പങ്കിടുക
 
Comments

"പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്, ഗവൺമെന്റ് അത് തുടരും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്താനും നിക്ഷേപം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ച വേഗത്തിലാക്കാനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്”" ~ പ്രധാനമന്ത്രി മോദി 

സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിൽ പരിഷ്കരണ നടപടികളിലൂടെ വളർച്ചക്ക് ആക്കം നൽകുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രധാനമായി  ഊന്നൽ നൽകുന്നത്. ഈ പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം നല്കുകയും രാജ്യത്തിന്റെ വികസന പരിപാടികൾ  ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഉത്പാദന മേഖല - സാമ്പത്തിക വളർച്ചയുടെ മുഖ്യനിയന്ത്രകൻ 

25 മേഖലകലെ ഉൾപ്പെടുത്തിക്കൊണ്ട് മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയെ ഒരു ഉൽപാദന കേന്ദ്രമാക്കി മാറ്റുന്നു 

മേക്ക് ഇൻ ഇന്ത്യ മൂലം, ഇന്ത്യ ഇപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവാണ്. 2014ൽ  2 മൊബൈൽ ഫോൺ നിർമ്മാണശാലകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2018 ൽ ഇതിനെ  120 മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റുകളായി ഉയർത്തി. ഒറ്റ യൂണിറ്റിൽ ഏറ്റവും അധികം തൊഴിലാളികളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെയാണ് നോയ്‌ഡയിൽ ഉദ്ഘാടനം ചെയ്തത്.

മൊബൈൽ ഹാൻഡ്സെറ്റുകളുടെ എണ്ണം നോക്കിയാൽ, നിർമ്മാണരംഗം വൻ തോതിൽ വർദ്ധിക്കുകയാണ് - 2014 ൽ ഇന്ത്യയിൽ 6 കൊടി മൊബൈലുകളാണ് നിർമിച്ചിരുന്നത്, 2017 - 18ൽ 22.5 കോടി മൊബൈലുകൾ നിർമ്മിച്ചുകൊണ്ട് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2017-18ൽ ഇന്ത്യ 1.32 ലക്ഷം കോടിയുടെ മൊബൈലുകൾ നിർമ്മിച്ചു, 2014 ലെ 18,992 കോടിയിൽ നിന്ന് ഗണ്യമായ വളർച്ച രേഖപ്പെടുത്തി. 

മേക്ക് ഇൻ ഇന്ത്യ മൂലം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ  റെക്കോർഡ് വളർച്ച കൈവരിക്കുകയും ചെയ്തു. 2017-18 കാലയളവിൽ എഫ്ഡിഐ 61.96 ബില്യൺ ഡോളറായി വർദ്ധിച്ചു. കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന വളർച്ചയുമാണ് വർദ്ധിച്ച നിക്ഷേപത്തിൻ്റെ അർത്ഥം.

എം.എസ്.എം.ഇ.കൾക്ക്  കൈത്താങ്ങ് 

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നൽകുകയും ഇനിയും കൂടുതൽ പേർക്ക് അവസരങ്ങൾ നൽകാൻ ശേഷിയുമുള്ള എം.എസ്.എം.ഇ. മേഖലയെ ശക്തിപ്പെടുത്തുന്നതിന് എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

 എം.എസ്.എം.ഇയുടെ പ്രാധാന്യത്തെ കുറിച്ചും മുദ്ര യോജന എങ്ങനെ ആനുകൂല്യങ്ങൾ നൽകുന്നു എന്നതിനെ  കുറിച്ചും  പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോൾ - 

"മുദ്ര യോജനയിലൂടെ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക്  വളരെയധികം ഊർജ്ജം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ പരിവർത്തനത്തിനായി നിർണായകമായ  മേഖലയാണ് എം.എസ്.എം.ഇ., ഈ മേഖലയിൽ കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനുള്ള നടപടികളും പരിഷ്കാരങ്ങളും ഞങ്ങളുടെ  ഗവൺമെന്റ് സ്വീകരിക്കുകയാണ് " 

2015 ൽ ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) ഈടില്ലാത്ത വായ്പകൾ നൽകികൊണ്ട് സംരംഭകരെ  (കൂടുതലും എം.എസ്.എം.ഇ.കൾ ) ഉത്തേജിപ്പിക്കുന്നു. 

