പങ്കിടുക
 
Comments

അടിസ്ഥാനസൗകര്യവും കണക്ടിവിറ്റിയും ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും വളർച്ചയുടെയും  ധമനികളായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകിയിട്ടുള്ള കാര്യം വളരെ വ്യക്തമാണ്.   ന്യൂ ഇന്ത്യ എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന്, എൻഡിഎ സർക്കാർ റെയിൽവേ, റോഡുകൾ, ജലാശയങ്ങൾ, വ്യോമ ഗതാഗതം, താങ്ങാവുന്ന ഭവനം എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകുകയാണ്.

റെയിൽവേ

ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ നെറ്റ്വർക്കുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽ ശൃംഖല. ട്രാക്ക് പുതുക്കലിന്റെ  വേഗത, ആളില്ലാത്ത ലെവൽ ക്രോസ്സിംഗുകൾ ഒഴിവാക്കൽ, ബ്രോഡ് ഗേജ് ലൈനുകൾ കമ്മീഷൻ ചെയ്യൽ  തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ എൻഡിഎ സർക്കാരിന്റെ കാലത്ത് ഗണ്യമായി  മെച്ചപ്പെട്ടു.

ഒരു വർഷത്തിൽ 100 ൽ താഴെ അപകടങ്ങൾ രേഖപ്പെടുത്തികൊണ്ട്  2017-18 കാലഘട്ടത്തിൽ റെയിൽവേ ഇതുവരെയുള്ള ഏറ്റവും നല്ല സുരക്ഷ റെക്കോഡ് കൈവരിച്ചു. 2013-14 ൽ റെയിൽവേ 118 അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 2017-18ൽ 73 ആയി കുറഞ്ഞുവെന്ന് വിവരങ്ങൾ  വെളിപ്പടുത്തുന്നു. 2009-14 കാലയളവിനെ അപേക്ഷിച്ച് 20% അധികം വേഗതയിൽ 5,469 ആളില്ലാ ലെവൽ ക്രോസ്സിംഗുകൾ ഇല്ലാതാക്കി. മെച്ചപ്പെട്ട സുരക്ഷയ്ക്കായി 2020 ഓടെ ബ്രോഡ് ഗെയ്ജ് റൂട്ടുകളിൽ ആളില്ലാത്ത എല്ലാ ലെവൽ ക്രോസ്സിങ്ങുകളും ഒഴിവാക്കും.

2013-14 ലെ 2,926 കിലോമീറ്ററിനെ അപേക്ഷിച്ച് 2017-18 ൽ 4,405 കിലോമീറ്റർ ട്രാക്കുകൾ പുതിക്കികൊണ്ട്, ട്രാക്ക് നവീകരണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവിലൂടെ റെയിൽവേയെ വികസനത്തിൻ്റെ ട്രാക്കിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാരിന്റെ 4 വർഷത്തെ കാലയളവിൽ 9,528 കിലോമീറ്റർ  ബ്രോഡ് ഗേജ് ട്രാക്കുകൾ കമ്മിഷൻ ചെയ്തു, ഇത് 2009-14 കാലയളവിൽ കമ്മീഷൻ ചെയ്തിട്ടുള്ള 7,600 കിലോമീറ്ററിനേക്കാൾ ഏറെ കൂടുതലാണ്.

മുഴുവൻ ശൃംഖലയെയും ബ്രോഡ് ഗേജ് ആക്കിമാറ്റിയതോടെ, ആദ്യമായി വടക്കുകിഴക്കൻമേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് 70 വർഷത്തിന് ശേഷം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങൾ റെയിൽവേയുടെ  ഭൂപടത്തിൽ സ്ഥാനം പിടിച്ചു.

ന്യൂ ഇന്ത്യ  വികസനത്തിന്, നമുക്ക് നൂതന സാങ്കേതികവിദ്യയും ആവശ്യമാണ്. നിർദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, യാത്രാസമയം 8 മണിക്കൂറിൽ  നിന്ന് 2 മണിക്കൂർ ആക്കി കുറയ്ക്കും.

