മുംബൈയിലെ ജുഹു ബീച്ചിൽ സംഘടിപ്പിച്ച ക്ലീനത്തോണിനെ കുറിച്ച് ഡോ ജിതേന്ദ്ര സിംഗ് നടത്തിയ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ കാര്യത്തെ അഭിനന്ദിച്ചു. ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ അഭിനന്ദിച്ച ശ്രീ മോദി, നമ്മുടെ തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“സ്തുത്യർഹമാണ്... ഈ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
ദൈർഖ്യമുള്ളതും , മനോഹരവുമായ തീരപ്രദേശത്താൽ ഇന്ത്യ അനുഗ്രഹീതമാണ്, നമ്മുടെ തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സുപ്രധാനമാണ്. "
Commendable...I appreciate all those involved in this effort.
— Narendra Modi (@narendramodi) September 12, 2022
India is blessed with a long and beautiful coastline and it is important we focus on keeping our coasts clean. https://t.co/mxMTUNLYNC


