപ്പോള്‍ വിദേശത്തുനിന്ന് വരുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം നിരന്തരം കുറഞ്ഞുവരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. മുന്‍പ് 3,000 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തുനിന്നും വന്നിരുന്നിടത്ത് ഇപ്പോള്‍ ഇവയുടെ ഇറക്കുമതി 70 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. അതേസമയം ഭാരതം 2,600 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു. മുന്‍പ് 300-400 കോടി രൂപയുടെ കളിപ്പാട്ടങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പുറത്തേക്ക് അയക്കപ്പെട്ടിരുന്നത്. ഈ നേട്ടങ്ങള്‍ കൊറോണക്കാലത്താണ് എന്നുകൂടി നാം അറിയണം. ഭാരതത്തിന്റെ കളിപ്പാട്ടമേഖല സ്വയം രൂപമാറ്റം വരുത്തിക്കാണിച്ചു തന്നിരിക്കുന്നു. ഭാരതത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നമ്മുടെ പുരാണങ്ങളെയും ചരിത്രത്തെയും സംസ്കാരത്തെയും ആധാരമാക്കിയുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നു. കളിപ്പാട്ടമുണ്ടാക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നു. ഇത്തരം ചെറുകിട സംരംഭകര്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ എത്തുന്നു. ഭാരതത്തിന്റെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇന്ന് ലോകത്തിലെ പ്രധാന ഗ്ലോബല്‍ ടോയ് ബ്രാന്‍ഡുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
നമ്മുടെ സ്റ്റാര്‍ട്ടപ് മേഖലയും കളിപ്പാട്ടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുള്ളത് എനിക്ക് വളരെ സന്തോഷപ്രദമായ കാര്യമാണ്. ഈ മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ബാംഗ്ലൂരില്‍ ഷൂമി ടോയ്സ് എന്നു പേരുള്ള ഒരു സ്റ്റാര്‍ട്ടപ്, പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഗുജറാത്തിലെ ആര്‍കിഡ്സൂ കമ്പനി ഏ ആര് ബേയ്സ്ഡ് ഫ്ളാഷ് കാര്‍ഡുകളും ഏ ആര് ബേയ്സ്ഡ് കഥാപുസ്തകങ്ങളും ഉണ്ടാക്കുന്നു. പൂനെയിലെ ഫണ്‍വെന്‍ഷന്‍ ലേണിംഗ് എന്ന കമ്പനി കളിപ്പാട്ടങ്ങളിലൂടെയും ആക്ടിവിറ്റി പസില്‍സിലൂടെയും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗണിതത്തിലും കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കളിപ്പാട്ട മേഖലയില്‍ മഹത്തരമായ സംഭാവനകള്‍ നല്കുന്ന ഉല്പാദകരെ, സ്റ്റാര്‍ട്ടപ്പുകളെ ഞാന്‍ അഭിനന്ദിക്കുകയാണ്. വരുവിന്‍, നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു ചേര്‍ന്ന് ഭാരതത്തിലെ കളിപ്പാട്ടങ്ങളെ ലോകത്താകമാനം ജനകീയമാക്കാം. അതോടൊപ്പം തന്നെ ഭാരതത്തിലെ കളിപ്പാട്ടങ്ങളും പസില്‍സും ഗയിംസും ധാരാളമായി വാങ്ങണമെന്നാണ് അഭ്യുദയകാംക്ഷികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
സുഹൃത്തുക്കളേ, ക്ലാസ്മുറികളിലാകട്ടെ, കളിക്കളത്തിലാകട്ടെ നമ്മുടെ യുവത രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു. ഈ മാസത്തില്‍ സിങ്കപ്പൂര്‍ ഓപ്പണില്‍ പി വി സിന്ധു അവരുടെ ആദ്യ കിരീടം നേടി. നീരജ് ചോപ്രയും തന്റെ അഭൂതപൂര്‍വ്വമായ പ്രകടനം നിലനിര്‍ത്തിക്കൊണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ രാജ്യത്തിനുവേണ്ടി വെള്ളിമെഡല്‍ നേടി. നമ്മുടെ കളിക്കാര്‍ അയര്‍ലന്റ് പാരാ ബാഡ്മിന്റണ്‍ ഇന്റര്‍ നാഷണലില്‍ 11 മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. റോമില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതീയ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നമ്മുടെ താരം സൂരജ് ഗ്രക്കോ-റോമന്‍ ഈവന്റില്‍ അത്ഭുതം സൃഷ്ടിച്ചു. 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹത്തിലൂടെ റസലിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടി. നമ്മുടെ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രവര്‍ത്തന നിരതമായ ഒരു മാസമായിരുന്നു. ചെന്നൈയില്‍ നടക്കുന്ന 44 -ാമത്തെ ചെസ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുക എന്നത് ഭാരതത്തിന് വളരെ അഭിമാനകരമായ കാര്യമാണ്. ജൂലൈ 28 നാണ് ഈ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. യു കെയില്‍ കോമണ്‍വെല്‍ത്ത് ഗയിംസ് ആരംഭിച്ചതും അതേദിവസം തന്നെയാണ്. യുവതയുടെ ആവേശം ഉള്‍ക്കൊണ്ട ഭാരതത്തിന്റെ സംഘം നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടിരിക്കുന്നു.
ഞാന്‍ ഭാരതീയരുടെ പേരില്‍ എല്ലാ കളിക്കാര്‍ക്കും അത്ലറ്റുകള്‍ക്കും ആശംസകള്‍ നേരുന്നു. ഭാരതം ഫിഫ അണ്ടര്‍ 17 വനിതാ ലോക കപ്പിന് ആതിഥ്യം വഹിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ടൂര്‍ണമെന്റ് ഒക്ടോബര്‍ അടുപ്പിച്ചായിരിക്കും നടക്കുക. ഇത് രാജ്യത്തെ പെണ്‍കുട്ടികളുടെ കായികരംഗത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളേ, കുറച്ചു ദിവസം മുന്പാണല്ലോ രാജ്യത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ഉണ്ടായത്. തങ്ങളുടെ കഠിപ്രയത്നത്തിന്റെ ഫലമായി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും ഞാന്‍ അനുമോദിക്കുന്നു. മഹാമാരിയുടെ കാലത്ത് കഴിഞ്ഞ രണ്ടുവര്ഷങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഈ ചുറ്റുപാടിലും നമ്മുടെ ചെറുപ്പക്കാര്‍ കാണിച്ച ധൈര്യവും സംയമനവും പ്രശംസാര്‍ഹമാണ്. ഞാന്‍ ഏവരുടെയും ശോഭനമായ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു.
എന്റെ പ്രിയ നാട്ടുകാരേ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തെ നമ്മുടെ രാജ്യത്തിന്റെ യാത്രയെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇന്ന് നമ്മള് ആരംഭിച്ചത്. ഇനി നമ്മള് കണ്ടുമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള യാത്ര തുടങ്ങിക്കാണും. നമ്മുടെ വീട്ടില്‍, നമ്മുടെ പ്രിയപ്പെട്ടവരുടെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക പാറട്ടെ. ഇതിനായി നമുക്കെല്ലാം ഒരുമിക്കാം. ഇത്തവണ സ്വാതന്ത്ര്യദിനം നിങ്ങള്‍ എങ്ങനെ ആഘോഷിച്ചു, വേറിട്ട് എന്തു ചെയ്തു, ഇതെല്ലാം ഞാനുമായി പങ്കുവെയ്ക്കുക. അടുത്ത തവണ ഈ അമൃതോത്സവത്തിന്റെ വിവിധ വര്‍ണ്ണങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം. അതുവരേയ്ക്കും വിട നല്‍കുക.
വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം.
'മന്‍കിബാത്തിന്' നിങ്ങളില്‍ നിന്നെല്ലാം എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിലും Namo App-ലും എനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ഈ പരിപാടിയിലൂടെ, പരസ്പരം പ്രേരണാദായകങ്ങളായ പ്രയത്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ബഹുജന മുന്നേറ്റത്തിലൂടെ മാറ്റത്തിന്റെ കഥ രാജ്യത്തോടൊട്ടാകെ പറയാനുമാണ് ഞങ്ങളുടെ ശ്രമം. ഈ അദ്ധ്യായത്തില്‍, രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യത്തിന്റെ അത്തരമൊരു ബഹുജന പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിനുമുമ്പ് ഇന്നത്തെ തലമുറയിലെ യുവാക്കളോട്, 24-25 വയസ് പ്രായമുള്ള യുവാക്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചോദ്യം വളരെ ഗൗരവമുള്ളതാണ്. തീര്‍ച്ചയായും എന്റെ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രായത്തില്‍ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് അവരുടെ ജീവിക്കാനുള്ള അവകാശം പോലും അപഹരിക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാമോ! ഇത് എങ്ങനെ സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം. ഇത് അസംഭവ്യമാണ്. എന്നാല്‍ എന്റെ യുവസുഹൃത്തുക്കളെ, ഇത് ഒരിക്കല്‍ നമ്മുടെ രാജ്യത്ത് സംഭവിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1975 ലെ കാര്യമാണിത്. ജൂണില്‍ തന്നെയായിരുന്നു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥ നിലവില്‍ വന്നത്. അത് രാജ്യത്തെ പൗരന്മാരില് നിന്ന് എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞു. അതിലൊന്ന് ഭരണഘടനയുടെ അനുഛേദം 21 പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കിയിട്ടുള്ള' ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും' ആയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ത്തെറിയാനുള്ള ശ്രമമാണ് അന്ന് നടന്നത്. രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അംഗീകാരമില്ലാതെ ഒന്നും അച്ചടിക്കാന്‍ കഴിയില്ലെന്നതായിരുന്നു സെന്‍സര്‍ഷിപ്പിന്റെ വ്യവസ്ഥ. പ്രശസ്ത ഗായകന് കിഷോര്‍കുമാര്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. റേഡിയോയിലെ അദ്ദേഹത്തിന്റെ എന്‍ട്രി നീക്കം ചെയ്തു. എന്നാല്‍ നിരവധി പരിശ്രമങ്ങള്‍ക്കും, ആയിരക്കണക്കിന് അറസ്റ്റുകള്‍ക്കും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും ശേഷവും, ജനാധിപത്യത്തിലുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തിന് യാതൊരു ഉലച്ചിലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ നമ്മള് ജനങ്ങളില്‍, നൂറ്റാണ്ടുകളായി തുടരുന്ന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍, നമ്മുടെ സിരകളില്‍ നിറഞ്ഞിരിക്കുന്ന ജനാധിപത്യ ചൈതന്യം വിജയം കണ്ടു. ഒടുവില്‍ ജനാധിപത്യം തന്നെ വിജയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തന്നെ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യ മനോഭാവത്തെ, ഏകാധിപത്യ പ്രവണതകളെ ജനാധിപത്യ രീതിയില്‍ പരാജയപ്പെടുത്തുന്നതിനുള്ള അത്തരമൊരു ഉദാഹരണം ലോകത്തൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത്, ജനങ്ങളുടെ സമരത്തിന് സാക്ഷിയാകാനും പങ്കാളിയാകാനും - ജനാധിപത്യത്തിന്റെ പടയാളി എന്ന നിലയില്‍ - എനിക്കും ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഭയാനകമായ ആ നാളുകളെ നാം ഒരിക്കലും മറക്കരുത്. വരും തലമുറകളും മറക്കരുത്. അമൃത മഹോത്സവ് നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ വിജയഗാഥ മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷത്തെ യാത്രയെയും ഉള്‍ക്കൊള്ളുന്നു. ചരിത്രത്തിന്റെ ഓരോ സുപ്രധാന ഘട്ടങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നമ്മള് മുന്നേറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അവരവരുടെ ജീവിതത്തില്‍ ആകാശവുമായി ബന്ധപ്പെട്ട ഭ്രമകല്‍പ്പനകള്‍ ഉണ്ടാകാത്തവരായി നമ്മില്‍ ആരും തന്നെ ഉണ്ടാവില്ല. കുട്ടിക്കാലത്ത്, ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും അവയെ പറ്റിയുള്ള കഥകളും നമ്മെ എല്ലാവരേയും ആകര്‍ഷിക്കുന്നു. യുവാക്കളെ സംബന്ധിച്ചിടത്തോളം, ആകാശം തൊടുന്നത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പര്യായമാണ്. ഇന്ന്, നമ്മുടെ ഭാരതം പല മേഖലകളിലും വിജയത്തിന്റെ ആകാശം തൊടുമ്പോള്‍, ആകാശം അല്ലെങ്കില്‍ ബഹിരാകാശം അതില്‍ സ്പര്‍ശിക്കാതെ എങ്ങനെ മാറിനില്‍ക്കും! കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നിരവധി വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. രാജ്യത്തിന്റെ ഇങ്ങനെയുള്ള നേട്ടങ്ങളില്‍ ഒന്നാണ് ഇന്‍-സ്പേസ് എന്ന ഏജന്‍സിയുടെ ആവിര്‍ഭാവം. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സ്വകാര്യമേഖലയ്ക്ക് പുതിയ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ഏജന്‍സിയാണിത്. ഈ തുടക്കം നമ്മുടെ രാജ്യത്തെ യുവാക്കളെ പ്രത്യേകമായി ആകര്‍ഷിച്ചു. നിരവധി യുവാക്കളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍-സ്പേസിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍, നിരവധി യുവ സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങളും ആവേശവും ഞാന്‍ കണ്ടു. ഞാന്‍ അവരോട് ഒരുപാട് നേരം സംസാരിച്ചു. അവയെക്കുറിച്ച് അറിയുമ്പോള്‍ നിങ്ങള്‍ക്കും ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും വേഗതയും മാത്രം എടുക്കുക. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ രാജ്യത്ത്, ബഹിരാകാശ മേഖലയില്‍, ആരും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ഇന്ന് അവയുടെ എണ്ണം നൂറിലധികം ആയി. ഈ സ്റ്റാര്‍ട്ടപ്പുകളെല്ലാം ഒന്നുകില്‍ മുമ്പ് ചിന്തിക്കാത്തതോ അല്ലെങ്കില്‍ സ്വകാര്യമേഖലയ്ക്ക് അസാധ്യമെന്ന് കരുതിയതോ ആയ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ചെന്നൈയിലും ഹൈദരാബാദിലും രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട് - അഗ്നികുലും സ്കൈറൂട്ടും! ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെറിയ പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുന്നു. ഇതിലൂടെ ബഹിരാകാശ വിക്ഷേപണത്തിന്റെ ചിലവ് വളരെ കുറവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസ്, സാറ്റലൈറ്റ് ഡിപ്ലോയര്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കായുള്ള ഹൈടെക്നോളജി സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നു. ബഹിരാകാശ പാഴ്വസ്തുക്കള് മാപ്പ് ചെയ്യാന്‍ ശ്രമിക്കുന്ന മറ്റൊരു ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയിലെ തന്‍വീര്‍ അഹമ്മദിനെയും ഞാന്‍ കണ്ടു. ഞാന്‍ അവര്‍ക്ക് ഒരു ചലഞ്ച് നല്‍കിയിട്ടുണ്ട്. അവര്‍ സ്പേസിലെ പാഴ്വസ്തുക്കള്ക്ക് പരിഹാരം കാണുന്നതരം സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കണം എന്ന്. ദിഗന്തരയും ധ്രുവ സ്പേസും ജൂണ്‍ 30 ന് ഐ.എസ്.ആര്.ഒയുടെ വിക്ഷേപണ വാഹനത്തില്‍നിന്ന് ആദ്യ വിക്ഷേപണം നടത്താന്‍ പോകുന്നു. അതുപോലെ, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ആസ്ട്രോമിന്റെ സ്ഥാപകയായ നേഹയും അതിശയകരമായ ഒരു ആശയം വികസിപ്പിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുതരം ഫ്ളാറ്റ് ആന്റിനകള്‍ നിര്‍മ്മിക്കുന്നു. അത് ചെറുതായിരിക്കുമെന്ന് മാത്രമല്ല, അവയുടെ ചിലവും വളരെ കുറവായിരിക്കും. ഈ സാങ്കേതികവിദ്യക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ടാകാം.
സുഹൃത്തുക്കളേ, ഇന്‍-സ്പേസിന്റെ പരിപാടിയില്‍, മെഹ്സാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി തന്വി പട്ടേലിനെയും ഞാന്‍ കണ്ടുമുട്ടി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബഹിരാകാശത്ത് വിക്ഷേപിക്കാന്‍ പോകുന്ന വളരെ ചെറിയ ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് അവള്. ഗുജറാത്തി ഭാഷയില്‍ വളരെ ലളിതമായി തന്വി തന്റെ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞു. അമൃത മഹോത്സവത്തില്‍ തന്‍വിയെപ്പോലെ, രാജ്യത്തെ എഴുന്നൂറ്റി അമ്പതിലധികം വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള 75 ഉപഗ്രഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു . ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ് എന്നതും സന്തോഷകരമായ കാര്യമാണ്.
സുഹൃത്തുക്കളേ, നമ്മുടെ യുവാക്കള്‍ക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ബഹിരാകാശ മേഖലയുടെ ചിത്രം ഒരു രഹസ്യദൗത്യം പോലെയായിരുന്നു. പക്ഷേ, രാജ്യം ബഹിരാകാശ രംഗത്ത് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി. അതേ യുവാക്കള്‍ ഇപ്പോള്‍ അവരുടെ പങ്കാളിത്തമുള്ള ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ആകാശം തൊടാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെ രാജ്യം പിന്നാക്കം പോകും?
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, മന് കി ബാത്തില്‍, ഇനി നിങ്ങളുടെ മനസ്സ് നിറയ്ക്കുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. അടുത്തിടെ, നമ്മുടെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര വീണ്ടും പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒളിമ്പിക്സിന് ശേഷവും ഒന്നിന് പിറകെ ഒന്നായി പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ് അദ്ദേഹം. ഫിന്‍ലന്‍ഡില്‍ നടന്ന പാവോനൂര്‍മി ഗെയിംസില്‍ നീരജ് വെള്ളി നേടിയിരുന്നു. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ ജാവലിന്‍ത്രോയുടെ റെക്കോര്‍ഡും അദ്ദേഹം തകര്‍ത്തു. കുവോര്‍ടേന്‍ ഗെയിംസില്‍ ഒരിക്കല്‍കൂടി സ്വര്‍ണം നേടി നീരജ് വീണ്ടും രാജ്യത്തിന് അഭിമാനമായി. അവിടെ കാലാവസ്ഥ വളരെ മോശമായ സാഹചര്യത്തിലാണ് അദ്ദേഹം ഈ സ്വര്‍ണം നേടിയത്. ഈ ധൈര്യമാണ് ഇന്നത്തെ യുവത്വത്തിന്റെ ഐഡന്റിറ്റി. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ കായികലോകം വരെ, ഇന്ത്യയിലെ യുവാക്കള്‍ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. അടുത്തിടെ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും നമ്മുടെ താരങ്ങള്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഈ ഗെയിമുകളില്‍ ആകെ 12 റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷമാവും. അത് മാത്രമല്ല, ഇതില്‍ 11 റെക്കോര്‍ഡുകള്‍ വനിതാ കളിക്കാരുടെ പേരിലാണ്. മണിപ്പൂരിന്റെ എം. മാര്‍ട്ടിന ദേവി ഭാരോദ്വഹനത്തില്‍ എട്ട് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അതുപോലെ സഞ്ജന, സൊനാക്ഷി, ഭാവന എന്നിവരും വ്യത്യസ്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. വരുംകാലത്ത് അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യയുടെ പ്രശസ്തി എത്രത്തോളം ഉയരുമെന്ന് ഈ താരങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ തെളിയിക്കുന്നു. ഈ കളിക്കാരെയെല്ലാം ഞാന്‍ അഭിനന്ദിക്കുകയും നല്ലൊരു ഭാവിക്കായി അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണയും നിരവധി പ്രതിഭകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്, അവര്‍ വളരെ സാധാരണ കുടുംബങ്ങളില്‍ നിന്നാണ്. ഈ കളിക്കാര്‍ അവരുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയത്തിന്റെ ഈ ഘട്ടത്തില്‍ എത്തിയത്. അവരുടെ വിജയത്തില്‍ അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ പങ്കുണ്ട്. 70 കിലോമീറ്റര്‍ സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ ശ്രീനഗര്‍ സ്വദേശി ആദില്‍ അല്‍ത്താഫിന്റെ അച്ഛന് തയ്യല്‍ ജോലിയാണ്. പക്ഷേ, മകന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. ഇന്ന് ആദില്‍ അവന്റെ അച്ഛന്റെ മാത്രമല്ല, മുഴുവന്‍ ജമ്മുകാശ്മിരിന്റെയും അഭിമാനമായി മാറിയിരിക്കുന്നു. ഭാരോദ്വഹനത്തില്‍ സ്വര്‍ണ ജേതാവ് ചെന്നൈ സ്വദേശി എല്‍. ധനുഷിന്റെ അച്ഛനും ഒരു സാധാരണ മരപ്പണിക്കാരനാണ്. സാംഗ്ലിയുടെ പുത്രി കജോള്‍ സര്‍ഗാറിന്റെ പിതാവ് ചായക്കട നടത്തുന്നു. അവളും അച്ഛനെ കടയില്‍ സഹായിക്കുന്നു, കൂടെ ഭാരോദ്വഹന പരിശീലനവും നടത്തുന്നു. അവളുടെയും കുടുംബത്തിന്റെയും ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഭാരോദ്വഹനത്തില്‍ കജോള്‍ ഒരുപാട് അംഗീകാരങ്ങള്‍ നേടിയിരിക്കുന്നു. ഇതേപോലെ തന്നെയാണ് റോഹ്തക്കിലെ തനുവും. തനുവിന്റെ അച്ഛന് രാജ്ബീര്‍സിംഗ് റോഹ്തക്കിലെ ഒരു സ്കൂള്‍ബസ് ഡ്രൈവറാണ്. തനുവും ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടി തന്റെയും കുടുംബത്തിന്റെയും, അച്ഛന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു.
സുഹൃത്തുക്കളെ, കായികലോകത്ത്, ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ ആധിപത്യം വര്‍ധിച്ചു വരികയാണ്. അതോടൊപ്പം ഇന്ത്യന്‍ കളികള്‍ക്കും പ്രാധാന്യം കൂടിവരുന്നു. ഇത്തവണ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഒളിമ്പിക്സ് ഇനങ്ങള്‍ കൂടാതെ അഞ്ചു തദ്ദേശീയ കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഈ അഞ്ച് കായിക ഇനങ്ങളാണ് - ഗതക, താങ്താ, യോഗാസനം, കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങിയവ.
സുഹൃത്തുക്കളെ, ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നു. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ സ്വന്തം നാട്ടില്‍ അതായത് ഇന്ത്യയില്‍ തന്നെ പിറന്ന കളിയാണ്. അതായത് ജൂലൈ 28 മുതല്‍ ആരംഭിക്കുന്ന ചെസ് ഒളിമ്പ്യാഡ്. 180-ലധികം രാജ്യങ്ങളാണ് ഇത്തവണ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ നമ്മുടെ കായികരംഗത്തെയും കായികക്ഷമതയെയും സംബന്ധിച്ച ചര്‍ച്ചകള്‍ മറ്റൊരു പേര് കൂടി പറയാതെ പൂര്‍ത്തിയാകില്ല- അതാണ് തെലങ്കാനയുടെ പര്‍വതാരോഹക പൂര്‍ണ മാലാവത്. അവര്‍ 'സെവന് സമ്മിറ്റ് ചാലഞ്ച്' പൂര്‍ത്തിയാക്കി. ഇതിലൂടെ രാജ്യത്തിന് വിജയത്തിന്റെ മറ്റൊരു നേട്ടംകൂടി ഉണ്ടായി. 'സെവന് സമ്മിറ്റ് ചലഞ്ച്' എന്നുവെച്ചാല്‍ ഏറ്റവും ദുഷ്കരമായതും ഉയരമുള്ളതുമായ ഏഴ് മലകള്‍ കയറുക എന്ന വെല്ലുവിളി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'മൌണ്ട്ഡെനാലി' യുടെ കയറ്റം പൂര്‍ത്തിയാക്കി പൂര്‍ണ രാജ്യത്തിന് അഭിമാനമായി. പതിമൂന്നാമത്തെ വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന അദ്ഭുതം കാണിച്ച അതേപെണ്‍കുട്ടി തന്നെയാണ് പൂര്‍ണ.
സുഹൃത്തുക്കളെ, കായികരംഗത്തെ കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളിലൊരാളായ മിതാലിരാജിനെ കുറിച്ച് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മാസം അവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അത് നിരവധി കായിക പ്രേമികളെ വികാരഭരിതരാക്കി. മിതാലി ഒരു അസാധാരണ കളിക്കാരി മാത്രമല്ല, നിരവധി കളിക്കാര്‍ക്ക് പ്രചോദനം കൂടിയാണ്. ഞാന്‍ മിതാലിക്ക് അവരുടെ ഭാവിജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന്‍കിബാത്തില്‍ waste to wealth മായി ബന്ധപ്പെട്ട വിജയകരമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവരുന്നു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. ഐസ്വാളില് മനോഹരമായ ഒരു നദിയുണ്ട്' ചിറ്റെലൂയി', അത് വര്‍ഷങ്ങളായുള്ള അവഗണന കാരണം അഴുക്ക് നിറഞ്ഞ് മാലിന്യക്കൂമ്പാരമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നദിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രാദേശിക ഏജന്‍സികളും സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്ന് സേവ് ചിറ്റെലൂയിസ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. പുഴ ശുചീകരിക്കാനുള്ള ഈ പ്രചരണ പരിപാടി മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാനുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, ഈ നദിയും തീരവും വന്‍തോതില്‍ പ്ലാസ്റ്റിക്, പോളിത്തീന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. നദിയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന, ഈ പോളിത്തീനില്‍ നിന്ന് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതായത് നദിയില്‍ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് മിസോറാമിലെ ഒരു ഗ്രാമത്തില്‍, സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് നിര്‍മ്മിച്ചു. അതായത്, ശുചിത്വവും വികസനവും, രണ്ടും ഒരുമിച്ച്.
സുഹൃത്തുക്കളെ, പുതുച്ചേരിയിലെ യുവാക്കളും അവരുടെ സന്നദ്ധസംഘടനകള്‍ മുഖേന ഇത്തരത്തിലുള്ള ഒരു ശ്രമം ആരംഭിച്ചിട്ടുണ്ട്. കടലിന്റെ തീരത്താണ് പുതുച്ചേരി സ്ഥിതിചെയ്യുന്നത്. അവിടെ കടല്‍ത്തീരങ്ങളും കടലിന്റെ സൗന്ദര്യവും കാണാന്‍ ധാരാളം ആളുകള്‍ എത്തുന്നു. പക്ഷേ, പുതുച്ചേരിയുടെ കടല്‍ത്തീരത്തും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചു വരികയാണ്. അതിനാല്‍ കടലും കടല്‍ത്തീരവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനു വേണ്ടി ഇവിടെയുള്ള ആളുകള്‍ 'Recycling for life' പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പുതുച്ചേരിയിലെ കാരയ്ക്കലില്‍ ആയിരക്കണക്കിന് കിലോ മാലിന്യമാണ് ഓരോ ദിവസവും ശേഖരിച്ച് വേര്‍തിരിക്കുന്നത്. അതിലുള്ള ജൈവമാലിന്യം കമ്പോസ്റ്റാക്കി, ബാക്കിയുള്ളവ വേര്‍തിരിച്ച് പുനരുപയോഗം ചെയ്യുന്നു. ഇത്തരം ശ്രമങ്ങള്‍ പ്രചോദനം മാത്രമല്ല, ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് എതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്ത്, ഹിമാചല്‍പ്രദേശില്‍ ഒരു അതുല്യമായ സൈക്ലിംഗ് റാലിയും നടക്കുന്നു. ഇതിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ശുചിത്വസന്ദേശവുമായി ഒരുകൂട്ടം സൈക്കിള്‍ യാത്രക്കാര്‍ ഷിംലയില്‍ നിന്ന് മണ്ഡിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ ആളുകള്‍ സൈക്കിള്‍ ചവിട്ടി 250 കിലോമീറ്റര്‍ ദൂരം യാത്ര പൂര്‍ത്തിയാക്കും. കുട്ടികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ പരിസരം ശുദ്ധമാണെങ്കില്‍, നമ്മുടെ മലകളും നദികളും സമുദ്രങ്ങളും ശുദ്ധമായി നിലനില്‍ക്കുകയാണെങ്കില്‍, നമ്മുടെ ആരോഗ്യവും മെച്ചപ്പെടും. അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങള്‍ എനിക്ക് എഴുതിക്കൊണ്ടിരിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് മണ്‍സൂണ്‍ മഴ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും മഴ കൂടിക്കൊണ്ടിരിക്കുകയാണ്. 'ജലം', 'ജലസംരക്ഷണം' എന്നിവയ്ക്കായി പ്രത്യേകം പരിശ്രമിക്കേണ്ട സമയമാണിത്. നമ്മുടെ രാജ്യത്ത്, നൂറ്റാണ്ടുകളായി, ഈ ഉത്തരവാദിത്തം സമൂഹം തന്നെയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, 'മന് കി ബാത്തില്‍' ഒരിക്കല്‍ നമ്മള് പടികളുള്ള കിണറുകളുടെ പാരമ്പര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പടികള്‍ ഇറങ്ങിയാല്‍ എത്തുന്ന വലിയ കിണറുകളെയാണ് പടിക്കിണറുകളെന്ന് വിളിക്കുന്നത്. ഇതുപോലെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ഒരു കിണര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഉണ്ട്- 'സുല്‍ത്താന്‍ കി ബാവടി'. റാവു സുല്‍ത്താന്‍സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ അവഗണന കാരണം ക്രമേണ ഈ സ്ഥലം കാടുകയറുകയും കിണര്‍ മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്തു. ഒരുദിവസം ഇതിലൂടെ പോയപ്പോള്‍ ചില ചെറുപ്പക്കാര്‍ ഈ പടിക്കിണറിലെത്തി അതിന്റെ അവസ്ഥകണ്ട് വളരെ സങ്കടപ്പെട്ടു. ആ നിമിഷം തന്നെ സുല്‍ത്താന്റെ പടിക്കിണറിന്റെ ദൃശ്യവും ഭാഗ്യവും മാറ്റാന്‍ ഈ യുവാക്കള്‍ തീരുമാനിച്ചു. അവര്‍ ഈ ദൗത്യത്തിന് പേരുമിട്ടു - 'സുല്‍ത്താന്‍ സെ സുര്‍-താന്‍'. ഈ കിണറിന് സംഗീതവുമായി എന്താണ് ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വാസ്തവത്തില്‍, ഈ യുവാക്കള്‍ അവരുടെ പ്രയത്നത്താല്‍ പടിക്കിണറിനെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, സംഗീതത്തിന്റെ സ്വരവും താളവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്റെ പടിക്കിണര്‍ വൃത്തിയാക്കി അലങ്കരിച്ചശേഷം അവിടെ ഇപ്പോള്‍ സംഗീതപരിപാടികള്‍ നടക്കാറുണ്ട്. ഈ മാറ്റത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ കേട്ട് വിദേശത്ത് നിന്നുവരെ നിരവധി ആളുകള്‍ ഇത് കാണാന്‍ എത്തിത്തുടങ്ങി. ഈ വിജയകരമായ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്യാമ്പയിന് ആരംഭിച്ച യുവാക്കള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് എന്നതാണ്. യാദൃശ്ചികമെന്നു പറയട്ടെ, ഇനി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ ഒന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനമാണ്. രാജ്യത്തെ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയും ഞാന്‍ മുന്‍കൂട്ടി അഭിനന്ദിക്കുന്നു. നമ്മുടെ ജലാശയങ്ങളെ സംഗീതവുമായും മറ്റ് സാംസ്കാരിക പരിപാടികളുമായും ബന്ധിപ്പിച്ചുകൊണ്ട് നമുക്ക് സമാനമായ അവബോധം സൃഷ്ടിക്കാന്‍ കഴിയും. ജലസംരക്ഷണം യഥാര്‍ത്ഥത്തില്‍ ജീവസംരക്ഷണമാണ്. ഇന്നിപ്പോള്‍ എത്രയെത്ര നദീമഹോത്സവങ്ങള്‍ ആണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നിങ്ങളുടെ നഗരങ്ങളില്‍ ഏത് ജലസ്രോതസ്സുകളുണ്ടെങ്കിലും, നിങ്ങള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഉപനിഷത്തുകളില്‍ ഒരു ജീവിതമന്ത്രമുണ്ട് - 'ചരൈവേതി-ചരൈവേതി-ചരൈവേതി'- ഈ മന്ത്രം നിങ്ങളും കേട്ടിട്ടുണ്ടാകണം. ഇതിന്റെ അര്‍ത്ഥം മുന്നേറികൊണ്ടിരിക്കുക, മുന്നേറികൊണ്ടിരിക്കുക എന്നതാണ്. ഈ മന്ത്രം നമ്മുടെ നാട്ടുകാര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം ചലനാത്മകമായിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വികസനത്തിന്റെ യാത്രയിലൂടെയാണ് നാം ഇത്രയും ദൂരം എത്തിയിരിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍, പുതിയ ആശയങ്ങളും പുതിയ മാറ്റങ്ങളും സ്വീകരിച്ചുകൊണ്ട് നാം എപ്പോഴും മുന്നോട്ട് പോകുന്നു. നമ്മുടെ സാംസ്കാരിക ചലനങ്ങളും യാത്രകളും ഇതിന് പിന്നില്‍ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഋഷിമാരും ഗുരുവര്യരും തീര്‍ത്ഥാടനം പോലുള്ള മതപരമായ ഉത്തരവാദിത്തങ്ങള്‍ നമ്മളെ ഏല്‍പ്പിച്ചത്. നാമെല്ലാവരും തന്നെ വ്യത്യസ്ത തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുണ്ട്. ചാര്‍ധാം തീര്‍ഥാടനയാത്രയില്‍ ഇത്തവണ ഒരുപാട് ഭക്തജനങ്ങള്‍ പങ്കെടുത്തത് നിങ്ങള്‍ കണ്ടല്ലോ. നമ്മുടെ രാജ്യത്ത് കാലാകാലങ്ങളില്‍ വ്യത്യസ്ത ദേവയാത്രകളും നടക്കുന്നു. ദേവയാത്രകള്‍ എന്നുവെച്ചാല്‍ അതില്‍ ഭക്തര്‍ മാത്രമല്ല, നമ്മുടെ ദൈവങ്ങളും യാത്രചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ജൂലൈ ഒന്നു മുതല്‍ ഭഗവാന് ജഗന്നാഥന്റെ പ്രസിദ്ധമായ യാത്ര ആരംഭിക്കാന്‍ പോകുന്നു. ഒറീസയില്‍, പുരി തീര്‍ഥാടന യാത്രയെ കുറിച്ച് എല്ലാര്ക്കും അറിയാമല്ലോ. എല്ലാവരും ഈ അവസരത്തില്‍ പുരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലും ജഗന്നാഥയാത്ര ഗംഭീരമായി നടത്തപ്പെടുന്നു. ആഷാഢമാസത്തിലെ രണ്ടാം ദിവസമാണ് ഭഗവാന് ജഗന്നാഥയാത്ര ആരംഭിക്കുന്നത്. 'ആഷാഢസ്യദ്വിതീയദിവസേ... രഥയാത്ര' എന്ന് നമ്മുടെ ഗ്രന്ഥങ്ങളില്‍, സംസ്കൃത ശ്ലോകങ്ങളില്‍ വിവരിച്ചതായി കാണുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലും എല്ലാവര്‍ഷവും ആഷാഢദ്വിതിയയില്‍ ആണ് രഥയാത്ര നടത്തുന്നത്. ഞാന്‍ ഗുജറാത്തില്‍ ആയിരുന്നുവെങ്കില്‍ എല്ലാവര്‍ഷവും ഈ യാത്രയില്‍ സേവനം അനുഷ്ഠിക്കുന്നതിനുള്ള ഭാഗ്യം എനിക്കും ലഭിക്കുമായിരുന്നു. ആഷാധിബീജ് എന്നറിയപ്പെടുന്ന ആഷാഢദ്വിതീയയില്‍ തന്നെയാണ് കച്ചില്‍ പുതുവര്‍ഷത്തിന്റെ തുടക്കം കുറിക്കുന്നത്. ഞാന്‍ എന്റെ എല്ലാ കച്ച് സഹോദരങ്ങള്‍ക്കും ഈ അവസരത്തില്‍ പുതുവത്സരാശംസകളും നേരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് - ആഷാഢദ്വിതീയയ്ക്ക് ഒരുദിവസം മുമ്പ്, അതായത്, ആഷാഢം ഒന്നാം തീയതി, ഞങ്ങള്‍ ഗുജറാത്തില്‍ ഒരു സംസ്കൃതോത്സവം ആരംഭിച്ചു, സംസ്കൃത ഭാഷയില്‍ ഗാനങ്ങളും സംഗീതവും സാംസ്കാരിക പരിപാടികളും നടത്തി. ഈ പരിപാടിയുടെ പേര് - 'ആഷാഢസ്യപ്രഥമദിവസേ' എന്നാണ്. ഉത്സവത്തിന് ഈ പ്രത്യേക പേര് നല്കുന്നതിനു പിന്നിലും ഒരു കാരണമുണ്ട്. യഥാര്‍ത്ഥത്തില്‍, മഹാനായ സംസ്കൃത കവി കാളിദാസന് മേഘദൂതം എഴുതിയത് ആഷാഢമാസത്തിലെ മഴയുടെ വരവിലാണ്. മേഘദൂതത്തില്‍ ഒരു ശ്ലോകമുണ്ട് 'ആഷാഢസ്യപ്രഥമദിവസേ, മേഘം ആശ്ലിഷ്ടസാനും' - ഇതിനര്‍ത്ഥം ആഷാഢനാളിലെ ആദ്യദിവസം മേഘങ്ങളാല്‍ മൂടപ്പെട്ട പര്‍വതശിഖരങ്ങള്‍ എന്നാണ്, ഈ ശ്ലോകമാണ് ഈ പരിപാടിക്ക് ആധാരമായത്.
സുഹൃത്തുക്കളേ, അഹമ്മദാബാദായാലും പുരിയായാലും, ഈ യാത്രയിലൂടെ ജഗന്നാഥന് നമുക്ക് വളരെ അര്‍ത്ഥവത്തായ നിരവധി മാനവിക സന്ദേശങ്ങള്‍ നല്കുന്നു. ഭഗവാന് ജഗന്നാഥന് ലോകത്തിന്റെ അധിപനാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും അദ്ദേഹത്തിന്റെ യാത്രയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. ദൈവവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും വ്യക്തികളോടും ഒപ്പം നടക്കുന്നു. അതുപോലെ നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ യാത്രകളിലും ദരിദ്രനെന്നോ പണക്കാരനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍തിരിവില്ല. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി യാത്ര മാത്രം പരമപ്രധാനമാകുന്നു. മഹാരാഷ്ട്രയിലെ പന്തര്‍പൂരിലെ യാത്രയെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും കേട്ടിരിക്കും. പന്തര്‍പൂരിലെ യാത്രയില്‍ ഒരാളും ചെറുതും വലുതുമല്ല. എല്ലാവരും വാര്‍ക്കരികള്‍. ഭഗവാന് വിട്ടലിന്റെ ദാസന്മാര്. ഇപ്പോള്‍ തന്നെ നാലു ദിവസത്തിന് ശേഷം അമര്‍നാഥ് യാത്രയും ജൂണ്‍ 30 മുതല്‍ ആരംഭിക്കും. അമര്‍നാഥ് യാത്രയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ജമ്മുകശ്മീരിലെത്തുന്നു. ജമ്മുകശ്മീരിലെ പ്രദേശവാസികള്‍ ഈ യാത്രയുടെ ഉത്തരവാദിത്വം ഭക്തിയോടെ ഏറ്റെടുക്കുകയും തീര്‍ഥാടകരുമായി സഹകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ശബരിമല യാത്രയ്ക്ക് ദക്ഷിണേന്ത്യയിലും ഇതുപോലെ പ്രാധാന്യമുണ്ട്. ശബരിമലയിലേക്കുള്ള പാത പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദര്‍ശിക്കാന്‍ ആളുകള്‍ പോയിരുന്നു. ഇന്നും യാത്ര തുടരുകയാണ്. ഇപ്പോഴും ഭക്തര്‍ വ്രതമെടുത്ത് ഈ യാത്രക്ക് പോകുമ്പോള്‍, മതപരമായ ആചാരങ്ങള്‍ മുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം വരെ ആളുകള്‍ ചെയ്യുന്നു, അതായത്, ഈ യാത്രകള്‍ നമുക്ക് നേരിട്ട് പാവപ്പെട്ടവരെ സേവിക്കാന്‍ അവസരം നല്കുന്നു. പാവപ്പെട്ടവര്‍ക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. അതുകൊണ്ടാണ് രാജ്യവും ഇപ്പോള്‍ ഭക്തര്‍ക്ക് അവരുടെ ആത്മീയയാത്രകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നത്. നിങ്ങളും ഇത്തരമൊരു യാത്ര നടത്തുകയാണെങ്കില്‍, ആത്മീയതയ്ക്കൊപ്പം ഏക ഭാരതം് ശ്രേഷ്ഠഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിങ്ങള്‍ക്കുണ്ടാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എല്ലായ്പ്പോഴും എന്നപോലെ ഇത്തവണയും 'മന് കി ബാത്തിലൂടെ' നിങ്ങളെല്ലാവരുമായി സംവദിക്കാന്‍ സാധിച്ചത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ വിജയങ്ങളും നേട്ടങ്ങളും നമ്മള് ചര്‍ച്ചചെയ്തു. ഇതിനിടയിലും കൊറോണയ്ക്കെതിരെയുള്ള മുന്‍കരുതലുകളും നമ്മള് എടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ന് രാജ്യത്തിനാകെ വാക്സിനുകളുടെ സമഗ്രമായ ഒരു സംരക്ഷണകവചം ഉണ്ടെന്നത് സംതൃപ്തി നല്കുന്ന കാര്യമാണ്. നമ്മള് 200 കോടി വാക്സിന് ഡോസ് എന്ന ലക്ഷ്യത്തിന് അടുത്തെത്തിയിരിക്കുന്നു. രാജ്യത്ത് ദ്രുതഗതിയിലുള്ള മുന്‍കരുതല്‍ ഡോസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ രണ്ടാമത്തെ ഡോസിന് ശേഷം മുന്‍കരുതല്‍ ഡോസിന് സമയമായാല്‍, നിങ്ങള്‍ തീര്‍ച്ചയായും ഈ മൂന്നാമത്തെ ഡോസ് എടുക്കണം. നിങ്ങളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് പ്രായമായവരെ, ഒരു മുന്‍കരുതല്‍ ഡോസ് എടുപ്പിക്കുക. കൈകളുടെ ശുചിത്വം, മാസ്ക് തുടങ്ങിയ അവശ്യമായ മുന്‍കരുതലുകളും നമ്മള് സ്വീകരിക്കണം. മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. നിങ്ങളെല്ലാവരും ശ്രദ്ധയോടെയിരിക്കുക, ആരോഗ്യത്തോടെ തുടരുക, ഇതേ ഊര്‍ജ്ജവുമായി മുന്നേറുക. അടുത്തമാസം നമ്മള് വീണ്ടും കാണും. അതുവരേയ്ക്കും, വളരെ വളരെ നന്ദി.

പ്രിയപ്പെട്ട ദേശവാസികളെ,
'മന് കി ബാത്തി'ലൂടെ എനിക്ക് എന്റെ എല്ലാ കുടുംബാംഗങ്ങളുമായും സംവദിക്കാനുള്ള അവസരം ഇന്ന് ഒരിക്കല്‍ക്കൂടി ലഭിച്ചിരിക്കുന്നു. 'മന് കി ബാത്തി'ലേക്ക് സ്വാഗതം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം കൈവരിച്ച നേട്ടം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതായിരുന്നു. അത് ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്സമാന്റെയും സെഞ്ച്വറി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീല്‍ഡില്‍ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഈ മാസം അഞ്ചിന് രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി. നിങ്ങള്‍ക്കറിയാമോ, ഒരു യൂണികോണ്‍ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാര്‍ട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യണ്‍ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീര്‍ച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ മൊത്തം യൂണികോണുകളില്‍ 44 ഉം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് മാത്രമല്ല, ഈ വര്‍ഷം 3-4 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്കൂടി രൂപീകരിച്ചു. ഇതിനര്‍ത്ഥം ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണ്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ യൂണികോണുകള്‍ വൈവിധ്യവത്ക്കരിക്കപ്പെടുന്നു എന്നതാണ് നല്ല വാര്‍ത്ത. ഇ-കൊമേഴ്സ്, ഫിന്-ടെക്, എഡ്-ടെക്, ബയോ-ടെക് തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ കൂടുതല്‍ പ്രധാനമായി കരുതുന്ന മറ്റൊരു കാര്യം, സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. ഇന്ന്, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ നൂതനാശയമുള്ള ഒരാള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ ഈ വിജയത്തിന് പിന്നില്‍ രാജ്യത്തിന്റെ യുവശക്തി. പ്രതിഭ, രാജ്യത്തെ ഗവണ്മെന്റ് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുന്നു. എല്ലാവരുടേയും പ്രയത്നമുണ്ട് ഇതിനു പിന്നില്‍. പക്ഷേ, ഇവിടെ ഒരു കാര്യംകൂടി പ്രധാനമാണ്. അതായത്, സ്റ്റാര്‍ട്ട്-അപ്പ് ലോകത്തേക്കുള്ള ശരിയായ മാര്‍ഗനിര്‍ദ്ദേശം. ഒരു നല്ല ഉപദേഷ്ടാവിന് ഒരു സ്റ്റാര്‍ട്ടപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. ശരിയായ തീരുമാനത്തിനായി സ്ഥാപകരെ എല്ലാവിധത്തിലും നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്വയം സമര്‍പ്പിച്ച നിരവധി മാര്‍ഗനിര്‍ദ്ദേശകര്‍ ഇന്ത്യയില്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ശ്രീ. ശ്രീധര്‍ വെമ്പുവിന് അടുത്തിടെ പത്മാ അവാര്‍ഡ് ലഭിച്ചു. അദ്ദേഹം വിജയിയായ ഒരു സംരംഭകനാണ്, എന്നാല്‍ ഇപ്പോള്‍ മറ്റു സംരംഭകരെ വളര്‍ത്തുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. ഗ്രാമീണ മേഖലയില്‍ നിന്നാണ് ശ്രീധര്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമത്തില്‍ തന്നെ നിന്നുകൊണ്ട് ഗ്രാമീണ യുവാക്കളെ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമീണ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ല്‍ വൺ ബ്രിഡ്ജ് എന്ന പേരിൽ ഒരു പ്ലാറ്റഫോം സൃഷ്ടിച്ച ശ്രീ. മദൻ പാഠക്കിനെ പോലുള്ളവരും നമ്മുടെ ഇടയിലുണ്ട്.
ഇന്ന്, ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും 75-ലധികം ജില്ലകളില്‍ ഒൺ ബ്രിഡ്ജ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട 9000-ലധികം ഗ്രാമീണ സംരംഭകര്‍ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്കുന്നു. ശ്രീമതി. മീരാഷേണായി അത്തരത്തിലൊരാളാണ്. ഗ്രാമീണ, ആദിവാസി, ദിവ്യാംഗ യുവാക്കള്‍ക്കുള്ള മാര്‍ക്കറ്റ് ലിങ്ക്ഡ് സ്കില്‍സ് ട്രെയിനിംഗ് മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നു. ഞാന്‍ ഇവിടെ കുറച്ചു പേരുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്നാല്‍, ഇന്ന് നമ്മുടെ ഇടയില്‍ ഉപദേശകര്‍ക്ക് ക്ഷാമമില്ല. ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ പിന്തുണാസംവിധാനം ഒരുങ്ങുന്നു എന്നത് നമ്മളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളകാര്യമാണ്. വരും കാലങ്ങളില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കല്‍ നമുക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അത്തരമൊരു രസകരവും ആകര്‍ഷകവുമായ കാര്യം കണ്ടെത്തി. അത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകതയും അവരുടെ കലാപരമായ കഴിവുകളും നിറഞ്ഞതാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഒരു സ്വയം സഹായ സംഘം എനിക്കയച്ച ഒരു സമ്മാനം ഇതാ. ഈ സമ്മാനത്തിന് ഭാരതീയതയുടെ സുഗന്ധവും മാതൃശക്തിയുടെ അനുഗ്രഹവുമുണ്ട് - എന്നോടുള്ള അവരുടെ വാത്സല്യമുണ്ട്. ഇത് ഒരു പ്രത്യേക തഞ്ചാവൂര്‍ പാവയാണ്, ഇതിന് ജിഐ ടാഗും ലഭിച്ചു. പ്രാദേശിക സംസ്കാരത്തില്‍ നിര്‍മ്മിച്ച ഈ സമ്മാനം എനിക്ക് അയച്ചുതന്ന തഞ്ചാവൂര്‍ സ്വയം സഹായ സംഘത്തിന് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. സുഹൃത്തുക്കളേ, ഈ തഞ്ചാവൂര്‍ പാവ എത്ര മനോഹരമാണോ, അത്രയും മനോഹരമായി സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ കഥ കൂടി എഴുതുകയാണ്. വനിതാ സ്വയം സഹായ സംഘങ്ങളുടെ സ്റ്റോറുകളും കിയോസ്കുകളും തഞ്ചാവൂരില്‍ തുറക്കുന്നു. ഇതുമൂലം എത്രയോ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞു. അത്തരം കിയോസ്കുകളുടെയും സ്റ്റോറുകളുടെയും സഹായത്തോടെ, സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്ക്കാന് കഴിയും. താര കൈകള്‍ കൈവിനൈയ് പൊറുതകള് വിറപ്പനൈ അങ്ങാടി' എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. 22 സ്വയം സഹായ സംഘങ്ങള്‍ ഈ സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രത്യേകത. വനിതാ സ്വയം സഹായ സംഘങ്ങളുടെ ഈ സ്റ്റോറുകള്‍ തഞ്ചാവൂരിലെ ഒരു പ്രധാന സ്ഥലത്ത് തുറന്നിട്ടുണ്ടെന്ന് അറിയുമ്പോള്‍ നമ്മള് ആഹ്ളാദിക്കും . അവരുടെ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കുന്നു. ഈ വനിതാ സ്വയം സഹായ സംഘത്തിന്റെ തഞ്ചാവൂര്‍ പാവ, വെങ്കല വിളക്ക് തുടങ്ങി ജിഐ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കളിപ്പാട്ടങ്ങളും പായകളും കൃത്രിമ ആഭരണങ്ങളും അവര്‍ നിര്‍മ്മിക്കുന്നു. ഇത്തരം സ്റ്റോറുകള്‍ കാരണം, ജിഐ ഉല്‍പ്പന്നങ്ങളുടെയും കരകൗശല ഉല്പന്നങ്ങളുടെയും വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായി. ഈ പ്രചാരണംമൂലം കരകൗശലതൊഴിലാളികള്‍ക്ക് മാത്രമല്ല, വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും ശാക്തീകരിക്കപ്പെടുകയാണ്. 'മന് കി ബാത്' കേള്‍ക്കുന്നവരോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ വനിതാ സ്വയം സഹായ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുക. നിങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഈ ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ സ്വയം സഹായസംഘത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' ഊര്‍ജ്ജം പകരുകയും ചെയ്യും.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുടെയും ലിപികളുടെയും ഭാഷാഭേദങ്ങളുടെയും സമ്പന്നമായ നിധിയുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്തമായ വസ്ത്രവും ഭക്ഷണവും സംസ്കാരവുമാണ് നമ്മുടെ വ്യക്തിത്വം. ഈ വൈവിധ്യം, ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മെ ശാക്തീകരിക്കുന്നു. ഒപ്പം നമ്മെ ഒരുമയോടെ നിലനിര്‍ത്തുന്നു. ഇതുമായി ബന്ധപ്പെട്ട വളരെ പ്രചോദനാത്മകമായ ഒരു ഉദാഹരണം കല്പന എന്ന പെണ്‍കുട്ടിയുടേതാണ്. അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ പേര് കല്പന എന്നാണെങ്കിലും അവരുടെ ശ്രമം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്താല്‍ നിറഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍, കല്‍പ്പന ഈയിടെ കര്‍ണാടകയില്‍ പത്താം ക്ലാസ്സ് പരീക്ഷ പാസായി. പക്ഷേ, അവളുടെ വിജയത്തിന്റെ പ്രത്യേകത, കുറച്ചുകാലം മുമ്പുവരെ കല്പനയ്ക്ക് കന്നഡ ഭാഷ അറിയില്ലായിരുന്നു എന്നതാണ്. മൂന്ന് മാസംകൊണ്ട് കന്നഡ ഭാഷ പഠിക്കുക മാത്രമല്ല 92 മാര്‍ക്ക് നേടുകയും ചെയ്തു. ഇതറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ സംഗതി സത്യമാണ്. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ മറ്റ് നിരവധി കാര്യങ്ങളുണ്ട്. ഉത്തരാഖണ്ഡിലെ ജോഷിമഠ് സ്വദേശിയാണ് കല്പന. അവള്‍ക്ക് നേരത്തെ ടിബി ബാധിച്ചിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. പക്ഷേ, അവര്‍ പറയുന്നതുപോലെ ‘Where there is a will there is a way’. കല്‍പ്പന പിന്നീട് മൈസൂരു നിവാസിയായ പ്രഫസര്‍ താരമൂര്ത്തിയുമായി ബന്ധപ്പെട്ടു. അവര്‍ അവളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എല്ലാവിധത്തിലും സഹായിക്കുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് അവള് നമുക്കെല്ലാവര്‍ക്കും മാതൃകയായി മാറിയിരിക്കുന്നു. കല്പനയുടെ ധൈര്യത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതുപോലെ, രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള ഒരാളാണ് പശ്ചിമ ബംഗാളിലെ പുരുലിയയിലെ ശ്രീ. ശ്രീപതി ടുഡു. പുരുലിയയിലെ സിദ്ധോ-കാനോ-ബിര്‍സ സര്‍വകലാശാലയിലെ സന്താലി ഭാഷാ പ്രൊഫസറാണ് ടുഡു . സന്താലി സമുദായത്തിന് വേണ്ടി സ്വന്തം 'ഓള് ചിക്കി' ലിപിയില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ശ്രീ.ശ്രീപതി ടുഡു പറയുന്നു. അതിനാല്‍, ഓരോ പൗരനും ഇത് പരിചയപ്പെടേണ്ടത് പ്രധാനമാണ്. അതുകൊണ്ട് സന്താലി സമൂഹത്തിന് ഭരണഘടനയുടെ കോപ്പി സ്വന്തം ലിപിയില്‍ തയ്യാറാക്കി അദ്ദേഹം സമ്മാനമായി നല്കി. ശ്രീ. ശ്രീപതിയുടെ ഈ ചിന്തയെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്ന അത്തരം നിരവധി ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ കണ്ടെത്തും. ഭക്ഷണം, കല, സംസ്കാരം, വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ഇത് നിങ്ങളുടെ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും, കൂടാതെ, രാജ്യത്തിന്റെ വൈവിധ്യവും നിങ്ങള്‍ക്ക് അനുഭവപ്പെടും.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഉത്തരാഖണ്ഡിലെ 'ചാര്-ധാം' മിലേക്കുള്ള വിശുദ്ധ യാത്ര നടക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തര്‍ 'ചാര്-ധാ'മിലും പ്രത്യേകിച്ച് കേദാര്‍നാഥിലും എത്തിച്ചേരുന്നു. ആളുകള്‍ 'ചാര്-ധാം യാത്ര'യുടെ സന്തോഷകരമായ അനുഭവങ്ങള്‍ പങ്കിടുന്നു. പക്ഷേ കേദാര്‍നാഥിലെ ചില തീര്‍ത്ഥാടകര്‍ മലിനീകരണം കാരണം വളരെ സങ്കടപ്പെടുന്നതും ഞാന്‍ കണ്ട സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഒരു പുണ്യ തീര്‍ത്ഥാനടത്തിന് പോകുമ്പോള്‍, അവിടെ മാലിന്യക്കൂമ്പാരമുണ്ടെങ്കില് അത് ശരിയല്ലല്ലോ. എന്നാല്‍ സുഹൃത്തുക്കളേ, ഈ പരാതികള്‍ക്കിടയിലും ഒരുപാട് നല്ല ചിത്രങ്ങളും കാണുന്നുണ്ട്. എവിടെ വിശ്വാസമുണ്ടോ അവിടെ സൃഷ്ടിയും ഗുണാത്മകതയുമുണ്ട്. ബാബകേദാര്ധാമില് ആരാധിക്കുകയും ശുചിത്വത്തെ ഉപാസിക്കുകയും ചെയ്യുന്ന നിരവധി ഭക്തരുണ്ട്. ചിലര്‍, താമസിക്കുന്ന സ്ഥലത്തിന്റെ പരിസരം വൃത്തിയാക്കുന്നു. മറ്റു ചിലര്‍ യാത്രാമാര്‍ഗ്ഗത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണ സംഘത്തിനൊപ്പം നിരവധി സംഘടനകളും സന്നദ്ധ സംഘടനകളും അവിടെ പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കളെ, തീര്‍ത്ഥാനടത്തിന്റെ പ്രാധാന്യം ഇവിടെയുള്ളതുപോലെ, തീര്‍ത്ഥാനട സേവനത്തിന്റെ പ്രാധാന്യവും പറഞ്ഞിട്ടുണ്ട്. സേവനം കൂടാതെ തീര്‍ത്ഥാടനം അപൂര്‍ണ്ണമാണ്. ദേവഭൂമി ഉത്തരാഖണ്ഡില്‍ വൃത്തിയിലും സേവനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. രുദ്രപ്രയാഗിലെ താമസക്കാരനായ ശ്രീ. മനോജ് ബന്ജ്വാളില്നിന്നും നിങ്ങള്‍ക്ക് വളരെയധികം പ്രചോദനം ലഭിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ശ്രീ. മനോജ് പരിസ്ഥിതി സംരക്ഷണത്തിനായി മുന്‍കൈയെടുക്കുന്ന ശുചിത്വ കാമ്പെയ്നിനൊപ്പം പുണ്യസ്ഥലങ്ങള്‍, പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുക്കുന്നു. ഗുപ്ത്കാശിയില്‍ താമസിക്കുന്ന ശ്രീ. സുരേന്ദ്ര ബാഗ്വാടിയും ശുചിത്വം തന്റെ ജീവിത മന്ത്രമാക്കി ഗുപ്ത്കാശിയില്‍ സ്ഥിരമായി ശുചിത്വ പരിപാടികള്‍ നടത്തുന്നു. ഈ കാമ്പയിന്റെ പേരും 'മന് കി ബാത്ത്' എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ, ദേവാറിലെ ചമ്പാദേവി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രാമത്തിലെ സ്ത്രീകളെ മാലിന്യ സംസ്കരണം പഠിപ്പിക്കുന്നു. ചമ്പാജി നൂറുകണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തന്റെ കഠിനാധ്വാനംകൊണ്ട് ഹരിതവനം ഒരുക്കി സുഹൃത്തുക്കളെ. ഇത്തരക്കാരുടെ പ്രയത്നത്താല്‍ ഭൂമിയും തീര്ത്ഥാനടങ്ങളും നല്കുന്ന ദിവ്യാനുഭൂതി അവിടെ അവശേഷിക്കുന്നു. അത് അനുഭവിക്കാന്‍ നാം അവിടെ പോകുന്നു. ഈ ദൈവകതയും ആത്മീയതും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്കുമുണ്ട് ഇപ്പോള്‍തന്നെ. നമ്മുടെ നാട്ടില്‍ 'ചാര്‍ധാം യാത്ര'യ്ക്കൊപ്പം 'അമര്‍നാഥ് യാത്ര', 'പണ്ഡര്‍പൂര്‍ യാത്ര', 'ജഗന്നാഥ് യാത്ര' എന്നിങ്ങനെ നിരവധി യാത്രകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകും. ശ്രാവണ മാസത്തില്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ചില മേളകള്‍ നടക്കാറുണ്ട്.
സുഹൃത്തുക്കളേ, നാം എവിടെ പോയാലും ഈ തീര്‍ത്ഥാടന മേഖലകളില്‍ മാന്യത കാത്തുസൂക്ഷിക്കണം. അത്തരം ശുചിത്വം, ഒരു പവിത്രമായ അന്തരീക്ഷം ഇവ നമ്മള് ഒരിക്കലും മറക്കരുത്. അത് നിലനിര്‍ത്തണം. അതിനാല്‍ ശുചിത്വ പ്രതിജ്ഞ ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 5 'ലോക പരിസ്ഥിതി ദിനം' ആയി ആഘോഷിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റും നല്ല പ്രചാരണങ്ങള്‍ നടത്തണം. ഇത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. നിങ്ങള്‍ ഇത്തവണ എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് - ശുചിത്വത്തിനും മരം നട്ട് പിടിപ്പിക്കുന്നതിനും പരിശ്രമിക്കുക. സ്വയം ഒരു മരം നടുക, മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുക.
പ്രിയപ്പെട്ട ദേശവാസികളെ, അടുത്ത മാസം 21-ന് നമ്മള് എട്ടാമത് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഇത്തവണത്തെ 'യോഗ ദിന' പ്രമേയം - യോഗ മാനവികതയ്ക്ക് എന്നതാണ്. 'യോഗ ദിനം' വളരെ ആവേശത്തോടെ ആഘോഷിക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അതെ, കൂടാതെ കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ എടുക്കുക. ലോകമെമ്പാടും ഇപ്പോള്‍ സാഹചര്യം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ വാക്സിനേഷന് കവറേജ് കാരണം. ഇപ്പോള്‍ ആളുകള്‍ എന്നത്തേക്കാളും കൂടുതല്‍ പുറത്തേക്ക് പോകുന്നു. അതിനാല്‍ 'യോഗ ദിന'വുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ധാരാളം തയ്യാറെടുപ്പുകളും നടക്കുന്നു. നമ്മുടെ ജീവിതത്തില്‍ ആരോഗ്യം പ്രധാനമാണ്. ഇതില്‍ യോഗ എത്ര വലിയ ഒരു മാധ്യമമാണെന്നും, ശാരീരികവും ആത്മീയവും ബൗദ്ധികവുമായ ക്ഷേമത്തിലേക്ക് ആളുകളെ നയിക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും കൊറോണ മഹാമാരി നമ്മെയെല്ലാം മനസ്സിലാക്കി തന്നു. ലോകത്തെ പ്രമുഖ വ്യവസായികള്‍ മുതല്‍ സിനിമാ-കായിക രംഗത്തെ പ്രമുഖര്‍വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. എല്ലാവരും യോഗയെ അവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കുന്നു. ലോകമെമ്പാടും യോഗയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാണാന്‍ നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. സുഹൃത്തുക്കളേ, ഇപ്രാവശ്യം രാജ്യത്തിനകത്തും പുറത്തും 'യോഗാ ദിന'ത്തില്‍ വളരെ നൂതനമായ ചില കാര്യങ്ങള്‍ നടക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിലൊന്നാണ് ഗാര്ഡിയന് റിംഗ് - ഇത് വളരെ സവിശേഷമായ ഒരു പരിപാടിയായിരിക്കും. ഇതില്‍ സൂര്യന്റെ സഞ്ചാരം ആഘോഷിക്കും. അതായത്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൂര്യന് സഞ്ചരിക്കുമ്പോള്‍ യോഗയിലൂടെ നാം അതിനെ സ്വാഗതം ചെയ്യും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘം അവിടത്തെ പ്രാദേശിക സമയം അനുസരിച്ച് സൂര്യോദയ സമയത്ത് യോഗ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ രാജ്യങ്ങളിലായി പരിപാടി ആരംഭിക്കും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള യാത്ര തുടര്‍ച്ചയായി നടക്കും. ഈ പരിപാടികളുടെ സ്ട്രീമിംഗും ഒന്നിനുപുറകെ ഒന്നായി നടത്തപ്പെടും. അതായത്, ഇത് ഒരു റിലേ യോഗ സ്ട്രീമിംഗ് ഇവന്റ് ആയിരിക്കും. നിങ്ങളും ഈ പരിപാടി കാണണം.
സുഹൃത്തുക്കളേ, ഇത്തവണ നമ്മുടെ നാട്ടിലെ 'അമൃത് മഹോത്സവം' കണക്കിലെടുത്ത് 'അന്താരാഷ്ട്ര യോഗ ദിനം' രാജ്യത്തെ 75 പ്രധാന സ്ഥലങ്ങളില്‍ സംഘടിപ്പിക്കും. ഈ അവസരത്തില്‍ പല സംഘടനകളും നാട്ടുകാരും അവരവരുടെ പ്രദേശങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ സ്വന്തംതലത്തില് നൂതനമായ എന്തെങ്കിലും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയം യോഗ ദിനം ആഘോഷിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നഗരത്തിലോ പട്ടണത്തിലോ ഗ്രാമത്തിലോ ഏറ്റവും സവിശേഷമായ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രവും വിനോദസഞ്ചാര കേന്ദ്രവുമാകാം. അല്ലെങ്കില്‍ ഇത് ഒരു പ്രശസ്തമായ നദിയുടെയോ തടാകത്തിന്റെയോ കുളത്തിന്റെയോ തീരം ആകാം. ഇതോടെ, യോഗയ്ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ ഐഡന്റിറ്റി വര്‍ദ്ധിക്കുകയും വിനോദസഞ്ചാരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യും. നിലവില്‍, 'യോഗാ ദിന'വുമായി ബന്ധപ്പെട്ട് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ നടക്കുന്നു. കൂടാതെ, വ്യക്തികളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ മൂന്ന് മാസം മുമ്പ് ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 100-ാം ദിവസത്തിന്റെയും 75-ാം ദിവസത്തിന്റെയും കൗണ്ട്ഡൗണ്‍ പരിപാടികള്‍ നടന്നു. അതേ സമയം, അസമിലെ ശിവസാഗറില്‍ 50-ാമതും ഹൈദരാബാദില്‍ 25-ാമതും കൗണ്ട്ഡൗണ്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിങ്ങളും ഇപ്പോള്‍ തന്നെ 'യോഗാദിന'ത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളെ കണ്ടുമുട്ടുക, 'യോഗ ദിന' പരിപാടിയില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക. അവര്‍ക്ക് പ്രചോദനം നല്‍കുക. നിങ്ങളെല്ലാവും 'യോഗാ ദിന'ത്തില്‍ ആവേശത്തോടെ പങ്കെടുക്കുമെന്നും അതുപോലെതന്നെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ യോഗ സ്വീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജപ്പാനിലേക്ക് പോയി. നിരവധി പരിപാടികള്‍ക്കിടയില്‍ ചില മികച്ച വ്യക്തിത്വങ്ങലെ കണ്ടുമുട്ടാന്‍ എനിക്ക് അവസരം ലഭിച്ചു. 'മന് കി ബാത്തി'ല്‍ നിങ്ങളുമായി അവരെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ജപ്പാനിലെ ആളുകളാണ്. പക്ഷേ, അവര്‍ക്ക് ഇന്ത്യയോട് അതിശയകരമായ അടുപ്പവും സ്നേഹവുമുണ്ട്. ഇവരില്‍ ഒരാളാണ് പ്രശസ്ത കലാസംവിധായകനായ ഹിരോഷി കൊയ്കെ. അദ്ദേഹം മഹാഭാരതം പ്രൊജക്ട് സംവിധാനം ചെയ്തു എന്നറിയുമ്പോള്‍ നിങ്ങള്‍ വളരെ സന്തോഷിക്കും. കംബോഡിയയില്‍ ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ 9 വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നുവരുന്നു. ഹിരോഷി കൊയ്കെ, എല്ലാം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. അദ്ദേഹം എല്ലാ വര്‍ഷവും ഏഷ്യയിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയും അവിടത്തെ കലാകാരന്മാര്ക്കും സംഗീതജ്ഞര്‍ക്കും ഒപ്പം മഹാഭാരതത്തിന്റെ ഭാഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ ഇന്ത്യ, കംബോഡിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ അദ്ദേഹം സ്റ്റേജ് അവതരണം സംവിധാനം ചെയ്യുകയും ചെയ്തു. ക്ലാസിക്കല്‍, പരമ്പരാഗത ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്ടില്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലമുള്ള കലാകാരന്മാരെ ഹിരോഷി കൊയ്കെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വ്യത്യസ്തത കാണപ്പെടുന്നു. ഇന്തോനേഷ്യ, തായ്ലാന്ഡ്, മലേഷ്യ, ജപ്പാന് എന്നിവിടങ്ങഗളില് നിന്നുള്ള കലാകാരന്മാര് ജാവ നൃത്തം, ബാലി നൃത്തം, തായ് നൃത്തം എന്നിവയിലൂടെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇതില്‍ ഓരോ അവതരാകനും അവരവരുടെ സ്വന്തം മാതൃഭാഷയില്‍ സംസാരിക്കുകയും നൃത്തസംവിധാനം ഈ വൈവിധ്യത്തെ വളരെ മനോഹരമായി പ്രദര്‍ശിപ്പിക്കുയും ചെയ്യുന്നു. സംഗീതത്തിന്റെ വൈവിധ്യം ഈ അവതരണത്തെ കൂടുതല്‍ സജീവമാക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ സമൂഹത്തില്‍ നാനാത്വത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും പ്രാധാന്യം എന്താണെന്നും സമാധാനത്തിന്റെ രൂപം എന്തായിരിക്കണം എന്നും സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇദ്ദേഹത്തെക്കൂടാതെ, ജപ്പാനില്‍ ഞാന്‍ കണ്ടുമുട്ടിയ മറ്റ് രണ്ട് ആളുകള്‍ അറ്റ്സുഷി മാറ്റ്സുവോയും കെന്‍ജി യോഷിയുമാണ് ഇരുവരും. TEM പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1993-ല്‍ പുറത്തിറങ്ങിയ രാമായണത്തിന്റെ ജാപ്പനീസ് ആനിമേഷന്‍ ചിത്രം ഈ കമ്പനിയുടെതാണ്. ജപ്പാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന് യുഗോ സാക്കോയുമായി ഈ പ്രോജക്ട് ബന്ധപ്പെട്ടിരുന്നു. ഏകദേശം 40 വര്‍ഷം മുമ്പ് 1983 ലാണ് അദ്ദേഹം ആദ്യമായി രാമായണത്തെക്കുറിച്ച് അറിയുന്നത്. 'രാമായണം' അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതിനുശേഷം അദ്ദേഹം അതിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം ആരംഭിച്ചു. ഇത് മാത്രമല്ല, ജാപ്പനീസ് ഭാഷയിലുള്ള രാമായണത്തിന്റെ 10 പതിപ്പുകള്‍ അദ്ദേഹം വായിച്ചു. കൂടാതെ, ആനിമേഷനിലൂടെ അവതരിപ്പിക്കാനും ആഗ്രഹിച്ചു. ഇതില്‍, ഇന്ത്യന്‍ ആനിമേറ്റര്‍മാരും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. സിനിമയില്‍ കാണിച്ചിരിക്കുന്ന ഇന്ത്യന്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചും അദ്ദേഹത്തിനു വഴികാട്ടിയായി ഇവര്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ആളുകള്‍ എങ്ങനെയാണ് മുണ്ട് ഉടുക്കുന്നത്, എങ്ങനെ സാരി ധരിക്കണം, മുടി കെട്ടുന്നത് എങ്ങനെ എന്നൊക്കെ അവര്‍ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. കുടുംബത്തിനുള്ളില്‍ കുട്ടികള്‍ മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കുന്നു, അനുഗ്രഹങ്ങളുടെ പാരമ്പര്യം എന്താണെന്നും അവര്‍ വിശദമാക്കി കൊടുത്തു. കുട്ടികള്‍ രാവിലെ എഴുന്നേല്ക്കുക, വീട്ടിലെ മുതിര്‍ന്നവരെ പ്രണമിക്കുക, അവരുടെ അനുഗ്രഹം വാങ്ങുക. ഇതെല്ലാം 30 വര്‍ഷത്തിന് ശേഷം ഈ ആനിമേഷന്‍ ചിത്രം 4 കെ യില്‍ വീണ്ടും അവതരിപ്പിക്കുന്നു. ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകാനാണ് സാധ്യത. നമ്മളില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരിക്കുന്ന നമ്മുടെ ഭാഷ അറിയാത്ത നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാത്ത ജപ്പാന്‍കാര്‍ക്ക് നമ്മുടെ സംസ്കാരത്തോടുള്ള അര്‍പ്പണബോധവും ബഹുമാനവും വളരെ പ്രശംസനീയമാണ്. ഇതില്‍ അഭിമാനിക്കാത്ത ഇന്ത്യാക്കാരുണ്ടാകുമോ?
പ്രിയ ദേശവാസികളേ, Self for Society, സ്വന്തം കാര്യത്തിനുപരിയായി സമൂഹത്തെ സേവിക്കുക എന്ന മന്ത്രം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിലെ എണ്ണമറ്റ ആളുകള്‍ ഈ മന്ത്രം തങ്ങളുടെ ജീവിതലക്ഷ്യമാക്കുന്നു. വിരമിച്ചതിന് ശേഷമുള്ള തന്റെ സമ്പാദ്യം മുഴുവന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആന്ധ്രാപ്രദേശിലെ മര്ക്കാപുരനിവാസിയായ ശ്രീ. റാംഭൂപാല്‍ റെഡ്ഡി നല്‍കിയെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 'സുകന്യ സമൃദ്ധി യോജന' പ്രകാരം 100 ഓളം പെണ്‍കുട്ടികള്‍ക്കായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും അതില്‍ 25 ലക്ഷത്തിലധികം നിക്ഷേപിക്കുകയും ചെയ്തു. അത്തരം സേവനത്തിന്റെ മറ്റൊരു ഉദാഹരണം ഇതാ യു.പി. ആഗ്രയിലെ കച്ചോര ഗ്രാമത്തില്‍നിന്നും വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ ശുദ്ധജലക്ഷാമം ഉണ്ടായിരുന്നു. അതേസമയം, ഗ്രാമത്തിലെ കര്‍ഷകനായ കുന്‍വര്‍ സിംഗിനു ഗ്രാമത്തില്‍ നിന്ന് 6-7 കിലോമീറ്റര്‍ അകലെയുള്ള തന്റെ വയലില്‍ വെള്ളം ലഭിച്ചു. അദ്ദേഹത്തിനു വലിയ സന്തോഷമായി. ഈ വെള്ളംകൊണ്ട് മറ്റെല്ലാ ഗ്രാമവാസികളെയും സഹായിക്കാമെന്നു അദ്ദേഹം ചിന്തിച്ചു. പക്ഷേ, കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ 30-32 ലക്ഷം രൂപ വേണ്ടിവരും. ഈ സമയത്താണ്, കുന്‍വര്‍ സിംഗിന്റെ ഇളയ സഹോദരന് ശ്യാം സിംഗ് പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം ഗ്രാമത്തിലെത്തിയത്. അദ്ദേഹം ഇക്കാര്യം അറിഞ്ഞപ്പോള്‍ താൻ വിരമിച്ചപ്പോള്‍ ലഭിച്ച പണമെല്ലാം അതിനായി കൈമാറുകയും കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗ്രാമവാസികള്‍ക്ക് വെള്ളം വിതരണം ചെയ്യുകയും ചെയ്തു. അര്‍പ്പണബോധവും കടമകളോടുള്ള ഗൗരവവും ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് മുഴുവന്‍ സമൂഹത്തിന്റെ ഭാവിയെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിന് ഈ പരിശ്രമം വലിയ ഉദാഹരണമാണ്. കര്‍ത്തവ്യത്തിന്റെ പാതയിലൂടെ നടന്നാല്‍ മാത്രമേ സമൂഹത്തെ ശാക്തീകരിക്കാന്‍ കഴിയൂ. രാജ്യത്തെ ശാക്തീകരിക്കാന്‍ കഴിയൂ. സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃതോത്സവ'ത്തില്‍ ഇതായിരിക്കണം നമ്മുടെ പ്രതിജ്ഞ . ഇതു നമ്മുടെ സാധനയും ആയിരിക്കണം. അതിനു ഒരേയൊരു വഴി മാത്രമേയുള്ളൂ - കര്‍ത്തവ്യം, കര്‍ത്തവ്യം, കര്‍ത്തവ്യം.
പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് 'മന് കി ബാത്തി'ല്‍ നമ്മള് സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിങ്ങളെല്ലാവരും വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നു. അവയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ചര്‍ച്ച മുന്നോട്ട് പോകുന്നത്. 'മന് കി ബാത്തി'ന്റെ അടുത്ത പതിപ്പിനായി നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാനും മറക്കരുത്. ഇപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നു. നിങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍, അവയെക്കുറിച്ച് എന്നോട് പറയണം. Namo app, MyGov എന്നിവയിലൂടെ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. അടുത്ത തവണ നമ്മള് ഒരിക്കല്‍കൂടി കണ്ടുമുട്ടുമ്പോള്‍, ജനങ്ങളുമായി ബന്ധപ്പെട്ട സമാന വിഷയങ്ങള്‍ വീണ്ടും സംസാരിക്കാം. നിങ്ങള്‍ സുഖമായിരിക്കുക. കൂടാതെ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കുക. ഈ വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കാനുള്ള നിങ്ങളുടെ മാനുഷിക ഉത്തരവാദിത്തം നിങ്ങള്‍ തുടര്‍ന്നും നിറവേറ്റണം. ഇക്കാര്യം എപ്പോഴും ഓര്‍ക്കുക. വളരെ നന്ദി.


പ്രിയപ്പെട്ട ദേശവാസികളെ, നമസ്ക്കാരം,
നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള് വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള് വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തുനിന്ന് പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് പോകുന്നു. അസമിലെ ഹൈലാകാന്‍ഡിയിലെ തുകല്‍ ഉല്പ്പന്നങ്ങളാകട്ടെ, ഉസ്മാനാബാദിലെ കൈത്തറി ഉല്പ്പന്നങ്ങളാകട്ടെ, ബീജാപുരിലെ പഴങ്ങളും പച്ചക്കറികളുമാകട്ടെ, ചന്ദോലിയിലെ കറുത്ത അരിയാകട്ടെ എല്ലാറ്റിന്റെയും കയറ്റുമതി വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ലഡാക്കിലെ ലോകപ്രസിദ്ധമായ ആപ്രിക്കോട്ട് ദുബായില്‍ ലഭിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ സൗദി അറേബ്യയിലും ലഭിക്കുന്നു. പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ പുതിയ പുതിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു എന്നുള്ളതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ഉത്തരാഖണ്ഡിലും ഹിമാചലിലും വിളയുന്ന തിന വര്‍ഗ്ഗത്തില്‍പ്പെട്ട ധാന്യങ്ങളുടെ ആദ്യ ലോഡ് ഡെന്മാര്ക്കിലേക്ക് കയറ്റി അയക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ചിറ്റൂര്‍ ജില്ലകളിലെ ബംഗനപ്പള്ളി, സുവര്‍ണ്ണരേഖ എന്നീ ഇനം മാമ്പഴങ്ങള്‍ ദക്ഷിണകൊറിയയിലേക്ക് കയറ്റി അയക്കപ്പെട്ടു. ത്രിപുരയില്‍ നിന്ന് ചക്ക വ്യോമമാര്‍ഗ്ഗം ലണ്ടനിലേക്ക് കയറ്റി അയച്ചു. നാഗാലാന്‍ഡിലെ രാജാ മുളകും ഇദംപ്രദമായി ലണ്ടനിലേക്ക് കയറ്റുമതി ചെയ്തു. അതുപോലെ ഗുജറാത്തില്‍ നിന്നും ഭാലിയ ഗോതമ്പിന്റെ ആദ്യലോഡ് കെനിയയിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്യപ്പെട്ടു. അതായത് ഇപ്പോള്‍ നിങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണെങ്കില്‍ അവിടെ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ മുന്‍പുണ്ടായിരുന്നതിനേക്കാളേറെ കാണാന്‍ കഴിയും.
സുഹൃത്തുക്കളേ, ഈ ലിസ്റ്റ് വളരെ വലുതാണ്. ഈ ലിസ്റ്റ് എത്രമാത്രം വലുതാകുന്നോ അത് ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ആ കരുത്തിന്റെ കാരണക്കാര്‍ നമ്മുടെ കൃഷിക്കാര്‍, നമ്മുടെ തൊഴിലാളികള്‍, നമ്മുടെ നെയ്ത്തുകാര്‍, നമ്മുടെ എഞ്ചിനീയര്‍മാര്‍, നമ്മുടെ ചെറുകിട സംരംഭകര്‍, നമ്മുടെ എം എസ് എം ഇ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ്. ഇവരെല്ലാമാണ് ഈ നേട്ടത്തിന്റെ യഥാര്‍ത്ഥ കരുത്ത്. ഇവരുടെ പ്രയത്നഫലമായിത്തന്നെയാണ് 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിലക്ഷ്യം നമുക്ക് നേടാനായത്. ഇന്ത്യക്കാരുടെ ഈ കരുത്ത് അഥവാ സാമര്‍ത്ഥ്യം ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും പുത്തന്‍ കമ്പോളങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും തദ്ദേശീയതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയാല്‍, അതായത് ലോക്കല്‍ ഫോര്‍ വോക്കല്‍ ആയാല്‍ ലോക്കല്‍, ഗ്ലോബല്‍ ആയി മാറാന്‍ അധികം താമസമെടുക്കില്ല. വരൂ, നമുക്കെല്ലാം ചേര്‍ന്ന് ലോക്കലിനെ ഗ്ലോബല്‍ ആക്കാം. നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കാം.
സുഹൃത്തുക്കളേ, ഗാര്‍ഹികതലത്തിലും നമ്മുടെ ചെറുകിട സംരംഭകര്‍ വലിയ വിജയം നേടുന്നു എന്ന അഭിമാനകരമായ കാര്യം കേള്‍ക്കുമ്പോള്‍ മന് കി ബാത്തിലെ ശ്രോതാക്കള്‍ക്ക് സന്തോഷം അനുഭവപ്പെടും. ഇന്ന് സര്‍ക്കാരിന്റെ ചെറിയ തോതിലുള്ള ക്രയ-വിക്രയങ്ങള്‍ക്ക് ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്സ്, അതായത് GeM വലിയ പങ്കു വഹിക്കുന്നുണ്ട്. ടെക്നോളജിയിലൂടെ പലകാര്യങ്ങളുടെയും സുതാര്യത വികസിതമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം GeM പോര്‍ട്ടല്‍ വഴി ഗവണ്മെന്റ് ഒരുലക്ഷം കോടി രൂപയിലധികം സാധനങ്ങള്‍ വാങ്ങിച്ചു. ദേശത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം അദ്ധ്വാനികളും ചെറുകിട കച്ചവടക്കാരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവൺമെന്റിന് നേരിട്ട് വില്‍ക്കുകയുണ്ടായി. വലിയ കമ്പനികള്‍ മാത്രം ഗവൺമെന്റിന് ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട് മാറിക്കൊണ്ടിരിക്കുകയാണ്. പഴയ വ്യവസ്ഥിതികളും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ചെറിയ കച്ചവടക്കാര്‍ക്കും GeM പോര്‍ട്ടല്‍ വഴി തങ്ങളുടെ സാധനങ്ങള്‍ സര്‍ക്കാരിന് വില്ക്കാന് സാധിക്കുന്നു. ഇതുതന്നെയാണ് പുതിയ ഭാരതം. ഇവര്‍ വലിയ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല ചെയ്യുന്നത്, ആ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ധൈര്യവും കാണിക്കുന്നു. ഇതിനുമുന്‍പ് ഇവര്‍ക്ക് ഇതിന് കഴിയുമായിരുന്നില്ല. ഈ ധീരതയെ ആശ്രയിച്ച് നമ്മള് ഭാരതീയര്‍ ഒത്തുചേര്‍ന്ന് സ്വയംപര്യാപ്ത ഭാരതമെന്ന സ്വപ്നവും സാക്ഷാത്കരിക്കും.
പ്രിയപ്പെട്ട ദേശവാസികളേ, അടുത്തിടെ നടന്ന പത്മ പുരസ്കാര വിതരണ ചടങ്ങില്‍ നിങ്ങള്‍ ബാബാ ശിവാനന്ദ്ജിയെ തീര്‍ച്ചയായും കണ്ടുകാണും. 126 വയസ്സിന്റെ ഉത്സാഹം അദ്ദേഹത്തില്‍ ദര്‍ശിച്ച് എന്നെപ്പോലെ നിങ്ങളും അതിശയിച്ചിട്ടുണ്ടാകും. കണ്ണടയ്ക്കുന്ന സമയത്തിനുള്ളില്‍ തന്നെ അദ്ദേഹം നന്ദി മുദ്രയില്‍ പ്രണാമം നടത്തുന്നത് ഞാന്‍ കണ്ടു. ഞാനും ബാബാ ശിവാനന്ദ്ജിയെ പലപ്രാവശ്യം തലകുനിച്ച് പ്രണമിച്ചു. 126 വയസ്സും ബാബാ ശിവാനന്ദ്ജിയുടെ ശാരീരികക്ഷമതയും ഇന്ന് നാട്ടില്‍ ചര്‍ച്ചാവിഷയമാണ്. ബാബാ ശിവാനന്ദ്ജി തന്റെ നാലിലൊന്ന് മാത്രം പ്രായമുള്ളവരേക്കാള്‍ ആരോഗ്യവാനാണ് എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പല ആളുകളുടെയും കമന്റ് ഞാന്‍ കണ്ടു. വാസ്തവത്തില്‍ ബാബാ ശിവാനന്ദ്ജിയുടെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ഞാന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു. അദ്ദേഹത്തിന് യോഗയോട് ഒരു അഭിവാഞ്ജയുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റേത്.
'ജീവേമ ശരദഃ ശതം'. - നമ്മുടെ സംസ്കാരം എല്ലാവര്ക്കും നൂറുവര്‍ഷത്തെ സ്വസ്ഥ ജീവിതമാണ് ആശിര്‍വദിക്കുന്നത്. നമ്മള് ഏപ്രില്‍ ഏഴാം തീയതി ലോക ആരോഗ്യദിനമായിട്ട് ആചരിക്കും. ആരോഗ്യപരിപാലനത്തിനായി യോഗ, ആയുര്‍വേദം എന്നീ ഭാരതീയമായ കാഴ്ചപ്പാടുകളോട് ഇന്ന് ലോകം മുഴുവന്‍ താല്‍പ്പര്യം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. കഴിഞ്ഞ ആഴ്ച നടന്ന യോഗ പരിപാടി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതില്‍ 114 രാജ്യങ്ങളിലെ പൗരന്മാര് പങ്കെടുത്ത് ഒരു പുതിയ ലോക റെക്കോര്‍ഡ് തന്നെ ഉണ്ടാക്കി. ഇതുപോലെ തന്നെ ആയുഷ് വ്യവസായത്തിന്റെ കമ്പോളവും നിരന്തരം വികസിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയുര്‍വേദ മരുന്നുകളുടെ വിപണനം ഇരുപത്തിരണ്ടായിരം കോടി രൂപക്ക് അടുത്തായിരുന്നു. ഇന്ന് ആയുഷ് നിർമ്മാണ വ്യവസായം ഏതാണ്ട് ഒരുലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപയ്ക്ക് അടുത്തെത്തിയിരിക്കുന്നു. അതായത്, ഈ മേഖലയില്‍ സാധ്യതകള്‍ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്റ്റാര്‍ട്ടപ് ലോകത്തും ആയുഷ് ആകര്‍ഷണ വിഷയമായിക്കൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളേ, ആരോഗ്യമേഖലയിലെ മറ്റു സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി ഞാന്‍ മുന്‍പും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യം ആയുഷ് സ്റ്റാര്‍ട്ടപ്പിന് പ്രത്യേക ഊന്നല്‍ കൊടുക്കുന്നു. ഒരു സ്റ്റാര്‍ട്ടപ് ആണ് 'കപിവ'. ഇതിന്റെ പേരില്‍ത്തന്നെ ഇതിന്റെ ഉദ്ദേശ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ 'ക' കൊണ്ട് ഉദ്ദേശിക്കുന്നത് കഫം ആണ്. 'പി' കൊണ്ട് ഉദ്ദേശിക്കുന്നത് പിത്തം. 'വ' കൊണ്ട് ഉദ്ദേശിക്കുന്നത് വാതം. ഈ സ്റ്റാര്‍ട്ടപ് നമ്മുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച ആരോഗ്യകരമായ ഭക്ഷണരീതിയില്‍ അധിഷ്ഠിതമാണ്. മറ്റൊരു സ്റ്റാര്‍ട്ടപ് ആണ് 'നിരോഗ് സ്ട്രീറ്റ്'. ഇത് ആയുര്‍വേദ ഹെല്‍ത്ത്കെയര്‍ ഇക്കോ സിസ്റ്റത്തിലെ ഒരു വിശിഷ്ട സങ്കല്പമാണ്. ഇതിലെ ടെക്നോളജി ഡ്രിവണ്‍ പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള ആയുര്‍വേദ ഡോക്ടര്‍മാരെ നേരിട്ട് ജനങ്ങളുമായി ബന്ധിപ്പിക്കുന്നു. അമ്പതിനായിരത്തിലധികം പ്രാക്ടീഷണര്‍മാര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെ 'ആത്രേയ ഇന്നവേഷന്‍സ്' ഒരു ഹെല്‍ത്ത്കെയര്‍ ടെക്നോളജി സ്റ്റാര്‍ട്ടപ് ആണ്. ഇത് ഹോളിസ്റ്റിക് വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇക്സോറിയല്‍, അശ്വഗന്ധത്തിന്റെ സാധ്യതകളെ കുറിച്ച് അറിവ് നല്‍കുക മാത്രമല്ല, നല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. 'ക്യുവര്‍വേദ' പച്ചമരുന്നുകളില്‍ ആധുനിക ഗവേഷണത്തെയും പരമ്പരാഗത അറിവിനെയും ഏകോപിപ്പിച്ച് ഹോളിസ്റ്റിക് ലൈഫിനു വേണ്ടി ഡയറ്ററി സപ്ലിമെന്റ്സ് നിര്‍മ്മിക്കുന്നു.
സുഹൃത്തുക്കളേ, ഞാന്‍ കുറച്ചു പേരുകള്‍ മാത്രമേ ഇപ്പോള്‍ പറഞ്ഞുള്ളൂ. ഈ പട്ടിക വളരെ നീണ്ടതാണ്. ഇവ ഭാരതത്തിലെ യുവ സംരംഭകരുടെയും പുത്തന്‍ സാധ്യതകളുടെയും പ്രതീകങ്ങളാണ്. എനിക്ക് ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളോട്, വിശേഷിച്ച് ആയുഷ് സ്റ്റാര്‍ട്ടപ്പുകളോട് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ ഏത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കിയാലും അതിന്റെ ഉള്ളടക്കം എന്തായാലും അത് ലോകം സംസാരിക്കുന്ന എല്ലാ പ്രധാന ഭാഷകളിലും കൊണ്ടുവരാന്‍ പരിശ്രമിക്കണം. ലോകത്ത് ഇംഗ്ലീഷ് സംസാരിക്കാത്ത, ഇത്രത്തോളം അറിയാത്ത അനേകം രാഷ്ട്രങ്ങളുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രങ്ങളേയും മുന്നില്‍ കണ്ടുകൊണ്ട് ഇവ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഭാരതത്തിന്റെ ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ഗുണനിലവാരമുള്ള ഉല്പ്പന്നങ്ങളോടെ അതിവേഗം ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, ആരോഗ്യം ശുചിത്വത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മന് കി ബാത്തില്‍ നമ്മള് ശുചിത്വത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ പ്രയത്നങ്ങളെപ്പറ്റിയും പരാമര്‍ശിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരാളാണ് ശ്രീ ചന്ദ്രകിശോര്‍ പാട്ടീല്‍. ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസിക് നിവാസിയാണ്. ശുചിത്വത്തെകുറിച്ച് വളരെ ഗഹനമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത്. ഇദ്ദേഹം ഗോദാവരീ നദീതീരത്ത് നിന്നുകൊണ്ട് നദിയിലേക്ക് മാലിന്യം എറിയരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്നു. ആരെങ്കിലും മാലിന്യമെറിയാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ അദ്ദേഹം പെട്ടെന്നു തന്നെ തടയുന്നു. ശ്രീ ചന്ദ്രകിശോര്‍ ഇക്കാര്യത്തിനായിട്ട് അദ്ദേഹത്തിന്റെ അധിക സമയവും വിനിയോഗിക്കുന്നു. വൈകുന്നേരമാവുമ്പോഴേക്ക് ആളുകള്‍ നദിയിലെറിയാന്‍ കൊണ്ടുവന്ന മാലിന്യങ്ങളുടെ കൂമ്പാരം തന്നെ അദ്ദേഹത്തിന്റെ അടുത്ത് കാണാം. ശ്രീ ചന്ദ്രകിശോറിന്റെ ഈ പ്രവൃത്തി ജനങ്ങളില്‍ ജാഗ്രത ഉണര്‍ത്തുകയും ശുചിത്വപാലനത്തിനുള്ള പ്രേരണ നല്‍കുകയും ചെയ്യുന്നു. ഇതുപോലെ ശുചിത്വമാഗ്രഹിക്കുന്ന ആളാണ് ഒഡീഷയിലെ പുരി നിവാസിയായ ശ്രീ രാഹുല്‍ മഹാറാണ. രാഹുല്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ തന്നെ പുരിയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയി അവിടെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റുന്നു. അദ്ദേഹം ഇതിനകം നൂറുകണക്കിന് കിലോ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുരിയിലെ ശ്രീ രാഹുല്‍ ആയാലും നാസിക്കിലെ ശ്രീ ചന്ദ്രകിശോര്‍ ആയാലും നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഒരു പൗരന് എന്ന നിലയില്‍ നാം നമ്മുടെ കടമകള്‍ ചെയ്യണം. ശുചിത്വമാകട്ടെ, പോഷണമാകട്ടെ, കുത്തിവെയ്പ്പാകട്ടെ ഇവയെല്ലാം ആരോഗ്യവാന്മാരായിരിക്കാന് നമ്മെ സഹായിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളെ, നമുക്ക് കേരളത്തിലെ ശ്രീ മുപ്പത്തടം നാരായണനെപ്പറ്റി പറയാം. അദ്ദേഹം 'പോട്ട് ഫോര്‍ വാട്ടര്‍ ഓഫ് ലൈഫ്' അതായത് ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഇതെപ്പറ്റി അറിയുമ്പോള്‍ അത്ഭുതപ്പെടും.
സുഹൃത്തുക്കളേ, ശ്രീ മുപ്പത്തടം നാരായണന് പക്ഷിമൃഗാദികള്‍ക്ക് വേനല്‍ക്കാലത്ത് ദാഹജലം ലഭ്യമാക്കാന്‍ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്നു. ചൂടില്‍ പക്ഷിമൃഗാദികളുടെ വിവശത കണ്ടിട്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. തനിക്ക് എന്തുകൊണ്ട് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തുകൂടാ, അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ ആ പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചാല്‍ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. ശ്രീ നാരായണന് ഇതുവരെ വിതരണം ചെയ്ത മണ്‍പാത്രങ്ങളുടെ എണ്ണം ഒരുലക്ഷം കടക്കാന്‍ പോകുന്നു എന്ന കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തും. തന്റെ ദൗത്യത്തിലെ ഒരുലക്ഷം തികയ്ക്കുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തിന് നല്‍കും. വേനല്‍ തീക്ഷ്ണമാകുന്ന ഈ സമയത്ത് ശ്രീ നാരായണന്റെ പ്രവൃത്തി നമുക്ക് തീര്‍ച്ചയായും പ്രചോദനമാകും. നാമും ഈ ചൂടില്‍ പക്ഷിമൃഗാദികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടണം.
സുഹൃത്തുക്കളേ, മന് കി ബാത്തിലെ ശ്രോതാക്കളോടും തങ്ങളുടെ ദൃഢനിശ്ചയങ്ങള്‍ ആവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഓരോ തുള്ളി ജലവും സംരക്ഷിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ നാം ചെയ്യണം. കൂടാതെ ജലത്തിന്റെ പുനഃചംക്രമണത്തിലും നാം അത്രതന്നെ ശ്രദ്ധ ചെലുത്തേണ്ടതാണ്. വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലം ചെടികള്‍ക്ക് പ്രയോജനപ്പെടും. അങ്ങനെ ആ ജലം വീണ്ടും ഉപയോഗപ്പെടുത്താം. അല്‍പ്പമൊന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് സ്വന്തം വീടുകളിലും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താം. ശതാബ്ദങ്ങള്‍ക്കുമുന്‍പ് റഹീം ഇപ്രകാരം പറഞ്ഞു, ''രഹിമന്‍ പാനി രാഖിയേ, ബിന്‍ പാനി സബ് സൂന്'. അതായത്, ജലത്തെ സംരക്ഷിക്കുക, ജലമില്ലെങ്കില്‍ മറ്റെല്ലാം ശൂന്യമാണ്. ജലം സംരക്ഷിക്കുന്ന കാര്യത്തില്‍ കുട്ടികളില്‍ വലിയ പ്രതീക്ഷയാണ് എനിക്കുള്ളത്. ശുചിത്വപാലനത്തെ നമ്മുടെ കുട്ടികള്‍ ഒരു പ്രസ്ഥാനമാക്കി എടുത്തതു പോലെ, ജല പോരാളികളായി, ജലത്തെ സംരക്ഷിക്കുന്നതിലും സഹായികളായി മാറാന്‍ അവര്‍ക്ക് സാധിക്കും.
സുഹൃത്തുക്കളേ, ശതാബ്ദങ്ങളായി ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ സുരക്ഷ എന്നിവ നമ്മുടെ നാടിന്റെ സാമൂഹിക സ്വഭാവത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ ജലസംരക്ഷണത്തെ ജീവിതദൗത്യമാക്കി തന്നെ മാറ്റിയിട്ടുണ്ട്. ശ്രീ അരുണ്‍ കൃഷ്ണമൂര്‍ത്തി ചെന്നൈയിലെ ഒരു സുഹൃത്താണ്. ശ്രീ അരുണ്‍ തന്റെ പ്രദേശത്തെ കുളങ്ങളെയും തടാകങ്ങളെയും വൃത്തിയാക്കുന്ന യത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 150 ലേറെ കുളങ്ങളും തടാകങ്ങളും വൃത്തിയാക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുക്കുകയും വിജയകരമാക്കി പൂര്‍ത്തീകരിക്കുകയും ചെയ്തു. അതുപോലെ ശ്രീ രോഹന് കാലേ മഹാരാഷ്ട്രയിലെ ഒരു ചങ്ങാതിയാണ്. ശ്രീ രോഹന് കാലേ ഒരു എച്ച് ആര് പ്രൊഫഷണലാണ്. മഹാരാഷ്ട്രയിലെ നൂറുകണക്കിന് സ്റ്റെപ്വെല്‍സ്, അതായത് പടിക്കെട്ടുകളുള്ള പഴയ കിണറുകളുടെ സംരക്ഷണത്തിന്റെ ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹം. ഇവയിലെ അനേകം കിണറുകള്‍ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ളവയാണ്. അവ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. അപ്രകാരമുള്ള ഒരു സ്റ്റെപ്വെല്‍ ആണ് സെക്കന്തരാബാദിലെ ബന്‍സിലാല്‍-പേട്ടിലുമുള്ളത്. വര്‍ഷങ്ങളായുള്ള ഉപേക്ഷ കാരണം ആ സ്റ്റെപ്വെല്‍ മണ്ണും ചപ്പുചവറുകളും കൊണ്ട് മൂടിപ്പോയി. എന്നാല്‍ ആ സ്റ്റെപ്വെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദൗത്യം ജനപങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, എല്ലായ്പ്പോഴും ജലദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന ഒരു സംസ്ഥാനത്തുനിന്നാണ് ഞാന്‍ വരുന്നത്. ഗുജറാത്തില്‍ സ്റ്റെപ്വെല്ലുകളെ 'വാവ്' എന്നു വിളിക്കുന്നു. വാവിന്റെ പ്രസക്തി വലുതാണ്. ഗുജറാത്ത് പോലെയുള്ള സംസ്ഥാനത്ത് ഈ കിണറുകളേയും പടികളുള്ള ആഴക്കിണറുകളെയും സംരക്ഷിക്കുന്നതില്‍ ജലമന്ദിര്‍ യോജന വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഇത്തരം അനേകം കിണറുകളെ അത് പുനരുജ്ജീവിപ്പിച്ചു. ആ പ്രദേശങ്ങളിലെ ജലനിരപ്പ് വര്‍ദ്ധിക്കാനും അത് ഏറെ സഹായിച്ചു. ആ ദൗത്യം നിങ്ങള്‍ക്കും പ്രാദേശികതലത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ചെക് ഡാം നിര്‍മ്മാണത്തിലും മഴവെള്ള സംഭരണത്തിലും വ്യക്തിപരമായ പ്രയത്നങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഒപ്പം സാമൂഹികമായ പ്രയത്നവും അനിവാര്യമാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ അവസരത്തില്‍ നമ്മുടെ നാടിന്റെ ഓരോ ജില്ലയിലും കുറഞ്ഞത് 75 അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിങ്ങളെല്ലാം ഇതിനായി പരിശ്രമങ്ങള്‍ നടത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളുടെയൊക്കെ സന്ദേശങ്ങള്‍ നിരവധി ഭാഷകളില്‍ എനിക്കു ലഭിക്കുന്നുവെന്നതാണ് മന് കി ബാത്തിന്റെ വൈശിഷ്ട്യങ്ങളിലൊന്ന്. അനേകം പേര് My Gov യില്‍ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നു. ഭാരതത്തിന്റെ സംസ്കാരം, നമ്മുടെ ഭാഷകള്‍, ഭഷാഭേദങ്ങള്‍, ജീവിതരീതികള്‍, ഭക്ഷണരീതികള്‍ ഇവയിലെല്ലാമുള്ള വൈവിധ്യങ്ങള്‍ നമ്മുടെ കരുത്താണ്. ഈ വൈവിധ്യം കിഴക്കു മുതല്‍ പടിഞ്ഞാറു വരെയും തെക്കു മുതല്‍ വടക്കുവരെയും ഭാരതത്തെ ഒന്നാക്കി നിര്‍ത്തുന്നു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' കെട്ടിപ്പടുക്കുന്നു. അതിലും നമ്മുടെ ഐതിഹാസിക സ്ഥലങ്ങളും പൗരാണിക കഥകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇക്കാര്യം ഇപ്പോള്‍ ഞാന്‍ നിങ്ങളോട് പറയുന്നതെന്തിനാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. അതിനുകാരണം 'മാധവ്പുര്‍ മേള'യാണ്. മാധവ്പുര്‍ മേള എവിടെയാണ് നടക്കുന്നത്, എന്തിനാണ് നടക്കുന്നത്, ഭാരതത്തിന്റെ വൈവിധ്യവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നത് മന് കി ബാത്തിലെ ശ്രോതാക്കള്‍ക്ക് ഏറെ രസകരമായിരിക്കും.
സുഹൃത്തുക്കളേ, മാധവ്പുര്‍ മേള ഗുജറാത്തിലെ പോര്‍ബന്തറിലെ സമുദ്രതീര ഗ്രാമമായ മാധവ്പുരിലാണ് നടക്കുന്നത്. എന്നാല്‍ ഹിന്ദുസ്ഥാന്റെ കിഴക്കന്‍ അതിര്‍ത്തിയുമായും ഇതിന് ബന്ധമുണ്ട്. അതെങ്ങനെയാണ് സാധ്യമാവുക എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. അതിന്റെ ഉത്തരം ഒരു ഹിന്ദു പുരാണകഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനു വര്‍ഷം മുന്‍പ് ശ്രീകൃഷ്ണഭഗവാന്റെ വിവാഹം വടക്കു കിഴക്ക് മേഖലയിലെ രാജകുമാരിയായ രുക്മിണിയുമായി നടന്നുവെന്ന് പറയപ്പെടുന്നു. പോര്‍ബന്തറിലെ മാധവ്പുരിലായിരുന്നു ആ വിവാഹം നടന്നത്. ആ വിവാഹത്തിന്റെ പ്രതീകമായി ഇന്നും അവിടെ മാധവ്പുര്‍ മേള നടക്കുന്നു. കിഴക്കും പടിഞ്ഞാറുമായുള്ള ഈ ആഴത്തിലുള്ള ബന്ധം നമ്മുടെ പൈതൃക സ്വത്താണ്. കാലാനുസൃതമായി ജനങ്ങളുടെ പ്രയത്നഫലമായി മാധവ്പുര്‍ മേളയില്‍ പല പുതിയ കാര്യങ്ങളും നടക്കുന്നു. ഞങ്ങളുടെ ഇടയില്‍ വധുവിന്റെ ബന്ധുക്കളെ 'ഘരാത്തി' എന്നു വിളിക്കുന്നു. ഈ മേളയില്‍ ഇപ്പോള്‍ വടക്കുകിഴക്കു നിന്നും ധാരാളം ഘരാത്തികളും പങ്കെടുക്കുന്നു. ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന മാധവ്പുര്‍ മേളയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര് എത്തിച്ചേരുന്നു. കരകൗശല കലാകാരന്മാരും പങ്കെടുക്കുന്നു. എല്ലാവരും ചേര്‍ന്ന് ഈ മേളയുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. ഒരാള്ച നീളുന്ന, ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും സംസ്കൃതികളുടെ ഈ മേളനം, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ മനോഹരമായ മാതൃക സൃഷ്ടിക്കുന്നു. നിങ്ങളും ഈ മേളയെക്കുറിച്ച് വായിക്കണമെന്നും മനസ്സിലാക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ രാജ്യത്ത് ആസാദി കാ അമൃത് മഹോത്സവ് ജനപങ്കാളിത്തത്തിന്റെ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാര്‍ച്ച് 23 ന്, രക്തസാക്ഷി ദിനത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളിലും അനേകം ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. രാജ്യം സ്വാതന്ത്ര്യസമര നായകന്മാരെയും നായികമാരെയും ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുകയുണ്ടായി. ആ ദിവസം എനിക്ക് കല്‍ക്കട്ടയിലെ വിക്ടോറിയ മെമ്മോറിയലിലെ 'ബിപ്ലോബി' ഭാരത് ഗാലറിയുടെ ഉദ്ഘാടനത്തിനുള്ള അവസരം ലഭിച്ചു. ഭാരതത്തിലെ വീര വിപ്ലവകാരികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന അത്യപൂര്‍വ്വമായ ഒരു ഗാലറിയാണത്. നിങ്ങളും അവസരം കിട്ടിയാല്‍ ഇത് കാണാന്‍ തീര്‍ച്ചയായും പോകണം.
സുഹൃത്തുക്കളേ, ഏപ്രില്‍ മാസത്തില്‍ നമ്മള് രണ്ടു മഹാരഥന്മാരുടെ ജയന്തി ആഘോഷിക്കും. ഈ രണ്ടുപേരും ഭാരതീയ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവരാണ്. മഹാത്മാ ഫുലെ, ബാബാ സാഹബ് അംബേദ്കര്‍ എന്നിവരാണ് ഈ മഹാരഥന്മാര്. മഹാത്മാ ഫുലെ ജയന്തി ഏപ്രില്‍ 11 നും ബാബാ സാഹേബ് ജയന്തി ഏപ്രില്‍ 14 നും ആഘോഷിക്കും. ഇവര്‍ രണ്ടുപേരും സാമൂഹ്യ വിവേചനത്തിനും അസമത്വത്തിനുമെതിരെ ഏറെ പൊരുതിയവരാണ്. മഹാത്മാ ഫുലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്കൂളുകള്‍ തുടങ്ങുകയും പെണ്‍ശിശുഹത്യയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ജലദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിനും അദ്ദേഹം ഏറെ പ്രയത്നിച്ചു.
സുഹൃത്തുക്കളേ, മഹാത്മാ ഫുലെയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സാവിത്രിബായി ഫുലെയെയും പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്. സാവിത്രിബായി ഫുലെ അനേകം സാമൂഹിക സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാന പങ്കുവഹിച്ചു. അദ്ധ്യാപിക, സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്നീ നിലകളില്‍ അവര്‍ സമൂഹത്തെ ഉദ്ബുദ്ധരാക്കുകയും ശാക്തീകരിക്കുകയും ചെയ്തു. അവര്‍ രണ്ടുപേരും ചേര്‍ന്ന് സത്യശോധക് സമാജ് സ്ഥാപിച്ചു. ബാബാ സാഹേബ് അംബേദ്കറുടെ പ്രവര്‍ത്തനങ്ങളിലും നമുക്ക് മഹാത്മാ ഫുലെയുടെ സ്വാധീനം സ്പഷ്ടമായി കാണാനാകും. ഏതൊരു സമൂഹത്തിന്റെയും വികസനം അവിടത്തെ സ്ത്രീകളുടെ അവസ്ഥ കണ്ട് വിലയിരുത്താനാകുമെന്ന് അവര്‍ പറയുമായിരുന്നു. മഹാത്മാ ഫുലെ, സാവിത്രിബായി ഫുലെ, ബാബാ സാഹേബ് അംബേദ്കര്‍ എന്നിവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പെണ്‍കുട്ടികളെ നിര്‍ബ്ബന്ധമായും പഠിപ്പിക്കണമെന്ന കാര്യം ഞാന്‍ എല്ലാ മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുകയാണ്. പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശന സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കന്യാ ശിക്ഷ പ്രവേശ് ഉത്സവ് അതായത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനോത്സവം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് മുടങ്ങിയ പെണ്‍കുട്ടികളെ വീണ്ടും സ്കൂളില്‍ കൊണ്ടുവരുന്ന കാര്യത്തിലും ശ്രദ്ധചെലുത്തി വരുന്നു.
സുഹൃത്തുക്കളെ, ബാബാ സാഹിബിനോട് ബന്ധപ്പെട്ട അഞ്ച് പുണ്യകേന്ദ്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരം നമുക്ക് ലഭിച്ചിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഹു, മുംബൈയിലെ ചൈത്യഭൂമി, ലണ്ടനിലെ അദ്ദേഹത്തിന്റെ വസതി, നാഗ്പുരിലെ ദീക്ഷാ ഭൂമി, ഡല്‍ഹിയിലെ ബാബാ സാഹേബ് മഹാ പരിനിര്‍വാണ്‍ സ്ഥല് എന്നിവിടങ്ങളിലെല്ലാം പോകാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. മഹാത്മാ ഫുലെ, സാവിത്രി ബായി ഫുലെ, ബാബാ സാബേഹ് അംബേദ്കര്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കണമെന്ന് ഞാന്‍ മന് കി ബാത്തിന്റെ ശ്രോതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം ധാരാളം കാര്യങ്ങള്‍ പഠിക്കാനാകും.
പ്രിയപ്പെട്ട ദേശവാസികളേ, മന് കി ബാത്തില്‍ ഇപ്രാവശ്യവും നാം പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. അടുത്തമാസം അനേകം ഉത്സവങ്ങളും ആഘോഷങ്ങളും വരികയാണ്. കുറച്ചു ദിവസം കഴിയുമ്പോഴേക്കും നവരാത്രിയായി. നവരാത്രിയില്‍ നാം വ്രതവും ഉപവാസവും അനുഷ്ഠിക്കുന്നു. ശക്തിപൂജ നടത്തുന്നു. അതായത്, നമ്മുടെ പാരമ്പര്യം നമ്മെ ഉല്ലാസത്തോടൊപ്പം സംയമനവും പഠിപ്പിക്കുന്നു. സംയമനവും തപസ്യയും പോലും നമ്മെ സംബന്ധിച്ചിടത്തോളം ഉത്സവം തന്നെയാണ്. അതുകൊണ്ടുതന്നെ നവരാത്രി എല്ലായ്പ്പോഴുമെന്ന പോലെ നമുക്കെല്ലാവര്‍ക്കും വിശിഷ്ടമാണ്. നവരാത്രിയിലെ ആദ്യദിവസം തന്നെ 'ഗുഡി പഡ്വ' ഉത്സവമാണ്. ഏപ്രില്‍ മാസം തന്നെ ഈസ്റ്ററും വരുന്നു. റംസാന്റെ പവിത്ര ദിനങ്ങളും ആരംഭിക്കുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് നമുക്ക് നമ്മുടെ ഉത്സവങ്ങള്‍ ആഘോഷിക്കാം. ഭാരതത്തിന്റെ വൈവിധ്യത്തെ ശക്തമാക്കാം. ഇതുതന്നെയാണ് എല്ലാവരുടെയും അഭിലാഷം. ഇപ്രാവശ്യത്തെ മന് കി ബാത്തില്‍ ഇത്രമാത്രം. അടുത്തമാസം പുതിയ വിഷയങ്ങളുമായി വീണ്ടും നമുക്ക് ഒത്തുചേരാം.
വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം
മന് കി ബാത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം. ഇന്ത്യയുടെ വിജയത്തെ കുറിച്ചുള്ള പരാമര്‍ശത്തോടെ ഇന്നത്തെ മന് കി ബാത്ത് ആരംഭിക്കുന്നു. ഈ മാസം ആദ്യം, ഇറ്റലിയില്‍ നിന്ന് വിലപ്പെട്ട ഒരു പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചു. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അവലോകിതേശ്വര പദ്മപാണിയുടെ വിഗ്രഹം. ബീഹാറിലെ ഗയാജിയുടെ ദേവീസ്ഥാനമായ കുന്ദല്‍പൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിഗ്രഹം മോഷണം പോയതാണ്. എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഈ വിഗ്രഹം ഇന്ത്യക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. അതുപോലെ, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് ആഞ്ജനേയ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഹനുമാന്റെ ഈ വിഗ്രഹത്തിനും 600-700 വര്‍ഷം പഴക്കമുണ്ടായിരുന്നു. ഈ മാസം ആദ്യം, നമുക്ക് ഇത് ഓസ്ട്രേലിയയില്‍ നിന്ന് ലഭിച്ചു. അങ്ങനെ ഞങ്ങളുടെ ദൗത്യം വിജയിച്ചു.
സുഹൃത്തുക്കളേ, ആയിരക്കണക്കിന് വര്‍ഷത്തെ നമ്മുടെ ചരിത്രത്തില്‍, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒന്നിനുപുറകെ ഒന്നായി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ശ്രദ്ധയും വൈദഗ്ധ്യവും ഉണ്ടായിരുന്നു. കൂടാതെ അവ വൈവിധ്യം നിറഞ്ഞതായിരുന്നു. നമ്മുടെ ഓരോ വിഗ്രഹങ്ങളുടെയും ചരിത്രവും കാലവും ഇതില്‍ ദൃശ്യമാണ്. അവ ഇന്ത്യന്‍ ശില്പകലയുടെ അത്ഭുതകരമായ ഉദാഹരണം മാത്രമല്ല, നമ്മുടെ വിശ്വാസവും ചേര്‍ന്നു നില്ക്കുന്നവയാണ്. എന്നാല്‍, മുമ്പ് പല വിഗ്രഹങ്ങളും മോഷ്ടിക്കപ്പെട്ട് ഇന്ത്യക്ക് പുറത്തേക്ക് പോയിരുന്നു. പല ദേശങ്ങളിലായി ഈ വിഗ്രഹങ്ങള്‍ വിറ്റുപോയി. അവര്‍ക്ക് അവ കലാസൃഷ്ടികള്‍ മാത്രമായിരുന്നു. അതിന്റെ ചരിത്രവുമായോ, വിശ്വാസവുമായോ അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഈ വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരേണ്ടത് ഭാരതാംബയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്. ഈ വിഗ്രഹങ്ങളില്‍ ഇന്ത്യയുടെ ആത്മാവിന്റെ, വിശ്വാസത്തിന്റെ ഭാഗമുണ്ട്. അവയ്ക്ക് സാംസ്കാരികവുംചരിത്രപരവുമായ പ്രാധാന്യവുമുണ്ട്. ഈ ഉത്തരവാദിത്തം മനസ്സിലാക്കി ഇന്ത്യ അതിന്റെ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചു. മോഷ്ടിക്കാനുള്ള പ്രവണതയില്‍ ഭയം ഉണ്ടായിരുന്നു എന്നതും ഇതിന് കാരണമായിരുന്നു. ഈ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോയ രാജ്യങ്ങള്‍ക്കാകട്ടെ, ഇന്ത്യയുമായുള്ള ബന്ധത്തില്‍ സോഫ്റ്റ് പവറിന്റെ നയതന്ത്ര ചാനലില്‍ ഈ വിഗ്രഹങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ വികാരങ്ങള്‍ ഈ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, വിശ്വാസം അതുമായി ചേര്‍ന്നു നില്ക്കുന്നതിനാല് അത് കൂടാതെ, മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബന്ധത്തിലും ഇവ വലിയ പങ്ക് വഹിക്കുന്നു. കാശിയില്‍ നിന്ന് മോഷണം പോയ അന്നപൂര്‍ണാദേവിയുടെ വിഗ്രഹവും തിരികെ കൊണ്ടുവന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇന്ത്യയോടുള്ള ലോകവീക്ഷണം മാറുന്നതിന്റെ ഉദാഹരണമാണിത്. 2013 വരെ ഏകദേശം 13 വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, ഇന്ത്യ 200 ലധികം അമൂല്യ വിഗ്രഹങ്ങള്‍ വിജയകരമായി തിരികെ കൊണ്ടുവന്നു. അമേരിക്ക, ബ്രിട്ടന്, ഹോളണ്ട്, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ മനോഭാവം മനസ്സിലാക്കി വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍, വളരെ പഴക്കമുള്ള ഒരുപാട് വിഗ്രഹങ്ങളും സാംസ്കാരിക പ്രാധാന്യമുള്ള നിരവധി കാര്യങ്ങളും അവിടെ കണ്ടു. രാജ്യത്തിന്റെ വിലപ്പെട്ട ഏതൊരു പൈതൃകവും തിരികെ ലഭിക്കുമ്പോള്‍, ചരിത്രത്തില്‍ ആദരവുള്ളവര്‍ക്കും, പുരാവസ്തുശാസ്ത്രത്തില്‍ വിശ്വാസമുള്ളവര്‍ക്കും, വിശ്വാസത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ട ആളുകള്‍ക്കും, ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും സംതൃപ്തി ലഭിക്കുന്നത് സ്വാഭാവികമാണ്.
സുഹൃത്തുക്കളേ, ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും നമ്മുടെ പൈതൃകത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഇന്ന് മന് കി ബാത്തില്‍ രണ്ട് പേരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈയടുത്ത ദിവസങ്ങളില്‍, ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും അയാളുടെ സഹോദരി നീമയും ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളും അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് ഇന്ത്യന്‍ സംഗീതത്തോട് അഭിനിവേശമുണ്ട്, ഇക്കാരണത്താല്‍ അവര്‍ വളരെ ജനപ്രിയരുമാണ്. അവര്‍ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് അവരുടെ ലിപ് സിങ്ക് രീതിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അടുത്തിടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവര്‍ നമ്മുടെ ദേശീയ ഗാനമായ 'ജന ഗണ മന' ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവര്‍ ഒരു ഗാനം ആലപിച്ച് ലതാദീദിക്ക് ആത്മാര്‍ത്ഥമായ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഈ അത്ഭുതകരമായ സര്‍ക്ഷാത്മകതയ്ക്ക് കിലി-നീമ സഹോദരങ്ങളെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ഏതാനും ദിവസം മുമ്പ് ടാന്‍സാനിയയിലെ ഇന്ത്യന്‍ എംബസിയിലും അവരെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ മാന്ത്രികത എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഞാന്‍ ഓര്‍ക്കുന്നു, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍-സംഗീതജ്ഞര്‍, അതത് രാജ്യങ്ങളില്‍, അതത് വേഷവിധാനങ്ങളില്‍, ബഹുമാനപ്പെട്ട ബാപ്പുവിന്റെ പ്രിയപ്പെട്ട, മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം - വൈഷ്ണവ് ജന്‍ - പാടി ഒരു വിജയകരമായ പരീക്ഷണം നടത്തിയിരുന്നു.
ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ സുപ്രധാന ഉത്സവം ആഘോഷിക്കുമ്പോള്‍, ദേശഭക്തി ഗാനങ്ങളുടെ കാര്യത്തിലും സമാനമായ പരീക്ഷണങ്ങള്‍ നടത്താം. വിദേശ പൗരന്മാര്, അവിടെ നിന്നുള്ള പ്രശസ്ത ഗായകരെ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ ക്ഷണിക്കുന്നു. മാത്രമല്ല, ടാന്‍സാനിയയിലെ കിലിക്കും നീമയ്ക്കും ഇന്ത്യയിലെ പാട്ടുകള്‍ ഇങ്ങനെ ലിപ് സിങ്ക് ചെയ്യാന്‍ കഴിയുമെങ്കില്‍, നമ്മുടെ നാട്ടില്‍ പല ഭാഷകളില്‍ പല തരത്തിലുള്ള പാട്ടുകളുണ്ട്. നമ്മുടെ ഏതെങ്കിലും ഗുജറാത്തി കുട്ടികള്‍ക്ക് തമിഴില്‍ പാടാന്‍ കഴിയുമോ? കേരളത്തിലെ കുട്ടികള്‍ അസമീസ് പാട്ടുകള്‍ പാടണം, കന്നഡ കുട്ടികള്‍ ജമ്മു കശ്മീരിലെ പാട്ടുകള്‍ പാടണം. അങ്ങനെ 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്ന അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല, തീര്‍ച്ചയായും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പുതിയ രീതിയില്‍ ആഘോഷിക്കാം. രാജ്യത്തെ യുവാക്കളോട് ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ നിങ്ങളുടേതായ രീതിയില്‍ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ വളരെയേറെ പോപ്പുലര്‍ ആകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാം മാതൃഭാഷാ ദിനം ആഘോഷിച്ചു. മാതൃഭാഷ എന്ന പദം എവിടെ നിന്ന് വന്നു, എങ്ങനെ ഉത്ഭവിച്ചു എന്നതിനെ കുറിച്ച് പണ്ഠിതന്മാര്ക്ക് ധാരാളം അക്കാദമിക് ഇന്‍പുട്ട് നല്കാന് കഴിയും. നമ്മുടെ അമ്മ നമ്മുടെ ജീവിതം വാര്‍ത്തെടുത്തതുപോലെ മാതൃഭാഷയും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നു തന്നെ പറയാം. മാതാവും മാതൃഭാഷയും ഒരുമിച്ച് നമ്മുടെ ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും നമ്മെ ചിരഞ്ജീവിയാക്കുകയും ചെയ്യുന്നു. നമുക്ക് അമ്മയെ ഉപേക്ഷിക്കാന്‍ കഴിയില്ല. അതുപോലെ തന്നെ നമ്മുടെ മാതൃഭാഷയും ഉപേക്ഷിക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. അമേരിക്കയില്‍ പോകുമ്പോള്‍ എനിക്ക് വ്യത്യസ്ത കുടുംബങ്ങളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരു തെലുങ്ക് കുടുംബത്തിലേക്ക് പോയപ്പോള്‍ അവിടെ വളരെ സന്തോഷകരമായ ഒരു രംഗം കാണാന്‍ കഴിഞ്ഞു. എത്രയൊക്കെ ജോലിയുണ്ടെങ്കിലും നഗരത്തിന് പുറത്തല്ലെങ്കില്‍, എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കും എന്നൊരു നിയമം കുടുംബത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല തീന്മേശക്ക് സമീപം തെലുങ്ക് ഭാഷയില്‍ മാത്രമേ സംസാരിക്കൂ. അവിടെ ജനിച്ച കുട്ടികള്‍ക്കും ഇതായിരുന്നു നിയമം. മാതൃഭാഷയോടുള്ള ഈ കുടുംബത്തിന്റെ സ്നേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
സുഹൃത്തുക്കളെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ചിലര്‍ അവരുടെ ഭാഷ, വസ്ത്രധാരണം, ഭക്ഷണപാനീയങ്ങള്‍ എന്നിവയെക്കുറിച്ച് സങ്കോചപ്പെടുന്ന ഒരു മാനസിക സംഘര്‍ഷത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു അവസ്ഥയില്ല. നമ്മുടെ മാതൃഭാഷ അഭിമാനത്തോടെ സംസാരിക്കണം. നമ്മുടെ ഇന്ത്യ ഭാഷകളുടെ കാര്യത്തില്‍ വളരെ സമ്പന്നമാണ്. അതിനെ മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ കഴിയില്ല. നമ്മുടെ ഭാഷകളുടെ ഏറ്റവും വലിയ ഭംഗി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കച്ച് മുതല്‍ കൊഹിമ വരെ, നൂറുകണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഭാഷാഭേദങ്ങളുണ്ട്. അവയെല്ലാം പരസ്പരം വ്യത്യസ്തമാണ്, എന്നാല്‍ പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷ പലത് - ഭാവം ഒന്ന്. നൂറ്റാണ്ടുകളായി, നമ്മുടെ ഭാഷകള്‍ സ്വയം പരിഷ്കരിക്കുകയും പരസ്പരം ഉള്‍ക്കൊണ്ടുകൊണ്ട് വികസിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ലോകത്തിന്റെ ഇത്രയും വലിയൊരു പൈതൃകം നമുക്കുണ്ട് എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം. അതുപോലെ, പല പുരാതന ധര്‍മഗ്രന്ഥങ്ങളും അവയുടെ പ്രയോഗവും നമ്മുടെ സംസ്കൃത ഭാഷയിലാണ്. ഇന്ത്യയിലെ ജനങ്ങള്‍, ഏകദേശം, 121 തരം മാതൃഭാഷകളുമായി സഹവസിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇവയില്‍ 14 ഭാഷകള്‍ ഒരു കോടിയിലധികം ആളുകള്‍ ദൈനംദിന ജീവിതത്തില്‍ സംസാരിക്കുന്നവയാണ്. അതായത്, യൂറോപ്യന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ രാജ്യത്ത് 14 വ്യത്യസ്ത ഭാഷകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2019 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷകളില്‍ ഹിന്ദി മൂന്നാം സ്ഥാനത്തായിരുന്നു. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കണം. ഭാഷ ഒരു ആവിഷ്കാര മാധ്യമം മാത്രമല്ല, സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാന്‍ ഭാഷ സഹായിക്കുന്നു. ശ്രീ സുര്‍ജന്‍ പരോഹി തന്റെ ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനായി സുരിനാമില്‍ സമാനമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് അദ്ദേഹത്തിന് 84 വയസ്സ് തികഞ്ഞു. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്കൊപ്പം ഉപജീവനത്തിനായി സുരിനാമിലേക്ക് പോയവരാണ്. ശ്രീ സുര്‍ജന്‍ പരോഹി ഹിന്ദിയില്‍ വളരെ നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അവിടെയുള്ള ദേശീയ കവികളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. അതായത് ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഹിന്ദുസ്ഥാന്‍ മിടിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ഹിന്ദുസ്ഥാനി മണ്ണിന്റെ ഗന്ധമുണ്ട്. സുര്‍ജാന്‍ പരോഹിയുടെ പേരില്‍ സുരിനാമിലെ ജനങ്ങള്‍ ഒരു മ്യൂസിയവും നിര്‍മ്മിച്ചിട്ടുണ്ട്. 2015 ല്‍ അദ്ദേഹത്തെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു എന്നത് വളരെ സന്തോഷകരമാണ്.
സുഹൃത്തുക്കളേ, ഇന്ന്, അതായത് ഫെബ്രുവരി 27 മറാത്തി ഭാഷാ അഭിമാന ദിനം കൂടിയാണ്. എല്ലാ മറാത്തി സഹോദരീ സഹോദരന്മാര്ക്കും മറാത്തി ഭാഷാ ദിന ആശംസകള്‍. ഈ ദിവസം മറാത്തി കവിരാജ് ശ്രീ വിഷ്ണു ബാമന് ഷിര്‍വാദ്കര്‍, ശ്രീ കുസുമാഗ്രജ് എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്ന് ശ്രീ കുസുമാഗ്രജിന്റെ ജന്മദിനം കൂടിയാണ്. ശ്രീ കുസുമാഗ്രജ് മറാത്തിയില്‍ കവിതകള്‍ എഴുതി, നിരവധി നാടകങ്ങള്‍ എഴുതി, മറാത്തി സാഹിത്യത്തിന് പുതിയ ഉയരങ്ങള്‍ നല്കി.
സുഹൃത്തുക്കളെ, നമ്മുടെ നാട്ടില്‍ ഓരോ ഭാഷക്കും സ്വന്തം ഗുണങ്ങളുണ്ട്. മാതൃഭാഷയ്ക്ക് അതിന്റേതായ ശാസ്ത്രമുണ്ട്. ഈ ശാസ്ത്രം മനസ്സിലാക്കി ദേശീയ വിദ്യാഭ്യാസനയത്തില്‍ പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ പ്രൊഫഷണല്‍ കോഴ്സുകളും പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍, നാമെല്ലാവരും ചേര്‍ന്ന് ഈ ശ്രമത്തിന് വളരെയധികം ശക്തി നല്‍കണം. ഇത് ആത്മാഭിമാനത്തിന്റെ പ്രവര്‍ത്തനമാണ്. നിങ്ങള്‍ സംസാരിക്കുന്ന മാതൃഭാഷയുടെ ഗുണങ്ങളെക്കുറിച്ച് അറിയാനും എന്തെങ്കിലും എഴുതാനും നിങ്ങള്‍ക്ക് കഴിയണം.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍, എന്റെ സുഹൃത്തും കെനിയയുടെ മുന്‍ പ്രധാനമന്ത്രിയുമായ റെയ്ല ഒഡിംഗയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച വളരെ രസകരവും വൈകാരികവുമായിരുന്നു. വളരെ നല്ല സുഹൃത്തുക്കളാണെങ്കില്‍ നാം തുറന്നു സംസാരിച്ചു കൊണ്ടിരിക്കും. ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശ്രീ ഒഡിംഗ തന്റെ മകളെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ റോസ്മേരിക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മകള്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിന്റെ പാര്‍ശ്വഫലമായി റോസ്മേരിയുടെ കാഴ്ചശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. അവള് അന്ധയായി. ആ മകളുടെ മാനസികാവസ്ഥയും ആ പിതാവിന്റെ അവസ്ഥയും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അവരുടെ വികാരങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍, മകളുടെ ചികിത്സയ്ക്കായി അദ്ദേഹം പരമാവധി പരിശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല, ഒരുതരത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രതീക്ഷകളും നശിച്ചു. വീട്ടിലുടനീളം നിരാശയുടെ അന്തരീക്ഷം. ഇതിനിടയില്‍ ആരോ ആയുര്‍വേദ ചികില്‍സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ ഒരുപാട് ചികിത്സകള്‍ ഇതിനകം ചെയ്ത് മടുത്തിരുന്നു. എന്നിട്ടും ഒരിക്കല്‍ കൂടി ശ്രമിക്കാം എന്നു കരുതി. അങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തി. കേരളത്തിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ മകളെ ചികിത്സിക്കാന്‍ തുടങ്ങി. മകള്‍ വളരെക്കാലം ഇവിടെ താമസിച്ചു. ആയുര്‍വേദ ചികിത്സയുടെ ഫലമായി റോസ്മേരിയുടെ കാഴ്ചശക്തി ഒരു പരിധിവരെ തിരിച്ചുവന്നു. ഒരു പുതിയ ജീവിതം കണ്ടെത്തി. റോസ്മേരിയുടെ ജീവിതത്തില്‍ വെളിച്ചം വന്നതിന്റെ സന്തോഷം നിങ്ങള്‍ക്ക് ഊഹിക്കാം. അവളുടെ കുടുംബത്തിലാകെ ഒരു പുതിയ വെളിച്ചം വന്നിരിക്കുന്നു. ശ്രീ ഒഡിംഗ വളരെ വികാരാധീനനായി എന്നോട് ഈ കാര്യം പറയുകയായിരുന്നു. ആയുര്‍വേദത്തെ സംബന്ധിച്ചുള്ള ഇന്ത്യയുടെ അറിവ് ശാസ്ത്രീയമാണ്. അത് കെനിയയിലേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതില്‍ ഉപയോഗിക്കുന്ന ചെടികളുടെ ഇനം മനസ്സിലാക്കി അവര്‍ ആ ചെടികള്‍ നട്ടുപിടിപ്പിക്കും. കൂടുതല്‍ ആളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും
നമ്മുടെ നാടിന്റെ പാരമ്പര്യം കാരണം ഒരാളുടെ ജീവിതത്തില്‍ ഇത്രയും വലിയ കഷ്ടപ്പാട് ഇല്ലാതായത്തില്‍ ഞാന്‍ അതിരറ്റ് സന്തോഷിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും. ഇതില്‍ അഭിമാനിക്കാത്ത ഇന്ത്യക്കാരുണ്ടാവില്ല. ശ്രീ ഒഡിംഗ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ആയുര്‍വേദത്തില്‍ നിന്ന് സമാനമായ നേട്ടങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് നമുക്കറിയാം. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ ആരാധകരില്‍ ഒരാളാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം അദ്ദേഹം ആയുര്‍വേദത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്. ഇന്ത്യയിലെ നിരവധി ആയുര്‍വേദ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിനുണ്ട്.
സുഹൃത്തുക്കളേ, കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് ആയുര്‍വേദത്തിന്റെ പ്രചാരണത്തിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആയുഷ് മന്ത്രാലയം രൂപീകരിച്ചതോടെ ആരോഗ്യ ചികിത്സാ മേഖലയിലെ നമ്മുടെ പരമ്പരാഗത ആരോഗ്യരീതികള്‍ ജനകീയമാക്കാനുള്ള തീരുമാനം ശക്തമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആയുര്‍വേദ മേഖലയില്‍ നിരവധി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വന്നിട്ടുണ്ട്. ഞാന്‍ അതില്‍ വളരെ സന്തോഷവാനാണ്. ഈ മാസം ആദ്യം ആയുഷ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് തുടങ്ങിയിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളോട് എന്റെ അഭ്യര്‍ത്ഥന അവര്‍ ഈ ചലഞ്ചില്‍ പങ്കെടുക്കണം എന്നതാണ്.
സുഹൃത്തുക്കളേ, ആളുകള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ ഉറച്ചു തീരുമാനിച്ചാല്‍, അവര്‍ക്ക് അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അത്തരത്തിലുള്ള പല വലിയ മാറ്റങ്ങളും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പൊതു പങ്കാളിത്തം, കൂട്ടായ പരിശ്രമം, എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 'മിഷന് ജല്‍ ഥല്' എന്ന പേരില്‍ ഒരു ബഹുജന പ്രസ്ഥാനം കശ്മീരിലെ ശ്രീനഗറില്‍ നടക്കുന്നുണ്ട്. ശ്രീനഗറിലെ തടാകങ്ങളും കുളങ്ങളും വൃത്തിയാക്കാനും അവയുടെ പഴയ ഭംഗി വീണ്ടെടുക്കാനുമായുള്ള ശ്രമമാണ് മിഷന് ജല്‍ ഥല്. പൊതുജന പങ്കാളിത്തത്തോടൊപ്പം സാങ്കേതികവിദ്യയും ഇതിനായി പ്രയോജനപ്പെടുത്തുന്നു. എവിടെയൊക്കെയാണ് കയ്യേറ്റം നടന്നിരിക്കുന്നത്, അനധികൃത നിര്‍മാണം നടന്നിരിക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി ഈ മേഖലയില്‍ കൃത്യമായി സര്‍വേ നടത്തി. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിനുമുളള കാമ്പയിനും ആരംഭിച്ചു. ദൗത്യത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍ പഴയ ജലമാര്‍ഗ്ഗങ്ങളെയും തടാകങ്ങളെയും നിറയ്ക്കുന്ന 19 വെള്ളച്ചാട്ടങ്ങളും പുനഃസ്ഥാപിക്കുന്നതിനു ശ്രമങ്ങള്‍ നടത്തി. പുനഃസ്ഥാപിക്കല്‍ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അവബോധം പ്രചരിപ്പിക്കുന്നതിന് നാട്ടുകാരെയും യുവാക്കളെയും ജല അംബാസഡര്‍മാരാക്കി. ഇപ്പോള്‍ ഗില്‍സാര്‍ തടാക തീരത്തു താമസിക്കുന്ന ജനങ്ങള്‍ ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ അത്ഭുതകരമായ പരിശ്രമത്തിന് ശ്രീനഗറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ, എട്ട് വര്‍ഷം മുമ്പ് രാജ്യം ആരംഭിച്ച 'സ്വച്ഛ് ഭാരത് അഭിയാന്' പദ്ധതികാലക്രമേണ വികാസിച്ചു. പുതുമകളും വന്നുചേര്‍ന്നു. ഇന്ത്യയില്‍ എവിടെ പോയാലും എല്ലായിടത്തും ശുചിത്വത്തിനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. അസമിലെ കൊക്രജാറില്‍ നടക്കുന്ന അത്തരത്തിലുള്ള ഒരു ശ്രമത്തെക്കുറിച്ച് എനിക്കറിയാം. ഇവിടെ ഒരുകൂട്ടം പ്രഭാതസവാരിക്കാര്‍ 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കൊക്രാജാര്‍' ദൗത്യത്തിന് കീഴില്‍ വളരെ പ്രശംസനീയമായ ഒരു സംരംഭം നടത്തുന്നുണ്ട്. പുതിയ മേല്‍പ്പാല പരിസരത്തെ മൂന്ന് കിലോമീറ്റര്‍ റോഡ് എല്ലാവരും വൃത്തിയാക്കി, വൃത്തിയുടെ പ്രചോദനാത്മക സന്ദേശം നല്കി. അതുപോലെ വിശാഖപട്ടണത്തും 'സ്വച്ഛ് ഭാരത് അഭിയാന്' പ്രകാരം പോളിത്തീന്‍ പകരം തുണി സഞ്ചികള്‍ പ്രമോട്ട് ചെയ്യുന്നു. ഇവിടുത്തെ ജനങ്ങള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കെതിരെയുള്ള കാമ്പയിനും ആരംഭിച്ചു. ഇതോടൊപ്പം വീടുകളിലെ മാലിന്യം വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണവും നടത്തുന്നു. മുംബൈയിലെ സോമയ്യ കോളേജിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ശുചിത്വ പ്രചാരണത്തില്‍ സൗന്ദര്യത്തിനു വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷന്റെ ചുവരുകള്‍ അവര്‍ സുന്ദരമായ പെയിന്റിംഗുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. രാജസ്ഥാനിലെ സവായ്മാധോപൂരിലെ പ്രചോദനകരമായ ഒരു ഉദാഹരണം എന്റെ അറിവില്‍ വന്നിട്ടുണ്ട്. ഇവിടെ രണ്‍തംബോറിലെ യുവാക്കള്‍ 'മിഷന് ബീറ്റ് പ്ലാസ്റ്റിക്' എന്ന പേരില്‍ ഒരു കാമ്പയിന് ആരംഭിച്ചു. രണ്‍തംബോറിലെ വനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്കും പോളിത്തീനും നീക്കം ചെയ്തു. എല്ലാവരുടെയും പരിശ്രമമനോഭാവം, രാജ്യത്തെ പൊതുപങ്കാളിത്തം ശക്തിപ്പെടുത്തുന്നു. പൊതുജന പങ്കാളിത്തം ഉണ്ടാകുമ്പോള്‍, ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതാനും ദിവസങ്ങള്‍ക്കകം, മാര്‍ച്ച് 8 ന് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കും. സ്ത്രീകളുടെ ധൈര്യം, കഴിവ്, എന്നിവ തെളിയിക്കുന്ന ഉദാഹരണങ്ങള്‍ മന് കി ബാത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് സ്കില്‍ ഇന്ത്യയായാലും, സ്വയംസഹായ സംഘമായാലും, ചെറുതും വലുതുമായ വ്യവസായമായാലും എല്ലായിടത്തും സ്ത്രീകള്‍ മുന്നിലാണ്. ഇന്ന് ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ പഴയ കെട്ടുകഥകള്‍ തകര്‍ത്തുകൊണ്ടു മുന്നേറുകയാണ്. പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ നമ്മുടെ രാജ്യത്തെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ സ്ത്രീകള്‍ പുതിയ ഉയരങ്ങളില്‍ എത്തുകയാണ്. പെണ്മക്കള് ഇപ്പോള്‍ പട്ടാളത്തിലും ചെറുതും വലുതുമായ പദവികളില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്നു. കഴിഞ്ഞ മാസം റിപ്പബ്ലിക് ദിനത്തില്‍ പെണ്മക്കള് ആധുനിക യുദ്ധവിമാനങ്ങള്‍ പറത്തുന്നതു നമ്മള് കണ്ടതാണ്. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം നീക്കിയതിലൂടെ രാജ്യത്തുടനീളം സൈനിക് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ അഡ്മിഷന് എടുക്കുന്നതു തുടരുകയാണ്. അതുപോലെ, നിങ്ങള്‍ സ്റ്റാര്‍ട്ടപ് ലോകം നോക്കൂ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് ആരംഭിച്ചു. പകുതിയോളം സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകളാണ് ഡയറക്ടര്‍മാരായിരിക്കുന്നത്. അടുത്തകാലത്ത് സ്ത്രീകള്‍ക്ക് പ്രസവാവധി കൂട്ടാന്‍ തീരുമാനമെടുത്തു. ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യ അവകാശം നല്കി വിവാഹപ്രായം തുല്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തു നടന്നു വരുന്നത്. ഇതുമൂലം എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്. നിങ്ങള്‍ നാട്ടില്‍ മറ്റൊരു വലിയ മാറ്റവും കാണുന്നുണ്ടാകും, 'ബേഠി ബട്ടാവോ ബേഠി പഠാവോ' എന്ന സാമൂഹിക പ്രചാരണത്തിന്റെ വിജയം. ഇന്ന് രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടു. സ്കൂളില്‍ പോയി പഠിക്കുന്ന പെണ്മക്കളുടെ എണ്ണവും മെച്ചപ്പെട്ടിട്ടുണ്ട്. നമ്മുടെ പെണ്മക്കള് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ സ്വച്ഛ് ഭാരത് അഭിയാന് പ്രകാരം രാജ്യത്ത് സ്ത്രീകള്‍ക്ക് തുറന്ന സ്ഥലത്തുള്ള മലമൂത്രവിസര്‍ജനം ഒഴിവായി. മുത്തലാഖ് പോലുള്ള സാമൂഹിക തിന്മയുടെ അന്ത്യം ഏതാണ്ട് ഉറപ്പായി. മുത്തലാഖിനെതിരായ നിയമം രാജ്യത്ത് നിലവില്‍ വന്നത് മുതല്‍ മുത്തലാഖ് കേസുകളില്‍ 80 ശതമാനം കുറവുണ്ടായി. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു? നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നതിനും പുരോഗമനം ഉണ്ടാകുന്നതിനും കാരണം സ്ത്രീകള്‍ തന്നെയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നാളെ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിവസമാണ്. രാമന് പ്രഭാവത്തിന്റെ, കണ്ടുപിടിത്തത്തിന്റെ പേരില്‍ ഈ ദിവസം അറിയപ്പെടുന്നു. സി വി രാമനോടൊപ്പം നമ്മുടെ ശാസ്ത്രീയ യാത്രയെ സമ്പന്നമാക്കുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുള്ള എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുടെ ജീവിതത്തിന്റെ അനായാസതയിലും ലാളിത്യത്തിലും സാങ്കേതികവിദ്യ വളരെയധികം ഇടം നേടിയിട്ടുണ്ട്. ഏത് സാങ്കേതികവിദ്യയാണ് നല്ലത്, ഏത് സാങ്കേതികവിദ്യയാണ് മികച്ചത് ഈ വിഷയങ്ങളെല്ലാം നമുക്ക് നന്നായി അറിയാം. പക്ഷേ, നിങ്ങളുടെ കുടുംബത്തിലെ കുട്ടികളെ ആ സാങ്കേതികവിദ്യ പഠിപ്പിക്കണം എന്നതും സത്യമാണ്. അതിന്റെ അടിസ്ഥാനം എന്താണ്, അതിനു പിന്നിലെ ശാസ്ത്രം എന്താണ്, ഈ ഭാഗത്ത് നമുക്ക് ശ്രദ്ധ പോകുന്നില്ല. ഈ ശാസ്ത്രദിനത്തില്‍ എല്ലാ കുടുംബങ്ങളോടും ഞാന്‍ പറയാനാഗ്രഹിക്കുന്നത് നിങ്ങളുടെ കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുക. ചെറിയ ശ്രമങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആരംഭിക്കാം. ഇപ്പോള്‍ വ്യക്തമായി കാണുന്നില്ല, കണ്ണട വെച്ചതിന് ശേഷം അത് വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ ഇതിന്റെ പിന്നിലെ ശാസ്ത്രം കുട്ടികള്‍ക്ക് എളുപ്പം പറഞ്ഞു കൊടുക്കാം. അതു മാത്രമല്ല, ചെറിയ കുറിപ്പുകള്‍ എഴുതി അവന് നല്‍കാം. മൊബൈല്‍ ഫോണ്‍ ഉപയോഗങ്ങള്‍, കാല്‍ക്കുലേറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, റിമോട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു, സെന്‍സറുകള്‍ എന്തൊക്കെയാണ് എന്ന്. ഈ ശാസ്ത്രീയ കാര്യങ്ങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യാറുണ്ടോ? വീടിന്റെ ദൈനംദിന ജീവിതത്തില്‍ ശാസ്ത്രത്തിനുള്ള പങ്ക് എന്താണെന്ന് ചെറിയ ചെറിയ കാര്യങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കാന്‍ നമുക്ക് കഴിയും. അതുപോലെ എപ്പോഴെങ്കിലും നമ്മള് കുട്ടികളോടൊത്ത് ആകാശത്ത് നോക്കിയിട്ടുണ്ടോ? രാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് സംസാരിക്കണം. വിവിധ നക്ഷത്രസമൂഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അവയെ കുറിച്ച് പറയൂ. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ഭൗതികശാസ്ത്രവും പരിശീലിപ്പിക്കും. ജ്യോതിശാസ്ത്രത്തില്‍ ഒരു പുതിയ പ്രവണത സൃഷ്ടിക്കാന്‍ കഴിയും. ഇപ്പോഴാകട്ടെ നിങ്ങള്‍ക്ക് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടെത്താന്‍ കഴിയുന്ന നിരവധി ആപ്പുകളും ഉണ്ട്. ആകാശത്ത് ദൃശ്യമാകുന്ന നക്ഷത്രത്തെ തിരിച്ചറിയാന്‍ കഴിയും. അതിലൂടെ നിങ്ങള്‍ക്കും അതിനെക്കുറിച്ച് അറിയാന്‍ കഴിയും. ഞാന്‍ സ്റ്റാര്‍ട്ടപ്പുകാരോട് പറയുന്നത് എന്തെന്നാല്‍, നിങ്ങളുടെ കഴിവുകളും ശാസ്ത്രീയ സ്വഭാവവും രാഷ്ട്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിനിയോഗിക്കുക. ഇത് നമ്മുടെ നാടാണ്. ഈ നാടിനോട് നമുക്ക് കൂട്ടായ ശാസ്ത്രീയ ഉത്തരവാദിത്തവുമുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്ത് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ജോലിയാണ് ചെയ്യുന്നത് എന്ന് ഞാന്‍ ഈ ദിവസങ്ങളില്‍ കാണുന്നു. കുട്ടികളെ മനസ്സില്‍ വച്ചുകൊണ്ട് വെര്‍ച്വല്‍ ക്ലാസുകളുടെ ഈ കാലഘട്ടത്തില്‍, അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ ലാബ് ഉണ്ടാക്കാന്‍ സാധിക്കും. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നു കെമിസ്ട്രി ലാബ് അനുഭവവേദ്യമാക്കാന്‍ സാധിക്കും. അധ്യാപകരോടും മാതാപിതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്തെന്നാല്‍ നിങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയും അവരുമായി ചേര്‍ന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും വേണം. ഇന്ന്, കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് നിര്‍മ്മിക്കാന്‍ സാധിച്ചത്. അതിലൂടെ ലോകത്തിനു മുഴുവന്‍ വലിയ സഹായമാണ് നല്‍കിയത്. മാനവികതയ്ക്ക് ശാസ്ത്രം നല്കിയ സമ്മാനമാണിത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇത്തവണയും നമ്മള് പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. വരുന്ന മാര്‍ച്ചില്‍ നിരവധി ഉത്സവങ്ങള്‍ വരുന്നുണ്ട്. അതിലൊന്ന് ശിവരാത്രിയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളെല്ലാം ഹോളിക്ക് തയ്യാറെടുക്കുന്ന തിരക്കിലാകും. ഹോളി നമ്മെ ഒന്നിപ്പിക്കുന്ന ഒരു ഉത്സവമാണ്. ഇതില്‍ ചെറുതും വലുതുമായ എല്ലാ വ്യത്യാസങ്ങളും വിദ്വേഷവും അലിഞ്ഞില്ലതാകും. അതുകൊണ്ടുതന്നെ ഹോളിയില്‍ നിറത്തെക്കാളും പ്രാധാന്യം സ്നേഹത്തിനും സാഹോദര്യത്തിനുമാണ്. ബന്ധങ്ങളുടെ മാധുര്യം ഒന്ന് വേറെ തന്നെ. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തില്‍പ്പെട്ടവരുമായി മാത്രമല്ല, ഇന്ത്യയാകുന്ന വലിയ കുടുംബത്തിലെ ഓരോ അംഗങ്ങളുമായുള്ള ബന്ധം ദൃഢമാക്കണം. ഇത് ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം എന്തെന്നാല്‍, 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിനൊപ്പം ഉത്സവം ആഘോഷിക്കൂ. നിങ്ങളുടെ ഉത്സവങ്ങളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുക. അതിലൂടെ നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തില്‍ നിറം പകരാന്‍ നിങ്ങള്‍ക്ക് സാധിക്കും. നമ്മുടെ രാജ്യം കൊറോണയ്ക്കെതിരെ പോരാടി വിജയത്തോടെ മുന്നേറുന്നു. ഉത്സവങ്ങളിലെ ആവേശവും പലമടങ്ങ് വര്‍ദ്ധിച്ചു. നിറഞ്ഞ ആവേശത്തോടെ നിങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷിക്കുക. അതേസമയം, ശ്രദ്ധിക്കുക, സൂക്ഷിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉത്സവാശംസകള്‍ നേരുന്നു. നിങ്ങളുടെ വാക്കുകള്‍, കത്തുകള്‍, സന്ദേശങ്ങള്‍ എന്നിവയ്ക്കായി ഞാന്‍ എപ്പോഴും കാത്തിരിക്കുന്നു.
വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
നമസ്ക്കാരം, ഇന്ന് മന് കി ബാത്തിന്റെ മറ്റൊരു അദ്ധ്യായവുമായി നമ്മള് ഒത്തുചേരുകയാണ്. ഇത് 2022 ലെ മന് കി ബാത്തിന്റെ ആദ്യത്തെ അദ്ധ്യായമാണ്. ഇന്ന് നമുക്ക് വീണ്ടും നമ്മുടെ രാജ്യത്തെയും ദേശവാസികളെയും ശുഭചിന്തകളിലേക്കും സാമൂഹിക പ്രയത്നങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകള്‍ കൂടുതലായി നടത്തേണ്ടതുണ്ട്. ഇന്ന് നമ്മുടെ ആദരണീയനായ മഹാത്മാഗാന്ധിജിയുടെ പുണ്യ ദിവസം കൂടിയാണ്. ജനുവരി 30 എന്ന ഈ ദിവസം ഗാന്ധിജി നല്കിയ ചില പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കും മുന്‍പാണ് നമ്മള് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഡല്‍ഹിയിലെ രാജവീഥിയില്‍ നമ്മില്‍ ഓരോരുത്തരിലും അഭിമാനവും ഉത്സാഹവും നിറച്ചുകൊണ്ട് രാജ്യത്തിന്റെ ശൗര്യത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടു. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുകാണും, ഇനി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, അതായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില് ആരംഭിക്കുകയും 30 ജനുവരി, അതായത് ഗാന്ധിജിയുടെ പുണ്യദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഡിജിറ്റല്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെ എപ്രകാരമാണോ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചത്, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സന്തോഷത്തിന്റെ അലയടികള്‍ ഉയര്‍ന്നത്. ഓരോ ദേശവാസിയും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നമുക്കൊരിക്കലും മറക്കാനാവില്ല.
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന് ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള് കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.
പ്രിയപ്പെട്ടവരെ, അമൃതോത്സവത്തിന്റെ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രധാനപ്പെട്ട പുരസ്കാരങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചു. അതിലൊന്ന് പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര്‍ ആണ്. ഈ പുരസ്കാരങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ സാഹസികവും പ്രചോദനാത്മകവുമായ കാര്യങ്ങള്‍ ചെയ്ത കൊച്ചുകുട്ടികള്‍ക്കു കിട്ടി. നമ്മള് ഓരോരുത്തരും നമ്മുടെ വീട്ടില്‍ ചെന്ന് ഈ കുട്ടികളെക്കുറിച്ച് തീര്‍ച്ചയായും പറയണം. ഇതില്‍നിന്ന് നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുകയും അവരുടെ ഉള്ളില്‍ രാജ്യത്തിന്റെ പേര് പ്രകാശമാനമാക്കുന്നതിനുള്ള ഉത്സാഹം ഉണ്ടാകുകയും ചെയ്യും. രാജ്യത്തെ ഇത്തവണത്തെ പത്മപുരസ്കാരങ്ങളുടെയും പ്രഖ്യാപനമുണ്ടായി.
പത്മപുരസ്കാരങ്ങള്‍ ലഭിച്ച പലരെയും കുറിച്ച് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രമേ അറിയൂ. ഇവര്‍ സാധാരണക്കാരായിരുന്നിട്ടും അസാധാരണ കാര്യങ്ങള്‍ ചെയ്ത നമ്മുടെ രാജ്യത്തെ unsung heros ആണ് അതിലൊരാളാണ് പത്മശ്രീ പുരസ്കാര ജേതാവായ ഉത്തരാഖണ്ഡിലെ ബസന്തിദേവി. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് ബസന്തിദേവിയുടെ ജീവിതം മുന്നോട്ടുപോയത്. ചെറിയ പ്രായത്തില്‍ തന്നെ അവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷം ഒരാശ്രമത്തിലാണ് അവര്‍ താമസിച്ചത്. അവിടെ താമസിച്ചു അവര്‍ നദീസംരക്ഷണത്തിനു വേണ്ടി സമരം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കുകയും ചെയ്തു.
സ്ത്രീശാക്തീകരണത്തിനുവേണ്ടിയും അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതുപോലെതന്നെ മണിപ്പൂരിലെ 77 വയസ്സുള്ള ലോറൈബംബിനോദേവി വര്‍ഷങ്ങളായി മണിപ്പൂരില്‍ ലിബാ ടെക്സ്റ്റൈല്‍ ആര്‍ട്ട് സംരക്ഷിച്ചുവരുന്നു. അവര്‍ക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. മധ്യപ്രദേശിലെ അര്‍ജന്‍സിംഗിന് ബൈഗാ ആദിവാസി നൃത്തത്തെ പരിചയപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പത്മപുരസ്കാരം ലഭിച്ച മറ്റൊരു വ്യക്തിയാണ് ശ്രീമാന്‍ അമായീമഹാലിംഗാനായിക്. ഇദ്ദേഹം കര്‍ണ്ണാടകക്കാരനായ കൃഷിക്കാരനാണ്. കുറച്ചുപേര്‍ ഇദ്ദേഹത്തെ ടണല്‍ മാന്‍ എന്നു വിളിക്കാറുണ്ട്. ഇദ്ദേഹം കൃഷിയില്‍ ആള്‍ക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഇന്നോവേഷന്‍സ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രയത്നത്തിലൂടെ ചെറുകിട കൃഷിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള വേറെയും ഒരുപാട് unsung heros ഉണ്ട്. ഇവരുടെ സംഭാവനകളെ മാനിച്ച് രാജ്യം അവരെ ആദരിക്കുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും ഇവരെകുറിച്ച് അറിയാന്‍ ശ്രമിക്കണം. നമുക്ക് ഇവരുടെ ജീവിതത്തില്‍നിന്ന് പലതും പഠിക്കാനുണ്ടാകും
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
അമൃത് മഹോത്സവത്തില്‍ നിങ്ങളില്‍ പല കൂട്ടുകാരും എനിക്ക് കത്തുകളും മെസ്സേജുകളും അയച്ചു. ഒരുപാട് നിര്‍ദ്ദേശങ്ങളും അറിയിച്ചു. ഈ കൂട്ടത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവം ഉണ്ടായി. ഒരു കോടിയിലധികം വരുന്ന കുട്ടികള്‍ അവരുടെ 'മന്‍കി ബാത്ത്' പോസ്റ്റ് കാര്‍ഡ് വഴി എഴുതി എനിക്ക് അയച്ചിരിക്കുകയാണ്. ഒരു കോടിയിലധികം വരുന്ന പോസ്റ്റ് കാര്‍ഡുകള്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വിദേശത്ത് നിന്നും വന്നിട്ടുണ്ട്. ഈ പോസ്റ്റ് കാര്‍ഡുകളില്‍ പലതും വായിക്കാന്‍ ഞാന്‍ സമയം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പുതുതലമുറയുടെ കാഴ്ചപ്പാട് എത്ര വിശാലവും വലുതുമാണെന്ന് ഈ പോസ്റ്റ് കാര്‍ഡുകള്‍ കാണിക്കുന്നു. 'മന് കി ബാത്ത്' ശ്രോതാക്കള്‍ക്കായി ഞാന്‍ ചില പോസ്റ്റ് കാര്‍ഡുകള്‍ മാറ്റിവെച്ചിട്ടുണ്ട്. അതു നിങ്ങളുമായി പങ്കുവെയ്ക്കാം. അസമിലെ ഗുവാഹത്തിയില്‍ നിന്നുള്ള റിദ്ദിമ സ്വര്‍ഗിയാരിയുടെ പോസ്റ്റ് കാര്‍ഡ് ഇതിലൊന്നാണ്. റിദ്ദിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തില്‍ തനിക്ക് ഇങ്ങനെ ഇന്ത്യ കാണണമെന്ന് അവള് എഴുതി. അത് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യമാണ്. തീവ്രവാദത്തില്‍നിന്ന് പൂര്‍ണ്ണമായും മുക്തമാണ്. 100 ശതമാനം സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നാണ്. അപകടങ്ങളൊന്നും സംഭവിക്കാത്ത രാജ്യമാണ്. കഴിവുള്ളതും സുസ്ഥിരസാങ്കേതികവിദ്യയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ രാജ്യവുമാണ്. റിദ്ദിമ, നമ്മുടെ പെണ്മക്കള് എന്തു വിചാരിക്കുന്നുവോ. അവര്‍ രാജ്യത്തെക്കുറിച്ച് കാണുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. എല്ലാവരുടെയും ശ്രമങ്ങള്‍ ചേരുമ്പോള്‍, നിങ്ങളുടെ യുവതലമുറ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ഇന്ത്യയെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റും. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നിന്നുള്ള നവ്യാവര്‍മ്മയുടെ പോസ്റ്റ് കാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. 2047 ലെ ഇന്ത്യയെക്കുറിച്ചാണ് നവ്യയുടെ സ്വപ്നം എല്ലാവര്ക്കും മാന്യമായ ജീവിതം ലഭിക്കേണ്ട, കാര്‍ഷിക സമൃദ്ധിയുള്ളതും അഴിമതിയില്ലാത്തതുമായ ഇന്ത്യയെന്നാണ് നവ്യ എഴുതിയിരിക്കുന്നത്. നവ്യാ, രാജ്യത്തിനായുള്ള നിങ്ങളുടെ സ്വപ്നം വളരെ പ്രശംസനീയമാണ്. രാജ്യവും ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്. അഴിമതിരഹിത ഇന്ത്യയെക്കുറിച്ചാണ് താങ്കള്‍ പറഞ്ഞത്. അഴിമതി രാജ്യത്തെ ചിതല്‍പോലെ പൊള്ളയാക്കുന്നു. അതില്‍നിന്ന് മോചനം നേടാന്‍ എന്തിന് 2047 വരെ കാത്തിരിക്കണം? എല്ലാവരും ഇന്നത്തെ യുവജനങ്ങളോടൊരുമിച്ച് പ്രവര്‍ത്തിക്കണം. എത്രയുംവേഗം ഇതിനായി നാം നമ്മുടെ കടമകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് വളരെ പ്രധാനമാണ്. കര്‍ത്തവ്യബോധം നമ്മുടെ കടമ തന്നെയാവണമെന്നതു പരമപ്രധാനം. അവിടെ അഴിമതി നാമ്പിടുകപോലുമില്ല.
സുഹൃത്തുക്കളെ, എന്റെ മുന്നില്‍ ചെന്നൈയില്‍ നിന്നുള്ള മുഹമ്മദ് ഇബ്രാഹിമിന്റെ പോസ്റ്റ് കാര്‍ഡുണ്ട്. 2047 ല്‍ ഇന്ത്യയെ പ്രതിരോധരംഗത്തെ വലിയ ശക്തിയായി കാണാന്‍ ഇബ്രാഹിം ആഗ്രഹിക്കുന്നു. ചന്ദ്രനില്‍ ഇന്ത്യയ്ക്ക് സ്വന്തമായി റിസര്‍ച്ച് ബേയ്സ് ഉണ്ടാകണമെന്നും ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിനുള്ള പ്രയത്നം ഇന്ത്യ ആരംഭിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. കൂടാതെ, ഭൂമിയെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഇബ്രാഹിം കാണുന്നു. ഇബ്രാഹിം നിങ്ങളെപ്പോലുള്ള യുവാക്കള്‍ ഉള്ള ഒരു രാജ്യത്തിന് അസാധ്യമായി ഒന്നുമില്ല.
സുഹൃത്തുക്കളേ, മധ്യപ്രദേശിലെ റായ്സേനിലെ സരസ്വതി വിദ്യാമന്ദിറിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഭാവന. ആദ്യംതന്നെ ഞാന്‍ ഭാവനയോട് പറയുന്നു. നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ് കാര്‍ഡ് ത്രിവര്‍ണ്ണ പതാകകൊണ്ട് അലങ്കരിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വിപ്ലവകാരിയായ ശിരീഷ് കുമാറിനെക്കുറിച്ചും ഭാവന എഴുതിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ഗോവയില്‍ നിന്ന് ലോറെന്‍ഷിയോ പെരേരയുടെ പോസ്റ്റ് കാര്‍ഡ് എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ കുട്ടി 12-ാം ക്ലാസ്സില്‍ പഠിക്കുന്നു. കുട്ടിയുടെ കത്തിലെ വിഷയം ഇതാണ്. സ്വാതന്ത്ര്യത്തിന്റെ unsung heros അതിന്റെ ഹിന്ദി അര്‍ത്ഥമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ലോറന്‍ഷിയോ എഴുതി 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീരയായ സ്ത്രീകളില്‍ ഒരാളായിരുന്നു ഭിക്കാജി കാമ. പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി അവര്‍ രാജ്യത്തും വിദേശത്തും നിരവധി പ്രചാരണങ്ങള്‍ നടത്തി. നിരവധി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. തീര്‍ച്ചയായും സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ധീരയായ സ്ത്രീകളില്‍ ഒരാളായിരുന്നു ഭിക്കാജി കാമ. 1907-ല്‍ അവര്‍ ജര്‍മ്മനിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഈ ത്രിവര്‍ണ്ണ പതാക രൂപകല്‍പ്പന ചെയ്യുന്നതില്‍ അവരെ പിന്തുണച്ച വ്യക്തി ശ്രീ ശ്യാംജി കൃഷ്ണവര്‍മ്മയായിരുന്നു. ശ്രീ ശ്യാംജി കൃഷ്ണവര്‍മ്മജി 1930-ല്‍ ജനീവയില്‍ വച്ച് അന്തരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം. 1947-ല്‍ സ്വാതന്ത്ര്യത്തിന്റെ രണ്ടാം ദിവസംതന്നെ അദ്ദേഹത്തിന്റെ ചിതാഭസ്മം തിരികെകൊണ്ടുവരേണ്ടതായിരുന്നുവെങ്കിലും അതു നടന്നില്ല. ഈ പുണ്യകര്‍മ്മം എന്നില്‍ നിക്ഷിപ്തമാക്കാന്‍ ഈശ്വരന് ആഗ്രഹിച്ചിട്ടുണ്ടാവാം. അതിനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ചിതാഭസ്മം 2013-ല്‍ ഇന്ത്യയിലെത്തിച്ചു. ശ്യാംജി കൃഷ്ണവര്‍മ്മജിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കച്ചിലെ മാണ്ഡവിയില് ഒരു സ്മാരകവും നിര്‍മ്മിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ആവേശം നമ്മുടെ നാട്ടില്‍ മാത്രമല്ല. ഇന്ത്യയുടെ സുഹൃദ് രാജ്യമായ ക്രൊയേഷ്യയില്‍നിന്ന് എനിക്ക് 75 പോസ്റ്റ് കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള സ്കൂള്‍ ഓഫ് അപ്പ്ഡ്ളൈഡ് ആര്‍ട്സ് ആന്‍ഡ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ ഈ 75 കാര്‍ഡുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അയച്ച് അമൃതോത്സവത്തെ അഭിനന്ദിച്ചു. എല്ലാ നാട്ടുകാരുടേയുംപേരില്‍ ക്രൊയേഷ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.
എന്റെ പ്രിയ ദേശവാസികളേ,
ഇന്ത്യ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും നാടാണ്. നാം വിദ്യാഭ്യാസത്തെ പുസ്തകവിജ്ഞാനത്തിലൊതുക്കാതെ ജീവിതത്തിന്റെ സമഗ്ര അനുഭവമായി കാണുന്നു. നമ്മുടെ രാജ്യത്തെ മഹാന്മാര്ക്കും വിദ്യാഭ്യാസവുമായി അഗാധമായ ബന്ധമുണ്ട്. പണ്ഡിറ്റ് മദന്മോഹന് മാളവ്യജി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ ഗുജറാത്ത് വിദ്യാപീഠത്തിന്റെ നിര്‍മ്മാണത്തില്‍ മഹാത്മാഗാന്ധി ഒരു പ്രധാന പങ്കു വഹിച്ചു. ഗുജറാത്തിലെ ആനന്ദില്‍ വളരെ മനോഹരമായൊരു സ്ഥലമുണ്ട്. വല്ലഭ് വിദ്യാനഗര്‍. സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ രണ്ട് അനുയായികളായ ഭായ് കാക്കയും ഭീഖാ ഭായിയും അവിടെ യുവാക്കള്‍ക്കായി വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതുപോലെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ പശ്ചിമബംഗാളില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചു. മഹാരാജ് ഗേക്വാദും വിദ്യാഭ്യാസത്തിന്റെ തീവ്രപിന്തുണക്കാരില്‍ ഒരാളായിരുന്നു. അദ്ദേഹം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും ഉന്നതവിദ്യാഭ്യാസത്തിനായി ഡോ. അംബേദ്കറും ശ്രീ അരബിന്ദോയും ഉള്‍പ്പെടെ നിരവധി വ്യക്തികളെ പ്രചോദിപ്പിക്കുകയും ചെയ്തു. അത്തരം മഹത്വ്യക്തികളുടെ പട്ടികയില്‍ രാജാ മഹേന്ദ്രപ്രതാപ് സിംഗ്ജിയുടെ പേരും ഉണ്ട്. രാജാ മഹേന്ദ്രപ്രതാപ് സിംഗ് തന്റെ വീട് ഒരു ടെക്നിക്കല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനായി കൈമാറി. അലിഗഢിലും
മഥുരയിലും വിദ്യാഭ്യാസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് അദ്ദേഹം ധാരാളം സാമ്പത്തികസഹായങ്ങള്‍ നല്കി. അദ്ദേഹത്തിന്റെ പേരില്‍ അലീഗഡില്‍ ഒരു സര്‍വ്വകലാശാലയുടെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള അതേ ചൈതന്യം ഇന്നും ഇന്ത്യയില്‍ പുലരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ചിന്തയിലെ ഏറ്റവും മനോഹരമായ കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതായത്, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ അവബോധം സമൂഹത്തിലെ എല്ലാ തലങ്ങളിലും ദൃശ്യമാണ്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഉദുമല്‍പ്പേട്ട് ബ്ലോക്കില്‍ താമസിക്കുന്ന തായമ്മാള്‍ജിയുടെ ഉദാഹരണം വളരെ പ്രചോദനകരമാണ്. തായമ്മാള്‍ജിക്ക് സ്വന്തമായി ഭൂമിയില്ല. വര്‍ഷങ്ങളായി ഇളനീര് വിറ്റ് ഉപജീവനം നടത്തുകയാണ് അവര്‍ . സാമ്പത്തികസ്ഥിതി നല്ലതല്ലായിരിക്കാം. പക്ഷേ, മകനെയും മകളെയും പഠിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായില്ല. ചിന്നവീരംപട്ടി പഞ്ചായത്ത് യൂണിയന് മിഡില്‍ സ്കൂളിലാണ് അവരുടെ മക്കള്‍ പഠിച്ചിരുന്നത്. ഒരു ദിവസം സ്കൂളില്‍ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലാസ്സ് മുറികളുടെയും സ്കൂളിന്റെയും അവസ്ഥ മെച്ചപ്പെടുത്തണമെന്നും സ്കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തായമ്മാള്‍ജിയും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ എല്ലാം കേട്ടു. ഈ പ്രവര്‍ത്തിക്കുള്ള പണത്തിന്റെ ദൗര്‍ലഭ്യം കാരണം ചര്‍ച്ച വീണ്ടും നിലച്ചു. ഇതിനുശേഷം അവര്‍ എന്താണ് ചെയ്തതെന്ന് ആര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഇളനീര് വിറ്റ് കുറച്ച് മൂലധനം സ്വരൂപിച്ച തായമ്മാള്‍ജി സ്കൂളിനായി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. തീര്‍ച്ചയായും ഇത് ചെയ്യുന്നതിന് ഒരു വലിയ ഹൃദയവും സേവനമനസ്കതയും ആവശ്യമാണ്. ഇപ്പോഴുള്ള സ്കൂളില്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് തായമ്മാള്‍ജി പറയുന്നു. ഇനി സ്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഇവിടെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം ആരംഭിക്കും. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ അതേ വസ്തുതതന്നെയാണ് ഇവിടെ പ്രസക്തം. ഐ.ഐ.ടി. ബി.എച്ച്.യുവിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സമാനമായ സംഭാവനയെക്കുറിച്ചും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ബി.എച്ച്.യുവിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി ജയ്ചൗധരി ഒരു ദശലക്ഷം ഡോളര്‍ അതായത് ഏകദേശം ഏഴര കോടിരൂപയാണ് ഐ.ഐ.ടി. ബി.എച്ച്.യു ഫൗണ്ടേഷന് സംഭാവന നല്‍കിയത്.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ചും നമ്മുടെ വിവിധ ഐ.ഐ.ടി.കളില്‍ ഇത്തരം ശ്രമങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേന്ദ്ര സര്‍വ്വകലാശാലകളിലും ഇത്തരം പ്രചോദനാത്മകമായ ഉദാഹരണങ്ങള്‍ക്ക് കുറവില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് വിദ്യാഞ്ജലി അഭിയാനും ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകള്‍, സി.എസ്.ആര്., സ്വകാര്യമേഖല എന്നിവയുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാമൂഹിക പങ്കാളിത്തത്തിന്റെയും ഉടമസ്ഥതയുടെയും അന്തസത്തയെ പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഞ്ജലി. നിങ്ങളുടെ സ്കൂള്‍ കോളേജ് എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടിരിക്കാന്‍, നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും സംഭാവന ചെയ്യാന്‍, അനുഭവത്തിലൂടെ മാത്രമേ സന്തോഷവും സംതൃപ്തിയും വെളിവാകുകയുള്ളൂ.
എന്റെ പ്രിയദേശവാസികളേ,
പ്രകൃതിയോടുള്ള സ്നേഹവും എല്ലാ ജീവജാലങ്ങളോടുള്ള കരുണയും നമ്മുടെ സംസ്കാരവും സഹജമായ സ്വഭാവവുമാണ്. അടുത്തിടെ മദ്ധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ഈ സംസ്കാരത്തിന്റെ ഒരു നേര്‍ക്കാഴ്ച കണ്ടു. കോളര്‍കടുവ എന്നാണ് ആളുകള്‍ ഇതിനെ വിളിച്ചിരുന്നത്. വനം വകുപ്പ് ഇതിന് ടി.15 എന്നാണ് പേരിട്ടിരുന്നത്. ഈ കടുവയുടെ മരണം സ്വന്തമായ ആരോ ലോകം വിട്ടുപോയതുപോലെ ആളുകളെ വികാരഭരിതരാക്കി. ആളുകള്‍ അതിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. പൂര്‍ണ്ണമായ ആദരവോടെയും വാത്സല്യത്തോടെയും വിട നല്കി. സോഷ്യല്‍മീഡിയയില്‍ ഈ ചിത്രങ്ങള്‍ നിങ്ങളും കണ്ടിട്ടുണ്ടാവും. പ്രകൃതിയോടും മൃഗങ്ങളോടും ഇന്ത്യാക്കാരായ നമ്മുടെ ഈ സ്നേഹം ലോകമെമ്പാടും വളരെയധികം വിലമതിക്കപ്പെട്ടു. കോളര്‍ കടുവ തന്റെ ജീവിതകാലത്ത് 29 കുഞ്ഞുങ്ങളെ പ്രസവിക്കുകയും 25 കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തു. ടി-15 ന്റെ ഈ ജീവിതം നമ്മള് ആഘോഷിക്കുകയും അവള് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ വൈകാരികമായ യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേകത. എല്ലാ ജീവികളെയും നമ്മള് സ്നേഹിക്കുന്നു. ഇക്കുറി റിപ്പബ്ലിക്ദിനപരേഡിലും സമാനമായ ഒരു കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഈ പരേഡില്‍ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ ചാര്‍ജ്ജര്‍ കുതിരയായ വിരാട് തന്റെ അവസാന പരേഡില്‍ പങ്കെടുത്തു. 2003-ല്‍ രാഷ്ട്രപതിഭവനിലെത്തിയ വിരാട് റിപ്പബ്ലിക്ദിനത്തില്‍ കമാന്‍ഡന്റ് ചാര്‍ജ്ജറായി എല്ലാത്തവണയും പരേഡിന് നേതൃത്വം നല്‍കിയിരുന്നു. ഓരോ വിദേശരാഷ്ട്രത്തലവനേയും രാഷ്ട്രപതിഭവനില്‍ സ്വാഗതം ചെയ്യുമ്പോഴും വിരാട് ഈ കൃത്യം നിര്‍വ്വഹിച്ചിരുന്നു. ഈ വര്‍ഷം സൈനികദിനത്തില്‍ കരസേനാമേധാവിയുടെ സി.ഒ.എ.എസ്. കമന്റേഷന്‍ കാര്‍ഡും വിരാടിന് ലഭിച്ചു. വിരാടിന്റെ മഹത്തായ സേവനങ്ങള്‍ കണക്കിലെടുത്ത് വിരമിച്ചതിനുശേഷം അതിനുസമാനമായി ഗംഭീരമായ യാത്രയയപ്പ് നല്കി.
എന്റെ പ്രിയ ദേശവാസികളേ,
ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദാത്തമായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഫലങ്ങളും കണ്ടെത്താനാകും. ഇതിന്റെ മികച്ച ഉദാഹരണമാണ് അസമില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. അസമിന്റെ പേര് പറയുമ്പോള്‍തന്നെ തേയിലത്തോട്ടത്തേയും നിരവധി ദേശീയപാര്‍ക്കുകളെയും കുറിച്ചാണ് ചിന്തവരുന്നത്. ഇതോടൊപ്പം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ ചിത്രവും നമ്മുടെ മനസ്സില്‍ വരും. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം എല്ലായ്പ്പോഴും അസാമീസ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. ഭാരതരത്ന ഭൂപന്‍ ഹസാരികയുടെ ഈ ഗാനം ഓരോ കാതിലും മുഴങ്ങും.
സുഹൃത്തുക്കളേ, ഈ ഗാനത്തിന്റെ അര്‍ത്ഥം വളരെ പ്രസക്തമാണ്. ആനകളുടെയും കടുവകളുടെയും വാസസ്ഥലമായ കാസിരംഗയുടെ പച്ചപ്പുള്ള ചുറ്റുപാടില്‍ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ ഭൂമിയില്‍ കാണുന്നു, പക്ഷികളുടെ ശ്രുതിമധുരമായ കളാരവം കേള്‍ക്കുന്നു. എന്നാണ് ഈ ഗാനത്തില്‍ പറയുന്നത്. അസാമിലെ ലോകപ്രശസ്ത കൈത്തറിയില്‍ നെയ്ത മൂംഗാ, ഏറി വസ്ത്രങ്ങളിലും ഇവയുടെ ചിത്രം കാണാം. അസാമിന്റെ സംസ്കാരത്തില്‍ ഇത്രയും മഹത്വമുള്ള കാണ്ടാമൃഗത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. 2013-ല്‍ 37ഉം 2014-ല്‍ 32ഉം കാണ്ടാമൃഗങ്ങളെയാണ് വനംകൊള്ളക്കാര്‍ കൊന്നത്. ഈ വെല്ലുവിളിയെ നേരിടാന്‍ അസം സര്‍ക്കാരിന്റെ പ്രത്യേക ശ്രമങ്ങളോടെ കഴിഞ്ഞ ഏഴു വര്‍ഷമായി കാണ്ടാമൃഗവേട്ടയ്ക്കെതിരെ ഒരു വലിയ പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് ലോക കാണ്ടാമൃഗദിനത്തോടനുബന്ധിച്ച് കള്ളക്കടത്തുകാരില്‍നിന്ന് പിടിച്ചെടുത്ത 2400-ലധികം കൊമ്പുകള്‍ കത്തിച്ചു. ഇത് കള്ളക്കടത്തുകാര്‍ക്കുള്ള കര്‍ശന സന്ദേശമായിരുന്നു. ഇപ്പോള്‍ അസാമില്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് ഗണ്യമായി കുറഞ്ഞുവന്നിരിക്കുന്നത് അത്തരം ശ്രമങ്ങളുടെ ഫലമായാണ്. 2013-ല്‍ 37 കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ 2020-ല്‍ 2 ഉം 2021-ല്‍ 1 ഉം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കാണ്ടാമൃഗത്തെ രക്ഷിക്കാനുള്ള അസമിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ത്യന്‍ സംസ്കാരത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങളും ആത്മീയതയും ലോകമെമ്പാടുമുള്ള ആളുകളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ദുബായ്. സിംഗപ്പൂര്‍, പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സംസ്കാരം വളരെ പ്രചാരത്തില്‍ ഉണ്ടെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ അത് വളരെ സാധാരണമാണെന്ന് നിങ്ങള്‍ക്കു തോന്നും. നിങ്ങള്‍ അതിശയിക്കില്ല. പക്ഷേ, ലാറ്റിന്‍ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഇന്ത്യന്‍ സംസ്കാരത്തിന് വലിയ ആകര്‍ഷണമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും ചിന്തിക്കും. മെക്സിക്കോയില്‍ ഖാദിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും ബ്രസീലില്‍ ഇന്ത്യന്‍ പാരമ്പര്യത്തെ ജനകീയമാക്കാനുള്ള ശ്രമത്തെക്കുറിച്ചും നമ്മള് നേരത്തേ മന് കി ബാത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് അര്‍ജന്റീനയില്‍ ഉയരുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ പതാകയെക്കുറിച്ചാണ്. അര്‍ജന്റീനയില്‍ നമ്മുടെ സംസ്കാരത്തിന് വലിയ പ്രിയമുണ്ട്. 2018-ല്‍ അര്‍ജന്റീന സന്ദര്‍ശനവേളയില്‍ ഞാന്‍ ഒരു യോഗ പരിപാടിയില്‍ പങ്കെടുത്തു. 'യോഗ ഫോര്‍ പീസ്' ഇവിടെ അര്‍ജന്റീനയില്‍ ഹസ്തിനപൂര്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഒരു സംഘടനയുണ്ട്. അര്‍ജന്റീനയില്‍ ഹസ്തിനപൂര്‍ ഫൗണ്ടേഷന് എന്നു കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അവിടെ ഇന്ത്യന്‍ വേദപാരമ്പര്യങ്ങളുടെ വ്യാപനത്തിനായി ഈ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നു. 40 വര്‍ഷം മുമ്പ് പ്രൊഫ. ഐഡ ആല്‍ബ്രട്ട് എന്ന മഹതിയാണ് ഇത് സ്ഥാപിച്ചത്. പ്രൊഫ. ഐഡ ആല്‍ബര്‍ട്ടിന് ഇന്ന് 90 വയസ്സ് തികയുകയാണ്. ഇന്ത്യയുമായുള്ള അവരുടെ ബന്ധം എങ്ങിനെയുണ്ടായി എന്നുള്ളതും വളരെ രസകരമാണ്. അവര്‍ക്ക് 18 വയസ്സുള്ളപ്പോള്‍ ആദ്യമായി ഇന്ത്യന്‍ സംസ്കാരത്തെ പരിചയപ്പെട്ടു. ഭഗവദ്ഗീതയേയും ഉപനിഷത്തുകളെയുംകുറിച്ച് ആഴത്തില്‍ അറിയാന്‍ ഇന്ത്യയില്‍ അവര്‍ ധാരാളം സമയം ചെലവഴിച്ചു. ഇന്ന് ഹസ്തിനപൂര്‍ ഫൗണ്ടേഷന് അര്‍ജന്റീനയിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നാല്‍പ്പതിനായിരത്തിലധികം അംഗങ്ങളും മുപ്പതോളം ശാഖകളും ഉണ്ട്. ഹസ്തിനപൂര്‍ ഫൗണ്ടേഷന് സ്പാനീഷ് ഭാഷയില്‍ നൂറിലധികം വേദസംബന്ധമായ തത്വശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ആശ്രമവും വളരെ ആകര്‍ഷകമാണ്. അവിടെ 12 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്. ഇതിന്റെയെല്ലാം കേന്ദ്രത്തില്‍ സന്യാസീധ്യാനത്തിനായി നിര്‍മ്മിച്ച ഒരു ക്ഷേത്രം കൂടിയുണ്ട്.
സുഹൃത്തുക്കളേ, നമ്മുടെ സംക്കാരം നമുക്കുമാത്രമല്ല ലോകത്തിനാകെ അമൂല്യമായ പൈതൃകമാണെന്നതിന് ഇങ്ങനെ നൂറുകണക്കിന് ഉദാഹരണമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ സംസ്ക്കാരത്തെ അറിയാനും മനസ്സിലാക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ സാംസ്ക്കാരികപൈതൃകം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാനും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കാനും ശ്രമിക്കണം.
എന്റെ പ്രിയദേശവാസികളേ,
ഇപ്പോള്‍ നിങ്ങളോട് പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരേ സമയം എത്ര പുഷപ്പുകള്‍ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുക. ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. മണിപ്പൂരില്‍ 24 കാരനായ ധൗണോജം നിരഞ്ജോയ് സിംഗ് ഒരു മിനിട്ടില്‍ 109 പുഷപ്പുകള്‍ എടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചു. അദ്ദേഹത്തിന് റെക്കോര്‍ഡ് തകര്‍ക്കുന്നത് പുതിയ കാര്യമല്ല. ഇതിനു മുമ്പ് ഒരു മിനിട്ടില്‍ ഒരു കൈകൊണ്ട് ഏറ്റവും കൂടുതല്‍ നക്കിള്‍ പുഷപ്പുകള്‍ ചെയ്തയാളെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിങ്ങള്‍ നിരഞ്ജോയ് സിംഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ശാരീരിക ക്ഷമത നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളെ, ലഡാക്കിനെക്കുറിച്ചും അഭിമാനകരമായ ഒരു വിവരം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആകര്‍ഷകമായ ഓപ്പണ്‍ സിന്തറ്റിക് ട്രാക്കും ആസ്ട്രോടര്‍ഫ് ഫുട്ബോള്‍ സ്റ്റേഡിയവുംകൊണ്ട് ലഡാക്ക് ഉടന്‍ അനുഗ്രഹിക്കപ്പെടും. പതിനായിരം അടിയിലധികം ഉയരത്തിലാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പതിനായിരം കാണികള്‍ക്ക് ഒരുമിച്ചിരിക്കാവുന്ന ലഡാക്കിലെ ഏറ്റവും വലിയ ഓപ്പണ്‍ സ്റ്റേഡിയമാണിത്. ലഡാക്കിലെ ആധുനിക ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ എട്ട് ലൈനുകളുള്ള സിന്തറ്റിക് ട്രാക്കുണ്ടാകും. ഇതിനു പുറമേ ആയിരം കിടക്കകളുള്ള ഹോസ്റ്റല്‍ സൗകര്യവുമുണ്ടാകും. ഫുട്ബാളിലെ ഏറ്റവും വലിയ സംഘടനയായ ഫിഫയുടെ സാക്ഷ്യപത്രവും ഈ സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത്രയും വലിയ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുമ്പോള്‍ അതിലൂടെ ഈ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. അതോടൊപ്പം ഇങ്ങനെയുള്ള സൗകര്യങ്ങള്‍ ഉള്ളിടത്ത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വരികയും പോകുകയും ചെയ്യുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുകയും അങ്ങിനെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ലഡാക്കിലെ നിരവധി യുവാക്കള്‍ക്കും സ്റ്റേഡിയം പ്രയോജനപ്പെടും.
എന്റെ പ്രിയ ദേശവാസികളേ, ഇത്തവണത്തെ മന് കി ബാത്തില്‍ നമ്മള് പല വിഷയങ്ങളും സംസാരിച്ചു. ഈ സമയത്ത് എല്ലാവരുടെയും മനസ്സിലുള്ള ഒരു വിഷയംകൂടിയുണ്ട്. കൊറോണ. കൊറോണയുടെ പുതിയ തരംഗവുമായി ഇന്ത്യ മികച്ച രീതിയില്‍പോരാടുകയാണ്. ഇതുവരെ നാലരകോടിയോളം കുട്ടികള്‍ക്ക് വാക്സിന് ലഭിച്ചു എന്നത് അഭിമാനകരമാണ്. ഇതിനര്‍ത്ഥം 15 നും 18 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം യുവാക്കള്‍ക്ക് മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ യുവാക്കളെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ പഠനം തുടരാന്‍ സഹായിക്കുകയും ചെയ്യും. 20 ദിവസത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മുന്‍കരുതല്‍ ഡോസ് എടുത്തു എന്നതാണ് മറ്റൊരു നല്ല കാര്യം. നമ്മുടെ രാജ്യത്തിന്റെ വാക്സിനിലുള്ള ജനങ്ങളുടെ ഈ വിശ്വാസമാണ് നമ്മുടെ വലിയ ശക്തി. ഇപ്പോള്‍ കൊറോണബാധയുടെ കേസുകളും കുറയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല അടയാളമാണ്. ജനങ്ങള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ വേഗത നിലനിര്‍ത്തണം. ഇതാണ് ഓരോ ദേശവാസികളുടെയും ആഗ്രഹം. നിങ്ങള്‍ക്ക് ഇതിനകംതന്നെ അറിയാം. മന് കി ബാത്തില്‍ ചില കാര്യങ്ങള്‍ എനിക്ക് പറയാതിരിക്കാന്‍ ആവില്ല. സ്വച്ഛതാ അഭിയാന്. നമ്മള് മറക്കരുത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം ത്വരിതപ്പെടുത്തണം. ഇത് പ്രധാനമാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രം നമ്മുടെ ഉത്തരവാദിത്തമാണ്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ വിജയത്തിനായി നാം പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കണം. നമ്മുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. ഈ ആഗ്രഹത്തോടെ ഞാന്‍ വിട പറയുന്നു.
വളരെയധികം നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
നമസ്ക്കാരം,
ഇപ്പോള്‍ 2021 നോട് വിടപറയാനും 2022 നെ സ്വാഗതം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണല്ലോ എല്ലാവരും. പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും വരുന്ന വര്‍ഷത്തില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനും നല്ല വ്യക്തി ആകാനും ഉള്ള പ്രതിജ്ഞയെടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഈ 'മന് കി ബാത്ത്' പരിപാടിയും നമ്മുടെ രാജ്യത്തെ നന്മകളെ ഉയര്‍ത്തിക്കാട്ടി നല്ലതു ചെയ്യുവാനും, നന്നാക്കുവാനും ഉള്ള പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും 'മന് കി ബാത്തി'ല്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താമായിരുന്നു. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടും, നിങ്ങളും പ്രശംസിക്കുമായിരിക്കും. എന്നാല്‍ മീഡിയയുടെ തിളക്കങ്ങളില്‍നിന്നും ആഡംബരങ്ങളില്‍ നിന്നും അകന്ന്, വര്‍ത്തമാനപത്രങ്ങളുടെ വാര്‍ത്തകളില്‍പ്പെടാതെ, നന്മ ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ് ദശകങ്ങളായുള്ള എന്റെ അനുഭവം. രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി അവര്‍ സ്വയം ഇന്ന് ഹോമിക്കുകയാണ്. അവര്‍ നാടിന്റെ വരുംതലമുറക്കുവേണ്ടി, ആത്മാര്‍ത്ഥമായി പരിശ്രമിങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള കാര്യങ്ങള്‍ സന്തോഷംതരുന്നു. വളരെയധികം പ്രചോദനവും നല്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'മന് കി ബാത്ത്' അങ്ങനെയുള്ള ആള്‍ക്കാരുടെ പ്രയത്നങ്ങള്‍കൊണ്ടു നിറഞ്ഞ, വിടര്‍ന്ന, സുന്ദരമായ, ഭംഗിയാര്‍ന്ന ഒരു ഉദ്യാനം തന്നെയാണ്. മാത്രമല്ല, ഓരോ മാസത്തിലെ 'മന് കി ബാത്തി'ലും ഈ ഉപവനത്തില്‍നിന്ന് ഏത് ദളമാണ് നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരേണ്ടത് എന്നതിലേക്കാണ് എന്റെ പരിശ്രമം. നമ്മുടെ ബഹുരത്നയായ ഭൂമിയുടെ (വസുന്ധരയുടെ) പുണ്യ കര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് നമ്മുടെ രാജ്യം 'അമൃത മഹോത്സവം' ആഘോഷി ക്കുന്ന ഈ വേളയില്‍ നമ്മുടെ ജനങ്ങളുടെ ശക്തിയെക്കുറിച്ചും ഓരോ പൗരന്റേയും ശക്തിയെക്കുറിച്ചും, അവരുടെ പ്രയത്നങ്ങളെക്കുറിച്ചും പരിശ്രമങ്ങളെക്കുറിച്ചും ഉള്ള സൂചന നല്‍കുക എന്നത് ഭാരതത്തിന്റേയും മാനവീയതയുടേയും ഉജ്ജ്വലമായ ഭാവിക്ക് ഒരു പ്രകാരത്തില്‍ ഉറപ്പ് തരുന്നു.
സുഹൃത്തുക്കളേ !
ഇതാണ് ജനങ്ങളുടെ ശക്തി. നൂറുവര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും വലിയ മഹാമാരിയോട് നമുക്ക് പോരാടന്‍ കഴിഞ്ഞത് എല്ലാപേരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ്. നമ്മള് പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം ഒരു കുടുംബംപോലെ ഒത്തൊരുമയോടെനിന്നു. നമ്മുടെ പ്രദേശത്ത് അല്ലെങ്കില്‍ നമ്മുടെ നഗരത്തില്‍ ആരെയെങ്കിലും സഹായിക്കണമെങ്കില്‍ ഓരോരുത്തരുടേയും കഴിവിനപ്പുറം സഹായിക്കാന്‍ നാം പരിശ്രമിച്ചു. ഇന്ന് ലോകത്ത് വാക്സിനേഷന്റെ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ നമ്മള് എത്ര അഭൂതപൂര്‍വ്വമായ കാര്യമാണ് ചെയ്തത്, എത്ര വലിയ ലക്ഷ്യമാണ് നേടിയത് എന്ന് വ്യക്തമാകും ! വാക്സിന്റെ 140 കോടി ഡോസ് എന്ന കടമ്പകടക്കുന്നത് ഓരോ ഭാരതീയന്റേയും നേട്ടമാണ്. ഇത് ഓരോ ഭാരതീയന്റേയും നിലവിലെ വ്യവസ്ഥയിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രത്തിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രജ്ഞരിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു. മാത്രമല്ല, സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ഇച്ഛാശക്തിയുടെ ഏറ്റവും വലിയ തെളിവുതന്നെ. എന്നാല്‍, കൂട്ടുകാരേ ! കൊറോണയുടെ ഒരു പുതിയ വകഭേദം നമ്മുടെ പടിവാതിലില്‍ മുട്ടിവിളിച്ചുകഴിഞ്ഞു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ആഗോള മഹാമാരിയെ പരാജയപ്പെടുത്താന്‍വേണ്ടി ഒരു പൗരനെന്നനിലയില്‍ നമ്മുടെ ഓരോരുത്തരുടേയും പരിശ്രമത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈ പുതിയ 'ഓമിക്രോണ്‍' വകഭേദത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ശാസ്ത്രജ്ഞര്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അവര്‍ക്ക് പുതിയ ഡാറ്റ കിട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഈ അവസരത്തില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഈ കൊറോണാവകഭേദത്തിന് എതിരായി സ്വയം ജാഗ്രതയും അച്ചടക്കവും പാലിക്കുകയാണ്. നമ്മുടെ സാമൂഹികമായ ശക്തികൊണ്ട് കൊറോണയെ പരാജയപ്പെടുത്താം എന്ന ഉത്തരവാദിത്വബോധത്തോടുകൂടി നാം 2022 എന്ന പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ !
മഹാഭാരതയുദ്ധം നടന്ന സമയത്ത് ഭഗവാന് കൃഷ്ണന് അര്ജുനനോട് - 'നഭ: സ്പൃഷം ദിപ്തം' അതായത് അഭിമാനത്തോടുകൂടി ആകാശത്തെ സ്പര്‍ശിക്കുക. (ഉയരങ്ങള്‍ കീഴടക്കുക) എന്ന് പറഞ്ഞിരുന്നു. ഇത് നമ്മുടെ വായുസേനയുടെ ആപ്തവാക്യവുമാണല്ലോ. ഭാരതമാതാവിനെ സേവിക്കുന്നവരില്‍ പലരും ആകാശത്തിന്റെ ഈ ഉയരങ്ങളെ എന്നും അഭിമാനത്തോടെ സ്പര്‍ശിക്കുന്നു, നമ്മളെ പലതും പഠിപ്പിക്കുന്നു. അതുപോലെ ഒരു വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്. ഈ മാസം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ പറത്തുകയായിരുന്നു വരുണ്‍ സിംഗ്. ആ അപകടത്തില്‍ രാജ്യത്തിന്റെ പ്രഥമ സിഡിഎസ്സ് ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ഉള്‍പ്പെടെ പല വീരന്മാരെയും നമ്മുക്ക് നഷ്ടമായി. വരുണ്‍ സിംഗ് കുറച്ചു ദിവസങ്ങള്‍ മരണത്തോട് ധീരമായി മല്ലടിച്ചു. പക്ഷേ, അദ്ദേഹവും നമ്മെ വിട്ടു പിരിഞ്ഞു. വരുണ്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചു. ഈ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹത്തിനു ശൗര്യചക്രം സമ്മാനിക്കപ്പെട്ടത്. അതിനുശേഷം അദ്ദേഹം താന്‍ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനു ഒരു കത്തയച്ചു. അദ്ദേഹം വിജയത്തിന്റെ കൊടുമുടിയില്‍ എത്തയപ്പോഴും തന്റെ വേരുകളെ നനയ്ക്കാന്‍ മറന്നില്ലല്ലോ എന്നാണ് ആ കത്ത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന വിചാരം. മറ്റൊന്ന്, ആഘോഷിക്കാനുള്ള വേളയില്‍ അദ്ദേഹം വരുംതലമുറയെപറ്റി ചിന്തിച്ചു എന്നുള്ളതാണ്. താന്‍ പഠിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവിതംകൂടി ഒരാഘോഷമാകട്ടെ എന്നു അദ്ദേഹം ആഗ്രഹിച്ചു. തന്റെ കത്തില്‍ വരുണ്‍ സിംഗ് അദ്ദേഹത്തിന്റെ പരാക്രമങ്ങളുടെ വീമ്പിളക്കിയില്ല. മറിച്ച് തന്റെ പരാജയങ്ങളെപറ്റി പറഞ്ഞു. എങ്ങിനെയാണ് അദ്ദേഹം തന്റെ കുറവുകളെ കഴിവുകളാക്കി മാറ്റിയതെന്നു പറഞ്ഞു. ആ കത്തില്‍ ഒരിടത്ത് അദ്ദേഹം എഴുതി - "പഠനത്തില്‍ ശരാശരിക്കാരനാകുന്നത് കുഴപ്പമില്ല. എല്ലാരും മിടുക്കരാകില്ല, തൊണ്ണൂറു മാര്‍ക്ക് വാങ്ങിക്കാന്‍ കഴിയില്ല. അങ്ങിനെ ആകാന്‍ സാധിച്ചാല്‍ അത് വലിയ ഒരു നേട്ടമാണ്, അതിനെ അഭിനന്ദിയ്ക്കേണ്ടതാണ്. പക്ഷേ, അതിനു സാധിച്ചില്ലെടങ്കില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനാകേണ്ടവനാണെന്ന് അര്‍ത്ഥമില്ല. സ്കൂളില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനായിരുന്നിരിക്കാം. പക്ഷേ, അതു ഭാവിജീവിതത്തിന്റെ അളവുകോല്‍ ആകുന്നില്ല. നിങ്ങളുടെ താത്പര്യം കണ്ടുപിടിക്കൂ. - അത് കല, സംഗീതം, ഗ്രാഫിക് ഡിസൈന്‍, സാഹിത്യം മുതലായ ഏതുമാകാം. നിങ്ങള്‍ എന്തു ചെയ്താലും ആത്മാര്‍ഥമായി ചെയ്യുക. കഴിവിന്റെ പരമാവധി ചെയ്യുക. ദുഷ്ചിന്തകളിലേയ്ക്കും പോകാതിരിക്കുക. സുഹൃത്തുക്കളേ ! ശരാശരിക്കാരനില്‍നിന്നു അസാമാന്യനാകാന്‍ അദ്ദേഹം പറഞ്ഞുതന്ന മന്ത്രവും വളരെ പ്രധാനമാണ്. അത കത്തില്‍ അദ്ദേഹം എഴുതി - "പ്രതീക്ഷ കൈവിടരുത്. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതില്‍ ശോഭിക്കില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. ഒന്നും എളുപ്പം നേടാനാകില്ല; സമയവും സൗകര്യങ്ങളും ബലികഴിക്കേണ്ടിവരും. ഞാന്‍ ഒരു ശരാശരിക്കാരനായിരുന്നു. ഞാന്‍ എന്റെ കരിയറിലെ പ്രയാസമേറിയ നാഴികക്കല്ലുകള്‍ കീഴടക്കി. ജീവിതത്തില്‍ നിങ്ങള്‍ക്കു എന്തു നേടുവാന്‍ കഴിയുമെന്ന് തീരുമാനിയ്ക്കുന്നത് 12-ാം ക്ലാസ്സിലെ മാര്‍ക്കുകള്‍ ആണെന്നു കരുതരുത്. അവനവനില്‍ വിശ്വസിക്കുക, അതിലേയ്ക്കു എത്താനായി പണിയെടുക്കുക."
ഒരാള്‍ക്കെങ്കിലും പ്രേരണ നല്കാനായെങ്കില് അതു വലിയ നേട്ടമാകും എന്ന് വരുണ്‍ എഴുതി. പക്ഷേ, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു - അദ്ദേഹം ഒരു ദേശത്തിനു മുഴുവന്‍ പ്രേരണ നല്കി. അദ്ദേഹത്തിന്റെ കത്ത് കുട്ടികളോടാണ് സംസാരിച്ചതെങ്കിലും അതിലൂടെ വാസ്തവത്തില്‍ അദ്ദേഹം ഒരു സമൂഹത്തിനു മുഴുവന്‍ സന്ദേശം നല്കി.
സുഹൃത്തുക്കളേ !
എല്ലാ വര്‍ഷവും പരീക്ഷയുടെ കാലത്ത് ഇത്തരം വിഷയങ്ങളാണ് ഞാന്‍ കുട്ടികളോട് ചര്‍ച്ച ചെയ്യാറുള്ളത്. ഈ വര്‍ഷവും പരീക്ഷയുടെ മുന്നോടിയായി കുട്ടികളോട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ പദ്ധതി ഇടുന്നത്. ഈ പരിപാടിയ്ക്കായി രണ്ടു ദിവസം കഴിഞ്ഞ് അതായത് 28 ഡിസംബര്‍ മുതല്‍ മൈ ഗവ്വ് .ഇന്നിൽ ല്‍ രജിസ്ട്രേഷനും ആരംഭിക്കുകയാണ്. രജിസ്ട്രേഷന് 28 ഡിസംബര്‍ മുതല്‍ 20 ജനുവരി വരെയുണ്ടാകും. ഇതിനായി 9-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഓണ്‍ലൈന്‍ മത്സരവും സംഘടിപ്പിക്കും. ഇതില്‍ നിങ്ങള്‍ എല്ലാരും പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. നമുക്കെല്ലാര്‍ക്കും ചേര്‍ന്നു പരീക്ഷ, കരിയര്‍, വിജയം തുടങ്ങി വിദ്യാര്‍ത്ഥിജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ !
അതിര്‍ത്തിക്കപ്പുറം വളരെ ദൂരെ നിന്നു വന്ന ഒരു കാര്യമാണ് ഇനി ഞാന്‍ 'മന് കീ ബാത്തി'ല്‍ കേള്‍പ്പിക്കാന്‍ പോകുന്നത്. ഇതു നിങ്ങളെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയം ചെയ്യും -
"വന്ദേ മാതരം, വന്ദേ മാതരം
സുജലാം, സുഫലാം മലയജ ശീതളാം
ശസ്യശാമളാം മാതരം / വന്ദേ മാതരം
ശുഭ്ര ജ്യോത്സനാം പുളകിതയാമിനീം.
ഫുല്ലകുസുമിതദ്രുമദളശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം / വന്ദേ മാതരം"
നിങ്ങള്‍ക്കിതു കേട്ടപ്പോള്‍ നന്നായിതോന്നി, അഭിമാനം തോന്നി എന്നു എനിക്കുറപ്പുണ്ട്. 'വന്ദേമാതരത്തില്‍ അടങ്ങിയിരിക്കുന്ന ആശയം നമ്മില്‍ അഭിമാനവും ആവേശവും നിറയ്ക്കുന്നതാണ്.
സുഹൃത്തുക്കളേ !
ഈ ഭംഗിയുള്ള ശബ്ദശകലം എവിടെയുള്ളതാണ്, ഏതു നാട്ടില്‍നിന്നു വന്നതാണെന്നു നിങ്ങള്‍ തീര്‍ച്ചയായും വിചാരിക്കുന്നുണ്ടാകും ! ഇതിന്റെ ഉത്തരം നിങ്ങളുടെ അതിശയം വര്‍ദ്ധിപ്പിക്കും. വന്ദേമാതരം അവതരിപ്പിച്ച ഈ വിദ്യാര്‍ത്ഥികള്‍ ഗ്രീസില്‍ നിന്നുള്ളവരാണ്. ഇവര്‍ അവിടെ ഇലിയയിലെ ഹൈസ്കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ ഭാവം ഉള്‍ക്കൊണ്ട് ഭംഗിയായി 'വന്ദേമാതരം' അവതരിപ്പിച്ചത്, അത്ഭുമുളവാക്കുന്നു; ഇതു പ്രശംസനീയമാണ്. ഇത്തരം ശ്രമങ്ങള്‍ രണ്ടു നാടുകളിലെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ഞാന്‍ ഗ്രീസിലെ ഈ കുട്ടികളേയും അവരുടെ അധ്യാപകരേയും അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ അവസരത്തില്‍ അവരുടെ ഈ ശ്രമത്തെ ഞാന്‍ പ്രശംസിക്കുന്നു.
കൂട്ടുകാരെ !
ലക്നൗവില്‍ താമസിക്കുന്ന നീലേഷ്ജിയുടെ ഒരു പോസ്റ്റിനെക്കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യുവാനാഗ്രഹിക്കുന്നു. ലക്നൗവില്‍ നടന്ന വിചിത്രമായ ഒരു ഡ്രോണ്‍ ഷോയെ നീലേഷ് വളരെയധികം പ്രശംസിക്കുന്നു. ഈ ഡ്രോണ്‍ ഷോ ലക്നൗവിലെ റസിഡന്‍സി യിലാണ് സംഘടിപ്പിക്കപ്പെട്ടത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തെളിവുകള്‍ റസിഡന്‍സിയുടെ ചുവരുകളില്‍ ഇന്നും കാണാം. റസിഡന്‍സിയില്‍ നടന്ന ഡ്രോണ്‍ ഷോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ വിളിച്ചോതുന്നു. 'ചൗരീചൗരാ വിപ്ലവമായിക്കൊള്ളട്ടെ, കാകോരി ട്രെയ്ന്‍ സംഭവമാകട്ടെ അല്ലെങ്കില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ അദമ്യമായ സാഹസവും പരാക്രമവുമായിക്കൊള്ളട്ടെ. ഈ 'ഡ്രോണ്‍ ഷോ' എല്ലാപേരുടെയും മനം കവര്‍ന്നു. നിങ്ങളും ഇതുപോലെ നിങ്ങളുടെ നഗരങ്ങളിലെ, ഗ്രാമങ്ങളിലെ ഒക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ കൊണ്ടുവരണം. ഇതിന് ടെക്നോളജിയുടെ സഹായം തേടാവുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നമുക്ക് സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുവാനുള്ള അവസരം തരുന്നു, അത് അനുഭവിച്ചറിയാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഇത് രാജ്യത്തിനുവേണ്ടി പുതിയ പ്രതിജ്ഞയെടുക്കുവാനുള്ള എന്തെങ്കിലും ചെയ്യുവാനുള്ള ഇച്ഛാശക്തി പ്രകടമാക്കാനുള്ള പ്രേരണ നല്കുന്ന ആഘോഷമാണ്, അവസരമാണ്. വരുവിന്‍, സ്വാതന്ത്ര്യസമരത്തിലെ മഹാന്മാരിൽ നിന്നും പ്രേരണകൈകൊള്ളാം. രാജ്യത്തിനുവേണ്ടി സ്വന്തം പ്രയത്നത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവിന്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
നമ്മുടെ രാജ്യം ധാരാളം അസാധാരണരായ പ്രതിഭകളുടെ നാടാണ്, അവരുടെ സവിശേഷപ്രവര്‍ത്തികള്‍ എന്തെങ്കിലും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിനൊരുദാഹരണമാണ് തെലുങ്കാനയിലെ ഡോക്ടര്‍ കുരേല വിഠലാചാര്യ. അദ്ദേഹത്തിന് 84 വയസ്സുണ്ട്. എന്നാല്‍ സ്വന്തം സ്വപ്നം സാക്ഷാത്കരിക്കുന്ന കാര്യം വരുമ്പോള്‍ അദ്ദേഹം തന്റെ പ്രായത്തെപ്പറ്റി ചിന്തിക്കാറേ ഇല്ല.
സുഹൃത്തുക്കളെ !
ഒരു വലിയ പുസ്തകാലയം തുറക്കണം എന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അന്ന് രാജ്യം സ്വതന്ത്രമായിട്ടില്ലായിരുന്നു. പരിതസ്ഥിതികള്‍ കാരണം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു. കാലം പോയി വിഠലാചാര്യ ലക്ചററായി, തെലുങ്ക് ഭാഷയില്‍ ആഴമേറിയ പഠനം നടത്തി. അതില്‍ ധാരാളം കൃതികള്‍ രചിച്ചു. ആറേഴുവര്‍ഷം മുമ്പ് അദ്ദേഹം വീണ്ടും ഒരിക്കല്‍ക്കൂടി തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്വന്തം പുസ്തകങ്ങളുടെ ഒരു പുസ്തകാലയം തുടങ്ങി. തന്റെ ജീവിതം മുഴുവനും ഉള്ള സമ്പാദ്യം അതില്‍ നിക്ഷേപിച്ചു. ക്രമേണ ആള്ക്കാര് ഇതുമായി ബന്ധപ്പെട്ടു സഹകരിക്കാന്‍ തുടങ്ങി. യദാദ്രി - ഭൂവനാഗിരി ജില്ലയിലെ രമണ്ണാപേട്ടിലുള്ള ഈ ലൈബ്രറിയില്‍ ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷം പുസ്തകങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസത്തിനും വായനക്കുംവേണ്ടി താനനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്നാണ് ശ്രീ.വിഠലാചാര്യ പറയുന്നത്. ഇന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലൈബ്രറി പ്രയോജനപ്പെടുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമാണ്. അദ്ദേഹത്തിന്റെ പ്രയത്നങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് മറ്റു പല ഗ്രാമങ്ങളിലും ആള്ക്കാര് ലൈബ്രറി ഉണ്ടാക്കുവാനുള്ള പ്രയത്നത്തില്‍ വ്യാപൃതരാണ്.
സുഹൃത്തുക്കളേ,
പുസ്തകങ്ങള്‍ അറിവ് തരുക മാത്രമല്ല നമ്മുടെ വ്യക്തിത്വത്തേയും രൂപപ്പെടുത്തുന്നു, ജീവിതം വാര്‍ത്തെടുക്കുന്നു. പുസ്തകം വായിക്കുവാനുള്ള താല്പര്യം അതിശയകരമായ ഒരു സന്തോഷം പ്രദാനം ചെയ്യുന്നു. ഈ വര്‍ഷം ഞാന്‍ ഇത്രയും പുസ്തകങ്ങള്‍ വായിച്ചു എന്നും ഇനിയും എനിക്ക് ഈ പുസ്തകങ്ങള്‍ വീണ്ടും വായിക്കണം എന്നും ഒക്കെ ചിലര്‍ അഭിമാനത്തോടുകൂടി പറയുന്നത് ഈയിടെയായി ഞാന്‍ കേള്‍ക്കാറുണ്ട്. ഇതൊരു നല്ല പ്രവണതയാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതാണ്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുവിന്‍ - ഇതാണ് 'മന് കീ ബാത്തി'ന്റെ ശ്രോതാക്കളോട് എനിക്ക് പറയാനുള്ളത്. ഇങ്ങനെ 2022 ല്‍ മറ്റു വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനായി സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നമ്മുടെ സ്ക്രീന്‍ ടൈം കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പുസ്തകവായനയെ കൂടുതല്‍ കൂടുതല്‍ ജനപ്രിയമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കേണ്ടിവരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
ഈയിടെ വളരെ രസകരമായ ഒരു പ്രയത്നത്തിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. ഈ പരിശ്രമം നമ്മുടെ പുരാതനഗ്രന്ഥങ്ങളേയും സാംസ്ക്കാരിക മൂല്യങ്ങളേയും ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ജനപ്രിയമാക്കുവാന്‍ പൂനെയില്‍ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നു പേരുള്ള ഒരു സ്ഥാപനം ഉണ്ട്. ഈ സ്ഥാപനം മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് മഹാഭാരതത്തിന്റെ മഹത്വത്തെ പരിചയപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു. ഈ കോഴ്സ് ഇപ്പോഴെ തുടങ്ങിയുള്ളൂ എങ്കിലും ഇതില്‍ പഠിപ്പിക്കുന്ന ഉള്ളടക്കം തയ്യാറാക്കാന്‍ 100 വര്‍ഷങ്ങള്‍ മുമ്പേ തുടങ്ങിയെന്നറിയുമ്പോള്‍ നിങ്ങള്‍ എന്തായാലും അത്ഭുതപ്പെടും. ഈ കോഴ്സ് തുടങ്ങിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച പ്രതികരണം ലഭിച്ചു. നമ്മുടെ പാരമ്പര്യത്തിന്റെ വിവിധ വശങ്ങള് എങ്ങിനെ ആധുനിക രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നു ആളുകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ മഹത്തായ കോഴ്സിനെ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. ഏഴു കടലിനക്കരെയുള്ള ആളുകള്‍ക്കുകൂടി നേട്ടം ഉണ്ടാകാനായിട്ടാണ് ഇത്തരം നൂതനരീതികള്‍ അവലംബിക്കുന്നത്.
കൂട്ടുകാരേ !
ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചറിയുവാന്‍ ലോകമെമ്പാടും താത്പര്യം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ നമ്മുടെ സംസ്കാരത്തെ അറിയുവാന്‍ മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള ഒരാളാണ് സെര്‍ബിയയിലെ ഡോ . മോമിർ നികിച് എന്ന പണ്ഡിതന്. ഇദ്ദേഹം ഒരു ദ്വിഭാഷാ സംസ്കൃത-സെർബിയൻ ഡിക്ഷണറി തയ്യാറാക്കി. ഈ ഡിക്ഷണറിയിയില്‍ സംസ്കൃതത്തിലെ എഴുപതിനായിരത്തിലധികം വാക്കുകളുടെ തര്‍ജ്ജിമ സെര്‍ബിയന്‍ ഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ . നികിച് 70-ാം വയസ്സില്‍ സംസ്കൃതം പഠിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു വളരെ സന്തോഷം തോന്നും. മഹാത്മാഗാന്ധിയുടെ ലേഖനങ്ങളില്‍ നിന്നാണ് ഇതിനുള്ള പ്രേരണ അദ്ദേഹത്തിന് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മംഗോളിയയിലെ 93 വയസ്സുള്ള പ്രൊഫ. ജെ. ഗേന്ദേധരം ഇതുപോലുള്ള മറ്റൊരാളാണ്. അദ്ദേഹം കഴിഞ്ഞ 4 ദശകങ്ങള്‍കൊണ്ട് ഇന്ത്യയിലെ ഏകദേശം 40 പുരാതന ഗ്രന്ഥങ്ങള്‍, മഹാകാവ്യങ്ങള്‍ മംഗോളിയന്‍ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തു. നമ്മുടെ രാജ്യത്തിലും ഇതേ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് വളരെയധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പുള്ള 'കാവി' ചിത്രകലയെ അന്യംനിന്നുപോകാതെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഗോവയിലെ സാഗര്‍മുളെയുടെ പ്രയത്നങ്ങലെക്കുറിച്ച് എനിക്ക് അറിയാന്‍ കഴിഞ്ഞു. 'കാവി' ചിത്രകല ഭാരതത്തിലെ പ്രാചീന ചരിത്രത്തെ തന്നില്‍ ആവാഹിച്ചിരിക്കുന്നു. 'കാവ്' എന്നതിന്റെ അര്‍ത്ഥംതന്നെ ചുവന്ന മണ്ണ് എന്നാണ്. പ്രാചീനകാലത്ത് ചുവന്ന മണ്ണ് ഉപയോഗിച്ചാണ് ഈ ചിത്രകല ഉണ്ടാക്കിയിരുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ നിന്നും പാലായനം ചെയ്തവര്‍ മറ്റു രാജ്യങ്ങളിലും ഈ അത്ഭുതചിത്രകല പ്രചരിപ്പിച്ചു. കാലക്രമത്തില്‍ ഈ ചിത്രകല അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, സാഗര്‍മുളെ ഈ കലക്ക് പുതുജീവന്‍ നല്കി. അദ്ദേഹത്തിന്റെ ഈ പ്രയത്നത്തെ എമ്പാടും പ്രശംസിക്കുന്നുണ്ട്. സുഹൃത്തുക്കളേ ! ഈ ചെറിയ ശ്രമത്തിന് ഒരു ചെറിയ ചുവടിന് നമ്മുടെ സമൃദ്ധമായ കലകളെ സംരക്ഷിക്കാന്‍ വളരെ വലിയ സംഭാവനകള്‍ നല്കാന് കഴിയും. നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ മനസ്സുവെച്ചാല്‍, രാജ്യത്തുടനീളമുള്ള നമ്മുടെ പ്രാചീനകലകളെ സംരക്ഷിക്കാനും, രക്ഷിക്കാനുമുള്ള വികാരം ഒരു ജനകീയ വിപ്ലവമായി രൂപംപ്രാപിക്കാം. ഞാന്‍ ഇവിടെ ചില പ്രയത്നങ്ങളെക്കുറിച്ചുമാത്രമാണ് പറഞ്ഞത്. നമ്മുടെ രാജ്യത്തുടനീളം ഇങ്ങനെയുള്ള അനേകമനേകം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ നമോ ആപ്പിലൂടെ എനിക്ക് എത്തിച്ചുതരണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ഒരു വര്‍ഷമായി ഒരു അതിശയകരമായ യജ്ഞം ആരംഭിച്ചിരിക്കുകയാണ്. 'അരുണാചല്‍ പ്രദേശ് എയര്‍ഗണ്‍ സറണ്ടര്‍ യജ്ഞം' എന്നാണതിന്റെ പേര്. ഇതില്‍ ആള്ക്കാര് സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ എയര്‍ഗണ്‍ സറണ്ടര്‍ ചെയ്യുകയാണ്. എന്തിനാണെന്നറിയുമോ? അരുണാചല്‍ പ്രദേശിലെ നിയന്ത്രണമില്ലാത്ത പക്ഷിവേട്ട അവസാനിപ്പിക്കാന്‍. സുഹൃത്തുക്കളേ ! അരുണാചല്‍ പ്രദേശ് അഞ്ഞൂറിലധികം ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഇവയില്‍ ലോകത്ത് മറ്റെവിടേയും കാണാത്ത നാടന്‍ ഇനങ്ങളുമുണ്ട്. എന്നാല്‍ ക്രമേണ കാട്ടുപക്ഷികളുടെ സംഖ്യ കുറയുന്നതായി കാണുന്നു. ഇതിന് ഒരു പരിഹാരമായാണ് 'എയര്‍ഗണ്‍ സറണ്ടര്‍' നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കൂറെ മാസങ്ങളായി കുന്നുംപ്രദേശത്തുനിന്നും സമതല പ്രദേശംവരെയും ഒരു സമുദായത്തില്‍നിന്നും മറ്റൊരു സമുദായം വരെയും, രാജ്യത്തെമ്പാടും ഉള്ളവര്‍ ഇതിനെ തുറന്ന മനസ്സോടെ സ്വീകരിച്ചു. അരുണാചല്‍ പ്രദേശിലെ ആളുകള്‍ ഇതുവരെ സ്വന്തം ഇഷ്ടപ്രകാരം 1600 ലധികം എയര്‍ ഗണ്ണുകള്‍ സറണ്ടര്‍ ചെയ്തു കഴിഞ്ഞു. ഞാന്‍ അരുണാചല്‍ പ്രദേശിലെ ആളുകളെ ഇതിനായി പ്രശംസിക്കുന്നു, അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ !
2022 മായി ബന്ധപ്പെട്ട് വളരെയധികം സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങളുടെ പക്കല്‍നിന്നും ലഭിച്ചു. എപ്പോഴത്തേയുംപോലെ ശുചിത്വവും സ്വച്ഛഭാരതവും. ഒരേ വിഷയത്തിലാണ് ഒരുപാടാളുകളുടെ സന്ദേശം. അച്ചടക്കവും ജാഗ്രതയും
സമര്‍പ്പണ മനോഭാവവും കൊണ്ടേ ശുചിത്വവുമായി ബന്ധപ്പെട്ട് ഈ പ്രതിജ്ഞ പൂര്‍ണ്ണമാകുകയുള്ളൂ. എന്‍സിസി കേഡറ്റുകള്‍ ആരംഭിച്ച 'പുനീത് സാഗര്‍ അഭിയാന്'ലും ഇതിന്റെ ഓളങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. ഈ യജ്ഞത്തില്‍ 30,000ല്‍പരം എന്‍സിസി കേഡറ്റുകള്‍ പങ്കെടുത്തു. ഈ കേഡറ്റുകള്‍ കടപ്പുറം വൃത്തിയാക്കി, അവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി സ്വരൂപിച്ചു. നമ്മുടെ കടപ്പുറങ്ങളും കുന്നിന്‍പ്രദേശങ്ങളും ചുറ്റിക്കറങ്ങി നടന്നു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ ആകുന്നത് അവ വൃത്തിയായി കിടക്കുമ്പോള്‍ മാത്രമാണ്. ഒരുപാടാളുകള്‍ ജീവിതകാലം മുഴുവന്‍ ഏതെങ്കിലും ഒരു സ്ഥലത്തു പോകാനുള്ള സ്വപ്നം നിരന്തരം കാണുന്നു. പക്ഷേ, അവിടെ ചെന്നു കഴിയുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മാലിന്യങ്ങള്‍ വിതറുന്നു. ഏതു സ്ഥലത്തു പോകുമ്പോഴാണോ നമുക്ക് വളരെയധികം സന്തോഷം തോന്നുന്നത് ആ സ്ഥലം വൃത്തികേടാക്കരുത് എന്നുള്ളത് നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
കൂട്ടുകാരെ !
ഞാന്‍ കുറച്ച് യുവാക്കള്‍ തുടങ്ങിയ 'സാഫ് വാട്ടർ ' എന്ന സ്റ്റാര്‍ട്ടപ്പ് നെ കുറിച്ചറിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ ഈ സ്റ്റാര്‍ട്ടപ്പ് ആളുകള്‍ക്ക് അവരുടെ പ്രദേശത്തെ വെള്ളത്തിന്റെ ശുദ്ധതയേയും ഗുണത്തേയും കുറിച്ചുള്ള അറിവ് നല്‍കും. ഇതു ശുചിത്വവുമായി ബന്ധപ്പെട്ട അടുത്ത ചുവടുവയ്പ്പാണ്. ജനങ്ങളുടെ ശുചിത്വപരമായ, ആരോഗ്യകരമായ ഭാവിക്കുവേണ്ടി ഈ സ്റ്റാര്‍ട്ടപ്പ് ന്റെ മഹത്വം ഉള്‍ക്കൊണ്ട് ഇതിന് ഒരു ഗ്ലോബല്‍ അവാര്‍ഡും ലഭിച്ചു.
പ്രിയമുള്ളവരേ, '
ഒരു ചുവട്വയ്പ് ശുചിത്വത്തിലേയ്ക്ക്' എന്ന ഈ പ്രയത്നത്തില്‍ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റിനും മറ്റെല്ലാപേര്‍ക്കും മഹത്തായ പങ്കുണ്ട്. മുമ്പ് ഗവണ്മെന്റ് ഓഫീസുകളില്‍ പഴയ ഫയലുകളും പേപ്പറുകളും കുന്നുകൂടികിടന്നിരുന്നത് നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. ഗവണ്മെന്റ് പഴയ രീതികള്‍ മാറ്റുവാന്‍ തുടങ്ങിയതുമുതല്‍ ഈ ഫയലുകളും പേപ്പര്‍കുന്നുകളും ഡിജിറ്റലൈസായി കമ്പ്യൂട്ടറിന്റെ ഫോള്‍ഡറില്‍ ഇടംനേടിക്കൊണ്ടിരിക്കുകയാണ്. എത്ര പഴയതായാലും തീരുമാനം കാത്തുകിടക്കുന്നവയായാലും ആയാലും അവ മാറ്റാന്‍ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും പ്രത്യേക യജ്ഞം തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ ചില വലിയ രസകരമായ കാര്യങ്ങളും നടന്നു. പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് ഈ ശുചിത്വയജ്ഞം നടന്നപ്പോള്‍ അവിടത്തെ ജങ്ക്യാഡ് പൂര്‍ണ്ണമായും ഒഴിഞ്ഞു. ഇപ്പോള്‍ ആ ജങ്ക്യാഡും പൂമുഖമായും കഫറ്റേറിയയുമായി മാറിക്കഴിഞ്ഞു. നഗരവികസന മന്ത്രാലയം ഒരു ശുചിത്വ എടിഎം സ്ഥാപിച്ചിട്ടുണ്ട്. ആള്ക്കാര് ചപ്പുചവറുകള്‍ കൊടുത്താല്‍ പകരം പണവുമായി മടങ്ങാം. സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ വകുപ്പുകള്‍, വൃക്ഷങ്ങളില്‍ നിന്നും വീഴുന്ന ഉണങ്ങിയ ഇലകളും മറ്റുജൈവ മാലിന്യങ്ങളുംകൊണ്ട് ജൈവകംമ്പോസ്റ്റ് വളം ഉണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഈ വകുപ്പുകള്‍ വേസ്റ്റ് പേപ്പറില്‍ നിന്ന് സ്റ്റേഷനറി ഉണ്ടാക്കുകയാണ്. അപ്പോള്‍ നമ്മുടെ ഗവണ്മെന്റ് വകുപ്പുകള്‍ക്കും ശുചിത്വംപോലുള്ള വിഷയങ്ങളില്‍ ഇത്രയും നൂതനമാകാന്‍ കഴിയും. കുറച്ചുവര്‍ഷം മുന്‍പുവരെ ആര്‍ക്കും ഇതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് ഇത് നമ്മുടെ വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ പുതിയ ചിന്തയാണ്. ഇതിന്റെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ ഒന്നായി ഏറ്റെടുത്തിരിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ !
'മന് കീ ബാത്തി'ല്‍ ഇത്തവണ നമ്മള് ഒരുപാട് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എപ്പോഴത്തേയുംപോലെ ഒരു മാസത്തിനുശേഷം നമ്മള് വീണ്ടും കണ്ടുമുട്ടും, പക്ഷേ, 2022ല്‍ ! ഓരോ പുതിയ തുടക്കവും നമ്മളുടെ കഴിവുകളെ തിരിച്ചറിയുവാനുള്ള അവസരം നല്കുന്നു. ഏതു ലക്ഷ്യങ്ങലേക്കുറിച്ചാണോ പണ്ടു നമ്മള് സങ്കല്‍പ്പിക്കുകപോലും ചെയ്യാത്തത്, ഇന്നു നമ്മുടെ രാജ്യം അവയ്ക്കായി പ്രയത്നിക്കുന്നു. നമ്മള് പറയാറുണ്ട് -
"ക്ഷണശ: കണശശ്ചൈവ, വിദ്യാം അര്‍ത്ഥം ച സാധയേത്
ക്ഷണേ നഷ്ടേ കുതോ വിദ്യാ, കണേ നഷ്ടേ കുതോ ധനം"
അതായത് നമുക്കു വിദ്യ ആര്‍ജ്ജിക്കേണ്ടപ്പോള്‍, പുതിയതായി എന്തെങ്കിലും പഠിക്കേണ്ടപ്പോള്‍ നമ്മള് ഓരോ നിമിഷവും പ്രയോജനപ്പെടുത്തണം. അതുപോലെതന്നെ നമുക്കു ധനം ആര്‍ജിക്കേണ്ടപ്പോള്‍ അതായത് ഉയര്‍ച്ചയും പുരോഗതിയും കൈവരിക്കേണ്ടപ്പോള്‍ ഓരോ കണികയും അതായത് ഓരോ വിഭവവും സമുചിതമായി പ്രയോജനപ്പെടുത്തണം. എന്തെന്നാല്‍ ഒരു നിമിഷം പാഴായാല്‍ വിദ്യയും അറിവും ഇല്ലാതാകും; ഒരു കണിക നഷ്ടമായാല്‍ ധനവും പുരോഗതിയുടെ മാര്‍ഗ്ഗവും അടയും. ഈ കാര്യങ്ങള്‍ എല്ലാ ദേശവാസികള്‍ക്കും പ്രേരണ നല്‍കുന്നതാണ്. നമുക്ക് ഒരുപാട് പഠിക്കണം, നവീകരണങ്ങള്‍ നടത്തണം, പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കണം; അതിനാല്‍ നാം ഒരു നിമിഷവും കളയാന്‍ പാടില്ല. നമുക്ക് രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം; ആയതിനാല്‍ ഓരോ വിഭവവും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ഇതൊരുതരത്തില്‍ സ്വയം പര്യാപ്ത ഭാരതത്തിന്റെയും മന്ത്രം ആണ്. എന്തുകൊണ്ടെന്നാല്‍ നാം നമ്മുടെ വിഭവങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയും അവയെ പാഴാക്കാതിരിക്കുമ്പോഴും മാത്രമെ നമ്മുടെ പ്രാദേശിക ശക്തി നാം തിരിച്ചറിയുകയുള്ളൂ. അപ്പോഴാണ് നമ്മുടെ രാജ്യം സ്വയം പര്യാപ്തമാകുന്നത്. വരുവിന്‍ ! നമുക്ക് നമ്മളുടെ പ്രതിജ്ഞ ആവര്‍ത്തിക്കാം. ഉയരത്തില്‍ ചിന്തിക്കാം, വലിയ സ്വപ്നം കാണാം, അവ പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായ് ശ്രമിക്കാം. നമ്മുടെ സ്വപ്നം നമ്മളില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ സമൂഹത്തിന്റേയും രാജ്യത്തിന്റേയും വികസനവുമായി ബന്ധപ്പെട്ടതാകട്ടെ. നമ്മുടെ പുരോഗതിയിലൂടെ രാജ്യത്തിന്റെ പുരോഗതിക്കുള്ള വാതില്‍ തുറക്കട്ടെ. ഇതിനുവേണ്ടി ഇന്നുതന്നെ ഒരു നിമിഷംപോലും പാഴാക്കാതെ ഒരു കണികപോലും പാഴാക്കാതെ നമുക്ക് മുന്നേറാം. ഈ ദൃഢ പ്രതിജ്ഞയോടുകൂടി വരാന്‍പോകുന്ന പുതുവര്‍ഷത്തില്‍ നമ്മുടെ രാജ്യം മുന്നേറുകയും 2022 നൂതനമായ ഭാരതം പടുത്തുയര്‍ത്തുവാനുള്ള സുവര്‍ണ്ണ ഏടായി മാറുകയും ചെയ്യും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. ഈ വിശ്വാസത്തോടുകൂടി എല്ലാപേര്‍ക്കും 2022ലേക്കുള്ള എന്റെ കോടികോടി ശുഭാശംസകള്‍.
ആയിരമായിരം നന്ദി !!!