വ്യോമയാനം

 

വ്യോമയാന മേഖലയും വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യത്തിനും 2014-നും ഇടയിൽ 75 വിമാനത്താവളങ്ങൾ ആരംഭിച്ചെങ്കിൽ, ഉഡാൻ പദ്ധതിയുടെ (ഉഡേ  ദേശ് കാ ആം നാഗരിക്) കീഴിൽ നാല് വർഷത്തിനുള്ളിൽ 24 എയർപോർട്ടുകൾ പ്രവർത്തനമാരംഭിച്ചു. മണിക്കൂറിന് 2,500 രൂപ എന്ന സബ്സിഡി നിരക്കിൽ, പ്രവർത്തനം കുറഞ്ഞതും പ്രവർത്തിക്കാത്തതുമായ   വിമാനത്താവളങ്ങളിലേക്ക് തുടങ്ങിയ വ്യോമയാന ബന്ധം നിരവധി ഇന്ത്യക്കാരുടെ സ്വപ്നം നിറവേറ്റാൻ സഹായിച്ചു. അങ്ങനെ, ആദ്യമായി എസി ട്രെയിനുകളിലേതിനേക്കാൾ കൂടുതൽ ആളുകൾ വിമാനങ്ങളിൽ യാത്ര ചെയ്തു.

 

കഴിഞ്ഞ മൂന്ന് വർഷത്തിൽ, 18 മുതൽ 20 ശതമാനം നിരക്കിൽ ഉണ്ടായിട്ടൂള്ള യാത്രക്കാരുടെ വർദ്ധനവ്, ഇന്ത്യയെ  ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാക്കി മാറ്റി.

ഷിപ്പിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഷിപ്പിംഗ് മേഖലയിലും  ഇന്ത്യ അതിവേഗ ചുവടുകളോടെ മുന്നേറുകയാണ്. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനം ത്വരിതപ്പെടുത്തികൊണ്ട്, പ്രധാന  തുറമുഖങ്ങളിലെ ‘ടേൺ എറൗണ്ട് ടൈം’ മൂന്നിൽ ഒന്നായി കുറഞ്ഞു. 2013-14 ലെ 94 മണിക്കൂറിനെ അപേക്ഷിച്ച്, 2017-18 ൽ ഇത് 64 മണീക്കൂറായി കുറഞ്ഞു.

പ്രധാന തുറമുഖങ്ങളിലെ  കാർഗോ ട്രാഫിക്ക് നോക്കിയാൽ, അത് 2010-11 ലെ  570.32 മില്ല്യൻ ടണ്ണിൽ നിന്ന് 2012-13 ൽ 545.79 മില്യൻ ടൺ ആയി കുറഞ്ഞിരുന്നു. എന്നാൽ, എൻഡിഎ സർക്കാരിന്റെ കാലത്ത്, 2017-18 ൽ  ഇത് 679.367 മില്യൻ ടൺ ആയി ഉയർന്നു, അങ്ങനെ 100 മില്യൻ ടണ്ണിനേക്കാൾ കൂടുതൽ വർദ്ധന കൈവരിച്ചു!

ഉൾനാടൻ ജലഗതാഗതമാർഗ്ഗം, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് പുറമേ ഗതാഗതച്ചെലവുകൾ ഗണ്യമായി കുറക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ 30 വർഷത്തിൽ 5 ദേശീയ  ജലപാതകൾ ആരംഭിച്ചതിൻ്റെ സ്ഥാനത്ത്, കഴിഞ്ഞ വെറും നാല് വർഷത്തിനുള്ളിൽ 106 ജലപാതകൾ കൂട്ടിച്ചേർത്തു.

