ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ പരിപാടികളില്‍ പങ്കെടുത്തു.

വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു.




തുടര്‍ന്ന് വാരണാസിയിലെ ആനന്ദ കാനന്‍ വാടികയില്‍ വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

തുടര്‍ന്ന് അദ്ദേഹം മാന്‍ മഹലില്‍ വിര്‍ച്വല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. ദശാശ്വമേധ ഘട്ടിനു സമീപമുള്ള, നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം വാരണാസിയിലെ ഒരു പ്രധാന കേന്ദ്രമാണ്.
Tribute to an exemplary leader admired by all sections of society.
— PMO India (@PMOIndia) July 6, 2019
On landing in Varanasi, PM @narendramodi unveiled a statue of former PM Shri Lal Bahadur Shastri Ji. This statue is located at the Varanasi airport. pic.twitter.com/MWFBDzDsnK


