On this day, the nation witnessed a shining example of Sardar Patel’s iron will, as the Indian Army liberated Hyderabad from countless atrocities
Nothing surpasses the honour, pride, and glory of ‘Maa Bharti’: PM
‘Swasth Nari Sashakt Parivar’ campaign is dedicated to our mothers and sisters: PM
Service to the poor is the highest purpose of my life: PM
We are working with commitment of 5F vision for the textile industry – from Farm to Fibre, Fibre to Factory, Factory to Fashion and Fashion to Foreign: PM
Vishwakarma brothers and sisters are a major force behind Make in India: PM
Those who have been left behind are our top priority: PM

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

നർമ്മദ മയ്യാ കീ ജയ്! നർമ്മദ മയ്യാ കീ ജയ്! 

മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

അറിവിന്റെ ദേവതയും ധാർ ഭോജ്ശാലയുടെ അമ്മയുമായ വാഗ്ദേവിയുടെ കാൽക്കൽ ഞാൻ വണങ്ങുന്നു. ഇന്ന് നൈപുണ്യത്തിന്റെയും നിർമ്മാണത്തിന്റെയും ദേവനായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമാണ്. ഭഗവാൻ വിശ്വകർമ്മാവിനെ ഞാൻ വണങ്ങുന്നു. ഇന്ന്, വിശ്വകർമ ജയന്തി ദിനത്തിൽ, തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീ സഹോദരന്മാരെ ഞാൻ ആദരപൂർവ്വം വണങ്ങുന്നു.

സുഹൃത്തുക്കളേ,

ധാറിന്റെ ഈ ഭൂമി എപ്പോഴും വീര്യത്തിന്റെ നാടാണ്, പ്രചോദനത്തിന്റെ നാടാണ്. മഹാരാജ ഭോജിന്റെ വീര്യം... ഒരുപക്ഷേ നമ്മൾ അവിടെ അത് കേൾക്കുന്നില്ലായിരിക്കാം അല്ലെങ്കിൽ കാണുന്നില്ലായിരിക്കാം. നിങ്ങൾ എത്ര ദൂരെയാണെങ്കിലും, നിങ്ങളുടെ ഹൃദയത്തിൽ എന്താണെന്ന് എനിക്ക് മനസ്സിലാകും. ഇവിടുത്തെ സാങ്കേതിക വിദഗ്ധർക്ക് അവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുമെങ്കിൽ, സഹായിക്കണം, അല്ലാത്തപക്ഷം ഇവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്, അവർ വളരെ അച്ചടക്കമുള്ളവരാണ്. അസൗകര്യങ്ങൾ ഉണ്ടായാലും, മധ്യപ്രദേശിന് എല്ലായ്പ്പോഴും സഹിഷ്ണുതയുടെ സ്വഭാവം ഉണ്ടായിരുന്നു, അത് ഞാൻ ഇവിടെയും കാണുന്നു.

 

സുഹൃത്തുക്കളേ,

മഹാരാജ ഭോജിന്റെ ധീരത ദേശീയ അഭിമാനം സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കാൻ നമ്മെ പഠിപ്പിക്കുന്നു. മഹർഷി ദധീചിയുടെ ത്യാഗം മനുഷ്യരാശിയെ സേവിക്കാനുള്ള ദൃഢനിശ്ചയം നമുക്ക് നൽകുന്നു. ഈ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് രാജ്യം ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്നു. പാകിസ്ഥാനിൽ നിന്ന് വന്ന തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നശിപ്പിച്ചു; ഓപ്പറേഷൻ സിന്ദൂർ നടത്തി നമ്മൾ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചു. കണ്ണിമയ്ക്കുന്ന സമയം കൊണ്ട് നമ്മുടെ ധീരരായ സൈനികർ പാകിസ്ഥാനെ മുട്ടുകുത്തിച്ചു. ഇന്നലെ, മറ്റൊരു പാകിസ്ഥാൻ തീവ്രവാദി കണ്ണീരോടെ തന്റെ ദുരിതം വിവരിക്കുന്നതിന് രാഷ്ട്രവും ലോകവും സാക്ഷ്യം വഹിച്ചു. 

സുഹൃത്തുക്കളേ,

ഇതാണ് പുതിയ ഇന്ത്യ, ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടുന്നില്ല, ഇതാണ് പുതിയ ഇന്ത്യ, അത് വീടിനുള്ളിൽ കയറി കൊല്ലുന്നു. 

സുഹൃത്തുക്കളേ,

ഇന്ന്, സെപ്റ്റംബർ 17, മറ്റൊരു ചരിത്ര സംഭവത്തെ അടയാളപ്പെടുത്തുന്നു. ഈ ദിവസം, സർദാർ പട്ടേലിന്റെ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന്റെ ഒരു ഉദാഹരണത്തിന് രാഷ്ട്രം സാക്ഷ്യം വഹിച്ചു. ഹൈദരാബാദിനെ നിരവധി അതിക്രമങ്ങളിൽ നിന്ന് മോചിപ്പിച്ച് അതിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം ഇന്ത്യയുടെ അഭിമാനം പുനഃസ്ഥാപിച്ചു. രാജ്യത്തിന്റെ ഈ മഹത്തായ നേട്ടത്തിന് നിരവധി പതിറ്റാണ്ടുകൾ കടന്നുപോയി, ആ നേട്ടം, സൈന്യത്തിന്റെ ഈ മഹത്തായ ധീരത, അത് ഓർക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല, പക്ഷേ നിങ്ങൾ എനിക്ക് അവസരം നൽകി, നമ്മുടെ ​ഗവൺമെന്റ് സെപ്റ്റംബർ 17, സർദാർ പട്ടേലിനെ, ഹൈദരാബാദ് സംഭവത്തെ അനശ്വരമാക്കി. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായ ഈ ദിവസം, ഹൈദരാബാദ് വിമോചന ദിനമായി നാം ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ന്, ഹൈദരാബാദിൽ വിമോചന ദിനം വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഹൈദരാബാദ് വിമോചന ദിനം നമ്മെ പ്രചോദിപ്പിക്കുന്നു, ഭാരതമാതാവിന്റെ ബഹുമാനത്തെക്കാളും മഹത്വത്തെക്കാളും വലുതായി ഒന്നുമില്ല, നമ്മൾ ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിനുവേണ്ടിയായിരിക്കണം, നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിക്കണം. 