റോഡ് വികസനം

വിപ്ലവകരമായ ഭാരത് മാല പദ്ധതിക്ക് കീഴിൽ ബഹുമുഖ സംയോജനത്തോടെ ദേശീയപാതകൾ വികസിപ്പിച്ചു. ദേശീയപാത ശൃംഖല 2013-14ലെ  92,851 കിലോമീറ്ററിൽ നിന്ന് 2017-18 ൽ  1,20,543 കിലോമീറ്ററായി വിപുലീകരിച്ചു.

ദേശിയപാതകളിലെ എല്ലാ റെയിൽവേ ലെവൽ ക്രോസിങ്ങുകളും ഇല്ലാതാക്കാൻ മൊത്തം 20,800 കോടി രൂപ ചെലവിൽ, സുരക്ഷിതമായ റോഡുകൾക്കായുള്ള  സേതു ഭാരതം പദ്ധതിയിലൂടെ റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിക്കും.

റോഡ് നിർമ്മാണത്തിന്റെ വേഗത ഏതാണ്ട് ഇരട്ടിയായി. 2013-14 കാലയളവിൽ ദേശീയപാത നിർമാണത്തിന്റെ പ്രതിദിന വേഗത 12 കിലോമീറ്റർ ആയിരുന്നത്, 2017-18 കാലയളവിൽ 27 കിലോമീറ്ററായി ഉയർന്നു.

 

ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ തുരങ്ക നിർമ്മാണം, ജമ്മുവിലെ ചെനാനി-നഷ്റി, അരുണാചൽ പ്രദേശിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയിലെ  ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം മുതലായവ  ഇതുവരെ എത്താത്ത മേഖലകളിലേക്ക്  വികസനം എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. ഭറൂച്ചിൽ നർമ്മദക്ക് കുറുകെയും, കോട്ടയിൽ ചമ്പലിന് കുറുകെയും നിർമ്മിച്ച പാലങ്ങൾ ഈ പ്രദേശങ്ങളിലെ റോഡ്  ഗതാഗതം മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ വികസനത്തിന് റോഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്, 4 വർഷത്തിനുള്ളിൽ ഗ്രാമീണ പ്രദേശങ്ങളിൽ ഏകദേശം 1.69 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. റോഡ് നിർമ്മാണത്തിൻ്റെ ശരാശരി വേഗത 2013-14 ലെ ദിവസേന 69 കിലോമീറ്ററിൽ നിന്ന് 2017-18 കാലയളവിൽ 134 കിലോമീറ്റർ ആയി മെച്ചപ്പെട്ടു. ഗ്രാമങ്ങളെ ഇന്ത്യയുടെ വികസനയാത്രയുടെ ഭാഗമാക്കിയതിനെ തുടർന്ന്, ഇപ്പോൾ ഗ്രാമീണ റോഡ് കണക്ടിവിറ്റി 82 ശതമാനത്തേക്കാൾ കൂടുതലാണ്. 2014 ൽ ഇത് 56 ശതമാനമായിരുന്നു.

വിനോദസഞ്ചാരത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ധാരാളം സാദ്ധ്യതയുണ്ട്. വിനോദസഞ്ചാര മേഖലയിലെ പുരോഗതിക്കൊപ്പം തീര്‍ത്ഥാടന യാത്രകൾ വികസിപ്പിക്കുവാൻ  ചർ ധാം മഹാമാർഗ് വികാസ് പരിയോജന ആരംഭിച്ചു. ഇത് യാത്രയെ കൂടുതൽ സുരക്ഷിതവും, വേഗത്തിലും, സൗകര്യപ്രദവുമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിലൂടെ ഏകദേശം 12,000 കോടി രൂപയുടെ  ചെലവിൽ ഇത് ഏകദേശം 900 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും

അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം മൂലം ചരക്കുഗതാഗതം വർദ്ധിച്ചു, ഇത് സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുകയും ചെയ്തു. എൻഡിഎ ഗവൺമെന്റിന്റെ പരിശ്രമങ്ങൾ മൂലം (1,160 മില്യൻ ടണ്ണിന്റെ) ഏറ്റവും കൂടുതൽ ചരക്കുഗതാഗതം 2017-18 വർഷത്തിൽ രേഖപ്പെടുത്തി.

