വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഒന്‍പതാമത് പതിപ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ജനുവരി 18) ഉദ്ഘാടനം ചെയ്യും; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഈ പതിപ്പില്‍ രാഷ്ട്രത്തലവന്‍മാര്‍, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
നവ ഇന്ത്യയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി ആഗോള, ദേശീയ, സംസ്ഥാനതല അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു ഫോറം വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി പ്രദാനം ചെയ്യും. 
വൈബ്രന്റ് ഗുജറാത്തിനോടനുബന്ധിച്ചുള്ള പരിപാടികളോടൊപ്പം വിജ്ഞാനം പങ്കുവെക്കുന്ന രീതി വൈവിധ്യവത്കരിക്കുന്നതിനും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ തലം വ്യാപിപ്പിക്കുന്നതിനും മുഴുവനായും പുതിയ ഫോറങ്ങള്‍ക്ക് ഉച്ചകോടിയുടെ അഞ്ചാമത് പതിപ്പില്‍ തുടക്കമിടും.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് വൈബ്രന്റ് ഗുജറാത്ത് എന്ന് ആശയത്തിന് രൂപം നല്‍കുന്നത്. 2003 ല്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അതില്‍ പങ്കാളിയാകാനുമുള്ള ആഗോള നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ആയി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി മാറി. വിജ്ഞാനം പങ്കുവെക്കുക, ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയ്ക്കു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഗോള സാമൂഹിക- സാമ്പത്തിക വികസനത്തിനായുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമായും അത് രൂപം പ്രാപിച്ചു. 
2017 ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള 25000 ത്തില്‍ക്കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഇതില്‍ 4 രാഷ്ട്രത്തലവന്‍മാര്‍, നെബേല്‍ ജേതാക്കള്‍, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

വൈബ്രന്റ് ഗുജറാത്ത് 2019 ന്റെ സവിശേഷതകള്‍

ഇന്ത്യയില്‍ ശാസ്ത്ര, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിദ്യാഭ്യാസ ഗവേഷണത്തിനായി വട്ടമേശ അവസരങ്ങള്‍.
ഇന്ത്യയിലെ വിഖ്യാത വിദ്യാഭ്യാസ വിചക്ഷണര്‍, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളില്‍നിന്നുള്ള നയ രൂപകര്‍ത്താക്കള്‍എന്നിവര്‍ വട്ടമേശയില്‍ പങ്കെടുക്കും. വട്ടമേശയിലെ ചര്‍ച്ചകള്‍ ഇന്ത്യയില്‍ സ്റ്റെം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമുള്ള അവസരങ്ങളിലേക്കുള്ള രൂപരേഖ എന്ന പേരില്‍ ക്രോഡീകരിക്കും.

ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യകള്‍, ബഹിരാകാശ പര്യവേക്ഷണം എന്നിവയില്‍ പ്രദര്‍ശനം
ബഹിരാകാശ യാത്രയുടെ ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാട് ലഭ്യമാക്കുന്നു.

ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിഷയങ്ങളില്‍ അന്താരാഷ്ട്ര സമ്മേളനങ്ങള്‍.

വൈബ്രന്റ് ഗുജറാത്ത് ആഗോള വ്യാപാര പ്രദര്‍ശനം
25 മേഖലകളില്‍നിന്നുല്‌ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഈ സവിശേഷ വ്യാപാര ഷോ 200,000 ചതുരശ്ര മീറ്ററില്‍ക്കൂടുതല്‍ ഏരിയയില്‍ വ്യാപിച്ചു കിടക്കുന്നു.

തുറമുഖ കേന്ദ്രീകൃത വികസനത്തെക്കുറിച്ച് സെമിനാറും ഇന്ത്യയെ ഏഷ്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് ആക്കുന്നതിനുള്ള തന്ത്രങ്ങളും.
ഗുജറാത്തിന്റെയും ഇന്ത്യയുടെയും ഗതാഗത മേഖലയുടെ ഭാവി വികസനത്തിന് പ്രസക്തമായ വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യയില്‍ നിര്‍മ്മിക്കൂവിനെക്കുറിച്ച് ശില്‍പ്പശാല
ഇന്ത്യയില്‍ നിര്‍മ്മിക്കൂ പരിപാടിയുടെ വിജയഗാഥകള്‍, പരിപാടിയുടെ വിജയത്തിനായി ഗവണ്‍മെന്റ് നടത്തിയ സുപ്രധാന ഇടപെടലുകള്‍ എന്നിവ സെമിനാറില്‍ അനാവരണം ചെയ്യും.

പ്രതിരോധ, എയറോസ്‌പേസ് വ്യവസായരംഗത്തിനുള്ള അവസരങ്ങളെക്കുറിച്ച് സെമിനാര്‍
ഗുജറാത്തില്‍ പ്രതിരോധ, എയറോനോട്ടിക്‌സ് വ്യവസായരംഗത്തിനുള്ള അവസരങ്ങളെക്കുറിച്ച് പങ്കാളികളെ ബോധവത്കരിക്കുന്നതിനും ഇന്ത്യയെയും ഗുജറാത്തിനെയും പ്രതിരോധ, എയറോനോട്ടിക്‌സ് ഉല്‍പ്പാദന ഹബ്ബ് ആക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ സെമിനാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ചലനാത്മത ആസ്പദമാക്കിയുള്ള നഗര വികസനം
നഗര വികസനത്തിന് ഒരു ചാലകശക്തിയായി ചലനാത്മകത ഉപയോഗപ്പെടുത്തി വാസയോഗ്യമായ നഗരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകും. ആധുനിക സാങ്കേതിക വിദ്യ, പാര്‍ക്കിംഗ് പരിഹാരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബിഗ് ഡാറ്റ എന്നിവയുള്‍പ്പെടുത്തിയാകും ഇത്.

നവ ഇന്ത്യക്കായി സുസ്ഥിര സാങ്കേതികവിദ്യയുടെ പിന്തുണയുള്ള കൃഷി
ടെക്‌സ്റ്റെല്‍ കോണ്‍ക്ലേവ്- നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ടെക്‌സ്റ്റെല്‍ മേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍
നവ ഇന്ത്യക്കായുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്ന ഈ ടെക്‌സ്‌റ്റെല്‍ കോണ്‍ക്ലേവില്‍ വ്യവസായ തലവന്‍മാര്‍, ഗവണ്‍മെന്റ് നേതാക്കള്‍, നയ രൂപകര്‍ത്താക്കള്‍, ചിന്തകര്‍ എന്നിവര്‍ ഇന്ത്യയിലെ ടെക്‌സ്റ്റെല്‍ വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതിനും നവ ഇന്ത്യ സൃഷ്ടിക്കുകയെന്ന ഉദ്യമത്തിന് പിന്തുണ നല്‍കുന്നതിനുമായി ചര്‍ച്ച നടത്തുകയും തീരുമാനങ്ങളിലെത്തുകയും ചെയ്യും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security