 

സുഹൃത്തുക്കളേ,

രാജ്യത്തിനുവേണ്ടി മരിക്കാൻ പ്രതിജ്ഞയെടുത്ത നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ, എല്ലാം രാഷ്ട്രത്തിനായി സമർപ്പിച്ചു. അവരുടെ സ്വപ്നം ഒരു "വികസിത ഇന്ത്യ" ആയിരുന്നു, അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിതരായി വേഗത്തിൽ മുന്നേറുന്ന ഒരു രാഷ്ട്രമായി അവർ കണ്ട സ്വപ്നം. ഇന്ന്, ഈ പ്രചോദനത്തോടെ, ഇന്ത്യയിലെ 140 കോടി ജനങ്ങളും ഇന്ത്യയെ വികസിതമാക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. വികസിത ഇന്ത്യയിലേക്കുള്ള ഈ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട നാല് തൂണുകൾ - ഇന്ത്യയുടെ സ്ത്രീശക്തി, യുവശക്തി, ദരിദ്രർ, കർഷകർ എന്നിവയാണ്. ഇന്ന്, ഈ പരിപാടിയിൽ, വികസിത ഇന്ത്യയുടെ ഈ നാല് തൂണുകൾക്ക് പുതിയ ശക്തി പകരുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. എന്റെ ധാരാളം അമ്മമാരും സഹോദരിമാരും പെൺമക്കളും ഇവിടെ എത്തിയിട്ടുണ്ട്. ഇന്നത്തെ പരിപാടിയിൽ സ്ത്രീ ശാക്തീകരണത്തിന് വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്. ഈ പരിപാടി ധാറിലാണ് നടക്കുന്നത്, പക്ഷേ ഇത് മുഴുവൻ രാജ്യത്തിനും രാജ്യത്തിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടിയാണ്. 'ആരോഗ്യമുള്ള സ്ത്രീ-ശാക്തീകരിക്കപ്പെട്ട കുടുംബം' ('स्वस्थ नारी-सशक्त परिवार') എന്ന മഹത്തായ പ്രചാരണം ഇവിടെ നിന്ന് ആരംഭിക്കുന്നു. വാഗ്ദേവിയുടെ അനുഗ്രഹത്താൽ, ഇതിനേക്കാൾ വലിയ എന്ത് പ്രവൃത്തിയാണ് ചെയ്യാൻ കഴിയുക?

സുഹൃത്തുക്കളേ,

'ആദി സേവ പർവ്വ'ത്തിന്റെ പ്രതിധ്വനി ഇതിനകം രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി കേൾക്കുന്നുണ്ട്. അതിന്റെ മധ്യപ്രദേശ് പതിപ്പും ഇന്ന് ആരംഭിക്കുന്നു. ധാർ ഉൾപ്പെടെയുള്ള മധ്യപ്രദേശിലെ നമ്മുടെ ഗോത്ര സമൂഹങ്ങളെ വിവിധ പദ്ധതികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ ക്യാമ്പെയ്‌ൻ പ്രവർത്തിക്കും.

സുഹൃത്തുക്കളേ,

വിശ്വകർമ ജയന്തി ദിനത്തിൽ ഒരു പ്രധാന വ്യാവസായിക സംരംഭവും ഇന്ന് നടക്കാൻ പോകുന്നു. രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെക്സ്റ്റൈൽ പാർക്കിന്റെ തറക്കല്ലിടൽ ഇവിടെയാണ്. ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തിന് ഈ പാർക്ക് പുതിയ ഊർജ്ജം നൽകും. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കും, കൂടാതെ ധാറിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകർ നിലവിൽ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

 

സുഹൃത്തുക്കളേ,

ഈ പിഎം മിത്ര പാർക്കിന്റെ, ഈ ടെക്സ്റ്റൈൽ പാർക്കിന്റെ, ഏറ്റവും വലിയ നേട്ടം നമ്മുടെ യുവാക്കൾക്കും സ്ത്രീകൾക്കും വലിയ തോതിൽ തൊഴിൽ ലഭിക്കും എന്നതാണ്. ഈ പദ്ധതികൾക്കും പ്രചാരണങ്ങൾക്കും എന്റെ എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. മധ്യപ്രദേശിന് ഞാൻ പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ അമ്മമാരേ, സഹോദരിമാരേ, നമ്മുടെ സ്ത്രീശക്തിയാണ് രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന അടിസ്ഥാനം. വീട്ടിൽ അമ്മ സുഖമായാൽ വീട് മുഴുവൻ സുഖമായിരിക്കുമെന്ന് നമുക്കെല്ലാവർക്കും കാണാൻ കഴിയും.

