പ്രസിഡന്റ് പെസെഷ്കിയാൻ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു
പ്രധാനമന്ത്രി അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും, സംഘർഷം ഒഴിവാക്കുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പുനഃസ്ഥാപിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയും ചെയ്തു​
ഇന്ത്യൻ സമൂഹത്തെ തിരികെ നാട്ടിലെത്തിക്കുന്നതിനു പിന്തുണ നൽകിയ പ്രസിഡന്റ് പെസെഷ്കിയനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു
വിവിധ മേഖലകളിൽ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചു നേതാക്കൾ ചർച്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി.

പ്രസിഡന്റ് പെസെഷ്കിയാൻ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, പ്രത്യേകിച്ച് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം സംബന്ധിച്ച വസ്തുതകളും കാഴ്ചപ്പാടും, പ്രധാനമന്ത്രിയോടു പങ്കുവച്ചു.

അടുത്തിടെ നടന്ന സംഘർഷങ്ങളിൽ ഇന്ത്യയുടെ തീവ്രമായ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഇന്ത്യ സമാധാനത്തിന്റെയും മാനവികതയുടെയും പക്ഷത്താണെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ, മുന്നോട്ടുള്ള വഴിയായി ഉടനടി സംഘർഷം ഒഴിവാക്കൽ, സംഭാഷണം, നയതന്ത്രം എന്നിവയുടെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനും പുനരധിവാസത്തിനും തുടർച്ചയായി നൽകുന്ന പിന്തുണയ്ക്കു പ്രസിഡന്റ് പെഷേഷ്കിയനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. വ്യാപാര-സാമ്പത്തിക സഹകരണം, ശാസ്ത്ര-സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നതിനായി തുടർന്നും പ്രവർത്തിക്കാനുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

പരസ്പരബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership