ഉക്രെയന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട വോളോദിമിര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.
ഉക്രെയ്ന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിനു പ്രസിഡന്റ് സെലെന്‍സ്‌കിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ‘സെര്‍വെന്റ്‌സ് ഓഫ് ദ് പീപ്പിള്‍ പാര്‍ട്ടി’ നേടിയ ജയത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്നു.
വര്‍ധിച്ച ജനപിന്‍തുണയോടെ രണ്ടാമതും അധികാരമേറ്റതിനു പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലെന്‍സ്‌കി അഭിനന്ദിച്ചു.
ഇന്ത്യയും ഉക്രെയ്‌നുമായുള്ള സൗഹാര്‍ദപരമായ ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഉഭയകക്ഷി വ്യാപാര ബന്ധം വളരുന്നതില്‍ സംതൃപ്തിജനകമായ പുരോഗതിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉക്രെയ്‌നുമായി മറ്റു പല മേഖലകളിലും ഉള്ള ദീര്‍ഘകാലത്തെ സഹകരണത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള ഏറെ വിദ്യാര്‍ഥികള്‍ ഉക്രെയ്‌നിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നു എന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനു സഹായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ബന്ധത്തിനും വിനോദസഞ്ചാരത്തിനും സഹായകമാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ക്യിവ്-ഡെല്‍ഹി വിമാന സര്‍വീസെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പരസ്പരം ഗുണകരമായിത്തീരും വിധം ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താന്‍ ഒരുക്കമാണെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ചു.