എന്നാൽ സുഹൃത്തുക്കളേ,

ഒരു അമ്മ രോഗബാധിതയായാൽ, മുഴുവൻ കുടുംബവ്യവസ്ഥയും തകരും. അതിനാൽ, "ആരോഗ്യമുള്ള സ്ത്രീകൾ - ശാക്തീകരിക്കപ്പെട്ട കുടുംബം" എന്ന ക്യാമ്പെയ്ൻ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി, അവരുടെ ശോഭനമായ ഭാവിക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു. വിവരങ്ങളുടെയോ വിഭവങ്ങളുടെയോ അഭാവം മൂലം ഒരു സ്ത്രീ പോലും ഗുരുതരമായ രോഗത്തിന് ഇരയാകരുത് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി രോഗങ്ങൾ നിശബ്ദമായി വരികയും കണ്ടെത്തലിന്റെ അഭാവം മൂലം ക്രമേണ വളരെ ഗുരുതരമാവുകയും ജീവിതവും മരണവുമായുള്ള കളി ആരംഭിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഏറ്റവും വലിയ അപകടസാധ്യതയുള്ള അത്തരം രോഗങ്ങളെ അവയുടെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, ഈ ക്യാമ്പെയ്‌നിന്റെ കീഴിൽ രക്തസമ്മർദ്ദം, പ്രമേഹം, വിളർച്ച, ക്ഷയം, അല്ലെങ്കിൽ കാൻസർ പോലുള്ള ഗുരുതരമായ രോഗത്തിന്റെ സാധ്യത എന്നിവയെല്ലാം പരിശോധിക്കപ്പെടും. എന്റെ അമ്മമാരും സഹോദരിമാരും, രാജ്യമെമ്പാടുമുള്ള എന്റെ അമ്മമാരും സഹോദരിമാരും എനിക്ക് എപ്പോഴും ഒട്ടേറെ നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങളാണ് എന്റെ ഏറ്റവും വലിയ കവചം. രാജ്യത്തെ കോടിക്കണക്കിന് അമ്മമാരും സഹോദരിമാരും എനിക്ക് സമൃദ്ധമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ അമ്മമാരേ, സഹോദരിമാരേ, ഇന്ന്, സെപ്റ്റംബർ 17, വിശ്വകർമ ജയന്തി ദിനത്തിൽ, ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ വന്നിരിക്കുന്നു. രാജ്യത്തുടനീളമുള്ള അമ്മമാരേ, സഹോദരിമാരേ, ദയവായി എന്നോട് പറയൂ? നിങ്ങൾ അത് എനിക്ക് തരുമോ ഇല്ലയോ? ദയവായി നിങ്ങളുടെ കൈകൾ ഉയർത്തി എന്നോട് പറയൂ. വൗ, എല്ലാവരുടെയും കൈകൾ ഉയർത്തപ്പെടുന്നു. യാതൊരു മടിയും കൂടാതെ ഈ ക്യാമ്പുകളിൽ പോയി സ്വയം പരിശോധനയ്ക്ക് വിധേയരാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരു മകനെന്ന നിലയിൽ, ഒരു സഹോദരൻ എന്ന നിലയിൽ, എനിക്ക് നിങ്ങളിൽ നിന്ന് ഇത്രയെങ്കിലും ആവശ്യപ്പെടാം, അല്ലേ? എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഈ ആരോഗ്യ ക്യാമ്പുകളിൽ, പരിശോധനകൾ എത്ര ചെലവേറിയതാണെങ്കിലും, നിങ്ങൾ ഒരു പൈസ പോലും നൽകേണ്ടതില്ല. ഫീസ് ഉണ്ടാകില്ല. പരിശോധനകൾ സൗജന്യമായിരിക്കും, മാത്രമല്ല, മരുന്നുകളും സൗജന്യമായിരിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തേക്കാൾ വലുതല്ല ​ഗവൺമെന്റ് ഖജനാവ്. ഈ ഖജനാവ് നിങ്ങൾക്കുള്ളതാണ്, നിങ്ങളുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടിയാണ്. ആയുഷ്മാൻ കാർഡിന്റെ സംരക്ഷണ കവചം തുടർന്നുള്ള ചികിത്സയിൽ നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും.

 

ഇന്ന് ആരംഭിക്കുന്ന ഈ ക്യാമ്പയിൻ, വിജയിക്കുക എന്ന ദൃഢനിശ്ചയത്തോടെ ഒക്ടോബർ 2 വിജയദശമി വരെ രണ്ടാഴ്ച നീണ്ടുനിൽക്കും. രാജ്യമെമ്പാടുമുള്ള അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു, നിങ്ങൾ എപ്പോഴും നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളുടെ ആരോഗ്യത്തിനും കുറച്ച് സമയം ചെലവഴിക്കുക. കഴിയുന്നത്ര തവണ നിങ്ങൾ ഈ ക്യാമ്പുകൾ സന്ദർശിക്കണം; ലക്ഷക്കണക്കിന് ക്യാമ്പുകൾ സജ്ജീകരിക്കാൻ പോകുന്നു. ഇന്നും, കുറച്ച് ക്യാമ്പുകളിൽ ആളുകൾ സ്വയം പരിശോധനയ്ക്ക് വിധേയരാകാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്തെ മറ്റ് സ്ത്രീകളുമായി ഈ വിവരങ്ങൾ പങ്കിടുന്നത് ഉറപ്പാക്കുക. എല്ലാ അമ്മമാരോടും സഹോദരിമാരോടും പറയുക, നമ്മുടെ മോദി ജി ധാറിൽ വന്നിരുന്നു, നമ്മുടെ മകൻ ധാറിൽ വന്നിരുന്നു, നമ്മുടെ സഹോദരൻ ധാറിൽ വന്നിരുന്നു, അദ്ദേഹം വന്ന് ഞങ്ങളോട് പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടു. ദയവായി എല്ലാവരോടും പറയുക. ഒരമ്മയും പിന്നോട്ടുപോകരുതെന്നും ഒരു മകളും പിന്നോട്ടുപോകരുതെന്നും നാം പ്രതിജ്ഞയെടുക്കണം.

