അഹമ്മദാബാദ് വ്യോമ ദുരന്തത്തിൽ ദാരുണമായി മരണമടഞ്ഞ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിലെ സേവനകാലം, രാജ്യസഭാ എംപി, ഗുജറാത്ത് ബിജെപി പ്രസിഡന്റ്, സംസ്ഥാന ​ഗവൺമെൻ്റിൽ കാബിനറ്റ് മന്ത്രി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി രൂപാണിയുടെ വിശിഷ്ട സേവനകാലം എടുത്തുകാട്ടി.

എക്‌സിലെ ഒരു ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“ശ്രീ വിജയ്ഭായ് രൂപാണി ജിയുടെ കുടുംബത്തെ കണ്ടുമുട്ടി.

വിജയ്ഭായ് നമ്മുടെ ഇടയിൽ ഇല്ല എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ അറിയാം. ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില സമയങ്ങളിൽ ഉൾപ്പെടെ, ഞങ്ങൾ ഒരുമിച്ച്, തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. വിജയ്ഭായ് എളിമയുള്ളവനും കഠിനാധ്വാനിയും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവനുമായിരുന്നു. പദവികളിൽ ഉയർന്നുവന്ന അദ്ദേഹം സംഘടനയിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ഗുജറാത്ത് മുഖ്യമന്ത്രിയായി ഉത്സാഹത്തോടെ സേവനമനുഷ്ഠിക്കുകയും ചെയ്തു.”

“രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ, രാജ്യസഭാ എംപി, ഗുജറാത്ത് ബിജെപി പ്രസിഡന്റ്, സംസ്ഥാന ​ഗവൺമെൻ്റിൽ കാബിനറ്റ് മന്ത്രി എന്നിങ്ങനെ വിവിധ പദവികളിൽ അദ്ദേഹം വ്യത്യസ്ത പുലർത്തി.”

"വിജയ്ഭായ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാനും അദ്ദേഹവും വിപുലമായി പ്രവർത്തിച്ചു. 'ജീവിതം എളുപ്പമാക്കൽ' വർദ്ധിപ്പിക്കുന്നതുൾപ്പടെ ഗുജറാത്തിന്റെ വളർച്ചാ പാത മെച്ചപ്പെടുത്തുന്ന നിരവധി നടപടികൾ അദ്ദേഹം ആരംഭിച്ചു. ഞങ്ങൾ നടത്തിയ ഇടപെടലുകൾ എപ്പോഴും ഓർമ്മിക്കും. ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി."

 

 

“વિજયભાઈ રૂપાણીના પરિવારજનોને મળી સાંત્વના પાઠવી. વિજયભાઈ આપણી વચ્ચે નથી એ વાત મન માનવા તૈયાર નથી. વર્ષોથી મારે તેમની સાથે નાતો રહ્યો છે. કંઈ કેટલાય પડકારજનક સમયમાં અમે ખભે ખભા મિલાવીને કામ કર્યું છે. સરળ અને સાલસ સ્વભાવના વિજયભાઈ ખૂબ મહેનતુ હતા તથા પક્ષની વિચારધારા પ્રત્યે પ્રતિબદ્ધ હતા. એક પાયાના કાર્યકર તરીકે જાહેર જીવનમાં કારકિર્દીની શરૂઆત કરી તેઓ સંગઠનમાં વિવિધ જવાબદારીઓ નિભાવતા નિભાવતા ગુજરાતના મુખ્યમંત્રી બન્યા હતા.”

“તેઓને સોંપાયેલ દરેક ભૂમિકામાં, તે પછી રાજકોટ મ્યુનિસિપલ કોર્પોરેશનમાં હોય કે રાજ્યસભાના સાંસદ તરીકેની હોય, પ્રદેશ ભાજપના પ્રમુખની હોય કે પછી રાજ્ય સરકારમાં કેબિનેટ મંત્રી અને મુખ્યમંત્રી તરીકેની હોય, તેઓએ દરેક વખતે એક અનોખો ચીલો ચાતર્યો હતો.”

“વિજયભાઈ ગુજરાતના મુખ્યમંત્રી હતા ત્યારે મારે તેમની સાથે ઘનિષ્ઠતાથી કામ કરવાનું થયું હતું. તેઓએ ગુજરાતની વિકાસયાત્રાને આગળ ધપાવવા ઘણા પગલાં હાથ ધર્યાં હતા જેમાં 'ઈઝ ઑફ લિવિંગ' એ નોંધપાત્ર છે. તેઓની સાથે થયેલ મુલાકાતો અને ચર્ચા હંમેશાં યાદ રહેશે.

સદ્ગતના આત્માની શાંતિ માટે પ્રાર્થના…

ૐ શાંતિ...!!”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi