പങ്കിടുക
 
Comments
ഇന്ത്യയെ സംരക്ഷിക്കുന്നതിൽ മഹാരാജ സുഹെൽദേവിന്റെ സംഭാവനയെ അവഗണിച്ചു : പ്രധാനമന്ത്രി
ചരിത്രം സൃഷ്ടിച്ചവരെ കുറിച്ചുള്ള ചരിത്രകാരന്മാരുടെ അനീതി ഇപ്പോൾ തിരുത്തപ്പെടുന്നു : പ്രധാനമന്ത്രി
പകർച്ചവ്യാധിയുടെ നിരാശ ഉപേക്ഷിച്ച് ഈ വസന്തം ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു : പ്രധാനമന്ത്രി
കാർഷിക നിയമങ്ങളെക്കുറിച്ചുള്ള നുണകളും പ്രചാരണങ്ങളും തുറന്നുകാട്ടപ്പെടുന്നു : പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ മഹാരാജ സുഹെൽദേവ് സ്മാരകത്തിനും,

ചിത്തൌര തടാകത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഇന്ന് വീഡിയോ കോൺഫറൻസിലൂടെ തറക്കല്ലിട്ടു.

മഹാരാജ സുഹെൽദേവിന്റെ പേരിലുള്ള മെഡിക്കൽ കോളേജ് കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഉത്തർപ്രദേശ് ഗവർണറും, മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ ചരിത്രം കൊളോണിയൽ ശക്തികൾ അല്ലെങ്കിൽ കൊളോണിയൽ മനോഭാവമുള്ളവർ എഴുതിയ ചരിത്രം

മാത്രമല്ലെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാർ അവരുടെ നാടോടിക്കഥകളിൽ

പരിപോഷിപ്പിക്കുകയും തലമുറകൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തതാണ് ഇന്ത്യൻ ചരിത്രം. ഇന്ത്യയ്ക്കും

ഭാരതീയതയ്ക്കും വേണ്ടി സർവ്വവും ത്യജിച്ച ആളുകൾക്ക് അവർ അർഹിക്കുന്ന പ്രാധാന്യം നൽകാത്തതിനെ

പ്രധാനമന്ത്രി അപലപിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ

ചരിത്രകാരന്മാർ ഇന്ത്യയുടെ ചരിത്രം സൃഷ്ടിച്ചവർക്ക് എതിരെ കാണിച്ച ക്രമക്കേടുകളും അനീതികളും ഇപ്പോൾ

തിരുത്തപ്പെടുകയാണ്. അവരുടെ സംഭാവനകളെ ഓർമ്മിക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന്,

പ്രധാനമന്ത്രി പറഞ്ഞു.

ചുവപ്പുകോട്ട മുതൽ ആൻഡമാൻ നിക്കോബാർ വരെയുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ഏകതാ

പ്രതിമയിലൂടെ സർദാർ പട്ടേലിന്റെയും, പഞ്ച തീർത്ഥം വഴി ബാബാ സാഹിബ് അംബേദ്കറുടെയും സംഭാവനകൾ

ആഘോഷിച്ചതിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ഉദ്ധരിച്ചു. "വിവിധ കാരണങ്ങളാൽ അംഗീകരിക്കപ്പെടാത്ത

നിരവധി വ്യക്തിത്വങ്ങളുണ്ട്. ചൗരി ചൌരയുടെ ധീരന്മാർക്ക് എന്ത് സംഭവിച്ചുവെന്നത് നമുക്ക് മറക്കാൻ കഴിയുമോ? ”

പ്രധാനമന്ത്രി ചോദിച്ചു.

ഭാരതീയതയെ സംരക്ഷിക്കുന്നതിൽ മഹാരാജ സുഹെൽദേവിന്റെ സംഭാവനയും അവഗണിക്കപ്പെട്ടുവെന്ന്

പ്രധാനമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ അവഗണിച്ചിട്ടും അവധ്, താരായ്, പൂർവാഞ്ചൽ എന്നിവിടങ്ങളിലെ

നാടോടിക്കഥകൾ മഹാരാജ സുഹെൽദേവിനെ ജനങ്ങളുടെ ഹൃദയത്തിൽ നിലനിർത്തുന്നു. വികസനോന്മുഖതയും,

സംവേദനക്ഷമതയുമുള്ള ആ ഭരണാധികാരിയുടെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാജ

സുഹൈൽദേവിന്റെ സ്മാരകം വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുകയും ആരോഗ്യ സൌകര്യങ്ങൾ വിപുലീകരിക്കുകയും

ചെയ്യുന്നതിലൂടെ ഈ അഭിലാഷ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം

മികച്ചതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വർഷം മുമ്പ് മഹാരാജ സുഹൈൽദേവിന്റെ അനുസ്മരണ സ്റ്റാമ്പ്

പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു.