സുഹൃത്തുക്കളേ, 

അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന. ഗർഭിണികൾക്കും പെൺമക്കൾക്കും ശരിയായ പോഷകാഹാരം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ഗവൺമെന്റും ദൗത്യനിർവ്വഹണത്തിലാണ്. ഇന്ന് നമ്മൾ എട്ടാമത് ദേശീയ പോഷകാഹാര മാസം ആരംഭിക്കുകയാണ്. വികസ്വര രാജ്യത്ത്, മാതൃമരണ നിരക്കും ശിശുമരണ നിരക്കും കഴിയുന്നത്ര കുറയ്ക്കണം. ഇതിനായി 2017 ൽ നാം പ്രധാനമന്ത്രി മാതൃ വന്ദന യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിന് അയ്യായിരം രൂപയും രണ്ടാമത്തെ പെൺകുട്ടിയുടെ ജനനത്തിന് ആറായിരം രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. ഇതുവരെ, നാലര കോടി ഗർഭിണികളായ അമ്മമാർക്ക് മാതൃ വന്ദന യോജനയിൽ നിന്ന് പ്രയോജനം ലഭിച്ചു. ഇതുവരെ, 19,000 കോടിയിലധികം രൂപ ചെലവഴിച്ചു. ചിലർക്ക് ഈ കണക്ക് എന്താണെന്ന് മനസ്സിലായിട്ടുണ്ടാകില്ല. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 19,000 കോടിയിലധികം രൂപ എത്തിയിട്ടുണ്ട്. ഇന്നും, ഒരു ക്ലിക്കിലൂടെ, 15 ലക്ഷത്തിലധികം ഗർഭിണികളായ അമ്മമാർക്ക് സഹായം അയച്ചിട്ടുണ്ട്, ഞാൻ ഇവിടെ ക്ലിക്ക് ചെയ്തതുപോലെ. ഇന്ന് ധാറിന്റെ നാട്ടിൽ നിന്ന് തന്നെ 450 കോടിയിലധികം രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു.

സുഹൃത്തുക്കളേ, 

ഇന്ന്, മധ്യപ്രദേശിന്റെ നാട്ടിൽ നിന്നുള്ള മറ്റൊരു ക്യാമ്പെയ്നിനെക്കുറിച്ച് ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, അരിവാൾ കോശ രോ​ഗം നമ്മുടെ ഗോത്ര പ്രദേശങ്ങളിലെ ഒരു വലിയ പ്രതിസന്ധിയാണ്. ഈ രോഗത്തിൽ നിന്ന് നമ്മുടെ ഗോത്ര സഹോദരീസഹോദരന്മാരെ സംരക്ഷിക്കുന്നതിനായി നമ്മുടെ ​ഗവൺമെന്റ് ഒരു ദേശീയ ദൗത്യം നടത്തുന്നു. 2023 ൽ മധ്യപ്രദേശിലെ ഷാഹ്‌ഡോളിൽ നിന്നാണ് ഞങ്ങൾ ഈ ദൗത്യം ആരംഭിച്ചത്. ഷാഹ്‌ഡോളിലാണ് ഞങ്ങൾ ആദ്യത്തെ സിക്കിൾ സെൽ സ്‌ക്രീനിംഗ് കാർഡ് വിതരണം ചെയ്തത്. ഇന്ന്, 10 ദശലക്ഷാമത്തെ (1 കോടി) സിക്കിൾ സെൽ സ്‌ക്രീനിംഗ് കാർഡ് മധ്യപ്രദേശിൽ വിതരണം ചെയ്തു. വേദിയിലെത്തിയ മകൾക്ക് നൽകിയ കാർഡ് 10 ദശലക്ഷാമത്തെ കാർഡായിരുന്നു, ഞാൻ മധ്യപ്രദേശിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതുവരെ, ഈ ക്യാമ്പെയ്‌നിന് കീഴിൽ രാജ്യത്തുടനീളം 5 കോടിയിലധികം ആളുകളെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്. സിക്കിൾ സെൽ സ്‌ക്രീനിംഗ് നമ്മുടെ ഗോത്ര സമൂഹങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു, പലർക്കും ഇതിനെക്കുറിച്ച് അറിയില്ലായിരിക്കാം.

 

സുഹൃത്തുക്കളേ,

ഞങ്ങൾ പിന്തുടരുന്ന പ്രവർത്തനം വരും തലമുറകൾക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. ജനിക്കാത്തവർക്കു വേണ്ടിയാണ് ഇന്ന് നമ്മൾ പ്രവർത്തിക്കുന്നത്, കാരണം ഇന്നത്തെ തലമുറ ആരോഗ്യവാന്മാരാകുകയാണെങ്കിൽ, ഭാവിയിൽ അവരുടെ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. പ്രത്യേകിച്ച് നമ്മുടെ ആദിവാസി അമ്മമാരോടും സഹോദരിമാരോടും സിക്കിൾ സെൽ അനീമിയയ്ക്ക് സ്വയം പരിശോധന നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം എളുപ്പമാക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമാണ് എന്റെ നിരന്തര ശ്രമം. സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം നിർമ്മിച്ച ദശലക്ഷക്കണക്കിന് ശൗചാലയങ്ങൾ, ഉജ്ജ്വല യോജന വഴി ദശലക്ഷക്കണക്കിന് സൗജന്യ ഗ്യാസ് കണക്ഷനുകൾ, എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ യോജന എന്നിവയെല്ലാം അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ കുടുംബങ്ങളിലും അമ്മമാരും സഹോദരിമാരും പെൺമക്കളുമുണ്ട്. എന്നെ പിന്തുണയ്ക്കാനും നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ആരോഗ്യം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹോദരങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ലോകമെമ്പാടുമുള്ള ആളുകൾ ഗരീബ് കല്യാൺ അന്ന യോജനയുടെ കണക്കുകൾ കേൾക്കുമ്പോൾ, അവരുടെ കണ്ണുകൾ തുറന്നിരിക്കും, ഇത്രയും വലിയ സംഖ്യ. സുഹൃത്തുക്കളേ, കൊറോണയുടെ ദുഷ്‌കരമായ സമയത്ത് സൗജന്യ റേഷൻ പദ്ധതി മൂലം ദരിദ്രയായ ഒരമ്മയുടെയും വീട്ടിലെ അടുപ്പ് അണഞ്ഞില്ല. ഇന്നും ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പോലും, നൽകുന്ന കോടിക്കണക്കിന് വീടുകളിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്.

