ആദരണീയ പ്രസിഡന്റ്,

താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.

ആദരണീയ പ്രസിഡന്റ്,​

താങ്കളുടെ സന്ദർശനം ശരിക്കും ചരിത്രപരമാണ്; പാരഗ്വേയുടെ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് ഇതു രണ്ടാം തവണയാണ്.

ആദരണീയ പ്രസിഡന്റ്,

മുതിർന്ന മന്ത്രിമാരും കരുത്തുറ്റ പ്രതിനിധിസംഘവും താങ്കളോടൊപ്പം ഉണ്ടെന്നതിൽ എനിക്കു സന്തോഷമുണ്ട്. ഡൽഹി മാത്രമല്ല, മുംബൈയും താങ്കൾ സന്ദർശിക്കുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിൽ കരുത്തുറ്റ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള താങ്കളുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നു. ഒന്നിച്ചു പ്രവർത്തിക്കുന്നതിലൂടെ, കൂട്ടായ വളർച്ചയിലേക്കും സമൃദ്ധിയിലേക്കുമുള്ള പാത സൃഷ്ടിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.

ആദരണീയ പ്രസിഡന്റ്,

ഡിജിറ്റൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ, ഊർജം, കൃഷി, ആരോഗ്യസംരക്ഷണം, പ്രതിരോധം, റെയിൽവേ, ബഹിരാകാശം, മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ നാം കാണുന്നു.

MERCOSUR-മായി നമുക്കു മുൻഗണന വ്യാപാര കരാറുണ്ട്. അതു കൂടുതൽ വികസിപ്പിക്കുന്നതിനു നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

ആദരണീയ പ്രസിഡന്റ്,

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും പാരഗ്വേയും ഒറ്റക്കെട്ടാണ്. സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്നുകടത്ത് തുടങ്ങിയ പൊതുവായ വെല്ലുവിളികൾക്കെതിരെ പോരാടുന്നതിൽ സഹകരണത്തിനു വളരെയധികം സാധ്യതയുണ്ട്.

ആദരണീയ പ്രസിഡന്റ്,

ഇന്ത്യയും പാരഗ്വേയും ഗ്ലോബൽ സൗത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും വെല്ലുവിളികളും സമാനമാണ്. അതുകൊണ്ടാണ് ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ പരസ്പരമുള്ള അനുഭവങ്ങളിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്നത്.

കോവിഡ് മഹാമാരിക്കാലത്തു വാക്സിനുകൾ പങ്കിട്ട് ഇന്ത്യക്കു പാരഗ്വേയെ പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ കൂടുതൽ കഴിവുകൾ പങ്കിട്ട് ഈ സഹകരണ മനോഭാവം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ആദരണീയ പ്രസിഡന്റ്,

താങ്കളുടെ സന്ദർശനം നമ്മുടെ ബന്ധങ്ങളിലെ വിശ്വാസം, വ്യാപാരം, അടുത്ത സഹകരണം എന്നിവയുടെ സ്തംഭങ്ങൾക്കു പുതിയ കരുത്തേകുമെന്ന് എനിക്കുറപ്പുണ്ട്. ഇത് ഇന്ത്യ-ലാറ്റിൻ അമേരിക്ക ബന്ധങ്ങൾക്കു പുതിയ മാനങ്ങളേകും.

കഴിഞ്ഞ വർഷം ഞാൻ ഗയാനയിൽ നടന്ന CARICOM ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. നിരവധി വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ചർച്ച ചെയ്തു. പാരഗ്വേയുമായും എല്ലാ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ഈ മേഖലകളിലെല്ലാം നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.

ഒരിക്കൽകൂടി, ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting determination, perseverance, and continuous effort in overcoming life's challenges
August 13, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the power of determination, perseverance, and courage in overcoming life's challenges and turning adverse circumstances into favorable ones.

The Prime Minister wrote on X;

"दैवं पुरुषकारेण यः समर्थः प्रबाधितुम्।

न दैवेन विपन्नार्थः पुरुषः सोऽवसीदति॥"

A person who possesses the determination, perseverance and courage to turn adverse circumstances into favorable ones is never defeated by the challenges of life. Instead, through continuous effort and unwavering resolve, he moves forward and ultimately achieves success.