150 ഓളം വരുന്ന കരിമ്പ് കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂണ്‍ 29) ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള തന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിനിധി സംഘത്തിലുള്‍പ്പെടും.
കരിമ്പ് മേഖലയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ഇടപെടലുകളും, മുന്‍കൈകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയ്ക്ക് വരും.