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഇന്ന് നാം വീണ്ടും മന് കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്ക്ക് ജന്മം നല്കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന് കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.
എന്റെ പ്രിയ ദേശവാസികളേ, സീതാപുരത്തിലെ ഓജസ്വി എനിക്ക് എഴുതിയിരിക്കുന്നു, അമൃതമഹോത്സവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന്. അവര്‍ കൂട്ടുകാരുമൊത്ത് മന് കീ ബാത്ത് കേള്‍ക്കുന്നു - സ്വാതന്ത്ര്യസമരത്തെ കുറിച്ച് അറിയാനും പഠിക്കാനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സുഹൃത്തുക്കളേ, അമൃതമഹോത്സവം, അറിവു നേടുന്നതിനൊപ്പം രാഷ്ട്രത്തിനുതകുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രേരണയും നല്കുന്നു. മാത്രവുമല്ല, സാധാരണ ജനങ്ങള്‍ തൊട്ട് സര്‍ക്കാര്‍ വരെയും, പഞ്ചായത്ത് തൊട്ട് പാര്‍ലമെന്റ് വരെയും അമൃതമഹോത്സവത്തിന്റെ മഹത്വം മുഴങ്ങുന്നു. നിരന്തരം ഈ മഹോത്സവവുമായി ബന്ധപ്പെട്ട കാര്യപരിപാടികളുടെ പരമ്പര തന്നെ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെയുള്ള ഒരു രസകരമായ പരിപാടി കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നു. 'സ്വാതന്ത്ര്യത്തിന്റെ കഥ കുട്ടികളുടെ നാവിലൂടെ' എന്ന പരിപാടിയില്‍ കുട്ടികള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കഥകള്‍ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിച്ചു. വിശേഷപ്പെട്ട കാര്യമെന്തെന്നാല്‍ ഇതില്‍ ഭാരതത്തോടൊപ്പം നേപ്പാള്‍, മൗറീഷ്യസ്, ടാന്‍സാനിയ, ന്യൂസിലാന്റ്, ഫിജി എന്നീ രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു എന്നതാണ്. ഒ എന്‍ ജി സിയും കുറച്ചു വ്യത്യസ്തമായ രീതിയില്‍ അമൃതമഹോത്സവം ആഘോഷിക്കുന്നുണ്ട്. ഈ സമയത്ത് ഒ എന്‍ ജി സി എണ്ണപ്പാടങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനയാത്ര സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ യാത്രയില്‍ ചെറുപ്പക്കാര്‍ക്ക് ഒ എന്‍ ജി സി ഓയില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സിനെ കുറിച്ച് അറിവു പകര്‍ന്നു നല്കുന്നു. ഇതിന്റെ ഉദ്ദേശ്യം നമ്മുടെ മിടുക്കന്മാരായ എഞ്ചിനീയര്‍മാര്‍ക്ക് രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉന്മേഷത്തോടും ഉത്സാഹത്തോടും പങ്കെടുക്കാന്‍ കഴിയും എന്നതാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ ഗോത്രവംശ സമുദായം വഹിച്ച പങ്കിനെ മുന്‍നിര്‍ത്തി രാഷ്ട്രം 'ജനജാതീയ ഗൗരവ സപ്താഹവും' ആഘോഷിച്ചു. രാജ്യത്തിന്റെ പല പല ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട പല കാര്യപരിപാടികളും നടത്തപ്പെട്ടു. ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപസമൂഹത്തിലെ ജാര്‍വാ, ഓംഗേ തുടങ്ങിയ സമുദായത്തിലെ ആളുകള്‍ അവരുടെ സംസ്കാരം ജീവസ്സുറ്റ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഒരു അത്ഭുതകരമായ കാര്യം ഹിമാചല്‍പ്രദേശിലെ ഊനായിലെ മിനിയേച്ചര്‍ റൈറ്ററായ രാംകുമാര്‍ ജോഷിയും അവതരിപ്പിച്ചു. അദ്ദേഹം തപാല്‍ സ്റ്റാമ്പുകളില്‍, അതായത് ഇത്രയും ചെറിയ തപാല്‍ സ്റ്റാമ്പില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെയും മുന്‍ പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും മനോഹരമായ സ്കെച്ച് ഉണ്ടാക്കി. ഹിന്ദിയിലെഴുതിയ 'രാമ'പദത്തില്‍ അദ്ദേഹം സ്കെച്ച് തയ്യാറാക്കി. അതില്‍ സംക്ഷിപ്ത രൂപത്തില്‍ രണ്ടു മഹാപുരുഷന്മാരുടെയും ജീവചരിത്രം ചിത്രീകരിച്ചു. മധ്യപ്രദേശിലെ 'കഠ്നി'യില്‍ നിന്നും കുറച്ചു സുഹൃത്തുക്കള്‍ ഒരു സ്മരണീയമായ കഥാവൃത്താന്ത പരിപാടിയെ കുറിച്ചുള്ള അറിവു നല്‍കിയിട്ടുണ്ട്. ഇതില്‍ റാണി ദുര്‍ഗ്ഗാവതിയുടെ അദമ്യമായ സാഹസത്തിന്റെയും ബലിദാനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കിയിട്ടുണ്ട്. അപ്രകാരം ഒരു പരിപാടി കാശിയിലും നടന്നു. ഗോസ്വാമി തുളസീദാസ്, സന്ത് കബീര്‍, സന്ത് രവിദാസ്, ഭാരതേന്ദു ഹരിശ്ചന്ദ്ര്, മുന്‍ഷി പ്രേംചന്ദ്, ജയശങ്കര്‍ പ്രസാദ് തുടങ്ങിയ മഹാ വിഭൂതികളെ ആദരിക്കുന്നതിനായി മൂന്നുദിവസത്തെ മഹോത്സവം നടത്തുകയുണ്ടായി. ഓരോരോ കാലഘട്ടത്തിലായി രാജ്യത്തിലെ ജനങ്ങളുടെ നവോത്ഥാനത്തില്‍ ഇവരെല്ലാം വളരെ വലിയ പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും മന് കി ബാത്തിലെ കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ മൂന്നു മത്സരങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ദേശഭക്തിഗാനം എഴുതുക, ദേശഭക്തിയുമായി ബന്ധപ്പെട്ട, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ രംഗോലി-വര്‍ണ്ണചിത്രം-തയ്യാറാക്കുക, നമ്മുടെ കുട്ടികളുടെ മനസ്സില്‍ മഹത്തായ ഭാരതത്തിന്റെ സ്വപ്നങ്ങളുണര്‍ത്തുന്ന താരാട്ട് പാട്ട് എഴുതിയുണ്ടാക്കുക, ഈ മത്സരങ്ങള്‍ക്കായുള്ള എന്‍ട്രികള്‍ നിങ്ങള്‍ ഇതിനകം അയച്ചിരിക്കുമെന്നും അതിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുമെന്നും തങ്ങളുടെ സുഹൃത്തുക്കളുമായി ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഹിന്ദുസ്ഥാനിന്റെ ഓരോ മുക്കിലും മൂലയിലും ഈ പരിപാടിയെ കുറിച്ച് നിങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കട്ടെ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ ചര്‍ച്ചയില്‍ നിന്നും ഞാന്‍ നിങ്ങളെ നേരെ വൃന്ദാവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ. ഭഗവാന്റെ സ്നേഹത്തിന്റെ പ്രത്യക്ഷ സ്വരൂപമാണ് വൃന്ദാവനമെന്നു പറയപ്പെടുന്നു. നമ്മുടെ മഹാത്മാക്കളും പറഞ്ഞിട്ടുണ്ട്, 'യഹ് ആസാ ധരി ചിത്ത്മേം, യഹ് ആസാ ധരി ചിത്ത്മേം, കഹത്ത് ജഥാ മതിമോര്, വൃന്ദാവന്‍ സുഖരംഗ് കൗ, വൃന്ദാവന്‍ സുഖ് കാഹു ന പായതു ഔര്‍.' - അതായത്, വൃന്ദാവനത്തിന്റെ മഹത്വത്തെ കുറിച്ച് നാമെല്ലാം അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് പറയാറുണ്ട്. പക്ഷേ, വൃന്ദാവനത്തിന്റെ സുഖം, അവിടത്തെ രസം, നമുക്ക് അനുഭവവേദ്യമാകുന്നില്ല. അത് സീമാതീതമാണ് . അതുകൊണ്ടാണല്ലോ ലോകമാകെയുള്ള ജനങ്ങളെ വൃന്ദാവനം തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലും അതിന്റെ മുദ്ര കാണാന്‍ സാധിക്കും.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഒരു പട്ടണമുണ്ട് - പെര്‍ത്ത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമാണ് ഈ സ്ഥലം. കാരണം, പെര്‍ത്തില്‍ മിക്കവാറും ക്രിക്കറ്റ് മാച്ചുകള്‍ നടക്കാറുണ്ട്. പെര്‍ത്തില്‍ സേക്രഡ് ഇന്ത്യന്‍ ഗാലറി എന്ന പേരില്‍ ഒരു ആര്‍ട്ട് ഗാലറിയുണ്ട്. സ്വാന്‍വാലി എന്ന അതിമനോഹരമായ പ്രദേശത്താണ് ഈ ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ ജഗത് താരിണി ദാസിജിയുടെ പരിശ്രമഫലമായാണ് ഇതുണ്ടായത്. ജഗത് താരിണി ജി ഓസ്ട്രേലിയക്കാരിയാണ്. ജനിച്ചതും വളര്‍ന്നതും അവിടെത്തന്നെ. പക്ഷേ, 13 വര്‍ഷത്തിലേറെക്കാലം അവര്‍ വൃന്ദാവനത്തില്‍ വന്ന് ജീവിച്ചു. അവര്‍ ഓസ്ട്രേലിയയില്‍ മടങ്ങിയെത്തി. പക്ഷേ, അവര്‍ക്ക് വൃന്ദാവനത്തെ മറക്കാനാവുന്നില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ വൃന്ദാവനവും അവിടത്തെ ആദ്ധ്യാത്മിക ഭാവവുമായുള്ള ബന്ധം നിലനിര്‍ത്തുവാനായി അവര്‍ ഓസ്ട്രേലിയയില്‍ വൃന്ദാവനം നിര്‍മ്മിച്ചു. തന്റെ കലയെ തന്നെ മാധ്യമമാക്കി അവര്‍ ഒരു അത്ഭുത വൃന്ദാവനം സൃഷ്ടിച്ചു. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള കലാകൃതികളും കാണാനുള്ള അവസരം ലഭിക്കുന്നു. അവര്‍ക്ക് ഭാരതത്തിന്റെ ഏറ്റവും പ്രസിദ്ധങ്ങളായ തീര്‍ത്ഥസ്ഥലങ്ങള്‍ വൃന്ദാവനത്തിലെയും നവാദ്വീപിലെയും ജഗന്നാഥപുരിയിലെയും പാരമ്പര്യവും സംസ്കൃതിയുടെ ദൃശ്യങ്ങളും ഇവിടെ കാണാന്‍ സാധിക്കുന്നു. കൃഷ്ണഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധയിനം കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു കലാരൂപത്തില്‍ കൃഷ്ണ ഭഗവാന് തന്റെ ചെറുവിരലില്‍ ഗോവര്‍ധന പര്‍വ്വതത്തെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. അതിനടിയില്‍ വൃന്ദാവനത്തിലെ ജനങ്ങള്‍ അഭയം തേടിയിരിക്കുന്നു. ജഗത് താരിണി ജിയുടെ ഈ അത്ഭുതകരമായ കലാവിരുത് കൃഷ്ണഭക്തിയുടെ ശക്തി വിളിച്ചോതുന്നതാണ്. ഈ മഹത്തായ കാര്യത്തിന് ഞാന്‍ അവര്‍ക്ക് അനേകമനേകം ശുഭാശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പണികഴിപ്പിച്ചിട്ടുള്ള വൃന്ദാവനത്തെ കുറിച്ചാണ് നിങ്ങളോട് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മറ്റൊരു രസകരമായ ചരിത്രം കൂടിയുണ്ട്. ഓസ്ട്രേലിയയുമായുള്ള മറ്റൊരു ബന്ധം ബുന്ദേല്‍ഖണ്ഡിലെ ഝാന്‍സി യുമായുള്ളതാണ്. ഝാന്‍സിയിലെ റാണി ലക്ഷ്മി ബായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി നിയമയുദ്ധം നടത്തിയ കാലത്ത്, അവരുടെ വക്കീല്‍ ജോണ്‍ ലാംഗ് ഓസ്ട്രേലിയന്‍ നിവാസിയായിരുന്നു. ഭാരതത്തില്‍ താമസിച്ചു കൊണ്ടാണ് അദ്ദേഹം റാണി ലക്ഷ്മി ബായിയുടെ കേസ് വാദിച്ചത്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സിയും ബുന്ദേല്‍ഖണ്ഡും വഹിച്ചിട്ടുള്ള പങ്ക് നമുക്കെല്ലാം അറിവുള്ളതാണല്ലോ. റാണി ലക്ഷ്മി ബായ്, ഝല്‍ക്കാരി ബായി തുടങ്ങിയ വീരാംഗനകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മേജര്‍ ധ്യാന്‍ചന്ദിനെ പോലുള്ള 'ഖേല്‍രത്ന'യെയും ഈ പ്രദേശം നാടിനു സംഭാവന ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ, വീരത യുദ്ധക്കളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതാണ് എന്ന് നിര്‍ബന്ധമില്ല. വീരത ഒരു വ്രതമായി മാറുമ്പോള്‍ അത് വിശാലമാകുന്നു. ഓരോ മേഖലയിലും അനേകം കാര്യങ്ങള്‍ സാധ്യമാകുന്നു. അങ്ങനെയൊരു ധീരതയെ കുറിച്ച് ശ്രീമതി ജോത്സ്ന ദേവി എനിക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്. ജാലൗണില് ഒരു പരമ്പരാഗത നദിയുണ്ടായിരുന്നു. 'നൂന് നദി'. ഇവിടത്തെ കര്‍ഷകരുടെ ജലത്തിന്റെ പ്രമുഖ സ്രോതസ്സായിരുന്നു നുന് നദി. എന്നാല്‍ ക്രമേണ നൂന് നദി നാശത്തിന്റെ വക്കിലെത്തി. അല്പമാത്രമായ അതിന്റെ അസ്തിത്വം ഒരു തോട് ആയി മാറി. അതോടെ കൃഷിക്കാരുടെ മുന്നില്‍ ജലസേചനത്തിന് പ്രശ്നവും ഉടലെടുത്തു. ജാലൗണിലെ ജനങ്ങൾ ഈ ദുഃസ്ഥിതിയെ മാറ്റിമറിക്കാനുള്ള ചുമതല ഏറ്റെടുത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ അതിനായി ഒരു കമ്മറ്റി രൂപീകരിച്ചു. ആയിരക്കണക്കിന് ഗ്രാമീണരും പ്രദേശവാസികളും സോത്സാഹം ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. ഇവിടത്തെ പഞ്ചായത്തുകളും ഗ്രാമീണരോടൊപ്പം ചേര്‍ന്ന് പരിശ്രമിച്ചു. ഇപ്പോള്‍ ഇത്രയും കുറച്ചു സമയത്തിനുള്ളില്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ നദി പുനര്‍ജീവനം നേടി. എത്രയെത്ര കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. യുദ്ധക്കളത്തിനു പുറത്തുള്ള വീരതാ പ്രദര്‍ശനത്തിന്റെ ഈ ഉദാഹരണം നമ്മുടെ ദേശവാസികളുടെ ദൃഢനിശ്ചയത്തെയാണ് സൂചിപ്പിക്കുന്നത്. നാം ഏതെങ്കിലും ഒരു കാര്യം നിശ്ചയിച്ചുറച്ചാല്‍ അസംഭവ്യമായി ഒന്നും തന്നെയില്ലെന്നും അത് മനസ്സിലാക്കിത്തരുന്നു. അതാണ് ഞാന്‍ പറഞ്ഞു വരുന്നത്, കൂട്ടായ പരിശ്രമം കൂട്ടായ പ്രയത്നം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാം പ്രകൃതിയെ സംരക്ഷിച്ചാല്‍ പകരം പ്രകൃതി നമ്മെയും സംരക്ഷിക്കും. സുരക്ഷയും നല്‍കും. സ്വന്തം ജീവിതത്തില്‍ തന്നെ ഇത് നാം അനുഭവിച്ചറിയുന്നു. തമിഴ്നാട്ടിലെ ആള്ക്കാര് അപ്രകാരം ഒരു ഉദാഹരണം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലേതാണ് ഈ ഉദാഹരണം. തീരപ്രദേശങ്ങളില്‍ പലപ്പോഴും ഭൂമി വെള്ളത്തിനടിയിലാകുന്നതിന്റെ വിപത്ത് നമുക്ക് അറിയാം. തൂത്തുക്കുടിയിലെ പല ചെറിയ ദ്വീപുകളും തുരുത്തുകളും വെള്ളത്തില്‍ മുങ്ങുന്നതിന്റെ ഭീഷണി നേരിടുകയായിരുന്നു. ഇവിടത്തെ ആളുകളും, വിദഗ്ദ്ധരും അതില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗം പ്രകൃതിയില്‍ തന്നെ അന്വേഷിച്ചു. ഇവിടുത്തെ ആള്ക്കാര് തുരുത്തുകളില്‍ പാല്‍മേര വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചു. ഈ വൃക്ഷങ്ങള്‍ ചുഴലിക്കാറ്റിനെയും കൊടുങ്കാറ്റിനെയും അതിജീവിക്കുകയും ഭൂമിക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അങ്ങനെ ഈ പ്രദേശത്തെ രക്ഷിക്കാമെന്നുള്ള വിശ്വാസത്തിന് ഒരു പുതിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളേ, പ്രകൃതിയില്‍ നിന്നു നമുക്ക് അപകടം ഉണ്ടാകുന്നത് നമ്മള് പ്രകൃതിയുടെ സന്തുലനത്തിന് പ്രശ്നമുണ്ടാക്കുമ്പോഴാണ്. അല്ലെങ്കില്‍ അതിന്റെ പവിത്രത നഷ്ടപ്പെടുത്തുമ്പോഴാണ്. പ്രകൃതി അമ്മയെപ്പോലെ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ലോകത്തിനു പുതിയ പുതിയ നിറം പകരുകയും ചെയ്യുന്നു. ഞാന്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മേഘാലയയിലെ ഒരു ഫ്ളൈയിംഗ് ബോട്ടിന്റെ ചിത്രം വളരെ വൈറലായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ നോട്ടത്തില്‍ തന്നെ ഈ ചിത്രം നമ്മെ ആകര്‍ഷിക്കുന്നു. നിങ്ങളില്‍ത്തന്നെ പലരും ഓണ്‍ലൈനില്‍ ഈ ചിത്രം കണ്ടുകാണും. വായുവില്‍ നീന്തിത്തുടിക്കുന്ന ഈ വള്ളത്തെ വളരെ അടുത്തു ചെന്നു ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും ഇത് നദിയിലെ ജലത്തിലാണ് സഞ്ചരിക്കുന്നതെന്ന്. നദിയുടെ അടിത്തട്ടുവരെ കാണുന്ന തരത്തില്‍ ജലം ഇത്രയധികം നിര്‍മ്മലമായതിനാല്‍ നമുക്ക് വള്ളം വായുവില്‍ സഞ്ചരിക്കുകയാണെന്നും തോന്നിപ്പോകും. നമ്മുടെ രാജ്യത്തില്‍ അനേകം സംസ്ഥാനങ്ങളുണ്ട്, അനേകം പ്രദേശങ്ങളുണ്ട്. അവിടത്തെ ജനങ്ങള്‍ തങ്ങളുടെ പ്രാകൃതിക സമ്പത്തിന്റെ നിറങ്ങളെയെല്ലാം സംരക്ഷിച്ചു സൂക്ഷിക്കുന്നു. ഈ ആളുകള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവിതശൈലിയെ ഇന്നും നിലനിര്‍ത്തുന്നു. ഇവര്‍ നമുക്കെല്ലാം പ്രേരണയാണ്. നമ്മുടെ ചുറ്റുപാടും എന്തെല്ലാം പ്രകൃതി വിഭവങ്ങളുണ്ടോ, അവയെയെല്ലാം നാം സംരക്ഷിക്കുക. അവയുടെ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. ഇതിലാണ് നമ്മുടെയും ലോകത്തിന്റെയും നിലനില്‍പ്പ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടാക്കുന്നു, ബജറ്റ് ചിലവുകള്‍ നടത്തുന്നു, പദ്ധതികളെല്ലാം യഥാസമയം പൂര്‍ത്തീകരിക്കുന്നു എന്നുള്ളപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നു, എല്ലാം ശരിയായി നടക്കുന്നുണ്ടെന്ന്. പക്ഷേ, സര്‍ക്കാരിന്റെ അനേക കാര്യങ്ങളില്‍ വികസനത്തിന്റെ അനേകം പദ്ധതികളുടെ ഇടയില്‍ മാനവീയ ഭാവനകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും ഒരു പ്രത്യേക സുഖം തരുന്നതാണ്. സര്‍ക്കാരിന്റെ പരിശ്രമത്തിലൂടെ, സര്‍ക്കാരിന്റെ പദ്ധതിയിലൂടെ എങ്ങനെയാണ് ഏതെങ്കിലും ജീവിതം മാറുന്നതെന്നും ആ മാറിയ ജീവിതത്തിന്റെ അനുഭവം എന്താണെന്നും നാം കേള്‍ക്കുമ്പോള്‍ നമ്മളുടെ മനസ്സും ഭാവനകളാല്‍ നിറയുന്നു. ഇത് മനസ്സിന് സന്തോഷവും നല്കുന്നു. ആ പദ്ധതികളെ ജനങ്ങള്‍ക്ക് എത്തിക്കാനുള്ള പ്രേരണയും തരുന്നു. ഇത് ഒരുതരത്തില്‍ 'സ്വാന്തസുഖായ' തന്നെയല്ലേ. അതുകൊണ്ട് ഇന്നത്തെ മന് കീ ബാത്തില്‍ സ്വന്തം സാമര്‍ത്ഥ്യം കൊണ്ട് പുതുജീവിതം കെട്ടിപ്പടുത്ത രണ്ടു വ്യക്തികള്‍ ചേരുന്നു. ഇവര്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതിയുടെ സഹായത്തോടെ ചികിത്സ തേടുകയും ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇതില്‍ ആദ്യത്തെയാള്‍ രാജേഷ് കുമാര്‍ പ്രജാപതിയാണ്. അദ്ദേഹത്തിന് ഹൃദ്രോഗമായിരുന്നു. വരൂ, നമുക്ക് ശ്രീ രാജേഷുമായി സംവദിക്കാം.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, നമസ്തേ.
രാജേഷ് പ്രജാപതി: നമസ്തേ സര് നമസ്തേ.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, എന്തായിരുന്നു നിങ്ങളുടെ രോഗം? പിന്നീട് നിങ്ങള്‍ ഏതെങ്കിലും ഡോക്ടറുടെ അടുത്ത് പോയിക്കാണും. എന്തെല്ലാം സംഭവിച്ചു പിന്നീട്?
രാജേഷ് പ്രജാപതി: സര്, എനിക്ക് ഹൃദയത്തിനാണ് പ്രശ്നമുണ്ടായിരുന്നത്. എനിക്ക് നെഞ്ചില്‍ കത്തല് അനുഭവപ്പെട്ടു. പിന്നീട് ഞാന്‍ ഡോക്ടറെ കാണിച്ചു. അദ്ദേഹം ആദ്യം പറഞ്ഞത് അസിഡിറ്റി ആയിരിക്കുമെന്നാണ്. ശേഷം ഞാന്‍ ഒരുപാട് നാള് അസിഡിറ്റിയുടെ മരുന്നുകള്‍ കഴിച്ചു. പക്ഷേ, അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകാത്തതിനാല് ഡോക്ടര്‍ കപൂറിനെ കാണിച്ചു. അദ്ദേഹം പറഞ്ഞു, നിങ്ങളുടെ രോഗം ഒരു ആന്‍ജിയോഗ്രാഫിയിലൂടെ മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം എന്നെ ശ്രീ രാമമൂര്‍ത്തിക്ക് റെഫര്‍ ചെയ്തു. പിന്നീട് അമരേശ് അഗര്‍വാളിനെ കണ്ടു. അദ്ദേഹം എന്റെ ആന്‍ജിയോഗ്രാഫി എടുത്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ക്ക് ബ്ലോക്കുകളുണ്ട്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു, സര്, അതിനെത്ര ചെലവു വരും. അദ്ദേഹം പറഞ്ഞു, കാര്‍ഡ് ഉണ്ട് പി എമ്മിന്റെ. ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടല്ലോ. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, സര്, കാര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്. അതോടെ അദ്ദേഹം എന്റെ കാര്‍ഡ് വാങ്ങുകയും എന്റെ എല്ലാ ചികിത്സയും ആ കാര്‍ഡ് മുഖേന ചെയ്യുകയും ചെയ്തു. സര്, താങ്കളുടെ ആ കാര്‍ഡ് ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വളരെ ഉപയോഗപ്രദമാണ്, സൗകര്യപ്രദവും. ഞാന്‍ അങ്ങയോട് എങ്ങനെ നന്ദി പറയാനാണ്.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, താങ്കള്‍ എന്തുചെയ്യുന്നു?
രാജേഷ് പ്രജാപതി: സര്, ഇപ്പോള്‍ ഞാന്‍ പ്രൈവറ്റായി ജോലി ചെയ്യുന്നു.
പ്രധാനമന്ത്രി: താങ്കളുടെ പ്രായം?
രാജേഷ് പ്രജാപതി: സര്, 49 വയസ്സ്
പ്രധാനമന്ത്രി: ഈ ചെറുപ്രായത്തില്‍ താങ്കള്‍ക്ക് ഹൃദയത്തിന് തകരാറോ?
രാജേഷ് പ്രജാപതി: അതേ സര്, എന്തുപറയാനാ.
പ്രധാനമന്ത്രി: താങ്കളുടെ കുടുംബത്തില്‍ അച്ഛനോ, അമ്മയ്ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇപ്രകാരം രോഗമുണ്ടായിരുന്നോ?
രാജേഷ് പ്രജാപതി: ഇല്ല സര്. ആര്‍ക്കും ഉണ്ടായിരുന്നില്ല. എനിക്കു തന്നെയാണു ആദ്യം ഉണ്ടായത്.
പ്രധാനമന്ത്രി: ഈ ആയുഷ്മാന്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ നല്കുന്ന ഈ കാര്‍ഡ് പാവപ്പെട്ടവര്‍ക്കായുള്ള വലിയൊരു പദ്ധതിയാണ്. ഇതിനെക്കുറിച്ചുള്ള വിവരം താങ്കള്‍ക്ക് എവിടെനിന്നു ലഭിച്ചു?
രാജേഷ് പ്രജാപതി: സര്, ഇതൊരു വലിയ പദ്ധതിയല്ലേ. ഇതിന്റെ വലിയ പ്രയോജനം പാവപ്പെട്ടവര്‍ക്കു ലഭിക്കുന്നു. വളരെ സന്തോഷമുള്ള കാര്യമാണ് സര്. ഈ കാര്‍ഡ് കൊണ്ട് എത്ര പേര്‍ക്കാണ് പ്രയോജനം കിട്ടുന്നത് എന്നുള്ളത് ആശുപത്രിയില്‍ വച്ചുതന്നെ ബോദ്ധ്യമായി. ഡോക്ടറോട് എന്റെ പക്കല്‍ കാര്‍ഡ് ഉണ്ടെന്നു പറയുമ്പോള്‍ ഡോക്ടര്‍ പറയുന്നു, ശരി ആ കാര്‍ഡുമായി വരൂ. ആ കാര്‍ഡു വഴി താങ്കളെ ചികിത്സിക്കാം.
പ്രധാനമന്ത്രി: ശരി, കാര്‍ഡ് ഇല്ലാതിരുന്നെങ്കില്‍ താങ്കള്‍ക്ക് എത്ര ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്?
രാജേഷ് പ്രജാപതി: ഡോക്ടര്സാര് പറഞ്ഞു ഇതിന് വളരെ വലിയ ചെലവ് വരും, കാര്‍ഡില്ലെങ്കില്‍ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, സര് എന്റെ പക്കല്‍ കാര്‍ഡുണ്ട്. കാര്‍ഡ് കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍ തന്നെ കാര്‍ഡ് കാണിച്ചു. ആ കാര്‍ഡ് കൊണ്ടുതന്നെ എന്റെ ചികിത്സ മുഴുവനും ചെയ്തു. എന്റെ കൈയില്‍ നിന്നും ഒരു പൈസയും ചെലവായില്ല. എല്ലാ മരുന്നുകളും ആ കാര്‍ഡ് വഴി തന്നെ കിട്ടി.
പ്രധാനമന്ത്രി: താങ്കള്‍ക്ക് തൃപ്തിയായി അല്ലേ? സന്തോഷവും ആരോഗ്യവും കിട്ടിയല്ലോ.
രാജേഷ് പ്രജാപതി: വളരെ വളരെ നന്ദി സര്. അങ്ങ് ദീര്‍ഘായുസ്സോടെയിരിക്കട്ടെ. നീണാള്‍ ഭരണത്തില്‍ തുടരട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങളും സന്തുഷ്ടരാണ്. അങ്ങയോട് എന്തു പറയാനാണ്.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, താങ്കള്‍ എനിക്ക് അധികാരത്തില്‍ തുടരാനുള്ള ശുഭാശംസകള്‍ നേരണ്ട. ഞാന്‍ ഇന്നും അധികാരഭാവത്തിലല്ല. ഭാവിയിലും അപ്രകാരം തന്നെ. ഞാന്‍ സേവനനിരതനാകാനാണ് ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ പദവി, ഈ പ്രധാനമന്ത്രി പദം തുടങ്ങിയ എല്ലാ കാര്യങ്ങളും അധികാരത്തിനല്ല, സേവനത്തിനുള്ളതാണ്.
രാജേഷ് പ്രജാപതി: ഞങ്ങള്‍ക്കും സേവനമാണല്ലോ വേണ്ടത്.
പ്രധാനമന്ത്രി: പാവങ്ങള്‍ക്കു വേണ്ടിയുള്ള ഈ ആയുഷ്മാന്‍ ഭാരത് പദ്ധതി വളരെ പ്രയോജനപ്രദമാണ്.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും. ഇത് വളരെ പ്രയോജനം തരുന്നതാണ്.
പ്രധാനമന്ത്രി: എന്നാല്‍ ശ്രീ രാജേഷ്, താങ്കള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം ചെയ്തു തരണം. ചെയ്യുമോ?
രാജേഷ് പ്രജാപതി: തീര്‍ച്ചയായും ചെയ്യാം സര്.
പ്രധാനമന്ത്രി: വാസ്തവത്തില്‍ ജനങ്ങള്‍ ഈ പദ്ധതിയെ കുറിച്ച് അജ്ഞരാണ്. അതുകൊണ്ട് നിങ്ങളുടെ ചുറ്റുപാടുമുള്ള നിര്‍ദ്ധനരായ കുടുംബങ്ങളെ ഈ പദ്ധതികൊണ്ട് താങ്കള്‍ക്ക് എന്തു സഹായം കിട്ടി എന്ന് അറിയിക്കേണ്ട കര്‍ത്തവ്യം നിര്‍വ്വഹിക്കൂ.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും സര്.
പ്രധാനമന്ത്രി: താങ്കള്‍ അവരോട് ഇതിന്റെ കാര്‍ഡ് എടുക്കുവാന്‍ പറഞ്ഞുകൊടുക്കൂ. കുടുംബത്തിന് എപ്പോഴാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് എന്ന് അറിയില്ലല്ലോ. പാവങ്ങള്‍ മരുന്നില്ലാതെ ബുദ്ധിമുട്ടാന്‍ പാടില്ലല്ലോ. പണമില്ലാത്തതിനാല്‍ രോഗത്തിന് ചികിത്സ നടത്താന്‍ പറ്റാതെ വരുന്നത് വളരെ വിഷമമുള്ള കാര്യമാണ്. താങ്കള്‍ക്ക് ഹൃദ്രോഗം വന്നപ്പോള്‍ താങ്കള്‍ക്ക് എത്ര മാസങ്ങള്‍ പണിയെടുക്കാന്‍ പറ്റാതെ വന്നു. അപ്പോള്‍ പിന്നെ പാവങ്ങളുടെ കാര്യം പറയണോ.
രാജേഷ് പ്രജാപതി: എനിക്ക് ആ സമയത്തൊക്കെ പത്തടി വെയ്ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു സര്.
പ്രധാനമന്ത്രി: അപ്പോള്‍ ശ്രീ രാജേഷ്, താങ്കള്‍ എന്റെ ഒരു നല്ല സുഹൃത്തായി നിര്‍ദ്ധനര്‍ക്ക് ആയുഷ്മാന്‍ പദ്ധതിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൂ. അങ്ങനെ രോഗികളെ സഹായിക്കൂ. അപ്പോള്‍ നോക്കൂ, താങ്കള്‍ക്കും സന്തോഷമുണ്ടാകും, എനിക്കും സന്തോഷമുണ്ടാകും. ഒരു രാജേഷിന്റെ രോഗം ഭേദമായി. മാത്രമല്ല, ആ രാജേഷ് നൂറുകണക്കിന് ആളുകളുടെ രോഗങ്ങളും ഭേദമാക്കി. ഈ ആയുഷ്മാന്‍ പദ്ധതി പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും ഉള്ള പദ്ധതിയാണ്. ഓരോ വീട്ടിലും ഇക്കാര്യം എത്തിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കൂ.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും സര്. ഞാന്‍ ആശുപത്രിയില്‍ കിടന്ന മൂന്നു ദിവസവും നിര്‍ദ്ധനരായ അനേകം രോഗികളെ കണ്ടിരുന്നു. അവരോടൊക്കെ ഈ പദ്ധതിയുടെ ഗുണങ്ങള്‍ പറഞ്ഞുകൊടുക്കുകയും ഈ കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യമായി ചികിത്സ ലഭിക്കുമെന്ന് മനസ്സിലാക്കിക്കുകയും ചെയ്തു.
പ്രധാനമന്ത്രി: ശരി ശ്രീ രാജേഷ്. താങ്കള്‍ ആരോഗ്യം സൂക്ഷിക്കൂ. ശരീരം ശ്രദ്ധിക്കൂ. മക്കളെ പരിപാലിക്കൂ. ജീവിതം നന്നായി മുന്നോട്ടു പോകട്ടെ. എന്റെ എല്ലാ ആശംസകളും.
സുഹൃത്തുക്കളേ, നമ്മള് ശ്രീ രാജേഷിന്റെ വാക്കുകള്‍ കേട്ടു. ഇപ്പോള്‍ നമ്മോടൊപ്പം ശ്രീമതി സുഖ്ദേവി ചേര്‍ന്നിട്ടുണ്ട്. മുട്ടിന്റെ പ്രശ്നം അവരെ വല്ലാതെ അലട്ടിയിരുന്നു. വരൂ, നമുക്ക് ആദ്യം ശ്രീമതി സുഖ്ദേവിയുടെ വിഷമങ്ങള്‍ കേള്‍ക്കാം. പിന്നീട് അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും അറിയാം.
പ്രധാനമന്ത്രി: ശ്രീമതി സുഖ്ദേവി നമസ്തേ. താങ്കള്‍ എവിടെ നിന്നാണ് സംസാരിക്കുന്നത്?
സുഖ്ദേവി: ദാന്ദപരായില് നിന്ന്.
പ്രധാനമന്ത്രി: അത് എവിടെയാണ്
സുഖ്ദേവി: മഥുരയില്‍.
പ്രധാനമന്ത്രി: മഥുരയില്‍. ശ്രീമതി സുഖ്ദേവി താങ്കള്‍ക്ക് നമസ്കാരം.
പ്രധാനമന്ത്രി: താങ്കള്‍ക്ക് എന്തോ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നു കേട്ടല്ലോ. ഏതോ ഓപ്പറേഷന് നടന്നോ? എന്താണുണ്ടായതെന്ന് പറയാമോ?
സുഖ്ദേവി: എന്റെ കാല്‍മുട്ടിന് പ്രശ്നമായി. ഓപ്പറേഷന് നടന്നു. പ്രയാഗ് ഹോസ്പിറ്റലില്‍.
പ്രധാനമന്ത്രി: താങ്കള്‍ക്ക് എത്ര പ്രായമുണ്ട്?
സുഖ്ദേവി: 40 വയസ്സ്.
പ്രധാനമന്ത്രി: 40 വയസ്സ്. സുഖ്ദേവി എന്നു പേര്. സുഖ്ദേവിക്കും രോഗമോ?
സുഖ്ദേവി: 15-16 വയസ്സിലേ എനിക്ക് രോഗം പിടിപെട്ടു.
പ്രധാനമന്ത്രി: അപ്പോള്‍ ഇത്ര ചെറു പ്രായത്തിലേ താങ്കളുടെ മുട്ടുകള്‍ക്ക് കേടുപറ്റിയോ?
സുഖ്ദേവി: വാതം. സന്ധിവേദന കാരണം മുട്ടിന് കേടുപറ്റി.
പ്രധാനമന്ത്രി: അപ്പോള്‍ 16 വയസ്സു മുതല്‍ 40 വയസ്സു വരെ താങ്കള്‍ ഇതിനു ചികിത്സ നടത്തിയില്ലേ?
സുഖ്ദേവി: ഇല്ല. ചെയ്തില്ല. വേദനയുടെ മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍മാര്‍ നാടനും അല്ലാത്തതുമായ ചികിത്സകള്‍ നടത്തി. ഫലമുണ്ടായില്ല. ഒന്നുരണ്ട് കിലോമീറ്റര്‍ നടക്കുമ്പോഴേക്കും മുട്ടിന് പ്രശ്നമായി.
പ്രധാനമന്ത്രി: ശ്രീമതി സുഖ്ദേവി, ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചത് എപ്പോഴാണ്? അതിനുള്ള പൈസ എങ്ങനെയുണ്ടാക്കി? ഇതെല്ലാം എങ്ങനെ സാധിച്ചു?
സുഖ്ദേവി: ആയുഷ്മാന്‍ കാര്‍ഡ് വഴിയാണ് ചികിത്സ നടത്തിയത്.
പ്രധാനമന്ത്രി: അപ്പോള്‍ താങ്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് കിട്ടിയിരുന്നോ?
സുഖ്ദേവി: കിട്ടിയിരുന്നു.
പ്രധാനമന്ത്രി: ആയുഷ്മാന്‍ കാര്‍ഡ് മുഖേന പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. അക്കാര്യം താങ്കള്‍ക്ക് അറിയാമായിരുന്നോ?
സുഖ്ദേവി: സ്കൂളില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ നിന്നും എന്റെ ഭര്‍ത്താവിന് വിവരം കിട്ടി. അദ്ദേഹം എന്റെ പേരില്‍ കാര്‍ഡ് എടുത്തു.
പ്രധാനമന്ത്രി: ശരി
സുഖ്ദേവി: പിന്നീട് ആ കാര്‍ഡ് വഴി ചികിത്സ നടത്തി. എനിക്ക് ഒരു പൈസയും ചെലവായില്ല. കാര്‍ഡ് വഴി തന്നെ എന്റെ എല്ലാ ചികിത്സയും നടന്നു. വളരെ നല്ല ചികിത്സ കിട്ടി.
പ്രധാനമന്ത്രി: കാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ എത്ര ചെലവ് വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്?
സുഖ്ദേവി: രണ്ടര-മൂന്നു ലക്ഷം രൂപ. ആറേഴു വര്‍ഷങ്ങളായി കട്ടിലില്‍ കിടപ്പായിരുന്നു. എപ്പോഴും പറയുമായിരുന്നു, ഭഗവാനേ എന്നെ അങ്ങ് വിളിക്കൂ, എനിക്ക് ജീവിക്കണ്ട.
പ്രധാനമന്ത്രി: ആറേഴു വര്‍ഷങ്ങളായി കട്ടിലിലായിരുന്നു അല്ലേ. കഷ്ടം തന്നെ.
സുഖ്ദേവി: അതേ. എണീക്കാനോ, ഇരിക്കാനോ തീരെ വയ്യായിരുന്നു
പ്രധാനമന്ത്രി: ഇപ്പോള്‍ മുട്ട് പണ്ടത്തേതിലും ശരിയായോ?
സുഖ്ദേവി: ഇപ്പോള്‍ ഞാന്‍ എല്ലായിടവും ചുറ്റി സഞ്ചരിക്കുന്നു. അടുക്കളജോലികള്‍ ചെയ്യുന്നു. വീട്ടുജോലികള്‍ ചെയ്യുന്നു. കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കുന്നു.
പ്രധാനമന്ത്രി: അപ്പോള്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് താങ്കളെ അക്ഷരാര്‍ത്ഥത്തില്‍ ആയുഷ്മതിയാക്കി അല്ലേ?
സുഖ്ദേവി: വളരെ വളരെ നന്ദി. താങ്കളുടെ ഈ പദ്ധതി കാരണം എന്റെ രോഗം ഭേദമായി. ഇപ്പോള്‍ സ്വന്തം കാലില്‍ നില്ക്കുന്നു.
പ്രധാനമന്ത്രി: ഇപ്പോള്‍ കുട്ടികളും സന്തോഷത്തിലായിരിക്കുമല്ലോ.
സുഖ്ദേവി: അതേ, കുട്ടികള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. അമ്മ ബുദ്ധിമുട്ടുന്നു എങ്കില്‍ കുട്ടികളും ബുദ്ധിമുട്ടുമല്ലോ.
പ്രധാനമന്ത്രി: നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സുഖം നമ്മുടെ ആരോഗ്യം തന്നെയാണ്. എല്ലാവര്ക്കും സുഖകരമായ ജീവിതം ലഭിക്കട്ടെ എന്നുള്ളതാണ് ആയുഷ്മാന്‍ ഭാരതിന്റെ വികാരം. ശ്രീമതി സുഖ്ദേവി, താങ്കള്‍ക്ക് എന്റെ അനേകമനേകം ശുഭാശംസകള്‍.
സുഖ്ദേവി: നമസ്തേ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, യുവാക്കള്‍ ഏറെയുള്ള ഓരോ രാജ്യത്തും പ്രാധാന്യമര്‍ഹിക്കുന്ന മൂന്നുകാര്യമുണ്ട്. ആദ്യത്തേത് നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും. രണ്ടാമത്തേത്, വെല്ലുവിളി ഏറ്റെടുക്കുവാനുള്ള സന്നദ്ധത. മൂന്നാമത്തേത്, എന്തും ചെയ്യാം എന്നുള്ള ആത്മവിശ്വാസം. അതായത്, ഏതൊരു കാര്യവും വിപരീത പരിസ്ഥിതിയിലും പൂര്‍ത്തീകരിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി. ഈ മൂന്നു കാര്യങ്ങളും ഒന്നുചേരുമ്പോള്‍ അത്ഭുതകരമായ പരിണാമം ഉണ്ടാകുന്നു. നാം നാലുപാടും കേള്‍ക്കുന്നു, സ്റ്റാര്‍ട്ടപ് - സ്റ്റാര്‍ട്ടപ് - സ്റ്റാര്‍ട്ടപ്. ശരിയാണ്, ഇത് സ്റ്റാര്‍ട്ടപ്പിന്റെ കാലഘട്ടമാണ്. സ്റ്റാര്‍ട്ടപ്പിന്റെ ലോകത്ത് ഭാരതം ലോകത്തിന് ഒരുതരത്തില്‍ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു. വര്‍ഷംതോറും സ്റ്റാര്‍ട്ടപ്പിന് റെക്കോര്‍ഡ് നേട്ടമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ വേഗത്തില്‍ ഈ മേഖല മുന്നോട്ട് കുതിക്കുകയാണ്. രാജ്യത്തെ ചെറിയ ചെറിയ പട്ടണങ്ങളില്‍ പോലും സ്റ്റാര്‍ട്ടപ് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇക്കാലത്ത് 'യൂണിക്കോണ്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ്. നിങ്ങളെല്ലാം ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാകും. യൂണിക്കോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം ഏറ്റവും കുറഞ്ഞത് ഒരു ബില്യണ്‍ ഡോളറാണ്. അതായത്, ഏകദേശം ഏഴായിരം കോടി രൂപയിലധികം.
സുഹൃത്തുക്കളേ, 2015 വരെ രാജ്യത്ത് ഒമ്പതോ പത്തോ യൂണിക്കോണുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ യൂണിക്കോണുകളുടെ ലോകത്തും ഭാരതം തീവ്രഗതിയില്‍ മുന്നേറുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും ഏറെ സന്തോഷം അനുഭവപ്പെടും. ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഒരു വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കള്‍ കൊറോണ മഹാമാരിയ്ക്കിടയിലാണ് ഈ നേട്ടം കൈവരിച്ചെന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ഭാരതത്തില്‍ എഴുപതിലധികം യൂണിക്കോണുകള്‍ ഉണ്ടായിക്കഴിഞ്ഞു. അതായത്, എഴുപതിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണിലധികം മൂല്യം കടന്നുകഴിഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, സ്റ്റാര്‍ട്ടപ്പുകളുടെ വിജയം കാരണം എല്ലാവരുടെയും ശ്രദ്ധ അതില്‍ പതിഞ്ഞിട്ടുണ്ട്. രാജ്യത്തേയും വിദേശത്തെയും നിക്ഷേപകരുടെ പിന്തുണ അതിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുകാലം മുന്‍പു വരെ ആര്‍ക്കും അതിനെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിഞ്ഞിരുന്നില്ല.
സുഹൃത്തുക്കളേ, സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന ആഗോളപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വലിയ പങ്കാണ് ഭാരതത്തിലെ യുവാക്കള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമുക്ക് മയൂര്‍ പാട്ടീല്‍ എന്ന് ചെറുപ്പക്കാരനുമായി സംസാരിക്കാം. അദ്ദേഹം സുഹൃത്തുക്കളുമായി ചേര്‍ന്ന് മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ പ്രയത്നിച്ചു.
പ്രധാനമന്ത്രി: ശ്രീ മയൂര്‍ നമസ്തേ.
മയൂര്‍ പാട്ടീല്‍: നമസ്തേ സര്.
പ്രധാനമന്ത്രി: ശ്രീ മയൂര്‍ താങ്കള്‍ക്ക് സുഖമല്ലേ?
മയൂര്‍ പാട്ടീല്‍: സുഖമായിരിക്കുന്നു. താങ്കള്‍ക്ക് സുഖമല്ലേ?
പ്രധാനമന്ത്രി: എനിക്കും സുഖമാണ്. താങ്കള്‍ സ്റ്റാര്‍ട്ടപ്പിന്റെ ലോകത്താണെന്ന് കേട്ടല്ലോ.
മയൂര്‍ പാട്ടീല്‍: അതെ സര്.
പ്രധാനമന്ത്രി: വേസ്റ്റില്‍ നിന്ന് ബെസ്റ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മയൂര്‍ പാട്ടീല്‍: അതെ സര്
പ്രധാനമന്ത്രി: പരിസ്ഥിതിക്കു വേണ്ടിയും ജോലി ചെയ്യുന്നു. ശരി, താങ്കളെക്കുറിച്ച് പറയൂ. താങ്കളുടെ ജോലിയെ കുറിച്ച് പറയൂ.
മയൂര്‍ പാട്ടീല്‍: സര്, ഞാന്‍ കോളേജില്‍ ആയിരുന്നപ്പോള്‍ എനിക്ക് ടു സ്ട്രോക്ക് മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു. അതിന് മൈലേജ് വളരെ കുറവായിരുന്നു. മാത്രവുമല്ല, എമിഷനും വളരെ കൂടുതലായിരുന്നു. എമിഷന്‍ കുറയ്ക്കാനും മൈലേജ് കൂട്ടാനുമുള്ള എന്റെ ശ്രമം തുടര്‍ന്നു. 2011-12 കാലയളവില്‍ 62 കിലോമീറ്റര്‍ വരെ മൈലേജ് കൂട്ടാന്‍ എനിക്ക് സാധിച്ചു. അതില്‍ നിന്നാണ് എനിക്ക് പ്രചോദനം കിട്ടിയത്. അനേകം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്ന വൻ തോതിലുള്ള ഉല്പാദനത്തിന് പറ്റിയ എന്തെങ്കിലും ഉണ്ടാക്കണമെന്ന് എനിക്ക് തോന്നി. തുടര്‍ന്ന് 2017-18 കാലയളവില്‍ ഞങ്ങള്‍ അതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ പത്ത് ബസ്സുകളില്‍ അത് ഉപയോഗിച്ചു. അങ്ങള് അതിന്റെ ഫലം പരിശോധിച്ചു. ബസ്സുകളില്‍ ഏകദേശം 40 ശതമാനം പുറന്തള്ളൽ കുറയ്ക്കാന്‍ സാധിച്ചു.
പ്രധാനമന്ത്രി: ശരി. നിങ്ങള്‍ കണ്ടുപിടിച്ച ടെക്നോളജിക്ക് പേറ്റന്റ് തുടങ്ങിയവ എടുത്തോ?
മയൂര്‍ പാട്ടീല്‍: അതെ സര്. പേറ്റന്റ് എടുത്തു.
പ്രധാനമന്ത്രി: ഇതിനെ വികസിപ്പിക്കാനുള്ള എന്ത് പദ്ധതിയാണ് ഇപ്പോഴുള്ളത്? എങ്ങനെയാണ് ചെയ്യാന്‍ പോകുന്നത്. ബസ്സുകളുടെ റിസള്‍ട്ട് എന്തായി? അത് പൂര്‍ണ്ണമായും ശരിയായാല്‍ അടുത്ത പദ്ധതി എന്താണ്?
മയൂര്‍ പാട്ടീല്‍: സര്, സ്റ്റാര്‍ട്ടപ് ഇന്ത്യക്കു വേണ്ടി നിതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചില്‍ നിന്ന് ഞങ്ങള്‍ക്ക് ഗ്രാന്റ് കിട്ടി. ആ ഗ്രാന്റിന്റെ സഹായത്താല്‍ ഫാക്ടറി തുടങ്ങി. അവിടെ നിന്നും ഞങ്ങള്‍ക്ക് എയര്‍ ഫില്‍ട്ടേഴ്സ് ഉല്പാദിപ്പിക്കുവാന് സാധിക്കും.
പ്രധാനമന്ത്രി: താങ്കള്‍ക്ക് ഭാരതസര്‍ക്കാരില്‍ നിന്ന് എത്ര ഗ്രാന്റ് കിട്ടി?
മയൂര്‍ പാട്ടീല്‍: 90 ലക്ഷം
പ്രധാനമന്ത്രി: 90 ലക്ഷമോ?
മയൂര്‍ പാട്ടീല്‍: അതെ സര്.
പ്രധാനമന്ത്രി: അതുകൊണ്ട് നിങ്ങളുടെ കാര്യം നടന്നോ?
മയൂര്‍ പാട്ടീല്‍: നടന്നു സര്. ഇപ്പോള്‍ ജോലി തുടരുന്നു.
പ്രധാനമന്ത്രി: നിങ്ങള്‍ എത്ര പേര് ചേര്‍ന്നാണ് ഇവയൊക്കെ ചെയ്യുന്നത്?
മയൂര്‍ പാട്ടീല്‍: സര്, ഞങ്ങള്‍ നാലുപേരാണ്.
പ്രധാനമന്ത്രി: നാലുപേരും ഒരുമിച്ച് പഠിക്കുകയായിരുന്നു. താങ്കള്‍ക്കാണ് മുന്നോട്ട് പോകാനുള്ള ചിന്തയുണ്ടായത് അല്ലേ?
മയൂര്‍ പാട്ടീല്‍: അതേ സര് അതേ. ഞങ്ങള്‍ കോളേജിലായിരുന്നു. അവിടെവെച്ച് ഞങ്ങള്‍ ഇതിനെപ്പറ്റി ചിന്തിച്ചു. കുറഞ്ഞപക്ഷം സ്വന്തം മോട്ടോര്‍ സൈക്കിള്‍ മൂലമുണാകുന്ന മലിനീകരണം കുറയ്ക്കാനും മൈലേജ് വര്‍ദ്ധിപ്പിക്കാനുമുള്ള ആശയം എന്റേതായിരുന്നു.
പ്രധാനമന്ത്രി: മലിനീകരണം കുറയ്ക്കുന്നു, മൈലേജ് വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ ശരാശരി ചെലവ് എത്ര ലാഭിക്കാം?
മയൂര്‍ പാട്ടീല്‍:സര് മോട്ടോര്‍ സൈക്കിളില്‍ ഞങ്ങള്‍ പരീക്ഷണം നടത്തി. അതിന്റെ മൈലേജ് ലിറ്ററിന് 25 കിലോമീറ്റര്‍ ആയിരുന്നു. അതിനെ ഞങ്ങള്‍ ലിറ്ററിന് 39 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. അപ്പോള്‍ ഏകദേശം 14 കിലോമീറ്ററിന്റെ ലാഭമുണ്ടായി. 40 ശതമാനം കാര്‍ബണ്‍ പുറന്തള്ളലും കുറഞ്ഞു. ബസ്സുകളില്‍ പരീക്ഷിച്ചപ്പോള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഇന്ധനക്ഷമത 10 ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു. അതിലും 35-40 ശതമാനം കാര്‍ബണ്‍ പുറന്തള്ളൽ കുറയുകയും ചെയ്തു.
പ്രധാനമന്ത്രി: താങ്കളോട് സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. കോളേജ് ജീവിതത്തിനിടില്‍ നിങ്ങള്‍ സ്വന്തം പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കി. അതിന് സ്വീകരിച്ച മാര്‍ഗ്ഗം പരിസ്ഥിതി പ്രശ്നത്തെ നേരിടുവാനും ഫലവത്തായി. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഏറെ കഴിവുള്ളവരാണ്. ഏതൊരു വെല്ലുവിളിയെയും നേരിടാനുള്ള മാര്‍ഗ്ഗം അവര്‍ കണ്ടുപിടിക്കുന്നു. താങ്കള്‍ക്ക് ശുഭാശംസകള്‍. വളരെ വളരെ നന്ദി.
മയൂര്‍ പാട്ടീല്‍: താങ്ക്യൂ സര്.
സുഹൃത്തുക്കളേ, കുറച്ചുവര്‍ഷം മുന്‍പു വരെ ആരെങ്കരിലും ബിസിനസ്സോ പുതിയ കമ്പനിയോ തുടങ്ങുന്നു എന്നുപറഞ്ഞാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ നീ ഒരു ജോലിക്കായി ശ്രമിക്കൂ എന്നാവും പറയുക. ജോലിയില്‍ സുരക്ഷിതത്വമുണ്ട്. ശമ്പളവുമുണ്ട്, ബുദ്ധിമുട്ടുകളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ആരെങ്കിലും ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ എല്ലാവരും പ്രോത്സാഹിപ്പിക്കും, പിന്തുണ നല്‍കും.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ വളര്‍ച്ചയുടെ ഒരു വഴിത്തിരിവാണിത്. കേവലം തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാതാക്കളാവുക എന്നതാണ് പലരുടെയും സ്വപ്നം. ഇത് നമ്മുടെ ഭാവി സുദൃഢമാക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കീ ബാത്തില്‍ അമൃതമഹോത്സവത്തെ കുറിച്ച് സംസാരിച്ചു. ഈ അമൃതകാലത്ത് നമ്മുടെ ദേശവാസികള്‍ പുതിയ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. അതെക്കുറിച്ച് നമ്മള് പരാമര്‍ശിച്ചു. കൂടാതെ ഡിസംബര്‍ മാസത്തില്‍ സേനയുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ഡിസംബര്‍ മാസത്തില്‍ ഒരു മഹത്തായ ദിവസം ആഗതമാവുകയാണ്. ഡിസംബര്‍ ആറ്, ബാബാ സാഹബ് അംബേദ്കറുടെ പുണ്യ തിഥി. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മഹാ വ്യക്തിത്വം. എല്ലാ ദേശവാസികളോടും അവരവരുടെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ഭരണഘടന അനുശാസിക്കുന്നു എന്നത് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സ്വന്തം കര്‍ത്തവ്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുവാന്‍ പരിശ്രമിക്കുമെന്ന് ഈ അമൃത മഹോത്സവ വേളയില്‍ പ്രതിജ്ഞയെടുക്കാം. അതാകട്ടെ ബാബാ സാഹബിനുള്ള നമ്മുടെ ശ്രദ്ധാഞ്ജലി.
സുഹൃത്തുക്കളേ, നമ്മള് ഡിസംബറിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത മന് കീ ബാത്ത് 2021 ലെ അതായത് ഈ വര്‍ഷത്തെ അവസാനത്തേതായിരിക്കും. 2022 ല്‍ നാം യാത്ര വീണ്ടും ആരംഭിക്കും. ഞാന്‍ നിങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈവര്ഷത്തോട് എങ്ങനെ വിടപറയുന്നു, പുതിയ വര്‍ഷത്തില്‍ എന്തെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പങ്കുവെയ്ക്കുക. ഒരുകാര്യം ശ്രദ്ധിക്കണം. കൊറോണ പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ജാഗ്രത പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്.
നന്ദി നമസ്കാരം.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കോടി കോടി നമസ്ക്കാരം. നൂറു കോടി വാക്സിന് ഡോസ് നല്‍കിയതിനു ശേഷം ഇന്ന് നമ്മുടെ രാജ്യം പുത്തന്‍ ഉണര്‍വോടും ഉത്സാഹത്തോടും മുന്നേറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. നമ്മുടെ വാക്സിന് പരിപാടിയുടെ വിജയം ഭാരതത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു, എല്ലാവരുടെയും പ്രയത്നത്തിന്റെ മാന്ത്രികശക്തി കാണിക്കുന്നു.
സുഹൃത്തുക്കളേ, നൂറു കോടി വാക്സിന് ഡോസുകളുടെ കണക്ക് വളരെ വലുതാണ്. പക്ഷേ ലക്ഷക്കണക്കിന് ചെറിയ ചെറിയ പ്രചോദനപരവും അഭിമാനകരവുമായ അനുഭവങ്ങള്‍, നിരവധി ഉദാഹരണങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കാം. വാക്സിന് നല്‍കുന്നതിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ ഈ കാമ്പയില്‍ ഇത്രയും വിജയമാകുമെന്ന് എനിക്ക് ബോധ്യമായത് എങ്ങനെയെന്ന് ചോദിച്ച് പലരും കത്തെഴുതുന്നു. ഇതില്‍ എനിക്ക് ഉറച്ച വിശ്വാസം ഉണ്ടാകാന്‍ കാരണം എന്റെ രാജ്യത്തിലെ ആളുകളുടെ കഴിവുകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം എന്നതാണ്. എനിക്കറിയാമായിരുന്നു നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമത്തിലൂടെയും നിശ്ചയ ദാര്‍ഢ്യത്തിലൂടെയും ഒരു പുതിയ മാതൃക മുന്നില്‍ വെച്ചു. അവര്‍ നവീകരണത്തിലൂടെ ദൃഢനിശ്ചയത്തിലൂടെ മാനവ രാശിയുടെ സേവനത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. ഇത് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്.അതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് അവര്‍ എങ്ങനെയാണ് കൂടുതല്‍ ആളുകള്‍ക്ക് സംരക്ഷണം നല്കി എന്നതാണ്. ഈ ജോലി ചെയ്യാന്‍ അവര്‍ എത്ര മാത്രം അദ്ധ്വാനിച്ചു എന്ന് നമ്മള് പത്രങ്ങളില്‍ പല തവണ വായിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ പറയുന്നതും കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നിനൊന്ന് മികച്ച പ്രചോദനം നല്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ നിന്നുള്ള പൂനം നൗട്ടിയാല്‍ എന്ന ആരോഗ്യ പ്രവര്‍ത്തകയെ മന് കി ബാത്ത് ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇവര്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ നിന്നുമാണ്. അവിടെയാണ് ആദ്യമായി 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കിയത്. ഈ പ്രവര്‍ത്തനത്തിന് അവിടത്തെ സര്‍ക്കാറും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇതൊരു ദുര്ഗമ പ്രദേശമാണ്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അതുപോലത്തെ പ്രദേശമായ ഹിമാചലും അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നുകൊണ്ട് തന്നെ 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കി. പൂനം തന്റെ പ്രദേശത്തെ ആളുകള്‍ക്ക് വാക്സിന് നല്‍കുന്നതിന് രാപകല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി .
പ്രധാനമന്ത്രി: നമസ്ക്കാരം പൂനം
പൂനം നൗട്ടിയാല്‍ : പ്രണാമം സര്
പ്രധാനമന്ത്രി : പൂനം ശ്രോതക്കള്‍ അറിയാനായി നിങ്ങള്‍ നിങ്ങളെക്കുറിച്ചൊന്നു പറയൂ.
പൂനം നൗട്ടിയാല്‍ : സര്, ഞാന്‍ പൂനം നൗട്ടിയാല്‍ . ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ ചാനി കോരാലി സെന്ററില്‍ ജോലി ചെയ്യുന്നു. ഞാന്‍ എ എന്‍ എം ആണ്.
പ്രധാനമന്ത്രി: പൂനം , എന്റെ ഭാഗ്യമാണ് എനിക്ക് ബാഗേശ്വറില്‍ വരാന്‍ സാധിച്ചത്. അതൊരു തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്. അവിടെ പഴയ ക്ഷേത്രങ്ങള്‍ ഉണ്ട്. അതെല്ലാം കണ്ട് ഞാന്‍ വളരെ പ്രചോദിതനായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആളുകള്‍ എങ്ങനെ അവിടെ ജോലി ചെയ്തു എന്ന് ഞാന്‍ ചിന്തിച്ചു.
പൂനം നൗട്ടിയാല്‍ : അതെ സര്
പ്രധാനമന്ത്രി : പൂനം, നിങ്ങളുടെ പ്രദേശത്തെ എല്ലാവര്ക്കും വാക്സിനേഷന് നല്‍കിയോ
പൂനം നൗട്ടിയാല്‍ : അതെ സര്, എല്ലാവരും എടുത്തു കഴിഞ്ഞു.
പ്രധാനമന്ത്രി : നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടോ?
പൂനം നൗട്ടിയാല്‍: അതെ സര്, മഴ പെയ്യുന്ന സമയത്ത് റോഡ് ബ്ലോക്കാകുമായിരുന്നു. നദി മുറിച്ചു കടന്നു പോകേണ്ടി വന്നിട്ടുണ്ട്. NHCVC യ്ക്കായി ഞങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി. ആര്‍ക്കാണോ സെന്ററില്‍ എത്താന്‍ സാധിക്കാത്തത് - വൃദ്ധര്‍, വികലാംഗര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ - ഇവര്‍ക്ക് വാക്സിന് നല്കാന് സര്.
പ്രധാനമന്ത്രി: എന്നാല്‍ അവിടെ മലനിരകളില്‍ പോലും വീടുകള്‍ വളരെ അകലങ്ങളിലല്ലേ
പൂനം നൗട്ടിയാല്‍ : അതെ
പ്രധാനമന്ത്രി: അങ്ങനെയെങ്കില്‍ ഒരു ദിവസം എത്ര വീട്ടില്‍ പോകാന്‍ സാധിക്കും.
പൂനം നൗട്ടിയാല്‍: സര്, കിലോമീറ്റര്‍ കണക്കാണ് - ചിലപ്പോള്‍ 10 കിലോമീറ്റര്‍, ചിലപ്പോള്‍ എട്ട് കിലോമീറ്റര്‍
പ്രധാനമന്ത്രി: ശരി, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് 8-10 കിലോമീറ്റര്‍ എന്താണെന്ന് മനസ്സിലാവില്ല. എനിക്കറിയാം പര്‍വ്വതത്തിന്റെ 8-10 കിലോമീറ്റര്‍ എന്നത് ദിവസം മുഴുവന്‍ നടക്കേണ്ടി വരും എന്ന്.
പൂനം നൗട്ടിയാല്‍ : അതെ സര്
പ്രധാനമന്ത്രി : എന്നാല്‍ ഒറ്റ ദിവസം ഇത്രയും കഠിനാധ്വാനവും കൂട്ടത്തില്‍ വാക്സിനേഷന്റെ സാധനങ്ങളും ചുമന്നുള്ള യാത്ര. നിങ്ങളുടെ കൂടെ സഹായികള്‍ ഉണ്ടായിരുന്നോ?
പൂനം നൗട്ടിയാല്‍: ഉണ്ടായിരുന്നു സര്, ഞങ്ങളുടെ ഗ്രൂപ്പില്‍ അഞ്ച് പേര് ഉണ്ട് സര്.
പ്രധാനമന്ത്രി: അതു ശരി
പൂനം നൗട്ടിയാല്‍ : ഗ്രൂപ്പില്‍ ഡോക്ടര്‍ ഉണ്ട്, പിന്നെ ഒരു എ എന്‍ എം, ഒരു ഫാര്‍മസിസ്റ്റ്, ആശ വര്‍ക്കറും പിന്നെ ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററും ഉണ്ട്.
പ്രധാനമന്ത്രി: ഡാറ്റ എന്‍ട്രി ചെയ്യാന്‍ അവിടെ കണക്ടിവിറ്റി കിട്ടുമോ? അതോ ബാഗേശ്വര്‍ വന്നതിനു ശേഷം ചെയ്യുമോ?
പൂനം നൗട്ടിയാല്‍ : ചിലപ്പോഴൊക്കെ കിട്ടും സര്, ചിലപ്പോള്‍ ബാഗേശ്വര്‍ എത്തിയതിനു ശേഷം ചെയ്യും.
പ്രധാനമന്ത്രി : നല്ലത് തന്നെ, ഞാനറിഞ്ഞത് നിങ്ങള്‍ പലയിടത്തും പോയി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നാണല്ലോ? ഇത് ചെയ്യാനുള്ള തോന്നല്‍ എങ്ങനെയുണ്ടായി? അതെങ്ങനെ പ്രാവര്‍ത്തികമാക്കി?
പൂനം നൗട്ടിയാല്‍ : ഒരൊറ്റ വ്യക്തിയെപ്പോലും ഉപേക്ഷിക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ മുഴുവന്‍ ടീമംഗങ്ങളും പ്രതിജ്ഞയെടുത്തു. നമ്മുടെ രാജ്യത്തു നിന്നും കൊറോണയെ തുടച്ചു മാറ്റണം. ഞാനും ആശയും ചേര്‍ന്ന് ഓരോ വ്യക്തിയുടേയും വില്ലേജ് തിരിച്ചുള്ള ഡ്യൂ ലിസ്റ്റ് ഉണ്ടാക്കി. അതനുസരിച്ച് സെന്ററില്‍ വന്നവര്‍ക്ക് വാക്സിന് നല്കി. പിന്നെ വീടു വീടാന്തരം കയറി ഇറങ്ങി. അതിനുശേഷം സെന്ററില്‍ എത്താന്‍ കഴിയാത്തവര്‍ മാത്രം ഒഴിവാക്കപ്പെട്ടു.
പ്രധാനമന്ത്രി: അതേയോ, ആളുകളോട് വിശദീകരിക്കേണ്ടി വന്നോ?
പൂനം നൗട്ടിയാല്‍: അതേ, വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.
പ്രധാനമന്ത്രി: വാക്സിന് എടുക്കാന്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഉത്സാഹമാണോ?
പൂനം നൗട്ടിയാല്‍: അതെ സര് അതെ, ഇപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, ആദ്യമൊക്കെ ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. ഈ വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആളുകളോട് വിശദീകരിക്കേണ്ടി വന്നു. ഞങ്ങളും വാക്സിന് എടുത്തു, ഒരു കുഴപ്പവുമില്ല, നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന എല്ലാ സ്റ്റാഫും വാക്സിന് എടുത്തവരാണ്. ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന് വിശദമാക്കി.
പ്രധാനമന്ത്രി: വാക്സിന് എടുത്തശേഷം എന്തെങ്കിലും തരത്തിലുള്ള പരാതി ഉയര്‍ന്നുവന്നോ?
പൂനം നൗട്ടിയാല്‍ : ഇല്ല ഇല്ല സര്, അങ്ങനെയൊന്നും ഉണ്ടായില്ല.
പ്രധാനമന്ത്രി: ഒന്നും ഉണ്ടായില്ല.
പൂനം നൗട്ടിയാല്‍ : ഇല്ല സര്
പ്രധാനമന്ത്രി: എല്ലാവര്ക്കും സന്തോഷമായിരുന്നോ?
പൂനം നൗട്ടിയാല്‍: അതെ സര്
പ്രധാനമന്ത്രി: ഒരു പ്രശ്നവും ഉണ്ടാവാത്തതില്‍
പൂനം നൗട്ടിയാല്‍: അതെ
പ്രധാനമന്ത്രി : അതെല്ലാം പോട്ടേ, നിങ്ങള്‍ ഒരു മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത് എന്നെനിക്കറിയാം. ആ പ്രദേശത്ത് മുഴുവനും മലനിരകളിലും നടക്കാന്‍ എന്തു ബുദ്ധിമുട്ടാണ്. ഒരു പര്‍വ്വതത്തിലേക്ക് പോവുക പിന്നെ അവിടെ നിന്നുമിറങ്ങുക . എന്നിട്ട് മറ്റൊരു മലയിലേക്ക് പോവുക. വീടുകളും വളരെ ദൂരത്തിലാണ്. എന്നിട്ടും നിങ്ങള്‍ വളരെ അത്ഭുതകരമായി ജോലി ചെയ്തു.
പൂനം നൗട്ടിയാല്‍ : താങ്കളോടു സംസാരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
നിങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ കഠിനാധ്വാനം കാരണം നൂറു കോടി വാക്സിന് ഡോസ് എന്ന നാഴികക്കല്ല് മറികടക്കാന്‍കഴിഞ്ഞു. ഇന്ന് ഞാന്‍ നിങ്ങളോടു മാത്രമല്ല, ഫ്രീ വാക്സിന്- എല്ലാവര്ക്കും വാക്സിന് കാമ്പയിന് ഇത്രയും മികച്ച രീതിയില്‍ വിജയിപ്പിക്കാന്‍ സഹകരിച്ച ഓരോ ഇന്ത്യക്കാരനോടുമുള്ള എന്റെ നന്ദി അറിയിക്കുന്നു. നിങ്ങള്‍ക്കും കുടുബത്തിനും എന്റെ ആശംസകള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കറിയാമായിരിക്കും അടുത്ത ഞായറാഴ്ച ഒക്ടോബറിന് 31 ന് സര്‍ദാര്‍ പട്ടേലിന്റെ ജയന്തിയാണ്. മന് കി ബാത്തിന്റെ എല്ലാ ശ്രോതക്കളുടെ പേരിലും എന്റെ പേരിലും ഞാന്‍ ആ ഉരുക്കുമനുഷ്യനെ നമിക്കുന്നു. സുഹൃത്തുക്കളേ, ഒക്ടോബറിന് 31 ന് നമ്മള് രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നു. ഏകതയുടെ സന്ദേശം നല്കുന്ന എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ഈയടുത്ത് ഗുജറാത്തിലെ പോലീസ്, കച്ചിലെ ലഖ്പത്ത് സ്തൂപത്തിനടുത്തുനിന്നു തുടങ്ങി statue of unity വരെ ബൈക്ക് റാലി നടത്തി. ത്രിപുര പോലീസിലെ യുവാക്കള്‍ ഏകതാ ദിവസം ആചരിക്കാന്‍ ത്രിപുരയില്‍ നിന്നും Statue of unity വരെ ബൈക്ക് റാലി നടത്തി. അതായത് കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ള സംസ്ഥാനങ്ങള്‍ അതില്‍ പങ്കാളികളായി. ജമ്മുകശ്മീര്‍ പോലീസിലെ യുവാക്കളും ഉറിയില്‍ നിന്നും പഠാന്‍കോട്ട് വരെ ഇത്തരത്തിലുള്ള ബൈക്ക് റാലി നടത്തി ഏകതാ സന്ദേശം പ്രചരിപ്പിച്ചു. ഞാനീ യുവാക്കളെ സല്യൂട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിലെ കുപവാടാ ജില്ലയിലെ സഹോദരിമാരെക്കുറിച്ചും ഞാനറിഞ്ഞു. ഈ സഹോദരിമാര്‍ കാശ്മീരില്‍ സൈന്യത്തിനും സര്‍ക്കാര്‍ ഓഫീസിനും വേണ്ടി ത്രിവര്‍ണ്ണ പതാക തുന്നുന്ന ജോലിയാണ് ചെയ്യുന്നത്. ഈ ജോലി ദേശസ്നേഹം ഉളവാക്കുന്ന ഒന്നാണ്. ഞാനീ സഹോദരിമാരുടെ ആത്മവിശ്വാസത്തെ പ്രണമിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും മഹത്വത്തിനും വേണ്ടി നിങ്ങള്‍ ഒരോരുത്തരും എന്തെങ്കിലും ചെയ്യണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്ര മാത്രം സംതൃപ്തി ലഭിക്കുമെന്ന് മനസ്സിലാക്കാം.
സുഹൃത്തുക്കളേ, സര്‍ദാര്‍ സാഹിബ് പറയാറുണ്ടായിരുന്നു: നമ്മുടെ ഏകീകൃത സംരഭത്തിലൂടെയേ നമുക്ക് രാജ്യത്തെ ഉയരങ്ങളിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ. നമുക്ക് ഐക്യമില്ലെങ്കില്‍ പുതിയ ദുരന്തങ്ങളില്‍ അകപ്പെടും. അതായത് ദേശീയ ഐക്യം ഉണ്ടെങ്കില്‍ ഉയര്‍ച്ചയുണ്ട്. വികസനമുണ്ട്. സര്‍ദാര്‍ പട്ടേലിന്റെ ജീവിതത്തില്‍ നിന്നും ചിന്തകളില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനാകും. രാജ്യത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അടുത്തിടെ സര്‍ദാര്‍ സാഹിബിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. എല്ലാ യുവസുഹൃത്തുക്കളും ഇത് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ദാര്‍ സാഹബിനെക്കുറിച്ച് രസകരമായ രീതിയില്‍ അറിയാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
പ്രിയപ്പെട്ട ദേശവാസികളേ, ജീവിതത്തില്‍ തുടര്‍ച്ചയായ പുരോഗതിയാണ് നാം ആഗ്രഹിക്കുന്നത്. വികസനം ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ താണ്ടാന്‍ ആഗ്രഹിക്കുന്നു. ശാസ്ത്രം പുരോഗമിച്ചേക്കാം, പുരോഗതിയുടെ വേഗത എത്ര വേണമെങ്കിലും ആകാം. കെട്ടിടം എത്ര വലുതാണെങ്കിലും ജീവിതം അപ്പോഴും അപൂര്‍ണ്ണമാണെന്ന് തോന്നും. പക്ഷേ പാട്ട്, സംഗീതം, കല, നാടകം നൃത്തം,സാഹിത്യം ഇവ അതിനോടൊപ്പം ചേരുമ്പോള്‍ അതിന്റെ പ്രഭാവലയം, ചൈതന്യം വീണ്ടും വര്‍ദ്ധിക്കും. ഏതെങ്കിലും തരത്തില്‍ ജീവിതം അര്‍ത്ഥവത്താകണമെങ്കില്‍ ഇതെല്ലാം ഉണ്ടാകണം. അത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം നമ്മുടെ ജീവിതത്തില്‍ ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതുമാണ്. മനുഷ്യ മനസ്സിന്റെ ആന്തരിക ആത്മാവിനെ വികസിപ്പിക്കുന്നതിനും അന്തര്‍യാമിയാകാനും പാട്ടും സംഗീതവും പോലെയുള്ള കലകള്‍ വലിയ പങ്കുവഹിക്കുന്നു. കാലത്തിനോ സമയത്തിനോ അതിനെ ബന്ധിക്കാന്‍ കഴിയില്ല. അതുതന്നെയാണ് അതിന്റെ ശക്തി. അതിന്റെ ഒഴുക്കിനെ തടയാന്‍ അതിര് വരമ്പുകള്‍ക്കോ വാദപ്രതിവാദങ്ങള്‍ക്കോ കഴിയില്ല. അമൃത മഹോത്സവത്തിലും നമ്മള് നമ്മുടെ കലകള്‍ സംസ്ക്കാരം ഗാനങ്ങള്‍ സംഗീതം എന്നിവയുടെ നിറങ്ങള്‍ നിറയ്ക്കണം. എനിക്കും നിങ്ങളുടെ പക്കല്‍ നിന്നും അമൃത മഹോത്സവത്തെക്കുറിച്ചും പാട്ട്, സംഗീതം, കല ഇവയുടെ ശക്തിയെക്കുറിച്ചും പ്രദിപാദിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊക്കെയും വളരെ വിലപ്പെട്ടതാണ്. പഠനത്തിനായി ഞാന്‍ ഇവ സാംസ്ക്കാരിക മന്ത്രാലയത്തിന് അയച്ചുകൊടുത്തു. കുറഞ്ഞ സമയത്തിനുള്ളില്‍ മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി എടുക്കുകയും അവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ദേശഭക്തി ഗാനങ്ങളുമായി ബന്ധപ്പെട്ട ഒരു മത്സരമാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, വിവിധ ഭാഷകളിലെ ദേശഭക്തി ഗാനങ്ങളും സതുതി ഗീതങ്ങളും രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചു.ഇപ്പോള്‍ അമൃതമഹോത്സവ കാലത്ത് നമ്മുടെ യുവാക്കള്‍ക്ക് ദേശഭക്തിയുടെ ഇത്തരം ഗാനങ്ങള്‍ എഴുതുന്നതിലൂടെ ഈ പരിപാടിയില്‍ കൂടുതല്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ സാധിക്കും. ഈ ദേശ ഭക്തിഗാനങ്ങള്‍ മാതൃഭാഷയിലാകാം, ദേശീയ ഭാഷയിലാകാം, ഇംഗ്ലീഷിലും എഴുതാം. പക്ഷേ ഈ സൃഷ്ടികള്‍ പുതിയ ഇന്ത്യയുടെ പുതിയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാകണം. രാജ്യത്തിന്റെ ഇപ്പോഴത്തെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ഭാവിയെ മുന്നില്‍ കണ്ടു കൊണ്ടുമുള്ളതാകണം സാംസ്ക്കാരിക മന്ത്രാലയം രാഷ്ട്രീയതലത്തില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, മന്‍കീ ബാത്തിന്റെ ഒരു ശ്രോതാവ് ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്തെന്നാല്‍ അമൃത മഹോത്സവത്തെ നിറങ്ങളുടെ മഹോത്സവമാക്കിത്തീര്‍ക്കണം എന്ന്. നമ്മുടെ നാട്ടില്‍ രംഗോലിയിലൂടെ ഉത്സവങ്ങളില്‍ പരസ്പരം നിറം വാരിത്തേക്കുക എന്നത് ഒരു രീതിയാണ്. രംഗോലിയിലൂടെ ദേശത്തിന്റെ വൈവിധ്യം കാണുവാന്‍ സാധിക്കും. പല സ്ഥലങ്ങളിലും പല പല പേരുകളില്‍ പല പല ആശയങ്ങളില്‍ രംഗോലി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സംസ്ക്കാരിക മന്ത്രാലയം അതുമായി ബന്ധപ്പെട്ട ഒരു ദേശീയതല മത്സരം നടത്താന്‍ പോവുകയാണ്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രംഗാലി തയ്യാറാകുമ്പോള്‍ ആളുകള്‍ തങ്ങളുടെ കവാടത്തിലും ചുമരിലും മറ്റും സ്വാതന്ത്ര്യത്തിന്റെ സന്തോഷം ഉളവാക്കുന്ന ചിത്രം വരയ്ക്കും. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തെ നിറങ്ങളിലൂടെ വരച്ചു കാണിക്കും. അതിലൂടെ അമൃത മഹോത്സവത്തിന്റെ നിറം ഒന്നു കൂടി വര്‍ദ്ധിക്കും.
സുഹൃത്തുക്കളേ, നമുക്കിവിടെ താരാട്ടുപാട്ടിന്റെ ചരിത്രം തന്നെ ഉണ്ട്. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് താരാട്ടു പാടിക്കൊടുക്കുന്നതിലൂടെ സംസ്ക്കാരവും പകര്‍ന്നു നല്കുന്നു. നമ്മുടെ സംസ്ക്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. താരാട്ടുപാട്ടിനും വൈവിധ്യമുണ്ട്. അതുകൊണ്ട് തന്നെ അമൃതമഹോത്സവ കാലത്തില്‍ ഈ ശാഖയെ നമുക്ക് പുനര്‍ജീവിപ്പിച്ചെടുക്കാം. ദേശഭക്തിയുമായി ബന്ധപ്പെട്ട താരാട്ടുപാട്ടുകള്‍ എഴുതൂ. കവിതകള്‍, ഗാനങ്ങള്‍, അങ്ങനെ എന്തെങ്കിലും തീര്‍ച്ചയായും എഴുതൂ. അതിലൂടെ എല്ലാ വീട്ടിലേയും അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് താരാട്ടുപാട്ട് പാടി കേള്‍പ്പിക്കട്ടേ. ഇത്തരം താരാട്ടുപാട്ടില്‍ ആധുനിക ഇന്ത്യയുടെ സ്പന്ദനം ഉണ്ടാകണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങള്‍ ഉണ്ടാകണം. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് മന്ത്രാലയം ഇതിന്റെ മത്സരവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളെ, ഈ മൂന്നു മത്സരവും ഒക്ടോബറിന് 31 ന്, സര്‍ദാര്‍ സാഹബിന്റെ ജയന്തിയോടു കൂടി തുടക്കം കുറിക്കും. ഉടന്‍ തന്നെ സാംസ്ക്കാരിക മന്ത്രാലയം ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഈ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലും നല്‍കും. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ യുവ സഹയാത്രികര്‍ അവരുടെ കലയും കഴിവുകളും ഇതില്‍ പ്രദര്‍ശിപ്പിക്കണം. ഇതിലൂടെ നിങ്ങളുടെ പ്രദേശത്തെ കലയും സംസ്കാരവും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തും. നിങ്ങളുടെ കഥകള്‍ രാജ്യം മുഴുവന്‍ കേള്‍ക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, അമൃത് മഹോത്സവത്തിന്റെ ഈ സമയത്ത് നാം രാജ്യത്തെ ധീരരായ പുത്രന്മാരേയും പുത്രിമാരേയും മഹത്തായ ആത്മാക്കളെയും സ്മരിക്കുന്നു. അടുത്ത മാസം, നവംബര്‍ 15 ന്, അത്തരമൊരു മഹത്വ്യക്തി, ധീര യോദ്ധാവ്, ആദരണീയ ബിര്‍സ മുണ്ടയുടെ ജന്മദിനം വരാന്‍ പോകുന്നു. ബിര്‍സ മുണ്ടയുടെ 'ധര്‍ത്തി ആബ' എന്ന പേരിലും അറിയപ്പെടുന്നു. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അറിയാമോ? ഭൂമിയുടെ പിതാവ് എന്നാണ് അതിന്റെ അര്‍ത്ഥം. തന്റെ സംസ്കാരവും കാടും ഭൂമിയും സംരക്ഷിക്കാന്‍ അദ്ദേഹം പോരാടിയ രീതി- ഭൂമിയുടെ പിതാവിന് മാത്രമേ അങ്ങനെ പോരാടാന്‍ കഴിയുകയുള്ളൂ. നമ്മുടെ സംസ്കാരത്തിലും വേരുകളിലും അഭിമാനിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. വിദേശ സര്‍ക്കാര്‍ അദ്ദേഹത്തെ എന്ത് മാത്രം ഭീഷണിപ്പെടുത്തി, എത്രമാത്രം സമ്മര്‍ദ്ദം ചെലുത്തി, പക്ഷേ അദ്ദേഹം ഗോത്ര സംസ്കാരം ഉപേക്ഷിച്ചില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കാന്‍ പഠിക്കണമെങ്കില്‍, അതിന് ബിര്‍സ മുണ്ട എന്നും നമുക്ക് ഒരു വലിയ പ്രചോദനമാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ വിദേശ ഭരണ നയങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. പാവപ്പെട്ടവരെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കുന്നതില്‍ ബിര്‍സ മുണ്ട എപ്പോഴും മുന്നിലായിരുന്നു. സാമൂഹിക തിന്മകള് ഇല്ലാതാക്കാന്‍ അദ്ദേഹം സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു. 'ഉള്‍ഗുലാന്‍' പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ നേതൃത്വം ആര്‍ക്കാണ് മറക്കാന്‍ കഴിയുക! ഈ പ്രസ്ഥാനം ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് ഒരു വലിയ പ്രതിഫലം നല്കി. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. ജയിലില്‍ നടന്ന കഠിനമായ പീഡനം കാരണം 25 വയസ്സ് പോലും തികയും മുന്‍പേ അദ്ദേഹം നമ്മളെ വിട്ടുപോയി. പക്ഷേ, ശരീരം കൊണ്ട് മാത്രം. ജനമനസ്സില്‍ ബിര്‍സ മുണ്ട ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ ജീവിതം ഇന്നും ജനങ്ങള്‍ക്ക് ഒരു ചാലകശക്തിയായി തുടരുന്നു. ഇന്നും അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളും, ധൈര്യവും വീര്യവും നിറഞ്ഞ കഥകളും ഇന്ത്യയുടെ മധ്യമേഖലയില്‍ വളരെ പ്രചാരത്തിലുണ്ട്. ഞാന്‍ 'ധര്‍ത്തി ആബ' ബിര്‍സ മുണ്ടയെ വണങ്ങുന്നു, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വായിച്ചറിയാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ ഗോത്രസമൂഹത്തിന്റെ അതുല്യമായ സംഭാവനകളെക്കുറിച്ച് കൂടുതല്‍ അറിയുന്തോറും നിങ്ങള്‍ക്ക് അവരെ കുറിച്ച് അഭിമാനം തോന്നും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഒക്ടോബര്‍ 24, യുഎന്‍ ദിനം. അതായത് 'ഐക്യരാഷ്ട്ര ദിനം'. ഐക്യരാഷ്ട്രസഭ രൂപീകൃതമായ ദിവസം. ഐക്യരാഷ്ട്രസഭ സ്ഥാപിതമായ കാലം മുതല്‍ ഇന്ത്യ അതിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലേ. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു കാര്യമെന്താണെന്നാല്‍, ഐക്യരാഷ്ട്രസഭയുടെ സ്വാധീനവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സ്ത്രീശക്തി വലിയ പങ്കുവഹിച്ചു എന്നതാണ്. 1947-48-ല്‍, യുഎന്‍ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍, 'All Men are Created Equal' എന്ന് പ്രഖ്യാപനത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രതിനിധി ഇതിനെ എതിര്‍ക്കുകയും പിന്നീട് യൂണിവേഴ്സല്‍ ഡിക്ലറേഷനില്‍ എഴുതുകയും ചെയ്തു - 'All Human Beings are Created Equal'. ലിംഗസമത്വം ഇന്ത്യയുടെ പുരാതന പാരമ്പര്യത്തിന് അനുസൃതമായിരുന്നു. നിങ്ങള്‍ക്കറിയാമോ, ശ്രീമതി ഹന്‍സ മേത്ത എന്ന പ്രതിനിധിയായിരുന്നു ഇത് സാധ്യമാക്കിയത്. അതേസമയം തന്നെ മറ്റൊരു പ്രതിനിധി ശ്രീമതി ലക്ഷ്മി എന്‍ മേനോന് ലിംഗസമത്വത്തെ കുറിച്ച് ശക്തമായി സംസാരിച്ചു. ഇത് മാത്രമല്ല, 1953 -ല്‍ ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ് യു എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റുമായി.
സുഹൃത്തുക്കളേ, നമ്മള് നാട്ടുകാര്‍ വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്:
'ഓം ദ്യൌ: ശാന്തിരന്തരീക്ഷം ശാന്തി:
പ്രിഥ്വീ ശാന്തിരാപ: ശാന്തിരോഷധ്യയ: ശാന്തി:
വനസ്പതയ: ശാന്തിവിശ്വേ ദേവാ: ശാന്തിര് ബ്രഹ്മ ശാന്തി:
സര്‍വ്വശാന്തി: ശാന്തിരെവ് ശാന്തി: സാ മാ ശാന്തിരേധി
ഓം ശാന്തി ശാന്തി ശാന്തി'
ലോകസമാധാനത്തിനായി ഇന്ത്യ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യത്തിന്റെ ഭാഗമാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. ഇതുകൂടാതെ, യോഗയും ആയുഷും ജനകീയമാക്കുന്നതിന് ഇന്ത്യ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന, ഒരു പരമ്പരാഗത ആഗോള വൈദ്യശാസ്ത്ര കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
സുഹൃത്തുക്കളേ, ഐക്യരാഷ്ട്രസഭയെ കുറിച്ച് പറയുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയ്ജിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. 1977 ല്‍ ഐക്യരാഷ്ട്രസഭയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. മന് കി ബാത്ത് ശ്രോതാക്കള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ അഭിസംബോധനയുടെ ഒരു ഭാഗം കേള്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ;
'ഇവിടെ ഞാന്‍ രാഷ്ട്രങ്ങളുടെ ശക്തിയെയും മഹിമയെയും കുറിച്ച് ചിന്തിക്കുന്നില്ല. സാധാരണക്കാരന്റെ അന്തസ്സും പുരോഗതിയുമാണ് എനിക്ക് കൂടുതല്‍ പ്രധാനം. ആത്യന്തികമായി, നമ്മുടെ ജയപരാജയങ്ങള്‍ അളക്കാനുള്ള ഏക മാനദണ്ഡം മനുഷ്യ സമൂഹത്തിന് മുഴുവനായി , അതായത് എല്ലാ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, നീതിയും അന്തസ്സും ഉറപ്പാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്നതാണ്.''
സുഹൃത്തുക്കളേ, അടല്‍ജിയുടെ ഈ വാക്കുകള്‍ ഇന്നും നമുക്ക് വഴി കാട്ടുന്നു. ഈ ഭൂമിയെ മികച്ചതും സുരക്ഷിതവുമായ ഗ്രഹമാക്കി മാറ്റുന്നതില്‍ ഇന്ത്യയുടെ സംഭാവന ലോകത്തിനാകെ വലിയ പ്രചോദനമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒക്ടോബര്‍ 21 -ാം തിയതി നാം പോലീസ് സ്മൃതിദിനം ആഘോഷിച്ചു. ഈ ദിവസം രാജ്യത്തിന്റെ സേവനത്തിനായി ജീവന് വെടിഞ്ഞ പോലീസ് സുഹൃത്തുക്കളെ നാം പ്രത്യേകം ഓര്‍ക്കുന്നു. ഇന്ന് ഞാന്‍ ഈ പോലീസുകാരെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കുന്നു. കുടുംബത്തിന്റെ പിന്തുണയും ത്യാഗവുമില്ലാതെ പോലീസ് പോലുള്ള കഠിനമായ ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. പോലീസ് സേവനവുമായി ബന്ധപ്പെട്ട ഒരുകാര്യം കൂടി മന് കി ബാത്ത് ശ്രോതാക്കളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൈന്യവും പോലീസും പോലുള്ള സേവനങ്ങള്‍ പുരുഷന്മാര്ക്ക് മാത്രമുള്ളതാണെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നത് അങ്ങനെയല്ല. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വനിതാ പോലീസുകാരുടെ എണ്ണം ഇരട്ടിയായി. 2014-ല്‍ അവരുടെ എണ്ണം ഒരുലക്ഷത്തി അയ്യായിരത്തിനടുത്തായിരുന്നു. 2020-ഓടെ ഇത് ഇരട്ടിയിലധികം വര്‍ധിച്ചു. ഈ എണ്ണം ഇപ്പോള്‍ രണ്ടുലക്ഷത്തി പതിനയ്യായിരമായി. കേന്ദ്ര സായുധ പോലീസ് സേനകളില്‍ പോലും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്ത്രീകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഞാന്‍ സംഖ്യകളെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. ഇന്ന് രാജ്യത്തെ പെണ്‍കുട്ടികള്‍ ഏറ്റവും കഠിനമായ ജോലികള്‍ പോലും പൂര്‍ണ്ണ ശക്തിയോടെയും ഉത്സാഹത്തോടെയും ചെയ്യുന്നു. ഉദാഹരണത്തിന്, പലരും നിലവില്‍ ഏറ്റവും കഠിനമായ പരിശീലനങ്ങളില്‍ ഒന്നായ Specialized Jungle Warfare Commandos ല്‍ പരിശീലനം നേടുന്നുണ്ട്. അവര്‍ നമ്മുടെ കോബ്ര ബറ്റാലിയന്റെ ഭാഗമാകും.
സുഹൃത്തുക്കളേ, ഇന്ന് നമ്മള് വിമാനത്താവളങ്ങളില്‍ പോകുന്നു, മെട്രോ സ്റ്റേഷനുകളില്‍ പോകുന്നു, അല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കാണുന്നു. ഇത്തരം എല്ലാ സ്ഥലങ്ങളിലും CISFലെ ധീര വനിതകള്‍ കാവല്‍ നില്ക്കുന്നതായി കാണാം. അതിന്റെ ഏറ്റവും നല്ല ഫലം എന്തെന്നാല്‍ നമ്മുടെ പോലീസ് സേനയെയും സമൂഹത്തെയും ഇത് സ്വാധീനിക്കുന്നു എന്നതാണ്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സ്വാഭാവികമായും ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നു. സ്വാഭാവികമായും അവര്‍ തങ്ങളുടെ കൂടെയുള്ളവര്‍ ആണെന്ന തോന്നലുണ്ടാകുന്നു. സ്ത്രീകളുടെ സംവേദനക്ഷമത കാരണം ആളുകള്‍ അവരെ കൂടുതല്‍ വിശ്വസിക്കുന്നു. നമ്മുടെ ഈ വനിതാ പോലീസുകാര്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് മാതൃകയാവുകയാണ്. സ്കൂളുകള്‍ തുറന്നതിനു ശേഷം, അവരുടെ പ്രദേശത്തെ സ്കൂളുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ള പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വനിതാ പോലീസുകാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയുള്ള ആശയ വിനിമയം നമ്മുടെ പുതിയ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രവുമല്ല പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിക്കുകയും ചെയ്യും. ഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ പോലീസ് സേവനത്തില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് നമ്മുടെ രാജ്യത്തെ new age policing നെ നയിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ രാജ്യത്ത് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പലപ്പോഴും മന് കി ബാത്ത് ശ്രോതാക്കള്‍ അവരുടെ കാര്യങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും കൊച്ചുകുട്ടികളുടെയും സങ്കല്പ്പങ്ങളിലുള്ള അത്തരമൊരു വിഷയം ഞാന്‍ ഇന്ന് നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയം ഡ്രോണ്‍ ടെക്നോളജിയെ കുറിച്ചാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രോണിന്റെ പേര് വരുമ്പോള്‍, ആളുകളുടെ മനസ്സില്‍ ആദ്യം തോന്നിയത് എന്തായിരുന്നു? സൈന്യത്തിന്റെ, ആയുധങ്ങളുടെ, യുദ്ധത്തിന്റെ ചിത്രങ്ങള്‍. എന്നാല്‍ ഇന്ന് നമുക്ക് വിവാഹ ഘോഷയാത്രയോ മറ്റു ചടങ്ങുകളോ ഉണ്ടെങ്കില്‍, ഡ്രോണ്‍ ഫോട്ടോകളും വീഡിയോകളും നിര്‍മ്മിക്കുന്നത് കാണാം. എന്നാല്‍ ഡ്രോണിന്റെ ഏരിയ, അതിന്റെ ശക്തി, അത് മാത്രമല്ല. ഡ്രോണുകളുടെ സഹായത്തോടെ ഗ്രാമങ്ങളിലെ ഭൂമിയുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗതാഗതത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നു. അത് ഗ്രാമത്തിലെ കൃഷിയായാലും സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്കുന്നതിനായാലും. അടിയന്തരഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിന് അല്ലെങ്കില്‍ ക്രമസമാധാനം നിരീക്ഷിക്കുന്നതിന്, നമ്മുടെ ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം ഡ്രോണുകള്‍ വിന്യസിക്കുന്നത് അധികം താമസിയാതെ തന്നെ നമുക്ക് കാണാന്‍ കഴിയും. ഇതില്‍ ഭൂരിഭാഗവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്നഗറില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഡ്രോണുകള്‍ വഴി വയലുകളില്‍ നാനോ-യൂറിയ തളിച്ചു. കോവിഡ് വാക്സിന് കാമ്പെയ്നിലും ഡ്രോണുകള്‍ തങ്ങളുടെ പങ്ക് വഹിക്കുന്നുണ്ട്. മണിപ്പൂരില്‍ ഇതിന്റെ ഒരു ചിത്രം കാണാന്‍ കഴിഞ്ഞു. ഡ്രോണ്‍ വഴി ഒരു ദ്വീപിലേക്ക് വാക്സിനുകള്‍ എത്തിക്കുന്ന സ്ഥലം. തെലങ്കാനയും ഡ്രോണ്‍ വഴി വാക്സിന് എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, നിരവധി വലിയ അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകള്‍ നിരീക്ഷിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഒരു ഡ്രോണിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷിച്ച ഒരു യുവ വിദ്യാര്‍ത്ഥിയെക്കുറിച്ചും ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടരേ, നേരത്തെ ഈ മേഖലയില്‍, ഡ്രോണിന്റെ യഥാര്‍ത്ഥശേഷി ഉപയോഗിക്കാന്‍ പോലും കഴിയാത്തത്ര നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവസരത്തിനനുസരിച്ചു ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ ഒരു പ്രതിസന്ധിയായി മാറി. ഏതെങ്കിലും ജോലിക്ക് നിങ്ങള്‍ ഒരു ഡ്രോണ്‍ പറത്തേണ്ടിവന്നാല്‍, ലൈസന്‍സിന്റെയും അനുമതിയുടേയും ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ആളുകള്‍ ഡ്രോണിന്റെ പേര് കേട്ടാല്‍ തന്നെ പരിഭ്രമിക്കാന്‍ തുടങ്ങി. ഈ ചിന്താഗതി മാറ്റി പുതിയ പ്രവണതകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ഈ വര്‍ഷം ഓഗസ്റ്റ് 25 ന് രാജ്യം ഒരു പുതിയ ഡ്രോണ്‍ നയം കൊണ്ടുവന്നത്. ഡ്രോണുമായി ബന്ധപ്പെട്ട ഇന്നത്തെയും ഭാവിയിലെയും സാധ്യതകള്‍ അനുസരിച്ചാണ് ഈ നയം തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങള്‍ ഇനി പല ഫോമുകളുടെ കെണിയില്‍ വീഴേണ്ടിവരില്ല. മുമ്പത്തെപ്പോലെ കൂടുതല്‍ ഫീസും നല്‍കേണ്ടതില്ല. പുതിയ ഡ്രോണ്‍ നയം നിലവില്‍ വന്നതിന് ശേഷം വിദേശ, ആഭ്യന്തര നിക്ഷേപകര്‍ നിരവധി ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പല കമ്പനികളും നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. കരസേനയും നാവികസേനയും വ്യോമസേനയും ഇന്ത്യന്‍ ഡ്രോണ്‍ കമ്പനികള്‍ക്ക് 500 കോടിയിലധികം രൂപയുടെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. നമ്മള് ഇവിടെ നിര്‍ത്തേണ്ടതില്ല. ഡ്രോണ്‍ ടെക്നോളജിയില്‍ നമ്മള് മുന്‍നിര രാജ്യമായി മാറണം. ഇതിനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഡ്രോണ്‍ നയത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും മുന്നോട്ടു വരണമെന്നും ഞാന്‍ രാജ്യത്തെ യുവാക്കളോട് പറയുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, യു.പിയിലെ മീററ്റില്‍ നിന്നുള്ള മന് കി ബാത്ത് ശ്രോതാവായ ശ്രീമതി പ്രഭ ശുക്ല ശുചിത്വവുമായി ബന്ധപ്പെട്ട ഒരു കത്ത് എനിക്ക് അയച്ചു. അവര്‍ എഴുതി - 'ഞങ്ങള്‍ എല്ലാവരും ഇന്ത്യയിലെ ഉത്സവവേളകളില്‍ ശുചിത്വം ആഘോഷിക്കുന്നു. അതുപോലെ, ശുചിത്വം ദൈനംദിന ശീലമാക്കിയാല്‍, രാജ്യം മുഴുവന്‍ ശുദ്ധമാകും.' ശ്രീമതി പ്രഭയുടെ ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും, ശുചിത്വമുള്ളിടത്ത് ആരോഗ്യമുണ്ട്, ആരോഗ്യമുള്ളിടത്ത് ശക്തിയുണ്ട്, ശക്തിയുള്ളിടത്ത് ഐശ്വര്യമുണ്ട്. അതുകൊണ്ടാണ് സ്വച്ഛ് ഭാരത് അഭിയാന് രാജ്യം ഇത്രയധികം ഊന്നല്‍ നല്‍കുന്നത്. റാഞ്ചിക്ക് സമീപമുള്ള 'സപാരോം നയാ സരായ്' എന്ന ഗ്രാമത്തെക്കുറിച്ചു കിട്ടിയ അറിവ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ ഗ്രാമത്തില്‍ ഒരു കുളം ഉണ്ടായിരുന്നു. എന്നാല്‍, ആളുകള്‍ ഈ കുളമുള്ള തുറസ്സായ പ്രദേശം മലമൂത്ര വിസര്‍ജ്ജനത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി. സ്വച്ഛ് ഭാരത് അഭിയാന് പ്രകാരം എല്ലാവരുടെയും വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ തങ്ങളുടെ ഗ്രാമത്തെ വൃത്തിയും ഭംഗിയുമുള്ളതാക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് കുളത്തിനോട് ചേര്‍ന്ന സ്ഥലത്ത് ഒരു പാര്‍ക്ക് ഉണ്ടാക്കി. ഇന്ന് ആ സ്ഥലം പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു പൊതു ഇടമായി മാറിയിരിക്കുന്നു. ഇത് മുഴുവന്‍ ഗ്രാമത്തിന്റെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. അതുപോലെ ഛത്തീസ്ഗഡിലെ 'ദേഉര്‍' (De ur) ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇവിടുത്തെ സ്ത്രീകള്‍ ഒരു സ്വയം സഹായ സംഘം നടത്തുകയും ഗ്രാമത്തിലെ കവലകളും റോഡുകളും ക്ഷേത്രങ്ങളും ശുചീകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, യു.പി. ഗാസിയാബാദിലെ രാംവീര് തന്‍വറിനെ ജനങ്ങള്‍ pond man എന്നാണ് വിളിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ശേഷം ജോലി ചെയ്യുകയായിരുന്നു രാംവീര്. പക്ഷേ, തന്റെ ജോലി ഉപേക്ഷിച്ച് കുളങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ മനസ്സില്‍ ശുചിത്വബോധം ഉയര്‍ന്നു. ശ്രീ രാംവീര് ഇതുവരെ നിരവധി കുളങ്ങള്‍ വൃത്തിയാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, ഓരോ പൗരനും ശുചിത്വത്തെ തന്റെ ഉത്തരവാദിത്തമായി മനസ്സിലാക്കുമ്പോഴാണ് ശുചിത്വ ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയിക്കുന്നത്. ഇപ്പോള്‍ ദീപാവലിവേളയില്‍, നാം എല്ലാവരും നമ്മുടെ വീട് വൃത്തിയാക്കുന്നതില്‍ ഏര്‍പ്പെടാന്‍ പോകുന്നു. എന്നാല്‍ ഈ സമയത്ത് നമ്മുടെ വീടിനൊപ്പം നമ്മുടെ അയല്പക്കവും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ വീട് വൃത്തിയാക്കുമ്പോള്‍ വീടിന്റെ അഴുക്ക് വീടിന് പുറത്തുള്ള തെരുവുകളില്‍ ഉപേക്ഷിക്കുന്ന രീതി പാടില്ല. വൃത്തിയെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൂടി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ദയവായി മറക്കരുത്. അതിനാല്‍ നമുക്ക് സ്വച്ഛ് ഭാരത് അഭിയാന്റെ ആവേശം കുറയാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം. നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യത്തെ പൂര്‍ണ്ണമായും വൃത്തിയുള്ളതായി സൂക്ഷിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒക്ടോബര്‍ മാസം മുഴുവനും ഉത്സവങ്ങളുടെ നിറങ്ങളാല്‍ ചായം പൂശിയിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദീപാവലി വരുന്നു. ദീപാവലി, ഗോവര്ദ്ധന് പൂജ, പിന്നെ ഭായ്-ദൂജ്, ഈ മൂന്ന് ഉത്സവങ്ങളും നടക്കും, ഈ സമയത്ത് ഛഠ് പൂജയും ഉണ്ടാകും. നവംബറില്‍ ഗുരുനാനാക്ക് ദേവ്ജിയുടെ ജന്മദിനം കൂടിയാണിത്. ഇത്രയധികം ആഘോഷങ്ങള്‍ ഒരുമിച്ച് നടക്കുന്നുണ്ടെങ്കില്‍ അവയുടെ ഒരുക്കങ്ങളും വളരെ മുമ്പേ തുടങ്ങും. നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ മുതല്‍ ഷോപ്പിംഗിനായി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകണം, എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍മ്മിക്കണം. ഷോപ്പിംഗ് എന്നാല്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നാണ്. നിങ്ങള്‍ പ്രാദേശിക സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍, നിങ്ങളുടെ ഉത്സവവും പ്രകാശിക്കും. ഒരു പാവപ്പെട്ട സഹോദരന്റെയോ സഹോദരിയുടെയോ, ഒരു കൈത്തൊഴിലാളിയുടെയോ, നെയ്ത്തുകാരന്റെയോ വീട്ടില്‍ വെളിച്ചം വരും. നാം എല്ലാവരും ഒരുമിച്ച് ആരംഭിച്ച ഈ പ്രചാരണം ഇത്തവണ ഉത്സവങ്ങളില്‍ ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഇവിടെ നിന്ന് വാങ്ങുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കിടുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടും പറയുക. അടുത്തമാസം നമുക്ക് വീണ്ടും കണ്ടുമുട്ടാം. ഇത് പോലുള്ള മറ്റ് നിരവധി വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.
എല്ലാവര്ക്കും വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഒരു സുപ്രധാന പരിപാടിക്ക് ഞാന്‍ അമേരിക്കയിലേക്ക് പോവുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അതിനാല്‍ അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് മന് കി ബാത്ത് ശബ്ദലേഖനം ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. സെപ്റ്റംബറിലെ മന് കി ബാത്ത് ദിവസം മറ്റൊരു സുപ്രധാന ദിവസം കൂടിയാണ്. സാധാരണയായി നമ്മള് നിരവധി ദിവസങ്ങള്‍ ഓര്‍ക്കുന്നു. നമ്മള് വ്യത്യസ്തതരം ദിനങ്ങള്‍ ആഘോഷിക്കുന്നു. നിങ്ങളുടെ വീട്ടില്‍ ചെറുപ്പക്കാര്‍ ഉണ്ടെങ്കില്‍ അവരോട് ചോദിച്ചാല്‍ വര്‍ഷത്തിലെ ഏത് ദിവസങ്ങള്‍ എപ്പോള്‍ വരുമെന്ന് അവര്‍ നിങ്ങള്‍ക്ക് പൂര്‍ണമായ വിവരം നല്‍കും. എന്നാല്‍ നമ്മള് എല്ലാവരും ഓര്‍ക്കേണ്ട ഒരുദിവസം കൂടിയുണ്ട്. ഈ ദിവസം ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി വളരെ ബന്ധപ്പെട്ടതാണ്. നൂറ്റാണ്ടുകളായി നമ്മള് കണ്ണി ചേര്‍ന്നിരിക്കുന്ന പാരമ്പര്യങ്ങളും ആയി ബന്ധിപ്പിക്കുന്നതാണ് ഇത്. അതാണ് വേള്‍ഡ് റിവര്‍ ഡേ അതായത് ലോക നദി ദിനം.
പിബന്തി നദ്യഃ സ്വയ-മേവ നാംഭഃ
അതായത് നദികള്‍ സ്വന്തം ജലം കുടിക്കുന്നില്ല. മറിച്ച് അത് ദാനധര്‍മ്മത്തിനായി നല്കുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം നദികള്‍ ഒരു ഭൗതിക വസ്തുവല്ല. നമുക്ക് നദി ഒരു ജീവനുള്ള വസ്തുവാണ്. അതുകൊണ്ടാണ് നദികളെ നാം അമ്മ എന്ന് വിളിക്കുന്നത്. നമ്മുടെ ഉത്സവങ്ങള്‍ ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്നിവയെല്ലാം നദീ മാതാക്കളുടെ മടിത്തട്ടിലാണ് നടന്നുപോരുന്നത്.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം മാഘമാസത്തില്‍ ധാരാളം ആളുകള്‍ ഒരു മാസം മുഴുവന്‍ ഗംഗയുടെ തീരത്തോ മറ്റേതെങ്കിലും നദിയുടെ തീരത്തോ ചെലവഴിക്കുന്നു. ഇപ്പോള്‍ ഈ രീതി ഇല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ നമ്മള് വീട്ടില്‍ കുളിക്കുകയാണെങ്കില്‍ പോലും നദികളെ ഓര്‍ക്കുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ന് അപ്രത്യക്ഷമാവുകയോ അല്ലെങ്കില്‍ വളരെ ചെറിയ അളവില്‍ നിലനില്‍ക്കുകയോ ചെയ്യുന്ന ഒരു പാരമ്പര്യമായി അത് മാറിക്കഴിഞ്ഞു. എന്നാല്‍ അതിരാവിലെ തന്നെ കുളിക്കുമ്പോള്‍ വിശാലമായ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഒരു പ്രതീതി ഉണ്ടായിരുന്നു. മാനസിക യാത്ര! രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ബന്ധപ്പെടാനുള്ള പ്രചോദനമായി അത് മാറിയിരുന്നു. അത് എന്തായിരുന്നു? കുളിക്കുമ്പോള്‍ ഒരു ചൊല്ലുന്നത് നമ്മുടെ രീതിയാണ്
ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി ജലേ അസ്മിന് സന്നിധിം കുരു
മുന്‍പ് നമ്മുടെ വീടുകളില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായി ഈ വാക്യങ്ങള്‍ ചൊല്ലി കൊടുത്തിരുന്നു. ഇത് നമ്മുടെ രാജ്യത്ത് നദികളോടുള്ള വിശ്വാസം വര്‍ധിപ്പിച്ചു. വിശാലമായ ഇന്ത്യയുടെ ഭൂപടം മനസ്സില്‍ പതിഞ്ഞിരുന്നു. നദികളുമായി അടുപ്പം ഉണ്ടായി. ഏത് നദിയെയാണോ അമ്മയായി നമുക്ക് അറിയാവുന്നത്, കാണുന്നത്, ജീവിക്കുന്നത്, ആ നദിയില്‍ വിശ്വാസം അര്‍പ്പിക്കുക എന്ന ഭാവം ജന്മമെടുത്തിരുന്നു. അതൊരു ആചാര പ്രക്രിയയായിരുന്നു.
സുഹൃത്തുക്കളെ, നമ്മുടെ നാട്ടിലെ നദികളുടെ മഹത്വത്തെക്കുറിച്ച് നമ്മള് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒരു ചോദ്യം ഉന്നയിക്കും. ചോദ്യം ഉന്നയിക്കാനുള്ള അവകാശവുമുണ്ട്. ഉത്തരം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ചോദ്യമിതാണ്, നിങ്ങള്‍ നദിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. നിങ്ങള്‍ നദിയെ അമ്മയെന്നു വിളിക്കുന്നു. പിന്നെ എന്തിനാണ് ഈ നദി മലിനമാക്കുന്നത്? നമ്മുടെ വേദങ്ങളില്‍ നദികളിലെ ഒരു ചെറിയ മലിനീകരണം പോലും തെറ്റാണെന്ന് പറയപ്പെടുന്നു. നമ്മുടെ പാരമ്പര്യങ്ങളും ഇതുപോലെയാണ്. നമ്മുടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗം, പ്രത്യേകിച്ച് ഗുജറാത്ത്, രാജസ്ഥാന് അവിടെ ധാരാളം ജലക്ഷാമം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ? പലതവണ ക്ഷാമവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതുകൊണ്ടാണ് അവിടത്തെ സമൂഹ ജീവിതത്തില്‍ ഒരു പുതിയ പാരമ്പര്യം വികസിച്ചിട്ടുള്ളത്. ഗുജറാത്തില്‍ മഴ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ജല്‍-ജീലാനി ഏകാദശി ആഘോഷിക്കുന്നു. എന്നുവെച്ചാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ 'ക്യാച്ച് ദ റെയിന്‍' എന്ന് നമ്മള് വിളിക്കുന്നത് ജല്‍-ജീലാനി അഥവാ ജലത്തിന്റെ ഓരോ തുള്ളിയും നമ്മളിലേക്ക് ഉള്‍ക്കൊള്ളുക എന്നാണ്. അതുപോലെ മഴക്ക് ശേഷം ബീഹാറിലും കിഴക്കന്‍ പ്രദേശങ്ങളിലും ഉത്സവം ആഘോഷിക്കുന്നു. ഛഠ് പൂജയുടെ ഭാഗമായി നദികളോട് ചേര്‍ന്നുള്ള കടവുകളുടെ ശുചീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്ക് എല്ലാവരുടെയും പരിശ്രമവും സഹകരണവും ഉപയോഗിച്ച് നദികളെ വൃത്തിയാക്കുകയും മലിനീകരണത്തില്‍ നിന്ന് മുക്തമാക്കുകയും ചെയ്യാം. നമാമി ഗംഗെ മിഷന് ഇന്ന് പുരോഗമിക്കുന്നു. അതിനാല്‍ എല്ലാ ആളുകളുടെയും ശ്രമങ്ങള്‍ ഒരുതരത്തില്‍ പൊതു അവബോധം, ബഹുജന പ്രസ്ഥാനം, ഒക്കെ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, നമ്മള് നദിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗംഗാ മാതാവിനെ കുറിച്ച് സംസാരിക്കുന്നു. അപ്പോള്‍ ഒരു കാര്യത്തില്‍ കൂടി നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമാമി ഗംഗയെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും, പ്രത്യേകിച്ചും യുവാക്കള്‍ ഈ ദിവസങ്ങളില്‍ ഒരു പ്രത്യേക ഇ-ആക്ഷന്‍ ഇ-ലേലം നടക്കുന്നു. ആളുകള്‍ എനിക്ക് കാലാകാലങ്ങളില്‍ നല്കിയ സമ്മാനങ്ങള്‍ വച്ചാണ് ഈ ഇലക്ട്രോണിക് ലേലം നടത്തുന്നത്. ഈ ലേലത്തിലൂടെ ലഭിക്കുന്ന പണം നമാമി ഗംഗ ബോധവല്‍ക്കരണത്തിനായി സമര്‍പ്പിക്കുന്നു. നിങ്ങള്‍ എനിക്ക് സമ്മാനം നല്‍കിയതിന്റെ പിന്നിലെ ആത്മാര്‍ത്ഥത ഈ പ്രചരണത്തെ ശക്തിപ്പെടുത്തുന്നു. സുഹൃത്തുക്കളെ, രാജ്യത്തുടനീളമുള്ള നദികളെ പുനരുജ്ജീവിപ്പിക്കുന്നതിന് ജലത്തിന്റെ ശുചിത്വത്തിനായി സര്‍ക്കാരും സാമൂഹിക സംഘടനകളും നിരന്തരം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നല്ല, പതിറ്റാണ്ടുകളായി ഇത് തുടരുന്നു. ഒരുപാടുപേര് ഇതിനായി സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ഈ പാരമ്പര്യം, ഈ ശ്രമം, ഈ വിശ്വാസം നമ്മുടെ നദികളെ രക്ഷിക്കുന്നു. ഇന്ത്യയുടെ ഏത് കോണില്‍ നിന്നും അത്തരം വാര്‍ത്തകള്‍ എന്റെ ചെവിയില്‍ എത്തുമ്പോള്‍ അത്തരം ജോലിചെയ്യുന്നവരോടുള്ള ബഹുമാനം എന്റെ മനസ്സില്‍ ഉണരുന്നു. ആ കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ്നാട്ടിലെ വെല്ലൂര്‍ തിരുവണ്ണാമല ജില്ലകളുടെ ഒരു ഉദാഹരണം. ഒരു നദി ഇവിടെ ഒഴുകുന്നു. നാഗാനദി. ഈ നാഗാനദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വറ്റിപ്പോയി. ഇക്കാരണത്താല്‍ അവിടത്തെ ജലലഭ്യത വളരെ കുറഞ്ഞു. പക്ഷേ അവിടെയുള്ള സ്ത്രീകള്‍ അവരുടെ നദി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമെടുത്തു. അവര്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിച്ചു, പൊതു പങ്കാളിത്തത്തോടെ കനാലുകള്‍ കുഴിച്ചു, ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു, റീചാര്‍ജ് കിണറുകള്‍ നിര്‍മ്മിച്ചു. സുഹൃത്തുക്കളെ ഇന്ന് ആ നദിയില്‍ വെള്ളം നിറഞ്ഞിരിക്കുന്നുവെന്ന് അറിയുന്നതില്‍ നിങ്ങള്‍ക്കും സന്തോഷമുണ്ടാകും. നദിയില്‍ വെള്ളം നിറയുമ്പോള്‍ മനസ്സിന് എന്തുമാത്രം ആശ്വാസം തോന്നുമെന്നോ. ഞാന്‍ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ഏത് നദീതീരത്താണോ സാബര്‍മതി ആശ്രമം പണിതത്, ആ സാബര്‍മതി നദി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വറ്റിപ്പോയി എന്ന് പലര്‍ക്കും അറിയാം. വര്‍ഷത്തില്‍ 6-7 മാസം വെള്ളം കാണാന്‍ പോലും കിട്ടില്ല. പക്ഷേ, നര്‍മ്മദാ നദിയെയും സാബര്‍മതി നദിയെയും തമ്മില്‍ ബന്ധിപ്പിച്ചു. അതിനാല്‍ ഇന്ന് അഹമ്മദാബാദിലേക്ക് പോയാല്‍ സാബര്‍മതി നദിയിലെ വെള്ളം നിങ്ങളുടെ മനസ്സിനെ ആനന്ദിപ്പിക്കും. ഇതുപോലെ തമിഴ്നാട്ടില്‍ നിന്നുള്ള നമ്മുടെ സഹോദരിമാര്‍ ചെയ്യുന്നതുപോലെ നിരവധി കാര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ചെയ്യുന്നുണ്ട്. നമ്മുടെ മത-പാരമ്പര്യവുമായി ബന്ധപ്പെട്ട അനേകം സന്യാസിമാരും ഗുരുക്കന്മാരും ഉണ്ടെന്ന് എനിക്കറിയാം. അവരും ആത്മീയ യാത്രയ്ക്കൊപ്പം ജലത്തിനും നദികള്‍ക്കു വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പലരും നദികളുടെ തീരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍ നദികളില്‍ മലിന ജലം ഒഴുകുന്ന പ്രവണത തടയപ്പെടുന്നു.
സുഹൃത്തുക്കളെ, നമ്മള് ഇന്ന് ലോക നദീദിനം ആഘോഷിക്കുമ്പോള്‍ ഈ ജോലിയില്‍ അര്‍പ്പിതമായ എല്ലാവരെയും ഞാന്‍ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ ഓരോ നദിക്ക് സമീപവും താമസിക്കുന്ന ആളുകളോടും എല്ലാ മുക്കിലും മൂലയിലും താമസിക്കുന്ന ഇന്ത്യക്കാരോടും വര്‍ഷത്തിലൊരിക്കല്‍ നദി ഉത്സവം ആഘോഷിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഒരു ചെറിയ കാര്യത്തെ, ഒരു ചെറിയ വസ്തുവിനെ, ചെറുതായി കാണുക എന്ന തെറ്റ് വരുത്തരുത്. ചെറിയ ശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. മഹാത്മാ ഗാന്ധിയുടെ ജീവിതം നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചെറിയ കാര്യങ്ങള്‍ എത്ര പ്രധാനമായിരുന്നുവെന്ന് ഓരോ നിമിഷവും നമുക്ക് അനുഭവപ്പെടും. കൂടാതെ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം എങ്ങനെ വലിയ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കിയെന്നും എങ്ങനെയാണ് ശുചിത്വ പ്രചാരണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നിരന്തരമായ ഊര്‍ജ്ജം നല്‍കിയതെന്നും ഇന്നത്തെ നമ്മുടെ യുവാക്കള്‍ അറിഞ്ഞിരിക്കണം. മഹാത്മാഗാന്ധിയാണ് ശുചിത്വം ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയത്. മഹാത്മാഗാന്ധി ശുചിത്വത്തെ സ്വാതന്ത്ര്യം എന്ന സ്വപ്നവുമായി ബന്ധപ്പെടുത്തി. ഇന്ന് നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം ശുചിത്വ പ്രസ്ഥാനം വീണ്ടും ഒരു പുതിയ ഭാരതം എന്ന സ്വപ്നവുമായി രാജ്യത്തിന് ഒന്നടങ്കം ഊര്‍ജ്ജം പകരുന്നു. ഇത് നമ്മുടെ ശീലങ്ങള്‍ മാറ്റുന്നതിനുള്ള ഒരു പ്രചാരണം കൂടിയാണ്. ഈ തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കുള്ള സാംസ്കാരിക പകര്‍ച്ച എന്ന ഉത്തരവാദിത്വമാണ് ശുചിത്വം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ശുചിത്വ ബോധവല്‍ക്കരണം നടക്കുന്നു. അപ്പോള്‍ മുഴുവന്‍ സമൂഹത്തിലും ശുചിത്വത്തിന്റെ സ്വഭാവം മാറുന്നു. അതിനാല്‍ ഒരുവര്‍ഷം- രണ്ടുവര്‍ഷം, ഒരു സര്‍ക്കാര്‍- മറ്റൊരു സര്‍ക്കാര്‍ അത്തരമൊരു വിഷയം വരുന്നില്ല. തലമുറതലമുറയായി ശുചിത്വത്തെ കുറിച്ചുള്ള അവബോധം തടസ്സം കൂടാതെ വളരെ ശ്രദ്ധയോടെ നിലനിര്‍ത്തണം. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശുചിത്വം ബഹുമാനപ്പെട്ട ബാപ്പുവിന്, ഈ രാജ്യത്തിന്റെ ഒരു വലിയ ആദരാഞ്ജലിയാണ്. ഓരോ തവണയും നമ്മളീ ആദരാഞ്ജലി നല്കി കൊണ്ടിരിക്കണം. അത് തുടര്‍ച്ചയായി നല്കി കൊണ്ടിരിക്കണം.
സുഹൃത്തുക്കളെ, ശുചിത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരം ഞാന്‍ ഒരിക്കലും പാഴാക്കുകയില്ല എന്ന് അറിയാമല്ലോ. അതുകൊണ്ടായിരിക്കാം മന് കി ബാത്ത് ശ്രോതാക്കളില്‍ ഒരാളായ ശ്രീ രമേശ് പട്ടേല്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ അമൃത മഹോത്സവത്തില്‍ ബാപ്പുവില്‍ നിന്ന് പഠിക്കുമ്പോള്‍ സാമ്പത്തിക ശുചിത്വത്തിനും പ്രതിജ്ഞയെടുക്കണം എന്നെഴുതിയത്. എപ്രകാരമാണ് ടോയ്ലറ്റുകളുടെ നിര്‍മ്മാണം പാവപ്പെട്ടവരുടെ അന്തസ്സ് വര്‍ധിപ്പിച്ചത്, അതുപോലെ സാമ്പത്തിക ശുചിത്വം പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച് രാജ്യം ആരംഭിച്ച പ്രചാരണത്തെ കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. ഇക്കാരണത്താല്‍ ഇന്ന് പാവപ്പെട്ടവരുടെ പണം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഇതുമൂലം അഴിമതി കൊണ്ടുള്ള തടസ്സങ്ങളില്‍ വലിയ കുറവുണ്ടായി. സാമ്പത്തിക ശുചിത്വത്തില്‍ ടെക്നോളജി വളരെയധികം സഹായകരമാകുന്നു എന്നതും ശരിയാണ്. ഇന്ന് കുഗ്രാമങ്ങളില്‍ പോലും സാധാരണ മനുഷ്യനും ഫിന്-ടെക് യു.പി.ഐ വഴി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള കാര്യപ്രാപ്തി കൈവരിച്ചു എന്നത് സന്തോഷമുള്ള കാര്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന ഒരു കണക്ക് ഞാന്‍ പറയട്ടെ. ആഗസ്റ്റ് മാസത്തില്‍ മാത്രം 355 കോടിയുടെ ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. അതായത് ആഗസ്റ്റ് മാസത്തില്‍ 350 കോടിയിലധികം തവണ യു.പി.ഐ, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്ന്. ഇന്ന് ശരാശരി 6 ലക്ഷം കോടിയിലധികം ഡിജിറ്റല്‍ പെയ്മെന്റ്, യു.പി.ഐ വഴി നടക്കുന്നു. ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് സുതാര്യത വന്നു. ഇപ്പോള്‍ നമുക്കറിയാം ഫിന്-ടെക്കിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ, ബാപ്പു ശുചിത്വത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയത് പോലെ ഖാദിയെ സ്വാതന്ത്ര്യത്തിന്റെ സ്വത്വമാക്കി മാറ്റി. സ്വാതന്ത്ര്യത്തിന്റെ അമൃത ഉത്സവം ആഘോഷിക്കുമ്പോള്‍, ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, സ്വാതന്ത്ര്യ സമരത്തില്‍ ഖാദിക്ക് ഉണ്ടായിരുന്ന പ്രസക്തി ഇന്ന് നമ്മുടെ യുവതലമുറ അംഗീകരിച്ചിരിക്കുന്നുവെന്ന് നമുക്ക് സംതൃപ്തിയോടെ പറയാം. ഇന്ന് ഖാദിയുടെയും കൈത്തറിയുടെയും ഉല്പാദനം പലമടങ്ങ് വര്‍ദ്ധിക്കുകയും അതിന്റെ ആവശ്യകത വര്‍ദ്ധിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ഖാദി ഷോറൂം ഒരു ദിവസം ഒരു കോടി രൂപയിലധികം കച്ചവടം നടത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ആദരണീയനായ ബാപ്പുവിന്റെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് നമ്മള് എല്ലാവരും ചേര്‍ന്ന് വീണ്ടും ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കണമെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ നഗരത്തില്‍ ഖാദി, കൈത്തറി, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നിടത്തെല്ലാം. മാത്രമല്ല, ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ഖാദി, കൈത്തറി, കുടില്‍വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓരോ വാങ്ങലുകളിലും 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന പ്രചാരണം ശക്തമാക്കുന്നതിന് സഹായകരമാകും. നമ്മള് പഴയ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ, അമൃത മഹോത്സവത്തിന്റെ ഈ വേളയില്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പറയാത്ത കഥകള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനുള്ള ഒരു പ്രചാരണവും നടക്കുന്നു. ഇതിനായി വളര്‍ന്നു വരുന്ന എഴുത്തുകാരെയും രാജ്യത്തെ യുവാക്കളെയും സ്വാഗതം ചെയ്യുന്നു. ഈ പ്രചാരണത്തിനായി ഇതുവരെ പതിമൂവായിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതും 14 വ്യത്യസ്ത ഭാഷകളില്‍. കൂടാതെ ഇരുപതിലധികം രാജ്യങ്ങളിലെ നിരവധി പ്രവാസി ഇന്ത്യക്കാരും പ്രചാരണത്തില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. വളരെ രസകരമായ മറ്റൊരു വിവരമുണ്ട്. അയ്യായിരത്തിലധികം വളര്‍ന്നുവരുന്ന എഴുത്തുകാര്‍ സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ തിരയുന്നു. ചരിത്രത്തിലെ താളുകളില്‍ പേരുകള്‍ കാണാത്ത, അജ്ഞാതരായ, വാഴ്ത്തപ്പെടാത്ത, വീരനായകരെ കുറിച്ച്, സംഭവങ്ങളെക്കുറിച്ച്, അവരുടെ ജീവിതങ്ങളെ കുറിച്ച് ജീവിതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ അവര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. എന്നുവെച്ചാല്‍ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം രാജ്യത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അവര്‍ തീരുമാനം എടുത്തിരിക്കുകയാണ്. എല്ലാ ശ്രോതാക്കളോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടുമുള്ള എന്റെ അപേക്ഷയാണ്, നിങ്ങള്‍ യുവാക്കള്‍ക്കും പ്രേരണ നല്‍കുക. നിങ്ങളും മുന്നോട്ടുവരണം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ ചരിത്രം എഴുതുന്നവര്‍, ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നവര്‍ കൂടിയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, സിയാച്ചിന്‍ ഹിമാനിയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. അവിടെയുള്ള തണുപ്പ് വളരെ ഭയാനകമാണ്. അതില്‍ ജീവിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. വളരെ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മഞ്ഞ്. മഞ്ഞ് മാത്രം. മരങ്ങളുടെയും ചെടികളുടെയും അടയാളം പോലുമില്ല. ഇവിടെ താപനില മൈനസ് 60 ഡിഗ്രി വരെ താഴുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സിയാച്ചിനിലെ ഈ ദുര്‍ഘടമായ പ്രദേശത്ത് എട്ടു ദിവ്യാംഗ വ്യക്തികളുടെ സംഘം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. അത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. സിയാച്ചിന്‍ ഗ്ലേസിയറിലെ 15000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 'കുമാര്‍ പോസ്റ്റില്‍' ഈ ടീം പതാക പാറിച്ച് ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും ഈ ദിവ്യാംഗ വ്യക്തികള്‍ കൈവരിച്ച നേട്ടം രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണ്. ഈ ടീമിലെ അംഗങ്ങളെ കുറിച്ച് അറിയുമ്പോള്‍ എന്നെപ്പോലെ നിങ്ങളിലും ധൈര്യവും ഉത്സാഹവും നിറയും. ഈ ധീരരായ ദിവ്യാംഗ വ്യക്തികള്‍ - ഗുജറാത്തിലെ മഹേഷ് നെഹ്റ, ഉത്തരാഖണ്ഡിലെ അക്ഷത് റാവത്ത്, മഹാരാഷ്ട്രയിലെ പുഷ്പക് ഗവാണ്ടെ, ഹരിയാനയിലെ അജയ്കുമാര്‍, ലഡാക്കിലെ ലോബ്സാങ് ചോസ്പല്‍, തമിഴ്നാട്ടിലെ മേജര്‍ ദ്വാരകേഷ്, ജമ്മു കാശ്മീരിലെ ഇര്ഫാന് അഹമ്മദ് മീര്‍, ഹിമാചലിലെ ചോങ്ജിന്‍ എംഗ്മോ എന്നിവരാണ്. സിയാച്ചിന്‍ ഹിമാനിയെ കീഴടക്കാനുള്ള ഈ ഓപ്പറേഷന് വിജയിച്ചത് ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക സേനയിലെ പരിചയസമ്പന്നരുടെ സഹായത്തോടെയാണ്. ചരിത്രപരവും അഭൂതപൂര്‍വ്വമായ ഈ നേട്ടത്തിന് ഞാന്‍ ഈ ടീമിനെ അഭിനന്ദിക്കുന്നു. ദൃഢനിശ്ചയം, അര്‍പ്പണ മനോഭാവം ഇതൊക്കെ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ദേശവാസികളുടെ കരുത്താണ് ഇത് എന്ന് വ്യക്തമാക്കുന്നു.
സുഹൃത്തുക്കളെ, ഇന്ന് രാജ്യത്ത് ദിവ്യാംഗ വ്യക്തികളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. 'വണ്‍ ടീച്ചര്‍ വണ്‍ സെല്‍' എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ നടത്തുന്ന അത്തരമൊരു പരിശ്രമത്തെ കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. ബറേലിയിലെ ഈ അതുല്യമായ പരിശ്രമം ദിവ്യാംഗരായ കുട്ടികള്‍ക്ക് ഒരു പുതിയ വഴി കാണിക്കുന്നു. ഡബൗര ഗംഗാപൂരിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പല്‍ ദീപ്മാലാ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണം. കൊറോണ കാലഘട്ടത്തില്‍ ഈ പ്രചാരണത്തിലൂടെ ധാരാളം കുട്ടികളുടെ സ്കൂള്‍ പ്രവേശനം സാധ്യമായി എന്നത് മാത്രമല്ല 350 ലധികം അധ്യാപകരും സേവന മനോഭാവത്തോടെ അതില്‍ പങ്കുചേര്‍ന്നു. ഈ അധ്യാപകര്‍ ഭിന്നശേഷിയുള്ള കുട്ടികളെ വിളിക്കുകയും ഗ്രാമങ്ങള്‍തോറും പോയി അന്വേഷിക്കുകയും തുടര്‍ന്ന് ഏതെങ്കിലും സ്കൂളില്‍ അവരുടെ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ദിവ്യാംഗര്‍ക്കായുള്ള ശ്രീമതി ദീപ്മാലയുടെയും സഹ അധ്യാപകരുടെയും ഈ ഉദാത്തമായ പരിശ്രമത്തെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമേഖലയിലെ അത്തരം എല്ലാ ശ്രമങ്ങളും നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നവയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മുടെ ജീവിതത്തിലെ ഇന്നത്തെ അവസ്ഥ നോക്കിയാല്‍ എത്രയോ പ്രാവശ്യം നമ്മുടെ ചെവിയില്‍ കൊറോണ എന്ന വാക്ക് പ്രതിധ്വനിക്കുന്നു. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആഗോള മഹാമാരി കൊവിഡ്19 എല്ലാ രാജ്യക്കാരെയും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ജിജ്ഞാസയും അവബോധവും വര്‍ധിപ്പിച്ചു. നമ്മുടെ രാജ്യത്ത് പരമ്പരാഗതമായി ധാരാളം പ്രകൃതി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. അത് ശരീരത്തിന്, ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണ്. ഒഡീഷയിലെ കലഹണ്ഡിയിലെ നന്ദോളില്‍ താമസിക്കുന്ന ശ്രീ പതായത്ത് സാഹു വര്‍ഷങ്ങളായി ഈ രംഗത്ത് സ്തുത്യര്‍ഹമായ കാര്യങ്ങള്‍ ചെയ്യുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത് അവര്‍ ഔഷധസസ്യങ്ങള്‍ നട്ടു. മാത്രമല്ല ശ്രീ സാഹു ഔഷധസസ്യങ്ങളുടെ ഡോക്യുമെന്റേഷനും ചെയ്തിട്ടുണ്ട്. റാഞ്ചിയിലെ ശ്രീ സതീഷ് എനിക്ക് സമാനമായ മറ്റൊരു വിവരം ഒരു കത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഒരു കറ്റാര്‍വാഴ ഗ്രാമത്തിലേക്ക് ശ്രീ സതീഷ് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. റാഞ്ചിക്ക് സമീപമുള്ള ദേവ്രി ഗ്രാമത്തിലെ സ്ത്രീകള്‍ ശ്രീമതി മഞ്ജു കച്ചപ്പിന്റെ നേതൃത്വത്തില്‍ ബിര്‍സ കാര്‍ഷിക വിദ്യാലയത്തില്‍നിന്ന് കറ്റാര്‍വാഴ കൃഷിയില്‍ പരിശീലനം നേടിയിരുന്നു. ഇതിനുശേഷം അവര്‍ കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ തുടങ്ങി. ഈ കൃഷി ആരോഗ്യമേഖലയില്‍ പ്രയോജനം ചെയ്തു എന്നു മാത്രമല്ല, ഇത് സ്ത്രീകളുടെ വരുമാനവും വര്‍ദ്ധിപ്പിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് പോലും അവര്‍ക്ക് നല്ല വരുമാനം ലഭിച്ചു. ഇതിന്റെ ഒരു പ്രധാന കാരണം സാനിറ്റൈസര്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവരില്‍ നിന്ന് നേരിട്ട് കറ്റാര്‍വാഴ വാങ്ങുന്നു എന്നതാണ്. ഇന്ന് നാല്പതോളം സ്ത്രീകള്‍ അടങ്ങുന്ന ഒരു ടീം ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് കറ്റാര്‍വാഴ കൃഷി ചെയ്യുന്നത്. ഒഡീഷയിലെ ശ്രീ പതായത്ത് സാഹുവോ ദേവ്രിലെ ഈ സ്ത്രീകളുടെ സംഘമോ ആകട്ടെ അവര്‍ കൃഷിയെ ആരോഗ്യമേഖലയുമായി ബന്ധിപ്പിച്ച രീതി തന്നെ അത്ഭുതകരമാണ്.
സുഹൃത്തുക്കളെ വരുന്ന ഒക്ടോബര്‍ 2 ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ്. കാര്‍ഷിക മേഖലയോട് അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം നമുക്കറിയാം. സ്വാഭാവികമായും കാര്‍ഷിക മേഖലയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ചും ഈ ദിവസം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മെഡിസിനല്‍ പ്ലാന്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മെഡി-ഹബ് ടി.ബി.ഐ എന്ന പേരില്‍ ഒരു ഇന്‍ക്യുബേറ്റര്‍ ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്നു. മെഡിസിനല്‍ ആരോമാറ്റിക് പ്ലാന്റുകളുമായി ബന്ധപ്പെട്ട ഈ ഇന്‍ക്യുബേറ്റര്‍ 15 സംരംഭകരുടെ ബിസിനസ് ആശയത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാര്‍ത്ഥകമാക്കി. ഈ ഇന്‍ക്യൂബേറ്ററിന്റെ സഹായത്തോടെയാണ് ശ്രീമതി സുധ ചെമ്പോലു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. അവരുടെ കമ്പനിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കുന്നു. കൂടാതെ നൂതനമായ ഹെര്‍ബല്‍ ഫോര്‍മുലേഷനുകള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നടക്കുന്നു.
ഈ മെഡിക്കല്‍ ആരോമാറ്റിക് പ്ലാന്റ് ഇന്‍ക്യുബേറ്ററില്‍ നിന്നും സഹായം ലഭിച്ച മറ്റൊരു സംരംഭകയാണ് ശ്രീമതി സുഭശ്രീ. സുഭശ്രീയുടെ കമ്പനി ഹെര്‍ബല്‍-റൂം, കാര്‍ ഫ്രഷ്നറുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. നാനൂറിലധികം ഔഷധസസ്യങ്ങളുള്ള ഒരു ഹെര്‍ബല്‍ ഗാര്‍ഡനും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ കുട്ടികളില്‍ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം രസകരമായ ഒരു പദ്ധതി തയ്യാറാക്കുകയും അതിന്റെ ഉത്തരവാദിത്വം ശ്രീ ആയുഷ്മാന്‍ എന്ന പ്രൊഫസറെ ഏല്‍പ്പിക്കുകയും ചെയ്തു. ആരാണ് ആയുഷ്മാന്‍ എന്ന പ്രൊഫസര്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. യഥാര്‍ത്ഥത്തില്‍ പ്രൊഫസര്‍ ആയുഷ്മാന്‍ എന്നത് ഒരു കോമിക് പുസ്തകത്തിന്റെ പേരാണ്. ഇതില്‍ വ്യത്യസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ചെറിയ കഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം കറ്റാര്‍വാഴ, തുളസി, നെല്ലിക്ക, ഗിലോയ്, വേപ്പ്, അശ്വഗന്ധ, ബ്രഹ്മി തുടങ്ങിയ ആരോഗ്യ വര്‍ദ്ധകങ്ങളായ ഔഷധസസ്യങ്ങളുടെ ഉപയോഗവും പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളെ, ഇന്നത്തെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ആളുകളുടെ ഇടയില്‍ ഔഷധസസ്യങ്ങളുടെയും ഹെര്‍ബല്‍ സസ്യങ്ങളുടെയും ഉല്പാദനത്തില് വലിയ താല്പര്യം കണ്ടുവരുന്നു. ഇന്ത്യയ്ക്ക് അതില്‍ വലിയ സാധ്യതകളുണ്ട്. ശാസ്ത്രജ്ഞരോടും ഗവേഷകരോടും സ്റ്റാര്‍ട്ടപ്പിന്റെ ലോകവുമായി ബന്ധപ്പെട്ട ആളുകളോടും അത്തരം ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് ആളുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ കര്‍ഷകരുടേയും യുവാക്കളുടെയും വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ പരമ്പരാഗത കൃഷിക്ക് അപ്പുറത്തേക്ക് കാര്‍ഷിക മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. പുതിയ ഓപ്ഷനുകളും പുതിയ സ്വയംതൊഴില്‍ മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. പുല്‍വാമയിലെ രണ്ട് സഹോദരന്മാരുടെ കഥയും ഇതിന് ഉദാഹരണമാണ്. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ബിലാല്‍ അഹമ്മദ് ശൈഖും മുനീര്‍ അഹമ്മദ് ശൈഖും പുതിയ വഴികള്‍ കണ്ടെത്തിയ രീതി, അത് പുത്തന്‍ ഇന്ത്യ യുടെ ഉദാഹരണമാണ്. 39 വയസ്സുള്ള ശ്രീ ബിലാല്‍ അഹമ്മദ് ഉയര്‍ന്ന യോഗ്യതയുള്ള ആളാണ്. അദ്ദേഹം നിരവധി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കിക്കൊണ്ട് ഇന്ന് അദ്ദേഹം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തന്റെ അനുഭവം ഉപയോഗിക്കുന്നു. ശ്രീ ബിലാല്‍ തന്റെ വീട്ടില്‍ വെര്‍മി കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഈ യൂണിറ്റില്‍ നിന്ന് തയ്യാറാക്കിയ ജൈവ വളം കാര്‍ഷിക മേഖലയില്‍ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. മാത്രമല്ല ഇത് ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സഹോദരങ്ങളുടെ യൂണിറ്റുകളില്‍ നിന്ന് ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് മൂവായിരത്തോളം ക്വിന്റല്‍ കമ്പോസ്റ്റ് ലഭിക്കുന്നു. ഇന്ന് ഈ വെര്‍മി കമ്പോസ്റ്റിംഗ് യൂണിറ്റില്‍ പതിനഞ്ചോളം പേര് ജോലി ചെയ്യുന്നു. ഈ യൂണിറ്റ് കാണാന്‍ ധാരാളം ആളുകള്‍ എത്തിച്ചേരുന്നു. അവരില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ്. പുല്‍വാമയിലെ ശൈഖ് സഹോദരന്മാര് ഒരു തൊഴിലന്വേഷകനു പകരം ഒരു സ്വയംതൊഴില്‍ സൃഷ്ടാവ് ആകാനുള്ള പ്രതിജ്ഞയെടുത്തു. ഇന്ന് അവര്‍ ജമ്മുകാശ്മീരില്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഒരു പുതിയ പാത കാണിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 25ന് രാജ്യത്തിന്റെ മഹാനായ പുത്രന് ശ്രീ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകരില്‍ ഒരാളാണ് ശ്രീ ദീന്‍ദയാല്‍. സാമ്പത്തിക ശാസ്ത്രത്തില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ദര്‍ശനം, സമൂഹത്തെ ശാക്തീകരിക്കാനുള്ള നയങ്ങള്‍ അദ്ദേഹം കാണിച്ച അന്ത്യോദയയുടെ പാത എന്നിവ ഇന്നും പ്രസക്തമാണ്. എന്നുമാത്രമല്ല വളരെയധികം പ്രേരണാദായകവുമാണ്. മൂന്നുവര്‍ഷം മുന്‍പ് സെപ്റ്റംബര്‍ 25ന് അദ്ദേഹത്തിന്റെ ജന്മദിനത്തില് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് പദ്ധതി - ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കി. ഇന്ന് രാജ്യത്തെ രണ്ടരക്കോടിയിലധികം ദരിദ്രര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സ ആശുപത്രികളില്‍ ലഭിച്ചുകഴിഞ്ഞു. ദരിദ്രര്‍ക്കായുള്ള അത്തരമൊരു വലിയ പദ്ധതി ശ്രീ ദീന്‍ദയാലിന്റെ അന്ത്യോദയ എന്ന ആശയത്തിന് സമര്‍പ്പിച്ചിരിക്കുന്നു. ഇന്നത്തെ യുവാക്കള്‍ ഈ മൂല്യങ്ങളും ആദര്‍ശങ്ങളും അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നാല്‍ അത് അവരുടെ ഭാവിക്ക് വലിയ സഹായകമാകും. ഒരിക്കല്‍ ലക്നൗവില്‍ ശ്രീ ദീന്‍ദയാല്‍ പറഞ്ഞിരുന്നു, 'എത്ര നല്ല കാര്യങ്ങള്‍ നല്ല ഗുണങ്ങള്‍ ഉണ്ട് - ഇവയെല്ലാം നമുക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്നതാണ്. നമ്മള് തിരിച്ച് സമൂഹത്തിന്റെ കടം വീട്ടണം. നാം ഇങ്ങനെ ചിന്തിച്ചേ തീരൂ. അതായത് ദീനദയാല്‍ജി പഠിപ്പിച്ചത് നമ്മള് സമൂഹത്തില്‍ നിന്നും രാജ്യത്തു നിന്നും എന്തെങ്കിലും എടുക്കുന്നു. അതെന്തായാലും അത് രാജ്യത്തില്‍ നിന്നാണ്. അതിനാല്‍ രാജ്യത്തോടുള്ള കടം എങ്ങനെ തിരിച്ചടയ്ക്കാം എന്ന് നമ്മള് ചിന്തിക്കണം. ഇന്നത്തെ യുവാക്കള്‍ക്ക് ഇതൊരു മികച്ച സന്ദേശമാണ്.
സുഹൃത്തുക്കളെ ജീവിതത്തോട് നാം ഒരിക്കലും പരാജയപ്പെടരുതെന്ന പാഠം ശ്രീ ദീന്‍ദയാലില്‍ നിന്നും നമുക്ക് ലഭിക്കുന്നു. പ്രതികൂല രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ക്ക് ഇടയിലും ഒരിക്കലും ഇന്ത്യയുടെ വികസനത്തിന് ഒരു തദ്ദേശീയ മാതൃക എന്ന കാഴ്ചപ്പാടില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നില്ല. ഇന്ന് പല യുവാക്കളും അവര്‍ തയ്യാറാക്കിയ പാതകളില്‍ വ്യത്യസ്തരായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശ്രീ ദീന്‍ദയാലിന്റെ ജീവിതം അവരെ വളരെയധികം സഹായിക്കും. അതുകൊണ്ടാണ് യുവാക്കള്‍ അദ്ദേഹത്തെ അറിഞ്ഞിരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മള് ഇന്ന് നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മള് ചര്‍ച്ച ചെയ്തതു പോലെ വരാനുള്ള സമയം ഉത്സവങ്ങളുടേതാണ്. മര്യാദാ പുരുഷോത്തമന് ശ്രീരാമന് അസത്യത്തിന് മേല്‍ നേടിയ വിജയത്തിന്റെ ഉത്സവം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ പോകുന്നു. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ നമ്മള് ഒരു പോരാട്ടത്തെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. അതാണ് കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടം. ഈ പോരാട്ടത്തില്‍ ടീം-ഇന്ത്യ എല്ലാ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. വാക്സിനേഷനില്‍ രാജ്യം അത്തരം നിരവധി റെക്കോര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും തന്റെതായ പങ്കുണ്ട്. തങ്ങളുടെ ഊഴം വരുമ്പോള്‍ വാക്സിന് എടുക്കണം. മാത്രമല്ല ഈ സുരക്ഷാ ചക്രത്തില്‍ നിന്ന് ആരും വിട്ടു പോകാതിരിക്കാനും നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കുചുറ്റും വാക്സിന് ലഭിക്കാത്തവരെയും വാക്സിന് സെന്ററിലേക്ക് കൊണ്ടുപോകണം. വാക്സിന് എടുത്തതിനു ശേഷവും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി ടീം ഇന്ത്യ നമ്മുടെ പതാക ഉയര്‍ത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത തവണ മറ്റു ചില വിഷയങ്ങള്‍ നമുക്ക് മന് കി ബാത്തില്‍ ചര്‍ച്ച ചെയ്യാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും, എല്ലാ ദേശവാസികള്‍ക്കും വളരെ സന്തോഷകരമായ ഉത്സവവേള ആശംസിക്കുന്നു.
നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.
സുഹൃത്തുക്കളെ, കളികളെ കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായി നമ്മുടെ മുന്നിൽ യുവതലമുറ വരും. യുവതലമുറയെ ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ അവരിൽ വലിയ മാറ്റം കാണപ്പെടുന്നു. യുവാക്കളുടെ മനസ്സ് മാറിക്കഴിഞ്ഞു. ഇന്നത്തെ യുവ മനസ്സുകൾ തേഞ്ഞുമാഞ്ഞ പഴയ രീതികളിൽ നിന്ന് മാറി പുതിയതെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ യുവാക്കൾ പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ പുതിയ വഴികൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. അറിയാത്ത വഴികളിൽ കാൽ വയ്ക്കാൻ ആഗ്രഹിക്കുന്നു. ലക്ഷ്യ സ്ഥാനവും പുതിയത്, വഴിയും ആഗ്രഹവും പുതിയത്. ഇന്നത്തെ യുവാക്കൾ മനസ്സിൽ ഒന്ന് നിശ്ചയിച്ചാൽ പിന്നെ അഹോരാത്രം അതിനായി യത്നിക്കും. ഈ അടുത്ത കാലത്താണ് ഇന്ത്യ ബഹിരാകാശ രംഗത്ത് സജീവമായത്. വളരെ പെട്ടെന്ന് തന്നെ യുവതലമുറ ഇതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്താൻ കോളേജ്, സർവ്വകലാശാലാ വിദ്യാർത്ഥികൾ, സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന യുവാക്കൾ തുടങ്ങിയവർ മുന്നോട്ടുവന്നു. വരും ദിനങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഉപഗ്രഹങ്ങളിൽ വലിയ ഒരു അളവ് നമ്മുടെ വിദ്യാർത്ഥികൾ, യുവാക്കൾ, ലാബിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ നിർമ്മിച്ചതാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.
അതുപോലെ തന്നെ ഇപ്പോൾ എവിടെ നോക്കിയാലും ഏത് കുടുംബത്തിൽ ചെന്നാലും അവർ എത്ര സമ്പന്നർ ആണെങ്കിലും പഠിപ്പും വിവരവുമുള്ള കുടുംബമാണെങ്കിലും അവിടത്തെ യുവാക്കളോട് ചോദിച്ചാൽ ഞങ്ങൾ പാരമ്പര്യങ്ങളിൽ നിന്നും വേറിട്ട് സ്റ്റാർട്ടപ്പ് തുടങ്ങും, സ്റ്റാർട്ട് അപ്പിൽ ജോലി ചെയ്യും എന്നു പറയും. അതായത് അവരുടെ മനസ്സ് വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറാവുകയാണ്. ഇന്ന് ചെറിയ നഗരങ്ങളിൽ പോലും സ്റ്റാർട്ടപ്പ് സംസ്കാരം വ്യാപിക്കുന്നു. ഞാൻ ഇതിൽ ഉജ്ജ്വലമായ ഭാവിയുടെ സൂചനകൾ കാണുന്നു. ഈ അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ കളിപ്പാട്ടങ്ങൾ ചർച്ചാവിഷയമായത്. യുവാക്കളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് വളരെ വേഗം പതിഞ്ഞു. നമ്മുടെ കളിപ്പാട്ടങ്ങളുടെ വൈപുല്യം ലോകത്തെ എങ്ങനെ ബോധ്യപ്പെടുത്താം എന്നതിലേക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്ത് കളിപ്പാട്ടങ്ങളുടെ വിപണി വളരെ വലുതാണ്. 6-7 ലക്ഷം കോടിയുടെ വിപണിയാണ്. ഇതിൽ ഇന്ന് ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണ്. കളിപ്പാട്ടങ്ങൾ എങ്ങനെ ഉണ്ടാക്കണം, അവയിൽ വൈവിധ്യം എങ്ങനെ വരുത്താം, കളിപ്പാട്ടങ്ങളിലെ പുതിയ ടെക്നോളജി എന്താണ്, കുട്ടികളുടെ മനശാസ്ത്രത്തിന് അനുകൂലമായി കളിപ്പാട്ടങ്ങൾ എങ്ങനെ നിർമിക്കാം തുടങ്ങിയവയിലേക്ക് യുവാക്കളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ അവരുടേതായ സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളെ, മനസ്സിൽ സന്തോഷം നിറയ്ക്കുന്ന, വിശ്വാസത്തെ ദൃഢമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. നിങ്ങളും ഇത് ശ്രദ്ധിച്ചു കാണും. സാധാരണയായി എന്തെങ്കിലും ചെയ്യുമ്പോൾ ''ഇതൊക്കെ മതി'' എന്നുള്ള ചിന്തയായിരുന്നു നമ്മുടേത്. എന്നാൽ ഇന്നത്തെ യുവാക്കൾ ഏറ്റവും ശ്രേഷ്ഠമായതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തമമായത്, ഉത്തമമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ വളരെ വലിയ ശക്തിയായി ഉയർന്നു വരും.
സുഹൃത്തുക്കളെ, ഇത്തവണ ഒളിമ്പിക്സ് വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒളിമ്പിക്സ് കഴിഞ്ഞു, ഇപ്പോൾ പാരലിമ്പിക്സ് നടക്കുന്നു. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒളിമ്പിക്സിൽ നമ്മുടെ നേട്ടം ചെറുതാണെങ്കിലും ആളുകളുടെ മനസ്സിൽ വിശ്വാസം ജനിപ്പിക്കാൻ അവയ്ക്കായിട്ടുണ്ട്. ഇന്ന് യുവാക്കൾ സ്പോർട്സിനെ ലാഘവത്തോടെയല്ല കാണുന്നത്. സ്പോർട്സുമായി ബന്ധപ്പെട്ട സാധ്യതകൾ എന്തൊക്കെയാണെന്ന് അവർ നോക്കുന്നു. കായിക മേഖലയെ അവർ സസൂക്ഷ്മം വീക്ഷിക്കുന്നു. അതിന്റെ സാധ്യതകൾ മനസ്സിലാക്കുന്നു. ഏതെങ്കിലും രീതിയിൽ അവയുമായി സ്വയം ബന്ധപ്പെടുത്തുവാൻ നോക്കുന്നു. ഇപ്പോൾ അവർ പരമ്പരാഗത ഇനങ്ങൾക്ക് അപ്പുറം പുതിയ ഇനങ്ങൾ സ്വീകരിക്കുന്നു. എന്റെ ദേശവാസികളേ, സ്പോർട്സ് രംഗത്ത് ഇത്രയും മുന്നേറ്റം ഉണ്ടാകുമ്പോൾ ഓരോ കുടുംബത്തിലും കളിയുടെ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ മുന്നേറ്റം, വേഗത, തടയപ്പെടണമോ നിന്നു പോകണമോ എന്ന് നിങ്ങൾ തന്നെ പറയൂ. ഒരിക്കലും പാടില്ല! നിങ്ങളും എന്നെപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാകും. നമ്മുടെ നാട്ടിൽ സ്പോർട്സ്, സ്പോർട്സ്മാൻ സ്പിരിറ്റ് നിന്നു പോകാൻ പാടില്ല. കുടുംബ ജീവിതത്തിൽ, സാമൂഹിക ജീവിതത്തിൽ, രാഷ്ട്രീയ ജീവിതത്തിൽ, ഈ മുന്നേറ്റത്തെ സ്ഥായിയാക്കേണ്ടതാണ്. ഈ മുന്നേറ്റം നിരന്തരം ഊർജ്ജം പകരേണ്ടതാണ്. വീട്ടിലാകട്ടെ, സമൂഹത്തിലാകട്ടെ, ഗ്രാമത്തിലാകട്ടെ, നഗരത്തിലാകട്ടെ നമ്മുടെ കളിസ്ഥലങ്ങൾ നിറഞ്ഞു കവിയണം. എല്ലാവരും കളിക്കട്ടെ, എല്ലാവരും വിടരട്ടെ. നിങ്ങൾക്ക് ഓർമ്മ കാണുമല്ലോ അല്ലേ! ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞല്ലോ-എല്ലാവരുടെയും പ്രയത്നം. അതെ എല്ലാവരുടെയും പ്രയത്നം ഉണ്ടെങ്കിലേ കളിയുടെ മേഖലയിൽ ഇന്ത്യ തങ്ങൾക്ക് അർഹമായ ഉയരത്തിലേക്ക് എത്തുകയുള്ളൂ. മേജർ ധ്യാൻചന്ദിനെ പോലെയുള്ളവർ കാട്ടിയ വഴിയേ മുന്നോട്ടുപോകുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, നാട്ടിലോ രാജ്യത്തോ ആകട്ടെ, ഏകമനസ്സോടെ കളികളോട് എല്ലാവരും ചേരുന്നു. വളരെ വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ രാജ്യത്ത് ഇങ്ങനെയൊരു കാലഘട്ടം വരുന്നത്.
എന്റെ പ്രിയപ്പെട്ട യുവാക്കളെ, ഈ അവസരം പ്രയോജനപ്പെടുത്തി വിവിധ കായിക ഇനങ്ങളിൽ നമുക്ക് മികവുറ്റവർ ആകേണ്ടതുണ്ട്. ഗ്രാമങ്ങൾതോറും കുട്ടികളുടെ മത്സരങ്ങൾ നിരന്തരം നടക്കേണ്ടതാണ്. മത്സരങ്ങളിലൂടെ മാത്രമേ കളികൾ വികസിക്കുകയുള്ളൂ, നല്ല കളിക്കാർ ഉണ്ടാവുകയുള്ളൂ. ഈ മുന്നേറ്റത്തിൽ നമ്മുടേതായ സംഭാവനകൾ നമുക്ക് എത്ര നൽകാൻ കഴിയും. ഈ ആവേഗം എത്ര മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് എല്ലാവരുടെയും പ്രയത്നം എന്ന മന്ത്രം വഴി നമുക്ക് പ്രാവർത്തികമാക്കി കാണിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാളെ ജന്മാഷ്ടമി കൂടിയാണല്ലോ. ജന്മാഷ്ടമി അതായത് കൃഷ്ണന്റെ ജന്മോത്സവം. കുറുമ്പനായ കണ്ണൻ മുതൽ വിരാട് രൂപം ധരിക്കുന്ന കൃഷ്ണൻ വരെ, ശസ്ത്ര പ്രയോഗത്തിൽ നിപുണനായവൻ മുതൽ ശാസ്ത്രവിദ്യയിൽ സമർഥനായ കൃഷ്ണൻ വരെ, ഭഗവാന്റെ എല്ലാ രൂപവും നമുക്ക് പരിചിതമാണ്. കലയിൽ, സൗന്ദര്യത്തിൽ, മാധുര്യത്തിൽ എല്ലായിടത്തും കൃഷ്ണൻ ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് രസകരമായ ഒരു അനുഭവമുണ്ടായി. അത് നിങ്ങളുമായി പങ്കുവെക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണ ജോലിയുടെ ഉദ്ഘാടനം ഈ മാസം ഇരുപതാം തീയതി നടത്തിയത് നിങ്ങൾക്ക് ഓർമ്മ കാണുമല്ലോ. സോമനാഥ ക്ഷേത്രത്തിൽ നിന്നും 3-4 കിലോമീറ്റർ അകലെയാണ് ഭാൽകാ തീർത്ഥം. ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിലെ തന്റെ അവസാന നിമിഷങ്ങൾ ചിലവിട്ട സ്ഥലമാണ് ഭാൽകാ തീർത്ഥം എന്നറിയപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഈ ലോകത്തിൽ അദ്ദേഹത്തിന്റെ ലീലകളുടെ സമാപനം അവിടെയായിരുന്നു. സോമനാഥ് ട്രസ്റ്റിന്റെ വകയായി ആ പ്രദേശത്താകെ പലതരം വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാൽകാ തീർത്ഥത്തെയും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ നോട്ടം സുന്ദരമായ ഒരു ആർട്ട് ബുക്കിൽ പതിഞ്ഞു. ഈ പുസ്തകം എന്റെ താമസസ്ഥലത്തിന് പുറത്തായി എനിക്ക് വേണ്ടി ആരോ വച്ച് പോയതാണ്. അതിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ പല രൂപങ്ങൾ, പല സുന്ദര ചിത്രങ്ങൾ ഉണ്ടായിരുന്നു. അവ വളരെ മോഹിപ്പിക്കുന്ന, അർത്ഥവത്തായ ചിത്രങ്ങളായിരുന്നു. പുസ്തക താളുകൾ മറിച്ചു തുടങ്ങിയപ്പോൾ എന്റെ ജിജ്ഞാസ തെല്ലു വർദ്ധിച്ചു. പുസ്തകവും അതിലെ മുഴുവൻ ചിത്രങ്ങളും ഞാൻ കണ്ടു. അതിൽ എനിക്കായി ഒരു സന്ദേശം എഴുതിയിട്ടുണ്ടായിരുന്നു. അതു വായിച്ചപ്പോൾ എഴുതിയ ആളെ കാണണമെന്ന് എനിക്ക് തോന്നി. എന്റെ ഓഫീസ് അവരുമായി ബന്ധപ്പെട്ടു. ആർട്ട് ബുക്കും അതിലെ കൃഷ്ണന്റെ വിവിധ രൂപങ്ങളും കണ്ട് എന്റെ ജിജ്ഞാസ വളരെയധികം വർദ്ധിച്ചതിനാൽ അടുത്തദിവസം തന്നെ കൂടിക്കാഴ്ചയ്ക്കായി അവരെ ക്ഷണിച്ചു. അങ്ങനെയാണ് ജദുറാണി ദാസിജിയെ ഞാൻ കണ്ടത്. അവർ അമേരിക്കയിൽ ജനിച്ചുവളർന്നവരാണ്. ISKCON ഉം ഹരേകൃഷ്ണാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. ഭക്തിയാണ് അവരുടെ വലിയ പ്രത്യേകത. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ISKCON ന്റെ സ്ഥാപകൻ പ്രഭുപാദ സ്വാമിയുടെ 125-ാം ജയന്തി ഇനി രണ്ടു ദിവസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ ഒന്നാം തീയതിയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ശ്രീമതി ജദുറാണി ഇന്ത്യയിൽ വന്നത്. ഭാരതീയ സംസ്കാരത്തിൽ നിന്നും വിദൂരതയിൽ നിൽക്കുന്ന, അമേരിക്കയിൽ ജനിച്ച ഇവർക്ക് എങ്ങനെ ഭഗവാൻ ശ്രീകൃഷ്ണന്റെ ഇത്ര മനോഹര ചിത്രങ്ങൾ രചിക്കാൻ കഴിയുന്നു എന്നുള്ളതായിരുന്നു എന്റെ മുന്നിലുള്ള വലിയ ചോദ്യം. അവരുമായി ഞാൻ ദീർഘനേരം സംസാരിച്ചു. അതിന്റെ ഏതാനും ഭാഗം നിങ്ങളെ കേൾപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി: ശ്രീമതി ജദുറാണി, ഹരേകൃഷ്ണാ! ഞാൻ ഭക്തി ആർട്ടിനെ പറ്റി കുറച്ച് വായിച്ചിട്ടുണ്ട് ഞങ്ങളുടെ ശ്രോതാക്കളോട് ഇതിനെക്കുറിച്ച് താങ്കൾ കൂടുതൽ പറയൂ. ഭക്തി ആർട്ടിനോട് താങ്കൾക്കുള്ള അഭിനിവേശവും താൽപര്യവും മഹത്തരമാണ്.
ജദുറാണി: ഭക്തി ആർട്ട് അല്ലേ. ഇത് മനസ്സിൽ നിന്നോ സങ്കൽപ്പത്തിൽ നിന്നോ വരുന്നതല്ല. മറിച്ച് ബ്രഹ്മസംഹിത പോലുള്ള പുരാതന വൈദിക സാഹിത്യത്തിൽ നിന്ന് വന്നിട്ടുള്ളതാണ് എന്നാണ് ഭക്തി ആർട്ടിനെക്കുറിച്ചുള്ള ഞങ്ങളുടെ ഒരു ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. (വോയ്സ് ജദുറാണി) എങ്ങനെയാണ് അദ്ദേഹം ഓടക്കുഴൽ കൊണ്ടുനടക്കുന്നത്, എങ്ങനെ മറ്റൊരു ഇന്ദ്രിയത്തിനുവേണ്ടി അദ്ദേഹത്തിന്റെ എല്ലാ ഇന്ദ്രിയങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്നത്. അദ്ദേഹം ചെവിയിൽ കർണികാര പുഷ്പം ചൂടുന്നു. അദ്ദേഹം വൃന്ദാവനം മുഴുവൻ തന്റെ പദാരവിന്ദങ്ങളുടെ പാടുകൾ ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ യശോഗാനങ്ങൾ പാടി വാഴ്ത്തുന്ന ഗോപബാലൻമാർ, അദ്ദേഹത്തിന്റെ ഓടക്കുഴൽ എല്ലാ ഭാഗ്യവാൻമാരുടെയും മനസ്സും ഹൃദയവും കീഴടക്കുന്നു. ഇവയെല്ലാം പുരാതന വേദഗ്രന്ഥങ്ങളിൽ നിന്നുള്ളതാണ്. അതീന്ദ്രിയ വ്യക്തിത്വം ഉള്ളവരിൽ നിന്നും വരുന്ന ധർമ്മഗ്രന്ഥങ്ങളുടെ ശക്തിയും അതിനെ പുറത്തേക്ക് കൊണ്ടുവരുന്ന പരമഭക്തരും. ഇവരുടെ കലയ്ക്ക് അതിന്റേതായ ശക്തിയുണ്ട്. അതുകൊണ്ടാണ് ഇതിന് പരിവർത്തനം സംഭവിക്കുന്നത്. ഇത് എന്റെ കഴിവ് കൊണ്ടല്ല.
പ്രധാനമന്ത്രി: ശ്രീമതി ജദുറാണി നിങ്ങളോട് എനിക്ക് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്. ഒരുവിധത്തിൽ 1966 മുതൽ മാനസികമായും ഭൗതികമായി 1976 മുതലും ദീർഘകാലമായി നിങ്ങൾക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. ഇന്ത്യയെന്നാൽ നിങ്ങൾ എന്താണ് മനസ്സിലാക്കുന്നത്
ജദുറാണി: അല്ലയോ പ്രധാനമന്ത്രി ഇന്ത്യ എനിക്ക് എല്ലാമെല്ലാമാണ്. സാങ്കേതികമായി ഇന്ത്യ നല്ലരീതിയിൽ ഉയർന്നിട്ടുണ്ട്. പാശ്ചാത്യ നാടുകളെ പിന്തുടർന്ന് ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഐഫോൺ, വലിയ കെട്ടിടങ്ങൾ മുതലായവ ഇവിടെയുമുണ്ട്. പക്ഷേ ഇതല്ല ശരിക്കുള്ള ഇന്ത്യയുടെ മഹത്വം എന്ന് എനിക്കറിയാം. എന്താണ് ഇന്ത്യയെ മഹത്തരമാക്കുന്നത്? സാക്ഷാൽ കൃഷ്ണൻ ഇവിടെയാണ് അവതരിച്ചത്. എല്ലാ അവതാരങ്ങളും ഇവിടെയാണ് ഉണ്ടായത്. ഭഗവാൻ ശിവനും ശ്രീരാമനും ഇവിടെ അവതരിച്ചു. എല്ലാ പുണ്യനദികളും ഇവിടെയാണ്. വൈഷ്ണവ സംസ്കാരത്തിലെ എല്ലാ പുണ്യസ്ഥലങ്ങളും ഇവിടെയാണ്. ആയതിനാൽ ഭാരതം പ്രത്യേകിച്ച് വൃന്ദാവനം ബ്രഹ്മാണ്ഡത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനമാകുന്നു. വൃന്ദാവനം എല്ലാത്തിന്റെയും ഉറവിടമാകുന്നു. സമസ്ത ഭൗതിക സൃഷ്ടിയുടെയും ഉറവിടമാകുന്നു. അതുകൊണ്ട് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു.
പ്രധാനമന്ത്രി: നന്ദി ശ്രീമതി ജദുറാണി ഹരേകൃഷ്ണ.
സുഹൃത്തുക്കളേ, ലോകത്തിൽ ആളുകളെല്ലാം ഭാരതീയ ആദ്ധ്യാത്മികത തത്വചിന്ത ഇവയെക്കുറിച്ച് ഇത്രയധികം ചിന്തിക്കുമ്പോൾ നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാലം പുറന്തള്ളുന്നതിനെ നമ്മൾ ഉപേക്ഷിക്കണം. എന്നാൽ കാലാതിവർത്തിയായതിനെ മുന്നോട്ടുകൊണ്ടു പോവുകയും വേണം. നമുക്ക് നമ്മുടെ ഉത്സവങ്ങൾ ആഘോഷിക്കാം. അതിന്റെ ശാസ്ത്രീയത മനസ്സിലാക്കാം. അതിന്റെ പിന്നിലെ അർത്ഥം ഗ്രഹിക്കാം. ഓരോ ഉത്സവത്തിലും എന്തെങ്കിലും സന്ദേശം ഉണ്ടാകും. എന്തെങ്കിലും സംസ്കാരം ഉണ്ടാകും. അത് നാം മനസ്സിലാക്കണം. ജീവിതത്തിൽ പകർത്തണം. വരും തലമുറയുടെ പൈതൃകസ്വത്തായി അതിനെ മുന്നോട്ടു കൊണ്ടുപോകണം. ഞാൻ ഒരിക്കൽക്കൂടി എന്റെ എല്ലാ ദേശവാസികൾക്കും ജന്മാഷ്ടമിയുടെ ശുഭാശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ കൊറോണ കാലഘട്ടത്തിൽ ശുചിത്വത്തിന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നിട്ടില്ല എന്ന് തോന്നുന്നു. ശുചിത്വത്തിൽ നിന്ന് നമ്മൾ തെല്ലിട പോലും പിന്മാറരുത്. രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരുടെയും പ്രയത്നം എങ്ങനെ എല്ലാവരുടെയും വികസനം ആകുന്നു എന്നതിന്റെ ഉദാഹരണം നമുക്ക് പ്രേരണ നൽകുന്നു. മാത്രമല്ല, എന്തെങ്കിലും ചെയ്യുവാനുള്ള പുതിയ ഊർജ്ജം പ്രദാനം ചെയ്യുന്നു. പുതിയ വിശ്വാസം നമ്മിൽ നിറയ്ക്കുന്നു. നമ്മുടെ പ്രതിജ്ഞക്ക് ജീവൻ കൊടുക്കുന്നു. ശുചിത്വ ഭാരത യജ്ഞത്തിന്റെ കാര്യം വരുമ്പോഴൊക്കെ ഇൻഡോറിലെ കാര്യം നമ്മുടെ മുന്നിൽ വരുന്നു എന്നുള്ളത് നമുക്ക് നന്നായി അറിയാവുന്ന കാര്യമാണ്. കാരണം ഇൻഡോർ ശുചിത്വത്തിന്റെ കാര്യത്തിൽ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കി കഴിഞ്ഞു. ഇൻഡോറിലെ പൗരന്മാർ അഭിനന്ദനത്തിന് അർഹരാണ്. ഇൻഡോർ ''ശുചിത്വ ഭാരത റാങ്കിംഗിൽ'' വർഷങ്ങളായി ഒന്നാംസ്ഥാനത്താണ്. ഇപ്പോൾ ഇൻഡോറിലെ ജനങ്ങൾക്ക് ശുചിത്വ ഭാരത റാങ്കിങ്ങിൽ സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അവർ മുന്നേറാൻ ആഗ്രഹിക്കുന്നു. പുതിയതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. അവർ മനസ്സിൽ എന്താണ് ഉറച്ച തീരുമാനിച്ചിരിക്കുന്നത്? അതെ അവർ വാട്ടർ പ്ലസ് സിറ്റി നിലനിർത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയാണ്. വാട്ടർ പ്ലസ് സിറ്റി, അതായത് ശുചീകരിക്കാതെ ആരും സീവേജ് ഒരു പൊതു ജലാശയത്തിലേക്ക് ഒഴുക്കാൻ പാടില്ല. ഇവിടത്തെ പൗരന്മാർ സ്വയം മുന്നോട്ടു വന്ന് അവരവരുടെ പൈപ്പുകൾ സീവർ ലൈനുമായി ഘടിപ്പിച്ചു. ശുചിത്വ യജ്ഞവും നടത്തി. അങ്ങനെ സരസ്വതി നദിയിലും കാൻഹ് നദിയിലും ഒഴുക്കിവിടുന്ന അഴുക്കു വെള്ളത്തിന്റെ തോത് കുറഞ്ഞു. അങ്ങനെ ഒരു മേന്മ ദർശിക്കാനായി. ഇന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ശുചിത്വ ഭാരത യജ്ഞം എന്ന സങ്കല്പം ഒരിക്കലും മന്ദഗതിയിലാകാൻ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ രാജ്യത്ത് എത്രത്തോളം നഗരങ്ങൾ വാട്ടർ പ്ലസ് സിറ്റി ആകുന്നുവോ അത്രത്തോളം ശുചിത്വം വർദ്ധിക്കും. നമ്മുടെ നദികൾ മാലിന്യമുക്തമാകും. വെള്ളം സൂക്ഷിച്ചു ഉപയോഗിക്കാനുള്ള മനുഷ്യന്റെ ചുമതലയെന്ന സംസ്കാരവും നമുക്ക് കൈവരും.
അല്ലയോ സുഹൃത്തുക്കളെ, ബീഹാറിലെ മധുബനിയിൽ നിന്നും ഇതിന് ഒരു ഉദാഹരണം എന്റെ മുന്നിൽ വന്നിട്ടുണ്ട് മധുബനിയിലെ ഡോക്ടർ രാജേന്ദ്ര പ്രസാദ് കാർഷിക സർവകലാശാലയും അവിടുത്തെ പ്രാദേശിക കൃഷിവിജ്ഞാന കേന്ദ്രവും ചേർന്ന നല്ലൊരു പരിശ്രമം തന്നെ നടത്തി. അതിന്റെ ലാഭം ഇന്ന് കൃഷിക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതിലൂടെ ശുചിത്വ ഭാരത് യജ്ഞത്തിനു പുതിയ ഉണർവും ശക്തിയും കൈവരിച്ചിരിക്കുന്നു. വിശ്വവിദ്യാലയത്തിന്റെ ഈ ഉദ്യമത്തിന്റെ പേര് 'സുഖേദ് മോഡൽ' എന്നാണ്. ഗ്രാമങ്ങളിലെ മലിനീകരണം കുറയ്ക്കുക എന്നതാണ് സുഖദ് മോഡലിന്റെ ലക്ഷ്യം. ഇവിടെ ഇവർ ഗ്രാമത്തിലെ കൃഷിക്കാരിൽ നിന്നും ചാണകവും വയലിലും വീടുകളിലും ഉള്ള മറ്റു ചപ്പുചവറുകളും ശേഖരിക്കുന്നു. പകരമായി ഗ്രാമവാസികൾക്ക് അടുക്കളയിലേക്കുള്ള ഗ്യാസ് സിലിണ്ടറിന് തുക നൽകുന്നു. ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന ചപ്പുചവറുകൾ വെർമി കമ്പോസ്റ്റ് ആക്കി മാറ്റുവാനുള്ള പ്രവർത്തനവും നടന്നുവരുന്നു. അതായത്, സുഖേദ് മോഡലിന്റെ നാല് നേട്ടങ്ങൾ നമുക്ക് പ്രത്യക്ഷമായി കാണാൻ കഴിയുന്നു. ഒന്നാമത്തേത് ഗ്രാമം മലിനീകരണത്തിൽ നിന്നും മോചനം നേടുന്നു. രണ്ടാമത്തേത് ഗ്രാമം മാലിന്യങ്ങളിൽ നിന്നും മുക്തി നേടുന്നു. മൂന്നാമത് ഗ്രാമവാസികൾക്ക് ഗ്യാസ് സിലിണ്ടറിനുള്ള പൈസ ലഭിക്കുന്നു. നാലാമതായി കൃഷിക്കാർക്ക് ജൈവവളവും ലഭിക്കുന്നു. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, ഈ വിധത്തിലുള്ള പരിശ്രമങ്ങൾ നമ്മുടെ ഗ്രാമങ്ങളുടെ ശക്തി എത്രയധികമാണ് വർദ്ധിപ്പിക്കുന്നത്. ഇതാണ് സ്വയംപര്യാപ്തത. ഇങ്ങനെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം എന്നാണ് എനിക്ക് ഓരോ പഞ്ചായത്തിനോടും പറയാനുള്ളത്.
സുഹൃത്തുക്കളെ, നമ്മൾ ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങി പുറപ്പെടുമ്പോൾ അതിന്റെ ഫലം തീർച്ചയായും കിട്ടുന്നതായിരിക്കും. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കാഞ്ചിരംഗാൽ പഞ്ചായത്തിന്റെ കാര്യം നോക്കൂ. ആ ചെറിയ പഞ്ചായത്ത് എന്താണ് ചെയ്തത് എന്ന് അറിയണ്ടേ. ഇവിടെ നിങ്ങൾക്ക് മാലിന്യത്തിൽ നിന്നും സമ്പത്ത് എന്ന മറ്റൊരു മാതൃക കാണുവാൻ കഴിയും. ഇവിടെ ഗ്രാമപഞ്ചായത്ത് അവിടത്തെ ജനങ്ങളുമായി ചേർന്ന് ചപ്പുചവറുകളിൽ നിന്നും വൈദ്യുതി ഉണ്ടാകുവാനുള്ള ഒരു പ്രാദേശിക പദ്ധതി പ്രാവർത്തികമാക്കി. ഗ്രാമത്തിലെ മുഴുവൻ ചപ്പുചവറുകൾ ശേഖരിച്ച് അതിൽനിന്നും വൈദ്യുതി ഉണ്ടാക്കുന്നു. അവശേഷിക്കുന്ന ഉൽപ്പന്നം കീടനാശിനിയായി വിറ്റഴിക്കുന്നു. ഒരുദിവസം രണ്ടു ടൺ മാലിന്യസംസ്കരണ ശേഷിയാണ് ഈ പവർ പ്ലാന്റിനുള്ളത്. ഇതിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗ്രാമത്തിലെ തെരുവുവിളക്കുകൾ കത്തിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു. ഇനി നിങ്ങൾ പറയുക, തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ചെറിയ പഞ്ചായത്ത് നമ്മുടെ എല്ലാ ദേശവാസികൾക്കും എന്തെങ്കിലും പ്രവർത്തിക്കാനുള്ള പ്രേരണ തരുന്നുവോ അതോ ഇല്ലയോ? അവർ എത്ര വലിയ ഉയരമാണ് കീഴടക്കിയത്.
എന്റെ പ്രിയപ്പെട്ട ദേശവാസികകളെ, ഇന്ന് മൻകി ബാത്ത് ഭാരതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കഴിഞ്ഞു. ലോകത്തിന്റെ പല പല മുക്കിലും മൂലയിലും മൻകി ബാത്ത് ചർച്ചചെയ്യപ്പെടുന്നു. വിദേശത്ത് താമസിക്കുന്ന നമ്മുടെ ഭാരതീയ സമൂഹവും ഞാനുമായി പുതിയ പുതിയ അറിവുകൾ പങ്കുവെയ്ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എനിക്കും വിദേശങ്ങളിൽ നടക്കുന്ന അത്ഭുതകരമായ പരിപാടികൾ മൻ കീ ബാത്തിലൂടെ നിങ്ങളോട് പങ്കുവെക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നുണ്ട്. ഇന്ന് ഞാൻ അങ്ങനെയുള്ള ചില ആളുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം. എന്നാൽ അതിനുമുമ്പ് ഞാൻ നിങ്ങളെ ഒരു ശ്രവ്യശകലം കേൾപ്പിക്കാം അല്പം ശ്രദ്ധയോടെ കേൾക്കുവിൻ.
(റേഡിയോ യൂണിറ്റി നയൻറ്റി എഫ് എം)
അല്ലയോ സുഹൃത്തുക്കളെ, ഭാഷ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇവർ റേഡിയോയിലൂടെ സംസ്കൃതത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ പേരാണ് ആർ ജെ ഗംഗ. ആർ ജെ ഗംഗ ഗുജറാത്തിലെ റേഡിയോ ജോക്കി ഗ്രൂപ്പിലെ ഒരു അംഗമാണ്. അവരുടെ കൂടെ ആർ ജെ നീലം, ആർ ജെ ഗുരു, ആർ ജെ ഹേതൽ, തുടങ്ങിയവരും ഉണ്ട്. അവർ എല്ലാവരും ഒത്തുചേർന്ന് ഇപ്പോൾ ഗുജറാത്തിലെ കേവഡിയായിൽ സംസ്കൃതത്തിന്റെ മഹത്വം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. നിങ്ങൾക്കറിയില്ലേ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഏകതാ പ്രതിമ-സ്റ്റാച്യു ഓഫ് യൂണിറ്റി-സ്ഥിതിചെയ്യുന്ന സ്ഥലം, അതാണ് കേവഡിയ. ആ കേവഡിയയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഇവർ, ഈ റേഡിയോ ജോക്കികൾ ഒരേസമയത്ത് അനേകം കാര്യങ്ങൾ നിറവേറ്റുന്നവരാണ്. ഇവർ ഗൈഡ് ആയി സേവനം അനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം കമ്മ്യൂണിറ്റി റേഡിയോ ഇനിഷ്യേറ്റീവ്, യൂണിറ്റി 90 എഫ് എം റേഡിയോ പരിപാടികളും മുന്നോട്ട് കൊണ്ടുപോകുന്നു. ഈ റേഡിയോ ജോക്കികൾ തങ്ങളുടെ ശ്രോതാക്കളുമായി സംസ്കൃതഭാഷയിൽ സംവദിക്കുന്നു. അവർക്ക് സംസ്കൃതത്തിൽ അറിവുകൾ, വിവരങ്ങൾ എത്തിച്ചു കൊടുക്കുന്നു.
സുഹൃത്തുക്കളെ ''അമൃതം സംസ്കൃതം മിത്ര, സരസം സരളം വചഃ ഏകതാ മൂലകം രാഷ്ട്രേ, ജ്ഞാന വിജ്ഞാന പോഷകം'' എന്നാണല്ലോ സംസ്കൃതത്തെ കുറിച്ച് പറയാറുള്ളത്. അതായത് നമ്മുടെ സംസ്കൃതഭാഷ സരസമാണ്, സരളമാണ്. സംസ്കൃതം ചിന്തകളിലൂടെ, സാഹിത്യത്തിലൂടെ അറിവും വിജ്ഞാനവും പ്രദാനം ചെയ്യുന്നു. രാഷ്ട്രത്തിന്റെ ഐക്യം വളർത്തുന്നു, ഊട്ടിയുറപ്പിക്കുന്നു. സംസ്കൃത സാഹിത്യത്തിൽ മാനവികതയുടെയും അറിവിന്റെയും ദിവ്യമായ ഒരു തത്വമുണ്ട്. അത് ആരെയും ആകർഷിക്കാൻ പോന്നതാണ്. ഈയിടെ വിദേശങ്ങളിൽ സംസ്കൃതം പഠിപ്പിക്കുക എന്ന പ്രേരണാദായകമായ പ്രവൃത്തി ചെയ്യുന്ന അനേകം ആൾക്കാരെ കുറിച്ച് ഞാൻ അറിയാൻ ഇടയായി. അങ്ങനെയുള്ള ഒരു വ്യക്തിയാണ് ശ്രീ രടഗർ കോർട്ടൻഹോസ്റ്റ്. അദ്ദേഹം അയർലൻഡിലെ അറിയപ്പെടുന്ന സംസ്്കൃത വിദ്വാനും അധ്യാപകനുമാണ്. അവിടെ അദ്ദേഹം കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നു. ഇവിടെ നമ്മുടെ ഈ കിഴക്ക്, ഭാരതത്തിനും തായ്ലൻഡിനും ഇടയിൽ സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്കൃതഭാഷക്ക് വളരെ മുഖ്യമായ ഒരു പങ്കുണ്ട്. ഡോക്ടർ ചിരാവത് പ്രപണ്ഡ് വിദ്യയും ഡോക്ടർ കുസുമാ രക്ഷാമണിയും തായ്ലൻഡിൽ സംസ്കൃത ഭാഷയുടെ പ്രചാരത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവർ തായ്, സംസ്കൃതം എന്നീ ഭാഷകളിൽ താരതമ്യ പഠനവുമായി ബന്ധപ്പെട്ടുള്ള കൃതികൾ രചിച്ചിട്ടുണ്ട്. അതുപോലുള്ള മറ്റൊരു പ്രൊഫസറാണ് ശ്രീ ബോറിസ് ജാഖ്രിൻ. ഇദ്ദേഹം റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സംസ്കൃതം പഠിപ്പിക്കുന്നു. അദ്ദേഹം അനേകം ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസാധനം ചെയ്തിട്ടുണ്ട്. അദ്ദേഹം ധാരാളം പുസ്തകങ്ങൾ സംസ്കൃതത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇതുപോലെ ഓസ്ട്രേലിയയിലെ സിഡ്നി സംസ്കൃത സ്കൂൾ വിദ്യാർഥികളെ സംസ്കൃത ഭാഷ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്. ഈ സ്കൂൾ കുട്ടികൾക്ക് വേണ്ടി സംസ്കൃത ഗ്രാമർ ക്യാമ്പ്, സംസ്കൃത നാടകം, സംസ്കൃത ദിവസം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
സുഹൃത്തുക്കളെ ഈയിടെയുണ്ടായ പ്രയത്നങ്ങളുടെ ഫലമായി സംസ്കൃതത്തിന് ഒരു പുതിയ ഉണർവ് ഉണ്ടായിട്ടുണ്ട്. ഈ ദിശയിൽ നമ്മുടെ പ്രവർത്തനങ്ങളും പ്രയത്നങ്ങളും ഇനിയും മുന്നോട്ടു പോകണം. നമ്മുടെ പൈതൃകത്തെ ശേഖരിക്കുക, സൂക്ഷിക്കുക, പുതിയ തലമുറയ്ക്ക് കൈമാറുക ഇതെല്ലാം നമ്മുടെ കർത്തവ്യമാണ്. ഭാവി തലമുറയ്ക്ക് ഇതിൽ അവകാശവുമുണ്ട്. ഈ കാര്യങ്ങൾക്കുവേണ്ടി എല്ലാവരും കൂടുതൽ പ്രയത്നിക്കേണ്ട സമയമായിരിക്കുന്നു. സുഹൃത്തുക്കളെ, നിങ്ങൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരണം. ഇങ്ങനെയുള്ള ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അറിയുകയാണെങ്കിൽ, ഇങ്ങനെയുള്ള ഏതെങ്കിലും വിവരങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ദയവു ചെയ്തു #celebrating sanskrit-മായി സോഷ്യൽ മീഡിയയിൽ തീർച്ചയായും പങ്കുവെക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിശ്വകർമ്മജയന്തി വരുന്നുണ്ട്. ഭഗവാൻ വിശ്വകർമ്മാവിനെ നമ്മൾ വിശ്വസൃഷ്ടിയുടെ ശക്തിയായി പ്രതീകമായി കണക്കാക്കുന്നു. സ്വന്തം നൈപുണ്യം കൊണ്ട് ആര് എന്ത് നിർമ്മിച്ചാലും സൃഷ്ടിച്ചാലും അത് മുറിക്കലും തുന്നലും ആകട്ടെ, സോഫ്റ്റ്വെയർ ആകട്ടെ, അല്ലെങ്കിൽ ഉപഗ്രഹങ്ങൾ ആകട്ടെ ഇവയെല്ലാം ഭഗവാൻ വിശ്വകർമാവിന്റെ പ്രകടനം തന്നെയാണ്. ലോകത്ത് നൈപുണ്യം പുതിയ രീതിയിൽ ഇന്ന് ആവിഷ്ക്കരിക്കപ്പെടുന്നു. എന്നാൽ നമ്മുടെ ഋഷിമാർ ആയിരക്കണക്കിന് വർഷങ്ങളായി നൈപുണ്യത്തിലും നിലവാരത്തിലും ശ്രദ്ധിച്ചിരുന്നു. അവർ നൈപുണ്യത്തെ, കഴിവിനെ തീവ്രമായ ആഗ്രഹവുമായി ചേർത്ത് നമ്മുടെ ജീവിത ദർശനത്തിന്റെ ഭാഗമാക്കിയിരുന്നു. നമ്മുടെ വേദങ്ങളിൽ ധാരാളം സൂക്തങ്ങൾ വിശ്വകർമ്മാവിനായി സമർപ്പിച്ചിട്ടുണ്ട്. സൃഷ്ടിയുടെ ലോകത്ത് എത്ര വലിയ രചനകൾ ഉണ്ടായിട്ടുണ്ടോ, ഏതെല്ലാം പുതിയ വലിയ പ്രയത്നങ്ങൾ ഉണ്ടായിട്ടുണ്ടോ, നമ്മുടെ ശാസ്ത്രങ്ങളിൽ ഇവയുടെ കീർത്തിയെല്ലാം ഭഗവാൻ വിശ്വകർമാവിന് നൽകിയിരിക്കുന്നതായി കാണാം. ലോകത്ത് എല്ലാ വികസനങ്ങളും നവീകരണങ്ങളും നൈപുണ്യത്തിലൂടെയാണ് സംഭവിക്കുന്നത് എന്നത് ഒരു പ്രകാരത്തിൽ ഇതിന്റെ പ്രതീകം തന്നെയാണ്. ഭഗവാൻ വിശ്വകർമ്മാവിന്റെ ജയന്തി, അദ്ദേഹത്തിനുള്ള പൂജ ഇവയുടെ പിന്നിലുള്ളതും ഇതേ ഭാവം തന്നെയാകുന്നു. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു, ''വിശ്വസ്യ കൃതേ യസ്യ കർമ്മ വ്യാപാരഃ സഃ വിശ്വകർമ്മ''. അതായത് സൃഷ്ടിയും നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മങ്ങൾ ചെയ്യുന്നവൻ വിശ്വകർമ്മാവ്. നമ്മുടെ ചുറ്റും നിർമ്മാണത്തിലും സൃഷ്ടിയിലും ഏർപ്പെട്ടിരിക്കുന്ന നൈപുണ്യമുള്ള, കഴിവുള്ള ആൾക്കാർ എല്ലാം നമ്മുടെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഭഗവാൻ വിശ്വകർമ്മാവിന്റെ പൈതൃകം പേറുന്നവരാകുന്നു. ഇവരെ കൂടാതെ നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, നിങ്ങളുടെ വീട്ടിൽ വൈദ്യുതി പ്രശ്നം വന്നു എന്നിരിക്കട്ടെ, നിങ്ങൾക്ക് ഇലക്ട്രീഷ്യനെ കിട്ടിയില്ലെങ്കിൽ എന്താകും സ്ഥിതി. നിങ്ങൾക്ക് എത്ര വലിയ ബുദ്ധിമുട്ടാകും ഉണ്ടാവുക. നമ്മുടെ ജീവിതം ഇങ്ങനെയുള്ള അനേകം തൊഴിൽ നൈപുണ്യം ഉള്ളവരുടെ സഹായം കൊണ്ടാണ് മുന്നോട്ടുപോകുന്നത്. നിങ്ങൾക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ, കൊല്ലപ്പണി ചെയ്യുന്നവരുണ്ട്, മൺപാത്രം ഉണ്ടാക്കുന്നവരുണ്ട്, മരപ്പണിക്കാരുണ്ട്, ഇലക്ട്രീഷ്യൻമാരുണ്ട്, ശുചീകരണ ജോലിക്കാരുണ്ട്, അല്ലെങ്കിൽ മൊബൈൽ-ലാപ്ടോപ്പ് റിപ്പയർ ചെയ്യുന്നവരുണ്ട്. ഇവരെല്ലാം സ്വന്തം തൊഴിൽ നൈപുണ്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആധുനിക സ്വരൂപത്തിൽ ഇവരെല്ലാം വിശ്വകർമ്മാക്കൾ തന്നെ. എന്നാൽ സുഹൃത്തുക്കളെ, ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോഴൊക്കെ ഇത് നമ്മെ ദുഃഖിപ്പിക്കുന്നു. സംസ്കാരത്തിൽ, പാരമ്പര്യത്തിൽ, ചിന്തകളിൽ, കഴിവിൽ ഒക്കെ നൈപുണ്യമുള്ള മനുഷ്യന്റെ ശക്തിയെ ഭഗവാൻ വിശ്വകർമ്മാവുമായി ബന്ധപ്പെടുത്തിയിട്ടുള്ള രാജ്യത്ത് അവസ്ഥകൾ എങ്ങനെ മാറി? ഒരുകാലത്ത് നമ്മുടെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ദേശീയ ജീവിതത്തിലും നൈപുണ്യത്തിന് വളരെ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ അടിമത്വത്തിന്റെ നീണ്ട കാലയളവിൽ, കഴിവിനെ ഇതുപോലെ ആദരിക്കുന്ന രീതി പതുക്കെ പതുക്കെ വിസ്മൃതിയിലേക്ക് പോയി. കഴിവിനെ ആധാരമാക്കിയുള്ള ജോലികളെ ചെറുതാക്കി കാണാനുള്ള ചിന്തകൾ ഉണ്ടായി. ഇപ്പോൾ നോക്കൂ, ലോകം മുഴുവൻ കഴിവുകൾക്ക്, അതായത് നൈപുണ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഭഗവാൻ വിശ്വകർമാവിന്റെ പൂജയും ഇന്ന് വെറും ഔപചാരികതയുടെ പേരിലല്ല പൂർണമാകുന്നത്. നമ്മൾ വൈദഗ്ധ്യത്തെ ആദരിക്കണം. വിദഗ്ധരാകണമെങ്കിൽ പരിശ്രമിക്കണം. വൈദഗ്ദ്ധ്യത്തിൽ അഭിമാനിക്കണം. നമ്മൾ പുതിയതായി എന്തെങ്കിലും ചെയ്യണം. എന്തെങ്കിലും നവീകരിക്കണം. എന്തെങ്കിലും നിർമ്മിക്കണം. അത് സമൂഹത്തിന് പ്രയോജനമുള്ളതാകണം. ആളുകളുടെ ജീവിതം ലഘൂകരിക്കുന്നതാകണം. അപ്പോഴാണ് വിശ്വകർമ്മാവിനുള്ള നമ്മുടെ പൂജ അർത്ഥവത്താകുന്നത്. ഇന്ന് ഈ ലോകത്ത് തൊഴിൽ നൈപുണ്യമുള്ള ആളുകൾക്ക് അവസരത്തിന് യാതൊരു കുറവുമില്ല. പുരോഗതിയുടെ എത്രയെത്ര വഴികളാണ് ഇന്ന് നൈപുണ്യത്തിലൂടെ തയ്യാറായി കൊണ്ടിരിക്കുന്നത്. അപ്പോൾ വരുവിൻ, ഇപ്രാവശ്യം ഭഗവാൻ വിശ്വകർമ്മാവിന്റെ പൂജയിൽ നമുക്ക് അത്യധികം ആഹ്ലാദത്തോടെ പങ്കെടുക്കാം. ഒപ്പം അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സ്വായത്തമാക്കാനുള്ള പ്രതിജ്ഞയെടുക്കാം. നമ്മൾ നൈപുണ്യത്തിന്റെ മഹത്വം മനസ്സിലാക്കും. തൊഴിൽ നൈപുണ്യമുള്ളവർ, ഏതു തൊഴിൽ ചെയ്യുന്നവരായാലും അവരെ പൂർണമായും ആദരിക്കും ബഹുമാനിക്കും എന്നതായിരിക്കണം പൂജയിൽ നമ്മുടെ മനോഭാവം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷമാണ്. ഈ വർഷം നാം ഓരോ ദിവസവും പുതിയ പ്രതിജ്ഞയെടുക്കണം. പുതിയത് ചിന്തിക്കണം. എന്തെങ്കിലും പുതിയത് ചെയ്യുവാനുള്ള നമ്മുടെ അഭിനിവേശം വർദ്ധിപ്പിക്കണം. നമ്മുടെ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം പൂർത്തിയാക്കുമ്പോൾ നമ്മുടെ പ്രതിജ്ഞകൾ അതിന്റെ വിജയത്തിന്റെ അടിത്തറയിൽ ദൃശ്യമാകും. അതുകൊണ്ട് നാം ഈ അവസരം പാഴാക്കരുത്. ഇതിൽ നാം കൂടുതൽ കൂടുതൽ സംഭാവന ചെയ്യണം. ഈ പ്രയത്നങ്ങൾക്കിടയിലും ഒരുകാര്യം നമ്മൾ ഓർക്കണം, മരുന്നും വേണം ജാഗ്രതയും വേണം. രാജ്യത്ത് 62 കോടിയിൽ കൂടുതൽ വാക്സിൻ ഡോസ് നൽകിക്കഴിഞ്ഞു. എന്നാലും ജാഗ്രത പുലർത്തണം. അതെ, എപ്പോഴത്തെയും പോലെ നിങ്ങൾ പുതിയതായി എന്തെങ്കിലും ചെയ്യുമ്പോൾ, പുതിയത് ചിന്തിക്കുമ്പോൾ എന്നെയും അതിൽ പങ്കാളിയാകുക. ഞാൻ നിങ്ങളുടെ കത്തുകളും സന്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഈ ആഗ്രഹത്തോടുകൂടി എല്ലാവർക്കും ഒരിക്കൽക്കൂടി വരാൻ പോകുന്ന ഉത്സവങ്ങൾക്കായി കോടികോടി ശുഭാശംസകൾ.
ഒരായിരം നന്ദി നമസ്കാരം.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
രണ്ടു ദിവസം മുന്‍പുള്ള അതിശയകരമായ ചില ചിത്രങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. അതിനാല്‍ ഇപ്രാവശ്യത്തെ തുടക്കം ആ നിമിഷങ്ങളില്‍ നിന്നുമാകാം. ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതത്തിന്റെ കളിക്കാര്‍ ത്രിവര്‍ണ്ണ പതാകയേന്തി നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ മാത്രമല്ല രാജ്യം മുഴുവന്‍ പുളകിതരായി. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഈ യോദ്ധാക്കളോട് പറയുകയാണ് 'വിജയിച്ചു വരൂ, വിജയിച്ചു വരൂ.'
ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഇവരെ കുറിച്ച് മനസ്സിലാക്കുവാനും അത് രാജ്യത്തോട് പങ്കുവെയ്ക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. ഈ കളിക്കാര്‍ ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടാണ് ഇതുവരെ എത്തിയത്. ഇന്ന് അവര്‍ക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് കരുത്തായിട്ടുള്ളത്. അതുകൊണ്ട് വരൂ, നമുക്ക് ഒരുമിച്ച് നമ്മുടെ ഈ കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അവര്‍ക്ക് ധൈര്യം പകരാം. സാമൂഹ്യ മാധ്യമത്തിലൂടെ ഒളിമ്പിക്സ് കളിക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ''വിക്ടറി പഞ്ച് ക്യാമ്പയിന്'' ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങളും ഇതില്‍ ചേര്‍ന്ന് വിക്ടറി പഞ്ച് ഷെയര്‍ ചെയ്യൂ. ഭാരതത്തെ പ്രോത്സാഹിപ്പിക്കൂ.
സുഹൃത്തുക്കളെ, ആരാണോ രാജ്യത്തിനുവേണ്ടി ത്രിവര്‍ണ്ണപതാകയേന്തുന്നത്, അവരോടുള്ള ബഹുമാനത്താല്‍ വികാരാധീനരാവുക സ്വാഭാവികമാണ് രാജ്യസ്നേഹത്തിന്റെ ഈ വികാരം നമ്മളെയെല്ലാം ബന്ധിപ്പിക്കുന്നു. നാളെ, അതായത് ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമാണ്. കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സേനയുടെ ശൗര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമാണ് എന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ പ്രാവശ്യം ഈ മഹത്തായ ദിനം അമൃത മഹോത്സവത്തിന് ഇടയിലാണ് ആഘോഷിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഈ ദിനം കൂടുതല്‍ പ്രത്യേകതയുള്ളതായിത്തീരുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങളോരോരുത്തരും കാര്‍ഗിലിന്റെ ആവേശകരമായ കഥ വായിച്ചിരിക്കണം. കാര്‍ഗിലിലെ വീരന്മാരെ നമ്മള് നമിക്കണം.
സുഹൃത്തുക്കളെ ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യകരമായ ഒന്നാണ്. എന്തെന്നാല്‍, രാജ്യം, നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിന് സാക്ഷികളാകുവാന്‍ പോവുകയാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ മാര്‍ച്ച് 12ന് ബാപ്പുവിന്റെ സബര്‍മതി ആശ്രമത്തില്‍ അമൃത മഹോത്സവത്തിന് തുടക്കം കുറിച്ചു. ആ ദിവസം തന്നെ ബാപ്പുവിന്റെ ദണ്ഡിയാത്രയുടെ സ്മരണകളും പുനരുജ്ജീവിപ്പിച്ചു. അന്നു മുതല്‍ രാജ്യം മുഴുവനും അമൃത മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുവരികയാണ്. നിരവധി സംഭവങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികളുടെ പോരാട്ടം, അവരുടെ ജീവത്യാഗം ഒക്കെ മഹത്തരമാണ്. പക്ഷേ അതൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ആളുകള്‍ അവരെക്കുറിച്ചും അറിയുകയാണ്. ഇപ്പോള്‍ നിങ്ങള്‍ മൊയിറാങ് ദിവസത്തെക്കുറിച്ച് ചിന്തിക്കൂ. മണിപ്പൂരിലെ ചെറിയ പ്രദേശമാണ് മൊയിറാങ്. ആ സ്ഥലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി, അതായത് ഐ എന്‍ എയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ സ്വാതന്ത്ര്യത്തിനു മുന്‍പേ ഐ എന്‍ എയുടെ കേണല്‍ ഷൗക്കത്ത് മാലിക് പതാക ഉയര്‍ത്തി. അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 14 ന് അതേ മൊയിറാങ്ങില്‍ വെച്ച് വീണ്ടും ഒരിക്കല്‍ കൂടി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അങ്ങനെ എത്രയെത്ര സ്വാതന്ത്ര്യസമരസേനാനിമാരും മഹാപുരുഷന്മാരും - അവരെയെല്ലാം അമൃതമഹോത്സവത്തിലൂടെ രാജ്യം ഓര്‍മിക്കുകയാണ്. സര്‍ക്കാരും സാമൂഹിക സംഘടനകളും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പരിപാടി ആഗസ്റ്റ് 15 ന് നടക്കാന്‍ പോവുകയാണ്. സാംസ്കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഒട്ടനവധി ഭാരതീയര്‍ ചേര്‍ന്ന് ദേശീയഗാനം ആലപിക്കുക എന്നതാണിത്. ഇതിനായി ഒരു വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്, ''രാഷ്ട്രഗാന്‍ ഡോട്ട് ഇന്‍.'' ഈ വെബ്സൈറ്റിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ദേശീയഗാനം പാടി അത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. അങ്ങനെ ഈ ഉദ്യമത്തില്‍ പങ്കുചേരാം. ഈ മഹത്തായ യജ്ഞത്തില്‍ എല്ലാവരും പങ്കുചേരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള അനേകം പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും വരുംദിവസങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്. സ്വതന്ത്രനും കൃതജ്ഞതയുള്ളവനുമായ ഓരോ ഭാരതീയനും സ്വാതന്ത്ര്യസമര സേനാനികളെ പ്രണമിക്കലാണത്. ഈ മഹോത്സവത്തിന്റെ ആശയം വളരെ വിശാലമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക, അവരുടെ സ്വപ്നങ്ങളിലെ രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കടമ. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി സ്വാതന്ത്ര്യസമരസേനാനികള്‍ ഒന്നുചേര്‍ന്നതുപോലെ നമുക്കും ദേശത്തിന്റെ വികാസത്തിനായി ഒന്നുചേരേണ്ടതുണ്ട്. നാം രാജ്യത്തിനു വേണ്ടി ജീവിക്കണം. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും പോലും വലിയ ഫലങ്ങള്‍ നേടിത്തരും. നിത്യേനയുള്ള ജോലികളോടൊപ്പം തന്നെ നമുക്ക് രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ''വോക്കല്‍ ഫോര്‍ ലോക്കല്‍'' പോലെ. നമ്മുടെ രാജ്യത്തെ പ്രാദേശിക സംരംഭകരെയും കലാകാരന്മാരെയും ശില്പ്പികളെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുക എന്നുള്ളത് നമ്മുടെ പൊതുവായ സ്വഭാവമായിത്തീരണം. ആഗസ്റ്റ് 7 ന് വരുന്ന ദേശീയ കൈത്തറി ദിനം, അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. ദേശീയ കൈത്തറി ദിനത്തിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. 1905 ഇതേ ദിവസമാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
സുഹൃത്തുക്കളെ നമ്മുടെ രാജ്യത്തെ ഗ്രാമീണ ആദിവാസി പ്രദേശങ്ങളില്‍ കൈത്തറി, വരുമാനത്തിന്റെ ഒരു വലിയ ഉപാധിയാണ്. ലക്ഷക്കണക്കിന് സ്ത്രീകളും നെയ്ത്തുകാരും ശില്പികളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ചെറിയ ചെറിയ പരിശ്രമങ്ങള്‍ നെയ്ത്തുകാരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തും. സഹോദരങ്ങളെ, നിങ്ങള്‍ സ്വയം എന്തെങ്കിലുമൊക്കെ വാങ്ങുകയും ഇക്കാര്യം മറ്റുള്ളവരോടും പറയുകയും ചെയ്യുക. നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇത്രയെങ്കിലും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 2014 മുതല്‍ മന് കീ ബാത്തില്‍ പലപ്പോഴും ഞാന്‍ ഖാദിയുടെ കാര്യം പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇന്ന് നമ്മുടെ രാജ്യത്ത് ഖാദിയുടെ വില്‍പ്പന പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അത് നിങ്ങളുടെ പ്രയത്നത്താല്‍ തന്നെയാണ്. ഖാദിയുടെ ഏതെങ്കിലുമൊരു കടയില്‍ നിന്ന് ഒരു ദിവസം ഒരു കോടിയിലധികം രൂപയുടെ വില്പന നടക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നതാണോ. എന്നാല്‍ നമ്മള് അതും ചെയ്തുകാണിച്ചു. നിങ്ങള്‍ എവിടെ നിന്നെങ്കിലും എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ലാഭം ലഭിക്കുന്നത് പാവപ്പെട്ട നമ്മുടെ നെയ്ത്തുകാരായ സഹോദരീ സഹോദരന്മാര്ക്കാണ്. അതുകൊണ്ട് ഖാദി വാങ്ങുക എന്നുള്ളത് ഒരു തരത്തില്‍ ജനസേവനമാണ്. ദേശസേവയുമാണ്. സ്നേഹം നിറഞ്ഞ സഹോദരരീ സഹോദരന്മാരോടുള്ള എന്റെ അഭ്യര്‍ത്ഥനയാണ്, നിങ്ങള്‍ എല്ലാവരും ഗ്രാമപ്രദേശത്ത് നിര്‍മ്മിക്കപ്പെടുന്ന കൈത്തറി ഉല്‍പ്പന്നങ്ങള്‍ തീര്‍ച്ചയായും വാങ്ങണം. ''മൈ ഹാന്‍ഡ്ലൂം മൈ പ്രൈഡ്'' എന്ന ഹാഷ്ടാഗിനൊപ്പം അതിനെ ഷെയര്‍ ചെയ്യുകയും വേണം.
സുഹൃത്തുക്കളെ, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ഖാദിയും കുറിച്ച് പറയുമ്പോള്‍ ബാപ്പുവിനെ സ്മരിക്കുന്നത് സ്വാഭാവികമാണല്ലോ. ബാബുവിന്റെ നേതൃത്വത്തില്‍ ''ഭാരത് ഛോടോ ആന്ദോളന്'' (കിറ്റ് ഇന്ത്യ സമരം) നടന്നതുപോലെ ഇന്ന് ഭാരതത്തെ ഒന്നിപ്പിക്കുന്നതിന് - ''ഭാരത് ജോഡോ ആന്ദോളന്'' - ഓരോ ദേശവാസിയും നേതൃത്വം നല്‍കണം. വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ നാടിനെ ഒന്നിപ്പിക്കുവാന്‍ സഹായകരമായ കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ് നമ്മുടെ കര്‍ത്തവ്യം. അമൃത മഹോത്സവത്തിന്റെ ഈ അവസരത്തില്‍ രാജ്യം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ താല്പര്യമെന്നും ഏറ്റവും വലിയ മുന്‍ഗണന രാജ്യത്തിനാണെന്നുമുള്ള ''അമൃത പ്രതിജ്ഞ'' എടുക്കാം. ''നേഷന്‍ ഫസ്റ്റ്, ആള്‍വെയ്സ് ഫസ്റ്റ്'' എന്ന മന്ത്രത്തോടെ നമുക്ക് മുന്നേറാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് മന്‍കി ബാത്ത് കേട്ടുകൊണ്ടിരിക്കുന്ന എന്റെ യുവ സുഹൃത്തുക്കളോട് പ്രത്യേകം കൃതജ്ഞത പ്രകടിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് MY GOV മുഖേന മന് കി ബാത്തിന്റെ ശ്രോതാക്കളെ പറ്റിയുള്ള ഒരു പഠനം നടത്തിയിരുന്നു. മന് കി ബാത്തിലേക്ക് സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുന്നവര്‍ മുഖ്യമായും ആരാണെന്ന് നോക്കുകയുണ്ടായി. പഠനത്തിനുശേഷം കിട്ടിയ വിവരം, സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുന്നവരില്‍ ഏകദേശം 75 ശതമാനം ആള്‍ക്കാരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ് എന്നാണ്. അതായത് ഭാരതത്തിലെ യുവശക്തിയുടെ നിര്‍ദേശങ്ങളാണ് മന് കി ബാത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നത്. ഇതിനെ ഞാന്‍ വളരെ നല്ല ഒരു കാര്യമായി കാണുന്നു. മന് കി ബാത്ത് സാകാരാത്മകതയുടെയും സംവേദനശീലത്തിന്റെയും മാധ്യമമാണ്. മന് കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്. സാകാര്തമക ചിന്താഗതികളും നിര്‍ദ്ദേശങ്ങളും നല്കുന്ന നമ്മുടെ യുവാക്കളുടെ ക്രിയാത്മകത എന്നില്‍ സന്തോഷം ഉളവാക്കുന്നു. മന് കി ബാത്ത് മുഖേന എനിക്ക് യുവാക്കളുടെ മനസ്സ് അറിയാനുള്ള അവസരം ലഭിക്കുന്നു എന്നുള്ളതും സന്തോഷകരമായ കാര്യമാണ്.
സുഹൃത്തുക്കളെ, നിങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് മന് കി ബാത്തിന്റെ യഥാര്‍ത്ഥ ശക്തി. മന് കി ബാത്തില്‍ പ്രതിഫലിക്കുന്ന നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഭാരതത്തിന്റെ വൈവിധ്യത്തെ പ്രകടമാക്കുന്നു. ഭാരതീയരുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും സുഗന്ധം നാലുപാടും പരത്തുന്നു. നമ്മുടെ അധ്വാനശീലരായ ചെറുപ്പക്കാരുടെ ക്രിയാത്മക ചിന്തകളിലൂടെ എല്ലാവര്ക്കും പ്രേരണ നല്‍കുകയും ചെയ്യുന്നു. മന് കി ബാത്തിലേക്ക് നിങ്ങള്‍ പല ആശയങ്ങളും അയക്കുന്നു എല്ലാ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധിക്കാറില്ല പക്ഷേ അവയില്‍ പല ആശയങ്ങളും ഞാന്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മേല്‍നടപടികള്‍ സ്വീകരിക്കാനായി കൈമാറുന്നു.
സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് ശ്രീ സായി പ്രണീതിന്റെ പ്രയത്നങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു പ്രണീത് ആന്ധ്രാപ്രദേശിലെ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറാണ്. കഴിഞ്ഞ വര്‍ഷം മോശമായ കാലാവസ്ഥ കാരണം അവിടെയുള്ള കൃഷിക്കാര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നത് അദ്ദേഹം കണ്ടു. വര്‍ഷങ്ങളായി കാലാവസ്ഥാ ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ താല്പര്യവും കൃഷിക്കാരുടെ നന്മയ്ക്കായി വിനിയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം വെവ്വേറെ വിവരശേഖരണത്തിലൂടെ കാലാവസ്ഥയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വാങ്ങുകയും അവയെ അപഗ്രഥിക്കുകയും ഒപ്പം പ്രാദേശിക ഭാഷയില്‍ വിവിധ മാധ്യമങ്ങളിലൂടെ ആ അറിവുകള്‍ കൃഷിക്കാരില്‍ എത്തിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകളെ കൂടാതെ ഓരോ സമയത്തെയും കാലാവസ്ഥയ്ക്ക് അനുസൃതമായി ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രണീത് നല്കുന്നു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളും ഇടിമിന്നലില്‍ നിന്നും രക്ഷപ്പെടേണ്ടത് എങ്ങനെയെന്നും അദ്ദേഹം ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.
സുഹൃത്തുക്കളെ, ചെറുപ്പക്കാരനായ ഈ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ പ്രയത്നം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന പോലെതന്നെ മറ്റൊരു സുഹൃത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ഒഡീഷയിലെ സംബല്‍പുര്‍ ജില്ലയിലെ ശ്രീ ഇസാക് മുണ്ടയാണ് ആ സുഹൃത്ത്. മുമ്പ് ഇസാക് ദിവസക്കൂലിക്കാരനായി പണിയെടുത്തിരുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ധാരാളം പണം സമ്പാദിക്കുന്നു. അദ്ദേഹം സ്വന്തം വീഡിയോകളിലൂടെ പ്രാദേശികമായ വിവരങ്ങള്‍, പാരമ്പരാഗത ഭക്ഷണം പാകം ചെയ്യുന്ന രീതികള്‍, തന്റെ ഗ്രാമം, ജീവിതരീതികള്‍, കുടുംബം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ഒഡിഷയിലെ പ്രസിദ്ധമായ ഒരു പ്രാദേശിക പാചകരീതിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെ 2020 മാര്‍ച്ചിലാണ് യൂട്യൂബര്‍ എന്ന നിലയിലേക്കുള്ള തന്റെ യാത്ര അദ്ദേഹം ആരംഭിച്ചത്. അപ്പോള്‍ മുതല്‍ നൂറുകണക്കിന് വീഡിയോകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ ശ്രമം പല കാരണങ്ങളാല്‍ ശ്രദ്ധനേടി. ഗ്രാമീണ ജീവിതശൈലിയെ കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ള നഗരവാസികളെ ഇത് ഏറെ ആകര്‍ഷിച്ചു. ഇസാക്ക് മുണ്ട സംസ്കാരവും പാചകരീതിയും രണ്ടും കൂട്ടിയോജിപ്പിക്കുന്നു. നമുക്കെല്ലാം പ്രേരണയും നല്കുന്നു.
സുഹൃത്തുക്കളെ, ടെക്നോളജിയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഒരു രസകരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. മദ്രാസ് ഐ ഐ ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ് ഒരു ത്രി ഡി പ്രിന്റഡ് ഹൗസ് നിര്‍മ്മിച്ചത് ഈയിടെ നിങ്ങള്‍ വായിച്ചിരിക്കും, കാണുകയും ചെയ്തിരിക്കും. ത്രി ഡി പ്രിന്റ് ചെയ്ത വീട് നിര്‍മ്മിക്കുക, അതെങ്ങനെ സാധ്യമാകും? രാജ്യം മുഴുവനും ഇത്തരത്തിലൂള്ള നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നറിയുന്നത് നിങ്ങള്‍ക്ക് സന്തോളം നല്കുന്ന കാര്യമാണ്. ചെറിയ ചെറിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു പോലും വര്‍ഷങ്ങള്‍ എടുക്കുന്ന ഒരു സമയമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ടെക്നോളജിയിലൂടെ ഭാരതത്തിന്റെ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ച നാളുകള്‍ക്കു മുന്‍പ് ഞങ്ങള്‍ ലോകത്തെമ്പാടുമുള്ള ഇന്നവേറ്റീവ് കമ്പനികളെ ക്ഷണിക്കാനായി ഒരു ഗ്ലോബല്‍ ഹൗസിംഗ് ടെക്നോളജി ചലഞ്ചിന് തുടക്കം കുറിച്ചു. ഇത് രാജ്യത്ത് തന്നെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായ അതുല്യമായ ശ്രമമാണ്. അതുകൊണ്ടുതന്നെ നമ്മള് ഇതിന് ലൈറ്റ് ഹൗസ് പ്രോജക്ട് എന്ന പേരും നല്കി. ഇപ്പോള്‍ രാജ്യത്ത് ഉടനീളം 6 വ്യത്യസ്തമായ സ്ഥലങ്ങളില്‍ ലൈറ്റ് ഹൗസ് പ്രോജക്ട് രീതിയില്‍ ജോലികള്‍ നടന്നുവരികയാണ്. ഈ ലൈറ്റ് ഹൗസ് പ്രോജക്റ്റില്‍ ആധുനിക സാങ്കേതികവിദ്യയും ഭാവനാസമ്പന്നവുമായ രീതികള്‍ ഉപയോഗിച്ചുവരുന്നു. ഇതിലൂടെ നിര്‍മ്മാണത്തിന്റെ സമയം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. അതോടൊപ്പം നിര്‍മ്മിക്കുന്ന വീടുകള്‍ കൂടുതല്‍ മോടിയുള്ളതും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാണ്. ഞാന്‍ ഇടയ്ക്ക് ഈ പ്രോജക്ടിനെ വിശകലനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ മികവു ലൈവ് ആയി കണ്ടു. ഇന്‍ഡോറിലെ പ്രോജക്ടില്‍ കട്ടയുടെയും സിമന്റ് തേച്ച ചുമരിന്റെയും സ്ഥാനത്ത് പ്രീ ഫാബ്രിക്കേറ്റഡ് സാന്ഡ്വിച്ച് പാനല്‍ സിസ്റ്റം ഉപയോഗിച്ചു. രാജ്കോട്ടില്‍ ലൈറ്റ് ഹൗസ് ഫ്രഞ്ച് ടെക്നോളജിയിലൂടെ നിര്‍മ്മാണം നടത്തി വരുന്നു. അതില്‍ ടണലിലൂടെ മോണോലിത്തിക് കോണ്‍ക്രീറ്റ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ഉപയോഗിക്കുകയാണ്. ഈ ടെക്നോളജിയിലൂടെ നിര്‍മിക്കുന്ന വീട് ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമാണ്. ചെന്നൈയില്‍ അമേരിക്കയുടെയും, ഫിന്‍ലാന്‍ഡിന്റെയും ടെക്നോളജിയും പ്രീ കാസ്റ്റ് കോണ്‍ക്രീറ്റ് സിസ്റ്റവും ഉപയോഗിക്കുന്നു. ഇതിലൂടെ കെട്ടിടം പെട്ടെന്ന് നിര്‍മ്മിക്കാനും ചെലവ് കുറയ്ക്കാനും സാധിക്കും. റാഞ്ചിയില്‍ ജര്‍മനിയുടെ ത്രി ഡി കണ്‍സ്ട്രക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്നു. ഇതനുസരിച്ച് ഓരോ മുറിയും വെവ്വേറെ നിര്‍മ്മിക്കുന്നു. പിന്നീട് പൂര്‍ണമായ സ്ട്രക്ചറില്‍ അവയെ യോജിപ്പിക്കും. കുട്ടികള്‍ ബില്‍ഡിംഗ് സെറ്റ് എങ്ങനെയാണോ യോജിപ്പിക്കുന്നത് അതുപോലെ. അഗര്‍ത്തലയില്‍ ന്യൂസിലാന്‍ഡ് ടെക്നോളജിയിലൂടെ സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുന്നു. അതിലൂടെ വലിയ വലിയ ഭൂകമ്പങ്ങളെ പോലും നേരിടാന്‍ സാധിക്കും. അതുപോലെ ലഖ്നൗവില്‍ കാനഡയുടെ ടെക്നോളജി ഉപയോഗിച്ചു വരുന്നു. അതില്‍ പ്ലാസ്റ്ററും പെയിന്റും ആവശ്യമില്ല. എളുപ്പത്തില്‍ വീട് നിര്‍മ്മിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചുവരുകള്‍ ആണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളെ ഈ പ്രോജക്ടിനെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പോലെ പ്രവര്‍ത്തിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നത് ഇതിലൂടെ നമ്മുടെ പ്ലാനര്‍മാരും ആര്‍ക്കിടെക്റ്റുകളും എന്‍ജിനീയര്‍മാരും വിദ്യാര്‍ത്ഥികളും പുതിയ ടെക്നോളജിയെ കുറിച്ച് മനസ്സിലാക്കുകയും പരീക്ഷിക്കുകയും ചെയ്യും. ഞാന്‍ ഈ കാര്യങ്ങള്‍ യുവാക്കളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് എന്തിനാണെന്നാല്‍ നമ്മുടെ യുവസമൂഹം ടെക്നോളജിയുടെ പുതിയ പുതിയ മേഖലകളില്‍ താല്പര്യമുള്ളവര് ആയി മാറട്ടെ.
പ്രിയപ്പെട്ട ദേശവാസികളെ, നിങ്ങള്‍ ഇംഗ്ലീഷ് മൊഴി കേട്ടിട്ടുണ്ടാകും, 'ടു ലേണ്‍ ഈസ് ടു ഗ്രോ'. അതായത് പഠനമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എപ്പോഴാണോ നമ്മള് പുതിയതായി എന്തെങ്കിലും പഠിക്കുന്നത് അപ്പോള്‍ നമ്മുടെ മുന്നില്‍ പുരോഗതിയുടെ പുതിയ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും. എപ്പോഴെങ്കിലും പഴയതില്‍ നിന്നും മാറി പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ മനുഷ്യത്വത്തിന്റെ പുതിയ വാതായനം തുറക്കപ്പെടും. ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കപ്പെടും. നിങ്ങള്‍ കണ്ടിട്ടുണ്ടാവും എപ്പോഴെങ്കിലും എവിടെയെങ്കിലും പുതിയതായി എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ ഫലം ഓരോരുത്തരെയും ആശ്ചര്യചകിതരാക്കും. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് ഏതു പ്രദേശത്തെയാണ് നിങ്ങള്‍ ആപ്പിളുമായി ചേര്‍ത്തു പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കറിയാം നിങ്ങളുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകള്‍ ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പിന്നെ ഉത്തരാഖണ്ഡ് ആയിരിക്കും, പക്ഷേ ഈ ലിസ്റ്റില്‍ മണിപ്പൂരിനെ കൂടി ചേര്‍ക്കാന്‍ ഞാന്‍ പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ അതിശയിച്ചു പോകും. പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച യുവാക്കള്‍ മണിപ്പൂരില്‍ ഈ നേട്ടം കൈവരിച്ചു കാണിച്ചു. ഇന്ന് മണിപ്പൂരിലെ ഉഖ്രൗല്‍ ജില്ലയിലെ ആപ്പിള്‍ കൃഷി മികച്ച രീതിയില്‍ നടന്നുവരുന്നു. അവിടത്തെ കര്‍ഷകര്‍ തങ്ങളുടെ തോട്ടങ്ങളില്‍ കൃഷിചെയ്യുകയാണ്. ആപ്പിള്‍ വിളയിക്കാന്‍ ഇവിടത്തുകാര്‍ ഹിമാചലില്‍ പോയി പരിശീലനവും നേടി. അതിലൊരാളാണ് ടി എം റിംഗഫാമി യംഗ്. അദ്ദേഹം ഒരു എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. അദ്ദേഹം തന്റെ ഭാര്യ ശ്രീമതി പി എസ് ഏഞ്ചലിനൊപ്പം ആപ്പിള്‍ വിളയിച്ചു. അതുപോലെ അവുന്‍ഗശീ ശിംറേ അഗസ്റ്റീനയും തന്റെ തോട്ടത്തില്‍ ആപ്പിള്‍ ഉല്പാദിപ്പിച്ചു. അവന്‍ഗശീ ഡല്‍ഹിയില്‍ ജോലിചെയ്തുവരികയാണ്. ജോലി ഉപേക്ഷിച്ച് അവര്‍ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തി ആപ്പിള്‍ കൃഷി തുടങ്ങി. മണിപ്പൂരില്‍ ഇന്ന് ഇതുപോലെ ധാരാളം ആപ്പിള്‍ കര്‍ഷകരുണ്ട്. അവരൊക്കെ തന്നെ വ്യത്യസ്തവും പുതുമയുള്ളതും ആയ കാര്യം ചെയ്തു കാണിച്ചു തന്നു.
സുഹൃത്തുക്കളെ, നമ്മുടെ ആദിവാസി സമൂഹത്തില്‍ ഇലന്തപ്പഴം വളരെ പ്രസിദ്ധമാണ്. ആദിവാസി സമുദായത്തിലെ ആളുകള്‍ എല്ലായിപ്പോഴും ഇലന്തപ്പഴം കൃഷി ചെയ്യുന്നവരാണ്. പക്ഷേ, കോവിഡ് 19 മഹാമാരിക്ക് ശേഷം അവരുടെ കൃഷി പ്രത്യേകിച്ചും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുരയിലെ ഊനാകോട്ടിയിലെ 32 വയസ്സുകാരന് യുവ സുഹൃത്ത് വിക്രംജീത്ത് ചക്മാ അത്തരത്തില്‍ ഒരാളാണ്. ഇലന്തപ്പഴത്തിന്റെ കൃഷിയിലൂടെ ലാഭം കൊയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ഇലന്തപ്പഴം കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാരെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇലന്തപ്പഴം കൃഷി ചെയ്യുന്നവരുടെ ആവശ്യാനുസരണം സര്‍ക്കാര്‍ അവര്‍ക്കായി പ്രത്യേക നഴ്സറി നിര്‍മ്മിച്ചു നല്കി. കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ ഉപോല്പന്നങ്ങളില് നിന്നും പോലും മാറ്റം വരുത്തുവാന്‍ സാധിക്കും.
സുഹൃത്തുക്കളെ, ഉത്തര്‍പ്രദേശിലെ ലഘീംപുര്‍ ഖേരിയില്‍ നടന്ന ഒരു കാര്യത്തെ കുറിച്ച് ഞാന്‍ അറിഞ്ഞു. കോവിഡ് സമയത്താണ് ലഘീംപുരിലെ ഖേരിയില്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ ചുവടുവെപ്പ് നടന്നത്. അവിടെ സ്ത്രീകള്‍ക്ക് വാഴയുടെ ഉപയോഗശൂന്യമായ തണ്ടില്‍നിന്നും നാര് ഉണ്ടാക്കുന്നതിനുള്ള ട്രെയിനിങ് കൊടുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. വേസ്റ്റില്‍ നിന്നും ബെസ്റ്റ് ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗം. വാഴയുടെ തണ്ട് മുറിച്ച് മെഷീനിന്റെ സഹായത്തോടെ വാഴനാര് തയ്യാറാക്കുന്നു. അത് ചണം പോലെ ഇരിക്കും. ഈ നാരില്‍ നിന്നും ഹാന്‍ഡ്ബാഗ്, പായ്, പരവതാനി അങ്ങനെ എത്രയെത്ര സാധനങ്ങള്‍ ഉണ്ടാക്കാനാകും. ഇതിലൂടെ ഒരു വശത്ത് വിളയുടെ മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി, മറുവശത്ത് ഗ്രാമത്തിലെ നമ്മുടെ സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും വരുമാനത്തിന് ഒരു മാര്‍ഗ്ഗം കൂടി ലഭിച്ചു. വാഴനാരിന്റെ ഈ ജോലിയിലൂടെ ആ സ്ഥലത്തെ സ്ത്രീക്ക് 400 മുതല്‍ 600 രൂപ വരെ പ്രതിദിനം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. ലഘീംപൂര്‍ ഖീരിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ വാഴകൃഷി ചെയ്യുന്നു. വാഴക്കുലയുടെ വിളവെടുപ്പിനുശേഷം സാധാരണയായി കര്‍ഷകര്‍ക്ക് വാഴത്തട കളയാനായി അധികം ചെലവ് ചെയ്യേണ്ടി വരുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഈ പൈസ ലാഭിക്കാന്‍ സാധിക്കുന്നു. അതായത് അധിക ലാഭം നേടാന്‍ സാധിക്കുന്നു എന്നത് വളരെ സാര്‍ത്ഥകമാണ്.
സുഹൃത്തുക്കളെ ഒരുവശത്ത് വാഴനാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മറുവശത്ത് ഇതുപോലെ ഏത്തയ്ക്കാ പൊടിയില്‍ നിന്നും ദോശയും ഗുലാബ് ജാമുനും പോലെയുള്ള സ്വാദിഷ്ഠമായ വിഭവം തയ്യാറാക്കുന്നു. ഉത്തര കര്‍ണാടകത്തിലും ദക്ഷിണ കര്‍ണാടകത്തിലും സ്ത്രീകള്‍ ഈ കാര്യം ചെയ്തുവരികയാണ്. ഇതിന്റെ തുടക്കവും കൊറോണക്കാലത്തു തന്നെയായിരുന്നു. ഇത് കേവലം ഏത്തയ്ക്കാ പൊടിയില്‍നിന്ന് ദോശ, ഗുലാബ് ജാം തുടങ്ങിയവ ഉണ്ടാക്കുക മാത്രമല്ല, ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. കൂടുതല്‍ ആളുകള്‍ ഏത്തയ്ക്കാപ്പൊടിയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍ അതിന്റെ ആവശ്യം കൂടി. അതോടൊപ്പം സ്ത്രീകളുടെ വരുമാനവും. ലഘീംപുര്‍ ഖീരിയെ പോലെ ഇവിടെയും ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.
സുഹൃത്തുക്കളെ ഇത്തരം ഉദാഹരണങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും പുതുമയുള്ളത് ചെയ്യാന്‍ നമുക്ക് പ്രേരണ നല്‍കും. നിങ്ങളുടെ സമീപത്തും ഇത്തരത്തിലുള്ള അനേകം പേര് ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ മനസ്സിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങളും ഇത് സംസാര വിഷയമാക്കാവുന്നതാണ്. ഇടയ്ക്ക് സമയമുള്ളപ്പോള്‍ കുട്ടികളോടൊപ്പം ഇത്തരം പുതുമയുള്ള ശ്രമങ്ങളെ നോക്കിക്കാണുവാന്‍ പോകൂ. പിന്നെ സമയമുള്ളപ്പോള്‍ സ്വയം ഇത്തരം കാര്യങ്ങള്‍ ചെയ്തു കാണിക്കാന്‍ ശ്രമിക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്കിത് എന്നോടൊപ്പം നമോ ആപ്പ് അല്ലെങ്കില്‍ MY GOV യിലൂടെ പങ്കിടാവുന്നതാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒരു സംസ്കൃത ശ്ലോകമുണ്ട്, ''ആത്മാര്‍ത്ഥം ജീവലോകേ അസ്മിന്, കോ ന ജീവതി മാനവ: പരം പരോപകാരാര്‍ത്ഥം, യോ ജീവതി സ ജീവതി''. അതായത് ലോകത്തില്‍ ഓരോ വ്യക്തിയും തനിക്കായി ജീവിക്കുന്നു. പക്ഷേ പരോപകാരത്തിനായി ജീവിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. ഭാരത മാതാവിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും പരോപകാരപ്രദമായ കാര്യങ്ങള്‍ - അതുതന്നെയാണ് മന് കീ ബാത്തിലും വിഷയമാകുന്നത്. ഇന്നും അങ്ങനെയുള്ള മറ്റു ചില സുഹൃത്തുക്കളെ കുറിച്ച് പറയാം. ഒരു സുഹൃത്ത് ചണ്ഡീഗര്‍ പട്ടണവാസിയാണ്. ചണ്ഡിഗറില്‍ ഞാനും കുറേ വര്‍ഷം വസിച്ചിരുന്നു. അത് വളരെ സുന്ദരവും നന്മ നിറഞ്ഞതുമായ പട്ടണമാണ്. അവിടെ താമസിക്കുന്ന ആള്‍ക്കാരും സന്മനസ്സുള്ളവരാണ്. നിങ്ങള്‍ ഭക്ഷണപ്രിയരാണെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് ഏറെ സന്തോഷം അനുഭവപ്പെടും. ഈ ചണ്ഡിഗര്‍ പട്ടണത്തിലെ സെക്ടര്‍ 29 ലെ ശ്രീ സഞ്ജയ് റാണ ഒരു ഫുഡ് സ്റ്റാള്‍ നടത്തുന്നു. സൈക്കിളില്‍ സഞ്ചരിച്ച് ചോലെ-ബട്ടൂര വില്‍ക്കുകയും ചെയ്യുന്നു. ഒരുദിവസം അദ്ദേഹത്തിന്റെ മകള്‍ രിദ്ധിമയും അനന്തിരവള്‍ റിയയും ഒരു ആശയവുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. കോവിഡ് വാക്സിന് എടുക്കുന്ന ആളുകള്‍ക്ക് ഫ്രീയായി ചോലെ-ബട്ടൂര കഴിക്കാന്‍ കൊടുക്കണമെന്ന് പറഞ്ഞു. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സമ്മതിച്ചു. ശ്രീ സഞ്ജയ് റാണ ചോലെ-ബട്ടൂര ഫ്രീയായി നല്കണമെങ്കില് അന്നേദിവസം വാക്സിന് എടുത്തതിന്റെ പേപ്പര്‍ കാണിക്കേണ്ടതായി വരും. വാക്സിന് എടുത്തതിന്റെ പേപ്പര്‍ കാണിച്ചാല്‍ ഉടന്‍ അദ്ദേഹം സ്വാദിഷ്ഠമായ ചോലെ-ബട്ടൂര നല്‍കും. സമൂഹത്തിന്റെ നന്മക്കായുള്ള കാര്യങ്ങള്‍ക്ക് പൈസയെക്കാള്‍ ഏറെ സേവനമനോഭാവവും കര്‍ത്തവ്യനിഷ്ഠയുമാണ് ആവശ്യം. നമ്മുടെ സഞ്ജയ് ഭായി അക്കാര്യത്തെ യാഥാര്‍ഥ്യമാക്കി തീര്‍ക്കുന്നു.
സുഹൃത്തുക്കളേ, അപ്രകാരമുള്ള മറ്റൊരു കാര്യത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാം. അത് തമിഴ്നാട്ടിലെ നീലഗിരിയിലാണ്. അവിടെ രാധികാ ശാസ്ത്രി ആംബുറെക്സ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലെ രോഗികളുടെ ചികിത്സയ്ക്കായി എളുപ്പത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. രാധിക കൂനൂറില്‍ ഒരു കഫേ നടത്തുന്നു. അവര്‍ തന്റെ കഫേയിലെ സുഹൃത്തുക്കളില്‍ നിന്ന് ആംബുറെക്സിലേക്ക് ഫണ്ട് സമാഹരിച്ചു. നീലഗിരി കുന്നുകളില്‍ ഇപ്പോള്‍ ആംബുറെക്സ് പ്രവര്‍ത്തിക്കുന്നു. ദൂരെയുള്ള പ്രദേശങ്ങളിലെ രോഗികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഇത് സഹായകരമാകുന്നു. സ്ട്രക്ചര്‍, ഓക്സിജന്‍ സിലിണ്ടര്‍, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. സുഹൃത്തുക്കളെ, ശ്രീ സഞ്ജയിന്റെയും ശ്രീമതി രാധികയുടെയും ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നത് ഇതാണ,് നമ്മുടെ ജോലികളും തൊഴിലുകളും ചെയ്യുന്നതോടൊപ്പം നമുക്ക് സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയണം.
സുഹൃത്തുക്കളെ, കുറേ ദിവസങ്ങള്‍ക്കു മുന്‍പ് രസകരവും വളരെ വികാരനിര്‍ഭരവുമായ ഒരു പരിപാടി നടന്നു. അതിലൂടെ ഭാരതവും ജോര്‍ജിയയും തമ്മിലുള്ള സൗഹൃദത്തിന് പുത്തന്‍ ശക്തി ലഭിക്കുകയുണ്ടായി. ഈ ചടങ്ങില്‍ ഭാരതം സെന്റ് ക്യൂന്‍ കേറ്റവാനിന്റെ തിരുശേഷിപ്പ് അതായത് പവിത്രമായ സ്മൃതിചിഹ്നം ജോര്‍ജ്ജിയ സര്‍ക്കാരിനും അവിടത്തെ ജനങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. അതിനായി നമ്മുടെ വിദേശ മന്ത്രി അവിടെ പോയിരുന്നു. അങ്ങേയറ്റം വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ഈ ചടങ്ങില്‍ ജോര്‍ജ്ജിയയിലെ രാഷ്ട്രപതി, പ്രധാനമന്ത്രി, അനേകം മതാചാര്യന്മാര് എന്നിവരും ജോര്‍ജ്ജിയയിലെ ജനങ്ങളും പങ്കെടുത്തു. ആ പരിപാടിയില്‍ ഭാരതത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ വളരെ സ്മരണീയമാണ്. ഈ ഒരു ചടങ്ങ് ഇരു രാജ്യങ്ങള്‍ക്കുമൊപ്പം ഗോവയും ജോര്‍ജ്ജിയയും തമ്മിലുള്ള ബന്ധങ്ങളെയും ദൃഢതരമാക്കിത്തീര്‍ത്തു. കാരണം, സെന്റ് ക്യൂന്‍ കാറ്റവാനിന്റെ പവിത്രമായ സ്മൃതിചിഹ്നം 2005 ല്‍ ഗോവയിലെ സെന്റ് അഗസ്റ്റിന് ചര്‍ച്ചില്‍ നിന്നാണ് ലഭിച്ചത്.
സുഹൃത്തുക്കളേ, ഇതൊക്കെ എന്താണ്, ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്നുള്ള ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉദിച്ചേക്കാം. 400-500 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ക്വീന്‍ കേറ്റവാന്‍ ജോര്‍ജ്ജിയയിലെ രാജകുടുംബത്തിലെ സന്താനമായിരുന്നു. പത്തുവര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം 1624 ല്‍ അവര്‍ രക്തസാക്ഷിയായി. ഒരു പുരാതന പോര്‍ച്ചുഗീസ് പ്രമാണപ്രകാരം സെന്റ് ക്വീന്‍ കാറ്റവാനിന്റെ അസ്ഥികള്‍ പഴയ ഗോവയിലെ സെന്റ് അഗസ്റ്റിന് ചര്‍ച്ചില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഗോവയില്‍ അടക്കം ചെയ്യപ്പെട്ട അവരുടെ അവശിഷ്ടങ്ങള്‍ 1930-ലെ ഭൂകമ്പത്തില്‍ അപ്രത്യക്ഷമായി എന്നാണ് വളരെ കാലം വിശ്വസിച്ചുപോന്നിരുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെയും ജോര്‍ജിയയിലെ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ജോര്‍ജിയന്‍ ചര്‍ച്ചിന്റെയും ദശകങ്ങളായുള്ള കഠിനമായ പ്രയത്നങ്ങളുടെ ഫലമായി 2005 ല്‍ പവിത്രമായ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം കൈവരിച്ചു. ഈ വിഷയം ജോര്‍ജിയയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വികാരം ഉളവാകുന്നതായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രപരവും മതപരവും വിശ്വാസപരവുമായ പ്രധാന്യം കണക്കിലെടുത്ത് അവശിഷ്ടങ്ങളില്‍ ഒരംശം ഇന്ത്യാ ഗവണ്മെന്റ് ജോര്‍ജിയയിലെ ആളുകള്‍ക്ക് ഉപഹാരമായി നല്കാന് തീരുമാനിച്ചു. ഭാരതത്തിന്റെയും ജോര്‍ജ്ജിയയുടെയും സംയുക്ത ചരിത്രത്തിന്റെ ഈ അമൂല്യനിധിയെ കാത്തുസൂക്ഷിച്ചതിന്റെ പേരില്‍ ഞാന്‍ ഇന്ന് ഗോവയിലെ ജനങ്ങള്‍ക്ക് ഹാര്‍ദ്ദമായി കൃതജ്ഞത പ്രകാശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഗോവ അനേകം മഹത്തായ ആധ്യാത്മിക പൈതൃകങ്ങളുടെ വിളനിലമാണ്. സെന്റ് അഗസ്റ്റിന് ചര്‍ച്ച് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം - ചര്‍ച്ചസ് ആന്‍ഡ് കോണ്‍വെന്റ്സ് ഓഫ് ഗോവയുടെ ഒരു ഭാഗമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജോര്‍ജിയയില്‍ നിന്ന് ഞാനിപ്പോള്‍ നിങ്ങളെ നേരെ സിംഗപ്പൂരിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. അവിടെ ഈ മാസത്തെ ആരംഭത്തില്‍ മഹത്തായ ഒരു ചടങ്ങ് ഉണ്ടായി. സിംഗപ്പൂര്‍ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ലീ സേന് ലുംഗ് അടുത്തിടെ നവീകരിച്ച ചെയ്ത സിലാറ്റ് റോഡ് ഗുരുദ്വാരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം പരമ്പരാഗത സിഖ് തലപ്പാവ് ധരിച്ചിരുന്നു. ഈ ഗുരുദ്വാര ഏകദേശം 100 വര്‍ഷം മുന്‍പ് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. അവിടെ ഭായി മഹാരാജ് സിംഹിനായി സമര്‍പ്പിക്കപ്പെട്ട ഒരു സ്മാരകവുമുണ്ട്. ഭായി മഹാരാജ സിംഹ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു വ്യക്തിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അത് ഏറെ പ്രേരണ നല്കുന്നു. ഈ രണ്ടു രാജ്യങ്ങളുടെ ഇടയില്‍ സൗഹൃദം ശക്തിപ്പെടുത്തുന്നത് ഇപ്രകാരമുള്ള കാര്യങ്ങളിലൂടെയും പ്രയത്നങ്ങളിലൂടെയുമാണ്. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ വസിക്കുന്നതിന്റെയും സംസ്കാരങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതിന്റെയും മഹത്വം ഇതിലൂടെ വ്യക്തമാകുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കി ബാത്തിലൂടെ നമ്മള് പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. എന്റെ മനസ്സിന് വളരെ പ്രിയപ്പെട്ട മറ്റൊരു വിഷയം കൂടി ഉണ്ട്. അത് മറ്റൊന്നുമല്ല ജലസംരക്ഷണമാണ്. എന്റെ കുട്ടിക്കാലം ചെലവഴിച്ച പ്രദേശത്ത് വെള്ളത്തിന് എപ്പോഴും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഞങ്ങള്‍ മഴപെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീര്‍ന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ ജലസംരക്ഷണം എന്ന മന്ത്രത്തിലൂടെ അവിടുത്തെ ചരിത്രം തന്നെ മാറി. വെള്ളത്തിന്റെ ഓരോ തുള്ളിയും സംരക്ഷിക്കുക, വെള്ളത്തിന്റെ ഏതുതരത്തിലുള്ള ദുര്‍വിനിയോഗവും തടയുക എന്നുള്ളത് നമ്മുടെ ജീവിതശൈലിയുടെ സഹജമായ ഭാഗമായി തീരേണ്ടതാണ്. നമ്മുടെ കുടുംബങ്ങളില്‍ ഇത്തരത്തിലുള്ള പാരമ്പര്യം ഉണ്ടാകേണ്ടതാണ്. അതില്‍ ഓരോ അംഗവും അഭിമാനിക്കേണ്ടതാണ്.
സുഹൃത്തുക്കളെ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക എന്നത് ഭാരതത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. മഴയും കാലവര്‍ഷവും എല്ലായ്പ്പോഴും നമ്മുടെ ചിന്തകളെയും വിശ്വാസത്തെയും നമ്മുടെ സംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നു. ഋതു സംഹാരത്തിലും മേഘദൂതത്തിലും മഹാകവി കാളിദാസന് മഴയെക്കുറിച്ച് മനോഹരമായി വര്‍ണിച്ചിട്ടുണ്ട്. സാഹിത്യ പ്രേമികള്‍ക്കിടയില്‍ ഈ കവിത ഇന്നും വളരെയധികം പ്രസിദ്ധമാണ്. ഋഗ്വേദത്തിലെ പര്‍ജന്യ സൂക്തത്തില്‍ മഴയുടെ സൗന്ദര്യ വര്‍ണ്ണനയുണ്ട്. അതുപോലെ ശ്രീമദ് ഭാഗവതത്തിലും കാവ്യാത്മകമായി ഭൂമി, സൂര്യന് പിന്നെ മഴ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.
''അഷ്ടൗ മാസാന് നിപീതം യദ് ഭൂമ്യാഹ ച ഓദമയം വസു
സ്വംഗോഭിഹ മോക്തം ആരേഭേ പര്‍ജന്യഹ കാല് ആഗതേ''
അതായത് സൂര്യന് എട്ടു മാസക്കാലം ഭൂമിയിലെ ജലസമ്പത്ത് ചൂഷണം ചെയ്തു. ഇപ്പോള്‍ മണ്‍സൂണ്‍ മാസത്തില്‍ സൂര്യന് താന്‍ സമാഹരിച്ച സമ്പത്ത് ഭൂമിക്ക് തിരികെ നല്‍കുകയാണ്. ശരിക്കും പറഞ്ഞാല്‍ മണ്‍സൂണും മഴക്കാലവും കേവലം ഹൃദ്യവും സുന്ദരവും മാത്രമല്ല, മറിച്ച് നമ്മളെ പോഷിപ്പിക്കുന്ന, ജീവന് നല്കുന്ന ഒന്നുകൂടിയാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം വരും തലമുറയ്ക്കും വേണ്ടിയുള്ളതാണ്. അത് ഒരിക്കലും മറക്കാന്‍ പാടില്ല.
ഇന്ന് എന്റെ മനസ്സില്‍ വരുന്ന ചിന്ത എന്തെന്നാല്‍ ഈ രസകരമായ കാര്യങ്ങളോടു കൂടി ഞാന്‍ എന്റെ സംസാരം അവസാനിപ്പിക്കാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇനി വരുന്ന ആഘോഷങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സമയത്ത് തീര്‍ച്ചയായും ഒരുകാര്യം ഓര്‍ക്കേണ്ടതാണ്, കൊറോണ ഇന്നും നമ്മുടെ ഇടയില്‍ നിന്നും പോയിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്. നിങ്ങള്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരും ആയിരിക്കട്ടെ.
വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
മിക്കവാറും മന് കി ബാത്തില്‍ നിങ്ങളുടെ ചോദ്യവര്‍ഷമാണ് ഉണ്ടാവുക. ഇപ്രാവശ്യം ഞാന്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഞാന്‍ നിങ്ങളോട് ചോദ്യം ചോദിക്കാം. അപ്പോള്‍ എന്റെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.
ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യത്തെ ഭാരതീയന് ആരായിരുന്നു?
ഒളിമ്പിക്സില്‍ ഏത് കളിയിലാണ് ഭാരതം ഇന്നേവരെ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ളത്?
ഒളിമ്പിക്സില്‍ ഏത് കായികതാരമാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുള്ളത്?
സൃഹൃത്തുക്കളേ, നിങ്ങള്‍ എനിക്ക് ഉത്തരം അയച്ചാലും ഇല്ലെങ്കിലും മൈ ഗവ്-ല്‍ ഒളിമ്പിക്സിനെ പറ്റിയുള്ള ക്വിസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്താല്‍ പല സമ്മാനങ്ങള്‍ക്കും അര്‍ഹരാകും. അങ്ങനെയുള്ള ഒരുപാടു ചോദ്യങ്ങള്‍ മൈ ഗവ്-ന്റെ 'റോഡ് ടു ടോക്കിയോ ക്വിസി'ല്‍ ഉണ്ട്. നിങ്ങള്‍ റോഡ് ടു ടോക്കിയോ ക്വിസില്‍ പങ്കെടുക്കണം. ഭാരതം ആദ്യം എങ്ങനെയാണ് പ്രകടനം കാഴ്ചവെച്ചത്? നമ്മുടെ ടോക്കിയോ ഒളിമ്പിക്സിനായി ഇപ്പോള്‍ നമ്മുടെ തയ്യാറെടുപ്പ് എന്താണ്? ഇതൊക്കെ സ്വയം അറിയണം. മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കണം. ഞാന്‍ നിങ്ങളോടെല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ ഈ ക്വിസ് മത്സരത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം.
സുഹൃത്തുക്കളേ, ടോക്കിയോ ഒളിമ്പിക്സിനെ പറ്റി പറയുമ്പോള്‍ മില്‍ഖാ സിംഗിനെ പോലെയുള്ള ഇതിഹാസതാരത്തെ ആര്‍ക്ക് മറക്കാനാകും? കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് കൊറോണ അദ്ദേഹത്തെ നമ്മില്‍ നിന്ന് അകറ്റിയത്. അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ എനിക്ക് അദ്ദേഹത്തോടു സംസാരിക്കാന്‍ അവസരം കിട്ടി. സംസാരിച്ചുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, അങ്ങ് 1964 ല്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. അതുകൊണ്ട് ഇപ്രാവശ്യം നമ്മുടെ കളിക്കാര്‍ ഒളിമ്പിക്സിനായി ടോക്കിയോയിലേക്ക് പോകുമ്പോള്‍ അങ്ങ് നമ്മുടെ കായികതാരങ്ങളുടെ മനോബലം വര്‍ദ്ധിപ്പിക്കണം. അവരെ ആവശ്യമുള്ള സന്ദേശങ്ങള്‍ കൊടുത്ത് പ്രേരിപ്പിക്കണം. അദ്ദേഹം കളിയുടെ കാര്യത്തില്‍ വളരെ സമര്‍പ്പിതനും ഭാവുകനുമായിരുന്നതുകൊണ്ട് അസുഖമായിട്ടു കൂടി പെട്ടെന്ന് സമ്മതം മൂളി. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, വിധി മറ്റൊന്നായിരുന്നു. എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്, 2014 ല്‍ അദ്ദേഹം സൂറത്തില്‍ വന്നിരുന്നു. ഞങ്ങള്‍ ഒരു രാത്രി മാരത്തോണിന്റെ ഉദ്ഘാടനം നടത്തി. ആ സമയത്ത് അദ്ദേഹത്തോട് നടത്തിയ കുശലപ്രശ്നങ്ങള്‍, കളികളെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍, അതുകൊണ്ടൊക്കെ എനിക്കും വലിയ പ്രേരണ കിട്ടി. നമുക്കെല്ലാവര്‍ക്കും അറിയാം, മില്‍ഖാ സിംഗിന്റെ കുടുംബം സ്പോര്‍ട്സില്‍ സമര്‍പ്പിതരാണ്. ഭാരതത്തിന്റെ അന്തസ്സ് ഉയര്‍ത്തിയവരാണ്.
സുഹൃത്തുക്കളേ, കഴിവ്, സമര്‍പ്പണ മനോഭാവം, നിശ്ചയദാര്‍ഢ്യം, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ഒരാള്‍ ചാമ്പ്യനായിത്തീരുന്നത്. നമ്മുടെ നാട്ടില്‍ ഏറെയും കളിക്കാര്‍ കൊച്ചുകൊച്ചു പട്ടണങ്ങള്‍, ചെറിയ നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നാണ് വരുന്നത്. ടോക്കിയോയിലേക്ക് പോകുന്ന നമ്മുടെ ഒളിമ്പിക് സംഘത്തിലും നമുക്ക് പ്രേരണയേകുന്ന പല കളിക്കാരുമുണ്ട്. നമ്മുടെ ശ്രീ പ്രവീണ്‍ ജാധവിനെ പറ്റി കേട്ടാല്‍ നിങ്ങള്‍ക്കും തോന്നും എത്ര കഠിനമായ സംഘര്‍ഷങ്ങളിലൂടെ കടന്നാണ് അദ്ദേഹം ഇവിടെ എത്തിയതെന്ന്. പ്രവീണ്‍ ജാധവ് മഹാരാഷ്ട്രയിലെ സതാരാ ജില്ലയിലുള്ള ഒരു ഗ്രാമവാസിയാണ്. അദ്ദേഹം അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ളയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇന്നിപ്പോള്‍ അവരുടെ പുത്രന് അദ്ദേഹത്തിന്റെ ആദ്യത്തെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ടോക്കിയോയിലേക്ക് പോകുന്നു. ഇത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കു മാത്രമല്ല, നമുക്കെല്ലാവര്‍ക്കും എത്ര അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അതേപോലെ മറ്റൊരു താരം ശ്രീമതി നേഹാ ഗോയല്‍ ആണ്. ടോക്കിയോയിലേക്ക് പോകുന്ന മഹിളാ ഹോക്കി ടീമിലെ അംഗമാണ് നേഹ. അവരുടെ അമ്മയും സഹോദരിമാരും സൈക്കിള്‍ ഫാക്ടറിയില്‍ ജോലി ചെയ്താണ് വീട്ടുചെലവ് നടത്തുന്നത്. നേഹയെപ്പോലെ തന്നെ ശ്രീമതി ദീപികാ കുമാരിയുടെ ജീവിതയാത്രയും കയറ്റവും ഇറക്കവും നിറഞ്ഞതാണ്. ദീപികയുടെ പിതാവ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. അവരുടെ അമ്മ നഴ്സും. ഇപ്പോള്‍ നോക്കൂ, ദീപിക ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതത്തില്‍ നിന്നുള്ള ഒരേയൊരു അമ്പെയ്ത്തുകാരിയാണ്. ലോകത്തിലെ ഒന്നാംനമ്പര്‍ അമ്പെയ്ത്തു താരമായിട്ടുള്ള ദീപികയ്ക്ക് നമ്മുടെ എല്ലാവരുടേയും ശുഭാശംസകള്‍.
സുഹൃത്തുക്കളേ, ജീവിതത്തില്‍ നാം എവിടെ എത്തിയാലും എത്ര ഉന്നതങ്ങള്‍ കീഴടക്കിയാലും മണ്ണിനോടുള്ള ഈ അടുപ്പം നമ്മേ നമ്മുടെ വേരുകളോട് ബന്ധിച്ചു നിര്‍ത്തുന്നു. സംഘര്‍ഷമയമായ ദിവസങ്ങള്‍ക്കുശേഷം കരഗതമാകുന്ന വിജയത്തിന്റെ ആനന്ദം ഒന്നു വേറെതന്നെയാണ്. ടോക്കിയോയിലേക്കു പോകുന്ന നമ്മുടെ കളിക്കാര്‍ കുട്ടിക്കാലത്ത് ഉപകരണങ്ങളുടേയും വിഭവങ്ങളുടേയുമൊക്കെ കാര്യത്തില്‍ അഭാവം നേരിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഉറച്ചുനിന്നു, ഒരുമിച്ചു നിന്നു. ഉത്തര്‍പ്രദേശിലുള്ള മുസഫര്‍ നഗറിലെ പ്രിയങ്കാ ഗോസ്വാമിയുടെ ജീവിതവും നമ്മെ പലതും പഠിപ്പിക്കുന്നു. പ്രയങ്കയുടെ അച്ഛന് ബസ് കണ്ടക്ടറാണ്. കുട്ടിക്കാലത്ത് പ്രിയങ്കയ്ക്ക് മെഡല്‍ നേടുന്ന കളിക്കാര്‍ക്ക് കിട്ടുന്ന ബാഗ് വളരെ ഇഷ്ടമായിരുന്നു. ഈ ആകര്‍ഷണം കാരണമാണ് അവര്‍ 'റേസ് വാക്കിംഗ്' മത്സരത്തില്‍ ആദ്യമായി പങ്കെടുത്തത്. ഇന്നിപ്പോള്‍ അവര്‍ ഇതിലെ മികച്ച താരമാണ്.
ജാവലിന്‍ ത്രോയില്‍ പങ്കെടുക്കുന്ന ശ്രീ ശിവപാല്‍ സിംഗ് ബനാറസുകാരനാണ്. ശ്രീ ശിവപാലിന്റെ കുടുംബം മൊത്തം ഈ കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്, ചിറ്റപ്പന്, സഹോദരന്, തുടങ്ങിയവരൊക്കെ ജാവലിന്‍ ത്രോയില്‍ മികവുറ്റവരാണ്. കുടുംബത്തിന്റെ ഈ പാരമ്പര്യം ടോക്കിയോ ഒളിമ്പിക്സില്‍ അദ്ദേഹത്തിന് പ്രയോജനപ്പെടും. ടോക്കിയോ ഒളിമ്പിക്സിനു പോകുന്ന ചിരാഗ് ഷെട്ടിയുടേയും അദ്ദേഹത്തിന്റെ പങ്കാളി സാത്വിക് സായി രാജിന്റെയും ധൈര്യവും നമുക്ക് പ്രേരണയാകുന്നു. ഈ അടുത്തകാലത്ത് ചിരാഗിന്റെ അപ്പൂപ്പന് കൊറോണ ബാധിച്ച് മരിച്ചു. സാത്വികും കഴിഞ്ഞവര്‍ഷം കൊറോണ പോസിറ്റീവായി. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കൊക്കെ ശേഷവും ഇവര്‍ രണ്ടുപേരും പുരുഷ വിഭാഗം ഷട്ടില്‍ ഡബിള്‍സില്‍ അവരുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പില്‍ വ്യാപൃതരാണ്.
മറ്റൊരു കളിക്കാരനെ പരിചയപ്പെടുത്തിത്തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമാണ് ഹരിയാനയിലെ ഭിവാനി നിവാസി ശ്രീ മനീഷ് കൗശിക്. ശ്രീ മനീഷ് കര്‍ഷക കുടുംബത്തില്‍പ്പെട്ട ആളാണ്. കുട്ടിക്കാലത്ത് വയലില്‍ പണിയെടുത്ത്, പണിയെടുത്ത് മനീഷിന് ബോക്സിംഗില്‍ താല്പര്യമായി. ഇന്ന് ആ താല്പര്യം അദ്ദേഹത്തെ ടോക്കിയോയിലേക്ക് കൊണ്ടുപോവുകയാണ്. വേറൊരു കളിക്കാരി ശ്രീമതി സി എ ഭവാനി ദേവിയാണ്. പേര് ഭവാനി എന്നാണ്. ആള് വാള്‍പ്പയറ്റില്‍ താരവും. ചെന്നൈയില്‍ താമിസിക്കുന്ന ഭവാനി ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ഭാരതീയ വനിതാ ഫെന്‍സിംഗ് താരമാണ്. ഞാന്‍ എവിടെയോ വായിക്കുകയുണ്ടായി, ഭവാനിയുടെ പരിശീലനം തുടരുന്നതിലേക്കായി അവരുടെ അമ്മ സ്വന്തം ആഭരണങ്ങള്‍ പോലും പണയം വെച്ചെന്ന്.
സുഹൃത്തുക്കളേ, ഇങ്ങനെ അസംഖ്യം പേരുണ്ട്. എന്നാല്‍ മന് കി ബാത്തില്‍ ഇന്നെനിക്ക് കുറച്ചുപേരുടെ കാര്യം പറയാനേ കഴിഞ്ഞുള്ളൂ. ടോക്കിയോയിലേക്കു പോകുന്ന ഓരോ കളിക്കാരനും തന്റേതായ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്, വര്‍ഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. അവര്‍, അവര്‍ക്കുവേണ്ടി മാത്രമല്ല പോകുന്നത്. ദേശത്തിനു വേണ്ടിയാണ്. ഈ കളിക്കാര്‍ക്ക് ദേശത്തിന്റ യശസ്സ് ഉയര്‍ത്തണം. ഒപ്പം ആളുകളുടെ മനവും കവരണം. അതുകൊണ്ട് എന്റെ ദേശവാസികളേ, ഞാന്‍ നിങ്ങളോടും പറയുന്നു, നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ഈ കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കരുത്. എന്നാല്‍, തുറന്ന മനസ്സോടെ ഇവര്‍ക്കൊപ്പം നില്‍ക്കണം. ഓരോ കളിക്കാരന്റേയും ഉത്സാഹം വര്‍ദ്ധിപ്പിക്കണം.
സോഷ്യല്‍ മീഡിയയില്‍ #Cheer4Indiaയില്‍ നിങ്ങള്‍ക്ക് ഈ കളിക്കാര്‍ക്ക് ശുഭാശംസകള്‍ അര്‍പ്പിക്കാനാവും. നിങ്ങള്‍ വേറെ ചിലതു കൂടി പുതുമയുള്ളതായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും തീര്‍ച്ചയായും ആവാം. നമ്മുടെ കളിക്കാര്‍ക്കുവേണ്ടി രാഷ്ട്രം ഒത്തൊരുമിച്ച് എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട് എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആശയം തോന്നുകയാണെങ്കില്‍ അതെനിക്ക് തീര്‍ച്ചയായും അയച്ചു തരിക. നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് ടോക്കിയോയിലേക്കു പോകുന്ന നമ്മുടെ കളിക്കാരെ പിന്തുണയ്ക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയ്ക്ക് എതിരായി നമ്മള് ദേശവാസികളുടെ യുദ്ധം തുടരുകയാണ്. പക്ഷേ, ഈ യുദ്ധത്തില്‍ നാം എല്ലാവരും ഒന്നായി ചേര്‍ന്ന് പല അസാധാരണമായ നേട്ടങ്ങളും കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുദിവസം മുന്‍പ് നമ്മുടെ രാജ്യം ഒരു അഭൂതപൂര്‍വ്വമായ തുടക്കം കുറിച്ചു. ജൂണ്‍ 21-ാം തീയതി വാക്സിന് ദൗത്യത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. അന്നേദിവസം 86 ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യമായി വാക്സിന് നല്കി എന്ന റെക്കോര്‍ഡും ഉണ്ടാക്കിയെടുത്തു. അതും ഒരു ദിവസത്തിനുള്ളില്‍. ഇത്രവലിയ സംഖ്യയില്‍ ഭാരതസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സൗജന്യമായി വാക്സിനേഷന്, അതും ഒറ്റദിവസം കൊണ്ട്! സ്വാഭാവികമാണ്, ഇതിനെപ്പറ്റി ധാരാളം ചര്‍ച്ചയും ഉണ്ടായി.
സുഹൃത്തുക്കളേ, ഒരുവര്‍ഷം മുന്‍പ് എല്ലാവരുടേയും മുന്പില് ചോദ്യം ഇതായിരുന്നു, വാക്സിനേഷന് എപ്പോള്‍ എത്തും? ഇന്ന് നാം ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് സൗജന്യമായി കുത്തിവെയ്ക്കുകയാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ശക്തി.
സുഹൃത്തുക്കളേ, വാക്സിന്റെ സുരക്ഷ രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്നതിലേക്കായി നമുക്ക് നിരന്തരം പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. പലയിടങ്ങളിലും വാക്സിന് ഹെസിറ്റന്‍സിക്ക് അറുതി വരുത്തുന്നതിനു വേണ്ടി പല സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പോകാം, നമുക്കിന്ന് ഒരു ഗ്രാമത്തിലേക്കു പോകാം. അവരുമായി സംവദിക്കാം. വാക്സിനെ കുറിച്ച് അറിയുന്നതിലേക്കായി മദ്ധ്യപ്രദേശിലെ ബൈത്തൂല്‍ ജില്ലയില്‍പ്പെട്ട ഡുലാരിയാ ഗ്രാമത്തിലേക്കു പോകാം.
പ്രധാനമന്ത്രി: ഹലോ
രാജേഷ്: നമസ്കാര്‍
പ്രധാനമന്ത്രി: നമസ്തേജി
രാജേഷ്: എന്റെ പേര് രാജേഷ് ഹിരാവേ. ഗ്രാമപഞ്ചായത്ത് - ഡുലാരിയാ, ഭീംപുര്‍ ബ്ലോക്ക്.
പ്രധാനമന്ത്രി: ശ്രീ രാജേഷ് ഇപ്പോള്‍ നിങ്ങളുടെ ഗ്രാമത്തില്‍ കൊറോണയുടെ സ്ഥിതി എന്താണെന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ ഫോണ്‍ ചെയ്തത്.
രാജേഷ്: സര്, ഇവിടെ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല.
പ്രധാനമന്ത്രി: ഇപ്പോള്‍ ആളുകള്‍ക്ക് അസുഖമൊന്നുമില്ലേ?
രാജേഷ്: ഇല്ല
പ്രധാനമന്ത്രി: ഗ്രാമത്തിന്റെ ജനസംഖ്യ എത്രവരും? എത്ര ആളുകളുണ്ട് ഗ്രാമത്തില്‍?
രാജേഷ്: ഗ്രാമത്തില്‍ 462 പുരുഷന്മാരുണ്ട്.332 സ്ത്രീകളും സര്.
പ്രധാനമന്ത്രി: ഓഹോ, ശ്രീ രാജേഷ്, താങ്കള്‍ വാക്സിന് എടുത്തുവോ?
രാജേഷ്: ഇല്ല സര്. ഇതുവരെ എടുത്തിട്ടില്ല.
പ്രധാനമന്ത്രി: ങേ! എന്തുകൊണ്ട് എടുത്തില്ല?
രാജേഷ്: സര് ഇവിടെ ചില ആളുകള്‍ വാട്സാപ്പില്‍ കുറെ സംശയങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചു പോയി സര്.
പ്രധാനമന്ത്രി: അപ്പോള്‍ നിങ്ങളുടെ മനസ്സിലും ഭയമുണ്ടോ?
രാജേഷ്: അതേ സര്. ഗ്രാമം മൊത്തം സംശയം പ്രചരിപ്പിച്ചിരിക്കുകയാണ് സര്.
പ്രധാനമന്ത്രി: അയ്യോ... താങ്കള്‍ എന്താണീ പറയുന്നത്? നോക്കൂ ശ്രീ രാജേഷ്, എനിക്ക് താങ്കളോടും എല്ലാ ഗ്രാമങ്ങളിലുമുള്ള എന്റെ സഹോദരീ സഹോദരന്മാരോടും പറയാനുള്ളത്, ഭയമുണ്ടെങ്കില്‍ അത് കളയണമെന്നാണ്.
രാജേഷ്: സര്
പ്രധാനമന്ത്രി: നമ്മുടെ രാജ്യം മൊത്തം 31 കോടിയിലധികം ആളുകള്‍ വാക്സിന്റെ കുത്തിവെയ്പ് എടുത്തുകഴിഞ്ഞു. താങ്കള്‍ക്കറിയില്ലേ, ഞാന്‍ തന്നെ രണ്ടു ഡോസ് എടുത്തുകഴിഞ്ഞു.
രാജേഷ്: അതേ സര്
പ്രധാനമന്ത്രി: എന്റെ അമ്മയുടെ പ്രായം ഏതാണ്ട് നൂറുവര്ഷത്തിന് അടുത്തെത്തി. അവരും രണ്ടു ഡോസ് എടുത്തുകഴിഞ്ഞു. ചിലപ്പോള്‍ ചിലര്‍ക്ക് ഇതുകൊണ്ട് പനിയും മറ്റും വരാറുണ്ട്. പക്ഷേ, അത് വെറും സാധാരണമാണ്. കുറച്ചു മണിക്കൂറുകളിലേക്കു മാത്രം. നോക്കൂ, വാക്സിന് എടുക്കാതിരിക്കുന്നത് അപകടകരമായേക്കാം.
രാജേഷ്: സര്
പ്രധാനമന്ത്രി: ഇതുകൊണ്ട് താങ്കള്‍ സ്വയം അപകടത്തില്‍പ്പെടുന്നു. ഒപ്പം കുടുംബത്തേയും ഗ്രാമത്തേയും അപകടത്തില്‍പ്പെടുത്തുന്നു.
രാജേഷ്: സര്
പ്രധാനമന്ത്രി: അതുകൊണ്ട് ശ്രീ രാജേഷ്, എത്രയും പെട്ടെന്ന് വാക്സിന് എടുക്കുക. എന്നിട്ട് ഗ്രാമത്തില്‍ എല്ലാവരോടും പറയുക, ഭാരതസര്‍ക്കാര്‍ സൗജന്യമായിട്ട് വാക്സിന് കൊടുക്കുന്നുണ്ടെന്ന്. 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് സൗജന്യ വാക്സിനേഷനാണ്.
രാജേഷ്: സര്...
പ്രധാനമന്ത്രി: അപ്പോള്‍ താങ്കളും ഗ്രാമത്തിലെ ആളുകളോടു പറയുക, ഗ്രാമത്തില്‍ ഈ ഭയത്തിന്റെ അന്തരീക്ഷത്തിന് യാതൊരു കാരണവുമില്ലെന്ന്.
രാജേഷ്: കാരണം ഇതാണ് സര്. കുറെ ആളുകള്‍ തെറ്റിദ്ധാരണ പരത്തി. അതുകേട്ട് ആളുകള്‍ ഒരുപാട് പേടിച്ചു. ഉദാഹരണത്തിന് വാക്സിന് എടുക്കുമ്പോള്‍ പനി വരുന്നു, പനിയില്‍ നിന്ന് മറ്റ് അസുഖങ്ങള്‍ പരക്കും. അതായത്, ആളുകള്‍ മരിക്കുമെന്നു വരെയുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു.
പ്രധാനമന്ത്രി: നോക്കൂ, ഇന്ന് റേഡിയോ, ടി വി, ഇത്രയധികം വാര്‍ത്തകള്‍ ലഭിക്കുന്നു. അതുകൊണ്ട് ആളുകളെ പറഞ്ഞു മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. നോക്കൂ, ഞാന്‍ നിങ്ങളോടു പറയുന്നു, ഭാരതത്തിലെ അനേകം ഗ്രാമങ്ങളില്‍ എല്ലാ ആളുകളും വാക്സിന് എടുത്തു കഴിഞ്ഞിരിക്കുന്നു. അതായത്, ഗ്രാമത്തിലെ നൂറു ശതമാനം ആളുകളും. ഞാന്‍ താങ്കള്‍ക്കൊരു ഉദാഹരണം തരാം.
രാജേഷ്: സര്
പ്രധാനമന്ത്രി: കാശ്മീരില്‍ ബാന്ദീപുര എന്ന ഒരു ജില്ലയുണ്ട്. ഈ ബാന്ദീപുര ജില്ലയില്‍ വെയന്‍ ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്ന് 100 ശതമാനം വാക്സിന് എന്ന ലക്ഷ്യം ഉറപ്പിച്ചു. അത് പൂര്ണ്ണമാക്കുകയും ചെയ്തു. ഇന്ന് കശ്മീരിലുള്ള ഈ ഗ്രാമത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാ ആളുകളും കുത്തിവെച്ചു കഴിഞ്ഞു. നാഗാലാന്‍ഡിലെയും മൂന്ന് ഗ്രാമങ്ങളെ കുറിച്ച് എനിക്ക് വിവരം കിട്ടുകയുണ്ടായി. അവിടെയും എല്ലാ ആളുകളും 100 ശതമാനം കുത്തിവെയ്പ് നടത്തിയെന്ന്.
രാജേഷ്: സര്...
പ്രധാനമന്ത്രി: ശ്രീ രാജേഷ് താങ്കളും സ്വന്തം ഗ്രാമത്തിലും അടുത്തുള്ള ഗ്രാമത്തിലും ഇക്കാര്യമെത്തിക്കണം. ഇത് വെറും ഭയം മാത്രമാണ്.
രാജേഷ്: സര്...
പ്രധാനമന്ത്രി: അപ്പോള്‍ ഭയത്തിന് ഉത്തരം ഇതാണ്, താങ്കളും സ്വയം കുത്തിവെയ്പ് എടുത്ത് എല്ലാവരേയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. ചെയ്യില്ലേ താങ്കള്‍?
രാജേഷ്: ശരി സര്
പ്രധാനമന്ത്രി: ഉറപ്പായിട്ടും ചെയ്യുമോ?
രാജേഷ്: അതെ സര്. അങ്ങയോടു സംസാരിച്ചതുകൊണ്ട് എനിക്കു തോന്നുന്നു, എനിക്കും കുത്തിവെയ്പ് എടുക്കണമെന്ന്. ആളുകളേയും ഇതിനുവേണ്ടി പ്രേരിപ്പിക്കണമെന്ന്.
പ്രധാനമന്ത്രി: ശരി, ഗ്രാമത്തില്‍ മറ്റാരെങ്കിലുമുണ്ടോ എനിക്ക് സംസാരിക്കാന്‍?
രാജേഷ്: ഉണ്ട് സര്
പ്രധാനമന്ത്രി: ആര് സംസാരിക്കും?
കിശോരിലാല്‍: ഹലോ സര്, നമസ്കാരം.
പ്രധാനമന്ത്രി: നമസ്തേ ജി, ആരാണ് സംസാരിക്കുന്നത്?
കിശോരിലാല്‍: സര്, എന്റെ പേര് കിശോരിലാല്‍ ദൂര്‍വെ എന്നാണ്.
പ്രധാനമന്ത്രി: എങ്കില്‍ ശ്രീ കിശോരി ലാല്‍ ഇപ്പോള്‍ ശ്രീ രജേഷുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കിശോരിലാല്‍: അതെ സര്
പ്രധാനമന്ത്രി: അദ്ദേഹം വളരെ ദുഃഖിതനായി പറയുന്നുണ്ടായിരുന്നു, വാക്സിനെ ചൊല്ലി ആളുകള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന്. താങ്കളും അങ്ങനെ വല്ലതും കേട്ടുവോ?
കിശോരിലാല്‍: അതെ. അങ്ങനെ കേട്ടു സര്
പ്രധാനമന്ത്രി: എന്തു കേട്ടു?
കിശോരി ലാല്‍: അടുത്ത് മഹാരാഷ്ട്രക്കാരാണ് സര്. അതുകൊണ്ട് അവിടെ നിന്ന് ചില ബന്ധങ്ങളുള്ള ആളുകള്‍, അതായത് ചില ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. വാക്സിന് എടുത്തതുകൊണ്ട് ആളുകളൊക്കെ മരിക്കുകയാണെന്ന്. ചിലര്‍ രോഗികളാവുന്നു. സര്, ആളുകള്‍ക്ക് ഒരുപാട് ആശങ്കയുണ്ട് സര്. അതുകൊണ്ട് എടുക്കുന്നില്ല സര്.
പ്രധാനമന്ത്രി: ഇല്ലേ.... പറയുന്നതെന്താണ്? ഇപ്പോള്‍ കൊറോണ പോയി. അങ്ങനെയാണോ പറയുന്നത്?
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: കൊറോണ കൊണ്ട് ഒന്നും സംഭവിക്കില്ല, അങ്ങനെയാണോ പറയുന്നത്?
കിശോരി ലാല്‍: അല്ല. കൊറോണ പോയെന്നു പറയുന്നില്ല സര്. കൊറോണ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, വാക്സിന് എടുത്താല്‍ അതിനര്‍ത്ഥം അസുഖം പിടിപെടുന്നു, എല്ലാവരും മരിക്കുന്നു. ഈ സ്ഥിതിയാണ് അവര്‍ പറയുന്നത് സര്.
പ്രധാനമന്ത്രി: കൊള്ളാം. വാക്സിന് കാരണം മരിക്കുന്നെന്ന്?
കിശോരിലാല്‍: ഞങ്ങളുടെ പ്രദേശം ആദിവാസി പ്രദേശമാണ് സര്. അങ്ങനെയുള്ളവര്‍ പെട്ടെന്ന് പേടിച്ചു പോകും. സംശയം പരത്തുന്നതുകൊണ്ട് ആളുകള്‍ വാക്സിന് എടുക്കുന്നില്ല സര്.
പ്രധാനമന്ത്രി: നോക്കൂ, ശ്രീ കിശോരി ലാല്‍, ഈ ഊഹാപോഹങ്ങള്‍ പരത്തുന്ന ആളുകള്‍ ഊഹാപോഹങ്ങള്‍ പരത്തിക്കൊണ്ടേയിരിക്കും.
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: നമുക്ക് ജീവന് രക്ഷിക്കണം. നമ്മുടെ ഗ്രാമീണരെ രക്ഷിക്കണം. നമ്മുടെ ദേശവാസികളെ രക്ഷിക്കണം. ആരെങ്കിലും കൊറോണ പോയി എന്നുപറഞ്ഞാല്‍ അങ്ങനെയുള്ള വിശ്വാസത്തില്‍ പെട്ടുപോകരുത്.
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: ഈ അസുഖങ്ങള്‍ അങ്ങനെയുള്ളതാണ്. ഇതിന് ബഹുരൂപങ്ങളാണുള്ളത്. അത് രൂപം മാറും. പുതിയ പുതിയ നിറവും തരവുമൊക്കെ ധരിച്ച് വരും.
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: അതില്‍നിന്ന് രക്ഷപ്പെടാനായി നമ്മുടെ പക്കല്‍ രണ്ടു വഴിയുണ്ട്. ഒന്ന്, കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുക - മാസ്ക് ധരിക്കുക, സോപ്പുകൊണ്ട് വീണ്ടും വീണ്ടും കൈ കഴുകുക, അകലം പാലിക്കുക. രണ്ടാമത്തേ മാര്‍ഗ്ഗമാണ് ഇതിനോടൊപ്പം വാക്സിന് സ്വീകരിക്കുക, അതും ഒരു നല്ല സരക്ഷാ കവചമാണ്.
കിശോരിലാല്‍: സര്
പ്രധാനമന്ത്രി: ശരി കിശോരി ലാല്‍, ഇതു പറയൂ, ജനങ്ങളോട് സംസാരിക്കുമ്പോള്‍ താങ്കള്‍ അവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുന്നത്? താങ്കള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമോ അതോ താങ്കളും കിംവദന്തികളില്‍ വിശ്വസിച്ചു പോകുമോ?
കിശോരി ലാല്‍: എന്ത് മനസ്സിലാക്കാനാണ് സര്. അവ കൂടുതലാകുമ്പോള്‍ ഞങ്ങളും ഭയഭീതരായിപ്പോകില്ലേ സര്.
പ്രധാനമന്ത്രി: നോക്കൂ, ശ്രീ കിശോരി ലാല്‍. ഇന്ന് ഞാനും താങ്കളും തമ്മില്‍ സംസാരിച്ചു. താങ്കള്‍ എന്റെ സുഹൃത്താണ്.
കിശോരി ലാല്‍: അതെ സര്.
പ്രധാനമന്ത്രി: താങ്കള്‍ ഭയപ്പെടാന്‍ പാടില്ല. ജനങ്ങളുടെ ഭയത്തെ ദൂരീകരിക്കേണ്ടതുണ്ട്. ദൂരീകരിക്കുമോ?
കിശോരി ലാല്‍: അതെ, ദൂരീകരിക്കും സര്. ജനങ്ങളുടെ ഭയത്തേയും ദൂരീകരിക്കും. ഞാനും ഈ ദൗത്യത്തില്‍ പങ്കാളിയാകുകയും ചെയ്യും.
പ്രധാനമന്ത്രി: നോക്കൂ, കിംവദന്തികളെ ഒരു കാരണവശാലും ശ്രദ്ധിക്കരുത്. കിംവദന്തികളെ തീര്‍ച്ചയായും അവഗണിക്കണം.
കിശോരി ലാല്‍: സര്, അങ്ങനെ ചെയ്യാം.
പ്രധാനമന്ത്രി: താങ്കള്‍ക്കറിയാമല്ലോ, നമ്മുടെ ശാസ്ത്രജ്ഞന്മാര് എത്രയോ കഠിനപ്രയത്നം ചെയ്താണ് ഈ വാക്സിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷം മുഴുവനും അവര്‍ കഠിനപ്രയത്നം ചെയ്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ശാസ്ത്രത്തെ വിശ്വസിക്കേണ്ടതുണ്ട്, ശാസ്ത്രജ്ഞന്മാരെയും. പിന്നെ അസത്യം പ്രചരിപ്പിക്കുന്നവരെ തുടരെ തുടരെ പറഞ്ഞു മനസ്സിലാക്കാനും നോക്കൂ സഹോദരന്മാരെ. അങ്ങനെ സംഭവിക്കില്ല. ഇത്രയും ജനങ്ങള്‍ വാക്സിന് എടുത്തുകഴിഞ്ഞു. ഒന്നും സംഭവിക്കില്ല.
കിശോരി ലാല്‍: സര്.
പ്രധാനമന്ത്രി: പിന്നെ എല്ലാവരും കിംവദന്തികളില്‍ വിശ്വസിക്കാതെ സൂക്ഷിക്കണം. ഗ്രാമത്തെ രക്ഷപ്പെടുത്തണം.
കിശോരി ലാല്‍: സര്.
പ്രധാനമന്ത്രി: പിന്നെ ശ്രീ രാജേഷ്, ശ്രീ കിശോരി ലാല്‍, നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കളോട് ഞാന്‍ പറയും നിങ്ങള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ മാത്രമല്ല, മറ്റു ഗ്രാമങ്ങളിലും ഇതുപോലെയുള്ള കിംവദന്തികളെ തടയുന്നതിനുള്ള ശ്രമങ്ങളും നടത്തുക. ജനങ്ങളോട് പറയുകയും ചെയ്യുക, ഞാനുമായി ഇതെപ്പറ്റി സംസാരിച്ചിട്ടും ഉണ്ട് എന്ന്.
കിശോരി ലാല്‍: ഞങ്ങള്‍ക്ക് ബോദ്ധ്യമായി. ഇത് പറഞ്ഞുകൊടുക്കാം. ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താം സര്.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങളുടെ മുഴുവന്‍ ഗ്രാമത്തെയും എന്റെ എല്ലാവിധ ഭാവുകങ്ങളും അറിയിക്കുക.
കിശോരി ലാല്‍: അങ്ങനെ ചെയ്യാം സര്.
പ്രധാനമന്ത്രി: എന്നിട്ട് എല്ലാവരോടും പറയുക, എപ്പോഴായാലും തങ്ങളുടെ ഊഴം വരുമ്പോള്‍ വാക്സിന് തീര്‍ച്ചയായും എടുക്കണം.
കിശോരി ലാല്‍: ശരി സര്
പ്രധാനമന്ത്രി: ഗ്രാമത്തിലെ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എല്ലാവര്ക്കും വാക്സിന് നല്‍കണം.
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: ഈ പ്രചരണത്തില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുകയും സജീവമായി അവരെ കൂടെ നിര്‍ത്തുകയും ചെയ്യുക.
കിശോരി ലാല്‍: സര്
പ്രധാനമന്ത്രി: ചിലപ്പോഴെല്ലാം അമ്മമാരും സഹോദരിമാരും മറ്റും പറഞ്ഞാല്‍ ജനങ്ങള്‍ പെട്ടെന്ന് അനുസരിക്കും.
കിശോരി ലാല്‍: ശരി സര്
പ്രധാനമന്ത്രി: നിങ്ങളുടെ ഗ്രാമത്തിലെ വാക്സിനേഷന് പൂര്‍ത്തിയായാല്‍ നിങ്ങള്‍ എന്നെ അറിയിക്കുമോ?
കിശോരി ലാല്‍: തീര്‍ച്ചയായും സര്. അറിയിക്കും.
പ്രധാനമന്ത്രി: തീര്‍ച്ചയായും അറിയിക്കുക. നോക്കൂ, ഞാന്‍ നിങ്ങളുടെ കത്ത് പ്രതീക്ഷിക്കും.
കിശോരിലാല്‍: സര്
പ്രധാനമന്ത്രി: ശരി നടക്കട്ടെ. ശ്രീ രാജേഷ്, ശ്രീ കിശോരി ലാല്‍ വളരെ വളരെ നന്ദി. നിങ്ങളോട് സംസാരിക്കാന്‍ അവസരം കിട്ടിയതില്‍.
കിശോരിലാല്‍: നന്ദി സര്, അങ്ങ് ഞങ്ങളോട് സംസാരിച്ചുവല്ലോ. അങ്ങേക്ക് വളരെ വളരെയധികം നന്ദി.
സുഹൃത്തുക്കളേ, ഭാരതത്തിലെ ഗ്രാമീണ ജനങ്ങള്‍, നമ്മുടെ വനവാസികളും ആദിവാസികളുമായ സഹോദരീ സഹോദരന്മാര്. ഈ കൊറോണക്കാലത്തും എങ്ങനെയാണോ അവരുടെ കഴിവും വിവേകവും തെളിയിച്ചു കാണിച്ചു കൊടുത്തതെന്ന് എന്നെങ്കിലും ഒരുനാള്‍ ലോകത്തിനു മുന്നില്‍ ഒരു കേസ് സ്റ്റഡിക്കുള്ള വിഷയമാകുക തന്നെ ചെയ്യും. ഗ്രാമീണ ജനങ്ങള്‍ ക്വാറന്റൈന് സെന്ററുകള്‍ നിര്‍മ്മിച്ചു. തദ്ദേശീയമായ ആവശ്യങ്ങള്‍ പരിഹരിച്ച് കോവിഡ് പ്രോട്ടോകോള്‍ ഉണ്ടാക്കി. ഗ്രാമീണ ജനങ്ങള്‍ ആരെയും വിശന്നിരിക്കുവാന്‍ അനുവദിച്ചില്ല. സമീപ നഗരങ്ങളില്‍ പാലും പച്ചക്കറിയും എല്ലാം നിത്യേന എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു. ഇവയെല്ലാം ഗ്രാമങ്ങള്‍ ഉറപ്പുവരുത്തി. അതായത്, സ്വയം നിറവേറ്റുകയും മറ്റുള്ളവരെ പരിപാലിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ നമുക്ക് വാക്സിനേഷന്റെ മുന്നേറ്റത്തിലും അനുവര്‍ത്തിക്കേണ്ടതുണ്ട്. നാം സ്വയം ജാഗ്രത പുലര്‍ത്തുന്നതും മറ്റുള്ളവരെ ജാഗരൂകരാക്കേണ്ടതുമുണ്ട്. ഗ്രാമത്തില്‍ ഓരോ വ്യക്തിയും വാക്സിന് എടുക്കേണ്ടതുണ്ട്. ഇത് ഓരോ ഗ്രാമത്തിന്റെയും ലക്ഷ്യമായിരിക്കണം. ഇത് ഓര്‍ത്തുവെയ്ക്കണം. ഇത് ഞാന്‍ നിങ്ങളോട് പ്രത്യേകമായി പറയാന്‍ ഉദ്ദേശിക്കുന്നു. നിങ്ങളുടെ ചോദ്യം നിങ്ങളുടെ മനസ്സില്‍ നിന്നുതന്നെ ചോദിക്കുക. എല്ലാവരും ജയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിര്‍ണ്ണായകമായ വിജയത്തിന്റെ മന്ത്രം എന്താണ്? ആ മന്ത്രം ഇതാണ്, നൈരന്തര്യം. അതുകൊണ്ട് നാം ഒരിക്കലും നിഷ്ക്രിയരാകാന്‍ പാടില്ല. നാം നിരന്തരം പ്രവര്‍ത്തന നിരതരായിരിക്കണം. നമുക്ക് കൊറോണയെ വിജയിച്ചേ മതിയാകൂ. അതിജീവിച്ചേ മതിയാകൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. മേഘങ്ങള്‍ പെയ്തിറങ്ങുന്നത് നമുക്ക് വേണ്ടി മാത്രമല്ല. മേഘങ്ങള്‍ വരും തലമുറയ്ക്കു വേണ്ടി കൂടിയാണ് പെയ്യുന്നത്. മഴവെള്ളം ഭൂമിയില്‍ ശേഖരിക്കപ്പെടുകയും ഭൂമിയുടെ ജലവിതാനം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തെ ദേശസേവനത്തിന്റെ തന്നെ ഒരു ഭാഗമായി കാണുന്നു. നിങ്ങളും കണ്ടിട്ടുണ്ടാകും, നമ്മളില്‍ പലരും ഈ പുണ്യത്തെ നമ്മുടെ ഉത്തരവാദിത്തമായി കരുതിപ്പോരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് ഉത്തരാഖണ്ഡിലെ പൗഡിഗഡ്വാളിലെ ശ്രീ സച്ചിദാനന്ദ ഭാരതി. ശ്രീ ഭാരതി ഒരു അദ്ധ്യാപകനാണ്. അദ്ദേഹം തന്റെ പ്രവര്‍ത്തനത്തില്‍ക്കൂടിയും ജനങ്ങള്‍ക്ക് നല്ല അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന്റെ ഫലമായി പൗഡിഗഡവാളിലെ ഉഫരൈംഖാല്‍ പ്രദേശത്ത് ജലദൗര്‍ലഭ്യമെന്ന വലിയ പ്രശ്നം അവസാനിച്ചിരിക്കുന്നു. ഇവിടെ ജനങ്ങള്‍ ജലത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു, കേഴുകയായിരുന്നു. ഇന്നിവിടെ ജലക്ഷാമം പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, പര്‍വ്വതപ്രദേശങ്ങളില്‍ ജലസംരക്ഷണത്തിനുള്ള പരമ്പരാഗതമായ രീതി നിലവിലുണ്ട്. ഇത് 'ചാല്‍ഖാല്‍' എന്നാണ് അറിയപ്പെടുന്നത്. അത്യാവശ്യം വെള്ളം സംഭരിക്കാനായി വലിയ കുഴികള്‍ കുഴിക്കുക. ഈ സമ്പ്രദായത്തില്‍ ശ്രീ ഭാരതി ചില നൂതന മാര്‍ഗ്ഗങ്ങള്‍ കൂടി സംയോജിപ്പിച്ചു. പ്രദേശത്ത് നിരന്തരമായി ചെറുതും വലുതുമായ കുളങ്ങള്‍ നിര്‍മ്മിച്ചു. ഇതുകൊണ്ട് ഉഫരൈംഖാലിലെ കുന്നുകള്‍ ഹരിതാഭമായി എന്നുമാത്രമല്ല, ജനങ്ങള്‍ കുടിവെള്ളം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവായി. ഇതറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഇപ്പോള്‍ തന്നെ ഭാരതി മുപ്പതിനായിരത്തില്‍പ്പരം തടാകങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു. മുപ്പതിനായിരം! അദ്ദേഹത്തിന്റെ ഈ ഭഗീരഥപ്രയത്നം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല, അദ്ദേഹം അനേകം പേര്‍ക്ക് പ്രചോദനം നല്കിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇതുപോലെ തന്നെ ഉത്തര്‍പ്രദേശിലെ ബാന്ദാ ജില്ലയിലെ അന്ധാവ് ഗ്രാമത്തിലെ ജനങ്ങളും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അവര്‍ തങ്ങളുടെ പ്രസ്ഥാനത്തിന് വളരെ രസകരമായ ഒരു പേരാണ് നല്‍കിയിരിക്കുന്നത്. 'വയലിലെ ജലം വയലില്‍, ഗ്രാമത്തിലെ ജലം ഗ്രാമത്തില്‍'. ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ഗ്രാമത്തിലെ അനേകം ഏക്കര്‍ വയലുകളില്‍ വലിയ ഉയര്‍ന്ന ചിറകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മഴവെള്ളം വയലുകളില്‍ ശേഖരിക്കപ്പെടാനും ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങാനും തുടങ്ങി. ഇപ്പോള്‍ ഈ ജനങ്ങള്‍ വയലുകളിലെ ചിറകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണ്. എന്നുവെച്ചാല്‍, ഇനി കര്‍ഷകര്‍ക്ക് ജലം, വൃക്ഷങ്ങള്‍ പിന്നെ വനവും, ഇവ മൂന്നും ലഭിച്ചുതുടങ്ങും. വിദൂരമായ പ്രദേശങ്ങളില്‍ പോലും ഇതിന്റെ ഗുണഫലം ഉണ്ടാകും.
സുഹൃത്തുക്കളേ, ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നാം നമ്മുടെ സമീപപ്രദേശങ്ങളില്‍ ഏതു പ്രകാരത്തിലാണെങ്കിലും ജലം സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണം. വളരെ പ്രാധാന്യമേറിയ ഈ മഴക്കാലത്തെ നാം നഷ്ടപ്പെടുത്താന്‍ പാടില്ല.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്, '” ഭൂമിയില്‍ എന്തെങ്കിലും ഔഷധഗുണമില്ലാത്ത സസ്യവര്‍ഗ്ഗം ഇല്ല". നമ്മുടെ ചുറ്റുപാടുകളില്‍ അത്ഭുത ഗുണങ്ങളുള്ള എത്രയോ സസ്യജാലങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമുക്ക് അവയെ കുറിച്ച് ഒരറിവും ഉണ്ടായിരിക്കില്ല. നൈനിറ്റാളില്‍ നിന്ന് പരിതോഷ് എന്നൊരു സുഹൃത്ത് ഇതേ വിഷയത്തില്‍ എനിക്കൊരു കത്തയച്ചിട്ടുണ്ട്. ചിറ്റമൃത് ഉള്‍പ്പെടെ അനേകം സസ്യവര്ഗ്ഗങ്ങളുടെ അത്ഭുതകരമായ ഔഷധഗുണങ്ങളെ കുറിച്ച് കൊറോണ വന്നതിനുശേഷം മാത്രമാണ് അറിവ് ലഭിച്ചത് എന്നാണ്. മന് കി ബാത്തിലെ എല്ലാ ശ്രോതാക്കളോടും ഞാന്‍ ഈ വിവരം പങ്കുവെയ്ക്കുകയും അവരോട് തങ്ങളുടെ സമീപത്തുള്ള സസ്യവര്‍ഗ്ഗങ്ങളെ കുറിച്ച് അറിയണമെന്നും മറ്റുള്ളവരോട് അറിവ് പങ്കുവെയ്ക്കണമെന്നും പരിതോഷ് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഇത് നമ്മുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകമാണ്. ഇതിനെ നമുക്കു തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മദ്ധ്യപ്രദേശിലെ സത്നയിലെ ഒരു സുഹൃത്ത് ശ്രീ രാംലോധന്‍ ശ്രമം നടത്തിയിട്ടുണ്ട്. രാംലോധന്‍ തന്റെ കൃഷിയിടത്തില്‍ പ്രാദേശിക മ്യൂസിയം നിര്‍മ്മിച്ചിട്ടുണ്ട്. ഈ മ്യൂസിയത്തില്‍ അദ്ദേഹം നൂറുകണക്കിന് ഔഷധസസ്യങ്ങളും വിത്തുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം ഇവ വളരെ വിദൂര പ്രദേശങ്ങളില്‍ നിന്നും ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. ഇതു കൂടാതെ അദ്ദേഹം എല്ലാ വര്‍ഷവും പല ഇനങ്ങളിലുള്ള ഭാരതീയ ഇലക്കറികളും പച്ചക്കറികളും ഉല്പാദിപ്പിക്കുന്നു. ശ്രീ രാംലോധന്റെ ചെറിയ ഉദ്യാനം, ഈ പ്രദേശത്തെ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ ധാരാളം ആളുകള്‍ വരികയും അദ്ദേഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുവര്‍ത്തിക്കപ്പെടാന്‍ ഉതകുന്ന ഒരു നല്ല പരീക്ഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇതുപോലെയുള്ള ശ്രമം നടത്താന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യണമെന്നാണ്. ഇതുകൊണ്ട് നിങ്ങളുടെ വരുമാനത്തിന് ഒരു മാര്‍ഗ്ഗം തുറക്കപ്പെട്ടേക്കാം. തദ്ദേശീയമായ സസ്യവര്‍ഗ്ഗങ്ങളില്‍ക്കൂടി നിങ്ങളുടെ പ്രദേശം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയേക്കാം എന്നൊരു പ്രയോജനം കൂടി ഇതിനുണ്ടായേക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നേക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജൂലൈ ഒന്നിന് നാം നാഷണല്‍ ഡോക്ടേഴ്സ് ഡേ ആചരിക്കും. ഈ ദിവസം രാജ്യത്തെ മഹാനായ ചികിത്സകനും ഭരണകര്‍ത്താവുമായിരുന്ന ഡോക്ടര്‍ ബി സി റായിയുടെ ജയന്തിക്കായി സമര്‍പ്പിക്കപ്പെട്ട ദിനം കൂടിയാണ്. കൊറോണക്കാലത്ത് ഡോക്ടര്‍മാരുടെ സംഭാവനയോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവനെ പോലും പരിഗണിക്കാതെ നമുക്ക് സേവനങ്ങള്‍ നല്കി. അതുകൊണ്ട് ഇത്തവണ നാഷണല്‍ ഡോക്ടേഴ്സ് ഡേ ഒരു പ്രത്യേകതയാണ്.
സുഹൃത്തുക്കളേ, മെഡിസിന്റെ ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞിരുന്നു, "എവിടെ വൈദ്യശാസ്ത്രത്തോട് സ്നേഹമുണ്ടോ അവിടെ മനുഷ്യരാശിയോടും സ്നേഹമുണ്ട്." ഡോക്ടര്‍മാര്‍ ഇതേ സ്നേഹത്തിന്റെ ശക്തികൊണ്ടു തന്നെയാണ് നമുക്ക് സേവനം നല്‍കുന്നത്. അതുകൊണ്ട് അത്രതന്നെ സ്നേഹത്തോടെ അവര്‍ക്ക് നന്ദിയര്‍പ്പിക്കുക അവര്‍ക്ക് ധൈര്യം പകരുക, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക നമ്മുടെ കടമയാണ്. അതുപോലെ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാരെ സഹായിക്കാനായി മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുവാനും ധാരാളം പേരുണ്ട്. ശ്രീനഗറില്‍ നിന്നും ഇങ്ങനെയുള്ള ശ്രമത്തെ കുറിച്ചും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇവിടെ ഡല് തടാകത്തില്‍ ഒരു ബോട്ട് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. ഈ സേവനം ശ്രീനഗറിലെ ശ്രീ താരിഖ് അഹമ്മദ് പാട്ലോ ആണ് തുടങ്ങിയത്. ഇദ്ദേഹം ഒരു ഹൗസ്ബോട്ട് ഉടമയാണ്. അദ്ദേഹം കോവിഡ് 19 മായി പടവെട്ടാനെത്തിയ ആളാണ്. ഇതില്‍ നിന്നാണ് അദ്ദേഹത്തിന് ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങുന്നതിനുള്ള പ്രചോദനം കിട്ടിയത്. അദ്ദേഹത്തിന്റെ ഈ ആംബുലന്‍സില്‍ കൂടി ജനങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ഒരു കാര്യം ചെയ്യുന്നു. അദ്ദേഹം തുടര്‍ച്ചയായി ആംബുലന്‍സില്‍ നിന്നും അനൗണ്‍സ്മെന്റും നടത്തിവരുന്നു. ജനങ്ങള്‍ മാസ്ക് ധരിക്കുന്നതു മുതലുള്ള മറ്റെല്ലാ മുന്‍കരുതലുകളും എടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയാണ്, ഉപദേശിക്കുകയാണ്.
സുഹൃത്തുക്കളേ, ഡോക്ടേഴ്സ് ഡേയോടൊപ്പം തന്നെ ജൂലൈ ഒന്നിന് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഡേയും ആചരിക്കപ്പെടുന്നുണ്ട്. ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരോട് ആഗോളതലത്തിലുള്ള ഭാരതീയ ഓഡിറ്റ് ഫാര്‍മ്സ് എന്ന ഉപഹാരം ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഞാന്‍ അക്കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന് വളരെ മെച്ചപ്പെട്ടതും സകാരാത്മകവുമായ പങ്ക് നിര്‍വ്വഹിക്കാനാകും. ഞാന്‍ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ നന്മകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയ്ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഈ പോരാട്ടത്തില്‍ ഭാരതത്തിലെ ഓരോ വ്യക്തിയും പൗരനും അവന്റെ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഞാന്‍ മന് കി ബാത്തില്‍ പലരോടും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ചിലരെ കുറിച്ച് വേണ്ടത്ര പരാമര്‍ശിക്കപ്പെടുന്നില്ല എന്ന് ചിലര്‍ക്ക് പരാതിയുമുണ്ട്. അവര്‍ ബാങ്ക് ഉദ്യോഗസ്ഥരാകട്ടെ, അദ്ധ്യാപകരാകട്ടെ, കച്ചവടക്കാരാകട്ടെ, കടകളില്‍ ജോലി എടുക്കുന്നവരാകട്ടെ, വാച്ച്മാനാകട്ടെ, പോസ്റ്റ്മാനാകട്ടെ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരാകട്ടെ, സത്യത്തില്‍ ഈ പട്ടിക വളരെ നീണ്ടതാണ്. ഇവരെല്ലാം തന്നെ അവരവരുടെ പങ്ക് നിര്‍വ്വഹിച്ചിരുന്നവരാണ്. സര്‍ക്കാരിലും ഭരണതലത്തിലും എത്രയോ പേര് വിവിധ തലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ ഒരുപക്ഷേ, ഭാരതസര്‍ക്കാരിന്റെ സെക്രട്ടറി ആയിരുന്നിട്ടുള്ള ഗുരുപ്രസാദ് മഹാപാത്രയുടെ പേര് കേട്ടിട്ടുണ്ടാകും. ഞാന്‍ ഇന്ന് മന് കി ബാത്തില്‍ അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഗുരുപ്രസാദിന് കൊറോണ പിടിപെട്ടിരുന്നു. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ആയെങ്കിലും അദ്ദേഹം തന്റെ ജോലികള്‍ കൃത്യമായി ചെയ്തുപോന്നു.
ഈ സമയത്ത് ഓക്സിജന്റെ ആവശ്യം വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉല്പാദനം കൂട്ടേണ്ടി വന്നു, ഇതിനുവേണ്ടി അദ്ദേഹം രാവും പകലും പ്രവര്‍ത്തിച്ചു. ഒരുവശത്ത് കോടതിയുടെ പ്രശ്നം, മാധ്യമങ്ങളുടെ സമ്മര്‍ദ്ദം, ഒരേസമയത്ത് പല യുദ്ധമുഖങ്ങളില്‍ അദ്ദേഹം പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. രോഗസമയത്ത് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ല. അദ്ദേഹത്തെ വിലക്കിയെങ്കിലും അദ്ദേഹം ശാഠ്യം പിടിച്ച് ഓക്സിജനെ സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നു. നാട്ടിലെ ജനങ്ങളെ കുറിച്ച് അദ്ദേഹം അത്രമാത്രം ആകുലപ്പെട്ടിരുന്നു. അദ്ദേഹം ആശുപത്രിയിലെ ബെഡില്‍ തന്നെ തന്നെ അവഗണിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതില്‍ മുഴുകുകയായിരുന്നു. അതിനെക്കാളും ദുഃഖകരമായ സംഭവം ഈ പോരാളിയെ രാജ്യത്തിന് നഷ്ടമായി എന്നതാണ്. കൊറോണ അദ്ദേഹത്തെ നമ്മില്‍ നിന്നും അപഹരിച്ചു. ഇങ്ങനെ എണ്ണമറ്റ ആളുകള്‍ ഉണ്ട്. അവരെ കുറിച്ചൊന്നും ഒരിക്കലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ള ഓരോ വ്യക്തികള്‍ക്കും നാം സമര്‍പ്പിക്കുന്ന ആദരാഞ്ജലി. നാം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കുകയും തീര്‍ച്ചയായും വാക്സിന് എടുക്കുകയും ചെയ്യുക എന്നുള്ളതിയിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന് കി ബാത്തിലെ ഏറ്റവും നല്ല കാര്യം ഇതില്‍ എന്നേക്കാളധികം നിങ്ങളുടെയെല്ലാം പങ്കാളിത്തം ഉണ്ടെന്നുള്ളതാണ്. ഞാനിപ്പോള്‍ മൈ ഗവ് ഇൽ ഒരു പോസ്റ്റ് കണ്ടു. ഇത് ചെന്നൈയിലെ ശ്രീ ആര് ഗുരുപ്രസാദിന്റേതാണ്. അദ്ദേഹം എന്താണ് എഴുതിയത് എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടമാകും. അദ്ദേഹം എഴുതിയിരിക്കുന്നത് അദ്ദേഹം മന് കി ബാത്ത് പരിപാടിയുടെ സ്ഥിരം ശ്രോതാവാണ് എന്നാണ്. ഗുരുപ്രസാദിന്റെ പോസ്റ്റില്‍ നിന്ന് ഞാനിപ്പോള്‍ ചില വരികള്‍ ഇവിടെ പറയുന്നു. അദ്ദേഹം എഴുതിയിരിക്കുന്നു, എപ്പോഴെല്ലാം താങ്കള്‍ തമിഴ്നാടിനെ കുറിച്ച് സംസാരിക്കുന്നുവോ അപ്പോള്‍ എന്റെ താല്പര്യം കുറച്ചുകൂടി വര്‍ദ്ധിക്കുന്നു. അങ്ങ് തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും മാഹാത്മ്യത്തെ കുറിച്ചും തമിഴ് ഉത്സവങ്ങളെ കുറിച്ചും തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. ശ്രീ ഗുരുപ്രസാദ് തുടരുന്നു, മന് കി ബാത്തില്‍ ഞാന്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ നേട്ടങ്ങളെ കുറിച്ചും പലതവണ പറഞ്ഞിട്ടുണ്ട്. തിരുക്കുറളിനോട് അദ്ദേഹത്തിനുള്ള സ്നേഹവും തിരുവള്ളുവരെ കുറിച്ച് അദ്ദേഹത്തിനുള്ള ആദരവിനെ കുറിച്ചും എന്തുപറയാന്‍! അതുകൊണ്ട് ഞാന്‍ മന് കി ബാത്തില്‍ അങ്ങ് തമിഴ്നാടിനെ കുറിച്ച് എന്തെല്ലാം പറഞ്ഞുവോ അതെല്ലാം കൂടി ഉള്‍പ്പെടുത്തി ഒരു ഇ-ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. അങ്ങ് ഈ ഇ-ബുക്കിനെ കുറിച്ച് എന്തെങ്കിലും കുറച്ച് സംസാരിക്കുകയും അത് നമോ ആപ്പില്‍ റിലീസ് ചെയ്യുകയും ചെയ്യുമോ? നന്ദി.
ഞാന്‍ ശ്രീ ഗുരുപ്രസാദിന്റെ കത്ത് നിങ്ങളുടെ മുന്നില്‍ വായിക്കുകയായിരുന്നു. ശ്രീ ഗുരുപ്രസാദ് നന്ദി. അങ്ങയുടെ ഈ പോസ്റ്റ് വായിച്ച് വളരെ സന്തോഷം ഉണ്ടായി.
"ഞാന്‍ തമിഴിനെ കുറിച്ച് അത്യധികം അഭിമാനം കൊള്ളുന്നു"
ഞാന്‍ തമിഴ് സംസ്കാരത്തിന്റെ വലിയ ആരാധകനാണ്. ഞാന്‍ ലോകത്തിലെ ഏറ്റവും പ്രാചീനമായ തമിഴിന്റെയും ആരാധകനാണ്.
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ നമ്മുടെ രാജ്യത്തിന്റേതാണ്. ഓരോ ഭാരതീയനും ഇതിന്റെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കണം. അതില്‍ അഭിമാനം കൊള്ളുകയും വേണം. ഞാനും തമിഴിന്റെ പേരില്‍ വളരെ അഭിമാനം കൊള്ളുന്നു. ശ്രീ ഗുരുപ്രസാദ്, താങ്കളുടെ പരിശ്രമം എനിക്ക് ഒരു പുതിയ കാഴ്ച തരുന്നതാണ്. കാരണം, ഞാന്‍ മന് കി ബാത്ത് പറയുമ്പോള്‍ സ്വാഭാവികമായും സരളമായ ശൈലിയില്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നു. ഇതിന് ഗുണപരമായ ഒരു ഘടകം ഉണ്ടായിരുന്നു എന്നും എനിക്കറിയില്ലായിരുന്നു. താങ്കള്‍ പഴയ കാര്യങ്ങളെല്ലാം ശേഖരിച്ചപ്പോള്‍ ഞാനും അത് രണ്ടുതവണ വായിച്ചു. ശ്രീ ഗുരുപ്രസാദ് താങ്കളുടെ ഇ-ബുക്ക് ഞാന്‍ നമോ ആപ്പില്‍ തീര്‍ച്ചയായും അപ്ലോഡ് ചെയ്യിക്കാം. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി താങ്കള്‍ക്ക് വളരെ വളരെ ശുഭാശംസകള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നു നാം കൊറോണയുടെ കഷ്ടപ്പാടുകളേയും മുന്‍കരുതലുകളേയും കുറിച്ച് സംസാരിച്ചു. നാടിനെ കുറിച്ചും ദേശവാസികളുടെ പല നേട്ടങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇനിയും ഇതിലും വലിയ അവസരം കൂടി നമ്മുടെ മുന്നിലുണ്ട്. ആഗസ്റ്റ് 15 വരാനിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നു. അമൃതമഹോത്സവം നമുക്ക് വളരെ പ്രേരണാദായകമാണ്. നാം നാടിനുവേണ്ടി ജീവിക്കാന്‍ പഠിക്കണം. സ്വാതന്ത്ര്യസമരം നാടിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെയാണ്. സ്വാതന്ത്ര്യാനന്തരമുള്ള ഈ കാലത്തെ നമുക്ക് നാടിന് വേണ്ടി ജീവിക്കുന്നവരുടെ കഥയാക്കിത്തീര്‍ക്കണം. നമ്മുടെ മന്ത്രം ഇതായിരിക്കണം, ഇന്ത്യയാണ് ഒന്നാമത് . നമ്മുടെ ഓരോ തീരുമാനവും ഇതായിരിക്കണം - ഇന്ത്യയാണ് ഒന്നാമത് .
സുഹൃത്തുക്കളെ, അമൃതമഹോത്സവത്തില്‍ രാജ്യം പല സാമൂഹിക ലക്ഷ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കാം. അവരുമായി ബന്ധപ്പെട്ട ചരിത്രത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, മന് കി ബാത്തില്‍ ഞാന്‍ യുവാക്കളോട് സ്വാതന്ത്ര്യസമരത്തെ കുറിച്ച് ചരിത്രപരമായി ലേഖനം തയ്യാറാക്കാണം, അതില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നതിനെ കുറിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. യുവ പ്രതിഭകള്‍ മുന്നോട്ടു വരികയും യുവ ചിന്തകള്‍ക്ക് പുതിയ ഊര്‍ജ്ജം സംഭരിച്ച് എഴുതുകയും വേണമെന്നതാണ് അതിന്റെ ഉദ്ദേശ്യം. വളരെ കുറച്ചു സമയം കൊണ്ട് 2500 ലധികം യുവാക്കള്‍ ഈ ജോലി ഏറ്റെടുക്കുന്നതില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് കാണുന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു. സുഹൃത്തുക്കളേ, താല്പര്യകരമായ കാര്യം ഇതാണ്, 19, 20 നൂറ്റാണ്ടുകളിലെ പോരാട്ടത്തെ കുറിച്ച് സാധാരണ പറയാറുണ്ട്. എന്നാല്‍ സന്തോഷകരമായ കാര്യം 21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍, 19, 20 നൂറ്റാണ്ടുകളില്‍ സ്വാതന്ത്ര്യസമര പോരാട്ടം ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ഈ ആളുകള്‍ എല്ലാവരും മൈ ഗവ് ഇൽ ഇതിനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും അയച്ചിട്ടുണ്ട്. ഇവര്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ബംഗ്ല, തെലുങ്ക്, മറാഠി, മലയാളം, ഗുജറാത്തി തുടങ്ങി രാജ്യത്തെ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ച് എഴുതി. ചിലതൊക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരുന്ന നമ്മുടെ സമീപപ്രദേശങ്ങളെ കുറിച്ചുള്ള വിവരണം ശേഖരിച്ചുകൊണ്ടിരിക്കുന്നു മറ്റു ചിലര്‍. ആദിവാസികളായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള പുസ്തകം രചിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. എനിക്ക് നിങ്ങളോടുള്ള ഒരു അഭ്യര്‍ത്ഥന നിങ്ങള്‍ക്ക് അമൃതമഹോത്സവവുമായി എങ്ങനെയൊക്കെയോ ബന്ധപ്പെടാമോ തീര്‍ച്ചായും അങ്ങനെയെല്ലാം ബന്ധപ്പെടുക. നാം സ്വാതന്ത്ര്യസമരത്തിന്റെ 75 -ാം വാര്ഷികദിനത്തിന് സാക്ഷികളായി എന്നത് നമ്മുടെ വലിയ ഭാഗ്യമായി കരുതാം. അതുകൊണ്ട് അടുത്ത തവണ നാം മന് കി ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍ അമൃതമഹോത്സവത്തെ കുറിച്ചും അതിന്റെ തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിക്കാം. നിങ്ങളെല്ലാവരും സ്വസ്ഥമായിരിക്കുക. ആരോഗ്യത്തോടെയിരിക്കുക. കൊറോണയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് പോവുക. നിങ്ങളുടെ പുതിയ പുതിയ പരിശ്രമങ്ങള്‍ കൊണ്ട് ഇതുപോലെ തന്നെ നാടിന് ശക്തി നല്‍കുക. ഈ ശുഭാശംസകളോടെ വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
കോവിഡ്-19 നെതിരെ നമ്മുടെ രാജ്യം എത്രമാത്രം ശക്തമായാണ് പൊരുതി ക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. മാത്രമവുമല്ല, ഈ മഹാമാരിയ്ക്കിടയില്‍ തന്നെ ഭാരതം മറ്റനേകം പ്രകൃതി ദുരന്തങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു, പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി, ചെറുതും വലുതുമായ ഭൂചലനങ്ങളും ഉണ്ടായി. ഇപ്പോള്‍ തന്നെ 10 ദിവസത്തിനിടയില്‍ വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകളെ നമ്മള് നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. ഈ രണ്ട് ചുഴലിക്കാറ്റുകളും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുന്നുവെന്നത് നമുക്ക് കാണാനാവും. ഈ കഠിനവും അസാധാരണവുമായ പരിതസ്ഥിതിയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാഹസത്തെ, ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വ്വം, ഹൃദയപൂര്‍വ്വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഞാന്‍ അവര്‍ക്കെല്ലാം ആദരവര്‍പ്പിക്കുന്നു. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, വെല്ലുവിളികള്‍ എത്രയേറെ വലുതാണോ ഭാരതത്തിന്റെ ദൃഢനിശ്ചയവും അത്രതന്നെ വലുതാണ്. രാജ്യത്തിന്റെ കൂട്ടായ്മ, നമ്മുടെ സേവന മനോഭാവം ഇവ നമ്മുടെ നാടിനെ എല്ലാ കൊടുങ്കാറ്റുകളില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍തന്നെ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ കൂടാതെ മുന്‍നിര പോരാളികള്‍ ഇവരൊക്കെ സ്വന്തം ജീവനെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് ജോലി ചെയ്യുന്നത്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് നമ്മള് കാണുന്നുണ്ട്. ഇവരില്‍ പലരും കൊറോണയുടെ രണ്ടാം വ്യാപനത്തിലും പൊരുതി നില്ക്കുന്നതില് വളരെയധികം പങ്കുവഹിച്ചു. എന്നോട് പല ശ്രോതാക്കളും നമോ ആപ്പില്‍ കൂടിയും കത്തിലൂടെയും ഈ പോരാളികളെ കുറിച്ചും സംസാരിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ആവശ്യകത എത്രയോ ഇരട്ടി വര്‍ദ്ധിച്ചു. ആ സമയത്ത് മെഡിക്കല്‍ ഓക്സിജന്‍ രാജ്യത്തിന്റെ പല വിദൂര ഭാഗങ്ങളിലേക്കും എത്തിക്കുക എന്നത് വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഓക്സിജന്‍ നിറച്ച ടാങ്ക് വളരെ വേഗതയില്‍ ഓടിക്കുക എളുപ്പമല്ല. ചെറിയൊരു ശ്രദ്ധക്കുറവ് ഉണ്ടായാല്‍ പോലും സ്ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ട് വ്യാവസായിക ഓക്സിജന്‍ ഉണ്ടാക്കുന്ന ധാരാളം പ്ലാന്റുകള്‍ രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ ഉണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഓക്സിജന്‍ എത്തിക്കാനും ഒരുപാട് ദിവസങ്ങളെടുക്കും. ഈ വെല്ലുവിളി നേരിടാന്‍ ഏറ്റവും വലിയ സഹായമായത് ക്രയോജനിക് ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍, ഓക്സിജന്‍ എക്സ്പ്രസ്സ്, എയര്‍ഫോഴ്സ് എന്നിവയുടെ പൈലറ്റുമാര്‍, ഒക്കെയാണ്. ഇങ്ങനെയുള്ള ഒരുപാട് ആള്ക്കാര് യുദ്ധമുഖത്ത് എന്ന പോലെ ജോലി ചെയ്ത് ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് രക്ഷിച്ചു. അങ്ങനെ ഒരു സുഹൃത്താണ് ഇന്ന് മന് കി ബാത്തില്‍ ആദ്യം പങ്കെടുക്കുന്നത്. യു പിയിലെ ജോണ്‍പുര്‍ നിവാസി ശ്രീ ദിനേശ് ഉപാധ്യായ.
മോദി: ദിനേശ് ജി നമസ്കാരം
ദിനേശ് ഉപാദ്ധ്യായ: നമസ്കാരം മോദിജി
മോദി: ആദ്യം താങ്കള്‍ ഒന്ന് സ്വയം പരിചയപ്പെടുത്തൂ.
ദിനേശ്: എന്റെ പേര് ദിനേശ് ബാബുനാഥ് ഉപാദ്ധ്യായ. ഞാന്‍ ജോണ്‍പുര്‍ ജില്ലയിലെ ഹസന്‍പുര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നു സര്.
മോദി: ഉത്തര്‍പ്രദേശില്‍ അല്ലേ?
ദിനേശ്: അതേ സര്. എനിക്ക് അമ്മയേയും അച്ഛനേയും കൂടാതെ ഭാര്യയും രണ്ടു പെണ്മക്കളും ഒരു മകനുമുണ്ട്.
മോദി: താങ്കള്‍ എന്താണ് ചെയ്യുന്നത്?
ദിനേശ്: ഞാന്‍ ഓക്സിജന്‍ ടാങ്കര്‍, അതായത് ദ്രവീകൃത ഓക്സിഡന് ടാങ്കര്‍ ഓടിക്കുന്നു.
മോദി: മക്കളുടെ പഠനമൊക്കെ?
ദിനേശ്: നന്നായി നടക്കുന്നു സര്
മോദി: ഓണ്‍ലൈന്‍ പഠനമാണല്ലോ?
ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: 17 വര്‍ഷമായി ഓക്സിജന്‍ ടാങ്കര്‍ ഓടിക്കുന്ന താങ്കള്‍ ഡ്രൈവര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് രക്ഷിക്കുന്ന വ്യക്തി കൂടിയാണ്.
ദിനേശ്: ഞങ്ങളുടെ ജോലി ആ തരത്തിലുള്ളതാണല്ലോ സര്. ഇനോക്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ തരത്തില്‍ ഓക്സിജന്‍ ഒരു സ്ഥലത്ത് എത്തിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്കുന്നു.
മോദി: പക്ഷേ, ഈ കൊറോണയുടെ കാലത്ത് താങ്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ?
ദിനേശ്: അതേ സര്.
മോദി: വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ എന്താണ് ചിന്തിക്കുന്നത്? അതായത്, മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ എന്ത് ചിന്തയാണ് താങ്കളുടെ ഉള്ളിലുള്ളത്? ഏറെ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമല്ലോ അല്ലേ? കുടുംബത്തെ പറ്റിയുള്ള ചിന്തകള്‍, കൊറോണയെ കുറിച്ചുള്ള ആശങ്കകള്‍, ജനങ്ങളുടെ ജീവനെ കുറിച്ചുള്ള ആകുലതകള്‍ ഇതൊക്കെയല്ലേ താങ്കളുടെ മനസ്സിലൂടെ കടന്നുപോകുന്നത്?
ദിനേശ്: അങ്ങനെയല്ല സര്. ഈ തരത്തിലുള്ള ചിന്തകള്‍ക്കുപരിയായി ഇത് എന്റെ കര്‍ത്തവ്യമാണ്. ഞാനീ ചെയ്യുന്നതു മൂലം ഒരാള്‍ക്കെങ്കിലും ഓക്സിജന്‍ ലഭിച്ച് ജീവന് നിലനിര്‍ത്താനായാല്‍ അത് എനിക്കേറെ അഭിമാനം നല്കുന്ന നിമിഷമാണ്.
മോദി: താങ്കളുടെ ആശയം വളരെ വ്യക്തമാണ്. ഈ സമയത്ത് താങ്കളെ പോലെയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് അവരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നുണ്ടോ?
ദിനേശ്: തീര്‍ച്ചയായും സര്. മുന്‍പൊക്കെ ട്രാഫ്ക് ജാമുകളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ ഞങ്ങളെ സഹായിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ മനസ്സിലാകട്ടെ, എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ള ചിന്തയാണ് ഉള്ളത്. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് വകവെയ്ക്കാതെ ആശുപത്രികളില്‍ എത്തുമ്പോള്‍ അവിടെയുള്ള രോഗികളുടെ ബന്ധുക്കള്‍ രണ്ടു വിരലുകള്‍ കൊണ്ട് 'ഢ' എന്നു കാണിക്കും.
മോദി: അതായത്, 'Victory', വിജയം അല്ലേ?
ദിനേശ്: അതേ സര്, തീര്‍ച്ചയായും.
മോദി: വീട്ടിലെത്തിയാല്‍ ഇതൊക്കെ മക്കളോട് പറയാറുണ്ടോ?
ദിനേശ്: അല്ല സര്. അവര്‍ എന്റെ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഞാന്‍ ഇനോക്സ് എയര്‍ പ്രോഡക്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. എട്ടോ ഒന്‍പതോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നത്.
മോദി: അപ്പോള്‍ മക്കളുമായി ഫോണില്‍ സംസാരിക്കാറുണ്ടോ?
ദിനേശ്: ഉണ്ട് സര്. ഇടയ്ക്കിടെ.
മോദി: അച്ഛനെ കുറിച്ച് അവരുടെ മനസ്സില്‍ എന്തൊക്കെ ചിന്തകളാണുള്ളത്?
ദിനേശ്: സര്, ജോലി ശ്രദ്ധയോടെ ചെയ്യണം എന്നവര്‍ പറയാറുണ്ട്. മന്‍ഗാവിലും ഞങ്ങളുടെ കമ്പനിയുടെ ഓക്സിജന്‍ പ്ലാന്റ് ഉണ്ട്. കമ്പനി ജനങ്ങളെ ഏറെ സഹായിക്കുന്നു.
മോദി: എനിക്ക് വളരെ സന്തോഷമായി ശ്രീ ദിനേശ്. കൊറോണയ്ക്ക് എതിരായ ഈ യുദ്ധത്തില്‍ ഓരോരുത്തരും എങ്ങനെ പങ്കെടുക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എട്ടോ ഒന്‍പതോ മാസം സ്വന്തം കുട്ടികളെയോ മറ്റു കുടുംബാംഗങ്ങളെയോ കാണാതിരിക്കുക. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്ന ചിന്തമാത്രം ഉള്ള മനസ്സുമായി കഴിയുക. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. ദിനേശ് ഉപാദ്ധ്യായയെ പോലെ ലക്ഷക്കണക്കിന് ആളുകളാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
ദിനേശ്: തീര്‍ച്ചയായും സര്. നമ്മള് കൊറോണയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
മോദി: അതേ ശ്രീ ദിനേശ്. ഇതുതന്നെയാണ് നമ്മുടെ ലക്ഷ്യവും കരുത്തും. ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ മക്കള്‍ക്ക് എന്റെ ആശംസകള്‍.
ദിനേശ്: നന്ദി സര് നന്ദി
മോദി: നന്ദി.
സുഹൃത്തുക്കളേ, ഒരു ടാങ്കര്‍ ഡ്രൈവര്‍ ഓക്സിജനുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ഈശ്വരന് നിയോഗിച്ച ദൂതനായിട്ടാണ് ആളുകള്‍ കാണുന്നത്. എത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണിത്. അതില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും ഏറെയാണ്.
സുഹൃത്തുക്കളേ, വെല്ലുവിളികളുടെ ഈ സമയത്ത് ഓക്സിജന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാക്കുവാന്‍ ഭാരതീയ റെയില്‍വേയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓക്സിജന്‍ എക്സ്പ്രസ്, ഓക്സിജന്‍ ടാങ്കറുകളേക്കാള്‍ വേഗത്തിലും കൂടിയ അളവിലും ഓക്സിജന്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിമാനം പകരുന്ന ഒരു കാര്യമുണ്ട്. ഈ ഓക്സിജന്‍ എക്സ്പ്രസ്സുകള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്കു മാത്രമല്ല, നമ്മുടെ രാജ്യത്തെ ഓരോ വനിതയ്ക്കും ഓരോ ഭാരതീയ പൗരനും അഭിമാനം പകരുന്ന കാര്യമാണിത്. മന് കി ബാത്തില്‍ ലോക്കോ പൈലറ്റായ ശിരിഷ ഗജ്നിയോട് നമുക്കിനി സംസാരിക്കാം.
മോദി: ശിരിഷാ ജി നമസ്തേ.
ശിരിഷ: നമസ്തേ സര്, എങ്ങനെയുണ്ട്?
മോദി: ഞാന്‍ സുഖമായിരിക്കുന്നു. താങ്കള്‍ ലോക്കോ പൈലറ്റ് എന്ന നിലയില്‍ ജോലി ചെയ്യുന്നു. മാത്രമല്ല, ഓക്സിജന്‍ എക്സ്പ്രസ്സ് ഓടിക്കുന്നവരില്‍ ഒരുപാട് വനിതകളുമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ ഗൗരവപൂര്‍ണ്ണമായ ഒരു ജോലിയാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ താങ്കളെ പോലുള്ള വനിതകള്‍ രാജ്യത്തിന്റെ കരുത്തായി മാറുകയാണ്. ഞങ്ങള്‍ക്കറിയേണ്ടത് ഇതിനുള്ള പ്രേരണ എവിടെ നിന്നാണ് ലഭിക്കുന്നത്?
ശിരിഷ: സര്, എനിക്ക് പ്രേരണ പകരുന്നത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന് ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. എനിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. പക്ഷേ, ഞങ്ങളുടെ അച്ഛന് ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള പ്രേരണ പകരുന്നു. എന്റെ ഒരു സഹോദരി ബാങ്കുദ്യോഗസ്ഥയാണ്. ഞാന്‍ റെയില്‍വേയിലും
മോദി: കൊള്ളാം ശിരിഷ. സാധാരണ സമയത്തും താങ്കള്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നു. സാധാരണ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന ട്രെയിനാണ് ഓടിക്കുന്നത്. സാധാരണ ഗുഡ്സ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ഓക്സിജന്‍ ട്രെയിന്‍ കൈകാര്യം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടല്ലേ?
ശിരിഷ: എനിക്ക് ഇതില്‍ സന്തോഷമാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍, ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. ഇതിന് റെയില്‍വേയുടെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ലഭിക്കുന്നു. 125 കിലോമീറ്റര്‍ ദൂരം ഒന്നര മണിക്കൂറു കൊണ്ടാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ഈ ഉത്തരവാദിത്തം ഞാന്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നു.
മോദി: വളരെ നല്ല കാര്യം. അഭിനന്ദനങ്ങള്‍. താങ്കളുടെ മാതാപിതാക്കള്‍ക്ക് പ്രണാമം. പ്രത്യേകിച്ചും മൂന്നു പെണ്മക്കള്ക്കും ഈ തരത്തിലുള്ള ജോലി നിര്‍വ്വഹിക്കാനുള്ള പ്രേരണ നല്‍കുന്നതിന്. നിങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും പ്രണാമം. കാരണം, നിങ്ങള്‍ പരിമിതികളെ മറികടന്ന് രാജ്യത്തിന് വേണ്ടി കടമ നിറവേറ്റുന്നു. ഒരുപാട് ഒരുപാട് നന്ദി.
ശിരിഷ: നന്ദി സര്. താങ്കളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടാകണം.
മോദി: ഈശ്വരന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടാകും. നന്ദി.
ശിരിഷ: നന്ദി സര്.
സുഹൃത്തുക്കളേ, നമ്മള് ഇപ്പോള്‍ ശ്രീമതി ശിരിഷയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. അവരുടെ അനുഭവം പ്രചോദനം നല്കുന്നു. വാസ്തവത്തില്‍ ഈ പോരാട്ടം വളരെ വലുതാണ്, റെയില്‍വേയെപ്പോലെ തന്നെ, നമ്മുടെ രാജ്യത്തെ വെള്ളം, കര, ആകാശം എന്നീ മൂന്ന് മാര്‍ഗങ്ങളിലൂടെയും ഓക്സിജന്‍ എത്തുന്നു. ഒരുവശത്ത്, ഒഴിഞ്ഞ ടാങ്കറുകള്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ വഴി ഓക്സിജന്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നു. മറുവശത്ത്, പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഓക്സിജന്‍, ഓക്സിജന്‍ കോണ്സെന്ട്രേറ്റര്, ക്രയോജനിക് ടാങ്കറുകള്‍ എന്നിവ വിദേശത്ത് നിന്ന് സ്വദേശത്തേക്ക് കൊണ്ടുവരുന്നു. വ്യോമസേനയും സൈന്യവും ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഡി ആര് ഡി ഒ പോലെയുള്ള സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നു. നമ്മുടെ ശാസ്ത്ര വ്യാവസായിക രംഗങ്ങളിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെയെല്ലാം ജോലികളെ കുറിച്ച് മനസ്സിലാക്കാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. അതുകൊണ്ടാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്നായിക് ജി നമ്മുടെ കൂടെ കൂടെ ചേരുന്നത്.
മോദി: ശ്രീ പട്നായക് ജയ്ഹിന്ദ്
ഗ്രൂപ്പ് ക്യാപ്റ്റന്‍: ജയ്ഹിന്ദ് സര് സാര്‍ ഞാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ കെ പട്നായക് ആണ്. ഹിന്‍ഡന്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നും സംസാരിക്കുന്നു.
മോദി: കൊറോണയുമായുള്ള യുദ്ധത്തില്‍ പട്നായിക് ജി, നിങ്ങള്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലോകത്തെല്ലായിടത്തുനിന്നും ടാങ്കറുകള്‍ ഇവിടെ എത്തിക്കുന്നു. ഒരു സൈനികന് എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു ജോലി എങ്ങനെ ചെയ്തുവെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാളെ കൊല്ലാന്‍ നിങ്ങള്‍ ഓടണം. ഇന്ന് നിങ്ങള്‍ ജീവന് രക്ഷിക്കാന്‍ ഓടുകയാണ്. ഈ അനുഭവം എങ്ങനെയുണ്ട്?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്, ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് നമ്മുടെ നാട്ടുകാരെ സഹായിക്കാനാകുക, ഇത് ഞങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ജോലിയാണ്. സര്, ഞങ്ങള്‍ക്ക് ലഭിച്ച ഏതൊരു ദൗത്യവും ഞങ്ങള്‍ വളരെ നല്ല നിലയിലാണ് ചെയ്യുന്നത്.ഞങ്ങളുടെ പരിശീലനവും അനുബന്ധ സേവനങ്ങളും വച്ച് ഞങ്ങള്‍ എല്ലാവരെയും സഹായിക്കുന്നു. തൊഴില്‍ സംതൃപ്തി ആണ് ഏറ്റവും വലിയ കാര്യം സര്, അത് വളരെ ഉയര്‍ന്ന തലത്തിലാണ്, അതിനാലാണ് ഞങ്ങള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തുന്നത്.
മോദി: ക്യാപ്റ്റന്‍ താങ്കള്‍ക്ക് ഈ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പ്രയത്നങ്ങള്‍ അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യേണ്ടിവന്നു. ഈ ദിവസങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ ഉണ്ടായിരുന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: കഴിഞ്ഞ ഒരുമാസമായി, ഞങ്ങള്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിമാനത്താവളങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഓക്സിജന്‍ ടാങ്കറുകള്‍, ദ്രവീകൃത ഓക്സിജന്‍ കണ്ടെയ്നറുകള്‍ എന്നിവ കൊണ്ടുപോവുകയായിരുന്നു. ഏകദേശം 1600 ലധികം പറക്കലുകള്‍ വ്യോമസേന നടത്തി, ഞങ്ങള്‍ 3000 ലധികം മണിക്കൂറുകള്‍ പറന്നു. 160 ഓളം അന്താരാഷ്ട്ര ദൗത്യങ്ങള്‍ നടത്തി. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ആഭ്യന്തരമായി ഉപയോഗിക്കുന്ന എല്ലായിടത്തുനിന്നും ഓക്സിജന്‍ ടാങ്കറുകള്‍ എടുക്കുകയാണെങ്കില്‍, രണ്ട് മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ കഴിയും. അന്താരാഷ്ട്ര ദൗത്യത്തിലും, 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഴുവന്‍ ടാങ്കറുകള്‍ കൊണ്ടുവരുന്നതിലും രാജ്യത്തെ അതിവേഗം സഹായിക്കുന്നതിലും വ്യാപൃതരാണ് സര്.
മോദി: ക്യാപ്റ്റന്‍ നിങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ എവിടെയൊക്കെ പോകേണ്ടി വന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്, ഹ്രസ്വ അറിയിപ്പില്‍ ഞങ്ങള്‍ക്ക് സിംഗപ്പൂര്‍, ദുബായ്, ബെല്‍ജിയം ജര്‍മ്മനി, യു.കെ തുടങ്ങിയ ഇടങ്ങളിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങളില്‍ പോകേണ്ടി വന്നു സര്. ഐ എല്‍ 76, സി 17 തുടങ്ങിയ വിമാനങ്ങള്‍. ഞങ്ങളുടെ ചിട്ടയായ പരിശീലനവും അച്ചടക്കവും കാരണം സമയബന്ധിതമായി ഇവയെല്ലാം ചെയ്യാനായി സര്!
മോദി: നോക്കൂ, ഈ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ എല്ലാ സൈനികരും ഏര്‍പ്പെട്ടിരിക്കുന്നതില്‍ രാജ്യം അഭിമാനിക്കുന്നു. അതും ജലം, കര, ആകാശം, എന്നിവിടങ്ങളിലായി. ക്യാപ്റ്റന്‍ നിങ്ങളും വളരെ വലിയ ഉത്തരവാദിത്തമാണ് വഹിച്ചിട്ടുള്ളത്. അതിനാല്‍ ഞാന്‍ നിങ്ങളെയും അഭിനന്ദിക്കുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്, ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ മകളും എന്നോടൊപ്പം ഉണ്ട്, സര്, അദിതി.
മോദി: വളരെ സന്തോഷം
അദിതി: നമസ്കാരം മോദിജീ
മോദി: നമസ്കാരം മോളെ നമസ്കാരം. അദിതി എത്ര വയസ്സായി?
അദിതി: എനിക്ക് 12 വയസ്സായി ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
മോദി: അപ്പോള്‍ ഈ ഡാഡി യൂണിഫോമില്‍ പുറത്തിറങ്ങുന്നു.
അദിതി: അതെ, എനിക്ക് അതില്‍ അഭിമാനം തോന്നുന്നു. ഇത്തരമൊരു സുപ്രധാന ജോലി അദ്ദേഹം ചെയ്യുന്നുവെന്നതില് ഞാന്‍ അഭിമാനിക്കുന്നു. കൊറോണയാല്‍ വേദന അനുഭവിക്കുന്ന ആളുകളെ വളരെയധികം സഹായിക്കുകയും നിരവധി രാജ്യങ്ങളില്‍ നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ കൊണ്ടു വരികയും ചെയ്യുന്നു കണ്ടെയ്നറുകളും കൊണ്ടുവരുന്നു.
മോദി: പക്ഷേ മകള്‍ക്ക് അച്ഛനെ ഒരുപാട് മിസ്സ് ചെയ്യും , അല്ലേ?
അദിതി: അതെ, ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും. ഈയിടെയായി വീട്ടിലും അധികം ഉണ്ടാവാറില്ല കാരണം ഇത്രയധികം ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ പോകേണ്ടതുണ്ട് കൂടാതെ കണ്ടെയ്നറുകളും ടാങ്കറുകളും അതിന്റെ ഉല്പാദനശാല വരെ എത്തിക്കണം. എന്നാലല്ലേ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സാധിക്കു.
മോദി: ഓ അപ്പോള്‍ മോളെ ഓക്സിജന്‍ കാരണം ആള്‍ക്കാരുടെ ജീവന് രക്ഷിക്കാനുള്ള ഈ ജോലിയെക്കുറിച്ച് ഇപ്പോ എല്ലാ വീടുകളുടെയും ആള്ക്കാര് അറിഞ്ഞു തുടങ്ങി
അദിതി: അതെ
മോദി: അദിതിയുടെ അച്ഛന് എല്ലാവര്ക്കും ഓക്സിജന്‍ കൊടുക്കുന്ന സേവനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സുഹൃത്തുക്കള്‍ അറിയുമ്പോള്‍ വളരെയധികം ആദരവ് ലഭിക്കുന്നുണ്ടാകും അല്ലേ?
അദിതി: അതെ എന്റെ എല്ലാ ഫ്രണ്ട്സും പറയാറുണ്ട് നിന്റെ അച്ഛന് എത്ര വലിയ കാര്യമാണ് ചെയ്യുന്നത് അവര്‍ക്കെല്ലാം അഭിമാനം തോന്നുന്നുണ്ട് അത് കാണുമ്പോള്‍ എനിക്കും അഭിമാനം തോന്നുന്നു മാത്രമല്ല എന്റെ കുടുംബം മുഴുവന്‍, എന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മൂമ്മയും എല്ലാവരും അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്റെ അമ്മ ഡോക്ടറാണ്. അമ്മയും രാവും പകലുമില്ലാതെ ജോലി ചെയ്യുന്നു മുഴുവന്‍ സേനയും എന്റെ അച്ഛന്റെ സ്ക്വാഡിലെ സൈനികരും എല്ലാവരും വളരെയധികം ജോലി ചെയ്യുന്നു. എനിക്ക് വിശ്വാസമുണ്ട്, എല്ലാവരുടെയും പ്രയത്നംകൊണ്ട് ഒരുദിവസം കൊറോണയുടെ യുദ്ധം നമ്മള് തീര്‍ച്ചയായും ജയിക്കും
മോദി: പെണ്‍കുട്ടികള്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ സരസ്വതി വിളയാടുന്നു എന്നാണ് പറയാറുള്ളത്. ഇങ്ങനെ അദിതി പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഈശ്വരന്റെ വാക്കുകള്‍ തന്നെയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം അല്ലെ നടക്കുന്നത് ?
അദിതി: അതെ ഇപ്പോള്‍ എവിടെയും ഓണ്‍ലൈന്‍ ക്ലാസ്സ് ആണ് നടക്കുന്നത്. അത് മാത്രമല്ല, ഞങ്ങള്‍ വീട്ടില്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. പുറത്തേക്കെങ്ങാനും പോകേണ്ടി വന്നാല്‍ ഡബിള്‍ മാസ്ക് ധരിച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.
മോദി: ശരി മോളെ നിന്റെ വിനോദങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാമാണ് നിനക്ക് ഇഷ്ടം?
അദിതി: ഞാന്‍ നീന്തലിലും ബാസ്കറ്റ്ബോളിലും തല്പരയാണ്. അതാണ് എന്റെ ഹോബി. എന്നാല്‍ ഇപ്പോഴത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണിന്റെ സമയത്ത് എനിക്ക് ബേക്കിംഗിലും പാചകത്തിലുമാണ് കൂടുതല്‍ അഭിരുചി. എന്നിട്ട് അച്ഛന് എല്ലാ ജോലിയും കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കുക്കിസും കേക്കും ഉണ്ടാക്കി കൊടുക്കുന്നു.
മോദി: വളരെ നല്ലത്. ശരി മോളെ, വളരെക്കാലത്തിനുശേഷം പപ്പയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. ക്യാപ്റ്റന്‍, ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഞാന്‍ പറയുമ്പോള്‍, നിങ്ങളോട് മാത്രമല്ല നമ്മുടെ എല്ലാ സേനകളോടും കര-നാവിക-വ്യോമസേന എല്ലാവരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരുപാട് നന്ദി ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്നായക്.
ഗ്രൂപ്പ് ക്യാപ്റ്റന്‍: നന്ദി സാര്‍
സുഹൃത്തുക്കളേ, ഈ ജവാന്മാര് ചെയ്യുന്ന പ്രവര്‍ത്തനത്തിന് രാജ്യം അവരെ അഭിവാദ്യം ചെയ്യുന്നു. അതുപോലെ, ദശലക്ഷക്കണക്കിന് ആളുകള്‍ രാവും പകലും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്യുന്ന ജോലി അവരുടെ പതിവ് ജോലിയുടെ ഭാഗമല്ല.100 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു ദുരന്തം ലോകത്തെ ബാധിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം, ഇത്രയും വലിയ പ്രതിസന്ധി. അതിനാല്‍ ആര്‍ക്കും ഇതില്‍ അനുഭവജ്ഞാനം ഉണ്ടായിരുന്നില്ല. ഈ സേവനത്തിന് പിന്നില്‍ ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമാണ്. ഇതിനാലാണ് മുമ്പൊരിക്കലും ഏറ്റെടുക്കാത്ത ദൗത്യങ്ങള്‍ നമ്മള് പൂര്‍ത്തീകരിച്ചത്. നിങ്ങള്‍ക്ക് അറിയാമായിരിക്കും, സാധാരണ ദിവസങ്ങളില്‍ ഇവിടെ 900 മെട്രിക് ടണ്‍, ദ്രാവക മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് പ്രതിദിനം 10 മടങ്ങ് കൂടുതല്‍ വര്‍ദ്ധിച്ച് 9500 ടണ്‍ ഉത്പാദിപ്പിക്കുന്നു. നമ്മുടെ പോരാളികള്‍ ഈ ഓക്സിജനെ രാജ്യത്തിന്റെ വിദൂര കോണുകളിലേക്ക് എത്തിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഓക്സിജന്‍ എത്തിക്കാന്‍ രാജ്യത്ത് വളരെയധികം ശ്രമങ്ങള്‍ നടക്കുന്നു, എത്രയോ ആള്ക്കാര് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഒരു കൂട്ടായ്മയുടെ ഭാഗമെന്ന നിലയില്‍ ഓരോരുത്തരും അവരുടെ കടമ പൂര്‍ത്തീകരിക്കുന്നു. ബാംഗ്ലൂരിലുള്ള ശ്രീമതി ഊര്‍മ്മിള, ലാബ് ടെക്നീഷ്യനായ അവരുടെ ഭര്‍ത്താവ് കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ ലാബിലെ ജോലി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ കൊറോണയുടെ തുടക്കത്തില്‍ രാജ്യത്ത് ഒരു ടെസ്റ്റിംഗ് ലാബ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രണ്ടായിരത്തിലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കത്തില്‍ ഒരു ദിവസം 100 ടെസ്റ്റുകള്‍ വരെയാണ് നടന്നിരുന്നത്, എന്നാല്‍ ഇപ്പോള്‍ 20 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു. രാജ്യത്ത് ഇതുവരെ 33 കോടിയിലധികം സാമ്പിളുകള്‍ പരിശോധിച്ചു. ഈ വലിയ ജോലി ഈ സുഹൃത്തുക്കളിലൂടെ മാത്രമാണ് സാധ്യമായത്. ധാരാളം മുന്‍നിര പ്രവര്‍ത്തകര്‍ സാമ്പിള്‍ കളക്ഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രോഗബാധിതരായ രോഗികള്‍ക്കിടയില്‍ പോയി അവരുടെ സാമ്പിള്‍ എടുക്കുക എന്നത് വളരെ വലിയ സേവനമാണ്. സ്വയം പരിരക്ഷിക്കാന്‍, ഇവര്‍ക്ക് ശക്തമായ ചൂടില്‍ പോലും പി പി ഇ കിറ്റുകള്‍ തുടര്‍ച്ചയായി ധരിക്കേണ്ടതായി വരുന്നു. ഇതിനുശേഷം സാംപിളുകള്‍ ലാബില്‍ എത്തിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും വായിച്ചുകൊണ്ടിരുന്നപ്പോള്‍, ലാബ്െടക്നീഷ്യന്മാരെ കുറിച്ചും പരാമര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അവരുടെ അനുഭവങ്ങളില്‍ നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ അറിയാനാകും. അതിനാല്‍ ഡല്‍ഹിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശ്രീ പ്രകാശ് കാണ്ട്പാലുമായി നമുക്ക് സംസാരിക്കാം.
മോദി: പ്രകാശ് ജി നമസ്കാരം
പ്രകാശ്: നമസ്കാരം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി
മോദി: ശ്രീ പ്രകാശ്, മന് കി ബാത്തിന്റെ ശ്രോതാക്കളോട് ആദ്യം നിങ്ങളെക്കുറിച്ച് പറയുക. എത്ര നാളായി നിങ്ങള്‍ ഇത് ചെയ്യുന്നു, കൊറോണയുടെ സമയത്ത് നിങ്ങളുടെ അനുഭവം എന്തായിരുന്നു? കാരണം രാജ്യത്തെ ജനങ്ങള്‍ ടെലിവിഷനില്‍ താങ്കളെ ഈ രീതിയില്‍ കാണുന്നില്ല അല്ലെങ്കില്‍ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. എപ്പോഴും ഒരു മുനിയെപ്പോലെ ലാബില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിങ്ങള്‍ പറയുമ്പോള്‍, രാജ്യത്ത് ഈ ജോലി എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും?
പ്രകാശ്: ഡല്‍ഹി സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സസ് എന്ന ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഒരു ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. ആരോഗ്യമേഖലയിലുള്ള എന്റെ അനുഭവം 22 വര്‍ഷമാണ്. ഐ എല്‍ ബി എസിന് മുമ്പുതന്നെ, അപ്പോളോ ഹോസ്പിറ്റല്‍, രാജീവ് ഗാന്ധി കാന്‍സര്‍, ഹോസ്പിറ്റല്‍, റോട്ടറി, ദില്ലിയിലെ ബ്ലഡ് ബാങ്ക് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2020 ഏപ്രില്‍ ഒന്നു മുതല്‍ ഐ എല്‍ ബി എസിന്റെ വൈറോളജി ഡിപ്പാര്‍ട്ട്മെന്റിലെ കോവിഡ് ടെസ്റ്റിംഗ് ലാബില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് പകര്‍ച്ചവ്യാധിയില്‍, ആരോഗ്യസംബന്ധിയായ എല്ലാ സ്ഥാപനങ്ങളിലും വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് നിസംശയം പറയാം. എന്നാല്‍, രാജ്യത്തെ മനുഷ്യസമൂഹം നമ്മില്‍ നിന്ന് കൂടുതല്‍ സഹകരണവും സാമ്പത്തിക പിന്തുണയും കൂടുതല്‍ സേവനവും പ്രതീക്ഷിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ പോരാട്ടത്തിന്റെ ആവശ്യകത ഞാന്‍ വ്യക്തിപരമായി തിരിച്ചറിയുന്നത്. സര്, രാജ്യം, മനുഷ്യത്വം, സമൂഹം എല്ലാം നാമ്മളില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം, കഴിവ് ഒക്കെ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുമ്പോള്‍, അതിന് അനുസൃതമായി നമുക്ക് പോകാന്‍ കഴിയുമ്പോള്‍, ഒരു തുള്ളി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു അവസരമായി ഞാന്‍ കരുതുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അഭിമാനം തോന്നുന്നു. ചില സമയങ്ങളില്‍ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടാവുമ്പോഴും അവര്‍ ഭയപ്പെടുമ്പോഴോ ഞാന്‍ ഓര്‍ക്കുന്നത് കുടുംബത്തില്‍ നിന്ന് അകലെ അതിര്‍ത്തികളില്‍ വിചിത്രവും അസാധാരണവുമായ സാഹചര്യങ്ങളില്‍ എല്ലായ്പ്പോഴും രാജ്യത്തെ സംരക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ സൈനികരെ കുറിച്ചാണ്. അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, നമ്മുടെ ജോലി വളരെ ചെറുതാണ് അതിനാല്‍ എന്റെ കുടുംബവും ഇക്കാര്യം മനസിലാക്കുന്നു, ഒരുതരത്തില്‍ അവരും എന്നോട് സഹകരിക്കുന്നു. മാത്രമല്ല ഈ ദുരന്തത്തില്‍ എല്ലാ കാര്യത്തിലും അവര്‍ തുല്യമായി സഹകരിക്കുകയും ചെയ്യുന്നു.
മോദി: ശ്രീ പ്രകാശ്, ഒരുവശത്ത്, എല്ലാവരോടും അകലം പാലിക്കാനും കൊറോണയില്‍ മറ്റുള്ളവരുമായി അകലം പാലിക്കാനും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ കൊറോണ വൈറസിന്റെ ഇടയിലാണ് ജീവിക്കുന്നത്. അതിന്റെ അടുത്തേക്ക് പോകേണ്ടി വരുന്നു. അതിനാല്‍ ഇത് ഒരു ജീവന് അപകടപ്പെടുത്തുന്ന കാര്യമാണ്. കുടുംബം വിഷമിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ ലാബ് ടെക്നീഷ്യന്റെ ജോലിയില്‍ ഇത് സാധാരണമാണ്. ഈയൊരു പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ മറ്റൊന്നുണ്ട്, നിങ്ങളുടെ ജോലി സമയം വളരെയധികം വര്‍ദ്ധിച്ചിരിക്കണം. രാത്രിയോളം ലാബില്‍ തുടരേണ്ടി വരുന്നുണ്ടാകും. നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ ഇല്ലേ?
പ്രകാശ്: തീര്‍ച്ചയായും ഉണ്ട് സാര്‍. നമ്മുടെ ഐ എല്‍ പി എസ് ലാബ്, ഡബ്ലിയു എച്ച് ഒ യുടെ അംഗീകാരം ലഭിച്ചതാണ്. അതിനാല്‍ എല്ലാ പ്രോട്ടോക്കോളുകളും അന്താരാഷ്ട്ര നിലവാരമുള്ളതാണ്. ഞങ്ങളുടെ വസ്ത്രം ത്രിതലമാണ്, അത് ധരിച്ചാണ് ഞങ്ങള്‍ ഞങ്ങള്‍ ലാബിലേക്ക് പോകുന്നത്. അവയെ ലേബല്‍ ചെയ്യുന്നതിനും പരിശോധിക്കുന്നതിനും ഒരു സമ്പൂര്‍ണ്ണ പ്രോട്ടോക്കോള്‍ ഉണ്ട്. അതിനാല്‍ സര്, എന്റെ കുടുംബവും എന്റെ പരിചയക്കാരും രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്നത് ദൈവാനുഗ്രഹം കൂടിയാണ്. അതില്‍ ഒരുകാര്യമുണ്ട്, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുകയും സംയമനം പാലിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം.
മോദി: പ്രകാശ് ജി, നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ഒരുവര്‍ഷമായി ലാബില്‍ ഇരുന്നു വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നു. വളരെയധികം ആളുകളെ രക്ഷിക്കാന്‍ പ്രയത്നിക്കുന്നു. എന്നാല്‍ ഇന്നാണ് രാജ്യം നിങ്ങളെ അറിയുന്നത്. അപ്പോള്‍ പ്രകാശ് ജി, നിങ്ങളിലൂടെ നിങ്ങളുടെ വിഭാഗത്തിലെ എല്ലാ കൂട്ടാളികള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ദേശവാസികള്‍ക്കുവേണ്ടിയും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ആരോഗ്യത്തോടെ തുടരുക, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെ ഇരിക്കട്ടെ. എന്റെ എല്ലാ വിധ ഭാവുകങ്ങളും
പ്രകാശ്: നന്ദി പ്രധാനമന്ത്രി ജി. എനിക്ക് ഈ അവസരം നല്‍കിയതിന് ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്
മോദി: നന്ദി ശ്രീ പ്രകാശ്.
സുഹൃത്തുക്കളേ, ഞാന്‍ ശ്രീ പ്രകാശുമായി സംസാരിച്ചു.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആയിരക്കണക്കിന് ലാബ് ടെക്നീഷ്യന്മാര് രാജ്യത്തെ സേവിക്കുന്നതിന്റെ സുഗന്ധം നമ്മിലേക്ക് എത്തിച്ചേരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതുപോലെ സേവനം ചെയ്യുന്നു. ഇവരിലൂടെ നാമെല്ലാവരും നമ്മുടെ ഉത്തരവാദിത്തവും തിരിച്ചറിയുന്നു. ശ്രീ പ്രകാശിനെ പോലുള്ള നമ്മുടെ പൗരന്മാര് എത്രത്തോളം കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്നോ ആ ആത്മാര്‍ത്ഥമായുള്ള അവരുടെ സഹകരണം കൊറോണയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ വളരെയധികം സഹായിക്കും
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇതുവരെ നമ്മള് കൊറോണ പോരാളികളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ അവരുടെ സമര്‍പ്പണ ബോധവും കഠിനാധ്വാനവും നമ്മള് കണ്ടു. എന്നാല്‍ ഈ പോരാട്ടത്തില്‍, രാജ്യത്തിന്റെ പല പ്രദേശങ്ങളിലെയും നിരവധി പോരാളികള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. നമ്മുടെ രാജ്യത്ത് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായി. രാജ്യത്തെ എല്ലാ മേഖലകളിലും അതിന്റെ സ്വാധീനം ഉണ്ടായി. ഈ ആക്രമണത്തില്‍ നിന്ന് കാര്‍ഷിക മേഖല ഒരു പരിധി വരെ സ്വയം സംരക്ഷിച്ചു. സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, അതിലും വലുതായി പുരോഗമിക്കുകയും ചെയ്യുന്നു. ഈ പകര്‍ച്ചവ്യാധിയില്‍ പോലും നമ്മുടെ കൃഷിക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കൃഷിക്കാര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടത്തി. ഇത്തവണ റെക്കോര്‍ഡ് വിളകളാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പലയിടത്തും കടുക് കര്‍ഷകര്‍ക്ക് എം എസ് പിയെക്കാള്‍ കൂടുതല്‍ വില ലഭിച്ചു. റെക്കോര്‍ഡ് ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ കൂടെയാണ് നമ്മുടെ രാജ്യത്തിന് ഓരോ പൗരനും പിന്തുണ നല്കാന് കഴിയുന്നത്. ഇന്ന് ഈ വിഷമഘട്ടത്തില്‍ 80 കോടി ദരിദ്രര്‍ക്ക് സൗജന്യറേഷന് നല്കുന്നു. കാരണം പാവപ്പെട്ടവന്റെ വീട്ടില്‍ അടുപ്പ് കത്താത്ത ഒരു ദിവസം പോലും ഉണ്ടാകരുത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന്, മെയ് 30 ന് മന് കി ബാത്തില്‍ സംസാരിക്കുമ്പോള്‍ യാദൃശ്ചികമായി ഇത് സര്‍ക്കാറിന്റെ ഏഴു വര്‍ഷം പൂര്‍ത്തിയായ സമയം കൂടിയാണ്. ഈ വര്‍ഷങ്ങളിലെല്ലാം എല്ലാവരുടേയും ഒപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രം രാജ്യം പിന്തുടരുന്നു. രാജ്യസേവനത്തില്‍ ഓരോ നിമിഷവും നാമെല്ലാവരും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സഹപ്രവര്‍ത്തകര്‍ എനിക്ക് കത്തയച്ചിട്ടുണ്ട്. ഒപ്പം ഏഴു വര്‍ഷത്തെ ഞങ്ങളുടെ ഈ പൊതു യാത്രയെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സുഹൃത്തുക്കളെ, ഈ ഏഴു വര്‍ഷങ്ങളില്‍ നേടിയതെന്തും അത് രാജ്യത്തിന്റേതാണ്, ദേശവാസികളുടെതാണ്. ഈ വര്‍ഷങ്ങളില്‍ ദേശീയ അഭിമാനത്തിന്റെ നിരവധി നിമിഷങ്ങള്‍ നമ്മള് ഒരുമിച്ച് അനുഭവിച്ചിട്ടുണ്ട്. ഇന്ത്യ പ്രവര്‍ത്തിക്കുന്നത് മറ്റ് രാജ്യങ്ങളുടെ ഇംഗിതമനുസരിച്ചോ അവരുടെ സമ്മര്‍ദ്ദത്തിലോ അല്ല എന്ന് കാണുമ്പോള്‍, അഭിമാനം തോന്നുന്നു. നമുക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ക്ക് ഇന്ത്യ ഇപ്പോള്‍ ഉചിതമായ മറുപടി നല്‍കുന്നുവെന്ന് കാണുമ്പോള്‍, നമ്മുടെ ആത്മവിശ്വാസം കൂടുതല്‍ വളരുന്നു. നമ്മുടെ സേനയുടെ ശക്തി വര്‍ദ്ധിക്കുമ്പോള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തപ്പോള്‍, അതെ നമ്മള് ശരിയായ പാതയിലാണെന്ന് തോന്നുന്നു.
സുഹൃത്തുക്കളെ, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും നിരവധി ദേശവാസികളുടെ സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നു. 70 വര്‍ഷത്തിനുശേഷം ആദ്യമായി ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചേര്‍ന്നതിന് എത്രപേര്‍ രാജ്യത്തിന് നന്ദി പറയുന്നു. അവരുടെ ആണ്മക്കളും പെണ്മക്കളും വെളിച്ചത്തിലും ഫാനിന്റെ ചോട്ടിലും ഇരുന്നു പഠിക്കുന്നു. ഞങ്ങളുടെ ഗ്രാമവും ഒരു റോഡുമായി നഗരത്തില്‍ ചേര്‍ന്നുവെന്ന് എത്രപേര്‍ പറയുന്നു. റോഡ് നിര്‍മ്മിച്ചതിനുശേഷം ആദ്യമായി, അവരും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചേര്‍ന്നുവെന്ന് ഒരു ഗോത്ര പ്രദേശത്തെ ചില സഹപ്രവര്‍ത്തകര്‍ എനിക്ക് ഒരു സന്ദേശം അയച്ചതായി ഞാന്‍ ഓര്‍ക്കുന്നു. അതുപോലെ, ആരെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുവെങ്കില്‍, വ്യത്യസ്ത പദ്ധതികളുടെ സഹായത്തോടെ ആരെങ്കിലും ഒരു പുതിയ ജോലി ആരംഭിക്കുമ്പോള്‍, ആ സന്തോഷത്തിലും എന്നെ ക്ഷണിക്കുന്നു. പ്രധാന് മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീട് സ്വീകരിച്ച ശേഷം, വീടിന്റെ പ്രവേശന ചടങ്ങ് സംഘടിപ്പിക്കുന്നതിന് രാജ്യത്തെ ജനങ്ങളില്‍ നിന്ന് എനിക്ക് എത്ര ക്ഷണങ്ങള്‍ ലഭിക്കുന്നു. ഈ ഏഴ് വര്‍ഷങ്ങളില്‍ അത്തരം ദശലക്ഷക്കണക്കിന് സന്തോഷ അവസരങ്ങളില്‍ ഞാന്‍ പങ്കാളിയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബം വാട്ടര്‍ ലൈഫ് മിഷനു കീഴില്‍ വീട്ടില്‍ സ്ഥാപിച്ച വാട്ടര്‍ ടാപ്പിന്റെ ഫോട്ടോ എനിക്ക് അയച്ചു. അവര്‍ ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍ തന്നെ ഗ്രാമത്തിന്റെ ജീവന് ധാര എന്നാണ് അങ്ങനെ എത്ര കുടുംബങ്ങളാണ്. സ്വാതന്ത്ര്യാനന്തരം ഏഴു പതിറ്റാണ്ടിനിടയില്‍ നമ്മുടെ രാജ്യത്തെ നാലര കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമേ ജലബന്ധമുണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ 21 മാസത്തിനുള്ളില്‍ മാത്രം 4:30 കോടി വീടുകള്‍ക്ക് ശുദ്ധമായ ജല കണക്ഷന് നല്‍കിയിട്ടുണ്ട്. ഇതില്‍ 15 മാസം കൊറോണ കാലഘട്ടത്തില്‍ നിന്നുള്ളതാണ്. സമാനമായ ഒരു വിശ്വാസം രാജ്യത്തെ ആയുഷ്മാന്‍ യോജനയില്‍ നിന്നും വന്നു. സൗജന്യ ചികിത്സയില്‍ നിന്ന് സുഖം പ്രാപിച്ച് ഒരു ദരിദ്രന് വീട്ടിലെത്തുമ്പോള്‍, തനിക്ക് ഒരു പുതിയ ജീവിതം ലഭിച്ചുവെന്ന് അയാള്‍ക്ക് തോന്നുന്നു. രാജ്യം തന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ശക്തിയോടെ വികസനത്തിലേക്ക് നീങ്ങുന്നു.
സുഹൃത്തുക്കളെ, ഈ ഏഴു വര്‍ഷത്തിനുള്ളില്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ ലോകത്തെ ഒരു പുതിയ ദിശ കാണിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന്, എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും വളരെ എളുപ്പത്തില്‍ ഡിജിറ്റല്‍ പെയ്മെന്റ് നടത്താന്‍ കഴിയും. കൊറോണ ദിവസങ്ങളില്‍ ഇത് വളരെ ഉപയോഗമായിരുന്നു. ഇന്ന്, ശുചിത്വത്തോടുള്ള നാട്ടുകാരുടെ ഗൗരവവും ജാഗ്രതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഏഴു വര്‍ഷത്തിനുള്ളില്‍, രാജ്യത്തിന്റെ പല പഴയ തര്‍ക്കങ്ങളും പൂര്‍ണ്ണ സമാധാനത്തോടെയും ഐക്യത്തോടെയും പരിഹരിച്ചു. വടക്കു കിഴക്കന്‍ മേഖല മുതല്‍ കശ്മീര്‍ വരെ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ ആത്മവിശ്വാസം ഉണര്‍ന്നു.
സുഹൃത്തുക്കളേ, പതിറ്റാണ്ടുകളില്‍ പോലും ചെയ്യാന്‍ പറ്റില്ലെന്ന് കരുതിയ ഈ ജോലികളെല്ലാം ഈ ഏഴു വര്‍ഷങ്ങളില്‍ എങ്ങനെ സംഭവിച്ചു? ഇതെല്ലാം സാധ്യമായി, കാരണം ഈ ഏഴു വര്‍ഷങ്ങളില്‍ ഞങ്ങള്‍ സര്‍ക്കാരിനേക്കാളും ജനങ്ങളേക്കാളും അപ്പുറത്ത് ഒരു രാജ്യമായി പ്രവര്‍ത്തിച്ചു. ഒരു ടീമായി പ്രവര്‍ത്തിച്ചു. ടീം ഇന്ത്യയായി പ്രവര്‍ത്തിച്ചു. ഓരോ പൗരനും രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു ചുവട് എങ്കിലും മുന്നേറാന്‍ ശ്രമിച്ചു. അതെ, വിജയങ്ങള്‍ ഉള്ളിടത്ത് പരീക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഈ ഏഴു വര്‍ഷത്തിനിടയില്‍, നമ്മള് നിരവധി ബുദ്ധിമുട്ടുള്ള പരീക്ഷകളും നേരിട്ടു. ഓരോ തവണയും വിജയിക്കുകയും ചെയ്തു. കൊറോണ പകര്‍ച്ചവ്യാധി ഇപ്പൊഴും ഇത്രയും വലിയ പരീക്ഷണമായി തുടരുന്നു. ലോകത്തെ മുഴുവന്‍ വിഷമിപ്പിച്ച ഒരു വ്യാധിയാണിത്. എത്ര പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വലിയ വലിയ രാജ്യങ്ങള്‍ക്ക് പോലും ഇതിനെ അതിജീവിക്കാന്‍ പ്രയാസം ആയിരുന്നു. ഈ പകര്‍ച്ചവ്യാധികള്‍ക്കിടയിലും സേവനത്തിന്റെയും സഹകരണത്തിന്റെയും പ്രതിജ്ഞയുമായി ഭാരതം മുന്നോട്ട് പോവുകയാണ്. ആദ്യ തരംഗത്തിലും ഞങ്ങള്‍ കടുത്ത പോരാട്ടം നടത്തി. ഇത്തവണയും വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുന്നു. വെറും രണ്ടു മീറ്റര്‍ അകലം, മാസ്ക്മായി ബന്ധപ്പെട്ട നിയമങ്ങള്‍, വാക്സിന്റെ കാര്യം. ഇതില്‍ ഒന്നും അയവ് വരുത്തരുത്. ഇതാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി.
അടുത്ത തവണ മന് കി ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍, രാജ്യവാസികളുടെ പ്രചോദനാത്മകമായ നിരവധി ഉദാഹരണങ്ങളെക്കുറിച്ച് സംസാരിക്കുകയും പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഇതുപോലുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നത് തുടരുക. നിങ്ങള്‍ എല്ലാവരും ആരോഗ്യം ഉള്ളവര്‍ആയിരിക്കുക. രാജ്യത്തെ ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുക.
വളരെ വളരെ നന്ദി നന്ദി

