ഹിമാചൽ പ്രദേശ്, ആത്മീയതയുടെയും ധീരതയുടെയും ദേശമാണ്: പ്രധാനമന്ത്രി മോദി
അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളിലാണ് സംസ്ഥാന ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹൈവേകള്‍, റയില്‍വേ, വൈദ്യുതി, സൗരോര്‍ജ്ജം, പെട്രോളിയം മേഖല മുതലായവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഹിമാചല്‍ പ്രദേശില്‍ നടന്നുവരികയാണ്: പ്രധാനമന്ത്രി
പണം കൊള്ളയടിച്ച് ശീലമായവർ ഇപ്പോൾ കാവൽക്കാരനെ ഭയക്കുകയാണ്: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജന ആഭാര്‍ റാലിയെ അഭിസംബോധന ചെയ്തു.

ഇതിന് മുന്നോടിയായി ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ഒരു പ്രദര്‍ശനം വീക്ഷിച്ച അദ്ദേഹം വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തി.

ഒരു വന്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, ആത്മീയതയുടെയും ധീരതയുടെയും നാടായി ഹിമാചല്‍ പ്രദേശിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിക്ക് ഈ സംസ്ഥാനവുമായുള്ള ഒരു പ്രത്യേക ബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു.

വിവിധ പദ്ധതികളിലൂടെ ഒരു വര്‍ഷം കൊണ്ട് ജനങ്ങളിലേക്ക് വിശേഷിച്ച് ഗ്രാമീണ മേഖലകളിലെ ജനങ്ങളിലേക്ക് എത്തിയ സംസ്ഥാന ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളിലാണ് സംസ്ഥാന ഗവണ്‍മെന്റ് ശ്രദ്ധ
കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹൈവേകള്‍, റയില്‍വേ, വൈദ്യുതി, സൗരോര്‍ജ്ജം, പെട്രോളിയം മേഖല മുതലായവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഹിമാചല്‍ പ്രദേശില്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി ദീര്‍ഘമായി പരാമര്‍ശിച്ചു. 2013 ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 70 ലക്ഷമായിരുന്നത്, 2017 ആയപ്പോള്‍ ഒരു കോടിയായി ഉയര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ 2013 ല്‍ ഏകദേശം 1,200 അംഗീകൃത ഹോട്ടലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,800 ഓളം അംഗീകൃത ഹോട്ടലുകളാണ് ഉള്ളത്.

നമ്മുടെ വിമുക്ത ഭടന്‍മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷനുവേണ്ടി 40 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ ഗവണ്‍മെന്റ് അധികാരമേറ്റപ്പോള്‍തന്നെ ഈ വിഷയത്തെക്കുറിച്ചും അതിനാവശ്യമായി വരുന്ന പണത്തെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് നമ്മുടെ വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വത്തോടുള്ള ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശുചിത്വത്തെ ഒരു സംസ്‌കാരമായി അവര്‍ സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയക്ക് ശുഭോദര്‍ക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

കേന്ദ്ര ഗവണ്‍മെന്റ് എപ്രകാരമാണ് അഴിമതി അമര്‍ച്ച ചെയ്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അഴിമതി ചെറുക്കാനും, ഏകദേശം 90,000 കോടി രൂപ ലാഭിക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pitches India as stable investment destination amid global turbulence

Media Coverage

PM Modi pitches India as stable investment destination amid global turbulence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 12
January 12, 2026

India's Reforms Express Accelerates: Economy Booms, Diplomacy Soars, Heritage Shines Under PM Modi