വസന്ത പഞ്ചമി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ വസന്തം ഇന്ത്യയ്ക്ക് പുതിയ

പ്രതീക്ഷ നൽകട്ടെയെന്നും ഇത് പകർച്ചവ്യാധിയുടെ നിരാശ ഉപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണത്തിലൂടെയും പുതുമകളിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ ഇന്ത്യക്കാരനെയും

ഇന്ത്യൻ ശാസ്ത്രരംഗത്തെയും സരസ്വതീ ദേവി അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ചരിത്രം, വിശ്വാസം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിർമ്മിച്ച

സ്മാരകങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരത്തിലും തീർത്ഥാടനത്തിലും ഉത്തർപ്രദേശ് സമ്പന്നമാണെന്നും അതിന്റെ സാധ്യതകൾ

അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിൽ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് ഭഗവാൻ

രാമൻ, ശ്രീകൃഷ്ണൻ, ബുദ്ധൻ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ അയോധ്യ, ചിത്രകൂടം, മഥുര,

വൃന്ദാവനം, ഗോവർദ്ധൻ, കുശിനഗർ, ശ്രാവസ്തി എന്നിവയെ ബന്ധപ്പെടുത്തി രാമായണ സർക്യൂട്ടുകൾ, ആത്മീയ

സർക്യൂട്ടുകൾ, ബുദ്ധമത സർക്യൂട്ടുകൾ എന്നിവ വികസിപ്പിച്ച് വരികയാണ്. ഈ ശ്രമങ്ങൾ ഫലം

കാണിച്ചുതുടങ്ങിയതായും ഇപ്പോൾ ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ

കൂടുതലായി ആകർഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ

ഉത്തർ പ്രദേശ് രാജ്യത്തെ മികച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

ഉത്തർ പ്രദേശിൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളോടൊപ്പം ആധുനിക കണക്റ്റിവിറ്റി

വർദ്ധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ വിമാനത്താവളവും കുശിനഗർ അന്താരാഷ്ട്ര

വിമാനത്താവളവും ഭാവിയിൽ ആഭ്യന്തരവും വിദേശിയുമായ സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാകുമെന്ന്

അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ചെറുതും വലുതുമായ ഒരു ഡസൻ വിമാനത്താവളങ്ങളിൽ പണി

നടക്കുന്നു, അവയിൽ പലതും പൂർവ്വാഞ്ചലിൽ തന്നെയാണ്.

ആധുനികവും വിശാലവുമായ റോഡുകളായ പൂർവാഞ്ചൽ എക്സ്പ്രസ് വേ, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, ഗംഗ

എക്സ്പ്രസ് വേ, ഗോരഖ്പൂർ ലിങ്ക് എക്സ്പ്രസ് വേ, ബല്ലിയ ലിങ്ക് എക്സ്പ്രസ് വേ ഉത്തർപ്രദേശിൽ ഉടനീളം

നിർമിക്കുന്നുണ്ടെന്നും ആധുനിക യുപിയിലെ നവീന അടിസ്ഥാന സൌകര്യങ്ങളുടെ തുടക്കമാണിതെന്നും

പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വലിയ പ്രത്യേക സമർപ്പിത ചരക്ക് ഇടനാഴികളുടെ ജംഗ്ഷനാണ് ഉത്തർപ്രദേശ്.

ഉത്തർപ്രദേശിൽ ആധുനിക അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കുന്നത് ഈ സംസ്ഥാനത്ത് വ്യവസായങ്ങൾ

ആരംഭിക്കാൻ നിക്ഷേപകരെ ആവേശഭരിതരാക്കി. ഇതോടെ വ്യവസായങ്ങൾക്കും യുവജനങ്ങൾക്കും മികച്ച

അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

കൊറോണ കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മടങ്ങിയെത്തിയ തൊഴിലാളികൾക്ക് തൊഴിൽ നൽകിയതിനും സംസ്ഥാന ഗവണ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 3 - 4 വർഷങ്ങളായുള്ള യുപിയുടെ പരിശ്രമങ്ങൾ കൊറോണയ്‌ക്കെതിരെയും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പൂർവാഞ്ചലിൽ മെനിഞ്ചൈറ്റിസ് പ്രശ്നം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 14 ൽ നിന്ന് 24 ആയി ഉയർന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരിലും ബറേലിയിലും എയിംസ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇവ കൂടാതെ 22 പുതിയ മെഡിക്കൽ കോളേജുകളും നിർമ്മിക്കുന്നു. വാരണാസിയിലെ ആധുനിക കാൻസർ ആശുപത്രികളുടെ സൗകര്യവും പൂർവാഞ്ചലിന് നൽകുന്നുണ്ട്. യുപി ജൽ ജീവൻ മിഷനിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതും പ്രശംസനീയമായ കർമ്മമാണ്‌ . ശുദ്ധമായ കുടിവെള്ളം വീട്ടിലെത്തുമ്പോൾ അത് പല രോഗങ്ങളെയും ഒരേപോലെ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട വൈദ്യുതി, വെള്ളം, റോഡുകൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ നിന്ന് ഗ്രാമങ്ങൾക്കും ദരിദ്രർക്കും കർഷകർക്കും നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ 2.5 കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ഒരു ചാക്ക് വളം വാങ്ങാൻ പോലും മറ്റുള്ളവരിൽ നിന്ന് വായ്പയെടുക്കാൻ കർഷകർ നിർബന്ധിതരായിരുന്നു .

