പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരിക്കും ഇത്.

ഫെബ്രുവരി 27-ന് പ്രധാനമന്ത്രി കാർണി മുംബൈയിലെത്തും. അടുത്ത രണ്ട് ദിവസങ്ങളിലായി അദ്ദേഹം വിവിധ ബിസിനസ് പരിപാടികളിൽ പങ്കെടുക്കും.  ഇന്ത്യയിലെയും കാനഡയിലെയും സി.ഇ.ഒമാർ, വ്യവസായ-സാമ്പത്തിക വിദഗ്ധർ, നവീനാശയകർത്താക്കൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരെ കൂടാതെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ പെൻഷൻ ഫണ്ടുകളുമായും ആശയവിനിമയം നടത്തും.

മാർച്ച് ഒന്നിന് പ്രധാനമന്ത്രി കാർണി ന്യൂഡൽഹിയിലെത്തും. മാർച്ച് രണ്ടിന് ഹൈദരാബാദ് ഹൗസിൽ ഇരു പ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തും. കാനനാസ്കിസിലും (2025 ജൂൺ) ജോഹന്നാസ്ബർഗിലും (2025 നവംബർ) നടന്ന തങ്ങളുടെ മുൻ കൂടിക്കാഴ്ചകളുടെ തുടർച്ചയായി, ഇന്ത്യ-കാനഡ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ ഇതുവരെ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. വ്യാപാരവും നിക്ഷേപവും, ഊർജ്ജം, നിർണ്ണായക ധാതുക്കൾ, കൃഷി, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിൽ നിലവിലുള്ള സഹകരണവും അവർ വിലയിരുത്തും. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെക്കും.

അന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറത്തിലും പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി കാർണിയും പങ്കെടുക്കും.

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകുന്ന സുപ്രധാനമായ ഒരു ഘട്ടത്തിലാണ് ഈ സന്ദർശനം. പരസ്പര ആശങ്കകളോടും താൽപ്പര്യങ്ങളോടുമുള്ള ബഹുമാനം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം, വളരുന്ന സാമ്പത്തിക പൂരകത്വം എന്നിവയിൽ അധിഷ്ഠിതമായ സൃഷ്ടിപരവും സന്തുലിതവുമായ പങ്കാളിത്തം തുടരാൻ ഇരു പ്രധാനമന്ത്രിമാരും നേരത്തെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള ​ഗുണാത്മകമായ മുന്നേറ്റവും ഭാവിയിലേക്കുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലെ പങ്കിട്ട കാഴ്ചപ്പാടും വീണ്ടും ഉറപ്പിക്കുന്നതിന് നേതാക്കൾ തമ്മിലുള്ള വരാനിരിക്കുന്ന കൂടിക്കാഴ്ച അവസരമൊരുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit

Media Coverage

Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 11
July 11, 2026

Record Exports, Record Investments, Record Pride: India’s Rise Under PM Modi is Multi-Dimensional