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
കൊറോണ നമ്മുടെ എല്ലാവരുടെയും ക്ഷമയെയും സഹിഷ്ണുതയുടെ പരിമിതികളെയും പരീക്ഷിക്കുന്ന ഒരു സമയത്താണ് 'മന് കി ബാത്തിലൂടെ'ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും നമ്മളെ അകാലത്തില്‍ വേർപിരിഞ്ഞു. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്ത് ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഈ പ്രതിസന്ധിയെ നേരിടാന്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ഒരു നീണ്ട ചര്‍ച്ച നടത്തിയിരുന്നു. നമ്മുടെ മരുന്ന് വ്യവസായ മേഖലയിലെ ആളുകള്‍, വാക്സിന് നിര്‍മ്മാതാക്കള്‍, ഓക്സിജന്‍ ഉല്പാദനത്തില് ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ എന്നിവരോടൊക്കെ ചര്‍ച്ച നടത്തി. അവര്‍ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ സമയത്ത്, ഈ യുദ്ധത്തില്‍ വിജയിക്കാന്‍, നാം ഈ വിദഗ്ധരുടെ ശാസ്ത്രീയ ഉപദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഭാരത സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏര്‍പ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇപ്പോള്‍ കൊറോണയ്ക്കെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഈ രോഗത്തെക്കുറിച്ച് അവര്‍ക്ക് വളരെയധികം അനുഭവപരിചയം ഉണ്ടായിട്ടുണ്ട്. പ്രശസ്ത ഡോക്ടര്‍ ശശാങ്ക് ജോഷി ഇപ്പോള്‍ മുംബൈയില്‍ നിന്ന് നമ്മോടൊപ്പം ചേരുന്നു. കൊറോണ ചികിത്സയിലും അനുബന്ധ ഗവേഷണത്തിലും ഡോ. ശശാങ്ക് ജോഷിക്ക് ധാരാളം അനുഭവങ്ങളുണ്ട്. ഇന്ത്യന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഡീന്‍ കൂടിയാണ് അദ്ദേഹം. ഡോക്ടര്‍ ശശാങ്കുമായി നമുക്ക് സംസാരിക്കാം.
മോദി ജി : ഹലോ ഡോ. ശശാങ്ക്.
ഡോ. ശശാങ്ക് : നമസ്കാര്‍ സര്.
മോദി ജി : കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താങ്കളോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവല്ലോ. താങ്കളുടെ ആശയങ്ങളുടെ വ്യക്തത ഞാന്‍ ഇഷ്ടപ്പെട്ടു. രാജ്യത്തെ എല്ലാ പൗരന്മാരും താങ്കളുടെ കാഴ്ചപ്പാടുകള്‍ അറിയണമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ഒരു ചോദ്യമായി താങ്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ഡോ. ശശാങ്ക്, താങ്കള്‍ നിലവില്‍ രാവും പകലും ജീവന് രക്ഷിക്കാനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ടാമത്തെ തരംഗത്തെക്കുറിച്ച് താങ്കള്‍ ആളുകളോട് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വൈദ്യശാസ്ത്രപരമായി, ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്ത് മുന്‍കരുതലുകള്‍ ആവശ്യമാണ് ?
ഡോ. ശശാങ്ക് : നന്ദി സര്, ഇത് രണ്ടാമത്തെ തരംഗമാണ്. ഇത് വേഗത്തില്‍ വന്നു. ആദ്യ തരംഗത്തേക്കാള്‍ വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു. പക്ഷേ. ഒരു നല്ല കാര്യം എന്താണെന്ന് വച്ചാല്‍ ഇതില്‍ രോഗമുക്തിയും വേഗത്തില്‍ ആണ് എന്നതാണ്. മരണനിരക്കും വളരെ കുറവാണ്. ഇതില്‍ രണ്ട് മൂന്ന് വ്യത്യാസങ്ങളുണ്ട്, ഒന്നാമതായി ഇത് യുവാക്കളിലും കുട്ടികളിലും രോഗതീവ്രത കുറവാണ് കാണിക്കുന്നത്. മുമ്പത്തെ അതേ ലക്ഷണങ്ങള്‍ - ശ്വാസോച്ഛ്വാസത്തിനു തടസ്സം, വരണ്ട ചുമ, പനി, എല്ലാം ഇതിലുമുണ്ട്. ഒപ്പം മണം, രുചി എന്നിവ ഇല്ലാതെയാകുക തുടങ്ങിയവയുമുണ്ട്. ആളുകള്‍ ഭയപ്പെടുന്നു. ഭയപ്പെടേണ്ട ആവശ്യമില്ല. 80-90 ശതമാനം ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ മ്യൂട്ടേഷന് എന്ന് പറയന്നതിനെ കുറിച്ച് ആലോചിച്ച് പരിഭ്രാന്തി ഉണ്ടാവേണ്ട കാര്യമില്ല. നാം വസ്ത്രങ്ങള്‍ മാറ്റുന്നത് പോലെ വൈറസും അതിന്റെ നിറം മാറ്റുന്നു. അതാണ് മ്യൂട്ടേഷന്. അതിനാല്‍ ഭയപ്പെടേണ്ട , മാത്രമല്ല നാം ഈ തരംഗത്തെ മറികടക്കും. തരംഗങ്ങള്‍ വരും, പോകും വൈറസും വന്നു പോകും. പക്ഷെ, വൈദ്യശാസ്ത്രപരമായി നാം ജാഗ്രത പാലിക്കണം. 14 മുതല്‍ 21 ദിവസത്തെ ഒരു കോവിഡ് ടൈം ടേബിള്‍ ആണ് ഇത്. അതിനായി ഡോക്ടറോട് കൂടിയാലോചിക്കണം.
മോദി ജി : ഡോ. ശശാങ്ക്, താങ്കള്‍ എന്നോട് പറഞ്ഞ ഈ വിശകലനം വളരെ രസകരമായി. എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ക്ക് ചികിത്സയെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. ചില മരുന്നുകള്‍ക്ക് ആവശ്യം വളരെ ഉയര്‍ന്നതാണ്. അതിനാല്‍ ആളുകളുടെ അറിവിലേക്ക് ഇതിന്റെ ചികിത്സയെക്കുറിച്ചും പറയൂ.
ഡോ. ശശാങ്ക് : അതെ സര്, ക്ലിനിക്കല്‍ ചികിത്സ ആളുകള്‍ വളരെ വൈകി ആരംഭിക്കുകയും അതുകൊണ്ടു തന്നെ സ്വയം രോഗത്താല്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. പലരും പല വിശ്വാസത്തിലാണ് ജീവിക്കുന്നത്. കൂടാതെ, മൊബൈലില്‍ വരുന്ന കാര്യങ്ങളിലും വിശ്വസിക്കുന്നു. സര്‍ക്കാര്‍ നല്കുന്ന വിവരങ്ങള്‍ പിന്തുടരുകയാണെങ്കില് ഈ ബുദ്ധിമുട്ടുകളൊന്നും നാം അഭിമുഖീകരിക്കുകയില്ല. അതിനാല്‍ മനസ്സിലാക്കേണ്ടത് കോവിഡിന് ഒരു ക്ലിനിക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ ഉണ്ട്. അതില്‍ മൂന്ന് തരത്തിലുള്ള തീവ്രതയുണ്ട്, തീവ്രതയില്ലാത്ത കോവിഡ്, മിതമായ കോവിഡ്, ശക്തമായ കോവിഡ് . തീവ്രതയില്ലാത്ത കോവിഡില്‍, ഞങ്ങള്‍ ഓക്സിജന്‍ നിരീക്ഷണം പള്‍സ് നിരീക്ഷണം, പനി നിരീക്ഷിക്കല്‍ എന്നിവ നടത്തുന്നു. പനി വര്‍ദ്ധിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നു.തീവ്രതയില്ലാത്ത കോവിഡ്, മിതമായ കോവിഡ്, ശക്തമായ കോവിഡ് ഇവ ഏതു തന്നെ ആയാലും ഡോക്ടറുമായി ബന്ധപ്പെടണം. ശരിയായതും ചെലവുകുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാണ്. ഇതിന് സ്റ്റിറോയിഡുകള്‍ ഉണ്ട്. അവക്ക് ജീവന് രക്ഷിക്കാന്‍ കഴിയും. നമുക്ക് ഇന്‍ഹേലറുകള്‍ നല്കാന് കഴിയും, ടാബ്ലെറ്റ് നല്കാന് കഴിയും, അതോടൊപ്പം ചിലപ്പോള്‍ പ്രാണവായുവായ ഓക്സിജനും നല്‍കേണ്ടതുണ്ട്. ഇതിന് ചെറിയ ചികിത്സയാണ് ഉള്ളത്. പക്ഷേ, പലപ്പോഴും എന്താണ് സംഭവിക്കുന്നത്. ഇപ്പോള്‍ റെംഡെസിവിർ എന്ന പേരില്‍ ഒരു പുതിയ പരീക്ഷണ മരുന്ന് ഉണ്ട്. ഈ മരുന്ന് ഉപയോഗിച്ചാല്‍ ഉറപ്പുള്ള ഒരു കാര്യം ആശുപത്രി വാസം രണ്ട് മൂന്ന് ദിവസം കുറയ്ക്കാം എന്നതാണ്. അത് പോലെ ക്ലിനിക്കൽ റിക്കവറിയിലും സഹായകമാകുന്നുണ്ട് . ഈ മരുന്ന് പ്രവര്‍ത്തന യോഗ്യമാകുന്നത് തന്നെ ആദ്യത്തെ 9-10 ദിവസങ്ങളില്‍ അത് നല്‍കുമ്പോഴാണ്. അഞ്ച് ദിവസത്തേക്ക് മരുന്ന് നല്‍കണം. ആയതിനാല്‍ റെംഡെസിവിറിനു വേണ്ടിയുള്ള ആളുകളുടെ ഈ പരക്കം പാച്ചില്‍ ഒഴിവാക്കണം. ഇത് മരുന്നിന്റെ കാര്യം. ഇനി ഓക്സിജന്‍ വേണ്ടവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഡോക്ടര്‍ നിങ്ങളോട് പറയുമ്പോള്‍ മാത്രമേ ഓക്സിജന്‍ എടുക്കാവൂ. അതിനാല്‍ എല്ലാ ആളുകളെയും ഇവയെല്ലാം മനസ്സിലാക്കിക്കേണ്ടത് വളരെ പ്രധാനമാണ്. നാം പ്രാണായാമം ചെയ്യും, ശരീരത്തിലെ ശ്വാസകോശം അല്പം വികസിപ്പിക്കുകയും ചെയ്യും. രക്തം കട്ടി പിടിക്കാതിരിക്കാന്‍ നമ്മള് ഇഞ്ചക്ഷന് നല്കുന്നു. ഹെപ്പാരിൻ പോലുള്ളവ. ഇങ്ങനെയുള്ള ചെറിയ മരുന്നുകള്‍ നല്കുുമ്പോള് തന്നെ 98% ആളുകളും സുഖം പ്രാപിക്കുന്നു. ഇവിടെ ഗുണപരമായി ചിന്തിക്കുന്നത് വളരെ പ്രധാനമാണ്.
ഡോക്ടറുടെ ഉപദേശത്തോടെ ചികിത്സാ പ്രോട്ടോക്കോള്‍ തേടേണ്ടത് വളരെ പ്രധാനമാണ്. ഈ വിലയേറിയ മരുന്നിനു പിന്നാലെ ഓടേണ്ട ആവശ്യമില്ല. നമുക്ക് നല്ല ചികിത്സയുണ്ട്, പ്രാണവായുവായ ഓക്സിജനുണ്ട്. വെന്റിലേറ്ററിന്റെ സൗകര്യവുമുണ്ട്. എല്ലാം ഉണ്ട് . ഇനി ഇത്തരത്തിലുള്ള മരുന്ന് കിട്ടിയാല്‍ തന്നെ അത് അര്‍ഹതയുള്ളവര്‍ക്കെ നല്‍കാവൂ. അതിനെ സംബന്ധിച്ച് വളരെയധികം ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് നമുക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ട്. ഇന്ത്യയ്ക്ക് മികച്ച രോഗമുക്തി നിരക്ക് ഉണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. നിങ്ങള്‍ ഇത് യൂറോപ്പുമായോ അമേരിക്കയുമായോ താരതമ്യപ്പെടുത്തിയാല്‍, അവരില്‍ നിന്നൊക്കെ നമ്മുടെ ചികിത്സാ പ്രോട്ടോക്കോളില്‍ നിന്ന് മാത്രം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്നു കാണാം.
മോദി ജി : വളരെ നന്ദി ഡോ. ശശാങ്ക്. ഡോ. ശശാങ്ക് നമുക്ക് നല്കിയ വിവരങ്ങള്‍ വളരെ പ്രധാനമാണ്, അത് നമുക്കെല്ലാവര്‍ക്കും ഉപയോഗപ്രദമാകും.
സുഹൃത്തുക്കളേ, നിങ്ങളോട് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ വേണമെങ്കില്‍, മറ്റെന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍, ശരിയായ ഉറവിടത്തില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടുക. നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ അടുത്തുള്ള ഡോക്ടര്‍മാരേ ഫോണിലൂടെ ബന്ധപ്പെടുക.നമ്മുടെ ഡോക്ടര്‍മാരില്‍ പലരും ഈ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി ഞാന്‍ കാണുന്നു. നിരവധി ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ വഴി ആളുകള്‍ക്ക് വിവരങ്ങള്‍ നല്കുന്നു. ഫോണിലൂടെ, വാട്ട്സ്ആപ്പിലൂടെ കൗണ്‍സിലിംഗ് ചെയ്യുന്നു. നിരവധി ആശുപത്രി വെബ്സൈറ്റുകളുണ്ട്, അവിടെ വിവരങ്ങളും ലഭ്യമാണ്, അവിടെ നിങ്ങള്‍ക്ക് ഡോക്ടര്‍മാരെ സമീപിക്കാം. ഇത് വളരെ പ്രശംസനീയമാണ്.
ഇനി ശ്രീനഗറില്‍ നിന്ന് ഡോക്ടര്‍ നവീദ് നസീര്‍ ഷാ നമ്മോടൊപ്പം ചേരുന്നു. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറാണ് ഡോ. നവീദ്. ഡോ. നവീദ് തന്റെ മേല്‍നോട്ടത്തില്‍ നിരവധി കൊറോണ രോഗികളെ സുഖപ്പെടുത്തിയിട്ടുണ്ട്. ഡോ. നവിദും ഈ വിശുദ്ധ റമദാന് മാസത്തില്‍ തന്റെ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം നമ്മളോട് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
മോദി ജി : നവീദ് ജി ഹലോ.
ഡോ. നവീദ് : ഹലോ സര്.
മോദി ജി : ഡോ. നവീദ്, മന് കി ബാത്തിന്റെ ശ്രോതാക്കള്‍ ഈ വിഷമഘട്ടത്തില്‍ അവരുടെ പരിഭ്രാന്തിയെക്കുറിച്ചുള്ള ചോദ്യം പങ്ക് വച്ചിട്ടുണ്ട്. താങ്കള്‍ എങ്ങനെ അനുഭവത്തില്‍ നിന്ന് ഉത്തരം നല്‍കും?
ഡോ. നവീദ് : കൊറോണ ആരംഭിച്ചപ്പോള്‍ നോക്കൂ, കശ്മീരില്‍ കോവിഡ് ആശുപത്രിയായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ആശുപത്രി ഞങ്ങളുടെ സിറ്റി ഹോസ്പിറ്റല്‍ ആയിരുന്നു. അത് മെഡിക്കല്‍ കോളെജിനു കീഴില്‍ ആണ് വരുന്നത് അക്കാലത്ത് അവിടെയൊക്കെ ഭയത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. ഒരാള്‍ക്ക് കോവിഡ് അണുബാധയുണ്ടായാല്‍ അത് വധശിക്ഷയായി കണക്കാക്കുന്ന സാഹചര്യമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കിടയിലും ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു. ജോലി ചെയ്യാനും ഈ രോഗികളെ അഭിമുഖീകരിക്കാനും അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായ കാര്യം എന്താണെന്ന് വച്ചാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ യഥാവിധി പാലിച്ചാല്‍ നമുക്കും സുരക്ഷിതരാകാം, നമ്മുടെ സ്റ്റാഫും സുരക്ഷിതരകും എന്നാണ്. പിന്നീട് രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ വന്ന രോഗികളെയും ഞങ്ങള്‍ കണ്ടു. 90-95% രോഗികളും മരുന്നുകളില്ലാതെ സുഖം പ്രാപിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. നാളുകള്‍ കടന്നുപോകുന്തോറും ആളുകളില്‍ കൊറോണയെക്കുറിച്ചുള്ള ഭയം വളരെയധികം കുറഞ്ഞു. ഇനി ഇപ്പോഴത്തെ കാര്യമെടുത്താല്‍, ഇപ്പോള്‍ വന്നിരിക്കുന്ന ഈ രണ്ടാം തരംഗം- ഇതിനെയും നാം പേടിക്കേണ്ടതില്ല. ഇപ്പോഴും ശരിയായ രീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും നടപ്പില്‍ വരുത്തുകയും അതായത് മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കുക എന്നിവ നടപ്പിലാക്കിയാല്‍ നമുക്ക് നമ്മുടെ ദൈനംദിന ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാനും കഴിയും. കൂടാതെ രോഗം പകരാതെ സംരക്ഷണവും കിട്ടും.
മോദി ജി : വാക്സിന് സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ നിരവധി സംശയങ്ങളുണ്ട്, വാക്സിനില്‍ നിന്ന് എത്രത്തോളം സംരക്ഷണം നേടാം, വാക്സിനെടുത്തതിനു ശേഷം എത്രത്തോളം സുരക്ഷ ഉറപ്പ് നല്‍കാം? ഇതിനെക്കുറിച്ച് കൂടി പറയുകയാണെങ്കില്‍ അത് ശ്രോതാക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.
ഡോ. നവീദ് : കൊറോണ അണുബാധ പടര്‍ന്നു പിടിച്ച അന്ന് മുതല്‍ ഇന്നുവരെ കോവിഡ് 19 ന് ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടില്ല. രണ്ടു കാര്യങ്ങളിലൂടെ മാത്രമാണ് ഈ രോഗത്തെ നമുക്ക് നേരിടാന്‍ കഴിയുന്നത്. ഒന്ന് നമ്മള് നേരത്തെ പറഞ്ഞത് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതാണ്. ഫലപ്രദമായ വാക്സിന് എടുക്കുന്നതിലൂടെ ഈ രോഗത്തില്‍ നിന്നും മുക്തി ലഭിക്കുമെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ രണ്ടു വാക്സിന് ലഭ്യമാണ്. കോവാക്സിനും കോവിഷീല്‍ഡും. ഇത് രണ്ടും നമ്മുടെ നാട്ടില്‍ തന്നെ നിര്‍മ്മിച്ചതാണ്. കമ്പനികള്‍ നടത്തിയ പരീക്ഷണങ്ങള്‍ അനുസരിച്ച് ഇതിന്റെ ഫലപ്രാപ്തി 60 ശതമാനത്തിലും കൂടുതലാണ് .നമ്മുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ ഏകദേശം 15 മുതല്‍ 16 ലക്ഷം വരെ ആള്ക്കാര് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു . സോഷ്യല്‍ മീഡിയകളില്‍ വാക്സിനെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളും മിഥ്യാ ധാരണകളും പരക്കുന്നുണ്ട് എന്നത് വാസ്തവമാണ് - വാക്സിന് സൈഡ് ഇഫക്ട് ഉണ്ട് തുടങ്ങിയവ. എന്നാല്‍ ഇന്ന് വരെ ഇവിടെ നിന്ന് വാക്സിന് എടുത്ത ആര്‍ക്കും സൈഡ് ഇഫക്ട് ഉള്ളതായി കണ്ടില്ല. സാധാരണ വാക്സിന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പനി, ശരീര വേദന, വാക്സിന് എടുത്ത ഭാഗത്തുള്ള വേദന തുടങ്ങിയവ മാത്രമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. പ്രതികൂല ഫലങ്ങള്‍ ഒന്നും തന്നെ ഇത് വരെ കണ്ടില്ല. വാക്സിനേഷന് ശേഷം കോവിഡ് പോസിറ്റാവായാല്‍ എന്താകും എന്ന ആശങ്ക ആളുകളുടെ ഇടയില്‍ ഉണ്ടായിരുന്നു. കമ്പനിയുടെ ഗൈഡ് ലൈനില്‍ തന്നെ പറയുന്നത് വാക്സിനേഷന് എടുത്ത ആള്‍ക്ക് അതിനു ശേഷം ഇന്ഫെക്ഷന് ഉണ്ടായാല്‍ അയാള്‍ കോവിഡ് പോസിറ്റീവ് ആകാം എന്നാണ്. പക്ഷെ, രോഗത്തിന്റെ തീവ്രത അയാളില്‍ കുറഞ്ഞിരിക്കും. അയാള്‍ പോസിറ്റീവ് ആയാലും രോഗം കാരണം ജീവഹാനി ഉണ്ടാകില്ല. അതിനാല്‍ വാക്സിനേഷനെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണകള്‍ എന്തുതന്നെയായാലും അവ നമ്മുടെ മനസ്സില്‍ നിന്ന് നീക്കം ചെയ്യണം. മെയ് 1 മുതല്‍ നമ്മുടെ രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വാക്സിന് പ്രോഗ്രാം ആരംഭിക്കും. ആളുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഇതാണ്, വാക്സിന് എടുക്കൂ, സ്വയം സുരക്ഷിതരാകൂ. തന്മൂലം കോവിഡ് 19 ന്റെ അണുബാധയില്‍ നിന്നും നാമും നമ്മുടെ സമൂഹവും സംരക്ഷിക്കപ്പെടും.
മോദി ജി : വളരെ നന്ദി ഡോ. നവീദ്, വിശുദ്ധ റമദാന് മാസത്തിന്റെ ആശംസകള്‍.
ഡോ. നവീദ് : വളരെ നന്ദി.
മോദി ജി: സുഹൃത്തുക്കളേ, കൊറോണയുടെ ഈ പ്രതിസന്ധിയില്‍, വാക്സിനുകളുടെ പ്രാധാന്യം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാകും. അതിനാല്‍ വാക്സിനിനെക്കുറിച്ച് ഒരു തരത്തിലുള്ള മിഥ്യാ ധാരണയിലും അകപ്പെടരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സൗജന്യ വാക്സിന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യാ ഗവണ്മെന്റ് അയച്ചിട്ടുണ്ടെന്നും നിങ്ങള്‍ക്കറിയാം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഇപ്പോള്‍ മെയ് 1 മുതല്‍ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് ലഭ്യമാകും. ഇപ്പോള്‍ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും അവരുടെ ജീവനക്കാര്‍ക്ക് വാക്സിന് നല്‍കാനുള്ള പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കഴിയും. ഇന്ത്യാ സര്‍ക്കാരില്‍ നിന്ന് സൗജന്യ വാക്സിന് നല്കുന്ന പദ്ധതി ഇപ്പോഴും നടക്കുന്നുണ്ടെന്നും അത് തുടരുമെന്നും ഞാന്‍ പറയട്ടെ. ഇന്ത്യാ ഗവണ്മെന്റിന്റെ ഈ സൗജന്യ വാക്സിന് വിതരണത്തിന്റെ ആനുകൂല്യങ്ങള്‍ കഴിയുന്നത്ര ആളുകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, രോഗാവസ്ഥയില്‍ നമ്മളെയും കുടുംബങ്ങളെയും പരിപാലിക്കുന്നത് മാനസികമായി എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, നമ്മുടെ ആശുപത്രികളിലെ നഴ്സിംഗ് സ്റ്റാഫ് ഒരേസമയം നിരവധി രോഗികളെ ശുശ്രൂഷിക്കുന്നു. ഇവരുടെ സേവനം നമ്മുടെ സമൂഹത്തിന്റെ വലിയ ശക്തിയാണ്. തങ്ങള്‍ ചെയ്യുന്ന സേവനത്തെക്കുറിച്ചും നഴ്സിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ഏറ്റവും നന്നായി പറയാന്‍ കഴിയുന്നത് ഒരു നഴ്സിന് തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ റായ്പൂരിലെ ഡോ. ബീ.ആര്. അംബേദ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീമതി ഭാവ്ന ധ്രുവ് ജിയെ 'മന് കി ബാത്തിലേക്ക്'ക്ഷണിച്ചത്. അവര്‍ എന്നും നിരവധി കൊറോണ രോഗികളെ പരിചരിക്കുന്നുണ്ട്. വരൂ! അവരോട് സംസാരിക്കാം.
മോദി ജി: നമസ്കാര്‍ ഭാവന ജി!
ഭാവനാ: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നമസ്കാര്‍!
മോദീ ജീ : ഭാവ്നാജീ, താങ്കള്‍ക്കും കുടുംബത്തില്‍ നിരവധി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ട് , അതിനിടയിലും താങ്കള്‍ നിരവധി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. കൊറോണ രോഗികളുമായി ഇടപെടുന്ന താങ്കളുടെ അനുഭവത്തെക്കുറിച്ചറിയാന് ഏവരും തീര്‍ച്ചയായും ആഗ്രഹിക്കുന്നു. രോഗിയുമായി ഏറ്റവും അടുപ്പമുള്ളവരും ഏറ്റവും കൂടുതല്‍ സമയം അവരോടു അടുത്ത് ഇടപഴകുന്നവരും നഴ്സുമാര്‍ ആണല്ലോ അതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാം വളരെ അടുത്തറിയാന്‍ കഴിയും. പറയൂ.
ഭാവനാ : സര് കോവിഡ് ചികിത്സാ രംഗത്ത് എന്റെ ആകെ എക്സ്പീരിയന്‍സ് 2 വര്‍ഷമാണ്. ഞങ്ങള്‍ 14 ദിവസത്തെ ഡ്യൂട്ടി ചെയ്യുന്നു, 14 ദിവസത്തിന് ശേഷം ഞങ്ങള്‍ക്ക് വിശ്രമം. 2 മാസത്തിനുശേഷം ഞങ്ങളുടെ കോവിഡ് ചുമതലകള്‍ ആവര്‍ത്തിക്കുന്നു. എനിക്ക് ആദ്യമായി കോവിഡ് ഡ്യൂട്ടി ലഭിച്ചപ്പോള്‍, ആ വിവരം ഞാന്‍ എന്റെ കുടുംബാംഗങ്ങളുമായി പങ്കിട്ടു. ഇത് കഴിഞ്ഞ മെയ്മാസത്തെ കാര്യമാണ്, ഞാന്‍ വിവരം പറഞ്ഞ ഉടനെ എല്ലാവരും ഭയപ്പെട്ടു, പരിഭ്രാന്തരായി. അവര്‍ എന്നോട് പറഞ്ഞു, മോളെ, ശ്രദ്ധിച്ച് ജോലി ചെയ്യണേ എന്ന്, തികച്ചും വൈകാരികമായ സാഹചര്യമായിരുന്നു സര് അത്. ഇടയ്ക്കു മകളും ചോദിക്കും, അമ്മ നിങ്ങള്‍ കോവിഡ് ഡ്യൂട്ടിക്ക് പോകുന്നുണ്ടോ, എന്നെ സംബന്ധിച്ച് വളരെ വൈകാരിക വിഷമം ഉണ്ടാക്കിയ സമയമായിരുന്നു. ഒടുവില്‍ വീട്ടിലെ ഉത്തരവാദിത്തം മാറ്റിവെച്ച് ഞാന്‍ കോവിഡ് രോഗികളുടെ അടുത്ത് പോയപ്പോള്‍ കണ്ടത് അവരെല്ലാം നമ്മളെക്കാള്‍ കൂടുതല്‍ പേടിച്ചിരിക്കുന്നതാണ്. കോവിഡ് എന്ന പേരു കേട്ട് തന്നെ അവര്‍ വല്ലാതെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു എന്താണ് സംഭവിക്കുന്നതെന്നും ഞങ്ങള്‍ അവരെ എന്ത് ചെയ്യാന്‍ പോകുന്നു എന്നും ആലോചിച്ച് അവര്‍ അത്യന്തം ഭയചകിതരായിരുന്നു. അവരുടെ ഭയം അകറ്റാനായി ഞങ്ങള്‍ ഏറ്റവും നല്ല ആരോഗ്യപരമായ ഒരു അന്തരീക്ഷം ഒരുക്കി. ഈ കോവിഡ് ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ ഞങ്ങളോട് പി പി ഇ കിറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പി പി ഇ കിറ്റ് ധരിച്ചു ഡ്യൂട്ടി വലിയ ബുദ്ധിമുട്ട് ആണ് സര്. അത് ഞങ്ങള്‍ക്ക് വളരെയേറെ പ്രയാസമുണ്ടാക്കിയിരുന്നു. 2 മാസത്തെ ഡ്യൂട്ടിയില്‍ ഞാന്‍ വാര്‍ഡിലും ഐ സി യുവിലും ഐസോലേഷനിലുമായി മാറി മാറി 14 ദിവസം ഡ്യൂട്ടി ചെയ്തു.
മോദി: അതായത്, താങ്ങള് തുടര്‍ച്ചയായി ഒരുവര്‍ഷമായി ഈ ജോലി ചെയ്യുന്നു.
ഭാവനാ: അതെ സര്, അവിടെ പോകുന്നതിനുമുമ്പ് എന്റെ സഹപ്രവര്‍ത്തകര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ ഒരു ടീം ആയി പ്രവര്‍ത്തിച്ചു, എന്ത് പ്രശ്നങ്ങളുണ്ടായാലും അവ പങ്കിട്ടു. രോഗിയെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ഞങ്ങള്‍ അവരുടെ മനസ്സിലെ ആശങ്കകള്‍ ദൂരീകരിച്ചു .കോവിഡ് എന്ന പേരിനെ ഭയക്കുന്ന നിരവധി പേരുണ്ടായിരുന്നു. അവര്‍ക്ക് വരുന്ന എല്ലാ ലക്ഷണങ്ങളും ഞങ്ങള്‍ കേസ് ഹിസ്റ്ററിയില്‍ എഴുതി വെയ്ക്കും. പക്ഷെ അവര്‍ ടെസ്റ്റ് ചെയ്യാന്‍ ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഞങ്ങള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും. രോഗം തീവ്രമായാല്‍ ശ്വാസകോശങ്ങളിൽ അണുബാധ ഉള്ള സ്ഥിതിക്ക് ഐ സി യുവിന്റെ ആവശ്യം വരും എന്ന് പറഞ്ഞു കൊടുക്കും . അപ്പോള്‍ അവര്‍ ടെസ്റ്റ് ചെയ്യാന്‍ വരും. അവര്‍ മാത്രമല്ല കുടുംബം മുഴുവന്‍ ടെസ്റ്റ് ചെയ്യാന്‍ വരും. അങ്ങനെയുള്ള ഒന്ന് രണ്ടു കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് .എല്ലാ ഏജ് ഗ്രൂപ്പിലും ഉള്ളവരുമായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, പുരുഷന്മാര്, വയസ്സായവര്‍ ഇങ്ങനെ പല പ്രായത്തിലുള്ള രോഗികള്‍ ഉണ്ടായിരുന്നു. അവരോടൊക്കെ സംസാരിച്ചപ്പോള്‍ മനസ്സിലായത് അവരൊക്കെ പേടിച്ചിട്ടു ടെസ്റ്റ് ചെയ്യാന്‍ വന്നില്ല എന്നാണു. എല്ലാവരില്‍ നിന്നും ഇതേ ഉത്തരമാണ് ലഭിച്ചത്. അപ്പോള്‍ ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, പേടിക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂക. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കൂ. ഇങ്ങനെ ഉപദേശം കൊടുത്തു അവരെ സമാധാനപ്പെടുത്തി.
മോദി ജി: ഭാവ്നാ ജി, താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു . താങ്കളില്‍ നിന്ന് വളരെ നല്ല വിവരങ്ങളാണ് കിട്ടിയത്. ഈ വിവരങ്ങള്‍ താങ്കള്‍ സ്വന്തം അനുഭവത്തിലൂടെയാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇത് ജനങ്ങള്‍ക്ക് ഒരു പോസിറ്റീവ് മെസേജ് കൊടുക്കും. വളരെ നന്ദി ശ്രീമതി ഭാവന.
ഭാവ്ന: വളരെയധികം നന്ദി സര്, വളരെയധികം നന്ദി. ജയ് ഹിന്ദ് സര്
മോദി ജി: ജയ് ഹിന്ദ്!
മോദി ജി : ഭാവന ജി, താങ്കളെ പോലുള്ള ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര് തങ്ങളുടെ ചുമതലകള്‍ നന്നായി നിര്‍വഹിക്കുന്നു. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ പ്രചോദനമാണ്. നിങ്ങളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. നിങ്ങളുടെ കുടുംബത്തെയും പരിപാലിക്കുക.
മോദി ജി: സുഹൃത്തുക്കളെ നമ്മോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും സിസ്റ്റര്‍ സുരേഖ ചേര്‍ന്നിട്ടുണ്ട്. സുരേഖ കെ സി ജനറൽ ആശുപതിയിലെ സീനിയർ നഴ്സിംഗ് സൂപ്രണ്ട് ആണ്. വരൂ, അവരുടെ അനുഭവങ്ങള്‍ അറിയാം.
മോദി ജി : നമസ്തേ സുരേഖാ ജീ
സുരേഖ : നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ശ്രീ മോദി : ശ്രീമതി സുരേഖ താങ്കളുടെ നഴ്സുമാരും ഓഫീസ്സ് സ്റ്റാഫും സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്യുന്നത്. ഇന്ത്യ താങ്കളോട് കടപ്പെട്ടിരിക്കുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാരോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
സുരേഖ : അതേ സാര്‍, ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്ക്ക് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരോട് ശാന്തമായി ഇരിക്കാൻ പറയുക. നേരത്തെയുള്ള പരിശോധനയും ശരിയായ ട്രാക്കിങ്ങും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങുക. എന്തെന്നാല്‍ സമൂഹത്തിന് ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അതോടൊപ്പം നല്ലതുമാത്രം ചിന്തിക്കുക സമ്മര്‍ദത്തില്‍ ആവുകയോ പരിഭ്രാന്തരാവുകയോ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെയായാല്‍ അത് രോഗിയുടെ അവസ്ഥയെ ഒന്നുകൂടി വഷളാക്കും. വാക്സിന് ലഭ്യമാക്കിയതിനു സര്‍ക്കാറിനോട് നന്ദി പറയുന്നു. ഇതിനോടകം ഞാന്‍ വാക്സിന് സ്വീകരിച്ചു. ആ അനുഭവത്തില്‍ നിന്നും ഞാന്‍ ഈ രാജ്യത്തെ പൗരന്മാരോട് പറയുകയാണ് ഒരു വാക്സിനും ഉടനടി 100% പരിരക്ഷ നല്‍കില്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു സമയമെടുക്കും. പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ഭയക്കരുത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുക. അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്. വീട്ടില്‍ തന്നെ തുടരുക, ആരോഗ്യമുള്ളവരായിരിക്കുക, അസുഖമുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക, ആവശ്യമില്ലാതെ മൂക്കിലോ കണ്ണിലോ വായിലോ തൊടാതിരിക്കുക എന്ന സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നത്. ദയവായി ശാരീരിക അകലം പാലിക്കുന്നത് ശീലമാക്കുക, മാസ്ക്ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍ ഇടയ്ക്കിടക്ക് കഴുകുക, ആയുര്‍വേദ കഷായം കുടിക്കുക, ആവി പിടിക്കുക, ഇടയ്ക്കിടയ്ക്ക് തൊണ്ടയില്‍ ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുക, കൂടാതെ ശ്വസന വ്യായാമങ്ങളും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികളോടും മറ്റ് പ്രൊഫഷണലുകളോടും ദയവായി അനുതാപം കാണിക്കുക. ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണ്. നമ്മള് ഒരുമിച്ചു പോരാടുക തന്നെ ചെയ്യും. ഈ പകര്‍ച്ചവ്യാധിയേയും നമ്മള് മറികടക്കും. ഈ സന്ദേശമാണ് എനിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ളത് സാര്‍.
ശ്രീ മോദി : നന്ദി ശ്രീമതി സുരേഖ
സുരേഖ : നന്ദി സര്
മോദി ജി : സുരേഖാ ജീ താങ്കള്‍ തീര്‍ച്ചയായും വളരെ പ്രയാസകരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുക. നിങ്ങളുടെ കുടുംബത്തിന് എന്റെ ആശംസകള്‍. ശ്രീമതി ഭാവനയും സുരേഖയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചില്ലേ, അത് ജനങ്ങള്‍ ഉള്‍ക്കൊള്ളും എന്ന് ഞാനാഗ്രഹിക്കുന്നു. കൊറോണയുമായി പോരാടുന്നതിന് പോസിറ്റീവ് സ്പിരിറ്റ് വളരെ അത്യാവശ്യമാണ് .എല്ലാ നാട്ടുകാരും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തേണ്ടതാണ് .
സുഹൃത്തുക്കളെ ഡോക്ടര്‍മാരും നഴ്സുമാരും അവരോടൊപ്പം തന്നെ ലാബ് ടെക്നീഷ്യന്മാരും, ആംബുലന്‍സ് ഡ്രൈവറും, മുന്‍നിര തൊഴിലാളികളും ദൈവത്തെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു ആംബുലന്‍സ് ഏതെങ്കിലും രോഗിയുടെ അടുത്തെത്തുമ്പോള്‍ അവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍ മാലാഖയെപോലെ തോന്നും. ഇവരുടെ സേവനത്തെകുറിച്ചും അവരുടെ അനുഭവത്തെക്കുറിച്ചും രാജ്യം അറിഞ്ഞിരിക്കണം. അത്തരമൊരു വ്യക്തി ഇപ്പോള്‍ എന്നോടൊപ്പമുണ്ട്. ആംബുലന്‍സ് ഡ്രൈവറായ ശ്രീ പ്രേം വര്‍മ്മ. അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പ്രേം വര്‍മ്മ തന്റെ ജോലിയും കടമയും പൂര്‍ണ സ്നേഹത്തോടും അര്‍പ്പണബോധത്തോടു കൂടിയും ചെയ്യുന്നു. വരൂ അദ്ദേഹത്തോട് സംസാരിക്കാം.
മോദി ജീ: നമസ്കാരം പ്രേം ജീ
പ്രേം ജീ : നമസ്കാരം സാര്‍
മോദി ജീ: താങ്കള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ഒന്ന് വിസ്തരിച്ച് പറയാമോ? താങ്കളുടെ അനുഭവങ്ങളും പങ്കുവയ്ക്കൂ .
പ്രേം ജീ : ഞാന്‍ ആംബുലന്‍സിലെ ഡ്രൈവറാണ്. കണ്ട്രോള് റൂമില്‍ നിന്ന് ഞങ്ങള്‍ക്ക് ടാബില്‍ ഒരു കോള്‍ വരും. 102 ല്‍ നിന്നും കോള്‍ വന്നാല്‍ ഉടന്‍ ഞങ്ങള്‍ രോഗിയുടെ അടുത്തേക്ക് പോകും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ കിറ്റ് ധരിച്ച്, കയ്യുറയും മാസ്കും ധരിച്ച ശേഷം രോഗിയെ എവിടെയാണോ എത്തിക്കാന്‍ പറയുന്നത് അത് ഏത് ആശുപത്രിയില്‍ ആയാലും ശരി അവിടെ കൊണ്ടുചെന്നാക്കും.
മോദി ജീ: താങ്കള്‍ രണ്ടു ഡോസ് വാക്സിനും എടുത്തു കാണുമല്ലോ?
പ്രേം ജീ: തീര്‍ച്ചയായും
മോദി ജീ: മറ്റുള്ളവരെ വാക്സിന് എടുക്കാന്‍ പ്രേരിപ്പിക്കണം. വാക്സിന് എടുക്കുന്നതിനെ കുറിച്ച് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
പ്രേം ജീ: തീര്‍ച്ചയായും എല്ലാവരും ഈ ഡോസ് എടുക്കണം. അതാണ് കുടുംബത്തിനും നല്ലത്. എന്റെ അമ്മ എന്നോട് ഈ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു ഞാനും ഈ ജോലി ഉപേക്ഷിച്ചാല്‍ പിന്നെ ആരാണ് ഈ രോഗികളെ കൊണ്ടുപോവുക. കാരണം ഈ കൊറോണ കാലത്ത് എല്ലാവരും ഓടിയൊളിക്കുന്നു. എല്ലാവരും ജോലി ഉപേക്ഷിക്കുന്നു. അമ്മയും എന്നോട് പറയുന്നു ജോലി ഉപേക്ഷിക്കാന്‍. ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ ഈ ജോലി ഉപേക്ഷിക്കില്ല.
മോദി ജി : അമ്മയെ വേദനിപ്പിക്കരുത്, പറഞ്ഞു മനസ്സിലാക്കുക.
പ്രേം ജി : ശരി.
മോദി ജീ: അമ്മയുടെ കാര്യം പറഞ്ഞില്ലേ, അത് വളരെ ഹൃദയസ്പര്‍ശിയായിരുന്നു. നിങ്ങളുടെ അമ്മയ്ക്കും എന്റെ അന്വേഷണം അറിയിക്കുക
പ്രേം ജീ : തീര്‍ച്ചയായും
മോദി ജീ: ഞാന്‍ താങ്കളിലൂടെ ഈ ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവറും എത്ര വലിയ റിസ്ക് ആണ് ഏറ്റെടുക്കുന്നത് എന്ന് മനസ്സിലാക്കി.
പ്രേം ജീ: അതെ സര്
മോദി ജീ: ഓരോരുത്തരുടെയും അമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുക? ഇത് ശ്രോതാക്കളില്‍ എത്തുമ്പോള്‍ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കും എന്ന് ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു.
പ്രേം ജീ : തീര്‍ച്ചയായും
മോദി ജീ: വളരെ നന്ദി ശ്രീ പ്രേം ജീ. താങ്കള്‍ സ്നേഹത്തിന്റെ ഗംഗ ഒഴുക്കുകയാണ്.
പ്രേം ജീ : നന്ദി സാര്‍
മോദി ജീ: നന്ദി സഹോദരാ
പ്രേം ജീ : നന്ദി
മോദി ജി : സുഹൃത്തുക്കളെ പ്രേം വര്‍മ്മയും അവരോടൊപ്പമുള്ള ആയിരക്കണക്കിന് ആളുകളും തങ്ങളുടെ ജീവന് പോലും പണയപ്പെടുത്തി മറ്റുള്ളവരെ സേവിക്കുന്നു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട എല്ലാ ജീവനിലും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പങ്ക് വളരെ വലുതാണ്. ശ്രീ പ്രേം താങ്കള്‍ക്കും താങ്കളെപ്പോലെ രാജ്യത്തുടനീളമുള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്കും ഞാന്‍ വളരെയധികം നന്ദി പറയുന്നു. നിങ്ങള്‍ സമയത്ത് എത്തിച്ചേരുക, ജീവന് രക്ഷിക്കുക .
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ധാരാളം ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, രോഗമുക്തി നേടിയ ആളുകളുടെ എണ്ണവും അതുപോലെതന്നെ ഉയര്‍ന്നതാണ്. ഗുരുഗ്രാമിലെ പ്രീതി ചതുര് വേദിയും അടുത്തിടെ കൊറോണയെ പരാജയപ്പെടുത്തി. മന് കി ബാത്തില്‍ അവര്‍ നമ്മളോടൊപ്പം ചേരുന്നു. അവരുടെ അനുഭവങ്ങള്‍ നമുക്ക് എല്ലാവര്ക്കും ഉപയോഗപ്രദമാകും.
മോദീജീ : പ്രീതി ജി നമസ്കാരം
പ്രീതി ജി : നമസ്കാരം സാര്‍, എന്തൊക്കെയുണ്ട്?
മോദീജീ : ഞാന്‍ സുഖമായിരിക്കുന്നു. ആദ്യമായി ഞാന്‍ താങ്കള്‍ കോവിഡ്19 നോട് വിജയകരമായി പോരാടിയതിന് അഭിനന്ദിക്കുന്നു
പ്രീതി ജി : വളരെ നന്ദി സര്
മോദി ജി : നിങ്ങള്‍ക്ക് പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രീതി ജി : നന്ദി സാര്‍
മോദി ജി : പ്രീതി ജി, കൊറോണ താങ്കള്‍ക്കു മാത്രമേ വന്നുള്ളൂ? അതോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വന്നോ?
പ്രീതി ജി : ഇല്ല സാര്‍, എനിക്ക് മാത്രം
മോദി ജി : ദൈവത്തിന്റൊ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു
പ്രീതി : ശരി സാര്‍
മോദി ജി :താങ്കളുടെ വേദനാജനകമായ അവസ്ഥയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണെങ്കില്‍ ഒരുപക്ഷെ ശ്രോതാക്കള്‍ക്ക് ഇത്തരം അവസ്ഥയെ എങ്ങനെ അതിജീവിക്കണം എന്നതിന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കും.
പ്രീതി : തീര്‍ച്ചയായും സര്, പ്രാരംഭഘട്ടത്തില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നി പിന്നീട് തൊണ്ടവേദന ഉണ്ടായി, ഈ ലക്ഷണം കണ്ടതിനുശേഷം ഞാന്‍ ടെസ്റ്റ് ചെയ്തു. രണ്ടാം ദിവസം റിപ്പോര്‍ട്ട് കിട്ടി പോസിറ്റീവ് ആയിരുന്നു. ഞാന്‍ സ്വയം ക്വാറന്റെയ്നില്‍ പോയി. ഒരു മുറിയില്‍ ഒറ്റക്കിരുന്ന് ഡോക്ടറുമായി സംസാരിച്ച് അവര്‍ പറഞ്ഞ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങി.
മോദി ജി: താങ്കളുടെ പെട്ടന്നുള്ള പ്രവൃത്തി കുടുംബത്തെ രക്ഷിച്ചു.
പ്രീതി : അതേ സാര്‍, മറ്റുള്ളവരും പിന്നീട് ടെസ്റ്റ് ചെയ്തു. അവര്‍ എല്ലാം നെഗറ്റീവ് ആയിരുന്നു. ഞാന്‍ മാത്രമാണ് പോസിറ്റീവ്. അതിനു മുന്‍പേ തന്നെ ഞാന്‍ ഒരു മുറിയിലേക്ക് ഐസൊലേറ്റ് ചെയ്യപ്പെട്ടു. എനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട് ഞാന്‍ ഒരു മുറിയില്‍ എന്നെ തന്നെ പൂട്ടിയിട്ടു. അതോടൊപ്പം ഞാന്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത് മരുന്ന് കഴിച്ചു തുടങ്ങി. മരുന്നിനോടൊപ്പം യോഗയും ആയുര്‍വേദവും തുടങ്ങി. കഷായം കഴിക്കാനും തുടങ്ങിയിരുന്നു. സര് ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഞാന്‍ ധാരാളം വെള്ളം കുടിച്ചു, ആവി പിടിച്ചു, ഗാര്‍ഗിള്‍ ചെയ്തു, ചൂടുവെള്ളം ധാരാളം കുടിച്ചു, എല്ലാദിവസവും ഇതുതന്നെ ചെയ്തുകൊണ്ടിരുന്നു. സര് ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിഭ്രാന്തരാകേണ്ടതിന്റെ ആവശ്യമില്ല, മനസ്സിനെ ശക്തിപ്പെടുത്തണം. ഇതിനായി ഞാന്‍ യോഗ, ശ്വസന വ്യായാമം എന്നിവ ചെയ്യാറുണ്ടായിരുന്നു. അത് ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.
മോദി ജി: താങ്കള്‍ ഇത് കൃത്യമായി പാലിച്ചതുകൊണ്ടാണ് പ്രതിസന്ധി തരണം ചെയ്തത്.
പ്രീതി : തീര്‍ച്ചയായും സര്
മോദി ജി: ഇപ്പോള്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവായോ?
പ്രീതി : ആയി സര്
മോദി ജി: അപ്പോള്‍ ആരോഗ്യം പരിരക്ഷിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?
പ്രീതി : സാര്‍ ഞാന്‍ യോഗ നിര്‍ത്തിയിട്ടില്ല. ഞാന്‍ ഇപ്പോഴും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി കഷായം കുടിക്കുന്നുണ്ട്. ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ട്. ഞാന്‍ മുന്‍പ് ഏതൊക്കെ കാര്യങ്ങള്‍ ആണോ അവഗണിച്ചിരുന്നത് അതൊക്കെ ചെയ്യാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട് .
മോദി ജി : നന്ദി പ്രീതി ജി
പ്രീതി : നന്ദി സാര്‍
മോദി ജി : നിങ്ങള്‍ നല്കിയ വിവരങ്ങള്‍ വളരെയധികം ആളുകള്‍ക്ക് പ്രയോജനകരമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കട്ടെ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നമ്മുടെ വൈദ്യശാസ്ത്ര മേഖലയിലെ ആളുകളെ പോലെ തന്നെ മുന്‍നിര തൊഴിലാളികളും രാപ്പകല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അതുപോലെ സമൂഹത്തിലെ മറ്റു ആളുകളും ഒട്ടും പിന്നിലല്ല. കൊറോണക്കെതിരെ രാജ്യം വീണ്ടും ഐക്യത്തോടെ പോരാടുകയാണ്. ഈ ദിവസങ്ങളില്‍ ഞാന്‍ കാണുന്നത് ആരെങ്കിലും ക്വാറന്റെയ്നില്‍ ആണെങ്കില്‍ ആ കുടുംബത്തിനു മരുന്ന് എത്തിക്കുന്നു, ചിലര്‍ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നു. മറ്റൊരാള്‍ രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നല്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും സന്നദ്ധസംഘടനകള്‍ മുന്നോട്ടുവന്നു മറ്റുള്ളവരെ സഹായിക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു. ഇത്തവണ ഗ്രാമങ്ങളിലും പുതിയ അവബോധം കാണുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ ആളുകള്‍ കൊറോണയില്‍ നിന്നും തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നു. പുറത്തു നിന്നു വരുന്നവര്‍ക്ക് ശരിയായ ക്രമീകരണങ്ങളും ഒരുക്കുന്നു.
തങ്ങളുടെ പ്രദേശത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ പ്രദേശവാസികളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ നഗരങ്ങളിലും മുന്നോട്ടുവന്നിട്ടുണ്ട്. അതായത് രാജ്യം ഒരുവശത്ത് രാവും പകലും ആശുപത്രി, വെന്റിലേറ്റര്‍, മരുന്ന് എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത് നാട്ടുകാര്‍ കൊറോണ എന്ന വെല്ലുവിളിയെ നേരിടുകയാണ് .ഈ ചിന്ത നമുക്ക് ശക്തിയാണ് പകര്ന്നുനല്കുന്നത്. അത് ഉറച്ച വിശ്വാസം ആണ് നല്‍കുന്നത് .എന്തെല്ലാം പരിശ്രമങ്ങളാണ് നടക്കുന്നത്, അതെല്ലാം തന്നെ സമൂഹത്തിന് വലിയ സേവനവുമാണ്. ഇത് സമൂഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കി ബാത്തില്‍ മുഴുവന്‍ ചര്‍ച്ചയും കൊറോണയെക്കുറിച്ച് ആയിരുന്നു. എന്തെന്നാല്‍ ഇന്ന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനാണ് .ഇന്ന് മഹാവീര ജയന്തിയാണ്. ഈ അവസരത്തില്‍ എല്ലാ നാട്ടുകാരെയും ഞാന്‍ അഭിനന്ദിക്കുന്നു . മഹാവീരന്റെ സന്ദേശം നമ്മള്‍ക്ക് ദുഃഖം അകറ്റാനും ആത്മസംയമനം പാലിക്കാനും പ്രചോദനം നല്കുന്നു. ഇപ്പോള്‍ വിശുദ്ധ റമദാന് മാസവുമാണ്. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാമത് ജന്മദിനം പ്രകാശ് പര്‍വ്വ് ആയി ആഘോഷിക്കുന്നു. മറ്റൊരു പ്രധാന ദിനം ടാഗോര്‍ ജയന്തിയാണ്. ഇവയെല്ലാം നമ്മുടെ കടമ നിര്‍വഹിക്കാന്‍ പ്രചോദനം നല്കുന്നവയാണ്. ഒരു പൗരന് എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ കഴിയുന്നത്ര കാര്യക്ഷമമായി തങ്ങളുടെ കടമകള്‍ നിര്‍വഹിക്കണം. പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടിയ ശേഷം ഭാവിയിലേക്കുള്ള പാതയില്‍ അതിവേഗം മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. ഈ ആഗ്രഹത്തോടുകൂടി ഒരിക്കല്‍ കൂടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് എല്ലാവരും വാക്സിന് സ്വീകരിക്കണം. വളരെ കരുതലോടെ മുന്നോട്ടുപോകണം. 'മരുന്നും കഷായവും'ഈ മന്ത്രം ഒരിക്കലും മറക്കരുത്. നമ്മള് ഒരുമിച്ച് ഈ ആപത്തില്‍ നിന്നും പുറത്തു വരും. ഈ വിശ്വാസത്തോടെ നിങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി നമസ്കാരം .

