പങ്കിടുക
 
Comments
''ഇന്ത്യയുടെ ചരിത്രത്തില്‍, മീററ്റ് വെറും ഒരു നഗരം മാത്രമല്ല, സംസ്‌കാരത്തിന്റെയും ശക്തിയുടെയും സുപ്രധാന കേന്ദ്രമാണ്''
''രാജ്യത്ത് കായികരംഗം പുഷ്ടിപ്പെടണമെങ്കില്‍, യുവാക്കള്‍ക്ക് കായികവിനോദങ്ങളോട് വിശ്വാസമുണ്ടായിരിക്കേണ്ടതും കായികവിനോദങ്ങളെ ഒരു തൊഴിലായി സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ഇതാണ് എന്റെ പ്രതിജ്ഞയും എന്റെ സ്വപ്‌നവും''
''ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കായിക പശ്ചാത്തലസൗകര്യങ്ങളുടെ ആവിര്‍ഭാവത്തോടെ, ഇവിടങ്ങളില്‍ നിന്നുള്ള കായികതാരങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നു''
''വിഭവങ്ങള്‍ക്കും പുതിയ ധാരകള്‍ക്കുമൊപ്പം ഉയര്‍ന്നുവരുന്ന കായിക പരിസ്ഥിതി പുതിയ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നു. ഇത് കായികവിനോദങ്ങളിലേക്ക് നീങ്ങുന്നതാണ് ശരിയായ തീരുമാനമെന്ന വിശ്വാസം സമൂഹത്തില്‍ ജനിപ്പിക്കുന്നു''
'' മീററ്റ് വെറും വോക്കല്‍ ഫോര്‍ ലോക്കല്‍ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള വാങ്മയം) മാത്രമല്ല, ഇവിടം പ്രാദേശികതയെ ആഗോളമാക്കി മാറ്റുന്നു''
''ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. യുവാക്കള്‍ ആദര്‍ശ മാതൃകയാകുക

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍ / വോളിബോള്‍ / ഹാന്‍ഡ്‌ബോള്‍ / കബഡി ഗ്രൗണ്ട്, ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, ഓടുന്നതിന് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നീന്തല്‍കുളം, വിവിധോദ്ദേശ ഹാള്‍, സൈക്കിള്‍ വെലോഡ്രോം എന്നിവയുള്‍പ്പെടെ ആധുനികവും അത്യാധുനികവുമായ കായിക പശ്ചാത്തലസൗകര്യങ്ങളോടുകൂടി 700 കോടി രൂപ ചെലവിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകും. 540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സ്വതന്ത്ര ഇന്ത്യക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്നതിലുള്ള മീററ്റിന്റേയും അതിന്റെ ചുറ്റുമുള്ള മേഖലകളുടെയും സുപ്രധാന സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ജനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധത്തിനായി അതിര്‍ത്തിയില്‍ ത്യാഗം അനുഷ്ഠിക്കുകയും കളിസ്ഥലത്ത് രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖല ദേശസ്‌നേഹത്തിന്റെ ജ്വാല കെടാതെ നിലനിര്‍ത്തി, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഇന്ത്യയുടെ ചരിത്രത്തില്‍, മീററ്റ് വെറും ഒരു നഗരം മാത്രമല്ല, അത് സംസ്‌കാരത്തിന്റെയും ശക്തിയുടെയും സുപ്രധാന കേന്ദ്രമാണ്'', പ്രധാനമന്ത്രി പറഞ്ഞു. മ്യൂസിയം ഓഫ് ഫ്രീഡം, അമര്‍ ജവാന്‍ ജ്യോതി, ബാബ ഔഗര്‍ നാഥ് ജിയുടെ ക്ഷേത്രം എന്നിവയുടെ ചൈതന്യം അനുഭവിച്ചറിയുന്നതിലുള്ള തന്റെ ആനന്ദപ്രദമായ അവസ്ഥ പ്രധാനമന്ത്രി വിവരിച്ചു.
മീററ്റില്‍ സജീവമായിരുന്ന മേജര്‍ ധ്യാന്‍ചന്ദിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രഗവണ്‍മെന്റ് രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരത്തിന് ഈ കായിക ബിംബത്തിന്റെ ( സ്‌പോര്‍ട്‌സ് ഐക്കണ്‍) പേര് നല്‍കിയിരുന്നു. മീററ്റിലെ കായിക സര്‍വകലാശാല ഇന്ന് മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിക്കുകയുമാണ്, പ്രധാനമന്ത്രി പറഞ്ഞു.