സുഹൃത്തുക്കളേ,

നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും സാമ്പത്തികമായി ശാക്തീകരിക്കുന്നതിലും നമ്മുടെ ​ഗവൺമെന്റ് വളരെയധികം ഊന്നൽ നൽകുന്നു. മുദ്ര യോജന വഴി വായ്പയെടുത്ത് നമ്മുടെ കോടിക്കണക്കിന് സഹോദരിമാർ പുതിയ ബിസിനസുകൾ ആരംഭിക്കുകയും പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

3 കോടി ഗ്രാമീണ സഹോദരിമാരെയും, ഗ്രാമങ്ങളിൽ താമസിക്കുന്ന അമ്മമാരെയും, സഹോദരിമാരെയും, 3 കോടി സഹോദരിമാരെയും, ലാക്പതി ദീദികളാക്കാനുള്ള പ്രചാരണത്തിൽ നമ്മുടെ ​ഗവൺമെന്റ് ഏർപ്പെട്ടിരിക്കുന്നു. ഈ കാമ്പെയ്‌നിൽ നേടിയ വിജയം കാരണം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഏകദേശം രണ്ട് കോടി സഹോദരിമാർ ലാക്പതി ദീദികളായി മാറിയെന്ന് എനിക്ക് വളരെ അഭിമാനത്തോടെ പറയാൻ കഴിയും. സ്ത്രീകളെ ബാങ്ക് സഖികളും ഡ്രോൺ ദീദികളുമാക്കി മാറ്റിക്കൊണ്ട് ഞങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകൾ പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ 11 വർഷമായി, ദരിദ്രരുടെ ക്ഷേമം, ദരിദ്രർക്കുള്ള സേവനം, അവരുടെ ജീവിതം മെച്ചപ്പെടുത്തൽ എന്നിവയാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ പ്രധാന മുൻഗണനകൾ. രാജ്യത്തെ ദരിദ്രർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്ന് വേഗത്തിൽ മുന്നേറുമ്പോൾ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദരിദ്രരെ സേവിക്കുന്നത് ഒരിക്കലും വെറുതെയാകില്ലെന്ന് ഞങ്ങൾ കണ്ടു. ഒരു ദരിദ്രന് അല്പം പിന്തുണയും അല്പം സഹായവും ലഭിക്കുകയാണെങ്കിൽ, അയാൾക്ക് തന്റെ കഠിനാധ്വാനം കൊണ്ട് സമുദ്രം കടക്കാനുള്ള ധൈര്യമുണ്ടാകും. ദരിദ്രരുടെ ഈ വികാരങ്ങളും മനോവ്യാപാരങ്ങളും ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അതിനാൽ, ദരിദ്രരുടെ കഷ്ടപ്പാടുകൾ എന്റെ സ്വന്തം കഷ്ടപ്പാടാണ്. ദരിദ്രരെ സേവിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. അതിനാൽ, ദരിദ്രരെ അതിന്റെ കേന്ദ്രബിന്ദുവായി കണ്ട് ഞങ്ങളുടെ ഗവൺമെന്റ് നിരന്തരം പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ പ്രവൃത്തി സ്ഥിരമായി, സമർപ്പണത്തോടെയും ശുദ്ധമായ ഹൃദയത്തോടെയും ചെയ്യുന്നതിലൂടെ, ഞങ്ങളുടെ നയങ്ങളുടെ ഫലങ്ങൾ ഇന്ന് ലോകത്തിന് ദൃശ്യമാണ്. കഴിഞ്ഞ 11 വർഷത്തെ തുടർച്ചയായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി ഇന്ന് രാജ്യത്തെ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതിൽ ഇവിടെ ഇരിക്കുന്ന ഓരോ വ്യക്തിയും അഭിമാനിക്കും. നമ്മുടെ മുഴുവൻ സമൂഹത്തിനും പുതിയ ആത്മവിശ്വാസം ലഭിച്ചു.

സുഹൃത്തുക്കളേ,

നമ്മുടെ ഗവൺമെന്റിന്റെ ഈ ശ്രമങ്ങളെല്ലാം വെറും പദ്ധതികളല്ല, ദരിദ്രരായ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതം പരിവർത്തനം ചെയ്യുന്നതിനുള്ള മോദിയുടെ ഉറപ്പാണ്. ദരിദ്രരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരിക, അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സ് സംരക്ഷിക്കുക, ഇതാണ് എന്റെ ഉപാസന, ഇതാണ് എന്റെ പ്രതിജ്ഞ.

 

സുഹൃത്തുക്കളേ,

മധ്യപ്രദേശിന് മഹേശ്വരി തുണിത്തരങ്ങളുടെ ഒരു നീണ്ട പാരമ്പര്യമുണ്ട്. ദേവി അഹല്യഭായ് ഹോൾക്കർ മഹേശ്വരി സാരിക്ക് ഒരു പുതിയ മാനം നൽകി. അടുത്തിടെ, ഞങ്ങൾ അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികം ആഘോഷിച്ചു. ഇപ്പോൾ ധാറിലെ പിഎം മിത്ര പാർക്കിലൂടെ, ദേവി അഹല്യഭായിയുടെ പാരമ്പര്യം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. പിഎം മിത്ര പാർക്ക് പരുത്തി, പട്ട് തുടങ്ങിയ നെയ്ത്ത് വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കും. ഗുണനിലവാര പരിശോധനകൾ എളുപ്പമാകും. വിപണി പ്രവേശനം വർദ്ധിക്കും. നൂൽ നൂൽക്കൽ ഇവിടെ നടക്കും, ഡിസൈനിംഗ് ഇവിടെ നടക്കും, സംസ്കരണം ഇവിടെ നടക്കും, കയറ്റുമതി ഇവിടെ നിന്ന് നടക്കും. ഇതിനർത്ഥം ആഗോള വിപണിയിലും എന്റെ മുൻതൂക്കം തിളങ്ങും എന്നാണ്. ഇതിനർത്ഥം ഇപ്പോൾ തുണി വ്യവസായത്തിന്റെ മുഴുവൻ മൂല്യ ശൃംഖലയും ഒരു സ്ഥലത്ത് ലഭ്യമാകുമെന്നാണ്. 5F ദർശനത്തിലൂന്നിയാണ് തുണി വ്യവസായത്തിനായി നമ്മുടെ ​ഗവൺമെന്റ് പ്രവർത്തിക്കുന്നത്.  5F എന്നാൽ ആദ്യം കൃഷിയിടം(FARM), രണ്ടാമത്തേത് ഫൈബർ(FIBRE), മൂന്നാമത്തേത് ഫാക്ടറി(FACTORY), നാലാമത്തേത് ഫാഷൻ(FASHION) എന്നിവയാണ്. അതിനാൽ കൃഷിയിടത്തിൽ നിന്ന് നാരുകളിലേക്കും, നാരുകളിൽ നിന്ന് ഫാക്ടറിയിലേക്കും, ഫാക്ടറിയിൽ നിന്ന് ഫാഷനിലേക്കും, ഫാഷനിൽ നിന്ന്  വിദേശത്തേക്കുമുള്ള(FOREIGN)യാത്ര വേഗത്തിലും എളുപ്പത്തിലും പൂർത്തിയാകും.

