മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ. ഡോ. നവീൻചന്ദ്ര രാംഗുലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷവും അതുല്യവുമായ ബന്ധങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പങ്കിട്ട പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
വികസന പങ്കാളിത്തം, ശേഷി വർദ്ധിപ്പിക്കൽ, പ്രതിരോധം, സമുദ്ര സുരക്ഷ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിശാലമായ മേഖലകളിലെ നിലവിലുള്ള സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു.
പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി രാംഗുലാമിന്റെ ഉത്സാഹത്തോടെയുള്ള പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മഹാസാഗർ ദർശനത്തിനും ഇന്ത്യയുടെ അയൽപക്കം ആദ്യം എന്ന നയത്തിനും അനുസൃതമായി മൗറീഷ്യസിന്റെ വികസന മുൻഗണനകളോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
ഇന്ത്യാ സന്ദർശനത്തിനായി പ്രധാനമന്ത്രി രാംഗുലാമിനെ പ്രധാനമന്ത്രി ക്ഷണിച്ചു. പരസ്പരം ആശയവിനിമയം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
Pleased to speak with my friend, Prime Minister Dr. Navinchandra Ramgoolam. We exchanged views on further strengthening India-Mauritius Enhanced Strategic Partnership and regional developments. Mauritius remains a key partner in India’s Vision MAHASAGAR and our Neighbourhood…
— Narendra Modi (@narendramodi) June 24, 2025


