ഇരു നേതാക്കളും നിരവധി ഉഭയകക്ഷി, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു
ദക്ഷിണാഫ്രിക്കയിൽ ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ടെലിഫോൺ സംഭാഷണം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിരവധി ഉഭയകക്ഷി, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

ചരിത്രപരവും സാംസ്കാരികപരവുമായ അടുത്ത ബന്ധമാണ് ഇന്ത്യ-ഇറാൻ അടുപ്പത്തിന് അടിവരയിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു കണക്ടിവിറ്റി ഹബ്ബായി ചബഹാർ തുറമുഖത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതുൾപ്പെടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള  പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

ഇരു നേതാക്കളും ബ്രിക്‌സിന്റെ വിപുലീകരണം ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാതലത്തിലെ കൂടിക്കാഴ്ചയ്ക്ക്  മുന്നോടിയായിട്ടായിരുന്നു ടെലിഫോൺ സംഭാഷണം.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership