പങ്കിടുക
 
Comments

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് കാർഷിക മേഖലക്ക് അഭൂതപൂർവമായ ഊന്നൽ നൽകിയിട്ടുണ്ട്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനുമായി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് 

2022 ഓടെ  കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ലക്ഷ്യം കൈവരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ബഹുമുഖ സമീപനത്തോടെ  പ്രവർത്തിക്കുകയാണ്. വിത്ത് മുതൽ വിപണി വരെ കാർഷിക മേഖലയിൽ ഉടനീളമുള്ള പ്രവർത്തനങ്ങളിൽ പരിഷ്‌കാരങ്ങൾ നടത്തിവരുകയാണ്. കർഷകരുടെ വരുമാനം ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയുമായി ബന്ധപ്പെട്ട  പ്രവർത്തങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു

എൻഡിഎ സർക്കാരിനു കീഴിൽ കൃഷിക്കും കർഷക ക്ഷേമത്തിനും റെക്കോഡ് ബജറ്റ് വിഹിതം നൽകി. മുൻ ഗവൺമെന്റ്  2009 മുതൽ 2014 വരെയുള്ള കാലയളവിൽ 1,21,082 കോടി രൂപയാണ് വകയിരുത്തിയത്. 2014-2012 കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവൺമെന്റ്  2,11,694 കോടി രൂപ വകയിരുത്തി. ഇത് ഏകദേശം ഇരട്ടിയാണ്.

ഉത്പാദന സമയത്ത് കർഷകർക്ക് സഹായം

കർഷകർക്ക് മികച്ച ആദായം നേടികൊടുക്കുന്നത് ഉറപ്പാക്കാൻ വിത്തുമായി-ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

കാർഷിക മേഖലയിൽ മണ്ണിന്റെ ആരോഗ്യം പ്രധാന പങ്ക് വഹിക്കുന്നുവെന്നതിനാൽ, 2015 മുതൽ 2018 വരെ സർക്കാർ 13 കോടിയിലേറെ സോയിൽ ഹെൽത്ത്  കാർഡുകൾ വിതരണം ചെയ്തു. സോയിൽ ഹെൽത്ത് കാർഡുകൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിളക്കനുസരിച്ചുള്ള പോഷകങ്ങളും, വളങ്ങളും നിർദ്ദേശിക്കുന്നു.

സംസ്ഥാനങ്ങളിൽ നിന്ന് രാസവളം വിതരണവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നിലവിലില്ല. ഉൽപാദന ശേഷിയില്ലാത്ത രാസവള പ്ലാന്റുകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തതാണ് യൂറിയ  ഉത്പാദനത്തിൽ കാര്യമായ വർദ്ധനവിന്റെ കാരണം. സർക്കാർ 100% വേപ്പ് പുരട്ടിയ യൂറിയ നൽകാനാരംഭിച്ചതിലൂടെ, മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതോടൊപ്പം രാസവങ്ങൾ മറ്റ് കാര്യങ്ങൾക്കായി വഴിതിരിച്ചുവിട്ടിരുന്ന പ്രക്രിയ തടയുകയും ചെയ്തു. വളം സബ്സിഡി കുടിശിഖ നൽകുന്നതിനായി 10,000 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.

‘ഓരോ തുള്ളിയും കൂടുതൽ വിള ഉത്‌പാദിക്കുന്നു’ എന്നത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ  28.5 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തും. ഓരോ കൃഷിയിടത്തിലും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൈക്രോ-ജലസേചനത്തിനായി 5000 കോടി രൂപ അനുവദിച്ചു, കൂടാതെ ജലസേചനത്തിനായി സോളാർ പമ്പുകൾ സ്ഥാപിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കർഷകർക്ക്  വായ്പ

കാർഷിക വായ്പയുടെ പ്രശ്നം പരിഹരിക്കുന്നതിനും പണമിടപാടുകാർ  പോലുള്ള അനൗപചാരിക ഉറവിടങ്ങളിൽ നിന്ന് കർഷകരുടെ ചൂഷണം തടയുന്നതിനും  മോദി ഗവൺമെൻറ് പ്രധാനപ്പെട്ട നയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

പ്രധാനമന്ത്രി ഫസൽ  ബീമാ യോജന സർക്കാർ നൽകുന്ന ഏറ്റവും വലിയ അപകട പരിരക്ഷയും സംരക്ഷണവുമാണ്.

പലിശ ഇളവ് പദ്ധതിയുടെ കീഴിൽ ഒരു വർഷകാലത്തേക്ക് 7  ശതമാനത്തിന്റെ വാർഷിക പലിശ നിരക്കിൽ 3 ലക്ഷം വരെയുള്ള  ഹ്രസ്വകാല വിള വായ്പകൾ നൽകുന്നു.

