ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാർ  മംഗലം ബിര്‍ള
 തായ്‌ലന്‍ഡിലെ വിശിഷ്ട വ്യക്തികളെ,
ബിര്‍ളാ കുടുംബാംഗങ്ങള്‍, മാനേജ്‌മെന്റ്,
തായ്‌ലന്‍ഡില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വ്യാപാര പ്രമുഖരെ, സുഹൃത്തുക്കളെ
നമസ്‌ക്കാരം
സവാദി

സുവര്‍ണ്ണഭൂമിയായ തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. ഇത് തീര്‍ത്തും ഒരു പ്രത്യേക അവസരമാണ്. ആദിത്യബിര്‍ളാ ഗ്രൂപ്പിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പ് നടത്തുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുമാർമംഗലം ബിര്‍ളയുടെ സംസാരം നാം കേട്ടു. ഇത് അവസരങ്ങളും ഈ രാജ്യത്തെ നിരവധി പേര്‍ക്ക് സമ്പല്‍സമൃദ്ധിയും ള്‍ സൃഷ്ടിക്കുന്നു.

സുഹുത്തുക്കളെ,
ഇന്ത്യയ്ക്ക് വളരെ ശക്തമായ സാംസ്‌ക്കാരിക ബന്ധമുള്ള തായ്‌ലന്‍ഡിലാണ് നാമെല്ലാം. ഈ രാജ്യത്ത് ഇന്ത്യയിലെ പ്രമുഖ വ്യവസായ ആലയത്തിന്റെ അന്‍പതുവര്‍ഷം നാം അടയാളപ്പെടുത്തുകയാണ്. വാണിജ്യത്തിനും സംസ്‌ക്കാരത്തിനും ഐക്യപ്പെടുത്തുന്നതിനുള്ള സ്വാഭാവിക ശക്തിയുണ്ടെന്ന എന്റെ വിശ്വാത്തെ ഇത് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സന്യാസിമാരും വ്യാപാരികളും അതിവിദൂരത്തു പോലും  സാഹസികോദ്യമവുമായി പോയിരുന്നു. അവര്‍ തങ്ങളുടെ നാടുകളില്‍ നിന്ന് വളരെ അകലേക്ക് യാത്രചെയ്യുകയും വിവിധ സംസ്‌ക്കാരങ്ങളുമായി ഇടപഴകുകയും ചെയ്തു. സംസ്‌ക്കാരത്തിന്റെ ആ കൂട്ടുചേരലും വാണിജ്യത്തിന്റെ ഉത്സാഹവും വരുംകാലത്ത് ലോകത്തെ കൂടുതല്‍ അടുപ്പിച്ചുകൊണ്ടുവരട്ടെ.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില ഗുണപരമായ മാറ്റങ്ങളുടെ ചിത്രം നിങ്ങള്‍ക്ക് നല്‍കുന്നതിന് ഞാന്‍ അതീവ തല്‍പ്പരനാണ്. ഞാന്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയുന്നു-ഇതാണ് ഇന്ത്യയിലുണ്ടായിരിക്കേണ്ട എറ്റവും മികച്ച സമയം! ഇന്നത്തെ ഇന്ത്യയില്‍ പലതും ഉയരുന്നു ഒപ്പം പലതും തകര്‍ന്നുവീഴുന്നു. ' വ്യപാരം ചെയ്യുന്നത് എളുപ്പമാക്കല്‍' ഉയരുന്നു അതുപോലെ 'ജീവിതം സുഗമമാക്കലും.' നേരിട്ടുള്ള വിദേശനിക്ഷേപം ഉയരുന്നു. നമ്മുടെ വനപരിധി വര്‍ദ്ധിക്കുന്നു. പേറ്റന്റുകളുടെയും ട്രേഡ്മാര്‍ക്കിന്റെയും എണ്ണം വര്‍ദ്ധിക്കുന്നു. ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും ഉയരുന്നു. അടിസ്ഥാനസൗകര്യ സൃഷ്ടിയുടെ വേഗത വര്‍ദ്ധിക്കുന്നു. മികച്ച ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതേസമയം നികുതികളുടെ എണ്ണം കുറയുന്നു. നികുതിനിരക്ക്കുറയുന്നു. ചുവപ്പ് നാട കുറയുന്നു. സ്വജനപക്ഷപാതം വീഴുന്നു. അഴിമതി കുറയുന്നു. അഴിമതിക്കാര്‍ പരിരക്ഷയ്ക്ക് വേണ്ടി ഓടുന്നു. അധികാരത്തിന്റെ ഇടനാഴികളിലെ ഇടത്തരക്കാര്‍ ചരിത്രമായി.

സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിവിധ മേഖലകളില്‍ നിരവധിവിജയഗാഥകള്‍ കണ്ടു. ഗവണ്‍മെന്റ് മാത്രമല്ല ഇതിനുള്ള കാരണം. ഉദ്യോഗസ്ഥരീതിയിലുള്ള പതിവ് പ്രവര്‍ത്തനം ഇന്ത്യ അവസാനിപ്പിച്ചു. ഏറ്റെടുത്ത തീവ്ര ഉല്‍ക്കര്‍ഷേച്ഛ ദൗത്യങ്ങള്‍ കാരണം പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ ഉയരുന്നു. ഈ തീവ്ര ഉല്‍ക്കര്‍ഷേച്ഛ പദ്ധതികള്‍ക്ക് ജന പങ്കാളിത്തത്തോടെയുള്ള ഊര്‍ജ്ജം പകരുമ്പോള്‍ അവ സജീവമായ പൊതുജനപ്രസ്ഥാനങ്ങളായി മാറും. ഈ പൊതുജനപ്രസ്ഥാനങ്ങള്‍ അത്ഭുതങ്ങള്‍ കൈവരിക്കും. മുമ്പ് അസാദ്ധ്യമായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. അടിസ്ഥാന ജീവിതത്തിന് വേണ്ടിയുള്ള പരിരക്ഷകള്‍ ഏകദേശം 100%ല്‍ എത്തിയിരിക്കുന്നു. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങള്‍-ജന്‍ ധന്‍ യോജന-ഇത് ഏകദേശം സമ്പൂര്‍ണ്ണ സാമ്പത്തികാശ്ലേഷണം ഉറപ്പാക്കി. സ്വച്ച്ഭാരത് മിഷന്‍, മിക്കവാറും എല്ലാ കുടുംബങ്ങളിലും ശൗച്യാലയം എത്തിച്ചേര്‍ന്നു.