സുഹൃത്തുക്കളേ,

ധാറിലെ ഈ പിഎം മിത്ര പാർക്കിലെ 80-ലധികം യൂണിറ്റുകൾക്കായി ഏകദേശം 1,300 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ഇതിനർത്ഥം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനങ്ങളും ഫാക്ടറിയുടെ നിർമ്മാണവും ഒരേസമയം നടക്കും എന്നാണ്. ഈ പാർക്കിൽ 3 ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത് ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ സ്വാധീനം ചെലുത്തും. പിഎം മിത്ര പാർക്ക് സാധനങ്ങളുടെ ഗതാഗത ചെലവ് കുറയ്ക്കുകയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും ആഗോളതലത്തിൽ നമ്മുടെ ഉൽപ്പന്നങ്ങൾ വിലകുറഞ്ഞതും കൂടുതൽ മത്സരാധിഷ്ഠിതവുമാക്കുകയും ചെയ്യും. അതിനാൽ, എം പിയിലെ ജനങ്ങളെ, പ്രത്യേകിച്ച് എന്റെ കർഷക സഹോദരീസഹോദരന്മാരെയും പിഎം മിത്ര പാർക്കിനായി എന്റെ യുവാക്കളെയും സ്ത്രീകളെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ ഗവൺമെന്റ് രാജ്യത്ത് ഇത്തരത്തിലുള്ള 6 പിഎം മിത്ര പാർക്കുകൾ കൂടി നിർമ്മിക്കാൻ പോകുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യമെമ്പാടും വിശ്വകർമ പൂജ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി വിശ്വകർമ യോജനയുടെ വിജയം ആഘോഷിക്കേണ്ട സമയമാണിത്. രാജ്യത്തുടനീളമുള്ള എന്റെ വിശ്വകർമ സഹോദരീസഹോദരന്മാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു, ആശാരിമാർ, ഇരുമ്പു പണിക്കാർ, സ്വർണ്ണപ്പണിക്കാർ, മൺപാത്രം നിർമ്മിക്കുന്നവർ, കൽപ്പണിക്കാർ, ചെമ്പ് പണിക്കാർ, വെങ്കലപ്പണിക്കാർ തുടങ്ങി കൈകൊണ്ട് അത്ഭുതങ്ങൾ ചെയ്യുന്ന നിരവധി ആളുകൾ ഇതിൽ ഉൾപ്പെടുന്നു. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി നിങ്ങളാണ്. ഗ്രാമമായാലും നഗരമായാലും, നിങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിലൂടെയും നിങ്ങളുടെ കലയിലൂടെയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു. പ്രധാനമന്ത്രി വിശ്വകർമ യോജനയിലൂടെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 30 ലക്ഷത്തിലധികം കരകൗശല വിദഗ്ധരെ സഹായിക്കാനായതിൽ ഞാൻ സംതൃപ്തനാണ്. ഈ പദ്ധതിയിലൂടെ അവർക്ക് നൈപുണ്യ പരിശീലനം ലഭിക്കുകയും ഡിജിറ്റൽ മാർക്കറ്റിംഗും ആധുനിക ഉപകരണങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. 6 ലക്ഷത്തിലധികം വിശ്വകർമ സുഹൃത്തുക്കൾക്ക് പുതിയ ഉപകരണങ്ങൾ നൽകി. ഇതുവരെ, 4,000 കോടിയിലധികം രൂപയുടെ വായ്പകൾ വിശ്വകർമ സഹോദരീസഹോദരന്മാരിൽ എത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി വിശ്വകർമ യോജന പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് ഗുണം ചെയ്തു. നമ്മുടെ ദരിദ്രരായ വിശ്വകർമ സഹോദരീ സഹോദരന്മാർക്ക് കഴിവുകളുണ്ടായിരുന്നു, എന്നാൽ മുൻ ​ഗവൺമെന്റുകൾക്ക് അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനോ അവരുടെ ജീവിതം മെച്ചപ്പെടുത്താനോ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. അവരുടെ കഴിവുകൾ അവരുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ ഞങ്ങൾ അവർക്ക് തുറന്നുകൊടുത്തു. അതുകൊണ്ടാണ് ഞാൻ പറയുന്നത് - പിന്നാക്കം നിൽക്കുന്നവർക്കാണ് ഞങ്ങളുടെ മുൻഗണന.

സുഹൃത്തുക്കളേ,

നമ്മുടെ ധാർ ആദരണീയനായ കുശഭാവു താക്കറെയുടെ ജന്മസ്ഥലം കൂടിയാണ്. അദ്ദേഹം തന്റെ മുഴുവൻ ജീവിതവും സമൂഹത്തിനായി സമർപ്പിച്ചു, ആദ്യം രാഷ്ട്രബോധത്തോടെ. ഇന്ന് ഞാൻ അദ്ദേഹത്തിന് വിനയപൂർവ്വം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഈ രാഷ്ട്രബോധമാണ് ആദ്യം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രചോദനം.