കാർഷികോൽപ്പന്നങ്ങളുടെ വിപണനം

വിത്ത് വിതക്കുന്ന സമയത്ത് നൽകുന്ന പിന്തുണയ്ക്ക് ശേഷം, കർഷകരുടെ ഉൽപ്പന്നത്തിന് ന്യായമായ വില നേടിക്കൊടുക്കുക എന്ന അടുത്ത യുക്തമായ ചുവടിലും ഗവൺമെന്റിന്റെ   നയം പിന്തുടരുന്നു. 2018 ജൂലായിൽ ഖാരിഫ് വിളകൾക്ക് 1.5 മടങ്ങ് കൂടുതൽ താങ്ങുവില നൽകുക എന്ന ചരിത്രപരമായ തീരുമാനം സർക്കാർ അംഗീകരിച്ചു. ഇത് കർഷകർക്ക് ഉല്പാദനച്ചെലവിന് ഉപരിയായി 50 ശതമാനത്തിന്റെ  ലാഭം നൽകും.

16 സംസ്ഥാനങ്ങളിലെയും  2 കേന്ദ്രഭരണപ്രദേശങ്ങളിലെയും 585 മാർക്കറ്റുകളെ ഇ-നാം എന്ന് അറിയപ്പെടുന്ന നാഷണൽ അഗ്രിക്കൾച്ചറൽ മാർക്കറ്റ് സ്കീം  സംയോജിപ്പിച്ചു. 164.53 ലക്ഷം ടണ്ണിലേറെ കാർഷിക വിഭവങ്ങൾ ഇ-നാമിൽ കച്ചവടം നടത്തുകയും, 87 ലക്ഷം കർഷകർ ഇതിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അങ്ങനെ, കാർഷിക വ്യാപാരത്തിൽ  ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവർ അർഹിക്കുന്ന വില നേടിക്കൊടുക്കാൻ അവസരം ഒരുക്കുന്നു.

22,000 ഗ്രാമീണ ശാലകൾ  ഗ്രാമീണ കൃഷി വിപണിയായി  മാറും. അത് 86 ശതമാനം ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യും.

വിളവെടുപ്പിനുശേഷമുള്ള വിളകളുടെ നഷ്ടം തടയുന്നതിനും ഭക്ഷ്യ സംസ്കരണത്തിലൂടെ മൂല്യ വർദ്ധനവ് സാദ്ധ്യമാക്കാനും വെയർഹൌസിങ്, കോൾഡ് ചെയിൻ  എന്നിവയിൽ നടത്തിയ വലിയ നിക്ഷേപം കർഷകർക്ക് വിപണിയിൽ മുൻഗണന നൽകുന്നു.

വേഗം കേടുവരുന്ന തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി പോലുള്ള ഇനങ്ങളുടെ വിലയിലെ കയറ്റിയിറക്കങ്ങൾ നിയന്ത്രിക്കാനായി 'ഓപറേഷൻ ഗ്രീൻസ്' നടപ്പിലാക്കി.

അനുബന്ധ മേഖലയിലെ ഊന്നൽ

നേരത്തേ സൂചിപ്പിച്ചതുപോലെ, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി കൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മത്സ്യബന്ധനം, ജലക്കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിലെ  അടിസ്ഥാന സൌകര്യ വികസനത്തിനായി 10,000 കോടി രൂപ വകയിരുത്തി.

3000 കോടി രൂപയുടെ  മുതൽമുടക്കിൽ ഫിഷറീസിന്റെ  സംയോജിത വികസനം, പരിപാലനം, 20 ഗോകുൽ ഗ്രാമങ്ങളുടെ സ്ഥാപനം എന്നിവ ഇതിന്റെ  ചില ഉദാഹരണങ്ങളാണ്.

ഉത്പാദനത്തിൽ വളർച്ച

നരേന്ദ്രമോദിയുടെ കാർഷിക നയം ഫലങ്ങൾ നാകുന്നുവെന്നതിന് മതിയായ സൂചനകളുണ്ട്. 2017-18-ൽ 279.51 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ഉൽപാദിച്ചുകൊണ്ട്  കാർഷിക ഉത്‌പാദനം പുതിയ റെക്കോർഡുകൾ സൃഷ്ട്ടിച്ചു.

ബഫർ സ്റ്റോക്കിൻറെ പരിധി 1.5 ലക്ഷം ടണ്ണിൽ നിന്ന് 20 ലക്ഷം ടണ്ണായി ഉയർത്തി. 2013-14 നെ അപേക്ഷിച്ച് 2016-17 കാലയളവിൽ പാൽ ഉത്പാദനത്തിൽ 18.81 ശതമാനം വർധനവുണ്ടായി.

