സെപ്റ്റംബര്‍ 17നും 18നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പാര്‍ലമെന്ററി മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും.
സെപ്റ്റംബര്‍ 17ന് ഉച്ചകഴിഞ്ഞാണ് അദ്ദേഹം നഗരത്തില്‍ എത്തുക. നേരിട്ടു നരൂര്‍ ഗ്രാമത്തിലേക്കുന്ന പ്രധാനമന്ത്രി, അവിടെ ‘റൂം റ്റു റീഡ്’ എന്ന ലാഭേച്ഛയില്ലാത്ത സംഘടന സഹായമേകുന്ന പ്രൈമറി വിദ്യാലയത്തിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന്, ഡി.എല്‍.ഡബ്ല്യു. ക്യാംപസില്‍ കാശി വിദ്യാപീഠത്തിലെ വിദ്യാര്‍ഥികളുമായും അവര്‍ സഹായിക്കുന്ന വിദ്യാര്‍ഥികളുമായും ആശയവിനിമയം നടത്തും.
18ന് ബി.എച്ച്.യു. ആംഫിതിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ 500 കോടി രൂപ മൂല്യം വരുന്ന പദ്ധതികളില്‍ പൂര്‍ത്തിയായവയുടെ ഉദ്ഘാടനവും ആരംഭിക്കാന്‍ ഇരിക്കുന്നവയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍ ചിലത്: പുരാനി കാശിക്കായുള്ള സമഗ്ര വൈദ്യുതി വികസന പദ്ധതി (ഐ.പി.ഡി.എസ്.), ബി.എച്ച്.യുവില്‍ അടല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍.
തറക്കല്ലിടപ്പെടുന്ന പദ്ധതികളില്‍ ബി.എച്ച്.യുവിലെ മേഖലാതല ഒഫ്താല്‍മോളജി സെന്റര്‍ ഉള്‍പ്പെടുന്നു. പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.