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
മന് കി ബാത്തിനു വേണ്ടിയുള്ള കത്തുകള്‍ വരുമ്പോള്‍, അഭിപ്രായങ്ങള്‍ വരുമ്പോള്‍ പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. അവയിലൂടെ ഞാന്‍ കണ്ണോടിക്കുമ്പോള്‍ പലരും ഒരു പ്രധാന കാര്യം ഓര്‍ക്കുന്നതായി കണ്ടു. ങ്യ ഴീ് യില്‍ ആര്യന്‍ശ്രീ, ബാംഗ്ലൂരില്‍ നിന്നും അനൂപ് റാവു, നോയ്ഡയില് നിന്ന് ദേവേശ്, ഠാണേയില്‍ നിന്ന് സുജിത്ത് തുടങ്ങിയവര്‍ ഇങ്ങനെ പറഞ്ഞു, 'മോദിജീ ഇത്തവണ മന് കി ബാത്തിന്റെ 75-ാം പതിപ്പാണല്ലോ. താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു.' ഇത്രയും സൂക്ഷ്മദൃഷ്ടിയോടു കൂടി നിങ്ങള്‍ മന് കി ബാത്തിനെ പിന്തുടരുന്നു. അതുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഞാന്‍ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ഇത് എന്ന സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. സന്തോഷകരമായ വിഷയമാണ്. ഞാനും നിങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയാണ്. മന് കി ബാത്തിന്റെ എല്ലാ ശ്രോതാക്കളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. കാരണം, നിങ്ങളെ കൂടാതെ ഈ യാത്ര സാധിക്കുമായിരുന്നില്ല. നമ്മള് എല്ലാവരും ചേര്‍ന്ന് ഈ വൈചാരികവും ചിന്താപരവുമായ യാത്ര തുടങ്ങിയത് ഇന്നലെയാണെന്നു തോന്നും. അന്ന് 2014 ഒക്ടോബര്‍ 3. പവിത്രമായ വിജയദശമി ദിവസമായിരുന്നു. നിമിത്തമെന്നു പറയട്ടെ, ഇന്ന് ഹോളികാ ദഹനമാണ്. ഒരു ദീപത്തില്‍ നിന്ന് രണ്ടാമത്തേത്. അങ്ങനെ നമ്മുടെ രാഷ്ട്രം മുഴുവന്‍ പ്രകാശപൂരിതമാകട്ടെ – എന്ന ഭാവനയിലൂടെയാണ് നമ്മള് മുന്നോട്ടുള്ള മാര്‍ഗ്ഗം നിശ്ചയിച്ചത്. നമ്മള് രാജ്യത്തിന്റെ ഓരോ കോണിലുമുള്ള ആളുകളുമായി സംവദിച്ച് അവരുടെ അസാധാരണമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കി. നമ്മുടെ രാജ്യത്തിന്റെ വിദൂരങ്ങളായ കോണുകളില്‍ എത്ര അത്ഭുതകരമായ കാര്യങ്ങളാണ് ഒളിഞ്ഞു കിടന്നിരുന്നത് എന്ന് നിങ്ങളും അനുഭവിച്ചറിഞ്ഞു. ഭാരതമാതാവിന്റെ മടിത്തട്ടില്‍ ഏതൊക്കെ രീതിയിലുള്ള രത്നങ്ങളാണ് വളരുന്നത്! ഇവര്‍ എനിക്ക് സ്വയം സമൂഹത്തെ നോക്കിക്കാണാനും സമൂഹത്തെ മനസ്സിലാക്കാനും സമൂഹത്തിന്റെ കഴിവിനെ തിരിച്ചറിയുവാനുമുള്ള അത്ഭുതകരമായ ഒരനുഭവം തന്നെ പ്രദാനം ചെയ്യുന്നു.
ഈ 75 ഭാഗങ്ങളില്‍ നമ്മള് എത്രയെത്ര വിഷയങ്ങളിലൂടെ കടന്നുപോയി. ചിലപ്പോള്‍ നദികളുടെ കാര്യം. മറ്റുചിലപ്പോള്‍ ഹിമാലയത്തിലെ കൊടുമുടികളുടെ കാര്യം. ചില സന്ദര്‍ഭങ്ങളില്‍ മരുഭൂമികളെപ്പറ്റി. ചിലപ്പോള്‍ പ്രകൃതിദുരന്തങ്ങളുടെ കാര്യമാണെങ്കില്‍ മറ്റുചിലപ്പോള്‍ മനുഷ്യസേവനത്തിന്റെ എണ്ണമില്ലാത്ത കഥകളുടെ അനുഭൂതികള്‍. മറ്റുചിലപ്പോള്‍ സാങ്കേതികതയിലൂന്നിയ കണ്ടുപിടുത്തങ്ങളാണെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും അജ്ഞാതമായ കോണുകളില്‍ നിന്നുള്ള നൂതനങ്ങളായ അനുഭവകഥകള്‍. ശുചിത്വത്തിന്റെ കാര്യം, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍, ഇവ മാത്രമല്ല, കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍. എന്താണ് ഇല്ലാതിരുന്നത് എന്ന് നിങ്ങള്‍ തന്നെ നോക്കൂ. എത്രയെത്ര വിഷയങ്ങള്‍ നമ്മള് സ്പര്‍ശിച്ചു. അവയ്ക്കും എണ്ണമില്ലതന്നെ. ഇതിലൂടെ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ അതുല്യമായ സംഭവനകള്‍ നല്കിയ പല മഹാന്മാര്ക്കും നമ്മള് സമയാസമയങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അവരെക്കുറിച്ച് മനസ്സിലാക്കി. നമ്മള് പല ലോകപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. അവയില്‍ നിന്നും പ്രേരണ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. നിങ്ങള്‍ ധാരാളം കാര്യങ്ങള്‍ എനിക്കു പറഞ്ഞുതന്നു. അനേകം ആശയങ്ങള്‍ പ്രദാനം ചെയ്തു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ വൈചാരിക യാത്രയില്‍ നിങ്ങള്‍ എന്നോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. എന്നോടുകൂടി ചേര്‍ന്നുനിന്നു. ചില പുതിയ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇന്ന് ഈ 75-ാം ഭാഗത്തിന്റെ സമയത്ത് മന് കി ബാത്തിനെ വിജയകരമാക്കുകയും സമൃദ്ധമാക്കുകയും അതിനോടു കൂടിച്ചേരുകയും ചെയ്ത എല്ലാ ശ്രോതാക്കള്‍ക്കും ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എത്ര സുഖകരമായ നിമിത്തമാണെന്നു നോക്കൂ. ഇന്ന് 75-ാം മന് കി ബാത്തിന്റെ സമയമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃതമഹോത്സവത്തിന്റെ ശുഭാരംഭം കുറിക്കുന്നതും ഈ മാസത്തില്‍ തന്നെയാണ്. അമൃതമഹോത്സവത്തിന്റെ തുടക്കം കുറിച്ചത് ദണ്ഡി യാത്രയുടെ അതേ ദിവസമാണ്. ഈ ഉത്സവം 2023 ആഗസ്റ്റ് 15 വരെ തുടര്‍ന്നുപോകും. അമൃതമഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. വെവ്വേറെ സ്ഥലങ്ങളില്‍ നിന്നും പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തകളും അറിവുകളും പങ്കുവെച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ചില ചിത്രങ്ങളോടൊപ്പം ഒരു സന്ദേശം ഝാര്‍ഖണ്ഡില്‍ നിന്നുള്ള നവീന്‍ ചമാീ ആപ്പിലൂടെ എനിക്ക് അയച്ചു തന്നിട്ടുണ്ട്. അദ്ദേഹം അമൃതമഹോത്സവത്തിന്റെ പരിപാടികള്‍ കണ്ടു എന്നും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട, ഏറ്റവും കുറഞ്ഞത് 10 സ്ഥലങ്ങളിലെങ്കിലും പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എനിക്ക് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ലിസ്റ്റിലെ ആദ്യ പേര് ഭഗവാന് ബിര്‍സ മുണ്ഡയുടെ ജന്മസ്ഥലമാണ്. ഝാര്‍ഖണ്ഡിലെ ആദിവാസികളായ സ്വാതന്ത്ര്യസമരസേനാനികളുടെ കഥകള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചരിപ്പിക്കും എന്നാണ് നവീന്‍ എഴുതിയിരിക്കുന്നത്. അല്ലയോ നവീന്‍, നിങ്ങളുടെ ഈ ചിന്തയ്ക്ക് ഞാന്‍ നന്ദിപറയുന്നു.
സുഹൃത്തുക്കളേ, ഏതെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുടെ സംഘര്‍ഷങ്ങളുടെ കഥയാകട്ടെ, ഏതെങ്കിലും സ്ഥലത്തിന്റെ ചരിത്രമായിക്കൊള്ളട്ടെ, രാഷ്ട്രത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട കഥകളാകട്ടെ, ഈ അമൃതമഹോത്സവത്തിന്റെ അവസരത്തില്‍ നിങ്ങള്‍ക്ക് അവ രാഷ്ട്രത്തിന്റെ മുന്പില് വെച്ച് നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ അതുമായി ബന്ധപ്പെടുത്തുവാനുള്ള മാധ്യമമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
കണ്മുന്നില് തന്നെ വളരെ പെട്ടെന്ന് അമൃതമഹോത്സവം അനേകം പ്രേരണപ്രദമായ അമൃതബിന്ദുക്കളെക്കൊണ്ട് നിറയും. പിന്നെ ഒഴുകുന്ന ആ അമൃതധാര നമുക്ക് സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം വരെ പ്രേരണ നല്കിക്കൊണ്ടേയിരിക്കും എന്നും നമുക്ക് കാണാവുന്നതാണ്. അത് രാഷ്ട്രത്തെ പുതിയ പുതിയ ഉയരങ്ങളിലെത്തിക്കും. എന്തെങ്കിലും ചെയ്യുവാനുള്ള ആവേശം നമ്മിലുണ്ടാക്കും. സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ സേനാനികള്‍ എത്ര കഷ്ടപ്പാടുകള്‍ സഹിച്ചു. കാരണം, അവര്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള ത്യാഗത്തേയും ആത്മാഹൂതിയെയും സ്വന്തം കര്‍ത്തവ്യമായി കണക്കാക്കിയിരുന്നു. അവരുടെ ത്യാഗത്തിന്റേയും ആത്മാഹൂതിയുടെയും അനശ്വരഗാഥകള്‍ ഇന്ന് നമ്മെ നിരന്തരം കര്‍ത്തവ്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കട്ടെ. ഭഗവാന് കൃഷ്ണന് ഗീതയില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്,
''നിയതം കുരു കര്‍മ്മ ത്വം കര്‍മ്മ ജ്യായോ ഹയ കര്‍മ്മണ:'' – അതേ, ഭാവത്തോടു കൂടി നാമെല്ലാവരും വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായ നിഷ്ഠയോടു കൂടി അനുഷ്ഠിക്കണം. നമ്മള് പുതിയ പ്രതിജ്ഞ എടുക്കണം എന്നതാണ് അമൃതമഹോത്സവം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ പ്രതിജ്ഞ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയായിരിക്കണം. രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടിയായിരിക്കണം. ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവിക്കു വേണ്ടിയുള്ളതായിരിക്കണം. ആ പ്രതിജ്ഞയില്‍ എനിക്ക് സ്വന്തമായി ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകണം. എന്റെ കര്‍ത്തവ്യങ്ങള്‍ അതുമായി ബന്ധപ്പെട്ടിരിക്കണം. ഗീതയനുസരിച്ച് ജീവിക്കാനുള്ള ഈ സുവര്‍ണ്ണാവസരം നമുക്ക് ഉണ്ടായിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ഇതേ മാര്‍ച്ച് മാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍ ആദ്യമായി ജനതാ കര്‍ഫ്യൂ എന്ന വാക്ക് കേട്ടത്. എന്നാല്‍ ഈ മഹത്തായ രാജ്യത്തെ മഹാ പ്രജകളുടെ മഹാശക്തിയുടെ അനുഭവം ഒന്നു കേള്‍ക്കൂ. ജനതാ കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ഒരു ആശ്ചര്യമായിരുന്നു. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരും തലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ നമ്മുടെ കൊറോണ പോരാളികളെ ആദരിക്കുന്നതിനു വേണ്ടി പാത്രം കൊട്ടുക, കൈ കൊട്ടുക, ദീപം തെളിയിക്കുക തുടങ്ങിയവയും. അത് കൊറോണാ പോരാളികളുടെ മനസ്സിനെ എത്ര സ്പര്‍ശിച്ചു എന്നത് നിങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇക്കാരണം കൊണ്ടു തന്നെയാണ് അവര്‍ നീണ്ട ഒരു വര്‍ഷം തളരാതെ, തുടരെ അടിയുറച്ചു നിന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ജീവന് രക്ഷിക്കാന്‍ വേണ്ടി കഠിനമായി മല്ലിട്ടുകൊണ്ടിരിക്കുന്നത്. കൊറോണയുടെ വാക്സിന് എപ്പോള്‍ വരും എന്നതായിരുന്നു കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ ചോദ്യം. സുഹൃത്തുക്കളേ, ഇന്ന് ഭാരതത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പരിപാടി നടന്നുവരികയാണ് എന്നത് നമുക്ക് അഭിമാനകരമായ കാര്യമാണ്. വാക്സിനേഷന് പരിപാടിയുടെ ചിത്രങ്ങളെ കുറിച്ച് ഭുവനേശ്വറിലെ പുഷ്പ ശുക്ല എനിക്ക് എഴുതിയിരുന്നു. വാക്സിന് വന്നപ്പോള്‍ വീട്ടിലെ പ്രായമായവരില്‍ ഉത്സാഹം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അതിനെക്കുറിച്ച് ഞാന്‍ മന് കി ബാത്തില്‍ സൂചിപ്പിക്കണമെന്നുമാണ് അവര്‍ പറയുന്നത്. ശരിയാണ് സുഹൃത്തുക്കളെ ശരിയാണ്, രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും നമ്മള് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. യു പിയിലെ ജൗന്‍പൂരില്‍ നിന്ന് 109 വയസ്സുള്ള വൃദ്ധയായ അമ്മ രാമദുലൈയാ വാക്സിനേഷന് എടുത്തുകഴിഞ്ഞു. അതുപോലെ ഡല്‍ഹിയിലും 107 വയസ്സുള്ള ശ്രീ കേവല്‍കൃഷ്ണയും വാക്സിന് എടുത്തുകഴിഞ്ഞു. അതുപോലെ ഹൈദരാബാദില്‍ 100 വയസ്സുള്ള ശ്രീ ജയ ചൗധരിയും വാക്സിന് എടുത്തു. തീര്‍ച്ചയായും എല്ലാവരും വാക്സിന് എടുക്കണമെന്നാണ് ഇവരെല്ലാം അപേക്ഷിക്കുന്നത്. ജനങ്ങള്‍ അവരുടെ വീട്ടിലെ പ്രായമായവര്‍ക്ക് വാക്സിന് എടുത്തശേഷം അവരുടെ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യുന്നത് ഞാന്‍ കാണുന്നുണ്ട്. കേരളത്തിലെ ഒരു യുവാവ് ആനന്ദന് നായര്‍ ഇതിന് ഒരു പുതിയ പദം നല്കിയിരിക്കുന്നു, ''വാക്സിന് സേവനം''. ഇതുപോലുള്ള സന്ദേശങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ശിവാനിയും ഹിമാചലില്‍ നിന്ന് ഹിമാംശുവും മറ്റു പല യുവാക്കളും അറിയിച്ചിരിക്കുന്നു. ഞാന്‍ നിങ്ങള്‍ എല്ലാ ശ്രോതാക്കളുടെയും ചിന്തകളെ പ്രശംസിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെയൊക്കെ ഇടയിലും കൊറോണയോട് യുദ്ധം എന്ന മന്ത്രം തീര്‍ച്ചയായും ഓര്‍ക്കണം. മരുന്നും വേണം, നിഷ്ക്കര്‍ഷയും വേണം. പക്ഷേ, എനിക്കു പറയാനുള്ളത് അതല്ല, നമുക്കും ജീവിക്കണം. സംവദിക്കണം. മറ്റുള്ളവരോടു പറയണം, 'മരുന്നും അനിവാര്യം നിഷ്ക്കര്‍ഷയും അനിവാര്യം'. ഇതിനുവേണ്ടി മറ്റുള്ളവരേയും പ്രതിബദ്ധരാക്കിക്കൊണ്ടിരിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എനിക്ക് ഇന്‍ഡോറില്‍ താമസിക്കുന്ന ശ്രീമതി സൗമ്യയ്ക്ക് ഇന്ന് നന്ദി പറയേണ്ടതുണ്ട്. അവര്‍ ഒരു വിഷയത്തിലേക്ക് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അതിനെക്കുറിച്ച് മന് കി ബാത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. ''ഭാരതത്തിലെ ക്രിക്കറ്റര്‍ മിതാലി രാജിന്റെ പുതിയ റെക്കോര്‍ഡ്'' ഇതാണ് വിഷയം. ഈയിടെ അന്താരാഷ്ട്രീയ ക്രിക്കറ്റില്‍ ശ്രീമതി മിതാലി പതിനായിരം റണ്‍ തികച്ച ഭാരതത്തിലെ ആദ്യ വനിതാ ക്രിക്കറ്റര്‍ ആയിരിക്കുകയാണ്. അവരുടെ ഈ നേട്ടത്തില്‍ ഒരായിരം അഭിനന്ദനങ്ങള്‍. ഏകദിന ക്രിക്കറ്റിലും ഏഴായിരം റണ്‍ എടുത്ത ഏക അന്താരാഷ്ട്ര വനിതാ കളിക്കാരിയും അവര്‍ തന്നെ. വനിതാ ക്രിക്കറ്റിന്റെ മണ്ഡലത്തില്‍ അവരുടെ സംഭാവന മഹത്തരമാണ്. രണ്ടു ദശകങ്ങളിലേറെ നീണ്ട തന്റെ കരിയറില്‍ ശ്രീമതി മിതാലി രാജ് ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രേരണയായി. അവരുടെ കഠിനമായ പരിശ്രമത്തിന്റേയും വിജയത്തിന്റേയും കഥ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് മാത്രമല്ല, പുരുഷ ക്രിക്കറ്റര്‍മാര്‍ക്കും പ്രേരകമാണ്.
സുഹൃത്തുക്കളേ, ഈ മാര്‍ച്ച് മാസത്തില്‍ നമ്മള് വനിതാദിനം ആഘോഷിച്ചപ്പോള്‍ അനേകം വനിതാ കളിക്കാര്‍ മെഡലുകളും റെക്കോര്‍ഡുകളും സ്വന്തമാക്കി എന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഐ എസ് എസ് എഫ് ലോക കപ്പ് ഷൂട്ടിംഗില്‍ ഭാരതം ഒന്നാമതായി. സ്വര്‍ണ്ണ മെഡലിന്റെ എണ്ണത്തില്‍ ഭാരതം മത്സരിച്ച് മുന്നേറി. ഭാരതത്തിലെ വനിതാ-പുരുഷ ഷൂട്ടര്‍മാരുടെ ഉജ്ജ്വലമായ പ്രകടനമാണ് ഇതിന് കാരണമായത്. ഇതിനിടയില്‍ ശ്രീമതി പി വി സിന്ധു ബി ഡബ്ല്യൂ എഫ് സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ വെള്ളിമെഡല്‍ നേടി. ഇന്ന് വിദ്യാഭ്യാസം മുതല്‍ സംരംഭകത്വത്തില്‍ വരെ, സായുധസേന മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വരെ രാഷ്ട്രത്തിന്റെ പെണ്മക്കള് തങ്ങളുടേതായ വ്യക്തിത്വം നേടിക്കഴിഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ സ്പോര്‍ട്സില്‍ തങ്ങളുടേതായ പുതിയ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു എന്നത് എനിക്ക് പ്രത്യേക സന്തോഷം നല്കുന്ന കാര്യമാണ്. പ്രൊഫഷണല്‍ ചോയ്സ് എന്ന നിലയില്‍ സ്പോര്‍ട്സ് ഇഷ്ടവിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചുകാലം മുന്‍പു നടന്ന ''മാരിടൈം ഇന്ത്യ സമ്മിറ്റ്'' നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? ആ ഉച്ചകോടിയില്‍ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? എത്ര കാര്യങ്ങള്‍ നടക്കുന്നു. എല്ലാ കാര്യങ്ങളും എങ്ങനെ ഓര്‍ത്തുവെയ്ക്കും. എത്രത്തോളം ശ്രദ്ധിക്കാന്‍ പറ്റും എന്നൊക്കെ ചിന്തിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ എന്റെ ഒരാഗ്രഹത്തെ ശ്രീ ഗുരുപ്രസാദ് വളരെ താല്പര്യത്തോടു കൂടി മുന്നോട്ടു കൊണ്ടുപോയി എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ ഉച്ചകോടിയില്‍ ഞാന്‍ രാജ്യത്തെ ലൈറ്റ് ഹൗസ് കോംപ്ലക്സുകള്‍ക്ക് സമീപത്ത് ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ശ്രീ ഗുരുപ്രസാദ് തമിഴ്നാട്ടിലെ രണ്ട് ലൈറ്റ് ഹൗസുകള്‍ – ചെന്നൈ ലൈറ്റ് ഹൗസും മഹാബലിപുരം ലൈറ്റ് ഹൗസും – 2019 ല്‍ സന്ദര്‍ശിച്ച തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. മന് കി ബാത്തിന്റെ ശ്രോതാക്കളെ അത്ഭുതപരതന്ത്രരാക്കുന്ന ധാരാളം രസകരമായ കാര്യങ്ങള്‍ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഉദാഹരണമായി എലിവേറ്റര്‍ ഉള്ള ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ലൈറ്റ് ഹൗസുകളില്‍ ഒന്നാണ് ചെന്നൈ ലൈറ്റ് ഹൗസ്. ഇതു മാത്രമല്ല, നഗരാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഭാരതത്തിലെ ഏക ലൈറ്റ് ഹൗസാണ് ഇത്. ഇതില്‍ വൈദ്യുതിക്കു വേണ്ടിയുള്ള സോളാര്‍ പാനലുകള്‍ ഉണ്ട്. മറൈന്‍ നാവിഗേഷന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലൈറ്റ് ഹൗസിലെ പൈതൃക മ്യൂസിയത്തെ കുറിച്ചും ശ്രീ ഗുരുപ്രസാദ് പറഞ്ഞിരിക്കുന്നു. മ്യൂസിയത്തില്‍ എണ്ണയില്‍ എരിയുന്ന വലിയ വലിയ വിളക്കുകള്‍, മണ്ണെണ്ണ വിളക്കുകള്‍, പെട്രോളിയം വേപ്പര്‍ ലാമ്പ്, പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വൈദ്യുത വിളക്കുകള്‍ മുതലായവയൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പുരാതനമായ മഹാബലിപുരം ലൈറ്റ് ഹൗസിനെ പറ്റിയും ശ്രീ ഗുരുപ്രസാദ് വളരെ വിസ്തരിച്ചു എഴുതിയിട്ടുണ്ട്. ഈ ലൈറ്റ് ഹൗസിന്റെ സമീപം പല്ലവ രാജാവ് മഹേന്ദ്രവര്മ്മന് ഒന്നാമന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഉല്‍ക്കനേശ്വര ക്ഷേത്രവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.
സ്നേഹിതരേ, മന് കീ ബാത്തില്‍ ഞാന്‍ യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഈ ലൈറ്റ് ഹൗസ് ടൂറിസം സമാനതകള്‍ ഇല്ലാത്തതാണ്. സുന്ദരമായ നിര്‍മ്മാണരീതി കൊണ്ട് ഈ ലൈറ്റ് ഹൗസുകള്‍ എന്നും ജനങ്ങള്‍ക്ക് ആകര്‍ഷണകേന്ദ്രങ്ങളായിരുന്നു. വിനോദസഞ്ചാരം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭാരതത്തില്‍ 71 ലൈറ്റ് ഹൗസുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ എല്ലാ ലൈറ്റ് ഹൗസുകളിലും അവരവരുടെ കഴിവിനനുസരിച്ച് മ്യൂസിയം, ആംഫി തിയേറ്റര്‍, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, പരിസ്ഥിതി സൗഹൃദ കോട്ടേജുകള്‍, ലാന്‍ഡ്സ്കേപ്പിംഗ് മുതലായവ തയ്യാറാക്കും. അതുപോലെ ലൈറ്റ് ഹൗസുകളെ കുറിച്ച് പറയുന്ന ഈ വേളയില്‍ പ്രത്യേകതകളുള്ള ലൈറ്റ് ഹൗസിനെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ ലൈറ്റ് ഹൗസ് ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലുള്ള ജിന്‍ഝുവാഡ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ലൈറ്റ് ഹൗസിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും നൂറു കിലോമീറ്ററിലധികം ദൂരത്താണ് ഇപ്പോള്‍ സമുദ്രതീരം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവിടെ എപ്പോഴോ ഒരുകാലത്ത് തിരക്കുള്ള ഒരു തുറമുഖം ഉണ്ടായിരുന്നുവെന്ന് വിളിച്ചു പറയുന്ന കല്ലുകളും ഈ ഗ്രാമത്തില്‍ നിന്ന് നമുക്ക് ലഭിക്കും. അതായത്, മുന്‍പ് സമുദ്രതീരം ജിന്‍ഝുവാഡ വരെ ആയിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സമുദ്രം പിന്നിലോട്ടു വലിയുന്നതും കയറി വരുന്നതും ഇതിന്റെ ഒരു രൂപമാകുന്നു. ജപ്പാനില്‍ ഭയങ്കര സുനാമിയുണ്ടായിട്ട് ഈ മാസം 10 വര്‍ഷം തികയുകയാണ്. ഈ സുനാമിയില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന് നഷ്ടമായി. ഇതുപോലെ ഒരു സുനാമി 2004 ല്‍ ഇന്ത്യയിലും വന്നു. ആ സുനാമിയില്‍ ആന്‍ഡമാന്‍ നിക്കോബറിലെയും തമിഴ്നാട്ടിലെയും ലൈറ്റ് ഹൗസുകളില്‍ പണിയെടുത്തിരുന്ന 14 ജോലിക്കാരുടെ ജീവന് നഷ്ടപ്പെട്ടു. കഠിനപ്രയത്നം ചെയ്തിരുന്ന ഈ ലൈറ്റ് ഹൗസ് കീപ്പേഴ്സിന് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഒപ്പം അവരുടെ ജോലിയെ മുക്തകണ്ഠം പ്രശംസിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ജീവിതത്തിന്റെ എല്ലാ തുറയിലും പുതുമ, ആധുനികത അനിവാര്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതം ഭാരമായിത്തീരും. ഇന്ത്യയുടെ കാര്‍ഷിക ലോകത്തില്‍ ആധുനികത കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോള്‍ തന്നെ വളരെ വൈകിപ്പോയി. നമ്മള് ഒരുപാട് സമയം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പരമ്പരാഗത കൃഷിയോടൊപ്പം പുതിയ പുതിയ രീതികളും സ്വായത്തമാക്കേണ്ടത് അത്യാവശ്യമാണ്. ധവള വിപ്ലവത്തിന്റെ സമയത്ത് നമ്മള് ഇത് മനസ്സിലാക്കിയതാണ്. ഇപ്പോള്‍ തേനീച്ച വളര്‍ത്തല്‍ ഇത്തരത്തില്‍ ഒരു പുതിയ മേഖലയായി ഉയര്‍ന്നുവരികയാണ്. തേനീച്ച വളര്‍ത്തല്‍ നമ്മുടെ രാജ്യത്ത് തേന്‍ വിപ്ലവം അല്ലെങ്കില്‍ സ്വീറ്റ് റെവല്യൂഷന് അടിത്തറ പാകുകയാണ്. കര്‍ഷകരില്‍ വലിയൊരു സംഖ്യ ഇതുമായി സഹകരിക്കുകയാണ്. ഈ മേഖലയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരികയാണ്. ഉദാഹരണത്തിന് ബംഗാളിലെ ഡാര്‍ജലിംഗിലെ ഒരു ഗ്രാമമാണ് ഗുര്‍ദും. ഉയര്‍ന്ന മലനിരകളുടെയും ഭൂമിശാസ്ത്രപരമായ മറ്റു പ്രയാസങ്ങളുടെയും ഇടയിലും ഇവിടെ കര്‍ഷകര്‍ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടു. ഇന്ന് ഇവിടെ ഉല്പാദിപ്പിക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. ആയതിനാല്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നു. ബംഗാളിലെ സുന്ദര്‍ബന്‍ മേഖലയിലെ ഒര്ഗാനിക് തേന്‍ രാജ്യത്തിനു പുറത്തും ഇഷ്ടപ്പെട്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എനിക്കൊരു വ്യക്തിഗത അനുഭവവും ഉണ്ട്. ഗുജറാത്തിലെ ബനാസ്കാണ്‍ഠായില്‍ 2016 ല്‍ ഒരു പരിപാടിയുണ്ടായി. ആ പരിപാടിയില്‍ ഞാന്‍ ജനങ്ങളോട് ചോദിച്ചു, ഇവിടെയുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി എന്തുകൊണ്ട് ബനാസ്കാണ്ഠയില് നമുക്ക് സ്വീറ്റ് റെവല്യൂഷന്റെ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൂടാ? സുഹൃത്തുക്കളേ, അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. വളരെ കുറച്ച് സമയത്തിനുള്ളില്‍ ബനാസ്കാണ്ഠാ തേന്‍ ഉല്പാദനത്തിന്റെ പ്രമുഖ കേന്ദ്രമായി മാറി. ഇന്ന് ബനാസ്കാണ്ഠയിലെ കര്‍ഷകര്‍ തേന്‍ ഉല്പാദനത്തിലൂടെ വര്‍ഷംതോറും ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്നു. ഇതിനു സമാനമായ ഉദാഹരണം ഹരിയാനയിലെ യമുനാ നഗറിലും ഉണ്ട്. യമുനാ നഗറിലെ കര്‍ഷകര്‍ വര്‍ഷം തോറും നൂറുകണക്കിന് ടണ്‍ തേന്‍ ഉല്പാദിപ്പിച്ച് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരുടെ ഈ പ്രയത്നത്തിന്റെ ഫലമായി രാജ്യത്ത് തേന്‍ ഉല്പാദനം നിരന്തരമായി വര്‍ദ്ധിക്കുന്നു. തേനിന്റെ വാര്‍ഷിക ഉല്പാദനം ഏകദേശം ഒന്നേകാല്‍ ലക്ഷം ടണ്‍ ആയതിനോടൊപ്പം വലിയ അളവില്‍ നമ്മള് തേന്‍ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, തേനീച്ച വളര്‍ത്തലില്‍ വരുമാനം തേനില്‍ നിന്നു മാത്രമല്ല, ബീ വാക്സും വരുമാനത്തിന്റെ ഒരു വലിയ സ്രോതസ്സാണ്. ഫാര്‍മ ഇന്‍ഡസ്ട്രിയില്‍, ഭക്ഷ്യോല്പാദന മേഖലയില്‍, ടെക്സ്റ്റൈല്‍ – കോസ്മറ്റിക് ഇന്‍ഡസ്ട്രിയിലും ബീ വാക്സിന് വലിയ ഡിമാന്റാണ്. നമ്മുടെ രാജ്യം ഇപ്പോള്‍ ബീ വാക്സ് ഇറക്കുമതി ചെയ്യുകയാണ്. പക്ഷേ, നമ്മുടെ കര്‍ഷകര്‍ ഈ സ്ഥിതിയില്‍ വേഗം മാറ്റം വരുത്തുകയാണ്. അതായത്, അവര്‍ ആത്മനിര്‍ഭര്‍ ഭാരത് യജ്ഞത്തിനു സഹായിക്കുന്നു. ഇന്ന് ലോകം മുഴുവന്‍ ആയുര്‍വേദത്തിലും നാച്യുറല്‍ ഹെല്‍ത്ത് പ്രോഡക്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആയതിനാല്‍ തേനിന്റെ ഡിമാന്റ് വളരെ വേഗം വര്‍ദ്ധിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ മറ്റു കൃഷിയോടൊപ്പം തേനീച്ച വളര്‍ത്തലിലും പങ്കാളികളാകണമെന്നാണ് എന്റെ ആഗ്രഹം. ഇതിനാല്‍ വരുമാനം വര്‍ദ്ധിക്കുന്നതിനോടൊപ്പം അവരുടെ ജീവിതത്തില്‍ മാധുര്യം കലരുകയും ചെയ്യും.
പ്രിയപ്പെട്ട ദേശവാസികളേ, ഈ അടുത്ത കാലത്താണല്ലോ വേള്‍ഡ് സ്പാരോ ഡേ ആഘോഷിക്കപ്പെട്ടത്. സ്പാരോ അതായത് അടയ്ക്കാ കുരുവി. പലയിടത്തും പല പേരുകളിലാണ് ഈ കിളി അറിയപ്പെടുന്നത്. നമ്മുടെ വീടിന്റെ മതിലുകളില്‍, അടുത്തുള്ള വൃക്ഷങ്ങളില്‍ ഈ കുരുവികള്‍ ചിലയ്ക്കുമായിരുന്നു. കുരുവിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആളുകള്‍ പറയുന്നത്, അവസാനമായി കുരുവിയെ കണ്ടത് വര്‍ഷങ്ങള്‍ മുന്‍പാണ് എന്നാണ്. ഇന്ന് അവയെ സംരക്ഷിക്കാന്‍ നമ്മള് പാടുപെടുന്നു. ബനാറസിലെ എന്റെയൊരു കൂട്ടുകാരന് ഇന്ദ്രപാല്‍ സിംഗ് ബത്ര ഇതിനോടനുബന്ധിച്ച് ചെയ്യുന്ന കാര്യം ഞാന്‍ മന് കി ബാത്തിന്റെ ശ്രോതാക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ശ്രീ ബത്ര അദ്ദേഹത്തിന്റെ വീടിനെ തന്നെ കുരുവികളുടെ കൂടാക്കി മാറ്റിയിരിക്കുന്നു. അദ്ദേഹം തന്റെ വീട്ടില്‍ കുരുവികള്‍ക്ക് എളുപ്പത്തില്‍ താമസിക്കാനായി തടികൊണ്ട് കൂടു നിര്‍മ്മിച്ചു. ഇന്ന് ബനാറസിലെ പല വീട്ടുകാരും ഈ ഉദ്യമവുമായി സഹകരിക്കുന്നു. ആയതിനാല്‍ വീടുകളില്‍ പ്രകൃതിയുമായി ചേരുന്ന അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പ്രകൃതി, പരിസ്ഥിതി, പ്രാണികള്‍, പക്ഷികള്‍ ഇവയില്‍ ഏതിന്റെ ഉന്നമനത്തിനായാലും നമ്മള് പരിശ്രമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിജയ്കുമാര്‍ കാബി എന്ന സുഹൃത്തിനെപ്പറ്റി പറയാം. അദ്ദേഹം ഒഡീഷയിലെ കേന്ദ്രപാറയില് താമസിക്കുന്നു. കേന്ദ്രപാറ സമുദ്രതീരപ്രദേശമാണ്. ആയതിനാല്‍ ഇവിടത്തെ പല ഗ്രാമങ്ങളും സമുദ്രത്തിലെ ഉയര്‍ന്ന തിരമാലകളുടെയും ചുഴലിക്കാറ്റിന്റെയും ഭീഷണിയിലാണ്. പലപ്പോഴും പലതരം നാശനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രകൃതിദുരന്തത്തിന് തടയിടാന്‍ പ്രകൃതിയെ കൊണ്ടേ സാധിക്കുകയുള്ളൂ എന്ന് ശ്രീ വിജയ്കുമാറിന് മനസ്സിലായി. പിന്നെ എന്തുണ്ടായി? ബഡാകോട്ട് ഗ്രാമത്തില്‍ നിന്നും ശ്രീ വിജയ്കുമാര്‍ തന്റെ യജ്ഞത്തിന് തുടക്കമിട്ടു. അദ്ദേഹം 12 വര്‍ഷം, സ്നേഹിതരേ, 12 വര്‍ഷം കഠിനമായി പ്രയത്നിച്ചു. ഗ്രാമത്തിന്റെ വെളിയില്‍ സമുദ്രത്തിലേക്ക് 25 ഏക്കറോളം കണ്ടല്‍ക്കാട് വെച്ചുപിടിപ്പിച്ചു. ഇന്ന് ഈ കാട് ഗ്രാമത്തെ സംരക്ഷിക്കുന്നു. ഇതുപോലൊരു കാര്യം ഒഡീഷയിലെ പാരദ്വീപ് ജില്ലയിലെ എഞ്ചിനീയര്‍ അമരേശ് സാമന്തും ചെയ്തു. ശ്രീ അമരേശ് ചെറിയ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ച് പല ഗ്രാമങ്ങളെയും രക്ഷിക്കുന്നു.
സുഹൃത്തുക്കളേ, ഇത്തരം കാര്യങ്ങളില്‍ നമ്മള് സമൂഹത്തെ പങ്കെടുപ്പിച്ചാല്‍ വളരെ നല്ല ഫലം കിട്ടും. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ബസ് കണ്ടക്ടറായ മാരിമുത്തു യോഗനാഥന് അങ്ങനെ ഒരു കാര്യമാണ് ചെയ്തത്. ശ്രീ യോഗനാഥന് ബസ്സിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കുന്നതിനോടൊപ്പം ഓരോ വൃക്ഷത്തൈയും നല്കി. ഇത്തരത്തില്‍ അദ്ദേഹം എത്രയെത്ര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകാണും! ശ്രീ യോഗനാഥന് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി ചെലവഴിച്ചുവരുന്നു. ഇത് കേട്ടതിനുശേഷം ശ്രീ മാരിമുത്തു യോഗനാഥന്റെ പരിശ്രമങ്ങളെ പ്രകീര്‍ത്തിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹത്തിന്റെ ഈ പ്രോത്സാഹനജനകമായ കാര്യത്തിന് ഞാന്‍ അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, 'കചരെ സേ കഞ്ചന്‍', അതായത് മാലിന്യത്തില്‍ നിന്ന് സ്വര്‍ണ്ണം ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, മറ്റുള്ളവരോട് പറയാറുമുണ്ട്. മാലിന്യത്തെ മൂല്യവത്താക്കാനുള്ള കാര്യങ്ങളും ചെയ്തുവരുന്നു. ഇതിന് ഉദാഹരണം കേരളത്തിലെ സെന്റ് തെരേസാസ് കോളേജില്‍ കാണാന്‍ സാധിക്കും. ഞാന്‍ അവിടെ 2017 ല്‍ വായനയുമായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു. ഇപ്പോള്‍ ഈ കോളേജിലെ കുട്ടികള്‍ റീ യൂസബിള്‍ ടോയ്സ് ഉണ്ടാക്കുന്നു. അതും വളരെ ക്രിയാത്മകമായി. ഇവിടത്തെ കുട്ടികള്‍ പഴയ തുണി, വലിച്ചെറിയപ്പെട്ട തടിക്കഷണങ്ങള്‍, ബാഗുകള്‍, ബോക്സുകള്‍ എന്നിവകൊണ്ട് കളിപ്പാട്ടം ഉണ്ടാക്കുന്നു. ചിലര്‍ കളിയുപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. ചിലര്‍ കാര്‍, ചിലര്‍ ട്രെയിന്‍ ഉണ്ടാക്കുന്നു. കളിപ്പാട്ടങ്ങള്‍ സുരക്ഷിതമാക്കുന്നതിനോടൊപ്പം ചൈല്‍ഡ് ഫ്രണ്ട്ലി ആക്കുവാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഈ ഉദ്യമത്തിലെ വളരെ നല്ലൊരു കാര്യം ഇവര്‍ ഇത് അങ്കണവാടിയിലെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്നുള്ളതാണ്. ഇന്ന് ഇന്ത്യ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ വളരെ മുന്‍പന്തിയിലാണെങ്കിലും മാലിന്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കുന്ന ഈ യജ്ഞം, ഈ നൂതന പരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ശ്രീനിവാസ് പദകാണ്ഡല എന്നൊരു പ്രൊഫസര്‍ ഉണ്ട്. അദ്ദേഹം വളരെ രസകരമായ കാര്യമാണ് ചെയ്യുന്നത്. അദ്ദേഹം ഓട്ടോമൊബൈല്‍ മെറ്റല്‍ സ്ക്രാപ്പില്‍ നിന്നും ശില്പങ്ങള് ഉണ്ടാക്കി. അദ്ദേഹം ഉണ്ടാക്കിയ ഈ വലിയ ശില്പങ്ങള് പബ്ലിക് പാര്‍ക്കുകളില്‍ സ്ഥാപിക്കപ്പെടുന്നു. ആളുകള്‍ വളരെ ഉത്സാഹത്തോടെ അവയെ കാണുന്നു. ഇലക്ട്രോണിക് ആന്‍ഡ് ഓട്ടോമൊബൈല്‍ വേസ്റ്റ് റീസൈക്ലിംഗില്‍ ഇതൊരു നൂതന പരീക്ഷണമാണ്. ഞാന്‍ ഒരിക്കല്‍ക്കൂടി കൊച്ചിയിലെയും വിജയവാഡയിലെയും പ്രയത്നങ്ങളെ പ്രശംസിക്കുന്നു. കൂടുതല്‍ ആളുകള്‍ ഇത്തരം പ്രയത്നങ്ങളില്‍ ഏര്‍പ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ത്യാക്കാര്‍ ലോകത്ത് എവിടെ ചെന്നാലും അവര്‍ ഇന്ത്യക്കാരാണ് എന്ന് അഭിമാനത്തോടെ പറയുന്നു. നമ്മള് നമ്മുടെ യോഗ, ആയുര്‍വേദം, ഫിലോസഫി എന്നിവയെപ്പറ്റി അഭിമാനപൂര്‍വ്വം സംസാരിക്കുന്നു. ഇതിനോടൊപ്പം നമ്മുടെ പ്രാദേശിക ഭാഷ, വേഷം, ഐഡന്റിറ്റി, ഭക്ഷണം ഇവയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നമുക്ക് പുതിയ കാര്യങ്ങള്‍ നേടണം. അതാണ് ജീവിതം. പക്ഷേ, പഴയതിനെ ഉപേക്ഷിക്കാനും പാടില്ല. നമ്മള് ഒരുപാട് യത്നിച്ച് നമുക്ക് ചുറ്റുമുള്ള വലിയ സാംസ്കാരിക പൈതൃകത്തെ പരിപോഷിപ്പിച്ച് പുതിയ തലമുറയിലേക്ക് കൈമാറേണ്ടതാണ്. ഇക്കാര്യമാണ് വളരെ ഉത്സാഹത്തോടെ അസമിലെ സികാരി ടിസൗ ചെയ്യുന്നത്. കര്‍ബി ആഗ്ലോണ്‍ ജില്ലയിലെ സികാരി ടിസൗ കഴിഞ്ഞ 20 വര്‍ഷമായി കര്‍ബി ഭാഷയുടെ ഡോക്യുമെന്റേഷന് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരുകാലത്ത് കര്‍ബി ആദിവാസികളുടെ ഭാഷയായിരുന്ന കര്‍ബി ഇന്ന് മുഖ്യധാരയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഈ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് ശ്രീ ടിസൗ തീരുമാനിച്ചു. ഇന്ന് അദ്ദേഹത്തിന്റെ പ്രയത്നഫലമായി കര്‍ബി ഭാഷയുടെ വളരെയധികം കാര്യങ്ങള്‍ ഡോക്യുമെന്റഡ് ആയിക്കഴിഞ്ഞു. തന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ പിടിച്ചു പറ്റുന്നതിനോടൊപ്പം അദ്ദേഹത്തിന് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മന് കീ ബാത്തിലൂടെ ഞാന്‍ ശ്രീമാന്‍ സികാരി ടിസൗവിനെ അഭിനന്ദിക്കുന്നതോടൊപ്പം ഇതുപോലുള്ള ഉദ്യമങ്ങളില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങളായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ പല കോണിലുമുള്ള മറ്റു തപസ്വികളെയും അഭിനന്ദനം അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതൊരു പുതിയ തുടക്കവും അതായത് ന്യൂ ബിഗിനിംഗ് എപ്പോഴും പ്രത്യേകതയുള്ളതായിരിക്കും. ന്യൂ ബിഗിനിംഗ് എന്നാല്‍ പുതിയ സാധ്യതകള്‍, പുതിയ പ്രയത്നങ്ങള്‍. പുതിയ പ്രയത്നങ്ങള്‍ എന്നാല്‍ പുതിയ ഊര്‍ജ്ജം, പുതിയ ആവേശം. ഇക്കാരണത്താലാണ് നമ്മുടെ സംസ്ഥാനങ്ങളിലെ വിവിധ മേഖലയില്‍ വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളില്‍ ഏതൊരു തുടക്കവും ഉത്സവമായി കൊണ്ടാടുന്ന പാരമ്പര്യം ഉള്ളത്. ഈ സമയം ഉത്സവങ്ങളുടെ പുതിയ തുടക്കത്തിന്റെ കാലമാണ്. വസന്തത്തെ ഉത്സവമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് ഹോളിയും. നിറങ്ങള്‍ കൊണ്ടു ഹോളി ആഘോഷിക്കുന്ന സമയം വസന്തവും നമ്മുടെ നാലുചുറ്റും പുതിയ നിറങ്ങള്‍ വാരി വിതറും. ഈ അവസരത്തില്‍ പൂക്കള്‍ വിടരുവാന്‍ തുടങ്ങും. പ്രകൃതി ജീവസ്സുറ്റതാകും. രാജ്യത്തെ വിവിധ ഇടങ്ങളില്‍ അധികം വൈകാതെ തന്നെ പുതുവര്‍ഷം ആഘോഷിക്കപ്പെടും. അത് ഉഗാദിയുടേയോ, പുഥണ്‍ഡു, ഗുഡിപാഡ്പായോ, ബിഹുവോ, നവരേഹ്ഓ, പോയ്ലാ ബൊയിശാഖ് അല്ലെങ്കില്‍ ബൈശാഖിയുടെ രൂപത്തിലായാലും രാജ്യം മുഴുവന്‍ ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും പുതിയ പ്രതീക്ഷയുടെയും നിറങ്ങളില്‍ മുങ്ങി കാണപ്പെടും. ഈ സമയത്തു തന്നെയാണ് കേരളം സുന്ദരമായ വിഷു ആഘോഷിക്കുന്നത്. ഇത് കഴിഞ്ഞ് ഉടന്‍ ചൈത്ര നവരാത്രിയുടെ പുണ്യകാലം വരും. ചൈത്രമാസത്തിലെ ഒമ്പതാം ദിവസം നമ്മുടെ നാട്ടില്‍ രാമനവമി ഉത്സവം ആഘോഷിക്കുന്നു. ഇതിനെ ഭഗവാന് രാമന്റെ ജന്മോത്സവത്തോടൊപ്പം ന്യായത്തിന്റെയും പരാക്രമത്തിന്റെയും പുതുയുഗപ്പിറവി ആയും കൊണ്ടാടുന്നു. ഈ അവസരത്തില്‍ ആളുകളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും കുടുംബങ്ങളേയും സമൂഹത്തെയും പരസ്പരം യോജിപ്പിക്കുകയും പരസ്പര ബന്ധങ്ങളെ ദൃഢമാക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഒരന്തരീക്ഷമായിരിക്കും. ഈ ഉത്സവകാലത്ത് ഞാന്‍ എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ, ഏപ്രില്‍ നാലിന് നമ്മുടെ രാജ്യം ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പ്രതീകാത്മകമായി പറഞ്ഞാല്‍ ഈസ്റ്ററും ജീവിതത്തിലെ പുതിയ തുടക്കവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈസ്റ്റര്‍, പ്രതീക്ഷകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാകുന്നു. 'ഛി വേശ െവീഹ്യ മിറ മൗുെശരശീൗ െീരരമശെീി, ക ഴൃലല േിീ േീിഹ്യ വേല ഇവൃശേെശമി ഇീാാൗിശ്യേ ശി കിറശമ, യൗ േമഹീെ ഇവൃശേെശമി െഴഹീയമഹഹ്യ'' (ഈയവസരത്തില്‍ ഭാരതത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന് ആശംസകള്‍ നേരുന്നു).
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നത്തെ മന് കീ ബാത്തില്‍ അമൃതമഹോത്സവത്തെ കുറിച്ചും രാഷ്ട്രത്തോടുള്ള നമ്മുടെ കര്‍ത്തവ്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. നമ്മള് മറ്റ് ഉത്സവങ്ങളേയും ആഘോഷങ്ങളേയും കുറിച്ചും സംസാരിച്ചു. ഇതിനിടയില്‍ മറ്റൊരു ആഘോഷം വരാന്‍ പോകുന്നു. അത് നമ്മുടെ ഭരണഘടനാപരമായ അധികാരങ്ങളേയും കര്‍ത്തവ്യങ്ങളേയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അതാണ് ഏപ്രില്‍ 14 ഡോ. ബാബ അംബേദ്കറുടെ ജയന്തി. ഇത്തവണ അമൃതമഹോത്സവത്തില്‍ ഈ അവസരം കുറച്ചുകൂടി പ്രത്യേകതയുള്ളതാകുന്നു. ബാബ അംബേദ്കറുടെ ജയന്തി നമ്മള് നിശ്ചയമായും സ്മരണീയമാക്കും. സ്വന്തം കര്‍ത്തവ്യങ്ങളെ നിറവേറ്റാനുള്ള പ്രതിജ്ഞയെടുത്ത് നമ്മള് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തോടു കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രാവശ്യം കൂടി ഉത്സവാഘോഷങ്ങളുടെ ശുഭാശംസകള്‍ നേരുന്നു. നിങ്ങളെല്ലാവരും സന്തോഷമായിരിക്കുവിന്‍, ആരോഗ്യത്തോടെയിരിക്കുവിന്‍, നന്നായി ഉല്ലസിക്കുവിന്‍. ഈ ആഗ്രഹത്തോടുകൂടി ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു, ''മരുന്നും വേണം നിഷ്കര്‍ഷയും വേണം''.
എല്ലാവര്ക്കും ഒരായിരം നന്ദി!

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഇന്നലെ കുംഭപൂര്‍ണ്ണിമയുടെ ഉത്സവമായിരുന്നു. കുംഭമാസം പ്രത്യേകിച്ചും നദികളും സരോവരങ്ങളും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ശാസ്ത്രങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്,
''മാഘേ നിമഗ്നാ: സലിലേ സുശീതേ
വിമുക്ത പാപാ: ത്രിദിവം പ്രയാന്തി'' – അതായത് ഏതെങ്കിലും ജലാശയത്തില്‍ മാഘമാസത്തില്‍ കുളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഓരോ സമൂഹത്തിലും നദിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പാരമ്പര്യം കാണാറുണ്ട്. അനേകം സംസ്കാരങ്ങള്‍ നദീതീരങ്ങളിലാണ് വികാസം പ്രാപിച്ചിട്ടുള്ളത്. നമ്മുടെ സംസ്കാരം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാകയാല്‍ ഇവിടെ ഈ കാര്യം കൂടുതലായി കാണപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ജലവുമായി ബന്ധപ്പെട്ട ഉത്സവം ഇല്ലാത്ത ഒരുദിവസം പോലും കാണുകയില്ല. കുംഭമാസ ദിനങ്ങളില്‍ ആളുകള്‍ സ്വന്തം വീടും കുടുംബവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് മാസം മുഴുവന്‍ നദീതീരത്ത് കല്പവാസത്തിനും പോകുന്നു. ഇത്തവണ ഹരിദ്വാറില്‍ കുംഭമേളയും നടത്തുന്നുണ്ട്. ജലം നമുക്ക് ജീവിതമാണ്, താല്പര്യമാണ്, വികാസധാരയുമാണ്. ജലം ഒരുതരത്തില്‍ സ്പര്‍ശമണിയേക്കാളും മഹത്തരമാണ്. സ്പര്‍ശമണിയുടെ സ്പര്‍ശം കൊണ്ട് ലോഹം സ്വര്‍ണ്ണമായിത്തീരുമെന്ന് പറയപ്പെടുന്നു. അതുപോലെ ജലത്തിന്റെ സ്പര്‍ശം ജീവിതത്തിന് ആവശ്യമാണ്. വികാസത്തിനും ആവശ്യമാണ്.
സുഹൃത്തുക്കളേ, കുംഭമാസത്തെ, ജലവുമായി ബന്ധപ്പെടുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇതിനുശേഷം തണുപ്പുകാലം കഴിയുന്നു. ചൂടുകാലം വാതില്‍ മുട്ടിവിളിക്കുന്നു. അതുകൊണ്ട് ജലസംരക്ഷണത്തിനുവേണ്ടി നമുക്ക് ഇപ്പോള്‍ തന്നെ പരിശ്രമം തുടങ്ങേണ്ടതുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വരുന്ന മാര്‍ച്ചുമാസം 22-ാം തീയതി ലോക ജലദിനം കൂടിയാണ്.
യു പിയിലെ ശ്രീമതി ആരാധ്യ എനിക്ക് എഴുതിയിരിക്കുന്നത് എന്തെന്നാല്‍ ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ അവരുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം ജലനഷ്ടം നികത്തുന്നതിനാണ് ചെലവാക്കുന്നത്. ''ബിന്‍ പാനി സബ് സൂന്'' എന്നത് വെറും വാക്കല്ല. ജലത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ഒരു നല്ല സന്ദേശം പശ്ചിമബംഗാളിലെ ഉത്തര ദിനാജ്പുരിലെ ശ്രീ സുജിത് എനിക്ക് അയച്ചു തന്നിട്ടുണ്ട്. ശ്രീ സുജിത്ത് എഴുതിയിരിക്കുന്നു, പ്രകൃതി ജലത്തിന്റെ രൂപത്തില്‍ നമുക്ക് ഒരു സാമൂഹികമായ സമ്മാനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ജലസംരക്ഷണത്തിന്റെ ഉത്തരവാദിത്വവും സാമൂഹികമാണ്. സാമൂഹിക സമ്മാനം പോലെയാണ് സാമൂഹിക ഉത്തരവാദിത്തവും എന്ന കാര്യം വളരെ ശരിയാണ്. ശ്രീ സുജിത് പറഞ്ഞത് വളരെ പ്രസക്തമാണ്. നദി, കായല്‍, മഴ അല്ലെങ്കില്‍ ഭൂമിയിലെ ജലം ഇതെല്ലാം എല്ലാവര്ക്കും വേണ്ടിയുള്ളതാണ്.
സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ കിണറുകളേയും ചെറിയ കുളങ്ങളേയും എല്ലാവരും ചേര്‍ന്ന് സംരക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതുപോലെയുള്ള ഒരു പരിശ്രമം തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നടന്നുവരുന്നു. അവിടത്തെ നാട്ടുകാര്‍ സ്വന്തം കിണറുകളുടെ സംരക്ഷണത്തിനായി ഒരു യജ്ഞം തന്നെ നടത്തിവരുന്നു. ഈ ആളുകള്‍ അവരുടെ പ്രദേശത്ത് വര്‍ഷങ്ങളായി മൂടിക്കിടക്കുന്ന പൊതുകിണറുകള്‍ക്ക് ജീവന് കൊടുത്തു കൊണ്ടിരിക്കുകയാണ്.
മദ്ധ്യപ്രദേശിലെ അഗരോധാ ഗ്രാമത്തിലെ ശ്രീമതി ബബിതാ രാജപുത് ചെയ്യുന്ന കാര്യം നമുക്കെല്ലാം പ്രേരണയാണ്. ശ്രീമതി ബബിതയുടെ ഗ്രാമം ബുന്ദേല്‍ഖണ്ഡ് ആണ്. അവരുടെ ഗ്രാമത്തിനു സമീപം ഒരു വലിയ തടാകം ഉണ്ടായിരുന്നത് വറ്റിവരണ്ടിരിക്കുകയായിരുന്നു. അവര്‍ ഗ്രാമത്തിലെ മറ്റു സ്ത്രീകളെയും കൂടെ കൂട്ടി തടാകത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഒരു തോടുണ്ടാക്കി. ഈ തോടു വഴി മഴവെള്ളം നേരെ തടാകത്തില്‍ വന്നുചേരും. ഇപ്പോള്‍ ഈ തടാകം ജലം നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു.
സുഹൃത്തുക്കളേ, ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ താമസിക്കുന്ന ശ്രീ ജഗദീശ് കുനിയാല്‍ ചെയ്യുന്ന പ്രവൃത്തി നമ്മെ പലതും പഠിപ്പിക്കുന്നതാണ്. ശ്രീ ജഗദീശിന്റെ ഗ്രാമവും അടുത്തുള്ള പ്രദേശങ്ങളും ജലത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരു പ്രകൃതി സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ സ്രോതസ്സ് ഉണങ്ങിപ്പോയി. അതിനാല്‍ ആ പ്രദേശം മുഴുവന്‍ ജലക്ഷാമം രൂക്ഷമായിത്തീര്‍ന്നു. ഈ ജലക്ഷാമം ഇല്ലാതാക്കുന്നതിന് വൃക്ഷം നട്ടുപിടിപ്പിക്കാന്‍ ശ്രീ ജഗദീശ് നിശ്ചയിച്ചു. അദ്ദേഹം ഗ്രാമവാസികളുമായി ചേര്‍ന്ന് ആ പ്രദേശം മുഴുവന്‍ ആയിരക്കണക്കിന് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പ്രദേശത്തെ ഉണങ്ങിവരണ്ട ജലസ്രോതസ്സ് ജലം നിറഞ്ഞതായിത്തീര്‍ന്നു.
സുഹൃത്തുക്കളേ, അങ്ങനെ ജലവുമായി ബന്ധപ്പെട്ട നമ്മുടെ സാമൂഹികമായ ഉത്തരവാദിത്തം നാം മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെയ്-ജൂണ്‍ മാസങ്ങളില്‍ മഴക്കാലം ആരംഭിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനു വേണ്ടിയും മഴവെള്ളം സംഭരിക്കുന്നതിനു വേണ്ടിയും നൂറു ദിവസത്തെ ഒരു യജ്ഞം ആരംഭിച്ചുകൂടേ? ഈ ചിന്തയോടും കൂടി ജലശക്തി മന്ത്രാലയം കുറച്ചു ദിവസങ്ങള്‍ക്കകം ജലശക്തിയജ്ഞം 'ക്യാച്ച് ദ റെയിന്‍' ആരംഭിക്കാന്‍ തുടങ്ങുകയാണ്. ഈ യജ്ഞത്തിന്റെ മൂലമന്ത്രമാണ് – 'ക്യാച്ച് ദ റെയിന്‍, വേര് ഇറ്റ് ഫാള്‍സ്, വെന്‍ ഇറ്റ് ഫാള്‍സ്'. നമുക്ക് ഇപ്പോള്‍ തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കാം. നേരത്തെയുള്ള മഴവെള്ള സംഭരണ സംവിധാനത്തെ ശക്തിപ്പെടുത്താം. ഗ്രാമങ്ങളെയും കുളങ്ങളെയും മറ്റു ജലസ്രോതസ്സുകളെയും വൃത്തിയാക്കാം. ജലസ്രോതസ്സുവരെ എത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനെയെല്ലാം ഇല്ലാതാക്കാം. എന്നാല്‍ കൂടുതല്‍ കൂടുതല്‍ മഴവെള്ളം സംഭരിക്കാന്‍ നമുക്കു കഴിയും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എപ്പോഴൊക്കെ കുംഭമാസത്തെ പറ്റിയും അതിന്റെ ആദ്ധ്യാത്മികമായ സാമൂഹിക മഹത്വത്തെ പറ്റിയും ചര്‍ച്ച ചെയ്യുന്നുവോ അപ്പോഴൊക്കെ ഒരു പേര് പരാമര്ശിക്കാതിരിക്കാന് കഴിയില്ല. ആ പേരാണ് സന്ത് രവിദാസ്. കുംഭപൂര്‍ണ്ണിമയുടെ ദിവസം തന്നെയാണ് സന്ത് രവിദാസിന്റെ ജയന്തിയും. ഇന്നും സന്ത് രവിദാസിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജ്ഞാനം നമുക്ക് വഴികാട്ടിയായി വര്‍ത്തിക്കുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്,
''ഏകൈ മാതീ കേ സബ് ഭാംഡേ,
സബ് കാ ഏകൈൗ സിര്‍ ജന്‍ഹാര്‍
രവിദാസ് വ്യാപൈ ഏകൈ ഘട് ബീതര്‍
സബ് കൗ ഏകൈ ഘടൈ കുംമ്ഹാര്‍'' – അതായത്, നമ്മളെല്ലാവരും ഒരു മണ്ണില്‍ നിന്നുണ്ടാക്കിയ പാത്രങ്ങളാണ്. നമ്മെയെല്ലാം ഒരാള്‍ തന്നെയാണ് സൃഷ്ടിച്ചത്. സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന പ്രശ്നങ്ങളെ സന്ത് രവിദാസ് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹം ഈ പ്രശ്നങ്ങളെയെല്ലാം സമൂഹത്തിന്റെ മുന്പില് വെച്ചു. അതിനെ ഇല്ലാതാക്കാനുള്ള വഴി കാണിച്ചു കൊടുത്തു. അതുകൊണ്ടുതന്നെയാണ് മീരബായി പറഞ്ഞത്,
''ഗുരു മിലിയാ രൈദാസ് ദിന്‍ഹീം ജ്ഞാന്‍ കീ ഗുട്ടകി'' – അതായത്, ഗുരുരൂപത്തില്‍ വന്ന് രൈദാസ് എനിക്ക് ജ്ഞാനത്തിന്റെ സാരം പകര്‍ന്നുതന്നു.
സന്ത് രവിദാസിന്റെ ജന്മസ്ഥലം വാരാണസിയുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നത് എന്റെ മഹാഭാഗ്യമാണ്. സന്ത് രവിദാസിന്റെ ജീവിതത്തിന്റെ ആദ്ധ്യാത്മികമായ ഔന്നത്യത്തെ, അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തെ എനിക്ക് ആ തീര്‍ത്ഥ സ്ഥാനത്ത് അനുഭവിക്കാന്‍ കഴിഞ്ഞു.
സുഹൃത്തുക്കളേ, സന്ത് രവിദാസ് പറഞ്ഞിട്ടുണ്ട്,
''കരം ബംന്ധന്‍ മേം ബന്ധ് രഹിയേ
കര്‍മ് മാനുഷ് കാ ധര്‍മ്മ ഹെ
സത് ഭാവൈ രവിദാസ്'' – അതായത് നാം എപ്പോഴും സ്വന്തം കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം. ഫലം തീര്‍ച്ചയായും ലഭിക്കും. അതായത്, കര്‍മ്മത്തില്‍ നിന്ന് സിദ്ധി ഉറപ്പായും ലഭിക്കുന്നതാണ്. നമ്മുടെ യുവാക്കള്‍ ഒരുകാര്യം സന്ത് രവിദാസില്‍ നിന്ന് പഠിക്കേണ്ടതായിട്ടുണ്ട്, യുവാക്കള്‍ എന്തെങ്കിലും കാര്യം ചെയ്യുന്നതിനു വേണ്ടി തങ്ങളെ പഴയ രീതികളില്‍ തളച്ചിടാന്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വന്തം ജീവിതം എങ്ങനെയാകണമെന്ന് സ്വയം നിര്‍ണ്ണയിക്കുക. നിങ്ങളുടെ മാര്‍ഗ്ഗം നിങ്ങള്‍ സ്വയം നിര്‍ണ്ണയിക്കുക. സ്വന്തം ലക്ഷ്യവും സ്വയം നിര്‍ണ്ണയിക്കുക. നിങ്ങളുടെ വിവേകവും ആത്മവിശ്വാസവും ദൃഢമാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്തില്‍ ഒന്നിനേയും ഭയപ്പെടേണ്ടി വരില്ല. ഞാനിങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. എന്തെന്നാല്‍ പലപ്പോഴും നമ്മുടെ ചെറുപ്പക്കാര്‍ക്ക് നിലവിലുള്ള ചിന്താഗതികളുടെ സമ്മര്‍ദ്ദം കാരണം തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ട് പുതിയതായി ചിന്തിക്കാനും പുതിയതായി പ്രവര്‍ത്തിക്കാനും നിങ്ങള്‍ മടിക്കരുത്. ഇതുപോലെ സന്ത് രവിദാസ് മഹത്തായ ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം കാലില്‍ നില്ക്കുക എന്നുള്ളതാണ് ആ സന്ദേശം. നമ്മുടെ സ്വപ്നങ്ങള്‍ക്കായി മാറ്റാരെയെങ്കിലും ആശ്രയിക്കുന്നത് ശരിയല്ല. ഒരാള്‍ എങ്ങനെയോ, അങ്ങനെ തന്നെയായിരിക്കട്ടെ. സന്ത് രവിദാസ് ഒരിക്കലും ആ ചിന്താഗതിക്കാരനായിരുന്നില്ല. ഇന്ന് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ചിന്താഗതിയും അതല്ല. ഇന്നു നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ക്രിയാത്മക സമീപനം കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, നമ്മുടെ ചെറുപ്പക്കാരില്‍ സന്ത് രവിദാസ് തീര്‍ച്ചയായും അഭിമാനം കൊള്ളും എന്ന്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ദേശീയ ശാസ്ത്ര ദിനമാണ്. ഇന്നത്തെ ദിവസം ഭാരതത്തിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞന് ഡോക്ടര്‍ സി വി രാമന്റെ കണ്ടുപിടുത്തമായ രാമന് ഇഫക്ടിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. രാമന് ഇഫക്ടിന്റെ കണ്ടുപിടുത്തം ശാസ്ത്രത്തിന്റെ ഗതിയാകെ മാറ്റിയെന്നാണ് കേരളത്തിലെ യോഗേശ്വരന് നമോ ആപ്പില്‍ കുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു നല്ല സന്ദേശം നാസിക്കിലെ ശ്രീ സ്നേഹിലും എനിക്ക് അയച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ അസംഖ്യം ശാസ്ത്രജ്ഞന്മാരുടെ സംഭാവന ഇല്ലായിരുന്നെങ്കില്‍ ഇത്രയും ശാസ്ത്ര പുരോഗതി സാദ്ധ്യമാവില്ല എന്നാണ് ശ്രീ സ്നേഹില്‍ എഴുതിയിട്ടുള്ളത്. നാം ലോകമെമ്പാടുമുള്ള മറ്റു ശാസ്ത്രജ്ഞരെ അറിയുന്നതു പോലെ നമ്മുടെ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാരെ കുറിച്ചും അറിയേണ്ടതാണ്. ഞാനും മന് കീ ബാത്തിന്റെ ശ്രോതാക്കളുടെ വിചാരത്തോട് യോജിക്കുന്നു. നമ്മുടെ ചെറുപ്പക്കാര്‍ ഭാരതത്തിന്റെ ശാസ്ത്ര-ചരിത്രത്തെയും ശാസ്ത്രജ്ഞന്മാരെയും അറിയുകയും മനസ്സിലാക്കുകയും ധാരാളം പഠിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളേ, സയന്‍സിനെ പറ്റി പറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കില്‍ ലാബ് ഇവയില്‍ ഒതുങ്ങിയാണ് ചിന്താക്കാറ്. പക്ഷേ, സയന്‍സിന്റെ വിസ്തൃതി ഇതിലേറെയാണ്. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാനി'ല്‍ സയന്‍സിന്റെ സംഭാവന വളരെ വലുതാണ്. സയന്‍സിനെ നമുക്ക് ലാബ് ടു ലാന്‍ഡ് എന്ന മന്ത്രത്തോടൊപ്പം മുന്നോട്ടു നയിക്കണം. ഉദാഹരണമായി, ഹൈദരാബാദിലെ ശ്രീ ചിന്തലാ വെങ്കിട്ട റെഡ്ഡിയുടെ കാര്യമെടുക്കാം. റെഡ്ഡിയുടെ ഒരു ഡോക്ടര്‍ സുഹൃത്ത് വിറ്റാമിന്‍-ഡി യുടെ കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും അദ്ദേഹത്തോടു പറഞ്ഞു. റെഡ്ഡി ഒരു കര്‍ഷകനാണ്. ഈ പ്രശ്നത്തിന് എന്താണ് പരിഹാരമാര്‍ഗ്ഗമെന്ന് അദ്ദേഹം ചിന്തിച്ചു. അതിനുശേഷം അദ്ദേഹം വളരെ പ്രയത്നിച്ച് വിറ്റാമിന്‍-ഡി യുടെ പ്രത്യേക ചേരുവയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും ഇനങ്ങളെ വികസിപ്പിച്ചെടുത്തു. ഈ മാസത്തില്‍ അദ്ദേഹത്തിന് ജനീവയിലുള്ള വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ പേറ്റന്റും ലഭിച്ചു. വെങ്കട്ട റെഡ്ഡിയെ കഴിഞ്ഞവര്‍ഷം പത്മശ്രീ നല്കി ആദരിക്കാന്‍ കഴിഞ്ഞു എന്നുള്ളത് നമ്മുടെ സര്‍ക്കാരിന്റെ ഭാഗ്യം തന്നെയാണ്.
അതുപോലെ തന്നെ ലഡാക്കിലെ ശ്രീ ഉര്‍ഗേന്‍ ഫുത് സൗഖും ഇന്നവേറ്റീവ് ആയ രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശ്രീ ഉര്‍ഗേന്‍ ഇത്രയും ഉയര്‍ന്ന സ്ഥലത്ത് ജൈവ കൃഷിചെയ്ത് ഇരുപതോളം വിളകള്‍ ഉല്പാദിപ്പിക്കുന്നു. അതും സൈക്ലിക് രീതിയില്‍. അതായത്, ഒരു വിളയുടെ വേസ്റ്റിനെ മറ്റൊരു വിളയുടെ വളമായി പ്രയോജനപ്പെടുത്തുന്നു. ഇതൊരു അത്ഭുതകരമായ കാര്യം തന്നെയല്ലേ!
അതുപോലെ, ഗുജറാത്തിലെ പാട്ടന് ജില്ലയിലെ ശ്രീ കാമരാജ് ഭായ് ചൗധരി വീട്ടില്‍ തന്നെ മുരിങ്ങയുടെ നല്ലയിനം വിത്തുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. മുരിങ്ങയെ ചിലര്‍ 'സഹജന്' എന്നും 'സര്‍ഗവാ' എന്നും പറയുന്നു. ഇതിനെ മുരിങ്ങയെന്നും ഡ്രം സ്റ്റിക് എന്നും വിളിക്കുന്നു. നല്ല വിത്തുകളില്‍ നിന്നുണ്ടാകുന്ന മുരിങ്ങയുടെ ക്വാളിറ്റി അതായത് ഗുണം കൂടുതലാണ്. തന്റെ വിളയെ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കയറ്റി അയച്ച് അദ്ദേഹം സ്വയം വരുമാനവും വര്‍ദ്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഈയിടെയായി ചിയാ സീഡ്സിന്റെ പേര് നിങ്ങളെല്ലാം കേള്‍ക്കുന്നുണ്ടാകും. ആരോഗ്യരക്ഷയുമായി ബന്ധമുള്ള ആള്ക്കാര് ഇതിനെ ഏറെ മാനിക്കുന്നു. ലോകമാകെ ഇതിന് നല്ല ഡിമാന്റാണ്. ഭാരതത്തില്‍ ഇത് കൂടുതലും വെളിയില്‍ നിന്നു വാങ്ങുകയാണ്. എന്നാല്‍ ഇന്ന് ചിയാ സീഡ്സിന്റെ കാര്യത്തിലും നാം ആത്മനിര്‍ഭരത നേടാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. യു പിയിലെ ബാരാബങ്കിയിലെ ശ്രീ ഹരിശ്ചന്ദ്ര ചിയാ സീഡ്സിന്റെ കൃഷി തുടങ്ങിക്കഴിഞ്ഞു. ഈ കൃഷി അദ്ദേഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും. ഒപ്പം അത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാനെ സഹായിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, അഗ്രിക്കള്‍ച്ചര്‍ വേസ്റ്റില്‍ നിന്ന് സമ്പത്തുണ്ടാക്കുന്നതിനുള്ള പല പരീക്ഷണങ്ങളും ഇന്ന് രാജ്യത്താകമാനം വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. മധുരയിലെ ശ്രീ മുരുകേശന് വാഴയുടെ വേസ്റ്റില്‍ നിന്ന് കയര്‍ ഉല്പാദിപ്പിക്കാനുള്ള ഒരു മെഷീന് നിര്‍മ്മിച്ചു. മുരുകേശന്റെ ഈ കണ്ടുപിടുത്തത്തില്‍ നിന്ന് പരിസ്ഥിതി മാലിന്യത്തിന് പരിഹാരമുണ്ടാകും. കൃഷിക്കാര്‍ക്ക് അധികവരുമാനവും സാധ്യമാകും.
സുഹൃത്തുക്കളേ, മന് കീ ബാത്തിന്റെ ശ്രോതാക്കളോട് ഇത്രയുമധികം ആളുകളെ കുറിച്ച് പറയുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. നാമെല്ലാവരും ഇവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം എന്നതാണത്. രാജ്യത്തെ ഓരോ പൗരനും സ്വന്തം ജീവിതത്തില്‍ ഓരോ മേഖലയിലും ശാസ്ത്രത്തെ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പുരോഗതിയുടെ മാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടും. രാജ്യം ആത്മനിര്‍ഭരമാകുകയും ചെയ്യും. നമ്മുടെ നാട്ടിലെ ഓരോ പൗരനും ഇതു ചെയ്യാനാകും എന്നാണ് എന്റെ വിശ്വാസം.
എന്റെ പ്രിയ സുഹൃത്തുക്കളേ, കൊല്‍ക്കത്തയിലെ ശ്രീ രഞ്ജന്‍ തന്റെ കത്തില്‍ വളരെ രസകരവും അടിസ്ഥാനപരവുമായ ഒരു ചോദ്യം ചോദിക്കുകയും ഒപ്പം തന്നെ അതിന് വളരെ നല്ല ഉത്തരം തരികയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു, നാം ആത്മനിര്‍ഭരരാകുന്നതിനെ പറ്റി പറയുന്നു, എന്താണ് അതിന്റെ അര്‍ത്ഥം. ഈ ചോദ്യത്തിന് ഉത്തരവും സ്വയം നല്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് കേവലം ഒരു ഗവണ്മെന്റ് പോളിസി അല്ല. അതൊരു ദേശീയ വികാരമാണ്. ആത്മനിര്‍ഭര്‍ ആകുക എന്നതിനര്‍ത്ഥം തന്റെ ഭാഗ്യം സ്വയം നിര്‍ണ്ണയിക്കുക എന്നതാണ്. അതായത്, സ്വയം ഭാഗ്യനിയന്താവായിരിക്കുക.
രഞ്ജന്‍ ബാബു പറഞ്ഞത് നൂറുശതമാനം ശരിയാണ്. അദ്ദേഹം പറഞ്ഞതിനോടു കൂട്ടിച്ചേര്‍ത്ത് ഞാന്‍ ഇപ്രകാരം പറയാന്‍ ആഗ്രഹിക്കുന്നു. ആത്മനിര്‍ഭാരതിന്റെ ആദ്യത്തെ നിബന്ധന – നമ്മുടെ രാജ്യത്തെ വസ്തുക്കളില്‍ നാം അഭിമാനം കൊള്ളുക, നമ്മുടെ രാജ്യത്തെ ആളുകള്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ അഭിമാനം കൊള്ളുക എന്നതാണ്. നമ്മുടെ രാജ്യത്തിലെ ഓരോ വ്യക്തിയും അഭിമാനം കൊള്ളുമ്പോള്‍, ഓരോ വ്യക്തിയും ഒത്തുചേരുമ്പോള്‍, ആത്മനിര്‍ഭര്‍ ഭാരത് കേവലം ഒരു സാമ്പത്തിക അഭിയാന് ആയി മാറാതെ ഒരു ദേശീയ വികാരം ആയിത്തിരുന്നു. നമ്മുടെ രാജ്യത്ത് നിര്‍മ്മിച്ച യുദ്ധവിമാനം 'തേജസ്' ആകാശത്തില്‍ നടത്തുന്ന അത്ഭുത കലാപ്രകടനങ്ങള്‍ കാണുമ്പോള്‍, ഭാരതത്തില്‍ നിര്‍മ്മിച്ച ടാങ്കുകളും മിസൈലുകളും നമ്മുടെ അഭിമാനത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, സമ്പന്ന രാഷ്ട്രങ്ങളിലെ മെട്രോ ട്രെയിനുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത കോച്ചുകള്‍ കാണുമ്പോള്‍, ഡസന്‍ കണക്കിനു രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊറോണ വാക്സിന് എത്തുന്നതു കാണുമ്പോള്‍, നമ്മുടെ ശിരസ്സ് ഉയരുന്നു. നമുക്ക് അഭിമാനം തോന്നുന്നു. വലിയ വലിയ വസ്തുക്കളുടെ നിര്‍മ്മാണങ്ങളേ ഭാരതത്തെ ആത്മനിര്‍ഭരമാക്കുകയുള്ളൂ എന്നില്ല. ഭാരതത്തില്‍ നിര്‍മ്മിച്ച വസ്ത്രം, ഭാരതത്തിലെ പ്രതിഭാശാലികളായ ശില്പികള് നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍, ഭാരതത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഭാരതത്തിലെ മൊബൈല്‍ അങ്ങനെ ഓരോ മേഖലയിലും നമുക്ക് ഈ അഭിമാനം ഉയര്‍ത്താന്‍ കഴിയണം. ഈ ചിന്തയോടെ മുന്നോട്ട് പോകുമ്പോള്‍ മാത്രമേ, യഥാര്‍ത്ഥത്തില്‍ നാം ആത്മനിര്‍ഭര്‍ ആകുകയുള്ളൂ.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഈ മന്ത്രം രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെന്നെത്തുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബീഹാറിലെ ബേതിയായില്‍ ഇതാണ് സംഭവിച്ചത്. ഞാനിത് വായിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ബേതിയായില്‍ നിന്നുള്ള ശ്രീ പ്രമോദ് ഡല്‍ഹിയിലെ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ ഒരു ടെക്നീഷ്യന്റെ ജോലിയാണ് ചെയ്തിരുന്നത്. അദ്ദേഹം ഈ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനൊപ്പം ഇതിന്റെ എല്ലാ പ്രക്രിയകളെയും സൂക്ഷ്മമായി മനസ്സിലാക്കി. എന്നാല്‍ കൊറോണ വ്യാപനം കാരണം അദ്ദേഹത്തിന് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. നിങ്ങള്‍ക്കറിയാമോ, മടങ്ങി എത്തിയതിനുശേഷം ശ്രീ പ്രമോദ് എന്തു ചെയ്തു എന്ന്? അദ്ദേഹം എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മിക്കുന്ന ഒരു ചെറിയ യൂണിറ്റ് ആരംഭിച്ചു. അദ്ദേഹം സ്വന്തം നാട്ടിലെ കുറച്ചു ചെറുപ്പക്കാരെ കൂടെ കൂട്ടി കുറച്ചു മാസങ്ങള്‍ക്കകം തന്നെ ഒരു ഫാക്ടറി തൊഴിലാളിയില്‍ നിന്ന് ഫാക്ടറി ഉടമയിലേക്കുള്ള യാത്ര പൂര്‍ണ്ണമാക്കി. അതും സ്വന്തം വീട്ടില്‍ വസിച്ചുകൊണ്ടു തന്നെ.
മറ്റൊരു ഉദാഹരണമാണ് യു പിയിലെ ഗഢമുക്തേശ്വറിലേത്. ഗഢമുക്തേശ്വറില്‍ നിന്നും ശ്രീമാന്‍ സന്തോഷ് എഴുതുന്നു, എങ്ങനെയാണ് അദ്ദേഹം കൊറോണക്കാല ആപത്തിനെ അവസരമാക്കി മാറ്റിയതെന്ന്. ശ്രീ സന്തോഷിന്റെ പൂര്‍വ്വികര്‍ പായ നെയ്യുന്നതില്‍ മിടുക്കരായിരുന്നു. കൊറോണക്കാലത്ത് മറ്റു ജോലികളെല്ലാം നിന്നുപോയപ്പോള്‍ ഇവര്‍ വളരെ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും പായ് ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ അവര്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പായയ്ക്ക് ഓര്‍ഡര്‍ കിട്ടാന്‍ തുടങ്ങി. ഇതോടൊപ്പം ഈ പ്രദേശത്തെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള സുന്ദരമായ കലകള്‍ക്കും ഒരു പുത്തനുണര്‍വ്വ് കിട്ടുകയുണ്ടായി എന്ന് ശ്രീ സന്തോഷ് പറഞ്ഞു.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു വേണ്ടി സംഭാവന നല്‍കിയിരിക്കുന്ന ഇങ്ങനെയുള്ള പല ഉദാഹരണങ്ങളും രാഷ്ട്രം മുഴുവന്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. സാധാരണ ജനങ്ങളുടെ ഹൃദയത്തില്‍ പ്രവഹിക്കുന്ന ഒരൊറ്റ ഭാവനയായി ഇത് മാറിയിരിക്കുന്നു.
എന്റെ പ്രിയമുള്ള ദേശവാസികളേ, ഗുഡ്ഗാവ് നിവാസിയായ ശ്രീ മയൂറിന്റെ ഒരു രസകരമായ പോസ്റ്റ് ഞാന്‍ നമോ ആപ്പില്‍ കണ്ടു. അദ്ദേഹം പക്ഷിനിരീക്ഷണത്തില്‍ അഭിനിവേശമുള്ളയാളും ഒരു പ്രകൃതി സ്നേഹിയുമാണ്. ശ്രീ മയൂര്‍ എഴുതിയിരിക്കുന്നു, ഞാന്‍ ഹരിയാനയിലാണ് വസിക്കുന്നത്. പക്ഷേ, ഞാന്‍ അസമിലെ ആളുകളെ, പ്രത്യേകിച്ചും കാസിരംഗയിലെ ആളുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതി ശ്രീ മയൂര്‍ അവിടത്തെ അഭിമാനമായ കാണ്ടാമൃഗങ്ങളെ കുറിച്ചായിരിക്കും പറയുന്നതെന്ന്. പക്ഷേ, മയൂര്‍ കാസിരംഗയിലെ വാട്ടര്‍ഫൗള്‍(waterfowls)സിന്റെ സംഖ്യയിലുണ്ടായ വര്‍ദ്ധനവു മൂലം അസമിലെ ആളുകളെ പ്രകീര്‍ത്തിക്കാനാണ് ആവശ്യപ്പെട്ടത്. വാട്ടര്‍ഫൗള്‍സിന് സാധാരണ വാക്കുകളില്‍ എന്തുപറയാം എന്ന് ഞാന്‍ അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ കിട്ടിയ വാക്കാണ് ''ജലപക്ഷി''. അതിന്റെ താമസം വൃക്ഷത്തിലല്ല, ജലത്തിലാണെന്നു മാത്രം. താറാവ് തുടങ്ങിയ പക്ഷികളെ പോലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ് അതോറിറ്റി കുറച്ചു കാലങ്ങളായി വാട്ടര്‍ഫൗള്‍സിന്റെ വാര്‍ഷിക സെന്‍സസ് എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ഈ സെന്‍സസില്‍ നിന്ന് ജലപക്ഷികളുടെ എണ്ണം മനസ്സിലാക്കാം, ഒപ്പം തന്നെ അവരുടെ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയെ കുറിച്ച് അറിവും ലഭിക്കുന്നു. രണ്ടുമൂന്ന് ആഴ്ചകള്‍ക്കു മുന്‍പ് ഈ സര്‍വ്വേ അവര്‍ വീണ്ടും നടത്തുകയുണ്ടായി. നിങ്ങള്‍ക്ക് ഇതറിയുമ്പോള്‍ തീര്‍ച്ചയായും സന്തോഷം ഉണ്ടാകും. എന്തെന്നാല്‍ ഇത്തവണ ജലപക്ഷികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാളും ഏകദേശം 175 ശതമാനം കൂടുതലായിരുന്നു. ഈ സെന്‍സസ് പ്രകാരം കാസിരംഗ ദേശീയ ഉദ്യാനത്തില്‍ പക്ഷികളുടെ മൊത്തം 112 ഇനങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ 58 ഇനങ്ങള്‍ യൂറോപ്പ്, മദ്ധ്യ ഏഷ്യ, കിഴക്കന്‍ ഏഷ്യ ഉള്‍പ്പെടെ ലോകത്തിലെ വിഭിന്ന പ്രദേശങ്ങളില്‍ നിന്ന് വന്ന ശരത്കാല ദേശാടനപക്ഷികളാണ്. ഇതിന്റെ പ്രധാന കാരണം ഇവിടെയുള്ള ഉയര്‍ന്ന ജലസംരക്ഷണവും കുറഞ്ഞ മാനുഷിക ഇടപെടലുമാണ്. മാത്രമല്ല, ചില കാര്യങ്ങളില്‍ ക്രിയാത്മകമായ മാനുഷിക ഇടപെടലുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അസമിലെ ശ്രീ ജാദവ് പായന്‍ഗിനെ തന്നെ നോക്കൂ. നിങ്ങളില്‍ പലരും അദ്ദേഹത്തെ തീര്‍ച്ചയായും അറിയുമായിരിക്കും. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്ക് അദ്ദേഹത്തിന് പത്മ പുരസ്കാരം ലഭിക്കുകയുണ്ടായി. അസമിലെ മജൂലി ദ്വീപില്‍ ഏകദേശം 300 ഹെക്ടര്‍ പ്ലാന്റേഷനില്‍ സാരമായ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വനസംരക്ഷണത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്ലാന്റേഷന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സംരക്ഷണത്തിനായി ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടുമിരിക്കുന്നു.
സുഹൃത്തുക്കളേ, അസമിലെ നമ്മുടെ ക്ഷേത്രവും പ്രകൃതിസംരക്ഷണത്തില്‍ ഒരു മഹത്തായ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളെ ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാ ക്ഷേത്രത്തിന്റെയും സമീപം ഒരു കുളം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഹജോവിലുള്ള ഹയഗ്രീവ് മധേബ ക്ഷേത്രം, സോനിത്പുരിലുള്ള നാഗശങ്കര്‍ മന്ദിര്‍, ഗുവാഹട്ടിയിലുള്ള ഉഗ്രതാരാ ടെമ്പിള്‍ തുടങ്ങിയവയുടെ സമീപം ഇതുപോലെ വളരെയധികം കുളങ്ങളുണ്ട്. അസമിലെ അന്യംനിന്നു പോകേണ്ടിയിരുന്ന ആമകളുടെ വംശത്തെ സംരക്ഷിക്കുന്നതിനായി ഇവ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രങ്ങളുടെ ഈ കുളങ്ങള്‍ ആമകളുടെ സംരക്ഷണത്തിനും പ്രജനനത്തിനും അതിനെക്കുറിച്ചു പഠിക്കുന്നതിനുമായി ഉപയുക്തമായ ഒരു സ്ഥലമായി മാറ്റാവുന്നതുമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചാളുകള്‍ വിചാരിക്കുന്നത് കണ്ടുപിടുത്തം നടത്തുന്നതിനായി ശാസ്ത്രജ്ഞര്‍ ആകേണ്ടത് ആവശ്യമാണ് എന്നാണ്. മറ്റു ചിലര്‍ ചിന്തിക്കുന്നത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനായി അദ്ധ്യാപകന് ആവേണ്ടതുണ്ട് എന്നാണ്. ഈ ചിന്തകളെ വെല്ലുവിളിക്കുന്ന, വ്യക്തി പ്രശംസ അര്‍ഹിക്കുന്നവനാണ്. അതുപോലെ ആരെയെങ്കിലും പട്ടാളക്കാരനാകാന്‍ പഠിപ്പിക്കണമെങ്കില്‍ ആ ആള് സൈനികനാകേണ്ട ആവശ്യമുണ്ടോ? നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും അത് ആവശ്യമാണെന്ന്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒന്നുണ്ട്. My gov യില്‍ ശ്രീ കമല്‍കാന്ത് ഒരു മാധ്യമറിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞിരിക്കുന്നു. ഒഡീഷയില്‍ അരാഖുഡായില്‍ ഒരു മഹദ് വ്യക്തിയുണ്ട്- നായക് സര്. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പേര് സിലു നായക് എന്നാണ്. പക്ഷേ, എല്ലാവരും അദ്ദേഹത്തെ നായക് സര് എന്നാണ് വിളിക്കുന്നത്. വാസ്തവത്തില്‍ അദ്ദേഹം 'മാന്‍ ഓണ്‍ എ മിഷന്' ആണ്. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ അദ്ദേഹം സൗജന്യമായി പരിശീലിപ്പിക്കുന്നു. നായക് സാറിന്റെ ഓര്‍ഗനൈസേഷന്റെ പേര് മഹാഗുരു ബറ്റാലിയന് എന്നാണ്. ഇതില്‍ ശാരീരികക്ഷമത മുതല്‍ അഭിമുഖം വരെയും റൈറ്റിംഗ് മുതല്‍ ട്രെയിനിംഗ് വരെയും ഇതുപോലെയുള്ള ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നു. അദ്ദേഹം പരിശീലിപ്പിച്ച ആളുകള്‍ കരസേന, നാവികസേന, വായുസേന, സി ആര് പി എഫ്, ബി എസ് എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളില്‍ അവരവരുടെ സ്ഥാനം ഉറപ്പാക്കി എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. നിങ്ങള്‍ക്ക് ഇതു കേള്‍ക്കുമ്പോഴും അത്ഭുതം തോന്നാം, എന്തെന്നാല്‍ ശ്രീ സിലു നായക് സ്വയം ഒഡീഷാ പോലീസില്‍ ചേരാനായി ശ്രമിച്ചിരുന്നു. പക്ഷേ, ഫലിച്ചില്ല. പകരം അദ്ദേഹം അനേകം ചെറുപ്പക്കാരെ പരിശീലിപ്പിച്ച് രാഷ്ട്രസേവനത്തിനു പ്രാപ്തരാക്കി. വരൂ, നമുക്കെല്ലാവര്‍ക്കും നായക് സാറിന് ശുഭാശംസകള്‍ നേരാം. അദ്ദേഹം കൂടുതല്‍ കൂടുതല്‍ നായകരെ ഈ രാജ്യത്തിനു വേണ്ടി തയ്യാറാക്കട്ടെ.
സുഹൃത്തുക്കളേ, ചിലപ്പോഴൊക്കെ വളരെ ചെറിയ, സാധാരണ ചോദ്യം പോലും മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ആ ചോദ്യങ്ങള്‍ വളരെ നീളമുള്ളതായിരിക്കില്ല. വളരെ ലളിതമായിരിക്കും. പക്ഷേ, അവ നമ്മളെ ചിന്തിക്കാന്‍ ബാധ്യസ്ഥരാക്കുന്നു. കുറച്ചുദിവസം മുന്‍പ് ഹൈദരാബാദിലെ ശ്രീമതി അപര്‍ണ്ണാ റെഡ്ഡി എന്നോട് ചോദിച്ച ചോദ്യം അതുപോലുള്ളതായിരുന്നു. അവര്‍ ചോദിച്ചു, താങ്കള്‍ ഇത്രയും കാലം പ്രധാനമന്ത്രി ആയിരുന്നു, ഇത്രയും കാലം മുഖ്യമന്ത്രി ആയിരുന്നു. താങ്കള്‍ക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ എന്തോ കുറവ് ഉണ്ടായിട്ടുണ്ടെന്ന്? ശ്രീമതി അപര്‍ണ്ണയുടെ ചോദ്യം വളരെ സഹജമായിരുന്നു. അത്രതന്നെ കഠിനതരവും. ഞാന്‍ ഈ ചോദ്യത്തെപ്പറ്റി ചിന്തിച്ചു. ഞാന്‍ എന്നോടു തന്നെ പറഞ്ഞു, എനിക്ക് ഒരു കുറവുണ്ടായിട്ടുണ്ട്. എന്തെന്നാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. ഞാന്‍ തമിഴ് പഠിച്ചിട്ടില്ല. അത് ലോകത്തിനു മുഴുവന്‍ പ്രിയമായതും സുന്ദരവുമായ ഒരു ഭാഷയാണ്.
അനേകം ആളുകള്‍ എന്നോട് തമിഴ് സാഹിത്യത്തിന്റെ ഗുണത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതയെ കുറിച്ചും ധാരാളം പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ ദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണ്. ഭാഷയുടെ കാര്യം പറയുമ്പോള്‍ ഞാന്‍ ഒരു ചെറിയ, രസകരമായ ശബ്ദശകലം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
(സൗണ്ട് ക്ലിപ്പ്)
ഇപ്പോള്‍ നിങ്ങള്‍ കേട്ടത്, സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ഒരു ഗൈഡ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ കുറിച്ച് സംസ്കൃതത്തില്‍ ഗൈഡ് ചെയ്യുന്നതാണ്. കേവഡിയയില്‍ പതിനഞ്ചിലധികം ഗൈഡുകള്‍ ഇട മുറിയാതെയുള്ള സംസ്കൃത ഭാഷയില്‍ ഗൈഡ് ചെയ്യുന്നു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും.
(സൗണ്ട് ക്ലിപ്പ്)
ഇതു കേട്ടിട്ട് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടാകും. വാസ്തവത്തില്‍ ഇത് സംസ്കൃതത്തിലുള്ള ക്രിക്കറ്റ് കമന്ററിയാണ്. വാരാണസിയില്‍ സംസ്കൃത കലാലയങ്ങള്‍ തമ്മില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ട്. ശാസ്ത്രാര്‍ത്ഥ കലാലയം, സ്വാമി വേദാന്തി വേദ വിദ്യാപീഠം, ശ്രീ ബ്രഹ്മവേദ വിദ്യാലയം, ഇന്റര്‍നാഷണല്‍ ചന്ദ്രമൗലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയാണ് ആ കലാലയങ്ങള്‍. ഈ ടൂര്‍ണമെന്റിലെ മാച്ചുകളുടെ ദൃക്സാക്ഷി വിവരണം സംസ്കൃതത്തിലാണ് നടത്തുന്നത്. ആ ദൃക്സാക്ഷി വിവരണത്തിലെ വളരെ ചെറിയ ഒരു അംശമാണ് ഞാനിവിടെ നിങ്ങളെ കേള്‍പ്പിച്ചത്. മാത്രമല്ല, ഈ ടൂര്‍ണമെന്റില്‍ കളിക്കാരും കമന്‍ഡേറ്ററും പാരമ്പര്യ വേഷത്തിലാണ് എത്തുന്നത്. നിങ്ങള്‍ക്ക് എനര്‍ജിയും എക്സൈറ്റ്മെന്റും സസ്പെന്‍സും എല്ലാം ഒരുമിച്ച് അനുഭവിച്ചറിയണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ കളികളുടെ ദൃക്സാക്ഷി വിവരണം കേള്‍ക്കണം. ടെലിവിഷന്‍ വരുന്നതിന് വളരെ മുന്‍പ് ക്രിക്കറ്റും ഹോക്കിയും പോലുള്ള കളികളുടെ രോമാഞ്ചം രാജ്യത്താകമാനമുള്ള ജനം അനുഭവിച്ചറിഞ്ഞിരുന്നത് കായിക ദൃക്സാക്ഷി വിവരണ മാധ്യമത്തിലൂടെ ആയിരുന്നു.
ടെന്നീസ്, ഫുട്ബോള്‍ മാച്ചുകളുടെ ദൃക്സാക്ഷി വിവരണം ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഏതൊക്കെ കളികളുടെയാണോ ദൃക്സാക്ഷി വിവരണം സമൃദ്ധമായുണ്ടാകുന്നത് അവയുടെ പ്രചാരം വളരെ ദ്രുതഗതിയില്‍ നടക്കുന്നു. നമ്മുടെ നാട്ടില്‍ അനേകം ഭാരതീയമായ കളികളുണ്ട്. പക്ഷേ, അവയിലൊന്നും കമന്ററി കള്‍ച്ചര്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവ ലുപ്തമായിക്കൊണ്ടിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ചിന്തയുണ്ട്. എന്തുകൊണ്ട് ഓരോ തരം സ്പോര്‍ട്സ്; പ്രത്യേകിച്ചും ഭാരതീയമായ കളികളുടെ നല്ല ദൃക്സാക്ഷി വിവരണം അനേകമനേകം ഭാഷകളില്‍ ഉണ്ടായിക്കൂടാ? ഇതിനെക്കുറിച്ച് നാം തീര്‍ച്ചയായും ചിന്തിക്കണം. സ്പോര്‍ട്സ് മന്ത്രാലയത്തിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രവര്‍ത്തകരോട് ഇതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ, വരാന്‍ പോകുന്ന കുറച്ചു മാസങ്ങള്‍ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ പ്രത്യേകം മഹത്തായവയാണ്. ഒട്ടുമിക്ക യുവ സുഹൃത്തുക്കളുടെയും പരീക്ഷകളുടെ സമയമാണ്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ, നിങ്ങള്‍ വാരിയര്‍ (Warrior)ആകണം, (Worrier) വറീയര്‍ അല്ല. ചിരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ പോകണം. പുഞ്ചിരിച്ചു കൊണ്ട് മടങ്ങുകയും വേണം. മറ്റാരോടുമല്ല, അവനവനോടായിരിക്കണം മത്സരം. നല്ലതുപോലെ ഉറങ്ങുകയും വേണം. ടൈം മാനേജ്മെന്റ് ഉണ്ടാകണം. കളികളും ഉപേക്ഷിക്കരുത്. കാരണം, കളിക്കുന്നവനേ പ്രസരിപ്പുണ്ടാകൂ. റിവിഷനും ഓര്‍മ്മിക്കാനുമായുള്ള സ്മാര്‍ട്ട് ഉപായങ്ങള്‍ സ്വീകരിക്കണം. അതായത്, ഈ പരീക്ഷകളില്‍ തങ്ങളുടെ മികച്ചതിനെ പുറത്തു കൊണ്ടുവരണം. ഇതൊക്കെ എങ്ങനെ സാധിക്കുമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. നാമെല്ലാം ഒരുമിച്ചു ചേര്‍ന്നാണ് ഇത് ചെയ്യുക. മുന്‍ കൊല്ലങ്ങളിലെ പോലെ ഇക്കൊല്ലവും നാം പരീക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യും. മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന 'പരീക്ഷാ പേ ചര്‍ച്ച'യ്ക്കു മുന്‍പായി എന്റെ എല്ലാ പരീക്ഷാ പോരാളികളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങള്‍ സ്വന്തം അനുഭവങ്ങളും മറ്റും തീര്‍ച്ചയായും ഷെയര്‍ ചെയ്യണം. My gov യില്‍ നിങ്ങള്‍ക്കത് ഷെയര്‍ ചെയ്യാം. നരേന്ദ്രമോദി ആപ്പിലും ഷെയര്‍ ചെയ്യാം. ഇപ്രാവശ്യത്തെ പരീക്ഷാ പേ ചര്‍ച്ചയില്‍ യുവാക്കളോടൊപ്പം രക്ഷിതാക്കളെയും അദ്ധ്യാപകരെയും ക്ഷണിക്കുന്നു. എങ്ങനെ പങ്കെടുക്കണം, എങ്ങനെ സമ്മാനം നേടണം, എന്നോടൊപ്പമുള്ള ഡിസ്കഷനുള്ള അവസരം എങ്ങനെ നേടാന്‍ കഴിയും ഇവയെ കുറിച്ചുള്ള വിവരണങ്ങളെല്ലാം നിങ്ങള്‍ക്ക് My gov യില്‍ ലഭിക്കും. ഇതിനകം ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും നാല്‍പ്പതിനായിരത്തോളം രക്ഷിതാക്കളും ഏകദേശം പതിനായിരത്തോളം അദ്ധ്യാപകരും ഇതില്‍ പങ്കെടുത്തു കഴിഞ്ഞു. നിങ്ങളും ഇന്നുതന്നെ പങ്കെടുക്കുക. ഈ കൊറോണക്കാലത്ത് കുറെ സമയമെടുത്ത് എക്സാം വാരിയര്‍ ബുക്കിലും ഞാന്‍ അനേകം പുത്തന്‍ മന്ത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അതില്‍ രക്ഷിതാക്കള്‍ക്കു വേണ്ടിയും കുറെ മന്ത്രങ്ങള്‍ ചേര്‍ത്തു. ഈ മന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ രസകരമായ പ്രവര്‍ത്തനങ്ങളും നരേന്ദ്രമോദി ആപ്പില്‍ കൊടുത്തിട്ടുണ്ട്. അവ നിങ്ങളുടെ ഉള്ളിലെ പരീക്ഷാ പോരാളിയെ പ്രചോദിപ്പിക്കാന്‍ സഹായിക്കും. നിങ്ങള്‍ അവയെ തീര്‍ച്ചയായും ശ്രമിച്ചു നോക്കണം. എല്ലാ യുവ സുഹൃത്തുക്കള്‍ക്കും വരാന്‍ പോകുന്ന പരീക്ഷകള്‍ക്കായി ശുഭാശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മാര്‍ച്ച് മാസം നമ്മുടെ സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസമാണ്. അതുകൊണ്ടു തന്നെ നിങ്ങളില്‍ അധികം പേരും നല്ല തിരക്കിലായിരിക്കും രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ ദ്രുതഗതിയിലായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നമ്മുടെ വ്യാപാരികളുടെയും കര്‍മ്മോത്സുകരായ സുഹൃത്തുക്കളുടെയും തിരക്കുകളും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഇക്കാര്യങ്ങള്‍ക്കിടയില്‍ കൊറോണയോടുള്ള നമ്മുടെ ജാഗ്രത കുറയാന്‍ പാടില്ല. നിങ്ങളെല്ലാം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കര്‍ത്തവ്യപഥത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുടെ രാജ്യം ദ്രുതഗതിയില്‍ മുന്നോട്ടു പോകും.
നിങ്ങള്‍ക്കെല്ലാം ഉത്സവാഘോഷങ്ങളുടെ മുന്‍കൂര്‍ മംഗളാംശംസകള്‍. അതോടൊപ്പം കൊറോണയോടനുബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുക, അവയില്‍ ഒരയവും വരുത്താതിരിക്കുക.
വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഞാന്‍ മന് കി ബാത്ത് അഥവാ മനസ്സിലെ കാര്യം പറയുമ്പോള്‍ എനിക്കു തോന്നുന്നത് ഞാന്‍ നിങ്ങളോടൊപ്പം, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ടിരിക്കുകയാണെന്നാണ്. നമ്മുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍; അന്യോന്യം എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനാവുന്നത് ജീവിതത്തിലെ കയ്പും മധുരവുമുള്ള അനുഭവങ്ങള്‍ വഴി ജീവിക്കുവാനാവുന്നത്ര പ്രേരണ പ്രദാനം ചെയ്യുക – തീര്‍ന്നു, ഇതു തന്നെയാണ് മന് കി ബാത്ത്. ഇന്ന് 2021 ജനുവരി അവസാന ദിവസമാണ്. നിങ്ങളും എന്നെപ്പോലെ തന്നെ ആലോചിക്കുന്നുണ്ടോ എന്തോ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് 2021 തുടങ്ങിയതെന്ന്? ജനുവരി മാസം മുഴുവനും തീര്‍ന്നെന്നു തോന്നുന്നില്ല. സമയത്തിന്റെ ഗതിയെന്നു പറയുന്നത് ഇതു തന്നെയാണ്. നമ്മള് 'ലോഹഡി' ആഘോഷിച്ചു. 'മകരസംക്രാന്തി' ആഘോഷിച്ചു. പൊങ്കലും ബിഹുവും ആഘോഷിച്ചു. നമ്മള് അന്യോന്യം ശുഭാശംസകള്‍ നേര്‍ന്നത് കുറച്ചു ദിവസം മുന്‍പ് മാത്രമാണെന്നു തോന്നുന്നു. രാജ്യത്തെ ഓരോ ഭാഗങ്ങളിലും ഉത്സവങ്ങളുടെ ഘോഷയാത്രയായിരുന്നു. ജനുവരി 23 നാം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജ•ദിനത്തെ, 'പരാക്രം ദിവസ'മായി കൊണ്ടാടി. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിന്റെ അന്തസ്സുറ്റ പരേഡും കണ്ടു. പാര്‍ലമെന്റിന്റെ സംയുക്ത സഭകളെ രാഷ്ട്രപതി സംബോധന ചെയ്തതിനുശേഷം ബജറ്റ് സമ്മേളനവും തുടങ്ങി. ഇതിനൊക്കെ ഇടയ്ക്ക് നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചു. പത്മ പുരസ്കാരങ്ങളുടെ വിളംബരം. രാജ്യം അസാധാരണമായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള ആളുകളുടെ സംഭാവനകളേയും മാനവതയ്ക്കായി അവര്‍ നടത്തിയ സഹകരണത്തേയും ആദരിച്ചു. ഈ വര്‍ഷവും പുരസ്കാരം നേടിയവരില്‍ ഓരോരോ തുറകളില്‍ മെച്ചമായ കാര്യങ്ങള്‍ ചെയ്തവരും സ്വന്തം ചെയ്തികള്‍ വഴി മറ്റുള്ളവരുടെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയവരും രാജ്യത്തെ പുരോഗതിയിലെത്തിച്ചവരും പെടുന്നു. അതായത്, താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടാടപ്പെടാത്ത വ്യക്തികള്‍ക്ക് പത്മ പുരസ്കാരം നല്‍കുന്നതിനായി കുറച്ചു വര്‍ഷം മുന്‍പ് ആരംഭിച്ച കീഴ്വഴക്കം ഇപ്രാവശ്യവും തുടര്‍ന്നു. എനിക്കു നിങ്ങളോട് പറയാനുള്ളത് ഈ ആളുകളെപ്പറ്റി, അവരുടെ സഹകരണത്തെപ്പറ്റി ശരിക്കും മനസ്സിലാക്കണം, കുടുംബത്തില്‍ അവരെപ്പറ്റി ചര്‍ച്ച ചെയ്യണം എന്നാണ്. നിങ്ങള്‍ക്കു കാണാനാവും എല്ലാവര്ക്കും ഇതില്‍ നിന്ന് എത്ര വലിയ പ്രചോദനമാണ് കിട്ടുന്നതെന്ന്.
ഈ മാസം ക്രിക്കറ്റ് പിച്ചില്‍ നിന്നും വളരെ നല്ല വാര്‍ത്തായണ് കിട്ടിയത്. ക്രിക്കറ്റ് ടീം തുടക്കത്തിലുണ്ടായ പ്രയാസങ്ങള്‍ക്കു ശേഷം മിന്നുന്ന തിരിച്ചുവരവു നടത്തി, ആസ്ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ കളിക്കാരുടെ കഠിനപ്രയത്നവും ടീം വര്‍ക്കും പ്രേരണ നല്‍കുന്നതാണ്. ഇതിനൊക്കെ ഇടയ്ക്ക് ഡല്‍ഹിയില്‍ ജനുവരി 26 ന് ത്രിവര്‍ണ്ണ പതാകയെ അപമാനിക്കുന്നതു കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു. നമുക്ക് വരും നാളുകളെ പുതിയ ആശകൊണ്ടും പുതുമ കൊണ്ടും നിറയ്ക്കണം. കഴിഞ്ഞവര്‍ഷം നാം അസാധാരണമായ സംയമനവും സാഹസവും കാട്ടി. ഈ വര്‍ഷവും കഠിനമായി യത്നിച്ച് നമ്മുടെ ദൃഢനിശ്ചയത്തെ തെളിയിക്കണം. നമ്മുടെ രാജ്യത്തെ കൂടുതല്‍ തീവ്രഗതിയില്‍ മുന്നോട്ടു കൊണ്ടുപോകണം. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ വര്‍ഷാരംഭത്തോടെ കൊറോണയ്ക്കെതിരായ നമ്മുടെ യുദ്ധത്തിനും ഏതാണ്ട് ഒരുവര്‍ഷം തികയുകയാണ്. കൊറോണയ്ക്ക് എതിരെയുള്ള ഭാരതത്തിന്റെ യുദ്ധം ഒരു ഉദാഹരണമായി മാറിയതു പോലെ ഇപ്പോള്‍ നമ്മുടെ വാക്സിനേഷന് പ്രോഗ്രാമും ലോകത്ത് ഒരു മാതൃകയായിരിക്കുകയാണ്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന് ദൗത്യം നടത്തുകയാണ്. നിങ്ങള്‍ക്കറിയാം ഇതിനേക്കാള്‍ ഊറ്റം കൊള്ളേണ്ട മറ്റേതു കാര്യമാണുള്ളത്. നമ്മള് ഏറ്റവും വലിയ കോവിഡ് വാക്സിന് പ്രോഗ്രാമിന് ഒപ്പം ലോകത്ത് ഏറ്റവും തീവ്രഗതിയില്‍ നമ്മുടെ പൗര•ാര്‍ക്ക് വാക്സിനേഷനും നടത്തിക്കൊണ്ടിരിക്കുന്നു. വെറും 15 ദിവസത്തിനുള്ളില്‍ ഭാരതം 30 ലക്ഷത്തിലേറെ സ്വന്തം കൊറോണ പോരാളികള്‍ക്ക് കുത്തിവെയ്പ്പു നടത്തിക്കഴിഞ്ഞു. എന്നാല്‍, അമേരിക്ക തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് ഇതേ ജോലിയ്ക്ക് 18 ദിവസം എടുക്കേണ്ടിവന്നു, ബ്രിട്ടന് 36 ദിവസവും.
സുഹൃത്തുക്കളേ, ങമറല ശി കിറശമ ഢമരരശില ഇന്ന് ഭാരതത്തിന്റെ സ്വയം പര്യാപ്തതയുടെ പ്രതീകമാണ്, ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ചമാീ അുു ല്‍ യു പിയിലെ സഹോദരന് ഹിമാംശുയാദവ് എഴുതിയിരിക്കുകയാണ് ങമറല ശി കിറശമ ഢമരരശില കൊണ്ട് മനസ്സില്‍ ഒരു പുതിയ ആത്മവിശ്വാസം വന്നിരിക്കുന്നെന്ന്. മധുരയില്‍ നിന്ന് കീര്‍ത്തിജി എഴുതുന്നു, അവരുടെ പല വിദേശ സുഹൃത്തുക്കളും അവര്‍ക്ക് സന്ദേശം അയച്ച് ഭാരതത്തിന് നന്ദി പറഞ്ഞിരിക്കുന്നെന്ന്. കീര്‍ത്തിജിയുടെ കൂട്ടുകാര്‍ അവര്‍ക്ക് എഴുതിയിരിക്കുന്നു ഭാരതം കൊറോണ യുദ്ധത്തില്‍ ലോകത്തെ സഹായിച്ച രീതി കാണുമ്പോള്‍ അവരുടെ മനസ്സില്‍ ഭാരതത്തോടുള്ള ബഹുമാനം കൂടുതല്‍ വര്‍ദ്ധിച്ചെന്ന്. കീര്‍ത്തിജി, രാജ്യത്തിനെ ഈ വിധം പ്രകീര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ മന് കി ബാത്തിന്റെ ശ്രോതാക്കള്‍ക്കും അഭിമാനം തോന്നുന്നു. ഈയിടെയായി എനിക്കും പല രാജ്യങ്ങളിലെയും രാഷ്ട്രപതിമാരില്‍ നിന്നും പ്രധാനമന്ത്രിമാരില്‍ നിന്നും അങ്ങനെയുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകും. ഇപ്പോള്‍ ബ്രസീലിലെ രാഷ്ട്രപതി ട്വീറ്റ് ചെയ്ത്, ഭാരതത്തെ നന്ദിയറിയിച്ചിരിക്കുന്നതു കാണുമ്പോള്‍ ഓരോ ഭാരതീയനും എത്രയധികം അത് ഇഷ്ടപ്പെടുന്നുണ്ടാകും. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഭൂമിയിലെ വളരെ ദൂരെയുള്ള കോണുകളില്‍ കഴിയുന്ന ആളുകള്‍ക്ക് പോലും രാമായണത്തിലെ ആ സന്ദര്‍ഭത്തെപ്പറ്റി ഇത്ര ആഴത്തിലുള്ള അറിവുണ്ടെന്നുള്ളത്, അവരുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളത് നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയാണ്.
സുഹൃത്തുക്കളേ, ഈ വാക്സിനേഷന് പരിപാടിയില്‍ നിങ്ങള്‍ മറ്റൊരു കാര്യവും തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവണം. ഈ ആപത്സന്ധിയില്‍ ഭാരതത്തിന് ലോകത്തെ സേവിക്കാനാവുന്നത് ഭാരതം ഇന്ന് ഔഷധങ്ങളുടെ കാര്യത്തിലും വാക്സിന്റെ കാര്യത്തിലും സക്ഷമമായതു കൊണ്ടാണ്, സ്വയംപര്യാപ്തമായതു കൊണ്ടാണ്. ഇതേ ചിന്താഗതി തന്നെയാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെയും. ഭാരതം എത്ര കരുത്തുറ്റതാകുന്നോ, അത്രകണ്ട് മാനവതയേയും കൂടുതല്‍ സേവിക്കും. അതിനനുസരിച്ച് ലോകത്തിന് കൂടുതല്‍ പ്രയോജനവും ലഭിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓരോ പ്രാവശ്യവും നിങ്ങളുടെ കുന്നുകണക്കിനുള്ള എഴുത്തുകളാണ് ലഭിക്കുന്നത്. ചമാീ അുു ലൂടെയും ങ്യ ഴീ് യിലൂടെയും ലഭിക്കുന്ന നിങ്ങളുടെ മെസേജില്‍ നിന്നും ഫോണ്‍കോളുകളില്‍ നിന്നും നിങ്ങളുടെ വിശേഷങ്ങള്‍ അറിയാനുള്ള അവസരം കിട്ടുന്നുണ്ട്. ഈ സന്ദേശങ്ങളില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു സന്ദേശം സഹോദരി പ്രിയങ്കാ പാണ്ഡേജിയുടേതാണ്. 23 വയസ്സുള്ള പ്രിയങ്കാ മോള് ഹിന്ദി സാഹിത്യ വിദ്യാര്‍ത്ഥിനിയാണ്. ബീഹാറിലെ സീവാനില്‍ താമസിക്കുന്നു. പ്രിയങ്കാജി നമോ ആപ്പില്‍ എഴുതിയിരിക്കുകയാണ് – രാജ്യത്തുള്ള 15 തദ്ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്നുള്ള എന്റെ നിര്‍ദ്ദേശത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് ജനുവരി ഒന്നിന് വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ പിതൃഗൃഹം സന്ദര്‍ശിച്ചു. പ്രിയങ്കാജി വളരെ സുന്ദരമായ വാക്കുകളില്‍ എഴുതിയിരിക്കുന്നു, തന്റെ സ്വന്തം രാജ്യത്തെ മഹത് വ്യക്തികളെ അറിയാനുള്ള ദിശയില്‍ ഇത് അവരുടെ ആദ്യത്തെ കാല്‍വെയ്പ്പാണെന്ന്. പ്രിയങ്കാജിക്ക് അവിടെനിന്ന് ഡോ. രാജേന്ദ്രപ്രസാദ് എഴുതിയ പുസ്തകങ്ങള്‍ കിട്ടി. അനേകം ചരിത്രപരമായ ചിത്രങ്ങളും കിട്ടി. വാസ്തവത്തില്‍ പ്രിയങ്കാജി, താങ്കളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്കും പ്രേരണയാകും. സുഹൃത്തുക്കളേ, ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം – 'അമൃതമഹോത്സവം' ആരംഭിക്കാന്‍ പോവുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് ഇത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ മഹാ നായക•ാരുമായി ബന്ധപ്പെട്ട പ്രാദേശിക സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല സമയമാണ്.
സുഹൃത്തുക്കളേ, നമ്മുടെ സ്വാതന്ത്ര്യ സമരവും ബീഹാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന സ്ഥിതിക്ക് ഞാന്‍ നമോ ആപ്പില്‍ തന്നെ നടത്തിയ ഒരു പരാമര്‍ശത്തെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. മുംഗേറില്‍ താമസിക്കുന്ന ജയറാം വിപ്ലവ്ജി താരാപൂര്‍ രക്തസാക്ഷിദിനത്തെ പറ്റി എഴുതിയിരിക്കുന്നു. 15 ഫെബ്രുവരി 1932 ല്‍ ദേശഭക്തരുടെ ഒരു സംഘത്തില്‍പ്പെട്ട വീര•ാരായ പല ചെറുപ്പക്കാരേയും ഇംഗ്ലീഷുകാര്‍ വളരെ നിഷ്ഠുരമായ രീതിയില്‍ കൊല ചെയ്യുകയുണ്ടായി. അവര്‍ ചെയ്ത ഒരേയൊരു തെറ്റ് 'വന്ദേമാതരം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നതാണ്. ഞാന്‍ ആ രക്തസാക്ഷികളെ നമിക്കുന്നു. ഒപ്പം അവരുടെ സാഹസത്തെ ഭക്തിയോടെ സ്മരിക്കുകയും ചെയ്യുന്നു. ഞാന്‍ ജയ്റാം വിപ്ലവ്ജിക്ക് നന്ദിപറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം, ചര്‍ച്ച ചെയ്യപ്പെടേണ്ടതെങ്കിലും അത്രയധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു സംഭവം, ദേശത്തിന്റെ മുന്പില് കൊണ്ടുവന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ പട്ടണങ്ങളിലും വലുതും ചെറുതുമായുള്ള ഗ്രാമങ്ങളിലും സ്വാതന്ത്ര്യസമരം അതിന്റെ പൂര്‍ണ്ണമായ ശക്തിയോടെ നടന്നു. ഭാരതഭൂമിയുടെ ഓരോ കോണിലും രാഷ്ട്രത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറായ യശസ്വികളും സല്പുത്ര•ാരും വീരാംഗനകളും ഉടലെടുത്തു. ആയതിനാല്‍ നമുക്കുവേണ്ടി നടത്തിയ അവരുടെ സമരങ്ങളെയും അവയുമായി ബന്ധപ്പെട്ട ഓര്‍മ്മകളേയും സംരക്ഷിച്ച് ക്രമപ്പെടുത്തി വെയ്ക്കുക എന്നുള്ളത് വളരെ മഹത്വപൂര്‍ണ്ണമായ കാര്യമാണ്. ഇതിനായി അവരെപ്പറ്റി എഴുതി നമ്മുടെ ഭാവിതലമുറയ്ക്കായി അവരുടെ സ്മൃതികള്‍ക്കു പ്രാണനേകാന്‍ നമുക്കു കഴിയും. ഞാന്‍ എല്ലാ ദേശവാസികളോടും, വിശിഷ്യാ നമ്മുടെ യുവസുഹൃത്തുക്കളോട് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച്, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭാവനകളെ കുറിച്ച് എഴുതാന്‍ ആഹ്വാനം ചെയ്യുന്നു. സ്വന്തം സ്ഥലത്തുനിന്ന് സ്വാതന്ത്ര്യസമരകാലത്തെ വീരഗാഥകളെ കുറിച്ച് പുസ്തകങ്ങള്‍ എഴുതണം. ഇന്നിപ്പോള്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ താങ്കളുടെ എഴുത്ത് സ്വാതന്ത്ര്യ നായകര്‍ക്കുള്ള ഉത്തമമായ ഒരു ആദരാഞ്ജലിയാകും. യുവതലമുറയ്ക്കുവേണ്ടി കിറശമ ലെ്ലി്യേ ളശ്ല ലക്ഷ്യം വെച്ച് ഒരു ഉദ്യമം തുടങ്ങുകയാണ്. ഇതില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ഭാഷകളിലെയും എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കിട്ടും.
ഈ രാജ്യത്ത് വന്‍ തോതില്‍ തന്നെ ഇതുപോലുള്ള വിഷയങ്ങളെപ്പറ്റി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവും. അവര്‍ ഭാരതീയ പാരമ്പര്യത്തിലും സംസ്കാരത്തിലും മഹത്തായ അദ്ധ്യയനവും നടത്തും. നാം അങ്ങനെ ഉയര്‍ന്നുവരുന്ന പ്രതിഭകളെ പൂര്‍ണ്ണമായും സഹായിക്കണം. ഇതുകൊണ്ട് ഭാവിയുടെ ദിശ നിര്‍ണ്ണയിക്കുന്ന ചിന്തകരുടെ ഒരു വര്‍ഗ്ഗവും ജ•മെടുക്കും. ഞാന്‍ എന്റെ യുവസുഹൃത്തുക്കളെ ഈ തുടക്കത്തിന്റെ ഭാഗമാകാനും തങ്ങളുടെ സാഹ്യത്യപരമായ കഴിവിനെ സര്‍വ്വാധികം പ്രയോജനപ്പെടുത്താനും ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നേടാനാവും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന് കി ബാത്തില്‍ ശ്രോതാക്കള്‍ക്ക് എന്താണ് ഇഷ്ടമാകുന്നതെന്ന് നിങ്ങളാണ് കൂടുതലും അറിയുന്നത്. എനിക്കു പക്ഷേ, മന് കി ബാത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട കാര്യം എനിക്ക് വളരെയൊക്കെ അറിയുവാനും പഠിക്കാനും കഴിയുന്നു എന്നതാണ്. ഒരുരീതിയില്‍ പരോക്ഷമായി നിങ്ങളോട് എല്ലാവരോടും ബന്ധപ്പെടാന്‍ അവസരവും കിട്ടുന്നു. ഒരാളുടെ പ്രയത്നം, ഒരാളുടെ ആവേശം, ഒരാളുടെ ദേശത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടു പോകണമെന്നുള്ള ആഗ്രഹം – ഇതെല്ലാം എനിക്ക് വളരെ പ്രേരണയാകുന്നുണ്ട്, എന്നില്‍ ഊര്‍ജ്ജം നിറയ്ക്കുന്നുണ്ട്.
ഹൈദരാബാദിലെ ബോയിന്‍പള്ളി എന്ന സ്ഥലത്തുള്ള പച്ചക്കറിച്ചന്ത എപ്രകാരമാണ് സ്വന്തം ചുമതല നിറവേറ്റുന്നതെന്ന് വായിച്ചപ്പോള്‍ എനിക്ക് വളരെ നന്നായി തോന്നി. നമ്മളൊക്കെ കണ്ടിട്ടുണ്ട്, പച്ചക്കറിച്ചന്തകളില്‍ പല കാരണങ്ങളാല്‍ പച്ചക്കറി ചീത്തയായി പോകും. ഈ പച്ചക്കറി അവിടെയും ഇവിടെയുമൊക്കെ ചിതറും. മാലിന്യവും പരത്തും. എന്നാല്‍, ബോയിന്‍പള്ളിയിലെ പച്ചക്കറി കച്ചവടക്കാര്‍ തീരുമാനിച്ചു, ഓരോ ദിവസവും അവശേഷിക്കുന്ന ഈ പച്ചക്കറികളെ അങ്ങനെയങ്ങ് എറിഞ്ഞുകളയില്ലെന്ന്. ഇതില്‍ നിന്ന് വിദ്യുച്ഛക്തി ഉണ്ടാക്കിയെടുക്കുമെന്ന് പച്ചക്കറിച്ചന്തയുമായി ബന്ധപ്പെട്ട ആളുകള്‍ നിശ്ചിയിച്ചു. പാഴായ പച്ചക്കറിയില്‍ നിന്ന് വിദ്യുച്ഛക്തി ഉണ്ടാക്കുന്നതിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഇതാണ് കണ്ടുപിടുത്തത്തിന്റെ ശക്തി. ഇന്ന് ബോയിന്‍പള്ളിയിലെ ചന്തയില്‍ ആദ്യമുണ്ടായിരുന്ന മാലിന്യത്തില്‍ നിന്ന് ഇന്ന് സമ്പത്തുണ്ടാക്കുന്നു. ഇതാണ് കുപ്പയില്‍ നിന്ന് മാണിക്യമുണ്ടാക്കുന്ന യാത്ര. അവിടെ ഓരോ ദിവസവും ഏതാണ്ട് 10 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. ഇത് ഒരു പ്ലാന്റില്‍ ശേഖരിക്കപ്പെടുന്നു. പ്ലാന്റിന്റെ ഉള്ളില്‍ ഈ മാലിന്യത്തില്‍ നിന്ന് ഓരോ ദിവസവും 500 യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നു. ഏകദേശം 30 കിലോ ജൈവ ഇന്ധനം കിട്ടുന്നു. ഈ വൈദ്യുതി കൊണ്ടാണ് പച്ചക്കറിച്ചന്തയില്‍ വെളിച്ചം കിട്ടുന്നത്. അതേമാതിരി ഇതില്‍ നിന്നു കിട്ടുന്ന ജൈവ ഇന്ധനം കൊണ്ട് കാന്റീനില്‍ ആഹാരം പാകം ചെയ്യപ്പെടുന്നു. അതിശയകരമായ പ്രയത്നം അല്ലേ?
അങ്ങനെയുള്ള ഒരു അതിശയം ഹരിയാനയിലുള്ള പഞ്ചകുലായിലെ ബഡൗത് ഗ്രാമപഞ്ചായത്തും ചെയ്തു കാട്ടിക്കൊടുത്തു. ഈ പഞ്ചായത്തില്‍ വെള്ളം വെളിയിലേക്ക് ഒഴുക്കിവിടുന്ന പ്രശ്നമുണ്ടായിരുന്നു. ഇതുകാരണം മലിനജലം അവിടെയും ഇവിടെയുമൊക്കെ വ്യാപിച്ച് അസുഖം പരത്തിയിരുന്നു. എന്നാല്‍, ബഡൗതിലെ ആളുകള്‍ തീരുമാനമെടുത്തു ഈ മലിനജലത്തില്‍ നിന്നും സമ്പത്തുണ്ടാക്കുമെന്ന്. ഗ്രാമപഞ്ചായത്ത് ഗ്രാമത്തില്‍ നിന്ന് മൊത്തം ഒഴുകിവരുന്ന മലിനജലം ഒരു സ്ഥലത്ത് ശേഖരിച്ച് ഫില്‍ട്ടര്‍ ചെയ്യാന്‍ തുടങ്ങി. എന്നിട്ട് ഫില്‍ട്ടര്‍ ചെയ്ത ഈ വെള്ളം ഇപ്പോള്‍ ഗ്രാമത്തിലെ കൃഷിക്കാര്‍ വയലുകളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നു. അതായത് മലിനീകരണം, മാലിന്യം, അസുഖം എന്നിവയില്‍ നിന്ന് മോചനവും കൃഷിയിടങ്ങളില്‍ ജലസേചനവും.
സുഹൃത്തുക്കളേ, പരിസ്ഥിതി സംരക്ഷണം കൊണ്ട് എങ്ങനെ വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങളും തുറന്നു കിട്ടുന്നു എന്നതിനുള്ള ഒരു ഉദാഹരണം അരുണാചല്‍പ്രദേശിലെ തവാംഗിലും കാണാന്‍ കഴിഞ്ഞു. അരുണാചല്‍പ്രദേശിലെ മലമ്പ്രദേശത്ത് നൂറ്റാണ്ടുകളായി 'മാന്‍ശുഗു' എന്ന പേരില്‍ ഒരു കടലാസ് നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഈ കടലാസ് ഇവിടെ തദ്ദേശീയമായി ലഭിക്കുന്ന 'ശുഹു ശേംഗ്' എന്നു പേരുള്ള ഒരു ചെടിയുടെ തോലില്‍ നിന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഈ പേപ്പര്‍ നിര്‍മ്മിക്കുന്നതിന് മരങ്ങള്‍ മുറിക്കേണ്ടി വരുന്നില്ല. കൂടാതെ പേപ്പര്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും രാസപദാര്‍ത്ഥം ഉപയോഗിക്കേണ്ടി വരുന്നില്ല. അതായത് കടലാസുകള്‍ പരിസ്ഥിതിയെ സംബന്ധിച്ചും സുരക്ഷിതമാണ്. കൂടാതെ ആരോഗ്യത്തിനും. ഈ കടലാസ് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പുതിയ ടെക്നോളജി ഉപയോഗിച്ച് വന്‍തോതില്‍ കടലാസ് നിര്‍മ്മാണം തുടങ്ങിയതോടെ ഈ പ്രാദേശിക കല നിലച്ചു പോകുന്നതിന്റെ വക്കത്ത് എത്തിയിരിക്കുന്നു. ഇപ്പോള്‍ ഒരു പ്രാദേശിക സാമൂഹ്യപ്രവര്‍ത്തകനായ ഗോംബൂ ഈ കലയെ പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിച്ചു. ഇതുകൊണ്ട് ഇവിടത്തെ ആദിവാസികളായ സഹോദരീ സഹോദര•ാര്‍ക്ക് തൊഴിലും ലഭിക്കുന്നുണ്ട്.
ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു. ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോദ്ധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് ദിവ്യാംഗനായ ഒരു വയോധികനുണ്ട്. എന്‍ എസ് രാജപ്പന് സാഹിബ്. രാജപ്പന്‍ജി പക്ഷാഘാതം ബാധിച്ച കാരണം നടക്കാന്‍ കഴിയാത്ത ആളാണ്. എന്നാല്‍ ഇതുകൊണ്ട് സ്വച്ഛതയോട് – വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് – ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായലില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പന്‍ജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭാവന നല്‍കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിങ്ങള്‍ കണ്ടുകാണും, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ബംഗളൂരുവിലേക്ക് നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റ് നയിച്ചത് ഭാരതത്തില്‍ നിന്നുള്ള നാല് വനിതാ പൈലറ്റുമാരാണ് എന്നത്. പതിനായിരം കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള യാത്ര പൂര്‍ത്തിയാക്കി ഇവര്‍ 225 ല്‍പ്പരം യാത്രക്കാരെ ഭാരതത്തില്‍ എത്തിച്ചു. നിങ്ങള്‍ ഇത്തവണ ജനുവരി 26 ലെ പരേഡിലും ശ്രദ്ധിച്ചുകാണും, ഇവിടെ, ഭാരതീയ വായുസേനയിലെ രണ്ട് വനിതാ ഓഫീസര്‍മാര്‍ പുതിയ ചരിത്രം കുറിച്ചത്. ഏതു പ്രദേശത്തായാലും രാജ്യത്തെ വനിതകളുടെ പങ്കാളിത്തം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മിക്കവാറും നാം കാണുന്നത് രാജ്യത്തെ ഗ്രാമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം മാറ്റങ്ങളെ കുറിച്ച് വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ല എന്നതാണ്. അതുകൊണ്ട് ഞാന്‍ മദ്ധ്യപ്രദേശിലെ ജബല്പൂരില് നിന്നുള്ള ഒരു വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് തോന്നി മന് കി ബാത്തില്‍ തീര്‍ച്ചയായും ഇതിനെ കുറിച്ച് പരാമര്‍ശിക്കണമെന്ന്. ഈ വാര്‍ത്ത വളരെ പ്രചോദനം നല്കുന്ന ഒന്നാണ്. ജബല്‍പൂരിലെ 'ചിപ്ഗാവി'ല്‍ കുറച്ച് ആദിവാസി വനിതകള്‍ ഒരു റൈസ് മില്ലില്‍ ദിവസവേതനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. കൊറോണ എന്ന മഹാമാരി എപ്രകാരമാണോ ലോകത്തിലെ ഓരോ വ്യക്തിയെയും സ്വാധീനിച്ചത് അതുപോലെ തന്നെ ഈ സ്ത്രീകളെയും ബാധിച്ചു. അവര്‍ ജോലി ചെയ്തിരുന്ന റൈസ് മില്ലിലെ ജോലി നിലച്ചു. സ്വാഭാവികമായും വരുമാനത്തിന് ബുദ്ധിമുട്ടുണ്ടായി തുടങ്ങി. എന്നാല്‍, ഇവര്‍ നിരാശരായില്ല. ഇവര്‍ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അവര്‍ ഒന്നിച്ചുചേര്‍ന്ന് സ്വന്തമായി റൈസ് മില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇവര്‍ പണിയെടുത്തിരുന്ന മില്ലിന്റെ ഉടമസ്ഥന് മെഷീനും വില്ക്കാന് ആഗ്രഹിച്ചിരുന്നു. ഇവരില്‍ മീന രാഹംഗഡാലെജി എല്ലാ വനിതകളെയും ചേര്‍ത്ത് 'സ്വയം സഹായതാ സമൂഹം' രൂപവത്കരിച്ചു. എല്ലാവരും അവരവര്‍ മിച്ചം പിടിച്ച സമ്പാദ്യത്തില്‍ നിന്നും മൂലധനം സ്വരൂപിച്ചു. കുറവു വന്ന തുകയ്ക്കു വേണ്ടി 'ആജീവിക മിഷന്'ന്റെ കീഴില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തു. നോക്കൂ, ഇങ്ങനെ ഈ ആദിവാസി സഹോദരിമാര്‍, ഒരിക്കല്‍ അവര്‍ പണിയെടുത്തിരുന്ന റൈസ് മില്‍ വിലയ്ക്കു വാങ്ങിയിരിക്കുന്നു. ഇന്നവര്‍ അവരുടെ സ്വന്തം റൈസ് മില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്രയും നാളുകള്‍ കൊണ്ടു തന്നെ ഈ മില്‍ ഏകദേശം മൂന്നുലക്ഷം രൂപയും ലാഭം നേടിക്കഴിഞ്ഞിരിക്കുന്നു. ഈ ലാഭത്തില്‍ നിന്നും മീനാജിയും അവരുടെ സുഹൃത്തുക്കളും ആദ്യം തന്നെ ബാങ്ക് ലോണ്‍ വീട്ടുന്നതിനും തങ്ങളുടെ വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിനും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൊറോണ സൃഷ്ടിച്ച സാഹചര്യങ്ങള്‍ നേരിടുന്നതിന് നാടിന്റെ മുക്കിലും മൂലയിലും ഇങ്ങനെയുള്ള അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇനി ഞാന്‍ നിങ്ങളോട് ബുന്ദേല്‍ഖണ്ഡിനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാരിക്കും! ചരിത്രത്തില്‍ താല്പര്യമുള്ളവര് ഈ പ്രദേശത്തെ, ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുമായി ബന്ധപ്പെടുത്തും. അതുപോലെ തന്നെ കുറെപ്പേര് ശാന്തസുന്ദരമായ 'ഓര്‍ഛ'യെ കുറിച്ച് ചിന്തിക്കും. കുറച്ചുപേര്‍ ഈ പ്രദേശത്തുണ്ടാകുന്ന കടുത്ത ചൂടിനെ കുറിച്ചും ഓര്‍ക്കും. എന്നാല്‍, ഇപ്പോള്‍ ഇവിടെ മറ്റൊന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ താല്പര്യം ജനിപ്പിക്കുന്നതുമാകുന്നു. പിന്നെ ഇതിനെ കുറിച്ച് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഝാന്‍സിയില്‍ ഒരുമാസക്കാലം നീണ്ടുനിന്ന സ്ട്രോബെറി ഫെസ്റ്റിവല്‍ ആരംഭിച്ചു. എല്ലാവര്ക്കും ആശ്ചര്യം തോന്നാം, 'സ്ട്രോബെറിയും ബുന്ദേല്‍ഖണ്ഡും!' എന്നാല്‍ ഇതാണ് സത്യം. ഇപ്പോള്‍ ബുന്ദേന്‍ഖണ്ഡില്‍ സ്ട്രോബെറി കൃഷിയില്‍ വളരെ താല്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഇതില്‍ വലിയൊരു റോള്‍ ഝാന്‍സിയുടെ ഒരു പുത്രി ഗുര്‍ലിന്‍ ചാവളയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിയമ വിദ്യാര്‍ത്ഥിനിയായ ഗുര്‍ലീന്‍ ആദ്യം തന്റെ വീട്ടിലും പിന്നീട് വയലിലും സ്ട്രോബെറി കൃഷി വിജയകരമായി പരീക്ഷിച്ചിട്ട് ഝാന്‍സിയിലും ഇത് സാധ്യമാണെന്ന വിശ്വാസം ഉണര്‍ത്തി. ഝാന്‍സിയിലെ സ്ട്രോബെറി ഫെസ്റ്റിവല്‍ ടമ്യേ മ േവീാല രീിരലു േന് ഊന്നല്‍ നല്‍കുന്നതാണ്. ഈ മഹോത്സവത്തില്‍ക്കൂടി കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ വീട്ടുവളപ്പിലോ തരിശുഭൂമിയിലോ, മട്ടുപ്പാവിലോ, ടെറസ് ഗാര്‍ഡനിലോ തോട്ടം നട്ടുപിടിപ്പിക്കുന്നതിനും സ്ട്രോബെറി കൃഷി ചെയ്യുന്നതിനും പ്രോത്സാഹനം നല്കി വരികയാണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇങ്ങനെയുള്ള ഉദ്യമങ്ങള്‍ നാടിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്നുണ്ട്. ഒരുകാലത്ത് മലകളുടെ അടയാളമായിരുന്ന സ്ട്രോബെറി, ഇന്ന് കച്ചിലെ മണല്‍പ്പരപ്പിലും വളരാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിച്ചുവരുന്നുണ്ട്.
സുഹൃത്തുക്കളേ, സ്ട്രോബെറി കൃഷി പോലെയുള്ള പരീക്ഷണങ്ങള്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള വ്യഗ്രത പ്രകടമാക്കുന്നുണ്ട്. ഒപ്പം തന്നെ നമ്മുടെ നാടിന്റെ കൃഷിയിടം എങ്ങനെ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരിക്കുന്നു എന്നും കാട്ടിത്തരുന്നു.
സുഹൃത്തുക്കളേ, കൃഷിയെ ആധുനികവത്കരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒപ്പം തന്നെ അനേകം നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു വീഡിയോ കണ്ടു. ആ വീഡിയോ പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍പ്പെടുന്ന 'നയാ പിംഗല' എന്ന ഗ്രാമത്തിലെ ഒരു ചിത്രകാരനായ സര്‍മുദീന്റേത് ആയിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി രചിച്ച അദ്ദേഹത്തിന്റെ പെയ്ന്റിംഗ് രണ്ടുലക്ഷം രൂപയ്ക്കാണ് വിറ്റത് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഇതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രാമവാസികള്‍ക്കും വളരെ സന്തോഷമുണ്ടായി. ഈ വീഡിയോ കണ്ടതിനുശേഷം ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് ഔത്സുക്യം ഉണ്ടായി. ഇതിന് അനുബന്ധമായി പശ്ചിമബംഗാളുമായി ബന്ധപ്പെട്ട ഒരു നല്ല ഉദ്യമത്തെ കുറിച്ച് ചില അറിവുകള്‍ കിട്ടി. അത് ഞാന്‍ തീര്‍ച്ചയായും നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ടൂറിസം മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ് മാസത്തിന്റെ ആദ്യത്തില്‍ തന്നെ ബംഗാളിലെ ഗ്രാമങ്ങളില്‍ ഒരു കിരൃലറശയഹല കിറശമ ണലലസലിറ ഏമലേംമ്യ ക്ക് തുടക്കം കുറിച്ചു. ഇതില്‍ പശ്ചിമ മിദനാപൂര്‍, ബാങ്കുരാ, ബീര്‍ഭൂ, പുരുലിയ, പൂര്‍വ്വബഡമാന്‍ എന്നിവിടങ്ങളിലെ കരകൗശല-ശില്പ കലാകാര•ാര്‍ വിനോദസഞ്ചാരികള്‍ക്കു വേണ്ടി കരകൗശല ശില്പശാല സംഘടിപ്പിച്ചു. കിരൃലറശയഹല കിറശമ ണലലസലിറ ഏമലേംമ്യ ഒമിറശരൃമള േല്‍ ഉണ്ടായ ആകെ വില്പന കരകൗശല-ശില്പ കലാകാര•ാര്‍ക്ക് അത്യധികം പ്രോത്സാഹനം നല്‍കുന്നതായിരുന്നു. രാജ്യം മുഴുവനും ജനങ്ങള്‍ പുതിയ സമ്പ്രദായങ്ങള്‍, ശൈലികള്‍ ആവിഷ്ക്കരിച്ച് നമ്മുടെ കല ജനപ്രിയമാക്കിക്കൊണ്ടിരിക്കുന്നു. ഒഡീഷയിലെ റൂര്‍ക്കലയിലെ ഭാഗ്യശ്രീ സാഹുവിനെ നോക്കൂ, അവര്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അവര്‍ കാന്‍വാസില്‍ ചിത്രരചന നടത്തുന്നത് പഠിക്കാന്‍ തുടങ്ങുകയും അതില്‍ നൈപുണ്യം നേടുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവര്‍ എവിടെയാണ് പെയ്ന്റ് ചെയ്തത് എന്ന് അറിയാമോ? സോഫ്റ്റ് സ്റ്റോണ്‍സില്‍! കോളേജില്‍ പോകുന്ന വഴിക്ക് ഭാഗ്യശ്രീക്ക് സോഫ്റ്റ് സ്റ്റോണ്‍സ് ലഭിച്ചു. അവര്‍ അതിനെ ശേഖരിച്ച് വെടിപ്പാക്കിയെടുത്തു. അതിനുശേഷം ദിവസവും രണ്ടുമണിക്കൂര്‍ ഈ കല്ലുകളില്‍ കാന്‍വാസ് ചിത്രങ്ങളുടെ സ്റ്റൈലില്‍ പെയ്ന്റിംഗ് ചെയ്തു. അവ തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കിത്തുടങ്ങി. ലോക്ഡൗണിനിടയ്ക്ക് അവര്‍ കുപ്പികളുടെ പുറത്തും പെയ്ന്റ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ ഈ കലയില്‍ വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സുഭാഷ് ബാബുവിന്റെ ജയന്തിയോടനുബന്ധിച്ച് ഭാഗ്യശ്രീ കല്ലില്‍ തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഞാന്‍, ഞാന്‍ അവരുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു. കലയും നിറങ്ങളും ഉപയോഗപ്പെടുത്തി വളരെയധികം പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ചെയ്യാനും കഴിയും. ഝാര്‍ഖണ്ഡിലെ ദുംകയില്‍ ഇതുപോലെയുള്ള അനുപമമായ ഉദ്യമത്തെ കുറിച്ച് ഞാനറിഞ്ഞു. ഇവിടെ മിഡില്‍ സ്കൂളിലെ ഒരു പ്രിന്‍സിപ്പല്‍ കുട്ടികളെ വായിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഗ്രാമത്തിലെ മതിലുകളില്‍ തന്നെ ഇംഗ്ലീഷ്, ഹിന്ദി അക്ഷരങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്യിപ്പിച്ചു. ഒപ്പം തന്നെ അവിടെ പല പല ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഇത് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വളരെ സഹായകരമാകുന്നതാണ്. ഇതുപോലുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഭാരതത്തില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ, മഹാസാഗരങ്ങള്‍ക്കും മഹാദ്വീപുകള്‍ക്കും അപ്പുറം ഒരു നാടുണ്ട്. അതിന്റെ പേരാണ് ചിലി. ഭാരതത്തില്‍ നിന്നും ചിലിയില്‍ എത്താന്‍ വളരെയധികം സമയം വേണ്ടിവരും. എന്നാല്‍ ഭാരതീയ സംസ്കാരത്തിന്റെ നറുമണം അവിടെ വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ വ്യാപിച്ചിട്ടുണ്ട്. വളരെ വിശേഷപ്പെട്ട ഒരു കാര്യം അവിടെ യോഗ വളരെ പ്രചുരപ്രചാരം നേടിയിട്ടുണ്ട് എന്നതാണ്. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ 30 ല്‍പ്പരം യോഗാ വിദ്യാലയങ്ങള്‍ ഉണ്ട് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ചിലിയില്‍ അന്താരാഷ്ട്ര യോഗാദിനം അത്യധികം ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു. ഹൗസ് ഓഫ് ഡെപ്യൂട്ടീസില്‍ യോഗ ദിവസവുമായി ബന്ധപ്പെട്ട് വളരെ ഊഷ്മളമായ അന്തരീക്ഷമാണ് ഉളവാകുന്നത്. ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷിയില്‍ ഊന്നല്‍ നല്‍കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യോഗയുടെ ശക്തി മനസ്സിലാക്കി അവിടത്തെ ജനങ്ങള്‍ യോഗയ്ക്ക് മുമ്പത്തേക്കാളധികം സ്ഥാനവും പ്രാധാന്യവും കല്പ്പിച്ചു വരുന്നു. ചിലിയിലെ കോണ്‍ഗ്രസ്, അതായത് അവിടത്തെ പാര്‍ലമെന്റ് ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അവിടെ നവംബര്‍ നാലിന് നാഷണല്‍ യോഗ ഡേ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഈ നവംബര്‍ നാലിന് എന്താണിത്ര പ്രത്യേകതയെന്ന്. 1962 നവംബര്‍ നാലിനാണ് ചിലിയിലെ ആദ്യത്തെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോജെ റാഫാല്‍ എസ്ട്രാഡയാല്‍ സ്ഥാപിക്കപ്പെട്ടത്. ഈ ദിവസത്തെ നാഷണല്‍ യോഗ ഡേ ആയി പ്രഖ്യാപിച്ചുകൊണ്ട് എസ്ട്രാഡാജിക്കും ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ്. ഇത് ചിലിയിലെ പാര്‍ലമെന്റ് നല്കുന്ന വിശേഷ ആദരവാണ്. ഇതില്‍ എല്ലാ ഭാരതീയനും അഭിമാനിക്കാവുന്നതാണ്. അതുപോലെ ചിലിയിലെ പാര്‍ലമെന്റുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമുണ്ട്. അത് നിങ്ങള്‍ക്ക് രസകരമായി തോന്നാം. ചിലി സെനറ്റിന്റെ വൈസ് പ്രസിഡണ്ടിന്റെ പേര് രബീന്ദ്രനാഥ് ക്വിന്റോസ് എന്നാണ്. അദ്ദേഹത്തിന് ഈ പേര് നല്‍കിയിരിക്കുന്നത് വിശ്വകവി ഗുരുദേവ് ടാഗോറില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ങ്യ ഴീ് യില്‍ മഹാരാഷ്ട്രയിലെ ജാല്‍നാ ഡോ. സ്വപ്നില്‍ മന്ത്രിയും കേരളത്തിലെ പാലക്കാട്ടെ പ്രഹ്ലാദ രാജഗോപാലും മന് കീ ബാത്തില്‍ ഞാന്‍ റോഡ് സുരക്ഷയെ കുറിച്ച് നിങ്ങളോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ മാസത്തില്‍ തന്നെ ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നമ്മുടെ രാജ്യം റോഡ് മാസം, അതായത് റോഡ് സുരക്ഷാ മാസം ആചരിച്ചു വരുന്നു. റോഡപകടങ്ങള്‍ നമ്മുടെ രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവനും വ്യാകുലപ്പെടുത്തുന്ന വിഷയമാണ്. ഇന്ന് ഭാരതത്തില്‍ റോഡ് സുരക്ഷയ്ക്കുവേണ്ടി സര്‍ക്കാരിനൊപ്പം തന്നെ വ്യക്തിപരമായ നിലയിലും സാമൂഹികവുമായ നിലയിലും പല തരത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജീവന് രക്ഷിക്കാനായുള്ള ഈ പരിശ്രമങ്ങളില്‍ നാമെല്ലാവരും സജീവമായി പങ്കാളികളാകേണ്ടതുണ്ട്.
സുഹൃത്തുക്കളേ, റോഡുകളില്‍ വര്‍ദ്ധിക്കുന്ന ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് നിര്‍മ്മിക്കുന്ന റോഡുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതില്‍ക്കൂടി കടന്നുപോകുമ്പോള്‍ നിങ്ങള്‍ക്ക് വളരെ ഇന്നവേറ്റീവായ മുദ്രാവാക്യങ്ങള്‍ കാണാന്‍ കഴിയും. 'ദിസ് ഈസ് ഹൈവേ, നോട്ട് റണ്‍വേ' എന്നോ അല്ലെങ്കില്‍ 'ബി മിസ്റ്റര്‍ ലേറ്റ് ദാന്‍ ലേറ്റ് മിസ്റ്റര്‍' എന്നൊക്കെയാവും മുദ്രാവാക്യങ്ങള്‍. ഇത് റോഡില്‍ ശ്രദ്ധാലുവായിരിക്കുന്നതു മുതല്‍ ജനങ്ങളെ ജാഗ്രത പുലര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇനി നിങ്ങള്‍ക്ക് ഇതുപോലുള്ള ഇന്നവേറ്റീവായ മുദ്രാവാക്യങ്ങള്‍ അഥവാ രമരേവ ുവൃമലെ െതുടങ്ങിയവ ങ്യ ഏീ് യിലേക്ക് അയക്കാവുന്നതാണ്. നിങ്ങളുടെ നല്ല മുദ്രാവാക്യങ്ങള്‍ ഈ പരിപാടിയില്‍ ഉപയോഗിക്കപ്പെടും ഉള്‍പ്പെടുത്തപ്പെടും.
സുഹൃത്തുക്കളേ, റോഡ് സുരക്ഷയെപ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ നമോ ആപ്പില്‍ ലഭിച്ച കൊല്‍ക്കത്തയിലെ അപര്‍ണ്ണാ ദാസ്ജിയുടെ ഒരു പോസ്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അപര്‍ണ്ണാജി എന്നോട് 'എഅടഠമഴ' ജൃീഴൃമാാല നെപ്പറ്റി സംസാരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. അവര്‍ പറയുന്നത് 'എഅടഠമഴ' വഴി യാത്രയുടെ അനുഭവം തന്നെ മാറിയിരിക്കുകയാണ്. ഇതുകൊണ്ട് തീര്‍ച്ചയായും സമയലാഭം ഉണ്ടാക്കുന്നുമുണ്ട്. ടോള്‍ പ്ലാസയില്‍ നില്ക്കുന്നതിനോ കാഷ് പെയ്മെന്റിനെ കുറിച്ച് വ്യാകുലപ്പെടേണ്ടതു പോലെയുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നു. അപര്‍ണ്ണാജി പറയുന്നത് ശരിയുമാണ്. മുന്‍പ് നമ്മുടെ നാട്ടില്‍ ടോള്‍ പ്ലാസകളില്‍ വണ്ടിക്ക് ശരാശരി ഏഴു മുതല്‍ എട്ട് മിനിറ്റ് വരെ നില്‍ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ 'എഅടഠമഴ' വന്നതിനുശേഷം ഈ സമയം ശരാശരി ഒന്നര-രണ്ടു മിനിറ്റ് മാത്രമായിരിക്കുന്നു. ടോള്‍ പ്ലാസയില്‍ നഷ്ടപ്പെടുന്ന സമയം കുറഞ്ഞതു കാരണം വണ്ടിയുടെ ഇന്ധനത്തിനും മിച്ചമുണ്ടാകുന്നു. ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഏകദേശം ഇരുപത്തൊന്നായിരം കോടി രൂപ മിച്ചം പിടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതായത് പണലാഭത്തിനൊപ്പം സമയലാഭവും. ഞാന്‍ നിങ്ങളില്‍ നിന്നെല്ലാം പ്രതീക്ഷിക്കുന്നത് എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് അവനവനെ കുറിച്ചും ശ്രദ്ധയുണ്ടാകണം. ഒപ്പം മറ്റുള്ളവരുടെ ജീവനും രക്ഷയുണ്ടാവട്ടെ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടില്‍ പറയാറുണ്ട്, 'ജലബിന്ദു നിപാതേന്‍ ക്രമശ: പൂര്യതേ ഘട:' എന്തെന്നാല്‍ ഓരോ തുള്ളി കൊണ്ടാണ് കുടം നിറയുന്നത്. നമ്മുടെ ഓരോരോ പരിശ്രമത്തില്‍ കൂടിയാണ് നമ്മുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നത്. അതുകൊണ്ട് ഏതെല്ലാം ലക്ഷ്യങ്ങളോട് കൂടിയാണോ നാം 2021 ന് തുടക്കം കുറിച്ചിരിക്കുന്നത് അവയെ നാമെല്ലാവരും ചേര്‍ന്ന് പൂര്‍ത്തീകരിക്കും. എങ്കില്‍ വരൂ, നമ്മളെല്ലാം ചേര്‍ന്ന് ഈ വര്‍ഷം സാര്‍ത്ഥകമാക്കുവാനായി അവരവരുടെ ചുവടുകള്‍ മുന്നോട്ട് വെയ്ക്കാം. നിങ്ങള്‍ നിങ്ങളുടെ സന്ദേശം, നിങ്ങളുടെ ആശയം തീര്‍ച്ചയായും അയച്ചുകൊണ്ടേയിരിക്കുക. അടുത്തമാസം നമ്മള് വീണ്ടും കാണും.
'ഇതി വിദാ പുനര്‍മിലനായ!' (വീണ്ടും കാണാനായി യാത്ര പറയുന്നു)

