പങ്കിടുക
 
Comments 52 Comments

വൈകാരിക തീവ്രതയുള്ള എഴുത്തുകാരന്‍, കവി, സാംസ്‌കാരിക സ്‌നേഹി,... രാഷ്ട്രീയത്തിനപ്പുറം ഇതൊക്കെയാണു നരേന്ദ്ര മോദി. തിരക്കിട്ട ജീവിതത്തിനിടയിലും താന്‍ ഇഷ്ടപ്പെടുന്ന യോഗ, എഴുത്ത്, സാമൂഹ്യമാധ്യമങ്ങളില്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സമയം മാറ്റിവെക്കുന്ന പതിവ് അദ്ദേഹത്തിനുണ്ട്. റാലികള്‍ക്കിടെ ചെന്നെത്തുന്ന സ്ഥലങ്ങളെക്കുറിച്ച് അപ്പപ്പോഴുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ കാണാം. ചെറുപ്പം മുതല്‍ തന്നെ എഴുതുമായിരുന്നു. 24/7 ബ്രേക്കിങ് ന്യൂസുകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ നഷ്ടമായി പോകുന്ന നരേന്ദ്ര മോദിയുടെ ഒരു പരാമര്‍ശത്തിലേയ്ക്കാണ് ഈ ഭാഗം നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.

'മുഴുവന്‍ ലോകത്തെയും ഒന്നിപ്പിക്കാനായി മാനവരാശിക്ക് ഇന്ത്യ നല്‍കിയ സമ്മാനമാണു യോഗ. യോഗ പ്രദാനം ചെയ്യുന്നതു രോഗമുക്തി മാത്രമല്ല, ഭോഗമുക്തി കൂടിയാണ്.'   

താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയങ്ങളിലൊന്നായ യോഗയെക്കുറിച്ചു ശ്രീ. നരേന്ദ മോദി നടത്തിയ മികച്ച പ്രസംഗങ്ങളിലൊന്ന്.

 

 

 
His books are as powerful, insightful and informative as his speeches. Each and every book by Narendra Modi is a treasure of information, rich ideas and chronicles what he went through in his life.
പ്രഭാഷണങ്ങളെന്ന പോലെത്തന്നെ ശക്തവും ഉള്‍ക്കാഴ്ചയാര്‍ന്നതും വിജ്ഞാനദായകവുമാണ് അദ്ദേഹം രചിച്ച പുസ്തകങ്ങളും. ശ്രീ. നരേന്ദ്ര മോദിയുടെ ഓരോ ഗ്രന്ഥവും അറിവിന്റെയും വിലയേറിയ ആശയങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും നിധിയാണ്.
 
'36ാം വയസ്സില്‍ തയ്യാറാക്കിയ, ജഗദ് ജനനി മായുമായുള്ള എന്റെ സംവാദമാണ് സാക്ഷിഭാവ്. ഇതെന്നെയും വായനക്കാരനെയും പരസ്പരം ബന്ധിപ്പിക്കുന്നു എന്നു മാത്രമല്ല, പത്രങ്ങളിലൂടെ അല്ലാതെ, എന്റെ തന്നെ വാക്കുകളിലൂടെ എന്നെ അറിയാന്‍ വായനക്കാരന് അവസരം നല്‍കുകയും ചെയ്യുന്നു.'
ചെറുപ്പകാലത്തു ശ്രീ. നരേന്ദ്ര മോദി ഡയറി എഴുതുമായിരുന്നു എന്നും ആറോ എട്ടോ മാസംകൂടുമ്പോള്‍ അതു കത്തിച്ചുകളയുമായിരുന്നു എന്നും നിങ്ങള്‍ക്കറിയാമോ? എന്നാല്‍, ഡയറി കത്തിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ ഒരു പ്രചാരകന്‍ ഒരിക്കല്‍ വിലക്കി. അന്നു ചാമ്പലാക്കപ്പെടാതിരുന്ന കടലാസുകളാണ് 36 വയസ്സുകാരനായ നരേന്ദ്ര മോദിയുടെ ചിന്താസമാഹാരമായ 'സാക്ഷിഭാവ്.
 

 

'ഗദ്യത്തില്‍ വിവരിക്കാന്‍ പറ്റാത്തതു പലതും കവിതയിലൂടെ അവതരിപ്പിക്കാന്‍ സാധിക്കും.'

ശ്രീ. നരേന്ദ്ര മോദിയുടെ കവിതകളുടെ സമാഹാരം. ഗുജറാത്തിയില്‍ രചിച്ചിരിക്കുന്ന ഇവയുടെ പ്രമേയം പ്രകൃതി മാതാവ്, ദേശസ്‌നേഹം തുടങ്ങിയവയാണ്..
 
'കലയും സംഗീതവും സാഹിത്യവും സ്റ്റേറ്റിനെ ആശ്രയിച്ചുനില്‍ക്കുന്നതാകരുത്. അവയ്ക്കു പരിമിതികള്‍ പാടില്ല. അത്തരത്തിലുള്ള കലയെ അംഗീകരിക്കാനും അത്തരത്തിലുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റുകള്‍ തയ്യാറാകണം.'

