നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ പ്രമുഖരായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ സി.ഇ.ഒ റൗണ്ട് ടേബിളിന്റെ ഫലങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

ഉത്തരവാദിത്തത്തോടെ എ.ഐ വിപുലീകരിക്കുക, ആഗോള സഹകരണം ശക്തിപ്പെടുത്തുക, വളർച്ചയ്ക്കുള്ള അവസരങ്ങൾ തുറന്നുനൽകുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചർച്ചകൾ ഉൾക്കാഴ്ചയുള്ളതും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുള്ളതുമായിരുന്നു.
മനുഷ്യപുരോഗതിക്കും സുസ്ഥിര വികസനത്തിനുമായി എ.ഐ പ്രയോജനപ്പെടുത്തുന്നതിനായുള്ള പങ്കിട്ട പ്രതിബദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ സി.ഇ.ഒ റൗണ്ട് ടേബിൾ നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയുടെ ലോകത്ത് നിന്നുള്ള വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്നു. ഉത്തരവാദിത്തത്തോടെ എ.ഐ വിപുലീകരിക്കുക, ആഗോള സഹകരണം ശക്തിപ്പെടുത്തുക, വളർച്ചയ്ക്കുള്ള അവസരങ്ങൾ തുറന്നുനൽകുക എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഉൾക്കാഴ്ചയുള്ളതും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുള്ളതുമായിരുന്നു.

മനുഷ്യപുരോഗതിക്കും സുസ്ഥിര വികസനത്തിനുമായി എ.ഐ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഒരു പങ്കിട്ട പ്രതിബദ്ധത കാണുന്നത് സന്തോഷകരമാണ്."
The CEO Roundtable at the AI Impact Summit brought together various stakeholders from the world of AI, technology and innovation. The discussions were insightful and forward-looking, focused on scaling AI responsibly, strengthening global collaboration and unlocking opportunities… pic.twitter.com/ZFbrfksL86
— Narendra Modi (@narendramodi) February 19, 2026


