നിങ്ങൾക്ക് ഇത് മുൻകൂട്ടി ഇവിടെ (https://amzn.to/3eaYOHH) അല്ലെങ്കിൽ ഇവിടെ (https://bit.ly/3eeUVl8) ഓർഡർ ചെയ്യാവുന്നതാണ്.
2018 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ്, ജീവിതം, പരീക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകചിന്തകളുടെ സമാഹാരമായിരുന്നു. സ്കോർകാർഡുകളേക്കാൾ, അറിവിനെ ആഘോഷിക്കുകയും പഠനത്തെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറ്റുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്.
ബ്രെയിലി പതിപ്പ് ഉൾപ്പെടെ നിരവധി ഭാഷകളിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഊഷ്മളമായി സ്വാഗതം ചെയ്ത ആദ്യ പതിപ്പ് ബെസ്റ്റ് സെല്ലറായി മാറിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രധാനമന്ത്രി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേരുമായി സംവദിക്കുകയും അവരിൽ നിന്ന് അനേകം വിവരങ്ങളും കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തു.
പ്രത്യേകിച്ച് മഹാമാരിക്ക് ശേഷം വിദ്യാഭ്യാസമേഖല ഉൾപ്പെടെയുള്ള എല്ലാ മേഖലകളും പ്രവർത്തനം തുടരുന്നതിന് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ബോദ്ധ്യത്തിലാണ് ‘എക്സാം വാരിയേഴ്സിന്റെ’ പുതിയ പതിപ്പ് എഴുതേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തോന്നിയത്.
‘എക്സാം വാരിയേഴ്സിന്റെ’ പുതിയ പതിപ്പ് മാനസികാരോഗ്യം, ലക്ഷ്യം നിർണ്ണയിക്കൽ, ക്ലാസ് റൂമിനപ്പുറത്തേക്ക് പോകുക എന്നിവയുൾപ്പടെയുള്ള പ്രമേയങ്ങളെ സ്പർശിക്കുന്നു.
വീട്ടിലെ സാങ്കേതികവിദ്യയുടെ പങ്ക്, പ്രോത്സാഹനം, വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കൽ തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷിതാക്കൾക്കായി എഴുതിയിട്ടുണ്ട്.
പുസ്തകം കൈകാര്യം ചെയ്ത ഓരോ വിഷയവുമായി ബന്ധപ്പെട്ട സംവേദനാത്മക പ്രവർത്തനങ്ങൾക്ക് ‘എക്സാം വാരിയേഴ്സിന്റെ’ ആദ്യ പതിപ്പ് പ്രത്യേക ഊന്നൽനൽകിയിരുന്നു. പുതിയ പതിപ്പ് അത്തരം കൂടുതൽ പ്രവർത്തനങ്ങളുമായി മടങ്ങിയെത്തുകയാണ്. കൂടാതെ അവ നരേന്ദ്ര മോദി മൊബൈൽ ആപ്പിന്റെ പരീക്ഷ വാരിയേഴ്സ് മൊഡ്യൂളുമായി സംയോജിപ്പിച്ചിരിക്കുകയുമാണ്.
അപ്ലിക്കേഷനിലെ എക്സാം വാരിയേഴ്‌സ് മൊഡ്യൂൾ, പുസ്തകത്തിന് ഒരു സാങ്കേതിക-സാമൂഹിക മാനം നൽകുന്നു.
‘എക്സാം വാരിയേഴ്സിന്റെ’ പുതിയ പുതുക്കിയ പതിപ്പ് വിവിധ പ്ലാറ്റ്ഫോമുകളിൽ മുൻകൂട്ടി ഓർഡറിനായി ലഭ്യമാണ്. നിങ്ങൾക്ക് ഇവിടെ (https://amzn.to/3eaYOHH) അല്ലെങ്കിൽ ഇവിടെ (https://bit.ly/3eeUVl8) ഇത് മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.