മുദ്ര യോജനയുടെ കീഴിൽ നിലവിൽ 13 കോടിയിലധികം വരുന്ന ചെറിയ മുദ്ര സംരംഭകർക്ക്   6.2 ലക്ഷം കോടി രൂപയുടെ മൂലധനം ലഭിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ 3.49 കോടി പുതിയ സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിച്ചു. കൂടാതെ, മുദ്രയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക ശാക്തീകരണത്തിന് ലക്ഷ്യമിടുന്ന, മുദ്ര യോജനയിലെ  50 ശതമാനം ഗുണഭോക്താക്കൾ സമൂഹത്തിലെ പട്ടികജാതി /വർഗ്ഗ / ഒ ബി സി വിഭാഗങ്ങളിൽ  നിന്നുള്ളവരാണ്. 

ഇടത്തരം സംരംഭങ്ങളുടെ വളർച്ച മുന്നിൽകണ്ടുകൊണ്ട്, 50 കോടിക്കും 250 കോടിക്കും ഇടയിൽ വാർഷിക വിറ്റുവരവ് ഉള്ള കമ്പനികൾക്ക്, ഇപ്പോൾ 25 ശതമാനം കോർപ്പറേറ്റ് നികുതി നൽകിയാൽ മതി. മുമ്പ് ഇത് 30 ശതമാനമായിരുന്നു.  

എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ 

എൻഡിഎ സർക്കാരിന്റെ പരിഷ്കാര നടപടികൾ സ്വീകരിക്കുന്ന സമീപനം  രാജ്യത്തൊട്ടാകെയുള്ള മേഖലകളിൽ  ഒരു മാറ്റത്തിന് ഇടയാക്കി. കഴിഞ്ഞ നാല് വർഷത്തിൽ, ബാങ്കിങ് പരിഷ്കരണം, നികുതി പരിഷ്കരണം, പ്രത്യേക മേഖലയിലെ പരിഷ്കാരങ്ങൾ, സാധാരണക്കാരന് ജീവിതം ലളിതമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾ കൈക്കൊണ്ടു.

 ബാങ്കിങ് പരിഷ്‌കാരങ്ങൾ 

വർധിച്ചികൊണ്ടിരിക്കുന്ന കിട്ടാക്കടം പോലുള്ള പാരമ്പര്യ വിഷയങ്ങങ്ങളെ കൈകാര്യം ചെയ്യാൻ  എൻഡിഎ സർക്കാർ ഇൻസോൾവെൻസി, പാപ്പർ നിയമം (ഐബിസി) നടപ്പിലാക്കി. ഐ.ബി.സി, കിട്ടാക്കടത്തിൽ നിന്ന് ബാങ്കിങ് മേഖലയെ മുക്തമാക്കുകയും, അങ്ങനെ ബാങ്കുകളെ ശക്തിപ്പെടുത്തുകയും ചെയ്തു. 

വായ്പാവളർച്ചയ്ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായി പൊതുമേഖലാ ബാങ്കുകളിൽ 2,11,000 കോടി രൂപ പുനർമൂലധനനിക്ഷേപം നടത്തിയത്, എൻഡിഎ ഗവൺമെന്റിന്റെ കീഴിലുള്ള മറ്റൊരു പ്രധാന ബാങ്കിംഗ് പരിഷ്കരണമാണ്. 

കൂടുതൽ ശാക്തീകരണത്തിനായി വിവിധ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള പാതയും എൻഡിഎ ഗവൺമെൻറ് ഒരുക്കി.

