പങ്കിടുക
 
Comments
PM Modi to inaugurate the Dr. Ambedkar National Memorial at 26, Alipur Road in Delhi on 13 April

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഏപ്രില്‍ 13നു ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.

1956 ഡിസംബര്‍ ആറിന് ഡോ. അംബേദ്കര്‍ മഹാപരിനിര്‍വാണമടഞ്ഞ സ്ഥലത്താണു സ്മാരകം നിര്‍മിച്ചിരിക്കുന്നത്.

അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിജിയാണ് 2003 ഡിസംബറില്‍ 26, ആലിപ്പൂര്‍ റോഡിലുള്ള ഡോ. അംബേദ്കര്‍ മഹാപരിനിര്‍വാണ സ്ഥല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

2016 മാര്‍ച്ച് 21നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്മാരകത്തിനു തറക്കല്ലിട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ സ്രഷ്ടാവായ ബാബാസാഹേബ് അംബേദ്കറുടെ സ്മാരകം ഒരു പുസ്തകത്തിന്റെ ആകൃതിയിലാണു രൂപപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിക് മീഡിയ, ഡയനാമിക് മീഡിയ, ശ്രാവ്യ-ദൃശ്യ ഉള്ളടക്കം, മള്‍ട്ടിമീഡിയി സാങ്കേതികവിദ്യ എന്നിവ വ്യാപകമായി ഉപയോഗപ്പെടുത്തി ഡോ. അംബേദ്കറുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അദ്ദേഹം ഇന്ത്യക്ക് അര്‍പ്പിച്ച സംഭാവനകള്‍ മനസ്സിലാക്കാനും ഉദ്ദേശിച്ചുള്ളതാണു സ്മാരകത്തിലെ മ്യൂസിയം.

ധ്യാനിക്കുന്നതിനായുള്ള ഹാളും നിര്‍മിച്ചിട്ടുണ്ട്. അലങ്കരിച്ച കവാടങ്ങള്‍, സംഗീതത്തോടുകൂടിയ ഫൗണ്ടന്‍, പ്രകാശമാനമായ മുന്‍ഭാഗം തുടങ്ങിയ ആകര്‍ഷണീയതകള്‍ സ്മാരകത്തിനുണ്ട്.

 

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
What PM Gati Shakti plan means for the nation

Media Coverage

What PM Gati Shakti plan means for the nation
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 25
October 25, 2021
പങ്കിടുക
 
Comments

Citizens lauded PM Modi on the launch of new health infrastructure and medical colleges.

Citizens reflect upon stories of transformation under the Modi Govt