‘ഭാരത് ഛോഡോ ആന്ദോളന്‍’ ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ ഒരു മഹത്തായ പോരാട്ടമായിരുന്നു.ഈ സമരം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു മോചനത്തിനായുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനു പ്രേരണയായി. ഇന്ത്യയിലെ ഓരോ മൂലയിലും നിന്നുള്ളവർ തോളോടുതോള്‍ ചേര്‍ന്ന് ‘ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ്’ -ന്റെ ഭാഗഭാക്കുകളായി
- 2017 ജൂലൈ 30 ന് നരേന്ദ്ര മോദി 'മൻ കി ബാത്ത്' ൽ
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത ആ മഹദ്തകളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌മരിക്കുന്നു . ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 5 വർഷത്തിനുള്ളിൽ, ഇന്ത്യ സ്വാതന്ത്ര്യം നേടി.ഇന്നേക്ക് 5 വർഷത്തിന്ന് ശേഷം, ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും .നമ്മുടെ രാഷ്ട്രത്തിൽ നിന്നും അഴിമതി, ജാതീ,മാലിന്യം, വർഗീയത എന്നിവ നീക്കം ചെയുമെന്ന് നമുക്ക് ഇന്ന്, പ്രതിജ്ഞ ചെയ്യാം. നമ്മുടെ ഭൂതകാലവുമായി ബന്ധപ്പെടുമ്പോൾ മാത്രമേ നമുക്ക് മഹത്തായ ഭാവി സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ.
ചരിത്രത്തിൽ നിന്നും വിച്ഛേദിക്കപ്പെടുന്ന സമൂഹങ്ങൾക്ക് പുരോഗതിയുടെ പുതിയ നിലവാരം ഉയർത്താൻ കഴിയില്ല, എന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെടുന്നു. ഈ വർഷം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ, .ഈ പ്രശ്‌നോത്തരി 1942 ലെ സ്വാതന്ത്ര്യസമരനായകരുമായി നമ്മെ ബന്ധിപ്പിക്കും.
‘ക്വിറ്റിന്ത്യ ക്വിസ്’ ൽ പങ്കെടുക്കൂ, ചരിത്രത്തെ കുറിച്ചുള്ള നിങ്ങളുടെ അറിവുകൾ പുതുക്കൂ! കൂടാതെ - ആകർഷകമായ സമ്മാനങ്ങളും നേടു ! ഒരു ദിവസത്തെ പത്ത് മികച്ച വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കും. മികച്ച സ്കോറുകളിൽ നിന്നുമുള്ള ഇരുപതോളം വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനാകും.
2017 ആഗസ്റ്റ് 8 ന് ക്വിസ് തുടങ്ങും.