 

സുഹൃത്തുക്കളേ,

ഇത് ഉത്സവങ്ങളുടെ സമയമാണ്, ഈ സമയത്ത് നിങ്ങൾ സ്വദേശിയുടെ മന്ത്രം നിരന്തരം ചൊല്ലേണ്ടതുണ്ട്, നിങ്ങൾ അത് നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെടുത്തണം. എല്ലാവരോടും എന്റെ എളിയ അഭ്യർത്ഥന, 140 കോടി നാട്ടുകാരോടുള്ള എന്റെ അഭ്യർത്ഥനയാണത്, നിങ്ങൾ എന്ത് വാങ്ങിയാലും അത് രാജ്യത്ത് തന്നെ ഉണ്ടാക്കുന്നതായിരിക്കണം. നിങ്ങൾ എന്ത് വാങ്ങിയാലും അതിൽ ഒരു ഇന്ത്യക്കാരന്റെ വിയർപ്പ് ഉണ്ടായിരിക്കണം. നിങ്ങൾ എന്ത് വാങ്ങിയാലും അതിൽ മണ്ണിന്റെ ഗന്ധവും എന്റെ ഇന്ത്യയുടെ മണ്ണിന്റെ ഗന്ധവും ഉണ്ടായിരിക്കണം. ഇന്ന് ഞാൻ എന്റെ ബിസിനസ്സ് സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നു, നിങ്ങളും രാജ്യത്തിനായി എന്നെ സഹായിക്കൂ, രാജ്യത്തിനായി എന്നെ പിന്തുണയ്ക്കൂ, രാജ്യത്തിനായി നിങ്ങളുടെ സഹായം ഞാൻ ആഗ്രഹിക്കുന്നു, കാരണം 2047 ഓടെ ഇന്ത്യയെ വികസിപ്പിക്കാൻ ഞാൻ പരിശ്രമിക്കണം. അതിലേക്കുള്ള പാത ഒരു സ്വാശ്രയ ഇന്ത്യയിലൂടെയാണ്. അതുകൊണ്ട്, എല്ലാ ചെറുകിട, ഇടത്തരം ബിസിനസ്സ് സഹോദരീ സഹോദരന്മാരേ, നിങ്ങൾ വിൽക്കുന്നതെന്തും നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിക്കണം. മഹാത്മാഗാന്ധി സ്വദേശിയെ സ്വാതന്ത്ര്യത്തിന്റെ ഒരു മാധ്യമമാക്കി മാറ്റി. ഇനി നമ്മൾ സ്വദേശിയെ വികസിത ഇന്ത്യയുടെ അടിത്തറയാക്കണം. ഇതെങ്ങനെ സംഭവിക്കും? നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ കാര്യങ്ങളിലും നാം അഭിമാനിക്കുമ്പോൾ ഇത് സംഭവിക്കും. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ദീപാവലി വിഗ്രഹങ്ങൾ, നമ്മുടെ വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ, അല്ലെങ്കിൽ മൊബൈൽ ഫോൺ, ടിവി, റഫ്രിജറേറ്റർ പോലുള്ള ഏതെങ്കിലും വലിയ ഇനം എന്നിവ വാങ്ങുമ്പോൾ പോലും, അത് നമ്മുടെ രാജ്യത്ത് നിർമ്മിച്ചതാണോ എന്ന് ആദ്യം പരിശോധിക്കണം. എന്റെ നാട്ടുകാരുടെ വിയർപ്പിന്റെ സുഗന്ധം അതിൽ ഉണ്ടോ? കാരണം, നമ്മൾ സ്വദേശി വാങ്ങുമ്പോൾ, നമ്മുടെ പണം രാജ്യത്ത് തന്നെ വിനിമയം ചെയ്യപ്പെടുന്നു. നമ്മുടെ പണം വിദേശത്തേക്ക് പോകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടും. അതേ പണം വീണ്ടും രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നു. ആ പണം ഉപയോഗിച്ച്, റോഡുകൾ നിർമ്മിക്കപ്പെടുന്നു, ഗ്രാമങ്ങളിലെ സ്കൂളുകൾ നിർമ്മിക്കപ്പെടുന്നു, ദരിദ്രരായ വിധവകളായ അമ്മമാർക്ക് സഹായം ലഭിക്കുന്നു, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിർമ്മിക്കപ്പെടുന്നു, അതേ പണം ദരിദ്രരായ ക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കുന്നു, നിങ്ങളിലേക്ക് എത്തുന്നു. എന്റെ മധ്യവർഗ സഹോദരീ സഹോദരന്മാരുടെ സ്വപ്നങ്ങൾ, എന്റെ മധ്യവർഗ യുവാക്കളുടെ സ്വപ്നങ്ങൾ, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമാണ്. ഈ ചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് നമുക്ക് ഇത് നേടിയെടുക്കാൻ കഴിയും. നമുക്ക് ആവശ്യമുള്ള വസ്തുക്കൾ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുമ്പോൾ, അതിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന തൊഴിലും നമ്മുടെ നാട്ടുകാർക്ക് ലഭിക്കുന്നു.

