ഇന്‍ഡോറിലെ ''ഗോബര്‍-ധന്‍'' (ചാണകം)(ജൈവ-സി.എന്‍.ജി-കംപ്രസ്ഡ് പ്രകൃതി വാതകം) പ്ലാന്റ് ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
''മാലിന്യ രഹിത നഗരങ്ങള്‍'' സൃഷ്ടിക്കുക എന്ന വിശാല കാഴ്ചപ്പാടോടെ അടുത്തിടെ സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു.
വിഭവങ്ങള്‍ പരമാവധി വീണ്ടെടുക്കുന്നതിനുള്ള 'മാലിന്യത്തില്‍ നിന്നും സമ്പത്ത്' 'ചാക്രിക സമ്പദ്ഘടന' എന്നീ രണ്ടു സമഗ്രതത്വങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കുന്ന ഇന്‍ഡോറിലെ ജൈവ-സി.എന്‍.ജി പ്ലാന്റ് ദൗത്യം, ഇവ രണ്ടും ദൃഷ്ടാന്തീകരിക്കുന്നതുമാണ്.
പ്രതിദിനം വേര്‍തിരിക്കപ്പെട്ട 550 ടണ്‍ നനവുള്ള ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇത് പ്രതിദിനം 17,000 കിലോഗ്രാം സി.എന്‍.ജിയും 100 ടണ്‍ ജൈവ വളവും (കമ്പോസ്റ്റ്) ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറോ ലാന്‍ഡ്ഫില്‍ (മണ്‍പാളികള്‍ക്കിടയില്‍ചപ്പുചറുകൾ നിറയ്ക്കുന്ന രീതി ഇല്ലാതാക്കൽ ) മാതൃകകളെ അടിസ്ഥാനമാക്കിയുള്ളതാണ് പ്ലാന്റ് . അതിനാല്‍ നിരാകരണമൊന്നും ഉണ്ടാകില്ല. കൂടാതെ, ഹരിതഗൃഹ വാതക വികിരണം കുറയ്ക്കല്‍, വളമായി ഉപയോഗിക്കാവുന്ന ജൈവ കമ്പോസ്റ്റിനൊപ്പം ഹരിത ഊര്‍ജ്ജവും ലഭ്യമാക്കുന്ന പദ്ധതി ഒന്നിലധികം പാരിസ്ഥിതിക നേട്ടങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു,
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ഐ.എം.സി) ഇന്‍ഡോ എന്‍വിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് ലിമിറ്റഡും (ഐ.ഇ.ഐ.എസ്.എല്‍) ഒരു പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍, ഐ.ഇ. ഐ.എസ്.എല്ലിന്റെ 150 കോടി 100% മൂലധന നിക്ഷേപമാക്കികൊണ്ട് ഇന്‍ഡോര്‍ ക്ളീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക ഉദ്ദേശ സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്ന സി.എന്‍.ജിയുടെ കുറഞ്ഞത് 50% ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാങ്ങുകയും 250 സിറ്റി ബസുകള്‍ സി.എന്‍.ജിയില്‍ ഓടിക്കുകയും ചെയ്യും. ബാക്കിയുള്ള സി.എന്‍.ജി പൊതുവിപണിയില്‍ വില്‍ക്കും. കാര്‍ഷിക, തോട്ടവിള ആവശ്യങ്ങള്‍ക്കായി രാസവളങ്ങള്‍ മാറ്റി പകരമായി ഉപയോഗിക്കുന്നതിന് ജൈവ കമ്പോസ്റ്റ് സഹായിക്കുകയും ചെയ്യും.
The Prime Minister, Shri Narendra Modi has condoled passing of renowned writer and Jnanpith Awardee Vinod Kumar Shukla ji. Shri Modi stated that he will always be remembered for his invaluable contribution to the world of Hindi literature.
The Prime Minister posted on X:
"ज्ञानपीठ पुरस्कार से सम्मानित प्रख्यात लेखक विनोद कुमार शुक्ल जी के निधन से अत्यंत दुख हुआ है। हिन्दी साहित्य जगत में अपने अमूल्य योगदान के लिए वे हमेशा स्मरणीय रहेंगे। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और प्रशंसकों के साथ हैं। ओम शांति।"
ज्ञानपीठ पुरस्कार से सम्मानित प्रख्यात लेखक विनोद कुमार शुक्ल जी के निधन से अत्यंत दुख हुआ है। हिन्दी साहित्य जगत में अपने अमूल्य योगदान के लिए वे हमेशा स्मरणीय रहेंगे। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और प्रशंसकों के साथ हैं। ओम शांति।
— Narendra Modi (@narendramodi) December 23, 2025


