പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഫ്രാൻസിൽ നടന്നുകൊണ്ടിരിക്കുന്ന വരൾച്ചയ്ക്കും കാട്ടുതീയ്ക്കും പ്രധാനമന്ത്രി പ്രസിഡന്റ് മാക്രോണിനോട് ഐക്യദാർഢ്യം അറിയിച്ചു.
പ്രതിരോധ സഹകരണ പദ്ധതികളും സിവിൽ ആണവോർജ മേഖലയിലെ സഹകരണവും ഉൾപ്പെടെയുള്ള ഉഭയകക്ഷി സംരംഭങ്ങൾ നേതാക്കൾ അവലോകനം ചെയ്തു.
ആഗോള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഭൗമരാഷ്ട്രീയ വെല്ലുവിളികളും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തം സമീപ വർഷങ്ങളിൽ നേടിയെടുത്ത ആഴത്തിലും ശക്തിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും സഹകരണത്തിന്റെ പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു.