കാർഷിക ഭൂമി ഏകീകരിക്കാൻ കർഷക ഉൽപാദന സംഘടനകളുടെ (എഫ്പിഒ) രൂപീകരണം വളരെ പ്രധാനമാണെന്നും അതുവഴികർഷകരിൽ കൃഷിസ്ഥലം കുറയുന്ന പ്രശ്നം പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1 - 2 ബീഗകളുള്ള 500 കർഷക കുടുംബങ്ങൾ സംഘടിപ്പിക്കുമ്പോൾ 500 - 1000 ബീഗ കർഷകരേക്കാൾ കൂടുതൽ ശക്തരാകും. അതുപോലെ, പച്ചക്കറികൾ, പഴങ്ങൾ, പാൽ, മത്സ്യം തുടങ്ങി നിരവധി ബിസിനസുകളുമായി ബന്ധപ്പെട്ട ചെറുകിട കർഷകരെ ഇപ്പോൾ കിസാൻ റെയിൽ വഴി വൻകിട വിപണികളുമായി ബന്ധിപ്പിക്കുന്നു. അടുത്തിടെ അവതരിപ്പിച്ച പുതിയ കാർഷിക പരിഷ്കാരങ്ങൾ ചെറുകിട കർഷകർക്ക് ഗുണം ചെയ്യുമെന്നും ഈ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള നല്ല പ്രതികരണം രാജ്യത്തുടനീളം പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിന്റെയും കർഷകന്റെയും ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഗ്രാമവാസിയുടെ വീട് അനധികൃതമായി കൈവശപ്പെടുത്താനുള്ള സാധ്യത സ്വമിത്വ പദ്ധതിയിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം യുപിയിലെ 50 ഓളം ജില്ലകളിൽ ഇന്ന് ഡ്രോൺ വഴി സർവേ നടത്തുന്നു. ഏകദേശം 12 ആയിരം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ ജോലികൾ പൂർത്തിയായി. ഇതുവരെ 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രോപ്പർട്ടി കാർഡ് ലഭിച്ചിട്ടുണ്ടെന്നും ഈ കുടുംബങ്ങൾ ഇപ്പോൾ എല്ലാത്തരം ഭയങ്ങളിൽ നിന്നും മുക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനാൽ, കാർഷിക പരിഷ്കരണ നിയമങ്ങളിലൂടെ കർഷകന്റെ ഭൂമി പിടിച്ചെടുക്കുന്നു എന്ന ഉപജാപങ്ങൾ ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. നമ്മുടെ ലക്ഷ്യം ഓരോ പൗരനെയും ശാക്തീകരിക്കുക എന്നതാണ്, നമ്മുടെ പ്രതിജ്ഞ രാജ്യം ആത്മനിർഭരം ആക്കുകയെന്നതാണ്, നാം ‌ ഈ ചുമതലയിൽ‌ പ്രതിജ്ഞാബദ്ധരാണ്. ഗോസ്വാമി തുളസിദാസിന്റെ രാംചരിത്രമാനസിൽ ഒരു വരികൾ ഉദ്ധരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി അഭിസംബോധന ഉപസംഹരിച്ചത് -ശരിയായ ഉദ്ദേശ്യത്തോടെയും ഹൃദയത്തിൽ ഭഗവാൻ രാമനേയും സങ്കൽപിച്ചു് ഏറ്റെടുക്കുന്ന ഏതൊരു പ്രവൃത്തിയും വിജയം കൈവരിക്കും

