ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്11 ഇനത്തിൽ വെങ്കല മെഡൽ നേടിയ മോനു ഗംഗാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്11 ഇനത്തിൽ മോനു ഗംഗാസിന് അസാമാന്യ വെങ്കല നേട്ടം. അദ്ദേഹത്തിന്റെ ഈ നേട്ടം ശരിക്കും പ്രചോദനകരമാണ്. കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഫലമുണ്ടായിരിക്കുന്നു. ഇന്ത്യ തീർത്തും ആഹ്ലാദത്തിലാണ്.”
Incredible Bronze by @GhangasMonu in Men's Shot put F11 event. His achievement is truly inspiring. All the hard work and dedication has paid off. India is truly elated. pic.twitter.com/VZN3L9mqZc
— Narendra Modi (@narendramodi) October 23, 2023


