നീതി ആയോഗിന്റെ പുനഃസംഘടനയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിലും സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാരുടെ ജീവിത സൗകര്യം വർധിപ്പിക്കുന്നതിലും ഇന്ത്യയുടെ നയരൂപീകരണ ഘടനയിലെ ഒരു സുപ്രധാന സ്തംഭമായി നീതി ആയോഗ് ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലുടനീളമുള്ള നൂതനാശയങ്ങൾക്കും ദീർഘകാല തന്ത്രപരമായ ചിന്തകൾക്കുമുള്ള ഒരു ചലനാത്മക വേദിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.

നീതി ആയോഗിന്റെ പുനഃസംഘടനയോടനുബന്ധിച്ച് വൈസ് ചെയർമാനായി നിയമിതനായ ശ്രീ അശോക് കുമാർ ലാഹിരി ജിക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.
മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ശ്രീ രാജീവ് ഗൗബ ജി, പ്രൊഫ.കെ.വി.രാജു ജി, പ്രൊഫ.ഗോബർധൻ ദാസ് ജി, പ്രൊഫ.അഭയ് കരാന്ദിക്കർ ജി, ഡോ.എം.ശ്രീനിവാസ് ജി എന്നിവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിലും പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ജീവിത സൗകര്യം വർധിപ്പിക്കുന്നതിലും ഇന്ത്യയുടെ നയരൂപീകരണ ഘടനയിലെ ഒരു സുപ്രധാന സ്തംഭമായി നീതി ആയോഗ് ഉയർന്നുവന്നിരിക്കുന്നു. വിവിധ മേഖലകളിലുടനീളമുള്ള നൂതനാശയങ്ങൾക്കും ദീർഘകാല തന്ത്രപരമായ ചിന്തകൾക്കുമുള്ള ഒരു ചലനാത്മക വേദിയായി ഇത് പ്രവർത്തിക്കുന്നു.

ഗവൺമെന്റ് നീതി ആയോഗ് പുനഃസംഘടിപ്പിച്ചു. വൈസ് ചെയർമാനായി ചുമതലയേറ്റ ശ്രീ അശോക് കുമാർ ലാഹിരി ജിക്ക് എന്റെ ആശംസകൾ നേരുന്നു. നീതി ആയോഗിന്റെ പൂർണ്ണസമയ അംഗങ്ങളായ ശ്രീ രാജീവ് ഗൗബ ജി, പ്രൊഫ.കെ.വി.രാജു ജി, പ്രൊഫ.ഗോബർധൻ ദാസ് ജി, പ്രൊഫ.അഭയ് കരാന്ദിക്കർ ജി, ഡോ.എം.ശ്രീനിവാസ് ജി എന്നിവർക്കും എന്റെ ആശംസകൾ അറിയിക്കുന്നു.

ഏവർക്കും മികച്ചതും ഉത്പാദനക്ഷമവുമായ ഒരു പ്രവർത്തന കാലാവധി നേരുന്നു."

@NITIAayog

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi