അമേരിക്കയുടെ ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിധി അബാസഡര്‍ ശ്രീമതി നിക്കി ഹാലേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ആശംസകള്‍ അംബാസഡര്‍ ഹാലേ കൈമാറി. പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളും ആശയവിനിമയവും ഊഷ്മളതയോടെ അനുസ്മരിച്ച പ്രധാനമന്ത്രി, തിരിച്ചും ആശംസകള്‍ നേര്‍ന്നു. 
 

നയതന്ത്ര, പ്രതിരോധ മേഖലകളില്‍ സവിശേഷമായും, അതോടൊപ്പം മറ്റു മേഖലകളിലും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യം അംബാസഡര്‍ ഹാലേ നിരീക്ഷിച്ചു. ഭീകരപ്രവര്‍ത്തനത്തെ നേരിടല്‍, ബഹുതല വേദികളിലെ പ്രവര്‍ത്തനം എന്നീ കാര്യങ്ങളിലുള്ള ഇന്ത്യ-അമേരിക്ക സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ശക്തമായ ഇന്ത്യ-അമേരിക്ക പങ്കാളിത്തം ആഗോള സുരക്ഷയ്ക്കും അഭിവൃദ്ധിക്കും ഗുണകരമായ വിധത്തില്‍ തുടരുമെന്ന ആത്മവിശ്വാസം അവര്‍ പ്രകടിപ്പിച്ചു. 
പ്രസിഡന്റ് ട്രംപിന്റെ ദക്ഷിണേഷ്യ, ഇന്‍ഡോ-പസഫിക് നയതന്ത്രത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
West Asia conflict: 59 India-bound vessels transited Hormuz since war

Media Coverage

West Asia conflict: 59 India-bound vessels transited Hormuz since war
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 22
July 22, 2026

From Scholarships to Homes to High-Speed Rail: Inclusive Growth Under PM Modi’s Leadership