പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു
സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് അവർ ചർച്ച ചെയ്തു
പശ്ചിമേഷ്യയിലെയും ഉക്രെയ്‌നിലെയും സ്ഥിതി ഉൾപ്പെടെ ആഗോള പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രിയും പ്രസിഡൻ്റ് ട്രംപും കാഴ്ചപ്പാടുകൾ കൈമാറി
ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു
ഇരു നേതാക്കളും ഉടൻ കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ ട്രംപുമായി സംസാരിച്ചു.  ചരിത്രപരമായ രണ്ടാമൂഴത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായ അദ്ദേഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ വിപുലമായ ഉഭയകക്ഷി സമഗ്ര ആഗോള സ്ട്രാറ്റജിക് പങ്കാളിത്തത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.

പശ്ചിമേഷ്യയിലെയും ഉക്രെയ്‌നിലെയും സ്ഥിതിഗതികൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി, ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു.

നേതാക്കൾ ബന്ധം തുടരാനും എത്രയും വേ​ഗം പരസ്പരം സൗകര്യപ്രദമായ ദിനത്തിൽ  കൂടിക്കാഴ്ച നടത്താനും സമ്മതിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cotton duty relief: Textile industry welcomes import tax waiver, sees boost for exports and MSMEs

Media Coverage

Cotton duty relief: Textile industry welcomes import tax waiver, sees boost for exports and MSMEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 31
May 31, 2026

India’s Golden Chapter: Maritime Might, Digital Revolution & Nari Shakti Under PM Modi