നഗര പരിവർത്തനം

സ്മാർട്ട് സിറ്റികളിലൂടെയുള്ള നഗര പരിവർത്തനത്തിനായി, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും സ്ഥായിയായ നഗരാസൂത്രണത്തിനും വികസനത്തിനുമായി നൂറോളം നഗര കേന്ദ്രങ്ങൾ  തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നഗരങ്ങളിലെ വിവിധ വികസന പദ്ധതികൾ ഏകദേശം 10 കോടി ഇന്ത്യക്കാർക്ക് ഗുണകരമാകും. 2,01,979 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.

പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ, ഗ്രാമീണ-നഗര പ്രദേശങ്ങളിൽ താങ്ങാവുന്ന 1 കോടി വീടുകൾ നിർമ്മിച്ചു. മദ്ധ്യവർഗ്ഗത്തിനും നവമദ്ധ്യവർഗ്ഗത്തിനുമായി 9 ലക്ഷം വരെയും 12 ലക്ഷം വരെയുമുള്ള ഭവനവായ്പകൾക്ക് 4%ത്തിൻ്റെയും 3%ത്തിൻ്റെയും പലിശയിളവ് നൽകുന്നു.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All

Media Coverage

‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

നൂറ് കോടി ആശകളുടെ ഒരു രാജ്യമാണ് ഇന്ത്യ. കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥ, രാജ്യത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള നയതന്ത്രം, ധീരരായ സൈന്യം, വളരുന്ന മൃദുശക്തി എന്നിവയിലൂടെ ഇന്ത്യ ലോകത്ത് പുതിയ പ്രതീക്ഷാമുനമ്പായി മാറിയിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വിശാലമായ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ സാമ്പത്തികരംഗത്തെ ശക്തി അത് തെളിയിക്കുന്നു. വളർച്ചക്കായുള്ള ഗവൺമെൻ്റിൻ്റെ പരിഷ്കരണങ്ങൾ ഇന്ത്യയുടെ സാമ്പത്തികശക്തി മെച്ചപ്പെടുത്തി. ഏറ്റവും ആകർഷകമായ നിക്ഷേപസ്ഥാനം എന്ന പദവിയും ഇന്ന് ഇന്ത്യ നേടിയിരിക്കുകയാണ്. ജിഡിപി വളർച്ച (ഇന്നത്തെ വിലകളിൽ) 2013നും 2017നും ഇടയിൽ 31 ശതമാനം ഉയർന്നു, ആഗോളതലത്തിലെ ജിഡിപി വളർച്ച വെറും 4 ശതമാനമാണ്.

ഇന്ത്യയുടെ സാമ്പത്തികസ്വാധീനത്തിൻ്റെ വർദ്ധനവിനൊപ്പം മറ്റ് രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങളും സുപ്രധാനമാണ്. ഗവൺമെൻ്റിൻ്റെ നയതന്ത്രപ്രവർത്തനങ്ങളുടെ ഫലമാണത്. ആദ്യമായി ഇന്ത്യ, ഒന്നും രണ്ടുമല്ല മൂന്ന് വൻകിട രാഷ്ട്രസംഘങ്ങളിൽ അംഗത്വം നേടി. മിസൈൽ ടെക്നോളജി കൺട്രോൾ റെജിം, വാസനാർ ഉടമ്പടി, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നിവയാണവ. ഈ നിരായുധീകരണ സംഘങ്ങളിലെ ഇന്ത്യയുടെ അംഗത്വം, വൻകിട സാങ്കേതികവിദ്യകൾ നമ്മുടെ ബഹിരാകാശ പ്രതിരോധ പദ്ധതികൾക്കായി നേടിയെടുക്കുന്നത് എളുപ്പമാക്കും.

