സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ചർച്ചകൾ നടത്തി. രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും  സൗഹൃദവും പ്രതിഫലിപ്പിക്കും വിധം, ഇന്നലെ, വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ഊഷ്മള സ്വീകരണം നൽകി. 

ഇന്ത്യ-സൈപ്രസ് ബന്ധങ്ങൾക്ക് അടിവരയിടുന്ന പൊതുവായ മൂല്യങ്ങൾ ഇരു നേതാക്കളും ആവർത്തിച്ചു. പരസ്പരം പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിനുള്ള പിന്തുണ അവർ ആവർത്തിച്ചു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ സൈപ്രസ് ശക്തമായി അപലപിച്ചതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണക്കും  പ്രധാനമന്ത്രി നന്ദി പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇരു രാജ്യങ്ങളുടെയും ശക്തമായ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. സൈപ്രസിന്റെ ഐക്യത്തിനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, അന്താരാഷ്ട്ര നിയമം, യൂറോപ്യൻ യൂണിയൻ അക്വീസ് എന്നിവയെ അടിസ്ഥാനമാക്കി സൈപ്രസ് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.

വ്യാപാരം, നിക്ഷേപം, ശാസ്ത്രം, ഗവേഷണം, സാംസ്കാരിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളിൽ നിലവിലുള്ള സഹകരണം ഇരു നേതാക്കളും വിലയിരുത്തി, ഫിൻടെക്, സ്റ്റാർട്ടപ്പുകൾ, പ്രതിരോധ വ്യവസായം, കണക്റ്റിവിറ്റി, നവീകരണം, ഡിജിറ്റലൈസേഷൻ, എഐ, മൊബിലിറ്റി എന്നീ പുതിയ മേഖലകളിൽ സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്തു. തന്ത്രപരമായ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് അഞ്ച് വർഷത്തെ റോഡ് മാപ്പ് സ്ഥാപിക്കാൻ ഇരു കക്ഷികളും സമ്മതിച്ചു. സൈബർ, സമുദ്ര സുരക്ഷാ സംഭാഷണങ്ങളും ഭീകരത, മയക്കുമരുന്ന്, ആയുധക്കടത്ത് വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം കൈമാറുന്നതിനുള്ള ഒരു സംവിധാനവും സ്ഥാപിക്കാനും അവർ സമ്മതിച്ചു. 2025 ജനുവരിയിൽ ഒപ്പുവച്ച ഉഭയകക്ഷി പ്രതിരോധ സഹകരണ പരിപാടിയെ നേതാക്കൾ അഭിനന്ദിച്ചു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തിന് മൂർത്തമായ രൂപം നൽകും. സാമ്പത്തിക ഇടപെടൽ കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യ-ഗ്രീസ്-സൈപ്രസ് (ഐജിസി) ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിൽ സ്ഥാപിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. ബിസിനസ്സ്, ടൂറിസം, അറിവ്, നവീകരണ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് വ്യോമ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി [IMEC] മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരിഷ്കരണം ഉൾപ്പെടെ ആഗോള ഭരണ സ്ഥാപനങ്ങളുടെ ബഹുമുഖതയ്ക്കും പരിഷ്കരണത്തിനുമുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. പരിഷ്കരിച്ച ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് സൈപ്രസ് നൽകിയ പിന്തുണ ആവർത്തിച്ചതിന് പ്രധാനമന്ത്രി പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സിന് നന്ദി പറഞ്ഞു. പശ്ചിമേഷ്യയിലും യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളിലും അവർ കാഴ്ചപ്പാടുകൾ കൈമാറി.

ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സിനെ പ്രധാനമന്ത്രി ക്ഷണിച്ചു. നിക്കോസിയ സർവകലാശാലയിൽ ഇന്ത്യാ സ്റ്റഡീസ് ഐസിസിആർ ചെയർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സന്ദർശന വേളയിൽ ഒപ്പുവച്ചു. യോഗത്തെത്തുടർന്ന് ഇന്ത്യ-സൈപ്രസ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിച്ചു.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw

Media Coverage

India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 31
January 31, 2026

From AI Surge to Infra Boom: Modi's Vision Powers India's Economic Fortress