ആദരണീയ പ്രസിഡന്റ്,
‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ എനിക്കു സമ്മാനിച്ചതിനു സൈപ്രസ് ഗവണ്മെന്റിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

നരേന്ദ്ര മോദിക്കായി നൽകിയ ബഹുമതിയല്ല ഇത്; 140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണ്. അവരുടെ ശക്തിക്കും അഭിലാഷങ്ങൾക്കുമുള്ള അംഗീകാരമാണിത്. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ‘വസുധൈവ കുടുംബകം’, അതായത് “ലോകം ഒരു കുടുംബം”, എന്ന കാഴ്ചപ്പാടിനുമുള്ള അംഗീകാരമാണിത്.
ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദബന്ധത്തിനും നാം പങ്കുവയ്ക്കുന്ന മൂല്യങ്ങൾക്കും നമ്മുടെ പരസ്പരധാരണയ്ക്കുമായി ഞാൻ ഇതു സമർപ്പിക്കുന്നു.
എല്ലാ ഇന്ത്യക്കാർക്കുംവേണ്ടി നന്ദിയോടെ ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നു.
സമാധാനം, സുരക്ഷ, പരമാധികാരം, പ്രാദേശിക സമഗ്രത, നമ്മുടെ ജനങ്ങളുടെ അഭിവൃദ്ധി എന്നിവയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഈ പുരസ്കാരം.

ആദരണീയ പ്രസിഡന്റ്,
ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദബന്ധത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള ഉത്തരവാദിത്വമായി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു.
വരുംകാലങ്ങളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. നാമൊന്നിച്ച്, നമ്മുടെ രാജ്യങ്ങളുടെ വികസനത്തിനായി മാത്രമല്ല, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമായി തുടർന്നും പരിശ്രമിക്കും.
ഈ ബഹുമതിക്ക് ഒരിക്കൽകൂടി ഞാൻ നിങ്ങളെ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
വളരെ നന്ദി.


