പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് കാർഷിക മേഖലക്ക് അഭൂതപൂർവമായ ഊന്നൽ നൽകിയിട്ടുണ്ട്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനുമായി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ലക്ഷ്യം കൈവരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ബഹുമുഖ സമീപനത്തോടെ പ്രവർത്തിക്കുകയാണ്. വിത്ത് മുതൽ വിപണി വരെ കാർഷിക മേഖലയിൽ ഉടനീളമുള്ള പ്രവർത്തനങ്ങളിൽ പരിഷ്‌കാരങ്ങൾ നടത്തിവരുകയാണ്. കർഷകരുടെ വരുമാനം ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു
എൻഡിഎ സർക്കാരിനു കീഴിൽ കൃഷിക്കും കർഷക ക്ഷേമത്തിനും റെക്കോഡ് ബജറ്റ് വിഹിതം നൽകി. മുൻ ഗവൺമെന്റ് 2009 മുതൽ 2014 വരെയുള്ള കാലയളവിൽ 1,21,082 കോടി രൂപയാണ് വകയിരുത്തിയത്. 2014-2012 കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവൺമെന്റ് 2,11,694 കോടി രൂപ വകയിരുത്തി. ഇത് ഏകദേശം ഇരട്ടിയാണ്.
ഉത്പാദന സമയത്ത് കർഷകർക്ക് സഹായം
കർഷകർക്ക് മികച്ച ആദായം നേടികൊടുക്കുന്നത് ഉറപ്പാക്കാൻ വിത്തുമായി-ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
കാർഷിക മേഖലയിൽ മണ്ണിന്റെ ആരോഗ്യം പ്രധാന പങ്ക് വഹിക്കുന്നുവെന്നതിനാൽ, 2015 മുതൽ 2018 വരെ സർക്കാർ 13 കോടിയിലേറെ സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. സോയിൽ ഹെൽത്ത് കാർഡുകൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിളക്കനുസരിച്ചുള്ള പോഷകങ്ങളും, വളങ്ങളും നിർദ്ദേശിക്കുന്നു.
സംസ്ഥാനങ്ങളിൽ നിന്ന് രാസവളം വിതരണവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നിലവിലില്ല. ഉൽപാദന ശേഷിയില്ലാത്ത രാസവള പ്ലാന്റുകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തതാണ് യൂറിയ ഉത്പാദനത്തിൽ കാര്യമായ വർദ്ധനവിന്റെ കാരണം. സർക്കാർ 100% വേപ്പ് പുരട്ടിയ യൂറിയ നൽകാനാരംഭിച്ചതിലൂടെ, മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതോടൊപ്പം രാസവങ്ങൾ മറ്റ് കാര്യങ്ങൾക്കായി വഴിതിരിച്ചുവിട്ടിരുന്ന പ്രക്രിയ തടയുകയും ചെയ്തു. വളം സബ്സിഡി കുടിശിഖ നൽകുന്നതിനായി 10,000 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.
‘ഓരോ തുള്ളിയും കൂടുതൽ വിള ഉത്‌പാദിക്കുന്നു’ എന്നത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ 28.5 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തും. ഓരോ കൃഷിയിടത്തിലും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൈക്രോ-ജലസേചനത്തിനായി 5000 കോടി രൂപ അനുവദിച്ചു, കൂടാതെ ജലസേചനത്തിനായി സോളാർ പമ്പുകൾ സ്ഥാപിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കർഷകർക്ക് വായ്പ
കാർഷിക വായ്പയുടെ പ്രശ്നം പരിഹരിക്കുന്നതിനും പണമിടപാടുകാർ പോലുള്ള അനൗപചാരിക ഉറവിടങ്ങളിൽ നിന്ന് കർഷകരുടെ ചൂഷണം തടയുന്നതിനും മോദി ഗവൺമെൻറ് പ്രധാനപ്പെട്ട നയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
പ്രധാനമന്ത്രി ഫസൽ ബീമാ യോജന സർക്കാർ നൽകുന്ന ഏറ്റവും വലിയ അപകട പരിരക്ഷയും സംരക്ഷണവുമാണ്.
പലിശ ഇളവ് പദ്ധതിയുടെ കീഴിൽ ഒരു വർഷകാലത്തേക്ക് 7 ശതമാനത്തിന്റെ വാർഷിക പലിശ നിരക്കിൽ 3 ലക്ഷം വരെയുള്ള ഹ്രസ്വകാല വിള വായ്പകൾ നൽകുന്നു.