സുഹുത്തുക്കളെ,
സേവനങ്ങള്‍ക്കുള്ള-സംഭാവനകളുടെ ചോര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയില്‍ നമ്മള്‍ വലിയ ഒരു പ്രശ്‌നമാണ് അഭിമുഖീകരിച്ചിരുന്നത്. പാവപ്പെട്ടവരാണ് കൂടുതലും ഇതില്‍ കഷ്ടപ്പെട്ടത്. വര്‍ഷങ്ങളായി പാവപ്പെട്ടവര്‍ക്ക് വേണ്ടിചെലവഴിച്ചിരുന്ന പണം ശരിയായി പാവപ്പെട്ടവരില്‍ എത്തിച്ചേര്‍ന്നില്ലെന്ന് അറിയുമ്പോള്‍ നിങ്ങള്‍ സ്തബ്ധരായേക്കാം. ഞങ്ങളുടെ ഗവണ്‍മെന്റ് ഈ സംസ്‌ക്കാരത്തിന് അറുതിവരുത്തി, ഡി.ബി.ടിക്ക് നന്ദി. ഡി.ബി.ടി എന്നത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നതാണ് സൂചിപ്പിക്കുന്നത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഇടത്തരക്കാരെയും കാര്യക്ഷമതയില്ലായ്മയും അവസാനിപ്പിച്ചു. പിശകിന് ഇതില്‍ ചെറിയ സാദ്ധ്യതമാത്രമാണുള്ളത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഇതുവരെ 20 ബില്യണ്‍ ഡോളറാണ് ലാഭിച്ചിരിക്കുന്നത്. നിങ്ങള്‍ വീടുകളില്‍ എല്‍.ഇ.ഡി വിളക്കുകള്‍ കണ്ടിരിക്കും. അവ കൂടുതല്‍ കാര്യക്ഷമതയുള്ളതും ഊര്‍ജ്ജം സംരക്ഷിക്കുന്നതുമാണെന്നും നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ഇത് ഇന്ത്യയിലുണ്ടാക്കിയ നേട്ടത്തെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ 360 മില്യണ്‍ എല്‍.ഇ.ഡി വിളക്കുകളാണ് വിതരണം ചെയ്തത്. 10 മില്യണ്‍ തെരുവുവിളക്കുകളെ ഞങ്ങള്‍ എല്‍.ഇ.ഡി വിളക്കുകളായി മാറ്റി. ഇതിലൂടെ ഏകദേശം 3.5 ബില്യണ്‍ ഡോളറാണ് സംരക്ഷിച്ചത്. കാര്‍ബണ്‍ വികിരണവും കുറച്ചു. പണം ലാഭിച്ചത് പണം സമ്പാദിച്ചതാണെന്നും ഊര്‍ജ്ജം സംരക്ഷിച്ചത് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതാണെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ പണമെല്ലാം ലക്ഷക്കണക്കിന് പേരെ മറ്റ് ഗുണനിലവാര കാര്യക്ഷമ പദ്ധതികളിലൂടെ ശാക്തീകരിക്കാനയി ഉപയോഗിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യയില്‍ കഠിനാദ്ധ്വാനികളായ നികുതിദായകരുടെ സംഭാവനകള്‍ ആദരിക്കപ്പെടുകയാണ്. ഞങ്ങള്‍ ഏറ്റവും സവിശേഷമായ പ്രവര്‍ത്തനം നടത്തിയ ഒരു മേഖല നികുതിയാണ്. ഇന്ത്യ ജനസൗഹൃത നികുതി ഭരണക്രമങ്ങളില്‍ ഒന്നാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ ഇടത്തരക്കാരുടെ നികുതിഭാരം വളരെയധികം കുറച്ചു. ഞങ്ങള്‍ ഇപ്പോള്‍ മുഖരഹിത നികുതി വിലയിരുത്തല്‍ ആരംഭിക്കുകയാണ്, അങ്ങനെ വരുമ്പോള്‍ പീഡനങ്ങള്‍ക്കോ, വിവേചനത്തിനോയുള്ള സാദ്ധ്യതയില്ല. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് നിങ്ങള്‍ ഇതിനകം തന്നെ കേട്ടുകാണും. ഇന്ത്യയുടെ സാമ്പത്തിക സമഗ്രത എന്ന സ്വപ്നം നമ്മുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) സാക്ഷാത്കരിച്ചു. ഇനിയും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനായി പ്രവര്‍ത്തിക്കാനായി നമ്മള്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ഈ പറഞ്ഞതെല്ലാം ചേര്‍ന്ന് ഇന്ത്യയെ ലോകത്തെ നിക്ഷേപത്തിനുള്ള ഏറ്റവും ആകര്‍ഷകമായ സമ്പദ്ഘടനയാക്കി മാറ്റി.

സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് 286 ബില്യണ്‍ യു.എസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു. കഴിഞ്ഞ ഇരുപതുവര്‍ഷം ഇന്ത്യയിലുണ്ടായിട്ടു്‌ളള നേരിട്ടുള്ള മൊത്തം വിദേശനിക്ഷേപത്തിന്റെ പകുതിയാണ്. ഈ വന്നതില്‍ 90% വും സ്വാഭാവികമായ അംഗീകാരത്തോടെയുമായിരുന്നു. ഇതില്‍ 40% ഗ്രീന്‍ഫീല്‍ഡ് നിക്ഷേപവുമാണ്. നിക്ഷേപകള്‍ ഇന്ത്യയുടെ ദീര്‍ഘകാല വിളി ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാപാത നിരവധി റേറ്റിംഗുകളില്‍ പ്രതിഫലിക്കുന്നുണ്ട്. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓര്‍ ട്രേഡ് ആന്റ് ഡെവലപ്പ്‌മെന്റ് (യു.എന്‍.സി.ടി.എ.ഡി)യില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മുന്‍പന്തിയിലുള്ള പത്ത് രാജ്യങ്ങളില്‍ നമ്മളുണ്ട്. വിപോയുടെ ആഗോള ഇന്നോവേഷന്‍ സൂചികയില്‍ അഞ്ചുവര്‍ഷം കൊണ്ട് നാം ഇരുപത് സ്ഥാനങ്ങള്‍ കയറി. എന്നാല്‍ രണ്ടെണ്ണത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് ലോകബാങ്കിന്റെ 'വ്യാപാരം എളുപ്പമാക്കല്‍' റാങ്കിംഗില്‍ ഇന്ത്യ 79 സ്ഥാനം കയറി. 2014ലെ 142ല്‍ നിന്ന് 2019ല്‍ 63ല്‍ എത്തി. ഇതൊരു വമ്പിച്ച നേട്ടമാണ്. മൂന്നാംവര്‍ഷവും തുടര്‍ച്ചയായി നമ്മള്‍ പത്ത് പ്രധാന പരിഷ്‌ക്കര്‍ത്താക്കകളിലുണ്ട്. ഇന്ത്യയില്‍ വ്യാപാരം ചെയ്യുന്നതിനുള്ള പരിരവര്‍ത്തിതമായവ നിരവധിയാണ്. നമ്മള്‍ വലിയ ബഹുസ്വരമായ രാജ്യമാണ്. കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവണ്‍മെന്റുകള്‍ അവിടെയുണ്ട്. ആ സാഹചര്യത്തില്‍ ഒരു ദിശാമാറ്റം പരിഷ്‌ക്കരണങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. വ്യാപാര പരിസ്ഥിതി മികച്ചതാക്കാന്‍ ജനങ്ങളും ഗവണ്‍മെന്റും ഒന്നിച്ചുവരും.

സുഹൃത്തുക്കളെ,
മറ്റൊന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം കോംപിറ്റീവ്‌നസ് സൂചികയില്‍ ഇന്ത്യയുടെ മെച്ചപ്പെട്ട റാങ്കിംഗാണ്. 2013ലെ 65ല്‍ നിന്ന് 2019ല്‍ നമ്മള്‍ 34-ാം റാങ്കിലെത്തി. ഈ ചാട്ടം വലിയവയില്‍ ഒന്നാണ്. വരുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തിലും 50%ന്റെ വര്‍ദ്ധനയുണ്ടായി. സൗഖ്യവും സൗകര്യവും സുരക്ഷയുമില്ലാത്ത ഒരു സ്ഥലത്തും സഞ്ചാരികള്‍ പോവില്ലെന്ന് നിങ്ങള്‍ക്ക് നല്ലതുപോലെ അറിയാമല്ലോ. അതുകൊണ്ട് നമ്മള്‍ക്ക് വലിയതോതിലുള്ള സഞ്ചാരികളെ ലഭിക്കുകയാണെങ്കില്‍ ഭൂമിയില്‍ നമ്മള്‍ ചെയ്ത പണികള്‍ ഫലമായി തുടങ്ങിയിരിക്കുന്നുവെന്നാണ്. ഇന്ത്യയ്ക്ക് മികച്ച റോഡുകളുണ്ട്, മികച്ച വ്യോമയാന ബന്ധിപ്പിക്കലുണ്ട, മികച്ച ശുചിത്വമുണ്ട്, മികച്ച ക്രമസമാധാനമുണ്ട് എന്ന സത്യമാണ് ലോകത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