-വിത്ത് മുതൽ വിപണി വരെ- എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കൽപ്പത്തെ എല്ലാ തരത്തിലും ഉൾക്കൊണ്ട് -  കാർഷികമേഖലയിൽ സർക്കാർ സമഗ്രമായ ഒരു സമീപനമാണ് പിന്തുടരുന്നത്. ഇതിന്റെ ഫലങ്ങൾ കാർഷിക മേഖലയിൽ ഉടനീളം കാണാൻ തുടങ്ങി കഴിഞ്ഞു.

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All

Media Coverage

‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

അടിസ്ഥാനസൗകര്യവും കണക്ടിവിറ്റിയും ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും വളർച്ചയുടെയും  ധമനികളായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകിയിട്ടുള്ള കാര്യം വളരെ വ്യക്തമാണ്.   ന്യൂ ഇന്ത്യ എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന്, എൻഡിഎ സർക്കാർ റെയിൽവേ, റോഡുകൾ, ജലാശയങ്ങൾ, വ്യോമ ഗതാഗതം, താങ്ങാവുന്ന ഭവനം എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകുകയാണ്.

റെയിൽവേ

ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ നെറ്റ്വർക്കുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽ ശൃംഖല. ട്രാക്ക് പുതുക്കലിന്റെ  വേഗത, ആളില്ലാത്ത ലെവൽ ക്രോസ്സിംഗുകൾ ഒഴിവാക്കൽ, ബ്രോഡ് ഗേജ് ലൈനുകൾ കമ്മീഷൻ ചെയ്യൽ  തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ എൻഡിഎ സർക്കാരിന്റെ കാലത്ത് ഗണ്യമായി  മെച്ചപ്പെട്ടു.

ഒരു വർഷത്തിൽ 100 ൽ താഴെ അപകടങ്ങൾ രേഖപ്പെടുത്തികൊണ്ട്  2017-18 കാലഘട്ടത്തിൽ റെയിൽവേ ഇതുവരെയുള്ള ഏറ്റവും നല്ല സുരക്ഷ റെക്കോഡ് കൈവരിച്ചു. 2013-14 ൽ റെയിൽവേ 118 അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 2017-18ൽ 73 ആയി കുറഞ്ഞുവെന്ന് വിവരങ്ങൾ  വെളിപ്പടുത്തുന്നു. 2009-14 കാലയളവിനെ അപേക്ഷിച്ച് 20% അധികം വേഗതയിൽ 5,469 ആളില്ലാ ലെവൽ ക്രോസ്സിംഗുകൾ ഇല്ലാതാക്കി. മെച്ചപ്പെട്ട സുരക്ഷയ്ക്കായി 2020 ഓടെ ബ്രോഡ് ഗെയ്ജ് റൂട്ടുകളിൽ ആളില്ലാത്ത എല്ലാ ലെവൽ ക്രോസ്സിങ്ങുകളും ഒഴിവാക്കും.

2013-14 ലെ 2,926 കിലോമീറ്ററിനെ അപേക്ഷിച്ച് 2017-18 ൽ 4,405 കിലോമീറ്റർ ട്രാക്കുകൾ പുതിക്കികൊണ്ട്, ട്രാക്ക് നവീകരണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവിലൂടെ റെയിൽവേയെ വികസനത്തിൻ്റെ ട്രാക്കിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാരിന്റെ 4 വർഷത്തെ കാലയളവിൽ 9,528 കിലോമീറ്റർ  ബ്രോഡ് ഗേജ് ട്രാക്കുകൾ കമ്മിഷൻ ചെയ്തു, ഇത് 2009-14 കാലയളവിൽ കമ്മീഷൻ ചെയ്തിട്ടുള്ള 7,600 കിലോമീറ്ററിനേക്കാൾ ഏറെ കൂടുതലാണ്.

മുഴുവൻ ശൃംഖലയെയും ബ്രോഡ് ഗേജ് ആക്കിമാറ്റിയതോടെ, ആദ്യമായി വടക്കുകിഴക്കൻമേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് 70 വർഷത്തിന് ശേഷം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങൾ റെയിൽവേയുടെ  ഭൂപടത്തിൽ സ്ഥാനം പിടിച്ചു.

ന്യൂ ഇന്ത്യ  വികസനത്തിന്, നമുക്ക് നൂതന സാങ്കേതികവിദ്യയും ആവശ്യമാണ്. നിർദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, യാത്രാസമയം 8 മണിക്കൂറിൽ  നിന്ന് 2 മണിക്കൂർ ആക്കി കുറയ്ക്കും.

