ഈ തീരുമാനം 5 കോടി കരിമ്പ് കർഷകർക്കും, പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികൾക്കും ഗുണകരമാകും.

2026-27 സീസണിലേക്ക് കരിമ്പ് കർഷകർക്ക് ക്വിന്റലിന് 365 രൂപ നിരക്കിൽ ന്യായമായതും ലാഭകരവുമായ വില ഉറപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

ഈ തീരുമാനം 5 കോടി കരിമ്പ് കർഷകർക്കും, പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികൾക്കും ഗുണകരമാകും.

കരിമ്പ് കർഷകരുടെ താൽപ്പര്യം മുൻനിർത്തി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി, 2026-27 പഞ്ചസാര സീസണിലേക്ക് (ഒക്ടോബർ - സെപ്റ്റംബർ) കരിമ്പ്  ക്വിന്റലിന് 365 രൂപ നിരക്കിൽ ന്യായമായതും ലാഭകരവുമായ വില (FRP) അംഗീകരിച്ചു.10.25% അടിസ്ഥാന റിക്കവറി നിരക്കിലാണ് ഈ വില നിശ്ചയിച്ചിരിക്കുന്നത്. 10.25 ശതമാനത്തിന് മുകളിൽ ഓരോ 0.1% വർദ്ധനവിനും ക്വിന്റലിന് 3.56 രൂപ വീതം അധികമായി ലഭിക്കും . അതേസമയം, റിക്കവറി നിരക്കിൽ ഉണ്ടാകുന്ന ഓരോ 0.1% കുറവിനും ക്വിന്റലിന് 3.56 രൂപ വീതം എഫ്.ആർ.പി (FRP) കുറയ്ക്കുകയും ചെയ്യും.

കരിമ്പ് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, പഞ്ചസാര റിക്കവറി 9.5 ശതമാനത്തിൽ താഴെയുള്ള മില്ലുകളുടെ കാര്യത്തിൽ വിലയിൽ കുറവു വരുത്തേണ്ടതില്ലെന്നും ഗവൺമെൻറ് തീരുമാനിച്ചു. ഇത്തരത്തിലുള്ള കർഷകർക്ക് വരാനിരിക്കുന്ന 2026-27 പഞ്ചസാര സീസണിൽ ക്വിന്റലിന് 338.3 രൂപ നിരക്കിൽ ലഭിക്കും.

2026-27 പഞ്ചസാര സീസണിലെ കരിമ്പ് ഉൽപ്പാദനച്ചെലവ് (A2 + FL) ക്വിന്റലിന് 182 രൂപയാണ്. 10.25% റിക്കവറി നിരക്കിൽ നിശ്ചയിച്ചിട്ടുള്ള 365 രൂപ എന്ന എഫ്.ആർ.പി (FRP), ഉൽപ്പാദനച്ചെലവിനേക്കാൾ 100.5% കൂടുതലാണ്. കൂടാതെ, 2026-27 സീസണിലെ ഈ വില നിലവിലുള്ള 2025-26 സീസണിനേക്കാൾ 2.81% വർദ്ധനവ് രേഖപ്പെടുത്തുന്നു.

അംഗീകരിക്കപ്പെട്ട ഈ എഫ്.ആർ.പി (FRP), 2026 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2026-27 പഞ്ചസാര സീസണിൽ പഞ്ചസാര മില്ലുകൾ കർഷകരിൽ നിന്ന് കരിമ്പ് വാങ്ങുന്നതിന് ബാധകമായിരിക്കും. ഏകദേശം 5 കോടി കരിമ്പ് കർഷകരുടെയും അവരുടെ ആശ്രിതരുടെയും ജീവിതോപാധിയെ സ്വാധീനിക്കുന്ന സുപ്രധാനമായ ഒരു കാർഷികാധിഷ്ഠിത മേഖലയാണ് പഞ്ചസാര വ്യവസായം. കൂടാതെ, പഞ്ചസാര മില്ലുകളിൽ നേരിട്ട് ജോലി ചെയ്യുന്ന ഏകദേശം 5 ലക്ഷം തൊഴിലാളികൾക്കും, കൃഷിപ്പണി, ഗതാഗതം എന്നിവയുൾപ്പെടെയുള്ള വിവിധ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ മേഖല തൊഴിൽ നൽകുന്നു.

പശ്ചാത്തലം:

കാർഷിക ചെലവ് - വില കമ്മീഷന്റെ (CACP) ശുപാർശകളുടെ അടിസ്ഥാനത്തിലും, സംസ്ഥാന സർക്കാരുകളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷവുമാണ് എഫ്.ആർ.പി (FRP) നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ 2024-25 പഞ്ചസാര സീസണിൽ, കർഷകർക്ക് നൽകേണ്ടിയിരുന്ന 1,02,687 കോടി രൂപയുടെ കുടിശ്ശികയിൽ 1,02,209 കോടി രൂപ 20.04.2026 വരെ നൽകിക്കഴിഞ്ഞു; അതായത് ഏകദേശം 99.5% കുടിശ്ശികയും തീർപ്പാക്കി. നിലവിലെ 2025-26 പഞ്ചസാര സീസണിൽ, നൽകേണ്ട 1,12,740 കോടി രൂപയിൽ ഏകദേശം 99,961 കോടി രൂപ 20.04.2026 വരെ കർഷകർക്ക് നൽകിയിട്ടുണ്ട്; അതായത് ഏകദേശം 88.6% കുടിശ്ശികയും തീർപ്പാക്കി കഴിഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UP's exports to BRICS nations, partners cross $5.36 billion in FY26: Govt

Media Coverage

UP's exports to BRICS nations, partners cross $5.36 billion in FY26: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister visits Pahadpur village in Odisha with President of India, Smt. Droupadi Murmu on her birthday
June 20, 2026

The Prime Minister, Shri Narendra Modi, said that he was honoured to be in Pahadpur village in Odisha with President of India, Smt. Droupadi Murmu on her birthday.

The Prime Minister noted that Pahadpur is the President’s village and said that the work done by her is truly inspiring.

Shri Modi prayed for the President’s long and healthy life.

The Prime Minister wrote on X;

“Honoured to be in Pahadpur village, Odisha with Rashtrapati Ji and that too on her birthday. This is her village and the work that she has done is truly inspiring.

Praying for her long and healthy life.

@rashtrapatibhvn”