കൊറോണ കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു. മടങ്ങിയെത്തിയ തൊഴിലാളികൾക്ക് തൊഴിൽ നൽകിയതിനും സംസ്ഥാന ഗവണ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 3 - 4 വർഷങ്ങളായുള്ള യുപിയുടെ വിവിധ പരിശ്രമങ്ങൾ കൊറോണയ്‌ക്കെതിരെയും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പൂർവാഞ്ചലിൽ മെനിഞ്ചൈറ്റിസ് പ്രശ്നം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 14 ൽ നിന്ന് 24 ആയി ഉയർന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഗോരഖ്പൂരിലും ബറേലിയിലും എയിംസ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഇവ കൂടാതെ 22 പുതിയ മെഡിക്കൽ കോളേജുകളും നിർമ്മിക്കുന്നു. വാരണാസിയിലെ ആധുനിക കാൻസർ ആശുപത്രികളുടെ സൗകര്യവും പൂർവാഞ്ചലിന് നൽകുന്നുണ്ട്. യുപി ജൽ ജീവൻ മിഷനിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതും പ്രശംസനീയമായ കർമ്മമാണ്‌ . ശുദ്ധമായ കുടിവെള്ളം വീട്ടിലെത്തുമ്പോൾ അത് പല രോഗങ്ങളെയും ഒരേപോലെ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട വൈദ്യുതി, വെള്ളം, റോഡുകൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ നിന്ന് ഗ്രാമങ്ങൾക്കും ദരിദ്രർക്കും കർഷകർക്കും നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ 2.5 കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ഒരു ചാക്ക് വളം വാങ്ങാൻ പോലും മറ്റുള്ളവരിൽ നിന്ന് വായ്പയെടുക്കാൻ കർഷകർ നിർബന്ധിതരായിരുന്നു .

കാർഷിക ഭൂമി ഏകീകരിക്കാൻ കർഷക ഉൽപാദന സംഘടനകളുടെ (എഫ്പിഒ) രൂപീകരണം വളരെ പ്രധാനമാണെന്നും അതുവഴികർഷകരിൽ കൃഷിസ്ഥലം കുറയുന്ന പ്രശ്നം പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1 - 2 ബീഗകളുള്ള 500 കർഷക കുടുംബങ്ങൾ സംഘടിപ്പിക്കുമ്പോൾ 500 - 1000 ബീഗ കർഷകരേക്കാൾ കൂടുതൽ ശക്തരാകും. അതുപോലെ, പച്ചക്കറികൾ, പഴങ്ങൾ, പാൽ, മത്സ്യം തുടങ്ങി നിരവധി ബിസിനസുകളുമായി ബന്ധപ്പെട്ട ചെറുകിട കർഷകരെ ഇപ്പോൾ കിസാൻ റെയിൽ വഴി വൻകിട വിപണികളുമായി ബന്ധിപ്പിക്കുന്നു. അടുത്തിടെ അവതരിപ്പിച്ച പുതിയ കാർഷിക പരിഷ്കാരങ്ങൾ ചെറുകിട കർഷകർക്ക് ഗുണം ചെയ്യുമെന്നും ഈ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള നല്ല പ്രതികരണം രാജ്യത്തുടനീളം പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിന്റെയും കർഷകന്റെയും ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഗ്രാമവാസിയുടെ വീട് അനധികൃതമായി കൈവശപ്പെടുത്താനുള്ള സാധ്യത സ്വമിത്വ പദ്ധതിയിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം യുപിയിലെ 50 ഓളം ജില്ലകളിൽ ഇന്ന് ഡ്രോൺ വഴി സർവേ നടത്തുന്നു. ഏകദേശം 12 ആയിരം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ ജോലികൾ പൂർത്തിയായി. ഇതുവരെ 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രോപ്പർട്ടി കാർഡ് ലഭിച്ചിട്ടുണ്ടെന്നും ഈ കുടുംബങ്ങൾ ഇപ്പോൾ എല്ലാത്തരം ഭയങ്ങളിൽ നിന്നും മുക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനാൽ, കാർഷിക പരിഷ്കരണ നിയമങ്ങളിലൂടെ കർഷകന്റെ ഭൂമി പിടിച്ചെടുക്കുന്നു എന്ന ഉപജാപങ്ങൾ ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. നമ്മുടെ ലക്ഷ്യം ഓരോ പൗരനെയും ശാക്തീകരിക്കുക എന്നതാണ്, നമ്മുടെ പ്രതിജ്ഞ രാജ്യം സ്വാശ്രയം ആക്കുകയെന്നതാണ്, നാം ‌ ഈ ചുമതലയിൽ‌ പ്രതിജ്ഞാബദ്ധരാണ്. ഗോസ്വാമി തുളസിദാസിന്റെ രാംചരിത്രമാനസിൽ ഒരു വരികൾ ഉദ്ധരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി അഭിസംബോധന ഉപസംഹരിച്ചത് -ശരിയായ ഉദ്ദേശ്യത്തോടെയും ഹൃദയത്തിൽ ഭഗവാൻ രാമനേയും സങ്കൽപിച്ചു് ഏറ്റെടുക്കുന്ന ഏതൊരു പ്രവൃത്തിയും വിജയം കൈവരിക്കും

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
What is the ‘Call Before u Dig’ application launched by PM Modi?

Media Coverage

What is the ‘Call Before u Dig’ application launched by PM Modi?
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 23
March 23, 2023
പങ്കിടുക
 
Comments

People's Padma: A Testament to PM Modi's Commitment to Recognizing Indians and Their Efforts