മുമ്പ് ക്രിമിനലുകളും മാഫിയകളും തങ്ങളുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചിരുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ധാര്‍മ്മികതയിലുണ്ടായ മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അനധികൃത തൊഴിലിന്റെയും, പെണ്‍മക്കളെ പീഡിപ്പിക്കുന്നവരെ വെറുതെ വിടന്നതുമായ കാലഘട്ടം അദ്ദേഹം അനുസ്മരിച്ചു. മുന്‍കാലങ്ങളിലെ അരക്ഷിതാവസ്ഥയും നിയമലംഘനവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ യോഗി ഗവണ്‍മെന്റ് ഇത്തരം കുറ്റവാളികള്‍ക്കിടയില്‍ നിയമഭയം അടിച്ചേല്‍പ്പിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ മാറ്റം രാജ്യത്തിനാകെ ബഹുമതികള്‍ കൊണ്ടുവരുന്നതിന് പെണ്‍മക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നു.
യുവത്വമാണ് നവ ഇന്ത്യയുടെ അടിസ്ഥാന ശിലയെന്നും നവ ഇന്ത്യയുടെ വ്യാപ്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. നവ ഇന്ത്യയുടെ രൂപീകല്‍പ്പകരും നേതാക്കളും യുവാക്കളാണ്. ഇന്നത്തെ നമ്മുടെ യുവത്വത്തിന് പൗരാണികതയുടെ പൈതൃകമുണ്ട് ഒപ്പം ആധുനികതയുടെ ബോധവുമുണ്ട്. അതുകൊണ്ടുതന്നെ, യുവത്വം എവിടേക്ക് പോകുമോ, ഇന്ത്യയും നീങ്ങും. ഇന്ത്യ പോകുന്നിടത്തേക്ക് ലോകവും പോകും.
വിഭവങ്ങള്‍, പരിശീലനത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, അന്താരാഷ്ട്ര സമ്പര്‍ക്കം, തെരഞ്ഞെടുപ്പിലെ സുതാര്യത എന്നീ നാല് ഉപകരണങ്ങള്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്റെ ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ കായികമേഖല പുഷ്ടിപ്പെടണമെങ്കില്‍ യുവാക്കള്‍ക്ക് കായികവിനോദങ്ങളോട് വിശ്വാസമുണ്ടാക്കുകയും കായികവിനോദത്തെ ഒരു തൊഴിലായി സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപ്പറഞ്ഞു. '' ഇത് എന്റെ പ്രതിജ്ഞയാണ്, എന്റെ സ്വപ്‌നവും! നമ്മുടെ യുവത്വം മറ്റ് തൊഴിലുകളെപ്പോലെ കായികരംഗത്തേയു കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'', അദ്ദേഹം പറഞ്ഞു. കായികമേഖലയെ തൊഴിലുമായി ഗവണ്‍മെന്റ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ടാര്‍ഗെറ്റ് ഒളിമ്പിക്‌സ് പോഡിയം (ടോപ്‌സ്) പോലുള്ള പദ്ധതികള്‍ മികച്ച കായിക താരങ്ങള്‍ക്ക് ഉയര്‍ന്ന തലത്തില്‍ മത്സരിക്കാന്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഖേലോ ഇന്ത്യ അഭിയാന്‍ പ്രതിഭകളെ വളരെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിയുകയും അന്താരാഷ്ട്ര തലത്തില്‍ അവരെ വളര്‍ത്തിയെടുക്കാന്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നുണ്ട്. ഒളിമ്പിക്‌സിലും പാരാ ഒളിമ്പിക്‌സിലും ഇന്ത്യയുടെ സമീപകാല പ്രകടനം കളിക്കളത്തിലെ പുതിയ ഇന്ത്യയുടെ ഉയര്‍ച്ചയുടെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കായിക പശ്ചാത്തല സൗകര്യങ്ങളുടെ ആവിര്‍ഭാവത്തോടെ, ഈ നഗരങ്ങളില്‍ നിന്നുള്ള കായികതാരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കായിക വിനോദത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സയന്‍സ്, കൊമേഴ്‌സ് അല്ലെങ്കില്‍ മറ്റ് പഠനങ്ങളുടെ അതേ വിഭാഗത്തിലാണ് ഇപ്പോള്‍ കായികവിനോദത്തേയും നിലനിര്‍ത്തിയിരിക്കുന്നത്. മുന്‍പ് കായികവിനോദത്തെ പാഠ്യേതര പ്രവര്‍ത്തനമായാണ് കണക്കാക്കിയിരുന്നെങ്കില്‍, ഇപ്പോള്‍ സ്‌പോര്‍ട്ട് സ്‌കൂളുകള്‍ക്ക് അതിന്റെ ശരിയായ വിഷയങ്ങളുണ്ട്. കായികവിനോദം, കായികവിനോദ പരിപാലനം, കായിക എഴുത്തുകള്‍, സ്‌പോര്‍ട്‌സ് സൈക്കോളജി തുടങ്ങിയവ ഉള്‍പ്പെടുന്ന കായിക പരിസ്ഥിതി പുതിയ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്തേയ്ക്ക് നീങ്ങുന്നത് ശരിയായ തീരുമാനമാണെന്ന