വ്യോമയാനം

 

വ്യോമയാന മേഖലയും വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യത്തിനും 2014-നും ഇടയിൽ 75 വിമാനത്താവളങ്ങൾ ആരംഭിച്ചെങ്കിൽ, ഉഡാൻ പദ്ധതിയുടെ (ഉഡേ  ദേശ് കാ ആം നാഗരിക്) കീഴിൽ നാല് വർഷത്തിനുള്ളിൽ 24 എയർപോർട്ടുകൾ പ്രവർത്തനമാരംഭിച്ചു. മണിക്കൂറിന് 2,500 രൂപ എന്ന സബ്സിഡി നിരക്കിൽ, പ്രവർത്തനം കുറഞ്ഞതും പ്രവർത്തിക്കാത്തതുമായ   വിമാനത്താവളങ്ങളിലേക്ക് തുടങ്ങിയ വ്യോമയാന ബന്ധം നിരവധി ഇന്ത്യക്കാരുടെ സ്വപ്നം നിറവേറ്റാൻ സഹായിച്ചു. അങ്ങനെ, ആദ്യമായി എസി ട്രെയിനുകളിലേതിനേക്കാൾ കൂടുതൽ ആളുകൾ വിമാനങ്ങളിൽ യാത്ര ചെയ്തു.

 

കഴിഞ്ഞ മൂന്ന് വർഷത്തിൽ, 18 മുതൽ 20 ശതമാനം നിരക്കിൽ ഉണ്ടായിട്ടൂള്ള യാത്രക്കാരുടെ വർദ്ധനവ്, ഇന്ത്യയെ  ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാക്കി മാറ്റി.

ഷിപ്പിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഷിപ്പിംഗ് മേഖലയിലും  ഇന്ത്യ അതിവേഗ ചുവടുകളോടെ മുന്നേറുകയാണ്. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനം ത്വരിതപ്പെടുത്തികൊണ്ട്, പ്രധാന  തുറമുഖങ്ങളിലെ ‘ടേൺ എറൗണ്ട് ടൈം’ മൂന്നിൽ ഒന്നായി കുറഞ്ഞു. 2013-14 ലെ 94 മണിക്കൂറിനെ അപേക്ഷിച്ച്, 2017-18 ൽ ഇത് 64 മണീക്കൂറായി കുറഞ്ഞു.

പ്രധാന തുറമുഖങ്ങളിലെ  കാർഗോ ട്രാഫിക്ക് നോക്കിയാൽ, അത് 2010-11 ലെ  570.32 മില്ല്യൻ ടണ്ണിൽ നിന്ന് 2012-13 ൽ 545.79 മില്യൻ ടൺ ആയി കുറഞ്ഞിരുന്നു. എന്നാൽ, എൻഡിഎ സർക്കാരിന്റെ കാലത്ത്, 2017-18 ൽ  ഇത് 679.367 മില്യൻ ടൺ ആയി ഉയർന്നു, അങ്ങനെ 100 മില്യൻ ടണ്ണിനേക്കാൾ കൂടുതൽ വർദ്ധന കൈവരിച്ചു!

ഉൾനാടൻ ജലഗതാഗതമാർഗ്ഗം, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് പുറമേ ഗതാഗതച്ചെലവുകൾ ഗണ്യമായി കുറക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ 30 വർഷത്തിൽ 5 ദേശീയ  ജലപാതകൾ ആരംഭിച്ചതിൻ്റെ സ്ഥാനത്ത്, കഴിഞ്ഞ വെറും നാല് വർഷത്തിനുള്ളിൽ 106 ജലപാതകൾ കൂട്ടിച്ചേർത്തു.

റോഡ് വികസനം

വിപ്ലവകരമായ ഭാരത് മാല പദ്ധതിക്ക് കീഴിൽ ബഹുമുഖ സംയോജനത്തോടെ ദേശീയപാതകൾ വികസിപ്പിച്ചു. ദേശീയപാത ശൃംഖല 2013-14ലെ  92,851 കിലോമീറ്ററിൽ നിന്ന് 2017-18 ൽ  1,20,543 കിലോമീറ്ററായി വിപുലീകരിച്ചു.

ദേശിയപാതകളിലെ എല്ലാ റെയിൽവേ ലെവൽ ക്രോസിങ്ങുകളും ഇല്ലാതാക്കാൻ മൊത്തം 20,800 കോടി രൂപ ചെലവിൽ, സുരക്ഷിതമായ റോഡുകൾക്കായുള്ള  സേതു ഭാരതം പദ്ധതിയിലൂടെ റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിക്കും.

