ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി 11 ല്‍ വെള്ളി മെഡല്‍ നേടിയ ലളിത കില്ലാക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ അസാധാരണ നേട്ടത്തെയും നിശ്ചയദാര്‍ഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.
'വനിതകളുടെ 1500 മീറ്റര്‍-ടി11 ല്‍ ലളിത കില്ലാക്ക വെള്ളി മെഡല്‍ നേടിയത് ഇന്ത്യക്ക് അഭിമാന നിമിഷം. അവരുടെ അസാധാരണ പ്രകടനവും ഉറച്ച നിശ്ചയദാര്‍ഢ്യവും തീര്‍ച്ചയായും പ്രശംസനീയമാണ്'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. അവള് പുതിയ ഉയരങ്ങള്‍ കീഴടക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
A moment of pride for India as Lalitha Killaka secures the Silver Medal in the Women's 1500m-T11. Her exceptional performance and steadfast determination are truly commendable. May she keep scaling new heights and achieving more! pic.twitter.com/4YVNH20mRI
— Narendra Modi (@narendramodi) October 25, 2023


