ഹർ ഘർ തിരംഗ ആഘോഷിക്കുന്നതിനുള്ള ഒരു കൂട്ടായ പ്രസ്ഥാനമെന്ന നിലയിൽ തങ്ങളുടെ സോഷ്യൽ മീഡിയ ഡിപികൾ ത്രിവർണ്ണ പതാകയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഇന്ന് ഒരു പ്രത്യേക ഓഗസ്റ്റ് 2 ആണ്! നാം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, നമ്മുടെ ത്രിവർണ്ണ പതാക ആഘോഷിക്കാനുള്ള ഒരു കൂട്ടായ പ്രസ്ഥാനമായ ഹർ ഘർ തിരംഗയ്ക്ക് നമ്മുടെ രാജ്യം സജ്ജമാണ്. ഞാൻ എന്റെ സോഷ്യൽ മീഡിയ പേജുകളിലെ ഡിപി മാറ്റി, എല്ലാവരോടും ഇപ്രകാരം ചെയ്യാൻ അഭ്യർത്ഥിക്കുന്നു."
It is a special 2nd August today! At a time when we are marking Azadi Ka Amrit Mahotsav, our nation is all set for #HarGharTiranga, a collective movement to celebrate our Tricolour. I have changed the DP on my social media pages and urge you all to do the same. pic.twitter.com/y9ljGmtZMk
— Narendra Modi (@narendramodi) August 2, 2022