റോഡ് നിർമ്മാണത്തിന്റെ വേഗത ഏതാണ്ട് ഇരട്ടിയായി. 2013-14 കാലയളവിൽ ദേശീയപാത നിർമാണത്തിന്റെ പ്രതിദിന വേഗത 12 കിലോമീറ്റർ ആയിരുന്നത്, 2017-18 കാലയളവിൽ 27 കിലോമീറ്ററായി ഉയർന്നു.

 

ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ തുരങ്ക നിർമ്മാണം, ജമ്മുവിലെ ചെനാനി-നഷ്റി, അരുണാചൽ പ്രദേശിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയിലെ  ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം മുതലായവ  ഇതുവരെ എത്താത്ത മേഖലകളിലേക്ക്  വികസനം എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. ഭറൂച്ചിൽ നർമ്മദക്ക് കുറുകെയും, കോട്ടയിൽ ചമ്പലിന് കുറുകെയും നിർമ്മിച്ച പാലങ്ങൾ ഈ പ്രദേശങ്ങളിലെ റോഡ്  ഗതാഗതം മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ വികസനത്തിന് റോഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്, 4 വർഷത്തിനുള്ളിൽ ഗ്രാമീണ പ്രദേശങ്ങളിൽ ഏകദേശം 1.69 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. റോഡ് നിർമ്മാണത്തിൻ്റെ ശരാശരി വേഗത 2013-14 ലെ ദിവസേന 69 കിലോമീറ്ററിൽ നിന്ന് 2017-18 കാലയളവിൽ 134 കിലോമീറ്റർ ആയി മെച്ചപ്പെട്ടു. ഗ്രാമങ്ങളെ ഇന്ത്യയുടെ വികസനയാത്രയുടെ ഭാഗമാക്കിയതിനെ തുടർന്ന്, ഇപ്പോൾ ഗ്രാമീണ റോഡ് കണക്ടിവിറ്റി 82 ശതമാനത്തേക്കാൾ കൂടുതലാണ്. 2014 ൽ ഇത് 56 ശതമാനമായിരുന്നു.

വിനോദസഞ്ചാരത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ധാരാളം സാദ്ധ്യതയുണ്ട്. വിനോദസഞ്ചാര മേഖലയിലെ പുരോഗതിക്കൊപ്പം തീര്‍ത്ഥാടന യാത്രകൾ വികസിപ്പിക്കുവാൻ  ചർ ധാം മഹാമാർഗ് വികാസ് പരിയോജന ആരംഭിച്ചു. ഇത് യാത്രയെ കൂടുതൽ സുരക്ഷിതവും, വേഗത്തിലും, സൗകര്യപ്രദവുമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിലൂടെ ഏകദേശം 12,000 കോടി രൂപയുടെ  ചെലവിൽ ഇത് ഏകദേശം 900 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും

അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം മൂലം ചരക്കുഗതാഗതം വർദ്ധിച്ചു, ഇത് സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുകയും ചെയ്തു. എൻഡിഎ ഗവൺമെന്റിന്റെ പരിശ്രമങ്ങൾ മൂലം (1,160 മില്യൻ ടണ്ണിന്റെ) ഏറ്റവും കൂടുതൽ ചരക്കുഗതാഗതം 2017-18 വർഷത്തിൽ രേഖപ്പെടുത്തി.

നഗര പരിവർത്തനം

സ്മാർട്ട് സിറ്റികളിലൂടെയുള്ള നഗര പരിവർത്തനത്തിനായി, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും സ്ഥായിയായ നഗരാസൂത്രണത്തിനും വികസനത്തിനുമായി നൂറോളം നഗര കേന്ദ്രങ്ങൾ  തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നഗരങ്ങളിലെ വിവിധ വികസന പദ്ധതികൾ ഏകദേശം 10 കോടി ഇന്ത്യക്കാർക്ക് ഗുണകരമാകും. 2,01,979 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.

പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ, ഗ്രാമീണ-നഗര പ്രദേശങ്ങളിൽ താങ്ങാവുന്ന 1 കോടി വീടുകൾ നിർമ്മിച്ചു. മദ്ധ്യവർഗ്ഗത്തിനും നവമദ്ധ്യവർഗ്ഗത്തിനുമായി 9 ലക്ഷം വരെയും 12 ലക്ഷം വരെയുമുള്ള ഭവനവായ്പകൾക്ക് 4%ത്തിൻ്റെയും 3%ത്തിൻ്റെയും പലിശയിളവ് നൽകുന്നു.