നികുതി പരിഷ്കരണങ്ങൾ

ഗുഡ്സ്  ആൻഡ് സർവീസ് ആക്ട് (ജിഎസ്ടി) എൻഡിഎ ഗവൺമെൻറ് നടപ്പിലാക്കിയ ചരിത്രപരമായ ഒരു നികുതി പരിഷ്‌കാരമാണ്. സർക്കാർ ജി.എസ്.ടി.ക്ക് സമവായമുണ്ടാക്കി, സംസ്ഥാനങ്ങളുടെ വിശ്വാസമാർജ്ജിച്ച്, 2017ൽ ജിഎസ്ടി പാസ്സാക്കി. ഇത്  രാജ്യത്തുടനീളം വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

ജി.എസ്.ടിയുടെ നിലവിൽ വന്നതോടെ -

നിരവധി  നികുതികൾ വെട്ടിക്കുറച്ചതോടെ ചെറുകിട വ്യാപാരികളുൾക്കും  ഉപഭോക്താക്കൾക്കും  പ്രയോജനം ചെയ്തു. ഗതാഗത ചെലവ് കുറഞ്ഞതോടെ, ആത്യന്തികമായി ഉപഭോക്താവിന് വിലക്കുറവ് ലഭിക്കും.

എൻ ഡി എ ഗവൺമെന്റിന്റെ പ്രധാന ഊന്നൽ നികുതി അനുവർത്തനം വർധിപ്പിക്കുകയും നികുതി അടിത്തറ വിപുലീകരിക്കുക എന്നതായിരുന്നു. കഴിഞ്ഞ 4 വർഷം  ഫയൽ ചെയ്തിട്ടുള്ള  ഐ.ടി.ആർ. കളുടെ എണ്ണം കണക്കിൽ എടുത്താൽ 2013-14 ലെ 3.79 കോടിയിൽ നിന്ന് 80.5 ശതമാനം വർധിച്ച് 2017-18 ൽ 6.84 കോടിയായി എന്ന് കാണാൻ കഴിയും.

നിർദ്ദിഷ്ട മേഖലയിലുള്ള  പരിഷ്കരണങ്ങൾ

ബാങ്കിങ്, ടാക്സ് പരിഷ്കാരങ്ങൾ എന്നിവയ്ക്കുപുറമേ, സ്വീകരിച്ചിട്ടുമുള്ള പരിഷ്കരണങ്ങളുടെ ആനൂകൂല്യങ്ങൾ  പ്രത്യേക മേഖലകളിൽ മാത്രം ഒതുങ്ങി  നിൽക്കാതെ, സമ്പദ്ഘടനയിലെ പല മേഖലകളിലും പ്രഭാവമുണ്ടാക്കും.

കൽക്കരി ഖനനം സ്വകാര്യകമ്പനികൾക്കായി  തുറന്നു കൊടുത്തു. സുതാര്യമായ വിഭവവിതരണ പ്രക്രിയയിലൂടെ ഏകദേശം 89 കൽക്കരി ഖനികൾ  സ്വകാര്യകമ്പനികൾക്കായി അനുവദിച്ചു. 89 കൽക്കരി ഖനികളിൽ 31 എണ്ണം ഇ-ലേലത്തിലൂടെയാണ് അനുവദിച്ചത്. 58 എണ്ണം സർക്കാർ കമ്പനികൾക്കും  അനുവദിച്ചിട്ടുണ്ട്.

ആർ.ഇ.ആർ.എ - റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആന്റ് ഡവലപ്മെന്റ്) നിയമം നടപ്പിലാക്കിയതോടെ ഇനി മുതൽ വീട്  വാങ്ങുന്നവർക്ക്   ഡെവലപ്പർമാരുടെ ഇരകളാകേണ്ടി വരില്ല. കൂടാതെ അവരുടെ അവകാശങ്ങളെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

തൊഴിൽ  പരിഷ്കരണങ്ങൾ

എൻ ഡി എ ഗവൺമെന്റിന്റെ കഴിഞ്ഞ  4 വർഷങ്ങളിൽ അനവധി തൊഴിൽ പരിഷ്കാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇത് രാജ്യത്താകമാനമുള്ള ജീവനക്കാരുടെ ജീവിതം ലളിതവും  സങ്കീർണ്ണതയില്ലാത്തതും ആക്കുന്നു.

യു.എ.എൻ  (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) അനുവദിച്ചതോടെ,  വിവിധ കമ്പനികളിലേക്ക് മാറുകയാണെങ്കിൽ പോലും ജീവനക്കാർക്ക് അവരുടെ പിഎഫ് നടപടിക്രമങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ല.

ശ്രമ  സുധിധ  പോർട്ടലും, വേതന നിയമം (2017 )ലെ സ്വീകാര്യദ്യോതകമായ ഭേദഗതി യഥാക്രമം തൊഴിലാളി മേഖലയെ  ഔപചാരികമാക്കുകയും തൊഴിലാളികൾക്ക് മെച്ചപ്പെട്ട കുറഞ്ഞ വേതനം ഉറപ്പാക്കുകയും ചെയ്തു.

ശക്തമായ സാമ്പത്തിക അടിത്തറയും അന്താരാഷ്ട്ര അംഗീകാരവും

കഴിഞ്ഞ നാല് വർഷങ്ങളിൽ  നരേന്ദ്രമോദിയുടെ നേത്രത്വത്തിലുള്ള  എൻഡിഎ. സർക്കാരിന്റെ കാലയളവിൽ  ഇന്ത്യൻ സമ്പദ്ഘടന ശക്തമായ വളർച്ചയുടെ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര റാങ്കിങ്ങുകളിൽ മെച്ചപ്പെട്ട പ്രകടനവും  കാഴ്ചവച്ചിട്ടുണ്ട്.

2005 ൽ ലോക ജിഡിപിയുടെ 1.75 ശതമാനമായിരുന്നു ഇന്ത്യയുടെ പങ്ക്. എട്ട് വർഷത്തിൽ, അതായത് 2013 ൽ അത് 2.43 ശതമാനമായി ഉയർന്നു. എന്നാൽ പിന്നീടുള്ള നാല് വർഷം കൊണ്ട് അതായത് 2017ൽ ഈ പങ്ക്, ഏതാണ്ട് അതേ അളവിൽ വർദ്ധിച്ച് 3.08 ശതമാന ആയി.

സാമ്പത്തിക വർഷം 2018-19 ന്റെ ആദ്യ പാദത്തിൽ  ഇന്ത്യയുടെ ജിഡിപി 8.2% വളർന്നു. ചൈനയെക്കാൾ വേഗത്തിൽ ഇന്ത്യ വളരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വിദേശനാണയനിക്ഷേപവും വർദ്ധിക്കുകയാണ്.

ശക്തമായ സാമ്പത്തിക അടിസ്ഥാനഘടകങ്ങള്‍ക്ക് പുറമേ കഴിഞ്ഞ നാല് വർഷം ഇന്ത്യ പല നാഴികക്കല്ലുകളഉം  കൈവരിച്ചു. പതിനാലു വർഷത്തിനിടയിൽ ആദ്യമായി Baa3 ൽ നിന്ന് Baa2 ലേക്ക് മൂഡിസ് ഇന്ത്യയുടെ റാങ്കിങ്  ഉയർത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡെക്സ് റാങ്കിങ്-2017ൽ, 2014ലെ 142ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 100ാം റാങ്കിലേക്ക് കുതിച്ചുയർന്നു. ഗവൺമെന്റിന്റെ തുടർച്ചയായ പരിഷ്കാരങ്ങളുടെ പിൻബലത്തിലുള്ള ഉയർന്ന വളർച്ച മൂലം, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ പ്രകാശബിന്ദുവായി തുടരും.

.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Narendra Modi ‘humbled’ to receive UAE's highest civilian honour

Media Coverage

Narendra Modi ‘humbled’ to receive UAE's highest civilian honour
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi Adorns Colours of North East
March 22, 2019
പങ്കിടുക
 
Comments

The scenic North East with its bountiful natural endowments, diverse culture and enterprising people is brimming with possibilities. Realising the region’s potential, the Modi government has been infusing a new vigour in the development of the seven sister states.

Citing ‘tyranny of distance’ as the reason for its isolation, its development was pushed to the background. However, taking a complete departure from the past, the Modi government has not only brought the focus back on the region but has, in fact, made it a priority area.

The rich cultural capital of the north east has been brought in focus by PM Modi. The manner in which he dons different headgears during his visits to the region ensures that the cultural significance of the region is highlighted. Here are some of the different headgears PM Modi has carried during his visits to India’s north east!