പങ്കിടുക
 
Comments

ആദരണീയനായ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ ജി,

 വിശിഷ്ടരായ പ്രതിനിധികള്‍,

 മാധ്യമ സഹപ്രവര്‍ത്തകരേ,

 നമസ്‌കാരം!

 പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.  ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്.  അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.

 ദ്യൂബ ജി ഇന്ത്യയുടെ പഴയ സുഹൃത്താണ്. പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാമത്തെ ഇന്ത്യാ സന്ദര്‍ശനമാണ്. ഇന്ത്യ-നേപ്പാള്‍ ബന്ധം വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 ഇന്ത്യയുടെയും നേപ്പാളിന്റെയും സൗഹൃദവും ജനങ്ങളുടെ ബന്ധങ്ങളും പോലെ ഒരു മാതൃക ലോകത്ത് മറ്റൊരിടത്തും കാണില്ല. നമ്മുടെ നാഗരികത, നമ്മുടെ സംസ്‌കാരം, നമ്മുടെ വിനിമയധാര എന്നിവയെല്ലാം പുരാതന കാലം മുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. പണ്ടു മുതലേ നാം പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും സഹയാത്രികരാണ്. നമ്മുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനം നമ്മുടെ ആളുകള്‍ തമ്മിലുള്ള പരസ്പര ബന്ധവും അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുമാണ്. ഇവ നമ്മുടെ ബന്ധങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നു, നിലനിര്‍ത്തുന്നു.

 നേപ്പാളിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, ഇന്ത്യയുടെ നയങ്ങളും അതിന്റെ യത്‌നങ്ങളും ഈ ഊര്‍ജ്ജത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.  നേപ്പാളിന്റെ സമാധാനത്തിന്റെയും പുരോഗതിയുടെയും വികസനത്തിന്റെയും യാത്രയില്‍ ഇന്ത്യ ഉറച്ച പങ്കാളിയാണ്, അത് എപ്പോഴും അങ്ങനെ തന്നെ തുടരും.

 സുഹൃത്തുക്കളേ,

 ഇന്ന്, ദ്യൂബ ജിയും ഞാനും ഈ വിഷയങ്ങളെക്കുറിച്ചും മറ്റ് പല പ്രധാന വിഷയങ്ങളെക്കുറിച്ചും ഫലപ്രദമായ സംഭാഷണം നടത്തി. ഞങ്ങളുടെ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിവിധ പ്രോജക്ടുകളുടെ പുരോഗതി അവലോകനം ചെയ്യുകയും ഭാവിയിലേക്കുള്ള വഴിമാപ്പ് ചര്‍ച്ച ചെയ്യുകയും ചെയ്തു.

 വൈദ്യുതി മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങള്‍ ഇരുവരും സമ്മതിച്ചു. പവര്‍ കോര്‍പ്പറേഷനെക്കുറിച്ചുള്ള ഞങ്ങളുടെ യംസുക്ത ദര്‍ശന പ്രസ്താവന ഭാവിയിലെ സഹകരണത്തിനുള്ള ഒരു ബ്ലൂപ്രിന്റ് ആണെന്ന് തെളിയിക്കും.  പഞ്ചേശ്വരം പദ്ധതിയില്‍ അതിവേഗം പുരോഗമിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറഞ്ഞു.  ഈ പദ്ധതി ഈ മേഖലയുടെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കും. നേപ്പാളിലെ ജലവൈദ്യുത വികസന പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം സംബന്ധിച്ച വിഷയത്തിലും ഞങ്ങള്‍ യോജിച്ചു. നേപ്പാള്‍ മിച്ചമുള്ള വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.  അത് നേപ്പാളിന്റെ സാമ്പത്തിക പുരോഗതിക്ക് നല്ല സംഭാവന നല്‍കും.  നേപ്പാളില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകാരം ലഭിക്കുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
 
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ നേപ്പാള്‍ അംഗമായതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത് നമ്മുടെ പ്രദേശത്ത് സുസ്ഥിരവും താങ്ങാനാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കും.

 സുഹൃത്തുക്കളേ,

 എല്ലാ അര്‍ത്ഥത്തിലും വ്യാപാരത്തിനും അതിര്‍ത്തി കടന്നുള്ള ബന്ധങ്ങള്‍ക്കുമുള്ള സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഞാനും പ്രധാനമന്ത്രി ദ്യൂബ ജിയും സമ്മതിച്ചിട്ടുണ്ട്. ജയനഗര്‍-കുര്‍ത്ത റെയില്‍പാത നിലവില്‍ വരുന്നത് ഇതിന്റെ ഭാഗമാണ്.  ഇത്തരം പദ്ധതികള്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സുഗമവും തടസ്സരഹിതവുമായ കൈമാറ്റത്തിന് വലിയ സംഭാവന നല്‍കും.

 നേപ്പാളില്‍ റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത് നമ്മുടെ സാമ്പത്തിക ബന്ധത്തിന് ഒരു പുതിയ അധ്യായം ചേര്‍ക്കും.  നേപ്പാള്‍ പൊലീസ് അക്കാദമി, നേപ്പാള്‍ഗഞ്ചിലെ സംയോജിത ചെക്ക് പോസ്റ്റ്, രാമായണ സര്‍ക്യൂട്ട് തുടങ്ങിയ പദ്ധതികളും ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കും.

 സുഹൃത്തുക്കളേ,

 ഇന്ത്യയുടെയും നേപ്പാളിന്റെയും തുറന്ന അതിര്‍ത്തികള്‍ അനാവശ്യ ഘടകങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ഞങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തു.  ഞങ്ങളുടെ പ്രതിരോധ-സുരക്ഷാ സ്ഥാപനങ്ങള്‍ തമ്മില്‍ അടുത്ത സഹകരണം നിലനിര്‍ത്തുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി.  ഇന്ത്യ-നേപ്പാള്‍ ബന്ധങ്ങളുടെ ഭാവി ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഇന്നത്തെ ചര്‍ച്ചകള്‍ ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ദ്യൂബാജി,

അങ്ങ് നാളെ കാശിയിലായിരിക്കുമല്ലൊ. നേപ്പാളിനും ബനാറസിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാശിയുടെ പുതിയ രൂപം കണ്ട് തീര്‍ച്ചയായും മതിപ്പുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ അങ്ങയെയും അങ്ങയുടെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.

വളരെ വളരെ നന്ദി!

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
How MISHTI plans to conserve mangroves

Media Coverage

How MISHTI plans to conserve mangroves
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 21
March 21, 2023
പങ്കിടുക
 
Comments

PM Modi's Dynamic Foreign Policy – A New Chapter in India-Japan Friendship

New India Acknowledges the Nation’s Rise with PM Modi's Visionary Leadership