അതിനാൽ, നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 മുതൽ കുറഞ്ഞ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കാൻ പോകുന്നതിനാൽ, തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങി നാം അതിന്റെ പ്രയോജനം നേടണം. നമ്മൾ ഒരു മന്ത്രം ഓർമ്മിക്കേണ്ടതുണ്ട്, അത് എല്ലാ കടകളിലും എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, സംസ്ഥാന ​ഗവൺമെന്റിനോട് ഒരു പ്രചാരണം നടത്താൻ പോലും ഞാൻ ആവശ്യപ്പെടും. എല്ലാ കടകളിലും ഒരു ബോർഡ് ഉണ്ടായിരിക്കണം, അഭിമാനത്തോടെ പറയുക - ഇത് സ്വദേശിയാണ്! നിങ്ങളെല്ലാവരും എന്നോടൊപ്പം പറയുമോ? നിങ്ങളെല്ലാവരും എന്നോടൊപ്പം പറയുമോ? ഞാൻ പറയും, "അഭിമാനത്തോടെ പറയൂ", നിങ്ങൾ പറയും, "യേ സ്വദേശി ഹേ". അഭിമാനത്തോടെ പറയൂ, "യേ സ്വദേശി ഹേ". അഭിമാനത്തോടെ പറയൂ, "യേ സ്വദേശി ഹേ". അഭിമാനത്തോടെ പറയൂ, "യേ സ്വദേശി ഹേ". അഭിമാനത്തോടെ പറയൂ, "യേ സ്വദേശി ഹേ". അഭിമാനത്തോടെ പറയൂ, "യേ സ്വദേശി ഹേ". 

ഈ വികാരത്തോടെ, ഞാൻ വീണ്ടും നിങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നു. എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. പറയുക: ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. വളരെ നന്ദി.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Apple steps up India push as major suppliers scale operations, investments

Media Coverage

Apple steps up India push as major suppliers scale operations, investments
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s interaction with the team behind India’s bullet train in Surat, Gujarat
November 16, 2025

बुलेट ट्रेन कर्मचारी - बुलेट ट्रेन है पहचान हमारी, ये उपलब्धि है मोदी जी आपकी और हमारी।

प्रधानमंत्री - आपको क्या लगता है स्पीड ठीक है? आप लोगों ने जो तय किया था, उस टाइम टेबल से चल रहे हैं कि आप लोगों को कुछ दिक्कत हो रही है?

बुलेट ट्रेन कर्मचारी - नहीं सर कोई दिक्कत नहीं है।

प्रधानमंत्री - आप क्या कहेंगी?

बुलेट ट्रेन कर्मचारी - मैं केरला से हूं। मैं इधर सेक्शन टू नवसारी नॉइस....

प्रधानमंत्री - गुजरात में पहली बार आई आप?

बुलेट ट्रेन कर्मचारी - हां सर, मैं इधर सेक्शन टू नॉइज़ बैरियर फैक्ट्री में रोबोटिक यूनिट देख रही हूं। उधर नॉइज़ बैरियर का जो रिबार्केज है, वो रोबोट की मदद से हम लोग वेल्डिंग कर रहे हैं।

प्रधानमंत्री - क्या लगता है आपको ये बुलेट ट्रेन बनाना और भारत में पहली ट्रेन बनना, इसको आप स्वयं के मन में क्या सोचती है? परिवार को क्या बताती है?

बुलेट ट्रेन कर्मचारी - सर ऐसा लगता है कि ये ड्रीम है, जो मैं काम कर रही हूं, वो बहुत काम आएगा सर आगे परिवार के लिए प्राउड मोमेंट है, मेरे लिए ये सर।

प्रधानमंत्री - देखिए जब तक मन में यह भाव नहीं आता है, मैं मेरे देश के लिए काम कर रहा हूं, मैं देश को एक नई चीज दे रहा हूं, जिसने पहला स्पेस सैटेलाइट छोड़ा होगा, उसको लगता होगा ना और आज सैकड़ों सैटेलाइट जा रहे हैं।

बुलेट ट्रेन कर्मचारी - नमस्ते सर मेरा नाम श्रुति है। मैं बेंगलुरू से हूं और मैं लीड इंजीनियरिंग मैनेजर हूं। डिज़ाइन और इंजीनियरिंग कंट्रोल देखती हूं। तो आप जैसे कह रहे हैं, पहले जो भी अब इनिशियल प्लान और इंप्लीमेंटेशन जो भी होता है, वो पहले होता है। फिर जैसे-जैसे एग्जीक्यूशन करने की ओर जाते हैं, हम उसके Pros and Cons हर बार चेक करते हैं, हर एक स्टेप में, और अगर हमसे यह नहीं हो रहा है, तो क्यों नहीं हो रहा है? पहले सॉल्यूशन निकालने की कोशिश करते हैं। अगर तब भी नहीं हुआ तो कौन सा अल्टरनेट सॉल्यूशन उसके लिए देख सकते हैं, वो करके हम हर एक स्टेप में आगे बढ़ते जाते हैं सर।

प्रधानमंत्री - ये जो आपके अनुभव है अगर वो रिकॉर्डेड होंगे, एक ब्लू बुक की तरह तैयार होते हैं, तो देश में हम बहुत बड़ी मात्रा में बुलेट ट्रेन की दिशा में जाने वाले हैं। अब हम नहीं चाहेंगे हर लोग नया प्रयोग करें। यहां से जो सीखा हुआ है, वो वहां रिप्लिका होना चाहिए। लेकिन वो रिप्लिका तब होगा कि क्यों ऐसा करना पड़े इसका ज्ञान होगा तो होगा। वरना क्या होगा कि वो ऐसे ही कर देंगे। अगर इस प्रकार का कोई रिकॉर्ड आप मेंटेन करते हैं। भविष्य में स्टूडेंट्स के लिए भी काम आ सकता है। जिंदगी यहीं खपा देंगे, देश को कुछ देकर जाएंगे।

बुलेट ट्रेन कर्मचारी - ना नाम चाहिए, ना इनाम चाहिए, ना नाम चाहिए, ना इनाम चाहिए। बस देश आगे बढ़े, ये अरमान चाहिए।

प्रधानमंत्री – वाह।

बुलेट ट्रेन कर्मचारी - मोदी जी आपका हर सपना साकार हो, मोदी जी आपका हर सपना साकार हो, देश का नाम ऊंचा रहे, हर बार-बार हो। बुलेट ट्रेन है पहचान हमारी, बुलेट ट्रेन है पहचान हमारी, ये उपलब्धि है मोदी जी आपकी और हमारी।