സുഹൃത്തുക്കളെ,
പരിവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ നോക്കിയശേഷമാണ് ഈ റാങ്കിംഗുകള്‍ വന്നത്. ഈ നേട്ടങ്ങള്‍ ഒരു പ്രവചനമല്ല. താഴേത്തട്ടില്‍ നടന്നതിന്റെയൊക്കെ സാക്ഷാത്കാരമാണ്.

സുഹൃത്തുക്കളെ,
ഇന്ത്യ ഇപ്പോള്‍ മറ്റൊരു സ്വപ്നത്തെ പിന്തുടരുകയാണ്-ഒരു അഞ്ചുത്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകുക. 2014ല്‍ എന്റെ ഗവണ്‍മെന്റ് അധികാരം ഏറ്റെടുക്കുമ്പോള്‍ ഇന്തയയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2 ട്രില്ല്യൺ   ഡോളറിന്റേതായിരുന്നു. 65 വര്‍ഷം കൊണ്ട് 2 ട്രില്ല്യൺ   എന്നാല്‍ വെറും അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ അതിനെ 3 ട്രില്ല്യൺ  
 ഡോളറിന്റെ അടുത്തുവരെ വര്‍ദ്ധിപ്പിച്ചു. ഇതാണ് വളരെപെട്ടെന്ന് തന്നെ 5 ട്രില്ല്യൺ   ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്നം സത്യമാകുമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയത്. അടുത്തതലമുറ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി  നമ്മള്‍ 1.5 ട്രില്ല്യൺ  ഡോളര്‍ നിക്ഷേപിക്കാന്‍ പോകുകയാണ്.

സുഹൃത്തുക്കളെ,
ഞാന്‍ പ്രത്യേകിച്ച് അഭിമാനിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ഇന്തയയുടെ പ്രതിഭാസമ്പന്നമായ വൈദഗ്ധ്യമുള്ള മാനുഷിക മൂലധനത്തെയാണ്. ഇന്ത്യ ലോകത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതികളില്‍ ഒന്നായതില്‍ ഒരു അതിശയവുമില്ല. ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക് വലുതും അതിവേഗം വളരുന്നതുമായ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അവിടെ ബില്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളും അരമില്യണ്‍ ഇന്റര്‍നെറ്റ് വരിക്കാറുമുണ്ട്. നമ്മള്‍ 4.0 വ്യാപാരത്തിന്റെ വേഗം കണക്കിലെടുക്കുകയും വികസന-ഭരണപരമായ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനായി സജീവമായ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങളെല്ലാം കൊണ്ട് ആഗോള ഉല്‍പ്പാദന ഹബ്ബായി വളരുന്നതിനാണ് ഞങ്ങള്‍ അഭിലഷിക്കുന്നത്.

സുഹൃത്തുക്കളെ,
തായ്‌ലന്റിനെ ഒരു മൂല്യാധിഷ്ഠിത സമ്പദ്ഘടനയായി പരിവര്‍ത്തനപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ള 'തായ്‌ലന്റ് 4.0' ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം സൃഷ്ടിപരത എന്നിവയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ഗണനകളുമായി അനുഗുണമുള്ളവയോടൊപ്പം പരസ്പരപൂരകങ്ങളുമാണ്. ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഗംഗാ പുനരുജ്ജീവന പദ്ധതി, സ്വച്ച് ഭാരത് മിഷന്‍, സ്മാര്‍ട്ട് സിറ്റികള്‍, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ ഇന്ത്യയുടെ മുന്‍ശെകകള്‍ പങ്കാളിത്തത്തിന് വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യ അഭിവൃദ്ധിപ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധിപ്രാപിക്കും. മികച്ച ഒരു ഗ്രഹത്തിലേക്ക് നയിക്കണമെന്നാണ് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള നമ്മുടെ വീക്ഷണം. നമ്മള്‍ 500 മില്യണ്‍ ഇന്ത്യാക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരതിലൂടെ ഗുണനിലവാരമുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യപരിരക്ഷ നല്‍കുമ്പോള്‍ അത് സ്വാഭാവികമായി ആരോഗ്യകരമായ ഒരു ഗ്രഹത്തിലേക്ക് നയിക്കും. ആഗോള ലക്ഷ്യമായ 2030ന് അഞ്ചുനീണ്ട വര്‍ഷങ്ങള്‍ക്ക് മുമ്പ് 2025ല്‍ ക്ഷയരോഗത്തെ (ടി.ബി) നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത് ക്ഷയരോഗത്തി(ടി.ബി)നെതിരായ ആഗോളപോരാട്ടത്തെ ശക്തിപ്പെടുത്തും. അതേസമയം നമ്മള്‍ നമ്മുടെ വിജയങ്ങളും മികച്ച പ്രവര്‍ത്തനങ്ങളും ലോകവുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. നമ്മുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഞങ്ങളുടെ മേഖലയിലുള്ള നിരവധി ആളുകളെ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളേയും മത്സ്യതൊഴിലാളികളേയും.

സുഹൃത്തുക്കളെ,
നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ മേഖലയുമായുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. തായ്‌ലന്റിന്റെ പശ്ചിമതീരത്തിലുള്ള തുറമുഖങ്ങളും ഇന്ത്യയുടെ പൂര്‍വതീരത്തുള്ള തുറമുഖങ്ങളും-അതായത് ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നത് ഞങ്ങളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. എല്ലാ അനുകൂലഘടകങ്ങളുടെയും നേട്ടം നമ്മള്‍ എടുക്കണം. നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ചെയ്തതുമപാലെ നമ്മുടെ ഭൂമിശാസ്ത്രപരമായ സാമിപത്യത്തിന്റെ നേട്ടം നാം എടുക്കണം.

സുഹൃത്തുക്കളെ,
നമ്മുടെ സമ്പദ്ഘടനകള്‍ കഴിവുള്ളതും പരസ്പരം സമ്പൂര്‍ത്തീകരണമുള്ളവയാണെങ്കിലും, നമ്മുടെ സംസ്‌ക്കാരത്തില്‍ സാമാന്യതയുള്ളതും, പരസ്പരമുള്ള സ്വാഭാവികമായ സത്‌പേരും കൊണ്ട് നമ്മുടെ വ്യാപാര പങ്കാളിത്ത ഒരു വിജയകരമായ അവസ്ഥയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. നിക്ഷേപത്തിനും സുഗമമായ വ്യാപാരത്തിനും ഇന്ത്യയിലേക്ക് വരിക. നൂതനാശയത്തിനും സ്റ്റാര്‍ട്ടിംഗ് അപ്പിനും ഇന്ത്യയിലേക്ക് വരിക, ചില മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടാനും ഊഷ്മളമായ ആത്ഥിത്യം അനുഭവിക്കാനും ഇന്ത്യയിക്കേ് വരിക. ഇരുകൈയും തുറന്ന് ഇന്ത്യ നിങ്ങളെ കാത്തിരിക്കുകയാണ്, എന്നു പറഞ്ഞുകൊണ്ട് നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  

വളരെയധികം നന്ദി 

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to a mishap in Nashik, Maharashtra
December 07, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap in Nashik, Maharashtra.

Shri Modi also prayed for the speedy recovery of those injured in the mishap.

The Prime Minister’s Office posted on X;

“Deeply saddened by the loss of lives due to a mishap in Nashik, Maharashtra. My thoughts are with those who have lost their loved ones. I pray that the injured recover soon: PM @narendramodi”