ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇൻഡസ്ട്രിയൽ ട്രെയിനിം​ഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നതിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും  അംഗീകാരം നൽകി.

2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ  ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും.

ഹബ് ആൻഡ് സ്‌പോക്ക് ക്രമീകരണങ്ങളോടെ 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണം, വ്യവസായ അനുകൂലമായ നവീകരിച്ച ട്രേഡുകൾ, (കോഴ്‌സുകൾ) അഞ്ച് ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ (എൻഎസ്‌ടിഐകൾ) ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടൊപ്പം  ഈ സ്ഥാപനങ്ങളിൽ നൈപുണ്യത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും യാഥാർഥ്യമാക്കും. 

സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച്, നിലവിലുള്ള ഐടിഐകളെ സർക്കാർ ഉടമസ്ഥതയിലുള്ളതും വ്യവസായങ്ങൾ നിയന്ത്രിക്കുന്നതുമായ വൈദഗ്ധ്യ അഭിലാഷ സ്ഥാപനങ്ങളായി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വർഷത്തെ കാലയളവിൽ, വ്യവസായങ്ങളുടെ മാനുഷിക മൂലധന ആവശ്യങ്ങൾ നിറവേറ്റുന്ന കോഴ്സുകളിലൂടെ 20 ലക്ഷം യുവാക്കളെ വൈദഗ്ധ്യമുള്ളവരാക്കും. പ്രാദേശിക തൊഴിൽ ശക്തി വിതരണവും വ്യവസായ ആവശ്യവും തമ്മിലുള്ള വിന്യാസം ഉറപ്പാക്കുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും, അതുവഴി തൊഴിൽ-സജ്ജരായ തൊഴിലാളികളെ സ്വീകരിക്കാൻ എംഎസ്എംഇകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങളെ സഹായിക്കുകയും ചെയ്യും.

മുൻകാലങ്ങളിൽ വിവിധ പദ്ധതികൾക്ക് കീഴിൽ നൽകിയിരുന്ന സാമ്പത്തിക സഹായം, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ പരിപാലനം, ശേഷി വികസനം, മൂലധന തീവ്രമായ നവയുഗ വ്യാപാരങ്ങൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന നിക്ഷേപ ആവശ്യകതകൾ പരിഹരിക്കുക എന്നിവയിൽ, ഐടിഐകളുടെ പൂർണ്ണമായ നവീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമല്ലായിരുന്നു. ഇത് മറികടക്കാൻ, നിർദ്ദിഷ്ട പദ്ധതിയുടെ കീഴിൽ ആവശ്യകത അടിസ്ഥാനമാക്കിയുള്ള നിക്ഷേപ വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ഇത് ഓരോ സ്ഥാപനത്തിന്റെയും പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ, ശേഷി, വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഫണ്ട് വിഹിതത്തിൽ വഴക്കം അനുവദിക്കുന്നു. ആദ്യമായി, ഐടിഐ നവീകരണത്തിന്റെ ആസൂത്രണത്തിലും മാനേജ്മെന്റിലും സുസ്ഥിരമായ അടിസ്ഥാനത്തിൽ ആഴത്തിലുള്ള വ്യവസായ ബന്ധം സ്ഥാപിക്കാൻ പദ്ധതി ശ്രമിക്കുന്നു. ഐടിഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള മുൻ ശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നടപ്പാക്കൽ തന്ത്രത്തിനായി വ്യവസായ നേതൃത്വത്തിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) മാതൃക ഈ പദ്ധതി സ്വീകരിക്കും.

ഈ പദ്ധതി പ്രകാരം, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, ലുധിയാന എന്നീ അഞ്ച് ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളിൽ (എൻ‌എസ്‌ടി‌ഐ) പരിശീലകരുടെ പരിശീലന (ടി‌ഒ‌ടി) സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കും. കൂടാതെ, 50,000 പരിശീലകർക്ക് പ്രീ-സർവീസ്, ഇൻ-സർവീസ് പരിശീലനം നൽകും.

അടിസ്ഥാന സൗകര്യങ്ങൾ, കോഴ്‌സിന്റെ  പ്രസക്തി, തൊഴിൽ സാധ്യത, തൊഴിൽ പരിശീലനത്തെക്കുറിച്ചുള്ള ധാരണ എന്നിവയിലെ ദീർഘകാല വെല്ലുവിളികൾ പരിഹരിക്കുന്നതിലൂടെ, ആഗോള ഉൽപ്പാദന, നവീകരണ ശക്തികേന്ദ്രമായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യമുള്ള മനുഷ്യശക്തി‌യുടെ ആവശ്യകത നിറവേറ്റുന്നതിനായി ഐടിഐകളെ മുൻപന്തിയിൽ നിർത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വ്യവസായ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഒരു സ്രോതസ്സ്  ഇത് സൃഷ്ടിക്കും, അതുവഴി ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിലെ നൈപുണ്യ ക്ഷാമം പരിഹരിക്കും. ചുരുക്കത്തിൽ, നിലവിലുള്ളതും ഭാവിയിലുണ്ടായേക്കാവുന്നതുമായ വ്യവസായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ഘടകമായി വൈദഗ്ദ്ധ്യത്തെ കണക്കാക്കുന്ന പ്രധാനമന്ത്രിയുടെ 'വികസിത ഭാരത' ദർശനവുമായി നിർദ്ദിഷ്ട പദ്ധതി യോജിക്കുന്നു.


പശ്ചാത്തലം:

2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രത്തിലേക്കുള്ള അഭിലാഷ യാത്ര ആരംഭിക്കുമ്പോൾ, സാമ്പത്തിക വളർച്ചയുടെയും ഉൽപ്പാദനക്ഷമതയുടെയും ഒരു വലിയ ചാലകശക്തിയായി തൊഴിൽ വിദ്യാഭ്യാസവും പരിശീലനവും മാറും. 1950 മുതൽ സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന സ്ഥാപനങ്ങളാണ് (ഐടിഐകൾ) ഇന്ത്യയിലെ തൊഴിൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും നട്ടെല്ല്. 2014 മുതൽ ഐടിഐ ശൃംഖല ഏകദേശം 47% വർദ്ധിച്ചു. 14.40 ലക്ഷം വിദ്യാർത്ഥികളുമായി 14,615 എണ്ണത്തിൽ എത്തിയിട്ടുണ്ടെങ്കിലും, ഐടിഐകൾ വഴിയുള്ള തൊഴിൽ പരിശീലനം ഇപ്പോഴും അത്ര അഭിലാഷകരമല്ല. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആകർഷകമാക്കുന്നതിനുമുള്ള വ്യവസ്ഥാപിത ഇടപെടലുകളുടെ അഭാവവും ഇവയെ ബാധിച്ചിട്ടുണ്ട്.

ഐടിഐകളുടെ നവീകരണത്തെ  പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദശകത്തിലെ വർദ്ധിച്ചുവരുന്ന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ദേശീയതലത്തിൽ വിപുലീകരിക്കാവുന്ന ഒരു പരിപാടിയിലൂടെ ഐടിഐ പുനർനിർമ്മാണത്തിന്, വ്യവസായ ആവശ്യങ്ങൾക്കനുസൃതമായി കോഴ്‌സ് ഉള്ളടക്കവും രൂപകൽപ്പനയും ഉൾപ്പെടുത്തി, വികസിത ഭാരതത്തിന്റെ  ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പ്രധാന ഘടകങ്ങളിൽ ഒന്നായി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഒരു കൂട്ടത്തെ  സൃഷ്ടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India

Media Coverage

'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Congratulates Indian Squash Team on World Cup Victory
December 15, 2025

Prime Minister Shri Narendra Modi today congratulated the Indian Squash Team for creating history by winning their first‑ever World Cup title at the SDAT Squash World Cup 2025.

Shri Modi lauded the exceptional performance of Joshna Chinnappa, Abhay Singh, Velavan Senthil Kumar and Anahat Singh, noting that their dedication, discipline and determination have brought immense pride to the nation. He said that this landmark achievement reflects the growing strength of Indian sports on the global stage.

The Prime Minister added that this victory will inspire countless young athletes across the country and further boost the popularity of squash among India’s youth.

Shri Modi in a post on X said:

“Congratulations to the Indian Squash Team for creating history and winning their first-ever World Cup title at SDAT Squash World Cup 2025!

Joshna Chinnappa, Abhay Singh, Velavan Senthil Kumar and Anahat Singh have displayed tremendous dedication and determination. Their success has made the entire nation proud. This win will also boost the popularity of squash among our youth.

@joshnachinappa

@abhaysinghk98

@Anahat_Singh13”