തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, നൂതനാശയങ്ങളിലും, സാമ്പത്തിക വിപുലീകരണത്തിലും നിർണായക പങ്കു വഹിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSMEs) ശാക്തീകരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി വായ്പ ലഭ്യത എളുപ്പമാക്കാനും, വിപണി ബന്ധങ്ങൾ വിപുലീകരിക്കാനും, എംഎസ്എംഇകളുടെ പ്രവർത്തന ഭാരം കുറയ്ക്കാനും ഗവണ്മെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. #NextGenGST സംരംഭത്തിന് കീഴിലുള്ള ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഈ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
എക്‌സിൽ ശ്രീ ശ്യാം ശേഖറിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇകൾ. അവ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വളർച്ചയെ നയിക്കുകയും ചെയ്യുന്നു.
എളുപ്പത്തിലുള്ള വായ്പ മുതൽ വിപുലമായ വിപണി ലഭ്യത വരെ, ഓരോ പരിഷ്കാരങ്ങളും ചെറുകിട, ഇടത്തരം ബിസിനസ്സുകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ ജിഎസ്ടി മാറ്റങ്ങൾ നിരക്കുകൾ യുക്തിസഹമാക്കിയും, നിയമങ്ങൾ ലളിതമാക്കിയും, ഇന്ത്യയിലുടനീളമുള്ള സംരംഭങ്ങൾക്ക് ഉത്തേജനം നൽകിയും ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുന്നു.
MSMEs are the backbone of our economy, creating jobs and driving growth.
— Narendra Modi (@narendramodi) September 4, 2025
From easier credit to wider market access, every reform has been aimed at strengthening small and medium businesses.
The latest GST changes build on this momentum by rationalising rates, simplifying… https://t.co/YKHiXWffUl


