ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ വെങ്കല മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഒരു വെങ്കലത്തോടെ മഹത്തായ വേദിയില്‍ മികവ് പുലര്‍ത്തിയിരിക്കുന്ന, പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലിലെ മികച്ച പ്രകടനത്തിന് ജിന്‍സണ്‍ ജോണ്‍സണ് വന്‍ കരഘോഷത്തോടെ അഭിനന്ദനങ്ങള്‍. അദ്ദേഗഹം എപ്പോഴും മഹത്വത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Excelling on the grand stage with a Bronze! Huge applause to @JinsonJohnson5 for an outstanding performance in Men's 1500m Finals. May he always scale new heights of glory. pic.twitter.com/EFbxRnJmsO
— Narendra Modi (@narendramodi) October 1, 2023