ജനപ്രിയ സംസ്‌കാരത്തെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാടുകള്‍ ഇവിടെ സമാഹരിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള സമരത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അത് എല്ലാ അര്‍ഥത്തിലും പാലിക്കുകയും ചെയ്യുന്നു. പ്രമുഖ കലാകാരന്‍മാരുമായി ശ്രീ. മോദി നടത്തിയ ആശയവിനിമയം നിങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കും.

ശരത്കാലത്തിന്റെ ഹൃദയത്തില്‍നിന്നാണു വസന്തകാലം പിറക്കുക!  

കലാരംഗത്തുള്ള പാര്‍ഥിവ് ഗോഹില്‍ ആലപിച്ച ശ്രീ. നരേന്ദ്ര മോദിയുടെ സുന്ദരമായ ഒരു കവിത
 
നവരാത്രിയുടെ ശോഭയും ചലനാത്മകതയും ആഘോഷിക്കുന്ന സുന്ദരമായ ഒരു കവിത.
നവരാത്രിയെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദി രചിച്ച ഒരു കവിതi
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India to enhance cooperation in energy, skill development with Africa

Media Coverage

India to enhance cooperation in energy, skill development with Africa
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ഹൃദ്രോഗശാന്തി വരുത്തിയ കനകഹൃദയം
September 16, 2016
പങ്കിടുക
 
Comments 1509
Comments

നമ്മുടെ രാഷ്ട്രത്തെ പുരോഗതിയുടെ ഉയരങ്ങളിലേക്കു നയിക്കാന്‍പോകുന്ന യുവാക്കളാണു നമ്മുടെ അഭിമാനം. അവര്‍എന്തെങ്കിലും പ്രശ്‌നം നേരിടുകയോ അസുഖബാധിതരാകുകയോ ചെയ്യുമ്പോള്‍സഹായിക്കുക എന്നതാണു നമ്മുടെ പരമപ്രധാനമായ കടമ.

പുനെയിലുള്ള ദരിദ്ര കുടുംബാംഗമായ ഏഴു വയസ്സുകാരി വൈശാലി ഹൃദയത്തില്‍സുഷിരമുണ്ടായതിനെ തുടര്‍ന്നു രണ്ടു വര്‍ഷത്തിലേറെയായി ബുദ്ധിമുട്ടുകയായിരുന്നു. എത്രത്തോളം കഠിന പരീക്ഷണം നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു അവളെന്നു സങ്കല്‍പിച്ചു നോക്കുക!

ഹൃദ്രോഗചികില്‍സയ്ക്കു സഹായം തേടി പ്രധാനമന്ത്രിക്കു കത്തയക്കുമ്പോള്‍കുഞ്ഞു വൈശാലി ചിന്തിച്ചുകാണില്ല, പ്രധാനമന്ത്രി തന്റെ കത്തിനു മറുപടി അയക്കുക മാത്രമല്ല, തന്നെ കാണാനും ധൈര്യം പകരാനും എത്തുക കൂടി ചെയ്യുമെന്ന്.

രണ്ടു പേജുള്ള കത്തില്‍വൈകാരികമായ ഭാഷയിലൂടെ വൈശാലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് മകളെ പോലെ കണ്ടു തന്നെ സഹായിക്കാനും അതുവഴി ഒരു പൊലീസ് ഓഫീസറാകാനുള്ള തന്റെ മോഹം യാഥാര്‍ഥ്യമാക്കിത്തരണമെന്നും ആണ്.

കത്ത് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി വൈശാലിയെ കണ്ടെത്താനും വൈദ്യപരിശോധന നടത്തി അവളുടെ ചികില്‍സ സൗജന്യമായി നടത്തിക്കൊടുക്കാനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ചികില്‍സ ലഭിച്ച ശേഷം വൈശാലി ഹൃദയസ്പര്‍ശിയായ ഒരു കത്തെഴുതി ഒരു ചിത്രത്തോടൊപ്പം പ്രധാനമന്ത്രിക്ക് അയച്ചു. അതിനും പ്രധാനമന്ത്രി മറുപടി എഴുതി.

2016 ജൂണ്‍25നു പുനെയിലെത്തിയപ്പോൾ വൈശാലിയെയും കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു. ഈ കൂടിക്കാഴ്ച എന്നും തന്റെ ഓര്‍മയില്‍തങ്ങിനില്‍ക്കുമെന്നു ശ്രീ. മോദി പറഞ്ഞു.

വൈശാലിയുടെ കഥ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിലുള്ള എത്രയോ കത്തുകള്‍പ്രധാനമന്ത്രിക്കു ലഭിക്കുന്നു; അദ്ദേഹത്തിന്റെ ഓഫീസില്‍ലഭിക്കുന്നു. ഓരോ പ്രശ്‌നവും പരിഹരിക്കാനും ഇന്ത്യന്‍പൗരന്‍മാര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പു വരുത്താനും എല്ലാ ശ്രമവും നടത്തിവരുന്നു.