76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

" താങ്കളുടെ സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദം കാലാതീതമായി  നിലകൊള്ളുകയും നമ്മുടെ രണ്ട് ജനതകൾക്കും വളരെയധികം പ്രയോജനപ്പെട്ടു."

മാലദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"ഞങ്ങളുടെ സ്വാതന്ത്ര്യ ദിനത്തിലെ താങ്കളുടെ ആശംസകൾക്ക് നന്ദി, പ്രസിഡന്റ് ഇബ്രാഹിം സോലി  ഒപ്പം ശക്തമായ ഇന്ത്യ-മാലദ്വീപ് സൗഹൃദത്തെക്കുറിച്ചുള്ള താങ്കളുടെ  ഊഷ്മളമായ വാക്കുകൾളെ , ഞാൻ പൂർണ്ണഹൃദയത്തോടെ പിന്താങ്ങുന്നു ."

ഫ്രാൻസ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

താങ്കളുടെ സ്വാതന്ത്ര്യദിന ആശംസകൾ  ഹൃദയത്തെ  സ്പർശിച്ചു, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസുമായുള്ള അടുത്ത ബന്ധം ഇന്ത്യ ശരിക്കും വിലമതിക്കുന്നു. ആഗോള നന്മയ്ക്കുവേണ്ടിയുള്ള ഉഭയകക്ഷി പങ്കാളിത്തമാണ് നമ്മുടേത്."

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"സ്വാതന്ത്ര്യദിന ആശംസകൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിന്  ഞാൻ നന്ദി പറയുന്നു. അടുത്ത അയൽക്കാരനും വിലപ്പെട്ട സുഹൃത്തുമായ  ഭൂട്ടാനുമായുള്ള ഞങ്ങളുടെ പ്രത്യേക ബന്ധം എല്ലാ ഇന്ത്യക്കാരും വിലമതിക്കുന്നു .

കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ്, ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിലെ താങ്കളുടെ  ആശംസകൾക്ക് നന്ദി. വരും വർഷങ്ങളിലും ഇന്ത്യയും കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരട്ടെ."

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"താങ്കളുടെ സ്വാതന്ത്ര്യദിന ആശംസകൾ സ്വീകരിക്കുന്നതിൽ ബഹുമാനിതരാണ് , പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്. ഇന്ത്യയ്ക്കും മൗറീഷ്യസിനുമിടയിൽ  വളരെ ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്. നമ്മുടെ പൗരന്മാരുടെ പരസ്പര പ്രയോജനത്തിനായി നമ്മുടെ രാജ്യങ്ങളും വിശാലമായ വിഷയങ്ങളിൽ സഹകരിക്കുന്നു."

മഡഗാസ്കർ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"ഞങ്ങളുടെ സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങൾക്ക് ആശംസകൾ നേർന്നതിന് പ്രസിഡന്റ് ആൻഡ്രി രാജോലീനയ്ക്ക് നന്ദി. ഒരു വിശ്വസനീയമായ വികസന പങ്കാളി എന്ന നിലയിൽ, നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യ എപ്പോഴും മഡഗാസ്‌കറുമായി പ്രവർത്തിക്കും."

നേപ്പാൾ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ആശംസകൾക്ക് നന്ദി, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ . ഇന്ത്യ-നേപ്പാൾ സൗഹൃദം വരും വർഷങ്ങളിലും തഴച്ചുവളരട്ടെ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi

Media Coverage

Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 15
April 15, 2026

From Temples to Turbines: PM Modi’s Blueprint for a Culturally Rooted, Economically Explosive Viksit Bharat