കാർഷികോൽപ്പന്നങ്ങളുടെ വിപണനം
വിത്ത് വിതക്കുന്ന സമയത്ത് നൽകുന്ന പിന്തുണയ്ക്ക് ശേഷം, കർഷകരുടെ ഉൽപ്പന്നത്തിന് ന്യായമായ വില നേടിക്കൊടുക്കുക എന്ന അടുത്ത യുക്തമായ ചുവടിലും ഗവൺമെന്റിന്റെ നയം പിന്തുടരുന്നു. 2018 ജൂലായിൽ ഖാരിഫ് വിളകൾക്ക് 1.5 മടങ്ങ് കൂടുതൽ താങ്ങുവില നൽകുക എന്ന ചരിത്രപരമായ തീരുമാനം സർക്കാർ അംഗീകരിച്ചു. ഇത് കർഷകർക്ക് ഉല്പാദനച്ചെലവിന് ഉപരിയായി 50 ശതമാനത്തിന്റെ ലാഭം നൽകും.
16 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണപ്രദേശങ്ങളിലെയും 585 മാർക്കറ്റുകളെ ഇ-നാം എന്ന് അറിയപ്പെടുന്ന നാഷണൽ അഗ്രിക്കൾച്ചറൽ മാർക്കറ്റ് സ്കീം സംയോജിപ്പിച്ചു. 164.53 ലക്ഷം ടണ്ണിലേറെ കാർഷിക വിഭവങ്ങൾ ഇ-നാമിൽ കച്ചവടം നടത്തുകയും, 87 ലക്ഷം കർഷകർ ഇതിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അങ്ങനെ, കാർഷിക വ്യാപാരത്തിൽ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവർ അർഹിക്കുന്ന വില നേടിക്കൊടുക്കാൻ അവസരം ഒരുക്കുന്നു.
22,000 ഗ്രാമീണ ശാലകൾ ഗ്രാമീണ കൃഷി വിപണിയായി മാറും. അത് 86 ശതമാനം ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യും.
വിളവെടുപ്പിനുശേഷമുള്ള വിളകളുടെ നഷ്ടം തടയുന്നതിനും ഭക്ഷ്യ സംസ്കരണത്തിലൂടെ മൂല്യ വർദ്ധനവ് സാദ്ധ്യമാക്കാനും വെയർഹൌസിങ്, കോൾഡ് ചെയിൻ എന്നിവയിൽ നടത്തിയ വലിയ നിക്ഷേപം കർഷകർക്ക് വിപണിയിൽ മുൻഗണന നൽകുന്നു.
വേഗം കേടുവരുന്ന തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി പോലുള്ള ഇനങ്ങളുടെ വിലയിലെ കയറ്റിയിറക്കങ്ങൾ നിയന്ത്രിക്കാനായി 'ഓപറേഷൻ ഗ്രീൻസ്' നടപ്പിലാക്കി.

അനുബന്ധ മേഖലയിലെ ഊന്നൽ
നേരത്തേ സൂചിപ്പിച്ചതുപോലെ, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി കൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മത്സ്യബന്ധനം, ജലക്കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി 10,000 കോടി രൂപ വകയിരുത്തി.
3000 കോടി രൂപയുടെ മുതൽമുടക്കിൽ ഫിഷറീസിന്റെ സംയോജിത വികസനം, പരിപാലനം, 20 ഗോകുൽ ഗ്രാമങ്ങളുടെ സ്ഥാപനം എന്നിവ ഇതിന്റെ ചില ഉദാഹരണങ്ങളാണ്.
ഉത്പാദനത്തിൽ വളർച്ച
നരേന്ദ്രമോദിയുടെ കാർഷിക നയം ഫലങ്ങൾ നാകുന്നുവെന്നതിന് മതിയായ സൂചനകളുണ്ട്. 2017-18-ൽ 279.51 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ഉൽപാദിച്ചുകൊണ്ട് കാർഷിക ഉത്‌പാദനം പുതിയ റെക്കോർഡുകൾ സൃഷ്ട്ടിച്ചു.
ബഫർ സ്റ്റോക്കിൻറെ പരിധി 1.5 ലക്ഷം ടണ്ണിൽ നിന്ന് 20 ലക്ഷം ടണ്ണായി ഉയർത്തി. 2013-14 നെ അപേക്ഷിച്ച് 2016-17 കാലയളവിൽ പാൽ ഉത്പാദനത്തിൽ 18.81 ശതമാനം വർധനവുണ്ടായി.
-വിത്ത് മുതൽ വിപണി വരെ- എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കൽപ്പത്തെ എല്ലാ തരത്തിലും ഉൾക്കൊണ്ട് - കാർഷികമേഖലയിൽ സർക്കാർ സമഗ്രമായ ഒരു സമീപനമാണ് പിന്തുടരുന്നത്. ഇതിന്റെ ഫലങ്ങൾ കാർഷിക മേഖലയിൽ ഉടനീളം കാണാൻ തുടങ്ങി കഴിഞ്ഞു.




