ഭാരതീയ ജനതാ പാർട്ടി രാജ്യത്തുടനീളം അതിന്റെ സജീവ സാന്നിധ്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാകുന്നു .മൂന്നു പതിറ്റാണ്ടുകളിൽ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്വന്തം ഭൂരിപക്ഷം നേടിയ ആദ്യ പാർട്ടിയായി മാറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ-നോൺ കോൺഗ്രസ് പാർട്ടി കൂടിയാണ് ഇത്.
2014 മെയ് 26 ന് ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ ഒരു വികസനം-അധിഷ്ഠിത ഭരണത്തിന്റെ കാലഘട്ടത്തിലേക്ക് ഏവരെയും കൂട്ടികൊണ്ടുപോയി .കർഷകർ , പാവപ്പെട്ടവർ , പാർശ്വവൽക്കരിക്കപ്പെട്ടവർ , യുവാക്കൾ, സ്ത്രീകൾ നവ-മധ്യവർഗ്ഗം എന്നിവയുടെ ആഗ്രഹങ്ങളെ നിറവേറ്റുന്നു.

2014 ൽ ശ്രീ നരേന്ദ്ര മോഡി രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
1980ൽ പാർട്ടി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ പാർട്ടി രൂപീകരിക്കപ്പെട്ടു. ബി.ജെ.പിയുടെ മുന്ഗാമി, ഭാരതീയ ജനസംഘ 1950, 60, 70കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു, കൂടാതെ അതിന്റെ നേതാവായിരുന്ന ശ്രീ ശ്യാമപ്രസാദ് മുഖർജി സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കാബിനറ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ജനസംഘ 1977-1979 മുതൽ ശ്രീ മൊറാർജി ദേശായിയുടെ കീഴിലുള്ള ജനതാ പാർട്ടി സർക്കാരിന്റെ ഒരു അവിഭാജ്യ ഭാഗമായിരുന്നു.ഇത് ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നോൺ-കോൺഗ്രസ് സർക്കാർ ആയിരുന്നു.

ശ്രീ എൽ കെ അദ്വാനി, ശ്രീ അടൽ ബിഹാരി വാജ്പേയി ശ്രീ മുരളി മനോഹർ ജോഷി എന്നിവ ന്യൂഡൽഹിയിൽ ഒരു ബിജെപി സമ്മേളനത്തിൽ
ശക്തമായ, സ്വാശ്രയ, എല്ലാവരെയും ഉൾപ്പെടുത്തുന്ന സമ്പദ്സമൃദ്ധമായ ഇന്ത്യ, സൃഷ്ട്ടിക്കാൻ വേണ്ടി ബിജെപി നമ്മുടെ പുരാതന സംസ്കാരവും ജീവിതരീതികളിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്നു. പാർട്ടി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ ആധാരമായ 'സമഗ്രമായ മനുഷ്യത്വം' എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നും , പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളിൽ നിന്നും ബിജെപി പിന്തുണ നേടിക്കൊണ്ടിരിക്കുന്നു .
ഒരു ചെറിയ കാലയളവിൽ ബിജെപി ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഒരു പ്രധാന ശക്തിയായി ഉയർന്നു. 1989-ൽ (ആരംഭത്തിലെ 9 വർഷം മുതൽ ) , ലോക്സഭയിൽ പാർട്ടിയുടെ സംഖ്യ(1984 ലെ ) രണ്ടിൽ നിന്നും 86 സീറ്റുകളായി ഉയർന്നു, 1989-1990 മുതൽ ഇന്ത്യ നിയന്ത്രിച്ചിരിരുന്ന നാഷണൽ ഫ്രന്റ് , എന്ന കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്നു ബിജെപി. 1990 ന്റെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പല സംസ്ഥാനങ്ങളിൽ സർക്കാരുകൾ രൂപീകരിച്ചുകൊണ്ട് 1990-കളിൽ ഉയർച്ച കൈവരിച്ചു.1991-ൽ ഇത് ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായി, ഒരു പ്രായംഏറെ ഇല്ലാത്ത പാർട്ടി കൈവരിച്ച ശ്രദ്ധേയമായ നേട്ടമാണിത് .

