പങ്കിടുക
 
Comments
കാലാവസ്ഥാ വ്യവസ്ഥിതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സൗരോർജ്ജ സമിതി (ഐഎസ്എ) ഒരു വലിയ പ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ട്
ഇന്ന് എണ്ണക്കിണറുകൾ വഹിക്കുന്ന സ്ഥാനം നാളെ സൂര്യകിരണങ്ങൾ കൈവരിക്കും: അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗത്തിൽ പ്രധാനമന്ത്രി
2030-ഓടെ 40% ഊർജ്ജവും ഫോസിൽ ഇതര ഇന്ധനത്തിൽ നിന്ന് ഉൽപാദിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി മോദി
പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഔരു കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്: പ്രധാനമന്ത്രി
കാറ്റ്, സൂര്യപ്രകാശം എന്നിവക്കൊപ്പം ഞങ്ങൾ ബി3 ക്കായി - ബയോമാസ്-ബയോഫ്യൂൾ-ബയോനേർജി അതിവേഗം പ്രവർത്തിക്കുകയാണ്: അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗത്തിൽ പ്രധാ

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപകരുടെ രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനം, പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ. ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്ററസും സന്നിഹിതനായിരുന്നു.

സദസിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ 150 മുതല്‍ 200 വര്‍ഷം വരെ മനുഷ്യരാശി തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ച് പോന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൂര്യന്‍, വായു, ജലം എന്നിവ കൂടുതല്‍ സ്ഥായിയായ ഊര്‍ജ്ജ സ്‌ത്രോതസുകളാണെന്ന് പ്രകൃതി തന്നെ ഇപ്പോള്‍ കാണിച്ച് തരുന്നു. ഈ പശ്ചാത്തലത്തില്‍, 21-ാം നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനകളെ കുറിച്ച് ഭാവിയില്‍ ജനങ്ങള്‍ സംസാരിക്കുമ്പോള്‍ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ സ്ഥാനം ആ പട്ടികയില്‍ മുകളിലായിരിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സൗര സഖ്യം ഭാവിയില്‍ മുഖ്യ ആഗോള ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയ്ക്ക് ഒപ്പെക്കിന് പകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വര്‍ദ്ധിച്ച തോതിലുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം മൂലമുള്ള ഫലം ഇന്ത്യയില്‍ ഇന്ന് ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഔരു കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030 ഓടെ ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 40 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്‌ത്രോതസുകള്‍ വഴി നേരിടുകയെന്നതാണ് ലക്ഷ്യം. ‘ദാരിദ്ര്യത്തില്‍ നിന്ന് ഊര്‍ജ്ജത്തിലേയ്ക്ക്’ എന്ന പുതിയൊരു ആത്മവിശ്വാസത്തിലാണ് ഇന്ത്യ വികസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഊര്‍ജ്ജ ഉല്‍പ്പാദനത്തോടൊപ്പം, ഊര്‍ജ്ജ സംഭരണവും പ്രധാനപ്പെട്ടതാണെന്ന് പ്രധാനന്ത്രി പറഞ്ഞു. ദേശീയ ഊര്‍ജ്ജ സംഭരണ ദൗത്യത്തെ കുറിച്ച് ഇത്തരുണത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ഈ ദൗത്യത്തിന് കീഴില്‍ ആവശ്യം സൃഷ്ടിക്കല്‍, തദ്ദേശീയ നിര്‍മ്മാണം, നൂതന ആശയങ്ങള്‍, ഊര്‍ജ്ജ സംഭരണം എന്നിവയ്ക്കാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ്ജത്തിനും കാറ്റില്‍ നിന്നുള്ള വൈദ്യുതിക്കും പുറമെ ജൈവ ഇന്ധനങ്ങള്‍, ജൈവ ഊര്‍ജ്ജം എന്നിവയിലും ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഗതാഗത സംവിധാനം ശുദ്ധ ഊര്‍ജ്ജത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്. ജൈവ മാലിന്യത്തെ, ജൈവ ഊര്‍ജ്ജമായി മാറ്റിക്കൊണ്ട് ഇന്ത്യ ഒരു വെല്ലുവിളിയെ അവസരമാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
'പരീക്ഷ പേ ചർച്ച 2022'-ൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Retired Army officers hail Centre's decision to merge Amar Jawan Jyoti with flame at War Memorial

Media Coverage

Retired Army officers hail Centre's decision to merge Amar Jawan Jyoti with flame at War Memorial
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 22st January 2022
January 22, 2022
പങ്കിടുക
 
Comments

Under the visionary leadership of PM Modi, India’s economic recovery is taking a fast pace and strong stance.

Citizens thank the government for India’s continuous transformation by the way of economic reforms.