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഇന്ന് ഡിസംബര്‍ 27. നാലുദിവസം കഴിയുമ്പോള്‍ 2021 തുടങ്ങുകയായി. ഇന്നത്തെ മന് കി ബാത്ത് ഒരുവിധത്തില്‍ പറഞ്ഞാല്‍ 2020 ലെ അവസാനത്തേതാണ്. അടുത്ത മന് കീ ബാത്ത് 2021 ല്‍ തുടങ്ങും.
സുഹൃത്തുക്കളേ, എന്റെ മുന്പില് നിങ്ങള്‍ എഴുതിയ വളരെയധികം കത്തുകളുണ്ട്. 'My gov' ല്‍ നിങ്ങള്‍ അയക്കുന്ന നിര്‍ദ്ദേശങ്ങളും എന്റെ മുന്പില് ഉണ്ട്. ഒരുപാട് പേര് ഫോണിലൂടെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളും 2021 ലേക്കുള്ള തീരുമാനങ്ങളുമാണ് മിക്ക കത്തുകളുടേയും ഉള്ളടക്കം. 'പുതുവര്‍ഷത്തില്‍ നമ്മള് സാധാരണയായി മറ്റുള്ളവരെ അഭിനന്ദനം അറിയിക്കുന്നു, ആശംസകള്‍ അറിയിക്കുന്നു. എന്നാല്‍ ഇത്തവണ നമ്മള് ഒരു പുതിയ കാര്യം ചെയ്താലോ? എന്തുകൊണ്ട് നമുക്ക് സ്വന്തം നാടിന് ശുഭാശംസകള്‍ നേര്ന്നുകൂടാ?' എന്ന് കോലാപൂരില്‍ നിന്നും അഞ്ജലി എഴുതി. അഞ്ജലി ജി, ഇത് തികച്ചും നല്ല വിചാരമാകുന്നു. നമ്മുടെ നാട് 2021 ല്‍ വിജയത്തിന്റെ പുതിയ കൊടുമുടി സ്പര്‍ശിക്കട്ടെ. ലോകത്തില്‍ ഭാരതത്തെ കുറിച്ചുള്ള തിരിച്ചറിവ് കൂടുതല്‍ ശക്തമാകട്ടെ. ഇതിനേക്കാള്‍ വലിയ ആഗ്രഹം മറ്റെന്താണ് ഉണ്ടാകേണ്ടത്!
സുഹൃത്തുക്കളേ, നമോ ആപ്പില്‍ മുംബൈയില്‍ നിന്നും അഭിഷേക് ഒരു മെസേജ് പോസ്റ്റ് ചെയ്തു. 2020 നമ്മെ എന്തൊക്കെ കാണിച്ചു തന്നു, എന്തൊക്കെ പഠിപ്പിച്ചു തന്നു. അതൊക്കെ ചിന്തിക്കാന്‍ പോലും കഴിയാത്തവയായിരുന്നു. കൊറോണയോട് അനുബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എഴുതി. ഈ കത്തുകളിലും സന്ദേശങ്ങളിലും പൊതുവായി കാണപ്പെടുന്നതും വിശേഷിച്ചു നിഴലിക്കുന്നതിനെ കുറിച്ചുമാണ് ഞാന്‍ ഇന്നു നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്. അധികം കത്തുകളും നാടിന്റെ കഴിവിനേയും നാട്ടുകാരുടെ സാമൂഹിക ശക്തിയെയും മുക്തകണ്ഠം പ്രശംസിക്കുന്നവയാണ്. ജനതാ കര്‍ഫ്യൂ പോലുള്ള നൂതന പരീക്ഷണത്തേയും താലത്തില്‍ കൊട്ടിയും കൈകള്‍ കൊട്ടിയും നാട് കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനേയും ഒരുപാടു പേര് ഓര്‍ത്തു.
സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള് ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.
സുഹൃത്തുക്കളേ, ദില്ലിയില്‍ നിന്ന് അഭിനവ ബാനര്‍ജി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എഴുതി അറിയിച്ചു. അവ വളരെ രസകരമാണ്. അഭിനവ്ജിക്ക് തന്റെ ബന്ധുക്കളായ കുറച്ചു കുട്ടികള്‍ക്ക് ഉപഹാരം നല്‍കുന്നതിനായി കളിപ്പാട്ടങ്ങള്‍ വാങ്ങണമായിരുന്നു. അതിനായി അദ്ദേഹം ദില്ലിയിലെ ഝണ്ടേവാലാ മാര്‍ക്കറ്റില്‍ പോയി. ദില്ലിയിലെ ഈ മാര്‍ക്കറ്റ് സൈക്കിളുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പേരുകേട്ടതാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമല്ലോ. പണ്ട് അവിടെ വിലകൂടിയ കളിപ്പാട്ടമെന്നാല് ഇറക്കുമതി ചെയ്ത കളിപ്പാട്ടമായിരുന്നു. വില കുറഞ്ഞ കളിപ്പാട്ടങ്ങളും വെളിയില്‍ നിന്നു വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടക്കാര് ഇത് നല്ലതാണ്, ഇത് ഇന്ത്യന്‍ കളിപ്പാട്ടമാണ് -മെയ്ഡ് ഇന്‍ ഇന്ത്യ- എന്നുപറഞ്ഞ് ഇന്ത്യന്‍ കളിപ്പാട്ടങ്ങളാണത്രേ വില്‍ക്കുന്നത്. ഉപഭോക്താക്കളും അധികവും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചോദിച്ചു വാങ്ങുന്നു എന്ന് അഭിനവ്ജി എഴുതുന്നു. ആളുകളുടെ ചിന്തയില്‍ എത്ര വലിയ മാറ്റമാണ് വന്നിരിക്കുന്നത് എന്നുള്ളതിന് ഉത്തമമായ തെളിവാണ് ഇത്. നമ്മുടെ നാട്ടിലെ ആളുകളുടെ ചിന്തയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്രവലിയ മാറ്റമാണ് വന്നിരിക്കുന്നത്! ഈ മാറ്റത്തെ അളക്കുക എളുപ്പമല്ല. ധനതത്വ ശാസ്ത്രജ്ഞര്‍ക്കു പോലും ഇത് അളക്കുവാന്‍ കഴിയില്ല.
സുഹൃത്തുക്കളേ, വിശാഖപട്ടണത്തില്‍ നിന്ന് വെങ്കിട്ട മുരളി പ്രസാദ് എഴുതിയതിലും ഒരു വേറിട്ട ആശയമുണ്ട്. 'ഞാന്‍ താങ്കള്‍ക്ക് 2021 ലേക്ക് എന്റെ ABC അറ്റാച്ച് ചെയ്യുന്നു' എന്ന് അദ്ദേഹം എഴുതി. ABC കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ കണ്ടു, അദ്ദേഹം കത്തിനോടൊപ്പം ഒരു ചാര്‍ട്ടും അറ്റാച്ച് ചെയ്തിരിക്കുന്നു. ഞാന്‍ ആ ചാര്‍ട്ട് നോക്കി. ABC കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് 'ആത്മനിര്‍ഭര്‍ ഭാരത്' എന്നാണെന്ന് എനിക്കു മനസ്സിലായി. അത് വളരെ രസകരമായി തോന്നി. വെങ്കിട്ടജി എന്നും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും ലിസ്റ്റ് ഉണ്ടാക്കി. അതില്‍ ഇലക്ട്രോണിക്, സ്റ്റേഷനറി, സെല്‍ഫ് കെയര്‍ ഇനങ്ങള്‍ ഉള്‍പ്പെടെ പലതും ഉണ്ട്. ഇന്ത്യയില്‍ വളരെ എളുപ്പം കിട്ടുന്ന പല സാധനങ്ങള്‍ക്കും പകരം അറിഞ്ഞോ അറിയാതെയോ നമ്മള് വിദേശ നിര്‍മ്മിത സാധനങ്ങള്‍ വാങ്ങുന്നു. ഇനി അദ്ദേഹം ഇന്ത്യാക്കാരുടെ പ്രോത്സാഹനവും വിയര്‍പ്പുമടങ്ങിയ സാധനങ്ങളേ ഉപയോഗിക്കുകയുള്ളൂ എന്നു ശപഥം ചെയ്തിരിക്കുന്നു.
സുഹൃത്തുക്കളേ, അദ്ദേഹം എനിക്കു രസകരമായി തോന്നിയ വേറെ ചില കാര്യങ്ങള്‍ കൂടി പറയുന്നു. അദ്ദേഹം പറയുന്നു, നമ്മള് ആത്മനിര്‍ഭര്‍ ഭാരതത്തെ പിന്താങ്ങുന്നു. എന്നാല്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യരുത് എന്നുള്ള വ്യക്തമായ സന്ദേശം ഉല്പാദകര്ക്കും ചെല്ലേണ്ടതാണ്. കാര്യം ശരിയാണ്, സീറോ ഇഫക്ട്, സീറോ ഡിഫെക്ട് എന്ന ചിന്തയില്‍ ജോലി ചെയ്യാനുള്ള ഉചിതമായ സമയം ഇതാണ്. ആയതിലേക്ക് നമ്മുടെ ദേശവാസികള്‍ ഉറച്ച കാല്‍വെയ്പ്പ് നടത്തിയിരിക്കുന്നു എന്ന് നമ്മുടെ ഉല്പാദകരോടും ഇന്‍ഡസ്ട്രി ലീഡേഴ്സിനോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് വീടുവീടാന്തരം Vocal for Local എന്ന മുദ്രാവാക്യം മുഴങ്ങി കേള്‍ക്കുന്നു. ആയതിനാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ലോകോത്തരമാകണെന്ന് ഉറപ്പിക്കേണ്ട സമയമായിരിക്കുന്നു. ലോകോത്തരമായ എന്തും നമ്മള് ഇന്ത്യയില്‍ ഉണ്ടാക്കി കാണിക്കണം. ഇതിനായി നമ്മുടെ സംരംഭകരും സ്റ്റാര്‍ട്ടപ്സും മുന്‍പോട്ടു വരണം. തന്റെ ഉത്തമമായ പ്രയത്നത്തിനു ഞാന്‍ ഒരിക്കല്‍ക്കൂടി ശ്രീ വെങ്കിട്ടനെ അനുമോദനം അറിയിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുക്ക് ഈ വികാരത്തെ പരിപാലിക്കണം, സംരക്ഷിക്കണം. ഞാന്‍ എന്റെ ദേശത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഓരോ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് നിങ്ങള്‍ ഉണ്ടാക്കുക. നമ്മള് അറിയാതെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന, നമ്മെ വിദേശ ബന്ധികളാക്കിയ, വിദേശ നിര്‍മ്മിത വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നമുക്കപ്പോള്‍ മനസ്സിലാകും. അവയുടെ ഇന്ത്യന്‍ നിര്‍മ്മിത ബദലുകള്‍ ഏതാണെന്ന് ഏതാണെന്ന് മനസ്സിലാക്കുക. ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്നതും ഇന്ത്യക്കാരുടെ പ്രയത്നവും വിയര്‍പ്പും അടങ്ങിയ ഉല്പ്പന്നങ്ങളേ ഉപയോഗിക്കൂ എന്നും തീരുമാനിക്കുക. നിങ്ങള്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ പ്രതിജ്ഞ എടുക്കാറുണ്ടല്ലോ? ഇത്തവണ ഒരു റെസല്യൂഷന്‍ നമ്മുടെ നാടിനു വേണ്ടി കൂടി എടുക്കുക.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, തീവ്രവാദികളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മുടെ നാടിനെയും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെയും ജീവിത രീതിയെയും സംരക്ഷിക്കുന്നതിനായി ജീവിതം ബലിയര്‍പ്പിച്ചവരെ സ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. ഇന്നേ ദിവസമാണ് ഗുരു ഗോവിന്ദ്ജിയുടെ പുത്രന്മാരായ ജോരാവര്‍ സിംഹിനെയും ഫത്തേഹ് സിംഹിനെയും ജീവനോടെ കല്ലറയിലാക്കിയത്. ഇവര്‍ ഇവരുടെ വിശ്വാസവും മഹത്തായ ഗുരുപരമ്പരയില്‍ നിന്ന് ആര്‍ജ്ജിച്ച പാഠങ്ങളും ഉപേക്ഷിക്കണമെന്നാണ് ഉപദ്രവകാരികള്‍ ആഗ്രഹിച്ചത്. പക്ഷേ, ഇവര്‍ ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചു. കല്ലുകള്‍ കൊണ്ടു കല്ലറ കെട്ടിപ്പൊക്കിയപ്പോഴും കല്ലറയുടെ ചുമരിന്റെ ഉയരം കൂടിയപ്പോഴും മരണം മുന്നില്‍ കണ്ടപ്പോഴും ഇവര്‍ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇന്നേ ദിവസം തന്നെയാണ് ഗുരു ഗോവിന്ദ് സിംഹിന്റെ മാതാവ് മാതാ ഗുജ്രി രക്തസാക്ഷിത്വം വരിച്ചത്. ഏകദേശം ഒരാഴ്ച മുന്‍പായിരുന്നു ശ്രീ ഗുരു തേജ് ബഹാദുര്ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എനിക്ക് ഇവിടെ ദില്ലിയിലെ രകാബ്ഗന്ജ് ഗുരുദ്വാരയില്‍ പോയി ഗുരു തേജ് ബഹാദുര്ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരം കിട്ടിയത്. ഗുരു ഗോവിന്ദ്ജിയില് നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഒരുപാടാളുകള്‍ നിലത്തു കിടന്ന് ഉറങ്ങുന്നതും ഈ മാസം തന്നെയാണ്. ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജിയുടെ കുടുംബാംഗങ്ങള്‍ വഹിച്ച രക്തസാക്ഷിത്വത്തെ വളരെ വികാരാവേശത്തോടു കൂടിയാണ് ആളുകള്‍ സ്മരിക്കുന്നത്. ഈ രക്തസാക്ഷിത്വം രാജ്യത്തിനും മനുഷ്യരാശിക്കും പുതിയ ഒരു പാഠം നല്കി. നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുക എന്ന മഹത്തായ കാര്യവും ഈ രക്തസാക്ഷിത്വം നിര്‍വ്വഹിച്ചു. നമ്മള് എല്ലാവരും ഈ രക്തസാക്ഷിത്വത്തോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ ശ്രീ ഗുരു തേജ് ബഹാദുര്ജി, മാതാ ഗുരുജി, ഗോവിന്ദ് സിംഗ്ജിയുടെ
നാലു പുത്രന്മാര് എന്നിവരുടെ രക്തസാക്ഷിത്വത്തിനു മുന്പില് നമിക്കുന്നു. ഇതുപോലെയുള്ള അനേകം രക്തസാക്ഷിത്വങ്ങളാണ് ഭാരതത്തിന്റെ ഇന്നത്തെ രൂപത്തെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്കേവര്‍ക്കും സന്തോഷവും അഭിമാനവും നല്കുന്ന കാര്യമാണ്. ഭാരതത്തില്‍ 2014 നും 2018 നും ഇടയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2014 ല്‍ നാട്ടില്‍ പുലികളുടെ എണ്ണം ഏകദേശം 7,900 ആയിരുന്നു. 2019 ല്‍ ഇവയുടെ സംഖ്യ വര്‍ദ്ധിച്ച് 12,852 ആയി. ഈ പുള്ളിപ്പുലികളേ കുറിച്ചാണ് ജിം കോര്‍ബറ്റ് ഇങ്ങനെ പറഞ്ഞത്, 'പുള്ളിപ്പുലികളെ പ്രകൃതിയില്‍ സ്വച്ഛന്ദം വിഹരിക്കുന്നത് കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് അവയുടെ ഭംഗിയെ കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിയില്ല. അവയുടെ നിറങ്ങളുടെ ചാരുതയും അവയുടെ നടത്തത്തിന്റെ മനോഹാരിതയും ഊഹിക്കാന്‍ പോലും കഴിയില്ല'' എന്ന്. രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മദ്ധ്യഭാരതത്തില്‍ പുള്ളിപ്പുലികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മദ്ധ്യപ്രദേശും കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് മുന്നില്‍. ഇത് വളരെ വലിയ നേട്ടമാണ്. ലോകത്തില്‍ തന്നെ വര്‍ഷങ്ങളായി പുള്ളിപ്പുലികള്‍ ആപത്തുകള്‍ നേരിട്ടു വരികയാണ്. ലോകമെമ്പാടും അവരുടെ ആവാസ വ്യവസ്ഥയ്ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത്തരുണത്തിലാണ് ഭാരതം അവയുടെ സംഖ്യയില്‍ വര്‍ദ്ധന രേഖപ്പെടുത്തിക്കൊണ്ട് ലോകത്തിനു മുന്പില് വഴികാട്ടിയാകുന്നത്. ഭാരതത്തില്‍ സിംഹങ്ങളുടേയും കടുവകളുടേയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ഒരുപാട് ജനങ്ങളും പരിഷ്കൃത സമൂഹവും പല സ്ഥാപനങ്ങളും വൃക്ഷലതാദികളേയും വന്യജീവികളേയും സംരക്ഷിക്കുന്നതില്‍ വ്യാപൃതരായതിനാലാണ് ഇത് സാധ്യമാകുന്നത്. ഇവരെല്ലാവരും അനുമോദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ, ഞാന്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹൃദയസ്പര്‍ശിയായ അനുഭവം വായിച്ചു. നിങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടുകാണും. നമ്മള് എല്ലാവരും മനുഷ്യനുള്ള വീല്‍ചെയര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോയമ്പത്തൂരിലെ ഗായത്രി, വേദന അനുഭവിക്കുന്ന ഒരു നായക്കു വേണ്ടി തന്റെ അച്ഛനോടൊപ്പം ഒരു വീല്‍ചെയര്‍ ഉണ്ടാക്കി. ഈ സംവേദനാ മനോഭാവം പ്രേരണ നല്‍കുന്നതാണ്. പക്ഷേ, വ്യക്തിയുടെ മനസ്സില്‍ ഓരോ ജീവിയോടും ദയയും കരുണയും നിറയുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ.
ഡല്‍ഹി എന്‍.സി.ആറിലും രാജ്യത്തെ മറ്റു നഗരങ്ങളിലും കൊടും തണുപ്പിനിടയിലും തെരുവിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ധാരാളം ആളുകള്‍ അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ ആ മൃഗങ്ങള്‍ക്ക് ആഹാരം, സ്വെറ്റര്‍, കിടക്ക മുതലായവ നല്കുന്നു. ചില ആള്ക്കാര് ദിവസവും നൂറുകണക്കിന് മൃഗങ്ങള്‍ക്ക് ആഹാരത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള ചില നല്ല പ്രയത്നങ്ങള്‍ ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ നടക്കുന്നുണ്ട്. അവിടെ ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാര്‍, പശുക്കളെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടി പഴയ കീറിയ കമ്പിളി കൊണ്ട് കവറുകള്‍ ഉണ്ടാക്കുന്നു. ഈ കമ്പിളികള്‍ കൗശാംബിയിലേയും മറ്റു ജില്ലകളിലേയും ജയിലുകളില്‍ നിന്നും ശേഖരിച്ച് അവ തയ്ച്ച് ഗോശാലകളിലേക്ക് അയക്കുന്നു. കൗശാംബി ജയിലിലെ തടവുകാര്‍ ഓരോ ആഴ്ചയിലും അനേകം കവറുകള്‍ തയ്യാറാക്കുന്നു. വരുവിന്‍, മറ്റുള്ളവര്‍ക്ക് കരുതല്‍ നല്കുന്നതിനു വേണ്ടി സേവനമനോഭാവത്തോടു കൂടി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവിന്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്റെ മുന്നിലിരിക്കുന്ന ഈ പത്രത്തില്‍ രണ്ട് വലിയ ഫോട്ടോകള്‍ ഉണ്ട്. ഇവ ഒരു ക്ഷേത്രത്തിന്റെ പഴയതും പുതിയതുമായ ഫോട്ടോകളാണ്. ഈ ഫോട്ടോയ്ക്ക് ഒപ്പമുള്ള ന്യൂസ് പേപ്പറില്‍ യുവാക്കളുടെ ഒരു ടീമിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അവര്‍ 'യുവ ബ്രിഗേഡ്' എന്നാണ് സ്വയം വിളിക്കുന്നത്. ഈ യുവ ബ്രിഗേഡ് കര്‍ണ്ണാടകത്തില്‍ ശ്രീരംഗപട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വീരഭദ്രസ്വാമി എന്ന ഒരു പുരാതന ശിവക്ഷേത്രത്തിന്റെ മുഖം തന്നെ മാറ്റിമറിച്ചു. ഇവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന് ഒരു വഴിയാത്രക്കാരനു പോലും പറയാന്‍ കഴിയുമായിരുന്നില്ല. ക്ഷേത്രത്തിന്റെ നാലുചുറ്റും അത്രത്തോളം പുല്ലും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു. ഒരുദിവസം ചില ടൂറിസ്റ്റുകള്‍ എല്ലാവരാലും മറന്ന ഈ ക്ഷേത്രത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുവ ബ്രിഗേഡ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അവര്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല. പെട്ടെന്നു തന്നെ ഈ ടീം ഒത്തുചേര്‍ന്ന് ഇതിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തുവാന്‍ തീരുമാനിച്ചു. അവര്‍ ക്ഷേത്ര പരിസരത്ത് മുള്‍ച്ചെടികളും കുറ്റിക്കാടുകളും പുല്ലുകളും ചെടികളും ഒക്കെ വെട്ടിമാറ്റി. ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണികളും നിര്‍മ്മാണം ആവശ്യമുള്ളിടത്ത് അതും നടത്തി. അവരുടെ നല്ല പ്രവൃത്തി കണ്ട് തദ്ദേശീയരായ ജനങ്ങളും സഹായഹസ്തം നീട്ടി. ചിലര്‍ സിമെന്റ് കൊടുത്തു. മറ്റുചിലര്‍ പെയിന്റ്, അങ്ങനെ പല പല സാധനങ്ങള്‍ സംഭാവന നല്കി ആളുകള്‍ അതില്‍ പങ്കുചേര്‍ന്നു. ആ യുവാക്കളെല്ലാം വിവിധ തരത്തിലുള്ള പ്രൊഫഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു. എന്നാല്‍ അവര്‍ വാരാന്ത്യങ്ങളില്‍ സമയം കണ്ടെത്തി. ക്ഷേത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. യുവാക്കള്‍ ക്ഷേത്രത്തില്‍ വാതില്‍ പിടിപ്പിച്ചു. ഇലക്ട്രിസിറ്റി കണക്ഷനും കൊണ്ടുവന്നു. അങ്ങനെ അവര്‍ ക്ഷേത്രത്തിന്റെ പഴയ ഐശ്വര്യം വീണ്ടെടുക്കുന്ന കാര്യം നിറവേറ്റി. മനുഷ്യര്‍ക്ക് ഏതു ലക്ഷ്യവും നേടുവാന്‍ സഹായിക്കുന്ന രണ്ടു കാര്യങ്ങളാണ് അഭിനിവേശവും ദൃഢനിശ്ചയവും. ഭാരതത്തിലെ യുവാക്കളെ കാണുമ്പോള്‍ ഞാന്‍ സ്വയം സന്തോഷിക്കുന്നു. എനിക്ക് ആശ്വാസവും തോന്നുന്നു. കാരണം, എന്റെ രാജ്യത്തെ യുവാക്കളില്‍ 'Can do' (ചെയ്യാന്‍ കഴിയും) എന്ന സമീപനം ഉണ്ട്. 'Will do' (ചെയ്യും) എന്ന സ്പിരിറ്റും ഉണ്ട്. അവര്‍ക്ക് ഒരു വെല്ലുവിളിയും വലിയ കാര്യമായി തോന്നില്ല. ഒന്നും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്തല്ല. ഞാന്‍ തമിഴ്നാട്ടിലുള്ള ഒരു അധ്യാപികയെക്കുറിച്ച് വായിച്ചു. ഹേമലത എന്‍ കെ എന്നാണ് അവരുടെ പേര്. അവര്‍ വില്ലുപുരത്തുള്ള ഒരു സ്കൂളില്‍ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിപ്പിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി പോലും അവരുടെ അദ്ധ്യാപനം എന്ന ജോലിയെ ബാധിച്ചില്ല. അതെ, തീര്‍ച്ചയായും അവരുടെ മുന്പില് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു നൂതനമായ മാര്‍ഗ്ഗം സ്വീകരിച്ചു. അവര്‍ കോഴ്സിന്റെ 53 അദ്ധ്യായങ്ങളും റെക്കോര്‍ഡ് ചെയ്തു. മാത്രമല്ല, അനിമേറ്റഡ് വീഡിയോ തയ്യാറാക്കി. ഇവ ഒരു പെന്‍ഡ്രൈവില്‍ ആക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ നിന്നും അവരുടെ കുട്ടികള്‍ക്ക് സഹായം ലഭിച്ചു. ആ അദ്ധ്യായങ്ങള്‍ അവര്‍ക്ക് കണ്ട് (Visually) മനസ്സിലാക്കാനും സാധിച്ചു. അതോടൊപ്പം തന്നെ അവര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ടെലഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നു. അതുകാരണം കുട്ടികള്‍ക്ക് പഠിത്തം വളരെ രസകരമായി തോന്നി.
രാജ്യം മുഴുവനും കൊറോണ ബാധിച്ച ഇക്കാലത്ത് നമ്മുടെ അദ്ധ്യാപകര്‍ സ്വീകരിച്ചിരിക്കുന്ന നൂതനമായ രീതികളും അവര്‍ തയ്യാറാക്കിയ കോഴ്സ് മെറ്റീരിയലുകളും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലത്ത് ശരിക്കും അമൂല്യം തന്നെയാണ്. ഈ കോഴ്സ് മെറ്റീരിയല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ദീക്ഷ പോര്‍ട്ടലി'ല്‍ അപ്ലോഡ് ചെയ്യണമെന്ന് ഞാന്‍ അദ്ധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത് വലിയ പ്രയോജനപ്രദമാകും.
സുഹൃത്തുക്കളേ, ഇനി ഝാര്‍ഖണ്ഡിലെ കോര്‍വ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഹീരാമനെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഗഡവാ ജില്ലയിലെ സിംജോ എന്ന ഗ്രാമത്തിലാണ് ഹീരാമന്‍ താമസിക്കുന്നത്. കോര്‍വ എന്ന പട്ടികവര്‍ഗ്ഗത്തിന്റെ ജനസംഖ്യ കേവലം 6000 ആണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. അവര്‍ അങ്ങ് ദൂരെ പര്‍വ്വതങ്ങളിലും വനങ്ങളിലുമാണ് താമസിക്കുന്നത്. സ്വന്തം സമുദായത്തിന്റെ സംസ്കാരവും തിരിച്ചറിയലും കാത്തുസൂക്ഷിക്കുവാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. 12 വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് നാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന കോര്‍വ ഭാഷയ്ക്ക് ഒരു ശബ്ദകോശം തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. ഈ ഡിക്ഷ്ണറിയില് വീടുമായി ബന്ധപ്പെട്ടതു മുതല്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നതു വരെയുള്ള കോര്‍വ ഭാഷയിലെ ധാരാളം ശബ്ദങ്ങള്‍ അവയുടെ അര്‍ത്ഥത്തോടൊപ്പം എഴുതിയിട്ടുണ്ട്. കോര്‍വ സമുദായത്തിനു വേണ്ടി ഹീരാമന്ജി ചെയ്തത് രാജ്യത്തിന് ഒരു മാതൃക തന്നെയാണ്.
പ്രിയപ്പെട്ട എന്റെ ദേശവാസികളേ, അക്ബറിന്റെ സദസ്സിലെ ഒരു പ്രധാന അംഗമായിരുന്നു അബുള്‍ ഫസല്‍ എന്നാണ് പറയപ്പെടുന്നത്. ഒരുതവണ കശ്മീര്‍ സന്ദര്‍ശിച്ചിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, 'കശ്മീരില്‍ ഇത്തരത്തിലുള്ള പല കാഴ്ചകളും ഉണ്ട്. അവ കണ്ടാല്‍ ക്ഷുഭിതരും ദേഷ്യക്കാരും ഒക്കെ സന്തോഷത്താല്‍ നൃത്തം ചവിട്ടും'. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം കശ്മീരിലെ കുങ്കുമത്തിന്റെ വയലുകളെ കുറിച്ച് പറയുകയായിരുന്നു. നൂറ്റാണ്ടുകളായി കുങ്കുമം കശ്മീരുമായി ബന്ധപ്പെട്ടിരിക്കുന്നു. കശ്മീരില്‍ കുങ്കുമം പ്രധാനമായും പുല്‍വാമ, ബഡ്ഗാം, കശ്നവാഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷിചെയ്യുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ കശ്മീരിലെ കുങ്കുമത്തിന് ഭൗമസൂചികാ ടാഗ് (Geographical Indication Tag) അതായത് GI Tag ലഭിച്ചു. ഇതിലൂടെ നമ്മള് കശ്മീരിലെ കുങ്കുമത്തെ ഒരു Globally Popular Brand ആക്കാനാണ് ആഗ്രഹിക്കുന്നത്. കശ്മീരിലെ കുങ്കുമം ആഗോളതലത്തില്‍ ധാരാളം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ വളരെ പ്രസിദ്ധമാണ്. ഇത് സുഗന്ധമുള്ളതാണ്. ഇതിന്റെ നിറം കടുത്തതാണ്. അതിലെ നാരുകള്‍ക്ക് നീളവും വണ്ണവും ഉണ്ട്. അതിന്റെ ഔഷധമൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്. ഇത് ജമ്മുവിലെയും കശ്മീരിലെയും സമൃദ്ധമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നു. ഗുണമേന്മയെ കുറിച്ചു പറയുകയാണെങ്കില്‍ കശ്മീരിലെ കുങ്കുമത്തിന് തുല്യമായി മറ്റൊന്നില്ല. മറ്റു രാജ്യങ്ങളിലെ കുങ്കുമത്തില്‍ നിന്നും ഇത് വളരെ വ്യത്യസ്തമാണ്. കശ്മീരിലെ കുങ്കുമത്തിന് GI Tag എന്ന അംഗീകാരത്തിലൂടെ ഒരു പ്രത്യേക ഐഡന്റിറ്റി ലഭിച്ചിരിക്കുകയാണ്. കശ്മീരി കുങ്കുമത്തിന് ജി ഐ ടാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇതിന്റെ ലോഞ്ചിംഗ് നടന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് തീര്ച്ചായായും സന്തോഷം തോന്നും. ഇനി ഇതിന്റെ കയറ്റുമതി വര്‍ദ്ധിക്കും. സ്വയംപര്യാപ്ത ഭാരതം നിര്‍മ്മിക്കുവാനുള്ള നമ്മുടെ പ്രയത്നങ്ങളെ ഇത് ശക്തമാക്കും. കുങ്കുമ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് തീര്‍ച്ചയായും ലഭമുണ്ടാകും. പുല്‍വാമയിലെ ത്രാലിലുള്ള ശാര് പ്രദേശത്ത് താമസിക്കുന്ന അബ്ദുള്‍ മജീദ് വാനിയെ നോക്കൂ. അയാള്‍ തന്റെ ഭൗമ സൂചിക ലഭിച്ച കുങ്കുമത്തെ നാഷണല്‍ സാഫ്രോണ്‍ മിഷന്റെ സഹായത്തോടു കൂടി പമ്പോറിലുള്ള വ്യാപാരകേന്ദ്രത്തില്‍ (Trading Centre) E-Trading ലൂടെ വിറ്റഴിക്കുന്നു. ഇയാളെപ്പോലെ ധാരാളം ആളുകള്‍ കശ്മീരില്‍ ഈ ജോലി ചെയ്യുന്നു. അടുത്ത തവണ നിങ്ങള്‍ കുങ്കുമം വാങ്ങുമ്പോള്‍ കശ്മീരിലെ കുങ്കുമം വാങ്ങുന്നതിനെ കുറിച്ചു ചിന്തിക്കൂ. കശ്മീരിലെ ആള്‍ക്കാരുടെ ഓജസ്സ് പോലെ തന്നെ അവരുടെ കുങ്കുമത്തിന്റെ സ്വാദും ഒന്നു വേറെ തന്നെയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടുദിവസം മുന്‍പ് ഗീതാ ജയന്തിയായിരുന്നല്ലോ. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും ഗീത നമുക്ക് പ്രേരണ നല്കുന്നു. ഗീത ഇത്രയും അത്ഭുതകരമായ ഒരു ഗ്രന്ഥമായത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം, ഇത് ശ്രീകൃഷ്ണന്റെ സ്വന്തം വാക്കുകളാണ്. ഗീതയുടെ മറ്റൊരു പ്രത്യേകത അതിന്റെ തുടക്കം അറിയാനുള്ള ആഗ്രഹത്തില്‍ നിന്നാണ് എന്നതു തന്നെ. ചോദ്യത്തില്‍ നിന്നാണ് തുടക്കം. അര്ജ്ജുനന് ഭഗവാനോട് ചോദ്യം ചോദിച്ചു. അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഗീതയിലെ ജ്ഞാനം ലോകത്തിനു ലഭിച്ചു. ഗീത പോലെ തന്നെ നമ്മുടെ സംസ്കാരത്തിലുള്ള എല്ലാ അറിവും ജിജ്ഞാസയില്‍ നിന്നാണ് തുടങ്ങുന്നത്. വേദാന്തത്തിലെ ആദ്യ മന്ത്രം 'അഥാതോ ബ്രഹ്മ ജിജ്ഞാസ' – അതായത് വരുവിന്‍ നമുക്ക് ബ്രഹ്മത്തെ അറിയാനുള്ള ജിജ്ഞാസ ഉണ്ടാക്കാം. അതുകൊണ്ട് ഇവിടെ ബ്രഹ്മത്തെ അന്വേഷിക്കുന്ന കാര്യം പറയുന്നത് ജിജ്ഞാസയുടെ ശക്തി അത്തരത്തിലുള്ളതായതു കൊണ്ടാണ്. ജിജ്ഞാസ താങ്കളെ ഇടതടവില്ലാതെ പുതിയതിനു വേണ്ടി പ്രേരിപ്പിക്കും. നമ്മുടെ ഉള്ളില്‍ ജിജ്ഞാസയുള്ളതു കൊണ്ടാണ് കുട്ടിക്കാലത്ത് നമ്മള് പഠിക്കുന്നത്. അതായത് ജിജ്ഞാസയുള്ളിടത്തോളം കാലം ജീവിതവുമുണ്ട്. ജിജ്ഞാസയുള്ളിടത്തോളം പുതിയത് പഠിക്കുവാനുള്ള ശ്രമം തുടര്‍ന്നുപോകും. ഇതില്‍ പ്രായത്തിന്റേയോ പരിതസ്ഥിതികളുടെയോ പ്രശ്നം ഉദിക്കുന്നേയില്ല. ജിജ്ഞാസയുടെ അങ്ങനെയുള്ള ഊര്‍ജ്ജത്തിന് ഒരു ഉദാഹരണത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. അത് തമിഴ്നാട്ടിലെ ഒരു വന്ദ്യവയോധികനായ ശ്രീ ടി ശ്രീനീവാസാചാര്യ സ്വാമിയെക്കുറിച്ചാണ്. ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമിക്ക് 92 വയസ്സുണ്ട്. ഈ പ്രായത്തിലും അദ്ദേഹം കമ്പ്യൂട്ടറില്‍ തന്റെ പുസ്തകം സ്വയം ടൈപ്പ് ചെയ്ത് തയ്യാറാക്കുകയാണ്. പുസ്തകം എഴുതുന്നതു കൊള്ളാം. പക്ഷേ, ശ്രീനിവാസാചാര്യജിയുടെ കാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നല്ലോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? പിന്നെ അദ്ദേഹം എങ്ങനെ കമ്പ്യൂട്ടര്‍ പഠിച്ചു? അദ്ദേഹത്തിന്റെ കോളേജ് പഠനകാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ തന്റെ യൗവ്വനകാലത്ത് ഉണ്ടായിരുന്ന ജിജ്ഞാസയും ആത്മവിശ്വാസവും ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ അതേ അളവില്‍ നിലനില്ക്കുന്നു. ശ്രീനിവാസാചാര്യ സ്വാമികള്‍ സംസ്കൃതത്തിലും തമിഴിലും പണ്ഡിതനാണ്. അദ്ദേഹം ഇതുവരെ ഏകദേശം 16 ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എഴുതിക്കഴിഞ്ഞു. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതിനുശേഷം പുസ്തകം എഴുതുന്ന രീതിയിലും പ്രിന്റ് ചെയ്യുന്ന രീതിയിലും മാറ്റം വന്നിരിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കും. അതുകൊണ്ട് 86 -ാം വയസ്സില്‍ അദ്ദേഹം കമ്പ്യൂട്ടര്‍ പഠിച്ചു. തനിക്ക് അത്യാവശ്യമുള്ള സോഫ്റ്റ്വെയറും മനസ്സിലാക്കി. ഇപ്പോള്‍ അദ്ദേഹം തന്റെ പുസ്തകം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്.
സുഹൃത്തുക്കളേ, ജീവിതത്തില്‍ ജിജ്ഞാസ മരിക്കാത്തിടത്തോളം കാലം പഠിക്കാനുള്ള ആഗ്രഹവും മരിക്കില്ല. അത്രയും കാലം ജീവിതത്തില്‍ ഊര്‍ജ്ജം നിറഞ്ഞുനില്ക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമികളുടെ ജീവിതം. അതുകൊണ്ട് നമ്മള് പിന്നോട്ട് പോയി, നമ്മുടെ ലക്ഷ്യം നഷ്ടപ്പെട്ടു, നമ്മളും ഇത് പഠിച്ചിരുന്നെങ്കില്‍ എന്നൊന്നും ചിന്തിക്കരുത്. നമുക്ക് പഠിക്കുവാന്‍ കഴിയില്ല, അല്ലെങ്കില്‍ നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്നൊന്നും ചിന്തിക്കാന്‍ പാടില്ല.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജിജ്ഞാസയില്‍ നിന്നും ചില പുതിയത് പഠിക്കുന്നതിനെ കുറിച്ചാണ് നമ്മള് ഇതുവരെ സംസാരിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുടെ കാര്യവും പറഞ്ഞു. എന്നാല്‍ നിരന്തരമായി എന്തെങ്കിലും പുതിയത് ചെയ്തു കൊണ്ടിരിക്കുകയും പുതിയ പുതിയ പ്രതിജ്ഞകള്‍ നടപ്പാക്കുകയും ചെയ്യുന്ന ചില ആള്‍ക്കാരുണ്ട്. നമ്മള് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ കൂടുതല്‍ ചെയ്യുവാനുള്ള ഊര്‍ജ്ജം സമൂഹം നമുക്ക് നല്‍കുന്നുവെന്ന കാര്യം നമ്മുടെ ജീവിതത്തിലും അനുഭവപ്പെട്ടിട്ടുണ്ടാകും. സാമാന്യമെന്നു തോന്നുന്ന പല പ്രേരണകളും വളരെ മഹത്തായ പ്രവൃത്തിയായി മാറുന്നു. അങ്ങനെയുള്ള ഒരു യുവാവാണ് ശ്രീമാന്‍ പ്രദീപ് സാംഗ്വാന്. ഗുഡ്ഗാവിലെ പ്രദീപ് സാംഗ്വാന് 2016 മുതല്‍ 'ഹീലിംഗ് ഹിമാലയാസ്' എന്ന പേരില്‍ ഒരു യജ്ഞം തന്നെ നടത്തി വരുന്നു. അയാള്‍ തന്റെ ടീമിനോടും വോളണ്ടിയര്മാരോടുമൊപ്പം ഹിമാലയത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തി അവിടെ ടൂറിസ്റ്റുകള്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്കും ചപ്പുചവറുകളും എടുത്തുമാറ്റി ശുചീകരണം നടത്തുന്നു. പ്രദീപ്ജി ഇപ്പോള്‍ വരെ ഹിമാലയത്തിലെ വിവിധ ടൂറിസ്റ്റ് ലൊക്കേഷനുകളില്‍ നിന്ന് ടണ്‍ കണക്കിന് പ്ലാസ്റ്റിക് ശേഖരിച്ച് ശുചീകരണം നടത്തിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് കര്‍ണ്ണാടകയിലെ യുവദമ്പതികളായ അനുദീപും മിനൂഷയും. അനുദീപും മിന്നൂഷയും ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. വിവാഹശേഷം ധാരാളം യുവമിഥുനങ്ങള്‍ കറങ്ങാന്‍ പോകാറുണ്ട്. പക്ഷേ, ഇവര്‍ വേറിട്ടൊരു കാര്യം ചെയ്തു. ആള്ക്കാര് സ്വന്തം വീടിനു പുറത്ത് ചുറ്റാന്‍ പോകുന്നു. എന്നാല്‍ പോകുന്നിടത്ത് ധാരാളം ചപ്പുചവറുകള്‍ ഉപേക്ഷിച്ചിട്ട് മടങ്ങിവരുന്നു എന്ന കാര്യം ഇവര്‍ കാണാറുള്ളതാണ്. കര്‍ണ്ണാടകയിലെ സോമേശ്വര്‍ ബീച്ചിന്റെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. സോമേശ്വര്‍ ബീച്ചില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോയ ചപ്പുചവറുകള്‍ മാറ്റി ശുചിയാക്കാന്‍ അനുദീപും മിനൂഷയും തീരുമാനിച്ചു. ആ ഭാര്യാഭര്ത്താക്കന്മാര് വിവാഹശേഷം എടുത്ത ആദ്യത്തെ തീരുമാനം ഇതായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സമുദ്രതീരത്തെ ധാരാളം മാലിന്യം നീക്കം ചെയ്തു. തന്റെ ഈ തീരുമാനത്തെ കുറിച്ച് അനുദീപ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. പിന്നെ എന്താണ് നടന്നത് എന്നറിയുമോ? അവരുടെ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് ധാരാളം യുവാക്കള്‍ അവരോടൊപ്പം ചേര്‍ന്നു. നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. ഇവര്‍ ചേര്‍ന്ന് സോമേശ്വരം ബീച്ചില്‍ നിന്നും 800 കിലോയില്‍ കൂടുതല്‍ മാലിന്യം നീക്കി.
സുഹൃത്തുക്കളേ, ഈ പ്രയത്നങ്ങള്‍ക്കിടയിലും നമ്മള് ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ഈ മാലിന്യങ്ങള്‍ എങ്ങനെ ബീച്ചിലും പര്‍വ്വതത്തിലും എത്തി? നമ്മളില്‍ ആരെങ്കിലും ആയിരിക്കും ഈ മാലിന്യങ്ങള്‍ അവിടെ ഉപേക്ഷിച്ച് വരുന്നത്. നമുക്കും പ്രദീപിനെ പോലെ, അനുദീപിനെ പോലെ, മിനൂഷയെ പോലെ ശുചീകരണ യജ്ഞം നടത്തണം. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, നാം ഇനി മാലിന്യങ്ങള്‍ വലിച്ചെറിയില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കണം. ശുചിത്വ ഭാരത യജ്ഞത്തിന്റെ ആദ്യ തീരുമാനം ഇതുതന്നെയാകുന്നു. അതേ, ഞാന്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. കൊറോണ കാരണം ഈ വര്‍ഷം ഇതിനെ കുറിച്ച് അത്ര ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. നമുക്ക് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും മോചനം നേടണം. ഇത് 2021 ലെ പ്രതിജ്ഞകളില്‍ ഒന്നാണ്. ഞാന്‍ നിങ്ങള്‍ക്ക് പുതുവര്‍ഷാംശംസകള്‍ നേരുന്നു. നിങ്ങള്‍ ആരോഗ്യത്തോടു കൂടി ഇരിക്കുവിന്‍. സ്വന്തം കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാക്കുവിന്. അടുത്ത വര്‍ഷം ജനുവരിയില്‍ വ്യത്യസ്ത വിഷയങ്ങളുമായി മന് കി ബാത്ത് തുടരും.
വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം . 'മന് കീ ബാത്തിന്റെ' തുടക്കത്തില്‍, ഇന്ന് നിങ്ങളുമായി ഒരു നല്ല വാര്‍ത്ത പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാനഡയില്‍ നിന്ന് അന്നപൂര്‍ണ ദേവിയുടെ വളരെ പഴയ ഒരു പ്രതിമ ഇന്ത്യയിലേക്ക് മടങ്ങിവരുന്നുവെന്ന വിവരം അറിയുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടാകും. ഏകദേശം 100 വര്‍ഷം മുമ്പ് അതായത് 1913 ല്‍ ഈ പ്രതിമ വാരണസിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയിരുന്നു ഇത് തിരികെ എത്തിക്കുന്നതിലൂടെ, ഈ പുണ്യപ്രവര്‍ത്തനം സാധ്യമാക്കിയ കാനഡ സര്‍ക്കാരിനോടും മറ്റെല്ലാവരോടും ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. അമ്മ അന്നപൂര്‍ണയ്ക്ക് കാശിയുമായി വളരെ പ്രത്യേക ബന്ധമുണ്ട്. ഇപ്പോള്‍, അമ്മയുടെ പ്രതിമ, തിരിച്ചുവരുന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. മാതാ അന്നപൂര്‍ണ പ്രതിമ പോലെ, നമ്മുടെ പൈതൃകത്തിന്റെ അനേകം അമൂല്യ നിധികള്‍ അന്താരാഷ്ട്ര സംഘങ്ങളുടെ പക്കലായി കഴിഞ്ഞു . അന്താരാഷ്ട്ര വിപണിയില്‍ ഇവയെ ഈ സംഘങ്ങള്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നു. ഇപ്പോള്‍, നാം ഇത്തരം സംഘങ്ങളുടെ നേര്‍ക്ക് കര്‍ക്കശ നിലപാട് തന്നെ സ്വീകരിച്ചു വരുന്നു. ഈ നിധികളുടെ തിരിച്ചുവരവിന്, ഇന്ത്യ തന്റെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചു വരുന്നു . അത്തരം ശ്രമങ്ങള്‍ കാരണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി പ്രതിമകളും, കരകൗശല വസ്തുക്കളും തിരികെ കൊണ്ടുവരാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാം ലോക പൈതൃക വാരം ആഘോഷിച്ചു. ഇതാ യാദൃശ്ചികമായി മാതാ അന്നപൂര്‍ണ പ്രതിമ മടങ്ങിയെത്തുകയും ചെയ്തു. ലോക പൈതൃക വാരം സാംസ്കാരിക പ്രേമികള്‍ക്ക് പഴയ കാലത്തിലേക്ക് മടങ്ങാനും അവരുടെ ചരിത്രത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്യാനും ഒരു മികച്ച അവസരം നല്കുന്നു. കൊറോണ കാലഘട്ടം ആയിരുന്നിട്ടും, ആളുകള്‍ ഈ പൈതൃക വാരം നൂതനമായ രീതിയില്‍ ആഘോഷിക്കുന്നത് നാം കണ്ടു. പ്രതിസന്ധിഘട്ടത്തില്‍ സംസ്കാരം വളരെ ഉപയോഗപ്രദമാണ്, സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാങ്കേതികവിദ്യയിലൂടെ ഒരു വൈകാരിക റീചാര്‍ജായി സംസ്കാരം പ്രവര്‍ത്തിക്കുന്നു. ഇന്ന് രാജ്യത്തെ നിരവധി മ്യൂസിയങ്ങളും ലൈബ്രറികളും അവയുടെ ശേഖരം പൂര്‍ണ്ണമായും ഡിജിറ്റലാക്കാനുള്ള ശ്രമത്തിലാണ്. ദില്ലിയില്‍, നമ്മുടെ ദേശീയ മ്യൂസിയം ഇക്കാര്യത്തില്‍ പ്രശംസനീയമായ ചില ശ്രമങ്ങള്‍ നടത്തി. നാഷണല്‍ മ്യൂസിയം പത്തോളം വെര്‍ച്വല്‍ ഗാലറികള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു – എന്താ,രസകരമല്ലേ! ഇപ്പോള്‍, നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ദില്ലിയിലെ നാഷണല്‍ മ്യൂസിയം ഗാലറികള്‍ സന്ദര്‍ശിക്കാന്‍ കഴിയും. സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ ആളുകളിലേക്ക് സാംസ്കാരിക പൈതൃകം എത്തിച്ചേരേണ്ടത് വളരെ ആവശ്യമാണ് ,അതുപോലെ തന്നെ ഈ പൈതൃക സമ്പത്തുകളുടെ സംരക്ഷണത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രധാനമാണ്. അടുത്തിടെ, ഞാന്‍ ഒരു രസകരമായ പ്രോജക്റ്റിനെക്കുറിച്ച് വായിക്കുകയായിരുന്നു. നോര്‍വേയുടെ വടക്ക് ഭാഗത്ത് സ്വാല്‍ബാര്‍ഡ് (svalbard )എന്നൊരു ദ്വീപുണ്ട്. ഈ ദ്വീപില്‍ ആര്‍ട്ടിക് വേള്‍ഡ് ആര്‍ക്കൈവ് എന്ന പ്രോജക്റ്റ് നിര്‍മ്മിച്ചു. ഈ ആര്‍ക്കൈവില്‍ വിലയേറിയ പൈതൃക ഡാറ്റകള്‍ ഏതെങ്കിലും തരത്തിലുള്ള, പ്രകൃതിദത്തമോ അല്ലെങ്കില്‍ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങളാല്‍ നശിച്ചു പോകാത്ത വിധത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ പദ്ധതിയെ അടിസ്ഥാനമാക്കി അജന്ത ഗുഹകളുടെ പൈതൃക സമ്പത്ത് ഡിജിറ്റലൈസ് ചെയ്ത് അലങ്കരിക്കാനുള്ള ഒരു സംവിധാനം ഒരുക്കുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട് . ഇതിലൂടെ, അജന്ത ഗുഹകളുടെ പൂര്‍ണ്ണമായ ഒരു ദര്‍ശനം നിങ്ങള്‍ക്ക് ലഭിക്കും. ഡിജിറ്റലൈസ് ചെയ്തതും പുന സ്ഥാപിച്ചതുമായ പെയിന്റിംഗും അനുബന്ധ രേഖകളും ഉദ്ധരണികളും ഇതില്‍ ഉള്‍പ്പെടും.
സുഹൃത്തുക്കളേ, പകര്‍ച്ചവ്യാധി നമ്മുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിച്ചുവെങ്കിലും, പ്രകൃതിയെ പുതിയ രീതിയില്‍ അനുഭവിക്കാനുള്ള അവസരവും ഇത് നല്‍കിയിട്ടുണ്ട്. പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണവും മാറി. ഇപ്പോള്‍ നാം ശൈത്യകാലത്തേക്ക് പ്രവേശിക്കുകയാണ്. പ്രകൃതിയുടെ വ്യത്യസ്ത നിറങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇന്റര്‍നെറ്റില്‍ ചെറി പുഷ്പങ്ങളുടെ വൈറല്‍ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടു. ഞാന്‍ ചെറി പുഷ്പങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജപ്പാനിലെ ഈ പ്രസിദ്ധമായ ഐഡന്റിറ്റിയെക്കുറിച്ചാണല്ലോ ഞാന്‍ സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിരിക്കും . പക്ഷെ അങ്ങനെയല്ല! ഇവ ജപ്പാനിലെ ഫോട്ടോകളല്ല. ഷില്ലോങിലെ മേഘാലയയിലെ ചിത്രങ്ങളാണിവ. ഈ ചെറി പുഷ്പങ്ങളാല്‍ മേഘാലയയുടെ ഭംഗി കൂടുതല്‍ വര്‍ദ്ധിക്കുന്നു.
സുഹൃത്തുക്കളേ, ഈ മാസം, ഡോ. സലിം അലി ജിയുടെ 125-)0 ജന്മവാര്ഷികാഘോഷം നവംബര്‍ 12 മുതല്‍ ആരംഭിച്ചു. പക്ഷികളുടെ ലോകത്ത് , പക്ഷി നിരീക്ഷണ രംഗത്ത് ഡോക്ടര്‍ സലിം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ലോകത്തെ പക്ഷി നിരീക്ഷകരെയാകെ അദ്ദേഹം ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു. ഞാന്‍ എല്ലായ്പ്പോഴും പക്ഷിനിരീക്ഷകരുടെ ആരാധകനാണ്. വളരെയധികം ക്ഷമയോടെ, അവര്‍ മണിക്കൂറുകളോളം, രാവിലെ മുതല്‍ വൈകുന്നേരം വരെ, പക്ഷികളെ നിരീക്ഷിക്കുന്നു. പ്രകൃതിയുടെ തനതായ കാഴ്ചകള്‍ ആസ്വദിക്കുകയും, അതിലൂടെ തങ്ങള്‍ നേടിയ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും പക്ഷി നിരീക്ഷണ സമൂഹങ്ങള്‍ സജീവമാണ്. നിങ്ങളും തീര്‍ച്ചയായും ഈ വിഷയവുമായി ബന്ധപ്പെടുക. എന്റെ തിരക്കുള്ള ജീവിതത്തില്‍ കുറച്ചു ദിവസം മുന്‍പ് കെവാഡിയയില്‍, പക്ഷികളോടൊപ്പം,കുറച്ചു സമയം ചെലവഴിക്കാനുള്ള അവിസ്മരണീയമായ ഒരു അവസരം എനിക്ക് ലഭിച്ചു. പക്ഷികളുമായി ചെലവഴിക്കുന്ന സമയം, അത് നിങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കും, മാത്രമല്ല പരിസ്ഥിതിയെ പ്രചോദിപ്പിക്കുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ത്യയുടെ സംസ്കാരവും ശാസ്ത്രവും എന്നും എല്ലായ്പ്പോഴും ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചിരുന്ന ഘടകങ്ങളാണ്. നിരവധി ആളുകള്‍ അവയെ കുറിച്ചറിയാന്‍ ഇന്ത്യയിലെത്തി, പിന്നീട് അവര്‍ എന്നെന്നേക്കുമായി ഇവിടത്തെ നിവാസികളായി മാറി. മറ്റു ചിലര്‍ അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകുകയും ഈ സംസ്കാരത്തിന്റെ പ്രചാരകന്മാരായി മാറുകയും ചെയ്തു. 'വിശ്വനാഥ്' എന്ന പേരില്‍ അറിയപ്പെടുന്ന ജോനാസ് മസെട്ടിയുടെ (''Jonas Masetti' ) പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു. ജോണ്‍ ബ്രസീലിലെ ആളുകള്‍ക്ക് വേദാന്തവും ഗീതയും പഠിപ്പിക്കുന്നു. റിയോ ഡി ജനീറോയില്‍ (Rio de Janeiro) നിന്ന് മണിക്കൂറുകള്‍ അകലെ സ്ഥിതി ചെയ്യുന്ന പെട്രൊപോളിസ് പര്‍വതങ്ങളില്‍ (Petrópolis ) അദ്ദേഹം 'വിശ്വവിദ്യ' എന്ന പേരില്‍ ഒരു സ്ഥാപനം നടത്തി വരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ശേഷം ജോനാസ് ഓഹരി വിപണിയില്‍ തന്റെ കമ്പനിയില്‍ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് അദ്ദേഹത്തിനു ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പ്രത്യേകിച്ച് വേദാന്തം പഠിക്കാന്‍ താല്പര്യം ജനിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ച് മുതല്‍ ആത്മീയത വരെ, വാസ്തവത്തില്‍, അദ്ദേഹത്തിന്റേത് ഒരു നീണ്ട യാത്ര തന്നെ ആയിരുന്നു. ജോനാസ് ഇന്ത്യയില്‍ വേദാന്ത തത്ത്വചിന്ത പഠിച്ചു. 4 വര്‍ഷമായി അദ്ദേഹം കോയമ്പത്തൂരിലെ ആര്യ വിദ്യാ ഗുരുകുലം എന്ന സ്ഥലത്താണ് താമസിച്ചത്. ജോനാസിന് മറ്റൊരു പ്രത്യേകതയുണ്ട്, തന്റെ സന്ദേശം കൈമാറാന്‍ അദ്ദേഹം സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. പതിവായി അദ്ദേഹം ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അദ്ദേഹം പോഡ്കാസ്റ്റുകള്‍ ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ തന്റെ സ്വതന്ത്ര ഓപ്പണ്‍ കോഴ്സുകളിലൂടെ ജോനാസ് ഒന്നര ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ വേദാന്തത്തെക്കുറിച്ച് പഠിപ്പിച്ചു കഴിഞ്ഞു. ജോനാസ് ഒരു വലിയ ജോലി ചെയ്യുക മാത്രമല്ല, ധാരാളം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു ഭാഷയിലും അത് ചെയ്യുന്നു. കൊറോണയുടെയും ക്വാറന്റൈന്റെയും ഈ സമയത്ത് വേദാന്തത്തിന് എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പര്യമുണ്ട്? 'മന് കി ബാത്ത്' ലൂടെ ഞാന്‍ ജോനാസിന്റെ പരിശ്രമത്തിനും അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ, ഇതിനു സമാനമായി, ഇപ്പോള്‍, നിങ്ങള്‍ ഒരു വാര്‍ത്ത ശ്രദ്ധിച്ചിരിക്കണം. ന്യൂസിലാന്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ഡോ. ഗൌരവ് ശര്‍മ ലോകത്തിലെ പുരാതന ഭാഷകളിലൊന്നായ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍, ഇന്ത്യന്‍ സംസ്കാരത്തിന്റെ ഈ വ്യാപനം നമുക്കെല്ലാവര്‍ക്കും അഭിമാനമുളവാക്കുന്നതാണ്. 'മന് കി ബാത്ത്' വഴി ഞാന്‍ ഗൌരവ് ശര്‍മ ജിയെ ആശംസകള്‍ അറിയിക്കുന്നു. ന്യൂസിലാന്റിലെ ജനങ്ങളെ സേവിക്കുവാനും അതു വഴി അവര്‍ക്ക് പുതിയ നേട്ടങ്ങള്‍ കൈവരുത്തുവാനും അദ്ദേഹത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ , നാളെ നവംബര്‍ 30 ന് ശ്രീ ഗുരു നാനക് ദേവ് ജിയുടെ 551-ാമത്തെ പ്രകാശ് പര്‍വ് (പ്രകാശോല്സവം ) ആഘോഷിക്കും. ഗുരു നാനക് ദേവ് ജിയുടെ സ്വാധീനം ലോകമെമ്പാടും വ്യക്തമായി കാണാവുന്നതാണ്.
വാന്‍കൂവര്‍ (Vancouver ) മുതല്‍ വെല്ലിംഗ്ടണ്‍ വരെ , സിംഗപ്പൂര്‍ മുതല്‍ ദക്ഷിണാഫ്രിക്ക വരെ എല്ലായിടത്തും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ കേള്‍ക്കുന്നു. ഗുരു ഗ്രന്ഥ് സാഹിബില്‍ ഇങ്ങനെ പറയുന്നു – ' ഒരു ദാസന്റെ ജോലി സേവിക്കുക എന്നതാണ്'. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി സുപ്രധാന നാഴികക്കല്ലുകളിലൂടെ നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്, ഒരു സേവകനെന്ന നിലയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുമുണ്ട്. ഗുരു സാഹിബ് നമ്മെകൊണ്ട് സേവനം ചെയ്യിച്ചതാണ്. ഗുരു നാനക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പര്‍വ്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത്തെ പ്രകാശ് പര്‍വ്, ഇനി അടുത്ത വര്‍ഷം ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വവും വരുന്നു. ഗുരു സാഹിബിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചിരുന്നു എന്ന് എനിക്കു സ്വയം തോന്നുന്നു. തന്റെ കാര്യങ്ങളില്‍ അദ്ദേഹം എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിരുന്നു.
സുഹൃത്തുക്കളേ, കച്ചില്‍ ഒരു ഗുരുദ്വാര ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ,അതാണ് ലഖ്പത് ഗുരുദ്വാര സാഹിബ്. ശ്രീ ഗുരു നാനാക്ക് തന്റെ കഷ്ട കാലങ്ങളില്‍ ലഖ്പത് ഗുരുദ്വാര സാഹിബില്‍ താമസിച്ചിരുന്നതായി പറയുന്നു . 2001 ലെ ഭൂകമ്പത്തില്‍ ഈ ഗുരുദ്വാരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗുരു സാഹിബിന്റെ കൃപ കൊണ്ട് മാത്രമാണ്, അതിന്റെ പുനസ്ഥാപനം ഉറപ്പാക്കാന്‍ എനിക്ക് കഴിഞ്ഞത്. ഗുരുദ്വാര നന്നാക്കിയെന്ന് മാത്രമല്ല അതിന്റെ അന്തസ്സും ആഭിജാത്യവും പുനസ്ഥാപിച്ചു. നമുക്കെല്ലാവര്‍ക്കും ഗുരു സാഹിബില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചു. ലഖ്പത് ഗുരുദ്വാരയുടെ സംരക്ഷണ ശ്രമങ്ങള്‍ക്ക് 2004 ലെ യുനെസ്കോ ഏഷ്യ പസഫിക് ഹെറിറ്റേജ് അവാര്‍ഡ് ഫംഗ്ഷനില്‍ ഡിസ്ടിംഗ്ഷന്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു . അറ്റകുറ്റപ്പണികള്‍ക്കിടെ കരകൗശലവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ പ്രത്യേകം ശ്രദ്ധിച്ചതായി അവാര്‍ഡ് നല്കിയ ജൂറി കണ്ടെത്തിയിരുന്നു. ഗുരുദ്വാരയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സിഖ് സമൂഹത്തിന് സജീവ പങ്കാളിത്തം മാത്രമല്ല, അവരുടെ മാര്‍ഗദര്‍ശനവും ഉണ്ടായിരുന്നു എന്നും ജൂറി കണ്ടെത്തി. മുഖ്യമന്ത്രി അല്ലാതിരുന്നപ്പോള്‍ പോലും എനിക്ക് ലഖ്പത് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ എനിക്ക് വളരെയധികം ഊര്‍ജം ലഭിക്കുമായിരുന്നു. ഈ ഗുരുദ്വാര സന്ദര്‍ശിക്കുന്ന ഏവര്‍ക്കും പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഗുരു സാഹിബ് എന്നില്‍ നിന്ന് നിരന്തരമായ സേവനം സ്വീകരിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നത് വളരെ ചരിത്രപരമായ ഒരു സംഭവമായിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ ഈ കാര്യം എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും. ശ്രീ ദര്‍ബാര്‍ സാഹിബിനെ സേവിക്കാന്‍ മറ്റൊരു അവസരം ലഭിച്ചത് നമ്മുടെ ഏവരുടെയും പരമ ഭാഗ്യമാണ്. വിദേശത്ത് താമസിക്കുന്ന നമ്മുടെ സിഖ് സഹോദരങ്ങള്‍ക്ക് ദര്‍ബാര്‍ സാഹിബിന്റെ സേവനത്തിനായി ഫണ്ട് അയയ്ക്കുന്നത് എളുപ്പമായിരിക്കുകയാണ് . ഈ നീക്കം ലോകത്തിലെ ഭക്തരെ ദര്‍ബാര്‍ സാഹിബുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ലങ്കറിന്റെ ( സമൂഹ ഭക്ഷണം ) പാരമ്പര്യം ആരംഭിച്ചത് ഗുരു നാനക് ദേവ് ജി ആണ്, ലോകമെമ്പാടുമുള്ള സിഖ് സമൂഹം കൊറോണയുടെ ഈ സമയത്ത് ആളുകള്‍ക്ക് ഭക്ഷണം നല്കുന്ന പാരമ്പര്യം എങ്ങനെ തുടരുന്നുവെന്ന് ഇന്ന് നാം കണ്ടു. മാനവ സേവയുടെ ഈ പാരമ്പര്യം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമായി നിരന്തരം വര്‍ത്തിക്കുന്നു. നാമേവരും നല്ല സേവകരായി തുടരട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ഗുരു സാഹിബ് എന്നില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഈ രീതിയില്‍ സേവനം ആഗ്രഹിക്കുന്നു . ഒരിക്കല്‍ കൂടി, ഗുരു നാനക്ക് ജയന്തിക്ക് എന്റെ ആശംസകള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ , കഴിഞ്ഞ കാലങ്ങളില്‍, രാജ്യത്തുടനീളമുള്ള നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ വിദ്യാഭ്യാസ യാത്രയിലെ പ്രധാന പരിപാടികളില്‍ പങ്കെടുക്കാനും എനിക്ക് അവസരം ലഭിച്ചു. സാങ്കേതികവിദ്യയിലൂടെ, ഐഐടി-ഗുവാഹത്തി, ഐഐടി-ദില്ലി, ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി, ഗാന്ധിനഗര്‍, ജെഎന്‍യു, മൈസൂര്‍ സര്‍വകലാശാല, ലക്നൗ സര്‍വകലാശാല എന്നിവരുമായി എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഇരിക്കുന്നത് വളരെ ഉന്മേഷദായകവും ഊര്‍ജ്ജം നിറയ്ക്കുന്നതുമായ കാര്യമാണ്. യൂണിവേഴ്സിറ്റി കാമ്പസുകള്‍ ഒരു തരത്തില്‍ മിനി ഇന്ത്യ പോലെയാണ്. ഒരു വശത്ത്, ഈ കാമ്പസുകളില്‍ ഇന്ത്യയുടെ വൈവിധ്യം ദര്‍ശിക്കാം . മറുവശത്ത്, പുതിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം വരുത്തുന്നതിനുള്ള ആഗ്രഹവും അവര്‍ക്കുണ്ട് . കൊറോണയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍, ഞാന്‍ ഒരു സ്ഥാപനത്തിന്റെ പരിപാടിക്ക് പോകുമ്പോള്‍, അടുത്തുള്ള സ്കൂളുകളില്‍ നിന്നുള്ള പാവപ്പെട്ട കുട്ടികളെയും ആ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ആ കുട്ടികള്‍ എന്റെ പ്രത്യേക അതിഥികളായി ചടങ്ങില്‍ എത്തിയിരുന്നു. ആ മഹത്തായ ചടങ്ങില്‍ വച്ച് ചെറുപ്പക്കാരായ വിദ്യാര്ത്ഥികള്ഡോക്ടറും, എഞ്ചിനീയറും, ശാസ്ത്രജ്ഞനും ഒക്കെ ആകുന്നത് ഒരു ചെറിയ കുട്ടി കാണുന്നു, ആരെങ്കിലും മെഡല്‍ നേടുന്നത് കാണുന്നു, പിന്നെ അവനില്‍ പുതിയ സ്വപ്നങ്ങള്‍ ഉണ്ടാകുന്നു – എനിക്കും ഇതിന് കഴിയും എന്ന ആത്മവിശ്വാസം അവനില്‍ ഉണ്ടാകുന്നു . ഇത് അവനില്‍ ദൃഡനിശ്ചയം ഉണര്‍ത്തുവാനുള്ള പ്രചോദനമാകുന്നു.
സുഹൃത്തുക്കളേ, ഇതുകൂടാതെ, ആ സ്ഥാപനത്തിന്റെ പൂര്‍വവിദ്യാര്‍ഥികള്‍ ആരാണ്, ആ സ്ഥാപനത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി പതിവായി ഇടപഴകുന്നതിനുള്ള ക്രമീകരണം എന്താണ് , എന്ന കാര്യം കൂടി അറിയാന്‍ എനിക്ക് എല്ലായ്പ്പോഴും താല്‍പ്പര്യമുണ്ട്. അവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ശൃംഖല എത്രത്തോളം ഊര്‍ജ്ജ്വസ്വലമാണ് …
എന്റെ യുവ സുഹൃത്തുക്കളെ, നിങ്ങള്‍ എന്നുവരെയാണോ ഒരു സ്ഥാപനത്തില്‍ പഠിക്കുന്നത് അന്ന് വരെ അവിടുത്തെ വിദ്യാര്‍ഥിയായിരിക്കും. പക്ഷെ ജീവിതം മുഴുവനും നിങ്ങള്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ഥി ആയിരിക്കും. സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും പടിയിറങ്ങുന്നതിനു ശേഷം രണ്ടു കാര്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല- ഒന്ന്, വിദ്യാഭ്യാസത്തിന്റെ സ്വാധീനം, രണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ സ്കൂളിനോടും കോളേജിനോടുമുള്ള ബന്ധം. പൂര്‍വ വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കുമ്പോള്‍ സ്കൂളിനെക്കുറിച്ചും കോളേജിനെക്കുറിച്ചുമുള്ള അവരുടെ ഓര്‍മ്മകളില്‍ ,പുസ്തകത്തെയും പഠനത്തെക്കാളുമുപരി ക്യാമ്പസില്‍ ചെലവഴിച്ച സമയം, പിന്നെ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍, പിന്നെ ആ ഓര്‍മകളില്‍ നിന്നും താന്‍ പഠിച്ച സ്ഥാപനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള തോന്നല്‍ ഒക്കെ ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം വികസിച്ചത് എവിടെ നിന്നാണോ അതിന്റെ വികസനത്തിനായി എന്തെങ്ങിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്പരം സന്തോഷം വേറെന്തുണ്ട്? അത്തരം ചില ശ്രമങ്ങളെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിച്ച സ്ഥാപനത്തിനു സഹായങ്ങള്‍ നല്‍കിയതിനെക്കുറിച്ച്. ഇന്നത്തെക്കാലത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ സജീവമാണ് പൂര്‍വ വിദ്യാര്‍ഥികള്‍. ഐ.ഐ.ടി യില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ അവരുടെ സ്ഥാപനത്തിനായി കോണ്‍ഫറന്‍സ് സെന്റര്‍, മാനേജ്മെന്റ് സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കി നല്കി. ഇവരുടെ ഇത്തരംപ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ വിദ്യാര്‍ഥികളുടെ പഠന അനുഭവത്തെ മികച്ചതാക്കാന്‍ സഹായിക്കും. ഡല്‍ഹിയിലെ ഐ.ഐ.ടി ഒരു എന്‍ഡോവ്മെന്റ് ഫണ്ട് തുടങ്ങിയിട്ടുണ്ട്. അതൊരു മികച്ച ആശയമാണ്. ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലകള്‍ ഇത്തരത്തിലുള്ള എന്‍ഡോവ്മെന്റ് നല്‍കുന്നത് ശീലമാക്കിയിട്ടുണ്ട്, അത് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമാണ്. എനിക്ക് തോന്നുന്നത് ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഇത്തരത്തിലുള്ള എന്‍ഡോവ്മെന്റ് നല്കുവാന് സാധിക്കും .
എന്തെങ്കിലും തിരികെ നല്‍കേണ്ടി വരുമ്പോള്‍ ഒന്നും വലുതും ചെറുതും ആകുന്നില്ല. ചെറിയ ചെറിയ സഹായം പോലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എല്ലാ ശ്രമങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി പൂര്‍വ വിദ്യാര്‍ഥികള്‍ അവരുടെ സ്ഥാപനത്തിന്റെ ടെക്നോളജി നവീകരണം, കെട്ടിട നിര്‍മാണം, അവാര്‍ഡ്, സ്കോളര്‍ഷിപ്പ് എന്നിവ തുടങ്ങാന്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില സ്കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ മെന്റെര്‍ഷിപ്പ് പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ അവര്‍ പല പല ബാച്ചുകളായി വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്കുന്നു . അതോടൊപ്പം വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ധാരാളം സ്കൂളുകളിലെ , എടുത്തു പറയുകയാണെങ്കില്‍ ബോര്‍ഡിംഗ് സ്കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ വളരെ മികച്ചതാണ് . അവര്‍ കായിക ടൂര്‍ണമെന്റുകളും സാമൂഹ്യ സേവനവും ആസൂത്രണം ചെയ്തു വരുന്നു. ഞാന്‍ പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും ആഗ്രഹിക്കുന്നത് എന്തെന്നാല്‍ നിങ്ങള്‍ ഏതു സ്ഥാപനത്തിലാണോ പഠിച്ചത് അത് സ്കൂളായാലും കോളേജായാലും സര്‍വകലാശാലയായാലും ശരി ആ സ്ഥാപനവുമായുള്ള ബന്ധം ഒന്ന് കൂടി ദൃഢമാക്കണം. എല്ലാ സ്ഥാപനങ്ങളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് പൂര്‍വവിദ്യാര്‍ഥികള്‍ ഇടപഴകുന്നതിനുതകുന്ന നൂതന രീതികള്‍ ആവിഷ്കരിക്കാന്‍ തയ്യാറാവണം. പൂര്‍വവിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തിനായി ക്രിയേറ്റീവ് പ്ലാറ്റ്ഫോം തയ്യാറാക്കണം. വലിയ വലിയ സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല നമ്മുടെ ഗ്രാമങ്ങളിലെ സ്കൂളുകളിലും ശക്തവും ഉണ്ടാകേണ്ട
താണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഡിസംബര്‍ 5 ശ്രീ. അരബിന്ദോയുടെ ഓര്മ ദിവസമാണ് . അരബിന്ദോയെക്കുറിച്ച് വായിക്കുന്തോറും ആഴത്തിലുള്ള അറിവ് ലഭിക്കുന്നു. എന്റെപ്രിയപ്പെട്ട യുവാക്കള്‍ അരബിന്ദോയെക്കുറിച്ച് എത്രത്തോളം മനസിലാക്കുന്നോ അത്രത്തോളം നിങ്ങള്‍ നിങ്ങളെ തന്നെ പരിഷ്ക്കരിക്കും. ജീവിതത്തിന്റെ ഏത് അവസ്ഥയിലും, നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താന്‍ അരബിന്ദോ നിങ്ങള്‍ക്കെപ്പോഴും ഒരു പ്രേരണയായിരിക്കും.. നിങ്ങള്‍ക്ക് പുതിയ മാര്‍ഗം കാണിച്ചു തരാന്‍ അദ്ദേഹത്തിനു സാധിക്കും. . എങ്ങനെ എന്നാല്‍ ഇന്ന് നമ്മള് വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ അരബിന്ദോയുടെ തദ്ദേശീയ തത്വചിന്ത നമുക്ക് വഴി കാണിച്ചുതരും.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജോലിക്കാരും കരകൗശല വിദഗ്ധരും നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സ്വദേശി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിദേശത്തു നിന്നും എന്തെങ്കിലും പഠിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. എവിടെനിന്നെങ്കിലും പുതിയതായി പഠിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് നല്ലതാണ്. ഇത് തന്നെയാണ് വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാപയിന്റെ ചേതനയും. പ്രത്യേകിച്ച് അദ്ദേഹം സ്വദേശിയെ സ്വീകരിക്കുന്നതിനെക്കുറിച് പറഞ്ഞിരിക്കുന്നത് ഇന്ന് എല്ലാ പൗരന്മാരും വായിക്കേണ്ടതാണ്. സുഹൃത്തുക്കളേ, അതുപോലെ വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള അരബിന്ദോയുടെ ചിന്തകള്‍ വളരെ വ്യക്തമാണ്. അദ്ദേഹം വിദ്യാഭ്യാസത്തെ കേവലം അറിവോ, ഡിഗ്രി നേടുന്നതോ ജോലി നേടുന്നതോ ആയിട്ടല്ല കാണുന്നത് . മറിച്ച്് വിദ്യാഭ്യാസം യുവാക്കളുടെ മനസ്സിലും ശരീരത്തിനും പരിശീലനം നല്കുന്നതായിരിക്കണം. യുവാക്കളുടെ മസ്തിഷ്കത്തിന്റെ ശാസ്ത്രീയവികസനവും മനസ്സില്‍ ഭാരതീയന് എന്ന വിചാരവും ഉണ്ടാകണം എങ്കിലേ യുവാക്കള്‍ക്ക് നല്ലൊരു പൗരനാകാന്‍ സാധിക്കൂ. അരബിന്ദോ ദേശീയ വിദ്യാഭ്യാസത്തെക്കുറിച് എന്താണോ അന്ന് പറഞ്ഞത് അത് ആരും ചെവിക്കൊണ്ടില്ല . ഇന്ന് രാജ്യം അതിനെ പുതിയ ദേശീയ വിദ്യാഭ്യാസ നയമായി സ്വീകരിച്ചുകൊണ്ട് നടപ്പാക്കുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഭാരതത്തില്‍ കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കും പുതിയ ആശയങ്ങള്‍ ഉടലെടുക്കുകയാണ്. കഴിഞ്ഞ കാലത്തെ കൃഷി നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഘലക്ക് വലിയ മുതല്‍ക്കൂട്ടാണ് നല്കാന് സാധിച്ചത് . വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെവിക്കൊണ്ടില്ല. പക്ഷെ ഇന്നത് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണ്. വളരെ ചര്‍ച്ചകള്‍ക്ക് ശേഷം കാര്‍ഷിക പരിഷ്ക്കരണത്തിനു നിയമപരമായ രൂപം ലഭിച്ചിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ക്ക് അവരുടെ അധികാരം ലഭിക്കുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ അധികാരങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുറച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ കര്‍ഷകനായ ജിതേന്ദ്ര ജി പുതിയ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെ ഉപയോഗിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ജിതേന്ദ്ര ജി ചോളം കൃഷി ചെയ്ത് വ്യാപാരികള്‍ക്ക് ശരിയായ വിലയ്ക്ക് വില്ക്കാന് തീരുമാനിച്ചു. വിളയുടെ ആകെ ചെലവ് ഏകദേശം മൂന്ന് ലക്ഷം മുപ്പതിനായിരം രൂപയായി നിശ്ചയിച്ചു. ജിതേന്ദ്രക്ക് ഇരുപത്തയ്യായിരം രൂപ അഡ്വാന്‍സ് ആയി കിട്ടി കഴിഞ്ഞു. ബാക്കി പൈസ പതിനഞ്ച് ദിവസത്തിനകം കിട്ടും. പക്ഷെ എന്തോ കാരണം കൊണ്ട് പതിനഞ്ച് ദിവസത്തിനകം ബാക്കി പൈസ കിട്ടിയില്ല . കര്‍ഷകരില്‍ നിന്നും വിളവ് വാങ്ങി മാസക്കണക്കിനായാലും പൈസ കൊടുക്കില്ല , ചോളം വാങ്ങുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ പാരമ്പര്യം പിന്തുടരുന്നവരാണ്.
അങ്ങനെ ജിതെന്ദ്രക്ക് നാലുമാസമായി പേമെന്റ് കിട്ടിയില്ല . ഈ അവസരത്തില്‍ ജിതെന്ദ്രക്ക് സഹായമായത് സെപ്റ്റംബറില്‍ പാസായ കര്‍ഷക നിയമമാണ്. ഈ നിയമത്തില്‍, വിള വാങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ കര്ഷകന് മുഴുവന്‍ പണവും നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ കര്ഷകന് പരാതി നല്‍കാമെന്നും വ്യവസ്ഥയുണ്ട്. നിയമത്തില്‍ മറ്റൊരു വലിയ വ്യവസ്ഥ കൂടിയുണ്ട്, ഈ നിയമപ്രകാരം പ്രദേശത്തെ എസ്.ഡി.എം കര്‍ഷകന്റെ പരാതി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്.. അത്തരമൊരു നിയമത്തിന്റെ പരിരക്ഷ നമ്മുടെ കര്‍ഷക സഹോദരന്മാരുടെ പക്കലുണ്ടായിരുന്നപ്പോള്‍, അവരുടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്, ജിതേന്ദ്ര പരാതിപ്പെടുകയും അദ്ദേഹത്തിന്റെ കുടിശ്ശിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുകയും ചെയ്തു. അതായത്, നിയമത്തെക്കുറിച്ചുള്ള ശരിയായതും പൂര്‍ണ്ണവുമായ അറിവ് മാത്രമാണ് ജീതേന്ദ്രയുടെ കരുത്തായത്. ഏത് മേഖലയിലായാലും, എല്ലാത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും അകന്ന്, ശരിയായ വിവരങ്ങള്‍ മനസ്സിലാകുക എന്നത് ഓരോ വ്യക്തിക്കും ഒരു വലിയ പിന്തുണയാണ്. രാജസ്ഥാനിലെ ബാരന് ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം കര്‍ഷകരില്‍ അവബോധം വളര്‍ത്തുന്നതിനായി അത്തരമൊരു കാര്യം ചെയ്യുന്നു. ഒരു ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സി.ഇ.ഒ കൂടിയാണ് അദ്ദേഹം. അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സിഇഒ. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങള്‍ക്ക് സിഇഒമാര്‍ ഉണ്ടെന്ന അറിവ് ദേശത്തെ വലിയ കമ്പനികളുടെ സി.ഇ.ഒ മാര്‍ക്ക് ആനന്ദം നല്കുന്ന വാര്‍ത്തയായിരിക്കും. സുഹൃത്തുക്കളേ, മുഹമ്മദ് അസ്ലം ജി തന്റെ പ്രദേശത്തെ നിരവധി കര്‍ഷകരെ സംയോജിപ്പിച്ച് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍ ഈ ഗ്രൂപ്പിലൂടെ, എല്ലാ ദിവസവും അടുത്തുള്ള മാര്‍ക്കറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ അറിയിക്കുന്നു. അവരുടെ സ്വന്തം എഫ്.പി.ഒയും കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങുന്നു, ഇത്തരം ശ്രമങ്ങള്‍ സ്വന്തം തീരുമാനമെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.
സുഹൃത്തുക്കളേ
അറിവുണ്ടെങ്കില്‍ ഊര്‍ജ്ജ്വസ്വലരാകാം. അങ്ങനെ ബോധവല്‍കരണത്തിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു കാര്‍ഷിക സംരംഭകനാണ് ശ്രീ വീരേന്ദ്ര യാദവ്. ഒരിക്കല്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്ന വീരേന്ദ്ര യാദവ് രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി. അദ്ദേഹം ഇപ്പോള്‍ ഹരിയാനയിലെ കൈതാലിലാണ് താമസിക്കുന്നത്. മറ്റ് ആളുകളെപ്പോലെ, കാര്‍ഷിക മേഖലയിലെ വൈക്കോല്‍ നിര്‍മാര്‍ജ്ജനം അദ്ദേഹത്തിന്റെ മുന്നിലും ഒരു വലിയ പ്രശ്നമായിരുന്നു. ഇതിന്റെ പരിഹാരത്തിനായി വളരെ വിശാലമായ പ്രവര്‍ത്തനം ഇന്ന് നടക്കുന്നുണ്ട് , പക്ഷേ, ഇന്ന്, 'മന് കി ബാത്തില്‍' ഞാന്‍ വീരേന്ദ്ര ജിയെ പ്രത്യേകം പരാമര്‍ശിക്കുന്നു, കാരണം, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വ്യത്യസ്തമാണ്, അവ നമുക്ക് ഒരു പുതിയ ദിശ കാണിക്കുന്നു. | വൈക്കോല്‍ മാറ്റുന്ന പ്രശ്നം പരിഹരിക്കാന്‍ വീരേന്ദ്ര ജി വൈക്കോല്‍ പിണ്ഡങ്ങള് നിര്‍മ്മിക്കാന്‍ ഒരു വൈക്കോല്‍ ബാലര്‍ മെഷീന് വാങ്ങി. ഇതിനായി കാര്‍ഷിക വകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു. ഈ യന്ത്രം ഉപയോഗിച്ച് അദ്ദേഹം വൈക്കോല്‍ പിണ്ഡങ്ങള് ഉണ്ടാക്കാന്‍ തുടങ്ങി. പിണ്ഡങ്ങള് രൂപീകരിച്ച ശേഷം അദ്ദേഹം കാര്‍ഷിക എനര്‍ജി പ്ലാന്റും പേപ്പര്‍ മില്ലും വിറ്റു. രണ്ട് വര്‍ഷത്തിനുള്ളില്‍ വൈക്കോല്‍ നിര്‍മാര്‍ജ്ജനത്തിലൂടെ ഒന്നര കോടിയിലധികം രൂപ വീരേന്ദ്ര ജി നേടിയതായും അതും ഏകദേശം 50 ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്നും അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വീരേന്ദ്രജീ വൈക്കോല്‍ എടുക്കുന്ന കൃഷിയിടങ്ങളിലെ കൃഷിക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കുപ്പയില്‍ നിന്നും കനകം വിളയിക്കുന്നു എന്ന ചൊല്ല് പോലെ വൈക്കോല്‍ നീക്കംചെയ്യുന്നതിലൂടെ, പണവും പുണ്യവും നേടുന്നതിനുള്ള ഒരു സവിശേഷ ഉദാഹരണമാണ് ഇത്. യുവാക്കളോട് ഞാന്‍ അപേക്ഷിക്കുന്നു , പ്രത്യേകിച്ച് കാര്‍ഷിക പഠനം നടത്തുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട് , അവരുടെ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ പോയി കര്‍ഷകരെ ആധുനിക കൃഷിയെക്കുറിച്ചും സമീപകാല കാര്‍ഷിക പരിഷ്കാരങ്ങളെക്കുറിച്ചും ബോധവാന്മാരാക്കൂ. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ രാജ്യത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ പങ്കാളിയാകും.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ ,
'മന് കി ബാത്തില്‍' നാം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, നാം ഒരിക്കലും സന്തോഷത്തോടെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം നടന്നിട്ട് ഒരു വര്‍ഷം തികയുന്നു. കൊറോണയുടെ ആദ്യ കേസിനെക്കുറിച്ച് ലോകം അറിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. അതിനുശേഷം, ലോകമൊട്ടകെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവന്ന് നാം ഇപ്പോള്‍ വാക്സിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തുടങ്ങി. എന്നാല്‍, കൊറോണയെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഇപ്പോഴും വളരെ മാരകമാണ്. കൊറോണയ്ക്കെതിരായ പോരാട്ടം നാം ശക്തമായി തുടരണം.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ ആറാം തീയതി ബാബാ സാഹിബ് അംബേദ്കറുടെ ചരമ വാര്‍ഷികമാണ് . ഈ ദിവസം, ബാബാ സാഹിബിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം, രാജ്യത്തോടുള്ള തന്റെ പ്രതിജ്ഞകള്‍, ഭരണഘടന, ഒരു പൗരനെന്ന നിലയില്‍ നമ്മുടെ കടമ നിര്‍വഹിക്കാന്‍ അദ്ദേഹം നമുക്ക് നല്കിയ പാഠങ്ങള്‍ എന്നിവ ആവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശീതകാലം ശക്തി പ്രാപിക്കുന്നു. പലയിടത്തും മഞ്ഞുവീഴുന്നു. ഈ സീസണില്‍, കുടുംബത്തിലെ കുട്ടികളെയും പ്രായമായവരെയും രോഗികളെയും നാം പ്രത്യേകം ശ്രദ്ധിക്കണം, ഒപ്പം നാം നമ്മളെത്തന്നെ പരിപാലിക്കുകയും വേണം. തന്റെ ചുറ്റുമുള്ള ദരിദ്രരെക്കുറിച്ച് ആളുകള്‍ക്കുള്ള കരുതല്‍ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഊഷ്മള വസ്ത്രങ്ങള്‍ നല്കി ആളുകള്‍ അവരെ സഹായിക്കുന്നു. നിരാലംബരായ മൃഗങ്ങള്‍ക്കും ശീതകാലം വളരെ ബുദ്ധിമുട്ടാണ്. അവരെ സഹായിക്കാനും നിരവധി ആളുകള്‍ മുന്നോട്ട് വരുന്നു. നമ്മുടെ യുവതലമുറ അത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. സുഹൃത്തുക്കളേ, അടുത്ത തവണ നാം മന് കീ ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍, ഈ വര്‍ഷം 2020 അവസാനിക്കുന്നുണ്ടാകും. പുതിയ പ്രതീക്ഷകള്‍, പുതിയ വിശ്വാസങ്ങള്‍ എന്നിവ ഉപയോഗിച്ച് നാം മുന്നോട്ട് പോകും. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും, അവ എന്തൊക്കെയാണെങ്കിലും, എന്നോട് പങ്കിടുന്നത് തുടരുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക, രാജ്യത്തിനായി സജീവമായിരിക്കുക. വളരെയധികം നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. ഇന്ന് വിജയദശമി, അതായത് ദസറയുടെ പുണ്യദിനമാണ്. ഈ പരിപാവനമായ അവസരത്തില്‍ എല്ലാവര്ക്കും കുന്നോളം ശുഭാശംസകള്‍. ദസറയുടെ ഈ പുണ്യദിനം അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന്റെ പുണ്യദിനമാണ്. എന്നാല്‍ അതോടൊപ്പം ആപത്തുകളുടെമേല്‍ സാഹസത്തിന്റെ വിജയദിനംകൂടിയാണ്. ഇന്ന് നിങ്ങളെല്ലാവരും വളരെ സംയമനത്തോടെ കഴിയുന്നു, പരിധികള്‍ക്കുള്ളില്‍ കഴിഞ്ഞുകൊണ്ട് ഈ പുണ്യദിനം ആഘോഷിക്കുകയാണ്. അതുകൊണ്ട് നാം നടത്തുന്ന ഈ പോരാട്ടത്തിലും വിജയം സുനിശ്ചിതമാണ്. മുമ്പ് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ അമ്മയുടെ ദര്‍ശനത്തിനായി മേളയെന്നപോലെയുള്ള അന്തരീക്ഷം രൂപപ്പെടുംവിധം ജനക്കൂട്ടമുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം അതു സാധിച്ചില്ല. മുമ്പ് ദസറയുടെ മേളകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു, എന്നാല്‍ ഇപ്രാവശ്യം അതിന്റെ രീതിതന്നെ വേറിട്ടവിധമാണ്. രാമലീല ഉത്സവവും അതിന്റെ ഒരു വലിയ ആകര്‍ഷണമായിരുന്നു. എന്നാല്‍ അതിലും എന്തെങ്കിലുമൊക്കെ നിയന്ത്രണങ്ങളേര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. മുമ്പ് നവരാത്രിയില്‍ ഗുജറാത്തില്‍ ഗര്‍ബയുടെ മുഴക്കം എവിടെയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം വലിയ വലിയ ആഘോഷങ്ങളൊന്നുമില്ല. ഇനിയും പല പുണ്യദിനങ്ങളും വരുന്നുണ്ട്. മീലാദ് ഉണ്ട്, ശരത് പൂര്‍ണ്ണിമയുണ്ട്, വാല്മീകി ജയന്തിയുണ്ട്, അതുകഴിഞ്ഞാല്‍ ധന്തേരസ്, ദീപാവലി, ഭായി-ദൂജ്, ഛഠീ മൈയയുടെ പൂജ, ഗുരുനാനക് ദേവ്ജിയുടെ ജയന്തിയുണ്ട് – കൊറോണയുടെ ഈ വിപല്‍ഘട്ടത്തില്‍ നിയന്ത്രണങ്ങളോടെ വേണം എല്ലാം ആഘോഷിക്കാന്‍, പരിധികള്‍ക്കുള്ളില്‍ വേണം എല്ലാം.
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.
സുഹൃത്തുക്കളേ, ഉത്സങ്ങളുടെ ഈ സന്തോഷോല്ലാസങ്ങള്‍ക്കിടിയില്‍ ലോക്ഡൗണിനെക്കുറിച്ചു കൂടി ഓര്‍മ്മ വേണം. ചിലരില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രയാസമുള്ളതായിരുന്നേനേ എന്നു തോന്നുന്ന ചിലരുടെ കാര്യം നാം ഓര്‍ക്കണം – ശുചീകരണജീവനക്കാര്‍, വീട്ടില്‍ ജോലിക്കായി വരുന്ന സഹോദരീസഹോദരന്‍മാാര്‍, പ്രാദേശിക പച്ചക്കറി കച്ചവടക്കാര്‍, പാല്ക്കാര്, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ നമ്മുടെ ജീവിതത്തില്‍ എന്താണ് പങ്ക് എന്ന് നാം ഇപ്പോള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിമുട്ടിന്റെ സമയത്ത് ഇവരെല്ലാം നിങ്ങളുടെ കൂടെയുണ്ടായിരുന്നു, നമ്മുടെയെല്ലാം കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ ആഘോഷങ്ങളിലും നമ്മുടെ സന്തോഷങ്ങളിലും ഇവരെയും കൂടെ കൂട്ടേണ്ടതുണ്ട്. സാധിക്കുവോളം ഇവരെക്കൂടി നിങ്ങളുടെ സന്തോഷത്തില്‍ പങ്കാളികളാക്കണമെന്നാണ് എന്റെ ആഗ്രഹം. കുടുംബാംഗങ്ങളെന്നു കരുതൂ. നിങ്ങളുടെസന്തോഷം എത്രയധികം വര്‍ധിക്കുന്നുവെന്ന് എന്നിട്ടു നോക്കൂ.
സുഹൃത്തുക്കളേ, ഈ ഉത്സവകാലത്തും നമ്മുടെ അതിരുകള്‍ കാക്കുന്ന ധീരന്മാരായ സൈനികരെക്കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. അവര്‍ ഭാരതാംബയെ സേവിക്കയും സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ്. അവരെ ഓര്‍ത്തുകൊണ്ടുവേണം നമുക്ക് ഉത്സവം ആഘോഷിക്കാന്‍. ഭാരതാംബയുടെ ആ വീരന്മാരായ സന്താനങ്ങളെ ആദരിച്ചുകൊണ്ടുകൂടി ഒരു ദീപം തെളിയിക്കേണ്ടതുണ്ട്. നിങ്ങള്‍ അതിര്‍ത്തിയിലാണെങ്കിലും, രാജ്യം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ട്, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണു ഞാന്‍ എന്റെ വീരന്‍രായ ജവാന്‍മാാരോടു പറയാനാഗ്രഹിക്കുന്നത്.സന്താനങ്ങളെ അതിര്‍ത്തിയിലേക്കയച്ചിരിക്കുന്ന കുടുംബങ്ങളുടെ ത്യാഗത്തെയും ഞാന്‍ നമിക്കുന്നു. രാജ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി വീട്ടിലില്ലാത്ത, കുടുംബത്തില്‍ നിന്നകന്നു കഴിയുന്ന ഓരോ വ്യക്തിയോടും ഞാന്‍ ഹൃദയപൂര്‍വ്വം കൃതജ്ഞത വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നാം നാട്ടിലെ ഉത്പന്നങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ ലോകം തന്നെ നമ്മുടെ പ്രാദേശി ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. നമ്മുടെ പല പ്രാദേശിക ഉത്പന്നങ്ങള്‍ക്കും ആഗോളതലത്തിലേക്കെത്താനുള്ള കഴിവുണ്ട്. ഉദാഹരണത്തിന് ഖാദി. ദീര്‍ഘകാലം ഖാദി ലാളിത്യത്തിന്റെ നിദര്‍ശനമായിരുന്നു. എന്നാല്‍ നമ്മുടെ ഖാദി ഇന്ന് പരിസ്ഥിതി സൗഹൃദ തുണി എന്ന നിലയില്‍ അറിയപ്പെടുന്നു. ആരോഗ്യത്തിന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ ഇത് ശരീരത്തിനിണങ്ങുന്ന തുണിയാണ്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്, ഇന്ന് ഖാദി ഫാഷനിണങ്ങൂന്ന ഒന്നുകൂടി ആയിക്കൊണ്ടിരിക്കുന്നു. ഖാദിയുടെ പ്രചാരം വര്ധിക്കയാണ്, അതോടൊപ്പം ലോകത്ത് പല ഇടങ്ങളിലും ഖാദി ഉണ്ടാക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെക്സിക്കോയിടെ ഒരു സ്ഥലമാണ് ഓഹാകാ. ഈ സ്ഥലത്ത് അവിടത്തെ ഗ്രാമീണര്‍ ഖാദി നെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ന് ഇവിടത്തെ ഖാദി ഒഹാകാ ഖാദി എന്ന പേരില്‍ പ്രസിദ്ധിനേടിയിരിക്കുന്നു. ഒഹാകായില്‍ ഖാദി എങ്ങനെയെത്തി എന്നതും താത്പര്യമുണര്‍ത്തുന്ന കാര്യമാണ്. മെക്സിക്കോയിലെ ഒരു യുവാവ് -മാര്‍ക് ബ്രൗണ്‍ ഒരിക്കല്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സിനിമ കണ്ടു. ബ്രൗണ്‍ ഈ സിനിമ കണ്ടിട്ട് ബാപ്പുവില്‍ വളരെ ആകൃഷ്ടനായി ഭാരതത്തില്‍ ബാപുവിന്റെ ആശ്രമത്തിലെത്തി, ബാപ്പുവിനെക്കുറിച്ച് കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്തു. ഖാദി വെറും തുണി മാത്രമല്ലെന്നും അതൊരു തികഞ്ഞ ജീവിതപദ്ധതിതന്നെയാണെന്നും ബ്രൗണിനു മനസ്സിലായി. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും ആത്മനിര്‍ഭരതയുടെയും ദര്‍ശനം ഇതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കിയ ബ്രൗണ്‍ ഈ ദര്‍ശനം ഉള്‍ക്കൊണ്ടു. താന്‍ മെക്സിക്കോയിലെത്തി ഖാദിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ബ്രൗണ്‍ നിശ്ചയിച്ചു. അദ്ദേഹം മെക്സിക്കോയിലെ ഒഹാകയില്‍ ഗ്രാമീണരെ ഖാദിയുമായി ബന്ധപ്പെട്ട ജോലികള്‍ പഠിപ്പിച്ചു, അവര്‍ക്ക് പരിശീലനം നല്കി, ഇന്ന് ഒഹാക ഖാദി ഒരു ബ്രാന്‍ഡ് ആയിരിക്കുന്നു. ഈ പ്രോജക്ടിന്റെ വെബ്സൈറ്റില്‍ എഴുതിയിരിക്കുന്നു, 'The Symbol of Dharma in Motion' III ഈ വെബ്സൈറ്റില്‍ മാര്‍ക് ബ്രൗണുമായുള്ള വളരെ മനംകുളിര്‍പ്പിക്കുന്ന അഭിമുഖം കാണാം. തുടക്കത്തില്‍ ആളുകള്‍ ഖാദിയുടെ കാര്യത്തില്‍ സന്ദേഹപ്പെട്ടിരുന്നു, എന്നാല്‍ അവസാനം ഇതില്‍ ആളുകളുടെ താത്പര്യം വര്‍ധിച്ചു, ഇതിനു വിപണി തയ്യാറായി എന്നദ്ദേഹം ഈ അഭിമുഖത്തില്‍ പറയുന്നു. ഇത് രാമരാജ്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ആളുകളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുമ്പോള്‍ അവര്‍ നിങ്ങളുമായി ഒത്തുചേരുന്നു എന്നും അദ്ദേഹം പറയുന്നു.
സുഹൃത്തുക്കളേ, ദില്ലിയിലെ കോണാട്ട് പ്ലേസിലെ ഖാദി സ്റ്റോറില്‍ ഇപ്രാവശ്യം ഗാന്ധി ജയന്തിയുടെ അവസരത്തില്‍ ഒരു ദിവസം ഒരുകോടിയിലധികം രൂപയുടെ കച്ചവടം നടന്നു. അതേപോലെ കൊറോണയുടെ സമയത്ത് ഖാദിയുടെ മാസ്കും വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. രാജ്യമെങ്ങും സ്വയംസഹായതാ സംഘങ്ങളും മറ്റു സ്ഥാപനങ്ങളും ഖാദിയുടെ മാസ്കുകള്‍ ഉണ്ടാക്കുന്നു. യു.പി.യില്‍ ബാരാബംകിയില്‍ ഒരു വനിതയുണ്ട്. സുമന് ദേവിജി. സുമന്‍ജി സ്വയംസഹായ സംഘത്തിലെ കൂട്ടുകാരികള്‍ക്കൊപ്പം ചേര്‍ന്ന് മാസ്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സാവധാനം മറ്റു വനിതകളും അവരുടെ കൂടെ ചേര്‍ന്നു. ഇന്ന് അവരെല്ലാം ചേര്‍ന്ന് ആയിരക്കണക്കിന് മാസ്കുകളാണ് ഉണ്ടാക്കുന്നത്. നമ്മുടെ പ്രാദേശിക ഉത്പന്നങ്ങളൊടൊപ്പം ഒരു ദര്‍ശനവും ചേര്‍ന്നിരിക്കുന്നു എന്നത് അവയുടെ ഒരു വൈശിഷ്ട്യം തന്നെയാണ്.
പ്രിയപ്പെട്ട ദേശവാസികളേ, നമുക്ക് നമ്മുടെ സാധനങ്ങളില്‍ അഭിമാനംതോന്നുമ്പോള്‍ ലോകമെങ്ങുംതന്നെ അവയോട് ഒരു ജിജ്ഞാസ വര്ധിക്കുവാന് തുടങ്ങുന്നു. നമ്മുടെ ആധ്യാത്മികത, യോഗ, ആയുര്‍വ്വേദം എന്നിവ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചതുപോലെ. നമ്മുടെ പല കളികളും ലോകത്തെ ആകര്‍ഷിക്കുന്നു. ഈയിടെ നമ്മുടെ ഞാണിന്‍മേല്‍ക്കളിയും പല രാജ്യങ്ങളിലും പ്രചരിക്കുകയാണ്. അമേരിക്കയില്‍ ചിന്മയ പാടണ്‍കറും പ്രജ്ഞാ പാടണ്‍കറും തങ്ങളുടെ വീട്ടില്‍ത്തന്നെ ഞാണിന്മേല്ക്കളി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും വിജയം വരിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. അമേരിക്കയില്‍ ഇന്ന് പല സ്ഥലങ്ങളിലും ഞാണിന്മേല്കളി പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു. വളരെയധികം അമേരിക്കന്‍ യുവാക്കള്‍ ഞാണിന്മേല്കളി പഠിക്കുന്നു. ഇന്ന് ജര്‍മ്മനി, പോളണ്ട്, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ ഞാണിന്മേല്ക്കളിക്ക് വളരെ പ്രചാരം ലഭിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചിരിക്കയാണ്, അതില്‍ പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. നമ്മുടെയുള്ളില്‍ ഒരു അസാധാരണമായ വളര്‍ച്ച ഉണ്ടാക്കുന്ന അനേകം കളികള്‍ ഭാരതത്തില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു. നമ്മുടെ മനസ്സിനെയും, ശരീരസന്തുലനത്തെയും ഒരൂ പുതിയ തലത്തിലേക്കുയര്‍ത്തുന്നു. എന്നാല്‍ ഒരുപക്ഷേ, പുതിയ തലമുറയിലെ യുവാക്കള്‍ക്ക് ഞാണിന്മേല്കളി അത്രയ്ക്ക് പരിചയമില്ല. തീര്‍ച്ചയായും ഇതെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്യൂ.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് എത്രയോ ആയോധനകലകളുണ്ട്. നമ്മുടെ യുവസുഹൃത്തുക്കള്‍ ഇതേക്കുറിച്ചും അറിയണം, ഇവ പഠിക്കണം എന്നു ഞാനാഗ്രഹിക്കുന്നു. കാലനുസൃതമായ പുതുമയും ഇവയ്ക്കു നല്‍കൂ. ജീവിതത്തില്‍ പുതിയ വെല്ലുവിളികളില്ലെങ്കില്‍ വ്യക്തിത്വത്തിലെ ശ്രേഷ്ഠത പ്രകടമാവുകയില്ല. അതുകൊണ്ട് നിങ്ങള്‍ സ്വയം വെല്ലുവിളികള്‍ ഉയര്ത്തിക്കൊണ്ടേ ഇരിക്കൂ.
പ്രിയപ്പെട്ട ദേശവാസികളേ, പഠിക്കലെന്നാല്‍ വളരല് എന്നാണ് പറയപ്പെടുന്നത്. ഇന്ന് മന് കീ ബാത്തില്‍ അദ്വിതീയമായ കഴിവുള്ള ഒരു വ്യക്തിയെ ഞാന്‍ പരിചയപ്പെടുത്താം. മറ്റുള്ളവര്‍ക്കൊപ്പം വായിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുന്നതിലാണ് ഈ കഴിവ്. ഇദ്ദേഹമാണ് പൊന്‍ മാരിയപ്പന്. ഇദ്ദേഹം തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ താമസിക്കുന്നു. തൂത്തുക്കുടി പേള്‍ സിറ്റി, അതായത് മുത്തുകളുടെ നഗരം എന്നും അറിയപ്പെടുന്നു. ഇത് ഒരു കാലത്ത് പാണ്ഡ്യ സാമ്രാജ്യത്തിന്റെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു. ഇവിടെ ജീവിക്കുന്ന സുഹൃത്ത് പൊന്‍ മാരിയപ്പന്, മുടി വെട്ടുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു, ഒരു സലൂണ്‍ നടത്തുന്നു. വളരെ ചെറിയ സലൂണ്‍ ആണ്. അദ്ദേഹം വേറിട്ട, പ്രേരണപ്രദമായ ഒരു കാര്യം ചെയ്തു. അദ്ദേഹം സലൂണിന്റെ ഒരു ഭാഗംതന്നെ പുസ്തകാലയമാക്കി. ആരെങ്കിലും സലൂണിലെത്തി തന്റെ തവണയ്ക്കായി കാത്തിരിക്കുമ്പോള്‍ എന്തെങ്കിലും വായിക്കുകയും, വായിച്ചതിനെക്കുറിച്ച് അല്പം എഴുതുകയും ചെയ്യുകയാണെങ്കില്‍ മാരിയപ്പന് ആ ആളിന് അല്‍പ്പം ഡിസ്കൗണ്ട്, കിഴിവ് കൊടുക്കുന്നു. രസമുള്ള കാര്യമല്ലേ…
വരൂ നമുക്ക് തൂത്തുക്കുടിയിലേക്കു പോകാം.. പൊന്‍ മാരിയപ്പനോടു സംസാരിക്കാം.
പ്രധാനമന്ത്രി – പൊന്‍ മാരിയപ്പന്‍ജീ, വണക്കം, നല്ലാ ഇരുക്കീങ്കളാ?
പൊന്‍ മാരിയപ്പന് – മാനനീയ പ്രധാനമന്ത്രി ജീ, വണക്കം.
പ്രധാനമന്ത്രി – വണക്കം, വണക്കം. അങ്ങയ്ക്ക് ഈ പുസ്തകാലയത്തിന്റെ ആശയം എങ്ങനെയുണ്ടായി?
പൊന്‍ മാരിയപ്പന് – (പൊന്‍ മാരിയപ്പന് തമിഴില്‍ പറഞ്ഞ മറുപടിയുടെ പരിഭാഷ)
ഞാന്‍ എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. കുടുംബത്തിലെ സ്ഥിതി അനുകൂലമല്ലാതിരുന്നതുകൊണ്ട് തുടര്‍ന്ന് പഠിക്കാനായില്ല. വിദ്യാഭ്യാസമുള്ള ആളുകളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഒരു കുറവ് അനുഭവപ്പെടും. അതുകൊണ്ട് ഒരു പുസ്തകാലയം ഉണ്ടാക്കിക്കൂടേ, അതിലൂടെ വളരെയധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കില്ലേ എന്ന് എനിക്കു തോന്നി. അതാണ് ഈ ആശയത്തിനു പിന്നില്‍.
പ്രധാനമന്ത്രി – താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകമേതാണ്?
പൊന്‍ മാരിയപ്പന് – എനിക്ക് തിരുക്കുറള്‍ വളരെ ഇഷ്ടമാണ്.
പ്രധാനമന്ത്രി – താങ്കളോടു സംസാരിക്കാനായതില്‍ വളരെ സന്തോഷം. വളരെ ശുഭാശംസകള്‍.
പൊന്‍ മാരിയപ്പന് – എനിക്കും പ്രധാനമന്ത്രിയോടു സംസാരിക്കാനായതില്‍ വളരെ സന്തോഷമുണ്ട്.
പ്രധാനമന്ത്രി – അനേകം ശുഭാശംസകള്‍.
പൊന്‍ മാരിയപ്പന് -നന്ദി പ്രധാനമന്ത്രി ജീ.
പ്രധാനമന്ത്രി- നന്ദി.
നാമിപ്പോള്‍ പൊന്‍ മാരിയപ്പനോടു സംസാരിച്ചു. നോക്കൂ. അദ്ദേഹം ആളുകളുടെ മുടി ഒരുക്കുന്നതിനൊപ്പം, അവര്‍ക്ക് ജീവിതത്തിന് പൊലിമ കൂട്ടാനും അവസരമൊരുക്കുന്നു. തിരുക്കുറളിന്റെ പ്രചാരത്തെക്കുറിച്ച് കേട്ടിട്ട് വളരെ സന്തോഷം തോന്നി. അതേക്കുറിച്ച് എല്ലാവരും കേട്ടു. ഇന്ന് ഹിന്ദുസ്ഥാനിലെ എല്ലാ ഭാഷയിലും തിരുക്കുറള്‍ ലഭ്യമാണ്. അവസരം കിട്ടിയാല്‍ തീര്‍ച്ചയായും വായിക്കണം. ജീവിതത്തിന് അത് ഒരു തരത്തില്‍ വഴികാട്ടിയാണ്.
എന്നാല്‍ സുഹൃത്തുക്കേള, അറിവിന്റെ പ്രസാരണത്തില്‍ അപാരമായ സന്തോഷം കണ്ടെത്തുന്ന അനേക ആളുകള്‍ ഭാരതമെങ്ങും ഉണ്ടെന്നറിയുന്നതില്‍ നിങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടാകും. എല്ലാവരും വായനയില്‍ പ്രേരിതരാകട്ടെ എന്ന കാര്യത്തില്‍ എപ്പോഴും തത്പരരായിരിക്കുന്നവരാണിവര്‍. മധ്യപ്രദേശിലെ സിംഗ്രൈലിയിലെ അധ്യാപിക ഉഷാ ദുബേജി സ്കൂട്ടിയെത്തന്നെ മൊബൈല്‍ ലൈബ്രറിയാക്കിമാറ്റിയിരിക്കയാണ്. അവര്‍ ദിവേസന തന്റെ സഞ്ചരിക്കുന്ന ലൈബ്രറിയുമായി ഏതെങ്കിലും ഗ്രാമത്തിലെത്തുന്നു, അവിടെ കുട്ടികളെ പഠിപ്പിക്കുന്നു. കുട്ടികള്‍ അവരെ സ്നേഹപൂര്‍വ്വം കിതാബോംവാലീ ദീദി, പുസ്തകക്കാരിച്ചേച്ചി എന്നു വിളിക്കുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അരുണാചല്‍ പ്രദേശിലെ നിര്‍ജുലിയിലെ റയോ വില്ലേജില്‍ ഒരു സ്വസഹായതാ പുസ്തകാലയം ഉണ്ടാക്കപ്പെട്ടിരിക്കയാണ്. അവിടത്തെ ഗ്രാമത്തില്‍ പുസ്തകാലയമില്ലെന്ന് ഇവിടത്തെ മീനാ ഗുരുംഗിനും ദിവാംഗ് ഹോസാഇക്കും മനസ്സിലായപ്പോള്‍ അവര്‍ അതിനുള്ള സാമ്പത്തികസഹായം നല്കി. ഈ ലൈബ്രറിക്ക് വിശേഷാല്‍ അംഗത്വമാവശ്യമില്ലെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ആര്‍ക്കും രണ്ടാഴ്ചത്തേക്ക് പുസ്തകം എടുത്തുകൊണ്ടുപോകാം. വായിച്ചശേഷം തിരികെ നല്‍കണം. ഈ ലൈബ്രറി ഏഴു ദിവസവും, ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്നു. കുട്ടികള്‍ പുസ്തകം വായിക്കുന്നതിലേര്‍പ്പെടുന്നു എന്നതില്‍ അടുത്തൊക്കെയുള്ള രക്ഷിതാക്കള്‍ വളരെ സന്തുഷ്ടരാണ്. വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സ്ഥിതിയില്‍. അതേസമയം ചണ്ഡീഗഢില്‍ ഒരു സര്‍ക്കാരേതര സംരംഭം നടത്തുന്ന സന്ദീപ് കുമാര്‍ജി ഒരു മിനി വാനിലാണ് മൊബൈല്‍ ലൈബ്രറി ഉണ്ടാക്കിയിരിക്കുന്നത്. അതിലൂടെ ദരിദ്രരായ കുട്ടികള്‍ക്ക് വായിക്കാന്‍ സൗജന്യമായി പുസ്തകം നല്കുന്നു. ഇതോടൊപ്പം നന്നായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിലെയും രണ്ടു സ്ഥാപനങ്ങളെക്കുറിച്ചറിയാം. അതിലൊന്നാണ് വികാസ് വര്‍തുള്‍ ട്രസ്റ്റ്. ഈ സ്ഥാപനം മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെയധികം സഹായം ചെയ്യുന്നു. ഈ ട്രസ്റ്റ് 1975 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവര്‍ 5000 പുസ്തകങ്ങളും 140 ലധികം പത്രികകളും -മാഗസിനുകളും – ലഭ്യമാക്കുന്നു. പുസ്തക് പരബ് എന്നതും ഇതുപോലെ ഒരു സ്ഥാപനമാണ്. സാഹിത്യരചനകള്‍ക്കൊപ്പം മറ്റു തരത്തിലുള്ള പുസ്തകങ്ങളും സൗജന്യമായി ലഭ്യമാക്കുന്നു എന്നത് നവീന പദ്ധതിയാണ്. ഈ ലൈബ്രറിയില്‍ ആധ്യാത്മികം, ആയുര്‍വ്വേദ ചികിത്സ, എന്നിവയോടൊപ്പം മറ്റു പല വിഷയങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ ഉണ്ട്. ഇതുപോലുള്ള മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമെങ്കില്‍ അത് സമൂഹമാധ്യമത്തില്‍ തീര്‍ച്ചയായും പങ്കുവയ്ക്കൂ. ഈ ഉദാഹരണം പുസ്തകം വായിക്കുന്നതിന്റെ കാര്യത്തിലോ ലൈബ്രറികളുണ്ടാക്കുന്ന കാര്യത്തിലോ ഒതുങ്ങി നില്ക്കേണ്ടതല്ല. മറിച്ച് സമൂഹവികസനത്തിനായി എല്ലാ പ്രദേശത്തും എല്ലാ തലത്തിലുമുള്ള ആളുകള്‍ പുതിയ പുതിയ രീതികള്‍ നടപ്പിലാക്കുന്ന പുതിയ ഭാരതത്തിന്റെതന്നെ പ്രതീകമാണിത്. ഗീതയില്‍ പറഞ്ഞിരിക്കുന്നു,
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
അതായത് ജ്ഞാനത്തിനു തുല്യം പവിത്രമായ ഒന്നുംതന്നെ ലോകത്തില്ല. അറിവു പ്രചരിപ്പിക്കുന്നതുപോലുള്ള ശരിയായ ശ്രമങ്ങള്‍ നടത്തുന്ന എല്ലാ മഹാവ്യക്തിത്വങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജയന്തി, ഒക്ടോബര്‍ 31 ന് നാം ദേശീയ ഏകതാ ദിവസമായി ആഘോഷിക്കും. മന് കീ ബാത്തില്‍ മുമ്പും നാം സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട്. നാം അനേകം വിരാട് വ്യക്തിത്വങ്ങളുടെ പല തലങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുമിച്ച് അനേകം വൈശിഷ്ട്യങ്ങളുള്ള വ്യക്തിത്വങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകൂ. വൈചാരികമായ ഗഹനത, നൈതികമായ ധൈര്യം, രാജനൈതികമായ വൈശിഷ്ട്യം, കൃഷിമേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവ്, ദേശീയ ഐക്യത്തെക്കുറിച്ച് സമര്‍പ്പണമനോഭാവം. സര്‍ദാര്‍ പട്ടേലിന്റെ നര്‍മമഭാവ ത്തെ പ്രകടമാക്കുന്ന ഒരു കാര്യം നിങ്ങള്‍ക്കറിയാമോ? രാജാക്കന്മാരോടും രാജവംശങ്ങളോടും ചര്‍ച്ചകള്‍ നടത്തിയിരുന്ന, പൂജനീയ ബാപ്പുവിന്റെ ജനമുന്നേറ്റങ്ങള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതിനോടൊപ്പം ഇംഗ്ലീഷുകാരോട് പോരാട്ടവും നടത്തിയിരുന്നു. ഇതിനെല്ലാമിടയില്‍ നര്‍മ്മബോധവും മികച്ചതായിരുന്ന ആ ഉരുക്കുമനുഷ്യനെക്കുറിച്ചു നിങ്ങള്‍ സങ്കല്പിച്ചുനോക്കൂ. ബാപ്പു സര്‍ദാര്‍ പട്ടേലിനെക്കുറിച്ചു പറഞ്ഞു – അദ്ദേഹത്തിന്റെ തമാശനിറഞ്ഞ കാര്യങ്ങള്‍ കേട്ട് ചിരിച്ചു ചിരിച്ചു വയറുവേദനവന്നിരുന്നു. ദിവസത്തില്‍ ഒരിക്കലെന്നല്ല പല പ്രാവശ്യം അങ്ങനെയുണ്ടാകുമായിരുന്നു. ഇത് നമ്മെയും ഒരു പാഠം പഠിപ്പിക്കുന്നു. ചുറ്റുപാടുകള്‍ എത്രതന്നെ വിഷമം പിടിച്ചതാണെങ്കിലും നര്‍മ്മബോധം നിലനിര്‍ത്തൂ, അത് നമ്മെ സ്വാഭാവികതയോടെ നിലനിര്‍ത്തുമെന്നു മാത്രമല്ല, നമുക്ക് നമ്മുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനും സാധിക്കും. സര്‍ദാര്‍ സാഹബ് അതാണ് ചെയ്തിരുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി സമര്‍പ്പിച്ചു. അദ്ദേഹം ഭാരതീയ ജനങ്ങളുടെ മനസ്സിനെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിച്ചു. സ്വാതന്ത്ര്യത്തിനൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങളെ ബന്ധപ്പെടുത്തി. അദ്ദേഹം രാജ്യങ്ങളെയും രാജവംശങ്ങളെയും രാഷ്ട്രത്തോടു ചേര്‍ക്കുന്ന കാര്യംചെയ്തു. അദ്ദേഹം ഭാരതീയ മനസ്സുകളില്‍ വൈവിധ്യത്തില്‍ ഏകത്വത്തിന്റെ മന്ത്രം ഉണര്‍ത്തുകയായിരുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മെ ഒന്നാക്കും വിധം നമുക്ക് നമ്മുടെ വാക്കുകളും, പെരുമാറ്റങ്ങളും, നമ്മുടെ കര്‍മ്മങ്ങളും കൊണ്ട് അനുനിമിഷം എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അവയെല്ലാം രാജ്യത്തിന്റെ ഒരു ഭാഗത്തു കഴിയുന്ന പൗരന്മാരുടെ മനസ്സില്‍ മറ്റൊരു ഭാഗത്തു താമസിക്കുന്ന പൗരന് സ്വാഭാവികതയും സ്വന്തമെന്ന ബോധവും ഉണര്‍ത്തുന്നവിധത്തിലുള്ളതായിരിക്കണം. നമ്മുടെ പൂര്‍വ്വികര്‍ നൂറ്റാണ്ടുകളോളം അതാണു ചെയ്തുപോന്നത്. ഇപ്പോള്‍ നോക്കൂ, കേരളത്തില്‍ ജനിച്ച പൂജനീയ ആചാര്യ ശങ്കരാചാര്യജി ഭാരതത്തിന്റെ നാലു ദിക്കുകളിലും നാലു മഹാ മഠങ്ങള്‍ സ്ഥാപിച്ചു- വടക്ക് ബദ്രികാശ്രമം, കിഴക്ക് പുരി, തെക്ക് ശൃംഗേരി, പടിഞ്ഞാറ് ദ്വാരക. അദ്ദേഹം ശ്രീനഗറിലേക്ക് യാത്രചെയ്തതുകൊണ്ടാണ് അവിടെ ഒരു ശങ്കരാചാര്യഗിരി ഉള്ളത്. തീര്‍ഥാടനം ഭാരതതത്തെ ഒരുചരടില്‍ കോര്‍ത്തിണക്കുന്നു. ജ്യോതിര്‍ലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും ശൃംഖല ഭാരതത്തെ ഒരു ചരടില്‍ കോര്‍ക്കുന്നു. ത്രിപുരമുതല്‍ ഗുജറാത്ത് വരെ, ജമ്മു കശ്മീര്‍ മുതല്‍ തമിഴ്നാടുവരെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിശ്വാസകേന്ദ്രങ്ങള്‍ നമ്മെ ഒന്നാക്കുന്നു. ഭക്തി ആന്ദോളന് ഭാരതമെങ്ങും ഒരു വലിയ ജനമുന്നേറ്റമായി മാറിയിരുന്നു, അത് നമ്മെ ഭക്തിയിലൂടെ ഒരുമിപ്പിച്ചു. നമ്മുടെ നിത്യജീവിതത്തിലും ഈ കാര്യങ്ങള്‍ ഐക്യമുണ്ടാക്കുന്ന ശക്തിയായി ലയിച്ചു ചേര്‍ന്നിരിക്കുന്നു. ഓരോ അനുഷ്ഠാനങ്ങളുടെയും തുടക്കത്തില്‍ നദികളെ ആഹ്വാനം ചെയ്യുന്നു- ഇതില്‍ വടക്കേ അറ്റത്തുള്ള സിന്ധു നദി മുതല്‍ ദക്ഷിണ ഭാരതത്തിലെ ജീവന്‍ദായിനിയായ കാവേരി നദി വരെ ഉള്‍പ്പെടുന്നു. സാധാരണ നമ്മുടെ നാട്ടില്‍ ആളുകള്‍ സ്നാനം ചെയ്യുമ്പോള്‍ പവിത്രമായ മനസ്സോടെ ഐക്യത്തിന്റെ മന്ത്രം ജപിക്കുന്നു –
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി, ജലേസ്മിന് സന്നിധിം കുരു.
ഇതുപോലെ സിഖുകാരുടെ പുണ്യസ്ഥലങ്ങളില്‍ നാന്ദേഡ് സാഹിബ്, പട്നാ സാഹിബ് ഗുരുദ്വാരകള്‍ ഉള്‍പ്പെടുന്നു. നമ്മുടെ സിഖു ഗുരുക്കളും തങ്ങളുടെ ജീവിതത്തിലൂടെയും സത്കാര്യങ്ങളിലൂടെയും ഐക്യത്തിന്റെ വികാരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശതാബ്ദത്തില്‍ നമ്മുടെ രാജ്യത്ത് ഭരണഘടനയിലൂടെ നമ്മെ എല്ലാവരെയും ഒരുമിപ്പിച്ച ഡോ.ബാബാസാഹബ് അംബേഡ്കറെപ്പോലുള്ള മഹാ വിഭൂതികളുണ്ടായിരുന്നു.
സുഹൃത്തുക്കളേ,
ഐക്യമാണ് ഊര്‍ജ്ജം, ഐക്യമാണു ശക്തി
ഐക്യമാണ് പുരോഗതി, ഐക്യമാണ് ശാക്തീകരണം
ഐക്യത്തിലൂടെ നാം പുതിയ ഉയരങ്ങളിലെത്തും.
നിരന്തരം നമ്മുടെ മനസ്സില്‍ സന്ദേഹത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന, രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളും ഇവിടെ ഉണ്ടായിരുന്നിട്ടുണ്ട്. രാജ്യവും എല്ലാ പ്രാവശ്യവും, ഈ കുതന്ത്രങ്ങള്‍ക്ക് മുഖമടച്ച് മറുപടി കൊടുത്തിട്ടുണ്ട്. നമുക്ക് നമ്മുടെ സൃഷ്ടിപരതയിലൂടെ, സ്നേഹത്തിലൂടെ, എല്ലായ്പ്പോഴും ശ്രമപ്പെട്ടു ചെയ്യുന്ന നമ്മുടെ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ സുന്ദരവര്‍ണ്ണങ്ങളെ മുന്നോട്ടു കൊണ്ടുവരണം, ഐക്യത്തിന്റെ പുതിയ നിറങ്ങള്‍ നിറയ്ക്കണം… എല്ലാ പൗരന്‍മാാരും അതു ചെയ്യണം. ഈ അവസരത്തില്‍ ഞാന്‍ നിങ്ങളേവരെയും ekbharat.gov.in വെബ്സൈറ്റ് കാണുവാന്‍ ക്ഷണിക്കുന്നു. അതില്‍ ദേശീയ ഐക്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ കാണാനാകും. അതില്‍ വളരെ ആകര്‍ഷകമായ ഒരു ബിന്ദുവാണ് ഇന്നത്തെ വാക്യം. ഈ സെക്ഷനില്‍ നാം ദിവസേന ഒരു വാക്യം വിഭിന്ന ഭാഷകളില്‍ എങ്ങനെ സംസാരിക്കുന്നു എന്ന് പഠിക്കാനാകും. നിങ്ങള്‍ക്ക് ഈ വെബ്സൈറ്റില്‍ നിങ്ങളുടെ പങ്കും നല്‍കാം- ഉദാഹരണത്തിന് വിവിധ സംസ്ഥാനങ്ങളിലും സംസ്കാരത്തിലും വ്യത്യസ്തങ്ങളായ ആഹാരരീതികകളാണുള്ളത്. ആഹാരങ്ങള്‍ അതാത് സ്ഥലത്തെ വിശേഷപ്പെട്ട സാമഗ്രികള്‍ അതായത് ധാന്യം, പച്ചക്കറികള്‍, പൊടിക്കൂട്ടുകള്‍ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. നമുക്ക് ഈ പ്രാദേശിക ആഹാരങ്ങളുടെ പാചകക്കുറിപ്പ് പ്രാദേശിക ഘടകങ്ങളുടെ, കറിക്കൂട്ടുകളുടെ പേരുകള്‍ക്കൊപ്പം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് വെബ്സൈറ്റില്‍ പങ്കുവയ്ക്കാനാവില്ലേ. ഐക്യവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍, യൂണിറ്റിയും ഇമ്യൂണിറ്റയും വര്‍ധിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല രീതി വേറെന്തുണ്ടാകും?
സുഹൃത്തുക്കളേ, ഈ മാസത്തിന്റെ 31-ാം തീയതി എനിക്ക് കേവദിയായില്‍ ചരിത്രംകുറിക്കുന്ന സ്റ്റാച്യൂ ഓഫ് യൂനിറ്റിയില്‍ നടക്കുന്ന പല പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. നിങ്ങളും തീര്‍ച്ചയായും അതില്‍ പങ്കുചേരണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 31 ഒക്ടോബറിന് നാം വാല്മീകി ജയന്തിയും ആഘോഷിക്കും. ഞാന്‍ മഹര്‍ഷി വാല്മീകിയെ നമിക്കുന്നു. ഈ വിശേഷാവസരത്തില്‍ ദേശവാസികള്‍ക്ക് ഹൃദയപൂര്‍വ്വം ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു. മഹര്‍ഷി വാല്മീകിയുടെ മഹത്തായ ചിന്തകള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രേരണയാകുന്നു, ശക്തി പ്രദാനം ചെയ്യുന്നു. അദ്ദേഹം ലക്ഷക്കണക്കിന്- കോടിക്കണക്കിന് ദരിദ്രര്‍ക്കും ദളിതര്‍ക്കും വലിയ പ്രതീക്ഷയാണ്. അവരുടെ ഉള്ളില്‍ ആശയും വിശ്വാസവും നിറയ്ക്കുന്നു. അദ്ദേഹം പറയുന്നു, ഏതൊരു മനുഷ്യന്റെയും ഇച്ഛാശക്തി അയാളുടെ കൂടെയുണ്ടെങ്കില്‍ ഏതൊരു കാര്യവും നിഷ്പ്രയാസം ചെയ്യാനാകും. ഈ ഇച്ഛാശക്തിതന്നെയാണ്, പല യുവാക്കള്‍ക്കും അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ശക്തിപകരുന്നത്. മഹര്‍ഷി വാത്മീകി സകാരാത്മകമായ ചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്തു -അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സേവനത്തിനും മാനവീയമായ ഗരിമയ്ക്കും സര്‍വ്വോച്ച സ്ഥാനമാണുള്ളത്. മഹര്‍ഷി വാല്മീകിയുടെ ആചാര-വിചാരങ്ങളും ആദര്‍ശങ്ങളും നമ്മുടെ നവഭാരതസങ്കല്പത്തിന് പ്രേരണയുമാണ്, വഴികാട്ടലുമാണ്. അദ്ദേഹം വരുന്ന തലമുറയുടെ വഴികാട്ടലിനായി രാമായണം പോലുള്ള മഹാഗ്രന്ഥം രചിച്ചുവെന്നതില്‍ നാം മഹര്‍ഷി വാല്മീകിയോട് എന്നും കൃതജ്ഞതയുള്ളവരായിരിക്കും.
ഒക്ടോബര്‍ 31 ന് ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജിയെ നമുക്ക് നഷ്ടമായി. ആദരവോടെ അവര്‍ക്ക് ശ്രദ്ധാഞ്ജലിയേകുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് കാശ്മീരിലെ പുല്‍വാമ രാജ്യത്തെ മുഴുവന്‍ പഠിപ്പിക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കുകയാണ്. ഇന്ന് രാജ്യമെങ്ങും കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യുന്നു, നേട്ടങ്ങളുണ്ടാക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ എവിടെയെങ്കിലുമൊക്കെ പുല്‍വാമയിലെ ആളുകളുടെ കഠിനാധ്വാനം കൂടിയുണ്ട്. കശ്മീര്‍ താഴ്വര, രാജ്യത്തിന്റെ മുഴുവന്‍ ഏകദേശം 90 ശതമാനം പെന്‍സില്‍ സ്ലേറ്റിന്റെ തടി പട്ടികയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നു. അതില്‍ വലിയ പങ്ക് പുല്‍വാമയുടേതാണ്. ഒരുകാലത്ത് നാം വിദേശത്തുനിന്ന് പെന്സിലിനായി തടി കൊണ്ടുവന്നിരുന്നു. എന്നാലിന്ന് നമ്മുടെ പുല്‍വാമയിലെ ഈ പെന്‍സില്‍ സ്ലേറ്റുകള്, രാജ്യങ്ങള്‍ക്കിടിയിലെ വിടവു കുറയ്ക്കുന്നു. താഴ്വരയിലെ ചിനാറിന്റെ തടിയില്‍ വലിയ അളവില്‍ ഈര്‍പ്പമുണ്ട്, മൃദുത്വമുണ്ട്. അത് പെന്‍സിലുണ്ടാക്കുന്നതിന് ഇതിനെ വളരെ യോജിച്ചതാക്കുന്നു. പുല്‍വാമയില്‍ ഉക്ഖൂ ഗ്രാമം പെന്‍സില്‍ ഗ്രാമം എന്നറിയപ്പെടുന്നു. ഇവിടെ പെന്‍സില്‍ സ്ലേറ്റ് നിര്‍മ്മാണത്തിനുതകുന്ന പല തടികളുമുണ്ട്. അത് തൊഴില്‍ ലഭ്യമാക്കുന്നു.. ഈ രംഗത്ത് വളരെയധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുമുണ്ട്.
സുഹൃത്തുക്കളേ, ഇവിടത്തെ ആളുകള്‍ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറായപ്പോള്‍, ജോലിയുടെ കാര്യത്തില്‍ റിസ്കെടുക്കാന്‍ തയ്യാറായപ്പോള്‍, സ്വയം അതിനായി സമര്‍പ്പിച്ചപ്പോഴാണ് പുല്‍വാമയുടെ ഈ വ്യത്യസ്തത തിരിച്ചറിയപ്പെട്ടത്. അങ്ങനെയുള്ള കര്‍മ്മകുശലരായ ആളുകളിലൊരാളാണ് മംജൂര്‍ അഹമദ അലാഈ. നേരത്തേ മംജൂര്‍ ഭായി തടി വെട്ടുകാരനായ ഒരു സാധാരണ തൊഴിലാളിയായിരുന്നു. തന്റെ വരും തലമുറകള്‍ ദാരിദ്ര്യത്തില്‍ കഴിയാതിരിക്കാന്‍ മംജൂര്‍ ഭായി എന്തെങ്കിലും പുതിയതായി ചെയ്യാനാഗ്രഹിച്ചു. അദ്ദേഹം തന്റെ പൂര്‍വ്വികസമ്പത്തായ ഭൂമി വിറ്റു, ആപ്പിള്‍ വയ്ക്കാനുള്ള തടി പെട്ടി ഉണ്ടാക്കുന്ന യൂണിറ്റ് ആരംഭിച്ചു. ആ ചെറിയ ബിസിനസുമായി കഴിയുമ്പോഴാണ് പെന്‍സില്‍ നിര്‍മ്മാണത്തിന് പോപ്ലാര്‍ തടി അതായത് ചിനാര്‍ തടിയുടെ ഉപയോഗം ആരംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാനായത്. ഇതറിഞ്ഞ ശേഷം മംജൂര്‍ ഭായി തന്റെ അധ്വാനശീലം വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധങ്ങളായ പെന്‍സില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പോപ്ലര്‍ തടി ലഭ്യമാക്കാന്‍ തുടങ്ങി. മംജൂര്‍ജിക്ക് ഇത് വളരെ ഗുണമുള്ളതാണെന്നു തോന്നി, വരവ് നന്നായി വര്‍ധിക്കാനും തുടങ്ങി. സമയത്തിനനുസരിച്ച് അദ്ദേഹം പെന്‍സില്‍ സ്ലേറ്റ് നിര്‍മ്മാണ യന്ത്രം വാങ്ങി. അതിനുശേഷം രാജ്യത്തെ വലിയ വലിയ കമ്പനികള്‍ക്ക് പെന്‍സില്‍ സ്ലേറ്റ് വിതരണം ചെയ്യാനാരംഭിച്ചു. ഇന്ന് മംജൂര്‍ഭായിക്ക് ഈ ബിസിനസില്‍ ടേണോവര്‍ കോടികളാണ്. ഏകദേശം ഇരുനൂറോളം പേര്‍ക്ക് നിത്യവൃത്തി കൊടുക്കുന്നുമുണ്ട്. ഇന്ന് മന് കീ ബാത്തിലൂടെ എല്ലാ ദേശവാസികള്‍ക്കും വേണ്ടി ഞാന്‍ മംജൂര്‍ ഭായി ഉള്‍പ്പടെ പുല്‍വാമയിലെ അധ്വാനികളായ സഹോദരീ സഹോദരന്മാരെയും അവരുടെ കുടുംബങ്ങളെയും പ്രശംസിക്കുന്നു. നിങ്ങളെല്ലാം രാജ്യത്തെ യുവ മനസ്സുകളെ വിദ്യാസമ്പന്നരാക്കുന്നതിന് വിലയേറിയ സംഭാവനയാണ് നല്‍കുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ലോക്ഡൗണ്‍ സമയത്ത് ടെക്നോളജി ബേസ്ഡ് സര്‍വീസ് ഡെലിവറിയുടെ പല പരീക്ഷണങ്ങളും നമ്മുടെ രാജ്യത്ത് നടന്നു. വലിയ സങ്കേതികവിദ്യയും ലോജിസ്റ്റിക്സുമുള്ള കമ്പനികള്‍ക്കേ ഇത് സാധിക്കൂ എന്ന സ്ഥിതി വിശേഷം മാറി. ഝാര്‍ഖണ്ഡില്‍ ഈ കാര്യം വനിതകളുടെ സ്വയംസഹായതാ സംഘങ്ങള്‍ ചെയ്തുകാട്ടിയിരിക്കയാണ്. ഈ വനിതകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങി നേരിട്ട് വീടുകളിലെത്തിച്ചു. ഈ വനിതകള്‍ ആജീവികാ ഫാം ഫ്രഷ് എന്ന പേരില്‍ ഒരു ആപ് ഉണ്ടാക്കിച്ചു. അതിലൂടെ നിഷ്പ്രയാസം പച്ചക്കറികള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാം. ഈ പരിശ്രമത്തിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും നല്ല വില കിട്ടി, ആളുകള്‍ക്ക് വാടാത്ത പച്ചക്കറികള്‍ കിട്ടുവാനും തുടങ്ങി. ഇവിടെ ആജീവികാ ഫാം ഫ്രഷ് ആപ്പിന്റെ ആശയം വളരെ പ്രചാരം നേടുകയാണ്. ലോക് ഡൗണില്‍ ഇവര്‍ 50 ലക്ഷം രൂപയിലധികം തുകയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും ആളുകളുടെ അടുത്തെത്തിച്ചു. സുഹൃത്തുക്കളേ കാര്‍ഷിക മേഖലയില്‍ പുതിയ സാധ്യതകള്‍ രൂപപ്പെടുന്നതുകണ്ട് നമ്മുടെ യുവാക്കളും വളരെയധികം ഇതുമായി ബന്ധപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. മധ്യപ്രദേശിലെ ബഡ്വാനിയില്‍ അതുല്‍ പാടീദാര്‍ തന്റെ പ്രദേശത്തെ നാലായിരം കര്‍ഷകരെ ഡിജിറ്റലായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഈ കര്‍ഷകര്‍ക്ക് അതുല്‍ പാടീദാറുടെ-ഇ-പ്ലാറ്റ്ഫോം ഫാം കാര്‍ഡ് വഴിയായി വളം, വിത്ത്, കീടനാശിനി, ഫംഗസ് നാശിനി തുടങ്ങിയ കൃഷി സാധനങ്ങളുടെ ഹോം ഡെലിവറിക്കുള്ള ഓര്‍ഡര്‍ ലഭിക്കുന്നു. അതായത് കര്‍ഷകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവരുടെ വീടുകളില്‍ ലഭിക്കുന്നു. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ആധുനിക കാര്ഷി ഉപകരണങ്ങളും വാടകയ്ക്ക് ലഭിക്കുന്നു. ലോക്ഡൗണ്‍ സമയത്തും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയായി കര്‍ഷകര്‍ക്ക് പരുത്തിയുടെയും പച്ചക്കറിയുടെയും വിത്തുകളുടെ ആയിരക്കണക്കിനു പായ്ക്കറ്റുകള്‍ വിതരണം ചെയ്യപ്പെട്ടു. അതുല്‍ജിയും അദ്ദേഹത്തിന്റെ ടീമും കര്‍ഷകരെ സാങ്കേതികമായി ജാഗരൂകരാക്കുകയാണ്, ഓണ്‍ലൈന്‍ പേമന്റും കച്ചവടവും പഠിപ്പിക്കയാണ്.
സുഹൃത്തുക്കളേ, ഈയിടെ മഹാരാഷ്ട്രയില്‍ നടന്ന ഒരു സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടു. അവിടെ ഒരു കമ്പനി, ചോളം കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് ചോളം വാങ്ങി. കമ്പനി കര്‍ഷകര്‍ക്ക് ഇപ്രാവശ്യം വിലകൂടാതെ ബോണസും നല്കി. കര്‍ഷകര്‍ക്കും വളരെ ആശ്ചര്യം തോന്നി. കമ്പനിയോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്- ഭാരത് സര്‍ക്കാര്‍ പുതിയ കാര്‍ഷികനിയമം ഉണ്ടാക്കിയിരിക്കയാണ്, അതനുസരിച്ച് കര്‍ഷകര്‍ക്ക് ഭാരതത്തില്‍ എവിടെയും വിളവ് വില്ക്കാന് സാധിക്കും, അവര്‍ക്ക് നല്ല വിലയും കിട്ടും. അതുകൊണ്ട് എക്സ്ട്രാ പ്രോഫിറ്റ്, കൂടിയ ലാഭം കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന് അവര്‍ക്കു തോന്നി. അതില്‍ കര്‍ഷകര്‍ക്കും അവകാശമുണ്ട്, അതുകൊണ്ട് കര്‍ഷകര്‍ക്ക് ബോണസ് നല്കി എന്നു പറഞ്ഞു. സുഹൃത്തുക്കളേ, ബോണസ് ഇപ്പോള്‍ ചെറിയ തുകയായിരിക്കാം, പക്ഷേ ഈ തുടക്കം വളരെ വലുതാണ്. അതുകൊണ്ട് പുതിയ കാര്‍ഷിക നിയമത്തില്‍ നിറയെ അടിസ്ഥാന തലത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ മാറ്റം ഉണ്ടാക്കാനുള്ള സാധ്യതകള്‍ നിറഞ്ഞിരിക്കുന്നതെങ്ങനെയെന്ന് നമുക്കു മനസ്സിലാക്കാനാകുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കീ ബാത്തില്‍ ജനങ്ങളുടെ അസാധാരണ നേട്ടങ്ങളെക്കുറിച്ചും. നമ്മുടെ രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും വെവ്വേറെ തലങ്ങളെക്കുറിച്ചും നിങ്ങളോടൊക്കെ സംസാരിക്കാന്‍ അവസരം ലഭിച്ചു. നമ്മുടെ രാജ്യം പ്രതിഭാശാലികളായ ജനങ്ങളെക്കൊണ്ട് നിറഞ്ഞതാണ്. നിങ്ങള്‍ക്കും അങ്ങനെയുള്ള ആളുകളെ അറിയാമെങ്കില്‍ അവരെക്കുറിച്ചു പറയൂ, എഴുതൂ, അവരുടെ വിജയങ്ങളെക്കുറിച്ച് അറിവു പങ്കുവയ്ക്കൂ. നിങ്ങള്‍ക്കും മുഴുവന്‍ കുടുംബത്തിനും വരാന്‍ പോകുന്ന ഉത്സവങ്ങളുടെ അനേകമനേകം ആശംസകള്‍. എന്നാല്‍ ഒരു കാര്യം ഓര്‍മ്മ വയ്ക്കൂ, ഉത്സവകാലത്ത് വിശേഷിച്ചും ഓര്‍ക്കൂ… മാസ്കണിയണം, കൈകള്‍ സോപ്പുകൊണ്ടു കഴുകണം രണ്ടുകൈ അകലം പാലിക്കണം.
സുഹൃത്തുക്കളേ, അടുത്ത മാസം വീണ്ടും മന് കീ ബാത് ഉണ്ടാകും… വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്കാരം. കൊറോണയുടെ ഈ കാലത്ത് ലോകം മുഴുവന്‍ അനേകം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രണ്ടുകൈ അകലം അനിവാര്യമായ ആവശ്യമായി മാറിയിരിക്കുമ്പോള്‍ ഈ ആപത്തുകാലം കുടുംബാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും നീണ്ട കാലം ഒരുമിച്ചു കഴിയുക, എങ്ങനെ കഴിയണം, സമയം എങ്ങനെ ചിലവാക്കണം, എല്ലാ നിമിഷവും സന്തോഷം നിറഞ്ഞതെങ്ങനെയാകണം എന്ന ചോദ്യങ്ങളുണ്ടായി. പല കുടുംങ്ങള്‍ക്കും കഷ്ടപ്പാടുകളുണ്ടായി.. അതിന്റെ കാരണം നമ്മുടെ കുടുംബത്തില്‍ സംസ്കാരത്തിന്റെ അരുവിപോലെ ഒഴുകിയിരുന്ന പാരമ്പര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെടുകയാണ് എന്നു തോന്നി. പല കുടുംബങ്ങളിലും ഇതെല്ലാം ഇല്ലാതെയായി.. അതുകാരണം ആ കുറവുകളുണ്ടായിരിക്കെ ഈ ആപത്തുകാലത്തു കഴിഞ്ഞുകൂടുകയെന്നതും കുടുംബങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടായി… അതില്‍ പ്രാധാനപ്പെട്ട ഒരു കാര്യമെന്തായിരുന്നു? എല്ലാ കുടുംബത്തിലും ഏതെങ്കിലുമൊരു മുതിര്‍ന്ന ആള്, പ്രായമായ വ്യക്തി കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു, വീട്ടില്‍ പുതിയ പ്രേരണയും ഊര്‍ജ്ജവും നിറച്ചു. നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചുവെച്ചിരുന്ന വിഷയങ്ങള്‍/നിയമങ്ങള്‍ ഇന്നും എത്ര മഹത്തായവയാണെന്നും അവ ഇല്ലാതെയാകുമ്പോള്‍ എത്ര ഇല്ലായ്മയാണ് അനുഭവപ്പെടുന്നതെന്നും മനസ്സിലായി. ഞാന്‍ പറഞ്ഞതുപോലെയൊരു വിഷയമായിരുന്ന കഥപറച്ചില്‍. സുഹൃത്തുക്കളേ, മാനവസംസ്കാരത്തോളം പുരാതനമാണ് കഥകളുടെ ചരിത്രവും.
വേര് ദേര്‍ ഈസ് എ സോള്‍ ദേര്‍ ഈസ് എ സ്റ്റോറി
ഒരു ആത്മാവുള്ളിടത്ത് ഒരു കഥയുമുണ്ടാകും.
കഥകള്‍ ആളുകളുടെ സര്‍ഗ്ഗാത്മകതയും സംവേദനശീലത്തെയും പ്രകടമാക്കുന്നു. കഥയുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അതു കാണേണ്ടത് ഏതെങ്കിലും അമ്മ ചെറിയ കുട്ടിയെ ഉറക്കാന്‍ വേണ്ടിയോ അതല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ വേണ്ടിയോ കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ നീണ്ട കാലത്തോളം ഒരു സംന്യാസിയെപ്പോലെ (അലഞ്ഞു നടക്കുന്ന പരിവ്രാജകനായി) കഴിഞ്ഞു. കറങ്ങി നടക്കലായിരുന്നു എന്റെ ജീവിതം. എല്ലാ ദിനങ്ങളിലും പുതിയ ഗ്രാമം, പുതിയ ആളുകള്‍, പുതിയ കുടുംബങ്ങള്‍, എന്നാല്‍ ഞാന്‍ കുടുംബങ്ങളിലെത്തുമ്പോള്‍ കുട്ടികളുമായി തീര്‍ച്ചയായും സംസാരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളോടു പറയുമായിരുന്നു, വാടാ കുട്ടാ, എനിക്കൊരു കഥ പറഞ്ഞുതരൂ… അപ്പോള്‍ അവരുടെ മറുപടി കേട്ട് എനിക്ക് ആശ്ചര്യം തോന്നിയിരുന്നു, ഇല്ല മാമാ, കഥയല്ല, തമാശ പറയാം… എന്നോടും അവര്‍ പറഞ്ഞിരുന്നത് മാമാ തമാശ പറയൂ… അതായത് അവര്‍ക്ക് കഥയുമായി വലിയ പരിചയമുണ്ടായിരുന്നില്ല. മിക്കവാറും അവരുടെ ജീവിതം തമാശകളില്‍ നിറഞ്ഞു നിന്നിരുന്നു.
സുഹൃത്തുക്കളേ, ഭാരതത്തില്‍ കഥ പറച്ചിലിന്റെ ഒരു നീണ്ട സമ്പന്നമായ പാരമ്പര്യമുണ്ടായിരുന്നു. ഹിതോപദേശത്തിന്റെയും പഞ്ചതന്ത്രത്തിന്റെയും പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്തെ നിവാസിയാണെന്നതില്‍ നമുക്ക് അഭിമാനമുണ്ട്… കഥകളില്‍ പക്ഷിമൃഗാദികളുടെയും അപ്സരസ്സുകളുടെയും സങ്കല്പലോകം ചമയ്ക്കപ്പെട്ടിരുന്നു.. അതിലൂടെ വിവേകത്തിന്റെയും ബുദ്ധിയുടെയും കാര്യങ്ങള്‍ നിഷ്പ്രയാസം പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെ ഇവിടെ കഥയുടെ ഒരു പാരമ്പര്യമുണ്ടായിരുന്നു. അത് ധാര്‍മ്മിക കഥകള്‍ പറയുന്ന പ്രാചീന സമ്പ്രദായവുമായിരുന്നു. കഥാകാലക്ഷേപവും അതിന്റെ ഭാഗമായിരുന്നു. കൂടാതെ പല തരത്തിലുള്ള നാടോടി കഥകളും പ്രചരിച്ചിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും കഥ പറയുന്ന വളരെ രസമുള്ള രീതിയുണ്ടായിരുന്നു. അതിലൊന്നാണ് വില്പാട്ട് എന്നത്. ഇതില്‍ കഥയും സംഗീതവും വളരെ ആകര്‍ഷകമായി സമന്ജസപ്പെട്ടിരുന്നു. പാവകളിയുടെ ഒരു സജീവ പാരമ്പര്യവും നിലനിന്നിരുന്നു. ഇക്കാലത്ത് ശാസ്ത്രവും ശാസ്ത്രനോവലുകളുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന പരിപാടിക്ക് പ്രചാരം ലഭിച്ചുവരുന്നു. പലരും കഥപറച്ചിലിന്റെ കലയെ നിലനിര്‍ത്തുന്നതിനായി പ്രശംസാര്‍ഹമായ തുടക്കങ്ങള്‍ കുറിച്ചിരിക്കുന്നതായി കാണാം. എനിക്ക് . gaathastory.in പോലുള്ള website നെക്കുറിച്ച് അറിയാനിടയായി. . അത് അമര്‍ വ്യാസും മറ്റു ചിലരും ചേര്‍ന്നാണു നടത്തുന്നത്. അമര്‍ വ്യാസ് ഐഐഎം അഹമദാബാദ് ല്‍ എംബിഎ പഠിച്ചശേഷം വിദേശത്ത് പോയി തിരിച്ചു വന്നയാളാണ്. ഇപ്പോള്‍ ബംഗളൂരുവില്‍ കഴിയുന്നു. സമയം കണ്ടെത്തി കഥകളുമായി ബന്ധപ്പെട്ട ഇതുപോലുള്ള ആകര്‍ഷകങ്ങളായ കാര്യങ്ങള്‍ ചെയ്യുന്നു. ഗ്രാമീണ ഭാരത്തിലെ കഥകള്‍ പ്രചരിപ്പിക്കുന്ന ഇതുപോലുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. വൈശാലി വ്യവഹാരെ ദേശപാണ്ഡേയെപ്പോലുള്ള പലരും ഇതിനെ മറാഠിയിലും ജനപ്രിയമാക്കുന്നുണ്ട്.
ചെന്നൈയിലെ ശ്രീവിദ്യയും വീരരാഘവനും നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതുപോലെ കഥാലയ് The Indian story telling network എന്നുപേരുള്ള വെബ്സൈറ്റ് ഈ മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നു. ഗീതാ രാമാനുജന് kathalaya.org ല്‍ കഥകളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നെറ്റ്വര്‍ക്കിലൂടെ പല പല നഗരങ്ങളില്‍ കഥ പറച്ചില് കാരുടെ നെറ്റ്വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നു. ബംഗളൂരുവില്‍ ഒരു വിക്രം ശ്രീധറുണ്ട്. അദ്ദേഹം ബാപ്പുവുമായി ബന്ധപ്പെട്ട കഥകളുടെ കാര്യത്തിലാണ് ഉത്സാഹം കാട്ടുന്നത്. മറ്റു പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ചൊക്കെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യൂ.
ബംഗളൂരു സ്റ്റോറി ടെല്ലിംഗ് സൊസൈറ്റിയിലെ സഹോദരി അപര്‍ണ ആത്രേയയും മറ്റുചിലരും ഇപ്പോള്‍ നമ്മോടൊപ്പമുണ്ട്. വരൂ.. അവരുമായി സംസാരിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കാം.
പ്രധാനമന്ത്രി – ഹലോ
അപര്‍ണ – നമസ്കാരം ബഹുമാന്യ പ്രധാനമന്ത്രിജീ, അങ്ങയ്ക്കു സഖമാണോ?
പ്രധാമന്ത്രി – എനിക്കു സുഖമാണ്.അപര്‍ണ്ണയ്ക്കു സുഖമാണോ?
അപര്‍ണ – എനിക്കു നല്ല സുഖംതന്നെ സര്‍ജി. ആദ്യമായി ഞങ്ങളെപ്പോലുള്ള കലാകാരന്മാരെ ഈ വേദിയിലേക്കു വിളിച്ചതിനും സംസാരിക്കുന്നതിനും ഞാന്‍ ബംഗളൂരു സ്റ്റോറി ടെല്ലിംഗ് സൊസൈറ്റിക്കുവേണ്ടി നന്ദി പറയുന്നു.
പ്രധാമന്ത്രി – ഇന്ന് അപര്‍ണ്ണയുടെ ടീമിലെ എല്ലാവരും കൂടെയുണ്ടെന്നാണ് കേട്ടത്…
അപര്‍ണ – ഉവ്വ്… തീര്‍ച്ചയായും എല്ലാവരുമുണ്ട്.
പ്രധാനമന്ത്രി- എങ്കില്‍ ആദ്യം ടീമിലുള്ളവരെയൊക്കെ പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കും. നിങ്ങളെത്ര വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് അതിലൂടെ നമ്മുടെ മന് കീ ബാത് ന്റെ ശ്രോതാക്കള്‍ക്ക് മനസ്സിലാക്കാനാകും.
അപര്‍ണ – സര്. ഞാന്‍ അപര്‍ണ ആത്രേയ.. ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്. ഭാരതീയ വ്യോമസേനയിലെ ഒരു ഓഫീസറുടെ പത്നിയാണ്… ഞാന്‍ വളരെ ഇഷ്ടത്തോടെ കഥപറയുന്ന ആള്‍കൂടിയാണ്. കഥപറച്ചില്‍ തുടങ്ങിയത് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സോഫ്റ്റ്വെയര് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സമയത്താണ്. അക്കാലത്ത് ഞാന്‍ സിഎസ്ആര്‍ പ്രോജക്ടുകളില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ പോയപ്പോള്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് കഥകളിലൂടെ വിദ്യഭ്യാസം നല്കാന് അവസരം കിട്ടി… ഞാന്‍ പറയുന്ന കഥകള്‍ അമ്മൂമ്മയില്‍ നിന്നു കേട്ടിട്ടുള്ളവയാണ്. എന്നാല്‍ ആ കഥ കേള്‍ക്കുമ്പോള്‍ ആ കുട്ടികളുടെ മുഖത്തു കണ്ടിരുന്ന സന്തോഷം… എന്താണ് ഞാന്‍ പറയുക.. എത്ര മനോഹരമായ പുഞ്ചിരിയായിരുന്നു… എത്ര സന്തോഷമായിരുന്നു അവര്‍ക്ക്… അപ്പോഴേ ഞാന്‍ തീരുമാനിച്ചു കഥപറച്ചില്‍ ജീവിതത്തിലെ ഒരു ലക്ഷ്യമായിരിക്കുമെന്ന്…
പ്രധാനമന്ത്രി- ടീമില്‍ മറ്റാരൊക്കെയാണുള്ളതവിടെ?
അപര്‍ണ – എന്റെ കൂടെയുള്ളത് ശൈലജ സമ്പത്ത് .
ശൈലജ – നമസ്കാരം സര്.
പ്രധാനമന്ത്രി- നമസ്തേ ജീ
ശൈലജ – ഞാന്‍ ശൈലജ സമ്പത്താണ് സംസാരിക്കുന്നത്. ഞാന്‍ മുമ്പ് ടീച്ചറായിരുന്നു. അതിനുശേഷം എന്റെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞാന്‍ തീയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവസാനം കഥകള്‍ കേള്‍പ്പിക്കുന്നതില്‍ ഏറ്റവുമധികം സംതൃപ്തി കിട്ടി.
പ്രധാനമന്ത്രി- നന്ദി
ശൈലജ – എന്നോടൊപ്പം സൗമ്യയുണ്ട്.
സൗമ്യ – നമസ്കാരം സര്…
പ്രധാനമന്ത്രി- നമസ്കാര്ജീ
സൗമ്യ – ഞാന്‍ സൗമ്യ ശ്രീനിവാസന്.. ഞാനൊരു സൈക്കോളജിസ്റ്റാണ്. ഞാന്‍ ജോലിക്കിടയില്‍ കഥകളിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നവരസങ്ങളെയും ഉണര്‍ത്താനുള്ള ശ്രമം നടത്തുന്നു. അവരുമായി ചര്‍ച്ചകള്‍ നടത്തുന്നു. എന്റെ ലക്ഷ്യം അവരുടെ രോഗമുക്തിയും മനംമാറ്റുന്ന കഥ പറച്ചിലുമാണ്. 'Healing and transformative storytelling' |
അപര്‍ണ നമസ്തേ സര്
പ്രധാനമന്ത്രി – നമസ്തേ ജീ.
അപര്‍ണ – എന്റെ പേര് അപര്‍ണ ജയശങ്കര്‍ എന്നാണ്. ഞാന്‍ എന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്മൂമ്മയുടെയും കൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വളര്‍ന്നത് എന്നത് എന്റെ സൗഭാഗ്യം. അതുകൊണ്ട് രാമായണം, പുരാണങ്ങള്‍, ഗീത എന്നിവയിലൊക്കെയുള്ള കഥകള്‍ എനിക്ക് പാരമ്പര്യമായി എല്ലാ രാത്രികളിലും കിട്ടിയിരുന്നു. ബാംഗ്ലൂര്‍ സ്റ്റോറി ടെല്ലിംഗ് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളുണ്ടായപ്പോള് എനിക്ക് കഥ പറച്ചിലുകാരിയുമാകാന് സാധിച്ചു. എന്റെ കൂടെ കൂട്ടുകാരി ലാവണ്യാ പ്രസാദുണ്ട്.
പ്രധാനമന്ത്രി – ലാവണ്യാജി, നമസ്തേ.
ലാവണ്യ – നമസ്തേ സര്. ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു, ഇപ്പോള്‍ കഥ പറച്ചിലുകാരിയായിരിക്കുന്നു. എന്റെ അപ്പൂപ്പനില്‍ നിന്നു കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ മുതിര്‍ന്ന പൗരന്മാര്ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. റൂട്സ് എന്ന എന്റെ സ്പെഷ്യല്‍ പ്രോജക്ടില്‍ ഞാന്‍ അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി അവരുടെ ജീവിത കഥകള്‍ രേഖപ്പെടുത്തുന്നതില്‍ അവരെ സഹായിക്കുന്നു.
പ്രധാനമന്ത്രി – ലാവണ്യാജിക്ക് വളരെ ആശംസകള്‍. ലാവണ്യ പറഞ്ഞതുപോലെ ഞാനും മന് കീ ബാതില് ഒരിക്കല്‍ പറയുകയുണ്ടായി, കുടുംബത്തില്‍ മുത്തശ്ശനും മുത്തശ്ശിയും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയുണ്ടെങ്കില് അവരോട് അവരുടെ കുട്ടിക്കാലത്തെ കഥകള്‍ ചോദിക്കൂ, അത് ടേപ് ചെയ്തെടുക്കൂ, റെക്കാഡു ചെയ്താല്‍ വളരെ പ്രയോജനപ്പെടും എന്ന്. എനിക്ക് വളരെ സന്തോഷം തോന്നുന്നു. നിങ്ങള്‍ ചുരുങ്ങിയ വാക്കുകളിലൂടെ നിങ്ങളുടെ കലയെക്കുറിച്ചും നിങ്ങളെക്കുറിച്ചും മറ്റും പറഞ്ഞു. നിങ്ങളുടെ ആശയവിനിമയ ക്ഷമത വളരെ അഭിനന്ദനാര്‍ഹം തന്നെയാണ്.
ലാവണ്യ – നന്ദി സര് ..നന്ദി
ഇപ്പോള്‍ നമ്മുടെ മന് കീ ബാത് കേള്‍ക്കുന്നവര്‍ക്കും കഥ കേള്‍ക്കാന്‍ തോന്നുന്നുണ്ടാകും. നിങ്ങള്‍ ഒന്നുരണ്ടു കഥ പറഞ്ഞു കേള്‍പ്പിക്കൂ എന്നു ഞാനഭ്യര്ഥിക്കട്ടേ…
ജീ.. തീര്‍ച്ചയായും.. ഇത് ഞങ്ങളുടെ സൗഭാഗ്യം സര്..
വരൂ.. ഒരു രാജാവിന്റെ കഥ കേള്‍ക്കാം. രാജാവിന്റെ പേരായിരുന്നു കൃഷ്ണദേവരായര്‍… രാജ്യത്തിന്റെ പേരാണ് വിജയനഗരം. നമ്മുടെ രാജാവ് വളരെ സദ്ഗുണസമ്പന്നനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും കുറ്റം പറയാനായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് മന്ത്രിയായിരുന്ന തെന്നാലി രാമന്റെ നേര്‍ക്കും ഭക്ഷണത്തോടുമുണ്ടായിരുന്ന അധിക സ്നേഹം എന്നതുമാത്രമായിരുന്നു. രാജാവ് ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനായി വളരെ പ്രതീക്ഷയോടെ ഇരിക്കുമായിരുന്നു – ഇന്ന് എന്തെങ്കിലും പുതിയതായി ഉണ്ടാക്കിയിട്ടുണ്ടാകും…. എന്നു വിചാരിക്കുമെങ്കിലും കുശിനിക്കാരന് സ്ഥിരം ഒരേ പച്ചക്കറികളാണ് ഉണ്ടാക്കി കൊടുത്തിരുന്നത്. പീച്ചിങ്ങ, ചുരയ്ക്ക, മത്തങ്ങ, കുഞ്ഞുമത്തങ്ങ ഒക്കെ…അങ്ങനെ ഒരു ദിവസം രാജാവ് കഴിക്കുന്നതിനിടയില്‍ രോഷത്തോടെ പാത്രമെടുത്തെറിഞ്ഞു… നാളെ എന്തെങ്കിലും സ്വാദുള്ള കറിയുണ്ടാക്കണം അല്ലെങ്കില്‍ നാളെ ഞാന്‍ തന്നെ തൂക്കിലേറ്റുമെന്ന് വെപ്പുകാരന് ആജ്ഞ നല്കി. കുശിനിക്കാരന് പാവം ഭയന്നുപോയി. പുതിയ കറിക്ക് താനെവിടെപ്പോകാന്…! അയാള്‍ നേരെ ഓടി തെനാലി രാമന്റെ അടുത്തെത്തി സംഭവിച്ചതു മുഴുവന്‍ പറഞ്ഞു. അതുകേട്ട് തെന്നാലി രാമന് ഉപായം പറഞ്ഞുകൊടുത്തു. അടുത്ത ദിവസം രാജാവ് ഉച്ചഭക്ഷണത്തിനെത്തി കുശിനിക്കാരനെ വിളിച്ചു. ഇന്ന് രുചിയുള്ളതു വല്ലതുമുണ്ടോ അതോ ഞാന്‍ തൂക്കുമരം തയ്യാറാക്കിക്കട്ടേ… ഭയന്ന കുശിനിക്കാരന് പെട്ടെന്ന് പാത്രങ്ങളെല്ലാം നിരത്തി, രാജാവിന് ചൂടുള്ള ആഹാരസാധനങ്ങള്‍ വിളമ്പി. പാത്രത്തില്‍ പുതിയ കറിയായിരുന്നു. രാജാവിന് ഉത്സാഹമായി… അല്പമെടുത്തു രുചിച്ചുനോക്കി. ആഹാ.. എന്താ ഒരു കറി! പീച്ചങ്ങപോലെ രുചിയില്ലാത്തതുമല്ല, മത്തങ്ങപോലെ മധുരവുമല്ല. വെപ്പുകാരന് വറത്തും പൊടിച്ചും ഇട്ട മസാലയെല്ലാം നന്നായി പിടിച്ചിരുന്നു. സന്തുഷ്ടനായ രാജാവ് വിരലുകള്‍ നക്കിക്കൊണ്ട് പാചകക്കാരനെ വിളിച്ചു, ചോദിച്ചു, ഇതെന്തു പച്ചക്കറിയാണ്? ഇതിന്റെ പേരെന്താണ്? പഠിപ്പിച്ചുവച്ചിരുന്നതുപോലെ അയാള്‍ മറുപടി പറഞ്ഞു. മഹാരാജ്, ഇത് കിരീടവഴുതനയാണ്. അങ്ങയെപ്പോലെ ഇതും പച്ചക്കറികളില്‍ രാജാവാണ്. അതുകൊണ്ട് ബാക്കി പച്ചക്കറികളെല്ലാം കൂടി ഇതിനെ കിരീടം ചൂടിച്ചു. രാജാവിന് സന്തോഷമായി.. ഇന്നുമുതല്‍ താന്‍ ഈ മുകുട്ബൈംഗന്, കിരീടവഴുതനയാണ് കഴിക്കുക എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നാം മാത്രമല്ല, നമ്മുടെ രാജ്യത്തും വഴുതനങ്ങ മാത്രം മതി, മറ്റൊരു പച്ചക്കറിയും വേണ്ട. രാജാവിനും പ്രജകള്‍ക്കും സന്തോഷമായി. അതായത് തങ്ങള്‍ക്ക് പുതിയ പച്ചക്കറിയെന്തോ കിട്ടിയെന്ന സന്തോഷമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോതനുസരിച്ച് സ്വരം മന്ദമാകാന് തുടങ്ങി. ഒരു വീട്ടില്‍ ബൈംഗന്‍ ഭര്ത്താ ആണെങ്കില്‍ മറ്റൊരിടത്ത് ബൈംഗന്‍ ഭാജാ. ഒരോ വീട്ടിലും വഴുതനങ്ങ കൊണ്ടുള്ള ഓരോരോ കറികള്‍ ഉണ്ടായി. സാവധാനം രാജാവിനും മടുത്തു. എന്നും അതേ വഴുതനങ്ങ. അവസാനം ഒരു ദിവസം രാജാവ് വയ്പ്പുകാരനെ വളിച്ച് വളരെ വഴക്കു പറഞ്ഞു. തന്നോടാരാണ് പറഞ്ഞത് വഴുതനയ്ക്ക് കിരീടമുണ്ടെന്ന്? ഈ രാജ്യത്ത് ഇനി ആരും വഴുതനങ്ങ കഴിക്കേണ്ട. നാളെ മുതല്‍ ബാക്കി ഏതു കറിയും വയ്ക്കാം, പക്ഷേ വഴുതനങ്ങ വേണ്ട. അങ്ങയുടെ ആജ്ഞപോലെ എന്നു പറഞ്ഞ് കുശിനിക്കാരന് തെന്നാലി രാമന്റെ അടുത്തെത്തി. തെന്നാലി രാമന്റെ കാലുപിടിച്ചുകൊണ്ടു പറഞ്ഞു, മന്ത്രിജീ, നന്ദി അങ്ങ് എന്റെ പ്രാണന് കാത്തു. അങ്ങയുടെ നിര്‍ദ്ദേശം പാലിച്ചതുകൊണ്ട് ഇനിമുതല്‍ ഏതു പച്ചക്കറിയും രാജാവിനു വിളമ്പാം. തെന്നാലി രാമന് ചിരിച്ചുകൊണ്ടു പറഞ്ഞു, രാജാവിനെ സന്തോഷിപ്പിക്കാനാകാത്ത മന്ത്രിയെങ്ങനെ മന്ത്രിയാകും? അങ്ങനെ രാജാവ് കൃഷ്ണദേവരായരുടെയും മന്ത്രി തെന്നാലിരാമന്റെയും കഥകള്‍ ഉണ്ടായിക്കൊണ്ടിരുന്നു, ആളുകള്‍ കേട്ടുകൊണ്ടുമിരുന്നു. നന്ദി.
പ്രധാനമന്ത്രി – താങ്കള്‍ കാര്യങ്ങള്‍ വളരെ കൃത്യമായി പറഞ്ഞു. എല്ലാ വശങ്ങളും പറഞ്ഞു.. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കേട്ടുകഴിഞ്ഞാല്‍ പല കാര്യങ്ങളും ഓര്‍മ്മയില്‍ നില്ക്കും. വളരെ ഗംഭീരമായി പറഞ്ഞു… രാജ്യത്ത് പോഷകാഹാരമാസം ആചരിക്കുന്ന സമയത്താണ് താങ്കള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്നത്.
പ്രധാനമന്ത്രി – നിങ്ങള്‍ കഥ പറയുന്നു.. ഇതുപോലെ പലരുമുണ്ട്. രാജ്യത്തെ പുതിയ തലമുറയെ നമ്മുടെ മഹാപുരുഷന്മാരെക്കുറിച്ചും അമ്മമാരെക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ പറഞ്ഞു കേള്‍പ്പിക്കാം. കഥകളിലൂടെ അവരുമായി എങ്ങനെ അടുക്കാം…. കഥാശാസ്ത്രത്തെ കൂടുതലായി എങ്ങനെ പ്രചരിപ്പിക്കാം.. ജനപ്രിയമാക്കാം… എല്ലാ വീടുകളിലും നല്ല കഥകള്‍ പറയുക, നല്ല കഥകള്‍ കുട്ടികളെ കേള്‍പ്പിക്കുക…. ഇത് ജീവിതത്തിലെ വലിയ കാര്യമാണ്. ഇങ്ങനെയൊരു അന്തരീക്ഷം എങ്ങനെ രൂപപ്പെടുത്താം എന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കണം… നിങ്ങളോടു സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു…. നിങ്ങള്‍ക്കേവര്‍ക്കും ശുഭാശംസകള്‍… നന്ദി
നന്ദി സര്…
കഥകളിലൂടെ, സംസ്കാര നദിയെ മുന്നോട്ടു നയിക്കുന്ന ഈ സഹോദരിമാര്‍ പറഞ്ഞതു നാം കേട്ടു. ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അത് നീണ്ടു പോയപ്പോള്‍ മന് കീ ബാത്തിന്റെ സമയപരിമിതിയെക്കുറിച്ച് ഓര്‍മ്മ വന്നു. എല്ലാ കാര്യങ്ങളും നരേന്ദ്രമോദി ആപ് – ല്‍ അപ്ലോഡ് ചെയ്യും.. മുഴുവന്‍ കഥകളും.. തീര്‍ച്ചയായും അതില്‍ നിന്നു കേള്‍ക്കൂ. ഇപ്പോള്‍ മന് കീ ബാതില് അതിന്റെ ഒരു ചെറിയ അംശമേ നിങ്ങളുടെ മുന്നില്‍ വച്ചൂള്ളൂ. എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്, കുടുംബത്തില്‍ എല്ലാ ആഴ്ചയും നിങ്ങള്‍ കഥകള്‍ക്കായി കുറച്ചു സമയം മാറ്റി വയ്ക്കൂ… കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും എല്ലാ ആഴ്ചയിലേക്കും ഓരോ വിഷയം നിശ്ചയിക്കുകയുമാകാം. കാരുണ്യം, സഹാനുഭൂതി, പരാക്രമം, ത്യാഗം, ശൗര്യം… തുടങ്ങി ഏതെങ്കിലുമൊരു മനോവികാരം എടുത്ത് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഓരോ കഥ കണ്ടുപിടിക്കുക.. അങ്ങനെ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ഓരോരോ കഥ പറയുക.
നോക്കൂ.. കുടുംബം എത്ര വലിയ ഒരു ഭണ്ഡാരമാകും… എത്ര വലിയ ഗവേഷണമാകും നടക്കുക. എല്ലാവര്ക്കും എത്ര ആനന്ദമാകും ഉണ്ടാവുക… കുടുബത്തില്‍ ഒരു പുതിയ ജീവന്, പുതിയ ഊര്‍ജ്ജം രൂപപ്പെടും. ഇതുപോലെ നമുക്ക് ഒരു കാര്യംകൂടി ചെയ്യാം. ഞാന്‍ കഥ കേള്‍പ്പിക്കുന്ന എല്ലാവരോടും പറയട്ടെ.. നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ പോവുകയാണ്… നമുക്ക് നമ്മുടെ കഥകളില്‍ അടിമത്തത്തിന്റെ മുഴുവന്‍ കാലഘട്ടത്തിലെയും എത്ര പ്രേരകങ്ങളായ സംഭവങ്ങളുണ്ടോ അവയെല്ലാം കഥകളിലൂടെ പ്രചരിപ്പിച്ചുകൂടേ? വിശേഷിച്ചും 1857 മുതല്‍ 1947 വരെ, ഓരോ ചെറിയ ചെറിയ സംഭവങ്ങളും കഥകളിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. നിങ്ങള്‍ ഇക്കാര്യം ചെയ്യുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. കഥ പറയുന്ന ഈ കല ശക്തമാകട്ടെ, രാജ്യത്ത് കൂടുതല്‍ പ്രചരിക്കട്ടെ, സ്വാഭാവികത ആര്‍ജ്ജിക്കട്ടെ… വരൂ..നമുക്കൊരുമിച്ചു ശ്രമിക്കാം.
പ്രിയപ്പെട്ട ദേശവാസികളേ… വരൂ.. കഥകളുടെ ലോകത്തുനിന്ന് നമുക്ക് ഏഴു സമുദ്രം കടന്നുപോകാം.. ഈ ശബ്ദം കേള്‍ക്കൂ..
നമസ്തേ, സഹോദരീ സഹോദരന്മാരേ… എന്റെ പേര് സേദൂ ദേംബലേ എന്നാണ്. ഞാന്‍ പശ്ചിമആഫ്രിക്കയിലെ ഒരു രാജ്യമായ മാലിയില്‍ നിന്നാണ്. എനിക്ക് ഭാരതത്തിലെത്തിയപ്പോള്‍ മതാഘോഷമായ കുംഭമേളയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. എനിക്ക് ഇത് വളരെ അഭിമാനത്തിന്റെ കാര്യമാണ്. എനിക്ക് കുംഭമേളയില്‍ പങ്കെടുത്തത് വളരെ ഇഷ്ടമായി, ഭാരതത്തിന്റെ സംസ്കാരം കണ്ട് വളരെയധികം പഠിക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഭാരതം സന്ദര്‍ശിക്കാന്‍ അവസരം കിട്ടണമെന്നും ഭാരതത്തെക്കുറിച്ച് പഠിക്കാനാകണമെന്നും അഭ്യര്‍ഥിക്കാനാഗ്രഹിക്കുന്നു. നമസ്തേ.
പ്രധാനമന്ത്രി – രസമുള്ള കാര്യമല്ലേ… ഈ സംസാരിച്ചതാണ് സേദൂ ദേംബലേ, മാലിയിലുള്ള ആള്. ഭാരതത്തില്നിന്നകലെ, പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമായ മാലി വലുതും സമുദ്ര തീരമില്ലാത്തതുമായ രാജ്യമാണ്. സേദു ദേംബലേ, മാലിയിലെ ഒരു നഗരമായ കിതായിലെ ഒരു പബ്ലിക് സ്കൂളില്‍ അധ്യാപകനാണ്. അദ്ദേഹം കുട്ടികളെ ഇംഗ്ലീഷ്, സംഗീതം, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയവ പഠിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു വൈശിഷ്ട്യം കൂടിയുണ്ട് – ആളുകള്‍ അദ്ദേഹത്തെ മാലിയിലെ ഹിന്ദുസ്ഥാന്‍ കാ ബാബൂ എന്നാണ് പറയുന്നത്. അങ്ങനെ വിളിക്കുന്നതില്‍ അവര്‍ക്ക് വലിയ അഭിമാനമാണ്. ഓരോ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം മാലിയില്‍ ഒരു മണിക്കൂര്‍ റേഡിയോ പരിപാടിയുണ്ട്- ആ പരിപാടിയുടെ പേരാണ് Indian frequency on Bollywood songs. ഇത് കഴിഞ്ഞ 23 വര്‍ഷമായി നടന്നുപോരുന്ന പരിപാടിയാണ്. ഈ പരിപാടിക്കിടയില്‍ ഫ്രഞ്ചിനൊപ്പം മാലിയിലെ ജനഭാഷയായ ബംബാരായിലും കമന്ററിയുണ്ട്… വളരെ നാടകീയമായ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഭാരതത്തോട് അദ്ദേഹത്തിന് അപാരമായ സ്നേഹമാണ്. ഭാരതത്തോടുള്ള അദ്ദേഹത്തിന്റെ ഈ താത്പര്യത്തിന് മറ്റൊരു കാരണം കൂടിയുണ്ട്, അദ്ദേഹം ജനിച്ചതും 15 ആഗസ്റ്റിനാണ്. സേദുജീ എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് രണ്ടുമണിക്കൂറുള്ള മറ്റൊരു പരിപാടി കൂടി ആരംഭിച്ചിട്ടുണ്ട്. അതില്‍ അവര്‍ ബോളിവുഡ് സിനിമയുടെ കഥ ഫ്രഞ്ചിലും ബംബാരയിലും പറഞ്ഞു കേള്‍പ്പിക്കുന്നു. ചിലപ്പോഴൊക്കെ ചില വികാരോജ്വലമായ രംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹവും ശ്രോതാക്കളും ഒരുമിച്ച് കരഞ്ഞുപോകുന്നു. സേദിജിയുടെ പിതാവാണ് ഭാരതസംസ്കാരവുമായി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിതാവ് സിനിമാ തിയേറ്ററിലാണ് ജോലി ചെയ്തിരുന്നത്, അവിടെ ഭാരതീയ സിനിമകള്‍ കാണിച്ചിരുന്നു. ഈ ആഗസ്റ്റ് 15 ന് അദ്ദേഹം ഹിന്ദിയില്‍ ഒരു വീഡിയോയിലൂടെ ഭാരതത്തിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ഇന്ന് അദ്ദേഹത്തിന്റെ കുട്ടികള്‍ നമ്മുടെ ദേശീയഗാനം നിഷ്പ്രയാസം പാടുന്നു. നിങ്ങള്‍ ഈ വീഡിയോ തീര്‍ച്ചയായും കാണണം, അദ്ദേഹത്തിന്റെ ഭാരതസ്നേഹം തിരിച്ചറിയണം. സേദുജി കുംഭമേള കാണാനെത്തിയപ്പോള്‍ അദ്ദേഹം ഭാഗമായ പ്രതിനിധിസംഘത്തെ ഞാന്‍ കണ്ടിരുന്നു. ഭാരതത്തോടുള്ള അവരുടെ ഭ്രാന്തമായ സ്നേഹവും താത്പര്യവും നമുക്കെല്ലാം അഭിമാനകരമായ കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ നാട്ടിലൊരു പറച്ചിലുണ്ട്. ഒരുവന് മണ്ണുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവോ അവന് അതനുസരിച്ച് കൊടുങ്കാറ്റിലും കുലുങ്ങാതെ നില്ക്കും എന്ന്. കൊറോണയുടെ ഈ ആപത്തു കാലത്തെ നമ്മുടെ കാര്‍ഷിക മേഖല, നമ്മുടെ കര്‍ഷകര്‍ ഇതിനൊരു ഉത്തമോദാഹരണമാണ്. ഈ ആപത്തുകാലത്തും നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല ശക്തിയും ദൃഢതയും പ്രകടമാക്കി. സുഹൃത്തുക്കളേ, രാജ്യത്തെ കാര്‍ഷികമേഖല, നമ്മുടെ കര്‍ഷകര്‍, നമ്മുടെ ഗ്രാമങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാനമാണ്. കാര്‍ഷികമേഖല ബലവത്തെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയും ഉറച്ചതായിരിക്കും. കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഈ മേഖല പല ബന്ധനങ്ങളില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു.. പല പരമ്പരാഗത ധാരണകളെയും ഭേദിക്കുവാന്‍ ശ്രമം നടത്തി. എനിക്ക് അങ്ങനെയുള്ള കര്‍ഷകരില്‍ നിന്നും കത്തുകള്‍ കിട്ടുന്നുണ്ട്. കര്‍ഷകസംഘടനകളുമായി ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അവര്‍ പറയുന്നതില്‍ നിന്നും അറിയാനാകുന്നത് കൃഷിയ്ക്ക് പുതിയ പുതിയ മേഖലകള്‍ തുറന്നുകിട്ടിയതെങ്ങനെയെന്നും, കൃഷിയില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാണ്. അവരില്‍ നിന്ന് കേട്ടതില്‍ നിന്നും, മറ്റുള്ളവരില്‍ നിന്ന് കേട്ടതില്‍ നിന്നും, എന്റെ മനസ്സു പറയുന്നത് അടിസ്ഥാനമാക്കി ഇന്ന് മന് കീ ബാത് ല്‍ ആ കര്‍ഷകരെക്കുറിച്ച് ചില കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളോടു പറയട്ടെ. ഹരിയാനയിലെ സോനിപത് ജില്ലയില്‍ നമ്മുടെ ഒരു കര്‍ഷകസഹോദരനുണ്ട്.. അദ്ദേഹത്തിന്റെ പേരാണ് ശ്രീ. കംവര് ചൗഹാന്. ഒരുകാലത്ത് ചന്തയ്ക്കു പുറത്ത് പഴങ്ങളും പച്ചക്കറികളും വില്ക്കാന് വളരെ പ്രയാസമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചന്തയ്ക്കു പുറത്ത് പഴങ്ങളോ, പച്ചക്കറികളോ വിറ്റാല്‍ പലപ്പോഴും ആ പഴം പച്ചക്കറി വണ്ടിപോലും പിടിച്ചെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014 ല്‍ പഴങ്ങളെയും പച്ചക്കറികളെയും എ.പി.എം.സി നിയമത്തില്‍നിന്ന് പുറത്തുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിനും ചുറ്റുപാടുമുള്ള സുഹൃദ് കര്‍ഷകര്‍ക്കും വളരെ പ്രയോജനമുണ്ടായി. നാലു വര്‍ഷം മുമ്പ് അദ്ദേഹം ഗ്രാമത്തിലെ സുഹൃദ് കര്‍ഷകരുമായി ചേര്‍ന്ന് ഒരു കര്‍ഷക ഉത്പാദകസംഘമുണ്ടാക്കി. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ Sweet Corn ഉം baby Corn ഉം കൃഷി ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ ദില്ലിയിലെ ആസാദ്പുര്‍ മണ്ഡി, വലിയ റീടെയില്‍ ചെയിന്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ സ്വീറ്റ് കോണും ബേബികോണും കൃഷി ചെയ്ത് പ്രതിവര്‍ഷം ഏക്കറൊന്നിന് രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപവരെ ആദായമുണ്ടാക്കുന്നു. ഇത്രമാത്രമല്ല, ഇതേ ഗ്രാമത്തിലെ 60 ലധികം കര്‍ഷകര്‍, നെറ്റ് ഹൗസ് ഉണ്ടാക്കിയും പോളി ഹൗസ് ഉണ്ടാക്കിയും തക്കാളി, വെള്ളരിക്ക, സിംല മിര്‍ച്ച് തുടങ്ങിയവയുടെ പല പല ഇനങ്ങള്‍ ഉത്പാദിപ്പിച്ച് എല്ലാ വര്‍ഷവും ഏക്കറൊന്നിന് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപവരെ ആദായമുണ്ടാക്കുന്നു. ഈ കര്‍ഷകരുടെ കൈവശം വേറിട്ട് എന്താണുള്ളത്? സ്വന്തം പഴങ്ങളും പച്ചക്കറികളും, എവിടെയും ആര്‍ക്കും വില്‍ക്കാനുള്ള ശക്തി… ഈ ശക്തിയാണ് ഇവരുടെ പുരോഗതിക്ക് അടിസ്ഥാനം. ഇപ്പോള്‍ ഈ ശക്തി രാജ്യത്തെ മറ്റു കര്‍ഷകര്‍ക്കും കിട്ടിയിരിക്കുന്നു. പഴത്തിനും പച്ചക്കറികള്‍ക്കും മാത്രമല്ല, സ്വന്തം കൃഷിയിടത്തില്‍ എന്തുത്പാദിപ്പിച്ചാലും – നെല്ലോ, ഗോതമ്പോ, കടുകോ, കരിമ്പോ.. എന്തുത്പാദിപ്പിച്ചാലും അത് സ്വന്തം ആഗ്രഹപ്രകാരം എവിടെയാണോ അധികം വില കിട്ടുന്നത്, അവിടെ വില്‍ക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കിട്ടിയിരിക്കയാണ്.
സുഹൃത്തുക്കളേ, മൂന്നുനാലു വര്‍ഷം മുമ്പുതന്നെ മഹാരാഷ്ട്രയില്‍ പഴം-പച്ചക്കറികളെ എ.പി.എം.സിയുടെ പരിധിയില്‍ നിന്ന് പുറത്തുകൊണ്ടിരുന്നു. ഈ മാറ്റം മഹാരാഷ്ട്രയിലെ പഴം-പച്ചക്കറി കര്‍ഷകരുടെ സ്ഥിതിയില്‍ മാറ്റം വരുത്തി. ഇതിന്റെ ഉദാഹരണമാണ് ശ്രീ സ്വാമി സമര്‍ഥ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്.. ഇത് കര്‍ഷകരുടെ സംഘമാണ്. പൂനയിലും മുംബൈയിലും കര്‍ഷകര്‍ ആഴ്ചച്ചന്തകള്‍ സ്വയമാണ് നടത്തുന്നത്. ഈ വിപണികളില്‍ ഏകദേശം 70 ഗ്രാമങ്ങളില്‍ നിന്നും 7500 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്ക്കപ്പെടുന്നു. ഒരു ഇടനിലക്കാരനുമില്ലാതെ. ഗ്രാമീണ യുവാക്കള്‍, നേരിട്ട് വിപണിയിലും കൃഷിയിലും വില്പനയിലും പങ്കെടുക്കുന്നു. ഇതിന്റെ നേരിട്ടുള്ള നേട്ടം കര്‍ഷകര്‍ക്കാണ്, ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുന്നു.
മറ്റൊരുദാഹരണം ഉദാഹരണം കൂടി പറയാം. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നുള്ളതാണ്. തമിഴ്നാട് കേല ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി. ഈ ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി പേരിന് കമ്പനിയാണെന്നേയുള്ളൂ. സത്യത്തില്‍ ഇത് കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ സംഘമാണ്. വളരെ ഇളവുള്ള വ്യവസ്ഥകളോടെ… അതും നാലഞ്ചു വര്‍ഷം മുമ്പുണ്ടാക്കിയത്. ഈ കര്‍ഷകസമൂഹം ലോക്ഡൗണ്‍ സമയത്ത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് മെട്രിക് ടണ്‍ പച്ചക്കറികളും, പഴങ്ങളും വാഴക്കുലകളും വാങ്ങി ചെന്നൈ നഗരത്തില്‍ പച്ചക്കറി കിറ്റ് എത്തിച്ചു കൊടുത്തു. നിങ്ങള്‍ ചിന്തിക്കൂ.. എത്ര യുവാക്കള്‍ക്കാണ് അവര്‍ തൊഴില്‍ നല്‍കിയത്. ഇടനിലക്കാരില്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്കും നേട്ടമുണ്ടായി, ഉപഭോക്താക്കള്‍ക്കും നേട്ടമുണ്ടായി എന്നതാണ് ഇതിലെ രസമുള്ള കാര്യം. ഇതേപോലെ ലഖ്നൗവിലും കര്‍ഷകക്കൂട്ടായ്മയുണ്ട്. അതിന്റെ പേര് ഇരാദാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ എന്നാണ്. ഇവരും ലോക്ഡൗണ്‍ സമയത്ത് കര്‍ഷകരുടെ വയലില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങി നേരിട്ട് ലഖ്നൗവിലെ വിപണികളില്‍ വിറ്റു. ഇടനിലക്കാരില്‍ നിന്ന് മോചനവുമായി, ഇഷ്ടപ്പെട്ട വില ലഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, ഗുജറാത്തില്‍ ബനാസ്കന്ധയിലെ രാംപുരാ ഗ്രാമത്തില്‍ ഇസ്മാഇല് ഭായി എന്നൊരു കര്‍ഷകനുണ്ട്. അദ്ദേഹത്തിന്റെ കഥയും വളരെ രസമുള്ളതാണ്. ഇസ്മാഇല് ഭായി കൃഷി ചെയ്യാനാഗ്രഹിച്ചുവെങ്കിലും, ഇപ്പോള്‍ എല്ലാവരുടെയും ചിന്ത പോയതുപോലെ, അദ്ദേഹത്തിന്റെ കുടുംബത്തിനും തോന്നി ഈ ഇസ്മാഇല് ഭായി എന്താണീ പറയുന്നതെന്ന്. ഇസ്മാഇല് ഭായിയുടെ പിതാവ് കൃഷി ചെയ്തിരുന്നുവെങ്കിലും അതില്‍ സാധാരണയായി നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പിതാവ് തടസ്സം പറഞ്ഞുവെങ്കിലും, കുടുംബം തടസ്സം പറഞ്ഞെങ്കിലും ഇസ്മാഇല് ഭായി കൃഷിതന്നെ ചെയ്യുമെന്ന് നിശ്ചയിച്ചു. കൃഷി നഷ്ടക്കച്ചവടമാണ് എന്ന ചിന്തയും ആ അവസ്ഥയും മാറ്റി കാട്ടിക്കൊടുക്കുമെന്ന് ഇസ്മാഇല് ഭായി ചിന്തിച്ചു. അദ്ദേഹം കൃഷി ആരംഭിച്ചു പുതിയരീതികളില്‍, നവീനമായ രീതികളില്‍… ഡ്രിപ് ജലസേചനത്തിലൂടെ ഉരുളക്കിഴങ്ങിന്റെ കൃഷി ആരംഭിച്ചു.. ഇന്ന് അദ്ദേഹത്തിന്റെ ഉരുളക്കിഴങ്ങ് വിശേഷാല്‍ തിരിച്ചറിയപ്പെടുന്നു. അദ്ദേഹം നല്ല ഗുണമേന്മയുള്ള ഉരുളക്കിഴങ്ങാണ് വിളയിക്കുന്നത്. ഇസ്മാഇല് ഭായി ഈ ഉരുളക്കിഴങ്ങ് നേരിട്ട് വലിയ വലിയ കമ്പനികള്‍ക്ക് വില്‍ക്കുന്നു, ഇടനിലക്കാരെ കാണാനേയില്ല, പരിണതഫലമായി നല്ല ലാഭമുണ്ടാക്കുന്നു. ഇപ്പോള്‍ അദ്ദേഹം പിതാവിന്റെ വായ്പകള്‍ മുഴുവന്‍ വീട്ടിയിരിക്കുന്നു.. ഏറ്റവും വലിയ കാര്യമെന്തെന്നറിയുമോ… ഇസ്മാഇല് ഭായി ഇന്ന് തന്റെ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരെ സഹായിക്കുന്നു. അവരുടെ ജീവിതത്തിലും മാറ്റമുണ്ടാക്കുകയാണ്.
സുഹൃത്തുക്കളേ, ഇന്നത്തെ കാലത്ത് കൃഷിക്ക് നാം പുതിയ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം നല്‍കുമോ അത്രയ്ക്ക് അത് മുന്നേറും, പുതിയ പുതിയ രീതികള്‍ വരും, പുതിയ നൂതനാശയങ്ങള്‍ ഉണ്ടാകും. മണിപ്പൂരിലുള്ള വിജയശാന്തി ഒരു പുതിയ നൂതനാശയത്തിന്റെ പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആളാണ്. അവര്‍ താമരനാളംകൊണ്ട് നൂലുണ്ടാക്കുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുന്നു. ഇന്ന് അവരുടെ നൂതനാശയം കാരണം താമരകൃഷിയുടെ കാര്യത്തിലും ടെക്സ്റ്റൈലിന്റെ കാര്യത്തിലും ഒരു പുതിയ വഴി ഉണ്ടായിരിക്കയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളെ ഭൂതകാലത്തിലെ ഓരേടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാഗ്രഹിക്കുന്നു. നൂറ്റി ഒന്നു വര്‍ഷം പഴക്കമുള്ള കാര്യമാണ്. വര്‍ഷം 1919. ഇംഗ്ലീഷ് ഭരണം ജാലിയന്‍വാലാ ബാഗില്‍ നിര്‍ദ്ദോഷികളായ ജനങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു. ഈ നരസംഹാരത്തിനുശേഷം പന്ത്രണ്ടുവയസ്സുകാരനായ ഒരു കുട്ടി ആ സംഭവസ്ഥലത്തെത്തി. ഉല്ലാസലോലുപനും ചഞ്ചലചിത്തനുമായ ആ കുട്ടിയെ സംബന്ധിച്ചിടത്തോളം ജാലിയന്‍വാലാബാഗില്‍ കണ്ടത് അവന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നു. അവന് സ്തബ്ധനായി നിന്നു… ആര്‍ക്കെങ്കിലും ഇത്രത്തോളം ക്രൂരനാകാന്‍ പറ്റുന്നതെങ്ങനെ എന്നു ചിന്തിച്ചുപോയി. ആ നിഷ്കളങ്കനായ കുട്ടി രോഷാഗ്നിയില്‍ എരിയാന്‍ തുടങ്ങി. ഇംഗ്ലീഷ് ഭരണത്തിനെതിരെ പോരാടുമെന്ന് അതേ ജാലിയന്‍വാലാബാഗില്‍വച്ച് അവന് ശപഥം ചെയ്തു. ഞാന്‍ ആരെക്കുറിച്ചാണു പറയുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലായോ? ഉവ്വ്.. ഞാന്‍.. ബലിദാനി വീര ഭഗത് സിംഗിനെക്കുറിച്ചാണ് പറയുന്നത്. നാളെ 28 സെപ്റ്റംബറിന് നാം ബലിദാനി വീര ഭഗത് സിംഗിന്റെ ജയന്തി ആഘോഷിക്കും. ഞാന്‍ എല്ലാ ദേശവാസികള്‍ക്കുമൊപ്പം സാഹസത്തിന്റെയും വീരതയുടെയും പ്രതിരൂപമായ വീരബലിദാനി ഭഗത് സിംഗിനെ നമിക്കുന്നു. ഒരു ഭരണകൂടം… ലോകത്തിന്റെ വലിയ ഒരു ഭൂഭാഗത്ത് ഭരണം നടത്തിയിരുന്ന, അവരുടെ ഭരണത്തില്‍ ഒരിക്കലും സൂര്യനസ്തമിക്കില്ല എന്നു പറയപ്പെട്ടിരുന്ന ഒരു ഭരണകൂടത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ… ഇത്രയും ശക്തമായ ഭരണകൂടം, 23 വയസ്സുകാരനായ യുവാവിനെ ഭയന്നുപോയി. ബലിദാനി ഭഗത് സിംഗ് പരാക്രമിയും പണ്ഡിതനും ചിന്തകനുമായിരുന്നു. സ്വന്തം ജീവനെക്കുറിച്ചു ചിന്തിക്കാതെ ഭഗത് സിഗും അദ്ദേഹത്തിന്റെ വിപ്ലവീരന്മാരായ സുഹൃത്തുക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വലിയ സംഭാവന ചെയ്ത പല സാഹസകൃത്യങ്ങളും ചെയ്തു.
ബലിദാനി വീര ഭഗത് സിംഗിന്റെ ജീവിത്തിലെ മറ്റൊരു സുന്ദരമായ തലം അദ്ദേഹം ടീംവര്‍ക്കിന്റെ മഹത്വം നന്നായി മനസ്സിലാക്കിയിരുന്നു എന്നുള്ളതാണ്. ലാലാ ലജ്പത്റായിയോട് അദ്ദേഹത്തിന് സമര്‍പ്പണമനോഭാവമുണ്ടായിരുന്നു. പിന്നെ ചന്ദ്രശേഖര്‍ ആസാദ്, സുഖ്ദേവ്, രാജ്ഗുരു അടക്കമുള്ള വിപ്ലവകാരികളോടും അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് വ്യക്തിപരമായ അഭിമാനം പ്രധാനമായിരുന്നില്ല. അദ്ദേഹം ജീവിച്ചിടത്തോളം കാലം ഒരു ലക്ഷ്യത്തിനുവേണ്ടി ജീവിച്ചു, അതിനുവേണ്ടി അദ്ദേഹം ജീവന് ബലിദാനമായി നല്കി. ആ ലക്ഷ്യമായിരുന്നു, ഭാരതത്തെ അന്യായത്തില്‍ നിന്നും ഇംഗ്ളീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഞാന്‍ നമോ ആപ് ല്‍ ഹൈദരബാദിലെ അജയ് എസ്.ജി യുടെ ഒരു കമന്റ് വായിച്ചു. അജയ്ജി എഴുതുന്നു – ഇന്നത്തെ യുവാക്കള്‍ക്ക് എങ്ങനെ ഭഗത് സിംഗിനെപ്പോലെയാകാനാകും? നോക്കൂ.. നാം ഭഗത്സിംഹ് ആയാലും ഇല്ലെങ്കിലും ഭഗത് സിംഗിനുണ്ടായിരുന്നതുപോലെ ദേശസ്നേഹം, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആവേശം തീര്‍ച്ചയായും നമ്മുടെ ഏവരുടെയും മനസ്സിലുണ്ടായിരിക്കുക. ബലിദാനി ഭഗത് സിംഗിന് അതായിരിക്കും ഏറ്റവും വലിയ ആദരാഞ്ജലി.
നാലു വര്‍ഷം മുമ്പ് ഏകദേശം ഇതേ സമയത്ത് സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ലോകം നമ്മുടെ ജവാന്മാരുടെ സാഹസവും ശൗര്യവും നിര്‍ഭയത്വവും കണ്ടു. നമ്മുടെ ധീരന്മാരായ സൈനികര്‍ക്ക് ഒരേ ഒരു ഉദ്ദേശ്യവും ലക്ഷ്യവുമേ ഉണ്ടായിരുന്നുള്ളൂ, എന്തു വിലകൊടുത്തും ഭാരതാംബയുടെ അന്തസ്സും അഭിമാനവും കാക്കുക. അവര്‍ സ്വന്തം ജീവിതത്തെ തൃണവത്ഗണിച്ചു. അവര്‍ തങ്ങളുടെ കര്‍ത്തവ്യപഥത്തില്‍ മുന്നേറി, അവരെങ്ങനെ വിജയികളായി തിരിച്ചെത്തിയെന്ന് നാമെല്ലാം കണ്ടു. ഭാരതാംബയുടെ അഭിമാനം വര്‍ധിപ്പിച്ചു.
പ്രിയപ്പെട്ട ദേശവാസികളേ, വരും ദിനങ്ങളില്‍ നാം എല്ലാ ദേശവാസികളും ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ മായാത്ത സംഭാവനകള്‍ നിര്‍വ്വഹിച്ച പല മഹാന്മാരെയും ഓര്‍മ്മിക്കും. 02 ഒക്ടോബര്‍ നമുക്കെല്ലാവര്‍ക്കും പവിത്രവും പ്രേരകവുമായ ദിനമാണ്. ഈ ദിവസം ഭാരതാംബയുടെ രണ്ടു സത്പുത്രന്മാര്- മഹാത്മാ ഗാന്ധിയെയും ലാല്‍ ബഹാദുര്‍ ശാസ്ത്രിയെയും ഓര്‍മ്മിക്കേണ്ട ദിനമാണ്.
പൂജനീയ ബാപ്പുവിന്റെ ചിന്താഗതികളും ആദര്‍ശങ്ങളും ഇന്ന് മുമ്പത്തേക്കാളധികം സന്ദര്‍ഭോചിതമാണ്. മഹാത്മാഗാന്ധിയുടെ സാമ്പത്തിക ചിന്താഗതിയുടെ സ്പിരിറ്റിനെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ ആ പാതയില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ ഇന്ന് ആത്മനിര്‍ഭര്‍ ഭാരതമെന്ന മുന്നേറ്റത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ഗാന്ധിജിയുടെ സാമ്പത്തിക ചിന്താഗതിയില്‍ ഭാരതത്തിന്റെ ഓരോ കണത്തെയും കുറിച്ചുള്ള അറിവുണ്ടായിരുന്നു, ഭാരതത്തിന്റെ സുഗന്ധമുണ്ടായിരുന്നു. പൂജ്യബാപ്പുവിന്റെ ജീവിതം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് നന്മയുണ്ടാക്കുന്നതായിരിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
അതേ സമയം ശാസ്ത്രിജിയുടെ ജീവിതം നമ്മെ വിനയവും ലാളിത്യവും പഠിപ്പിക്കുന്നു.
11 ഒക്ടോബറും നമുക്ക് വളരെ വിശേഷപ്പെട്ടതാണ്. ഈ ദിവസം ഭാരതരത്ന ലോക്നായക് ജയപ്രകാശ് നാരായണന്റെ ജയന്തിയെന്ന നിലയില്‍ നാം ഓര്‍ക്കുന്നു. ജെ.പി.നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെ രക്ഷയ്ക്കായി മുന്‍നിര പങ്കു വഹിച്ചു. നാം ഭാരത രത്ന നാനാജി ദേശ്മുഖിനെയും ഓര്‍മ്മിക്കുന്നു, അദ്ദേഹത്തിന്റെ ജയന്തിയും ഒക്ടോബര്‍ 11 ന് ആണ്. നാനാജി ദേശ്മുഖ്, ജയപ്രകാശ് നാരായണന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ജെ.പി. അഴിമതിക്കെതിരെ പോരാടുകയായിരുന്നപ്പോള് പട്നയില്‍ അദ്ദേഹത്തെ ശക്തമായ രീതിയില്‍ ആരോ ആക്രമിച്ചു. അപ്പോള്‍ നാനാജി ദേശ്മുഖ് ആ ആക്രമണം സ്വയം തടുത്തു. ഈ ആക്രമണത്തില്‍ നാനാജിക്ക് വളരെ വലിയ മുറിവു പറ്റിയെങ്കിലും ജെ.പിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചു.
ഈ 12 ഒക്ടോബറിന് രാജമാതാ വിജയരാജേ സിന്ധ്യയുടെയും ജയന്തിയാണ്. അവര്‍ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി സമര്‍പ്പിച്ചു. അവര്‍ രാജകുടുംബത്തില്‍ നിന്നായിരുന്നു, സമ്പത്തും ശക്തിയും മറ്റു വിഭവങ്ങളും ഒട്ടും കുറവില്ലാതെ ഉണ്ടായിരുന്നു. എങ്കിലും അവര്‍ തന്റെ ജീവിതം ഒരു അമ്മയെപ്പോലെ, വാത്സല്യഭാവത്തോടെ ജനസേവനത്താനായി സമര്‍പ്പിച്ചു. അവരുടെ ഹൃദയം വളരെ ഉദാരമായിരുന്നു. ഈ ഒക്ടോബര്‍ 12 ന് അവരുടെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന്റെ സമാപനദിവസമാണ്. ഇന്ന് ഞാന്‍ രാജമാതായെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വികാരനിര്‍ഭരമായ ഒരു സംഭവം ഓര്‍മ്മ വരുന്നു. അവര്‍ക്കൊപ്പം വളരെ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു, പല സംഭവങ്ങളുമുണ്ട്. എങ്കിലും ഒരു സംഭവത്തെക്കുറിച്ച് പറയാന്‍ മനസ്സാഗ്രഹിക്കുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകതാ യാത്രയുമായി പുറപ്പെട്ടതായിരുന്നു. ഡോ.മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഡിസംബറിലെ കടുത്ത തണുപ്പിന്റെ ദിനങ്ങളായിരുന്നു. രാത്രി ഏകദേശം പന്ത്രണ്ട് ഒരു മണിയോടെ മധ്യപ്രദേശില്‍ ഗ്വാളിയറിനടുത്ത് ശിവപുരിയിലെത്തി. താമസസ്ഥലത്തെത്തി പകല്‍ മുഴുവനുള്ള ക്ഷീണം കാരണം നനച്ച് കുളിച്ച് ഉറങ്ങുകയും പിന്നീട് അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഏകദേശം രണ്ടുമണിയായിക്കാണും ഞാന്‍ ഉറങ്ങാന്‍ തയ്യാറെടുക്കുകവേ ആരോ വാതില്ക്കല് മുട്ടി. ഞാന്‍ വാതില്‍ തുറന്നു, രാജമാതാവ് മുന്നില്‍ നില്ക്കുന്നുണ്ടായിരുന്നു. കടുത്ത തണുപ്പില്‍ രാജമാതാജിയെ മുന്നില്‍ കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ഞാന്‍ മാതാജിയെ പ്രണമിച്ചു, ഞാന്‍ പറഞ്ഞു, മാതാജി ഈ അര്‍ധരാത്രിയില്‍! അപ്പോള്‍ പറഞ്ഞു, അല്ല മകനേ… പാല് കുടിക്കൂ.. ചൂടുപാല് കുടിച്ചിട്ട് ഉറങ്ങൂ. മഞ്ഞളിട്ട പാലുമായി മാതാജി തന്നെ വന്നതായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഞാന്‍ കണ്ടപ്പോള്‍, എനിക്കു മാത്രമല്ല, 30-40 പേരുണ്ടായിരുന്ന ഞങ്ങളുടെ യാത്രയുടെ, ഡ്രൈവര്‍മാരും മറ്റു കാര്യകര്‍ത്താക്കളും ഉണ്ടായിരുന്ന ആ വ്യവസ്ഥയില്‍ ഓരോരുത്തരുടെയും മുറിയില്‍ ചെന്ന് സ്വയം രാത്രി രണ്ടു മണിക്ക് എല്ലാവര്ക്കും പാല് കൊടുത്തു. അമ്മയുടെ സ്നേഹം എന്താണെന്നും വാത്സല്യമെന്താണെന്നും കാട്ടുന്ന ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അതുപോലുള്ള മഹാന്മാരായ വിഭൂതികള്‍ നമ്മുടെ മണ്ണിന് ത്യാഗവും തപസ്യയും കൊണ്ട് ജലസേചനമേകി എന്നത് നമ്മുടെ സൗഭാഗ്യമാണ്. വരൂ. നമുക്കേവര്‍ക്കും ഒരുമിച്ച്, ഈ മഹാപുരുഷന്മാര്ക്ക് അഭിമാനം തോന്നുന്ന ഒരു ഭാരതം നിര്‍മ്മിക്കാം. അവരുടെ സ്വപ്നങ്ങളെ നമ്മുടെ ദൃഢനിശ്ചയങ്ങളാക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയുടെ ഈ കാലത്ത് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. മാസ്ക് ഉറപ്പായും വയ്ക്കുക, മുഖാവരണമില്ലാതെ പുറത്തുപോകരുത്. രണ്ടു കൈ അകലംപാലിക്കുക, അതു നിങ്ങളെയും കാക്കും നിങ്ങളുടെ കുടുംബത്തെയും കാക്കും. കൊറോണയ്ക്കെതിരെ, പോരാടാനുള്ള ആയുധങ്ങളാണ് ഈ നിയമങ്ങള്‍…. എല്ലാ പൗരന്മാരുടെയും ജീവന് കാക്കുന്ന ശക്തമായ ഉപായങ്ങളാണ്. മരുന്നെത്താത്തിടത്തോളം യാതൊരു അയവും വേണ്ടെന്നു മറക്കരുത്. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കട്ടെ, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെയിരിക്കട്ടെ, ഈ ശുഭാശംസകളോടെ … വളരെ നന്ദി.. നമസ്കാരം.

പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. പൊതുവെ ഉത്സവങ്ങളുടെ സമയമാണ്. പല സ്ഥലങ്ങളിലും മേളകളും മതപരമായ പൂജകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ നടക്കുന്നു. കോറോണയുടെ ഈ ആപത്തുകാലത്തും ആളുകള്‍ക്ക് ഉത്സാഹമുണ്ട്, ആവേശമുണ്ട്. എങ്കിലും മനസ്സില്‍ സ്പര്‍ശിക്കുന്ന അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട്. വലിയൊരു അളവില്‍ പൗരന്മാര്ക്കിടയില് ഉത്തരവാദിത്വബോധവുമുണ്ട്. ആളുകള്‍ സ്വയം മുന്‍കരുതലെടുത്തുകൊണ്ടും മറ്റുള്ളവരെക്കുറിച്ച് ശ്രദ്ധ വച്ചുകൊണ്ടും തങ്ങളുടെ ദൈനദിനകാര്യങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. രാജ്യത്തു നടക്കുന്ന എല്ലാ പരിപാടികളിലും ഇപ്രാവശ്യം മുമ്പെങ്ങുമില്ലാത്തവിധം സംയമനവും ലാളിത്യവും കാണാനാകുന്നുണ്ട്. ഗണേശോത്സവവും ചിലയിടങ്ങളില്‍ ഓണ്‍ലൈനായിട്ടാണ് ആഘോഷിക്കുന്നത്, പലയിടങ്ങളിലും പരിസ്ഥിതി സൗഹൃദ ഗണേശ്ജി പ്രതിമയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കളേ, വളരെ സൂക്ഷ്മമായി നോക്കിയാല്‍ നമ്മുടെ ആഘോഷങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നമ്മുടെ കണ്ണില്‍ പെടും. ഇവ തമ്മില്‍ എന്നും ബന്ധം ഉണ്ടായിരുന്നു. ഒരു വശത്ത് നമ്മുടെ ഉത്സവങ്ങളില്‍ പരിസ്ഥിതിക്കും പ്രകൃതിക്കുമൊപ്പം പൊരുത്തപ്പെട്ടു ജീവിക്കുന്നതിന്റെ സന്ദേശം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ മറുവശത്ത് പല ഉത്സവങ്ങളും പ്രകൃതിയുടെ രക്ഷയ്ക്കുവേണ്ടിയാണ് ആഘോഷിക്കപ്പെടുന്നത്. ഉദാഹരണത്തിന് ബിഹാറിലെ പശ്ചിമ ചമ്പാരനില്‍ നൂറ്റാണ്ടുകളായി ഥാരു ആദിവാസി സമൂഹത്തിലെ ആളുകള്‍ 60 മണിക്കൂര്‍ ലോക്ഡൗണ്‍, അഥവാ അവരുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 60 മണിക്കൂര്‍ ബര്‍ന ആചരിക്കുന്നു. പ്രകൃതിയുടെ രക്ഷയ്ക്ക് ബര്‍നയെ ആ സമൂഹം തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇത് നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്നു. ഈ സമയത്ത് ആരും ഗ്രാമത്തിലേക്കു വരുകയുമില്ല, ആരും തന്നെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയുമില്ല. ആളുകള്‍ വിചാരിക്കുന്നത് തങ്ങള്‍ പുറത്തിറങ്ങുകയോ ആരെങ്കിലും പുറത്തുനിന്നു വരുകയോ ചെയ്താല്‍ ആ വരവുപോക്കുകൊണ്ട്, ആളുകളുടെ ദൈനംദിന ഇടപെടലുകള്‍കൊണ്ട്, പുതിയ തരുലതാദികള്‍ക്ക് ഹാനിയുണ്ടാകുന്നുവെന്നാണ്. ബര്‍നയുടെ തുടക്കത്തില്‍ ഭവ്യമായ രീതിയില്‍ നമ്മുടെ ആദിവാസി സഹോദരീ സഹോദരന്മാര് പൂജാദി അനുഷ്ഠാനങ്ങള്‍ നടത്തുന്നു, അതവസാനിക്കുമ്പോള്‍ ആദിവാസി പാരമ്പര്യത്തിലുള്ള ഗാനങ്ങളും, സംഗീതനൃത്യാദികളും ചേര്‍ന്ന ഗംഭീര പരിപാടികളും നടത്തുന്നു.
സുഹൃത്തുക്കളേ, ഇപ്പോള്‍ ഓണാഘോഷവും ഗംഭീരമായി നടത്തപ്പെടുകയാണ്. ഈ ഉത്സവം ചിങ്ങമാസത്തിലാണ് വരുന്നത്. ഈ സമയത്ത് ആളുകള്‍ പുതിയതായി എന്തെങ്കിലും വാങ്ങുന്നു, വീട് അണിയിച്ചൊരുക്കുന്നു, പൂക്കളമുണ്ടാക്കുന്നു, ഓണസദ്യ ആസ്വദിക്കുന്നു, പലതരത്തിലുള്ള കളികളും മത്സരങ്ങളും നടത്തുന്നു. ഓണാഘോഷം ഇപ്പോള്‍ ദൂരെ വിദേശങ്ങളില്‍ പോലും എത്തിയിരിക്കുന്നു. അമേരിക്കയിലാണെങ്കിലും യൂറോപ്പിലാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലാണെങ്കിലും ഓണാഘോഷത്തിന്റെ തിളക്കം എല്ലായിടത്തും കാണാനാകും. ഓണം ഒരു അന്തര്‍ദ്ദേശീയ ആഘോഷമായി മാറുകയാണ്.
സുഹൃത്തുക്കളേ, ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമംകൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായ ശക്തിയെ വേദങ്ങളില്‍ പോലും വളരെ അഭിമാനത്തോടെ നമിക്കപ്പെട്ടിരിക്കുന്നു.
ഋഗ്വേതത്തിലെ ഒരു മന്ത്രമാണ് –
അന്നാനാം പതയേ നമഃ, ക്ഷേത്രാണാം പതയേ നമഃ
അതായത് അന്നദാതാവിനെ നമിക്കുന്നു, കര്‍ഷകരെ നമിക്കുന്നു. നമ്മുടെ കര്‍ഷകര്‍ കൊറോണയുടെ ഈ കഷ്ടപ്പാടുനിറഞ്ഞ ചുറ്റുപാടിലും തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇപ്രാവശ്യം ഖരീഫ് വിളവിറക്കല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം കൂടുതല്‍ നടന്നിട്ടുണ്ട്. നെല്ലിന്റെ ഞാറുനടീല്‍ ഏകദേശം 10 ശതമാനം പരിപ്പുകള്‍ ഏകദേശം 5 ശതമാനം പയറുവര്‍ഗ്ഗങ്ങള്‍ ഏകദേശം 3 ശതമാനം എണ്ണക്കുരുക്കള്‍ ഏകദേശം 13 ശതമാനം പരുത്തി ഏകദേശം 3 ശതമാനം അധികം വിളവിറക്കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ രാജ്യത്തെ കര്‍ഷകരെ അഭിനന്ദിക്കുന്നു, അവരുടെ പരിശ്രമത്തെ നമിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയുടെ ഈ കാലഘട്ടത്തില്‍ രാജ്യം പല മുന്നണികളിലാണ് ഒരേസമയം പോരാടുന്നത്. എന്നാല്‍ ഇതോടൊപ്പം പലപ്പോഴും മനസ്സില്‍ ഒരു ചോദ്യമുയരുന്നു – ഇത്രയും നീണ്ട കാലം വീടുകളില്‍ കഴിയുന്നതു കാരണം, കുഞ്ഞു സുഹൃത്തുകളുടെ സമയം എങ്ങനെ കഴിഞ്ഞുപോകുന്നുണ്ടാകും? അതുകൊണ്ടാണ് ഞാന്‍ ലോകത്തിലെ ഒരു വേറിട്ട പരീക്ഷണമായ ഗാന്ധിനഗറിലെ കുട്ടികളുടെ സര്‍വ്വകലാശാല, ഭാരത സര്‍ക്കാരിന്റെ മഹിളാ-ബാലവികാസ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സൂക്ഷ്മ-ലഘു-മധ്യമ വ്യവസായ മന്ത്രാലയം തുടങ്ങിയവയുമായെല്ലാം ചേര്‍ന്ന് ഈ കുട്ടികള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകും എന്ന് വിചിന്തനവും ചര്‍ച്ചകളും നടത്തി. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ സുഖമുള്ളതും പ്രയോജനമുള്ളതുമായിരുന്നു. കാരണം ഇങ്ങനെ ഇത് എനിക്കും ചിലതു പുതിയതായി അറിയാനും, പുതിയതു പഠിക്കാനുമുള്ള അവസരമായി മാറി.
സുഹൃത്തുക്കളേ, ഞങ്ങളുടെ ചര്‍ച്ചയുടെ വിഷയമായിരുന്നു – കളിപ്പാട്ടം, വിശേഷിച്ചും ഭാരതീയ കളിപ്പാട്ടം. ഭാരതത്തിലെ കുട്ടികള്‍ക്ക് പുതിയ പുതിയ കളിപ്പാട്ടങ്ങള്‍ എങ്ങനെ കിട്ടാം, ഭാരതം കളിപ്പാട്ട ഉത്പാദനത്തിന്റെ വലിയ കേന്ദ്രമായി എങ്ങനെ മാറാം. മന് കീ ബാത് കേട്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ അഭ്യര്‍ഥിക്കുന്നു. കാരണം ഈ മന് കീ ബാത് കേട്ടശേഷം കളിപ്പാട്ടത്തിനായുള്ള പുതിയ പുതിയ ആവശ്യങ്ങള്‍ കേള്‍ക്കുകയെന്ന ഒരു പുതിയ ജോലി അവരുടെ മുന്നില്‍ വന്നുപെട്ടേക്കാം.
സുഹൃത്തുക്കളേ, കളിപ്പാട്ടങ്ങള്‍ ഒരു വശത്ത് സക്രിയത വര്‍ധിപ്പിക്കുന്നതാണെന്നതിനൊപ്പം അവ നമ്മുടെ ആകാംക്ഷകളെയും ആകാശത്തിലേക്കുയര്‍ത്തുന്നതാണ്. കളിപ്പാട്ടം മനസ്സിനെ ആമോദിപ്പിക്കുന്നതിനൊപ്പം ഭാവനകള്‍ക്കു രൂപം കൊടൂക്കുകയും ലക്ഷ്യങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യും. അപൂര്‍ണ്ണമായ കളിപ്പാട്ടങ്ങളാണ് നല്ല കളിപ്പാട്ടങ്ങളെന്ന് കളിപ്പാട്ടങ്ങളെക്കുറിച്ച് ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. കളിപ്പാട്ടം അപൂര്‍ണ്ണമായിരിക്കണം, കുട്ടികള്‍ കളിക്കിടയില്‍ ഒരുമിച്ച് അതിന് പൂര്‍ണ്ണതയേകണം അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ സ്വന്തം ഭാവനയിലൂടെ വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍കൊണ്ടുതന്നെ, കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തമായി കളിപ്പാട്ടങ്ങളും കളികളും ഉണ്ടാക്കാറുണ്ടായിരുന്നു എന്ന് ഗുരുദേവ് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിക്കാലത്തെ ആ ആമോദത്തിന്റെ നിമിഷങ്ങള്‍ക്കിടയിലേക്ക് ഒരുനാള്‍ വലിയവരുടെ ഇടപെടലുണ്ടായി. നടന്നതിതായിരുന്നു, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വലിയ സുന്ദരമായ ഒരു വിദേശ കളിപ്പാട്ടം കൊണ്ടുവന്നു. ആ കളിപ്പാട്ടവുമായി അഭിമാനിച്ചു നടന്നപ്പോള്‍ എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധ കളിയേക്കാളധികം കളിപ്പാട്ടത്തിലേക്കായി. എല്ലാവരുടം ആകര്‍ഷണകേന്ദ്രം കളിവിട്ട് കളിപ്പാട്ടമായി. ഇന്നലെ വരെ എല്ലാവരുടെയും കൂടെ കളിച്ചിരുന്ന, എല്ലാവര്‍ക്കുമൊപ്പം കൂടിയിരുന്ന, എല്ലാവരുമായി ഇടപഴകിയിരുന്ന, കളിയില്‍ മുഴുകുമായിരുന്ന കുട്ടി ഇപ്പോള്‍ എല്ലാത്തില്‍ നിന്നും അകന്നു കഴിയാന്‍ തുടങ്ങി. ഒരു തരത്തില്‍ മറ്റു കുട്ടികളില്‍ നിന്ന് ഒരു ഭേദഭാവം അവന്റെ മനസ്സില്‍ ഇടം പിടിച്ചു. വിലകൂടിയ കളിപ്പാട്ടത്തില്‍ കൂടുതലായി എന്തെങ്കിലും ചേര്‍ക്കാനുണ്ടായിരുന്നില്ല, പഠിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. അതായത് ഒരു ആകര്‍ഷണീയമായ കളിപ്പാട്ടം ഒരു ഉത്കൃഷ്ടനായ കുട്ടിയെ പിടിച്ചമര്‍ത്തി. ഒളിപ്പിച്ചു, മുരടിപ്പിച്ചു കളഞ്ഞു. ഈ കളിപ്പാട്ടം ധനത്തിന്റെ സമ്പത്തിന്റെ അല്പം കേമത്തത്തിന്റെ പ്രദര്‍ശനം നടത്തി. പക്ഷേ, ആ കുട്ടിയുടെ സൃഷ്ടിപരമായ മനസ്സിനെ വളരുന്നതില്‍ നിന്നും രൂപപ്പെടുന്നതില്‍ നിന്നും തടഞ്ഞു. കളിപ്പാട്ടം കിട്ടി, പക്ഷേ, കളി തീര്‍ന്നു. കുട്ടിയുടെ വിടര്‍ന്നുവികസിക്കല്‍ ഇല്ലാതെയായി. അതുകൊണ്ട് ഗുരുദേവന് പറയാറുണ്ടായിരുന്നു കളിപ്പാട്ടം കുട്ടിയുടെ കുട്ടിത്തത്തെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം, അവന്റെ സൃഷ്ടിപരതയെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം. കുട്ടികളുടെ ജീവിതത്തിന്റെ വെവ്വേറെ തലങ്ങളില്‍ കളിപ്പാട്ടത്തിന്റെ സ്വാധീനത്തിന്മേല് ദേശീയ വിദ്യാഭ്യാസ നയത്തിലും വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്. കളികളിലൂടെ പഠിക്കുക, കളിപ്പാട്ടമുണ്ടാക്കുവാന്‍ പഠിക്കുക, കളിപ്പാട്ടം ഉണ്ടാക്കുന്നിടം സന്ദര്‍ശിക്കുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കയാണ്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് പ്രദേശിക കളിപ്പാട്ടങ്ങളുടെ ഒരു സമൃദ്ധമായ പാരമ്പര്യമുണ്ട്. നല്ല കളിപ്പാട്ടങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ധരായ അനേകം പ്രതിഭാശാലികളും നൈപുണമുള്ളവരുമായ കൈത്തൊഴിലാളികളുമൂണ്ട്. ഭാരതത്തിന്റെ ചില ഭാഗങ്ങള്‍ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് കര്‍ണ്ണാടകത്തിലെ രാമനഗരത്തിലുള്ള ചന്നപ്പട്ടണ, ആന്ധ്രപ്രദേശിലെ കൃഷ്ണയിലുള്ള കൊണ്ടപ്പള്ളി, തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബരി, ഉത്തര്‍പ്രദേശിലെ വാരാണസി.. പോലുള്ള അനേകം ഇടങ്ങളുണ്ട്, പല പേരുകള്‍ എടുത്തു പറയാനാകും. ആഗോള കളിപ്പാട്ട വ്യവസായം 7ലക്ഷം കോടിരൂപയിലധികമാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. 7 ലക്ഷം കോടി രൂപയുടെ ഇത്രയും വലിയ ബിസിനസ്.. എന്നാല്‍ ഭാരതത്തിന്റെ പങ്ക് അതില്‍ കുറവാണ്. ഇത്രയും വലിയ പൈതൃകമുള്ള, വൈവിധ്യമുള്ള, യുവ ജനസംഖ്യയുള്ള രാഷ്ട്രത്തിന് കളിപ്പാട്ട വിപണിയില്‍ ഇത്രയും ചെറിയ പങ്കാണുള്ളത് എന്നറിയുന്നത് നമുക്ക് കൊള്ളാമെന്നു തോന്നുമോ? ഇല്ല, ഇതുകേട്ടിട്ട് നിങ്ങളും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. നോക്കു സുഹൃത്തുക്കളേ, കളിപ്പാട്ട വിപണി വളരെ വിശാലമാണ്. വീട്ടിലെ വ്യവസായമാണെങ്കിലും ചെറുതും ലഘുവുമായ വ്യവസായമാണെങ്കിലും എം.എസ്.എം.ഇ കള്‍ ആണെങ്കിലും ഇതോടൊപ്പം വലിയ വ്യവസായവും സ്വകാര്യ സംരംഭകരും എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. ഇത് മുന്നോട്ടു കൊണ്ടുപോകുന്നതിന് രാജ്യം ഒരുമിച്ച് അധ്വാനിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീമാന്‍ സി.വി.രാജുവിന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ ഒരു കാലത്ത് വളരെ പ്രചാരമുള്ളതായിരുന്നു. ഇവ തടികൊണ്ടുണ്ടാക്കുന്നതാണെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൂടാതെ ഈ കളിപ്പാട്ടങ്ങള്‍ക്ക് കോണുകള്‍, കൂര്‍ത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും വൈശിഷ്ട്യമായിരുന്നു. ഈ കളിപ്പാട്ടങ്ങള്‍ എല്ലായിടത്തും ഉരുണ്ടിരുന്നു, അതുകൊണ്ട് കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മുറിവേല്ക്കാനുള്ള സാധ്യതയില്ലായിരുന്നു. സി.വി.രാജു എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ഗ്രാമത്തിലെ കരകൗശല തൊഴിലാളികളുമായി ചേര്‍ന്ന് ഒരു തരത്തില്‍ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കയാണ്. മികച്ച ഗുണനിലവാരുമുള്ള എതി-കോപ്പക്ക കളിപ്പാട്ടങ്ങളുണ്ടാക്കി സി.വി.രാജു പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുത്തിരിക്കയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം നമുക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാം. നമ്മുടെ അഭിമാനകരമായ ഭൂതകാലത്തെ നമ്മുടെ ജീവിതത്തില്‍ വീണ്ടും കൊണ്ടുവരാം, നമ്മുടെ സുവര്‍ണ്ണഭാവിയെ അണിയിച്ചൊരുക്കാം. ഞാന്‍ നമ്മുടെ സ്റ്റാര്‍ട്ടപ് മിത്രങ്ങളോട്, നമ്മുടെ പുതിയ വ്യവസായസംരംഭകരോട് പറയുന്നു, ഒത്തുപിടിച്ചു മുന്നേറൂ- വരൂ, ഒത്തുചേര്‍ന്ന് കളിപ്പാട്ടങ്ങളുണ്ടാക്കാം. എല്ലാവരും പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി ശബ്ദിക്കേണ്ട സമയമാണ്. വരൂ. നമുക്ക് നമ്മുടെ യുവാക്കള്‍ക്കുവേണ്ടി പുതിയ രീതിയില്‍ നല്ല ഗുണനിലവാരമുള്ള കളിപ്പാട്ടമുണ്ടാക്കാം. കളിപ്പാട്ടം കണ്ടാല്‍ കുട്ടിത്വം വിടരുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കണം കളിപ്പാട്ടം. പരിസ്ഥിതിക്കും അനുകൂലമായ കളിപ്പാട്ടം നമുക്കുണ്ടാക്കാം.
സുഹൃത്തുക്കളേ ഇതുപോലെ, ഇപ്പോള്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ഫോണിന്റെയും ഈ കാലത്ത്, കമ്പ്യൂട്ടര്‍ ഗെയിംസിന്റെ വലിയ മേളമാണ്. ഈ കളികള്‍ കുട്ടികളും കളിക്കും, മുതിര്‍ന്നവരും കളിക്കും. എന്നാല്‍ ഇവയിലുള്ള കളികളിലധികത്തിന്റെയും വിഷയവസ്തു പുറത്തുനിന്നുള്ളതാണ്. നമ്മുടെ രാജ്യത്ത് എത്രയോ ആശയങ്ങളുണ്ട്, സങ്കല്പങ്ങളുണ്ട്, സമൃദ്ധമായ നമ്മുടെ ചരിത്രമുണ്ട്. അവയുടെ പശ്ചാത്തലത്തില്‍ നമുക്ക് ഗെയിംസ് ഉണ്ടാക്കിക്കൂടേ? രാജ്യത്തെ യുവ ടാലന്റുകളോട് ഞാന്‍ പറയുന്നു, ഭാരതത്തിലും ഗെയിംസുകളുണ്ടാക്കൂ, ഭാരതത്തിന്റെ ഗെയിംസുകളുമുണ്ടാക്കൂ. പറയാറില്ലേ, ഇനി കളി തുടങ്ങാം. എങ്കില്‍ വരൂ, കളി തുടങ്ങിക്കളയാം.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ വെര്‍ച്വല്‍ ഗയിംസ് ആകട്ടെ, കളിപ്പാട്ടമേഖലയാകട്ടെ, എല്ലാവരും വലിയ പങ്കു വഹിക്കണം, ഇത് അവസരവും കൂടിയാണ്. ഇന്നേക്ക് നൂറു വര്‍ഷം മുമ്പ്, നിസ്സഹകരണ സമരം തുടങ്ങിയപ്പോള്‍ ഗാന്ധിജി എഴുതുകയുണ്ടായി, നിസ്സഹകരണ സമരം, ദേശവാസികളുടെ ഉള്ളില്‍ ആത്മാഭിമാനത്തിന്റെയും തങ്ങളുടെ ശക്തിയുടെയും ബോധമുണ്ടാക്കാനുള്ള ഒരു ശ്രമമാണ്.
ഇന്ന്, നാം രാജ്യത്തെ ആത്മനിര്‍ഭരമാക്കാനുള്ള ശ്രമം നടത്തുമ്പോള്‍ നമുക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ട്, എല്ലാ മേഖലകളിലും രാജ്യം ആത്മനിര്‍ഭര്‍ ആകണം. നിസ്സഹകരണസമരത്തിന്റെ രൂപത്തില്‍ വിതയ്ക്കപ്പെട്ട വിത്ത് ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വടവൃക്ഷമാക്കി മാറ്റേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതീയരുടെ ഇന്നോവേഷനും പരിഹാരം കണ്ടെത്താനുള്ള കഴിവും എല്ലാവരും അംഗീകരിക്കുന്നതാണ്. സമര്‍പ്പണമനോഭാവമുണ്ടെങ്കില്‍, സഹാനുഭൂതിയുണ്ടെങ്കില്‍ ഈ ശക്തിക്ക് അതിരുകളുണ്ടാവില്ല. ഈ മാസത്തിന്റെ ആരംഭത്തില്‍ രാജ്യത്തെ യുവാക്കളുടെ മുന്നില്‍ ഒരു ആപ് ഇന്നോവേഷന്‍ ചലഞ്ച് വയ്ക്കുകയുണ്ടായി. ഈ ആത്മനിര്‍ഭര്‍ ഭാരത് ആപ് ഇന്നോവേഷന്‍ ചലഞ്ചില്‍ നമ്മുടെ യുവാക്കള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഏകദേശം ഏഴായിരം എന്‍ട്രികളെത്തി. അതില്‍ ഏകദേശം മൂന്നില്‍ രണ്ട് ആപ്പ് കള്‍ രണ്ടാം തലത്തിലും മൂന്നാം തലത്തിലും പെട്ട നഗരങ്ങളിലെ യുവാക്കളുണ്ടാക്കിയവയായിരുന്നു. ഇത് ആത്മനിര്‍ഭര്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ ശുഭസൂചകമാണ്. ആത്നിര്‍ഭര്‍ ആപ് ഇന്നോവേഷന്‍ ചലഞ്ച് ന്റെ ഫലം തീര്‍ച്ചയായും നിങ്ങളെയും സ്വാധീനിക്കാതിരിക്കില്ല. വളരെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കുശേഷം വെവ്വേറെ ഗണങ്ങളിലായി ഏകദേശം രണ്ടു ഡസന്‍ ആപ് കള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. നിങ്ങള്‍ തീര്‍ച്ചയായും ഈ ആപ് കളെക്കുറിച്ച് അിറയുകയും അവയുമായി പരിചപ്പെടുകയും വേണം. നിങ്ങള്‍ക്കും അതുപോലെ എന്തെങ്കിലും ഉണ്ടാക്കാന്‍ പ്രേരണയുണ്ടായെന്നു വരാം. ഇതില്‍ ഒരു ആപ് ആണ് – കുടുകി കിഡ്സ് ലേണിംഗ് ആപ്. ഇത് ചെറിയ കുട്ടികള്‍ക്കുള്ള ഇന്ററാക്ടീവ് ആപ് ആണ്. ഇതില്‍ ഗാനങ്ങളും കഥകളും വഴിയായി കിന്നാരം പറഞ്ഞു പറഞ്ഞ് കുട്ടികള്‍ക്കും കണക്കും സയന്‍സും വളരെയധികം പഠിക്കാനാകുന്നു. ഇതില്‍ പ്രവര്‍ത്തനങ്ങളുണ്ട്, കളികളുമുണ്ട്. ഇതുപോലെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ ഒരു ആപ് ഉണ്ട്. ഇതിന്റെ പേരാണ്ട കൂ. കേ.ഓ.ഓ. – കൂ. ഇതില്‍ നമുക്ക് മാതൃഭാഷയില്‍ എഴുത്ത് വീഡിയോ, ഓഡിയോ വഴി പറയേണ്ടത് പറയാം, ആശയവിനിമയം നടത്താം . ഇതുപോലെ ചിന്‍ഗാരി ആപ് ഉം യുവാക്കളുടെ ഇടയില്‍ വളരെ പ്രചരിക്കുന്നുണ്ട്. ഒരു ആപ് ന്റെ പേരാണ് ആസ്ക് സര്‍ക്കാര്‍. ഇതില്‍ ചാറ്റ് ബോക്സ് വഴിയായി നിങ്ങള്‍ക്ക് ആശയവിനിമയം നടത്താം, ഏതൊരു സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചും ശരിയായ അിറവ് നേടാനാകും. മറ്റൊരു ആപ് ആണ് സ്റ്റെപ് സെറ്റ് ഗോ. ഇത് ഫിറ്റ്നസ് ആപ് ആണ്. നിങ്ങള്‍ എത്ര നടന്നു, എത്ര കലോറി ബേണ്‍ ചെയ്തു ഇതെക്കുറിച്ചെല്ലാമുള്ള കണക്ക് ഈ ആപ് സൂക്ഷിക്കുന്നു, നിങ്ങളെ ഫിറ്റായി ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഞാന്‍ വച്ചത്. മറ്റു പല ആപ് കളും ഈ ചലഞ്ചില്‍ വിജയിച്ചിട്ടുണ്ട്. പല ബിസിനസ് ആപ് കളുമുണ്ട്, ഗെയിംസ് ആപ് കളുമുണ്ട്. ഈസ് ഈക്വല്‍ ടു, ബുക്സ് & എക്സ്പന്‍സ്, ജോഹോ വര്‍ക് പ്ലേസ്, എഫ്ടിസി ടാലന്റ് തുടങ്ങിയവ. നിങ്ങള്‍ക്ക് ഇവയെക്കുറിച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്യാം; നിങ്ങള്‍ക്ക് വളരെ അിറവു ലഭിക്കും. നങ്ങളും മുന്നോട്ടു വരൂ, ഇന്നോവേറ്റീവായി എന്തെങ്കിലും ചെയ്യൂ, നടപ്പിലാക്കാം. നിങ്ങളുടെ ശ്രമങ്ങള്‍, ഇന്നത്തെ ചെറിയ ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍, നാളെ വലിയ വലിയ കമ്പനികളായി മാറും, ലോകത്ത് ഭാരതത്തിന്റെ അടയാളങ്ങളായി മാറും. ഇന്ന് ലോകത്തു കാണുന്ന വലിയ വലിയ കമ്പനികള്‍ കാണപ്പെടുന്നില്ലേ, അവയും ഒരുകാലത്ത് സ്റ്റാര്‍ട്ടപ്പുകളായിരുന്നു എന്നതു മറക്കാതിരിക്കുക.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക്, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവു മുഴുവന്‍ കാട്ടുവാന്‍ സാധിക്കുന്നതിന്, അവരുടെ സാമാര്‍ഥ്യം കാട്ടുന്നതിന് വലിയ പങ്ക് ന്യൂട്രീഷനും അതായത് പോഷകാഹാരത്തിനും ഉണ്ട്. രാജ്യമെങ്ങും സെപ്റ്റംബര്‍ മാസം പോഷകാഹാര മാസമായി ആചരിക്കപ്പെടും. നേഷനും ന്യൂട്രീഷനും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, യഥാ അന്നം തഥാ മനം. അതായത് അന്നമെങ്ങനെയോ അതനുസരിച്ചാണ് നമ്മുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും ഉണ്ടാകുന്നത്. വിദഗ്ധര്‍ പറയുന്നത് ശിശുക്കള്‍ക്ക് ഗര്‍ഭത്തില്‍, കുട്ടിക്കാലത്ത് എത്രത്തോളം പോഷണം ലഭിക്കുന്നോ, അത്രയ്ക്ക് നന്നായി മാനസികമായ വളര്‍ച്ച ഉണ്ടാകുന്നു എന്നാണ്, അവര്‍ ആരോഗ്യമുള്ളവയാകുന്നു. കുട്ടികളുടെ പോഷണത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ക്കും തികഞ്ഞ പോഷണം കിട്ടേണ്ടത് ആവശ്യമാണ്. പോഷണം അല്ലെങ്കില്‍ ന്യൂട്രീഷന്‍ എന്നാല്‍ നിങ്ങള്‍ എന്താണ് കഴിക്കുന്നത്, എത്രയാണ് കഴിക്കുന്നത്, എത്രപ്രാവശ്യമാണ് കഴിക്കുന്നത് എന്നതുമാത്രമല്ല. നിങ്ങള്‍ക്ക് അയണ്‍, കാല്‍സ്യം കിട്ടുന്നുണ്ടോ ഇല്ലേ, സോഡിയം കിട്ടുന്നുണ്ടോ ഇല്ലേ, വിറ്റാമിനുകള്‍ കിട്ടുന്നുണ്ടോ ഇല്ലേ തുടങ്ങിയവയൊക്കെ ന്യൂട്രീഷന്റെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ന്യൂട്രീഷന്റെ ഈ മുന്നേറ്റത്തിന്റെ ജനപങ്കാളിത്തം വളരെ ആവശ്യമാണ്. ജനപങ്കാളിത്തമാണ് ഇതിനെ വിജയിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഈ കാര്യത്തില്‍ രാജ്യത്ത് വളരെ പരിശ്രമം നടക്കുന്നിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ ഗ്രാമങ്ങളില്‍ ഇത് ജനപങ്കാളിത്തത്തിലൂടെ ജന മുന്നേറ്റമാക്കി മാറ്റിക്കൊണ്ടിരിക്കയാണ്. പോഷണസപ്താഹം, പോഷണമാസം എന്നിവയിലൂടെ കൂടുതല്‍ കൂടുതല്‍ ജാഗരൂകത ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. സ്കൂളുകളെ ഭാഗഭാക്കാക്കിയിരിക്കുന്നു. കുട്ടികള്‍ക്കുവേണ്ടി മത്സരങ്ങളാകട്ടെ, അവരില്‍ ജാഗരൂകത വര്‍ധിക്കട്ടെ ഇതിനായി നിരന്തരം ശ്രമങ്ങള്‍ തുടരുന്നു. ഉദാഹരണത്തിന് ക്ലാസില്‍ ഒരു മോനിട്ടര്‍ ഉണ്ടായിരിക്കുന്നതുപോലെ ന്യൂട്രീഷന്‍ മോണിറ്ററും ഉണ്ടായിരിക്കട്ടെ, റിപ്പോര്‍ട്ട് കാര്‍ഡ് പോലെ ന്യൂട്രീഷന്‍ കാര്‍ഡും ഉണ്ടായിരിക്കട്ടെ ഇതുപോലുള്ള തുടക്കങ്ങളുണ്ടാകുന്നു. പോഷകാഹാരമാസത്തില്‍ മൈ ജിഒവി പോര്‍ട്ടലില്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്വിസ് സംഘടിപ്പിക്കപ്പെടും. അതോടൊപ്പം ഒരു മീം മത്സരവും നടത്തും. നിങ്ങള്‍ സ്വയം പങ്കെടുക്കൂ, മറ്റുള്ളവരെ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കൂ.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ പോകാന്‍ അവസരം ലഭിച്ചിട്ടൂണ്ടെങ്കില്‍, അല്ലെങ്കില്‍ കോവിഡിനു ശേഷം അത് തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ അവിടെ വേറിട്ട രീതിയിലുള്ള ന്യൂട്രീഷന്‍ പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതു കാണാം. ആനന്ദത്തിനും ഉത്സാഹത്തിനുമൊപ്പം അവിടെ തീര്‍ച്ചയായും കളികളിലൂടെ പോഷകാഹാരത്തെക്കുറിച്ച് അറിവ് ലഭിക്കും.
സുഹൃത്തുക്കളേ, ഭാരതം ഒരു വിശാലമായ ദേശമാണ്. ആഹാരാദികളില്‍ വളരെയധികം വൈവിധ്യമുണ്ട്. നമ്മുടെരാജ്യത്ത് വെറിട്ട ആറ് ഋതുക്കളുണ്ട്, വെവ്വേറെ പ്രദേശങ്ങളില്‍ അവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് വെവ്വേറെ ഇനങ്ങളാണ് വളര്‍ന്നുണ്ടാകുന്നത്. അതുകൊണ്ട് എല്ലാ ഇടങ്ങളിലെയും കാലാവസ്ഥ, അവിടത്തെ പ്രാദേശിക ഭക്ഷണം, അവിടെ ഉണ്ടാകുന്ന വിളവുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവകള്‍ക്കനുസരിച്ച് പോഷകസമ്പന്നമായ ഭക്ഷണരീതി ഉണ്ടാക്കുകയെന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് വലിയ ധാന്യങ്ങള്‍, റാഗി, ജോവര്‍ തുടങ്ങിയവ വളരെ പോഷകാഹാരമാണ്. ഒരു ഭാരതീയ കൃഷി നിഘണ്ടു തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. ഇതില്‍ ഏതു ജില്ലയില്‍ എന്തെല്ലാം വിളവുണ്ടാകുന്നു, അവയുടെ ന്യൂട്യീഷന് വാല്യൂ എത്രയാണ് എന്നിങ്ങനെയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടാകും. ഇത് നിങ്ങള്‍ക്കേവര്‍ക്കും വളരെ പ്രയോജനപ്പെടുന്ന നിഘണ്ടുവാകും. വരൂ പോഷകാഹാരമാസത്തില്‍ പോഷകാഹാരം കഴിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും എല്ലാരെയും പ്രേരിപ്പിക്കാം.
പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ ദിവസങ്ങളില്‍ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കയായിരുന്നപ്പോള്‍ വളരെ രസമുള്ള ഒരു വാര്‍ത്ത എന്നെ ആകര്‍ഷിച്ചു. ഈ വാര്‍ത്ത നമ്മുടെ സുരക്ഷാസൈന്യത്തിലെ രണ്ടു വീരന്മാരെക്കുറിച്ചുള്ളതാണ്. ഒരാള്‍ സോഫി, മറ്റയാള്‍ വിദാ. സോഫിയും വിദായും ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് നായ്ക്കളാണ്. അവയെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡ് നല്കി ആദരിച്ചിരിക്കയാണ്. സോഫിക്കും വിദായ്ക്കും ഈ സമ്മാനം കിട്ടിയത് അവ രാജ്യത്തെ കാത്തുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം വളരെ നന്നായി നിര്‍വ്വഹിച്ചതിനാണ്. നമ്മുടെ സൈന്യത്തില്‍ നമ്മുടെ സുരക്ഷാസൈന്യത്തിന്റെ പക്കല്‍ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന, രാജ്യത്തിനുവേണ്ടി ആത്മബലിദാനം നിര്‍വ്വഹിക്കുന്നു ഇതുപോലെ വീരന്മാരായ എത്രയോ നായ്ക്കളുണ്ട്. എത്രയോ ബോംബു സ്ഫോടനങ്ങളെ, എത്രയോ ഭീകരവാദഗൂഢാലോചനകളെ തടയുന്നതില്‍ ഇങ്ങനെയുള്ള നായ്ക്കള്‍ വളരെ വലിയ പങ്കാണു നിര്‍വ്വഹിച്ചിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എനിക്ക് രാജ്യസുരക്ഷയുടെ കാര്യത്തില്‍ നായ്ക്കളുടെ പങ്കിനെക്കുറിച്ച് വിശദമായി അിറയാനുള്ള അവസരം ലഭിച്ചു. പല കഥകളും കേട്ടു. ബലറാം എന്നു പേരുള്ള ഒരു നായ 2006 ല്‍ അമര്‍നാഥ് യാത്രയുടെ വഴിയില്‍ ഭാരിച്ച അളവില്‍ വെടിമരുന്ന് കണ്ടെത്തുകയുണ്ടായി. 2002 ല്‍ ഭാവന എന്നു പേരുള്ള നായ ഐഇഡി കണ്ടെത്തുകയുണ്ടായി. ഐഇഡി കണ്ടെത്തുന്നതിനിടയില്‍ ഭീകരവാദികള്‍ സ്ഫോടനം നടത്തുകയും ഈ നായ വീരമൃത്യു അടയുകയും ചെയ്തു രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഛത്തീസ്ഗഢിലെ ബീജപ്പൂരില്‍ സിആര്‍പിഎഫിന്റെ സ്നിഫര്‍ ഡോഗ് ക്രാക്കര്‍ ഐഇഡി ബ്ലാസ്റ്റില്‍ വീരമൃത്യു പ്രാപിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഒരു പക്ഷേ, ടിവിയില്‍ കരളലിയിക്കുന്ന ഒരു ദൃശ്യം കണ്ടിരിക്കും. അതില്‍ ബീഡ് പോലീസ് തങ്ങളുടെ കൂടെയുണ്ടായിരുന്ന നായയായ റോക്കിക്ക് തികഞ്ഞ ആദരവോടെ അന്തിമ വിട നല്കുകയുണ്ടായി. റോക്കി 300 ലധികം കേസുകള്‍ തെളിയിക്കുന്നതില്‍ പോലീസിനെ സഹായിച്ചിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റിലും റെസ്ക്യൂ മീഷനിലും നായ്ക്കള്‍ക്കു വലിയ പങ്കുണ്ട്. ഭാരതത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫോഴ്സ് എന്‍ഡിആര്‍എഫ് ഇതുപോലെയുള്ള ഡസന്‍ കണക്കിനു നായ്ക്കള്‍ക്ക് വിശേഷാല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെങ്കിലും ഭൂകമ്പമുണ്ടായാല്‍, കെട്ടിടം തകര്‍ന്നുവീണാല്‍, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ജീവനുള്ളവരെ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ നായ്ക്കള്‍ വളരെ വിദഗ്ധരാണ്.
സുഹൃത്തുക്കളേ ഇന്ത്യന്‍ വംശത്തിലുള്ള നായ്ക്കളും വളരെ നല്ലതാണെന്നും വളരെ കഴിവുള്ളവയാണെന്നും പറഞ്ഞുകേട്ടു. ഇന്ത്യന്‍ വംശജരില്‍ മുധോല്‍ ഹൗഡ് ഹിമാചലീ ഹൗഡും നല്ല ഇനങ്ങളാണ്. രാജപാളയം, കന്നി, ചിപ്പിപരായി, കോമ്ബായി തുടങ്ങിയവ വളരെ മിടുക്കരായ ഇന്ത്യന്‍ വംശജരാണ്. നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഈ ഇന്ത്യന്‍ വംശജരായ നായ്ക്കളെ തങ്ങളുടെ സുരക്ഷാ സ്ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു സമയത്തിനുള്ളില്‍ ആര്‍മി, സിഐഎസ്.എഫ്, എന്‍എസ്ജി മുതലായവര്‍ മുധോല്‍ ഹൗഡ് ഇനത്തിലുള്ള നായ്ക്കളെ പരിശീലിപ്പിച്ച് ഡോഗ് സ്ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. സിആര്‍പിഎഫ് കോംബായി നായ്ക്കളെ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഭാരതീയ വംശത്തില്‍ പെട്ട നായ്ക്കളില്‍ ഗവേഷണം നടത്തുന്നുണ്ട് ഇന്ത്യന്‍ വംശത്തിലുള്ളവയെ കൂടുതല്‍ മെച്ചപ്പെട്ടവയാക്കുക, ഉപയോഗമുള്ളവയാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇവയുടെ പേര് സെര്‍ച്ച് ചെയ്ത് ഇവയെക്കുറിച്ചറിയൂ, ഇവയുടെ സൗന്ദര്യവും ഇവയുടെ ഗുണഗണങ്ങളും കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടും. അടുത്ത പ്രാവശ്യം നിങ്ങള്‍ നായയെ പോറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ വംശത്തിലുള്ള ഒന്നിനെ വീട്ടില്‍ കൊണ്ടുവരൂ. ആത്മനിര്‍ഭര്‍ ഭാരത് ജനമനസ്സുകളുടെ മന്ത്രമായി മാറുമ്പോള്‍ ഏതൊരു മേഖലയും ഇക്കാര്യത്തില്‍ പിന്നിലാകുന്നതെങ്ങനെ?
പ്രിയ സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അഞ്ചു സെപ്റ്റംബറിന് നാം അധ്യാപകദിനം ആഘോഷിക്കും. നാം ജീവിതത്തിലെ വിജയങ്ങളിലേക്കു കണ്ണോടിക്കുമ്പോള്‍ , ജീവിതയാത്ര കാണുമ്പോള്‍ നമുക്ക് ഏതെങ്കിലുമൊരു അധ്യാപകനെ ഓര്‍മ്മ വരും. വളരെ വേഗം മാറുന്ന കാലത്ത് കൊറോണയുടെ ഈ ആപത്കാലത്ത് നമ്മുടെ അധ്യാപകരുടെ മുന്നിലും കാലത്തിനൊപ്പിച്ച് മാറ്റത്തിന്റെ വെല്ലുവിളി ഉയരുന്നു. നമ്മുടെ അധ്യാപകര്‍ ഈ വെല്ലുവിളിയെ സ്വീകരി ക്കുക മാത്രമല്ല ചെയ്തത് മിറച്ച് അവസരമാക്കി മാറ്റിയിരിക്കയും ചെയ്തു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. പഠനത്തില്‍ സാങ്കേതിക വിദ്യ കൂടുതല്‍ കൂടുതല്‍ എങ്ങനെ ഉപയോഗിക്കാം, പുതിയ സാങ്കേതിക വിദ്യ എങ്ങനെ സ്വീകരിക്കാം, വിദ്യാര്‍ഥികളെ എങ്ങനെ സഹായിക്കാം എന്ന പ്രശ്നങ്ങളെ നമ്മുടെ അധ്യാപകര്‍ സ്വാഭാവികതയോടെ നേരിട്ടു, തങ്ങളുടെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ഇന്ന് രാജ്യത്ത് എല്ലായിടത്തും എന്തെങ്കിലും ഇന്നോവേഷന്‍ നടക്കുന്നുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ച് പുതുതായി ചിലതു ചെയ്യുന്നു. രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മാറ്റം ഉണ്ടാകാന്‍ പോകുന്നതുപോലെ, നമ്മുടെ അധ്യാപകര്‍ ഇതിന്റെയും നേട്ടം വിദ്യാര്‍ഥികളിലെത്തിക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, വിശേഷിച്ച് എന്റെ അധ്യാപക സുഹൃത്തുക്കളേ 2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വര്‍ഷം ആഘോഷിക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് അനേകം വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഒരു വലിയ ചരിത്രമുണ്ടായിരുന്നു. ഈ കാലത്ത് രാജ്യത്തിന്റെ ഒരുഭാഗവും സ്വാതന്ത്ര്യദാഹികള്‍ തങ്ങളുടെ പ്രാണനെ തൃണവല്ഗണിക്കാത്ത, തങ്ങളുടെ സര്‍വ്വസ്വവും ത്യജിക്കാത്തതായി ഉണ്ടായിരുന്നില്ല. നമ്മുടെ ഇന്നത്തെ തലമുറ, നമ്മുടെ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യപ്പോരാളികളായ നമ്മുടെ രാജ്യത്തെ നായകരെ അറിയണം, അവരുടെ ത്യാഗത്തെ മനസ്സുകൊണ്ടറിയണം. സ്വന്തം ജില്ലയില്‍, സ്വന്തം പ്രദേശത്ത് സ്വാതന്ത്ര്യസമരകാലത്ത് എന്തു സംഭവിച്ചു, എങ്ങനെ നടന്നു, ആരാണ് ബലിയര്‍പ്പിക്കപ്പെട്ടത്, ആര് എത്ര കാലത്തേക്ക് രാജ്യത്തിനുവേണ്ടി ജയിലില്‍ കിടന്നു എന്നറിയൂ. ഈ കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അറിയുമ്പോള്‍ അവരുടെ വ്യക്തിത്വത്തിലും ഇതിന്റെ സ്വാധീനമുണ്ടാകും. ഇതിനായി പല കാര്യങ്ങള്‍ ചെയ്യാം… ഇതില്‍ നമ്മുടെ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഏതു ജില്ലയിലാണോ അവിടെ നൂറ്റാണ്ടുകളോളം നടന്ന സ്വാതന്ത്ര്യസമരത്തില്‍ എന്തെങ്കിലും സംഭവം നടന്നോ? എന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗവേഷണം നടത്തിക്കാം. അത് സ്കൂളിലെ കൈയെഴുത്തു പത്രികയെന്നപോലെ തയ്യാറാക്കിക്കാം. നിങ്ങളുടെ നഗരത്തില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥലമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ അവിടേക്കു കൊണ്ടുപോകാം. തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ തങ്ങളുടെ പ്രദേശത്ത് 75 സ്വാതന്ത്ര്യനായകരുടെ പേരില്‍ കവിതകള്‍ എഴുതും, നാടകങ്ങള്‍ എഴുതും എന്ന് ഏതെങ്കിലും സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിക്കാം. നിങ്ങളുടെ ശ്രമത്തിലൂടെ രാജ്യത്തിനുവേണ്ടി ജീവിച്ച, രാജ്യത്തിനുവേണ്ടി ജീവിതമര്‍പ്പിച്ച, കാലഗതിയില്‍ സമയത്തോടൊപ്പം മറന്നുപോയ രാജ്യത്തെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് അിറയപ്പെടാത്ത ഹീറോകളെ വെളിച്ചത്തുകൊണ്ടുവരും. ഇതുപോലുള്ള മഹാ വ്യക്തിത്വത്തങ്ങളെ നാം വെളിച്ചത്തുകൊണ്ടുവന്നാല്‍, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ അവരെ ഓര്‍ത്താല്‍ അതവര്‍ക്കുള്ള യഥാര്‍ഥ ശ്രദ്ധാഞ്ജലിയായിരിക്കും. 5 സെപ്റ്റംബറിന് അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍, അധ്യാപക സുഹൃത്തുക്കളോട് എനിക്ക് തീര്‍ച്ചയായും അഭ്യര്‍ഥിക്കാനുള്ളത് ഇതിനായി ഒരു അന്തരീക്ഷം സൃഷ്ടിക്കാനും എല്ലാവരെയും ഒത്തുകൂട്ടാനും എല്ലാവരും ഒത്തു ചേരാനുമാണ്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, രാജ്യം ഇന്ന് മുന്നേറുന്ന വികസനയാത്രയുടെ വിജയം എല്ലാ ദേശവാസികളും ഇതില്‍ പങ്കെടുക്കുന്നതിലാണ്, ഈ യാത്രയിലെ യാത്രക്കാരനാകുന്നതിലാണ്, ഈ പാതയിലെ പഥികനാകുമ്പോഴാണ്. അതുകൊണ്ട് എല്ലാ ദേശവാസികളും ആരോഗ്യത്തോടെ സുഖമായിരിക്കൂ, നമുക്കൊത്തുചേര്‍ന്ന് കോറോണയെ തീര്‍ത്തും പരാജയപ്പെടുത്താം. നിങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോഴേ, നിങ്ങള്‍ രണ്ടുമീറ്റര്‍ ദൂരം, മാസ്കനിവാര്യം എന്ന മുദ്രാവാക്യത്തെ തീര്‍ത്തും പാലിക്കുമ്പോഴേ കോറോണാ പരാജയപ്പെടുകയുള്ളൂ. നിങ്ങളേവരും ആരോഗ്യത്തോടെയിരിക്കൂ, സുഖമായിരിക്കൂ… ഈ ശുഭാശംസകളോടെ……. അടുത്ത മന് കീ ബാത് ല്‍ വീണ്ടും കാണാം.
വളരെ വളരെ നന്ദി, നമസ്കാരം.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ജൂലൈ 26ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
മനസ്സ് പറയുന്നത് 2.0
(പതിനാലാം ലക്കം)
പ്രിയപ്പെട്ട ദേശവാസികളേ, നമസ്കാരം. ഇന്ന് ജൂലൈ 26 ആണ്. ഇന്നത്തെ ദിവസം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് കാര്‍ഗില്‍ വിജയ ദിവസം ആണ്. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ ദിവസമാണ് കാര്‍ഗിലില്‍ നടന്ന യുദ്ധത്തില്‍ നമ്മുടെ സൈന്യം ഭാരതത്തിന്റെ വിജയക്കൊടി പാറിച്ചത്. സുഹൃത്തുക്കളേ, കാര്‍ഗിലിലെ യുദ്ധം നടന്ന ചുറ്റുപാട് ഭാരതത്തിന് ഒരിക്കലും മറക്കാനാവില്ല. പാകിസ്ഥാന് വലിയ വലിയ മനക്കോട്ടകള്‍ കെട്ടിയാണ് ഭാരതത്തിന്റെ മണ്ണ് പിടിച്ചെടുക്കാനും അവരുടെ രാജ്യത്തു നടന്ന ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനുമായി ഈ ദുസ്സാഹസം കാട്ടിയത്. ഭാരതം അപ്പോള്‍ പാകിസ്താനുമായി നല്ല ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. എങ്കിലും പറഞ്ഞു കേട്ടിട്ടില്ലേ,
ബയരൂ അകാരണ് സബ കാഹൂ സോം. ജോ കര് ഹിത് അന്ഹിത് താഹൂ സോം.
എല്ലാവരുമായി ഒരു കാര്യവുമില്ലാതെ ശത്രുതയുണ്ടാക്കുകയെന്നത് ദുഷ്ടന്മാരുടെ സ്വഭാവം തന്നെയാണ് എന്ന്.
ഇങ്ങനെ സ്വഭാവമുള്ള ആളുകള്‍, മറ്റുള്ളവര്‍ ചെയ്യുന്ന നന്മയിലും ദോഷമേ കാണൂ. അതുകൊണ്ട് ഭാരതത്തിന്റെ മൈത്രിക്കു മറുപടിയായി പാകിസ്താന് പിന്നില്‍ നിന്നു കുത്താനുള്ള ശ്രമമാണു നടത്തിയത്. എന്നാല്‍ ഭാരതത്തിന്റെ വീരസൈനികര്‍ വീരപരാക്രമം കാട്ടി. ഭാരതം പ്രകടിപ്പിച്ച ശക്തി, ലോകം മുഴുവന്‍ കണ്ടു. ഉയര്‍ന്ന പര്വ്വതമുകളിലിരുന്ന ശത്രുക്കളെയും താഴെ നിന്നു പോരാടുന്ന നമ്മുടെ സൈനികരെയും നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാവുന്നതാണ്. നമ്മുടെ ധീരജവാന്മാരുടെ വീര്യം കാരണം പര്‍വ്വതത്തിന്റെ ഉയരമല്ല വിജയിച്ചത്; ഭാരത സൈന്യത്തിന്റെ ഉയര്‍ന്ന ഉത്സാഹവും യഥാര്‍ഥ ധീരതയുമാണ് വിജയിച്ചത്. സുഹൃത്തുക്കളേ ആ സമയത്ത് എനിക്കും കാര്‍ഗിലില്‍ പോകാനും നമ്മുടെ ജവാന്മാരുടെ ധീരത നേരിട്ടു കാണാനുമുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. ആ ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്. ഇന്ന് രാജ്യമെങ്ങും ജനങ്ങള്‍ കാര്‍ഗില്‍ വിജയദിസം ഓര്‍ക്കുന്നുവെന്ന് ഞാന്‍ കാണുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ #courageinkargil എന്ന ഒരു ഹാഷ്ടാഗില് ആളുകള്‍ തങ്ങളുടെ വീരന്മാരെ നമിക്കുന്നു, ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ഞാനിന്ന് എല്ലാ ജനങ്ങള്‍ക്കും വേണ്ടി നമ്മുടെ വീര ജവാന്മാര്ക്കൊപ്പം, മാതൃഭൂമിയുടെ യഥാര്‍ഥ പുത്രന്മാര്ക്കു ജന്മം നല്കിയ ആ വീരപ്രസുക്കളായ അമ്മമാരെയും നമിക്കുന്നു. എനിക്ക് രാജ്യത്തെ യുവാക്കളോട് അഭ്യര്‍ഥിക്കാനുള്ളത് ഇന്ന് ദിവസം മുഴുവന്‍ കാര്‍ഗില്‍ വിജയവുമായി ബന്ധപ്പെട്ട നമ്മുടെ ജവാന്മാരുടെ കഥകള്‍, വീരമാതാക്കളുടെ ത്യാഗത്തെക്കുറിച്ച് പരസ്പരം പറയണം, ഷെയര്‍ ചെയ്യണം. ഞാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുന്നു, ഇന്ന് www.gallantryawards.gov.in എന്ന വൈബ്സൈറ്റ് നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം. അവിടെ നിന്ന് നിങ്ങള്‍ക്ക് നമ്മുടെ വീര പരമാക്രമികളായ യോദ്ധാക്കളെക്കുറിച്ച്, അവരുടെ പരാക്രമങ്ങളെക്കുറിച്ച്, വളരെയധികം അറിവുകള്‍ കിട്ടും. ആ അറിവുകളെക്കുറിച്ച് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അതവര്‍ക്കും പ്രേരണയ്ക്കു കാരണമാകും. നിങ്ങള്‍ തീര്‍ച്ചയായും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കണം. വീണ്ടും വീണ്ടും സന്ദര്‍ശിക്കണം എന്നാണ് ഞാന്‍ പറയുക.
സഹൃത്തുക്കളേ, കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് അടല്‍ജി ചുവപ്പു കോട്ടയില്‍ നിന്ന് പറഞ്ഞത് ഇന്നും നമുക്കേവര്‍ക്കും സന്ദര്‍ഭോചിതമെന്നു കാണാം. അടല്‍ജി അന്ന് രാജ്യത്തെ ഗാന്ധിജിയുടെ ഒരു മന്ത്രം ഓര്‍മ്മിപ്പിച്ചു. എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുവന്നാല്, അപ്പോള്‍ എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്ന് സന്ദേഹം തോന്നിയാല്‍ ഉടനെ ഭാരതത്തിലെ ഏറ്റവും ദരിദ്രനും നിസ്സഹായനുമായ വ്യക്തിയെക്കുറിച്ച് ചിന്തിക്കണം എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞ ഉപദേശം. താന്‍ ചെയ്യാന്‍ പോകുന്നത് ആ വ്യക്തിക്കു ഗുണകരമാകുമോ ഇല്ലയോ എന്നാണ് ചിന്തിക്കേണ്ടത്. ഗാന്ധിജിയുടെ ഈ അഭിപ്രായത്തിനപ്പുറം കടന്ന് അടല്‍ജി പറഞ്ഞു, കാര്‍ഗില്‍ യുദ്ധം നമുക്ക് മറ്റൊരു മന്ത്രം തന്നിരിക്കുന്നു. അതാണ് ഏതെങ്കിലും മഹത്തായ തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ ഈ ചുവടുവയ്പ്പ് ദുര്‍ഗ്ഗമങ്ങളായ പര്‍വ്വതങ്ങളില്‍ തങ്ങളുടെ പ്രാണന് ബലിയര്‍പ്പിച്ച ആ സൈനികന്റെ അഭിമാനത്തിനു നിരക്കുന്നതാണോ എന്നു ചിന്തിക്കണം. വരൂ, അടല്‍ജിയുടെ സ്വരത്തില്‍തന്നെ അദ്ദേഹത്തിന്റെ ഈ വികാരം നമുക്കു കേള്‍ക്കാം. മനസ്സിലാക്കാം. അത് ഉള്‍ക്കൊള്ളേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
പരിഭാഷ – മഹാത്മാഗാന്ധി നമുക്ക് ഒരു മന്ത്രോപദേശം തന്നുവെന്ന് നമുക്കോര്‍മ്മയുണ്ട്. അദ്ദേഹം പറഞ്ഞു, എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുവരുമ്പോള് എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്ന് സന്ദേഹം തോന്നിയാല്‍ അപ്പോള്‍ ഭാരതത്തിലെ ഏറ്റവും ദരിദ്രനും നിസ്സഹായനുമായ വ്യക്തിയ്ക്ക് നന്മയുണ്ടാകുമോ എന്ന് ചിന്തിക്കണം. കാര്‍ഗില്‍ യുദ്ധം നമുക്ക് മറ്റൊരു മന്ത്രം തന്നിരിക്കുന്നു – ഏതെങ്കിലും മഹത്തായ തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ ഈ ചുവടുവയ്പ്പ് ദുര്‍ഗ്ഗമങ്ങളായ പര്‍വ്വതങ്ങളില്‍ തങ്ങളുടെ പ്രാണന് ബലിയര്‍പ്പിച്ച ആ സൈനികന്റെ അഭിമാനത്തിനു നിരക്കുന്നതാണോ എന്നു ചിന്തിക്കണം.
സുഹൃത്തുക്കളേ, യുദ്ധത്തിന്റെ ചുറ്റുപാടുകളില്‍, നാം പറയുന്നതും ചെയ്യുന്നതും നമ്മുടെ അതിര്‍ത്തിയില്‍ നില്ക്കുന്ന സൈനികന്റെ മനോബലത്തില്‍, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മനോബലത്തില്‍ വളരെ സ്വാധീനം ചെലുത്തുന്നു. ഇത് നാം മറക്കരുത്. അതുകൊണ്ട് നമ്മുടെ പ്രവൃത്തികളും, നമ്മുടെ പെരുമാറ്റങ്ങളും, നമ്മുടെ വാക്കുകളും, നമ്മുടെ അഭിപ്രായങ്ങളും, നമ്മുടെ മാന്യതയും നമ്മുടെ ലക്ഷ്യവും എല്ലാം നാം ചെയ്യുന്നതും പറയുന്നതും വഴി ആ സൈനികരുടെ മനോബലം വര്‍ധിപ്പിക്കുന്നതും, അയാളുടെ അഭിമാനം വര്ധിക്കുന്നതുമാണോ എന്ന ഉരകല്ലില്‍ മാറ്റുരയ്ക്കപ്പെട്ടതായിരിക്കണം. രാഷ്ട്രം സര്‍വ്വോപരി എന്ന മന്ത്രവുമായി, ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കപ്പെട്ട ദേശവാസികള്‍ നമ്മുടെ സൈനികരുടെ ശക്തി ആയിരം ഇരട്ടി വര്‍ധിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലില്ലേ – സംഘേ ശക്തി കലൗ യുഗേ.. എന്ന്.
ചിലപ്പോഴൊക്കെ നാം ഇതു മനസ്സിലാക്കാതെ സമൂഹ്യമാധ്യമത്തില്‍ നമ്മുടെ രാജ്യത്തിനു വളരെ ദോഷകരമായ ചിലതൊക്കെ പ്രോത്സാഹിപ്പിക്കുന്നു. ഈ ചെയ്യുന്നത് തെറ്റാണെന്നറിയാം. ഇക്കാലത്ത് യുദ്ധം കേവലം അതിര്‍ത്തിയില്‍ മാത്രമല്ല നടക്കുന്നത്. എല്ലാ ജനങ്ങളും തങ്ങളുടേതായ പങ്ക് എന്താണെന്നു നിശ്ചയിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ പങ്ക് രാജ്യത്തിന്റെ അതിര്‍ത്തിയില്‍, ദുര്‍ഗ്ഗമങ്ങളായ ചുറ്റുപാടുകളില്‍ പോരാടുന്ന സൈനികരെ ഓര്‍ത്തുകൊണ്ട് നിശ്ചയിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ ചില മാസങ്ങളായി രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് കൊറോണയെ നേരിട്ടതില്‍ നിന്ന് പല ആശങ്കകളും തെറ്റെന്നു തെളിയിക്കപ്പെട്ടു. ഇന്ന് നമ്മുടെ രാജ്യത്ത് രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. അതോടൊപ്പം നമ്മുടെ രാജ്യത്തെ കൊറോണ ബാധിച്ചുണ്ടാകുന്ന മരണനിരക്കും ലോകത്തെ മിക്കവാറും രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. തീര്‍ച്ചയായും ഒരു വ്യക്തിയെപ്പോലും നഷ്ടപ്പെടുന്നത് ദുഃഖകരം തന്നെയാണ്, എന്നാല്‍ ഭാരതം നമ്മുടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും സുഹൃത്തുക്കളേ, കൊറോണയുടെ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല. പല ഇടങ്ങളിലേക്കും അത് വളരെവേഗം പരക്കുകയാണ്. നമുക്ക് വളരെയധികം ജാഗരൂകരായിരിക്കേണ്ടതുണ്ട്. കൊറോണ തുടക്കത്തിലായിരുന്നതുപോലെ തന്നെ ഇപ്പോഴും അപകടകാരിയാണെന്ന് നാം ഓര്‍ക്കണം. അതുകൊണ്ട് തികഞ്ഞ ജാഗരൂകത അനിവാര്യമാണ്. മുഖത്ത് മാസ്ക് അണിയുക, തൂവാല ഉപയോഗിക്കുക, രണ്ടു മീറ്റര്‍ അകലം പാലിക്കുക, ഇടവിട്ടിടവിട്ട് കൈ കഴുകുക – ഇതാണ് നമ്മെ കൊറോണയില്‍ നിന്ന് രക്ഷിക്കാനുതകുന്ന ആയുധം. ചിലപ്പോഴൊക്കെ നമുക്ക് മാസ്കുകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുഖത്തുനിന്ന് അതു മാറ്റണമെന്ന് മനസ്സ് പ്രേരിപ്പിച്ചേക്കാം. മാസ്ക് മാറ്റി, സംസാരം തുടങ്ങിപ്പോകുന്നു. എപ്പോഴാണോ മാസ്ക് കൂടുതല്‍ ആവശ്യമായിരിക്കുന്നത് അപ്പോള്‍ അത് മുഖത്തുനിന്നു മാറ്റുന്നു. അത്തരം സമയങ്ങളില്‍, എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്, നിങ്ങള്‍ക്ക് മാസ്ക് കാരണം ബുദ്ധിമുട്ടു തോന്നാന്‍ തുടങ്ങിയാല്‍, താഴ്ത്തി വയ്ക്കാന്‍ മനസ്സ് പ്രേരിപ്പിച്ചാല്‍, മാസ്ക് അണിഞ്ഞുകൊണ്ട് മണിക്കൂറുകളോളം നിരന്തരം, നമ്മുടെ ജീവന് കാക്കാന്‍ അധ്വാനിക്കുന്ന ആ ഡോക്ടര്‍മാരെ, നേഴ്സുമാരെ, ആരോഗ്യ പ്രവര്‍ത്തകരെ, കൊറോണ പോരാളികളെ, ഒരു നിമിഷത്തേക്ക് ഓര്‍ക്കൂ. എട്ട് – പത്ത് മണിക്കൂറുകളോളമാണ് അവര്‍ മാസ്ക് അണിഞ്ഞുകൊണ്ട് നില്‍ക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലേ? അല്പം അവരെക്കുറിച്ചു ചിന്തിക്കൂ. ഒരു പൗരനെന്ന നിലയില്‍ ഇതില്‍ അല്പവും അശ്രദ്ധ പുലര്‍ത്താന്‍ പാടില്ല, പുലര്‍ത്താന്‍ അനുവദിക്കരുത് എന്ന് നിങ്ങള്‍ക്കും തോന്നും. ഒരു വശത്ത് നമുക്ക് കൊറോണയ്ക്കെതിരായ പോരാട്ടത്തെ തികഞ്ഞ ശ്രദ്ധയോടും ജാഗരൂകതയോടും കൂടി നയിക്കണം, മറുവശത്ത് കഠിനാധ്വാനത്തിലൂടെ, വ്യവസായം, തൊഴില്‍, പഠനം എന്താണെങ്കിലും, നാം നിര്‍വ്വഹിക്കുന്ന കര്‍ത്തവ്യത്തിനു ഗതിവേഗമേകേണ്ടതുണ്ട്, അതിനെയും പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. സുഹൃത്തുക്കളേ, കൊറോണക്കാലത്ത് നമ്മുടെ ഗ്രാമീണ മേഖല രാജ്യത്തിനു മുഴുവന്‍ വഴികാട്ടുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് അവിടത്തെ പൗരന്മാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും പല നല്ല ശ്രമങ്ങളും നമുക്ക് അറിയാനാകുന്നുണ്ട്. ജമ്മുവില്‍ ത്രേവാ എന്നു പേരുള്ള ഒരു ഗ്രാമപഞ്ചായത്തുണ്ട്. അവിടത്തെ സര്‍പഞ്ചാണ് ബല്‍വീര്‍ കൗര്‍ ജി. ബല്‍വീര്‍ കൗര്ജി തന്റെ പഞ്ചായത്തില്‍ 30 കിടക്കകളുള്ള ഒരു ക്വാറന്റൈന് സെന്റര്‍ ഉണ്ടാക്കി. പഞ്ചായത്തിലേക്കുള്ള വഴിയില്‍ കുടിവെള്ളം നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കി. ആളുകളുടെ കൈകള്‍ കഴുകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇത്രമാത്രമല്ല, ഈ ബല്‍വീര്‍ കൗര്ജീ സ്വയം സ്വന്തം തോളില്‍ സ്പ്രേ പമ്പ് തൂക്കി, വോളണ്ടിയര്‍മാരെയും കൂട്ടി, പഞ്ചായത്തിലും, അടുത്തുള്ള പ്രദേശങ്ങളിലുമെല്ലാം സാനിട്ടൈസേഷന് വേല ചെയ്യുന്നു. ഇതുപോലെതന്നെ ഒരു കശ്മീരി മഹിളാ സര്‍പഞ്ചുണ്ട്. ഗാന്ദര്‍ബല്‍ എന്നയിടത്തെ ചൗംടലീവാറിലെ ജൈതൂനാ ബീഗം. ജൈതൂനാ ബീഗംജി തന്റെ പഞ്ചായത്ത് കൊറോണയ്ക്കെതിരെ പോരാടുമെന്നും അതോടൊപ്പം വല്ലതും സമ്പാദിക്കാനും അവസരമുണ്ടാക്കുമെന്നും നിശ്ചയിച്ചു. അവര്‍ ആളുകള്‍ക്ക് വിളവുകളുടെ വിത്തുകളും ആപ്പിള്‍ തൈകളും നല്കി. ആളുകള്‍ക്ക് കൃഷിചെയ്യാനോ തോട്ടമുണ്ടാക്കാനോ ബുദ്ധിമുട്ടുണ്ടാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. സുഹൃത്തുക്കളേ, കശ്മീരില്‍ നിന്നുള്ള പ്രേരണപ്രദമായ മറ്റൊരു സംഭവത്തെക്കുറിച്ചു കൂടി പറയാം. ഇവിടെ അനന്തനാഗില്‍ മുനിസിപ്പല്‍ അധ്യക്ഷനുണ്ട് – ശ്രീമന്‍ മോഹമ്മദ് ഇക്ബാല്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്ഥലത്ത് സാനിട്ടൈസേഷന് സ്പ്രേയര്‍ വേണമായിരുന്നു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ മെഷീന് അടുത്ത നഗരത്തില്‍ നിന്ന് കൊണ്ടുവരേണ്ടി വരും എന്നു മനസ്സിലായി. വില എട്ടുലക്ഷം വേണമെന്നും മനസ്സിലായി. അപ്പോള്‍ ശ്രീമാന്‍ ഇക്ബാല്‍ജി സ്വയം അധ്വാനിച്ച് സ്വയം സ്പ്രേയര്‍ മെഷീന് ഉണ്ടാക്കി… അതും വെറും അമ്പതിനായിരം രൂപാ ചിലവില്‍. ഇതുപോലെ എത്രയോ ഉദാഹരണങ്ങളുണ്ട്. രാജ്യമെങ്ങും ഓരോരോ ഭാഗത്തുനിന്നും ഇതുപോലുള്ള പല സംഭവങ്ങളെക്കുറിച്ചും ദിവസേന അറിയാനാകുന്നുണ്ട്. ഇവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. വെല്ലുവിളിയുണ്ടായെങ്കിലും ആളുകള്‍ അത്രതന്നെ ശക്തിയോടെ അതിനെ നേരിടുകയും ചെയ്തു.
പ്രിയപ്പെട്ട ജനങ്ങളേ, ശരിയായ വീക്ഷണത്തിലൂടെ, സകാരാത്മകമായ വീക്ഷണത്തിലൂടെ എപ്പോഴും ആപത്തിന്റെ സന്ദര്‍ഭങ്ങളില്‍, ആപത്തിനെ വികസനത്തിലേക്കു മാറ്റാന്‍ വളരെ സഹായങ്ങള്‍ ലഭിക്കും. ഇപ്പോള്‍ ഈ കൊറോണയുടെ സന്ദര്‍ഭത്തില്‍ നമ്മുടെ രാജ്യത്തെ യുവാക്കളും സ്ത്രീകളും തങ്ങളുടെ കഴിവും നൈപുണ്യവും കൊണ്ട് ചില പുതിയ പ്രയോഗങ്ങള്‍ക്ക് തുടക്കമിടുന്നു. ബിഹാറിലെ പല സ്ത്രീ സ്വാശ്രയസംഘങ്ങളും മധുബനി ചിത്രകലയോടുകൂടിയ മാസ്ക് ഉണ്ടാക്കാന്‍ തുടങ്ങി. നോക്കിയിരിക്കെ ഇത് വളരെയധികം പ്രചാരമുള്ളതായി. ഈ മധുബനി മാസ്ക് ഒരു തരത്തില്‍ സ്വന്തം പാരമ്പര്യത്തിന് പ്രചാരമേകുന്നു, ആളുകള്‍ക്ക് ആരോഗ്യത്തിനൊപ്പം തൊഴിലും ലഭ്യമാക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ മുള വളരെ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ഇന്ന് ഇതേ മുളകൊണ്ട് ത്രിപുര, മണിപ്പൂര്‍, അസം എന്നിവിടങ്ങളില്‍ കൈത്തൊഴിലുകാര്‍ നല്ല ഗുണനിലവാരമുള്ള കുടിവെള്ള കുപ്പി, ടിഫിന്‍ ബോക്സ് എന്നിവയൊക്കെ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. മുളകൊണ്ട്.. നിങ്ങള്‍ ഇതിന്റെ ഗുണനിലവാരം പരിശോധിച്ചാല്‍ മുളയുടെ കുപ്പിപോലും ഇത്ര മനോഹരമാകാം എന്ന് നിങ്ങള്‍ വിശ്വസിക്കില്ല. ഇത് പരിസ്ഥിതി സൗഹൃദപരവുമാണ്. ഇവയുണ്ടാക്കുമ്പോള്‍ മുള ആദ്യം വേപ്പ്, മറ്റ് ഔഷധച്ചെടികള്‍ എന്നിവയ്ക്കൊപ്പം തിളപ്പിക്കുന്നു. അതിലൂടെ അതിന് ഔഷധഗുണം ലഭ്യമാകുന്നു.
ചെറിയ ചെറിയ പ്രാദേശിക ഉത്പന്നങ്ങളിലൂടെ എങ്ങനെയാണ് വലിയ നേട്ടം സാധിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണം ഝാര്‍ഖണ്ഡില്‍ നിന്നും ലഭിക്കുന്നു. ഝാര്‍ഖണ്ഡിലെ ബിശുന്‍പുര്‍ എന്ന സ്ഥലത്ത് ഈയിടെ 30 ലധികം കൂട്ടങ്ങള്‍ ചേര്‍ന്ന് ഇഞ്ചിപ്പുല്ല് (ലമണ്‍ഗ്രാസ്) കൃഷി ചെയ്യുന്നു. ഇത് നാലുമാസം കൊണ്ട് പാകത്തിനു വളരുന്നു. ഇതിന്റെ എണ്ണ വിപണിയില്‍ നല്ല വിലയില്‍ വില്ക്കപ്പെടുന്നു. ഇതിന് ഇക്കാലത്ത് വളരെ ആവശ്യക്കാരുണ്ട്.
ഞാന്‍ രാജ്യത്തെ രണ്ടു ഭാഗങ്ങളിലെ കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. രണ്ടും പരസ്പരം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ്. തങ്ങളേതായ രീതിയില്‍ ഭാരതത്തെ സ്വാശ്രയത്തിലെത്തിക്കാന്‍ വേറിട്ട ചിലതു ചെയ്യുന്ന ഇടങ്ങളുമാണ്. ഒന്ന് ലഡാഖ്. രണ്ടാമത്തേത് കച്ഛ്. ലേഹ്, ലഡാഖ് എന്നിവയുടെ പേരുകള്‍ കേട്ടാലുടന്‍ മനോഹരങ്ങളായ താഴ്വരകള്‍, ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഇവയുടെ ദൃശ്യങ്ങള്‍ നമ്മുടെ മുന്നില്‍ വരുന്നു. മന്ദമാരുതന്റെ തലോടല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതേസമയം കച്ഛിനെക്കുറിച്ചു പറഞ്ഞാല്‍ മരുഭൂമി, നീണ്ടു നീണ്ടു കിടക്കുന്ന മണല്‍പ്പരപ്പ്, ഒരു ചെടിയോ മരമോ കണ്ണില്‍ പെടാത്ത ഇടം ഒക്കെ നമ്മുടെ മുന്നില്‍ വരും. ലഡാഖില്‍ ഒരു വിശേഷപ്പെട്ട പഴമുണ്ട് അതിന്റെ പേരാണ് ചൂലീ അല്ലെങ്കില്‍ ആപ്രിക്കോട്ട്.. ഖുബാനി എന്നും പറയും. ഈ വിളവ് ഈ പ്രദേശത്തിന്റെ സാമ്പത്തികനില തന്നെ മാറ്റാന്‍ കഴിവുള്ളതാണ്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ വിതരണ ശൃംഖലയുടെ അഭാവം, കാലാവസ്ഥയുടെ പ്രഹരം തുടങ്ങിയ പല വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. ഇത് വളരെ കുറച്ചേ നശിക്കാവൂ എന്ന ലക്ഷ്യത്തോടെ ഈയിടെ ഒരു പുതിയ കണ്ടുപിടുത്തം നടപ്പിലാക്കുന്നു.. ഒരു ഇരട്ട പരിപാടി. അതിന്റെ പേരാണ്, സോളാര്‍ ആപ്രിക്കോട് ഡ്രയര്‍ ആന്റ് സ്പേസ് ഹീറ്റര്‍. ഇത് ആപ്രിക്കേട്ട് പോലുള്ള മറ്റു വിളവുകളും ആവശ്യത്തിനനുസരിച്ച് ഉണക്കുന്നു, അതു തികച്ചും ശുദ്ധമായ രീതിയില്‍. നേരത്തേ, ആപ്രിക്കോട്ട് വയലിനടുത്ത് ഉണക്കിയിരുന്നപ്പോള്, വളരെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു, അതോടൊപ്പം പൊടിയും മഴയും പഴങ്ങളുടെ ഗുണനിലവാരത്തെ സ്വാധീനിച്ചിരുന്നു. മറുവശത്ത് ഈയിടെ കച്ഛിലെ കര്‍ഷകര്‍ ഡ്രാഗണ്‍ ഫ്രൂട്സ് ന്റെ കൃഷി നടത്താന്‍ വളരെ അഭിനന്ദനാര്‍ഹമായ ശ്രമം നടത്തുന്നു. പലര്‍ക്കും കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. കച്ഛില് ഡ്രാഗണ്‍ ഫ്രൂട്ടോ…! എന്നാല്‍ അവിടെ പല കര്‍ഷകരും ഇന്നത് കൃഷി ചെയ്യുന്നു. പഴത്തിന്റെ ഗുണനിലവാരവും കുറഞ്ഞ ഭൂമിയില്‍ കൂടുതല്‍ ഉത്പാദനവും ലക്ഷ്യമിട്ട് പല നൂതനവിദ്യകളും പ്രയോഗിക്കുന്നു. എനിക്കറിയാന്‍ കഴിഞ്ഞത് ഡ്രാഗണ്‍ ഫ്രൂട്സിന്റെ ആവശ്യക്കാര്‍ നിരന്തരം വര്ധച്ചുവരുന്നു എന്നാണ്. വിശേഷിച്ചും പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ വര്‍ധനവുണ്ട്. കച്ഛിലെ കര്‍ഷകരുടെ ദൃഢനിശ്ചയം കാരണം രാജ്യത്തേക്ക് ഡ്രാഗണ്‍ ഫ്രൂട്സ് ഇറക്കുമതി ചെയ്യേണ്ടി വരാതിരിക്കട്ടെ… ഇതാണ് സ്വാശ്രയത്വം… ആത്മനിര്‍ഭരത!
സുഹൃത്തുക്കളേ, പുതിയതായി ചിലതു ചെയ്യാനാലോചിക്കുമ്പോള്‍ ഇന്നൊവേറ്റീവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലപ്പോഴും ആരും ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍ നടപ്പാകുന്നു. ഉദാഹരണത്തിന് ബിഹാറിലെ ചില യുവാക്കളുടെ കാര്യം നോക്കൂ. ആദ്യമൊക്കെ സാധാരണ ജോലിയായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം അവര്‍ മുത്ത്, അതായത് പേള്‍ കൃഷി ചെയ്യാന്‍ തുടങ്ങാം എന്നു തീരുമാനിക്കുന്നു. അവരുടെ പ്രദേശത്ത് ആളുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ അറിവുണ്ടായിരുന്നില്ല. എങ്കിലും ഇവര്‍ ആദ്യം വിവരങ്ങളെല്ലാം സമ്പാദിച്ചു… ജയ്പൂരിലും ഭവനേശ്വരിലും പോയി പരിശീലനം നേടി, സ്വന്തം ഗ്രാമത്തില്‍ത്തന്നെ മുത്തിന്റെ കൃഷി ആരംഭിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ അവര്‍ മുസഫര്‍പൂര്‍, ബേഗുസരായ്, പട്ന എന്നിവിടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവാസി തൊഴിലാളികള്‍ക്ക് പരിശീലനം നല്കാന് ആരംഭിച്ചിരിക്കുന്നു. എത്രയോ പേര്‍ക്കാണ് ഇവര്‍ സ്വാശ്രയത്വത്തിന്റെ പാത തുറന്നു കൊടുത്തത്!
സുഹൃത്തുക്കളേ, അടുത്തുതന്നെ രക്ഷാബന്ധന്റെ പുണ്യനാള്‍ എത്തുകയായി. പലരും പല സ്ഥാപനങ്ങളും ഇപ്രാവശ്യം രക്ഷാബന്ധനം വേറിട്ട രീതിയില്‍ ആഘോഷിക്കാനുള്ള അഭിപ്രായപ്രചരണം നടത്തുകയാണ് എന്നു കാണുന്നുണ്ട്. പലരും ഇത് വോകല്‍ ഫോര്‍ ലോക്കല്‍, പ്രാദേശികത്തിനെ വാമൊഴിയുമായി ബന്ധിപ്പിക്കുന്നു…. കാര്യം ശരിയുമാണ്. നമ്മുടെ പുണ്യദിനങ്ങള്‍, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും വ്യക്തിയുടെ തന്നെ കച്ചവടം വര്‍ധിക്കാന്‍, അവന്റെയും പുണ്യദിനം സന്തോഷപ്രദമായിരിക്കാന്‍ ഇടയായാല്‍ ആ പുണ്യദിനത്തിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണ്. എല്ലാ ജനങ്ങള്‍ക്കും രക്ഷാബന്ധന് ആശംസകള്‍.
സുഹൃത്തുക്കളേ, ആഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനമാണ്. ഭാരതത്തിന്റെ കൈത്തറി, നമ്മുടെ കരകൗശലം, നൂറുകണക്കിന് വര്‍ഷങ്ങളുടെ അഭിമാനകരമായ ചരിത്രം പേറുന്നവയാണ്. ഭാരതീയ കൈത്തറിയും ഭാരതീയ കരകൗശല ഉത്പന്നങ്ങളും കൂടുതല്‍ കൂടുതല്‍ നാം ഉപയോഗിക്കണം എന്നു മാത്രമല്ല, ഇതെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളോടു പറയുകയും വേണം. ഭാരതത്തിലെ കൈത്തറി, കരകൗശലവസ്തുക്കള്‍ എത്രത്തോളം സമ്പന്നമാണ്, എത്രത്തോളം വൈവിധ്യമാര്‍ന്നതാണ് എന്നത് ലോകം എ്രതത്തോളം അറിയുമോ, അത്രത്തോളം പ്രാദേശിക കരകൗശലക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും നേട്ടമുണ്ടാകും.
സുഹൃത്തുക്കളേ, വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കളേ, നമ്മുടെ രാജ്യം മാറുകയാണ്. എങ്ങനെ മാറുന്നു? എത്ര വേഗത്തിലാണ് മാറുന്നത്? എങ്ങനെയെല്ലാമുള്ള മേഖലകളിലാണ് മാറുന്നത്? ഒരു സകാരാത്മകമായ വീക്ഷണത്തോടെ നോക്കിയാല്‍ നാം സ്വയം ആശ്ചര്യപ്പെട്ടുപോകും. ഒരു സമയത്ത് കായിക മത്സരങ്ങള്‍ മുതല്‍ മറ്റെല്ലാ മേഖലകളിലും കൂടുതല്‍ ആളുകള്‍ വലിയ വലിയ നഗരങ്ങളില്‍ നിന്ന് പങ്കെടുത്തിരുന്നു. അല്ലെങ്കില്‍ വലിയ വലിയ കുടുംബങ്ങളില്‍ നിന്നോ, അതുമല്ലെങ്കില്‍ പേരുകേട്ട് സ്കൂളില്‍ നിന്നോ കോളജില്‍ നിന്നോ ആയിരുന്നു. ഇപ്പോള്‍ രാജ്യം മാറുകയാണ്. ഗ്രാമങ്ങളില്‍ നിന്ന്, ചെറു നഗരങ്ങളില്‍ നിന്ന്, സാധാരണ കുടുംബങ്ങളില്‍ നിന്ന് നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുന്നുണ്ട്. വിജയത്തിന്റെ പുതിയ ശിഖരങ്ങള്‍ ചുംബിക്കുന്നു. ഇവര്‍ വിഷമപരിതഃസ്ഥിതയില് പോലും പുതിയ പുതിയ സ്വപ്നങ്ങള്‍ വച്ചുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷകളുടെ റിസല്‍ട്ട് വന്നപ്പോള്‍ ഇങ്ങനെതന്നെ ചിലതു കാണാനായി. ഇന്ന് മന്‍കീ ബാത് ല്‍ അങ്ങനെയുള്ള ചില പ്രതിഭാശാലികളായ കുട്ടികളുമായി സംസാരിക്കാം. അങ്ങനെ പ്രതിഭാശാലിയായ ഒരു കുട്ടിയാണ് കൃത്തികാ നാന്ദല്‍. കൃത്തികാജി ഹരിയാണയിലെ പാനിപത്തില്‍ നിന്നാണ്. –
മോദീജി -ഹലോ കൃതികാജീ നമസ്തെ
കൃതികാ – നമസ്തെ സര്
മോദീജി – ഇത്ര നല്ല പരിണാമത്തിന് താങ്കള്‍ക്ക് വളരെയധികം ആശംസകള്‍
കൃതികാ – നന്ദി സര്
മോദീജി – ഈ ദിവസങ്ങളില്‍ ടെലഫോണ്‍ എടുത്തെടുത്ത് കുട്ടി തളര്‍ന്നു കാണും. വളരെയധികം ആള്‍ക്കാരുടെ ഫോണ്‍ വന്നു കാണും.
കൃതികാ – അതെ സര്
മോദിജി – അഭിനന്ദിക്കുന്നവര്‍ നിങ്ങളെ അറിയുന്നവര്‍ എന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടാകും. കുട്ടിക്ക് എന്തു തോന്നുന്നു.
കൃതികാ – വളരെ സന്തോഷം തോന്നുന്നു. മാതാപിതാക്കളെ അഭിമാനപൂരിതമാക്കുതിനോടൊപ്പം സ്വയവും നല്ല അഭിമാനം തോന്നുന്നു.
മോദിജി – ശരി ഇനി പറയൂ കുട്ടിയുടെ ഏറ്റവും വലിയ പ്രേരണ ആരായിരുന്നു.
കൃതികാ – സര് എന്റെ ഏറ്റവും വലിയ പ്രേരണ എന്റെ അമ്മയാണ്.
മോദിജി – സബാഷ് താങ്കള്‍ അമ്മയില്‍ നിന്ന് എന്താണ് പഠിച്ചുകൊണ്ടിരിക്കുന്നത്
കൃതികാ – സര്, അവര്‍ ജീവിതത്തില്‍ വളരെയധികം പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നാലും അവര്‍ വളരെയധികം ധൈര്യവും ഉറപ്പും ഉള്ളവളാണ്. സര് അവരെ കാണുമ്പോള്‍ത്തന്നെ എനിക്കും അവരെപ്പോലെ ആകാനുള്ള പ്രേരണ ലഭിക്കുന്നു.
മോദിജി – അമ്മ ഏതുവരെ പഠിച്ചു.
കൃതികാ – സര് അവര്‍ ബിഎ പാസ്സായിട്ടുണ്ട്
മോദിജി – ബിഎ പാസ്സായി അല്ലേ?
കൃതികാ – അതെ സര്
മോദിജി – സബാഷ് അപ്പോള്‍ അമ്മ നിങ്ങളെ പഠിപ്പിക്കുന്നുമുണ്ടാവും
കൃതികാ – അതെ സര് പഠിപ്പിക്കുന്നുണ്ട്, ലോകകാര്യങ്ങളെക്കുറിച്ച് ഓരോന്നും പറഞ്ഞുതരും.
മോദിജി – അമ്മ വഴക്കും പറയുന്നുമുണ്ടാവും
കൃതികാ – അതെ സര് വഴക്കു പറയുന്നുമുണ്ട്.
മോദിജി – ശരി കുട്ടീ, ഇനി നിങ്ങള്‍ എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നത്
കൃതികാ – സര് ഞാന്‍ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു.
മോദിജി – വളരെ നന്നായി
കൃതികാ – എംബിബിഎസ്
മോദിജി – ഡോക്ടര്‍ ആകുക ചെറിയ കാര്യമല്ല
കൃതികാ – അതെ സര്
മോദിജി – ഡിഗ്രി എടുക്കാന്‍ കഴിയും കാരണം നിങ്ങള്‍ വളരെ മിടുക്കിയാണ്. എന്നാല്‍ ഡോക്ടറുടെ ജീവിതം സമൂഹത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്.
കൃതികാ – അതെ സര്
മോദിജി – ഡോക്ടര്‍ക്ക് രാത്രി സമാധാനമായി ഉറങ്ങാന്‍പോലും കഴിയില്ല. ചിലപ്പോള്‍ രോഗിയുടെ ഫോണ്‍ വരും, ആശുപത്രിയില്‍ നിന്ന് ഫോണ്‍ വരും, അപ്പോള്‍ ഓടേണ്ടിവരും. അതായത് ഒരു തരത്തില്‍ 24 – 7, 365 ദിവസം. ഡോക്ടറുടെ ജീവിതം ജനങ്ങളുടെ സേവനവുമായി ചേര്‍ന്നിരിക്കുന്നു.
കൃതികാ – അതെ സര്
മോദിജി – മറ്റ് അപകടങ്ങളുമുണ്ട് എന്തെന്നാല്‍ ഇക്കാലത്ത് ഏതെല്ലാം രോഗങ്ങളാണെ് അറിയില്ല. അങ്ങനെ ഡോക്ടറുടെ മുന്നില്‍ വലിയ അപകടം ആണുള്ളത്.
കൃതികാ – അതെ സര്
മോദിജി – ശരി കൃതികാ, ഹരിയാന കളിയുടെ കാര്യത്തില്‍ രാജ്യം മുഴുവനും പ്രേരണയും പ്രോത്സാഹനവും തരുന്ന ഒരു പ്രദേശമാണ്
കൃതികാ – അതെ സര്
മോദിജി – അപ്പോള്‍ കുട്ടിയും ഏതെങ്കിലും കളികളില്‍ പങ്കെടുക്കുന്നുേണ്ടാ, ഏതെങ്കിലും കളികള്‍ കുട്ടിക്ക് ഇഷ്ടമാണോ
കൃതികാ – സര് സ്കൂളില്‍ ബാസ്കറ്റ് ബോള്‍ കളിക്കുമായിരുന്നു.
മോദിജി – നന്നായി നിങ്ങള്‍ക്ക് എത്ര പൊക്കമുണ്ട് നല്ല പൊക്കമുേണ്ടാ?
കൃതികാ – ഇല്ല സര് അഞ്ചടി രണ്ടിഞ്ചാണ.്
മോദിജി – അതെയോ എന്നിട്ടും കുട്ടിക്ക് കളിയില്‍ താത്പര്യമോ?
കൃതികാ – സര് അതു വെറും പാഷനാണ്. അതുകൊണ്ട് കളിക്കുന്നു
മോദിജി – നന്നായി ശരി, കൃതികാജീ. നിങ്ങളെ ഇത്തരത്തില്‍ യോഗ്യയാക്കിത്തീര്ത്തതിന് നിങ്ങള്‍ അമ്മയോട് എന്റെ നമസ്കാരം പറയുക. നിങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കിത്തന്നതിന്. നിങ്ങളുടെ അമ്മക്ക് നമസ്കാരം നിങ്ങള്‍ക്ക് വളരെയധികം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
കൃതികാ – നന്ദി സര്
വരൂ. ഇനി നമുക്ക് കേരളത്തിലെ എറണാകുളത്തേക്കു പോകാം. കേരളത്തിലെ യുവാവുമായി സംസാരിക്കാം.
മോദിജി – ഹലോ
വിനായക് – ഹലോ സര് , നമസ്കാരം.
മോദിജി – വിനായകന് അഭിനന്ദനങ്ങള്‍
വിനായക് – താങ്ക്യൂ സര്
മോദിജി – സബാഷ് വിനായക് സബാഷ്
വിനായക് – താങ്ക്യൂ സര്
മോദിജി – ആവേശം എങ്ങനെയുണ്ട്.
വിനായക് – വലിയ ആവേശത്തിലാണ് സര്
മോദിജി – സ്പോര്‍ട്സില്‍ വല്ലതുമുേണ്ടാ.
വിനായക് – ബാഡ്മിന്റന്‍
മോദിജി – ബാഡ്മിന്റന്‍
വിനായക് – അതെ
മോദിജി – In school or you have any chance to take a training ?
വിനായക് – No, In school we have already get some training
മോദിജി – ങാഹാ
വിനായക് – From our teachers
മോദിജി – ങാഹാ
വിനായക് – So that we get opportunity to participate outside
മോദിജി – Wow
വിനായക് – So that we get opportunity to participate outside
മോദിജി – Wow
വിനായക് – From the school itself
മോദിജി – How many states you have visited ?
വിനായക് – I have visited only Kerala and Tamilnadu
മോദിജി – Only Kerala and Tamilnadu,
വിനായക് – yes
മോദിജി – So, would you like to visit Delhi ?
വിനായക് – Yes Sir, now, I am applying in Delhi University for my Higher Studies.
മോദിജി – Wah, so you are coming to Delhi
വിനായക് – yes sir.
മോദിജി – tell me, do you have any message for fellow students who will give Board Exams in future
വിനായക് – hard work and proper time utilization
മോദിജി – So perfect time management
വിനായക് Yes, sir
മോദിജി. Vinayak, I would like to know your hobbies.
വിനായക് – ………Badminton and than rowing.
മോദിജി – So, you are active on social media
വിനായക് – Not, we are not allowed to use any electronic items or gadgets in the school
മോദിജി- So you are lucky
വിനായക് – Yes Sir,
മോദിജി – Well, Vinayak, congratulations again and wish you all the best.
വിനായക് – Thank you sir.
വരൂ. നമുക്ക് ഉത്തര്‍ പ്രദേശിലേക്കു പോകാം. ഉത്തര്‍ പ്രദേശിലെ അമരോഹയിലെ ശ്രീമാന്‍ ഉസ്മാന് സൈഫീയുമായി സംസാരിക്കാം.
മോദിജി – ഹലോ ഉസ്മാന്, വളരെ വളരെ ആശംസകള്‍. കുന്നോളം ആശംസകള്‍
ഉസ്മാന് – താങ്ക്യൂ സര്
മോദിജി – ശരി, ഉസ്മാന് ഇതുപറയൂ.. പ്രതീക്ഷിച്ചതുപോലുള്ള റിസല്‍ട്ടാണോ അതോ കുറച്ചു കുറഞ്ഞുപോയോ?
ഉസ്മാന് – ഇല്ല. ആഗ്രഹിച്ചതുതന്നെ കിട്ടി. എന്റെ പേരന്റ്സിനും വളരെ സന്തോഷമാണ്.
മോദിജി – ആഹാ… നല്ല കുടുംബം. സഹോദരനമുണ്ടല്ലോ… മിടുക്കനാണ്… വീട്ടില്‍ മോന് മാത്രമേ മിടുക്കനായുള്ളോ?
ഉസ്മാന് – ഞാനേയുള്ളൂ.. അനുജന് അല്പം കുസൃതിയാണ്.
മോദിജി – അതെ.. അതെ.
ഉസ്മാന് – എല്ലാവര്ക്കും എന്റെ കാര്യത്തില്‍ സന്തോഷമാണ്.
മോദിജി – കൊള്ളാം കൊള്ളാം. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉസ്മാന്റെ ഇഷ്ടവിഷയം ഏതായിരുന്നു?
ഉസ്മാന് – മാത്തമാറ്റിക്സ്
മോദിജി – ആഹാ.. മാത്തമാറ്റിക്സില്‍ നേരത്തേ താത്പര്യമായിരുന്നോ? അതെങ്ങനെ? ഏതു ടീച്ചറാണ് ഉസ്മാന് പ്രേരണയായത്?
ഉസ്മാന് – മാത്തമാറ്റിക്സിനു ഞങ്ങള്‍ക്കൊരു ടീച്ചറുണ്ട് രജത് സര്. അദ്ദേഹം നന്നായി പഠിപ്പിക്കും. അദ്ദേഹം എനിക്കു പ്രേരണയായി. മാത്തമാറ്റിക്സിന് എനിക്ക് തുടക്കം മുതല്ക്കേ നല്ല മാര്‍ക്കു കിട്ടുമായിരുന്നു. അത് വളരെ ഇന്ററസ്റ്റിംഗ് സബ്ജക്ടാണ്.
മോദിജി – അതെ..അതെ..
ഉസ്മാന് -എത്രയധികം കണക്കുചെയ്യുന്നോ അതനുസരിച്ച് ഇന്ററസ്റ്റ് വരും. അതുകൊണ്ട് എന്റെ ഫേവറിറ്റ് വിഷയമാണ്.
മോദി ജി – ആതെ അതെ… ഓണ്‍ലൈന്‍ വേദിക് മാത്തമാറ്റിക്സ് ക്ലാസ് നടക്കുന്നുവെന്ന് അറിയാമോ?
ഉസ്മാന് – ഉവ്വ് സര്
മോദി ജി – എപ്പോഴെങ്കിലും ശ്രമിച്ചിട്ടുേണ്ടാ.
ഉസ്മാന് – ഇല്ല സര്. ഇതുവരെ നോക്കിയില്ല.
മോദി ജി – നോക്കൂ. ശ്രമിച്ചുനോക്കിയാല്‍ മനസ്സിലാകും കമ്പ്യൂട്ടറിന്റെ വേഗതയില്‍ കണക്കു ചെയ്യാമെന്ന്. താങ്കള്‍ മാജിക്കുകാരനാണെന്നു തോന്നിപ്പോകും. വളരെ ലളിതമായ ടെക്നിക്കുകളാണ്. ഓണ്‍ലൈനായും പഠിക്കാം.
ഉസ്മാന് – ഉവ്വ് സര്.
മോദി ജി – മാത്തമാറ്റിക്സില്‍ ഉസ്മാന് താത്പര്യമുള്ളതുകൊണ്ട് പല പുതിയ പുതിയ കാര്യങ്ങളും അവതരിപ്പിക്കാനും ഉസ്മാന് സാധിക്കും.
ഉസ്മാന് – ഉവ്വ് സര്
മോദി ജി – ശരി, ഉസ്മാന് .. വെറുതെയുള്ള സമയത്ത് എന്തു ചെയ്യുന്നു?
ഉസ്മാന് – സമയമുള്ളപ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതും.. എഴുത്തിന്റെ കാര്യത്തിലും എനിക്ക് വളരെ താത്പര്യമുണ്ട്.
മോദി ജി – ആഹാ അതുകൊള്ളാം. അതായത് മാത്തമാറ്റിക്സിലും താത്പര്യമുണ്ട് സാഹത്യത്തിലുമുണ്ട്.
ഉസ്മാന് – അതെ സര്.
മോദി ജി – എന്താണെഴുതാറ്? കവിതകളെഴുതുമോ?
ഉസ്മാന് – കറന്റ് അഫയഴ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വിഷയങ്ങളെക്കുറിച്ചെഴുതും.
മോദിജി – കൊള്ളാം..
ഉസ്മാന് – പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു. ജിഎസ്ടി പോലെയും നോട്ടു നിരോധനം പോലെയുമൊക്കെയുള്ള കാര്യങ്ങള്‍
മോദിജി – അരേ വാഹ്! കോളജ് പഠനം കഴിഞ്ഞ് പിന്നെ എന്തു ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്?
ഉസ്മാന് – കോളജ് പഠനം… സര്… ജെഇഇ മെയിന്‍സിന്റെ first attempt clear ആയിട്ടുണ്ട്. സെപ്റ്റംബറില്‍ സെക്കന്റ് attempt ല്‍ ഇരിക്കും. എന്റെ പ്രധാന ലക്ഷ്യം ഐഐറ്റിയ്ക്കു മുമ്പ് ബാച്ച്ലര് ഡിഗ്രി എടുത്തിട്ട് സിവില്‍ സര്‍വ്വീസസില്‍ ചേര്‍ന്ന് ഐഎഎസ് നേടുകയെന്നതാണ്.
മോദിജി – അരേ വാഹ്! കൊള്ളാം ടെക്നോളജിയിലും താത്പര്യമുണ്ട്.
ഉസ്മാന് – അതെ സര്. അതുകൊണ്ടാണ് ഞാന്‍ ഐടി ഓപ്റ്റ് ചെയ്തത്. first time best IIT
മോദിജി – ശരി. ആട്ടെ ഉസ്മാന്. ഞാന്‍ ശുഭാശംസകള്‍ നേരുന്നു. അനുജന് കുസൃതിയാണെങ്കില് ഉസ്മാന് എപ്പോഴും സന്തോഷമായിരിക്കും. ഉസ്മാന്റെ അമ്മയെയും അച്ഛനെയും എന്റെ പ്രണാമം അറിയിക്കൂ. അവര്‍ ഉസ്മാന് ഇതുപോലെ അവസരം നല്കി, ഉത്സാഹമേകി…. പഠനത്തിനൊപ്പം കറന്റ് ഇഷ്യൂസ് ലും ശ്രദ്ധ പതിപ്പിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. എഴുതുന്നതുകൊണ്ട് വളരെ പ്രയോജനമുണ്ടാകും. വളരെ വളരെ ആശംസകള്‍ എന്റെ വക.
ഉസ്മാന് – താങ്ക്യൂ സര്.
വരൂ… നമുക്ക് നേരെ സൗത്തിലേക്കു പോകാം. തമിഴ്നാട് നാമക്കലിലുള്ള കനിഗയുമായി സംസാരിക്കാം. കനിഗ പറയുന്നതെല്ലാം വളരെ പ്രോത്സാഹനമേകുന്നതാണ്.
മോദി ജി – കനികാ ജീ, വണക്കം.
കനിഗ – വണക്കം സര്.
മോദിജി – How are you
കനിഗ – Fine sir
മോദി ജി – first of all I would like to congratulate you for your great success.
കനിഗ – Thank you sir.
മോദിജി – When I hear of Namakkal I think of the Anjaneyar temple
കനിഗ – Yes sir.
മോദിജി – So, Congratulations again.
കനിഗ: Thank you sir.
മോദിജി : You would have worked very hard for exams, how was your experience while preparing.
കനിഗ : Sir, we are working hard from the start so, I didn’t expect this result but I have written well so I get a good result.
മോദിജി -: What were your expectation ?
കനിഗ: 485 or 486 like that, I thought so
മോദിജി -: and now
കനിഗ: 490
മോദിജി -: So what is the reaction of your family members & your teachers?
കനിഗ: They were so happy and they were so proud sir.
മോദിജി – Which one is your favorite subject.
കനിഗ Mathematics
മോദിജി – Ohh! And what are your future plans?
കനിഗ: I’m going to become a Doctor if possible in AFMC sir.
മോദിജി – And your family members are also in a medical profession or somewhere else ?
കനിഗ: No sir, my father is a driver but my sister is studying in MBBS sir.
മോദിജി – അരേ വാഹ് ! so first of all I will do the Pranam to your father who is taking lot of care your sister and yourself. It’s great service he is doing
കനിഗ – Yes sir
മോദിജി – and he is inspiration for all.
കനിഗ: Yes sir
മോദിജി – So my congratulations to you, your sister and your father and your family.
കനിഗ: Thank you sir.
സുഹൃത്തുക്കളേ, ഇതുപോലെ എത്രയോ യുവ സുഹൃത്തുക്കളുണ്ട്… ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പരിതഃസ്ഥിതിയിലും ഉത്സാഹവും അവരുടെ വിജയത്തിന്റെ കഥകളും നമുക്ക് പ്രേരണയാകുന്നു. കൂടുതല്‍ കൂടുതല്‍ യുവ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ അവസരം കിട്ടണമെന്നായിരുന്നു എനിക്കാഗ്രഹം. എന്നാല്‍ സമയത്തിന് വളരെ പരിമിതിയുണ്ട്. ഞാന്‍ എല്ലാ യുവ സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നത് അവര്‍ രാജ്യത്തിന് പ്രേരണയാകുന്ന തങ്ങളുടെ കഥ, തങ്ങള്‍ക്കു പറയാനുള്ളത്, തീര്‍ച്ചയായും നമ്മള്‍ക്കെല്ലാവര്‍ക്കും വേണ്ടി പങ്കുവയ്ക്കൂ, ഷെയര്‍ ചെയ്യൂ എന്നാണ്.
പ്രിയപ്പെട്ട ദേശവാസികളേ, ഏഴു സമുദ്രങ്ങള്‍ക്കപ്പുറം, ഭാരതത്തില്‍ നിന്ന് ആയിരക്കണക്കിന് മൈല്‍ ദൂരെയുള്ള ഒരു ചെറിയ രാജ്യത്തിന്റെ പേരാണ് സുരീനാം. ഭാരതത്തിന് സുരീനാമുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നൂറു വര്‍ഷത്തിലധികം മുമ്പ് ഭാരതത്തില്‍ നിന്ന് ആളുകള്‍ അവിടേക്കു പോയി, അത് സ്വന്തം വീടാക്കി മാറ്റി. ഇന്ന് നാലാമത്തെയോ അഞ്ചാമത്തെയോ തലമുറയാണ് അവിടെയുള്ളത്. ഇന്ന് സുറീനാമില് നാലിലൊന്നിലധികം ആളുകള്‍ ഭാരത വംശജരാണ്. അവിടത്തെ സാധാരണ ഭാഷകളില്‍ ഒന്നായ സര്നാമിയും ഭോജ്പുരിയുടെ തന്നെ ഒരു വകഭേദമാണ്. ഈ സാംസ്കാരിക ബന്ധത്തിന്റെ കാര്യത്തില്‍ ഭാരതീയര്‍ വളരെ അഭിമാനിക്കുന്നു.
അടുത്ത കാലത്ത് ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖീ, സുരീനാമിലെ പുതിയ രാഷ്ട്രപതിയായി. അദ്ദേഹം ഭാരതത്തിന്റെ മിത്രമാണ്. ഇദ്ദേഹം 2018 ല്‍ സംഘടിപ്പിക്കപ്പെട്ട ഭാരതീയ വംശജരുടെ പാര്‍ലമെന്ററി സമ്മേളനത്തില്‍ (Person of Indian Origin (PIO) Parliamentary conference) പങ്കെടുക്കുകയുണ്ടായി. ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖി, സത്യപ്രതിജ്ഞ തുടങ്ങിയത് തുടക്കം വേദമന്ത്രം ഉച്ചരിച്ചുകൊണ്ടായിരുന്നു. അദ്ദേഹം സംസ്കൃതം സംസാരിച്ചു. അദ്ദേഹം വേദങ്ങളെക്കുറിച്ചു പറഞ്ഞു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്നു പറഞ്ഞുകൊണ്ട് ശപഥം പൂര്‍ത്തീകരിച്ചു. കൈയില്‍ വേദം എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ഞാന്‍ ചന്ദ്രികാ പ്രസാദ് സന്തോഖീ…. തുടര്‍ന്ന് അദ്ദേഹം ശപഥത്തില്‍ എന്തു പറഞ്ഞുവെന്നറിയുമോ? അദ്ദേഹം ഒരു വേദമന്ത്രം ഉച്ചരിച്ചു. അദ്ദേഹം പറഞ്ഞു,
ഓം അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി തച്ഛകേയം തന്മേ രാധ്യതാം.
ഇദമഹമനൃതാത സത്യമുപൈതി..
അതായത്, അല്ലയോ അഗ്നീ, ദൃഢനിശ്ചയത്തിന്റെ ദേവാ, ഞാന്‍ പ്രതിജ്ഞ ചെയ്യുകയാണ്. എനിക്ക് ശക്തിയും സാമര്‍ഥ്യവും പ്രദാനം ചെയ്താലും. എനിക്ക് അസത്യത്തില്‍ നിന്ന് അകന്നു നില്‍ക്കാനും സത്യത്തിലേക്കു പോകാനും ആശീര്വ്വാദമേകിയാലും. വാസ്തവത്തില്‍ ഇത് നമുക്കേവര്‍ക്കും അഭിമാനകരമായ കാര്യമാണ്.
ഞാന്‍ ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖിയെ അഭിനന്ദിക്കുന്നു. രാഷ്ട്രത്തെ സേവിക്കാന്‍, 130 കോടി ഭാരതീയര്‍ക്കുവേണ്ടി അദ്ദേഹത്തിന് ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോള്‍ മഴക്കാലവുമാണ്. കഴിഞ്ഞ പ്രവാശ്യവും ഞാന്‍ നിങ്ങളോടു പറയുകയുണ്ടായി… മഴക്കാലത്ത് മാലിന്യങ്ങളും അതില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും കൊണ്ടുള്ള ഭീഷണി വര്‍ധിക്കും. ആശുപത്രികളിലെ തിരക്കും വര്‍ധിക്കും. അതുകൊണ്ട് നിങ്ങള്‍ പരിസരം വൃത്തിയാക്കി വയ്ക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍, ആയുര്‍വ്വേദ കഷായം തുടങ്ങിയവ കഴിക്കണം. കൊറോണയെന്ന പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത്, നാം മറ്റു രോഗങ്ങളും വരാതെ സൂക്ഷിക്കണം. നമുക്ക് ആശുപത്രികളില്‍ കയറിയിറങ്ങേണ്ടി വരരുത് എന്ന കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.
സുഹൃത്തുക്കളേ മഴക്കാലത്ത് രാജ്യത്തിന്റെ ഒരു വലിയ ഭാഗം വെള്ളപ്പൊക്കത്തെയും നേരിടുകയാണ്. ബിഹാര്‍, അസം പോലുള്ള രാജ്യങ്ങളുടെ പല പ്രദേശങ്ങളെയും വെള്ളപ്പൊക്കം വളരെ കഷ്ടപ്പെടുത്തുകയാണ്. അതായത് ഒരു വശത്ത് കൊറോണ, മറുവശത്ത് ഇത് മറ്റൊരു വെല്ലുവിളിയായി തീര്‍ന്നിരിക്കയാണ്. അങ്ങനെയിരിക്കെ, എല്ലാ സര്‍ക്കാരുകളും എന്‍ഡിആര്‍എഫ് ടീമും, സംസ്ഥാനത്തെ അപകട നിയന്ത്രണ ടീമും (ഡിസാസ്റ്റര്‍മാനേജ്മെന്റ് ടീം) സ്വാശ്രയ സ്ഥാപനങ്ങളും എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, സഹായ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഈ ആപത്തില്‍ പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഈ രാജ്യം മുഴുവനുണ്ട്.
സുഹൃത്തുക്കളേ, അടുത്ത പ്രാവശ്യം, നാം മന് കീ ബാത് ല്‍ ഒത്തുചേരുന്നതിനു മുമ്പുതന്നെ ആഗസ്റ്റ് 15 എത്തും. ഇപ്രാവശ്യം ആഗസ്റ്റ് 15 ഉം വേറിട്ട ചുറ്റുപാടിലായിരിക്കും – ഈ കൊറോണ മഹാമാരിയെന്ന വിപത്തിന്റെ നടുവിലാകും.
നമ്മുടെ യുവാക്കളോടും, എല്ലാ ജനങ്ങളോടും എന്റെ അഭ്യര്‍ഥന നാം സ്വാതന്ത്ര്യദിനത്തിന്റെ അന്ന് മഹാമാരിയില്‍ നിന്ന് സ്വാതന്ത്ര്യമെന്ന ദൃഢനിശ്ചയമെടുക്കണം, ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൃഢനിശ്ചയമെടുക്കണം, എന്തെങ്കിലും പുതിയതായി പഠിക്കാന്‍, പഠിപ്പിക്കാനുള്ള ദൃഢനിശ്ചയമെടുക്കുണം, സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ദൃഢനിശ്ചയമെടുക്കണം. നമ്മുടെ രാജ്യം ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഈ ഔന്നത്യം, രാഷ്ട്രനിര്മ്മാണത്തിനുവേണ്ടി തങ്ങളുടെ ജീവന് സമര്‍പ്പിച്ച ഇതുപോലെയുള്ള പല മഹാപുരുന്മാരുടെയും തപസ്സിന്റെ ഫലമാണ്. അവരിലൊരാളാണ് ലോകമാന്യ തിലകന്. 2020 ആഗസ്റ്റ് 1 ന് ലോകമാന്യ തിലകന്റെ നൂറാമത് ചരമവാര്‍ഷികമാണ്. ലോകമാന്യതിലകന്റെ ജീവിതം നമുക്കേവര്‍ക്കും വലിയ പ്രേരണയാണ്. അത് നമ്മെ എല്ലാവരെയും വളരെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.
അടുത്ത പ്രാവശ്യം നാം ഒത്തു ചേരുമ്പോള്‍ വീണ്ടും പല കാര്യങ്ങളും സംസാരിക്കാം, ഒരുമിച്ച് പുതിയതായി ചിലതു പഠിക്കാം, മറ്റുള്ളവരുമായി പങ്കുവയ്ക്കാം. നിങ്ങളേവരും സ്വന്തം കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, സ്വന്തം കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, ആരോഗ്യത്തോടെ ഇരിക്കുക. എല്ലാ ദേശവാസികള്‍ക്കും വരാന്‍ പോകുന്ന പുണ്യദിനങ്ങളുടെ പേരില്‍ ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി.