ന്യൂഡൽഹിയിൽ ഒരു പാർട്ടി സമ്മേളനത്തിൽ ബിജെപി നേതാക്കൾ
1996-ലെ വേനൽക്കാലത്ത് ശ്രീ അടൽ ബിഹാരി വാജ്പേയി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, പൂർണ്ണമായും ഒരു നോൺ-കോൺഗ്രസ് പശ്ചാത്തലവുമില്ലാത്ത ആദ്യ പ്രധാനമന്ത്രി .1998, 1999 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനങ്ങളുടെ ജനവിധി ലഭിച്ചു,1998-2004 വരെ ശ്രീ വാജ്‌പേയിയുടെ ആറു വർഷം രാജ്യത്തെ ഭരിച്ചു. ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി എടുത്ത് വികസന സംരംഭങ്ങളുടെ പേരിൽ ശ്രീ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ഇപ്പോഴും ഓർക്കുന്നു.

ശ്രീ അടൽ ബിഹാരി വാജ്പേയി ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
1987 ൽ ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയത്തിന്റെ മുഖ്യധാരായിൽ എടുത്തുചാടികൊണ്ട് ഒരു വർഷത്തിൽ തന്നെ ഗുജറാത്തിലെ ബിജെപി ജനറൽ സെക്രട്ടറി ആയി.അദ്ദേഹത്തിന്റെ സംഘടനാ കഴിവുകൾ 1987ലെ ന്യായ യാത്ര, 1989ലെ ലോക് ശക്തി യാത്ര എന്നിവക്ക് അപ്പുറമാണ് .ഈ ശ്രമങ്ങൾ ബിജെപിയെ ആദ്യം ഗുജറാത്തിൽ 1990 ൽ ഒരു ഹ്രസ്വ സമയത്തേക്കും .1995 ൽ ശ്രീ മോദി ബിജെപി ദേശിയ സെക്രട്ടറി ആയി, 1998-ൽ പാർട്ടിയുടെ ഒരു പ്രധാന ഉത്തരവാദിത്വമായ ജനറൽ സെക്രട്ടറിയുടെ സ്ഥാനവും അദ്ദേഹത്തിന്ന് ചുമതലപ്പെടുത്തി.3 വർഷം കഴിഞ്ഞ്, പാർട്ടി 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വവും അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2002, 2007-ലും 2012-ലും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപിയെ കുറിച്ച് കൂടുതൽ അറിയാൻ, പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഭാരതീയ ജനത പാർട്ടിയുടെ ട്വിറ്റർ പേജ്
ശ്രീ എൽ കെ അദ്വാനി ജിയുടെ വെബ്സൈറ്റ്
രാജ്നാഥ് സിങിന്റെ ട്വിറ്റർ പേജ്
ശ്രീ നിതിൻ ഗഡ്കരിയുടെ വെബ്സൈറ്റ്
നിതിൻ ഗഡ്കരിയുടെ ട്വിറ്റർ പേജ്
ബിജെപി പ്രസിഡന്റ് ശ്രീ ജെ പി നദ്ദയുടെ ട്വിറ്റർ പേജ്
ബിജെപി മുഖ്യമന്ത്രിമാർ
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വെബ്സൈറ്റ്,
ഭൂപേന്ദ്ര പട്ടേലിന്റെ ട്വിറ്റർ പേജ്
മനോഹർ ലാൽ ഖട്ടറിന്റെ വെബ്സൈറ്റ്, ഹരിയാന മുഖ്യമന്ത്രി
മനോഹർ ലാൽ ഖട്ടറിന്റെ ട്വിറ്റർ പേജ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വെബ്സൈറ്റ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ ട്വിറ്റർ അക്കൗണ്ട്
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വിറ്റർ അക്കൗണ്ട്
ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബിന്റെ ട്വിറ്റർ അക്കൗണ്ട്
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവിന്റെ ട്വിറ്റർ പേജ്
ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തിന്റെ ട്വിറ്റർ പേജ്
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വെബ്സൈറ്റ്