വിശ്വാസം ഇത് സമൂഹത്തില്‍ ജനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിഭവങ്ങള്‍ കൊണ്ട് ഒരു കായിക സംസ്‌കാരം രൂപപ്പെടുമെന്നും കായിക സര്‍വകലാശാല ഇതില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നഗരം നൂറിലധികം രാജ്യങ്ങളിലേക്ക് കായിക വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മീററ്റിന്റെ കായിക സംസ്‌കാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍, മീററ്റ് പ്രാദേശികത്തിന്റെ വാങ്മയം മാത്രമല്ല, പ്രാദേശികത്തെ ആഗോളതലത്തിലേക്ക് മാറ്റുകയും ചെയ്യുന്നുവെന്ന് വളര്‍ന്നുവരുന്ന കായിക €സ്റ്ററുകളിലൂടെ ഈ മേഖലയില്‍ രാജ്യത്തെ ആത്മനിര്‍ഭര്‍ ആക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് നിരവധി സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഗോരഖ്പൂരിലെ മഹായോഗി ഗുരു ഗോരഖ്‌നാഥ് ആയുഷ് സര്‍വകലാശാല, പ്രയാഗ്‌രാജിലെ ഡോ രാജേന്ദ്ര പ്രസാദ് നിയമസര്‍വകലാശാല, ലഖ്‌നൗവിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസ്, അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്‌റ്റേറ്റ് സര്‍വകലാശാല, സഹാറന്‍പൂരിലെ മാ ശാകുംബരി സര്‍വകലാശാല, മീററ്റിലെ മേജര്‍ ധ്യാന് ചന്ദ് സര്‍വകലാശാല എന്നിവയുടെ പട്ടിക അദ്ദേഹം വിശദീകരിച്ചു. ''ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്. യുവത്വം ആദര്‍ശ മാതൃകയാകുക മാത്രമല്ല അവരുടെ ആദര്‍ശമാതൃകകളെ തിരിച്ചറിയുകയും വേണം'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാമിത്വിവ പദ്ധതി പ്രകാരം 75 ജില്ലകളിലായി 23 ലക്ഷത്തിലധികം പട്ടയങ്ങള്‍ (ഘരൗണി) നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപ അവരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. കരിമ്പ് കര്‍ഷകര്‍ക്ക് റെക്കോഡ് തുക നല്‍കിയത് സംസ്ഥാനത്തെ കര്‍ഷകര്‍ക്കും നേട്ടമായിട്ടുണ്ട്. അതുപോലെ 12,000 കോടി രൂപയുടെ എഥനോള്‍ യു.പിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഒരു സംരക്ഷകന്റേതു പോലെയാണെന്ന് ഗവണ്‍മെന്റുകളുടെ പങ്കെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യോഗ്യതയുള്ളവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം, തെറ്റുകളെ യുവാക്കളുടെ മണ്ടത്തരങ്ങളായി ന്യായീകരിക്കാന്‍ ശ്രമിക്കരുത്. യുവത്വത്തിനായി റെക്കാര്‍ഡ് എണ്ണം ഗവണ്‍മെന്റ് ജോലികള്‍ സൃഷ്ടിച്ചതിന് നിലവിലെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഐ.ടി.ഐയില്‍ നിന്ന് പരിശീലനം നേടിയ ആയിരക്കണക്കിന് യുവാക്കള്‍ക്ക് വന്‍കിട കമ്പനികളില്‍ ജോലി ലഭിച്ചു. ദേശീയ അപ്രന്റിസ്ഷിപ്പ് പദ്ധതി, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നിവയിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗ എക്‌സ്പ്രസ് വേ, റീജിയണല്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (പ്രാദേശിക അതിവേഗ റെയില്‍ ഗതാഗത സംവിധാനം), മെട്രോ എന്നിവയുടെ ബന്ധിപ്പിക്കലിന്റെ കേന്ദ്രമായും മീററ്റ് മാറുകയാണ്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Mobile imports: PLI scheme has helped reduce India's dependancy on China, says CRISIL report

Media Coverage

Mobile imports: PLI scheme has helped reduce India's dependancy on China, says CRISIL report
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജൂലൈ 6
July 06, 2022
പങ്കിടുക
 
Comments

Agnipath Scheme is gaining trust and velocity, IAF received 7.5L applications.

Citizens take pride as India is stepping further each day in the digital world