കാനഡയിലെ കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ശ്രീ. ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് മാസത്തിൽ ചാൻസലർ മെർസ് അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തെരഞ്ഞെടുപ്പിലെ വിജയത്തിനും സ്ഥാനമേറ്റതിനും പ്രധാനമന്ത്രി ചാൻസലറെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജർമ്മൻ സർക്കാർ അനുശോചനം അറിയിച്ചതിന് അദ്ദേഹം അതിയായ നന്ദി രേഖപ്പെടുത്തി.

ഉഭയകക്ഷി ബന്ധത്തിലെ സുസ്ഥിരമായ ചലനാത്മകതയിൽ നേതാക്കൾ സന്തോഷം പ്രകടിപ്പിക്കുകയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ, നവീകരണം, വിദ്യാഭ്യാസം, മൊബിലിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം 25 വർഷം പൂർത്തിയാക്കുന്നതിന്റെ നാഴികക്കല്ല് അടയാളപ്പെടുത്തി, ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവൽക്കരിക്കാനും ഇരുപക്ഷവും അംഗീകരിച്ചു.
ലോകത്തിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരത ഒരു വലിയ ഭീഷണിയാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നടപടികൾക്ക് ജർമ്മനി നൽകുന്ന ശക്തമായ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി, ചാൻസലർ മെർസിന് നന്ദി പറഞ്ഞു.
പ്രധാനപ്പെട്ട മേഖലാ, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ഇരുവർക്കും സൗകര്യപ്രദമായ സമയത്ത് ചാൻസലർ മെർസിനെ ഇന്ത്യയിൽ സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Delighted to hold talks with Chancellor Friedrich Merz on the sidelines of the G7 Summit in Canada. India and Germany are close friends, connected by shared values. This year we mark 25 years of our Strategic Partnership. We discussed how to work even more closely in areas like… pic.twitter.com/9vEiYCqyXW
— Narendra Modi (@narendramodi) June 17, 2025
Ich freue mich, am Rande des G7-Gipfels in Kanada Gespräche mit Bundeskanzler Friedrich Merz zu führen. Indien und Deutschland sind enge Freunde, die durch gemeinsame Werte verbunden sind. In diesem Jahr feiern wir das 25-jährige Bestehen unserer strategischen Partnerschaft. Wir… pic.twitter.com/yMlTCAKNob
— Narendra Modi (@narendramodi) June 17, 2025