മറ്റൊരു പ്രഥമ നടപടിയായി, അന്താരാഷ്ട്ര സമുദ്രാതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംഘടനയായ ഇൻ്റർനാഷണൽ ട്രൈബ്യൂണൽ ഓൺ ലോ ഓഫ് ദ സീസിൽ (ഐറ്റിഎൽഒഎസ്) ഇന്ത്യക്ക് അംഗത്വം ലഭിച്ചു. സമുദ്രത്തിൽ ആരുടെയെങ്കിലും അനധികൃതമായ കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ നേതൃത്വത്തിനായി നിരവധി രാജ്യങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന തക്ക സമയത്താണ് ഈ അംഗത്വം ലഭിച്ചതെന്നും ശ്രദ്ധേയമാണ്.

ദേശീയ സുരക്ഷയിൽ ഗവൺമെൻ്റിൻ്റെ ഉറച്ച തീരുമാനങ്ങൾ മൂലം, ഇന്ത്യൻ സൈന്യം ശത്രുവിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകാൻ പൂർണ്ണമായും സജ്ജമാണെന്ന വിശ്വാസം ഉറപ്പിച്ചിട്ടുണ്ട്. മിന്നലാക്രമണത്തിൽ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദി കേന്ദ്രങ്ങൾ കൃത്യതയോടെ ആക്രമിച്ചത് ഇന്ത്യയുടെ ശക്തമായ സൈനികശേഷിയെ പ്രദർശിപ്പിച്ചു. ഗവൺമെൻ്റ് രാജ്യത്തിൻ്റെ സൈന്യത്തെ പൂർണമായും പിന്താങ്ങുന്നു. ഒരു റാങ്ക് ഒരേ പെൻഷൻ പോലുള്ള സൈന്യത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾ യഥാവിധി നടപ്പാക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സൈന്യത്തിൻ്റെ ആധുനികവൽക്കരണം അതിവേഗത്തിലാകുകയും ആയുധങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലുമുള്ള പോരായ്മങ്ങൾ അതിവേഗ സൈനിക സംഭരണക്കരാറുകളിലൂടെ നികത്തുകയും ചെയ്യുന്നു.

ഒരു മൃദുശക്തി എന്ന നിലയിൽ “വസുധൈവകുടുംബകം” അതായത് ലോകം ഒരു കുടുംബം എന്ന പാതയിൽ ഇന്ത്യ ചരിക്കുകയാണ്. ലോകത്തെ മൊത്തം ബാധിക്കുന്ന പ്രശ്നങ്ങൾ സൗഹാർദ്ദത്തിലൂടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയും പരിഹരിക്കാനാകുമെന്നാണ് നമ്മുടെ വീക്ഷണം. മനുഷ്യകുലത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം. പാരീസിലെ സിഒപി21ൽ ഇന്ത്യ നേതൃസ്ഥാനം വഹിക്കുക മാത്രമല്ല, അന്താരാഷ്ട്ര സൗരോർജ്ജസഖ്യത്തിനും അത് നേതൃത്വം നൽകുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന നൂറിലധികം രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, പരിസ്ഥിതിക്ക് കോട്ടമില്ലാതെ സൗരോർജ്ജം ഉൽപാദിപ്പിച്ച് ഭാവിയിലെ ഊർജ്ജാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള സഖ്യമാണിത്.

ഇന്ത്യയുടെ മൃദുശക്തി മെച്ചപ്പെട്ട ഗ്രഹത്തിലേക്ക് വഴിത തെളിക്കുന്ന മറ്റൊരു ഉദാഹരണമായി, യോഗ ലോക അംഗീകാരത്തിൻ്റെ നെറകുയിലേക്കെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു:

 

“നമ്മൾ ലോകസമാധാനത്തെപ്പറ്റി പറയുമ്പോൾ, രാജ്യങ്ങൾക്കിടയിൽ സമാധാനമുണ്ടാകണം. സമൂഹത്തിനുള്ളിൽ സമാധാനമുണ്ടെങ്കിലേ അത് സാദ്ധ്യമാകൂ. സമാധാനപരമായ കുടുംബങ്ങൾക്കേ സമൂഹത്തിൽ സമാധാനമുണ്ടാക്കാനാവൂ. സമാധാനമുള്ള വ്യക്തികൾക്കാണ് സമാധാരപരമായ കുടുംബങ്ങളുണ്ടാകൂ. ഇത്തരത്തിലുള്ള സൗഹാർദ്ദവും സമാധാനവും, വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും അങ്ങനെ അന്തിമമായി ലോകം മുഴുവനും ഉണ്ടാക്കാനുള്ള വഴിയാണ് യോഗ.”

ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഈ പൗരാണിക അഭ്യാസം ഒരിക്കൽക്കൂടി ലോകശ്രദ്ധയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയിൽ മുന്നോട്ടുവച്ച പ്രമേയം 173 രാജ്യങ്ങളാണ് പിന്തുണച്ചത്, ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഇഥംപ്രദമായ തരത്തിലുള്ള ഒരു പിന്തുണയായിരുന്നു. യുനെസ്കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി പട്ടികയിലും അത് സ്ഥാനം പിടിച്ചു. നിരവധിയായ ആരോഗ്യ ആദ്ധ്യാത്മിക ഗുണങ്ങൾ മൂലം, ലോകത്തെമ്പാടുമായി ജനങ്ങൾ യോഗയെ ഒരു ദിനചര്യയാക്കി മാറ്റുകയാണ്. തുടർച്ചയായ പിന്തുണ മൂലം യോഗ ആഗോളതലത്തിലെത്തി.

ഇന്ത്യ ശക്തമായ സാങ്കേതികമുന്നേറ്റം നടത്തുന്ന മറ്റൊരു മേഖലയാണ് അതിൻ്റെ ബഹിരാകാശ പദ്ധതി. ലോകനിലവാരത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരും സാങ്കേതികവിദഗദ്ധരും ഇന്ത്യയെ ബഹിരാകാശ വ്യവസായത്തിൽ മുൻനിരയിലെത്തിച്ചു. വിജയകരമായി 104 ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിച്ച് ഇസ്രോ റെക്കോഡ് കൈവരിച്ചു, ഇതിൽ 101 ഉപഗ്രഹങ്ങൾ, യുഎസ്എ, നെതർലാൻഡ്സ്, ഇസ്രയേൽ, കസാഖ്സ്ഥാൻ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളുടേതായിരുന്നു. ഐആർഎൻഎസ്എസ്-1ജിയുടെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ സ്വന്തം ഗ്ലോബൽ നാവിഗേഷൻ സിസ്റ്റവും പ്രവർത്തനമാരംഭിച്ചു. സ്വന്തം സാറ്റലൈറ്റ് നാവിഗേഷൻ സിറ്റമുള്ള വൻകിടരാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും സ്ഥാനം പിടിച്ചു.

വിവിധ മേഖലകളിൽ ഇന്ത്യക്കാർ നടത്തിയ വൻ ചുവടുവെപ്പുകൾ നല്ലൊരു ഭാവി പടുത്തുയർത്താൻ സഹായിക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികവളർച്ച, വികസനം എന്നിവയിലെ മുന്നേറ്റങ്ങളിലൂടെ നമ്മൾ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല ചെയ്യുന്നത്, ലോകത്തിൻ്റെ മറ്റുഭാഗങ്ങളിൽ മനുഷ്യരാശിയുടെ ക്ഷേമത്തിനായി പകർത്താവുന്ന മാതൃകകളുടെ വിജയഗാഥകൾ കൂടി രചിക്കുകയാണ്.