പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 19ന് നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടാകിസുമായി കൂടിക്കാഴ്ച നടത്തി. 2026 ഫെബ്രുവരി 18 മുതല്‍ 19 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ  ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ ഭരണനിര്‍വ്വഹണ മന്ത്രി  ദിമിട്രിയോസ് പാപാസ്റ്റര്‍ഗിയോയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും പ്രധാനമന്ത്രി മിത്‌സോട്ടാകിസിനൊപ്പം ഉണ്ടായിരുന്നു.

തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ മുഴുവന്‍ ശ്രേണിയും ഇരുനേതാക്കളും അവലോകനം ചെയ്തു, വിവിധ മേഖലകളില്‍ പങ്കാളിത്തം സ്ഥിരമായ വേഗതയില്‍ വളരുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. താല്‍പ്പര്യമുള്ള പുതിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മുന്നോട്ടുള്ള വഴിയെക്കുറിച്ചും താല്‍പ്പര്യമുള്ള പ്രാദേശിക - ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഐഎംഇസിയുടെ കീഴില്‍ അടുത്തിടെ നടന്ന സമ്പര്‍ക്ക സൗകര്യ സംരംഭങ്ങളെയും അവ കൂടുതല്‍ വികസിപ്പിക്കാനുള്ള സാധ്യതയെയും ഇരുനേതാക്കളും അഭിനന്ദിച്ചു.

 

അടുത്തിടെ നടന്ന ഉന്നതതല സന്ദര്‍ശനങ്ങള്‍ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ പ്രചോദനം നല്‍കിയിട്ടുണ്ടെന്നും അടുത്തിടെ സമാപിച്ച ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ വഴികള്‍ തുറക്കുമെന്നും ഇരുനേതാക്കളും വിലയിരുത്തി.

 

പ്രധാനമന്ത്രി മിത്‌സോട്ടാകിസിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരുന്നു ഇത്; 2024 ഫെബ്രുവരിയില്‍ അദ്ദേഹം നേരത്തെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു; 15 വര്‍ഷത്തിനുശേഷം ഗ്രീസില്‍ നിന്നുള്ള ഗവണ്‍മെന്റ് തലവന്റെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. നേരത്തെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസ് സന്ദർശിച്ചിരുന്നു. അന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Modi Govt’s 12 years are transformational for industry’

Media Coverage

‘Modi Govt’s 12 years are transformational for industry’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 12
June 12, 2026

Breaking Barriers, Building Bharat: PM Modi’s Historic Push for Gender Equality and Inclusive Growth