2021-ൽ ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ സംഘടിപ്പിച്ച യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരത്തിലെ വിജയികളെയും പങ്കെടുത്തവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാജ്യത്തുടനീളമുള്ള 5 ലക്ഷത്തിലധികം പേർ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു, അതിൽ 272 വിജയികളെ തിരഞ്ഞെടുത്തു. അവരുടെ സർഗ്ഗാത്മകതയ്ക്ക് സാംസ്കാരിക മന്ത്രാലയം അവാർഡ് നൽകി. ഡൽഹിയിലെ നെഹ്‌റു പാർക്കിലാണ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്.
അമൃത് മഹോത്സവിന്റെ ട്വീറ്റുകളുടെ പരമ്പരയോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“അത്ഭുതകരമായ സർഗ്ഗാത്മകത നിറഞ്ഞ ഈ ദേശസ്‌നേഹത്തിന്റെ വികാരം ഐക്യത്തിലെ സർഗ്ഗാത്മകതയുടെ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു . രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾ അതിൽ സജീവമായി പങ്കെടുത്തത് ഏവർക്കും പ്രചോദനം നൽകുന്നതാണ്. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ.
अद्भुत रचनात्मकता से भरी देशभक्ति की इस भावना ने #UnityInCreativity की एक नई मिसाल पेश की है। जिस प्रकार लाखों देशवासियों ने इसमें बढ़-चढ़कर भागीदारी की, वो हर किसी को प्रेरित करने वाला है। विजेताओं के साथ ही सभी प्रतिभागियों को बहुत-बहुत शुभकामनाएं। https://t.co/b25XwOsXJy
— Narendra Modi (@narendramodi) February 8, 2023


