സ്ത്രീകളുടെ പരിഗണനയ്ക്കും ശാക്തീകരണത്തിനും വേണ്ടി ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ പോസ്റ്റ് ആരംഭിച്ച "മഹിളാ സമ്മാൻ ബചത് പത്ര" ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും ശ്രീ മോദി പറഞ്ഞു.
മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾക്കായുള്ള ഗസറ്റ് വിജ്ഞാപനം 2023-ൽ ധനമന്ത്രാലയം പുറപ്പെടുവിച്ചു, ഇത് 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ ഉടനടി പ്രാബല്യത്തിൽ വരുത്തി. 'ആസാദി കാ അമൃത് മഹോത്സവ്' സ്മരണയ്ക്കായി 2023-24 ബജറ്റിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതി, പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്.
ഇന്ത്യ പോസ്റ്റിന്റെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്, "മഹിളാ സമ്മാൻ ബചത് പത്ര" ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
https://pib.gov.in/PressReleasePage.aspx?PRID=1912742”
महिलाओं के सम्मान और सशक्तिकरण के लिए हमारी सरकार प्रतिबद्ध है और ‘‘महिला सम्मान बचत पत्र’’ इसका बेहतरीन उदाहरण है। https://t.co/ixzvvBIkfi https://t.co/xTbrNQdv6P
— Narendra Modi (@narendramodi) April 3, 2023


