വിശാഖപട്ടണം, മംഗലാപുരം, പാദൂര്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖര സൗകര്യം രാഷ്ട്രത്തിനു സമര്‍പ്പിക്കും
ഐ.ഐ.ടി. ധാര്‍വാഡ്, ഐ.ഐ.ഐ.ടി. ധാര്‍വാഡ് എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും
വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, കര്‍ണാടകയിലെ ഹുബ്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനങ്ങളിലെയും വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി ആന്ധ്രാപ്രദേശില്‍
ആന്ധ്രാപ്രദേശില്‍ ആദ്യം സന്ദര്‍ശിക്കുന്ന ഗുണ്ടൂരില്‍ യെതുകര്‍ ബൈപ്പാസില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് ഉണര്‍വേകി കൊണ്ട് ഇന്ത്യന്‍ തന്ത്രപ്രധാനപ്രധാന പെട്രോളിയം റിസര്‍വി( ഐ.പി.എസ്.ആര്‍. എല്‍.)ന്റെ 1.33 എം.എം.ടി. വിശാഖപട്ടണം പെട്രോളിയം റിസര്‍വ് ( എസ്.പി.ആര്‍.) സൗകര്യം അദ്ദേഹം രാഷ്ട്രത്തെ സമര്‍പ്പിക്കും.
ആന്ധ്രാപ്രദേശിലെ കൃഷ്ണ-ഗോദാവരി ഓഫ്‌ഷോര്‍ ബേസിനിലെ ഒ.എന്‍.ജി.സിയുടെ വസിഷ്ഠ ആന്‍ഡ് എസ്. ഐ. വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കൃഷ്ണ പട്ടണത്ത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി( ബി.പി.സി.എല്‍.)ന്റെ പുതിയ ടെര്‍മിനലിന് അദ്ദേഹം തറക്കല്ലിടും.
ഈ പദ്ധതികള്‍ ആന്ധ്രപ്രദേശിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വാതകാധിഷ്ഠിത വ്യാവസായിക യൂണിറ്റുകള്‍ക്ക് ഏറെ ഗുണകരമാകും.
തുടര്‍ന്ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്കു തിരിക്കും.
പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍
തമിഴ്‌നാട്ടില്‍ തിരുപ്പൂരിലെ പെരുമാനല്ലുര്‍ ഗ്രാമത്തില്‍ ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
തിരുപ്പൂരില്‍ ഇ.എസ്. ഐ.സി. ആശുപത്രിക്ക് അദ്ദേഹം തറക്കല്ലിടും. മികച്ച നിലവാരമുള്ള, 100 കിടക്കകളോട കൂടിയ ഈ ആശുപത്രി, ഇ.എസ്.ഐ. ആക്റ്റിന്റെ പരിധിയില്‍പ്പെടുന്ന തിരുപ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൈദ്യ സഹായം ലഭ്യമാക്കും.
ട്രിച്ചി വിമാനത്താവളത്തിലെ ഒരു സമഗ്ര കെട്ടിടത്തിനും ചെന്നൈ വിമാനത്താവളത്തിന്റെ ആധുനികവല്‍ക്കരണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
ചെന്നൈയിലെ ഇ.എസ്.ഐ.സി. ആശുപത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും 470 കിടക്കകളോടു കൂടിയ മികച്ച ഈ ആശുപത്രി വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലുമുള്ള മികച്ച ചികിത്സ ലഭ്യമാക്കും.
ഈ ചടങ്ങില്‍ വച്ച് ബിപിസിഎല്‍ ഇന്റെ തീരദേശ ടെര്‍മിനലും രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടും.
Chennai തുറമുഖത്തുനിന്ന് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷ( സി.പി.സി.എല്‍.)ന്റെ മണാലി റിഫൈനറിയിലേക്കുള്ള പുതിയ അസംസ്‌കൃത എണ്ണയുടെ പൈപ്പ് ലൈനിന്റെ പ്രധാനമന്ത്രി നിര്‍വഹിക്കുന്ന മറ്റൊരു ചടങ്ങ്. വര്‍ദ്ധിത സുരക്ഷാ സവിശേഷതകളോടെ നിര്‍മ്മിച്ചിരിക്കുന്ന ഈ പൈപ്പ് ലൈന്‍ സുരക്ഷിതവും വിശ്വസനീയവുമായ അസംസ്‌കൃത എണ്ണ വിതരണം ഉറപ്പാക്കും. തമിഴ്‌നാട്ടിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉതകുന്നതാണ് ഈ പദ്ധതി.
എ.ജി.-ഡി.എം.എസ്. മെട്രോ സ്റ്റേഷന്‍ മുതല്‍ വാഷര്‍മെന്‍പേട് മെട്രോ സ്റ്റേഷന്‍ വരെയുള്ള കയ്യിലെ യാത്രാസൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോ ഒന്നാംഘട്ടത്തിന് ഒരു ഭാഗമാണ് 10 കിലോമീറ്റര്‍ വരുന്ന ഇത്.
തുടര്‍ന്ന് പ്രധാനമന്ത്രി കര്‍ണാടകയിലേക്ക് തിരിക്കും.
പ്രധാനമന്ത്രി കര്‍ണാടകയില്‍
നാളെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അവസാനത്തെ കേന്ദ്രമാണ് കര്‍ണാടകയിലെ ഹുബ്ലി. ഹുബ്ലിയില്‍ ഗബ്ബുറില്‍ അദ്ദേഹം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ധാര്‍വാഡിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വികസിപ്പിക്കുന്നതിന് ധാര്‍വാഡിനും പ്രധാനമന്ത്രി തറക്കല്ലിടും.
ചടങ്ങില്‍വച്ച് ധാര്‍വാര്‍ഡിലെ വാതക വിതരണ പദ്ധതിയുടെ സമര്‍പ്പണവും നടക്കും. പൗരന്മാര്‍ക്ക് മാലിന്യമുക്തമായ ഇന്ധനം ലഭ്യമാക്കുന്നതിനായി നഗര വാതക വിതരണ ശൃംഖല ഗവണ്‍മെന്റ് ഊന്നല്‍ നല്‍കി വരികയാണ്.
രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നീക്കത്തിന് ഭാഗമായി 1.5 എം.എം.ടി. മംഗലാപുരം തന്ത്രപ്രധാന പെട്രോളിയം ശേഖരത്തിന്റെയും 2.5 എം.എം.ടി. പാദൂര്‍ എസ്.പി.ആര്‍. കേന്ദ്രത്തിലെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ചിക്ജജൂര്‍-മായാകൊണ്ട 18 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ ആണ് മറ്റൊരു പ്രധാന പദ്ധതി. 190 കിലോമീറ്റര്‍ വരുന്ന ഹുബ്ലി-ചിക്ജജൂര്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയിലെ ഒരു ഭാഗമായ ഇത് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു-ഹുബലി റൂട്ടില്‍ പെട്ടതാണ്. പാത ഇരട്ടിപ്പിക്കല്‍ ബംഗളുരുവില്‍നിന്ന് ഹുബലി, ബേലഗവി, ഗോവ, പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പാതയുടെ ശേഷി വര്‍ധിപ്പിക്കുകയും അതുവഴി തീവണ്ടികളുടെ വേഗത്തിലുള്ള ഓട്ടം സാധ്യമാവുകയും ചെയ്യും. 346 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള
ഹോസ്‌പെറ്റ്-ഹൂബ്‌ളി-വാസ്‌കോഡഗാമ പാതയുടെ വൈദ്യുതികരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതുവഴി തീവണ്ടികളുടെ ഓട്ടത്തിനുള്ള സമയം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയും ഡീസല്‍ ഉപയോഗിക്കുന്നത് നിമിത്തമുണ്ടാകുന്ന ഹരിതഗൃഹവാതക നിര്‍ഗമനം സാധിക്കുകയും ചെയ്യും.
എല്ലാവര്‍ക്കും പാര്‍പ്പിടം എന്നാല്‍ തന്റെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി ധാര്‍വാര്‍ഡില്‍ പി.എം.എ.വൈ.(യു) പ്രകാരം നിര്‍മിച്ച 2384 വീടുകളുടെ ഗൃഹപ്രവേശത്തിന് സാക്ഷ്യം വഹിക്കും.