(പതിമൂന്നാം ലക്കം)
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. മന് കീ ബാത് 2020 ലെ പകുതി യാത്രപൂര്‍ത്തിയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാം അനേകം വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സ്വാഭാവികമായും വന്നുപെട്ട ആഗോള മഹാമാരി, മനുഷ്യകുലത്തിനു വന്നുപെട്ട ആപത്തിനെക്കുറിച്ച് നമ്മുടെ സംസാരം കുറച്ചധികമുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി ആളുകള്‍ക്കിടയില്‍ നിരന്തരം നടക്കുന്ന ചര്‍ച്ചയുടെ വിഷയം ഈ വര്‍ഷം എന്നത്തേക്ക് അവസാനിക്കും എന്നതാണ്. ചിലര്‍ മറ്റുള്ളവര്‍ക്ക് ഫോണ്‍ ചെയ്യുന്നു, സംസാരം ഈ വര്‍ഷം എന്തുകൊണ്ടാണ് ഇത്രയ്ക്ക് വേഗം അവസാനിക്കാത്തത് എന്നതിലാണ് തുടങ്ങുന്നത്. ചിലര്‍ എഴുതുന്നു, സുഹൃത്തുക്കളോടു പറയുന്നു, ഈ വര്‍ഷം നന്നായില്ല, ചിലര്‍ പറയുന്നു 2020 ശുഭകരമല്ല. എങ്ങനെയെങ്കിലും ഈ വര്‍ഷം എത്രയും വേഗം അവസാനിക്കണം എന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നത്!
സുഹൃത്തുക്കളേ, ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, എന്താണിങ്ങനെ? ഇങ്ങനെയുള്ള സംസാരത്തിന് ചില കാരണങ്ങളുണ്ടാകാം. ആറേഴു മാസങ്ങള്‍ക്കു മുമ്പ്, കൊറോണപോലെയൊരു വിപത്ത് വന്നുഭവിക്കുമെന്നും അതിനെതിരെയുള്ള പോരാട്ടം ഇത്ര നീണ്ടതായിരിക്കുമെന്നും ആര്‍ക്കും അറിയില്ലായിരുന്നു. കുറച്ചു രാജ്യം നിത്യേന പുതിയ വെല്ലുവിവെല്ലുവിളികളെയും രാജ്യം നേരിടുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ്, രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഉംപുന്‍ ചുഴലിക്കാറ്റു വന്നു, പശ്ചിമ തീരത്ത് നിസര്‍ഗ്ഗ എന്ന ചുഴലിക്കാറ്റു വന്നു. എത്രയോ സംസ്ഥാനങ്ങളില്‍ നമ്മുടെ കര്‍ഷകരായ സഹോദരീ സഹോദരര്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കഷ്ടപ്പെടുന്നു. ഇതിനെല്ലാമപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ശമിക്കുന്നതേയില്ല. ഇതിനെല്ലാമിടയില്‍ ചില അയല്‍ക്കാര്‍ കാരണമുണ്ടാകുന്ന വെല്ലുവിളികളെയും നേരിടുകയാണ്. വാസ്തവത്തില്‍ ഒരുമിച്ച് ഇത്രയും വിപത്തുകള്‍, ഇതുപോലുള്ള വിപത്തുകള്‍ വളരെ വിരളമായേ കേള്‍ക്കാനും കാണാനും ഇടവരാറുള്ളൂ. ഏതെങ്കിലും ചെറിയ സംഭവങ്ങളുണ്ടായാലും ആളുകള്‍ അവയെയും ഈ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
സുഹൃത്തുക്കളേ, കഷ്ടപ്പാടുകള്‍ വരും,വിപത്തുകള്‍ വരും, എന്നാല്‍ ഈ ആപത്തുകളുടെ പേരില്‍ നാം 2020 വര്‍ഷത്തെ മോശപ്പെട്ടത് എന്നു കണക്കാക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ആദ്യത്തെ 6 മാസങ്ങള്‍ കടന്നുപോയതുപോലെയാകും മുഴുവന്‍ വര്‍ഷവും എന്നും കരുതേണ്ടതുണ്ടോ? അങ്ങനെ വിചാരിക്കുന്നത് ശരിയാണോ? അല്ല. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തീര്‍ച്ചയായും അല്ല. ഒരു വര്‍ഷത്തില്‍ ഒരു വെല്ലുവിളി ഉണ്ടായി, അല്ലെങ്കില്‍ അമ്പത് വെല്ലുവിളികളുണ്ടായി എന്നതില്‍ എണ്ണം കൂടുതലോ കുറവോ ആണെന്നതിന്റെ പേരില്‍ ആ വര്‍ഷം മോശപ്പെട്ടതാകുന്നില്ല. ഭാരതത്തിന്റെ ചരിത്രം തന്നെ വിപത്തുകള്‍ക്കും വെല്ലുവിളികള്‍ക്കും മേല്‍ വിജയം വരിച്ചുകൊണ്ട്, കൂടുതല്‍ തിളക്കത്തോടെ മുന്നേറുന്നതിന്റേതാണ്. നൂറുകണക്കിന് വര്‍ഷങ്ങളോളം ഓരോരോ ആക്രമണകാരികള്‍ ഭാരതത്തെ ആക്രമിച്ചു, രാഷ്ട്രത്തെ അപകടത്തിലാക്കി. ആളുകള്‍ വിചാരിച്ചത് ഭാരതത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാകും, ഭാരതത്തിന്റെ സംസ്കാരം നശിക്കും എന്നായിരുന്നു. എന്നാല്‍ ആ ആപത്തുകളില്‍ നിന്നും ഭാരതം കൂടുതല്‍ മികവോടെ മുന്നോട്ടു നീങ്ങി.
സുഹൃത്തുക്കളേ നമ്മുടെ നാട്ടിലെ ചൊല്ല്, സൃഷ്ടി ശാശ്വതമെന്നും സൃഷ്ടി നിരന്തരമെന്നുമാണ്. എനിക്ക് ഒരുപാട്ടിലെ ചില വരികള്‍ ഓര്‍മ്മ വരുന്നു –
ഈ കളകള ഝലഝല നിനാദത്തോടെ ഗംഗയിതെന്തൂ ചൊല്വൂ,
യുഗയുഗങ്ങളായൊഴുകിവരുന്നൂ നമ്മുടെയീ പാവനമാം സരിത!
ഈ ഗീതത്തില്‍ ത്തന്നെ തുടര്‍ന്നുള്ള വരിയില്‍ കാണാം –
എന്തേ അതിനെ തടയാമോ, നശിപ്പതെല്ലാം നശിക്കയാകും
കല്‍ക്കഷണമോ കല്ലാനയതോ, തടസ്സമായിനി വന്നാലും.
ഭാരതത്തിലും ഒരു വശത്ത് വലിയ വലിയ വിപത്തുകള്‍ വന്നു, പോയി, അതേ സമയം എല്ലാ തടസ്സങ്ങളെയും ദൂരീകരിച്ച് അനേകമനേകം സൃഷ്ടികളുമുണ്ടായി. പുതിയ സാഹിത്യങ്ങള്‍ രചിക്കപ്പെട്ടു, പുതിയ കണ്ടുപിടുത്തുങ്ങള്‍ നടന്നു,, പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടു – അതായത് ആപത്തിന്റെ സമയത്തും എല്ലാ മേഖലകളിലും സൃഷ്ടിയുടെ പ്രക്രിയ തുടര്‍ന്നു, നമ്മുടെ സംസ്കാരം പൂവണിഞ്ഞു, തളിരണിഞ്ഞു. രാജ്യം മുന്നേറിക്കൊണ്ടിരുന്നു. ഭാരതം എന്നും വിപത്തുകളെ, വിജയത്തിന്റെ ചവിട്ടുപടികളാക്കിയിട്ടുണ്ട്. ഈയൊരു സങ്കല്പത്തോടെ, നമുക്ക് ഇന്നും ഈ എല്ലാ വിപത്തുകള്‍ക്കും ഇടയിലൂടെ മുന്നേറുകതന്നെ വേണം. നിങ്ങള്‍ ഈ വിചാരത്തോടെ മുന്നേറുമെങ്കില്‍, 130 കോടി ജനങ്ങളും മുന്നേറുമെങ്കില്‍ ഈ വര്‍ഷംതന്നെ രാജ്യം പുതിയ വിജയസ്തംഭം തീര്‍ക്കുന്ന വര്‍ഷമായി മാറും. ഈ വര്‍ഷംതന്നെ രാജ്യം പുതിയ ലക്ഷ്യങ്ങള്‍ നേടും, പുതിയ ഉയരങ്ങളിലെത്തും, പുതിയ ശൃംഗങ്ങളെ സ്പര്‍ശിക്കും. എനിക്ക് 130 കോടി ദേശവാസികളുടെ ശക്തിയില്‍ വിശ്വാസമുണ്ട്, നിങ്ങളിലെല്ലാം വിശ്വാസമുണ്ട്, ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ആപത്ത് എത്രതന്നെ വലുതാണെങ്കിലും ഭാരതത്തിന്റെ സംസ്കാരം, നിസ്വാര്ഥതയോടെ സേവനം ചെയ്യാനുള്ള പ്രേരണയേകുന്നു. ഭാരതം കഷ്ടപ്പാടിന്റെ സമയത്ത് ലോകത്തെ സഹായിച്ചത് ഇന്ന് ശാന്തിയിലും വികസനത്തിലും ഭാരതത്തിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകം ഇതിനിടയില്‍ ഭാരതത്തിന്റെ വിശ്വബന്ധുത്വമനോഭാവത്തെ മനസ്സിലാക്കിയിട്ടുണ്ട്, അതോടൊപ്പം ലോകം തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും രക്ഷിക്കുന്നതിന് ഭാരതത്തിന്റെ ശക്തിയും ഭാരതത്തിന്റെ അക്കാര്യത്തിലുള്ള നിശ്ചയദാര്‍ഢ്യവും മനസ്സിലാക്കിയിട്ടുണ്ട്. ലഡാക്കില്‍ ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടി കിട്ടി. ഭാരതത്തിന് മൈത്രി പുലര്‍ത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം. തങ്ങള്‍ ഒരിക്കലും ഭാരതാംബയുടെ അഭിമാനത്തിന് ക്ഷതമേല്ക്കാനനുവദിക്കില്ലെന്ന്നമ്മുടെ വീര സൈനികര്‍ കാട്ടിക്കൊടുത്തു.
സുഹൃത്തുക്കളേ, ലഡാക്കില്‍ നമ്മുടെ ബലിദാനികളായ വീര ജവാരുടെ ശൗര്യത്തെ രാജ്യം മുഴുവന്‍ നമിക്കുന്നു, ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം മുഴുവന്‍ അവരോട് കൃതജ്ഞരാണ്, അവരുടെ മുന്നില്‍ ശിരസ്സു നമിക്കുന്നു. അവരുടെ കുടുംബത്തെപ്പോലെതന്നെ എല്ലാ ഭാരതീയരും അവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നു. നമ്മുടെ വീരപുത്രന്മാരുടെ ബലിദാനത്തിലും അവരെക്കുറിച്ച് അവരുടെ കുടുംബത്തിനുള്ള അഭിമാനബോധവും രാജ്യത്തോടുള്ള ഉത്കടമായ ആവേശവുമാണ് രാജ്യത്തിന്റെ ശക്തി. മക്കള്‍ ബലിദാനികളായ മാതാപിതാക്കള്‍, തങ്ങളുടെ മറ്റു പുത്രന്മാരെയും വീട്ടിലെ മറ്റു സന്താനങ്ങളെയും സൈന്യത്തിലേക്കയക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ബിഹാറില്‍ നിന്നുള്ള ബലിദാനി കുന്ദന്‍ കുമാറിന്റെ പിതാവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്. തന്റെ കൊച്ചുമക്കളെയും കൂടി രാജ്യത്തിന്റെ രക്ഷയ്ക്കായി സൈന്യത്തിലേക്കയയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഉത്സാഹമാണ് എല്ലാ ബലിദാനികളുടെയും കുടുംബങ്ങള്‍ക്കുള്ളത്. വാസ്തവത്തില്‍ ഈ ബന്ധുജനങ്ങളുടെ ത്യാഗം പൂജിക്കത്തക്കതാണ്. ഭാരതമാതാവിന്റെ രക്ഷയെന്ന ഏതൊരു ദൃഢനിശ്ചയത്തോടെയാണോ നമ്മുടെ ജവാന്മാര് ജീവന് ബലി നല്‍കിയത്, അതേ ദൃഢനിശ്ചയത്തെ നമുക്കും, എല്ലാ ദേശവാസികള്‍ക്കും ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. അതിര്‍ത്തികളുടെ രക്ഷക്കായി രാജ്യത്തിന്റെ ശക്തി വര്‍ധിക്കണം, രാജ്യം കൂടുതല്‍ കഴിവുറ്റതാകണം, രാജ്യം സ്വാശ്രയത്വം നേടണം എന്ന ലക്ഷ്യത്തോടെയായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും -ഇതായിരിക്കും ഈ ബലിദാനികള്‍ക്കുള്ള യഥാര്‍ഥ ആദരാഞ്ജലിയും. എനിക്ക് അസമില്‍ നിന്ന് രജനിജീ എഴുതിയിരിക്കുന്നു – അദ്ദേഹം കിഴക്കന്‍ ലഡാക്കില്‍ നടന്നത് കണ്ടശേഷം ഒരു ശപഥം ചെയ്തിരിക്കുന്നു – അദ്ദേഹം പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എന്നു മാത്രമല്ല പ്രാദേശികമായതിനുവേണ്ടി സംസാരിക്കയും ചെയ്യും. ഇതുപോലുള്ള സന്ദേശങ്ങള്‍ എനിക്ക് രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും ലഭിക്കുന്നുണ്ട്. വളരെയധികം ആളുകള്‍ അവര്‍ ഈ ദിശയില്‍ മുന്നേറുകയാണെന്ന് എന്നെ കത്തിലൂടെ അറിയിക്കുന്നു.
അതുപോലെ തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് മോഹന്‍ രാമമൂര്‍ത്തി എഴുതുന്നത് അദ്ദേഹം രാജ്യരക്ഷയുടെ കാര്യത്തില്‍ രാജ്യം സ്വാശ്രയത്വം നേടുന്നത് കാണാനാഗ്രഹിക്കുന്നു എന്നാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ രാജ്യം രാജ്യരക്ഷാ മേഖലയില്‍ ലോകത്തിലെ പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നു. ഇവിടെ അനേകം ഓര്‍ഡനന്‍സ് ഫാക്ടറികളുണ്ടായിരുന്നു. അപ്പോള്‍ നമ്മെക്കാള്‍ പിന്നിലായിരുന്ന പല രാജ്യങ്ങളും, ഇന്ന് നമ്മെക്കാള്‍ മുന്നിലാണ്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യരക്ഷാരംഗത്ത് നാം നടത്തേണ്ടിയിരുന്ന ശ്രമം നാം ചെയ്തില്ല, പഴയ അനുഭവങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കേണ്ടിയിരുന്നതും നാം ചെയ്തില്ല. എന്നാല്‍ ഇന്ന് രാജ്യരക്ഷാരംഗത്ത്, സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഭാരതം മുന്നേറാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഭാരതം സ്വാശ്രയത്വത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്.
സുഹൃത്തുക്കളേ, ഏതൊരു ദൗത്യവും, ജനങ്ങളുടെ പങ്കാളിത്തമില്ലാതെ പൂര്‍ത്തിയാവില്ല, വിജയിക്കയില്ല. അതുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരു പൗരനെന്ന നിലയില്‍, നമ്മുടെ ഏവരുടെയും ദൃഢനിശ്ചയവും സമര്‍പ്പണവും സഹകരണവും ആവശ്യമാണ്, അനിവാര്യമാണ്. നിങ്ങള്‍ പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എങ്കില്‍, പ്രാദേശിക ഉത്പന്നങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെങ്കില്‍ നിങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സ്വന്തം പങ്ക് നിര്‍വ്വഹിക്കുകയാണെന്ന് സ്വയം മനസ്സിലാക്കിക്കോളൂ. ഇതും ഒരു തരത്തില്‍ രാജ്യസേവനം തന്നെയാണ്. നിങ്ങള്‍ ഏതൊരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണെങ്കിലും എല്ലായിടത്തും രാജ്യസേവനത്തിനിള്ള സാധ്യത ഉണ്ട് എന്നു മനസ്സിലാക്കണം. രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കിക്കൊണ്ട് ഏതു കാര്യം ചെയ്താലും അത് രാജ്യസേവനം തന്നെയാണ്. നിങ്ങളുടെ ഈ സേവനം രാജ്യത്തെ ഏതെങ്കിലും തരത്തില്‍ ശക്തിപ്പെടുത്തും. നാം ഇതുകൂടി ഓര്‍ക്കണം – നമ്മുടെ രാജ്യം എത്രത്തോളം ശക്തമായിരിക്കുമോ ലോകത്ത് ശാന്തിക്കുള്ള സാധ്യതകളും അത്രതന്നെ ശക്തമായിരിക്കും. നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. –
വിദ്യാ വിവാദായ ധനം മദായ, ശക്തി പരേഷാം പരപീഡനായ
ഖലസ്യ സാധോഃ വിപരീതമേതത്, ജ്ഞാനായ ദാനായ ച രക്ഷണായ.
അതായത് ഒരാളുടെ സ്വഭാവത്തില്‍ ദുഷ്ടതയുണ്ടെങ്കില്‍, വ്യക്തി വിദ്യയെ വിവാദത്തിനുവേണ്ടിയും ധനം അഹങ്കാരത്തിനുവേണ്ടിയും, ശക്തി മറ്റുള്ളവരെ കഷ്ടപ്പെടുത്താനും ഉപയോഗിക്കുന്നു. എന്നാല്‍ സജ്ജനങ്ങള്‍ വിദ്യ ജ്ഞാനത്തിനും, ധനം സഹായത്തിനും ശക്തി രക്ഷയ്ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്. ഭാരതം സ്വന്തം ശക്തി എന്നും ഈ വിചാരത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാരതത്തിന്റെ നിശ്ചയം – ഭാരതത്തിന്റെ സ്വാഭിമാനവും പരമാധികാരവും കാക്കുക. ഭാരതത്തിന്റെ ലക്ഷ്യം – സ്വാശ്രയഭാരതം. ഭാരതത്തിന്റെ പാരമ്പര്യം – വിശ്വാസം, മൈത്രി. ഭാരതത്തിന്റെ വികാരം – ബന്ധുത്വം. നാം ഈ ആദര്‍ശങ്ങളുമായിട്ടാകും മുന്നേറുക.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കൊറോണയുടെ ഈ ആപത്തുകാലത്ത് രാജ്യം ലോക്ഡൗണില്‍ നിന്ന് പുറത്തിറങ്ങിയിരിക്കയാണ്. നാം അണ്‍ലോകിന്റെ സമയത്താണ് കഴിയുന്നത്. ഈ അണ്‍ലോക്കിന്റെ സമയത്ത് രണ്ടു കാര്യങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൊറോണയെ പരാജയപ്പെടുത്തുക, സമ്പദ്വ്യവസ്ഥയെ ശക്തമാക്കുക, അതിനെ ശക്തിപ്പെടുത്തുക. സുഹൃത്തുക്കളേ, ലോക്ഡൗണ്‍ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ജാഗരൂകത നാം അണ്‍ലോക് ന്റെ ഈ സമയത്ത് വച്ചു പുലര്‍ത്തേണ്ടതുണ്ട്. നിങ്ങളുടെ ജാഗരൂകതയാകും നിങ്ങളെ കൊറോണയില്‍ നിന്ന് കാക്കുക. നിങ്ങള്‍ മാസ്ക് ധരിക്കുന്നില്ലെങ്കില്‍, ആറടി അകലം പാലിക്കുന്നില്ലെങ്കില്‍, മറ്റു മുന്‍കരുതലുകള്‍ എടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം അപകടത്തില്‍ ചാടുന്നതിനൊപ്പം മറ്റുള്ളവരെക്കൂടി അപകടത്തില്‍ പെടുത്തുകയാണ്. വിശേഷിച്ചും, വീട്ടിലെ കുട്ടികളെയും മുതിര്‍ന്നവരെയും. അതുകൊണ്ട് രാജ്യത്തെ എല്ലാ ജനങ്ങളോടും എന്റെ അഭ്യര്‍ഥന, ഞാന്‍ ആവര്‍ത്തിക്കുന്ന അഭ്യര്‍ഥന, നിങ്ങള്‍ അശ്രദ്ധ കാട്ടരുത്, സ്വന്തം കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, മറ്റുള്ളവരുടെ കാര്യത്തിലും ശ്രദ്ധിക്കുക
.
സുഹൃത്തുക്കളേ, അണ്‍ലോക് സമയത്ത് ഭാരതത്തിന്റെ ദശകങ്ങളായുള്ള ബന്ധനങ്ങളില്‍ നിന്നുകൂടിയുള്ള അണ്‍ലോക് ആണ് സംഭവിക്കുന്നത്. വര്‍ഷങ്ങളായി നമ്മുടെ ഖനന മേഖല ലോക്ഡൗണിലായിരുന്നു. കൊമേഴ്സ്യല്‍ ഓക്ഷന് അനുവാദം കൊടുക്കാനുള്ള ഒരു തീരുമാനം സ്ഥിതിഗതികളെ തീര്‍ത്തും മാറ്റിമറിച്ചിരിക്കയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്പേസ് സെക്ടറില്‍ ചരിത്രംകുറിക്കുന്ന പരിഷ്കാരം വരുത്തി. ഈ പരിഷ്കാരങ്ങളിലൂടെ വര്‍ഷങ്ങളായി ലോക്ഡൗണില്‍ കിടന്ന ഈ മേഖലയ്ക്ക് സ്വാതന്ത്ര്യം കിട്ടി. ഇതിലൂടെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം ലഭിക്കുമെന്നു മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാങ്കേതിക വിദ്യയിലും മുന്നോട്ടുള്ള കുതിപ്പുണ്ടാകും. നമ്മുടെ കാര്‍ഷികമേഖലയെ നോക്കിയാല്‍ ഈ മേഖലയിലും പല കാര്യങ്ങളും ദശകങ്ങളായി ലോക്ഡൗണിലായിരുന്നു എന്നു കാണാം. ഈ മേഖലയെയും ഇപ്പോള്‍ അണ്‍ലോക് ചെയ്തിരിക്കയാണ്. ഇതിലൂടെ ഒരുവശത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവ് എവിടെയും, ആര്‍ക്കും വില്‍ക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു, അതേ സമയം മറുവശത്ത് അവര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കും എന്നതും ഉറപ്പായിരിക്കുന്നു. ഇങ്ങനെ രാജ്യം ഈ ആപത്തുകള്‍ക്കിടയില്‍ ചരിത്രപരമായ തീരുമാനങ്ങളിലൂടെ വികസനത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കുന്ന അനേകം മേഖലകളുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, എല്ലാ മാസവും നമ്മെ വികാരം കൊള്ളിക്കുന്ന അനേകം വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയുമൊക്കെ ചെയ്യുന്നു. എല്ലാ ഭാരതീയരും പരസ്പരം സഹായിക്കാന്‍ തയ്യാറാണെന്നും തങ്ങളെക്കൊണ്ടു ചെയ്യാനാകുന്നൈതന്തും ചെയ്യാന്‍ തയ്യാറാണെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അരുണാചല്‍ പ്രദേശില്‍ നടന്ന പ്രേരണാദായകമായ ഒരു കഥ എനിക്ക് മാധ്യമങ്ങളിലൂടെ വായിക്കാന്‍ അവസരം ലഭിച്ചു. ഇവിടെ സിയാംഗ് ജില്ലയില്‍ മിറേം എന്ന ഗ്രാമം, മുഴുവന്‍ ഭാരതത്തിനും ഉദാഹരണമാകുന്ന, ഒരു വേറിട്ട കാര്യം ചെയ്തു. ഈ ഗ്രാമത്തിലെ അനേകം ആളുകള്‍ ഗ്രാമത്തിനു വെളിയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ്. കൊറോണയെന്ന മഹാമാരിയുടെ സമയത്ത് അവരെല്ലാവരും തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതായി കണ്ടു. ഈ സ്ഥിതിയില്‍ ഗ്രാമത്തിലെ ജനങ്ങള്‍, ആദ്യംതന്നെ ഇവരെ ഗ്രാമത്തിനു പുറത്ത് ക്വാ്വറന്റൈന് ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ ഒത്തുചേര്‍ന്ന് ഗ്രാമത്തില്‍ നിന്ന് അല്പം അകലെ 14 താത്കാലിക കുടിലുകള്‍ കെട്ടി, ഗ്രാമീണര്‍ മടങ്ങി വരുമ്പോള്‍ അവരെ ഈ കുടിലുകളില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കാം എന്ന് നിശ്ചയിച്ചു. ആ കുടിലുകളില്‍ ശൗചാലയം, വൈദ്യുതി ജലം അടക്കം ജീവിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കി. മിറേം ഗ്രാമത്തിലെ ഈ ആളുകളുടെ ഈ സാമൂഹിക പരിശ്രമവും ജാഗരൂകതയും എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആകര്‍ഷിക്കുന്നത് സ്വാഭാവികം മാത്രം.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട് –
സ്വഭാവം ന ജഹാതി ഏവ, സാധുഃ ആപദ്രതോപി സന
കര്പൂരഃ പാവക സ്പൃഷ്ടഃ സൗരഭ ലഭതേതരാം. അതായത് കര്‍പ്പൂരം അഗ്നിയിലെരിഞ്ഞാലും സുഗന്ധം കൈവിടാത്തതുപോലെ, സജ്ജനങ്ങള്‍ ആപത്തില്‍ പെട്ടാലും തങ്ങളുടെ നന്മകളും സ്വഭാവങ്ങളും ഉപേക്ഷിക്കയില്ല. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ശ്രമശക്തി, അധ്വാനിക്കുന്ന സുഹൃത്തുക്കള്‍, ഇതിന്റെ സജീവ ഉദാഹരണമാണ്. നോക്കൂ, ഈ യിടെ നമ്മുടെ പ്രവാസികളായ തൊഴിലാളികളുടെ രാജ്യത്തിനുമുഴുവന്‍ പ്രേരണയേകുന്ന എത്രയോ കഥകളാണു വരുന്നത്! യു.പിയിലെ ബാരാബങ്കിയില്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയ തൊഴിലാളികള്‍ കല്യാണി നദിയുടെ പ്രകൃതിദത്തമായ സ്വരൂപം തിരിച്ചെടുക്കാന്‍ ജോലി ചെയ്യാനാരംഭിച്ചു. നദിയെ രക്ഷിച്ചെടുക്കുന്നതായി കണ്ട് അടുത്തൊക്കെയുള്ള കര്‍ഷകരും മറ്റു ജനങ്ങളും ഉത്സാഹംകൊണ്ടു. ഗ്രാമത്തില്‍ എത്തിയ ശേഷം ക്വാറന്റൈന് സെന്ററില്‍ കഴിയവേ, ഐസൊലേഷന്‍ സെന്ററില്‍ കഴിയവേ, നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍ തങ്ങളുടെ തൊഴില്‍ നൈപുണ്യം കാട്ടിക്കൊണ്ട് തങ്ങളുടെ ചുറ്റുപാടിന്റെ മുഖച്ഛായതന്നെ മാറ്റിയത് അത്ഭുതകരമാണ്. എന്നാല്‍ സുഹൃത്തുക്കളേ, ഇതുപോലുള്ള നാം അറിയാത്ത എത്രയോ കഥകള്‍ രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വഭാവം പോലെ നിങ്ങളുടെ ഗ്രാമങ്ങളിലും, അടുത്തൊക്കെയും ഇതുപോലുള്ള അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട് സുഹൃത്തുക്കളേ! നിങ്ങളുടെ ശ്രദ്ധയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെയുള്ള പ്രേരണാദായകങ്ങളായ സംഭവങ്ങളെക്കുറിച്ച് എന്നെ എഴുതി അറിയിക്കൂ. ഈ ആപത്തു കാലത്ത്, ഈ സകാരാത്മകങ്ങളായ സംഭവങ്ങള്‍, ഈ കഥകള്‍ മറ്റുള്ളവര്‍ക്കും പ്രേരണയേകും.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസ് തീര്‍ച്ചയായും നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞാന്‍ ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഫൈനാന്‍ഷ്യല്‍ ടൈംസിലെ വളരെ ആകര്‍ഷകമായ ഒരു ലേഖനം വായിക്കയായിരുന്നു. അതില്‍ എഴുതിയിരിക്കുന്നത് കൊറോണ കാലത്ത് ഇഞ്ചി, മഞ്ഞള്‍ അടക്കമുള്ള മറ്റു മസാലകള്ക്കുള്ള ആവശ്യക്കാര്‍ ഏഷ്യയില്‍ മാത്രമല്ല, അമേരിക്കയില്‍ പോലും വര്‍ധിച്ചിരിക്കുന്നുവെന്നാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ തങ്ങളുടെ ഇമ്യൂണിറ്റി വര്‍ധിപ്പിക്കുന്നതിലാണ്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഈ ഇനങ്ങള്‍ക്ക് നമ്മുടെ രാജ്യവുമായിട്ടാണ് കൂടുതല്‍ ബന്ധമുള്ളത്. നമുക്ക് ഇതിന്റെ വൈശിഷ്ട്യം ലോകത്തിലെ ജനങ്ങളോട് സ്വഭാവികമായ, ലളിതമായ ഭാഷയില്‍ പറയേണ്ടതുണ്ട്, അവര്‍ വേഗം മനസ്സിലാക്കട്ടെ, നമുക്ക് ആരോഗ്യമുള്ള ഭൂമിയെ സൃഷ്ടിക്കുന്നതില്‍ നമ്മുടേതായ പങ്കു വഹിക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, കൊറോണയെപ്പോലൊരു വിപത്ത് വന്നുപെട്ടില്ലായിരുന്നെങ്കില് ഒരുപക്ഷേ, ജീവതമെന്താണ്, ജീവിക്കുന്നതെന്തിനാണ്, ജീവിതമെങ്ങനെയാണ്, എന്ന് നമുക്ക് ഒരുപക്ഷേ, ഓര്മ്മവരുകയേ ഇല്ലായിരുന്നു. പല ആളുകളും ഇതുകാരണം മാനസിക സംഘര്‍ഷത്തില്‍ ജീവിച്ചുപോന്നു. മറുവശത്ത് ലോക്ഡൗണ്‍ കാലത്ത് സന്തോഷത്തിന്റെ ചെറിയ ചെറിയ തലങ്ങളുംതങ്ങള് ജീവിതത്തില്‍ വീണ്ടും കണ്ടെത്താന്‍ തുടങ്ങി എന്നും ആളുകള്‍ എന്നോട് അനുഭവം പങ്കുവച്ചിട്ടുണ്ട്. പല ആളുകളും ഇന്‍ഡോര്‍ ഗെയിംസ് കളിച്ചതിനെക്കുറിച്ചും മുഴുവന്‍ കുടുംബത്തോടുമൊപ്പം അതിന്റെ ആനന്ദം അനുഭവിച്ചതിനെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ എന്നെ എഴുതി അറിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിന് പരമ്പരാഗത കളികളുടെ വളരെ സമൃദ്ധമായ പാരമ്പര്യമുണ്ട്. നിങ്ങള്‍ പചീസീ എന്നൊരു കളിയുടെ പേരു കേട്ടിട്ടുണ്ടാകും. ഈ കളി തമിഴ്നാട്ടില്‍ പല്ലാങ്കുഴി, കര്‍ണ്ണാടകത്തില്‍ അളിഗുളിമണേ, ആന്ധ്രയില്‍ വാമന്‍ ഗുണ്ടലു എന്നീ പേരുകളിലാണ് കളിക്കപ്പെടുന്നത്. ഇത് ഒരു തരത്തില്‍ തന്ത്രപരമായ കളിയാണ്. ഇതിന് പല കുഴികളുള്ള ഒരു പലക ഉപയോഗിക്കപ്പെടുന്നു. കുഴിയിലുള്ള പുളിങ്കുരു, മഞ്ചാടിക്കുരു പോലുള്ള കുരുക്കള്‍ കൈയിലെടുത്ത് ഓരോ കുഴിഴിവുമിട്ടാണ് കളിക്കുന്നത്. ഈ കളി ദക്ഷിണഭാരതത്തില്‍ നിന്ന് ദക്ഷിണപൂര്വ്വേഷ്യയിലേക്കും പിന്നെ ലോകമെങ്ങും പ്രചരിച്ചതായി പറയപ്പെടുന്നു.
സുഹൃത്തുക്കളേ, ഇന്ന് എല്ലാ കുട്ടികള്‍ക്കും പാമ്പും കോണിയും കളി അറിയാം. എന്നാല്‍ ഇതും ഒരു പരമ്പരാഗത ഭാരതീയ കളിയുടെരൂപം തന്നെയാണെന്ന് നിങ്ങള്‍ക്കറിയാമോ, ഇത് മോക്ഷപദം അല്ലെങ്കില്‍ പരമപദം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നമ്മുടെ രാജ്യത്തെ മറ്റൊരു പരമ്പരാഗത കളിയാണ് ഗുട്ടാ. മുതിര്‍ന്നവരും ഗുട്ട കളിക്കും കുട്ടികളും കളിക്കും. ഒരേ വലിപ്പത്തിലുള്ള അഞ്ച് ചെറിയ കല്ലുകള്‍ എടുത്താല്‍ നിങ്ങള്‍ ഗുട്ട കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഒരു കല്ല് വായുവിലേക്കെറിയുക, അത് താഴെ എത്തുന്നതിനുമുമ്പ് ബാക്കി കല്ലുകള്‍ നിലത്തുനിന്ന് പെറുക്കിയെടുക്കാനാകുക. സാധാരണയായി നമ്മുടെ വീട്ടിനുള്ളിലെ കളികള്‍ക്ക് വലിയ സാധനങ്ങളുടെയൊന്നും ആവശ്യമില്ല. ആരെങ്കിലും ഒരു ചോക്കോ കല്ലോ എടുത്തുകൊണ്ടുവരുന്നു, അതുകൊണ്ട് നിലത്തുതന്നെ ചില വരകള്‍ വരയ്ക്കുന്നു. പിന്നെ കളി തുടങ്ങുകയായി. പകിടകള്‍ വേണ്ട കളികളില്‍ തടിക്കട്ടകളും പുളിങ്കുരുവും കൊണ്ടുപോലും കാര്യം നടക്കും.
സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ ഈ കാര്യങ്ങള്‍ പറയുമ്പോള്‍ എത്രയോ പേര് തങ്ങളുടെ കുട്ടിക്കാലത്തേക്കു പോയിട്ടുണ്ടാകും, എത്രയോ പേര്‍ക്ക് കുട്ടിക്കാലം ഓര്‍മ്മ വന്നിട്ടുണ്ടാകും. ഞാന്‍ ചോദിക്കുന്നത് ആ നാളുകളെ നിങ്ങള്‍ എന്തിനു മറന്നു എന്നാണ്. ആ കളികളെ നിങ്ങളെ എന്തുകൊണ്ടു മറന്നു? വീട്ടിലെ അപ്പൂപ്പനോടും അമ്മൂമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടും എനിക്കുള്ള അഭ്യര്‍ത്ഥന പുതിയ തലമുറയിലേക്ക് നിങ്ങള്‍ ഈ കളികള്‍ കൈമാറുന്നില്ലെങ്കില്‍ പിന്നെ ആരാണത് ചെയ്യുക? ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യം വരുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്താനും ഓണ്‍ലൈന്‍ കളികളില്‍ നിന്ന് മോചനം നേടാനും നാം ഇതു ചെയ്യേണ്ടതുണ്ട്. നമ്മുടെ യുവ തലമുറയ്ക്കും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇവിടെ പുതിയ ഒരു അവസരമാണുള്ളത്, അത് ശക്തമായ അവസരമാണുതാനും. നാം ഭാരതത്തിന്റെ പരമ്പരാഗത ഇന്‍ഡോര്‍ ഗെയിമുകളെ പുതിയ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുക. അതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍, വിതരണംചെയ്യുന്നവര്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഒക്കെയും വളരെ പ്രസിദ്ധമാകും. നമ്മുടെ ഭാരതീയ കളികളും പ്രാദേശികങ്ങളാണ്, പ്രാദേശികങ്ങള്ക്കുവേണ്ടി നമുക്ക് വാചാലരാകേണ്ടതുണ്ട് എന്നു നാം പ്രതിജ്ഞ ചെയ്തിരിക്കായാണ് എന്നതും ഓര്‍ക്കണം. എന്റെ ബാലസഖാക്കളായ മിത്രങ്ങളോടും, എല്ലാ വീടുകളിലെ കുട്ടികളോടും എന്റെ കൊച്ചു കൂട്ടുകാരോടും ഞാന്‍ ഇന്ന് ഒരു വിശേഷാല്‍ കാര്യം ആവശ്യപ്പെടുകയാണ്. കുട്ടികളേ, നിങ്ങള്‍ എന്റെ അഭ്യര്‍ഥന കേള്‍ക്കില്ലേ? നോക്കൂ, ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഒരു കാര്യം ചെയ്യൂ… അല്പം സമയം കിട്ടുമ്പോള്‍, അച്ഛനമ്മമാരോട് ചോദിച്ചിട്ട് മൊബൈലെടുത്ത് അപ്പൂപ്പനോടും അമ്മൂമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റു മുതിര്‍ന്നവരോടും ഒരു അഭിമുഖസംഭാഷണം നടത്തി അത് മൊബൈലില്‍ റെക്കോഡ് ചെയ്യൂ. നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാവില്ലേ, പത്രക്കാര് എങ്ങനെയാണ് ഇന്റര്‍വ്യൂ നടത്തുന്നതെന്ന്… അതുപോലെ ഒരു ഇന്റര്‍വ്യൂ നടത്തൂ… അവരോട് എന്തു ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിക്കുക? ഞാന്‍ പറയാം. കുട്ടിക്കാലത്ത് അവരുടെ ജീവിത രീതി എങ്ങനെയായിരുന്നു എന്നു ചോദിക്കൂ, അവര്‍ എന്തു കളികളാണ് കളിച്ചിരുന്നതെന്നു ചോദിക്കൂ, നാടകം കാണാന്‍ പോയിരുന്നോ, സിനിമ കാണാന്‍ പോയിരുന്നോ, അവധിക്കാലത്ത് അമ്മാവന്മാരുടെ വീട്ടില്‍ പോയിരുന്നോ, കൃഷിയിടങ്ങളിലും കളപ്പുരകളിലുമൊക്കെ പോയിരുന്നോ? ഉത്സവങ്ങള്‍ എങ്ങനെയാണ് ആഘോഷിച്ചിരുന്നത്? വളരെയേറെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അവരോടു ചോദിക്കാം. അവര്‍ക്കും 40-50 വര്‍ഷം 60 വര്‍ഷം മുമ്പത്തെ തങ്ങളുടെ ജീവിതത്തിലേക്കു പോകുന്നത് വളരെ സന്തോഷമേകും, അവരെ സംബന്ധിച്ചിടത്തോളം 40-50 വര്‍ഷങ്ങള്‍ മുമ്പിലത്തെ ഹിന്ദുസ്ഥാന്‍ എങ്ങനെയായിരുന്നു, നിങ്ങളിപ്പോള്‍ താമസിക്കുന്ന ഇടം എങ്ങനെയായിരുന്നു? അവിടെ ചുറ്റുപാടുകള്‍ എങ്ങനെയായിരുന്നു? അളുകളുടെ പെരുമാറ്റ രീതികള്‍ എങ്ങനെയായിരുന്നു – തുടങ്ങിയ എല്ലാ കാര്യങ്ങളും വളരെ നിഷ്പ്രയാസം നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് വളരെ രസകരമായ അനുഭവമായിരിക്കും ഇത്, കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ അമൂല്യമായ ഒരു സമ്പത്താകും ഇത്, ഒരു നല്ല വീഡിയോ ആല്‍ബം രൂപപ്പെടും.
സുഹൃത്തുക്കളേ, ആത്മകഥ, ജീവചരിത്രം, ഓട്ടോബയോഗ്രഫി, അല്ലെങ്കില്‍ ബയോഗ്രഫി ഇതൊക്കെ ചരിത്രത്തിന്റെ യാഥാര്‍ഥ്യത്തിന്റെ അടുത്തേക്കു പോകാന്‍ വളരെ ഉപയോഗപ്രദമായ മാധ്യമമായിരിക്കും എന്നത് സത്യമാണ്. നിങ്ങളുടെ മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ അവരുടെ കാലത്തെ കാര്യങ്ങള്‍, അവരുടെ കുട്ടിക്കാലം, അവരുടെ യുവത്വകാലത്തെ കാര്യങ്ങളെ വളരെ നിഷ്പ്രയാസം നിങ്ങള്‍ക്കു മനസ്സിലാക്കാനാകും. മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച്, ആ കാലഘടത്തെക്കുറിച്ച്, തങ്ങളുടെ കുട്ടികളോട് പറയാനുള്ള ഒരു നല്ല അവസരമാണിത്.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ ഒരു വലിയ ഭാഗത്ത്, ഇപ്പോള്‍ മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു. ഇപ്രാവശ്യം മഴയുടെ കാര്യത്തില്‍ കാലാവസ്ഥാവിദഗ്ധര്‍ വലിയ ഉത്സാഹത്തിലാണ്, വലിയ പ്രതീക്ഷകളാണു പ്രകടിപ്പിക്കുന്നത്. നല്ല മഴയായിരുന്നാല് നമ്മുടെ കര്‍ഷകരുടെ വിളകള്‍ നന്നായിരിക്കും, അന്തരീക്ഷവും ഹരിതാഭമാര്ന്നതായിരിക്കും. മഴക്കാലത്ത് പ്രകൃതി സ്വയം പുതുയുവത്വം നേടുന്നു. മനുഷ്യന് പ്രകൃതിവിഭവങ്ങളെ എത്രത്തോളം ഊറ്റിയെടുക്കുന്നുവോ, പ്രകൃതി മഴക്കാലത്ത് ഒരു തരത്തില്‍ ആ നഷ്ടം പരിഹരിക്കുന്നു, റീ ഫില്ലിംഗ് ചെയ്യുന്നു. എന്നാല്‍ നമ്മളും ഇക്കാര്യത്തില്‍ ഭൂമാതാവിനൊപ്പം നിന്നാലേ, നമ്മുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചാലേ, ഇത് സാധിക്കയുള്ളൂ. നാം നടത്തുന്ന ചെറിയ ശ്രമം, പ്രകൃതിയെ, പരിസ്ഥിതിയെ വളരെയധികം സഹായിക്കുന്നു. നമ്മുടെ ആളുകള്‍ പലരും ഇക്കാര്യത്തില്‍ തങ്ങളുടെ മഹത്തായ പങ്കു വഹിക്കുന്നുണ്ട്.
കര്‍ണ്ണാടകത്തിലെ മാലാവല്ലിയില് 80-85 വയസ്സുള്ള ഒരു മുതിര്‍ന്ന ആളുണ്ട്, കാമേഗൗഡ. അദ്ദേഹം ഒരു സാധാരണ കര്‍ഷകനാണ്, എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം അസാധാരണമാണ്. അദ്ദേഹം ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ചെയ്തിട്ടുണ്ട്. 80-85 വയസ്സുള്ള കാമേഗൗഡാജീ അദ്ദേഹത്തിന്റെ നാല്‍ക്കാലികളെ മേയ്ക്കുന്നുണ്ട്, എന്നാല്‍ അതോടൊപ്പം അദ്ദേഹം തന്റെ സ്ഥലത്ത് പുതിയ കുളങ്ങള്‍ കുഴിക്കയെന്ന കൃത്യവും ചെയ്യുന്നു. അദ്ദേഹം തന്റെ പ്രദേശത്ത് ജലക്ഷാമം പരിഹരിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് ജലസംരക്ഷണം ലക്ഷ്യമിട്ട് ചെറിയ ചെറിയ കുളങ്ങള്‍ കുഴിക്കുന്നു. 80-85 വയസ്സുള്ള കാമേഗൗഡാ ജീ ഇതുവരെ 16 കുളങ്ങള്‍ കുഴിച്ചു കഴിഞ്ഞിരിക്കുന്നു, സ്വന്തം അധ്വാനം കൊണ്ട്, സ്വന്തം പരിശ്രമം കൊണ്ട്. അദ്ദേഹമുണ്ടാക്കിയ കുളങ്ങള്‍, വളരെ വലുതല്ലായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ ഈ ശ്രമം വളരെ വലുതാണ്. ഇന്ന് ആ പ്രദേശത്തിനാകെ ഈ കുളങ്ങള്‍ കാരണം പുതിയ ജീവന് ലഭ്യമായിരിക്കയാണ്.
സുഹൃത്തുക്കളേ, ഗുജറാത്തിലെ വഡോദരയിലെ ഒരു ഉദാഹരണവും വളരെ പ്രേരണയേകുന്നതാണ്. ഇവിടെ ജില്ലാ ഭരണകൂടവും പ്രാദേശിക ജനങ്ങളും ഒത്തുചേര്‍ന്ന് ആകര്‍ഷകമായ ഒരു മുന്നേറ്റം നടത്തി. ഇതുകാരണം ഇന്ന് വഡോദരയില്‍ ആയിരം സ്കൂളുകളില്‍നിന്ന് എല്ലാ വര്‍ഷവും ശരാശരി ഏകദശം 10 കോടി ലിറ്റര്‍ ജലം വെറുതെ ഒഴുകി പോകാതെ സംഭരിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, ഈ മഴക്കാലത്ത് പ്രകൃതിയെ രക്ഷിക്കാനായി, പരിസ്ഥിതിയെ രക്ഷിക്കാനായി നമുക്കും ഇതുപോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടക്കമിടേണ്ടതുണ്ട്. പലയിടത്തും ഗണേശചതുര്ഥിയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാകുമെന്നപോലെ. ഇപ്രാവശ്യം എക്കോ ഫ്രണ്ഡ്ലി ഗേണേശ്ജിയുടെ പ്രതിമകളുണ്ടാക്കി അവയെ പൂജിച്ചുകൂടേ. നദികളിലും കുളങ്ങളിലും നിമഞ്ജനം ചെയ്തതിനുശേഷം ജലത്തിനും ജലത്തിലെ ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കുന്നവയെ ഒഴിവാക്കിക്കൂടേ? നിങ്ങളങ്ങനെ ചെയ്യുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ കാര്യങ്ങള്ക്കെല്ലാമിടയില് മഴക്കാലത്ത് പല രോഗങ്ങളും വന്നുപെടും എന്ന കാര്യത്തിലും നാം ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. കൊറോണകാലത്ത് നമുക്ക് ഇത്തരം രോഗങ്ങളില്‍ നിന്നുകൂടെ ഒഴിവാകേണ്ടതുണ്ട്. ആയുര്‍വ്വേദ ഔഷധങ്ങള്‍, കഷായങ്ങള്‍, ചൂടുവെള്ളം, ഇവയൊക്കെ ഉപയോഗിക്കുക, ആരോഗ്യം കാക്കുക.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന്, ജൂണ്‍ 28 ന് ഭാരതം ഒരു വിഷമപരിതഃസ്ഥിതിയില്‍ രാജ്യത്തിന് നേതൃത്വമേകിയ മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്പ്പിക്കയാണ്. നമ്മുടെ ഈ മുന്‍ പ്രധാനമന്ത്രി ശ്രീ.പി.വി.നരസിംഹറാവു ജിയുടെ ജന്മ ശതാബ്ദി വര്‍ഷം ഇന്നാരംഭിക്കയാണ്. നാം പി.വി.നരസിംഹറാവുജിയെക്കുറിച്ചു പറയുമ്പോള്‍, സ്വാഭാവികമായും രാഷ്ട്രീയനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നമ്മുടെ മുന്നിലുണ്ടാകും, എന്നാല്‍ അദ്ദേഹത്തിന് പല ഭാഷകള്‍ അറിയാമായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഭാരതീയവും വിദേശീയവുമായ ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹം ഭാരതീയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളാണ്, മറുവശത്ത് അദ്ദേഹത്തിന് പാശ്ചാത്യ സാഹിത്യവും ശാസ്ത്രവും അറിയാമായിരുന്നു. അദ്ദേഹം ഭാരതത്തിലെ ഏറ്റവും അനുഭവസമ്പന്നനായ നേതാക്കളില്‍ ഒരാളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് മറ്റൊരു വശം കൂടിയുണ്ട്, എടുത്തുപറയേണ്ട ആ വശം കൂടി നാം അറിയേണ്ടതുണ്ട്. സുഹൃത്തുക്കളേ നരസിംഹറാവു ജി തന്റെ കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ നൈസാം വന്ദേമാതരം പാടുന്നതിന് അനുവാദം നല്കാതിരുന്നപ്പോള് അതിനെതിരെ നടന്ന സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു; അപ്പോള്‍ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായം. ചെറു പ്രായത്തില്‍ത്തന്നെ ശ്രീ.നരസിംഹറാവു അനീതിക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ മുന്നിട്ടിറങ്ങിയിരുന്നു. തന്റെ ശബ്ദം ഉയര്ത്തിക്കേള്പ്പിക്കുന്നതില്അദ്ദേഹം ഒരു അവസരവും ഒഴിവാക്കിയില്ല. അദ്ദേഹത്തിന് നല്ല ചരിത്രജ്ഞാനവുമുണ്ടായിരുന്നു. വളരെ സാധാരണമായ പശ്ചാത്തലത്തില്‍ നിന്നു വളര്‍ന്നാണ് അദ്ദേഹം മുന്നേറിയത്. വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യവും, പഠനത്തിലുള്ള താത്പര്യവും, ഇതിനെല്ലാമൊപ്പം അദ്ദേഹത്തിന്റെ നേതൃത്വമികവും എല്ലാം ഓര്‍ക്കേണ്ടതാണ്. നരസിംഹറാവുവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ നിങ്ങളേവരും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ശ്രമിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. ഞാന്‍ ഒരിക്കല്‍കൂടി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്രാവശ്യം മന് കീ ബാത് ല്‍ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അടുത്ത പ്രാവശ്യം ഒത്തുകൂടുമ്പോള്‍ കൂടുതല്‍ പുതിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാം. നിങ്ങള്‍ നിങ്ങളുടെ സന്ദേശങ്ങളും, പുതുമനിറഞ്ഞ ആശയങ്ങളും തീര്‍ച്ചയായും എനിക്കയച്ചുകൊണ്ടിരിക്കൂ. നമുക്ക് ഒരുമിച്ച് മുന്നേറാം, വരും ദിനങ്ങള്‍ കൂടുതല്‍ സകാരാത്മകമായിരിക്കും… ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ നാം ഈ വര്‍ഷംതന്നെ അതായത് 2020 ല്‍ത്തന്നെ കൂടുതല്‍ മികച്ചകാര്യങ്ങള്‍ ചെയ്യും, മുന്നേറും, രാജ്യം പുതിയ ഉന്നതികള്‍ കീഴടക്കും. 2020 ഭാരതത്തിന് ഈ ദശകത്തില്‍ ഒരു പുതിയ ദിശനല്കുന്നതാണെന്ന് തെളിയിക്കപ്പെടും എന്നെനിക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസവുമായി നിങ്ങളും മുന്നേറൂ, ആരോഗ്യത്തോടെ ഇരിക്കൂ, സകാരാത്മകമായ ചിന്താഗതി പുലര്‍ത്തൂ. ഈ ശുഭാശംസകളോടെ നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി അര്‍പ്പിക്കുന്നു.

സമുദായത്തിനും പ്രതിരോധത്തിനും ഐക്യത്തിനും യോഗ നല്ലതെന്നു പ്രധാനമന്ത്രി
രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു പങ്കാളിത്തം അഭ്യര്‍ഥിച്ചു പ്രധാനമന്ത്രി
12ാമതു ‘മന് കീ ബാത്ത് 2.0’ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കൊറോണയ്ക്കെതിരായ പോരാട്ടം രാജ്യം നടത്തുന്നതു സംഘടിതമായ നീക്കത്തിലൂടെയാണെന്നു വെളിപ്പെടുത്തി. സമ്പദ്വ്യവസ്ഥയുടെ പ്രധാന അംശം തുറക്കപ്പെട്ടുവെങ്കിലും കോവിഡ് മഹാവ്യാധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
ശ്രമിക് പ്രത്യേക തീവണ്ടികളും മറ്റു തീവണ്ടികളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഓടിത്തുടങ്ങിയതായി പ്രധാനമന്ത്രി വ്യക്തമാക്കി വിമാന സര്‍വീസുകളും പുനരാരംഭിച്ചുവെന്നും വ്യവസായം സാധാരണ നിലയിലേക്കു തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധ കാട്ടരുതെന്നും രണ്ടടി ദൂരം പാലിക്കണമെന്നും മുഖകവചം ധരിക്കണമെന്നും പരമാവധി വീടുകളില്‍ കഴിയാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വളരെയധികം യാതനകള്‍ സഹിച്ചു രാഷ്ട്രം സാഹചര്യം സമര്‍ഥമായി കൈകാര്യം ചെയ്തതിന്റെ ഗുണം ലഭിക്കാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ കാണിച്ച സേവനസന്നദ്ധതയെ പ്രശംസിച്ച പ്രധാനമന്ത്രി, ഇതാണ് ഏറ്റവും വലിയ കരുത്തെന്നു വ്യക്തമാക്കി. സേവനമാണു പരമമായ ധര്‍മമെന്ന പ്രമാണം നമുക്കു പരിചിതമാണെന്നും സേവനം സംതൃപ്തിയേകുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ആഴമേറിയ സ്നേഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഡോക്ടര്‍മാരും നഴ്സിങ് ജീവനക്കാരും ശൂചികരണ തൊഴിലാളികളും പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും രാജ്യത്തിനായി നടത്തിയ സേവനത്തെ പ്രശംസിച്ചു. പ്രതിസന്ധി നാളുകളില്‍ വനിതാ സ്വാശ്രയ സംഘങ്ങള്‍ നടത്തിയ ശ്രദ്ധേയമായ ജോലിയെയും അദ്ദേഹം പ്രസംശിച്ചു.
പ്രതിസന്ധിക്കിടെ കയ്യിലുള്ള പരിമിതമായ വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി തയ്യാറായ തമിഴ്നാട്ടിലെ കെ.സി.മോഹന്‍, അഗര്‍ത്തലയിലെ ഗൗതംദാസ്, പഥാന്കോട്ടിലെ ദിവ്യാംഗനായ രാജു എന്നീ സാധാരണക്കാരെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വനിതാ സ്വാശ്രയ സംഘങ്ങളുടെ നിരന്തരമായ പരിശ്രമം സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാവ്യാധിയെ നേരിടുന്നതില്‍ പ്രതികരണാത്മകമായ പങ്കു വഹിക്കുന്നതിനു വ്യക്തികള്‍ നടത്തുന്ന പ്രയത്നങ്ങളെ പറ്റി അദ്ദേഹം പരാമര്‍ശിച്ചു. തന്റെ ട്രാക്ടറില്‍ ഘടിപ്പിച്ച സാനിറ്റൈസേഷന്‍ യന്ത്രം കണ്ടുപിടിച്ച നാസിക്കിലെ രാജേന്ദ്ര യാദവിനെ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി. രണ്ടടി ദൂരം ഉറപ്പാക്കാനായി കുറേ കടക്കാര് വലിയ പൈപ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളിലും ദുരിതങ്ങളിലും ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലഞ്ഞതു ദരിദ്രരായ തൊഴിലാളികളാണെന്നു പറഞ്ഞു. സഹായം എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും ഓരോ വകുപ്പും സ്ഥാപനവും കൈകോര്‍ത്തു പരമാവധി വേഗത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഓര്‍മിപ്പിച്ചു. ഏതു സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെന്നു രാജ്യത്തെല്ലാവരും തിരിച്ചറിയുന്നുണ്ട്. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ മുഴുവന്‍ സമയവും അധ്വാനിക്കുകയാണ്. ഭക്ഷണ സൗകര്യവും എല്ലാ ജില്ലകളിലും ക്വാറന്റൈന് സൗകര്യവും ഒരുക്കി ലക്ഷക്കണക്കിനു തൊഴിലാളികളെ തീവണ്ടികളിലും ബസ്സുകളിലുമായി എത്തിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പുതിയ പരിഹാരം കണ്ടെത്തലാണ് ഇപ്പോഴത്തെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഗവണ്മെന്റ് പല നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്മെന്റ് അടുത്തിടെ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വയംതൊഴിലിനും ചെറുകിട വ്യവസായത്തിനും ഏറെ സാധ്യതകള്‍ തുറന്നിടുന്നു. ആത്മനിര്‍ഭാരത് പദ്ധതി ഈ ദശകത്തില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലായിടത്തുമുള്ള എല്ലാവര്ക്കും യോഗയെ കുറിച്ചും ആയുര്‍വേദത്തെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ടെന്നും അതൊരു ജീവിതരീതിയായി ഉള്‍ക്കൊള്ളാന്‍ കൊറോണ കാലത്ത് ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. സമുദായത്തിനും പ്രതിരോധത്തിനും ഏകതയ്ക്കുമായി അദ്ദേഹം യോഗ നിര്‍ദേശിച്ചു. ശ്വസന സംവിധാനത്തെയാണ് ഈ വൈറസ് ബാധിക്കുക എന്നതിനാല്‍ കൊറോണ മഹാവ്യാധിയുടെ നാളുകളില്‍ യോഗയ്ക്കു പ്രചാരം കിട്ടി. ശ്വസന സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ പ്രാണായാമങ്ങള്‍ യോഗയിലുണ്ടെന്നും ഇവ ചെയ്താലുള്ള നേട്ടങ്ങള്‍ ഏറെ കാലമായി അനുഭവിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ‘എന്റെ ജീവിതം, എന്റെ യോഗ’ രാജ്യാന്തര വിഡിയോ ബ്ലോഗ് മല്‍സരത്തിലേക്കു വിഡിയോകള്‍ അയയ്ക്കാന്‍ ജനങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. മല്‍സരത്തില്‍ പങ്കെടുക്കാനും വരുന്ന രാജ്യാന്തര യോഗ ദിനത്തിന്റെ ഭാഗമാകാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
മഹാവ്യാധിയെ നേരിടുന്നതിനായി ഗവണ്മെന്റ് നടത്തിവരുന്ന ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടുവെന്നു വ്യക്തമാക്കി. ‘ആയുഷ്മാന്‍ ഭാരത്’ ഗുണഭോക്താക്കളെയും മഹാവ്യാധിക്കാലത്തു രോഗികളെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും ആരോഗ്യ മേഖലയിലെ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
നാം കൊറോണ വൈറസിനെയും ഉം-പുന് ചുഴലിക്കാറ്റിനെയും ഒരുമിച്ചു നേരിടേണ്ട സാഹചര്യം നമുക്കുണ്ടായെന്നു പ്രധാനമന്ത്രി പറഞ്ഞു. വന്‍ ചുഴലിക്കാറ്റായ ഉം-പുനെ സധൈര്യം നേരിട്ടതിനു പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തില്‍ അനുകമ്പ്ര പ്രകടിപ്പിച്ച പ്രധാനമന്ത്രി, അവര്‍ നേരിട്ട പരീക്ഷണവും അതിനെ ദൃഢനിശ്ചയത്തോടെ നേരിട്ടതും അഭിനന്ദനാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റു വരുത്തിയ ദുരന്തത്തോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടുകിളിശല്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധിനാളുകളില്‍ ഗവണ്മെന്റ് അക്ഷീണമായി പ്രവര്‍ത്തിക്കുകയാണെന്നും അതിനാല്‍ രാജ്യത്തൊരിടത്തും സാധാരണക്കാരന് അവശ്യ സാധന ലഭ്യതയില്ലായ്മ അനുഭവപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്മെന്റ് മുതല്‍ സംസ്ഥാന ഗവണ്മെന്റുകള് വരെ കൃഷിവകുപ്പും ഭരണ സംവിധാനവും ഉള്‍പ്പെടെ എല്ലാവരും പ്രതിസന്ധി നിമിത്തം കൃഷിനാശം പരമാവധി കുറച്ചുകൊണ്ടുവരുന്നതിനായി കര്‍ഷകരെ സഹായിക്കാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ്.
ജല സംരക്ഷണത്തെ കുറിച്ച് ഇപ്പോഴത്തെ തലമുറ തിരിച്ചറിയേണ്ടതാണെന്നു പ്രധാനമന്ത്രി അടിവരയിട്ടു വ്യക്തമാക്കി. എല്ലാവരും ജല സംരക്ഷണത്തിനായി ശ്രമിക്കണമെന്നും മഴവെള്ളം സംഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൃക്ഷത്തൈകള്‍ നട്ടും പ്രകൃതിയുമായി നിത്യബന്ധം സൃഷ്ടിക്കുന്നതിനായി ദൃഢനിശ്ചയം കൈക്കൊണ്ടും ഈ ‘പരിസ്ഥിതിദിനം’ ആചരിക്കാന്‍ ജനങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോക്ഡൗണ്‍ ജീവിത വേഗം കുറച്ചെങ്കിലും പ്രകൃതിയെ യഥാവിധി നിരീക്ഷിക്കുന്നതിന് അവസരം നല്കി. വന്യമൃഗങ്ങള്‍ കൂടുതലായി പുറത്തു വന്നുതുടങ്ങി. അശ്രദ്ധയോ ഉന്മേഷമില്ലായ്മയോ പരിഹാരമല്ലെന്നു പ്രസംഗം അവസാനിപ്പിക്കവേ അദ്ദേഹം ഓര്‍മിപ്പിച്ചു. കൊറോണയ്ക്കെതിരായ യുദ്ധം തുല്യമാംവിധം ഗൗരവമേറിയതാണ്!

പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. ലോക്ഡൗണില്‍ കഴിഞ്ഞുകൊണ്ടാണ് നിങ്ങളിപ്പോള്‍ മന് കീ ബാത് കേള്‍ക്കുന്നത്. ഈ മന് കീ ബാത്തിനായി വന്ന അഭിപ്രായങ്ങളുടെയും ഫോണ്‍ കോളുകളുടെയും എണ്ണം പതിവിലും വളരെ അധികമാണ്. വളരെയധികം വിഷയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നിങ്ങളുടെ മനസ്സിലുള്ളത് എന്റെയടുത്തേക്ക് എത്തിയിട്ടുള്ളത്. അവയില്‍ പരമാവധിവായിക്കാനും കേള്‍ക്കാനുമുള്ള ശ്രമം ഞാന്‍ നടത്തുകയുണ്ടായി. ഈ കോലാഹലത്തിനിടയില്‍ ശ്രദ്ധയിലേ പെടാഞ്ഞ അനേകം കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞതില്‍ നിന്ന് എനിക്ക് അറിയാന്‍ സാധിച്ചു. യുദ്ധത്തിനിടയില്‍ നടക്കുന്ന ഈ മന് കീ ബാത്ല്‍ അത്തരം കാര്യങ്ങള്‍ എല്ലാ ജനങ്ങളുമായും പങ്കുവയ്ക്കാനാണ് ഇപ്പോള്‍ തോന്നുന്നത്.
സുഹൃത്തുക്കളേ, കൊറോണയ്ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ഭാരതത്തില്‍ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്നത് ജനങ്ങളാണ്, നിങ്ങളോരോരുത്തരുമാണ്, ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണ്ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ പക്കല്‍ കൊറോണയുമായി പോരാടാനും ജയിക്കാനും ഇതാണ് വേണ്ടത്. ഇന്ന് മുഴുവന്‍ രാജ്യവും, രാജ്യത്തെ എല്ലാ പൗരന്മാരും, ഓരോ ജനങ്ങളും ഈ പോരാട്ടത്തില്‍ പടയാളികളാണ്, പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് എന്നതില്‍ നാം ഭാഗ്യശാലികളാണ്. എവിടെ നോക്കിയാലും ഭാരതം ജനങ്ങള്‍ നയിക്കുന്ന പോരാട്ടമാണ് നടത്തുന്നതെന്ന് നിങ്ങള്‍ക്കു കാണാനാകും. ലോകം മുഴുവന്‍ ഈ മഹാമാരിയുടെ ഭീഷണിയെ നേരിടുകയാണ്. ഭാവിയില്‍ ഇതെക്കുറിച്ചു ചര്‍ച്ച നടക്കുമ്പോള്‍, ഈ പോരാട്ടം ഏതു രീതിയിലായിരുന്നു എന്നു പറയുമ്പോള്‍ ഈ രീതി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും. രാജ്യമെങ്ങും ഓരോ തെരുവിലും എന്നുവേണ്ട എല്ലായിടത്തും ആളുകള്‍ പരസ്പരം സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. ദരിദ്രര്‍ക്കായി ഭക്ഷണത്തിന്റെ കാര്യമാണെങ്കിലും റേഷന്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും ലോക്ഡൗണ്‍ പാലിക്കുന്ന കാര്യത്തിലാണെങ്കിലും, ആശുപത്രികള്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും, ചികിത്സാ ഉപകരണങ്ങള്‍ രാജ്യത്ത് ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും – ഇന്ന് രാജ്യം മുഴുവന്‍ ഒരേ ലക്ഷ്യം, ഒരു ദിശാബോധവുമായി ഒരുമിച്ചു മുന്നോട്ടു പോവുകയാണ്. കൈയടി, പാത്രം കൊട്ടല്‍, വിളക്ക്, മെഴുകുതിരി, തുടങ്ങിയവയൊക്കെ ഒരു പുതിയ മനോവികാരത്തിന് ജന്മം കൊടുത്തു. ഉത്സാഹത്തോടെ ജനങ്ങളാകെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയമെടുത്തു. എല്ലാവരെയും ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും രാജ്യത്ത് എല്ലാവരും തങ്ങളുടേതായ പങ്കുവഹിക്കുന്നതിന് ഉത്സാഹിക്കുന്ന, ഒരു വലിയ മഹായജ്ഞം നടക്കുന്ന പ്രതീതിയാണ്. നമ്മുടെ കര്‍ഷക സഹോദരീ സഹോദന്മാരെ നോക്കൂ, ഒരു വശത്ത് അവര്‍ ഈ മഹാമാരിക്കിടയിലും തങ്ങളുടെ വയലുകളില്‍ രാപകല്‍ അധ്വാനിക്കുകയും രാജ്യത്ത് ആരും വിശന്ന് ഉറങ്ങരുത് എന്ന് ചിന്തിക്കുകയും ചെയ്യുന്നു. എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയാണ്. ചിലര്‍ വാടക വേണ്ടെന്നു വയ്ക്കുന്നു, ചിലര്‍ തങ്ങളുടെ പെന്ഷന് മുഴുവന്‍, അല്ലെങ്കില്‍ പുരസ്കാരം കിട്ടിയ തുക PM CARES ല്‍ നിക്ഷേപിക്കുന്നു. ചിലര്‍ കൃഷിയിടത്തിലെ പച്ചക്കറി മുഴുവന്‍ ദാനം ചെയ്യുന്നു, മറ്റുചിലര്‍ ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്നു. ചിലര്‍ മാസ്ക് ഉണ്ടാക്കുന്നു, ചിലയിടത്ത് നമ്മുടെ കര്‍ഷകര്‍ അവര്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്കൂളുകള്‍ പെയ്ന്റ് ചെയ്യുന്നു.
സുഹൃത്തുക്കളേ, മറ്റുള്ളവരെ സഹായിക്കാന്‍, നിങ്ങളുടെ ഉള്ളില്‍, ഹൃദയത്തിന്റെ ഏതോ കോണില്‍ ഈ ഉത്സാഹിക്കുന്ന വികാരമുണ്ടല്ലോ, അതാണ്, അതുതന്നെയാണ് കൊറാണയ്ക്കെതിരെ ഭാരതത്തിന്റെ ഈ പോരാട്ടത്തിന് ശക്തി പകരുന്നത്. അതാണ് ഈ പോരാട്ടത്തെ യഥാര്‍ഥ അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാക്കുന്നത്. നാം കണ്ടു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്ത് ഒരു സ്വാഭാവം രൂപപ്പെട്ടിട്ടുണ്ട്, അത് നിരന്തരം ശക്തിപ്പെടുകയുമാണ്. കോടിക്കണക്കിന് ആളുകള്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിച്ച കാര്യമാണെങ്കിലും ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര് റെയില്‍വേ സബ്സിഡി ഉപേക്ഷിക്കുന്ന കാര്യമാണെങ്കിലും, സ്വച്ഛ ഭാരത് അഭിയാന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യത്തിലാണെങ്കിലും ശൗചാലയങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും ഒക്കെ, ഇങ്ങനെയുള്ള അസംഖ്യം കാര്യങ്ങളില്‍ ഈ സ്വഭാവം കാണാം. ഈ കാര്യങ്ങളില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, നമ്മെയെല്ലാം ഒരു മനസ്സ് ഒരു ശക്തമായ ചരടില്‍ കോര്‍ത്തിണക്കിയിരിക്കയാണ്. ഒന്നായി രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണ ഉണ്ടായിരിക്കയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഞാന്‍ വളരെ വിനയത്തോടെ, വളരെയധികം ആദരവോടെ, ഇന്ന് രാജ്യത്തെ 130 കോടി ജനങ്ങളുടെ ഈ ഒരു മനോഭാവത്തെ ശിരസ്സു കുനിച്ച് നമിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മനോഭാവത്തിനനുസരിച്ച്, രാജ്യത്തിനുവേണ്ടി സ്വന്തം താത്പര്യത്തിനനുസരിച്ച്, അവരവര്‍ക്കു ലഭ്യമായ സമയത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യാനാകട്ടെ.. അതിനായി സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമാണ്, covidwarriors.gov.in ഞാന്‍ ആവര്‍ത്തിക്കുന്നു, covidwarriors.gov.in സര്‍ക്കാര്‍ ഈ പ്ലാറ്റ്ഫോമിലൂടെ എല്ലാ സാമൂഹിക സംഘടനകളുടെയും വോളന്റിയര്‍മാരെയും, പൊതു സമൂഹത്തിന്റെ പ്രതിനിധികളെയും തദ്ദേശഭരണകൂടത്തെയും പരസ്പരം ബന്ധിപ്പിച്ചിരിക്കയാണ്. വളരെ കുറച്ചു സമയത്തിനുള്ളില്‍ ഈ പോര്‍ട്ടലുമായി ഒന്നേകാല്‍ കോടി ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മുതല്‍ ആശാ, എഎന്‍എം പ്രവര്‍ത്തകര്‍, നമ്മുടെ എന്‍സിസി എന്‍എസ്എസ് സുഹൃത്തുക്കള്‍, വ്യത്യസമേഖലകളിലുള്ള മുഴുവന്‍ പ്രൊഫഷണലുകളും ഈ പ്ലാറ്റ്ഫോമിനെ തങ്ങളുടെ പ്ലാറ്റ്ഫോമാക്കിമാറ്റിയിരിക്കുന്നു. ഈ ആളുകള്‍ പ്രാദേശിക തലത്തില്‍ ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍ ഉണ്ടാക്കുന്നവര്‍ക്കിടയില്‍ അവരുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് വളരെയധികം സഹായമാണ് ചെയ്യുന്നത്. നിങ്ങള്‍ക്കും covidwarriors.gov.in പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് രാജ്യത്തെ സേവിക്കാവുന്നതാണ്, കോവിഡ് Covid Warrior ആകാവുന്നതാണ്.
സുഹൃത്തുക്കളേ എല്ലാ വിഷമംപിടിച്ച പരിതഃസ്ഥിതികളും ഓരോ യുദ്ധവുംഎല്ലാം നമ്മെ എന്തെങ്കിലുമൊക്കെ പാഠങ്ങള്‍ പഠിപ്പിക്കുന്നു, എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുപോകുന്നു. ചിലപാഠങ്ങള്‍ തരുന്നു. ചില സാധ്യതകളുടെ പാതകളുണ്ടാക്കുന്നു, ചില പുതിയ ലക്ഷ്യങ്ങള്‍ക്കുള്ള ദിശാബോധമുണ്ടാകുന്നു. ഈ ചുറ്റുപാടില്‍ നിങ്ങള്‍ ദേശവാസികളെല്ലാം കാട്ടിയ നിശ്ചദാര്‍ഢ്യം കാരണം ഭാരതത്തില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ബിസിനസ്, നമ്മുടെ ഓഫീസുകള്‍, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നമ്മുടെ ചികിത്സാ മേഖല, എല്ലാം വളരെ വേഗം, പുതിയ സാങ്കേതികവിദ്യാമാറ്റങ്ങളിലേക്ക് നീങ്ങുകയാണ്.സാങ്കേതിക വിദ്യയുടെ മേഖലയില്‍ രാജ്യത്തെ എല്ലാ കണ്ടുപിടുത്തക്കാരും പുതിയ പരിതഃസ്ഥിതിക്കിണങ്ങുന്ന എന്തെങ്കിലുമൊക്കെ പുതിയതായി നിര്‍മ്മിക്കയാണെന്നാണ് തോന്നുന്നത്.
സുഹൃത്തുക്കളേ രാജ്യം ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്താണു സംഭവിക്കുകയെന്ന് നാം നേരിട്ടനുഭവിക്കയാണ്. ഇന്ന് കേന്ദ്രസര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് മുഴുവന്‍ വേഗതയോടും പ്രവര്‍ത്തിക്കയാണ്. നമ്മുടെ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും, റെയില്‍വേ ജോലിക്കാരാണെങ്കിലും ജനങ്ങള്‍ക്ക് വളരെ കുറച്ചേ പ്രശ്നങ്ങളുണ്ടാകാവൂ എന്ന വിചാരത്തോടെ രാപകല്‍ ജോലി ചെയ്യുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മരുന്നുകള്‍ എത്തിക്കുന്നതിന് ലൈഫ് ലൈന്‍ ഉഡാന്‍ എന്ന പേരോടെ ഒരു വിശേഷാല്‍ മുന്നേറ്റം നടക്കുന്നുണ്ടെന്ന് ഒരുപക്ഷേ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. നമ്മുടെ ഈ സുഹൃത്തുക്കള്‍, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തിനകത്തുതന്നെ, മൂന്നു ലക്ഷം കിലോമീറ്റര്‍ പറന്നുകഴിഞ്ഞിരിക്കുന്നു, 500 ടണ്‍ ലധികം ചികിത്സാ സാമഗ്രികള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിച്ചിരിക്കുന്നു. ഇതേപോലെ റെയില്‍വേയിലെ സുഹൃത്തുക്കള്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ക്കു കുറവുണ്ടാകാതാതിരിക്കാന് ലോക്ഡൗണിലും നിരന്തരം പ്രവര്‍ത്തനനിരതരാണ്. ഈ കാര്യത്തിനായി ഭാരതീയ റെയില്‍വേ ഏകദേശം 60 ലധികം പാതകളില്‍ 100 ലധികം പാഴ്സല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇതേപോലെ മരുന്നു വിതരണത്തില്‍, നമ്മുടെ തപാല്‍ വകുപ്പിലെ ആളുകള്‍, വളരെ പ്രധാനപ്പെട്ട പങ്കാണു വഹിക്കുന്നത്. നമ്മുടെ ഈ സുഹൃത്തുക്കളെല്ലാം, ശരിയായ അര്‍ഥത്തില്‍ കൊറോണ പോരാളികള്‍ തന്നെയാണ്.
സുഹൃത്തുക്കളേ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് അനുസരിച്ച് ദരിദ്രരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാന്‍സര്‍ ചെയ്യപ്പെടുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്ഷന് ആരംഭിച്ചിട്ടുണ്ട്. ദരിദ്രര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍, റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ വിവിധവകുപ്പുകളിലെ ആളുകള്‍, ബാങ്കിംഗ് മേഖലയിലെ ആളുകള്‍ ഒരു ടീം എന്ന പോലെ രാപകല്‍ ജോലി ചെയ്യുകയാണ്. ഈ മാഹാമാരിയെ നേരിടുന്നതിന് വളരെ സജീവ പങ്കു വഹിക്കുന്നതില്‍ ഞാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരുകളെയും പ്രശംസിക്കുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വങ്ങള്‍ക്കും കൊറാണക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്കുണ്ട്. അവരുടെ ഈ ശ്രമങ്ങളും വളരെ അഭിനന്ദനാര്‍ഹങ്ങളാണ്.
പ്രിയപ്പെട്ട ദേശവാസികളേ, രാജ്യമെങ്ങും ആരോഗ്യസേവനമേഖലയുമായി ബന്ധപ്പെട്ട ആളുകള്‍, ഈ അടുത്ത സമയത്ത് പുറപ്പെടുവിക്കപ്പെട്ട ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തങ്ങളുടെ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സില്‍ കൊറോണാ വാരിയേഴ്സനോട് ഹിംസാത്മകോ, അവരെ കഷ്ടപ്പെടുത്തുന്നതോ അവര്‍ക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ വളരെ ശക്തമായ ശിക്ഷാനടപടിക്കുള്ള വകുപ്പുചേര്‍ത്തിട്ടുണ്ട്. നമ്മുടെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് (സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍) പോലെയുള്ള എല്ലാ ആളുകളും രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ രാപകല്‍ അധ്വാനിക്കയാണ്. അവരെ സംരക്ഷിക്കാനുള്ള നടപടി എടുക്കേണ്ടത് ആവശ്യമായിരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈ മഹാമാരിക്കെതിരെ ഈ പോരാട്ടത്തിനിടയില്‍ നമുക്ക് നമ്മുടെ ജീവിതത്തെ , സമൂഹത്തെ, നമ്മുടെ അടുത്തു നടക്കുന്ന സംഭവങ്ങളെ ഒക്കെ ഒരു പുതിയ വീക്ഷണത്തോടെ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വീക്ഷണത്തിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും പ്രാധാന്യം നമുക്ക് ബോധ്യമാകുകയാണ്. നമ്മുടെ വീടുകളില്‍ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും, നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജോലി ചെയ്യുന്ന നമ്മുടെ സാധാരണ ജോലിക്കാരാണെങ്കിലും അയലത്തെ കടകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഒക്കെ അവരുടെ പങ്കെന്തെന്ന് നമ്മെ ബോധ്യപ്പെടുകയാണ്. ഇതേപോലെ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ആളുകള്‍, വിപണികളില്‍ ജോലി ചെയ്യുന്ന നമ്മുടെ തൊഴിലാളി സഹോദരീ സഹോദരന്മാര്, നമ്മുടെ ചുറ്റുപാടുമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍, റിക്ഷയോടിക്കുന്നവര്‍ തുടങ്ങിയവരുടെയൊക്കെ കാര്യത്തില്‍, ഇവരൊക്കെ ഇല്ലെങ്കില്‍ നമ്മുടെ ജീവിതം എത്ര പ്രയാസമേറിയതാണ് എന്ന് നമുക്ക് ബോധ്യപ്പെടുന്നുണ്ട്.
ലോക്ഡൗണിന്റെ സമയത്ത് ആളുകള്‍ നമ്മുടെ ഈ സുഹൃത്തുക്കളെ കേവലം ഓര്‍ക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും മാത്രമല്ല, അവരെക്കുറിച്ച് വളരെ ആദരവോടെ എഴുതുകയും ചെയ്യുന്നതായി ഈയിടെ സോഷ്യന്‍ മീഡിയില്‍ നാം നിരന്തരം കാണുന്നു. ഇപ്പോള്‍ ശുചീകരണ തൊഴിലാളികള്‍ക്കുമേല്‍ ആളുകള്‍ പുഷ്പവൃഷ്ടി നടത്തുന്നതിന്റെ ചിത്രങ്ങള്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്ന് കാണാനാകുന്നു. നേരത്തെ അവരുടെ ജോലി, ഒരുപക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടേ ഉണ്ടാവില്ല. ഡോക്ടറാണെങ്കിലും ശുചീകരണ തൊഴിലാളിയാണെങ്കിലും മറ്റു സേവനം ചെയ്യുന്നവരാണെങ്കിലും മാത്രമല്ല നമ്മുടെ പോലിസ് സംവിധാനത്തിന്റെ കാര്യത്തിലും സാധാരണ ജനങ്ങളുടെ ചിന്താഗതിയില്‍ വളരെ മാറ്റം ഉണ്ടായിരിക്കുന്നു. നേരത്തെ പോലീസിന്റെ കാര്യത്തില്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു തിരസ്കാരമല്ലാതെ ആളുകള്‍ക്ക് മറ്റൊന്നും തോന്നിയിരുന്നില്ല. നമ്മുടെ പോലീസുകാര്‍ ഇന്ന് ദരിദ്രര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും ആഹാരം എത്തിച്ചു കൊടുക്കുന്നു, മരുന്ന് എത്തിച്ചു കൊടുക്കുന്നു. എല്ലാ സഹായത്തിനും പോലീസ് മുന്നിട്ടിറങ്ങുന്നതില്‍ നിന്ന് പോലീസിംഗിലെ മാനുഷികവും സംവേദനാത്മകവുമായ വശം നമ്മുടെ മുന്നില്‍ പ്രകടമായിരിക്കയാണ്. അത് നമ്മുടെ മനസ്സിനെ ഇളക്കിയിരിക്കുന്നു, നമ്മുടെ മനസ്സിനെ സ്പര്‍ശിച്ചിരിക്കുന്നു.
നമ്മുടെ പോലീസുകാര്‍ ഇതിനെ ജനങ്ങളെ സേവിക്കാനുള്ള ഒരു അവസരമായി കണക്കാക്കിയിരിക്കയാണ്. ഈ സംഭവങ്ങളിലൂടെ, വരുകാലങ്ങളില്‍ ശരിയായ അര്‍ഥത്തില്‍ വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ വരാം, നാമെല്ലാം ഈ ഗുണപരമായ മാറ്റത്തെ അംഗീകരിക്കും എന്നെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ നാം സാധാരണ കേള്‍ക്കുന്നതാണ് – പ്രകൃതി (പ്രകൃതം), വികൃതി, സംസ്കൃതി എന്നീ വാക്കുകള്‍. ഈ വാക്കുകളെ ഒരുമിച്ചു നോക്കിയാല്‍, അവയുടെ പിന്നിലെ വികാരം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തെ മനസ്സിലാക്കുന്നതിന് ഒരു പുതിയ വാതില്‍ തുറന്നുകിട്ടുന്നതായി കാണാനാകും. ഒരുപക്ഷേ, മനുഷ്യ-പ്രകൃതത്തെക്കുറിച്ചു ചര്‍ച്ച ചെയ്താല്‍, ഇതെന്റേതാണ്, ഞാനിത് ഉപയോഗിക്കുന്നു എന്നതിനെ, ഈ വികാരത്തെ വളരെ സ്വഭാവികമെന്നു നാം കരുതുന്നു. ആര്‍ക്കും ഇതില്‍ എതിര്‍പ്പൊന്നുമുണ്ടാവില്ല. ഇതിനെ നാം പ്രകൃതം അഥവാ സ്വഭാവം എന്നു പറയും. എന്നാല്‍ എന്താണോ എന്റേതല്ലാത്തത്. എന്തിന്മേലാണോ എനിക്ക് അവകാശമില്ലാത്തത് അത് മറ്റൊരാളില്‍ നിന്ന് പിടിച്ചെടുക്കുകയും അത് സ്വന്തമായി ഉപയോഗിക്കുകയും ചെയ്താല്‍ അതിനെ വികൃതി എന്നു പറയാം. ഇതിനു രണ്ടിനുമപ്പുറം, പ്രകൃതിക്കും വികൃതിക്കും മുകളില്‍ സംസ്കൃതചിത്തം ചിന്തിക്കുമ്പോള്‍, അല്ലെങ്കില്‍ പെരുമാറുമ്പോള്‍ അതിനെ നാം സംസ്കൃതി അഥവാ സംസ്കാരം എന്നു പറയുന്നു. ആരെങ്കിലും തനിക്ക് അവകാശപ്പെട്ട ഒന്ന്, സ്വന്തം അധ്വാനംകൊണ്ടു നേടിയ ഒന്ന്, തനിക്ക് ആവശ്യമുള്ള ഒന്ന്, കുറച്ചോ അധികമോ എന്നു കണക്കാക്കാതെ ഏതെങ്കിലും വ്യക്തിയുടെ ആവശ്യം പരിഗണിച്ച്, സ്വന്തം വിചാരം ഉപേക്ഷിച്ച്, തനിക്ക് അവകാശപ്പെട്ട ഭാഗത്തെ വിഭജിച്ച് മറ്റാരുടെയെങ്കിലും ആവശ്യം പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ അതാണ് സംസ്കൃതി അഥവാ സംസ്കാരം. സഹൃത്തുക്കളേ, മാറ്റുരയ്ക്കേണ്ട കാലം വരുമ്പോള്‍ ഈ ഗുണങ്ങള്‍ പരിശോധിക്കപ്പെടും.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപക്ഷേ, നിങ്ങള്‍ കണ്ടുകാണും, ഭാരതം സംസ്കാരത്തിനനുരൂപമായി, നമ്മുടെ ചിന്താഗതിക്കനുരൂപമായി നമ്മുടെ സംസ്കാരത്തിനനുസരിച്ച് ചില തീരുമാനങ്ങളെടുക്കയുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറിയിരുന്നു. ഭാരതം ലോകത്തിന് മരുന്നുകള്‍ നല്കിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല എന്നതുപോലുള്ള സമയമാണിത്. ഭാരതത്തിനും മുന്‍ഗണന സ്വന്തം പൗരന്മാരുടെ ജീവന് രക്ഷിക്കലാണ് എന്ന് എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എങ്കിലും സുഹൃത്തുക്കളേ, ഭാരതം പ്രകൃതി-വികൃതി ചിന്തകള്‍ക്കപ്പുറം കടന്ന് തീരുമാനമെടുത്തു. അതായത് ഭാരതം സ്വന്തം സംസ്കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. നാം ഭാരതത്തിന്റെ ആവശ്യത്തിനുവേണ്ടി എന്താണോ ചെയ്യേണ്ടത്, അതിനു കൂടുതലായി ശ്രമിച്ചു,, എങ്കിലും ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. നാം ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു, മനുഷ്യത്വമാര്‍ന്ന ആ പ്രവര്‍ത്തി ചെയ്തുകാട്ടി. ഇന്ന് അനേകം രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ഞാന്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഭാരതജനതയോട് കൃതജ്ഞത വ്യക്തമാക്കുന്നു. താങ്ക്യൂ ഇന്ത്യാ, താങ്ക്യൂ പീപിള്‍ ഓഫ് ഇന്ത്യാ എന്നു പറയുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമേറുകയാണ്. അതേപോലെ ലോകമെങ്ങും ഇപ്പോള്‍ ഭാരതത്തിലെ ആയുര്‍വ്വേദത്തിന്റെയും യോഗയുടെയും പ്രാധാന്യത്തെ അളുകള്‍ വളരെ വിശേഷപ്പെട്ട വികാരത്തോടെയാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നോക്കൂ, എവിടെയും പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി എങ്ങനെ ഭാരതത്തിന്റെ ആയുര്‍വ്വേദവും യോഗയും സഹായിക്കും എന്നു ചര്‍ച്ച നടക്കുന്നു. കൊറോണയെ കണക്കാക്കി ആയുഷ് മന്ത്രാലയം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൊടുത്തിരിക്കുന്ന പ്രോട്ടോക്കോള്‍ നോക്കി നിങ്ങളേവരും ഇത് തീര്‍ച്ചയായും നടപ്പില്‍ വരുത്തുന്നുണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചൂടുവെള്ളം, കഷായം, എന്നിവയെക്കുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അത് നിങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ, പലപ്പോഴും നാം നമ്മുടെ ശക്തികളെയും സമൃദ്ധമായ പാരമ്പര്യത്തെയും തിരിച്ചറിയാന്‍ തയ്യാറാകുന്നില്ല എന്നത് ദുര്ഭാഗ്യകരമാണ്്. എന്നാല്‍ ലോകത്തിലെ മറ്റേതെങ്കിലും രാജ്യം, തെളിവ് അടിസ്ഥാനമാക്കിയ ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തി അതേ കാര്യം പറഞ്ഞാല്‍, നമ്മുടെതന്നെ ഫോര്‍മുല നമ്മെ പഠിപ്പിച്ചാല്‍ നാമത് കൈയോടെ സ്വീകരിക്കുന്നു. ഒരുപക്ഷേ, അതിനുപിന്നിലുള്ള ഒരു വലിയ കാരണം നൂറ്റാണ്ടുകള്‍ നീണ്ട നമ്മുടെ അടിമത്തമാകാം. അതു കാരണം ചിലപ്പോള്‍ നമുക്ക് നമ്മുടെ തന്നെ ശക്തിയില്‍ വിശ്വാസമുണ്ടാകുന്നില്ല. നമ്മുടെ ആത്മവിശ്വാസം കുറവായിരിക്കും. അതുകൊണ്ട് നാം നമ്മുടെ രാജ്യത്തിന്റെ നല്ല കാര്യങ്ങളെ, നമ്മുടെ പാരമ്പര്യമായുള്ള സിദ്ധാന്തങ്ങളെ, തെളിവ് അടിസ്ഥാനമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം ഉപേക്ഷിക്കുകയും അവയെല്ലാം മോശപ്പെട്ടവയെന്ന് കരുതുകയും ചെയ്യുന്നു. ഭാരതത്തിന്റെ യുവ തലമുറ ഇനി ഈ വെല്ലുവിളി ഏറ്റെടുക്കണം. ലോകം യോഗയെ സന്തോഷത്തോടെ അംഗീകരിച്ചതുപോലെ ആയിരക്കണക്കിന് വര്‍ഷം പുരാതനമായ, നമ്മുടെ ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങളെയും ലോകം തീര്‍ച്ചയായും അംഗീകരിക്കും. ഉവ്വ്, അതിനായി യുവ തലമുറ ദൃഢനിശ്ചയം എടുക്കേണ്ടിയിരിക്കുന്നു. ലോകം ഏതു ഭാഷയാണോ മനസ്സിലാക്കുന്നത് ആ ശാസ്ത്രഭാഷയില്‍ നാം മനസ്സിലാക്കിക്കൊടുക്കണം, നമുക്കു ചിലതു ചെയ്തുകാട്ടണം.
സുഹൃത്തുക്കളേ, കോവിഡ് 19 കാരണം നമ്മുടെ ജോലി ചെയ്യുന്ന രീതി, നമ്മുടെ ജീവിത ശൈലി, നമ്മുടെ ശീലങ്ങള്‍ എന്നിവയിലെല്ലാം സ്വാഭാവികമായും പല ഗുണപരമായ മാറ്റങ്ങള്‍ ഇടം പിടിക്കയാണ്. ഈ പ്രതിസന്ധി, പല പല വിഷയങ്ങളില്‍ നമ്മുടെ ബോധ്യങ്ങളെയും നമ്മുടെ ചേതനയെയും ഉണര്‍ത്തി എന്ന് നിങ്ങള്‍ക്കേവര്‍ക്കും അനുഭവവേദ്യമായിട്ടുണ്ടാകും. നമ്മുടെ ചുറ്റുപാടും നമുക്കു കാണാനാകുന്ന സ്വാധീനത്തില്‍ ഏറ്റവും ആദ്യത്തേതാണ് മാസ്ക് ധരിക്കുകയും മുഖം മറച്ചു വയ്ക്കുകയും എന്നത്. കൊറോണ കാരണം, മാറിയ പരിതഃസ്ഥിതിയില്‍ മാസ്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം ആളുകളെ മാസ്കണിഞ്ഞു കാണുന്നത് ഒരിക്കലും നമ്മുടെ ശീലമല്ലായിരുന്നു, ഇന്നത് ശീലമാകുകയാണ്. അതിന്റെയര്‍ഥം മാസ്ക് ധരിച്ചിട്ടുള്ളവര് രോഗികളാണെന്നല്ല. മാസ്കിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് ഒരു പഴയ കാര്യം ഓര്‍മ്മ വരുന്നു. നിങ്ങള്‍ക്കും ഓര്‍മ്മകാണും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആരെങ്കിലും പഴങ്ങള്‍ വാങ്ങുന്നതായി കണ്ടാല്‍ അടുത്തുള്ളവര്‍, എന്താ വീട്ടിലാര്‍ക്കെങ്കിലും സുഖമില്ലേ എന്നു ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതായത് പഴങ്ങള്‍ രോഗകാലത്ത് കഴിക്കുന്നതാണെന്ന ഒരു ധാരണയുണ്ടായിരുന്നു. എന്നാലിന്ന് കാലം മാറി, ഈ ധാരണയും മാറി. അതുപോലെ മാസ്കിന്റെ കാര്യത്തിലും ധാരണ ഇന്നു മാറാന്‍ പോവുകയാണ്. നോക്കിക്കോളൂ, മാസ്ക് ഇനി സംസ്ക്കാരമുള്ള സമൂഹത്തിന്റെ പ്രതീകമായി മാറും. രോഗത്തില്‍ നിന്ന് സ്വയം രക്ഷപെടണമെങ്കില്‍, മറ്റുള്ളവരെയും രക്ഷപെടുത്തണമെങ്കില്‍ മാസ്ക് ധരിക്കേണ്ടി വരും, എന്റെ ലളിതമായ ഉപദേശമാണ്, തൂവാല വേണം, വായ മൂടണം.
സഹൃത്തുക്കളേ, ഇപ്പോള്‍ പൊതു സ്ഥലത്ത് തുപ്പിയാല്‍ കുഴപ്പമുണ്ടാകാമെന്ന് എല്ലാ ആളുകളും മസ്സിലാക്കുന്ന ഒരു അവബോധം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെയും ഇവിടെയും തോന്നിയേടത്തെല്ലാം തുപ്പുക മോശപ്പെട്ട ശീലങ്ങളിലൊന്നായിരുന്നു. ഒരു തരത്തില്‍ നോക്കിയാല്‍ നമുക്ക് എന്നും ഈ ഒരു പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു, എന്നാല്‍ ആ പ്രശ്നം സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്ന ലക്ഷണമേ കാട്ടുന്നില്ലായിരുന്നു. ഇപ്പോള്‍ ആ മോശപ്പെട്ട ശീലത്തെ എന്നന്നേക്കുമായി ഇല്ലാതെയാക്കുന്നതിനുള്ള സമയമെത്തിയിരിക്കുന്നു. “യലലേൃ ഹമലേ വേമി ലില്യ” എന്നു പറയാറില്ലേ. അതുകൊണ്ട് അല്പം വൈകിയെങ്കിലും ഇനി ഈ തുപ്പുന്ന ശീലം ഉപേക്ഷിക്കണം. ഇത് അടിസ്ഥാന ശുചിത്വത്തിന്റെ നിലവാരമുയര്‍ത്തും, കൊറോണ പകരുന്നത് തടയുന്നതിനും സഹായകമായിരിക്കും.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് ഞാന്‍ നിങ്ങളോട് മന് കീ ബാത് പറയുമ്പോള്‍ അക്ഷയ തൃതിയയുടെ പുണ്യ അവസരം കൂടിയാണ് എന്നത് തികച്ചും യാദൃച്ഛികമാണ്. സുഹൃത്തുക്കളേ, ക്ഷയം എന്നതിന്റെ അര്‍ഥം വിനാശം എന്നാണ്, എന്നാല്‍ ഒരിക്കലും നഷ്ടമാകാത്തത്, ഒരിക്കലും അവസാനിക്കാത്തത് അക്ഷയ ആകുന്നു. നമ്മുടെ വീടുകളില്‍ ഈ പുണ്യദിനം നാം എല്ലാ വര്‍ഷവും ആചരിക്കുന്നുവെങ്കിലും ഈ വര്‍ഷം ഇതിന് വിശേഷാല്‍ പ്രാധാന്യമുണ്ട്. ഇന്നത്തെ ഈ വിഷമം പിടിച്ച പരിതഃസ്ഥിതിയില്‍ നമ്മുടെ ആത്മാവും സങ്കല്പങ്ങളും അക്ഷയമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്. എത്രതന്ന കഷ്ടപ്പാടുകള്‍ വഴി തടഞ്ഞാലും, എത്രതന്നെ ആപത്തുകള്‍ വന്നാലും, എത്രയെല്ലാം രോഗങ്ങളെ നേരിടേണ്ടി വന്നാലും അതിനെ നേരിടാനും അതിലൂടെ കടന്നുപോകാനുമുള്ള മാനവീയമായ സങ്കല്പങ്ങള് അക്ഷയമാണ് എന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന് കൃഷ്ണന്റെയും ഭഗവാന് സൂര്യദേവന്റെയും ആശീര്‍വ്വാദത്തോടെ പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച ദിനമാണ് ഇതെന്നു കരുതപ്പെടുന്നു. അക്ഷയപാത്രം എന്നാല്‍ ഭക്ഷണം ഒരിക്കലും തീരാത്ത പാത്രം. നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ എല്ലാ പരിതഃസ്ഥിതികളിലും രാജ്യത്തിനുവേണ്ടി, നമുക്കെല്ലാം വേണ്ടി ഇതേ വികാരത്തോടെയാണ് അധ്വാനിക്കുന്നത്. അവരുടെ അധ്വാനം കൊണ്ട്, ഇന്ന് നമുക്കെല്ലാം, ദരിദ്രര്‍ക്കെല്ലാം വേണ്ട അക്ഷയമായ അന്നഭണ്ഡാരമുണ്ട്. ഈ അക്ഷയ തൃതീയയില്‍ നമുക്ക് നമ്മുടെ പരിസ്ഥിതി, കാട്, നദി, മുഴുവന്‍ പ്രകൃതിയെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇവ നമ്മുടെ ജീവിതത്തില്‍ മഹത്തായ പങ്കാണു വഹിക്കുന്നത്. നാം അക്ഷയരായിയിരിക്കാനാഗ്രഹിക്കുന്നെങ്കില് നമ്മുടെ ഭൂമി അക്ഷയമാണെന്ന് നാം ഉറപ്പാക്കേണ്ടിയിരിക്കുന്നു.
അക്ഷയതൃതീയയുടെ ഈ പുണ്യദിനം ദാനത്തിന്റെ ശക്തി, അതായത് പവര്‍ ഓഫ് ഗിവിംഗ് ന്റെയും കൂടി അവസരമാണ്. നാം മനസ്സറിഞ്ഞ് എന്തു നല്കിയാലും അതു മഹത്തായതാണ്. നാം എന്തു നല്കുന്നു എത്ര നല്കുന്നു എന്നതല്ല പ്രധാനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ചെറിയ ശ്രമം പോലും നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം ആളുകള്‍ക്ക് വലിയ സഹായമായിരിക്കും. സുഹൃത്തുക്കളേ, ജൈന പാരമ്പര്യമനുസരിച്ചും ഇത് വളരെ പവിത്രമായ ദിനമാണ്. കാരണം ആദ്യ തീര്ഥങ്കരന് ഭഗവാന് ഋഷഭദേവ് ന്റെ ജീവിതത്തില്‍ ഇത് വളരെ പ്രാധാന്യമുള്ള ദിനമാകണക്കാക്കിയിരുന്നു. അതുകൊണ്ട് ജൈനസമൂഹം ഇത് പുണ്യദിനമായി ആചരിക്കുന്നു. അതിനാല്‍ ഈ ദിനത്തില്‍ ആളുകള്‍ എന്തുകൊണ്ട് ശുഭകാര്യങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുക എളുപ്പമാണ്. ഇന്ന് പുതിയതായി എന്തെങ്കിലും തുടങ്ങാനുള്ള ദിനമായതുകൊണ്ട് നമുക്കേവര്‍ക്കും ഒരുമിച്ച്, നമ്മുടെ ശ്രമങ്ങളിലൂടെ നമ്മുടെ ഭൂമിയെ അക്ഷയവും അവിനാശിയുമാക്കാന് ദൃഢനിശ്ചയമെടുത്തുകൂടേ? സുഹൃത്തുക്കളേ, ഇന്ന് ഭഗവാന് ബസവേശ്വരന്റെയും ജന്മദിനമാണ്. എനിക്ക് ഭഗവാന് ബസവേശ്വരന്റെ ഓര്‍മ്മകളുമായും അദ്ദേഹത്തിന്റെ സന്ദേശങ്ങളുമായും പല പ്രവാശ്യം ബന്ധപ്പെടാനും പഠിക്കാനും അവസരം ലഭിച്ചുവെന്നത് എന്റെ സൗഭാഗ്യമെന്നു കരുതുന്നു. രാജ്യത്തും ലോകത്തുമുള്ള ഭഗവാന് ബസവേശ്വരന്റെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ ജയന്തിയുടെ ഈ അവസരത്തില്‍ ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ റംസാന്റെ പവിത്രമാസത്തിനും തുടക്കമാവുകയാണ്. കഴിഞ്ഞ പ്രാവശ്യം റംസാന് ആഘോഷിച്ചപ്പോള്‍ ഇപ്രാവശ്യം റംസാന്റെ അവസരത്തില്‍ ഇത്രയും കഷ്ടപ്പാടുകള്‍ ഉണ്ടാകുമെന്ന് ആരും ചിന്തിക്കപോലുമുണ്ടായില്ല. എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ഈ കഷ്ടപ്പാടിനെ നേരിടുമ്പോള്‍ റംസാനെ സംയമനത്തിന്റെയും സന്മനോഭാവത്തിന്റെയും സമര്‍പ്പണത്തിന്റെയും സേവനമനോഭാവത്തിന്റെയും പ്രതികമാക്കാനുള്ള അവസരമാക്കാം. ഇപ്രാവശ്യം ഈദ് വരുന്നതിനു മുമ്പ് നമുക്ക് കൊറോണയില്‍ നിന്ന് മുക്തമാകാന്‍, നമുക്ക് പഴയതുപോലെ ആവേശത്തോടും ഉത്സാഹത്തോടും ഈദ് ആഘോഷിക്കാന്‍ നമുക്ക് പൂര്‍വ്വാധികം ഭംഗിയായി പ്രാര്‍ഥന നടത്താം. റംസാന്റെ ഈ ദിനങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കൊറോണയ്ക്കെതിരെ നടക്കുന്ന ഈ പോരാട്ടം നാം കൂടുതല്‍ ശക്തമാക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.
വഴിയിലും വിപണികളിലും തെരുവുകളിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ നിയമങ്ങള്‍ പാലിക്കേണ്ടത് ഇപ്പോള്‍ വളരെ അത്യാവശ്യമാണ്. രണ്ടു ചുവട് അകലം പാലിക്കുന്ന കാര്യത്തിലും വീടിനു പുറത്തിറങ്ങാതിരിക്കുന്ന കാര്യത്തിലും ആളുകളെ ജാഗരൂകരാക്കുന്ന എല്ലാ സാമൂഹിക നേതാക്കളോടും കൃതജ്ഞത വ്യക്തമാക്കുന്നു. തീര്‍ച്ചയായും കൊറോണ ഇപ്രാവശ്യം ഭാരതമടക്കം ലോകമെങ്ങും ഉത്സവങ്ങള്‍ ആഘോഷിക്കുന്ന രീതിക്കുതന്നെ മാറ്റമുണ്ടാക്കിയിരിക്കുന്നു. നിറവും ഭാവവും മാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസം നമ്മുടെ രാജ്യത്ത് ബിഹു, ബൈസാഖി, പുഥംഡൂ, വിഷു, ഒഡിയാ പുതുവര്‍ഷം പോലെ അനേകം ഉത്സവങ്ങള്‍ കടന്നുപോയി. ഈ ഉത്സവങ്ങള്‍ വീടുകളിലിരുന്നുകൊണ്ട്, വളരെ ലളിതമായ രീതിയില്‍ സമൂഹത്തോടുള്ള ശുഭചിന്തയോടെ എങ്ങനെ ആഘോഷിച്ചു എന്നു നാം കണ്ടു. പൊതുവേ, എല്ലാവരും ഈ ഉത്സവങ്ങള്‍ തങ്ങളുടെ കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം തികഞ്ഞ ആവേശത്തോടും ഉത്സാഹത്തോടും ആഘോഷിക്കയായിരുന്നു പതിവ്. വീടിനു പുറത്തിറങ്ങി തങ്ങളുടെ സന്തോഷം പങ്കു വച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം, എല്ലാവരും സംയമനം പാലിച്ചു. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചു.
ഇപ്രാവശ്യം നമ്മുടെ കൃസ്ത്യന്‍ സഹോദരങ്ങള്‍ ഈസ്റ്ററും വീട്ടിലിരുന്നാണ് ആഘോഷിച്ചതെന്നു നാം കണ്ടു. നമ്മുടെ സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വം നിറവേറ്റേണ്ടത് ഇന്നത്തെ വലിയ ആവശ്യമാണ്. അപ്പോഴേ നാം കൊറോണ വ്യാപിക്കുന്നത് തടയുന്നതില്‍ വിജയിക്കൂ. അപ്പോഴേ നമുക്ക് കൊറോണ പോലുള്ള ആഗോള മഹാമാരിയെ പരാജയപ്പെടുത്താനാകൂ.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ആഗോള മഹാമാരിയുടെ വിപത്തിന്റെ സമയത്ത് നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍, നിങ്ങളും എന്റെ കുടുംബാംഗമെന്ന നിലയില്‍ ചില സൂചനകളും ഉപദേശങ്ങളും തരുകയെന്നത് എന്റെ ഉത്തരവാദിത്വമാണ്. എന്റെ രാജ്യത്തെ ജനങ്ങളോട്, ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നത് നാം അമിതമായ ആത്മവിശ്വാസത്തില്‍ പെട്ടുപോകരുതേ, നമ്മുടെ നഗരത്തില്‍, നമ്മുടെ ഗ്രാമത്തില്‍, നമ്മുടെ തെരുവില്‍, നമ്മുടെ ഓഫീസില്‍ ഇതുവരെ കൊറോണ എത്തിയില്ല, അതുകൊണ്ട് ഇനി വരില്ല എന്ന വിചാരം വച്ചു പുലര്‍ത്തരുതേ. നോക്കൂ, അങ്ങനെയൊരു തെറ്റുണ്ടാകരുത്. ലോകത്തിന്റെ അനുഭവം നമ്മോടു വളരെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. സാധാരണ പറയാറുള്ളതല്ലേ, ശ്രദ്ധപോയാല്‍ അപകടം പിണഞ്ഞു എന്ന്. ഓര്‍ത്തോളൂ നമ്മുടെ പൂര്‍വ്വികര്‍ ഈ വിഷയങ്ങളിലെല്ലാം നല്ല ഉപദേശം നല്‍കിയിട്ടുണ്ട്.
അഗ്നിഃ ശേഷം ഋണഃ ശേഷം
വ്യാധിഃ ശേഷം തഥൈവച
പുനഃ പുനഃ പ്രവര്ധത,
തസ്മാത് ശേഷം ന കാരയേത്.
അതായത് ചെറുതെന്നു കരുതി അവഗണിച്ച അഗ്നി, വായ്പ, രോഗം എന്നിവ അവസരം കിട്ടിയാല്‍ രണ്ടാമതു വന്ന് വളരെ ഭീകരമായി മാറുന്നു. അതുകൊണ്ട് ഇത് പൂര്‍ണ്ണമായും ഭേദമാകേണ്ടതുണ്ട്. അതുകൊണ്ട് അത്യൂത്സാഹം കാരണം, പ്രാദേശിക തലത്തില്‍ എവിടെയും ഒരു അശ്രദ്ധയും ഉണ്ടാകാന്‍ പാടില്ല. ഇത് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി പറയുന്നു, രണ്ടുമാറ് അകന്നു നില്ക്കൂ, സ്വന്തം ആരോഗ്യം കാക്കൂ. രണ്ടുമാറകലം വളരെയാണത്യാവശ്യം.
നിങ്ങള്‍ക്കേവര്‍ക്കും നല്ല ആരോഗ്യമുണ്ടായിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ, ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു. അടുത്ത മന് കീ ബാത് ന് വീണ്ടും കാണുമ്പോള്‍ ഈ ആഗോള മഹാമാരിയില്‍ നിന്ന് മോചനത്തിന്റെ വാര്‍ത്തകള്‍ ലോകമെങ്ങും നിന്നു വരട്ടെ, മനുഷ്യകുലം ഈ കഷ്ടപ്പാടില്‍ നിന്ന് പുറത്തു വരട്ടെ എന്ന പ്രാര്‍ഥനയോടെ…. നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, സാധാരണയായി മന് കീ ബാത് ല്‍ ഞാന്‍ പല വിഷയങ്ങളും സംസാരിക്കാറുണ്ട്. എന്നാലിന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും മനസ്സില്‍ ഒരേയൊരു കാര്യമേയുള്ളൂ, കൊറോണയെന്ന ആഗോള മഹാമാരിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരമായ പ്രതിസന്ധി. അങ്ങനെയിരിക്കെ ഞാന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് ഉചിതമായിരിക്കില്ല. ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോടു ക്ഷമചോദിക്കട്ടെ. നിങ്ങളെന്നോടു ക്ഷമിക്കുമെന്നാണ് മനസ്സു പറയുന്നത്, കാരണം, നിങ്ങള്‍ക്ക് അനേകം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്, വിശേഷിച്ചും എന്റെ ദരിദ്രരായ സഹോദരീ സഹോദരന്മാരുടെ കാര്യം നോക്കുമ്പേങറ്റ. നമ്മളെ ഇത്ര കഷ്ടപ്പാടിലേക്കു തള്ളിയ ആള് എന്തൊരു പ്രധാനമന്ത്രിയാണെന്നു തോന്നുന്നുണ്ടാകും. അവരോടും ഞാന്‍ വിശേഷിച്ചു ക്ഷമ ചോദിക്കുന്നു. വീട്ടില്‍ അടച്ചിരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വളരെയധികം ആളുകള്‍ എന്നോട് അനിഷ്ടത്തിലുമായിരിക്കും. എനിക്ക് നിങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ ബുദ്ധിമുട്ടുകളും മനസ്സിലാകുന്നുണ്ട്. എങ്കിലും ഭാരതത്തെപ്പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് കൊറോണയ്ക്കെതിരെ പോരാടാന്‍ ഇങ്ങനെയൊരു നടപടിയല്ലാതെ വേറെ വഴിയില്ല. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ നമുക്കു ജയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലുള്ള കടുത്ത നടപടി ആവശ്യമായിരുന്നു. ഇങ്ങനെയൊരു നടപടി മനസ്സനുവദിക്കുന്നതല്ല, എന്നാല്‍ ലോകത്തിലെ സ്ഥിതിഗതികള്‍ കണ്ടപ്പോള്‍ തോന്നിയത് ഇതേയൊരു വഴിയുള്ളൂ എന്നാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമായി കാക്കേണ്ടതുണ്ട്. നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് വീണ്ടും ഒരിക്കല്‍ കൂടി നിങ്ങളോടു ക്ഷര ചോദിക്കുന്നു.
സൂഹൃത്തുക്കളേ, ഇവിടെ ഒരു ചൊല്ലുണ്ട്, ഏവം ഏവം വികാരഃ അപി തരുന്ഹാ സാധ്യതേ സുഖം, അതായത് രോഗത്തോടും അതിന്റെ വ്യാപനത്തോടും തുടക്കത്തിലേ പോരാടേണ്ടതാണ്. പിന്നീട് രോഗം അസാധ്യമാകും, അപ്പോള്‍ ചികിത്സയും പ്രയാസമാകും. ഇന്ന് ഭാരതമൊന്നാകെ, ഓരോ ഭാരതീയനും ഇതാണ് പറയുന്നത്. മാതാ പിതാക്കന്മാരേ, സഹോദരീ സഹോദരന്മാരേ, ഇന്ന് കൊറോണ വൈറസ് ലോകത്തെത്തന്നെ തടവിലാക്കിയിരിക്കയാണ്. ഈ അറിവും, ശാസ്ത്രവും, ദരിദ്രരെയും സമ്പന്നരെയും, ദുര്‍ബ്ബലരെയും ശക്തരെയും എല്ലാവരെയും തന്നെ വെല്ലുവിളിക്കയാണ്. ഇത് രാഷ്ട്രത്തിന്റെ പരിധികളില്‍ ഒതുങ്ങുന്നതല്ല, ഏതു പ്രദേശമെന്നില്ല, ഏതു കാലാവസ്ഥയെന്നില്ല. ഈ വൈറസ് മനുഷ്യനെ ബാധിച്ചാല്‍ അവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് എല്ലാവര്ക്കും, മനുഷ്യസമൂഹത്തിനൊന്നാകെയും ഈ വൈറസിനെ ഇല്ലാതെയാക്കാന്‍ ഐക്യത്തോടെ ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. ചിലര്‍ക്ക് തോന്നുന്നത് ലോക്ഡൗണ്‍ പാലിക്കുന്നതു വഴി അവര്‍ മറ്റാര്‍ക്കോ എന്തോ ഉപകാരം ചെയ്യുകയാണെന്നാണ്. സഹോദരാ, ഈ തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നതു ശരിയല്ല. ഈ ലോക്ഡൗണ്‍ നിങ്ങളുടെ രക്ഷയ്ക്കാണ്. നിങ്ങള്‍ക്ക് സ്വയം കാക്കണം, കുടുംബത്തെയും കാക്കണം. ഇനി വരുന്ന പല ദിവസങ്ങളിലും ഇതുപോലെ ക്ഷമ കാട്ടേണ്ടതുണ്ട്, ലക്ഷ്മണരേഖ പാലിക്കുതന്നെ വേണം. സുഹൃത്തുക്കളേ, ആരും നിയമം ലംഘിക്കാനാഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. എന്നാല്‍ ചിലര്ക്ക്ഇനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ളവരോട് പറയാനുള്ളത് ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ കൊറോണ വൈറസില്‍ നിന്നു രക്ഷപ്പെടുക പ്രയാസമാകും. ലോകമെങ്ങുമുള്ള വളരെയധികം ആളുകള്‍ക്ക് ഇത്തരം തെറ്റിദ്ധാരണയായിരുന്നു. ഇന്ന് അവരെല്ലാം പശ്ചാത്തപിക്കുകയാണ്. സുഹൃത്തുക്കളേ, ഇവിടെയൊരു പറച്ചിലുണ്ട്, ആരോഗ്യം പരം ഭാഗ്യം സ്വാസ്ഥ്യം സര്‍വാര്‍ത്ഥ സാധനം. അതായത് ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം. ലോകത്ത് എല്ലാ സുഖത്തിനും വേണ്ടത് ആരോഗ്യം തന്നെയാണ്. അങ്ങനെയിരിക്കെ നിയമം ലംഘിക്കുന്നവര്‍ സ്വന്തം ജീവനോടാണ് വലിയ കളി കളിക്കുന്നത്. സുഹൃത്തുക്കളേ, ഈ പോരാട്ടത്തിലെ അനേകം യോദ്ധാക്കള്‍ വീട്ടിലിരുന്നല്ല, വീട്ടിനുപുറത്ത് കൊറോണ വൈറസിനെതിരെ പോരാടുകയാണ്. അവരാണ് മുന്നണി പോരാളികള്‍. വിശേഷിച്ചും നമ്മുടെ നേഴ്സ് സഹോദരിമാര്‍, നേഴ്സ് സഹോദരന്മാര്, ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍. കൊറോണയെ പരാജയപ്പെടുത്തിയിയവരില് നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അങ്ങനെയുള്ള ചിലരുമായി ഫോണില്‍ സംസാരിക്കയുണ്ടായി. അവരുടെ ഉത്സാഹം വര്‍ധിപ്പിച്ചു, അവരോടു സംസാരിച്ചതില്‍നിന്ന് എന്റെ ഉത്സാഹവും വര്‍ധിച്ചു. ഞാന്‍ അവരില്‍ നിന്ന വളരെയേറെ പഠിച്ചു. അതുകൊണ്ട് ഇപ്രാവശ്യം മന് കീ ബാത് ല്‍ അങ്ങനെയുള്ള സുഹൃത്തുക്കളുടെ അനുഭവം, അവരുമായി നടത്തിയ സംഭാഷണത്തില്‍ ചിലത് നിങ്ങളെ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. ആദ്യമായി നമ്മോടു സംസാരിക്കുന്നത് ശ്രീ.രാമഗമ്പാ തേജാ ജി ആണ്. ഐടി പ്രൊഫഷണലാണ്.. വരൂ ആ അനുഭവം കേള്‍ക്കാം.
രാമഗമ്പാ തേജാ ജി – നമസ്തേ ജീ.
മോദിജി – റാം, നമസ്തേ
രാമ ഗമ്പാ തേജാ – നമസ്തേ നമസ്തേ
മോദിജി- അങ്ങ് കൊറോണ വൈറസ് മഹാ രോഗത്തില്‍ നിന്ന് രക്ഷപെട്ടുവെന്നു കേട്ടു.
രാമ ഗമ്പാ തേജാ – ഉവ്വ്
മോദി ജി – ഞാന്‍ അങ്ങയോടു സംസാരിക്കാനാഗ്രഹിക്കുന്നു. പറയൂ. ഈ രോഗത്തില്‍ നിന്ന് രക്ഷപെട്ട അങ്ങ് സ്വന്തം അനുഭവം പറയൂ. അതു കേള്‍ക്കാനാഗ്രഹിക്കുന്നു.
രാമ ഗമ്പാ തേജാ – ഞാന്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയിരുന്നു. അവിടെ വച്ചാണ് എങ്ങനെയോ ഇത് പിടിപെട്ടത്. തിരികെ വരുമ്പോഴേക്കും പനി തുടങ്ങിയിരുന്നു. അഞ്ചാറു ദിവസത്തിനുശേഷമാണ് ഡോക്ടര്‍ കൊറോണ് വൈറസ് ടെസ്റ്റ് നടത്തിയതും പോസിറ്റീവെന്നു കണ്ടതും. തുടര്‍ന്ന് സര്‍ക്കാര്‍ വക ഗാന്ധി ഹോസ്പിറ്റല്‍, ഹൈദരാബാദില്‍ അഡ്മിറ്റായി. തുടര്‍ന്ന് 14 ദിവസങ്ങള്‍ക്കുശേഷം രോഗം മാറുകയും ഡിസ്ചാര്ജ്ജാവുകയും ചെയ്തു. അല്പം ഭീതിപ്പെടുത്തുന്നതായിരുന്നു അനുഭവം.
മോദി ജീ – അതായത് അങ്ങയ്ക്ക് രോഗം ബാധിച്ചു എന്നറിഞ്ഞപ്പോള്‍.., അല്ലേ…
രാമ ഗമ്പാ തേജാ – അതെ
മോദിജി – ബുദ്ധിമുട്ടു തോന്നാന്‍ തുടങ്ങിയപ്പോഴേ ഈ വൈറസ് ഭീകരനാണെന്ന് തോന്നിയിട്ടുണ്ടാകും.
രാമ ഗമ്പാ തേജാ – അതെ.
മോദി ജി – അങ്ങയ്ക്കതു മനസ്സിലായപ്പോള്‍, പെട്ടെന്ന് എന്തായിരുന്നു അങ്ങയുടെ പ്രതികരണം?
രാമ ഗമ്പാ തേജാ – ആദ്യം വലിയ ഭയമായി, വിശ്വസിക്കാനേ ആയില്ല, എനിക്കാ രോഗമാണെന്നും, ഇതെങ്ങനെ സംഭവിച്ചു എന്നും. കാരണം ഇന്ത്യയില്‍ ആകെ രണ്ടോ മൂന്നോ പേര്‍ക്കേ ഇത് അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അതെക്കുറിച്ച് വിശേഷിച്ച് ഒന്നും അറിയില്ലായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ എന്നെ ക്വാറന്റൈനിലാണ് ആക്കിയത്. അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു ദിവസം, വെറുതെ കടന്നുപോയി, ഡോക്ടര്‍മാരും നേഴ്സുമാരും വേണ്ടവിധം നോക്കിയിരുന്നു.
മോദി ജി – എന്നിട്ട്
രാമ ഗമ്പാ തേജാ -അവര്‍ നന്നായി പെരുമാറിയിരുന്നു. ദിവസവും എന്നെ വിളിച്ച് സംസാരിച്ചിരുന്നു, ഒന്നും പറ്റില്ല, ഭേദമായിക്കോളും എന്ന് മനോബലം നല്‍കിയിരുന്നു. ആശ്വസിപ്പിച്ച് സംസാരിച്ചു. ദിവസവും രണ്ടുമൂന്നുപ്രാവശ്യം ഡോക്ടറെത്തി സംസാരിച്ചിരുന്നു. നേഴ്സും സംസാരിച്ചിരുന്നു. ആദ്യമുണ്ടായിരുന്ന ഭയം മാറി, ഇത്രയും നല്ല ആള്‍ക്കാരുടെ നോട്ടത്തിലല്ലേ, എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്കറിയാമല്ലോ, എനിക്കു സുഖമാകും എന്ന വിശ്വാസമായി.
മോദിജി – കുടുംബത്തിലെ ആളുകളുടെ മനഃസ്ഥിതി എന്തായിരുന്നു?
രാമ ഗമ്പാ തേജാ – ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള് ആദ്യം എല്ലാവരും വലിയ ടെന്‍ഷനിലായിരുന്നു. കുടുംബത്തിലുള്ളവരിലായിരുന്ന അധികം ശ്രദ്ധ. അവരുടെയും ടെസ്റ്റു നടത്തി. അവര്‍ക്കെല്ലാം നെഗറ്റീവായിരുന്നു. അതായിരുന്നു കുടുംബത്തിനുണ്ടായ ഏറ്റവും വലിയ അനുഗ്രഹം. അടുത്തുള്ള എല്ലാവര്ക്കും അത് ആശ്വാസമായി. പിന്നെ ദിവസേന പുരോഗതിയുണ്ടായിരുന്നു. ഡോക്ടര്‍ കുടുംബത്തോടും എല്ലാവരോടും സംസാരിച്ചിരുന്നു…
മോദിജി – അങ്ങ് സ്വയം എന്തെല്ലാം മുന്‍കരുതലുകളെടുത്തു, കുടുംബാംഗങ്ങള്‍ എന്തെല്ലാം മുന്‍ കരുതലുകളെടുത്തു?
രാമ ഗമ്പാ തേജാ – കുടുംബത്തിന്റെ രക്ഷയ്ക്ക് ആദ്യമായി രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ക്വാറന്റൈനിലായി. ക്വാറന്റൈനെന്നാല് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് 14 ദിവസത്തേക്ക് വീട്ടില്‍തന്നെ ഇരുന്നു. വീട്ടില്‍ത്തന്നെ ഇരിക്കണം സ്വന്തം റൂമില്‍ത്തന്നെ ഇരിക്കണം. തിരിച്ചെത്തിയശേഷവും വീട്ടില്‍ത്തന്നെയാണ്. സ്വന്തം റൂമില്‍ത്തന്നെ അധികവും., മാസ്ക് ധരിച്ചുകൊണ്ട് പകകല് മുഴുവന്‍. .കൈ കഴുകണമെന്നതാണ് പ്രധാനം.
മോദിജി – ശരി റാം. അങ്ങ് സുഖമായി വന്നിരിക്കുന്നു. അങ്ങയ്ക്കും കുടുംബത്തിനും ശുഭാശംസകള്‍ നേരുന്നു.
രാമ ഗമ്പാ തേജാ – നന്ദി
മോദി ജി – അങ്ങയുടെ ഈ അനുഭവം ആളുകള്‍ അറിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. അങ്ങ് ഐടി പ്രൊഫഷനിലല്ലേ. ഈ അനുഭവം ഓഡിയോ ഉണ്ടാക്കി ആളുകള്‍ക്കിടയില്‍ ഷെയര്‍ ചെയ്യൂ. സോഷ്യല്‍ മീഡിയയില്‍ വൈറലാക്കൂ. ആളുകള്‍ ഭയപ്പെടാതിരിക്കയും ചെയ്യും, അതേസമയം മുന്കരുതലെടുത്താല് എങ്ങനെ രക്ഷപെടാം എന്നുള്ള സന്ദേശം സുഖമായി ജനങ്ങളിലെത്തുകയും ചെയ്യും.
രാമ ഗമ്പാ തേജാ – ഉവ്വ് മോദിജി. ഇപ്പോള്‍ കാണുന്നത് ക്വാറന്റൈന് എന്നാല്‍ ജയിലില്‍ പോകുന്നതിനു തുല്യമാണെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഈ ക്വാറന്റൈന് അവര്‍ക്കു വേണ്ടിയാണെന്നും, അവരുടെ കുടുംബത്തിനു വേണ്ടിയാണെന്നും ഓരോരുത്തരും മനസ്സിലാക്കണം. അതുകൊണ്ട് എല്ലാവരോടും എനിക്കു പറയാനുള്ളത് ടെസ്റ്റ് ചെയ്യിക്കൂ, ക്വാറന്റൈന് എന്നു കേട്ട് ഭയപ്പെടേണ്ടതില്ല. അതുകൊണ്ട് ഒരു വിഷമവും വിചാരിക്കേണ്ടതില്ല.
മോദിജി- ശരി റാം. വളരെ വളരെ നന്ദി.
രാമ ഗമ്പാ തേജാ – നന്ദി മോദി ജീ,
സുഹൃത്തുക്കളേ, റാം പറഞ്ഞത് കൊറോണയുടെ ആശങ്കയുണ്ടായപ്പോള്ത്തന്നെ അദ്ദേഹം നിര്ദ്ദേശങ്ങള്പാലിച്ചുവെന്നാണ്. അതുകൊണ്ടാണ് ഇന്നദ്ദേഹത്തിന് രോഗമുക്തനായി സാധാരണ ജീവിതം നയിക്കാനാകുന്നത്. കൊറോണയെ പരാജയപ്പെടുത്തിയ ഒരാള്‍കൂടിയുണ്ട് നമ്മോടൊപ്പം. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ ഈ അപകടത്തില്‍ പെട്ടതെങ്ങനെയെന്ന് അദ്ദേഹം പറയും.
യുവാവായ മകനും അപകടത്തിലായി. ഒരൂ, ആഗ്രയില്‍ നിന്നുള്ള ശ്രീ.അശോക് കപൂറിനോടു നമുക്കു സംസാരിക്കാം.
മോദി ജി അശോക്ജി ,നമസ്തേ.
അശോക് കപൂര്‍ – അങ്ങയോടു സംസാരിക്കാനായത് ഭാഗ്യമെന്നു കരുതുന്നു.
മോദിജി. ശരി. അങ്ങയുടെ കുടുംബം മുഴുവന്‍ അപകടത്തിലായി എന്നറിഞ്ഞാണ് ഞാന്‍ അങ്ങയ്ക്ക് ഫോണ്‍ ചെയ്തത്.
അശോക് കപൂര്‍ – ഉവ്വ്
മോദിജി. അങ്ങയ്ക്ക് ഈ പ്രശ്നത്തെക്കുറിച്ച്, ഈ രോഗം പടിപെട്ടതിനെക്കുറിച്ച് എപ്പോഴാണ് അറിയാനായത്? എന്താണുണ്ടായത്? ആശുപത്രിയില്‍ എന്തു നടന്നു? അങ്ങു പറഞ്ഞതു കേട്ടിട്ട് രാജ്യത്തോട് പറയാനുള്ളതു വല്ലതുമുണ്ടെങ്കില്‍ അത് ഉപകരിക്കും.
അശോക് കപൂര്‍ – തീര്‍ച്ചയായും പറയാം സര് . എന്റെ രണ്ടു മക്കളും ഇറ്റലിയില്‍ പോയിരുന്നു. അവിടെ ഷൂ ഫെയറായിരുന്നു. ഞങ്ങള്‍ ചെരുപ്പിന്റെ ജോലി ചെയ്യുന്നവരാണ്. നിര്‍മ്മാണ ഫാക്ടറിയുമുണ്ട്.
മോദി ജി – പറയൂ.
അശോക് കപൂര്‍ – ഇറ്റലിയില്‍ ഫെയറിനു പോയിരുന്നു. മരുമകനും കൂടെ പോയിരുന്നു. അവര്‍ ദില്ലിയിലാണു കഴിയുന്നത്. അവന് എന്തോ പ്രശ്നം തോന്നിയപ്പോള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോയി.
മോദിജി – എന്നിട്ട്
അശോക് കപൂര്‍ – ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവെന്നുകണ്ടു. അവിടെ നിന്ന് ഫ്ദര്ജംഗിലേക്കു മാറ്റി.
മോദി ജി – എന്നിട്ട്
അശോക് കപൂര്‍ – അവിടെ നിന്നു ഫോണ്‍ ചെയ്തു പറഞ്ഞു മക്കളും ടെസ്റ്റ് ചെയ്യിക്കണമെന്ന്. ഇരുവരും ആഗ്ര ജില്ലാ ഹോസ്പിറ്റലില്‍ ടെസ്റ്റ് ചെയ്യിച്ചു. അവര്‍ കുടുംബത്തിലുള്ള മറ്റുള്ളവരെയും വിളിക്കാന്‍ പറഞ്ഞു. ഞങ്ങളെല്ലാവരും ചെന്നു. അവിടെ നിന്നു പറഞ്ഞു, ആറു പേരും, എന്റെ രണ്ടു മക്കള്‍, ഞാന്‍, എന്റെ പത്നി എല്ലാവരും പോസിറ്റീവാണെന്നു പറഞ്ഞു. എനിക്ക് 73 വയസ്സുണ്ട്. ഞാന്‍, എന്റെ പത്നി, എന്റെ മകന്റെ പത്നി, പതിനാറു വയസ്സുള്ള കൊച്ചുമകന്.
മോദി ജി – ഓ മൈ ഗോഡ്
അശോക് കപൂര്‍ – ഞങ്ങള്‍ ഭയപ്പെട്ടില്ല സര്. മനസ്സിലാക്കാനായത് നന്നായി എന്നു പറഞ്ഞു. ഞങ്ങള്‍ ദില്ലി സഫ്ദര്‍ ജംഗ് ഹോസ്പിറ്റലില്‍ പോയി. ആഗ്രയില്‍ നിന്ന് തന്നെ ആംബുലന്‍സിലാണ് അയച്ചത.് ചാര്‍ജ് ചെയ്തില്ല. ആഗ്രയിലെ ഡോക്ടറുടെയും അവിടത്തെ അഡ്മിനിസസ്ട്രേഷന്റെയും കൃപ. അവര്‍ നന്നായി വേണ്ടതു ചെയ്തു.
മോദിജി – ആംബുലന്‍സിലാണോ വന്നത്?
അളോക് കപൂര്‍ – അതെ ജി . ആംബുലന്‍സില്‍. കുഴപ്പമൊന്നുമില്ലായിരുന്നു. അവര്‍ രണ്ട് ആംബുലന്‍സ് വിട്ടുതന്നു. കൂടെ ഡോക്ടറും വന്നു. അവരാണ് സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ എത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഗേറ്റില്ത്തന്നെ നിന്നിരുന്നു. അവിടെ വാര്‍ഡിലെത്തിച്ചു. ആറു പേര്‍ക്കും വെവ്വേറെ റൂം തന്നു. നല്ല മുറികളായിരുന്നു. എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. 14 ദിവസം ഹോസ്പിറ്റലില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കഴിഞ്ഞു. ഡോക്ടര്‍മാര്‍ നല്ല സഹകരണമായിരുന്നു. വളരെ നന്നായി പെരുമാറി, ചികിത്സിച്ചു, മറ്റു സ്റ്റാഫുകളും നന്നായി പെരുമാറി. അവര്‍ അവരുടെ പ്രത്യേക വേഷമണിഞ്ഞാണ് വന്നത്. ഡോക്ടറാണോ നെഴ്സാണോ വാര്‍ഡ് ബോയ് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. അവര്‍ പറഞ്ഞതൊക്കെ ഞങ്ങള്‍ കേട്ടു. ഇപ്പോള്‍ 1 ശതമാനം പോലും പ്രശ്നമില്ല.
മോദിജി – അങ്ങയ്ക്ക് നല്ല ആത്മവിശ്വാസമാണെന്നു തോന്നുന്നു.
അശോക് കപൂര്‍ – അതെ സര്. ഞാന്‍ പെര്‍ഫക്ടാണ് .മുട്ടിന്റെ ഓപ്പറേഷന് നടത്തിയതാണ്. എന്നാലും ഞാന്‍ പെര്‍ഫെക്ടാണ്.
മോദിജി. അല്ല. കുടുംബത്തിന് ഇത്ര വലിയ ആപത്ത് വന്നു, 16 വയസ്സുള്ള കുട്ടിക്കും വന്നു….
അശോക് കപൂര്‍ – അവന് പരീക്ഷയുണ്ടായിരുന്നു. സര്. ഐസിഎസ്സിയുടെ പരീക്ഷ. പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അത് പിന്നെ നോക്കാം. ജീവിച്ചിരുന്നാല്‍ പിന്നെ എല്ലാ പരീക്ഷയും നടക്കും. സാരമില്ല.
മോദിജി – ശരിയാണ്. അങ്ങയുടെ അനുഭവം കേട്ടത് നന്നായി. കുടുംബത്തിന് ആത്മവിശ്വാസമേകി, ധൈര്യം കാട്ടി.
അശോക് കപൂര്‍ – ഉവ്വ. കുടുംബം മുഴുവനും രക്ഷപ്പെട്ടു. പരസ്പരം സഹായമായി. നേരിട്ടു കണ്ടില്ല. ഫോണില്‍ സംസാരിച്ചു. ഡോക്ടര്‍മാര്‍ നല്ല സഹായം ചെയ്തു. വേണ്ടപോലെ. അവരോടു കടപ്പെട്ടിരിക്കുന്നു. അവര്‍ നന്നായി സഹകരിച്ചു. സ്റ്റാഫുകളും നേഴ്സുമാരും. എല്ലാം.
മോദി ജി – അങ്ങയ്ക്കും കുടുംബത്തിനു മുഴുവനും ശുഭാശംസകള്‍
അശോക് കപൂര്‍ – നന്ദി മോദിജി. നന്ദി. അങ്ങയോടു സംസാരിച്ചതില്‍ വളരെ സന്തോഷമുണ്ട്.
ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍, അതായ് അവേര്നസുമായി ബന്ധപ്പെട്ട് എവിടെങ്കിലും പോകണമെങ്കില്‍, എന്തെങ്കിലും ചെയ്യണമെങ്കില്‍ എപ്പോഴും തയ്യാറാണ്
മോദി ജി – അങ്ങ് അഗ്രയില്‍ തന്നെ കഴിയൂ. ആരെങ്കിലും വിശന്നിരിക്കുന്നെങ്കില് അവര്‍ക്ക് ആഹാരം കൊടുക്കൂ. ദരിദ്രരെക്കുറിച്ച് വിചാരം വേണം. ആളുകള്‍ നിയമം പാലിക്കണമെന്നു പറയണം. അങ്ങയുടെ കൂടുംബം ഈ രോഗത്തിന്റെ പിടിയില്‍ പെട്ടെന്നും എന്നാല്‍ നിയമങ്ങള്‍ പാലിച്ച് കുടുംബത്തെ രക്ഷിച്ചെന്നും പറയൂ. എല്ലാവരും നിയമം പാലിച്ചാല്‍ രാജ്യം രക്ഷപെടും.
അശോക് കപൂര്‍ – ഞങ്ങള്‍ വീഡിയോ തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
മോദി ജി -നന്നായി.
അശോക് കപൂര്‍ – ചാനലുകള്‍ കാട്ടി. അതുകൊണ്ട് ആളുകള്‍ക്ക് അവേര്‍നസ് ഉണ്ടായി.
മോദിജി – സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണം.
അശോക് കപൂര്‍ . ഉവ്വ് മോദിജി. കോളനിയില്‍ എല്ലാവരിലും എത്തിച്ചു. വൃത്തിയുള്ള കോളനിയാണ്. ഞങ്ങള്‍ സുഖമായി വന്നതു കണ്ടില്ലേ, ഭയപ്പെടേണ്ട കാര്യമില്ല എന്നു പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യിക്കൂ എന്നു പറഞ്ഞു. ഈശ്വരന്റെ കൃപകൊണ്ട് സുഖമായിരിക്കട്ടെ.
മോദി ജി – ശരി.. എല്ലാവര്ക്കും ശുഭാശംസകള്‍
സുഹൃത്തുക്കളേ, നാം ആശോക്ജിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ദീര്ഘായുസ്സുണ്ടായിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ പാനിക് ആകാതെ, ഭയപ്പെടാതെ സമയത്തിന് ശരിയായതു ചെയ്ത്, സമയത്തിന് ഡോക്ടറെ കണ്ട്, ഉചിതമായ മുന്‍കരുതലെടുത്ത് മഹാമാരിയെ നമുക്ക് പരാജയപ്പെടുത്താനാകും. സുഹൃത്തുക്കളേ, നാം മെഡിക്കല്‍ തലത്തില്‍ ഈ മഹാമാരിയെ എങ്ങനനെ നേരിടുന്നു എന്നറിയാന്‍ ഞാന്‍ ചില ഡോക്ടര്‍മാരോടു സംസാരിച്ചു. യുദ്ധത്തില്‍ മുന്നണിപ്പോരാളികളായി നില്ക്കുന്നവരോട്. ദിവസേന അവര്‍ ഈ രോഗികളുമായിട്ടാണ് ഇടപഴകുന്നത്. വരൂ. നമുക്ക് ദില്ലിയിലെ ഡോക്ടര്‍ നിതീഷ് ഗുപ്ത പറയുന്നതു കേള്‍ക്കാം.
മോദിജി – നമസ്തേ ഡോക്ടര്‍
ഡോ.നിതീഷ് ഗുപ്താ – നമസ്തേ സര്
മോദി ജി – നമസ്തേ നിതീശ് ജീ. അങ്ങ് യുദ്ധത്തില്‍ നിലകൊള്ളുകയാണ്. ആശുപത്രിയില്‍ അങ്ങയുടെ സുഹൃത്തുക്കളുടെ മൂഡ് എന്താണ് എന്നറിയാനാഗ്രഹിക്കുന്നു. പറയുമോ..
ഡോ.നിതീഷ് ഗുപ്താ – എല്ലാവരും വളരെ ഉത്സാഹത്തിലാണ്. അങ്ങയുടെ ആശീര്‍വ്വാദം എല്ലാവര്‍ക്കുമുണ്ട്. ആശുപത്രികള്‍ക്ക് അങ്ങയുടെ എല്ലാ സപ്പോര്‍ട്ടുമുണ്ട്, ചോദിക്കുന്നതെല്ലാം തരുന്നുണ്ട്. അതുകൊണ്ട് സൈന്യം അതിര്‍ത്തിയിലെന്നപോലെ ഞങ്ങള്‍ അതേ ആവേശത്തോടെ നില്ക്കുന്നു. ഞങ്ങള്‍ക്ക് ഒരേയൊരു കര്ത്തവ്യമേയുള്ളൂ, രോഗി സുഖമായി വീട്ടില്‍ പോകണം.
മോദി ജി – അങ്ങ് പറഞ്ഞതു ശരിയാണ്. യുദ്ധം പോലുള്ള സ്ഥിതിയാണ്. നിങ്ങളാണ് പോരാളികളായി നില്‍ക്കുന്നത്.
ഡോ.നിതീഷ് ഗുപ്താ – ഉവ്വ് സര്.
മോദി ജി- അങ്ങയ്ക്ക് ചികിത്സയ്ക്കൊപ്പം രോഗിയെ കൗണ്‍സലിംഗും ചെയ്യേണ്ടി വരുന്നുണ്ടാകുമല്ലോ?
ഡോ.നിതീഷ് ഗുപ്താ – ഉവ്വ് സര്. അത് വളരെ ആവശ്യമുള്ള കാര്യമാണ്. കാരണം രോഗി പെട്ടെന്ന് രോഗത്തെക്കുറിച്ചു കേട്ട് ഭയപ്പെട്ടു പോകുന്നു, തനിക്കെന്താണ് പറ്റിയതെന്ന് വേവലാതിപ്പെടുന്നു. പ്രശ്നമൊന്നുമില്ലെന്നും, അടുത്ത 14 ദിവസത്തിനുള്ളില്‍ ശരിയാകുമെന്നും, സുഖമായി വീട്ടില്‍ പോകാമെന്നും അവരെ ബോധ്യപ്പെടുത്തണം. ഇതുവരെ അതുപോലെ 16 രോഗികളെ വീട്ടിലയച്ചുകഴിഞ്ഞു.
മോദിജി – പൊതുവെ നോക്കിയാല്‍ എന്തു തോന്നുന്നു. ഭയപ്പട്ട ആളുകളാണ് മുന്നിലെങ്കില്‍ അതും വേവലാതിയുണ്ടാക്കുന്നുണ്ടോ നിങ്ങള്‍ക്ക്?
ഡോ.നിതീഷ് ഗുപ്ത – അവര്‍ക്ക് ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമാണ്. ഇനിയെന്ത്? വിദേശത്തൊക്കെ ആളുകള്‍ ഇത്രയധികം മരിക്കുന്നുണ്ടെങ്കില്‍ നമ്മുടെ സ്ഥിതിയെന്താകുമെന്നോര്ത്ത് ഭയപ്പെടുന്നു. ഓരോരുത്തരുടെയും പ്രശ്നമെന്താണെന്നും എന്ന് സുഖമാകുമെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. നിങ്ങളുടെ പ്രശ്നം വളരെ മൈല്ഡാണെന്നും, സാധാരണമായ ജലദോഷം പോലെയേ ഉള്ളൂ എന്നും പറഞ്ഞു കൊടുക്കുന്നു. മറ്റൊരാളുടെ കാര്യം പറഞ്ഞ്, അതുപോലെ നിങ്ങളും ആറേഴു ദിവസം കൊണ്ട് സുഖമാകും എന്നു പറയുന്നു. ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയെന്നുകണ്ടാല് വീട്ടിലേക്കയക്കാം. ഞങ്ങള്‍ വീണ്ടും വീണ്ടും രണ്ടും നാലും മണിക്കൂറിനിടയില്‍ അവരെ ചെന്നു കാണുന്നു, സുഖവിവരങ്ങള്‍ ചോദിക്കുന്നു. അവര്‍ക്ക് ആശ്വാസം തോന്നും… ദിവസം മുഴുവന്‍ ഇങ്ങനെയാകുമ്പോള്‍ അവര്‍ക്ക് നന്നായി തോന്നു.
മോദിജി – അവര്‍ക്ക് ആത്മവിശ്വാസം തോന്നും. തുടക്കത്തില്‍ ഭയം തോന്നുമല്ലേ?
ഡോ.നിതീഷ് ഗുപ്ത – തുടക്കത്തില്‍ ഭയപ്പെടുന്നു. എങ്കിലും ഞങ്ങള്‍ കാര്യം പറഞ്ഞു കൊടുക്കുമ്പോള്‍ രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ കുറച്ചൊക്കെ ഭേദപ്പെടാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്കും ങാ, ശരിയാകും എന്നു തോന്നാന്‍ തുടങ്ങുന്നു.
മോദി ജി – എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ സേവനത്തിനുള്ള അവസരം വന്നിരിക്കുന്നു എന്ന ഒരു തോന്നലുണ്ടോ എല്ലാവര്ക്കും?
ഡോ.നിതീഷ് ഗുപ്താ – ഉവ്വ്. തീര്‍ച്ചയായും. ഞങ്ങള്‍ ടീമിന് നല്ല പ്രോത്സാഹനം കൊടുക്കുന്നു. ഭയപ്പെടേണ്ട കാര്യമേ ഇല്ലെന്നു ബോധ്യപ്പെടുത്തുന്നു. നാം വേണ്ട മുന്‍കരുതലെടുക്കുകയും രോഗിയെയും മുന്‍കരുതലുകളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കയും ചെയ്യും. ഇങ്ങനെയെല്ലാം ചെയ്താല്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞു കൊടുക്കുന്നു.
മോദി ജീ – ശരി. അങ്ങയുടെ അടുത്ത് വളരെയധികം രോഗികളെത്തുന്നു, അങ്ങ് കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. അങ്ങയോടു സംസാരിച്ചത് വളരെ ആശ്വാസമായി. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. പോരാട്ടം തുടരുക.
ഡോ.നിതീശ് ഗുപ്താ – അങ്ങയുടെ ആശീര്‍വ്വാദമുണ്ടായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
മോദി ജി – വളരെ വളരെ ശുഭാശംസകള്‍.
ഡോ.നിതീഷ് ഗുപ്താ – നന്ദി സര്.
മോദി ജി – നന്ദി നിതീഷ് ജീ. അങ്ങയ്ക്ക് വളരെ നന്ദി. അങ്ങയെപ്പോലുള്ള ആളുകളുടെ ശ്രമഫലമായി ഭാരതം കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയിക്കും. അങ്ങ് സ്വന്തം ആരോഗ്യം നോക്കണം. സുഹൃത്തുക്കളുടെ കാര്യവും നോക്കണം. കുടുംബത്തെയും നോക്കണം. ഈ രോഗം പകരുന്ന ആളുകളുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിക്കുന്നു എന്നാണ് ലോകത്തിലെ അനുഭവം കാട്ടിത്തരുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ വര്‍ധനവു കാരണം വിദേശങ്ങളില്‍ നല്ല നല്ല ആരോഗ്യ സേവനമേഖലപോലും ബുദ്ധിമുട്ടിലാകുന്നതു കണ്ടു. ഭാരതത്തില്‍ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാതിരിക്കാന്‍ നാം നിരന്തരം ശ്രമിക്കയാണ്. ഒരു ഡോക്ടര്‍കൂടി പൂനയില്‍ നിന്ന് സംസാരിക്കുന്നു. ശ്രീ ഡോക്ടര്‍ ബോര്‍സേ
മോദി ജി – നമസ്തേ ഡോക്ടര്‍
ഡോക്ടര്‍ – നമസ്തേ നമസ്തേ
മോദി ജി – നമസ്തേ. അങ്ങ് തീര്‍ത്തും ജനസേവാ ഈശ്വര സേവനം എന്ന വിചാരത്തോടെ ജോലിയില്‍ എര്പ്പെട്ടിരിക്കയാണ്. ഞാന്‍ അങ്ങയോടു ചിലതു സംസാരിക്കാനാഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളോട് അങ്ങയുടെ സന്ദേശം വേണം. ഒന്നാമത് പലരുടെയും മനസ്സിലുയരുന്ന പ്രശ്നം എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്, എപ്പോഴാണ് കൊറോണയുടെ ടെസ്റ്റ് നടത്തേണ്ടത് എന്നതാണ്. ഒരു ഡോക്ടറെന്ന നിലയില്‍ അങ്ങ് തീര്‍ത്തും ഈ കൊറോണ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. അതുകൊണ്ട് അങ്ങയുടെ വാക്കുകള്‍ക്ക് ഒരു ശക്തിയുണ്ട്. അതു കേള്‍ക്കാനാഗ്രഹിക്കുന്നു.
ഡോക്ടര്‍ – ഞാന്‍ ഇവിടെ ബീ.ജേ.മെഡിക്കല്‍ കോളജ് പൂനയിലാണ് ജോലി ചെയ്യുന്നത്. അവിടെ പ്രൊഫസറാണ്. പുണേ മുനിസിപ്പല്‍ ഹോസ്പിറ്റലാണ്, നായഡൂ ഹോസ്പിറ്റല്‍. അവിടെ ജനുവരി 2020 മുതല്‍ സ്ക്രീനിംഗ് സെന്റര്‍ തയ്യാറാണ്. ഇന്ന് വരെ 16 കോവിഡ് പോസിറ്റീലവ് കേസുകളുണ്ടായി. അവര്‍ക്കെല്ലാം വേണ്ട ചികിത്സ നല്കി, ക്വാറന്റൈന് ആക്കി, ഐസൊലേഷനിലാക്കി. 7 പേര്‍ക്ക് ചികിത്സ നല്കി ഡിസ്ചാര്‍ജും ചെയ്തു. ഇനി ബാക്കിയുള്ള കേസുകളില്‍ അവരെല്ലാം സ്റ്റേബിളാണ്, സുഖമായിരിക്കുന്നു. വൈറസ് ശരീരത്തിലുണ്ടെങ്കിലും അവര്‍ സുഖമാകുന്നു. ഇവിടെ ആകെ 16 കേസുകളേയുള്ളു സര്. എന്നാല്‍ യുവ ജനതയെയും ബാധിക്കുന്നു എന്നു കാണുന്നു. യുവാക്കളിലുണ്ടാകുന്ന രോഗം കുറച്ച് സീരയസ് രോഗമല്ലെന്നു കാണുന്നു. മൈല്‍ഡ് ആണ്. രോഗികള്‍ സുഖപ്പെടുന്നുണ്ട് സര്. ഇനി ബാക്കിയുള്ള 9 പേരും സുഖമാകുകയാണ്. 4-5 ദിവസത്തിനുള്ളില്‍ സുഖമാകും. സംശയിച്ച് ഇവിടെ വരുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാര്‍, കോണ്ടാക്ടില് പെട്ടവര്‍ അവരുടെ സ്വാബ് എടുക്കുന്നു. എടുക്കുന്ന (oropharyngeal swab) എടുക്കുന്നു, നാസല്‍ സ്വാബ് എടുക്കുന്നു. നാസല്‍ സ്വാബ് റിപ്പോര്‍ട്ടു വരുമ്പോള്‍ പോസിറ്റീവ് ആണെന്നു കണ്ടാല്‍ പോസിറ്റീവ് വാര്‍ഡില്‍ അഡ്മിറ്റു ചെയ്യുന്നു. നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റൈന് ഉപദേശിച്ച്, എന്തു ചെയ്യാം എന്തു പാടില്ല എന്ന ഉപദേശമൊക്കെ കൊടുത്ത് വീട്ടിലേക്കയക്കുന്നു
മോദി ജി- അവര്‍ക്ക് എന്താണ് പറഞ്ഞു കൊടുക്കുന്നത്? വീട്ടിലിരിക്കാന്‍ എന്തെല്ലാം ഉപദേശങ്ങളാണ്? അങ്ങ് പറയൂ.
ഡോക്ടര്‍ – വീട്ടിലാണെങ്കിലും വീട്ടില്ത്തന്നെയും ക്വാറന്റൈനില്‍ ഇരിക്കണം. 6 അടി അകലം പാലിക്കണം, എന്നത് ഒന്നാമത്തെ കാര്യം. രണ്ടാമതായി അവര്‍ മാസ്ക് ഉപയോഗിക്കണം, വീണ്ടും വീണ്ടും കൈ കഴുകണം. സാനിറ്റൈസറില്ലെങ്കില്‍ സാധാരണ സോപ് തന്നെ ഉപയോഗിച്ച് കൈ കഴുകണം. പല പ്രവാശ്യം അതു ചെയ്യണം. ചുമ വരുകയോ , തുമ്മലുണ്ടാവുകയോ ചെയ്താല്‍ തൂവാല കൊണ്ട് മുഖം മറച്ചേ ചുമയ്ക്കാവൂ. തുള്ളികള്‍ ദൂരേക്ക് പോകാതിരിക്കാന്‍ അതാവശ്യമാണ്. നിലത്തു വീഴരുത്, എല്ലാം കൈയിലെ തൂവലയിലായതുകൊണ്ട് പരക്കുന്ന പ്രശ്നമില്ല. മനസ്സിലായില്ലേ. രണ്ടാമത്തെ കാര്യംഅവര്‍ വീട്ടില്‍ത്തന്നെ ഇരിക്കണം പുറത്തേക്കു പോകാന്‍ പാടില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ ആയിരിക്കയാണ്. വാസ്തവത്തില്‍ ഈ വിശേഷപ്പെട്ട അവസ്ഥയില്‍ ലോക്ഡൗണാണെങ്കിലും അവര്‍ ഹോം ക്വാറന്റൈനിലാണ്, കുറഞ്ഞത് 14 ദിവസം. ഇതാണ് എല്ലാവര്ക്കും കൊടുക്കാനുള്ള സന്ദേശം സര്.
മോദി ജി. ശരി ഡോക്ടര്‍, അങ്ങ് നല്ല സേവനമാണ് നല്‍കുന്നത്. സമര്‍പ്പണമനോഭാവത്തോടെ അങ്ങയുടെ ടീം മുഴുവന്‍ മുഴുകിയിരിക്കയാണ്. എത്ര രോഗികള്വന്നാലും എല്ലാവരും സുരക്ഷിതരായി വീട്ടിലേക്കു മടങ്ങുമെന്നും രാജ്യം ഈ പോരാട്ടത്തില്‍ വിജയിക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. നിങ്ങളുടെ ഏവരുടെയും സഹായത്തോടെ.
ഡോക്ടര്‍ – സര് നാം വിജയിക്കുമെന്ന് വിശ്വാസമുണ്ട്. ഈ യുദ്ധം നാം ജയിക്കും.
മോദി ജി – വളരെ വളരെ ശുഭാശംസകല് ഡോക്ടര്‍, നന്ദി.
ഡോക്ടര്‍ – നന്ദി നന്ദി സര്.
സുഹൃത്തുകളേ, നമ്മളെല്ലാവരും, രാജ്യം മുഴുവന്‍ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുമിക്കുകയാണ്. നമ്മോട് ഡോക്ടര്‍മാര്‍ പറയുന്നത് നാം കേട്ടാല്‍ മാത്രം പോരാ, അത് അനുസരിക്കയും വേണം. ഇന്ന് നാം ഡോക്ടര്‍മാരുടം ത്യാഗം, അവരുടെ തപസ്സ്, സമര്‍പ്പണം ഒക്കെ കാണുമ്പോള്‍ ആചാര്യന് ചരകന്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നത്. ആചാര്യ ചരകന്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അത് നാം ഡോക്ടര്‍മാരുടെ ജീവിതത്തില്‍ കാണുകയാണ്. ആചാര്യ ചരകന്‍ പറഞ്ഞു –
ന ആത്മാര്‍ഥം ന അപി കാമാര്ഥം അതഭൂത ദയാം പ്രതി
വര്‍തതേ യത് ചികിത്സായാം സ സര്‍വം ഇതി വര്‍തതേ.
അതായത് ധനമോ വിശേഷാലെന്തെങ്കിലുമോ ആഗ്രഹിച്ചല്ല, മറിച്ച് രോഗിയുടെ സേവനത്തിന് ദയവോടുകൂടെ പ്രവര്‍ത്തിക്കുന്നയാള്‍ സര്വശ്രേഷ്ഠനായ ചികിത്സകനാകുന്നു.
സുഹൃത്തുക്കളേ, മനുഷ്യത്വം നിറഞ്ഞ എല്ലാ നേഴ്സുമാരെയും ഞാന്‍ നമിക്കുന്നു. നിങ്ങള്‍ എത്ര സേവനമനോഭാവത്തോടെ ഇതു ചെയ്യുന്നു എന്നതിന് താരതമ്യങ്ങളില്ല. ഈ വര്‍ഷം അതായത് 2020 ലോകമാകെയും International Year of the Nurse and Midwife എന്ന നിലയില്‍ ആഘോഷിക്കയാണ്. ഇത് 200 വര്‍ഷം മുമ്പ് 1820 ല്‍ ജനിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവര്‍ മനുഷ്യസേവനത്തെ, നേഴ്സിംഗിന് ഒരു പുതിയ അടയാളം നല്കി. ഒരു പുതിയ ഉയരത്തിലെത്തിച്ചു. ലോകത്തിലെ എല്ലാ നേഴ്സിന്റെയും സേവനമനോഭാവത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ വര്‍ഷം തീര്‍ച്ചയായും മുഴുവന്‍ നേഴ്സിംഗ് സമൂഹത്തിനും വലിയ പരീക്ഷയുടെ സമയമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളേവരും ഈ പരീക്ഷയില്‍ വിജയിക്കുമെന്നു മാത്രമല്ല, അനേകം ജീവനുകള്‍ രക്ഷിക്കയും ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്.
നിങ്ങളെപ്പോലുള്ള എല്ലാ സുഹൃത്തുക്കളുടെയും ഉത്സാഹവും ആവേശവും കാരണമാണ് ഈ പോരാട്ടം നമുക്കു നടത്താനാകുന്നത്. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍, ഡോക്ടര്‍മാരാകട്ടെ, നഴ്സുമാരാകട്ടെ, പാരാമെഡിക്കല്‍ സ്റ്റാഫാകട്ടെ, ആശാ വര്‍ക്കറാകട്ടെ, എഎന്‍എം പ്രവര്‍ത്തകരാകട്ടെ, മാലിന്യനിര്മ്മാര്ജ്ജന്ന ജോലിക്കാരാകട്ടെ, നിങ്ങളുടെ ഏവരുടെയും രോഗത്തെക്കുറിച്ച് രാജ്യത്തിന് വേവലാതിയുണ്ട്. അതു കണക്കാക്കി, ഈ യുദ്ധത്തില്‍ നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ രാജ്യത്തിന് നേതൃത്വം നല്കുവാനായി ഉദ്ദേശം 20 ലക്ഷം പേര്‍ക്കായി 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസിനെതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ ചുറ്റും സമൂഹത്തിലെ യഥാര്‍ഥ ഹീറോകളായ പലരുമുണ്ട്. അവര്‍ ഈ പരിതഃസ്ഥിതിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. എനിക്ക് നരേന്ദ്രമോദി ആപ്പില്‍, നമോ ആപ് ല്‍ ബാംഗ്ളൂരില്‍ നിന്നുള്ള നിരഞ്ജന് സുധാകര്‍ ഹെബ്ബാളെ എഴുതിയിരിക്കുന്നത് ഇങ്ങനെയുള്ളവര്‍ ഡെയ്ലി -ലൈഫ് ഹീറോകളാണെന്നാണ്. ഇത് ശരിയുമാണ്. നമ്മുടെ ദൈനം ദിന ജീവിതം സ്വാഭാവികതയോടെ മുന്നോട്ടു പോകുന്നത് അവര്‍ കാരണമാണ്. ഒരു ദിവസം നിങ്ങളുടെ വീട്ടിലെ പൈപ്പില്‍ വരുന്ന വെള്ളം നിന്നുപോയി എന്നു വിചാരിക്കുക, അതല്ല വൈദ്യുതി അപ്രതീക്ഷിതമായി നിന്നുപോയി എന്നു വിചാരിക്കുക. അപ്പോള്‍ ഈ ഡെയ്ലി ലൈഫ് ഹീറോസാണ് നമ്മുടെ ബുദ്ധിമുട്ട് ദൂരീകരിക്കാന്‍ ഉണ്ടാവുക. നിങ്ങളുടെ വീടിനടുത്തുള്ള ചെറിയ പലചരക്കുകടയെക്കുറിച്ച് ആലോചിച്ചു നോക്കുക. ഇന്നത്തെ ഈ വിഷമം പിടിച്ച പരിതഃസ്ഥിതിയില്‍ ആ കടക്കാരനും പ്രശ്നത്തിലാണ്. എന്തിനുവേണ്ടി? നിങ്ങള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയല്ലേ? അതേപോലെ, അവശ്യസാധനങ്ങളുടെ വിതരണ ശൃംഖലയില്‍ തടസ്സമുണ്ടാകരുതെന്നു കരുതി വിരാമമില്ലാതെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്ന ആ ഡ്രൈവര്‍മാരെക്കുറിച്ചും ആ ജോലിക്കാരെക്കുറിച്ചും ഒന്നാലോചിക്കൂ. ബാങ്കിംഗ് സേവനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് നിങ്ങള്‍ കണ്ടുകാണും. ബാങ്കിംഗ് മേഖലയിലെ നമ്മുടെ ആളുകള്‍ മനസ്സര്‍പ്പിച്ച്, നിറഞ്ഞ മനസ്സോടെ ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ട് ബാങ്കുകളെ കാക്കുന്നുണ്ട്, നിങ്ങളുടെ സേവനത്തിനായി അവിടെയുണ്ട്. ഇന്നത്തെ ഈ സമയത്ത് അവരുടെ സേവനം ചെറുതല്ല. ബാങ്കിലെ ആളുകളോടും നാം എത്രയെത്ര നന്ദി പറഞ്ഞാലും അതു കുറവല്ല.
വളരെയധികം ആളുകള്‍ ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഡെലിവറി പേഴ്സണുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആളുകള്‍ ഈ ബുദ്ധിമുട്ടേറിയ പരിതഃസ്ഥിതിയിലും വീട്ടുസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ഈ ലോക്ഡൗണ്‍ സമയത്തും നിങ്ങള്‍ ടിവി കാണുന്നു, വീട്ടിലിരുന്നുകൊണ്ട് ഫോണും ഇന്റര്‍നെറ്റുമൊക്കെ ഉപയോഗിക്കുന്നു- ഇതെല്ലാം നേരെ നടത്തിക്കൊണ്ടുപോകാന്‍ ആരൊക്കെയോ തങ്ങളുടെ ജീവിതം അര്‍പ്പിച്ചിരിക്കയാണ്. ഈ അവസരത്തില്‍ നിങ്ങളില്‍ അധികം പേരും ഡിജിറ്റല്‍ പേയ്മെന്റ് ലളിതമായി ചെയ്യുന്നു, അതിന്റെ പിന്നിലും വളരെയധികം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഈ ആളുകളാണ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ഇന്ന് എല്ലാ ജനങ്ങള്‍ക്കും വേണ്ടി, ഞാന്‍ ഇവരോടെല്ലാമുള്ള കൃതജ്ഞത വ്യക്തമാക്കുന്നു. അവര്‍ തങ്ങള്‍ക്കുവേണ്ടിയും എല്ലാ തരത്തിലുമുള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണമെന്നും, സ്വന്തം ബന്ധുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.
എന്റെപ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതുന്നവരോടും ക്വാറന്റൈനില്‍ കഴിയുന്നവരോടും ചിലര്‍ മോശമായി പെരുമാറുന്നതായ ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഇങ്ങനെയുള്ള കാര്യങ്ങള്‍ കേട്ട് വളരെ വിഷമം തോന്നുന്നു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ പരസ്പരം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നല്ലാതെ വൈകാരികമോ മാനുഷികമോ ആയ അകല്‍ച്ച പാലിക്കണ്ടതല്ല എന്നോര്‍ക്കുക. ഇവരാരും തെറ്റുകാരുമല്ല, വൈറസ് ബാധിതരാണെന്നു മാത്രം. ഇവര്‍ മറ്റുള്ളവര്‍ക്ക് ഈ രോഗം പകരാതിരിക്കാനായി സ്വയം അകന്നു നില്ക്കുന്നു, ക്വാറന്റൈനില്‍ കഴിയുന്നു. പലേടത്തും ആളുകള്‍ തങ്ങളുടെ ഉത്തരവാദിത്വം ഗൗരവപൂര്‍വ്വം നിര്‍വ്വഹിക്കുന്നുണ്ട്. വൈറസിന്റെ ലക്ഷണമൊന്നും കാണുന്നില്ലെങ്കില്‍ പോലും അവര്‍ സ്വയം ക്വാറന്റൈനില്‍ പോയി. അവരങ്ങനെ ചെയ്തത് അവര്‍ വിദേശത്തുനിന്നും മടങ്ങി വന്നവരായതുകൊണ്ടും തികഞ്ഞ മുന്‍കരുതല്‍ എടുക്കുന്നതുകൊണ്ടുമാണ്. ഒരു സാഹചര്യത്തിലും മറ്റൊരു വ്യക്തിയെ ഈ വൈറസ് ബാധിക്കരുതെന്ന് അവര്‍ ഉറപ്പാക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് ആളുകള്‍ സ്വയം ഇങ്ങനെയുള്ള ഉത്തരവാദിത്തം കാണിക്കുമ്പോല്‍ അവരോട് മോശമായി പെരുമാറുന്നത് ഒരു തരത്തിലും ശരിയായ നടപടിയല്ല. മറിച്ച് അവരോട് വളരെ സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാണ് വേണ്ടത്.
കൊറോണാ വൈറസുമായി പോരാടാനുള്ള ഏറ്റവും ഫലവത്തായ രീതി സോഷ്യന്‍ ഡിസ്റ്റന്‍സിംഗാണ്, എന്നാല്‍ സോഷ്യന്‍ ഡിസ്റ്റന്‍സിംഗ് എന്നതിന്റെ അര്‍ഥം സോഷ്യന്‍ ഇന്ററാക്ഷന്- സാമൂഹിക സംവാദം- അവസാനിപ്പിക്കുക എന്നല്ല. . വാസ്തവത്തില്‍ ഈ സമയത്ത് നമ്മുടെ എല്ലാ പഴയ സാമൂഹിക ബന്ധങ്ങള്‍ക്കും പുതിയ ഉണര്‍വ്വ് നല്‍കേണ്ടതുണ്ട്, ആ ബന്ധങ്ങള്‍ പുതുക്കേണ്ടതുണ്ട്- ഒരു തരത്തില്‍ നാം പറയേണ്ടത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് – സാമൂഹിക അകലം വര്‍ധിപ്പിക്കൂ, വൈകാരികമായ അകല്‍ച്ച കുറയ്ക്കൂ എന്നാണ്. ഞാന്‍ വീണ്ടും പറയുന്നു, സാമൂഹിക അകല്‍ച്ച വര്‍ധിപ്പിക്കൂ, വൈകാരക അകല്‍ച്ച കുറയ്ക്കൂ.
കോട്ടായി ല്‍ നിന്ന് യശ് വര്‍ധനും മേഘ യും നരേന്ദ്രമോദി ആപ് ല്‍ എഴുതിയിരിക്കുന്നത് അവര്‍ ലോക് ഡൗണ്‍ സമയത്ത് കുടുംബബന്ധത്തെ കൂടുതല്‍ ബലവത്താക്കുന്നു എന്നാണ്. കുട്ടികള്‍ക്കൊപ്പം ബോര്‍ഡ് കളികളും ക്രിക്കറ്റും കളിക്കുന്നു. അടുക്കളയില്‍ പുതിയ പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നു.
ജബല്‍പുരില്‍ നിന്നുള്ള നിരുപമ ഹര്ഷേയ് നരേന്ദ്രമോദി ആപ് ല്‍ എഴുതുന്നു- അവര്‍ക്ക് ആദ്യമായി രജായി ഉണ്ടക്കാനും സ്വന്തം ഹോബിക്കനുസരിച്ച് ചിലതു ചെയ്യാനും സാധിച്ചു; എന്നു മാത്രമല്ല, ഇതോടൊപ്പം തോട്ടം നിര്‍മ്മിക്കുന്ന ഹോബിയും ചെയ്യുന്നു.
റായ്പൂരില്‍ നിന്നുള്ള പരീക്ഷത്, ഗുരുഗ്രാമില്‍ നിന്നുള്ള ആര്യമന്, ഝാര്‍ഖണ്ഡില്‍ നിന്നുള്ള സൂരജ് എന്നിവരുടെ പോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചു-അതിലവര്‍ അവരുടെ സ്കൂള്‍ പഠനകാലത്തെ മിത്രങ്ങളുടെ റി-യൂണിയന് സാധിച്ചതിനെക്കുറിച്ചു പറയുന്നു. അവരുടെ ഈ ഐഡിയ വളരെ കൊള്ളാമെന്നു തോന്നി. ഒരു പക്ഷേ, നിങ്ങള്‍ക്കും ദശകങ്ങളായി സ്കൂള്‍ കോളജ് കാലത്തെ മിത്രങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവില്ല. ഈ പറഞ്ഞ ആശയം ഒന്നു പ്രാവര്‍ത്തികമാക്കി നോക്കൂ.
ഭുവനേശ്വറില്‍ നിന്നുള്ള പ്രത്യൂഷ് ദേവാശിഷും കല്‍ക്കത്തയില്‍ നിന്നുള്ള വസുധാ മാധോഗഡിയായും പറഞ്ഞത് ഇതുവരെ വായിക്കാന്‍ സാധിക്കാതിരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാന്‍ അവസരം കിട്ടി എന്നാണ്.
ചിലര്‍, വര്‍ഷങ്ങളായി വീട്ടില്‍ വെറുതെ കിടന്നിരുന്ന തബല, വീണ പോലുള്ള സംഗീതോപകരണങ്ങള്‍ പുറത്തെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങി എന്ന് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചു. നിങ്ങള്‍ക്കും അതു ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സംഗീതത്തിന്റെ ആനന്ദം ലഭിക്കുകയും ചെയ്യും പഴയ ഓര്‍മ്മകള്‍ പുതുക്കാനും സാധിക്കും. അതായത് വിഷമം പിടിച്ച ഈ സമയത്ത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള സമയം ലഭിക്കുമെന്നു മാത്രമല്ല, സ്വന്തം അഭിരുചിയോട് ഇണങ്ങാനും സമയം ലഭ്യമാവുകയാണ്. പഴയ സുഹൃത്തുക്കളോടും കുടുംബത്തോടും ഫോണിലൂടെ സംവദിക്കാനുമുള്ള സമയം ലഭിക്കും.
നമോ ആപ് ല്‍ റൂര്‍ക്കിയില്‍ നിന്നുള്ള ശശി എന്ന സുഹൃത്ത് ചോദിച്ചിരിക്കുന്നു, ലോക്ഡൗണിന്റെ സമയത്ത് ഫിറ്റ്നസിനുവേണ്ടി എന്തു ചെയ്യാനാകും എന്ന്? ഈ ചുറ്റുപാടില്‍ നവരാത്രി ഉപവാസം എങ്ങനെ അനുഷ്ഠിക്കാനാകും? നിങ്ങളോട് ഒരു കാര്യം പറയട്ടെ, പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളിലേക്കു നോക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങാതിരിക്കാനും എന്നാല്‍ ഉള്ളിലേക്കു പ്രവേശിക്കാനും സ്വയം അറിയാന്‍ ശ്രമിക്കാനുമുള്ള അവസരമാണിത്. നവരാത്രിയിലെ ഉപവാസത്തെ സംബന്ധിച്ചിടത്തോളം ഇത് അവരവരും ശക്തിയും ഭക്തിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഫിറ്റ്നസിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം പറയാനാണെങ്കില്‍ ഏറെയുണ്ടാകും എന്നാണ് തോന്നുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അതെക്കുറിച്ചുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാം. നരേന്ദ്രമോദി ആപ് ല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആ വീഡിയോകള്‍ കാണാം. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കതില്‍ കാണാം, നിങ്ങള്‍ക്കതു പ്രയോജനപ്പെട്ടേക്കാം. എങ്കിലും ഒരു കാര്യം ഓര്‍ത്തോളൂ, ഞാന്‍ ഫിറ്റ്നസ് എക്സ്പേര്‍ട്ട് അല്ല, യോഗാ ടീച്ചറുമല്ല. കേവലം പ്രാക്ടീഷണര്‍ മാത്രമാണ്. യോഗയുടെ ചില ആസനങ്ങള്‍ കൊണ്ട് എനിക്ക് വളരെ പ്രയോജനമുണ്ടായിട്ടുണ്ടെന്നു തീര്‍ച്ചയായും വിചാരിക്കുന്നു. ലോക്ഡൗണ്‍ അവസരത്തില്‍ നിങ്ങള്‍ക്കും ഈ കാര്യങ്ങള്‍ പ്രയോജനപ്പെട്ടേക്കാം.
കൊറോണയ്ക്കെതിരെ അഭൂതപൂര്‍വ്വമായ യുദ്ധമാണ് നാം നയിക്കുന്നത്, വെല്ലുവിളി നിറഞ്ഞതുമാണ്. അതുകൊണ്ട് ഈ അവസരത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ലോകചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായിരിക്കും. കൊറോണയെ തടയാന്‍ ഭാരതവാസികള്‍ എടുത്തിരിക്കുന്ന എല്ലാ നടപടികളും, ഇപ്പോള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളുമാണ് ഭാരതത്തിന് കൊറോണയെന്ന മഹാമാരിക്കെതിരെ വിജയം സമ്മാനിക്കുന്നത്. ഓരോ ഭാരതീയന്റെയും സംയമനവും ദൃഢനിശ്ചയവുമായിരിക്കും നമ്മെ ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് രക്ഷിക്കുക. അതോടൊപ്പം ദാരിദ്രരോടുള്ള നമ്മുടെ മനോഭാവവും കൂടുതല്‍ അനുഭാവപൂര്ണ്ണമാകണം. എവിടെയെങ്കിലും ദരിദ്രനെയോ, കഷ്ടപ്പെടുന്നവനെയോ വിശക്കുന്നവനെയോ കണ്ടാല്‍ ഈ ആപത്ഘട്ടത്തില്‍ നാം ആദ്യം അവന്റെ വിശപ്പടക്കാന്‍ സഹായിക്കും, അവന് എന്താണ് വേണ്ടതെന്നു ചിന്തിക്കും… ഇത് ഭാരതത്തിന് ചെയ്യാനാകും. ഇത് നമ്മുടെ സംസ്കാരമാണ്, നമ്മുടെ സംസ്കൃതിയാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് എല്ലാ ഭാരതീയനും സ്വന്തം ജീവന് രക്ഷിക്കാന്‍ വീട്ടില്‍ അടച്ചിരിക്കയാണ്. എന്നാല്‍ വരും സമയത്ത് ഈ ഭാരതീയന്‍തന്നെ സ്വന്തം രാജ്യത്തിന്റെ വികസനത്തിന് എല്ലാ മതിലുകളും തകര്‍ത്ത് മുന്നേറും, രാജ്യത്തെ മുന്നോട്ടു നയിക്കും. നിങ്ങള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ ഇരിക്കൂ, സുരക്ഷിതരായിരിക്കും, സൂക്ഷിച്ചിരിക്കൂ- നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ. തീര്‍ച്ചയായും നാം ജയിക്കും. വളരെ വളരെ നന്ദി. മന് കീ ബാത് പറയാന്‍ ഇനി അടുത്ത മാസം കാണാം. അതിനകം ഈ ആപത്തിനെ പരാജയപ്പെടുത്തുന്നതില്‍ നാം വജയിച്ചിരിക്കും എന്ന വിചാരത്തോടെ, അതിനുള്ള ശുഭാശംസകളോടെ നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി

പ്രിയപ്പെട്ട ജനങ്ങളേ,
മന് കീ ബാത് ലൂടെ എനിക്ക് കച്ച്് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും രാജ്യമെങ്ങുമുള്ള എല്ലാ പൗരന്മാരോടും ഒരിക്കല്‍ കൂടി നമസ്കാരം പറയാനുളള അവസരം ലഭിച്ചിരിക്കുന്നത് എന്റെ ഭാഗ്യമെന്നു പറയട്ടെ. നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം. നമ്മുടെ രാജ്യത്തിന്റെ വിശാലതയെയും വൈവിധ്യത്തെയും കുറിച്ചോര്‍ക്കുകയും, രാജ്യത്തെ നമിക്കുകയും ചെയ്യുന്നത് എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കുന്ന കാര്യമാണ്. ഈ വൈവിധ്യത്തിന്റെ അനുഭൂതിയുടെ അവസരം എപ്പോഴും പുളകം കൊള്ളിക്കുന്നതാണ്, ആനന്ദിപ്പിക്കുന്നതാണ്, ഒരു തരത്തില്‍ പ്രേരണാ പുഷ്പമാണത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ദില്ലിയിലെ 'ഹുനര്‍ ഹാട്ട്' ഒരു എന്ന പ്രദര്‍ശന സ്ഥലത്ത് നമ്മുടെ രാജ്യത്തിന്റെ വിശാലതയും, സംസ്കാരവും, പാരമ്പര്യവും, ആഹാരരീതികളും വൈകാരിക വൈവിധ്യങ്ങളും ദര്‍ശിച്ചു. പരമ്പരാഗതമായ വസ്ത്രരീതികള്‍, കരകൗശലശില്പങ്ങള്, പരവതാനികള്‍, പാത്രങ്ങള്‍, മുളകൊണ്ടും പിച്ചളകൊണ്ടുമുള്ള ഉത്പന്നങ്ങള്‍, പഞ്ചാബില്‍ നിന്നുള്ള തുണികളിലെ ചിത്രപ്പണികള്‍, ആന്ധ്രപ്രദേശില്‍ നിന്നുള്ള മനോഹരമായ തുകല്‍ ഉത്പന്നങ്ങള്‍, തമിഴ്നാട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രവേലകള്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിച്ചള ഉത്പന്നങ്ങള്‍, ഭദോഹിയില്‍ നിന്നുള്ള പരവതാനികള്‍, കച്ഛില് നിന്നുള്ള ചെമ്പുത്പന്നങ്ങള്, അനേകം സംഗീതവാദ്യോപകരണങ്ങള്‍ തുടങ്ങി അസംഖ്യം കാര്യങ്ങള്‍ മുഴുവന്‍ ഭാരതത്തില്‍നിന്നുമുള്ള കലാ-സാംസ്കാരിക ദൃശ്യങ്ങള്‍, തീര്‍ത്തും അതുല്യമായതുതന്നെയായിരുന്നു അവ. ഇവയുടെ പിന്നിലെ കലാനിപുണരുടെ സാധന, സമര്‍പ്പണം, നൈപുണ്യം എന്നിവയുടെ കഥകളും വളരെ പ്രേരണാദായകങ്ങളാണ്. നൈപുണ്യമേളയുടെ സ്ഥലത്ത് ഒരു ദിവ്യാംഗ മഹിളയുടെ കഥ കേട്ട് വളരെ സന്തോഷം തോന്നി. മുമ്പ് അവര്‍ പാതയോരത്താണ് ചിത്രങ്ങള്‍ വിറ്റിരുന്നതെന്നാണ് എന്നോടു പറഞ്ഞത്. എന്നാല്‍ 'ഹുനര്‍ ഹാട്ടു' മായി ബന്ധപ്പെട്ട ശേഷം അവരുടെ ജീവിതംതന്നെ മാറി. ഇന്നവര്‍ സ്വയംപര്യാപ്തത നേടിയെന്നു മാത്രമല്ല, സ്വന്തമായി വീടു വാങ്ങുകയും ചെയ്തിരിക്കുന്നു. 'ഹുനാര്‍ ഹാട്ട്' ല്‍ എനിക്ക് മറ്റു പല കലാകാരന്മാരെയും കാണാനും അവരുമായി സംസാരിക്കാനും അവസരം ലഭിച്ചു. ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കലാകാരന്മാരില് അമ്പതുശതമാനത്തിലധികം സ്ത്രീകളാണെന്നാണ് എന്നോടു പറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഹുനര്‍ ഹാട്ട് എന്ന പരിപാടിയിലൂടെ ഏകദേശം മൂന്നു ലക്ഷം കലാകാരന്മാര്ക്കും ശില്പികള്ക്കും തൊഴിലവസരങ്ങള്‍ ലഭ്യമായി. ഹുനര്‍ ഹാട്ട് കലാ പ്രദര്‍ശനത്തിനായുള്ള ഒരു വേദിയാണെന്നതിനൊപ്പം ഇത് ആളുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് പ്രദാനം ചെയ്യുന്നതും കൂടിയാണ്. ഈ രാജ്യത്തുള്ള വൈവിധ്യത്തെ കണ്ടില്ലെന്നു നടിക്കുക അസാധ്യമാക്കുന്ന ഒരിടവുമാണ് ഇത്. ശില്പകല എന്നതു ശരിതന്നെ അതോടൊപ്പം നമ്മുടെ ആഹാരരീതികളുടെ വൈവിധ്യവുമുണ്ട്. അവിടെ ഒരേ വരിയില്‍ ഇഡലിയും ദോശയും, ഛോലേ ഭട്ടൂരേ, ദാല്‍ ബാട്ടീ, ഖമന്‍-ഖാംഡവീ എന്നുവേണ്ട എന്തെല്ലാം! ഞാന്‍ സ്വയം അവിടെ ബിഹാറിലെ സ്വാദിഷ്ടമായ ലീട്ടേ-ചോഖേ ആസ്വദിച്ചു, മനംനിറയെ ആസ്വദിച്ചു. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇതുപോലുള്ള മേളകളും പ്രദര്‍ശനങ്ങളും നടന്നുപോരുന്നുണ്ട്. ഭാരതത്തെ അറിയുന്നതിന്, ഭാരതത്തെ അനുഭവിക്കുന്നതിന് അവസരം കിട്ടുമ്പോഴെല്ലാം തീര്‍ച്ചയായും പോകണം. ഏക ഭാരതം – ശ്രേഷ്ഠഭാരതം എന്നതിനെ മനം നിറയെ അനുഭവിക്കാന്‍ ഇതൊരു അവസരമായി മാറുന്നു. നിങ്ങള്‍ രാജ്യത്തിന്റെ കലയുമായും സംസ്കാരവുമായും ഒത്തുചേരും എന്നുമാത്രമല്ല, നിങ്ങള്‍ക്ക് രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളികളുടെ, വിശേഷിച്ചും സ്ത്രീകളുടെ സമൃദ്ധിയിലും നിങ്ങളുടെ പങ്കുവഹിക്കാനാകും – തീര്‍ച്ചായും ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുക്കൂ.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യത്തിന് മഹത്തായ പാരമ്പര്യങ്ങളുണ്ട്. നമ്മുടെ പൂര്‍വ്വികരില്‍ നിന്നു നമുക്കു പൈതൃകമായി ലഭിച്ചിട്ടുള്ള വിദ്യാഭ്യാസത്തിലും അറിവിലും ജീവജാലങ്ങളോട് ദയ എന്ന വികാരം, പ്രകൃതിയോട് അളവറ്റ സ്നേഹം തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മുടെ സാംസ്കാരിക പൈതൃകമാണ്. ഭാരതത്തിലെ ഈ ആതിഥ്യത്തിന്റെ അന്തരീക്ഷം അനുഭവിക്കാന്‍ ലോകമെങ്ങും നിന്ന് വിവിധ വര്‍ഗ്ഗങ്ങളില്‍ പെട്ട പക്ഷികള്‍ എല്ലാ വര്‍ഷവും ഭാരതത്തിലേക്കു വരുന്നു. ഭാരതം വര്‍ഷം മുഴുവന്‍ വിവിധ ദേശാടനജന്തുജാലങ്ങളുടെയും ആശ്രയമായി നിലകൊള്ളുന്നു. ഈ പക്ഷികള്‍, അഞ്ഞൂറിലധികം വിവിധ വര്‍ഗ്ഗങ്ങളില്‍ പെട്ടവ, വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നു. കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ 'COP – 13 convention' നടക്കുകയുണ്ടായി. ആ അവസരത്തില്‍ ഈ വിഷയത്തില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നു, വിചിന്തനങ്ങളുണ്ടായി, ആലോചനകള്‍ നടന്നു. ഈ കാര്യത്തില്‍ ഭാരതത്തിന്റെ ശ്രമങ്ങളെ അവിടെ വച്ച് വളരെയധികം അഭിനന്ദിക്കയുമുണ്ടായി. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ ഭാരതം ദേശാടനജീവിവര്ഗ്ഗങ്ങളെക്കുറിച്ചു നടക്കുന്ന 'COP – 13 convention' ന്റെ അധ്യക്ഷത വഹിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ അവസരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെക്കുറിച്ച് നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.
'COP – 13 convention' നെക്കുറിച്ചു നടക്കുന്ന ഈ ചര്‍ച്ചയ്ക്കിടയില്‍ എന്റെ ശ്രദ്ധ മേഘാലയവുമായി ബന്ധപ്പെട്ട ഒരു വേറിട്ട അറിവിലേക്ക് തിരിഞ്ഞു. അടുത്ത കാലത്ത് ജൈവശാസ്ത്രകാരന്മാര് മേഘാലയത്തിലെ ഗുഹകളില്‍ മാത്രം കാണുന്ന ഒരു പുതിയ മത്സ്യവര്‍ഗ്ഗത്തെ കണ്ടെത്തുകയുണ്ടായി. ഈ മത്സ്യം ഭൂമിക്കടിയിലെ ഗുഹകളില്‍ കഴിയുന്ന ജലജീവി വര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും വലുതാണെന്നു കരുതപ്പെടുന്നു. ഇവ ആഴത്തിലുള്ള, പ്രകാശം കടന്നുചെല്ലാത്ത ഇരുളടഞ്ഞ ഭൂഗര്‍ഭഗുഹകളില്‍ കഴിയുന്നവയാണ്. ഇത്രയും വലിയ മത്സ്യം ഇത്രയും ആഴത്തിലുള്ള ഗുഹകളില്‍ എങ്ങനെ കഴിയുന്നു എന്നതില്‍ ശാസ്ത്രജ്ഞരും അത്ഭുതപ്പെടുന്നു. നമ്മുടെ ഭാരതം, വിശേഷിച്ചും മേഘാലയം ഒരു ദുര്‍ല്ലഭമായ ജീവിവര്‍ഗ്ഗത്തിന്റെ നിവാസസ്ഥാനമാണെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഇത് ഭാരതത്തിന്റെ ജൈവവവൈവിധ്യത്തിന് ഒരു പുതിയ തലം പ്രദാനം ചെയ്യുന്നു. നമ്മുടെ ചുറ്റുപാടും ഇതുപോലുള്ള ഇപ്പോഴും കണ്ടെത്താത്ത വളരെയധികം അത്ഭുതങ്ങളുണ്ട്. ഇത്തരം അത്ഭുതങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ കൗതുകം ആവശ്യമാണ്.
തമിഴ് കവയത്രി അവ്വൈയാര്‍ എഴുതിയിട്ടുണ്ട് –
കട്ടത കേമാംവു കല്ലാദരു ഉഡഗഡവു, കഡ്ഡത് കയമന് അഡവാ കല്ലാദര് ഓലാആഡൂ
ഇതിന്റെ അര്‍ഥം, നമുക്ക് അറിയാവുന്നത് കേവലം ഒരു കൈപ്പിടിയിലൊതുങ്ങുന്ന മണല്‍ത്തരികളാണ്, നമുക്ക് ഇനിയും അറിയാത്തത്, മുഴുവന്‍ ബ്രഹ്മാണ്ഡത്തിനും സമമാണ്. ഈ രാജ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്, അറിഞ്ഞത് വളരെ കുറച്ചാണ്. നമ്മുടെ ജൈവവൈവിധ്യംതന്നെയും മുഴുവന്‍ മാനവകുലത്തിനും അതുല്യമായ ഖജനാവാണ്. അത് നമുക്ക് കണ്ടെത്തേണ്ടതുണ്ട്, സംരക്ഷിക്കേണ്ടതുണ്ട്, അന്വേഷിച്ച് കണ്ടെത്തേണ്ടതുമുണ്ട്.
പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഈ അടുത്ത കാലത്തായി നമ്മുടെ രാജ്യത്തെ കുട്ടികളിലും യുവാക്കളിലും സയന്‍സിനോടും ടെക്നോളജിയോടും താത്പര്യം നിരന്തരം കൂടിക്കൂടി വരുകയാണ്. ആകാശത്തേക്ക് റെക്കോഡ് ഭേദിക്കുന്ന എണ്ണത്തില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, പുതിയ പുതിയ റെക്കാഡുകള്‍, പുതിയ പുതിയ മിഷനുകള്‍ എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കുന്നവയാണ്. ചന്ദ്രയാന്‍ 2 ന്റെ സമയത്ത് ബംഗളൂരിലായിരുന്നപ്പോള് അവിടെ സന്നിഹിതരായിരുന്ന കുട്ടികളുടെ ഉത്സാഹം കാണേണ്ടതായിരുന്നു. അവര്‍ക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല. ഒരു തരത്തില്‍ രാത്രിമുഴുവന്‍ അവര്‍ ഉണര്‍ന്നിരുന്നു. അവരില്‍ സയന്‍സ്, ടെക്നോളജി, ഇന്നോവേഷന്‍ എന്നിവയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ഔത്സുക്യം മറക്കാനാകുന്നതല്ല. കുട്ടികളുടെ, യുവാക്കളുടെ, ഈ ഉത്സാഹം വര്‍ധിപ്പിക്കാനും അവരില്‍ ശാസ്ത്ര കൗതുകം വര്‍ധിപ്പിക്കാനും ഒരു ഏര്പ്പാടിനുകൂടി തുടക്കമിട്ടിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ നടക്കുന്ന റോക്കറ്റ് വിക്ഷേപണം അടുത്തിരുന്നു കാണാനാകും. ഈ അടുത്തകാലത്ത് ഇത് എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തിരിക്കയാണ്. സന്ദര്‍ശക ഗ്യാലറി ഉണ്ടാക്കിയിരിക്കുന്നു. അവിടെ പതിനായിരം ആളുകള്‍ക്ക് ഇരിക്കാനുള്ള ഏര്‍പ്പാടുണ്ട്. ഐഎസ്ആര്‍ഓ യുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗും നടത്താം. പല സ്കൂളുകളും തങ്ങളുടെ വിദ്യാര്‍ഥികളെ റോക്കറ്റ് വിക്ഷേപണം കാണിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ടൂര്‍ ഏര്‍പ്പാടു ചെയ്യുകയാണെന്നാണ് പറഞ്ഞു കേട്ടത്. ഈ സൗകര്യം തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം എന്ന് എല്ലാ സ്കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും അഭ്യര്‍ഥിക്കുന്നു.
രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു വിവരം കൂടി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ താമസിക്കുന്ന പാരസ് ന്റെ കമന്റ് ഞാന്‍ 'നമോ ആപ്' ല്‍ വായിക്കയുണ്ടായി. ഞാന്‍ ഐഎസ്ആര്‍ഓയുടെ 'യുവികാ' പരിപാടിയെക്കുറിച്ച് യുവസുഹൃത്തുകളോടു പറയണമെന്ന് പാരസ് ആഗ്രഹിക്കുന്നു. യുവാക്കളെ സയന്‍സുമായി ബന്ധിപ്പിക്കുന്നതിന് 'യുവികാ' എന്നത് ഐഎസ്ആര്‍ഒ യുടെ ഒരു അഭിനന്ദനാര്‍ഹമായ പരിപാടിയാണ്. 2019 ല്‍ ഈ പരിപാടി സ്കൂള്‍കുട്ടികള്‍ക്കായി ആരംഭിച്ചതായിരുന്നു. 'യുവികാ' എന്നാല്‍ 'യുവാ വിജ്ഞാനി കാര്യക്രം' എന്നാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടി നമ്മുടെ വിഷനായ 'ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍' എന്നതിന് അനുരൂപമാണ്. ഈ പരിപാടിയുടെ ഭാഗമായി പരീക്ഷയ്ക്കുശേഷം അവധിക്കാലത്ത് കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒ യുടെ വിവിധ കേന്ദ്രങ്ങളില്‍ പോയി സ്പേസ് ടെക്നോളജി, സ്പെയ്സ് സയന്‍സ്, സ്പെയ്സ് ആപ്ലിക്കേഷന്‍സ് കളെക്കുറിച്ച് പഠിക്കാനാകുന്നു. പരിശീലനം എങ്ങനെയാണ്? ഏതു തരത്തിലുള്ളതാണ്? എത്രത്തോളം രസമുള്ളതാണ്? എന്നെല്ലാം അറിയണമെങ്കില്‍ കഴിഞ്ഞ പ്രാവശ്യം ഇതില്‍ പങ്കെടുത്തിട്ടുള്ളവരുടെ അനുഭവത്തെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കുക. നിങ്ങള്‍ക്ക് സ്വയം പങ്കെടുക്കണമെങ്കില്‍ ഐഎസ്ആര്‍ഒ യുടെ 'യുവികാ' വെബ്സൈറ്റില്‍ പോയി രജിസ്ട്രേഷന് ചെയ്യാവുന്നതാണ്. എന്റെ യുവ സുഹൃത്തുക്കളേ, വെബ്സൈറ്റിന്റെ പേര് എഴുതിയെടുക്കൂ, ഇന്നുതന്നെ വെബ്സൈറ്റ് സന്ദര്‍ശിക്കൂ. www.yuvika.isro.gov.in. എഴുതിയെടുത്തല്ലോ, അല്ലേ?
പ്രിയപ്പെട്ട ജനങ്ങളേ, 2020 ജനുവരി 31 ന് ലഡാഖിലെ സുന്ദരമായ താഴ്വരകള്‍ ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. ലേ യിലെ 'കുശോക് ബാകുലാ റിമ്പോചീ' എയര്‍പോര്‍ട്ടില്‍ നിന്ന് ഭാരതീയ വായുസേനയുടെ എഎന്‍ 32 വിമാനം പറന്നുയര്‍ന്നപ്പോള്‍ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ആ വിമാനത്തില്‍ 10 ശതമാനം ഇന്ത്യന്‍ ബയോജറ്റ് ഫ്യൂവല്‍ മിശ്രിതമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് എഞ്ചിനുകളിലും ഈ മിശ്രിതം ആദ്യമായിട്ടായിരുന്നു ഉപയോഗിക്കുന്നത്. ഇതുമാത്രമല്ല, ലേയിലെ ഈ വിമാനം പറന്നുയര്‍ന്ന വിമാനത്താവളം, ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഇടത്തു സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഒന്നായിരുന്നു. ഈ ബയോജറ്റ് ഫ്യൂവര്‍ non-edible tree borne oil കൊണ്ട് തയ്യാറാക്കിയതായിരുന്നു എന്നതാണ് ഏറ്റവും വിശേഷം. ഇത് ഭാരതത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്ന് വാങ്ങിക്കുന്നതാണ്. ഈ ശ്രമത്തിലൂടെ കാര്‍ബര്‍ ബഹിര്‍ഗമനത്തിന് കുറവുണ്ടാകുമെന്നു മാത്രമല്ല മറിച്ച് ഭാരതം ക്രൂഡോയിലിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നതും കുറഞ്ഞേക്കാം. ഈ വലിയ കാര്യവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍ നേരുന്നു. വിശേഷിച്ചും ബയോ ഫ്യൂവല്‍ കൊണ്ട് വിമാനം പറപ്പിക്കുന്ന സാങ്കേതികവിദ്യ സാധ്യമാക്കിയ സിഎസ്ഐആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെട്രോളിയം, ഡെറാഡൂണിലെ ലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമങ്ങള്‍ മേക് ഇന്‍ ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ പുതിയ ഭാരതം ഇപ്പോള്‍ പഴയ വീക്ഷണവുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ല. വിശേഷിച്ചും നവഭാരതത്തിലെ നമ്മുടെ സഹോദിമാരും അമ്മമാരും മുന്നോട്ടു വന്ന് പുതിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകുമ്പോള്‍. അവരിലൂടെ മുഴുവന്‍ സമൂഹത്തിലും ഒരു സകാരാത്മകമായ മാറ്റം കാണാന്‍ ലഭിക്കുകയാണ്. ബിഹാറിലെ പൂര്‍ണിയയുടെ കഥ രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രേരണയേകുന്നതാണ്. ദശകങ്ങളായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചിരുന്ന പ്രദേശമാണിത്. അങ്ങനെയിരിക്കെ ഇവിടെ കൃഷിയും മറ്റു വരുമാനസ്രോതസ്സുകളും കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. എന്നാല്‍ ഇതേ പരിതഃസ്ഥിതികളില്‍ പൂര്‍ണ്ണിയായിലെ കുറെ സ്ത്രീകള്‍ ഒരു വേറിട്ട പാത തിരഞ്ഞെടുത്തു. സുഹൃത്തുക്കളേ, ആദ്യം ഈ പ്രദേശത്തെ സ്ത്രീകള്‍, മള്‍ബറി ചെടികളില്‍ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തിയിരുന്നു, അതിനവര്‍ക്ക് നിസ്സാരമായ വിലയാണ് കിട്ടിക്കൊണ്ടിരുന്നത്. അത് വാങ്ങിയിരുന്ന ആളുകള്‍ അതേ കൊക്കൂണില്‍ നിന്ന് പട്ടുനൂലുകള്‍ ഉണ്ടാക്കി വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് പൂര്‍ണ്ണിയായിലെ സ്ത്രീകള്‍ ഒരു പുതിയ തുടക്കം കുറിക്കയും ചിത്രമാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സ്ത്രീകള്‍ സര്‍ക്കാര്‍ സഹകരണത്തോടെ മള്‍ബറി- ഉത്പാദനക്കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നെ അവര്‍ കൊക്കൂണില്‍ നിന്ന് പട്ടുനൂലുകള്‍ ഉണ്ടാക്കി, ആ പട്ടുനൂല്‍കൊണ്ട് സ്വയം സാരികളുണ്ടാക്കാന് തുടങ്ങി. നേരത്തെ കൊക്കൂണ്‍ വിറ്റ് നിസ്സാരമായ തുക കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ അതുകൊണ്ടുണ്ടാക്കിയ സാരികള്‍ ആയിരങ്ങള്‍ വിലയിട്ടാണ് വില്‍ക്കപ്പെടുന്നത്. 'ആദര്‍ശ് ജീവികാ മഹിളാ മള്‍ബറി ഉദ്പാതനസമൂഹ' ത്തിലെ സഹോദരിമാര്‍ കാട്ടിയ ആത്ഭുതത്തിന്റെ സ്വാധീനം ഇപ്പോള്‍ ഗ്രാമത്തിലെങ്ങും കാണാനാകുന്നുണ്ട്. പൂര്‍ണ്ണിയായിലെ പല ഗ്രാമങ്ങളിലെയും കര്‍ഷകരായ സഹോദരിമാര്‍ ഇപ്പോള്‍ സാരികളുണ്ടാക്കിക്കുക മാത്രമല്ല, മറിച്ച് വലിയ മേളകളില്‍ തങ്ങളുടെ സ്റ്റാളുകള്‍ വച്ച് അവ വില്‍ക്കുകയും ചെയ്യുന്നു. ഇന്നത്തെ സ്ത്രീശക്തി, പുതിയ ചിന്താഗതിക്കൊപ്പം ഏതു തരത്തിലാണ് പുതിയ ലക്ഷ്യങ്ങള്‍ നേടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അധ്വാനശീലവും, അവരുടെ ധൈര്യവും എല്ലാവര്ക്കും അഭിമാനിക്കത്തക്കതാണ്. നമുക്കു ചുറ്റും അതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ നമുക്കു കാണാനാകും. നമ്മുടെ പെണ്‍കുട്ടികള്‍ പഴയ ബന്ധനങ്ങളെ എങ്ങനെ തകര്‍ക്കുന്നുവെന്നും പുതിയ ഉയരങ്ങളെ എങ്ങനെ കീഴടക്കുന്നുവെന്നും നമുക്ക് അറിയാനാകുന്നു. പന്ത്രണ്ടുവയസ്സുകാരി കാമ്യാ കാര്‍ത്തികേയന്റെ കാര്യം നിങ്ങളോടു ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. കാമ്യ കേവലം പന്ത്രണ്ടാമത്തെ വയസ്സില്‍ അകോന്‍കാഗ്വാ പര്‍വ്വതം കീഴടക്കുകയെന്ന മഹാകൃത്യം നിര്‍വ്വഹിച്ചു. ഇത് ദക്ഷിണ അമേരിക്കയിലെ ആന്‍ഡസ് പര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്. ഏകദേശം 7000 മീറ്റര്‍ ഉയരമുള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍ കാമ്യാ ഈ കൊടുമുടി കീഴടക്കി. ആദ്യമായി അവിടെ നമ്മുടെ ത്രിവര്‍ണ്ണപതാക പാറിച്ചു എന്നറിയുമ്പോള്‍ നാം ഭാരതീയരേവര്ക്കും ആ വാര്‍ത്ത മനസ്സില്‍ സ്പര്‍ശിക്കും അഭിമാനം കൊള്ളുകയും ചെയ്യും. രാജ്യത്തെ അഭിമാനം കൊള്ളിക്കുന്ന കാമ്യാ 'മിഷന് സാഹസ്' എന്ന പേരിലുള്ള ഒരു ധീരകൃത്യം ചെയ്യാനുള്ള പുറപ്പാടിലാണെന്നും ഞാനറിയുന്നു. അതനുസരിച്ച് കാമ്യാ ലോകമെങ്ങുമുള്ള എല്ലാ വന്‍കരകളിലെയും എല്ലാ ഉയര്‍ന്ന പര്‍വ്വതങ്ങളും കീഴടക്കാന്‍ പോവുകയാണ്. ഈ സംരംഭത്തില്‍ കാമ്യക്ക് ഉത്തരദക്ഷിണധ്രുവങ്ങളില്‍ സ്കീ (ski) ചെയ്യേണ്ടി വരും. ഞാന്‍ കാമ്യയ്ക്ക് 'മിഷന് സാഹസ്' ന്റെ വിജയത്തിന് ശുഭാശംസകള്‍ നേരുന്നു. കാമ്യയുടെ നേട്ടം എല്ലാവരെയും ഫിറ്റ് ആയിരിക്കാന്‍ പേരിപ്പിക്കുന്നതാണ്. ഇത്രയും ചെറു പ്രായത്തില്‍, കാമ്യ എത്തിയിരിക്കുന്ന ഉയരത്തിന് ഫിറ്റ്നസിനും വലിയ പങ്കു വഹിക്കാനുണ്ട്. A Nation that is fit, will be a nation that is hit അതായത് 'ഫിറ്റ് ആയിരിക്കുന്ന രാഷ്ട്രം എന്നും ഹിറ്റ് ആയിരിക്കയും ചെയ്യും.' വരുന്ന മാസം സാഹസ സ്പോര്‍ട്സ്ന് വളരെ നല്ല സമയമാണ്. ഭാരതത്തിന്റെ ഭൂപ്രകൃതി പ്രകാരം ഇവിടെ സാഹസ സ്പോര്‍ട്സ് ന് വളരെയധികം അവസരങ്ങള്‍ ലഭ്യമാണ്. ഒരു വശത്ത് ഉയര്‍ന്നുയര്‍ന്ന പര്വ്വതങ്ങളാണെങ്കില് മറുവശത്ത് ദൂരെ ദൂരെ പരന്നുകിടക്കുന്ന മരുഭൂമിയാണ്. ഒരു വശത്ത് കൊടും കാടാണെങ്കില്‍ മറുവശത്ത് വിശാലമായ സമുദ്രമാണ്. അതുകൊണ്ട് എനിക്ക് നിങ്ങളേവരോടും വിശേഷാല്‍ അഭ്യര്‍ഥിക്കാനുള്ളത് നിങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള ഇടത്ത്, നിങ്ങള്‍ക്കു താത്പര്യമുള്ള കാര്യം കണ്ടെത്തുക, ജീവിതത്തെ സാഹസപൂര്ണ്ണമാക്കുക എന്നാണ് എനിക്കു പറയാനുള്ളത്. ജീവിതത്തില്‍ ഒരു സാഹസം തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്.
സുഹൃത്തുക്കളേ, പന്ത്രണ്ടുവയസ്സുകാരിയായ കാമ്യായുടെ വിജയകഥ കേട്ടശേഷം ഇനി 105 വയസ്സുകാരി ഭാഗീരഥി അമ്മയുടെ വിജയത്തിന്റെ കഥകേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടുപോകും. സുഹൃത്തുക്കളേ, നിങ്ങള്‍ ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നെങ്കില്‍, വളര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍, എന്തെങ്കിലും വലിയ കാര്യം ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, നമ്മുടെ ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കരുത് എന്നതാണ് ആദ്യത്തെ നിബന്ധന. നമ്മുടെ 105 വയസ്സുകാരി ഭാഗീരഥിയമ്മ നമുക്ക് ആ പ്രേരണയാണേകുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കയായിരിക്കും ആരാണീ ഭാഗീരഥിയമ്മ എന്ന്? ഭാഗീരഥിയമ്മ കേരളത്തിലെ കൊല്ലം എന്ന സ്ഥലത്താണുള്ളത്. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. ചെറു പ്രായത്തില്‍ത്തന്നെ വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു. എന്നാല്‍ ഭാഗീരഥിയമ്മ സ്വന്തം ഉത്സാഹം കൈവിട്ടില്ല, സ്വന്തം താത്പര്യം കൈവവെടിഞ്ഞില്ല. 10 വയസ്സില്‍ത്തന്നെ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ നൂറ്റിയഞ്ചാം വയസ്സില്‍ വീണ്ടും സ്കൂളില്‍ ചേര്‍ന്നു, പഠിച്ചു. ഈ പ്രായത്തിലും നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയിട്ട് അക്ഷമയോടെ റിസല്‍ട്ടിനായി കാത്തിരുന്നു. 75 ശതമാനം മാര്‍ക്കോടെ പരീക്ഷ പാസായി. അത്രമാത്രമല്ല, കണക്കിന് നൂറു ശതമാനം മാര്‍ക്കും നേടി. ആ അമ്മ ഇനിയും പഠിക്കാനാഗ്രഹിക്കുന്നു. തുടര്‍ന്നുള്ള പരീക്ഷകളും എഴുതാനാഗ്രഹിക്കുന്നു. ഭാഗീരഥിയമ്മയെപ്പോലുള്ള ആളുകള്‍ ഈ നാടിന്റെ ശക്തിയാണ്. ഒരു വലിയ പ്രേരണാസ്രോതസ്സാണ്. ഞാന്‍ ഭാഗീരഥിയമ്മയെ വിശേഷാല്‍ പ്രണമിക്കുന്നു.
സുഹൃത്തുക്കളേ, ജീവിതത്തിലെ പ്രതികൂല സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഉത്സാഹം, നമ്മുടെ ഇച്ഛാശക്തി ഏതൊരു പരിസ്ഥിതിയെയും മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. അടുത്ത കാലത്ത് മാധ്യമങ്ങളില്‍ കണ്ട ഒരു കഥ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. മൊറാദാബാദിലെ ഹമീര്‍പൂര്‍ ഗ്രാമത്തില്‍ ജീവിക്കുന്ന സല്‍മാന്റെ കഥയാണിത്. സല്മാന് ജന്മനാ ദിവ്യാംഗനാണ്. അദ്ദേഹത്തിന്റെ കാലിന് സ്വാധീനമില്ല. ഈ വിഷമമുണ്ടായിട്ടും അദ്ദേഹം പരാജയം സമ്മതിച്ചില്ല, സ്വന്തം ജോലികള്‍ ചെയ്യാന്‍ നിശ്ചയിച്ചു. അതോടൊപ്പം തന്നെപ്പോലെയുള്ള ദിവ്യാംഗരെ സഹായിക്കണമെന്നും നിശ്ചയിച്ചു. പിന്നെന്താ, സല്മാന് സ്വന്തം ഗ്രാമത്തില്‍ത്തന്നെ ചപ്പലുകളും ഡിറ്റര്‍ജന്റും ഉണ്ടാക്കാന്‍ തീരുമാനിച്ചു. ക്രമേണ അദ്ദേഹത്തോടൊപ്പം മറ്റു ദിവ്യാംഗരും കൂടി. ഇവിടെ നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം സല്മാന് സ്വയം നടക്കാന്‍ കഴിയില്ലായിരുന്നു എന്നാല്‍ അദ്ദേഹം മറ്റുള്ളവരുടെ നടപ്പ് എളുപ്പമാക്കുന്ന ചപ്പല്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു എന്നതാണ്. കുട്ടുകാരായ ദിവ്യാംഗര്‍ക്ക് സല്മാന് സ്വയം പരിശീലനം നല്കി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇപ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് ചപ്പല്‍ നിര്‍മ്മാണവും നടത്തുന്നു, വിപണനവും നടത്തുന്നു. സ്വന്തം അധ്വാനം കൊണ്ട് ഈ ആളുകള്‍ തങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കി എന്നുമാത്രമല്ല, സ്വന്തം കമ്പനിയെ ലാഭത്തിലേക്കു നയിക്കുകയും ചെയ്തു. ഇപ്പോല്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു ദിവസം കൊണ്ട് 150 ജോഡി ചെരുപ്പുകളുണ്ടാക്കുന്നു. ഇത്രമാത്രമല്ല, സല്മാന് ഈ വര്‍ഷം 100 ദിവ്യാംഗര്ക്കുകൂടി തൊഴില്‍ നല്കാന് തീരുമാനിച്ചിരിക്കയുമാണ്. ഞാന്‍ അവരുടെയെല്ലാം ഉത്സാഹത്തെ, അവരുടെ അധ്വാനശീലത്തെ സല്യൂട്ട് ചെയ്യുന്നു.
ഇതുപോലുള്ള ദൃഢനിശ്ചയം, ഗുജറാത്തിലെ കച്ച് പ്രദേശത്ത് അജരക് ഗ്രാമത്തിലെ ആളുകളും കാട്ടിയിട്ടുണ്ട്. 2001 ല്‍ ഉണ്ടായ വിനാശംവിതച്ച ഭൂകമ്പത്തിനുശേഷം എല്ലാ ജനങ്ങളും ഗ്രാമം ഉപേക്ഷിച്ചു പോയപ്പോള്‍ ഇസ്മായില്‍ ഖത്രി എന്നയാള്‍ ഗ്രാമത്തില്‍ത്തന്നെ കഴിഞ്ഞുകൊണ്ട് അജരക് മുദ്രണത്തമെന്ന തങ്ങളുടെ പരമ്പരാഗതമായ കലാചാതുരിയെ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നെന്താ, വളരെ പെട്ടെന്നുതന്നെ പ്രകൃതിയുടെ നിറങ്ങള്‍ കൊണ്ടുണ്ടാക്കിയ അജരക് എന്നറിയപ്പെടുന്ന ഷാള്‍ പ്രിന്റിംഗ് കല എല്ലാവരെയും ആകര്‍ഷിക്കാന്‍ തുടങ്ങി. ഗ്രാമമൊന്നാകെ ഈ പരമ്പരാഗത കരകൗശല വിദ്യയുമായി ബന്ധപ്പെട്ടു. ഗ്രാമീണര്‍ നൂറ്റാണ്ടുകള്‍ പഴയ തങ്ങളുടെ കലയെ കാത്തുവെന്നു മാത്രമല്ല, അതിനെ ആധുനിക ഫാഷനുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ വലിയ വലിയ ഡിസൈനര്‍മാര്‍, വലിയ വലിയ ഡിസൈന്‍ സ്ഥാപനങ്ങള്‍, അജരക് പ്രിന്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രാമത്തിലെ അധ്വാനശീലരായ ജനങ്ങള്‍ കാരണം ഇന്ന് അജരക് പ്രിന്റ് ഒരു വലിയ ബ്രാന്റായി മാറിയിരിക്കുന്നു. ലോകമെങ്ങും നിന്നുള്ള വലിയ വലിയ കച്ചവടക്കാര്‍ ഈ പ്രിന്റിലേക്ക് ആകര്ഷിക്കപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, രാജ്യമെങ്ങും ഇപ്പോള്‍ മഹാശിവരാത്രി ആഘോഷിച്ചതേയുള്ളൂ. ഭഗവാന് ശിവന്റെയും ദേവി പാര്‍വ്വതിയുടെയും അനുഗ്രഹം രാജ്യത്തിന്റെ ചൈതന്യത്തെ ഉണര്‍ത്തിയിരിക്കുന്നു. മഹാശിവരാത്രിയുടെ അവസരത്തില്‍ ഭോലേ ബാബായുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ശിവഭഗവാന് പൂര്‍ത്തീകരിക്കട്ടെ, നിങ്ങള്‍ ഊര്ജ്ജസ്വലരായിരിക്കട്ടെ, ആരോഗ്യത്തോടെയിരിക്കട്ടെ, സുഖമായി കഴിയട്ടെ, അതൊടൊപ്പം രാജ്യത്തോടുള്ള സ്വന്തം കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുമിരിക്കട്ടെ.
സുഹൃത്തുക്കളേ മഹാശിവരാത്രിക്കൊപ്പം വസന്തഋതുവിന്റെ ആദ്യ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിച്ചുകൊണ്ടിരിക്കും. വരും ദിനങ്ങളില്‍ ഹോളി ഉത്സവം വരുകയായി, വേഗം തന്നെ ഗുഡീ പഡ്വായും വന്നുചേരും. നവരാത്രി ആഘോഷവും വൈകാതെ വന്നണയും, രാമനവമി ആഘോഷവും വരുകയായി. ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ രാജ്യത്ത് സാമൂഹിക ജീവിതത്തിന്റെ വേറിടാത്ത ഭാഗമായിരുന്നു. എല്ലാ ഉത്സവങ്ങള്‍ക്കും പിന്നില്‍ സമൂഹത്തെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍, ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്ന ഒരു സാമൂഹിക സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട്. ഹോളിക്കുശേഷം ചൈത്ര ശുക്ല പ്രതിപദയോടു കൂടി ഭാരതീയ വിക്രമ നവവര്‍ഷം ആരംഭിക്കും. അങ്ങനെ ഭാരതീയ നവവര്‍ഷത്തിന്റെയും ശുഭാശംസകള്‍ ഞാന്‍ മുന്‍കൂട്ടി നിങ്ങള്‍ക്കേവര്‍ക്കും നേരുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, അടുത്ത മന് കീ ബാത് വരെ വിദ്യാര്‍ഥികള്‍ തിരക്കിലായിരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു. പരീക്ഷകള്‍ കഴിഞ്ഞവര്‍ ആഘോഷത്തിമര്‍പ്പിലായിരിക്കും. തിരക്കിലായവര്‍ക്കും ആഘോഷത്തിലായവര്ക്കും അനേകമനേകം ശുഭാശംകള്‍ നേര്‍ന്നുകൊണ്ട്, അടുത്ത മന് കീബാത്തില്‍ അനേകം കാര്യങ്ങളുമായി വീണ്ടും വരാം എന്ന് പറഞ്ഞുകൊണ്ട് വിട പറയുന്നു.
വളരെ വളരെ നന്ദി, നമസ്കാരം.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നമസ്കാരം. ഇന്ന് ജനുവരി 26 ആണ്. 'റിപ്പബ്ലിക് ഡേ' എന്നറിയപ്പെടുന്ന ഗണതന്ത്രദിവസത്തിന്റെ അനേകം അനേകം ശുഭാശംസകള്‍. 2020 ല്‍ ആദ്യമായി 'മന് കീ ബാത്ത്' ല്‍ ഒത്തു കൂടുകയാണ്. ഈ വര്‍ഷത്തിലെ ആദ്യത്തെ പരിപാടിയാണിത,് ഈ ദശകത്തിലെയും ആദ്യത്തെ പരിപാടിയാണ്. സുഹൃത്തുക്കളേ, ഇപ്രാവശ്യം റിപ്പബ്ലിക് ദിനാഘോഷം കാരണം 'മന് കീ ബാത്തി' ന്റെ സമയത്തില്‍ അല്‍പ്പം മാറ്റം വരുത്തുന്നത് ഉചിതമായിരിക്കുമെന്നു തോന്നി. അതുകൊണ്ട് ഇന്ന് മറ്റൊരു സമയം നിശ്ചയിച്ചാണ് നിങ്ങളോട് 'മന് കീ ബാത്ത്' പറയുന്നത്. സുഹൃത്തുക്കളേ, ദിനം മാറുന്നു, ആഴ്ചകള്‍ മാറുന്നു, മാസങ്ങള്‍ മാറുന്നു, വര്‍ഷങ്ങള്‍ മാറുന്നു, എങ്കിലും ഭാരതത്തിലെ ആളുകളുടെ ഉത്സാഹവും നമ്മളും ഒട്ടും പിന്നിലല്ല, നാം എന്തെങ്കിലുമൊക്കെ ചെയ്യുകതന്നെ ചെയ്യും. ചെയ്യാനാകും ചെയ്യാനാകും എന്ന ഈ വികാരം, ദൃഡനിശ്ചയം രൂപപ്പെട്ടുവരുന്നു. രാജ്യത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള വികാരം ദിവസേന, മുമ്പത്തേക്കാളുമധികം ബലപ്പെട്ടു വരുന്നു. സുഹൃത്തുക്കളേ, 'മന് കീ ബാത്തിന്റെ' വേദിയില്‍ നാം ഒരിക്കല്‍ കൂടി ഒത്തുചേരുകയാണ്. പുതിയ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും രാജ്യത്തെ ജനങ്ങളുടെ പുതിയ പുതിയ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കാനും ആഘോഷിക്കാനും 'മന് കീ ബാത്ത്' പങ്കുവയ്ക്കാനും, പഠിക്കാനും, ഒരുമിച്ചു വളരാനുമുള്ള ഒരു നല്ല, സ്വഭാവികമായ വേദിയായി മാറിയിരിക്കയാണ്. എല്ലാ മാസവും ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍, തങ്ങളുടെ ശ്രമങ്ങള്‍, തങ്ങളുടെ അനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്നു. അവയില്‍നിന്ന് സമൂഹത്തിന് പ്രേരണ ലഭിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി, ചില കാര്യങ്ങള്‍, ആളുകളുടെ അസാധാരണമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുന്നു.
ആരോ ചെയ്തുകാട്ടിയിട്ടുണ്ട് – അതുകൊണ്ട് നമുക്കും ചെയ്തുകൂടേ? നമുക്ക് ആ പരീക്ഷണം രാജ്യമെങ്ങും നടപ്പിലാക്കി ഒരു വലിയ മാറ്റം കൊണ്ടുവരാനാകുമോ? അതിനെ സമൂഹത്തിന്റെ ഒരു സ്വഭാവികമായ ശീലമായി വളര്‍ത്തി, ആ മാറ്റത്തെ സ്ഥിരമാക്കി മാറ്റാനാകുമോ? അങ്ങനെയുള്ള ചില ചോദ്യങ്ങള്‍ക്കുത്തരം അന്വേഷിച്ചന്വേഷിച്ച് എല്ലാ മാസങ്ങളിലും 'മന് കീ ബാത്തി'ല്‍ ചില അഭ്യര്‍ത്ഥനകള്‍, ചില ആഹ്വാനങ്ങള്‍ നടത്തുന്നു. ചിലതു ചെയ്തു കാട്ടാനുള്ള നിശ്ചയങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. കഴിഞ്ഞ പല വര്‍ഷങ്ങളിലും നാം പല ചെറിയ ചെറിയ നിശ്ചയങ്ങളെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വേണ്ടെന്ന് – 'നോ റ്റു സിംഗിള്‍ യൂസ് പ്ലാസ്റ്റിക്', ഖാദി, തദ്ദേശീയമായവ എന്നിവ വാങ്ങലിന്റെ കാര്യം, സ്വച്ഛതയുടെ കാര്യം തുടങ്ങിയവ, പിന്നെ പെണ്‍കുട്ടികളെ ആദരിക്കലിന്റെയും അഭിമാനത്തിന്റെയും ചര്‍ച്ചയാണെങ്കിലും, പണം കുറഞ്ഞ സമ്പദ് ഘടന എന്നിവയൊക്കെ നാം ചര്‍ച്ച ചെയ്തു. ഇതുപോലുള്ള കുന്നോളം നിശ്ചയങ്ങളുടെ പിറവി നമ്മുടെ ഈ അല്ലറ-ചില്ലറ 'മന് കീ ബാത്തി'ലാണ് നടന്നത്. ഇതിനുള്ള ശക്തി നല്കിയതും നിങ്ങളൊക്കെത്തന്നെയാണ്.
എനിക്ക് വളരെ സ്നേഹം നിറഞ്ഞ ഒരു കത്തു കിട്ടി. ബീഹാറില്‍ നിന്നുള്ള ശ്രീ. ശൈലേഷിന്റെ കത്ത്. വാസ്തവത്തില്‍ ഇപ്പോള്‍ അദ്ദേഹം ബീഹാറിലല്ല. അദ്ദേഹം ദില്ലിയില്‍ ജീവിച്ചുകൊണ്ട് ഏതോ എന്‍.ജി.ഒയുടെ കൂടെ പ്രവര്‍ത്തിക്കയാണ് എന്നാണു പറഞ്ഞത്. ശ്രീ ശൈലേഷ്ജി എഴുതുന്നു – 'മോദി ജീ, അങ്ങ് എല്ലാ 'മന് കീ ബാത്തി'ലും ചില അഭ്യര്‍ഥനകള്‍ നടത്താറുണ്ട്. ഞാന്‍ അതില്‍ പല കാര്യങ്ങളും ചെയ്യുകയുണ്ടായി. ഈ തണുപ്പുകാലത്ത് ഞാന്‍ ആളുകളുടെ വീടുകളില്‍ നിന്നും വസ്ത്രങ്ങള്‍ സംഭരിച്ച് അത്യാവശ്യക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഞാന്‍ 'മന് കീ ബാത്ത്്' ല്‍ പ്രേരിതനായി പല കാര്യങ്ങളും ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പിന്നെ സാവധാനം ചിലതു ഞാന്‍ മറന്നു പോയി, ചിലത് വിട്ടുപോയി. ഞാന്‍ ഈ പുതു വര്‍ഷത്തില്‍ 'മന് കീ ബാത്തു'മായി ബന്ധപ്പെടുത്തി ഒരു കാര്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അതില്‍ ഈ കാര്യങ്ങളുടെയെല്ലാം ഒരു പട്ടികയുണ്ട്. ആളുകള്‍ പുതു വര്‍ഷത്തില്‍ പൂതിയ നിശ്ചയങ്ങളെടുക്കുന്നതുപോലെ. മോദിജീ, ഇതെന്റെ പുതുവര്‍ഷത്തിലെ സാമൂഹിക പ്രമേയമാണ്. ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണെങ്കിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്നതാണെന്ന് എനിക്കു തോന്നുന്നു. ഈ കാര്യപരിപാടിയ്ക്ക്് അങ്ങയുടെ കൈയൊപ്പു നല്കി എനിക്ക് തിരികെ അയച്ചു തരാമോ?' ശൈലേഷ് ജീ- അങ്ങയ്ക്ക് വളരെ വളരെ അഭിനന്ദനങ്ങള്‍, ശുഭാശംസകള്‍. അങ്ങയുടെ പുതു വര്‍ഷത്തിലെ കാര്യപരിപാടി, 'മന് കീ ബാത്ത് ചാര്‍ട്ടര്‍' എന്ന പരിപാടി വളരെ പുതുമയുള്ളതാണ്. ഞാന്‍ എന്റെ ശുഭാശംസകള്‍ രേഖപ്പെടുത്തി ഇത് തീര്‍ച്ചയായും അങ്ങയ്ക്ക് തിരികെ അയയ്ക്കും. സുഹൃത്തുക്കളേ, ഈ 'മന് കീ ബാത്ത്് ചാര്‍ട്ടര്‍' ഞാന്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതില്‍ ഇത്രയധികം കാര്യങ്ങളുണ്ടല്ലോ എന്ന് എനിക്കുതന്നെ ആശ്ചര്യം തോന്നി. ഇത്രയധികം ഹാഷ്-ടാഗുകള്‍ ഇതിലുണ്ട്! കൂടാതെ നാം ഒരുമിച്ച് വളരെയധികം പരിശ്രമങ്ങള്‍ നടത്തിയെന്നും ഇത് കാട്ടിത്തരുന്നു. ചിലപ്പോള്‍ നാം 'സന്ദേശ് ടു സോള്‍ജിയേഴ്സ്', സൈനികര്‍ക്കുള്ള സന്ദേശത്തിനൊപ്പം നമ്മുടെ ജവാന്മാരുമായി വൈകാരിമായ രീതിയില്‍ ഉറപ്പോടെ ഒരുമിക്കാനുള്ള മുന്നേറ്റം നടത്തി, 'ഖാദി ഫോര്‍ നേഷന്‍-ഖാദി ഫോര്‍ ഫാഷന്‍' രാജ്യത്തിനു ഖാദി, ഫാഷനു ഖാദി – എന്ന പരിപാടിയിലൂടെ ഖാദി വില്പനയ്ക്ക് ഒരു പുതിയ ലക്ഷ്യം ഉണ്ടാക്കിക്കൊടുത്തു. 'ബൈ ലോക്കല്‍' എന്ന മന്ത്രം പ്രചരിപ്പിച്ചു. 'നാം ഫിറ്റെങ്കില്‍ ഇന്ത്യ ഫിറ്റ്' – നമുക്കാരോഗ്യമെങ്കില്‍ ഇന്ത്യയ്ക്കാരോഗ്യം – എന്ന പരിപാടിയിലൂടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത വര്‍ധിപ്പിച്ചു. 'എന്റെ നിര്‍മ്മല ഭാരതം' – മൈ ക്ലീന്‍ ഇന്ത്യാ- സ്റ്റാച്യു ക്ലീനിംഗ് ശ്രമങ്ങളിലൂടെ സ്വച്ഛതയ്ക്ക് ജനമുന്നേറ്റത്തിന്റെ രൂപം കൊടുത്തു. #നോ ടു ഡ്രഗ്സ്', # ഭാരത് കീ ലക്ഷ്മി, # സെല്‍ഫ് ഫോര്‍ സൊസൈറ്റി', # സ്ട്രസ്സ് ഫ്രീ എക്സാം, # സുരക്ഷാ ബന്ധന്', #ഡിജിറ്റല്‍ എക്കണോമി, #റോഡ് സേഫ്റ്റി എന്നിങ്ങനെ എണ്ണമറ്റ പരിപാടികള്‍…!
ശൈലേഷ് ജീ, അങ്ങയുടെ ഈ 'മന് കീ ബാത്ത് ചാര്‍ട്ടര്‍' കണ്ടിട്ട് പട്ടിക വളരെ നീണ്ടതാണെന്ന ബോധമുണ്ടായി. വരൂ, ഈ യാത്ര തുടരാം. ഈ 'മന് കീ ബാത്ത് ചാര്‍ട്ടറില്‍' നിന്ന് താത്പര്യമുള്ള ഏതെങ്കിലുമൊരു കാര്യം തിരഞ്ഞെടുക്കൂ. ഹാഷ്ടാഗ് ഉപയോഗിച്ച്, സ്വന്തം അഭിപ്രായം അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കൂ. സുഹൃത്തുക്കളെ, കുടുംബത്തെ, എല്ലാവരെയും പ്രോത്സാഹിപ്പിക്കൂ. എല്ലാ ഭാരതീയരും ഒരു ചുവട് നടക്കുമ്പോള്‍ നമ്മുടെ ഭാരതവര്‍ഷം 130 കോടി ചുവട് മുന്നോട്ടു നീങ്ങുന്നു. അതുകൊണ്ട് ചരൈവേതി-ചരൈവേതി-ചരൈവേതി, മുന്നോട്ടു നീങ്ങുക മുന്നോട്ടു നീങ്ങുക എന്ന മന്ത്രവുമായി ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മള് 'മന് കീ ബാത്ത്് കര്‍മ്മപദ്ധതി'യെക്കുറിച്ചു സംസാരിച്ചു. സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ വികാരം- ഒരു പങ്കാളിത്ത മനോഭാവം' ഇന്ന് മറ്റൊരു മേഖലയില്‍ക്കൂടി വളരേവേഗം പരക്കുകയാണ്, അതാണ് ജലംസംരക്ഷണമെന്ന വികാരം. ജലസംരക്ഷണത്തിന് പല വ്യാപകങ്ങളായ, പുതുമയാര്‍ന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെ എല്ലാ മൂലകളിലും നടക്കുന്നുണ്ട്. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ആരംഭിച്ച 'ജലശക്തി അഭിയാന്' ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് വളരെയധികം വിജയത്തിലേക്ക് മുന്നോട്ടു നീങ്ങുകയാണ്. നിരവധി തടാകങ്ങളുടെയും കുളങ്ങളുടെയും നിര്‍മ്മാണം നടന്നു. ഏറ്റവും വലിയ കാര്യം ഈ ജനമുന്നേറ്റത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ തങ്ങളുടെ പങ്കു നല്കി എന്നതാണ്. ഇപ്പോള്‍ രാജസ്ഥാനിലെ ഝാലോര്‍ ജില്ല കണ്ടുനോക്കൂ- അവിടത്തെ രണ്ട് ചരിത്രപ്രസിദ്ധങ്ങളായ തടാകങ്ങള്‍ ചപ്പുചവറുകളും വൃത്തികെട്ട ജലവും കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു. ഭദ്രായുന്‍, ധാനവാലാ എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകള്‍ ജലശക്തി അഭിയാന് പരിപാടിപ്രകാരം ഇവ പുനരുജ്ജീവിക്കാന്‍ നിശ്ചയിച്ചു. മഴയ്ക്കു മുമ്പ് അവര്‍ ഈ തടാകങ്ങളില്‍ നിന്ന് കെട്ടിക്കിടന്ന വൃത്തികെട്ട വെള്ളവും, ചച്ചുചവറുകളും ചേറുമെല്ലാം മാറ്റി വൃത്തിയാക്കുന്നതിന് ഒത്തു ചേര്‍ന്നു. ഈ ജനമുന്നേറ്റത്തിന് ചിലര്‍ ശ്രമദാനം ചെയ്തപ്പോള്‍ ചിലര്‍ ധനം നല്കി സഹായിച്ചു. ഇതിന്റെ പരിണതിയെന്നപോലെ ഈ തടാകങ്ങള്‍ ഇന്ന് ഇവിടത്തെ ജീവന്‍രേഖ ആയി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിലേതും ഇതുപോലെതന്നെയുള്ള കഥയാണ്. ഇവിടെ 43 ഹെക്ടറില്‍ പരന്നു കിടന്നിരുന്ന സരാഹി തടാകം അവസാനശ്വാസം വലിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമീണര്‍ തങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ബലത്തില്‍ ഇതിന് പുതുജീവനേകി. ഇത്രയും വലിയ ദൗത്യത്തിന്റെ വഴിയില്‍ ഇവര്‍ ഒരു കുറവും തടസ്സമായി വരാന്‍ അനുവദിച്ചില്ല. ഒന്നിനു പിറകെ ഒന്നായി പുതിയ ഗ്രാമങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു. ഇവര്‍ തടാകത്തിന്റെ ചുറ്റും ഒരു മീറ്റര്‍ ഉയരത്തില്‍ മതില് കെട്ടി. ഇപ്പോള്‍ തടാകം നിറയെ ജലമാണ്, ചുറ്റുപാടുമുള്ള അന്തരീക്ഷം പക്ഷികളുടെ കളകളാരവം കൊണ്ട് മുഖരിതവുമാണ്.
ഉത്തരാഖണ്ഡിലെ അല്‍മോഡ-ഹല്‍ദ്വാനി ഹൈവേയുമായി ചേര്‍ന്നുള്ള സുനിയാകോട് ഗ്രാമത്തില്‍നിന്നും ഇതുപോലെ ജനപങ്കാളിത്തത്തിന്റെ ഒരു മാതൃക കാണാനാകും. ഗ്രാമീണര്‍ ജലദൗര്‍ലഭ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമത്തിലേക്ക് സ്വയം വെള്ളം എത്തിക്കാന്‍ തീരുമാനിച്ചു. പിന്നെന്തു സംഭവിച്ചു? ആളുകള്‍ പണം പങ്കിട്ടെടുത്തു, പദ്ധതി രൂപപ്പെട്ടു, ശ്രമദാനം നടന്നു, ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെ നിന്നും ഗ്രാമം വരെ പൈപ്പിട്ടു. പമ്പിംഗ് സ്റ്റേഷനുണ്ടാക്കി, പിന്നെ നോക്കിനില്‍ക്കെ ദശകങ്ങളായി നീണ്ടുപോന്നിരുന്ന പ്രശ്നത്തിന് എന്നന്നേക്കുമായി സമാധാനമായി. അതേസമയം തമിഴ്നാട്ടില്‍ നിന്ന് ബോര്‍വെല്ലിനെ മഴവെള്ളസംഭരണത്തിനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റാനുള്ള വളറെ പുതുമ നിറഞ്ഞ ആശയം മുന്നോട്ടു വന്നിട്ടുണ്ട്. രാജ്യമെങ്ങും ജലംസംരക്ഷണവുമായി ബന്ധപ്പെട്ട അസംഖ്യം കഥകള്‍ വരുന്നുണ്ട്; ഇവ പുതുഭാരതം, ന്യൂ ഇന്ത്യ എന്ന സങ്കല്പ്പത്തിന് ശക്തിപകരുന്നു. ഇന്നു നമ്മുടെ ജലശക്തി ചാമ്പ്യന്മാരുടെ കഥകള്‍ കേള്‍ക്കാന്‍ രാജ്യമാകെയും ആകാംക്ഷയോടെ ഇരിക്കുന്നു. ജലാശയങ്ങളുണ്ടാക്കാനും ജലസംരക്ഷത്തിനുമായി ബന്ധപ്പെട്ടും ചെയ്ത സ്വന്തമായതോ അല്ലെങ്കില്‍ അടുത്തു നടക്കുന്നതോ ആയ കഥകള്‍ ഫോട്ടോ, വീഡിയോ #ജലശക്തിഫോര്‍ ഇന്ത്യ യില്‍ തീര്‍ച്ചയായും പങ്കുവയ്ക്കൂ എന്നാണ് എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്.
പ്രിയപ്പെട്ട ജനങ്ങളേ, വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കളേ, ഇന്ന് 'മന് കീ ബാത്ത്' ലൂടെ ഞാന്‍ അസം സര്‍ക്കാരിനും അസമിലെ ജനങ്ങള്‍ക്കും 'ഖേലോ ഇന്ത്യാ' എന്ന പരിപാടിക്ക് ആതിഥേയത്വമരുളിയതിന് വളരെ വളരെ ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളേ, ജനുവരി 22 ന് ഗുവാഹതിയില്‍ മൂന്നാമത് 'ഖേലോ ഇന്ത്യാ' ഗെയിംസിന്റെ സമാപനം കുറിക്കപ്പെട്ടു. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം ആറായിരം കളിക്കാര്‍ പങ്കെടുത്തു. കളികളുടെ ഈ മഹോത്സവത്തില്‍ 80 റെക്കോഡുകള്‍ ഭേദിക്കപ്പെട്ടു, ഇവയില്‍ 56 റെക്കോഡുകള്‍ ഭേദിച്ചത് പെണ്‍കുട്ടികളാണ് എന്നതറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഈ നേട്ടമുണ്ടായത് പെണ്‍കുട്ടികളുടെ പേരിലാണ്. ഞാന്‍ എല്ലാ വിജയികള്‍ക്കുമൊപ്പം ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. അതോടൊപ്പം 'ഖേലോ ഇന്ത്യാ ഗെയിംസ്' വിജയകരമായി സംഘടിപ്പിച്ചതില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ അളുകള്‍ക്കും, പരിശീലകര്‍ക്കും, ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എല്ലാ വര്‍ഷവും 'ഖേലോ ഇന്ത്യാ ഗെയിംസി'ല്‍ കളിക്കാരുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നത് നമുക്കേവര്‍ക്കും സന്തോഷം പകരുന്നു. സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്കിടയില്‍ സ്പോര്‍ട്സിനോടുള്ള താത്പര്യം എത്രത്തോളം വര്‍ധിക്കുന്നു എന്നാണ് ഇതു പറയുന്നത്. 2018 ല്‍ 'ഖേലോ ഇന്ത്യാ ഗെയിംസി'ന്റെ തുടക്കം കുറിക്കപ്പെട്ടപ്പോള്‍ ഇതില്‍ മൂവായിരത്തഞ്ഞൂറ് കളിക്കാര്‍ പങ്കെടുത്തിരുന്നുവെങ്കിലും വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കളിക്കാരുടെ എണ്ണം ആറായിരത്തിലധികമായി, അതായത് ഏകദേശം ഇരട്ടി. ഇത്രമാത്രമല്ല, വെറും മൂന്നു വര്‍ഷം കൊണ്ട് 'ഖേലോ ഇന്ത്യാ ഗെയിംസി'ലൂടെ മുപ്പത്തിരണ്ടായിരം പ്രതിഭാശാലികളായ കുട്ടികള്‍ വളര്‍ന്നു മുന്നോട്ടു വന്നിരിക്കുന്നു. ഇവരില്‍ പല കുട്ടികളും ഇല്ലായ്മയിലും ദാരിദ്ര്യത്തിലും പഠിച്ചു വളര്‍ന്നവരാണ്. 'ഖേലോ ഇന്ത്യാ ഗെയിംസി'ല്‍ പങ്കെടുക്കുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ക്ഷമയുടെയും ദൃഢനിശ്ചയത്തിന്റെയും കഥകള്‍ എല്ലാ ഹിന്ദുസ്ഥാനികള്‍ക്കും പ്രേരണയേകുന്നതാണ്. ഗുവാഹതിയിലെ പൂര്‍ണ്ണിമാ മണ്ഡലിന്റെ കാര്യമെടുക്കൂ, അവര്‍ ഗുവാഹതി കോര്‍പ്പറേഷനിലെ ഒരു ശുചീകരണ തൊഴിലാളിയാണ്. എന്നാല്‍ അവരുടെ മകള്‍ മാളവിക ഫുട്ബോളിലും അവരുടെ ഒരു മകന് സുജിത് ഖോഖോയിലും രണ്ടാമത്തെ മകന് പ്രദീപ് ഹോക്കിയിലും അസമിനെ പ്രതിനിധീകരിച്ചു.
തമിഴ്നാടില്‍ നിന്നുള്ള യോഗാനന്ദന്റെ കഥയും ഇതുപോലെ അഭിമാനം കൊള്ളിക്കുന്നതാണ്. അദ്ദഹം തമിഴ്നാട്ടില്‍ ബീഡിയുണ്ടാക്കുന്ന ജോലി ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍, പൂര്‍ണശ്രീ ഭാരോദ്വഹനം, വെയ്റ്റ് ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ഏവരുടെയും മനം കവര്‍ന്നു. ഞാന്‍ ഡേവിഡ് ബക്കാമിന്റെ പേരു പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രസിദ്ധനായ അന്താരാഷ്ട്ര ഫുട്ബോളറെ ഓര്‍മ്മ വരും. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പക്കലും ഒരു ഡേവിഡ് ബെക്കാം ഉണ്ട്. അദ്ദേഹം ഗുവാഹതിയില്‍ നടന്ന 'യൂത്ത് ഗെയിംസി'ല്‍ സ്വര്‍ണ്ണപ്പതക്കം നേടി. അതും സൈക്ലിംഗ് മത്സരത്തില്‍ 200 മീറ്റര്‍ സ്പ്രിന്റ് ഇവന്റില്‍. എന്നെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷം. ഞാന്‍ ആന്തമാന്‍ നിക്കോബാറില്‍ പോയപ്പോള്‍ കാര്‍-നിക്കോബാര്‍ ദ്വീപില്‍ താമസിക്കുന്ന ഈ ഡേവിഡിന്റെ കാര്യം അറിഞ്ഞു. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളുടെ തണല്‍ നഷ്ടപ്പെട്ടിരുന്നു. അവന്റെ ചാച്ച അവനെ ഫുട്ബോളറാക്കാനാഗ്രഹിച്ചതുകൊണ്ട് പ്രസിദ്ധനായ ഫുട്ബോള്‍ കളിക്കാരന്റെ പേരാണ് നല്‍കിയത്. എന്നാല്‍ അവന്റെ മനസ്സ് സൈക്ലിംഗിലാണ് ഉറച്ചിരുന്നത്. ഖേലോ ഇന്ത്യാ സ്കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ന് കണ്ടില്ലേ അദ്ദേഹത്തിന് സൈക്ലിംഗില്‍ കീര്‍ത്തിസ്തംഭം സ്ഥാപിക്കാന്‍ സാധിച്ചിരിക്കയാണ്.
ഭിവാനിയിലെ പ്രശാന്ത് സിംഗ് കനയ്യ പോള്‍ വോള്‍ട്ടില്‍ സ്വന്തം ദേശീയ റെക്കോഡാണ് ഭേദിച്ചത്. 19 വയസ്സുകാരനായ പ്രശാന്ത് ഒരു കര്‍ഷക കുടുംബത്തില്‍ പെട്ടയാളാണ്. പ്രശാന്ത് സാധാരണ മണ്ണിലാണ് പോള്‍വോള്‍ട്ട് അഭ്യസിച്ചിരുന്നതെന്നു കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇതറിഞ്ഞ സ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിന്റെ കോച്ചിന് ദില്ലിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അക്കാദമി നടത്താന്‍ സഹായം ചെയ്തു, ഇന്നു പ്രശാന്ത് അവിടെ പരിശീലനം നേടുകയാണ്.
മുംബൈയിലെ കരീനാ ശാന്തയുടെ കഥയിലെ, ഏതൊരു പരിതസ്ഥിതിയിലും പരാജയം സമ്മതിക്കാതിരിക്കാനുള്ള ആവേശം ആരെയും പ്രേരിപ്പിക്കുന്നതാണ്. കരീന നീന്തലില്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക് മത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍ 17 കാറ്റഗറിയില്‍ സ്വര്‍ണ്ണമെഡല്‍ നേടി, പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന കരീന മുട്ടിന് പരുക്കു പറ്റിയതു കാരണം പരിശീലനം ഉപേക്ഷിക്കേണ്ട സ്ഥിതിയും ഇടയ്ക്ക് ഉണ്ടാവുകയുണ്ടായി. എങ്കിലും കരീനയും അവളുടെ അമ്മയും ധൈര്യം കൈവിട്ടില്ല. പരിണതി ഇന്നു നമ്മുടെ മുന്നിലുണ്ട്. ഞാന്‍ എല്ലാ കളിക്കാര്‍ക്കും ഉജ്ജ്വലമായ ഭാവി ആശംസിക്കുന്നു. ഇതോടൊപ്പം ഞാന്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഇവരുടെയെല്ലാം മാതാപിതാക്കളെയും നമിക്കുന്നു, അവരാണ് ദാരിദ്ര്യം തങ്ങളുടെ കുട്ടികളുടെ ഭാവിക്ക് തടസ്സമാകാന്‍ അനുവദിക്കാതിരുന്നത്. ദേശീയ സ്പോര്‍ട്സ് മത്സരങ്ങളിലൂടെ കളിക്കാര്‍ക്ക് അവര്‍ക്ക് കളിയിലുള്ള അഭിനിവേശം വ്യക്തമാക്കാന്‍ അവസരം കിട്ടുന്നു, അതോടൊപ്പം മറ്റു സംസ്ഥാനങ്ങളുടെ സംസ്കാരത്തെ അടുത്തറിയാനും അവസരം ലഭിക്കുന്നു എന്നു നമുക്കെല്ലാമറിയാം. അതുകൊണ്ട് നാം 'ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസി'ന്റെ അതേ നിലവാരത്തില്‍ത്തന്നെ എല്ലാ വര്‍ഷവും 'ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഗെയിംസും' നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.
സുഹൃത്തുക്കളേ, അടുത്ത മാസം, ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ ഒഡിഷയിലെ കട്ടക്കിലും ഭുവനേശ്വറിലും ആദ്യത്തെ 'ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഗെയിംസ്' നടത്താന്‍ പോകുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ മൂവായിരത്തിലധികം കളിക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, പരീക്ഷയുടെ സീസണ് എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികളും തങ്ങളുടെ തയ്യറെടുപ്പിന് അവസാനത്തെ രൂപം നല്കാന് മുഴുകിയിരിക്കയായിരിക്കും. രാജ്യത്തെ കോടിക്കണക്കിന് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തിയ അനുഭവത്തിനുശേഷം രാജ്യത്തെ യുവമനസ്സ് ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കയാണെന്നും എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാണെന്നും എനിക്ക് വിശ്വാസത്തോടെ പറയാനാകും.
സുഹൃത്തുക്കളേ, ഒരു വശത്ത് പരീക്ഷകളും മറുവശത്ത് തണുത്ത കാലാവസ്ഥയും! ഇവയ്ക്കിടയില്‍ സ്വയം ആരോഗ്യത്തോടെയിരിക്കൂ എന്നാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. അല്പസ്വല്പം വ്യായാമം തീര്‍ച്ചയായും ചെയ്യണം, കുറച്ച് കളിക്കയും ചാടുകയുമൊക്കെ വേണം. കളികള്‍ ആരോഗ്യത്തോടെയിരിക്കാനുള്ള മൂലമന്ത്രമാണ്. ഫിറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ നടക്കുന്നത് ഞാന്‍ ഈയിടെയായി കാണുന്നുണ്ട്. ജനുവരി 18 ന് യുവാക്കള്‍ രാജ്യമെങ്ങും സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ ഫിറ്റ്നസിന്റെ സന്ദേശം നല്കി. നമ്മുടെ നവഭാരതം പൂര്‍ണ്ണമായും ഫിറ്റാക്കി വയ്ക്കുന്നതിന് എല്ലാ തലത്തിലും കാണുന്ന ശ്രമങ്ങള്‍ ആവേശവും ഉത്സാഹവും നിറയ്ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ഫിറ്റ് ഇന്ത്യാ സ്കൂള്‍ എന്ന തുടക്കവും ഇപ്പോള്‍ ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ 65000 ലധികം സ്കൂളുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി 'ഫിറ്റ് ഇന്ത്യാ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്' നേടിയിരിക്കുന്നു എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത്. രാജ്യത്തെ ബാക്കി എല്ലാ സ്കൂളുകളോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് അവര്‍ തീര്‍ച്ചയായും ഫിസിക്കല്‍ ആക്റ്റിവിറ്റികളും കളികളും പഠനവുമായി ബന്ധപ്പെടുത്തി 'ഫിറ്റ് സ്കൂള്‍' ആകണമെന്നാണ്. ഇതോടൊപ്പം തങ്ങളുടെ ദിനചര്യയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നാണ് എല്ലാ ജനങ്ങളോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. നാം ഫിറ്റെങ്കില്‍ ഇന്ത്യാ ഫിറ്റെന്ന് ദിവസേന സ്വയം ഓര്‍മ്മപ്പെടുത്തൂ.
പ്രിയപ്പെട്ട ജനങ്ങളേ, രണ്ടാഴ്ച മുമ്പ് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ഉത്സവങ്ങളുടെ മേളമായിരുന്നു. പഞ്ചാബില്‍ ലോഹ്ഡി ആവേശവും ഉത്സാഹവും പരത്തുകയായിരുന്നു. തമിഴ്നാട്ടിലെ സഹോദരിമാരും സഹോദരന്മാരും പൊങ്കല്‍ ആഘോഷിച്ചു, തിരുവള്ളുവരുടെ ജയന്തി ആഘോഷിച്ചു. അസമില്‍ ബിഹുവിന്റെ മനോഹരമായ ആഘോഷങ്ങള്‍ കാണാനായപ്പോള്‍ ഗുജറാത്തില്‍ എല്ലായിടത്തും ഉത്തരായനം ആഘോഷിക്കപ്പെടുകയായിരുന്നു. പട്ടങ്ങള്‍ നിറഞ്ഞ ആകാശം കാണാനായി.
ഇതേ സമയത്ത് ദില്ലിയില്‍ ഒരു മഹത്തായ ഒത്തുതീര്‍പ്പില്‍ ഒപ്പിട്ടു. ഇതോടെ 25 വര്‍ഷം പഴയ ബ്രൂ റിയാംഗ് അഭയാര്‍ഥി പ്രശ്നം, വേദനിപ്പിക്കുന്ന ഒരു അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടു. എന്നന്നേക്കുമായി അവസാനിച്ചു. തിരക്കുപിടിച്ച ഉത്സവസീസണ്‍ ആയിരിക്കെ നിങ്ങള്‍ ഒരുപക്ഷേ ഈ ചരിത്രംകുറിക്കുന്ന ഒത്തുതീര്‍പ്പിനെക്കുറിച്ച് വിശദമായി അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ട് അതെക്കുറിച്ച് 'മന് കീ ബാത്ത്' ല്‍ നിങ്ങളോടു തീര്‍ച്ചായയും പറയണമെന്ന് എനിക്കു തോന്നി. 90 കളിലെ ദശകത്തിലെ പ്രശ്നമായിരുന്നു. 1997 ല്‍ ജാതിപരമായ സംഘര്‍ഷം കാരണം ബ്രു റിയാംഗ് ജനജാതിയില്‍ പെട്ട ജനങ്ങള്‍ക്ക് മിസോറാമില്‍നിന്ന് രക്ഷപ്പെട്ട് ത്രിപുരയില്‍ അഭയം തേടേണ്ടി വന്നിരുന്നു. ഈ അഭയാര്‍ഥികള്‍ക്ക് വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പൂര്‍ ല്‍ സ്ഥിതി ചെയ്യുന്ന താത്കാലിക ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നു. ബ്രു റിയാംഗ് സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് അഭയാര്‍ഥികളായി ജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ കാലം നഷ്ടമായി എന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. ക്യാമ്പുകളില്‍ ജീവിതം കഴിക്കുകയെന്നാല് ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതിരിക്കുക എന്നായിരുന്നു. 23 വര്‍ഷത്തോളം വീടുമില്ല, ഭൂമിയുമില്ല, കുടുംബത്തിന് രോഗാവസ്ഥകളില്‍ ചികിത്സയില്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസമില്ല, അതിനുള്ള സൗകര്യങ്ങളുമില്ല. 23 വര്‍ഷങ്ങള്‍ ക്യാമ്പുകളിലെ കഷ്ടം പിടിച്ച സ്ഥിതിയില്‍ ജീവിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം എത്ര കഷ്ടപ്രദമായിരുന്നിരിക്കും. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും, എല്ലാ ദിവസങ്ങളിലും ഒരു അനിശ്ചിതമായ ഭാവിയുമായി കഴിയുക എത്ര ബുദ്ധിമുട്ടായിരുന്നിരിക്കും! സര്‍ക്കാരുകള്‍ വരുകയും പോവുകയും ചെയ്തുവെങ്കിലും ഇവരുടെ വേദനയ്ക്ക് പരിഹാരമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്രയധികം കഷ്ടപ്പെട്ടു കഴിഞ്ഞിട്ടും ഭാരതത്തിന്റെ ഭരണകൂടത്തോടും സംസ്കാരത്തോടുമുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു. ഈ വിശ്വാസത്തിന്റെ പരിണതിയെന്നോണമാണ് അവരുടെ ജീവിതത്തില്‍ ഇന്ന് പുതിയ പ്രഭാതം പൊട്ടിവിടര്‍ന്നിരിക്കുന്നത്. ഈ ഒത്തുതീര്‍പ്പു പ്രകാരം അവര്‍ക്ക് അഭിമാനകരമായി ജീവിക്കാനാകുന്ന വഴി തുറക്കപ്പെട്ടിരിക്കയാണ്. അവസാനം 2020 ലെ പുതുവര്‍ഷം ബ്രൂ-റിയാംഗ് സമൂഹത്തിന്റെ ജീവിതത്തില്‍ ഒരു പുതിയ ആശയുടെയും പ്രതീക്ഷയുടെയും കിരണവുമായി എത്തിയിരിക്കുന്നു. ഏകദേശം 34,000 ബ്രൂ അഭയാര്‍ഥികളെ ത്രിപുരയില്‍ താമസിപ്പിച്ചു. ഇത്രമാത്രമല്ല, അവരുടെ പുനരധിവാസത്തിനും സര്‍വ്വാംഗീണമായ വികസനത്തിനും കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 600 കോടി രൂപയുടെ സഹായവും ചെയ്യും. ഓരോ അഭയാര്‍ഥി കുടുംബത്തിനും ഭൂമി നല്‍കും. വീടുണ്ടാക്കാന്‍ അവര്‍ക്ക് സഹായം നല്‍കും. അതോടൊപ്പം അവര്‍ക്ക് റേഷനുള്ള ഏര്‍പ്പാടുകളും ചെയ്തുകൊടുക്കും. അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനോപകാരപ്രദങ്ങളായ പദ്ധതികളുടെ നേട്ടം ലഭിക്കും. ഈ ഒത്തു തീര്‍പ്പ് പല കാരണങ്ങള്‍കൊണ്ടും വളരെ പ്രധാനമാണ്. ഇത് സഹകരണ ഫെഡറിലസമെന്ന സങ്കല്പ്പത്തെയാണ് കാട്ടിത്തരുന്നത്. ഒത്തുതീര്‍പ്പിന് മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഈ ഒത്തുതീര്‍പ്പ് രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സമ്മതവും നന്മയിലുള്ള ആഗ്രഹം കൊണ്ടുമാണ് സാധിച്ചത്. ഇക്കാര്യത്തില്‍ ഞാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളോടും അവിടത്തെ മുഖ്യമന്ത്രിമാരോടും വിശേഷാല്‍ നന്ദി രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നു. ഈ ഒത്തുതീര്‍പ്പ് ഭാരതീയ സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാരുണ്യം, സന്മനോഭാവം എന്നിവയാണ് പ്രകടമാക്കുന്നത്. എല്ലാവരെയും സ്വന്തമെന്നു കണക്കാക്കി മുന്നോട്ടു പോവുകയും ഐക്യത്തോടെ ജീവിക്കുകയും ചെയ്തതു കൊണ്ടാണ് ഈ പവിത്രമായ ഭൂമിയുടെ സംസ്കാരം കാത്തുരക്ഷിക്കപ്പെട്ടത്. ഒരിക്കല്‍ കൂടി ഞാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബ്രു-റിയാംഗ് സമൂഹത്തിലെ ജനങ്ങളെയും വിശേഷാല്‍ അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇത്രയും വലിയ ഖേലോ ഇന്ത്യാ എന്നെ ഗെയിംസ് പരിപാടി വിജയപ്രദമായി സംഘടിപ്പിച്ച അസമില്‍ ഒരു വലിയ കാര്യം കൂടി നടന്നു. കുറച്ചു നാളുകള്‍ക്കു മുമ്പ് അസമില്‍, എട്ട് വ്യത്യസ്തങ്ങളായ ഭീകരവാദസംഘങ്ങളിലെ 644 ആളുകള്‍ തങ്ങളുടെ ആയുധങ്ങള്‍ക്കൊപ്പം കീഴടങ്ങുകയുണ്ടായെന്ന് നിങ്ങള്‍ വാര്‍ത്തയില്‍ കേട്ടിട്ടുണ്ടാകും. നേരത്തേ ഹിംസയുടെ പാതയിലൂടെ പോയവര്‍ ശാന്തിയില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചു രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് തീരുമാനിച്ചു, മുഖ്യധാരയിലേക്കു മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷം ത്രിപുരയില്‍ എണ്‍പതിലധികം പേര് ഹിംസയുടെ വഴി വിട്ട് മുഖ്യധാരയിലേക്ക് മടങ്ങിയെത്തുകയുണ്ടായി. ഹിംസയിലൂടെ പ്രശ്നങ്ങള്‍ക്ക് സമാധാനമുണ്ടാക്കാനാകും എന്നു വിചാരിച്ച് ആയുധമെടുത്തവര്‍ക്ക് ശാന്തിയും ഐക്യവുമാണ് ഏതൊരു വിവാദത്തിനും പരിഹാരമുണ്ടാക്കാനുള്ള ഒരേയൊരു വഴിയെന്ന വിശ്വാസം ദൃഢമായിരിക്കുന്നു. നോര്‍ത്ത് ഈസ്റ്റില്‍ നുഴഞ്ഞുകറ്റം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്നും ഇതിനുള്ള പ്രധാനകാരണവും ഈ ഭാഗവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രശ്നങ്ങളും ശാന്തിയോടെ, വിശ്വസ്തതയോടെ, ചര്‍ച്ച നടത്തി പരിഹരിക്കാനാകുന്നു എന്നറിയുന്നതില്‍ ജനങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടാകും. രാജ്യത്തിന്റെ ഏതൊരു മൂലയിലും ഇപ്പോഴും ഹിംസയുടെയും ആയുധത്തിന്റെയും ബലത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കുന്ന ആളുകളോട് ഇന്ന് ഗണതന്ത്രദിനത്തിന്റെ, റിപ്പബ്ലിക് ദിനത്തിന്റെ പവിത്ര വേളയില്‍ മടങ്ങി വരാന്‍ അഭ്യര്‍ഥിക്കുന്നു. പ്രശ്നങ്ങളെ ശാന്തിപൂര്ണ്ണമായ രീതിയില്‍ പരിഹരിക്കുന്നതില്‍ അവരവര്‍ക്കും ഈ രാജ്യത്തിനുമുള്ള കഴിവില്‍ വിശ്വാസമര്‍പ്പിക്കൂ. നാം ഇരുപതാം നൂറ്റാണ്ടിലാണ്, ഇത് അറിവിന്റെയും ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും യുഗമാണ്. ഹിംസയിലൂടെ ജീവിതം മെച്ചപ്പെട്ടതായ ഏതെങ്കിലും ഇടത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ശാന്തിയും സന്മനോഭാവവും ജീവിതത്തിന് കഷ്ടപ്പാടു സമ്മാനിച്ച ഏതെങ്കിലും ഇടത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഹിംസ ഒരു പ്രശ്നത്തിനും സമാധാനമുണ്ടാക്കുന്നില്ല. ലോകത്തിലെ ഏതൊരു പ്രശ്നത്തിനും പരിഹാരം മറ്റേതൊരു പ്രശ്നവും ഉണ്ടാക്കുന്നതിലൂടെയല്ല, മറിച്ച് കൂടുതല്‍ കൂടുതല്‍ സമാധാനം കണ്ടെത്തുന്നതിലൂടെയേ സാധിക്കൂ. വരൂ, നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ശാന്തി, എല്ലാ പ്രശ്നത്തിന്റെയും ഉത്തരത്തിന് അടിസ്ഥാനമാകുന്ന ഒരു പുതിയ ഭാരതത്തിന്റെ നിര്‍മ്മാണത്തിനായി ഒരുമിക്കാം. ഐക്യം എല്ലാ പ്രശ്നത്തിന്റെയും പരിഹാരത്തിനുള്ള ശ്രമമാകട്ടെ. സഹോദര്യത്തിലൂടെ വിഭജനത്തിനും വേറിടലിനുമുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താം.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് റിപ്പബ്ലിക് ദിനത്തിന്റെ പാവനമായ അവസരത്തില്‍ എനിക്ക് ഗഗന്‍യാനിനെക്കുറിച്ചു പറയുന്നതില്‍ വളരേയറെ സന്തോഷമുണ്ട്. രാജ്യം ആ ദിശയിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടു വച്ചിരിക്കയാണ്. 2022 ല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ആ അവസരത്തില്‍ നമുക്ക് ഗഗന്യാന് മിഷനോടൊപ്പം ഒരു ഭാരതവാസിയെ ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനുള്ള സ്വപ്നം സാക്ഷാത്കരിക്കേണ്ടതുണ്ട്. ഗഗന്യാന് മിഷന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് ഭാരതത്തിന്റെ ഒരു ചരിത്ര നേട്ടമായിരിക്കും. നവഭാരതത്തിന് ഇത് ഒരു നാഴികക്കല്ലായിരിക്കും.
സുഹൃത്തുക്കളേ, ഈ ദൗത്യത്തില്‍, ബഹിരാകാശയാത്രയ്ക്കായി നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ നാലുപേരും ഭാരതീയ വായുസേനയുടെ യുവ പൈലറ്റുമാരാണ്. ഈ നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ ഭാരതത്തിന്റെ നൈപുണ്യം, പ്രതിഭ, കഴിവ്, ധൈര്യം, സ്വപ്നങ്ങള്‍ എന്നിവയുടെ പ്രതീകങ്ങളാണ്. നമ്മുടെ നാലു സുഹൃത്തുക്കളും അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലനത്തിനായി റഷ്യയിലേക്കു പോകുന്നതാണ്. ഇവര്‍ ഭാരതവും റഷ്യയും തമ്മിലുള്ള മൈത്രിയുടെയും സഹകരണത്തിന്റെയും മറ്റൊരു സുവര്‍ണ്ണ അധ്യായമായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇവര്‍ക്ക് ഒരു വര്‍ഷത്തിലധികം പരിശീലനം നല്‍കുന്നതാണ്. അതിനുശേഷം രാജ്യത്തിന്റെ ആശകളുടെയും അഭിലാഷങ്ങളുടെയും വിമാനം ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇവരില്‍ ഒരാള്‍ക്കായിരിക്കും. ഇന്ന് റിപ്പബ്ലിക് ദിനത്തിന്റെ ശുഭാവസരത്തില്‍ ഈ നാലു യുവാക്കള്‍ക്കും ഈ മിഷനുമായി ബന്ധപ്പെട്ട ഭാരതത്തിന്റെയും റഷ്യയുടെയും ശാസ്ത്രജ്ഞന്മാര്ക്കും എഞ്ചിനീയര്‍മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ മാര്‍ച്ചില്‍ ഒരു വീഡിയോയെക്കുറിച്ച് പൊതുമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ച നടന്നിരുന്നു. നൂറ്റിയേഴു വയസ്സുള്ള ഒരു അമ്മ രാഷ്ട്രപതി ഭവനിലെ ആഘോഷത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് രാഷ്ട്രപതിജിക്ക് ആശീര്‍വ്വാദം നല്‍കുന്നതായിരുന്നു ചര്‍ച്ചാവിഷയമായത്. ഈ അമ്മ കര്‍ണ്ണാടകയിലെ വൃക്ഷമാതാ എന്ന പേരില്‍ വിഖ്യാതയായ സാലൂമര്‍ദാ ഥിമക്കാ ആയിരുന്നു. ആ ആഘോഷം പദ്മ പുരസ്കാര വിതരണത്തിന്റേതായിരുന്നു. തീര്‍ത്തും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഥിമക്കായുടെ അസാധാരണമായ സംഭാവനയെക്കുറിച്ച് രാജ്യം അറിഞ്ഞു, മനസ്സിലാക്കി, സമാദരിച്ചു. ആ അമ്മയ്ക്ക് പദ്മശ്രീ സമ്മാനം നല്‍കുകയായിരുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതം ഈ മഹാവ്യക്തിത്വങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. മണ്ണിനോടു മുട്ടി നില്ക്കുന്ന ആളുകളെ ആദരിക്കുന്നതിലൂടെ അഭിമാനം അനുഭവിക്കുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ ഇന്നലെ വൈകിട്ട് പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ ഈ എല്ലാവരെയും കുറിച്ച് വായിച്ചു മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇവരുടെ സംഭാവനകളെക്കുറിച്ച്, കുടുബങ്ങളില്‍ ചര്‍ച്ച നടത്തണം. 2020 ലെ പദ്മ പുരസ്കാരങ്ങള്‍ക്ക് ഇപ്രാവശ്യം 46,000 – ത്തിലധികം പേരുകള്‍ ലഭിക്കയുണ്ടായി. ഈ എണ്ണം 2014 ലെതിനെ അപേക്ഷിച്ച് 20 ഇരട്ടി അധികമാണ്. ഇപ്പോള്‍ പദ്മ പുരസ്കാരം ജനങ്ങള്‍ക്കുള്ള പുരസ്കാരമാണെന്ന ജനങ്ങളുടെ വിശ്വാസത്തെയാണ് ഈ എണ്ണം കാണിക്കുന്നത്. ഇപ്പോള്‍ പദ്മ പുരസ്കാരങ്ങള്‍ക്കുള്ള എല്ലാ പ്രക്രിയകളും ഓണ്‍ലൈന്‍ ആണ്. നേരത്തെ സമിതിയില്‍ പെട്ട ആളുകള്‍ക്കിടയില്‍ നടന്നിരുന്ന തീരുമാനം ഇപ്പോല്‍ തീര്‍ത്തും ജനങ്ങള്‍ നയിക്കുന്നതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പദ്മ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു പുതിയ വിശ്വാസവും ബഹുമാനവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പുരസ്കാരം നേടുന്നവരില്‍ പലരും അധ്വാനത്തിന്റെ പരകോടിയിലൂടെ താഴേതലത്തില്‍ നിന്ന് ഉയര്‍ന്നുവന്നവരാണ്. പരിമിതമായ വിഭവങ്ങളുടെ തടസ്സങ്ങളും ചുറ്റുപാടുമുള്ള കടുത്ത നിരാശയെയും അതിലംഘിച്ച് മുന്നോട്ടു വന്നവരാണ്. അവരുടെ ഉറച്ച ഇച്ഛാശക്തിയും സേവനമനോഭാവവും നിസ്വാര്‍ഥതയും നമുക്കേവര്‍ക്കും പ്രേരണയേകുന്നതാണ്. ഞാന്‍ ഒരിക്കല്‍കൂടി പദ്മ പുരസ്കാരജേതാക്കളെ അഭിനന്ദിക്കുന്നു. അവരെക്കുറിച്ചൊക്കെ വായിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും നിങ്ങളേവരോടും വിശേഷാല്‍ അഭ്യര്‍ഥിക്കുന്നു. അവരുടെ ജീവിതത്തിന്റെ അസാധാരണ കഥകള്‍, സമൂഹത്തിന് ശരിയായ രീതിയില്‍ പ്രേരണയേകുന്നതാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും ഗണതന്ത്രദിനത്തിന്റെ, റിപ്പബ്ലിക് ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍ നേരുന്നു. ഈ ദശകമൊന്നാകെ, നിങ്ങളുടെ ജീവിതത്തില്‍, ഭാരതത്തിന്റെ ജീവിതത്തില്‍ പുതിയ നിശ്ചയങ്ങളുണ്ടാകട്ടെ, പുതിയ നേട്ടങ്ങളുണ്ടാകട്ടെ. ലോകം ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നവയൊക്കെ പൂര്‍ത്തീകരിച്ചുകൊടുക്കാനുള്ള കഴിവ് ഭാരതം നേടട്ടെ. ഈ ഒരു വിശ്വാസത്തോടെ വരൂ, പുതിയ ദശകം നമുക്കാരംഭിക്കാം. പുതിയ നിശ്ചയങ്ങളോടെ, ഭാരതാംബയ്ക്കുവേണ്ടി ഒത്തുചേരാം. വളരെ വളരെ നന്ദി, നമസ്കാരം.

പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്കു നമസ്കാരം. 2019 വിട പറയാനുള്ള നിമിഷങ്ങള്‍ നമ്മുടെ മുന്നിലെത്തിയിരിക്കയാണ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2019 വിട പറയുമ്പോള്‍ നാം 2020 ലേക്ക് മാത്രമല്ല പ്രവേശിക്കുന്നത്, പുതിയ വര്‍ഷത്തിലേക്കും, പുതിയ ദശകത്തിേലക്കും, 21-ാം നൂറ്റാണ്ടിന്റെ മൂന്നാമത്തെ ദശകത്തിലേക്കുമാണ് പ്രവേശിക്കുന്നത്. എല്ലാ ദേശവാസികള്‍ക്കും 2020 നല്ല വര്‍ഷമായിരിക്കാനുള്ള ശുഭാശംസകള്‍ നേരുന്നു. ഈ ദശകത്തിന്റെ കാര്യത്തില്‍ ഒരു കാര്യം ഉറപ്പാണ്, രാജ്യത്തിന്റെ വികസനത്തിന് 21-ാം നൂറ്റാണ്ടില്‍ പിറന്നവര്‍, ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടു വളര്‍ന്നവര്‍, സജീവമായ പങ്കു നിര്‍വ്വഹിക്കും. ഈ യുവാക്ക?? പല പല വാക്കുകള്‍ കൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിലര്‍ അവരെ മില്ലനിയല്സ് എന്നു പറയുന്നു, ചിലര്‍ അവരെ ജനറേഷന് ഇസഡ് അഥവാ ജന്‍ ഇസഡ് എന്നും പറയുന്നു. വ്യാപകമായ രീതിയില്‍ ഒരു കാര്യം ആളുകളുടെ ബുദ്ധിയില്‍ ഇടം പിടിച്ചിട്ടുണ്ട്- അത് സോഷ്യല്‍ മീഡിയ ജനറേഷന് ആണ് ഇത് എന്നുള്ളതാണ്. നമ്മുടെ ഈ തലമുറ വളരെയധികം പ്രതിഭാശാലികളുടെ തലമുറയാണെന്ന് നമുക്ക് മനസ്സിലാകും. പുതിയതായി ചിലതു ചെയ്യാനുള്ള, വേറിട്ടതു ചെയ്യാനുള്ള സ്വപ്നമാണവര്‍ക്കുള്ളത്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്. വളരെ സന്തോഷമുള്ള ഒരു കാര്യം ഞാന്‍ വിശേഷിച്ചും ഭാരതത്തെ കുറിച്ചു പറയാനാഗ്രഹിക്കുന്നത്, ഇവര്‍ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഇത്ര മാത്രമല്ല ഇവര്‍ വ്യവസ്ഥിതിയെ പിന്തുടരാനാഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ വ്യവസ്ഥിതി, ഉചിതമായ രീതിയില്‍ പ്രതികരിക്കാതിരുന്നാല്‍ അവര്‍ അസ്വസ്ഥരാകുന്നു, ധൈര്യപൂര്‍വ്വം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നു. ഇത് നല്ലതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് അരാജകത്വത്തോട് വെറുപ്പാണ്്. കുത്തഴിഞ്ഞ വ്യവസ്ഥിതിയോട്, അസ്ഥിരതയോട് ഇവര്‍ക്ക് രോഷമാണ്. അവര്‍ കുടുംബവാദത്തെയും, ജാതിവാദത്തെയും, സ്വന്തമെന്നും അന്യരെന്നുമുള്ള കാഴ്ചപ്പാടിനെയും സ്ത്രീപുരുഷ വ്യത്യാസങ്ങളെയും ഇഷ്ടപ്പെടുന്നില്ല. ചിലപ്പോഴൊക്കെ നാം കാണാറുണ്ട് വിമാനത്താവളത്തില്‍ അല്ലെങ്കില്‍ സിനിമാ തിയേറ്ററില്‍ ആരെങ്കിലും ക്യൂവില്‍ നില്‍ക്കുകയും മറ്റാരെങ്കിലും അതിനിടയില്‍ കയറുകയും ചെയ്താല്‍ ഏറ്റവുമാദ്യം അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് യുവാക്കളായിരിക്കും. അങ്ങനെ വല്ല സംഭവവുമുണ്ടായാല്‍ മറ്റൊരു യുവാവ് ഉടന്‍ സ്വന്തം മൊബൈല്‍ ഫോണെടുത്ത് അതിന്റെ വീഡിയോ ഉണ്ടാക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ ആ വീഡിയോ വൈറലുമാകുന്നത് നാം കണ്ടിട്ടുണ്ട്. തെറ്റു ചെയ്ത ആള് ഛെ, അബദ്ധമായല്ലോ എന്നു വിചാരിക്കും. അതായത് ഒരു പുതിയ തരത്തിലുള്ള വ്യവസ്ഥിതി, ഒരു പുതിയ രീതിയിലുള്ള കാലം, പുതിയ തരത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ പുതിയ തലമുറ വച്ചുപുലര്‍ത്തുന്നു. ഇന്ന് ഭാരതത്തിന് ഈ പുതിയ തലമുറയില്‍ വലിയ പ്രതീക്ഷകളുണ്ട്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടത് ഈ യുവാക്കളാണ്. സ്വാമി വിവേകാനന്ദന് പറയുകയുണ്ടായി, “My Faith is in the Younger Generation, the Modern Generation, out of them, will come my workers” അദ്ദേഹം പറഞ്ഞു, “എനിക്കു യുവ തലമുറയിലാണ് വിശ്വാസം. ഈ ആധുനിക തലമുറയില്‍. ഇവരില്‍ നിന്നാണ് എന്റെ പ്രവര്‍ത്തകര്‍ ഉണ്ടാകുന്നത്”. എന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. യുവാക്കളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, യൗവ്വനാവസ്ഥയുടെ വില മതിക്കാനാവില്ല, അത് വര്‍ണ്ണിക്കാനുമാവില്ല. അത് ജീവിതത്തിലെ ഏറ്റവും വിലയേറിയ കാലമാണ്. നിങ്ങളുടെ ഭാവിയും നിങ്ങളുടെ ജീവനും നിങ്ങള്‍ സ്വന്തം യൗവ്വനത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. വിവേകാനന്ദജി പറഞ്ഞതനുസരിച്ച് ഊര്‍ജ്ജവും ചലനാത്മകതയും നിറഞ്ഞവരാണ് യുവാക്കള്‍, അവര്‍ മാറ്റത്തിന്റെ ശക്തി ഉള്‍ക്കൊള്ളുന്നവരാണ്. ഭാരതത്തില്‍ ഈ ദശകം യുവാക്കളുടെ വികസനത്തിന്റേതുമാത്രമാവില്ല, മറിച്ച് യുവാക്കളുടെ സാമര്‍ഥ്യം കൊണ്ട് അവര്‍ രാജ്യത്തിന് വികസനം കൊണ്ടുവരുന്നവരുമാണെന്നും തെളിയിക്കപ്പെടും, ഭാരതത്തെ ആധുനികമാക്കുന്നതില്‍ ഈ തലമുറയ്ക്ക് വലിയ പങ്കുണ്ടാകാന്‍ പോകയാണ് എന്ന് എനിക്ക് വ്യക്തമായി ബോധ്യമുണ്ട്. വരുന്ന ജനുവരി 12 ന് വിവേകാനന്ദ ജയന്തിയില്‍ രാജ്യം യുവാക്കളുടെ ദിനം ആഘോഷിക്കുമ്പോള്‍, ഓരോ യുവാവും, ഈ ദശകത്തില്‍ തങ്ങളുടെ ഈ ഉത്തരവാദിത്തത്തെക്കുറിച്ച് തീര്‍ച്ചയായും വിചിന്തനം നടത്തുകയും ഈ ദശകത്തിനുവേണ്ടി തങ്ങളുടേതായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയും വേണം.
പ്രിയപ്പെട്ട ജനങ്ങളേ, കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന് ധ്യാനത്തിലിരുന്ന, വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിച്ചതിന് അമ്പതു വര്‍ഷം തികയുകയാണ്. കഴിഞ്ഞ 5 ദശകങ്ങളില്‍ ഈ ഇടം ഭാരതത്തിന്റെ അഭിമാനമായിരുന്നു. കന്യാകുമാരി, രാജ്യത്തിനും ലോകത്തിനും ഒരു ആകര്‍ഷണകേന്ദ്രമായിരിക്കുന്നു. രാഷ്ട്രഭക്തിനിറഞ്ഞ ആധ്യാത്മിക ചൈതന്യം അനുഭവിക്കാനാഗ്രഹിക്കുന്ന എല്ലാപേര്‍ക്കും ഇതൊരു തീര്‍ത്ഥാടന കേന്ദ്രമാണ്, ആദരവിന്റെ കേന്ദ്രമാണ്. സ്വാമിജിയുടെ സ്മാരകം, എല്ലാ മതത്തിലും, എല്ലാ പ്രായത്തിലും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ക്ക് രാഷ്ട്രഭക്തിയുടെ പ്രേരണയേകിയിട്ടുണ്ട്. ദരിദ്രനാരായണന്റെ സേവനമെന്ന മന്ത്രവുമായി ജീവിക്കാന്‍ വഴികാട്ടിയിട്ടുണ്ട്. അവിടെ പോയിട്ടുള്ളവരിലെല്ലാം ഒരു ആന്തരിക ശക്തിസ്ഫുരണമുണ്ടാവുക, സകാരാത്മകമായ വികാരമുണ്ടാവുക, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അഭിനിവേശമുണ്ടാവുക, ഇവയൊക്കെ തികച്ചും സ്വാഭാവികമാണ്.
ഈ അമ്പതു വര്‍ഷം മുമ്പ് ഉണ്ടാക്കിയ സ്മാരകം നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുവന്നു. ഉപരാഷ്ട്രപതി ഗുജറാത്തിലെ വളരെ കേമമായ രീതിയില്‍ രണോത്സവം നടക്കുന്ന റാന്‍ ഓഫ് കച്ചില്‍ അതിന്റെ ഉദ്ഘാടനത്തിനു പോയിരുന്നുവെന്നതിലും എനിക്ക് സന്തോഷമുണ്ട്. നമ്മുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഭാരതത്തിലെതന്നെ ഇതുപോലെയുള്ള മഹത്തായ വിനോദയാത്രാ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ നിന്ന് പ്രേരണയുണ്ടാകും. നിങ്ങളും തീര്‍ച്ചയായും പോകണം.
പ്രിയപ്പെട്ട ജനങ്ങളേ, നാം വെവ്വേറെ കോളജുകളില്‍, യൂണിവേഴ്സിറ്റികളില്‍, വിദ്യാലയങ്ങളില്‍ പഠിക്കുന്നു, എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അലുമ്നി മീറ്റ് വളരെ സന്തോഷകരമായ അവസരമാണ്. ഈ പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പഴയ ഒര്മ്മകളില് മുങ്ങിപ്പോകുന്നു. ഓര്‍മ്മകള്‍ 10 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം പിന്നിലേക്കു പോകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഈ പൂര്‍വ്വവിദ്യാര്‍ഥി സംഗമം, വിശേഷാല്‍ ആകര്‍ഷണത്തിന് കാരണമാകുന്നു. അതിലേക്കു ശ്രദ്ധ തിരിയുന്നു, രാജ്യത്തെ ജനങ്ങളുടെയും ശ്രദ്ധ അതിലേക്കു തിരിയേണ്ടത് വളരെ ആവശ്യമാണ്. അലുമ്നി മീറ്റ് പഴയ സുഹൃത്തുക്കളുമായി ഒത്തുചേരുക, ഓര്‍മ്മകള്‍ പുതുക്കുക, എന്നതിന് അതിന്റേതായ ഒരു സന്തോഷമുണ്ട്. ഇതോടൊപ്പം ലക്ഷ്യങ്ങളും പങ്കു വയ്ക്കു, എന്തെങ്കിലും തീരുമാനമെടുക്കുക, ഏതെങ്കിലും വൈകാരികമായ ചായ്വ് ഇതുമായി ചേരുകയാണെങ്കില്‍ ഈ സംഗമത്തിന് കൂടുതല്‍ നിറം ലഭിക്കുന്നു. അലുമ്നി ഗ്രൂപ്പ് ചിലപ്പോഴൊക്കെ തങ്ങളുടെ സ്കൂളിന് എന്തെങ്കിലുമൊക്കെ സംഭാവനയേകുന്നു. ചിലര്‍ സ്കൂള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ നല്ല ലൈബ്രറി ഉണ്ടാക്കി കൊടുക്കുന്നു, ചിലര്‍ നല്ല വെള്ളത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ പുതിയ മുറികളുണ്ടാക്കിക്കുന്നു, ചിലര്‍ സ്പോര്‍ട്സ് കോംപ്ലക്സിനുള്ള ഏര്‍പ്പാടുണ്ടാക്കുന്നു. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരമുണ്ടാകുന്നു. തങ്ങളുടെ ജീവിതം രൂപപ്പെട്ടിടത്തേക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനാകുന്നതില്‍ അവര്‍ക്ക് സന്തോഷം തോന്നുന്നു. ഇത് എല്ലാവരുടെയും മനസ്സിലിരിക്കുന്നു, അതു വേണ്ടതുമാണ്. ഇതിനായി ആളുകള്‍ മുന്നോട്ടു വരുന്നു. എന്നാല്‍ ഞാനിന്ന് ഒരു വിശേഷാല്‍ അവസരമാണ് നിങ്ങളുടെ മുന്നില്‍ വയ്ക്കുവാനാഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ഭൈരവ്ഗഞ്ജ് ഹെല്‍ത്ത് സെന്ററിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതു ഞാന്‍ നിങ്ങളോടു പറയാനാഗ്രഹിക്കുന്നു. ഈ ഭൈരവ് ഗഞ്ജ് ഹെല്‍ത്ത് സെന്ററില്‍, അതായത് ആരോഗ്യകേന്ദ്രത്തില്‍ സൗജന്യമായി ഹെല്‍ത്ത് ചെക് അപ് ചെയ്യിക്കാന്‍ അടുത്ത ഗ്രാമത്തിലെ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു. ഇതു കേട്ട് നിങ്ങള്‍ക്ക് തോന്നും ഇതില്‍ എന്തു പുതുമയാണുള്ളതെന്ന്. എന്നാല്‍ ഇതില്‍ പുതുമയുണ്ട്. ഈ പരിപാടി സര്‍ക്കാരിന്റേതായിരുന്നില്ല, സര്‍ക്കാര്‍ ഇതിനായി എന്തെങ്കിലും ചുവടുവയ്ക്കുകയും ചെയ്തിരുന്നില്ല. അവിടത്തെ കെ.ആര്.ഹൈസ്കൂളിലെ മുന്‍ വിദ്യാര്‍ഥികളുടെ അലുമ്നി മീറ്റ് ഒരു ചുവടുവയ്പ്പു നടത്തുകയായിരുന്നു. അതിനവര്‍ പേരു നല്കി. സങ്കല്പ് 95. (തീരുമാനം 95) സങ്കല്പ് 95 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ സ്കൂളിലെ 1995 ബാച്ചിലെ വിദ്യാര്‍ഥികളുടെ തീരുമാനം എന്നാണ്. ഈ ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വച്ചു, വേറിട്ട എന്തെങ്കിലും ചെയ്യാന്‍ നിശ്ചയിച്ചു. മുന്‍ വിദ്യാര്‍ഥികള്‍, സമൂഹത്തിനുവേണ്ടി, ചിലതു ചെയ്യാന്‍ നിശ്ചയിച്ചു, അവര്‍ പൊതുജനാരോഗ്യ ജാഗരൂകത എന്ന ഒരു ഉത്തരവാദിത്തം എറ്റെടുത്തു. സങ്കല്പ് 95 ന്റെ ഈ പരിപാടിയില്‍ ബേതിയയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജും പല ആശുപത്രികളും പങ്കുചേര്‍ന്നു. അതിനുശേഷം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഒരു സമഗ്ര ജനമുന്നേറ്റമാണ് നടന്നത്. ഫീസില്ലാതെ രോഗപരിശോധന, സൗജന്യമായി മരുന്നു വിതരണം, ജാഗരൂകത പടര്‍ത്തുക തുടര്‍ന്ന് എല്ലാത്തിനും സങ്കല്പ് 95 ഒരു ഉദാഹരണമെന്നപോലെ നമ്മുടെ മുന്നിലുണ്ട്. നാം പലപ്പോഴും പറയും, രാജ്യത്തെ എല്ലാ പൗരന്മാരും ഒരു ചുവടു മുന്നോട്ടു നടന്നാല്‍ രാജ്യം 130 കോടി ചുവട് മുന്നോട്ടു നീങ്ങുന്നു എന്ന്. ഇങ്ങനെയുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനാകുമ്പോള്‍ എല്ലാവര്ക്കും ആനന്ദമുണ്ടാകുന്നു, സന്തോഷം തോന്നുന്നു, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയുമുണ്ടാകുന്നു. ഒരുവശത്ത് ബിഹാറിലെ ബേതിയയിലെ പൂര്‍വ്വ വിദ്യാര്‍ഥി സമൂഹം ആരോഗ്യസേവനമെന്ന ഉത്തരവാദിത്വമേറ്റെടുത്തു. അതേസമയം ഉത്തര്‍പ്രദേശിലെ ഫുല്പൂരിലെ ചില സ്ത്രീകള്‍ സജീവമായ പ്രവര്‍ത്തനത്തിലൂടെ ആ പ്രദേശത്തിനാകെ പ്രേരണയായി. ഐക്യത്തോടെ എന്തെങ്കിലും നിശ്ചയിച്ചാല്‍ പരിസ്ഥിതികള്‍ മാറുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല എന്ന് ഈ സ്ത്രീകള്‍ തെളിയിച്ചു. കുറച്ചു സമയം മുമ്പുവരെ ഫുല്പൂരിലെ ഈ സ്ത്രീകള്‍ സാമ്പത്തികമായ ഞെരുക്കവും ദാരിദ്ര്യവും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുള്ള ഉത്സാഹം ഇവര്‍ക്കുണ്ടായിരുന്നു. ഈ സ്ത്രീകള്‍ കാദിപൂരിലെ സ്വാശ്രയസംഘമായ വിമന്‍ സെല്‍ഫ് ഹെല്പ് ഗ്രൂപ്പുമായി ചേര്‍ന്ന് ചെരുപ്പുണ്ടാക്കാന്‍ പഠിച്ചു. ഇതിലൂടെ ഇവര്‍ തങ്ങളുടെ കാലില്‍ തറച്ച നിസ്സഹായതയുടെ മുള്ള് എടുത്തുകളഞ്ഞുവെന്നു മാത്രമല്ല, മറിച്ച് സ്വാശ്രയത്വം നേടി തങ്ങളുടെ കുടുംബത്തിന് ആശ്രയവുമായി മാറി. ഗ്രാമീണ ജീവനോപാധി മിഷന്റെ സഹായത്തോടെ ഇവിടെയിപ്പോള്‍ ആധുനിക മെഷീനുകള്‍ ചെരുപ്പുണ്ടാക്കുന്ന പ്ലാന്റ് തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വിശേഷിച്ചും ലോക്കല്‍ പോലീസിനെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിക്കുന്നു, കാരണം അവര്‍ തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഈ സ്ത്രീകള്‍ ഉണ്ടാക്കുന്ന ചെരുപ്പ് വാങ്ങി ഇവരെ പ്രോത്സാഹിപ്പിച്ചു. ഇന്ന് ഈ സ്ത്രീകളുടെ ദൃഢനിശ്ചയത്തിലൂടെ ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്നു മാത്രമല്ല, മറിച്ച് ജീവിതനിലവാരം ഉയരുകയും ചെയ്തു. ഫുല്പൂരിലെ പോലിസ് ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കാര്യം കേള്‍ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പ്രാദേശിക തലത്തില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടണമെന്ന് ഞാന്‍ ആഗസ്റ്റ് 15 ന് രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തത് ഓര്‍മ്മയുണ്ടാകും. ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോടു ചോദിക്കുന്നത് നമുക്ക് പ്രാദേശിക തലത്തില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചുകൂടേ എന്നാണ്. ഈ ഒരു വികാരത്തിലൂടെ നമ്മുടെ സഹ ദേശവാസികള്‍ക്ക് സമൃദ്ധിയേകാനുള്ള മാധ്യമമായി മാറിക്കൂടേ എന്നാണ്. സുഹൃത്തുക്കളേ, മഹാത്മാ ഗാന്ധി ഈ സ്വദേശി വികാരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന ഒരു ദീപമായിട്ടാണ് കണ്ടത്. ദരിദ്രരില്‍ ദരിദ്രരായവരുടെ ജീവിതത്തില്‍ സമൃദ്ധി കൊണ്ടുവരുന്ന ഒരു കാര്യം. നൂറു വര്‍ഷം മുമ്പ് ഗാന്ധിജി ഒരു ജനമുന്നേറ്റം ആരംഭിച്ചിരുന്നു. ഇതിന്റെ ലക്ഷ്യം ഭാരതീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. സ്വാശ്രയത്വം നേടുന്നതിനുള്ള ഈ വഴിയാണ് ഗാന്ധിജി കാട്ടിത്തന്നത്. 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തീകരിക്കും. നാം ഏതൊരു ഭാരതത്തിലാണോ ജീവിക്കുന്നത്, ആ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിന് സത്പുത്രന്മാര് അനേകം യാതനകള്‍ സഹിച്ചിട്ടുണ്ട്, അനേകര്‍ പ്രാണാഹുതി ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ത്യാഗം, തപസ്സ്, രക്തസാക്ഷിത്വം എന്നിവ കാരണം സ്വാതന്ത്ര്യം ലഭിച്ചു. നാം ആ സ്വതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ നിറയെ അനുഭവിക്കുന്നു, സ്വതന്ത്രമായ ജീവിതം നയിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത, രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച, പേരറിയുന്ന, പേരറിയാത്ത അസംഖ്യം ആളുകള്‍. ഒരുപക്ഷേ, വളരെ കുറച്ച് ആളുകളുടെ പേരേ നമുക്കറിയൂ… എന്നാല്‍ അവര്‍ ആ സ്വപ്നവുമായി, സ്വതന്ത്രഭാരതത്തിനുള്ള സ്വപ്നവുമായി, സമൃദ്ധവും സുഖസമ്പന്നവുമായ സ്വതന്ത്ര ഭാരതത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ചു
പ്രിയപ്പെട്ട ജനങ്ങളേ, 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, ഏറ്റവും കുറഞ്ഞത്, രണ്ടുമൂന്നു വര്‍ഷത്തേക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളേ വാങ്ങൂ എന്ന് തീരുമാനമെടുത്തുകൂടേ? ഭാരതത്തില്‍ നിര്‍മ്മിക്കപ്പെട്ട, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കൈകകൊണ്ടു നിര്‍മ്മിക്കപ്പെട്ട, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തുകൂടേ? ഞാന്‍ ദീര്‍ഘകാലത്തേക്കുള്ള ആവശ്യമല്ല മുന്നോട്ടു വയ്ക്കുന്നത്, 2022 വരെ മാത്രം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്നതു വരെ. ഈ കാര്യം സര്‍ക്കാര്‍ തലത്തിലാകരുത്. ഓരോരോ ഇടങ്ങളില്‍ യുവാക്കള്‍ മുന്നോട്ടു വരണം, ചെറിയ ചെറിയ സംഘങ്ങളുണ്ടാക്കണം, ആളുകളെ പ്രേരിപ്പിക്കണം, കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം, എന്നിട്ടു തീരുമാനിക്കണം. വരൂ. നമുക്ക് തദ്ദേശീയ സാധനങ്ങള്‍ വാങ്ങാം, പ്രാദേശിക ഉത്പന്നങ്ങള്‍ക്കു പ്രധാന്യം നല്‍കാം, രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ മണമുള്ളവ – അതു നമ്മുടെ രാജ്യത്തിന്റെ, സുഖം പകരുന്ന നിമിഷമാകട്ടെ. ഈ സ്വപ്നവുമായി നമുക്കു മുന്നേറാം.
രാജ്യത്തെ പൗരന്മാര് സ്വാശ്രയത്വമുള്ളവരായിരിക്കണം, മാന്യമായി തങ്ങളുടെ ജീവിതം നയിക്കണം എന്നത് നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണ്. എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചുവടുവയ്പ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. അതാണ് ജമ്മു കാശ്മീരിലെ ലഡാക്കിലെ ‘ഹിമായത്’ എന്ന ഒരു പരിപാടി. ‘ഹിമായത്’ നൈപുണ്യവികസനവും തൊഴിലുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതില്‍ 15 വയസ്സുമുതല്‍ 35 വയസ്സുവരെ പ്രായമുള്ള യുവാക്കളാണ് പങ്കുചേരുന്നത്. വിദ്യാഭ്യാസം എന്തെങ്കിലും കാരണവശാല്‍ ഇടയ്ക്കുവച്ച് സ്കൂളിലോ കോളജിലോ അവസാനിപ്പിക്കേണ്ടി വന്നവരാണ് ഇവര്‍.
പ്രിയപ്പെട്ട ജനങ്ങളേ, ഈ പരിപാടി അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പതിനെണ്ണായിരം യുവാക്കള്‍ക്ക്, 77 വ്യത്യസ്തങ്ങളായ ട്രേഡുകളില്‍ പരിശീലനം നല്കിയിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇവരില്‍ ഏകദേശം അയ്യായിരം പേര് എവിടെയെങ്കിലുമൊക്കെ ജോലി ചെയ്യുന്നു, വളരെയധികം പേര് സ്വയം തൊഴില്‍ കണ്ടെത്തലിലൂടെ മുന്നേറുന്നു. ‘ഹിമായത്’ എന്ന ഈ പരിപാടിയിലൂടെ സ്വന്തം ജീവിതം മാറ്റിമറിച്ച ഈ ആളുകളുടെ കേള്‍ക്കാന്‍ കിട്ടിയ കഥകള്‍, യഥാര്‍ഥത്തില്‍ ഹൃദയസ്പര്‍ശികളാണ്.
പര്‍വീണ്‍ ഫാത്തിമ, തമിഴ് നാട്ടിലെ തിരുപ്പൂര്‍ എന്ന സ്ഥലത്ത് ഗാര്‍മെന്റ് യൂണിറ്റില്‍ പ്രമോഷനു ശേഷം സൂപ്പര്‍വൈസര്‍ കം കോ ഓര്‍ഡിനേറ്ററായിരിക്കുന്നു. ഒരു വര്‍ഷം മുമ്പുവരെ അവര്‍ കാര്‍ഗിലിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. ഇന്ന് അവരുടെ ജീവിതത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു, ആത്മവിശ്വാസമുണ്ടായിരിക്കുന്നു- അവര്‍ സ്വാശ്രയത്വം നേടിയിരിക്കുന്നു, തന്റെ മുഴുവന്‍ കുടുംബത്തിന്റയും സാമ്പത്തികോന്നമനത്തിന് അവസരമുണ്ടാക്കിയിരിക്കുന്നു. പര്‍വീണ്‍ ഫാത്തിമയെപ്പോലെതന്നെ ഹിമായത് പരിപാടി ലേ-ലഡാക്കിലെ നിവാസികളായ മറ്റു പുത്രിമാരുടെയും വിധിയെ മാറ്റിമറിച്ചിരിക്കുന്നു. ഇവരെല്ലാം ഇന്ന് തമിഴ്നാട്ടിലെ അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇതേപോലെ ഹിമായത്, ഡോഡയിലെ ഫിയാസ് അഹമ്മദിനും വരദാനംപോലെയാണ് എത്തിയത്. ഫിയാസ് 2012 ല്‍ 12-ാം ക്ലാസ് പാസായെങ്കിലും രോഗം കാരണം പഠനം തുടരാനായില്ല. ഫിയാസ് രണ്ട് വര്‍ഷത്തോളം ഹൃദയരോഗവുമായി പോരാടി. ഇതിനിടയില്‍ അവന്റെ ഒരു സഹോദരനും സഹോദരിയും മരണമടഞ്ഞു. ഒരു തരത്തില്‍ അവന്റെ കുടുംബത്തിനുമേല്‍ കഷ്ടതകളുടെ മലയിടിച്ചില്‍ പോലെയായിരുന്നു. അവസാനം അവര്‍ക്ക് ഹിമായത്തില്‍ നിന്ന് സഹായം ലഭിച്ചു. ഹിമായതിലൂടെ Information Technology enabled services’ പരിശീലനം ലഭിച്ചു, ഇന്ന് അവന് പഞ്ചാബില്‍ ജോലി ചെയ്യുന്നു.
ഫിയാസ് അഹമ്മദിന്റെ ഡിഗ്രി പഠനം കൂട്ടത്തില്‍ തുടര്‍ന്നു, ഇപ്പോഴത് പൂര്‍ത്തിയാകാന്‍ പോകുകയാണ്. അടുത്ത കാലത്ത് ഹിമായത്തിന്റെ ഒരു പരിപാടിയില്‍ അവനെ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ വിളിക്കുകയുണ്ടായി. സ്വന്തം കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതുപോലെ അനന്തനാഗിലെ രകീബ്-ഉല്-റഹ്മാന് സാമ്പത്തിക ഞെരുക്കം കാരണം പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒരു ദിവസം രകീബിന് തന്റെ ബ്ലോക്കില്‍ നടന്ന ഒരു മൊബിലൈസേഷന്‍ ക്യാമ്പിലൂടെ ഹിമായത് പരിപാടിയെക്കുറിച്ച് വിവരം കിട്ടി. രകീബ് വേഗം തന്നെ retail leader course ല്‍ ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഹിമായത് മിഷനില്‍ നിന്ന് നേട്ടമുണ്ടാക്കിയ പ്രതിഭാശാലികളായ യുവാക്കളുടെ ഉദാഹരണങ്ങള്‍ ജമ്മു കശ്മീരില്‍ മാറ്റത്തിന്റെ പ്രതീകങ്ങളായിരിക്കുന്നു. ഹിമായത് പരിപാടി ഗവണ്മെന്റ്, ട്രെയിനിംഗ് പാര്‍ട്നര്‍, തൊഴില്‍ നല്കുന്ന കമ്പനികള്‍, ജമ്മു കാശ്മീരിലെ ജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഒരു മെച്ചപ്പെട്ട പൊരുത്തത്തിന്റെ മികച്ച ഉദാഹരണമാണ്.
ഈ പരിപാടി ജമ്മു കാശ്മീരിലെ യുവാക്കളില്‍ ഒരു പുതിയ ആത്മവിശ്വാസമുണര്‍ത്തിയിരിക്കുന്നു, മുന്നേറാനുള്ള വഴിതെളിച്ചിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 26-ാം തീയതി നാം ഈ ദശകത്തിലെ അവസാനത്തെ സൂര്യഗ്രഹണം കണ്ടു. ഒരു പക്ഷേ, ഈ സൂര്യഗ്രഹണം കാരണം മൈജിഒവി യില്‍ രിപുന്‍ വളരെ രസകരമായ ഒരു കമന്റ് ഇട്ടു. അദ്ദേഹം എഴുതുന്നു. –
നമസ്കാരം സര്. എന്റെ പേര് രിപുന്‍ എന്നാണ്. ഞാന്‍ വടക്കു കിഴക്ക് വസിക്കുന്ന ആളാണ്. എങ്കിലും ഈയിടെയായി ദക്ഷിണേന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഒരു കാര്യം ഞാന്‍ അങ്ങയുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രദേശത്ത് ആകാശം സ്വച്ഛമായിരുന്നപ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം ആകാശത്ത് നക്ഷത്രങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നത് ഓര്‍മ്മയുണ്ട്. നക്ഷത്ര നിരീക്ഷണം എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഞാനൊരു പ്രൊഫഷണലാണ്. ദിനചര്യയുടെ പ്രത്യേകത കാരണം ഇപ്പോള്‍ അതിനൊന്നും സമയം കണ്ടെത്താനാകുന്നില്ല. അതെക്കുറിച്ച് എന്തെങ്കിലും പറയുമോ സര്? വിശേഷിച്ചും ആസ്ട്രോണമി യുവാക്കളുടെയിടയില്‍ എങ്ങനെ പ്രചരിപ്പിക്കാം എന്നതിനെക്കുറിച്ച്?
പ്രിയപ്പെട്ട ജനങ്ങളേ, എനിക്ക് പല അഭിപ്രായങ്ങളും കിട്ടാറുണ്ട്. എങ്കിലും ഇതുപോലെ ഒരു അഭിപ്രായം ആദ്യമായിട്ടാണ് ലഭിക്കുന്നത്. ശാസ്ത്രത്തെക്കുറിച്ചും, അതിന്റെ പല തലങ്ങളെക്കുറിച്ചും വിശേഷിച്ച് യുവാക്കളുടെ ആഗ്രഹപ്രകാരം എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും ഈ വിഷയം ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ 26-ാം തീയതി സൂര്യഗ്രഹണം നടന്നുവെന്നതുകൊണ്ട് നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ വിശേഷാല്‍ താത്പര്യമുണ്ടായിരിക്കും. എല്ലാ ജനങ്ങളും എന്റെ യുവസഹൃത്തുക്കളെപ്പോലെ ഞാനും യുവ തലമുറയുടെ ഉത്സാഹത്തോടെ സൂര്യഗ്രഹണം കാണാനാഗ്രഹിച്ചു. എന്നാല്‍ ഖേദമെന്നു പറയട്ടെ അന്ന് ദില്ലിയിലും പരിസരത്തും ആകാശം മേഘാവൃതമായിരുന്നതുകൊണ്ട് ആ ആനന്ദം അനുഭവിക്കാനായില്ല. എന്നാല്‍ കോഴിക്കോടും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കാണപ്പെട്ട സൂര്യഗ്രഹണത്തിന്റെ സുന്ദരചിത്രങ്ങള്‍ ടിവിയില്‍ കാണാന്‍ സാധിച്ചു. സൂര്യന് തിളങ്ങുന്ന വളയംപോലെ കാണപ്പെട്ടു. അന്ന് എനിക്ക് ഈ വിഷയത്തിലെ വിദഗ്ധരോടു സംസാരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ പറഞ്ഞത് ചന്ദ്രന് ഭൂമിയോട് വളരെ അകലെ ആയതുകൊണ്ട് അതിന്റെ വലിപ്പം പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. അങ്ങനെ ഒരു വലയം പോലെ ആയി സൂര്യന് കാണപ്പെടുന്നു. ഈ സൂര്യഗ്രഹണം, annular solar eclipse വലയഗ്രഹണം, കുണ്ഡലഗ്രഹണം എന്നും അറിയപ്പെടുന്നു. നാം ഭൂമിയില്‍ ജീവിച്ച് അന്തരീക്ഷത്തത്തില്‍ കറങ്ങുകയാണെന്ന കാര്യം നമ്മെ ഗ്രഹണം ഓര്‍മ്മിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഖഗോളീയ പിണ്ഡങ്ങള് പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ നിഴല്‍ കൊണ്ടാണ് നമുക്ക് ഗ്രഹണത്തിന്റെ വിവിധ രൂപങ്ങള്‍ കാണാന്‍ കിട്ടുന്നത്. സുഹൃത്തുക്കളേ, ഭാരതത്തില്‍ ജ്യോതിശാസ്ത്രം, അതായത് ഖഗോള വിജ്ഞാനത്തിന് വളരെ പ്രാചീനവും അഭിമാനകരവുമായ ചരിത്രമാണുള്ളത്. ആകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളുമായി നമുക്കുള്ള ബന്ധം നമ്മുടെ സംസ്കാരത്തോളം തന്നെ പുരാതനമാണ്. ഭാരതത്തിന്റെ വെവ്വേറെ ഇടങ്ങളില്‍ വളരെ മികച്ച, കാണേണ്ടതായ വാനനിരീക്ഷണ കേന്ദ്രങ്ങള്‍, ജന്തര്‍ മന്ദറുകളുണ്ടെന്നു നിങ്ങളില്‍ പലര്‍ക്കും അറിയമായിരിക്കും. ഈ ജന്തര്‍മന്ദറുകള്‍ക്ക് ആസ്ട്രോണമിയുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. മഹാനായ ആര്യഭടന്റെ വേറിട്ട പ്രതിഭയെക്കുറിച്ച് ആര്‍ക്കാണറിയാത്തത്. കാലക്രിയ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം സൂര്യഗ്രഹണത്തോടൊപ്പം ചന്ദ്രഗ്രഹണത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. അതും ദാര്‍ശനികവും ഗണിതപരവുമായ തലത്തില്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നു. ഭൂമിയുടെ നിഴലിന്റെ കണക്ക് എങ്ങനെയാണ് കണ്ടെത്താനാവുക എന്ന് അദ്ദേഹം ഗണിതപരമായി വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം ഗ്രഹണം എത്രനേരത്തേക്കുണ്ടെന്നും എത്രമാത്രമുണ്ടെന്നും കണക്കാക്കാനുള്ള വ്യക്തമായ അറിവ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭാസ്കരന് പോലുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഈ വീക്ഷണത്തെയും ഈ അറിവിനെയും വികസിപ്പിക്കാനുള്ള ശ്രമം വളരെയേറെ നടത്തിയിട്ടുണ്ട്. പിന്നീട് പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ സംഗമ ഗ്രാമത്തിലെ മാധവന് ബ്രഹ്മാണ്ഡത്തിലെ ഗ്രഹങ്ങളുടെ സ്ഥിതി കണക്കാക്കുന്നതിന് കാല്‍കുലസ് ഉപയോഗിച്ചു. രാത്രിയില്‍ കാണുന്ന ആകാശം കേവലം ജിജ്ഞാസയ്ക്കുമാത്രമാല്ല വിഷയമായത് മറിച്ച് ഗണിതത്തിന്റെ വീക്ഷണത്തില്‍ ചിന്തിക്കുന്നവര്‍ക്കും ശാസ്ത്രജ്ഞന്മാര്ക്കും ഒരു മഹത്തായ സ്രോതസ്സായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ‘Pre-Modern Kutchi Navigation Techniques and Voyages’, എന്ന പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി. ഈ പുസ്തകം ഒരു തരത്തില്‍ മാലം എന്നയാളിന്റെ ഡയറിയാണ്. മാലം ഒരു നാവികനെന്ന നിലയില്‍ എന്തനുഭവിച്ചുവോ അതിനെ തന്റെതായ രീതിയില്‍ ഡയറിയില്‍ എഴുതി വച്ചു. ആധുനിക യുഗത്തില്‍ ആ മാലമിന്റെ ഡയറി, പ്രാചീന നാവിഗേഷന്‍ സാങ്കേതികവിദ്യ വര്‍ണ്ണിക്കുന്ന ഗുജറാത്തിലെ കൈയെഴുത്തു പ്രതിയുടെ സംഗ്രഹത്തില്‍ ആകാശത്തിന്റെയും നക്ഷത്രങ്ങളുടെയും നക്ഷത്രങ്ങളുടെ നീക്കങ്ങളുടെയും വര്‍ണ്ണനയുണ്ട്. സമുദ്രത്തില്‍ യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങളുടെ സഹായത്താല്‍ ദിശ നിശ്ചയിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. നക്ഷത്രങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള വഴി കാട്ടുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ആസ്ട്രോണമിയുടെ മേഖലയില്‍ ഭാരതം വളരെ മുന്നിലാണ്. നമ്മുടെ ചുവടുവയ്പ്പുകള്‍ പുതിയ വഴികള്‍ വെട്ടിത്തുറക്കുന്നതാണ്. നമ്മുടെ പക്കല്‍ പൂനെയ്ക്കടുത്ത് അതിബൃഹത്തായ മീറ്റര്‍ വേവ് ടെലിസ്കോപ്പുണ്ട്. ഇതുമാത്രമല്ല, കൊടൈക്കനാല്‍, ഊട്ടി, ഗുരു ശിഖര്‍, ഹാന്‍ഡ്ലേ, ലഡാഖ് എന്നിവിടങ്ങളിലും ശക്തങ്ങളായ ടെലിസ്കോപ്പുകളുണ്ട്. 2016 ല്‍ ബെല്‍ജിയത്തിലെ അന്നത്തെ പ്രധാനമന്ത്രിയും ഞാനും നൈനിറ്റാളില്‍ 3.6 മീറ്റര്‍ Devasthal Optical Telescope ഉദ്ഘാടനം ചെയ്തു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്കോപ് എന്നാണ് പറയുന്നത്. ഐഎസ്ആര്‍ഒയുടെ പക്കല്‍ ആസ്ട്രോസാറ്റ് എന്ന പേരിലുള്ള ആസ്ട്രോണമിക്കല്‍ ടെലിസ്കോപ് ഉണ്ട്. സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് ഐഎസ്ആര്‍ഒ ആദിത്യ എന്നു പേരുള്ള മറ്റൊരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഖഗോളവിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ പ്രചീനമായ അറിവാണെങ്കിലും, ആധുനിക നേട്ടങ്ങളാണെങ്കിലും അവയെക്കുറിച്ച് നാം തീര്‍ച്ചയായും മനസ്സിലാക്കുകയും അഭിമാനിക്കുകയും വേണം. ഇന്നു നമ്മുടെ യുവ ശാസ്ത്രജ്ഞരില്‍ നമ്മുടെ ശാസ്ത്രചരിത്രം മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമല്ല ഉള്ളത് മറിച്ച് അവര്‍ ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെക്കുറിച്ചും വലിയ ഇച്ഛാശക്തി വച്ചുപുലര്‍ത്തുന്നവരാണ്.
നമ്മുടെ രാജ്യത്തെ പ്ലാനറ്റേറിയങ്ങള്‍ (നക്ഷത്രബംഗ്ലാവുകള്‍) രാത്രിയിലെ ആകാശത്തെ മനസ്സിലാക്കുന്നതിനൊപ്പം നക്ഷത്രനിരീക്ഷണത്തിന്റെ ഔത്സുക്യം വികസിക്കുന്നതിന് പ്രോത്സാഹനമേകുകയും ചെയ്യുന്നു. പലരും അമച്വര്‍ ടെലസ്കോപ്പുകള്‍ ടെറസ്സിലോ ബാല്‍ക്കണിയിലോ വയ്ക്കുകയും ചെയ്യുന്നു. ആസ്ട്രോണമി ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന പല സ്കൂളുകളും കോളജുകളുമുണ്ട്. ഇത് വളര്‍ത്തേണ്ട ശീലമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നാണ് നാം പറയുന്നത്. ഒരു കാര്യം ഞാനിന്ന് വളരെ അഭിമാനത്തോടെ പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പ്രതിനിധികള്‍ കഴിഞ്ഞ 60 വര്‍ഷത്തെ നമ്മുടെ നേട്ടത്തെ കടത്തിവെട്ടിയിരിക്കുന്നു. കഴിഞ്ഞ ആറു മാസത്തില്‍ പതിന്നേഴാം ലോക്സഭയുടെ രണ്ടു സഭകളും വളരെ ക്രിയാത്മകമായിരുന്ന്നു. ലോക്സഭ 114 ശതമാനം പ്രവര്‍ത്തിച്ചു, രാജ്യസഭ 94 ശതമാനം പ്രവര്‍ത്തിച്ചു. ഇതിനുമുമ്പ് ബജറ്റ് സമ്മേളനത്തില്‍ ഏകദേശം 135 ശതമാനം പ്രവര്‍ത്തിച്ചു. രാത്രി വൈകുന്നതുവരെ സഭ നടന്നു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഇക്കാര്യത്തില്‍ അഭിനന്ദനത്തിന് അര്‍ഹരാണ് എന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ തിരഞ്ഞെടുത്തയച്ചിരിക്കുന്ന പ്രതിനിധികള്‍ എട്ടു വര്‍ഷത്തെ എല്ലാ റെക്കാഡുകളും ഭേദിച്ചിരിക്കുന്നു. ഇത്രയും കാര്യം നടക്കുന്നത് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ശക്തിയും ജനാധിപത്യത്തോടുള്ള കൂറും പരിചയപ്പെടുത്തുന്നതാണ്. ഞാന്‍ രണ്ടു സഭകളുടെയും അധ്യക്ഷന്മാരെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലാ പാര്‍ലമെന്റംഗങ്ങളെയും ഈ സജീവമായ പങ്കിന്റെ പേരില്‍ വളരെ വളരെ അഭിനന്ദിക്കുവാനാഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, സൂര്യന്, ഭൂമി, ചന്ദ്രന് എന്നിവയുടെ ഗതി ഗ്രഹണം മാത്രമല്ല നിശ്ചയിക്കുന്നത്, മറിച്ച് ഇതുമായി മറ്റു പല കാര്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. സൂര്യന്റെ ഗതിയെ അടിസ്ഥാനമാക്കി ജനുവരിയുടെ മധ്യത്തില്‍ ഭാരതത്തിലെങ്ങും പല ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുമെന്നു നമുക്കറിയാം. പഞ്ചാബ് മുതല്‍ തമിഴ്നാടുവരെയും ഗുജറാത്ത് മുതല്‍ അസം വരെയും ആളുകള്‍ അനേകം ഉത്സവങ്ങള്‍ ആഘോഷിക്കും. ജനുവരിയില്‍ വളരെ കെങ്കേമമായി മകരസംക്രാന്തിയും ഉത്തരായനും ആഘോഷിക്കും. ഇതിനെ ഊര്‍ജ്ജത്തിന്റെ പ്രതീകമെന്നും കരുതുന്നു. ഈ അവസരത്തില്‍ത്തന്നെ പഞ്ചാബില്‍ ലോഹ്ഡി, തമിഴ്നാട്ടില്‍ പൊങ്കല്‍, അസമില്‍ മാഘ-ബിഹു എന്നിവയും ആഘോഷിക്കും. ഈ ഉത്സവങ്ങള്‍ കര്‍ഷകരുടെ സമൃദ്ധിയും വിളവുകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഈ ഉത്സവങ്ങള്‍ നമ്മെ ഭാരതത്തിന്റെ ഐക്യം, ഭാരതത്തിന്റെ വൈവിധ്യം എന്നിവയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. പൊങ്കലിന്റെ അവസാന ദിവസം മഹാനായ തിരുവള്ളുവരുടെ ജയന്തി ആഘോഷിക്കാനുള്ള സൗഭാഗ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്കു ലഭിക്കുന്നു. ഈ ദിനം മഹാനായ എഴുത്തുകാരനും ചിന്തകനുമായ തിരുവള്ളുവര്‍ജിക്ക് അവരുടെ ജീവിതത്തിന് സമര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 2019 ലെ അവസാനത്തെ മന് കീ ബാത് ആണ് ഇത്. 2020 ല്‍ നമുക്ക് വീണ്ടും കാണാം. പുതുവര്‍ഷം, പുതിയ ദശകം, പുതിയ തീരുമാനങ്ങള്‍, പുതിയ ശക്തി, പുതിയ ഉത്സാഹം, പുതിയ ആവേശം ഒക്കെയുമായി നമുക്കു മുന്നേറാം. തീരുമാനങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിവ് സംഭരിച്ചുകൊണ്ട് പോകാം. ദൂരമേറെ പോകാനുണ്ട്, വളരെയേറെ ചെയ്യാനുണ്ട്, രാജ്യത്തിന് പുതിയ ഉയരങ്ങളില്‍ എത്താനുണ്ട്. 130 കോടി ജനങ്ങളുടെ പുരുഷാര്‍ത്ഥത്തിന്റെ ബലത്തില്‍, സാമര്‍ഥ്യത്തിന്റെ ബലത്തില്‍, അവരുടെ തീരുമാനങ്ങളുടെ ബലത്തില്‍, അപാരമായ ആദരവര്‍പ്പിച്ചുകൊണ്ട് വരൂ നമുക്ക് മുന്നേറാം. വളരെ വളരെ നന്ദി, വളരെ വളരെ ശുഭാശംസകള്‍.

പ്രിയപ്പെട്ട ജനങ്ങളേ, മന് കീ ബാത്തിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തിലെ യുവാക്കള്‍ ജ്വലിക്കുന്ന ആവേശമുള്ള രാജ്യസ്നേഹവും സേവനമനോഭാവമുള്‍ക്കൊണ്ട് യുവാക്കള്‍…. അവരെ നിങ്ങള്‍ക്കറിയില്ലേ. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ നാലാമത്തെ ഞായറായഴ്ച എന്‍സിസി ദിനമായി ആഘോഷിക്കപ്പെടുന്നു. സാധാരണയായി, നമ്മുടെ യുവ തലമുറയ്ക്ക് ഫ്രണ്ട്ഷിപ് ദിനം മിക്കവാറും ഓര്‍മ്മയുണ്ടാകും. എന്നാല്‍ വളരെയധികം പേര്‍ക്ക് എന്‍സിസി ദിനവും അത്രതന്നെ ഓര്‍മ്മയുണ്ടാകും. അതുകൊണ്ട് നമുക്കിന്ന് എന്‍സിസിയെക്കുറിച്ചു സംസാരിക്കാം. എനിക്കും ചില ഓര്‍മ്മകള്‍ക്ക് പുതുമ പകരാന്‍ ഈ അവസരം ഉപകരിച്ചേക്കും. ആദ്യമായി മുന്‍ എന്‍സിസി കേഡറ്റുകള്‍ക്കും ഇപ്പോഴത്തെ എന്‍സിസി കേഡറ്റുകള്‍ക്കും എന്‍സിസി ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍ നേരുന്നു. കാരണം ഞാനും നിങ്ങളെപ്പോലെ ഒരു കേഡറ്റായിരുന്നു, ഇന്നും മനസ്സുകൊണ്ട് സ്വയം കേഡറ്റായി കണക്കാക്കുന്നു. എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു. നേതൃത്വം, ദേശഭക്തി, സ്വാര്‍ഥരഹിതസേവനം, അനുസരണ, കഠിനാധ്വാനം തുടങ്ങിയവയെല്ലാം സ്വന്തം സ്വഭാവത്തിന്റെ ഭാഗമാക്കുക, സ്വന്തം സ്വഭാവം രൂപപ്പെടുത്താനുള്ള രോമാഞ്ചപ്പെടുത്തുന്ന യാത്രയെന്നാണ് എന്‍സിസിയെ പറയാനാവുക. ഈ യാത്രയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ കൂടി പറയാന്‍ എന്‍സിസിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ച ചില യുവാക്കള്‍ കൂടെയുണ്ട് വരൂ, അവരോട് ഫോണില്‍ സംസാരിക്കാം:
പ്രധാനമന്ത്രി – സുഹൃത്തുക്കളേ, നിങ്ങള്‍ക്കേവര്‍ക്കും സുഖമാണോ?
തരന്നും ഖാന് – ജയ് ഹിന്ദ് പ്രധാനമന്ത്രി ജീ
പ്രധാനമന്തി – ജയ് ഹിന്ദ്
തരന്നും ഖാന് – സര് ഞാന്‍ ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ തരന്നും ഖാന് ആണ്.
പ്രധാനമന്തി – തരന്നും, താങ്കള്‍ എവിടെയുള്ള ആളാണ്?
തരന്നും ഖാന് – ഞാന്‍ ദില്ലിയില്‍ താമസിക്കുന്ന ആളാണു സര്.
പ്രധാനമന്ത്രി – ശരി എന്‍സിസിയില്‍ ചേര്‍ന്നിട്ട് ഇത്രയും കാലം എന്തെല്ലാം അനുഭവങ്ങളാണുള്ളത്?
തരന്നും ഖാന് – സര് ഞാന്‍ 2017 ല്‍ എന്‍സിസിയില്‍ ചേര്‍ന്നു. ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവു നല്ല വര്‍ഷങ്ങളാണ്.
പ്രധാനമന്ത്രി – ആഹാ… അതുകേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു.
തരന്നും ഖാന് – സര്, എന്റെ ഏറ്റവും നല്ല അനുഭവം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പില്‍ പങ്കെടുത്തതാണ്. ഞങ്ങളുടെ ആ ക്യാമ്പ് ആഗസ്റ്റിലാണു നടന്നത്, അതില്‍ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ കുട്ടികളാണ് വന്നിരുന്നത്. കേഡറ്റുകള്‍ക്കൊപ്പം ഞങ്ങള്‍ 10 ദിവസം കഴിഞ്ഞു. ഞങ്ങള്‍ അവരുടെ ജീവിതരീതി കണ്ടുപഠിച്ചു. അവരുടെ ഭാഷയെന്താണെന്നു മനസ്സിലാക്കി. അവരുടെ പാരമ്പര്യം, അവരുടെ സംസ്കാരം, തുടങ്ങിയ പല കാര്യങ്ങളും അവരില്‍ നിന്ന് പഠിക്കാനായി. ഉദാഹരണത്തിന് വൈസോം (vaizome) എന്നാല്‍ ഹലോ എന്നാണ്, അതുപോലെതന്നെ ഒരു സാംസ്കാരിക രാവ് സംഘടിപ്പിക്കയുണ്ടായി. അതിനോടനുബന്ധിച്ച് അവര്‍ തങ്ങളുടെ ഡാന്‍സ് പഠിപ്പിച്ചു അവരുടെ ഡാന്‍സിന് തേഹരാ എന്നാണ് പറയുന്നത്. അവര്‍ എന്നെ മേഖലാ അണിയാന്‍ പഠിപ്പിച്ചു. അതണിഞ്ഞാല്‍ ഞങ്ങള്‍ ദില്ലിക്കാരും നമ്മുടെ നാഗാലാന്‍ഡില്‍ നിന്നുള്ള സുഹൃത്തുക്കളുമെമെല്ലാം നല്ല സുന്ദരികളായിരുന്നു. ഞങ്ങള്‍ അവരെ ദില്ലി ദര്ശന് പരിപാടിക്ക് കൊണ്ടുപായി…. അവരെ ദേശീയ യുദ്ധ സ്മാരകത്തിലും ഇന്ത്യാ ഗേറ്റും കൊണ്ടുപേയി കാണിച്ചു. അവിടെ വച്ച് അവര്‍ക്ക് ദില്ലിയിലെ ചാഠ് കഴിക്കാന്‍ കൊടുത്തു, ഭേല്‍ പൂരി കഴിപ്പിച്ചു. അതവര്‍ക്ക് അല്പം എരിവുള്ളതായി തോന്നി. കാരണം അവര്‍ പറഞ്ഞതനുസരിച്ച് അവര്‍ കൂടുതലും സൂപ് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്, പിന്നെ ആവിയില്‍ വേവിച്ച പച്ചക്കറി കഴിക്കുന്നു,. അതായത് അവര്‍ക്ക് ഭക്ഷണം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൂടാതെ അവരോടൊപ്പം ഫോട്ടോകളെടുത്തു, അനുഭവങ്ങള്‍ പങ്കുവച്ചു.
പ്രധാനമന്ത്രി – നിങ്ങള്‍ അവരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ടോ?
തരന്നും ഖാന് – ഉവ്വ് സര്, ഞങ്ങള്‍ അവരുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി – ശരി, നന്നായി.
തരന്നും ഖാന് – ഉവ്വ് സര്.
പ്രധാനമന്ത്രി – ആരാണ് കൂടെയുള്ളതിപ്പോള്‍?
ഹരി ജി വി – ജയ് ഹിന്ദ് സര്
പ്രധാനമന്ത്രി – ജയ് ഹിന്ദ്
ഹരി ജി വി – ഞാന്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഹരി ജി വി സംസാരിക്കുന്നു. ഞാന്‍ കര്‍ണ്ണാടകയില്‍ ബംഗളൂരു നിവാസിയാണ് സര്.
പ്രധാനമന്ത്രി – എവിടെയാണ് പഠിക്കുന്നത്?
ശ്രീഹരി ജി വി – സര് ബംഗളൂരുവില്‍ ക്രിസ്തുജയന്തി കോളജില്‍.
പ്രധാനമന്ത്രി – കൊള്ളാം ബംഗളൂരുവില്‍തന്നെയാണ്!
ശ്രീഹരി ജി വി – അതെ സര്.
പ്രധാനമന്ത്രി – പറയൂ, എന്തു വിശേഷമുണ്ട്?
ശ്രീഹരി ജി വി -സര്, ഞാന്‍ ഇന്നലെയാണ് സിംഗപ്പൂരില്‍ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ട് മടങ്ങിയെത്തിയത്.
പ്രധാനമന്ത്രി – ആഹാ, നന്നായി.
ശ്രീഹരി ജി വി – ഉവ്വ് സര്.
പ്രധാനമന്ത്രി – അതായത് സിംഗപ്പൂരില്‍ പോകാനൊരു അവസരം കിട്ടി.
ശ്രീഹരി ജി വി – ഉവ്വ് സര്.
പ്രധാനമന്ത്രി -സിംഗപ്പൂര്‍ യാത്രയുടെ അനുഭവങ്ങള്‍ പറയൂ.
ശ്രീഹരി ജി വി – അവിടെ ആറു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വന്നത്. യൂണൈറ്റഡ് കിംഗ്ഡം, യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, സിംഗപ്പൂര്‍, ബ്രൂണൈ, ഹോംഗ്കോംഗ്, പിന്നെ നേപ്പാളും. അവിടെ ഞങ്ങള്‍ പഠിച്ചത് ആയോധന മുറകളും ഇന്റര്‍ നാഷണല്‍ മിലിട്ടറി ഏക്സര്‍സൈസുകളുമായിരുന്നു. അവിടെ ഞങ്ങളുടെ പ്രകടനം കുറച്ച് വേറിട്ടതായിരുന്നു സര്. ഞങ്ങളെ വാട്ടര്‍ സ്പോര്‍ട്സും സാഹസിക പ്രവര്‍ത്തനങ്ങളും പഠിപ്പിച്ചു. വാട്ടര്‍ പോളോ ടൂര്‍ണമെന്റില്‍ ഇന്‍ഡ്യയുടെ ടീം വിജയിക്കുകയും ചെയ്തു സര്. സാംസ്കാരിക പരിപാടികളില്‍ ഞങ്ങള്‍ ഓവറോള്‍ പെര്‍ഫോര്‍മന്‍സ് കാഴ്ചവച്ചു സര്. ഞങ്ങളുടെ ഡ്രില്ലും വേര്‍ഡ് ഓഫ് കമാന്‍ഡും അവര്‍ക്ക് വളരെ മികച്ചതായി തോന്നി സര്.
പ്രധാനമന്ത്രി – നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു ഹരീ?
ഹരി ജി വി – 20 പേരുണ്ടായിരുന്നു സര്. 10 ആണ് കുട്ടികളും 10 പെണ് കുട്ടികളും.
പ്രധാനമന്ത്രി -ഇത് ഭാരതത്തിലെ പല പല സംസ്ഥാനങ്ങളില്‍ നിന്നായിരുന്നിരിക്കും?
ഹരി ജി വി – അതെ സര്.
പ്രധാനമന്ത്രി- ശരി, ഹരിയുടെ സുഹൃത്തുക്കളെല്ലാം യാത്രാനുഭവങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കയാകും. എനിക്ക് വളരെ നന്നായി തോന്നി. കൂടെ വേറെ ആരുണ്ട്?
വിനോല്‍ കിസോ – ജയ് ഹിന്ദ് സര്.
പ്രധാനമന്ത്രി – ജയ് ഹിന്ദ് ..
വിനോല്‍ കിസോ – ഞാന്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വിനോല്‍ കിസോ ആണ് സര്. ഞാന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണ്‍ നാഗാലാന്റ് സംസ്ഥാനത്തുനിന്നാണ് സര്.
പ്രധാനമന്ത്രി – ങാ… വിനോല്‍ … പറയൂ യാത്രാനുഭവങ്ങള്‍..
വിനോല്‍ കിസോ – സര്, ഞാന്‍ ജഖാമയിലുള്ള ഓടോണമസ് കോളജ്, സെന്റ് ജോസഫ്സില്‍ പഠിക്കുന്നു. ബി.എ.ഹിസ്റ്ററി ഓണര്‍സ്. ഞാന്‍ 2017 ല്‍ എന്‍സിസിയില്‍ ചേര്‍ന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നല്ല തീരുമാനമായിരുന്നു സര്.
പ്രധാനമന്ത്രി – എന്‍സിസി കാരണം ഭാരതത്തിലെ എവിടെയെല്ലാം പോകാന്‍ അവസരം ലഭിച്ചു?
വിനോല്‍ കിസോ – സര്. ഞാന്‍ എന്‍സിസിയില്‍ ചേര്‍ന്ന് പല കാര്യങ്ങള്‍ പഠിച്ചു. അവസരങ്ങളും വളരെയധികം ലഭിച്ചു. എന്റെ ഒരു അനുഭവം അങ്ങയുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഞാന്‍ ഈ വര്‍ഷം 2019 ജൂണ്‍ മാസത്തില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തു- കംബൈന്‍ഡ് ആന്വല്‍ ട്രെയിനിംഗ് ക്യാമ്പ്. അത് നടന്നത് കൊഹിമയിലെ സാസോലീ കോളജിലായിരുന്നു. ഈ ക്യാമ്പില്‍ 400 കേഡറ്റുകള്‍ പങ്കെടുത്തു.
പ്രധാനമന്ത്രി – ഭാരതത്തില്‍ മറ്റെവിടെയെല്ലാം പോയി, എന്തെല്ലാം കണ്ടു എന്നെല്ലാം അറിയാന്‍ നാഗാലാന്റിലെ സുഹൃത്തുക്കള്‍ അറിയാനാഗ്രഹിക്കുന്നുണ്ടാകും. ആ യത്രാനുഭവങ്ങളെല്ലാം നിങ്ങള്‍ അവരുമായി പങ്കിടാറുണ്ടോ ?
വിനോല്‍ കിസോ – ഉവ്വ് സര്
പ്രധാനമന്ത്രി – മറ്റാരാണ് കൂടെയുള്ളത്?
അഖില്‍ – ജയ് ഹിന്ദ് സര്, ഞാന്‍ ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ അഖില്‍ ആണ് സര്.
പ്രധാനമന്ത്രി – ങാ..അഖില്‍ പറയൂ.
അഖില്‍ – ഞാന്‍ ഹരിയാണയിലെ രോഹ്തക് നിവാസിയാണു സര്.
പ്രധാനമന്ത്രി – ങാ..
അഖില്‍ – ഞാന്‍ ദില്ലിയിലെ ദയാല്‍ സിംഗ് കോളജില്‍ ഫിസിക്സ് ഓണേഴ്സിനു പഠിക്കുന്നു സര്.
പ്രധാനമന്ത്രി – ങാ.. ങാ..
അഖില്‍ – എനിക്ക് എന്‍സിസിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് അച്ചടക്കമാണു സര്.
പ്രധാനമന്ത്രി – നന്നായി.
അഖില്‍ – ഇതെന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരനാക്കി സര്. എന്‍സിസി കേഡറ്റിന്റെ ഡ്രില്‍, യൂണിഫോം ഒക്കെയും വളരെ ഇഷ്ടമാണ്.
പ്രധാനമന്ത്രി – എത്ര ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി, എവിടെല്ലാം പോകാന്‍ സാധിച്ചു?
അഖില്‍ – ഞാന്‍ മൂന്നു ക്യാമ്പുകളില്‍ പങ്കെടുത്തു സര്. അടുത്ത കാലത്ത് ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡഹ്റാഡൂണില്‍ അറ്റാച്ച്മെന്റ് ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി.
പ്രധാനമന്ത്രി – എത്ര ദിവസത്തേക്കുള്ളതായിരുന്നു?
അഖില്‍ – സര്, 13 ദിവസത്തെ ക്യാമ്പായിരുന്നു സര്.
പ്രധാനമന്ത്രി – കൊള്ളാം.
അഖില്‍ – സര്, ഭാരതത്തിന്റെ സൈന്യത്തില്‍ ഓഫീസറാകുന്നതെങ്ങനെ എന്ന് വളരെ അടുത്തുനിന്നു കണ്ടു സര്. അതിനുശേഷം ഭാരതീയ സൈന്യത്തില്‍ ഓഫീസറാകാനുള്ള എന്റെ നിശ്ചയം കൂടുതല്‍ ദൃഢമായി സര്.
പ്രധാനമന്ത്രി – സബാഷ് …
അഖില്‍ – ഞാന്‍ റിപ്പബ്ലിക് ഡേ പരേഡിലും പങ്കെടുക്കുകയുണ്ടായി സര്. അതെ എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ കാര്യമായിരുന്നു.
പ്രധാനമന്ത്രി – സബാഷ്…
അഖില്‍ – എന്നെക്കാളധികം സന്തോഷം എന്റെ അമ്മയ്ക്കായിരുന്നു സര്. ഞങ്ങള്‍ രാവിലെ 2 മണിക്ക് ഉണര്‍ന്ന് രാജ്പഥില്‍ പരിശീലനത്തിനു പോകുമ്പോള്‍ ഞങ്ങളുടെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. മറ്റു സേവനസംഘടനകളിലെ ആളുകള്‍ ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.. രാജ്പഥില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് രോമാഞ്ചം അനുഭവപ്പെട്ടിരുന്നു സര്.
പ്രധാനമന്ത്രി – നിങ്ങള്‍ നാലുപേരോടും സംസാരിക്കാന്‍ അവസരം ലഭിച്ചു. അതും എന്‍സിസി ദിനത്തെക്കുറിച്ച്. എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം ഞാനും എന്റെ കുട്ടിക്കാലത്ത് ഗ്രാമത്തിലെ സ്കൂളില്‍ എന്‍സിസി കേഡറ്റായിരുന്നു. അതുകൊണ്ട് അച്ചടക്കവും ഈ യൂണിഫോമും കൊണ്ട് ആത്മവിശ്വാസം എത്രയാണു വര്‍ധിക്കുന്നതെന്നും ഒരു എന്‍സിസി കേഡറ്റായി അനുഭവിച്ചറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
വിനോല്‍ – പ്രധാനമന്ത്രീജീ, എനിക്കൊരു ചോദ്യമുണ്ട്.
പ്രധാനമന്ത്രി – എന്താണ് ചോദിക്കൂ..
തരന്നും – അങ്ങും എന്‍സിസിയുടെ ഭാഗമായിരുന്നല്ലോ…
പ്രധാനമന്ത്രി – ആരാണത്? വിനോല്‍ ആണോ സംസാരിക്കുന്നത്?
വിനോല്‍ – അതെ സര് അതെ.
പ്രധാനമന്ത്രി – ങാ.. വിനോല്‍ ചോദിക്കൂ.
വിനോല്‍ – അങ്ങയ്ക്ക് എപ്പോഴെങ്കിലും ശിക്ഷ ലഭിച്ചിട്ടുണ്ടോ?
പ്രധാനമന്ത്രി – (ചിരിച്ചുകൊണ്ട്) ഇതിന്റെയര്‍ഥം നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കാറുണ്ടെന്നാണ്.
വിനോലേ – ഉവ്വ് സര്.
പ്രധാനമന്ത്രി – എനിക്ക് ശിക്ഷയൊന്നും ലഭിച്ചിട്ടില്ല, കാരണം, ഞാന്‍ വളരെ അച്ചടക്കം പാലിക്കുന്ന കൂട്ടത്തിലായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു തെറ്റിദ്ധാരണയുണ്ടായി. ക്യാമ്പിലായിരുന്നപ്പോള്‍ ഞാനൊരു മരത്തില്‍ കയറുകയുണ്ടായി. അക്കാര്യത്തില്‍ ആദ്യം തോന്നിയത് ഞാനേതോ നിയമം ലംഘിച്ചു എന്നായിരുന്നു. എന്നാല്‍ പട്ടത്തിന്റെ ചരടിയില്‍ ഒരു പക്ഷി കുടുങ്ങിയതിനെ രക്ഷപ്പെടുത്താനായിരുന്നു അതെന്ന് പിന്നീട് എല്ലാവര്ക്കും മനസ്സിലായി. എന്തായാലും എന്റെ മേല്‍ ശിക്ഷാനടപടി ഉണ്ടാകുമെന്നാണ് ആദ്യം തോന്നിയത്. പക്ഷേ, പിന്നെ എന്നെ വളരെ അഭിനന്ദിച്ചു. അങ്ങനെ അതൊരു വേറിട്ട അനുഭവമായി.
തരന്നും ഖാന് – സര്, ഇതുകേട്ട് വളരെ ഇഷ്ടപ്പെട്ടു സര്.
പ്രധാനമന്ത്രി – നന്ദി…
തരന്നും ഖാന് – ഞാന്‍ തരന്നും ആണ് സംസാരിക്കുന്നത്.
പ്രധാനമന്ത്രി – ഉവ്വ് തരന്നും പറയൂ.
തരന്നും ഖാന് – അങ്ങനുവദിക്കുമെങ്കില്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നു.
പ്രധാനമന്ത്രി – ഉവ്വ്… ചോദിക്കൂ.
തരന്നും ഖാന് – സര്, എല്ലാ ഭാരതീയരും 3 വര്‍ഷത്തിനിടയില്‍ 15 ഇടങ്ങളില്‍ യാത്ര പോകണമെന്ന സന്ദേശം അങ്ങ് നല്കുകയുണ്ടായി. എവിടേക്കു പോകണമെന്ന് അങ്ങ് പറഞ്ഞു തരുമോ? എവിടെ പോയതാണ് അങ്ങയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടത്?
പ്രധാനമന്ത്രി – ഹിമാലയമാണ് എനിക്ക് എന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.
തരന്നും ഖാന് – സര്.
പ്രധാനമന്ത്രി – എങ്കിലും നിങ്ങള്‍ക്ക് പ്രകൃതിയോടു സ്നേഹമുണ്ടെങ്കില്‍ വനം, അരുവി എല്ലാമുള്ള ഒരു വേറിട്ട ചുറ്റുപാടുകളാണ് കാണേണ്ടതെങ്കില് വടക്കു കിഴക്കന്‍ ഭാരതത്തിലേക്കു പോകണം.
തരന്നും ഖാന് – ഉവ്വ് സര്.
പ്രധാനമന്ത്രി – ഞാനെപ്പോഴും പറയാറുണ്ട്, അതുകൊണ്ട് വടക്ക് കിഴക്കന്‍ ടൂറിസം വികസിക്കും, സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമുണ്ടാകും, ഏക് ഭാരത് – ശ്രേഷ്ഠ ഭാരത് എന്ന സ്വപ്നത്തെ ശക്തിപ്പെടുത്താനും അതുപരിക്കും.
തരന്നും ഖാന് – ഉവ്വ് സര്.
പ്രധാനമന്ത്രി – എന്നാല്‍ ഭാരതത്തിലെ എല്ലാ ഇടത്തും കാണാന്‍ വളരെയേറെ ഉണ്ട്, പഠിക്കാനും വളരെയുണ്ട്, ഒരു തരത്തില്‍ ആത്മാവിനെ നിര്‍മ്മലമാക്കുന്നതുപോലെയാണ്.
ശ്രീഹരി ജി.വി. – പ്രധാനമന്ത്രി ജീ ഞാന്‍ ശ്രീഹരി സംസാരിക്കുന്നു.
പ്രധാനമന്ത്രി – ഹരി പറയൂ.
ശ്രീഹരി -അങ്ങ് ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നാണ് എനിക്കറിയേണ്ടത്.
പ്രധാനമന്ത്രി – ഇതൊരു വളരെ വിഷമം പിടിച്ച ചോദ്യമാണ്. കാരണം എല്ലാ കുട്ടികളുടെയും ജീവിതത്തില്‍ പല പടവുകളുമുണ്ട്. ചിലപ്പോള്‍ ഇതാകണമെന്നുതോന്നും, മറ്റു ചിലപ്പോള്‍ മറ്റൊരാളാകണമെന്നു തോന്നും. എന്നാല്‍ സത്യത്തില്‍ എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ഒരിക്കലും ചിന്തിച്ചിട്ടുമില്ല. എന്നാല്‍ എത്തി. എത്തിയ സ്ഥിതിക്ക് മനസ്സും ശരീരവും രാജ്യത്തിന് പ്രയോജനപ്പെടണമെന്ന് വിചാരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാനിവിടെയായിരുന്നില്ലെങ്കില്‍ എവിടെ ആയിരിക്കുമായിരുന്നു എന്നത് എന്റെ ചിന്തയില്‍പോലും ഇല്ല. ഇപ്പോള്‍ മനസ്സും ശരീരവും കൊണ്ട് എവിടെയാണോ അവിടെ മനസ്സര്‍പ്പിച്ച് ജീവിക്കണം, മനസ്സും ശരീരവും കൊണ്ട് അധ്വാനിക്കണം, രാജ്യത്തിനുവേണ്ടി എല്ലുമുറിയെ പണിയെടുക്കണം. പകലെന്നും നോക്കേണ്ട, രാവെന്നും നോക്കേണ്ട… ഇയൊരു ലക്ഷ്യത്തോടെ ഞാന്‍ സ്വയം അര്‍പ്പിച്ചിരിക്കയാണ്.
അഖില്‍ – പ്രധാനമന്ത്രിജീ….
പ്രധാനമന്ത്രി – ങാ..
അഖില്‍ – അങ്ങ് പകലെല്ലാം ഇത്രയ്ക്ക് തിരക്കിലാണ്. എനിക്കറിയേണ്ടത് ടിവി കാണാനും, സിനിമ കാണാനും അല്ലെങ്കില്‍ പുസ്തകം വായിക്കാനുമൊക്കെ അങ്ങേക്ക് സമയം ലഭിക്കുന്നുണ്ടോ എന്നാണ്?
പ്രധാനമന്ത്രി – എനിക്ക് പുസ്തകം വായിക്കുന്ന ശീലമുണ്ടായിരുന്നു. സിനിമ കാണാന്‍ ഒരിക്കലും താത്പര്യമേ ഇല്ലായിരുന്നു. അങ്ങനെ ടി വി കാണാന്‍ സാധിക്കുന്നുമില്ല. വളരെ കുറച്ചേ കാണാറുളളൂ. പണ്ട് ചിലപ്പോഴൊക്കെ ജിജ്ഞാസ കാരണം ഡിസ്കവറി ചാനല്‍ കണ്ടിരുന്നു. പുസ്തകങ്ങള്‍ വായിക്കയും ചെയ്തിരുന്നു. എന്നാല്‍ ഈയിടെ വായിക്കാന്‍ സാധിക്കാറില്ല. പിന്നെ ഗൂഗിള്‍ കാരണവും ശീലങ്ങള്‍ ദുഷിച്ചുപോയിരിക്കുന്നു. കാരണം എന്തെങ്കിലും അറിയേണ്ട ആവശ്യം വന്നാല്‍ വേഗം കുറുക്കുവഴി അന്വേഷിക്കയായി. അങ്ങനെ എല്ലാവരുടെയും ശീലങ്ങള്‍ ചീത്തയായതുപോലെ എന്റെ ശീലവും ചീത്തയായി. ശരി സുഹൃത്തുക്കളേ, നിങ്ങളേവരോടും സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം… നിങ്ങള്‍ വഴി എന്‍സിസിയുടെ എല്ലാ കേഡറ്റുകള്‍ക്കും അനേകാനേകം ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി സുഹൃത്തുക്കളേ, നന്ദി!
എല്ലാ എന്‍സിസി കേഡറ്റുകളും – വളരെ വളരെ നന്ദി സര്, താങ്ക്യൂ
പ്രധാനമന്ത്രി – താങ്ക്യൂ, താങ്ക്യൂ.
എല്ലാ എന്‍സിസി കേഡറ്റുകളും – ജയ് ഹിന്ദ് സര്.
പ്രധാനമന്ത്രി – ജയ് ഹിന്ദ്
എല്ലാ എന്‍സിസി കേഡറ്റുകളും – ജയ് ഹിന്ദ് സര്.
പ്രധാനമന്ത്രി – ജയ് ഹിന്ദ്, ജയ് ഹിന്ദ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഡിസംബര്‍ 7 സായുധ സേനാ പതാകദിനമായി ആഘോഷിക്കപ്പെടുന്നു എന്നത് നാം ആരും തന്നെ മറക്കാന്‍ പാടില്ല. നാം നമ്മുടെ വീരന്മാരായ സൈനികരെ, അവരുടെ പരാക്രമത്തെ, അവരുടെ ബലിദാനത്തെ ഓര്‍മ്മിക്കുകയും അവര്‍ക്കായി നമ്മുടെ പങ്ക് നല്‍കുകയും ചെയ്യുന്ന ദിനമാണത്. ആദരമനോഭാവം കൊണ്ടു മാത്രം കാര്യം നടക്കില്ല. പങ്കുചേരലും ആവശ്യമാണ്, ഡിസംബര്‍ 7 ന് എല്ലാവരും മുന്നോട്ടു വരണം. എല്ലാവരുടെയും പക്കല്‍ അന്ന് സായുധ സേനാ പതാക ഉണ്ടായിരിക്കണം, എല്ലാവരും തങ്ങളുടെ പങ്ക് നല്‍കുകയും വേണം. വരൂ. ഈ അവസരത്തില്‍ നമുക്ക് നമ്മുടെ സായുധ സൈനികരുടെ അപാരമായ സാഹസം, ശൗര്യം, സമര്‍പ്പണമനോഭാവത്തോട് കൃതജ്ഞത വ്യക്തമാക്കാം, വീരന്മാരായ സൈനികരെ സ്മരിക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതത്തില്‍ ഫിറ്റ് ഇന്ത്യാ പ്രസാഥാനവുമായി നിങ്ങളിപ്പോള്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. സിബിഎസ്സി ഫിറ്റ് ഇന്ത്യാ വാരാഘോഷത്തിന്റെ വളരെ അഭിനന്ദനാര്‍ഹമായ ഒരു തുടക്കം കുറിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്ക് ഫിറ്റ് ഇന്ത്യാ വീക്ക് ഡിസംബര്‍ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ആഘോഷിക്കാം. ഇതില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പല പരിപാടികളും നടത്തേണ്ടതുണ്ട്. ക്വിസ്, ഉപന്യാസ രചന, ചിത്രരചന, പരമ്പരാഗതവും പ്രാദേശികവുമായ കളികള്‍, യോഗാസനം, നൃത്തം, കളികള്‍, മത്സരങ്ങളെല്ലാം പെടും. ഫിറ്റ് ഇന്ത്യാ വാരത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പല അധ്യാപകര്‍ക്കും അച്ഛനമ്മമാര്‍ക്കും പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഫിറ്റ് ഇന്ത്യാ എന്നാല്‍ കേവലം ബുദ്ധികൊണ്ടുള്ള കസര്‍ത്തോ, കടലാസിലെ കസര്‍ത്തോ, ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ ഫിറ്റ്നസ് ആപ് നോക്കിക്കൊണ്ടിരിക്കലോ മാത്രമല്ല എന്നു മറക്കരുത്. അതുപോരാ, വിയര്‍പ്പൊഴിക്കണം. ആഹാരശീലങ്ങള്‍ മാറ്റണം. കൂടുതലും കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ശീലമുണ്ടാക്കണം. എല്ലാ സ്കൂളുകളും, ഡിസംബര്‍ മാസത്തില്‍ ഫിറ്റിന്ത്യാ വാരം ആഘോഷിക്കണമെന്ന് ഞാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും സ്കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളോടും സ്കൂള്‍ മാനേജ്മെന്റുകളോടും അഭ്യര്‍ഥിക്കുന്നു. അതിലൂടെ ഫിറ്റ്നസ് ന്റെ ശീലം നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമാകും. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സ്കൂളുകളുടെ റാങ്കിംഗിനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. ഇതിലൂടെ റാങ്കിംഗ് നേടുന്ന എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ് ഇന്ത്യാ ലോഗോയും പതാകയും ഉപയോഗിക്കാനാകും. ഫിറ്റിന്ത്യാ പോര്‍ട്ടലില്‍ കടന്ന് സ്കൂളിലന് സ്വയം ഫിറ്റ് എന്നു പ്രഖ്യാപിക്കാവുന്നതാണ്. ഫിറ്റ് ഇന്ത്യാ ത്രീ സ്റ്റാര്‍, ഫിറ്റ് ഇന്ത്യാ ഫൈവ് സ്റ്റാര്‍ റേറ്റിംഗുകളും നല്‍കുന്നതാണ്. എല്ലാ സ്കൂളുകളും ഫിറ്റിന്ത്യാ റാങ്കിംഗില്‍ പങ്കെടുക്കണമെന്നും, ഫിറ്റ് ഇന്ത്യ സ്വഭാവികമായ സ്വഭാവമായി മാറണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇതൊരു ജനമുന്നേറ്റമാകണം. ഉണര്‍വ്വുണ്ടാകണം, അതിനായി പ്രയത്നിക്കണം.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യം വളരെ വിശാലമാണ്. വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പല കാര്യങ്ങളും സ്വാഭാവികമായും നമ്മുടെ ശ്രദ്ധയില്‍ പോലും പെടാത്തവിധം പുരാതനമാണ്. അതുപോലെ ഒരു കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മൈ ജിഒവി യില്‍ ഒരു അഭിപ്രായം എന്റെ ദൃഷ്ടിയില് പെട്ടു. അത് അസമിലെ നൗഗാവിലുള്ള ശ്രീമാന്‍ രമേശ് ശര്‍മ്മ എഴുതിയതായിരുന്നു. അദ്ദേഹം ബ്രഹ്മപുത്ര നദിയില്‍ ഒരു ഉത്സവം നടക്കുന്നു എന്നെഴുതി. അതിന്റെ പേര് ബ്രഹ്മപുത്ര പുഷ്കര്‍ എന്നാണ്. നവംബര്‍ 4 മുതല്‍ നവംബര്‍ 16 വരെയായിരുന്നു ഈ ഉത്സവം. ഈ ബ്രഹ്മപുത്ര പുഷ്കറില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം ആളുകള്‍ ഒരുമിച്ചുകൂടുന്നു. ഇതുകേട്ട് നിങ്ങള്‍ക്കും ആശ്ചര്യം തോന്നുന്നില്ലേ? അതെ ഇതാണു കാര്യം. മുഴുവന്‍ കാര്യവും കേട്ടാല്‍ നിങ്ങള്‍ക്കും ആശ്ചര്യമുണ്ടാകും വിധമാണ് നമ്മുടെ പൂര്‍വ്വികര്‍ ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് എത്രത്തോളം പ്രചാരം ആവശ്യമുണ്ടോ, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതെക്കുറിച്ച് അറിയേണ്ടതുണ്ടോ അത്രയും ഉണ്ടാകുന്നില്ല എന്നതാണ് ദുര്‍ഭാഗ്യപൂര്‍ണ്ണമായ കാര്യം. ഈ ആഘോഷമാകെയും ഒരു തരത്തില്‍ ഒരു രാജ്യം- ഒരു സന്ദേശം, നാമെല്ലാം ഒന്ന് എന്ന വികാരം നിറയ്ക്കുന്നതാണ്, ആ വികാരം ശക്തിപ്പെടുത്തുന്നതാണ് എന്നതാണ് സത്യം.
ആദ്യമായി രമേശ്ജിയ്ക്ക് വളരെ വളരെ നന്ദി. അങ്ങ് മന് കീ ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് ഈ കാര്യം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഇത്രയും മഹത്തായ കാര്യത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളോ, പ്രചാരമോ ഉണ്ടാകുന്നില്ലെന്നതില്‍ വേദനയും വ്യക്തമാക്കി. അങ്ങയുടെ വേദന എനിക്കു മനസ്സിലാകും. രാജ്യത്തെ അധികമാളുകള്‍ക്കും ഇതെക്കുറിച്ച് അറിയുകയില്ല. ആരെങ്കിലും ഇതിനെ ഇന്റര്‍നാഷണല്‍ റിവര്‍ ഫെസ്റ്റിവല്‍ എന്നു പറഞ്ഞിരുന്നെങ്കില്‍, കുറച്ചു മഹത്തായ വാക്കുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, അതെക്കുറിച്ച് തീര്‍ച്ചയായും ചര്‍ച്ച നടത്തുമായിരുന്ന കുറച്ചാളുകള്‍ നമ്മുടെ രാജ്യത്തുണ്ട്, അതിലൂടെ പ്രചാരവും ലഭിക്കുമായിരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, പുഷ്കരം, പുഷ്കരാല്, പുഷ്കരഃ എന്നീ വാക്കുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ, ഞാന്‍ പറയാം. ഇത് രാജ്യത്തെ 12 വിവിധ നദികളില്‍ നടക്കുന്ന ഉത്സവങ്ങളുടെ പല പേരുകളാണ്. ഓരോ വര്‍ഷവും രാജ്യത്തെ ഒരു നദിയില്‍ എന്ന കണക്കിന് 12 നദികളില്‍ നടക്കുന്ന ആഘോഷമാണിത്. അതായത് ഒരു നദിയിലെ ആഘോഷം ഒരിക്കല്‍ കഴിഞ്ഞാല്‍ പിന്നെ 12 വര്‍ഷം കഴിഞ്ഞാണ് അവിടെ വീണ്ടും ആഘോഷം വരുക. കൂടാതെ ഈ ഉത്സവം രാജ്യത്തെ വിവിധ കോണുകളിലുള്ള 12 നദികളിലാണു നടത്തുന്നത്. ഓരോ നദികളിലായി ഇത് 12 ദിവസമാണ് നടക്കുക. കുംഭമേളപോലെ ഈ ഉത്സവം ദേശീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു, ഏക് ഭാരത് ശ്രേഷ്ഠ ഭാരതം എന്നത് കാട്ടിത്തരുന്നു. ഇതുപോലെ നദിയുടെ മാഹാത്മ്യം, നദിയുടെ അഭിമാനം, ജീവിതത്തില്‍ നദിയുടെ മാഹാത്മ്യം സ്വാഭാവികതയോടെ പ്രകടമാകുന്ന ഒരു ഉത്സവമാണ് പുഷ്കരം.
നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിക്ക്, പരിസ്ഥിതിക്ക്, ജലത്തിന്, ഭൂമിക്ക്, കാടിന് വളരെ പ്രാധാന്യമേകി. അവര്‍ നദിയുടെ പ്രാധാന്യം മനസ്സിലാക്കി, സമൂഹത്തിന് നദിയോട് സകാരാത്മകമായ വികാരം എങ്ങനെ ഉണ്ടാകണം, ഒരു സംസ്കാരം എങ്ങനെ ഉണ്ടാകണം, നദിയുമായി ഒരു സാംസ്കാരിക ധാര, നദിയുമായി സമൂഹത്തെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഇത് നിരന്തരം നടന്നുപോന്നിട്ടുണ്ട്. സമൂഹം നദിയുമായും ബന്ധപ്പെട്ടു, പരസ്പരവും ബന്ധപ്പെട്ടു എന്നതാണ് ഏറ്റവും രസകരമായ കാര്യം. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലെ താമ്രപര്‍ണി നദിയില്‍ പുഷ്കരം നടക്കുകയുണ്ടായി. ഈ വര്‍ഷം അത് നടന്നത് ബ്രഹ്മപുത്ര നദിയിലാണ്, വരും വര്‍ഷത്തില്‍ തുംഗഭദ്രാ നദിയില്‍ ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും കര്‍ണ്ണാടകയിലും നടക്കും. ഒരു തരത്തില്‍ നിങ്ങള്‍ക്ക് ഈ പന്ത്രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒരു ടൂറിസ്റ്റ് സര്‍ക്യൂട്ട് ആയും നടത്താവുന്നതാണ്. രാജ്യമെങ്ങും നിന്നെത്തിയ തീര്‍ഥയാത്രക്കാരെ വളരെ മനോഹരമായി സത്കരിച്ച അസമിലെ ജനങ്ങളുടെ ഉത്സാഹത്തെയും ആതിഥ്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. സംഘാടകര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ വച്ചു. പ്ലാസ്റ്റിക് ഫ്രീ സോണ്‍ നിശ്ചയിച്ചു. അവിടവിടെയായി ബയോ ടോയ്ലറ്റുകള് ഏര്‍പ്പാടാക്കി. നദികളോട് ഇങ്ങനെയുള്ള വികാരം ഉണര്‍ത്താനുള്ള ഇത്തരം ആയിരക്കണക്കിന് വര്‍ഷം പുരാതനമായ നമ്മുടെ ഉത്സവം വരും തലമുറയെക്കുടീ കൂട്ടിയിണക്കട്ടെ. പ്രകൃതി, പരിസ്ഥിതി, ജലം ഈ കാര്യങ്ങളെല്ലാം നമ്മുടെ വിനോദയാത്രയുടെയും ഭാഗമാകട്ടെ, ജീവിതത്തിന്റെയും ഭാഗമാകട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, നമോ ആപ് ല്‍ മധ്യപ്രദേശില്‍ നിന്നുള്ള മകള്‍ ശ്വേത എഴുതുന്നു, സര് ഞാന്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. എന്റെ ബോര്‍ഡ് പരീക്ഷയ്ക്ക് ഒരു വര്‍ഷത്തെ സമയം ബാക്കിയുണ്ട്. ഞാന്‍ വിദ്യാര്‍ഥികളോടും പരീക്ഷാര്‍ഥികളോടും അങ്ങയുടെ സംഭാഷണം നിരന്തരം കേള്‍ക്കാറുണ്ട്. ഞാനിത് അങ്ങയ്ക്ക് എഴുതുന്നത്, അടുത്ത പരീക്ഷാ ചര്‍ച്ച എന്നായിരിക്കും എന്ന് അങ്ങ് പറയാത്തതുകൊണ്ടാണ്. അങ്ങ് എത്രയും വേഗം അത് നടത്തൂ. സാധിക്കുമെങ്കില്‍ ജനുവരിയില്‍ത്തന്നെ ആ പരിപാടി നടത്തണം.
സുഹൃത്തുക്കളേ, മന് കീ ബാത് ന്റെ കാര്യത്തില്‍ എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇതാണ്. എന്റെ യുവ സുഹൃത്തുക്കള്‍, എത്രത്തോളം അധികാരത്തോടും സ്നേഹത്തോടും പരാതി പറയുന്നു, ആജ്ഞ തരുന്നു, നിര്‍ദ്ദേശം തരുന്നു എന്നുള്ളതാണ്. ഇതുകണ്ട് എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ശ്വേതാജീ, മകള്‍ വളരെ ശരിയായ സമയത്താണ് ഈ വിഷയം മുന്നോട്ടു വച്ചിരിക്കുന്നത്. പരീക്ഷകള്‍ വരുകയാണ്, അതുകൊണ്ട് എല്ലാ വര്‍ഷത്തെയും പോലെ നമുക്ക് പരീക്ഷയെക്കുറിച്ച് ചര്‍ച്ചയും നടത്തണം. ഈ ചര്‍ച്ചാ പരിപാടി കുറച്ചു നേരത്തേ നടത്തണമെന്നു ശ്വേത പറഞ്ഞതു ശരിതന്നെയാണ്.
കഴിഞ്ഞ പരിപാടിക്കു ശേഷം പല ആളുകളും ഇത് കൂടുതല്‍ ഗുണവത്താക്കുന്നതിന് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്, കഴിഞ്ഞ പ്രാവശ്യം വൈകിയാണു നടന്നത്, പരീക്ഷ വളരെ അടുത്ത് എത്തിയിരുന്നു എന്ന് പരാതികളും അയച്ചിട്ടുണ്ട്. ഈ പരിപാടി ജനുവരിയില്‍ നടത്തണമെന്ന ശ്വേതയുടെ അഭിപ്രായം വളരെ നല്ലതാണ്. മാനവശേഷി മന്ത്രാലയവും മൈ ജിഒവി യുടെ ടീമും ഒരുമിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ഇപ്രാവശ്യം പരീക്ഷയെക്കുറിച്ചുള്ള ചര്‍ച്ച ജനവരി ആരംഭത്തില്‍ അല്ലെങ്കില്‍ മധ്യത്തില്‍ നടത്താന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്കും കൂട്ടുകാര്‍ക്കും രണ്ട് അവസരങ്ങള്‍ ലഭിക്കും. ഒന്നാമത്തേത്, തങ്ങളുടെ സ്കൂളില്‍ നിന്നുതന്നെ ഈ പരിപാടിയുടെ ഭാഗമാകുക. രണ്ടാമതായി, ഇവിടെ ദില്ലിയില്‍ നടക്കുന്ന പരിപാടികള്‍ പങ്കെടുക്കുക. ദില്ലിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങും നിന്നുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് മൈ ജിഒവി വഴിയാണ്. സുഹൃത്തുക്കളേ, നമുക്ക് ഒന്നുചേര്‍ന്ന് പരീക്ഷയെക്കുറിച്ചുള്ള ഭയത്തെ ഓടിക്കണം. എന്റെ യുവ സുഹൃത്തുക്കള്‍ പരീക്ഷയുടെ സമയത്ത് ചിരിച്ചുകളിച്ചിരിക്കുന്നതു കാണണം, മാതാപിതാക്കള്‍ മാനസികസമ്മര്‍ദ്ദമില്ലാത്തവരായിരിക്കണം, അധ്യാപകര്‍ സമാധാനത്തോടെയിരിക്കണം എന്നെല്ലാമുള്ള ലക്ഷ്യത്തോടെ കഴിഞ്ഞ പല വര്‍ഷങ്ങളായി നാം മന് കീ ബാത്തിലൂടെ, ടൗണ്‍ ഹാളിലൂടെയോ അല്ലെങ്കില്‍ എക്സാം വാരായേഴ്സ് എന്ന പുസ്തകത്തിലൂടെയോ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഈ ദൗത്യത്തെ രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ പ്രോത്സാഹനമേകിയതില്‍ ഞാന്‍ അവരോടു നന്ദിയുള്ളവനാണ്. വരാന്‍പോകുന്ന പരീക്ഷാ-ചര്‍ച്ച പരിപാടി നമുക്ക് ഒരുമിച്ച് ആഘോഷിക്കാം, നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ, 2010 ല്‍ അയോധ്യ വിഷയത്തെക്കുറിച്ച് അലാഹാബാദ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ചു കഴിഞ്ഞ മന് കീ ബാത് ല്‍ നാം ചര്‍ച്ച ചെയ്തിരുന്നു. രാജ്യം അന്ന് തീരുമാനം വരുന്നതിനു മുമ്പും, തീരുമാനം വന്നശേഷവും എത്ര ശാന്തിയും സാഹോദര്യം നിലനിര്‍ത്തി എന്ന് ഞാന്‍ പറയുകയുണ്ടായി. ഇപ്രാവശ്യവും, നവംബര്‍ 9ന് സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍ 130 കോടി ഭാരതീയര്‍ അവരെ സംബന്ധിച്ചിടത്തോളം രാജ്യനന്മയെക്കാള്‍ വലുതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ചു. രാജ്യത്ത് ശാന്തിയും ഐക്യവും സന്മനോഭാവത്തിനുമുള്ള വില സര്‍വ്വോപരിയാണ്. രാമക്ഷേത്രത്തെക്കുറിച്ച് തീരുമാനം വന്നപ്പോള്‍ രാജ്യം മുഴുവന്‍ അത് തുറന്ന മനസ്സോടെ സ്വീകരിച്ചു. തീര്‍ത്തും സ്വഭാവികതയോടെയും ശാന്തിയോടെയും അംഗീകരിച്ചു. ഇന്ന് മന് കീ ബാത്ലൂടെ ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു. അവര്‍ വളരെ ക്ഷമയും സംയമനവും പക്വതയും കാട്ടിയതില്‍ വിശേഷാല്‍ കൃതജ്ഞത വ്യക്തമാക്കാനാഗ്രഹിക്കുന്നു. ഒരു വശത്ത് ദീര്‍ഘകാലത്തിനുശേഷം നിയമപ്പോരാട്ടം അവസാനിച്ചിരിക്കയാണ്. മറുവശത്ത് നീതിപീഠത്തോടുള്ള രാജ്യത്തിന്റെ ആദരവും ഏറിയിരിക്കുന്നു. ശരിയായ അര്‍ഥത്തില്‍ ഈ തീരുമാനം നമ്മുടെ നീതിപീഠത്തെ സംബന്ധിച്ചിടത്തോളവും ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതിയുടെ ഈ ചരിത്ര വിധിക്കുശേഷം ഇപ്പോള്‍ രാജ്യം പുതിയ പ്രതീക്ഷകളും പുതിയ ആശയാഭിലാഷങ്ങളുമായി പുതിയ പാതയിലൂടെ, പുതിയ ലക്ഷ്യത്തോടെ മുന്നേറുകയാണ്. നവഭാരതം ഈ വികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ശാന്തിയോടും ഐക്യത്തോടും സന്മനോഭാവത്തോടും കൂടി മുന്നേറണമെന്നാണ് എന്റെ ആഗ്രഹം, നമ്മുടെ ഏവരുടെയും ആഗ്രഹം.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ സംസ്കാരവും ഭാഷകളും ലോകത്തിനുമുഴുവന്‍ വൈവിധ്യത്തില്‍ ഏകതയുടെ സന്ദേശമാണ് നല്‍കുന്നത്. 130 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് കോസ് കോസ് പര് പാനി ബദലേ, ഔര ചാര് കോസ പര് വാണി (നാഴികയ്ക്കു നാഴികയ്ക്കു വെള്ളം മാറും, നാലു നാഴികയ്ക്കു ഭാഷമാറും) എന്നു പറയപ്പെട്ടിരുന്നു. നമ്മുടെ ഭാരതഭൂമിയില്‍ നൂറു കണക്കിന് ഭാഷകള്‍ നൂറ്റാണ്ടുകളായി പൂത്തുലഞ്ഞിട്ടുണ്ട്. എന്നാല്‍ ഭാഷകളും നാടന്‍ഭാഷകളും ഇല്ലാതെയാകുമോ എന്ന കാര്യത്തിലും നാം വേവലാതിപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം എനിക്ക് ഉത്തരാഖണ്ഡിലെ ധാര്‍ചുലയിലെ കഥ വായിക്കാന്‍ ലഭിക്കയുണ്ടായി. എനിക്ക് വളരെ സന്തോഷം തോന്നി. എങ്ങനെയാണ് ആളുകള്‍ തങ്ങളുടെ ഭാഷകളെ വളര്‍ത്താനായി മുന്നോട്ടു വരുന്നത് എന്നെനിക്കു മനസ്സിലായി. പുതുമയാര്‍ന്ന ചുവടുവയ്പ്പുകളാണ് ജനങ്ങള്‍ നടത്തുന്നത്. ഒരു കാലത്ത് ഞാന്‍ ധാര്‍ചുലയില്‍ പോക്കുവരവും താമസവുമൊക്കെ നടത്തിയിരുന്നതുകൊണ്ടാണ് ധാര്‍ചുലയുടെ കാര്യത്തില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്. അപ്പുറത്ത് നേപ്പാള്‍, ഇപ്പുറത്ത് കാളിഗംഗാ – സ്വാഭാവികമായും ധാര്‍ചുല എന്നു കേട്ടയുടന്‍ ഈ വാര്‍ത്തയില്‍ എന്റെ ശ്രദ്ധപതിഞ്ഞു. പിഥോര്‍ഗഡിലെ ധാര്‍ചുലയില്‍ രംഗ സമുദായത്തില്‍പെട്ട വളരെ ആളുകളുണ്ടായിരുന്നു. അവരുടെ പരസ്പരം സംഭാഷണത്തിന്റെ ഭാഷ രംഗലോ ആണ്. അവരുടെ ഭാഷ സംസാരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നതില്‍ അവര്‍ വളരെ ദുഃഖിച്ചിരുന്നു. പിന്നെന്താ, ഒരു നാള് അവര്‍ തങ്ങളുടെ ഭാഷയെ രക്ഷിക്കാനുള്ള നിശ്ചയമെടുത്തു. നോക്കിയിരിക്കെ ഈ ദൗത്യത്തില്‍ രംഗ സമുദായത്തിലെ ആളുകള്‍ ഒത്തുചേരുവാന്‍ തുടങ്ങി. ഈ സമുദായത്തില്‍പെട്ട ആളുകളുടെ സംഖ്യ എണ്ണത്തിലൊതുങ്ങുന്നതാണെന്നതില്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും. പതിനായിരം ഉണ്ടാകുമെന്ന് വെറുതെ ഊഹിക്കാം. എന്നാല്‍ രംഗ ഭാഷയെ രക്ഷിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നു, 84 വയസ്സുള്ള വയോവൃദ്ധനായ ദീവാന്‍ സിംഗാണെങ്കിലും 22 വയസ്സുള്ള യുവ പ്രൊഫസര്‍ വൈശാലീ ഗര്‍ബ്യാല്‍ ആണെങ്കിലും കച്ചവടക്കാരാണെങ്കിലും എല്ലാവരും തങ്ങളാല്‍ സാധിക്കുന്ന ശ്രമം തുടങ്ങി. ഈ ദൗത്യത്തില്‍ സോഷ്യല്‍ മീഡിയയെയും വളരെ ഉപയോഗിച്ചു. പല വാട്സ് ആപ് ഗ്രൂപ്പുകളും ഉണ്ടായി. നൂറുക്കണക്കിന് ആളുകളെ അതുമായി ബന്ധിപ്പിച്ചു. ഈ ഭാഷയ്ക്ക് വിശേഷാല്‍ ലിപിയില്ല. സംഭാഷണത്തിലൂടെയാണ് അത് നിലനിന്നുപോന്നത്. ആളുകള്‍ കഥകളും കവിതകളും ഗാനങ്ങളും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. പരസ്പരം തെറ്റുകള്‍ തിരുത്തുവാന്‍ തുടങ്ങി. ഒരു തരത്തില്‍ വാട്സ് ആപ് ക്ലാസ് റൂമായി മാറി. എല്ലാവരും അധ്യാപകരുമായി വിദ്യാര്‍ഥികളുമായി. ഇങ്ങനെ രംഗലോക് ഭാഷയെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. പല തരത്തിലുള്ള പരിപാടികള്‍ നടത്തുന്നു, പത്രിക പ്രസിദ്ധീകരിക്കുന്നു. ഇക്കാര്യത്തില്‍ സാമൂഹിക സംഘടനകളുടെയും സഹായം ലഭിക്കുന്നു.
സുഹൃത്തുക്കളേ, ഐക്യരാഷ്ട്ര സഭ 2019, അതായത് നടപ്പുവര്‍ഷം തദ്ദേശീയ ഭാഷകളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചിരിക്കയാണ് എന്നതാണ് വിശേഷാല്‍ കാര്യം. അതായത് ഇല്ലാതെയാകലിന്റെ വക്കത്തെത്തിയ ഭാഷകളെ സംരക്ഷിക്കുന്ന കാര്യത്തിന് പ്രധാന്യം നല്കിയിരിക്കുന്നു. നൂറ്റമ്പതു വര്‍ഷം മുമ്പ്, ആധുനിക ഹിന്ദിയുടെ പിതാവ് ഭാരതേന്ദു ഹരിശ്ചന്ദ്രന് പറയുകയുണ്ടായി
നിജ് ഭാഷാ ഉന്നതി അഹൈ, സബ് ഉന്നതി കോ മൂല്
ബിന്‍ നിജ് ഭാഷാ-ജ്ഞാന്‍ കേ, മിടത് ന ഹിയ കോ സൂല്‍.
അതായത് മാതൃഭാഷാജ്ഞാനമില്ലാതെ പുരോഗതി അസാധ്യമാണ് എന്ന്. അതുകൊണ്ട് രംഗ സമുദായത്തിന്റെ ഈ തുടക്കം ലോകത്തിനു മുഴുവന്‍ വഴികാട്ടിയാണ്. നിങ്ങളും ഈ കഥയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഇന്നുമുതല്‍ തന്നെ, സ്വന്തം മാതൃഭാഷ, അല്ലെങ്കില്‍ സംസാരഭാഷ സ്വയം ഉപയോഗിക്കൂ. കുടുംബത്തെയും സമൂഹത്തെയും അതിനു പ്രേരിപ്പിക്കൂ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മഹാകവി സുബ്രഹ്മണ്യ ഭാരതിജി തമിഴില്‍ ഒരു കാര്യം പറയുകയുണ്ടായി. അതും നമുക്ക് വളരെ പ്രേരണയേകുന്നതാണ്.
മുപ്പതുകോടി മുഗമുടൈയാള്‍
ഉയിര് മെയ്പുരം ഒന്തുടൈയാള്‍
ഇവള് സെപ്പുമൊഴി പതിനെട്ടുടൈയാള്‍
എനില്‍ സിന്ദനൈ ഒന്തുടൈയാള്‍
ഇത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയിലെ കാര്യമാണ്. അദ്ദേഹം പറഞ്ഞത് ഭാരതമാതാവിന് 30 കോടി മുഖങ്ങളുണ്ട്, എന്നാല്‍ ശരീരം ഒന്നാണ്. 18 ഭാഷകള്‍ സംസാരിക്കുന്നെങ്കിലും ചിന്ത ഒന്നാണ് എന്നാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ചിലപ്പോഴൊക്കെ ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളും നമുക്ക് വളരെ വലിയ സന്ദേശം നല്കുന്നു. ഇപ്പോള്‍ കണ്ടില്ലേ, സ്കൂബാ ഡൈവേഴ്സിനെക്കുറിച്ച് ഒരു കാര്യം വായിക്കയായിരുന്നു. എല്ലാ ഭാരതീയര്‍ക്കും പ്രേരണയേകുന്ന ഒരു കഥയാണ്. വിശാഖപട്ടണത്ത് ജലത്തില്‍ മുങ്ങുന്നതിന് പരിശീലനം നല്കുന്ന സ്കൂബാ ഡൈവേഴ്സ് ഒരു ദിവസം മംഗമാരിപ്പേട്ട ബീച്ചില്‍ സമുദ്രത്തില്‍ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കണ്ടു. അത് പെറുക്കി മാറ്റുന്നതിനിടയില്‍ അവര്‍ക്ക് കാര്യം ഗൗരവമുള്ളതാണെന്നു തോന്നി. നമ്മുടെ സമുദ്രം എത്ര വേഗമാണ് ചവറുകള്‍ കൊണ്ട് നിറയുന്നതെന്ന് അവരുടെ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ പല ദിവസങ്ങളായില്‍ ഈ മുങ്ങലുകാര്‍ സമുദ്രത്തില്‍ തീരത്തുനിന്ന് ഏകദേശം 100 മീറ്റര്‍ ദൂരേക്കു പോവുകയും ആഴത്തില്‍ മുങ്ങി അവിടെയുള്ള ചവറുകള്‍ തീരത്തെത്തിക്കുകയും ചെയ്യുന്നു. 13 ദിവസങ്ങള്‍ കൊണ്ട് അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 4000 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യം അവര്‍ സമുദ്രത്തില്‍ നിന്ന് കണ്ടെടുത്തു എന്നാണ് ഞാന്‍ അറിഞ്ഞത്. ഈ മുങ്ങല്‍ വിദഗ്ധരുടെ ചെറിയ തുടക്കം ഒരു വലിയ മുന്നേറ്റമായി മാറുകയാണ്. ഇവര്‍ക്ക് ഇപ്പോള്‍ ആ പ്രദേശത്തുള്ള മറ്റാളുകളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ഈ മുങ്ങല്‍കാരില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് നമുക്കും നമ്മുടെ ചുറ്റുപാടുകളെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മുക്തമാക്കാം എന്നു നിശ്ചയിച്ചുകൂടേ. പിന്നെ പ്ലാസ്റ്റിക് മുക്ത ഭാരതത്തിന് ലോകത്തിനുമുഴുവന്‍ മുന്നില്‍ ഒരു പുതിയ ഉദാഹരണം കാഴ്ചവയ്ക്കാനാകും.
പ്രിയപ്പെട്ട ജനങ്ങളേ, രണ്ടു ദിവസം കഴിഞ്ഞാല്‍ നവംബര്‍ 26 ആണ്. ഈ ദിനം രാജ്യത്തിനു മുഴുവന്‍ വിശേഷപ്പെട്ടതാണ്. നമ്മുടെ റിപ്പബ്ലിക്കിന് വിശേഷാല്‍ പ്രധാനമാണ്. കാരണം, ഈ ദിവസം നാം ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു. ഇപ്രാവശ്യത്തെ ഭരണഘടനാദിനം കൂടുതല്‍ വിശേഷപ്പെട്ടതാണ്, കാരണം, ഇപ്രാവശ്യം ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 70 വര്‍ഷമാവുയാണ്. ഇപ്രാവശ്യം ഇതോടനുബന്ധിച്ച് പാര്‍ലമെന്റില്‍ വിശേഷാല്‍ സമ്മേളനമുണ്ടാകും, പിന്നീട് വര്‍ഷം മുഴുവന്‍ രാജ്യമെങ്ങും നിരവധി പരിപാടികളുണ്ടാകും. വരൂ, ഈ അവസരത്തില്‍ നമുക്ക് ഭരണഘടനാ നിര്‍മ്മാണസഭയിലെ എല്ലാവരെയും ആദരവോടംടെ നമിക്കാം, നമ്മുടെ ആദരവ് സമര്‍പ്പിക്കാം. ഓരോ പൗരന്റെയും അധികാരവും മാനവും രക്ഷിക്കുന്നതാണ് നമ്മുടെ ഭരണഘടന. ഇത് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണം കാരണം ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളതാണ്. ഭരണഘടനാദിനം നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങളെ നിലനിര്‍ത്തുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കുവഹിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ ബലപ്പെടുത്തുന്നതുമാകട്ടെ. ഈ സ്വപ്നമാണല്ലോ നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കളും കണ്ടത്!
പ്രിയപ്പെട്ട ജനങ്ങളേ, തണുപ്പുകാലം ആരംഭിച്ചു. ചെറിയ തണുപ്പുതോന്നിത്തുടങ്ങിയിട്ടുണ്ട്. ഹിമാലയത്തിന്റെ ചില ഭാഗങ്ങള്‍ മഞ്ഞിന്റെ പുതപ്പണിയാന്‍ തുടങ്ങിയിരിക്കുന്നെങ്കിലും ഈ കാലാവസ്ഥ ഫിറ്റിന്ത്യാ പ്രസ്ഥാനത്തിന്റേതാണ്. നിങ്ങള്‍, നിങ്ങളുടെ കുടുംബം, നിങ്ങളുടെ സുഹൃത്തുക്കള്‍ ആരും ഈ അവസരം നഷ്ടപ്പെടുത്തരുത്. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്നതിന് കാലാവസ്ഥയെ മതിയാവോളം പ്രയോജനപ്പെടുത്തൂ.
അനേകം ശുഭാശംസകള്‍, വളരെ വളരെ നന്ദി.

(മനസ്സ് പറയുന്നത് -അഞ്ചാം ലക്കം)
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കു നമസ്കാരം. ഇന്ന് ദീപാവലിയുടെ പുണ്യദിനമാണ്. നിങ്ങള്‍ക്കേവര്‍ക്കും അനേകം ദീപാവലി ആശംസകള്‍.
ശുഭം കരോതി കല്യാണം ആരോഗ്യം ധനസമ്പദാം
ശത്രുബുദ്ധിവിനാശായ ദീപജ്യോതിര്‍നമോസ്തുതേ.
എത്ര മഹത്തായ സന്ദേശമാണ്. പ്രകാശം ജീവിതത്തില്‍ സുഖവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നു. അത് വിപരീതബുദ്ധി ഇല്ലാതെയാക്കി സദ്ബുദ്ധിയേകുന്നു. അങ്ങനെയുള്ള ദിവ്യജ്യോതിക്ക് എന്റെ പ്രണാമം. നാം പ്രകാശത്തെ പ്രസരിപ്പിക്കുക, സകാരാത്മകത പ്രസരിപ്പിക്കുക, ശത്രുതാമനോഭാവത്തെ ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനേക്കാള്‍ നല്ല എന്തു ചിന്താഗതിയാണ് ഈ ദീപാവലിക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാവുക. ഇക്കാലത്ത് ലോകത്തെ പല രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ഭാരതീയ സമൂഹം മാത്രമല്ല മറിച്ച് പല രാജ്യങ്ങളിലെ ഗവണ്മെന്റുകളും അവിടത്തെ പൗരന്മാരും അവിടത്തെ സാമൂഹിക സംഘടനകളും ദീപാവലി തികഞ്ഞ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി ആഘോഷിക്കുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ വൈശിഷ്ട്യം. ഇങ്ങനെ അവിടെ ഭാരതത്തിന്റെ ഒരു സൂക്ഷ്മ ലോകം കാട്ടിത്തരുകയാണ് ചെയ്യുന്നത്.
സുഹൃത്തുക്കളേ, ലോകത്ത് ആഘോഷവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം ഫെസ്റ്റിവല്‍ ടൂറിസത്തിന് അതിന്റെതായ ആകര്‍ഷണമുണ്ട്. ആഘോഷങ്ങളുടെ നാടായ നമ്മുടെ ഭാരതത്തില്‍ ആഘോഷവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തിന് അതിന്റെതായ സാധ്യതകളുണ്ട്. ഹോളിയോ ദീപാവലിയോ ഓണമോ പൊങ്കലോ ബിഹുവോ എന്താണെങ്കിലും ആഘോഷങ്ങള്‍ക്ക് പ്രചാരമേകാനും ആഘോഷങ്ങളുടെ സന്തോഷത്തില്‍ മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ജനങ്ങളെക്കൂടി പങ്കെടുപ്പിക്കുവാനും നാം ശ്രമിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ എല്ലാ പ്രദേശങ്ങള്‍ക്കും തങ്ങളുടേതായ വൈവിധ്യങ്ങളുള്ള ആഘോഷങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് ഇവയോട് വിശേഷാല്‍ താത്പര്യം തോന്നുന്നു. അതുകൊണ്ട് ഭാരതത്തില്‍, ഫെസ്റ്റിവല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ രാജ്യത്തിനു പുറത്തു ജീവിക്കുന്ന ഭാരതീയരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഈ ദീപാവലിക്ക് വേറിട്ട ചിലതു ചെയ്യണമെന്ന് കഴിഞ്ഞ മന് കീ ബാതില് നാം നിശ്ചയിക്കയുണ്ടായി. ഞാന്‍ പറഞ്ഞിരുന്നു, – വരൂ നാമുക്കെല്ലാം ചേര്‍ന്ന് ഇപ്രാവശ്യം ദീപാവലിക്ക് ഭാരതത്തിന്റെ സ്ത്രീശക്തിയും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാം, അതായത് ഭാരതത്തിന്റെ ലക്ഷ്മിയെ ആദരിക്കാം എന്ന്. നോക്കിയിരിക്കെ, ഉടന്‍തന്നെ സമൂഹമാധ്യമങ്ങളില്‍ അസംഖ്യം പ്രേരണയേകുന്ന കഥകള്‍ വളരെയേറെ പ്രത്യക്ഷപ്പെട്ടു. വാറംഗലിലെ കൊഡിപക രമേശ് നമോ ആപ് ല്‍ എഴുതി, എന്റെ അമ്മ എന്റെ ശക്തിയാണ്. 1990 ല്‍ എന്റെ അച്ഛന് മരിച്ചപ്പോള്‍ എന്റെ അമ്മ അഞ്ച് മക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു. ഇന്ന് ഞങ്ങള്‍ അഞ്ചു സഹോദരന്മാരും നല്ല ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ അമ്മയാണ് എന്നെ സംബന്ധിടത്തോളം ദൈവം എനിക്ക് എല്ലാമുണ്ട്, അമ്മ ശരിക്കും ഭാരതലക്ഷ്മിയാണ്.
രമേശ്ജീ, അങ്ങയുടെ അമ്മയ്ക്ക് എന്റെ പ്രണാമങ്ങള്‍., ട്വിറ്ററില്‍ ആക്ടീവായിരിക്കുന്ന ഗീതികാ സ്വാമി പറയുന്നത് അവര്‍ക്ക് ബസ് കണ്ടക്ടറിന്റെ പുത്രിയായ, അസം റൈഫിള്‍സിന്റെ ആള്-വിമന്‍ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച മേജര്‍ കുശ്ബൂ കന്‍വര്‍ ഭാരതലക്ഷ്മിയാണ്. കവിതാ തിവാരിക്ക് അവരുടെ മകള്‍ ഭാരതലക്ഷ്മിയും അവരുടെ തന്നെ ശക്തിയുമാണ്. തന്റെ മകള്‍ മികച്ച ചിത്രകാരിയാണെന്നതില് അവര്‍ക്ക് വലിയ അഭിമാനമാണ്. ആ മകള്‍ ക്ലാറ്റ് (CLAT) പരീക്ഷയില്‍ നല്ല റാങ്ക് നേടുകയുണ്ടായി. അതേസമയം മേഘാ ജയിന് എഴുതുന്നത് വര്‍ഷങ്ങളായി ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്ന 92 വയസ്സുള്ള ഒരു വൃദ്ധയെക്കുറിച്ചാണ്. മേഘാജീ, ഈ ഭാരതലക്ഷ്മിയുടെ വിനയവും കരുണയും വളരെയധികം പ്രേരണയേകുന്നു. ഇതുപോലുള്ള അനേകം കഥകള്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയുണ്ടായി. നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം, പ്രചോദനം ഉള്‍ക്കൊള്ളണം ഇതുപോലെ നിങ്ങളുടെ അടുത്തുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യൂ… ഞാന്‍ ഈ എല്ലാ ഭാരതലക്ഷ്മിമാരെയും വിനയപൂര്‍വ്വം നമിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, പതിനേഴാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കവയിത്രി സാഞ്ചി ഹൊന്നമ്മ, പതിനേഴാം നൂറ്റാണ്ടില്‍ കന്നഡ ഭാഷയില്‍ ഒരു കവിത എഴുതി. ആ കവിതയിലെ വികാരം, അതിലെ വാക്കുകള്‍ ഇപ്പോള്‍ നാം പറയുന്ന കാര്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിലേ എഴുതി വയ്ക്കപ്പെട്ടു എന്ന ഒരു ബോധമാണ് നമുക്കു പ്രദാനം ചെയ്യുന്നത്. എത്ര മഹത്തായ വാക്കുകള്‍, എത്ര മഹത്തായ ഭാവവൈശിഷ്ട്യം, എത്ര നല്ല ചിന്താഗതിയാണ് കന്നടഭാഷയിലെ ഈ കവിതയിലുള്ളത്!
പൈന്നിദാ പര്മെഗൊംഡനു ഹിമാവംതനു
പൈന്നിദാ ഭൃഗു പര്ചിദാനു
പൈന്നിദാ ജനകരായനു ജസുവലീദനൂ
അതായത് പര്വ്വതരാജന് ഹിമവാന് തന്റെ മകള്‍ പാര്‍വ്വതി കാരണം, ഭൃഗുമുനി തന്റെ മകള്‍ ലക്ഷ്മി കാരണം, ജനകരാജാവ് തന്റെ മകള്‍ സീത കാരണം പ്രസിദ്ധി നേടി. നമ്മുടെ പുത്രിമാര്‍ നമ്മുടെ അഭിമാനമാണ്. ഈ പുത്രിമാരുടെ മാഹാത്മ്യം കൊണ്ടാണ് നമ്മുടെ സമൂഹത്തിന് ഒരു ബലപ്പെട്ട വ്യക്തിത്വുമുള്ളത്, ഉജ്ജ്വലമായ ഒരു ഭാവിയുള്ളത്.
പ്രിയപ്പെട്ട ജനങ്ങളേ, 2019 നവംബര്‍ 12 ന് ലോകമെങ്ങും ഗുരുനാനക് ദേവിന്റെ 550 -ാം ജന്മവാര്‍ഷികം ആഘോഷിക്കപ്പെടും. ഗുരുനാനക് ദേവിന്റെ സ്വാധീനം ഭാരതത്തില്‍ മാത്രമല്ല, വിശ്വമെങ്ങുമുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും നമ്മുടെ സിഖ് സഹോദരീ സഹോദരന്മാര് താമസിക്കുന്നുണ്ട്; അവര്‍ ഗുരുനാനക് ദേവിന്റെ ആദര്‍ശങ്ങളോട് പൂര്‍ണ്ണ സമര്‍പ്പണമുള്ളവരാണ്. വാന്‍കൂവറിലെയും ടെഹ്റാനിലെയും ഗുരുദ്വാരകളില്‍ ഞാന്‍ പോയത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. നിങ്ങളുമായി പങ്കു വയ്ക്കാനാകുന്ന ശ്രീ ഗുരുനാനക് ദേവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും എന്റെ മനസ്സിലുണ്ട്, എന്നാല്‍ അതിന് മന് കീ ബാതിന്റെ പല എപ്പിസോഡുകള്‍ വേണ്ടി വരും. അദ്ദേഹം എന്നും സേവനത്തെ സര്‍വ്വോപരിയായി കണ്ടു. നിസ്വാര്‍ഥമായി ചെയ്ത സേവനത്തിന് വിലമതിക്കാനാവില്ലെന്ന് ഗുരുനാനക് ദേവ് കരുതിയിരുന്നു. അദ്ദേഹം തൊട്ടുകൂടായ്മ പോലെയുള്ള പല തിന്മകള്ക്കുമെതിരെ ഉറച്ചു നിന്നു. ശ്രീ ഗുരുനാനക് ദേവ്ജി തന്റെ സന്ദേശം ലോകത്ത് ദൂരെ ദൂരെ എത്തിച്ചു. അദ്ദേഹം അക്കാലത്ത് ഏറ്റവുമധികം യാത്ര ചെയ്യുന്ന ആളായിരുന്നു. പല സ്ഥലങ്ങളില്‍ പോയി, പോയിടത്തെല്ലാം തന്റെ ലാളിത്യവും വിനയവും സാധാരണക്കാരനെപ്പോലുള്ള പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും മനം കവര്‍ന്നു. ഗുരുനാനക് ദേവ് ജീ നടത്തിയ മഹത്തായ ധാര്‍മ്മിക യാത്രകളെ ഉദാസി എന്നാണ് പറയപ്പെടുന്നത്. സന്മനോഭാവത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി അദ്ദേഹം വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറു ദിക്കുകളിലേക്ക് പോയി, എല്ലായിടത്തും ജനങ്ങളെയും സന്യാസികളെയും ഋഷിമാരെയും നേരിട്ടു കണ്ടു. അസമിലെ സുപ്രസിദ്ധനായ സന്ത് ശങ്കര്‍ദേവും ഇദ്ദേഹത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടതായി കരുതപ്പെടുന്നു. അദ്ദേഹം പുണ്യഭൂമിയായ ഹരിദ്വാറിലേക്കു പോയി. കാശിയിലെ ഗുരുബാഗ ഗുരുദ്വാര എന്ന പവിത്ര സ്ഥലത്തെക്കുറിച്ചു പറയുന്നത് ശ്രീ ഗുരുനാനക് ദേവ്ജി അവിടെ താമസിച്ചിട്ടുണ്ടെന്നാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട രാജ്ഗീര്‍, ഗയ പോലുള്ള പുണ്യസ്ഥലങ്ങളിലും പോയി. ദക്ഷിണേന്ത്യയില്‍ ശ്രീ ഗുരുനാനക് ദേവ് ജി ശ്രീലങ്കയോളം പോയിട്ടുണ്ട്. കര്‍ണാടകത്തില്‍ ബീദറിലേക്കുള്ള യാത്രയില്‍ ഗുരുനാനക് ദേവ്ജി അവിടത്തെ വെള്ളത്തിന്റെ പ്രശ്നത്തിനു പരിഹാരം കാണുകയുണ്ടായി. ബീദറില്‍ ഗുരുനാനക് ജീരാ സാഹബ് എന്നു പ്രസിദ്ധമായ ഒരു സ്ഥലമുണ്ട്. അത് ഗുരുനാനക് ദേവ്ജിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇതുപോലുള്ള ഒരു യാത്രയ്ക്കിടയില്‍ ഗുരുനാനക്ജി ഉത്തരഭാരത്തില്‍ കശ്മീരിലും ചുറ്റുപാടുകളിലും യാത്ര ചെയ്യുകയുണ്ടായി. ഇതിലൂടെ സിഖ് അനുയായികളും കശ്മീരും തമ്മില്‍ വളരെ ശക്തമായ ബന്ധം സ്ഥാപിതമായി. ഗുരുനാനക് ദേവ്ജി തിബത്തിലും പോവുകയുണ്ടായി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. അദ്ദേഹം പോയിട്ടുള്ള ഉസ്ബെകിസ്ഥാനിലും അദ്ദേഹം പൂജനീയനാണ്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇസ്ലാമിക രാജ്യങ്ങളിലും പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ സൗദി അറേബ്യ, ഇറാഖ്, അഫ്ഗാനിസ്ഥാന് എന്നിവ ഉള്‍പ്പെടുന്നു. അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചു, അവര്‍ തികഞ്ഞ ആദരവോടെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുസരിച്ചു, ഇന്നും അനുസരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഏകദേശം 85 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ദില്ലി വഴി അമൃത്സറിലേക്കുപോയി. അവിടെ അവര്‍ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുനാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികം പ്രമാണിച്ചായിരുന്നു ഇത്. അവിടെ ഈ നയതന്ത്ര പ്രതിനിനിധികള്ക്ക് സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനത്തിനൊപ്പം സിഖ് പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അറിയാനുള്ള അവസരവും ലഭിച്ചു. അതിനുശേഷം പല അംബാസഡര്‍മാരും അവിടത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വളരെ അഭിമാനത്തോടെ നല്ല അനുഭവങ്ങളെക്കുറിച്ച് എഴുതി. ഗുരുനാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ ചിന്താഗതികളും ആദര്‍ശങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കൂടുതല്‍ പ്രേരണയാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരിക്കല്‍ കൂടി നമ്രശിരസ്കനായി ഗുരുനാനക്ദേവ്ജിയെ നമിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഒക്ടോബര്‍ 31 നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് ഈ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത, ഭാരതത്തിന്റെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണ്. സര്‍ദാര്‍പട്ടേലിന് ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ആശ്ചര്യപ്പെടുത്തുന്ന കഴിവുണ്ടായിരുന്നു, അതോടൊപ്പം വൈകാരികമായി അഭിപ്രായവ്യത്യാസമുള്ളവരുമായിപ്പോലും പൊരുത്തപ്പെടുകയും ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഓരോ ചെറിയ കാര്യത്തെയും കൂലങ്കഷമായി ആഴത്തില്‍ കാണുകയും പഠിക്കുകയും ചെയ്തിരുന്നു. ശരിയായ അര്‍ഥത്തില്‍ വിശകലനത്തിന്റെ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതോടൊപ്പം സംഘടനാശേഷിയിലും മികവു പുലര്‍ത്തിയിരുന്നു. പദ്ധതികള്‍ തയ്യാറാക്കുന്നതിലും യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹം നൈപുണ്യം നേടിയിരുന്നു. സര്‍ദാര്‍ സാഹബിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് എത്ര ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാകും. 1921 ല്‍ അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങും നിന്ന് ആയിരക്കണക്കിന് ആളുകള്‍ പ്രതിനിധികളായി എത്തിയിരുന്നു. മഹാസമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളും ചെയ്യേണ്ട ഉത്തരവാദിത്തം പട്ടേല്‍ജിക്കായിരുന്നു. നഗരത്തിലെ ജലവിതരണസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ആര്‍ക്കും ജലത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പാക്കി. എന്നുമാത്രമല്ല, സമ്മേളനസ്ഥലത്ത് ഏതെങ്കിലും പ്രതിനിധിയുടെ എന്തെങ്കിലും സാധനസാമഗ്രി, ചെരുപ്പ് തുടങ്ങിയ മോഷണം പോകുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ചെയ്തതെന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. അദ്ദേഹം കര്‍ഷകരുമായി ബന്ധപ്പെട്ടു, ഖാദി ബാഗുകള്‍ ഉണ്ടാക്കുവാന്‍ പറഞ്ഞു. കര്‍ഷകര്‍ ബാഗുണ്ടാക്കി, പ്രതിനിധികള്‍ക്കു വിറ്റു. ഈ ബാഗുകളില്‍ ചെരുപ്പിട്ട് സൂക്ഷിച്ചതുകാരണം പ്രതിനിധികള്‍ക്ക് ചെരുപ്പ് മോഷണം പോകുമെന്ന ഭയം വേണ്ടാതായി. മറുവശത്ത് ഖാദി വില്പനയിലും വളരെ വര്‍ധനവുണ്ടായി. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എടുത്തുപറയാവുന്ന പങ്കു നിര്‍വ്വഹിച്ചതില്‍ നമ്മുടെ രാജ്യം സര്‍ദാര്‍ പട്ടേലിനോട് എന്നും കൃതജ്ഞതപ്പെട്ടിരിക്കും. മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയെന്ന മഹത്തായ കാര്യം അദ്ദേഹം ചെയ്തു, അതിലൂടെ ജാതി-മതാടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള വ്യത്യാസം കാട്ടുന്നതിനുള്ള സാധ്യത ഇല്ലാതെയായി.
സുഹൃത്തുക്കളേ, നമുക്കറിയാം, ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍, നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുകയെന്ന ഭഗീരഥപ്രയത്നം, ചരിത്രം കുറിക്കുന്ന കൃത്യം നിര്‍വ്വഹിച്ചു. എല്ലാത്തിലും നോട്ടമെത്തിക്കുക എന്നത് സര്‍ദാര്‍ വല്ലഭഭായിയുടെ വൈശിഷ്ട്യമായിരുന്നു. ഒരു വശത്ത് അദ്ദേഹത്തിന്റെ നോട്ടം ഹൈദരബാദ്, ജൂനാഗഢ്, മറ്റു നാട്ടു രാജ്യങ്ങളിലുമൊക്കെയായിരുന്നുവെങ്കില് മറുവശത്ത് ദൂരെ ലക്ഷദ്വീപിലും കണ്ണുപെടാതിരുന്നില്ല. ഇപ്പോള്‍ നാം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ശ്രമങ്ങളുടെ കാര്യം പറയുമ്പോള്‍, രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് ചില പ്രത്യേക നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ലക്ഷദ്വീപിനെപ്പോലെ വളരെ ചെറിയ ഒരിടത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ പങ്ക് മഹത്തായിരുന്നു. ഇക്കാര്യം ആളുകള്‍ ഓര്‍ക്കാറില്ല. ലക്ഷദ്വീപ് ചില ദ്വീപുകളൂടെ സമൂഹമാണെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. ഇത് ഭാരതത്തിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ്. 1947 ല്‍ ഭാരതവിഭജനം കഴിഞ്ഞയുടന്‍ നമ്മുടെ അയല്ക്കാരന്റെ കണ്ണ് ലക്ഷദ്വീപിന്റെ മേല്‍ പതിഞ്ഞു, അവര്‍ ആ രാജ്യത്തിന്റെ പതാകയുമായി അവിടേക്ക് കപ്പലയച്ചു. ഇക്കാര്യത്തില്‍ ശ്രദ്ധ പതിഞ്ഞയുടന്‍ സര്‍ദാര്‍ പട്ടേല്‍, അല്പവും സമയം കളയാതെ, ഉടന്‍ കടുത്ത നടപടി ആരംഭിച്ചു. അദ്ദേഹം ആര്‍ക്കോട്ട് രാമസ്വാമി മുതലിയാര്‍, ആര്‍ക്കോട്ട് ലക്ഷ്മണസ്വാമി മുതലിയാര്‍ എന്നീ സഹോദരന്മാര്ക്ക് തിരുവിതാകുറില്‍ നിന്നുള്ളവരെയും കൂട്ടി ലക്ഷദ്വീപിലെത്താനും അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നിര്‍ദ്ദേശം നല്കി. ലക്ഷദ്വീപില്‍ ആദ്യം ത്രിവര്‍ണ്ണ പതാക പറക്കണം എന്നദ്ദേഹം ആഗ്രഹിച്ചു. ഒട്ടും വൈകാതെ അവിടെ ത്രിവര്‍ണ്ണ പതാക പറത്തപ്പെട്ടു, ലക്ഷദ്വീപ് കൈയടക്കാനുള്ള അയല്‍വാസിയുടെ സ്വപ്നസൗധം നോക്കിനില്‍ക്കെ നിലംപരിശാക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം ലക്ഷദ്വീപിന്റെ വികസനത്തിന് ആവശ്യമുള്ള എല്ലാ സഹായവും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ മുതലിയാര്‍ സഹോദരന്മാര്ക്ക് നിര്‍ദ്ദേശം നല്കി. ഇന്ന് ലക്ഷദ്വീപ് ഭാരതത്തിന്റെ വികസനത്തില്‍, മഹത്തായ പങ്കു വഹിക്കുന്നു. ഇത് വളരെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാണ്. നിങ്ങളേവരും ഈ സുന്ദരമായ ദ്വീപുകളും സമുദ്രതീരങ്ങളും സന്ദര്‍ശിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 2018 ഒക്ടോബര്‍ 31 ന് സര്‍ദാര്‍ പട്ടേലിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ സ്റ്റാച്യൂ ഓഫ് യുണിറ്റി രാജ്യത്തിനും ലോകത്തിനുമായി സമര്‍പ്പിക്കയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണത്. അമേരിക്കയിലുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുണ്ടിതിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എല്ലാ ഭാരതീയനും അഭിമാനമേകുന്നു. എല്ലാ ഭാരതീയന്റെയും ശിരസ്സ് അഭിമാനത്തോടെ ഉയരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 26 ലക്ഷത്തിലധികം സന്ദര്‍ശകര്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനെത്തിയെന്നതില്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകും. ഇതിന്റെയര്‍ഥം ദിവസേന ശരാശരി എണ്ണായിരത്തിയഞ്ഞൂറു പേര് സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഭവ്യത ദര്‍ശിച്ചു എന്നാണ്. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനോട് അവരുടെ മനസ്സിലുള്ള കൂറും, ആദരവും പ്രകടമാക്കി. ഇപ്പോഴവിടെ കള്ളിമുള്‍ച്ചെടിത്തോട്ടം, ചിത്രശലഭോദ്യാനം, കാട്ടിലൂടെയാത്ര, കുട്ടികളുടെ പോഷകാഹാര പാര്‍ക്ക്, ഏകതാ നേഴ്സറി തുടങ്ങിയ അനേക ആകര്ഷണകേന്ദ്രങ്ങള് കൂടിച്ചേര്‍ന്ന് നിരന്തരം വികസിച്ചുവരുന്നു. ഇതിലൂടെ ആ പ്രദേശത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വികസനമുണ്ടാകുന്നുണ്ട്, ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വരുന്ന വിനോദസഞ്ചാരികളുടെ സൗകര്യങ്ങള്‍ കണക്കാക്കി പല ഗ്രാമീണരും തങ്ങളുടെ വീടുകളില്‍ ഹോം സ്റ്റേ സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. ഹോം സ്റ്റേ സൗകര്യം ലഭ്യമാക്കുന്ന ആളുകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനവും ലഭ്യമാക്കപ്പെടുന്നു. അവിടത്തെ ആളുകള്‍ ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയും ആരംഭിച്ചിരിക്കുന്നു. ഇത് അവിടത്തെ ആളുകളുടെ ഉപജീവനത്തിനുള്ള പ്രധാന സ്രോതസ്സായും മാറുമെന്ന് എനിക്കു വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, രാജ്യത്തിനുവേണ്ടി, എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടി, വിനോദസഞ്ചാര വ്യവസായത്തിനുവേണ്ടി, ഈ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒരു പഠനവിഷയമാകാവുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്ഥലം വിശ്വപ്രസിദ്ധമായ പര്യടനകേന്ദ്രമായി വികസിക്കുന്നതെങ്ങനെയെന്നതിന് നാം സാക്ഷിയാണ്. അവിടെ രാജ്യത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആളുകളെത്തുന്നു. യാത്രസൗകര്യങ്ങള്‍, വാസസ്ഥലങ്ങള്‍, ഗൈഡുകള്‍, പരിസ്ഥിതി സൗഹൃദ ഏര്‍പ്പാടുകള്‍, തുടങ്ങി ഒന്നിനു പുറകെ ഒന്നായി പല ഏര്‍പ്പാടുകള്‍ സ്വയമേവ വികസിക്കുകയാണ്. വലിയ സാമ്പത്തിക വികസനമാണ് നടന്നുകൊ ണ്ടിരിക്കന്നത്. സന്ദര്‍ശകരുടെ ആവശ്യത്തിനനുസരിച്ച് അവിടെ ആളുകള്‍ സൗകര്യങ്ങള്‍ രൂപപ്പെടുത്തുന്നു. ഗവണ്മെന്റും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. സുഹൃത്തുക്കളേ, കഴിഞ്ഞ ദിവസം ടൈം മാഗസിന് ലോകത്തിലെ മഹത്തായ 100 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കൂട്ടത്തില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് മഹത്തായ ഇടം നല്‍കിയതില്‍ അഭിമാനിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക! നിങ്ങളേവരും നിങ്ങളുടെ വിലയേറിയ സമയത്തില്‍ നിന്ന് കുറച്ച് സമയം മാറ്റി വച്ച് സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍ പോകുമെനനാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യാത്രയ്ക്കായി സമയം കണ്ടെത്തുന്ന എല്ലാ ഭാരതീയനും കുറഞ്ഞത് 15 വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കുടുംബസമേതം പോകണമെന്നും, പോകുന്നിടത്ത് രാത്രിയില്‍ തങ്ങണമെന്നുമുള്ള എന്റെ അഭ്യര്‍ഥന അതേപടി നിലനില്ക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാവുന്നതുപോലെ 2014 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് നാം രാഷ്ട്രീയ ഏകതാ ദിനം ആഘോഷിക്കുന്നു. ഈ ദിവസം നമുക്ക് നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ എന്തു വിലകൊടുത്തും രക്ഷിക്കണമെന്ന സന്ദേശം നല്കുന്നു. ഒക്ടോബര്‍ 31 ന് എല്ലാ പ്രാവശ്യത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിയും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ തലങ്ങളിലും പെട്ട ആളുകള്‍ പങ്കെടുക്കും. ഈ രാജ്യം ഒന്നാണ് എന്നതിന്റെ പ്രതീകമാണ് റണ്‍ ഫോര്‍ യൂണിറ്റി എന്നത്. ഒരേ ദിശയിലേക്കു പോകുന്നു, ഒരേ ലക്ഷ്യം നേടാനാഗ്രഹിക്കുന്നു. ഒരു ലക്ഷ്യം – ഏക ഭാരതം, ശ്രേഷ്ഠ ഭാരതം.
ദില്ലിയില്‍ മാത്രമല്ല, ഭാരതത്തിലെ നൂറുകണക്കിന് നഗരങ്ങളില്‍, കേന്ദ്രഭരണ പ്രദേശങ്ങളില്‍, തലസ്ഥാനങ്ങളില്‍, ജില്ലാ കേന്ദ്രങ്ങളില്‍, ചെറിയ ടയര്‍ – ടു – ടയര്‍ ത്രീ നഗരങ്ങളില്‍ വലിയ അളവില്‍ സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും നഗരത്തിലെ ജനങ്ങളാണെങ്കിലും ഗ്രാമീണരാണെങ്കിലും കുട്ടികളാണെങ്കിലും യുവാക്കളാണെങ്കിലും, വൃദ്ധരാണെങ്കിലും ദിവ്യാംഗരാണെങ്കിലും പങ്കെടുക്കുന്നു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കണ്ടു വരുന്നത്. അതേപോലെ, ഈയിടെ ആളുകള്‍ക്കിടയില്‍ മാരത്തോണിന്റെ കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യവും ആവേശവും കണ്ടുവരുന്നു. റണ്‍ ഫോണ്‍ യൂണിറ്റിയും അതിനുള്ള സുന്ദരമായ ഒരു അവസരമാണ്. ഓടുന്നത് മനസ്സിനും ബുദ്ധിക്കും ശരീരത്തിനുമെല്ലാം ഗുണപ്രദമാണ്. ഇവിടെ ഓട്ടവുമുണ്ട്, ഫിറ്റ് ഇന്ത്യാ എന്ന വികാരത്തെ ചരിതാര്ഥമാക്കുകയും ചെയ്യുന്നുണ്ട്; ഒപ്പം തന്നെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യവുമായും ഇതു കൂടിച്ചേരുന്നു. അതുകൊണ്ട് ശരീരത്തിനു മാത്രമല്ല മനസ്സിനും സാംസ്കാരിക ഭാരതത്തിന്റെ ഐക്യത്തിനും, ഭാരതത്തെത പുതിയ ഉയരങ്ങളിലെത്തിക്കാനും….! അതുകൊണ്ട് നിങ്ങള്‍ ഏതു നഗരത്തിലാണു താമസിക്കുന്നതെങ്കിലും, അടുത്ത് എവിടെയാണ് റണ്‍ ഫോര്‍ യൂണിറ്റി നടക്കുന്നത് എന്ന് അന്വേഷിക്കാവുന്നതാണ്. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങിട്ടുണ്ട്. runforunity.gov.in ഈ പോര്‍ട്ടലില്‍ റണ്‍ ഫോര്‍ യൂണിറ്റി നടക്കുന്ന രാജ്യത്തെ എല്ലാ നഗരങ്ങളെക്കുറിച്ചുമുള്ള വിവരം നല്‍കിയിട്ടുണ്ട്. ഭാരതത്തിന്റെ ഐക്യത്തിന്, സ്വന്തം ഫിറ്റ്നസിന് നിങ്ങളേവരും ഒക്ടോബര്‍ 31 ന് തീര്‍ച്ചയായും ഓടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ത്തു. ഐക്യത്തിന്റെ ഈ മന്ത്രം നമ്മുടെ ജീവിതത്തില്‍ സംസ്കാരം പോലെയാണ്. ഭാരതത്തെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് നമുക്ക് എല്ലാ തലത്തിലും എല്ലാ ഇടത്തും എല്ലാ തിരിവിലും എല്ലാ ചുവടിലും ഐക്യത്തിന്റെ ഈ മന്ത്രത്തിന് ബലമേകിക്കൊണ്ടിരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ട ജനങ്ങളേ, രാജ്യത്തിന്റെ ഐക്യവും പരസ്പരമുള്ള സന്മനോഭാവവും ശക്തിപ്പെടുത്തുന്നതിന് നമ്മുടെ സമൂഹം എപ്പോഴും വളരെ സജീവവും ജാഗ്രത പുലര്‍ത്തുന്നതുമായിരുന്നു. നമുക്കു തന്നെ ചുറ്റുപാടും നോക്കിയാല്‍ പരസ്പരമുള്ള സന്മനോഭാവം വര്‍ധിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ പല ഉദാഹരണങ്ങളും കാണാനാകും. എന്നാല്‍ പലപ്പോഴും സമൂഹത്തിന്റെ ബുദ്ധിമുട്ടുകളും, അതിന്റെ സംഭാവനകളും, ഓര്‍മ്മയില്‍ നിന്ന് വേഗം മാഞ്ഞു പോകുന്നതും പതിവാണ്.
സുഹൃത്തുക്കളേ, 2010 സെപ്റ്റംബറില്‍ രാമജന്മഭൂമിയുടെ കാര്യത്തില്‍ അലാഹബാദ് ഹൈക്കോടതി തീരുമാനം പ്രഖ്യാപിച്ചത് എനിക്കോര്‍മ്മയുണ്ട്. ആ ദിനങ്ങളെ ഒന്നോര്‍ത്തുനോക്കൂ.. എങ്ങനെയുള്ള അന്തരീക്ഷമായിരുന്നു! പല തരത്തിലും പെട്ട എത്രയോ ആളുകള്‍ മൈതാനത്തേക്കിറങ്ങി. ഏതെല്ലാം തരത്തിലുള്ള തത്പരകക്ഷികള്‍ ചുറ്റുപാടില്‍ നിന്ന് തങ്ങളുടേതായ രീതിയില്‍ നേട്ടം കൊയ്യാന്‍ കളികള്‍ കളിക്കുകയായിരുന്നു! അന്തരീക്ഷത്തിന് ചൂടുപകരാന്‍ ഏതെല്ലാം തരത്തിലുള്ള ഭാഷയാണു സംസാരിച്ചത്! വ്യത്യസ്ഥങ്ങളായ സ്വരങ്ങളില്‍ എരിവു പകരാനുമുള്ള ശ്രമങ്ങള്‍ നടന്നു. ചില വാചകക്കസര്ത്തുകാരും ചില വായാടികളും സ്വയം മഹത്വവത്കരിക്കപ്പെടാന് വേണ്ടി മാത്രം എന്തെല്ലാം പറഞ്ഞു, എന്തെല്ലാം നിരുത്തരവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്നു നമുക്കോര്‍മ്മയുണ്ട്. എന്നാല്‍ അതെല്ലാം, അഞ്ചോ ആറോ പത്തോ ദിവസം തുടര്‍ന്നു…. എന്നാല്‍ തീരുമാനം വന്നതോടെ, ആനന്ദം പകരുന്ന, ആശ്ചര്യപ്പെടുത്തുന്ന മാറ്റം രാജ്യത്തിന് അനുഭവവേദ്യമായി. ഒരു വശത്ത് രണ്ടാഴ്ചത്തേക്ക് ചൂടുപിടിപ്പിക്കാന്‍ എല്ലാം നടന്നു, പക്ഷേ, രാമജന്മഭൂമിയുടെ കാര്യത്തില്‍ തീരുമാനം വന്നപ്പോള്‍ ഗവണ്മെന്റ്, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍, പൗരസമൂഹം, എല്ലാ മതങ്ങളുടെയും പ്രതിനിധികള്‍, സന്യാസിമാരും സന്തുകളും വളരെ സന്തുലിതമായ, സംയമനത്തോടെയുള്ള പ്രസ്താവനകളിറക്കി. അന്തരീക്ഷത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമം. എന്നാല്‍ എനിക്ക് ആ ദിനങ്ങള്‍ കൃത്യമായി ഓര്‍മ്മയുണ്ട്. ആ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു. കോടതിയുടെ ഔന്നത്യത്തിന് വളരെ അഭിമാനത്തോടെ ആദരവേകി, എവിടെയും സമൂഹത്തെ ചൂടുപിടിപ്പിക്കുന്ന, സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന അന്തരീക്ഷം രൂപപ്പെടാന്‍ അനുവദിച്ചില്ല. ഈ കാര്യങ്ങള്‍ എന്നും ഓര്‍മ്മ വയ്ക്കേണ്ടതുണ്ട്. ഇത് നമുക്ക് വളരെ ശക്തി പകരുന്നു. ആ ദിനങ്ങള്‍, ആ നിമിഷങ്ങള്‍ നമുക്കേവര്‍ക്കും കര്‍ത്തവ്യബോധം പകരുന്നു. ഐക്യത്തിന്റെ സ്വരം, രാജ്യത്തിന് എത്ര വലിയ ശക്തിയാണു നല്കുന്നതെന്നതിന്റെ ഉദാഹരണമാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്ടോബര്‍ 31. നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രമതി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും ആ ദിനമാണ്. രാജ്യത്തിന് അതൊരു വലിയ ആഘാതമായിരുന്നു. ഞാന്‍ ഇന്ന് ആ മഹതിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് വീടുവീടാന്തരമുള്ള ഒരു കഥ ദൂരെ ദൂരെ കേള്‍ക്കുന്നുവെങ്കില്‍, എല്ലാ ഗ്രാമത്തിന്റെയും ഒരു കഥ കേള്ക്കാനാകുന്നെങ്കില്, വടക്കുമുതല്‍ തെക്കുവരെ, കിഴക്കുമുതല്‍ പടിഞ്ഞാറുവരെ, ഭാരതത്തിലെ എല്ലാ കോണിലും ഒരു കഥ കേള്‍ക്കുന്നുവെങ്കില്‍ അത് ശുചിത്വത്തെക്കുറിച്ചാണ്. എല്ലാ വ്യക്തികള്‍ക്കും, എല്ലാ കുടുംബത്തിനും, എല്ലാ ഗ്രാമത്തിനും ശുചിത്വത്തെക്കുറിച്ച് സ്വന്തം സുഖമുള്ള അനുഭവം പറയാന്‍ പ്രേരണതോന്നും. കാരണം ശുചിത്വത്തിനായുള്ള ഈ ശ്രമം 125 കോടി ഭാരതീയരുടെ ശ്രമമാണ്. അതിന്റെ പരിണതിയുടെ അവകാശികളും 125 കോടി ഭാരതീയര്‍തന്നെയാണ്. എന്നാല്‍ ഒരു സുഖം പകരുന്ന, ആകര്‍ഷകമായ അനഭുവവും കൂടിയാണ്. ഞാന്‍ കേട്ടത് നിങ്ങളെക്കൂടി കേള്‍പ്പിക്കാന്‍ തോന്നുന്നു. ലോകത്തിലെ ഏറ്റവുമുയര്‍ന്ന യുദ്ധഭൂമി, താപമാനം 50-60 ഡിഗ്രി മൈനസായ ഇടം. വായുവില്‍ ഓക്സിജന്‍ പേരിനുമാത്രം ഉള്ള ഇടം. ഇത്രയ്ക്കും പ്രതികൂലമായ പരിതഃസ്ഥിതിയില്‍, ഇത്രയും വെല്ലുവിളികള്‍ക്കു നടുവില്‍ താമസിക്കുകയെന്നതുതന്നെ ഒരു വലിയ സാഹസികമായ കാര്യമാണ്. അങ്ങനെയുള്ള തികച്ചും വിപരീത അന്തരീക്ഷത്തില്‍ നമ്മുടെ ധീരജവാന്മാര് നെഞ്ചുവിരിച്ചു നിന്ന് നമ്മുടെ അതിര്‍ത്തി കാക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അവിടെ സ്വച്ഛ സിയാചിന്‍ എന്ന ഒരു പരിപാടിയും നടത്തുന്നു. ഭാരതീയ സൈന്യത്തിന്റെ ഈ പ്രതിബദ്ധതയ്ക്ക് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി അവരെ അഭിനന്ദിക്കുന്നു. കൃതജ്ഞത വ്യക്തമാക്കുന്നു. എല്ലാം ദ്രവിച്ചു മണ്ണോടുമണ്ണാകുക അസാധ്യമാക്കും വിധം തണുപ്പാണവിടെ. അങ്ങനെയിരിക്കെ ചപ്പുചവറുകള്‍ വേര്തിക്കുക, അത് വേണ്ടവിധം വയ്ക്കുക എന്നതുതന്നെ വളരെ മഹത്തായ കാര്യമാണ്. അപ്പോഴാണ് മഞ്ഞുമലയിലും ചുറ്റുപാടുമുള്ള പ്രദേശത്തുനിന്നുള്ള 130 ടണ്ണിലധികം വരുന്ന ചപ്പുചവറുകള്‍ നീക്കം ചെയ്യുക എന്ന കാര്യം ചെയ്തത്. അതും അവിടത്തെ ദുര്‍ബ്ബലമായ പരിസ്ഥിതിയില്‍! എത്ര വലിയ സേവനമാണിത്! ഹിമക്കടുവയെപ്പോലുള്ള അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഇവിടെ ഐബക്സ്, ബ്രൗണ്‍ കരടി പോലുള്ള അപൂര്‍വ്വ ങ്ങളായ ജീവികളും വസിക്കുന്നു. നദികളുടെയും നിര്മ്മലജലത്തിന്റെയും സ്രോതസ്സാണ് ഈ സിയാചിന്‍ മഞ്ഞുമലകളെന്ന് നമുക്കറിയാം. അതുകൊണ്ട് ഇവിടെ ശുചിത്വ മുന്നേറ്റം നടത്തുകയെന്നാല് അതിന്റെ അര്‍ഥം താഴ്വാരങ്ങളില് ജീവിക്കുന്നവര്‍ക്ക് ശുദ്ധജലം ഉറപ്പാക്കുക എന്നാണ്. അവര്‍ ന്യൂബ്രാ, ശ്യോക് (Nubra, Shyok) പോലുള്ള നദികളിലെ ജലം ഉപയോഗിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഉത്സവം, നമ്മുടെയേവരുടെയും ചൈതന്യത്തെ ഉണര്‍ത്തുന്ന അവസരമാണ്. ദീപാലിക്കാണെങ്കില് വിശേഷിച്ചും എന്തെങ്കിലും പുതിയതായി വാങ്ങുക, വിപണിയില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവരുക എന്നതൊക്കെ കുടുംബത്തില്‍ ഏറിയും കുറഞ്ഞും നടക്കുന്നതാണ്. തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്ന് ഞാനൊരിക്കല്‍ പറയുകയുണ്ടായി. നമുക്കാവശ്യമുള്ള വസ്തുക്കള്‍ നമ്മുടെ ഗ്രാമത്തില്‍ത്തന്നെ ലഭിക്കുന്നുവെങ്കില്‍ പിന്നെ താലൂക്കിലേക്കു പോകേണ്ട കാര്യമില്ല. താലൂക്കില്‍ കിട്ടുമെങ്കില്‍ ജില്ലയോളം പോകേണ്ട ആവശ്യമില്ല. തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങാന്‍ നാം എത്രത്തോളം ശ്രമിക്കുമോ അതനുസരിച്ച് ഗാന്ധി 150 സ്വയം ഒരു മഹത്തായ അവസരമായി മാറും. നമ്മുടെ നെയ്ത്തുകാരുടെ കൈകള്‍ കൊണ്ടു നെയ്തെടുക്കപ്പെട്ട, നമ്മുടെ ഖാദി നെയ്ത്തുകാര്‍ രൂപം കൊടുത്ത എന്തെങ്കിലുമൊക്കെ നാം വാങ്ങണം. ഈ ദീപാവലിക്കുമുമ്പുതന്നെ നിങ്ങള്‍ വളരെയധികം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകാം, എങ്കിലും ദീപാവലിക്കുശേഷം പോയാല്‍ സാധനങ്ങള്‍ വില കുറച്ചു കിട്ടുമെന്നു വിചാരിക്കുന്നവരു#െ ഉണ്ടാകും. അതുകൊണ്ട് വാങ്ങലുകള്‍ ബാക്കി വച്ചിട്ടുള്ള പലരുമുണ്ടാകും. ദീപാവലിയുടെ ശുഭാശംസകള്‍ക്കൊപ്പം തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങണേ എന്നു ഞാന്‍ നിങ്ങളോടഭ്യര്തിക്കുന്നു. നോക്കൂ, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമുക്കും എത്ര മഹത്തായ പങ്കു വഹിക്കാനാകുമെന്നു കാണാം.
ഞാന്‍ ഒരിക്കല്‍ കൂടി ഈ ദീപാവലിയുടെ പാവനമുഹൂര്‍ത്തത്തില്‍ നങ്ങള്‍ക്ക് വളരെ വളരെ ശുഭാശംസകള്‍ നേരുന്നു. ദീപാവലിക്ക് നാം പല തരത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അശ്രദ്ധ കാരണം തീപിടുത്തമുണ്ടാകുന്നു. പൊള്ളലുകളുമുണ്ടാകാം. സ്വയം നിയന്ത്രിക്കൂ, ഉത്സവം ഉത്സാഹത്തോടെ ആഘോഷിക്കൂ എന്നാണ് എനിക്ക് നിങ്ങളേവരോടുമുള്ള അഭ്യര്‍ഥന.. അനേകം ശുഭാശംസകള്‍.
വളരെ വളരെ നന്ദി.

എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കു നമസ്കാരം. സുഹൃത്തുക്കളേ, ഇന്നത്തെ മന് കീ ബാത്- ല്‍ രാജ്യത്തെ ഒരു മഹനീയയായ വ്യക്തിയെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. നാം ഭാരതീയരുടെയെല്ലാം മനസ്സില്‍ ആ വ്യക്തിത്വത്തോട് വളരെ ആദരവുണ്ട്, മമതയുണ്ട്. ആ മഹതിയോട് ആദരവില്ലാത്ത, ബഹുമാനമില്ലാത്ത ഒരു പൗരനും ഭാരതത്തില്‍ ഉണ്ടാകില്ല. പ്രായത്തില്‍ അവര്‍ നമ്മെക്കാള്‍ വളരെ മുതിര്‍ന്നതാണ്, രാജ്യത്തിന്റെ ഓരോരോ ചുവടുവയ്പ്പിനും ഓരോരോ കാലഘട്ടത്തിനും അവര്‍ സാക്ഷിയാണ്. നാം ആ മഹതിയെ ദീദി എന്നു പറയുന്നു, ലതാ ദീദി. ഈ സെപ്റ്റംബര്‍ 28 ന് ലതാ ദീദിക്ക് 90 വയസ്സാവുകയാണ്. വിദേശയാത്രയ്ക്ക് പുറപ്പെടും മുമ്പ് എനിക്ക് ദീദിയുമായി ഫോണില്‍ സംസാരിക്കാനുള്ള സൗഭാഗ്യം ലഭിക്കുകയുണ്ടായി. വളരെ സ്നേഹത്തോടെ അനുജന് ചേച്ചിയോടു സംസാരിക്കുന്നതുപോലെ സ്നേഹം നിറഞ്ഞ സംഭാഷണമായിരുന്നു അത്. ഞാന്‍ ഇതുപോലുള്ള വ്യക്തിപരമായ സംഭാഷണങ്ങളെക്കുറിച്ച് സാധാരണയായി പറയാറില്ല. എന്നാല്‍ ഇന്ന് നിങ്ങളും ലതാദീദിയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പ്രായത്തിന്റെ ഈ അവസ്ഥയിലും ലതാദീദി രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എത്രത്തോളം ആകാംക്ഷയും, താത്പര്യവും വച്ചു പുലര്‍ത്തുന്നുവെന്നും ജീവിതത്തിലെ സന്തോഷവും ഭാരതത്തിന്റെ പുരോഗതിയിലും മാറുന്ന ഭാരതത്തെക്കുറിച്ചും, പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഭാരതത്തിലാണെന്നു കരുതുന്നതും കേള്‍ക്കൂ.
മോദിജി- ലതാദീദി, പ്രണാമം. ഞാന്‍ നരേന്ദ്ര മോദിയാണു സംസാരിക്കുന്നത്.
ലതാജി – പ്രണാമം
മോദിജി – ഞാന്‍ ഫോണ്‍ ചെയ്യാന്‍ വിശേഷാല്‍ കാരണമുണ്ട്. ഇപ്രാവശ്യം ദീദിയുടെ ജന്മദിനത്തില് ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുകയാകും.
ലതാജി – കൊള്ളാം
മോദിജി – അതുകൊണ്ട് പോകുന്നതിനു മുമ്പേ സംസാരിക്കാം എന്നു കരുതി.
ലതാ ജി – ങാ, പറയൂ.
മോദിജി – ദീദിയുടെ ജന്മദിനം പ്രമാണിച്ച് അനേകാനേകം ശുഭാശംസകള്‍, മുന്‍കൂറായി നേരുന്നു. ദീദിയുടെ ആരോഗ്യം നന്നായിരിക്കട്ടെ, ദീദിയുടെ ആശീര്‍വ്വാദം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരിക്കട്ടെ എന്ന പ്രാര്ഥനയാണുള്ളത്. അമേരിക്കയിലേക്കു പോകുന്നതിനു മുമ്പുതന്നെ ദീദിയ്ക്ക് പ്രമാണമര്‍പ്പിക്കാനായി ഫോണ്‍ ചെയ്യുകയായിരുന്നു.
ലതാജി – മോദിജിയുടെ ഫോണ്‍ വരും എന്നു കേട്ടപ്പോഴേ വളരെ സന്തോഷം തോന്നി. അങ്ങ് പോയിട്ട് എന്നത്തേക്ക് മടങ്ങിയെത്തും?
മോദിജി – ഞാന്‍ 28 -ാം തീയതി രാത്രി വളരെ വൈകി, 29 ന് രാവിലെയേ എത്തൂ.. അപ്പോഴേക്കും ദീദിയുടെ ജന്മദിനം കഴിഞ്ഞിട്ടുണ്ടാകും.
ലതാജി. – ശരി ശരി. ജന്മദിനം എന്താഘോഷിക്കാനിരിക്കുന്നു. വീട്ടില്‍ത്തന്നെ എല്ലാവരും….
മോദി ജി – നോക്കൂ, എന്നാലും ജന്മദിനം ആഘോഷിക്കാം.
ലതാജി – അങ്ങയുടെ ആശീര്‍വ്വാദമുണ്ടെങ്കില്‍..
മോജിജി – അവിടത്തെ ആശീര്‍വ്വാദം ഞാനാണാഗ്രഹിക്കുന്നത്, അങ്ങ് എന്നെക്കാള്‍ മുതിര്‍ന്നതല്ലേ…
ലതാജി – പ്രായം കൊണ്ട് മുതിര്‍ന്നതാണ്. എന്നാല്‍ ചിലര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍കൊണ്ട് മുതിര്‍ന്നവരാകുന്നു. അങ്ങനെയുള്ളവരുടെ ആശീര്‍വ്വാദം കിട്ടുകയെന്നത് വലിയ കാര്യമാണ്.
മോദിജി – ദീദീ, അങ്ങ് പ്രായം കൊണ്ടും മുതിര്‍ന്നയാളാണ്, പ്രവര്‍ത്തികൊണ്ടും അങ്ങനെതന്നെ. ദീദി നേടിയിട്ടുള്ള സിദ്ധി, സാധനകൊണ്ടും തപസ്സുകൊണ്ടും നേടിയിട്ടുള്ളതാണ്.
ലതാജി – ഞാന്‍ വിചാരിക്കുന്നത് എന്റെ മാതാപിതാക്കളുടെ ആശീര്‍വ്വാദം കൊണ്ടും ശ്രോതാക്കളുടെ ആശീര്‍വ്വാദം കൊണ്ടുമാണെന്നാണ്. ഞാന്‍ ഒന്നുമല്ല.
മോദിജി – അവിടുത്തെ ഈ വിനയം പുതിയ തലമുറയ്ക്ക് വലിയ പാഠമാണ്. ദീദി ജീവിതത്തില്‍ ഇത്രയെല്ലാം നേടിയിട്ടും അവിടത്തെ മാതാപിതാക്കളുടെ സംസ്കാരത്തിനും അവരോടുള്ള വിനയത്തിനും എന്നും പ്രാമുഖ്യം നല്കിയിട്ടുണ്ടെന്നത് എല്ലാവര്ക്കും പ്രചോദനമാണ്.
ലതാജി-ങാ.
മോദിജി – അമ്മ ഗുജറാത്തിയായിരുന്നു എന്ന് ലതാജി അഭിമാനത്തോടെ പറയുമ്പോള്‍ എനിക്കു സന്തോഷമുണ്ട്.
ലതാജി -ങാ
മോദിജി – ഞാന്‍ ലതാജിയുടെ അടുത്തു വന്നപ്പോഴൊക്കെ എനിക്ക് ഗുജറാത്തി ഭക്ഷണം എന്തെങ്കിലും കഴിക്കാന്‍ തന്നിട്ടുണ്ട്.
ലതാജി – അതെ… താങ്കള്‍ എന്താണെന്ന് അങ്ങയ്ക്കുതന്നെ അറിയില്ല. അങ്ങ് വന്നതോടെ ഭാരതത്തിന്റെ ചിത്രംതന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നെനിക്കറിയാം. അതാണ് എനിക്ക് വലിയ സന്തോഷം തരുന്നത്. വളരെ നന്നായി എന്നു തോന്നാറുണ്ട്.
മോദിജി – മതി ലതാദീദി. ദീദിയുടെ ആശീര്‍വാദം എന്നുമുണ്ടാകട്ടെ. രാജ്യത്തിന്റെ മേലും അവിടത്തെ ആശീര്‍വ്വാദമുണ്ടായിരിക്കട്ടെ, ഞങ്ങളെപ്പോലെ ചിലര്‍ക്ക് എന്തെങ്കിലും നല്ലതു ചെയ്യാനവസരമുണ്ടാകട്ടെ. അങ്ങ് എനിക്ക് എന്നും പ്രേരണയേകിയിട്ടുണ്ട്. ദീദിയുടെ കത്തും എനിക്കും കിട്ടാറുണ്ട്, ചില ഉപഹാരങ്ങളും കിട്ടാറുണ്ട്. ഈ സ്നേഹം, കുടുംബാഗത്തോടെന്നപോലുള്ള ഈ ബന്ധത്തിന്റെ വിശേഷാല്‍ സന്തോഷം എനിക്കുണ്ട്.
ലതാജി – ങാ… എനിക്ക് മോദിജിയെ ബുദ്ധിമുട്ടിക്കണമെന്നില്ല. കാരണം അങ്ങ് എത്ര തിരക്കിലാണെന്നും അങ്ങയ്ക്ക് എന്തെല്ലാം ജോലിയുണ്ടാകാമെന്നും എന്തെല്ലാം ആലോചിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. അങ്ങ് പോയി അങ്ങയുടെ അമ്മയുടെ കാല്‍തൊട്ടു വണങ്ങി വന്നതു കണ്ടപ്പോള്‍ ഞാനും ഒരാളെ അവിടേക്കു വിട്ട് അമ്മയുടെ ആശീര്‍വ്വാദം വാങ്ങി.
മോദിജി – ഉവ്വ്.. അമ്മയക്ക് ഓര്‍മ്മയുണ്ടായിരുന്നു, എന്നോടു പറയുകയുണ്ടായി.
ലതാജി – അതെയോ
മോദിജി – അതെ
ലതാജി – ടെലിഫോണില്‍ അമ്മ എന്നെ ആശീര്‍വ്വദിച്ചപ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നി.
മോദിജി – ദീദിയുടെ ഈ സ്നേഹത്തില്‍ അമ്മയ്ക്കു വളരെ സന്തോഷമായി.
ലതാജി – ഉവ്വ്.
മോദിജി – ദീദി എപ്പോഴും എന്നെക്കുറിച്ച് മനസ്സിലോര്‍ക്കുന്നുവെന്നതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ ജന്മദിനാശംസകള് നേരുന്നു.
ലതാജി – ങാ..
മോദിജി – ഇപ്രാവശ്യം മുംബൈയില്‍ വന്നപ്പോള്‍ വന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
ലതാജി – തീര്‍ച്ചയായും
മോദിജി – എന്നാല്‍ സമയം തീരെ ഇല്ലാഞ്ഞതുകൊണ്ട് വരാന്‍ സാധിച്ചില്ല.
ലതാജി – ങാ…
മോദിജി – എങ്കിലും ഞാന്‍ വൈകാതെ വരും.
ലതാജി – ആകട്ടെ.
മോദിജി – വീട്ടില്‍ വന്ന് ദീദിയുടെ കൈയില്‍ നിന്ന് എന്തെങ്കിലും ഗുജറാത്തി ഭക്ഷണം കഴിക്കണം.
ലതാജി – തീര്‍ച്ചയായും തീര്‍ച്ചയായും. അത് ഞാന്‍ സൗഭാഗ്യമായി കരുതും.
മോദിജി – പ്രണാമം ദീദീ.
ലതാ ജി – പ്രണാമം.
മോദിജി – ദീദിക്ക് ശുഭാശംസകള്‍
ലതാജി – നമസ്തേ നമസ്തേ..
മോദിജി -നമസ്തേ.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നവരാത്രിക്കൊപ്പം ഇന്നുമുതല്‍ ആഘോഷങ്ങളുടെ കാലം ഒരിക്കല്‍കൂടി പുതിയ ഉത്സാഹത്തോടും പുതിയ ഊര്‍ജ്ജത്തോടും പുതിയ ആവേശത്തോടും പുതിയ നിശ്ചയങ്ങളോടും കൂടി എത്തുകയായി. ആഘോഷങ്ങളുടെ കാലമല്ലേ… ഇനി ആഴ്ചകളോളം രാജ്യമെങ്ങും ഉത്സവങ്ങളുടെ ശോഭ നിറഞ്ഞനില്ക്കും. നാമെല്ലാം നവരാത്രി, ഗര്‍ബാ, ദുര്‍ഗ്ഗാ പൂജ, ദസറാ, ദീപാവലി, ഭൈയാ ദൂജ്, ഛഠ് പൂജ, തുടങ്ങി എണ്ണിയാല്‍ത്തീരാത്ത ഉത്സവങ്ങള്‍ ആഘോഷിക്കും. നിങ്ങള്‍ക്കേവര്‍ക്കും വരാന്‍ പോകുന്ന ഉത്സവങ്ങളുടെ അനേകാനേകം ശുഭാശംസകള്‍. ഉത്സവവേളകളില്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചേരും. വീട് സന്തോഷം കൊണ്ടു നിറയും. എന്നാല്‍ നമ്മുടെ ചുറ്റുപാടും ഈ ഉത്സവങ്ങളുടെ സന്തോഷം ഇല്ലാത്ത അനേകം പേര് ഉണ്ടെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിനെയാണ് വിളക്കിന് ചുവട്ടിലെ ഇരുട്ട് എന്നു പറയുക. ഒരുപക്ഷേ, ഈ ചൊല്ലില്‍ വെറും വാക്കുകള്‍ മാത്രമല്ല ഉള്ളത്, നമുക്കേവര്‍ക്കുമുള്ള ഒരു ആജ്ഞയാണ്, ഒരു ദര്‍ശനമാണ്, ഒരു പ്രേരണയാണ്. ഒരു വശത്ത് കുറെ വീടുകള്‍ പ്രകാശപൂരിതമാകുമ്പോള്‍ മറുവശത്ത് അവയുടെ മുന്നില്‍ അടുത്തുള്ള കുറെ വിടുകളില്‍ ഇരുള് മൂടിക്കിടക്കുന്നത് ആലോചിച്ചു നോക്കൂ. ചില വീടുകളില്‍ മധുരപലഹാരങ്ങള്‍ ചീത്തയായി പോകുന്ന നേരത്ത് ചില വീടുകളില്‍ കുട്ടികള്‍ മധുരപലഹാരങ്ങള്‍ക്കായി കൊതിക്കുയാകും. ചിലയിടത്ത് അലമാരകളില്‍ വസ്ത്രങ്ങള്‍ വയ്ക്കാന്‍ സ്ഥലമുണ്ടാവില്ല, ചിലയിടത്ത് ശരീരം മറയ്ക്കാനുള്ള അധ്വാനമാകും നടക്കുന്നത്. ഇതിനെ എന്താ വിളക്കിന് ചുവട്ടിലെ ഇരുട്ടെന്നു പറയാനാവില്ലേ. – ഇതുതന്നെയാണ് വിളക്കിന് ചുവട്ടിലെ ഇരുട്ട്. ഈ ഇരുട്ട് ഇല്ലാതാകുമ്പോള്‍, ഇത് കുറഞ്ഞുകുറഞ്ഞ് പ്രകാശം പരക്കുമ്പോഴാണ് ഈ ഉത്സവങ്ങളുടെ യഥാര്‍ഥ സന്തോഷമുണ്ടാകുന്നത്. നമുക്ക് ഇല്ലാത്തിടത്തേക്കും സന്തോഷം പങ്കുവയ്ക്കാം, ഇത് നമ്മുടെ സ്വഭാവമാക്കാം. നമ്മുടെ വീടുകളില്‍ മധുരപലഹാരങ്ങളുടെ, വസ്ത്രങ്ങളുടെ, ഉപഹാരങ്ങളുടെ പൊതിക്കെട്ടുകള്‍ അഴിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് പൊതിഞ്ഞു കൊടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. കുറഞ്ഞത് നമ്മുടെ വീടുകളില്‍ അധികമായുള്ളത്, നാം ഉപയോഗിക്കാത്തത് പൊതിഞ്ഞ് പുറത്ത് കൊടുക്കുക തന്നെ വേണം. പല നഗരങ്ങളിലും പല സര്‍ക്കാരേതര സംഘടനകളുടെയും യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതു ചെയ്യുന്നുണ്ട്. അവര്‍ ആളുകളുടെ വീടുകളില്‍ നിന്നും വസ്ത്രങ്ങളും മധുരപലഹാരങ്ങളും, ആഹാരങ്ങളും ഒക്കെ സംഭരിച്ച് ആവശ്യക്കാരെ അന്വേഷിച്ചു കണ്ടെത്തി, അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. അതും അഞ്ജാതമായി. ഇപ്രാവശ്യം, ഉത്സവങ്ങളുടെ ഈ സീസണില്‍ തികഞ്ഞ ഉണര്‍വ്വോടും നിശ്ചയത്തോടും കൂടി വിളക്കിന് ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാമോ? പല ദരിദ്ര കുടുംബങ്ങളുടെയും മുഖത്തെ പുഞ്ചിരി, ഉത്സവവേളകളില്‍ നിങ്ങളുടെ സന്തോഷത്തെ ഇരട്ടിപ്പിക്കും, നിങ്ങളുടെ മുഖം കൂടുതല്‍ തിളങ്ങും, നിങ്ങളുടെ ദീപം കൂടുതല്‍ പ്രകാശമാനമാകും, നിങ്ങളുടെ ദീപാവലി കൂടുതല്‍ തിളക്കമുള്ളതാകും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദീപാവലി വേളയില്‍ സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും രൂപത്തില്‍ വീടുവീടാന്തരം ലക്ഷ്മി എത്തുകയായി. പരമ്പരാഗതമായ രീതിയില്‍ ലക്ഷ്മി സ്വാഗതം ചെയ്യപ്പെടുന്നു. നമുക്ക് ഇപ്രാവശ്യം പുതിയ രീതിയില്‍ ലക്ഷ്മിയെ സ്വാഗതം ചെയ്യാനാകുമോ? നമ്മുടെ സംസ്കാരത്തില്‍ പുത്രിമാരെയാണ് ലക്ഷ്മിയായി കണക്കാക്കുന്നത്, കാരണം പുത്രിമാര്‍ സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നു. ഇപ്രാവശ്യം നമുക്ക് സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ പുത്രിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാനാവുമോ? പൊതു പരിപാടിയായി അതു ചെയ്യാമോ? സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പേര് തിളക്കമുള്ളതാക്കുന്ന പല പുത്രിമാരും നമ്മുടെ ഇടയിലുണ്ടാകും. ഈ ദീപാവലിയുടെ അവസരത്തില്‍ ഭാരതത്തിലെ ഈ ലക്ഷ്മിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാമോ? നമ്മുടെ അടുത്തൊക്കെ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന അനേകം പുത്രിമാര്‍, പുത്രവധുക്കളുണ്ടാകും. ചിലര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാകും, ചിലര്‍ ഡോക്ടര്മാരായും എഞ്ചിനീയര്മാരായും സമൂഹത്തിനു സേവനമേകുന്നവരാകും. വക്കീലായി പലര്‍ക്കും നീതി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരാകും. നമ്മുടെ സമൂഹം ഇങ്ങനെയുള്ള പുത്രിമാരെ തിരിച്ചറിഞ്ഞ്, അവരെ ആദരിക്കണം, അവരുടെ പേരില്‍ അഭിമാനംകൊള്ളണം. അവരെ ആദരിക്കുന്ന കാര്യപരിപാടികള്‍ രാജ്യമെങ്ങും നടക്കട്ടെ. ഒരു കാര്യം കൂടി ചെയ്യാം, ഈ പുത്രിമാരുടെ നേട്ടങ്ങളെക്കുറിച്ച്, സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ കൂതല്‍ ഷെയറുകള്‍ ചെയ്ത്, ഭാരത് കീ ലക്ഷ്മി #bharatkilaxmi എന്ന ഹാഷ്ടാഗിന് പ്രചാരം കൊടുക്കാം. നമ്മളെല്ലാവരും ചേര്‍ന്ന് 'Selfie with daughter' എന്ന മഹാ ജനമുന്നേറ്റം നടത്തിയത് ലോകമെങ്ങും പ്രചരിച്ചതുപോലെ ഇതും പ്രചരിപ്പിക്കാം. അതേപോലെ ഇപ്രാവശ്യം ഭാരത് കീ ലക്ഷ്മി എന്ന ജനമുന്നേറ്റം സംഘടിപ്പിക്കാം. ഭാരതത്തിന്റെ ലക്ഷ്മിയെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സമൃദ്ധിയിലേക്കുള്ള വഴി ശക്തമാക്കുക എന്നതാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, മന് കീ ബാത് പരിപാടിയിലൂടെ എനിക്ക് അറിയുന്നവരും അറിയാത്തവരുമായ പല ജനങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും സംവദിക്കാനുള്ള സൗഭാഗ്യം ലഭ്യമാകുന്നു. കഴിഞ്ഞ ദിവസം എത്രയോ അകലെയുള്ള അരുണാചലില്‍ നിന്ന് ഒരു വിദ്യാര്‍ഥി, അലീനാ തായംഗ് എനിക്ക് വളരെ രസകരമായ ഒരു കത്തയച്ചു. കത്തില്‍ എന്താണ് എഴുതിയിരുന്നതെന്ന് ഞാന്‍ നിങ്ങളെ വായിച്ചു കേള്‍പ്പിക്കാം –
എന്റെ പേര് അലീനാ തായംഗ് എന്നാണ്. എന്റെ സ്വദേശം അരുണാചല്‍ പ്രദേശിലെ രോഇംഗ് ആണ്. ഇപ്രാവശ്യം എന്റെ പരീക്ഷാഫലം വന്നപ്പോള്‍ ആളുകള്‍ എന്നോട് ഞാന്‍ എക്സാം വാരിയേഴ്സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇല്ല, ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ തുടര്‍ന്ന് ഞാന്‍ ആ പുസ്തകം വാങ്ങുകയും രണ്ടുമൂന്നു പ്രാവശ്യം വായിക്കുകയും ചെയ്തു. അതിനുശേഷം എന്റെ അനുഭവം വളരെ മികച്ചതായിരുന്നു. ഞാന്‍ ആ പുസ്തകം പരീക്ഷയ്ക്കു മുമ്പു വായിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നേനെ എന്നെനിക്കു തോന്നി. ഈ പുസ്തകത്തിലെ പല കാര്യങ്ങളും എനിക്കു വളരെ നന്നായി തോന്നി. എങ്കിലും ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതില്‍ വിദ്യാര്‍ഥികള്‍ക്കായി വളരെയധികം ഉപദേശങ്ങളുണ്ട്, എന്നാല്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അധികമൊന്നുമില്ല. അങ്ങ് പുസ്തകത്തിന്റെ പുതിയ പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നെങ്കില്‍ അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി കുറച്ചുകൂടി ഉപദേശങ്ങള്‍, കുറച്ചുകൂടി കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് എന്റെ അഭ്യര്‍ഥന.
നോക്കൂ. രാജ്യത്തിന്റെ പ്രധാനസേവകനോട് എന്തെങ്കിലുമൊന്നു പറഞ്ഞാല്‍ അത് നടക്കുമെന്ന് രാജ്യത്തെ യുവ സുഹൃത്തുക്കള്‍ക്കും തോന്നുന്നുണ്ട്.
എന്റെ കൊച്ചു കൂട്ടുകാരീ, കത്തെഴുതിയതിന് ആദ്യമേ നന്ദി പറയട്ടെ. എക്സാം വരിയേഴ്സ് രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിന് നന്ദി. വായിച്ചപ്പോള്‍ അതിന് എന്താണ് കുറവ് എന്നത് എന്നോടു പറഞ്ഞതിനു വളരെയധികം നന്ദി. അതോടൊപ്പം ഈ കൊച്ചു കൂട്ടുകാരി എനിക്കൊരു ജോലികൂടി നല്‍കിയിരിക്കയാണ്. തീര്‍ച്ചയായും ഈ ആജ്ഞ ഞാന്‍ അനുസരിക്കും. പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാനായാല്‍ അതില്‍ ഞാന്‍ മതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ചില കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനാകുമോ എന്നൊരു അഭ്യര്‍ഥന എനിക്കുണ്ട്. ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ അനുഭവങ്ങളെന്താണ്? നിങ്ങള്‍ മാനസിക സമ്മര്‍ദ്ദമില്ലാത്ത പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങളുടെ അനുഭവങ്ങള്‍ എന്നോടു പറയൂ എന്ന് രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളോടും, അധ്യാപകരോടും മാതാപിതാക്കളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാനതെല്ലാം തീര്‍ച്ചയായും വായിക്കാം. അതെക്കുറിച്ചു ചിന്തിക്കുകയും അതില്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ എന്റെ വാക്കുകളില്‍, എന്റെതായ രീതിയില്‍ എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കാം. നിങ്ങളുടെ വളരെയധികം നിര്‍ദ്ദേശങ്ങള്‍ കിട്ടുകയാണെങ്കില്‍ പുതിയ പതിപ്പിന്റെ കാര്യവും ഉറപ്പാകും. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാക്കും. അരുണാചലിലെ ഈ കൊച്ചു കൂട്ടുകാരി, വിദ്യാര്‍ഥി അലീനാ തായംഗിനോട് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി വ്യക്തമാക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ പത്രങ്ങളിലൂടെ, ടിവിയിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികളെക്കുറിച്ച് അറിയുന്നുണ്ട്, അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. എന്നാല്‍ ഞാനും നിങ്ങളെപ്പോലെതന്നെ ഒരു സാധാരണ മനുഷ്യനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഒരു സാധാരണ പൗരനാണ്. അതുകൊണ്ട് ഓരോ കാര്യങ്ങള്‍ ഒരു സാധാരണ ജീവിതത്തെ സ്വാധീനിക്കുന്നതുപോലെ എന്റെ ജീവിതവും സ്വാധീനിക്കപ്പെടുന്നു. കാരണം ഞാനും നിങ്ങളില്‍ ഒരാളല്ലേ. നോക്കൂ. ഇപ്രാവശ്യം യുഎസ് ഓപണില്‍ വിജയത്തെക്കുറിച്ചു ചര്‍ച്ച ചെയ്പ്പെട്ടതുപോലെ തന്നെ റണ്ണര്‍ അപ് ഡാനീല്‍ മെഡ്വേഡെവ് ന്റെ പ്രസംഗത്തെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളിലും നല്ല പ്രചാരം കിട്ടുന്നുണ്ടായിരുന്നു. ഞാനും ആ പ്രസംഗംകേട്ടു, കളി കാണുകയും ചെയ്തു. 23 വര്‍ഷം പ്രായമുള്ള ഡാനില്‍ മാഡ്വേഡേവ് ന്റെ ലാളിത്യവും അദ്ദേഹത്തിന്റെ പക്വതയും എല്ലാവരെയും ആകര്‍ഷിക്കുന്നതായിരുന്നു. തീര്‍ച്ചയായും എന്നെയും അത് ആകര്‍ഷിച്ചു. ഈ പ്രസംഗത്തിനു അല്പസമയം മുമ്പാണ് അദ്ദേഹം 19 പ്രാവശ്യം ഗ്രാന്റ് സ്ലാം ജേതാവും ടെന്നിസിലെ ഇതിഹാസപുരുഷനുമായ റാഫേല്‍ നാദാലിനോട് ഫൈനലില്‍ പരാജയപ്പെട്ടത്. ഈ അവസരത്തില്‍ മറ്റാരെങ്കിലുമായിരുന്നെങ്കില് ഉദാസീനനും നിരാശനുമായി മാറുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം വാടിയില്ല, മറിച്ച് അദ്ദേഹം സ്വന്തം വാക്കുകളിലൂടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വിനയവും, ലാളിത്യവും ശരിയായ അര്‍ഥത്തില്‍, അക്ഷരാര്‍ഥത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും കാണാനായത് എല്ലാവരുടെയും മനം കുളിര്‍പ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന കാഴ്ചക്കാര്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. ഡാനില്‍ ചാമ്പ്യനായ നാദാലിനെയും വളരെയധികം പ്രശംസിച്ചു. നാദാല്‍ എങ്ങനെയാണ് ലക്ഷക്കണക്കിന് യുവാക്കളെ ടെന്നിസ് കളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടു കളിക്കാന്‍ എത്ര പ്രയാസമായിരുന്നു എന്നും പറഞ്ഞു. കടുത്ത മത്സരത്തില്‍ പരാജയപ്പെട്ടശേഷവും അദ്ദേഹം പ്രതിയോഗിയായിരുന്ന നാദാലിനെ പ്രശംസിച്ചുകൊണ്ട് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിന്റെ ജീവിക്കുന്ന ഉദാഹരണം കാട്ടിത്തന്നു. മറുവശത്ത് ചാമ്പന്യനായ നാദാലും ഡാനിലിന്റെ കളിയെ വളരെയധികം പ്രശംസിച്ചു. ഒരേയൊരു കളിയില്‍ പരാജയപ്പെട്ട ആളിന്റെ ഉത്സാഹവും വിജയിയുടെ വിനയവും കാണേണ്ടതുതന്നെയായിരുന്നു. നിങ്ങള്‍ ഡാനില്‍ മെഡ്വേഡേവിന്റെ വാക്കുകള്‍ കേട്ടില്ലെങ്കില്‍ നിങ്ങളേവരോടും, വിശേഷിച്ച് യുവാക്കളോട് എനിക്കു പറയാനുള്ളത് ആ വീഡിയോ തീര്‍ച്ചയായും കാണണമെന്നാണ്. അതില്‍ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ പ്രായത്തിലും പെട്ട ആളുകള്‍ക്ക് പഠിക്കാന്‍ വളരെയുണ്ട്. ജയപരാജയങ്ങള്‍ക്കപ്പുറമുള്ള മഹത്തായ നിമിഷങ്ങളാണത്. ജയപരാജയങ്ങള്‍ വലിയ കാര്യമല്ല. ജീവിതവിജയമാണ് വേണ്ടത്. നമ്മുടെ നാട്ടിലെ ശാസ്ത്രങ്ങളില്‍ ഇത് വളരെ ഭംഗിയായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ചിന്താഗതി തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ശാസ്തങ്ങളില്‍ പറഞ്ഞിരിക്കുന്നു :
വിദ്യാ വിനയ ഉപേതാ ഹരതി
ന ചേതാംസി കസ്യ മനുജസ്യ
മണി കാഞ്ചന സംയോഗഃ
ജനയതി ലോകസ്യ ലോചനാനന്ദം
അതായത് ഒരു വ്യക്തിയില്‍ യോഗ്യതയും വിനയവും ഒരുമിച്ചുണ്ടായാല്‍ ആരുടെ മനസ്സിനെയാണ് വിജയിക്കാനാകാത്തത്. വാസ്തവത്തില്‍ ഈ യുവവായ കളിക്കാരന് ലോകമെങ്ങുമുള്ള ആളുകളുടെ മനസ്സനെയാണ് കീഴടക്കിയത്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, വിശേഷിച്ചും യുവ സുഹൃത്തുക്കളേ, ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം നേരിട്ട് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. വാദവിവാദങ്ങളൊക്കെ നടക്കും, പക്ഷവും എതിര്‍പക്ഷവുമൊക്കെയുണ്ടാകും, എന്നാല്‍ ചില കാര്യങ്ങള്‍ വളര്‍ന്നു വലുതാകുന്നതിനു മുമ്പുതന്നെ തടയാനായാല്‍ വലിയ നേട്ടമുണ്ടാകും. വളരെ വലുതായിക്കഴിഞ്ഞാല്‍, വളരെ വ്യാപകമായിക്കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തടയാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ തുടക്കത്തില്‍തന്നെ നാം വളരെ ജാഗ്രതയോടെ അത് തടഞ്ഞാല്‍ പലതും കാത്തുരക്ഷിക്കാനാകും. ഈ വിചാരത്തോടെ, ഇന്ന് വിശേഷിച്ചും യുവാക്കളോടു ചിലതു പറയണമെന്ന് എന്റെ മനസ്സു പറയുന്നു. പുകയിലയുടെ ലഹരി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് നമുക്കെല്ലാമറിയാം. അതിനോടുള്ള ശീലം ഉപേക്ഷിക്കാനും വളരെ പ്രയാസമായിത്തീരുന്നു. പുകയില തിന്നുന്നവര്‍ക്ക് കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. പുകയിലയുടെ ലഹരി ഒഴിവാക്കാനാകാത്ത ശീലമാകുന്നത് അതിലെ നികോട്ടിന് കാരണമാണ്. കുട്ടിക്കാലത്ത് ഇത് തിന്നുന്നത് തലച്ചോറിന്റെ വളര്‍ച്ചയെത്തന്നെ ബാധിക്കുന്നു. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളോട് ഒരു പുതിയ വിഷയത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. ഭാരതത്തില്‍ ഈ അടുത്ത കാലത്ത് ഇ- സിഗരറ്റ് നിരോധിക്കപ്പെട്ടു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. സാധാരണ സിഗരറ്റില്‍ നിന്ന് വ്യത്യസ്തമായി ഇ- സിഗരറ്റ് ഒരു തരത്തില്‍ ഇലക്ട്രോണിക് ഉപകണമാണ്. ഇ-സിഗരറ്റില്‍ നിക്കോട്ടിനടങ്ങിയ തരളപദാര്‍ഥം ചൂടാകുമ്പോള്‍ ഒരു തരത്തിലുള്ള രസായനിക (കെമിക്കല്‍) പുക രൂപപ്പെടുന്നു. ഇതിലൂടെ നിക്കോട്ടിനാണ് ഉള്ളിലേക്കു ചെല്ലുന്നത്. സാധാരണ സിഗരറ്റിന്റെ അപകടം നമുക്ക് നന്നായി അറിയാം. എന്നാല്‍ ഇ സിഗരറ്റിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയാണ് പരന്നിട്ടുള്ളത്. ഇ-സിഗരറ്റുകൊണ്ട് അപകടമൊന്നുമില്ലെന്ന തെറ്റിദ്ധാരയുണ്ട്. മറ്റു സിഗരറ്റിനെപ്പോലെ ഇതില്‍ നിന്ന് ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ ഇതില്‍ സുഗന്ധം പരത്തുന്ന കെമിക്കല്‍ ചേര്‍ക്കുന്നു. വീട്ടില്‍ പിതാവ് ചെയിന്‍ സ്മോക്കറാണെങ്കില്‍പോലും വീട്ടിലെ മറ്റുള്ളവര്‍ പുക വലിക്കുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നു കണ്ടിട്ടുണ്ട്. മക്കള്‍ക്ക് സിഗരറ്റും ബീഡിയും വലിക്കുന്ന ശീലമുണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വീട്ടിലെ ഒരംഗവും സിഗരറ്റ് വലിക്കരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. പുകവലികൊണ്ടും പുകയില കൊണ്ടും ശരീരത്തിന് വലിയ ഹാനിയുണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയാം. സിഗരറ്റിന്റെ അപകടത്തെക്കുറിച്ച് ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയുമില്ല. അത് ഹാനികരമാണ്. ഇത് വില്‍ക്കുന്നവര്‍ക്കും ഇതറിയാം. പുകവലിക്കുന്നവര്‍ക്കുമറിയാം, കാണുന്നവര്‍ക്കുമറിയാം. എന്നാല്‍ ഇ-സിഗരറ്റിന്റെ കാര്യം തീര്‍ത്തും ഭിന്നമാണ്. ഇ-സിഗരറ്റിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് ഇത്രത്തോളം അറിവില്ല. ഇതിന്റെ അപകടത്തെക്കുറിച്ചും തീര്‍ത്തും അജ്ഞരാണ്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വെറും കൗതുകവസ്തുവെന്നപോലെ ഇ-സിഗരറ്റിന് വീട്ടിലേക്ക് പ്രവേശനം ലഭിക്കുന്നു. കണ്ടോളൂ മാജിക്ക് എന്നപോലെയും കുട്ടികള്‍ ഇത് പരസ്പരം കാട്ടിക്കൊടുക്കുന്നു. വീട്ടില്‍ അച്ഛനമമ്മമാരുടെ മുന്നിലും നോക്കൂ, ഇന്ന് ഞാനൊരു മാജിക്ക് കാണിക്കാം, കണ്ടോളൂ എന്റെ വായില്‍നിന്ന് പുക ഉയരുന്നത്. നോക്കൂ തീ കത്തിക്കാതെ, തീപ്പെട്ടിയുരയ്ക്കാതെ കണ്ടോളൂ ഞാന്‍ പുക വരുത്തുന്നത് എന്ന് മാജിക്ക് കാട്ടുംപോലെ കാണിക്കും. കുടുംബത്തിലുള്ളവര്‍ കൈയടിക്കുകയും ചെയ്യും. കാര്യം മനസ്സിലാക്കുകയേ ഇല്ല. വീട്ടിലെ കുട്ടികളോ യുവാക്കളോ ഒരിക്കല്‍ ഇതിന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ സാവധാനം ഈ ലഹരി അവര്‍ക്കൊരു ശീലമായി മാറുന്നു. ഈ ദുഃശ്ശീലത്തിന് ഇരയായി മാറുന്നു. നമ്മുടെ യുവസമ്പത്ത് നാശത്തിന്റെ പാതയിലൂടെ യാത്ര ആരംഭിക്കുന്നു; അറിയാതെ നടക്കുകയായി. വാസ്തവത്തില്‍ ഇ-സിഗരറ്റില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ പല കെമിക്കലുകളും ചേര്‍ക്കപ്പെടുന്നു. നമ്മുടെ അടുത്ത് ആരെങ്കിലും പുക വലിക്കുകയാണെങ്കില്‍ നമുക്ക് ഗന്ധംകൊണ്ട് അത് അറിയാനാകും എന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവന്റെ പോക്കറ്റില്‍ സിഗരറ്റിന്റെ പായ്ക്കറ്റുണ്ടെങ്കിലും ഗന്ധം കൊണ്ട് അതറിയാനാകും. എന്നാല്‍ ഇ-സിഗരറ്റിന്റെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് പല കുട്ടികളും യുവാക്കളും അറിഞ്ഞോ അറിയാതെയോ, അഥവാ ഫാഷനാണെന്ന പോലെ അഭിമാനത്തോടെ തങ്ങളുടെ പുസ്തകങ്ങളുടെ ഇടയില്‍, ഓഫീസില്‍, പോക്കറ്റില്‍, ചിലപ്പോഴൊക്കെ കൈയില്‍ വച്ചുകൊണ്ട് കറങ്ങി നടക്കുന്നതു കാണാം. അവരിതിന്റെ ഇരയായി മാറുകയാണ്. യുവതലമുറ രാജ്യത്തിന്റെ ഭാവിയാണ്. ലഹരിയുടെ ഈ പുതിയ രീതി നമ്മുടെ യുവത്വത്തെ നശിപ്പിക്കാതിരിക്കാന്‍, കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാന്‍, കുട്ടികളുടെ ജീവിതം നശിക്കാതിരിക്കാന്‍, ഈ രോഗം, ഈ ശീലം സമൂഹത്തില്‍ വേരുകള്‍ പടര്‍ത്താതിരിക്കാന്‍ ഇ-സിഗരറ്റ് രാജ്യത്ത് നിരോധിച്ചിരിക്കയാണ്.
പുകയിലയുടെ ദുഃശ്ശീലം ഉപേക്ഷിക്കാനും ഇ-സിഗരറ്റിനെക്കുറിച്ച് തെറ്റിദ്ധാരണ വച്ചു പുലര്‍ത്താതിരിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. വരൂ നമുക്കേവര്‍ക്കും ഒത്തു ചേര്‍ന്ന് ഒരു ആരോഗ്യമുള്ള ഭാരതം കെട്ടിപ്പടുക്കാം.
നിങ്ങള്‍ക്ക് ഫിറ്റ് ഇന്ത്യ ഓര്‍മ്മയുണ്ടല്ലോ അല്ലേ? രാവിലെയും വൈകിട്ടും രണ്ടു മണിക്കൂര്‍ വീതം ജിമ്മില്‍ പോയാല്‍ ആയി എന്നല്ല ഫിറ്റ് ഇന്ത്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫിറ്റ് ഇന്ത്യയ്ക്കു വേണ്ടി ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കണം. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് അനിഷ്ടമാവില്ല, ഇഷ്ടപ്പെടുകതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ ഭാരതവര്‍ഷം അവരവര്‍ക്കുവേണ്ടിയല്ലാതെ, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അസാധാരണ മഹാപുരുഷന്മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് എന്നത് നമ്മുടെയെല്ലാം സൗഭാഗ്യമാണ്.
നമ്മുടെ ഭാരതാംബ, നമ്മുടെ ഈ രാജ്യം ബഹുരത്നയായ വസുന്ധര ആണ്. അനേകം മനുഷ്യരത്നങ്ങള്‍ ഈ ഭൂമിയില്‍ ഉയിര്‍കൊണ്ടിട്ടുണ്ട്. ഭാരതവര്‍ഷം അതുപോലുള്ള അസാധാരണക്കാരുടെ ജന്മഭൂമിയായിരുന്നു, കര്‍മ്മഭൂമിയായിരുന്നു. ഇവര്‍ തങ്ങള്‍ക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടവരാണ്. അങ്ങനെയൊരു മഹാവ്യക്തിത്വം ഒക്ടോബര്‍ 13 ന് വത്തിക്കാന്‍ സിറ്റിയില്‍ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനമേകുന്ന കാര്യമാണ്. പോപ് ഫ്രാന്‍സിസ് വരുന്ന ഒക്ടോബര്‍ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയെന്നു പ്രഖ്യാപിക്കും. സിസ്റ്റര്‍ മറിയം ത്രേസ്യ 50 വര്‍ഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവര്‍ത്തികള്‍ ലോകത്തിനുമുഴുവന്‍ തന്നെയും ഉദാഹരണമാണ്. സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലയോട് അവര്‍ക്ക് വലിയ അടുപ്പമായിരുന്നു. അവര്‍ പല സ്കൂളുകളും ഹോസ്റ്റലുകളും അനാഥാലയങ്ങളും പണിയിപ്പിച്ചു, ജീവിതാവസാനം വരെ ഈ ദൗത്യത്തില്‍ മുഴുകി. സിസ്റ്റര്‍ ത്രേസ്യ ചെയ്ത പ്രവര്‍ത്തികളെല്ലാം നിഷ്ഠയോടും മനസ്സര്പ്പിച്ചും തികഞ്ഞ സമര്‍പ്പണമനോഭാവത്തോടും കൂടി ചെയ്തു. Congregation of the Sisters of the Holy Family സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിതദര്‍ശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു. ഞാന്‍ ഒരിക്കല്‍കൂടി സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു, ഭാരതത്തിലെ ജനങ്ങളെ, വിശേഷിച്ചും ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാരെ ഈ നേട്ടത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഇപ്പോള്‍ നാം ഗാന്ധി 150 ആഘോഷിക്കുമ്പോള്‍ ഒപ്പംതന്നെ 130 കോടി ജനങ്ങള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ (ഏകോപയോഗ പ്ലാസ്റ്റിക്ക്) നിന്ന് മോചനം നേടാന്‍ ദൃഢനിശ്ചയം എടുത്തിയിരിക്കയാണെന്നതില്‍ ഭാരതം മാത്രമല്ല ലോകം മുഴുവനും തന്നെ അഭിമാനിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭാരതം ലോകത്തിന്റെ മുന്നില്‍ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ മുഴുവന്‍ നോട്ടവും ഇപ്പോള്‍ ഭാരതത്തിന്റെ നേര്‍ക്കാണ്. നിങ്ങളേവരും ഒക്ടോബര്‍ 2 ന് ഏകോപയോഗ പ്ലാസ്റ്റിക്ക് ഒഴിവാക്കാനായി നടക്കുന്ന ജനമുന്നേറ്റത്തില്‍ ഭാഗമാകും എന്നെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഓരോരോ ഇടങ്ങളില്‍ ആളുകള്‍ അവരുടേതായ രീതിയില്‍ ഈ മൂന്നേറ്റത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ ഒരു യുവാവ് വളരെ വേറിട്ട ഒരു നീക്കമാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്റെ ഈ പുതിയ രീതിയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ശ്രമം നടത്തി. അദ്ദേഹം പറഞ്ഞത് രാജ്യത്തിനും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കാര്യമാകാം. ശ്രീ.രിപുദമന്‍ ദല്‍വി വളരെ വേറിട്ട പരിശ്രമമാണ് നടത്തുന്നത്. അദ്ദേഹം പ്ലോഗിംഗ് ചെയ്യുന്നു. ആദ്യമായി പ്ലോഗിംഗ് എന്ന വാക്കു കേട്ടപ്പോള്‍ എനിക്കും അത് പുതിയ വാക്കായിരുന്നു. വിദേശത്ത് ഒരു പക്ഷേ ഈ വാക്ക് കുറച്ചൊക്കെ പ്രയോഗത്തിലുണ്ടാകാം. എന്നാല്‍ ഭാരതത്തില്‍ രിപുദമന്‍ ദല്‍വി ഇതിന് വലിയ പ്രചാരം കൊടുത്തു. വരൂ, അദ്ദേഹത്തോടു സംസാരിക്കാം. –
മോദിജി – ഹലോ രിപുദമന്‍ ജീ, നമസ്കാരം ഞാന്‍ നരേന്ദ്ര മോദി സംസാരിക്കുന്നു.
രിപുദമന്‍ – ജീ സര്… വളരെ വളരെ നന്ദി സര്.
മോദിജി – രിപുദമന്‍ ജി
രിപുദമന്‍ – ഉവ്വ് സര്.
മോദിജി – അങ്ങ് പ്ലോഗിംഗുമായി ബന്ധപ്പെട്ട ഇത്രയധികം സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നു.
രിപുദമന്‍ – ഉവ്വ് സര്
മോദിജി – എന്റെ മനസ്സില്‍ ജിജ്ഞാസയുണ്ടായി, നേരിട്ടു സംസാരിക്കാമെന്നു വിചാരിച്ചു.
രിപുദമന്‍ – ഓകെ
മോദിജി – ഈ സങ്കല്പം എവിടെനിന്നാണ് അങ്ങയുടെ മനസ്സിലേക്കെത്തിയത്?
രിപുദമന്‍ – ഉവ്വ് സര്
മോദിജി – ഈ വാക്ക്, ഈ രീതി എങ്ങനെയാണ് തോന്നിയത്?
രിപുദമന്‍ – സര് യുവാക്കള്‍ക്ക് ഇന്ന് കൂള്‍ ആയ ചിലതു വേണം, രസകരമായ ചിലതു വേണം. അവരെ മോട്ടിവേറ്റു ചെയ്യാന്‍ ഞാന്‍ മോട്ടിവേറ്റായി. 130 കോടി ഭാരതീയരെ ഈ ശ്രമത്തില്‍ പങ്കാളികളാക്കണമെങ്കില്‍ എനിക്ക് കൂള്‍ ആയ ചിലതു ചെയ്യണമായിരുന്നു, അവരെ താത്പര്യപ്പെടുത്തേണ്ടിയിരുന്നു. ഞാന്‍ സ്വയം ഒരു ഓട്ടക്കാരനാണ്. രാവിലെ ഞാന്‍ ഓടുമ്പോള്‍ ട്രാഫിക് വളരെ കുറവായിരിക്കും, ആളുകള്‍ കുറവായിരിക്കും, ചപ്പുചവറുകളും പ്ലാസ്റ്റിക്കുമൊക്കെ വളരെയധികം കാണാനാകും. അത് അവഗണിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതിനു പകരം ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചു. ഞാന്‍ എന്റെ കൂടെ ഓടുന്നവരുമായി ചേര്‍ന്ന് ദില്ലിയില്‍ തുടക്കമിട്ടു, പിന്നെ ഭാരതത്തിലെങ്ങും ഇതുമായി സഞ്ചരിച്ചു. എല്ലായിടത്തും വളരെ പ്രോത്സാഹനം ലഭിച്ചു.
മോദിജി – വാസ്തവത്തില്‍ അങ്ങ് എന്താണു ചെയ്തത്? എനിക്കു മനസ്സിലാകും വിധമൊന്നു വിശദീകരിക്കു, മന് കീ ബാത്ലൂടെ ജനങ്ങള്‍ക്കും മനസ്സിലാകട്ടെ.
രിപുദമന്‍ – സര്, ഞങ്ങള്‍ ഓടിക്കൊണ്ട് ശുചിയാക്കല്‍ 'Run & Clean-up Movement' പരിപാടി ആരംഭിച്ചു. ഓടുന്നവര്‍ തങ്ങളുടെ വര്‍ക്ക് ഔട്ടിനുശേഷം കൂള്‍ഡൗണ്‍ അക്ടിവിറ്റി സമയത്ത് ഞങ്ങള്‍ അവരോടു പറഞ്ഞു നിങ്ങള്‍ ചപ്പുചവറുകള്‍ പെറുക്കാന്‍ തുടങ്ങൂ, പ്ലാസ്റ്റിക് പെറുക്കാന്‍ തുടങ്ങൂ. നിങ്ങള്‍ ഓട്ടത്തിനൊപ്പം ക്ലീനിംഗും ചെയ്യൂ, പുതിയതായി ഒരു എക്സര്‍സൈസ് ഉണ്ടാവും. നിങ്ങള്‍ വെറുതെ ഓട്ടം മാത്രമാവില്ല ചെയ്യുന്നത്, സ്ക്വാട്സ് ചെയ്യുകയാകും, ഡീപ് സ്ക്വാട്സ് ചെയ്യുകയാകും, നിങ്ങള്‍ lunges ചെയ്യുകയുകയാകും മുന്നോട്ടു കുനിയല്‍ ചെയ്യുകയാകും. ഒരു തരത്തില്‍ ഹോളിസ്റ്റിക് വര്‍ക്കൗട് ആയി, സമഗ്ര വ്യായാമം. കഴിഞ്ഞ വര്‍ഷം വളരെ ഫിറ്റ്നസ് മാഗസിനുകളില്‍ ഇന്ത്യയിലെ Top fitness trend ആയി ഈ തമാശ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
മോദിജി- ഈ സംരംഭത്തെ അഭിനന്ദിക്കുന്നു.
രിപുദമന്‍ – നന്ദി സര്.
മോദിജി – ഇപ്പോള്‍ സെപ്റ്റംബര്‍ 5 ന് കൊച്ചിയില്‍ നിന്ന് ആരംഭിച്ചിരിക്കയാണല്ലോ!
രിപുദമന്‍ – അതെ സര്. ഈ ദൗത്യത്തിന്റെ പേര് Run to make India Litter Free ഇന്ത്യയെ മാലിന്യമുക്തമാക്കാന്‍ ഓടാം എന്നാണ്.. അങ്ങയ്ക്ക് ഒക്ടോബര്‍ 2 ന് ഒരു സമഗ്ര പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നതുപോലെ. മാലിന്യമുക്തമായാല്‍ പ്ലാസ്റ്റിക് മുക്തവുമാകുമെന്ന് എനിക്കു വിശ്വാസമുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്വമായി തീരും. 50 നഗരങ്ങളെ ഉള്‍പ്പെടുത്തി ഞാന്‍ 1000 കിലോ മീറ്റര്‍ ഓടുകയാണ്. ഇത് ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും നീണ്ട ശുചീകരണ ദൗത്യമാകും എന്ന് എല്ലാവരും പറഞ്ഞു. സമൂഹമാധ്യമത്തെ ഇതിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്ന സര്. ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന എന്താണുള്ളത് എന്നു പറയൂ, ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാത്രമല്ല, എന്തും സ്വന്തം ജീവിതത്തില്‍ നിന്ന് ഒഴിവാക്കൂ എന്ന സന്ദേശമാണ് നല്കാനുദ്ദേശിക്കുന്നത്.
മോദിജി – ആഹാ… അങ്ങ് സെപ്റ്റംബര്‍ 5 ന് ആരംഭിച്ചുകഴിഞ്ഞോ? ഇതുവരെയുള്ള അനുഭവം എങ്ങനെയുണ്ട്?
രിപുദമന്‍ – സര് ഇതുവരെ നല്ല അനുഭവമാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഭാരതത്തിലെങ്ങും മൂന്നൂറോളം പ്ലോഗിംഗ് ഡ്രൈവുകള്‍ നടത്തി. കൊച്ചിയില്‍ നിന്നാരംഭിച്ചപ്പോള്‍ പല ഓട്ടസംഘങ്ങളും കൂടെ കൂടി, അതാതിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ ഇതുമായി ബന്ധിപ്പിച്ചു. കൊച്ചിക്കുശേഷം മധുര, കോയമ്പത്തൂര്‍, സേലം…. ഇപ്പോള്‍ ഉടുപ്പി. അവിടെ ഒരു സ്കൂളില്‍ നിന്നു ക്ഷണം വന്നു. ചെറിയ ചെറിയ കുട്ടികള്‍ മൂന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ളവര്‍ക്കായി ഒരു ശില്‍പ്പശാല നടത്തുന്നതിനു വിളിച്ചു. അരമണിക്കൂര്‍ നേരത്തേക്കു നിശ്ചയിച്ച പരിപാടി എനിക്ക് പ്ലോഗിംഗ് ഡ്രൈവായി മാറി. സര്, കുട്ടികള്‍ക്ക് വലിയ ഉത്സാഹമായിരുന്നു. അവരുടെ പ്ലാസ്റ്റിക് സാധനങ്ങള്‍ ഇനി വേണ്ട എന്ന് രക്ഷാകര്‍ത്താക്കളോടും അയല്‍വാസികളോടും പറയുവാനും അവര്‍ തീരുമാനിച്ചത് പ്രോത്സാഹനമായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിപാടി അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതുപോലെയുമായി.
മോദിജി – രിപുജി ഇത് വെറും പരിശ്രമമല്ല, സാധനയാണ്. തീര്‍ച്ചയായും അങ്ങ് സാധനയാണ് അനുഷ്ഠിക്കുന്നത്.
രിപുദമന്‍ – അതെ സര്.
മോദിജി – ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. അങ്ങ് മൂന്നു കാര്യങ്ങള്‍ ജനങ്ങളോടു പറയണം എന്നാണെങ്കില്‍ വ്യക്തമായി എന്ത് സന്ദേശങ്ങളാകും നല്‍കുക?
രിപുദമന്‍ – മാലിന്യമുക്ത ഭാരതത്തിനായി മൂന്നു സന്ദേശങ്ങള്‍ നല്കാനാഗ്രഹിക്കുന്നു. ഒന്നാമതായി ചപ്പുചവറുകള്‍ ചവറുകുട്ടയില്‍ മാത്രം ഇടുക. രണ്ടാമതായി തറയില്‍ എന്തു ചപ്പുചവറുകള്‍ കണ്ടാലും എടുത്ത് ചവറുകുട്ടയില്‍ ഇടുക. മൂന്നാമതായി ചവറുകുട്ട കണ്ടില്ലെങ്കില്‍ എടുത്ത് സ്വന്തം പോക്കറ്റില്‍ വയ്ക്കുക, അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ വച്ച് വീട്ടില്‍ കൊണ്ടുപോവുക. ഉണക്ക മാലിന്യമായും നനഞ്ഞ മാലിന്യമായും തരം തിരിച്ച് രാവിലെ മുനിസിപ്പാലിറ്റിയുടെ വണ്ടി വരുമ്പോള്‍ കൊടുത്തു വിടുക. നാം ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് മാലിന്യമുക്തഭാരതം കാണാനാകും.
മോദിജി -നോക്കൂ രിപുജീ, വളരെ ലളിതമായ വാക്കുകളില്‍, സാധാരണക്കാര്‍ക്കും ചെയ്യാനാകുന്ന രീതിയില്‍, മനസ്സിലാകുന്ന ഭാഷയില്‍ അങ്ങ് ഒരു തരത്തില്‍ ഗാന്ധിജിയെ കൂടെ കൊണ്ടുനടക്കുകയാണ്. അതോടൊപ്പം ലളിതമായ ഭാഷയില്‍ കാര്യം പറയുന്ന ഗാന്ധിജിയുടെ രീതി അങ്ങ് അവലംബിച്ചിരിക്കയും ചെയ്തിരിക്കുന്നു.
രിപുദമന്‍ – നന്ദി
മോദിജി – അതുകൊണ്ട് അങ്ങ് അഭിനന്ദനത്തന് അര്‍ഹനാണ്. രിപുദമന്‍ജീ, അങ്ങയോടു സംസാരിച്ചത് എനിക്കു വളരെ ഇഷ്ടപ്പെട്ടു. അങ്ങ് വളരെ നൂതനമായ രീതിയില്‍, വിശേഷിച്ചും യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പരിപാടിയാകെ രൂപപ്പെടുത്തിയിരിക്കുന്നു. അനേകാനേകം ആശംസകള്‍ നേരുന്നു. സഹൃത്തുക്കളേ, ഇപ്രാവശ്യം പൂജനിയ ബാപ്പുവിന്റെ ജയന്തിയുടെ അവസരത്തില്‍ സ്പോര്‍ട്സ് മന്ത്രാലയവും ഫിറ്റ് ഇന്ത്യാ പ്ലോഗിംഗ് റണ്‍ സംഘടിപ്പിക്കാന്‍ പോകയാണ്. ഒക്ടോബര്‍ 2 ന് രണ്ടുകിലോമീറ്റര്‍ പ്ലോഗിംഗ്. രാജ്യമെങ്ങും ഈ പരിപാടി നടക്കാന്‍ പോകയാണ്. ഈ പരിപാടി എങ്ങനെ നടത്തണം, എങ്ങനെയാകണം എന്നത് രിപുദമന്റെ അനുഭവത്തില്‍ നിന്ന് നാം കേട്ടു. ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന ഈ പരിപാടിയില്‍ നാം ചെയ്യേണ്ടത് രണ്ടു കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുക, വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് മാലിന്യം പെറുക്കിയെടുക്കുക. ഇതിലൂടെ നാം നമ്മുടെ ആരോഗ്യം നോക്കുമെന്നു മാത്രമല്ല, ഭൂമാതാവിന്റെ ആരോഗ്യവും നോക്കും. ഈ പരിപാടിയിലൂടെ ആളുകള്‍ക്ക് ഫിറ്റ്നസ്നോടൊപ്പം മാലിന്യമുക്തിയുടെ കാര്യത്തിലും ജാഗരൂകത വര്‍ധിക്കും. 130 കോടി ജനങ്ങള്‍ ഈ ഇക്കാര്യത്തില്‍ ഒരു ചുവടു വച്ചാല്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന, ഏകോപയോഗ പ്ലാസ്റ്റികില്‍ നിന്നുള്ള മോചനത്തിന്റെ കാര്യത്തില്‍ നമ്മുടെ ഭാരതം 130 കോടി ചുവടു മുന്നോട്ടു വയ്ക്കും. രിപുദമന്‍ ജീ, ഒരിക്കല്‍ കൂടി അങ്ങയ്ക്ക് അനേകം നന്ദി. അങ്ങയ്ക്കും, അങ്ങയുടെ ടീമിനും, ഈ പുതിയ സങ്കല്പത്തിനും അനേകാനേകം ആശംസകള്‍. നന്ദി.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്ടോബര്‍ 2 നായുള്ള തയ്യാറെടുപ്പുകള്‍ രാജ്യമെങ്ങും, ലോകമെങ്ങും നടക്കുകയാണ്. നാം ഗാന്ധി 150 നെ കര്‍മ്മപഥത്തിലേക്കു കൊണ്ടുപോകാനാഗ്രഹിക്കുന്നു. സ്വന്തം ജീവിതത്തെ രാജ്യനന്മയ്ക്കായി മാറ്റുന്നതിന് മുന്നേറാനാഗ്രഹിക്കുന്നു. ഒരു കാര്യം മുന്‍കൂട്ടി ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. അടുത്ത മന് കീ ബാത് ല്‍ അതെക്കുറിച്ച് വിശദമായി പറയുമെങ്കിലും നിങ്ങള്‍ക്ക് തയ്യാറെടുപ്പിന് അവസരം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ മുന്‍ കൂട്ടി പറയുകയാണ്. ഒക്ടോബര്‍ 31 സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്നത് നാമേവരുടെയും സ്വപ്നമാണ്. അതു ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് നാം രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി, രാജ്യത്തിന്റെ ഐക്യത്തിനായി ഓട്ടം സംഘടിപ്പിക്കുന്നു. കുട്ടികളും വൃദ്ധരും എല്ലാ ജനങ്ങളും സ്കൂള്‍, കോളജ് എല്ലായിടത്തുമുള്ളവര്‍ ആയിരക്കണക്കിന്, ഭാരതത്തിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ അന്ന് ഐക്യത്തിനായി ഓടണം. നിങ്ങള്‍ ഇപ്പോള്‍ മുതല്‍തന്നെ അതിന് തുടക്കമിടൂ. വിശദമായി പിന്നീട് തീര്‍ച്ചയായും പറയാം. എങ്കിലും ചിലര്‍ക്ക് പരിശീലനം തുടങ്ങാനുള്ള സമയമായി, ചില പരിപാടികള്‍ക്ക് പദ്ധതിയൊരുക്കാനും സമയമായി.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, 2022 നകം നിങ്ങള്‍ ഭാരതത്തിലെ 15 ഇടങ്ങളിലേക്കു യാത്രപോകണമെന്ന് ആഗസ്റ്റ് 15 ന് ഞാന്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. കുറഞ്ഞത് 15 ഇടങ്ങളില്‍ കുറഞ്ഞത് ഒരു രാത്രി അല്ലെങ്കില്‍ രണ്ടു രാത്രി നില്‍ക്കാനുള്ള പദ്ധതി ഉണ്ടാക്കൂ. നിങ്ങള്‍ ഭാരതത്തെ കാണു, മനസ്സിലാക്കൂ, അനുഭവിക്കൂ. നമുക്ക് എത്രയധികം വൈവിധ്യമാണുള്ളത്! ദീപാവലി ആഘോഷത്തിന്റെ അവധി ദിനങ്ങളെത്തുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും യാത്ര പോകും. അതുകൊണ്ട് നിങ്ങള്‍ ഭാരതത്തിലെ ഏതെങ്കിലും 15 ഇടങ്ങളില്‍ യാത്രപോകാന്‍ ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ മിനിഞ്ഞാന്ന്, സെപ്റ്റംബര്‍ 27 ന് ലോക വിനോദയാത്രാ ദിനം ആഘോഷിക്കപ്പെട്ടു. ലോകത്തിലെ ചില ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ വിനോദയാത്രയുടെ റാങ്കിംഗ് നിര്‍വ്വഹിക്കുന്നു. Travel & Tourism Competitive Index ലെ ഇന്ത്യയുടെ റാങ്കിങ്ങില്‍ വളരെ പുരോഗമനപരമായ മാറ്റം വരുത്തിയിട്ടുണ്ട് എന്നറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമാകും. നിങ്ങളുടെയെല്ലാം സഹകരണംകൊണ്ടാണ് ഇതെല്ലാം സാധിച്ചത്. വിശേഷിച്ചും ടൂറിസത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നതുകൊണ്ടു സാധിച്ചതാണ്. ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. എത്രത്തോളമാണ് ഈ മാറ്റമെന്നു നിങ്ങളോടു പറയട്ടേ? നിങ്ങള്‍ക്ക് തീര്‍ച്ചയായും സന്തോഷം തോന്നും. ഇന്ന് നാം 34 -ാം സ്ഥാനത്താണ്. അഞ്ചുവര്‍ഷം മുമ്പ് നമ്മുടെ സ്ഥാനം 65 ആയിരുന്നു. അതായത് നാം വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. നാം കുറച്ചുകൂടി ശ്രമിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആകുമ്പോഴേക്കും ടൂറിസത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാനസ്ഥലങ്ങളുടെ കൂട്ടത്തില്‍ നമുക്കും ഇടം ലഭിക്കും.
പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തിന്റെ വിവിധ ആഘോഷങ്ങളുടെ ശുഭാശംസകള്‍ നേരുന്നു. ഉവ്വ്. ദീപാവലിയുടെ അവസരത്തില്‍ പടക്കം പൊട്ടിച്ച് തീപിടിത്തമുണ്ടാക്കുകയോ ആളുകള്‍ക്ക് അപകടമുണ്ടാവുകയോ ചെയ്യാതിരിക്കാനും കൂടി ശ്രദ്ധവയ്ക്കണം. അക്കാര്യത്തിലും മുന്‍കരുതല്‍ വേണം. സന്തോഷം വേണം, ആനന്ദം വേണം, ഉത്സാഹം വേണം… നമ്മുടെ ഉത്സവങ്ങള്‍ സാമൂഹിക ഐക്യത്തിന്റെ സുഗന്ധം കൊണ്ടുവരുന്നു, സാമൂഹിക ഐക്യത്തിന്റെ സംസ്കാരവും കൊണ്ടുവരുന്നു. സാമൂഹ്യജീവിതം തന്നെ ഒരു പുതിയ കഴിവ് പ്രദാനം ചെയ്യുന്നു. ആ പുതിയ കഴിവിനായുള്ള സാധനയുടെ സന്ദര്‍ഭമാണ് ഉത്സവം. വരൂ. ഒത്തുചേര്‍ന്ന് ഉത്സാഹത്തോടെ, പുതിയ സ്വപ്നങ്ങളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി നമുക്ക് ഉത്സവങ്ങളും ആഘോഷിക്കാം. ഒരിക്കല്‍കൂടി വളരെ വളരെ ശുഭാശംസകള്‍. നന്ദി.

പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്കാരം. നമ്മുടെ രാജ്യം ഒരുവശത്ത് മഴക്കാലത്തിന്റെ ആനന്ദം അനുഭവിക്കുമ്പോള്‍ മറുവശത്ത് ഭാരതത്തിന്റെ എല്ലാ കോണുകളിലും ഏതെങ്കിലും തരത്തിലുള്ള ഉത്സവമോ, മേളയോ ഒക്കെയാണ് നടക്കുന്നത്. ദീപാവലി വരെ ഇങ്ങനെയായിരിക്കും നടക്കുക. ഒരു പക്ഷേ, നമ്മുടെ പൂര്‍വ്വികര്‍ ഋതുചക്രവും സാമ്പത്തികനിലയും സാമൂഹ്യ ജീവിതത്തിന്റെ രൂപപ്പെടുത്തലും നിര്‍വ്വഹിച്ചിരിക്കുന്നത് ഏതു ചുറ്റുപാടിലും സമൂഹത്തില്‍ മടുപ്പ് ഉണ്ടാകാത്തവിധത്തിലായിരിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ നാം പല ഉത്സവങ്ങളും ആഘോഷിച്ചു. ഇക്കഴിഞ്ഞ ദിവസം ഭാരതത്തിലെങ്ങും ശ്രീകൃഷ്ണന്റെ ജന്മോത്സവം ആഘോഷിച്ചു. എല്ലാ ഉത്സവങ്ങളും പുതുമകളുമായി, പുതിയ പ്രേരണകളുമായി, പുതിയ ഊര്‍ജ്ജവുമായിട്ടാണ് എത്തുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷവും ഏതൊരു വ്യക്തിക്കും ഇന്നത്തെ പ്രശ്നങ്ങള്‍ക്കു സമാധാനമേകുന്ന, ഉദാഹരണമായി ഉദ്ധരിക്കാവുന്ന, പ്രേരണയേകുന്ന വ്യക്തിത്വമാണു കൃഷ്ണന്റേത്. എല്ലാവര്ക്കും ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ നിന്ന് ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനാകുന്നു. ഇത്രയധികം കഴിവുണ്ടായിട്ടും, ചിലപ്പോള്‍ രാസലീലയില്‍ മുഴുകിപ്പോയിരുന്നു, ചിലപ്പോള്‍ ഗോക്കള്‍ക്കിടയിലെങ്കില്‍ മറ്റു ചിലപ്പോള്‍ ഗോപാലകരുടെ ഇടയില്‍, ചിലപ്പോള്‍ കളികളില്‍ മുഴുകി, ചിലപ്പോള്‍ ഓടക്കുഴലൂതി… എന്നുവേണ്ട വൈവിധ്യങ്ങള്‍ നിറഞ്ഞ ആ വ്യക്തിത്വം താരതമ്യമില്ലാത്ത കഴിവുകള്‍ നിറഞ്ഞതായിരുന്നു. എങ്കിലും സാമൂഹ്യശക്തിക്കായി സമര്‍പ്പിക്കപ്പെട്ട്, ജനങ്ങളെ ശക്തരാക്കാനായി സമര്‍പ്പിക്കപ്പെട്ട്, ജനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന ശക്തിയായി പുതിയ കീര്‍ത്തിസ്തംഭങ്ങള്‍ സ്ഥാപിച്ച വ്യക്തിത്വം! മൈത്രി എങ്ങനെയാകണം എന്നു ചിന്തിച്ചാല്‍ സുദാമാവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ മറക്കാനാകും? ഇത്രയും മഹത്വങ്ങളെല്ലാമുണ്ടായിട്ടും യുദ്ധഭൂമിയില്‍ സാരഥിയുടെ ജോലി ഏറ്റെടുക്കുക! ചിലപ്പോള്‍ പര്‍വ്വതത്തെത്തന്നെ എടുത്തുയര്‍ത്തുക, ചിലപ്പോള്‍ ഭക്ഷണം കഴിച്ച ഇല പെറുക്കുക. അതായത് കൃഷ്ണന്റെ എല്ലാ കാര്യത്തിലും ഒരു പുതുമായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോള്‍ രണ്ടു മോഹനന്മാരുടെ നേര്‍ക്കാണ് എന്റെ ശ്രദ്ധ പതിയുന്നത്. ഒന്ന് സുദര്‍ശനചക്രധാരിയായ മോഹനനും മറ്റൊന്ന് ചര്‍ക്കയുമായിരിക്കുന്ന മോഹനനും. സുദര്‍ശനചക്രധാരിയായ മോഹനന് യമുനാതീരം വിട്ട് ഗുജറാത്തില്‍ സമുദ്രതീരത്ത് പോയി ദ്വാരകാ നഗരത്തില്‍ താമസമാക്കി. സമുദ്രതീരത്തു ജനിച്ച മോഹനന് അവസാനകാലത്ത് യമുനയുടെ തീരത്തെ ദില്ലിയിലെത്തി. സുദര്‍ശനചക്രധാരിയായ മോഹനന് അക്കാലത്തെ സ്ഥിതിയില്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് യുദ്ധം ഒഴിവാക്കാന്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്വന്തം ബുദ്ധി, സ്വന്തം കര്‍ത്തവ്യം, സ്വന്തം സാമര്‍ത്ഥ്യം, സ്വന്തം ചിന്താശേഷി പരമാവധി ഉപയോഗിച്ചു. ചര്‍ക്കയുമായെത്തിയ മോഹനന് സ്വാതന്ത്ര്യത്തിനുവേണ്ടി അതുപോലൊരു മാര്‍ഗ്ഗമാണു തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനുവേണ്ടിയും, മാനവീയ മൂല്യങ്ങളുടെ നിലനില്‍പ്പിനും, വ്യക്തിത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് ബലമേകുന്നതിനും സ്വാതന്ത്ര്യപ്പോരാട്ടത്തിന് ലോകത്തിനുമുഴുവന്‍ ആശ്ചര്യം പകര്‍ന്ന് ഇന്നും ആശ്ചര്യമായിരിക്കുന്ന ഒരു സ്വരൂപമാണ് നല്‍കിയത്. നിസ്വാര്‍ഥ സേവനത്തിന്റെ മഹത്വമായാലും അറിവിന്റെ മഹത്വമായാലും ജീവിതത്തിലെ എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കുമിടിയില്‍ പുഞ്ചിരിച്ചുകൊണ്ട് മുേന്നറുന്നതിന്റെ മഹത്വമായാലും ഒക്കെത്തന്നെ നമുക്ക് ഭഗവാന് കൃഷ്ണന്റെ സന്ദേശത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതുകൊണ്ടാണ് കൃഷ്ണന് ജഗത്ഗുരു എന്നും അറിയപ്പെടുന്നതും നാം കൃഷ്ണം വന്ദേ ജഗത്ഗുരും എന്നു വണങ്ങുന്നതും.
ഇന്ന് നാം ഉത്സവങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭാരതം മറ്റൊരു മഹോത്സവത്തിനുകൂടിയുള്ള തയ്യാറെടുപ്പിലാണ്. ഭാരതത്തില്‍ മാത്രമല്ല, ലോകമെങ്ങും അതെക്കുറിച്ചു ചര്‍ച്ചയും നടക്കുകയാണ്. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജയന്തിയെക്കുറിച്ചാണു പറയുന്നത്. 1869 ഒക്ടോബര്‍ 2 ന് പോര്‍ബന്ദറില്‍, സമുദ്രതീരത്ത് ഇന്ന് നാം കീര്‍ത്തി മന്ദിര്‍ എന്നു പറയുന്നിടത്ത്, ആ ചെറിയ വീട്ടില്‍ ഒരു വ്യക്തിയല്ല പിറന്നത്, ഒരു യുഗം പിറക്കുകയായിരുന്നു. മനുഷ്യചരിത്രത്തിന് പുതിയ വഴിത്തിരിവേകി, പുതിയ കീര്‍ത്തിസ്തംഭം സ്ഥാപിക്കപ്പെട്ടു. സേവനം, സേവന മനോഭാവം, സേവനത്തോടുള്ള കര്‍ത്തവ്യപരത എപ്പോഴും മഹാത്മാഗാന്ധിയോടു ചേര്‍ന്നു നില്ക്കുന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ നോക്കിയാല്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അനുഭവിക്കുകയായിരുന്ന ആ വിഭാഗത്തിലെ ആളുകളെ സേവിച്ചു. ആ കാലത്ത് അതൊരു ചെറിയ കാര്യമായിരുന്നില്ല. അദ്ദേഹം ചമ്പാരനില്‍ വിവേചനം അനുഭവിച്ചുപോന്ന ആ കര്‍ഷകരെ സേവിച്ചു, ഉചിതമായ കൂലി ലഭിക്കാതിരുന്ന മില്‍ തൊഴിലാളികളെ സേവിച്ചു, ദരിദ്രരും നിസ്സഹായരും, ദുര്‍ബ്ബലരും വിശന്നുവലഞ്ഞവരുമായവരെ സേവിച്ചു. അത് അദ്ദേഹം ജീവിതത്തിലെ ഏറ്റവും പരമമായ കര്‍ത്തവ്യമായി കണക്കാക്കി. കുഷ്ഠരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ അദ്ദേഹം കുഷ്ഠരോഗികളെ സ്വയം ശുശ്രൂഷിച്ചു. സ്വന്തം ജീവിതത്തില്‍ സേവനത്തിന്റെ വഴിയിലൂടെ ഉദാഹരണം മുന്നോട്ടു വച്ചു. സേവനം അദ്ദേഹം വാക്കുകളിലൂടെയല്ല മറിച്ച് സ്വയം ചെയ്താണ് ലോകരെ പഠിപ്പിച്ചത്. സത്യത്തോട് ഗാന്ധിജിക്ക് എത്ര അഭേദ്യബന്ധമായിരുന്നു എതുപോലെതന്നെ സേവനത്തോടും ഗാന്ധിജിക്ക് അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും എപ്പോള്‍ എവിടെ ആവശ്യമുണ്ടായാലും മഹാത്മാഗാന്ധി സേവനത്തിനായി എപ്പോഴും മുന്നിലുണ്ടായിരുന്നു. അദ്ദേഹം സേവനത്തിനു പ്രാധാന്യം കൊടുത്തു എന്നു മാത്രമല്ല, അതോടുകൂടെയുള്ള ആത്മസുഖത്തിനും പ്രധാന്യം കൊടുത്തു. സേവനം എന്ന വാക്കിന്റെ സാര്‍ഥകത അത് ആനന്ദത്തോടുകൂടി നിര്‍വ്വഹിക്കുന്നതിലാണ്. സേവാ പരമോധര്‍മ്മഃ. എന്നാല്‍ ഉത്കൃഷ്ടമായ ആനന്ദവും, സ്വാന്തഃ സുഖായഃ എന്ന വിചാരം പകരുന്ന അനുഭൂതിയും സേവനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത് നമുക്ക് ബാപ്പുവിന്റെ ജീവിതത്തില്‍ നിന്ന് നന്നായി മനസ്സിലാക്കാം. മഹാത്മാഗാന്ധി അസംഖ്യം ഭാരതീയരുടെ സ്വരമായി. എന്നാല്‍ മാനവമൂല്യത്തിനും മനുഷ്യന്റെ അഭിമാനത്തിനും വേണ്ടി ഒരു തരത്തില്‍ അദ്ദേഹം ലോകത്തിന്റെ തന്നെ സ്വരമായി മാറിയിരുന്നു. മഹാത്മാഗാന്ധിക്ക് വ്യക്തിയും സമൂഹവും, മനുഷ്യരും മനുഷ്യത്വവും – ഇതായിരുന്നു സര്‍വ്വതും. ആഫ്രിക്കയിലെ ഫീനിക്സ് ഫാമിലാണെങ്കിലും ടോള്‍സ്റ്റോയ് ഫാമിലാണെങ്കിലും, സബര്‍മതി ആശ്രമത്തിലാണെങ്കിലും വാര്‍ധയിലാണെങ്കിലും എല്ലായിടത്തും തന്റെതായ വേറിട്ട രീതിയില്‍ സാമൂഹികമായ ഒത്തു ചേരലിന് അദ്ദേഹം എന്നും പ്രാധാന്യം കൊടുത്തു. എനിക്ക് പൂജനീയ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പല മഹത്തായ ഇടങ്ങളിലും പോയി വണങ്ങാനുള്ള അവസരം ലഭിച്ചു എന്നത് എന്റെ സൗഭാഗ്യായി ഞാന്‍ കരുതുന്നു. ഗാന്ധി സേവനമനോഭാവത്തോടെ സംഘടനാബോധത്തിന് പ്രാധാന്യം കൊടുത്തിരുന്നു എെന്നനിക്കു പറയാനാകും. സാമൂഹിക സേവനം, സാമൂഹിക വളര്‍ച്ച, സാമൂഹിക സംഘടിക്കല്‍ തുടങ്ങിയവയുടെ വികാരം നമുക്ക് നമ്മുടെ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ശരിയായ അര്‍ഥത്തില്‍ ഇതാണ് മഹാത്മാഗാന്ധിക്കുള്ള ശ്രദ്ധാഞ്ജലി, യഥാര്‍ഥ കാര്യാഞ്ജലി എന്നു പറയാം. ഇതുപോലുള്ള അവസരം പലതും വരുമായിരിക്കും, നാം ഒത്തു കൂടുകയും ചെയ്യും. എന്നാല്‍ ഗാന്ധി 150 എന്താണ്? അത് വെറുതെ വന്ന് പോകാന്‍ വിടുന്നത് നമുക്ക് സമ്മതമാണോ? അല്ല പ്രിയപ്പെട്ടവരേ. നാം സ്വയം ചോദിക്കുക, ആലോചിച്ചുനോക്കൂക, ചിന്തിക്കുക, ഒത്തു ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുക. സമൂഹത്തിലെ മറ്റ് ആളുകളോട് ചേര്‍ന്ന്, എല്ലാ വര്‍ഗ്ഗത്തിലും പെട്ടവരോടു ചേര്‍ന്ന്, എല്ലാ പ്രായത്തിലും പെട്ടവരോടു ചേര്‍ന്ന്, ഗ്രാമമാണെങ്കിലും നഗരമാണെങ്കിലും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും എല്ലാവരോടും ചേര്‍ന്ന് സമൂഹത്തിനുവേണ്ടി എന്തു ചെയ്യാമെന്നാലോചിക്കുക. ഒരു വ്യക്തിയെന്ന നിലയില്‍ ഈ ശ്രമങ്ങളില്‍ എന്തു പങ്കുവഹിക്കാനാകുമെന്നാലോചിക്കുക? എന്ത് മൂല്യവര്‍ധനയാണ് തനിക്കേകാനാകുക എന്നു ചിന്തിക്കുക. കൂട്ടായ്മയ്ക്ക് അതിന്റേതായ ഒരു ശക്തിയുണ്ട്. ഗാന്ധി 150 എന്ന ഈ പരിപാടിയിലാകെ കൂട്ടായ്മയുമുണ്ടാകും, സേവനവുമുണ്ടാകും. നമുക്കൊരുമിച്ചു ചേര്‍ന്ന്, ഗ്രാമമോ തെരുവോ ഒന്നാകെ ഇറങ്ങി പുറപ്പെട്ടുകൂടേ. നമ്മുടെ ഫുട്ബോള്‍ ടീമുണ്ടെങ്കില്‍ ഫുട്ബോള്‍ കളിക്കുമല്ലോ, അതോടൊപ്പം ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കു ചേര്‍ന്ന സേവനകാര്യം കൂടി ചെയ്യാം. ലേഡീസ് ക്ലബ്ബുണ്ട്. ആധുനിക കാലത്തെ ലേഡീസ് ക്ലബ്ബില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടെ തുടരട്ടെ, എന്നാല്‍ ലേഡിസ് ക്ലബ്ബിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് എന്തെങ്കിലും സേവനകാര്യം ചെയ്തുകൂടേ. വളരെ കാര്യങ്ങള്‍ ചെയ്യാനാകും. പഴയ പുസ്തകങ്ങള്‍ സ്വരൂപിക്കുക, ദരിദ്രര്‍ക്ക് വിതരണം ചെയ്യുക, അറിവ് പകര്‍ന്നുകൊടുക്കുക. 130 കോടി ജനങ്ങളുടെ പക്കല്‍ 130 കോടി സങ്കല്പങ്ങളുണ്ടാകും, 130 കോടി ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. ഒരു പരിധിയുമില്ല. മനസ്സില്‍ വരുന്നതു ചെയ്യാം. സന്മനോഭാവം വേണം, നല്ല ഒരു കാരണം വേണം, നല്ലതു ചെയ്യണമെന്ന ആഗ്രഹം വേണം, പൂര്‍ണ്ണ സമര്‍പ്പണഭാവത്തോടെ സേവനത്തിനിറങ്ങണം, അതും സ്വാന്തഃ സുഖായഃ ആയിരിക്കണം. ആനന്ദാനുഭൂതിക്കുവേണ്ടിയായിരിക്കണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഗുജറാത്തിലെ ദണ്ഡിയില്‍ പോയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ദണ്ഡിയില്‍ നടന്ന ഉപ്പുസത്യാഗ്രഹം ഒരു മഹത്തായ വഴിത്തിരിവായിരുന്നു. ദാണ്ഡിയില്‍ ഞാന്‍ മഹാത്മാഗാന്ധിക്കു സമര്‍പ്പിക്കപ്പെട്ട ഒരു അത്യാധുനിക മ്യൂസിയം ഉദ്ഘാടനം ചെയ്തു. നിങ്ങളും വരുംകാലത്ത് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്. അത് എവിടവുമാകാം – പോര്‍ബന്തറാകാം, സബര്‍മതി ആശ്രമമാകാം, ചമ്പാരനാകാം, വാര്‍ധയിലെ ആശ്രമമാകാം, ദില്ലിയില്‍ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഇടമേതെങ്കിലുമാകാം. നിങ്ങള്‍ ഇതുപോലുള്ള സ്ഥലത്ത് പോകുമ്പോള്‍ നിങ്ങളുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ തീര്‍ച്ചയായും പങ്കു വയ്ക്കണം. മറ്റുള്ളവരും അതിലൂടെ പ്രേരണ ഉള്‍ക്കൊള്ളട്ടെ. ഫോട്ടോയ്ക്കൊപ്പം നിങ്ങളുടെ മനോവികാരം പ്രകടമാക്കിക്കൊണ്ട് രണ്ടു നാലു വാചകങ്ങളും തീര്‍ച്ചയായും എഴുതണം. നിങ്ങളുടെ മനസ്സിനുള്ളില്‍ നിന്നുയര്‍ന്നുവന്ന വികാരം, ഏതൊരു വലിയ സാഹിത്യരചനയേക്കാളും, അധികം ശക്തമാകും. ഇന്നത്തെ കാലത്ത് നിങ്ങളുടെ വീക്ഷണത്തില്‍ നിങ്ങളുടെ തൂലികയില്‍ നിന്ന് രൂപപ്പെട്ട ഗാന്ധിജിയുടെ രൂപം ഒരുപക്ഷേ കൂടുതല്‍ സാംഗത്യമുള്ളതാകാം. ഇനി വളരേയേറെ പരിപാടികള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം വളരെ താത്പര്യം ജനിപ്പിക്കുന്നതാണ്. അതു ഞാന്‍ നിങ്ങളോടു പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.
വെനീസ് ബിനാലെ എന്നു പേരുള്ള ഒരു പ്രസിദ്ധമായ കലാ പ്രദര്‍ശനമുണ്ട്. അവിടെ ലോകമെങ്ങും നിന്നുള്ള കാലാകാരന്മാര് ഒത്തു ചേരുന്നു. ഇപ്രാവശ്യം വെനീസ് ബിനാലെയിലെ ഇന്ത്യന്‍ പവലിയനില്‍ ഗാന്ധിജിയുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ട വളരെയേറെ താത്പര്യം ജനിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ വച്ചു. അതില്‍ ഹരിപുരാ പാനലുകള്‍ വിശേഷാല്‍ ആകര്‍ഷകങ്ങളായിരുന്നു. ഗുജറാത്തിലെ ഹരിപുരയില്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനം നടന്നിരുന്നതും അവിടെ വച്ച് സുഭാഷ് ചന്ദ്രബോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതുമായ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഈ കലാ പ്രദര്‍ശനികള്‍ക്ക് വളരെ സുന്ദരമായ ഒരു ഭൂതകാലമുണ്ട്. കോണ്‍ഗ്രസിന്റെ ഹരിപുരാ സമ്മേളനത്തിനു മുമ്പ് 1937-38 ല്‍ മഹാത്മാ ഗാന്ധി ശാന്തിനികേതന്‍ കലാ ഭവനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ നന്ദലാല്‍ ബോസിനെ ക്ഷണിച്ചിരുന്നു. അദ്ദേഹം ഭാരതത്തിലെ ജനങ്ങളുടെ ജീവിതശൈലി കലയിലൂടെ പ്രകടകമാക്കണമെന്നും അദ്ദേഹത്തിന്റെ ആ കലാകൃതിയുടെ പ്രദര്‍ശനം മഹാസമ്മേളനത്തില്‍ ഉണ്ടാകണമെന്നും ഗാന്ധിജി ആഗ്രഹിച്ചു. നമ്മുടെ ഭരണഘടനയുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്ന, ഭരണഘടനക്ക് ഒരു വേറിട്ട സ്വരൂപമേകുന്ന കലാകൃതി രചിച്ച അതേ നന്ദലാല്‍ ബോസ് ആണ് ഇത്. അദ്ദേഹത്തിന്റെ ഈ കലാസാധന ഭരണഘടനയോടൊപ്പം നന്ദലാല്‍ ബോസിനെയും ചിരഞ്ജീവിയാക്കി. നന്ദലാല്‍ ബോസ് ഹരിപുരയ്ക്കടുത്തുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവസാനം ഗ്രാമീണ ഭാരതത്തിന്റെ ജീവിതം പ്രകടമാക്കുന്ന ചില ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഈ വിലമതിക്കാനാകാത്ത കലാസൃഷ്ടികള്‍ വെനീസില്‍ വലിയ ചര്‍ച്ചയായി. ഒരിക്കല്‍ കൂടി, ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്ഷികത്തില് ശുഭാശംസകള്‍ നേരുന്നതോടൊപ്പം എല്ലാ ഭാരതീയരോടും എന്തെങ്കിലുമൊരു ദൃഢനിശ്ചയമെടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. രാജ്യത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി, മറ്റാര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇതായിരിക്കും ബാപ്പുവിനേകാനാകുന്ന നല്ല, യഥാര്‍ത്ഥമായ, സാര്‍ഥകമായ കാര്യാഞ്ജലി.
ഭാരതമാതാവിന്റെ പ്രിയസന്താനങ്ങളേ, കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം ഒക്ടോബര്‍ 2 നു മുമ്പ് ഏകദേശം രണ്ടാഴ്ചയോളം രാജ്യമെങ്ങും മാലിന്യമുക്തിയാണ് സേവനം എന്ന ഒരു പരിപാടി നടത്തുന്നു. ഇപ്രാവശ്യം ഇത് സെപ്റ്റംബര്‍ 11 ന് ആരംഭിക്കും. ഈ സമയത്ത് നാം നമ്മുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ശ്രമദാനത്തിലൂടെ മഹാത്മാഗാന്ധിക്ക് കാര്യാഞ്ജലി അര്‍പ്പിക്കും. വീടാണെങ്കിലും തെരുവാണെങ്കിലും നാല്‍ക്കവലയാണെങ്കിലും ഓടയാണെങ്കിലും സ്കൂളിലും കോളജിലും മുതല്‍ എല്ലാ പൊതു ഇടങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിപാടികള്‍ നടത്തണം. ഇപ്രാവശ്യം പ്ലാസ്റ്റിക്കിന് വിശേഷാല്‍ പ്രാധാന്യം കൊടുക്കണം. എത്ര ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ജനമുന്നേറ്റം സംഘടിപ്പിച്ചത് എന്ന് ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. വെളിയിടവിസര്‍ജ്ജനത്തില്‍ നിന്ന് മോചനത്തിനായി പ്രവര്‍ത്തിച്ചു. അതേ പോലെ നമുക്ക് ഒരുമിച്ചുചേര്‍ന്ന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന (സിംഗിള്‍ യൂസ്) പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് വലിയ ഉത്സാഹമുണ്ട്. വ്യാപാരരംഗത്തുള്ള എന്റെ പല സഹോദരീ സഹോദരന്മാരും കടയുടെ മുന്നില്‍ ഒരു ബോര്‍ഡു വച്ചിട്ടുണ്ട് – അതില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ സഞ്ചി കൊണ്ടുവരണം എന്ന് എഴുതി വച്ചു. ഇതിലൂടെ പണവും ലാഭിക്കാം പരിസ്ഥിതിയുടെ രക്ഷയുടെ കാര്യത്തില്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കുകയുമാകാം. ഇപ്രാവശ്യം ഒക്ടോബര്‍ രണ്ടിന് ബാപ്പുവിന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷിക്കുമ്പോള്‍ നാം അദ്ദേഹത്തിന് വെളിയിട വിസര്‍ജ്യമുക്തമായ ഭാരതം മാത്രമല്ല സമര്‍പ്പിക്കുന്നത്, മറിച്ച് രാജ്യമെങ്ങും പ്ലാസ്റ്റിക്കിനെതിരെ ഒരു പുതിയ ജനമുേറ്റത്തിന് അടിത്തറയിടുകയും ചെയ്യും. ഈ വര്‍ഷം ഗാന്ധിജയന്തി ഒരു തരത്തില്‍ നമ്മുടെ ഭാരതാംബയെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന്് മോചിപ്പിച്ചുകൊണ്ട് നമുക്കാഘോഷിക്കാമെന്ന് ഞാന്‍ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട, എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലുമുള്ള നിവാസികളോടും കൂപ്പുകൈകളോടെ അഭ്യര്‍ഥിക്കുന്നു. ഒക്ടോബര്‍ 2 വിശേഷ ദിവസമായി ആഘോഷിക്കാം. മഹാത്മാഗാന്ധിയുടെ ജയന്തിയുടെ ദിവസം വിശേഷാല്‍ ശ്രമദാനത്തിന്റെ ഉത്സവമായി മാറട്ടെ. രാജ്യത്തെ എല്ലാ മഹാനഗരപാലികകളിലും, നഗരപാലികകളിലും ജില്ലാ ഭരണകൂടങ്ങളിലും, ഗ്രാമപഞ്ചായത്തുകളിലും ഗവണ്മെന്റ്- ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളിലും എല്ലാ സംഘടനകളിലും പെട്ട എല്ലാ പൗരന്മാരോടും എന്റെ അഭ്യര്‍ഥന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കാനും സൂക്ഷിച്ചുവയ്ക്കാനും ഉചിതമായ ഏര്‍പ്പാടുണ്ടാക്കണേ എന്നാണ്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ഒന്നിച്ചൂകൂടുമ്പോള്‍ അവ ഉചിതമായ രീതിയില്‍ ഇല്ലാതെയാക്കുന്നതിന് ഉചിതമായ ഏര്‍പ്പാടു ചെയ്യൂ എന്നാണ് കോര്‍പ്പറേറ്റ് മേഖലയോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇത് റീസൈക്കിള്‍ ചെയ്യാനാകും. ഇന്ധനമാക്കി മാറ്റാം. അങ്ങനെ ഈ ദീപാവലി ആകുമ്പോഴേക്കും നമുക്ക് ഈ പ്ലാസ്റ്റിക് മാലിന്യം സുരക്ഷിതമായ രീതിയില്‍ സംസ്കരിക്കുതിനുള്ള ഏര്‍പ്പാടും പൂര്‍ത്തിയാക്കാനാകും. ദൃഢനിശ്ചയം വേണമെന്നു മാത്രം. പ്രേരണയ്ക്കായി ചുറ്റുപാടും നോക്കേണ്ട കാര്യമില്ല. ഗാന്ധിജിയേക്കാള്‍ വലിയ പ്രേരണ എന്താണുള്ളത്?
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ സംസ്കൃത സുഭാഷിതങ്ങള്‍ ഒരു തരത്തില്‍ ജ്ഞാനരത്നങ്ങളാണ്. നമ്മുടെ ജീവിതത്തില്‍ വേണ്ടത് നമുക്ക് അതില്‍ നിന്ന് ലഭിക്കും. ഈയിടെ എനിക്ക് അവയുമായി ബന്ധം കുറഞ്ഞുപോയെങ്കിലും നേരത്തെ വളരെയുണ്ടായിരുന്നു. ഒരു സംസ്കൃത സുഭാഷിതത്തിലൂടെ ഞാന്‍ ഒരു വലിയ കാര്യം പറയാനാഗ്രഹിക്കുന്നു. ഇത് നൂറ്റാണ്ടുകള്‍ മുമ്പ് എഴുതിയ കാര്യമാണെങ്കിലും ഇന്നും വളരെ മഹത്വമുള്ളതാണ്. വളരെ നല്ല ഒരു സുഭാഷിതമാണ് –
പൃഥിവ്യാം ത്രീണി രത്നാനി ജലമന്നം സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു രത്നസംജ്ഞാ പ്രദീയതേ
അതായത് ഭൂമിയില്‍ ജലം, അന്നം, സുഭാഷിതം എന്നിങ്ങനെ മൂന്നു രത്നങ്ങളുണ്ട്. വിഡ്ഢികളായ ആളുകള്‍ കല്ലിനെ രത്നമെന്നു പറയുന്നു. നമ്മുടെ സംസ്കാരത്തില്‍ അന്നത്തിന് വലിയ മഹിമയുണ്ടായിരുന്നു. നാം അന്നത്തെക്കുറിച്ചുള്ള അറിവുപോലും ശാസ്ത്രമാക്കി മാറ്റി. സന്തുലിതവും പോഷകമുള്ളതുമായ ഭക്ഷണം നമുക്കെല്ലാം ആവശ്യമാണ്. വിശേഷിച്ചും സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും. കാരണം ഇവരാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയുടെ അടിസ്ഥാനശിലകള്‍. പോഷകാഹാരത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള അവബോധം രാജ്യമെങ്ങും ആധുനിക ശാസ്ത്രീയ രീതികളിലൂടെ ജനമുന്നേറ്റമാക്കി മാറ്റുകയാണ്. ആളുകള്‍ പുതിയതും ആകര്‍ഷകങ്ങളുമായ രീതികളിലൂടെ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പ്പെടുകയുണ്ടായി. നാസിക്കില്‍ ഒരു പിടി ധാന്യം എന്ന ഒരു വലിയ ജനമുേന്നറ്റപരിപാടി നടത്തുകയുണ്ടായി. ഇതിന് പ്രകാരം വിളവെടുപ്പു നാളുകളില്‍ അംഗനവാടികളിലെ സേവികമാര്‍ ആളുകളില്‍ നിന്ന് ഓരോ പിടി ധാന്യം വീതം സംഭരിക്കുന്നു. ഈ ധാന്യം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ചൂടുള്ള ആഹാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ഇതിന് അന്നം ദാനം ചെയ്യുന്ന വ്യക്തി ഒരു തരത്തില്‍ ജാഗരൂകനായ സാമൂഹ്യ സേവകനായ പൗരനായി മാറുന്നു. ഇതിനുശേഷം ആ വ്യക്തി ഈ ലക്ഷ്യത്തിനായി സ്വയം സമര്‍പ്പിതനാകുന്നു. ആ ജനമുേറ്റത്തിലെ പോരാളിയായി മാറുന്നു. നാമെല്ലാവരും കുടുംബങ്ങളില്‍ ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും അന്നപ്രാശം എന്ന ഒരു ചടങ്ങിനെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ഇത് നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി അരിയാഹാരം നല്കുന്ന അവസരത്തിലാണ്. ദ്രവഭക്ഷണമല്ല, കട്ടിയുള്ള ഭക്ഷണം. അന്നപ്രാശത്തിന്റെ അവസരത്തില്‍ കുട്ടികള്‍ക്ക് മറ്റൊരു ഭക്ഷണം കൂടി കൊടുക്കുന്ന പരിപാടി എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന് ഗുജറാത്ത് 2010 ല്‍ ചിന്തിച്ചു. അതുമൂലം ജനങ്ങളെ ബോധവത്കരിക്കാനായി. ഇത് മറ്റുള്ളിടത്തും അനുകരിക്കാവുന്ന ഒരു നല്ല കാര്യമാണ്. പലയിടത്തും ആളുകള്‍ അന്നദാനം എന്ന പരിപാടി നടത്തുന്നു. കുടുംബത്തില്‍ ജന്മദിനമോ, മംഗളചടങ്ങുകളോ, ഓര്‍മ്മദിവസമോ ഒക്കെ വരുമ്പോള്‍ കുടുംബത്തിലെ ആളുകള്‍ പോഷകാഹാരം, നല്ല രുചിയുള്ള ആഹാരങ്ങളുണ്ടാക്കി അംഗനവാടിയിലേക്കോ, സ്കൂളിലേക്കോ കൊണ്ടുപോകുകയും അതത് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ കുട്ടികള്‍ക്ക് സ്വയം വിളമ്പി കൊടുക്കുകയും ചെയ്യുന്നു. തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയും മറ്റുള്ളവരെ പങ്കുകൊള്ളിക്കുകയും ചെയ്യുന്നു. സേവനമനോഭാവത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല സമന്വയമാണു നടക്കുന്നത്. സുഹൃത്തുക്കളേ, പോഷകാഹാരക്കുറവിനെതിരെ വിജയപ്രദമായ പോരാട്ടം നടത്തുവാന്‍ സാധിക്കുന്ന ഇതുപോലുള്ള അനേകം ചെറിയ ചെറിയ കാര്യങ്ങളുണ്ട്. ഇന്ന് പോഷകാഹാരത്തെക്കുറിച്ചുള്ള അറിവിന്റെ കുറവു കാരണവും, പോഷകക്കുറവുകാരണവും ദരിദ്രരും സമ്പരും ദുരിതം അനുഭവിക്കുന്നുണ്ട്. രാജ്യമെങ്ങും സെപ്റ്റംബര്‍ മാസം പോഷകാഹാരമാസമായി ആചരിക്കപ്പെടും. നിങ്ങളും തീര്‍ച്ചയായും ഇതിന്റെ ഭാഗമാകുക, പുതിയതായി എന്തെങ്കിലും കാര്യപരിപാടി ചേര്‍ക്കുക. നിങ്ങളുടെയും പങ്ക് ഇതിലുണ്ടാകട്ടെ. നിങ്ങള്‍ക്ക് ഒരാളെയെങ്കിലും പോഷകാഹാരക്കുറവില്‍ നിന്ന് രക്ഷിക്കാനാകുമെങ്കില്‍ നാം രാജ്യത്തെത്തന്നെ പോഷകാഹാരക്കുറവില്‍ നിന്ന് രക്ഷപ്പെടുത്തുന്നു എന്നാണ് അതിന്റെ അര്‍ഥം.
ഹലോ സര്, എന്റെ പേര് സൃഷ്ടി വിദ്യാ എന്നാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഞാന്‍ ആഗസ്റ്റ് 12 ന് ബയര്‍ ഗ്രില്‍സിനോടൊപ്പമുള്ള അങ്ങയുടെ പരിപാടി കണ്ടിരുന്നു. അതു കണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങയ്ക്ക് നമ്മുടെ പ്രകൃതിയുടെയും വന്യജീവിതത്തിന്റെയും പരിസ്ഥിതിയുടെയും കാര്യത്തില്‍ എത്ര വേവലാതിയുണ്ട്, എത്ര കരുതലുണ്ട് എന്നതില്‍ വളരെ സന്തോഷം തോന്നി. അങ്ങയെ ഒരു സാഹസികനായി കണ്ടതും വളരെ ഇഷ്ടപ്പെട്ടു. അങ്ങയുടെ ഈ പരിപാടി അങ്ങയ്ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നറിയാനാഗ്രഹിക്കുന്നു. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. അങ്ങയുടെ ഫിറ്റ്നസ് ലവല്‍ കണ്ട് ഞങ്ങളെപ്പോലുള്ള യുവതലമുറയ്ക്ക് വളരെ മതിപ്പു തോന്നുകയും പ്രോത്സാഹനം തോന്നുകയും ചെയ്തു.
സൃഷ്ടിജീ, താങ്കളുടെ ഫോണ്‍കോളിന് നന്ദി. സൃഷ്ടിയെപ്പോലെതന്നെ ഹരിയാനയിലെ സോഹ്നയില്‍ നിന്ന് കെ.കെ.പാണ്ഡേയ് ജിയ്ക്കും സൂറത്തില്‍ നിന്ന് ഐശ്വര്യാ ശര്‍മ്മയ്ക്കുമൊപ്പം അനേകം പേര് ഡിസ്ക്കവറി ചാനലില്‍ കാണിച്ച ‘Man vs. Wild’ എപ്പിസോഡിനെക്കുറിച്ച് അറിയാനാഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്രാവശ്യം മന് കീ ബാത് നെക്കുറിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് വളരെയേറെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ ഞാന്‍ പോയിടത്തെല്ലാം, ആളുകളെ കണ്ടിടത്തെല്ലാം ‘Man vs. Wild’ episode നെക്കുറിച്ച് ചര്‍ച്ചയുണ്ടായി. ഈ ഒരേയൊരു എപ്പിസോഡിലൂടെ ഞാന്‍ ഭാരതത്തിലെ മാത്രമല്ല ലോകത്തെങ്ങുമുള്ള യുവാക്കളുമായി ബന്ധപ്പെട്ടിരിക്കയാണ്. യുവാക്കളുടെ മനസ്സില്‍ ഇങ്ങനെ ഇടം നേടുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തെ മാത്രമല്ല ലോകത്തെങ്ങുമുള്ള യുവാക്കള്‍ എത്ര വൈവിധ്യം നിറഞ്ഞ വിഷയങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നതെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നെങ്കിലും ലോകമെങ്ങുമുള്ള യുവാക്കളുടെ മനസ്സിനെ സ്പര്‍ശിക്കാനുള്ള അവസരം ജീവിതത്തിലുണ്ടാകുമെന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞയാഴ്ച ഭൂട്ടാനില്‍ പോയിരുന്നു. പ്രാധാനമന്ത്രിയെന്ന നിലയില്‍ എനിക്ക് എന്നുമുതല്‍ എവിടെയെല്ലാം പോകാന്‍ അവസരം ലഭിച്ചോ അപ്പോള്‍ മുതല്‍, അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നതു കാരണം ആരുടെയെല്ലാം അടുക്കല്‍ ഇരിക്കാന്‍ അവസരമുണ്ടാകുന്നുവോ അപ്പോള്‍ മുതല്‍, ആരെങ്കിലുമൊക്കെ അഞ്ചാറുമിനിട്ട് എന്നോട് യോഗയെക്കുറിച്ച് എന്തെങ്കിലുമൊക്കെ ചോദിക്കുന്നുണ്ട്. എന്നോട് യോഗയെക്കുറിച്ച് ചര്‍ച്ച ചെയ്യാത്ത ഒരു വലിയ നേതാവും ലോകത്ത് ഉണ്ടാവുകയേ ഇല്ല. ലോകമെങ്ങും എന്റെ അനുഭവം ഇതാണ്. എന്നാല്‍ ഈയിടെയായി ഒരു പുതിയ അനുഭവമാണുണ്ടാകുന്നത്. ആരെക്കണ്ടാലും, എവിടെ സംസാരിക്കാന്‍ അവസരമുണ്ടായാലും അവര്‍ വന്യജീവിതത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു, പരിസ്ഥിതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. കടുവ, സിംഹം, മറ്റു ജീവജാലങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ആളുകള്‍ക്ക് എത്ര താത്പര്യമാണെന്നു കണ്ട് എനിക്ക് അദ്ഭുതമാണു തോന്നുന്നത്. ഡിസ്ക്കവറി ചാനല്‍ ഈ പരിപാടി 165 രാജ്യങ്ങളില്‍ അവിടത്തെ ഭാഷയില്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയിട്ടിരിക്കയാണ്. ഇപ്പോള്‍ പരിസ്ഥിതി, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയുടെ സമയമാണ്. ഭാരതത്തിന്റെ സന്ദേശം, ഭാരതത്തിന്റെ പാരമ്പര്യം, ഭാരതത്തിന്റെ സാംസ്കാരിക യാത്രയില്‍ പ്രകൃതിയോടുള്ളള സഹാനുഭൂതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ലോകത്തെ പരിചയപ്പെടുത്തുന്നതിന് ഡിസ്ക്കവറി ചാനലിന്റെ ഈ എപ്പിസോഡ് വളരെയധികം സഹായിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നമ്മുടെ ഭാരതത്തില്‍ കാലാവസ്ഥാ സംരക്ഷണം, നിര്‍മ്മലമായ പരിസ്ഥിതി എന്നിവയ്ക്കുവേണ്ടി എടുത്തിട്ടുള്ള ചുവടുവയ്പ്പുകളെക്കുറിച്ച് ഇന്ന് ആളുകള്‍ അറിയാനാഗ്രഹിക്കുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം, ചിലര്‍ സങ്കോചത്തോടെയാണ് എന്നോട് ചോദിക്കുന്നത് ‘മോദിജീ, അങ്ങ് ഹിന്ദിയില്‍ സംസാരിച്ചു, ബയര്‍ ഗ്രില്‍സിന് ഹിന്ദി അറിയാത്ത സ്ഥിതിക്ക് ഇത്രയും വേഗത്തില്‍ നിങ്ങള്‍ തമ്മില്‍ സംഭാഷണം എങ്ങനെ നടന്നു? പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടതാണോ? പല പ്രാവശ്യമായി ഷൂട്ടിംഗ് നടത്തിയതാണോ? എന്താണ് നടന്നത്?’ വളരെ ജിജ്ഞാസയോടെയാണ് ചോദിക്കുത്. നോക്കൂ, ഇതില്‍ രഹസ്യമൊുമില്ല. പലരുടെയും മനസ്സില്‍ ഈ ചോദ്യമുള്ളതുകൊണ്ട് ഞാന്‍ രഹസ്യം തുറന്നു പറയട്ടെ. അല്ലെങ്കിലും രഹസ്യമൊന്നുമല്ല. ബയര്‍ ഗ്രില്‍സുമായുള്ള സംഭാഷണത്തില്‍ സാങ്കേതികവിദ്യ സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു എന്നതാണ് സത്യം. ഞാന്‍ എന്തു പറഞ്ഞാലും അപ്പോള്‍ത്തന്നെ അതിന്റെ പരിഭാഷ ഇംഗ്ലീഷില്‍ നടന്നുകൊണ്ടിരുന്നു. ബയര്‍ ഗ്രില്‍സിന്റെ ചെവിയിലുണ്ടായിരുന്ന വയര്‍ ബന്ധമില്ലാത്ത ചെറിയ ഉപകരണത്തിലൂടെ അദ്ദേഹം കേള്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതായത് ഞാന്‍ സംസാരിച്ചത് ഹിന്ദിയിലായിരുന്നെങ്കിലും അദ്ദേഹം കേട്ടുകൊണ്ടിരുന്നത് ഇംഗ്ലീഷിലായിരുന്നു. അതുകൊണ്ട് സംസാരം എളുപ്പമായിരുന്നു, ഇതാണ് സാങ്കേതിക വിദ്യ കാട്ടുന്ന അദ്ഭുതം. ഈ ഷോയ്ക്കുശേഷം എന്നോട് പലരും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനെക്കുറിച്ച് സംസാരിക്കയുണ്ടായി. നിങ്ങളും പ്രകൃതിയും വന്യജീവിതവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ തീര്‍ച്ചയായും പോകണം. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു. ഭാരതത്തിന്റെ വടക്കു കിഴക്കു ഭാഗത്തേക്കു പോകണം. എന്തൊരു പ്രകൃതിയാണവിടെ! നിങ്ങള്‍ ആശ്ചര്യപ്പെടും. നിങ്ങളുടെ ഉള്‍ക്കാഴ്ച വിശാലമാകും. ആഗസ്റ്റ് 15 ന് ചുവപ്പു കോട്ടയില്‍ നിന്ന് ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിച്ചത് അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കുറഞ്ഞത് 15 സ്ഥലത്ത് 100 ശതമാനം വിനോദയാത്രയായി പോകണമെന്നും കാണണമെന്നും പഠിക്കണമെന്നുമാണ്. കുടുംബത്തോടൊപ്പം പോകണം. കുറച്ചു സമയം അവിടെ ചിലവാക്കണം. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യം നിങ്ങള്‍ക്കു കാണാം. ഈ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഗുരുവിനെപ്പോലെ, വൈവിധ്യമാര്‍ന്ന ഉള്‍ക്കാഴ്ച പ്രദാനം ചെയ്യും. നിങ്ങളുടെ ജീവിതംതന്നെ വിസ്തൃതമാകും. നിങ്ങളുടെ ചിന്താഗതി വിസ്തൃതമാകും. നിങ്ങള്‍ക്ക് പുതിയ ഉത്സാഹവും, പുതിയ ആവേശവും പുതിയ കുതിപ്പും പുതിയ പ്രേരണയും സമ്പാദിച്ച് പോരാനാകും എന്നു ഞാന്‍ പറയുന്നത് നിങ്ങള്‍ ഉറച്ചു വിശ്വസിക്കണം. ചിലയിടങ്ങളില്‍ വീണ്ടും വീണ്ടും പോകാനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാകും, നിങ്ങളുടെ കുടുംബത്തിനുമുണ്ടാകും.
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള കരുതലും വേവലാതിയും, അതായത് പ്രകൃതിയെ പരിരക്ഷിക്കാനുള്ള ചിന്ത സ്വാഭാവികമായും കാണാനാകുന്നതാണ്. കഴിഞ്ഞ മാസം എനിക്ക് രാജ്യത്തെ ടൈഗര്‍ സെന്‍സസ് പുറത്തിറക്കാനുള്ള അവസരം ലഭിച്ചു. ഭാരതത്തില്‍ എത്ര കടുവകളുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഭാരതത്തില്‍ 2967 കടുവകളുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കഷ്ടിച്ച് ഇതിന്റെ പകുതിയോളമേ ഉണ്ടായിരുുള്ളൂ. കടുവകളുടെ കാര്യത്തില്‍ 2010 ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ടൈഗര്‍ സമ്മിറ്റ്, കടുവകള്‍ക്കൊരു ഉച്ചകോടി നടക്കുകയുണ്ടായി. ലോകത്ത് കടുവകളുടെ എണ്ണം കുറയുന്നതില്‍ വേവലാതി പ്രകടിപ്പിച്ചുകൊണ്ട് അന്ന് ഒരു നിശ്ചയമെടുക്കുകയുണ്ടായി. 2022 ആകുന്നതോടെ ലോകത്തില്‍ കടുവകളുടെ എണ്ണം ഇരട്ടിയാക്കണം എന്നതായിരുന്നു നിശ്ചയം. പക്ഷേ, ഇതു പുതിയ ഇന്ത്യയാണ്. നാം വേഗം ലക്ഷ്യം സാധിക്കുന്നവരാണ്. നാം 2019 ല്‍ത്തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കി. ഭാരതത്തില്‍ കടുവകളുടെ എണ്ണം മാത്രമല്ല സംരക്ഷിത മേഖലകളുടെയും കമ്യൂണിറ്റി റിസര്‍വ്കളുടെയും എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. ഞാന്‍ കടുവകളെക്കുറിച്ചുള്ള എണ്ണം പുറത്തിറക്കിയപ്പോള്‍ എനിക്ക് ഗുജറാത്തിലെ സിംഹങ്ങളുടെ കാര്യം ഓര്‍മ്മവന്നു. അതെക്കുറിച്ചു പറയാം. ഞാന്‍ അവിടെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കാടുകളില്‍ സിംഹങ്ങളുള്ള വനപ്രദേശം ചുരുങ്ങുകയായിരുന്നു. അവയുടെ എണ്ണവും കുറഞ്ഞുവന്നു. ഗിര്‍ വനത്തില്‍ ഒന്നിനുപിറകെ ഒന്നായി പല നടപടികളെടുത്തു. 2007 ല്‍ അവിടെ സ്ത്രീ കാവല്ക്കാരെ നിയമിക്കാന്‍ തീരുമാനമെടുത്തു. വിനോദയാത്ര പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. നാം പ്രകൃതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും പറയുമ്പോള്‍ നാം സംരക്ഷണത്തെക്കുറിച്ചു പറയുന്നു. നാം സംരക്ഷണത്തിനപ്പുറം സഹാനുഭൂതിയെക്കുറിച്ചും ചിന്തിക്കണം. നമ്മുടെ ശാസ്ത്രങ്ങളില്‍ ഇക്കാര്യത്തില്‍ വളരെ നല്ല ഉപദേശം കാണാം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മുടെശാസ്ത്രങ്ങളില്‍ പറയപ്പെട്ടിരിക്കുന്നതു കേള്‍ക്കൂ,
നിര്‍വനോ വധ്യതേ വ്യാഘ്രോ, നിര്‍വ്യാഘ്രം ഛിദ്യതേ വനം
തസ്മാദ് വ്യാഘ്രോ വനം രക്ഷേത്, വനം വ്യാഘ്രം ന പാലയേത്..
അതായത് വനമില്ലെങ്കില്‍ കടുവകള്‍ മനുഷ്യരുടെ ഇടയിലേക്ക് വരാന്‍ നിര്‍ബന്ധിതരാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കാട്ടില്‍ കടുവകളില്ലെങ്കില്‍ മനുഷ്യന് കാടുവെട്ടി ഇല്ലാതെയാക്കുന്നു. അതുകൊണ്ട് കടുവ വനത്തെയാണ് കാക്കുന്നത് അല്ലാതെ വനം കടുവകളെയല്ല. അതുകൊണ്ട് നമുക്ക് നമ്മുടെ വനങ്ങളെയും സസ്യലതാദികളെയും കാക്കേണ്ടത് ആവശ്യമാണെു മാത്രമല്ല, അത് ശരിയായ രീതിയില്‍ പൂത്തുകായ്ക്കാനുള്ള അന്തരീക്ഷവും രൂപപ്പെടുത്തേണ്ടതുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദന് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ആര്‍ക്കാണു മറക്കാനാകുക. മുഴുവന്‍ ലോകത്തിലെയും മനുഷ്യവംശത്തെ പിടിച്ചുകുലുക്കിയ ഈ ഭാരതീയ യുവ സംന്യാസി ലോകത്ത് ഭാരതത്തിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വം സ്ഥാപിച്ചിട്ടു വന്നു. ഏതൊരു അടിമഭാരതത്തിന്റെ നേരെയാണോ ലോകം പുച്ഛത്തോടെ നോക്കിയിരുന്നത്, 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാപുരുഷന്റെ വാക്കുകള്‍ ഭാരതത്തോടുള്ള കാഴ്ചപ്പാടു മാറ്റാന്‍ ലോകത്തെ ബാധ്യസ്ഥമാക്കി. വരൂ, സ്വാമി വിവേകാനന്ദന് കണ്ട ഭാരതത്തിന്റെ രൂപം, സ്വാമി വിവേകാനന്ദന് കണ്ട ഭാരതത്തിന്റെ യഥാര്‍ത്ഥ ശക്തിക്കൊത്ത് ജീവിക്കാന്‍ നമുക്കു ശ്രമിക്കാം. നമ്മുടെ ഉള്ളില്‍ എല്ലാമുണ്ട്. നമുക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് 29 ന് രാജ്യം ദേശീയ സ്പോര്‍ട്സ് ദിനമായി ആഘോഷിക്കുന്നത് നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകും. ഈ അവസരത്തില്‍ നാം രാജ്യത്ത് ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് ആരംഭിക്കാന്‍ പോകയാണ്. സ്വയം ആരോഗ്യം സൂക്ഷിക്കണം. രാജ്യത്തെ ആരോഗ്യമുള്ളതാക്കണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം വളരെ താത്പര്യമുള്ളതായിരിക്കും ഈ പരിപാടി. നിങ്ങളുടെ സ്വന്തം പരിപാടിയാകും ഇത്. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ആഗസ്റ്റ് 29 വരെ കാത്തിരിക്കൂ. ഞാന്‍ സ്വയം അന്ന് എല്ലാം വിശദമായി പറയും, നിങ്ങളെക്കൂടെ അതിന്റെ ഭാഗമാക്കാതിരിക്കയുമില്ല. കാരണം നിങ്ങളെ ആരോഗ്യത്തോടെ കാണാന്‍ ഞാനാഗ്രഹിക്കുന്നു. ആരോഗ്യകാര്യത്തില്‍ നിങ്ങളില്‍ ഉണര്‍വ്വുണ്ടാക്കാനാഗ്രഹിക്കുന്നു. ആരോഗ്യമുള്ള ഭാരതത്തിന് നാം ഒരുമിച്ചുചേര്‍ന്ന് ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും പോകുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് 29 ന് ആരോഗ്യഭാരത പരിപാടിയില്‍ ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കും. സെപ്റ്റംബര്‍ മാസത്തിലെ പോഷകാഹാര പരിപാടിയിലും. സെപ്റ്റംബര്‍ 11 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള സ്വച്ഛതാ അഭിയാനെന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ വിശേഷിച്ചും. ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് മുക്തിയുടെ പരിപാടിയില്‍. പ്ലാസ്റ്റിക്കില്‍ നിന്ന് മോചനം നേടാന്‍ നാമെല്ലാം വീട്ടിലും പുറത്തും എല്ലായിടത്തും മുഴുവന്‍ ശക്തിയോടും പ്രയത്നിക്കും. ഈ മുന്നേറ്റം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. വരൂ, ഒരു പുതിയ ഉത്സാഹത്തോടെ, പുതിയ ദൃഢനിശ്ചയത്തോടെ, പുതിയ ശക്തിയുമായി മുന്നേറാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കീ ബാത്ല്‍ ഇത്രയേ ഉള്ളൂ. വീണ്ടും കാണാം. ഞാന്‍ നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കും. വരൂ. നമുക്കേവര്‍ക്കും ഒത്തുചേര്‍ന്ന്, സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങളിലെ ഭാരതമുണ്ടാക്കാന്‍, ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ മുന്നോട്ടുനീങ്ങാം – സ്വാന്തഃ സുഖായഃ. ഉള്ളിലെ ആനന്ദത്തെ സേവനമനോഭാവത്തോടെ പ്രകടമാക്കിക്കൊണ്ട് നമുക്കു മുന്നേറാം.
വളരെ വളരെ നന്ദി.

പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. മന് കി ബാത് എപ്പോഴത്തെയും പോലെ ഞാനും നിങ്ങളും കാത്തിരുന്ന് എത്തിച്ചേരുന്ന സന്ദര്‍ഭമാണ്. ഇപ്രാവശ്യവും വളരെയധികം കത്തുകള്‍, കമന്റുകള്‍, ഫോണ്‍ കോളുകള്‍ കിട്ടി. വളരെയധികം കഥകള്‍, നിര്‍ദ്ദേശങ്ങള്‍, പ്രേരണകള്‍… എല്ലാവരും എന്തെങ്കിലുമൊക്കെചെയ്യാനാഗ്രഹിക്കുന്നു, പറയാനുമാഗ്രഹിക്കുന്നു. ഒരു ആവേശം തോന്നും. ഞാന്‍ ഒരുമിപ്പിക്കാനാഗ്രഹിക്കുന്നു. എങ്കിലും സമയപരിമിതി കാരണം അതിനു സാധിക്കുന്നില്ല. നിങ്ങളെന്റെ മാറ്റുരച്ചുനോക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. എങ്കിലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍തന്നെ മന് കി ബാത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കയാണ്.
കഴിഞ്ഞ പ്രാവശ്യം ഞാന്‍ പ്രേംചന്ദിന്റെ കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഏതു പുസ്തകം വായിച്ചാലും അതെക്കുറിച്ച് ചില കാര്യങ്ങള്‍ നരേന്ദ്ര മോദി ആപ് ലൂടെ പങ്കുവയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള പുസ്തകങ്ങളെക്കുറിച്ച് വളരെയധികം ആളുകള്‍ അറിവു പങ്കുവച്ചിരിക്കുന്നുവെന്നു കാണാന്‍ സാധിച്ചു. ശാസ്ത്രം, സാങ്കേതിക വിദ്യ, പുതിയ കണ്ടുപിടുത്തങ്ങള്‍, ചരിത്രം, സംസ്കാരം, ബിസിനസ്, ജീവചരിത്രം, തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും എഴുതിയ പുസ്തകങ്ങളെക്കുരിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതായി കണ്ടു. മറ്റു പല പുസ്തങ്ങളക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആളുകള്‍ എന്നോട് അഭ്യര്‍ഥിച്ചു. തീര്‍ച്ചയായും ഞാന്‍ മറ്റു ചില പുസ്തകങ്ങളെക്കുറിച്ചും നിങ്ങളോടു പറയാം. എങ്കിലും വളരെയധികം പുസ്തകങ്ങള്‍ വായിക്കാന്‍ സമയം നീക്കിവയ്ക്കാന്‍ എനിക്കാവുന്നില്ല എന്നു പറയേണ്ടി വരും. എങ്കിലും നിങ്ങള്‍ എഴുതി അറിയിക്കുന്നതിലൂടെ പല പുസ്തകങ്ങളെക്കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. എങ്കിലും കഴിഞ്ഞ ഒരു മാസത്തെ അനുഭവത്തില്‍ നാം മുന്നേറാനുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. നരേന്ദ്ര മോദി ആപ് ല്‍ നമുക്ക് ഒരു സ്ഥിരം ബുക്ക്് കോര്‍ണര്‍ ആരംഭിച്ചുകൂടേ. പുതിയ പുസ്തകം വായിക്കുമ്പോഴൊക്കെ അതില്‍ എഴുതാം, ചര്‍ച്ച ചെയ്യാം. നിങ്ങള്‍ക്ക് ഈ ബുക്ക്് കോര്‍ണറിന് ഒരു പേരു നിര്‍ദ്ദേശിക്കാം. ഈ ബുക്ക്് കോര്‍ണര്‍ വായനക്കാര്‍ക്കും ലേഖകര്‍ക്കും ഒരു സജീവ വേദിയായി മാറട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ വായിച്ചും എഴുതിയുമിരിക്കുക. മന് കീ ബാത്തിന്റെ എല്ലാ കൂട്ടുകാര്‍ക്കും അത് പങ്കു വച്ചുകൊണ്ടുമിരിക്കുക.
സുഹൃത്തുക്കളേ, മന് കീ ബാത്തില്‍ ജല സംരക്ഷണത്തെക്കുറിച്ചു പറഞ്ഞു. ഞാന്‍ പറയുന്നതിനു മുമ്പുതന്നെ ജലസംരക്ഷണം ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഷയമായിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാവര്ക്കും ഇഷ്ടവിഷയമായിരുന്നു. എനിക്കു തോന്നുന്നത് ജലത്തിന്റെ വിഷയം ഈ സമയത്ത് ഭാരതത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയെന്നാണ്. ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ അനേകം വിദഗ്ധര്‍ നല്ല ശ്രമങ്ങളില്‍ എര്പ്പെട്ടിട്ടുണ്ട്. ആളുകള്‍ പരമ്പരാഗത രീതികളെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വയ്ക്കുന്നു. മാധ്യമങ്ങള്‍ ജല സംരക്ഷണത്തെക്കുറിച്ച് പല പുതിയ ജനമുന്നേറ്റ പരിപാടികളും ആരംഭിച്ചിരിക്കുന്നു. ഗവണ്മെന്റാണെങ്കിലും എന്‍.ജി.ഒ കളാണെങ്കിലും യുദ്ധകാലാടിസ്ഥാനത്താലാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. സാമൂഹികസഹകരണത്തിന്റെ മികവു കണ്ട്, മനസ്സിന് വളരെ സന്തോഷം തോന്നുന്നു. ഉദാഹരണത്തിന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് അല്പമകലെ ഓര്‍മാഞ്ചി ബ്ലോക്കിലെ ആരാ കേരം എന്ന ഗ്രാമത്തില്‍ അവിടത്തെ ഗ്രാമീണര്‍ ജല സംരക്ഷണത്തിന്റെ കാര്യത്തില്‍ കാട്ടിയ ഉത്സാഹം എല്ലാവര്ക്കും അനുകരിക്കാവുന്ന ഉദാഹരണമായി മാറിയിരിക്കയാണ്. ഗ്രാമീണര്‍, ശ്രമദാനത്തിലുടെ പര്‍വ്വതത്തില്‍നിന്നൊഴുകിയിരുന്ന അരുവിയ്ക്ക് ഒരു നിശ്ചിതമായ ദിശ നല്കാന് ശ്രമിച്ചു. അതും തീര്‍ത്തും നാടന്‍ രീതിയിലൂടെ. അതിലൂടെ മണ്ണുവെട്ടിമാറ്റുന്നതും വിളവ് നശിപ്പിക്കുന്നതും നിന്നു. കൃഷിയിടത്തിന് വെള്ളം ലഭിക്കയും ചെയ്തു. ഗ്രാമീണരുടെ ഈ ശ്രമദാനം, ഇന്ന് ഗ്രാമത്തിനു മുഴുവന്‍ ജീവിതം ദാനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. വടക്കു കിഴക്കന്‍ ഭാരതത്തിലെ മനോഹര സംസ്ഥാനം, മേഘാലയ സ്വന്തമായ ഒരു ജലനയമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഞാന്‍ അവിടത്തെ ഗവണ്മെന്റിനെ അഭിനന്ദിക്കുന്നു.
ഹരിയാനയില്‍ വളരെ കുറച്ച് ജലം ആവശ്യമായ, എന്നാല്‍ കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകാത്ത കൃഷിക്കാണ് പ്രാധാന്യം കൊടുത്തു പോരുന്നത്. കര്‍ഷകരുമായി ചര്‍ച്ച നടത്തി, അവരെ പരമ്പരാഗത കൃഷിയില്‍ നിന്ന് മാറ്റി, കുറച്ച് ജലം വേണ്ട കൃഷി നടത്താന്‍ പ്രേരിപ്പിച്ചതില്‍ ഞാന്‍ ഹരിയാനാ ഗവണ്മെന്റിനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
ഇപ്പോള്‍ ഉത്സവങ്ങളുടെ സമയമായിരിക്കുന്നു. ഉത്സവങ്ങളുടെ കാലത്ത് മേളകളും നടക്കുന്നു. ജലസംരക്ഷണത്തിന് ഈ മേളകളേയും ഉപയോഗിച്ചുകൂടേ. മേളകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ എത്തുന്നു. ഈ മേളകളില്‍ ജലസംരക്ഷണത്തിന്റെ സന്ദേശം വളരെ നല്ല രീതിയില്‍ നല്‍കാവുന്നതാണ്. പ്രദര്‍ശനങ്ങളാകാം, തെരുവുനാടകങ്ങളാകാം, ഉത്സവത്തിനൊപ്പം ജലസംരക്ഷണത്തിന്റെ സന്ദേശം വളരെ നിഷ്പ്രയാസം നമുക്ക് എത്തിക്കാനാകും.
സുഹൃത്തുക്കളെ, ജീവിതത്തില്‍ ചില കാര്യങ്ങള്‍ നമ്മില്‍ ഉത്സാഹം നിറക്കുന്നു. വിശേഷിച്ചും കുട്ടികളുടെ നേട്ടങ്ങള്‍, അവരൂടെ പ്രവൃത്തികള്‍ ഒക്കെ നമുക്ക് പുതിയ ഊര്‍ജം നല്കുന്നു. അതുകൊണ്ട് ചില കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ നിധി ബായിപ്പോടു, മോനിഷ് ജോഷി, ദേവാംശി റാവത്, തനുഷ് ജെയിന്, ഹര്‍ഷ് ദേവ്ധര്‍ക്കര്‍, അനന്ത് തിവാരി, പ്രീതി നാഗ്, അഥര്‍വ്വ് ദേശമുഖ്, ആരണ്യതേശ് ഗാംഗുലി, ഹൃതിക് അലാമാംദാ എന്നിവരാണ്.
ഞാന്‍ അവരെക്കുറിച്ച് പറയുന്നതുകേട്ട് നിങ്ങളുടെ മനസ്സിലും അഭിമാനവും ഉത്സാഹവും നിറയും. കാന്‍സര്‍ എന്ന വാക്ക് ലോകത്തെ ആകെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് നമുക്കെല്ലാമറിയാം. മരണം വാതില്ക്കല് നില്‍ക്കുകയാണെന്ന് തോന്നും. എന്നാല്‍ ഈ പത്തു കൂട്ടികളും തങ്ങളുടെ ജീവിത പോരാട്ടത്തില്‍ കാന്‍സറിനെ പോലെ മാരകമായ രോഗത്തെ പരാജയപ്പെടുത്തി എന്നു മാത്രമല്ല തങ്ങളുടെ പ്രവൃത്തിയിലൂടെ ലോകമെങ്ങും ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്തു. കളിയില്‍ ജയിച്ചതിനു ശേഷം മെഡല്‍ നേടി ചാംപ്യന്‍ ആകാറുണ്ട.് എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പേതന്നെ ഇവര്‍ ചാംപ്യന്മാരായി എന്നത് അപൂര്‍വ്വ അവസരമായിരുന്നു. അതും ജീവിത പോരാട്ടത്തിലെ ചാംപ്യന്മാര്.
ഈ മാസം മോസ്കോയില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് വിന്നേഴ്സ് ഗെയിംസ് (World Children's winners games) നടക്കുകയുണ്ടായി. ഇത് വളരെ വിചിത്രമായ സ്പോര്‍ട്സ് ടൂര്‍ണമെന്റ് ആയിരുന്നു. ഇതില്‍ പങ്കെടുത്തത് കാന്‍സറിനെ അതിജീവിച്ച കുട്ടികളായിരുന്നു. അതായത് തങ്ങളുടെ ജീവിതത്തില്‍ കാന്‍സറിനോട് പോരാടി വിജയിച്ചവരാണ് പങ്കെടുത്തത്്. ഈ മത്സരത്തില്‍ ഷൂട്ടിംഗ്, ചെസ്സ, നീന്തല്‍, ഓട്ടം, ഫുട്ബാള്‍ പോലുള്ള മത്സരങ്ങളാണ് നടന്നത.് നമ്മുടെ രാജ്യത്തെ ഈ എല്ലാ ചാംപ്യന്‍മാരൂം ടൂര്‍ണമെന്റില്‍ മെഡല്‍ നേടി. ഇതില്‍ ചില കളിക്കാര്‍ ഒന്നിലധികം ഇനങ്ങളില്‍ മെഡല്‍ നേടി.
പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങള്‍ക്ക് ആകാശത്തിനപ്പുറം ശൂന്യാകാശത്തില്‍ ഭാരതത്തിന്റെ വിജയത്തെക്കുറിച്ച് തീര്‍ച്ചയായും അഭിമാനം ഉണ്ടായിട്ടുണ്ടാകൂം. ചന്ദ്രയാന്‍-2.
രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നും സഞ്ജീവ് ഹരിപുരാ, കല്‍ക്കട്ടയില്‍ നിന്നും മഹേന്ദ്ര കുമാര്‍ ഡാഗാ, തെലങ്കാനയില്‍ നിന്നും പി.അരവിന്ദ റാവു, തുടങ്ങി അനേകം പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നരേന്ദ്ര മേദി ആപ്പിലൂടെയും മൈ ഗവിലൂടെയും എനിക്കെഴുതി. അവര്‍ മന് കീ ബാത്തില്‍ ചന്ദ്രയാന്‍-2 നെക്കുറിച്ച് വിശദീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ബഹിരാകാശത്തിന്റെ കാര്യത്തില്‍ 2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ മാര്‍ച്ച് മാസത്തില്‍ എ സാറ്റ് വിക്ഷേപിച്ചു. അതിനുശേഷം ചന്ദ്രയാന്‍ 2 . തിരഞ്ഞെടുപ്പിന്റെ കോലാഹലത്തില്‍ ആ സമയത്ത് എ സാറ്റ് വിക്ഷേപണം പോലുള്ള വലിയ വാര്‍ത്ത ചര്‍ച്ചയായില്ല. എന്നാല്‍ നാം എ സാറ്റിലൂടെ മൂന്നു മിനിട്ടുകൊണ്ട് 300 കി.മീ ദൂരെയുള്ള ഒരു ഉപഗ്രഹം തകര്‍ത്തിടാനുള്ള കഴിവു നേടി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം. ജൂലൈ22 ന് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയില്‍ നിന്ന് അന്തരീക്ഷത്തിലേക്കുയരുന്നത് രാജ്യം അഭിമാനത്തോടെ കണ്ടു. ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണ ചിത്രങ്ങള്‍ ജനങ്ങളില്‍ അഭിമാനവും ഉത്സാഹവും ,സന്തോഷവും നിറച്ചു.
ചന്ദ്രയാന്‍ 2 ദൗത്യം പല തരത്തിലും വിശേഷപ്പെട്ടതാണ്. അത് ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതല്‍ വ്യക്തമാക്കും. ഇതിലൂടെ നമുക്ക് ചന്ദ്രനെക്കുറിച്ച് വളരെ വിശദമായ അറിവുകള്‍ തരും. എന്നാല്‍ ചന്ദ്രയാന്‍ 2 കൊണ്ട് എന്താണ് കൂടുതലായി മനസ്സിലാക്കിയത് എന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും – വിശ്വാസവും ഭയരാഹിത്യവും. നമുക്ക് നമ്മുടെ നൈപുണ്യത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും നമ്മുടെ പ്രതിഭയെക്കുറിച്ചും വിശ്വാസം വേണം. ചന്ദ്രയാന്‍ 2 പൂര്‍ണ്ണമായും ഭാരതീയമാണെന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ഇത് മനസ്സുകൊണ്ടും ആത്മാവുകൊണ്ടും ഭാരതീയമാണ്. തീര്‍ത്തും ഇത് സ്വദേശി ദൗത്യമാണ്. പുതിയ പുതിയ മേഖലകളില്‍ പുതിയതായി എന്തെങ്കിലും നേടാനാണെങ്കില്‍ പുതുമയുടെ ഉത്സാഹമുണ്ടെങ്കില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ ഏറ്റവും മികച്ചവരാണ്. ലോകോത്തര നിലവാരത്തിലുള്ളവരാണ് എന്ന് ഈ ദൗത്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
രണ്ടാമതായി പഠിക്കേണ്ട പാഠം ഒരു പ്രതിബന്ധത്തിലും ഭയപ്പെടാന്‍ പാടില്ല എന്നതാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ റിക്കാര്‍ഡ് സമയം കൊണ്ട് രാപ്പകല്‍ അധ്വാനിച്ച് എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത് അഭൂതപൂര്‍വ്വമായ വിജയമാണ്. ശാസ്ത്രജ്ഞരുടെ ഈ മഹത്തായ തപസ്സ് ലോകം മുഴുവന്‍ കണ്ടു. തടസ്സമുണ്ടായിട്ടും ലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട സമയം അവര്‍ മാറ്റിയില്ല എന്നതിലും പലര്‍ക്കും ആശ്ചര്യമുണ്ട്. നാം നമ്മുടെ ജീവിതത്തിലും താത്കാലികമായ പരാജയങ്ങളെ, അപ്പപ്പോഴുള്ള ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരും. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള സാമര്‍ത്ഥ്യവുമുണ്ടായിരിക്കും നമ്മുടെ ഉള്ളില്‍ എന്നത് എപ്പോഴും ഓര്‍ക്കണം. ചന്ദ്രയാന്‍ 2 രാജ്യത്തെ യുവാക്കളെ സയന്‍സിന്റെയും കണ്ടുപിടുത്തത്തിന്റെയും ലോകത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കും എന്ന വലിയ പ്രതീക്ഷ എനിക്കുണ്ട്. ആത്യന്തികമായി ശാസ്ത്രമാണ് വികസനത്തിന്റെ പാത തുറക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്റര്‍ വിക്രമും റോവര്‍ പ്രജ്ഞാനും ലാന്‍ഡ് ചെയ്യുന്ന സമയമായ സെപ്റ്റംബറാകാന്‍ നാം അക്ഷമരായി കാത്തിരിക്കുകയാണ്.
ഇന്ന് മന് കീ ബാത്തിലൂടെ ഞാന്‍ രാജ്യത്തെ വിദ്യാര്‍ഥികളായ സുഹൃത്തുക്കളോട്, യുവാക്കളോട് വളരെ ആകര്‍ഷകമായ ഒരു മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. രാജ്യത്തെ യുവതീ യുവാക്കളെ ക്ഷണിക്കാനാഗ്രഹിക്കുന്നു ഒരു ക്വിസ് മത്സരത്തിലേക്ക്. ബഹിരാകാശവുമായി ബന്ധപ്പെട്ട ജിജ്ഞാസകള്‍, ഭാരതത്തിന്റെ ശാസ്ത്ര ദൗത്യം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്നിവ പ്രശ്നോത്തരിയുടെ പ്രധാനവിഷയമായിരിക്കും. ഉദാഹരണത്തിന് റോക്കറ്റ് വിക്ഷേപിക്കാന്‍ എന്തെല്ലാം ചെയ്യണം? ഉപഗ്രഹത്തെ എങ്ങനെയാണ് ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നത്്? ഉപഗ്രഹത്തിലൂടെ നാം എന്തെല്ലാം അറിവുകളാണ് നേടുന്നത്? എ -സാറ്റ് എന്താണ്? എന്നിങ്ങനെ വളരെയേറെ കാര്യങ്ങള്‍. മൈ ജിഒവി വെബ്സൈറ്റില്‍, ആഗസ്റ്റ് 1 ന് മത്സരത്തിന്റെ വിശദവിവരങ്ങളുണ്ടാകും.
ഈ പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ ഞാന്‍ യുവ സുഹൃത്തുക്കളോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ പങ്കാളിത്തത്തിലൂടെ ഇത് ആകര്‍ഷകവും ആനന്ദകരവും അവിസ്മരണീയമാക്കൂ. തങ്ങളുടെ സ്കൂളിനെ വിജയത്തിലെത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞാന്‍ സ്കൂളുകളോടും രക്ഷാകര്‍ത്താക്കളോടും ഉത്സാഹികളായ പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും വിശേഷാല്‍ അഭ്യര്‍ഥിക്കുന്നു. എല്ലാ വിദ്യാലയങ്ങളെയും ഇതില്‍ പങ്കുചേരാന്‍ പ്രോത്സാഹിപ്പിക്കൂ. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും, ഏറ്റവുമധികം സ്കോര്‍ നേടുന്ന വിദ്യാര്‍ഥികളെ ഗവണ്മെന്റ് ചിലവില്‍ ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോകും, സെപ്റ്റംബറില്‍ അവര്‍ക്ക് ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ അവസരം ലഭ്യമാക്കും. വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അവരുടെ ജീവിതത്തിലെ ഒരു ചരിത്ര സംഭവമായിരിക്കും. എന്നാല്‍ ഇതിന് പ്രശ്നോത്തരയില്‍ പങ്കെടുക്കണം, ഏറ്റവുമധികം മാര്‍ക്ക് നേടണം, വിജയിയാകണം.
സുഹൃത്തുക്കളേ, എന്റെ നിര്‍ദ്ദേശം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കും, നല്ല അവസരമല്ലേ. എങ്കില്‍ ഈ പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ മറക്കാതിരിക്കുക. . കൂടുതല്‍ കൂടുതല്‍ സുഹൃത്തുക്കളെയും പ്രേരിപ്പിക്കുക. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. നമ്മുടെ മന് കീ ബാത് സ്വച്ഛതാ അഭിയാന് സമയാസമയങ്ങളില്‍ ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുപോലെ ശുചിത്വത്തിന് വേണ്ടി ചെയ്യുന്ന ശ്രമങ്ങളും മന് കീ ബാത്തിന് എന്നും പ്രചോദനമായിട്ടുണ്ട്. 5 വര്‍ഷം മുമ്പ് ആരംഭിച്ച ഈ യാത്ര ഇന്ന് എല്ലാ ജനങ്ങളുടെയും പങ്കാളിത്തത്തോടെ ശുചിത്വത്തിന് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ്. നാം ശുചിത്വത്തിന്റെ കാര്യത്തില്‍ മാതൃകയാക്കാവുന്ന ഒരു ഒരു സ്ഥിതിയിലെത്തിയെന്നല്ല, മറിച്ച് വെളിയിട വിസര്‍ജ്ജനം മുതല്‍ പൊതു സ്ഥലങ്ങളില്‍ വരെ സ്വച്ഛതാ അഭിയാനില്‍ വിജയം നേടാനായിട്ടുണ്ട്. അത് 130 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ശക്തിയാണ്, എന്നാല്‍ നാം ഇത്രയും കൊണ്ട് നിര്‍ത്തുകയല്ല. ഈ മുന്നേറ്റം ഇനി ശുചിത്വത്തില്‍ നിന്ന് സൗന്ദര്യത്തിലേക്ക് പോകുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ശ്രീ.യോഗേശ് സൈനിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മാധ്യമത്തിലൂടെ കാണുകയായിരുന്നു. യോഗേഷ് സൈനി എഞ്ചിനീയറാണ്. അമേരിക്കയിലെ ജോലി കളഞ്ഞിട്ട് മാതൃഭൂമിയെ സേവിക്കാന്‍ മടങ്ങി വന്നിരിക്കയാണ്. അദ്ദേഹം കുറച്ചു കാലമായി ദില്ലിയെ മാലിന്യമുക്തം മാത്രമല്ല, സുന്ദരവുമാക്കാനുള്ള ഉദ്യമം ഏറ്റെടുത്തു. അദ്ദേഹം തന്റെ ടീമിനൊപ്പം ലോധി റോഡില്‍ ഒരു ചവറ്റുകുട്ടയോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. തെരുവു കലയിലൂടെ ദില്ലിയുടെ പല ഭാഗവും സുന്ദരമായ ചിത്രങ്ങളിലൂടെ അണിയിച്ചൊരുക്കി. ഓവര്‍ ബ്രിഡ്ജുകളുടെയും വിദ്യാലയങ്ങളുടെയും ഭിത്തികള്‍ മുതല്‍ കുടിലുകള്‍ വരെ അവര്‍ തങ്ങളുടെ നൈപുണ്യപ്രദര്‍ശനം നടത്തിയപ്പോള്‍ ആളുകളും അവരുടെ കൂടെക്കൂടി, അതൊരു വലിയ മുന്നേറ്റമായി. കുംഭമേളയുടെ അവസരത്തില്‍ പ്രയാഗ് രാജിനെ എങ്ങനെയാണ് സ്ട്രീറ്റ് പെയ്ന്റിംഗുകള്‍ കൊണ്ട് അലങ്കരിച്ചതെന്ന് നിങ്ങള്‍ കണ്ടിരിക്കും. യോഗേഷ് സൈനിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അക്കാര്യത്തിലും വലിയ പങ്കു വഹിച്ചിരുന്നു. നിറങ്ങളിലും വരകളിലും നിന്ന് സ്വരമൊന്നും പുറപ്പെടുകയില്ലെങ്കിലും അതുപയോഗിച്ചുണ്ടാക്കുന്ന ചിത്രങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന മഴവില്ലിന്റെ സന്ദേശം ആയിരം വാക്കുകളേക്കാള്‍ അധികം സ്വാധീനം ചെലുത്തുന്നതാകും. സ്വച്ഛതാ അഭിയാന്റെ സൗന്ദര്യത്തിലും ഇത് പ്രകടമാണ്. മാലിന്യത്തില്‍ നിന്ന് സമ്പത്ത് ഉണ്ടാക്കുന്ന സംസ്കാരം നമ്മുടെ സമൂഹത്തില്‍ വികസിക്കണമെന്നത് നമ്മുടെ വലിയ ആവശ്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണ്ണം വിളയിക്കുന്ന കാര്യത്തിലേക്ക് മുന്നേറണം.
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ ദിവസം, മൈ ജിഒവി യില്‍ ഞാന്‍ വളരെ ആകര്‍ഷകമായ ഒരു വാചകം വായിച്ചു. ഈ കമന്റെ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ താമസിക്കുന്ന ഭായി മുഹമ്മദ് അസ്ലമിന്റേതായിരുന്നു.
അദ്ദേഹം എഴുതി – മന് കീ ബാത് പരിപാടി കേള്‍ക്കുന്നത് വളരെ സന്തോഷമാണ്. ഞാന്‍ എന്റെ സംസ്ഥാനമായ ജമ്മു കശ്മീരില്‍ ബാക്ക് ടു വില്ലേജ് ഫോര്‍ കമ്യൂണിറ്റി മൊബിലൈസേഷന്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തു. ഈ പരിപാടി സംഘടിപ്പിച്ചത് ജൂണ്‍ മാസത്തിലായിരുന്നു. ഇതുപോലുളള പരിപാടികള്‍ എല്ലാ മൂന്നു മാസം കൂടുമ്പോഴും വേണമെന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം പരിപാടി ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനുള്ള ഏര്‍പ്പാടും വേണം. എന്റെ അഭിപ്രായത്തില്‍ ഇതു ജനങ്ങള്‍ ഗവണ്മെന്റിനോടു നേരിട്ടു സംവദിക്കുന്ന തരത്തിലുള്ള ആദ്യത്തെ പരിപാടിയായിരുന്നു.
സഹോദരന് മുഹമ്മദ് അസ്ലം ഈ സന്ദേശം എനിക്കയച്ചു. അത് വായിച്ചശേഷം ബാക്ക് ടു വില്ലേജ് പരിപാടിയെക്കുറിച്ച് അറിയാനുള്ള എന്റെ ഔത്സുക്യം വര്‍ധിച്ചു. അതിനെക്കുറിച്ച് ഞാന്‍ വിശദമായി അറിഞ്ഞപ്പോള്‍ രാജ്യത്തെ മുഴുവന്‍ അതറിയിക്കണമെന്ന് എനിക്കു തോന്നി. കശ്മീരിലെ ജനങ്ങള്‍ വികസനത്തിന്റെ മുഖ്യധാരയുമായി ചേരാന്‍ എത്രത്തോളം അക്ഷമരാണ്, എത്ര ഉത്സാഹികളാണ്, എന്ന് ഈ പരിപാടിയില്‍ നിന്ന് മനസ്സിലാകുന്നു. ഈ പരിപാടിയില്‍ ആദ്യമായി വലിയ വലിയ ഓഫീസര്‍മാര്‍ നേരിട്ട് ഗ്രാമങ്ങളിലെത്തി. ഗ്രാമീണര്‍ കണ്ടിട്ടുപോലുമില്ലാത്ത ഓഫീസര്‍മാര്‍ വികസനകാര്യത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങളെക്കുരിച്ച് മനസ്സിലാക്കാന്‍, പ്രശ്നങ്ങള്‍ ദൂരീകരിക്കാന്‍ അവരുടെ വീടുകളിലെത്തി. ഈ പരിപാടി ഒരാഴ്ചയോളം നടന്നു. രാജ്യത്തെ ഏകദേശം 4500 പഞ്ചായത്തുകളില്‍ ഗവണ്മെന്റ് അധികാരികള്‍ ഗ്രാമീണരെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചു വിശദമായ അറിവു നല്കി. അവരിലേക്ക് ഗവണ്മെന്റിന്റെ പദ്ധതികളെത്തുന്നുണ്ടോ എന്നും മനസ്സിലാക്കി. പഞ്ചായത്തുകളെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താം എന്നന്വേഷിച്ചു. ജനങ്ങളുടെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കാം എന്നു തിരക്കി. അധികാരികളുടെ സേവനം സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തു സ്വാധീനമാണ് വരുത്തുന്നത് എന്നന്വേഷിച്ചു. ഗ്രാമീണരും മനസ്സു തുറന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു. സാക്ഷരത, സ്ത്രീപുരുഷ അനുപാതം, ആരോഗ്യം, മാലിന്യമുക്തി, ജല സംരക്ഷണം, വൈദ്യുതി, ജലം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്ന പൗരന്‍മാാരുടെ പ്രശ്നങ്ങള്‍ തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
സുഹൃത്തുക്കളെ ഈ പരിപാടി ഉദ്യോഗസ്ഥന് പകല്‍ മുഴുവനും ഗ്രാമത്തില്‍ ചുറ്റിയടിച്ച് മടങ്ങിവരുന്നതുപോലുള്ള ഗവണ്മെന്റിന്റെ ചടങ്ങായിരുന്നില്ല മറിച്ച് ഇപ്രാവശ്യം അധികാരികള്‍ രണ്ടു പകലും ഒരു രാത്രിയും പഞ്ചായത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. ഇതുമൂലം അവര്‍ക്ക് ഗ്രാമത്തില്‍ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടി. ഓരോ വ്യക്തിയേയും കാണാന്‍ ശ്രമിച്ചു. ഓരോ സ്ഥലത്തും എത്താന്‍ ശ്രമിച്ചു. ഈ പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു. ഖേലോ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കായിക മത്സരം നടത്തി. അവിടെവച്ച് സ്പോര്‍ട്സ് കിറ്റ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുകള്‍, പടട്#ിക ജാതി, പട്ടിക വര്‍ഗ്ഗ് സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ വിതരണം ചെയ്തു. സാമ്പത്തിക സാക്ഷരതാ ക്യാമ്പുകള്‍ ആസൂത്രണം ചെയ്തു. കൃഷി, ഹോര്‍ട്ടിക്കള്‍ചച്ര്‍ മുതലായ ഗവണ്മെന്റ് വിഭാഗങ്ങളില്‍ നിന്ന് സ്റ്റാളുകള്‍ സ്ഥാപിച്ച് ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് അറിവ് പകര്‍ന്നു. ഒരുതരത്തില്‍ ഈ സംഘാടനം ഒരു വികസന ഉത്സവമായി മാറി. ജനപങ്കാളിത്തത്തിന്റെ, ജനങ്ങളുടെ ഉണര്‍വ്വിന്റെ ഉത്സവമായി, കാശ്മിരിലെ ജനങ്ങള്‍ വികസനത്തിന്റെ ഈ ഉത്സവത്തില്‍ തികച്ചും പങ്കാളികളായി. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ ദുര്‍ഗ്ഗമമായ വഴിയിലൂടെ പര്‍വ്വതങ്ങള്‍ കയറി ചിലപ്പോള്‍ ഒന്നൊന്നര ദിവസം നടന്നാല്‍ മാത്രം എത്താന്‍ കഴിയുന്ന വിദൂര ഗ്രാമങ്ങളിലും 'Back To Village' പരിപാടി സംഘടിപ്പിച്ചു എന്നത് നടത്തപ്പെട്ടു എന്നത് സന്തോഷമുള്ള കാര്യമാണ്. എപ്പോഴും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള വെടിവെപ്പിന്റെ നിഴലില്‍ കഴിയുന്ന അതിര്‍ത്തിക്കടുത്തുള്ള പഞ്ചായത്തുകളില്‍വരെ ഈ ഉദ്യോഗസ്ഥര്‍ എത്തി. മാത്രമല്ല ഷോപിയാന്‍, പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് തുടങ്ങി വളരെ സങ്കീര്‍ണ്ണമായ സ്ഥലങ്ങളിലും ഈ ഉദ്യോഗസ്ഥര്‍ ഭയലേശമില്ലാതെ കടന്നുചെന്നു. പല ഉദ്യോഗസ്ഥരും തങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ആകൃഷ്ടരായി രണ്ടു ദിവസത്തില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ തങ്ങി. ഈ പ്രദേശങ്ങളില്‍ ഗ്രാമസഭകള്‍ സംഘടിപ്പിക്കുക, അവയില്‍ വളരെയധികം ജനങ്ങള്‍ പങ്കെടുക്കുക, തങ്ങള്‍ക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുക, ഇതെല്ലാം വളരെ നല്ല കാര്യമാണ്.
പുതിയ തീരുമാനം, പുതിയ ഉത്സാഹം, അന്തസ്സായ ഫലം. ഇത്തരത്തിലുള്ള പരിപാടികളും അവയില്‍ ജനങ്ങളുടെ പങ്കാളിത്തവും വിളിച്ചോതുന്നത് കാശ്മീരിലെ നമ്മുടെ സഹോദരീ സഹോദരന്മാ സദ് ഭരണം ആഗ്രഹിക്കുന്നു എന്നാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് പുരോഗതിയുടെ ശക്തി ബോംബിന്റേയും തോക്കിന്റേയും ശക്തിയേക്കാള്‍ മേലെ എന്നാണ്. ആരാണോ വികസനത്തിന്റെ പാതയില്‍ വെറുപ്പ് വിതറാന്‍ ആഗ്രഹിക്കുന്നത്, തടസ്സമുണ്ടാക്കാന്‍ ആഗ്രഹീക്കുന്നത് അവര്‍ക്ക് തങ്ങളുടെ അപക്വമായ ലക്ഷ്യം നേടാന്‍ കഴിയില്ല എന്നത് വ്യക്തമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ജ്ഞാനപീഠ പുരസ്കാര ജേതാവായ ശ്രീ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ തന്റെ കവിതയില്‍ ശ്രാവണ മാസത്തിന്റെ മഹിമയെ കുറിച്ച് ഇപ്രകാരം പറഞ്ഞു.
അതില്‍ അദ്ദേഹം പറഞ്ഞു-
ഹോഡിഗേ മഡിഗേ ആഗ്യേദു ലഗ്നാ അദരാഗ ഭൂമി മഗ്നാ
അതായത് മഴയുടെ ഇരമ്പലും ജലപ്രവാഹവും തമ്മിലുള്ള ബന്ധം വേറിട്ടതാണ്, ഭൂമി അതിന്റെ സൗന്ദര്യത്തില്‍ മുഴുകിയിരിക്കുന്നു.
ഭാരതവര്‍ഷത്തിലെങ്ങും വിഭിന്നങ്ങളായ സംസ്കാരത്തിലും ഭാഷകളിലും പെട്ട ആളുകള്‍ ശ്രാവണമാസം തങ്ങളുടേതായ രീതികളില്‍ ആഘോഷിക്കുന്നു. ഈ കാലാവസ്ഥയില്‍ നാം ചുറ്റുപാടുകളിലേക്കു നോക്കുമ്പോള്‍ ഭൂമി പച്ചപ്പട്ടു പുതച്ചുവെന്നാണ് തോന്നുക. നാലുപാടും ഒരു പുതിയ ഊര്‍ജ്ജം നമുക്കു കാണാനാകും. ഈ പവിത്രമായ മാസത്തില്‍ ഭക്തര്‍ കാവഡ് യാത്രയ്ക്കും അമര്‍നാഥ് യാത്രയ്ക്കും പോകുന്നു. മറുവശത്ത് പലരും ചിട്ടയോടെ ഉപവാസം അനുഷ്ഠിക്കുന്നു. ആകാംക്ഷയോടെ ജന്മാഷ്ടമിയും നാഗപഞ്ചമിയും പോലുള്ള ഉത്സങ്ങള്‍ക്കായി കാക്കുന്നു. ഇതിനിടയില്‍ സഹോദരീ സഹോദരന്‍ാരുടെ സ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന് ഉത്സവം എത്തുകയായി. ശ്രാവണത്തിന്റെ കാര്യം പറയുമ്പോള്‍ ഇപ്രാവശ്യം അമര്‍നാഥ് യാത്രയില്‍ കഴിഞ്ഞ 4 വര്‍ഷത്തേക്കാളധികം ഭക്തര്‍ പങ്കെടുത്തു. ജൂലായ് 1 മുതല്‍ ഇപ്പോള്‍ വരെ മൂന്നുലക്ഷത്തിലധികം തീര്‍ഥാടകര്‍ പവിത്ര അമര്‍നാഥ് ഗുഹയില്‍ ദര്‍ശനം നടത്തി. 2015 ല്‍ 60 ദിവസങ്ങളോളം നടന്ന ഈ യാത്രയില്‍ പങ്കെടുത്തതിനേക്കാളധികം പേര് ഇപ്രാവശ്യം കേവലം 28 ദിവസത്തില്‍ പങ്കെടുത്തു.
അമര്‍നാഥ് യാത്രയുടെ വിജയത്തിന് ഞാന്‍ വിശേഷിച്ചും ജമ്മു കാശ്മീരിലെ ജനങ്ങളെയും അവരുടെ അധ്വാനശീലത്തെയും അഭിനന്ദിക്കുന്നു. യാത്രയില്‍ നിന്ന് മടങ്ങിയെത്തുന്ന ജനങ്ങള്‍ സംസ്ഥാനത്തെ ആളുകളുടെ ഉത്സാഹത്തെയും സ്വന്തമെന്ന വിചാരത്തെയും മാറോടണയ്ക്കുന്നവരാണ്. ഇതെല്ലാം ഭാവിയില്‍ തീര്‍ഥയാത്രയ്ക്ക് വളരെ സഹായകമായി ഭവിക്കുന്നവയാണ്. ഉത്തരാഖണ്ഡിലും ഈ വര്‍ഷം ചാര്‍ധാം യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ഒന്നര മാസത്തിനുള്ളില്‍ 8 ലക്ഷത്തിലധികം ഭക്തര്‍, കേദാര്‍നാഥ് ക്ഷത്രത്തില്‍ ദര്‍ശനം നടത്തി എന്നാണ് എനിക്ക് അറിയാനായത്. 2013 ല്‍ ഉണ്ടായ മഹാ ദുരന്തത്തിനുശേഷം ആദ്യമായിട്ടാണ് ഇത്രയധികം ആളുകള്‍ തീര്‍ഥാടനത്തിന് അവിടെ എത്തിയത്.
ഞാന്‍ നിങ്ങളോടും അഭ്യര്‍ഥിക്കുന്നത് രാജ്യത്തിന്റെ ഈ ഭാഗത്തേക്ക് തീര്‍ച്ചയായും യാത്രകള്‍ നടത്തണമെന്നാണ്. അവിടത്തെ സൗന്ദര്യം മണ്‍സൂണ്‍ കാലത്ത് കാണേണ്ടതാണ്. നമ്മുടെ രാജ്യത്തെ ഈ സൗന്ദര്യത്തെ കാണാനും രാജ്യത്തെ ജനങ്ങളുടെ ഉത്സാഹം മനസ്സിലാക്കുന്നതിനും തീര്‍ഥയാത്രയ്ക്കും ടൂറിസത്തിനുമപ്പുറം മറ്റൊരു അധ്യാപകനില്ല.
ശ്രാവണമെന്ന ഈ സുന്ദരവും ജീവസ്സുറ്റതുമായ മാസ#ം നിങ്ങളിലേവരിലും പുതിയ ഊര്‍ജ്ജവും, പുതിയ ആശയും പുതിയ പ്രതീക്ഷകളും നിറയ്ക്കട്ടെ. അതേപോലെ ആഗസ്റ്റ് മാസം ഭാരത് ഛോഡോ ആന്ദോളനെ ഓര്‍മ്മിപ്പിക്കുന്ന മാസമാണ്. ആഗസറ്റ് 15 നായി വിശേഷാല്‍ തയ്യാറെടുപ്പു നടത്താനും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ ദിനം ആഘോഷിക്കാന്‍ പുതിയ രീതികള്‍ കണ്ടെത്തുക. ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക. ആഗസറ്റ് 15 എങ്ങനെ ജനങ്ങളുടെ ഉത്സവമാകാം. ഇതെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ ചിന്തിക്കണം.
മറുവശത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ മഴയുണ്ടാകുന്ന സമയമാണ് ഇത്. പല ഭാഗങ്ങളിലും ജനങ്ങള്‍ വെള്ളപ്പൊക്കത്താല്‍ കഷ്ടപ്പെടുന്നു. വെള്ളപ്പൊക്കം കൊണ്ട് പല തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടാകും. വെള്ളപ്പൊക്കം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ ജനങ്ങളെയും കേന്ദ്ര ഗവണ്‍മെന്റുംസംസ്ഥാന ഗവണ്മെന്റും ഒരുമിച്ച് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. നാം ടിവി കാണുമ്പോള്‍ മഴയുടെ ഒരു വശം മാത്രമേ കാണൂ. എല്ലായിടത്തും വെള്ളപ്പൊക്കം. എല്ലായിടത്തും ജലം. ട്രാഫിക് ജാം. മഴക്കാലത്തിന്റെ മറ്റൊരു ദൃശ്യം, മഴയില്‍ ആനന്ദിക്കുന്ന നമ്മുടെ കര്‍ഷകരുടേതും, പാടിപ്പറക്കുന്ന പക്ഷികളുടേതും, ഒഴുകുന്ന അരുവികളുടേതും പച്ചപ്പു പുതച്ച ഭൂമിയുടേതും ആണ്. ഇത് കാണുന്നതിന് നിങ്ങള്‍ സ്വയം കുടുംബത്തോടൊപ്പം പുറത്തിറങ്ങണം. മഴ പുതുമയും സന്തോഷവും ഒപ്പംകൊണ്ടുവരുന്നു. ഈ മഴക്കാലം നിങ്ങള്‍ക്കേവര്‍ക്കും നിരന്തരം മനസ്സില്‍ സന്തോഷം നിറയ്ക്കട്ടെ. നിങ്ങള്‍ക്കേവര്‍ക്കും അരോഗാവസ്ഥയായിരിക്കട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, മന് കീ ബാത് എവിടെനിന്നാരംഭിക്കണം, എവിടെ നിര്‍ത്തണം എന്നു തീരുമാനിക്കുന്നത് വളരെ വിഷമകരമായ കാര്യമാണ്. എന്നാല്‍, എന്തായാലും സമയപരിധിയുണ്ടല്ലോ. ഒരു മാസത്തെ കാത്തിരിപ്പിനുശേഷം വീണ്ടും വരാം. വീണ്ടും കാണാം. മാസം മുഴുവന്‍ നിങ്ങളെന്നോട് വളരെയേറെ കാര്യങ്ങള്‍ പറയൂ. ഞാന്‍ വരുന്ന മാസത്തെ മന് കീ ബാത്തില്‍ അവ ചേര്‍ക്കാന്‍ ശ്രമിക്കാം… യുവസുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കുന്നു. ക്വിസ് മത്സരത്തിന്റെ അവസരം കൈവിടരുത്. ശ്രീഹരിക്കോട്ടയില്‍ പോകാനുള്ള അവസരമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്. അത് എന്തായാലും കൈവിടരുത്.
നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി, നമസ്കാരം.

മനസ്സ് പറയുന്നത് – 2.0 (ഒന്നാം ലക്കം)
പ്രിയപ്പെട്ട ജനങ്ങളേ, നമസ്കാരം. ഒരല്പം നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒരിക്കല്‍കൂടി ജനങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും ഏറെ അടുപ്പമുള്ള വിഷയങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഓരോ വ്യക്തിയുടെയും ഹൃദയത്തോട് ചേര്‍ന്ന വിഷയങ്ങള്‍ എന്ന നമ്മുടെ പരമ്പര പുനരാരംഭിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളും തിരക്കും ഏറെയായിരുന്നെങ്കിലും മനസ്സിലുള്ളത് പറയുന്നതിന്റെ ആ ഒരു സുഖം ഇല്ലാതെപോയി. ഒരു ഇല്ലായ്മ അനുഭവപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവരുടെ ഇടയിലിരുന്ന്, പ്രശാന്തമായ അന്തരീക്ഷത്തില്‍ 130 കോടി ജനങ്ങളുടെ പല കാര്യങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു പറയുന്നതുപോലെ പലതും പറഞ്ഞിരുന്നു, പലതും കേട്ടിരുന്നു. ചിലപ്പോള്‍ സ്വന്തം കാര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് പ്രേരണയായി മാറുന്നു. ഈ ഇടവേള എങ്ങനെ കടന്നുപോയി എന്നു നിങ്ങള്‍ക്കു സങ്കല്പിച്ചു നോക്കാവുന്നതാണ്. ഞായറാഴ്ച, അവസാനത്തെ ഞായറാഴ്ച, 11 മണി…. എന്തോ കൈവിട്ടുപോയല്ലോ എന്ന് എനിക്കും തോന്നിയിരുന്നു-നിങ്ങള്‍ക്കും തോന്നിയില്ലേ..! തീര്‍ച്ചയായും തോന്നിയിട്ടുണ്ടാകും. അതൊരു നിര്‍ജ്ജീവമായ പരിപാടി ആയിരുന്നില്ല. ജീവസ്സുറ്റതായിരുന്നു, എന്റേതെന്ന ബോധമുണ്ടായിരുന്നു, മനസ്സിനൊരു അടുപ്പം തോന്നിയിരുന്നു, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ടായിരുന്നു. അതുകൊണ്ട് ഇടവേള എനിക്കു വളരെ വിഷമകരമായി തോന്നി. അനുനിമിഷം എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു. 'മന് കീ ബാത്ത്' പരിപാടിയില്‍ സംസാരിക്കുമ്പോള്‍, ഞാനാണു സംസാരിക്കുന്നതെങ്കിലും, ശബ്ദം ഒരുപക്ഷേ, എന്റേതാണെങ്കിലും, നിങ്ങളുടെ കാര്യമാണ്, നിങ്ങളുടെ അധ്വാനത്തെക്കുറിച്ചാണ്, നിങ്ങളുടെ ഉത്സാഹമാണ് അതില്‍ നിറഞ്ഞു നിന്നത്. ഞാന്‍ കേവലം എന്റെ വാക്കുകള്‍, എന്റെ സ്വരം ഉപയോഗിച്ചിരുന്നെങ്കിലും എനിക്ക് ഇല്ലാത്തതായി തോന്നിയത് ഈ പരിപാടിയല്ല, നിങ്ങളെയാണ്. ഒരു ശൂന്യത അനുഭവപ്പെട്ടു. ഒരിക്കല്‍ തോന്നി, തിരഞ്ഞെടുപ്പു തീര്‍ന്നയുടന്‍തന്നെ നിങ്ങളുടെ ഇടയിലേക്കു വരണമെന്ന്. എങ്കിലും പിന്നെ തോന്നി, പാടില്ല, ആ ഞായറാഴ്ചപ്പരിപാടി എന്ന രീതി തുടരണം എന്ന്. എന്നാല്‍ ഈ ഞായര്‍ എന്നെ വളരെ കാത്തിരുത്തി. എന്തായാലും അവസാനം അവസരം എത്തിയിരിക്കുന്നു. ഒരു കുടുംബാന്തരീക്ഷത്തില്‍ 'മന് കീ ബാത്ത്', ചെറിയ ചെറിയ, കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. സമൂഹത്തിലും ജീവിതത്തിലും മാറ്റത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഒരു പുതിയ ഓജസ്സിന് ജന്മം കൊടുത്തുകൊണ്ട്, ഒരു തരത്തില്‍ ഒരു പുതിയ ഇന്ത്യയുടെ ഓജസ്സിന് മിഴിവേകിക്കൊണ്ട് ഈ പരിപാടി തുടരട്ടെ.
കഴിഞ്ഞ മാസങ്ങളില്‍ വളരെയേറെ സന്ദേശങ്ങള്‍ വന്നു. അതില്‍ ആളുകള്‍ പറഞ്ഞു, 'മന് കീ ബാത്ത്' ഇല്ലാത്തത് വിഷമിപ്പിക്കുന്നു എന്ന്. അത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. സ്വന്തമെന്ന ഒരു ബോധം തോന്നുന്നു. ചിലപ്പോഴൊക്കെ എനിക്കു തോന്നും എന്റെ 'സ്വ' മ്മില്‍ നിന്നും 'സമഷ്ടി'യിലേക്കുള്ള യാത്രയാണിത്. ഇത് 'ഞാനി'ല്‍ നിന്ന് 'നാമി'ലേക്കുള്ള യാത്ര. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുമായുള്ള എന്റെ ഈ സംവാദം ഒരു തരത്തില്‍ എന്റെ ആത്മീയ യാത്രയുടെ അനുഭൂതിയുടെ ഒരു ഭാഗമായിരുന്നു. പല ആളുകളും ഞാന്‍ തിരഞ്ഞെടുപ്പിന്റെ ബഹളത്തിനിടയില്‍ കേദാര്‍നാഥില്‍ പോയതെന്തിനാണ് എന്നു തുടങ്ങി വളരെയേറെ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങളുടെ ആകാംക്ഷയും എനിക്ക് മനസ്സിലാക്കാനാകും. എന്റെ വികാരങ്ങളെ നിങ്ങളിലേക്കെത്തിക്കണമെന്ന് എനിക്കും തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ അതിനു പുറപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, 'മന് കീ ബാത്തി്' ന്റെ രൂപം തന്നെ മാറുമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിന്റെ കോലാഹലം, ജയപരാജയങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിറഞ്ഞനില്‍ക്കെ, പോളിംഗ് ബാക്കിയായിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ പോയി. പല ആളുകളും അതിലും രാഷ്ട്രീയമായ അര്‍ഥങ്ങള്‍ കണ്ടെത്തി. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ഞാനുമായി അഭിമുഖീകരിക്കുവാനുള്ള അവസരമായിരുന്നു. ഞാന്‍ ഒരു തരത്തില്‍ എന്നെ കാണാന്‍ പോയതായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഞാനിപ്പോള്‍ പറയുന്നില്ല, എന്നാല്‍ 'മന് കീ ബാത്തി' ലെ ഈ അല്പകാലത്തെ വിരാമം കാരണം ഉണ്ടായിരുന്ന ശൂന്യതയെ നിറയ്ക്കുവാന്‍ കേദാര്‍നാഥിലെ, ആ ഏകാന്തഗുഹയില്‍ എനിക്ക് അവസരം തീര്‍ച്ചയായും ലഭിച്ചു. പിന്നെ നിങ്ങളുടെ ജിജ്ഞാസ- അതെക്കുറിച്ചും എന്നെങ്കിലും സംസാരിക്കണമെന്ന് വിചാരിക്കുന്നു. എപ്പോഴെന്നു പറയാനാവില്ല, എങ്കിലും തീര്‍ച്ചയായും പറയും, കാരണം നിങ്ങള്‍ക്ക് എന്റെ മേല്‍ അധികാരമുണ്ട്. കേദാറിനെക്കുറിച്ചറിയാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ചതുപോലെ, സകാരാത്മകമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനുള്ള നിങ്ങളുടെ ശ്രമം നിങ്ങളുടെ വാക്കുകളില്‍ എനിക്ക് നിരന്തരം മനസ്സിലാക്കാനാകുന്നുണ്ട്.
'മന് കീ ബാത്തി'നായി വരുന്ന കത്തുകള്‍, കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ പതിവു ഗവണ്മെന്റ് കാര്യങ്ങളില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്. ഒരു തരത്തില്‍ നിങ്ങളുടെ കത്തുകളും എനിക്ക് പ്രേരണയ്ക്കു വിഷയമാകുന്നുണ്ടെങ്കില്‍ മറ്റു ചിലപ്പോള്‍ അത് ഊര്‍ജ്ജത്തിനു കാരണമായി മാറുകയാണ്. ചിലപ്പോഴൊക്കെ എന്റെ ചിന്താ പ്രക്രിയയ്ക്ക് പ്രേരണയേകാന്‍ കാരണമാകുമ്പോള്‍ മറ്റു ചിലപ്പോള്‍ മൂര്‍ച്ചകൂട്ടാനും അത് ഇടയാക്കുന്നു. ആളുകള്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും മുന്നിലുള്ള വെല്ലുവിളികള്‍ മുന്നില്‍ വയ്ക്കുമ്പോള്‍ അതിന്റെ കൂടെ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നു. കത്തുകളില്‍ ആളുകള്‍ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു, അതോടൊപ്പം സമാധാനവും, എന്തെങ്കിലും നിര്‍ദ്ദേശങ്ങളും പറയുന്നു, എന്തെങ്കിലുമൊരു സങ്കല്പം, പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കുന്നു. ശുചിത്വത്തെക്കുറിച്ച് എഴുതുമ്പോള്‍ വൃത്തികേടിനോടുള്ള അവരുടെ എതിര്‍പ്പ് വ്യക്തമാക്കുന്നതിനൊപ്പം ശുചിത്വത്തിനായുള്ള ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ചിലര്‍ പരിസ്ഥിതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഉള്ളിലെ വേദന നമുക്ക് അനുഭവിച്ചറിയാനാകുന്നു, അതോടൊപ്പംതന്നെ സ്വയം നടത്തിയ പരീക്ഷണത്തെക്കുറിച്ചും പറയുന്നു, അതല്ലെങ്കില്‍ എവിടെങ്കിലും കണ്ട പരീക്ഷണത്തെക്കുറിച്ചു വിശദീകരിക്കുന്നു. അതുമായി ബന്ധപ്പെട്ട് മനസ്സില്‍ രൂപം കൊള്ളുന്ന സങ്കല്പങ്ങളും ചിത്രീകരിക്കുന്നു. അതായത് ഒരു തരത്തില്‍ പ്രശ്നങ്ങള്‍ക്കു സമാധാനം സമൂഹത്തിനൊന്നാകെ ലഭിക്കുന്നതെങ്ങനെയെന്നതിന്റെ ഒരു സൂചന നിങ്ങളുടെ വാക്കുകളില്‍ എനിക്ക് അനുഭവിച്ചറിയാനാകുന്നു. 'മന് കീ ബാത്ത്' രാജ്യത്തിനും സമൂഹത്തിനും ഒരു കണ്ണാടി പോലെയാണ്. ജനങ്ങളുടെ ഉള്ളില്‍ ആത്മശക്തിക്കോ, ബലത്തിനോ, പ്രാഗല്‍ഭ്യത്തിനോ കുറവില്ലെന്നും ഇതു നമ്മോടു പറയുന്നു. ആ ശക്തിയെയും ആ പ്രാഗല്ഭ്യത്തെയും ഒരുമിപ്പിക്കേണ്ടതുണ്ട്, അവയ്ക്ക് അവസരം നല്‍കേണ്ടതുണ്ട്, അവ നടപ്പിലാക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ പുരോഗതിയില്‍ 130 കോടി ജനങ്ങള്‍ ശക്തമായി, സജീവമായി ഒന്നുചേരാനാഗ്രഹിക്കുന്നു എന്നും 'മന് കീ ബാത്ത്' പറയുന്നു. 'മന് കീ ബാത്തി' ല്‍ എനിക്ക് അസംഖ്യം കത്തുകളും, അസംഖ്യം ടെലിഫോണ്‍ കോളുകളും, സന്ദേശങ്ങളും കിട്ടുന്നുവെങ്കിലും പരാതിയുടെ ധ്വനി വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ. ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുക, സ്വന്തമായി എന്തെങ്കിലും പ്രതീക്ഷിക്കുക എന്ന നിലയിലുള്ള ഒരു കാര്യം പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതുക, എന്നാല്‍ തനിക്കായി ഒന്നും ചോദിക്കാതിരിക്കുക എന്നിരിക്കെ ഈ കോടിക്കണക്കിനു ജനങ്ങളുടെ മനോവികാരം എത്ര ഉയര്‍ന്ന തലത്തിലാണെന്നു നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണ്. ഈ കാര്യങ്ങള്‍ ഞാന്‍ വിശകലനം നടത്തുമ്പോള്‍ എന്റെ മനസ്സിന് എത്ര സന്തോഷമാണുണ്ടാകുന്നതെന്നും എനിക്ക് എത്ര ഊര്‍ജ്ജം ലഭിക്കുന്നുവെന്നും നിങ്ങള്‍ക്കു സങ്കല്പിക്കാം. നിങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നുതെന്നും നിങ്ങളെന്നെ അനുനിമിഷം പ്രാണനോടെ നിലനിര്‍ത്തുന്നുവെന്നും നിങ്ങള്‍ക്ക് സങ്കല്പിക്കാനാവില്ല. ഈ ബന്ധമാണ് എനിക്ക് കുറച്ചുനാള്‍ ഇല്ലാതെയിരുന്നത്. ഇന്നെന്റെ മനസ്സു നിറയെ സന്തോഷമാണ്. നമുക്കു മൂന്നുനാലു മാസങ്ങള്‍ക്കുശേഷം വീണ്ടും കാണാം എന്നു ഞാന്‍ അവസാനമായി പറഞ്ഞപ്പോള്‍ ആളുകള്‍ അതിനു രാഷ്ട്രീയമായ അര്‍ഥം കണ്ടെത്തി. ആളുകള്‍ പറഞ്ഞു, കണ്ടില്ലേ, മോദിജിക്ക് എത്ര ആത്മവിശ്വാസമാണ്, എത്ര ഉറപ്പാണ്. ഈ വിശ്വാസം മോദിയുടേതായിരുന്നില്ല. ഈ വിശ്വാസം നിങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയുടേതായിരുന്നു. നിങ്ങളാണ് വിശ്വാസത്തിന്റെ രൂപം ധരിച്ചത്. അതുകൊണ്ടാണ് കുറച്ച് മാസങ്ങള്‍ക്കുശേഷം നിങ്ങളുടെ അടുത്തേക്കു വരുമെന്ന് സ്വാഭാവികതയോടെ അവസാനത്തെ 'മന് കീ ബാത്തി'ല്‍ പറയാന്‍ സാധിച്ചതും. വാസ്തവത്തില്‍ ഞാന്‍ വരുകയായിരുന്നില്ല, നിങ്ങളെന്നെ കൊണ്ടുവരികയായിരുന്നു, നിങ്ങളെന്നെ ഇവിടെ ഇരുത്തിയിരിക്കയാണ്. നിങ്ങളാണ് എനിക്ക് വീണ്ടും ഒരിക്കല്‍ കൂടി സംസാരിക്കാന്‍ അവസരമേകിയതും. ഈ ഒരു വികാരത്തോടെ നമുക്ക് 'മന് കീ ബാത്ത്' തുടരാം.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോടുള്ള എതിര്‍പ്പ് കേവലം രാഷ്ട്രീയമായ പരിധികള്‍ക്കുള്ളിലായിരുന്നില്ല. രാഷ്ട്രീയനേതാക്കളുടെ പരിധിയിലായിരുന്നില്ല, ജയിലഴികള്‍ക്കുള്ളില്‍ സമരം ഒതുങ്ങിപ്പോയിരുന്നില്ല. ജനങ്ങളുടെയെല്ലാം ഹൃദയത്തില്‍ ആക്രോശം നിറഞ്ഞുനിന്നു. നഷ്ടപ്പെട്ടുപോയ ജനാധിപത്യത്തിന്റെ പിടച്ചിലുണ്ടായിരുന്നു. പകലും രാത്രിയും കൃത്യസമയത്തിന് ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് എന്താണെന്ന് അറിയാനാവില്ല എന്നതുപോലെ സാധാരണമായ ജീവിതത്തിനിടയില്‍ ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ എന്തു സന്തോഷമാണു പകരുന്നതെന്ന് മനസ്സിലാവില്ല. അതു മനസ്സിലാകുന്നത് ജനാധിപത്യ അവകാശങ്ങള്‍ പിടിച്ചെടുക്കപ്പെടുമ്പോഴാണ്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തന്റെ എന്തോ ആരോ പിടിച്ചെടുത്തിരിക്കുന്നു എന്നു തോന്നിയിരുന്നു. ജീവിതത്തില്‍ അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒന്നാണെങ്കില് പോലും അത് മറ്റൊരാള്‍ പിടിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വേദനയാണ് അവന്റെ ഹൃദയത്തില്‍ അനുഭവിക്കാനായത്. ഭാരതത്തിന്റെ ഭരണഘടന ചില വ്യവസ്ഥകള്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ജനാധിപത്യം വളര്‍ന്നു എന്നതുകൊണ്ടായിരുന്നില്ല അത്. സാമൂഹ്യ വ്യവസ്ഥ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഭരണഘടനയും വേണം, നിബന്ധനകളും നിയമങ്ങളും, ചട്ടങ്ങളുമൊക്കെ വേണം. അവകാശങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും കാര്യങ്ങളുമുണ്ട്. എന്നാല്‍ നിയമത്തിനും ചട്ടങ്ങള്‍ക്കുമപ്പുറം ജനാധിപത്യം നമ്മുടെ സംസ്കാരമാണെന്നും, ജനാധിപത്യം നമ്മുടെ ജീവിതശൈലിയാണെന്നും, ജനാധിപത്യം നമ്മുടെ പാരമ്പര്യമാണെന്നും ആ പാരമ്പര്യവുമായി ചേര്‍ന്ന് വളര്‍ന്നു വലുതായവരാണു നമ്മളെന്നും അതുകൊണ്ട് അതിന്റെ കുറവ് തിരിച്ചറിയുമെന്നും നമുക്ക് അഭിമാനത്തോടെ പറയാനാകും. നാമത് അടിയന്തരാവസ്ഥക്കാലത്ത് അറിഞ്ഞു. അതുകൊണ്ട് രാജ്യത്തിനുവേണ്ടിയല്ല, ആ തിരഞ്ഞെടുപ്പ് സ്വാര്‍ഥതയ്ക്കുവേണ്ടിയായിരുന്നില്ല, ജനാധിപത്യത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. ഒരുപക്ഷേ, ലോകത്തിലെ ഒരു രാജ്യത്തും അവിടത്തെ ജനങ്ങള്‍ ജനാധിപത്യത്തിനുവേണ്ടി, തങ്ങളുടെ അവശേഷിച്ച അവകാശങ്ങളെ, അധികാരങ്ങളെ, ആവശ്യങ്ങളെ കണക്കിലെടുക്കാതെ കേവലം ജനാധിപത്യത്തിനുവേണ്ടി മാത്രം വോട്ടു ചെയ്തിട്ടുണ്ടാവില്ല. അങ്ങനെയൊരു തിരഞ്ഞെടുപ്പാണ് 1977-ല്‍ രാജ്യം കണ്ടത്.
കുറച്ചുദിവസം മുമ്പ് ജനാധിപത്യത്തിന്റെ മഹോത്സവം, വലിയ ഒരു തിരഞ്ഞെടുപ്പു മാമാങ്കം നമ്മുടെ രാജ്യത്തു നടന്നു. സമ്പന്നരും ദരിദ്രരുമെന്നുവേണ്ട എല്ലാ ജനങ്ങളും ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു തീരുമാനമെടുക്കുന്നതിനായി ഉത്സാഹത്തോടെ പങ്കെടുത്തു.
എന്തെങ്കിലുമൊന്ന് നമ്മുടെ വളരെ അടുത്താണെങ്കില്‍ നാമതിന്റെ പ്രാധാന്യത്തെ വിലകുറച്ചു കാണുന്നു, അതിന്റെ ആശ്ചര്യകരമായ യാഥാര്‍ഥ്യങ്ങള്‍ പോലും കണ്ണില്‍ പെടാതെ പോകുന്നു. നമുക്കു കിട്ടിയിരിക്കുന്ന വിലപ്പെട്ട ജനാധിപത്യത്തെ നാം നിസ്സാരമായി അതൊരു നിത്യസത്യമെന്ന പോലെ കാണുന്നു. എന്നാല്‍ നമ്മുടെ ജനാധിപത്യം വളരെ പ്രധാനപ്പെട്ടതാണെന്നും നൂറ്റാണ്ടുകളുടെ സാധനയിലൂടെ, തലമുറകളുടെ സംസ്കാരത്തിലൂടെ, വിശാലമായ മനഃസ്ഥിതിയിലൂടെ ഈ ജനാധിപത്യത്തിനു നമ്മുടെ നാഡിഞരമ്പുകളില്‍ ഇടം ലഭിച്ചിട്ടുള്ളതാണെന്നും നാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.
ഭാരതത്തില്‍ 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 61 കോടിയിലധികം ആളുകള്‍ വോട്ടു ചെയ്തു. ഈ സംഖ്യ സാധാരണമെന്നു നമുക്കു തോന്നാം. എന്നാല്‍ ഇത് ലോകത്താകെയുള്ള ജനസംഖ്യ കണക്കിലെടുത്താല്‍ ചൈന ഒഴിച്ച് മറ്റേതൊരു രാജ്യത്തെക്കാളുമധികം ആളുകള്‍ ഭാരതത്തില്‍ വോട്ടു ചെയ്തു എന്നു കാണാം. 2019 ല്‍ വോട്ടു ചെയ്ത ജനങ്ങളുടെ എണ്ണം അമേരിക്കയിലെ ആകെ ജനസംഖ്യയെക്കാളും അധികമാണ്, ഏകദേശം ഇരട്ടി. ഭാരതത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം യൂറോപ്പിലെ ജനസംഖ്യയെക്കാളും കൂടുതലാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ വിശാലതയും വൈപുല്യവും വെളിവാക്കിത്തരുന്നു. 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പായിരുന്നു. ഇതുപോലെയുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് എത്ര വലിയ തലത്തില്‍ വിഭവങ്ങളും മനുഷ്യശക്തിയും വേണ്ടിവന്നിരിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്പിച്ചു നോക്കാവുന്നതാണ്. ലക്ഷക്കണക്കിന് അധ്യാപകര്‍, ഓഫീസര്‍മാര്‍, മറ്റുദ്യോഗസ്ഥര്‍ രാപകല്‍ അധ്വാനിച്ചിട്ടാണ് ഈ തിരഞ്ഞെടുപ്പു നടത്താനായത്.
ജനാധിപത്യത്തിന്റെ ഈ മഹായജ്ഞം വിജയപ്രദമായി നടത്തുന്നതിന് അര്‍ധസൈനിക വിഭാഗങ്ങളുടെ ഏകദേശം 3 ലക്ഷം അംഗങ്ങള്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു, വിവിധ സംസ്ഥാനങ്ങളിലെ 20 ലക്ഷം പോലീസുകാരും കര്‍ത്തവ്യം നിര്‍വ്വഹിച്ചു, കഠിനാധ്വാനം ചെയ്തു. ഇവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് മുന്‍ പ്രാവശ്യത്തെക്കാള്‍ അധികം പേര് ഇപ്രാവശ്യം വോട്ടു ചെയ്യാന്‍ ഇടയായത്. വോട്ടു ചെയ്യാനായി രാജ്യമെങ്ങും ഏകദേശം 10 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍, ഏകദേശം 40 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, 17 ലക്ഷത്തിലധികം വിവിപാറ്റ് യന്ത്രങ്ങള്‍ വേണ്ടി വന്നു. എത്രവലിയ തയ്യാറെടുപ്പെന്നു നിങ്ങള്‍ക്കു ചിന്തിച്ചുനോക്കാം. ഒരു വോട്ടര്‍ക്കും തന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാതെ വരരുത്. അതിനാണ് ഇത്രയെല്ലാം ചെയ്തത്. അരുണാചല്‍ പ്രദേശിലെ ഒരു വിദൂരസ്ഥ പ്രദേശത്ത് കേവലം ഒരു സ്ത്രീ വോട്ടര്‍ക്കുവേണ്ടി മാത്രം പോളിംഗ് സ്റ്റേഷന് തയ്യാറാക്കി. തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് അവിടെ എത്താന്‍ രണ്ടു ദിവസം യാത്ര ചെയ്യേണ്ടി വന്നു എന്നു കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇതാണ് ശരിയായ രീതിയില്‍ ജനാധിപത്യത്തെ ആദരിക്കല്‍. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷനും ഭാരതത്തിലാണ്. ഈ പോളിംഗ് സ്റ്റേഷന് ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി എന്ന യിടത്ത് 15,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
ഇതുകൂടാതെ അഭിമാനം നിറയ്ക്കുന്ന ഒരു യാഥാര്‍ഥ്യം കൂടി ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ഉത്സാഹത്തോടെ വോട്ടുചെയ്തു എന്നതും ഒരുപക്ഷേ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വോട്ടു ശതമാനം ഏകദേശം തുല്യമായിരുന്നു. ഇതുമായിത്തന്നെ ബന്ധപ്പെട്ട ഉത്സാഹം വര്‍ധിപ്പിക്കുന്ന മറ്റൊരു സത്യമാണ് ഇപ്രാവശ്യം പാര്‍ലമെന്റില്‍ ചരിത്രം കുറിക്കുന്നവിധം 78 വനിതാ അംഗങ്ങളുണ്ട് എന്നത്. തിരഞ്ഞെടുപ്പു കമ്മീഷനെയും തിരിഞ്ഞെടുപ്പു പരിപാടിയുമായി ബന്ധപ്പെട്ട ഓരോരുത്തരെയും വളരെയധികം പ്രശംസിക്കുന്നു. ഭാരതത്തിലെ ജാഗരൂകരായ വോട്ടര്‍മാരെ നമിക്കയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ പലപ്പോഴും ഞാന്‍ പറയുന്നതു കേട്ടിട്ടുണ്ടാകും, 'ബൊക്കേ വേണ്ട ബുക്ക' മതി എന്ന്. ആളുകളെ സ്വാഗതം ചെയ്യുന്നതിന് 'പൂക്കള്‍ക്കു പകരം പുസ്തകം ഉപയോഗിക്കൂ' എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ മുതല്‍ ആളുകള്‍ പലയിടത്തും പുസ്തകങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ എനിക്ക് ആരോ പ്രേംചന്ദിന്റെ ജനപ്രിയ കഥകള്‍ നല്കുകയുണ്ടായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അധികം സമയം കഴിയുന്നതിനു മുമ്പുതന്നെ മറ്റൊരു പ്രവാസത്തില്‍ എനിക്ക് അദ്ദേഹത്തിന്റെ ചില കഥകള്‍ വീണ്ടും വായിക്കാന്‍ അവസരം കിട്ടി. പ്രേംചന്ദ് തന്റെ കഥകളില്‍ വര്‍ണ്ണിച്ചിരിക്കുന്ന സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം മനസ്സില്‍ രൂപപ്പെടുവാന്‍ തുടങ്ങുന്നു. അദ്ദേഹം എഴുതിയ ഓരോ കാര്യവും ജീവസ്സുറ്റതാകുന്നു. സ്വാഭാവികവും ലളിതവുമായ ഭാഷയില്‍ മാനുഷിക സംവേദനകളെ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ കഥകളില്‍ ഭാരതത്തിന്റെ മുഴുവന്‍ മനോവികാരങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അദ്ദേഹം എഴുതിയ 'നശാ' (ലഹരി) എന്ന കഥ വായിക്കുകയായിരുന്നപ്പോള്‍ എന്റെ മനസ്സ് സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയിലേക്കു തിരിഞ്ഞു. എനിക്ക് ഞാന്‍ യുവാവായിരുന്ന കാലത്തെ ദിവസങ്ങള്‍ ഓര്‍മ്മ വന്നു.. എങ്ങനെ ഈ വിഷയത്തില്‍ രാത്രികള്‍ മുഴുവന്‍ ചര്‍ച്ച നടന്നിരുന്നു എന്നത് മനസ്സിലേക്കു കടന്നു വന്നു. ജമീന്ദാറുടെ മകന് ഈശ്വരിയും ദരിദ്ര കുടുംബത്തിലെ ബീര്‍ ന്റെയും ഈ കഥയില്‍ നിന്നും പഠിക്കാനാകുന്നത് നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ചീത്ത കൂട്ടുകെട്ടിന്റെ സ്വാധീനത്തില്‍ എപ്പോഴാണ് പെട്ടുപോകുന്നത് മനസ്സിലാവുകയില്ല എന്നാണ്. മറ്റൊരു കഥ എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്ശിച്ചതാണ്. അത് 'ഈദ്ഗാഹ്' എന്ന കഥയാണ്. സംവേദനശീലമുള്ള ഒരു കുട്ടിക്ക് അവന്റെ മുത്തശ്ശിയോടുള്ള അകമഴിഞ്ഞ സ്നേഹം, അവന്റെ ചെറു പ്രായത്തില്‍ത്തന്നെ പാകതയാര്‍ന്ന വികാരം. 4-5 വയസ്സു പ്രായമുള്ള ഹമീദ് ഉത്സവസ്ഥലത്തുനിന്നും ചപ്പാത്തി അടുപ്പില്‍ നിന്നെടുക്കാനുപയോഗിക്കാവുന്ന കൊടിലും വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തുമ്പോള്‍ യഥാര്‍ഥത്തില്‍ മാനുഷികമായ സംവേദനം പാരമ്യത്തിലെത്തിയതാണ് നമുക്കു കാണാനാകുന്നത്. ഈ കഥയുടെ അവസാനത്തെ വരി വളരെ വികാരം കൊള്ളിക്കുന്നതാണ്. കാരണം അതില്‍ ജീവിതത്തിലെ വലിയ സത്യം നിറഞ്ഞുനില്ക്കുന്നു. കുട്ടിയായ ഹമീദ് വൃദ്ധനായ ഹമീദിന്റെ വേഷമണിയുകയായിരുന്നു. വൃദ്ധയായ അമീന ബാലികയായ അമീനയുമായി.
അതുപോലെ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കഥയാണ് 'പൂസ് കീ രാത്' (പൗഷമാസത്തിലെ രാത്രി) ഈ കഥയില്‍ ദരിദ്രനായ ഒരു കര്‍ഷകന്റെ ജീവിതവൈരുദ്ധ്യങ്ങളുടെ ജീവസ്സുറ്റ ചിത്രം നമുക്ക് കാണാനാകും. വിളവ് നഷ്ടപ്പെട്ടശേഷം കര്‍ഷകനായ ഹല്ദൂവിന് സന്തോഷം, ഇനി കടുത്ത തണുപ്പില്‍ വയലില്‍ കിടന്ന് ഉറങ്ങേണ്ടി വരില്ലല്ലോ എന്ന്! ഈ കഥകള്‍ ഏകദേശം നൂറ്റാണ്ടുമുമ്പുള്ളവയാണെങ്കിലും ഇവയുടെ സാന്ദര്‍ഭികത, ഇന്നും അത്രതന്നെ നമുക്ക് അനുഭവപ്പെടും. ഇവ വായിച്ചപ്പോള്‍ എനിക്കു വേറിട്ട അനുഭൂതിയാണ് ഉണ്ടായത്.
വായിക്കുന്ന കാര്യം പറയുമ്പോള്‍ ഒന്നു പറയാനുണ്ട്. ഞാന്‍ ഏതോ മാധ്യമത്തില്‍ കേരളത്തിലെ 'അക്ഷരാ' ലൈബ്രറിയെക്കുറിച്ച് വായിക്കുകയായിരുന്നു. ഈ ലൈബ്രറി ഇടുക്കിയിലെ വനമധ്യത്തിലുള്ള ഒരു ഗ്രാമത്തിലാണുള്ളത്. ഇവിടത്തെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകന് പി.കെ.മുരളീധരനും ചെറിയ ചായക്കട നടത്തുന്ന പി.വി. ചിന്നത്തമ്പിയും ചേര്‍ന്ന് ഈ ലൈബ്രറിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി. ഭാണ്ഡക്കെട്ടായി പുറത്ത് ചുമന്ന് ഇവിടെ പുസ്തകം കൊണ്ടുവന്നിരുന്നു. ഇന്ന് ഈ ലൈബ്രറി ആദിവാസികളായ കുട്ടികളടക്കം എല്ലാവര്ക്കും ഒരു വഴികാട്ടിയാണ്.
ഗുജറാത്തില്‍ 'വാംചേ ഗുജറാത്ത്' എന്ന പേരില്‍ നടത്തിയ ജനമുന്നേറ്റം ഒരു വിജയപ്രദമായ പരീക്ഷണമായിരുന്നു. എല്ലാ പ്രായത്തിലും പെട്ട ലക്ഷക്കണക്കിനാളുകള്‍ പുസ്തകം വായിക്കാനായി ഈ സംരംഭത്തില്‍ പങ്കാളികളായി. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, ഗൂഗുള്‍ ഗുരുവിന്റെ കാലത്ത് എനിക്കു നിങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത് അല്പം സമയം കണ്ടെത്തി നിങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്കിടയില്‍ അല്പം സമയം പുസ്തകങ്ങള്‍ക്കും നല്‍കണമെന്നാണ്. നിങ്ങള്‍ക്കത് നല്ല അനുഭവമാകും സമ്മാനിക്കുക. വായിക്കുന്ന പുസ്തകത്തെക്കുറിച്ച് 'നരേന്ദ്രമോദി ആപ്' ല്‍ തീര്‍ച്ചയായും എഴുതുകയും ചെയ്യുക, അങ്ങനെ 'മന് കീ ബാത്തി' ന്റെ എല്ലാ ശ്രോതാക്കളും അതെക്കുറിച്ച് അറിയട്ടെ.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇന്നു മാത്രമല്ല ഭാവിയിലും വെല്ലുവിളിയാകുന്ന വിഷയക്കുറിച്ചു ചിന്തിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ 'നരേന്ദ്രമോദി ആപ്' ലും 'മൈ ജിഒവി'ലും നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിക്കുകയായിരുന്നു… വെള്ളത്തിന്റെ പ്രശ്നത്തെക്കുറിച്ച് നിരവധി ആളുകള്‍ വളരെയധികം എഴുതിയിരിക്കുന്നതു കണ്ടു. ബലഗാവിയിലെ പവന് ഗൗരായി, ഭുവനേശ്വറിലെ സിതാംശു മോഹന്‍ പരീദാ എന്നിവരെ കൂടാതെ യശ് ശര്‍മ്മാ, ഷഹബ് അല്‍ത്താഫ് എന്നു മറ്റു പലരും എനിക്ക് വെള്ളവുമായി ബന്ധപ്പെട്ട വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. വെള്ളത്തിന് നമ്മുടെ സംസ്കാരത്തില്‍ വലിയ മഹത്വമുണ്ട്. ഋഗ്വേദത്തിലെ ആപഃ സൂക്തത്തില്‍ വെള്ളത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു –
ആപോ ഹിഷ്ഠാ മയോ ഭുവഃ, സ്ഥാ ന ഊര്ജേ ദധാതന, മഹേ പണായ ചക്ഷസേ
യോ വഃ ശിവതമോ രസഃ, തസ്യ ഭാജയതേഹ നഃ, ഉഷതീരിവ മാതരഃ.
അതായത്, ജലമാണ് ജീവന്‍ദായിനി ശക്തിയായ ഊര്‍ജ്ജത്തിന്റെ സ്രോതസ്സ്. നിങ്ങള്‍ മാതൃതുല്യയായി ആശീര്‍വ്വദിക്കൂ. ഞങ്ങളുടെ മേല്‍ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കൂ.. വെള്ളത്തിന്റെ കുറവ് രാജ്യത്തിന്റെ പല ഭാഗങ്ങളെയും എല്ലാ വര്‍ഷവും ബാധിക്കുന്നു. വര്ഷംമുഴുവന് മഴകൊണ്ട് ലഭ്യമാകുന്ന വെള്ളത്തിന്റെ കേവലം 8 ശതമാനം മാത്രമേ സംഭരിക്കപ്പെടുന്നുള്ളൂ എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. വെറും 8 ശതമാനം. ഈ പ്രശ്നത്തിന് സമാധാനം കണ്ടെത്തേണ്ട സമയം ആയിരിക്കുന്നു. നാം മറ്റു പ്രശ്നങ്ങളെപ്പോലെ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട്, ജനങ്ങളുടെ ശക്തികൊണ്ട് ഒരുകോടി മുപ്പതുലക്ഷം ജനങ്ങളുടെ കഴിവും സഹകരണവും ദൃഢനിശ്ചയവും കൊണ്ട് ഈ പ്രശ്നത്തിന് സമാധാനം കണ്ടെത്തും. ജലത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് രാജ്യത്ത് പുതിയ ജലശക്തി മന്ത്രാലയത്തിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിലൂടെ ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും തീരുമാനമെടുക്കാനാകും. കുറച്ചു ദിവസം മുമ്പ് ഞാന്‍ വേറിട്ട ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ രാജ്യത്തെങ്ങുമുള്ള ഗ്രാമത്തലവന്മാര്ക്ക് കത്തെഴുതി. ഞാന്‍ എഴുതിയത് വെള്ളം കാത്തുരക്ഷിക്കാന്‍, വെള്ളം സംഭരിക്കാന്‍, ഓരോ മഴത്തുള്ളിയും നഷ്ടപ്പെടാതെ നോക്കാന്‍ ഗ്രാമത്തിലെ ജനങ്ങളുടെ യോഗം വിളിച്ച്, ഗ്രാമീണര്‍ക്കൊപ്പമിരുന്ന് ആലോചിക്കൂ എന്നായിരുന്നു. അവര്‍ അത് നടത്തുകയും ഈ മാസത്തിലെ 22-ാം തീയതി ആയിരക്കണക്കിന് പഞ്ചായത്തുകളില്‍ കോടിക്കണക്കിനാളുകള്‍ ശ്രമദാനം നടത്തുകയും ചെയ്തുവെന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങള്‍ ഓരോ വെള്ളത്തുള്ളിയും സംഭരിച്ചുവെയ്ക്കാന്‍ ദൃഢനിശ്ചയമെടുത്തു.
ഇന്ന് 'മന് കീ ബാത്ത്' പരിപാടിയില്‍ ഞാന്‍ നിങ്ങളെ ഒരു സര്‍പഞ്ചിന്റെ (ഗ്രാമമുഖ്യന്റെ) കഥ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കടക്മാസന്ധി ബ്ലോക്കില്‍ പെട്ട ലുപുംഗ് പഞ്ചായത്തിലെ ഗ്രാമമുഖ്യന് നമുക്കെല്ലാവര്‍ക്കും എന്തു സന്ദേശമാണു നല്‍കിയതെന്നു കേള്‍ക്കൂ :
'എന്റെ പേര് ദിലീപ് കുമാര്‍ രവിദാസ് എന്നാണ്. ജലംസംരക്ഷണത്തിന് പ്രധാനമന്ത്രി ജി ഞങ്ങള്‍ക്ക് കത്തെഴുതിയപ്പോള്‍ പ്രധാനമന്ത്രി നമുക്ക് ഇങ്ങനെയൊരു കത്തെഴുതിയെന്നു ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല. 22-ാം തീയതി ഗ്രാമത്തിലെ ജനങ്ങളെ വിളിച്ചുകൂട്ടി, പ്രധാനമന്ത്രിയുടെ കത്ത് വായിച്ചുകേള്‍പ്പിച്ചപ്പോള്‍ അവര്‍ വളരെ ഉത്സാഹഭരിതരായി, ജലം സംരക്ഷിക്കാനായി കുളം വൃത്തിയാക്കുകയും പുതിയ കുളങ്ങളുണ്ടാക്കാന്‍ ശ്രമദാനം നടത്തി തങ്ങളുടെ പങ്കുനിര്‍വ്വഹിക്കാന്‍ തയ്യാറാവുകയും ചെയ്തു. മഴക്കാലത്തിനു മുമ്പ് ഈ ഉപായം അവലംബിച്ചതുകൊണ്ട് വരുംകാലത്ത് വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുകയില്ല. നമ്മുടെ പ്രധാനമന്ത്രി നമ്മെ യഥാസമയം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത് നന്നായി.''
ബിര്‍സാ മുണ്ഡയുടെ ഭൂമിയില്‍ പ്രകൃതിയോടൊപ്പം ഒരുമ പുലര്‍ത്തിക്കൊണ്ട് ജീവിക്കയെന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അവിടത്തെ ജനങ്ങള്‍, ഒരിക്കല്‍കൂടി ജലസംരക്ഷണത്തിനായി തങ്ങളുടെ സജീവ പങ്ക് വഹിക്കാന്‍ തയ്യാറാണ്. ഞാന്‍ എല്ലാ ഗ്രാമപ്രധാനികളെയും എല്ലാ ഗ്രാമമുഖ്യന്മാരെയും അവരുടെ ഈ ഉത്സാഹത്തിന്റെ പേരില്‍ ആശംസിക്കുന്നു. ജലസംരക്ഷണത്തിന് കച്ചകെട്ടിയിറങ്ങിയ അനേകം ഗ്രാമത്തലവന്മാര് രാജ്യമെങ്ങുമുണ്ട്. ഒരു തരത്തില്‍ അത് ഗ്രാമത്തിനു മുഴുവന്‍ അവസരം സൃഷ്ടിക്കയാണ്. ഗ്രാമത്തിലെ ജനങ്ങള്‍, ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തില്‍ ജലത്തിനായി ക്ഷേത്രമുണ്ടാക്കാന്‍ മത്സരിക്കയാണെന്നാണ് തോന്നുക. ഞാന്‍ പറഞ്ഞതുപോലെ സാമൂഹികമായ ശ്രമങ്ങളിലൂടെ ഗുണപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകും. ജലത്തിന്റെ പ്രശ്നത്തെ നേരിടുന്നതിന് രാജ്യമെങ്ങും ഏതെങ്കിലും 'ഒരു സൂത്രവാക്യം' അവലംബിക്കാനാവില്ല. അതിനായി പല പല ഭാഗങ്ങൡ പല പല രീതികളില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്- അത് ജലം കാക്കുക, ജലസംരക്ഷണം എന്നതാണ്.
പഞ്ചാബില്‍ ഡ്രയിനേജ് ലൈനുകള്‍ നന്നാക്കിക്കൊണ്ടിരിക്കയാണ്. ഈ ശ്രമത്തിലൂടെ വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനാകും. തെലുങ്കാനയിലെ തിമ്മൈപ്പള്ളിയില്‍ ടാങ്ക് നിര്‍മ്മാണത്തിലൂടെ ഗ്രാമീണജനങ്ങളുടെ ജീവിതം തന്നെ മാറിയിരിക്കുന്നു. രാജസ്ഥാനിലെ കബീര്‍ധാമില്‍ കൃഷിഭൂമിയില്‍ ഉണ്ടാക്കിയ ചെറിയ കുളങ്ങള്‍ വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. ഞാന്‍ തമിഴ്നാട്ടിലെ വെല്ലൂരില്‍ നടത്തിയ ഒരു സാമൂഹിക സംരംഭത്തെക്കുറിച്ചു വായിക്കയുണ്ടായി. അവിടെ നാഗ് നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇരുപതിനായിരം സ്ത്രീകള്‍ സംഘടിച്ചു. പരസ്പരം സഹകരിച്ച് മഴവെള്ളസംഭരണത്തിനായി പല നല്ല ശ്രമങ്ങളും നടത്തുന്ന ഗഢ്വാളിലെ സ്ത്രീകളെക്കുറിച്ചും വായിക്കയുണ്ടായി. ഇങ്ങനെയുള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട്. ഒത്തുചേര്‍ന്ന്, ശക്തമായ ശ്രമം നടത്തിയാല്‍ അസാധ്യമായതിനെ സാധ്യമാക്കാം എന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. ജനങ്ങള്‍ ഒരുമിക്കുമ്പോള്‍ ജലം കാത്തുസൂക്ഷിക്കപ്പെടും. ഇന്ന് 'മന് കീ ബാത്തി' ലൂടെ ഞാന്‍ ജനങ്ങളോട് മൂന്നു കാര്യങ്ങള്‍ അഭ്യര്‍ഥിക്കുന്നു –
എന്റെ ഒന്നാമത്തെ അഭ്യര്‍ഥന – ജനങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു ജനമുന്നേറ്റമാക്കി മാറ്റിയതുപോലെ, ജല സംരക്ഷണത്തിനായും ഒരു ജനമുന്നേറ്റം ആരംഭിക്കണം. നാമെല്ലാവരും ഒത്തുചേര്‍ന്ന് ജലത്തിന്റെ ഓരോ തുള്ളിയും കാക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം. ജലം ഈശ്വരന് തന്ന പ്രസാദമാണ്, സ്പര്‍ശമണിയുടെ ഒരു രൂപമാണ്. സ്പര്‍ശമണിയുടെ സ്പര്‍ശനത്തിലൂടെ ഇരുമ്പ് സ്വര്‍ണ്ണമാകുമെന്നു പറയപ്പെട്ടിരുന്നു. ഞാന്‍ പറയുന്നു, ജലം സ്പര്‍ശമണിയാണ്, ആ സ്പര്‍ശമണിയുടെ, ജലത്തിന്റെ സ്പര്‍ശനത്തിലൂടെ പുതുജീവിതം നിര്‍മ്മിക്കപ്പെടും എന്നു ഞാന്‍ പറയുനുന്നു. ജലത്തിന്റെ ഓരോ തുള്ളിയും കാത്തുരക്ഷിക്കുന്നതിന് 'ഒരു ജലസംരക്ഷണമുന്നേറ്റം' സംഘടിപ്പിക്കാം. ഇതില്‍ ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പറയാം, അതോടൊപ്പം ജലസംരക്ഷണരീതികള്‍ പ്രചരിപ്പിക്കയും ചെയ്യാം. ഞാന്‍ വിശേഷിച്ചും വിവിധ മേഖലകളിലെ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളോട് ജലസംരക്ഷണത്തിനായി വേറിട്ട പ്രചരണം നടത്താന്‍ അഭ്യര്‍ഥിക്കുന്നു. സിനിമ മേഖലയിലെയോ, സ്പോര്‍ട്സ് മേഖലയിലെയോ, മാധ്യമങ്ങളിലെയോ സുഹൃത്തുക്കളോ, സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട ആളുകളോ, സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ട ആളുകളോ, കഥപറയുകയും കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുന്നവരോ എല്ലാവരും തന്നെ തങ്ങളുടേതായ രീതിയില്‍ ഈ ജനമുന്നേറ്റത്തിനു നേതൃത്വം നല്‍കണം. സമൂഹത്തെ ഉണര്‍ത്താം, സമൂഹത്തെ ഒരുമിപ്പിക്കാം, സമൂഹവുമായി ചേരാം. നോക്കിക്കോളൂ, നമ്മുടെ കണ്മുന്നില് നമുക്ക് മാറ്റം കാണാനാകും.
ജനങ്ങളോട് എനിക്ക് മറ്റൊരു അഭ്യര്ഥനയുണ്ട്. നമ്മുടെ നാട്ടില്‍ ജലസംരക്ഷണത്തിനായി പല പരമ്പരാഗത രീതികളും നൂറ്റാണ്ടുകളായി നടപ്പില്‍ വരുത്തി പോരുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ആ പരമ്പരാഗത രീതികളെക്കുറിച്ചുള്ള അറിവ് പരസ്പരം പങ്കുവയ്ക്കാന്‍ ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളിലാര്‍ക്കെങ്കിലും പൂജനീയ ബാപ്പുവിന്റെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവിടെ ബാപ്പുവിന്റെ വീടിന്റെ പിന്നിലുള്ള മറ്റൊരു വീടു കാണണം. അവിടെ 200 വര്‍ഷം പഴക്കമുള്ള ഒരു ജലസംഭരണിയുണ്ട്, അതില്‍ ഇപ്പോഴും വെള്ളവുമുണ്ട്. മഴവെള്ളം തടഞ്ഞുനിര്‍ത്താനുള്ള ഏര്‍പ്പാടുണ്ട്. കീര്‍ത്തിമന്ദിരത്തില്‍ പോകുന്നവരെല്ലാം ആ ജലസംഭരണി തീര്‍ച്ചയായും കാണണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അതുപോലുള്ള പല തരം ജലസംഭരണരീതികള്‍ പലയിടങ്ങളിലും ഉണ്ടായിരിക്കും.
നിങ്ങളോട് എനിക്ക് മൂന്നാമതായി ഒരു അഭ്യര്ഥനയുണ്ട്. ജലസംരക്ഷണകാര്യത്തില്‍ മഹത്തായ പങ്കു വഹിക്കുന്ന വ്യക്തികളെയും സ്വയംസേവക സ്ഥാപനങ്ങളെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കുറിച്ച് ലഭ്യമാകുന്ന അറിവ് നിങ്ങള്‍ പങ്കു വയ്ക്കണം.. അതിലൂടെ ജലത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന, ജലത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കുറിച്ച്, വ്യക്തികളെക്കുറിച്ച് ഒരു ഡേറ്റാബേസ് ഉണ്ടാക്കുന്നതിനാണത്. വരൂ, ജലസംരക്ഷണത്തില്‍ പങ്കാളികളാകാം. കൂടുതല്‍ കൂടുതല്‍ ജലസംരക്ഷണരീതികളെക്കുറിച്ച് ഒരു പട്ടിക തയ്യാറാക്കി ആളുകളെ ജലസംരക്ഷണത്തിനായി പ്രേരിപ്പിക്കാം. നിങ്ങളേവരും #JanShakti4JalShakti ഹാഷ് ടാഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ള അറിവ് കൈമാറൂ.
പ്രിയപ്പെട്ട ജനങ്ങളേ, എനിക്ക് നിങ്ങളോട് ഒരു കാര്യത്തില്‍ കൂടി നന്ദി വ്യക്തമാക്കാനുണ്ട്, ലോകത്തിലെ ജനങ്ങളോടും നന്ദി പ്രകടിപ്പിക്കാനുണ്ട്. ജൂണ്‍ 21 ന് വീണ്ടും ഒരിക്കല്‍ കൂടി യോഗാദിനം വളരെ ഉര്‍ജ്ജസ്വലതയോടെ, ഉത്സാഹത്തോടെ, ഓരോരോ കുടുംബത്തിലെയും മൂന്നും നാലും തലമുറകള്‍ വരെ ഒരുമിച്ച് ആഘോഷിച്ചു. ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിനായി ഉണര്‍വ്വുണ്ടാക്കി.. അതിലൂടെ യോഗദിനത്തിന്റെ മാഹാത്മ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും, ലോകത്തിന്റെ എല്ലാ മൂലയിലും സൂര്യന് ഉദിച്ചയുടന്‍തന്നെ യോഗയെ സ്നേഹിക്കുന്നവര്‍ സൂര്യനെ സ്വാഗതം ചെയ്യുന്നുവെങ്കില്‍ അത് സൂര്യന് അസ്തമിക്കുന്നതുവരെയുള്ള യാത്രയാണ്. മനുഷ്യനുള്ളിടത്തെല്ലാം യോഗയുമായി ബന്ധപ്പെടുകയുണ്ടായി. യോഗ അത്രയ്ക്കാണ് പ്രചരിച്ചിട്ടുള്ളത്. ഭാരതത്തില്‍ ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ, സിയാചിന്‍ മുതല്‍ അന്തര്‍വാഹിനികളില്‍ വരെ, വായുസേന മുതല്‍ വിമാനവാഹിനികള്‍ വരെ, എസി ജിമ്മുകള്‍ മുതല്‍ ചുട്ടുപൊള്ളുന്ന മരുഭൂമി വരെ, ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ സാധിച്ചിടത്തെല്ലാം ആളുകള്‍ യോഗ ചെയ്തു. എന്നു മാത്രമല്ല, അത് സാമൂഹികമായി ആഘോഷിക്കപ്പെടുകയും ചെയ്തു.
ലോകമെങ്ങുമുള്ള രാഷ്ട്രത്തലവന്മാരും, പ്രധാനമന്ത്രിമാരും, പ്രസിദ്ധരായ ആളുകളും, സാധാരണക്കാരായ ജനങ്ങളും അവര്‍ എങ്ങനെ തങ്ങളുടെ രാജ്യത്ത് യോഗ ആഘോഷിച്ചു എന്ന് ട്വിറ്ററിലൂടെ കാട്ടിത്തന്നു. അന്ന് ലോകം ഒരു വലിയ സന്തുഷ്ട കുടുംബത്തെപ്പോലെയാണ് കാണപ്പെട്ടത്.
ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിന് ആരോഗ്യമുള്ള, സംവേദനക്ഷമതയുള്ള വ്യക്തികള്‍ വേണമെന്ന് നമുക്കെല്ലാം അറിയാം. യോഗ അതാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് യോഗ പ്രചരിപ്പിക്കുന്നത് സമൂഹസേവനവുമായി ബന്ധപ്പെട്ട ഒരു മഹത്തായ കാര്യമാണ്. അങ്ങനെയുള്ള സേവനം അംഗീകരിക്കപ്പെടുകയും അത് ആദരിക്കപ്പെടേണ്ടതുമല്ലേ? 2019-ല്‍ യോഗ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും മഹത്തായ പങ്കുവഹിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരം പ്രഖ്യാപിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ കാര്യമായിരുന്നു. ലോകമെങ്ങുമുള്ള മഹത്തായ സംഘടനകള്‍ക്കാണ് പുരസ്കാരം നല്‍കിയത്. അവയെക്കുറിച്ച്, അവ യോഗ പ്രചരിപ്പിക്കുന്നതിന് എത്രത്തോളം മഹത്തായ പങ്കാണ് വഹിച്ചതെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാന് പോലുമാവില്ല. ഉദാഹണത്തിന് 'ജപ്പാന് യോഗനികേത'ന്റെ കാര്യമെടുക്കാം. അവര്‍ യോഗയെ ജപ്പാനിലെങ്ങും ജനപ്രിയമാക്കി. 'ജപ്പാന് യോഗ നികേതന്‍' അവിടെ പല ഇന്‍സ്റ്റിട്യൂട്ടുകളും പരിശീലന കോഴ്സുകളും നടത്തുന്നു. ഇറ്റലിയിലെ മിസ്.ആന്റോണിയേറ്റ റോസിയുടെ കാര്യമെടുക്കാം. അവര്‍ 'സര്‍വ്വ യോഗ ഇന്റര്‍നാഷണ'ലിന് തുടക്കം കുറിച്ച് യൂറോപ്പിലെങ്ങും യോഗ പ്രചരിപ്പിച്ചു. വളരെ പ്രേരണയേകുന്ന ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇത് യോഗയുമായി ബന്ധപ്പെട്ട കാര്യമാണെന്നിരിക്കെ ഭാരതീയര്‍ക്ക് പിന്നില്‍ നില്‍ക്കാനാകുമോ? മുംഗേറിലുള്ള 'ബീഹാര്‍ യോഗ വിദ്യാലയ'യും ആദരിക്കപ്പെട്ടു. അവര്‍ കഴിഞ്ഞ ഒരു ദശകമായി യോഗയ്ക്കുവാണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. ഇതുപോലെ, സ്വാമി രാജര്‍ഷി മുനിയെയും ആദരിച്ചു. അദ്ദേഹം ലൈഫ് മിഷനും 'ലാകുലിഷ് യോഗ യൂണിവേഴ്സിറ്റി'യും സ്ഥാപിച്ചു. യോഗ വ്യാപകമായി ആഘോഷിക്കുകയും യോഗയുടെ സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയും ചെയ്യുന്നവരെ ആദരിക്കുകയും ചെയ്തത് യോഗ ദിനത്തെ വേറിട്ടതാക്കി.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ ഈ യാത്ര ഇന്നു തുടങ്ങുകയാണ്. പുതിയ ഭാവം, പുതിയ അനുഭൂതി, പുതിയ നിശ്ചയം, പുതിയ കഴിവുകള്‍… അതെ. ഞാന്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കും. നിങ്ങളുടെ ചിന്താഗതികളുമായി ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ യാത്രയാണ്. 'മന് കീ ബാത്ത്' എന്നത് നിമിത്തം മാത്രമാണ്. വരൂ, നമുക്ക് ഒരുമിച്ചിരിക്കാം, വിചാരങ്ങള്‍ പങ്കുവയ്ക്കാം. നിങ്ങളുടെ മനസ്സിലുള്ളത് ഞാന്‍ കേട്ടുകൊണ്ടിരിക്കാം, അത് സൂക്ഷിച്ചുവയ്ക്കാം, അതൊക്കെ മനസ്സിലാക്കാം. ചിലപ്പോഴൊക്കെ നിങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ ആശീര്‍വ്വാദം ഉണ്ടായിരിക്കണം. നിങ്ങളാണ് എന്റെ പ്രേരണ, നിങ്ങളാണ് എന്റെ ഊര്‍ജ്ജം. വരൂ, ഒരുമിച്ചിരുന്ന് 'മന് കീ ബാത്തി' ന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചു മുന്നേറാം. വീണ്ടും ഒരിക്കല്‍ കൂടി അടുത്ത മാസത്തെ 'മന് കീ ബാത്തി' ല്‍ വീണ്ടും കാണാം. നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി.
നമസ്കാരം.

(മനസ്സ് പറയുന്നത് – 53-ാം ലക്കം)
പ്രിയപ്പെട്ട ദേശവാസികളേ നമസ്കാരം. മന് കീ ബാത് ആരംഭിക്കുമ്പോള്‍ ഇന്നെന്റെ മനസ്സ് വിങ്ങിപ്പൊട്ടുകയാണ്. 10 ദിവസം മുമ്പ് ഭാരതമാതാവിന് ധീരന്മാരായ പുത്രന്മാരെ നഷ്ടപ്പെട്ടു. ഈ സാഹസികരായ വീരന്മാര് നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കുവേണ്ടി തങ്ങളെ ബലിയര്‍പ്പിച്ചു. ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങാന്‍, നമ്മുടെ ഈ വീരപുത്രന്മാര് രാത്രിയെ പകലാക്കി കാവല്‍ നിന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ധീരന്മാരായ ജവാന്മാര് നടത്തിയ രക്തസാക്ഷിത്വത്തിനുശേഷം രാജ്യമെങ്ങുമുള്ള ജനങ്ങളുടെ മനസ്സിന് ആഘാതമേറ്റിരിക്കുന്നു, അവരില്‍ രോഷം തിളയ്ക്കുന്നു. രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും എല്ലാവരുടെയും മനസ്സില്‍ വേദന നിറയുകയാണ്. ഈ ഭീകരാക്രമണത്തിനെതിരെ നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സില്‍ ഉരുണ്ടുകൂടുന്ന വികാരമാണ് എല്ലാ ജനങ്ങളുടെയും മനസ്സിലുള്ളത്. മാനവികതയില്‍ വിശ്വസിക്കുന്ന ലോകത്തിലെ എല്ലാ മാനവതാവാദികളായ സമൂഹത്തിലും ഈ വികാരമുണ്ട്. ഭാരതാംബയെ കാക്കാന്‍, സ്വന്തം പ്രാണന് ത്യജിക്കുന്ന, രാജ്യത്തെ എല്ലാ വീരപുത്രന്മാരെയും ഞാന്‍ നമിക്കുന്നു. ഈ രക്തസാക്ഷിത്വം, ഭീകരതയെ വേരോടെ ഇല്ലാതെയാക്കാന്‍ നമ്മെ പ്രേരിപ്പിക്കും, നമ്മുടെ ദൃഢനിശ്ചയത്തെ കൂടുതല്‍ ബലവത്താക്കും. ജാതിവാദം, മതവാദം, പ്രാദേശികവാദം തുടങ്ങിയ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നമുക്കു നേരിടേണ്ടതുണ്ട്. അതിലൂടെ ഭീകരതയ്ക്കെതിരെയുള്ള നമ്മുടെ നടപടികള്‍ കൂടുതല്‍ ദൃഢമായിരിക്കണം, ശക്തമായിരിക്കണം, നിര്‍ണ്ണായകമായിരിക്കണം. നമ്മുടെ സായുധസൈന്യം എന്നും അദ്വിതീയമായ ധീരതയും സാഹസവും കാട്ടിപ്പോന്നിട്ടുണ്ട്. ശാന്തി സ്ഥാപിക്കാന്‍ അത്ഭുതപ്പെടുത്തുന്ന കഴിവു കാട്ടിയിട്ടുമുണ്ട്. അതേ സമയം ആക്രമണകാരികള്‍ക്ക് അവരുടെ തന്നെ ഭാഷയില്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ആക്രമണം നടന്ന് 100 മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെയുള്ള നടപടികളാണ് എടുത്തതെന്ന് നിങ്ങള്‍ കണ്ടുകാണും. സൈന്യം ഭീകരവാദികളെയും അവരെ സഹായിക്കുന്നവരേയും വേരോടെ ഇല്ലാതെയാക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ധീരന്മാരായ സൈനികരുടെ രക്തസാക്ഷിത്വത്തിനുശേഷം മാധ്യങ്ങളിലൂടെ അവരുടെ കുടുംബങ്ങളുടെ ആവേശംകൊള്ളിക്കുന്ന പ്രതികരണം കാണാന്‍ സാധിച്ചു, അത് രാജ്യത്തിന്റെ മുഴുവന്‍ ഉത്സാഹം വര്‍ധിപ്പിക്കുന്നതാണ്. ബീഹാറിലെ ഭാഗല്‍പൂരിലെ ധീരജവാന് രതന് ഠാകൂറിന്റെ പിതാവ് രാംനിരഞ്ജന്‍ജി ദുഃഖത്തിന്റെ ഈ സമയത്ത് പ്രകടിപ്പിച്ച വികാരം നമുക്കേവര്‍ക്കും പ്രേരണാദായകമാണ്. അദ്ദേഹം പറഞ്ഞത് തന്റെ രണ്ടാമത്തെ മകനെയും ശത്രുക്കളോടു പോരാടാന്‍ അയയ്ക്കും, ആവശ്യം വന്നാല്‍ സ്വയവും പോരാടാന്‍ പോകും എന്നാണ്. ഒഡീഷയിലെ ജഗത്സിംഗ്പുരിലുള്ള രക്തസാക്ഷി പ്രസന്നാ സാഹുവിന്റെ പത്നി മീനാജിയുടെ അടങ്ങാത്ത ധൈര്യത്തെ രാജ്യം അഭിവാദനം ചെയ്യുന്നു. സ്വന്തമായുള്ള ഒരേയൊരു മകനെക്കൂടി സിആര്‍പിഎഫില്‍ ചേര്‍ക്കുമെന്ന് ശപഥം ചെയ്തിരിക്കുന്നു. ത്രിവര്‍ണ്ണപതാകയില്‍ പൊതിഞ്ഞ ധീരജവാന് വിജയ് ശോരേന്റെ ഭൗതികദേഹം ഝാര്‍ഖണ്ഡിലെ ഗുമലാ എന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ ചെറിയ കുട്ടിയായ മകന് പറഞ്ഞത് അവനും സൈന്യത്തില്‍ ചേരുമെന്നാണ്. ഈ കുട്ടിയുടെ വികാരം ഇന്ന് ഭാരതഭൂമിയിലെ ആബാലവൃദ്ധം ജനങ്ങളുടെ മനോവികാരമാണു പ്രകടമാക്കുന്നത്. ഇതേ വികാരമാണ് നമ്മുടെ വീരന്മാരായ, സാഹസികരായ രക്തസാക്ഷികളുടെ ഓരോ വീടുകളിലും കാണാനാകുന്നത്. നമ്മുടെ ഒരു വീര രക്തസാക്ഷിയുടെയും കാര്യം ഭിന്നമല്ല. അവരുടെ കുടുംബത്തിന്റെ കാര്യവും ഭിന്നമല്ല. ദേവരിയായിലെ രക്തസാക്ഷി വിജയ മൗര്യയുടെ കാര്യമാണെങ്കിലും കാംഗഡായിലെ തിലകരാജിന്റെ മാതാപിതാക്കളുടെ കാര്യമാണെങ്കിലും കോട്ടായിലെ ഹേമരാജിന്റെ ആറു വയസ്സുളള മകന്റെ കാര്യമാണെങ്കിലും -രക്തസാക്ഷികളായവരുടെയെല്ലാം കുടുംബത്തിലെ കാര്യം പ്രേരണകൊണ്ടു നിറഞ്ഞതാണ്. ഈ കുടുംബങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരം, അവരുടെ മനസ്സ് അറിയണം, മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് യുവാക്കളോടു പറയാനുള്ളത്. ദേശഭക്തി എന്താണെന്നും, ത്യാഗവും തപസ്സും എന്താണെന്നും മനസ്സിലാക്കാന്‍ ചരിത്രത്തിലെ പഴയ കഥകളിലേക്കു പോകേണ്ട കാര്യമില്ല. നമ്മുടെ കണ്മുന്നിലുള്ള സജീവ ഉദാഹരണങ്ങളാണിവ. ഇത് ഉജ്ജ്വലമായ ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രേരണയേകുന്നതുമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, സ്വാതന്ത്ര്യം നേടിയശേഷമുള്ള ഈ നീണ്ട കാലയളവില്‍ നാമെല്ലാം കാത്തിരുന്ന യുദ്ധസ്മാരകം സാക്ഷാത്കരിക്കപ്പെടുകയാണ്. ഇതിന്റെ കാര്യത്തില്‍ ജനങ്ങളില്‍ ജിജ്ഞാസയും ഔത്സുക്യവും ഉണ്ടാവുക സ്വാഭാവികമാണ്. നരേന്ദ്രമോദി ആപ് ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ നിന്നുള്ള ശ്രീ ഓംകാര്‍ ഷെട്ടി ദേശീയ യുദ്ധസ്മാരം പൂര്‍ത്തിയാകുന്നതില്‍ സന്തോഷം വ്യക്തമാക്കിയിരിക്കുന്നു. ഭാരതത്തില്‍ ഒരു ദേശീയ യുദ്ധസ്മാരകം ഇത്രയും കാലം ഇല്ലായിരുന്നു എന്നതില്‍ എനിക്ക് ആശ്ചര്യവും വേദനയും തോന്നിയിരുന്നു. രാഷ്ട്രത്തിന്റെ രക്ഷയ്ക്കായി സ്വന്തം പ്രാണന് ത്യജിച്ച വീരന്മാരായ ജവാന്മാരുടെ ശൗര്യഗാഥകള്‍ സ്വരൂപിച്ചുവയ്ക്കാനാകുന്ന ഒരു യുദ്ധസ്മാരകം വേണമായിരുന്നു. അങ്ങനെയൊരു സ്മാരകം വേണമെന്ന് ഞാന്‍ തീരുമാനിക്കയുണ്ടായി.
ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും അത് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. നാളെ, അതായത് ഫെബ്രുവരി 25 ന് നാം കോടിക്കണക്കിന് ദേശവാസികള്‍ ഈ ദേശീയ സൈനിക സ്മാരകത്തെ നമ്മുടെ സൈന്യങ്ങളെ ഏല്‍പ്പിക്കും. രാജ്യം കടം വീട്ടാനുള്ള ഒരു ചെറിയ ശ്രമം നടത്തും.
ദില്ലിയുടെ ഹൃദയഭാഗത്ത്, അതായത് ഇന്ത്യാഗേറ്റും അമര്‍ ജവാന് ജ്യോതിയും ഉള്ളതിന്റെ അടുത്ത് ഈ പുതിയ സ്മാരകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്ക് ഈ ദേശീയ സൈനിക സ്മാരകത്തില്‍ പോകുന്നത് ഒരു തീര്‍ത്ഥാടനസ്ഥലത്തു പോകുന്നതിനു തുല്യമായിരിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. ദേശീയ സൈനിക സ്മാരകം സ്വാതന്ത്ര്യത്തിനുശേഷം മഹത്തായ രക്തസാക്ഷികളായ ജവാന്മാരോടുള്ള രാഷ്ട്രത്തിന്റെ കൃതജ്ഞതയുടെ പ്രതീകമാണ്. സ്മാരകത്തിന്റെ ഡിസൈന്‍ നമ്മുടെ അമരരായ സൈനികരുടെ അളവറ്റ ധൈര്യം പ്രകടമാക്കുന്നതാണ്. ദേശീയ സൈനികസ്മാരകം മൂന്നു വൃത്തങ്ങളിലായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതില്‍ ഓരോ സൈനികന്റെയും ജനനം മുതല്‍ രക്തസാക്ഷിത്വംവരെയുള്ള യാത്ര ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അമര്‍ ചക്രത്തിലെ ജ്വാല രക്തസാക്ഷിയായ സൈനികന്റെ അമരത്വത്തിന്റെ പ്രതീകമാണ്. രണ്ടാമത്തെ ചക്രം സൈനികരുടെ സാഹസികതയും ധൈര്യവും വ്യക്തമാക്കുന്നതാണ്. ഭിത്തികളില്‍ സൈനികരുടെ ധീരകൃത്യങ്ങള്‍ കൊത്തിവച്ചിട്ടുള്ള ഗ്യാലറിയാണിത്. അതിനുശേഷം ത്യാഗചക്രമാണുള്ളത്. ഈ വൃത്തം സൈനികരുടെ രക്തസാക്ഷിത്വത്തെ കാട്ടിത്തരുന്നു. ഇതില്‍ രാജ്യത്തിനുവേണ്ടി ഏറ്റവും മഹത്തായ രക്തസാക്ഷികളായ സൈനികരുടെ പേരുകള്‍ സുവര്‍ണ്ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനുശേഷം രക്ഷക് ചക്രമാണ്, അത് സുരക്ഷയെ പ്രദര്‍ശിപ്പിക്കുന്നതാണ്. ഈ വൃത്തത്തില്‍ ഇടതൂര്‍ന്ന മരങ്ങളുടെ നിര കാണാം. ഈ വൃക്ഷങ്ങള്‍ സൈനികരുടെ പ്രതീകങ്ങളാണ്. ഇത് എല്ലാ യാമങ്ങളിലും സൈനികര്‍ അതിര്‍ത്തിയില്‍ ഉണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരാണെന്നും ജനങ്ങള്‍ക്കു വിശ്വാസമേകുന്നു. ആകെക്കൂടി നോക്കിയാല്‍ ജനങ്ങള്‍ രാജ്യത്തെ മഹാന്മാരായ രക്തസാക്ഷികളെക്കുറിച്ച് അറിയുന്നതിനും തങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിനും അവരെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതിനും എത്തിച്ചേരുന്ന ഇടമാണ് ദേശീയ സൈനിക സ്മാരകം. രാജ്യത്തിനുവേണ്ടി സ്വന്തം പ്രാണന് ത്യജിച്ച രക്തസാക്ഷികളുടെ, നാം ജീവിച്ചിരിക്കാനും, രാജ്യം സുരക്ഷിതമായിരിക്കാനും വികസിക്കാനും വേണ്ടിയുള്ള ആത്മത്യാഗത്തിന്റെ കഥയാണിവിടെയുള്ളത്! രാജ്യത്തിന്റെ വികസനത്തില്‍ നമ്മുടെ സായുധസൈന്യത്തിനും, പോലീസിനും, അര്‍ധസൈനിക വിഭാഗത്തിനുമുള്ള പങ്ക് വാക്കുകള്‍ കൊണ്ട് വ്യക്തമാക്കുക അസാധ്യമാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദേശീയ പോലീസ് സ്മാരകവും രാജ്യത്തിനു സമര്‍പ്പിക്കാനുള്ള അവസരം എനിക്കു ലഭിക്കുകയുണ്ടായി. നമ്മുടെ സുരക്ഷിതത്വത്തിനായി അനവരതം അധ്വാനിക്കുന്ന പുരുഷന്മാരും സ്ത്രീകളുമായ പോലീസുകാരോട് രാജ്യം കൃതജ്ഞരായിരിക്കണം എന്ന ചിന്താഗതിയുടെ പ്രതിഫലനമായിരുന്നു അതും. നിങ്ങള്‍ ദേശീയ സൈനിക സ്മാരകവും ദേശീയ പോലീസ് മെമ്മോറിയലും കാണാന്‍ തീര്‍ച്ചയായും വരുമെന്ന് എനിക്കു വിശ്വാസമുണ്ട്. എപ്പോള്‍ വന്നാലും അവിടെ നിന്നുകൊണ്ട് എടുത്ത ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അത് മറ്റുള്ളവര്‍ക്കും പ്രേരണയാകട്ടെ, ഈ പവിത്രമായ ഇടം, ഈ സ്മാരകങ്ങള്‍ കാണാന്‍ അവര്‍ ഉത്സുകരാകട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, മന് കീ ബാത്തിനായി നിങ്ങളുടെ ആയിരക്കണക്കിന് കത്തുകളും അഭിപ്രായങ്ങളും എനിക്ക് പല മാധ്യമങ്ങളിലൂടെയും കിട്ടിക്കൊണ്ടിരിക്കുന്നു. ഇപ്രാവശ്യം ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ നോക്കിക്കൊണ്ടിരിക്കവെ ആതിശ് മുഖോപാധ്യായയുടെ ഒരു വളരെ ശ്രദ്ധേയമായ അഭിപ്രായം എനിക്ക് കാണാനിടയായി. അത് ബിര്‍സാ മുണ്ടയെക്കുറിച്ചായിരുന്നു. 1900 മാര്‍ച്ച് മൂന്നിന് ഇംഗ്ലീഷുകാര്‍ ബിര്‍സാ മുണ്ടയെ അറസ്റ്റു ചെയ്തപ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 25 വയസ്സായിരുന്നു എന്ന്. യാദൃച്ഛികമായി മാര്‍ച്ച് 3 നാണ് ജാംഷഡ്ജി ടാറ്റായുടെയും ജന്മദിനം. ഝാര്‍ഖണ്ഡിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും സമൃദ്ധമാക്കിയ തീര്‍ത്തും വ്യത്യസ്തങ്ങളായ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് രണ്ടു വ്യക്തിത്വങ്ങളും. മന് കീ ബാത്തിലൂടെ ബിര്‍സാ മുണ്ടയ്ക്കും ജാംഷഡ്ജി ടാറ്റായ്ക്കും ആദരാഞ്ജലി അര്‍പ്പിക്കുകയെന്നാല്‍ ഒരു തരത്തില്‍ ഝാര്‍ഖണ്ഡിന്റെ അഭിമാനോജ്വലമായ ചരിത്രത്തെയും പാരമ്പര്യത്തെയും നമിക്കുന്നതുപോലെയാണ്. ഞാന്‍ ആതിശ് ജിയോടു യോജിക്കുന്നു. ഈ രണ്ടു മഹാത്മാക്കളും ഝാര്‍ഖണ്ഡിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ കീര്‍ത്തി വര്‍ദ്ധിപ്പിച്ചവരാണ്. ജനങ്ങള്‍ മുഴുവന്‍ രാജ്യത്തിനുവേണ്ടിയുള്ള അവരുടെ സംഭാവനയില് കൃതജ്ഞരാണ്. ഇന്ന് നമ്മുടെ യുവാക്കള്‍ക്ക് പ്രേരണയേകുന്ന ഒരു വ്യക്തിത്വം വേണമെങ്കില്‍ അത് ബിര്‍സാമുണ്ട ആണ്. ഇംഗ്ലീഷുകാര്‍ മറഞ്ഞിരുന്ന് വളരെ വിദഗ്ധമായിട്ടായിരുന്നു ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ അന്ന് പിടികൂടിയത്. ഇംഗ്ലീഷുകാര്‍ അങ്ങനെ ഭീരുത്വം നിറഞ്ഞ വഴി അവലംബിച്ചതെന്തുകൊണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കാരണം ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ഇംഗ്ലീഷുകാര്‍ പോലും അദ്ദേഹത്തെ ഭയന്നിരുന്നു. ശ്രീ.ബിര്‍സാ മുണ്ടാ തന്റെ പരമ്പരാഗതമായ അമ്പും വില്ലും ഉപയോഗിച്ചാണ് തോക്കുകളും പീരങ്കികളും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് ഭരണത്തെ പിടിച്ചു കുലുക്കിയത്. എന്തായാലും ജനങ്ങള്‍ക്ക് പ്രേരണയേകുന്ന ഒരു വ്യക്തിത്വത്തെ ലഭിക്കുമ്പോള്‍ ആയുധങ്ങളുടെ ശക്തിക്കുമേല്‍ ജനങ്ങളുടെ സാമൂഹികമായ ഇച്ഛാശക്തി അധീശത്വം നേടുന്നു എന്നു വ്യക്തമാവുകയാണ്. ശ്രീ.ബിര്‍സാ മുണ്ടാ ഇംഗ്ളീഷുകാരോട് രഷ്ട്രീയമായ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല പോരാടിയത്, മറിച്ച് ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാന്ത്ര്യത്തിനു വേണ്ടിക്കൂടിയാണ്. തന്റെ കുറഞ്ഞ ജീവിതകാലത്തില്‍ അദ്ദേഹം ഇതു ചെയ്തു. നിഷേധിക്കപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെട്ടവരുടെയും ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍ സൂര്യനെപ്പോലെ അദ്ദേഹം പ്രകാശം പരത്തി. 25 വയസ്സെന്ന ചെറു പ്രായത്തില്‍ത്തന്നെ അദ്ദേഹം ആത്മത്യാഗം ചെയ്തു. ബിര്‍സാ മുണ്ടയെപ്പോലുള്ള ഭാരതാംബയുടെ വീരപുത്രന്മാര് രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ഈ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ തങ്ങളുടെ പങ്കു വഹിച്ചവരില്ലാത്ത ഒരു മൂലയും ഭാരതഭൂവിലെങ്ങും ഉണ്ടാവില്ല. എന്നാല്‍ അവരുടെ ത്യാഗം, ശൗര്യം, ആത്മത്യാഗം എന്നിവയുടെ കഥകള്‍ പുതിയ തലമുറയിലേക്ക് എത്തിയതേയില്ല. ശ്രീ. ബിര്‍സാ മുണ്ടയുടേതുപോലുള്ള വ്യക്തിത്വങ്ങള്‍ നമ്മെ നമ്മുടെ അസ്തിത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുന്നെങ്കില്‍ ജാംഷഡ്ജി ടാറ്റയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ രാജ്യത്തിന് വലിയ വലിയ സ്ഥാപനങ്ങളെയാണ് സമ്മാനിച്ചത്. ജാംഷെഡ്ജി ടാറ്റ ശരിയായ അര്‍ഥത്തില്‍ ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. അദ്ദേഹം ഭാരതത്തിന്റെ ഭാവിയെ സ്വപ്നം കാണുക മാത്രമല്ല ചെയ്തത്, മറിച്ച് ബലവത്തായ അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു. ഭാരതത്തിന് ശാസ്ത്രസാങ്കേതിക വിദ്യകളാവശ്യമുണ്ടെന്നും ഇത് ഒരു വ്യാവസായിക കേന്ദ്രമാകേണ്ടതുണ്ടെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ഇന്ന് Indian Institute of Science എന്നു വിളിക്കുന്ന Tata Institute of Science സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടായിരുന്നു. ഇതുമാത്രമല്ല അദ്ദേഹം ടാറ്റാ സ്റ്റീല്‍ പോലുള്ള ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കയും ചെയ്തു. ജെംഷഡ്ജി ടാറ്റായും സ്വാമി വിവേകാനന്ദനും തമ്മില്‍ കാണുന്നത് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ കപ്പലില്‍ വച്ചാണ്. അപ്പോള്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ പ്രധാന വിഷയം ഭാരതത്തില്‍ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും വേണ്ട പ്രചാരണവും വ്യാപനവും ഉറപ്പാക്കാന്‍ എന്തു ചെയ്യാനാകും എന്നതായിരുന്നു. ഈ ചര്‍ച്ചയാണ് Indian Institute of Science സ്ഥാപിക്കാന്‍ ഇടയാക്കിയതെന്നു പറയപ്പെടുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ശ്രീ.മൊറാര്ജിഭായിദേശായിയുടെ ജനനം ഫെബ്രുവരി 29 നായിരുന്നു. നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുപോലെ ഈ ദിനം നാലു വര്‍ഷത്തിലൊരിക്കലേ എത്താറുള്ളൂ. ലാളിത്യമാര്‍ന്ന, ശാന്തമായ വ്യക്തിത്വത്തിന്റെ ഉടമ, മൊറാര്‍ജിഭായി രാജ്യത്തെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളില്‍ ഒരാളായിരുന്നു. സ്വതന്ത്രഭാരതത്തിലെ പാ